''ആദ്യത്തെ വിഡ്ഢിക്കും ആദ്യത്തെ ചതിയനും ഇടയില്‍ സംഭവിച്ചതെന്തോ അതാണ്
മതം''എന്ന വിശ്രുതനിര്‍വചനം ജ്യോതിഷം എന്ന മതതട്ടിപ്പിനും
സമ്പൂര്‍ണ്ണമായും ബാധകമാണ്. എല്ലാ മതവിശ്വാസികളും ജ്യോതിഷവിശ്വാസികളല്ല.
പക്ഷെ എല്ലാ ജ്യോതിഷവിശ്വാസികളും അടിസ്ഥാനപരമായി
മതവിശ്വാസികളാണ്,അല്ലെങ്കില്‍ മറ്റേതെങ്കിലും അന്ധവിശ്വാസം പേറുന്നവരാണ്.
ജ്യോതിഷം നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും കുറിച്ച് സംസാരിക്കുന്നതിനാല്‍
അതേതോ ഉന്നതകുല ശാസ്ത്രമാണെന്ന ധാരണയാണ് പല ജ്യോതിഷവിശ്വാസികളും
വെച്ചുപുലര്‍ത്തുന്നത്. ജ്യോതിഷവും മതവിശ്വാസവും അഭിന്നം.
വിശ്വസിക്കുന്നവന് ഉണ്ട്, വിശ്വസിച്ചില്ലെങ്കില്‍ ഇല്ല. ജീവിതത്തിലെ സര്‍വ
കാര്യങ്ങളും ദൈവത്തിന് ദൃഷ്ടാന്തവും തെളിവുമായി മതവിശ്വാസി എണ്ണുമ്പോള്‍
ജ്യോതിഷിയുടെ വാക്കുകളില്‍ സ്വാനുഭവങ്ങള്‍ നോക്കിക്കാണാന്‍
ജ്യോതിഷവിശ്വാസിക്കും നിഷ്പ്രയാസം സാധിക്കും. ജ്യോതിഷി
'തടസ്സ'ങ്ങളെക്കുറിച്ച് പരാമര്‍ശക്കുമ്പോള്‍ സ്വജീവിതത്തിലെ
പ്രതിബന്ധങ്ങളും തടസ്സങ്ങളും ജ്യോതിഷി കിറുകൃത്യമായി മനസ്സിലാക്കി
പ്രസ്താവനയിറക്കുകയാണെന്ന് വിശ്വസിക്കാന്‍ ജ്യോതിഷവിശ്വാസിക്ക്
പ്രയാസമേതുമില്ല. മതവിശ്വാസത്തിന്റെ കാര്യത്തിലെന്നപോലെ ജ്യോതിഷത്തെ
കുറിച്ച് സൂക്ഷ്മമായി അറിയാതിരിക്കുക എന്നതാണ് വിശ്വാസം ദൃഡമാകാന്‍ ഏറ്റവും
സഹായകരം. ജ്യോതിഷം മനസ്സിലാക്കാന്‍ അസാമാന്യ ഭാവനയോ അനിതരസാധാരണമായ
ബുദ്ധിശക്തിയോ ആവശ്യമില്ല. സാധരണനിലയില്‍ മന്ദബുദ്ധികള്‍ പോലും നല്ല
പ്രകടനം കാഴ്ചവെക്കുന്ന ഏരിയ ആണത്. ജ്യോതിഷത്തിന്റെ അടിസ്ഥാനപരമായ ചില
അവകാശവാദങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് തുടങ്ങാം. ജ്യോതിഷം ഗ്രഹങ്ങളെ
കുറിച്ച് സംസാരിക്കുന്നു. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശിചക്രം തുടങ്ങിയ
ചില സവിശേഷ പദാവലികള്‍ നാമവിടെ കണ്ടുമുട്ടുന്നു.
എന്താണ് ഗ്രഹങ്ങള്‍? ശിലയോ ഹിമമോ ലോഹമോ നിറഞ്ഞ ചേതനയില്ലാത്ത ഖഗോളപിണ്ഡങ്ങളാണ് ഗ്രഹങ്ങള്‍ എന്നുവിളിക്കപ്പെടുന്നത്. Planets are big balls of ice, rock, metal, and other stuff. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളില്‍ മിക്കവയും ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് കിലോമീറ്ററുകള്‍ അകലെ നില്‍ക്കുന്നു. ബുധന്‍-7.5 കോടി, ശുക്രന്‍-4 കോടി, ചൊവ്വ-5.5 കോടി, വ്യാഴം-59 കോടി, ശനി-74 കോടി കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഭൂമിയില്‍ നിന്നുള്ള ശരാശരി അകലം. ഇനിയുള്ളത് നക്ഷത്രങ്ങളാണ്. അതായത് ശരിക്കും ഹൈഡ്രജന്‍ബോംബ് നിര്‍മ്മാണ ഫാക്ടറികളായ സൂര്യന്‍മാര്‍. ഭൂമിയുടെ ഏറ്റവും അടുത്ത് നില്‍ക്കുന്ന നക്ഷത്രം സൂര്യനാണ്. ഏകദേശം 15 കോടി കിലോമീറ്ററാണ് സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം. അതായത് സൂര്യപ്രകാശം ഭൂമിയിലെത്താന്‍ ഏതാണ്ട് 8 മിനിറ്റ് വേണം. നാം ഇപ്പോള്‍ സൂര്യനെക്കാണുന്നത് 8 മിനിറ്റ് മുമ്പ് സൂര്യന്‍ എവിടെയായിരുന്നുവോ/എങ്ങനെയായിരുന്നുവോ അങ്ങനെയാണ് എന്നര്‍ത്ഥം. ജനനസമയത്ത് സൂര്യന്‍ ഇന്ന സ്ഥാനത്തായിരുന്നു എന്നൊക്കെ കിറുകൃത്യമായി ഗണിച്ച് പറയുന്നത് എത്രമാത്രം കൃത്യമാണെന്ന് ആലോചിക്കുക, വിശേഷിച്ചും സൂര്യന്റെ വലുപ്പത്തേയും ഭൂമിയില്‍ നിന്നുള്ള അകലത്തേയും പറ്റി യാതൊരു ധാരണയുമില്ലാതിരുന്ന ഭൂതകാലത്ത്. സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും അടുത്ത് നില്‍ക്കുന്ന നക്ഷത്രം പ്രോക്‌സിമാ സെന്റൗറി അഥവാ ആല്‍ഫ സെന്റൗറി എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. നമ്മില്‍നിന്ന് ഏതാണ്ട് 4 പ്രകാശവര്‍ഷം അകലെ നില്‍ക്കുന്ന ഈ നക്ഷത്രത്തെ ഭൂമിയില്‍ നിന്ന് വീക്ഷിച്ചാല്‍ നാല് വര്‍ഷം മുമ്പുള്ള സ്ഥാനത്തും സ്ഥിതിയിലുമായിരിക്കും അതിനെ കാണാനാവുക. ഇതാണ് ഏറ്റവും അടുത്ത് നില്‍ക്കുന്ന നക്ഷത്രങ്ങളുടെ കാര്യം. ഇതൊക്കെ പറയുമ്പോഴും, അകലം കൂടുതലായതുകൊണ്ടാകാം, പ്രോക്‌സിമ സെന്റൗറിയെ ജ്യോതിഷക്കാര്‍ ഗൗനിച്ചിട്ടില്ല! പകരം അതിനെക്കാള്‍ വളരെ അകലെ നില്‍ക്കുന്ന നക്ഷത്രങ്ങളെ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നവരുടെ രാശിപട്ടികയില്‍ പരാമര്‍ശിക്കുന്നുണ്ട്. അകലത്തെക്കാള്‍ വലുപ്പത്തിനും തിളക്കത്തിനുമാണ് പ്രാധാന്യം കൊടുത്തതെന്ന് വ്യക്തം.
ഭൂമിയുടെ ആകാശത്ത് ദൃശ്യമാകുന്ന ബാക്കി നക്ഷത്രങ്ങളൊക്കെ ഭൂമിയില്‍ നിന്നും നൂറുകണക്കിനും ആയിരകണക്കിനും പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ ഇന്നവ ഉണ്ടോ എന്നറിയാന്‍ പോലും ഇനിയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഈ ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും ഭൂമിയിലെ ജീവികളില്‍ താരതമ്യേന പുതുമക്കാരായ ഹോമോ സാപ്പിയന്‍സിന്റെ ജീവിതത്തെ സ്വാധീനിക്കുന്ന എന്തോ ഒന്നുണ്ടെന്നാണല്ലോ ജ്യോതിഷവിദ്വാന്‍മാരുടെ മതം. തമാശയായി തള്ളാന്‍ വരട്ടെ. എന്തായിരിക്കാം ഈ സ്വാധീനമെന്ന് പരിശോധിക്കാം. പെട്ടെന്ന് ആലോചിക്കുമ്പോള്‍ ഒന്നും കിട്ടാനില്ല. ജീവനില്ലാത്ത പാറക്കെട്ടുകള്‍ മനുഷ്യന്റെ ജനനവും വിദ്യാഭ്യാസവും രോഗവും ആര്‍ത്തവചക്രവും വിവാഹവും മരണവുമൊക്കെ നിശ്ചയിക്കുന്നു എന്നുവന്നാല്‍ അതിത്തിരി കടുപ്പം തന്നെയാവുമല്ലോ. ഇത് മനസ്സിലാക്കിയാവണം ജ്യോതിഷം എന്ന തട്ടിപ്പിലൂടെ ഉപജീവനം നിര്‍വഹിക്കുന്ന ഭാവനസമ്പന്നരായ ബുദ്ധിജീവികള്‍ അതിന്'ശാസ്ത്രീയ അടിത്തറ' നല്‍കാന്‍ സാഹസപ്പെടുന്നത്.
ജീര്‍ണ്ണിച്ച അന്ധവിശ്വാസമായും ഹിന്ദുമതത്തിന്റെ നാശഹേതുവായും സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ കണ്ടിരുന്ന ജ്യോതിഷം ഇന്ന് ശാസ്ത്രത്തിന്റ ചെലവില്‍ വിറ്റഴിക്കാനുള്ള ശ്രമം വ്യപകമാണ്('ASTROLOGY and all these mystical things are generally signs of a weak mind; therefore as soon as they are becoming prominent in our minds, we should see a physician, take good food, and rest'. How can we endure so many sick people?'-Swami Vivekananada) പറഞ്ഞുവരുമ്പോള്‍ വേദങ്ങള്‍ അപൗരുഷേയങ്ങളാണെന്ന് വാദിച്ച വിവേകാന്ദനും സാമാന്യം തരക്കേടില്ലാത്ത ഒരന്ധവിശ്വാസിതന്നെ. പക്ഷെ അദ്ദേഹത്തിന് പോലും ജ്യോതിഷം സഹിക്കാനായില്ല.'അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ്' എന്ന് വിശേഷിപ്പിക്കാവുന്ന ഇസ്‌ളാംപോലും കഥയില്ലാത്ത അന്ധവിശ്വാസമായി എണ്ണുന്നു. ഇങ്ങനെ ഒന്നിലാണ് ഇന്ന് പല ഐ.എ.എസ്സുകാരും ശാസ്ത്രജ്ഞരും അഭിമാനംകൊള്ളുന്നതായി അവകാശപ്പെടുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അച്ഛനും മോനും ഒരുപോലെയാണെന്ന് പറയുന്നതുപോലെ അന്ധവിശ്വാസത്തിന്റെ കാര്യത്തില്‍ ഐ.എ.എസ്സു കാരനും കുശിനിക്കാരനും തമ്മില്‍ വ്യത്യാസമില്ല. കാരണം വിശ്വാസത്തിന്‍രെ കാര്യം വരുമ്പോള്‍ ഇരുവരുടേയും മസ്തിഷ്‌ക്കം ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഐ.എ.എസു കാരന്‍ തന്റെ അന്ധവിശ്വാസങ്ങള്‍ക്ക് 'ശാസ്ത്രീയ വിശദീകരണങ്ങള്‍'ചമച്ച് ജനത്തെ ചിരിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുമെങ്കില്‍ വിദ്യഹീനനായ വിശ്വസി അത്തരം സാഹസങ്ങള്‍ക്കൊന്നും മുതിരില്ലെന്ന ആശ്വാസമുണ്ട്.
