ഏതൊരു ജീവിയുടേയും ഭ്രൂണം ബീജവും അണ്ഡവും ചേര്‍ന്നുണ്ടാകുന്ന സിക്താണ്ഡമാണ്. അണ്ഡത്തിനും ബീജത്തിനും
ജീവനുണ്ട്. അതുകൊണ്ട് തന്നെ സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡത്തിനും ജീവനുണ്ട്. രണ്ടിലും 23 ക്രോമസോമുകള്‍. സിക്താണ്ഡത്തില്‍ കൃത്യം 46 ക്രോമസോമുകള്‍. ഒന്നും കൂട്ടിച്ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യപ്പെടുന്നില്ല;പുതിയതായി ജീവനും ഉണ്ടാകുന്നില്ല. ഇന്ന് ശരീരകോശങ്ങളില്‍ നിന്ന് പുതിയ തലമുറയെ ക്‌ളോണ്‍ ചെയ്‌തെടുക്കാമെന്നിരിക്കെ ഭ്രൂണവും ജീവനും സംബന്ധിച്ച പ്രാചീന മതസങ്കല്‍പ്പങ്ങളൊക്കെ കെട്ടുകഥകളായി പരിമിതപ്പെട്ടു. എന്നാല്‍ മതം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് കരുതരുത്. മനുഷ്യഭൂണങ്ങള്‍ സത്യത്തില്‍ മനുഷ്യജീവനാണ്. അതുകൊണ്ടുതന്നെ
മതമൗലികവാദികളെ സംബന്ധിച്ചിടത്തോളം ഭ്രൂണഹത്യ കൊലപാതകം തന്നെയാണ്.
ജനിപ്പിക്കാന്‍ മാത്രമെ മനുഷ്യന് അവകാശമുള്ളു(അതും ദൈവം തരുന്നതാണ്, മനുഷ്യന് പങ്കൊന്നുമില്ല!). കൊല്ലാന്‍ അവനനുവാദമില്ല. അത്ര നിര്‍ബന്ധമാണെങ്കില്‍ കോഴി, കന്നുകാലികള്‍, മുയല്‍ തുടങ്ങിയ ജീവികളുടെ കണ്ഠനാളം മുറിക്കുക. തിന്നാനായി കൊല്ലാം, കൂടുതല്‍ കൊല്ലാനായി തിന്നുകയും ചെയ്യാം. ദൈവം കൊടുത്തതാണെങ്കിലും അത്തരം ജീവനുകളെടുത്ത് ദൂരെക്കളയുന്നതില്‍ ദൈവത്തിനും പരാതിയില്ല. ജീവന്‍ എന്നു പറയുമ്പോള്‍ കേരള കോണ്‍്ഗസ്സ് (ബി) എന്നൊക്കെ പറയുന്നതുപോലെ ജീവന്‍(മ) എന്നാകണമെന്ന് ദൈവത്തിന് നിര്‍ബന്ധമുണ്ടത്രെ! ഭ്രൂണത്തിന്റെ ജീവന്‍ നശിപ്പിക്കുമ്പോള്‍ കാണിക്കുന്ന വേവലാതിയൊന്നും മുതിര്‍ന്ന മനുഷ്യരുടെ ജീവന്‍ എടുക്കുമ്പോള്‍ ഇക്കൂട്ടര്‍ക്കില്ല. ക്രിസ്ത്യാനികള്‍ക്കിടയില്‍ ഭൂണഹത്യയെ(ഗര്‍ഭഛിദ്രം) ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് റോമന്‍ കത്തോലിക്കരാണ്. മനുഷ്യജീവന്റെ ഏറ്റവും വലിയ സംരക്ഷകര്‍ അവരാണത്രെ. പക്ഷേ, ഒരു നിബന്ധന മാത്രം-ആ മനുഷ്യന്‍ ഒരു കത്തോലിക്കാ ഭ്രൂണമായിരിക്കണം, അല്ലെങ്കില്‍ മരണാസന്നനായ ഒരു രോഗി! ഗര്‍ഭഛിദ്രത്തിനെതിരെ ആഞ്ഞടിക്കുന്നതുപോലെ അവര്‍ ദയാവധത്തെയും(Euthnasia or Mercy killing) എതിര്‍ക്കും. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ആസന്നമരണവും കാത്ത്, അനുനിമിഷം നരകീയമായ വേദനയില്‍ പുളഞ്ഞ്, ശത്രുക്കള്‍ക്കുപോലും കണ്ടുനില്‍ക്കാനാവാത്ത ശോചനീയമായ അവസ്ഥയില്‍ ചത്തതിനൊക്കുമേ 'ജീവിച്ചിക്കുന്ന' രോഗികളെ കൊല്ലുന്നതും കൊലപാതകമാണ്.
മനുഷ്യനെ കൊല്ലാം; പക്ഷേ, ഭ്രൂണവും മരണാസന്നനായ രോഗിയും അങ്ങനെയല്ല.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്‌ളിയു ബുഷ് ഗര്‍ഭഛിദ്രത്തിനെതിരെയുള്ള വലിയ പ്രചാരകനാണ്. അദ്ദേഹം ടെക്‌സാസില്‍ ഗവര്‍ണറായിരിക്കുമ്പോള്‍ ഏറ്റവുമധികം വധശിക്ഷ നടപ്പിലാക്കിയ ഭരണാധികാരിയെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഓരോ ഒമ്പതുദിവസം കൂടുമ്പോഴും ഒരാള്‍ ബുഷിന്റെ ടെക്‌സസില്‍ വധിക്കപ്പെട്ടുകൊണ്ടിരുന്നു! അമേരിക്കയില്‍ നടപ്പിലാക്കപ്പെടുന്ന മൊത്തം വധശിക്ഷയില്‍ മൂന്നിലൊന്നും റിപബ്ലിക്കന്‍ ഭരണം നിലനില്‍ക്കുന്ന ടെക്‌സസിലാണെന്നതും പരിഗണിക്കണം. വധശിക്ഷ ഒട്ടുമിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. കുറ്റവാളിയെ കൊല്ലുന്നതിലൂടെ പ്രാകൃതമായ നീതി മാത്രമാണ് നടപ്പിലാകുന്നത്. കുറ്റവാളിക്ക് തെറ്റുതിരുത്താനോ സ്വയം നവീകരിക്കാനോ അവസരമില്ല. വധശിക്ഷയെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിക്കാണിക്കുന്നതും മനുഷ്യജീവന്റെ മാഹാത്മ്യമാണ്.
സി.എന്‍.എന്‍ റിപ്പോര്‍ട്ടറായിരുന്ന ടക്കര്‍ കാള്‍സണ്‍ (Tucker Carlson) വധശിക്ഷയെ അനുകൂലിക്കുന്നയാളാണ്. പക്ഷേ, ടക്കര്‍ ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം വലിയ കോളിളക്കമുണ്ടാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു തടവുകാരി ശിക്ഷ തടയണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് നിറകണ്ണുകളുമായി ഗവര്‍ണ്ണറായിരുന്ന ബുഷിന്റെ മുന്നിലെത്തി. ഹൃദയം ദ്രവീകരിക്കുന്ന ഭാഷയില്‍ ആ സ്ത്രീ ബുഷിനോട് ജീവനുവേണ്ടി കേണപേക്ഷിച്ചു. ബുഷ് കനിഞ്ഞില്ല. പക്ഷേ, പിന്നീടവരുടെ അപേക്ഷ ചുണ്ട് കോട്ടി ഹാസ്യാത്മകമായി സ്വയം അനുകരിച്ച് കാണിക്കുന്ന ബുഷിനെ കണ്ട ടക്കര്‍ ഞെട്ടിപ്പോയി. ആ തടവുകാരി സ്വന്തം ജീവനുവേണ്ടി പ്ലീസ്...പ്ലീസ്... എന്ന് വിതുമ്പിക്കൊണ്ടിരുന്നതിനെ ബുഷ് അവജ്ഞകലര്‍ന്ന ചിരിയോടെ അതേപടി ടക്കറോട് മിമിക്രിപോലെ അനുകരിച്ചു. കാണിച്ചു. പിച്ചകൊടുത്തില്ലെങ്കിലും പട്ടിയെവിട്ട് കടിപ്പിക്കരുതെന്ന സാമാന്യമര്യാദപോലും ഗവര്‍ണര്‍ ബുഷ് പാലിച്ചില്ല. അദ്ദേഹമാണ് ഭ്രൂണങ്ങളുടെ കാവല്‍മാലാഖയായി വേഷം കെട്ടുന്നത്. ആസന്നമരണം കാത്തുകിടക്കുന്നവരുടെ 'രക്ഷകനായി'രംഗത്തവതരിക്കുന്നതും ഇതേ മഹാന്‍ തന്നെ. ഒരുപക്ഷേ, താനും പണ്ടൊരു ഭ്രൂണമായിരുന്നുവെന്ന് ആ സ്ത്രീ ബുഷിനോട് പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് ബുഷില്‍നിന്ന് കുറേക്കൂടി മാന്യമായ പെരുമാറ്റം ലഭിച്ചേനെ.
മദര്‍തെരേസ നോബേല്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ പറഞ്ഞു: ''സമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു ഭ്രൂണഹത്യയാണ്''(`The greatest destroyer of peace is abortion'). ഇത്ര വിലക്ഷണമായരീതിയില്‍ അഭിപ്രായം പറയുന്ന നോബേല്‍സമ്മാനജേതാവിന്റെ വ്യക്തിത്വത്തെ കുറിച്ച് കൂടുതലറിയാന്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സിന്റെ `The Missionary Postion: Mother Theresa in Theory and Practice' എന്നഗ്രന്ഥം വായിച്ചുനോക്കിയാല്‍ മതിയാകും. മദര്‍തരേസ പില്‍ക്കാലത്ത് അവിശ്വാസിയായി മാറി എന്ന രീതിയില്‍ അവരുടെ മരണാനന്തരം വാര്‍ത്തകള്‍ വന്നിരുന്നുവല്ലോ. അവര്‍ വിശ്വാസിയോ അവിശ്വാസിയോ എന്നതല്ല മറിച്ച് അവരെന്തുചെയ്തു,പറഞ്ഞു
എന്നുള്ളതാണ്പരിഗണിക്കേണ്ടത്. ഹിച്ചന്‍സന്റെ പുസ്തകം തീര്‍ച്ചയായും അതിനൊരുത്തരം തരും.
