ശാസ്ത്രം വെളിച്ചമാകുന്നു

Friday 5 August 2011

9.ലിങ്കുവിരോധികളുടെ അത്താഴം

ഇന്ന് ശ്രീ. എന്‍.എം. ഹുസൈന്‍ 'ഇറാനിലെ നിലവിളികള്‍' എന്ന പോസ്റ്റില്‍ ഇട്ട ലിങ്ക് പോസ്റ്റിനോടുള്ള പ്രതികരണം.
Dear Sir,


(1) സംവാദത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആവില്ലെന്ന നിരീക്ഷണം: വളരെ സന്തോഷം. തല്‍ക്കാലം 'പിടിച്ചു നില്‍ക്കേണ്ട' കാര്യമെനിക്കില്ല. അത്രയ്ക്ക്‌ അവശത രണ്ടായാലുമായിട്ടില്ല.താങ്കള്‍ ദയവായി അതുചെയ്താലും. താങ്കളുടെ 'തലയില്‍ തേങ്ങ വീണ്' ഇപ്പോഴുളള നിലയ്ക്ക്  കാര്യമായ മാറ്റമൊന്നുമുണ്ടാകുന്നില്ലെങ്കില്‍ എനിക്ക് താങ്കളുമായുള്ള സംവാദം ഒട്ടും ആയാസകരമല്ല.  You are 'painfully predictable and colourlessly repetitive' dear. It always makes my job easy.   


(2) 'യുക്തിയും വിവരവും ബോധവുമില്ലാത്ത എന്റെ കുഞ്ഞാടുകള്‍': കഷ്ടമായിപ്പോയി സര്‍. വളരെ വിഷമം ഉണ്ട്. എന്നെക്കുറിച്ച് പറഞ്ഞാല്‍പ്പോരെ. ഞാനതുകൊണ്ട് തിരിച്ചടിക്കുന്നു: 'അതിപ്രഭാവശാലികളും വിനയസമ്പുഷ്ടരും ഭാവനാലോലുപരും വിജ്ഞാന-വിവേകപ്രഭുക്കളുമായ താങ്കളുടെ പക്കമേളക്കാര്‍'. എനിക്കവരെ കുറിച്ച് ഒരൊറ്റ വാചകം പോലും മോശമായി പറയാനില്ല. അങ്ങ് സ്വര്‍ണ്ണമെങ്കില്‍ അവരൊക്കെ പ് ളാറ്റിനം! രണ്ടും ഫടാഫട്ട്!


ദേ അങ്ങവരെ 'നിഷ്പക്ഷരു'മാക്കി.... എന്റമ്മോ! ഇത്രയും ഉദാരതയുള്ള മനുഷ്യനാണ് താങ്കളെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. Mea Culpa, Mea culpa എന്റെ പിഴ, എന്റെ മാത്രം പിഴ. This is what is called 'the platinum neutrality'!!


(3)വായനക്കാര്‍ക്ക് ബോറടി വന്നുവെന്ന് എന്റെ വായനക്കാര്‍ എഴുതിയെന്നത്: അതവര്‍ എഴുതിയ കാര്യമല്ലേ സര്‍? ഞാനെന്തു പിഴച്ചു?അവര്‍ക്കെന്നെ മടുക്കുമ്പോള്‍ ഞാന്‍ നിറുത്തും. പക്ഷെ ഇന്നുവരെ കണക്കും പ്രതികരണങ്ങളും കൊണ്ടുവന്നിട്ടുള്ളത് താങ്കള്‍ ആരോപിക്കുന്നതിന് വിപരീതമായ സൂചനകളാണ്. താങ്കളുടെ കാര്യം താങ്കളുടെ സ്വകാര്യ വിഷയമായി കാണുന്നു. അതില്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. താങ്കളെ ബോറടിക്കുന്നുവെന്ന് വായനക്കാര്‍ പറഞ്ഞുവെന്ന് പറഞ്ഞത് 100% ശരിയാണ്. അതില്‍ മാറ്റമില്ല.

(4) ഇറാനിലെ പ്രതിപക്ഷം കേസു ഫയല്‍ ചെയ്തില്ലത്രെ: കഷ്ടമേ കഷ്ടം! അവര്‍ ഇറാനിലെ പ്രതിപക്ഷമാണ്. അവര്‍ക്കവിടെ ജീവിക്കേണ്ടേ? ചെയ്തവരുടെ വിശേഷമൊന്നും വായിച്ചിട്ടില്ലേ?! സാറിന് ഇവിടിരുന്ന് ഇതൊക്കെ പറയാം.....

(5) 
അമേരിക്കയുടെ കാര്യം വരുമ്പോള്‍ അവിടുത്തെ നിലവിളികള്‍ കേള്‍ക്കാന്‍ തയ്യാറാവും. അതിനൊരു മന:പ്രയാസവുമില്ല. ഇവിടിപ്പോള്‍ ഇറാനിലെ നിലവിളികളാണ് വിഷയം. അമേരിക്കയില്‍ ആരെങ്കിലും നിലവിട്ടെന്നു കരുതി ഇറാനില്‍ കിടന്ന് വിളി തുടങ്ങിയിട്ട് കാര്യമുണ്ടോ ചങ്ങാതി?! നിലവിളി ഇറാനിലാണ്, അതവസാനിക്കേണ്ടതും അവിടെ തന്നെയാണ്. അതല്ലാതെ ഇറാനില്‍ മഴ പെയ്യുന്നതിന് അമേരിക്കയില്‍ കുട പിടിച്ചിട്ട് കാര്യമില്ല. താങ്കളുടെ ഗതികേടുകൊണ്ടാണ് ഇങ്ങനെ പുലമ്പുന്നത്.


അമേരിക്ക ഇറാനുമായി 'മാനഭംഗ'ത്തില്‍ മത്സരിക്കണമെന്നാണോ താങ്കളുടെ കൊതി. എന്നാല്‍ നടക്കട്ടെ. പക്ഷെ ഒരു ചെറിയ പ്രശ്‌നമുണ്ടല്ലോ സര്‍. അമേരിക്കയുടെ കയ്യില്‍ ഇതിന്റെയൊക്ക കണക്കുണ്ട്. ഇറാന്റെ കയ്യില്‍ എന്തുണ്ട്? ഇറാനിയന്‍ ജയിലുകളിലും ഭവനങ്ങളിലും ദിനവും അരങ്ങേറുന്ന ബലാല്‍സംഗങ്ങളുടെ കണക്ക് ആര്‍ 'ഇറക്കിത്തരും'??? താങ്കളുടെ പക്കലുണ്ടോ? ഉണ്ടെങ്കില്‍ മാത്രം മത്സരത്തിന് വിസിലടിക്കൂ.

(6) അമേരിക്കാ...അമേരിക്കാ....അമേരിക്കാ.....

താങ്കള്‍ക്കു അമേരിക്കയോട് ഇത്രയും കലിപ്പ് വരാന്‍ കാരണമെന്താണ് സര്‍? അമേരിക്ക താങ്കള്‍ ഞങ്ങള്‍ക്ക് പതിച്ചു തന്നിരിക്കുകയാണോ? എന്തിനേക്കുറിച്ച് പറഞ്ഞാലും അമേരിക്കയിലേക്കോടുന്നു? ഇതൊരു രോഗമാണോ ഡോക്ടര്‍? അമേരിക്കയുടെ നേരെ നോക്കി സദാ 'പൊറുക്കില്ല ഞാന്‍..എന്നാക്രോശിക്കാന്‍ കാരണമെന്ത്? അമേരിക്കയും ഇസ്ളാമും എക്കാലത്തും ഉറ്റമിത്രങ്ങളായിരുന്നവല്ലോ. പിന്നെ എന്തുകൊണ്ട് താങ്കള്‍ക്കു മാത്രം ഈ പൊട്ടിത്തെറിപ്പ്??? രഹസ്യമാണെങ്കില്‍ പറയണ്ട.


അമേരിക്കയില്‍ നല്ലതും ചീത്തയുമായി പലതും നടക്കുന്നുണ്ടാവാം. പല കാര്യങ്ങളിലും അമേരിക്ക മുന്നിലാണ്. ലോകത്തേറ്റവും വലിയ കടക്കാരനും ഏറ്റവും കൂടുതല്‍ കടം കൊടുക്കുന്നതും ആ രാജ്യമാണ്. ഏറ്റവും കൂടുതല്‍ യുദ്ധം ചെയ്യുന്നതും ഏറ്റവും കൂടുതല്‍ യുദ്ധവിരുദ്ധറാലികള്‍ നടക്കുന്നതും അവിടെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ നശീകരണം നടത്തുന്ന അമേരിക്കയാണ്, അവര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രക്ഷാപ്രവര്‍ത്തനവും ജീവകാരുണ്യപ്രവര്‍ത്തനവും നടത്തുന്നതും....അമേരിക്കയ്ക്ക് പല മാനങ്ങളുണ്ട്. ഇവിടെ വിഷയം സൗദിയും ഇറാനുമാണ്. സൗദിയെ സൗദികൊണ്ട് നേരിടണം. അല്ലാതെ സൗദിയുടെ കാര്യം പറയുമ്പോള്‍ അത് സോമലിയയേക്കാള്‍ വളക്കൂറുള്ള രാജ്യമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. താങ്കള്‍ അമേരിക്കന്‍ ബലൂണ്‍ വീര്‍പ്പിച്ച് ആത്മഹത്യ ചെയ്യരുത്. എവിടെയോ ഒരു 'മുള്ള്' താങ്കളുടെ അമേരിക്കന്‍ ബലൂണിനെ കാത്തിരിക്കുന്നു. ബലൂണ്‍ മുള്ളിനോട് പറയുന്നതെന്താവാം??!1

(7) അമേരിക്ക അതിതീവ്ര മതപരതയുള്ള ഒരു രാജ്യമാണ്. അമേരിക്കയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിന് കാരണം അവിടുത്തെ തീവ്രമതപരതയാണ്. In God we trust എന്നു സ്വന്തം കറന്‍സിയില്‍ എഴുതിവെച്ച രാജ്യമാണത്. ആ ദൈവവും മതവുമൊക്കെ തന്നെയാണ് അമേരിക്കയുടെ മോശം വശത്തിന് കാരണം. അമേരിക്കയുടെ മുഴുവന്‍ നേട്ടങ്ങള്‍ക്കും കാരണമാകട്ടെ അവിടെയുണ്ടായിട്ടുള്ള ശാസ്ത്രീയ-മതേതര-ജനാധിപത്യ മുന്നേറ്റങ്ങളാണ്. നിരീശ്വരവാദികള്‍ അവിടുത്തെ പൗരന്‍മാര്‍ പോലുമല്ലെന്ന് പറഞ്ഞ പ്രസിഡിന്റുമാരാണ് അവിടെയുള്ളത്. താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന 
ഇസ്ളാമിക സാമ്രാജ്യത്തിന്റെ എക്കാലത്തേയും സന്തതസഹചാരിയും സുഹൃത്തുമായ അമേരിക്കയുടെ കാര്യങ്ങള്‍ നിങ്ങള്‍ പരസ്പരം പറഞ്ഞ് തീര്‍ത്താലും. ഈയിടെ രൂക്ഷമായ 'പൊട്ടിത്തെറി രാഷ്ട്രീയ'ത്തില്‍ ഉടക്കി ഇസ് ളാമിക സാമ്ര്യാജ്യത്വവും അവരുടെ യജമാനന്‍മാരായ അമേരിക്കന്‍ സാമ്രാജ്യത്വവും തമ്മിലുണ്ടായ സൗന്ദര്യപിണക്കങ്ങള്‍ക്ക് നാസ്തികരെന്തു പിഴച്ചു? ഞങ്ങളെ സംബന്ധിച്ചിടത്തോളം പല കാര്യത്തിലും നിങ്ങള്‍ രണ്ടുകൂട്ടരും ഒരുപോലെ. 


ഒരു നാഗരികസമൂഹമെന്ന നിലയില്‍ അമേരിക്ക ഇറാനേയും സൗദിയേയും അപേക്ഷിച്ച്‌ നൂറിരട്ടി മുന്നിലാണെങ്കില്‍ അത് മതേതരത്വവും ജനാധിപത്യവും ശാസ്ത്രനേട്ടങ്ങളും കൊണ്ടുവന്നതാണെന്ന് മനസ്സിലാക്കി വെക്കുക. ഇസ്ളാമിക രാജ്യങ്ങള്‍ അക്കാര്യത്തിലെല്ലാം ബഹുദൂരം പിന്നിലാണെങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്. സ്വയം വിലയിരുത്തുക. അമേരിക്കയേയും ഉഗാണ്ടയേയുമൊന്നും ഇറക്കിയാല്‍ ഇവിടെയിപ്പോള്‍ കെട്ടിക്കിടക്കുന്ന സൗദി, ഇറാന്‍ എന്നീ വിഴുപ്പ് ഭാണ്ഡങ്ങള്‍ ചുമന്ന് മാറ്റാന്‍ താങ്കള്‍ക്കാവില്ല. താങ്കളിവിടെ കിടന്ന് അമേരിക്കാ, അമേരിക്കാ എന്നലറി കസര്‍ത്തു നടത്തും, ഞങ്ങള്‍ നോക്കി നിന്ന് ചിരിക്കും. അത്രതന്നെ.

(8) ഇറാനിയന്‍ പ്രതിനിധി ബി.ബി.സി യോട് ഇറാനില്‍ സര്‍വം ഭദ്രമാണെന്ന് പറഞ്ഞത്രെ?-പിന്നെ അയാള്‍ എന്തുവേണം? അയാള്‍ക്കെന്തിനാണ് ഇറാനിയന്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത്? മറിച്ചെന്തെങ്കിലും പറഞ്ഞിട്ട് തിരിച്ച് അയാള്‍ ഇറാനിലേക്ക് ചെന്നാല്‍ എങ്ങനെയിരിക്കും? ഇത് 'കോണ്‍ഗ്രസ്സില്‍ അഴിമതിക്കാരില്ലെന്ന് പണ്ട് ജോസഫ് വാഴക്കന്‍ ജയ്ഹിന്ദ് ചാനലില്‍ പറഞ്ഞിട്ടുണ്ട്' എന്നുപറഞ്ഞതുപോലെയായി!! മറുവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ തീരെ കഥയില്ലാത്ത ഇത്തരം നനപടക്കങ്ങള്‍ സദയം ഒഴിവാക്കുക.

(9) സിനിമ സിനിമയാണ്, ജീവിതം ജീവിതവും. Stoning of Soraya M 
സംഭവകഥയെ ആധാരമാക്കിയ നിര്‍മ്മിച്ച് ചലച്ചിത്രമാണ്. ഒക്കെ നേരിട്ടനുഭവിച്ച ഇറാന്‍കാര്‍ തന്നെ കഥ പറയുന്നു. അണിയറയിലും കാമറയ്ക്ക് മുന്നിലും കൂടുതലും ഇറാന്‍കാര്‍ തന്നെ.സിനിമക്കഥയുടെ പശ്ചാത്തലത്തില്‍, അതിലെ സംഭവകഥയുടെ ഘടകങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മറ്റ് നിരവധി കേസുകള്‍ ആളും പേരും സഹിതം എഴുതിയിട്ടുള്ളത്. മിടുക്കനാണെങ്കില്‍ അതൊക്കെ തെറ്റാണെന്നു തെളിയിക്കൂ. എനിക്ക് വേണ്ടപ്പോള്‍ ഞാന്‍ സിനിമയും നാടകവും കഥയുമൊക്കെ ഉപയോഗിക്കും. അതെന്റെ ശൈലി.

(10) 'ജെറുസലേം പോസ്റ്റി'ലെ വാര്‍ത്ത-
ഒരു അനിഷ്ട ലിങ്കു കണ്ടാല്‍ അത്താഴമുപേക്ഷിക്കുന്നവര്‍ തൊട്ട് ജീവന്‍വെടിയുന്നവര്‍ വരെ താങ്കളുടെ 'പക്കമേള സംഘ'ത്തിലുണ്ടല്ലോ!! 'ലിങ്കുവിരോധ'മല്ല സര്‍ കറുത്ത വാര്‍ത്തകളോടുള്ള വിരോധമാണ് ആവശ്യമായിട്ടുള്ളത്. സംഭവങ്ങള്‍ നടക്കുമ്പോള്‍ എതിരാളികള്‍ (എന്നു താങ്കള്‍ വാദിക്കുന്ന) ആദ്യം റിപ്പോര്‍ട്ട് ചെയ്യും, ആവേശത്തോടെ അത് പ്രചരിപ്പിക്കും. അതൊക്കെ നാട്ടുനടപ്പാണ്. താങ്കളും ഇന്നേവരെ ചെയ്തിട്ടുള്ളത് അത് മാത്രമാണ്. താങ്കള്‍ക്കാവശ്യമുള്ളത് അവിടുന്നും ഇവിടുന്നും നുള്ളിപ്പെറുക്കി കാര്യകാരണബന്ധമില്ലാതെ ഫലിതബിന്ദുക്കളായി എഴുന്നെള്ളിച്ച്‌ സ്വയം കുഴപ്പത്തില്‍ ചാടുകയും നാട്ടുകാരെ ചിരിപ്പിക്കുകയും ചെയ്യുന്നു. അത്തരം കലാപരിപാടികളുടെ 'കോഴ്‌സ്' കേരളത്തില്‍ നടത്തുന്നത് ഒരു സവിശേഷ ഇഗ്നോ (Ignorance) യൂണിവേഴ്‌സിറ്റിയാണെന്നും അറിയിക്കട്ടെ.


 യൂ ട്യൂബും ട്വിറ്ററും ഫെയ്‌സ് ബുക്കുമടക്കും നൂറുകണക്കിന് ലിങ്കുകളില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്. ഗൂഗിള്‍ സേര്‍ച്ചില്‍ ആദ്യംവന്ന ലിങ്കു കൊടുത്തു അത്ര തന്നെ. അതല്ലാതെ താങ്കളുടെ കുലപിതാക്കന്‍മാരും പാരമ്പര്യ സഖാക്കളുമായി ജൂതന്‍മാരുമായി എനിക്കെന്തു ബന്ധം? ആരൊക്കെയോ എഴുതിയതാണെന്ന്!! പിന്നെ ആരെങ്കിലും എഴുതാതെ നാമിതൊക്കെ അറിയുന്നത് എങ്ങനെയാണ് സര്‍? ഇനി വേറെ ലിങ്കു വേണോ? വേണ്ടെന്നുള്ള മുന്‍കൂര്‍ ജാമ്യമുണ്ടല്ലോ??!! പിന്നെ ഇസ് ളാമിന്റെ ശത്രുക്കളല്ലല്ലോ നിതാന്ത സുഹൃത്തുക്കളല്ലേ ജൂതജനത?? ഇസ് ളാമിന് അങ്ങനെ ആരെയും വെറുക്കാനൊന്നുമാവില്ല. അതൊക്കെ താങ്കളുടെ ഇസ് ളാമിക വിരുദ്ധ വികലബുദ്ധിയില്‍ വിരിഞ്ഞ വിഭ്രാന്തികളാവാനേ തരമുള്ളു.
മുസ്‌ളീം രാജ്യങ്ങളിലൊക്കെ ജനാധിപത്യത്തിനും Free Speech നും പ്രാധാന്യം നല്‍കുന്ന മിക്ക സൈറ്റുകളും നിരോധിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ അവിടെ ഹുസൈന്‍മാരുടെ രോഷം ഇതുപോലെ തുടല്‍ പൊട്ടിക്കുന്നില്ല. പക്ഷെ ഇത് രാജ്യം വേറെയല്ലേ സര്‍?


(11) എന്റെ കര്‍ണ്ണം, ഹൃദയം, ബുദ്ധി എന്നിവയ്ക്കാണോ തകരാറ്: തീര്‍ച്ചയായും. എല്ലാത്തിനും കുറേശ്ശെ തകരാറുകളുണ്ട്. പ്രായമായി വരുകയല്ലേ? ഇന്നലെ ഉണ്ടായിരുന്ന ദൂരം ഇന്നില്ലല്ലോ ഭവാന്‍? എന്തായാലും താങ്കള്‍ക്ക് ഈയിനത്തിലൊക്കെ ഓരോ ദിവസം കഴിന്തോറും അടിക്കടി 'കയറ്റ'മാണെന്ന് താങ്കളുടെ രചനകളില്‍ നിന്ന് മനസ്സിലാക്കാനാവുന്നതില്‍ വലിയ സന്തോഷം.

(12) ഒരേ വാര്‍ത്ത വിവിധസൈറ്റുകളില്‍ വന്നാല്‍ നൂറുക്കണക്ക് ലിങ്കാകില്ലെന്ന്: മിടുക്കന്‍, മിടുമിടുക്കന്‍. അപ്പോള്‍ ഇനി ലിങ്ക് എഴുതി മെനക്കേണ്ടതില്ലെന്നര്‍ത്ഥം. ഞാന്‍ പത്തമ്പതെണ്ണം എഴുതാനൊരുങ്ങുകയായിരുന്നു. 
അതൊക്കെ ഞാന്‍ ഇവിടെ പട്ടികയായി നിരത്തിയിരുന്നുവെങ്കില്‍ ലിങ്കുവിരോധിയായ താങ്കളുടെ അത്താഴം മുടങ്ങുമായിരുന്നുവല്ലോ!!!


(12).a  'ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചെന്ന്‌ 'താങ്കള്‍ പറഞ്ഞതില്‍ 'പാമ്പാ'രാണെന്ന് മനസ്സിലായി. 'വെട്ടും' മനസ്സിലായി. 'ഇടി' എന്നുപറഞ്ഞത് മാത്രം മനസ്സിലായില്ല. ഇത്രയും നാള്‍ കിടന്ന് വാങ്ങിച്ചുകൂട്ടിയതാണോ?


ഇവിടെന്താ പ്രശ്‌നം? നൂറുക്കണക്കിന് ലിങ്കുണ്ട്-പക്ഷെ കുഴപ്പം അതെല്ലാം 'ഒരേ വാര്‍ത്ത'യാണെന്നതാണ്!! അതിനിപ്പോള്‍ ഞാന്‍ എന്താ ചെയ്ക?!! നൂറു കണക്കിന് ലിങ്കുകളില്‍ 'ഒരേ വാര്‍ത്ത'' വരുന്നതല്ലേ അതിന്റെ വിശസനീയതയുടേയും ആധികാരികതയുടേയും മാനദണ്ഡം?! ഒരേ വാര്‍ത്ത വിവിധരീതിയില്‍ ഭിന്ന സൈറ്റുകളില്‍ വരുന്നതല്ലേ ആ വാര്‍ത്തയെക്കുറിച്ച് സംശയമുയര്‍ത്തുന്നത്? 'അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമ ജയിച്ചു' എന്ന വാര്‍ത്ത് നൂറുകണക്കിന് സൈറ്റുകളില്‍ സമാനമായി വന്നാല്‍ അതിന്റെ അര്‍ത്ഥം ഒബാമ തോറ്റെന്നാണോ!?? ഒ! ഈ മനുഷ്യനെക്കൊണ്ടു തോറ്റു!!!

(13) കേരളത്തിലെ കാടന്‍മാരില്‍ എന്നെക്കാള്‍ വിദ്യാഭ്യാസമുള്ളവരുണ്ടാകും: ശരിയായിരിക്കാം. എനിക്കതിന്റെ വിശദാംശങ്ങള്‍ അറിയില്ല. 
ഉണ്ടായിക്കൂടെന്നില്ല. എന്തായാലും ഭവാനെക്കാള്‍ വിദ്യാഭ്യാസവും ബുദ്ധിയുമുള്ളവര്‍ ആമസോണ്‍ കാടുകളിലെന്നല്ല ഉഷ്ണമേഖലാവനങ്ങള്‍, മഴക്കാടുകള്‍, ധ്രൂവപ്രദേശങ്ങള്‍ , സൈബീരിയ, ഉഗാണ്ട, സോമാലിയ എന്നിവിടങ്ങളില്‍ പോലും കാണുമെന്ന് എനിക്ക് തോന്നുന്നില്ല.


(14) എന്നെക്കാള്‍ ബുദ്ധിയുള്ള ഭിക്ഷക്കാര്‍ ഉണ്ടാകാമെന്നത്: തീര്‍ച്ചയായും അതിനും സാധ്യതയുണ്ട്. നിഷേധിക്കാനുള്ള തെളിവുകളൊന്നും എന്റെ പക്കലില്ല. ബുദ്ധിശക്തിയുടെ കാര്യത്തില്‍ ഭിക്ഷക്കാരുടെ പിറകിലാകുന്നതില്‍ വലിയ അപമാനമൊന്നും തോന്നുന്നില്ല. ഭിക്ഷാടനം പൊതുവില്‍ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ പരിണതിയാണ്. വേണ്ടത്ര സാഹചര്യങ്ങള്‍ ലഭിച്ചാല്‍ എന്നേക്കാള്‍ മുന്നോട്ടുപോകാന്‍ കഴിയുന്ന നിരവധി പ്രതിഭകള്‍ ഭിക്ഷക്കാര്‍ക്കിടയിലുണ്ടാവാം എന്ന് സങ്കല്‍പ്പിക്കുന്നതാണ് എന്റെ മാനവികതാബോധം. അങ്ങേയേപ്പോലൊരു 'പണ്ഡിതപര്‍വതം' എല്ലാ ഭിക്ഷക്കാര്‍ക്കും സ്വപ്‌നം കാണാനാവുന്നതിലും ഉയരത്തിലായി പോയത് എന്റെ കുറ്റമല്ലല്ലോ?!!


(15) ഭാര്യ മരിച്ച പുരുഷന് വേണ്ടി പാചകം ചെയ്യുന്ന സ്ത്രീകളെ ശിക്ഷിച്ചിരുന്നുവെങ്കില്‍ ഇസ് ളാമിലെ സ്ത്രീകളുടെ കുലമറ്റ് പോകുമായിരുന്നുവത്ര!!!: എന്റമ്മോ? എന്താ താങ്കളുടെ ലക്ഷ്യം? ഇസ്ളാമിലെ സ്ത്രീകളുടെയൊക്കെ പണി ഇതാണെന്നോ? ഇസ്ളാമിന്റെ വക്താവ് ചമഞ്ഞുകൊണ്ട് ആ സമുദായത്തിലെ മുഴുവന്‍ സ്ത്രീകളേയും അടച്ചധിക്ഷേപിക്കാന്‍ താങ്കള്‍ക്കെങ്ങനെ മനസ്സുവന്നു? ദയാശൂന്യമാണിത് സര്‍. തങ്ങളുടെ സ്ത്രീകളെ പുറംപാചകത്തിന് പറഞ്ഞു വിടുന്നവരല്ല മുസ്‌ളിം സമുദായത്തിലെ പുരുഷന്‍മാര്‍. താങ്കളെപ്പോലുള്ളവര്‍ ഇനിയെങ്കിലും ഇതൊക്കെ മനസ്സിലാക്കുന്നത് നന്ന്. എന്നിട്ട് എന്റെ തലയും യുക്തിയും ബുദ്ധിയും ഉപ്പിലിട്ട് വെക്കണമെന്ന നിര്‍ബന്ധവും!! എന്തിനാ, ഇദി അമീന്റെ പരിപാടിയുണ്ടോ?


(16) നാല് സാക്ഷി-എന്റെ പൊന്നു സാറേ, ഇത് വ്യഭിചാരം. VYBHICHARAM, മറ്റേത് മാനഭംഗം, MANABHANGAM. ഇപ്പോള്‍ പിടിക്കിട്ടിയോ? ലൈംഗികതയെപ്പറ്റി ഇസ്‌ളാം കുറ്റകരമായി മുന്നോട്ടുവെക്കുന്നത് പ്രധാന സങ്കല്‍പ്പങ്ങള്‍ ഇവയാണ്. 1. വ്യഭിചാരം 2. അടുത്തബന്ധുക്കളുമായുള്ളവ അഥവാ incest 3. പ്രകൃതിവിരുദ്ധം. ഇതില്‍ സ്വവര്‍ഗ്ഗലൈംഗികത ഇസ് ളാം ആദരോവോടെ കാണുന്നില്ലെന്നാണ് മതപ്രചരണം. പക്ഷെ അതിനുള്ള ശിക്ഷ എവിടെയും പറഞ്ഞുകാണുന്നുമില്ല. ഇറാനിലെ ഇസ് ളാമിക വിപ് ളവത്തിന്റെ നേതാവായിരുന്ന അയത്തൊള്ള ഖൊമൈനിയൊക്കെ അതിന്റെ ആളായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആ നിലയ്ക്ക് ശിക്ഷ വന്നാലും അധികനേരം 'ചാര്‍ജ്' നില്‍ക്കില്ലല്ലോ? എന്നാല്‍ ഇവിടെയെങ്ങും 'മാനഭംഗം' എന്നൊരു കുറ്റമില്ല. മാനഭംഗം പൊതുവില്‍ വ്യഭിചാരമായി (സന-zana) യില്‍പ്പെടുത്തി) 'കണ്‍വേര്‍ട്ട്'ചെയ്യപ്പെടുകയാണ് സംഭവിക്കുന്നത്. സ്വഭാവികമായും പരാതിക്കാരിക്ക് ചാട്ടവാറടി കിട്ടും. താങ്കള്‍ ആ ചിത്രം കണ്ടോ. ആദ്യമത് കണ്ടുനോക്ക്. സൊരയ 'വ്യഭിചാരിണി'യാണെന്ന് ഭര്‍ത്താവ് തെളിയിക്കുന്നതെങ്ങനെയെന്ന് അപ്പോള്‍ മനസ്സിലാകും. സാക്ഷികളെ അപ്പോള്‍ എണ്ണുകയും ചെയ്യാം. എന്താ പോരെ? വെറുതെ ഓരോ...

പ്രതികരണത്തിന് നന്ദി.

559 comments:

1 – 200 of 559   Newer›   Newest»
nasthikan said...

അല്ല സര്‍, അമേരിക്ക അപ്പോ സാറിന്റെ അമ്മായിയപ്പന്റെ വകയല്ലേ, ഹുസ്സൈന്‍ സാബിന്റെ പോസ്റ്റ് വായിച്ചപ്പോ ഈയുള്ളവന്‍ അത് സാറിന്‌ സ്ത്രീധനം കിട്ടിയ സ്ഥലമാണെന്ന് ധരിച്ചുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ....

രജീഷ് പാലവിള said...

പ്രിയ രവിചന്ദ്രന്‍ സാര്‍ ,
ഹുസ്സൈന്‍ സാബിന്റെ "പോസ്റ്റ്‌" വായിക്കാന്‍ "കൊതിയാകുന്നു"!!.അതിന്റെ ലിങ്ക് ഒന്ന് തരു.ഞാനും അറിയട്ടെ സാറിന്റെ അമേരിക്കന്‍ "പ്രമാണത്തിന്റെ"(ആധാരം) വിശദവിവരങ്ങള്‍ !!

Unknown said...

ചിരിച്ചു ചിരിച്ചു വയ്യാതായി :)) .

Unknown said...

@rajeesh,

അത് ദോ ഇവിടെ.....

http://dawkinsdebate.blogspot.com/2011/08/blog-post.html

kaalidaasan said...
This comment has been removed by the author.
രജീഷ് പാലവിള said...

ഹാവു!വായിച്ചു ...രവി ചന്ദ്രന്‍ സാറിനെ 'ക്ഷ" "ഞ്ജ" "ഗദ്ദ" "ട്ട" വരപ്പിച്ചു കളഞ്ഞു!!!!!!!!!!

Unknown said...

ഞാനിവിടെ ഇതേത് ലോകത്തിലാണ് എത്തിപ്പെട്ടിരിക്കുന്നത്? നുള്ളിയിട്ട് നോവുന്നുപോലുമില്ല. ഭൂമിയിലേക്കുള്ള ട്രാന്‍സ്പോര്‍ട് ബസ്സ് എപ്പോഴാ വരുന്നത്?

Aneesh (Surfer) said...

ഡെന്മാർക്കിനെക്കുറിച്ചു പറഞ്ഞപ്പോൾ സൗദിയിൽ സ്വർഗമാണെന്നായിരുന്നു ഹുസൈന്റെ വാദം. അവിടുത്തെ കഥകൾ പറഞ്ഞപ്പോൾ മുതൽ അമേരിക്കയിലെ പ്രശ്നങ്ങളാണ്‌ ഹുസൈന്റെ പിടിവള്ളി. താൻകളുടെ വാദമെന്തെന്നതല്ല, മറിച്ച്‌ ഏതൊക്കെ രാജ്യങ്ങളുടെ പരാമർശമാണു നടത്തിയിട്ടുള്ളത്‌ എന്നതാണു പ്രധാനം എന്ന മട്ടിലാണു ഹുസൈൻ വാദിക്കുന്നത്‌. അതിനോടനുബന്ധിച്ച ചോദ്യങ്ങൾക്കൊന്നും മര്യാദക്കൊരു മറുപടി ഇല്ലതാനും.
ഇക്കണക്കിനുപോയാൽ ദൈവം എന്നൊന്ന്‌ രവിചന്ദ്രൻ മിണ്ടിയാൽ ദൈവത്തിന്റെ ഖണ്ടനവും കാണാം.

Aneesh (Surfer) said...

ഞാനവിടെ ചോദിച്ച ഒരു ചോദ്യമായിരുന്നു ഇത്‌.
>>There is no comparison, in real terms. Now, if for an argument sake, that both these are mentioned in the same paragraph, we do admit there was comparison, even then, America is pushed to the same league as the Muslim countries.<<

അതിനു ഹുസൈന്റെ മറുപടി

>>താരതമ്മ്യപ്പെടുത്തി എന്ന കാര്യം താങ്കൾക്കും സമ്മതിക്കേണ്ടി വന്നു<<

ദേ കിടക്കുന്ന് കാര്യം

പിന്നീടെഴുതിയത്‌...
>>we do admit there was comparison എന്നെഴുതിയ താങ്കൾ തന്നെ comparison ഇല്ലായിരുന്നുവെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്‌ നിവൃത്തികേടുകൊണ്ടായിരിക്കുമെന്ന്‌ കരുതട്ടെ.<<

if for an argument sake എന്നത്‌ കണ്ണിൽ പെടാതെ പോയതായിരിക്കാം.

രജീഷ് പാലവിള said...

"കാശിയിലേക്കും കാബയിലേക്കും
തിരിഞ്ഞു നിന്ന് പെടുക്കരുത് !
അവ നിലനില്‍ക്കും ദിക്കിലിരിപ്പൂ-
അവനിക്കധിപതിയാം ദൈവം!!"
('പുരോഹിതന്മാര്‍ ' -കവിതയില്‍ നിന്നും)

Subair said...

ഓ എല്ലാ ലിങ്കുകളും വിശ്വസിക്കുന്നവരാണ് യുക്തിവാദികള്‍ അറിഞ്ഞിരുന്നില്ല.

ഇതാ യുക്തിവാദികള്‍യി കുറച്ചു ലിങ്കുകള്‍ എന്‍റെ വക. സേര്‍ച്ച്‌ ചെയ്‌താല്‍ ആദ്യം ഗൂഗിളില്‍ വന്നതാണ് കേട്ടോ.

http://www.csmonitor.com/2006/1121/p09s01-coop.html

http://www.csmonitor.com/2006/1121/p09s01-coop.html

http://www.twoorthree.net/2006/11/atheist_atrocit.html

http://www.youtube.com/watch?v=tP1KpNEeRYU

http://www.youtube.com/watch?v=t1rURJX6vRI

ഹോലോകൊസ്റ്റ്‌ ഡിനൈല്‍ എന്ന് സാര്‍ നെറ്റില്‍ അപ്പൊ കിട്ടും നൂറു കണക്കിന് ലിങ്കുകള്‍ എല്ലാം വിശ്വസിച്ചോളണെമേ..

എന്‍റെ യുക്തിവാദ ഭഗവതിയെ നീ കാണുന്നില്ലേ ഇതൊന്ന്നും ?????

Subair said...

ഇവിടെ ആര്‍മാതിക്കുന്നവര്‍ വായിച്ചിരിക്കേണ്ട ഒരു ലേഖനം.

ബ്രെയ്‌വിക്കിനെ സൃഷ്ടിച്ച ലോകം


നമ്മുടെ രവിചന്ദ്രന് സാറ് ഗൂഗിളില്‍ അടിച്ചപ്പോള്‍ "ആദ്യം കിട്ടിയ ലിങ്കുകളില്‍" ഒന്ന് വിദ്വേഷ പ്രാചാരകനും യൂറോപ്യന്‍ നിയോ നാസികകളെയും വംശീയവാദികളെയും പിന്തുണക്കുകയും ചെയ്യുന്ന റോബര്‍ട്ട് സ്പെന്‍സറിന്റെതായിരുന്നു.

ഈ കക്ഷിയാണ് നോര്‍വെ ഭീകരന്‍ ബ്രെയ്‌വിക്കിനെ, ബ്രൈവിക്കാക്കിയവരില ഒരുവന്‍.

പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, അന്തവും കുന്തവും ഇല്ലാതെ ഇത്തരം വിദ്വേഷ പ്രചാരണ സൈറ്റുകളില്‍ വരുന്ന നുണകള്‍ കോപിയടിച്ചും, സ്വന്തം ബ്ലോഗില്‍ പരസ്യം കൊടുത്തും, വെറുപ്പ്‌ പ്രചരിപ്പിക്കുന്നവര്‍, ഭീതിതിമായ ഒരു ഭാവിയെയാണ് മോന്നോട്ടു വെക്കുന്നത്. ലിങ്കില്‍ കാണുന്നതൊക്കെ ഞാന്‍ വിശ്വസിക്കും എന്നും പറഞ്ഞു, മുസ്ലിംകളെ ക്കുറിച്ചും ഇസ്ലാമിനെ ക്കുറിച്ചും ഇല്ലാകഥകള്‍, പ്രചരിപ്പിക്കുന്നവര്‍ ഒരു മലയാളി ബ്രെവികുമാരെ, സൃഷ്‌ടിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനമാത്രമേയുള്ളൂ.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍മോന്‍,

അങ്ങനെയല്ല സുബൈര്‍ മോനെ. വേണ്ട ലിങ്കുകള്‍ വേണ്ടിടത്ത് ഉപയോഗിക്കും. വിവരത്തില്‍ തെറ്റുണ്ടെങ്കില്‍ മോന്‍ വേറെ ലിങ്കു കൊണ്ടുവന്ന് അതിലെ വിവരം വെച്ച് ഇതിനെ ഖണ്ഡിക്കണം. മോന് ഏതു ലിങ്കും കൊണ്ടുവരാം. മോന്‍ വാചികമായി പറഞ്ഞാലും പരിഗണിക്കും. എന്നിട്ട് പഠിക്കും, പരിശോധിക്കും. കൊള്ളാമെങ്കില്‍ എടുക്കും. അല്ലെങ്കില്‍ തള്ളും. സ്വീകാര്യമല്ലെങ്കില്‍ സേര്‍ച്ചില്‍ ആദ്യം വരുന്നത് ആദ്യം തള്ളും. ഫ് ളാറ്റ് എര്‍ത്ത് സൊസൈറ്റിയെക്കറിച്ച് അറിയേണ്ടവര്‍ ആ വെബ്‌സൈറ്റ് നോക്കും. ശ്രീ. ഹുസൈനൊക്കെ ഒന്നും വിടാറില്ല. പ്രപഞ്ചകേന്ദ്രം ഭൂമിയാണെന്ന് തെളിയിച്ച വ്യക്തിയാണദ്ദേഹം. അതിന്റെ ലിങ്കും പക്കലുണ്ടാവും.

സുബൈര്‍മോന്‍ സ്വന്തം കഥാപുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നില്ലേ. ആ സ്ഥിതിക്ക് ഫ് ളാറ്റ് എര്‍ത്ത് ലിങ്ക് മോനും ഉപയോഗപ്രദമായിരിക്കും. പക്ഷെ ഒരു പ്രശ്‌നമുണ്ട്, എല്ലാ സൈറ്റിലും അതേ വാര്‍ത്ത ചിലപ്പോള്‍ കണ്ടേക്കില്ല. ചില സൈറ്റില്‍ ഭൂമി 'ഉരുണ്ട'താണെന്നൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കും. പല സൈറ്റിലും പല വാര്‍ത്തയാവുന്നതോടെ ഭൂമി പരന്നതാണെന്ന് തെളിയിച്ച് മോന് സ്വന്തം കഥാപുസ്തകം ഉയര്‍ത്തിക്കാട്ടി അര്‍മാദിക്കാം.

അപ്പോള്‍ സംഗതി സ്ഥിരീകരിച്ചു. ഇറാനിയന്‍ ജയിലില്‍ കന്യകമാരുടെ കൂട്ട ബലാല്‍സംഗം നടന്നിട്ടുണ്ട്. വാര്‍ത്ത ശരിയാണ്. പക്ഷെ ലിങ്ക് 'അത്രയ്ക്കങ്ങോട്ടു പോരാ.'
'ഇഷ്ടമല്ലെങ്കില്‍ അങ്ങേയ്ക്ക് കറി വേറെയെടുക്കാം.'

അപ്പോള്‍ പറയുകയാണ്. ഏതു ലിങ്കായിട്ടെന്താ, വാര്‍ത്ത ഒന്നല്ലേ എന്ന്.
അതായത് ലിങ്കു മാറിയതു കൊണ്ട് മാത്രം പോരാ. വാര്‍ത്തയും മാറണം. വാര്‍ത്ത മാറാതെ ലിങ്കു മാറിയിട്ടോ ലിങ്കു മാറാതെ വാര്‍ത്ത മാറിയിട്ടോ കാര്യമില്ലത്രെ. ഇനി വാര്‍ത്തയും ലിങ്കും ഒരുമിച്ച് മാറിയാലും ഗുണമില്ല. സംഗതി നമുക്ക് ആവശ്യമായ 'ഫലം' നിര്‍മ്മിക്കണം. എന്താ ചെയ്കാ സുബൈര്‍ മോനെ??!!

venukdkkt said...

Dear Ravichandran sir,
As sir told in one of your speeches, Religion is naked .So it always barks at a person who lights a torch of inquisitiveness.

Subair said...

ഗൂഗിള്‍ എങ്ങനെ കീ വേഡ് അടിക്കുന്നുവോ അതിനനുസരിച് ആദ്യം കിട്ടുന്ന ലിങ്കുകള്‍ മാറും.

ഇതാ എനിക്ക് ആദ്യം കിട്ടിയ ഒരു ലിങ്ക്.

Anti-Muslim crusaders make millions spreading fear

രവിചന്ദ്രണെ പോലെയുള്ളവര്‍, ഇത്തരം വംശീയ വാദികളുടെ സൈറ്റുകളില്‍ നിന്നും കോപി അടിച്ചു, അതിനെ ന്യായീകരിക്കുന്നത് കാണുമ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല, കേരളത്തിലേക്കും ഒഴുക്കുണ്ടോ പണം ?.

Always remember: Hatred breeds hatred

Subair said...

അങ്ങനെയല്ല സുബൈര്‍ മോനെ. വേണ്ട ലിങ്കുകള്‍ വേണ്ടിടത്ത് ഉപയോഗിക്കും. വിവരത്തില്‍ തെറ്റുണ്ടെങ്കില്‍ മോന്‍ വേറെ ലിങ്കു കൊണ്ടുവന്ന് അതിലെ വിവരം വെച്ച് ഇതിനെ ഖണ്ഡിക്കണം. മോന് ഏതു ലിങ്കും കൊണ്ടുവരാം. മോന്‍ വാചികമായി പറഞ്ഞാലും പരിഗണിക്കും. എന്നിട്ട് പഠിക്കും, പരിശോധിക്കും. കൊള്ളാമെങ്കില്‍ എടുക്കും. അല്ലെങ്കില്‍ തള്ളും.
=========


ഓ ആദ്യം വന്ന ലിങ്ക് പഠിച്ചിട്ടാണോ കോപ്പി പേസ്റ്റ്‌ ചെയ്തത്.

ആദ്യം അല്ലെങ്കിലും അതിന്റെ കുറച്ചു അടിയില്‍ വന്ന ഒരു ലിങ്കില്‍ നിന്നും..

In this article, the claim is made in a new form. They say that under Iranian law a virgin cannot be executed. In fact, there is no such law in Iran.

The article makes another enormous error in saying that the Basiji is in charge of the prisons, executions, and arrests. That is, in fact, the work of the Revolutionary Guards and ordinary prison and security forces. The Basiji are not prison staff, they are a volunteer militia.

ഇനി ഒന്ന് പറഞ്ഞെ, എങ്ങിനെയാ സാര്‍ തീരുമാനിച്ചത്‌ സത്യം എന്താണ് എന്ന്. കേള്‍ക്കെട്ടെ.

venukdkkt said...

<>
Dear subair ,
Enthina ee asahishnutha? Paranhittu karyamilla Mathathinu thanne theere sahishnuthayillallo alle?! Religion itself has no"ANTHAM" and no 'KUNTHAM '
are you living completely following the principles of your religion?

Subair said...

Enthina ee asahishnutha? Paranhittu karyamilla Mathathinu thanne theere sahishnuthayillallo alle?! Religion itself has no"ANTHAM" and no 'KUNTHAM '
are you living completely following the principles of your religion?
===========


അസഹിഷനുതക്കും വിദ്വേഷ പ്രചാരണത്തിനും എതിരെ കണ്ണടക്കാന്‍ ഒരു മനുഷ്യ സ്നേഹി എന്നാ നിലയില്‍ എനിക്ക് സാധ്യമല്ല സഹോദര..

ഇത് പോലെയുള്ള വംശവെറിയുടെ പരിണാമം ആയിരുന്നു ജര്‍മനിയില്‍ അറുപത് ലക്ഷം ജൂതന്മാരുടെ കൂട്ടക്കൊലയില്‍ കലാശിച്ചത്‌.


ഈ യടുത്‌ നിപരരാധികളായ ഒരു കൂട്ടം മനുഷ്യരെ വേദി വെച്ച് കൊല്ലാന്‍ ഒരു യുവാവിനെ പ്രേരിപ്പിച്ചതിലും, രവിചന്ദ്രന് ആദ്യം കിട്ടിയതും എന്ന് പറഞ്ഞു പോസ്റ്റിയ ലിങ്കുകള്‍ ആണ്.

മൂല്യബോധവും ധാര്‍മികതയും ഇല്ലാത്തവര്‍ക്ക് വിമര്‍ശനത്തില്‍ അത് കാത്തു സൂക്ഷിക്കെണ്ടാതിലായിരിക്കാം, എന്നല്‍ മനുഷ്യ സ്നേഹികള്‍ക്ക് ഇത്തരം വിദ്വേഷ പ്രച്ചരനങ്ങല്‍ക്കെതിരെ പ്രതികരിക്കത്രിക്കാന്‍ കഴിയില്ല. ആരൊക്കെ ജയ് വിളിച്ചാലും.

Subair said...

സുബൈര്‍മോന്‍ സ്വന്തം കഥാപുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നില്ലേ.
==========


ഊഹം ഈ ബ്ലോഗില്‍ തെന്നെയുള്ള എന്നെകുറിച്ചുമോ?
എവിടുന്നു കിട്ടി ഈ അറിവ്??

എന്നെ ക്കുറിച്ച് അറിയാത്തത്‌ കാര്യങ്ങള്‍ ഊഹിക്കരുത്.

KP said...

നല്ല തമാശ തന്നെ..

ഹുസൈൻ സാബിനെ വെറുതേ വിടുക. അദ്ധേഹം ഉണ്ട ചോറിനോടുള്ള കൂറു കാണിക്കുന്നു.. അത്ര മാത്രം!! അതിനു വേണ്ടി സൗദിയെന്നല്ല, എന്തു അതിക്രമത്തേയും മതത്തിന്റെ പേരിൽ അദ്ധേഹം ന്യായീകരിക്കും..

PS: ഇപ്പൊൾ കമന്റ് delete ചെയ്യല്ലാണ്‌ സാബിന്റെ ഒഴിവുകാല വിനോദം!! ha ha

venukdkkt said...

<>
I don't want to have a one to one debate on this matter, but want to opine that a true religious person cannot have a humanitarian vision.Some times he may love people from his own community that is all....

venukdkkt said...

Dear friends
entha Islam Matram itra criticize cheyyappedunnathennu thonnunnundo????
Verutheyalla ketto eppozhum " viswasam, daivam, Religion " ennokke kelkkumbol islam mathaviswasikalanu kooduthalum asahishnutha prakadippikkunnathu!!!!!!!!!!
So don't misunderstand, Nasthikare sambandhichu Hindu, Christian, Muslim ... ennonnum illa All religions are same . Seriously BLIND

ea jabbar said...

രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറ് (2,16,600) തടവുകാരെ ഒരു വര്‍ഷത്തിനിടെ മാത്രം ലൈംഗിക പീഡനത്തിനിരയാക്കുന്ന രാജ്യമാണ് അമേരിക്ക.
------
അപ്പോ അമേരിക്കന്‍ ഭരണഘടന കുര്‍ ആന്‍ ആണോ ?
തടവുകാരെ ബലാത്സംഗം ചെയ്യാന്‍ , ഭര്‍ത്താവ് കൂടെയുണ്ടെങ്കിലും ഭോഗിക്കാന്‍ ,ദൈവികാനുമതിയുള്ള ഒരേയൊരു ഫരണഘടന സാക്ഷാല്‍ കുര്‍ ആന്‍ അല്ലാതെ മറ്റേതാണ്?
ഈ യിടെ കുവൈത് പാര്‍ളമെന്റിലെ ഒരു പെണ്ണുമ്പിള്ള പറഞ്ഞതു വായിച്ചില്ലേ ? ആണുങ്ങളുടെ ലൈംഗിക പ്രശനങ്ങള്‍ക്കുള്ള ശാസ്ത്രീയവും ദീനീപരവുമായ പരിഹാരം തടവുകാരികളെ “കൃഷി”ക്കു വിട്ടു കൊടുക്കലാണെന്ന് ? ??

ea jabbar said...

അമേരിക്കക്കു കാലു തിരുമ്മിക്കൊടുക്കുകയും മുസ്ലിം രാജ്യങ്ങളിലെ നിരപരാധികളായ മനുഷ്യ്യരെ കൊന്നൊടുക്കാന്‍ താവളമൊരുക്കിക്കൊടുക്കുകയും ചെയ്യുന്ന സൌദി അറേബ്യയെ കുറിച്ച് ‘കമ’ മിണ്ടാന്‍ ഇവിടെ ആരും ഒരുക്കമല്ല. ഒരിക്കല്‍ അമേരിക്കന്‍ വിരോധവും ഇസ്ലാം പ്രേമവും പുലംബുന്ന ഒരു ജമാ അത്തു കാരനോടു ഞാന്‍ ചോദിച്ചു നിങ്ങള്‍ എന്താ സൌദിയെ കുറിച്ചു ഇവിടെ പോലും മിണ്ടാത്തേ എന്ന്. അദ്ദേഹം പറഞ്ഞ മറുപടി ലക്ഷക്കണക്കിനു മലയാളികള്‍ അവിടെ ജോലി ചെയ്തു കുടുംബം പോറ്റുന്നു അതുകൊണ്ടാണെന്ന്. അപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു. 5 ലക്ഷം മലയാളികള്‍ അമേരിക്കയില്‍ ജോലി ചെയ്തു കുറുംബം പുലര്‍ത്തുന്നില്ലേ ? അവര്‍ക്കൊന്നും ഒരു കുഴപ്പവും ഇല്ലാത്തതെന്തു കൊണ്ടാ ? . അമേരിക്കയല്ലല്ലോ സൌദി .. എന്നായിരുന്നു ഉത്തരം. ഇവിടെ കേരളം അമേരിക്കന്‍ വിരുദ്ധ സുനാമി അടിച്ചു തിമര്‍ക്കുന്ന നാടാണെന്ന് അവര്‍ക്കറിയാം.ഇടതു പക്ഷവും ഇസ്ലാമിസ്റ്റുകളും എന്നു വേണ്ട സകല പുരോഗമനനാട്യക്കാരും അമേരിക്കക്കെതിരെ ആര്‍ത്തലയ്ക്കുന്നുണ്ടിവിടെ. എന്നിട്ടും ഒരു മലയാളിയെപ്പോലും അവര്‍ തിരിച്ചോടിക്കുന്നില്ല. സൌദിക്കെതിരെ ആരെങ്കിലുമൊന്നു നാവനക്കിയാല്‍ മലയാളികളെല്ലാം നാടിലെത്തും പോല്‍!. അതാ വ്യത്യാസം. രണ്ടു സംസ്കാരങ്ങള്‍ തമ്മില്‍ ! അമേരിക്കക്കു കുഴലൂതുകയല്ല കെട്ടോ.

രജീഷ് പാലവിള said...

നിരൂപണങ്ങളെ നേരിടുന്നതില്‍ അസഹിഷ്ണുത ഉള്ളവര്‍ സംവാദത്തിനു പുറപ്പെടരുത്.ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ അത്ഭുതകരമായ വളര്‍ച്ച പ്രാപിക്കുന്ന ഈ ലോകത്ത് കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ വിശ്വസിക്കണം എന്നത് ബാലിശമായ പിടിവാശി അല്ലെ.പഴയ കാലത്തിന്റെ പലതും പുതിയ ലോകത്തിനു മുറുകെ പിടിക്കാന്‍ കഴിയണം എന്നുണ്ടോ.ബാല്യ കാലത്തെ കളിപ്പാട്ടങ്ങള്‍ വളരുംമ്പോഴും ആരെങ്കിലും കൂടെ കൊണ്ട് നടക്കുമോ.?തള്ളേണ്ടത് തളളുക തന്നെ വേണം.ദൈവം ഇവിടെ ആര്‍ക്കാണ് പ്രശ്നം?സംഘടിത മതങ്ങളും നിയമങ്ങളുമാണ് പരസ്പര വിരുദ്ധമായി തീരുന്നത്.

JayanKR said...

"ലിങ്കേതായാലും മതം നന്നായാല്‍ മതി "

സുബൈര്‍ ഗുരുസ്വാമി

Unknown said...

(13) കേരളത്തിലെ കാടന്‍മാരില്‍ എന്നെക്കാള്‍ വിദ്യാഭ്യാസമുള്ളവരുണ്ടാകും: ശരിയായിരിക്കാം. എനിക്കതിന്റെ വിശദാംശങ്ങള്‍ അറിയില്ല. ഉണ്ടായിക്കൂടെന്നില്ല. എന്തായാലും ഭവാനെക്കാള്‍ വിദ്യാഭ്യാസവും ബുദ്ധിയുമുള്ളവര്‍ ആമസോണ്‍ കാടുകളിലെന്നല്ല ഉഷ്ണമേഖലാവനങ്ങള്‍, മഴക്കാടുകള്‍, ധ്രൂവപ്രദേശങ്ങള്‍ , സൈബീരിയ, ഉഗാണ്ട, സോമാലിയ എന്നിവിടങ്ങളില്‍ പോലും കാണുമെന്ന് എനിക്ക് തോന്നുന്നില്ല.

athangu thakarththu.

nas said...

കലക്കി..നല്ല കോമഡി ...സായിപ്പ് ചെന്ന് സര്‍വേ നടത്തി പെട്രോള്‍ എടുതില്ലായിരുന്നെന്കില്‍ സൌദികള്‍ 'ക്യാമേല്‍' ബെന്സില്‍ നടന്നേനെ!അതിന്റെ ടെക്നോളജി നല്ല വശമുണ്ട്. കിട്ടുന്ന വരുമാനത്തിന്റെ കണക്കോ?40 % റോയല്‍ ഫാമിലി വീതിചെടുക്കുന്നു.40 % അവരോടടുത്ത കുടുംബങ്ങള്‍ വീതിചെടുക്കുന്നു.20 % പൊതു വികസനത്തിന്‌ ഉപയോഗിക്കുന്നു.

Old_User said...

<<< ഭാര്യ മരിച്ച പുരുഷന് വേണ്ടി പാചകം ചെയ്യുന്ന സ്ത്രീകളെ ശിക്ഷിച്ചിരുന്നുവെങ്കില്‍ ഇസ് ളാമിലെ സ്ത്രീകളുടെ കുലമറ്റ് പോകുമായിരുന്നുവത്ര!!!: എന്റമ്മോ? എന്താ താങ്കളുടെ ലക്ഷ്യം? ഇസ്ളാമിലെ സ്ത്രീകളുടെയൊക്കെ പണി ഇതാണെന്നോ? ഇസ്ളാമിന്റെ വക്താവ് ചമഞ്ഞുകൊണ്ട് ആ സമുദായത്തിലെ മുഴുവന്‍ സ്ത്രീകളേയും അടച്ചധിക്ഷേപിക്കാന്‍ താങ്കള്‍ക്കെങ്ങനെ മനസ്സുവന്നു? ദയാശൂന്യമാണിത് സര്‍. തങ്ങളുടെ സ്ത്രീകളെ പുറംപാചകത്തിന് പറഞ്ഞു വിടുന്നവരല്ല മുസ്‌ളിം സമുദായത്തിലെ പുരുഷന്‍മാര്‍. താങ്കളെപ്പോലുള്ളവര്‍ ഇനിയെങ്കിലും ഇതൊക്കെ മനസ്സിലാക്കുന്നത് നന്ന്. എന്നിട്ട് എന്റെ തലയും യുക്തിയും ബുദ്ധിയും ഉപ്പിലിട്ട് വെക്കണമെന്ന നിര്‍ബന്ധവും!! എന്തിനാ, ഇദി അമീന്റെ പരിപാടിയുണ്ടോ? >>>


രവിചന്ദ്രന്‍ സാര്‍. ഒരു വീട്ടില്‍ മരണം ഉണ്ടായാല്‍ അവര്‍ക്ക് വേണ്ടി ഭക്ഷണം അയല്‍വാസികള്‍ തയ്യാറാക്കി സഹായിക്കുന്ന പതിവ് എന്റെ നാട്ടിലൊക്കെ ഉണ്ട്. അത് ഇസ്ലാമിക നിര്‍ദേശവും പുണ്യവും ആണ്. ഇതൊരു മോശം കാര്യമായി എന്റെ ബുദ്ധിക്കു തോന്നിയിട്ടില്ല. ഹുസൈന്‍ സാഹിബ് ചോദിച്ചത് വളരെ ശരിയാണ്...

KP said...

[[സയ്യു said ഒരു വീട്ടില്‍ മരണം ഉണ്ടായാല്‍ അവര്‍ക്ക് വേണ്ടി ഭക്ഷണം അയല്‍വാസികള്‍ തയ്യാറാക്കി സഹായിക്കുന്ന പതിവ് എന്റെ നാട്ടിലൊക്കെ ഉണ്ട്. അത് ഇസ്ലാമിക നിര്‍ദേശവും പുണ്യവും ആണ്. ]]

ഹുസൈൻ സാബ് എന്തു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല.. So, I not commenting on what Ravi Sir said and what Husain said..

But, മരണം സംഭവിച്ച വീട്ടിലേക്ക് ഭക്ഷണം പാകം ചെയ്തു കൊടുക്കുന്ന പതിവ് പല നാടുകളിലും ഞാൻ കണ്ടിട്ടുണ്ട്. ഒരൊറ്റ മുസ്ളിം കുടുമ്പം പോലുമില്ലാത്ത സ്ഥലങ്ങളിലും ഇത് സർവസാധാരണമാണ്‌. അതൊക്കെ മനുഷ്യത്വം മൂലം ചെയ്യുന്നതാണ്‌. പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്നതു മല്ല. അതിന്റെ അവകാശവാദവും ഇസ്ലാമിസ്റ്റുകൾ ഏറ്റെടുക്കുകയാണോ??

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Old_User said...

>>>ഭാര്യ മരിച്ച് ഒറ്റക്കു താമസിക്കുന്ന ഒരു പുരുഷന്, മറ്റൊരു സ്ത്രീ ഭക്ഷണം പാകം ചെയ്തു കൊണ്ടുപോയി കൊടുത്താല്‍,ഇറാനിലെയും സൌദി അറേബ്യയിലെയും ഇസ്ലാമിക നിയമമനുസരിച്ച് എന്താണു ചെയ്യുക? വ്യഭിചാരത്തിനാ സ്ത്രീയെ ശിക്ഷിക്കില്ലേ?>>>


ഒറ്റയ്ക്ക്(?) താമസിക്കുന്ന പുരുഷന്റെ കൂടെ അന്യസ്ത്രീ വീട്ടില്‍ അവര്‍ രണ്ടു പേരും മാത്രം ഒരുമിച്ചു ആയാല്‍ അതിനു ശിക്ഷിക്കാന്‍ അവിടെ വകുപ്പുണ്ടോ എന്നറിയില്ല.

പക്ഷെ വ്യഭിജാരതിനുള്ള ശിക്ഷ വ്യക്തമായി തന്നെ സെക്സില്‍ ഏര്‍പ്പെടുന്നത് നാല് സാക്ഷികള്‍ കണ്ടാലേ ശിക്ഷിക്കാന്‍ ഇസ്ലാമില്‍ വകുപ്പുള്ളൂ... (ശിക്ഷ കുറവായാലും കൂടുതല്‍ ആയാലും നാലാള് കാണ്‍കെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇന്ത്യയിലും കുറ്റം തന്നെ ആണ്)

Old_User said...

<<< ഊഹം ഈ ബ്ലോഗില്‍ തെന്നെയുള്ള എന്നെകുറിച്ചുമോ?
എവിടുന്നു കിട്ടി ഈ അറിവ്??

എന്നെ ക്കുറിച്ച് അറിയാത്തത്‌ കാര്യങ്ങള്‍ ഊഹിക്കരുത്. >>>

ആരോടാ ഈ പറയുന്നത്..? മാവിലായില്‍ പെണ്ണുങ്ങള്‍ തല മുടി പുറത്തു കാണിച്ചാല്‍ തല വെട്ടുമത്രേ...!! തെളിവുണ്ടോ..? എന്ത് തെളിവ് തെളിവൊക്കെ അവര്‍ നശിപ്പിച്ചു...!! അതിന്റെ കണക്കു എടുക്കാനും സമ്മതിക്കുന്നില്ല. അപ്പൊ പിന്നെ ഞമ്മന്‍ പറയുന്നത് അങ്ങട്ട് വിശ്വസിക്കാ...!!

എ: നീ കട്ടിട്ടുണ്ട്.

ബീ: ഇല്ല ഏമാനേ... ഒരു തെളിവും ഇല്ലാതെ എന്നെ ഇങ്ങനെ...

എ: ഹും നീ കട്ടില്ലെങ്കില്‍ നിന്റെ മുത്തപ്പന്‍ കട്ടിട്ടുണ്ട്. തെളിവൊക്കെ നിങ്ങള്‍ നശിപ്പിച്ചില്ലേ.. ആ പറഞ്ഞത് നന്നായി തെളിവ് നശിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിന്റെ തെളിവ് നശിപ്പിച്ചതിനും കൂടി നിന്നക്കെതിരെ കേസെടുക്കണം.. ഹും... ഇനി തെളിവ് നശിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിന്റെ തെളിവ് നശിപ്പിച്ചതിന്റെ തെളിവ് ശരിയാക്കി വെച്ചോ ഇല്ലെങ്കില്‍ അത് നശിപ്പിച്ച കേസ് കൂടി വരും...!!!

എന്ത് ചെയ്യാം ഇപ്പൊ യുക്തിവാദം ഇങ്ങനെ ഒക്കെ ആണ്..

nilamburan said...

രവി സാര്‍, excellent post.
ഇവനൊക്കെ ഈ പശ്ചാത്യരെ കുറ്റം പറഞ്ഞിരിക്കുകയും ചെയ്യും അവരൊക്കെ നേടിത്തന്ന ഈ സാങ്കേതിക വിദ്യ അതിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യും. ഇവനൊക്കെ ഇതിന് വേണ്ടി ഉപയോഗിക്കുന്ന കമ്പ്യുട്ടര്‍, ഇന്റര്‍നെറ്റ്‌, തുടങ്ങിയ എല്ലാം പശ്ചാത്യരുടെ സംഭാവനയാണ്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍മോന്‍,


മോന്‍ അടിയിലെ ഉപകാരപ്രദമായി ലിങ്ക് ഉദ്ധരിച്ചു-ആരുടേയും അത്താഴം മുടങ്ങിയില്ല. ആര്‍ക്കും ഒരു കുഴപ്പമില്ല. അതും വായിച്ചു, മറ്റേതും വായിച്ചു. ഇനിയും വായിക്കാന്‍ തയ്യാറുമാണ്. എന്റേതായി രീതിയില്‍ വീണ്ടും പരിശോധിച്ചു. സത്യം ഉറപ്പാക്കി. യാതൊരു പ്രശ്‌നവുമില്ല. ഇറാനിലെ ഈ മാനഭംഗത്തെ പറ്റി അന്നുതന്നെ മലയാളപത്രങ്ങളില്‍ വന്നിരുന്നു. എങ്ങനെയാണ് 'ഇറാനെക്കുറിച്ച് ഒന്നും പറയാനില്ലേ' എന്ന് ഞോണ്ടിയപ്പോള്‍ ഞാനെടുത്തിട്ടത്. എനിക്കിത് ഓര്‍മ്മയുണ്ടായിരുന്നു, നേരത്തെ അറിയാമായിരുന്നു. പലയിടത്തും പറഞ്ഞിട്ടുമുണ്ട്. ഇതു സംബന്ധിച്ച നാലഞ്ച് വീഡിയോകള്‍ അന്നുതന്നെ കണ്ടതാണ്. സൗദിയിലെ പെണ്‍കുട്ടികളെ പച്ചയ്ക്ക് ദഹിപ്പിച്ചതും പണ്ടേ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതും മലയാളപത്രങ്ങളില്‍ വന്നിരുന്നു. 'ഇറാനില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ, ഉണ്ടെങ്കില്‍ പ് ളീസ് തരൂ' എന്നല്ലല്ലോ ഗൂഗിളില്‍ അടിച്ചുകൊടുക്കുന്നത്. Gangrape of virgins in Iranian jail എന്നാണ്. അതായത് ഈ സംഗതി ലോകര്‍ക്കെല്ലാം പണ്ടേ അറിയാവുന്നതാണ്. ഇറാനെ കുറിച്ച് മറ്റുചില വിവരങ്ങളും അറിയാം. വേണമെങ്കില്‍ അതും പങ്കുവെക്കാം. പലതും മോനറിയാത്തതാണെന്ന് വരാം. സേര്‍ച്ചു ചെയ്യേണ്ടപ്പോള്‍ ചെയ്യും. നെറ്റില്ലെങ്കിലും കാര്യങ്ങള്‍ എഴുതാനാവും.അങ്ങനൊരു കാലം കഴിഞ്ഞിട്ടാണ് ഇവിടെ വരെയെത്തിയത്. എല്ലാവര്‍ക്കും സൗകര്യമായതുകൊണ്ട് കാര്യങ്ങള്‍ നെറ്റ്ബന്ധിയായി പരാമര്‍ശിച്ചെന്നേയുള്ളു.

മോന് ആ വാര്‍ത്ത വായിച്ച് നീറ്റലുണ്ടായി. ബ്രെബിക് എടുക്കുന്നതുപോലെ അതില്‍നിന്നും മോന് വേണ്ടത് മോനെടുത്തു. ഹുസൈന്‍ തീരെ ഗതികേടിലായതുകൊണ്ട് ഈ മൂന്നാംകിട ചരക്ക് എടുത്ത് സ്വന്തം കടയുടെ മുന്നില്‍ നിരത്തി സ്വയം പരിഹാസ്യനായി. ഇനിയും കഥയില്ലാത്ത മോങ്ങലുകള്‍ ഉയര്‍ത്തിയാല്‍ ഫലം ഭിന്നമാകാനിടയില്ല.

രവിചന്ദ്രന്‍ സി said...

മോനെപ്പോലുള്ള വെറുപ്പിന്റെ സുവിശേഷകരാണ് ഇസഌമിന്റെ ഏറ്റവും വലിയ ശത്രു. ലാദന്‍ തെരുവില്‍ ചെയ്യുന്നത് മോന്‍ നെറ്റില്‍ ചെയ്യുന്നു. മോനെ വായിക്കുന്ന ലോകത്തൊരാള്‍ക്കും ഇസഌമിനോട് സ്‌നേഹമുണ്ടാകില്ലെന്ന് മാത്രമല്ല ഇസ്‌ളാം വീണ്ടും ഒറ്റപ്പെടുത്തപ്പെടാനാണ് ഇത്തരം വിദ്വേഷപ്രചരണപരമായ ഇടപെടലുകള്‍ സഹായിക്കുക. പിറന്നുവീണ മതത്തെ ലോകരുടെ മുന്നില്‍ നിര്‍ദ്ദയമായി അധിക്ഷേപിച്ച് അതിന് മോശം ഇമേജ് ഉണ്ടാക്കികൊടുക്കുന്ന കുറ്റമാണ് മോനെപ്പോലുള്ളവര്‍ ദയാരഹിതമായി ചെയ്തുകൊണ്ടിരിക്കുന്നത്. You are the worst possible billboard for Islam. Anyone reads you will have enough reasons to disregard Islam. You are the ultimate apostle of hatred and public mistrust that pollute the public image of the community you cliam to represent. The lesser you preach Islam, the better for it. Islam survived pretty decently over the years without you like decadent elements

മോന്റ അതേ വിഭാഗത്തില്‍പ്പെട്ട മതവെറിയനായ ബ്രെബിക് ഇതുപോലെയായിരുന്നു. തീര്‍ത്തും രമ്യമായ സാമൂഹികാവസ്ഥയില്‍ അയാള്‍ക്ക് വേണ്ടത് അയാള്‍ തെരഞ്ഞെടുത്തു. അയാള്‍ വായിച്ച പുസ്തകങ്ങള്‍ നോര്‍വെയിലെ അരക്കോടി ജനങ്ങള്‍ക്കും ലഭ്യമായിരുന്നു. അയാള്‍ക്കു ലഭ്യമായ വിഭവങ്ങളും അവരുടെ മുന്നിലുണ്ടായിരുന്നു. പക്ഷെ അവരാരും ഈ മതവെറിയന്‍ ഉപയോഗിച്ചത് ഉപയോഗിച്ചില്ല. മോനറിയേണ്ട കാര്യമാണിത്. ഈ വിഭവങ്ങളൊക്കെ മോനും ബ്രെബിക്കും വരുന്നതിന് മുമ്പേ ഈ ലോകത്തുണ്ട്. മോനും ബ്രെബിക്കും വരുമ്പോള്‍ മാത്രമാണ് അതൊക്കെ കൃത്യമായി ചൂഷണം ചെയ്യപ്പെടുന്നത്. ചിലര്‍ സിനിമ വായിച്ചിട്ട് കൊള്ള നടത്തിയെന്ന് പറയുന്നത് കേട്ടിട്ടില്ലേ. ആ സിനിമ കണ്ട ജനകോടികല്‍ ചെയ്യാത്ത കാര്യമാണ് അവര്‍ ചെയ്യുന്നത്. ആ സിനിമ കണ്ടില്ലായിരുന്നെങ്കില്‍ അവര്‍ വേറൊരു രീതിയില്‍ അത് ചെയ്യുമായിരുന്നു. സിനിമ വരുന്നതിന് മുമ്പ് തന്നെ ഭൂമിയില്‍ കൊലയും കവര്‍ച്ചയുമുണ്ട്., സിനിമ പോയാലും അതുണ്ടാകും. മനുഷ്യര്‍ക്കിടയിലുള്ളതാണ് സിനിമ പ്രതിഫലിപ്പിക്കുന്നത്. ബിന്‍ലാദന്‍ ഏത് പുസ്തകം വായിച്ചിട്ടാണ് കളി തുടങ്ങിയത്? പുസ്തകം വായിക്കുന്ന ശീലമുള്ളവന്‍ പുസ്തകം വായിച്ച് വിവരം ശേഖരിക്കും. അല്ലാത്തവന്‍ അല്ലാത്ത രീതിയില്‍. വെടിവെക്കുന്നതിന് ആരും തോക്കിനെതിരെ കേസെടുക്കില്ല മോനെ. ലാദനുയര്‍ത്തിയ തരംഗമാണ് മോനെയും ബ്രെബിക്കിനേയും സൃഷ്ടിക്കുന്നതെന്ന് പറഞ്ഞാല്‍ പിന്നെയും ന്യായമുണ്ട്. പക്ഷെ എന്നാലും മഹാഭൂരിപക്ഷവും ആ വഴി സ്വീകരിക്കുന്നില്ലന്ന് കാണണം. എഴുത്തും വായനയും അറിയില്ലായിരുന്നുവെങ്കില്‍ മോന്‍ കേരളത്തിന്റെ ഏതെങ്കിലും മൂലയില്‍ വിദ്വേഷപ്രചരണവുമായി ഇസഌമിനെ അപകീര്‍ത്തിപ്പെടുത്തി നടക്കുമായിരുന്നു. ഒരുപക്ഷെ 'സൈബര്‍ മദനി'യാകുന്നതിന് പകരം 'ഉത്തരകേരള മദനി'യാകുമായിരുന്നു...അല്ലെങ്കില്‍ ഒരു ചിന്ന തടയന്റവിട നസീര്‍. മോന്റെ ഉള്ളിലാണ് വെറുപ്പിന്റെയും പരനിന്ദയുടേയും മ്യൂട്ടേഷന്‍ നടക്കുന്നത്. ചില അനുകൂലപരിസ്ഥിതിയില്‍ നാച്ചുറല്‍ സെലക്ഷന്‍ സംഭവിക്കുന്നെന്ന് മാത്രം.ബ്രെബിക്കും മോനുമൊക്കെ സമൂഹത്തിന് ഭീഷണിയും സ്വമതത്തിന് ബാധ്യതയാകുകയും ചെയ്യുന്നത് അങ്ങനെയാണ്. ഇറാനിയന്‍ ജയിലില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെങ്കില്‍ മോന്‍ അത് പറയുക. ഈ വിഷയം നമുക്ക് വീണ്ടും ആഴത്തില്‍ റീ-ഇന്‍വെസ്റ്റിഗേറ്റ് ചെയ്യാം. എനിക്ക് നൂറുവട്ടം സമ്മതം. മറിച്ചുള്ള മോന്റെ കോപ്രായങ്ങളൊന്നും ഇവിടെ ചെലവാകില്ല.

ഭൂമി പരന്നതാണെന്ന മോന്‍ വിശ്വസിക്കുന്നില്ലെങ്കില്‍ മോന്‍ അസ്സല്‍ മുസഌമല്ല. മോന്‍ തന്റെ മുഖ്യകഥാപുസ്തകത്തെ തള്ളിപ്പറയുകയാണ്. മതം സൗകര്യപൂര്‍വം നേര്‍പ്പിച്ചുപയോഗിക്കുന്ന യുക്തിവാദിയാണ് മോന്‍. ഇക്കാര്യത്തില്‍ ഏറെ ഊഹിക്കേണ്ട കാര്യമൊന്നുമില്ല. ഭൂമി പരന്നതാണെന്ന് ഇപ്പോഴും വാദിക്കുന്ന മോനെക്കാള്‍ educated ആയ മുസഌങ്ങളെയും ക്രിസ്ത്യാനികളേയും എനിക്കറിയാം. ഇതുകേട്ടിട്ട് എം.എം അക്ബര്‍ മാതൃകയില്‍ മോന്‍ കുര്‍-ആനിലെ ആയത്ത് വരികളൊക്കെ എടുത്ത് വളച്ചൊടിച്ച് ഇവിടെ കിടന്ന് വ്യാഖ്യാനിച്ച് ഭൂമിയെ 'ഉരുട്ട'രുതേ. ഭൂമി പരന്നതാണെന്നു വിശ്വസിക്കുന്നതിലും ഹൃദയഭേദകമാണത്. ഇവിടെല്ലാവര്‍ക്കും ഇത്തരം തമാശകള്‍ മടുത്തിട്ട് കാലമേറെയായി.