ജ്യോതിഷം മദ്യപാനത്തെക്കാള്‍ വലിയ ലഹരിയും ആസക്തിയുമായി ഇന്ന് മാറിയിരിക്കുന്നു. കോടികളുടെ വിറ്റുവരവുള്ള മതവ്യവസായം കൂടിയാണത്. മതാന്ധത കൂടുന്നതനുസരിച്ച് വിശ്വാസത്തിന്റെ ദാര്‍ഡ്യവും വര്‍ദ്ധിക്കുന്നു. ഒരിക്കല്‍ ഈ വിചിത്രവിശ്വാസത്തിന് അടിപ്പെട്ടാല്‍ പിന്നെ മലബന്ധം വന്നാലും പ്രശ്‌നപരിഹാരത്തിനായി ജ്യോതിഷിയുടെ അടുത്തേക്ക് ഓടാതെ അവന് ഇരിക്കപ്പൊറുതിയില്ല. കണ്ണില്‍ കാണുന്നതൊക്കെ ജ്യോതിഷത്തിന്റെ കണ്ണിലൂടെ മാത്രമേ അവന് കാണാനാവൂ. ചുറ്റികയുമായി നടക്കുന്നവന് കണ്ണില്‍ കാണുന്നതൊക്കെ ആണിയായി തോന്നുന്നതുപോലെയാണിതും. ജ്യോതിഷിയെ സന്ദര്‍ശിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് പകുതി ആശ്വാസം ലഭിക്കുന്നു. ജ്യോതിഷിയുടെ വാക്കുകള്‍ മസ്തിഷ്‌ക്കം കൊണ്ട് ന്യായീകരിച്ചും വ്യാഖ്യാനിച്ചും ശരിയാക്കി എടുക്കുന്ന ജോലിയും വിശ്വാസി സ്വമേധയാ ഏറ്റെടുത്തുകൊള്ളും.
സത്യത്തില്‍ ഒരാള്‍ ജ്യോതിഷം എന്ന അന്ധവിശ്വാസത്തിന് അടിപ്പെട്ടാല്‍പ്പിന്നെ ജ്യോതിഷിക്ക് പിന്നെ വലിയ പണിയൊന്നുമില്ല. സ്ഥിരം നമ്പരുകള്‍ എടുത്തുവീശിയാല്‍ മതി. എണ്‍പതു ശതമാനത്തിന്റെ കാര്യത്തിലും അവ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ശരിയായി വരും! അഥവാ ശരിയായില്ലെങ്കില്‍ വിശ്വാസി ചിന്തിച്ച് ശരിയാക്കിയെടുത്തുകൊള്ളും!ജ്യോതിഷഭക്തന് മുന്നില്‍ ജ്യോതിഷി ഇന്നാര് തന്നെ വേണമെന്ന് പോലുമില്ല. എന്നാലും ജ്യോതിഷിയുടെ പേരും പ്രശസ്തിയും നോക്കി വിശ്വസിക്കുന്ന വിഭാഗവുമുണ്ട്. നിരവധിപ്പേര്‍ കാട്ടിക്കൂട്ടുന്നതിന് പിന്നാലെ പാഞ്ഞാല്‍ റിസ്‌ക്ക് കുറയുമെന്നത് ലോകമെങ്ങും അന്ധവിശ്വാസത്തിലെ സ്ഥിരം പ്രമാണമാണല്ലോ. ജ്യോതിഷി ഒരു ശാസ്ത്രജ്ഞനോ അല്ലെങ്കില്‍ മറ്റെതെങ്കിലും രീതിയില്‍ പണ്ഡിതനോ ആണെങ്കില്‍ പറയാനുമില്ല.
ജ്യോതിഷത്തിന്റെ കപടമായ അവകാശവാദങ്ങള്‍ പലരും പലവുരു പൊളിച്ചു കാണിച്ചിട്ടുണ്ട്. വിശ്വാസി ഇത്തരം വിശദീകരണങ്ങള്‍ക്ക് മുമ്പില്‍ തികഞ്ഞ ജാഗ്രതയോടെ കാതുകള്‍ പൊത്തിപ്പിടിക്കും. മദ്യപാനിയുടെ കുടി വര്‍ദ്ധിക്കുന്തോറും ലഹരി കിട്ടാന്‍ വേണ്ട മദ്യത്തിന്റെ അളവ് കൂടി വരുന്നതുപോലെ ജ്യോതിഷവിശ്വാസം കനക്കുമ്പോള്‍ ജീവിതച്ചെലവും കൂടിവരും. കടുത്ത ജ്യോതിഷപുസ്തകങ്ങളും വാരികകളും ഇല്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയും പുറകെയെത്താം.
ഗ്രഹങ്ങളിലേക്ക് തിരികെയെത്താം. എങ്ങനെ ഗ്രഹങ്ങളും നക്ഷത്രങ്ങളും നമ്മെ സ്വാധീനിക്കുന്നു?