പ്രായോഗികമതിയായ ഒരാള്‍ ഗര്‍ഭഛിദ്രത്തെ അവലോകനം ചെയ്യുമ്പോള്‍ ഭ്രൂണഹത്യയില്‍ ഭ്രൂണം വേദന അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യം പരിഗണിക്കും. വേദന അനുഭവിക്കണമെങ്കില്‍ നാഡീവ്യവസ്ഥ രൂപം കൊണ്ടിരിക്കണം. നാഡീവ്യവസഥ രൂപംകൊള്ളുന്നതിന് വളരെമുമ്പാണ് സാധാരണഗതിയില്‍ ഭ്രൂണം നീക്കംചെയ്യുന്നത്. ഇനി അഥവാ ചെറിയതോതില്‍ വേദനയറിയാവുന്ന നാഡീവ്യവസ്ഥ ഉണ്ടെങ്കില്‍ത്തന്നെ(?) വളരെ നേരീയ വൈഷമ്യമേ ഭ്രൂണം 'അനുഭവിക്കുന്നുള്ളു'. രണ്ടായാലും ഒരു അറവുമാട് കശാപ്പ്ശാലയില്‍ അനുഭവിക്കുന്ന വേദനയിലും കുറവായിരിക്കുമത്. ഭ്രൂണഹത്യയുടെ 99 ശതമാനവും ആദ്യത്തെ 1-10 ആഴ്ചകളിലാണ് നടത്തപ്പെടുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ വേദനാ സംവേദിനികള്‍ ഗര്‍ഭത്തിന്റെ നാലാംഘട്ടത്തില്‍ വികസിച്ചുകഴിഞ്ഞാല്‍പോലും പുറംലോകത്തെത്താതെ ഭ്രൂണത്തിന് ഒരുതരത്തിലും വേദനയറിയാനാവില്ലെന്ന് വാദിക്കുന്ന നിരവധി വിദഗ്ധന്‍മാരുണ്ട്. ശിശുവിന് മാത്രമേ വേദനയറിയാനാവൂ എന്നവര്‍ പറയുന്നു. അതേസമയം അവസാനഘട്ടത്തില്‍ ഭ്രൂണത്തിന് വേദനയറിയാനാവുമെന്നും ആദ്യത്തെ 20 ആഴ്ച മുതല്‍ അറിയാനാവുമെന്നും വാദിക്കുന്നവരുമുണ്ട്. വൈദ്യശാസ്ത്രം ഇനിയും അന്ത്യവിധി പറഞ്ഞിട്ടില്ലാത്ത ഒരു മേഖലയാണിത്. എന്നാല്‍ സാധാരണ ഗര്‍ഭഛിദ്രം നടക്കുന്ന ആദ്യ 12 ആഴ്ചകളില്‍ ഭ്രൂണത്തിന് വേദന അറിയാനാവും എന്നാരുംതന്നെ വാദിക്കുന്നില്ല. അതുകൊണ്ടുതന്നെ ഭ്രൂണം വേദന സഹിക്കാനാവാതെ നിലവിളിക്കുമെന്നൊക്കെയുള്ള വാദം യുക്തിഹീനമാണ്.
ജീവിച്ചിരിക്കുന്ന മാതാവിന്റെ ജീവന് ഭീഷണിയാണ് ഗര്‍ഭമെങ്കില്‍ അത് നശിപ്പിക്കേണ്ടിവരും. മാതാവനുഭവിക്കുന്ന വേദനയും അവരുടെ ജീവനുള്ള ഭീഷണിയും ഭ്രൂണത്തിന്റെ വേദനയെക്കാള്‍ പ്രധാനപ്പെട്ടതല്ലേ? മാതാവിന്റെ ജീവന് വിലയില്ലേ? മാതാവിന്റെ നാഡീവ്യവസ്ഥ കുറേക്കൂടി വികസിച്ചതല്ലേ?
പക്ഷേ, എതിര്‍വാദങ്ങള്‍ വീണ്ടും വരുന്നു. ഭ്രൂണം വേദന അനുഭവിക്കുന്നില്ലായിരിക്കാം. പക്ഷേ, സമൂഹത്തിന് ഭ്രൂണഹത്യ തീരാവേദനയാണ് സംഭാവനചെയ്യുന്നത്. ഭൂണങ്ങള്‍ നശിപ്പിച്ച് തുടങ്ങിയാല്‍ അതെവിടെചെന്ന് നില്‍ക്കും? അവസാനം ശിശുഹത്യയും ആവശ്യമാണെന്ന വാദം ഉയരാം. ജനനസമയം കഴിയുന്നതോടുകൂടി ജീവന്‍ നിര്‍വ്വചിക്കപ്പെടുകയാണ്. കൊല്ലരുത് (Thou shall not kill) എന്ന് ബൈബിളില്‍ പറയുന്നുണ്ട്. പക്ഷേ, ഭ്രൂണം നശിപ്പിക്കരുതെന്ന് വാദിക്കാനുള്ള ജീവശാസ്ത്രപരമായ അറിവ് ബൈബിളിന്റെ രചനാകാലഘട്ടത്തില്‍ മനുഷ്യനുണ്ടായിരുന്നില്ല. സത്യത്തില്‍ 'കൊല്ലരുത്' എന്ന ബൈബിള്‍ശാസനയുടെ അര്‍ത്ഥം ഒരു ജൂതന്‍ മറ്റൊരു ജൂതനെ കൊല്ലരുത് എന്ന് മാത്രമേയുള്ളു. മാനവരാശിക്കുള്ള സ്‌നേഹസന്ദേശമാണ് അതെന്ന് മതം വ്യാഖ്യാനഫാക്ടറിയുടെ സഹായത്തോടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടാവാം. പക്ഷെ കൊന്നും കൊലവിളിച്ചും മതിവരാത്ത, മനുഷ്യജീവന് പുല്ലുവില പോലും കല്‍പ്പിക്കാത്ത മതങ്ങള്‍ ഭ്രൂണത്തിന് വേണ്ടി നിലവിളിക്കുന്നതു കാണുമ്പോള്‍ ശിലാഹൃദയര്‍ പോലും വിതുമ്പിപോകും. ശ്വസിക്കുന്ന ഒന്നിനേയും ബാക്കി വെക്കാതെ മുച്ചൂടും നശിപ്പിക്കണമെന്ന് ജെറിക്കോ പട്ടണം ആക്രമിച്ച വേളയില്‍ ജോഷ്വായ്ക്ക് നിര്‍ദ്ദേശം കൊടുത്ത ദൈവംതന്നെ 'കൊല്ലരുത്' എന്ന് പറഞ്ഞാല്‍ ആരെയാണ് കൊല്ലരുതാത്തത് എന്ന് വ്യക്തമാണ്.
ചിലര്‍ക്ക് ഭ്രൂണം എന്നാല്‍ കുഞ്ഞ് എന്നാണര്‍ത്ഥം. പിന്നെ കൂടുതല്‍ വാദങ്ങള്‍ക്ക് സ്ഥാനമില്ല. വിത്തുകോശങ്ങള്‍ (Stem cell) വികസിപ്പിച്ചെടുക്കാനുള്ള ശാസ്ത്രീയപരിശ്രമങ്ങള്‍ക്ക് ഈ നിലപാട് കനത്ത തിരിച്ചടി നല്കിയിരിക്കുകയാണ്. വിത്തുകോശങ്ങള്‍ വൈദ്യശാസ്ത്രരംഗത്ത് അത്ഭുതകരമായ സാധ്യതകള്‍ തുറക്കുമെന്നറിയുന്നവര്‍ തന്നെയാണ് മതാന്ധതയുടെപേരില്‍ വൈദ്യശാസ്ത്ര പര്യവേഷണങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നത്. വിത്തുകോശങ്ങള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ ഭ്രൂണകോശങ്ങള്‍ നശിപ്പിക്കപ്പെടുന്നുവെന്നാണ് പരാതി. പക്ഷേ, മതവാദികളുടെ ഈ നിര്‍ബന്ധം സത്യത്തിനുനേരെ കണ്ണടയ്ക്കലാണ്. വന്ധ്യതചികിത്സാരംഗത്ത് ഭ്രൂണങ്ങളുടെ തെരഞ്ഞെടുക്കലും ദുര്‍ബലമായവയുടെ നാശവും ചികിത്‌സ ഫലപ്രാപ്തിയിലെത്താന്‍ അത്യാവശ്യമാണ്. ദുര്‍ബലവും ന്യൂനതകളുള്ളതുമായ ഒരു ഭ്രൂണം രൂപംകൊള്ളുമ്പോള്‍ 'ജീവന്‍ നശിപ്പിക്കരുത്' എന്ന സിദ്ധാന്തം മുന്‍നിറുത്തി അവയെയെല്ലാം ഗര്‍ഭം ധരിപ്പിച്ച് പ്രസവിക്കണമെന്ന നിബന്ധനവെച്ചാല്‍ കടുത്ത മതവാദികള്‍ക്കുപോലും താങ്ങാനാവില്ല.
ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (In vitro fertilization / IVF)) ചികിത്സയില്‍ ഡോക്ടര്‍മാര്‍ സ്ത്രീകളെ അധികം അണ്ഡം ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. ഈ അണ്ഡങ്ങള്‍ ശരീരത്തിന് പുറത്തുവെച്ച് സംയോജിപ്പിച്ച് ഏറ്റവും യോഗ്യവും യോജ്യവുമായ സിക്താണ്ഡങ്ങള്‍ മാത്രമാണ് ഗര്‍ഭപാത്രത്തിലേക്ക് കടത്തിവിടുന്നത്. അധികം വരുന്നവ സ്വാഭാവികമായും നശിപ്പിക്കപ്പെടും. ചുരുങ്ങിയത് പന്ത്രണ്ട് സിക്താണ്ഡങ്ങളെങ്കിലും (Zygot) ഇത്തരത്തില്‍ തയ്യാറാക്കാറുണ്ട്. രണ്ടുമൂന്നെണ്ണം ഗര്‍ഭപാത്രത്തിലേക്ക് കയറ്റിവിടുന്നു. എന്നാല്‍ ഒന്നോ രണ്ടോ മാത്രം വളരുന്നു. അത്തരത്തില്‍ നോക്കുമ്പോള്‍ IVF രണ്ടുഘട്ടങ്ങളിലായി നിരവധി ജീവനുകളെ നശിപ്പിക്കുന്ന ചികിത്സാരീതിയാണ്. എന്നാല്‍ ആര്‍ക്കും പരാതിയില്ല. കഴിഞ്ഞ 25 വര്‍ഷമായി വന്ധ്യതാ ചികിത്സാ രംഗത്തെ ഏറ്റവും ജനകീയമായ ചികിത്സാവിധിയായി IVF നിലനില്‍ക്കുന്നു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ആനന്ദമെത്തിക്കാന്‍ ഈ ചികിത്സാരീതിക്കായിട്ടുണ്ട്. ഈ ചികിത്സാരീതി ദുരുപയോഗം ചെയ്യുന്ന മതഭ്രാന്തരുമുണ്ട്. ആറ് കുട്ടികളുടെ മാതാവായിരിക്കെയാണ് 2009 ഫെബ്രുവരിയില്‍ നദിയ സുലൈമാനി എന്ന പേരുള്ള അവിവാഹിതയായ അമേരിക്കന്‍ യുവതി IVF സഹായത്തോടെ 'പ്രസവോത്സവം' സംഘടിപ്പിച്ചത്. ഒറ്റപ്പെടാതിരിക്കാന്‍ കൂടുതല്‍ സന്താനങ്ങള്‍ സഹായിക്കുമെന്ന മനോവിഭ്രാന്തിയും ഒരൊറ്റ ഭ്രൂണംപോലും വെറുതേകളയാന്‍ പാടില്ലെന്ന മതവാശിമായിരുന്നുവത്ര നാദിയയെ ഈ സാഹസത്തിന് പ്രേരിപ്പിച്ച്. 14 കുട്ടികളെ വളര്‍ത്താന്‍ നദിയായുടെ വൃദ്ധരായ മാതാപിതക്കള്‍ ഇപ്പോള്‍ കഷ്ടപ്പെടുകയാണ്. കുട്ടികളെ വളര്‍ത്താനായി പണം സമ്പാദിക്കാനായി ഇന്ററര്‍നെറ്റ് പരസ്യം കൊടുത്തിരിക്കുന്ന നദിയായ്ക്ക് ഇനിയും സന്താനങ്ങളുണ്ടാകുന്നതില്‍ വിരോധമില്ലത്രെ!
