അഭിമുഖത്തിലെ മറ്റു ചില പരാമര്‍ശങ്ങള്‍
സംഗ്രഹിക്കാം:
സൂര്യോദയം രേഖപ്പെടുത്താന്‍ പര്‍വതപ്രദേശത്തെ കാഴ്ച ആണോ സമുദ്രതീരത്തെ ആണോ പരിഗണിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ജ്യോതിഷത്തില്‍ ഒരു മിനിട്ട് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയത് കൊണ്ട് യാതൊരു പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളതൊക്കെ കേവലമായ പ്രചരണവും വിവരക്കേടുമാണ്. സൂര്യന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പോകുന്നത് രണ്ട് മിനിട്ട് വേണ്ടേ എന്ന് ചോദിച്ചതിന് അതിന്റെ ആവശ്യമില്ലെന്നും മധ്യരേഖ കടക്കുന്നത് മാത്രം നോക്കിയാല്‍ മതിയെന്നും അപ്പോള്‍ സന്ധിയുണ്ടാകുമെന്നും പറഞ്ഞും. സന്ധിയില്‍ രണ്ട് രാശിയുടേയും ഫലമെടുക്കാം. രണ്ടു രാശികളുടെ ശരാശരി ഫലമെടുക്കുന്നത് യുക്തിഹീനമല്ലേ എന്ന് ചോദിച്ചതിന് വ്യക്തമായ മറുപടിയുണ്ടായില്ല. സൂര്യന്റെ മധ്യരേഖ മാത്രം പരിഗണിച്ചാലും ആ സമയത്ത് സൂര്യന്‍ രണ്ട് രാശിയിലും നില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമല്ലേ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. കാളസര്‍പ്പയോഗത്തെക്കുറിച്ചും വിവാഹകാരകനായ ശ്രുക്രനെ എട്ടാം ഭാവത്തില്‍ നിറുത്തി വിവാഹയോഗങ്ങള്‍ പടച്ചുവിടുന്നതിനേയും അദ്ദേഹം പരാമര്‍ശിച്ചു. ഇവയൊക്കെ ശുദ്ധ വിഡ്ഢിത്തങ്ങളാണെന്ന് പറഞ്ഞ ഡോ.അയ്യര്‍ ഇതിന്റെയൊക്കെ പിന്നാലെ പോകുന്നവരെ രൂക്ഷമായി വിമര്‍ശിച്ചു. കാളസര്‍പ്പയോഗം ജവഹര്‍ലാല്‍ നെഹ്രുവിന് ഉണ്ടായിരുന്നുവത്രെ. അങ്ങനെയെങ്കില്‍ നെഹ്രുവിന് കിട്ടിയ അനുഗ്രഹം ഉപേക്ഷിക്കാനാണോ ഇവര്‍ പൂജ നടത്തുന്നതും രാഹുകേതുക്കളുടെ അമ്പലം നിരങ്ങുന്നതും!?
ഡോ.അയ്യര്‍- യോഗങ്ങള്‍ എന്നു പറയുന്നതിന് വലിയ പ്രാധാന്യമൊന്നുമില്ല. മറിച്ച് ഗ്രഹങ്ങളുണ്ട്. അവയുടെ കാരകത്വങ്ങളുണ്ട്.അത് എങ്ങനെ വന്നു എന്ന് ഇന്നുമറിയില്ല.
ചോദ്യകര്‍ത്താവ്-ഗ്രഹങ്ങളുടെ കാരകത്വത്തെ കുറിച്ച് പറഞ്ഞു. ജ്യോതിഷത്തിന്റെ മര്‍മ്മം കിടക്കുന്നത് അവിടെയാണ്. ഗ്രഹങ്ങള്‍ എങ്ങനെ, എന്തിന് സ്വാധീനിക്കുന്നു, ഇന്ന ഗ്രഹത്തിന് ഇന്ന കാരകത്വം എന്തുകൊണ്ട് എന്നതൊക്കെ. അതിനെക്കുറിച്ച് ടോട്ടലി ബ്‌ളാങ്കായിട്ടുള്ള ഉത്തരങ്ങളാണ് സാറ് നല്‍കുന്നത്.....
ഡോ.അയ്യര്‍-ടോട്ടലി ബ്‌ളാങ്കെന്നു പറയാനാവില്ല. അതിന് ഒരു ആര്‍ഷഭാരത സിദ്ധാന്തമുണ്ട്. പഞ്ചഭൂതസിദ്ധാന്തം എന്നു പറയുന്നു. അത് തെറ്റാണെന്ന് പറയാനാവില്ല
ചോദ്യകര്‍ത്താവ്-പഞ്ചഭൂതസിദ്ധാന്തം ശരിയാണോ?
ഡോ.അയ്യര്‍-തെറ്റെന്ന് പറയാനാവില്ല.അതൊരു ക്വാളിറ്റേറ്റീവായ കാര്യമാണ്. ആധുനികസിദ്ധാന്തംപോലെ ക്വാണ്ടിറ്റേറ്റീവല്ല
ചോദ്യകര്‍ത്താവ്-അതൊരു പരാജയമല്ലേ?
ഡോ.അയ്യര്‍-പരാജയമെന്ന് പറയാനൊക്കില്ല. നമുക്ക് ഉള്ളില്‍ ബോധമുണ്ടാകാന്‍ അഞ്ചു മാര്‍ഗ്ഗങ്ങളാണ് വെച്ചിരിക്കുന്നത്. നമ്മുടെ ഫൈവ് സെന്‍സസ്. അതിന് കറസ്‌പോണ്ടിംഗ് ആയിട്ടാണ് അഞ്ചു ഭൂതങ്ങള്‍. ഭൂതമെന്ന് പറയുമ്പോള്‍ മുക്കവനും ഭൂതത്തിലെ ഭൂതമല്ല......
ചോദ്യകര്‍ത്താവ്- ആധുനിക ശാസ്ത്രം ഇരുപതിലധികം സെന്‍സുകള്‍ ഐഡന്റിഫൈ ചെയ്യുന്നുണ്ട്......
ഡോ.അയ്യര്‍- അല്ലല്ല, അത് ഇതുമായി ബന്ധപ്പെടുത്തേണ്ട. നമുക്ക് അഞ്ച് ഇന്ദ്രിയങ്ങളുണ്ട്...ഒരു വസ്തുവിനെ പറ്റി അഞ്ചു വിധത്തിലുള്ള ക്വാളിറ്റികള്‍ അറിയുകയാണ് അവയിലൂടെ.............
ചോദ്യകര്‍ത്താവ്-അങ്ങനെയെങ്കില്‍ ഇന്ന ഗ്രഹത്തിന് ഇന്ന ഇന്ദ്രിയത്തിന്റെ കാരകത്വം എങ്ങനെ വരുന്നു? എന്താണതിന്റെ മാനദണ്ഡം?
ഡോ.അയ്യര്‍- അഞ്ച് ഇന്ദ്രിയങ്ങളാണ്.....
ചോദ്യകര്‍ത്താവ്-ഗ്രീക്കുകാര്‍ക്ക് ചതുര്‍ഭൂത സിദ്ധാന്തമാണ്. അവര്‍ പറയുന്നതല്ലേ കൂടുതല്‍ ശരി. ആകാശമെന്നും വായുവെന്നും പറയുന്നത് ശരിക്കും ഒന്നല്ലേ?
ഡോ.അയ്യര്‍- അല്ല വായു എന്നാല്‍ എയര്‍ എന്നര്‍ത്ഥമല്ല. ചലനമാണ് അവിടെ ഉദ്ദേശിക്കുന്നത്. ക്വാളിറ്റീസ് ആണ് പറയുന്നത്. അഗ്നി എന്നാല്‍ തീയല്ല
ചോദ്യകര്‍ത്താവ്-ശരിക്കും ഇന്നത്തെ ശാസ്ത്രവുമായി പൊരുത്തപ്പെടുന്ന രീതിയില്‍ അങ്ങത് സിംബോളിക്കായി വ്യാഖ്യാനിക്കുന്നതല്ലേ?
ഡോ.അയ്യര്‍-അല്ലല്ല. ഏതോ ഒരുത്തന്‍ ഭൂതം എന്നുള്ളതിന് എലിമെന്റെ എന്നൊരര്‍ത്ഥം കൊടുത്തു. അത് തെറ്റായിപ്പോയി. അതാണ് തെറ്റ്.
ചോദ്യകര്‍ത്താവ്-ഇതിന് വിരുദ്ധ അഭിപ്രായമുണ്ടല്ലോ. പ്രപഞ്ചനിര്‍മ്മിതിക്ക് ഹേതുവായ അടിസ്ഥാനഘടകങ്ങള്‍ എന്നര്‍ത്ഥത്തില്‍ തന്നെയല്ലേ ഭൂതങ്ങള്‍ വരിക?! ആ ഘടകങ്ങളുടെ സ്വഭാവമല്ലേ ഗുണങ്ങള്‍?! ചലനം ഇതില്‍ മിക്കവാറും എല്ലാ ഭൂതത്തിനുമുണ്ട്...അടിസ്ഥാനഘടകങ്ങളാണ് പ്രധാനം-ഗുണങ്ങള്‍ മാറിയും തിരിഞ്ഞും വരാം എന്നല്ലേ..? അടിസ്ഥാന ഘടകങ്ങളാണ് ഭൂതങ്ങള്‍ എന്നാണല്ലോ പൊതുവെ അംഗീകരിക്കപ്പെടുന്നത്... അങ്ങതിനെ സിംബോളിക്കലായി മാറ്റുകയല്ലേ..?
ഡോ.അയ്യര്‍-ഘടകങ്ങളല്ല...ക്വാളിറ്റീസ്. ഞാനങ്ങനെയാണ് ഈ പഞ്ചഭൂതസിദ്ധാന്തത്തിന്റെ ഒറിജിനലില്‍ കണ്ടിരിക്കണെ. അപ്പോള്‍ അതും രണ്ടും കംപെയര്‍ ചെയ്യാനാവില്ല.
ചോദ്യകര്‍ത്താവ്- ഒ.കെ ഒ.കെ....
പലതരം പ്രവചനവിദ്യകള്‍
ചോദ്യകര്‍ത്താവ്-പ്രവചനവിദ്യകള്‍ പലതരം. സാംഖ്യാജ്യോതിഷം, കൈനോട്ടം, വെറ്റില ജ്യോതിഷം, നാഡീ ജ്യോതിഷം... ഇതിലെല്ലാം വിശ്വാസികള്‍ക്ക് ഫലം അച്ചട്ടായി തോന്നുന്നു. അപ്പോള്‍ വിശ്വാസിയുടെ മസ്തിഷ്‌ക്കത്തില്‍ വരുന്ന ഒരു ഭാവനയാണ് വിശ്വാസമെന്ന് വരുന്നില്ലേ?
ഡോ.അയ്യര്‍-തീര്‍ച്ചയായിട്ടും അതുതന്നെയാണ്. ഇതിനകത്തുള്ളത് ഒരു തോന്നല്‍ മാത്രമാണ്...മിക്കവാറും. ഒരനുഭവം പറയാം...ഒരു രോഗി എന്നെ സന്ദര്‍ശിച്ചു. അയാളെന്നോട് പറഞ്ഞു. ഇത്(രോഗം) ഈശ്വരനല്ലേ വരുത്തുന്നത്. ഞാന്‍ ഭജനമിരുന്നത് മാറ്റും. ഞാന്‍ പറഞ്ഞു-നിങ്ങളെക്കൊണ്ട് സാധിക്കില്ല! അങ്ങേര് വിചാരിച്ചാലും (മാറ്റാന്‍) പറ്റൂല്ല. ഞാന്‍ അവിശ്വാസിയല്ല. പക്ഷെ നിങ്ങളുടെ ഈ വിശ്വാസം തെറ്റാണ്. ഒരു രോഗം വന്നാല്‍ ചികിത്സ ചെയ്‌തേ പറ്റൂ. അത് ദൈവത്തിന് വന്നാലും ശരി....ആശുപത്രിയില്‍ കയറ്റേണ്ടി വരും. അതാണ് ജ്യോതിഷത്തിലെ പരിഹാരം....അല്ലാതെ ജ്യോതിഷമെന്നാല്‍ പരിഹാരമാണെന്ന് പറയുന്നത് ഒരു മടയത്തരമല്ലേ...?!!
ചോദ്യകര്‍ത്താവ്-ജ്യോതിഷത്തില്‍ പരിഹാരവും പ്രശ്‌നത്തിന്റെ സൊലൂഷനുകളുമില്ലെങ്കില്‍ ആരുമതിന്റെ പിറകെ പോകില്ലല്ലോ?
ഡോ.അയ്യര്‍-ജ്യോതിഷത്തില്‍ പരിഹാരമില്ല
ചോദ്യകര്‍ത്താവ്-ജ്യോതിഷത്തില്‍ പരിഹാരമില്ല!!
ഡോ.അയ്യര്‍- ഇല്ല,ജ്യോതിഷത്തിലില്ല. പരിഹാരമുണ്ടെങ്കില്‍ ഇതു മാതിരിയാ(മേല്‍പ്പറഞ്ഞ ദൈവത്തിന്റെ ഉദാഹരണം)
ചോദ്യകര്‍ത്താവ്-ദെന്‍ ഹൗ കാന്‍ ഇറ്റ് ബീ യൂസ്ഫുള്‍ സര്‍?
ഡോ.അയ്യര്‍- ഇറ്റ് നീഡ് നോട്ട് ബി യൂസ്ഫുള്‍. ബട്ട ഇറ്റ് കാന്‍ ബീ യൂസ്ഫുള്‍, സ്റ്റില്‍....
ചോദ്യകര്‍ത്താവ്-ദാറ്റ് ഈസ് ക്വയറ്റ് കോണ്ട്രഡിക്റ്ററി!
ഡോ.അയ്യര്‍-കോണ്‍ട്രഡിക്റ്ററി അല്ല, പറഞ്ഞു തരാം....ഒരാള്‍ക്ക് ഇന്ന രോഗം ഉണ്ടാകാം...എന്നു പറയുന്നു. ഒരു പ്രോപബബിലിറ്റിയാണ് പറയുന്നത്. ഉണ്ടായേ തീരൂ എന്ന് പറയുന്നില്ല. നൂറു ശതമാനം കൃത്യമായി ഇന്നുവരെ ആരും പ്രവചിച്ചിട്ടില്ല.
സംഖ്യാജ്യോതിഷം ജ്യോതിഷമല്ല
ചോദ്യകര്‍ത്താവ്- അങ്ങ് നക്ഷത്രജ്യോതിഷത്തിലാണ് ശ്രദ്ധ കേന്ദീകരിക്കുന്നത്...അല്ലെങ്കില്‍ ഗ്രഹജ്യോതിഷം...എന്തെങ്കിലും ഒരു ഐഡന്റിഫിക്കേഷന് വേണ്ടിയാണ് അതുപറയുന്നത്....
ഡോ.അയ്യര്‍- നക്ഷത്രജ്യോതിഷം എന്നൊന്നില്ല. ജ്യോതിഷം ഒന്നേയുള്ളു. ജ്യോതിസ്സുകളെ സംബന്ധിക്കുന്നത്... പ്‌ളാനററ്ററി പൊസിഷന്‍സിനെക്കുറിച്ചുള്ളതാണത്. ജ്യോതിഷം അത്രേം പറഞ്ഞാമതി(ചിരിക്കുന്നു)
ചോദ്യകര്‍ത്താവ്- അതല്ലാ സംഖ്യാജ്യോതിഷമുണ്ട്, വെറ്റില ജ്യോതിഷമുണ്ട്.....
ഡോ.അയ്യര്‍- ഏയ് അതൊന്നുമില്ല!! അതൊന്നും ജ്യോതിഷമല്ല....
ചോദ്യകര്‍ത്താവ്-അല്ല....സാറിന്റ വാശി മനസ്സിലായി...പക്ഷെ അവര്‍ സംഖ്യാജ്യോതിഷമെന്ന് തന്നെയാണ് പറയുന്നത്..
ഡോ.അയ്യര്‍-സംഖ്യാജ്യോതിഷമെന്ന് അവര്‍ പറഞ്ഞാല്‍ പോരല്ലോ. അങ്ങനെ പറഞ്ഞാല്‍ അത് ജ്യോതിഷമാവില്ല.
ചോദ്യകര്‍ത്താവ്- എനി വേ, ഞങ്ങള്‍..പുറത്ത് നില്‍ക്കുന്നവര്‍ക്ക് തോന്നിയ കാര്യം പറഞ്ഞെന്നേയുള്ളു. ഇനി, ഇതിലെല്ലാം വിശ്വാസിക്കുന്നവര്‍ക്ക് ഫലം ശരിയാണെന്ന് തോന്നുന്നു... പക്ഷെ കയ്യില്‍ നോക്കിയാല്‍ പറയാമെങ്കില്‍ മാനം നോക്കണ്ട കാര്യമില്ല, മാനം നോക്കി പറയാമെങ്കില്‍ വെറ്റിലയില്‍ നോക്കേണ്ട കാര്യമില്ല...
ഡോ. അയ്യര്‍- (ഇടപെട്ടുകൊണ്ട്)..വെറ്റിലയൊന്നുമില്ല... അതൊക്ക കളിപ്പീരാണ്....
ചോദ്യകര്‍ത്താവ്- വെറ്റില ജ്യോതിഷം മധ്യതിരുവിതാം കൂറിലെ പ്രശ്‌സ്തമായ ഒരമ്പലത്തിലുണ്ട്. ചങ്ങാനാശ്ശേരിക്കടുത്ത്...എന്താണതിന്റെ പേര്...ഒ കിട്ടി ..ചക്കുളത്ത്...വിശ്വാസികള്‍ നിറകണ്ണുകളോടെയാണ് ഫലം ശരിയാണെന്ന് ഏറ്റുപറയുന്നത്..
ഡോ.അയ്യര്‍-ചക്കുളത്ത്...അതെ...അതു തന്നെയാണ് ഏറ്റവും വലിയ തട്ടിപ്പ്....
