ശാസ്ത്രം വെളിച്ചമാകുന്നു

Friday 5 August 2011

9.ലിങ്കുവിരോധികളുടെ അത്താഴം

ഇന്ന് ശ്രീ. എന്‍.എം. ഹുസൈന്‍ 'ഇറാനിലെ നിലവിളികള്‍' എന്ന പോസ്റ്റില്‍ ഇട്ട ലിങ്ക് പോസ്റ്റിനോടുള്ള പ്രതികരണം.
Dear Sir,


(1) സംവാദത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആവില്ലെന്ന നിരീക്ഷണം: വളരെ സന്തോഷം. തല്‍ക്കാലം 'പിടിച്ചു നില്‍ക്കേണ്ട' കാര്യമെനിക്കില്ല. അത്രയ്ക്ക്‌ അവശത രണ്ടായാലുമായിട്ടില്ല.താങ്കള്‍ ദയവായി അതുചെയ്താലും. താങ്കളുടെ 'തലയില്‍ തേങ്ങ വീണ്' ഇപ്പോഴുളള നിലയ്ക്ക്  കാര്യമായ മാറ്റമൊന്നുമുണ്ടാകുന്നില്ലെങ്കില്‍ എനിക്ക് താങ്കളുമായുള്ള സംവാദം ഒട്ടും ആയാസകരമല്ല.  You are 'painfully predictable and colourlessly repetitive' dear. It always makes my job easy.   


(2) 'യുക്തിയും വിവരവും ബോധവുമില്ലാത്ത എന്റെ കുഞ്ഞാടുകള്‍': കഷ്ടമായിപ്പോയി സര്‍. വളരെ വിഷമം ഉണ്ട്. എന്നെക്കുറിച്ച് പറഞ്ഞാല്‍പ്പോരെ. ഞാനതുകൊണ്ട് തിരിച്ചടിക്കുന്നു: 'അതിപ്രഭാവശാലികളും വിനയസമ്പുഷ്ടരും ഭാവനാലോലുപരും വിജ്ഞാന-വിവേകപ്രഭുക്കളുമായ താങ്കളുടെ പക്കമേളക്കാര്‍'. എനിക്കവരെ കുറിച്ച് ഒരൊറ്റ വാചകം പോലും മോശമായി പറയാനില്ല. അങ്ങ് സ്വര്‍ണ്ണമെങ്കില്‍ അവരൊക്കെ പ് ളാറ്റിനം! രണ്ടും ഫടാഫട്ട്!


ദേ അങ്ങവരെ 'നിഷ്പക്ഷരു'മാക്കി.... എന്റമ്മോ! ഇത്രയും ഉദാരതയുള്ള മനുഷ്യനാണ് താങ്കളെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. Mea Culpa, Mea culpa എന്റെ പിഴ, എന്റെ മാത്രം പിഴ. This is what is called 'the platinum neutrality'!!


(3)വായനക്കാര്‍ക്ക് ബോറടി വന്നുവെന്ന് എന്റെ വായനക്കാര്‍ എഴുതിയെന്നത്: അതവര്‍ എഴുതിയ കാര്യമല്ലേ സര്‍? ഞാനെന്തു പിഴച്ചു?അവര്‍ക്കെന്നെ മടുക്കുമ്പോള്‍ ഞാന്‍ നിറുത്തും. പക്ഷെ ഇന്നുവരെ കണക്കും പ്രതികരണങ്ങളും കൊണ്ടുവന്നിട്ടുള്ളത് താങ്കള്‍ ആരോപിക്കുന്നതിന് വിപരീതമായ സൂചനകളാണ്. താങ്കളുടെ കാര്യം താങ്കളുടെ സ്വകാര്യ വിഷയമായി കാണുന്നു. അതില്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. താങ്കളെ ബോറടിക്കുന്നുവെന്ന് വായനക്കാര്‍ പറഞ്ഞുവെന്ന് പറഞ്ഞത് 100% ശരിയാണ്. അതില്‍ മാറ്റമില്ല.

(4) ഇറാനിലെ പ്രതിപക്ഷം കേസു ഫയല്‍ ചെയ്തില്ലത്രെ: കഷ്ടമേ കഷ്ടം! അവര്‍ ഇറാനിലെ പ്രതിപക്ഷമാണ്. അവര്‍ക്കവിടെ ജീവിക്കേണ്ടേ? ചെയ്തവരുടെ വിശേഷമൊന്നും വായിച്ചിട്ടില്ലേ?! സാറിന് ഇവിടിരുന്ന് ഇതൊക്കെ പറയാം.....

(5) 
അമേരിക്കയുടെ കാര്യം വരുമ്പോള്‍ അവിടുത്തെ നിലവിളികള്‍ കേള്‍ക്കാന്‍ തയ്യാറാവും. അതിനൊരു മന:പ്രയാസവുമില്ല. ഇവിടിപ്പോള്‍ ഇറാനിലെ നിലവിളികളാണ് വിഷയം. അമേരിക്കയില്‍ ആരെങ്കിലും നിലവിട്ടെന്നു കരുതി ഇറാനില്‍ കിടന്ന് വിളി തുടങ്ങിയിട്ട് കാര്യമുണ്ടോ ചങ്ങാതി?! നിലവിളി ഇറാനിലാണ്, അതവസാനിക്കേണ്ടതും അവിടെ തന്നെയാണ്. അതല്ലാതെ ഇറാനില്‍ മഴ പെയ്യുന്നതിന് അമേരിക്കയില്‍ കുട പിടിച്ചിട്ട് കാര്യമില്ല. താങ്കളുടെ ഗതികേടുകൊണ്ടാണ് ഇങ്ങനെ പുലമ്പുന്നത്.


അമേരിക്ക ഇറാനുമായി 'മാനഭംഗ'ത്തില്‍ മത്സരിക്കണമെന്നാണോ താങ്കളുടെ കൊതി. എന്നാല്‍ നടക്കട്ടെ. പക്ഷെ ഒരു ചെറിയ പ്രശ്‌നമുണ്ടല്ലോ സര്‍. അമേരിക്കയുടെ കയ്യില്‍ ഇതിന്റെയൊക്ക കണക്കുണ്ട്. ഇറാന്റെ കയ്യില്‍ എന്തുണ്ട്? ഇറാനിയന്‍ ജയിലുകളിലും ഭവനങ്ങളിലും ദിനവും അരങ്ങേറുന്ന ബലാല്‍സംഗങ്ങളുടെ കണക്ക് ആര്‍ 'ഇറക്കിത്തരും'??? താങ്കളുടെ പക്കലുണ്ടോ? ഉണ്ടെങ്കില്‍ മാത്രം മത്സരത്തിന് വിസിലടിക്കൂ.

(6) അമേരിക്കാ...അമേരിക്കാ....അമേരിക്കാ.....

താങ്കള്‍ക്കു അമേരിക്കയോട് ഇത്രയും കലിപ്പ് വരാന്‍ കാരണമെന്താണ് സര്‍? അമേരിക്ക താങ്കള്‍ ഞങ്ങള്‍ക്ക് പതിച്ചു തന്നിരിക്കുകയാണോ? എന്തിനേക്കുറിച്ച് പറഞ്ഞാലും അമേരിക്കയിലേക്കോടുന്നു? ഇതൊരു രോഗമാണോ ഡോക്ടര്‍? അമേരിക്കയുടെ നേരെ നോക്കി സദാ 'പൊറുക്കില്ല ഞാന്‍..എന്നാക്രോശിക്കാന്‍ കാരണമെന്ത്? അമേരിക്കയും ഇസ്ളാമും എക്കാലത്തും ഉറ്റമിത്രങ്ങളായിരുന്നവല്ലോ. പിന്നെ എന്തുകൊണ്ട് താങ്കള്‍ക്കു മാത്രം ഈ പൊട്ടിത്തെറിപ്പ്??? രഹസ്യമാണെങ്കില്‍ പറയണ്ട.


അമേരിക്കയില്‍ നല്ലതും ചീത്തയുമായി പലതും നടക്കുന്നുണ്ടാവാം. പല കാര്യങ്ങളിലും അമേരിക്ക മുന്നിലാണ്. ലോകത്തേറ്റവും വലിയ കടക്കാരനും ഏറ്റവും കൂടുതല്‍ കടം കൊടുക്കുന്നതും ആ രാജ്യമാണ്. ഏറ്റവും കൂടുതല്‍ യുദ്ധം ചെയ്യുന്നതും ഏറ്റവും കൂടുതല്‍ യുദ്ധവിരുദ്ധറാലികള്‍ നടക്കുന്നതും അവിടെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ നശീകരണം നടത്തുന്ന അമേരിക്കയാണ്, അവര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രക്ഷാപ്രവര്‍ത്തനവും ജീവകാരുണ്യപ്രവര്‍ത്തനവും നടത്തുന്നതും....അമേരിക്കയ്ക്ക് പല മാനങ്ങളുണ്ട്. ഇവിടെ വിഷയം സൗദിയും ഇറാനുമാണ്. സൗദിയെ സൗദികൊണ്ട് നേരിടണം. അല്ലാതെ സൗദിയുടെ കാര്യം പറയുമ്പോള്‍ അത് സോമലിയയേക്കാള്‍ വളക്കൂറുള്ള രാജ്യമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. താങ്കള്‍ അമേരിക്കന്‍ ബലൂണ്‍ വീര്‍പ്പിച്ച് ആത്മഹത്യ ചെയ്യരുത്. എവിടെയോ ഒരു 'മുള്ള്' താങ്കളുടെ അമേരിക്കന്‍ ബലൂണിനെ കാത്തിരിക്കുന്നു. ബലൂണ്‍ മുള്ളിനോട് പറയുന്നതെന്താവാം??!1

(7) അമേരിക്ക അതിതീവ്ര മതപരതയുള്ള ഒരു രാജ്യമാണ്. അമേരിക്കയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിന് കാരണം അവിടുത്തെ തീവ്രമതപരതയാണ്. In God we trust എന്നു സ്വന്തം കറന്‍സിയില്‍ എഴുതിവെച്ച രാജ്യമാണത്. ആ ദൈവവും മതവുമൊക്കെ തന്നെയാണ് അമേരിക്കയുടെ മോശം വശത്തിന് കാരണം. അമേരിക്കയുടെ മുഴുവന്‍ നേട്ടങ്ങള്‍ക്കും കാരണമാകട്ടെ അവിടെയുണ്ടായിട്ടുള്ള ശാസ്ത്രീയ-മതേതര-ജനാധിപത്യ മുന്നേറ്റങ്ങളാണ്. നിരീശ്വരവാദികള്‍ അവിടുത്തെ പൗരന്‍മാര്‍ പോലുമല്ലെന്ന് പറഞ്ഞ പ്രസിഡിന്റുമാരാണ് അവിടെയുള്ളത്. താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന 
ഇസ്ളാമിക സാമ്രാജ്യത്തിന്റെ എക്കാലത്തേയും സന്തതസഹചാരിയും സുഹൃത്തുമായ അമേരിക്കയുടെ കാര്യങ്ങള്‍ നിങ്ങള്‍ പരസ്പരം പറഞ്ഞ് തീര്‍ത്താലും. ഈയിടെ രൂക്ഷമായ 'പൊട്ടിത്തെറി രാഷ്ട്രീയ'ത്തില്‍ ഉടക്കി ഇസ് ളാമിക സാമ്ര്യാജ്യത്വവും അവരുടെ യജമാനന്‍മാരായ അമേരിക്കന്‍ സാമ്രാജ്യത്വവും തമ്മിലുണ്ടായ സൗന്ദര്യപിണക്കങ്ങള്‍ക്ക് നാസ്തികരെന്തു പിഴച്ചു? ഞങ്ങളെ സംബന്ധിച്ചിടത്തോളം പല കാര്യത്തിലും നിങ്ങള്‍ രണ്ടുകൂട്ടരും ഒരുപോലെ. 


ഒരു നാഗരികസമൂഹമെന്ന നിലയില്‍ അമേരിക്ക ഇറാനേയും സൗദിയേയും അപേക്ഷിച്ച്‌ നൂറിരട്ടി മുന്നിലാണെങ്കില്‍ അത് മതേതരത്വവും ജനാധിപത്യവും ശാസ്ത്രനേട്ടങ്ങളും കൊണ്ടുവന്നതാണെന്ന് മനസ്സിലാക്കി വെക്കുക. ഇസ്ളാമിക രാജ്യങ്ങള്‍ അക്കാര്യത്തിലെല്ലാം ബഹുദൂരം പിന്നിലാണെങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്. സ്വയം വിലയിരുത്തുക. അമേരിക്കയേയും ഉഗാണ്ടയേയുമൊന്നും ഇറക്കിയാല്‍ ഇവിടെയിപ്പോള്‍ കെട്ടിക്കിടക്കുന്ന സൗദി, ഇറാന്‍ എന്നീ വിഴുപ്പ് ഭാണ്ഡങ്ങള്‍ ചുമന്ന് മാറ്റാന്‍ താങ്കള്‍ക്കാവില്ല. താങ്കളിവിടെ കിടന്ന് അമേരിക്കാ, അമേരിക്കാ എന്നലറി കസര്‍ത്തു നടത്തും, ഞങ്ങള്‍ നോക്കി നിന്ന് ചിരിക്കും. അത്രതന്നെ.

(8) ഇറാനിയന്‍ പ്രതിനിധി ബി.ബി.സി യോട് ഇറാനില്‍ സര്‍വം ഭദ്രമാണെന്ന് പറഞ്ഞത്രെ?-പിന്നെ അയാള്‍ എന്തുവേണം? അയാള്‍ക്കെന്തിനാണ് ഇറാനിയന്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത്? മറിച്ചെന്തെങ്കിലും പറഞ്ഞിട്ട് തിരിച്ച് അയാള്‍ ഇറാനിലേക്ക് ചെന്നാല്‍ എങ്ങനെയിരിക്കും? ഇത് 'കോണ്‍ഗ്രസ്സില്‍ അഴിമതിക്കാരില്ലെന്ന് പണ്ട് ജോസഫ് വാഴക്കന്‍ ജയ്ഹിന്ദ് ചാനലില്‍ പറഞ്ഞിട്ടുണ്ട്' എന്നുപറഞ്ഞതുപോലെയായി!! മറുവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ തീരെ കഥയില്ലാത്ത ഇത്തരം നനപടക്കങ്ങള്‍ സദയം ഒഴിവാക്കുക.

(9) സിനിമ സിനിമയാണ്, ജീവിതം ജീവിതവും. Stoning of Soraya M 
സംഭവകഥയെ ആധാരമാക്കിയ നിര്‍മ്മിച്ച് ചലച്ചിത്രമാണ്. ഒക്കെ നേരിട്ടനുഭവിച്ച ഇറാന്‍കാര്‍ തന്നെ കഥ പറയുന്നു. അണിയറയിലും കാമറയ്ക്ക് മുന്നിലും കൂടുതലും ഇറാന്‍കാര്‍ തന്നെ.സിനിമക്കഥയുടെ പശ്ചാത്തലത്തില്‍, അതിലെ സംഭവകഥയുടെ ഘടകങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മറ്റ് നിരവധി കേസുകള്‍ ആളും പേരും സഹിതം എഴുതിയിട്ടുള്ളത്. മിടുക്കനാണെങ്കില്‍ അതൊക്കെ തെറ്റാണെന്നു തെളിയിക്കൂ. എനിക്ക് വേണ്ടപ്പോള്‍ ഞാന്‍ സിനിമയും നാടകവും കഥയുമൊക്കെ ഉപയോഗിക്കും. അതെന്റെ ശൈലി.

(10) 'ജെറുസലേം പോസ്റ്റി'ലെ വാര്‍ത്ത-
ഒരു അനിഷ്ട ലിങ്കു കണ്ടാല്‍ അത്താഴമുപേക്ഷിക്കുന്നവര്‍ തൊട്ട് ജീവന്‍വെടിയുന്നവര്‍ വരെ താങ്കളുടെ 'പക്കമേള സംഘ'ത്തിലുണ്ടല്ലോ!! 'ലിങ്കുവിരോധ'മല്ല സര്‍ കറുത്ത വാര്‍ത്തകളോടുള്ള വിരോധമാണ് ആവശ്യമായിട്ടുള്ളത്. സംഭവങ്ങള്‍ നടക്കുമ്പോള്‍ എതിരാളികള്‍ (എന്നു താങ്കള്‍ വാദിക്കുന്ന) ആദ്യം റിപ്പോര്‍ട്ട് ചെയ്യും, ആവേശത്തോടെ അത് പ്രചരിപ്പിക്കും. അതൊക്കെ നാട്ടുനടപ്പാണ്. താങ്കളും ഇന്നേവരെ ചെയ്തിട്ടുള്ളത് അത് മാത്രമാണ്. താങ്കള്‍ക്കാവശ്യമുള്ളത് അവിടുന്നും ഇവിടുന്നും നുള്ളിപ്പെറുക്കി കാര്യകാരണബന്ധമില്ലാതെ ഫലിതബിന്ദുക്കളായി എഴുന്നെള്ളിച്ച്‌ സ്വയം കുഴപ്പത്തില്‍ ചാടുകയും നാട്ടുകാരെ ചിരിപ്പിക്കുകയും ചെയ്യുന്നു. അത്തരം കലാപരിപാടികളുടെ 'കോഴ്‌സ്' കേരളത്തില്‍ നടത്തുന്നത് ഒരു സവിശേഷ ഇഗ്നോ (Ignorance) യൂണിവേഴ്‌സിറ്റിയാണെന്നും അറിയിക്കട്ടെ.


 യൂ ട്യൂബും ട്വിറ്ററും ഫെയ്‌സ് ബുക്കുമടക്കും നൂറുകണക്കിന് ലിങ്കുകളില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്. ഗൂഗിള്‍ സേര്‍ച്ചില്‍ ആദ്യംവന്ന ലിങ്കു കൊടുത്തു അത്ര തന്നെ. അതല്ലാതെ താങ്കളുടെ കുലപിതാക്കന്‍മാരും പാരമ്പര്യ സഖാക്കളുമായി ജൂതന്‍മാരുമായി എനിക്കെന്തു ബന്ധം? ആരൊക്കെയോ എഴുതിയതാണെന്ന്!! പിന്നെ ആരെങ്കിലും എഴുതാതെ നാമിതൊക്കെ അറിയുന്നത് എങ്ങനെയാണ് സര്‍? ഇനി വേറെ ലിങ്കു വേണോ? വേണ്ടെന്നുള്ള മുന്‍കൂര്‍ ജാമ്യമുണ്ടല്ലോ??!! പിന്നെ ഇസ് ളാമിന്റെ ശത്രുക്കളല്ലല്ലോ നിതാന്ത സുഹൃത്തുക്കളല്ലേ ജൂതജനത?? ഇസ് ളാമിന് അങ്ങനെ ആരെയും വെറുക്കാനൊന്നുമാവില്ല. അതൊക്കെ താങ്കളുടെ ഇസ് ളാമിക വിരുദ്ധ വികലബുദ്ധിയില്‍ വിരിഞ്ഞ വിഭ്രാന്തികളാവാനേ തരമുള്ളു.
മുസ്‌ളീം രാജ്യങ്ങളിലൊക്കെ ജനാധിപത്യത്തിനും Free Speech നും പ്രാധാന്യം നല്‍കുന്ന മിക്ക സൈറ്റുകളും നിരോധിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ അവിടെ ഹുസൈന്‍മാരുടെ രോഷം ഇതുപോലെ തുടല്‍ പൊട്ടിക്കുന്നില്ല. പക്ഷെ ഇത് രാജ്യം വേറെയല്ലേ സര്‍?


(11) എന്റെ കര്‍ണ്ണം, ഹൃദയം, ബുദ്ധി എന്നിവയ്ക്കാണോ തകരാറ്: തീര്‍ച്ചയായും. എല്ലാത്തിനും കുറേശ്ശെ തകരാറുകളുണ്ട്. പ്രായമായി വരുകയല്ലേ? ഇന്നലെ ഉണ്ടായിരുന്ന ദൂരം ഇന്നില്ലല്ലോ ഭവാന്‍? എന്തായാലും താങ്കള്‍ക്ക് ഈയിനത്തിലൊക്കെ ഓരോ ദിവസം കഴിന്തോറും അടിക്കടി 'കയറ്റ'മാണെന്ന് താങ്കളുടെ രചനകളില്‍ നിന്ന് മനസ്സിലാക്കാനാവുന്നതില്‍ വലിയ സന്തോഷം.

(12) ഒരേ വാര്‍ത്ത വിവിധസൈറ്റുകളില്‍ വന്നാല്‍ നൂറുക്കണക്ക് ലിങ്കാകില്ലെന്ന്: മിടുക്കന്‍, മിടുമിടുക്കന്‍. അപ്പോള്‍ ഇനി ലിങ്ക് എഴുതി മെനക്കേണ്ടതില്ലെന്നര്‍ത്ഥം. ഞാന്‍ പത്തമ്പതെണ്ണം എഴുതാനൊരുങ്ങുകയായിരുന്നു. 
അതൊക്കെ ഞാന്‍ ഇവിടെ പട്ടികയായി നിരത്തിയിരുന്നുവെങ്കില്‍ ലിങ്കുവിരോധിയായ താങ്കളുടെ അത്താഴം മുടങ്ങുമായിരുന്നുവല്ലോ!!!


(12).a  'ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചെന്ന്‌ 'താങ്കള്‍ പറഞ്ഞതില്‍ 'പാമ്പാ'രാണെന്ന് മനസ്സിലായി. 'വെട്ടും' മനസ്സിലായി. 'ഇടി' എന്നുപറഞ്ഞത് മാത്രം മനസ്സിലായില്ല. ഇത്രയും നാള്‍ കിടന്ന് വാങ്ങിച്ചുകൂട്ടിയതാണോ?


ഇവിടെന്താ പ്രശ്‌നം? നൂറുക്കണക്കിന് ലിങ്കുണ്ട്-പക്ഷെ കുഴപ്പം അതെല്ലാം 'ഒരേ വാര്‍ത്ത'യാണെന്നതാണ്!! അതിനിപ്പോള്‍ ഞാന്‍ എന്താ ചെയ്ക?!! നൂറു കണക്കിന് ലിങ്കുകളില്‍ 'ഒരേ വാര്‍ത്ത'' വരുന്നതല്ലേ അതിന്റെ വിശസനീയതയുടേയും ആധികാരികതയുടേയും മാനദണ്ഡം?! ഒരേ വാര്‍ത്ത വിവിധരീതിയില്‍ ഭിന്ന സൈറ്റുകളില്‍ വരുന്നതല്ലേ ആ വാര്‍ത്തയെക്കുറിച്ച് സംശയമുയര്‍ത്തുന്നത്? 'അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമ ജയിച്ചു' എന്ന വാര്‍ത്ത് നൂറുകണക്കിന് സൈറ്റുകളില്‍ സമാനമായി വന്നാല്‍ അതിന്റെ അര്‍ത്ഥം ഒബാമ തോറ്റെന്നാണോ!?? ഒ! ഈ മനുഷ്യനെക്കൊണ്ടു തോറ്റു!!!

(13) കേരളത്തിലെ കാടന്‍മാരില്‍ എന്നെക്കാള്‍ വിദ്യാഭ്യാസമുള്ളവരുണ്ടാകും: ശരിയായിരിക്കാം. എനിക്കതിന്റെ വിശദാംശങ്ങള്‍ അറിയില്ല. 
ഉണ്ടായിക്കൂടെന്നില്ല. എന്തായാലും ഭവാനെക്കാള്‍ വിദ്യാഭ്യാസവും ബുദ്ധിയുമുള്ളവര്‍ ആമസോണ്‍ കാടുകളിലെന്നല്ല ഉഷ്ണമേഖലാവനങ്ങള്‍, മഴക്കാടുകള്‍, ധ്രൂവപ്രദേശങ്ങള്‍ , സൈബീരിയ, ഉഗാണ്ട, സോമാലിയ എന്നിവിടങ്ങളില്‍ പോലും കാണുമെന്ന് എനിക്ക് തോന്നുന്നില്ല.


(14) എന്നെക്കാള്‍ ബുദ്ധിയുള്ള ഭിക്ഷക്കാര്‍ ഉണ്ടാകാമെന്നത്: തീര്‍ച്ചയായും അതിനും സാധ്യതയുണ്ട്. നിഷേധിക്കാനുള്ള തെളിവുകളൊന്നും എന്റെ പക്കലില്ല. ബുദ്ധിശക്തിയുടെ കാര്യത്തില്‍ ഭിക്ഷക്കാരുടെ പിറകിലാകുന്നതില്‍ വലിയ അപമാനമൊന്നും തോന്നുന്നില്ല. ഭിക്ഷാടനം പൊതുവില്‍ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ പരിണതിയാണ്. വേണ്ടത്ര സാഹചര്യങ്ങള്‍ ലഭിച്ചാല്‍ എന്നേക്കാള്‍ മുന്നോട്ടുപോകാന്‍ കഴിയുന്ന നിരവധി പ്രതിഭകള്‍ ഭിക്ഷക്കാര്‍ക്കിടയിലുണ്ടാവാം എന്ന് സങ്കല്‍പ്പിക്കുന്നതാണ് എന്റെ മാനവികതാബോധം. അങ്ങേയേപ്പോലൊരു 'പണ്ഡിതപര്‍വതം' എല്ലാ ഭിക്ഷക്കാര്‍ക്കും സ്വപ്‌നം കാണാനാവുന്നതിലും ഉയരത്തിലായി പോയത് എന്റെ കുറ്റമല്ലല്ലോ?!!


(15) ഭാര്യ മരിച്ച പുരുഷന് വേണ്ടി പാചകം ചെയ്യുന്ന സ്ത്രീകളെ ശിക്ഷിച്ചിരുന്നുവെങ്കില്‍ ഇസ് ളാമിലെ സ്ത്രീകളുടെ കുലമറ്റ് പോകുമായിരുന്നുവത്ര!!!: എന്റമ്മോ? എന്താ താങ്കളുടെ ലക്ഷ്യം? ഇസ്ളാമിലെ സ്ത്രീകളുടെയൊക്കെ പണി ഇതാണെന്നോ? ഇസ്ളാമിന്റെ വക്താവ് ചമഞ്ഞുകൊണ്ട് ആ സമുദായത്തിലെ മുഴുവന്‍ സ്ത്രീകളേയും അടച്ചധിക്ഷേപിക്കാന്‍ താങ്കള്‍ക്കെങ്ങനെ മനസ്സുവന്നു? ദയാശൂന്യമാണിത് സര്‍. തങ്ങളുടെ സ്ത്രീകളെ പുറംപാചകത്തിന് പറഞ്ഞു വിടുന്നവരല്ല മുസ്‌ളിം സമുദായത്തിലെ പുരുഷന്‍മാര്‍. താങ്കളെപ്പോലുള്ളവര്‍ ഇനിയെങ്കിലും ഇതൊക്കെ മനസ്സിലാക്കുന്നത് നന്ന്. എന്നിട്ട് എന്റെ തലയും യുക്തിയും ബുദ്ധിയും ഉപ്പിലിട്ട് വെക്കണമെന്ന നിര്‍ബന്ധവും!! എന്തിനാ, ഇദി അമീന്റെ പരിപാടിയുണ്ടോ?


(16) നാല് സാക്ഷി-എന്റെ പൊന്നു സാറേ, ഇത് വ്യഭിചാരം. VYBHICHARAM, മറ്റേത് മാനഭംഗം, MANABHANGAM. ഇപ്പോള്‍ പിടിക്കിട്ടിയോ? ലൈംഗികതയെപ്പറ്റി ഇസ്‌ളാം കുറ്റകരമായി മുന്നോട്ടുവെക്കുന്നത് പ്രധാന സങ്കല്‍പ്പങ്ങള്‍ ഇവയാണ്. 1. വ്യഭിചാരം 2. അടുത്തബന്ധുക്കളുമായുള്ളവ അഥവാ incest 3. പ്രകൃതിവിരുദ്ധം. ഇതില്‍ സ്വവര്‍ഗ്ഗലൈംഗികത ഇസ് ളാം ആദരോവോടെ കാണുന്നില്ലെന്നാണ് മതപ്രചരണം. പക്ഷെ അതിനുള്ള ശിക്ഷ എവിടെയും പറഞ്ഞുകാണുന്നുമില്ല. ഇറാനിലെ ഇസ് ളാമിക വിപ് ളവത്തിന്റെ നേതാവായിരുന്ന അയത്തൊള്ള ഖൊമൈനിയൊക്കെ അതിന്റെ ആളായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആ നിലയ്ക്ക് ശിക്ഷ വന്നാലും അധികനേരം 'ചാര്‍ജ്' നില്‍ക്കില്ലല്ലോ? എന്നാല്‍ ഇവിടെയെങ്ങും 'മാനഭംഗം' എന്നൊരു കുറ്റമില്ല. മാനഭംഗം പൊതുവില്‍ വ്യഭിചാരമായി (സന-zana) യില്‍പ്പെടുത്തി) 'കണ്‍വേര്‍ട്ട്'ചെയ്യപ്പെടുകയാണ് സംഭവിക്കുന്നത്. സ്വഭാവികമായും പരാതിക്കാരിക്ക് ചാട്ടവാറടി കിട്ടും. താങ്കള്‍ ആ ചിത്രം കണ്ടോ. ആദ്യമത് കണ്ടുനോക്ക്. സൊരയ 'വ്യഭിചാരിണി'യാണെന്ന് ഭര്‍ത്താവ് തെളിയിക്കുന്നതെങ്ങനെയെന്ന് അപ്പോള്‍ മനസ്സിലാകും. സാക്ഷികളെ അപ്പോള്‍ എണ്ണുകയും ചെയ്യാം. എന്താ പോരെ? വെറുതെ ഓരോ...

പ്രതികരണത്തിന് നന്ദി.

559 comments:

«Oldest   ‹Older   401 – 559 of 559
രജീഷ് പാലവിള said...

****കവിത മുഴക്കിയാല്‍ മാന്യനാകില്ല. "മാന്യത" തേടുന്നവര്‍ക്ക് എന്തുമാവമെന്നാണോ താങ്കളുടെ ധാരണ. ധൈര്യമുണ്ടങ്കില്‍ ചോദിച്ചതിനു നേര്‍ക്ക്‌നേര്‍ മറുപടി പറയുക.
കവിത മുഴക്കിയാല്‍ മാന്യനാകില്ല. "മാന്യത" തേടുന്നവര്‍ക്ക് എന്തുമാവമെന്നാണോ താങ്കളുടെ ധാരണ. ധൈര്യമുണ്ടങ്കില്‍ ചോദിച്ചതിനു നേര്‍ക്ക്‌നേര്‍ മറുപടി പറയുക.
അവികിസിതം,പക്വതയില്ലാഴ്മ, കാരുണ്യമില്ലാഴ്മ എന്നീ വാക്കുകള്‍ സ്ഥാനം നോക്കി പ്രയോഗിക്കുവാന്‍ പഠിക്കുക..*****
പ്രിയ വിവേക്‌ ,
താങ്കള്‍ ആകപ്പാടെ രേക്തം തിളച്ചു ഉറഞ്ഞു തുള്ളുകയാനല്ലോ..ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ പൊരുതാന്‍ വെല്ലുവിളിക്കുന്ന താങ്കള്‍ സ്വന്തം പേരുപോലും എവിടെ വെളിപെടുത്തുന്നില്ല.താങ്കളുടെ ഈ ധൈര്യം എന്നില്‍ 'മതിപ്പ്'ഉളവാക്കുന്നു!!മാന്യത തേടുന്നവര്‍ക്ക് എന്തും ആകാം എന്ന ധാരണയൊന്നും എനിക്കില്ല സുഹൃത്തേ .സംവാദത്തിന്റെ പരിധികള്‍ വിട്ട് ആരെയും വെക്തി ഹത്യ ചെയ്യാന്‍ താല്പര്യവുമില്ല.സംയമനത്തോടും സ്നേഹത്തോടും സംസാരിക്കാന്‍ അറിയാത്തവര്‍ക്കുമുന്നില്‍ മൌനം പാലിക്കുന്നതാണ് ഉചിതം.അതിനെ ഭീരുത്വം എന്ന് വിളിചെക്കാം!അത് നിങ്ങളുടെ ഇഷ്ടം.എനിക്കിവിടെ ഒന്നും തെളിയിക്കാന്‍ ഇല്ല.****കവിത മുഴക്കിയാല്‍ മാന്യനാകില്ല. "മാന്യത" തേടുന്നവര്‍ക്ക് എന്തുമാവമെന്നാണോ താങ്കളുടെ ധാരണ. ധൈര്യമുണ്ടങ്കില്‍ ചോദിച്ചതിനു നേര്‍ക്ക്‌നേര്‍ മറുപടി പറയുക.
അവികിസിതം,പക്വതയില്ലാഴ്മ, കാരുണ്യമില്ലാഴ്മ എന്നീ വാക്കുകള്‍ സ്ഥാനം നോക്കി പ്രയോഗിക്കുവാന്‍ പഠിക്കുക.*** താങ്കളുടെ സ്ഥാനം വെളിപ്പെടുത്തുമെങ്കില്‍ മേലിലും അങ്ങനെ ശ്രമിച്ചു കൊള്ളാം!

രജീഷ് പാലവിള said...

*****പ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യെക്കുറിച്ച്, അദ്ദേഹത്തിന്റെ ഓന്നിത്യത്തെപ്പറ്റി, കാരുണ്യത്തെപ്പറ്റി വ്യക്തമായി താങ്കള്‍ക്കറിയുമെങ്കില്‍ ഇവിടെ "നന്മ" മുന്‍നിര്‍ത്തി യുക്തിവാദികള്‍ക്ക് വിശദീകരിച്ചുകൊടുക്കുക. അത് ചെയ്യുമോയെന്നു കാണട്ടെ.******
പ്രിയ വിവേക്‌ ,
ഞാന്‍ ഒന്നിന്റെയും agent ആകാന്‍ ആഗ്രഹിക്കുന്നില്ല.ഞാന്‍ അത് ചെയ്യുമെന്ന് കരുതി താങ്കള്‍ കാത്തിരുന്നാല്‍ , നിരാശനാകേണ്ടി വരും.'സമാധാനത്തിന്റെ മത'ത്തിനു വേണ്ടി താന്കള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഒരു നിസ്സംഗതയോടെ ഞാന്‍ ശാന്തമായി മന്ദഹസിക്കും!ഞാന്‍ ആള്കൂട്ടങ്ങല്ക് എതിരെ നടക്കുന്നു..എന്റെ സ്വാതന്ത്ര്യം ആര്‍ക്കും പണയം വെക്കാന്‍ ആഗ്രഹമില്ല.

രജീഷ് പാലവിള said...

******താങ്കള്‍ ആവശ്യമില്ലാത്ത പണിയാണ് കാണിച്ചത്. അര്‍ഹതയില്ലാത്തവനെ പുകഴ്ത്തരുത്.പാത്രമറിഞ്ഞ് വിളമ്പണം. താങ്കളുടെ സൗഹൃദഭാവവും സ്‌നേഹസിദ്ധാന്തവുമൊന്നും ഇവര്‍ക്ക് ദഹിക്കില്ല. പക പറക്കുന്ന കണ്ണുകളും വിദ്വേഷം തിളയ്ക്കുന്ന മനസ്സുമായി ഉഴറിനടക്കുന്നവരോട് സ്‌നേഹപ്രകടനം നടത്തിയാല്‍ ഫലമുണ്ടാവില്ല.*****
പ്രിയപ്പെട്ട രവിചന്ദ്രന്‍ സാര്‍
ഞാന്‍ കുട്ടികാലത്ത് ഉരുവിട്ട് പഠിച്ച ഒരു മന്ത്രമുണ്ട്.അതിന്റെ സാരം ഇങ്ങനെയാണ്..;"ഈ ലോകം നിന്നെ പുകഴ്തട്ടെ,ഇകഴ്തട്ടെ!ലെക്ഷ്മീ ദേവിയുടെ കൃപ നിന്നില്‍ ഉണ്ടാകട്ടെ, ഇല്ലതാകട്ടെ!ഇന്നോ യുഗാവസാനത്തിലോ നിന്റെ ശരീരം തളര്‍ന്നു വീഴട്ടെ !എന്നാലും എന്റെ കുഞ്ഞേ ന്യായപഥത്തില്‍ നിന്നും വ്യെതിച്ചലിക്കരുത്!!"...എന്റെ സൌഹൃദ ഭാവത്തെയും സ്നേഹ സിദ്ധാന്തത്തെയും അവര്‍ക്ക് നിഷേധിക്കാന്‍ കഴിയും,നശിപ്പിക്കാന്‍ കഴിയില്ല.!!

Bone Collector said...

<>


dear "vivek"??

thangalude veedu 'abattabad'il aanennu thonnunnu...bin laden couldnt protect his wives..eni thangalkku enjoy cheyyam ladante bharayamare..(countless) dont waste this oppertunity...plsssszzzz

vivek said...

@ രജീഷ് പാലവിള,

തിരിച്ചറിയാതെ ഉപദേശിക്കുമ്പോള്‍ ശ്രദ്ധിക്കണം ആര്‍ക്കാണ് ഉപദേശിക്കുന്നതെന്ന്. പ്രയോഗിക്കുന്ന വാക്കുകള്‍ കണ്ടാലറിയാം അവരുടെ സുപിരിയോരിറ്റി/ഇന്ഫിരിയോരിറ്റി കോമ്പ്ലെക്സുകള്‍. ഈ ബ്ലോഗിലുടെ കണ്ണോടിച്ചാല്‍ കാണാം ബ്ലോഗുടമയുടെ പോലും ആളുകളോടുള്ള വ്യതസ്ത സമീപനങ്ങള്‍.
ഇത് ബ്ലോഗാണ് അനുകൂല പ്രതികൂല അഭിപ്രായങ്ങള്‍ ഉണ്ടാകും. അത് പരിഗണിക്കുകയോ അവഗണിക്കുകയോ ചെയ്യാം.


കൊള്ളേണ്ട ടെസ്റ്റ്‌ഡോസ് നല്‍കിയാല്‍
അറിയാം അവരുടെയവസ്ഥ.
സഹോദരരെ രാക്ഷസരാക്കിയാല്‍
കിട്ടില്ല മാനവികതയൊരിക്കലും.

രജീഷ് പാലവിള said...

****** രവിചന്ദ്രന്‍ കേരളത്തില്‍ ബുദ്ധമതം എങ്ങിനെ നിഷ്കാസിതമായി എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഉത്തരം പറയാതെ തടിതപ്പി.
എങ്ങിനെയാണ് കേരളത്തില്‍, പവിത്രേശ്വരത്ത് വരെ ഉണ്ടായിരുന്ന ബുദ്ധമതം നിഷ്കാസിതമായത് , രജീഷ് വിശദീകരിക്കുമെന്ന് കരുതുന്നു.******
പ്രിയ വിവേക്‌ ,
ഇതിനു ചരിത്രപരവും വസ്തുനിഷ്ടവുമായ മറുപടി രവി ചന്ദ്രന്‍ സാര്‍ നല്‍കിയത് കൊണ്ടാണ് ഞാന്‍ അതെ കുറിച്ച് മൌനം പാലിച്ചത്.ശാങ്കരമതവും ബ്രാഹ്മണ പൌരോഹിത്യവും ബുദ്ധ മതത്തെ നിഷ്കാസനം ചെയ്യാന്‍ ഭഗീരഥപ്രയത്നം തന്നെ നടത്തിയിട്ടുണ്ട്.അഹിംസയുടെ പ്രവാജകന്റെ അനുചരന്മാര്‍ യുദ്ധം ചെയ്യാന്‍ പോയതുമില്ല.എന്ന് കരുതി ബുദ്ധ ദര്‍ശങ്ങള്‍ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടു എന്ന് ധരിച്ചു പോകരുത്.കാലത്തിന്റെ കുപ്പത്തൊട്ടിയില്‍ അല്ല അതിന്റെ സ്ഥാനം.അത് തിരിച്ചു വരും.പതിന്മടങ്ങ്‌ ശക്തിയോടെ!,സെമിറ്റിക് മതങ്ങള്‍ കലുഷിതമാക്കിയ ഭൂമിയില്‍ ശാന്തിയുടെ, സമാധാനത്തിന്റെ ശംഖൊലി പോലെ!!
NAMO TASSA BHAGAVATHO ARHATO SAMMASA BUDHASA!

