ശാസ്ത്രം വെളിച്ചമാകുന്നു

Sunday, 10 July 2011

2.സ്‌ക്കാന്‍ഡിനേവിയയില്‍ സംഭവിക്കുന്നത്


Scandinavia
“Theory without data is myth: data without theory is madness.” -Phil Zukerman 

അമേരിക്കയിലെ പിറ്റ്‌സര്‍ യൂണിവേഴ്‌സിറ്റിയിലെ സാമൂഹ്യശാസ്ത്രജ്ഞനായ ഫില്‍ സുക്കര്‍മാന്‍(Phil Zukerman) ജനസംഖ്യനിര്‍ണ്ണയ പഠനമേഖലയിലെ (Demographic studies) ഒരതികായനെന്ന നിലയില്‍ വിശ്വപ്രസിദ്ധനാണ്. 2008 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'ദൈവരഹിതസമൂഹം': ലോകത്തെ ഏറ്റവും മതേതരമായ സമൂഹങ്ങള്‍ സംതൃപ്തിയെക്കുറിച്ച് നമ്മോടെന്തുപറയുന്നു(SOCIETY WITHOUT GOD: What the least religious nations can tell us about contentment) എന്ന ഗ്രന്ഥം അവതരണശൈലികൊണ്ടും ഉള്ളടക്കത്തിന്റെ സവിശേഷതകൊണ്ടും ശ്രദ്ധയാകര്‍ഷിച്ചുവരികയാണ്. 2004 ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ് ലോകത്തെ അവിശ്വാസികളുടെ രാജ്യംതിരിച്ചുള്ള ഒരു കണക്കെടുക്കാന്‍ സുക്കര്‍മാനോട് ആവശ്യപ്പെട്ടിരുന്നു. ഈ മേഖലയിലെ സുദീര്‍ഘമായ മുന്‍പരിചയമാണ് ഉത്തരവാദിത്വം സുക്കര്‍മാനെ ഏല്‍പ്പിക്കാന്‍ യൂണിവേഴ്‌സിറ്റിയെ പ്രേരിപ്പിച്ചത്. 2005 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യൂറോപ്പിലാകെ പൊതുവില്‍ വര്‍ദ്ധിച്ചുവരുന്ന മതനിരാസപ്രവണത സ്ഥിതിവിവരക്കണക്കിന്റെ സഹായത്തോടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

യൂറോപ്പിലെ 45 ശതമാനം ജനങ്ങള്‍ അവിശ്വാസികളാണെന്നായിരുന്നു സുക്കര്‍മാന്റെ റിപ്പോര്‍ട്ട്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയടക്കമുള്ള സ്‌ക്കാന്‍ഡിനേവിയന്‍രാജ്യങ്ങളില്‍ കാണപ്പെട്ട സവിശേഷസാഹചര്യം അദ്ദേഹത്തില്‍ കൂടുതല്‍ കൗതുകം ജനിപ്പിച്ചു. എണ്‍പതു ശതമാനത്തിലധികം അവിശ്വാസികളുള്ള ഈ രാജ്യങ്ങള്‍ ലോകത്തെ ഏറ്റവും മതരഹിതമായ രാജ്യങ്ങളാണ്. മനുഷ്യചരിത്രത്തില്‍ ഇത്രയധികം മതരാഹിത്യം നിലനില്‍ക്കുന്ന സമൂഹങ്ങള്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്ന് പറയാം. നോര്‍വെയും ഫിന്‍ലന്‍ഡുമാണ് വിശ്വാസരാഹിത്യം വര്‍ദ്ധിച്ചുവരുന്ന മറ്റ് രണ്ട് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ മതനിരാസം 65 ശതമാനത്തിലധികമാണ്. 1950 ല്‍ വെറും ഒരു ശതമാനം അവിശ്വാസികളുണ്ടെന്ന് സര്‍വെഫലങ്ങള്‍ സൂചിപ്പിച്ച രാജ്യമാണ് സ്വീഡന്‍! ലൂഥറന്‍ ക്രിസ്തുമതത്തിന് അവിടെ ഭരണ-സാമൂഹികരംഗത്ത് ശക്തമായ മേധാവിത്വമാണുണ്ടായിരുന്നത്. മതം വന്‍തോതില്‍ പണമിറക്കി എതിര്‍പ്രചരണം നടത്തിയിട്ടും കഴിഞ്ഞ 15 വര്‍ഷമായി മതേതര കാഴചപ്പാട് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പ്രബലമാകുകയായിരുന്നു. സ്വയംഭൂവായ നിരീശ്വരവാദം ശക്തിപ്രാപിക്കുന്ന ഈ രാജ്യങ്ങളില്‍ മതേതര-നിരീശ്വരവാദ സംഘടനകള്‍ അതിശക്തമാണെന്ന് പറയാനാവില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറയത്തക്ക സ്വാധീനവുമില്ല. 1990 കളില്‍ യൂറോപ്പിലാകെ കമ്മ്യൂണിസം തകരുകയും ലോകമെമ്പാടും മതം തിരിച്ചുവരികയും ചെയ്ത കാലഘട്ടത്തിലാണ് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ മതനിരാസം പുഷ്ടിപ്പെട്ടതെന്നത് വിരോധാഭാസമായി തോന്നാം.’’’ 



PHIL Zukerman
സ്വതന്ത്രചിന്തകനായ സുക്കര്‍മാന്‍ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ കടുത്ത ആരാധകനാണ് താനെന്ന് തുറന്നുസമ്മതിക്കുന്നുണ്ട്. 2005 മുതല്‍ ഡന്‍മാര്‍ക്കിലും സ്വീഡനിലുമായി 14 മാസം കുടുംബസഹിതം താമസിച്ചാണ് അദ്ദേഹം ഈ സമൂഹങ്ങളെ സൂക്ഷ്മപഠനത്തിന്‌ വിധേയമാക്കിയത്‌. അമേരിക്കയിലെ ക്രൈസ്തവനേതൃത്വത്തിന്റെ പ്രചരണമനുസരിച്ച് ദൈവരഹിതസമൂഹങ്ങള്‍ അക്രമവും അരാജകത്വവും വിട്ടൊഴിയാത്ത പാപത്തിന്റെ വിളനിലങ്ങളായിരിക്കും. എന്നാല്‍ മതപരമായി ഉദാസീനമായ സ്‌ക്കാന്‍ഡിനേവിയന്‍ ജനങ്ങള്‍ വളരെയധികം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നതാണ് സുക്കര്‍മാന്‍ കണ്ടത്. ക്ഷേമ മാനദണ്ഡങ്ങളുടെ പട്ടികയില്‍ (‘happiness index’) ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന,ശാന്തിയും സമാധാനവും കളിയാടുന്ന സുഭിക്ഷരാജ്യങ്ങളാണവ. സാമൂഹിക സംഘര്‍ഷങ്ങളും മതലഹളകളും തീരെയില്ലെന്ന് പറയാം. ചരിത്രപരമായി നോക്കിയാല്‍ സമാധാനത്തെക്കാള്‍ പോരാട്ടവീര്യത്തിനും യുദ്ധത്തിനും പേരുകേട്ട വൈക്കിംഗുകളെപ്പോലുള്ള നോര്‍ഡിക് ഗോത്രവംശജരാണ് ജനതയില്‍ ഭൂരിപക്ഷവും. കുരിശുയുദ്ധകാലത്ത് വിശ്വാസസംരക്ഷണത്തിനായി പലപ്പോഴും സൈന്യങ്ങളെ അയച്ചുകൊടത്ത ചരിത്രവും സ്വീഡനും ഡന്‍മാര്‍ക്കിനുമുണ്ട്. ക്രമസമാധാനനില, സാക്ഷരത, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍, സമത്വബോധത്തിലടിസ്ഥാനമായുള്ള സാമൂഹികനിയമങ്ങള്‍, ഗതാഗതസംവിധാനങ്ങള്‍, കല, സാംസ്‌ക്കാരം,..എന്നീ രംഗങ്ങളില്‍ ലോകത്തിനാകെ മാതൃകയായ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അഴിമതി, കുറ്റകൃത്യനിരക്ക്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് കാഴ്ചവെക്കുന്നത്. 


മതരഹിതരിലെ ധാര്‍മ്മികമന:സാക്ഷി മനുഷ്യസഹജമായ ഒന്നാണ്. മാതാവിന് കുട്ടിയോടുള്ള സ്‌നേഹം, ആലംബഹീനരോടും ദരിദ്രരോടും തോന്നുന്ന ആര്‍ദ്രത, സഹജീവിക്ക് സംഭവിക്കുന്ന ആപത്ത് കണ്ടുനില്‍ക്കാനുള്ള കരുത്തില്ലായ്മ തുടങ്ങിയവയൊക്കെ ജനിതകമായ ചോദനകളുടെ ഭാഗമാകുന്നു. എന്നാല്‍ മനുഷ്യന്റെ ധാര്‍മ്മികബോധം കൂടുതല്‍ മിനുസപ്പെടുത്തുന്നത് സാമൂഹ്യബന്ധങ്ങളിലൂടെയാണ്. ഇവിടെ മതം അനിവാര്യമല്ലെന്ന് മാത്രമല്ല മതബോധം പലപ്പോഴും അധാര്‍മ്മികതയ്ക്കും അക്രമവാസനയ്ക്കും ഹേതുവായിത്തീരുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ബദലായി പരിഹാരകര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും മതം വാഗ്ദാനം ചെയ്യുന്നതിനാല്‍ വിശ്വാസിക്ക് പലപ്പോഴും കുറ്റബോധമില്ലാതെതന്നെ അധാര്‍മ്മികത പ്രവര്‍ത്തിക്കാനാവുമെന്ന സാഹചര്യമുണ്ടാകാറുണ്ട്. മതരഹിതസമൂഹങ്ങളില്‍ അരാജകത്വവും കുറ്റകൃത്യങ്ങളും രൂക്ഷമായിരിക്കുമെന്ന് മതം പ്രചരിപ്പിക്കാറുണ്ടെങ്കിലും വിപരീതചിത്രങ്ങളാണ് പല മതാധിഷ്ഠിത രാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്താന്‍, ബംഗ്‌ളാദേശ്, ആഫ്രിക്കയിലെ പട്ടിണിരാജ്യങ്ങള്‍ തുടങ്ങിയ മതാധിഷ്ഠിതരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മതത്തിന്റെ അവകാശവാദങ്ങള്‍ റദ്ദ് ചെയ്യുന്നു. അമേരിക്കയിലാകട്ടെ, 15-20 ശതമാനംവരെ അവിശ്വാസികളോ നിര്‍മതരോ ഉണ്ടെന്ന് മിക്ക സര്‍വെകളും സ്ഥിരീകരിക്കുമ്പോഴും അമേരിക്കന്‍ ജയിലുകളിലെ അന്തേവാസികളില്‍ ഈ വിഭാഗം കേവലം ഒരു ശതമാനത്തിലും താഴെയാണ്. 


നിരീശ്വരവാദിയായതുകൊണ്ടുമാത്രം ഒരാള്‍ക്ക് ഉയര്‍ന്ന ധാര്‍മ്മികതയുണ്ടാകുമെന്നോ മതവിശ്വാസിയായതുകൊണ്ടു മാത്രം ധാര്‍മ്മികമായി അധ:പതിക്കുമെന്നോ കരുതാനാവില്ല. വിശ്വാസികളിലും അവിശ്വാസികളിലും നല്ലതും ചീത്തയുമായ മനുഷ്യരുണ്ടെന്ന് ഏവര്‍ക്കുമറിയാം.ദൈവരഹിതസമൂഹം നരകീയമായിരിക്കുമെന്ന മതപ്രചരണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നേ പറയാവൂ. നിരീശ്വരവാദവും മതേതരത്വവും ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അനിവാര്യമാണെന്നല്ല മറിച്ച് മതരാഹിത്യം ക്ഷേമരാഷ്ട്രനിര്‍മ്മിതിക്ക് തടസ്സമല്ലെന്ന വാദമാണ് സുക്കര്‍മാന്‍ ഉയര്‍ത്തുന്നത്.


പൊതുവായ സ്ഥിതിവിവരക്കണക്കുകള്‍ക്ക് പുറമെ 150 സ്വീഡിഷ്-ഡാനിഷ് പൗരന്‍മാരുമായി സുക്കര്‍മാന്‍ നടത്തിയ അഭിമുഖങ്ങളുടെ തിരക്കഥകളും പുസ്തകത്തിലുണ്ട്‌. പല അഭിമുഖങ്ങളും രണ്ടു മണിക്കൂറിലധികം നീളുന്നു. അവിശ്വസികളായ പൗരന്‍മാരുടെ ധാര്‍മ്മികബോധവും ലോകവീക്ഷണവും അദ്ദേഹം സസൂക്ഷ്മം പരിശോധിച്ചു. മരണഭയം, പരലോകവീക്ഷണം എന്നിവയെക്കുറിച്ച് പ്രത്യേകം ചോദിച്ചറിഞ്ഞു. അത്ഭുതമെന്ന് പറയട്ടെ, അഭിമുഖത്തില്‍ പങ്കെടുത്ത ഭൂരിപക്ഷംപേര്‍ക്കും മരണഭീതിയോ മരണാനന്തരലോകത്തെക്കുറിച്ചുള്ള ആകുലതകളോ ഉണ്ടായിരുന്നില്ല. ലോകത്ത് പൊതുവെ മതപരത വര്‍ദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍ മതരഹിതസമൂഹത്തില്‍ കാണപ്പെട്ട ധാര്‍മ്മികസ്ഥിരതയും ആത്മവിശ്വാസവും സുക്കര്‍മാനെ അത്ഭുതപ്പെടുത്തി. അക്കാദമിക് മാനദണ്ഡമനുസരിച്ച് പരിശോധിച്ചാല്‍ പുസ്തകത്തിലെ ചര്‍ച്ച അത്ര ഗഹനമാണെന്ന് പറഞ്ഞുകൂടാ. എങ്കിലും ശേഖരിക്കപ്പെട്ട വിവരങ്ങള്‍ സുനിശ്ചിതമായ നിഗമനങ്ങള്‍ സമ്മാനിക്കുന്നവയായിരുന്നു. മതരഹിതസമൂഹം സാധ്യമാണെന്നുമാത്രമല്ല അവിടെ ഐശ്വരപൂര്‍ണ്ണവും ആനന്ദകരവുമായ ജീവിതം സാധ്യമാണെന്നും അദ്ദേഹം കണ്ടെത്തി(“First of all, I argue that society without God is not only possible, but can be quite civil and pleasant. This admittedly polemical aspect of my book is aimed primarily at countering the claims of certain outspoken, conservative Christians who regularly argue that a society without God would be hell on earth: rampant with immorality, full of evil, and teeming with depravity. Well, it isn’t. Denmark and Sweden are remarkably strong, safe, healthy, moral, and prosperous societies…p-6”) 


ഡെന്‍മാര്‍ക്കിലെയും സ്വീഡനിലേയും ജനങ്ങള്‍ സാംസ്‌ക്കാരികപരമായി ക്രിസ്ത്യാനികളാണ്(Cultural christians). അഭിമുഖത്തില്‍ പങ്കെടുത്ത ഒരാള്‍ സുക്കര്‍മാനോട് രസകരമായ ഒരു സ്വകാര്യാനുഭവം വര്‍ണ്ണിച്ചു: ഒരിക്കല്‍ അയാള്‍ ബാറില്‍ അടുത്ത സുഹൃത്തുമായി ബിയര്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ സുഹൃത്ത് വികാരവേശത്തോടെ ചാടിയെഴുന്നേറ്റ് തനിക്ക് ദൈവവിശ്വാസമുണ്ടെന്ന് തുറന്നടിച്ചു. ദയവ് ചെയ്ത് അക്കാരണത്താല്‍ തന്നെ ഒരു മോശം വ്യക്തിയായി വിലയിരുത്തരുതെന്നും സുഹൃത്ത് അയാളോടഭ്യര്‍ത്ഥിച്ചുവത്രെ! (One man recounted the shock he felt when a colleague, after a few drinks, confessed to believing in God. “I hope you don’t feel I’m a bad person,” the colleague pleaded.’’P-16). മതഭക്തി അതിവിശിഷ്ടഗുണമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവിശ്വസനീയമായി തോന്നാവുന്ന കുറ്റബോധമാണ് ആ ഡാനിഷ് യുവാവ് പ്രകടിപ്പിച്ചത്. ഡെന്‍മാര്‍ക്കിലെ മതനിരാസത്തെപ്പറ്റിയുള്ള കണക്കുകള്‍ സ്വാഭാവികമായും അവിടുത്തെ മതനേത്യത്വത്തിന് സ്വീകാര്യമായിരുന്നില്ല. 


പുറമെ മതവും ദൈവവുമൊന്നുമില്ലെന്ന് പറയുമെങ്കിലും തൊലിപ്പുറം ചുരണ്ടി ഉള്ളറകളിലേക്ക് നോക്കിയാല്‍ ഡാനിഷ് പൗരന്‍മാരുടെ ആത്മീയ ഉറവകള്‍ കാണാനാവുമെന്നായിരുന്നു ഒരു പ്രമുഖ ലൂഥറന്‍ ബിഷപ്പിന്റെ വാദം. പക്ഷെ മണിക്കൂറുകളോളം നീണ്ട അഭിമുഖങ്ങളില്‍ തൊലിപ്പുറം ചുരണ്ടി ഉള്ളിലേക്ക് നോക്കാന്‍ സുക്കര്‍മാന്‍ കിണഞ്ഞ് ശ്രമിച്ചപ്പോഴൊക്കെ കൂടുതല്‍ സംസാരിക്കാനുള്ള വിമുഖതയാണ് മിക്കവരും പ്രകടപ്പിച്ചത്. ചോദ്യകര്‍ത്താവിന് മതവിഷയമല്ലാതെ വേറൊന്നും ചോദിക്കാനില്ലേ എന്ന ഭാവം. മതം ഒരു സ്വകാര്യവികാരമായി സൂക്ഷിക്കുന്നവരല്ല മറിച്ച് മത-ദൈവ വിഷയത്തില്‍ താല്പര്യം തീരെക്കുറഞ്ഞവരാണ് ഡാനിഷ്‌കാരെന്ന് സുക്കര്‍മാന്‍ കണ്ടു(“I spent a year scratching, “I scratched and I scratched and I scratched. And I concluded that “religion wasn’t really so much a private, personal issue, but rather, a nonissue.”p-19 )മതനിരാസം പ്രബലമാകുന്നത് സ്വീഡനിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുവെങ്കിലും സുക്കര്‍മാന്‍ കൂടുതല്‍ കാലം ചെലവിട്ടത് ഡെന്‍മാര്‍ക്കിലാണ്. അവിടെ 83 ശതമാനം ജനങ്ങളും സാങ്കേതികമായി ഇപ്പോഴും നാഷണല്‍ ചര്‍ച്ചില്‍(ലൂഥറന്‍) അംഗങ്ങളാണ്. 


മാമോദീസയില്‍നിന്ന് മോചനംനേടല്‍ (de-baptism)പോലെയുള്ള തീവ്ര മതവിരുദ്ധനിലപാടുകള്‍ പൊതുവെ സ്വീകരിക്കപ്പെടുന്നില്ലെങ്കിലും ഡെന്‍മാര്‍ക്കും സ്വീഡനും പ്രതിനിധാനം ചെയ്യുന്ന സാംസ്‌ക്കാരിക ക്രൈസ്തവതയില്‍ (Cultural Christianity)ദൈവത്തിനും സാത്താനും വേഷമൊന്നുമില്ല. ക്രിസ്തുമതത്തെ ഒരു 'സാംസ്‌ക്കാരിക പൈതൃക'മായാണ് (Cultural heritage)ഏറെപ്പേരും നോക്കികാണുന്നത്. സഹജീവികളോട് ദയ കാട്ടുക, ദരിദ്രരെ സഹായിക്കുക, ധാര്‍മികബോധമുള്ള വ്യക്തിയാവുക തുടങ്ങി ക്രൈസ്തവത പിന്തുണയ്ക്കുന്ന മാനവികമൂല്യങ്ങള്‍ മിക്കവര്‍ക്കും സ്വീകാര്യമാണ്(“When they say they are “Christian” they are just referring to a cultural heritage and history. When asked what it means to be Christian, they said ‘being kind to others, taking care of the poor and sick, and being a good and moral person.”p-62) അതേസമയം,ക്രിസ്തുമതത്തിലെ സുപ്രധാന സങ്കല്‍പ്പങ്ങളോട് അവര്‍ പുറംതിരിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. അഭിമുഖം നല്‍കിയവരില്‍ മഹാഭൂരിപക്ഷവും യേശുക്രിസ്തുവിനെ ദൈവപുത്രനായോ മിശിഹായായിട്ടോ അംഗികരിക്കാന്‍ വിസമ്മതിച്ചു. 




ഉയര്‍ത്തെഴുന്നേല്‍പ്പ്, കന്യകാഗര്‍ഭം തുടങ്ങിയ ക്രിസ്തുമതത്തിലെ അടിസ്ഥാനപ്രമാണങ്ങള്‍ ഏതാണ്ടെല്ലാവരുംതന്നെ തമാശയെന്നനിലയില്‍ ചിരിച്ചുതള്ളുകയാണുണ്ടായത്(“When I specifically asked these Nordic Christians if they believed that Jesus was the Son of God or the Messiah, they nearly always said no – usually without hesitation. Did they believe that Jesus was born of a virgin or that he rose from the grave? Such queries were usually met with genuine laughter – as through the mere asking was rather silly” -p.10).ബൈബിള്‍ ദൈവവിരചിതമണെന്ന് സര്‍വെയില്‍ പങ്കെടുത്ത ആരുംതന്നെ (പൂജ്യം ശതമാനം) വിശ്വസിക്കുന്നില്ലെന്നതാണ് കൗതുകകരം. പള്ളിയില്‍പോക്ക് ലോകത്തേറ്റേവും കുറഞ്ഞ രാജ്യങ്ങളാണ് സ്‌ക്കാന്‍ഡിനേവിയയിലുള്ളത്. (“Almost nobody in Denmark and Sweden believes that the Bible is divine in origin. And the rate of weekly church attendance in these Nordic nations is the lowest on earth…”-P.6). 


അക്രമം, കൊലപാതകം ,ബലാല്‍സംഗം തുടങ്ങിയവ ഏറ്റവും കുറഞ്ഞ രാജ്യങ്ങളാണിവിടെയുള്ളത്. എന്നിട്ടും തങ്ങളെ 'വഴിനടത്താന്‍' ദൈവം മുകളിലുണ്ടെന്ന് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നില്ല. വിധിവിശ്വാസവും പരാശ്രയബോധവും കൈവിട്ട് ആത്മവിശ്വാസമാര്‍ജ്ജിച്ച ഈ ജനതയ്ക്ക് പാപബോധവും അന്യമായിക്കൊണ്ടിരിക്കുകയാണ് (“… their overall rates of violent crime – such as murder, aggravated assault, and rape – are among the lowest on earth. Yet the majority of Danes and Swedes do not believe that God is “up there,” keeping diligent tabs on their behavior… In fact, most Danes and Swedes don’t even believe in the very notion of “sin.”-p.10) എങ്കിലും തങ്ങളുടെ ക്രൈസ്തവപൈതൃകം നാണക്കേടായിക്കാണാന്‍ അവരാരും തയ്യാറല്ല. ഒരു നിരീശ്വരവാദിയാണെങ്കിലും ലൂഥറന്‍ ക്രൈസ്തവമൂല്യങ്ങള്‍ താനിപ്പോഴും ളള്ളില്‍ കാത്തുസൂക്ഷിക്കുന്നുവെന്നാണ് അഭിമുഖത്തിനിടെ ജെന്‍സ് എന്ന അറുപത്തിയെട്ടുകാരന്‍ സുക്കര്‍മാനോട് പറഞ്ഞത്(“We are Lutherans in our souls — I’m an atheist, but still have the Lutheran perceptions of many: to help your neighbor. Yeah. It’s an old, good, moral thought.”p-10). 