''എനിക്ക് അതൊന്നുമറിയില്ല. എന്റെ ജീവിതത്തതിലെ മിക്കവാറും എല്ലാ കാര്യങ്ങളും ജ്യോതിഷി കൃത്യമായി പറയുമ്പോള്‍ അത് കണ്ണുമടച്ച് തള്ളിക്കളയാന്‍ സാധ്യമല്ല. ഗ്രഹങ്ങള്‍ മനുഷ്യരെ എങ്ങനെ സ്വാധീനിക്കുമെന്നൊക്കെ നിങ്ങള്‍ വേണമെങ്കില്‍ ഗവേഷണം നടത്തി കണ്ടുപിടിച്ചോ. രണ്ടായാലും സ്വാധീനിക്കുന്നുണ്ടെന്ന് ഉറപ്പാണ്. ജ്യോതിഷി പറയുന്നത് അച്ചട്ട് ശരിയാണെന്ന് ഉത്തമ ബോധ്യവുമുണ്ട്. എങ്ങനെയാണത് പ്രവര്‍ത്തിക്കുന്നത് എന്ന എനിക്കറിയില്ല. അത്ര നിര്‍ബന്ധമാണെങ്കില്‍ നിങ്ങളന്വേഷിക്കൂ, ആരെതിര്‍ക്കുന്നു? ഇനി ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒന്നുമില്ലെങ്കിലും ജ്യോതിഷം ശരിയാണ്. എന്റെ ജീവിതമാണതിന് തെളിവ്, അതിനപ്പുറം മറ്റൊന്നും എനിക്കാവശ്യമില്ല......''~ഒരു തരത്തിലും തന്റെ അന്ധവിശ്വാസം സാമാന്യബുദ്ധിക്കോ യുക്തിക്കോ നിരക്കുന്നല്ലെന്ന് ബോധ്യപ്പെടുന്ന ഓരോ ജ്യോതിഷവിശ്വാസിയും സ്വയം ന്യായീകരിക്കുന്നത് ഇങ്ങനെയാണ്. ആശയവിനിമയം അസാധ്യമാക്കുന്ന രീതിയില്‍ മിക്കപ്പോഴും അയാള്‍ സ്വയം അടച്ചിടും.
വിശ്വസിക്കുന്നു, അതിനാല്‍ ശരിയായി തോന്നുന്നു, അതിനാല്‍ വിശ്വാസം ശരിയാണ്. അതുകൊണ്ടുതന്നെ ഒരു പു:നപരിശോധനയ്‌ക്കോ അന്വേഷണത്തിനോ താല്‍പ്പര്യമില്ല. ഏതൊരു അന്ധവിശ്വാസിയും മിനിമം നടത്തുന്ന വൈകാരികപ്രതിരോധമാണിത്. അത്തരക്കാരെ ഒന്നും ബോധ്യപ്പെടുത്താനാവില്ല. ആളുകളെ വിഡ്ഢികളാക്കാന്‍ താരതമ്യേന എളുപ്പമാണ്, കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാകട്ടെ വളരെ പ്രയാസകരവും.It is rather easy to fool people and very difficult to convince them. ഗ്രഹവും നക്ഷത്രവും മനുഷ്യന്റെ മേല്‍ സ്വാധീനമുണ്ടാകണമെങ്കില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും 'ബലം'ചെലുത്തപ്പെടണം എന്ന് ഏത് അന്ധവിശ്വാസിയും സമ്മതിക്കും. പാരനോര്‍മല്‍ കഴിവ് ഉപയോഗിച്ച് സ്പൂണ്‍ വളയ്ക്കല്‍ തട്ടിപ്പ് നടത്തുന്നവരും സ്പൂണിനെ വളയ്ക്കാനാവശ്യമായ ബലം കണ്ണില്‍നിന്നോ മനസ്സില്‍നിന്നോ ഉത്പാദിപ്പിക്കപ്പെടുന്നു എന്നുതന്നെയാണ് വിശദീകരിക്കുന്നത്. അപ്പോള്‍ ഗ്രഹങ്ങള്‍ക്ക് നമ്മുടെ മേല്‍ ഒരു സ്വാധീനം/ബലം/പ്രഭാവം കൂടിയേ തീരൂ. അങ്ങനെയെങ്കില്‍ എന്തായിരിക്കുമത്?
പ്രധാനമായും നാല് പ്രാപഞ്ചികബലങ്ങളാണ് ഇന്നുവരെ ഭൗതികശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. ശക്തബലം (strong nucleur force), അശക്തബലം(weak nucleur force), ഗുരുത്വബലം(gravity), വൈദ്യുതകാന്തികബലം (electromagnetic force) എന്നിവയാണവയെന്ന് നാം ഹൈസ്‌ക്കൂളില്‍ പഠിക്കുന്നുണ്ട്. ഇതില്‍ ശക്തബലവും അശക്തബലവും ആറ്റത്തിന്റെ ന്യൂക്‌ളിയസ്സിന് ഉള്ളില്‍ പ്രസക്തമാകുന്ന ബലങ്ങളായതിനാല്‍ കോടിക്കണക്കിന് കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും മനുഷ്യരാശിയെ സ്വാധീനിക്കുന്നത് ഈ ബലം കൊണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല. ഈ ബലങ്ങള്‍ സ്വാധീനിക്കുന്നുവെന്ന് വന്നാല്‍ പുറത്തുനിന്നുള്ള സ്വാധീനത്തേക്കാള്‍ ഉളളില്‍ നിന്നുള്ള സ്വാധീനമായിരിക്കും കൂടുതല്‍ രൂക്ഷം. ശക്തബലവും അശക്തബലവും ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ഒരു മില്ലി മീറ്ററിന്റെ കോടിയില്‍ ഒരംശം അകലത്തേക്ക് മാറിയാല്‍പ്പോലും അസാധുവാകും.