രജീഷ് പാലവിള said...
This comment has been removed by the author.
രജീഷ് പാലവിള said...

<>
പ്രിയ സുബൈര്‍ ,
ഇതൊരു പ്രാര്‍ത്ഥന ആയി തോന്നുന്നില്ലല്ലോ മറിച്ച് അതില്‍ ഒരു ഭീഷണിയുടെ, ഭയപെടുത്തലിന്റെ ശബ്ദം ഉണ്ടല്ലോ.ഇല്ലാ കഥകളില്‍ വീണുപോകുന്ന ലോകമാണോ താന്കള്‍ കാണുന്നത് !എന്റെ സുബൈര്‍ ഇസ്‌ലാം സമാധാനത്തിന്റെ മതമെന്ന് പ്രഘോഷിക്കുംമ്പോഴും ഖുറാനിലെ ഓരോ അധ്യായങ്ങളും ദൈവത്തെ പരമ കാരുന്യവാന്‍ എന്ന് പ്രകീര്ത്തിക്കുമ്പോഴും മതത്തെ ഉപാസിക്കുന്നവരില്‍ പലരും അതിലെ സെമിടിക്‌ വിഷം തീണ്ടി ലോക സമാധാനത്തെ പിച്ചി ചീന്തുന്ന കാഴ്ചകള്‍ ഒരു ഞടുക്കത്ത്തോടെ നമ്മള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നു.അത്തരക്കാര്‍ സൃഷ്ടിക്കപെടുവാനുള്ള സാഹചര്യം നീരുപാധികം ഒഴിവാക്കപെടെണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.ഈ സമാധാന ധ്വംസനം മതത്തിന്റെ പേരില്‍ ആകുമ്പോള്‍ അതിന്റെ വിമര്‍ശനങ്ങള്‍ മതം നേരിടെണ്ടിവരും.അത് ഏത് മതമായാലും!ഏതു ഇസ്ലാമിക രാഷ്ട്രത്തിലാണ് ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നത്.?മതങ്ങള്‍ ക്കിടയില്‍ പോലും വിഭജനങ്ങള്‍ ഉണ്ടാകുന്നു.താന്കള്‍ ആദ്യം തിരുത്തേണ്ടത് നൊസ്സ് ബാധിച്ച അത്തരക്കരെയാണ് .

ChethuVasu said...

ശ്രി രവിചന്ദ്രന്‍ ,

താങ്കളെ പോലുള്ളവര്‍ ഇത്ര മനുഷ്യത്വ രഹിതമായി ഭൂമി ഉരുണ്ടതാണ് എന്നൊക്കെ പറഞ്ഞാല്‍ ..കഷ്ടം ! സഹ ജീവി സ്നേഹം /പരിഗണന ഒക്കെ അല്പം വേണ്ടേ ...? ഒരു കൊമ്പ്രമയിസ് ആയി ഭൂമി ഉരുണ്ടു പരന്നിരിക്കുന്നു എന്നൊക്കെ പറഞ്ഞു വ്യാഖ്യാനിച്ചു അവസാനിപ്പിക്കാവുന്ന വിഷയമല്ലേ ഉള്ളൂ ...! ഇതാ താങ്കളോട് എന്റെ എതിര്‍ വാദം .. ഇതാ പിടിച്ചോ...തടുക്കാമെങ്കില്‍ തടുത്തോളൂ..ഉഷാര്‍ !

കാരണം 1 . ഭൂമി ഉരുണ്ടതല്ല എന്തെന്നാല്‍ ,
പലരും വിശ്വസിക്കുന്നത് പോലെ ഭൂമി ഉരുണ്ടതല്ല , ഇത് ശാസ്ത്രകാരന്മാര്‍ തന്നെ കണ്ടെത്തിയിട്ടുണ്ട് .. ഭൂമിയുടെ ധ്രുവങ്ങള്‍ ഏതാണ്ട് പരന്നിട്ടത്രേ . ഭൂമി ഉരുണ്ടാതാനനെകില്‍ ധ്രുവങ്ങളിലെ വക്രത മധ്യരെഖയിലെ വക്രതക്ക് സമാനം ആകണം ആയിരുന്നു . അത് കൊണ്ട് ഭൂമി ഉരുണ്ടതല്ല , പരന്നതാണ് എന്ന് സുവ്യക്സ്തം , ശാസ്ത്രം പുരോഗമിച്ചപ്പോള്‍ വിവിധ സ്ഥലംഗളിലെ വക്രത അളന്നു നോക്കിയതിനെ ശേഷം ആണ് ഈ ശാസ്ത്രത്തിനു തിരിച്ചിവുണ്ടായത് , എന്നാല്‍ ഭൂമി ഉരുണ്ടാതല്ലെന്നു എത്രയെ വര്ഷം മുമ്പ് ഗ്രന്ഥങ്ങളില്‍ എഴുതി വക്കപ്പെട്ടിരിക്കുന്നു അത്രേ . ഡ്രാഗന്‍ ഫ്ലൈ ക്ക് സമാനമായ ശാസ്ത്ര പ്രതിസന്ധി ആണ് യുക്തിവാദികള്‍ക്കും ശകലം ശാസ്ത്ര ബോധാമുള്ളവര്‍ക്കും ഇവിടെ അനുഭവിക്കേണ്ടി വരുന്നത് ..അവര്‍ ഓടിപ്പോയ് വഴിയില്‍ പുല്ലു പോലും മുളക്കില്ല !!

കാരണം 2 . ഭൂമി ഉരുണ്ടതല്ല എന്തെന്നാല്‍ ,

ഭൂമി ഒരു പക്ഷെ ഏതാണ്ട് തോണ്റ്റിഅഞ്ചു ശതമാനം ഉരുണ്ടതാണെന്ന് നിങ്ങള്‍ പറയുമ്പോള്‍ നാളെ ഞങ്ങളുടെ കുട്ടികള്‍ പോലും അത് സ്വയം പരീക്ഷിച്ചറിഞ്ഞു ശരിയാണ് എന്ന് പറഞ്ഞേക്കാം . എന്നാല്‍ നിങ്ങളും അവരും അറിയേണ്ടത് ഇതാണ് . ഭൂമി പരന്നതാണ് എന്ന് പറയുന്നത് ഞങ്ങള്‍ അല്ല , ദൈവമാണ് . ദൈവം ഭൂമിക്കു എത്രയോ മുകളില്‍ ആണ് എന്നത്രേ വിശ്വാസം . അങ്ങനെ ഇരിക്കുകില്‍ അത്ര ദൂരെ നിന്ന് ഭൂമിയെ നോക്കുമ്പോള്‍ ദൈവത്തിനു ഭൂമി പരന്നു ഒരു തളിക പോലെ അല്ലെ തോന്നൂ ..? അതാണ്‌ പറഞ്ഞിരിക്കുന്നത് അത് ശരിയുമാണ് . തെറ്റല്ല . ഒരു സാങ്കേതിക ശാഖയായ ഗ്രാഫിക്സ് നിങള്‍ പഠിച്ചിട്ടുണ്ടോ ..? അതില്‍ 3 ദയമെന്ഷനാല്‍ വസ്തുക്കളുടെ 2 ദയമാന്ഷനാല്‍ പ്രോജെക്ഷന്‍ എങ്ങനെ ആണോ അങ്ങനെ ..ഉദാഹരത്ത്തിനു നിങ്ങള്‍ പൂര്‍ണ ചന്ദ്രനെ നോക്കൂ , അത് പരന്നല്ലേ ഇരിക്കുന്നത് ഉരുണ്ടിട്ടല്ലല്ലോ ..പിന്നെ എന്താ പ്രശ്നം .. കണ്ടോ !!, ഇന്ന് നിങ്ങള്‍ രോക്കട്റ്റ് സിസ്റ്റം ദിസയിനിങ്ങില്‍ വരെ ഉപയോഗിക്കുന്ന ഗ്രാഫിക്സ് പ്രോജെക്ഷന്‍ മെത്തേഡ് അന്നേ തന്നെ ദൈവം പറഞ്ഞു തന്നിരിക്കുന്നു .കണ്ടോ കണ്ടോ...!!

(ഭൂമി പരന്ന്നതാണ് എന്ന് തെളിയിക്കാന്‍ ഹുസയിന്‍ അവര്‍കള്‍ക്കും മറ്റുള്ള വിശ്വാസ ബാധ്യത ഉള്ളവര്‍ക്കും ഉപകാരപ്പെടട്ടെ എന്ന് കരുതി ചില വാദങ്ങള്‍ ഇവിടെ കൊടുക്കുന്നു .നമ്മള്‍ ഇപ്പോഴും മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യണമല്ലോ ..മനുഷ്യ ധര്‍മം അല്ലെ പരോപകാരം )

ഇത് എടുത്തു ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ (ഹുസയിനടക്കം, വാസുവിന് നന്ദി, ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നിവ രേഖപ്പെത്തും എന്ന് പ്രതീക്ഷിക്കുന്നു ) . നന്ദി ! :-)

KP said...

വാസുവേട്ടന്റെ dimensional projection തകർത്തു!!

Still, പക്ഷേ ഭൂമി കുലുങ്ങാതിരിക്കാൻ വേണ്ടി അടിച്ചിറക്കിയ പർവ്വതങ്ങളെ നുമ്മ എങ്ങനെ ന്യായീകരിക്കും??

ChethuVasu said...

@രവി ചന്ദ്രന്‍ ,

എന്റെ ഒരു മുന്‍ കമ്മന്റു ( KP സൂചിപ്പിച്ച ദയമെന്ഷനാല്‍ പ്രോജെക്ഷന്‍) സ്പാമില്‍ കയരിയുട്ടുണ്ട് എന്ന് തോന്നുന്നു ..പുള്ളിയെ ഒന്ന് പുറത്തിരക്കുമല്ലോ .." :-)

ChethuVasu said...

@KP

അതിന്റെക്കുറിച്ചു ഒരു വ്യാഖ്യാനം എങ്ങനെ എഴുതാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ് ;-)

kaalidaasan said...
This comment has been removed by the author.
Sajnabur said...

ഹുസൈന്‍ സാറിനെ പോലെ നാഴികക്ക് നാല്പതു വട്ടം അമേരികയെ കുറ്റം പറഞ്ഞു നടന്ന ഹുസൈന്‍ സാറിന്റെ രണ്ടാം പ്രവാചകന്‍ മൌദൂദി സാറും അവസാന കാലം ചികില്‍സക്കായി ഓടി ചെന്നത് അമേരിക്കയിലെക്കാന് എന്നാണ് അറിഞ്ഞത്. അതുകൊണ്ട് ഹുസൈന്‍ സാറേ അമേരിക്കയെ പിണക്കേണ്ട ഭാവിയില്‍ ചിലപ്പോള്‍ ആവിശ്യം വന്നേക്കാം..

Unknown said...

KP said... ... >>>Still, പക്ഷേ ഭൂമി കുലുങ്ങാതിരിക്കാൻ വേണ്ടി അടിച്ചിറക്കിയ പർവ്വതങ്ങളെ നുമ്മ എങ്ങനെ ന്യായീകരിക്കും??<<<

ആ ദൈവികരഹസ്യമല്ലേ സിവില്‍ എഞ്ചിനിയറിംഗിന്റെ ആധാരംതന്നെ. അല്ലാഹു ഭൂമിയെ ഉറപ്പിക്കാന്‍ പര്‍വ്വതങ്ങളെ കൊട്ടുവടികൊണ്ട് അടിച്ചിറക്കുന്നത് ഒളിഞ്ഞുനിന്ന് നോക്കിയല്ലേ ഈ 'ചാത്രജ്ഞന്‍മാര്‍' Deep foundation എന്ന സംഗതി എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് കണ്ടുപിടിച്ചത്. ആ അള്ളാവിനോടാ കളി. അള്ളാ ആരാ മോന്‍!

Subair said...

മോന്‍ അടിയിലെ ഉപകാരപ്രദമായി ലിങ്ക് ഉദ്ധരിച്ചു-ആരുടേയും അത്താഴം മുടങ്ങിയില്ല. ആര്‍ക്കും ഒരു കുഴപ്പമില്ല. അതും വായിച്ചു, മറ്റേതും വായിച്ചു. ഇനിയും വായിക്കാന്‍ തയ്യാറുമാണ്. എന്റേതായി രീതിയില്‍ വീണ്ടും പരിശോധിച്ചു. സത്യം ഉറപ്പാക്കി?
=============


ആദ്യം കണ്ട hate site ലിങ്കില്‍ ഉള്ള, ഇസ്ലാമില്‍ കന്യകളെ വധിക്കാന്‍ പാടില്ല എന്ന് നിയമമുണ്ട് എന്നും മറ്റുമുള്ള വിവരങ്ങള്‍ തെറ്റാണ് എന്നും അത് സത്യമാണ് താങ്കള്‍ എങ്ങിനെ അങ്ങിനെ ഉറപ്പാക്കി എന്നും ചോദിച്ചതിന് കിട്ടിയ മറുപടി നന്നായിട്ടുണ്ട് മാഷേ. യുക്തിവാദികളില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ പാടിലല്ലല്ലോ..

പിന്നെ ബ്രെവിക്‌, യൂറോപ്യന്‍ നവ നാസികളെയും വംശീയ വാദികളെയും സപോര്‍ട് ചെയ്യുന്ന, വെറുപ്പിന്റെ പ്രചാരകരനായ റോബര്‍ട്ട് സ്പെന്‍സറിനെ അറുപത്തിനാല് പ്രാവശ്യമാണ് ബ്രെവിക് തെന്റെ മാനിഫെസ്റ്റ്ഓയില്‍ ഉദ്ധരിക്കുന്നത്. താങ്കള്‍ അഭിമാന പൂര്‍വം അയാളുടെ വിദ്വേഷ സൈറ്റിലെ നുണ ഉദ്ധരിക്കുകയും, തെളിയിക്കാന്‍ ആവശ്യപ്പെട്ടപോള്‍ ഞാന്‍ എന്റേതായ രീതിയില്‍ തിളിയിച്ചിട്ടുണ്ട് എന്ന് കള്ളം പറയുകയും ചെയ്തു.

അത് കൊണ്ട് തെന്നെ ബ്രെവികിന്റെയും നവ നാസികളുടെയും ഒക്കെ അനുയായി ആകാന്‍ എന്ത് കൊണ്ടും യോഗ്യത സാറിന് തെന്നെയാണ്. ആ പട്ടം താങ്കള്‍ തെന്നെ വെച്ചോ.

നടക്കട്ടെ, നിങ്ങളുടെ വിദ്വേഷ പ്രചാരണങ്ങള്‍ കൊണ്ടുള്ള അത്താഴം.

Subair said...

ഭൂമി പരന്നതാണെന്ന മോന്‍ വിശ്വസിക്കുന്നില്ലെങ്കില്‍ മോന്‍ അസ്സല്‍ മുസഌമല്ല
============


അത് സാറോണോ തീരുമാനിക്കുക ?.എന്തിനാണ് ഇത്ര താഴുന്നത് മാഷേ ?

ഞാന്‍ ഭൂമി പരന്നതാണ് എന്ന് വിശ്വസിക്കുന്നു എന്നാണ് സാര്‍ ആരോപിച്ചത്. അത് കള്ളമാണ്. എന്നെ ക്കുറിച്ച് അറിയാത്ത ഒരു കാര്യമാണ് സാര്‍ പറഞ്ഞത്‌ - മാന്യതയുള്ളവര്‍ ചെയ്യുക ആ അആരോപനം പിന്‍വലിച്ചു മാപ്പ് പറയുകയാണ്‌.

മുമ്പൊരിക്കല്‍ സാറ് എന്നോട്, കേവല ധാര്‍മിക എന്താണ് എന്ന് ചോദിച്ചിരുന്നല്ലോ. അങ്ങിനെയും ചിലരുണ്ട്, കള്ളം പറയുന്നതും, ബ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഒന്നും ധാര്‍കികതക്ക് എതിരല്ല എന്ന് കരുതുന്നവര്‍, അങ്ങിനെയുള്ളവര്‍ മറ്റുള്ളവരെ ക്കുറിച്ച് എന്ത് കള്ളവും പറയാന്‍ മടിക്കില്ല. സാറ് അങ്ങിനെയുല്ലയാളാണോ എന്ന് തീരുമാനിക്കേനടത് താങ്കള്‍ തെന്നെയാണ്.

ഭൂമി പരന്നതാണ് എന്ന് വിശ്വസിച്ചില്ല എങ്കില്‍ അസ്സല്‍ മുസല്‍ന്‍ ആവില്ല എങ്കില്‍ ലോകത്ത് ഇന്നോളം നിങ്ങളുടെ "അസ്സല്‍" മുസല്‍മാന്‍ മാര്‍ അധികം ഒന്നും ഉണ്ടായിട്ടില്ല എന്ന് വരും.

ഖുര്‍ആനിലെ ഭൂമി പരന്നതോ ?

രജീഷ് പാലവിള said...

ഒരാളുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല.അതല്ല നമ്മള്‍ ചെയ്യേണ്ടത്,മാനവ സമൂഹത്തിനു ഏതെന്കിലും രീതിയില്‍ ദോഷം ആകുന്നതിനെ ധാര്‍മികമായി നേരിടുകയാണ്.അല്ലാതെ മനുഷ്യനെ ശൂന്യതയിലെക് തള്ളിയിടുകയല്ല.

Subair said...

(എന്‍റെ മുന്‍ കമ്മന്റുകള്‍ സ്പാമ്മില്‍ പോയി എന്ന് തോന്നുന്നു - രവിചന്ദ്രന്‍ തിരിച്ചു കൊണ്ട് വരുമ്പ എന്നറിയില്ല.)

"ആദ്യം കിട്ടിയ" കുറച്ചു ലിങ്കുകള്‍ കൂടി തരാം ലിങ്ക് പ്രേമക്കാര്‍ക്ക്.

രവിചന്ദ്രന്‍ സാറിന്റെ സ്വന്തം വിദ്വേഷ പ്രചാരന്കാന്‍ റോബര്‍ട്ട് സ്പെന്സേറ നോര്‍വേ ഭീകരന്‍ അറുപത്തി നാല് തവണയാണ് ഉദ്ധരിച്ചത് എന്ന് പറഞ്ഞല്ലോ (രവിചന്ദ്രന്‍ ഒരു തവണയെ ഉദ്ധരിച്ചിട്ടുള്ളൂ, സമയം ഇനിയും കിടക്കുകയല്ലേ അല്ലെ).

അതിനെ ക്കുറിച്ച് കുറച്ചു ലിങ്കുകള്‍. ആരാണ് തീവ്രവാദത്തെയും വിദ്വെഷതെയും പ്രചരിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഉപകരിക്കും.

"'We could have another Timothy McVeigh': U.S. authorities warned against anti-Islamic terrorism after Norway shooter 'inspired' by Robert Spencer and Unabomber

* Inspiration drawn from UNA bomber and U.S. anti-Islam groups
* Robert Spencer mentioned 50 times in rambling Norway bomber tract
* Warnings of 'another Timothy McVeigh'
* Anders Breivik wanted to start European 'Tea Party' movement
* Called for anti ground-zero mosque head to be awarded 'Nobel peace prize'

http://www.dailymail.co.uk/news/article-2018976/Norway-shooting-Anders-Behring-Breivik-inspired-Robert-Spencer-Unabomber.html

നാളെ ഇതേ പോലെ, കേരളത്തിലെ ഏതെന്കിലും മുസ്ലിം വിരോധി താങ്കള്‍ ഈ വിദ്വേഷ പ്രചാരകനില്‍ നിന്നും പകര്‍ത്തിവെച്ച, ഇസ്ലാമില്‍ കന്യകമാരെ വധ ശിക്ഷക്ക് വിധേയമാക്കാന്‍ പാടില്ല എന്നും അത് കൊണ്ട് അവരെ ഇസ്ലാമിക നിയമ പ്രകാരം ബാല്സഗം ചെയ്യണം, എന്നുമോക്കെയ്യുള്ള മുഴുത്ത നുണകള്‍ വായിച്ചു, മുസ്ലിംകള്‍ മൊത്തം വധിക്കപ്പെടാന്‍ അര്‍ഹരാണ് എന്നും കരുതി തോക്കുമെടുത്തു ഇറങ്ങിയെക്കാം രവിച്ചന്രന്‍. ഓര്‍ക്കുക വെറുപ്പ്‌ വേരുപ്പേ ജനിപിക്കൂ, അത് മദനിയായാലും, തൊഗാഡിയയാലും രവിചന്ദ്രന്‍ ആയാലും.

Subair said...

ഒരാളുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല.അതല്ല നമ്മള്‍ ചെയ്യേണ്ടത്,മാനവ സമൂഹത്തിനു ഏതെന്കിലും രീതിയില്‍ ദോഷം ആകുന്നതിനെ ധാര്‍മികമായി നേരിടുകയാണ്.അല്ലാതെ മനുഷ്യനെ ശൂന്യതയിലെക് തള്ളിയിടുകയല്ല.
===========


വിശ്വാസങ്ങളെയോക്കെ വിമര്‍ശിചോളൂ, ഒരു സമൂഹത്തെ ക്കുറിച്ചും മതത്തെ ക്കുറിച്ചും, യാതൊരു അടിസ്ഥാനവുമില്ലാത്ത്ത ഇല്ലാ കഥകള്‍, ആദ്യം കിട്ടിയതാണ് എന്നും പറഞ്ഞു, വംശീയ വിദ്വേഷ പ്രോപഗണ്ട സൈറ്റുകളില്‍ നിന്നും കോപ്പി അടിച്ചു പ്രച്ചരിപ്പികരുത് അത് സമൂഹത്തിന്റെ നാഷതിലെക്കെ നയിക്കൂ എന്നാണു പറയുന്നത്.

യുക്ക്തിവാടികള്‍ക്ക് ഇവിടെ കൂട്ടിനുള്ളത് തൊണ്ണൂറു ശതമാനവും അനോണി മത വര്‍ഗീയ വാദികളാണ്.

Subair said...

"ആദ്യം കിട്ടിയ" മറ്റൊരു ലിങ്ക്.

http://spencerwatch.com/2011/08/01/quote-of-the-day-ramadan-a-month-of-jihad/

ഇതിലെ ഒരു വായനക്കാരന്‍ പങ്കു വെച്ച പ്രസക്തമായ ഒരു അഭിപ്രായം രേഖപ്പെടുത്തുന്നു.

You know, a week ago, I would’ve said “don’t condemn people for their opinions” in the aftermath of my country’s (and my party’s) first major terrorist attack. After seeing what’s unfolded on the Internet from the usual suspects, and contrasting that to how we Norwegians have reacted, I have to say some people both protest too much and never learn. Geller, Spencer and the rest of the anti-Jihadist crowd deserve to have their opinions (because that’s what they are, as far as I can see; opinions based on extremely prejudiced interpretations of a small collection of evidence) ridiculed, exposed and debunked. I doubt Spencer is a loon, because he probably makes a fair bit of money off this whole cottage industry of hate he’s part of. And that just rubs it in too much. All over he’s quoted as some sort of expert witness on Islam, and all you really need to do is to go to the source (which is what you people do brilliantly) to see it’s just, well, pardon me, crap. It’s like some “Holy Blood, Holy Grail” interpretation of Islam and indeed “the Left”. I’ll arm myself as well. But unlike the terrorists-in-the-making reading Gates of Vienna, JihadWatch or Pamela Geller, I’ll stockpile facts, reason and a reasonable amount of forgiveness.

kaalidaasan said...
This comment has been removed by the author.
Subair said...

ചിലര്‍ സിനിമ വായിച്ചിട്ട് കൊള്ള നടത്തിയെന്ന് പറയുന്നത് കേട്ടിട്ടില്ലേ. ആ സിനിമ കണ്ട ജനകോടികല്‍ ചെയ്യാത്ത കാര്യമാണ് അവര്‍ ചെയ്യുന്നത്. ആ സിനിമ കണ്ടില്ലായിരുന്നെങ്കില്‍ അവര്‍ വേറൊരു രീതിയില്‍ അത് ചെയ്യുമായിരുന്നു. സിനിമ വരുന്നതിന് മുമ്പ് തന്നെ ഭൂമിയില്‍ കൊലയും കവര്‍ച്ചയുമുണ്ട്.
=================


വംശ വേറിയെ ന്യായീകരിക്കുന്ന "യുക്തി അപാരം" തെന്നെ.

എന്നിട്ടെ എന്തെ സാറേ ആന്റി-സെമിടിസം കുട്ടാ കൃത്യമാക്കിയിക്കുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും ?. ഹോലോകൊറ്റ് ചരിത്രത്തിന്‍റെ ഏതെന്കിലും വശത്തെ ചോദ്യം ചെയ്‌താല്‍ പോലും ജയിലില്‍ അടക്ക്കാന്‍ വകുപ്പുണ്ട് പല രാജ്യങ്ങളിലും.

സാറിനെ പോലെ വെറുപ്പ്‌ പ്രചരിപ്പിക്കുന്ന സ്വതന്ത്ര്യം എവിടയും ഇല്ല. ഞാന്‍ മുമ്പ് തെന്നെ പറഞ്ഞതൈരുന്നു അറുപത് ലക്ഷം ജൂതന്മാരുടെ കൂട്ടകൊലലയില്‍ കലാശിച്ചത്‌ നൂറ്റാണ്ടുകളായി നടന്നു വന്ന വിദ്വേഷ പ്രചരണം തെന്നെയായിയുന്നു. പുസ്തകം വായിച്ചിട്ടും സിനിമ കണ്ടിട്ടും ഒക്കെ തെന്നെയനു ഒരു വിഭാഗം ജനങ്ങള്‍ക്കെതിരെ ആ മനോഭാവം ഭൂരിഭാഗം ജനങ്ങള്‍ക്കു ഉണ്ടായത്.

സമാധാന കാംക്ഷികള്‍, താങ്കള്, ഉദ്ധരിക്കുന്ന മത വര്‍ഗീയ വാദിയായ സ്പെന്‍സറീ പോലെയുള്ളവര്‍ സമൂഹത്തില്‍ അപകടത്തെ ക്കുറിച്ച് സംസാരിക്കുന്നത്.

ന്യൂയോര്‍ക്ക്‌ ടൈംസിലെ ലേഖനം വായിക്കുക.

http://www.nytimes.com/2011/07/25/us/25debate.html?_r=1&pagewanted=all

Subair said...

അപ്പോള്‍ സുബൈറിനത് ഓര്‍മ്മയുണ്ട്. ആ ചോദ്യം കേട്ടപ്പോള്‍ അവിടെ നിന്നും ഓടിയ സുബൈര്‍ ഇവിടെയാണല്ലോ പൊങ്ങിയത്.
============


എന്ന ഇപ്പൊ കേട്ടോ.

കള്ളം, വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും പറയുന്നത് യുക്തിവാദികളെ സംബന്ധിധിടത്തോളം തെറ്റാണോ?

ചില യുക്തിവാദികള്‍ക്ക് അത് തെറ്റ് ആവാം ചിലര്‍ക്ക് അല്ലാതിരിക്കാം. അത് വൈയക്തികമാണ്. ഇതാണു ആപേക്ഷിക ധാര്‍മികത.

ഇനി രവിചന്ദ്രന്‍ എനിക്കതിരെ പറഞ്ഞ കള്ളം പിന്വളികുകയോ മാപ്പ് പറയുകയോ ചെയ്യുമോ എന്ന് നോക്കിയാല്‍ ഈ വിഷയത്തില്‍ അദ്ധേഹത്തിന്റെ നിലപാട് മനസ്സിലാക്കും. ഇത് ഒരു ഉദാഹരണം മാത്രം.

Subair said...

പിന്നെ ഓടിപ്പോയത്.

ശിഷ്യനും ഗുരുവിന്നും അത് ഓടിപ്പോയതായിട്ടാണ് തോന്നിയത് അല്ല. എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞാല്‍ ഞാന്‍ നിര്‍ത്തും.

രവിചന്ദ്രന് പ്രിയങ്കരനായ ക്രിസ്ത്യന്‍ വര്‍ഗീയ വാദിയായ റോബര്‍ട്ട് സ്പെന്സര്‍ കിട്ടുന്ന പോലെ എനിക്ക് ഇതിന് ആരും കാശ് ഒന്നും തരുന്നില്ല. ആയാള്‍ മില്യന്‍ ഡോളര്‍ ആണെത്രേ ഉണ്ടാക്കുന്നത്‌. എനിക്ക് പക്ഷെ ജോലി ചെയ്താലേ കുടുംബം പോറ്റാന്‍ കഴിയുകയുള്ളൂ.

Sajnabur said...

താഴെ കൊടുത്തത് zakir naikന്‍റെ quran qnd the modern scienceല്‍ നിന്നുമുള്ള വ്യാക്യാന കസര്‍ത്ത്.

THE SPHERICAL SHAPE OF THE EARTH

In early times, people believed that the earth is flat. For centuries, men were
afraid to venture out too far, lest they should fall off the edge. Sir Francis
Drake was the first person who proved that the earth is spherical when he
sailed around it in 1597. Consider the following Qur’aanic verse regarding
the alternation of day and night: “Seest thou not that Allah merges Night
into Day And He merges Day into Night?” [Al-Qur’aan 31:29]
Merging here means that the night slowly and gradually changes to day and
vice versa. This phenomenon can only take place if the earth is spherical. If
the earth was flat, there would have been a sudden change from night to day
and from day to night.
The following verse also alludes to the spherical shape of the earth: “He
created the heavens And the earth In true (proportions): He makes the
Night Overlap the Day, and the Day Overlap the Night.” [Al-Qur’aan
39:5]
The Arabic word used here is Kawwara meaning ‘to overlap’ or ‘to coil’– the
way a turban is wound around the head. The overlapping or coiling of the day
and night can only take place if the earth is spherical.
The earth is not exactly round like a ball, but geo-spherical i.e. it is flattened
at the poles. The following verse contains a description of the earth’s shape:
“And the earth, moreover, Hath He made egg shaped.” 2 [Al-Qur’aan
79:30]
The Arabic word for egg here is dahaha, which means an ostrich-egg. The
shape of an ostrich-egg resembles the geo-spherical shape of the earth. Thus
the Qur’aan correctly describes the shape of the earth, though the prevalent
notion when the Qur’aan was revealed was that the earth is flat.

അനില്‍@ബ്ലോഗ് // anil said...

ചർച്ച നടക്കട്ടെ.
ആശംസകൾ.

KP said...

എന്തായാലും പരന്ന ഭൂമിയെ ഉരുട്ടിയെടുക്കുന്നതെങ്ങനെയെന്ന് തൽക്കാലം നിശ്ചയമായ സ്ഥിതിക്ക്, ഈ ഉരുട്ടൽ അഭ്യാസത്തിലേക്ക് ഒരു എത്തിനോട്ടം!!

എനിക്ക് തോന്നുന്നത്, അറബിയുടെ ഭാഷാപരമായ ന്യൂനതയെ ചൂഷണം ചെയ്യുന്ന ഭാഷാഗുസ്തിക്കാരാണ്‌ (ഭാഷാഗുസ്തി- കടപ്പാട്, രവിമാഷ്) ഇസ്ലാമിസ്റ്റുകൾ.

ഒരുദാഹരണം- മലയാളം അടക്കമുള്ള പല ഇന്ത്യൻ ഭാഷകളുടെയും ഉള്ള ഒരു സവിശേഷത എന്തെന്നാൽ What is you read is what you write and vice versa. പക്ഷേ, തമിഴ്, English, etc. il ഇത് സാധ്യമല്ല. One reason might be those languages lack sufficient alphabet to represent all sounds. So one has to resort to pronounce according to the context (a lot is influenced by usage and history of its development too)

ഈ അർത്ഥത്തിൽ നോക്കിയാൽ, അറബി വളരെ പിന്നോക്കമാണെന്നു കാണാം. ലിപിയുടെ കാര്യം പോട്ടെ, പല വാക്കുകൾക്കും കാക്കതൊള്ളായിരം അർത്ഥം കാണും. So ലളിതമായത് doesn't necessarily mean that it serves the best purpose.

പല വാക്കുകൾക്കും എഴുതിയപ്പോൾ ഇല്ലാതിരുന്ന അർത്ഥങ്ങൾ പിന്നീട് അവകാശപ്പെടും, കാരണം ആധുനിക ശാസ്ത്രം മുഴുവൽ കിത്താബിൽ നിന്ന് കുഴിചെടുത്തിലെങ്കിൽ മമ്മൂഞ്ഞുമാർക്ക് ഉറക്കം കിട്ടില്ലല്ലോ.. (ഇനി, ബിരിയാണിയെങ്ങാനും കൊടുക്കുന്നുണ്ടെങ്കിലൊ?)

വരും തലമുറയിലെ വിശ്വാസികൾക്ക് നല്ലരീതിയിൽ ഉപയോഗപ്പെടണം എന്ന് പടച്ചോന്‌ ആഗ്രഹമുണ്ടായിരുന്നെങ്കിൽ, ആദ്യം തന്നെ ഭാഷയെ ഭാഷാഗുസ്തിക്കാരിൽ നിന്നും രക്ഷിക്കുകയായിരുന്നു വേണ്ടത്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
KP said...

With no intention to divert the discussion from its topic:

[[Sajnabur wrote: The earth is not exactly round like a ball, but geo-spherical i.e. it is flattened
at the poles. The following verse contains a description of the earth’s shape:
“And the earth, moreover, Hath He made egg shaped.” 2 [Al-Qur’aan
79:30] The Arabic word for egg here is dahaha, which means an ostrich-egg. The
shape of an ostrich-egg resembles the geo-spherical shape of the earth. Thus
the Qur’aan correctly describes the shape of the earth, though the prevalent
notion when the Qur’aan was revealed was that the earth is flat.]]


The translation of sura 79:30 by well known experts are as follows:
**********************
079.030
YUSUFALI: And the earth, moreover, hath He extended (to a wide expanse);
PICKTHAL: And after that He spread the earth,
SHAKIR: And the earth, He expanded it after that.
*****************************
I got them from CRCC center of University of Southern California (so hope Husain and other islamists won't complain :))

ഭാഷാഗുസ്തിയുടെ കഴിവു കണ്ടോ? കഴിഞ്ഞ നൂറ്റാണ്ടിലെ വിദഗ്ധർ തർജ്ജമ ചെയ്തപ്പോൾ, വിശാലമായി പരന്ന് കിടന്ന ഭൂമിയെ പുതിയ ഗുസ്തിക്കാർ ചേർന്ന് ഉരുട്ടിയെടുത്തു!!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മോനെ,


വീണ്ടുംപറയട്ടെ, ഭൂമി പരന്നതാണെന്ന് കരുതുന്നുവെങ്കില്‍ മോന്‍ മുസ് ളീമല്ല. മറിച്ച് കലര്‍പ്പുകലര്‍ന്ന മതവിശ്വാസവുമായി നടക്കുന്ന, തന്റെ മതശാസനങ്ങള്‍ ഈ ലോകത്തെ നിലവിലുള്ള യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ട് അതില്‍ അത്യവശ്യം ഭേദഗതിയും വെള്ളവും ചേര്‍ത്ത് ഉപയോഗിക്കുന്ന ഒരു കപട മതവിശ്വാസി. അത്രയേ ഉള്ളൂ. മോന്‍ മുസ്ളീമാണെന്ന് പറഞ്ഞ് ഈ ബ്‌ളോഗില്‍ വെച്ച് കസറുന്നതുകൊണ്ടാണ് മോന്‍ ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നില്ലേ എന്നു ചോദിച്ചത്. അല്ലാതെ മോന്‍ വിശ്വസിക്കുന്നു എന്നുപറഞ്ഞിട്ടില്ല.

വിശ്വസിക്കുന്നില്ലെങ്കില്‍ നല്ല കാര്യം. അത് മോന്റെ സ്വകാര്യവിഷയം. എനിക്കതില്‍ താല്‍പര്യമില്ല. പക്ഷെ ഇസ് ളാമിന്റെ പേരില്‍ ഇനി ആളുകളെ തേജോവധം ചെയ്യാന്‍ നടക്കരുത്. മോന്റെ ലിങ്കും കസര്‍ത്തുമൊക്കെ കണ്ടു. ഇതൊക്കെ എന്ത് വ്യാഖ്യാനം മോനെ?!! വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് സംഗതി കണ്‍മുമ്പില്‍ 'ഉരുട്ടിവെക്കുന്നത്' മോന്‍ കണ്ടിട്ടില്ലല്ലോ? കാണണം, കണ്ണു തുറന്നു കാണണം. മോന്‍ അവിടെ എഴുതിവെച്ചിരിക്കുന്നതിലും എത്രയോ ഭേദപ്പെട്ട 'ഉരുട്ട'ലാണ് അക്ബര്‍ പരസ്യമീറ്റിംഗുകളില്‍ നടത്തുന്നത്! കേട്ട് നില്‍ക്കുന്ന സാമാന്യബോധമുള്ള മുസ് ളീങ്ങളെല്ലാം അപ്പോള്‍ തലയറഞ്ഞ് ചിരിച്ച് അവിടെ കിടന്ന് ഉരുളുകയാ പതിവ്!!! പിന്നാ മോന്റെ ഒരു അരമുക്കാല്‍ കസര്‍ത്ത്!!!

രവിചന്ദ്രന്‍ സി said...

വംശീയതയും സാമ്രാജ്യത്വവുമൊക്കെ നല്ലതുപോലെ പറഞ്ഞ് ബോധ്യപ്പെടുത്തിയതല്ലേ മോനെ. വീണ്ടും വേണോ? മോന്റെ ഇന്നര്‍ മൂട്ടേഷനെക്കുറിച്ച് പറഞ്ഞതും മനസ്സിലായിക്കാണുമല്ലോ. ലാദന്‍ ഏത് പുസ്തകം വായിച്ചിട്ടാണ് കസര്‍ത്ത് കാണിച്ചതെന്ന് മോന്‍ പറഞ്ഞില്ല. തടിയന്റവിട നസീര്‍ ഏത് സൈറ്റില്‍ നിന്നാണ് ഊര്‍ജ്ജം ആര്‍ജ്ജിച്ചതെന്നും മോന്‍ പറഞ്ഞില്ല. ഹെഡ്‌ലിയും കസബും ഏത് സിനിമ കണ്ട് ചാടിവീണതാണെന്നും മോന്‍ പറഞ്ഞില്ല.