അമേരിക്കയില്‍ മതം ശക്തമായിട്ടും സമ്പന്നതയുണ്ടെന്ന വസ്തുത സുക്കര്‍മാന്‍ നിരാകരിക്കുന്നില്ല. എന്നാല്‍ അമേരിക്കയില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ബീഭത്സമാണ്;വന്‍തോതിലുള്ള സാമൂഹികസംഘര്‍ഷവും സമ്മര്‍ദ്ദവും അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളാകട്ടെ വരുമാനവിതിരണത്തിന്റെയും പൗരാവകാശങ്ങളുടെയും കാര്യത്തില്‍ ലോകത്തിനാകെ അനുപമ മാതൃകയായി വര്‍ത്തിക്കുന്നു. ശാന്തമായ ഒരു പുഴപോലെയാണ് ആ 'തണുപ്പന്‍'സമൂഹങ്ങള്‍ മുന്നോട്ടൊഴുകുന്നത്.  യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവെ അനുഭവപ്പെടുന്ന കുറഞ്ഞ ജനനനിരക്കും വര്‍ദ്ധിച്ചുവരുന്ന ആഫ്രിക്കന്‍ മുസ്‌ളീങ്ങളുടെ കുടിയേറ്റവും ഈ രാജ്യങ്ങളിലെ മതസമവാക്യങ്ങളെ ഭാവിയില്‍ രണ്ട് രീതിയില്‍ സ്വാധീനിക്കാമെന്ന് സുക്കര്‍മാന്‍ പ്രവചിക്കുന്നു. മതപരമായി നിര്‍ബന്ധബുദ്ധിയുളള മുസ്‌ളീങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ തങ്ങളുടെ മതത്തേയും ദൈവത്തേയും വീണ്ടും പൊടിതട്ടിയെടുത്ത് മതപരമായി സംഘടിക്കേണ്ട ആവശ്യകത സ്‌ക്കാന്‍ഡിനേവിയന്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടാം. സംഘടിക്കാനും തിരിച്ചടിക്കാനും മതംപോലെ സഹായകരമായ മറ്റൊരു ഉപായമില്ലല്ലോ. പത്തുപേര്‍ തികച്ച് നിസ്‌ക്കരിക്കാനില്ലാത്തിടത്തുപോലും കോടികള്‍ ചെലവിട്ട് കൂറ്റന്‍ മോസ്‌ക്കുകള്‍ പണിതുയര്‍ത്തപ്പെടുന്നത് ശാന്തശീലരായ സ്‌ക്കാന്‍ഡിനേവിയക്കാരെയും അസ്വസ്ഥരാക്കുന്നുണ്ട്. മതമൗലികവാദം നേരിടാനായി തങ്ങളുടെ മതേതര-ജനധിപത്യ സ്ഥാപനങ്ങളും മൂല്യങ്ങളും കൂടുതല്‍ ശക്തിപ്പെടുത്താന്‍ അവര്‍ ശ്രമിക്കാനിടയുണ്ടെന്നതാണ് രണ്ടാമത്തെ സാധ്യത. 


2006 ല്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ചതുമായി ബന്ധപ്പെട്ടുണ്ടായ മതകലാപവേളയില്‍ അതാണ് സംഭവിച്ചത്. കാര്‍ട്ടൂണ്‍ കലാപം ഡെന്‍മാര്‍ക്കിന്റെ മതേതരഭാവത്തിന്റെ മൂര്‍ച്ഛ കൂട്ടുകയാണുണ്ടത്. യൂറോപ്യന്‍മുസ്‌ളീം ഇസ്‌ളാമിനെ നവീകരിക്കുമെന്നും മിതവാദത്തിന്റെയും സഹിഷ്ണുതയുടേയും പാതയിലേക്ക് അതിനെ നയിച്ചേക്കുമെന്ന വാദവും അദ്ദേഹം തള്ളിക്കളയുന്നില്ല. സ്‌ക്കാന്‍ഡിനേവിയന്‍ സമൂഹങ്ങളുടെ ഭാവി പ്രവചിക്കാന്‍ സുക്കര്‍മാന്‍ തയ്യാറല്ല. മതം വളരെ രസകരമായ ഒരു സംഗതിയാണ്;സാമ്പത്തികവും സാമൂഹകവുമായി അതിശക്തവും. അതിനെ തുടച്ചുനീക്കുക അത്ര എളുപ്പമായിരിക്കില്ല. പത്തുനാല്‍പ്പത് വര്‍ഷം കഴിഞ്ഞ് ഡാനിഷ് പൗരന്‍മാര്‍ തെരുവില്‍വെച്ച് കാണുമ്പോള്‍ പരസ്പരം 'ഹലേലുയാ' പറയാതെ സംസാരിക്കില്ലെന്ന അവസ്ഥ ഉണ്ടായിക്കൂടെന്നില്ല; ഒരുപക്ഷെ അപ്പോഴേക്കും മതംതന്നെ അവര്‍ പൂര്‍ണ്ണമായും മറന്നിട്ടുണ്ടാകാനുമിടയുണ്ട്. രണ്ടായാലും ഊഹാപോഹങ്ങള്‍ക്ക് ഫില്‍ സുക്കര്‍മാന്‍ തയ്യാറല്ല.*** 

260 comments:

1 – 200 of 260   Newer›   Newest»
Salim PM said...

മുഖ്യധാരാ മതങ്ങളില്‍ ദൈവത്തെക്കുറിച്ച് ഇത്രയും യുക്തിരഹിതമായ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരു മതവിഭാഗം ക്രിസ്തുമതമല്ലാതെ വേറെ ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെയാണ് കാളിദാസനെപ്പോലുള്ളവര്‍ വിശ്വാസം വേറെ വസ്തുതകള്‍ വേറെ എന്ന് ഇടക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. (ഇതു കേള്‍ക്കുമ്പോള്‍ കാളിദാസന്‍ ക്രിതീയ വിശ്വാസിയാണെന്നുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസ്സിലാകും; കാളിദാസന്‍ അക്കാര്യം ഇതുവരെ നിഷേധിച്ചതായും കണ്ടിട്ടില്ല).

മ‍നുഷ്യ ധിഷണയെ തൃപ്തിപ്പെടുത്താത്ത, യുക്തിയുടെ പിന്‍ബലമില്ലാത്ത ഒരു വിശ്വാസവും ശാശ്വതമായി നിലനില്‍ക്കില്ല. ക്രിസ്തുമതത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം ഇതിനുദാഹരണമാണ്.

Salim PM said...

{{{{അതേസമയം,ക്രിസ്തുമതത്തിലെ സുപ്രധാന സങ്കല്‍പ്പങ്ങളോട് അവര്‍ പുറംതിരിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. അഭിമുഖം നല്‍കിയവരില്‍ മഹാഭൂരിപക്ഷവും യേശുക്രിസ്തുവിനെ ദൈവപുത്രനായോ മിശിഹായായിട്ടോ അംഗികരിക്കാന്‍ വിസമ്മതിച്ചു.....

ഉയര്‍ത്തെഴുന്നേല്‍പ്പ്, കന്യകാഗര്‍ഭം തുടങ്ങിയ ക്രിസ്തുമതത്തിലെ അടിസ്ഥാനപ്രമാണങ്ങള്‍ ഏതാണ്ടെല്ലാവരുംതന്നെ തമാശയെന്നനിലയില്‍ ചിരിച്ചുതള്ളുകയാണുണ്ടായത്}}}}


മനുഷ്യയുക്തിയെ നോക്കി പല്ലിളിക്കുന്ന നവീന ക്രിസ്തുമതത്തിലെ ഇത്തരം യുക്തിരഹിത വിശ്വാസങ്ങള്‍ തന്നെയാണ് ക്രിസ്തുമത വിശ്വാസികള്‍ ദൈവ വിശ്വാസം ഉപേക്ഷിക്കാന്‍ കാരണമാകുന്നത്. ദൈവം മൂന്നാണെന്നും മൂന്ന് ഒന്നാണെന്നും, ദൈവം മരിച്ചു മൂന്നു ദിവസം കല്ലറയില്‍ കിടന്നുവെന്നും വീണ്ടും ജീവിച്ച് ആകാശത്തിലേക്ക് പോയി എന്നും മറ്റുമുള്ള വിശ്വാസങ്ങള്‍ മനുഷ്യനെ മതനിരാസത്തിലേക്ക് നയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

രവിചന്ദ്രന്‍ സി said...

സ്വാതന്ത്ര്യം, പൗരാവകാശങ്ങള്‍, ജനാധിപത്യമൂല്യങ്ങള്‍ ഇവയൊക്കെ അനുവദിക്കാനും മതത്തിന് സമൂഹത്തിലും രാഷ്ട്രീയത്തിലുമുള്ള അപ്രമാദിത്വം അവസാനിപ്പിക്കാനും തയ്യാറാകുന്ന ഏതൊരു സമൂഹത്തിലും മതം തളരുക തന്നെ ചെയ്യും. മതനിര്‍മ്മിതിക്ക് മനുഷ്യന്റെ കിരാതമായ ഭയവും അന്ധവിശ്വാസത്വരയും കുറെ കെട്ടുകഥകളും മതിയാകും.പക്ഷെ മതം നിലനിറുത്തികൊണ്ടുപോവുക അത്ര എളുപ്പമല്ല. നിതാന്തജാഗ്രതയും അവിരാമമായ ഭീഷണികളും അതാവശ്യപ്പെടുന്നുണ്ട്. മതനിന്ദാക്കുറ്റം മിക്കവരേയും മതദാസരാക്കി നിലനിറുത്തും. കേവലം ആള്‍ക്കൂട്ടങ്ങളില്‍ നിന്നും കാട്ടുതീ പോലെ ലോകമെമ്പാടും വ്യാപിക്കാന്‍ ഒരിക്കല്‍ സ്വീകരിച്ച നിലപാടുകളിലേറെയും ഇന്ന്ക്രിസ്തുമതം കയ്യൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. ഉപേക്ഷിക്കപ്പെടുന്ന ആയുധങ്ങള്‍ ഏറ്റെടുക്കാന്‍ പൂത്തന്‍കൂറ്റുകാര്‍ ചാടിവീഴുകയാണ്. ഉണ്ടവന് ഉറങ്ങാതെ വയ്യ, ഉണ്ണാത്തവന് ഉണ്ണാതെ വയ്യ എന്ന അവസ്ഥ. ഭൂമി പരന്നതാണെന്ന് 1600 വര്‍ഷം ഭൂമിയിലെ 99.9999% പേര്‍ക്കും വിശ്വസിക്കാമെങ്കില്‍ മനുഷ്യന്‍ കുറേ ഗോത്രശാസനങ്ങളിലും അമ്മൂമ്മക്കഥകളിലും കുരുങ്ങിക്കിടക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. പക്ഷെ ആത്യന്തികമായി ഈ ഭാണ്ഡക്കെട്ട് ഇറക്കിവെക്കാന്‍ അവന്‍ നിര്‍ബന്ധിതനാവും, കാലമെത്രയെടുത്താലും.

ea jabbar said...

മനുഷ്യനെ ഇന്നും പ്രാകൃത ഗോത്ര സംസ്കൃതിയില്‍ തളച്ചിടുന്നത് ഇസ്ലാം മതമാണ് ! ക്രിസ്തു മതത്തെക്കാള്‍ വേഗത്തില്‍ ആ മതം തകരും. .. അതി വിദൂരമല്ലാത്ത ഭാവിയില്‍ !!

nasthikan said...

ഏത്‌ മതത്തെക്കുറിച്ചെഴുതിയാലും അതിലേക്ക് ഇസ്ലാമിനെ വലിച്ചിഴച്ചുകൊണ്ടുവന്ന് ചര്‍ച്ചകള്‍ ആ വഴിക്ക് തിരിച്ചുവിടുന്നത് ഇസ്ലാമിസ്റ്റുകളുടെ പൊതു സ്വഭാവമാണ്‌. അതുതന്നെയാണ്‌ ഇവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അപരിചിതന്‍ said...

"നിരീശ്വരവാദിയായതുകൊണ്ടുമാത്രം ഒരാള്ക്ക് ഉയര്ന്ന ധാര്മ്മികതയുണ്ടാകുമെന്നോ മതവിശ്വാസിയായതുകൊണ്ടു മാത്രം ധാര്മ്മികമായി അധ:പതിക്കുമെന്നോ കരുതാനാവില്ല“

വളരെ വ്യക്തമായ ഒരു നിരീക്ഷണമാണിത്.

പക്ഷെ മതം ഒരു വിശ്വാസത്തിന്നപ്പുറത്ത് വിലക്കും വിലങ്ങുമായി നമ്മുടെ കൈകാലുകളും ചിന്താശേഷിയും പൂട്ടിയിടുമ്പോഴാണ് വിവിധ മതവിശ്വാസികൾ നിലനിൽക്കുന്ന സമൂഹം ഒരിക്കലും പ്രശ്നരഹിതമാകാതെയിരിക്കുന്നത്.

ഞാൻ ഒരു മതവിശ്വാസിയാണൂ എന്ന വാദം തന്നെ തന്റെ അയൽക്കാരനായ മറ്റൊരുവൻ അതല്ല എന്ന പ്രഖ്യാപനമാണ്.
മതം മിക്കപ്പോഴും മനുഷ്യനെ മയക്കുന്ന കറുപ്പും..അതിനുമപ്പുറത്ത് മനുഷ്യനെ ആരെയൊക്കെയോ വെറുക്കാൻ ശീലിപ്പിക്കുന്ന ഒരു മറ്റോരു ലഹരിയുമാണ്.

മതരഹിതനായ ദൈവത്തിനു വേണ്ടി നമ്മൾ വാദിക്കുന്നത് കണ്ട് ഒരുപക്ഷെ അദ്ദേഹം മുകളിൽ ഇരുന്ന് ചിരിക്കുന്നുണ്ടാവും....
( ദൈവം ഉണ്ടെങ്കിൽ കണ്ടിട്ട് വരാം എന്ന് പറഞ്ഞ് പോയ ബർട്രാന്റ് റസ്സൽ ഇതു വരെ തിരിച്ച് വന്നിട്ടില്ല :) )
ഇനി അങ്ങനെ ഒരു കഥാപാത്രം ഉണ്ടെങ്കിൽ തന്നെ ഒന്നുറപ്പാണ് ഒരു തീവ്രമതവിശ്വാസിയെക്കാളും ദൈവ രാജ്യത്ത് ആദ്യം ചെന്നെത്തുക മനുഷ്യസ്നേഹിയായ ഒരു ദൈവ നിഷേധി തന്നെയായിരിക്കും...

സാർ വായിച്ചറിഞ്ഞ പുതിയ വിവരങ്ങൾക്ക് നന്ദി..

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട അപരിചിതന്‍,

പ്രതികരണത്തിന് നന്ദി. ധാര്‍മ്മികതയും മതവുമായുള്ള ബന്ധം കേവലമായ അവകാശവാദത്തില്‍ അധിഷ്ഠിതമാണ്. കണ്ണില്‍ കാണുന്നതിനെയെല്ലാം സ്വമതദൈവത്തിന്റെ തെളിവായി വീമ്പിളക്കുന്ന മതവിശ്വാസി മനുഷ്യനിലെ സദ്ഗുണങ്ങളേയും വിശ്വാസത്തിന്റേയും മതദൈവത്തിന്റെയും അക്കൗണ്ടില്‍ ചേര്‍ത്തു രസിക്കും. മനസ്സിലാക്കേണ്ടതിതാണ്: അടിസ്ഥാനപരമായി മനുഷ്യനില്‍ നന്മയുണ്ട്. Man is essentially moral. സാമൂഹ്യബന്ധങ്ങള്‍ പുരോഗമിക്കുമ്പോള്‍ നന്മയുടെ വശം കൂടുതല്‍ ശുദ്ധീകരിക്കപ്പെടും. കാട്ടുനിയമങ്ങളിലാണതിന്റെ തുടക്കം. കാട്ടുനിയമങ്ങള്‍ ഗോത്രനിയമങ്ങള്‍ നിര്‍മ്മിക്കും. ഗോത്രനിയമങ്ങള്‍ നാട്ടുനിയമങ്ങള്‍ക്കും നാട്ടുനിയമങ്ങള്‍ നാഗരികനിയമങ്ങള്‍ക്കും പശ്ചാത്തലമൊരുക്കുന്നു. അനുസ്യൂതമായ ഒരു പ്രക്രിയയാണ്. ഇതില്‍ അവസാനത്തെ ഒരു ഘട്ടത്തില്‍ സമകാലികമായ ഗോത്ര-നാട്ടുനിയമങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാണ് മതങ്ങള്‍ പ്രവേശിക്കുന്നത്.എന്നാല്‍ കൂടുതല്‍ ശുദ്ധിയും സുഗന്ധവുമുള്ള ധാര്‍മ്മിക-സാമൂഹിക നിയമങ്ങളുടെ നിര്‍മ്മിതിയെ ഇന്ന് മതം നിര്‍ബന്ധപൂര്‍വം തടസ്സപ്പെടുത്തുകയാണ്. 'അവസാനത്തെ പുരോഹിതന്റെ കുടല്‍മാല ചുറ്റി അവസാനത്തെ രാജാവിനെ ഞെരിച്ചുകൊല്ലുന്നതുവരെ ഈ ഭൂമുഖത്ത് മനുഷ്യന്‍ സ്വതന്ത്രനാവില്ല'-ഡെനിസ് ദിദറോയുടെ വാക്കുകള്‍.

മുഹമ്മദ് ഖാന്‍(യുക്തി) said...

പെരിയാര്‍ പറഞ്ഞിട്ടുണ്ട്,ഒരോ മതവിശ്വാസിയും സ്വ വ്യവഹാരപ്രവര്‍ത്തികൊണ്ട് മതത്തെ തള്ളികളയുന്നതായിട്ട്.മാറുന്ന ലോകക്രമത്തില്‍ മതശാസനകള്‍ക്ക് പുറം തിരിഞ്ഞുനിക്കാന്‍ വിശ്വാസി നിര്‍ബന്ധിതനാകും.ജബ്ബാര്‍ മാഷ് പറഞ്ഞത് സംഭവിക്കും,സംഭവിച്ചുകൊണ്ടിരിക്കുന്നു.

നിസ്സഹായന്‍ said...

ഈ പോസ്റ്റിന്റെ ഉള്ളടക്കത്തോട് പൊതുവെ യോജിക്കുന്നു. ദൈവവിശ്വാസമോ മതവിശ്വാസമോ ധാര്‍മികതയുടെ നിര്‍ണയത്തില്‍ പങ്കു വഹിക്കുന്നില്ലെന്നത് സത്യമാണ്. മാര്‍ക്സിസത്തോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടും ഒട്ടുവളരെ കാര്യങ്ങളില്‍ വിയോജിക്കാമെങ്കിലും അവരുടെ മതത്തെയും വിശ്വാസത്തെയും സംബന്ധിച്ച വിശകലനങ്ങള്‍ വളരെ ശരിയാണെന്ന് ഈ പോസ്റ്റു് അടിവരയിടുന്നു. പ്രകൃതി വിഭവങ്ങളും സമ്പത്ത്സമൃദ്ധിയും നിറഞ്ഞ രാജ്യങ്ങളില്‍, ദാരിദ്ര്യമില്ലാത്തയിടങ്ങളില്‍, സാമൂഹിക വൈരുദ്ധ്യങ്ങള്‍ വളരെ കുറഞ്ഞ് സാമൂഹിക നീതി വിളയാടുന്നയിടങ്ങളില്‍ ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കും സ്ഥാനം നഷ്ടപ്പെടുകയും ആ മാതിരി വിഷയങ്ങളില്‍ ജനത ഉദാസീനരെങ്കിലും ആയിരിക്കുമെന്നുമാണ് ഇവിടെ താങ്കളുദ്ധരിക്കുന്ന പഠനവും വെളിപ്പെടുത്തുന്നത്. ദൈവവും മതങ്ങളും ഉണ്ടാകാനിടയായ സമൂര്‍ത്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം അവയും നിലനില്‍ക്കുമെന്നും ആ സാഹചര്യങ്ങളെ ദൂരികരിക്കുകയെന്നത് തന്നെയാണ് അവയില്ലാതാക്കാനുള്ള മാര്‍ഗമെന്നും മാര്‍ക്സിസ്റ്റുകള്‍ കണ്ടെത്തുന്നു. വളരെ ലളിതമായി പറഞ്ഞാല്‍ ദൈവവും മതവുമെല്ലാം സാമൂഹികാവസ്ഥയുടെയും സാഹചര്യങ്ങളുടെയും ഉല്പന്നവും അവയുടെ പ്രതിഫലനവുമാണ്. നിശിതമായി ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ തികച്ചും മതേതരമൂല്യങ്ങള്‍ നിലനില്‍ക്കുന്നതും ഉയര്‍ന്ന നീതിബോധവും അന്ധവിശ്വാസ-അനാചാരഹിതവും അതുകൊണ്ടു തന്നെ മതദൈവ വിശ്വാസങ്ങള്‍ക്ക് പ്രാമുഖ്യമില്ലാത്തതുമായ ഒരു രാഷ്ട്രം സൃഷ്ടിക്കണമെങ്കില്‍ യുക്തിവാദികള്‍ അവര്‍ ജീവിക്കുന്ന രാജ്യത്തിന്റെ സവിശേഷഘടനയും അവിടുത്തെ സമൂര്‍ത്ത സാഹചര്യങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതിന്റെ ആവശ്യകത മുന്നില്‍വരുന്നു. ഇക്കാര്യത്തില്‍ അവര്‍ പരാജയപ്പെടുമ്പോള്‍, യുക്തിവാദികള്‍, വ്യക്തിപരമായി അവിശ്വാസികളായിരിക്കുന്നതിനേക്കാള്‍ യുക്തിവാദിസംഘടനകള്‍ക്ക് യാതൊരു പ്രസക്തിയില്ലാതായിത്തീരുന്നു. അതാണ് ഇന്ത്യയിലെയും കേരളത്തിലെയും പോലും കൃത്യമായ അനുഭവം. യുക്തിവാദികളെയും അവരുടെ പ്രസ്ഥാനങ്ങളെയും തിരസ്ക്കരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഒരു ജനതയെ മനസ്സിലാക്കുന്നതില്‍ യുക്തിവാദികളും പരാജയപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ അതു മനസ്സിലാക്കുന്നിടത്താണ് അവരുടെ വളര്‍ച്ചയുടെ രഹസ്യവും അന്തര്‍ഭവിച്ചിരിക്കുന്നത്. 3മുതല്‍ 6ശതമാനംവരെ മാത്രം അവിശ്വാസികളുള്ള, ഏറ്റവും കൂടുതല്‍ മതങ്ങളുള്ള, മതത്തിന്റെ നിര്‍വചനങ്ങള്‍ക്ക് വെളിയില്‍ സ്ഥാനമുള്ളതും പ്രതിലോമമൂല്യങ്ങള്‍ മാത്രം സംവഹിക്കുന്നതുമായ ഹിന്ദുത്വത്തെയും അതിന്റെ എതിര്‍ ചേരിയില്‍ വരുന്ന മതങ്ങളെയും തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്ന യുക്തിവാദപ്രസ്ഥാനങ്ങളുടെ പ്രസക്തിയും പ്രയോഗവുമെങ്ങിനെ ആയിരക്കണമെന്നതിനു് ഗൌരവമായ പഠനം തന്നെ ആവശ്യമാണ്. അതുകൊണ്ട് ഇന്ത്യയില്‍ മതങ്ങളും ദൈവങ്ങളും ക്രമേണ ഇല്ലാതാകുമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ദാരിദ്ര്യവും അസമത്വവും പെരുകുന്ന ഇന്ത്യയില്‍ മതങ്ങളുടെ ആധിപത്യം കൂടിക്കൊണ്ടിരിക്കുമെന്നല്ലേ യാഥാര്‍ത്ഥ്യം. ഇവിടെ ശാസ്ത്രം വളര്‍ന്നതു കൊണ്ടുമാത്രം മതങ്ങള്‍ ഇല്ലാതാകുമെന്നു കരുതാമോ ?