ഇനി ബാക്കിയുള്ള രണ്ടെണ്ണത്തില്‍ ഗുരുത്വബലം പരിഗണിക്കാം. മിക്ക ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിയില്‍ നിന്ന് വളരെ അകലത്തായതിനാല്‍ അവയ്ക്ക് ഭൂമിയിലെ ജീവജാലങ്ങളില്‍ ചെലുത്താന്‍ കഴിയുന്ന ഗുരുത്വപ്രഭാവം തുലോം നിസ്സാരമാണ്. വസ്തുക്കള്‍ക്കിടയിലുള്ള ഗുരുത്വബലം പ്രധാനമായും രണ്ടു മാനദണ്ഡങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. (1) വസ്തുക്കളുടെ പിണ്ഡം(mass) (2) അവതമ്മിലുള്ള അകലം (ie how far away). ഇവിടെ കാര്യങ്ങള്‍ വളരെ ലളിതമാണ്. വസ്തുക്കള്‍ക്കിടയിലുള്ള അകലം കുറയുമ്പോഴും അവയുടെ പിണ്ഡം കൂടുമ്പോഴും ഗുരുത്വബലം വര്‍ദ്ധിക്കുന്നു. ഭൂമിയും വ്യാഴവും വലുപ്പത്തില്‍ വലിയ വ്യത്യാസമുളള ഗ്രഹങ്ങളാണ്. അയോ വ്യാഴത്തിന്റെ ഉപഗ്രഹമാണ്, വലുപ്പമാകട്ടെ ഏതാണ്ട് ചന്ദ്രന് സമം. വ്യാഴം ഭൂമിയുടെ 25000 ഇരട്ടി വലുതാണ്. പക്ഷെ ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 1500 മടങ്ങ് ദൂരത്താണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ഗുരുത്വമത്സരം നടന്നാല്‍ വലിയൊരു വ്യത്യാസത്തില്‍ 'അകലം' വലുപ്പവ്യത്യാസത്തെ തോല്‍പ്പിക്കും.
കേവലം 3.75 ലക്ഷം കിലോമീറ്റര്‍ ശരാശരി ദൂരമുള്ള ചന്ദ്രന്‍ ഭൂമിയുടെ മേല്‍ ചെലുത്തുന്ന ഗുരുത്വവുമായി താരതമ്യപ്പെടുത്തിയാല്‍ മറ്റ് ഗ്രഹങ്ങളുടെ ബലം വളരെ നിസ്സാരമാണ്. മറ്റെല്ലാ ഗ്രഹങ്ങളും ചെലുത്തുന്ന ബലത്തിന്റെ ആകെത്തുകയേക്കാള്‍ കൂടുതലാണ് ചന്ദ്രന്റെ ഗുരുത്വബലം. ഭൂമിയില്‍ വേലിയേറ്റം ഉണ്ടാക്കുന്നത് കണ്ടിട്ടില്ലേ എന്നൊക്കെ ഭാവനാശൂന്യരായ ജ്യോതിഷികള്‍ തട്ടിവിടുന്നത് കേട്ടിട്ടില്ലേ. കുളത്തിലും കിണറിലും തടാകത്തിലും വേലിയേറ്റം ഉണ്ടാക്കാന്‍ ചന്ദ്രന് കഴിയാത്തതിന്റെ കാരണം അന്വേഷിക്കാത്തവരാണവര്‍. അപ്പോള്‍ കാര്യം വ്യക്തമാണ്: ഗുരുത്വബലമാണ് മാനദണ്ഡമെങ്കില്‍ ജ്യോതിഷത്തിലും ഗ്രഹനിലയിലും സമ്പൂര്‍ണ്ണ ആധിപത്യം ലഭിക്കേണ്ടത് ചന്ദ്രനാണ്. എന്നാല്‍ നവഗ്രഹങ്ങളില്‍ ചന്ദ്രന് അത്തൊരമൊരു അപ്രമാദിത്വം ഫലഭാഗജ്യോതിഷം കല്‍പ്പിക്കുന്നില്ല. അപ്പോള്‍ സ്വാധീനത്തിന്റെ മാനദണ്ഡം ഗുരുത്വമാകാന്‍ സാധ്യമല്ല.
ഇനി വൈദ്യുതകാന്തിക ബലം പരിഗണിക്കാം. ഇലക്ട്രിക്ക് ചാര്‍ജും അകലവുമാണ് വൈദ്യുതകാന്തികബലത്തിന്റെ മാനദണ്ഡം നിശ്ചയിക്കുന്ന ഘടകങ്ങള്‍. ഗ്രഹങ്ങള്‍ എന്നറിയപ്പെടുന്ന മിക്ക വമ്പന്‍ ഗോളങ്ങള്‍ക്കും ഇലക്ട്രിക്ക് ചാര്‍ജില്ല. ഇലട്രിക്ക് ചാര്‍ജ് വരുന്നത് ഇലക്‌ട്രോണിന്റെയും പ്രോട്ടോണിന്റെയും സാന്നിധ്യംകൊണ്ടാണ്. പക്ഷെ വിപരീതചാര്‍ജുള്ള കണങ്ങള്‍ അവയുടെ സാമീപ്യത്തിലൂടെ പരസ്പരം അസാധുവാക്കും. അങ്ങനെയാണ് ആറ്റം ചാര്‍ജില്ലാതെ ഉദാസീനമാകുന്നത്. അങ്ങനെ ആറ്റങ്ങള്‍കൊണ്ട് നിര്‍മ്മിതമായ ഗ്രഹത്തിനും ചാര്‍ജില്ലാതെയാവുന്നു. അതേസമയം ഭൂമിയുള്‍പ്പെടെ ചില ഗ്രഹങ്ങള്‍ക്ക് നല്ലതോതിലുള്ള കാന്തികക്ഷേത്രമുണ്ട്(magnetic fields). പക്ഷെ ഗ്രഹത്തോട് അടുത്തെത്തുമ്പോള്‍ മാത്രമാണ് ഈ ക്ഷേത്രം ശക്തമാവുക. ഉദാഹരണമായ വ്യാഴത്തിന്റെ കാന്തികക്ഷേത്രം അതിശക്തമാണ്. പക്ഷെ ഭൂമിയും വ്യാഴവുമായുള്ള അകലം കാരണം നമ്മുടെമേല്‍ ആ കാന്തികക്ഷേത്രത്തിന് യാതൊരു പ്രഭാവവുമില്ലെന്ന് തന്നെ പറയാം. പതിനഞ്ച് കോടി കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന സൂര്യന്‍ കാന്തികപ്രഭാവത്തിന്റെ നല്ല സ്രോതസ്സാണ്. വമ്പന്‍ സൗരജ്വാലകളും (gigantic sun flare) മറ്റ് സൗരവികിരണങ്ങളും വഴി പലപ്പോഴും വലിയതോതില്‍ ചാര്‍ജുള്ള കണങ്ങള്‍ (streams of charged particles)സൂര്യനില്‍ നിന്നും പുറത്തേക്ക് വമിക്കുന്നുണ്ട്. ഇത് ഭൂമിയുടെ സ്വന്തം കാന്തികക്ഷേത്രവുമായി പ്രതിപ്രവര്‍ത്തിക്കാനിടയുണ്ട്. 1989 ല്‍ കാനഡയിലെ ക്യുബെക്ക് മേഖലയില്‍ അനുഭവപ്പെട്ട വിക്ഷോഭവും (havoc in 1989)അനുബന്ധിയായ പ്രശ്‌നങ്ങളും ഇതിനുദാഹരണമാണ്. ആ നിലയ്ക്ക് കാന്തികപ്രഭാവമാണ് പരിഗണിക്കുന്നതെങ്കില്‍ സൂര്യന് മാത്രമായിരിക്കണം ജ്യോതിഷത്തില്‍ പ്രസക്തി. പക്ഷെ അതല്ല യാഥാര്‍ത്ഥ്യം.