ചോദ്യകര്‍ത്താവ്- വിശ്വാസം അച്ചട്ടായി ഫലിച്ചെന്നാണ് അവര്‍ പറയുന്നത്....സൊ..ഇറ്റ് ഈസ് ആക്ച്വലി എ സൈക്‌ളോജിക്കല്‍ ഫീലിംഗ്
ഡോ.അയ്യര്‍-അതെ.. പക്ഷെ സൈക്‌ളോജിക്കല്‍ ഫീലിംഗ് മാത്രമല്ല...നമ്മുടെ കാര്യം നമ്മള്‍ തന്നെയാണ് ചെയ്യുന്നത് ..എന്നിട്ട് ഇവര്‍ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കുകയാണ്...നമ്മള്‍ തന്നെ അതിന് പ്രചാരം കൊടുക്കും
ചോദ്യകര്‍ത്താവ്-സര്‍ ഈ ബര്‍നം-ഫൊറര്‍ എക്‌സിപിരിമെന്റിനോടൊക്കെ യോജിക്കുന്നുവോ? ഒരു ജാതകഫലം തന്നെ കൊടുത്ത് നിരവധിപ്പേരെ തൃപ്തരാക്കുന്നത്...ഇതിലെല്ലാം വന്നിരിക്കുന്നത് ഒരു വിശ്വാസി പൊതുപ്രസ്താവങ്ങളില്‍ നിന്ന് അവരവര്‍ക്ക് വേണ്ടത് അരിച്ചെടുത്ത്, തെരഞ്ഞെടുത്ത് വിശ്വസിക്കുന്നുവെന്നാണ്. ബര്‍നം-ഫൊറര്‍ സ്റ്റേറ്റുമെന്റുകള്‍...അത്തരത്തിലാണ് തെളിയിക്കുന്നത്...സാര്‍ ആ വാദത്തോട് യാജിക്കുന്നുവോ?
ഡോ.അയ്യര്‍- സാധാരണയായി പറഞ്ഞാല്‍ ഇതിനകത്ത് സൈക്‌ളോജിക്കലായ കുറച്ച് പ്രോസസ്സ് നടക്കുന്നുണ്ട്....പക്ഷെ ശാസ്ത്രത്തെ പറ്റി പറയുമ്പോള്‍ അതില്‍ നിന്ന് വ്യത്യാസപ്പെടണം. ശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ആള്‍ ചെയ്യുന്ന രീതി ചിലപ്പോള്‍ തെറ്റായിരിക്കും....പക്ഷെ ശാസ്ത്രഫലം ശരിയായിരിക്കണം
ചോദ്യകര്‍ത്താവ്-അപ്പോള്‍ തെറ്റായ രീതിശാസ്ത്രം കൊണ്ട് ശരിയായ റിസള്‍ട്ടില്‍ എത്തിച്ചേരാന്‍ പറ്റുമോ?
ഡോ.അയ്യര്‍-ചിലപ്പോള്‍ പറ്റും. എപ്പോഴും പറ്റൂല്ല. അതിനാണ് റീ-പ്രൊഡൂസബിലിറ്റി വേണമെന്ന് പറയുന്നത്.
ചോദ്യകര്‍ത്താവ്-ശാസ്ത്രമെന്ന് പറയുമ്പോള്‍ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്, കോള്‍ പോപ്പറൊക്കെ പറയുന്നതുപോലെ ഫോള്‍സിഫയബിലിറ്റി, റിപ്പീറ്റബിലിറ്റി, യൂണിവേഴ്‌സാലിറ്റി, യൂട്ടിലിറ്റി, ഒബ്ജക്റ്റീവ് റാറ്റിഫിക്കേഷന്‍...അങ്ങനെ പലതും നിര്‍ണ്ണായകമാണെന്നാണ്....അപ്പറയുന്ന എന്തെങ്കിലും സാര്‍ ഇപ്പറയുന്ന ശാസ്ത്രത്തിന്റെ അടുത്തുകൂടിയെങ്കിലും പോകുന്നതായി പറയാനാവുമോ?
ഡോ.അയ്യര്‍-അതെ
ചോദ്യകര്‍ത്താവ്- ഒന്നു വിശദീകരിക്കാമോ? ഫോര്‍ എക്‌സാമ്പിള്‍ കാന്‍ ഇറ്റ് ബി ഫോള്‍സിഫൈഡ്?
ഡോ.അയ്യര്‍- ഇത്രയുമൊരു... ഇതൊന്നും പറയണ്ട. ഇത് അബദ്ധമാണെന്ന് എന്നു പറയണമെങ്കില്‍ വളരെ എളുപ്പത്തില്‍ പറയാന്‍ പറ്റും. പക്ഷെ ഇതിനകത്ത് വല്ലതുമുണ്ടോ? എന്ന് നോക്കിയെടുക്കണമെങ്കില്‍ കുറെ താമസമുണ്ട്. കാരണം ഇതൊരാളുടെ വിശ്വാസത്തിന്റെ കാര്യമാണ്. ഇങ്ങനെ ഫലം പറയുന്നതിന്റെ കാരണമാണ്. നമുക്കത് വേണ്ട. അല്ലാത്തതിന്റെ കാര്യം പറയാം. കൃത്യമായി ഒരാളുടെ ഡയറിക്കുറിപ്പ് എഴുതി തരുമോ? തരൂല്ല. ആര്‍ക്കും പറ്റിയിട്ടില്ല ഇതുവരെ. എല്ലാ ദിവസവുമുള്ള അനുഭവങ്ങള്‍. അത് പറ്റീട്ടില്ലെങ്കില്‍ ഈ ശാസ്ത്രം കൊണ്ട് നൂറ് ശതമാനം കൃത്യമായി പ്രവചിക്കാന്‍ പറ്റില്ല....
ചോദ്യകര്‍ത്താവ്- ങും...വ്യക്തമല്ല...അങ്ങനെയെങ്കില്‍ ഞാന്‍ ചോദിക്കട്ടെ, ഒരു പത്തുപേരുടെ ഗ്രഹനില കണ്ടിട്ട് അത് ആണിന്റെയാണോ പെണ്ണിന്റെയാണോ ജീവിക്കുന്നവരുടെയാണോ മരിച്ചവരുടെയാണോ എന്ന് പറയാന്‍ സാധിക്കുമോ...
ഡോ.അയ്യര്‍- (ഇടപെട്ടുകൊണ്ട്) ഇല്ല പറ്റില്ല....
ചോദ്യകര്‍ത്താവ്-എന്തുകൊണ്ട് സാധിക്കില്ല...?
ഡോ.അയ്യര്‍-സാധിക്കുന്നില്ല...അതുകൊണ്ടു തന്നെ.. അതാണ് വാസ്തവം....
ചോദ്യകര്‍ത്താവ്- യൂ ആര്‍ വെരി ഓണസ്റ്റ്. ഓണസ്റ്റ് ആന്‍ഡ് ഫോര്‍ത്ത് റെറ്റ്
ചോദ്യകര്‍ത്താവ്- ഞാനൊന്നു ചോദിക്കട്ടെ, എപ്പോഴെങ്കിലും ഒരു ജ്യോതിഷി തന്റെ പ്രവചനഫലം ഒബ്ജക്റ്റീവായിട്ട്....അല്ലാതെ അനുഭവത്തിന്റെ വെളിച്ചത്തിലല്ല... ഉദാഹരണമായിട്ട് ഭൂമി പരന്നതാണെന്നും സൂര്യന്‍ ഉദിക്കുന്നുവെന്നതും ആകാശം നീലയാണെന്നതും നമ്മുടെ അനുഭവമാണ്. മാജിക്കുകാര്‍ നമ്മുടെ അനുഭവങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് റിസള്‍ട്ടുണ്ടാക്കുന്നത്. അനുഭവങ്ങള്‍ക്ക് പ്രസക്തിയുണ്ട്..പക്ഷെ അതിന്റെതായ പരിമിതിയുണ്ട്. അത് റാറ്റിഫൈ ചെയ്യണം....വസ്തുനിഷ്ഠമായ സത്യാപനം ചെയ്യാനാവണം. അനുഭവങ്ങള്‍ മാത്രം മുന്‍നിറുത്തിയാണ് ജ്യോതിഷം മുന്നോട്ടുപോവകുന്നത്. സാറ് അതിന്(ജ്യോതിഷത്തിന്)...കുറെ ശാസ്ത്രീയത ഉണ്ടെന്ന് പറയുന്നുണ്ട്. വല്ലാത്തൊരു കണ്‍ഫ്യൂഷന്‍ അവിടെയുണ്ട്....
ചോദ്യകര്‍ത്താവ്-പൊതുവില്‍ വിധിവിശ്വാസം എന്നറിയപ്പെടുന്നത് ജ്യോതിഷത്തിലെ സിംഹ ആശയമാണ്. അങ്ങൊരു വിധി വിശ്വാസിയാണോ...?
ഡോ.അയ്യര്‍-വിധി...(ചിരിക്കുന്നു)....ആ വാക്കിലാണ് ഇപ്പോള്‍ കുഴപ്പമുള്ളത്...വിധിവിശ്വാസിയാണോന്ന് ചോദിച്ചാല്‍ ഈ പ്രപഞ്ചത്തില്‍ ചില നിയമങ്ങളുണ്ട്....ആ നിയമങ്ങള്‍ ആര്‍ക്കും തെറ്റിക്കാന്‍ ഒക്കൂല.
ചോദ്യകര്‍ത്താവ്-യു മീന്‍ ഫിസിക്കല്‍ ലോസ്?
ഡോ.അയ്യര്‍-യേസ്.... അത് തെറ്റൂല....നിയമപ്രകാരം.....അത് വിധിയല്ലേ?...വിധിയെന്നാല്‍ നിയമം എന്നാണര്‍ത്ഥം....
ചോദ്യകര്‍ത്താവ്-സൊ യൂ ആര്‍ ഡ്രിഫ്റ്റിംഗ് എവെ ഫ്രം ദ അസ്‌ട്രോളജിക്കല്‍ കണ്‍സെപ്റ്റ്.....ആക്ച്വലി...
ഡോ.അയ്യര്‍- അസ്‌ട്രോളജിയും അതുതന്നെയാണ് പറയുന്നത്..
ചോദ്യകര്‍ത്താവ്- അതായത് നിങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍ ഒരു സേനാധിപനായിരുന്നു, ഭിക്ഷക്കാരനായിരുന്നു...
ഡോ.അയ്യര്‍-(ഇടപെട്ടുകൊണ്ട്) ഹേ ഹേ...ഇതൊന്നും അസ്‌ട്രോളജിയല്ല
ചോദ്യകര്‍ത്താവ്-അപ്പോള്‍ പുനര്‍ജന്മമെന്ന് പറയുന്നതില്‍....കാര്യമില്ല?...
ഡോ.അയ്യര്‍-(ഇടപെട്ടുകൊണ്ട്)...നമുക്കറിയില്ല...
ചോദ്യകര്‍ത്താവ്- അറിയില്ല...ഹ ഹ യൂ ആര്‍ ഡിസാമിംഗ് മീ ബൈ ജസ്റ്റ് നെഗേറ്റിംഗ് എവരിതിംഗ്...(ചിരിക്കുന്നു)
ഡോ.അയ്യര്‍- നമുക്കറിയില്ല, അസ്‌ട്രോളജിയില്‍ അതിനൊന്നും....ഇല്ലാത്ത കണ്‍സെപ്റ്റ് ജ്യോതിഷത്തിലുണ്ടെന്ന് സങ്കല്‍പ്പിക്കുന്നതാണ് കുഴപ്പം....
ചോദ്യകര്‍ത്താവ്-മാത്രമല്ല വിധി അനുഭവിച്ചേ പറ്റുവെങ്കില്‍ നമുക്ക് പിന്നെ ഫ്രീ വില്‍ ഇല്ല... ശ്വാസംമുട്ടി മരിക്കണം എന്നാണെങ്കില്‍ പിന്നെ അത് ഓക്‌സിജനില്ലാതെ വേണോ ഹൈഡ്രജിനില്ലാതെ വേണോ എന്നൊക്കെ പറയുന്നതില്‍ കഥയില്ല....പക്ഷെ ശൂലപാണി വാര്യരുള്‍പ്പെടെയുള്ള ജ്യോതിഷികള്‍ ഫ്രീ വില്ലിനെ അനുകരിച്ച് വിധിയോടൊപ്പം പൗരുഷം എന്നൊരു ആശയം പറയുന്നുണ്ട്. വിധിക്കുപരിയായി നമുക്ക് അല്‍പ്പസ്വല്‍പ്പം മാറ്റാവുന്ന എന്തോ കാര്യങ്ങളാണ് പൗരുഷത്തില്‍..അതായത് ഇവിടെ വരാം...പക്ഷെ എന്തു സംസാരിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം...എന്ന ലോജിക്ക്....അത് സാധ്യമാണോ....വിധിയില്‍ അതിന് സാധ്യതയുണ്ടോ?
ഡോ.അയ്യര്‍- അവിടെയാണ്... വിധി എന്നു പറഞ്ഞാല്‍ എല്ലാം പ്രീ-ഡിറ്റര്‍മിന്‍ഡ് എന്നാണെങ്കില്‍ പിന്നെ ഈ ലോകം തന്നെ ഇല്ലെന്നാ തോന്നണെ...(ചിരിക്കുന്നു)...അപ്പോള്‍...നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്......ഫ്രീ വില്‍ എന്നോ എന്തുവേണമെങ്കിലോ പറഞ്ഞു കൊള്ളൂ...പുതിയ വാക്കുകള്‍ കണ്ടുപിടിക്കാം...ശബ്ദന്യായങ്ങള്‍..ഒക്കെ കണ്ടുപിടിക്കാം...
ചോദ്യകര്‍ത്താവ്-സ്വതന്ത്രേച്ഛ ...എന്നുവേണമെങ്കില്‍
ഡോ.അയ്യര്‍-അതെ..ങാ...ഹ്....പക്ഷെ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ് നമ്മുടെ കാര്യങ്ങളാണ്...നമ്മുടെ.... അതുകൊണ്ട് പൂര്‍വജന്മം എന്നു പറയണ്ട
ചോദ്യകര്‍ത്താവ്-അപ്പോള്‍ ചാര്‍വാകന്‍മാര്‍ പറഞ്ഞതുപോലെ ക്രിയാശ്ച ഫലദായികാ:...ക്രിയക്കനുസരിച്ച് ഫലം കിട്ടുന്നു...എന്നു പറയാം..അല്ലേ...?
ഡോ.അയ്യര്‍- വേണ്ട ചാര്‍വാകന്റെ കാലത്തിലോട്ട് പോകണ്ട..... പൂര്‍വ ജന്മം എന്നെന്തിനാ പറയുന്നേ? പൂര്‍വ കാലത്ത് ചെയ്തതിന്റെ ഫലം ഇപ്പോള്‍ നമ്മളനുഭവിക്കുന്നു.....ഇപ്പോള്‍ ചെയ്യുന്നതിന്റെ ഫലം ഭാവിയില്‍ അനുഭവിക്കുന്നു.... അല്ലാതെ ജന്മം എന്നൊന്നും പറയണ്ട
ചോദ്യകര്‍ത്താവ്-ജന്മം ഇല്ല..?
ഡോ.അയ്യര്‍-എന്നൊന്നും പറഞ്ഞില്ല....എനിക്കറിയില്ല....
ചോദ്യകര്‍ത്താവ്-(ചിരിക്കുന്നു) ഞങ്ങള്‍ക്കും അത്രയുമേ അറിയാവൂ.....
ഡോ.അയ്യര്‍-ഹ ഹ പലപ്പോഴും അറിയാത്ത കാര്യങ്ങളെ കുറിച്ചാണല്ലോ നമ്മള്‍ സംസാരിക്കുന്നത്....
ചോദ്യകര്‍ത്താവ്-ജ്യോതിഷത്തിന്റെ പ്രകടമായ ഊന്നല്‍ വിധിവിശ്വാസത്തിലാണ്.....ഞാന്‍ മനസ്സിലാക്കിയിടത്തോളം..... ജനകീയമായ.......രീതി അതാണ്. പക്ഷെ അങ്ങ് ഒരു വ്യത്യസ്തമായ ചിന്ത...അവിടെ...
ഡോ.അയ്യര്‍-ഞാന്‍....വ്യത്യസ്തമായിട്ടൊന്നുമില്ല...ജ്യോതിഷത്തില്‍ ഇല്ല....
ചോദ്യകര്‍ത്താവ്-യു സ്റ്റാന്‍ഡ് ബൈ ജ്യോതിഷം...?
ഡോ.അയ്യര്‍-ജ്യോതിഷത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ല...ഒരു കാര്യം ഒരു സ്ഥലത്ത്.....ഞങ്ങള്‍ പൊതുവെ പറയും...എന്താണ്...കര്‍മ്മാര്‍ജ്ജിതം....
ചോദ്യകര്‍ത്താവ്-ങും...കര്‍മ്മാര്‍ജ്ജിതം....
ഡോ.അയ്യര്‍- കര്‍മ്മാര്‍ജ്ജിതം എന്നു പറഞ്ഞിട്ടിങ്ങനെ പറഞ്ഞു.....
ചോദ്യകര്‍ത്താവ്-കര്‍മ്മാര്‍ജ്ജിതം എന്ന വാക്കിനെ എടുത്ത് വളച്ചൊടിച്ച് അവര്‍ ഇങ്ങനെ ജന്മങ്ങള്‍ ഉണ്ടാക്കിയതാണെന്നാണോ അങ്ങ് പറയുന്നത്...?
ഡോ.അയ്യര്‍-അതെ...തീര്‍ച്ചയായിട്ടും...തീര്‍ച്ചയായിട്ടും....
ചോദ്യകര്‍ത്താവ്-അപ്പോള്‍ നായായിട്ടും നരിയായിട്ടും....പുലിയായിട്ടും...എന്നൊക്കെ പറയുന്നത്...?
ഡോ.അയ്യര്‍- ആ..എന്നൊക്കെ പറയുന്നു..ആയിരിക്കാം....നമുക്കറിയില്ല.....നമുക്കറിയില്ലാത്ത ഫീല്‍ഡിലേക്ക് എങ്ങനെയാ പോകുന്നേ...? എന്തായാലും ജ്യോതിഷവുമായിട്ട് അതിന് ബന്ധമൊന്നുമില്ല..