Off Topic:- ഈ ബ്ലോഗ് 'ജാലകം' അഗ്രിഗേറ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുകരുതുന്നു. ചെയ്താല്‍ നന്നായിരുന്നു.

രവിചന്ദ്രന്‍ സി said...

2011 സെപ്റ്റംബറില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന റിച്ചാഡ് ഡോക്കിന്‍സിന്റെ 'The Greatest Show On Earth' ന്റെ മലയാള വിവര്‍ത്തനമായ 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയ'ത്തെപ്പറ്റി 'പരിണാമത്തിന്റെ തിരക്കഥ' ബ്‌ളോഗില്‍ വായിക്കാം. പച്ചക്കുതിര മാഗസിന്‍ 2010 ഫെബ്രുവരിയില്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ ലേഖനം.

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയത്തിലേക്ക്‌

Salim PM said...

ea jabbar, യുക്തി..

:)

Salim PM said...

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയത്തിലേക്ക്‌

link is not working sir

രവിചന്ദ്രന്‍ സി said...
This comment has been removed by the author.
Salim PM said...

"അടിസ്ഥാനപരമായി മനുഷ്യനില്‍ നന്മയുണ്ട്. Man is essentially moral"

അറിഞ്ഞോ അറിയാതെയോ ദൈവാസ്തിത്വത്തെ പ്രഖ്യാപിക്കുന്നതാണ് ഈ പ്രസ്താവന.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,

മനുഷ്യനില്‍ നന്മയുണ്ട്, തിന്മയുണ്ട, ക്രൂരതയുണ്ട് എന്നൊക്കെ പറയുമ്പോഴേക്കും ദൈവമുണ്ടെന്ന് തെളിയുകയാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. ഇത്ര അനായാസം വിഷയങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ സാധിക്കുന്നത് നിസ്സാരമല്ല. മനുഷ്യന്‍ Moral ആകുന്നുവെങ്കില്‍ അതിന്റെ കാരണമെന്താണ് എന്ന് ആരായേണ്ടതുണ്ട്. മനുഷ്യനിലെ തിന്മയുടേയും ക്രൂരതയുടേയുമൊക്കെ കാരണം അവന്റെ അതിജീവനവുമായി ബന്ധപ്പെട്ടു കിടക്കുന്നത് എങ്ങനെയെന്നാണെന്നും ആലോചിക്കണം. നന്മ കുട്ടിയിലാക്കാന്‍ ഒരു ദൈവവും തിന്മ ചുമന്നുനടക്കാന്‍ ഒരു ചെകുത്താനേയും ഏര്‍പ്പാടാക്കിയതുകൊണ്ടായില്ല. ഈ രണ്ടു കഥാപത്രങ്ങളെ വെച്ച് പരിഹരിക്കാമായിരുന്നുവെങ്കില്‍ ഇന്നീ ലോകത്ത് ഉത്തരമില്ലാത്ത സമസ്യകളേ ഉണ്ടാകുമായിരുന്നില്ല. ആത്യന്തികമായ ഉത്തരവും പരമമായ ജ്ഞാനവും നിരക്ഷര്‍ക്കും മന്ദുബുദ്ധികള്‍ക്കുംവരെ പ്രാപ്യമാകുമായിരുന്നു. എന്നാല്‍ അങ്ങനെ ഒരിക്കലും സംഭവിക്കുന്നതായി നാം കാണുന്നില്ല. ദൈവം എന്ന പ്രീ-പെയ്ഡ് റെഡിമെയ്ഡ് ഉത്തരവുമായി നടക്കുന്നവരും രൂക്ഷമായ അജ്ഞതകൊണ്ട് നട്ടം തരിയുകയാണ്. രഹസ്യത്തിന് ഒരു പേരിട്ടതുകൊണ്ട് അത് പരസ്യമാകുന്നില്ല. ദൈവം ഉത്തരമല്ല, ഉത്തരമില്ലായ്മയാകുന്നു;അജ്ഞതയുടെ അപരനാമമാണത്.

vipin said...

മതപരമായി നിര്‍ബന്ധബുദ്ധിയുള്ളവര്‍ ബാക്കിയുള്ള ആളുകളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും അത് വളര്‍ന്നു വലുതായി മറ്റുള്ളവരും അവരുടെ മതാചാരങ്ങള്‍ പൊടി തട്ടിയെടുക്കുന്ന സ്ഥിതിയില്‍ എത്തിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട !,അത് വിശ്വാസം കൊണ്ടാകില്ല , മറ്റുള്ളവരെ ആക്രമിക്കാന്‍ മതം പിന്തുണയും സുരക്ഷിതത്വവും നല്‍കുമെന്നത് കൊണ്ടാണ് ... ഒരു സമൂഹം എത്ര ഉയര്‍ന്ന മാനുഷികമൂല്യം ഉള്ളവരായാലും അതില്‍ കുറച്ചു പേര്‍ സങ്കുചിത മനോഭാവത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ബാക്കിയുള്ളവരില്‍ അത് ശക്തമായ എതിര്‍പ്പും വെറുപ്പും സൃഷ്ടിക്കുമെന്നതാണ് സത്യം , നഞ്ചെന്തിന് നാന്നാഴി ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സജി,

നിരീക്ഷണത്തിന് നന്ദി.

മാര്‍ക്‌സിസം വിഭാവനം ചെയ്യുന്നതുപോലെയാണ് കാര്യങ്ങളെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ താഴെപ്പറയുന്ന വസ്തുതകള്‍ വിശദീകരിക്കാനാവുമോ?

1.കമ്മ്യൂണിസത്തിന് വേരോട്ടമുണ്ടായിരുന്ന സമൂഹങ്ങളില്‍ മതം തകരുകയോ തളരുകയോ ചെയ്തിട്ടില്ലെന്ന്് മാത്രമല്ല പലയിടത്തും ശക്തി പ്രാപിച്ചു.
2.കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ച പല രാജ്യങ്ങളിലും മതം വന്‍ തിരിച്ചുവരവാണ് നടത്തിയിട്ടുണ്ട്. ഉദാ-റൊമാനിയ, പോളണ്ട്
3.സാംസ്‌ക്കാരിക-സാമ്പത്തിക പുരോഗതിയും സമ്പന്നതയും വികസനവും എത്തിപ്പെടുന്ന സമൂഹങ്ങളില്‍ മതം നിര്‍ബന്ധമായും തളരുമെങ്കില്‍ എന്തുകൊണ്ട് അമേരിക്ക രൂക്ഷമായ മതപരതയുള്ള(intense religiocity) ഒരു രാജ്യമായി മാറി? സ്വന്തം കറന്‍സിയില്‍ വരെ ദൈവത്തിന്റെ പേര് എഴുതിച്ചേര്‍ത്തവരാണവര്‍. സ്വീഡനും ഡെന്മാര്‍ക്കും നോര്‍വെയും കഴിഞ്ഞ 20 വര്‍ഷം കൊണ്ടാണോ സമ്പന്നമായത്? സമ്പത്തിലും സുഭിക്ഷതയിലൂടെ മാത്രമാണോ ഈ മാറ്റം ആ രാജ്യങ്ങളില്‍ വന്നത്? സ്വിറ്റ്‌സര്‍ലന്‍ഡ് സമ്പന്നമല്ലേ?ബ്രൂണെയും വത്തിക്കാനും ഗള്‍ഫ് രാജ്യങ്ങളും ദരിദ്രമാണെന്ന് താങ്കള്‍ പറയുമെന്ന്് ഞാന്‍ കരുതുന്നില്ല. പ്രാണവായുവില്‍ പോലും മതം മണക്കുമെ്ന്ന് നാം പ്രതീക്ഷിക്കുന്ന ഇസ്രായേലില്‍ 35 ശതമാനത്തിലധികം ജനം മതനിരാസത്തിലാകുന്നത് എന്തുകൊണ്ടായിരിക്കും?

4. ബ്രിട്ടണ്‍, വിശേഷിച്ചും ഇംഗ്‌ളണ്ട് കടുത്ത മതനിരാസത്തിലേക്ക് (50 ശതമാനത്തിലധികം, മൂന്നില്‍ രണ്ടെന്ന് ഈയിടെ നടന്ന ബ്രിട്ടീഷ് ഹ്യൂമനിസ്റ്റ് അസോസിയേഷന്‍ സര്‍വെ) കടക്കുമ്പോഴും അതേ വംശത്തില്‍പ്പെട്ട അയല്‍രാജ്യമായ അയര്‍ലന്‍ഡില്‍ ഇപ്പോഴും മതനിരാസം കേവലം 6-10 ശതമാനം വരെയായി തുടരുകയാണ്. സുന്നി-ഷിയ സംഘര്‍ഷത്തിന് ഒപ്പം നില്‍ക്കുന്ന തോതിലുള്ള കാത്തലിക്-പ്രോട്ടസ്റ്റന്റ് സ്പര്‍ദ്ധയാണവിടെ നിലനില്‍ക്കുന്നത്. എന്തുകൊണ്ട് മൊത്തം ജനസംഖ്യയുടെ 8 ശതമാനം വരുന്ന ഫ്രാന്‍സിലെ മുസഌങ്ങളില്‍ 45 ശതമാനം മതനിഷേധികളായി? യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും Ex-Muslim ഫോറമുകള്‍ ശക്തിപ്പെടുമ്പോള്‍ സമ്പന്നമായ കുവെറ്റിലോ ദരിദ്രമായ ബംഗഌദേശിലോ അത്തരം നീക്കങ്ങള്‍ ശക്തിപ്പെടാത്തതെന്തേ?
ദാരിദ്ര്യമുള്ളിടത്ത് മതം തഴച്ചുവളരുമെന്ന് നിര്‍ബന്ധമായും പറയാന്‍ സാധിക്കുമോ? അങ്ങനെയെങ്കില്‍ ലോകത്തെ ഏറ്റവും വലിയ നിരീശ്വരരാജ്യമായി സര്‍വെകളില്‍ തുടരുന്ന വിയറ്റ്‌നാം എന്തുകൊണ്ട് പരമദരിദ്രമായി തുടരുന്നു?

രവിചന്ദ്രന്‍ സി said...

5. ലാറ്റിന്‍ അമേരിക്കയില്‍ ഇന്നു നടക്കുന്ന അമേരിക്കന്‍ വിരുദ്ധമുന്നേറ്റത്തിന്് മതവുമായാണോ മാര്‍ക്‌സിസവുമായാണോ കൂടുതല്‍ ബന്ധമെന്നും പരിശോധിക്കേണ്ടതുണ്ടതല്ലേ?
ഇന്ത്യയിലെ യുക്തിവാദികളെ അപഹസിക്കുന്നത് ആരാണ് മി.സജി? 6 ശതമാനമെന്ന് പറയുമ്പോള്‍ തന്നെ 7 കോടിയായി. ആരാണ് ദളിതനേയും പിന്നാക്കകാരനേയും ആക്ഷേപിക്കുന്നത്? മദ്യനിരോധനപ്രവര്‍ത്തകരേയും പരിസ്ഥിതിവാദികളേയും മൃഗസംരക്ഷണപ്രവര്‍ത്തകരേയും ഗാന്ധിയന്‍മാരേയും എണ്ണത്തിലെ കുറവ് പറഞ്ഞ് പരിഹസിക്കുന്നത് ആരാണ് സജി? എന്തുകൊണ്ടാണവരത് ചെയ്യുന്നെതെന്ന് താങ്കള്‍ പരിശോധിച്ചിട്ടുണ്ടോ?പരിഹസിക്കപ്പെടുന്നവനെ കല്ലെറിയുന്നതല്ലാതെ പരിഹസിക്കുന്നവരെ കാണാന്‍ താങ്കള്‍ക്ക് സാധിക്കില്ലേ? പണ്ട് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞവര്‍ പരക്കെ പരിഹസിക്കപ്പെട്ടില്ലേ? ആദ്യമായി മാറുമറച്ച് പുറത്തുവന്ന ചാന്നാര്‍ യുവതികളെ സ്വന്തം സമൂദായത്തിലെ പഴമക്കാര്‍ കൂകിവിളിച്ച് കളിയാക്കിയതും പരിഹാസം സഹിക്കാനാവാതെ അവരവസാനം മുലകച്ച വലിച്ചെറിഞ്ഞ് രക്ഷപെട്ടതും ഓര്‍മ്മയില്ലേ?
പരിഹാസം ഒഴിവാക്കാനായി യുക്തിവാദികള്‍ മുഖ്യധാരയോട് രമ്യതപ്പെടുകയും മതത്തിന് ഓശാന പാടുകയും ചെയ്യണമെന്ന്് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ? യുക്തിവാദികളെ പരിഹസിക്കുന്നതിന്റെ കുറ്റം യുക്തിവാദികള്‍ക്കോ അതോ മതാന്ധമായ ഇവിടുത്തെ പൊതുസമൂഹത്തിനോ?

6. മൂല്യരഹിതവും ശാസ്ത്രബോധമില്ലാത്തതുമായ ഒരു സമൂഹത്തില്‍ എണ്ണത്തില്‍ കുറയുന്നത് യുക്തിവാദികള്‍ക്ക് അപമാനകരമാകുന്നതെങ്ങനെ? അയിത്തം പൂത്തുലഞ്ഞു നിന്നപ്പോള്‍ അതിനെതിരെ ശബ്ദിച്ചവരെത്ര? രാജ്യം സ്വാതന്ത്ര്യത്തിനായി പിടഞ്ഞപ്പോള്‍ സമരരംഗത്ത് എത്തിയവരെത്ര? യുക്തിവാദികളുമില്ലാത്ത ഒരു സമൂഹം എത്ര ഇരുണ്ടിരിക്കുമെന്ന്് ആലോചിച്ചുനോക്കിയിട്ടുണ്ടോ? താങ്കള്‍ ഒരു കാര്‍ഡുള്ള യുക്തിവാദിയാണോ? എങ്കില്‍ അറിയുക, അവര്‍ എണ്ണത്തില്‍ കുറയുന്നതും ന്യൂനപക്ഷമാകുന്നതും അവരുടെ മാത്രം കുറ്റമല്ല. നിങ്ങള്‍ പട്ടിണികിടക്കുന്നത് നിങ്ങളുടെ മാത്രം കുറ്റമായി പരിമിതപ്പെടുത്താനാവില്ലെന്ന് മാത്രമല്ല പട്ടിണി ഒരു കുറ്റവുമല്ല-അതൊരു വെല്ലുവിളിയാണ്. നിങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അത് നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

ജാലകം-തീര്‍ച്ചയായും ചെയ്യാം.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വിപിന്‍,

താങ്കളുടെ നിരീക്ഷണത്തോട് യോജിക്കുന്നു

SMASH said...

ലോകത്ത്‌ ഇത്തരം മതരഹിത സമൂഹങ്ങളില്‍ ആണ് സന്തോഷവും സമാധാനവും കൂടുതല്‍ നിലകൊള്ളുന്നതെന്നു നാട്ടിലെ ദൈവമക്കള്‍ അറിയുന്നില്ല എന്നതാണ് മറ്റൊരു കാര്യം..

അപ്പൂട്ടൻ said...

ഉയര്ത്തെഴുന്നേല്പ്പ്, കന്യകാഗര്ഭം തുടങ്ങിയ ക്രിസ്തുമതത്തിലെ അടിസ്ഥാനപ്രമാണങ്ങള് ഏതാണ്ടെല്ലാവരുംതന്നെ തമാശയെന്നനിലയില് ചിരിച്ചുതള്ളുകയാണുണ്ടായത്}}}}
മനുഷ്യയുക്തിയെ നോക്കി പല്ലിളിക്കുന്ന നവീന ക്രിസ്തുമതത്തിലെ ഇത്തരം യുക്തിരഹിത വിശ്വാസങ്ങള് തന്നെയാണ് ക്രിസ്തുമത വിശ്വാസികള് ദൈവ വിശ്വാസം ഉപേക്ഷിക്കാന് കാരണമാകുന്നത്.


കൽക്കി,
യുക്തിരഹിതവിശ്വാസങ്ങൾ ഏത് മതത്തിലും അത്ര കുറവൊന്നുമല്ല. ബൈബിളിലെ പല കാര്യങ്ങളും ഖുർആനിലും കാണാം, ചില വിശ്വാസങ്ങളെ ഒഴിവാക്കിയിരിക്കാം, പക്ഷെ അപ്പോഴും ഒഴിവാക്കാനാവാതെപോയ പലതും ഉണ്ടുതാനും.

കന്യാഗർഭം ഖുർആനിലും പരാമർശിക്കപ്പെടുന്നില്ലേ? അത് താങ്കൾക്ക് അംഗീകൃതമാകുന്നത് എങ്ങിനെയാണ്? ബൈബിൾ ക്രോഡീകരിക്കുമ്പോൾ ഒഴിവാക്കിക്കളഞ്ഞ അപോക്രിഫൽ കഥകൾ പോലും ഖുർആനിൽ പരാമർശിക്കുന്നുണ്ട്, അത് താങ്കൾ അംഗീകരിക്കുമോ?

Salim PM said...

പ്രിയപ്പെട്ട രവിചന്ദ്രന്‍,

നന്മ, തിന്മ, moral, immoral, തുടങ്ങിയ വിഷയങ്ങള്‍ വളരെ ഗഹനമായ ചര്‍ച്ച അര്‍ഹിക്കുന്നവയാണെന്നാണ് എനിക്ക് തോന്നുന്നത്. നമയും തിന്മയും തമ്മിലുള്ള അതിര്‍‌വരമ്പ് വളരെ ലോലമാണ്. സന്ദര്‍ഭാനുസരണം പലപ്പോഴും നന്മകള്‍ തിന്മകളായും തിന്മകള്‍ നന്മകളായും മാറാറുണ്ട്. അത്യന്തികമായി നന്മയെയും തിന്മയെയും നിര്‍‌വചിക്കാന്‍ കഴിയില്ല.

ചെറിയൊരുദാഹരണം പറയാം. ഇമ്മോറല്‍ ആക്ടിവിറ്റിയുടെ പേരില്‍ പലപ്പോഴും പോലീസ് റെയ്ഡ് ചെയ്ത് ആളുകളെ പിടികൂടാറുണ്ട്. എന്താണ് ഈ ഇമ്മോറല്‍ ആക്റ്റിവിറ്റി? എന്തുകൊണ്ടാണ് അത് ഇമ്മോറല്‍ ആകുന്നത്? ഇതേ പ്രവൃത്തി ഭാര്യയും ഭര്‍ത്താവും ചെയ്താല്‍ അത് ഇമ്മോറല്‍ ആകാത്തത് എന്തുകൊണ്ടാണ്?

Salim PM said...

അപ്പൂട്ടന്‍,

യുക്തിരഹിതം എന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന പല കാര്യങ്ങളും മത വിശ്വാസത്തില്‍ ഉള്ളതുകൊണ്ടാണല്ലോ യുക്തിവാദികള്‍ മതത്തില്‍ വിശ്വസിക്കാത്തത്; അക്കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, കൃസ്തുമതത്തിന്‍റെ സ്ഥിതി അതല്ല. ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന വിശ്വാസം തന്നെ യുക്തിയുടെ തരിമ്പുപോലും ഇല്ലാത്ത ദൈവ പുത്രവിശ്വാസവും, പാപപരിഹാരാര്‍ത്ഥമുള്ള ദൈവപുത്രന്‍റെ ബലിയും പിന്നീടുള്ള ഉയിര്‍ത്തെഴുന്നേല്പ്പുമണ്. ഇതില്‍ വിശ്വസിക്കാത്ത ഒരാള്‍ ക്രിസ്ത്യാനി ആകില്ല. ഈ വിശ്വാസത്തെ യുക്തിയുടെ ഉരകല്ലില്‍ ഉരക്കാന്‍ ഒരു ക്രിസ്ത്യാനിയും തയ്യാറുമല്ല. അതുകൊണ്ടു തന്നെയാണ് ഇത്രയധികം പേര് ക്രിസ്തുമതത്തില്‍ നിന്ന് കൊഴിഞ്ഞുപോകുന്നത്.

ദൈവം ഏകനാണെന്നും മുഹമ്മദ് ദൈവത്തിന്‍റെ പ്രവാചകന്‍ ആണെന്നും വിശ്വസിച്ചാല്‍ ഒരാള്‍ മുസ്‌ലിം ആകും. വേറെ എന്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും അതിനെ ഭാധിക്കുന്നില്ല.

യുക്തിവിരുദ്ധം എന്നു അപ്പൂട്ടന്‍ ചൂണ്ടിക്കാണിച്ച കന്യകാഗര്‍ഭം തീര്‍ത്തും യുക്തിരഹിതമാണെന്ന് ഞാന്‍ കരുതുന്നില്ല. 'parthenogenesis' ലൂടെ അങ്ങനെ കന്യക ഗര്‍ഭിണിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Sajnabur said...

Dear Sir,

What was the basic reason or inspiration for Scandinavian’s particularly which guided them to a non believe?
Is it explained in any books? Kindly advise.

Thank you.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,

താങ്കളുടെ ലക്ഷ്യം മനസ്സിലാകുന്നുണ്ടെങ്കിലും ഉദാഹരണം ഉചിതമായി തോന്നുന്നില്ല. ഐ.ടി കുറ്റകരമാകുന്നത് കുടുംബം എന്ന സാമൂഹികസ്ഥാപനത്തെ സംരക്ഷിക്കാനായി രൂപംകൊണ്ട് സാമൂഹികപദ്ധതിയുടെ ഭാഗമായാണ്. IT എന്നാല്‍ Immoral Trafficking എന്നാണ് അര്‍ത്ഥമെന്ന് മനസ്സിലാക്കി തനിക്ക് കിട്ടിയ വകുപ്പ് നേരെചൊവ്വെ ഭരിക്കാന്‍ ശ്രമിച്ച ഒരു മന്ത്രിയെ എത്ര ക്രൂരമായാണ് കേരളജനത കൈകാര്യം ചെയ്തത് എന്നൊന്നോര്‍ത്തുനോക്കൂ). ആദ്യമായി, കുടുംബം എങ്ങനെ രൂപം കൊണ്ടതെന്നാണ് ആലോചിക്കേണ്ടത്. കുടുംബമില്ലാത്ത അവസ്ഥയില്‍ നിന്നാണ് കുടുംബം ഉണ്ടായത്. കാരണം കുടുംബത്തിനും വിവാഹത്തിനുമൊക്കെ പ്രായോഗികമായ നിരവധി മുന്‍തൂക്കങ്ങളുണ്ട്(many practical advantages). വിവാഹം നിലവില്‍ വന്ന്ത് വിവാഹരഹിതമായ അവസ്ഥയില്‍ നിന്നാണല്ലോ. വിവാഹരഹിത അവസ്ഥ അന്നത്തെ സമൂഹത്തില്‍ സൃഷ്ടിച്ചിരുന്ന സംഘര്‍ഷത്തിന് അയവുവരുത്തത്തുന്നതില്‍ വിവാഹത്തിന് സാധിച്ചുവെന്നും അങ്ങനെ വിവാഹം എന്ന സാമൂഹികസ്ഥാപനം അതിജീവിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍ മാതാവ്,പിതാവ് എന്നിവരുമായുള്ള ബന്ധം (ഉദാ-സെമറ്റിക് മതസാഹിത്യത്തിലെ കഥകള്‍) വളരെ കുറഞ്ഞ കാലഘട്ടവും സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍(ഉദാ-ക്‌ളിയോപാട്ര) നീണ്ട കാലവും നിലനിന്നുവെങ്കിലും പ്രയോഗികമല്ലാത്തതിനാല്‍ ക്രമേണ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ടതിന് വിലക്കേര്‍പ്പെടുത്തിയതോടെ അത് അരുതായ്മയായി മാറി. അതേസമയം മനുഷ്യന്റെ ലൈംഗീകചോദന പൂര്‍ണ്ണമായ തോതില്‍ വിലങ്ങണിയാന്‍ വിസമ്മതിച്ചതിനാലാണ് വ്യഭിചാരം പഴയ ലൈംഗിക സോഷ്യലിസത്തിന്റെ വകഭേദമായി ഒട്ടുമിക്ക സമൂഹങ്ങളിലും തുടര്‍ന്നത്. പരസ്യമായ വ്യഭിചാരം സാധ്യമല്ലാത്തിടത്ത് അനാശാസ്യബന്ധങ്ങള്‍ മുളപൊട്ടും.എന്നാല്‍ സമൂഹത്തില്‍ ഭൂരിപക്ഷം തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടത് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് സഹിക്കാനാവാതെ വാളെടുക്കുന്നു.