രജീഷ് പാലവിള said...

****സഹോദരരെ രാക്ഷസരാക്കിയാല്‍
കിട്ടില്ല മാനവികതയൊരിക്കലും.*****
പ്രിയ വിവേക്‌ ,
മാനവികതയെ നിഷേധിച്ചുകൊണ്ട് മതത്തിനോ മനുഷ്യനോ നിലനില്‍ക്കാന്‍ കഴിയില്ല.സഹോദരരെ രാക്ഷസര്‍ ആക്കുന്നു എന്ന പ്രയോഗം അസ്ഥാനത്തുള്ള ഒന്ന് മാത്രമാണ്.അത് താങ്കളുടെ മുന്‍വിധി മാത്രമാണ്.ശാന്തിയും സമാധാനവും വിവേകവും ഉള്ള ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ എനിക്കുണ്ട്.തന്റെ ആവാസവ്യെവസ്ഥയെ ഏതെന്കിലും ആശയങ്ങള്‍ക്ക് വേണ്ടി നശിപ്പിക്കുന്ന ആരും നിയന്ത്രിക്കപെടെണ്ടവനാണ്.അത് ഏതു മതത്തിന്റെ പേരിലായാലും സിദ്ധാന്തങ്ങളുടെ പേരിലായാലും!സഹജ യുക്തിയെ പരചിന്തകള്‍ കൊണ്ട് കറുപ്പ് പുരട്ടരുത്.

Bone Collector said...

കൊള്ളേണ്ട ടെസ്റ്റ്‌ഡോസ് നല്‍കിയാല്‍
അറിയാം അവരുടെയവസ്ഥ.

dear "vivek"???

avastha mosamayirikkum..because oru palm ellathe jeevikkuka alapam difficult aanu..agreed.but really cut cheyendathu professorude tounge aayirunnille ? "MANDASIROMANIKAL"

Anonymous said...

Dear Ravichandran Sir& Sri.Rajeesh Palavila,

Shemeer hasan(Vivek) innale ividunnu kittiyathum vangichottu Hussainte blogil report cheythittundu

See http://dawkinsdebate.blogspot.com/2011/08/blog-post.html#comments)

രജീഷ് പാലവിള said...

വാസുവിനെയും വേണുവിനെയുമോന്നും ഇവിടെ കാണുന്നില്ലലോ!

രജീഷ് പാലവിള said...

പ്രിയ Bone collector,
manglish google transilatorലോ aksharam.com ലോ type ചെയ്യ്..എന്നിട്ട് ഇവിടെ post ചെയ്യു....

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട അനോണി,

ചോദിക്കുന്നതില്‍ വിഷമം തോന്നരുത്. താങ്കള്‍ക്ക് വേറെ പണിയൊന്നുമില്ലേ?! ഇതൊക്കെ അന്വേഷിച്ചു സമയം പാഴാക്കണോ? ജീവിതത്തില്‍ വേറെയെന്തെല്ലാം പ്രധാനപ്പെട്ട വിഷയങ്ങള്‍ കിടക്കുന്നു!

kaalidaasan said...

അനോണി,

വിവേക് ആരായാലും കാളിദാസനേക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്ന വകയില്‍ തുട്ടുകള്‍ അസാരം കീശയിലാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഇംഗ്ളീഷ് വായന ഹുസൈന്റേതു പോലെ ആണ്. അത് ഞാന്‍ പറഞ്ഞപ്പോള്‍  ഇപ്പോള്‍ ഭ്രാന്തു പിടിച്ച പോലെയാണ്. എല്ലാവരുടെ നേരെയും കുരക്കുന്നു.

ഇസ്ലാമിന്റെ സുവര്‍ണ്ണകാലത്തെ പ്രമുഖര്‍ ഇസ്ലാമിനേക്കുറിച്ചും കുര്‍ആനേക്കുറിച്ചും പറഞ്ഞതൊക്കെ വായിച്ചപ്പോള്‍ ഇസ്ലമിസ്റ്റുകളാകെ ഭ്രാന്തെളകിയിരുന്നു. ഇപ്പോള്‍ ബ്ളോഗിലൂടെ ചരിത്രത്തെ വളച്ചൊടിക്കുന്ന അത്തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കല്‍ അധികം നടക്കുന്നില്ല.
കാട്ടിപ്പരുത്തി വിമര്‍ശിച്ച എന്റെ പോസ്റ്റുകൂടി വായക്കാര്‍ കാണട്ടെ.

http://kaalidaasan-currentaffairs.blogspot.com/2010/12/blog-post.html

Bone Collector said...

പ്രിയ Bone collector,




ok..double ok

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട രജീഷ്,

ഈ മഗ്ളീഷ് ടൈപ്പിംഗ് അവസാനത്തെ അത്താണിയായിരിക്കണം. ആദ്യം നേരിട്ട് ISM- Malayalam തന്നെ ശ്രമിക്കണം. അത് നന്നായി പഠിച്ചെടുക്കാന്‍ രണ്ടു ദിവസം തന്നെ ധാരാളമാണ്. പഠിച്ചാല്‍ ദീര്‍ഘവും വേഗതയുള്ളതുമായ ടൈപ്പിംഗ് അനായാസമാകും. വിശേഷിച്ചും സൃഷ്ടിപരമായ രചനകള്‍,ദീര്‍ഘമായ ലേഖനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍.

ഇവയൊക്കെ തയ്യാറാക്കാന്‍ പേജ്‌മേക്കറില്‍ ISM ചെയ്ത് (or in MS Word) ശീലിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. അത് ബുദ്ധിമുട്ടായി തോന്നുകയാണെങ്കില്‍ മാത്രമേ മംഗ് ളീഷ് രീതികളെക്കുറിച്ച് ചിന്തിക്കാവൂ എന്നാണ് എന്റെ അഭിപ്രായം. കാരണം ഒരിക്കല്‍ മംഗ് ളീഷിനടിപ്പെട്ടാല്‍ പിന്നെ ഒരു തിരിച്ചുവരവ് അത്ര എളുപ്പമല്ല. കുട്ടികളോട് ആദ്യ ഘട്ടത്തില്‍ തന്നെ ISM ല്‍ ടൈപ്പ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതായിരിക്കും ഭാവിയില്‍ അവര്‍ക്ക് കൂടുതല്‍ ഗുണപ്രദമായി തീരുക

രജീഷ് പാലവിള said...

***ഈ മഗ്ളീഷ് ടൈപ്പിംഗ് അവസാനത്തെ അത്താണിയായിരിക്കണം. ആദ്യം നേരിട്ട് ISM- Malayalam തന്നെ ശ്രമിക്കണം.*****
പ്രിയപ്പെട്ട രവിചന്ദ്രന്‍ സാര്‍ ,
malayalam typping പഠിച്ചിരിക്കും.sure

vivek said...

അറബി പേരില്‍ ആരെങ്കിലും ഏതെങ്കിലും ബ്ലോഗില്‍ കമന്റിട്ടാല്‍ "കുരക്കുന്നതാരായിരിക്കും".
സുശീലിന്റെ താഴെ കാണുന്ന പോസ്റ്റില്‍ നാജ് എന്ന ബ്ലോഗര്‍ക്ക് ഇടേണ്ടി വന്ന
കമന്റു.

naj said...
again to Kalidas, "".....താങ്കള് മറുപടി അര്ഹികുന്നില്ല, as you are just barking like a stray dog. This stone is enough if you understand well !""
താല്പര്യമുള്ളവര്‍ക്ക് വായിക്കാം...
“നിധി പത്മനാഭന്റെതോ , കുചേലന്മാരുടെതോ?”
http://charvaakam.blogspot.com/2011/07/blog-post.html

Bone Collector said...

dear "vivek"

thangale ee blogil ellavrum attack cheyyukayanallo..defence aanengilo weak aayi varunnu.."AUTO EDICHITTAVANTE PURATHU SUPER FAST KAYARI" ennathayi eppol avastha ...

vivek said...

പ്രൊഫസര്‍ വിരലനക്കിയാല്‍ തലകുലുക്കുംസ്വതന്ത്ര “കവി”യെ കണ്ടു.
നാസ്ഥികര്‍ക്കെന്നും ശേഖരിച്ചു വെയ്ക്കാവുന്ന
കാളിദാ-മലയാളം അടക്കം പലരുടെയും കമന്റു കണ്ട, വാക്കുകള്‍ കണ്ട “കവിക്ക്‌” മനം നൊന്തില്ല, പ്രകോപിപ്പിക്കപ്പെട്ടില്ല.
കവലച്ചട്ടമ്പി, പുലംബുക......തുടങ്ങിയവ.. സ്വന്തം കമന്റിലും ഉള്‍പ്പെടുത്താം.
മാത്രവുമല്ല, Bone Collector എന്ന പേരില്‍ കമന്റു ചെയ്തയാള്‍ (ഇദ്ദേഹം ആദ്യമായി ഇടുന്ന കമന്റെല്ല) എന്റെ നാലുവരി കവിതയില്‍ നിന്നും രണ്ടുവരിക്ക് ദുര്വ്യാ ഖ്യാനം നല്കിഎയപ്പോള്‍ അങ്ങോരെ സന്തോഷത്തോടെ ഉപദേശിച്ചു മലയാളത്തില്‍ ടൈപ് ചെയ്തു ഇടുകായെന്നു...എന്തൊരു മാനവികത.....
“കാപട്യം” എന്ന് ആരും വിളിക്കില്ല!!!!!!

vivek said...

മലയാളക്കരയിലെ മതചരിത്രം പരിശോധിച്ചാല്‍
സുപ്രധാനമായ രണ്ടു സംഭവങ്ങളാണ് ബുദ്ധമത നിഷ്ക്കാസനവും ക്രിസ്തുമതത്തിനുള്ളിലെ വസ്ക്കോടിഗാമാവഴിയുണ്ടായ പരിവര്‍ത്തനവും. അത് പലതവണ ചോദിച്ചു. ചോദിക്കാതിരിക്കുമോ?അതും ആവേശത്തോടെ "ഇസ്ലാമിന്റെ തകര്‍ച്ച തീസിസ്" അവതരിപ്പിച്ചപ്പോള്‍, സഹികെട്ട് രണ്ടുവരി പിന്നീട് എഴുതേണ്ടിവന്നു. വിശദമായി ഇല്ല, ഒരു ഗ്രാമത്തില്‍ കിടക്കുന്ന അമ്പലത്തിനു ചുറ്റും മുസ്ലിംകള്‍ വരാത്തതിനെപറ്റി വലിയൊരു പോസ്റ്റു തയ്യാറാക്കിയ ഭവാന്‍ രവിചന്ദ്രന് കേരളത്തെ മൊത്തം മാറ്റിമറിച്ച സംഭവം പറയാന്‍ വിമ്മിഷ്ടം. കൂടാതെ പവിത്ര്വേശരത്തിന്റെ പവിത്രതയെ കുറിച്ചുള്ള കമന്റും. അപ്പോള്‍ ആളെ അറിയാന്‍ വായനക്കാരന് ആഗ്രഹമുണ്ടാവും. അപ്പോഴദ്ദേഹം പൌഡറിട്ട് എന്നെപൊതിഞ്ഞു, വാക്കുകള്‍ക്കു പഞ്ഞമില്ലല്ലോ തുരുതുരാ വരികയല്ലേ... എല്ലാം മുകളില്‍ തന്നെ കിടക്കുന്നുണ്ടല്ലോ..
എന്തുകൊണ്ട് ഈ രണ്ടു സംഭവങ്ങളും സൂചിപ്പിക്കുന്നത്. ഈ രണ്ടു സംഭവങ്ങള്‍ക്കും ഇടയായകരങ്ങളുടെ തലമുറകള്‍, അവരുടെ രാഷ്ട്രീയം ശക്ത്തമായി നിലനില്‍ക്കുന്നുണ്ട്.
ഇതിന്നിടയില്‍ എങ്ങിനെയാണ് കേരള മുസ്ലിംകള്‍ ശക്ത്തമായി നിലയുറപ്പിക്കുന്നതും വളരുന്നതും. നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌, കേരളത്തെയും സമുദായത്തെയും സംരക്ഷിച്ചു കൊണ്ട് "മുസ്ല്യാക്കന്മാര്‍" നയിച്ച ചരിത്രം ഓര്‍ത്തുകൊണ്ട് പുതിയ തലമുറ മുന്നേറുമ്പോള്‍ ആരെങ്കിലും അസൂയയും വിദ്വേഷവും വെച്ച് ബ്ലോഗഴുതിയിട്ടു കാര്യമില്ല.ശക്ത്തമാണ് ചരിത്രബോധമെന്നു എഴുതുന്നവര്‍ കരുതുക.
അതിനാല്‍ “ഇസ്ലാമിന്റെ തകര്‍ച്ച തീസിസ്” ഒരു പാഴ് വേലയാണന്നു ഓര്‍മ്മിപ്പിക്കുയാണ്.

Sajnabur said...

Dear Vivek,

"മലയാളക്കരയിലെ മതചരിത്രം പരിശോധിച്ചാല്‍
സുപ്രധാനമായ രണ്ടു സംഭവങ്ങളാണ് ബുദ്ധമത നിഷ്ക്കാസനവും ക്രിസ്തുമതത്തിനുള്ളിലെ വസ്ക്കോടിഗാമാവഴിയുണ്ടായ പരിവര്‍ത്തനവും. അത് പലതവണ ചോദിച്ചു. ചോദിക്കാതിരിക്കുമോ?അതും ആവേശത്തോടെ "ഇസ്ലാമിന്റെ തകര്‍ച്ച തീസിസ്" അവതരിപ്പിച്ചപ്പോള്‍, സഹികെട്ട് രണ്ടുവരി പിന്നീട് എഴുതേണ്ടിവന്നു. വിശദമായി ഇല്ല, ഒരു ഗ്രാമത്തില്‍ കിടക്കുന്ന അമ്പലത്തിനു ചുറ്റും മുസ്ലിംകള്‍ വരാത്തതിനെപറ്റി വലിയൊരു പോസ്റ്റു തയ്യാറാക്കിയ ഭവാന്‍ രവിചന്ദ്രന് കേരളത്തെ മൊത്തം മാറ്റിമറിച്ച സംഭവം പറയാന്‍ വിമ്മിഷ്ടം."

.....................

മലയാളക്കരയിലെ സുപ്രധാനമായ രണ്ടു സംഭവങ്ങളായ ബുദ്ധമത നിഷ്ക്കാസനവും ക്രിസ്തുമതത്തിനുള്ളിലെ വസ്ക്കോടിഗാമ വഴിയുണ്ടായ പരിവര്‍ത്തനവും രവിചന്ദ്രന്‍ സാര്‍ വിശദീകരിച്ചത് പോരാ എങ്കില്‍, അദ്ദേഹത്തിന്നതില്‍ പ്രയാസമുണ്ടാന്കില്‍ താങ്കള്‍ അതൊന്നു വിശദീകരിചെഴുതൂ. ചരിത്രം അറിയാനുള്ള ആഗ്രഹം കൊണ്ടാണ് പ്ലീസ്..

vivek said...

@ Sajnabur
ചോദ്യം കൊള്ളാം എല്ലാം അറിയുന്ന താങ്കളുടെ പ്രൊഫസറോട് ചോദിക്കുക. അദ്ദേഹം വേണമെങ്കില്‍ വിശദമായി എഴുതാം എന്ന് പറഞ്ഞിട്ടുണ്ട്.
പലപോസ്റ്റിലും സാറിനോട് പലചോദ്യങ്ങളും വിനയാനിതനായിയി എമ്ബെടെടായി നിന്ന് ചോദിച്ചതല്ലേ. അദ്ദേഹം എഴുതാതിരിക്കില്ല.ഒരുഗ്രാമം തന്നെ അദ്ദേഹത്തിനു പോസ്റ്റിനുള്ള വിഷയമായിട്ടുണ്ട്.

Sajnabur said...

Dear Vivek,

ഞാന്‍ എന്ടെല്ലാം സംശയങ്ങള്‍ രവിച്ചന്ദ്രന്സാരിനോട് ചൂടിചിട്ടുണ്ടോ അതിനെല്ലാം അദ്ദേഹം കഴിവിന്നനുസരിച്ചു മറുപടി തന്നിട്ടുമുണ്ട്. അദ്ധേഹത്തിന്റെ മറുപടി ഞാന്‍ അന്ഗീകരിക്കുകയോ അല്ലെയോ ചെയ്യാം......താങ്കള്‍ ഇതിനെ എങ്ങിനെ വ്യ്ക്യാനിചാലും ശരി. പക്ഷെ ഇവിടെ ഞാന്‍ മാത്രമെല്ല ആരായാലും ഇസ്ലാമിസ്ടുകുലാട് ചോദിച്ച സംശയങ്ങളോട് അവര്‍ ഒഴിഞ്ഞുമാരുന്നതും വിശയെത്തെ വഴിമാറ്റി വിടുന്നതുമാണ് കാണാന്‍ സാദിച്ചത്. അതുകൊണ്ടാണ് രവിചന്ദ്രന്‍ സാറ് മറച്ചുവയ്ക്കുന്ന കാര്യം താങ്കളോട് ഒന്ന് വിശദീകരിചെഴുതാന്‍ റിക്വസ്റ്റ് ചെയ്തത്. പക്ഷെ താങ്കള്‍ ആക്ഷേപിച്ചു ഒഴിയുന്നു.

vivek said...

>> രവിചന്ദ്രന് സാറ് മറച്ചുവയ്ക്കുന്ന കാര്യം താങ്കളോട് ഒന്ന് വിശദീകരിചെഴുതാന് റിക്വസ്റ്റ് ചെയ്തത് <<

ഭവാന്‍ രവിചന്ദ്രന്‍ പല വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍, അദ്ദേഹം തന്റെ "രാഷ്ട്രീയം" മറച്ചുവയ്ക്കുന്നു. ഡോകിന്‍സ് 'ഇസ്ലാമിനെ' ഭയപ്പെടുന്നെന്നും ഓര്‍മ്മപ്പെടുത്തുന്നു. ആപ്രകടനം ശാസ്ത്രമല്ല, വ്യക്ത്തമായ പാശ്ചാത്യ രാഷ്ട്രീയമാണ്.
നാസ്തികന്റെ "ദൈവം" മൂര്ത്തമാണ്. അതിനാല്‍ തന്നെ ബഹുദൈവത്വവുമാണ്.അദ്ദേഹിന്റെയും ആര്‍ എസ് എസ് കാരുടെയും ചിന്തകള്‍ക്കും വിദ്വെഷങ്ങള്‍ക്കും സമാനത കാണുന്നു. അപ്പോള്‍ ഇദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ രാഷ്ട്രീയപരമായി ഗുണം ചെയ്യുക അഭിനവ ശങ്കരമതക്കാര്‍ക്ക് തന്നെയാകുന്നു. അതിന്റെ ഒരു പ്രകടനമാണ് "ലവ്ജിഹാദിലൂടെ" നാം കണ്ടത്.

KP said...

ഹ ഹ ഹ.. അപ്പൊൾ പ്രശ്നം ഇത്രയേയുള്ളൂ..

ഞമ്മന്റെ കൂടെയല്ലെങ്കിൽ ലവൻ സവർണ്ണസംഘി തന്നെ, അല്ലെങ്കിൽ കമ്മി ..

ഈയൊരു കാര്യം വിളിച്ച് പറയാൻ ഒരു അവസരം തരപ്പെടുത്താൻ വേണ്ടി എന്തൊക്കെ കളികൾ!!!

Sajnabur said...

Dear Vivek,

താങ്കള്‍ക്കു അറിയാവുന്ന ചരിത്രം ഒന്ന് വിശദീകരിചെഴുതാന്‍ അല്ലെ പറഞ്ഞിട്ടുള്ളൂ. താങ്കള്‍ എഴുതിയാല്‍ അതൊരു ചര്‍ച്ചയാകും എന്നത് തീര്‍ച്ച..രവിചന്ദ്രന്‍ സാറിനു ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ഇതിപ്പോള്‍ ഇവിടെ വിഷയം മറ്റു പലതിലേക്കും പോകുന്നു. രവിചന്ദ്രന്‍ rss, ഓര്‍മ്മപ്പെടുത്തല്‍, മൂര്തം, ലവ് ജിഹാദ്‌ എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ ഉത്തരം.

Bone Collector said...

ചോദ്യം കൊള്ളാം എല്ലാം അറിയുന്ന താങ്കളുടെ പ്രൊഫസറോട് ചോദിക്കുക. അദ്ദേഹം വേണമെങ്കില്‍ വിശദമായി എഴുതാം എന്ന് പറഞ്ഞിട്ടുണ്ട്.
പലപോസ്റ്റിലും സാറിനോട് പലചോദ്യങ്ങളും വിനയാനിതനായിയി എമ്ബെടെടായി നിന്ന് ചോദിച്ചതല്ലേ. അദ്ദേഹം എഴുതാതിരിക്കില്ല.ഒരുഗ്രാമം തന്നെ അദ്ദേഹത്തിനു പോസ്റ്റിനുള്ള വിഷയമായിട്ടുണ്ട്.
ayye...etntha changathi engane ? i think you are loosing confidence..describe what was that incident tht changed kerala and what was the aftermath..

vivek said...

>> രവിചന്ദ്രന്‍ സാര്‍ വിശദീകരിച്ചത് പോരാ എങ്കില്‍,<<

@ Sajnabur

ഇങ്ങനെയും താങ്കളല്ലേ എഴുതിയത്. അതിനര്‍ത്ഥം താങ്കള്‍ തൃപ്തന്‍ എന്നാണോ?. അദ്ദേഹം എന്താ ഇവിടെ വിശദീകരിച്ചത്?
ബ്ലോഗുടമയെന്ന നിലക്കും "ഇസ്ലാമിന്റെ തകര്‍ച്ച തീസിസ്" അവതരിപ്പിച്ച നിലക്കും അദ്ദേഹം വിശദീകരിക്കട്ടെ. അദ്ദേഹം സഹികെട്ട് രണ്ടുവരി പിന്നീട് എഴുതേണ്ടിവന്നു എന്നല്ലേ ഞാന്‍ എഴുതിയത്. എന്നെ ഇസ്ലാമിസ്റ്റ് എന്ന് പറഞ്ഞു എന്റെ വാക്കുകളെ ആക്ഷേപങ്ങള്‍ എന്ന് മൊഴിയുന്ന താങ്കള്‍ അദ്ദേഹത്തിന്റെ ഈ വിഷയ സംബന്ധിയായ കാര്യങ്ങളോടുള്ള യോജിപ്പും വിയോജിപ്പും ഇവിടെ ഓരോന്നായി പറയുക. താങ്കളുടെ പക്ഷം വായനക്കാര്‍ അറിയട്ടെ.

Anonymous said...

ഡിയര്‍ അവിവേക്,

മുസല്‍മാന്‍മാരെ കെട്ടുകഥയുണ്ടാക്കി ഒരു ഗ്രാമത്തില്‍ നിന്ന് ആട്ടിയകറ്റി നിറുത്തുന്നതിനെ ചോദ്യം ചെയ്യുകയല്ലേ മിസ്റ്റര്‍ രവിചന്ദ്രന്‍സര്‍ ചെയ്തത്? പവിത്രേശ്വം ഗ്രാമത്തില്‍ മുസല്‍മാന്‍മാരില്ലാത്തതിനാല്‍ പിവിത്രമാണെന്ന് വാദിച്ച പറഞ്ഞ വി.എച്ച്.പി കാരനെ പരിഹസിക്കുകയല്ലേ അദ്ദേഹം ചെയ്തത്. അങ്ങനെയാണ് ഞങ്ഹളൊക്കെ ആ ലേഖനം വായിച്ചത്. സത്യം പറ നിങ്ങള്‍ ഏത് അവയവം കൊണ്ടാ വായിക്കുന്നേ?

vivek said...

പട്ടാളമിറങ്ങി.....ഹ..ഹ..ഹ....

Bone Collector said...

Kerala opposition leader V S Achuthanandan on Sunday criticised the ''devaprasnam'' held at the Sree Padmanabha Swamy temple terming it as an affront to the rule of law in the country.


“Superstitions are being spread in the name of Padmanabha Swamy temple, here. Astrologers are threatening even the courts in the name of devaprasnam,” he said. He was speaking after inaugurating the valedictory function of the Kerala Union of Working Journalists state committee meeting in Thrissur. “It has been claimed that the human race would be exterminated if the secret cellar is opened. This is nothing but a conspiracy,” he said.

Achuthanandan is the first politician to openly criticise the findings of the devaprasnam which had raised many eyebrows in recent days.

dear friends ,
ningal enthu parayunnu ?

argus said...

ഇനിയെങ്കിലും പറയാതെ തരമില്ലല്ലോ , മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ലേ, ഇന്ന് മാര്‍ക്സിസ്റ്റ്‌ കളെ പോലും മയക്കിയെങ്കിലും..

Anonymous said...

ഡിയര്‍ അവിവേക്,

പട്ടാളത്തോട് പരിഹാസമാണോ? ദേശിയഗാനം ആലപിക്കുന്നത് അപമാനമായി കാണുന്ന ടീമല്ലേ? ദേശസ്‌നേഹം ഇമ്മിണി കൂടും. ബോലോ ഷെമീര്‍ പയ്യന്‍സ്, സൗദി അറേബ്യ കീ ജയ്

Sajnabur said...

Dear Vivek,

ചോദ്യത്തിന്നു മറുചോദ്യമാണോ താങ്കളുടെ ഉത്തരം?

ഇവിടെ രവിചന്ദ്രന്‍ സാറിനു പ്രതികരിക്കാന്‍ പ്രയാസമാണ് ആല്ലെങ്കില്‍ ഒളിക്കുന്നു എന്ന് തന്നെ വച്ചോളൂ....താങ്കള്‍ വാശിപിടിക്കുന്ന താങ്കള്ക്ക് നല്ല നിശ്ചയമുള്ള ആ ചരിത്രം ഒന്ന് വിവരിക്കു....വായിക്കട്ടെ അതോ ആരോ പറഞ്ഞു കേട്ട ഒരു ക്ലു മാത്രം കയ്യില്‍ വച്ചിട്ടാണോ ഈ വെല്ലുവിളി? ആദ്യം ചരിത്രമൊന്നു പറഞ്ഞു തരൂ പ്ലീസ്...........

എന്റെ അഭിപ്രായം വായനക്കാര്‍ അറിയാന്‍ വരട്ടെ....ഒന്ന് കഴിഞ്ഞു മറ്റൊന്നിലേക്ക് പോകാം.......

രജീഷ് പാലവിള said...

******പ്രൊഫസര്‍ വിരലനക്കിയാല്‍ തലകുലുക്കുംസ്വതന്ത്ര “കവി”യെ കണ്ടു.******
പ്രിയപ്പെട്ട വിവേക്‌,
എന്റെ യുക്തിക്ക്‌ നിരക്കുന്നതാണ് താങ്കളും പറയുന്നെതെന്കില്‍ ഞാന്‍ അങ്ങനെതന്നെ ചെയ്യും.ഞാന്‍ ആരുടെയും ചരടില്‍ എന്റെ തല കെട്ടിയിട്ടിട്ടില്ല.വസ്തുനിഷ്ടമായ കാര്യങ്ങള്‍ അന്ഗീകരിക്കുന്നത്തിനും രേഖപ്പെടുത്തുന്നത്തിനും അതിനു കൈ അടിക്കുന്നതിനും ആത്യന്തികമായി ഞാന്‍ എന്റെ മനസാക്ഷിയെ ആശ്രയിക്കും.പറയുന്നതാര് എന്നത് എന്റെ വിഷയമല്ല!
******നാസ്ഥികര്‍ക്കെന്നും ശേഖരിച്ചു വെയ്ക്കാവുന്ന
കാളിദാ-മലയാളം അടക്കം പലരുടെയും കമന്റു കണ്ട, വാക്കുകള്‍ കണ്ട “കവിക്ക്‌” മനം നൊന്തില്ല, പ്രകോപിപ്പിക്കപ്പെട്ടില്ല.
കവലച്ചട്ടമ്പി, പുലംബുക......തുടങ്ങിയവ.. സ്വന്തം കമന്റിലും ഉള്‍പ്പെടുത്താം.
മാത്രവുമല്ല, Bone Collector എന്ന പേരില്‍ കമന്റു ചെയ്തയാള്‍ (ഇദ്ദേഹം ആദ്യമായി ഇടുന്ന കമന്റെല്ല) എന്റെ നാലുവരി കവിതയില്‍ നിന്നും രണ്ടുവരിക്ക് ദുര്വ്യാ ഖ്യാനം നല്കിഎയപ്പോള്‍ അങ്ങോരെ സന്തോഷത്തോടെ ഉപദേശിച്ചു മലയാളത്തില്‍ ടൈപ് ചെയ്തു ഇടുകായെന്നു...എന്തൊരു മാനവികത.....
“കാപട്യം” എന്ന് ആരും വിളിക്കില്ല!!!!!!***********
എന്റെ ശ്രദ്ധയില്‍പെട്ട manglish ടൈപ്പ് പോസ്റ്റ്‌ ചെയ്തവരോട് ഞാന്‍ അതുതന്നെ പറഞ്ഞിട്ടുണ്ട്.(ഉദാ:വേണു,പരിശോധിക്കു).സഭ്യതയുടെ പരിധി വിട്ടു വെക്തി ഹത്യ ചെയ്യാന്‍ ഒരുങ്ങിയ എല്ലാവരോടും (പൊതുവായും) അത് പറഞ്ഞിട്ടുണ്ട്.മുന്‍ പോസ്റ്കള്‍ പരിശോധിക്കാം.(ഉദാ:ഒരു ശ്രീരാം അത്തരം കമന്റ് ചെയ്ത സമയത്ത്).പിന്നെ താങ്കള്‍ ഈ പറയുന്നത് അങ്ങേയറ്റം മുന്‍വിധിയോടെയാണ്..നിരൂപണങ്ങള്‍ സത്യ സന്ധമാകട്ടെ സുഹൃത്തെ.

രജീഷ് പാലവിള said...

പ്രിയ വിവേക്‌,
രവിചന്ദ്ര സാര്‍ ബ്ലോഗുകളിലൂടെ അവതരിപ്പിച്ച മുഴുവന്‍ പ്രമേയങ്ങളിലും ഇടപെട്ടതും നൊന്തുനിലവിളിച്ചതും തെറിവിളിച്ചതും എല്ലാം ഇസ്ലാം മത വിശ്വാസികളാണ്.ഇതെന്റെ സ്വതന്ത്ര മായ നിരീക്ഷണമാണ്.പരിശോധിച്ചാല്‍ താങ്കള്‍ക്കു ഇതു ബോധ്യമാകും.ഇവിടെ മറ്റു മത വിശ്വാസികളെ അത്ര കാണാരെയില്ല.അതിന്റെ കാരണം എന്ടാനെന്നു താങ്കള്‍ സ്വയം ചിന്തിച്ചു നോക്ക്.തീരെ സഹിഷ്ണുത ഇല്ലാതെയാണ് ഭൂരിപക്ഷംപേരും മത വിമര്‍ശനങ്ങളെ നേരിടുന്നത്.എന്നിട്ട് എല്ലാവരും ഇസ്ലാമിന് എതിരാണെന്ന് വൈകാര്കമായി പ്രക്ഷുബ്ധരാകുകയും ചെയ്യുന്നു.ഇസ്ലാമിനെ ഭൂമിയ്ല്‍ നിന്നും തുടച്ചു നീക്കാന്‍ കച്ച കെട്ടി ഇറങ്ങിയവരാന് എല്ലാവരും എന്നാണ് നിങ്ങളുടെ മുറവിളി.മതത്തിന്റെ പേരിലുള്ള ഈ കടുംപിടിത്തമാണ് ഈ മതത്തെ എന്നും പ്രതി കൂട്ടില്‍ നിര്‍ത്തുന്നത്.അനിവാര്യമായ വിധി സെമിറ്റിക് മതങ്ങള്‍ക്ക് വിദൂര ഭാവിയില്‍ സംഭവിക്കും.ലോകം അത് അത്രയേറെ സഹിച്ചു!!

MuZiris MoVies said...

>>>രവിചന്ദ്ര സാര്‍ ബ്ലോഗുകളിലൂടെ അവതരിപ്പിച്ച മുഴുവന്‍ പ്രമേയങ്ങളിലും ഇടപെട്ടതും നൊന്തുനിലവിളിച്ചതും തെറിവിളിച്ചതും എല്ലാം ഇസ്ലാം മത വിശ്വാസികളാണ്<<<

ഈ നിരീക്ഷണം തെറ്റാണല്ലോ രജീഷ് ഭായ്..
ഇത് സ്വതന്ത്യനിരീക്ഷണമാണെന്നോ?
ചിരിപ്പിക്കല്ലേ മാഷേ...
കാളിദാസക്കൂട്ടങ്ങളെ താങ്കള് കണ്ടില്ലന്നാണോ?
ഏതായാലും ഈയിടെയായി താങ്കളുടെ തനിനിറം പുറത്താവുന്നുണ്ട്..
കാത്തിരുന്ന് കാണാം

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Anonymous said...

പ്രിയ കാളിദാസന്‍,

കംമ്പ്യൂട്ടര്‍ മാഡം വാഗ്ദാനം ചെയ്ത് നാട്ടുകാരെ പറ്റിക്കുകയും 24 മണിക്കൂറും ഇസ്ളാമികവിഷം തു്പ്പി അമുസ് ളീംങ്ങളെ തെറിയഭിഷേകം നടത്തി ജീവിക്കുകയും ചെയ്യുന്ന സന്ദരവിഡ്ഡി സൗദിക്കാരന്‍ ഷെമീര്‍ ബിന്‍ ഹസ്സന്‍ അവിവേക് അല്‍ ജിഹാദിയെ ഈ ബ്ലോഗ്ഗില്‍ കയറ്റാതിരുന്നാല്‍ അത്രയും നന്ന്. താങ്ഖളെപ്പോലുലഌവര്‍ ഇവനൊക്കെ മറുപടി പറയുന്നത് നാണക്കേട് തന്നെ. അത്രയ്ക്ക് മര്യാദകെട്ട ഒരു ചെറുപ്പക്കാരനാണത്. ഫോേേട്ടാോയുംെ വ്യാജമാമോന്ന് സംശയമുണ്ട. ബോലോ ഷെമീര്‍ ബായി, സൗദി അറേബ്യ കീ ജയ്‌

രജീഷ് പാലവിള said...

*****കാളിദാസക്കൂട്ടങ്ങളെ താങ്കള് കണ്ടില്ലന്നാണോ?
ഏതായാലും ഈയിടെയായി താങ്കളുടെ തനിനിറം പുറത്താവുന്നുണ്ട്..
കാത്തിരുന്ന് കാണാം*****
പ്രിയ അയ്യോപാവം,
കാളിദാസന്‍ ഉള്പടെയുള്ളവരെ ശ്രദ്ധിച്ചിട്ടുണ്ട്.ഞാന്‍ എഴുതിയതില്‍ ഇങ്ങനെ ഒരു ഭാഗം കൂടിയുണ്ടല്ലോ "ഇവിടെ മറ്റു മത വിശ്വാസികളെ അത്ര കാണാരെയില്ല"..ഈ 'അത്ര' എന്ന വാക്കിന് 'ഒട്ടും'എന്ന അര്‍ത്ഥം താന്കള്‍ സങ്കല്പ്പിച്ചതാണോ.?ഞാന്‍ എവിടെ ഇടപെടുന്നത് ആരെയെങ്കിലും 'തിരഞ്ഞു' പിടിച്ചു ആക്രമിക്കനല്ല.അതുകൊണ്ട് താന്കള്‍ കാത്തിരിക്കുനതുകൊണ്ട് വിശേഷമൊന്നുമില്ലെന്നു വഴിയെ വെക്തമാകും!

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രസാധകരായ ഡി.സി ബുക്‌സിന്റ ഔദ്യോഗിക ബ്‌ളോഗില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്: 'നാസ്തികനായ ദൈവദൂതന്റെ മറുപടികള്‍'

ഇവിടെ

vivek said...

കവികുമാരന്‍ ചിലപ്പോള്‍ മണിച്ചിത്രത്താഴ് സിനിമയിലെ ഇന്നസെന്റിന്റെ റോള്‍
ഓര്‍മ്മപ്പെടുത്തും.ഐതിഹ്യമല്ലല്ലോ മാനവികത . മുസ്ലിം പേരുള്ള പലരും മത-ശാസ്ത്ര വിഷയങ്ങളില്‍ ബ്ലോഗഴുതിയിട്ടുണ്ട്. അവിടങ്ങളില്‍ പോയിട്ടില്ല, അവിടങ്ങളിലെ കമന്റുകള്‍ കണ്ടിട്ടുമില്ല. കൂപമണ്ടൂക ബുദ്ധിയല്ലേ. തുടരുക, ഞാനിവിടെ....ഞാനവിടെ.....


"മാനവികത"തേടി അലയുമ്പോള്‍
ശങ്കരമതമെന്നെ തുറിച്ചുനോക്കി.
നോട്ടത്തിന്റെ തീക്ഷ്ണതയില്‍
എല്ലാം ഇട്ടറിഞ്ഞു “പ്രബുദ്ധനാ”യി.
സ്വത്വമെന്നത് ശങ്കരമതവുമായി
കാണിതല്ലോ വായനക്കാര്‍ സ്തഭ്തരുമായി.

MuZiris MoVies said...

പൊന്നു കാളിദാസാ താങ്കളുടെ പ്രഷര് വല്ലാത്തതുതന്നെ അതൊരിക്കലും കുറയുന്ന ലക്ഷണമില്ല ചില സമയങ്ങളില് സമനില തെറ്റിപ്പോകുന്നുണ്ട്..
ഇടയക്കൊക്കെ പ്രഷറ് ചെക്ക് ചെയ്യല് നല്ലതാ കാളീ.. :)

Anonymous said...

"മാനവികത"തേടി അലയുമ്പോള്‍
ശങ്കരമതമെന്നെ തുറിച്ചുനോക്കി.
നോട്ടത്തിന്റെ തീക്ഷ്ണതയില്‍
എല്ലാം ഇട്ടറിഞ്ഞു “പ്രബുദ്ധനാ”യി.
സ്വത്വമെന്നത് ശങ്കരമതവുമായി
കാണിതല്ലോ വായനക്കാര്‍ സ്തഭ്തരുമായി.>>

ഷെമീര്‍ ബിന്‍ ഹസന്‍ അവിവേക് അല്‍ ജീഹാദി അല്‍-വലാതിയുടെ അറബ് കവിതകള്‍. നാട്ടാരേ ജീവനും കൊണ്ടോടി രക്ഷപ്പെടോട, തിരിഞ്ഞുപോലും നോക്കരുതേ. ഈ മോഡം വ്യാപാരി ഇനിയും കവിതയിറക്കും. എന്റെ കാന്തപുരം മുത്തപ്പാ ഇങ്ങനെയുമുണ്ടോ'!! ബോലോ ഭാ.യി ഷെമീര്‍ സൗദി അറേബ്യ കീ ജയ്‌

Salim PM said...