ചോദ്യകര്‍ത്താവ്-ജ്യോതിഷവുമായി അതിന് ബന്ധമൊന്നുമല്ല... ഒ.കെ... ജ്യോതിഷഫലം പ്രവചിച്ച് അതിന് ദക്ഷിണയോ പണമോ സ്വീകരിക്കുന്നത് അങ്ങയുടെ ദൃഷ്ടിയില്‍ എങ്ങനെ?
ഡോ.അയ്യര്‍- ഇവിടെയുള്ള...വേറെ എത്രയോ കാര്യങ്ങളുണ്ട്......കൗണ്‍സിലിംഗ്.....അവരെല്ലാം ചെയ്യുന്നതുപോലെ ഇവരും ചെയ്യുന്നതില്‍ എന്താ തെറ്റ്?....പക്ഷെ കബളിപ്പിച്ച് വാങ്ങുകയാണെങ്കില്‍....അതിനെ എതിര്‍ക്കും.... അത്രയേ ഉള്ളൂ
നാഡീജ്യോതിഷം സാധുവോ?
ചോദ്യകര്‍ത്താവ്-ങും...ഇനി, നാഡീ ജ്യോതിഷത്തെ കുറിച്ച്. ഇവിടെ,..അബ്ദുള്ള കുട്ടി എം.എല്‍.എ ഒക്കെ പോയി...ഫലം കിട്ടിയത്രെ...പേര് പറഞ്ഞു...അച്ഛന്റെ പേര് പറഞ്ഞു..അമ്മയുടെ പേര് പറഞ്ഞു...അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നതുകൊണ്ട് നമുക്കെന്ത് പ്രയോജനം..?
ഡോ.അയ്യര്‍- നമുക്ക് നേട്ടമില്ല....പക്ഷെ
ചോദ്യകര്‍ത്താവ്-നമ്മളെ സ്റ്റണ്‍ ചെയ്യാം.. അല്ലേ?
ഡോ.അയ്യര്‍-അല്ല അവിടെയാണ്...്യൂഞാന്‍ പരീക്ഷിച്ച് നോക്കിയിട്ടുള്ളതാണ്...ഇന്ത്യയില്‍ ജനിച്ചതും വിദേശകളുമൊക്കെ നോക്കിയിട്ടുള്ളതാ...നമ്മുടെ തമ്പ് ഇംപ്രഷന്‍ കൊടുക്കുകയാണെങ്കില്‍ വേറൊന്നും വേണ്ട,അവര്‍ നമ്മുടെ ജാതകം എടുത്ത് തരുകയാ....എന്നിട്ട് അതിനകത്ത് എഴുതിയിരിക്കുന്നത് വായിക്കുകയാണ്....അവരുടെ കയ്യിലെ ഓല...അത് കാണിച്ചു തന്നു....പക്ഷെ ഒരു കാര്യം ചോദിച്ചിട്ട് അവര്‍ ജന്മത്ത് തരുന്നില്ല....തമ്പ് ഇംപ്രഷനില്‍ നിന്ന് നിങ്ങളെങ്ങനെ ഈ ജാതകം എടുത്തു?....അത് മാത്രം രഹസ്യമാണ്...ഞാന്‍ വിചാരിച്ചുകൊണ്ടിരിക്കുന്നത്...ഏതെങ്കിലും കാലത്ത് ഒരു കരിങ്കാലി. വരും...അയാളിത് പറഞ്ഞുതരും എന്ന് വിശ്വസിച്ചുകൊണ്ടിരിക്കുകയാണ്.....പക്ഷെ അത് വളരെ കറക്ടാ....ഗ്രഹനില എങ്ങനെ പറഞ്ഞു അയാള്‍? ഡേറ്ററിഞ്ഞാല്‍പ്പോലും അത് പറയാനാവില്ല.പക്ഷെ ഈ തമ്പ് ഇംപ്രഷന്‍ കൊണ്ടു മാത്രം...ഇതെങ്ങനെ സാധിക്കുന്നു....?
ചോദ്യകര്‍ത്താവ്-നാഡീജ്യോതിഷികളെക്കുറിച്ച് ഒരുപാട് പരീക്ഷണങ്ങളും പരിശോധനകളുമൊക്കെ നടത്തിയിട്ടുണ്ട്. അതിലെല്ലാം ഇവര്‍...ആളുകളുടെ പേരു പറയുന്നതില്‍ പോലും വലിയ പരാക്രമമാണ് കാണിച്ചത്. പേരിന്റെ ആദ്യക്ഷരം ഏ ആണോ ബി ആണോ... ഈ നാലക്ഷരത്തില്‍ ഏതാണ്...?അതാണോ മറ്റേതാണോ...എന്നൊക്കെ ആരായുന്നുണ്ട്....മാത്രമല്ല...പലപ്പോഴും നമുക്കവരെ കബളിപ്പിക്കാന്‍ കഴിയുന്നുണ്ട്....നമ്മള്‍ പറയുന്നതനുസരിച്ചേ അവര്‍ക്ക് നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നുള്ളു....ഇപ്പോള്‍ ഞാനൊരു വ്യാപാരിയായി അവരുടെ മുന്നില്‍ ചെന്നിരുന്നാല്‍ ആ രീതിയിലുള്ള ഫലങ്ങളാണ് പൂര്‍വജന്മത്തിന്റെ കാര്യത്തിലൊക്കെ പറയുന്നത്. അപ്പോള്‍...നമുക്കവരെ കബളിപ്പിക്കാം. കബളിപ്പിക്കാന്‍ കഴിയുമെങ്കില്‍ അവരുടെ കയ്യിലിരിക്കുന്നത് ശാസ്ത്രമല്ല...
ഡോ.അയ്യര്‍-അവര്‍ വേറെയൊന്നും ചെയ്യുന്നില്ല. അവരവിടെ ഓലയില്‍ എഴുതിവെച്ചിരിക്കുന്നത് വായിക്കുന്നെന്നേ ഉള്ളൂ...
ചോദ്യകര്‍ത്താവ്-ഈ ഓലയുടെ കാര്യം പറഞ്ഞാല്‍....ഈയിടയ്ക്ക് തമിഴ്‌നാട്ടില്‍ സണ്‍ ടി.വി ഇവര്‍ ഓലയുണ്ടാക്കുന്ന സ്ഥലത്ത് പോയി തൊഴിലാളികള്‍ പനയോല വെട്ടുന്നതും അവര്‍ തന്നെ അത് പുഴുങ്ങിയുക്കി അതിലെന്തോ കുത്തിക്കുറിക്കുന്നതും കാണിച്ചിരുന്നു..പ്രാചീന തമിഴ് ലിപിയിലാണ് കുത്തിക്കുറിക്കുന്നത്...ഇത് പലപ്പോഴും ആധുനികമായ ലിപി അറിയുന്നവര്‍ക്ക് വായിക്കാനാവില്ല...അല്ലാത്തവര്‍ക്ക് കൊടുക്കുകയുമില്ല...ലോകത്തുള്ള എല്ലാ മനുഷ്യരുടേയും വിധി ഈ ഓലകളിലുണ്ടെന്നാണ് പറയുന്നത്....അങ്ങനെയാണെങ്കില്‍ എത്ര കോടി ഓലകള്‍ അവരവിടെ സ്റ്റോക്ക് ചെയ്യേണ്ടിവരും?
ഡോ.അയ്യര്‍- പറയാം, ഒരു തെറ്റാണിപ്പോള്‍ പറഞ്ഞത്...എല്ലാവരുടേയും ഓലയില്ല...
ചോദ്യകര്‍ത്താവ്-അവിടെ ചെല്ലുന്നവരുടെ മാത്രം ഓലയേ ഉള്ളൂ...?
ഡോ.അയ്യര്‍-അവിടെ ചെല്ലുന്നവരുടെ എന്നല്ല...കുറെപ്പേരുടെ...ഇങ്ങനെ എഴുതി വെച്ചിരിക്കുകയാണ്....എങ്ങനെയത് നേരത്തെ എഴുതിവെച്ചു എന്ന് നമുക്ക് ഇപ്പോഴും അറിയില്ല...അതിനകത്ത് കാണുമ്പോള്‍... ഒരു ഗ്രഹനില തന്നിട്ടുണ്ട്...അതിന്റെ ഫലങ്ങളാണ് പറഞ്ഞിരിക്കുന്നത്...അത് അസ്‌ട്രോളജിക്കലാണ്...
ചോദ്യകര്‍ത്താവ്-അപ്പോള്‍ നാഡീജ്യോതിഷം ഫലത്തില്‍ ശരിയാണെന്നാണോ സാറ് പറയുന്നത്?
ഡോ.അയ്യര്‍- ശരിയാണ്
ചോദ്യകര്‍ത്താവ്-ശരിയാണ്, അതിനകത്ത് (ഗ്രഹനിലയില്‍) പറയുന്ന ഫലങ്ങളെല്ലാം ശരിയാണ്...?
ഡോ.അയ്യര്‍ -എല്ലാം ശരിയല്ല...ഇവിടെയൊക്കെയാണ്...വേണ്ടാത്ത വാക്ക് കുത്തിക്കയറ്റുന്നത്...കണ്ടോ....എല്ലാമെന്ന്..
ചോദ്യകര്‍ത്താവ്-എല്ലാം ശരിയാണെന്ന് പറയുമ്പോള്‍ പൊതുവെ ഭൂരിഭാഗം ശരിയാണെന്നല്ലേ...എന്നെങ്കിലല്ലേ നമുക്കത് കണ്‍സിഡര്‍ ചെയ്യാന്‍ പറ്റൂ...?
ഡോ.അയ്യര്‍-ഇതുമാതിരി... പേര് പറയുക...നമുക്ക് അത്ഭുതംതോന്നും.....
ചോദ്യകര്‍ത്താവ്-സര്‍,ചത്തിരിക്കുന്ന ഒരു ക്‌ളോക്ക് പോലും ഒരു ദിവസം രണ്ടു പ്രാവശ്യം കറക്ട് സമയം കാണിക്കും...അപ്പോള്‍ എല്ലാം ശരിയാണോ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ ഭൂരിഭാഗവും ശരിയാകേണ്ടതുണ്ട്....എങ്കിലേ നമുക്കത് ഒരു പദ്ധതിയായിട്ട് എടുക്കാനാവുകയുള്ളു...
ഡോ.അയ്യര്‍-എല്ലാം ശരിയല്ല, കുറെയൊക്കെ ശരിയാണ്....
ചോദ്യകര്‍ത്താവ്- അത് എല്ലാത്തിലും കുറെ കാര്യങ്ങള്‍ ശരിയായി വരില്ലേ. ഫോര്‍ എക്‌സാമ്പിള്‍...എനിക്കിപ്പോള്‍ സാറിനെ കുറിച്ച് ചില കാര്യങ്ങള്‍ ശരിയായിട്ട് പറഞ്ഞുകൂടേ...എല്ലാം ശരിയാവില്ലെങ്കിലും...?
ഡോ.അയ്യര്‍- അതെ,അത്രയേ ഉള്ളൂ..
ചോദ്യകര്‍ത്താവ്-അപ്പോള്‍ ഇതൊരു പ്രവചനവിദ്യയാണെന്ന് പറയുന്നതില്‍ എന്താണ് കാര്യം?
ഡോ.അയ്യര്‍-അതെ...അവിടെയാണ് കുഴപ്പം. ഹഡ്രഡ് പെര്‍സെന്റ് കൃത്യമാകില്ല
ചോദ്യകര്‍ത്താവ്-ബട്ട് യൂ നീഡ് അറ്റ് ലീസ്റ്റ് സെവന്റി പെര്‍സന്റ്...? 70-80% ...?
ഡോ.അയ്യര്‍-അത് പോരാ എന്നാണ് ഞാന്‍ പറയുന്നത്...
ചോദ്യകര്‍ത്താവ്-അപ്പോള്‍ സാറെന്താണ് പറയുന്നത്...എഴുപത് ശതമാനം പോലുമില്ലെന്നാണോ..?
ഡോ.അയ്യര്‍-ഇല്ല...പലപ്പോഴുമില്ല....
ചോദ്യകര്‍ത്താവ്-അപ്പോള്‍ വീണ്ടുമതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയല്ലേ...?
ഡോ.അയ്യര്‍-അതെ, ചോദ്യം ചെയ്യണം...എന്തുകൊണ്ട്?.....അങ്ങനെയുള്ളതിനെ മാറ്റണം...അത് ഗവേഷണത്തില്‍ കൂടി മാത്രമേ കണ്ടെത്താന്‍ കഴിയുകയുളളു.
ജ്യോതിഷവും പുരസ്സരണവും
ചോദ്യകര്‍ത്താവ്-ങു. ഒകെ. അവസാനഭാഗത്തേക്ക് വന്നാല്‍ പുരസ്സരണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഏതാണ്ട് 24 ദിവസത്തോളം മാറിയിട്ടുണ്ട് എന്ന് നാം പറയുന്നു. പാശ്ചാത്യലോകത്ത് ഒഫ്യൂക്കസ് എന്ന പതിമൂന്നാം രാശി കൂടി വെച്ച് പ്രവചിക്കുന്ന ഒന്നുമതുല്‍ നാല് ശതമാനംവരെ ജ്യോതിഷികളുണ്ട്. അവരുടെ ക്‌ളൈന്റ്‌സ് വളരെ ഹാപ്പിയാണ്...പന്ത്രണ്ട് രാശി വെച്ച് പ്രവചിക്കുന്നവരുടെ ക്‌ളൈന്റ്‌സും ഹാപ്പിയാണ്...ഇപ്പോള്‍ ഏരീസ് എന്നുപറയുന്നത് അടുത്ത രാശിയിലേക്ക് പോയിരിക്കുന്നു...23-24 ദിവസം എന്ന് പറയുമ്പോള്‍ പോയിട്ടുണ്ടാവും...അതുകൊണ്ട് രാശികള്‍ പുന:ക്രമീകരിക്കണം എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ പാശ്ചാത്യലോകത്ത് നടക്കുന്നുണ്ട്....പ്രൊഫസര്‍ കങ്കിളിന്റെയൊക്കെ ആര്‍ഗുമെന്റ്.....ഒരുപക്ഷെ സാര്‍ വായിച്ചിട്ടുണ്ടാവണം...പക്ഷെ അത്തരത്തിലുള്ള ചര്‍ച്ചയൊന്നും ഇന്ത്യയില്‍ വരുന്നില്ല...അവര് പറയുക ചാന്ദ്രസൗധങ്ങള്‍ക്ക് അത് ബാധകമല്ലെന്നാണ്...സാറെങ്ങനെ കാണുന്നു അതിനെ? സൗരരാശികളില്‍ തന്നെയല്ലേ ചന്ദ്രസൗധങ്ങള്‍?...
ഡോ.അയ്യര്‍-അവിടെയാണ് ഇന്ത്യയുടെ പ്രത്യേകത...നമുക്ക് ഒരു ചെറിയ ദോഷമുണ്ട്....അതിന് പറയുന്നത് യാഥാസ്ഥിതികത്വം എന്നാണ്....മാത്രമല്ല പണ്ട് ആര് എന്തു പറഞ്ഞാലും അതാവര്‍ത്തിക്കുക....എന്നുള്ളതാണ്....മന്ത്രങ്ങള്‍...എല്ലാമുണ്ട്.....പുതിയ മന്ത്രങ്ങള്‍ വല്ലതുമുണ്ടോ? ഇല്ല പഴയ മന്ത്രങ്ങള്‍ ആവര്‍ത്തിക്കുക....അതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക....അര്‍ത്ഥമറിഞ്ഞാണോ പറയുന്നത്...?അതുമല്ല
ചോദ്യകര്‍ത്താവ്-അപ്പോള്‍ ഇന്ത്യന്‍ ജ്യോതിഷം സായനവര്‍ഷത്തിലേക്ക് പോകുന്നതിനെ അങ്ങ് അംഗീകരിക്കുമോ?
ഡോ.അയ്യര്‍-ഈ വര്‍ഷം എങ്ങനെ വേണമെങ്കിലും ആകാം....
ചോദ്യകര്‍ത്താവ്-അങ്ങനെയാണെങ്കില്‍ മീനം ഏഴിലേക്ക് നമ്മുടെ വിഷുവം ഒന്ന് ഷിഫ്റ്റ് ചെയ്യുന്നതിന് എന്താണ് കുഴപ്പം...അതല്ലേ യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ പൊരുത്തപ്പെട്ടു നില്‍ക്കുന്നത്...?
ഡോ.അയ്യര്‍-ഒരു കുഴപ്പവുമില്ല....തീര്‍ച്ചയായിട്ടും ചെയ്യണം
ചോദ്യകര്‍ത്താവ്-പക്ഷെ എന്തുകൊണ്ട് അങ്ങയെപ്പോലുള്ളവര്‍ അതിന് വേണ്ടി ശബ്ദമുയര്‍ത്തുന്നില്ല..?
ഡോ.അയ്യര്‍-എന്തുകാര്യം? നമ്മുടെ ശബ്ദം ആര് കേള്‍ക്കാന്‍? അതുംകൂടി വേണം...ഇവിടെ സര്‍ക്കാര്‍.. ഇവിടെ ഏറ്റവും കൂടുതല്‍ അഡ്വര്‍ടൈസ്‌മെന്റ് ചെയ്യുന്ന ആള്‍ക്കാരെ മാത്രം വിളിച്ചുവരുത്തും....ഇപ്പോള്‍ പറഞ്ഞില്ലേ...പ്രസിദ്ധരായ ഇന്നയാള്‍....അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്....പണ്ട് രണ്ട് പത്രക്കാരെ വിളിച്ചു കൂട്ടി....മലായാളമനോരമ..മാതൃഭൂമി...ലളിതമായ കാര്യമായിരുന്നു.....എന്നാണ് ഒന്നാം തീയതി? രണ്ടുപേരും കൂടി തര്‍ക്കമായി...ഇത് ഒന്നാം തീയതിയാണ്...അത് ഒന്നാം തീയതിയാണ്...എന്നൊക്കെ. അവസാനം ഒരു കമ്മറ്റീം ഉണ്ടാക്കി... ങും....അസ്‌ട്രോണമിയെക്കുറിച്ച് ഒന്നുമറിയാതെ..എന്നിട്ടെന്തുണ്ടായി...?കുറച്ചുകൂടി കോംപ്‌ളിക്കേഷനായിട്ട് അവര്‍ റെക്കമെന്‍ഡേഷന്‍ കൊടുത്തു...ഇതാണുണ്ടായത്....(ചിരിക്കുന്നു)...സിംപിള്‍..വെരി സിംപിള്‍...