അപവാദകഥകളിലും പെണ്ണുകേസുകളിലുമൊക്കെ തിളച്ചുപൊന്തുന്ന ധാര്‍മ്മികരോഷത്തിന്റെ മൂല ഇന്ധനം നമുക്ക് നിഷേധിക്കപ്പെടുന്നത് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് ഓര്‍ക്കുമ്പോഴുള്ള അസൂയയാണ്(sense of deprivation). അങ്ങനെയാണ് നമ്മുടെ സദാചാരഗ്രന്ഥികള്‍ പഴുത്തൊലിക്കുന്നത്. ഈ അസൂയയാണ് ശാസ്യവും അനാശാസ്യവുമായ ബന്ധങ്ങള്‍ക്ക് നിര്‍വചനം തയ്യാറാക്കുന്നത്. ഇതാകട്ടെ ഭിന്ന സമൂഹങ്ങളില്‍ വ്യത്യസ്തമായിരിക്കും. പ്രായോഗികതയും നിലവിലുള്ള സാമൂഹികസ്ഥാപനങ്ങളുടെ സംരക്ഷണവുമാണ് സദാചാരനിയമങ്ങളുടെ സിലബസ്സ് നിശ്ചയിക്കുന്നത്. ഇന്ത്യയിലെ ഒരു സദാചാരക്കുറ്റം ഇംഗഌണ്ടില്‍ അങ്ങനെ ആയിക്കൊള്ളണമെന്നില്ലല്ലോ. ഒരു പ്രവര്‍ത്തിയുടെ ആന്തരികസത്തയല്ല (essence) മറിച്ച് അത് നിര്‍വഹിക്കപ്പെടുന്ന സാമൂഹികപരിസരങ്ങളുടെ ആകെത്തുകയാണ് (social milieu)ഒരു കൃത്യത്തെ ശാസ്യവും അനാശാസ്യവുമായി വേര്‍തിരിക്കുന്നത്. ഷേക്‌സിപയറിന്റെ നായകന്‍ പറയുന്നതുപോലെ തെറ്റും ശരിയുമൊക്കെ തീരുമാനിക്കുന്നത് നാമാണ്, നമ്മുടെ ചിന്താരീതിയാണ്.(Things are neither good or bad but thinking make it so). നാം മാറുമ്പോള്‍ ശരി തെറ്റാകുന്നു, തെറ്റ് ശരിയാകുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ നരബലി തെറ്റായിരുന്നില്ല, നായാട്ട് തെറ്റായിരുന്നില്ല, എന്തിനേറെ യുദ്ധക്കൊതിയന്‍ എന്നാല്‍ മിടുമിടുക്കന്‍ എന്നായിരുന്നു അര്‍ത്ഥം.

രവിചന്ദ്രന്‍ സി said...

1858 ല്‍ എബ്രാഹാം ലിങ്കണ്‍ നീഗ്രോകളെക്കുറിച്ച് പറഞ്ഞ അഭിപ്രായം വായിച്ചാല്‍ ഇന്നത്തെ നിലയ്ക്ക് ലോകത്തെ ഏറ്റവും വലിയ വംശീയവാദിയായണദ്ദേഹം.

'അടിമകളുടെ വിമോചകനായി അറിയപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് എബ്രാഹാം ലിങ്കണ്‍ പോലും ഇന്നത്തെ നിലവാരം വെച്ചുനോക്കുമ്പോള്‍ തികഞ്ഞ വംശീയവാദിയാണെന്ന് പറയേണ്ടിവരും. 1858-ല്‍ സ്റ്റീഫന്‍ ഡഗ്ലസുമായുള്ള രാഷ്ട്രീയ സംവാദത്തിനിടയില്‍ ലിങ്കണ്‍ പറഞ്ഞു: ''ഒരു കാര്യം ഞാന്‍ തുറന്നുപറയാം. കറുത്തവരും വെള്ളക്കാരും തമ്മില്‍ സാമൂഹികമോ രാഷ്ട്രീയപരമോ ആയ ഏതെങ്കിലും തരത്തിലുള്ള തുല്യത കൊണ്ടുവരുന്നതിനെ ഞാന്‍ പിന്തുണയ്ക്കില്ല. കറുത്തവര്‍ക്ക് വോട്ടവകാശം കൊടുക്കുന്നതിനോ അവരില്‍നിന്ന് ന്യായാധിപന്‍മാരെ നിയമിക്കുന്നതിനോ ഞാനൊരിക്കലും അനുകൂലമല്ല,അനുകൂലമായിരുന്നിട്ടില്ലതാനും. മറ്റൊരു കാര്യം കൂടി ഞാന്‍ വ്യക്തമാക്കാം: ഇരുകൂട്ടര്‍ക്കും തമ്മില്‍ വ്യക്തമായ ചില ശാരീരികവ്യത്യാസങ്ങളുണ്ട്. ആ വ്യത്യാസങ്ങള്‍ രാഷ്ട്രീയ-സാമൂഹികരംഗങ്ങളില്‍ തുല്യത കൈവരുത്തുന്നതിന് എക്കാലത്തും തടസ്സമായി നിലകൊള്ളും. രണ്ടുകൂട്ടരും ഒരുമിച്ച് ജീവിക്കുന്നിടത്താളം ഒരുകൂട്ടര്‍ ഉയര്‍ന്നതും മറ്റേക്കൂട്ടര്‍ താഴ്ന്നതുമായി നിലനില്‍ക്കും. ഏതൊരാളേയും പോലെ ഞാനും വെള്ളക്കാരന്റെ മേധാവിത്വം അംഗീകരിക്കുന്ന വ്യക്തി തന്നെയാണ്''.
ലിങ്കണെപ്പോലൊരാള്‍ ഇങ്ങനെയൊക്കെ പറഞ്ഞതായി ഒരുപക്ഷേ, നാമിന്ന് വിശ്വസിക്കില്ല. പക്ഷേ, നീഗ്രോകള്‍ക്ക് വോട്ടവകാശമില്ലാത്ത, അവരെ അടിമകളെപ്പോലെ കൊടുക്കുകയും വാങ്ങുകയും ചെയ്തിരുന്ന ഒരു കാലത്താണ് അന്നത്തെ ഏറ്റവും വലിയ മനുഷ്യസ്‌നേഹി ഇങ്ങനെ പറഞ്ഞത്. ആ നിലയ്ക്ക് അന്നത്തെ സാമാന്യജനം എന്തൊക്കെ ധാരണകളാണ് ഈ വിഷയത്തില്‍ വെച്ചുപുലര്‍ത്തിയിട്ടുള്ളതെന്ന് ഊഹിക്കാവുന്നതേയുള്ളു.' (നാസ്തികനായ ദൈവം-പേജ്, 291,292)

Aakash :: ആകാശ് said...

മനുഷ്യനെ ഇന്നും പ്രാകൃത ഗോത്ര സംസ്കൃതിയില്‍ തളച്ചിടുന്നത് ഇസ്ലാം മതമാണ് ! ക്രിസ്തു മതത്തെക്കാള്‍ വേഗത്തില്‍ ആ മതം തകരും. .. അതി വിദൂരമല്ലാത്ത ഭാവിയില്‍

ഇസ്ലാം തകരും എന്ന ജബ്ബാര്‍ മാഷിന്റെ നിരീക്ഷണം എത്രത്തോളം യാധാര്‍ത്ഥമാകും എന്ന് സംശയം ഉണ്ട്‌. മതരഹിത സമൂഹമായി ഉള്ള മാറ്റത്തെ മത വിഭാഗങ്ങളായി പരിഗണിക്കുന്നതിനെക്കാള്‍ രാജ്യങ്ങളായി വേണം കാണേണ്ടത് എന്ന് തോന്നുന്നു. അങ്ങിനെ നോക്കുമ്പോള്‍ ഒരു സമൂഹത്തില്‍ മതം ഇല്ലാതാകുവാന്‍ പല കാരണങ്ങള്‍ ‍ ഒന്നിച്ചു വരേണ്ടതുണ്ട്. വിദ്യാഭ്യാസം, പാരമ്പര്യ പിന്തുടര്ച്ചയോടുള്ള വീക്ഷണം, കുടുംബ വ്യവസ്ഥ, ദൈനം ദിന കാര്യങ്ങളില്‍ മതത്തിന്റെ ഇടപെടലിന്റെ തോത്, സ്റ്റേറ്റും മതവും എത്ര മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ മതം ശക്തമായ സമൂഹങ്ങളില്‍ എത്ര മാത്രം മാറ്റം ആവശ്യമുണ്ട് എന്ന് ചിന്തിച്ചാല്‍ എവിടെയെല്ലാം മതം നിലനില്‍കും എന്ന കാര്യം മനസിലാകും. മതം ഇല്ലാതാകുന്ന പ്രോഗ്രഷനെ എന്റെ അറിവ് വെച്ച് നോക്കിയാല്‍ ഏകദേശം Scandinavia > Europe > Far East > North America > South America > South Asia > North Africa > Miidle East എന്നിങ്ങനെ പറയാമെന്നു തോന്നുന്നു. അത് കൊണ്ട് തന്നേ മതം ഏറ്റവും നില നില്‍കാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ ഇസ്ലാമിക രാഷ്ട്രങ്ങളാകും. ചുരുക്കി പറഞ്ഞാല്‍ ക്രിസ്തുമതവും ബുദ്ധ മതവും ഇല്ലാതായാലും ഹൈന്ദവ ഇസ്ലാമിക മതങ്ങള്‍ നില നില്കും എന്നാണ് എനിക്ക് തോന്നുന്നത്.

http://en.wikipedia.org/wiki/File:Religion_in_the_world.PNG

ഈ മാപിലെ കടും ചുവപ്പ് രാജ്യങ്ങള്‍ ഒഴികെയുള്ള ഇടങ്ങളില്‍ മതം ഇല്ലാതാവാനുള്ള സാധ്യത ഒരു പക്ഷെ (നമ്മുടെ ജീവിതകാലത്ത് അല്ലെങ്കിലും) നിലനില്‍കുന്നുണ്ട്.

@ Mr. Ravichandran,
താങ്കളുടെ ബ്ലോഗിലെ ഇടപെടല്‍ ഫലപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു.

SMASH said...

ലിങ്കന്‍ അന്ന് പറഞ്ഞതും, മൃഗങ്ങളോട് അലിവ് തോന്നി ഇന്നത്തെ കാലത്തെ മൃഗ സ്നേഹികള്‍ അവയോടുള്ള ക്രൂരതകല്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന രീതിയും ഇതുപോലെ തന്നെയാണ്."ഏതൊരാളേയും പോലെ ഞാനും മനുഷ്യന്റെ മേധാവിത്വം അംഗീകരിക്കുന്ന വ്യക്തി തന്നെയാണ്" എന്നല്ലാതെ മറ്റെന്താണ് ഒരു മൃഗ സ്നേഹിക്ക്‌ പറയാനൊക്കുക? അത് തന്നെയാണ് അന്ന് ലിങ്കന്‍ പറഞ്ഞതും.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷാജി,

വ്യക്തിസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, ലിംഗസമത്വം, പൗരാവകാശങ്ങളുടെ ഉറപ്പാക്കല്‍, മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍തിരിച്ച് നിറുത്തിയത്, സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സാമൂഹിക-ഭരണ വ്യവസ്ഥ, മതിയായ സമ്പത്ത്, കുറഞ്ഞ ജനസംഖ്യ തുടങ്ങിയ സാഹചര്യങ്ങള്‍ അവിടെ മതനിരാസത്തിന് പ്രേരകമായി.

സമ്പന്നതയെന്നു പറയുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളെയോ അമേരിക്കയേയോ പോലെ കൂറ്റന്‍ സാമ്പത്തികശക്തികളല്ല ഈ രാജ്യങ്ങള്‍. സുഭിക്ഷമാണ്, സമ്പന്നമാണ്, പക്ഷെ സാമ്പത്തിക ഭീമന്‍മാരല്ല. ലോകമെമ്പാടും മതസമൂഹങ്ങളില്‍ വിളയാടുന്ന നിതാന്ത സംഘര്‍ഷവും ജീര്‍ണ്ണതയും സ്‌ക്കാന്‍ഡിനേവിയന്‍ ജനങ്ങളില്‍ മടുപ്പുളവാക്കുന്നതായി സുക്കര്‍മാന്‍ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ശക്തിപ്പെട്ട മതഭീകരത മതം തങ്ങളുടെ ജീവിതത്തിന്റെ വെളിച്ചവും സൗന്ദര്യവും നശിപ്പിക്കുന്ന മാരിയാണെന്ന ചിന്ത അവരില്‍ ശക്തിപ്പെടുത്തിയെന്നും പുസ്തകം പറയുന്നു. Nay! Nay എന്നാണ് മതത്തിന്റെ കാര്യം പരാമര്‍ശിക്കുമ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട് പറയുന്നതത്രെ. സ്വീഡിഷില്‍ Nay എന്നാല്‍ No എന്നര്‍ത്ഥം.

SMASH said...

ആകാശ്‌,

ഇസ്ലാമിക(എന്ന് പറയാമോ എന്നറിയില്ല) രാജ്യങ്ങളായ കസാക്കിസ്ഥാന്‍, അല്‍ബേനിയ, അസര്‍ബൈജാന്‍ തുടങ്ങിയവ മതമില്ലായ്മയുടെ കാര്യത്തില്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളോളം എത്തും. അതിനു കാരണം കമ്മ്യൂണിസം ആണെങ്കിലും, കമ്മ്യൂണിസത്തിന്റെ തകര്‍ച്ചക്ക് ശേഷം മതത്തിന്റെ പ്രാധാന്യം വര്‍ധിച്ച പലരാജ്യങ്ങളുടെയിടയില്‍ ഇവ ഉള്‍പ്പെടുന്നില്ല.

SMASH said...

യൂറോപ്പിന് പുറമേ ജപ്പാന്‍, കൊറിയകള്‍ എന്നിവ മതമില്ലായ്മ കൂടുതലായി നിലനില്‍ക്കുന്നവയാണ്.

SMASH said...

ഇവിടെ ഒരു ലിങ്ക കിടപ്പുണ്ട്

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ആകാശ്,

താങ്കള്‍ അവതരിപ്പിച്ച മേഖലാക്രമം തന്നെയാണ് നമുക്ക് പൊതുവില്‍ തോന്നുക. പക്ഷെ ഇസഌമിനെക്കുറിച്ച് ജബ്ബാര്‍ മാഷ് പറഞ്ഞത് പൂര്‍ണ്ണമായും തള്ളാനാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. മറ്റു മതങ്ങളൊന്നും അങ്ങനെ പെട്ടെന്ന് തകരാന്‍ സാധ്യതയില്ല. ക്രമേണ ക്ഷയിക്കുകയും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയുമാവും അവ ചെയ്യുക. ഇസ്‌ളാം പോലുള്ള ശാഠ്യമതങ്ങള്‍ മറ്റു മതങ്ങളുടെ തകര്‍ച്ചയില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. പക്ഷെ യൂറോപ്പില്‍ കമ്മ്യൂണിസത്തിനുണ്ടായതുപോലെ ഒരു ക്ഷിപ്രതകര്‍ച്ച സംഭവിക്കാനിടയുള്ള മതമാണ് ഇസഌം. ഒരുപക്ഷെ ഇപ്പോള്‍ അക്കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ ശരിയായിരിക്കില്ല. എങ്കിലും ജബ്ബാര്‍ മാഷ് പറഞ്ഞതിനെ ഒരു പ്രവചനമെന്ന നിലയില്‍ പൂര്‍ണ്ണമായും തള്ളാന്‍ ഞാന്‍ തയ്യാറല്ല. Unlike in other religions, there is a possibility of a big collapse in the case Isalam. I don't know when. But it can't be ruled out.

ravi said...

രവിചന്ദ്രന്‍ സര്‍,

"അപവാദകഥകളിലും പെണ്ണുകേസുകളിലുമൊക്കെ തിളച്ചുപൊന്തുന്ന ധാര്‍മ്മികരോഷത്തിന്റെ മൂല ഇന്ധനം നമുക്ക് നിഷേധിക്കപ്പെടുന്നത് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് ഓര്‍ക്കുമ്പോഴുള്ള അസൂയയാണ്(sense of deprivation)"

വളരെ ശരിയായ ഒരു നിരീക്ഷണമാണിത്. സജിക്ക് (നിസ്സഹായന്‍) കൊടുത്ത മറുപടിയും ഉചിതമായി.

ea jabbar said...

സ്വീഡനില്‍ ജയിലുകളില്ല. പകരം കുറ്റവാളികളെ സ്കൂളിലയച്ചു പഠിപ്പിക്കുകയാണത്രേ ! തസ്ലീമ നസ്രീന്‍ പറഞ്ഞ അറിവാണ്.

Sajnabur said...

Dear Sir,

i got it. but one thing still in doubt is, was their gradual movement influenced by any particular person or group or political parties etc.etc.

Thank you.

Sajnabur said...

i mean any leadership?

ശമീര്‍ .പി.ഹസന്‍ said...

16 ജൂലൈ 2010 ലെ സമകാലിക മലയാളം വാരികയില്‍ ശ്രീ രവിചന്ദ്രന്‍ സി എഴുതിയ "സ്കാന്‍ഡിനേവിയയില്‍ സംഭവിക്കുന്നത്" എന്ന ലേഖനം ഫില്‍ സക്കര്‍മാന്‍ (Phil Zuckerman) എന്ന സാമൂഹ്യശാസ്ത്രജ്ഞനേയും അദ്ദേഹത്തിന്റെ "ദൈവരഹിതസമൂഹം : ലോകത്തെ ഏറ്റവും മതരഹിതമായ സമൂഹങ്ങള്‍ സംതൃപ്തിയെ പറ്റി നമ്മോടെന്തു പറയുന്നു?" എന്ന പുസ്തകത്തേയും നമ്മെ പരിചയപ്പെടുത്തുന്നു. പ്രസ്തുത പുസ്തകം കൈവശപ്പെടുത്താന്‍ ഇതു വരെ കഴിഞ്ഞെല്ലിങ്കെലും, ഫില്‍ സക്കര്‍മാനിലേക്കും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളിലേക്കും ഇറങ്ങിച്ചെല്ലാന്‍ ആ ലേഖനം പ്രേരകമായി. ശ്രീ രവിചന്ദ്രനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ.

ഉത്തരയൂറോപ്പിലെ സ്വീഡന്‍, നോര്‍വെ, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളെ ഒരുമിച്ചു സ്കാന്‍ഡിനേവിയ എന്നു വിളിക്കുന്നു. ഫിന്‍ലാന്‍ഡിനേയും ഐസ്‌ലാന്‍ഡിനേയും കൂടി ചിലര്‍ ഇതില്‍പെടുത്താറുണ്ടെങ്കിലും അതല്ല ഭൂരിപക്ഷമതം. മേല്‍പ്പറഞ്ഞ പഞ്ചരാജ്യസമൂഹവും സമീപദ്വീപുകളും ചേര്‍ന്ന് നോര്‍ഡിക് രാജ്യങ്ങള്‍ എന്നു വിളിക്കപ്പെടുന്നു. മെയ് 2005 മുതല്‍ ജൂലൈ 2006 വരെ പതിനാല് മാസം ഡെന്മാര്‍ക്കിലെ ആര്‍ഹസ് പട്ടണത്തില്‍ താമസിച്ചു കൊണ്ട് വിശദമായ സര്‍വേകളുടെ അടിസ്ഥാനത്തില്‍ സ്കാന്‍ഡിനേവിയന്‍ സമൂഹത്തില്‍ മതത്തിന്റെയും ദൈവസങ്കല്പത്തിന്റെയും സ്വാധീനത്തെ കുറിച്ച് ഫില്‍ സക്കര്‍മാന്‍ പഠനം നടത്തി. പരമസ്രഷ്ടാവായ ഈശ്വരന്റെ സാന്നിധ്യത്തിലോ ആത്മാവ്, പരലോകം, മോക്ഷം എന്നിവ യഥാര്‍ഥമാണെന്നോ വിശ്വസിക്കുന്നവരെ ഒഴിച്ചു ബാക്കി എല്ലാവരേയും സക്കര്‍മാന്‍ നിരീശ്വരവാദിയായി കണക്കാക്കുന്നു. അതു പ്രകാരം, 46-85% പേര്‍ സ്വീഡനിലും, 43-80% പേര്‍ ഡെന്മാര്‍ക്കിലും 31-72% പേര്‍ നോര്‍വെയിലും നിരീശ്വരവാദികളാണ്. എങ്കിലും ലൂഥറന്‍ ക്രിസ്തുമതം പ്രചുരപ്രചാരമായ സ്കാന്‍ഡിനേവിയയില്‍ മാമൂദിസ പോലുള്ള പല ആചാരങ്ങളും ഇപ്പോഴും നടക്കുന്നു. ഇതിനെ സക്കര്‍മാന്‍ "സാംസ്കാരിക മതം" എന്നു വിളിക്കുന്നു. ഇതോടൊപ്പം ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു വസ്തുത കൊലപാതകം, ആത്മഹത്യ, ലിംഗനീതി, ദാരിദ്ര്യം, സാക്ഷരത തുടങ്ങിയ ക്ഷേമമാനദണ്ഡങ്ങളില്‍ സ്കാന്‍ഡിനേവിയ പരമോന്നത മാതൃകയാണ് എന്നതാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ സിംഹഭാഗം ക്ഷേമ-സേവനമേഖലയില്‍ വിനിയോഗിക്കുകയും വന്‍തോതില്‍ നികുതി ഈടാക്കുകയും ചെയ്യുന്ന നോര്‍ഡിക് മോഡല്‍ സമ്പദ്‌ വ്യവസ്ഥ പണ്ടേ സുപ്രസിദ്ധമാണല്ലോ. എന്തായാലും മാനവികവികാസസൂചികയില്‍ (Human Development Index) സ്കാന്‍ഡിനേവിയയുടെ ഉയര്‍ന്ന സ്ഥാനം നിരീശ്വരവാദം കൊണ്ടാണെന്ന അബദ്ധത്തിലേക്കു പരിണിതപ്രജ്ഞനായ സുക്കര്‍മാന്‍ എടുത്തു ചാടുന്നില്ല. മറിച്ചു ഈശ്വരഭയം, മോക്ഷം, പാപ-പുണ്യബോധം ഇവ ഇല്ലാത്ത ഒരു ജനതക്കു സമത്വാധിഷ്ഠിതവും സമാധാനപൂര്‍ണ്ണവുമായ വികസനം സാധ്യമാണ് എന്നു സുക്കര്‍മാന്‍ വാദിക്കുന്നു.

ശമീര്‍ .പി.ഹസന്‍ said...