ബീജസങ്കലനം പോലെ, ജനനം പോലെ, ഗര്‍ഭഛിദ്രവും പ്രകൃതിപരമായ ഒരു പ്രതിഭാസമാണ്. It is a natural phenomenon. പ്രകൃതിയില്‍ അനുനിമിഷം കോടിക്കണക്കിന് ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന് ശേഷവും ഭ്രൂണങ്ങളില്‍ പലതും പ്രകൃത്യാ നശിപ്പിക്കപ്പെടുന്നുണ്ട്; പല ഘട്ടങ്ങളില്‍. പ്രകൃതിയുടെ ഒരു നിര്‍ധാരണരീതിയാണത്. ഏറ്റവും യോഗ്യവും യോജ്യവുമായവ മാത്രം അതിജീവിന്നു. ഭ്രൂണം മാത്രമല്ല, ബീജവും അണ്ഡവുമൊക്കെ ധാരാളം ഉപയോഗശൂന്യമാകുന്നുണ്ട്. മതഭാഷ കടമെടുത്താല്‍ ഗര്‍ഭഛിദ്രം ദൈവികമായ ഒരു കാലാരൂപമാണ്. It is a divine art. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗര്‍ഭഛിദ്രം നടത്തിയിട്ടുള്ളത് ദൈവമാകുന്നു. സഹസ്രകോടി ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ അദ്ദേഹം ഇന്നും ആ വിനോദം ഉല്ലാസപൂര്‍വം തുടരുന്നു; ഒരിക്കലും അവസാനിപ്പിക്കില്ലെന്ന വാശിയോടെ.
അതിശക്തമായ മൈക്രോസ്‌ക്കോപ്പിലൂടെ മാത്രം ദൃശ്യമാകുന്ന ഏതാനും കോശസമൂഹങ്ങളെ വളര്‍ച്ചയെത്തുന്നതിനുമുമ്പ് നിര്‍വീര്യമാക്കുന്നതും പൂര്‍ണ്ണ ആരോഗ്യവാനായ ഒരു മനുഷ്യനെ വധിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ മതരോഗം ബാധിച്ച മനസ്സുകള്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്ന് വരുന്നത് ദുഃഖകരം തന്നെ.
മാര്‍ക്ക് യൂര്‍ഗന്‍സ്‌മേയര്‍ തന്റെ 'ദൈവമനസ്സിലെ ഭീകരത' (Terror in the Mind of God by Mark Juergensmeyer) എന്നഗ്രന്ഥത്തില്‍ അമേരിക്കയിലെ നവീന ഭ്രൂണഹത്യാവിരുദ്ധസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'ദൈവസൈന്യം' (Army Of God-AOG) എന്നറിയപ്പെടുന്ന ഈ മതഭീകരസംഘടനകള്‍ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുന്ന ക്ലിനിക്കുകള്‍ മുഴുവന്‍ ചുട്ട് ചാമ്പലാക്കണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചുവരികയാണ്. ഗര്‍ഭഛിദ്രത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് സംശയിക്കുന്ന ഡോക്ടര്‍മാരെയെല്ലാം വധിക്കണമെന്നും അവര്‍ മറയില്ലാതെ ആവശ്യപ്പെടുന്നു.
യൂര്‍ഗന്‍സ്‌മേയറുടെ പുസ്തകത്തില്‍ ഭ്രൂണഹത്യാ വിരുദ്ധപ്രസ്ഥാനത്തിന്റെ കടുത്ത വക്താക്കളായ റവറണ്ട് മൈക്കല്‍ ബ്രെയും (Michael Bray) റവറണ്ട് പോള്‍ ഹില്ലും (Paul Hill) ചേര്‍ന്ന് സൗമ്യമായി ചിരിച്ചുകൊണ്ട് ഒരു ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന തികച്ചും നിര്‍ദോഷമെന്ന് തോന്നാവുന്ന ഒരു ചിത്രമുണ്ട്. ''നിഷ്‌ക്കളങ്കരായ കുട്ടികളുടെ കൊല തടയുന്നത് കുറ്റമാണോ?'' ഇതാണ് ആ ബാനറിലെ വാചകം. പക്ഷേ, ഈ മാന്യപുരോഹിതര്‍ കാര്യങ്ങള്‍ അവിടം കൊണ്ടവസാനിപ്പിക്കാന്‍ തയ്യാറായില്ല. 1994 ജൂലൈ 29-ന് ജോണ്‍ ബ്രിട്ടണ്‍ എന്ന ഡോക്ടറേയും അദ്ദേഹത്തിന്റെ സുരക്ഷാഭടനായിരുന്ന ജയിംസ് ബാരറ്റിനേയും ബ്രിട്ടന്റെ ഫ്‌ളോറിഡായിലുള്ള സ്വകാര്യക്ലിനിക്കിന് മുമ്പില്‍വെച്ച് പോള്‍ ഹില്‍ വെടിവെച്ചുകൊന്നു! കുറ്റം? ബ്രിട്ടന്റെ ക്ലിനിക്കില്‍ ഭ്രൂണഹത്യ നടക്കുന്നു. നിരപരാധികളായ ഭ്രൂണങ്ങള്‍ നശിക്കാതിരിക്കണമെങ്കില്‍ ഡോക്ടര്‍ ജീവിക്കാതിരിക്കണം. എത്ര സരളമായ യുക്തി!
പോള്‍ഹില്‍ യഥാര്‍ത്ഥത്തില്‍ മാനസികരോഗിയാണോ? അല്ല; പക്ഷേ, അദ്ദേഹം അപകടകരമായ രീതിയില്‍ മതാന്ധതയുള്ള ഒരു വ്യക്തിയാണ്. രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നതാണ് ഏറെ ദുഃഖകരം. ഇവിടെ കുറ്റം ഹില്ലിന്റേതല്ല, മറിച്ച് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റേതാണ്. മിതമായി സംസാരിക്കുന്ന, സത്യസന്ധനായ ഒരു വ്യക്തിയായിരുന്നു പോള്‍ഹില്‍. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സ് മുഴുവന്‍ വിഷം വമിക്കുന്ന മതചിന്തകളാല്‍ മലീമസമാക്കപ്പെട്ടു. ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നത് ഇനി ജനിക്കാനിരിക്കുന്നവരെ കൊല്ലുന്നതുപോലെ ദൈവവിരുദ്ധമാണെന്ന് ചിന്തിക്കാന്‍പോലും അദ്ദേഹത്തിന് സാധിച്ചില്ല.
ഭ്രൂണഹത്യയെ ന്യായീകരിക്കുന്നവരില്‍ ഭൂരിഭാഗം പേരും മതവിശ്വാസികള്‍ തന്നെയാണ്. ജെറമിബന്താമിന്റെ പ്രായോഗിക സമീപനമാണ് ഭൂരിപക്ഷം മതവിശ്വാസികളും ഇക്കാര്യത്തില്‍ പിന്തുടരുന്നത്. ഭ്രൂണത്തിന് വേദനയുണ്ടാകുമോ എന്ന ചോദ്യം അവരുന്നയിക്കും. മൈക്കള്‍ ബ്രെയും പോള്‍ഹില്ലും ഭ്രൂണത്തെ നിഷ്‌കളങ്കശിശുവായി കാണുകയും അതിനെ നീക്കംചെയ്യുന്നത് മനുഷ്യഹത്യയായി വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ വികാരങ്ങളും വിചാരങ്ങളുമുളള, വലിയതോതില്‍ അറിവും പ്രവര്‍ത്തനപരിചയവുമുള്ള ഒരു ഡോക്ടറുടെ ജീവന്‍ കുറെക്കൂടി പ്രധാനപ്പെട്ടതാണെന്ന് ഹില്ലിനെ എതിര്‍ക്കുന്നവര്‍ പറയും.
ഡോക്ടറുടെ മരണം ഒരു സാമൂഹികപ്രശ്‌നം കൂടിയാണ്. അദ്ദേഹം മരിക്കുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ വിധവയാകുകയും കുട്ടികള്‍ അനാഥരാകുകയും ചെയ്യുന്നു. ഒരുപക്ഷേ, അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന വയസ്സായ മാതാപിതാക്കള്‍ നിരാലംബരാകുകയും ചെയ്യും. ഡോക്ടര്‍ക്ക് ഭാവിയില്‍ ആശ്വാസം പകരാന്‍ കഴിയുന്ന നിരവധി രോഗികളുടെ കാര്യവും പരിഗണിക്കണം.
വേദന അറിയാന്‍ കഴിയുന്ന ഒരു നാഡീവ്യവസ്ഥയെയാണ് പോള്‍ഹില്‍ നശിപ്പിച്ചത്. ഭ്രൂണത്തിന്റെ ആദ്യഘട്ടത്തില്‍ നാഡീവ്യവസഥയില്ല; വേദനയുമില്ല. അല്പം വൈകിയാലും പറയത്തക്ക വേദന ഭ്രൂണം 'അനുഭവിക്കു'ന്നതായും തെളിവില്ല. ഇനിയഥവാ ഭ്രൂണം വേദനയനുഭവിക്കുന്നെങ്കില്‍(?) അത് വളര്‍ച്ചയുടെ അന്ത്യഘട്ടത്തിലാണ്. പക്ഷെ മനുഷ്യഭ്രൂണമായതുകൊണ്ടല്ലത് സംഭവിക്കുന്നത്. പശുവിന്റെയോ കാളയുടേയോ ഭ്രൂണവും അനുഭവിക്കാനിടയുളളത് ഇതേ വേദനയാണ്. ഗര്‍ഭസ്ഥശിശുവിനെ പേറുന്ന മൃഗങ്ങളെ കൊന്നുതിന്നുന്നതില്‍ തോന്നാത്ത വികാരം കോശാവസ്ഥയില്‍ നീക്കംചെയ്യുന്ന മനുഷ്യഭ്രൂണത്തിന്റെ കാര്യത്തില്‍ മാത്രം ഉയരുന്നതിലും ലേശം പൊരുത്തക്കേടില്ലേ?