അതൊക്കെ പോകട്ടെ മോനെ ഒരു ലളിതമായ ചോദ്യം. ലോകത്ത് ഇന്ന് നടക്കുന്ന അതിക്രമത്തിനും സംഘര്‍ഷത്തിനും സ്പര്‍ദ്ധയ്ക്കും മുഖ്യകാരണമായി ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത് മോന്റെ മുഖ്യകഥാപുസ്തകത്തെയാണ്. മോന്റെ കഥാപുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ച് കൊല്ലുകയും കരിക്കുകയും ചെയ്യുന്നവരുണ്ടെന്നും ആരോപണമുണ്ട്. പരനിന്ദ, പരദ്വേഷം, അവിരാമയുദ്ധം തുടങ്ങി നിരവധി കറുപ്പുകളുടെ സ്രോതസ്സാണാതെന്ന ആരോപണവും നിലനില്‍ക്കുന്നു. മോന്റെ പുസ്തകത്തെ അനുകൂലിക്കുന്ന കാക്കതൊള്ളായിരം ലിങ്കുകളും സൈറ്റുകളും ഇതുസംബന്ധിച്ച് നെറ്റിലുണ്ട്. ഈ സൈറ്റുകളൊന്നുമില്ലെങ്കില്‍ ലോകത്തെ പ്രശ്‌നങ്ങള്‍ക്ക് പകുതി പരിഹാരമായെന്ന് വാദിക്കുന്നവരില്ലേ? അവരുടെ വാദം ശരിയല്ലെന്ന് മോന് വാദിക്കാം. പക്ഷെ അങ്ങനെ വിശ്വസിക്കുന്ന ഒരു പ്രബലവിഭാഗം ഈ ലോകത്തുണ്ടെന്ന് ഇസ്‌ളാമോഫോബിയയില്‍ കൃഷിയും ഗവേഷണവും നടത്തുന്ന മോന്‍ സമ്മതിക്കുമല്ലോ? എന്നാല്‍ പറ, നിരോധിക്കണോ ആ പുസ്തകം??? നശിപ്പിക്കണോ ആ സൈറ്റുകള്‍??? വിലക്കണോ അതിന്റെ പ്രചരണം???

രവിചന്ദ്രന്‍ സി said...

അല്‍ഖ്വയിദയെപ്പോലുള്ള സകലമാന ജിഹാദി ഗ്രൂപ്പുകള്‍ക്കും ഇന്റര്‍നെറ്റ് സാന്നിധ്യമുണ്ട്. അവരുടെ വീരവാദങ്ങള്‍, നിഷേധക്കുറിപ്പുകള്‍, മുന്നറിയിപ്പുകള്‍, ഉത്തരവാദിത്വം ഏറ്റെടുക്കല്‍ പ്രസ്താവനകള്‍ തുടങ്ങിയവയൊക്കെ മുഖ്യധാരാപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. അല്‍-ജസീറ പോലുള്ള ചാനലുകളുണ്ട്. മുഖ്യധാരാ വാര്‍ത്തചാനലുകള്‍ ഇത്തരം ചാനലുകളെ ക്വോട്ടു ചെയ്യാറുമുണ്ട്. അങ്ങിനെയും ചിലര്‍ അവകാശപ്പെടുന്നു എന്നാണ് അതിലൂടെയൊക്കെ അര്‍ത്ഥമാക്കപ്പെടുന്നത്. മറിച്ച് വിദ്വേഷമുണര്‍ത്തുന്ന സൈറ്റാണ്, ചാനലാണ് അതിനെ ക്വോട്ട് ചെയ്യാന്‍ പാടില്ല എന്നല്ല മാധ്യമ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തെ മാധ്യമങ്ങള്‍ കരുതുക. ഈ മുന്നറിയിപ്പും വീരവാദവും കേട്ട് ഏതെങ്കിലും ഹിന്ദുഭീകര്‍ ഉടനെ ബോംബുണ്ടാക്കുമെന്ന് കരുതി ഇവയൊക്കെ മൊത്തമായി തമസ്‌ക്കരിക്കപ്പെടുന്നുമില്ല.

ബിന്‍ ലാദന്റെ അത്തരത്തിലൊരു ഇന്റര്‍വ്യൂ ഈയിടെ ശ്രീ. ഹുസൈന്‍ ക്വോട്ട് ചെയത് ഒരു മതവാരികയില്‍ വന്നതിന്റെ സ്‌കാന്‍ ചെയ്ത കോപ്പി കഴിഞ്ഞ ആഴ്ച മെയിലില്‍ കിട്ടിയിരുന്നു. ഒരു മുസ്‌ളീമാണത് അയച്ചുതന്നത്്. 'താനല്ല അത് (9/11)ചെയ്തതെന്ന് ലാദന്‍ അണ്ണന്‍ പറഞ്ഞിട്ടുണ്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതില്‍ക്കവിഞ്ഞ് തെളിവ് വേറെന്തുവേണം??!!

രവിചന്ദ്രന്‍ സി said...

എല്ലാത്തിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട് മോനെ. എല്ലാം ഈ ലോകത്തുണ്ട്. മോനെപ്പോലുള്ളവര്‍ പഥ്യമായത്് എടുക്കുന്നു. അല്‍-ഖ്വയിദ സൈറ്റ് വായിക്കുമ്പോള്‍ മോന് ആഹ്‌ളാദ തിമിര്‍പ്പുണ്ടാകാം, എന്നാല്‍ സാധരണജനത്തിനും നല്ലവരായ മുസഌങ്ങള്‍ക്കും കടുത്ത നിരാശയാണുണ്ടാകുന്നത്. മോന്‍ നന്നാവണമെന്ന നിനച്ചാല്‍ ആയിരം വഴി, മോശമാകണമെന്ന് നിനച്ചാല്‍ സഹസ്രമാര്‍ഗ്ഗം. മോന്‍ മോന്റെ വഴി തെരഞ്ഞെടുക്കുന്നു, ബ്രെബിക് അയാളുടെ വഴി തെരഞ്ഞെടുക്കുന്നു. രണ്ടുപേര്‍ക്കും ലഹരി മതാന്ധതയും പരദ്വേഷവും അസഹിഷ്ണുതയും. ഈ ലോകം എത്ര നിരാശാജനകമാണെന്ന് നോക്കൂ, പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, അതാണ് മോനെ യാഥാര്‍ത്ഥ്യം. ഒറ്റ അത്താഴം കഴിച്ചതുകൊണ്ട് അതിനൊന്നും പരിഹാരമാവില്ല.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കെ.പി,

If you missed the bus,
ഭാഷാഗുസ്തിയെപ്പറ്റിയും വ്യാഖ്യാനകസര്‍ത്തിനെപ്പറ്റി 'ഇറാനിലെ നിലവിളികള്‍' എന്ന പോസ്റ്റില്‍ ഇന്ത്യന്‍ എന്ന ബ്‌ളോഗര്‍ക്ക് നല്‍കിയ മറുപടിയുടെ ഒരു ഭാഗം:"ഇത്തരം 'വ്യാഖ്യാനഫാക്ടറികള്‍' ഫുള്‍ടൈം പ്രവര്‍ത്തിക്കേണ്ടിവരുന്നത് മതം അപഹാസ്യമായ ഒരു സാധാനമായതുകൊണ്ടുതന്നെയാണ്. അതാണ് മതത്തെക്കുറിച്ചുള്ള 'യഥാര്‍ത്ഥ ജ്ഞാന''മെന്ന വികല ധാരണ സൂക്ഷിക്കുന്നത് താങ്കള്‍ക്ക് അവകാശമുണ്ട്. വ്യഖ്യാനിച്ച് കുളിപ്പിച്ചെടുക്കാന്‍ അനുവാദമുണ്ടെങ്കില്‍ ഒരു ടെലിഫോണ്‍ ഡയറക്ടറിയില്‍ പോലും നമുക്ക് പ്രപഞ്ചരഹസ്യങ്ങളും ഉദാത്തമൂല്യങ്ങളും ശാസ്ത്രീയ ഉത്തരങ്ങളും കണ്ടെത്താം. വെറുതെ ഉദാരമായി 'അര്‍ത്ഥം' ആരോപിച്ചുകൊണ്ടിരുന്നാല്‍ മതി. 'സാമ്പാര്‍' എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും അത് 'കാളന്‍' എന്ന് വായിക്കണമെന്ന് ശഠിക്കാം(സാമ്പാര്‍ എന്നാല്‍ സ+അമ്പ+ആര്‍. അമ്പയോടുകൂടിയവന്‍ ആരോ അവന്‍. അമ്പ=പാര്‍വതി. പാര്‍വതിയൊടൊപ്പമുള്ളവന്‍ ആരാണ്? ശിവന്‍. ഇനി 'കാളന്‍' എന്നാല്‍ കാളപ്പുറത്ത് സഞ്ചരിക്കുന്നവന്‍, കാളയോടൊപ്പമുള്ളവന്‍ എന്നു വിവക്ഷ. അതാരാണ് ? അതും ശിവന്‍ തന്നെയല്ലേ? അപ്പോള്‍ 'സാമ്പാറെ'ന്നാല്‍ 'കാളന്‍' എന്നല്ലേ അര്‍ത്ഥം??!! ശരിയായ അര്‍ത്ഥം ഗ്രഹിക്കാനാവാത്ത അവിശ്വാസികള്‍ യഥാര്‍ത്ഥ മതം കാണുന്നില്ലല്ലോ? മതസത്ത തിരിച്ചറിയുന്നില്ലല്ലോ??!!

രവിചന്ദ്രന്‍ സി said...

"ഭാര്യയെ അടിക്കാമെന്ന സെമറ്റിക് മതവചനമുണ്ടെങ്കില്‍ അത് നേരിട്ട് വായിച്ച് അര്‍ത്ഥം ഗ്രഹിക്കുന്നവന്റെ ഗ്രഹണശേഷി ചോദ്യം നമുക്ക് ചെയ്യാം. കാരണം പോപ്പുലര്‍ഫ്രണ്ട് ഭാഷയില്‍ പറഞ്ഞാല്‍ അവനതിന്റെ 'സത്ത' അറിയുന്നില്ലെന്ന് അധിക്ഷേപിക്കാം. മതമെന്ന് 'തെറ്റിദ്ധരിച്ച് 'അവന്‍ 'മറ്റെന്തോ' പറയുകയാണ്. ഭാര്യയെ അടിക്കാന്‍ പറയുന്ന വ്യവസ്ഥയല്ല മതം. മറിച്ചോ, ഈ മതനിര്‍ദ്ദേശത്തിന്റെ 'അന്തസത്ത' വേറെയാണ്.
ഭാര്യയെന്നു പറഞ്ഞാല്‍ ആരാ? ഭാര്യയെന്നാല്‍ സ്ത്രീയാണല്ലോ. അതെ സ്ത്രീയാണ്.
സ്ത്രീയെന്ന് പറഞ്ഞാല്‍ ആരാ? സ്ത്രീയെന്നു പറഞ്ഞാല്‍ ആരാ...അമ്മ..സഹോദരി മകള്‍....
നിറുത്ത്, നിറുത്ത് സ്ത്രീയെന്നു പറഞ്ഞാള്‍ ആദ്യം അമ്മ അല്ലേ?
അതെ സ്ത്രീയെ നാം മാതാവെന്ന് വിളിക്കാറുണ്ട്.
എന്നാല്‍ പറ, നമ്മുടെയെല്ലാം മാതാവാരാ? നമ്മുടെയെല്ലാം മാതാവെന്നു പറയുമ്പോള്‍ ....അറിയില്ല..
വിഡ്ഢി, എല്ലാ ചരാചരങ്ങളുടേയും മാതാവെന്ന് പറയുന്നത് ഭൂമിദേവിയല്ലേ?
അതെ എത്ര മഹത്തരം!! ഭൂമിദേവി തന്നെ!!ഭൂമിയെ അടിക്കണമെന്നു പറഞ്ഞാല്‍ എന്താ അര്‍ത്ഥം?
ഭൂമിയെ മൃദുവായി താഡനം ചെയ്യണമെന്ന്! മനസ്സിലായോ?
അതായത് ഭൂമിയിലൂടെ കലപ്പവലിച്ച് ഉഴുതുമറിക്കണമെന്ന്. അതായത് കൃഷി ചെയ്യണമെന്ന്.
കൃഷിയില്ലാതെ വല്ലതും അകത്തോട്ടു പോകുമോടെ? അതായത് കൃഷിയുടെ മഹത്വമാണ് നമ്മുടെ വേദഗ്രന്ഥം ഉദ്‌ഘോഷിക്കുന്നത്. അല്ലാതെ ഭാര്യയെ അടിക്കണമെന്ന വരി വായിച്ചിട്ട് വീട്ടില്‍ പോയി ഭാര്യയേ ഒന്നും അടിച്ചു കളയല്ലേ. അതൊക്കെ വല്യ കേസാവും.....സംഗതി മതവിരുദ്ധവും!

ഇന്ത്യനെപ്പാലുള്ളവര്‍ 'യഥാര്‍ത്ഥമതസത്ത' കണ്ടെത്തുന്നത് ഈ രീതിയിലാണ്. അത് താങ്കളെപ്പോലുള്ള അടിമകളുടെ പരമ ഗതികേട്. എന്നുകരുതി ഞങ്ങള്‍ക്കൊന്നും മതത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും താങ്കളെപ്പാലുള്ള പ്രതിഭകള്‍ക്കേ അതൊക്കെ മനസ്സിലാകുവെന്ന് പറയാന്‍ മതം റോക്കറ്റ് സയന്‍സൊ ബ്രയിസര്‍ജറിയോ ഒന്നുമല്ലെന്നറിയുക. താരതമ്യേന വോള്‍ട്ടേജ് കുറഞ്ഞവരാണ് മതപഠനരംഗത്ത് ഇടിച്ചുകയറുന്നതെന്നോര്‍ക്കുക. താങ്കള്‍ക്ക് സാധിക്കുമെങ്കില്‍ ഞങ്ങള്‍ക്കും സാധിക്കും എന്നുമാത്രം പറയട്ടെ. നന്നായി അറിഞ്ഞ്, പരിശോധിച്ച് വിഷവസ്തുവാണെന്ന് കണ്ടെത്തിയ ശേഷമാണ് അത് വലിച്ചെറിഞ്ഞത്. വേണമെങ്കില്‍ മതജ്ഞാനം നമുക്കൊന്ന് പരസ്പരം പരിശോധിക്കുന്നതിലും വിരോധമില്ല. ഏതൊരു ശരാശരി നാസ്തികനും അക്കാര്യത്തില്‍ ഒരു ശരാശരി മതവിശ്വാസിയേക്കാള്‍ ബഹുദൂരം മുന്നിലായിരിക്കും. അത്രമാത്രം അറിഞ്ഞുവെക്കുക."

venukdkkt said...

friends,
let me share this Quotation with everybody........." If you come as a Hindu you will see Muslims, Christians etc.;if you come as an Indian you will see a Pakisthani; if you come as a socialist you will see a Bourgeois .... But If you come as HUMAN you will see HUMANs every where". So believe in HUMANITY Don't go behind Blind religious principles...

ChethuVasu said...

ശ്രി രവിചന്ദ്രന്‍ , ശ്രി സുബയിര്‍ ,

ഞ്ഞാന്‍ സുബൈറിന്റെ ഭൂമിയുടെ ആകൃതിയെപ്പറ്റി ഉള്ള ബ്ലോഗ്‌ വായിച്ചു ..പലതും പ്രസക്തമാണ് എന്ന് പറഞ്ഞു കൊള്ളട്ടെ .ഇക്കാര്യത്തില്‍ രവിചന്ദ്രന്റെ അഭിപ്രായം ചുരുക്കി സമയം കിട്ടുമ്പോള്‍ രേഖപ്പെടുത്തിയാല്‍ ഉപകാരം ആകും .
എന്റെ അഭിപ്രായത്തില്‍
(1 ) (സുബരിന്റെ ബ്ലോഗ്‌ പ്രകാരം ) ഖുര്‍ ആനില്‍ ഭൂമിയുടെ ആകൃതിയെ ക്കുറിച്ച് പ്രതിപാദിക്കുന്നില്ല . വിരിപ്പ് എന്നാ പ്രയോഗം ആലന്കാരികം ആണ് . ( ആ വാദത്തിനു പ്രസക്തി ഉണ്ട് എന്ന് എനിക്ക് തോന്നുന്നു ) ഒരു കാല്‍പനിക വിവരണം ആയി അതെടുക്കാം എങ്കില്‍ . എന്നാല്‍ ഭൂമി ഉര്ണ്ടാതാണ് എന്ന് ഗ്രന്ഥം പറയുന്നതായി സുബൈര്‍ പറയുന്നുമില്ല .
(2 ) സുബൈര്‍ പറയുന്നത് ആ കലഖട്ടതിനു ശേഷം ജീവിച്ചിരുന്ന ചില ശാസ്ത്രഞ്ജര്‍ ഭൂമി ഉരുണ്ടാതായി കണക്കാക്കിയിരുന്നു . അത് കൊണ്ട് അക്കാലത്തെ മത ചിന്തകരും അപ്രകാരം കണക്കാക്കിയിരുന്നു .
ഈ വാദത്തോട് എളുപ്പം യോജിക്കാന്‍ ബുദ്ധിമുട്ടാണ് .. ആ കാലഖട്ടത്തില്‍ മതവിശാസത്തിനു രാജാക്കന്മാരുടെ മേലും സമൂഹത്തിലെ മറ്റു മേലാളന്മാരുടെ മേലും എത്ര കണ്ടു നിയത്രണം ഉണ്ടായിരുന്നു എന്നതിനെയും ആശ്രയിക്കുമല്ലോ അത് . ഉദാഹരണത്തിന് പോപ്പിന്റെ മധ്യ കാല ഭരണകാലത്തും ക്രിസ്തുമത വിശാസികലായ ശാസ്ത്രഞ്ജന്മാര്‍ തന്നെ അവര്‍ മത സമൂഹത്തിന്റെ ഭാഗമായിരിക്കെ തന്നെ പ്രമാണങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വന്തം നിരീക്ഷണങ്ങളില്‍ എത്ത്തിചെര്‍ന്നിട്ടുണ്ടല്ലോ .. ഒരു ശാസ്ത്രകാരന്‍ എന്ത് ചെയ്തു എന്നത് ആ കാലഖട്ടത്തിന്റെ പൊതു വിശ്വാസം അപ്രകാരം ആകണമെന്ന് അര്‍ത്ഥമില്ലല്ലോ .. മരിച്ച്ചാവനല്ലേ സാധ്യത .. ഉദാഹരണത്തിന് നമ്മുടെ ഈ കലഖട്ടത്തില്‍ തന്നെ ഒരേ സമയത്ത് ഒരു മതത്തിന്റെ ഭാഗമായിരിക്കുകയും എന്നാല്‍ പല കാര്യങ്ങളിലും വിവേചനബുദ്ധി ഉപയോഗിച്ച് ഭിന്നഭിപ്രായമുള്ളവര്‍ ആണല്ലോ പലരും .പഴയ കാലത്തെ ഒരു ഉദാഹരണം ഒരു ക്രിസ്തുമത വിശ്വാസിയായ ഗലീലിയോ തന്നെ .. തീര്‍ച്ചയായും ഖലീഫാ ഉത്തരവിട്ടു എന്ന് പറയുന്നത് പ്രധാന മായി കണക്കാക്കപ്പെടെണ്ടാതാണ് . ആരെങ്കിലും അക്കാര്യത്തില്‍ വെളിച്ചം വീശും എന്ന് കരുതുന്നു ..ആ കാലഖട്ടത്തില്‍ രാജാക്കന്മാര്‍ തന്പ്രമാനിത്തം നിമിത്തം സ്വന്തം മതവിസാസങ്ങളെ ധിക്കൈചിരുന്നോ എന്ന് ..അത്തരം രാജാക്കന്മാര്‍ മതപണ്ടിതരാല്‍ എതിര്‍ക്കപ്പെടാന്‍ ന്‍ സാധ്യത ഉണ്ടായിരുന്നോ അവരുടെ കസേര അക്കരനതാല്‍ തെരിക്കുമായിരുന്നോ എന്നും .. ആരെങ്കിലും വ്യക്തമാക്കിയാല്‍ കൊള്ളാം ..

Old_User said...

@Kalidaasan.

>> .... ഒന്നു വ്യഭിചരിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. നാലു പുരുക്ഷന്‍മാരെയോ 8 സ്ത്രീകളെയോ സാക്ഷിയാക്കിയാണോ അത് ചെയ്യുക അതോ മറ്റാരും കാണാതെയാണോ? <<<

കാളിദാസാ. ആരെയും കാണാതെ തന്നെ ആയിരിക്കാം രണ്ടു പേര്‍ അത് ചെയ്യുക. നാലാള് കാണുകയും ആ വിഷയം സ്റ്റേറ്റ് ന്റെ മുമ്പില്‍ എത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് വ്യഭിചാരം സ്റ്റേറ്റ് ശിക്ഷിക്കേണ്ട ഒരു സാമൂഹിക പ്രശ്നമായി മാറുന്നത്. അതിനാല്‍ തന്നെ ആരെങ്കിലും വ്യഭിജരിക്കുന്നുണ്ടോ ഇല്ലേ എന്ന് ചുഞ്ഞന്വേഷിക്കേണ്ട ബാധ്യത സ്റ്റേറ്റ്നില്ല.

<<< ഇനി രവിചന്ദ്രന്‍ പറഞ്ഞതും ഹുസൈന്‍ നിഷേധിച്ചതുമായ കാര്യത്തിലേക്ക് വരാം. ഇസ്ലാമിക നിയമമുള്ള ഇടങ്ങളില്‍ വ്യഭിചാരത്തിനോ ബലല്‍സംഗത്തിനോ ശരിയ കോടതിയില്‍ നിലനില്‍പ്പു വേണമെങ്കില്‍ 4 പുരുഷന്‍മരുടെയോ 8 സ്ത്രീകളുടെയോ സക്ഷ്യം വേണം. സയ്യുവിനു അല്‍പ്പമെങ്കിലും ചിന്താശേഷിയുണ്ടെങ്കില്‍ എത്ര ബലാല്‍സംഗങ്ങള്‍ ശരിയ കോടതിയില്‍ എത്തും എന്ന് ചിന്തിക്കാനാകുന്നുണ്ടോ? >>>>

കാളിദാസന്. വ്യഭിചാരവും ബാലാല്സംഘവും രണ്ടാണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യബോധം മതി. വ്യഭിജാരതിനുള്ള സാക്ഷി നിബന്ധനയോ മറ്റോ ബലാല്‍സംഗത്തിന് ബാധകമല്ല. പ്രവാചകന്റെ കാലത്ത് തന്നെ ഇരയുടെ പരാതി പ്രകാരം ബലാല്‍സംഗത്തിന് ("നാല് സാക്ഷികള്‍" ഇല്ലാതെ തന്നെ) ഒരു പുരുഷനെ ശിക്ഷിച്ചിട്ടുണ്ട്.

രജീഷ് പാലവിള said...

പതിനാലാം നൂറ്റാണ്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടും തമില്ലുള്ള തര്‍ക്കമാണ് നടക്കുന്നത്!!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വാസു,

ആധുനിക ശാസ്ത്രജ്ഞാനവുമായി പൊരുത്തപ്പെടുത്ത മതസാഹിത്യ പരാമര്‍ശങ്ങള്‍ അലങ്കാരം, രൂപകം, ഉപമ, കല്‍പ്പന, സൂചിതകഥ തുടങ്ങിയ സാഹിത്യസങ്കേതവിഭാഗത്തിലേക്ക് മാറ്റപ്പെടും. പൊരുത്തപ്പെടുന്നവയാകട്ടെ അവയുടെ അസ്സല്‍ വ്യാവഹാരിക അര്‍ത്ഥത്തില്‍ സ്വീകരിക്കപ്പെടും! അപ്പോള്‍ മതസാഹിത്യം തെറ്റാകുന്ന പ്രശ്‌നമില്ലല്ലോ??!! എങ്ങനെ വീണാലും നാലുകാലില്‍! രാവണന്‍ 'ദശാനന്‍' ആണെന്നു വിവരിച്ചിട്ട്‌ അത് 'തല'യല്ല പത്തുതലയുടെ 'ബുദ്ധി'യാണെന്ന് തട്ടിവിടും. പത്ത് മസ്തിഷ്‌ക്കബുദ്ധി ഒരു സമയം പ്രവര്‍ത്തിച്ചാല്‍ ആ വ്യക്തി ഒരു ദുരന്തമായിരിക്കുമെന്നതില്‍ സംശയമില്ല. രണ്ടു മസ്തിഷ്‌ക്കകേന്ദ്രമുള്ള ഒരു മലമ്പാമ്പ് ജര്‍മിനിയില്‍ കിടന്നു പെടുന്ന പാട് നാം കാണുന്നതാണല്ലോ. തലയുടെ വലുപ്പം കൂടുന്നതനുസരിച്ച് ബുദ്ധി കൂടുമെങ്കില്‍ ഗണപതിയ്ക്കായിരിക്കും രാവണനേക്കാള്‍ ബുദ്ധിയുണ്ടാവുക. എന്നാല്‍ രാമായണകഥ വായിച്ചാല്‍ ഒരു തല മാത്രമുള്ള വിഭീഷണന്റെ ബുദ്ധി പോലും പത്തുതലബുദ്ധിയുള്ള രാവണനില്ല! സത്യത്തില്‍ ഈ അലങ്കരാ-രൂപക 'എമര്‍ജന്‍സി വാല്‍വ്' മതവിശ്വാസിക്ക് നാണം മറയ്ക്കാനും സ്വയം വിശ്വസിപ്പിക്കാനും നാട്ടുകാരെ ചിരിപ്പിക്കാനുമുള്ള ഒരു ഉടന്‍കൊല്ലിയാണ്. പെഴച്ചു പൊയ്‌ക്കോട്ടെ വാസു.

രവിചന്ദ്രന്‍ സി said...

സുബൈറിന്റെ ആഗ്രഹവാദം: ആദ്യ ഖണ്ഡിക നോക്കാം. അന്നത്തെ ശാസ്ത്രജ്ഞര്‍ക്ക് മതത്തിന്റെ മേലുള്ള സ്വാധീനം തുലോം ദുര്‍ബലമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. എന്തായാലും പുരോഹിതര്‍ക്കുള്ള സ്വാധീനം ഭരണാധികാര്‍ക്കു മുകളില്‍ ഉണ്ടായിരുന്നുമില്ല. മാത്രമല്ല സ്‌റ്റേറ്റ് ഏറെക്കുറെ മതാധിഷ്ഠിതമായിരുന്നുവെന്നും കാണാം. മതവും രാഷ്ട്രവും സയാമീസ് ഇരട്ടകളായിരുന്നു.

സെമറ്റിക് മതസാഹിത്യത്തിലെ ദൈവം ആകാശപൗരനാണ്. അതായത് ദൈവം മുകളിലും ഭക്തന്‍ താഴെയും. ഉരുണ്ട വസ്തുവിന് മുകളും താഴെയുമില്ല. നാം മുകളിലേക്ക് നോക്കുമ്പോള്‍ ശരിക്കും ഭൂമിയില്‍ നിന്നും 'പുറത്തേക്കാണ്'നോക്കുന്നത്. നാം മുകളിലോട്ട് നോക്കുന്ന ദിശയിലാണ് കാനഡക്കാരന്‍ താഴോട്ട് നോക്കുന്നത്. പക്ഷെ രണ്ടുപേരും ഫലത്തില്‍ പുറത്തേക്ക് നോക്കുകയാണ്. ഭൂമിയ്ക്ക ഗോളാകൃതിയാണെന്ന് അറിയുന്ന ഒരാള്‍ അത് 'വിരിച്ചിട്ടിരിക്കുന്നു' എന്നുപറയില്ല. ഇക്കണക്കിന് ഭൂമി പരന്നതായിരുന്നുവെങ്കില്‍ 'നാം നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ 'ഉരുട്ടിവെച്ചിരിക്കുന്നു' എന്ന പരാമര്‍ശം നടത്തുമെന്ന് വേണം പ്രതീക്ഷിക്കാന്‍! ഗോളാകൃതിയുള്ള ഒരു വസ്തുവിനെ 'വിരിച്ചിട്ടിരിക്കുന്നു എന്നുപറയുന്ന ഒരു സര്‍വജ്ഞാനി 'പരന്നിരിക്കുന്ന' ഒന്നിനെ എന്തുപറയുമെന്നുകൂടി ഈ അലങ്കാരതൊഴിലാളികള്‍ പറയേണ്ടതുണ്ട്.

രവിചന്ദ്രന്‍ സി said...

'ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍' എന്നാണ് സുബൈര്‍ തര്‍ജമ ചെയ്തരിക്കുന്നത്. ഞാന്‍ വായിച്ചിട്ടുള്ളിടത്തൊക്കെ 'പര്‍വതങ്ങള്‍കൊണ്ട് ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു' എന്നാണുള്ളത്. ഈ കുളിപ്പിച്ചെടുക്കല്‍ സംഭവിച്ചിട്ട് അധിക കാലമായിട്ടില്ല. കെ.പി പറഞ്ഞതുപോലെ തര്‍ജമയൊക്കെ വെച്ച് എന്തു കസര്‍ത്തു വേണമെങ്കിലും നടത്താം. Bending over backward എന്ന സാങ്കേതികവിദ്യ മതാധിഷ്ഠിതഭാഷാഗുസ്തിയുടെ പരത്മാവാണ്. ആകാശത്തുനിന്ന് വെള്ളം വര്‍ഷിക്കുന്നതാണ് മഴ എന്ന പരാമര്‍ശവും മഴയുണ്ടാകുന്നതെങ്ങനെ എന്നറിയാത്ത ഒരു സാധാരണ ഗോത്രമനുഷ്യന്റെ വികലഭാവന മാത്രമാണ്. ആകാശത്തെ 'മേലാപ്പ'ാക്കിയിരിക്കുന്നുവെന്ന് പറഞ്ഞിരിക്കുന്നതിലും കഥയില്ല. 'ആകാശം' എന്നൊരു വസ്തുവില്ല. അത് ഭൗമാന്തരീക്ഷം നമ്മുടെ മസ്തിഷ്‌ക്കത്തില്‍(നേത്രങ്ങള്‍ വഴി) സൃഷ്ടിക്കപ്പെടുന്ന അയഥാര്‍ത്ഥമായ ദൃശ്യപ്രതീതി (optical illusion) മാത്രമാണ്.

'ഇതെല്ലാം അറിഞ്ഞിരിക്കുന്നവന്് സമന്‍മാരെ കല്‍പ്പിക്കാതിരിക്കൂ' എന്നതുമാത്രമാണ് അതിലെ ശരിയായ ഏക വാചകം.കാരണം ഇക്കാലത്ത് കാര്യങ്ങള്‍ 'ഇങ്ങനെ അറിഞ്ഞുവെച്ചിരിക്കുന്ന' ഒരാള്‍ തീരെ അപൂര്‍വമായിരിക്കും. അയാള്‍ക്ക് സമന്‍മാരുണ്ടാകാനുള്ള സാധ്യത പൂജ്യമായിരിക്കും!

രവിചന്ദ്രന്‍ സി said...

നാലാള് കാണുകയും ആ വിഷയം സ്റ്റേറ്റ് ന്റെ മുമ്പില്‍ എത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് വ്യഭിചാരം സ്റ്റേറ്റ് ശിക്ഷിക്കേണ്ട ഒരു സാമൂഹിക പ്രശ്നമായി മാറുന്നത്. അതിനാല്‍ തന്നെ ആരെങ്കിലും വ്യഭിജരിക്കുന്നുണ്ടോ ഇല്ലേ എന്ന് ചുഞ്ഞന്വേഷിക്കേണ്ട ബാധ്യത സ്റ്റേറ്റ്നില്ല.>>>>


പ്രിയപ്പെട്ട സയ്യു,

ആരെങ്കിലും കണ്ടാല്‍ മാത്രമേ പ്രശ്‌നമുള്ളൂ. അല്ലെങ്കില്‍ ശിക്ഷ വേണ്ടതില്ല? അപ്പോള്‍ ആരും കാണാതെ വ്യഭിചരിക്കാം?! അങ്ങനെയാണോ മതനിയമത്തില്‍ വരേണ്ടത്? Absolute Morality!!! എവിടെ കല്‍ക്കി?

കല്‍ക്കീീീീീീീീീീ....

z4r said...

Dear sir,
I think Subair has a point about choosing the right references.
As you have admitted yourself, Islamophobia is real and we should not support/authenticate sites spouting hatred by referring to it.
It might at least help you to preempt some of the attempts to divert the discussion.

Old_User said...

<<< പ്രിയപ്പെട്ട സയ്യു,

ആരെങ്കിലും കണ്ടാല്‍ മാത്രമേ പ്രശ്‌നമുള്ളൂ. അല്ലെങ്കില്‍ ശിക്ഷ വേണ്ടതില്ല? അപ്പോള്‍ ആരും കാണാതെ വ്യഭിചരിക്കാം?! അങ്ങനെയാണോ മതനിയമത്തില്‍ വരേണ്ടത്? Absolute Morality!!! എവിടെ കല്‍ക്കി? >>>>

രവിചന്ദ്രന്‍ സാറിന്റെ ഭാവനകള്‍ അല്ലല്ലോ ഇസ്ലാമിക നിയമം. ആരും കാണാതെ ആയാലും കണ്ടു കൊണ്ടായാലും വല്ല തെറ്റ് ചെയ്‌താല്‍ അല്ലെങ്കില്‍ വ്യഭിചരിച്ചാല്‍ അത് പരലോകത്ത് ശിക്ഷാര്‍ഹം ആണ്. എന്നാല്‍ സ്റ്റേറ്റ് ശിക്ഷിക്കുന്നത് സാമൂഹിക ക്രമത്തെ ബാധിക്കുന്ന തെറ്റുകളെ ആണ്. ആരും കാണാതെ വ്യഭിചരിക്കുന്ന ആളുകള്‍ ഉണ്ടോ എന്ന് ച്ചുഴിഞ്ഞന്വേഷിച്ചു ശിക്ഷിക്കാന്‍ ഇസ്ലാമിക സ്റ്റേറ്റ് ബാധ്യസ്ഥമല്ല. പക്ഷപാതിത്വം മാറ്റി വെച്ച് ചിന്തിച്ചാല്‍ മനോഹരമായ ഒരു കാഴ്ചപ്പാട് ആണ് അത് എന്ന് മനസ്സിലാക്കാന്‍ കഴിയും.. അല്ലെങ്കിലും യുക്തിവാദികള്‍ എപ്പോഴും ചോദിക്കുന്ന ചോദ്യമല്ലേ രണ്ടു പേര്‍ പരസ്പര സമ്മതത്തോടെ ചെയ്യുന്നതിനെ സ്റ്റേറ്റ് എന്തിനു എതിര്‍ക്കണം എന്ന്...?

manoj said...

n.m.ഹുസൈന്റെ പോസ്റ്റില്‍ ചെയ്ത കമന്റ്‌ ഇവിടെ റിപോസ്റ്റ് ചെയ്യുന്നു

"ഇറാനിലെ ജയിലറകളില്‍ ഇസ്ലാമിക ഭരണകൂടം നടത്തിയ ക്രൂരമായ പീഡനം 2010 ഇല്‍ അരംബിച്ചതല്ല. 71 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇറാനിലെ പ്രമുഖ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അയ tudeh പാര്‍ട്ടി
യുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് ഇല്‍ നിന്നും ഒരു മൂന്ന് മാസം (1989)കാലത്തിനിടയില്‍ നടന്ന ഇറാന്‍ ജയില്‍ ക്രൂരതയെ കുറിച്ചുള്ള ഭാഗം: (ഇത് അമേരിക്കന്‍ സാമ്രാജ്യത്വ മാധ്യമമല്ല, മുതലാളിത്ത propganda sourse ഉം അല്ല.)"

manoj said...

"Khomeini in a final bid to save his regime, intensified the atmosphere of terror and repression in the country, and ordered the massacre of political prisoners in Iran. In a matter of three months , in the summer of 1989, a committee of Khomeini's representatives visited the Iranian prisons and tried and sentenced to death thousands of political prisoners. The real number of executed prisoners is still unknown, but human rights organisations such as Amnesty International put the figure at more than five thousand prisoners from various political parties and organisations. Among those executed were 38 members of the Central Committee and the Political Bureau of the Tudeh Party of Iran as well as hundereds of party members and cadres. The blow to the party was tremendous, it destroyed a layer of party leadership and cadres which had been created in the process of more than 40 years of revolutionary struggle. Among the comrades executed were five members of the Political Bureau , who each had spent 25 years in the prisons of the Shah. The massacre shocked the world and brought world-wide condemnation."

(BRIEF HISTORY OF THE TUDEH PARTY OF IRAN - official website of Tudeh party of Iran)

manoj said...

ഈ ക്രൂരതകള്‍ക്ക് ഹുസൈന്‍ ഈ പറയുന്ന അമേരിക്കയും CIA യും കൂട്ടുനിന്നിരുന്നു എന്ന വസ്തുത ഇസ്ലാമിസ്റ്റുകളുടെ സാമ്രാജ്യത്വ വിരുദ്ധത അല്ലെങ്കില്‍ സാമ്രാജ്യത്വത്തിന്റെ ഇസ്ലാമിസ്റ്റ് വിരുദ്ധത
ഉപരിപ്ലവം മാത്രം ആണെന്ന് കാണിക്കു:

"With blessings from Khomeini, and generous intelligence help from the security services of Britain, USA, Pakistan and Israel, the reactionaries organised a savage onslaught against the Tudeh Party of Iran. On 6th February 1982, they charged a part of the Party's leadership with "spying", and sent them to their dungeons. In later consecutive attacks, the regime arrested more than 10,000 members and cadres and supporters of the Party, and declared the Tudeh Party of Iran illegal. The despotic regime of the Islamic Republic announced that they had succeeded in eliminating the Tudeh Party of Iran for ever. Using the most barbaric physical and mental tortures, they organised an all out propaganda campaign against the party and the Organisation of Iranian Peoples' Fadaian (Majority)"

manoj said...