ചോദ്യകര്‍ത്താവ്-അപ്പോള്‍ സാര്‍ പറയുന്നത് ജ്ഞാനവും പാണ്ഡിത്യവുമുള്ളവര്‍ക്ക് വലിയ വിലയില്ലാത്ത സമൂഹമാണിത് എന്നാണ്...?
ഡോ.അയ്യര്‍-ഇല്ല സംശയമില്ല...അതുകൊണ്ടാണ് ഞാന്‍ ആദ്യമേ പറഞ്ഞത്...ഇവിടെയൊക്കെ വന്നിരിക്കുന്ന കുഴപ്പം ഈ ഗ്രന്ഥങ്ങളൊക്കെ എടുത്ത് വ്യാഖ്യാനിക്കാനായി സംസ്‌കൃതപണ്ഡിതന്‍മാരുടെ കയ്യില്‍ കൊടുത്തു എന്നതാണ്. അത് പോരാ...ശാസ്ത്രം അറിയാവുന്നവന്റെ കയ്യില്‍ കൊടുക്കണം.അയാള്‍ സംസ്‌കൃതം പഠിച്ചിട്ട് ...ഇത് ചെയ്യണം....അതാണ് വേണ്ടത്...
പ്രണയം ജാതകത്തിലുണ്ടാവും
ചോദ്യകര്‍ത്താവ്-ശാസ്ത്രത്തിലേക്ക് അങ്ങ് വീണ്ടും വന്നതുകൊണ്ട് വീണ്ടുമൊരു ചോദ്യം ചോദിക്കാനുണ്ട്. അങ്ങ് സമയത്തിലാണ് വിശ്വസിക്കുന്നത്. ഈയിടെ 'സദാനന്റെ സമയം'എന്നൊരു സിനിമ ഇറങ്ങിയിരുന്നു....
ഡോ.അയ്യര്‍-അതെ, തീര്‍ച്ചയായും
ചോദ്യകര്‍ത്താവ്-ആ സിനിമ കണ്ടിട്ട് ജ്യോതിഷവിശ്വാസികളെല്ലാം പരിഹസിച്ച് കയ്യടിച്ചു...കാരണം നേരംനോക്കുന്നതും സമയം നോക്കുന്നതും തെറ്റാണെന്നും കടുത്ത അന്ധവിശ്വാസമാണെന്നും മറിച്ച് ഒരു ഗ്രഹനിലയൊക്കെ നോക്കിയാല്‍... വലിയ ശാസ്ത്രീയത ഉണ്ടെന്നും ഒക്കെയുള്ള ഒരു ബോധം ജനങ്ങള്‍ക്കുണ്ട്. പക്ഷെ, ഇവിടെ അങ്ങ് സമയംനോട്ടത്തിനും നേരംനോട്ടത്തിനുമൊക്കെ അനുകൂലമായ ഒരു നിലപാട് എടുക്കുന്നതായി കാണുന്നു...
ഡോ.അയ്യര്‍-ഇത് നോക്കിയാല്‍... അതാണ് എപ്പോഴും നമ്മുടെ പരിമിതികള്‍ നമ്മള്‍ മനസ്സിലാക്കണം...ഇതുകൊണ്ടെന്തെറിയാം...അത് നമ്മള്‍ മനസ്സിലാക്കുന്നില്ല....ഇതുകൊണ്ട് എല്ലാമറിയാം എന്ന് തെറ്റിദ്ധരിക്കുന്നു.. ഇല്ല അവിടെയാണ് തെറ്റ്...ഞാനിപ്പോള്‍...മുമ്പ് പറഞ്ഞില്ലേ...ചൊവ്വാദോഷത്തിന്റെ കാര്യം.... അതുമിതുപോലെ ഒരെണ്ണമാണ്...നമ്മുടെ കണ്ണിന് മുമ്പില്‍ പ്രത്യക്ഷത്തില്‍ കാണുന്ന ഒരു കാര്യം...ഒരു മനുഷ്യന്‍ അംഗീകരിക്കുന്നില്ല....ഇത്(ചൊവ്വാദോഷം) നോക്കാതെ ചെയ്യുന്ന കുറഞ്ഞത് ഒരു കമ്മ്യൂണിറ്റിയെങ്കിലും ഇവിടെയുണ്ട്...അവരുടെയും ഫാമിലി ലൈഫ് വളരെ കെട്ടുറപ്പുള്ളതാണ്....ഒരു കുഴപ്പവും കാണുന്നില്ല
ചോദ്യകര്‍ത്താവ്-(ചിരിച്ചുകൊണ്ട്) ഒരു അയ്യര്‍ ഫാമിലി ഗ്രൂപ്പുണ്ട്...അടുത്തിടെ ഫേസ് ബുക്കില്‍ കണ്ടു...ശിവനും പാര്‍വതിയും പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് നിങ്ങളും ജാതകമൊന്നും നോക്കണ്ട,പ്രേമിച്ച് വിവാഹം കഴിച്ചുകൊള്ളു എന്ന് പറയുന്ന ഒരു അയ്യര്‍ ഗ്രൂപ്പ് ഫേസ് ബുക്കിലുണ്ട്...ഞാന്‍ കണ്ടിരുന്നു...
ഡോ.അയ്യര്‍-ഇതുപോലെ തന്നെ.....പക്ഷെ ഇപ്പറഞ്ഞ കാരണം ഞാന്‍ ന്യായീകരിക്കുന്നില്ല...ഞാന്‍ ജ്യോതിഷപരമായിട്ട് പറയുകയാണ്... രണ്ട് പേര്‍ തമ്മില്‍ ഇഷ്ടമാണെന്നിരിക്കട്ടെ....ആ ജാതകത്തില്‍ അത് കാണും...പൊരുത്തമുണ്ടാകും...
ചോദ്യകര്‍ത്താവ്-അത് കുഴപ്പമാകുമോ...?ഹ ഹ.....
ഡോ.അയ്യര്‍-അത് കുഴപ്പമൊന്നുമാകില്ല....ഞാനും അങ്ങനെ തന്നെയാ.....ഞാനും അങ്ങനെ തന്നെയാ...
ചോദ്യകര്‍ത്താവ്-അപ്പോള്‍ പ്രണയമുണ്ടെങ്കില്‍ അത് ജാതകത്തില്‍ കാണുമെന്ന് പറഞ്ഞാല്‍ ജാതകത്തില്‍ കണ്ടില്ലെങ്കില്‍ പ്രണയിക്കാന്‍ പാടില്ലെന്നല്ലേ അതിന്റെ റിവേഴ്‌സ് ലോജിക്ക്..?
ഡോ.അയ്യര്‍-പാടില്ലെന്ന് അര്‍ത്ഥമില്ല...പ്രണയമുണ്ടെങ്കില്‍ ഇതിനകത്ത് കാണും. അല്ലെങ്കില്‍ ജ്യോതിഷം തെറ്റ്...വലിച്ചെറിയണം...
ചോദ്യകര്‍ത്താവ്-ജ്യോതിഷം വലിച്ചെറിയണം...നമ്മുടെ ആവശ്യം മുന്നോട്ട് പോകണം?
ഡോ.അയ്യര്‍-ഞാന്‍ നിറുത്താന്‍ തയ്യാറാണ്..(വേദവേദാംഗ)പരിഷത്ത് പിരിച്ചുവിടാം. പ്രണയിക്കുന്ന രണ്ട് പേരുടെ പൊരുത്തം ജാതകത്തിലുണ്ടാവും.....യഥാര്‍ത്ഥ പൊരുത്തമാണ് ഞാന്‍ പറയുന്നത്. അല്ലാതെ ഈ പഞ്ചാംഗത്തിന്റെ അവസാനം പറയുന്ന കള്ളപ്പൊരുത്തമല്ല
ചോദ്യകര്‍ത്താവ്- അപ്പോള്‍ പ്രണയിക്കുന്ന രണ്ടു പേരുടെ ജാതകത്തില്‍ അതുണ്ടാവും. ചിലപ്പോള്‍ ഒരാള്‍ക്ക് തന്നെ പല പ്രണയം ഉണ്ടാകും...എല്ലാവരും കാലാകാലങ്ങളില്‍ എത്രയോപേരെ പ്രണയിക്കുന്നു? സിനിമാ നടന്‍മാരെയും നടികളെയുമൊക്കെ നോക്കുകയാണെങ്കില്‍ അവര്‍ക്ക് ഒരുപാട് പ്രണയങ്ങളൊക്കെയുണ്ട്...ഇതെല്ലാം അവരുടെ ജാതകത്തില്‍ റിഫ്‌ളക്റ്റ് ചെയ്യും...?
ഡോ.അയ്യര്‍- അത് ഇന്‍ഫാക്ച്ചുവേഷനാണ്....പ്രണയമല്ല
ചോദ്യകര്‍ത്താവ്- ങും...ഇന്‍ഫാച്ചുവേഷനും പ്രണയവും....ഹ ഹ
ഡോ.അയ്യര്‍-(ചിരിക്കുന്നു) അതില്‍ പ്രണയവും കാണും....കണ്ടേക്കാം...

വിഡ്ഢിത്തങ്ങള്‍ മാറ്റാന്‍ പാടില്ലെന്ന
നമ്മുടെ നിലപാടാണ് പ്രശ്‌നം. നാം തികഞ്ഞ യാഥാസ്ഥിതികരാണ്. കാലാനുസരണമായ
പരിഷ്‌ക്കാരം വരുത്താന്‍ തയ്യാറാവാതെ മറ്റ് മാര്‍ഗ്ഗമില്ല. പൂര്‍വസൂരികള്‍ പറഞ്ഞത്
ഏതായാലും എന്തായാലും ശരി മാത്രം എടുത്താല്‍ മതി. അതല്ലാതെ നമുക്കവരോട് ബാധ്യതയില്ല.
യാഥാസ്ഥിതികത്വവും അര്‍ത്ഥമില്ലാത്ത വീമ്പടിയും കാരണമാണ് ഭാരതീയര്‍ക്ക്
ശാസ്ത്ര-വൈജ്ഞാനിക രംഗത്ത് മുന്നേറാനാവാത്തത്. നമ്മുടേതെല്ലാം നല്ലത് എന്നതല്ല
നല്ലതെല്ലാം നമ്മുടേത് എന്ന നിലയില്‍ പോസീറ്റീവായ ഒരു സമീപനമാണ് സ്വീകരിക്കേണ്ടത്.
അല്ലാതെ മുട്ടിന് മുട്ടിന് ശ്‌ളോകവും ചൊല്ലി എല്ലാം ഇവിടെയുണ്ടായിരുന്നുവെന്ന്
പറയുകയല്ല വേണ്ടത്. പൂര്‍വ ഹോരകള്‍ക്ക് വിരുദ്ധമായതൊന്നും പാടില്ലെന്ന് ആധുനിക
വ്യാഖ്യാതാക്കള്‍ എഴുതിവെച്ചാല്‍ വിഡ്ഢിത്തരമാണെന്ന് പത്ത് വട്ടം പറയും-ആരോ ഒരാള്‍
എഴുതി വെച്ചു, എന്നു പറഞ്ഞ് സദാ അതിനെ കണ്ണുമടച്ച് വിശ്വാസിക്കണമെന്ന് ശാഠ്യം
പിടിച്ചാല്‍ ന്യായീകരിക്കാനാവില്ല-ഡോ.അയ്യര്‍ പറഞ്ഞു.
ഗ്രഹങ്ങളുടെ കാരകത്വം

ഡോ.അയ്യര്‍-അനുഭവമാണ് എല്ലാ ശാസ്ത്രത്തിന്റെയും
തുടക്കം. ആ അനുഭവം വെച്ചുകൊണ്ട് അതാവര്‍ത്തിച്ച് വരുമ്പോള്‍ അതൊരു ലോ ആയിട്ട് വരും.
പിന്നെയാണ് അതിന്റ തിയറി ഉണ്ടാകുന്നത്. എന്നിട്ടാണ് നമ്മളുടെ കാരണം
കണ്ടുപിടിക്കാന്‍ പോകുന്നത്.
ചോദ്യകര്‍ത്താവ്-അവിടെയൊരു ചെറിയ ചോദ്യം. ആവര്‍ത്തിച്ചുള്ള അനുഭവമാണ് മാനസികരോഗികള്‍ക്ക് പലപ്പോഴും ഉണ്ടാകുന്നത്......
ഡോ.അയ്യര്‍-അതെ
ചോദ്യകര്‍ത്താവ്-പക്ഷെ അതിനെ നാം ഒരു രോഗമായിട്ടോ അനോമലി ആയിട്ടോ ആണ് ചിത്രീകരിക്കുന്നത്. അപ്പാള്‍, ആവര്‍ത്തിക്കുന്ന അനുഭവങ്ങള്‍ മാത്രം മതിയോ?
ഡോ.അയ്യര്‍-ആവര്‍ത്തിച്ചുള്ള അനുഭവങ്ങളെന്നു വെച്ചാല്‍ ഇപ്പോള്‍...സൂര്യന്‍ കിഴക്കുദിക്കുന്നു. എന്നും കിഴാക്കാ സൂര്യനുദിക്കുന്നത്...അല്ലാതെ നമ്മള്‍ കണ്ടിട്ടില്ല.
ചോദ്യകര്‍ത്താവ്-സൂര്യനുദിക്കുന്നിടം കിഴക്കായിട്ട് നമ്മള്‍ വിശേഷിപ്പിക്കുന്നു....
ഡോ.അയ്യര്‍-അതെ അതുതന്നെ
ചോദ്യകര്‍ത്താവ്-സൂര്യോദയം ഒബ്ജക്റ്റീവായി റാറ്റിഫൈ ചെയ്യാം. അതൊരു ഫിസിക്കല്‍ ലോ. ദാറ്റ് ഈസ് എ ഫിസിക്കല്‍ ലോ. എല്ലാവര്‍ക്കുമത് ബോധ്യപ്പെടും.....ഇവിടെ പ്രകടമായൊരു കാര്യം...ജ്യോതിഷവിമര്‍ശകരൊക്കെ പൊതുവെ പറയാറുള്ളത് ജ്യോതിശാസ്ത്രം എന്ന, നമുക്ക് വളരെ പ്രയോജനകരമായിരുന്ന, നമ്മെ ദിശയറിയാനും കാലവസ്ഥയറിയാനും കൃഷിയിറക്കാനും സഹായിച്ചിരുന്ന ഒരു വിദ്യ. അതിനെ വല്ലാതെ മലിനപ്പെടുത്തി, അതിന്റെ സങ്കേതങ്ങള്‍ മോഷ്ടിച്ചുകൊണ്ട് ഫലഭാഗം.....അതായത് കാല്‍ദിയന്‍ അസ്‌ട്രോളജി ഇവിടെ കൊണ്ടുവന്നു സ്ഥാപിക്കുകയുമല്ലേ ജ്യോതിഷികള്‍ ചെയ്തത്.
ഡോ.അയ്യര്‍-ങും..സ്ഥാപിച്ചു എന്നൊക്കെ പറഞ്ഞാല്‍.......
ചോദ്യകര്‍ത്താവ്- ഹോര എന്ന പദം സംസ്‌കൃതത്തിലുണ്ടോ?
ഡോ.അയ്യര്‍-ഉണ്ട്, സംസ്‌കൃതത്തിലുണ്ടായിട്ടുണ്ട്
ഡോ.അയ്യര്‍-അത് വരാഹമിഹിരന്‍ അഹോരാത്രത്തിലെ ആദ്യത്തേയും അവസാനത്തേയും അക്ഷരം കളഞ്ഞിട്ട് ഉണ്ടാക്കിയതാണെന്ന അവകാശവാദമല്ലേ....? അതല്ലാതെ ഹോര എന്ന പദം സംസ്‌കൃതത്തില്‍ മുമ്പുണ്ടായിരുന്നതായി ഞാന്‍ മനസ്സിലാക്കിയിട്ടില്ല. വരാഹമിഹിരന്റെ ഒരു തന്ത്രമല്ലേയത്?
ഡോ.അയ്യര്‍-അല്ല, വരാഹമിഹിരന് മുമ്പ് പറഞ്ഞിട്ടുണ്ട്
ചോദ്യകര്‍ത്താവ്-പക്ഷെ ഗ്രീക്കിലുണ്ടല്ലോ അത്..?
ഡോ.അയ്യര്‍-ഉണ്ട്, അതാണ് കുഴപ്പം
ചോദ്യകര്‍ത്താവ്-അപ്പോള്‍ സംസ്‌കൃതത്തില്‍ നിന്ന് ഗ്രീക്കിലേക്ക് പോയതാണെന്നാണോ അങ്ങ് പറയുന്നത്?
ഡോ.അയ്യര്‍- എല്ലാ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു
ചോദ്യകര്‍ത്താവ്- ഒഫ് കോഴ്‌സ്...എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഒ.കെ ഒ.കെ
ഡോ.അയ്യര്‍-ഇതിങ്ങനെ വ്യാത്യസപ്പെട്ട് കണ്ടതാണ് കുഴപ്പം

ചോദ്യകര്‍ത്താവ്-ശരി, ശരി..ജ്യോതിഷത്തിനെ കുറിച്ച് ഇപ്പോള്‍
പലരും പറയാറുണ്ട്. അത് പ്യൂവര്‍ മാത്തമാറ്റിക്‌സ് ആണെന്ന്. പക്ഷെ
മനസ്സിലാക്കിയിടത്തോളം പണ്ടത്തെ പ്രായഗണന, കാലഗണന...അവിടെയൊക്കെ കണക്കുണ്ട്...പക്ഷെ
ഫലഭാഗത്തേക്ക് വരുമ്പോള്‍ അവിടെ പ്യൂവര്‍ മാത്തമാറ്റിക്‌സുമില്ല പൂവര്‍
ഫിസിക്‌സുമില്ല...വാട്ട് ഡു യു സേ?
ഡോ.അയ്യര്‍-(ചിരിക്കുന്നു) ഹ ഹ ശരിയാണ്...രണ്ടുമില്ല. ഫലഭാഗത്താണ് ഈ കുഴപ്പമൊക്കെ ഉണ്ടാകുന്നത്. മറ്റേത് ഗണിതമാണ്.....