നക്ഷത്രമായ സൂര്യന്‍ 'നവഗ്രഹ'ങ്ങളില്‍ ഒന്നുമാത്രം. സൂര്യന് വലിയ പ്രാധാന്യമൊന്നുമില്ലെന്ന് മാത്രമല്ല വളരെ വളരെ നിസ്സാരമായ വിദ്യുത്കാന്തിക പ്രഭാവമുള്ള ഗ്രഹങ്ങളാണ് മനുഷ്യരില്‍ കൂടുതലും സ്വാധീന ചെലുത്തുക. കാന്തികബലമോ കാന്തികപ്രഭാവമോ ആണ് മാനദണ്ഡമെങ്കില്‍ ഗ്രഹങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയാമെന്നാണ് ശാസ്ത്രം നമ്മോട് പറയുന്നത്. ഇനി,രാഹു, കേതു എന്നിങ്ങനെ പേരുകൊടുത്തിരിക്കുന്ന 'തമോഗ്രഹ'ങ്ങള്‍ക്ക് ഗുരുത്വമോ വിദ്യുത്കാന്തികപ്രഭാവമോ കാന്തികക്ഷേത്രമോ ഇല്ല. കാരണം മറ്റൊന്നുമില്ല അങ്ങനെ രണ്ട് ഗ്രഹങ്ങള്‍ കേവലം ജ്യോതിഷികളുടെ ഭാവനാസൃഷ്ടികളാകുന്നു. ഗ്രഹത്തെ സങ്കല്‍പ്പിച്ചുണ്ടാക്കുന്നത് പോലെ എളുപ്പമല്ല അതിന്റെ ഗുരുത്വബലവും കാന്തികക്ഷേത്രവുമൊക്കെ സങ്കല്‍പ്പിച്ചുണ്ടാക്കാന്‍. ഗുരുത്വം, വിദ്യുത്കാന്തികബലം, ശക്തബലം, അശക്തബലം...അങ്ങനെ നമുക്കറിയാവുന്ന നാല് ബലങ്ങളും തീര്‍ന്നു. പിന്നെ ഏതു രീതിയിലുള്ള സ്വാധീനമാണ് ഗ്രഹങ്ങളും സൂര്യനും നമ്മുടെ മേല്‍ ചെലുത്തുക? ഇനി നാമറിയാത്ത ബലമോ സ്വാധീനമോ ഉണ്ടോ? ഉണ്ടെന്നുതന്നെ വെക്കുക. പക്ഷെ ഏത് ബലവും ദൂരം കൂടുന്നതനുസരിച്ച് ദുര്‍ബലപ്പെടും. അതാണ് പ്രപഞ്ചനിയമം. പക്ഷെ ജ്യോതിഷത്തില്‍ 3.75 ലക്ഷം കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ചന്ദ്രനും 7.7 കോടി കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ബുധനും നമ്മുടെമേല്‍ ഒരേ സ്വാധീനമാണ്!
ആകാശത്ത് നക്ഷത്രംപോലെ കാണപ്പെടുന്ന വസ്തുക്കളൊക്കെ ഒരേ സ്ഥലത്ത് സ്ഥിതി ചെയ്യുന്നുവെന്ന് ചിന്തിച്ച ഗോത്രഭാവനയാണ് എല്ലാ ഗ്രഹങ്ങള്‍ക്കും തുല്യസ്വധീനം നല്‍കി ജ്യോതിഷസോഷ്യലിസം നടപ്പിലാക്കിയത്. അതായത് ഒരു പുതിയ ബലം നാളെ കണ്ടെത്തിയാല്‍ അത് ദൂരം കൂടുന്നതനുസരിച്ച് ദുര്‍ബലപ്പെടാത്തതായിരിക്കണം! ദൂരം മാത്രമല്ല ഭാരവും വലുപ്പവും ജ്യോതിഷിക്ക് പ്രശ്‌നമല്ല. ഭാരവും വലുപ്പവും പ്രസക്തമാണെങ്കില്‍ തീര്‍ച്ചയായും സൂര്യന് ജ്യോതിഷത്തില്‍ അപ്രമാദിത്വം ലഭിക്കണം;ഗ്രഹങ്ങള്‍ക്കിടയില്‍ വ്യാഴം എന്ന വാതകഭീമനും. എന്നാല്‍ വ്യാഴത്തിനും ബുധനും ചന്ദ്രനുമൊക്കെ താരതമ്യപ്പെടുത്താവുന്ന രീതിയില്‍ തുല്യ പ്രഭാവവും സ്വാധീനവുമാണ് ജ്യോതിഷം കല്‍പ്പിക്കുന്നത്. ആ നിലയില്‍ ഇനി കണ്ടുപിടിക്കാനുള്ള ബലം ഭാരവ്യത്യാസമനുസരിച്ചും ദൂരവ്യതാസമനുസരിച്ചും വ്യതിയാനപ്പെടാത്ത ഒന്നായിരിക്കണം. അതായത് ഒരു ചെറിയ പാറക്കഷണത്തിനും വ്യാഴത്തിനും ഒരേ അളവിലുള്ള സ്വാധീനം ചെലുത്താനാവുന്ന തരത്തില്‍ ഒരു അജ്ഞാതബലം!