ഇവിടെ പറഞ്ഞ അയ്യായിരതിന്റെയും പതിനായിരതിന്റെയും കണക്കുകള്‍..... (രൂപയുടെ അല്ല, മനുഷ്യജീവന്റെ ) കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പ്രധാനമായും ഒരു പാര്‍ട്ടി അനുഭവിച്ച പീഡനം മാത്രം. ഇനിയും വേണമെങ്കില്‍ ഹുസൈന്‍ സാബിന്
ഇറാന്‍ ജയിലില്‍ മനുഷ്യത്വ വിരുദ്ധമായി പീടിപിക്കപെട്ടവര്‍ പത്തോ നൂറോ മാത്രമാണെന്ന് വിശ്വസിക്കാം..........വിശ്വാസം ആദ്യവും തെളിവുകള്‍ അതിനു വേണ്ടി മാത്രവും ആവുമ്പോള്‍ എങ്ങിനെയും ആവാം അല്ലോ .....

manoj said...

ഈ ക്രൂരവും പുറം ലോകം അറിഞ്ഞിട്ടില്ലാത്തതും ആയ "പീഡന കാലത്ത് " ചില tudeh പാര്‍ട്ടി നേതാക്കള്‍ കമ്മുനിസത്തെ തള്ളി പറഞ്ഞും ഇസ്ലാം എന്ന സത്യം തിരിച്ചറിഞ്ഞതായി പറഞ്ഞും ദേശീയ
ടെലിവിഷന്‍ ഇല്‍ പ്രത്യക്ഷപെട്ടു . ഇതിന്റെ സത്യം ലോകം അറിഞ്ഞത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്

"The simplest explanation came several years after the television racantations, from a prison visit by a United Nation's human rights representative (Galindo Pohl) to Iran. The Tudeh Party General Secretary Noureddin Kianouri was reported to have told the representative that he and his wife had been tortured to give false confessions. As evidence, he held up his badly set broken arm. Pohl added that Maryam Firuz had difficulty hearing, swallowing food, and sitting down because of beatings suffered eight years earlier.[52][57] Kianouri later wrote an open letter to the Ayatollah detailing his mistreatment.[58]"(ref :വിക്കിപീഡിയ: Tudeh party of Iran)

manoj said...

Human Rights Watch റിപ്പോര്‍ട്ട്‌ ഇല്‍ നിന്നും:

November 6, 2009

..... Iran's judiciary should immediately investigate cases of sexual assaults in prison and prosecute those responsible, instead of covering up these crimes, Human Rights Watch said today.

Human Rights Watch has documented three cases of sexual assault in Iranian prisons on persons arrested since the disputed June 12, 2009 presidential election. In the most recent case, the medical examiner's office confirmed that multiple injuries suffered in prison by Ebrahim Mehtari, a young activist, resulted from torture and mistreatment consistent with his allegations of sexual abuse. But Judiciary authorities refused to conduct further investigations and instead told Mehtari and his family that there would be severe consequences if they talked about the abuse he suffered.

cont...

manoj said...

"Mehtari, 27, was first arrested on July 26 and released on August 1. On August 19, several officers whom Mehrati's family said he believed were members of the Revolutionary Guards, abducted him from his workplace and later transferred him to a location in eastern Tehran. He told Human Rights Watch that during his detention he was severely beaten repeatedly and sodomized with a baton or stick.....

A second young activist, Ebrahim Sharifi, 24, who was arrested on June 23, told Human Rights Watch that he had been raped in detention while he was handcuffed, blindfolded and his feet were tied, and that he had attempted suicide several times after his release. He said that judiciary officials had refused to accept his complaint and told him that if he spoke out about his case his family would be in danger.

The third case involved Maryam Sabri, 21, who was arrested on July 30 during the commemoration of the 40th day after the killing of Neda Soltan - whose shooting death during a demonstration shocked the world. Sabri was arrested after her photo appeared on a website connected to the Revolutionary Guard that posted pictures of protesters and asked people to identify the people in the photos so that they could be arrested. Before she was released on August 12, Sabri says, she was raped four times by the prison guards."

(FROM REPORT OF HUMAN RIGHTS WATCH - WEB SITE OF HUMAN RIGHTS WATCH)

manoj said...

വ്യക്തമായ തെളിവുകള്‍ ഉള്ള ചില കേസ് കള്‍ ആണ് ഇവിടെ സൂചിപിച്ചത്. ഈ കേസില്‍ ഉള്ള മെഡിക്കല്‍ റിപ്പോര്‍ട്ട്‌ അടക്കമുള്ള തെളിവുകള്‍ നശിപിക്കാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങളെ പറ്റിയും
ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തെളിവ് നല്കാന്‍ ജീവിതം ബാക്കിയാവാതവര്‍ക്ക് തെളിവും നല്കാന്‍ പറ്റിയുട്ടുണ്ടാവില്ലല്ലോ .........


ഇത്തരം അവസ്ഥകളും ഇത്തരം ഭരണകൂടം ങ്ങളും സ്വീകാര്യമല്ലെന്ന്
പറയാന്‍ ഹുസൈന്‍ സാബ്‌ എന്തിനാണ് മടിക്കുന്നത്? അമേരിക്കയില്‍ ഇതിലും വലിയ ക്രൂരത് ഉണ്ടാവാമെന്നത് ഇതിനു ന്യായീകരണം ആവില്ലല്ലോ

manoj said...

amnesty international ഇന്റെ റിപ്പോര്‍ട്ടില്‍ നിന്നും:

(from protest to prison, Iran one year after the election)


"Some detainees were raped or suffered other forms of sexual abuse. In addition to the
testimonies published in Amnesty International’s report Election Contested, repression
compounded, a few other people have since come forward. Bahareh Maghami, now in Germany, wrote the following in an open letter published in April 2010.

“Those who raped me laughed. There were three of them. All three were dirty and they each
had a beard. They had terrible accents and foul mouths. Their curse words were directed
toward my entire family. Even though they saw I was a virgin, they accused me of being a
whore and forced me to sign a statement that declared I was a prostitute…

“All women are whores to them. But, it was not only women. They did the same to men. They
were not human beings… My front teeth broke and my shoulder was displaced; my womanhood
was destroyed.”"

manoj said...

"The former Basij official quoted above described how he was arrested after protesting about the rape of children after one of the demonstrations:

"We moved towards the containers. We saw one of the kids naked outside. I cast my torch into
the open door of the container, I saw a group... this was the container with the underage children that they had arrested. All those under 14 were in there. With my torch I saw that
there were others naked and I saw that the floor was wet.”

manoj said...

He also described witnessing the rape of a cellmate with a baton.

"He began screaming and shouting and swearing. No matter how I tried I couldn't calm him.
The guards came. One of the guards beat him. His face was bleeding… his clothes were torn
off... The guard had a baton... he was sexually violated with it.”

manoj said...

Women in detention have also frequently reported sexual insults and threats of rape being used
against them.

Zahra Kamali, a student arrested in July 2009, told Amnesty International that her interrogators taunted her with wanting to sleep with other men, and sometimes touched her
breasts. She said that a women’s rights activist held with her was treated the worst:


"She told us that her interrogators had attached cables to her nipples and given her electric shocks. She was so ill she would sometimes faint in the cell.”

(report of amnesty international:from protest to prison, Iran one year after
the election)

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സയ്യു,

സയ്യു പറഞ്ഞത് ന്യായം. അതെ, അതുതന്നെയാണ് ഞാന്‍ ചോദിക്കുന്നത്. ഇവിടെ വന്ന സയ്യുവിന്റെ മതസ്ഥനായ ഒരു ചങ്ങാതി അപ്പറഞ്ഞതിനെ പരിഹസിച്ച് സംസാരിച്ചു. അതാണ് ഉടനടി ഞാന്‍ ആ മിടുക്കനെ വിളിച്ചത്. Absolute Morality ആണ് ബാധകമെങ്കില്‍ ഒളിഞ്ഞായാലും തെളിഞ്ഞായാലും കുറ്റം ശിക്ഷിക്കപ്പെടണമല്ലോ. മരിച്ചുകഴിഞ്ഞ് ശിക്ഷിക്കുമെന്ന ഫലിതം അവിടെ പ്രസ്‌കതമല്ലല്ലോ.

പിന്നെ പരലോകത്തെ ശിക്ഷയും സമ്മാനവും: അത് ചര്‍ച്ച ചെയ്യത്തക്ക ഗൗരവമുള്ള ഒരു വിഷയമായി കാണുന്നില്ല.

Old_User said...

രവിചന്ദ്രന്‍ സാര്‍,

മറുപടിക്ക് നന്ദി. കാര്യങ്ങളെ കൂട്ടി ക്കുഴച്ചു കാണേണ്ടതില്ല. ഇസ്ലാമിക സ്റ്റേറ്റ് ന്റെ ശിക്ഷയും പരലോകത്തെ ശിക്ഷയും രണ്ടാണ്. പരലോകത്തെ കുറിച്ച് താങ്കള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ഇസ്ലാമിക വിശ്വാസം എന്താണ് എന്താണ് എന്ന് താങ്കള്‍ സാമാന്യമായി എങ്കിലും മനസ്സിലാക്കുന്നതാണ് ചര്‍ച്ചക്ക് ഉപകാരപ്പെടുക. ഇസ്ലാമിക സ്റ്റേറ്റ് ന്റെ നിയമങ്ങളും ഇസ്ലാം അതില്‍ വിശ്വസിക്കുന്ന വ്യക്തിയോട് കല്പിക്കുന്ന കാര്യങ്ങളും വേറെ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമികദര്‍ശനം അതില്‍ വിശ്വസിക്കുന്ന വ്യക്തിയോട് നിര്‍ബന്ധമാക്കിയ എല്ലാം ഇസ്ലാമിക സ്റ്റേറ്റ് ഒരു സ്റ്റേറ്റ് എന്ന നിലക്ക് അതിന്റെ പൌരന്മാരോട്(മുസ്ലിംകളോട് പോലും) ആവശ്യപ്പെട്ടു കൊള്ളണം എന്നില്ല.

Absolute Morality എന്നത് കൊണ്ട് അദ്ദേഹം എന്താ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുമായിരിക്കും.. ആ ഭാഗം ഞാന്‍ വായിച്ചിട്ടില്ല.

Old_User said...

പരസ്പര സമ്മതത്തോടെ വ്യഭിച്ചരിക്കുന്നത് ഇസ്ലാമിക ദര്‍ശനത്തില്‍ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച് തെറ്റ് തന്നെ ആണ്, എല്ലായ്പ്പോഴും.. അതായിരിക്കാം ചിലപ്പോള്‍ absolute morality എന്നത് കൊണ്ട് ഉദ്ദേശിച്ചത്..

പക്ഷെ ഇസ്ലാമിക സ്റ്റേറ്റ് ഒരു സ്റ്റേറ്റ് എന്ന നിലക്ക് പരസ്പര സമ്മതത്തോടെ രഹസ്യമായി വ്യഭിചരിക്കുന്ന ആളുകള്‍ ഉണ്ടോ എന്ന് ചൂഴ്ന്നന്വേഷിച്ചു ശിക്ഷിക്കാന്‍ ബാധ്യസ്ഥമല്ല. നാലാള്‍ കണ്ടു ആ പ്രശ്നം സ്റ്റേറ്റ് ന്റെ മുമ്പില്‍ എത്തിയാല്‍(അപ്പോള്‍ അതൊരു സാമൂഹിക പ്രശ്നം ആവുന്നു) മാത്രമേ ശിക്ഷിക്കാന്‍ സ്റ്റേറ്റ് നു ഉത്തരവാദിത്തം ഉള്ളൂ..

Old_User said...

KP Said <<< But, മരണം സംഭവിച്ച വീട്ടിലേക്ക് ഭക്ഷണം പാകം ചെയ്തു കൊടുക്കുന്ന പതിവ് പല നാടുകളിലും ഞാൻ കണ്ടിട്ടുണ്ട്. ഒരൊറ്റ മുസ്ളിം കുടുമ്പം പോലുമില്ലാത്ത സ്ഥലങ്ങളിലും ഇത് സർവസാധാരണമാണ്‌. അതൊക്കെ മനുഷ്യത്വം മൂലം ചെയ്യുന്നതാണ്‌. പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്നതു മല്ല. അതിന്റെ അവകാശവാദവും ഇസ്ലാമിസ്റ്റുകൾ ഏറ്റെടുക്കുകയാണോ?? <<<

ഹുസൈന്‍ സാഹിബ് പറഞ്ഞത് എന്താണ് എന്ന് കാണാതെ താങ്കള്‍ ഇത് എഴുതിയത് നന്നായി. ഇങ്ങനെ മാനുഷികമായ ഒരു കാര്യം സ്വാഭാവികമായി സര്‍വ സാധാരണമായി ചെയ്യുന്ന കാര്യം, (ഇസ്ലാം മുസ്ലിമിനോട്‌ ആവശ്ശ്യപ്പെടുക കൂടി ചെയ്ത കാര്യം)

ഇനി ഹുസൈന്‍ സാഹിബ് എഴുതിയത് വായിക്കൂ... <<< “ഭാര്യ മരിച്ചുപോയ ഒരു കുടുംബ സുഹൃത്തിനുവേണ്ടി ആഹാരം പാകം ചെയ്തു കൊടുത്തു” എന്ന ലൈംഗിക കുറ്റത്തിന് സൊരയായെ കല്ലെറിഞ്ഞുകൊന്നു എന്നാണു കഥ.
“ഇത് വഴി തെറ്റിയ ജിഹാദോ താലിബാന്‍ ഭീകരതയോ അല്ല. മറിച്ച് ഇന്നും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന പരമ്പരാഗതമായ ഒരു മതാനുഷ്ഠാനമാണ് ”എന്നുമുള്ള പച്ചക്കള്ളവും ലേഖകന്‍ തട്ടിവിടുന്നുണ്ട്. “ഭാര്യ മരിച്ചുപോയ ഒരു കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാകംചെയ്തു കൊടുത്തു” എന്ന കാരണത്താല്‍ കൊലക്കുറ്റം ഇന്നും ആഘോഷപൂര്‍വ്വം അനുഷ്ഠിക്കുന്നുണ്ടെങ്കില്‍ മുസ്ളീം രാജ്യങ്ങളില്‍ സ്ത്രീകള്‍ ജനസംഖ്യയുടെ ചെറിയൊരു ശതമാനമേ കാണാന്‍ സാധ്യതയുള്ളു. !!
മാത്രമല്ല , ഇതു പരമ്പരാഗതമായി ചെയ്തുവരുന്നതും ഇന്നും ആഘോഷപുര്‍വ്വം കൊണ്ടാടുന്നതുമായ ഒരു മതാനുഷ്ഠാനമാണെങ്കില്‍ എന്നേ മുസ്ളീം സമുഹങ്ങളില്‍ സ്ത്രീ ജനസംഖ്യയും തല്‍ഫലമായി ജനസംഖ്യതന്നെയും നിഷ്കാസിതമാകുമായിരുന്നു!! >>>>


അദ്ധേഹത്തിന്റെ ചോദ്യം വളരെ ശരിയാണ്.

Old_User said...

Ravichandran says in his post: >>> (6) അമേരിക്കാ...അമേരിക്കാ....അമേരിക്കാ.....
താങ്കള്‍ക്കു അമേരിക്കയോട് ഇത്രയും കലിപ്പ് വരാന്‍ കാരണമെന്താണ് സര്‍? അമേരിക്ക താങ്കള്‍ ഞങ്ങള്‍ക്ക് പതിച്ചു തന്നിരിക്കുകയാണോ? എന്തിനേക്കുറിച്ച് പറഞ്ഞാലും അമേരിക്കയിലേക്കോടുന്നു? ഇതൊരു രോഗമാണോ ഡോക്ടര്‍? അമേരിക്കയുടെ നേരെ നോക്കി സദാ 'പൊറുക്കില്ല ഞാന്‍..എന്നാക്രോശിക്കാന്‍ കാരണമെന്ത്? >>>

എത്ര വലിയ യുക്തിവാദ സ്വര്‍ഗം ആയാലും മറ്റേതൊരു ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള രാജ്യം ആയാലും അവിടെ നൂറു ശതമാനം ബലാല്‍സംഘം, കുറ്റകൃത്യങ്ങള്‍ എന്നിവ ഇല്ലാതാവില്ല. അങ്ങനെ എങ്കില്‍ നിയമങ്ങള്‍ വേണ്ടി വരില്ലല്ലോ. പിന്നെ നമ്മുടെ ചര്‍ച്ച യുക്തിവാദ ഭൂരിപക്ഷ രാജ്യങ്ങളില്‍ ആണോ കൂടുതല്‍ മത പരമായ പശ്ചാത്തലം ഉള്ള രാജ്യങ്ങളില്‍ ആണോ കൂടുതല്‍ എന്നാണു. അതിനു ഹുസൈന്‍ സാഹിബ് ആധികാരികമായ പല താരതമ്യ കണക്കുകളും അവതരിപ്പിച്ചു. അതിനെ താരതമ്യ കണക്കുകള്‍ കൊണ്ട് കൌന്റെര്‍ ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ അത് കണക്കിന്റെ കുറ്റമാണ് എന്ന് സ്ഥാപിക്കാന്‍ ആണ് രവി ചന്ദ്രന്‍ ശ്രമിച്ചത്. പിന്നെ ഇരാനിനെ പറ്റി കുറെ നുണകളും അര്‍ദ്ധ സത്യങ്ങളും എഴുതി. ഹുസൈന്‍ സാഹിബ് അതിനെ മിക്കതിനെയും ഓരോന്നായി തന്നെ പെറുക്കി എടുത്തു തെറ്റാണ് എന്ന് സ്ഥാപിച്ചു. കൂട്ടത്തില്‍ അമേരിക്കയിലെ ചില കണക്കുകള്‍ എടുത്തു താരതമ്യം ചെയ്യുകയും ചെയ്തു.. ഇതില്‍ ഒരു തെറ്റുമില്ല. കാരണം absolute ആയി ഇത്തരം കാര്യങ്ങള്‍ അളക്കാന്‍ നമ്മുക്ക് കഴിയില്ലല്ലോ. താരതമ്യത്തിലൂടെ മാത്രമേ സാധിക്കൂ.. അതിനു അമേരിക്കയെ ആസ്പതം ആക്കാന്‍ കാരണം സദാചാരം ലൈംഗികത എന്നീ കാര്യത്തില്‍ യുക്തിവാദികളുടെ കാഴ്ചപ്പാടിന് തന്നെ ആണ് അവിടെ ആധിപത്യം.. മത വിശ്വാസികളുടെ ശതമാനം എത്ര ആയാല്‍ പോലും..

KP said...

സയ്യു..

താങ്കൾ എഴുതിയിരിക്കുന്നത് വ്യക്തമല്ല.. As I can remember, what Ravi sir wrote was about a lady who was stoned to deadth due to accusations of adultery - of having prepared food to a widower (her own husband made such an allegation to get rid of her). In his post, Ravi Sir then describes the "stoning festival"

Now you are quoting something Husain said and claims it is correct. From what you quoted, all I can see is Husain's usual sub-grade verbiage, and a typical cheer girl who runs around to support all his non sense.

Let me go through what you quoted..

[[“ഭാര്യ മരിച്ചുപോയ ഒരു കുടുംബ സുഹൃത്തിനുവേണ്ടി ആഹാരം പാകം ചെയ്തു കൊടുത്തു” എന്ന ലൈംഗിക കുറ്റത്തിന് സൊരയായെ കല്ലെറിഞ്ഞുകൊന്നു എന്നാണു കഥ.
“ഇത് വഴി തെറ്റിയ ജിഹാദോ താലിബാന്‍ ഭീകരതയോ അല്ല. മറിച്ച് ഇന്നും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന പരമ്പരാഗതമായ ഒരു മതാനുഷ്ഠാനമാണ് ”എന്നുമുള്ള പച്ചക്കള്ളവും ലേഖകന്‍ തട്ടിവിടുന്നുണ്ട്.]]


As I understand, what Ravi Sir describes as "ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന പരമ്പരാഗതമായ ഒരു മതാനുഷ്ഠാനമാണ്" is the "festival of stoning to deadth". From my limited reading, I know such a thing exist in middle east, and what Ravi sir said is correct.

[[ “ഭാര്യ മരിച്ചുപോയ ഒരു കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാകംചെയ്തു കൊടുത്തു” എന്ന കാരണത്താല്‍ കൊലക്കുറ്റം ഇന്നും ആഘോഷപൂര്‍വ്വം അനുഷ്ഠിക്കുന്നുണ്ടെങ്കില്‍ മുസ്ളീം രാജ്യങ്ങളില്‍ സ്ത്രീകള്‍ ജനസംഖ്യയുടെ ചെറിയൊരു ശതമാനമേ കാണാന്‍ സാധ്യതയുള്ളു. !!
മാത്രമല്ല , ഇതു പരമ്പരാഗതമായി ചെയ്തുവരുന്നതും ഇന്നും ആഘോഷപുര്‍വ്വം കൊണ്ടാടുന്നതുമായ ഒരു മതാനുഷ്ഠാനമാണെങ്കില്‍ എന്നേ മുസ്ളീം സമുഹങ്ങളില്‍ സ്ത്രീ ജനസംഖ്യയും തല്‍ഫലമായി ജനസംഖ്യതന്നെയും നിഷ്കാസിതമാകുമായിരുന്നു!!]]


You are missing the plot here. What Ravi Sir mentioned was about a case in which adultery was (supposedly) accused and the subsequent treatment such a lady receives in an islamist regime. As far as I can remember, Ravi Sir never said that all women who prepared food for another person are being stoned to deadth. But here is one case, in which, a man used draconian islamist rules to his advantage.

Husain, in his usual style, is barking up the wrong tree. And you, with your blind faith, is too falling in the same line.

kaalidaasan said...
This comment has been removed by the author.
Old_User said...

@KP.

I think I may have to just repeat what i quoted. അന്യ പുരുഷന് വേണ്ടി ഭക്ഷണം പാകം ചെയ്തു കൊടുത്തത് വധ ശിക്ഷ അര്‍ഹിക്കുന്ന കുറ്റം ആണ് എന്ന് തന്നെ അല്ലെ നിങ്ങള്‍ വീണ്ടും പറയുന്നത്..? എന്തിനാണ് ഇങ്ങനെ ആടിനെ പട്ടി ആക്കുന്നത്..? നാല് സാക്ഷികള്‍ ഇല്ലാതെ ഒരു സ്ത്രീയെയോ പുരുഷനെയോ വ്യഭിചാരത്തിന് ശിക്ഷിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല. നാല് സാക്ഷികള്‍ ഇല്ലാതെ ഒരാള്‍ സ്ത്രീയെ പറ്റി(പുരുഷനെ പറ്റി) വ്യഭിജാരം ആരോപിച്ചാല്‍ അവിവാഹിത(ന്‍) ആയ വ്യഭിജാരിക്ക് കിട്ടുന്നതിന്റെ 80 % ശിക്ഷ അയാള്‍ക്ക് കിട്ടും. എന്ന് മാത്രമല്ല ഈ കാര്യത്തെ പറ്റി പറയുന്ന ഖുര്‍ആന്‍ സൂക്തം വളരെ ഗൌരവമുള്ള തെറ്റായി ആണ്. പിന്നെ ഒരു എക്സപ്ഷന്‍ ഉള്ളത് ഭര്‍ത്താവ് വ്യഭിജാരാരോപനം ഉന്നയിച്ചു കോടതിക്ക് മുമ്പാകെ ആണയിട്ടു സാക്ഷി പറയുമ്പോഴാണ്. അപ്പോഴാകട്ടെ സ്ത്രീക്ക് അത് പോലെ ആണയിട്ടു താന്‍ തെറ്റുകാരി അല്ല എന്ന് പറഞ്ഞാല്‍ അവള്‍ ശിക്ഷിക്കപ്പെടില്ല.

വ്യഭിജാരതിനുള്ള ശിക്ഷ വ്യഭിജരിക്കുന്നതായി നാല് സാക്ഷികള്‍ മുഖേന തെളിയിക്കപ്പെട്ടാല്‍ മാത്രമേ നല്‍കൂ(നാല് സാക്ഷികള്‍ എന്നത് മിനിമം ആണ്. നാല് സാക്ഷികള്‍ ഉണ്ടായാലും അവരുടെ സാക്ഷി മൊഴി വ്യാജം ആണെന്ന് മറ്റു വിധേന തെളിയിക്കപ്പെട്ടാല്‍ ആരോപിതര്‍ ശിക്ഷിക്കപ്പെടില്ല, ആരോപിക്കുന്നവര്‍ക്ക് ശിക്ഷ കിട്ടുകയും ചെയ്യും).. അല്ലാത്ത വല്ല ശിക്ഷയും ഉണ്ടെങ്കില്‍ അത് വ്യഭിജാരത്തിന് ആയിരിക്കില്ല വേറെ വല്ല കുറ്റത്തിനും ആവാം..

Old_User said...

<<< ഏതാണു സുബൈര്‍ താങ്കളുടെ മാതൃരാജ്യം? ഇന്‍ഡ്യയോ, ഇറാനോ സൌദി അറേബ്യയോ >>>

എന്തിനാണ് KP ഇത്ര അസഹിഷ്ണുത..? താങ്കളുടെ മാതൃ രാജ്യം അമേരിക്കയോ സ്വീടനോ ടെന്മാര്‍ക്കോ അതോ ഇന്ത്യയോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചാലോ..?

ഇവിടെ ചര്‍ച്ച തുടങ്ങിയത് യുക്തിവാദികള്‍ക്ക് കൂടുതല്‍ സ്വാധീനം ഉള്ള സ്ഥലങ്ങളില്‍ ആണ് കുറ്റകൃത്യങ്ങള്‍ കുറവുള്ളത് എന്ന രവിചന്ദ്രന്‍ സാറിന്റെ വാദത്തിന്റെ വെളിച്ചത്തില്‍ ആണ്. അത് ഖണ്ഡിച്ചു കൊണ്ട് ഹുസൈന്‍ സാഹിബ് ആധികാരികമായ statistics അവതരിപ്പിച്ചു കൊണ്ട് മതാധിഷ്ടിത രാജ്യങ്ങളില്‍ യുക്തിവാദികള്‍ക്ക് കൂടുതല്‍ സ്വാധീനം ഉള്ള സ്ഥലങ്ങളില്‍ ഉള്ളതിനേക്കാള്‍ കുറ്റകൃത്യം കുറവാണ് എന്ന് തെളിയിച്ചപ്പോള്‍ അവിടത്തെ കണക്കുകള്‍ തെറ്റാണ് എന്നു സ്ഥാപിക്കാനായി രവിചന്ദ്രന്‍ ശ്രമിച്ചു. ആ ചര്‍ച്ചയില്‍ വന്ന കാര്യങ്ങള്‍ക്കുള്ള മറുവാദങ്ങള്‍ സുബൈര്‍ ഉന്നയിച്ചു.. ഇത് മനസ്സിലാക്കാന്‍ കഴിയാഞ്ഞിട്ടാണോ അതോ ബോധപൂര്‍വം ഉള്ള ഒരു വിഡ്ഢി വേഷം കെട്ടല്‍ ആണോ..?

KP said...

[[ സയ്യു said: അന്യ പുരുഷന് വേണ്ടി ഭക്ഷണം പാകം ചെയ്തു കൊടുത്തത് വധ ശിക്ഷ അര്‍ഹിക്കുന്ന കുറ്റം ആണ് എന്ന് തന്നെ അല്ലെ നിങ്ങള്‍ വീണ്ടും പറയുന്നത്..?]]

Did I ever say so? It is strange that you guys always assume something and then attack that strawman..

പിന്നെ ഇസ്ലാമിക നിയമങ്ങളിൽ എന്തൊക്കെ വ്യഭിചാരം ആകും, ആകില്ല എന്നൊക്കെ നിങ്ങൾ ഇസ്ളാമിസ്റ്റുകൾ ചർച്ച ചെയ്തോള്ളൂ.. എനിക്ക് അശേഷം താല്പര്യമില്ല..

Old_User said...

KP<<>


താല്പര്യം ഇല്ലായ്മ അറിവില്ലായ്മ കണ്ടപ്പോള്‍ മനസ്സിലായി. താല്പര്യമില്ലാത്തത് അറിയാതിരിക്കുന്നത് സ്വാഭാവികം. കുറ്റം പറയാന്‍ പറ്റില്ല. പക്ഷെ താല്പര്യമോ അറിവോ ഇല്ലാത്ത കാര്യത്തില്‍ ആധികാരികത ചമഞ്ഞു വിമര്‍ശിക്കാന്‍ നടക്കണോ KP ...?

KP said...

സയ്യു has left a new comment on the post "ലിങ്കുവിരോധികളുടെ അത്താഴം":

<<< ഏതാണു സുബൈര്‍ താങ്കളുടെ മാതൃരാജ്യം? ഇന്‍ഡ്യയോ, ഇറാനോ സൌദി അറേബ്യയോ >>>

എന്തിനാണ് KP ഇത്ര അസഹിഷ്ണുത..? താങ്കളുടെ മാതൃ രാജ്യം അമേരിക്കയോ സ്വീടനോ ടെന്മാര്‍ക്കോ അതോ ഇന്ത്യയോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചാലോ..?

***********************************

please read the comments carefully and address the concerned person..

Thanks

Old_User said...

സുബൈരിനോട്> രവിചന്ദ്രന്‍ സി said...
<< മോനെപ്പോലുള്ള വെറുപ്പിന്റെ സുവിശേഷകരാണ് ഇസഌമിന്റെ ഏറ്റവും വലിയ ശത്രു. ലാദന്‍ തെരുവില്‍ ചെയ്യുന്നത് മോന്‍ നെറ്റില്‍ ചെയ്യുന്നു>>>

രവിചന്ദ്രന്‍ സാര്‍ പോലുള്ള യുക്തിവാദി/നിരീശ്വരവാദികളോട് പൊതുവില്‍ മതവിശ്വാസത്തിന്റെ പക്ഷത് നിന്ന് കൊണ്ടും പ്രത്യേകമായി ഇസ്ലാമിന്റെ പക്ഷത് നിന്ന് കൊണ്ടും സംവദിക്കുന്ന സുബൈര്‍ ചെയ്യുന്നത് ലാദന്‍ തെരുവില്‍ ചെയ്തത് ആണത്രേ..!! ഇതല്ലേ ഫാസിസം എന്ന് പറയുന്നത്..? യുക്തിവാടികളോട് മതത്തിന്റെ പക്ഷത് നിന്ന് കൊണ്ട് സംവദിക്കുന്നത് പോലും ലാദന്‍ ചെയ്യുന്നതിന് സമം ആണത്രേ...!!

തെളിവ് വേണ്ട, ന്യായം വേണ്ട, മറുവാദം ഉന്നയിക്കുന്നുമില്ല താങ്കള്‍ പറഞ്ഞതെല്ലാം കൈകൂപ്പി സമ്മതിച്ചെക്കാം ഗുരോ.....!!!

KP said...

സയ്യു has left a new comment on the post "ലിങ്കുവിരോധികളുടെ അത്താഴം":

KP<<>


താല്പര്യം ഇല്ലായ്മ അറിവില്ലായ്മ കണ്ടപ്പോള്‍ മനസ്സിലായി. താല്പര്യമില്ലാത്തത് അറിയാതിരിക്കുന്നത് സ്വാഭാവികം. കുറ്റം പറയാന്‍ പറ്റില്ല. പക്ഷെ താല്പര്യമോ അറിവോ ഇല്ലാത്ത കാര്യത്തില്‍ ആധികാരികത ചമഞ്ഞു വിമര്‍ശിക്കാന്‍ നടക്കണോ KP ...?

****************************

Ha ha.. now that is good. You will do a great deal of help to yourself if you could revisit all my comments on this topic.

താല്പര്യമില്ലായ്മ അറിവില്ലായ്മയായി വ്യാഖ്യാനിച്ച ആ മനസ്സിനൊരു നമോവാകം. കൗതുകം തോന്നാൻ മാത്രം മഹത്വം ഇസ്ലാമിനില്ലാത്തതു കൊണ്ടാണെന്നു കരുതിക്കോള്ളൂ

Old_User said...

@KP. Sorry about that. That comment was for Kalidaasan.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Old_User said...

കാളിദാസന്‍. അത്തരം കാര്യത്തില്‍ വ്യക്തികളെ ചൂഴ്ന്നന്വേഷിച്ചു ശിക്ഷിക്കാന്‍ സ്റ്റേറ്റ് ശ്രമിക്കരുത് എന്നത് ഒരു ഇസ്ലാമിക സ്റ്റേറ്റ്ന്റെ സ്റ്റേറ്റ് നിയമം തന്നെ ആണ്. വ്യഭിജാരം ചൂഴ്ന്നന്വേഷിച്ചു ശിക്ഷിക്കാന്‍ സ്റ്റേറ്റ് ബാധ്യസ്ഥമല്ല. സ്റ്റേറ്റ് അങ്ങനെ ചെയ്യാന്‍ പാടുള്ളതുമല്ല. നാലാള് കാണ്‍കെ ചെയ്‌താല്‍ തന്നെ ആണ് സ്റ്റേറ്റ് ശിക്ഷിക്കുക.

സൌദിയില്‍ ശിക്ഷിച്ചത് വ്യഭിജാരതിനല്ല. സംശയാസ്പതമായ സാഹചര്യത്തില്‍ അവര്‍ രണ്ടു പേര്‍ നിന്നതിനാണ്. അവര്‍ വ്യഭിജരിചാലും ഇല്ലെങ്കിലും, അന്യ സ്തീയും പുരുഷനും ഒറ്റക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത് സ്വയം ഒരു കുറ്റമാണ്, സൌദി നിയമ പ്രകാരം. അതും മറ്റൊരു കേസിലൂടെ സമൂഹത്തിനു മുമ്പില്‍ അക്കാര്യം സംശയലെശമന്യേ തെളിയിക്കപ്പെട്ടു എന്നതിനാല്‍ ആണ് ശിക്ഷിക്കപ്പെടുന്നത്. അത്തരം കാര്യത്തില്‍ വ്യക്തികളെ ചൂഴ്ന്നന്വേഷിച്ചു ശിക്ഷിക്കാന്‍ സ്റ്റേറ്റ് ശ്രമിക്കരുത് എന്നത് ഒരു ഇസ്ലാമിക സ്റ്റേറ്റ്ന്റെ സ്റ്റേറ്റ് നിയമം തന്നെ ആണ്. സാഹചര്യ തെളിവ് വ്യഭിജാരത്തിന് ഒരിക്കലും തെളിവാക്കാന്‍ ഇസ്ലാമില്‍ പാടുള്ളതല്ല.

kaalidaasan said...
This comment has been removed by the author.
Old_User said...

ബാലാല്സംഘതിനു ശിക്ഷ കല്ലെറിഞ്ഞു വധശിക്ഷ ആണ്. ബലാല്‍സംഘം ചെയ്യപ്പെട്ട സ്ത്രീയെ ബലാല്‍സംഘം ചെയ്യപ്പെട്ടതിനാല്‍ ശിക്ഷിക്കാന്‍ ഇസ്ലാമിക നിയമം ഒരിക്കലും അനുവദിക്കില്ല. കാരണം അത് ഇസ്ലാമിക തത്വങ്ങള്‍ക്ക് എതിരാണ്. ബലാല്‍സംഘം ചെയ്യപ്പെട്ട സ്ത്രീ മറ്റു വല്ല തെറ്റും ചെയ്തിട്ടുണ്ട് എങ്കില്‍ അത് കേസ് വിസ്ഥാരനതിനിടെ തെളിഞ്ഞാല്‍ അതിനു ശിക്ഷിക്കപ്പെടും. അത് ന്യായവും ആണ്.

ഉദാഹരണം: ഒരു സ്ത്രീ മോഷണം ചെയ്യാനായി ഒരു വീട്ടില്‍ കടന്നു. അപ്പോള്‍ വീട്ടുടമസ്ഥന്‍ അവളെ പിടികൂടി ബലാല്‍സംഘം ചെയ്തു. സ്ത്രീ ബാലാല്സംഘതിനു പരാതി കൊടുത്തു. ഇവിടെ രണ്ടു പേര്‍ക്കും അവര്‍ ചെയ്തതിനുള്ള ശിക്ഷ കോടതി വിധിചെക്കാം. പക്ഷെ സംഗതി ഇസ്ലാമിക പശ്ചാത്തലം ഉള്ള രാജ്യം ആണേല്‍ യുക്തിവാദികളും സാമ്ര്യാത്വവും ഒക്കെ ആഗോഷിക്കും എന്ന് മാത്രം..

Old_User said...

<< അപ്പോള്‍ സൌദി അറേബ്യ പോലുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ മനുഷ്യര്‍ക്ക് ഒരേ കുറ്റത്തിനു രണ്ട് ശിക്ഷ ഉറപ്പാണല്ലേ. >>>

ചോദ്യം വ്യക്തമല്ല. സ്റ്റേറ്റ് നല്‍കുന്ന ശിക്ഷ അഭൌതികമായ അര്‍ത്ഥത്തില്‍ ഉള്ള രക്ഷാ-ശിക്ഷ അല്ല അതിനു പകരവും അല്ല... സാമൂഹിക ക്രമം നിലനിര്‍ത്തുക എന്നത് മാത്രമാണ് സ്റ്റേറ്റ് ശിക്ഷക്ക് ന്യായം. സ്റ്റേറ്റ് ശിക്ഷക്ക് ഒരാള്‍ വിധേയം ആയി എന്നത് കൊണ്ട് മാത്രം അയാള്‍ പരലോകത്ത് രക്ഷപ്പെടില്ല, അയാള്‍ മാനസാന്ധരം വന്നു പശ്ചാത്തപിച്ചു ആ പശ്ചാത്താപം ഈശ്വരന്‍ സ്വീകരിച്ചാല്‍ ഒഴികെ.

kaalidaasan said...
This comment has been removed by the author.
Old_User said...