ചോദ്യകര്‍ത്താവ്-പക്ഷെ നമുക്ക് ഇന്നതിന്റെ ആവശ്യമില്ലല്ലോ....?
ഡോ.അയ്യര്‍-അതെ...അടിസ്ഥാനം ഗണിതമാണ്...ഗ്രഹനില കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ അതില്‍ നിന്നുള്ള അനുമാനമാണ്....ഈ അനുമാനത്തിന്റെ പിറകില്‍ കുറെ എംപിരിക്കല്‍ റൂള്‍സ് മാത്രമാണുള്ളത്......
ശൂലപാണിവാര്യരുടെ പ്രവചനം
ചോദ്യകര്‍ത്താവ്-പ്രശസ്ത ജ്യോതിഷിയായ ഇടപ്പാള്‍ ശൂലപാണി വാര്യര്‍ ശ്രീമതി സുലോചന നാലപ്പാടിന്റെ ജനനസമയം കൃത്യമായി പ്രവചിച്ചു എന്ന് പറയാറുണ്ടല്ലോ...അത്...പല ഇന്റര്‍വ്യൂകളിലും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതൊരു വണ്‍-ഓഫ് ഇവന്റായിട്ടാണ് കാണുന്നത്. വേറെയെങ്ങും അദ്ദേഹമിത് ചെയ്തതായി കാണുന്നില്ല, അതുകൊണ്ട് അവരും തെറ്റാണെന്ന് പറയില്ല....പക്ഷെ ഇതെന്താണ്....? ശരിക്കും ഒരു ഗിമിക്കല്ലേ?..
ഡോ.അയ്യര്‍-ഒരാളുടെ കാര്യത്തില്‍ മാത്രം ശരിയായത് കൊണ്ട് അംഗീകരിക്കുകയില്ല. അങ്ങേര് പത്തു പേരുടെ കാര്യം പ്രവചിക്കട്ടെ. പത്തും ശരിയാവണം ...എന്നാലേ സ്വീകരിക്കുകയുള്ളു... എങ്കിലേ ശാസ്ത്രമാകുകയുള്ളു....
ചോദ്യകര്‍ത്താവ്- ങും..യെസ് യെസ്...
വിധിവിശ്വാസവും പൗരുഷവും
ഡോ.അയ്യര്‍-(ചിരിക്കുന്നു) ഹ ഹ ശരിയാണ്...രണ്ടുമില്ല. ഫലഭാഗത്താണ് ഈ കുഴപ്പമൊക്കെ ഉണ്ടാകുന്നത്. മറ്റേത് ഗണിതമാണ്.....
ചോദ്യകര്‍ത്താവ്-പക്ഷെ നമുക്ക് ഇന്നതിന്റെ ആവശ്യമില്ലല്ലോ....?
ഡോ.അയ്യര്‍-അതെ...അടിസ്ഥാനം ഗണിതമാണ്...ഗ്രഹനില കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ അതില്‍ നിന്നുള്ള അനുമാനമാണ്....ഈ അനുമാനത്തിന്റെ പിറകില്‍ കുറെ എംപിരിക്കല്‍ റൂള്‍സ് മാത്രമാണുള്ളത്......
ശൂലപാണിവാര്യരുടെ പ്രവചനം
ചോദ്യകര്‍ത്താവ്-പ്രശസ്ത ജ്യോതിഷിയായ ഇടപ്പാള്‍ ശൂലപാണി വാര്യര്‍ ശ്രീമതി സുലോചന നാലപ്പാടിന്റെ ജനനസമയം കൃത്യമായി പ്രവചിച്ചു എന്ന് പറയാറുണ്ടല്ലോ...അത്...പല ഇന്റര്‍വ്യൂകളിലും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതൊരു വണ്‍-ഓഫ് ഇവന്റായിട്ടാണ് കാണുന്നത്. വേറെയെങ്ങും അദ്ദേഹമിത് ചെയ്തതായി കാണുന്നില്ല, അതുകൊണ്ട് അവരും തെറ്റാണെന്ന് പറയില്ല....പക്ഷെ ഇതെന്താണ്....? ശരിക്കും ഒരു ഗിമിക്കല്ലേ?..
ഡോ.അയ്യര്‍-ഒരാളുടെ കാര്യത്തില്‍ മാത്രം ശരിയായത് കൊണ്ട് അംഗീകരിക്കുകയില്ല. അങ്ങേര് പത്തു പേരുടെ കാര്യം പ്രവചിക്കട്ടെ. പത്തും ശരിയാവണം ...എന്നാലേ സ്വീകരിക്കുകയുള്ളു... എങ്കിലേ ശാസ്ത്രമാകുകയുള്ളു....
ചോദ്യകര്‍ത്താവ്- ങും..യെസ് യെസ്...
വിധിവിശ്വാസവും പൗരുഷവും
ചോദ്യകര്‍ത്താവ്-പൊതുവില്‍ വിധിവിശ്വാസം എന്നറിയപ്പെടുന്നത് ജ്യോതിഷത്തിലെ സിംഹ ആശയമാണ്. അങ്ങൊരു വിധി വിശ്വാസിയാണോ...?
ഡോ.അയ്യര്‍-വിധി...(ചിരിക്കുന്നു)....ആ വാക്കിലാണ് ഇപ്പോള്‍ കുഴപ്പമുള്ളത്...വിധിവിശ്വാസിയാണോന്ന് ചോദിച്ചാല്‍ ഈ പ്രപഞ്ചത്തില്‍ ചില നിയമങ്ങളുണ്ട്....ആ നിയമങ്ങള്‍ ആര്‍ക്കും തെറ്റിക്കാന്‍ ഒക്കൂല.
ചോദ്യകര്‍ത്താവ്-യു മീന്‍ ഫിസിക്കല്‍ ലോസ്?
ഡോ.അയ്യര്‍-യേസ്.... അത് തെറ്റൂല....നിയമപ്രകാരം.....അത് വിധിയല്ലേ?...വിധിയെന്നാല്‍ നിയമം എന്നാണര്‍ത്ഥം....
ചോദ്യകര്‍ത്താവ്-സൊ യൂ ആര്‍ ഡ്രിഫ്റ്റിംഗ് എവെ ഫ്രം ദ അസ്‌ട്രോളജിക്കല്‍ കണ്‍സെപ്റ്റ്.....ആക്ച്വലി...
ഡോ.അയ്യര്‍- അസ്‌ട്രോളജിയും അതുതന്നെയാണ് പറയുന്നത്..
ചോദ്യകര്‍ത്താവ്- അതായത് നിങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍ ഒരു സേനാധിപനായിരുന്നു, ഭിക്ഷക്കാരനായിരുന്നു...
ഡോ.അയ്യര്‍-(ഇടപെട്ടുകൊണ്ട്) ഹേ ഹേ...ഇതൊന്നും അസ്‌ട്രോളജിയല്ല
ചോദ്യകര്‍ത്താവ്-അപ്പോള്‍ പുനര്‍ജന്മമെന്ന് പറയുന്നതില്‍....കാര്യമില്ല?...
ഡോ.അയ്യര്‍-(ഇടപെട്ടുകൊണ്ട്)...നമുക്കറിയില്ല...
ചോദ്യകര്‍ത്താവ്- അറിയില്ല...ഹ ഹ യൂ ആര്‍ ഡിസാമിംഗ് മീ ബൈ ജസ്റ്റ് നെഗേറ്റിംഗ് എവരിതിംഗ്...(ചിരിക്കുന്നു)
ഡോ.അയ്യര്‍- നമുക്കറിയില്ല, അസ്‌ട്രോളജിയില്‍ അതിനൊന്നും....ഇല്ലാത്ത കണ്‍സെപ്റ്റ് ജ്യോതിഷത്തിലുണ്ടെന്ന് സങ്കല്‍പ്പിക്കുന്നതാണ് കുഴപ്പം....
ചോദ്യകര്‍ത്താവ്-മാത്രമല്ല വിധി അനുഭവിച്ചേ പറ്റുവെങ്കില്‍ നമുക്ക് പിന്നെ ഫ്രീ വില്‍ ഇല്ല... ശ്വാസംമുട്ടി മരിക്കണം എന്നാണെങ്കില്‍ പിന്നെ അത് ഓക്‌സിജനില്ലാതെ വേണോ ഹൈഡ്രജിനില്ലാതെ വേണോ എന്നൊക്കെ പറയുന്നതില്‍ കഥയില്ല....പക്ഷെ ശൂലപാണി വാര്യരുള്‍പ്പെടെയുള്ള ജ്യോതിഷികള്‍ ഫ്രീ വില്ലിനെ അനുകരിച്ച് വിധിയോടൊപ്പം പൗരുഷം എന്നൊരു ആശയം പറയുന്നുണ്ട്. വിധിക്കുപരിയായി നമുക്ക് അല്‍പ്പസ്വല്‍പ്പം മാറ്റാവുന്ന എന്തോ കാര്യങ്ങളാണ് പൗരുഷത്തില്‍..അതായത് ഇവിടെ വരാം...പക്ഷെ എന്തു സംസാരിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം...എന്ന ലോജിക്ക്....അത് സാധ്യമാണോ....വിധിയില്‍ അതിന് സാധ്യതയുണ്ടോ?
ഡോ.അയ്യര്‍- അവിടെയാണ്... വിധി എന്നു പറഞ്ഞാല്‍ എല്ലാം പ്രീ-ഡിറ്റര്‍മിന്‍ഡ് എന്നാണെങ്കില്‍ പിന്നെ ഈ ലോകം തന്നെ ഇല്ലെന്നാ തോന്നണെ...(ചിരിക്കുന്നു)...അപ്പോള്‍...നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്......ഫ്രീ വില്‍ എന്നോ എന്തുവേണമെങ്കിലോ പറഞ്ഞു കൊള്ളൂ...പുതിയ വാക്കുകള്‍ കണ്ടുപിടിക്കാം...ശബ്ദന്യായങ്ങള്‍..ഒക്കെ കണ്ടുപിടിക്കാം...
ചോദ്യകര്‍ത്താവ്-സ്വതന്ത്രേച്ഛ ...എന്നുവേണമെങ്കില്‍
ഡോ.അയ്യര്‍-അതെ..ങാ...ഹ്....പക്ഷെ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ് നമ്മുടെ കാര്യങ്ങളാണ്...നമ്മുടെ.... അതുകൊണ്ട് പൂര്‍വജന്മം എന്നു പറയണ്ട
ചോദ്യകര്‍ത്താവ്-അപ്പോള്‍ ചാര്‍വാകന്‍മാര്‍ പറഞ്ഞതുപോലെ ക്രിയാശ്ച ഫലദായികാ:...ക്രിയക്കനുസരിച്ച് ഫലം കിട്ടുന്നു...എന്നു പറയാം..അല്ലേ...?
ഡോ.അയ്യര്‍- വേണ്ട ചാര്‍വാകന്റെ കാലത്തിലോട്ട് പോകണ്ട..... പൂര്‍വ ജന്മം എന്നെന്തിനാ പറയുന്നേ? പൂര്‍വ കാലത്ത് ചെയ്തതിന്റെ ഫലം ഇപ്പോള്‍ നമ്മളനുഭവിക്കുന്നു.....ഇപ്പോള്‍ ചെയ്യുന്നതിന്റെ ഫലം ഭാവിയില്‍ അനുഭവിക്കുന്നു.... അല്ലാതെ ജന്മം എന്നൊന്നും പറയണ്ട
ചോദ്യകര്‍ത്താവ്-ജന്മം ഇല്ല..?
ഡോ.അയ്യര്‍-എന്നൊന്നും പറഞ്ഞില്ല....എനിക്കറിയില്ല....
ചോദ്യകര്‍ത്താവ്-(ചിരിക്കുന്നു) ഞങ്ങള്‍ക്കും അത്രയുമേ അറിയാവൂ.....
ഡോ.അയ്യര്‍-ഹ ഹ പലപ്പോഴും അറിയാത്ത കാര്യങ്ങളെ കുറിച്ചാണല്ലോ നമ്മള്‍ സംസാരിക്കുന്നത്....
ചോദ്യകര്‍ത്താവ്-ജ്യോതിഷത്തിന്റെ പ്രകടമായ ഊന്നല്‍ വിധിവിശ്വാസത്തിലാണ്.....ഞാന്‍ മനസ്സിലാക്കിയിടത്തോളം..... ജനകീയമായ.......രീതി അതാണ്. പക്ഷെ അങ്ങ് ഒരു വ്യത്യസ്തമായ ചിന്ത...അവിടെ...
ഡോ.അയ്യര്‍-ഞാന്‍....വ്യത്യസ്തമായിട്ടൊന്നുമില്ല...ജ്യോതിഷത്തില്‍ ഇല്ല....
ചോദ്യകര്‍ത്താവ്-യു സ്റ്റാന്‍ഡ് ബൈ ജ്യോതിഷം...?
ഡോ.അയ്യര്‍-ജ്യോതിഷത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ല...ഒരു കാര്യം ഒരു സ്ഥലത്ത്.....ഞങ്ങള്‍ പൊതുവെ പറയും...എന്താണ്...കര്‍മ്മാര്‍ജ്ജിതം....
ചോദ്യകര്‍ത്താവ്-ങും...കര്‍മ്മാര്‍ജ്ജിതം....
ഡോ.അയ്യര്‍- കര്‍മ്മാര്‍ജ്ജിതം എന്നു പറഞ്ഞിട്ടിങ്ങനെ പറഞ്ഞു.....
ചോദ്യകര്‍ത്താവ്-കര്‍മ്മാര്‍ജ്ജിതം എന്ന വാക്കിനെ എടുത്ത് വളച്ചൊടിച്ച് അവര്‍ ഇങ്ങനെ ജന്മങ്ങള്‍ ഉണ്ടാക്കിയതാണെന്നാണോ അങ്ങ് പറയുന്നത്...?
ഡോ.അയ്യര്‍-അതെ...തീര്‍ച്ചയായിട്ടും...തീര്‍ച്ചയായിട്ടും....
ചോദ്യകര്‍ത്താവ്-അപ്പോള്‍ നായായിട്ടും നരിയായിട്ടും....പുലിയായിട്ടും...എന്നൊക്കെ പറയുന്നത്...?
ഡോ.അയ്യര്‍- ആ..എന്നൊക്കെ പറയുന്നു..ആയിരിക്കാം....നമുക്കറിയില്ല.....നമുക്കറിയില്ലാത്ത ഫീല്‍ഡിലേക്ക് എങ്ങനെയാ പോകുന്നേ...? എന്തായാലും ജ്യോതിഷവുമായിട്ട് അതിന് ബന്ധമൊന്നുമില്ല..
ചോദ്യകര്‍ത്താവ്-ജ്യോതിഷവുമായി അതിന് ബന്ധമൊന്നുമല്ല... ഒ.കെ... ജ്യോതിഷഫലം പ്രവചിച്ച് അതിന് ദക്ഷിണയോ പണമോ സ്വീകരിക്കുന്നത് അങ്ങയുടെ ദൃഷ്ടിയില്‍ എങ്ങനെ?
ഡോ.അയ്യര്‍- ഇവിടെയുള്ള...വേറെ എത്രയോ കാര്യങ്ങളുണ്ട്......കൗണ്‍സിലിംഗ്.....അവരെല്ലാം ചെയ്യുന്നതുപോലെ ഇവരും ചെയ്യുന്നതില്‍ എന്താ തെറ്റ്?....പക്ഷെ കബളിപ്പിച്ച് വാങ്ങുകയാണെങ്കില്‍....അതിനെ എതിര്‍ക്കും.... അത്രയേ ഉള്ളൂ
നാഡീജ്യോതിഷം സാധുവോ?
ചോദ്യകര്‍ത്താവ്-ങും...ഇനി, നാഡീ ജ്യോതിഷത്തെ കുറിച്ച്. ഇവിടെ,..അബ്ദുള്ള കുട്ടി എം.എല്‍.എ ഒക്കെ പോയി...ഫലം കിട്ടിയത്രെ...പേര് പറഞ്ഞു...അച്ഛന്റെ പേര് പറഞ്ഞു..അമ്മയുടെ പേര് പറഞ്ഞു...അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നതുകൊണ്ട് നമുക്കെന്ത് പ്രയോജനം..?
ഡോ.അയ്യര്‍- നമുക്ക് നേട്ടമില്ല....പക്ഷെ
ചോദ്യകര്‍ത്താവ്-നമ്മളെ സ്റ്റണ്‍ ചെയ്യാം.. അല്ലേ?
ഡോ.അയ്യര്‍-അല്ല അവിടെയാണ്...്യൂഞാന്‍ പരീക്ഷിച്ച് നോക്കിയിട്ടുള്ളതാണ്...ഇന്ത്യയില്‍ ജനിച്ചതും വിദേശകളുമൊക്കെ നോക്കിയിട്ടുള്ളതാ...നമ്മുടെ തമ്പ് ഇംപ്രഷന്‍ കൊടുക്കുകയാണെങ്കില്‍ വേറൊന്നും വേണ്ട,അവര്‍ നമ്മുടെ ജാതകം എടുത്ത് തരുകയാ....എന്നിട്ട് അതിനകത്ത് എഴുതിയിരിക്കുന്നത് വായിക്കുകയാണ്....അവരുടെ കയ്യിലെ ഓല...അത് കാണിച്ചു തന്നു....പക്ഷെ ഒരു കാര്യം ചോദിച്ചിട്ട് അവര്‍ ജന്മത്ത് തരുന്നില്ല....തമ്പ് ഇംപ്രഷനില്‍ നിന്ന് നിങ്ങളെങ്ങനെ ഈ ജാതകം എടുത്തു?....അത് മാത്രം രഹസ്യമാണ്...ഞാന്‍ വിചാരിച്ചുകൊണ്ടിരിക്കുന്നത്...ഏതെങ്കിലും കാലത്ത് ഒരു കരിങ്കാലി. വരും...അയാളിത് പറഞ്ഞുതരും എന്ന് വിശ്വസിച്ചുകൊണ്ടിരിക്കുകയാണ്.....പക്ഷെ അത് വളരെ കറക്ടാ....ഗ്രഹനില എങ്ങനെ പറഞ്ഞു അയാള്‍? ഡേറ്ററിഞ്ഞാല്‍പ്പോലും അത് പറയാനാവില്ല.പക്ഷെ ഈ തമ്പ് ഇംപ്രഷന്‍ കൊണ്ടു മാത്രം...ഇതെങ്ങനെ സാധിക്കുന്നു....?