പ്രിയപ്പെട്ട രവിസാര്‍,
[[[മനുഷ്യന് പരിമിതിയുണ്ടെന്ന് സമ്മതിച്ചല്ലോ എന്നോ? താങ്കള്‍ ഏത് ലോകത്താണ് മിസ്സര്‍ ജീവിക്കുന്നത്? ഇതൊക്കെ അറിയുന്ന ഒരാള്‍ താങ്കള്‍ മാത്രമാണെന്നാണോ ഇതുവരെ കരുതിയിരന്നത്?]]]
ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് എനിക്കറിയാം. പക്ഷേ, പലപ്പോഴും യുക്തിവാദികള്‍ എന്നഭിമാനിക്കുന്നവര്‍ തങ്ങള്‍ക്ക് മനസ്സിലാകാത്തതിനെയൊക്കെ നിഷേധിക്കുന്ന നയം സ്വീകരിച്ചു കാണാറുണ്ട്. അക്കാര്യത്തില്‍ ഒരു സുതാര്യത വരുത്താന്‍ വേണ്ടി പറഞ്ഞുവെന്നേയുള്ളൂ.
[[['കാക്രിപൂക്രി'യെ അറിഞ്ഞ ഒരുപാടു പേരുണ്ടെന്നും കല്‍ക്കിക്ക് അത്രയും വോള്‍ട്ടേജില്ലാത്തതു കൊണ്ടാണ് അതിനെപ്പറ്റി അറിയാനാവാത്തതെന്നും വീരവാദം മുഴക്കുന്നു. 'കാക്രിപൂക്രി' ഇല്ലെന്ന് താങ്കള്‍ക്ക് തെളിയിക്കാമോ? ]]]
കാക്രിപൂക്രിയെ അറിഞ്ഞ ഏതെങ്കിലും ഒരാളെ എനിക്കു പരിചയപ്പെടുത്തിത്തരിക. ഞാന്‍ അയാളോട് ചോച്ചു മനസ്സിലാക്കട്ടെ. അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അംഗീകരിക്കും. എല്ലെങ്കില്‍ തള്ളിക്കളയും.
അപ്രാപഞ്ചികമായ ദൈവത്തെ പ്രവാചന്മാര്‍ അറിഞ്ഞത് എങ്ങനെയെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ സാര്‍. പ്രാപഞ്ചികനായ മനുഷ്യന് അപ്രാപഞ്ചികമായ കാര്യങ്ങള്‍ അറിയാനുള്ള ഉപകരണമാണ് 'അത്മാവ്' അത്മാവിന്‍റെ അസ്തിത്വത്തെ താങ്കള്‍ നിഷേധിക്കുമെന്നറിയാം. തല്‍ക്കാലം ആ വിഷയം അവിടെ നില്‍ക്കട്ടെ.
മനുഷ്യനു കാണാനും കേള്‍ക്കാനും കഴിയാത്ത രൂപത്തില്‍ അയക്കപ്പെടുന്നിലക്ട്രോ മാഗ്നറ്റിക് വേവ്സ് ഒരു റിസീവറിന്‍റെ സഹായത്തോടെ കാണാനും കേള്‍ക്കാനും കഴിയുന്ന രൂപത്തില്‍ ആക്കാന്‍ നമുക്ക് കഴിയുന്നില്ലേ. ഇതുപോലെത്തന്നെയാണ് അപ്രാപഞ്ചികനായ ദൈവം പ്രാപഞ്ചികനായ മനുഷനു നല്‍കുന്ന സന്ദേശങ്ങള്‍ അത്മാവിലൂടെ സ്വീകരിക്കപ്പെട്ടാണ് അത് പ്രാപഞ്ചിക രൂപത്തില്‍ ആയിത്തീരുന്നത്. ഇതിനു രണ്ടിനും ഇടയില്‍ വര്‍ത്തിക്കുന്ന മാധ്യമത്തെയാണ് 'മാലാഖ' (Angel) എന്നു പറയുന്നത്.
ഇതൊക്കെ ഇങ്ങനെ വളവളാന്ന് പറഞ്ഞു പോകന്നു എന്നല്ലതെ ഇതിനൊക്കെ എന്താടോ തെളിവ് എന്നല്ലേ സാറിപ്പോള്‍ ചോദിക്കുന്നത്. അതിലേക്ക് വരാം. (തുടരുന്നു)

Salim PM said...

(തുടര്‍ച്ച)
യുക്തിവാദികള്‍ക്ക് എല്ലാ കാര്യത്തിനും തെളിവു വേണം. പരീക്ഷണത്തിലൂടെ ആവര്‍ത്തിക്കപ്പെടാന്‍ കഴിയുന്ന കര്യങ്ങള്‍ മാത്രമേ ഒരു യുക്തിവാദി അംഗീകരിക്കുകയുള്ളൂ എന്നാണ് വയ്പ്പ്. എന്നാല്‍ യഥാര്‍ഥ്യം അങ്ങനെയാണോ? അല്ലെന്നതാണ് വസ്തുത.
പ്രാക്റ്റിക്കലായി നോക്കുമ്പോള്‍ യുക്തിവാദികളുടെ ഈ Testable തിയറിയൊക്കെ വെറും ഉഡായിപ്പാണെന്ന് കാണാം. ഏതന്കിലും ഒരു വിദഗ്ദന്‍ പറയുന്നത് വിശ്വസിക്കുക മാത്രമാണ് യുക്തിവാദികളില്‍ ബഹു ഭൂരിപക്ഷവും ചെയ്യുന്നത്. ഉദാഹരണമായി ദൈവവിശ്വാസികള്‍ക്കെതിരെ യുക്തിവാദിളുടെ തുറുപ്പു ശീട്ടെന്നു കരുതുന്ന പരിണാമ സിദ്ധാന്തം എത്ര യുക്തിവാദികള്‍ക്ക് ശരിക്ക് മനസ്സിലായിട്ടുണ്ട്? രവിചന്ദ്രനെപ്പോലുള്ള ബുദ്ധിജീവി യുക്തിവാദികള്‍ പറയുന്നത് അപ്പടി വിശ്വസിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യ്കയല്ലേ ബഹുഭൂരിപക്ഷം യുക്തി വാദികളും ചെയ്യുന്നത്? ചന്ദ്രനില്‍ പോയതിനു തെളിവായി രവിചന്ദ്രന്‍ ഉദ്ധരിക്കുന്ന പ്രധാനപ്പെട്ട തെളിവായ ചന്ദ്ര ശിലകള്‍ എത്ര പേര് കണ്ടിട്ടുണ്ട്? ഭൗമ ശിലകളും ചാന്ദ്ര ശിലകളും തമ്മിലുള്ള ഘടനാപരമായ വ്യത്യാസം എത്ര പേര്‍ക്ക് അറിയാം? അറിയാവുന്നവരില്‍ എത്രപേര് അത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്? രവിചന്ദ്രന്‍ സാര്‍ ഈ വാദം സ്ഥാപിക്കാന്‍ ലേഖനമെഴുതുന്നതിനു മുന്‍പെങ്കിലും അങ്ങനെ ഒരു പരീക്ഷണം നടത്തി നോക്കിയിരുന്നോ? രവിചന്ദ്രന്‍ എന്ന വിദഗ്ദന്‍ പറയുന്നത് ശരിയാണ് എന്ന് മറ്റുള്ളവര്‍ വിശ്വസിക്കുകയല്ലേ ചെയ്യുന്നത്? രവിചന്ദ്രനു കിട്ടിയതാകട്ടെ നാസയില്‍ നിന്നും. നാസ പറയുന്നത് ശരിയാണെന്ന് രവിചന്ദ്രന്‍ വിശ്വസിക്കുന്നു.(തുടരുന്നു)

Salim PM said...

(തുടര്‍ച്ച)
ഇനി മനുഷ്യന്‍റെ ദൈനംദിന കാര്യങ്ങള്‍ നോക്കുക. അവിടെയും വിശ്വാസത്തിനു തന്നെയാണ് പ്രഥമ സ്ഥാനം. പരീക്ഷണ നിരീക്ഷണങ്ങളെല്ലാം പലപ്പോഴും അപ്രസക്തങ്ങളാണ്.

രാവിലെ സഹധര്‍മ്മിണി തരുന്ന ഒരു കപ്പു ചായ ആരെങ്കിലും സംശയദൃഷ്ടിയോടെ നോക്കാറുണ്ടോ? ഈ ചായയില്‍ അവര്‍ വിഷമോ മറ്റോ ചേര്‍ത്തിട്ടുണ്ടോ എന്ന് ലാബില്‍ കൊണ്ടുപോയി പരീക്ഷിച്ചണോ നമ്മള്‍ കുടിക്കാറുള്ളത്? അങ്ങനെ സംശയിക്കുന്നവന്‍ നോര്‍മല്‍ അല്ല എന്നല്ലേ നമ്മള്‍ കരുതുക.

രവിചന്ദ്രന്‍ സാറേ, സാറിന്‍റെ പ്രിയ പുത്രന്‍ ഗൗതം സാറിന്‍റെ മകനാണെന്ന് സാര്‍ DNA പരിശോധന നടത്തി ഉറപ്പിച്ചതിനു ശേഷമാണോ അംഗീകരിച്ചത്? അല്ലാതെ തന്നെ താങ്കള്‍ നൂറൂ ശതമാനവും ഉറച്ചു വിശ്വസിക്കുന്നില്ലേ ഗൗതം സാറിന്‍റെ മകന്‍ തന്നെയാണെന്ന്? ഉറ്പ്പായും ഉണ്ട്. എന്തുകൊണ്ട്? ഒരു പരീക്ഷണം നടത്തി ഉറപ്പുവരുത്തുന്നതല്ലേ യുക്തി?

പറഞ്ഞു വന്നത്, വിശ്വാസം എന്നൊരു ഘടകം വളരെ ശക്തമായ നിലയില്‍ മനുഷ്യ ജീവിതത്ത്ല്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ്. ഈയൊരു വിശ്വാസത്തിന്‍റെ ഘടകം ദൈവവിശ്വാസികലുടെ കാര്യത്തില്‍ വരുമ്പോള്‍ മാത്രം അത് ചതുര്‍ഥിയക്കുന്നതെന്തുകൊണ്ടാണ്? ഇതാണ്‍ ഞാന്‍ മുന്‍‌വിധി എന്നു പറഞ്ഞത്. മുന്‍‌വിധിയുള്ള ദൈവ വിശ്വാസികളെപ്പോലെത്തന്നെ മുന്‍‌വിധിയുള്ള യുക്തിവാദികളും ഉണ്ട്.

രവിചന്ദ്രന്‍ സാര്‍ മുന്‍‌വിധിയുള്ള ഒരു വിശ്വാസിയായിരുന്നു എന്നു പറഞ്ഞു. ഞാന്‍ ഇപ്പോഴും രവിചന്ദ്രന്‍സാറിന്‍റെ പൂര്‍‌വാശ്രമ ഘട്ടത്തിലാണ് എന്നാണ് സാര്‍ പറയുന്നത്. എന്നാല്‍ സാറേ, എന്‍റെ പൂര്‍‌വാശ്രമത്തില്‍ ഞാന്‍ തികഞ്ഞ നിരീശ്വര വാദിയായിരുന്നു. ദൈവത്തില്‍ വിശ്വസിക്കാന്‍ എന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ല. എന്‍റെ കുടുംബ പശ്ചാത്തലം അങ്ങനെയായിരുന്നു.അന്നും ഇന്നും ഞാന്‍ മുന്‍വി‌ധിയില്ലാത്തയാളാണെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ എനിക്കു കഴിയും. പ്രായപൂര്‍ത്തിയാകുന്നതു വരെ ഞാന്‍ ഒരിക്കല്‍ പോലും പ്രാര്‍ഥിച്ചിട്ടില്ല. ആരാധനാലയങ്ങളില്‍ പോയിട്ടില്ല. മുസ്‌ലിം എന്ന് അറിയപ്പെടുന്നത് കുറച്ചിലായാണ് ഞാന്‍ കണ്ടിരുന്നത്. ചെറുപ്പത്തില്‍ ഇടത്തോട്ട് മുണ്ടെടുത്ത് ശീലിച്ചിരുന്ന ഞാന്‍ അത് മു‌സ്ലിംകളുടെ അടയാളമാണെന്നു മനസ്സിലാക്കിയതു മുതല്‍ വളരെ ബുദ്ധിമുട്ടി അത് വലത്തോട്ട് മാറ്റി (ഇപ്പോഴും അതു തുടരുന്നു). അത്രമാത്രം മുസ്‌ലിം വിരോധം എന്നില്‍ നിറഞ്ഞു നിന്നിരുന്നു. ഒരു മുസ്‌ലിമായി ജനിച്ചു പോയതില്‍ അന്നു ഞാന്‍ ദുഃഖിച്ചിരുന്നു. ഇതിനു പ്രധാന കാരണം ചുറ്റുപാടും ഞാന്‍ കണ്ട മുസ്‌ലിംകളില്‍ ഉണ്ടായിരുന്ന വൃത്തികേടുകളും മുസ്‌ലിം രാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന അസഹിഷ്ണുതയും അന്ധവിശ്വാസങ്ങളും തന്നെയായിരുന്നു. അങ്ങനെയിരിക്കെയാണ് ഇതിലൊന്നും പെടാത്ത ഒരു വിഭാഗവും മുസ്‌ലിംകളില്‍ ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നത്. Love for All Hatred for None എന്ന മുദ്രാവാക്യവുമായി മാനുഷിക മൂല്യങ്ങള്‍ക്കും മത സഹിഷ്ണുതയ്ക്കും മു‌ന്‍തൂക്കം നല്‍കിക്കൊണ്ട് രാജ്യാന്തര അതിര്‍ത്തികള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന മുസ്‌ലിംകളുടെ ഇടയില്‍ ഉണ്ട് എന്നു ഞാന്‍ മനസ്സിലാക്കി. അങ്ങനെ ഞാന്‍ ഭൂരിപക്ഷ മുസ്‌ലിംകളാല്‍ അമുസ്‌ലിംകള്‍ എന്ന മുദ്ര കുത്തപ്പെട്ട 'അഹ്‌മദിയാ ജമാഅത്തി'ല്‍ അംഗമായി.

ഗോക്കളെ ഹിംസിക്കുന്നത് ഹിന്ദു സഹോദരന്മാര്‍ക്ക് വിഷമം ഉണ്ടാക്കുമെങ്കില്‍ ഗോവധം നിരോധിക്കുന്നതിന് ഞങ്ങള്‍ അനുകൂലമാണ് എന്ന് പറയത്തക്ക മത സൗഹാര്‍ദ്ദം തുളമ്പുന്ന വാക്കുകള്‍ ഏത് മത ഗുരുവില്‍ നിന്ന് നമുക്കിന്ന് കേള്‍ക്കാന്‍‍ കഴിയും? ദിവംഗതനാകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അഹ്‌മദിയാ പ്രസ്ഥാന സ്ഥപകര്‍ മിര്‍‌സാഗുലാം അഹ്‌മദ് എഴുതിയ 'മൈത്രിസന്ദേശം' എന്ന കൃതിയിലാണ് ഈ വരികള്‍ ഞാന്‍ കണ്ടത്. എന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ തങ്കളുടെ ബ്ലോഗില്‍ വന്ന് പരസ്യപ്പെടുത്താന്‍ എനിക്കുദ്ദേശ്യമുണ്ടായിട്ടല്ല ഇത്രയും എഴുതിയത്, മുന്‍‌വിധിയുടെ കാര്യം പറഞ്ഞപ്പോള്‍ സന്ദര്‍ഭ വശാല്‍ പറഞ്ഞു എന്നേയുള്ളൂ. (തുടരുന്നു)

Salim PM said...

(തുടര്‍ച്ച)
അപ്പോള്‍, പറഞ്ഞു വന്നത് വിശ്വാസത്തിന്‍റെ കാര്യം. വിശ്വാസത്തെ മാറ്റി നിര്‍ത്തിയാല്‍ മനുഷ്യ ജീവിതം ദുസ്സഹമാകും രവിചന്ദ്രന്‍ സാര്‍. വിശ്വാസി ആയാലും അവിശ്വാസി ആയാലും ദൈനംദിന ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ് വിശ്വാസം. ദൈവ വിശ്വാസി ദൈവത്തില്‍ വിശ്വസിക്കുന്ന കാര്യത്തിലും ഈ വിശ്വാസം ഒരു മാനദണ്ഡമാക്കുന്നത് എങ്ങനെ അയുക്തികമാകും. അതാകട്ടെ ഞാന്‍ മുകളില്‍ പറഞ്ഞ രീതിയിലുള്ള ദുര്‍ബലമായ സോഴ്സില്‍ നിന്നു വരുന്നവയല്ല. വളരെ ശക്തവും ഒരിക്കലും അവിശ്വസിക്കാന്‍ പഴുതില്ലാത്തതുമായ ഉറവിടത്തില്‍ നിന്നു വരുന്നവയാണവ.

പ്രവാചകന്മാരില്‍ വിശ്വസിക്കുക എന്നത് ഞാന്‍ വിശ്വസിക്കുന്ന തത്ത്വ സംഹിതയുടെ കാതലായ വശമാണ്. പ്രവാചകന്മാരില്‍ വിശ്വസിക്കുന്നതിലൂടെയാണ് ദൈവത്തെ മനസ്സിലാക്കാന്‍ കഴിയുക. പ്രവാചന്മാരിലുള്ള വിശ്വാസം നേരത്തെ ഞാന്‍ ഉദാഹരിച്ച വിശ്വാസങ്ങളെക്കാളല്ലാം ബലമുള്ള വിശ്വാസമാണ് കാരണം, നേരത്തെ ഉദാഹരണമായി പറഞ്ഞ സോഴ്സുകളായ നാസ, രവിചന്ദ്രന്‍, ഭാര്യ എന്നിവര്‍ ജീവിതത്തില്‍ ഒരിക്കലും കള്ളം പറയാത്തവരോ പരിപൂര്‍ണ്ണമായും വിശ്വാസ യോഗ്യരോ അല്ല. എന്നിട്ടും നാം അവരില്‍ വിശ്വസിക്കുന്നു. എന്നാല്‍ പ്രവാചകന്മാരില്ലുള്ള വിശ്വാസം ഇതിനേക്കാളെല്ലാം ശക്തവും, അവിശ്വസിക്കാന്‍ യാതൊരു പഴുതും ഇല്ലാത്തതും ആകുന്നു. പ്രവാചകന്മാരിലുള്ള വിശ്വസിക്കാനുള്ള യുക്തിയായി വിശുദ്ധ ഖുര്‍‌ആന്‍ ആദ്യമായി മുന്നോട്ട് വെക്കുന്ന യുക്തി 'ഒരു ദീര്‍ഘകാലം അദ്ദേഹം നിങ്ങളുടെ ഇടയില്‍ ജീവിച്ചില്ലേ' എന്നാണ്. അതായത്, പ്രവാചകന്മാര്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടി വീഴുന്നവരല്ല. ഒരു ദീര്‍ഘകാലം ജനങ്ങളുടെ ഇടയില്‍ ജീവിച്ച് അവരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ഒരു സുപ്രഭാതത്തില്‍ പ്രവാചകത്വം വാദിക്കുന്നത്. പ്രവാചകത്വം വാദിക്കുന്നതിനു മുന്‍പ് എന്തെങ്കിലും ഒരു ചെറിയ കുറ്റം പോലും പ്രവാചകന്മാരില്‍ ആരോപിക്കാന്‍ പ്രവാചക ശത്രുക്കള്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് പ്രവാചകന്മാര്‍ പറയുന്നത് പൂര്‍ണ്ണമായും സത്യമാണ് അത് അവിശ്വസിക്കാന്‍ ഒരു കാരണവും ഇല്ല എന്നതിന്‍റെ യുക്തി.

ഇനി പ്രവാചകത്വവാദത്തിനു ശേഷം പ്രവാചന്മാര്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടോ? ഇല്ലെന്നു മാത്രമല്ല അവരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാവുകയാണുണ്ടായത് എന്നത് ചരിത്രം. അപ്പോള്‍, യാതൊരു സ്വാര്‍ഥ ലാഭവും ഇല്ലാതെ, അതുവരെയുള്ള ജീവിതം പരിശുദ്ധമായ നിലയില്‍, ഒരു കളങ്കവും ഏല്‍ക്കാതെ ജീവിച്ച ഒരു വ്യക്തി പിന്നെ എന്തിനു സ്വയം പീഢകള്‍ ഏറ്റുവങ്ങിക്കൊണ്ട് ഇത്തരം (ദൈവം എന്നോട് സംസാരിക്കുന്നു) ഒരു മഹാ കള്ളം പറയണം? അദ്ദേഹത്തെ അവിശ്വസിക്കുന്നതല്ലേ യുക്തിയില്ലായ്മ?

രജീഷ് പാലവിള said...

******മുസ്ലിം പേരുള്ള പലരും മത-ശാസ്ത്ര വിഷയങ്ങളില്‍ ബ്ലോഗഴുതിയിട്ടുണ്ട്. അവിടങ്ങളില്‍ പോയിട്ടില്ല, അവിടങ്ങളിലെ കമന്റുകള്‍ കണ്ടിട്ടുമില്ല. കൂപമണ്ടൂക ബുദ്ധിയല്ലേ. തുടരുക, ഞാനിവിടെ....ഞാനവിടെ.....******
പ്രിയ വിവേക്‌,
ഞാന്‍ ബ്ലോഗുകള്‍ തേടി നടക്കുന്ന ആളല്ല.അതുകൊണ്ട് തെന്നെ ഈ ഭൂലോകത്തില്‍ എത്ര ബ്ലോഗുകള്‍ ഉണ്ടെന്നും അതു മുസ്ലിം പെരുള്ളവരാണോ അതോ മറ്റു വല്ലവരുമാണോ നടത്തുന്നത് ,പ്രിയ സുഹൃത്തെ ഇതൊന്നും എനിക്ക് അറിയില്ല.ഞാന്‍ ഇവിടെ വന്നത് ഈ ബ്ലോഗ്‌ രവിചന്ദ്രന്‍ സാരിന്റെത് ആയത് കൊണ്ട് മാത്രമാണ്.എന്റെ യുക്തിയും ചിന്തയും ഉപയോഗിച്ച് ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ ,നിലപാടുകള്‍ ഇവിടെ പങ്കുവയ്ക്കും.അത് തെറ്റാണെന്ന് വസ്തുനിഷ്ഠമായി ആരെങ്കിലും ബോധ്യ പെടുത്തിയാല്‍ തിരുത്തുകയും ചെയ്യും."പണ്ഡിതാനാം ദാസോ അഹം"

രജീഷ് പാലവിള said...

****"മാനവികത"തേടി അലയുമ്പോള്‍
ശങ്കരമതമെന്നെ തുറിച്ചുനോക്കി.
നോട്ടത്തിന്റെ തീക്ഷ്ണതയില്‍
എല്ലാം ഇട്ടറിഞ്ഞു “പ്രബുദ്ധനാ”യി.
സ്വത്വമെന്നത് ശങ്കരമതവുമായി
കാണിതല്ലോ വായനക്കാര്‍ സ്തഭ്തരുമായി.*****
പ്രിയ വിവേക്‌,
മാനവികത തേടിഅലഞ്ഞു കണ്ടു പിടിക്കെണ്ടാതാണോ?അപ്പൊ എന്താണ് മാനവികത എന്ന് താന്കള്‍ തന്നെ ഒന്ന് നിര്‍വചിക്കു.'എല്ലാം' ഇട്ടെറിയുമ്പോള്‍ 'പ്രബുദ്ധ'നാകുമെന്നു താന്കള്‍ ശെരിക്കും മനസിലാക്കിയെന്കില്‍ നന്നായിരിക്കും. ഇവിടെ താന്കള്‍ ഉദേശിക്കുന്ന 'ശങ്കരന്‍' ആരാണെന്നു 'സ്തബ്ധരാകാത്ത' വായനക്കാര്‍ക്ക് മനസിലാകും.

രജീഷ് പാലവിള said...

****കവികുമാരന്‍ ചിലപ്പോള്‍ മണിച്ചിത്രത്താഴ് സിനിമയിലെ ഇന്നസെന്റിന്റെ റോള്‍
ഓര്‍മ്മപ്പെടുത്തും.*****
പ്രിയ വിവേകേ,
എന്നെ കുറിച്ച് ഇതു പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് താന്കള്‍ ശെരിക്കും അതെ സിനിമയിലെ പപ്പുവിന്റെ റോളാണ്.വെള്ളം ഉണ്ടെന്നു കരുതി വെള്ളം ഇല്ലാത്ത സ്ഥലത്തും ചാടുന്നു..ഓടുന്നു.രേസകരം തന്നെ!

vivek said...

@ രജീഷ് പാലവിള
>> ശാങ്കരമതവും ബ്രാഹ്മണ പൌരോഹിത്യവും ബുദ്ധ മതത്തെ നിഷ്കാസനം ചെയ്യാന് ഭഗീരഥപ്രയത്നം തന്നെ നടത്തിയിട്ടുണ്ട്. <<

താങ്കളുടെ വാക്കുകള്‍ താങ്കള്‍ക്ക് തന്നെ വിശദീകരിക്കാം..ആരാണ് ശങ്കരനെന്നും എന്താണ് ശങ്കരന്ചെയ്തെന്നും അഭിനവ ശങ്കരന്മാര്‍ എന്ത് ചെയ്തുകൊണ്ടിരിക്കുന്നതെന്നും.


>> ഞാന് പറയും താന്കള് മുഹമ്മദിന്റെ ഹൃദയത്തിന്റെ ഔനിത്യം മനസിലാക്കിയിട്ടില്ലെന്ന് <<

മുഹമ്മദ്‌ നബി(സ) ഔന്നിത്യം താങ്കളറിഞ്ഞപോലെ എഴുതുവാന്‍ പറഞ്ഞപ്പോള്‍ എഴുതിയ ഉത്തരം താഴെ...

>> ഞാന് ഒന്നിന്റെയും agent ആകാന് ആഗ്രഹിക്കുന്നില്ല.ഞാന് അത് ചെയ്യുമെന്ന് കരുതി താങ്കള് കാത്തിരുന്നാല് , നിരാശനാകേണ്ടി വരും.'സമാധാനത്തിന്റെ മത'ത്തിനു വേണ്ടി താന്കള് പൊട്ടിത്തെറിക്കുമ്പോള് ഒരു നിസ്സംഗതയോടെ ഞാന് ശാന്തമായി മന്ദഹസിക്കും <<

രജീഷ് പാലവിള said...

*****ശാങ്കരമതവും ബ്രാഹ്മണ പൌരോഹിത്യവും ബുദ്ധ മതത്തെ നിഷ്കാസനം ചെയ്യാന് ഭഗീരഥപ്രയത്നം തന്നെ നടത്തിയിട്ടുണ്ട്. <<
താങ്കളുടെ വാക്കുകള്‍ താങ്കള്‍ക്ക് തന്നെ വിശദീകരിക്കാം..ആരാണ് ശങ്കരനെന്നും എന്താണ് ശങ്കരന്ചെയ്തെന്നും അഭിനവ ശങ്കരന്മാര്‍ എന്ത് ചെയ്തുകൊണ്ടിരിക്കുന്നതെന്നും.*************
പ്രിയ വിവേക്‌ ,
ഇവിടെ ഞാന്‍ പറഞ്ഞത് ചരിത്ര സത്യമാണ്,ബുദ്ധമതത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ .ഇന്ത്യയില്‍ /കേരളത്തിലും ബുദ്ധമതത്തെ നിഷ്കാസനം ചെയ്തതില്‍ ശങ്കരമതം വലിയ പങ്കു വഹിച്ചു.അങ്ങനെ ലോകത്ത് മറ്റെല്ലമതങ്ങളും കൂടി ബുദ്ധമതത്തെ ആയുധം കൊണ്ട് ആക്രമിച്ചിട്ടുണ്ട്.അഭിനവ ശങ്കരന്മാരെകുറിച്ചോര്‍ത്തു ഞാന്‍ ബെജാരാവുന്നതെന്തെന്തിനു?അവര്‍ എന്റെ നിയന്ത്രനത്തിലാണോ?ജനാദിപത്യത്തെ മതാദിപത്യത്ത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നവരെ ധാര്‍മികമായി നേരിടും.ഹുക്കുമത്തെ ഇല്ലാഹിയും,രാമ രാജ്യവും ഒന്നും ഇന്ത്യയ്ക്ക് ഭൂഷണമല്ല.ജനാദിപത്യത്ത്തിന്റെ മഹത്വംമതി ഇന്ത്യയ്ക്ക്.

രജീഷ് പാലവിള said...

പ്രിയപ്പെട്ട വിവേക്‌,
ഉരുണ്ടു കളിക്കാതെ താങ്കള്‍ സത്യസന്ധമായി മറുപടി പറയുമെങ്കില്‍ ഒരു ചോദ്യം ചോദിക്കുന്നു:മതേതരത്വവും ജനാധിപത്യവും അടിസ്ഥാനപരമായി ഇസ്ലാം അന്ഗീകരിക്കുന്നുണ്ടോ?

vivek said...

കുരുക്കഴിക്കഴ്ക്കുന്തോരും
വേറെ കുരുക്കുകളില്‍ വീഴുന്നവന്‍.
നബിയുടെ ഔന്നിത്യത്തെ വാഴ്ത്തതിയവന്നു
നബിമാര്‍ കൊണ്ടുവന്ന ഇസ്ലാം അറിയില്ലത്രേ.
ഇസ്ലാം അറിയാതെ അറിയുമെന്ന് നടിച്ചവന്‍
മതേതരത്വവും ജനാധിപത്യവും എന്തെന്ന് ചോദിക്കുന്നു.
സത്യവും സത്യസന്ധതയും വേര്‍തിരിക്കാന്‍
അളവുകോലില്ലാത്തവന്‍ നട്ടം തിരിയുമ്പോള്‍.
എന്ത് പറയും ഞാനവനോട്,
മുന്‍വിധി മാറ്റിവെച്ചാല്‍ കിട്ടും നേര്‍വഴി.
നിജസ്ഥിതി നോക്കിയീടും മാന്യന്മാര്‍
അവര്‍ പുതു തലമുറക്കഭിമാനം.

രവിചന്ദ്രന്‍ സി said...

Dear Kalki,

നാമെല്ലാം ഒരുപാട് വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കുന്നുവെന്ന് താങ്കള്‍ ആരെയാണ് പഠിപ്പിക്കുന്നത്???!!! Beleiving ഒരു ജ്ഞാനപ്രക്രിയയുടെ ഭാഗം കൂടിയാണ് മി. കല്‍ക്കി. ഒരു ബഹുനില കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയാല്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ആരും ചാടി നോക്കാറില്ല. അതില്‍ ഉള്‍പ്പെട്ട വേരിയബിലുകള്‍ ആധാരമാക്കി അവന്‍ ഉത്തമ വിശ്വാസം രൂപവല്‍ക്കരിച്ച് അതിന്റെ ആവര്‍ത്തിച്ചുള്ള പരീക്ഷണം ഒഴിവാക്കുകയാണ് ചെയ്യുന്നത്.പണ്ട് ചാടിയവരുടെ ചരിത്രവും അലംഘനീയമായ ഭൗതികനിയമങ്ങളും ബോധ്യമുള്ള ആരും അവിടെ പരീക്ഷണം ആവശ്യപ്പെടില്ല. അല്ലെങ്കില്‍ പരീക്ഷണത്തിനേ സമയമുണ്ടാകൂ.

പരീക്ഷിച്ച് ബോധ്യപ്പെട്ട് നമ്മുടെ സമൂഹത്തിന്റെയും വ്യക്തിയുടെ ജ്ഞാനശേഖരിത്തിലേക്ക് (stock of knowledge) മുതല്‍കട്ടിയ വസ്തുതകളാണവ.. ഉത്തമവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ത്മില്‍ കൂട്ടിക്കുഴയ്ക്കക്കല്ലേ കല്‍ക്കി. മതവിശ്വാസം അത്തരമൊരു അന്ധവിശ്വാസമാണ്. അതാരും ഒരിക്കലും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ല, ആര്‍ക്കും പരിശോധിച്ച് ഉറപ്പുവരുത്താനുമാവില്ല, അതിന് തെളിവ് പൂജ്യമാണ്, അത് യാഥാര്‍ത്ഥ്യവിരുദ്ധവുമാണ്, അത് നിലവിലുള്ള പ്രപാഞ്ചിക-ഭൗതിക-പ്രകൃതി നിയമങ്ങളില്‍ അട്ടിമറി ആവശ്യപ്പെടുന്നാണ്. അതിനാലാണത് നിരാകരിക്കുന്നത്. അതായത് അതൊരു ഉത്തമവിശ്വാസമല്ല മറിച്ച് അന്ധവിശ്വാസമാണ്(superstition).

രവിചന്ദ്രന്‍ സി said...

വാര്‍ക്കപ്പണിയില്‍ സിമന്റ് ചട്ടി കൈമാറുന്നതുപോലെയാണത്. കല്‍ക്കിയുടെ മുതുമുത്തച്ഛന്‍ ചട്ടിയെടുത്ത് മുത്തച്ഛന്റെ കയ്യില്‍ കൊടുക്കുന്നു, മുത്തച്ഛനതെടുത്ത് അച്ഛന്റെ കയ്യില്‍ കൊടുക്കുന്നു, അച്ഛനെടുത്ത് കല്‍ക്കിക്ക് തരുന്നു, കല്‍ക്കിയെടുത്ത് സ്വന്തം മകന് കൊടുക്കുന്നു...ആരും ചട്ടിയില്‍ നോക്കുന്നില്ല, ആരും ചട്ടി പരിശോധിക്കുന്നില്ല..പരിശോധിക്കാന്‍ അവകാശമില്ലെന്ന് പറയുന്നതാലും കൂടുതല്‍ ശരി.

പണ്ട് ദൈവത്തെ സ്ഥാപിക്കാനായി ക്വാണ്ടംസിദ്ധാന്തവും ബിംഗ് ബാംഗും കൊണ്ടുവന്ന് നാണം കെട്ടതുപോലെയായി തീരും ഇതും. താങ്കള്‍ സൂചിപ്പിച്ച ചാന്ദ്രശിലയുടെ കാര്യം തന്നെയെടുക്കുക. ഞാന്‍ നാസ പറയുന്നത് മുഖവിലയ്‌ക്കെടുക്കുന്നു, വായിക്കുന്നു, ചിന്തിക്കുന്നു, അനുബന്ധവിവരങ്ങള്‍ ശേഖരിക്കുന്നു. എനിക്ക് മനസ്സിലാകുന്നു. ചാന്ദ്രശില ഒരു ഭൗതികയാഥാര്‍ത്ഥ്യമാണ്(material or physical) അത് പരിശോധിക്കാവുന്നതാണ്(testable) മനുഷ്യര്‍ക്ക് അത് ബോധ്യപ്പെടുന്നതാണ്(knowable) മനുഷ്യരുടെ ഗ്രഹണശേഷിക്ക് ഉള്ളില്‍ നില്‍ക്കുന്ന അസ്തിത്വമാണ് അതിനുള്ളത്(empirical) അത് തെറ്റാണെന്ന് തെളിയിക്കണമെങ്കില്‍ മാര്‍ഗ്ഗമുണ്ട്(falsifiable) ഞാനത് കണ്ടിട്ടില്ലെങ്കിലും എന്നെപ്പോലുള്ളവര്‍ക്ക് അത് കണ്ട് ഗ്രഹിക്കാനാവും(amnebale to reason and logical thinking).....തുടങ്ങി ഒട്ടനവധി മാനദണ്ഡങ്ങളും പാരാമീറ്ററുകളും അതുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. So I take it.

കാരണം എനിക്ക് വേണമെന്നു വെച്ചാല്‍ അത് നേരിട്ടറിയാനാവും, പരിശോധിക്കാനാവും. അത് ഞാനറിയുന്ന നിയമാനുസാരിയാണ്. It perfectly suits my hitherto cognizance and squares with my previously obtained knowledge and experiences.

രവിചന്ദ്രന്‍ സി said...

ദൈവം-പ്രേതം-കാക്രിപൂക്രി തുടങ്ങിയവയെ സംബന്ധിച്ചിടത്തോളം ഈ വ്യവസ്ഥകളൊന്നും തീര്‍ത്തും ബാധകമല്ലെന്ന് വരുന്നു അതുകൊണ്ടുതന്നെ അവ അന്ധവിശ്വാസങ്ങളാണ്.
താങ്കള്‍ നിരീശ്വരവാദിയാണെന്ന വാദം- ഇത് തികച്ചും സാധാരണമാണ്. ടി.വി ചാനലില്‍ ഡിബേറ്റിന് പോകുമ്പോള്‍ സ്ഥിരം കാണുന്ന ഒരു കഥാപാത്രമാണിത്. മനുഷ്യനെ ചിരിച്ചുകൊല്ലുന്ന ക്രിമിനല്‍ അന്ധവിശ്വാസതമാശകള്‍ അവതരിപ്പിച്ചിട്ട് അയാള്‍ പറയും:ഞാന്‍ പണ്ടൊരു നിരീശ്വരവാദിയായിരുന്നു!!! ദാ കിടക്കുന്നു, ചട്ടിയും കലവും!!

തന്റെ അന്ധവിശ്വാസം ന്യായീകരിക്കാനുള്ള പതിനെട്ടാമെത്തെ അടാവായാണ് ഇങ്ങനെ തട്ടിവിടുന്നത്. അതായത് താന്‍ പണ്ട് വലിയ ശാസ്ത്രബോധവും പുരോഗമാനാഭിമുഖ്യവും യുക്തിബോധവുമുള്ള ഒരാളിയിരുന്നു. ആ ഞാന്‍ പിന്നീട് ഇതിലേക്ക് വരണമെങ്കില്‍ ഇതില്‍ എന്തെങ്കിലും കഴമ്പ് കാണുമെന്ന് നിങ്ങള്‍ ഊഹിച്ചോളു-എന്ന ലൈന്‍. ഇത്തരം ആള്‍ക്കാരെ നാം അവിടെവെച്ച് തന്നെ ആദരിക്കാറുണ്ട്. എന്റെ അറിവില്‍ ഇങ്ങനെ പറയുന്നവരില്‍ 90 ശതമാനവും ഒരുകാലത്തും നിരീശ്വരവാദികളായിരുന്നിട്ടില്ല(ശൈശവത്തിലൊഴികെ).ഒന്നുകില്‍ അവര്‍ മതം നേര്‍പ്പിച്ച് ഉപയോഗിച്ചിരുന്നു, അല്ലെങ്കില്‍ മതപരമായി ഉദാസീനമായിരുന്നു. പിന്നീട് ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍ എന്തോ 'ആനമുട്ട' കിട്ടുമെന്ന ബോധ്യം വരുമ്പോള്‍ മതവണ്ടിയില്‍ ചാടിക്കയറുന്നു. സ്‌പെഷ്യല്‍ മൈലേജ് കിട്ടാനായി താന്‍ പണ്ട് നിരീശ്വരവാദിയായിരുന്നുവെന്ന് പ്രഖ്യാപിക്കുന്നു.

താങ്കോളോട് ഇതുവരെ സംവദിച്ചതില്‍ നിന്നും എനിക്ക് തോന്നിയത് താങ്കള്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെട്ട ആളാണെന്നാണ്. തെറ്റാണെങ്കില്‍ ക്ഷമിക്കണം താങ്കള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി കണ്ടിട്ട് മറ്റൊരു നിഗമനം അസാധ്യമാണ്.