<<>>

കാളിദാസനെ മനസ്സിലാക്കാന്‍ എന്നെ കൊണ്ട് കഴിയില്ല. ഇക്കാര്യത്തില്‍ അദ്ദേഹം പക്ഷപാതിത്വം മാറ്റി വെച്ച് ചിന്തിച്ചത് കൊണ്ട് ഞാന്‍ പറഞ്ഞത് അത് ഈ ബ്ലോഗിന്റെ ഉടമസ്ഥന് മനസ്സിലായിട്ടുണ്ട്. അത് മതി. അതിനാല്‍ ഞാന്‍ നിര്ത്തുന്നു.

രവിചന്ദ്രന്‍ സി said...

If you are able to trace the original discussion in the post itself('Iranile nilavilikal), you could see that I enlisted all the referred sites in the post(around 10) and asked one Mr. Indian, an Islamist, to cite the wrong links, if any. He didn't care to cite any but instead jumped to some other unrelated topics. I persisted to no avail. Another Islamist referred to a reputed Israeli daily he did not like. Then I suggested to provide hundreds of alternative links instead. But he was not interested.

See, none can pick and choose sites at their beck and call especially when to prepare a quick response. If they didn't like a particular link, alternatives would have been given. But their game plan was to spoil the party by hook or crook as they know well that they could not debate facts I mentioned.

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പിയപ്പെട്ട സയ്യു,

കണ്ടാല്‍ ശിക്ഷയുണ്ട്, കണ്ടില്ലെങ്കില്‍ ശിക്ഷയില്ല എന്ന മിനിമം പ്രായോഗകതയാണ് ഇസ്‌ളാമികനിയമത്തിലും മാനദണ്ഡമാവുക എന്ന് സൂചിപ്പിച്ചുവല്ലോ. സയ്യുവിന്റെ ഉത്തരം തന്നെയായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. നന്ദി.
പാരലോകത്തെ ശിക്ഷയൊന്നും ചര്‍ച്ച ചെയ്യാനുള്ള ആമ്പിയര്‍ എനിക്കില്ല.അതൊക്കെ നിങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്തുകൊള്ളു.

രവിചന്ദ്രന്‍ സി said...

Dear Manoj,

Your citations are very relevant and handy. I request you to kindly translate the critical areas into malayalam also. Some readers phone me that they don't follow English comments well.

ChethuVasu said...

@കാളിദാസന്‍

നന്ദി ! ബരുണി അങ്ങനെ പറയാനെ വഴിയുള്ളൂ .. ഞാനും ബരുണി യെപ്പറ്റി അല്പമെങ്കിലും അറിയുന്നത് ആ നിലക്കാണ് , അതായത് തന്റെ വിവേചന ബുദ്ധി ഉപയോഗിച്ച് കാര്യങ്ങളെ തിരിച്ചറിയാന്‍ ശ്രമിച്ച ഒരു ആള്‍ . ആ നിലക്ക് . ഒരു മത അനുയായി എന്നതിനേക്കാള്‍ മതബാഹ്യമായ വലിയ ലോകം കണ്ട ചിന്തകനും ശാസ്ത്രഞ്ഞനും .. ആയ്ര്ഭാട്ടയെക്കുരിച്ചും ( AD400 - 500 ...??) മറ്റും വിശദമായി പഠിക്കുകയും വിശകലനം ചെയ്യുകയും ഗ്രീക്ക് ,ഇന്ത്യന്‍ കൃതികളുടെ അറബിക് വിവര്‍ത്തനങ്ങള്‍ വന്‍ തോതില്‍ നടത്തപ്പെട്ട ഒരു കാലഖട്ടത്തില്‍ ജീവിച്ചിരുന്ന ആള്‍ ... തീര്‍ച്ചയായും അദ്ദേഹത്തിന്റെ ലോക വീല്ഷണം ഏറെ പുരോഗമാനപരമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ ..

പ്രധാനമായും ഇത്തരത്തിലുള്ള ഇസ്ലാമിക പണ്ഡിതര്‍ പഴയ അറേബ്യന്‍ തലമുരക്കാരല്ലെന്നും , സെസ്സനയിദ് ,ഇറാനിയന്‍ , സൌരാശ്രന്‍ വംശക്കരാനെന്നും ഓര്‍ക്കുന്നത് നന്നായിര്രിക്കും .എന്ത് കൊണ്ട് ഇറാനിയന്‍ സിനിമ ഇന്ന് അറിയപ്പെടുന്നു എന്ത് കൊണ്ട് അറേബിയന്‍ സിനിമ ഇന്നും വളര്ച്ചയില്ല എന്നും കൂടി ആലോച്ക്കുക ..സെസ്സനയിദ് സംസ്കാരങ്ങള്‍ മതം സ്വെകരിക്കപ്പെട്ടതിനു ശേഷവും തങ്ങളുടെ സാംസ്കാരികമായ , സാമൂഹ്യപരമായ പ്രത്യേകതകള്‍ നില നിര്‍ത്തി എന്ന് കരുതാനേ തരമുള്ളൂ ..

ഒരു കാര്യം കൂടി . എല്ലാ സമൂഹങ്ങള്‍ക്കും ഒരു പൊതു സ്വഭാവമുണ്ട് പില്‍ക്കാലത്ത് ലഭ്യമാകുന്ന അറിവുകള്‍ തങ്ങളുടെ പൂര്‍വ്വ ഗുരുക്കന്മാരുടെ പേരില്‍ എഴുതി ചേര്‍ക്കുക എന്നത് ..പല കാര്യങ്ങളും അരിസ്ടോട്ടിലിന്റെ പേരില്‍ അറിയപ്പെടുന്നത് അങ്ങനെ ആണ് .. വേദങ്ങളും ഇതിഹാസങ്ങളും മറ്റും വിവിധ കാലഖട്ടങ്ങളില്‍ വാ മോഴിയായോ വര മോഴിയായോ പകര്‍ന്നു വന്നതാണെങ്കിലും അതെല്ലാം ഒരു ഒറ്റ രചയിതാവിന്റെ പേരില്‍ ആണ് അറിയപ്പെടുന്നത് ..പഴയ ഗുരുക്കന്മാര്‍ പറഞ്ഞതായി അറിയപ്പെടുന്ന സാരാംശ കഥ പലതും പില്‍ക്കാല ഭാവന വിലാസങ്ങള്‍ ആണ് .. ഇതാ ഇപ്പോഴും നമ്മുടെ നാട്ടില്‍ ഒരാള്‍ എന്തെങ്കിലും നേടി വിജയിക്കുമ്പോള്‍ "ഇതെല്ലാം പൂര്‍വ്വ ഗുരുക്കന്മാര്‍ പകര്‍ന്നു തന്ന അറിവിന്റെ പുണ്യം " ,ഇതിന്റെ ക്രെഡിറ്റ് എനിക്കല്ല , എന്നൊക്കെ പറഞ്ഞു വിനീതരാവുന്നത് കണ്ടിട്ടില്ലേ..? ക്രെഡിറ്റ് "ബാക്ക് ഡേറ്റ് " (back date )ചെയ്യുക എന്നത് മനശാസ്ത്രഞ്ഞന്മാര്‍ /സാമൂഹിക ശാസ്ത്രഞ്ഞന്മാര്‍ ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയമാണ് . അതില്‍ താത്പര്യമുള്ളവര്‍ക്ക് ഇവിടെ അഭിപ്രായം പ്രകടിപ്പിച്ച പല വ്യക്തികളും പ്രതിപാദിക്കപ്പെട്ട പല വിഷയങ്ങളും നല്ല പഠന വസ്തു ആകും എന്ന് തോന്നുന്നു .

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

തെളിവ് വേണ്ട, ന്യായം വേണ്ട, മറുവാദം ഉന്നയിക്കുന്നുമില്ല താങ്കള്‍ പറഞ്ഞതെല്ലാം കൈകൂപ്പി സമ്മതിച്ചെക്കാം ഗുരോ.....!!!

പ്രിയപ്പെട്ട സയ്യു,

താന്‍ മറ്റുള്ളവരെ ട്രപ്പീസ് കളിപ്പിക്കുന്ന റിംഗ് മാസറ്ററാണെന്നും തനിക്ക് high irritaion value ഉണ്ടെന്നും താന്‍ മറ്റുള്ളവര്‍ ജയിക്കുന്നത് തര്‍ക്കിച്ച് തടസ്സപ്പെടുത്താന്‍ ശേഷിയുള്ളവാനാണെന്നുമൊക്കെ ആദ്യംതന്നെ സ്വയം പ്രഖ്യാപിച്ചുകൊണ്ട് സംവാദത്തിനെത്തുന്ന ഒരാളെ നാം ആ നിലയിലല്ലേ കാണേണ്ടത്? താങ്കള്‍ പരാമര്‍ശിക്കുന്ന വ്യക്തിക്ക് സൃഷ്ടിപരമായ ചര്‍ച്ചയിലൊന്നും താല്‍പര്യമില്ല.ട്യൂണ്‍ ചെയ്തുവെച്ച അലറാം ക്‌ളോക്കുപോലെ കൃത്യമായ ഇടവേളകളില്‍ വെറുതെ കലപിലയുണ്ടാക്കി പോവുകയാണ് പതിവ്. എന്തെങ്കിലും ഗൗരവമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടാല്‍ തന്ത്രപരമായി മാറിനില്‍ക്കും. പിന്നീട് വീണ്ടും സമയമാകുമ്പോള്‍ കുളം കലക്കാനെത്തും.

ഹുസൈന്‍ സാര്‍ ചെയ്യുന്നതുപോലെ ഇഷ്ടപ്പെടാത്തവരെ നീക്കംചെയ്യുന്നത് എന്റെ ശൈലിയല്ല. ഇപ്പോള്‍ താങ്കള്‍ ഇവിടെ വന്ന് സംവദിക്കുന്നത് എത്ര മാന്യമായിട്ടാണ്. സ്വഭാവികമായും താങ്കള്‍ക്ക് മാന്യമായ സ്വീകരണവം ലഭിക്കുന്നു. മന:പൂര്‍വം irritation ഉണ്ടാക്കാന്‍ നടക്കുന്നവരോട് നടത്തുന്ന ആശയവിനിമയവും ആ നിലയില്‍ കാണണമെന്നും താങ്കളെപ്പോലുള്ളവര്‍ ആ കേസു വാദിക്കാന്‍ പോകരുതെന്നും അപേക്ഷിക്കുന്നു.

kaalidaasan said...
This comment has been removed by the author.
ChethuVasu said...
This comment has been removed by the author.
ChethuVasu said...
This comment has been removed by the author.
ChethuVasu said...

പ്രിയ രവിചന്ദ്രന്‍ ,

താങ്കളുടെ ബ്ലോഗിന് ,ബ്രഹ്മരക്ഷസ്സ് , ചാത്തന്‍ , ജിന്ന് .പിശാചു എന്നിവയുടെ ശല്യം ഉണ്ടോ എന്ന് സംശയം .. ഞാന്‍ പോസ്റ്റ്‌ ചെയ്തെ കമന്റുകള്‍ ക്ഷിപ്രവേഗത്തില്‍ ഗ്രഹണ വിധേയമായി രാഹു കേതുക്കലാല്‍ വിഴുങ്ങപ്പെട്ടു ശാപമോക്ഷം ലഭിക്കാതെ എവിടെഒക്കെയോ അലഞ്ഞു നടക്കുന്നുണ്ട് .. ആയതിനാല്‍ ഒരു ചരട് ജപിച്ചു ഈ ബ്ലോഗില്‍ തൂക്കുകയോ , അല്ലെങ്കില്‍ ഊതിയ വെള്ളം അല്പം ബ്ലോഗില്‍ കുടയുകയോ ആകാം ..

Aakash :: ആകാശ് said...

ലിങ്ക് വിരോധികള്‍ക്കായി ഒരു ലിങ്ക് മഹാമഹം. ഇതാ..ലിങ്കുകള്‍...ലിങ്കുകള്‍...വേണ്ടത് മാത്രം എടുക്കാം...ഏത് എടുത്താലും ഒരു കുപ്പി ഇസ്ലാമോഫോബിയ ഫ്രീ. ശ്രദ്ധിക്കുക..ഇവിടെ കൊടുത്തിരിക്കുന്ന മാധ്യമങ്ങളെ ഖോമൈനി ഇസ്ലാമിന്റെ ശത്രു ക്കളായി പ്രഖ്യാപിച്ചിട്ടുള്ളവയാണ്..അതിനാല്‍ ഈ വക സാധനങ്ങള്‍ വായിക്കുന്നത് തെറ്റാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തല മണ്ണില്‍ നിന്നും പുറത്തെടുക്കാതെ സൂക്ഷിക്കുക. ചിലപ്പോള്‍ "കാഴ്ച" ലഭിക്കുവാന്‍ സാധ്യതയുണ്ട്.

* Execution rate in Iran alarms UN human rights chief
http://edition.cnn.com/2011/WORLD/meast/02/03/iran.executions/
Source: CNN
* U.S. urges Iran to halt executions after Tehran hangs woman
http://edition.cnn.com/2011/WORLD/meast/02/01/iran.execution/
Source: CNN
*UN Concerned with Iran Human Rights
http://www.euronews.net/2011/03/15/un-concerned-with-iran-human-rights/
Source: Euro News
* ‘Alarming’ Rise In Executions In Iran Raises Concern
http://www.rferl.org/content/iran_republic_of_executions/2304190.html
Source: Radio Free Europe
* Iran draws criticism for ‘alarming’ rate of executions
http://www.thenational.ae/news/worldwide/middle-east/iran-draws-criticism-for-alarming-rate-of-executions
Source: The National Newspaper
Videos:
* Crimes against Humanity: Massacre in Camp Ashraf by Iraqi Forces, Killing 34, Including 8 Women
http://www.youtube.com/watch?v=PYWXkksVjIY
* “Camp Ashraf Crackdown”: CNN on Iraq’s April 8 Bloodletting in Ashraf, April 12, 2011
http://www.youtube.com/watch?v=bqWc7Id11dQ&feature=related
* Iranian Exiles Killed in Camp Ashraf
http://www.youtube.com/watch?v=QROj0RiFQvc
* Execution-happy Iran adds to its rapidly growing butcher’s bill
http://fullcomment.nationalpost.com/2011/01/31/irwin-cotler-execution-happy-iran-adds-to-its-rapidly-growing-butchers-bill/
Source: National Post
* 47 executions in 3 weeks
http://mg.co.za/article/2011-01-24-47-executions-in-three-weeks
Source: Mail & Guardian South Africa
* Tehran on a killing ‘spree’
http://www.theaustralian.com.au/news/world/tehran-on-a-killing-spree/story-e6frg6so-1225989817870
Source: The Australian
* Justifying crime against humanity, escaping from legal and international consequences, preparing for more killings
http://www.ncr-iran.org/en/ncri-statements/ashraf/10417-justifying-crime-against-humanity-escaping-from-legal-and-international-consequences-preparing-for-more-killings
Source: Foreign Affairs Committee of the National Council of Resistance of Iran
* Iranian women in resistance and gender equality in Islam
http://www.ncr-iran.org/en/news/iran-resistance/326-iranian-women-in-resistance-and-gender-equality-in-islam
Source: Foreign Affairs Committee of the National Council of Resistance of Iran

Aakash :: ആകാശ് said...

* Violent Suppression of Ahwazi Arab Protests Must Stop
http://www.iranianminorities.org/2011/04/ichri-violent-suppression-of-ahwazi.html
Source: Iran Human Rights
* Killing of Khuzestani in Iran
http://www.iranhumanrights.org/2011/04/violent-suppression-arab-protests/
Source: Iran Human Rights
*US Hikers to go on trial behind Closed Doors
http://www.theepochtimes.com/n2/content/view/50694/
Source: The Epoch Times
* Mullahs’ regime establishes new station for psychological torture in Ashraf
http://www.ncr-iran.org/en/ncri-statements/ashraf/10490-mullahs-regime-establishes-new-station-for-psychological-torture-in-ashraf
Source: Foreign Affairs Committee of the National Council of Resistance of Iran
* Regime tortures 56 year old mother in Iran
http://www.ncr-iran.org/en/news/ashraf/10087-regime-tortures-56-year-old-mother-in-iran
Source: Foreign Affairs Committee of the National Council of Resistance of Iran
* Two political prisoners executed upon Khamenei’s order
http://www.ncr-iran.org/en/news/iran-resistance/9728-two-political-prisoners-executed-upon-khameneis-order
Source: Source: Foreign Affairs Committee of the National Council of Resistance of Iran
* Rape in Iran’s prisons: the cruellest torture
http://www.ncr-iran.org/en/news/human-rights/9194-rape-in-irans-prisons-the-cruellest-torture
Source: Telegraph
* Appalling forced confession of a woman condemned to stoning violates human dignity
http://www.ncr-iran.org/en/ncri-statements/human-rights/8692-appalling-forced-confession-of-a-woman-condemned-to-stoning-violates-human-dignity
Source: Foreign Affairs Committee of the National Council of Resistance of Iran
* Iran Targets Christians With a Wave of Arrests
http://online.wsj.com/article/SB10001424052748703730704576066033828042322.html?mod=googlenews_wsj
Source: The Wallstreet Journal
* In Iran, a Christian pastor faces death sentence
http://articles.cnn.com/2010-12-07/world/iran.christian.death.sentence_1_christian-woman-christian-pastor-apostasy?_s=PM:WORLD
Source: CNN
- Iran reformers ‘abducted’ by security forces
http://www.independent.co.uk/news/world/middle-east/iran-reformers-abducted-by-security-forces-2227555.html
Source: The independent
- Mousavi and Karrouibi’s disappearance
http://latimesblogs.latimes.com/babylonbeyond/2011/02/iran.html
Source: LA Times
*Iran Arab minority protest deaths must be investigated
http://www.amnesty.org/en/news-and-updates/iran-arab-minority-protest-deaths-must-be-investigated-2011-04-19
Source: Amnesty International
*Crimes Against Humanity at Camp Ashraf
http://blogs.independent.co.uk/2011/04/12/crime-against-humanity-at-camp-ashraf/
Source: The Independent
*IRAN using ‘child soldiers’ to suppress Tehran protests
http://www.guardian.co.uk/world/2011/mar/13/iran-child-soldiers-tehran-protests
Source: The Guardian UK
UN High Commissioner for Refugees
http://www.unhcr.org/refworld/country,,CSCOAL,,IRN,,486cb109c,0.html

venukdkkt said...

Dear Ravichandran sir,
Urakkam nadikkunnavare unarthan sramichu enthina sirinte samayam kalayunne??!!!!!!!!!
Mathathinu vendi thondapottikkunnavarellam urakkam nadikkunnathu avarkku enthenkilum nettam undavanaavum..........
Dawkins paranhille Islamine patti onnum parayathathu bhayam kondanennu!!! Athil ellam adangiyittille?????????????!!!!!.

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വേണു,

ഈ വര്‍ഷം ഓസ്‌ട്രേലിയന്‍-ന്യൂസിലന്‍ഡ് സന്ദര്‍ശനവേളയിലാണ് ഡോക്കിന്‍സിങ്ങനെ പ്രതികരിച്ചത്. 'ഗോഡ് ഡെല്യൂഷനി'ല്‍ ക്രിസ്തുമതത്തെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന താങ്കള്‍ എന്തുകൊണ്ടാണ് ഇസ് ളാമിനെതിരെ 'ഒന്നും മിണ്ടാത്തത്' എന്താണെന്നതായിരുന്നു ചോദ്യം.

പെട്ടെന്നു നല്‍കിയ ഡോക്കിന്‍സിന്റെ മറുപടിയുടെ രത്‌നചുരുക്കമിതായിരുന്നു: ഒന്നാമതായി എനിക്ക് കൂടുതല്‍ പരിചയമുള്ളതാണ് ക്രിസ്തുമതമാണ്. പക്ഷെ ഞാന്‍ ഇസ് ളാമിനെ ഞാന്‍ ഏറെ വിമര്‍ശിക്കാത്തത് തീര്‍ച്ചയായും ഭയം മൂലമാണ്. ഇതുകേട്ടതും കേട്ടുനിന്നവരില്‍ ഭൂരിഭാഗവും കയ്യടിച്ച് ചിരിക്കുകയായിരുന്നു. നിങ്ങളെ മറ്റുള്ളവര്‍ വിമര്‍ശിക്കാത്തതിന് നിങ്ങളെ 'ഭയന്നാ'ണെന്ന പറയുമ്പോള്‍ അവിടെ തീര്‍ന്നില്ലേ സര്‍വതും?! ബഹുമാനവും സ്‌നേഹവുമല്ല മറിച്ച് ഭയമാണ് നിങ്ങളുടെ രക്ഷയെന്ന് വരുന്നത് പരിതാപകരമല്ലേ?! ഒരു മതത്തിന് ലഭിക്കാവുന്ന ഏറ്റ ശോചനീയമായ വിശേഷണമാണത്.

നാം ഹിംസജന്തുക്കളെ, വിഷപ്പാമ്പിനെ, പേപ്പട്ടിയെ, ഭ്രാന്തരെ, വാടക കൊലയാളികളെ, മാഫിയയെ...ഒക്കെ നാം ഭയക്കും, മാറി നടക്കും, ഒഴിവാക്കും. ജീവനില്‍ കൊതിയുള്ളതുകൊണ്ടാണത്. അല്ലാതെ എതിരാളിയുടെ മഹത്വമോ മികവോ കണ്ട് അമ്പരന്നല്ല മറിച്ച് അതിന്റെയൊക്കെ അഭാവം കണ്ട് ഞെട്ടിത്തരിച്ചാണത് ചെയ്യുന്നത്. മതങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇസ് ളാം മഹത്തായ ഒരു സ്ഥാനമുള്ള മതമാണ.. മറ്റുള്ളവര്‍ക്കുള്ള ന്യൂനതകളൊക്കെയേ അവര്‍ക്കുമുള്ളു. പക്ഷെ ഇന്നതില്‍ മതാന്ധതയും അസഹിഷ്ണുതയും പെറ്റുപെരുകുന്നുവെന്നത് ഒരു ദു:ഖസത്യമാണ്.

എല്ലാവരും അവരെ ഭയക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഇസ് ളാമൊഴിച്ച് മറ്റെന്തും ചര്‍ച്ച ചെയ്യാമെന്ന നിലപാടുകള്‍ രൂപം കൊള്ളുന്നു. കാണുമ്പോള്‍ വെളുക്കെ ചിരിക്കുന്നു, മാറിനിന്ന് അടക്കംപറയുന്നു. തീര്‍ത്തും നിര്‍ഭാഗ്യകരവും നിരാശജനകവുമാണിത്. ഇസ് ളാമിനെ ആശയപരമായി പോലും ആക്രമിക്കരുതെന്ന് ചില മതേതര സുഹൃത്തുക്കള്‍ പറയാറുണ്ട്. അതിനവരെ പ്രേരിപ്പിക്കുന്നത് ഉദാരതയോ ഹൃദയവിശാലതയോ അല്ല മറിച്ച് തികഞ്ഞ 'ഉള്‍ഭയ'മാണ്. ഭയത്തെ 'ഉദാരതയും നിഷ്പക്ഷതയുമായി' തര്‍ജമ ചെയ്ത് മേനി നടക്കുകയാണവരെല്ലാം ചെയ്യുന്നത്. വേണുവിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു, ദു:ഖത്തോടെ.

Subair said...

അല്‍-ഖ്വയിദ സൈറ്റ് വായിക്കുമ്പോള്‍ മോന് ആഹ്‌ളാദ തിമിര്‍പ്പുണ്ടാകാം,
=========


Mind your words.

മുസ്ലിം എന്ന പേര് കെട്ടാല്‍ തെന്നെ പിടിച്ചു ജയിലില്‍ ഇടുകയോ വെടിവെച്ചു കൊല്ലുകയോ വേണ്ടത് എന്ന് കരുതുന്ന വരാണ്, സമാധാനം പ്രസംഗിക്കാന്‍ വന്നിരിക്കുന്നത്.

വംശവെറിക്ക് യുക്തിവാദ ലേബലും ഒട്ടിച്ചു വന്നിരിക്കുന്നു ചിലര്‍.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കുഞ്ഞാപ്പാ,

ഇപ്പോഴാണ് കണ്ടത്. എന്റമ്മോ! 25 കമന്റുകള്‍ സ്പാമില്‍!!ഞായറാഴ്ചയായതു കൊണ്ടായിരിക്കും. സാധാരണ 2-4 ല്‍ കൂടാറില്ല. എല്ലാം ദേ, തട്ടിവിടുന്നു.

Subair said...

നാം ഹിംസജന്തുക്കളെ, വിഷപ്പാമ്പിനെ, പേപ്പട്ടിയെ, ഭ്രാന്തരെ, വാടക കൊലയാളികളെ, മാഫിയയെ...ഒക്കെ നാം ഭയക്കും, മാറി നടക്കും, ഒഴിവാക്കും. ജീവനില്‍ കൊതിയുള്ളതുകൊണ്ടാണത്. അല്ലാതെ എതിരാളിയുടെ മഹത്വമോ മികവോ കണ്ട് അമ്പരന്നല്ല മറിച്ച് അതിന്റെയൊക്കെ അഭാവം കണ്ട് ഞെട്ടിത്തരിച്ചാണത് ചെയ്യുന്നത്. മതങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇസ് ളാം മഹത്തായ ഒരു സ്ഥാനമുള്ള മതമാണ.. മറ്റുള്ളവര്‍ക്കുള്ള ന്യൂനതകളൊക്കെയേ അവര്‍ക്കുമുള്ളു. പക്ഷെ ഇന്നതില്‍ മതാന്ധതയും അസഹിഷ്ണുതയും പെറ്റുപെരുകുന്നുവെന്നത് ഒരു ദു:ഖസത്യമാണ്.
================


പാശ്ചാത്യ രാജ്യങ്ങളിലെ രാജ്യങ്ങളിലെ നഗരങ്ങളിലെ പുസ്തകശാലകളില്‍ ഞാന്‍ പോയിട്ടുണ്ട് ഏറ്റവും കൂടുതല്‍ മത വിമര്‍ശന പുസ്തകങ്ങള്‍ ലഭിക്കുന്നത് ഇസ്ലാമിനെ ക്കുറിച്ചാണ്.

ലോകത് ഏറ്റവും കൂടുതല്‍ മത വിമര്‍ശന പുസ്തകങ്ങള്‍ രചിക്കപ്പെടുന്നതും ഇസ്ലാനിനെതിരെയാണ്.

നെറ്റില്‍ ഏറ്റവും കൂടുതല്‍ പ്രോപഗണ്ട വെബ്സൈറ്റുകള്‍ ഉള്ളതും ഇസ്ലാമിനതിരെയാണ്.

എന്നിട്ടാണ് പറയുന്നത് ഇസ്ലാം വിമര്‍ശിക്കപ്പെടുന്നില്ല എന്ന്.

ഇവരെല്ലാവരും പറഞ്ഞു പഠിപ്പിക്കുന്നത്, മുസ്ലിംകള്‍ ഹിംസജന്തുക്കളെ, വിഷപ്പാമ്പിനെ, പേപ്പട്ടിയെ, ഭ്രാന്തരെ, വാടക കൊലയാളികളെ ക്കെയാണ് എന്നാണു.

രവിചന്ദ്രന്‍ സി said...

Dear son,

മോന്‍ വെറുതെ കയറുപൊട്ടിക്കരുതെ. ആദ്യം എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചുനോക്കണം. 'ഉണ്ടാകാം' എന്നാണ് എഴുതിയിരിക്കുന്നത്. 'ഉണ്ടായി' എന്നോ 'ഉണ്ടാകും' എന്നോ എഴുതിയിട്ടില്ല. ഒരു കേവല സാധ്യത സൂചിപ്പിക്കുകയായിരുന്നു.

ഇനി യാഥാരത്ഥത്തില്‍ 'ഉണ്ടാകില്ലെങ്കില്‍' അരിശം തോന്നേണ്ട യാതൊരു കാര്യമില്ലല്ലോ. മാത്രമല്ല അത്തരം സാധ്യതകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന ഒരു പ്രദര്‍ശനമല്ല ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും മറക്കരുത്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. മോന്‍ വളരെ ചെറുപ്പമല്ലേ?!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ആകാശ്,

Good effort. താങ്കള്‍ ലിങ്കുവിരോധികളുടെ ലഞ്ചുകൂടി മുടക്കരുത്. പക്ഷെ പേടിക്കേണ്ട, അവരിതൊന്നും നോക്കില്ല. പകരം ആ സമയത്ത് അവരവര്‍ക്ക് വേണ്ട ലിങ്ക് തിരയുകയായിരിക്കും! ശേുദാസിന്റെ പാട്ടിടുമ്പോള്‍ ചില വിദ്വാന്‍മാര്‍ സ്വയം കൂടെപ്പാടി ശ്രോതാക്കളെ പീഡിപ്പിക്കുന്നത് കണ്ടിട്ടില്ലേ.

Subair said...

മോന്‍ വെറുതെ കയറുപൊട്ടിക്കരുതെ. ആദ്യം എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചുനോക്കണം. 'ഉണ്ടാകാം' എന്നാണ് എഴുതിയിരിക്കുന്നത്. 'ഉണ്ടായി' എന്നോ 'ഉണ്ടാകും' എന്നോ എഴുതിയിട്ടില്ല. ഒരു കേവല സാധ്യത സൂചിപ്പിക്കുകയായിരുന്നു.

ഇനി യാഥാരത്ഥത്തില്‍ 'ഉണ്ടാകില്ലെങ്കില്‍' അരിശം തോന്നേണ്ട യാതൊരു കാര്യമില്ലല്ലോ. മാത്രമല്ല അത്തരം സാധ്യതകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന ഒരു പ്രദര്‍ശനമല്ല ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും മറക്കരുത്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. മോന്‍ വളരെ ചെറുപ്പമല്ലേ?!
============


ഫയങ്കര യുക്തിയാണല്ലോ...

ഇതിനൊക്കെ മറുപടി പറഞ്ഞു എനിക്ക് എന്നെ ക്കുറിച്ചുള്ള മതിപ്പ് തെന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

X നോട് ഒരാള്‍ പറയുകയാണ്‌ താന്‍ പെണ്ണ് പിടിയയാകാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ താന്‍ കൂട്ടിക്കൊടുപ്പ്കാരനാകാന്‍ സാധ്യതയുണ്ട്. എന്നൊക്കെ - രവിമാഷ്‌ ഒന്ന് പറഞ്ഞു നോക്കൂ ആരോടെങ്കിലും അപ്പൊ അറിയും ഈ കുയുക്തിയുടെ വിവരം. ഈ കുയുക്തിയൊന്നും വിളമ്പാനുള്ള സമയം കിട്ടാന്‍ സാധ്യതയില്ല.

താങ്കളുടെ സംസ്കാരം എനിക്കില്ലാത്തതു കൊണ്ട്‌ാണ് X ന്‍റെ സ്ഥാനത്ത്‌ താങ്കളുടെ പേര് ഞാന്‍ പറയാഞ്ഞത് എന്ന് കൂടി മനസിലാക്കുക.

പിന്നെ വിദ്വേഷ പ്രോപഗണ്ട സൈറ്റുകളില്‍ നിന്നും നുണക്കഥകള്‍ കോപ്പി ചെയ്തു പ്രീച്ചരിപ്പിക്കരുത് എന്ന് പറഞ്ഞതിനാണ് ഞാന്‍ അല ഖ്വൈദ ആകാന്‍ സാധ്യതയുണ്ട് എന്ന് കണ്ടത്തിയത്. പ്രഭോ നമിച്ചിരിക്കുന്നു താങ്കളുടെ യുക്തിയെ.

Subair said...

https://www.facebook.com/photo.php?fbid=256366444390809&set=a.157269504300504.38459.100000523674701&type=1&theater

ഇതാ നിങ്ങളെ പോലെയുള്ള വിദ്വേഷ പ്രോപഗണ്ട (ലിങ്ക്) പ്രേമികളുടെ മറ്റൊരു ഇര. ഇപ്പൊ ഫേസ്ബുക്ക്‌ തുറന്നപ്പോള്‍ കണ്ടത്‌.

മുസ്ലിം പേരുള്ളതു കൊണ്ടും ഇസ്ലാമിനെ പ്രതിരോധിച്ചു സംസാരിച്ചതിനാലും ഞാന്‍ അല്‍ക്വൈദ ആവാന്‍ സാധ്യതയുണ്ട് എന്നാണു രവിചന്ദ്രന്‍ കണ്ടെത്തിയിര്‍ക്കുന്നത്. ഇതേ പോലെയുള്ള പുഴുക്കുതിയ മനസ്സുമായിട്ടുള്ള കുറെ പേര്‍ ലോകത്തുണ്ട്. ഇതിന്റെയൊന്നും ബുദ്ധിമുട്ട് നെറ്റില്‍ ഇരുന്നു, വിദ്വേഷ വെബ്‌ സൈറ്റുകളില്‍ നിന്നും നുണക്കഥകള് അടിച്ചെടുത്തു‍, പോടിപ്പും തൊങ്ങലും വെച്ച്, വെറുപ്പ്‌ ചാലിച്ച ഭാഷയില്‍ പകര്‍ത്തി വെക്കുന്നവര്‍ക്ക് മനസ്സിലാകില്ല.

Subair said...

എന്‍റെ ഒന്ന് രണ്ടു കമ്മന്റുകള്‍ സ്പാമ്മില്‍ ഉണ്ട്. പെട്റ്റുമേന്കില്‍ അതൊന്നു പുറതെക്കെടുത്തെക്കെണെ.

Salim PM said...

[[[[ഉരുണ്ട വസ്തുവിന് മുകളും താഴെയുമില്ല. നാം മുകളിലേക്ക് നോക്കുമ്പോള്‍ ശരിക്കും ഭൂമിയില്‍ നിന്നും 'പുറത്തേക്കാണ്'നോക്കുന്നത്. നാം മുകളിലോട്ട് നോക്കുന്ന ദിശയിലാണ് കാനഡക്കാരന്‍ താഴോട്ട് നോക്കുന്നത്. പക്ഷെ രണ്ടുപേരും ഫലത്തില്‍ പുറത്തേക്ക് നോക്കുകയാണ്..... ആകാശം' എന്നൊരു വസ്തുവില്ല. അത് ഭൗമാന്തരീക്ഷം നമ്മുടെ മസ്തിഷ്‌ക്കത്തില്‍(നേത്രങ്ങള്‍ വഴി) സൃഷ്ടിക്കപ്പെടുന്ന അയഥാര്‍ത്ഥമായ ദൃശ്യപ്രതീതി (optical illusion) മാത്രമാണ്.....]]]]


മാന്യ മഹാ യുക്തിവാദികളേ, ആയതിനാല്‍ ഇന്നുമുതല്‍‍ നമ്മളാരും തന്നെ 'മുകളില്‍', 'താഴെ', 'ആകാശം' ഇത്യാദി വാക്കുകള്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലാത്തതാകുന്നു. അങ്ങനെ ആരെങ്കിലും ഉപയോഗിക്കുന്ന പക്ഷം ആ വിദ്വാനെ നമ്മളാരും 'യുക്തിവാദി' എന്ന് വിളിക്കുന്നതായിരിക്കില്ല എന്ന് ഇതിനാല്‍ പ്രഖ്യാപിച്ചു കൊള്ളുന്നു...

Salim PM said...

കല്‍ക്കി ഹാജരുണ്ട് സാര്‍.

സരയ്യു പറഞ്ഞത് തന്നെയാണതിന്‍റെ ശരി.

മതം മനുഷ്യനെ ബലം പ്രയോഗിച്ച് സംസ്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഉപദേശിക്കുക, ഉപദേശിക്കുക, വീണ്ടും വീണ്ടും ഉപദേശിക്കുക എന്നതാണ് മതത്തിന്‍റെ രീതി. മനുഷ്യന്‍റെ അത്മീയ പുരോഗതിയാണ് മതങ്ങള്‍ ലക്ഷ്യമാക്കുന്നത്. ആത്മീയ പുരോഗതിക്കു വിഘാതം നില്‍ക്കുന്ന കാര്യങ്ങളെ പാപമായി മതം കാണുന്നു. വ്യഭിചാരം കൊടു പാപങ്ങളില്‍ ഒന്നായാണ് ഇസ്‌ലാം കാണുന്നത്. അത്കൊണ്ട് അതില്‍പെട്ടുപോകുന്ന സാഹചര്യങ്ങളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഒരു യഥാര്‍ഥ വിശ്വാസി മതത്തിന്‍റെ ഈ ശാസന അനുസരിക്കാന്‍ പരമാവധി ശ്രമിക്കും.