ചോദ്യകര്‍ത്താവ്-നാഡീജ്യോതിഷികളെക്കുറിച്ച് ഒരുപാട് പരീക്ഷണങ്ങളും പരിശോധനകളുമൊക്കെ നടത്തിയിട്ടുണ്ട്. അതിലെല്ലാം ഇവര്‍...ആളുകളുടെ പേരു പറയുന്നതില്‍ പോലും വലിയ പരാക്രമമാണ് കാണിച്ചത്. പേരിന്റെ ആദ്യക്ഷരം ഏ ആണോ ബി ആണോ... ഈ നാലക്ഷരത്തില്‍ ഏതാണ്...?അതാണോ മറ്റേതാണോ...എന്നൊക്കെ ആരായുന്നുണ്ട്....മാത്രമല്ല...പലപ്പോഴും നമുക്കവരെ കബളിപ്പിക്കാന്‍ കഴിയുന്നുണ്ട്....നമ്മള്‍ പറയുന്നതനുസരിച്ചേ അവര്‍ക്ക് നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നുള്ളു....ഇപ്പോള്‍ ഞാനൊരു വ്യാപാരിയായി അവരുടെ മുന്നില്‍ ചെന്നിരുന്നാല്‍ ആ രീതിയിലുള്ള ഫലങ്ങളാണ് പൂര്‍വജന്മത്തിന്റെ കാര്യത്തിലൊക്കെ പറയുന്നത്. അപ്പോള്‍...നമുക്കവരെ കബളിപ്പിക്കാം. കബളിപ്പിക്കാന്‍ കഴിയുമെങ്കില്‍ അവരുടെ കയ്യിലിരിക്കുന്നത് ശാസ്ത്രമല്ല...
ഡോ.അയ്യര്‍-അവര്‍ വേറെയൊന്നും ചെയ്യുന്നില്ല. അവരവിടെ ഓലയില്‍ എഴുതിവെച്ചിരിക്കുന്നത് വായിക്കുന്നെന്നേ ഉള്ളൂ...
ചോദ്യകര്‍ത്താവ്-ഈ ഓലയുടെ കാര്യം പറഞ്ഞാല്‍....ഈയിടയ്ക്ക് തമിഴ്‌നാട്ടില്‍ സണ്‍ ടി.വി ഇവര്‍ ഓലയുണ്ടാക്കുന്ന സ്ഥലത്ത് പോയി തൊഴിലാളികള്‍ പനയോല വെട്ടുന്നതും അവര്‍ തന്നെ അത് പുഴുങ്ങിയുക്കി അതിലെന്തോ കുത്തിക്കുറിക്കുന്നതും കാണിച്ചിരുന്നു..പ്രാചീന തമിഴ് ലിപിയിലാണ് കുത്തിക്കുറിക്കുന്നത്...ഇത് പലപ്പോഴും ആധുനികമായ ലിപി അറിയുന്നവര്‍ക്ക് വായിക്കാനാവില്ല...അല്ലാത്തവര്‍ക്ക് കൊടുക്കുകയുമില്ല...ലോകത്തുള്ള എല്ലാ മനുഷ്യരുടേയും വിധി ഈ ഓലകളിലുണ്ടെന്നാണ് പറയുന്നത്....അങ്ങനെയാണെങ്കില്‍ എത്ര കോടി ഓലകള്‍ അവരവിടെ സ്റ്റോക്ക് ചെയ്യേണ്ടിവരും?
ഡോ.അയ്യര്‍- പറയാം, ഒരു തെറ്റാണിപ്പോള്‍ പറഞ്ഞത്...എല്ലാവരുടേയും ഓലയില്ല...
ചോദ്യകര്‍ത്താവ്-അവിടെ ചെല്ലുന്നവരുടെ മാത്രം ഓലയേ ഉള്ളൂ...?
ഡോ.അയ്യര്‍-അവിടെ ചെല്ലുന്നവരുടെ എന്നല്ല...കുറെപ്പേരുടെ...ഇങ്ങനെ എഴുതി വെച്ചിരിക്കുകയാണ്....എങ്ങനെയത് നേരത്തെ എഴുതിവെച്ചു എന്ന് നമുക്ക് ഇപ്പോഴും അറിയില്ല...അതിനകത്ത് കാണുമ്പോള്‍... ഒരു ഗ്രഹനില തന്നിട്ടുണ്ട്...അതിന്റെ ഫലങ്ങളാണ് പറഞ്ഞിരിക്കുന്നത്...അത് അസ്‌ട്രോളജിക്കലാണ്...
ചോദ്യകര്‍ത്താവ്-അപ്പോള്‍ നാഡീജ്യോതിഷം ഫലത്തില്‍ ശരിയാണെന്നാണോ സാറ് പറയുന്നത്?
ഡോ.അയ്യര്‍- ശരിയാണ്
ചോദ്യകര്‍ത്താവ്-ശരിയാണ്, അതിനകത്ത് (ഗ്രഹനിലയില്‍) പറയുന്ന ഫലങ്ങളെല്ലാം ശരിയാണ്...?
ഡോ.അയ്യര്‍ -എല്ലാം ശരിയല്ല...ഇവിടെയൊക്കെയാണ്...വേണ്ടാത്ത വാക്ക് കുത്തിക്കയറ്റുന്നത്...കണ്ടോ....എല്ലാമെന്ന്..
ചോദ്യകര്‍ത്താവ്-എല്ലാം ശരിയാണെന്ന് പറയുമ്പോള്‍ പൊതുവെ ഭൂരിഭാഗം ശരിയാണെന്നല്ലേ...എന്നെങ്കിലല്ലേ നമുക്കത് കണ്‍സിഡര്‍ ചെയ്യാന്‍ പറ്റൂ...?
ഡോ.അയ്യര്‍-ഇതുമാതിരി... പേര് പറയുക...നമുക്ക് അത്ഭുതംതോന്നും.....
ചോദ്യകര്‍ത്താവ്-സര്‍,ചത്തിരിക്കുന്ന ഒരു ക്‌ളോക്ക് പോലും ഒരു ദിവസം രണ്ടു പ്രാവശ്യം കറക്ട് സമയം കാണിക്കും...അപ്പോള്‍ എല്ലാം ശരിയാണോ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ ഭൂരിഭാഗവും ശരിയാകേണ്ടതുണ്ട്....എങ്കിലേ നമുക്കത് ഒരു പദ്ധതിയായിട്ട് എടുക്കാനാവുകയുള്ളു...
ഡോ.അയ്യര്‍-എല്ലാം ശരിയല്ല, കുറെയൊക്കെ ശരിയാണ്....
ചോദ്യകര്‍ത്താവ്- അത് എല്ലാത്തിലും കുറെ കാര്യങ്ങള്‍ ശരിയായി വരില്ലേ. ഫോര്‍ എക്‌സാമ്പിള്‍...എനിക്കിപ്പോള്‍ സാറിനെ കുറിച്ച് ചില കാര്യങ്ങള്‍ ശരിയായിട്ട് പറഞ്ഞുകൂടേ...എല്ലാം ശരിയാവില്ലെങ്കിലും...?
ഡോ.അയ്യര്‍- അതെ,അത്രയേ ഉള്ളൂ..
ചോദ്യകര്‍ത്താവ്-അപ്പോള്‍ ഇതൊരു പ്രവചനവിദ്യയാണെന്ന് പറയുന്നതില്‍ എന്താണ് കാര്യം?
ഡോ.അയ്യര്‍-അതെ...അവിടെയാണ് കുഴപ്പം. ഹഡ്രഡ് പെര്‍സെന്റ് കൃത്യമാകില്ല
ചോദ്യകര്‍ത്താവ്-ബട്ട് യൂ നീഡ് അറ്റ് ലീസ്റ്റ് സെവന്റി പെര്‍സന്റ്...? 70-80% ...?
ഡോ.അയ്യര്‍-അത് പോരാ എന്നാണ് ഞാന്‍ പറയുന്നത്...
ചോദ്യകര്‍ത്താവ്-അപ്പോള്‍ സാറെന്താണ് പറയുന്നത്...എഴുപത് ശതമാനം പോലുമില്ലെന്നാണോ..?
ഡോ.അയ്യര്‍-ഇല്ല...പലപ്പോഴുമില്ല....
ചോദ്യകര്‍ത്താവ്-അപ്പോള്‍ വീണ്ടുമതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയല്ലേ...?
ഡോ.അയ്യര്‍-അതെ, ചോദ്യം ചെയ്യണം...എന്തുകൊണ്ട്?.....അങ്ങനെയുള്ളതിനെ മാറ്റണം...അത് ഗവേഷണത്തില്‍ കൂടി മാത്രമേ കണ്ടെത്താന്‍ കഴിയുകയുളളു.
ജ്യോതിഷവും പുരസ്സരണവും
ചോദ്യകര്‍ത്താവ്-ങു. ഒകെ. അവസാനഭാഗത്തേക്ക് വന്നാല്‍ പുരസ്സരണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഏതാണ്ട് 24 ദിവസത്തോളം മാറിയിട്ടുണ്ട് എന്ന് നാം പറയുന്നു. പാശ്ചാത്യലോകത്ത് ഒഫ്യൂക്കസ് എന്ന പതിമൂന്നാം രാശി കൂടി വെച്ച് പ്രവചിക്കുന്ന ഒന്നുമതുല്‍ നാല് ശതമാനംവരെ ജ്യോതിഷികളുണ്ട്. അവരുടെ ക്‌ളൈന്റ്‌സ് വളരെ ഹാപ്പിയാണ്...പന്ത്രണ്ട് രാശി വെച്ച് പ്രവചിക്കുന്നവരുടെ ക്‌ളൈന്റ്‌സും ഹാപ്പിയാണ്...ഇപ്പോള്‍ ഏരീസ് എന്നുപറയുന്നത് അടുത്ത രാശിയിലേക്ക് പോയിരിക്കുന്നു...23-24 ദിവസം എന്ന് പറയുമ്പോള്‍ പോയിട്ടുണ്ടാവും...അതുകൊണ്ട് രാശികള്‍ പുന:ക്രമീകരിക്കണം എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ പാശ്ചാത്യലോകത്ത് നടക്കുന്നുണ്ട്....പ്രൊഫസര്‍ കങ്കിളിന്റെയൊക്കെ ആര്‍ഗുമെന്റ്.....ഒരുപക്ഷെ സാര്‍ വായിച്ചിട്ടുണ്ടാവണം...പക്ഷെ അത്തരത്തിലുള്ള ചര്‍ച്ചയൊന്നും ഇന്ത്യയില്‍ വരുന്നില്ല...അവര് പറയുക ചാന്ദ്രസൗധങ്ങള്‍ക്ക് അത് ബാധകമല്ലെന്നാണ്...സാറെങ്ങനെ കാണുന്നു അതിനെ? സൗരരാശികളില്‍ തന്നെയല്ലേ ചന്ദ്രസൗധങ്ങള്‍?...
ഡോ.അയ്യര്‍-അവിടെയാണ് ഇന്ത്യയുടെ പ്രത്യേകത...നമുക്ക് ഒരു ചെറിയ ദോഷമുണ്ട്....അതിന് പറയുന്നത് യാഥാസ്ഥിതികത്വം എന്നാണ്....മാത്രമല്ല പണ്ട് ആര് എന്തു പറഞ്ഞാലും അതാവര്‍ത്തിക്കുക....എന്നുള്ളതാണ്....മന്ത്രങ്ങള്‍...എല്ലാമുണ്ട്.....പുതിയ മന്ത്രങ്ങള്‍ വല്ലതുമുണ്ടോ? ഇല്ല പഴയ മന്ത്രങ്ങള്‍ ആവര്‍ത്തിക്കുക....അതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക....അര്‍ത്ഥമറിഞ്ഞാണോ പറയുന്നത്...?അതുമല്ല
ചോദ്യകര്‍ത്താവ്-അപ്പോള്‍ ഇന്ത്യന്‍ ജ്യോതിഷം സായനവര്‍ഷത്തിലേക്ക് പോകുന്നതിനെ അങ്ങ് അംഗീകരിക്കുമോ?
ഡോ.അയ്യര്‍-ഈ വര്‍ഷം എങ്ങനെ വേണമെങ്കിലും ആകാം....
ചോദ്യകര്‍ത്താവ്-അങ്ങനെയാണെങ്കില്‍ മീനം ഏഴിലേക്ക് നമ്മുടെ വിഷുവം ഒന്ന് ഷിഫ്റ്റ് ചെയ്യുന്നതിന് എന്താണ് കുഴപ്പം...അതല്ലേ യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ പൊരുത്തപ്പെട്ടു നില്‍ക്കുന്നത്...?
ഡോ.അയ്യര്‍-ഒരു കുഴപ്പവുമില്ല....തീര്‍ച്ചയായിട്ടും ചെയ്യണം
ചോദ്യകര്‍ത്താവ്-പക്ഷെ എന്തുകൊണ്ട് അങ്ങയെപ്പോലുള്ളവര്‍ അതിന് വേണ്ടി ശബ്ദമുയര്‍ത്തുന്നില്ല..?
ഡോ.അയ്യര്‍-എന്തുകാര്യം? നമ്മുടെ ശബ്ദം ആര് കേള്‍ക്കാന്‍? അതുംകൂടി വേണം...ഇവിടെ സര്‍ക്കാര്‍.. ഇവിടെ ഏറ്റവും കൂടുതല്‍ അഡ്വര്‍ടൈസ്‌മെന്റ് ചെയ്യുന്ന ആള്‍ക്കാരെ മാത്രം വിളിച്ചുവരുത്തും....ഇപ്പോള്‍ പറഞ്ഞില്ലേ...പ്രസിദ്ധരായ ഇന്നയാള്‍....അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്....പണ്ട് രണ്ട് പത്രക്കാരെ വിളിച്ചു കൂട്ടി....മലായാളമനോരമ..മാതൃഭൂമി...ലളിതമായ കാര്യമായിരുന്നു.....എന്നാണ് ഒന്നാം തീയതി? രണ്ടുപേരും കൂടി തര്‍ക്കമായി...ഇത് ഒന്നാം തീയതിയാണ്...അത് ഒന്നാം തീയതിയാണ്...എന്നൊക്കെ. അവസാനം ഒരു കമ്മറ്റീം ഉണ്ടാക്കി... ങും....അസ്‌ട്രോണമിയെക്കുറിച്ച് ഒന്നുമറിയാതെ..എന്നിട്ടെന്തുണ്ടായി...?കുറച്ചുകൂടി കോംപ്‌ളിക്കേഷനായിട്ട് അവര്‍ റെക്കമെന്‍ഡേഷന്‍ കൊടുത്തു...ഇതാണുണ്ടായത്....(ചിരിക്കുന്നു)...സിംപിള്‍..വെരി സിംപിള്‍...
ചോദ്യകര്‍ത്താവ്-അപ്പോള്‍ സാര്‍ പറയുന്നത് ജ്ഞാനവും പാണ്ഡിത്യവുമുള്ളവര്‍ക്ക് വലിയ വിലയില്ലാത്ത സമൂഹമാണിത് എന്നാണ്...?
ഡോ.അയ്യര്‍-ഇല്ല സംശയമില്ല...അതുകൊണ്ടാണ് ഞാന്‍ ആദ്യമേ പറഞ്ഞത്...ഇവിടെയൊക്കെ വന്നിരിക്കുന്ന കുഴപ്പം ഈ ഗ്രന്ഥങ്ങളൊക്കെ എടുത്ത് വ്യാഖ്യാനിക്കാനായി സംസ്‌കൃതപണ്ഡിതന്‍മാരുടെ കയ്യില്‍ കൊടുത്തു എന്നതാണ്. അത് പോരാ...ശാസ്ത്രം അറിയാവുന്നവന്റെ കയ്യില്‍ കൊടുക്കണം.അയാള്‍ സംസ്‌കൃതം പഠിച്ചിട്ട് ...ഇത് ചെയ്യണം....അതാണ് വേണ്ടത്...
പ്രണയം ജാതകത്തിലുണ്ടാവും
ചോദ്യകര്‍ത്താവ്-ശാസ്ത്രത്തിലേക്ക് അങ്ങ് വീണ്ടും വന്നതുകൊണ്ട് വീണ്ടുമൊരു ചോദ്യം ചോദിക്കാനുണ്ട്. അങ്ങ് സമയത്തിലാണ് വിശ്വസിക്കുന്നത്. ഈയിടെ 'സദാനന്റെ സമയം'എന്നൊരു സിനിമ ഇറങ്ങിയിരുന്നു....
ഡോ.അയ്യര്‍-അതെ, തീര്‍ച്ചയായും
ചോദ്യകര്‍ത്താവ്-ആ സിനിമ കണ്ടിട്ട് ജ്യോതിഷവിശ്വാസികളെല്ലാം പരിഹസിച്ച് കയ്യടിച്ചു...കാരണം നേരംനോക്കുന്നതും സമയം നോക്കുന്നതും തെറ്റാണെന്നും കടുത്ത അന്ധവിശ്വാസമാണെന്നും മറിച്ച് ഒരു ഗ്രഹനിലയൊക്കെ നോക്കിയാല്‍... വലിയ ശാസ്ത്രീയത ഉണ്ടെന്നും ഒക്കെയുള്ള ഒരു ബോധം ജനങ്ങള്‍ക്കുണ്ട്. പക്ഷെ, ഇവിടെ അങ്ങ് സമയംനോട്ടത്തിനും നേരംനോട്ടത്തിനുമൊക്കെ അനുകൂലമായ ഒരു നിലപാട് എടുക്കുന്നതായി കാണുന്നു...