രവിചന്ദ്രന്‍ സി said...

ഒരു മതാധിഷ്ഠിത സമൂഹത്തില്‍ നിരീശ്വരവാദിയാവുക അത്ര എളുപ്പമൊന്നുമല്ല മി.കല്‍ക്കി. അതിന് ഒടുപാട് ഹോംവര്‍ക്ക് ചെയ്യാനുണ്ട്. വായിക്കണം, ചിന്തിക്കണം, അറിയണം, അന്വേഷിക്കണം, ആരായണം, വെല്ലുവിളികളെ ആര്‍ജ്ജവത്തോടെ നേരിടാനുള്ള നട്ടെല്ലും ആത്മവിശ്വസവുമുണ്ടാകണം. വിശ്വസിക്കാന്‍ ഇതൊന്നും വേണ്ട എന്നുമാത്രമല്ല ഇതൊന്നുമില്ലെങ്കില്‍ മതഭക്തി വന്യമായി വളരുകയും ചെയ്യും.


ഗൗതമന്റെ ഡി.എന്‍.എ താങ്കളെപ്പോലെ യു.ജി.സി നിലവാരം അവകാശപ്പെടുന്ന ഒരാള്‍ പറയാന്‍ പാടുള്ളതാണോ ഇതൊക്കെ?
സുഹൃത്തേ, നോക്കൂ-ഞാന്‍, എന്റെ മകന്‍, എന്റെ അനുഭവം, എന്നോടൊപ്പം മറ്റു പലരുടേയും അനുഭവം, ഡി.എന്‍.എ....ഭൗതികവും പരിശോധിക്കാവുന്നതും മറിച്ച് തെളിവുകളില്ലാത്തതും വേണെങ്കില്‍ തെറ്റാണെന്ന് തെളിയാക്കാവുന്നതുമായ ഒരു കാര്യം. Okay? ഇനി, അപ്രാപഞ്ചികവും അഭൗതികവും നിയമങ്ങള്‍ക്ക് വിധേയമല്ലാത്തതും മനുഷ്യന് അജ്ഞേയവും അജ്ഞാതവുമായതും തെറ്റാണെന്ന് തെളിയിക്കാനാവാത്തതുമായ 'എന്തോ ഒന്നു'മായി താങ്കള്‍ താരതമ്യം ചെയ്യുന്നു!!! ഇതുതന്നെയാണ് താങ്കള്‍ ആംബുലന്‍സില്‍ മയക്കുമരുന്നു കടത്തുന്നു എന്ന് ഞാന്‍ പറഞ്ഞത്. താരത്മ്യം ചെയ്യുന്ന വസ്തുതകള്‍ തമ്മില്‍ പൊതുവായി ബന്ധപ്പെടുത്താവുന്നതായി മിനിമം എന്തെങ്കിലും വേണ്ടേ മി.കല്‍ക്കി.

തെളിവ് ആവശ്യപ്പെടുന്നത് യുക്തിവാദികള്‍ മാത്രമല്ല മി.കല്‍ക്കി. തെളിവില്ലാതെ 'വളാവളാ' എന്ന് പറഞ്ഞുചെന്നാല്‍ മതവിശ്വാസി അംഗീകരിക്കുമോ? ഒരിക്കലുമില്ല. ജീവിതത്തതില്‍ 99.90% കാര്യങ്ങള്‍ക്കും കൃത്യമായ തെളിവ് ചോദിക്കുന്നവനാണവന്‍, സൂര്യന് കീഴിലുള്ള ഏത് കാര്യവും യുക്തിസഹമായേ വിലയിരുത്താവൂ എന്ന് ശഠിക്കുന്നവാനാണവന്‍. മതകാര്യത്തില്‍ മാത്രമാണ് അവന്‍ യുക്തിബോധം സ്വയം കയ്യൊഴിയുന്നത്(self-abnegation of reason) അത് സത്യത്തില്‍ ഒരു 'അതിയുക്തി'യാണ്(overresoning). കാരണം മതകാര്യത്തില്‍ യുക്തി പ്രയോഗിച്ചാല്‍ രക്ഷയില്ലെന്ന തിരിച്ചറിവാണ് മറ്റെല്ലാ കാര്യത്തിലും പിന്തുടരുന്ന യുക്തി അവിടെ വേണ്ടെന്നു വെക്കാന്‍ കാരണം. അങ്ങനെ ദുശാഠ്യത്തിലൂടെ മതവിശ്വാസി ഈ ഗതികേട് അവന്‍ തരണം ചെയ്യാന്‍ ശ്രമിക്കുന്നു. മതം യുക്തിക്കതീതമാണെന്ന കപടയുക്തി ഉണ്ടാക്കുന്നു. നാസ്തികര്‍ അത് നിര്‍മലമായി തിരിസ്‌ക്കരിക്കുന്നു.

'കാക്രിപൂക്രി'യെ അറിയാവുന്ന ആരെങ്കിലുമുണ്ടോ? അതാണോ സംശയം? വേറെങ്ങും പോകണ്ട. ഞാനുണ്ട്. എന്തുവേണമെങ്കിലും ചോദിച്ചുകൊള്ളു. നിങ്ങള്‍ ചോദിക്കണം; അതിനാണ് ഞാനത് മുന്നോട്ടുവെച്ചതു തന്നെ!!

യാതൊന്നും പ്രവചിച്ചിട്ടില്ലാത്തവര്‍ പ്രാവചകരാണെന്ന് പറയുന്നു, പ്രവാചകര്‍ മനുഷ്യരാണെന്ന് പറയുന്നു, എന്നാല്‍ അവര്‍ മനുഷ്യസാധ്യമല്ലാത്തത് ചെയ്യുന്നു, അവര്‍ പ്രാപഞ്ചികമാണെന്ന് പറയുന്നു, എന്നാല്‍ അപ്രാപഞ്ചികമയതിനെ അറിയുന്നു, തിരിച്ച് ദൈവം അപ്രാപഞ്ചികമാണെന്ന് പറയുന്നു, പ്രാപഞ്ചികമായി പ്രവാചകരുമായി സംവദിക്കുന്നു-അപ്പോഴും അപ്രാപഞ്ചികമായി നിലകൊള്ളുന്നു, പ്രാപഞ്ചികരുടെ ഭാഷയില്‍ സംവദിക്കുന്നു, അപ്പോഴും പ്രഞ്ചനിയമങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്നു...നിങ്ങള്‍ ഇത്രയും യുക്തിഹീനമായി സംസാരിച്ചിട്ടും സ്വയം ചിരിച്ചു മരിക്കാത്തത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നു.

പിന്നെ ചില കാര്യങ്ങള്‍ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ, വിട്ടേക്കൂ എന്നൊക്കെ പറഞ്ഞില്ലേ. അതാണ് നല്ലത്!

താങ്കളുടെ വ്യക്തിജീവിത സംബന്ധിയായ പരാമര്‍ശങ്ങള്‍ ഒരു സുഹൃത്തെന്ന നിലയില്‍ മതിപ്പോടും കൗതുകത്തോടും വായിച്ചു. പക്ഷെ താങ്കള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഉഡാന്‍സുകളോട് ആ നിലപാട് രണ്ടായാലുമില്ല.

vivek said...

>> നാസ്തികന്റെ "ദൈവം" മൂര്ത്തമാണ്. അതിനാല്‍ തന്നെ ബഹുദൈവത്വവുമാണ്.അദ്ദേഹിന്റെയും ആര്‍ എസ് എസ് കാരുടെയും ചിന്തകള്‍ക്കും വിദ്വെഷങ്ങള്‍ക്കും സമാനത കാണുന്നു. അപ്പോള്‍ ഇദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ രാഷ്ട്രീയപരമായി ഗുണം ചെയ്യുക അഭിനവ ശങ്കരമതക്കാര്‍ക്ക് തന്നെയാകുന്നു. അതിന്റെ ഒരു പ്രകടനമാണ് "ലവ്ജിഹാദിലൂടെ" നാം കണ്ടത്. <<


ഡോക്ടര്‍ അലിശരിഅത്തിയുടെ "മതം മതത്തിനെതിരെ" എന്ന പുസ്തകം
മലയാളത്തിലും ഇംഗ്ലിഷിലും കേരളത്തില്‍ ലഭ്യമാണ്.

അറിവ് തേടുന്നവര്‍ക്ക് നല്ലൊരു മുതല്‍ക്കൂട്ട്.

http://www.otherbooksonline.com/

"ചരിത്രത്തില്‍ എന്നും സംഘട്ടനങ്ങള്‍ നടന്നിട്ടുള്ളത്- വര്‍ഗവിഭജനങ്ങളെയും കഷ്ടപ്പാടുകളെയും സാധുകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബഹുദൈവവാദവും,
യാഥസ്ഥിക്കെതിരില്‍ നിലകൊള്ളുകയും മര്‍ദിതരെയും ദരിദ്ര രെയും പിന്തുണക്കുകയും ചെയ്യുന്ന ഏകദൈവവാദവും തമ്മില്‍."

“Religion vs. Religion consists of two lectures Ali Shariati gave at the Husayniyah Center in Tehran on August 12 and 13, 1970. In them he puts forth a most remarkable thesis, that throughout history, religion has fought against religion and not a non-religion as we have come to believe. That is, monotheism, the religion of the belief that God is One, that religion brought by Prophet Abraham which is called din al-hanif, 'the rightful religion,' has continuously, throughout history, had to struggle against the religion of denying that there is One God or believing that there is no God (kufr, disbelief, infidelity, atheism) or against the religion of believing that there are multiple gods (shirk, polytheism, multitheism), the latter of which has branched into idolatry.
Religion vs. Religion, translated here in English, awakened religious and prophetic-like consciousness, bringing literally thousands of young people back to faith and belief in God. Shariati, in his inimitable way, clearly marks the lines and points out the signs that distinguish a divinely-imitative religion manifested throughout history in a 'priestly-function' of, right or wrong, celebrating a nation and a divinely-originated religion and its 'prophetic-function' of distinguishing between right and wrong and then calling a nation into action.”

രജീഷ് പാലവിള said...

****കുരുക്കഴിക്കഴ്ക്കുന്തോരും
വേറെ കുരുക്കുകളില്‍ വീഴുന്നവന്‍******.
പ്രിയ വിവേക്‌,
അങ്ങനെ സ്വയം ആശ്വസിക്കാം!.സുഹൃത്തേ കുരുക്ക് താങ്കള്‍ക്കു തന്നെയല്ലേ!താങ്കളുടെ പ്രതികരങ്ങളില്‍ ,നിലപാടുകളില്‍ മതാന്ധതയുടെ കുരുക്കുണ്ട്.അതിന്റെ വട്ടക്കയറിനുള്ളില്‍ കരണം മറിയുന്ന താന്കള്‍ ആരെങ്കിലും ചോദ്യം ചോദിച്ചാല്‍ കൊഞ്ഞനം കുത്തി ഉരുണ്ടു കളിക്കുകയാണ്.മുന്‍ പോസ്റ്റുകള്‍ സ്വയം പരിശോദിക്ക്,അപ്പൊ ബോധ്യം ആകും. താന്കള്‍ ഇങ്ങനോകെ പറഞ്ഞു ഉരുണ്ടു മറിയുമെന്നു എനിക്കറിയാമായിരുന്നു.മത നിരൂപകന്റെ കുപ്പായം അണിയാന്‍ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു.താന്കള്‍ ഇതു ചോദിപ്പിച്ചതാണ്.*****നബിയുടെ ഔന്നിത്യത്തെ വാഴ്ത്തതിയവന്നു
നബിമാര്‍ കൊണ്ടുവന്ന ഇസ്ലാം അറിയില്ലത്രേ.
ഇസ്ലാം അറിയാതെ അറിയുമെന്ന് നടിച്ചവന്‍
മതേതരത്വവും ജനാധിപത്യവും എന്തെന്ന് ചോദിക്കുന്നു.*********
ഹ ഹ.നല്ല അസ്സല് മറുപടി!മതേതരത്വത്തെകുറിച്ചും ജനാധിപത്യത്തെകുറിച്ചുമുള്ള ഇസ്ലാം നിലപാടുകള്‍ ഞാന്‍ ധാരാളം വായിച്ചിട്ടുണ്ട്.എം.എന്‍.കാരശ്ശേരി മാഷിന്റെ 'ഇസ്ലാം മതരാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു" എന്ന പുസ്തകം പ്രധാനമായും ചര്‍ച്ച ചെയ്യുന്ന വിഷയം ഇതു തന്നെയാണ്.നബി ഹൃദയത്തിന്റെ ഔന്നിത്യത്തെകുറിച്ച് എനിക്ക് ധാരണകള്‍ ഉണ്ട്.എന്നാല്‍ അദ്ദേഹത്തിന്റെ പാതയില്‍ നടക്കുന്നു എന്നവകാശപ്പെടുന്ന താങ്കളെ പോലുള്ളവര്‍ക്കാന് അത് ലോകത്തിന്റെ മുന്നില്‍ വെളിപ്പെടുത്തേണ്ട ഉത്തരവാദിത്യം ഉള്ളത്.ചോദ്യം ചോദിക്കുമ്പോള്‍ തലക്കം മറിയുന്നത് വിവേക്‌ തന്നെയല്ലേ?*********
*****സത്യവും സത്യസന്ധതയും വേര്‍തിരിക്കാന്‍
അളവുകോലില്ലാത്തവന്‍ നട്ടം തിരിയുമ്പോള്‍.
എന്ത് പറയും ഞാനവനോട്,*************
സത്യവും സത്യസന്ധതയും എന്നെ സംബന്ധിച്ചു രണ്ടല്ല.വെക്തമായ അളവുകോല്‍ എനിക്ക് ഇതിനു ഉണ്ട് താനും.അത് സംഘടിത മതങ്ങളോ ഗ്രന്ഥങ്ങളോ ആള്‍ക്കൂട്ടങ്ങലോ അല്ല.അറിവും വിവേകവും കൊണ്ട് മൂര്‍ച്ച കൂട്ടാന്‍ കഴിയുന്ന യുക്തിയാണ്.ഇതു പറയുവാന്‍ താങ്കള്‍ക്കു കഴിയുമോ?ഞാനും മത വിശ്വാസങ്ങളില്‍ ജീവിച്ചു വന്നവനാണ്.*****
******മുന്‍വിധി മാറ്റിവെച്ചാല്‍ കിട്ടും നേര്‍വഴി.
നിജസ്ഥിതി നോക്കിയീടും മാന്യന്മാര്‍
അവര്‍ പുതു തലമുറക്കഭിമാനം.*******
വിവേക്‌ അല്‍പനേരം ഏകാഗ്രമായിരുന്നു സ്വന്തം ഹൃദയത്തോട് ഈ പ്രസ്താവന ആവര്‍ത്തിച്ചു ചോദിക്ക്.!,മേഘങ്ങള്‍ക്കപ്പുറത്ത് നിന്നും ഉത്തരം പ്രതീക്ഷിക്കരുതെ!!

vivek said...

@ രജീഷ് പാലവിള

വായനയില്‍ തല്‍പരരായ അമീന ദൈവത്തെ അന്വേഷിച്ചെത്തിയ അനുഭവം പങ്കുവെക്കുന്നത് താഴെ കൊടുത്ത ലിങ്കില്‍ കാണാം.
“സംസ്കൃത പഠനം വിശ്വാസത്തെ സംസ്കരിച്ചപ്പോള് ”
അമീന – തൃശൂര്
http://www.sthreeonline.info/test/?page_id=897

അതിനുള്ള പ്രതികരണം ഈ ലിങ്കിലും
“അനുഭവം’ പംക്തി വിമര്ശനം”
http://www.sthreeonline.info/test/?page_id=1078
ശേഷം അവര്‍ കൊടുത്ത കൊടുത്ത ശക്തമായ മറുപടിയും കാണുക.
അറിവ് തേടുന്നവര്‍ക്ക് ഉപകാരപ്പെടാതിരിക്കില്ല.
“ഖുര്ആന് പഠിക്കുക നിങ്ങള്ക്കും വിജയിക്കാം അമീന – തൃശൂര്”
http://www.sthreeonline.info/test/?page_id=1078

രവിചന്ദ്രന്‍ സി said...

ദീര്‍ഘകാലം ജീവിച്ചെന്നതാണോ ഒരാളുടെ വിശ്വസനീയതയുടെ അളവുകോല്‍? 'ദീര്‍ഘകാലം ജീവിക്കുന്ന' എത്രപേര്‍ നമുക്ക് ചുറ്റുമുണ്ട്? സംശുദ്ധരും ആദര്‍ശശാലികളുമായ എത്രയോ പേര്‍. അവരാരും ഇത്തരും തട്ടിപ്പു നമ്പരുകളുമായി രംഗത്തു വരാത്തതാണോ അവരുടെ ന്യൂനത? രാഷ്ട്രീയക്കാര്‍ നമുക്ക് ചുറ്റും, നമുക്കിടയില്‍ സദാ ജീവിക്കുന്നു. എന്നാല്‍ അവര്‍ പറയുന്ന ഒരൊറ്റ അക്ഷരം ജനം വിശ്വസിക്കുന്നില്ല!!!

ശത്രുക്കള്‍ ആരോപണം നടയിട്ടില്ലെന്ന്-ആരെക്കുറിച്ചാണിത് പറയുന്നത്? ശത്രുക്കള്‍ നല്ല അഭിപ്രായം പറഞ്ഞിരുന്നുവെങ്കില്‍ അവരുടെ ജീവിതം ദുസ്സഹമായതെങ്ങനെ കല്‍ക്കി? ഇന്ന് ഈ ലോകത്ത് ഏറ്റവുമധികം വെറുക്കപ്പെടുന്ന വ്യക്തി ആരെന്ന് കല്‍ക്കി ചിന്തിച്ചിട്ടുണ്ടോ?

മതസാഹിത്യം മതനേതാക്കളെക്കുറിച്ച് നല്ലവാക്കു പറയുന്നതാണോ തെളിവ്? മതസാഹിത്യം മതത്തിന്റെ പരസ്യപ്പലകയാണ് കല്‍ക്കി. അതില്‍ നിറയെ മതദൈവം കിടന്ന് ഗീര്‍വാണമടിച്ച് തളരുന്നത് കണ്ടിട്ടില്ലേ? മതദൈവത്തെക്കുറിച്ചോ മതനേതാവിനെക്കുറിച്ചോ വിമര്‍ശനപരമായ ഒരു വാചകം നിങ്ങളതില്‍ പ്രതീക്ഷിക്കുന്നുവോ? കഷ്ടം! അങ്ങനെയെങ്കില്‍ മതവിശ്വാസികള്‍ ആദ്യം അത് കത്തിക്കും.

ഒന്നും കിട്ടിയില്ലത്രെ-മതം എന്നാല്‍ അധികാരം എന്നു തന്നെയായിരുന്നു അര്‍ത്ഥം. ഇന്നും ഏറെക്കുറെ അങ്ങനെതന്നെ. മതനേതൃത്വം കിട്ടിയ എല്ലാവനും അധികാരത്തില്‍ തന്നെയാണ് കൈവെച്ചത്. അദ്ധ്വാനിക്കാതെ ജീവിക്കാനും അനര്‍ഹമായത് പിടിച്ചുപറ്റാനുമായി എക്കാലത്തും തട്ടിപ്പുകാര്‍ മതവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മതം തന്നെ ഒരു തട്ടിപ്പായതിനാല്‍ അവരില്‍ കുറ്റം കാണാനുമാവില്ല. അവരില്‍ ചിലര്‍ പില്‍ക്കാലത്ത് വന്‍ ഹിറ്റുകളായി, ചിലര്‍ രണ്ടിന്റന്ന് അഴിക്കുള്ളിലായി, ചിലരെ നാട്ടുകാര്‍ തന്നെ തല്ലിക്കൊന്നു. പലരും നിലവിലുള്ള കഥകള്‍ കേട്ടും പുസ്തകങ്ങള്‍ കോപ്പിയടിച്ചും മിടുക്കന്‍മാരായി. കഷ്ടപ്പെട്ട് പഠിക്കാതെ നിങ്ങള്‍ക്ക് സര്‍വജ്ഞാനവും കല്‍പ്പിക്കാന്‍ അന്ധവിശ്വാസപ്രേമികള്‍ തയ്യാറായാല്‍ മന:സാക്ഷിയില്ലാത്ത, ഇന്റഗ്രിറ്റിയില്ലാത്തവന്‍ അത് വേണ്ടെന്നുവെക്കുമോ?

വംശഗുണം നോക്കുമ്പോള്‍ രാജാവാകാന്‍ കഴിയാത്തവന്റെ ഏറ്റവും കൊതിപ്പിക്കുന്ന സ്ഥാനമായിരുന്നു മതനേതാവെന്ന സ്ഥാനം. സ്വയം വഞ്ചിച്ച് മറ്റുള്ളവരെ കബളിപ്പിക്കാനുള്ള കഴിവാണ് താങ്കള്‍ സൂചിപ്പിക്കുന്ന ഈ പ്രവാചകരുടേയും അടിസ്ഥാനയോഗ്യത. അവരില്‍ ചിലരാകട്ടെ നല്ല ഒന്നാന്തരം 'ഷോക്ക്' കേസുകളും.

Anonymous said...

സര്‍,
ഇത്തരം വട്ടുകേസുകളെ വെച്ചുള്ള കൂതറ സാഹിത്യം ഇവിടെ ഡമ്പ് ചെയ്യാന്‍ ഷെമീര്‍ അല്‍ വിവേക് അല്‍ ജിഹാദി അല്‍-വലാതിയെ അനുവദിക്കുന്നത് താങ്കളുടെ ബ് ളോഗിനെ മലിനമാക്കുകയേ ഉള്ളു.

അപ്പൂട്ടൻ said...

സയ്യു, കൽക്കി
ദൈവത്തെ കണ്ടു, കേട്ടു എന്നൊക്കെ വ്യക്തികൾ തന്നെ പറയുമ്പോൾ ദൈവത്തിന് ഒരു position ഉണ്ടെന്നുതന്നെയല്ലെ നിങ്ങളിരുവരുടേയും വാദം. അതെവിടെ എന്നതാണ് ചോദ്യം. സ്ഥലവും കാലവും ദൈവത്തിനല്ല എന്നത് അതിനൊരു ഉത്തരമാകുന്നില്ലല്ലൊ. കൽക്കി പറയുന്നതുപോലെ പ്രപഞ്ചാതീതൻ എന്നതിന് അർത്ഥം പ്രപഞ്ചനിയമങ്ങൾക്കതീതൻ എന്നുമാത്രമാണെങ്കിൽ അതൊരു സങ്കല്പം മാത്രമാണെന്നേ പറയാനാവൂ. ചോദ്യം straight-forward ആണ്, where does he exist? Inside the universe or outside of it?
ഒന്നുമില്ലാത്ത അവസ്ഥയിൽ ദൈവം എവിടെയായിരുന്നു, എന്തുചെയ്യുകയായിരുന്നു എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് മതങ്ങൾ ഉത്തരമൊന്നും പറയാറില്ല.
സയ്യു,
I’m fine with your answer regarding sacrifice, if that suffices your needs. പക്ഷെ ഞാൻ മനസിലാക്കിയിടത്തോളം ബലി നിർബന്ധമല്ലാത്തത് ശാരീരികമായോ സാമ്പത്തികമായോ അതിന് സാധിക്കാത്തവർക്കാണ്. തെറ്റാണെങ്കിൽ തിരുത്താം, പക്ഷെ താങ്കളുടെ വിശദീകരണത്തിനുള്ള റെഫറൻസ് കിട്ടിയാൽ കൊള്ളാം. ഒരു സംശയം, പക്ഷെ, ബാക്കി നിൽക്കുന്നുണ്ട്. എന്റെ മാനസികാവസ്ഥയ്ക്കനുസരിച്ച് തീരുമാനിക്കാവുന്നതാണോ ഇത്തരം കാര്യങ്ങൾ?
ശിക്ഷയിൽ പങ്കെടുക്കണമെന്നത് നിർബന്ധമാണോ അല്ലയോ എന്നല്ലല്ലൊ ഞാൻ ചോദിച്ചത്. അതിൽ പങ്കെടുക്കാനോ പങ്കെടുത്തില്ലെങ്കിൽത്തന്നെ കണ്ടുനിൽക്കാനൊ ഉള്ള മാനസികാവസ്ഥ താങ്കൾക്കുണ്ടാകുമോ എന്നാണ്. വ്യക്തിപരമായ ചോദ്യമാണിത്. ദൈവം കല്പിച്ച ശിക്ഷ എന്ന നിലയ്ക്കാണല്ലൊ കല്ലെറിഞ്ഞുകൊല്ലൽ നടത്തുന്നത്, അത് നടത്തുമ്പോൾ മുഖം തിരിഞ്ഞുനിൽക്കുമോ അതോ മാനസികമായെങ്കിലും പങ്കുചേരുമോ എന്നതാണ് ചോദ്യം.
ത്രികാലജ്ഞാനം തെളിയിക്കാനുള്ള ഒരു ഉദാഹരണമായാണ് 18:80-ലെ വചനം. പക്ഷെ അത് അത്രയ്ക്കും illogical ആണുതാനും. (Perhaps, I should’ve used bad example, rather than false example, my mistake) കുട്ടി വളർന്നാൽ സത്യവിശ്വാസികളായ മാതാപിതാക്കളെ നിഷേധിക്കും എന്നതു മാത്രമേ താങ്കൾ ശ്രദ്ധിച്ചിട്ടുള്ളൂ? ആ കുട്ടി വളർന്ന് വലുതാകില്ല എന്ന ജ്ഞാനം അവിടെ മിസ് ആയി പോയില്ലേ സയ്യൂ?

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Bone Collector said...

>>>രവിചന്ദ്ര സാര്‍ ബ്ലോഗുകളിലൂടെ അവതരിപ്പിച്ച മുഴുവന്‍ പ്രമേയങ്ങളിലും ഇടപെട്ടതും നൊന്തുനിലവിളിച്ചതും തെറിവിളിച്ചതും എല്ലാം ഇസ്ലാം മത വിശ്വാസികളാണ്<<<

ayoo pavam...HEY MR:NINGAL PAVAM THANNE ANNO ? I DONT THINK

Bone Collector said...

കുരുക്കഴിക്കഴ്ക്കുന്തോരും
വേറെ കുരുക്കുകളില്‍ വീഴുന്നവന്‍.
നബിയുടെ ഔന്നിത്യത്തെ വാഴ്ത്തതിയവന്നു
നബിമാര്‍ കൊണ്ടുവന്ന ഇസ്ലാം അറിയില്ലത്രേ.
ഇസ്ലാം അറിയാതെ അറിയുമെന്ന് നടിച്ചവന്‍
മതേതരത്വവും ജനാധിപത്യവും എന്തെന്ന് ചോദിക്കുന്നു.
സത്യവും സത്യസന്ധതയും വേര്‍തിരിക്കാന്‍
അളവുകോലില്ലാത്തവന്‍ നട്ടം തിരിയുമ്പോള്‍.
എന്ത് പറയും ഞാനവനോട്,
മുന്‍വിധി മാറ്റിവെച്ചാല്‍ കിട്ടും നേര്‍വഴി.
നിജസ്ഥിതി നോക്കിയീടും മാന്യന്മാര്‍
അവര്‍ പുതു തലമുറക്കഭിമാനം.

HEY O.N.V KURUPPU,
PLZZZZZZZZZZZZ TRY TO STOP THIS

Bone Collector said...

വിശ്വാസത്തെ മാറ്റി നിര്‍ത്തിയാല്‍ മനുഷ്യ ജീവിതം ദുസ്സഹമാകും രവിചന്ദ്രന്‍ സാര്‍. വിശ്വാസി ആയാലും അവിശ്വാസി ആയാലും ദൈനംദിന ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ് വിശ്വാസം.

MONE NEEYANEDA 'PULI'.VERUM PULIYALLA KETTO.......................................................................................................ORU "KAZHUTHAPPULI"

Salim PM said...

പ്രിയപ്പെട്ട രവി സാര്‍,

താങ്കളെപ്പോലുള്ള തിരക്കു പിടിച്ച ഒരു വ്യക്തി ഒന്നുമല്ലാത്ത എന്നെപ്പോലുള്ള ഒരാള്‍ക്ക് മറുപടി എഴുതാന്‍ സമയം കണ്ടെത്തുന്നതിനു നന്ദിയുണ്ട്. താങ്കളുടെ അര്‍പ്പണ മനോഭാവത്തെ പുകഴ്ത്താതിരിക്കാന്‍ കഴിയില്ല.

വിഷയങ്ങള്‍ ചര്വ്വിത ചര്വ്വണം ചെയാന്‍ എനിക്ക് ആഗ്രഹമില്ല. ഇതുവരെ ചര്‍ച്ച ചെയ്തതില്‍ എന്‍റെ വീക്ഷണം അവതരിപ്പിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. നിരീശ്വര വാദികളും ഈശ്വര വിശ്വാസികളും തമ്മിലുള്ള സം‌വാദം ഇന്നോ ഇന്നലെയോ തുടങ്ങിയതൊന്നുമല്ല. അവര്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും മിക്കവാറും ഒന്നു തന്നെയാണ്. ഈ ബ്ലോഗിലും സംഭവിക്കുന്നത് മറിച്ചല്ല.

താങ്കളുടെ മറുപടിയില്‍ സൂചിപ്പിച്ച പുതിയ ചില വിഷയങ്ങള്‍ മാത്രം സ്പര്‍ശിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

താങ്കള്‍ പറയുന്നു:

[[[ഉത്തമവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ത്മില്‍ കൂട്ടിക്കുഴയ്ക്കക്കല്ലേ കല്‍ക്കി. മതവിശ്വാസം അത്തരമൊരു അന്ധവിശ്വാസമാണ്. അതാരും ഒരിക്കലും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ല, ആര്‍ക്കും പരിശോധിച്ച് ഉറപ്പുവരുത്താനുമാവില്ല..]]]

മത വിശ്വാസം ആരും പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടില്ല എന്നെങ്ങനെ താങ്കള്‍ പറയും? മത വിശ്വാസികളായ അനേകം ആളുകള്‍ മത വിശ്വാസം പ്രിശോധിച്ച് ഉറപ്പ് വരുത്തിയവരായുണ്ട്. അവര്‍ക്ക് ദൈവാസ്തിത്വം അനുഭവവേദ്യമായിട്ടുമുണ്ട്. ഭൗതിക പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തന്നെ ദൈവത്തെ കാണണം എന്നു ശഠിക്കുന്നവര്‍ക്ക് മാത്രമാണ് ദൈവത്തെ കണ്ടെത്താന്‍ കഴിയാത്തത്. ദൈവത്തെ കണ്ടെത്താന്‍ ദൈവം കാണിച്ചു തന്ന വഴിയെ പരിശ്രമിക്കാന്‍ തയാറുള്ളവര്‍ ദൈവത്തെ മനസ്സിലാക്കാതിരുന്നിട്ടില്ല.


[[[ഒരു മതാധിഷ്ഠിത സമൂഹത്തില്‍ നിരീശ്വരവാദിയാവുക അത്ര എളുപ്പമൊന്നുമല്ല മി.കല്‍ക്കി. അതിന് ഒടുപാട് ഹോംവര്‍ക്ക് ചെയ്യാനുണ്ട്. വായിക്കണം, ചിന്തിക്കണം, അറിയണം, അന്വേഷിക്കണം, ആരായണം, വെല്ലുവിളികളെ ആര്‍ജ്ജവത്തോടെ നേരിടാനുള്ള നട്ടെല്ലും ആത്മവിശ്വസവുമുണ്ടാകണം. വിശ്വസിക്കാന്‍ ഇതൊന്നും വേണ്ട എന്നുമാത്രമല്ല ഇതൊന്നുമില്ലെങ്കില്‍ മതഭക്തി വന്യമായി വളരുകയും ചെയ്യും.]]]

ഒരു മതാധിഷ്ഠിത സമൂഹത്തില്‍ നിരീശ്വര വാദിയാകുന്നതിനേക്കാള്‍ എത്രയോ പ്രയാസമുള്ള കാര്യമാണ് പരമ്പരാഗത മത വിശ്വാസത്തില്‍ നിന്നു വ്യതിരിക്തമായ ഒരു വിശ്വാസം സ്വീകരിച്ചു ജീവിക്കുക എന്നത്. അത്തരം കുറ്റം ചുമത്തിയാണ് പരമ്പരാഗത മത വിശ്വാസികള്‍ പുതിയ മതവുമായി വരുന്ന പ്രവാചകനെ ഭ്രഷ്ട് കല്പ്പിച്ച് പുറത്താക്കാറ്. പ്രവാചകന്മാരുടെയും ആദ്യകാല വിശ്വാസികളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

പരമ്പരാഗത വിശ്വാസത്തില്‍ നിന്നു തെറ്റിപ്പോയി എന്ന കുറ്റം ആരോപിച്ചാണ് യേശുക്രിസ്തുവിനെ ജൂതന്മാര്‍ പീഢിപ്പിച്ചത്. അവസാനം അദ്ദേഹത്തെ കുരിശില്‍ തറച്ചു കൊല്ലാന്‍ ശ്രമിക്കുന്നിടം വരെ എത്തി അത്.

(തുടരുന്നു)

Salim PM said...

(തുടര്‍ച്ച)
മുഹമ്മദു നബിക്ക് പ്രവാചകത്വം കാരണം ഭരണം കിട്ടിയെന്ന് ഇവിടെ ഒരു മാന്യന്‍ അവകാശപ്പെട്ടു കണ്ടു. മുഹമ്മദു നബി പ്രവാചനാണെന്ന് വാദിച്ച ഉടനെ അദ്ദേഹത്തെ എല്ലാവരും കൂടി ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചു ഭരണം ഏല്പ്പിച്ചു കൊടുത്തതാണെന്ന് തോന്നും പറയുന്നത് കേട്ടാല്‍. നബിയുടെ ചരിത്രം അറിയാത്തവരൊന്നുമല്ല ചരിത്രത്തെ തമസ്ക്കരിച്ച് ഇത്തരം വികല പ്രസ്താവനകള്‍ നടത്തുന്നത്. പ്രവാചകത്വം വാദിച്ച ആദ്യം കാല ഘട്ടങ്ങളില്‍ നബിയും സഖാക്കളും അനുഭവിക്കേണ്ടി വന്ന ക്രൂര പീഢനങ്ങള്‍ തുല്യതയില്ലാത്തവയായിരുന്നു. ഭരണസാരഥ്യം അദ്ദേഹത്തിനു ലഭിക്കുന്നതൊക്കെ പിന്നീടുള്ള ചരിത്രം.

മനുഷ്യന്‍ പുരോഗതിയുടെ ഉത്തുംഗതയില്‍ വിരാജിക്കുന്നു എന്നഭിമാനിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ഥിതി വ്യത്യസ്തമല്ല. പരമ്പരാഗത ഇസ്‌ലാമിക വിശ്വാസങ്ങളില്‍ നിന്നു വ്യതിചലിച്ചു എന്ന ആരോപണവുമായി ഭൂരിപക്ഷ മുസ്‌ലിംകള്‍ അഹ്‌മദി മുസ്‌ലിംകള്‍ക്കെതിരില്‍ നടത്തുന്ന പൈശാച്ക മര്‍ദ്ദനങ്ങളുടെ ഒരേകദേശ രൂപം കിട്ടണമെങ്കില്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കുകള്‍ പരിശോധിക്കുക.

http://www.bbc.co.uk/news/world-asia-pacific-12389097
http://www.thepersecution.org/archive/pl_persum.html
http://www.thepersecution.org/world/bangladesh/index.html
http://nireeekshakan.blogspot.com/2011/03/blog-post_27.html

മുസ്‌ലിം ഭൂരിപക്ഷമുള്ള എല്ലാ രാജ്യങ്ങളിലും അഹ്‌മദികളുടെ സ്ഥിതി തികച്ചും ശോചനീയമാണ്. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ ഒരു വ്യക്തി അഹ്‌മദി മുസ്‌ലിം ആണെന്നറിഞ്ഞാല്‍ പിന്നെ നിര്‍ത്തിപ്പൊറുപ്പിക്കില്ല. കൂടുതല്‍ വിശദീകരണങ്ങളിലേക്ക് കടക്കുന്നില്ല. വിശ്വാസം എന്നത് താങ്കള്‍ പറഞ്ഞതുപോലെ 'ആനമുട്ട കിട്ടുമെന്നു മോഹിച്ച് മത വണ്ടിയില്‍ ചാടിക്കയറുന്ന' ഒരേര്‍പ്പാടല്ല എന്നു പറയുകയായിരുന്നു.

ഇനി ഞാന്‍ ചോദിക്കട്ടെ, ഒരാള്‍ നാസ്തികനായതിന്‍റെ പേരില്‍ ഇത്തരം പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ചരിത്രം ഉണ്ടായിട്ടുണ്ടോ?

[[[[യാതൊന്നും പ്രവചിച്ചിട്ടില്ലാത്തവര്‍ പ്രാവചകരാണെന്ന് പറയുന്നു, പ്രവാചകര്‍ മനുഷ്യരാണെന്ന് പറയുന്നു, എന്നാല്‍ അവര്‍ മനുഷ്യസാധ്യമല്ലാത്തത് ചെയ്യുന്നു, അവര്‍ പ്രാപഞ്ചികമാണെന്ന് പറയുന്നു, എന്നാല്‍ അപ്രാപഞ്ചികമയതിനെ അറിയുന്നു, തിരിച്ച് ദൈവം അപ്രാപഞ്ചികമാണെന്ന് പറയുന്നു, പ്രാപഞ്ചികമായി പ്രവാചകരുമായി സംവദിക്കുന്നു-അപ്പോഴും അപ്രാപഞ്ചികമായി നിലകൊള്ളുന്നു, പ്രാപഞ്ചികരുടെ ഭാഷയില്‍ സംവദിക്കുന്നു, അപ്പോഴും പ്രഞ്ചനിയമങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്നു...നിങ്ങള്‍ ഇത്രയും യുക്തിഹീനമായി സംസാരിച്ചിട്ടും സ്വയം ചിരിച്ചു മരിക്കാത്തത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നു.]]]]

‍സന്ദേശ വാഹകന്‍, ദൂതന്‍ എന്നൊക്കെ അര്‍ഥമുള്ള 'നബി', 'റസൂല്‍' എന്നൊക്കെയുള്ള അറബി വാക്കാണ് പൊതുവില്‍ പ്രവാചകന്‍ എന്ന് മലയാളത്തില്‍ പ്രയോഗിക്കുന്നത്. ഇതൊരു സാങ്കേതിക പ്രയോഗം മാത്രമാണ്. എപ്പോഴും പ്രവചനങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്ന ആള്‍ എന്ന അര്‍ഥത്തിലല്ല 'പ്രവാചകന്‍' എന്നു പറയുന്നത്. എന്നിരുന്നാലും, പ്രവാചകന്മാര്‍ പ്രവചനങ്ങള്‍ നടത്താറുണ്ട് എന്നത് ഒരു വസ്തുയാണ്.