മതത്തിന്‍റെ നിയമങ്ങള്‍ ഒരു രാജ്യത്തിന്‍റെയും നിയമമാക്കാന്‍ സാധ്യമല്ല എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. (അധിക വായനയ്ക്ക്: ശരീഅത്ത് നിയമം എങ്ങനെ നടപ്പാക്കും? ) പരമാവധി മനുഷ്യനെ ശിക്ഷിക്കാതെ അവനു നന്നാവാനുള്ള അവസരങ്ങള്‍ കൊടുക്കുക എന്നതാണ് മതം അനുശാസിക്കുന്നത്. അതുകൊണ്ട് തന്നെ ശിക്ഷയുടെ കാര്യത്തില്‍ വളരെ അയഞ്ഞ സമീപനമാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്. കുറ്റം സമൂഹത്തെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുംമ്പോള്‍ മാത്രമാണ് ശിക്ഷ ഇസ്‌ലാം നിര്ദ്ദേ‍ശിക്കുന്നുള്ളൂ. അതുകൊണ്ടാണ് വ്യഭിചാരത്തിനു ശിക്ഷിക്കപ്പെടമെങ്കില്‍ നാലു സാക്ഷികള്‍ വേണം എന്നു ഖുര്‍‌ആന്‍ പറയുന്നത്. നൂറടിയില്‍ കൂടുതലുള്ള ഒരു ശിക്ഷ വ്യഭിചാരത്തിനു ഖുര്‍‌ആന്‍ നിര്‍ദ്ദേശിക്കുന്നുമില്ല. (കല്ലെറെഞ്ഞുകൊല്ലുക എന്ന ശിക്ഷ ഇസ്‌ലാമിലില്ല എന്ന് സന്ദര്‍ഭവശാല്‍ പറഞ്ഞു കൊള്ളട്ടെ അധികവായനയ്ക്ക്: കല്ലെറിഞ്ഞുകൊല്ലലും ഖുര്‍‌ആനും


ഇസ്‌ലാമിക ശിക്ഷാവിധിയുടെ ഫ്ലെക്സിബിലിറ്റി മനസ്സിലാക്കാന്‍ പ്രവാചകന്‍റെ കാലത്ത് നടന്ന ഒരു സംഭവം ഉദാഹരണമായി പറയാം:

ഒരു ദിവസം ദരിദ്രനായ ഒരു ബദു പ്രവാചകന്‍റെ അടുത്ത് വന്ന് താന്‍ വൃതാനുഷ്ഠാനത്തിലായിരിക്കെ ഭാര്യയുമായി സഹശയനം ചെയ്തുപോയി, എന്തു പ്രായശ്ചിത്തമാണ് താന്‍ ചെയ്യേണ്ടത് എന്നു ചോദിച്ചു.

"താങ്കള്‍ക്ക് ഒരു അടിമയെ സ്വതന്ത്രമാക്കാന്‍ കഴിയുമോ?" പ്രവാചകന്‍ ചോദിച്ചു.

"ഇല്ല"

ഒരു ഒട്ടകത്തിനെ ദാനം ചെയ്യാന്‍ കഴിയുമോ?

"ഇല്ല"

"എന്നാല്‍ ഇവിടെ ഇരിക്കൂ" പ്രവാചകന്‍ പറഞ്ഞു.

ആ സമയത്ത് ഒരാള്‍ ഒരു വലിയ കുട്ട നിറയെ ഈത്തപ്പഴം കൊണ്ടുവന്ന് പ്രവാചനു സമ്മനിച്ചു.

പ്രവാചകന്‍ ആ ബദുവിനോട് പറഞ്ഞു: "ഈ കുട്ടയിലെ ഈത്തപ്പഴം കൊണ്ടുപോയി പാവങ്ങള്‍ക്ക് ദാനം ചെയ്യുക"

അപ്പോള്‍ ബദു ഇപ്രകാരം പ്രതിവചിച്ചു:

"എന്നെകാള്‍ ദരിദ്രനായ ആരെയും ഈ താഴ്വരയില്‍ എനിക്കറിയില്ല"

"എന്നാല്‍ കൊണ്ടുപോയി തിന്നുകൊള്ളുക. എന്നിട്ട് ഒരു ദിവസം മുറിഞ്ഞുപോയ നോമ്പ് വേറൊരു ദിവസം അനുഷ്ഠിക്കുക"

ഇത്ര ലളിതമാണ് ഇസ്‌ലാമിലെ നിയമ വ്യവസ്ഥകള്‍. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും സൗദി അറേബ്യ പോലുള്ള ഇസ്‌ലാമിക രാഷ്ടങ്ങളില്‍ ഇപ്പോള്‍ നടക്കുന്നതോ? അതിന് ഇസ്‌ലാമുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

രവിചന്ദ്രന്‍ സി said...

Dear son,

വികാരകാര്‍ഡിറക്കാനേ ഇനി മോന് സാധിക്കുവെന്ന് തോന്നുന്നു. ഇരബോധം കൃത്രിമമായി ഉണ്ടാക്കി പാഴാങ്കം പറഞ്ഞ് ആളെക്കൂട്ടി സിമ്പതി നേടുകയെന്ന അടവ് ഇറക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായല്ലോ. മടുത്തില്ലേ ഇതുവരെ?

മോന്റെ സംസ്‌ക്കാരം എനിക്കില്ലെന്ന് പറഞ്ഞത്: നന്ദിയുണ്ട് മോനെ, നന്ദി മാത്രം. മോന്റെ വായില്‍ നിന്ന് ഒരു നല്ലവാക്ക് കേള്‍ക്കാന്‍ ഭാഗ്യമുണ്ടാകുമെന്ന് നിനച്ചിരുന്നില്ല. മോന്റെ സംസ്‌ക്കാരമാണ് എന്റേതെന്നെങ്ങാനും പറഞ്ഞിരുന്നെങ്കില്‍...ഓ ഓര്‍ക്കാന്‍ കൂടി വയ്യ

ഹിംസജന്തുക്കളെ നാം ഭയക്കുന്നു, പക്ഷെ ബഹുമാനിക്കുന്നില്ല എന്നുപറഞ്ഞതില്‍ തെറ്റില്ലല്ലോ. അത്തരമൊരു അവസ്ഥ രാജ്യത്തിനായാലും മതത്തിനായാലും വ്യക്തിക്കായാലും നിര്‍ഭാഗ്യകരമാണെന്നാണ് ഞാന്‍ വേണുവിനോട് പറഞ്ഞത്. ആശയം വ്യക്തമാക്കാനാണ് ശരിയായ ഉപമ അവതരിപ്പിച്ചത്. എഴുതാപ്പുറം വായിച്ച് വിദ്വേഷപ്രചരണം നടത്തുന്നത് മോന്റെ ഇപ്പോഴത്തെ പ്രക്ഷുബ്ധാവസ്ഥ കാരണമായിരിക്കാം. എന്റെ പക്കല്‍ അതിന് ചികിത്സയൊന്നുമില്ല.ഇസ് ളാമിനെതിരെ മോന്‍ ചെയ്തുകൊണ്ടിരിക്കുന്ന കുലദ്രോഹത്തന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വെറുപ്പ് മൂത്തുള്ള ഈ വളച്ചൊടിക്കല്‍. ആകുന്നെങ്കില്‍ ചുളുവില്‍ അങ്ങനൊരു സ്പര്‍ദ്ധ ഉണ്ടായിക്കൊള്ളട്ടെന്ന മനോഭാവം. കഷ്ടം!

ആഹ്ളാദം ഉണ്ടാകാം എന്നുപറയുന്നതുപോലെയാണോ മോനെ 'പെണ്ണുപിടിയനാണെന്ന്' പറയുന്നത്? ഇത് തമ്മിലെവിടാ താരതമ്യം? വാക്യഘടനയിലോ? 'പേനകൊണ്ട്' എഴുതുന്ന എന്നുപറയുന്നതുപോലാണോ'പേനാകത്തി' കൊണ്ട് എഴുതുന്നു എന്നുപറയുന്നത്? മോനെവിടെ നിന്നാ ഇതൊക്കെ പഠിച്ചത്? വാക്കുകള്‍ക്കൊക്കെ Text ,context തുടങ്ങി പലതരം അര്‍ത്ഥ-ഭാവതലങ്ങളുണ്ട് മോനെ. ബെല്ലും ബ്രേക്കുമില്ലെന്ന് അവകാശപ്പെട്ട് എല്ലാം ഇക്വേറ്റ് ചെയ്യരുത്.

ഇസ്ളാമിനെ വിമര്‍ശിക്കുന്ന പുസ്തകങ്ങള്‍ പാശ്ചാത്യലോകത്തുണ്ട്. അതാണല്ലോ ഇവിട പറഞ്ഞുവരുന്നതിന്റെയൊക്കെ അന്തസത്ത അഥവാ ഗുട്ടന്‍സ്! അവിടെ അഭിപ്രായസ്വാതന്ത്ര്യമുള്ള ജനാധിപത്യബോധമുള്ള സമൂഹങ്ങളുണ്ട്. അങ്ങനെ മോന്‍ വളഞ്ഞ വഴിയിലൂടെയാണെങ്കിലും സത്യം മനസ്സിലാക്കി!!! ഇരിക്കട്ടെ, പാശ്ചാത്യലോകത്തിനും ഒരിഭിനന്ദനം. നന്നായി മോനെ. Thumps up for you dear.

പിന്നെ,അവിടെ ഇസ്ളാമികവിമര്‍ശനഗ്രന്ഥങ്ങളാണ് കൂടുതലെന്നൊക്കെ തോന്നിയത് മോന്റെ 'മതവിഭ്രാന്തി'യാണ്. അല്ലെങ്കില്‍ മോന്‍ ചില 'പ്രത്യേക'കടകളില്‍ മാത്രം കയറിക്കാണും. മോന്‍ കാണാനാഗ്രഹിക്കുന്നത് മോന്‍ കാണുന്നു. അത്രതന്നെ. You see what you want to see.

ChethuVasu said...

"എന്നെകാള്‍ ദരിദ്രനായ ആരെയും ഈ താഴ്വരയില്‍ എനിക്കറിയില്ല""

അപ്പൊ ഇങ്ങേരുടെ അടിമ ഇയാളെക്കാള്‍ പണക്കാരന്‍ ആയിരുന്നോ..? :-)

രജീഷ് പാലവിള said...

പ്രിയ കല്‍ക്കി ,
പിന്നെ എന്ടാണ് സൌദി വിമര്സനം കേള്‍ക്കുമ്പോ പലരും പൊട്ടിതെറിക്കുന്നതു.???

Anonymous said...

ആഹ്ളാദം ഉണ്ടാകാം എന്നുപറയുന്നതുപോലെയാണോ മോനെ 'പെണ്ണുപിടിയനാണെന്ന്' പറയുന്നത്? ഇത് തമ്മിലെവിടാ താരതമ്യം? വാക്യഘടനയിലോ?
=============


"പെണ്ണ് പിടിയനകാം എന്നാണു പറഞ്ഞത്, പെണ്ണ് പിടിയനാണ് എന്നല്ല. ആണ് എന്നോ ആകും എന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഒരു കേവല സാധ്യത സൂചിപ്പിക്കുകയായിരുന്നു. അല്ല എങ്കില്‍ അരിശം തോന്നേനടതില്ല."

താങ്കളുടെ ലോജികും ഇപ്പൊ ഞാന്‍ ഇവിടെ പറഞ്ഞ ലോജികും തമ്മില്‍ വിത്യാസം ഒന്നുമില്ല.

ഇപ്പോഴും താങ്കളെ ക്കുറിച്ചല്ല പറഞ്ഞത്‌ എന്ന് പ്രത്യേകം പറയട്ടെ, നമ്മള്‍ രണ്ടു പേരുടെയും സംസ്കാരം വേറെ ത്തെന്നെയാണല്ലോ.

Subair said...

എന്‍റെ മുന്‍കമ്മന്റ് എങ്ങിനെയാ അനോണി ആയത് എന്നറിയില്ല.

രാജേഷ്‌, താങ്കള്‍ യുക്തിവാടിയാണോ?

ഹിന്ദു ദൈവങ്ങള്‍ എല്ലാം മിഥ്യയാണ് എന്ന് കരുതുന്ന, മഹാഭാരതം എന്നത് എന്നത് രണ്ടു വിഭാഗം കസിനുകള്‍ തമ്മില്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി തമ്മില്‍ അടികൂടുന്ന കഥ പറയുന്ന ഒരു പുസ്തകവും ഭാവത്ഗീത എന്ന് പറയുന്നതു അതില്‍ നിന്നുമെടുത്ത അക്രമത്തിനു പ്രേരിപ്പിക്കുന്ന പുസ്തകവും ആണ് എന്ന അഭിപ്രായം താങ്കള്‍ക്കുട്ണോ?

അറിയാന്‍ വേണ്ടി ചോദിക്കുകയാണ് കേട്ടോ

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,
ഭാഷാചരിത്രം കല്‍ക്കി മനസ്സിലാക്കിയാലും. ഭാഷ മനുഷ്യനോടൊപ്പം സഞ്ചരിക്കുന്നു. അവന്റെ ജ്ഞാനതലത്തിന് ആനുപാതികമായി വികസിക്കുന്നു. ഭാഷയില്‍ സന്നിവേശിക്കപ്പെടുന്നു അവന്റെ അബദ്ധധാരണകള്‍ പില്‍ക്കാലത്ത മാറ്റുക എളുപ്പമായിരിക്കില്ല. 'മുകളില്‍' എന്ന് പറഞ്ഞു ശീലിച്ച ഒരു കാര്യം പിന്നീട് 'പുറത്തേക്ക്' എന്നാക്കാനാവില്ല. അങ്ങനെ വന്നാല്‍ ഭാഷ മുറിയും;സംസ്‌കൃതിയുടെ ഒഴുക്ക് തടസ്സപ്പെടും. ആധുനികജ്ഞാനതലത്തില്‍ നിന്നു നോക്കിയാല്‍, ഇതുമാത്രമല്ല നമ്മുടെ പല ഭാഷാപ്രയോഗങ്ങളും പരമ അബദ്ധങ്ങളാണ്.

ഒരുദാഹരണം പറയാം. നാം ഹൃദയത്തെ വികാരവിചാരങ്ങളുടെ കേന്ദ്രമായി കരുതുന്നു. പ്രണയചിഹ്നമായി ഹൃദയത്തിന്റെ പടം വരയ്ക്കുന്നു. മനുഷ്യന്റെ വികാര-വിചാര കേന്ദ്രം ഹൃദയമാണെന്ന് ഒരിക്കല്‍ മനുഷ്യന്‍ കരുതിയിരുന്നു. യുദ്ധത്തില്‍ മരിക്കുന്ന ഭടന്‍മാരുടെ ഹൃദയം തുരന്നെടുത്ത് ധീരതയുടെ ഏറ്റക്കുറച്ചില്‍ പഠിക്കാന്‍ ശ്രമിച്ച വൈദ്യന്‍മാരെ കുറിച്ച് തൂസിഡൈഡസിന്റെ “'ഹിസ്റ്ററി ഓഫ് പെലപ്പനേഷ്യന്‍ വാര്‍സി'ല്‍ പരാമര്‍ശമുണ്ട്. പക്ഷെ ഹൃദയം കേവലമൊരു 'പമ്പാ'ണെന്ന് നമുക്കിന്നിറിയാം. പക്ഷെ 'ഹൃദയപൂര്‍വം', 'ഹൃദയമില്ലാത്തവന്‍', 'എന്റെ ഹൃദയത്തിന്റെ ഉടമ'... തുടങ്ങിയ നിരവധി ഭാഷപ്രയോഗങ്ങള്‍ ഞാനും കല്‍ക്കിയും ഇന്നും ഉപയോഗിക്കുന്നു. കാരണം ലളിതമാണ്. അത്തരമൊരു ജ്ഞാനതലത്തിലൂടെയാണ് ഭാഷ അരിച്ചിറിങ്ങി നമ്മുടെ പക്കലെത്തുന്നത്. നെല്ലും പതിരും അതിലുണ്ടാകും. അറിഞ്ഞുകൊണ്ടുതന്നെ നാമത് പിന്തുടരും.

പക്ഷെ ഒരു സര്‍വജ്ഞാനിയാണ് പറഞ്ഞിരുന്നെങ്കില്‍ ഈ 'തെറ്റ്' ഒരിക്കലും സംഭവിക്കില്ലായിരുന്നു. അല്‍പ്പജ്ഞാനിയായ മനുഷ്യന്റെ ജ്ഞാനത്തിന്റെയും അജ്ഞാനത്തിന്റെയും കയ്യൊപ്പ് അവനുപയോഗിക്കുന്ന ഭാഷയിലുണ്ടാകും. ഈ ഒരൊറ്റ വസ്തുത മതിയാകും താങ്കളുടെ കഥാപുസ്തകം 100% മനുഷ്യനിര്‍മ്മിതമെന്ന് തെളിയിക്കാന്‍. എന്തായാലും പരിഹസിച്ചതുകൊണ്ട് അങ്ങനെയും ഒരു ഗുണമുണ്ടായി. അതെ, കല്‍ക്കി ഭാഷയ്ക്ക് പല കഥകളും പറയാനുണ്ട്. അതൊരു മരിച്ച പുസ്തകമല്ല,അതിന് ജീവനുണ്ട്.

രവിചന്ദ്രന്‍ സി said...

Dear son,

ANONYMOUS ID-എനിക്കറിയില്ല. എന്താണോ എന്തോ?!ഇന്നാകെപ്പാടെ കുറേയധികം 'അനോമലികള്‍' കാണുന്നുണ്ട്. മോന്‍ എന്നെയും പാശ്ചാത്യലോകത്തേയും അഭിനന്ദിച്ചതുപോലെ...


ഇപ്പോഴും താങ്കളെ ക്കുറിച്ചല്ല പറഞ്ഞത്‌ എന്ന് പ്രത്യേകം പറയട്ടെ, നമ്മള്‍ രണ്ടു പേരുടെയും സംസ്കാരം വേറെ ത്തെന്നെയാണല്ലോ>>

അതാണ് മോനെ എന്റെ ഏക ആശ്വാസം!!

രജീഷ് പാലവിള said...

പ്രിയപ്പെട്ട സുബൈര്‍ ,
മതവിശ്വാസത്തിലോ യുക്തി വാദത്ത്തിലോ ഒന്നിലും ഞാന്‍ കേന്ദ്രീകരിക്കപെടുന്നില്ല.ഞാന്‍ പറയുന്നത് ഒരുവന്‍ യുക്തിവാദി ആകട്ടെ മതവിശ്വാസി ആകട്ടെ അവന്‍ ഔന്നിത്യം ഉള്ളവന്‍ ആയിരിക്കണം എന്നാണ്.അത്തരം ഔന്നിത്യം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യനു എന്‍ട് മൂല്യം ആണുള്ളത് ?അത്തരക്കാര്‍ മതത്ത്തോടൊപ്പം ആയാലും എതിരായാലും സ്തുത്യര്‍ഹരാണ്.മതങ്ങളോടും നിയമങ്ങളോടും എനിക്ക് വെക്തിപരമായി താല്പര്യം ഇല്ല.എന്റെ ഹൃദയത്തെ ഔനിട്യത്തിലെക് ഉയര്‍ത്താന്‍ അതിന്റെയൊന്നും സഹായം ആവശ്യമില്ല എന്നതില്‍ എനിക്ക് അനുഭാവാധിഷ്ടിതമായ ബോധ്യം ഉണ്ട്.ആരുടേയും വിശ്വാസത്തെ തച്ചു തകര്‍ക്കാനും താല്പര്യം ഇല്ല.അക്രമത്തിന്റെയും അധാര്മികതയുടെയും ഒരു മാര്‍ഗത്തെയും ഒരു വിശ്വാസത്തിന്റെ പേരിലും അനുകൂലിക്കാനും ആവില്ല."സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും " ഇതു തന്നെയാണ് എന്റെ നിലപ്പാട്.

രജീഷ് പാലവിള said...

എന്റെ ഒരു മറുപടി പോസ്റ്റ്‌(സുബൈരിനുള്ള) കാണുന്നില്ലലോ സാര്‍

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വിവേക്, രജീഷ്, ചെത്തുകാരന്‍വാസു, കുഞ്ഞപ്പ, സുബൈര്‍,

ഇന്ന് ധാരാളം കമന്റുകള്‍ സ്പാില്‍ പോകുന്നുണ്ട്. വിവിധ പോസ്റ്റുകളിലായി ഏതാണ്ട് 50 എണ്ണമെങ്കിലും.സാങ്കേതികമായ എന്തെങ്കിലും പ്രശ്‌നമായിരിക്കും.ദയവായി മനസ്സിലാക്കുക.

Salim PM said...

പ്രിയപ്പെട്ട രവിസാര്‍,

ഭാഷയുടെ കാര്യത്തില്‍ താങ്കള്‍ പറഞ്ഞത് അംഗീകരിക്കുന്നു. പക്ഷേ, ദൈവം മനുഷ്യരോട് ആശയ വിനിമയം നടത്തുമ്പോള്‍ മനഷ്യനു മനസ്സിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിക്കുക എന്നതില്‍ ഒരു തെറ്റും ബുദ്ധിയുള്ള ആര്‍ക്കും കാണാന്‍ കഴിയില്ല. തെറ്റാണെന്നറിഞ്ഞിട്ടും മുകളില്‍, താഴെ, ആകാശം എന്നീ പദങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ടല്ലോ? കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഇത്തരം പ്രയോഗങ്ങള്‍ എല്ലാ ഭാഷയിലും ഉള്ളതാണ്.

പിന്നെ അടിസ്ഥാന പരമായി മനസ്സിലാക്കേണ്ട കാര്യം, വിശുദ്ധ ഖുര്‍‌ആന്‍ മനുഷ്യനെ ഭൗതിക ശാസ്തം പഠിപ്പിക്കാന്‍ വേണ്ടി ദൈവം ഇറക്കിയതല്ല. എന്നിരുന്നാലും, സര്‌വ്വജ്ഞനായ ദൈവത്തിന്‍റെ വചനമായതിനാല്‍ അതില്‍ ശാസ്ത്രവിരുദ്ധമായ ഒന്നും ഉണ്ടാകാന്‍ പാടില്ല എന്നതും ശരിയാണ്. ഇത്തരം അലങ്കാര പ്രയോഗങ്ങളല്ലാതെ ശാസ്ത്ര വിരുദ്ധമായ ഒര്‍പ്രസ്താവനയും ഖുര്‍‌ആനില്‍ ഇല്ല എന്നതാണ് വസ്തുത.

Salim PM said...

പ്രിയപ്പെട്ട വസൂ,

അയാള്‍ക്ക് അടിമ ഇല്ലായിരുന്നു. അതുകൊണ്ടാണ് അടിമയെ സ്വതന്ത്രനാക്കാന്‍ കഴിയില്ല എന്നു പറഞ്ഞത്.

രജീഷ് പാലവിള said...

പ്രിയപ്പെട്ട രവിചന്ദ്രന്‍ സാര്‍ ,
പ്രതിദിനം ഇത്രയേറെ മറുപടികള്‍ വരുന്ന ഒരു ബ്ലോഗ്‌ അല്ലിയോ.പണിയെടുത്ത് പണിയെടുത്ത് അതിന്റെ സമനില തെറ്റിക്കാനും!!

(സാങ്കേതിക തകരാറുകള്‍ ഞാന്‍ മനസിലാക്കുന്നു സാര്‍ )

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,

കാര്യങ്ങള്‍ താങ്കള്‍ക്ക് മനസ്സിലായതില്‍ സന്തോഷം.'സര്‍വജ്ഞാനായ' ഒരാള്‍ ഒരിക്കലും മനുഷ്യന്റെ പരിമിതി മുതലെടുത്ത് അവനെ തെറ്റ് പഠിപ്പിക്കില്ലെന്നും തെറ്റായ അലങ്കാരത്തിലൂടെ എക്കാലത്തേക്കും അവനെ വഴിതെറ്റിക്കില്ലെന്നും കരുതാനാണ് എനിക്കിഷ്ടം.
സ്വമതത്തെ പ്രതിരോധിക്കാനുള്ള താങ്കളുടെ അവകാശം മാനിക്കുന്നു.

രജീഷ് പാലവിള said...

പ്രിയ കല്‍ക്കി ,
അപ്പോള്‍ മനുഷ്യനെ ഭൌതിക ശാസ്ത്രം പഠിപ്പിക്കാന്‍ ദൈവം വേറെ എന്ടാണ് നല്‍കിയിട്ടുള്ളത് ?അത് തനിയെ പഠിക്കണം എന്നത് കഷ്ടമല്ലേ!!

kaalidaasan said...

>>അറുപത് ലക്ഷം ജൂതന്മാരുടെ കൂട്ടകൊലലയില്‍ കലാശിച്ചത്‌ നൂറ്റാണ്ടുകളായി നടന്നു വന്ന വിദ്വേഷ പ്രചരണം തെന്നെയായിയുന്നു. <<<

സുബൈര്‍ ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ടല്ലോ. ആരു വിദ്വേഷപ്രചാരണം നടത്തി എന്നാണു സുബൈര്‍ ഉദേശിക്കുന്നത്?

ആരെങ്കിലും നൂറ്റണ്ടുകളായി യഹൂദര്‍ക്കെതിരെ വിദ്വേഷപ്രചരണം നടത്തുന്നുണ്ടെങ്കില്‍ അത് താങ്കള്‍ വിശ്വസിക്കുന്ന ഇസ്ലാമാണ്. ലോകാവ്സാനം വരെ മാറ്റനാകാത്ത പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത് ഇതൊക്കെയല്ലേ.

5:60.

ആരെ അല്ലാഹു ശപിച്ചുവോ, ആരുടെ നേരെ അല്ലാഹു കോപിച്ചുവോ, ആരില്‍പ്പെട്ടവരെ അല്ലാഹു മര്‍ക്കടന്മാരും പന്നികളുമാക്കിയോ, ആര് ത്വാഗൂത്തിന് അടിമപ്പെട്ടുവോ അവരാകുന്നു സ്ഥാനത്താല്‍ ഏറെ ദുഷിച്ചവര്‍. നേര്‍വഴിയില്‍നിന്ന് ഏറ്റം വ്യതിചലിച്ചവരും അവര്‍തന്നെ.


5:(51) അല്ലയോ വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും ആത്മമിത്രങ്ങളായി സ്വീകരിക്കരുത്

5: -64) നിന്റെ നാഥങ്കല്‍നിന്നു നിനക്കവതരിച്ച വചനങ്ങള്‍, അവരില്‍ അധികപേരുടെയും ധിക്കാരവും സത്യനിഷേധവും വര്‍ധിക്കുവാനാണ് ഹേതുവായിത്തീര്‍ന്നത് എന്നതത്രെ സത്യം.95 (തല്‍ഫലമായി) നാം അവര്‍ക്കിടയില്‍ അന്ത്യനാള്‍ വരേക്കുള്ള ശത്രുതയും വിരോധവും ഉളവാക്കിയിരിക്കുന്നു. അവര്‍ യുദ്ധത്തീ കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. ഭൂമിയില്‍ നാശം പരത്തുവാന്‍ ശ്രമിക്കുകയാണവര്‍.

5: (78-81) ഇസ്രയേല്‍ വംശത്തില്‍ നിഷേധത്തിന്റെ മാര്‍ഗം സ്വീകരിച്ചവര്‍ ദാവൂദിന്റെയും മര്‍യമിന്റെ പുത്രന്‍ ഈസായുടെയും നാവുകളാല്‍ ശപിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ ധിക്കാരികളായിരുന്നു. അതിക്രമങ്ങളനുവര്‍ത്തിക്കുന്നവരുമായിരുന്നു.

62: 6. (6-8) ഇവരോട് പറയുക: ഹേ ജൂതന്മാരായവരേ, മറ്റു ജനങ്ങളൊന്നുമില്ലാതെ നിങ്ങള്‍ മാത്രമാണ് അല്ലാഹുവിന്റെ ഉറ്റവരെന്ന് നിഗളിക്കുന്നുവെങ്കില്‍, മരണത്തെ കൊതിക്കുവിന്‍.


ഹദീസില്‍ എഴുതി വച്ചിരിക്കുന്നത് ഇതും.

ഇതാ ഒരു യഹൂദനിവിടെ ഒളിച്ചിരിക്കുന്നു എന്ന് കല്ലുകള്‍ പോലും സാക്ഷ്യം പറയും.


ഇതുപോലെ വിദ്വേഷപ്രചരണം നടത്തിയതില്‍ നിന്നും ആവേശം  കൊണ്ടാണ്, ഹിറ്റ്ലര്‍ അവരെ കൂട്ടക്കൊല നടത്തിയതെന്നാണൊ താങ്കള്‍ പറഞ്ഞു വരുന്നത്.

രജീഷ് പാലവിള said...

ഹിന്ദു ദൈവങ്ങള്‍ എല്ലാം മിഥ്യയാണ് എന്ന് കരുതുന്ന, മഹാഭാരതം എന്നത് എന്നത് രണ്ടു വിഭാഗം കസിനുകള്‍ തമ്മില്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി തമ്മില്‍ അടികൂടുന്ന കഥ പറയുന്ന ഒരു പുസ്തകവും ഭാവത്ഗീത എന്ന് പറയുന്നതു അതില്‍ നിന്നുമെടുത്ത അക്രമത്തിനു പ്രേരിപ്പിക്കുന്ന പുസ്തകവും ആണ് എന്ന അഭിപ്രായം താങ്കള്‍ക്കുട്ണോ?
പ്രിയ സുബൈര്‍ ,
രാമായണവും മഹാഭാരതവും ഒകെ കവിതകള്‍ എന്ന നിലയില്‍ ആസ്വദിക്കാനാണ് എനിക്ക് ഇഷ്ടം.എല്ലാത്തിലും തള്ളുവാനും കൊള്ളുവാനും ഉള്ളതുണ്ട്.അത് സഹജമായ യുക്തിഉപയോഗിച്ച് ചെയ്യുക അത്രമാത്രം.

രജീഷ് പാലവിള said...

രവിചന്ദ്രന്‍ സാര്‍ ,
spam folder ഒന്ന് നോക്കണേ, ചിലതൊക്കെ അതില്‍ വീണു കിടക്കുന്നു എന്ന് തോന്നുന്നു.

Old_User said...

<<< അതേ സൌദി എന്ന ഇസ്ലാമിക സ്റ്റേറ്റിന്റെ സ്റ്റേറ്റ് നിയമം ആണത്. അതുകൊണ്ട് കുറെയധികം കുറ്റങ്ങള്‍ സ്റ്റേറ്ററിയുന്നില്ല. സ്റ്റേറ്ററിയാത്തതുകൊണ്ട് ഇന്റര്‍പോളിന്റെ ലും വരുന്നില്ല.

ഇപ്പോള്‍ സയ്യുവിനു പിടികിട്ടിക്കാണുമല്ലോ ഇതുപോലെയുള്ള statistics ന്റെ ആധികാരികത. >>>

എന്ത് വിഡ്ഢിത്തമാണ് പറയുന്നത്..? ഞാന്‍ പറഞ്ഞത് ബാലാല്സംഘതെ കുറിച്ചോ കൊള്ളയെ കുറിച്ചോ കൊലയെ കുറിച്ചോ അല്ല. അത് സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ആണ്. എന്നാല്‍ ഞാന്‍ പറഞ്ഞത് വ്യഭിചാരത്തെ(രണ്ടു വ്യക്തികള്‍ സ്വകാര്യമായി ചെയ്യുന്ന) കുറിച്ച് മാത്രമാണ്. അത് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുത്തു താങ്കള്‍ ഉപയോഗിക്കുന്നു.. പരസ്പര സമ്മതത്തോടെ ഉള്ള സെക്സ് യുക്തിവാദികള്‍ കുറ്റമായി കാണുന്നെ ഇല്ല. പിന്നെ അത് കണക്കില്‍ വന്നാലെന്തു വന്നില്ലെന്കിലെന്തു..?

പിന്നെ സൌദി നിയമവും മറ്റും ഇവിടെ യുക്തിവാദികള്‍ ഉന്നയിക്കുന്നത്.. ഇസ്ലാമിക ശരീഅത് അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നതിനൊക്കെ തെളിവായിട്ടാണല്ലോ.. എന്നിട്ട് അതിനെ വിമര്‍ശിക്കാനും ആണ്. അല്ലെങ്കില്‍ മതാധിഷ്ടിത രാജ്യങ്ങളില്‍ അങ്ങനെ ഒക്കെ ആണ് എന്ന് പറഞ്ഞു വിമര്‍ശിക്കാന്‍.. അപ്പോള്‍ സ്വാഭാവികമായും മറുപക്ഷം അതിനെതിരെ മറുവാദം ഉന്നയിക്കും.

അതിനെ ഇങ്ങനെ ഒക്കെ വ്യാഖ്യാനിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളിലെ പൂച്ച അറിയാതെ പുറത്തു ചാടുന്നുവോ..? പിന്നെ ഇന്ത്യന്‍ പൌരന്‍ എന്ന നിലക്ക് എനിക്കും സുബൈരിനും ഇന്ത്യയില്‍ ഉള്ള അത്ര അവകാശമേ കാളിദാസനും ഇന്ത്യയില്‍ ഉള്ളൂ... കാളിദാസന് ഇന്ത്യയില്‍ ഉള്ള എല്ലാ അവകാശവും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ട്. സര്ടിഫിക്കെറ്റ് വിതരണം ചെയ്യാന്‍ മാത്രം ഒന്നും കാളിദാസന്റെ കയ്യിലില്ല ട്ടോ...

Aakash :: ആകാശ് said...

ചാപ്പ
കുരിശ്


ബ്രെവിക്കിനെ വെച്ച് അര്‍മാദ മാണല്ലോ..ബ്രെവിക് ഇസ്ലാം വിരോധി യായിരുന്നു. ഹുസൈനെ എതിര്‍ക്കുന്നവരും ഇസ്ലാം വിരോധികളാണ്. അതുകൊണ്ട് ബ്രെവിക്കിനെ
എടുത്തു ഹുസൈനെതിരെ ഉള്ള ചോദ്യങ്ങളെ തടുക്കുക. പൊളിറ്റിക്കല്‍ ഇസ്ലാമിനെയും അന്ധവിശ്വാസപ്രചരണത്തെയും എതിര്‍ക്കെണമെങ്കില്‍ ആദ്യമേ ഫാസിസത്തിന് രണ്ടു തെറി വിളിച്ചിട്ട് വേണം തുടങ്ങാന്‍ എന്ന വിധം ചര്‍ച്ചയുടെ മറു ഭാഗത്ത്‌ നില്‍കുന്ന വരെ ആക്രമിക്കുക... നല്ല തന്ത്രം... അപ്പോള്‍ എല്ലായുക്തിവാദ പോരാളികളേ.....രവിചന്ദ്രന്റെ ബ്ലോഗ്‌ വായിച്ചു കൊല്ലാന്‍ ഇറങ്ങുക...

ChethuVasu said...

പ്രിയ കല്‍ക്കി ,

താങ്കള്‍ പറയുന്നു
"ദൈവം മനുഷ്യരോട് ആശയ വിനിമയം നടത്തുമ്പോള്‍ മനഷ്യനു മനസ്സിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിക്കുക എന്നതില്‍ ഒരു തെറ്റും ബുദ്ധിയുള്ള ആര്‍ക്കും കാണാന്‍ കഴിയില്ല."

(1)അതെന്തു കൊണ്ടാണ് അങ്ങനെ. .? ദൈവത്തിനു മനുഷ്യനോടു ഒരു വാക്ക് പറഞ്ഞിട്ട് "ഇവന് ഇതിനാല്‍ ഞാനുദ്ദേശിക്കുന്ന അര്‍ഥം തന്നെ തോന്നുമാരാകട്ടെ " എന്ന് താത്പര്യപ്പെട്ടാല്‍ നിഷ്പ്രയാസം നടക്കുന്ന കാര്യമല്ലേ ഉള്ളൂ .. അതല്ല, ശെടാ ഞാന്‍ എത്ര പറഞ്ഞിട്ടും മനുഷ്യര്‍ക്ക്‌ മനസ്സിലാകുന്നില്ലോ എന്താ ചെയ്യാ ..എന്നാ നിലയില്‍ എത്തപ്പെടാന്‍ മാത്രം അത്ര നിസ്സഹായന്‍ ആണോ അദ്ദേഹം..?
(2 ) ഇനി വാക്ക് തന്നെ ഉപയോഗിക്കണം എന്നുണ്ടോ ദൈവത്തിനു മനുഷ്യനോടുള്ള ആശയ വിനിമയത്തിന് .. ഭാഷ ഒക്കെ മനുഷ്യനും മനുഷ്യനുമുള്ള ആശയ വിനിമയതിനല്ലേ..ഇത് ദൈവം ഒരു മാതിരി മനുഷ്യരെപ്പോലെ ഭാഷയുടെ പരിമിതികള്‍ക്കുള്ളില്‍ അകപ്പെടുന്നു ..നേരെ മനസ്സിലെക്കെരിഞ്ഞു കൊടുത്തുകൂടെ ആശയങ്ങളെ , കൃത്യമായിരിക്കുമല്ലോ അങ്ങനെ ഉണ്ടാകുന്ന അവബോധം...
(3 ) ഇനി ഭാഷ തന്നെ ഉപയോഗിക്കണം എന്നുണ്ടെകില്‍ (അത് ഒരു തരാം വാശിയല്ലേ..?) ആശയ വിനിമയത്തിന് കൂടുതല്‍ ഉതകുന്ന പുതിയ വാക്കുകള്‍ സൃഷ്ടിച്ചു മനുഹ്യനെ പഠിപ്പിച്ച ശേഷം ആകാമല്ലോ ആശയ വിനിമയം ...? അതോ എത്ര പാഠം പഠിച്ചാലും മനുഷ്യന്‍ പടിക്കില്ലെന്നും ഇനി മന്ശ്യ്യരെ ഭാഷാപരമായി മെച്ചപ്പെടുത്താന്‍ കഴിയില്ലെനും ദൈവം തിരിച്ചറിയുന്നത്‌ കൊണ്ടാണോ അത് .. അങ്ങനെ ദൈവത്തിനു കഴ്ഹിയാതതായി എന്തെകിലും ഉണ്ടോ..?