ഡോ.അയ്യര്‍-ഇത് നോക്കിയാല്‍... അതാണ് എപ്പോഴും നമ്മുടെ പരിമിതികള്‍ നമ്മള്‍ മനസ്സിലാക്കണം...ഇതുകൊണ്ടെന്തെറിയാം...അത് നമ്മള്‍ മനസ്സിലാക്കുന്നില്ല....ഇതുകൊണ്ട് എല്ലാമറിയാം എന്ന് തെറ്റിദ്ധരിക്കുന്നു.. ഇല്ല അവിടെയാണ് തെറ്റ്...ഞാനിപ്പോള്‍...മുമ്പ് പറഞ്ഞില്ലേ...ചൊവ്വാദോഷത്തിന്റെ കാര്യം.... അതുമിതുപോലെ ഒരെണ്ണമാണ്...നമ്മുടെ കണ്ണിന് മുമ്പില്‍ പ്രത്യക്ഷത്തില്‍ കാണുന്ന ഒരു കാര്യം...ഒരു മനുഷ്യന്‍ അംഗീകരിക്കുന്നില്ല....ഇത്(ചൊവ്വാദോഷം) നോക്കാതെ ചെയ്യുന്ന കുറഞ്ഞത് ഒരു കമ്മ്യൂണിറ്റിയെങ്കിലും ഇവിടെയുണ്ട്...അവരുടെയും ഫാമിലി ലൈഫ് വളരെ കെട്ടുറപ്പുള്ളതാണ്....ഒരു കുഴപ്പവും കാണുന്നില്ല
ചോദ്യകര്‍ത്താവ്-(ചിരിച്ചുകൊണ്ട്) ഒരു അയ്യര്‍ ഫാമിലി ഗ്രൂപ്പുണ്ട്...അടുത്തിടെ ഫേസ് ബുക്കില്‍ കണ്ടു...ശിവനും പാര്‍വതിയും പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് നിങ്ങളും ജാതകമൊന്നും നോക്കണ്ട,പ്രേമിച്ച് വിവാഹം കഴിച്ചുകൊള്ളു എന്ന് പറയുന്ന ഒരു അയ്യര്‍ ഗ്രൂപ്പ് ഫേസ് ബുക്കിലുണ്ട്...ഞാന്‍ കണ്ടിരുന്നു...
ഡോ.അയ്യര്‍-ഇതുപോലെ തന്നെ.....പക്ഷെ ഇപ്പറഞ്ഞ കാരണം ഞാന്‍ ന്യായീകരിക്കുന്നില്ല...ഞാന്‍ ജ്യോതിഷപരമായിട്ട് പറയുകയാണ്... രണ്ട് പേര്‍ തമ്മില്‍ ഇഷ്ടമാണെന്നിരിക്കട്ടെ....ആ ജാതകത്തില്‍ അത് കാണും...പൊരുത്തമുണ്ടാകും...
ചോദ്യകര്‍ത്താവ്-അത് കുഴപ്പമാകുമോ...?ഹ ഹ.....
ഡോ.അയ്യര്‍-അത് കുഴപ്പമൊന്നുമാകില്ല....ഞാനും അങ്ങനെ തന്നെയാ.....ഞാനും അങ്ങനെ തന്നെയാ...
ചോദ്യകര്‍ത്താവ്-അപ്പോള്‍ പ്രണയമുണ്ടെങ്കില്‍ അത് ജാതകത്തില്‍ കാണുമെന്ന് പറഞ്ഞാല്‍ ജാതകത്തില്‍ കണ്ടില്ലെങ്കില്‍ പ്രണയിക്കാന്‍ പാടില്ലെന്നല്ലേ അതിന്റെ റിവേഴ്‌സ് ലോജിക്ക്..?
ഡോ.അയ്യര്‍-പാടില്ലെന്ന് അര്‍ത്ഥമില്ല...പ്രണയമുണ്ടെങ്കില്‍ ഇതിനകത്ത് കാണും. അല്ലെങ്കില്‍ ജ്യോതിഷം തെറ്റ്...വലിച്ചെറിയണം...
ചോദ്യകര്‍ത്താവ്-ജ്യോതിഷം വലിച്ചെറിയണം...നമ്മുടെ ആവശ്യം മുന്നോട്ട് പോകണം?
ഡോ.അയ്യര്‍-ഞാന്‍ നിറുത്താന്‍ തയ്യാറാണ്..(വേദവേദാംഗ)പരിഷത്ത് പിരിച്ചുവിടാം. പ്രണയിക്കുന്ന രണ്ട് പേരുടെ പൊരുത്തം ജാതകത്തിലുണ്ടാവും.....യഥാര്‍ത്ഥ പൊരുത്തമാണ് ഞാന്‍ പറയുന്നത്. അല്ലാതെ ഈ പഞ്ചാംഗത്തിന്റെ അവസാനം പറയുന്ന കള്ളപ്പൊരുത്തമല്ല
ചോദ്യകര്‍ത്താവ്- അപ്പോള്‍ പ്രണയിക്കുന്ന രണ്ടു പേരുടെ ജാതകത്തില്‍ അതുണ്ടാവും. ചിലപ്പോള്‍ ഒരാള്‍ക്ക് തന്നെ പല പ്രണയം ഉണ്ടാകും...എല്ലാവരും കാലാകാലങ്ങളില്‍ എത്രയോപേരെ പ്രണയിക്കുന്നു? സിനിമാ നടന്‍മാരെയും നടികളെയുമൊക്കെ നോക്കുകയാണെങ്കില്‍ അവര്‍ക്ക് ഒരുപാട് പ്രണയങ്ങളൊക്കെയുണ്ട്...ഇതെല്ലാം അവരുടെ ജാതകത്തില്‍ റിഫ്‌ളക്റ്റ് ചെയ്യും...?
ഡോ.അയ്യര്‍- അത് ഇന്‍ഫാക്ച്ചുവേഷനാണ്....പ്രണയമല്ല
ചോദ്യകര്‍ത്താവ്- ങും...ഇന്‍ഫാച്ചുവേഷനും പ്രണയവും....ഹ ഹ
ഡോ.അയ്യര്‍-(ചിരിക്കുന്നു) അതില്‍ പ്രണയവും കാണും....കണ്ടേക്കാം...
ചോദ്യകര്‍ത്താവ്-ഹ ഹ...അവിടെയും ഒരു കണ്‍ഫ്യൂഷന്റെ
മേഖലയിലേക്ക് പോവുകയാണ്....ഞാന്‍ പെട്ടെന്ന് വേറൊരു ചോദ്യത്തിലേക്ക്
വരികയാണ്....സമയമാണ് സാറിന്റെ പ്രമാണം...എനിക്ക് തോന്നുന്നു അങ്ങൊരു ബുദ്ധിപരമായ
കളിയവിടെ കളിച്ചു....അതായത് ഗ്രഹങ്ങളുടെ കാരകത്വം എങ്ങനെയുണ്ടായി എന്ന് പറയാന്‍
സാധിക്കുന്നില്ല...അതുകൊണ്ട് അങ്ങ് സമയത്തിലേക്ക് വരുന്നു....പക്ഷെ അതേ ചോദ്യം
അവിടെയും വരുന്നുണ്ട്....അതായത് ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് വരുന്നു....എന്റെ
ചോദ്യമിതാണ്..... ഒരു സമയത്തെ മറ്റൊരു സമയത്തില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്
എന്താണ്?
ഡോ.അയ്യര്‍-അത്...അത്...ഇവിടെയും ആപേക്ഷികതയുണ്ട്....എവിടെ എന്നുള്ളതാണ്...
ജ്യോതിഷം ശാസ്ത്രവുമല്ല കപടശാസ്ത്രവുമല്ല
ചോദ്യകര്‍ത്താവ്-പ്രാദേശികമായി എന്നങ്ങ് തന്നെ പറഞ്ഞു
ഡോ.അയ്യര്‍- അതാണ്...ഈ ജ്യോതിഷം മുഴുവന്‍ തകര്‍ന്ന് തരിപ്പണമാകും...നാളെ സൗരയൂഥത്തില്‍ നിന്ന് ആളുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റിക്കഴിഞ്ഞാല്‍ തീര്‍ന്നു....ഇതിന്റെ പ്രസക്തിയില്ലാതാവും. അപ്പോള്‍ ഇവിടെയുള്ളതിന്റെ കാര്യത്തില്‍ മാത്രമേയുള്ളു.... അതുകൊണ്ട് ഒരനുഭവത്തിന്റെ വെളിച്ചത്തിലാണ്...അതുകൊണ്ടാണ് ഞാനാദ്യം പറഞ്ഞത്....സാധാരണ പറയുന്ന മാതിരി ശാസ്ത്രം ആണോ...? അല്ല എന്നു പറയേണ്ടിവരും....
ചോദ്യകര്‍ത്താവ്-പിന്നെയൊരു കപടശാസ്ത്രമാണോ?
ഡോ.അയ്യര്‍-എന്ന് പറയാനൊക്കില്ല....
ചോദ്യകര്‍ത്താവ്-അപ്പോള്‍ രണ്ടിനുമിടയ്ക്കുള്ള ഒരു.....
ഡോ.അയ്യര്‍-കാപട്യമല്ല...ഇങ്ങനെയാണല്ലോ ശാസ്ത്രം...വളരുന്നത്?
ചോദ്യകര്‍ത്താവ്- പക്ഷെ അങ്ങനെയൊരു വളര്‍ച്ച...(ശാസ്ത്രത്തിലേക്ക്) അങ്ങുപറയുന്നത് പോലെ വരുന്നില്ലല്ലോ?
ഡോ.അയ്യര്‍-അതെ വരുന്നില്ല...അത് വരാത്തതിന്റെ കാരണം..ഞാന്‍ മുമ്പ് പറഞ്ഞ....
ചോദ്യകര്‍ത്താവ്-യാഥാസ്ഥിതികത്വം...?
ഡോ.അയ്യര്‍-യാഥാസ്ഥിതികത്വം മാത്രമല്ല ബ്‌ളോക്കിംഗ്...അവരുടെ കയ്യിലിരിക്കുന്നതാണ് എന്നൊക്കെ പറഞ്ഞ്...ചില മതത്തിന്റെ ആണൊന്നൊക്കെ പറഞ്ഞ്...ഞാന്‍ ജ്യോതിഷം മതത്തിന് അതീതമായിട്ടാണ് പഠിച്ചത്...
ചോദ്യകര്‍ത്താവ്-പക്ഷെ മതത്തിന് അതീതമായി അങ്ങ് ജ്യോതിഷം പഠിക്കുമ്പോഴും ജ്യോതിഷത്തെ വെറുക്കുകയും മതപരമായ ശാസനകൊണ്ട് അതിനെ വിലക്കുകയും ചെയ്യുന്ന മതങ്ങളുണ്ടല്ലോ...സെമറ്റിക്ക് മതങ്ങള്‍...?
ഡോ.അയ്യര്‍-ഉണ്ട്...ഉണ്ട്
ചോദ്യകര്‍ത്താവ്-അപ്പോള്‍ മതത്തിന് അതീതമാണ് എന്ന് അങ്ങ് നിര്‍ദ്ദേശിക്കുന്ന ഒരു കാര്യം അവര്‍ സ്വീകരിക്കില്ലല്ലോ...?
ഡോ.അയ്യര്‍-മതപുരോഹിതന്‍മാര്‍ ഇത് കയ്യിലെടുത്തപ്പോഴാണ് ദോഷമുണ്ടായത്....അപ്പോള്‍ അവരുടെ ആധിപത്യം നിലനിറുത്താന്‍ വേണ്ടി ഓരോ നിയമങ്ങളുണ്ടാക്കുകയായിട്ടുണ്ട്....എല്ലാം നാട്ടിലും ഇതു തന്നെയാണ്.
ചോദ്യകര്‍ത്താവ്-അവിടെ ഹിസ്റ്റോറിക്കലായ ഒരു ചോദ്യം വരുന്നു... മതപുരോഹിതന്‍മാര്‍ ജ്യോതിഷം കയ്യിലെടുത്തു എന്നു പറയുന്നത് ശരിയാണോ...ജ്യോതിശാസ്ത്രം മതപുരോഹിതന്‍മാര്‍ കയ്യിലെടുത്തു എന്നല്ലേ പറയേണ്ടത്?
ഡോ.അയ്യര്‍- അതെ അതുതന്നെ..അങ്ങനെയാണ് ജ്യോതിഷമാകുന്നത്.

ചോദ്യകര്‍ത്താവ്- അല്ലാ, ഈ ജ്യോതിഷം എന്നെങ്കിലും
ശാസ്ത്രത്തിന്റെ കയ്യിലുണ്ടായിരുന്നോ? ഐ മീന്‍
ജോത്സ്യം?
ഡോ.അയ്യര്‍-ആ..ഹ്
ചോദ്യകര്‍ത്താവ്-ജ്യോതിഷം ഒരിക്കലും ശാസ്ത്രത്തിന്റെ ഭാഗമായിരുന്നുല്ല. നേരെമറിച്ച് ജ്യോതിശാസ്ത്രം ആയിരുന്നു...അതന്നത്തെ ശാസ്ത്രമായിരുന്നു...
ഡോ.അയ്യര്‍-ശാസ്ത്രം എന്നുപറഞ്ഞു കഴിഞ്ഞാല്‍...(അതായത്)ജ്യോതിശാസ്ത്രം വളര്‍ന്നുവന്നു....
ചോദ്യകര്‍ത്താവ്- അതെ, വളര്‍ന്നുവന്നു...വളരെ പ്രയോജനകരമായി നമ്മുടെ കല്യാണത്തിന് വേണ്ടിയുള്ള(നന്മയക്കായി) വിദ്യയായി....
ഡോ.അയ്യര്‍-പക്ഷെ എല്ലാ നാട്ടിലും ഒരു പ്രത്യേക കാലഘട്ടം വന്നപ്പോള്‍ സംഗതി മാറി...ജ്യോതിഷമായി...ഇതെല്ലാ നാട്ടിലുമുണ്ടായിട്ടുണ്ട്....
ചോദ്യകര്‍ത്താവ്-ആക്ച്വലി...ഇപ്പോള്‍ വിദേശസര്‍വകലാശാലകളിലെങ്ങുംതന്നെ ജ്യോതിഷം പഠിപ്പിക്കുന്നില്ല...അവരത് തള്ളി.കഴിഞ്ഞ 150 വര്‍ഷത്തിന് മുമ്പ് ശാസ്ത്രജ്ഞര്‍ വരെ ജ്യോതിഷ വിശ്വാസികളായിരുന്നു. പക്ഷെ കഴിഞ്ഞ 150 വര്‍ഷമായി ശാസ്ത്രത്തിലെ പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നതോടുകൂടി അവര്‍ക്കത് കപടശാസ്ത്രമാണ്. സ്യൂഡോസയന്‍സെന്നാണ് വിക്കിപീഡിയിയില്‍ കാണുന്നത്....അതിലങ്ങനെ ഒന്നിനേയും അടച്ചാക്ഷേപിക്കുന്ന പതിവില്ല. പക്ഷെ ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഇത് പഠിപ്പിക്കുന്നു...?
ഡോ.അയ്യര്‍-അതെ,ഇന്ത്യയില്‍ മാത്രമല്ല.....
ചോദ്യകര്‍ത്താവ്-മാത്രമല്ല. ശ്രീലങ്ക..നേപ്പാള്‍..
ഡോ.അയ്യര്‍-അങ്ങനെ പലയിടത്തും ഈ കച്ചവടമുണ്ട്....
ചോദ്യകര്‍ത്താവ്-അപ്പോള്‍ സര്‍വകലാശാലാ തലത്തില്‍ പഠിപ്പിക്കേണ്ട ഒരു കാര്യമല്ലിത്..?
ഡോ.അയ്യര്‍-തീര്‍ച്ചയായിട്ടും....എനിക്കതിനോട് യോജിപ്പില്ല....വ്യക്തിപരമായി. പിന്നെ പറഞ്ഞുവരുമ്പോള്‍ ഏത് വിജ്ഞാനഭാഗവും പഠിപ്പിക്കാം... ഇതിപ്പോള്‍...ഇതിരിക്കട്ടെ, സാഹിത്യം പഠിപ്പിച്ചാലും ഇങ്ങനെ തന്നെയല്ലേ....?
ചോദ്യകര്‍ത്താവ്-പക്ഷെ സാഹിത്യം സാഹിത്യമായിട്ടാണ് പഠിപ്പിക്കുന്നത്. ഹാംലെറ്റ് എന്നൊരാള്‍ ഭാവനാസൃഷ്ടിയാണന്ന് പറഞ്ഞാണല്ലോ നാം പഠിപ്പിക്കുന്നത്...? പക്ഷെ ഇത് നമ്മുടെ ജീവിതവുമായി ബന്ധിപ്പിക്കുകയാണ്...സംതിങ് ലൈക്ക്..ദേ ആര്‍ മേക്കിംഗ് ഇറ്റ് സംതിങ് ലൈക്ക് എ ഹാന്‍ഷേക്ക് വിത്ത് റിയാലിറ്റി...ദാറ്റ് ഈസ് നോട്ട് ഗുഡ്....നിങ്ങളുടെ ജീവിതത്തിലേക്ക് വരികയാണ്... ഇടപെടുകയാണ് ചെയ്യുന്നത്...

ഡോ.അയ്യര്‍- -എല്ലാത്തിനും ഇതേ മാതിരിയുള്ള ഒരു
ഭ്രാന്ത്...ജ്യോതിഷഭ്രാന്ത് എന്നു പറയുമ്പോള്‍ തീര്‍ച്ചയായും
തെറ്റാണ്......അതുകൊണ്ടാണ് ചില സ്ഥലങ്ങളില്‍ അത് നിരോധിച്ചിരിക്കുന്നത്...ജ്യോതിഷം
ഇല്ലാതിരുന്നാല്‍....
ചോദ്യകര്‍ത്താവ്-ഒന്നും സംഭവിക്കാനില്ല...
ഡോ.അയ്യര്‍-ഒന്നും സംഭവിക്കാനില്ല....അതാണ്. ഉണ്ടെങ്കില്‍ ചില ഗുണങ്ങളുണ്ടാകുമായിരിക്കാം...
മെഡിക്കല്‍ അസ്‌ട്രോളജി?!
ചോദ്യകര്‍ത്താവ്-എന്താണ് സര്‍ ആ ഗുണങ്ങള്‍...?