അപ്രാപഞ്ചികമായതുമായി ബന്ധപ്പെടാന്‍ പ്രാപഞ്ചികനായ മനുഷ്യനുകഴിയും. മനുഷ്യനില്‍ ഇതു രണ്ടിന്‍റെയും അംശങ്ങള്‍ ഉണ്ട് അത് മനസ്സിലാകണമെങ്കില്‍ അത്മീയ ശാസ്ത്രം സ്വായത്തമാക്കണം. അതിനു ശ്രമിക്കാന്‍ പോലും തയ്യാറില്ലാത്തവരോട് അതിനെക്കുറിച്ച് പറഞ്ഞാല്‍ ചിരി വരിക സ്വാഭാവികം. എനിക്ക് ചിരിയല്ല വരുന്നത്; കരച്ചിലാണ്. തങ്കളെപ്പോലെ സമര്‍പ്പണ മനോഭാവമുള്ള ഒരു നല്ല വ്യക്തിയുടെ ജീവിതം പാഴായിപ്പോകുന്നല്ലോ എന്നോര്‍ത്ത്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,

ആത്മാര്‍ത്ഥമായിട്ട് പറയട്ടെ, താങ്കളെഴുതുന്നതൊക്കെ വായിച്ച് താങ്കളുമായി ആശയയുദ്ധമോ ബൗദ്ധികസമരമോ നടത്താനുള്ള ആഗ്രഹം എന്നില്‍ അസ്തമിച്ചിരിക്കുന്നു. പകരം ഒരു നല്ല ചങ്ങാതിയായി മാറ്റാന്‍ തോന്നുന്നു.
താങ്കള്‍ ഒരു മതവിശ്വാസിയായിരിക്കാം. പക്ഷെ താങ്കള്‍ വിശ്വാസം താത്വികമായി ന്യായീകരിക്കാനുള്ള ടൂളുകള്‍ കൈവശമില്ലാത്ത ആളാണെന്ന് പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു.
അഹമ്മദികള്‍ക്ക് ഇസ്ളാമികലോകത്ത് ഏറ്റുവാങ്ങേണ്ടിവരുന്ന പീഡനത്തെക്കുറിച്ചും അവമതിപ്പിനെക്കുറിച്ചും ഞാന്‍ കുറച്ചൊക്കെ പണ്ടേ വായിച്ചിട്ടുണ്ട്. താങ്കള്‍ തന്ന ലിങ്കുകളും വായിച്ചു.

ചുറ്റിക വീഴുന്നിടത്ത് തലവെച്ചുറങ്ങാന്‍ വിധിക്കപ്പെട്ട ഓരോരുത്തന്റെയും ദു.ഖം ഒരു മാനവസമൂഹത്തിന്റെ മുഴുവന്‍ ദു: ഖമാണ്. അഹമ്മദീയ വിഭാഗത്തില്‍ പെട്ട ചുരുക്കം ചില സുഹൃത്തുക്കളെ അറിയാം, ചേകന്നൂരിന്റെ അനുയായികളേയും പരിചയമുണ്ട്. കുര്‍-ആന്‍ മഹത്വത്തെ കുറിച്ച് വീമ്പിളക്കുന്നത് അവഗണിക്കാമെങ്കില്‍ മുഖ്യധാരാ മുസ് ളീങ്ങളേക്കാള്‍ കൂടുതല്‍ സഹനീയവും മനുഷ്യപറ്റുള്ളവരുമാണ് ഈ വിഭാഗങ്ങളെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുപക്ഷെ എണ്ണത്തില്‍ കുറവായതാണോ ഈ സഹിഷ്ണുതാ മനോഭാവത്തിന് കാരണമെന്ന് വാദിച്ചാലും, They represent a sort of reformation spirit within the Islamic structure എന്നു പറയാതിരിക്കാന്‍ വയ്യ.

മുഹമ്മദിനെ അന്ത്യപ്രവാചകനായി അംഗീകരിക്കാത്ത ഒരുവനെ ഇസ് ളാമായി കാണാന്‍ മുഖ്യധാരാ മുസ് ളിമിന് കഴിയില്ലെന്നതില്‍ അത്ഭുതമില്ല. പക്ഷെ അതിന്റെ പേരിലുള്ള പീഡനം തീര്‍ത്തും അപലപനീയമാണ്. പക്ഷെ മതം എപ്പോഴും അങ്ങനെയാണ് ചങ്ങാതി. ആഭ്യന്തരപീഡനവും ബാഹ്യഭീകരതയുമാണിതിന്റെ (Torture within and Terror without) മാറ്റമില്ലാത്ത സിലബസ്സ്. രാജവെമ്പാല മൂര്‍ഖനെ തിന്നും. മൂര്‍ഖന്‍ ചേരയെ ഭക്ഷിക്കും. ചേര എലിയെ വിഴുങ്ങും....പരജ്ഞാനവും പ്രപഞ്ചാതീതബോധവുമൊക്കെ ഉള്ള ഒരാള്‍ ഈ പ്രാപഞ്ചിക നിയമങ്ങള്‍ കൂടി അറിയാതിരുന്നുവോ?

വിലാപങ്ങളുടെ സമാധിയില്‍ വീണുടയാതെ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് മുന്നേറൂ സഹോദരാ. മുഖ്യധാരാ ഇസ് ളാമിനേയും അന്യമതങ്ങളേയും എന്തുകൊണ്ട് തള്ളിക്കളയുന്നുവെന്ന് താങ്കള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇതിനെയെല്ലാം മുഴുവനായി ഞാനന്തുകൊണ്ട് തള്ളിക്കളയുന്നുവെന്ന് താങ്കള്‍ക്ക് തിരിച്ചറിയാനാവും. എന്തെന്നാല്‍ താങ്കള്‍ ഉപയോഗിക്കുന്ന അതേ ടൂളുകളാണ് ഞാനുമുപയോഗിക്കുന്നത്. But I have no holy cows. That is the difference.

vivek said...

@ Sajnabur

താങ്കള്‍ക്ക് വായിക്കുവാന്‍,
“സനാതനസത്യമായ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയെയും യാഗവിധികളെയും ബ്രാഹ്മണമതത്തെയും എതിര്‍ക്കാന്‍ ഈ ബുദ്ധന്മാര്‍ക്ക്
എന്താതികാരമുള്ളതെന്നു ക്ഷുഭിതനായി ചോദിച്ചു കൊണ്ടാണ് ബുദ്ധമത ധ്വംസനാര്‍ത്ഥം മീമാംസകനായ കുമാരിലഭട്ട സംഹാരത്തിന്റെ പടവാള്‍ ഉയര്‍ത്തിയത്‌. കേരളത്തിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയസാമുഹ്യ സംഭവങ്ങളില്‍ കുമാരിലഭട്ടന്റെ യുദ്ധപ്രഖ്യാപനം സംഹാരപരമായ ആഘാതങ്ങള്‍ ഉളവാക്കി. വൈഷ്ണവരായ ചാലുക്യരും ശൈവരായ രാഷ്ടകൂടരും എല്ലാവരും സമുദ്രഗുപ്തന്റെ പിന്‍ഗാമികള്‍ എന്ന നിലയില്‍ ബുദ്ധമത സംഹാരപ്രക്രിയയുടെ സേനാനായകത്വം ഏറ്റെടുത്തു. വൈദികമായ സനാതന ധര്‍മ്മം വാള്‍മുനത്തുമ്പില്‍ ഉദയം ചെയ്തു. അതോടു കൂടി ബുദ്ധവിഹാരങ്ങള്‍ക്ക് സുരക്ഷിതത്വം കുറഞ്ഞു. ചിലവ ജനവര്‍ജ്ജ്യനങ്ങളായും
തീര്‍ന്നു. ബുദ്ധമതക്കാര്‍ ഭയവിഹ്വലരായി നാലുപാടും പാലായനം ചെയ്തു.
അതോടുകൂടി കേരള ചരിത്രത്തില്‍ മിന്നിത്തിളങ്ങിയിരുന്ന ബുദ്ധമതത്തിന്റെ അദ്ധ്യായം അവസാനിക്കുകയായി.
ബുദ്ധമത വിശ്വാസം ഒരു ക്രിമിനല്‍ കുറ്റംപോലെ നിഷ്ദ്ധമായിതീരുകയും ചെയ്തു.”

കൂടുതല്‍ വായനക്ക് താഴെ കൊടുത്ത ലിങ്കില്‍ പോവുക..http://sathyangal.blogspot.com/2008/10/kerala-history-ezhava-study.html

“കവലച്ചട്ടമ്പി” ആരായിരുന്നെന്ന് കവിരജീഷിനും ഈ ലിങ്കില്‍ നിന്നും വായിക്കാം.

ഡി.ബാബുപോളിന്റെ വരികള്‍...
“പോര്ച്ചു ഗീസുകാര് വന്നതിന് ശേഷം ഉള്ള ചരിത്രം പള്ളിക്കൂടങ്ങളില് പഠിപ്പിക്കുന്നതാണ്. സഭയുടെ ഘടനയിലും ഭരണസംവിധാനത്തിലും മാത്രമല്ല പ്രാചീന ക്രൈസ്തവരുടെ സാമൂഹിക ജീവിതത്തിലും സാംസ്‌കാരിക കൗതുകങ്ങളിലും
പോര്ച്ചു ഗീസുകാര് ഇടപെട്ടു എന്നതിന് ഉദയമ്പേരൂര് സുന്നഹദോസിന്റെ രേഖകള് തെളിവാണ്.”http://www.madhyamam.com/news/61214/110322

“ബുദ്ധമതം കേരള്ലത്തില് നിന്നും തുടച്ചുമാറ്റിയത് പോലെയുള്ള ഒരു ചരിത്രം ക്രിസ്ത്യാനികള്ക്കുമുണ്ട്. അത് സുറിയാനിയെ ഗ്രീക്ക് വിഴുങ്ങിയതിന്റെതാകുന്നു. ഇന്ന് സിറിയയിലും കേരളത്തിലും മാത്രമേ സുറിയാനിയില് പ്രാര്ത്ഥനകളുള്ളൂ എന്നറിയുമ്പോഴാണ് അതിന്റെ ചിത്രം മനസ്സിലാകുകയുള്ളൂ.”
http://cheenthukal.blogspot.com/2009/10/8.html

vivek said...

ഇംഗ്ലീഷ് അറിയില്ല ഇംഗ്ലീഷ് അറിയില്ല നാഴികക്ക് നാല്‍പ്പതുവട്ടം ഗീബല്‍സ്യനപ്പോലെ കൂകിയ കാളിപുണ്യാളന്‍ താഴെ കൊടുത്ത ലിങ്കിലെ പുസ്തകം വായിച്ചു ഗ്രാമ്മര്‍ തെറ്റുകള്‍ കണ്ടുപിടിക്കുക.

“9/11 the pretext”
Author: N.M.Hussain

http://www.otherbooksonline.com/node/10650

vivek said...

കമന്റുകള്‍ ഡിലീറ്റ് ചെയ്താലും വീണ്ടും ഇടും അല്ലെങ്കില്‍ ധൈര്യത്തോടെ പറയുക ഇടരുതെന്നു.

vivek said...

ജിജ്ഞാസുവായ വായനക്കാരനുവേണ്ടി ഒരു കമന്റിട്ടാല്‍ പൊളിയുന്നതാണോ "രവിചന്ദ്ര മാനവികത"
അഞ്ചു തവണയിട്ട കമന്റു ബോക്സില്‍ കാണുകയും പിന്നെ അപ്രത്യക്ഷമാകുന്നതും അസഹിഷ്ണുതയുടെ ഭാഗമാണോ?

KP said...

ഒന്ന് അടങ്ങൂ "വിവേകെ"..

hyperlinks ഉള്ള കമന്റുകൾ, long comments, etc. സ്പാമിൽ പോകുക സർവസാധാരണമാണ്‌.

ഇതാണോ കാരണം എന്ന് വ്യക്തമായതിനു ശേഷം രവിമാഷിനെ തെറി പറഞ്ഞാൽ പോരെ?

രവിചന്ദ്രന്‍ സി said...

Dear Nas, kalidasan, Anony,

I am in train. Saw 21 comments in spam. All released. Sorry for the inconvenience
RC

Bone Collector said...

(1)അപ്രാപഞ്ചികമായ ദൈവത്തെ ...
(2)പ്രാപഞ്ചികനായ മനുഷ്യന് അപ്രാപഞ്ചികമായ കാര്യങ്ങള്‍ അറിയാനുള്ള ഉപകരണമാണ് 'അത്മാവ്'
(3)അപ്രാപഞ്ചികനായ ദൈവം പ്രാപഞ്ചികനായ മനുഷനു നല്‍കുന്ന സന്ദേശങ്ങള്‍
(4)അത്മാവിലൂടെ സ്വീകരിക്കപ്പെട്ടാണ് അത് പ്രാപഞ്ചിക രൂപത്തില്‍ ആയിത്തീരുന്നത്

dear kalkki,

have you any idea about this vast universe other than whatever science revealed ? allathe "prapanjikamaya,aprrpanjikamaya...BORING.

Bone Collector said...

എപ്പോഴും പ്രവചനങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്ന ആള്‍ എന്ന അര്‍ഥത്തിലല്ല 'പ്രവാചകന്‍' എന്നു പറയുന്നത്. എന്നിരുന്നാലും, പ്രവാചകന്മാര്‍ പ്രവചനങ്ങള്‍ നടത്താറുണ്ട് എന്നത് ഒരു വസ്തുയാണ്.

DEAR KALKKI,

"AYAAL MADYAPIKKARUNDO ?
YES,CHILA SAMAYANGALIL AYAAL "MADYAPIKKATHIRIKKARUNDU " THE ABOVE STATEMENT SAYS SO.

Bone Collector said...

കമന്റുകള്‍ ഡിലീറ്റ് ചെയ്താലും വീണ്ടും ഇടും

DEAR VIVEK,

IF YOU DONT READ OR DELETE
I WILL CHOP YOUR HAND...ETHU NEXT SENTENCE ALLE MONE..

DE APPI NINAKKU PANIYONNUM ELLE ?

vivek said...

>> NINAKKU PANIYONNUM ELLE ? <<

Athukondaanu ivied samayam kollunnathu…..
Aaswathikkaan pattunnundo?
Thankal thudarnnum kamantidanam , kaanumbo peruththu santhoshaa….

രജീഷ് പാലവിള said...

പ്രിയ വിവേക്‌,
'മാനവികത' എന്ന വാക്ക് പലപ്പോഴും താങ്കള്‍ ഉപയോഗിക്കുന്നത് അപഹാസ്യമായിട്ടാണ്.ശാസ്ത്രത്തെയും മനവികതയെയും തന്റെ യുക്തിയുടെ എതിര്‍ ഭാഗത്ത്‌ പ്രതിഷ്ട്ടിക്കുന്ന ഒരാള്‍ മാനവ സമൂഹത്തില്‍ അക്ഷരാര്‍ഥത്തില്‍ സഹതാപം അര്‍ഹിക്കുന്നു!'നന്മയും സ്നേഹവും' എന്ടാനെന്നറിയാന്‍ ഒരു പുസ്തകത്തിന്റെയും(ഭഗവത്‌ ഗീത/ബൈബിള്‍ /ഖുറാന്‍ /ധര്മ്മപഥ etc etc) ആവശ്യമില്ല.അതൊരു പ്രകൃതിദത്തമായ ഗുണമാണ്.അതിന്റെ വികാസമത്രേ മനുഷ്യനെ മഹത്വത്തിലെക് ഉയര്‍ത്തുന്നത്.അതിനു സാധിച്ചില്ലെങ്കില്‍ ചങ്ങാതി നമ്മളൊക്കെ വെറും കഥയില്ലയ്മകളായി കഴിഞ്ഞുകൂടും!മതം ഉള്ളവനോ ഇല്ലാത്തവനോ ആകട്ടെ താന്‍ ജീവിക്കുന്ന ഈ ലോകത്തെ,തന്‍റെസഹജീവികളെ ,ചരാചരങ്ങളെ- അവരിലോക്കെ സ്നേഹം നിരയ്ക്കുന്നവന്‍ മാത്രമാണ് പൂര്‍ണനായവന്‍.ചന്ദനക്കുറിയോ കൊന്തയോ ധരിച്ചതുകൊണ്ടോ താടി വളര്‍ത്തി മുണ്ട് ഇടത്തേക്ക് ഉടുതതതുകൊണ്ടോ ഒന്നും ഒരു മാറ്റവും ആര്‍ക്കും വരാന്‍ പോകുന്നില്ല.ഹൃദയം സ്നേഹം കൊണ്ട് നിറയണം...അപ്പൊ മനുഷ്യന്‍ ഔന്നിട്യത്തിലെക് ഉയരും.അതിനു കഴിഞ്ഞില്ലെങ്കില്‍ ചങ്ങാതി ഒന്നിനെകുറിച്ചും മിണ്ടാന്‍ തന്നെ നമുക്ക് അവകാശമില്ല!!

Anonymous said...

ഒറ്റദിവസം 42 ആക്രമണം-ഇറാഖില്‍ മരണം 89
മലയാളമനോരമ,17.8.2011, പേജ് വിദേശം

'ബാഗ്ദാദ്-ഇറാഖില്‍ തിങ്കളാഴ്ചത്തെ ഭീകരാക്രമണ പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 89 ആയി; 315 പേര്‍ക്ക് പരിക്കുണ്ട്. ഇറാഖില്‍ ഈ വര്‍ഷത്തെ ഏറ്റവും രക്തരൂക്ഷിതദിനമായിരുന്ന തിങ്കളാഴ്ച 17 നഗരങ്ങളിലായി 42 ആക്രണങ്ങളാണ് നടന്നത്.......ചാവേര്‍ ആക്രമണം, കാര്‍ബോംബ് സ്‌ഫോടനം, വെടിവെയ്പ്പ് തുടങ്ങി......പതിവുദിനങ്ങളില്‍ ഇറാഖില്‍ ശരാശരി 14 ആക്രമണങ്ങള്‍ നടക്കുന്നുണ്ട്..........'

രവിചന്ദ്രന്‍ സാര്‍,

താങ്കള്‍ പറഞ്ഞത് "അഞ്ചുനേരം നിസ്‌ക്കരിക്കുകയും പത്തുപ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ചില മുസ്‌ളീം രാജ്യങ്ങള്‍" എന്നാണ്. ഈ പ്രസ്താവന 100 ശതമാനം വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുന്നു. ദിവസം ശരാശരി 14 പൊട്ടിത്തെറികള്‍ നടക്കുന്നു. ഒന്നുകില്‍ എത്രയും പെട്ടെന്ന് സംഖ്യ തിരുത്തുക, അല്ലങ്കില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുക.

Sajnabur said...

Dear Vivek,

Thank you for your explanation.
വളരെ പ്രതീക്ഷയോടെ ആയിരുന്നു താങ്കളുടെ വിവരനത്തിന്നായി കാത്തുനിന്നത് പക്ഷെ .........
താങ്കള്‍ ഇവിടെ എസ്സേ മാതൃകയില്‍ വവരിച്ച കാര്യങ്ങള്‍ ഒറ്റ വാക്കില്‍ സാര്‍ ഉത്തരം നല്കിയതെല്ലേ എന്താണ് അദ്ദേഹം ഒളിച്ചുവച്ചത്..........” ഇന്ത്യയില്‍ ബുദ്ധമതത്തെ ഞെക്കിയമര്ത്തിംയതും ആട്ടിപ്പായിച്ചതും ഹിന്ദുമതമാണ്.”
ഞാന്‍ കരുതി താങ്കളുടെ ചരിത്രത്തില്‍ ഇനി അന്നേ ഇസ്ലാംമത വിശ്വാസികള്‍ ബുദ്ധന്നു വേണ്ടി കേരളത്തില്‍ പോരാടിയോ മറ്റോ ചെയ്തു എന്നുമറ്റുമാകും എന്ന്. ഇനി താങ്കള്‍ കാണിച്ച പുസ്തകത്തില്‍ വിവരിച്ച പോലെ വിവരിച്ചില്ല എന്നതാണോ പ്രശ്നം....ചിലപ്പോള്‍ കൂടുതല്‍ അറിയാഞ്ഞിട്ടാവം അല്ലെങ്കില്‍ അത്രേക്ക് പോകേണ്ട ആവിശ്യമില്ല എന്ന് കരുതീട്ടാകം. എന്തായാലും ഉള്ളടക്കം വ്യ്ക്തമാക്കിയില്ലേ മാത്രമെല്ല ഒരു കാര്യത്തില്‍ അടിവരയിട്ടു.....” നിര്ബ്ന്ധമാണെങ്കില്‍ അതിനൊരു പോസ്റ്റു തന്നെയാകാം”.

ഇവിടെ ഹിന്ദു മതത്തെ അദ്ദേഹം ന്യയീകരിചില്ലല്ലോ കൂടെ ഇസ്ലാം ടോപ്പിക്ക് ഉള്ളത് കൊണ്ട് ഇസ്ലാമിന്റെ കാഴ്ചപ്പാട് കൂടി വിവരിച്ചു.......” പില്ക്കാ ലത്ത് ഇന്ത്യയില്ത്ന്നെ ഇസ് ളാമും ആ പണി നല്ല വെടിപ്പായി ചെയ്തിട്ടുണ്ട്. നളന്ദ-തക്ഷശില ആക്രമണം പോലെ അസംഖ്യം സംഭവങ്ങള്‍ അതിന് നേര്സാടക്ഷികളാണ്”.........” അധിനിവേശം നടത്തിയ പ്രദേശങ്ങളിലെ തദ്ദേശീയ മതങ്ങളേയും സംസ്‌ക്കാരങ്ങളേയും അന്യമതങ്ങളേയും നിര്ദ്ദ യും തകര്ത്തെ റിഞ്ഞു കൊലവിളിച്ച മതം തന്നെയാണ് ഇസ്ളാമും. ഭാഗ്യത്തിന് ഹിന്ദുക്കള്ക്ക്െ അത് ഇന്ത്യയില്‍ മാത്രമേ ചെയ്യാനായുള്ളു! ഇസ് ളാമിന് ആഗോള അടിസ്ഥാനത്തില്‍ അത് വിജയകരമായി നിര്വമഹിക്കാനായി”. ഇന്ന് കേരളത്തില്‍ ഒരിക്കലും അന്നത്തെ പോലെ ആവര്ത്തി ക്കില്ല എന്ന്‍ വിശ്വാസമുണ്ട് പക്ഷെ ഇസ്ലാം........”ഇപ്പോഴുമവരത് കിറുകൃത്യമായി ചെയ്തുകൊണ്ടിരിക്കുന്നു”.
“ഈ ലോകത്ത് ബുദ്ധമതത്തെ കൊല്ലാക്കൊല ചെയ്യാനുള്ള മത്സരത്തില്‍ ഹിന്ദുമതവും ഇസ് ളാമും സംയുക്തജേതാക്കളായി അറിയപ്പെടുന്നു.ആരും അത്ര മോശക്കാരല്ല”.......ഇസ്ല്ലമിസ്ടുകള്‍ അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ വരെ അത് തെളീച്ചു.
Please refer reply of Ravi sir dated 12 August 2011 19:20 for clarification.

Here what’s wrong in Ravi sir………please do not try to divert the subject that’s why I replied for this even though this time is not so young to me. Hope my view also is clear for you and other readers regarding this subject. I kept my word as you did to me. In this blog there are lot of doubts which islamists ignored and diverted. If you are ready to replay we can dig it out….Thank you.

Sajnabur said...

Dear Sir,

My reply to Mr. Vivek time around 00 :15 is in spam. kindly release.

Thank you.

vivek said...

@ Sajnabur
പ്രതീക്ഷിച്ചപോലെ കിട്ടിയില്ല, പാവം.
പ്രതീക്ഷ വേണ്ടപ്പെട്ടവര്‍ക്കെ സാധാരണ നല്‍കാറുള്ളൂ.
ഇവിടെ ലോഡു കണക്കിന് പുസ്തകമിറക്കുമെന്നു കരുതിയോ?

>> Sajnabur said…
ആരോ പറഞ്ഞു കേട്ട ഒരു ക്ലു മാത്രം കയ്യില് വച്ചിട്ടാണോ ഈ വെല്ലുവിളി? ആദ്യം ചരിത്രമൊന്നു പറഞ്ഞു തരൂ പ്ലീസ്...... <<<

ഇതല്ലേ ചോദ്യം. ഞാനെന്ത് ഇവിടെ പറഞ്ഞുവോ അതിനു സ്ഥിരീകരണംതന്നു. അല്ലാതെ വിശദീകരണമല്ല. നിങ്ങളുടെയൊക്കെ പൊട്ടന്‍കളിയില്‍ വീഴുമെന്നു ധരിച്ചുവോ?
വിഡ്ഢികള്‍. പച്ചമലയാളത്തില്‍ "ഇന്ത്യന്‍" എഴുതിയതുപോലും വായിച്ചുമനസ്സിലാക്കാന്‍ കഴിയാത്തവര്‍..
കേരളത്തിലെ കാര്യം ചോദിച്ചാല്‍ ഇന്തോനേഷ്യയിലെ കാര്യങ്ങള്‍ പറയലാണോ യുക്തിവാദമെന്നത്.
രവിചന്ദ്രന്റെ വാലുംപിടിച്ചു നടക്കുന്ന താങ്കള്‍ക്കു ഇതിലും കൂടുതല്‍ എഴുതാനുണ്ടവില്ലന്നു അറിയാമായിരുന്നു. മുകളിലെ എന്റെ രണ്ടു കമന്റുകളില്‍നിന്ന് തന്നെ അത് മനസ്സിലാക്കാം.
എനിക്കിഷ്ടമുള്ള കമന്റു ഞാനിവിടെയിടും താങ്കളും അസ്വസ്തപ്പെട്ടിട്ടു കാര്യമില്ല.
ഭവാന്‍ രവിചന്ദ്രന്റെ "രാഷ്ട്രീയലാക്ക്" മനസ്സിലാക്കി തന്നെയാണ് കമന്റുകളിടുന്നത്. അതിനിടയാക്കിയ അദ്ദേഹത്തിന്റെ പോസ്റ്റുകളും കമന്റുകളും ധാരാളമായി ഇവിടെ കിടക്കുന്നു.

vivek said...

@ രജീഷ് പാലവിള,
ഞങ്ങളൊക്കെ പഠിച്ച ഒരു ചൊല്ലുണ്ട് സ്വയം വിചാരണ ചെയ്യുക വിചാരണ ചെയ്യപ്പെടും മുന്‍പ്.
താങ്കള്‍ ഓരോന്നിടുമ്പോള്‍ താങ്കളുടെ മുന്കമന്റുകളില്‍ താങ്കള്‍ എന്ത് പറഞ്ഞുവോ എന്ന് ഓര്‍ക്കാറില്ലെന്നു മനസ്സിലാവുന്നു.
സ്നേഹം സഹജം എന്നതൊന്നും പുത്തിരിയല്ല. ഓരോരുത്തര്‍ എഴുതുന്നത്‌ കണ്ടാല്‍ തന്നെയറിയാം അവരുടെ വീക്ഷണമെന്തെന്നും എങ്ങോട്ടാണ് പോകുന്നെതെന്നും.
താഴെ കൊടുത്ത ഈ ഒരു കമന്റു പോരെ എളുപ്പം മനസ്സിലാക്കാന്‍.
>> കാളിദാസന്റെ നിരീക്ഷണം അസലായിടുണ്ട്.<<
ആരാണ് കാളിദാസന്‍? അസ്സലാവാന്മാത്രം അദ്ദേഹം താങ്കള്‍ക്ക് എന്ത് ആനന്ദമാണ് തന്നിട്ടുള്ളത്?
>> 'സമാധാനത്തിന്റെ മത'ത്തിനു വേണ്ടി താന്കള് പൊട്ടിത്തെറിക്കുമ്പോള് ഒരു നിസ്സംഗതയോടെ ഞാന് ശാന്തമായി മന്ദഹസിക്കും <<
ഇതുപോലെ പറയലാണോ താങ്കളുടെ "മാനവികത" (മന്ദഹസിക്കല്‍).

vivek said...

@ Bone Collector,

ഞാന്‍ ഇപ്പോള്‍ വായിക്കുന്ന പുസ്തകത്തില്‍ നിന്നും താങ്കള്‍ക്ക് ചുമ്മാ വായിക്കാന്‍...

വിവിധ ഉല്പത്തി കേന്ദ്രങ്ങളില്‍നിന്നുത്ഭുതമായതല്ല പ്രപഞ്ചം. അപ്രകാരം തന്നെ വിവിധ കേന്ദ്രങ്ങളിലേക്ക് തിരിചെത്തുന്നതുമല്ല അത്. ഒരേഒരു അടിസ്ഥാനത്തില്‍ നിന്നും യാഥാര്‍ത്യത്തില്‍നിന്നുമാണ് അതിന്റെ ഉത്ഭവം.
"പറയുക, അല്ലാഹുവാണ് എല്ലാം സൃഷ്ടിച്ചത്" (ഖു.13 :16 ). ഒരേഒരു അടിസ്ഥാനത്തിലെക്കും യാഥാര്‍ത്യത്തിലേക്കും അത് തിരിച്ചെത്തുകയുംചെയ്യും. "അറിയുക, എല്ലാ കാര്യങ്ങളും അല്ലാഹുവിലേക്ക് മടങ്ങുന്നതാകുന്നു" (ഖു.13 :16 ).

ദൈവവും പ്രപഞ്ചവും തമ്മിലുള്ള ബന്ധം സ്രഷ്ടാവും സൃഷ്ടിയുമെന്ന നിലയിലുള്ളതാണ്. അതായത്, സൃഷ്ട്യുന്മുഖമായ കാര്യവും കാരണവും തമ്മിലുള്ള ബന്ധം. അതല്ലാതെ പ്രകാശത്തിനു വിളക്കിനോടോ ബോധത്തിന് ജഡത്തോടോ ഉള്ള ബന്ധമല്ല. ദൈവം പ്രപഞ്ചത്തില്‍ നിന്ന് വേര്‍പെട്ടവനല്ലെന്നത് ശരിയാണ്. എല്ലാറ്റിനുമൊപ്പം അവനുണ്ട്. പക്ഷെ, എല്ലാം അവനോടപ്പമുണ്ടന്നു പറഞ്ഞുകൂടാ. "നിങ്ങളെവിടെയായാലും അവന്‍ നിങ്ങളോടപ്പമുണ്ടന്നു" വിശുദ്ധ ഖുര്‍ആന്‍ (57 :4 ) പറയുന്നു. എന്നാല്‍ ദൈവം പ്രപഞ്ചത്തില്‍നിന്നും വേര്‍പെട്ടവനെല്ലന്നു പറയുന്നതിന്, വിളക്കിനു പ്രകാശംപോലെയും ജഡത്തിനു ബോധംപോലെയുമാണ് പ്രപഞ്ചത്തിന് ദൈവവും എന്നര്‍ത്ഥമായാല്‍ ദൈവം പ്രപഞ്ചത്തിന്റെ ഫലമാണന്നുവരും. പ്രപഞ്ചം ദൈവത്തിന്റെ ഫലമാണന്നു വരികയില്ല. വിളക്കിന്റെ ഫലമാണ് പ്രകാശം. പ്രകാശത്തിന്റെ ഫലമല്ല വിളക്ക്. അപ്രകാരംതന്നെ ദൈവം പ്രപഞ്ചത്തില്‍നിന്നും മനുഷ്യനില്‍നിന്നും വേര്‍പെട്ടവനല്ല എന്നതിന് ദൈവവും പ്രപഞ്ചവും മനുഷ്യനുമൊക്കെ ഒരേ ദിശയിലേക്കു ചരിക്കുന്ന ഒറ്റ ഉണ്മയാണന്നും ഒരേ ഇച്ഛയും ആത്മാവും ജീവിതവുമാണ് എല്ലാറ്റിനുമുള്ളതെന്നു അര്‍ത്ഥമാക്കിക്കൂടാ ഇതൊക്കെ സൃഷ്ടികളുടെ വിശേഷണങ്ങളാണ്; ദൈവം സൃഷ്ടികളുടെ വിശേഷണങ്ങള്‍ക്കതീതനാണ്. "പ്രതാപത്തിന്റെ ഉടമസ്ഥനായ നിന്റെ നാഥന്‍ ജനങ്ങള്‍ ജല്‍പ്പിക്കുന്ന വിശേഷണങ്ങള്‍ക്കും അതീതനായി, പരമപരിശുദ്ധനായി സ്ഥിതിചെയ്യുന്നു." (ഖു.37 :180 ).
(പേജ് 50 , തൌഹീദിന്റെ പ്രപഞ്ച വീക്ഷണം, മുര്ത്സ മുതഹ്ഹരി, ഇസ്ലാമിക് ഫൌണ്ടഷന്പ്രുസ്‌, അരീക്കോട്)

Anonymous said...

പാക്ക് സ്വാതന്ത്ര്യദിനത്തില്‍ 20 മരണം
മലയാളമനോരമ, പേജ് 9, 17.8.2011
ഇസഌമാബാദ്: പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തില്‍ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ പത്രപ്രവര്‍ത്തകനും മൂന്ന് സൈനികനും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബോംബാക്രമണത്തിലാണ് 17 പേര്‍ കൊല്ലപ്പെട്ടത്....

സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യം നേടിയവര്‍!!!!

എം.എന്‍.ഹുസൈനോട് പാകിസ്ഥാനിലോട്ട് പോകാന്‍ തയ്യാറാണോ എന്നുചോദിച്ചതിന് രവിചന്ദ്രന്‍ സാറിനെതിരെ ഐ.പി.സി 18/2011 D അനുസരിച്ച് ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കാന്‍ ബഹുമാനപ്പെട്ട കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു. That is all your honour!

Anonymous said...

വിവേക് എന്ന പേരില്‍ തെണ്ടിത്തരം എഴുതിവിടുന്ന ജിഹാദി ഷെമീര്‍ ഹസന്,

അവിടെയും ഇവിടെയും കിടക്കുന്ന മാപ്പിളതമാശകള്‍ പേസ്റ്റുചെയ്തു രസിക്കുന്ന താങ്കള്‍ ഇന്നലെ ഒരു കമന്റ് സ്പാമില്‍ പോയെന്നും പറഞ്ഞ് രവിചന്ദ്രന്‍ സാറിനെ തെറി പറഞ്ഞു. ഇത്തരം സാങ്കേതികകാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. പലരുടേയും കമന്‍രുകള്‍ പോയെന്നാണ് സര്‍ പറഞ്ഞത്. ആരും കയറ് പൊട്ടിച്ചില്ല. സ്പാമില്‍ നിന്ന് കമന്റ് റിലീസ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നതാണ് സാമാന്യമര്യാദ. അതുപറയാതെ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണ് താങ്കള്‍ ചെയ്തത്. ഈ ഓടസംസ്‌ക്കാരവും വെച്ചാണ് നീയിവിടെ മാനവികയെ പറ്റി പുലമ്പുന്നത്. യാതൊരു വായനയോ ചിന്തയോ ഇല്ലാത്ത ഒരു സുദ്ദരവിഡ്ഡിയാമ് താങ്കളെന്ന് ഓരോ കമന്റ് വായിച്ചാലും മനസ്സിലാകും. ഉത്പത്തി ഒരു സോഴ്‌സില്‍ നിന്നാണെങ്കില്‍ ഇന്നലെ സാറിനെ അന്യായമായി തെറി പറഞ്ഞ തെറ്റിന് ഇവിടെ പരസ്യമായി മാപ്പ് പറയണം. അല്ലെങ്കില്‍ വേണ്ട.
ശ്രദ്ധ പിടിച്ചു പറ്റാനായി എന്തും കാണിക്കരുത്. ഇതൊരു സോഷ്യല്‍ ഫാറമാണ്. അതിന്റേതായ മര്യാദകളൊക്കെയുണ്ട്. അതൊന്നും പൊത്തകത്തില്‍ നിന്ന് കിട്ടില്ല.

സുബൈദ said...

വള്‍ക്കയച്ച പ്രസിദ്ധമായ കത്ത് പ്രിയപ്പെട്ട മകളേ,
''നിനക്കിപ്പോള്‍ പത്തു വയസ്സു പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിനക്കെഴുതാന്‍ ഞാനാഗ്രഹിക്കുന്നു. നാം അറിയുന്ന കാര്യങ്ങള്‍ നാമങ്ങനെയാണ് അറിയുന്നതെന്നോര്‍ത്ത് എന്നെങ്കിലും നീ അത്ഭുതപ്പെട്ടിട്ടുണ്ടോ? ഉദാഹരണമായി, ചെറിയ മൊട്ടുസൂചി വലുപ്പത്തില്‍ കാണപ്പെടുന്ന താരങ്ങള്‍ വാസ്തവത്തില്‍ വളരെ അകലത്ത് സ്ഥിതിചെയ്യുന്ന സൂര്യനെപ്പോലെ തീ തുപ്പുന്ന കൂറ്റന്‍ അഗ്നിഗോളങ്ങളാണെന്ന് നാമറിയുന്നതെങ്ങനെ? ഈ ചോദ്യത്തിന്റെ ഉത്തരമിതാണ്: തെളിവുകള്‍ മുഖേന. നമുക്കറിയാവുന്നതൊക്കെ നാമറിയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാകുന്നു.'' -തന്റെ മകള്‍ക്ക് പത്തുവയസ്സ് തികഞ്ഞ വേളയില്‍ ലോകപ്രശസ്ത പരിണാമശാസ്ത്രജ്ഞനും മുന്‍ ഓക്‌സ്‌ഫോഡ് പ്രൊഫസറുമായ റിച്ചാഡ് ഡോക്കിന്‍സ് അആരംഭിക്കുന്നതിങ്ങനെയാണ്. ജീവിതസത്യങ്ങള്‍ അന്വേഷിക്കാന്‍ തുറന്ന മനസ്സോടെ തയ്യാറെടുക്കാന്‍ ഡോക്കിന്‍സ് മകളോട് നിര്‍ദ്ദേശിക്കുന്നു.

'അടുത്തപ്രാവശ്യം ഒരു കാര്യം ശരിയാണെന്ന് ആരെങ്കിലും നിന്നോടു പറയുകയാണെങ്കില്‍ അതിനെന്ത് തെളിവാണുള്ളതെന്ന് എന്തുകൊണ്ടു ചോദിച്ചുകൂടാ? ഇനി അവര്‍ക്ക് തൃപ്തികരമായ ഒരുത്തരം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെയവര്‍ പറയുന്നവ വിശ്വസിക്കുന്നതിന് മുമ്പ് നീ സസൂക്ഷ്മം ചിന്തിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു''' എന്നു പറഞ്ഞുകൊണ്ടാണ് ഡോക്കിന്‍സ് 2006 സെപ്റ്റംബര്‍ 10 തീയതിയിലെ ഈ കത്ത് അവസാനിപ്പിക്കുന്നത്:

രവീന്ദ്രന്‍ സാര്‍ ചില സംശയങ്ങള്‍ ചോദിക്കട്ടെ താങ്കളുടെ ഈ പ്രസ്താവനകള്‍ മുഖവിലക്കെടുത്ത് കൊണ്ട്...............
താങ്കള്‍ സത്യമെന്ന് വിശ്വസിക്കുന്ന പരിണാമ "വാത" ത്തിനു മൂര്‍ത്തമായ എന്ത് തെളിവാണുള്ളത്.
ദൈവവിശാസികള്‍ ദൈവം ഉണ്ടെന്നതിനു നല്കുന്നയത്രപോലും ശക്തമല്ലാത്ത ബാലിശമായ വാദങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നു എന്നതില്‍ കവിഞ്ഞു എന്ത് തെളിവാണ് നിങ്ങളുടെ പക്കലുള്ളത്‌.

vivek said...