ഇക്കാര്യങ്ങളില്‍ താങ്കളുടെ അഭിപ്രായം അറിയാന്‍ താത്പര്യം ഉണ്ട് :-)

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ആകാശ്,

ആഴ്ചകളായി ബ്രെബിക്കിന് ഈ ബ്‌ളോഗില്‍ മാക്‌സിമം പരസ്യം കൊടുക്കുന്ന ഒരു Cultural Titan ഇവിടെ കറങ്ങിനടപ്പുണ്ട്. 24 മണിക്കൂറും ബ്രെബിക്ക്.ബ്രെബിക്...ബ്രെവിക്ക് എന്നുപറഞ്ഞുകൊണ്ടിരിക്കും. ബ്രെബിക്കിന്റെ മാനിഫെസ്‌റ്റോ ഞാനിവിടെ ഉദ്ധരിക്കണമെന്നായിരുന്നു ടിയാന്റെ പ്രധാന ആവശ്യം. ആരും കണ്ടിട്ടില്ലെങ്കില്‍ കണ്ടോ കേട്ടിട്ടില്ലെങ്കില്‍ കേട്ടോ എന്ന വാശിയിലാണ് ഇവിടിട്ട് അടിച്ച് പതപ്പിക്കുന്നത്. ഏതാണ്ടിന്റയൊക്കയോ ലിങ്കുകള്‍ ദിനവും വാരി വിതറുന്നുമുണ്ട്. ഇതുമൂലം ആ സമുദായത്തിനുണ്ടാകുന്ന ദോഷത്തെക്കുറിച്ച് ആ CT യെ പറഞ്ഞുമനസ്സിലാക്കാനും ആര്‍ക്കും സാധിക്കുന്നില്ല.

ഇങ്ങനെ ലിങ്കുകളും വീഡിയോകളും മാലോകരെല്ലാം കണ്ട് സ്വസമുദായത്തെ ആളുകള്‍ കൂടുതല്‍ അപലപിക്കണെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടാകുമോ? ജെറുസലേം പോസ്റ്റിന്റെ ലിങ്കു കൊടുത്തെന്നാണ് പരാതി. പകരം വേറെ നൂറ് കണക്കിന് ലിങ്ക് കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ പറയുകയാണ്, ലിങ്കു മാത്രമല്ല, വാര്‍ത്തയും മാറ്റണമെന്ന്!! മനോജെന്ന ബ്‌ളോഗര്‍ ടണ്‍ക്കണക്കിന് ലിങ്കും പേസ്റ്റിംഗുമായി ഇറാനിലെ വിശേഷങ്ങള്‍ സ്ഥിരീകരിച്ചു. അപ്പോള്‍പ്പിന്നെ പരാതി സ്വയം പറയാതെ ലിങ്കു കൊടുക്കുന്നു എന്നായി. മലര്‍ന്ന് കിടന്ന് മേലോട്ട് തുപ്പുന്നെന്ന് കേട്ടിട്ടേയുള്ളു. ആരെങ്കിലും ഇങ്ങനെ സ്വയം പരാജയപ്പെടുത്താന്‍ കച്ച കെട്ടിയിറങ്ങുമോ?!

Old_User said...

Ravichandran said<>>

രവിചന്ദ്രന്‍ സര്‍. ജെരുസലം പോസ്റ്റ്‌ എഴുതിയ ഒരു കള്ളക്കഥ, ജെരുസലം പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് പറഞ്ഞു കൊണ്ട് നൂറു ആള്‍ ഉദ്ധരിച്ചാല്‍ അത് നൂറു തെളിവാകുമോ..? അതെ വാര്‍ത്ത സ്വതന്ത്രമായി റിപ്പോറ്ട്ട് ചെയ്ത മറ്റു അജെന്സികള്‍ ഉണ്ടോ..? ഇക്കണക്കിനു ഇനി താങ്കളുടെ അടുത്ത പോസ്റ്റില്‍ ആ വാര്‍ത്തക്ക് തെളിവായി നിങ്ങളുടെ തന്നെ ഈ ബ്ലോഗും കൊടുക്കുമല്ലോ.. നൂറ്റി ഒന്നാമത്തെ തെളിവ്, രവിചന്ദ്രന്റെ ബ്ലോഗിലും വന്നു വാര്‍ത്ത എന്ന് പറഞ്ഞു കൊണ്ട്....!!

Old_User said...

Ravichandran said:പകരം വേറെ നൂറ് കണക്കിന് ലിങ്ക് കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ പറയുകയാണ്, ലിങ്കു മാത്രമല്ല, വാര്‍ത്തയും മാറ്റണമെന്ന്!! >>>


രവിചന്ദ്രന്‍ സര്‍. ജെരുസലം പോസ്റ്റ്‌ എഴുതിയ ഒരു കള്ളക്കഥ, ജെരുസലം പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് പറഞ്ഞു കൊണ്ട് നൂറു ആള്‍ ഉദ്ധരിച്ചാല്‍ അത് നൂറു തെളിവാകുമോ..? അതെ വാര്‍ത്ത സ്വതന്ത്രമായി റിപ്പോറ്ട്ട് ചെയ്ത മറ്റു അജെന്സികള്‍ ഉണ്ടോ..? ഇക്കണക്കിനു ഇനി താങ്കളുടെ അടുത്ത പോസ്റ്റില്‍ ആ വാര്‍ത്തക്ക് തെളിവായി നിങ്ങളുടെ തന്നെ ഈ ബ്ലോഗും കൊടുക്കുമല്ലോ.. നൂറ്റി ഒന്നാമത്തെ തെളിവ്, രവിചന്ദ്രന്റെ ബ്ലോഗിലും വന്നു വാര്‍ത്ത എന്ന് പറഞ്ഞു കൊണ്ട്....!!

Old_User said...

സൌദി അറേബ്യയില്‍/ഇറാനില്‍ ബലാല്‍സംഘം നടക്കില്ല എന്നോ അവിടെ ഒന്നും ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി വല്ലതും ചെയ്യില്ല എന്നോ ആര്‍ക്കെങ്കിലും അഭിപ്രയം ഉണ്ടാവാന്‍ സാധ്യത ഇല്ല. അവിടെ(നിയമ വ്യവസ്ഥ നില നില്‍കുന്ന ഏതു രാജ്യങ്ങളെയും പോലെ) ജയില്‍ ഉധ്യോഗസ്തര്‍ ആയാല്‍ പോലും കുറ്റം ചെയ്‌താല്‍ നിയമത്തിനു മുമ്പില്‍ തെളിഞ്ഞാല്‍ അവര്‍ ശിക്ഷിക്കപ്പെടും.. പക്ഷെ അത്തരം ഒന്നോ രണ്ടോ സംഭവങ്ങളുടെ വാര്‍ത്തകള്‍ ആണ് യുക്തിവാദികള്‍ ഇവിടെ നല്‍കുന്നത്(അത് പോലും വ്യാജം)... എന്നാല്‍ ഹുസൈന്‍ സാഹിബ് തന്നത് ലക്ഷക്കണക്കിനുള്ള ഒരു നാട്ടിലെ മൊത്തം സ്ടാടിസ്ടിക്സ് ആണ്. എന്നാല്‍ യുക്തിവാദികള്‍ വാദിക്കുന്നത് ഇങ്ങനെ തന്ന ഒന്നോ രണ്ടോ വാര്‍ത്തയുടെ പേരില്‍ ദിനേന നൂറുകണക്കിന് നടക്കുന്നു എന്ന് എല്ലാവരും വിശ്വസിച്ചു കൊള്ളണം എന്ന്(തെളിവ് ഇല്ലതതിനുള്ള കുറ്റവും അവര്‍ക്ക് തന്നെ.. തെളിവ് നശിപ്പിച്ചു എന്ന് പറഞ്ഞു രണ്ടാമത്തെ കേസും ചാര്‍ജ് ചെയ്തു)..!!

കണക്ക് വേണ്ട തെളിവും വേണ്ട...!! അങ്ങ് വിശ്വസിചെക്കുക. അങ്ങനെ വേണ്ടവര്‍ക്ക് ആവാം.. ... പക്ഷെ അത് യുക്തിവാദം ആവുമോ..? തെളിവോ കണക്കോ ഇല്ലെങ്കിലും വേണ്ടില്ല മത പശ്ചാത്തലം ഉള്ള ചില രാജ്യങ്ങളില്‍ അങ്ങനെ ഒക്കെ ആയിരിക്കണം എന്നാണു വെപ്പ്.. തെളിവ് ചോദിച്ചാല്‍ അവര്‍ ലാദന്‍ ആവുകയും ചെയ്യും... കഷ്ടം അല്ലാതെന്തു പറയാന്‍...

vivek said...

>>> ബ്രെവിക്കിനെ വെച്ച് അര്‍മാദ മാണല്ലോ..ബ്രെവിക് ഇസ്ലാം വിരോധി യായിരുന്നു. <<<

ഇന്നത്തെ തേജസ്‌ പത്രത്തില്‍ വന്ന ലേഖനം വായിക്കാവുന്നത്...
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201107107113237703&

"മാനസാന്തരം 'ആരോപിക്കപ്പെട്ടു' ഇരകളുടെ ചുമലില്‍ ചുരിങ്ങിയ കാലയളവെങ്കിലും പുണ്യാളനായി കഴിയാന്‍ സൌഭാഗ്യം വേട്ടക്കാരന്‍ സ്വാമിഅസിമാനന്ദയും യുറോപ്പിലെ 'മുസ്ലിം കോളനി വല്‍ക്കരണവിരുദ്ധ' വിപ്ലവത്തിന്റെ ഭാഗമായി സ്വന്തം കുഞ്ഞാടുകളെ തന്നെ
കുരുതിക്കിരയാക്കാന്‍ 'സൌഭാഗ്യം' സിദ്ധിച്ച ഏകാന്ത കൊലയാളി ആന്‍ദേര്സും തമ്മില്‍ തീര്‍ച്ചയായും സമാനതയുണ്ട്; പാരസ്പര്യമുണ്ട്.
മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി മാത്രമായി ബിംബവല്‍ക്കരിക്കപ്പെട്ട, സംവരണം ചെയ്യപ്പെട്ട ഭീകരവാദത്തെ ഇവെരല്ലാവരും കൂടി ഇപ്പോള്‍ മതേതര വല്‍ക്കരിചിരിക്കുന്നു. അങ്ങനെ നമുക്ക് ഒരു പരിഷ്ക്കരിച്ച സമവാക്യമായി, ടെററിസം = സെക്യുലരിസം. അതുകൊണ്ടാണ് ആനടെര്സനെ കൊടുംഭീകരന്‍ എന്ന് പറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നത്. വേണമെങ്കില്‍ ബുദ്ധിഭ്രമമുള്ള ഇന്സൈന്‍ എന്ന് മാത്രമേ വിളിക്കാവു. നല്ല സ്ഥിബുദ്ധിയുള്ള, സ്ഥൂലമായ മാനസികാരോഗ്യമുള്ള സെയിന്‍ ആയ
പുണ്യാളന്‍ പയ്യനെ റ്റെരോര്‍സ്റ്റു എന്ന് വിളിക്കുകയോ? ആകയാല്‍ പരിശുദ്ധനായ ഈ നോര്‍വീജിയക്കാരനെ പരമാര്ശി ക്കുമ്പോയൊക്കെ എന്തുകൊണ്ട് നമുക്ക് സെയ്ന്റ് ആനടെയ്സു ബെഹ്രിംഗ് ബ്രെവിക് എന്ന് വിളിച്ചുകൂട?"

venukdkkt said...

>>
മതവിശ്വാസത്തിലോ യുക്തി വാദത്ത്തിലോ ഒന്നിലും ഞാന്‍ കേന്ദ്രീകരിക്കപെടുന്നില്ല.ഞാന്‍ പറയുന്നത് ഒരുവന്‍ യുക്തിവാദി ആകട്ടെ മതവിശ്വാസി ആകട്ടെ അവന്‍ ഔന്നിത്യം ഉള്ളവന്‍ ആയിരിക്കണം എന്നാണ്.അത്തരം ഔന്നിത്യം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യനു എന്‍ട് മൂല്യം ആണുള്ളത് ?അത്തരക്കാര്‍ മതത്ത്തോടൊപ്പം ആയാലും എതിരായാലും സ്തുത്യര്‍ഹരാണ്.മതങ്ങളോടും നിയമങ്ങളോടും എനിക്ക് വെക്തിപരമായി താല്പര്യം ഇല്ല.എന്റെ ഹൃദയത്തെ ഔനിട്യത്തിലെക് ഉയര്‍ത്താന്‍ അതിന്റെയൊന്നും സഹായം ആവശ്യമില്ല എന്നതില്‍ എനിക്ക് അനുഭാവാധിഷ്ടിതമായ ബോധ്യം ഉണ്ട്.ആരുടേയും വിശ്വാസത്തെ തച്ചു തകര്‍ക്കാനും താല്പര്യം ഇല്ല.അക്രമത്തിന്റെയും അധാര്മികതയുടെയും ഒരു മാര്‍ഗത്തെയും ഒരു വിശ്വാസത്തിന്റെ പേരിലും അനുകൂലിക്കാനും ആവില്ല."സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും " ഇതു തന്നെ<< Rajesh ,I agree with your opinion but believe that a person who has no faith in any religion except Humanity,can easily be acquire those virtues ,,,

venukdkkt said...

>>ഹിന്ദു ദൈവങ്ങള്‍ എല്ലാം മിഥ്യയാണ് എന്ന് കരുതുന്ന, മഹാഭാരതം എന്നത് എന്നത് രണ്ടു വിഭാഗം കസിനുകള്‍ തമ്മില്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി തമ്മില്‍ അടികൂടുന്ന കഥ പറയുന്ന ഒരു പുസ്തകവും ഭാവത്ഗീത എന്ന് പറയുന്നതു അതില്‍ നിന്നുമെടുത്ത അക്രമത്തിനു പ്രേരിപ്പിക്കുന്ന പുസ്തകവും ആണ് എന്ന അഭിപ്രായം താങ്കള്‍ക്കുട്ണോ?

അറിയാന്‍ വേണ്ടി ചോദിക്കുകയാണ് കേട്ടോ <<
ithenthoru Argument sir,???!!!!!!!
Chodhyam ennodallenkilum orukaryam paranhotte? puranengalellam mere literture works anennu sammathuichal aThankalum sammathikkumo Quranum oru sahithya kriti matramanennu??<<

Subair said...

രവിചന്ദ്രനും ആയി അദ്ദഹത്തിന്റെ ബ്ലോഗില്‍ നടന്ന ഒരു ചര്‍ച്ച എന്‍റെ ബ്ലോഗില്‍ എടുത്തു കൊടുത്തിരിക്കുന്നു.

പ്രകൃതി നിര്‍ദ്ധാരണം വഴിയുണ്ടാകുന്ന പര്‍വതങ്ങള്‍

Old_User said...

യുക്തിവാദന്റെ സ്വര്‍ഗ്ഗ രാജ്യമായ ചൈനയില്‍ നിന്നും നോവിക്കുന്ന ചില ലിങ്കുകള്‍.

ചൈനീസ് ജയിലിലെ ലൈമ്കിക പീഡനങ്ങള്‍

http://www.ishr.org/Systematic-Torture-in-the-People-s-Republic-of-China.1268.0.html

http://chinaview.wordpress.com/2006/12/31/photo-china-modern-torture-methods-3-sexual-abuse/

http://chinaview.wordpress.com/2007/08/20/shocking-photo-chinese-womans-breasts-disfigured-and-infected-from-electric-shock-torture/

Subair said...

സയ്യു, ലിങ്കുകള്‍ എന്തിനെ ക്കുറിച്ചാ ഇല്ലാത്തത്. ഇനി ഇല്ലേഎങ്കില്‍ തെന്നെ ഉണ്ടാക്കാന്‍ പണിയാണോ wrodpress ഉം blogger ഉം ഒക്കെ free അല്ലെ.


പിന്നെ നൂറു കണക്കിന് ലിങ്കുകള്‍, മില്യന്‍ കണക്കിന് കാശ് കിട്ടിയാല്‍ നൂറല്ല ആയിരം ലിങ്കുകള്‍ ഉണ്ടാക്കാനും ആളുകള്‍ ഉണ്ടാകും.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സയ്യു,

ജെറുസലേം പോസ്റ്റിലെ വാര്‍ത്ത നൂറുകണക്കിന് ലിങ്കുകളില്‍ കൊടുക്കണമെങ്കില്‍ ആ വാര്‍ത്ത ശരിയാവാനുള്ള സാധ്യത വര്‍ദ്ധിക്കുകയല്ലേ? അല്ലെങ്കില്‍ ആ നൂറുകണക്ക് ലിങ്കുകള്‍ക്കും എന്തെങ്കിലും കാര്യമായ കുഴപ്പമുണ്ടായിരിക്കണം. അവരെല്ലാം ശുദ്ധ മണ്ടന്‍മാരായിരിക്കണം, ഉത്തരവാദിത്വരഹിതമായി പ്രവര്‍ത്തിക്കുന്നവരായിരിക്കണം, അസത്യപ്രചാരകരായിരിക്കണം. അവരെയെല്ലാം ഒറ്റയടിക്ക് സംസ്‌ക്കരിച്ചാലേ ആ വാര്‍ത്ത തെറ്റാവുകയുള്ളു. ഈ ലിങ്കുകള്‍ക്കെല്ലാം നെല്ലും പതിരും തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് ഊഹിക്കുന്നതല്ലേ കൂടുതല്‍ യുക്തിസഹം? കറഞ്ഞത് 50 ശതമാനത്തിനെങ്കിലും? ഒരു കൃഷ്ണനെ കൊല്ലാനായി നാട്ടിലുള്ള ചോരക്കുഞ്ഞുങ്ങളെയെല്ലാം കാലപുരിയിലേക്ക് അയക്കണോ സയ്യൂ? ഒരേ വാര്‍ത്ത സമാനമായി നൂറുകണക്കിന് ലിങ്കില്‍ വന്നാല്‍ ആ വാര്‍ത്ത തീര്‍ച്ചയായും തെറ്റായിരിക്കുമെന്നാണോ മാധ്യമനിയമം?! നൂറുകണക്കിന് ലിങ്കുകളില്‍ ~ഒരു വാര്‍ത്ത പലരീതിയില്‍ വരുന്നതാണോ ആധികാരികതയുടെ മാനദണ്ഡം? എങ്കില്‍ കൊള്ളാമല്ലോ? ലോകത്തിനാകെ ഭ്രാന്തുപിടിച്ചുവെന്ന് ആരോപിക്കുന്നതിലും എളുപ്പമല്ലേ സ്വയം ചികിത്സിക്കുന്നത്?!

രജീഷ് പാലവിള said...

<>
പ്രിയ വേണു..
മൂല്യങ്ങള്‍ക്ക് മതവുമായോ യുക്തിവാദവുമായോ ബെന്ധമില്ലലോ.ഞാന്‍ പറഞ്ഞത് അതിനെ കുറിച്ചാണ്.വെക്തിയാണ് പ്രധാനം .അവന്‍ തന്റെ ജീവിതത്തോടും സമൂഹത്തോടും എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് അവനില്‍ മാനവികത എത്രയുണ്ട് എന്ന് വെളിപ്പെടുന്നത്.മാനവികതയിലൂടെ അല്ലാതെ മഹത്വത്തിലെക് ഒരു മാര്‍ഗവുമില്ല.ഇതാണ് എന്റെ നിരീക്ഷണം .

രവിചന്ദ്രന്‍ സി said...

സയ്യുവിന്റെ ശൈലിയില്‍ ഇവിടെ ബ്‌ളോഗിക്കൊണ്ടിരുന്ന ഒരാളെ ഇപ്പോള്‍ കാണാനില്ല. What a pleasant surprise! ചൈനീസ് ലിങ്കോ ഉഗാണ്ടന്‍ ലിങ്കോ പരാഗ്വന്‍ ലിങ്കോ...എന്തുവേണമെങ്കിലും പോരട്ടെ. ഇവിടാര്‍ക്കും ഒരു പ്രശ്‌നവുമില്ലല്ലോ സയ്യൂ. സമയം കിട്ടുകയാണെങ്കില്‍ ആവശ്യമുള്ളതൊക്കെ വായിക്കാനും ബുദ്ധിമുട്ടില്ല. തൃപ്തിയായില്ലേ സയ്യുവിന്. ഇനിയുമുണ്ടെങ്കില്‍ പോരട്ടെ.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വിവേക്,
താങ്കളിങ്ങനെ ഒരു Comment തന്നെ തുരുതുരെ പോസ്റ്റു ചെയ്തിട്ട് കാര്യമില്ല. ദേ, ഇപ്പോള്‍ നോക്കിയപ്പോള്‍ 18 കമന്റ് സ്മപാമിലുണ്ട്. 5 എണ്ണം താങ്കളുടെ ഒരു കമന്റാണ്. ഇന്ന് എന്തുകൊണ്ടോ സ്പാമിംഗ് വളരെ കൂടുതലാണ്. ആദ്യമായിട്ടാണ് ഇങ്ങനെ
നാസ്, കല്‍ക്കി, വേണു....കമന്റുകള്‍ ഇളക്കിവിട്ടിട്ടുണ്ട്.

ChethuVasu said...

പ്രിയ രജീഷ് ,

ഒരേ സമയത്ത് ഒരാള്‍ക്ക്‌ മതവിശാസിയും യുക്തിവാദിയും ആകാന്‍ സാധിക്കാത്ത പോലെ , മതം അനുസാസിക്കുന്ന മൂല്യങ്ങളും , മാനവികത ആവശ്യപ്പെടുന്ന മൂല്യങ്ങളും പലപ്പോഴും പൊരുത്തപ്പെടണം എന്നില്ലല്ലോ .. എന്ന് മാത്രമല്ല പലപ്പോഴും പരസ്പര വിരുദ്ധവും ആയിരിക്കാം .അത് കൊണ്ട് തന്നെ ഒരു മത വിശാസി ആകുമ്പോള്‍ പല മാനവിക മൂല്യങ്ങളും കൊമ്പ്രമയിസ് ചെയ്യേണ്ടി വന്നേക്കും

ഒരു ലളിതമായ ഉദാഹരണം പറഞ്ഞാല്‍ , ഒരു പ്രത്യക മതത്തിന് മറ്റൊരു പ്രത്യേക മതത്തിനേക്കാള്‍ ഗുണ മേന്മ ഉണ്ട് എന്നത് മത ദര്‍ശനം ആണ് .. ആ മൂല്യം ഉള്‍ക്കൊള്ളുന്ന ഒരാള്‍ മറ്റൊരു മത വിശാസിയെ തുല്യനായി പരിഗണിക്കുകയില്ല .. എന്നാല്‍ മാനവികത ആവശ്യപ്പെടുന്നത് ഒരു വ്യക്തി മറ്റൊരാളെ ഒരു തരത്തിലും മുന്‍ വിധികളില്ലാതെ പരിഗണിക്കണം എന്നാ മൂല്യമാണ് .. ഇവിടെ മതം നിര്‍ദ്ദേശിക്കുന്ന മൂല്യബോധവും മാനവികത ബോധവും പരസ്പര വിരുദ്ധമാണ് .. അത് കൊണ്ട് തന്നെ ഒരു യഥാര്‍ത്ഥ മത വിശ്വാസിക്ക് ( തന്റെ വിവേചാനിധികാരങ്ങള്‍ക്ക് മേല്‍ മതത്തിന്റെ നിയന്ത്രണം അനുവദിച്ചു കൊടുക്കുന്ന ഒരു വ്യക്തി ) മേല്പറഞ്ഞ മൂല്യം ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല. എന്നാല്‍ പല വിശ്വാസികളും മതത്തെ അബോധമായി തള്ളിപ്പറഞ്ഞു കൊണ്ട് തന്നെ ഈ മാനവികത യുക്തി സ്വീകരിച്ചു സഹജീവി സമത്വം കാണിക്കാറുണ്ട് .. അത് അബോധമായി അവര്‍ ചെയ്യുന്നതാണ് ., മതബോധം പൂര്‍ണമായി നില നിര്‍ത്തിക്കൊണ്ട് , മറ്റൊരു മത വിശാസത്തിന്റെ ഗുണത്തിന് തന്റെ വിശ്വാസവുമായി തുല്യത അനുവദിച്ചു കൊടുക്കാന്‍ മത മൂല്യങ്ങള്‍ അയാളെ അനുവദിക്കില്ല . മാനവികത ആവശ്യപ്പെടുന്ന അടിഥാന സമത്വവും മത ദര്‍ശനം ആവശ്യപ്പെടുന്ന ദൈവത്തിനു പ്രിയപ്പെട്ടവന്‍/ പ്രിയപ്പെട്ടവര്‍ എന്നാ ബോധവും ഒന്നിച്ചു പോകുകയില്ല എന്നര്‍ത്ഥം .. മാനവികതയില്‍ ഒരു അടിസ്ഥാനം മനുഷ്യര്‍ ഒന്നാണെന്ന ( തുല്യതാ ) ബോധാമാനല്ലോ .. No one is a chosen one in the realm of Humanity , but some are special in religion - mutually contradictory vales.

രജീഷ് പാലവിള said...

പ്രിയ വാസു,
താങ്കളുടെ നിരീക്ഷണം ഞാന്‍ അംഗീകരിക്കുന്നു.എന്നാല്‍ ഞാന്‍ പറഞത് മറ്റൊരു തലമാണ് .അത് താങ്കള്‍ പൂര്‍ണമായും ഉള്കൊണ്ടോ എന്നറിയില്ല.ഞാന്‍ സൂചിപ്പിചത് ഒരു വെക്തിയുടെ വികാസതെകുറിച്ചാണ്.അല്ലാതെ യുക്തിവാദവും വിശ്വാസവും ഒരുമിച്ച് കൊണ്ട് പോകണം എന്നല്ല.മാനവികതയുടെ വിശാലതയിലേക്ക്‌ ഉയര്‍ന്നു വരുന്ന ഒരു വെക്തി ലോകത്തിനു സ്തുത്യര്‍ഹാനാണ് എന്ന വസ്തുതയാണ്..അവന്‍ തന്റെ മൂല്യാധിഷ്ടിതമായ ജീവിതം കൊണ്ട് മാതൃക ആകുമ്പോള്‍ യുക്തിവാദികളും ബോധമുള്ള മത വിശ്വാസികളും ഒകെ അവനെ ആദരിക്കും.അങ്ങനെയുള്ള എത്രയോ പേര്‍ ഈ ലോകത്തുണ്ട്.അവന്‍ വെക്തി പരമായി യുക്തി വാദിയാണോ വിശ്വാസിയാണോ എന്നത് അത്ര പ്രസക്തമല്ല.പിന്നെ മതത്തെ അബോധമായി തള്ളികളയുന്ന കാര്യം,യുക്തി എന്നത് മനുഷ്യന്റെ സഹജമായ ഒരു ഗുണമാണ്.മതം ആകട്ടെ കുത്തി നിറയ്ക്കുന്നതോ പരിശീലിപ്പിക്ക പെടുന്നതോ ആയ ഒന്നും.സഹജമായ യുക്തി ഉപയോഗപ്പെടുത്താത്ത്തവര്‍ മാത്രമാണ് മതകൂപങ്ങളില്‍ നിലം പൊത്തുന്നത്.

രജീഷ് പാലവിള said...

ithenthoru Argument sir,???!!!!!!!
Chodhyam ennodallenkilum orukaryam paranhotte? puranengalellam mere literture works anennu sammathuichal aThankalum sammathikkumo Quranum oru sahithya kriti matramanennu??
പ്രിയ വേണു ,
അതിനു ഞാന്‍ കൊടുത്ത മറുപടി താന്കള്‍ വായിച്ചില്ലേ?

രജീഷ് പാലവിള said...

വേണു ഇതു കണ്ടില്ലേ??
repost:"ഹിന്ദു ദൈവങ്ങള്‍ എല്ലാം മിഥ്യയാണ് എന്ന് കരുതുന്ന, മഹാഭാരതം എന്നത് എന്നത് രണ്ടു വിഭാഗം കസിനുകള്‍ തമ്മില്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി തമ്മില്‍ അടികൂടുന്ന കഥ പറയുന്ന ഒരു പുസ്തകവും ഭാവത്ഗീത എന്ന് പറയുന്നതു അതില്‍ നിന്നുമെടുത്ത അക്രമത്തിനു പ്രേരിപ്പിക്കുന്ന പുസ്തകവും ആണ് എന്ന അഭിപ്രായം താങ്കള്‍ക്കുട്ണോ?"
പ്രിയ സുബൈര്‍ ,
രാമായണവും മഹാഭാരതവും ഒകെ കവിതകള്‍ എന്ന നിലയില്‍ ആസ്വദിക്കാനാണ് എനിക്ക് ഇഷ്ടം.എല്ലാത്തിലും തള്ളുവാനും കൊള്ളുവാനും ഉള്ളതുണ്ട്.അത് സഹജമായ യുക്തിഉപയോഗിച്ച് ചെയ്യുക അത്രമാത്രം.

മുഹമ്മദ് ഖാന്‍(യുക്തി) said...

കൊച്ചുമോന്‍ സുബൈ,
രവിമാഷിനു മകനാകാനുള്ള പ്രായമേ താങ്കല്‍ക്കു ഉള്ളൂവെങ്കില്‍ എന്റെ ചെറുമോനാകാനുള്ള പ്രായമേ സുബിക്കുള്ളൂ.
ഫോട്ടോ കണ്ടാല്‍ അമ്‌റിഷ് പുരിയെപ്പോലെ (smiling villain)ഒരു തടിമാടനാണെന്ന് തോന്നിക്കുന്ന ഒരാള്‍ കേവലം 41 വയസ്സുള്ള ഒരാളുടെ മകന്റെ പ്രായമേ തനിക്കുള്ളുവെന്ന് വീമ്പിളക്കുന്നത് ലജ്ജാവഹവും അല്‍പ്പത്തരവുമാണ്. എന്നും പതിനേഴെന്ന് പറയുന്ന സിനിമാനടിമാരുണ്ട്. അവരും സുബൈറും പ്രായം കുറച്ചുപറഞ്ഞ് മേനി നടിക്കുന്നത് കണ്ടാല്‍ ജനം ചിരിക്കും. സത്യം പറയണമല്ലോ, കൊടുത്തിരിക്കുന്നത് സുബൈറിന്റെ ഫോട്ടോ തന്നെയാണെങ്കില്‍ സുബൈറിന് 30-50 റേഞ്ചുണ്ട്. ആ നിലയ്ക്ക് ഇത്തരം അല്‍പ്പരങ്ങള്‍ ദയവായി കൊച്ചുമോന്‍ ഇനിയെങ്കിലും ഒഴിവാക്കണം.

manoj said...

ജറുസലേം പോസ്റ്റ്‌ റിപ്പോര്‍ട്ട്‌ ഇന് മുന്നേ തന്നെ ഇറാനില്‍ വധശിക്ഷയ്ക്കു മുന്നേ കന്യകകളെ rape ചെയ്യുന്ന കാര്യം പുറത്തു വന്നിരുന്നു :

1.National Council of Resistance of Iran -Foreign Affairs Committee യുടെ Women, Islam & Equality എന്ന റിപ്പോര്‍ട്ടില്‍ ഈ കാര്യത്തെ കുറിച്ചും ഈ കാര്യം വ്യക്തമാക്കി 1990 ഇല്‍ Sarmast Akhlaq Tabandeh, a senior Guards Corps interrogator എഴുതിയ കത്തിലെ ഭാഗവും കൊടുത്തിട്ടുണ്ട്‌ (ref :http://www.iran-e-azad.org/english/book_on_women/chapter2.html)

manoj said...

2.1999 തില്‍ The Coalition Against Trafficking in Women പ്രസിദ്ധീകരിച്ച Iranian Women and Girls - Victims of Exploitation and Violence, Sarvnaz Chitsaz and Soona Samsami എന്ന റിപ്പോര്‍ട്ട്‌ ഇലും ഈ കാര്യം സൂചിപിചിട്ടിടുണ്ട് (ref: http://www.uri.edu/artsci/wms/hughes/mhviran.htm)

ChethuVasu said...

പ്രിയ രജീഷ് ,
താങ്കള്‍ പറഞ്ഞത് പൂര്‍ണമായി ഉള്‍ക്കൊണ്ടു .. പക്ഷെ ഞാന്‍ പറയുന്നത് അല്ല രജീഷ് എടുത്തു പറഞ്ഞത് :-)

"അല്ലാതെ യുക്തിവാദവും വിശ്വാസവും ഒരുമിച്ച് കൊണ്ട് പോകണം എന്നല്ല."

അങ്ങനെ അല്ലല്ലോ ഞാന്‍ പറഞ്ഞത് .. വിശ്വാസവും മാനവികതയും ഒന്നുച്ചു കൊണ്ട് പോകുന്നതിനെ കുറിച്ചാണ് .. ഉദാഹനരസഹിതം വ്യക്തമാക്കിയതും അതാണ്‌ . രജീഷ് സൂചിപ്പിച്ച ആ തലമുണ്ടല്ലോ , അവിടേക്ക് ഉയരാന്‍ ഒരാളെ തടസ്സപ്പെടുത്തുന്ന ഒന്നുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത് , അത് ഭേദിച്ചാല്‍ മാത്രമേ പൂര്‍ണമായ അര്‍ത്ഥത്തില്‍ , വ്യക്തിയുടെ വികാസത്തിന് , പൂര്‍ണമായ മനവികതയിലേക്ക് എത്താന്‍ സാധിക്കൂ ..ചിലര്‍ക്ക് അത് ഭേദിക്കാന്‍ കഠിന പ്രയത്നം ചെയ്യേണ്ടി വരും എന്നര്‍ത്ഥം . സംഭാവിക്കായ്ക ഇല്ല . അതെ സമയം ആപേക്ഷികമായി പലരെക്കാളും പലതു കൊണ്ടും നന്മയുള്ള ജീവിതം നയിക്കാന്‍ ഒരു മതവിശ്വാസിക്ക് സാധ്യംമാണ് , മതം പല കാര്യങ്ങളിലും നല്ലത് ചെയ്യാന്‍ അവനെ "പ്രലോഭിപ്പിക്കുക" കൂടി ചെയ്യും ..അങ്ങനെ ഉള്ള അവര്‍ ബഹുമാനം അര്‍ഹിക്കുന്നു പലതു കൊണ്ടും .. എന്നാല്‍ അടിസ്ഥാനപരമായ പലതു കൊണ്ടും അപ്പോഴും അവര്‍ വിമര്ഷിക്കപ്പെടെണ്ടാതുണ്ട് . ഉദാഹരണത്തിന് ,എല്ലാവരും ആദരിക്കുന്ന ഒരു മഹാന്‍ അയാളുടെ ഏതോ ഒരു മത വിശ്വാസത്താല്‍ മറ്റുള്ളവര്‍ അക്കാരണം കൊണ്ട് തന്നെ നരകത്തില്‍ പോകും എന്ന് ചിന്തിച്ചാല്‍ , അയാളുടെ മഹത്വം കുറയും , ചിന്തിചില്ലെകില്‍ അയാള്‍ വിശ്വാസിയല്ലതാകും .. അത് അയാള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് , അയാള്‍ ആ ഘട്ടത്തില്‍ എന്ത് തിരഞ്ഞെടുക്കുന്നു എന്നത് തീര്‍ച്ചയായും പ്രസക്തമാണ് .. കാരണം ആ തിരഞ്ഞെടുപ്പില്‍ അയാള്‍ മാനവികതയുടെ ഒപ്പം അല്ലെങ്കില്‍ അയാളുടെ മഹത്വം കപടമാണ് , ആഴം കുറഞ്ഞതാണ് ..ഉദാഹരണം ഇനിയും ആവര്‍ത്തിക്കുന്നില്ല :-)

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മനോജ്,താങ്കള്‍ മുമ്പ് ഇവിടെ പരാമര്‍ശിച്ച വിവരവും ലിങ്കുകളും തന്നെ വിഷയം അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ധാരാളമാണ്. പക്ഷെ അതറിയുകയല്ലല്ലോ പരാതിക്കാരുടെ ലക്ഷ്യം! സൗദിയില്‍ സ്‌ക്കൂള്‍കുട്ടികളെ ജീവനോടെ ദഹിപ്പിച്ചതും ഇറാന്‍ ജയിലിലെ കന്യകാബലാല്‍സംഗവും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സത്യത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ മലയാളപത്രങ്ങളിലൂടെയാണ് അറിഞ്ഞത്. ആ ഓര്‍മ്മിയില്‍ നിന്നാണ് ഗൂഗിള്‍ സേര്‍ച്ച് ചെയ്തത്. അതായത് സേര്‍ച്ചു ചെയ്തപ്പോള്‍ കിട്ടിയതല്ല മറിച്ച് അതിനുവേണ്ടിതന്നെ സേര്‍ച്ചു ചെയ്തതാണ്. ഇതൊക്കെ പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന വിഷയങ്ങളാണെന്നായിരുന്നു എന്റെ ധാരണ.

സത്യത്തിന്റെ വായ്മൂടിക്കെട്ടാന്‍ വെമ്പി നടക്കുന്നവര്‍ക്ക് വസ്തുതകളുടെ പ്രവാഹം ഉറക്കം നഷ്ടപ്പെടുത്തും. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇനിയും കൂടുതല്‍ വെളിവാക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് ഇസ്ളാമിസ്റ്റുകള്‍ കലപിലയുണ്ടാക്കുന്നത്. ഇറാനിലും സൗദിയിലുമൊക്കെ എന്താണ് നടക്കുന്നതെന്ന് അവര്‍ക്ക് വ്യക്തമായറിയാം-ഒരുപക്ഷെ എന്നെയും താങ്കളെക്കാളും കൂടുതലായി.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈ സെഡ്....

ഡോകിന്‍സ്റെ തെന്നെ God Delusion എന്ന പുസ്തകവും അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.>>>>>>>>>>
===============================
നാസ്തികനായ ദൈവം God delusion ന്റെ പരിഭാഷയല്ല.പുസ്തകത്തിന്റെ പുറംചട്ടയെടുത്ത് തന്റെ പോസ്റ്റില്‍ കൊടുത്ത സുബൈര്‍ ആ പുസ്തകത്തിന്റെ തലകെട്ടുപോലും വായിച്ചില്ല.
ഇതാണ് സുബൈറിന്റെ കുഴപ്പം.കഥയറിയാതെ ആട്ടം കാണുന്നതില്‍ സുബൈ വിദ്വാനാണ്.

kaalidaasan said...
This comment has been removed by the author.
«Oldest ‹Older   1 – 200 of 559   Newer› Newest»