ഡോ.അയ്യര്‍-ഉദാഹരണമായി പറഞ്ഞാല്‍ നമ്മുടെ പ്രൊബബിള്‍...ഇപ്പോള്‍ ഒരു രോഗം...ഇത് മെഡിക്കല്‍ അസ്‌ട്രോളജി...ഇത് വളരെയധികം
ചോദ്യകര്‍ത്താവ്-അത് വൈദ്യമല്ലേ സര്‍...? വൈദ്യശാസ്ത്രത്തിന്റെ സങ്കേതങ്ങളുപയോഗിച്ചുകൊണ്ട്....ഒരു ഡോക്ടര്‍ കണ്ണിനകത്ത് ടോര്‍ച്ച് അടിച്ച് നോക്കുന്നത് പോലെ..പള്‍സ് പിടിച്ചു നോക്കുന്നത് പോലെ.... അങ്ങനെയൊക്കെ ചെയ്താല്‍ പ്രാഥമികമായി തന്നെ പല കാര്യങ്ങളും പ്രവചിക്കാം...
ഡോ.അയ്യര്‍-അതെ, ശരിയാണ്...പക്ഷെ അതുപോലെ തന്നെ ഗ്രഹനില നോക്കിയാല്‍ ഇന്ന കാലത്ത് ഇയാള്‍ക്ക് ഇത്(രോഗം) ഉണ്ടാകാനിടയുണ്ടെന്ന് അറിയാന്‍ പറ്റും...
ചോദ്യകര്‍ത്താവ്-സാറിനത് ഒബ്ജക്റ്റീവായി വെരിഫൈ ചെയ്യാന്‍ പറ്റുമോ? നോട്ട് വെരിഫിക്കേഷന്‍...ഐ സേ റാറ്റിഫിക്കേഷന്‍...
ഡോ.അയ്യര്‍-ഓ..തീര്‍ച്ചയായിട്ടും...ഞാനൊരു അനുഭവം പറയാം
ചോദ്യകര്‍ത്താവ്-അപ്പോള്‍...ആര്‍.സി.സി യിലേക്ക് നമുക്ക് പോകാം...
ഡോ.അയ്യര്‍-ആര്‍.സി.സി യിലേക്ക് പോകേണ്ടതാണ്...ആര്‍.സി.സിയിലേക്കല്ല.. ഒരാള്‍ വളരെ മാന്യന്‍..കാണാന്‍ വന്നു. അയാളുടെ മകന് ഒരു രോഗം കണ്ടിന്യൂസായിട്ട് വരുന്നു. അയാള്‍ക്ക് പ്രശ്‌നം നോക്കണം. ''തനിക്ക് വട്ടുണ്ടോ തലയ്ക്ക്?'' എന്ന് ഞാന്‍ ചോദിച്ചു. രോഗം വന്നാല്‍ ഡോക്ടറുടെ അടുത്തല്ലേ പോകേണ്ടത്....? രണ്ട് വര്‍ഷമായി കുട്ടിക്ക് അസുഖമുണ്ട്..തല്‍ക്കാലം ഓരോ മരുന്ന് കൊടുക്കും...തല്‍ക്കാല ശാന്തി...പിന്നെയും വരും. അതല്ല,സാറൊന്ന് പ്രശ്‌നം വെച്ച് നോക്കണമെന്നായി അയാള്‍.... എന്നാ ശരി നോക്കാം...എനിക്ക് കുഴപ്പമൊന്നുമില്ല എന്നു ഞാനും. ഇയാളുടെ ഫാമിലി എനിക്കറിയാം...അവിടെ പണ്ട് ഒരു വികലാംഗനായ ഒരാളുണ്ടായിരുന്നു...അയാള്‍ മരിച്ചുപോയി...അയാളുടെ പ്രേതബാധയാണ് കുട്ടിക്ക് എന്നാണ് ഇയാള്‍ കരുതിയിരിക്കുന്നത്. അതുകൊണ്ടാ ആദ്യം ഞാനത് തടഞ്ഞത്. പിന്നീട് പ്രശ്‌നം വെച്ചു....വേറൊന്നും വേണ്ട...ആ സമയത്തെ ഗ്രഹനില മാത്രം മതി അതിനൊക്കെ...മുമ്പെ പറഞ്ഞ വെറ്റിലയുടെ(ജ്യോതിഷം) കാര്യം പോലല്ല...അതൊക്കെ കളിപ്പിക്കലാണ്.....
ചോദ്യകര്‍ത്താവ്-അതവര്‍ സമ്മതിക്കില്ല....അവരുടെ ചക്കര വിശ്വാസമാണ്..
ഡോ.അയ്യര്‍- അവര്‍ സമ്മതിക്കണ്ട...നമ്മള്‍ കാണിച്ച് കൊടുക്കുന്നതാണ്.....നോക്കി കഴിഞ്ഞപ്പോള്‍ ഒരു കാര്യം ഞാന്‍ പറഞ്ഞു-ഇത് രക്തബന്ധമുള്ളതാണ്...ഗ്രഹങ്ങളുടെ കാരകത്വം വെച്ചിട്ട് പറഞ്ഞതാണ്....ഒരുപക്ഷെ ഹെറടിറ്ററി ആയിരിക്കാന്‍ സാധ്യതയുണ്ട്......ഈ രണ്ട് കാര്യങ്ങളാണ് പറഞ്ഞത്...നിങ്ങളിനി ഡോക്ടറുടെ അടുത്ത് പോയി ചോദിക്കുക....
ചോദ്യകര്‍ത്താവ്-അത് വിവരപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അങ്ങ് നടത്തുന്ന ഒരനുമാനമല്ലേ.... കണ്ടിന്യൂസായ അസുഖം.... മാത്രമല്ല ഹെറടിട്ടറി എന്നൊക്കെ പറഞ്ഞാല്‍ ബയോളജിക്കലായ..ഒരു അംഗീകൃത വൈദ്യശാസ്ത്ര വസ്തുതയും...
ഡോ.അയ്യര്‍-അതെ, അനുമാനം തന്നെയാണ്...പക്ഷെ ആ പശ്ചാത്തലത്തില്‍ നിന്നല്ല...ഇതിനകത്ത് നിന്ന്(ഗ്രഹനില)....ഇയാളുടെ അല്ല ദോഷം... ബ്‌ളഡിലുണ്ടെന്ന് പറഞ്ഞാല്‍...നിങ്ങളുടെ ഡോക്ടറോട് ചോദിച്ചിട്ട് വെല്ലൂര്‍ക്ക് പോവുകയാ നല്ലതെന്ന് പറഞ്ഞു...വെല്ലൂരില്‍ രണ്ടു മാസം അവര്‍ നോക്കി.....അവസാനം ഇതു തന്നെയാ....ഇവരുടെ ഫാമിലിയില്‍ ഇനിയുമുണ്ട്....എന്നിട്ട് ആഫ്റ്റര്‍ വണ്‍ ഇയര്‍ ട്രീറ്റ്‌മെന്റ്,അയാള്‍ രക്ഷപെട്ടു....ഇത്രയും കാര്യങ്ങള്‍ അതില്‍ നിന്ന് കിട്ടി...ഇത്രയുമേ കിട്ടിയുള്ളു....ഇത് രണ്ടുംകൂടി വെച്ചിട്ടാണ് ഞാന്‍ പറഞ്ഞത് ഹെറഡിറ്ററി ആയിരിക്കാം...ഇങ്ങനെയെന്തെങ്കിലു കിട്ടിയാലല്ലേ നമുക്ക് പറയാനാവൂ(ചിരിക്കുന്നു...)
ചോദ്യകര്‍ത്താവ്- ങും... ഒ.കെ അപ്പോള്‍ ജ്യോതിഷം ഒരു കൗണ്‍സിലിംഗ് ആണെന്ന രീതിയിലാണ് അങ്ങ് സംസാരിച്ച് വരുന്നതെന്ന് ഞാന്‍ കരുതുന്നു...
ഡോ.അയ്യര്‍-ങും..ചിലപ്പോഴേ പറ്റുകയുള്ളു....

ചോദ്യകര്‍ത്താവ്-ജ്യോതിഷത്തെ കുറിച്ച് പൊതുവെ പറഞ്ഞുവരാറുള്ള
മറ്റൊരു കാര്യം...ഒരിക്കല്‍ ഏതെങ്കിലും പ്രവചനം ഭാഗികമായെങ്കിലും ശരിയാണെന്ന്
തോന്നിക്കഴിഞ്ഞാല്‍ പിന്നെ മദ്യാസക്തരെപോലെ പിന്നെയതിന്റെ
അടിമകളാകുന്നു.....ജ്യോതിഷിയുടെ പിന്നാമ്പുറത്ത് നിന്ന് ഇറങ്ങാനാവാത്ത
അവസ്ഥയുണ്ടാകുന്നു....ജ്യോതിഷ മാസികകള്‍ വാങ്ങിക്കൂട്ടുന്നു...പലപ്പോഴും മനുഷ്യന്റ
പരാശ്രയബോധം വര്‍ദ്ധിപ്പിക്കുകയും അവന്റെ ആത്മവിശ്വാസം നശിപ്പിക്കുകയും
ചെയ്യുന്നു...പലപ്പോഴും ജ്യോതിഷത്തില്‍ വിശ്വസിച്ച് തുടങ്ങുന്ന ആള്‍ മറ്റ്
പല....അനുബന്ധവിദ്യകളിലേക്കും...വാസ്തു...മുതലായവയിലേക്ക് നീങ്ങുന്നു. ചില
മദ്യപരെപോലെ ഒരു ഐറ്റം അടിച്ചു കഴിഞ്ഞാല്‍ മറ്റെല്ലാം അടിച്ചുനോക്കാനുള്ള ഒരു
പ്രവണത വളരുന്നു...ഒരു തരം ബഹുവിദ്യാവിശ്വാസികളായി അതവരെ മൊത്തത്തില്‍
മാറ്റുന്നുണ്ട്...ഇത് മൊത്തത്തില്‍ മനുഷ്യനെ തകര്‍ക്കുകയല്ലേ
ചെയ്യുന്നത്...?
ഡോ.അയ്യര്‍-തീര്‍ച്ചയായിട്ടും..അതിനെയാണ് തടയേണ്ടത്....അതുകൊണ്ട് തന്നെയാണ് ഈ ശാസ്ത്രം കൈകാര്യം ചെയ്യുന്നവര്‍ അതിന്റെ ശാസ്ത്രീയത കണ്ടുപിടിക്കുകയും അത് പുരോഗമിപ്പിക്കുകയും വേണം എന്നു പറയുന്നത്. അത് ആര്‍ഷ ശാസ്ത്രങ്ങളില്‍ ഇന്നുവരെ നടന്നിട്ടില്ല...
ചോദ്യകര്‍ത്താവ്- വീണ്ടും ശാസ്ത്രീയതിയിലേക്ക് വരുന്നു...ശാസ്ത്രീയത എനിക്ക് വളരെ ഇംപോര്‍ട്ടന്റാണ്...(ചിരി)...അസത്യവല്‍ക്കരണക്ഷമതയില്ലെങ്കില്‍ ശാസ്ത്രത്തില്‍ നാമൊന്നും അംഗീകരിക്കയില്ല. കോള്‍ പോപ്പറൊക്കെ പറഞ്ഞുവെച്ചിരിക്കുന്നു. ജ്യോതിഷത്തിന് അസത്യവല്‍ക്കരണക്ഷമത ഉണ്ടോ?~ഒറ്റ വാക്കില്‍ പറയാമെങ്കില്‍...നമുക്കിത് ഇവിടെ അവസാനിപ്പിക്കാം...
ഡോ.അയ്യര്‍-ഉണ്ട്
ചോദ്യകര്‍ത്താവ്-ഒരുദാഹരണം പറയൂ..
ഡോ.അയ്യര്‍-ജ്യോതിഷപ്രകാരം നമ്മള്‍ പ്രവചിക്കുന്നു...
ചോദ്യകര്‍ത്താവ്-ഒരു ജ്യോതിഷപ്രവചനം പറഞ്ഞിട്ട് അതെങ്ങനെ തെറ്റാണെന്ന് തെളിയിക്കാനുള്ള അവസരം നല്‍കുന്നു എന്ന് പറഞ്ഞാലും...
ഡോ.അയ്യര്‍-ആവര്‍ത്തിച്ച്...അനുഭവം..
ചോദ്യകര്‍ത്താവ്-ആവര്‍ത്തനം പോരല്ലോ സര്‍...!
ഡോ.അയ്യര്‍-അല്ല ഒന്നിലല്ല...റിപ്പീറ്റ് ചെയ്യുമ്പോള്‍...അതേപോലെ ആവര്‍ത്തിച്ച് വരികയാണെങ്കിലോ...?

ചോദ്യകര്‍ത്താവ്-ദാറ്റ് ഈസ് ഒണ്‍ലി റിപ്പീറ്റബിലിറ്റി...അയാം
ടോക്കിംഗ് എബൗട്ട് ഫോള്‍സിഫയബിലിറ്റി...സര്‍. ഉദാഹരണമായി സാറിന് ഇപ്പോള്‍
പരിണാമസിദ്ധാന്തം.....തെറ്റാണെന്ന്
തെളിയിക്കണമെന്നിരിക്കട്ടെ..അവസരമുണ്ട്...എങ്ങനെ? കേമ്പ്രിയന്‍ കാലഘട്ടത്തില്‍
ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഒരു മുയലിന്റെ ഫോസില്‍ കൊണ്ടുവരികയോ ദിനോസറിന്റെ
കാലത്ത് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ ഫോസില്‍ കണ്ടെത്തുകയോ ചെയ്താല്‍
പരിണാമസിദ്ധാന്തം തെറ്റാണ്...അങ്ങനെയൊരു വ്യവസ്ഥ...തെറ്റാണെന്ന് തെളിയിക്കാനുള്ള
ഒരവസരം...ഫോള്‍സിഫയബിലിറ്റി.. ജ്യോതിഷത്തിന്റെ ഒരു പ്രവചനത്തിന് അതുണ്ടോ എന്നാണ്
ഞാന്‍ ചോദിക്കുന്നത്...
ഡോ.അയ്യര്‍- (മൗനം).... ഇത്...... വിശ്വാസത്തിന്റെയല്ല.....അനുഭവത്തിന്റെയാണ്....
ചോദ്യകര്‍ത്താവ്- സര്‍ നാം അനുഭവം പറഞ്ഞതാണ്. നൗ വീ റീച്ച്ഡ് എ പര്‍ട്ടിക്കുലര്‍ പോയന്റ് വെതര്‍ ഇറ്റ് ഈസ് ഫോള്‍സിഫയബിള്‍ ഓര്‍ നോട്ട്....
ഡോ.അയ്യര്‍-ഇത്....ശരിയായിട്ട് പ്രവചനം നടത്തിയാല്‍ ശരിയായിരിക്കും.....അതല്ലേ പറയാനൊക്കുകയുളള്ളൂ....ഇതിപ്പം....ശാസ്ത്രത്തില്‍...പ്രവചന സാധ്യതയുണ്ട്.....പ്രവചനസാധ്യത
ചോദ്യകര്‍ത്താവ്-ചിരിച്ചുകൊണ്ട്) യെസ്.......എനിവേ...ഇറ്റ് വാസ് റിയലി നൈസ് ടോക്കിംഗ് ടു യൂ സര്‍...വെരി നൈസ് (ഹസ്തദാനം)
ഡോ.അയ്യര്‍-താങ്ക് യൂ....
അഭിമുഖം ഹൃദ്യവുമായ ഒരനുഭവമായിരുന്നു പറഞ്ഞല്ലോ. നല്ല സുഹൃത്തുക്കളായാണ് പിരിഞ്ഞത്. ശാസ്ത്രീയത സംബന്ധിയായ ചോദ്യങ്ങളോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല. ഗ്രഹങ്ങള്‍ സ്വാധീനിക്കുന്നില്ലെന്ന് തറപ്പിച്ച് പറഞ്ഞെങ്കിലും ഓരോ 'സമയവും'എങ്ങനെയാണ് വ്യതിരിക്തമാകുന്നതെന്നും എങ്ങനെയാണത് മനുഷ്യന്റെ ജീവിതഗതിയെ സ്വാധീനിക്കുന്നതെന്നും വ്യക്തമാക്കിയില്ല. ചൊവ്വാദോഷംപോലെ ജ്യോതിഷവുമായി ബന്ധപ്പെട്ട കടുത്ത അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ വളരെ പുരോഗമനാത്മകമായ നിലപാടാണ് ഡോ.അയ്യര്‍ക്കുള്ളത്. ഈ മേഖലയില്‍ കുറച്ചൊക്കെ വെളിച്ചം കൊണ്ടുവരാന്‍ ഈ നിലപാട് സഹായകരമാണെന്ന് തോന്നുന്നു. സത്യത്തില്‍ ചേകന്നൂര്‍ മൗലവിയുടെ അനുയായികളായ മുസ്‌ളീം സഹോദരരുമായി സംസാരിക്കുന്ന ഒരു പ്രതീതിയാണ് എനിക്ക് ഡോ.അയ്യരുമായി സംസാരിച്ചപ്പോള്‍ ഉണ്ടായത്. എല്ലാം പരിഷ്‌ക്കരിക്കണമെന്നും പുരോഗമിക്കണമെന്നും താല്‍പര്യമുണ്ട്;യുക്തിബോധം അന്തര്‍ലീനവുമാണ്. പക്ഷെ അടിസ്ഥാനാശയങ്ങളില്‍ അന്ധവിശ്വാസപരവും അശാസ്ത്രീയവുമായ നിലപാടുകള്‍ മുറുകെപിടിക്കുന്നു;അനുഭവസാഹിത്യത്തോട് അമിതമായ അനുഭാവം കാട്ടുന്നു. നാഡീജ്യോതിഷത്തെക്കുറിച്ചൊക്കെ അദ്ദേഹം നടത്തിയ വിവരണം ഒരു ശരാശരി വിശ്വാസിയില്‍ നിന്നും ഒട്ടും ഭിന്നമല്ല. എങ്കിലും വ്യാപകമാകുന്ന ജ്യോതിഷതിമരത്തില്‍ ഇത്തരം വേറിട്ട ശബ്ദങ്ങള്‍ ആശ്വാസകരമാണെന്ന് പറയാതെ വയ്യ.****(Interview in full published in Yukthiyugam Magazine, June, 2013)

No comments:
Post a Comment