>>> ശ്രദ്ധ പിടിച്ചു പറ്റാനായി എന്തും കാണിക്കരുത്. ഇതൊരു സോഷ്യല്‍ ഫാറമാണ്. അതിന്റേതായ മര്യാദകളൊക്കെയുണ്ട് <<<
മര്യാദയുടെ ഉല്പത്തി, അതിന്റെ ഘടന ഇവിടെ വിശദമാക്കിയാല്‍ നമുക്ക് അതിനനുസരിച്ച് നീങ്ങാം.
വെറുതെയല്ല അരിസ്ടോട്ടില്‍ ഇങ്ങനെ പറഞ്ഞത്.
“At his best, man is the noblest of all animals; separated from law and justice he is the worst”

- Aristotle

അസൂയയോടെയും വിദ്വെഷത്തോടെയും ഇസ്ലാമിനെ അവമതിക്കാന്‍ പോസ്റ്റും കമന്റുമിട്ടു ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചതും അതിനായി വിഡ്ഢിത്തങ്ങള്‍ വിളമ്പുന്നതും ഭവാന്‍ രവിചന്ദ്രനാണ്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈദ,

ബ്‌ളോഗിലേക്ക് വന്നതില്‍ സന്തോഷം. സുസ്വാഗതം.

ചോദിച്ച കാര്യം മറ്റൊരു പോസ്റ്റില്‍ വരുന്നതല്ലേ? അവിടെ ഉദ്ധരിക്കുന്നതായിരുന്നു ഭംഗി. എന്തിനെക്കുറിച്ചാണോ ചോദിച്ചത് അതു സംബന്ധിച്ച് വേറൊരു ബ്‌ളോഗ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയായിരുന്നു അഭികാമ്യം.

Zubaida said:"ദൈവവിശാസികള്‍ ദൈവം ഉണ്ടെന്നതിനു നല്കുന്നയത്രപോലും ശക്തമല്ലാത്ത ബാലിശമായ വാദങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നു....>>>>

ദൈവവിശ്വാസത്തിന് ഉന്നയിക്കപ്പെടുന്ന തെളിവുകള്‍ 'ബാലിശവും ശക്തിഹീന'വുമാണെന്ന് സമ്മതിക്കുന്നതിനെ എതിര്‍ക്കുന്നില്ല.പക്ഷെ അതുകൊണ്ട് മാത്രം പരിണാമത്തിന്റെ തെളിവുകളും അത്തരത്തിലായിരിക്കണമെന്ന ദുശാഠ്യം സ്വീകാര്യമാകില്ല. They are two different ball games.

താല്‍പര്യമുണ്ടെങ്കില്‍ 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം' മലയാളതര്‍ജമ ഇറങ്ങിയ ശേഷം നമുക്ക് അതില്‍ മുന്നോട്ടുവെക്കുന്ന ഓരോരോ തെളിവുകളായി വിലയിരുത്താം.കൃത്യമായും അങ്ങനെ ചെയ്യാന്‍ തന്നെയാണ് ലക്ഷ്യമിടുന്നത്. വെറുതെ sweeping statements നടത്തുന്നതുകൊണ്ട് കാര്യമില്ല. ഈ ബ്‌ളോഗ്ഗില്‍ വിഷയം മതവും ദൈവവിശ്വാസവുമൊക്കെ ആണെന്നറിഞ്ഞാലും.

Anonymous said...

മി.അവിവേക് ഷെമീര്‍,

ഉത്പത്തി ഒരു സോഴ്‌സില്‍ നിന്നാണെങ്കില്‍ ഇന്നലെ സാറിനെ അന്യായമായി തെറി പറഞ്ഞ തെറ്റിന് ഇവിടെ പരസ്യമായി മാപ്പ് പറയണം. അല്ലെങ്കില്‍ വേണ്ട.>>>>>

ഇപ്പോള്‍ താങ്കളുടെ സംസ്‌കാരരഹസ്യം എല്ലാവര്‍ക്കും വ്യക്തമായി. ഇനി കൂടുതലൊന്നും പറയണമെന്നില്ല. നന്ദി

രവിചന്ദ്രന്‍ സര്‍,
ഇത്തരം ചവറുകളെ ബ്‌ളോക്കുചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. താങ്കളുടെ ഫ്രീ നിലപാട് ഇവനൊക്കെ ചൂഷണം ചെയ്യുന്നു.

സാറും രജീഷും സജ്‌നബറുമൊക്കെ ബോണ്‍ കളക്ടറുമൊക്കെ പ്രതികരിക്കാതിരുന്നാല്‍ അവിവേക് ചുള്ളന്‍ കുറേ കുരച്ചിട്ട് അവസാനം മൂട്ടിലെ പൊടി തട്ടിം സ്ഥലം കാലിയാക്കികൊള്ളും.

vivek said...

പട്ടാളം പിന്‍വാങ്ങി തുടങ്ങുന്നു....ഹ..ഹ..ഹ..

Sajnabur said...

Dear Vivek,

>> Sajnabur said…
ആരോ പറഞ്ഞു കേട്ട ഒരു ക്ലു മാത്രം കയ്യില് വച്ചിട്ടാണോ ഈ വെല്ലുവിളി? ആദ്യം ചരിത്രമൊന്നു പറഞ്ഞു തരൂ പ്ലീസ്...... <<<

ഇതിന്നു താങ്കള്‍ മറുപടി തന്നു and I thanked you for your explanation but the curve is still not straightened.
ഈ വിഷയത്തില്‍ ഞാന്‍ ഇടപെട്ടത് രവിചന്ദ്രന്‍ സാര്‍ എന്തോ ഒരു കാര്യം ഒളിച്ചുവെക്കുന്നു എന്ന് താങ്കള്‍ ആവര്ത്തിച്ചു കണ്ടത് കൊണ്ടാണ്. ഇതെന്ടാനെന്നു എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.

............“കേരളത്തിലെ കാര്യം ചോദിച്ചാല്‍ ഇന്തോനേഷ്യയിലെ കാര്യങ്ങള്‍ പറയലാണോ യുക്തിവാദമെന്നത്.”.................
കേരള വിഷയം മറുപടി തന്നതിനു ശേഷമാണ് ഇന്തോനേഷ്യ കാര്യം പറഞ്ഞത്. രണ്ടിന്റെയും കോര്‍ പറഞ്ഞു നിര്ത്തി. ഇവിടെ കാര്യങ്ങള്‍ മനസ്സില്ലാക്കാന്‍ ഇത്ര പോരെ?...

താങ്കള്‍ ബുദ്ധന്‍ ചരിത്രം വിസ്തരിച്ചു എഴുതി......സാര്‍ ഒറ്റ വരിയില്‍ എഴുതി.......റിസള്ട്ട് ‌ സെയിം.

സ്കാണ്ടിനെവിയ മുതലായ വിഷയങ്ങിളില്‍ ഇവിടെ ചര്ച്ച ചെയ്തപ്പോള്‍ വാലും മടക്കി മറ്റു പല രാജ്യത്തേക്കും ഓടിയവര്‍ ആരൊക്കെയാണെന്ന് താങ്കള്ക്കു മുന്‍ പോസ്റ്റുകള്‍ വായിച്ചാല്‍ മനസ്സിലാകും.

.......... നിങ്ങളുടെയൊക്കെ പൊട്ടന്കആളിയില്‍ വീഴുമെന്നു ധരിച്ചുവോ?........i don’t know about your language and I don’t want. Here I am concentrating on Buddha issue in Kerala and not trying to divert.

I repeat……… In this blog there are lot of doubts which islamists ignored and diverted. If you are ready to reply we can dig it out….Thank you.

Anonymous said...

മി.അവിവേക് ഷെമീര്‍,

ചുള്ളന് പട്ടാളത്തോട് വലിയ പരിഹസമാണല്ലോ! പണ്ട് മാമന്റെ കൂടെ കാശ്മീരില്‍ ചെന്ന് ലഷ്‌ക്കറുമായി ചേര്‍ന്ന് രാഷ്ട്രത്തിനെതിരെ പണിതപ്പോള്‍ ഇന്ത്യന്‍ ജവാന്റെ ഗണ്ണില്‍ നിന്നും കിട്ടിയത് ഇപ്പോഴും ആസനത്തില്‍ നിന്ന് നീക്കാത്തതിന്റെ നീറ്റലാണത്. രാജ്യത്തിന്റെ ശത്രുക്കള്‍ അഴാഞ്ഞാടുന്നിടത്തൊക്കെ പാട്ടാളം എപ്പോഴും കാണും. പല സോഴിസില്‍ നിന്നു വന്നവന്‍ അത് മറക്കണ്ട

Sajnabur said...

പച്ചമലയാളത്തില്‍ "ഇന്ത്യന്‍" എഴുതിയതുപോലും വായിച്ചുമനസ്സിലാക്കാന്‍ കഴിയാത്തവര്‍..

പച്ച മലയാളത്തില്‍ ഇന്ത്യന്‍ എഴുതുന്നതെല്ലാം മനസ്സിലാക്കുന്ന ഇസ്ലാം ലോകത്തിന്‍റെ നേരുകെയില്‍ നില്കുല്‍ന്നത് കാണുമ്പോള്‍ എനിക്ക് അസൂയ തോനുന്നു.

Sajnabur said...

Indian Pattalam slogan :

Muslim can surly enter heaven if die for their religion. Its our duty to help and sent them as soon as possible.

they proved in gujrat and mumbai.

Salim PM said...

പ്രിയപ്പെട്ട രവിസാര്‍,
താങ്കളുമായി ആശയ സം‌വാദം നടത്തി എന്‍റെ ആശയങ്ങള്‍ മുഴുവന്‍ താങ്കളെക്കൊണ്ട് അംഗീകരിപ്പിച്ചു കളയാം എന്ന വ്യാമോഹത്തില്‍ ഒന്നും അല്ല ഈ ചര്‍ച്ച തുടങ്ങിയത്. എന്‍റെ കയ്യിലുള്ള ആയുധങ്ങള്‍ക്ക് മൂര്‍ച്ചയില്ല എന്നു തന്നെയേ താങ്കള്‍ക്ക് തോന്നുകയുള്ളൂ. അതില്‍ അതിശയമൊന്നും ഇല്ല. പിന്നെ അഹ്‌മദികള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചത് സഹതാപം പിടിച്ചു പറ്റാന്‍‌വേണ്ടിയൊന്നുമല്ല. എക്കാലത്തും ആദ്യകാല വിശ്വാസികള്‍ പരമ്പരാഗത വിശ്വാസികളാല്‍ ആക്രമിക്കപ്പെട്റ്റിട്ടുണ്ട് എന്നും പ്രവാചകന്മാരും വിശ്വാസികളും എന്തെങ്കിലും ഭൗതിക ലാഭം മോഹിച്ചല്ല ദൈവത്തില്‍ വിശ്വസിക്കുന്നത് എന്നു കാണിക്കാന്‍ വേണ്ടി മാത്രമാണ്.

ചര്‍ച്ചക്കിടയില്‍ എന്തെങ്കിലും അഹിതമായ പ്രയോഗങ്ങള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ എല്ലാം sports man spirit ല്‍ മാത്രം എടുക്കാന്‍ അപേക്ഷ.

അഭിപ്രായ വ്യത്യാസം എന്തൊക്കെ ഉണ്ടെങ്കിലും താങ്കളുടെ ബളോഗുകള്‍ അങ്ങേയറ്റം വിജ്ഞാനപ്രദങ്ങളാണ്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Salim PM said...

അപ്പൂട്ടന്‍,

ദൈവത്തെ കണ്ടു കേട്ടു എന്നൊക്കെ പറയുന്നത് ഭൗതികമായ കണ്ണുകൊണ്ടാണെന്ന് ധരിക്കരുത്. ദൈവത്തെ ഈ കണ്ണുകൊണ്ട് ആര്‍ക്കും കാണാന്‍ സാധിക്കില്ല; ദൈവം ഒരു ഭൗതിക വസ്തു അല്ല. ഇക്കര്യം അലപ്പമെങ്കിലും ഉദാഹരിക്കാന്‍ സാധിക്കുക സ്വപ്ന ദര്‍ശനത്തിന്‍റെ ഉദാഹരണത്തിലൂടെയാണ്. പൂര്‍ണ്ണമായ ഉദാഹരണമാകില്ലെങ്കിലും ഏകദേശം മനസ്സിലാക്കാന്‍ ഇത് ഉപകരിക്കും. സ്വപ്നത്തില്‍ നാം കാണുന്നതെല്ലാം വാസ്തവത്തില്‍ യാഥാര്‍ഥ്യമായാണ് നമുക്ക് അപ്പോള്‍ അനുഭവപ്പെടുന്നത്. സ്വപ്നത്തില്‍ ആരും താന്‍ സ്വപ്നം കാണുകയാണെന്ന് മനസ്സിലാക്കുന്നില്ല. അവിടെ പഞ്ചേന്ദ്രിയങ്ങളുടെ എല്ലാ അനുഭവങ്ങളും നമുക്കുണ്ടാകുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ മുഖേനയല്ല നാം അനുഭവിക്കുന്നത്. കാണുകയും കേള്‍ക്കുകയും സ്പര്‍ശിക്കുകയും എല്ലാം നാം സ്വപ്നത്തില്‍ ചെയ്യുന്നുണ്ട്. തികച്ചും യഥാര്‍ഥമായാണ് അവയെല്ലാം നാം അനുഭവിക്കുന്നത്. നിമിഷാര്‍ദ്ധ നേരം കൊണ്ട് ചിലപ്പോള്‍ നാം കാണുന്ന സ്വപ്നം മണിക്കൂറുകള്‍ ദൈഘ്യമുള്ളതായിരിക്കും. അവിടെ സമയത്തിനും പ്രസക്തിയില്ലാ എന്നാണ് മനസ്സിലാകുന്നത്.

സ്വപ്നം എന്നത് ഉപബോധമനസ്സിന്‍റെ തോന്നലുകളാണ് എന്ന് വ്യാഖാനിച്ചാലും സ്വപ്നം കാണുന്ന അവസ്ഥയില്‍ നാം അവ യഥാര്‍ഥമായിത്തന്നെയാണ് കാണുന്നത്. ഒരിക്കലും ഉണരാത്ത ഒരു സ്വപ്നത്തെക്കുറിച്ച് സങ്കല്പ്പിച്ചു നോക്കുക. ഈയൊരു ഉദാഹരണം ഈ ഭൗതികലോകത്തിനു പുറമെ മറ്റൊരു ലോകവും ഉണ്ടാകാനുള്ള സാധ്യതയിലേക്കുള്ള സൂചകങ്ങളാണ്. ഈ കാര്യം മന്‍നസ്സിലാകുന്നുണ്ടെങ്കില്‍ താങ്കളുടെ ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി ലഭിക്കും.

ഒന്നുമിലാത്ത അവസ്ഥയില്‍ ദൈവം എന്തു ചെയ്യുകയായിരുന്നു എന്നത് നല്ലൊരു ചോദ്യമാണ്. വാസ്തവത്തില്‍ ഒന്നുമില്ലാത്ത ഒരവസ്ഥ ഉണ്ടായിരുന്നില്ല എന്നതാണ് അതിനുത്തരം. ദൈവം എന്നെന്നും ഉള്ളവനാണ്. ദൈവത്തിന്‍റെ ഗുണങ്ങളായ സ്രഷ്ടാവ്, പരിപാലകന്‍ എന്നൊക്കെയുള്ള ഗുണങ്ങളും ദൈവത്തിന്‍റെ കൂടെ എന്നും ഉള്ളതാണ്. അപ്പോള്‍ ദൈവത്തോടൊപ്പം ദൈവത്തിന്‍റെ സൃഷ്ടികളും ഉണ്ടായിരുന്നു. ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് ഈ പ്രപഞ്ചം എന്നാണ് മനസ്സിലകുന്നത്.

kaalidaasan said...
This comment has been removed by the author.
Salim PM said...

പ്രിയ എല്ലുപെറുക്കീ,

എല്ലാവിഷയവും എല്ലാവര്‍ക്കും ദഹിച്ചെന്നു വരില്ല. താങ്കള്‍ക്ക് താല്പര്യമുണ്ടാകുമെന്നു തോന്നു ഒരു വിഷയം തരാം ഇതു വായിച്ചു നോക്കുക.

http://www.alislam.org/library/books/revelation/part_4_section_5.html

kaalidaasan said...
This comment has been removed by the author.
Salim PM said...

[[[[അദ്ദേഹം പ്രവചകനാണെന്നു പറഞ്ഞതുകൊണ്ടു മാത്രമാണ്, ആളുകള്‍ പിന്നാലെ കൂടിയത്. മരിച്ചു കഴിഞ്ഞാല്‍ ഹൂറികളേയും ബാലന്‍മാരെയും മദ്യപ്പുഴകളുമൊക്കെ സ്വര്‍ഗ്ഗത്തില്‍ കിട്ടുമെന്നു വ്യാമോഹിപ്പിച്ചാണദ്ദേഹം ആളുകളെ കൂട്ടിയത്.]]]]

അതുപോലെ എന്തെങ്കിലും പറഞ്ഞ് ഒരു പത്താളെയെങ്കിലും കൂട്ടാന്‍ കാളിദാസനു കഴിയുമൊ?

vivek said...

തെളിവില്ലാതെ മുട്ടുമ്പോള്‍
വെളിവില്ലാതെ നടന്നീടും.
വെള്ളമടിക്കും ഹിച്ചെന്‍സ്
ബുദ്ധിഭ്രമത്താല്‍ തെറിപറയും.
രാജ്യസ്നേഹം തപ്പിനടക്കാന്‍
നാസ്ഥികരെല്ലാം ആര്‍ എസ് സോ.
സജ്നബറിലും 'ഈര്‍ഷ്യ' വിരിയുമ്പോള്‍
ചിരിക്കും കാണികള്‍ ഹ ഹ ഹ ...

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,

അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ഒരിക്കലും ഒരാളെ നിരസിക്കുകയോ വിലയിടിച്ചു കാണുകയോ ചെയ്യില്ല കല്‍ക്കി. നിങ്ങള്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അധികാരം സംരക്ഷിക്കാനാണ് എന്റെ പരിശ്രമം. ഞാന്‍ പറഞ്ഞല്ലോ സ്വാതന്ത്ര്യം മനുഷ്യന്റെ രണ്ടാം ഓക്‌സിജനാണ്. Freedom is our secondary oxygen.

താങ്കള്‍ ആവശ്യപ്പെട്ടതുപോലെ കാര്യങ്ങള്‍ തീര്‍ച്ചയായും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ തന്നെയടുക്കുന്നു. No Problem dear. നല്ല വാക്കിന് നന്ദി. ക്രിയാത്മകമായി തുടരുക

Bone Collector said...

"പ്രതാപത്തിന്റെ ഉടമസ്ഥനായ നിന്റെ നാഥന്‍ ജനങ്ങള്‍ ജല്‍പ്പിക്കുന്ന വിശേഷണങ്ങള്‍ക്കും അതീതനായി, പരമപരിശുദ്ധനായി സ്ഥിതിചെയ്യുന്നു." (ഖു.37 :180 ).

dear vivek...

you told Udont have any job.are you ready for a job that will give u lakhs and place beside ur prophet in heaven?......come on yaar...

ARE YOU READY TO BECOME A SUICIDE BOMBER ? IF YES REPLY

vivek said...

@ Sajnabur
>>> ഈ വിഷയത്തില്‍ ഞാന്‍ ഇടപെട്ടത് രവിചന്ദ്രന്‍ സാര്‍ എന്തോ ഒരു കാര്യം ഒളിച്ചുവെക്കുന്നു എന്ന് താങ്കള്‍ ആവര്ത്തിച്ചു കണ്ടത് കൊണ്ടാണ്. ഇതെന്ടാനെന്നു എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. <<<
മനസ്സിലാവില്ല.
ഒരു മതം സുപ്രഭാതത്തില്‍ നിഷ്കാസിതമാവില്ല. പവിത്ര്വേശരത്ത് മുസ്ലിംകള്‍ ഇല്ല, അത് രവിചന്ദ്രന്‍ സൂചിപ്പിക്കുകയും ചെയ്തു പക്ഷെ ബുദ്ധമതം ഉണ്ടായിരുന്നു. ബുദ്ധമതത്തെ കേരളത്തില്‍ ഇല്ലാഴ്മ ചെയ്ത ശക്തികള്‍ എല്ലാ നിലയിലും ഇപ്പോഴും സജീവമാണ്.
അവരെ സഹായിക്കുംവിധമാണ് ഭവാന്‍ രവിചന്ദ്രന്റെ പോസ്റ്റുകളും കമന്റുകളും. അദ്ദേഹം "ഇസ്ലാമിന്റെ തകര്‍ച്ച തീസിസില്‍ " ആവേശം കൊണ്ടതും അതിനാലാണ്.
അദ്ദേഹത്തിന്റെ വിദ്വേഷം നിറഞ്ഞ കമന്റുകള്‍ വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇസ്ലാം വിരുദ്ധവും ആര്‍ എസ് എസിന് വേണ്ടിയുള്ളതുമാകുന്നു.

Anonymous said...

തെളിവില്ലാതെ മുട്ടുമ്പോള്‍
വെളിവില്ലാതെ നടന്നീടും.
വെള്ളമടിക്കും ഹിച്ചെന്‍സ്
ബുദ്ധിഭ്രമത്താല്‍ തെറിപറയും.
രാജ്യസ്നേഹം തപ്പിനടക്കാന്‍
നാസ്ഥികരെല്ലാം ആര്‍ എസ് സോ.
സജ്നബറിലും 'ഈര്‍ഷ്യ' വിരിയുമ്പോള്‍
ചിരിക്കും കാണികള്‍ ഹ ഹ ഹ ...>>>


ഇത് കവിതായാ!!!!!!!

ബ് ളാ ഭള് ക്‌ളാ
മ ള് ഢത സ് ള
മഖ്ത ലികിത ഹ
ചാളി ടൂക് ളി സീ
ഹ ഹ ഹ

സത്യം പറയണമൊല്ലോ ഈ ചെറുക്കന് സാരമായെന്തോ തകരാറുണ്ട്!11 KV shock needed ആരെങ്കിലും ഒന്നു ഹെല്‍പ്പിക്കേ. വണ്ടിക്കൂലി കാശ് ഞാന്‍ തരാം. അവന്റെ മോഡം അടിച്ചുപോയെന്നാണ് സംശയം.

vivek said...

ഭവാന്‍ രവിചന്ദ്രന്റെയടുത്തു "വോള്‍ട്ടേജ്" ചെക്ക്‌ ചെയ്യാനുള്ള സൌകര്യമുണ്ട്.
അനോണിക്ക് തലകുനിച്ചു ചോദിക്കാവുന്നതെയുള്ളൂ.

vivek said...

@ Bone Collector,

വളര്‍ന്നു വന്നതും ഇപ്പോള്‍ വീടെടുക്കുന്നതും ഹിന്ദുവും മുസ്ലിമും ഇടകലര്‍ന്ന സ്ഥലത്താണ്.
എന്റെ പ്രിയ അദ്ധ്യാപകന്‍ രാമചന്ദ്ര മാസ്റ്റര്‍ എന്നെ കാണുമ്പോള്‍ ഇപ്പോഴും കണ്കുളിര്‍ക്കെ സന്തോഷിക്കുന്നു.
അതൊക്കെ ഇവിടെ വിശദീകരിക്കുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അല്ലാഹു എനിക്ക് നല്‍കിയ വിജ്ഞാനത്തിലും സമ്പത്തിലും അവനോടു നന്നിയുള്ളവനുമാവാന്‍ പ്രാര്‍ത്ഥി ക്കുന്നു. താങ്കള്‍ക്കൊന്നും ഇപ്പോഴും ഒരുപക്ഷെ സഹവര്‍ത്തിത്വം എന്നത് മനസ്സിലായി കാണില്ല.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,

ഒരു ചെറിയ ഇടപെടല്‍

താങ്കള്‍ പ്രശാന്തിന് കൊടുത്ത മറുപടിയില്‍ സ്വപ്നത്തെ (Dream) കുറിച്ച് പരാമര്‍ശിച്ചത് ശരിയല്ല. താങ്കള്‍ 'മത്സ്യകന്യകയുടെ പാട്ട്'എന്ന പോസ്റ്റ് വായിച്ചുകാണുമെന്ന് കരുതുന്നു. നാം കാണുന്നതും കേള്‍ക്കുന്നതുമൊന്നും ബാഹ്യ അവയവങ്ങള്‍ കൊണ്ടല്ല. അവയൊക്കെ മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങളാണ്(brain activity). അവയെന്നല്ല സ്വപ്‌നം ഉള്‍പ്പെടെയുള്ള എല്ലാ അനുഭവങ്ങളും മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങളാണ്.

കണ്ണുകൊണ്ടല്ല നാം കാണുന്നത്. കണ്ണടച്ചുപിടിച്ചാലും നാം കാണും. വസ്തുക്കളില്‍ നിന്നുള്ള പ്രകാശം ശേഖരിച്ച് കാഴ്ച നിര്‍മ്മിക്കാന്‍ മസ്തിഷ്‌ക്കത്തെ സഹായിക്കുന്ന ജോലിയാണ് നേത്രങ്ങള്‍നിര്‍വഹിക്കുന്നത്.സത്യത്തില്‍ നമുക്ക് ഒരൊറ്റ അവയവമേയുള്ളു. അത് നമ്മുടെ മസ്തിഷ്‌ക്കമാണ്. We are our brain.

സ്വപ്‌നത്തില്‍ നാം കാണുന്നത് നാം സാധാരണ കാണുന്നതുപോലെയാണ്. ഏകവ്യത്യാസം സ്വപ്‌നാവസ്ഥയില്‍ നാം നാഡീപരമായും പേശീപരമായും ഉദാസീന/വിശ്രമ/ ക്രമരഹിത അവസ്ഥയിലാണെന്നത് (neurologically dormant) മാത്രമാണ്. സ്വപ്‌നത്തില്‍ നാം ഉദ്ദേശിക്കുന്നതുപോലെ ശരീരഭാഗങ്ങളെ ചലിപ്പിക്കാനാവാത്തതും അതുകൊണ്ടാണ്.

രവിചന്ദ്രന്‍ സി said...

സ്വപ്‌നം കാണാതെ കണ്ണടച്ചുപിടിച്ചുകൊണ്ട് താങ്കള്‍ സ്വപിതാവിനെ ഓര്‍ത്തുനോക്കൂ-കാണുന്നില്ലേ. ഇനി സ്വപിതാവ് നേരിട്ട് മുന്നില്‍ വന്നാല്‍ ഇങ്ങനെ വിഭാവനം ചെയ്യാതെ കാണാനാവും. കാരണം അവിടെ പ്രത്യക്ഷ ഉദ്ദീപനം (direct stimulation) സംഭവിക്കുന്നുണ്ട്. ആദ്യത്തെ അവസരത്തില്‍ ദൃശ്യമില്ലാതെ താങ്കള്‍ സ്വയം ഉദ്ദീപിപ്പിക്കുകയായിരുന്നു(Self stimulation). പക്ഷെ രണ്ടിടത്തും അച്ഛനെ സംബന്ധിച്ച മുമ്പ് ശേഖരിക്കപ്പെട്ട വീഡിയോ ഫയല്‍ (previously collected data)തലച്ചോര്‍ പ്‌ളേ ചെയ്തപ്പോഴാണ് താങ്കള്‍ 'കണ്ടത് ' ഇങ്ങനെയാണ് പലരും സിനിമാതാരത്തെ കിനാവ് കണ്ട് ജീവിതം കൊഴുപ്പിക്കുന്നത്.

ഇത്തരം ഫയലുകള്‍ സദാ പരിഷ്‌ക്കരിക്കാനും(Constant updation) മസ്തിഷ്‌ക്കത്തിനാവും. അങ്ങനെയാണ് നാം 'വ്യത്യാസം'(difference) അനുഭവിക്കുന്നത്. ആദ്യം കാണുന്നവന് 'വ്യത്യാസ'മില്ലെന്നോര്‍ക്കുക. നമ്മുടെ സ്വപ്‌നത്തിന്റെ മുഴുവന്‍ ഡേറ്റയും ഈ ഭൗതികലോകത്തു നിന്നും ശേഖരിച്ചവയാണ്. ഇക്കാര്യത്തില്‍ ഔട്ട സോഴ്‌സിങ് പൂജ്യമാണ്. യുറാനസിലെ ജീവിയെ സ്വപ്‌നം കണ്ടാലും ആ ജീവി ഇവിടെ കണ്ടതോ കേട്ടതോ ആയെ എന്തിനോടെങ്കിലും സമാനതയുള്ളതോ ആയതിന്റെ ജന്യരൂപഭാവങ്ങളോ ആയിരിക്കും.

സാല്‍വതോര്‍ ഡാലിയുടെ സര്‍റിയലിസ്റ്റിക് ചിത്രങ്ങള്‍ കണ്ടിട്ടില്ലേ.എത്ര തലകുത്തി നിന്നാലും കലാകാരനുപോലും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനാവില്ല. സ്വന്തം അച്ഛനെ സ്വപ്‌നം കാണുന്ന കല്‍ക്കി എന്തുകൊണ്ടാണ് പരാഗ്വേയിലെ റിനസ് സാന്‌ട്രോ ഗോണ്‍സാല്‍വസിനെ സ്വപ്‌നം കാണാത്തത്? ലളിതം പുള്ളിക്കാരനെ സംബന്ധിച്ച ഡേറ്റ താങ്കളുടെ പക്കലില്ല. അതുകൊണ്ടുതന്നെ അങ്ങനെയൊരു സ്വപ്‌നം സാധ്യമല്ല.

സ്വപ്‌നം 100% ഭൗതികമാണ്, പ്രപഞ്ചപരമാണ്, മസ്തിഷ്‌ക്കപരമാണ്, അനുഭവമാണ്, അനുഭവജന്യപരമാണ്. അപ്രാപഞ്ചികവും അതിഭൗതികവുമായ ഒന്നുമായി അതിന് യാതൊരു ബന്ധവുമില്ല.

സ്വപ്‌നത്തിന്റ A-Z ഭൗതികവും പ്രാപഞ്ചികവുമായതിനാല്‍ താങ്കള്‍ സൂചിപ്പിക്കുന്ന അപ്രാപഞ്ചികവും അഭൗതികവുമായ 'ബോധ'ത്തിന് അതുമായി യാതൊരു താരതമ്യവുമില്ല.

രജീഷ് പാലവിള said...

*****അസൂയയോടെയും വിദ്വെഷത്തോടെയും ഇസ്ലാമിനെ അവമതിക്കാന്‍ പോസ്റ്റും കമന്റുമിട്ടു ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചതും അതിനായി വിഡ്ഢിത്തങ്ങള്‍ വിളമ്പുന്നതും ഭവാന്‍ രവിചന്ദ്രനാണ്.*****
പ്രിയ വിവേക്‌,
ഇതിനുള്ള മറുപടി പറയേണ്ടത് രവി ചന്ദ്രന്‍ സാറാണ്.എന്നാലും ഇതൊരു സംവാദബ്ലോഗ്‌ ആയത് കൊണ്ട് ഇടപെടുകയാണ്.ഇതു എന്തുതരം കമന്റാണ്?ഒരു സംവാദത്തില്‍ പങ്കെടുക്കാനുള്ള മനോബലം താങ്കള്‍ക്കില്ല എന്ന് സ്വയം തെളിയിക്കുകയാണ്.ഒരു തരം വികാരപ്രകടനമാണ് താന്കള്‍ ഇവിടെ നടത്തി കൊണ്ടിരിക്കുന്നത്.വസ്തുനിഷ്ഠമായ പ്രസ്താവനകള്‍ കൊണ്ട് ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ്‌ വേണ്ടത്.അല്ലാതെയുള്ള ഈ പരിതാപനങ്ങള്‍ക്ക് ഒരു കഴമ്പുമില്ല.മതാന്ധതയില്‍ നിന്നും ഉടലെടുക്കുന്ന ഈ ഒരുതരം പുളചിലാണ് താങ്കളുടെ വാക്കുകള്‍!

Anonymous said...

എന്റെ പ്രിയ അദ്ധ്യാപകന്‍ രാമചന്ദ്ര മാസ്റ്റര്‍ എന്നെ കാണുമ്പോള്‍ ഇപ്പോഴും കണ്കുളിര്‍ക്കെ സന്തോഷിക്കുന്നു.
അതൊക്കെ ഇവിടെ വിശദീകരിക്കുന്നില്ല.>>>


'ഇവനെയൊക്കെ എന്നിട്ടും ഇന്ത്യന്‍ പാട്ടാളം കൊല്ലാതെ വിട്ടല്ലോ' എന്നോര്‍ത്തായിരിക്കും ആ പാവം സന്തോഷിക്കുന്നത്. പട്ടാളത്തെകുറിച്ചോര്‍ത്തുള്ള സന്തോഷമാണത്. അല്‍പ്പം വിശ്രമം എടുക്ക് അവിവേകേ. തടിയന്റെവിട അണ്ണനെ jailil പോയി കണ്ട് നാല് നല്ല വാക്ക് പറ. കേസില്‍ നിന്നൂരിയെന്ന് കരുതി കൂട്ടാളിയെ മറക്കരുത്. അന്ന് കയറിയ bullet ഇപ്പോഴും അവിടിരിപ്പുണ്ടെന്ന് മറക്കണ്ട

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട രജീഷ്,

പ്രിയ വിവേക്‌,
ഇതിനുള്ള മറുപടി പറയേണ്ടത് രവി ചന്ദ്രന്‍ സാറാണ്.>>

എന്റെ പൊന്നു രജീഷേ,

ഞാന്‍ പറഞ്ഞല്ലോ, ആ കേസ് വിട്ടേര്. വിവേകിയോ ഷെമാശീലനോ ആരോ ആയിക്കൊള്ളട്ടെ. കവിതയോ കാക്കാരശ്ശി നാടകമോ എന്താന്നുവെച്ചാ എഴുതിമറിക്കട്ടെ. നിങ്ങളൊക്കെയിട്ട് മാന്തുമ്പോഴാണ് ടിയാന് ഇക്കിളി കൂടുന്നതും ചിരി മൂക്കുന്നതും. വിട്ടുകള. എന്തെങ്കിലും കഴമ്പുള്ള വിഷയത്തിലേക്ക് തിരിച്ചുവരൂ. Time is to be tasted not to be wasted.

To അനോണി,

ഇവിടിപ്പം നാലഞ്ച് അനോണിമാരുണ്ടെന്ന് തോന്നുന്നു.'ഒരാള്‍ കൂടി' എന്ന പോസ്റ്റില്‍ ഇന്നലെ രണ്ട് അനോണിമാര്‍ തമ്മിലായിരുന്നു സംവാദം. ഇവിടെയും വിവേകപ്രഭുവുമായി ഗുസ്തിപിടിക്കുന്ന ഒരു അനോണിയേയും മനോരമ-മാതൃഭൂമി റിപ്പോര്‍ട്ടറായ ഒരു(?) അനോണിയേയും കാണുന്നു. ഇതിപ്പം ആരോട് എന്താ പറയുന്നേ!!!?. എന്തായാലും ഒരു സാമാന്യമര്യാദയ്ക്ക് നിരക്കുന്ന രീതിയില്‍ കാര്യങ്ങള്‍ കൊണ്ടുപോകണമെന്നു മാത്രം എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

രജീഷ് പാലവിള said...

*****വിവേകിയോ ഷെമാശീലനോ ആരോ ആയിക്കൊള്ളട്ടെ. കവിതയോ കാക്കാരശ്ശി നാടകമോ എന്താന്നുവെച്ചാ എഴുതിമറിക്കട്ടെ. നിങ്ങളൊക്കെയിട്ട് മാന്തുമ്പോഴാണ് ടിയാന് ഇക്കിളി കൂടുന്നതും ചിരി മൂക്കുന്നതും. വിട്ടുകള. എന്തെങ്കിലും കഴമ്പുള്ള വിഷയത്തിലേക്ക് *****



സാര്‍ പറഞ്ഞത് അക്ഷരംപ്രതി സത്യമാണ് ...ഞാന്‍ നീരുപാധികം പിന്‍വാങ്ങുന്നു.ഇനി മറ്റു ചര്‍ച്ചകളിലേക്ക്.....

രവിചന്ദ്രന്‍ സി said...

കൊന്നവരും തിന്നവരും

Anonymous said...

കറാച്ചിയില്‍ അക്രമം: മരണം 42

(മലയാള മനോരമ, 19.8.2011, പേജ്,11)

ഇസ് ളാമാബാദ്:കറാച്ചിയില്‍ രണ്ടു ദിവസമായി തുടരുന്ന വ്യാപക അക്രണണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. സ്വകാര്യസ്ഥാപനങ്ങളിലെ 13 പേരെ ബന്ധികളാക്കിയിട്ടുണ്ട്.....

രവിചന്ദ്രന്‍ സര്‍,

'ചില മുസ്‌ളീം രാജ്യങ്ങള്‍ അഞ്ചുനേരം നിസ്‌ക്കരിക്കുകയും പത്തുപ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്നുവെന്ന' തെറ്റായ പ്രസ്താവന താങ്കള്‍ ഇനിയെങ്കിലും പിന്‍വലിച്ച് മാപ്പ് പറയേണ്ടതാണ്.

kaalidaasan said...
This comment has been removed by the author.
Anonymous said...

പാക് പള്ളിയില്‍ കുട്ടിച്ചാവേര്‍ പൊട്ടിത്തെറിച്ച് 53 മരണം

ഇസഌമബാദ്-വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ മേഖലയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്ന പള്ളിയില്‍ കൗമാരക്കാരനായ ചാവേര്‍ബോംബ് പൊട്ടിത്തെറിച്ചു 53 പേര്‍ കൊല്ലപ്പെട്ടു. 123 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ജംറൂദ് ജമിയ മസ്ദിജില്‍ പ്രാര്‍ത്ഥ കഴിഞ്ഞു ജനങ്ങള്‍ പുറത്തേക്കിറങ്ങി വരവെ 15 വയസ്സ്ു തോന്നിക്കുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.200 പേരോളം അപ്പോള്‍ പള്ളിയിലുണ്ടായിരുന്നു.............
മനോരമ, 20. 8. 2011, പേജ്-11)

സര്‍, തെറ്റായ 5-10 പ്രസ്താവന പിന്‍വലിക്കാന്‍ തുടര്‍ച്ചായ മൂന്നാം ദിവസവും ആവശ്യപ്പെടുന്നു. പിന്‍വലിക്കുക മാത്രമല്ല മാപ്പ് പറഞ്ഞ് മാതൃകത കാട്ടുകയും വേണം.

കുഞ്ഞിപ്പ said...