പ്രാരംഭദിശയില്‍ മനുഷ്യഭ്രൂണമായാലും ഒരു ജീവകോശം മാത്രമാണ്. അതില്‍നിന്ന് മനുഷ്യനിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഏത് അവയവം രൂപംകൊണ്ടു കഴിയുമ്പോഴാണ് അത് മനുഷ്യനായി കണക്കാക്കപ്പെടേണ്ടത്? ആ രീതിയില്‍ നോക്കുമ്പോള്‍ ബീജത്തേയും അണ്ഡത്തേയും ഏത് രീതിയില്‍ പരിഗണിക്കണം? അമേരിക്കയിലെ ഭൂരിപക്ഷം ക്രിസ്ത്യാനികളും ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ മതതീവ്രനിലപാട് അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ അത് നിയമംമൂലം നിരോധിക്കാനുമാവില്ല. വേദനയറിഞ്ഞ് പ്രസവിക്കണമെന്ന ദൈവഹിതം സരളമായി ധിക്കരിച്ച് സിസേറിയന്‍ മാര്‍ഗ്ഗം അവലംബിക്കുന്നവരാണവര്‍. പ്രാചീനഗ്രന്ഥങ്ങള്‍ പ്രകാരം ആധുനികജീവിതം നയിക്കാനുള്ള ശ്രമം പിറകോട്ടോടി മുന്നിലെത്താന്‍ ശ്രമിക്കുന്നത് പോലെയാകുമെന്ന് അനുഭവത്തില്‍ നിന്നറിയുന്നവരാണ് ഭൂരിപക്ഷവും.
ജീവന്റെ അനന്തസാധ്യതകള്‍!!
ഭ്രൂണഹത്യാവിരുദ്ധവാദികളുടെ സിദ്ധാന്തങ്ങളില്‍ പലതും അതി
ഭാവനയും യാഥാര്‍ത്ഥ്യമില്ലായ്മയും കലര്‍ന്നതാണെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് അവര്‍ സ്ഥിരം പരാമര്‍ശിക്കുന്ന ബീഥോവന്‍ കടങ്കഥ. ബീഥോവന്‍ പിഴവ് (Bethovan fallacy) എന്നും ഈ സാങ്കല്‍പ്പിക സാഹചര്യം അറിയപ്പെടുന്നു. മനുഷ്യഭ്രൂണത്തിന് വേദനയുണ്ടാവുമോ ഇല്ലയോ എന്നതല്ലിവിടെ പ്രശ്‌നം മറിച്ച് അതിന്റെ അനന്തമായ സാധ്യതകള്‍ (Potential) നശിപ്പിക്കപ്പെടുന്നതാണ്. ഒരു ഭ്രൂണം നശിപ്പിക്കപ്പെടുന്നതിലൂടെ ജീവന്റെ അനന്തമായ സാധ്യതകളാണ് റദ്ദാക്കപ്പെടുന്നത്. ജീന്‍മെഡാവറിന്റെ (Jean Medawar) `The life science' എന്നഗ്രന്ഥത്തില്‍ ഈ പ്രശ്‌നം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും റോമന്‍കാത്തോലിക്കനുമായ നോര്‍മന്‍ സെന്റ്‌ജോണ്‍സ് സ്റ്റീവാസാണ് (Norman St Johns Stevas) ഈ വാദമുഖം അവതരിപ്പിച്ചതെന്ന് മെഡാവര്‍ എഴുതുന്നു. സ്റ്റീവാസിന് ഈ കടങ്കഥ കിട്ടിയതാവട്ടെ മൗറിസ് ബാറിങില്‍ (Maurice Baring / 1874-1945)നിന്നും. സ്റ്റീവാസ് ബീഥോവന്‍ കടങ്കഥ അവതരിപ്പിക്കുന്നത് രണ്ട് ഡോക്ടര്‍മാര്‍ തമ്മിലുള്ള സാങ്കല്‍പ്പിക സംഭാഷണത്തിലൂടെയാണ്:
ആദ്യത്തെ ഡോക്ടര്‍: ''ഗര്‍ഭം അലസിപ്പിക്കുന്ന കാര്യത്തില്‍ എനിക്ക് താങ്കളുടെ അഭിപ്രായമറിയാന്‍ താല്പര്യമുണ്ട്. പിതാവ് സിഫിലിസ് രോഗിയാണ്; മാതാവാകട്ടെ ക്ഷയരോഗിയും. ഇതുവരെ നാല് കുട്ടികള്‍ പിറന്നു. ആദ്യത്തേത് അന്ധനാണ്. രണ്ടാമത്തെകുട്ടി മരിച്ചുപോയി. മൂന്നാമത്തേതാകട്ടെ ഊമയും ബധിരനുമാണ്, നാലാമത്തെ കുട്ടിയാകട്ടെ കടുത്ത ക്ഷയരോഗി. നിങ്ങളായിരുന്നുവെങ്കില്‍ എന്തുചെയ്യുമായിരുന്നു?''
രണ്ടാമത്തെ ഡോക്ടര്‍: ''ഞാനായിരുന്നുവെങ്കില്‍ ഗര്‍ഭം അലസിപ്പിച്ചേനെ''
ഒന്നാമത്തെ ഡോക്ടര്‍: ''അങ്ങനെയെങ്കില്‍ നിങ്ങള്‍ നശിപ്പിച്ചത് ബീഥോവനെയാകാനിടയുണ്ട്''
ഇന്റര്‍നെറ്റില്‍ അനവധി ഭ്രൂണഹത്യാവിരുദ്ധ സൈറ്റുകളുണ്ട്. അവയിലൊക്കെ ഇതല്ലെങ്കില്‍ ഇതിന് സമാനമായ ചില കഥകളും സങ്കല്‍പ്പങ്ങളും വായിച്ചറിയാം. ഈ കഥയുടെ വിവിധരൂപങ്ങളില്‍ നിലവിലുണ്ടെന്ന് പറഞ്ഞതിലൂടെ ഉദ്ദേശിക്കുന്ന കാര്യം ലളിതമാണ്. ബീഥോവന്‍ എന്ന വിശ്വപ്രശസ്ത സംഗീതജ്ഞന്‍ മേല്‍പ്പറഞ്ഞ സാഹചര്യങ്ങളിലാണ് പിറന്നത്. ഗര്‍ഭഛിദ്രം ചെയ്തിരുന്നുവെങ്കില്‍ ലോകത്തിന് മഹാനായ ഒരു സംഗീതജ്ഞനെ നഷ്ടപ്പെടുമായിരുന്നു. അങ്ങനെ എത്രയെത്ര പ്രതിഭകളാണ് ഭ്രൂണഹത്യയിലൂടെ ദിനവും നഷ്ടപ്പെടുന്നത്! വെബ്‌സൈറ്റുകളിലെ മിക്ക ബീഥോവന്‍കഥകളിലും പരസ്പരവിരുദ്ധമായ ജീവിതസാഹചര്യങ്ങളിലാണ് കുട്ടിബീഥോവന്‍ ജനിക്കുന്നത്. ചില കഥകളില്‍ ബീഥോവന്‍ അഞ്ചാമത്തെ കുട്ടിയാണ്(ഒമ്പതാമത്തെയല്ല), അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാര്‍ക്കാണ് ബധിരതയുണ്ടായിരുന്നത്(മൂന്നല്ല), ഒരാളായിരുന്നു അന്ധന്‍(രണ്ടല്ല), അദ്ദേഹത്തിന്റെ പിതാവായിരുന്നു സിഫിലിസ് രോഗി (മാതാവല്ല).
തികച്ചും കപടവും അപഹാസ്യമായ ഈ കഥയുടെ വസ്തുതാപരമായ പിഴവുകള്‍തന്നെ ചിരിക്ക് വകനല്കുന്നതാണ്. ഒമ്പതാമത്തെ കുട്ടി വരെയായാലും ഭ്രൂണഹത്യ നടത്തരുത്, ചിലപ്പോള്‍ പത്താമത്തെ പ്രസവത്തിലായിരിക്കും ഒരു മഹാപ്രതിഭ പിറക്കുന്നതെന്ന വാദം സാധൂകരിക്കാനാണല്ലോ ബീഥോവനെ ഒമ്പതാമത്തെ അല്ലെങ്കില്‍ അഞ്ചാമത്തെ കുട്ടിയായി ചിത്രീകരിക്കുന്നത്. പക്ഷേ, ലുഡ്‌വിഗ് വാന്‍ ബീഥോവന്‍ (Ludwig van Bethovan) എന്ന വിശ്വോത്തര സംഗീതപ്രതിഭ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഏറ്റവും മൂത്ത കുട്ടിയാണ്; കുറെക്കൂടി കൃത്യമായിപറഞ്ഞാല്‍ രണ്ടാമത്തെ പ്രസവത്തിലെ കുട്ടി. ആദ്യപ്രസവത്തിലെ കുട്ടി ശൈശവത്തിലേ മരണമടഞ്ഞിരുന്നു. അതാകട്ടെ, അന്നത്തെക്കാലത്ത് തികച്ചും സാധാരണമായിരുന്നു. ആദ്യകുട്ടി അന്ധനോ ബധിരനോ ഊമയോ ബുദ്ധിമാന്ദ്യമുള്ളതോ ആയിരുന്നുമില്ല. മാതാപിതാക്കളിലാര്‍ക്കും സിഫിലിസ് രോഗവുമില്ലായിരുന്നു. ബീഥോവന്റെ മാതാവ് മരിച്ചത് ക്ഷയരോഗം പിടിപെട്ടായിരുന്നു എന്നതുമാത്രമാണ് ഇതില്‍ വസ്തുതപരമായി ഒത്തുപോകുന്ന ഏക കാര്യം. അതും അക്കാലത്ത് ഒരു നിത്യസംഭവുമായിരുന്നു. ചുരുക്കത്തില്‍ ബീഥോവന്റെ ജനനം ഇത്ര അതിഭാവുകത്വത്തോടെ ചിത്രീകരിക്കുന്നത് അനാവശ്യവും നിരുത്തരവാദപരവുമായ ഒരു സമീപനമാണ്.
തങ്ങളുടെ വാദം സാധൂകരിക്കാനായി വസ്തുതകള്‍ വളച്ചൊടിച്ച് കെട്ടുകഥകള്‍ വിളമ്പുകയാണ് ഈ കഥയുടെ പ്രചാരകര്‍ ചെയ്യുന്നത്.