സക്കര്‍മാന്റെ വാദങ്ങളെ ഭാരതീയസാഹചര്യത്തില്‍ എങ്ങനെ ആദേശം ചെയ്യാം എന്നതാണ് ഈ ലേഖകന്റെ ശ്രമം. തര്‍ക്കമില്ലാതെ തന്നെ പറയാം, നമ്മുടെ രാജ്യത്ത് ദൈവസങ്കല്പം അതിരൂഢമായ സാമൂഹികയാഥാര്‍ഥ്യമാണ്. അതംഗീകരിച്ചു കൊണ്ട് തന്നെ ഒരു മറുചോദ്യം ചോദിക്കട്ടെ. ഭാരതത്തിലെ പ്രമുഖ മതങ്ങളായ ഹിന്ദു, ഇസ്ലാം, ക്രിസ്തു മതങ്ങളില്‍ ഈശ്വരനെ നിരാകരിക്കുന്ന ഏതെങ്കിലും ചിന്താധാരകള്‍ ഉണ്ടായിട്ടുണ്ടോ?

ഉത്തരം ലളിതമല്ല. എങ്കിലും ഒരു ഹ്രസ്വഅന്വേഷണം നടത്തി നോക്കം. ഹിന്ദുതത്വചിന്തകളെ വര്‍ഗ്ഗീകരിച്ചാല്‍ പ്രഥമമായി അവയെ വേദാധിഷ്ഠിതമെന്നും (ആസ്തികം) വേദനിഷേധിയെന്നും (നാസ്തികം) വേര്‍തിരിക്കാം. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്നിവ ആസ്തികചിന്താധാരകളാണ്. ഇവയില്‍ സാംഖ്യം, യോഗം എന്നിവയില്‍ മാത്രം പരമസ്രഷ്ടാവായ ഈശ്വരന്‍ എന്ന സങ്കല്പമില്ല. എങ്കിലും അഭൌതികമായ ആത്മാവ് തന്നെയാണ് ജീവന്റെ ശക്തി. രണ്ടാമത്തെ വകഭേദത്തില്‍ വരുന്ന, വേദത്തെ നിഷേധിക്കുന്ന(നാസ്തിക) ചിന്താധാരകളാണ് ബുദ്ധമതം, ജൈനമതം, ലോകായതം എന്നിവ. ഇവയില്‍ ബുദ്ധമതത്തില്‍ പരമസ്രഷ്ടാവായ ഈശ്വരനോ ആത്മാവോ ഇല്ല. പക്ഷെ മനുഷ്യന്റെ ദുഷ്കര്‍മ്മങ്ങള്‍ നിമിത്തം അവര്‍ ജന്മ-പുനര്‍ജന്മ ചംക്രമണത്തില്‍ ഉഴലുന്നുവെന്നും അതില്‍ നിന്നു മോചനത്തിന് ബുദ്ധധര്‍മ്മങ്ങള്‍ പാലിക്കണമെന്നും അനുശാസിക്കുന്നു. ജൈനമതത്തിലും, ഈശ്വരസങ്കല്പം ഇല്ലെങ്കിലും, സദ്കര്‍മ്മങ്ങള്‍ മോക്ഷത്തിലേക്കു നയിക്കും എന്നു തന്നെയാണ് അനുശാസനം. മേല്പറഞ്ഞവയൊന്നിനേയും നിരീശ്വരവാദത്തിന്റെയോ മതരാഹിത്യതിന്റെയോ പട്ടികയില്‍ പെടുത്താന്‍ കഴിയില്ല‌. എന്നാല്‍ തികച്ചും വ്യത്യസ്തമാണ് ലോകായതാവാദം. ചാര്‍വാകമതം എന്ന പേരിലും അരിയപ്പെടുന്ന ഈ ചിന്താധാരയുടെ ഉത്ഭവം മൌര്യകാലഘട്ടത്തില്‍ രചിക്കപ്പെട്ടെന്ന് കരുതപ്പെടുന്ന "ബൃഹസ്പതിസൂത്രങ്ങള്‍" (ബൃഹസ്പതിയുടെ അപരനാമമത്രേ ചാര്‍വാകന്‍) ആണത്രേ. ബി സി ആദ്യനൂറ്റാണ്ടുകളില്‍ പ്രചാരം തുടങ്ങിയ ഈ ചിന്ത ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ട് വരെ നിലനിന്നുവെന്നാണ് അഭിജ്ഞമതം. പ്രപഞ്ചത്തെ തികച്ചും ഒരു ഭൌതികയാഥാര്‍ഥ്യമായി നോക്കിക്കാണുന്ന ചാര്‍വാകര്‍ പ്രകൃതിയാണ് പരമസത്യമെന്നും മതം മനുഷ്യസൃഷ്ടിയാണെന്നും ഉദ്ഘോഷിക്കുന്നു. ചാര്‍വാകമതത്തെകുറിച്ചുള്ള എല്ലാ ഗ്രന്ഥങ്ങളും ഇന്ന് നശിപ്പിക്കപ്പെട്ടിരിക്കുന്നു. പക്ഷെ പതിനാലാം നൂറ്റാണ്ടില്‍ വേദാന്തചിന്തകനായ മാധവാചാര്യ എഴുതിയ "സര്‍വദര്‍ശനസംഗ്രഹ"ത്തില്‍ ചാര്‍വാകമതത്തിനെ വിമര്‍ശിച്ചിരിക്കുന്നത് ആ ചിന്തകള്‍ അപ്പോഴും പ്രബലമായിരുന്നു എന്നതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും ശങ്കരാചാര്യരുടെയും അനുയായികളുടെയും ന്വേതൃത്വത്തില്‍ വേദാന്തചിന്തകള്‍ ഭാരതത്തില്‍ അങ്ങോളമിങ്ങോളം പ്രചരിപ്പിക്കപ്പെടുകയും നിരവധി മഠങ്ങളിലൂടെ അവയുടെ പ്രചാരത്തിനായുള്ള സുസ്ഥിരസംവിധാനങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തതിലൂടെ മറ്റെല്ലാ ഹൈന്ദവതത്വചിന്തകളും മണ്‍മറഞ്ഞുപോയി എന്നു വേണം കരുതാന്‍. അവയില്‍ ഒന്നു മാത്രമായി ഒതുങ്ങി കൂട്ടത്തില്‍ തികച്ചും വ്യത്യസ്തമായ ചാര്‍വാകചിന്തകളും. ഇസ്ലാം മതത്തില്‍ സൂഫി സന്ന്യാസികള്‍ കലയിലൂടെയും കവിതയിലൂടെയും സാഹിത്യത്തിലൂടെയും ഈശ്വരസാന്നിധ്യം അനുഭവവേദ്യമാകും എന്നു വിശ്വസിച്ചു പോന്നു. ഇവരില്‍ ഒരു വിഭാഗം ബുദ്ധമതത്തിന്റെ സ്വാധീനത്തില്‍ ഈശ്വരനെ സത്യത്തിന്റെ പൂര്‍ണ്ണതയായും വിവക്ഷിച്ചിരുന്നുവെന്നും ചരിത്രജ്ഞര്‍ കരുതുന്നു. ക്രിസ്തു മതത്തില്‍, പ്രൊട്ടസ്ടന്റ് നവോത്ഥാനതിന്റെ ഫലമായി പോലും, ഇത്തരം ചിന്താധാരകള്‍ ഒന്നും തന്നെ ഉള്ളതായി അറിവില്ല. മധ്യകാലഘട്ടത്തില്‍ നിന്നു ആധുനികകാലഘട്ടത്തിലേക്കു കടക്കുമ്പോള്‍ പാശ്ചാത്യസ്വാധീനം ഇന്ത്യയില്‍ സജീവമായി. അതിനെ തുടര്‍ന്ന് നിരീശ്വരവാദികളായി തീര്‍ന്ന പല പ്രമുഖനേതാക്കളും ഭാരതത്തില്‍ ഉണ്ടായി. ഹിന്ദുത്വവാദത്തിന്റെ തുടക്കക്കാരനായിരുന്ന സവര്‍ക്കര്‍, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ നെഹ്രു, തമിഴരെ ദ്രാവിഡസ്വത്വത്തിന്റെ പേരില്‍ സംഘടിപ്പിച്ച പെരിയാര്‍, എന്നിങ്ങനെ ആധുനിക ഇന്ത്യയെ സ്വാധീനിച്ച ഒത്തിരി വ്യക്തികള്‍ നിരീശ്വരവാദികളായിരുന്നു.

ശമീര്‍ .പി.ഹസന്‍ said...

മേല്‍വിവരിച്ച ചരിത്രപശ്ചാത്തലം ഉണ്ടെങ്കിലും, ഒരു സ്വതന്ത്ര ആശയം എന്ന നിലയില്‍ നിരീശ്വരവാദത്തിനും മതരാഹിത്യത്തിനും ഭാരതത്തില്‍ തുലോം തുച്ഛമായ ജനസമ്മതി മാത്രമേ ഉള്ളൂ. ഒരു ചര്‍ച്ചാവിഷയമാക്കാന്‍ പോലുമുള്ള സാമൂഹികാംഗീകാരം മതരാഹിത്യത്തിനു പലപ്പോഴും നിഷേധിക്കപ്പെടുന്നു. മതവിശ്വാസം, ഈശ്വരവിശ്വാസം എന്നീ ആശയങ്ങള്‍ പ്രതിപക്ഷപൂരകങ്ങള്‍ക്കു മേല്‍ സ്വയംഭൂവായ സാസ്കാരികഅധീശത്വം നേടിയെടുക്കുന്ന അവസ്ഥയാണിത്. ബഹുസ്വരതയിലും നാനാത്വതിലും ഊന്നല്‍ കൊടുക്കുന്ന നമുക്കു ഇതു അഭികാമ്യമല്ല. മറിച്ചു മതവിശ്വാസവും മതരാഹിത്യവും തമ്മില്‍, ഈശ്വരവിശ്വാസവും ഈശ്വരനിഷേധവും തമ്മില്‍ നിസ്സീമമായി സംവദിക്കുക്കയും അവ യഥേഷ്ഠം കൂടിക്കലരുകയുമാണ് വേണ്ടത്. മതമൌലികവാദങ്ങള്‍ തടിച്ചുകൊഴുക്കുന്ന ഈ കാലഘട്ടത്തില്‍ അത്തരം സങ്കലനങ്ങള്‍ പുരോഗമനാത്മകമായി ഭവിക്കും എന്നാണ് ലേഖകന്റെ പ്രതീക്ഷ. അതിനു വേണ്ടി സക്കര്‍മാനെ പോലുള്ളവരുടെ പഠനങ്ങള്‍ക്കു നാം നമ്മുടെ നാട്ടിലും ചര്‍ച്ചാവേദികള്‍ ഒരുക്കണം.http://beta.bodhicommons.org/article-5

രവിചന്ദ്രന്‍ സി said...

Dear Shaji,

Atheism is not an IMPOSITION, it is basically a COMPOSITION. But you need a conducive environment to 'compose'. Unfortunately it is available in most nations. The Scandinavian countries are glorious exceptions. I don't know anybody whether anybody played a pivotal role in this social change thereat. It was basically leaderless, massive and organic as far as I know.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷമീര്‍ പി. ഹസ്സന്‍,

സ്വാഗതം. താങ്കളുടെ കമന്റില്‍ എനിക്ക് യോജിക്കാന്‍ കഴിയുന്ന പല കാര്യങ്ങളുമുണ്ടെന്നറിയിക്കട്ടെ. ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെ നന്ദി.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ജബ്ബാര്‍മാഷ്,

തസ്ലീമനസ്‌റീന്‍ പറഞ്ഞത് സ്വീഡനില്‍ കൂടുതലും കുറ്റവാളികളെ പരിഷ്‌ക്കരിക്കാനുള്ള(reform) തീവ്രശ്രമം നടത്താറുണ്ട് എന്ന അര്‍ത്ഥത്തിലായിരിക്കാനാണിട. സ്വീഡനില്‍ പണ്ടും ജയിലുകളുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. അവിടുത്തെ ജയിലുകള്‍ ശരിക്കും ത്രീ-സ്റ്റാര്‍ സൗകര്യങ്ങള്‍ ഉള്ളവയാണെന്നു പറയാം. സ്വീഡനില്‍ വധശിക്ഷയില്ല. ശിക്ഷകള്‍ പൊതുവെ വളരെ ചെറിയ കാലയളവിലേക്കാണ്. ഏറ്റവും കഠിനശിക്ഷയായ ജീവപരന്ത്യം 15-20 വര്‍ഷമാണ്. നിയമം കര്‍ക്കശമായി നടപ്പിലാക്കുമെങ്കിലും കുറ്റവാളികളെ പരിഷ്‌ക്കരിച്ചെടുക്കാന്‍ അവര്‍ പരമാവധി കോഴ്‌സുകളും ക്‌ളാസ്സുകളും സംഘടിപ്പിക്കാറുണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ യൂറോപ്പില്‍പ്പോലും ജയില്‍അന്തേവാസി അനുപാതം ഏറ്റവുംകുറഞ്ഞ രാജ്യമാണ് സ്വീഡന്‍. അവിടെ ഒരുലക്ഷം ജനങ്ങളില്‍ 79 പേര്‍ ജയിലിനുള്ളിലാണ്(ഇംഗ്‌ളണ്ട്-125, ജര്‍മ്മനി-97, ഇറ്റലി-90, കിഴക്കന്‍ യൂറോപ്യന്‍രാജ്യങ്ങള്‍ ശരാശരി 150-300, റഷ്യ-729, അമേരിക്ക-682 എന്നിങ്ങനെയാണ് ഈ അനുപാതം)

കേസുകളുടെ എണ്ണം താരതമ്യേന വളരെ കുറവാണെങ്കിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നിരക്ക് കൂടുതലാണ്. സ്വീഡനില്‍, മറ്റുലോകരാജ്യങ്ങളെ അപേക്ഷിച്ച്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വളരെ കുറവാണ്. എന്നാല്‍ 2009 കാലയളവില്‍ സ്വീഡനില്‍ സത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍(2008) 8% വര്‍ദ്ധനയുണ്ടായത് വാര്‍ത്തയായിരുന്നു. വാസ്തവത്തില്‍ 2009 ല്‍ സ്വീഡനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിച്ചതിന് മൂര്‍ത്തമായ സാഹചര്യത്തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മാനഭംഗം(Rape)എന്ന വാക്കിന്റെ നിര്‍വചനം വളരെ വിശാലമായതോടെ കാമാവേശത്തോടെയുള്ള തുറിച്ചുനോട്ടം തുടങ്ങിയ ചില ലഘുനീക്കങ്ങള്‍വരെ മാനഭംഗശ്രമത്തിന്റെ(attempt to rape)പരിധിയിലായി. ഒരു ഇര തന്നെ വിവിധ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ അവിടെയത് പ്രത്യേകം കേസുകളായി പരിഗണിക്കപ്പെടും. ലൈംഗികാതിക്രമത്തെക്കുറിച്ച് അന്തസ്സോടെ പരാതിപ്പെടാമെന്നതിനാല്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ നിരക്കും കൂടുതലാണ്. കേരളത്തിലെപോലെ 7 വയസ്സിലെ പീഡനത്തിന്റെ പേരില്‍ 40 വയസ്സുവരെ അപമാനിതയായി കോടതി നിരങ്ങേണ്ട അവസ്ഥ സ്വീഡനിലില്ല. 1963 ല്‍ ലോകത്താദ്യമായി വിവഹബന്ധത്തിനുള്ളിലെ മാനഭംഗശ്രമം (Marital rape) കുറ്റകരമായി പ്രഖ്യാപിച്ച രാജ്യമാണ് സ്വീഡന്‍. എന്നാല്‍ കടലാസില്‍ മാത്രമല്ല മൂര്‍ത്തമായി തന്നെ സ്വീഡനില്‍ ഇത്തരം കേസുകള്‍ 2009 ല്‍ വര്‍ദ്ധിച്ചുവെന്ന് സ്വീഡന്‍ ഡെമോക്രാറ്റ് എന്ന ഒരു കുടിയേറ്റവിരുദ്ധപാര്‍ട്ടി വാദിക്കുന്നുണ്ട്. 2009 ല്‍ സ്വീഡനില്‍ മാനഭംഗ കേസുകളില്‍ ജയിലിലായവരില്‍ 43% വും രാജ്യത്തിന് പുറത്ത് ജനിച്ചവരാണെന്ന് അവര്‍ പറയുന്നു. വര്‍ദ്ധിച്ച കുടിയേറ്റം തങ്ങളുടെ സ്വസ്ഥതയും സൈ്വരതയും നശിപ്പിക്കുമെന്ന് എല്ലാ യൂറോപ്യന്‍മാരേയുംപോലെ സ്വീഡന്‍കാരും കരുതുന്നു. വിശേഷിച്ചും ആഫ്രിക്കന്‍ കുടിയേറ്റം.

രവിചന്ദ്രന്‍ സി said...

ഇക്‌ട്രോണിക് വിലങ്ങും (Electronic fetter) മറ്റും ഘടിപ്പിച്ചശേഷം ജയില്‍വാസികളെ വീട്ടില്‍ പോകാനും സമൂഹവുമായി ഇടപഴകാനും അനുവദിക്കുന്ന രീതിയും അവിടെയുണ്ട്. പക്ഷെ ഈ കാലയളവില്‍ മദ്യപിക്കാനോ അടിപിടിയുണ്ടാക്കാനോ പാടില്ല.അമേരിക്കയൊക്കെ ശരിക്കും പകര്‍ത്തിയ രീതികളാണിത്. മുന്‍ ഐ.എം.എഫ് മേധാവി ഡൊമനിക്ക് സ്‌ട്രോസ്സ് ഖാന്‍ ഈയിടെ ലൈംഗികപവാദകേസില്‍ അമേരിക്കയില്‍ അറസ്റ്റിലായശേഷം ജാമ്യത്തില്‍ വിട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തിലും ഇത്തരം ഇലക്‌ട്രോണിക് ഇന്‍ഡിക്കേറ്ററുകള്‍ ഘടിപ്പിച്ചിരുന്നു. പ്രതി കൃത്യമായും എവിടെയാണെന്ന് ഒരു ക്‌ളിക്കുകൊണ്ട് പോലീസിന്റെ കമ്പ്യൂട്ടര്‍മോണിട്ടറില്‍ തെളിയുമെന്നതാണ് ഇതിന്റെ ഗുണവശം. നീക്കങ്ങളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍തന്നെ ലോക്കല്‍ പോലീസുകാര്‍ അടുത്ത വിരുന്നൊരുക്കും. കേരളത്തിലും 10 വര്‍ഷത്തിന് മുമ്പ് ഈ സംവിധാനം ഏര്‍പ്പെടുത്തുകയുണ്ടായി. എന്താണെന്നല്ലേ? നാമിന്ന് രണ്ടാംചര്‍മ്മമായി കൊണ്ടുനടക്കുന്ന മൊബൈല്‍ഫോണുകള്‍! കേസെല്ലാം തെളിയിക്കുന്നത് മൊബൈല്‍ ഫോണും, ക്രെഡിറ്റെല്ലാം പോലിസിനും!

Salim PM said...

കുടുംബം രൂപപ്പെട്ടതിനെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണത്തോട് ഞാന്‍ യോജിക്കുന്നില്ല. കുടുമ്പം ഇല്ലാത്ത അവസ്ഥയില്‍ നിന്നു കുടുംബം എന്ന അവസ്ഥയിലേക്ക് മനുഷ്യസമൂഹം സ്വയമേവ എത്തിച്ചേര്‍ന്നതല്ല. ദിവ്യവെളിപാടുകള്‍ ലഭിച്ച പ്രവാചകന്മാരാണ് സമൂഹത്തിന് ഇത്തരം അദ്ധ്യാപനങ്ങള്‍ നല്‍കിയത്. മനുഷ്യ പരിണാമത്തിന്‍റെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ പ്രാകൃതാവസ്ഥയിലുള്ള മനുഷ്യനെ സംസ്കാരത്തിന്‍റെ ബാല പാഠങ്ങള്‍ പഠിപ്പിക്കാന്‍ ദൈവം ആദ്യത്തെ പ്രവാചകനെ നിയോഗിച്ചു. അദ്ദേഹം മനുഷ്യര്‍ക്ക് സമൂഹിക ജീവിതം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുള്ള കൊച്ചു കൊച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കി. അങ്ങനെ പടിപടിയായി മനുഷന്‍ പ്രാകൃതാവസ്ഥയില്‍ നിന്നു സംസ്കരിക്കപ്പെട്ടു.

മനുഷ്യന്‍റെ അറിവിനു പരിമിതിയുണ്ട് അതുകൊണ്ടു തന്നെ അവന്‍ നിര്‍മ്മിക്കുന്ന നിയമങ്ങളിലും പോരായ്മകള്‍ ഉണ്ടാവുക സ്വാഭമ്വികം. ഒരുദാഹരണം നോക്കുക:

'Men and women of full age, without any limitation due to race, nationality or religion, have the right to marry and to found a family. They are entitled to equal rights as to marriage, during marriage and at its dissolution.'

'Universal Declaration of Human Rights' ലെ Article 16 ലെ ഒന്നാമത്തെ ഖണ്ഡികയാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതനുസരിച്ച് പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും അവന്/അവള്‍ക്ക് ഇഷ്ടപ്പെട്ട ആരെയും വിവാഹം കഴിക്കാം. അതായത്, അച്ഛനു മകളെ വിവാഹം കഴിക്കാം, അമ്മയ്ക്ക് മകനെ വിവാഹം കഴിക്കാം, സഹോദരനു സഹോദരിയെ വിവാഹം കഴിക്കാം. ഇത് എത്രപേര്‍ പ്രാവത്തികമാക്കുന്നുണ്ട്? ഇല്ലെങ്കില്‍ എന്താണ് അതിനു തടസ്സം നില്‍ക്കുന്നത്?

Salim PM said...

അപവാദകഥകളിലും പെണ്ണുകേസുകളിലുമൊക്കെ തിളച്ചുപൊന്തുന്ന ധാര്‍മ്മികരോഷത്തിന്റെ മൂല ഇന്ധനം നമുക്ക് നിഷേധിക്കപ്പെടുന്നത് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് ഓര്‍ക്കുമ്പോഴുള്ള അസൂയയാണ്(sense of deprivation) എന്നു പറയുന്നവര്‍ക്ക് ചിലപ്പോള്‍ ഇതൊക്കെ അംഗീകരിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ഈ ജീവിതം നിസ്സാരമാണെന്നും, അത്മാവിന്‍റെ സംസ്കരണമാണ് ഈ ജീവിതത്തിന്‍റെ ലക്ഷ്യം എന്നും യഥാര്‍ഥ ജീവിതം വരാനിനിക്കുന്നേയുള്ളൂ എന്നും വിശ്വസിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍റെ ആത്മീയ പുരോഗതിക്ക് തടസ്സമാകുന്നു എന്ന തിരിച്ചറിവാണ് അവനെ ഇത്തരം കൃത്യങ്ങളില്‍ നിന്നു തടഞ്ഞു നിര്‍ത്തുന്നത്.


നമുക്ക് നിഷേധിക്കപ്പെടുന്നത് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് ഓര്‍ക്കുമ്പോഴുള്ള അസൂയയാണ് ഇത്തരം ധാര്‍മ്മിക രോഷത്തിനു കാരണം എന്നു തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ച ശ്രീ രവിചന്ദ്രനെ ഞാന്‍ അഭിനന്ദിക്കുന്നു. വാസ്തവത്തില്‍ ഇതു തന്നെയാണ് നിരീശ്വര വാദത്തലെ ധാര്‍മ്മികതയുടെ ഉത്തുങ്കത. ഇതിനേക്കാള്‍ നല്ല ഒരു ന്യായീകരണം ഇക്കാര്യത്തില്‍ മുന്നോട്ട് വെക്കാന്‍ അവര്‍ക്കില്ല എന്നതാണ് അവസ്ഥ. ഈ എന്ന ചിന്താഗതി വെച്ചു പുലര്‍ത്തുന്നവര്‍ ഭൂമിയില്‍ ഭൂരിപക്ഷമായാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കുക! കിട്ടുന്ന എല്ലാ ചാന്‍സുകളും അവര്‍ ഉപയോഗിച്ചു കൊണ്ടിരിക്കും.!!