ഈ പോസ്റ്റിലെ കവിതകളും() കുറച്ച് കമെന്റുകളും വായിച്ചു .സ്വപ്നത്തെ കുറിച്ച് പരാമര്‍ശമുള്ള താങ്കളുടെ കമെന്റും കൂട്ടത്തില്‍ വായിച്ചിരുന്നു.സ്വപ്നത്തെ കുറിച്ചുള്ള ആ പരാമര്‍ശമാണ് ഈ കമെന്റിന് കാരണം.
താങ്കള്‍ കുറച്ച് കാലം അദ്വൈത ദര്‍ശനത്തിന്റെ കൂടെയായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.അദ്വൈത ദര്‍ശനം ഞാന്‍ മനസ്സിലാക്കിയത് ശരിയായ രീതിയിലെല്ലെന്ന കമെന്റ്റ്‌ താങ്കള്‍ പറഞ്ഞിട്ടുമുണ്ട്.
ബ്രഹ്മ വാദമായ അദ്വൈതവും ജഗത്ത്(പദാര്‍ത്ഥ)വാദമായ നാസ്തികതയും പരസ്പ്പര വിരുദ്ധമാണെന്ന് അപ്പുറത്തെ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു.മാത്രമല്ല,അദ്വൈതത്തിലെ അഹം ബ്രഹ്മാസ്മിക്ക് പകരം അഹം ദ്രവ്യാസ്മിയെന്ന തത്വം തന്നെയാണ് താങ്കളും കൂട്ടുകാരും ഫോളോ ചെയ്യുന്നതെന്ന് താങ്കള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.അപ്പോള്‍,പദാര്‍ത്ഥ വാദത്തിന് വിരുദ്ധമായത്‌ കൊണ്ടായിരിക്കുമോ താങ്കള്‍ അദ്വൈതം ഉപേക്ഷിച്ചത്?...
എന്നാല്‍,അദ്വൈതം നാസ്തികരുടെ തത്വ ശാസ്ത്രമാണെന്ന തോന്നല്‍ ചില നാസ്തികര്‍ക്കെങ്കിലും ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്?.അദ്വൈതത്തില്‍ ദൈവമെന്ന് കരുതുന്ന ബ്രഹ്മം(???)നിര്‍ഗുണനായത് കൊണ്ടായിരിക്കുമോ?.
തീര്‍ച്ചയായും,അദ്വൈതത്തിന്റെ അവസാന ഫലം നാസ്തികത തന്നെയാണ്‌.പതിനൊന്ന് വര്ഷം അദ്വൈത വാദിയായ ഒരാള്‍ പന്ത്രണ്ടാം വര്ഷം നാസ്ഥികനാവുന്നത് സ്വാഭാവികമാണ്.കാരണം,എല്ലാവരും ബ്രഹ്മമാവുമ്പോള്‍(ദൈവം???) ബ്രഹ്മത്തിന് നിലയും വിലയും ഉണ്ടാവില്ലല്ലോ.

വിഷയത്തിലേക്ക് വരാം,അദ്വൈതത്തില്‍ ജഗത്ത് മിഥ്യയാണെന്നും മായാജാലക്കാരന്റെ മായയാണെന്നും(വടി നിലത്തിട്ടാല്‍ പാമ്പായി മാറുന്നത്) പറയാന്‍ ഉപയോഗിച്ചിരിക്കുന്ന ഉപമ,സ്വപ്നത്തിലെ വ്യവഹാരങ്ങളാണ്‌‌.

സ്വപ്നത്തില്‍ വ്യാവഹാരങ്ങളുണ്ട്,എന്നാല്‍ ആ വ്യവഹാരങ്ങളൊന്നും പരമമായ യഥാര്‍ത്ഥങ്ങളല്ലാത്തത്..

(സ്വപനത്തില്‍ കാണുന്നതില്‍ നിന്ന് വ്യാത്യസ്തമായി മറ്റൊരു അര്‍ത്ഥമായിരിക്കും സ്വപനങ്ങള്‍ക്ക് ഉണ്ടായിരിക്കുക)

...പോലെ ജഗത്തിലെ വ്യാവഹാരങ്ങളുടെയും പരമമായ അര്‍ത്ഥം വിദ്യയുള്ളവന്....

(ജഗത്തിലെ സ്വപ്‌നങ്ങളായ വ്യാവഹാരങ്ങളെ വ്യാഖ്യാനിക്കാനുള്ള വിദ്യയുള്ളവര്‍ക്ക് )

....മാത്രമേ അറിയാന്‍ കഴിയുകയുള്ളൂവെന്നാണ് അദ്വൈതത്തില്‍ വ്യാവഹാരിക യാഥാര്‍ത്യങ്ങള്‍ എന്നൊരു പുതിയ യാഥാര്‍ത്യത്തെ കുറിച്ച് പറഞ്ഞതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്....

...ഇതാണ് ശരിയെങ്കില്‍,ഇത് അംഗീകരിക്കാമെങ്കില്‍ പിന്നെയുള്ള ചോദ്യം പദാര്‍ത്ഥ ലോകത്തിലെ വ്യാവഹാരങ്ങള്ക്ക്‍(കര്‍മ്മങ്ങള്‍) യഥാര്‍ത്ഥ ലോകത്തില്‍ അര്‍ത്ഥം(ഗുണകരമായ ഫലം) ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നാണ്.ഇതിന് ശങ്കരാചാര്യര്‍ നല്‍കുന്ന ഒരേഒരു ഉത്തരം വിദ്യ നേടി ....

(പദാര്‍ത്ഥ ലോകത്തിലെ 'സ്വപ്‌നങ്ങളായ' കര്‍മ്മങ്ങളുടെ (വ്യാവഹാരങ്ങളെ) യഥാര്‍ത്ഥ ലോകത്തിലെ/പരമ ലോകത്തിലെ അര്‍ത്ഥം ഗ്രഹിക്കാനുള്ള വിദ്യ )

...അതനുസരിച്ച് കര്‍മ്മങ്ങളുടെ അര്‍ത്ഥമറിഞ്ഞ് കര്‍മ്മങ്ങള്‍ ചെയ്യുകയെന്നതാണ്.

തുടരും...

കുഞ്ഞിപ്പ said...

പക്ഷെ,കോടിക്കണക്കിന് മനുഷ്യരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമേ ജീവിത കര്‍മ്മങ്ങളുടെ ശരിയായ അര്‍ത്ഥം അഥവാ ആ കര്‍മ്മങ്ങള്‍ യഥാര്‍ത്ഥ(പരമമായ) ലോകത്തില്‍ ഉണ്ടാക്കുന്ന ഫലത്തെ കുറിച്ച് ഗ്രഹിക്കാനുള്ള വിദ്യ നേടാന്‍ കഴിയുകയുള്ളൂ എന്നതൊരു വസ്തുതയാണ്.
തീര്‍ച്ചയായും ശങ്കരാചാര്യര്‍ ബുദ്ധിമാനാണ് ആചാര്യനുമാണ്,പക്ഷെ അദ്ദേഹം ഒരു പ്രവാചകനായിരുന്നില്ലെന്ന് ഓര്‍ക്കേണ്ടതാണ്.മാത്രമല്ല അദ്ദേഹത്തിന് പോലും ആ "വിദ്യ" പൂര്‍ണ്ണമായും സ്വയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും സംശയിക്കാന്‍ കാരണമുണ്ട്.അദ്ദേഹം തന്നെ പറയുന്ന ബ്രഹ്മ തത്വങ്ങള്‍ക്ക് വിരുദ്ധമായ കര്‍മ്മങ്ങള്‍ അദ്ദേഹം തന്നെ ചെയ്തിട്ടുണ്ട്."സര്‍വ്വ വ്യാപിയായ" ദൈവത്തെ ആരാധിക്കാന്‍ അദ്ദേഹം ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ട്.ദൈവത്തെ ആരാധിക്കാന്‍ ക്ഷേത്രത്തിലോ പള്ളിയിലോ പോവേണ്ടാതില്ലല്ലോ().അവസാന നാളുകളില്‍ അക്കര്‍മ്മങ്ങളുടെ പേരില്‍ അദ്ദേഹം ഖേദിചിട്ടുണ്ടേന്നും തോന്നുന്നു.

ഈ സാഹചര്യത്തില്‍, ദുര്‍ബലരും ശക്തരുമായ എല്ലാ തരം മനുഷ്യര്‍ക്കും ചെയ്യാന്‍
കഴിയുന്നതും,പരലോകത്ത്,പരബ്രഹ്മത്തില്‍ ഗുണകരമായ ഫലങ്ങള്‍ ലഭിക്കുന്നതുമായ കര്‍മ്മങ്ങളുടെ സമാഹാരം പരബ്രഹ്മം()(അല്ലാഹു) തന്നെ മനുഷ്യന് നല്‍കേണ്ടതുണ്ട്.അതിന് വേണ്ടി മനുഷ്യരില്‍ നിന്ന് തിരഞ്ഞെടുത്ത പ്രവാചകന്‍മാരിലൂടെ കാലാകാലങ്ങളിലായി അല്ലാഹു അത് നല്‍കിയിട്ടുമുണ്ട്.അവസാനമായി പ്രവാചക ശ്രേഷ്ടന്‍ മുഹമ്മദ്‌ നബിയിലൂടെ അവസാനകാലം വരേയ്ക്കും മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്നതുമായ കര്‍മ്മങ്ങളുടെ സമാഹാരമായ ഇസ്ലാമും ഇഹ്സാനും,ഈമാന്‍ എന്ന അടിസ്ഥാന പ്രപഞ്ച തത്വത്തോടപ്പം നല്‍കി മനുഷ്യ ജന്മം പൂര്‍ണ്ണമാക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്.
ഇസ്ലാമിനെ ഒരു മതമായി കാണുമ്പോള്‍ ജനകീയമായ ആ കര്‍മ്മങ്ങളുടെ സമാഹാരത്തെ ശരീയത്ത് എന്നാണ് പറയുക.ജലാശയത്തിലേക്കുള്ള പാത...

(അപ്പോള്‍ ആ ജലമെന്താണെന്നാണെങ്കില്‍,ആ ജലം "അമൃത്" പോലോന്നാണെന്ന് പൊതുവായി കരുതിയാലും കുഴപ്പമില്ല() )

... എന്നൊക്കെ അര്‍ത്ഥം പറയാവുന്ന ശരീഅത്ത് കര്‍മ്മങ്ങളുടെ പ്രത്യകത അവയെല്ലാം പദാര്‍ത്ഥ ലോകത്തെയും
യഥാ(അ)ര്‍ത്ഥ/പരലോകത്തെയും തമ്മില്‍ സന്തുലിതമാക്കുന്ന കര്‍മ്മങ്ങള്‍ ആണെന്നതാണ്.ആ സന്തുലിതത്വത്തിലൂടെയാണ് മന സമാ()ധാനമെന്ന ഇസ്ലാം യഥാര്‍ത്ഥമാകുന്നത്.ഇവിടെ പ്രകൃതി മതമായ ഇസ്ലാം മതം ജഗത്ത് മിഥ്യയാണെന്ന് പറയുകയല്ല,മറിച്ച് ജഗത്ത് എന്ന ക്ഷണിക/വ്യവഹാരിക യാഥാര്‍ത്യത്തെ അംഗീകരിച്ചുകൊണ്ട് തന്നെ,പരമ ലോകത്തിന് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുകയെന്നതാണ്.അതെ സമയം അദ്വൈതത്തില്‍ ഒരു ശരീഅത്ത് ഇല്ലാത്തത്() കാരണം പരബ്രഹ്മത്തിന് മാത്രം പ്രാധാന്യം നല്‍കുമ്പോള്‍ പദാര്‍ത്ഥ ലോകത്തെ നിഷേധിക്കാതെ മറ്റു മാര്‍ഗവുമില്ലല്ലോ.അതായത് രണ്ട് ലോകവും തമ്മില്‍ സന്തുലിതമാക്കുന്ന കര്‍മ്മങ്ങളുടെ സമാഹാരം അദ്വൈതത്തില്‍ ഇല്ല.എന്ന് മാത്രമല്ല അദ്വൈത ദര്‍ശനത്തില്‍,അതിലെ തത്വങ്ങള്‍ക്ക് അനുയോജ്യമായ കര്‍മ്മ-ധര്‍മ്മ രൂപങ്ങള്‍ വ്യാക്തമാല്ലാത്തത് കൊണ്ട് കോടിക്കണക്കിന് വരുന്ന ആ ദര്‍ശനത്തിന്റെ അവകാശികള്‍ അതിലെ തത്വങ്ങള്‍ക്ക് വിരുദ്ധമായ ആചാര അനുഷ്ടാനങ്ങളാണ് ഇന്ന് അനുഷ്ടിച്ച് കൊണ്ടിരിക്കുന്നത്.ഇങ്ങനെയൊക്കെയാണ് വ്യാവഹാരിക സത്യത്തെ കുറിച്ചും അദ്വൈതത്തെ കുറിച്ചും ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.അദ്വൈതത്തെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയത് ശരിയായ രീതിയിലല്ല(മറ്റുള്ളവരുടെ വ്യാഖ്യാനങ്ങള്‍ വായിക്കുന്നതിന് പുറമേ ഉപമകളെയും സാദൃശ്യ വാക്യങ്ങളെയും സ്വന്തമായി വ്യാഖ്യാനിക്കുകയെന്ന രീതിയും എനിക്കുണ്ട് ) എന്നാണല്ലോ താങ്കള്‍ പറയുന്നത്,എങ്കില്‍ തീര്‍ച്ചയായും താങ്കള്‍ തന്നെ പറയൂ എന്താണ് അദ്വൈതം?.എന്താണ് വ്യാവഹാരിക യാഥാര്‍ത്ഥ്യം?.

അദ്വൈതത്തിലെ മറ്റ് തത്വങ്ങളും അത് പ്രചരിപ്പിക്കപെട്ട പോലെയല്ല ഞാന്‍ മനസ്സിലാക്കിയതെന്നതും സത്യമാണ്.മാത്രമല്ല അദ്വൈതത്തെ "ഇസ്ലാ മതദര്‍ശനവുമായി" താരതമ്യം ചെയ്യുമ്പോള്‍ "ഇസ്ലാം" "മുസ്ലിം"എന്ന സംജ്ഞയിലൂടെയുള്ള ചെറിയൊരു വിശദീകരണമാണ് ഞാന്‍ ഇവിടെ നല്‍കിയിട്ടുള്ളത്.അതെ സമയം "ഇസ്ലാം മതദര്‍ശനത്തിലെ" "ഇഹ്സാന്‍" "മുഹ്സിന്‍" എന്ന സംജ്ഞയിലൂടെ അഥവാ ആ സംജ്ഞകളും ഉള്‍പെടുത്തി കൊണ്ടുള്ള വിശദീകരണം സങ്കീര്‍ണ്ണമായത് കൊണ്ടും പ്രസക്തമല്ലാത്തത്() കൊണ്ടും മനപൂര്‍വ്വം ഒഴിവാക്കിയതാണ്.
ഏതായാലും,"രണ്ട് ഒന്ന് ഒന്നായ അദ്വൈതവും മൂന്ന് ഒന്ന് ഒന്നായ ത്രിത്വവും,ഒന്നുകളെയെല്ലാം വക തിരിക്കുന്ന വകതിരിവുള്ള ഇസ്ലാമും" എന്ന ഈ ടൈപ്പ് പേരിലുള്ള ഒരു പോസ്റ്റിനു വകുപ്പുണ്ട്.കുറെയേറെ പോസ്റ്റിന്റെ കൂടെ അതും പെന്റിംഗിലാണ്.

കുഞ്ഞിപ്പ said...

ഈ പോസ്റ്റിലെ കവിതകളും() കുറച്ച് കമെന്റുകളും വായിച്ചു .സ്വപ്നത്തെ കുറിച്ച് പരാമര്‍ശമുള്ള താങ്കളുടെ കമെന്റും കൂട്ടത്തില്‍ വായിച്ചിരുന്നു.സ്വപ്നത്തെ കുറിച്ചുള്ള ആ പരാമര്‍ശമാണ് ഈ കമെന്റിന് കാരണം.
താങ്കള്‍ കുറച്ച് കാലം അദ്വൈത ദര്‍ശനത്തിന്റെ കൂടെയായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.അദ്വൈത ദര്‍ശനം ഞാന്‍ മനസ്സിലാക്കിയത് ശരിയായ രീതിയിലെല്ലെന്ന കമെന്റ്റ്‌ താങ്കള്‍ പറഞ്ഞിട്ടുമുണ്ട്.
ബ്രഹ്മ വാദമായ അദ്വൈതവും ജഗത്ത്(പദാര്‍ത്ഥ)വാദമായ നാസ്തികതയും പരസ്പ്പര വിരുദ്ധമാണെന്ന് അപ്പുറത്തെ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു.മാത്രമല്ല,അദ്വൈതത്തിലെ അഹം ബ്രഹ്മാസ്മിക്ക് പകരം അഹം ദ്രവ്യാസ്മിയെന്ന തത്വം തന്നെയാണ് താങ്കളും കൂട്ടുകാരും ഫോളോ ചെയ്യുന്നതെന്ന് താങ്കള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.അപ്പോള്‍,പദാര്‍ത്ഥ വാദത്തിന് വിരുദ്ധമായത്‌ കൊണ്ടായിരിക്കുമോ താങ്കള്‍ അദ്വൈതം ഉപേക്ഷിച്ചത്?...
എന്നാല്‍,അദ്വൈതം നാസ്തികരുടെ തത്വ ശാസ്ത്രമാണെന്ന തോന്നല്‍ ചില നാസ്തികര്‍ക്കെങ്കിലും ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്?.അദ്വൈതത്തില്‍ ദൈവമെന്ന് കരുതുന്ന ബ്രഹ്മം(???)നിര്‍ഗുണനായത് കൊണ്ടായിരിക്കുമോ?.
തീര്‍ച്ചയായും,അദ്വൈതത്തിന്റെ അവസാന ഫലം നാസ്തികത തന്നെയാണ്‌.പതിനൊന്ന് വര്ഷം അദ്വൈത വാദിയായ ഒരാള്‍ പന്ത്രണ്ടാം വര്ഷം നാസ്ഥികനാവുന്നത് സ്വാഭാവികമാണ്.കാരണം,എല്ലാവരും ബ്രഹ്മമാവുമ്പോള്‍(ദൈവം???) ബ്രഹ്മത്തിന് നിലയും വിലയും ഉണ്ടാവില്ലല്ലോ.

വിഷയത്തിലേക്ക് വരാം,അദ്വൈതത്തില്‍ ജഗത്ത് മിഥ്യയാണെന്നും മായാജാലക്കാരന്റെ മായയാണെന്നും(വടി നിലത്തിട്ടാല്‍ പാമ്പായി മാറുന്നത്) പറയാന്‍ ഉപയോഗിച്ചിരിക്കുന്ന ഉപമ,സ്വപ്നത്തിലെ വ്യവഹാരങ്ങളാണ്‌‌.

സ്വപ്നത്തില്‍ വ്യാവഹാരങ്ങളുണ്ട്,എന്നാല്‍ ആ വ്യവഹാരങ്ങളൊന്നും പരമമായ യഥാര്‍ത്ഥങ്ങളല്ലാത്തത്..

(സ്വപനത്തില്‍ കാണുന്നതില്‍ നിന്ന് വ്യാത്യസ്തമായി മറ്റൊരു അര്‍ത്ഥമായിരിക്കും സ്വപനങ്ങള്‍ക്ക് ഉണ്ടായിരിക്കുക)

...പോലെ ജഗത്തിലെ വ്യാവഹാരങ്ങളുടെയും പരമമായ അര്‍ത്ഥം വിദ്യയുള്ളവന്....

(ജഗത്തിലെ സ്വപ്‌നങ്ങളായ വ്യാവഹാരങ്ങളെ വ്യാഖ്യാനിക്കാനുള്ള വിദ്യയുള്ളവര്‍ക്ക് )

....മാത്രമേ അറിയാന്‍ കഴിയുകയുള്ളൂവെന്നാണ് അദ്വൈതത്തില്‍ വ്യാവഹാരിക യാഥാര്‍ത്യങ്ങള്‍ എന്നൊരു പുതിയ യാഥാര്‍ത്യത്തെ കുറിച്ച് പറഞ്ഞതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്....

...ഇതാണ് ശരിയെങ്കില്‍,ഇത് അംഗീകരിക്കാമെങ്കില്‍ പിന്നെയുള്ള ചോദ്യം പദാര്‍ത്ഥ ലോകത്തിലെ വ്യാവഹാരങ്ങള്ക്ക്‍(കര്‍മ്മങ്ങള്‍) യഥാര്‍ത്ഥ ലോകത്തില്‍ അര്‍ത്ഥം(ഗുണകരമായ ഫലം) ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നാണ്.ഇതിന് ശങ്കരാചാര്യര്‍ നല്‍കുന്ന ഒരേഒരു ഉത്തരം വിദ്യ നേടി ....

(പദാര്‍ത്ഥ ലോകത്തിലെ 'സ്വപ്‌നങ്ങളായ' കര്‍മ്മങ്ങളുടെ (വ്യാവഹാരങ്ങളെ) യഥാര്‍ത്ഥ ലോകത്തിലെ/പരമ ലോകത്തിലെ അര്‍ത്ഥം ഗ്രഹിക്കാനുള്ള വിദ്യ )

...അതനുസരിച്ച് കര്‍മ്മങ്ങളുടെ അര്‍ത്ഥമറിഞ്ഞ് കര്‍മ്മങ്ങള്‍ ചെയ്യുകയെന്നതാണ്.

തുടരും...

കുഞ്ഞിപ്പ said...

പക്ഷെ,കോടിക്കണക്കിന് മനുഷ്യരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമേ ജീവിത കര്‍മ്മങ്ങളുടെ ശരിയായ അര്‍ത്ഥം അഥവാ ആ കര്‍മ്മങ്ങള്‍ യഥാര്‍ത്ഥ(പരമമായ) ലോകത്തില്‍ ഉണ്ടാക്കുന്ന ഫലത്തെ കുറിച്ച് ഗ്രഹിക്കാനുള്ള വിദ്യ നേടാന്‍ കഴിയുകയുള്ളൂ എന്നതൊരു വസ്തുതയാണ്.
തീര്‍ച്ചയായും ശങ്കരാചാര്യര്‍ ബുദ്ധിമാനാണ് ആചാര്യനുമാണ്,പക്ഷെ അദ്ദേഹം ഒരു പ്രവാചകനായിരുന്നില്ലെന്ന് ഓര്‍ക്കേണ്ടതാണ്.മാത്രമല്ല അദ്ദേഹത്തിന് പോലും ആ "വിദ്യ" പൂര്‍ണ്ണമായും സ്വയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും സംശയിക്കാന്‍ കാരണമുണ്ട്.അദ്ദേഹം തന്നെ പറയുന്ന ബ്രഹ്മ തത്വങ്ങള്‍ക്ക് വിരുദ്ധമായ കര്‍മ്മങ്ങള്‍ അദ്ദേഹം തന്നെ ചെയ്തിട്ടുണ്ട്."സര്‍വ്വ വ്യാപിയായ" ദൈവത്തെ ആരാധിക്കാന്‍ അദ്ദേഹം ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ട്.ദൈവത്തെ ആരാധിക്കാന്‍ ക്ഷേത്രത്തിലോ പള്ളിയിലോ പോവേണ്ടാതില്ലല്ലോ().അവസാന നാളുകളില്‍ അക്കര്‍മ്മങ്ങളുടെ പേരില്‍ അദ്ദേഹം ഖേദിചിട്ടുണ്ടേന്നും തോന്നുന്നു.

ഈ സാഹചര്യത്തില്‍, ദുര്‍ബലരും ശക്തരുമായ എല്ലാ തരം മനുഷ്യര്‍ക്കും ചെയ്യാന്‍
കഴിയുന്നതും,പരലോകത്ത്,പരബ്രഹ്മത്തില്‍ ഗുണകരമായ ഫലങ്ങള്‍ ലഭിക്കുന്നതുമായ കര്‍മ്മങ്ങളുടെ സമാഹാരം പരബ്രഹ്മം()(അല്ലാഹു) തന്നെ മനുഷ്യന് നല്‍കേണ്ടതുണ്ട്.അതിന് വേണ്ടി മനുഷ്യരില്‍ നിന്ന് തിരഞ്ഞെടുത്ത പ്രവാചകന്‍മാരിലൂടെ കാലാകാലങ്ങളിലായി അല്ലാഹു അത് നല്‍കിയിട്ടുമുണ്ട്.അവസാനമായി പ്രവാചക ശ്രേഷ്ടന്‍ മുഹമ്മദ്‌ നബിയിലൂടെ അവസാനകാലം വരേയ്ക്കും മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്നതുമായ കര്‍മ്മങ്ങളുടെ സമാഹാരമായ ഇസ്ലാമും ഇഹ്സാനും,ഈമാന്‍ എന്ന അടിസ്ഥാന പ്രപഞ്ച തത്വത്തോടപ്പം നല്‍കി മനുഷ്യ ജന്മം പൂര്‍ണ്ണമാക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്.
ഇസ്ലാമിനെ ഒരു മതമായി കാണുമ്പോള്‍ ജനകീയമായ ആ കര്‍മ്മങ്ങളുടെ സമാഹാരത്തെ ശരീയത്ത് എന്നാണ് പറയുക.ജലാശയത്തിലേക്കുള്ള പാത...

(അപ്പോള്‍ ആ ജലമെന്താണെന്നാണെങ്കില്‍,ആ ജലം "അമൃത്" പോലോന്നാണെന്ന് പൊതുവായി കരുതിയാലും കുഴപ്പമില്ല() )

... എന്നൊക്കെ അര്‍ത്ഥം പറയാവുന്ന ശരീഅത്ത് കര്‍മ്മങ്ങളുടെ പ്രത്യകത അവയെല്ലാം പദാര്‍ത്ഥ ലോകത്തെയും
യഥാ(അ)ര്‍ത്ഥ/പരലോകത്തെയും തമ്മില്‍ സന്തുലിതമാക്കുന്ന കര്‍മ്മങ്ങള്‍ ആണെന്നതാണ്.ആ സന്തുലിതത്വത്തിലൂടെയാണ് മന സമാ()ധാനമെന്ന ഇസ്ലാം യഥാര്‍ത്ഥമാകുന്നത്.ഇവിടെ പ്രകൃതി മതമായ ഇസ്ലാം മതം ജഗത്ത് മിഥ്യയാണെന്ന് പറയുകയല്ല,മറിച്ച് ജഗത്ത് എന്ന ക്ഷണിക/വ്യവഹാരിക യാഥാര്‍ത്യത്തെ അംഗീകരിച്ചുകൊണ്ട് തന്നെ,പരമ ലോകത്തിന് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുകയെന്നതാണ്.അതെ സമയം അദ്വൈതത്തില്‍ ഒരു ശരീഅത്ത് ഇല്ലാത്തത്() കാരണം പരബ്രഹ്മത്തിന് മാത്രം പ്രാധാന്യം നല്‍കുമ്പോള്‍ പദാര്‍ത്ഥ ലോകത്തെ നിഷേധിക്കാതെ മറ്റു മാര്‍ഗവുമില്ലല്ലോ.അതായത് രണ്ട് ലോകവും തമ്മില്‍ സന്തുലിതമാക്കുന്ന കര്‍മ്മങ്ങളുടെ സമാഹാരം അദ്വൈതത്തില്‍ ഇല്ല.എന്ന് മാത്രമല്ല അദ്വൈത ദര്‍ശനത്തില്‍,അതിലെ തത്വങ്ങള്‍ക്ക് അനുയോജ്യമായ കര്‍മ്മ-ധര്‍മ്മ രൂപങ്ങള്‍ വ്യാക്തമാല്ലാത്തത് കൊണ്ട് കോടിക്കണക്കിന് വരുന്ന ആ ദര്‍ശനത്തിന്റെ അവകാശികള്‍ അതിലെ തത്വങ്ങള്‍ക്ക് വിരുദ്ധമായ ആചാര അനുഷ്ടാനങ്ങളാണ് ഇന്ന് അനുഷ്ടിച്ച് കൊണ്ടിരിക്കുന്നത്.ഇങ്ങനെയൊക്കെയാണ് വ്യാവഹാരിക സത്യത്തെ കുറിച്ചും അദ്വൈതത്തെ കുറിച്ചും ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.അദ്വൈതത്തെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയത് ശരിയായ രീതിയിലല്ല(മറ്റുള്ളവരുടെ വ്യാഖ്യാനങ്ങള്‍ വായിക്കുന്നതിന് പുറമേ ഉപമകളെയും സാദൃശ്യ വാക്യങ്ങളെയും സ്വന്തമായി വ്യാഖ്യാനിക്കുകയെന്ന രീതിയും എനിക്കുണ്ട് ) എന്നാണല്ലോ താങ്കള്‍ പറയുന്നത്,എങ്കില്‍ തീര്‍ച്ചയായും താങ്കള്‍ തന്നെ പറയൂ എന്താണ് അദ്വൈതം?.എന്താണ് വ്യാവഹാരിക യാഥാര്‍ത്ഥ്യം?.

അദ്വൈതത്തിലെ മറ്റ് തത്വങ്ങളും അത് പ്രചരിപ്പിക്കപെട്ട പോലെയല്ല ഞാന്‍ മനസ്സിലാക്കിയതെന്നതും സത്യമാണ്.മാത്രമല്ല അദ്വൈതത്തെ "ഇസ്ലാ മതദര്‍ശനവുമായി" താരതമ്യം ചെയ്യുമ്പോള്‍ "ഇസ്ലാം" "മുസ്ലിം"എന്ന സംജ്ഞയിലൂടെയുള്ള ചെറിയൊരു വിശദീകരണമാണ് ഞാന്‍ ഇവിടെ നല്‍കിയിട്ടുള്ളത്.അതെ സമയം "ഇസ്ലാം മതദര്‍ശനത്തിലെ" "ഇഹ്സാന്‍" "മുഹ്സിന്‍" എന്ന സംജ്ഞയിലൂടെ അഥവാ ആ സംജ്ഞകളും ഉള്‍പെടുത്തി കൊണ്ടുള്ള വിശദീകരണം സങ്കീര്‍ണ്ണമായത് കൊണ്ടും പ്രസക്തമല്ലാത്തത്() കൊണ്ടും മനപൂര്‍വ്വം ഒഴിവാക്കിയതാണ്.
ഏതായാലും,"രണ്ട് ഒന്ന് ഒന്നായ അദ്വൈതവും മൂന്ന് ഒന്ന് ഒന്നായ ത്രിത്വവും,ഒന്നുകളെയെല്ലാം വക തിരിക്കുന്ന വകതിരിവുള്ള ഇസ്ലാമും" എന്ന ഈ ടൈപ്പ് പേരിലുള്ള ഒരു പോസ്റ്റിനു വകുപ്പുണ്ട്.കുറെയേറെ പോസ്റ്റിന്റെ കൂടെ അതും പെന്റിംഗിലാണ്.

Salim PM said...

പ്രിയപ്പെട്ട രവിസാര്‍,

ദേ, അപ്പോഴേക്കും കയറി ഇടപെട്ടു കളഞ്ഞു :)

സ്വപ്നത്തെ ഞാന്‍ ഉദാഹരണമായി പറഞ്ഞത് പഞ്ചേന്ദ്രിയങ്ങളിലൂടെ നാം അനുഭവിക്കുന്ന എല്ലാ അനുഭവങ്ങളും പഞ്ചേന്ദ്രിയങ്ങളുടെ സഹായമില്ലാതെയും നമുക്ക് അനുഭവിക്കാന്‍ കഴിയും എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയായിരുന്നു. താങ്കള്‍ പറഞ്ഞതുപോലെ സ്വപ്നാവസ്ഥയില്‍ നാഡീപരമായും പേശീപരമായും ഉദാസീന/വിശ്രമ/ ക്രമരഹിത അവസ്ഥയിലായിട്ടും, സ്വപ്നത്തില്‍ നാം അനുഭവിക്കുന്നതെല്ലാം സ്വപ്നാവസ്ഥയില്‍ തികച്ചും യാഥാര്‍ഥ്യമായാണ് നമുക്ക് അനുഭവപ്പെടുന്നത്. അവിടെ നമ്മുടെ ശരീരം ഉദാസീനമാണെന്ന് നമുക്ക് ഒരിക്കലും തോന്നുന്നില്ല.

ഇതെല്ലാം തലച്ചോര്‍ എന്ന ഒരേഒരു അവയവത്തിന്‍റെ പ്രവര്‍ത്തനഫലമായാണെന്ന് താങ്കള്‍ പറയുന്നു. എന്നാല്‍, തലച്ചോര്‍ വെറുമൊരു ഹാര്‍ഡ്‌വെയര്‍ മാത്രമല്ലേ? തലച്ചോറിനു സ്വയമായ ബോധശക്തിയുണ്ടോ? 'സ്വപ്‌നത്തില്‍ നാം കാണുന്നത് നാം സാധാരണ കാണുന്നതുപോലെയാണ്' എന്നു താങ്കള്‍ പറയുന്നതിലെ 'നാം' എന്നത് തലച്ചോര്‍ ആണോ? 'സ്വപ്‌നം കാണാതെ കണ്ണടച്ചുപിടിച്ചുകൊണ്ട് താങ്കള്‍ സ്വപിതാവിനെ ഓര്‍ത്തുനോക്കൂ' എന്നു താങ്കള്‍ പറയുമ്പോള്‍ ഇവിടെ പിതാവിനെ ഓര്‍ക്കുന്നത് തലച്ചോര്‍ അല്ല. പിതാവിനെ കാണിച്ചു തരുന്നത് തലച്ചോര്‍ ആയിരിക്കാം. പക്ഷേ, പിതാവിനെ കാണിക്കാനുള്ള ആജ്ഞ കൊടുക്കുന്നത് 'ഞാന്‍' എന്ന സ്വതന്ത്രമായ അസ്തിത്വമാണ്. ഈ സ്വതന്ത്രമായ അസ്തിത്വം എന്താണ്. അതാണ് യഥാര്‍ഥത്തില്‍ നാം. നമ്മുടെ ശരീരം ഇല്ല എന്നു സങ്കല്പ്പിച്ചാലും ഞാന്‍ എന്ന ഒരു ബോധ ശക്തി നിലനില്‍ക്കുന്നതായി അനുഭവപ്പെടും. ഈ ഞാന്‍ എന്ന ബോധമാണ് യഥാര്‍ഥത്തില്‍ എല്ലാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്നത്; അല്ലാതെ തലച്ചോര്‍ അല്ല. തലച്ചോര്‍ ഞാന്‍ ആകുന്ന അസ്തിത്വത്തിന്‍റെ 'പ്രോസസ്സര്‍' മാത്രം. സ്വയമായ അസ്തിത്വമോ, വികാരമോ വിചാരമോ ഇല്ലാത്ത വെറുമൊരു യന്ത്രം.

സ്വപനത്തില്‍ ഔട്ട് സോഴ്സിങ് പൂജ്യമാണ് എന്ന താങ്കളുടെ വാദത്തോടും യോജിക്കാന്‍ നിവൃത്തിയില്ല. ജീവിതത്തില്‍ ഒരിക്കലും കാണാത്ത മുഖങ്ങള്‍ സ്വപ്നത്തില്‍ കണ്ട് പിന്നീട് നേരിട്ട് കണ്ടപ്പോള്‍ തിരിച്ചറിഞ്ഞ അനുഭവങ്ങള്‍ എത്രയോ ഉണ്ട്. പൂര്‍ണ്ണമായും സത്യസന്ധമായ റിപ്പോര്‍ട്ടുകളല്ലാതെ വേറെ സാക്ഷികള്‍ ഇക്കാര്യത്തില്‍ ലഭിക്കാന്‍ സാധ്യതയില്ലല്ലോ; സ്വപ്നം കാണുംമ്പോള്‍ ആരും സാക്ഷികളെ കൂടെ കൊണ്ടു നടക്കാറില്ലല്ലോ. അതുകൊണ്ട് തന്നെ താങ്കള്‍ക്ക് ഇത് സ്വീകാര്യമാവില്ലെന്നറിയാം. പക്ഷേ, വസ്തുതകള്‍ വസ്തുതകള്‍ തന്നെയാണ്.

അപ്പൂട്ടൻ said...

കൽക്കി,
താങ്കളുടെ കമന്റിൽ ഒരുപാട് അവ്യക്തതകളുണ്ടെന്നത് പറയാതെ വയ്യ.
സ്വപ്നത്തെക്കുറിച്ച് രവിചന്ദ്രൻ തന്നെ പറഞ്ഞസ്ഥിതിയ്ക്ക് കൂടുതൽ പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. വ്യക്തിപരമായ അനുഭവങ്ങൾ മുഴുവൻ സത്യമാണെന്നു കരുതിയാൽ ബുദ്ധിമുട്ടാകും. അക്കണക്കിന് എല്ലാം ശാസ്ത്രീയമായി ശരിയുമാകും, സായിബാബ ദൈവമാണെന്നതും ഗണപതി പാലുകുടിച്ചതും ഒക്കെ.
നമ്മുടെ മനസ് എന്ന് നാം വിലയിരുത്തുന്നത് ഒരു സ്റ്റിമുലസിനോടുള്ള തലച്ചോറിന്റെ റെസ്പോൺസ് ആണ്. പലപ്പോഴും ഒരു ചിന്തയ്ക്ക് അനുസൃതമായല്ലേ നാം നമ്മുടെ നിലപാടിനേക്കുറിച്ച് ചിന്തിക്കുന്നത്. യാതൊരുവിധ സ്റ്റിമുലസും ഇല്ലാത്ത വളരെ റാൻഡം ആയ ചിന്തകൾ/ചിത്രങ്ങൾ ഒന്നും നാം സാധാരണഗതിയിൽ കാണില്ല. സ്വപ്നവും അത്തരത്തിലൊരു റെസ്പോൺസ് തന്നെയാണ്, concentrated ആയ അവസ്ഥയല്ലാത്തതിനാൽ അതിന്റെ സ്റ്റിമുലസ് എന്തെന്നതിനെക്കുറിച്ച് നാം പിന്നീട് ചുഴിഞ്ഞാലോചിച്ചാലും അറിയില്ലെന്ന് മാത്രം.
സ്വപ്നത്തിൽ കണ്ട വ്യക്തിയെ അതേപോലെ താങ്കൾ കണ്ടിട്ടുണ്ടോ? I doubt that statement. ഏതായാലും déjà vu ഒന്ന് സെർച്ച് ചെയ്ത് നോക്കുന്നത് നന്നായിരിക്കും.
ഒന്നുമില്ലാത്ത അവസ്ഥയിലും ദൈവമുണ്ടായിരുന്നു എന്ന താങ്കളുടെ വാദം എന്റേതിനെ ഖണ്ഡിക്കുകയല്ലല്ലൊ കൽക്കി. ദൈവമുണ്ടായിക്കോട്ടെ, ആ ദൈവം എന്തു ചെയ്യുകയായിരുന്നു? ദൈവമല്ലാതെ ഒന്നുമില്ലാത്ത അവസ്ഥയിൽ എവിടെയാണ് ദൈവം ഉണ്ടായിരുന്നത്? ഇതിനൊന്നും വിശ്വാസികൾക്ക് ഒരു മറുപടിയുണ്ടായിട്ടില്ലെന്നാണ് ഞാൻ പറഞ്ഞതും.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,

ഇടയ്ക്ക് ഇടപെട്ടതില്‍ ഖേദിക്കുന്നു.അപ്പൂട്ടനുമായി ചര്‍ച്ച നടക്കട്ടെ. ബ്രൈറ്റിന്റെ ബ്‌ളോഗില്‍ കഴിഞ്ഞമാസം ഞാനിട്ട ഒരു കമന്റ് മാത്രം പോസ്റ്റുന്നു.


''നിബിഡവനത്തിലെ വൃക്ഷങ്ങളോരോന്നായി വെട്ടിവീഴ്ത്തുമ്പോള്‍ കാട് നിലവിളിക്കും.'ദേ എന്റെ കാലു വെട്ടി, കൈവെട്ടി, മൂക്ക് ചെത്തി...ചെവി അരിഞ്ഞു....' അവസാന വൃക്ഷവും വീഴ്ത്തിയിട്ട് സമീപത്ത് കാണുന്ന ചെറിയ കുറ്റിച്ചെടിയില്‍ കത്തിവെക്കുമ്പോള്‍ അത് വിലപിക്കുന്നതിങ്ങനെയായിരിക്കും:'നോക്കൂ, എന്റെ അവയവങ്ങളെല്ലാം വെട്ടിയെടുത്തുകൊണ്ടുപോയി. ഇപ്പോഴിതാ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു!'