സൂര്യന്‍ ഉരുണ്ട് ഗോളാകൃതിയില്‍ കാണപ്പെട്ടിരുന്നതിനാല്‍ അതും ഒരു ഗോളമാണെന്ന് പ്രാചീനകാലത്തെ ആകാശനിരീക്ഷകര്‍ വിധിയെഴുതി. നക്ഷത്രവും ഗോളവും തമ്മിലുള്ള അടിസ്ഥാനവ്യത്യാസമോ അവയുടെ ദൂരവ്യത്യാസമോ വലുപ്പവ്യത്യാസമോ ആദ്യകാല ജ്യോതിഷികള്‍ക്ക് അറിയില്ലായിരുന്നുവെന്ന് സാരം. ഇതെല്ലാം കഴിഞ്ഞാലും ഛിന്നഗ്രഹങ്ങളുടെ(asteroids)കാര്യം വിട്ടുകളയാനാവില്ല. ഛിന്നഗ്രഹങ്ങളില്‍ പലതിനും ചന്ദ്രന്റെ നാലിലൊന്നിലധികം വലുപ്പമുണ്ട്. മറ്റ് പല ഗ്രഹങ്ങളേക്കാളും ഭൂമിയുടെ അടുത്ത് നില്‍ക്കുന്നവയാണവ. പലതിനും കൃത്യമായ ഭ്രമണപഥവുമുണ്ട്. സൗരയൂഥത്തില്‍ കുറഞ്ഞത് 100 മീറ്റര്‍ വ്യാസമുള്ള നൂറ് കോടി ഛിന്നഗ്രഹങ്ങളെങ്കിലുമുണ്ട്. അതിലും ചെറിയവയുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ ഭൂമിയില്‍നിന്ന് ഏതാണ്ട് 44 കോടി കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന 950 കിലോമീറ്റര്‍ വ്യാസമുള്ള സെറസും(1 Ceres)വേണ്ടത്ര ഗോളാകൃതിയില്ലാത്ത പല്ലാസുമൊക്കെ(Pallas) ഗ്രഹമാകാന്‍ യോഗ്യതയുള്ളവയാണ്(ചന്ദ്രന്റെ വ്യാസം 3474 കിലോമീറ്ററാണ്).
പക്ഷെ ജ്യോതിഷപ്രകാരം ഇവയ്‌ക്കൊന്നും നമ്മുടെ മേല്‍ യാതൊരു സ്വാധീനവുമില്ല! മറ്റ് ഗ്രഹങ്ങള്‍ക്കുള്ളതും ഇവയ്ക്കില്ലാത്തതുമായ എന്ത് പ്രത്യേകതയിലാണ് ജ്യോതിഷികള്‍ മുറുകെ പിടിക്കുന്നത്?! കാണാനാവാത്തതും അറിയാനാവാത്തതും ഇല്ലെന്ന് പറയുന്ന സുകുമാരകലയുടെ മറുപേരാണോ ജ്യോതിഷം? കൃത്യമായ ഇവേളകളില്‍ ഭൂമിയുടെ ഭ്രമണപഥം മുറിച്ച് കടന്നുപോകുന്ന ഹാലിയുടെ ധൂമകേതു പോലുള്ളവയ്ക്കും ജ്യോതിഷത്തില്‍ സ്ഥാനമില്ല. ധൂമകേതുവിനെ ചുറ്റിപ്പറ്റി എടുത്താല്‍ പൊങ്ങാത്ത അന്ധവിശ്വാസങ്ങള്‍ വേറെ നിലവിലുള്ളപ്പോഴാണ് ജ്യോതിഷത്തില്‍ നിന്ന് അവ നിര്‍ദ്ദയം പുറത്താക്കപ്പെടുന്നത്. പക്ഷെ രാഹു, കേതു തുടങ്ങിയ എവിയെയാണെന്നോ എത്ര വലുപ്പമുണ്ടെന്നോ നിശ്ചയമില്ലാത്ത 'ഇല്ലാഗ്രഹ'ങ്ങള്‍ക്ക് (അത്യാഗ്രഹം എന്ന് തിരുത്തി വായിക്കാം) മനുഷ്യനെ ദിനംപ്രതി അക്ഷരാര്‍ത്ഥത്തില്‍ പീഡിപ്പിക്കുകയാണ്! ഉള്ളവ ഇല്ലെന്ന് തോന്നുന്നതും ഇല്ലാത്തവ ഉണ്ടെന്ന് പറയുന്നതും മനോവിഭ്രാന്തിയുടെ ഭാഗമാണെങ്കില്‍ ജ്യോതിഷത്തിന് മറ്റൊരു നിര്‍വചനം ആവശ്യമില്ല. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും സംബന്ധിച്ച പ്രാചീനരുടെ അജ്ഞതയാണ് രാഹുവിനും കേതുവിനും ജന്മമേകിയതെന്നൊക്കെ ന്യായീകരിക്കാം. പക്ഷെ ഓര്‍ക്കുക, അജ്ഞത ഒരു കുറ്റമല്ല, പക്ഷെ അതിന്റെ പേരില്‍ മനുഷ്യരെ വിരട്ടുന്നത് അങ്ങനെ കാണാനാവില്ലല്ലോ.