ഈ കടങ്കഥയില്‍നിന്ന് ബീഥോവനെ മാറ്റിനിറുത്തിയാലും കഥ തീര്‍ത്തും യുക്തിഹീനമാണ്. സിഫിലിസും ക്ഷയരോഗവുമുള്ള മാതാപിതാക്കള്‍ ഗര്‍ഭഛിദ്രം ഒഴിവാക്കി സംഗീതപ്രതിഭയെ ജനിപ്പിക്കുന്നുവെന്ന സാങ്കല്‍പ്പികചിത്രം തന്നെ പരിശോധിക്കുക. എട്ടാമത്തെ പ്രസവത്തിന് ശേഷം ഈ മാതാപിതാക്കള്‍ ശാരീരികമായി ബന്ധപ്പെടാതിരുന്നാല്‍ ഇതിലും എത്രയോ വലിയ തെറ്റാണ്! അല്ലെങ്കില്‍ എട്ടാമത്തെ പ്രസവത്തിന് ശേഷം കുടുംബാസൂത്രണം സ്വീകരിച്ചാലും അത് ഘോരപാപമാണ്. എട്ടെണ്ണം കഴിഞ്ഞ് ജനിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ന്യൂനതകളുണ്ടാവാന്‍ സാധ്യതയില്ലേ? പ്രസവങ്ങള്‍ കൂടുന്ന മുറയ്ക്ക് രോഗിയായ മാതാവിന്റെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കാനിടയില്ലേ? പ്രസവത്തിന്റെ എണ്ണം കൂടുന്നതനുസരിച്ച് മാതാവിനെത്തന്നെ നഷ്ടപ്പെട്ട് ബാക്കി കുട്ടികളും അനാഥരാവാനുള്ള സാധ്യതയില്ലേ? സാമ്പത്തിക-സാമൂഹിക വിഷമതകള്‍ പരിഗണിക്കേണ്ടേ?
ബീഥോവനെപ്പോലുള്ള പ്രതിഭകളെ ഗര്‍ഭഛിദ്രത്തില്‍ നഷ്ടപ്പെടുമായിരുന്നുവെന്ന് വാദിച്ചാല്‍ മനുഷ്യസമൂഹത്തിന് ഭീഷണിയായിരുന്ന തിന്മയുടെ പ്രതീകങ്ങളെ നീക്കംചെയ്യാന്‍ കൃത്യസമയത്ത് ചില ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയിരുന്നെങ്കില്‍ സാധിക്കുമായിരുന്നില്ലേ എന്നും ചോദിക്കാം. ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളുടെ മുന്നില്‍ വിളറിവെളുക്കുന്ന ഒരു കഥയില്ലാത്ത വാദമാണ് ബീഥോവന്‍ കടങ്കഥ. മതാന്ധതയില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് മാത്രമേ ഇത് വെട്ടിവിഴുങ്ങാനാവൂ. പ്രാരംഭനിരീക്ഷണത്തില്‍ മഹനീയമായി തോന്നാവുന്ന ഈ കഥയുടെ അപഹാസ്യത സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. പക്ഷേ, മതവാദികള്‍ അത്തരത്തില്‍ ചിന്തിക്കാനൊരു ശ്രമം നടത്തില്ല. അങ്ങനെയാണ് ഈ കഥകള്‍ ലോകം മുഴുവന്‍ പരക്കുന്നത്.
റൊനാള്‍ഡ് ഡാല്‍ (Ronald Dahl) തന്റെയൊരു ചെറുകഥയില്‍ സമാനമായ ഒരു കറുത്ത ഫലിതം ഉന്നയിക്കുന്നുണ്ട്. 1888-ല്‍ (ഹിറ്റ്‌ലര്‍ ജനിച്ച വര്‍ഷം) നടക്കേണ്ടിയിരുന്ന ഒരു ഗര്‍ഭഛിദ്രം നടക്കാതെ പോയതിനാലാണ് ലോകത്തിന് പിന്നീട് ഇത്രയധികം കഷ്ടതകള്‍ അനുഭവിക്കേണ്ടിവന്നതെന്നാണ് ഡാലിന്റെ രസകരമായ കഥയില്‍ പറയുന്നത്! ലോകത്തെ നടുക്കിയ പല ഭീകരന്‍മാരേയും തക്ക സമയത്ത് ഒരു ഗര്‍ഭഛിദ്രം നടത്തിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നില്ലേ?!
കുഞ്ഞുങ്ങളെ 'ദൈവം തരുന്ന'തിനാല്‍ വേണ്ടെന്ന് വെക്കാനാവില്ലെന്ന് വാദിക്കുന്നവര്‍ കുഞ്ഞുങ്ങള്‍ അകാലത്തില്‍ മൃതിയടയമ്പോള്‍ 'ദൈവം തിരികെവാങ്ങി' എന്നംഗീകരിക്കാന്‍ വിസ്സമ്മതിക്കുന്നെന്തുകൊണ്ട്?! കുട്ടികള്‍ ഉണ്ടാകാതെ വരുമ്പോള്‍ 'ദൈവതീരുമാനം കുട്ടികള്‍ വേണ്ടെന്നാണ്' എന്ന് അംഗീകരിച്ച് സന്തോഷത്തോടെ ജീവിക്കാതെ വന്ധ്യതാചികിത്സയ്ക്ക് ലക്ഷങ്ങള്‍ മുടക്കുന്നതെന്തിനാണ്? ദൈവഹിതമല്ലേ പ്രധാനം? അതോ, അവനനവന്റെ സൗകര്യമനുസരിച്ചാണോ ദൈവവിധി നിര്‍വചിക്കേണ്ടത്?!
മെഡാവര്‍ എന്നയാളാണ് ബീഥോവന്‍ കടങ്കഥ അവതരിപ്പിക്കുന്നതെന്ന് മിക്ക വെബ്‌സൈറ്റുകളിലും പറയുന്നുണ്ട്. മെഡാവര്‍ മതവിശ്വാസികളുടെ വാദത്തെ പിന്തുണയ്ക്കാനാണ് ഈ കടങ്കഥ എഴുന്നെള്ളിച്ചതെന്ന പ്രതീക്ഷയിലാണ് എല്ലാ സൈറ്റുകളും മെഡാവറിനെ'ആദരിക്കുന്നത്'. പക്ഷേ, ഈ കഥയിലെ അപഹാസ്യത പുറത്ത് കൊണ്ടുവരാനാണ് അവിശ്വാസിയായ മെഡാവര്‍ തന്റെ പുസ്തകത്തിലുടനീളം ശ്രമിക്കുന്നത്. ഭ്രൂണഹത്യാവിരുദ്ധരുടെ വ്യാഖ്യാനമനുസരിച്ച് ആരോഗ്യമുള്ള ഏതൊരാളും ലൈംഗികബന്ധത്തില്‍ ഉദാസീനത കാണിക്കുന്നതിലൂടെ അനന്തമായ സാധ്യതകളുള്ള ഒരു കുഞ്ഞിന്റെ (Potential Child) ജനനം തടയുകയാണ്. അതിലൂടെ ലോകം കാത്തിരുന്ന ഒരു പ്രതിഭാശാലിയെയാവാം നിങ്ങള്‍ നശിപ്പിക്കുന്നത്.
ഒരു ബലാല്‍സംഗശ്രമത്തെ ചെറുക്കുന്ന സ്ത്രീയും ജനിക്കാനിടയുള്ള ശിശുവിന്റെ അരുംകൊലയ്ക്ക് മന:പൂര്‍വ്വം കൂട്ട് നില്‍ക്കുകയാണ്! ബ്രഹ്മചര്യമനുഷ്ഠിക്കുന്ന പുരോഹിതരും കന്യാസ്ത്രീകളും ജനിക്കാനിടയുള്ള, 'ദൈവം തരാന്‍' ഇടയുള്ള എത്രയോ കുരുന്നുജീവനുകളെയാണ് മതശാഠ്യത്തിലൂടെ റദ്ദാക്കിക്കളയുന്നത്!ദൈവം ദാനം ചെയ്ത സന്താനോത്പ്പാദനശേഷി നിസ്സാരവല്‍ക്കരിച്ച് ഈ ലോകത്ത് ജനിച്ചുവീഴേണ്ടിയിരുന്ന കോടിക്കണക്കിന് ശിശുക്കളുടെ നിഷ്‌ക്കളങ്ക മന്ദഹാസങ്ങളല്ലേ പ്രേഷിതപ്രവര്‍ത്തനത്തിലൂടെ വൈദികരും കന്യാസ്ത്രീകളും മുച്ചൂടും നശിപ്പിച്ചു കളയുന്നത്? വളര്‍ച്ചയില്ലാത്ത ഒരു ഭ്രൂണം നീക്കം ചെയ്യുന്നതിന് പ്രായാഗികമായ കാരണങ്ങളുണ്ട്. പക്ഷെ ദൈവം തരുന്ന സമ്മാനത്തോട് ആജീവനാന്തം നിഷേധാത്മക സമീപനം പുലര്‍ത്തുന്നവര്‍ക്ക് 'ജീവന് വേണ്ടി-ശിശുക്കള്‍ വേണ്ടി'എന്നൊക്കെയെഴുതിയ ബാനര്‍ ഉയര്‍ത്തി പിടിക്കാന്‍ ധാര്‍മ്മിക അവകാശമുണ്ടോ?
ഒരു പങ്കാളിയുമായി മാത്രം നിയന്ത്രിതവും കുടംബത്തിലൊതുങ്ങി നില്‍ക്കുന്നതുമായ ലൈംഗികജീവിതം നയിക്കുന്നതിലൂടെ നിരവധി അന്യപങ്കാളികളുമായി ചേര്‍ന്ന് അനന്തസാധ്യതകളുള്ള ഒട്ടനവധി പ്രതിഭാശാലികള്‍ക്ക് ജന്മം കൊടുക്കാനുള്ള അവസരം നിങ്ങള്‍ തുലയ്ക്കുകയാണ്! സ്വയംഭോഗത്തിലൂടെ രേതസ്സ് ദുര്‍വ്യയം ചെയ്യുന്നതും തത്ത്വത്തില്‍ ശിശുഹത്യ തന്നെയല്ലേ?! 'ജീവന് വേണ്ടി', 'ഭ്രൂണഹത്യാ വിരുദ്ധം' (Pro-life, Anti-Abortionism) എന്നൊക്കെപ്പറയുമ്പോള്‍ അത് മനുഷ്യരുടെ ജീവനെമാത്രം കേന്ദ്രീകരിച്ചുള്ള വാദമായി പരിമിതപ്പെടുന്നുവെന്ന കാര്യം മറക്കരുത്. മനുഷ്യജീവന് മാത്രമാണ് മഹത്വം! കൃത്യമായി പറഞ്ഞാല്‍ 'മതഭ്രൂണം'('communal embryo')! അക്കാര്യത്തില്‍ മാത്രമാണ് ദൈവത്തിന് നിര്‍ബന്ധബുദ്ധിയുള്ളത്! ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം.