Sajnabur said...

കുടുമ്പം ഇല്ലാത്ത അവസ്ഥയില്‍ നിന്നു കുടുംബം എന്ന അവസ്ഥയിലേക്ക് മനുഷ്യസമൂഹം സ്വയമേവ എത്തിച്ചേര്ന്നതതല്ല. ദിവ്യവെളിപാടുകള്‍ ലഭിച്ച പ്രവാചകന്മാരാണ് സമൂഹത്തിന് ഇത്തരം അദ്ധ്യാപനങ്ങള്‍ നല്കിചയത്. മനുഷ്യ പരിണാമത്തിന്റെപ നിര്ണ്ണാലയകമായ ഒരു ഘട്ടത്തില്‍ പ്രാകൃതാവസ്ഥയിലുള്ള മനുഷ്യനെ സംസ്കാരത്തിന്റെത ബാല പാഠങ്ങള്‍ പഠിപ്പിക്കാന്‍ ദൈവം ആദ്യത്തെ പ്രവാചകനെ നിയോഗിച്ചു. അദ്ദേഹം മനുഷ്യര്ക്ക് സമൂഹിക ജീവിതം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുള്ള കൊച്ചു കൊച്ചു നിര്ദ്ദേ ശങ്ങള്‍ നല്കി. അങ്ങനെ പടിപടിയായി മനുഷന്‍ പ്രാകൃതാവസ്ഥയില്‍ നിന്നു സംസ്കരിക്കപ്പെട്ടു.
..........................

പ്രിയപ്പെട്ട കല്കി,

ജീവിത വീക്ഷണത്തില്‍ മാറ്റങ്ങള്‍ വരുന്നതിന്നും വരുത്തുന്നതിന്നും മനുഷ്യബുദ്ധി തന്നെ പോരേ?
മാക്സിയന്‍ സിദ്ധാന്തം ഉള്ക്കൊ്ണ്ട്‌ എത്രെയോ നല്ല വ്യക്തികള്‍ ജീവിച്ചു മരിച്ചു, ഇന്നും ജീവിക്കുന്നു.
സായി ബാബയെ, അമൃതാനന്ദമയി എന്നിവരെയെല്ലാം പ്രവാചകരായി കാണുകയും നല്ല ജീവിതം നയിക്കുന്നതുമായ എത്രയോ പേരില്ലേ?
ഇവരെല്ലാം യഥാര്ത്ഥമത്തില്‍ പ്രവാച്ചകരാണോ? അല്ലെങ്കില്‍ ഒരു വ്യക്തി പ്രവാച്ചകനാനിന്നു നമുക്ക് തിരിച്ചറിയാന്‍ അദ്ദേഹത്തിന്നു വേണ്ട quality criteria’s എന്ധേല്ലാമാണ്?

Salim PM said...

പ്രിയപ്പെട്ട Sajnabur,

മനുഷ്യന്‍റെ ബുദ്ധിയും യുക്തിയും ഒരു പരിധിവരെ ഇക്കര്യത്തില്‍ മതിയായതാണെങ്കിലും അത് പരിപൂര്‍ണ്ണമല്ല. ദിവ്യ പെളിപടുകളിലൂടെ മാത്രമേ അത് പരിപൂര്‍ണ്ണമാകൂ. ഞാന്‍ മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ തന്നെ നോക്കുക. ജീവശാസ്ത്രപമായി നോക്കുമ്പോള്‍ ഏതൊരു പ്രായ പൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും പരസ്പരം വിവാഹം കഴിക്കുന്നതിനു തടസ്സമൊന്നുമില്ല. എന്നാല്‍ അതിലുപരിയായ ചില പരിധികള്‍ നാം നിശ്ചയിക്കുന്നു. ഇവിടെയാണ് ദിവ്യ പെളിപാടുകളുടെ പ്രസക്തി.

ഒരു പ്രവാചകന്‍ പ്രവാചകന്‍ ആകാന്‍ വേണ്ട യോഗ്യതകള്‍ തികച്ചും വ്യത്യസ്തമായ ഒരു വിഷയമാണ്. എങ്കിലും ചോദിച്ചതു കൊണ്ട് പറയട്ടെ, ഒന്നാമതായി ആ വ്യക്തി തനിക്ക് ദൈവത്തില്‍ നിന്നു വെളിപാട്, ദിവ്യ ഭാഷണം, ലഭിക്കുന്നുണ്ട് എന്നു വാദിച്ചിരിക്കണം. രണ്ടാമതായി അയാള്‍ നൂറൂ ശതമാനം സത്യസന്ധനാണെന്ന് അയാളുടെ മുന്‍‌കാല ജീവിതം തെളിവായിരിക്കണം. തല്‍ക്കാലം ഇത്രമാത്രം.

SMASH said...

രണ്ടാമതായി അയാള്‍ നൂറൂ ശതമാനം സത്യസന്ധനാണെന്ന് അയാളുടെ മുന്‍‌കാല ജീവിതം തെളിവായിരിക്കണം. തല്‍ക്കാലം ഇത്രമാത്രം.

ഇപ്പറഞ്ഞ യോഗ്യതകള്‍ ഉള്ള ഒരാള്‍ ഇന്ന് തനിക്ക്‌ ദിവ്യ വെളിപാടുകള്‍ ലഭിച്ചു എന്ന് പറഞ്ഞാല്‍ കല്‍ക്കി വിശ്വസിക്കുമോ?

Sajnabur said...

ഡിയര്‍,

തെളിവുകള്‍ നിരത്തി കൂറെ പേര്‍ സായിയെയും അമ്മയേയും മനുഷ്യനന്മയ്ക്ക് വേണ്ടി ദൈവം നിയോഗിച്ചവരായി വിശ്വസിക്കുന്നു.
നിങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ ഇത് ശരിയോ തെറ്റോ?.... ഒറ്റവാക്കില്‍ ഒരുത്തരം മതി. y/n enough.
ചര്ച്ചനീട്ടി കൊണ്ടുപോവാന്‍ ഞാനും ഉദ്ധേശിക്കുന്നില്ല…പ്രതികരിച്ചതില്‍ നന്ദി.

ബിജു ചന്ദ്രന്‍ said...

"ഒരു പ്രവാചകന്‍ പ്രവാചകന്‍ ആകാന്‍ വേണ്ട യോഗ്യതകള്‍ തികച്ചും വ്യത്യസ്തമായ ഒരു വിഷയമാണ്. എങ്കിലും ചോദിച്ചതു കൊണ്ട് പറയട്ടെ, ഒന്നാമതായി ആ വ്യക്തി തനിക്ക് ദൈവത്തില്‍ നിന്നു വെളിപാട്, ദിവ്യ ഭാഷണം, ലഭിക്കുന്നുണ്ട് എന്നു വാദിച്ചിരിക്കണം. "
അത് കലക്കി കല്കീ, ഇങ്ങനെ ഒരാളെ എനിക്കറിയാം. പാലാരിവട്ടം ശശി . ശശി ഒരു പ്രവാചകന്‍ ആണോ?

nas said...

പ്രിയ sajnabur ...

ഒരു വ്യക്തി പ്രവാചകനാണെന്ന് തിരിച്ചറിയാനുള്ള criteria ഇത് വരെ താങ്കള്ക് മനസിലായിട്ടില്ലേ?മോശം ..മോശം..ഞാന്‍ പറഞ്ഞു തരാം- ഒന്നാമത് നല്ലവണ്ണം നുണ പറയാനറിയണം.പിന്നെ അതിനിടയില്‍ ചില മഹത്തായ തത്വങ്ങള്‍ വിളമ്പണം.(കുറച്ചു മാജിക്‌ വശമുണ്ടെങ്കില്‍ ഉഷാറായി)..ഇപ്പോള്‍ മനസിലായില്ലേ?ഇനി അറിയില്ല എന്ന് പറയരുത്.
അപവാദകഥകളിലും പെണ്ണുകേസുകളിലുമൊക്കെ തിളച്ചുപൊന്തുന്ന ധാര്മ്മി കരോഷത്തിന്റെ മൂല ഇന്ധനം നമുക്ക് നിഷേധിക്കപ്പെടുന്നത് മറ്റുള്ളവര്ക്ക്ി ലഭിക്കുന്നത് ഓര്ക്കു മ്പോഴുള്ള അസൂയയാണ്(sense of deprivation)
രവിചന്ദ്രന്‍ സാറിന്റെത് 100 % കൃത്യമായ നിരീക്ഷണമാണ്.ഒരു പെണ്കുദട്ടിയും ആണ്കുിട്ടിയും(സ്ത്രീയോ പുരുഷനോ) ഒന്നിച്ചു നടക്കുകയോ സിനിമക്ക് പോകുകയോ ഒക്കെ ചെയ്‌താല്‍ ഒരുപാട് കണ്ണുകള്‍ അവരെ ജാഗ്രതയോടെ പിന്തുടരും(ഭാര്യ ഭര്ത്താ ക്കന്മാരല്ല എന്ന് സംശയം തോന്നിയാല്‍).എന്നാല്‍ ഒരാള്‍ അപകടം പറ്റി കിടക്കുന്നത് കണ്ടാലോ രോഗിയായി വീണാലോ മിക്കവര്കും അത് ശ്രദ്ധിക്കാന്‍ സമയമുണ്ടാകാരില്ല.എന്നാല്‍ മുന്പ്ാ പറഞ്ഞ കാര്യത്തില്‍ ബൈകിലും ടാക്സി വിളിച്ചും ഉറക്കം കളഞ്ഞും അവരെ പിന്തുടരാനും ഒടുവില്‍ 'പിടികൂടി' 'സദാചാരം'സംരക്ഷിക്കുവാനും 'ചാവേര്‍ പടയാളികള്‍ തന്നെ നമ്മുടെ നാടിലുണ്ട്'.. അതവര്കൊരു ഉത്സവം പോലെയാണ്.'അങ്ങനെയിപ്പോള്‍ സുഖിക്കണ്ട' എന്നതാണ് ഓരോ 'പടയാളിയുടെയും' മനസിലിരിപ്പ്.ഇത് കേരളത്തെ സംബന്ടിച്ചിടത്തോളം വളരെ ഭീകരമാണ്-കൃത്യമായി പറഞ്ഞാല്‍ ഇസ്ലാമിക നിയമം നില നില്കുീന്ന ഗള്ഫ്് രാജ്യങ്ങളെക്കാള്‍ ഭീകരം- ഈ നിലപാടാണ് കേരളത്തില്‍ ലൈംഗീക സമ്മര്ദം് വര്ടിപ്പിച്ചു പരിഹാസ്യ പീടനങ്ങളിലും(ബസിലും തൊഴില്‍ സ്ഥലങ്ങളിലും മറ്റും) കൊണ്ടെത്തിക്കുന്നത്.കേരളത്തില്‍ ഒരു ബസില്‍ ഒരു സ്ത്രീയുടെ അരികില്‍ പുരുഷന്‍ ചെന്നിരുന്നാല്‍ മിക്കവാറും സ്ത്രീ എഴുന്നെല്കും(ആരും അങ്ങനെ ചെയ്യാറില്ല) ഒരു പുരുഷന്റെ അരികില്‍ സ്ത്രീ ചെന്നിരുന്നാലോ? പുരുഷന്‍ വിയര്കും.കാരണം മലയാളിയുടെ 'ഹിപ്പോക്രസി'.

Salim PM said...

@ SMASH
വിശ്വസിക്കും

Salim PM said...

@ Sajnabur said...

നുയായികള്‍ എന്തു പറയുന്നു എന്നതിനു പ്രസക്തിയില്ല. അവര്‍ അങ്ങനെ പറഞ്ഞതായി എനിക്ക് ഇതുവരെ അറിയാന്‍ കഴിയാഞ്ഞതിനാല്‍ എനിക്ക് അക്കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല.

Salim PM said...

@ ബിജു ചന്ദ്രന്‍
എനിക്കയാളെ അറിയില്ല

രവിചന്ദ്രന്‍ സി said...

പിയപ്പെട്ട കല്‍ക്കി,
പിയപ്പെട്ട കല്‍ക്കി,

(1) കുടുംബം കുടുംബരഹിതമായ അവസ്ഥയില്‍ നിന്ന് ഉണ്ടായി എന്നു സമ്മതിക്കുന്ന സ്ഥിതിക്ക് അവിടെ തര്‍ക്കമില്ലെന്ന് തോന്നുന്നു. അത് തുടങ്ങിവെച്ചത് ആദമാണോ നാരദനാണോ ഡിങ്കനാണോ അതല്ല ഏതെങ്കിലും പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷമാണോ എന്നതൊക്കെ താങ്കള്‍ക്ക് പ്രിയപ്പെട്ട കഥാപുസ്തകം ഏതാണെന്നതിനെ ആശ്രയിച്ചിരിക്കും.

(2) സദാചാരവ്യവസ്ഥകള്‍ സാമൂഹികമായി പരിണമിച്ചുണ്ടായതല്ലെന്നും പുറെമേ നിന്ന് ആരോ കഥപറഞ്ഞ് കുത്തിവെച്ചതാണെന്നും താങ്കള്‍ ധരിക്കുന്നു. താങ്കള്‍ പറയുന്നത് മതസാഹിത്യമാണെങ്കില്‍ ശരി. തര്‍ക്കിക്കാന്‍ ഞാനില്ല. സാമൂഹികശാസ്ത്രവും നരവംശശാസ്ത്രവുമാണെങ്കില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യമാണത്. ജയിംസ് ഫ്രേസറുടെ 'ഗോള്‍ഡന്‍ ബോ' ചെറുപ്പകാലത്ത് താങ്കളും വായിച്ചിട്ടുണ്ടാവും. ആ നിലയ്ക്ക് ഞാനനെന്താണ് പറഞ്ഞതെന്ന് പെട്ടെന്ന് മനസ്സിലാകും.

(3) താങ്കളുടെ സദാചാരം താങ്കളുടെ കുടുംബത്തിന്റെ സദാചാരമാണ്, താങ്കളുടെ സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ സദാചാരമാണ്. അതിന്റെ ഓരോ ഘട്ടത്തിന്റെയും ഉറവിടം തേടി പിന്നോട്ടുപോകണം. മതവും മതരാഹിത്യവും കടന്ന് വനവാസത്തിലും ഗുഹജീവതത്തിലേക്കും പോകണം. നമ്മുടെ സമൂഹം നിര്‍ദ്ദേശിക്കുന്ന സദാചാരക്രമം പിന്തുടരാനുള്ള സാമൂഹികസമ്മര്‍ദ്ദം തുടക്കം മുതല്‍ നമ്മുടെ മുകളിലുണ്ട്. ഈ സാമൂഹികവല്‍ക്കരണ പ്രക്രിയയില്‍ (socialization) പരാജയപ്പെട്ടാല്‍ ദുരാചാരിയാവും. മറ്റൊരു സമൂഹത്തില്‍ ഇതേകാര്യങ്ങള്‍ സമാനമായി പരിഗണിക്കപ്പെടണമെന്നുമില്ല. കാരണം അവിടെ വിജയിച്ച മീമുകളല്ല (Memes) ഇവിടെയുള്ളത്. തിരിച്ചും അങ്ങനെതന്നെ.

രവിചന്ദ്രന്‍ സി said...

(4)നമുക്ക് കുടുംബം പ്രധാനമാണ്. വിവാഹമോചനമെന്നൊക്കെ പറഞ്ഞാല്‍ നമുക്ക് വലിയ കുറച്ചിലാണ്. എന്നാല്‍ പാശ്ചാത്യലോകത്ത് കാര്യങ്ങള്‍ അങ്ങനെയല്ല. അവിടെ ദീര്‍ഘകാലം ദാമ്പത്യം നയിച്ചാല്‍ അതില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കോ രണ്ടുപേര്‍ക്കുമോ സാരമായ കുഴപ്പമുണ്ടെന്നായിരിക്കും ജനം പറയുക! നാം വിവാഹവാര്‍ഷികങ്ങള്‍ പത്രപരസ്യം കൊടുത്ത് ആഘോഷിക്കും. ദാമ്പത്യം പലപ്പോഴും കലാപങ്ങളുടെ കലവറയാണ്. വിട്ടുവീഴ്ചകളും ഒത്തുതീര്‍പ്പുകളുമായിരിക്കും അതിന്റെ വിജയരഹസ്യം. പരസ്പരം കബളിപ്പിച്ചും സ്വയം വഞ്ചിച്ചുമായിരിക്കും പലപ്പോഴും ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷത്തെ ബന്ധം(ബന്ധനം) നാം ആഘോഷിക്കുന്നത്. ഇതിനിടയില്‍ അനുനിമിഷം പരസ്ത്രീയേയും പരപുരുഷനേയും മനനം ചെയ്തും അശ്‌ളീല സാഹിത്യവും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്തും സദാചാരം നിലനിറുത്തപ്പെടും. മലയാളികള്‍ പത്രമെടുത്താല്‍ അപവാദകഥകളും പെണ്ണുകേസുകളും വായിക്കാന്‍ ഉന്മാദം കാണിക്കുന്നത് എന്തിനാണെന്ന് താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? സത്യസന്ധമായി പറഞ്ഞാല്‍ തികഞ്ഞ ലൈംഗിക അരാജകത്വം. സത്യം പറയുന്നവനെ സദാചാരപ്രസംഗം കൊണ്ട് എറിഞ്ഞിട്ടിട്ട്് കാര്യമില്ല. ബിന്‍ ലാദനെപ്പോലൊരു സദാചാരകാളപ്പോരാളി(Moral matador) തോക്കിനും ബോംബിനുമൊപ്പം ബ്‌ളൂഫിലിം കുന്നുകൂട്ടിയത് എന്തിനായിരുന്നുവെന്ന് താങ്കള്‍ ആലോചിച്ചുണ്ടോ? പാശ്ചാത്യര്‍ കൊള്ളില്ല, അവന്റെ വീഡിയോ കുഴപ്പമില്ല! ഇതൊക്കെ അമേരിക്കന്‍ പ്രചരണമാണെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ. വേണമെങ്കില്‍ ഉദാഹരണപ്പെരുമഴയിവിടെ പെയ്യിക്കാം. നാണംകെട്ട ഈ കാപട്യത്തേക്കാള്‍ അറപ്പുളവാക്കുന്ന ദുരാചാരം വേറെയുണ്ടോ സുഹൃത്തേ? ലോകത്തേറ്റവുമധികം ബാലപീഡനം നടത്തുന്ന കൂട്ടരെ താങ്കള്‍ക്കറിയില്ലേ? സ്വവര്‍ഗ്ഗരതി അധമമായി കാണുന്ന സെമറ്റിക് മതനേതൃത്വത്തിന് ഇക്കാര്യത്തിലുള്ള ചരിത്രം എന്താണ്? മാനം കാക്കാന്‍ സന്താനങ്ങളെ കൊന്നൊടുക്കതിന്റെ രഹസ്യം എന്താണ്? പാശ്ചാത്യതരുടെ സദാചാരം മോശവും നമ്മുടെ മികച്ചതുമാണെന്ന വാദം എനിക്കില്ല. രണ്ടിനും അതിന്റേതായ പ്രസക്തിയും പ്രായോഗികമൂല്യവുമുണ്ട്. രണ്ടും നന്നായി പ്രവര്‍ത്തിച്ചുപോകുന്നു. രണ്ടിനും ന്യൂനതകളും അനുകൂലഘടകങ്ങളുമുണ്ട്.

(5) നമുക്ക് 'വിലക്കുകള്‍'കൊണ്ടുവരാനാവും; പക്ഷെ വികാരങ്ങള്‍ നീക്കംചെയ്യാനാവില്ല. ഇതൊന്നും വിശ്വാസി-അവിശ്വാസി മാതൃകയില്‍ കാണരുത്. കണ്ടാല്‍ താങ്കള്‍ക്കുതന്നെ വിനയാകും. കുടുംബകോടതിയില്‍ ചെന്ന് അവിടുത്തെ വിവാഹമോചനക്കേസുകള്‍ പരിശോധിക്കൂ, എത്ര ശതമാനം നാസ്തികര്‍? ബലാല്‍സംഗവീരന്‍മാരുടെയും കഴുത്തറുപ്പന്‍ കൊലയാളികളുടേയും കണക്കെടുക്കൂ-എന്നിട്ടു പറയൂ, എത്ര നിരീശ്വരന്‍മാര്‍? കൈക്കൂലിക്കാരുടേയും കവര്‍ച്ചക്കാരുടേയും സ്വാര്‍ത്ഥമോഹികളുടേയും അധമപ്പട്ടിക തയ്യാറാക്കൂ. മലപ്പുറത്ത് ഈ പട്ടികയെടുത്താല്‍ കൂടുതലും മുസ്‌ളീങ്ങളായിരിക്കും.തിരുവനന്തപുരത്ത് ഹിന്ദുക്കളും കോട്ടയത്ത് ക്രിസ്ത്യാനികളും ഈ അധമപ്പട്ടികയില്‍ കൂടുതലായി സ്ഥാനംപിടിക്കും. ഇതിലൊക്കെ 95 ശതമാനവും മതവിശ്വാസികളാകാന്‍ പ്രധാനകാരണം മതവിശ്വാസികള്‍ക്ക് സമൂഹത്തില്‍ ഭൂരിപക്ഷമുണ്ടെന്നതാണ്-അതാണതിന്റെ objective view. കല്‍ക്കി ജയില്‍ സന്ദര്‍ശിച്ചിട്ടുണ്ടോ? അവിടെ നടക്കുന്ന മതാരാധനയുടെ വ്യപ്തിയും ആഴവും തിരിച്ചറിഞ്ഞാല്‍ നാം അമ്പരക്കും. പല കൊടുംക്രിമനലുകളുടേയും പ്രധാനഹോബിതന്നെ മതസാഹിത്യപാരായണമാണ്. അതാണിപ്പോള്‍ ഫാഷന്‍! എന്നാല്‍ അവിടെനിന്ന് ഓരോ ക്രിമനല്‍ പുറത്തിറങ്ങുമ്പോഴും മിക്കപ്പോഴും പുതിയൊരു കുറ്റകൃത്യം പിറക്കുന്നതായി കാണാം.

രവിചന്ദ്രന്‍ സി said...

(6) വിജയകരമായ ദാമ്പത്യം എന്നത് പലപ്പോഴും അവസാനമില്ലാത്ത ഒരു കുടുംബകലഹമാണ്. അല്ലാത്തവയും ഉണ്ടാവാം-വളരെ ചെറിയൊരു ശതമാനം. 'വിജയിച്ച' ദാമ്പത്യങ്ങളില്‍ മിക്കതും അടിമ-ഉടമ ബന്ധങ്ങളായിരിക്കും. സദാചാരനാട്യങ്ങളും പൊങ്ങച്ചങ്ങളും ഒഴിവാക്കുന്നതാണ് ബൗദ്ധികസത്യസന്ധത. മതം സദാചാരമുണ്ടാക്കുമെന്ന വാദം ആദ്യഘട്ടത്തില്‍ തന്നെ തള്ളപ്പെടും. മതമുണ്ടായാലും മനുഷ്യന് ധാര്‍മ്മികതയുണ്ടാകും, സദാചാര ബോധവും ഉണ്ടാകും. അത് കാലികമായിരിക്കും, ദേശാനുസാരിയായിരിക്കും. കാരണം അതിന് പ്രായോഗിക മൂല്യവും(pragmatic value) സാമൂഹികമായ അതിജീവന സാധ്യതയുമുണ്ട് (social survivality). അതെങ്ങനെയെന്ന് നമുക്ക് ചര്‍ച്ചചെയ്യാം. പക്ഷെ കഥാപുസ്തകവുമായി വന്നാല്‍ കാര്യം നടക്കില്ല. നമ്മുടെ കണ്ണുകള്‍ അന്യന്റെ കിടപ്പറയിലേക്ക് തുറന്നുവെച്ചിരിക്കുന്ന ഒരു ഒളിക്യാമറയാകരുത് കല്‍ക്കി. അത് മുകളിലേക്കുയരട്ടെ, ചുറ്റും പരതട്ടെ, കാര്യങ്ങള്‍ അറിയട്ടെ, ആരായട്ടെ, കണ്ടെത്തട്ടെ, അങ്ങനെ സാര്‍ത്ഥകമാകട്ടെ ജീവിതം.