എന്തായാലും ആകാശഗോളങ്ങള്‍ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെങ്കില്‍ നെപ്ട്ട്യൂണു യുറാനസ്സും പ്‌ളൂട്ടോയും ഛിന്നഗ്രഹങഅങളും അന്യഗ്രഹങ്ങളുമൊക്ക ആ ദൗത്യം നിര്‍വഹിക്കും. അല്ലെങ്കില്‍ പണ്ടേ അതവര്‍ നിര്‍വഹിച്ചുവരികയാണ്. തങ്ങളെ ജ്യോതിഷികള്‍ക്കറിയില്ലാത്തതിനാല്‍ തങ്ങളെ മനുഷ്യജീവിതത്തെ സ്വാധീനിക്കാന്‍ പാടില്ലെന്ന ബോധം ഈ പാവം ഗ്രഹങ്ങള്‍ക്കുണ്ടാവാന്‍ വഴിയില്ലല്ലോ! മിക്കപ്പോഴും ജ്യോതിഷപ്രപചനം 'പൊട്ടക്കണ്ണന്റെ മാവിലെറി' ആകാന്‍ കാരണം ഈ നഗ്നസത്യം തള്ളുന്നത് മൂലമാണോ?!
സൗരയൂഥത്തിന് പുറത്തുള്ള മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന കുറഞ്ഞത് 150 ഗ്രഹങ്ങളെയെങ്കിലും നാം പുതിയതായി കണ്ടെത്തിയിട്ടുണ്ട്. പലതും വ്യാഴത്തിനേക്കാള്‍ വലിയവ. ഇവയെല്ലാം ഭൂമിയില്‍നിന്നും വളരെ അകലത്തിലാണ്. പക്ഷെ അകലം ജ്യോതിഷിക്ക് ഒരു പ്രശ്‌നമല്ലല്ലോ?! ഇവയൊന്നും സൂര്യനെ ചുറ്റുന്നില്ലെന്നായിരിക്കും അടുത്ത സംശയം. ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നുവെന്നും അല്ലെങ്കില്‍ ചുറ്റണമെന്നും ജ്യോതിഷത്തില്‍ എവിടെയും പറയുന്നില്ല. ജ്യോതിഷത്തില്‍ സൗരയൂഥമില്ല മറിച്ച് 'ഭൂമിയൂഥ'മാണുള്ളത്. മാനത്തു കാണുന്നതെല്ലാം ഭൂമിയെ ചുറ്റുന്നുവെന്നാണ് ജ്യോതിഷപടുക്കള്‍ ധരിച്ചുവെച്ചിരുന്നത്. ഗ്രഹമായി അംഗീകരിക്കപ്പെടാതിരുന്ന ഭൂമി പ്രപഞ്ചകേന്ദ്രമായ ഒരു പരന്ന പറമ്പാണെന്നും.
ഭാവിയില്‍ കണ്ടുപിടിക്കാനിരിക്കുന്ന കോടിക്കണക്കിന് ഗ്രഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതുവരെ കണ്ടെത്തിയ 150 പുതിയ ഗ്രഹങ്ങള്‍ ഒന്നുമല്ലെന്നത് വേറെ കാര്യം. അവയെ കൂടി പരിഗണിച്ചാല്‍ സൗരയൂഥവും അതിലെ ഗ്രഹങ്ങളുമൊക്കെ തീര്‍ത്തും അപ്രസക്തമാകും. യുറാനസ്, നെപ്ട്യൂണ്‍, പ്‌ളൂട്ടോ(?) തുടങ്ങിയ സൗരയൂഥഗ്രഹങ്ങളെ തിരിഞ്ഞുനോക്കാത്ത ജ്യോതിഷികള്‍ സൗരയൂഥത്തിനും ആകാശഗംഗയ്ക്കുതന്നെ പുറത്തുള്ള നക്ഷത്രങ്ങളെ രാശിക്രമത്തില്‍ പ്രാധാന്യത്തോടെ പരാമര്‍ശിക്കുന്നുണ്ട്. ദൂരെയുള്ള നക്ഷത്രങ്ങളുടെ ചലനത്തിലെ വിക്ഷോഭങ്ങളും വലിവുകളും നിരീക്ഷിച്ചാണ് നാം അവയുടെ ഗ്രഹങ്ങളെ കണ്ടെത്തുക. ഈ ഗ്രഹങ്ങള്‍ നമ്മെ ബാധിക്കുന്നുവെങ്കില്‍ ജ്യോതിഷികള്‍ക്ക് എന്തുകൊണ്ട് അവയുടെ സാന്നിധ്യം മുന്‍കൂട്ടി പ്രഖ്യാപിക്കാനാവുന്നില്ല? നല്ല ചോദ്യംതന്നെ! നക്ഷത്രം എന്നാല്‍ എന്താണെന്നോ നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഗ്രഹങ്ങളുണ്ടാകുമെന്നോ ശാസ്ത്രം വിശദീകരിക്കുന്നത് വരെ ഒരു ജ്യോതിഷിയും അറിഞ്ഞിരുന്നില്ല. കാരണം മറ്റൊന്നുമല്ല, അവര്‍ക്കതിനാവില്ല. അവരുടെ ഡേറ്റ അത്രമാത്രം അര്‍ത്ഥശൂന്യമാണ്.
നമുക്കറിയാവുന്ന പ്രഞ്ചനിയമങ്ങള്‍ പ്രകാരമുള്ള 'ബല'ങ്ങളൊന്നും ജ്യോതിഷത്തില്‍ ശരിയാവില്ല. ഇനി നമുക്കറിയാത്തതും നിലവിലുള്ള പ്രാപഞ്ചികനിയമങ്ങള്‍ക്ക് അതീതവും വിരുദ്ധവുമായ ബലങ്ങളോ പ്രഭാവങ്ങളോ പരിഗണിച്ചാലും ജ്യോതിഷം പ്രവര്‍ത്തിക്കില്ല. പിന്നെ എന്തു തരം 'സ്വാധീന'ത്തെ കുറിച്ചാണ് പലപ്പോഴും സാമാന്യ വിദ്യാഭ്യാസമോ ലോകവിവരമോ പോലുമില്ലാത്ത ഈ ജ്യോതിഷികള്‍ ഗീര്‍വാണം മുഴക്കുന്നത്? (തുടരും)