2011, ജൂലൈ 1 12:45 വൈകുന്നേരം

Salim PM said...

അപ്പൂട്ടന്‍,

സ്വപ്നത്തെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഞാന്‍ ഊന്നല്‍ നല്‍കിയത് സ്വപ്നത്തില്‍ നമുക്കുണ്ടാകുന്ന അനുഭവങ്ങള്‍ യഥാര്‍ഥ സംഭവങ്ങളായാണ് നമുക്ക് അപ്പോള്‍ അനുഭവപ്പെടുന്നത് എന്ന് കാണിക്കാനാണ്. സ്വപ്നം എങ്ങനെ ഉണ്ടാകുന്നു എന്നതല്ല വിഷയം. നാം കാണുന്ന ആ സ്വപ്നാവസ്ഥ അന്തമില്ലാതെ തുടര്‍ന്നാല്‍ അതൊരു സ്വപ്നമാണെന്നു നമുക്ക് നമുക്ക് ഒരിക്കലും അനുഭവപ്പെടില്ല. അത് മറ്റൊരു ലോകമായിത്തീരുന്നു. ഈ ലോകവുമായി ബന്ധമൊന്നുമില്ലാത്ത മറ്റൊരു ലോകം ഉണ്ടാകാം എന്നതിന് ഇതൊരു തെളിവല്ലേ?

"വ്യക്തിപരമായ അനുഭവങ്ങൾ മുഴുവൻ സത്യമാണെന്നു കരുതിയാൽ ബുദ്ധിമുട്ടാകും. അക്കണക്കിന് എല്ലാം ശാസ്ത്രീയമായി ശരിയുമാകും, സായിബാബ ദൈവമാണെന്നതും ഗണപതി പാലുകുടിച്ചതും ഒക്കെ."

ശരിയാണ്. പക്ഷേ, യഥാര്‍ഥ നാണയം ഏതാണ് കള്ളനാണയം ഏതാണ് എന്ന് തിരിച്ചറിയാന്‍ കഴിയണം. ഇക്കാര്യത്തിന് ഭൗതിക കാര്യങ്ങളില്‍ നാം നമ്മുടെ വിജ്ഞാനവും മിടുക്കും എപ്രകാരം പ്രയോഗിക്കുന്നുവോ അതുപോലെ ഇവിടെയും പ്രയോഗിക്കണം. അല്ലാതെ ഇക്കാലത്ത് ഒരുപാട് കള്ളനാണയങ്ങള്‍ ഉണ്ട് അതുകൊണ്ട് ഇന്നുമുതല്‍ ഞാന്‍ നാണയങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിക്കളയാം എന്നു വിവരമുള്ള ആരെങ്കിലും ചെയ്യാറുണ്ടോ?

"സ്വപ്നത്തിൽ കണ്ട വ്യക്തിയെ അതേപോലെ താങ്കൾ കണ്ടിട്ടുണ്ടോ?"

ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, എനിക്ക് നൂറു ശതമാനം വിശ്വസനീയമായ റിപ്പ്റ്ട്ടുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്.


"ഒന്നുമില്ലാത്ത അവസ്ഥയിലും ദൈവമുണ്ടായിരുന്നു എന്ന താങ്കളുടെ വാദം എന്റേതിനെ ഖണ്ഡിക്കുകയല്ലല്ലൊ കൽക്കി. ദൈവമുണ്ടായിക്കോട്ടെ, ആ ദൈവം എന്തു ചെയ്യുകയായിരുന്നു?"

ഇക്കാര്യം ഞാന്‍ അവിടെത്തന്നെ വിശദമാക്കിയിരുന്നല്ലോ അപ്പൂട്ടാ. ദൈവം സ്രഷ്ടാവാണെന്നതാണ് മത വിശ്വാസം. സ്രഷ്ടാവാകണമെങ്കില്‍ സൃഷ്ടിയും വേണ്ടേ? ദൈവത്തിന്‍റെ സൃഷ്ടിപ്പ് എന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രതിഭാസമണ്; ഇതൊരു ചാക്രികപ്രതിഭാസമാണ്. ദൈവം ഒന്നും ചെയ്യാതെ ഇരിക്കുന്ന അവസ്ഥ ഇല്ല. അങ്ങനെയുള്ളവന്‍ ദൈവം ആകില്ല.

Salim PM said...

പ്പ്രിയപ്പെട്ട രവിസാര്‍,

ഒരു തമാശ പറഞ്ഞതല്ലേ സാറേ, താങ്കളുടെ ഉമ്മറത്തിരുന്ന് താങ്കളോട് ഇടപെടരുതെന്നു പറയാന്‍ ഞാനാര്‌?

പിന്നെ മനുഷ്യമനസ്സിനെ കാടിനോടുപമിച്ചത് അല്പ്പം കടന്നുപോയില്ലേ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,

തമാശയായിട്ട് തന്നെയാണ് കണ്ടത്. നോ പ്രോബ്‌ളം.

മനുഷ്യമനസ്സിനെ കാടിനോട് ഉപമിക്കുകയല്ല ഞാന്‍ ചെയ്തത്. ശരീരത്തില്‍ നിന്ന് ഭിന്നമായി ആത്മാവ് പോല എന്തോ ഉണ്ടെന്ന് ധാരണയെ പരാമര്‍ശിച്ചാണ് ആ ഉപമ. താങ്കളത് തെറ്റിദ്ധരിച്ചതാണ്. കാടും വൃക്ഷവുമൊക്കെ നമ്മുടെ ശരീരവും അവയവങ്ങളുമാണ്.

രവിചന്ദ്രന്‍ സി said...

'അനാദിയായ ബാലചന്ദ്രമേനോന്‍'

അപ്പൂട്ടൻ said...

കൽക്കി,
സ്വപ്നം എങ്ങിനെയുണ്ടാകുന്നൂ എന്നതുകൂടി ചിന്തിച്ചാലല്ലേ അത് യഥാർത്ഥമാണോ അല്ലയോ എന്നതുകൂടി പറയാനാകൂ. ഇല്ലാതെ സ്വപ്നം എന്നത് എന്തെന്നറിയാതെ സംസാരിച്ചിട്ട് എന്ത് നേടാനാണ്? യഥാർത്ഥമല്ലെങ്കിലും പലർക്കും അത്തരത്തിൽ അനുഭവപ്പെടുന്ന ഒരുപാട് കാര്യങ്ങളുണ്ട്, ഫാന്റം ലിംബ് മുതൽ സ്കീസോഫ്രേനിയ വരെ. അതെല്ലാം സത്യമെന്നു കരുതുന്നതിൽ, അത് ഒരു വാദത്തിനായിട്ടാണെങ്കിൽപ്പോലും, ഒരു അബദ്ധമുണ്ട്.

ഇതൊന്നും ഈ ലോകവുമായി ബന്ധമില്ലാത്ത മറ്റൊന്നുണ്ടെന്നതിന് തെളിവാകുന്നുമില്ല. നാം കാണുന്ന സ്വപ്നങ്ങൾ ഒട്ടുമിക്കതും നമ്മളോട് ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ തന്നെയാണ്. ഒരല്പം സർറിയലിസ്റ്റിക് സ്വപ്നങ്ങൾ കാണുമ്പോൾ പോലും ഇന്നു കാണുന്നതിൽ നിന്നും അല്പം വ്യത്യസ്തമായത്, അല്ലങ്കിൽ നാം കാണാനാഗ്രഹിക്കുന്ന തരത്തിൽ, ചില ചിത്രങ്ങൾ. അതിനപ്പുറം സ്വപ്നത്തിൽ അലൗകികമായ ഒന്നും തന്നെ നാം കാണാറില്ല. ഇനി ഈ പ്രപഞ്ചത്തിലൊന്നുമല്ലാത്ത എന്തെങ്കിലും കണ്ടതിന് ഉദാഹരണങ്ങൾ താങ്കൾക്ക് പറയാനാവുമെങ്കിൽ നന്നായിരിക്കും.
കുറേ കള്ളനാണയങ്ങൾ ഉണ്ട് എന്നതിനാൽ നാണയം ഉപയോഗിക്കുന്നത് ആരും നിർത്താറില്ല, ശരി തന്നെ. പക്ഷെ എന്റെ കയ്യിലുള്ളത് ശരിയായ നാണയം തന്നെയാണ് എന്ന് എന്റെ conviction മാത്രം ആധാരമാക്കി പറയുന്നതിൽ എന്തോ പന്തികേടില്ലേ? സ്വപ്നം കണ്ട് ദൈവവിചാരം പറഞ്ഞവർ, നാം അംഗീകരിക്കുന്നവർ എന്നുകൂടി എടുത്തുപറയട്ടെ, നമ്മുടെ ചരിത്രത്തിൽ തുലോം കുറവാണ്, അംഗീകരിക്കപ്പെടാത്തവരാണ് അവരിലധികവും. എന്നുവെച്ചാൽ ഭൂരിപക്ഷവും കള്ളനാണയങ്ങൾ ആണെന്നർത്ഥം. ഇതിനിടയിൽ നിന്നും നല്ലനാണയം തെരഞ്ഞെത്തുവെന്ന് താങ്കളും മറ്റുവിശ്വാസികളും അവകാശപ്പെടുന്നു. ഏത് വിജ്ഞാനം വെച്ചാണ് ഇവിടെ ശരിയേത് തെറ്റേത് എന്ന് പറഞ്ഞത്?

അപ്പൂട്ടൻ said...

"സ്വപ്നത്തിൽ കണ്ട വ്യക്തിയെ അതേപോലെ താങ്കൾ കണ്ടിട്ടുണ്ടോ?"
ഞാന് കണ്ടിട്ടില്ല. പക്ഷേ, എനിക്ക് നൂറു ശതമാനം വിശ്വസനീയമായ റിപ്പ്റ്ട്ടുകള് എനിക്ക് ലഭിച്ചിട്ടുണ്ട്.

Tell me honestly, do you consider this as a valid answer? എനിക്കനുഭവമില്ല, പക്ഷെ മറ്റുചിലർ പറഞ്ഞത് എനിക്ക് അംഗീകരിക്കാനും തെളിവായി നിരത്താനും സാധിക്കും എന്നത് ഒരല്പം അതിരുകടന്ന അവകാശമാണ് കൽക്കി. പ്രശസ്തസിനിമാനടി ….. നടൻ …. ന്റെ റൂമിൽ നിന്നും ഇറങ്ങിവരുന്നത് കണ്ടു എന്ന് ഒരു ബന്ധു പറഞ്ഞതായി ഒരാൾ പറഞ്ഞാൽ ആ സിനിമാനടിയെക്കുറിച്ച് ഞാൻ മോശമായൊരു അഭിപ്രായം രൂപീകരിക്കണോ?
സൃഷ്ടി ചാക്രികമാണെന്നും അത് ചെയ്യാതെ ദൈവം വെറുതെയിരിക്കുന്നില്ലെന്നും താങ്കളുടെ വ്യാഖ്യാനം മാത്രമാണ്. അതിനുള്ള ഒരു source-എങ്കിലും, താങ്കൾ അംഗീകരിക്കുന്ന ഏതെങ്കിലും പഠനമോ വേദഗ്രന്ഥമോ, താങ്കൾക്ക് കാണിക്കാനാവുമോ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട അപ്പൂട്ടന്‍,

സര്‍റിയലസത്തിന്റെ മാതാവ് റിയലിസമാണ്. It is a derivative of reality. Without realism, there is no surrealism. It is as simple as that. യഥാതഥജന്യമാണത്. സ്വപ്നത്തിന്റെ അടിത്തറ ഭൗതികവും പ്രാപഞ്ചികവുമാണ്.

Salim PM said...

പ്രിയപ്പെട്ട രവിസാര്‍,

കാട്ടിലെ വൃക്ഷങ്ങളെ ശരീരത്തിലെ അവയവങ്ങളോടുപമിച്ച താങ്കളുടെ ഉപമ താങ്കള്‍ യു.ജി.സി ഗ്രേഡ് ഫ്രീ ആയി നല്‍കിയ എനിക്ക് മനസ്സിലായില്ല എന്നു പറഞ്ഞാല്‍ അത് താങ്കള്‍ക്കല്ലേ മോശം; എനിക്കത് മനസ്സിലായി സാര്‍. എന്നാലും സ്രാഷ്ടാവിനെ നിഷേധിക്കാനുള്ള വ്യഗ്രതയില്‍ സ്വന്തം അസ്തിത്വത്തെപ്പോലും നിഷ്ധിക്കേണ്ടി വരുന്ന അവസ്ഥ കഷ്ടം തന്നെ.

Salim PM said...

അപ്പൂട്ടന്‍,

"ഇതിനിടയിൽ നിന്നും നല്ലനാണയം തെരഞ്ഞെത്തുവെന്ന് താങ്കളും മറ്റുവിശ്വാസികളും അവകാശപ്പെടുന്നു. ഏത് വിജ്ഞാനം വെച്ചാണ് ഇവിടെ ശരിയേത് തെറ്റേത് എന്ന് പറഞ്ഞത്?"

ശരിയേത് തെറ്റേത് എന്നു തീരുമാനിക്കുന്നത് പറയുന്ന ആളുടെ സത്യസന്ധത അനുസരിച്ചാണ്. പറയുന്ന ആളെക്കുറിച്ച് അന്വേഷിക്കുക. അയാള്‍ പൂര്‍ണ്ണമായും വിശ്വാസയോഗ്യനാണെങ്കില്‍ വിശ്വസിക്കുക എന്നത് ലളിതമായ ഒരു തത്വമാണ്. അയാള്‍ വിശ്വാസ യോഗ്യനാണോ അല്ലേ എന്നത് അയാളുടെ പൂര്‍‌വ്വകാല ജീവിതം പരിശോധിച്ചാല്‍ മനസ്സിലാക്കാം.

"സ്വപ്നത്തിൽ കണ്ട വ്യക്തിയെ അതേപോലെ താങ്കൾ കണ്ടിട്ടുണ്ടോ?"
ഞാന് കണ്ടിട്ടില്ല. പക്ഷേ, എനിക്ക് നൂറു ശതമാനം വിശ്വസനീയമായ റിപ്പ്റ്ട്ടുകള് എനിക്ക് ലഭിച്ചിട്ടുണ്ട്.
Tell me honestly, do you consider this as a valid answer?"

ഒരു മൂന്നാമനെ (third person) സംബന്ധിച്ചിടത്തോളം ഇത് തെളിവല്ല; ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ കണ്ടാലും അത് അപ്പൂട്ടന് തെളിവാകില്ല; കാരണം അപ്പൂട്ടന് എന്നെക്കുറിച്ച് ഒന്നും അറിയില്ല. എന്നാല്‍ എനിക്ക് തികച്ചും വിശ്വാസയോഗ്യനായ ഒരാള്‍ പറയുന്നത് വിശ്വസിക്കുന്നതില്‍ഒരു പന്തികേടും ഞാന്‍ കാണുന്നില്ല.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,

താങ്കളും വല്ലാതെ ഉദാരമതിയായിരുന്നു! 'ഗ്രേഡ്' ഒരെണ്ണം ഫ്രീ ആയിട്ട് എനിക്കും തന്നുവല്ലോ!?

സ്രഷ്ടാവിനെ നിഷേധിക്കുന്നു, അനുകൂലിക്കുന്നു എന്നൊക്കെ പറയുന്നതിന് മുമ്പ് ഇതിനൊക്കെ എന്തെങ്കിലും സാധ്യതയുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടേ? പേപ്പറും പീരക്ഷയുമില്ലാത്തിടത്ത് ഉത്തരമൊക്കെ തെറ്റാണെന്ന് വ്യാഖ്യാനിക്കുന്നതില്‍ കഥയുണ്ടോ? താങ്കളെ എതിര്‍ക്കുന്നു,ബി.ജെ.പി യെ എതിര്‍ക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാക്കാം. അതേസമയം സ്രഷ്ടാവിനെ എതിര്‍ക്കുന്നു, ലുട്ടാപ്പിയെ എതിര്‍ക്കുന്നു, %ഫല839/്വ-യെ എതിര്‍ക്കുന്നു എന്നൊക്കെ പറഞ്ഞ് എന്നോട് സഹതപിച്ചാല്‍ ഞാനെന്താ പറയുക, എന്റെ കല്‍ക്കീ!!?

Salim PM said...

"ഇനി ഈ പ്രപഞ്ചത്തിലൊന്നുമല്ലാത്ത എന്തെങ്കിലും കണ്ടതിന് ഉദാഹരണങ്ങൾ താങ്കൾക്ക് പറയാനാവുമെങ്കിൽ നന്നായിരിക്കും."

അപ്പൂട്ടന്‍,

തുന്നല്‍ യന്ത്രം കണ്ടുപിടിച്ച Elias Howe യുടെ ഒരു ചരിത്രമുണ്ട് അതില്‍ അദ്ദേഹം കണ്ട ഒരു സ്വപ്നമാണ് തുന്നല്‍ മെഷീന്‍ കണ്ടു പിടിക്കുന്ന യത്നത്തിന്‍റെ പര്യവസാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. സംഭവം ഇങ്ങനെ:

The story of Elias Howe's invention of the sewing machine in 1845 is a case in point. Howe had been struggling to invent a machine that would sew with the same speed and efficiency as Hargreaves' and Cartwright's new machines would spin and weave, but with no success. As the tale goes, exhausted by frustration, Howe fell asleep at his workbench one night and had this dream:

He is in Africa, fleeing from cannibals through the jungle. Despite his frantic efforts to escape, the natives capture him, tie him up hand and foot, and carry him back to their village slung from a pole. There they dump him into a huge iron pot full of water. They light a fire under the pot and start to boil him alive.

As the water starts to bubble and boil around him, he discovers that the ropes have loosened enough for him to work his hands free. He tries repeatedly to take hold of the edge of the pot and haul himself out of the hot water, but every time he manages to heave himself up over the edge of the pot, the natives reach across over the flames and forcibly poke him back down into the pot again with their sharp spears.

When Howe awoke from this "nightmare," much of his mind was absorbed with sorting through the emotions of the dream--but another part was able to note with objectivity, "That's odd--those spears all have holes in the points...." As Howe came more fully awake, he thought, "Holes in the points... holes in the points! That's it! That's the answer!

മുനയില്‍ തുളയുള്ള സൂചികള്‍ അന്നുവരെ ലോകം കണ്ടിട്ടില്ലായിരുന്നു. അദ്ദേഹത്തിന് പിന്നെ സ്വപ്നത്തില്‍ എങ്ങനെ അതു കാണാറായി?

Salim PM said...

അപ്പൂട്ടൻ said...

"സൃഷ്ടി ചാക്രികമാണെന്നും അത് ചെയ്യാതെ ദൈവം വെറുതെയിരിക്കുന്നില്ലെന്നും താങ്കളുടെ വ്യാഖ്യാനം മാത്രമാണ്. അതിനുള്ള ഒരു source-എങ്കിലും, താങ്കൾ അംഗീകരിക്കുന്ന ഏതെങ്കിലും പഠനമോ വേദഗ്രന്ഥമോ, താങ്കൾക്ക് കാണിക്കാനാവുമോ?"

നാം ആകാശത്തെ ഗ്രന്ഥത്താളുകള്‍ ചുരുട്ടുന്നതു പോലെ ചുര്‍ട്ടുന്ന നാളിനെ നീ ഓര്‍ക്കുക. (20:105)

ഈ ഖുര്‍‌ആനിക വചനത്തില്‍ നിന്നു മനസ്സിലാകുന്നത് പ്രപഞ്ചം ശാശ്വതമല്ല എന്നാണ്. ഗ്രന്ഥച്ചുരുളുകള്‍ ചുരുട്ടുന്നതു പോലെ എന്നുള്ള ഈ ഉപമ ബ്ളാക് ഹോള്‍ രീപീകരണത്തെ സംബന്ധിച്ചുള്ള ശാസ്ത്രീയമായ ചിത്രീകര്‍ണത്തോട് വളരെ സാമ്യത പുലര്‍ത്തുന്നതാണ്.

സൃഷ്ടിപ്പിനെ ആദ്യം നാം ആരംഭിച്ചത് പോലെ നാം അത് അവര്‍ത്തിക്കും. നമുക്ക് ബാധതപ്പെട്ട ഒരു വാഗ്ദാനമാണിത്. തീര്‍ച്ചയായും നാമിത് നിറവേറ്റുക തന്നെ ചെയ്യും. (21:105)

അവസാനം പ്രപഞ്ചം നശിക്കുമ്പോള്‍ മുമ്പ് ചെയ്തപോലെ ദൈവം അതിനെ പുനര്‍നിര്‍മ്മിക്കും. ഖുര്‍‌ആന്‍റെ വചനപ്രകാരം ഈ ചുരുളലും നിവരലും നില്‍ക്കാതെ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്.

കുഞ്ഞിപ്പ said...

അദ്വൈതത്തിന്‍റെ അവസാന ഫലം അഥവാ അദ്വൈതം എത്തി ചേരുക നിരീശ്വരത്വത്തില്‍ ആണെന്ന അഭിപ്രായം പലര്ക്കുമുണ്ടെങ്കിലും,അദ്വൈതത്തിന്‍റെ ആരംഭം തന്നെ നിരീശ്വരത്വത്തില്‍ നിന്നാണെന്ന താങ്കളുടെ വാദം പുതിയതാണ്.നിരീശ്വരത്വമായിരുന്ന അദ്വൈതം ശങ്കരാചാര്യര്‍ വളച്ചൊടിച്ചു ഈശ്വരവാദമാക്കി മാറ്റിമറിച്ചതാണെന്ന് താങ്കള്‍,പ്രസ്താവന-പ്രഖ്യാപനം പോലെ വാദിച്ചത് കൊണ്ട് കാര്യമില്ല,അപ്പറഞ്ഞത് സമര്‍ത്ഥിക്കുകയാണ് താങ്കള്‍ ചെയ്യേണ്ടത്.

അദ്വൈതം നിരീശ്വരവാദമാണെന്ന് കാര്യകാരണ സഹിതം താങ്കള്‍ സമര്‍ത്ഥിക്കുന്നത് കാണാന്‍ ഞാനും താല്പര്യമുള്ള മറ്റ് പലരും കാത്തിരിക്കുന്നു.അതോടപ്പം വ്യവഹാര യാഥാര്‍ത്യത്തെ സംബന്ധിച്ച,മറ്റെവിടെയും കാണാത്ത എന്‍റെ വ്യാഖ്യാനവും താങ്കള്‍ക്ക് ഖണ്ഡിക്കാവുന്നതാണ്.

തീര്‍ച്ചയായും താങ്കള്‍ സംശയിക്കുന്നത് പോലെ,വ്യാവഹാര സത്യത്തെ കുറിച്ച് ഞാന്‍ പറയാന്‍ കാരണം,ദൈവീകമായ വ്യാവഹാര കര്‍മ്മങ്ങളുടെ സമാഹാരമുള്ള ഇസ്ലാമിന്‍റെ പ്രസക്തിയും,ദൈവീകമായ കര്‍മ്മങ്ങള്‍ ഇല്ലാതെ വിദ്യ നേടി(മറനീങ്ങുകയെന്ന വിദ്യ) കര്‍മ്മങ്ങളുടെ അര്‍ത്ഥമറിഞ്ഞു അകര്‍മ്മം ചെയ്യണമെന്ന് പറയുന്ന അദ്വൈതത്തിന്‍റെ പ്രസക്തിയില്ലായ്മയും സൂചിപ്പിക്കാന്‍ വേണ്ടി തന്നെയായിരുന്നു.അദ്വൈതത്തിന്‍റെ അവസാന ഫലം ആര്‍ക്കും വിദ്യ നേടാന്‍ കഴിയാതെ കര്‍മ്മ രഹിതമാവുകയോ അല്ലെങ്കില്‍ അദ്വൈത തത്വങ്ങള്‍ക്ക് വിരുദ്ധമായ കര്‍മ്മങ്ങള്‍ ചെയ്യുകയോ ആയിരിക്കും.

"നാസ്തികനായ ദൈവം" എന്ന പേരില്‍ ഒരു ബ്ലോഗും നാസ്തികദൈവ ദൂതന്‍ എന്ന പ്രയോഗവും ചിലരില്‍ കൌതുകമുണ്ടാക്കുമെങ്കിലും എനിക്കങ്ങനെയൊരു കൌതുകം തോന്നിയിട്ടേയില്ലെന്ന് വെളിപ്പെടുത്തുന്നു.താങ്കള്‍ ഇടതുപക്ഷ അദ്വൈതവാദിയാണെന്ന് സമ്മതിച്ച സ്ഥിതിക്ക് താങ്കളുടെ "നാസ്തികനായ ദൈവം" അദ്വൈതത്തിലെ "കാരണമുള്ള"(ഈശ്വരന് മാത്രമേ കാരണമില്ലായ്മയുള്ളൂ) നിര്‍ഗുണ ബ്രഹ്മമായിരിക്കുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
അദ്വൈതത്തിലെ ബ്രഹ്മത്തിന് സമാനമായ മറ്റെന്തെങ്കിലും ഇസ്ലാമിക ദര്‍ശനത്തില്‍ പരമാര്‍ശം ഉണ്ടോയെന്ന് പരിശോധിക്കല്‍ ഇവിടെ പ്രസക്തമല്ല.ഏതായാലും,അദ്വൈത തത്വങ്ങളെ കുറിച്ച് പറയുമ്പോള്‍ "ബ്രഹ്മവും" ദൈവവും സമാന അര്‍ത്ഥത്തില്‍ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ബ്രഹ്മവും ദൈവവും ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ലെന്ന് സൂചിപ്പിക്കാന്‍ വേണ്ടി ഒരു ബ്ലാങ്ക് ബ്രാകറ്റോ അല്ലെങ്കില്‍ അതില്‍ കുറച്ച് ചോദ്യ ചിഹ്നങ്ങളോ ഇട്ട് വെക്കാറുണ്ട്.അതിനെ സംബന്ധിച്ചോ അല്ലെങ്കില്‍ അദ്വൈതത്തിലെ ബ്രഹ്മത്തെ ദൈവമായി ഇസ്ലാം അംഗീകരിക്കുമോ എന്നൊന്നും ഇത് വരെ ചോദ്യമില്ലാത്തത് കൊണ്ട് മറുപടി പറയേണ്ടിയും വന്നിട്ടില്ലായിരുന്നു.
താങ്കള്‍ അദ്വൈത വാദിയാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് ഇടത് പക്ഷ അദ്വൈതമാണെന്ന് സൂചിപ്പിക്കാന്‍ കാരണമുണ്ട്.ബ്രഹ്മം സത്യം ജഗത്ത് മിഥ്യയെന്ന അദ്വൈത തത്വത്തിന് വിരുദ്ധമായ ജഗത്ത് സത്യം ബ്രഹ്മം മിഥ്യയെന്ന വീക്ഷണമാണ് നാസ്ഥികര്‍ക്ക് ഉള്ളതെന്ന് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ മാത്രമാണ്,അദ്വൈതത്തിലെ അഹം ബ്രഹ്മാസ്മിക്ക് പകരം അഹം ദ്രവ്യാസ്മിയെന്ന പുതിയൊരു നാസ്തിക തത്വം താങ്കള്‍ക്ക് കിട്ടിയതും ഉളുപ്പില്ലാതെ(ഉളുപ്പിന് കൊട്ടാരക്കരയില്‍ എന്താണ് അര്‍ഥം,എനിക്കെതിരെയുള്ള താങ്കളുടെ ഒരു കമെന്റില്‍ ആ പ്രയോഗം ഉണ്ടല്ലോ )തുടരെ തുടരെ അഹം ദ്രവ്യസ്മിയെന്നു പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നത്.അഹം ബ്രഹ്മാസ്മി എന്ന തത്വത്തിനും അഹം ദ്രവ്യസ്മിയെന്ന തത്വത്തിനും ഭാഷാപരമായി വേണമെങ്കില്‍ അദ്വൈതമെന്ന് പറയാമെങ്കിലും,അദ്വൈതമെന്ന പേരില്‍ അറിയപ്പെടുന്ന ദര്‍ശനത്തിന് അഹം ദ്രവ്യാസ്മിയെന്ന തത്വം വിരുദ്ധമായത് കൊണ്ട് അദ്വൈതത്തെ വലതുപക്ഷ അദ്വൈതമെന്നും താങ്കളുടെ അദ്വൈതത്തെ വേണമെങ്കില്‍ (വേണമെങ്കില്‍ മാത്രം)ഇടത്പക്ഷ അദ്വൈതമെന്നും പറയാമെന്നെയുള്ളൂ.

ഇനിയതല്ല,യഥാര്‍ത്ഥ അദ്വൈതം നിരീശ്വരവാദമാണെന്നും അഹം ബ്രഹ്മാസ്മിയെന്ന അദ്വൈതത്തിലെ മുഖ്യ തത്വത്തിന് പകരം അഹം ദ്രവ്യാസ്മിയെന്ന ഇപ്പൊ കിട്ടിയ തത്വമാണ്‌ യഥാര്‍ത്ഥമെന്നും താങ്കള്‍ക്ക് വാദമുണ്ടേങ്കില്‍ കാര്യകാരണ സഹിതം അത് സ്ഥാപിക്കാവുന്നതാണെന്നും മുമ്പ് തന്നെ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്.അതെങ്കിലും ചെയ്യൂ,അല്ലാതെ പ്രസ്താവന-പ്രഖ്യാപനം കൊണ്ട് വീമ്പിളക്കിയിട്ട് കാര്യമോ കാരണമോ ഇല്ല അഥവാ അപ്പറഞ്ഞതിന് കാര്യകാരണ ബന്ധമില്ല എന്ന് വെച്ചാല്‍ യുക്തിയില്ലെന്ന്.

ഭാഷാപരമായി അദ്വൈതം എന്ന പദത്തിന് അര്‍ത്ഥം രണ്ട് അല്ലാത്തത് എന്നാണെങ്കില്‍ അത് രണ്ടു ഇല്ലാത്തത് എന്നാണോ ആണെങ്കില്‍ അകര്‍മ്മം എന്ന് പറയുമ്പോള്‍ കര്‍മ്മരഹിതം എന്നാവില്ലേ എന്നാല്‍ അദ്വൈതത്തില്‍ അകര്‍മ്മം എന്ന് പറയുമ്പോള്‍ കര്‍മ്മരഹിതം എന്നല്ല!!!

അപ്പൂട്ടൻ said...

കൽക്കി,
ശരിയേത് തെറ്റേത് എന്നു തീരുമാനിക്കുന്നത് പറയുന്ന ആളുടെ സത്യസന്ധത അനുസരിച്ചാണ്. പറയുന്ന ആളെക്കുറിച്ച് അന്വേഷിക്കുക. അയാള് പൂര്ണ്ണമായും വിശ്വാസയോഗ്യനാണെങ്കില് വിശ്വസിക്കുക എന്നത് ലളിതമായ ഒരു തത്വമാണ്. അയാള് വിശ്വാസ യോഗ്യനാണോ അല്ലേ എന്നത് അയാളുടെ പൂര്വ്വകാല ജീവിതം പരിശോധിച്ചാല് മനസ്സിലാക്കാം.

ഇവിടെ താങ്കൾ black-or-white എന്ന ചിന്താഗതിയാണ് പറയുന്നത്. താത്വികമായിത്തന്നെ ഇതിന് പ്രത്യേകിച്ച് നിലനിൽപ്പൊന്നുമില്ല. ഒരാൾ സത്യസന്ധനാവുകയോ അല്ലാതാവുകയോ ചെയ്യുന്നത് ചിലപ്പോഴെങ്കിലും സാഹചര്യമനുസരിച്ചിരിക്കും. ഏതൊരാൾക്കും എക്കാലവും സത്യസന്ധനാകാനോ നുണയനാകാനോ സാധിക്കില്ല.

പറഞ്ഞുവന്നത് സ്വപ്നത്തിന്റെ വാസ്തവത്തെക്കുറിച്ചാണല്ലൊ. സത്യസന്ധരായവർക്കുപോലും വിചിത്രസ്വപ്നം യഥാർത്ഥ്യം തന്നെയായി തോന്നിക്കൂടെന്നില്ല. സ്വപ്നത്തിൽ ഇന്നത് കണ്ടു എന്നു പറയുന്നതുകൊണ്ടുമാത്രം അയാൾ സത്യസന്ധനല്ലാതാകുന്നുമില്ല. ഞാൻ നേരത്തെ പറഞ്ഞ ഫാന്റം ലിംബ് പ്രതിഭാസം അനുഭവിക്കുന്ന ഒരു വ്യക്തി സത്യസന്ധനല്ലാത്തതിനാലല്ല അത്തരത്തിൽ പ്രസ്താവിക്കുന്നത്.

യുക്തിയധിഷ്ഠിതമായി ചിന്തിക്കുന്ന ഒരു വ്യക്തിയെന്ന നിലയ്ക്ക് ഒരാൾ ചെയ്യേണ്ടത് വ്യക്തികളെ നോക്കി ശരിതെറ്റുകൾ പ്രഖ്യാപിക്കുകയല്ല, മറിച്ച് സ്വന്തം വിശകലനത്തിൽ പ്രസ്തുതവിഷയം (അത് പ്രസ്താവനയായാലും സംഭവമായാലും മറ്റേത് ചർച്ചാവിഷയമായാലും) ശരിയോ തെറ്റോ എന്ന് തീരുമാനിക്കുകയാണ്. മഹാത്മാഗാന്ധി പറഞ്ഞതുകൊണ്ടുമാത്രം ശരിയാവുകയില്ല, ഹർഷദ് മെഹ്ത പറഞ്ഞതുകൊണ്ടുമാത്രം നുണയാവുകയുമില്ല.

അപ്പൂട്ടൻ said...

നാം ആകാശത്തെ ഗ്രന്ഥത്താളുകള് ചുരുട്ടുന്നതു പോലെ ചുര്ട്ടുന്ന നാളിനെ നീ ഓര്ക്കുക. (20:105)

ഇത് തെറ്റായ റെഫറൻസ് ആണ്. 21:104 ആണ് ഇക്കാര്യം പറയുന്നത്.

Niche of Truth പ്രസിദ്ധീകരിച്ചിട്ടുള്ള ഖുർആൻ ആണ് എന്റെ കൈവശം ഉള്ളത്. വീട്ടിലായതിനാൽ ഇപ്പോൾ എടുത്തുദ്ധരിക്കാൻ സാധിക്കില്ല. ആവശ്യമെങ്കിൽ ആവാം.

അതിൽ വായിച്ച പ്രകാരം താങ്കൾ എഴുതിയ രണ്ട് ആയത്തുകളും 21:104 ആണ്. ആദ്യഭാഗം ആകാശത്തെ ചുരുട്ടും എന്നും രണ്ടാം ഭാഗം സൃഷ്ടിയെപ്പോലെത്തന്നെ ആവർത്തിക്കും എന്നുമാണ് പറയുന്നത്. സൃഷ്ടി ആരംഭിച്ചതുപോലെത്തന്നെ അതിനെ ചുരുട്ടുകയും ചെയ്യും എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്, എന്നുവെച്ചാൽ തുടക്കം പോലെത്തന്നെ ഒരു ഒടുക്കവും ഉണ്ടെന്നർത്ഥം. അന്ത്യനാൾ എന്നൊരു സങ്കല്പം കൂടി ചേർത്തുവായിക്കുമ്പോൾ ഒരു പ്രപഞ്ചം (exactly speaking, ഒരു ഭൂമി) മാത്രമേ ഖുർആനിൽ പരിഗണിച്ചിട്ടുള്ളൂ എന്നാണ് മനസിലാക്കാവുന്നത്.

അതിനാൽ തന്നെയാണ് ഞാൻ “താങ്കളുടെ വ്യാഖ്യാനം” എന്ന് പറഞ്ഞതും. ഇതിന് ഒരു വ്യാഖ്യാനവും എവിടെയും കണ്ടിട്ടില്ല, താങ്കളുടെ വ്യാഖ്യാനം എവിടെയെങ്കിലും ലഭ്യമാണെങ്കിൽ സൈറ്റ് അഡ്രസ് കൂടി തന്നാൽ ഉപകാരം.

അപ്പൂട്ടൻ said...

തുന്നൽ യന്ത്രത്തെക്കുറിച്ചുള്ള താങ്കളുടെ വിശദീകരണം വായിച്ചു. അത് പ്രപഞ്ചാതീതമായൊരു സാധനമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഈ ലോജിക് വെച്ച് വായിച്ചാൽ സൂചി തന്നെ പ്രപഞ്ചാതീതമാകണം, കാരണം അതിനുമുൻപ് സൂചി എന്നൊരു സാധനമേ പ്രപഞ്ചത്തിലില്ലായിരുന്നു. എന്നല്ല, ഇന്ന് കൽക്കി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക സാധനങ്ങളും (ആഹാരമടക്കം) മനുഷ്യൻ രൂപപ്പെടുത്തിയെടുത്ത സാധനങ്ങളാണ്, അവയൊന്നും തന്നെ പ്രപഞ്ചത്തിൽ അതിനുമുൻപ് ഇല്ലായിരുന്നു.

കണ്മുന്നിൽ കാണുന്ന കാര്യങ്ങളുടെ ഒരു extension ആണ് നാം കണ്ടെത്തുന്ന പലതും. മൂർച്ചയുള്ള ഒരു വസ്തു തുളഞ്ഞുകയറും എന്നത് കാണുമ്പോൾ അതിൽ നിന്നാണ് ചെറിയ തുളയുണ്ടാക്കാൻ മൂർച്ചയുള്ള നേർത്ത വസ്തുവിന്റെ ഉപയോഗം മനുഷ്യന് പിടികിട്ടുന്നത്. അതാണ് സൂചിയായി പരിണമിക്കുന്നത്. അതിന്റെ ഒരറ്റത്ത് നൂൽ കോർക്കാൻ സാധിച്ചാൽ തുന്നുന്ന ജോലി സാധിച്ചെടുക്കാം എന്നത് അതിന്റെ അടുത്ത പടിയാണ്. ഇത്രയും ആകുമ്പോൾ ഉള്ള തുള ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേയ്ക്ക് മാറ്റിപ്പിടിപ്പിച്ചു എന്നൊരു കാര്യമേയുള്ളൂ താങ്കളുടെ ഉദാഹരണത്തിൽ.

അതിനു മുൻപും സൂചിയുണ്ടായിരുന്നു, തുളയുണ്ടായിരുന്നു, സൂചിയിൽ തുളയുണ്ടായിരുന്നു, അത് തുന്നുവാനായി ഉപയോഗിച്ചിട്ടുമുണ്ടായിരുന്നു. There is nothing out of the world here.

നാം നിത്യേന എത്രയോ സമാനമായ കാര്യങ്ങൾ ചെയ്യുന്നു, ചെറിയൊരു അഡ്ജസ്റ്റ്മെന്റ് വരുത്തുന്നതിലൂടെ നാം ലഭ്യമായൊരു വസ്തുവിന് പുതിയൊരു ഉപയോഗം കണ്ടെത്തുന്നത് സാധാരണമല്ലേ?

അപ്പൂട്ടൻ said...

ഓണത്തിന് നാട്ടിലേയ്ക്ക് പോകാനുള്ള തിരക്കുകൾക്കിടയിലാണ് താങ്കളൂടെ കമന്റ് കണ്ടത്, മറുപടി വൈകിയതിൽ ക്ഷമിക്കുക.

boban said...

dear ravi sir..

you won the match single handedly.we always with you.carry on......boban n achenkunju p j.......

boban said...

dear ravi sir..

you won the match single handedly.we always with you.carry on......boban n achenkunju p j.......

«Oldest ‹Older   401 – 559 of 559   Newer› Newest»