SMASH said...

ഏതൊരു സത്യസന്ധനും തോന്നലുകള്‍(Delusion) ഉണ്ടായിക്കൂടെ?പ്രത്യേകിച്ചു മനുഷ്യന്റെ ഭൌതിക ജ്ഞാനം ശൈശവത്തില്‍ ആയിരുന്ന കാലഘട്ടതതില്‍ ആ തോന്നലുകള്‍ ദൈവം തോന്നിച്ചതാണെന്ന് പരിപൂര്‍ണ്ണമായി അവര്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍?

Sajnabur said...

ഡിയര്‍,

മറുപടി വേണ്ട.....അറിഞ്ഞില്ല എന്ന് പറഞ്ഞത് കൊണ്ട് പറയുന്നു. അടുത്തിടെ കൈരളിയില്‍ ഒരു സായി അനുയായി നല്കി.യ ഇന്റര്വ്യൂലവില്‍നിന്ന്.

സായിയെ കുറിച്ച്..
1.ഇംഗ്ലീഷില്‍ കേവലം സംസാരിക്കാന്‍ മാത്രം കഴിവുള്ള ഒരാള്‍ എങ്ങിനെ എന്ഗ്ലിഷില്‍ 40 സാഹിത്യ ഗ്രന്ഥങ്ങള്‍ രചിക്കും?
ദൈവം പലപ്പോഴായി പ്രത്യക്ഷപ്പെട്ടു പറഞ്ഞു കൊടുത്തതായി ഈ കൂട്ടര്‍ വിശ്വസിക്കുന്നു....പോരെ....
2.വെറുമൊരു സാദാ മനുഷ്യനെങ്ങില്‍ നിങ്ങള്ക്കും ഇതുപോലെ അനുയായികള്‍ എന്തു കൊണ്ടില്ല?......
3.സായിയുടെ ചികില്സഷയില്‍ എത്രയോ പേരുടെ അസുഖം മാറുന്നു? (എന്തു ചികില്സ എന്ന് വ്യക്തമാക്കിയില്ല)
4.ശൂന്യതയില്‍ നിന്ന് പലതും ശ്രിഷ്ടിക്കുന്നു...
5.ഞാന്‍ TV ഓഫാക്കി.

രവിചന്ദ്രന്‍ സി said...

(7) 'നാസ്തികനായ ദൈവ'ത്തില്‍ മതവും ധാര്‍മ്മികതയുമായി ബന്ധപ്പെട്ട ഏഴെട്ട് അധ്യായങ്ങളുണ്ട്. നാസ്തികരുടെ ധാര്‍മ്മികത ഒട്ടിച്ചുവെച്ച ഒന്നല്ല(not a pasted one) ശിക്ഷ ഭയന്നും സമ്മാനം കൊതിച്ചും കഥാപുസ്തകം വായിച്ചും രൂപംകൊണ്ടതുമല്ലത്. സഹജീവസ്‌നേഹമാണതിന്റെ അടിസ്ഥാനം. ശിക്ഷയും സമ്മാനവും ഇല്ലെങ്കിലും ഞങ്ങള്‍ നല്ലവരായിരിക്കും. Our morality is not conditional as religious morality. It is innate and spontaneous. It doesn't envisage sticks or carrorts. We are moral not because we are asked to be moral. We are moral because we are. That is humanism in nutshell dear.

(8) 'ചാന്‍സ്' കിട്ടിയാല്‍ 'ചെയ്യുന്ന'വരാണെന്ന് താങ്കള്‍ പറഞ്ഞുവല്ലോ. ആക്ഷേപിച്ചുകൊള്ളു, പരാതിയില്ല. തിരിച്ചാക്ഷേപിക്കാന്‍ ഞാനില്ല. ഉദ്ദേശിച്ചത് മനസ്സിലായി. പക്ഷെ കാര്യങ്ങള്‍ സത്യസന്ധമായി തന്നെ പറയും. ജീവിതത്തില്‍ ഇതുവരെയത് സംഭവിച്ചിട്ടില്ല-വലിയ താല്‍പര്യവുമില്ല. എന്നുകരുതി അതൊരു മേന്മയാണെന്ന ബോധവുമില്ല. ചില കാര്യങ്ങള്‍ ചാന്‍സ് കിട്ടിയാല്‍ ചെയ്യും എന്നുപറയാനുള്ള ബൗദ്ധികസത്യസന്ധതയും തന്റേടവുമുണ്ട്. പക്ഷെ 'ചാന്‍സ്' തേടി നടക്കില്ല;കിട്ടിയില്ലെങ്കില്‍ അതിക്രമിച്ച് കയറി അന്യന്റെ സ്വതന്ത്ര്യത്തേയും വ്യക്തിത്വത്തേയും അവമതിക്കുകയുമില്ല. കൃത്രിമമായി ചാന്‍സ് ഉണ്ടാക്കാനും താല്‍പര്യമില്ല. അല്ലയോ മാലേഖേ, ചാന്‍സ് കിട്ടുകയും പിടിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടാകുകയും ചെയ്താല്‍ താങ്കള്‍ എന്തായിരിക്കും ചെയ്യുക? ധാര്‍മ്മികത..സദാചാരം എന്നൊക്കെ വിളിച്ചുകൂവുമ്പോള്‍ മിക്കവരും വിവക്ഷിക്കുന്നത് പോലീസിനേയും പരജനത്തേയുമല്ലേ? ചിലര്‍ക്ക് പോലീസിന്റെ എണ്ണം കൂടുതലാണ്. താഴെയുള്ള Real police ഉം ആകശപൗരനായ Virtual reality policeഉം. പക്ഷെ മുകളിലത്തെ വിര്‍ച്വല്‍ റിയാലിറ്റിയെ മാപ്പുസാക്ഷിയാക്കി 'ചാന്‍സ്' പ്രയോജനപ്പെടുത്തുന്നവരാണ് മതവിശ്വാസികളില്‍ 99 ശതമാനവും. അതില്‍ കല്‍ക്കി പെടുന്നില്ലെങ്കില്‍ തീര്‍ച്ചയായും താങ്കളുടെ ക്രയവിക്രയമനോഭാവത്തെ (business mentality) അഭിനന്ദിക്കാതെ വയ്യ.

chithrakaran:ചിത്രകാരന്‍ said...

വായിക്കപ്പെടേണ്ട പോസ്റ്റും ചര്‍ച്ചയും.

ജബ്ബാര്‍ മാഷ് പറഞ്ഞതുപോലെ ഇസ്ലാം മതം താമസം വിന പൂട്ടിക്കെട്ടും ! അറേബ്യന്‍ രാജ്യങ്ങളില്‍ സാമ്പത്തികമായും, സാങ്കേതികമായി ഏറ്റവും വേഗത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്ന സമൂഹം എന്ന നിലയില്‍ ഇന്നത്തെ ഇസ്ലാം സമൂഹം മതത്തെ വലിച്ചെറിയാന്‍ ഏതാണ്ട് ഒരു 30 മുതല്‍ 50 വര്‍ഷം പോലും ആവശ്യമുണ്ടാകുകയില്ല എന്നാണു തോന്നുന്നത്. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും, ആഫ്രിക്കയിലേയുമൊക്കെ മുസ്ലീങ്ങള്‍ പിന്നേയും കുറെക്കാലം കൂടി വിശ്വാസത്തിന്റെ അടിമകളായി പ്രാകൃതരും ധാര്‍മ്മികതയില്ലാത്തവരുമായ എട്ടുകാലി ദൈവങ്ങളുടെ സ്വന്തം വിശ്വാസ സംഹിതയായ ഹിന്ദു മതത്തിനു കൂട്ടിരുന്നേക്കും :) ഹിന്ദുമതം കുടിലതകളുടെയും അധാര്‍മ്മികതയുടേയും സനാതന മതമായതിനാല്‍ ലോകം മുഴുവന്‍ നന്നാകുന്നതുവരെ ഇത്തിക്കണ്ണി മതമായി അങ്ങനെ ലൊകത്തിലെവിടെയെങ്കിലും അള്ളിപ്പിടിച്ചെങ്കിലും നെലനില്‍ക്കും !!!

ജനം വായിക്കട്ടെ :) ബസ്സിലെ ലിങ്ക്

രവിചന്ദ്രന്‍ സി said...

'Men and women of full age, without any limitation due to race, nationality or religion, have the right to marry and to found a family. They are entitled to equal rights as to marriage, during marriage and at its dissolution.'

'Universal Declaration of Human Rights' ലെ Article 16 ലെ ഒന്നാമത്തെ ഖണ്ഡികയാണ് മുകളില്‍ ഉദ്ധരിച്ചത്. >>>

പ്രിയപ്പെട്ട കല്‍ക്കി,

പ്രായപൂര്‍ത്തിയായ മനുഷ്യര്‍ക്ക് വിവാഹ-വിവാഹമോചനകാര്യങ്ങളിലും ദാമ്പത്യത്തിലും കുടുംബം സ്ഥാപിക്കുന്നതിലും മത-വംശ-ദേശ വിവേചനാതീതമായി തുല്യ അവകാശമുണ്ടെന്ന് എഴുതിവെച്ചിരിക്കുന്നത് വായിക്കുമ്പോള്‍ അച്ഛന് മകളെ വിവാഹം ചെയ്യാനുള്ള അവകാശമുണ്ടെന്നാണ് അതിന്റെ അര്‍ത്ഥം എന്ന് മനസ്സിലാക്കുന്ന സദാചാരം താങ്കള്‍ ശീലിച്ചത് എവിടെനിന്നാണ് സുഹൃത്തേ? ആണ്, പെണ്ണ്, വിവാഹം, വിവാഹമോചനം, കുടുംബം എന്നൊക്കെ എഴുതിവെച്ചിരിക്കുന്നത് കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് Incest ആണോ? എന്തുകൊണ്ടങ്ങനെ? ദയവായി വ്യക്തമാക്കുമോ?

മലപ്പുറം കാക്ക said...

അല്ല ഈ പറയുന്ന നാട്ടില്‍ Social democracy എന്ന് പറയുന്ന എന്തോ ഒരു സാധനം പണ്ട് മുതലേ നിലവിലുണ്ട് എന്ന് കേട്ടിടുണ്ട്.അതിന്റെ എന്തൊകെയോ ഗുണങ്ങള്‍ ആണത്രേ ഇതെന്നും .പത്തു പതിനാല് മാസം അവിടെ താമസിച്ചിട്ട് ഈ മൂപര്‍ അതിനെ പറ്റി ഒന്നും പറയുന്നത് കേട്ടില്ലാലോ . ഇനി ഇപ്പൊ അതും പണ്ട് അമേരികാകരെന്‍ ഇറഖില്‍ ഉണ്ടെന്നും പിന്നെ ഇല്ലെന്നും പറഞ്ഞ ആ സാധനം മാതിരി വല്ലതും ആണോ ? പിന്നെ മനുഷ്യന്മാരുടെ ഈ ജീവിതോം അവസ്റെം എല്ലാം അളക്കാന്‍ ഉള്ള എന്തോ ഒരു സാധനം ഉണ്ടല്ലോ . ആ ഗ്ലോബല്‍ പീസ്‌ index
പിന്നെ ഇതൊക്കെ വെച്ച് അളന്നപോള്‍ ഏറ്റവും മനസമാധാനം കൊറഞ്ഞ രാജ്യം നമ്മുടെ വല്യോന്‍ അമേരിക്കയും പിന്നെ പണ്ട് മറ്റൊരു മൂപര്‍ ഉണ്ടായിരുന്നില്ലേ മതം മനുഷ്യനെ മയകുന്ന കറുപ്പാണെന്ന് പറഞ്ഞ ഒരാള്‍ അയാളുടെ രാജ്യം ഒക്കെ ആണത്രേ.കാരണം കയ്യിലിരിപ്പ് നന്നവഞ്ഞിട്ടു തന്നെ . അമേരിക്ക നമ്മുടെ അഫ്രിക്കാകരന്റെ അടുത്ത് വരും സമദാന കേടില്‍ .പിന്നേം മെച്ചം യെമെന്‍ ആണത്രെ .ഈ അളവിന് തൂകുന്ന കട്ടകള്‍ എത്ര കായ്‌ തോക്കും കത്തീം വിറ്റു ഉണ്ടാക്കി , എത്ര പട്ടാളക്കാരെ സ്വന്തം നാടിന്‍റെ പേരും പറഞ്ഞു കുരുതി കൊടുത്തു , എത്ര യുദ്ധം നടത്തി, എങ്ങനെ കുറെ കട്ടകള്‍ ഉണ്ട്.
ഇനി ഇപ്പൊ ഈ മതം ഇല്ലാത്തതു കൊണ്ടാണോ ഇവരിക്കെ എത്ര നന്നായത് ?

പിന്നെ എന്ത് തെറ്റ് ചെയടലും കുമ്പസാര കൂട്ടില്‍ കയറിയാല്‍ എല്ലാം പോയി ഏന് കരുതുന്ന മനുഷ്യരുടെ നാട്ടില്‍ പോലും അതൊരു മുന്‍‌കൂര്‍ ജാമ്യം ആക്കി മനുഷ്യര്‍ തെറ്റ് ചെയ്യോ ?

മലപ്പുറം കാക്ക said...

<<<< അടിസ്ഥാനപരമായി മനുഷ്യനില്‍ നന്മയുണ്ട്. Man is essentially moral. സാമൂഹ്യബന്ധങ്ങള്‍ പുരോഗമിക്കുമ്പോള്‍ നന്മയുടെ വശം കൂടുതല്‍ ശുദ്ധീകരിക്കപ്പെടും. കാട്ടുനിയമങ്ങളിലാണതിന്റെ തുടക്കം. >>>>

അപ്പൊ മാഷെ ചെറിയ ഒരു സംശയം , എന്താണ് ഈ നന്മ ? ഇതിപ്പോ ഇങ്ങിനെ സ്ടലതിനനുസരിച്ചു മാറിയ പിന്നെ ഇതിനൊരു നിലനില്‍പ്പ്‌ ഉണ്ടോ ? അതായത് ഇവിടെ പെണ്ണ് പിടിത്തം ഒരുതിന്മ ആണ് അത് വേറെ നാട്ടില്‍ ചെന്നാല്‍ അവുടുത്തെ സാമൂഹിക സാഹചര്യം അനുസരിച്ചു അത് അനുവദനീയം ആണെകില്‍ നന്മ ആയി . അപോ പിന്നെ ഈ അടിസ്ഥാനപരമായി മനുസ്യ്നില്‍ നന്മ ഉണ്ട് എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ് ? അപ്പൊ പിന്നെ ഈ സമൂഹിക ബന്ടതിന്റെ പുരോഗമനം എന്താണ് ? അത് വ്യഭിചാരം വ്യ്പകമാവുന്നതോ അതോ അതിനെ നിയമ വിധേയം ആകുന്നതോ ? ( ഒരു ഉദാഹരണം ആണേ ) ഇതു ഒരു കുളത്തില് കിട്ടും ഒരു വാഴു വ്ഴുപ്പുള്ള മീന്‍ പിടിച്ചാല്‍ വഴുതി പോകുന്ന പോലെ ..
ഇനി ഇപ്പൊ ഇതില് വേറൊരു സംശയം ഈ പറയുന്ന സാമൂഹിക പരിസരം മാറും എന്ന് പറഞ്ഞാല്‍ അല്ല അതിനു അനുസരിച്ച് ഈ പ്രവര്‍ത്തികള്‍ ഒക്കെ നന്മ ആയാല്‍ , ആര്നപ്പോ ഈ പരിസരം മാറ്റുക ? നമ്മുടെ ഷെയ്ക്ക്സ്പെരുടെ നായകന്‍ പറഞ്ഞ മാതിരി നമ്മള്‍ അല്ലെ മാറ്റേണ്ടത് ? പിന്നെ സംശയം
ഇനി എപ്പോ ഈ മാറ്റത്തിന് ഒരുങ്ങുന്പോള്‍ ആദ്യം ഈ മതങ്ങളെ എതിര്കണം . പിന്നെ ഭരണകൂടവും നമ്മുടെ ഈ കൂടം മതേതരം ആണല്ലോ . അപ്പൊ മതത്തെ എതിര്കുന്ന മാതിരി അതിനെയും എതിര്‍ക്കാന്‍ തുടങ്ങാം . പിന്നെ മതത്തിന്റെ ആള്‍ക്കാര്‍ എതിര്‍ത്താല്‍ ചിലപ്പോ ഭീകരന്‍ ആവും എന്തായാലും യുക്തിവടിക്ക് മതം ഇല്ലാത്തത് കൊണ്ട് സുകമായി എതിര്‍ക്കാം .പിന്നെ നമ്മുടെ നാട്ടില്‍ വലിയൊരു അനുയായികളെയും കിട്ടും ഈ വക എതിര്‍പ്പിനു . മകളെ കൂടി കൊടുക്കുന്ന തന്തയും അമ്മയും പിന്നെ കുറെ രസ്ട്രീയ്ക്കാരനും മതത്തില്‍ നിന്ന് തന്നെ കുറെ കള്ളാ സമിമാരെയും അങ്ങിനെ കുറെ അനുയായിവൃന്ദം ഉണ്ടാവും . കാരണം ഇപ്പൊ കാട്ടിയ ഈ തിന്മ ഒക്കെ വരന്‍ പോവുന്ന സാമൂഹിക പരിസരം വെച്ച് നന്മ !!! ആവാന്‍ പോവുകയല്ലേ .
ഇനി ഇപ്പൊ നന്മ തിന്മ എന്നെ പറയാന്‍ പാടില്ല , പ്രാകൃത കമ്മ്യൂണിസം ആണോ ?
ഇനി ഇപ്പൊ അകെ ഉള്ള ഒരു പേടി നമ്മുടെ നാട്ടുന്പുറത്തു ഒക്കെ പറയും കയ്യോകുല്ലോന്‍ കര്യ്ന്ക്കരെന്‍ എന്ന് , അത് കേട്ടിട്ടവാന്‍ നമ്മുടെ ഒരു ഡാര്‍വിന്‍ സായ്പ്പ് പണ്ട് അര്‍ഹത ഉള്ലോന്‍ അതിജീവിക്കും എന്നോകെ പറഞ്ഞത് . അതൊക്കെ ശരിയയ്ല്‍ പടച്ചോനെ അവസാനം മണ്ണും പെണ്ണും ഒക്കെ ആര്‍ക്കൊകെ ബാകിയവും എന്ന് കണ്ടറിയണം

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മലപ്പുറം മാപ്പിള,

താങ്കള്‍ എഴുതിയത ഏറെയൊന്നും പിടികിട്ടിയില്ല. മതപ്രതിരോധമാണ് ലക്ഷ്യമെന്ന് ഏറെക്കുറെ മനസ്സിലായി. ഒരു ചോദ്യം പിടികിട്ടി:നന്മ സ്ഥല-കാല-ദേശാനുസാരിയായി മാറുന്നതെന്തിന്? സുഹൃത്തേ, ആരും ഇതൊന്നും മാറ്റുന്നതല്ല. മാറുന്നതാണ്. മനുഷ്യചിന്ത ജഡമല്ല; അതുകൊണ്ട് തന്നെ അവന്റെ ചിന്തകളുടെ പ്രകാശിതരൂപമായ സാമൂഹ്യസ്ഥാപനങ്ങള്‍ക്കും ജീവനുണ്ട്. ധാര്‍മ്മിക-സദാചാര മൂല്യങ്ങള്‍ മാറുകയും പരിഷ്‌ക്കരിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാണല്ലോ പഴയമതങ്ങളും സംസ്‌ക്കാരങ്ങളും ക്ഷയിക്കുന്നതും പുതിയവ ഉണ്ടാകുന്നതും. നന്മതിന്മകളും ധാര്‍മ്മികതയും സ്ഥിരമായിരുന്നുവെങ്കില്‍ ഇസ്‌ളാമിന് നിലവിലുള്ളതിനേക്കാള്‍ 5% എങ്കിലും വ്യത്യസ്തമായ ഒരു പുതിയ ജീവിതക്രമം നിര്‍ദ്ദേശിക്കാനാവുമായിരുന്നില്ലല്ലോ. പാടേ മാറ്റാനും സാധ്യമായിരുന്നില്ല. Progressive continuance and growth ആണ് ഇക്കാര്യത്തില്‍ സംഭവിക്കുന്നത്. നന്മ-തിന്മ സമവാക്യങ്ങളും സാമൂഹത്തിന്റെ ധാര്‍മ്മികമനസാക്ഷിയും മെല്ലെ പരിവര്‍ത്തനത്തിന് വിധേയമാകുന്നുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ ബിച്ചുവിനും സീഡിയനുമുള്ള എന്റെ മറുപടി ശ്രദ്ധിച്ചാലും. നന്മ-തിന്മ സങ്കല്‍പ്പങ്ങള്‍ സ്ഥല-കാല-ദേശാനുസാരിയായി മാറുന്നതെന്തുകൊണ്ടെന്ന് അവിടെ വിശദീകരിച്ചിട്ടുണ്ട്. ബ്‌ളോഗിലെത്തിയതിന് സ്വാഗതം.

രവിചന്ദ്രന്‍ സി said...

ക്ഷമിക്കണം, പ്രിയപ്പെട്ട മലപ്പുറം കാക്ക എന്നു വായിക്കുക

സുശീല്‍ കുമാര്‍ said...

SMASH said...
രണ്ടാമതായി അയാള്‍ നൂറൂ ശതമാനം സത്യസന്ധനാണെന്ന് അയാളുടെ മുന്‍‌കാല ജീവിതം തെളിവായിരിക്കണം. തല്‍ക്കാലം ഇത്രമാത്രം.

ഇപ്പറഞ്ഞ യോഗ്യതകള്‍ ഉള്ള ഒരാള്‍ ഇന്ന് തനിക്ക്‌ ദിവ്യ വെളിപാടുകള്‍ ലഭിച്ചു എന്ന് പറഞ്ഞാല്‍ കല്‍ക്കി വിശ്വസിക്കുമോ?



കല്‍ക്കി said...
@ SMASH
വിശ്വസിക്കും



>ഖാദിയാനിയിലൊരഹമ്മദ് പറഞ്ഞത് വിശ്വസിച്ചതിന്‌ കല്‍ക്കിയെ "അമുസ്ലിം" എന്ന സ്ഥാനപ്പേര്‌ നല്‍കി ആദരിച്ചിരിക്കുകയാണല്ലോ. ഇനിയും വല്ലവനും പറഞ്ഞത് വിശ്വസിക്കാന്‍ തോന്നും എന്നാണ്‌ പറയുന്നത്. സ്ഥാനപ്പേരുകള്‍ ഇനിയെന്തെല്ലാം കിട്ടാനിരിക്കുന്നു!

അപ്പൂട്ടൻ said...

കൽക്കി,
Parthenogenesis ഇതിനുമുൻപും ബ്ലോഗിൽ ആരോ പരാമർശിച്ചതായി ഒരു ചെറിയ ഓർമയുണ്ട്.