ഒരു കോശത്തിന് മനുഷ്യപദവി നല്കുന്നതുപോലും പരിണാമസിദ്ധാന്തമനുസരിച്ച് എളുപ്പമല്ല. ജീവിവര്‍ഗ്ഗങ്ങളിലെ കോശപരിണാമമെന്നത് ഒരു നിരന്തര പ്രകിയയാണ് (A continuous evolutionary process). നാം പരിണമിച്ചുണ്ടാകുന്നത് നമ്മെക്കാള്‍ ബുദ്ധിവികാസം കുറഞ്ഞ ചിമ്പാന്‍സിക്ക് സമാനമായ വാനരവര്‍ഗ്ഗത്തില്‍ നിന്നുമാണ്. ചിമ്പാന്‍സിയില്‍നിന്ന് മനുഷ്യനിലേക്കെത്തുമ്പോള്‍ കോശഘടനയില്‍ വളരെ ലഘുവായ മാറ്റങ്ങള്‍ മാത്രമേ സംഭവിക്കുന്നുള്ളു. ക്രോമസോമുകളുടെ എണ്ണത്തിലുള്ള വ്യത്യാസവും വളരെ നേരിയതാണ്. മനുഷ്യനും ചിമ്പാന്‍സിക്കും ഇടയിലുള്ള അവാന്തരവിഭാഗങ്ങളുടെ കോശങ്ങളെ ഏത് വിഭാഗത്തില്‍പ്പെടുത്തണം എന്ന സംശയം ന്യായമായും ഉയരാം. ഉദാഹരണമായി ആസ്‌ട്രേലോപിതിക്കിസ് അഫാറെന്‍സിസ് (Australopithecus afarensis) എന്ന പൂര്‍വികനെ തന്നെയെടുക്കുക. എന്ത് പദവിയാണ് ടിയാന്റെ കോശത്തിന് മതമൗലികവാദികള്‍ നല്കുക?
മനുഷ്യനുമായി കൂടുതല്‍ സമാനതകളുള്ള അവാന്തരവര്‍ഗ്ഗങ്ങളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞേക്കും.
ആഫ്രിക്കയില്‍ കണ്ടെത്തിയ 'ലൂസി'എന്ന് പേരുകൊടുത്ത ആദിമസ്ത്രീയുടെ ഫോസില്‍ ഇത്തരത്തിലുള്ള നിരവധി തെളിവുകള്‍ പ്രതീക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. പുതിയ 'ലൂസി'മാര്‍ രംഗത്തെത്തുമ്പോള്‍ അവരുടെ കോശങ്ങളുടെ പദവി നിശ്ചയിക്കുന്നതും പ്രശ്‌നമാകാനിടയുണ്ട്. പണ്ട് വര്‍ണ്ണവിവേചനസമയത്ത് ദക്ഷിണാഫ്രിക്കയില്‍ നിലവിലിരുന്നതുപോലെ ഒരാളെ 'മനുഷ്യനാണോ അല്ലയോ'എന്ന് വിധി പറയാന്‍ വരെ കോടതികള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാം!
ജീവനുണ്ട്. അതുകൊണ്ട് തന്നെ സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡത്തിനും ജീവനുണ്ട്. രണ്ടിലും 23 ക്രോമസോമുകള്‍. സിക്താണ്ഡത്തില്‍ കൃത്യം 46 ക്രോമസോമുകള്‍. ഒന്നും കൂട്ടിച്ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യപ്പെടുന്നില്ല;പുതിയതായി ജീവനും ഉണ്ടാകുന്നില്ല. ഇന്ന് ശരീരകോശങ്ങളില്‍ നിന്ന് പുതിയ തലമുറയെ ക്‌ളോണ്‍ ചെയ്‌തെടുക്കാമെന്നിരിക്കെ ഭ്രൂണവും ജീവനും സംബന്ധിച്ച പ്രാചീന മതസങ്കല്‍പ്പങ്ങളൊക്കെ കെട്ടുകഥകളായി പരിമിതപ്പെട്ടു. എന്നാല്‍ മതം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് കരുതരുത്. മനുഷ്യഭൂണങ്ങള്‍ സത്യത്തില്‍ മനുഷ്യജീവനാണ്. അതുകൊണ്ടുതന്നെ
മതമൗലികവാദികളെ സംബന്ധിച്ചിടത്തോളം ഭ്രൂണഹത്യ കൊലപാതകം തന്നെയാണ്.
ജനിപ്പിക്കാന്‍ മാത്രമെ മനുഷ്യന് അവകാശമുള്ളു(അതും ദൈവം തരുന്നതാണ്, മനുഷ്യന് പങ്കൊന്നുമില്ല!). കൊല്ലാന്‍ അവനനുവാദമില്ല. അത്ര നിര്‍ബന്ധമാണെങ്കില്‍ കോഴി, കന്നുകാലികള്‍, മുയല്‍ തുടങ്ങിയ ജീവികളുടെ കണ്ഠനാളം മുറിക്കുക. തിന്നാനായി കൊല്ലാം, കൂടുതല്‍ കൊല്ലാനായി തിന്നുകയും ചെയ്യാം. ദൈവം കൊടുത്തതാണെങ്കിലും അത്തരം ജീവനുകളെടുത്ത് ദൂരെക്കളയുന്നതില്‍ ദൈവത്തിനും പരാതിയില്ല. ജീവന്‍ എന്നു പറയുമ്പോള്‍ കേരള കോണ്‍്ഗസ്സ് (ബി) എന്നൊക്കെ പറയുന്നതുപോലെ ജീവന്‍(മ) എന്നാകണമെന്ന് ദൈവത്തിന് നിര്‍ബന്ധമുണ്ടത്രെ! ഭ്രൂണത്തിന്റെ ജീവന്‍ നശിപ്പിക്കുമ്പോള്‍ കാണിക്കുന്ന വേവലാതിയൊന്നും മുതിര്‍ന്ന മനുഷ്യരുടെ ജീവന്‍ എടുക്കുമ്പോള്‍ ഇക്കൂട്ടര്‍ക്കില്ല. ക്രിസ്ത്യാനികള്‍ക്കിടയില്‍ ഭൂണഹത്യയെ(ഗര്‍ഭഛിദ്രം) ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് റോമന്‍ കത്തോലിക്കരാണ്. മനുഷ്യജീവന്റെ ഏറ്റവും വലിയ സംരക്ഷകര്‍ അവരാണത്രെ. പക്ഷേ, ഒരു നിബന്ധന മാത്രം-ആ മനുഷ്യന്‍ ഒരു കത്തോലിക്കാ ഭ്രൂണമായിരിക്കണം, അല്ലെങ്കില്‍ മരണാസന്നനായ ഒരു രോഗി! ഗര്‍ഭഛിദ്രത്തിനെതിരെ ആഞ്ഞടിക്കുന്നതുപോലെ അവര്‍ ദയാവധത്തെയും(Euthnasia or Mercy killing) എതിര്‍ക്കും. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ആസന്നമരണവും കാത്ത്, അനുനിമിഷം നരകീയമായ വേദനയില്‍ പുളഞ്ഞ്, ശത്രുക്കള്‍ക്കുപോലും കണ്ടുനില്‍ക്കാനാവാത്ത ശോചനീയമായ അവസ്ഥയില്‍ ചത്തതിനൊക്കുമേ 'ജീവിച്ചിക്കുന്ന' രോഗികളെ കൊല്ലുന്നതും കൊലപാതകമാണ്.
മനുഷ്യനെ കൊല്ലാം; പക്ഷേ, ഭ്രൂണവും മരണാസന്നനായ രോഗിയും അങ്ങനെയല്ല.
George W Bush |
സി.എന്‍.എന്‍ റിപ്പോര്‍ട്ടറായിരുന്ന ടക്കര്‍ കാള്‍സണ്‍ (Tucker Carlson) വധശിക്ഷയെ അനുകൂലിക്കുന്നയാളാണ്. പക്ഷേ, ടക്കര്‍ ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം വലിയ കോളിളക്കമുണ്ടാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു തടവുകാരി ശിക്ഷ തടയണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് നിറകണ്ണുകളുമായി ഗവര്‍ണ്ണറായിരുന്ന ബുഷിന്റെ മുന്നിലെത്തി. ഹൃദയം ദ്രവീകരിക്കുന്ന ഭാഷയില്‍ ആ സ്ത്രീ ബുഷിനോട് ജീവനുവേണ്ടി കേണപേക്ഷിച്ചു. ബുഷ് കനിഞ്ഞില്ല. പക്ഷേ, പിന്നീടവരുടെ അപേക്ഷ ചുണ്ട് കോട്ടി ഹാസ്യാത്മകമായി സ്വയം അനുകരിച്ച് കാണിക്കുന്ന ബുഷിനെ കണ്ട ടക്കര്‍ ഞെട്ടിപ്പോയി. ആ തടവുകാരി സ്വന്തം ജീവനുവേണ്ടി പ്ലീസ്...പ്ലീസ്... എന്ന് വിതുമ്പിക്കൊണ്ടിരുന്നതിനെ ബുഷ് അവജ്ഞകലര്‍ന്ന ചിരിയോടെ അതേപടി ടക്കറോട് മിമിക്രിപോലെ അനുകരിച്ചു. കാണിച്ചു. പിച്ചകൊടുത്തില്ലെങ്കിലും പട്ടിയെവിട്ട് കടിപ്പിക്കരുതെന്ന സാമാന്യമര്യാദപോലും ഗവര്‍ണര്‍ ബുഷ് പാലിച്ചില്ല. അദ്ദേഹമാണ് ഭ്രൂണങ്ങളുടെ കാവല്‍മാലാഖയായി വേഷം കെട്ടുന്നത്. ആസന്നമരണം കാത്തുകിടക്കുന്നവരുടെ 'രക്ഷകനായി'രംഗത്തവതരിക്കുന്നതും ഇതേ മഹാന്‍ തന്നെ. ഒരുപക്ഷേ, താനും പണ്ടൊരു ഭ്രൂണമായിരുന്നുവെന്ന് ആ സ്ത്രീ ബുഷിനോട് പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് ബുഷില്‍നിന്ന് കുറേക്കൂടി മാന്യമായ പെരുമാറ്റം ലഭിച്ചേനെ.
Mother Teresa |
എന്നുള്ളതാണ്പരിഗണിക്കേണ്ടത്. ഹിച്ചന്‍സന്റെ പുസ്തകം തീര്‍ച്ചയായും അതിനൊരുത്തരം തരും.
പ്രായോഗികമതിയായ ഒരാള്‍ ഗര്‍ഭഛിദ്രത്തെ അവലോകനം ചെയ്യുമ്പോള്‍ ഭ്രൂണഹത്യയില്‍ ഭ്രൂണം വേദന അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യം പരിഗണിക്കും. വേദന അനുഭവിക്കണമെങ്കില്‍ നാഡീവ്യവസ്ഥ രൂപം കൊണ്ടിരിക്കണം. നാഡീവ്യവസഥ രൂപംകൊള്ളുന്നതിന് വളരെമുമ്പാണ് സാധാരണഗതിയില്‍ ഭ്രൂണം നീക്കംചെയ്യുന്നത്. ഇനി അഥവാ ചെറിയതോതില്‍ വേദനയറിയാവുന്ന നാഡീവ്യവസ്ഥ ഉണ്ടെങ്കില്‍ത്തന്നെ(?) വളരെ നേരീയ വൈഷമ്യമേ ഭ്രൂണം 'അനുഭവിക്കുന്നുള്ളു'. രണ്ടായാലും ഒരു അറവുമാട് കശാപ്പ്ശാലയില്‍ അനുഭവിക്കുന്ന വേദനയിലും കുറവായിരിക്കുമത്. ഭ്രൂണഹത്യയുടെ 99 ശതമാനവും ആദ്യത്തെ 1-10 ആഴ്ചകളിലാണ് നടത്തപ്പെടുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ വേദനാ സംവേദിനികള്‍ ഗര്‍ഭത്തിന്റെ നാലാംഘട്ടത്തില്‍ വികസിച്ചുകഴിഞ്ഞാല്‍പോലും പുറംലോകത്തെത്താതെ ഭ്രൂണത്തിന് ഒരുതരത്തിലും വേദനയറിയാനാവില്ലെന്ന് വാദിക്കുന്ന നിരവധി വിദഗ്ധന്‍മാരുണ്ട്. ശിശുവിന് മാത്രമേ വേദനയറിയാനാവൂ എന്നവര്‍ പറയുന്നു. അതേസമയം അവസാനഘട്ടത്തില്‍ ഭ്രൂണത്തിന് വേദനയറിയാനാവുമെന്നും ആദ്യത്തെ 20 ആഴ്ച മുതല്‍ അറിയാനാവുമെന്നും വാദിക്കുന്നവരുമുണ്ട്. വൈദ്യശാസ്ത്രം ഇനിയും അന്ത്യവിധി പറഞ്ഞിട്ടില്ലാത്ത ഒരു മേഖലയാണിത്. എന്നാല്‍ സാധാരണ ഗര്‍ഭഛിദ്രം നടക്കുന്ന ആദ്യ 12 ആഴ്ചകളില്‍ ഭ്രൂണത്തിന് വേദന അറിയാനാവും എന്നാരുംതന്നെ വാദിക്കുന്നില്ല. അതുകൊണ്ടുതന്നെ ഭ്രൂണം വേദന സഹിക്കാനാവാതെ നിലവിളിക്കുമെന്നൊക്കെയുള്ള വാദം യുക്തിഹീനമാണ്.
ജീവിച്ചിരിക്കുന്ന മാതാവിന്റെ ജീവന് ഭീഷണിയാണ് ഗര്‍ഭമെങ്കില്‍ അത് നശിപ്പിക്കേണ്ടിവരും. മാതാവനുഭവിക്കുന്ന വേദനയും അവരുടെ ജീവനുള്ള ഭീഷണിയും ഭ്രൂണത്തിന്റെ വേദനയെക്കാള്‍ പ്രധാനപ്പെട്ടതല്ലേ? മാതാവിന്റെ ജീവന് വിലയില്ലേ? മാതാവിന്റെ നാഡീവ്യവസ്ഥ കുറേക്കൂടി വികസിച്ചതല്ലേ?
പക്ഷേ, എതിര്‍വാദങ്ങള്‍ വീണ്ടും വരുന്നു. ഭ്രൂണം വേദന അനുഭവിക്കുന്നില്ലായിരിക്കാം. പക്ഷേ, സമൂഹത്തിന് ഭ്രൂണഹത്യ തീരാവേദനയാണ് സംഭാവനചെയ്യുന്നത്. ഭൂണങ്ങള്‍ നശിപ്പിച്ച് തുടങ്ങിയാല്‍ അതെവിടെചെന്ന് നില്‍ക്കും? അവസാനം ശിശുഹത്യയും ആവശ്യമാണെന്ന വാദം ഉയരാം. ജനനസമയം കഴിയുന്നതോടുകൂടി ജീവന്‍ നിര്‍വ്വചിക്കപ്പെടുകയാണ്. കൊല്ലരുത് (Thou shall not kill) എന്ന് ബൈബിളില്‍ പറയുന്നുണ്ട്. പക്ഷേ, ഭ്രൂണം നശിപ്പിക്കരുതെന്ന് വാദിക്കാനുള്ള ജീവശാസ്ത്രപരമായ അറിവ് ബൈബിളിന്റെ രചനാകാലഘട്ടത്തില്‍ മനുഷ്യനുണ്ടായിരുന്നില്ല. സത്യത്തില്‍ 'കൊല്ലരുത്' എന്ന ബൈബിള്‍ശാസനയുടെ അര്‍ത്ഥം ഒരു ജൂതന്‍ മറ്റൊരു ജൂതനെ കൊല്ലരുത് എന്ന് മാത്രമേയുള്ളു. മാനവരാശിക്കുള്ള സ്‌നേഹസന്ദേശമാണ് അതെന്ന് മതം വ്യാഖ്യാനഫാക്ടറിയുടെ സഹായത്തോടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടാവാം. പക്ഷെ കൊന്നും കൊലവിളിച്ചും മതിവരാത്ത, മനുഷ്യജീവന് പുല്ലുവില പോലും കല്‍പ്പിക്കാത്ത മതങ്ങള്‍ ഭ്രൂണത്തിന് വേണ്ടി നിലവിളിക്കുന്നതു കാണുമ്പോള്‍ ശിലാഹൃദയര്‍ പോലും വിതുമ്പിപോകും. ശ്വസിക്കുന്ന ഒന്നിനേയും ബാക്കി വെക്കാതെ മുച്ചൂടും നശിപ്പിക്കണമെന്ന് ജെറിക്കോ പട്ടണം ആക്രമിച്ച വേളയില്‍ ജോഷ്വായ്ക്ക് നിര്‍ദ്ദേശം കൊടുത്ത ദൈവംതന്നെ 'കൊല്ലരുത്' എന്ന് പറഞ്ഞാല്‍ ആരെയാണ് കൊല്ലരുതാത്തത് എന്ന് വ്യക്തമാണ്.
ചിലര്‍ക്ക് ഭ്രൂണം എന്നാല്‍ കുഞ്ഞ് എന്നാണര്‍ത്ഥം. പിന്നെ കൂടുതല്‍ വാദങ്ങള്‍ക്ക് സ്ഥാനമില്ല. വിത്തുകോശങ്ങള്‍ (Stem cell) വികസിപ്പിച്ചെടുക്കാനുള്ള ശാസ്ത്രീയപരിശ്രമങ്ങള്‍ക്ക് ഈ നിലപാട് കനത്ത തിരിച്ചടി നല്കിയിരിക്കുകയാണ്. വിത്തുകോശങ്ങള്‍ വൈദ്യശാസ്ത്രരംഗത്ത് അത്ഭുതകരമായ സാധ്യതകള്‍ തുറക്കുമെന്നറിയുന്നവര്‍ തന്നെയാണ് മതാന്ധതയുടെപേരില്‍ വൈദ്യശാസ്ത്ര പര്യവേഷണങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നത്. വിത്തുകോശങ്ങള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ ഭ്രൂണകോശങ്ങള്‍ നശിപ്പിക്കപ്പെടുന്നുവെന്നാണ് പരാതി. പക്ഷേ, മതവാദികളുടെ ഈ നിര്‍ബന്ധം സത്യത്തിനുനേരെ കണ്ണടയ്ക്കലാണ്. വന്ധ്യതചികിത്സാരംഗത്ത് ഭ്രൂണങ്ങളുടെ തെരഞ്ഞെടുക്കലും ദുര്‍ബലമായവയുടെ നാശവും ചികിത്‌സ ഫലപ്രാപ്തിയിലെത്താന്‍ അത്യാവശ്യമാണ്. ദുര്‍ബലവും ന്യൂനതകളുള്ളതുമായ ഒരു ഭ്രൂണം രൂപംകൊള്ളുമ്പോള്‍ 'ജീവന്‍ നശിപ്പിക്കരുത്' എന്ന സിദ്ധാന്തം മുന്‍നിറുത്തി അവയെയെല്ലാം ഗര്‍ഭം ധരിപ്പിച്ച് പ്രസവിക്കണമെന്ന നിബന്ധനവെച്ചാല്‍ കടുത്ത മതവാദികള്‍ക്കുപോലും താങ്ങാനാവില്ല.
ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (In vitro fertilization / IVF)) ചികിത്സയില്‍ ഡോക്ടര്‍മാര്‍ സ്ത്രീകളെ അധികം അണ്ഡം ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. ഈ അണ്ഡങ്ങള്‍ ശരീരത്തിന് പുറത്തുവെച്ച് സംയോജിപ്പിച്ച് ഏറ്റവും യോഗ്യവും യോജ്യവുമായ സിക്താണ്ഡങ്ങള്‍ മാത്രമാണ് ഗര്‍ഭപാത്രത്തിലേക്ക് കടത്തിവിടുന്നത്. അധികം വരുന്നവ സ്വാഭാവികമായും നശിപ്പിക്കപ്പെടും. ചുരുങ്ങിയത് പന്ത്രണ്ട് സിക്താണ്ഡങ്ങളെങ്കിലും (Zygot) ഇത്തരത്തില്‍ തയ്യാറാക്കാറുണ്ട്. രണ്ടുമൂന്നെണ്ണം ഗര്‍ഭപാത്രത്തിലേക്ക് കയറ്റിവിടുന്നു. എന്നാല്‍ ഒന്നോ രണ്ടോ മാത്രം വളരുന്നു. അത്തരത്തില്‍ നോക്കുമ്പോള്‍ IVF രണ്ടുഘട്ടങ്ങളിലായി നിരവധി ജീവനുകളെ നശിപ്പിക്കുന്ന ചികിത്സാരീതിയാണ്. എന്നാല്‍ ആര്‍ക്കും പരാതിയില്ല. കഴിഞ്ഞ 25 വര്‍ഷമായി വന്ധ്യതാ ചികിത്സാ രംഗത്തെ ഏറ്റവും ജനകീയമായ ചികിത്സാവിധിയായി IVF നിലനില്‍ക്കുന്നു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ആനന്ദമെത്തിക്കാന്‍ ഈ ചികിത്സാരീതിക്കായിട്ടുണ്ട്. ഈ ചികിത്സാരീതി ദുരുപയോഗം ചെയ്യുന്ന മതഭ്രാന്തരുമുണ്ട്. ആറ് കുട്ടികളുടെ മാതാവായിരിക്കെയാണ് 2009 ഫെബ്രുവരിയില്‍ നദിയ സുലൈമാനി എന്ന പേരുള്ള അവിവാഹിതയായ അമേരിക്കന്‍ യുവതി IVF സഹായത്തോടെ 'പ്രസവോത്സവം' സംഘടിപ്പിച്ചത്. ഒറ്റപ്പെടാതിരിക്കാന്‍ കൂടുതല്‍ സന്താനങ്ങള്‍ സഹായിക്കുമെന്ന മനോവിഭ്രാന്തിയും ഒരൊറ്റ ഭ്രൂണംപോലും വെറുതേകളയാന്‍ പാടില്ലെന്ന മതവാശിമായിരുന്നുവത്ര നാദിയയെ ഈ സാഹസത്തിന് പ്രേരിപ്പിച്ച്. 14 കുട്ടികളെ വളര്‍ത്താന്‍ നദിയായുടെ വൃദ്ധരായ മാതാപിതക്കള്‍ ഇപ്പോള്‍ കഷ്ടപ്പെടുകയാണ്. കുട്ടികളെ വളര്‍ത്താനായി പണം സമ്പാദിക്കാനായി ഇന്ററര്‍നെറ്റ് പരസ്യം കൊടുത്തിരിക്കുന്ന നദിയായ്ക്ക് ഇനിയും സന്താനങ്ങളുണ്ടാകുന്നതില്‍ വിരോധമില്ലത്രെ!
ബീജസങ്കലനം പോലെ, ജനനം പോലെ, ഗര്‍ഭഛിദ്രവും പ്രകൃതിപരമായ ഒരു പ്രതിഭാസമാണ്. It is a natural phenomenon. പ്രകൃതിയില്‍ അനുനിമിഷം കോടിക്കണക്കിന് ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന് ശേഷവും ഭ്രൂണങ്ങളില്‍ പലതും പ്രകൃത്യാ നശിപ്പിക്കപ്പെടുന്നുണ്ട്; പല ഘട്ടങ്ങളില്‍. പ്രകൃതിയുടെ ഒരു നിര്‍ധാരണരീതിയാണത്. ഏറ്റവും യോഗ്യവും യോജ്യവുമായവ മാത്രം അതിജീവിന്നു. ഭ്രൂണം മാത്രമല്ല, ബീജവും അണ്ഡവുമൊക്കെ ധാരാളം ഉപയോഗശൂന്യമാകുന്നുണ്ട്. മതഭാഷ കടമെടുത്താല്‍ ഗര്‍ഭഛിദ്രം ദൈവികമായ ഒരു കാലാരൂപമാണ്. It is a divine art. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗര്‍ഭഛിദ്രം നടത്തിയിട്ടുള്ളത് ദൈവമാകുന്നു. സഹസ്രകോടി ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ അദ്ദേഹം ഇന്നും ആ വിനോദം ഉല്ലാസപൂര്‍വം തുടരുന്നു; ഒരിക്കലും അവസാനിപ്പിക്കില്ലെന്ന വാശിയോടെ.
അതിശക്തമായ മൈക്രോസ്‌ക്കോപ്പിലൂടെ മാത്രം ദൃശ്യമാകുന്ന ഏതാനും കോശസമൂഹങ്ങളെ വളര്‍ച്ചയെത്തുന്നതിനുമുമ്പ് നിര്‍വീര്യമാക്കുന്നതും പൂര്‍ണ്ണ ആരോഗ്യവാനായ ഒരു മനുഷ്യനെ വധിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ മതരോഗം ബാധിച്ച മനസ്സുകള്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്ന് വരുന്നത് ദുഃഖകരം തന്നെ.
മാര്‍ക്ക് യൂര്‍ഗന്‍സ്‌മേയര്‍ തന്റെ 'ദൈവമനസ്സിലെ ഭീകരത' (Terror in the Mind of God by Mark Juergensmeyer) എന്നഗ്രന്ഥത്തില്‍ അമേരിക്കയിലെ നവീന ഭ്രൂണഹത്യാവിരുദ്ധസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Paul Hill |
യൂര്‍ഗന്‍സ്‌മേയറുടെ പുസ്തകത്തില്‍ ഭ്രൂണഹത്യാ വിരുദ്ധപ്രസ്ഥാനത്തിന്റെ കടുത്ത വക്താക്കളായ റവറണ്ട് മൈക്കല്‍ ബ്രെയും (Michael Bray) റവറണ്ട് പോള്‍ ഹില്ലും (Paul Hill) ചേര്‍ന്ന് സൗമ്യമായി ചിരിച്ചുകൊണ്ട് ഒരു ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന തികച്ചും നിര്‍ദോഷമെന്ന് തോന്നാവുന്ന ഒരു ചിത്രമുണ്ട്. ''നിഷ്‌ക്കളങ്കരായ കുട്ടികളുടെ കൊല തടയുന്നത് കുറ്റമാണോ?'' ഇതാണ് ആ ബാനറിലെ വാചകം. പക്ഷേ, ഈ മാന്യപുരോഹിതര്‍ കാര്യങ്ങള്‍ അവിടം കൊണ്ടവസാനിപ്പിക്കാന്‍ തയ്യാറായില്ല. 1994 ജൂലൈ 29-ന് ജോണ്‍ ബ്രിട്ടണ്‍ എന്ന ഡോക്ടറേയും അദ്ദേഹത്തിന്റെ സുരക്ഷാഭടനായിരുന്ന ജയിംസ് ബാരറ്റിനേയും ബ്രിട്ടന്റെ ഫ്‌ളോറിഡായിലുള്ള സ്വകാര്യക്ലിനിക്കിന് മുമ്പില്‍വെച്ച് പോള്‍ ഹില്‍ വെടിവെച്ചുകൊന്നു! കുറ്റം? ബ്രിട്ടന്റെ ക്ലിനിക്കില്‍ ഭ്രൂണഹത്യ നടക്കുന്നു. നിരപരാധികളായ ഭ്രൂണങ്ങള്‍ നശിക്കാതിരിക്കണമെങ്കില്‍ ഡോക്ടര്‍ ജീവിക്കാതിരിക്കണം. എത്ര സരളമായ യുക്തി!
പോള്‍ഹില്‍ യഥാര്‍ത്ഥത്തില്‍ മാനസികരോഗിയാണോ? അല്ല; പക്ഷേ, അദ്ദേഹം അപകടകരമായ രീതിയില്‍ മതാന്ധതയുള്ള ഒരു വ്യക്തിയാണ്. രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നതാണ് ഏറെ ദുഃഖകരം. ഇവിടെ കുറ്റം ഹില്ലിന്റേതല്ല, മറിച്ച് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റേതാണ്. മിതമായി സംസാരിക്കുന്ന, സത്യസന്ധനായ ഒരു വ്യക്തിയായിരുന്നു പോള്‍ഹില്‍. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സ് മുഴുവന്‍ വിഷം വമിക്കുന്ന മതചിന്തകളാല്‍ മലീമസമാക്കപ്പെട്ടു. ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നത് ഇനി ജനിക്കാനിരിക്കുന്നവരെ കൊല്ലുന്നതുപോലെ ദൈവവിരുദ്ധമാണെന്ന് ചിന്തിക്കാന്‍പോലും അദ്ദേഹത്തിന് സാധിച്ചില്ല.
ഭ്രൂണഹത്യയെ ന്യായീകരിക്കുന്നവരില്‍ ഭൂരിഭാഗം പേരും മതവിശ്വാസികള്‍ തന്നെയാണ്. ജെറമിബന്താമിന്റെ പ്രായോഗിക സമീപനമാണ് ഭൂരിപക്ഷം മതവിശ്വാസികളും ഇക്കാര്യത്തില്‍ പിന്തുടരുന്നത്. ഭ്രൂണത്തിന് വേദനയുണ്ടാകുമോ എന്ന ചോദ്യം അവരുന്നയിക്കും. മൈക്കള്‍ ബ്രെയും പോള്‍ഹില്ലും ഭ്രൂണത്തെ നിഷ്‌കളങ്കശിശുവായി കാണുകയും അതിനെ നീക്കംചെയ്യുന്നത് മനുഷ്യഹത്യയായി വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ വികാരങ്ങളും വിചാരങ്ങളുമുളള, വലിയതോതില്‍ അറിവും പ്രവര്‍ത്തനപരിചയവുമുള്ള ഒരു ഡോക്ടറുടെ ജീവന്‍ കുറെക്കൂടി പ്രധാനപ്പെട്ടതാണെന്ന് ഹില്ലിനെ എതിര്‍ക്കുന്നവര്‍ പറയും.
ഡോക്ടറുടെ മരണം ഒരു സാമൂഹികപ്രശ്‌നം കൂടിയാണ്. അദ്ദേഹം മരിക്കുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ വിധവയാകുകയും കുട്ടികള്‍ അനാഥരാകുകയും ചെയ്യുന്നു. ഒരുപക്ഷേ, അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന വയസ്സായ മാതാപിതാക്കള്‍ നിരാലംബരാകുകയും ചെയ്യും. ഡോക്ടര്‍ക്ക് ഭാവിയില്‍ ആശ്വാസം പകരാന്‍ കഴിയുന്ന നിരവധി രോഗികളുടെ കാര്യവും പരിഗണിക്കണം.
വേദന അറിയാന്‍ കഴിയുന്ന ഒരു നാഡീവ്യവസ്ഥയെയാണ് പോള്‍ഹില്‍ നശിപ്പിച്ചത്. ഭ്രൂണത്തിന്റെ ആദ്യഘട്ടത്തില്‍ നാഡീവ്യവസഥയില്ല; വേദനയുമില്ല. അല്പം വൈകിയാലും പറയത്തക്ക വേദന ഭ്രൂണം 'അനുഭവിക്കു'ന്നതായും തെളിവില്ല. ഇനിയഥവാ ഭ്രൂണം വേദനയനുഭവിക്കുന്നെങ്കില്‍(?) അത് വളര്‍ച്ചയുടെ അന്ത്യഘട്ടത്തിലാണ്. പക്ഷെ മനുഷ്യഭ്രൂണമായതുകൊണ്ടല്ലത് സംഭവിക്കുന്നത്. പശുവിന്റെയോ കാളയുടേയോ ഭ്രൂണവും അനുഭവിക്കാനിടയുളളത് ഇതേ വേദനയാണ്. ഗര്‍ഭസ്ഥശിശുവിനെ പേറുന്ന മൃഗങ്ങളെ കൊന്നുതിന്നുന്നതില്‍ തോന്നാത്ത വികാരം കോശാവസ്ഥയില്‍ നീക്കംചെയ്യുന്ന മനുഷ്യഭ്രൂണത്തിന്റെ കാര്യത്തില്‍ മാത്രം ഉയരുന്നതിലും ലേശം പൊരുത്തക്കേടില്ലേ?
പ്രാരംഭദിശയില്‍ മനുഷ്യഭ്രൂണമായാലും ഒരു ജീവകോശം മാത്രമാണ്. അതില്‍നിന്ന് മനുഷ്യനിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഏത് അവയവം രൂപംകൊണ്ടു കഴിയുമ്പോഴാണ് അത് മനുഷ്യനായി കണക്കാക്കപ്പെടേണ്ടത്? ആ രീതിയില്‍ നോക്കുമ്പോള്‍ ബീജത്തേയും അണ്ഡത്തേയും ഏത് രീതിയില്‍ പരിഗണിക്കണം? അമേരിക്കയിലെ ഭൂരിപക്ഷം ക്രിസ്ത്യാനികളും ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ മതതീവ്രനിലപാട് അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ അത് നിയമംമൂലം നിരോധിക്കാനുമാവില്ല. വേദനയറിഞ്ഞ് പ്രസവിക്കണമെന്ന ദൈവഹിതം സരളമായി ധിക്കരിച്ച് സിസേറിയന്‍ മാര്‍ഗ്ഗം അവലംബിക്കുന്നവരാണവര്‍. പ്രാചീനഗ്രന്ഥങ്ങള്‍ പ്രകാരം ആധുനികജീവിതം നയിക്കാനുള്ള ശ്രമം പിറകോട്ടോടി മുന്നിലെത്താന്‍ ശ്രമിക്കുന്നത് പോലെയാകുമെന്ന് അനുഭവത്തില്‍ നിന്നറിയുന്നവരാണ് ഭൂരിപക്ഷവും.
ജീവന്റെ അനന്തസാധ്യതകള്‍!!
Bethovan |