ശാസ്ത്രം പറയുമ്പോൾ മുഴുവൻ പറയേണ്ടതല്ലേ? തങ്ങളുടെ വിശ്വാസം ശരിയാണെന്ന് സ്ഥാപിക്കാൻ ഒരു പദം വെറുതെ ഉപയോഗിച്ചതുകൊണ്ട് ആർക്കെന്ത് നേട്ടം?
ഓരോ ജീവിയ്ക്കും അവയൂടേതായ reproduction mechanism അനുസരിച്ചേ നടക്കൂ. വാദത്തിനുവേണ്ടി parthenogenesis പോലുള്ള terminology എടുത്ത് പ്രയോഗിക്കാം എന്നല്ലാതെ അതിന് പ്രത്യേകിച്ച് ലോജിക് ഒന്നുമില്ല. അന്നുവരെയോ അതിനുശേഷമോ നടന്നിട്ടില്ലാത്ത ഒന്ന് സംഭവിക്കണമെങ്കിൽ അതിന് ദൈവം സ്വയം തുനിഞ്ഞിറങ്ങേണ്ടിവരും. Parthenogenesis മാത്രമല്ല self-replication, cloning, artificial insemination…. ഇത്യാദി എന്തും പറയാം. (ഇതു പറയേണ്ടിവരുന്നതാണ്, പരിഹാസം ഉദ്ദേശിച്ചിട്ടില്ല, താങ്കൾ അങ്ങിനെ കരുതിയാൽ ഞാൻ നിസഹായനാണ്)

മനുഷ്യനിൽ സാധാരണഗതിയിൽ സാധ്യമല്ലാത്തത് ദൈവത്തിന് ചെയ്യാൻ സാധിക്കുമെങ്കിൽ പിന്നെ ഏത് വാദത്തിനും അർത്ഥമില്ലാതാകും. അപ്പോൾ പിന്നെ സയൻസ് പറയാതിരിക്കുന്നതാകും ഉചിതം, യുക്തിയും കാര്യമായി പ്രയോഗിക്കേണ്ടതില്ല.
യേശു സ്പെഷൽ ഹൈബർനേഷൻ അവസ്ഥയിൽ തുടർന്നതാണെന്ന് ഉയിർത്തെഴുന്നേൽപ്പിനെ സാധൂകരിക്കാൻ പറയാം, പിന്നെ ദൈവമല്ലേ, ഒന്ന് മൂന്നാകാനും മൂന്ന് ഒന്നാകാനും പ്രത്യേകകഴിവുണ്ടെന്ന് വാദിക്കാം. മനുഷ്യനായ ഒരാൾ പക്ഷിരൂപങ്ങൾക്ക് ജീവൻ കൊടുത്തതായും വെള്ളത്തിൽ നടന്നതായും മറ്റൊരാൾ വടി പാമ്പാക്കിയതായും കടലിനെ മുറിച്ചുകടന്നതായും ചില സാദാ മനുഷ്യർ മുന്നൂറ് കൊല്ലം വെള്ളം പോലുമില്ലാതെ ജീവിച്ചതായും ഹനുമാൻ ഹിമാലയം മൊത്തം പൊക്കിയെടുത്തതായും മനുഷ്യനും മൃഗവും ചേർന്നൊരു നരസിംഹമുണ്ടായി വന്നതായും മരിച്ചയാൾ ഉയിർത്തെഴുന്നേറ്റതായും ഒക്കെ നമുക്ക് വിശ്വസിക്കാം. സോ സിമ്പിൾ… ഏതാണ് യുക്തിപരം ഏതാണ് യുക്തിരഹിതം എന്ന് ആര്, എങ്ങിനെ, തീരുമാനിക്കും?

ആരൊക്കെ കൃസ്ത്യാനിയാവും/ഇസ്ലാമാവും ആരൊക്കെ അല്ലാതാവും എന്നതൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്, എന്നേക്കാൾ നന്നായി കൽക്കിക്കും അറിയാം. തൽക്കാലം അതിലേയ്ക്കൊന്നും കടക്കുന്നില്ല. വേണമെങ്കിൽ പിന്നീട് വിശദീകരിക്കാം.

അപരിചിതന്‍ said...

രവിചന്ദ്രൻ സർ.. തിരക്ക് മൂലം തുടർചർച്ചകൾ പിന്തുടരാൻ കഴിഞ്ഞില്ല..

പക്ഷെ തുടക്കത്തിലെവിടെയോ നിസ്സഹായൻ പറഞ്ഞതിൽ ചില ചോദ്യങ്ങൾ ബാക്കിയാകുന്നു എന്ന് തോന്നുന്നു..

സത്യം മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്തിട്ടും എന്തു കൊണ്ടോ യുക്തിവാദികൾക്ക് ഒരിന്ത്യൻ സാഹചര്യത്തിൽ ലഭിക്കുന്ന സ്വീകാര്യത വളരെ കൂറവാണ്.

സത്യത്തിൽ മതവിശ്വാസികളായ ബഹുഭൂരിപക്ഷം മനസ്സിലെങ്കിലും അംഗീകരിക്കുന്ന ഒന്നാണു യുക്തിവാദ നിരീക്ഷണം ..കാരണം യുക്തിവാദി സ്വാർത്ഥ ലാഭത്തിനു വേണ്ടി കള്ളം പറയില്ല തന്നെ.അവർക്ക് പറയാൻ കള്ളങ്ങളില്ല എന്നതാണു കാര്യം.

പക്ഷെ ഇന്നും മതവും അത് സൃഷ്ടിക്കുന്ന ആൾക്കൂട്ടവും വളർന്ന് വരുന്നതിനു പിന്നിൽ സമൂഹ ജീവിയായ മനുഷ്യന്റെ മനസ്സ് തന്നെയാണു പഠിക്കേണ്ടതെന്ന് തോന്നുന്നു..
താൻ ജനിച്ച് വളർന്ന പരിസരം വിടാൻ ഒരു സാധാരണ മനുഷ്യൻ മടിക്കുന്നത് പോലെ തന്നെ തനിക്ക് സ്വാഭാവികമായി കെട്ടിയേൽപ്പിക്കപ്പെട്ട ജാതിയിലും മതത്തിലും വിശ്വാസത്തിലും തന്റെ സുരക്ഷിതത്വം അവൻ ദർശിക്കന്ന്നുണ്ടാവണം.അത് ഒരു മാനസികമായ ജഡത്വം(inertia) തന്നെയാണൂ.

ജീവിതത്തിന്റെ ആകസ്മികതയും,അനിശ്ചിതത്വവും നിലനിൽക്കുന്ന കാലത്തോളം മനുഷ്യൻ തന്റെ ശക്തിക്ക് അപ്പുറം നിലനിൽക്കാവുന്ന ഒന്നിനെ വിശ്വസിക്കുക തന്നെ ചെയ്യും..അത് ഒരു പ്രപഞ്ചരഹസ്യമാണു..

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട അപരിചിതന്‍,

(1) It is irrational to be rational when the rational is irrational. സത്യം സൂര്യപ്രകാശമാകുന്നു. ചൂടും വെളിച്ചവും ധവളിമയും അസഹനീയമായി തോന്നാം. നുണയാകട്ടെ നിലാവുപോലെ ആകര്‍ഷണീയം, ശീതളിമ ഉള്ളത്. മനുഷ്യമനസ്സിന്റെ ബലഹീനതകളെ പെട്ടെന്ന് ആകര്‍ഷിക്കുന്ന പലതും മദ്യത്തിലും മയക്കുമരുന്നിലും മതത്തിലുമുണ്ടെന്നതില്‍ തര്‍ക്കമില്ല. യുക്തിവാദികളെ വിമര്‍ശിക്കാന്‍ എളുപ്പമാണ്. ഒന്നമാതായി അതുകൊണ്ട് നമുക്ക് വലിയ ചേതമൊന്നുമില്ല. കേരളത്തിലെ കൊടുംബുദ്ധിജീവികളില്‍ 99 ശതമാനവും അവരെ നേരിട്ട് പിന്തുണയ്ക്കാന്‍ മടിക്കുന്നവരാണ്. ശ്രമകരവും അപകടകരവുമായി ഒരു ദൗത്യമാണവര്‍ നിര്‍വഹിക്കുന്നത്. എല്ലാവരും മതത്തിന്റെ ഓരംചേര്‍ന്ന് നിന്ന് മതമേവജയതേ എന്ന് ആര്‍ത്തുവിളിക്കുമ്പോഴും വിട്ടുവിഴ്ചയില്ലാത്ത പോരാട്ടവുമായി മതവിരുദ്ധബുദ്ധിജീവികളുടെ വരെ വിമര്‍ശനങ്ങളും മതശത്രുതയും സമ്പാദിച്ച് അവര്‍ നിലനില്‍ക്കുന്നു. അവര്‍ ആഗ്രഹിച്ചാല്‍ പോലും അവര്‍ക്ക് ഇല്ലാതാകാനാകില്ല. മതപ്രീണനമാണ് ഇന്ന് സാമൂഹികനിലനില്‍പ്പിനായി എല്ലാവരും കണ്ടെത്തുന്ന ബുദ്ധി; ഒപ്പം നാണംകെട്ട നിഷ്പക്ഷതയും. മഹാപ്രസ്ഥാനങ്ങള്‍ മുതല്‍ ഭിക്ഷക്കാരന്‍വരെ ഈ മാര്‍ഗ്ഗം 'ബുദ്ധിപൂര്‍വം' പിന്തുടരുന്നു. ''മതത്തിനും കുഴപ്പമുണ്ട്, മതവിരുദ്ധതയ്ക്കും കുഴപ്പമുണ്ട്-ഞങ്ങള്‍ ഇതില്‍ രണ്ടിലും പെടാത്ത സ്വര്‍ഗ്ഗീയസംഭവങ്ങള്‍'' എന്നുകാണിക്കാനുള്ള വ്യഗ്രത വര്‍ദ്ധിക്കുന്നത് മതഭയം കൊണ്ടുതന്നെ. ഭൂമി ഉരുണ്ടിരിക്കുന്നുവെന്ന് ഒരു കൂട്ടരും പരന്നിരിക്കുന്നുവെന്ന് വേറൊരു കൂട്ടരും പറയുമ്പോള്‍ അതിന് ഇഡ്ഢലിയുടെ രൂപമാണെന്ന് വാദിച്ച് ഇരുവര്‍ക്കും സ്വീകാര്യരാകാന്‍ ശ്രമിക്കുന്ന ബൃഹന്നളമാരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. പക്ഷെ പ്രീണിപ്പിച്ച് മതത്തെ മെരുക്കാമെന്ന മോഹം മൗഡ്യമാണ്. ഭിക്ഷകൊടുത്ത് ഒരിക്കലും ഭിക്ഷാടനം ഇല്ലാതാക്കാനാവില്ലെന്നറിയുക. യുക്തിവാദികള്‍ മണ്ടരായിരിക്കാം;പക്ഷെ സത്യസന്ധതയുടെ കനല്‍വെളിച്ചം അവരുടെ നിലപാടിലുണ്ട്. അവര്‍ പൊരുതട്ടെ, പിച്ചകൊടുത്തില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കാതിരിക്കാനുള്ള മര്യാദയായിരിക്കാം ഒരുപക്ഷെ നമുക്കവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സഹായം.

രവിചന്ദ്രന്‍ സി said...

(2)അന്ധവിശ്വാസവിരുദ്ധപ്രചരണമൊക്കെ തീര്‍ത്തും അനാകര്‍ഷകമല്ലേ സര്‍? അതുകൊണ്ട് അവര്‍ക്കെന്ത് നേട്ടം? നേട്ടം അതില്‍നിന്ന് രക്ഷനേടുന്നവര്‍ക്കാണ്. മകരജ്യോതി എന്നൊക്കെ വിളിച്ച് യുക്തിവാദികള്‍ മതസമൂഹത്തിന് അലോരസമുണ്ടാക്കാറുണ്ട്. ഈയിടെ കില്ലര്‍ജ്യോതി അപകടത്തില്‍ ചവിട്ടു കൊണ്ട് മരിച്ചവരില്‍ മലയാളികള്‍ രണ്ടോ മൂന്നോ മാത്രം. കാരണം അവനറിയാം അതില്‍ പന്തികേടുണ്ടെന്ന്. ഇവിടുത്തെ സാംസ്‌ക്കാരികനായകരും നിക്ഷ്പക്ഷബുദ്ധിജീവികളുമല്ല അതവനെ ബോധ്യപ്പെടുത്തിയത്. അവന്‍ അവഗണിക്കാന്‍ ഇഷ്ടപ്പെടുന്ന യുക്തിവാദികള്‍ എണ്‍പതുകളുടെ ആരംഭംമുതലേ അടികൊണ്ട് പുറംപൊളിഞ്ഞപ്പോഴും ലോകത്തോട് വിളിച്ചുപറഞ്ഞ സത്യമാണത്: കൂട്ടരേ, രാജാവ് നഗ്‌നനാണ്! ഭക്തന്റെ ഉപബോധമനസ്സില്‍ യുക്തിവാദിയുടെ പ്രചരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതാണവനെ ചവിട്ടുകൊള്ളാതെ തുണച്ചത്. തമിഴന്റേയും കന്നടക്കാരന്റെയും വീടുകളില്‍ അന്നുയര്‍ന്ന കൂട്ടനിലവിളികള്‍ മലയാളി ഭവനങ്ങളിലുണ്ടായില്ല. അവര്‍ ഇന്നുമത് ചെയ്യുന്നില്ലേ. സമൂഹത്തിലെ വിഷംതീനികളാണവര്‍. യുക്തിവാദവിരുദ്ധ പാരമര്‍ശമില്ലാത്ത സിനിമകള്‍ കേരളത്തില്‍ അപൂര്‍വമാണ്. എന്തിനാണ് ഈ ആളില്ലാസംഘത്തെ ഇങ്ങനെ കൂട്ടംകൂടി ആക്രമിക്കുന്നത്? ഓരോ മതവിശ്വാസിയുടേയും മനസ്സില്‍ ഒരു യുക്തിവാദിയുണ്ട്. അതവനെ നിരന്തരമായി അലോരസപ്പെടുത്തുന്നുമുണ്ട്. തൃശൂര്‍പൂരത്തിന് നടുവില്‍ നില്‍ക്കുമ്പോഴും നിങ്ങള്‍ ഒറ്റയ്ക്കാണെന്നറിയുക. യുക്തിവാദം അടിസ്ഥാനപരമായി ഒരു ആന്തരികപ്രക്രിയയാണ്. സംഘടകള്‍ പിരിച്ചുവിട്ടാലും അത് നിര്‍മലമായി അതിജീവിക്കും.

രവിചന്ദ്രന്‍ സി said...

അടുത്ത പോസ്റ്റ് ഉടന്‍തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. ഇടവേളയില്‍ പ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആയാന്‍ ഹിര്‍സി അലിയെ പരിചയപ്പെടുത്തുന്ന ലേഖനം വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.2010 ല്‍ 'സമകാലിക മലയാളം' വാരികയില്‍ പ്രസിദ്ധപ്പെടുത്തിയതാണിതും.


അകത്തേക്ക് തുറക്കുന്ന മുറിവ്‌

Salim PM said...

പ്രിയപ്പെട്ട രവിചന്ദ്രന്‍

{{{സദാചാരവ്യവസ്ഥകള്‍ സാമൂഹികമായി പരിണമിച്ചുണ്ടായതല്ലെന്നും പുറെമേ നിന്ന് ആരോ കഥപറഞ്ഞ് കുത്തിവെച്ചതാണെന്നും താങ്കള്‍ ധരിക്കുന്നു. താങ്കള്‍ പറയുന്നത് മതസാഹിത്യമാണെങ്കില്‍ ശരി. തര്‍ക്കിക്കാന്‍ ഞാനില്ല.}}}

സദാചാര വ്യവസ്ഥകള്‍ സാമൂഹികമായി പരിണമിച്ചുണ്ടാകാന്‍ സാധ്യതയില്ല എന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. മത സാഹിത്യമായാലും മറ്റെന്തു സാഹിത്യമായാലും ശരിയെന്നു തോന്നുന്നതല്ലേ ഉള്‍ക്കൊള്ളാന്‍ കഴിയൂ. മറ്റൊരു ഭാഹ്യശക്തിയുടെയും സ്വാധീനമില്ലാത്ത നിലയില്‍ നന്മ, തിന്മ, സദാചാരം, ദുരാചാരം എന്നിവ നിര്‍‌വചിക്കാന്‍ കഴിയില്ല എന്നു തന്നെയാണ് എന്‍റെ വാദം. അല്ലെങ്കില്‍ വ്യക്തികള്‍ മാറുന്നതനുസരിച്ച് നന്മയും തിന്മയും, സദാചാരവും ദുരാചാരവും മാറിക്കൊണ്ടിരിക്കും.

ബിന്‍‌ലാദനെപ്പോലുള്ള ഒരു ഭീകരനെ ഉദാഹരണമായി ഇവിടേക്ക് വലിച്ചിഴച്ചതിലെ ഔചിത്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.

ക്രിമിനലുകളില്‍ കൂടുതലും മതവിശ്വാസികള്‍ ആണെന്നത് അവര്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസത്തിന്‍റെ കുഴപ്പമായി വിലയിരുത്തുന്നത് ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല. വിശ്വാസിളില്‍ ഭൂരിപക്ഷവും സാമൂഹികമായ ഒഴുക്കില്‍പ്പെട്ട് ഏതെങ്കിലും മത വിഭാഗത്തിന്‍റെ ഗണത്തില്‍ പെടുന്നവരാണ്. കാലപ്പഴക്കം അവരിലെ വിശ്വാസത്തിനു ക്ഷതമേല്പ്പിച്ചിരിക്കുന്നു എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. നിരീശ്വര വാദികള്‍ ഒരു സമൂഹം എന്ന നിലയില്‍ നിലവില്‍ ഇതുവരെ വന്നിട്ടില്ലാത്തതുകൊണ്ട് ഈ രീതിയിലുള്ള രു വിലയിരുത്തലിന് പ്രസക്തിയില്ല.

{{{മതം സദാചാരമുണ്ടാക്കുമെന്ന വാദം ആദ്യഘട്ടത്തില്‍ തന്നെ തള്ളപ്പെടും}}}

അങ്ങനെ തള്ളാന്‍ വരട്ടെ. മതത്തിന്‍റെ സ്വാധീനം അശേഷമില്ലാത്ത ഏതെങ്കിലും ഒരു സമൂഹത്തെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് ഇക്കാര്യം തെളിയിക്കണം.

{{{{സഹജീവസ്‌നേഹമാണതിന്റെ അടിസ്ഥാനം. ശിക്ഷയും സമ്മാനവും ഇല്ലെങ്കിലും ഞങ്ങള്‍ നല്ലവരായിരിക്കും.}}}

എന്താണ് ഈ സഹജീവസ്നേഹം? ഈ വികാരം എങ്ങനെ ഉണ്ടായി?

ചാന്‍സുകിട്ടിയാല്‍ ചെയ്യുന്നവരാണെന്ന് ഞാന്‍ അക്ഷേപിച്ചു പറഞ്ഞതല്ല. യുക്തിവാദികള്‍ അത്തരക്കാരാണെന്ന് എനിക്ക് അഭിപ്രായവുമില്ല. പക്ഷേ, താങ്കളുടെ "നമുക്ക് നിഷേധിക്കപ്പെടുന്നത് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് ഓര്‍ക്കുമ്പോഴുള്ള അസൂയയാണ് ഇത്തരം ധാര്‍മ്മിക രോഷത്തിനു കാരണം" എന്ന നിരീക്ഷണം അങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നു. ഇവിടെ, ചെയ്യാന്‍ ആഗ്രമുണ്ട്, പക്ഷേ, ചെയ്യാനുള്ള ചാന്‍സ് നിഷേധിക്കപ്പെടുന്നതുകൊണ്ട് ചെയ്യാന്‍ കഴിയുന്നില്ല. എന്നു തന്നെയല്ലേ ധ്വനി?

{{{{ധാര്‍മ്മികത..സദാചാരം എന്നൊക്കെ വിളിച്ചുകൂവുമ്പോള്‍ മിക്കവരും വിവക്ഷിക്കുന്നത് പോലീസിനേയും പരജനത്തേയുമല്ലേ?}}}}

എല്ലാവരും അങ്ങനെയല്ല എന്നു തീര്‍ത്തു പറയാന്‍ എനിക്കു കഴിയും.



{{{പക്ഷെ മുകളിലത്തെ വിര്‍ച്വല്‍ റിയാലിറ്റിയെ മാപ്പുസാക്ഷിയാക്കി 'ചാന്‍സ്' പ്രയോജനപ്പെടുത്തുന്നവരാണ് മതവിശ്വാസികളില്‍ 99 ശതമാനവും. അതില്‍ കല്‍ക്കി പെടുന്നില്ലെങ്കില്‍ തീര്‍ച്ചയായും താങ്കളുടെ ക്രയവിക്രയമനോഭാവത്തെ (business mentality) അഭിനന്ദിക്കാതെ വയ്യ.}}}

അഭിന്ദനത്തിനു നന്ദി. ഞാന്‍ എന്നല്ല എനിക്കറിയാവുന്ന ധാരാളം ഈശ്വര വിശ്വാസികള്‍ ഈ ഗണത്തില്‍ ഉണ്ട്. ദൈവത്തിന്‍റെ ഹിതത്തിനു വിപരീതമായി എന്തെങ്കിലും ചെയ്യാന്‍ അവര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. മാനുഷികമായ ബലഹീനതകളാല്‍ തെറ്റുകള്‍ പറ്റിപ്പോയാല്‍ അതോര്‍ത്ത് അവര്‍ പശ്ചാത്തപിക്കുന്നു. ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നു. ദൈവം തങ്ങളുടെ ഗുണത്തെ മാത്രം ഉദ്ദേശിച്ചാണ് ഈ വിധിവിലക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത് എന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഒരു ഡോക്ടര്‍ രോഗിയോട് കയ്പ്പുള്ള മരുന്ന് കഴിക്കാന്‍ പറയുന്നതു പോലെയും, നിത്യവും വ്യായാമം ചെയ്യാന്‍ നിര്‍ദ്ധേശിക്കുന്നതു പോലെയുമാണ് ഇതിനെ കാണേണ്ടത്. അല്ലാതെ, രോഗി ഇതൊക്കെ ചയ്യുന്നതുകൊണ്ട് ഡോക്ടര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകാനല്ല.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,
(1) മതരഹിതസമൂഹങ്ങളിലേക്കാണ് മതം കടന്നുവന്നത്. ഗുഹാജീവിതവും വനജീവിതവും നാട്ടുജീവിതവും നാഗരികജീവതവും കഴിഞ്ഞാണ് മനുഷ്യന്‍ ഇന്നത്തെ സാംസ്‌ക്കാരികസംഹിത കെട്ടിപ്പടുത്തിട്ടുള്ളത്. മനുഷ്യന്റെ സാമൂഹികചരിത്രം വിലയിരുത്തിയാല്‍ മതം അന്ത്യഘട്ടത്തില്‍ ഉരുവംകൊണ്ട ഒരു സ്ഥാപനമാണെന്ന് കാണാനാവും. സംഘടിതമതങ്ങളാകട്ടെ വളരെ ആധുനികവും. രൂപംകൊണ്ട സമയത്തെ സാമൂഹിക-സാംസ്‌ക്കാരിക പരിസരം ഒപ്പിയെടുക്കുകയും അപ്പോള്‍ നിലവിലുണ്ടായിരുന്ന സാമൂഹ്യനിയമങ്ങളില്‍ ചിലവ ശേഖരിച്ച് ക്രോഡീകരിക്കുകയുമാണ് മതസാഹിത്യം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ മതസാഹിത്യം സാംസ്‌ക്കാരികഫോസിലുകളാണ്. Religious literature is a cultural fossil. ഏഴാം നൂറ്റാണ്ടിലെ അറേബ്യയെക്കുറിച്ചറിയാന്‍ ഇസ്‌ളാമിക മതസാഹിത്യം പ്രയോജനപ്പെടും.
(2) നാസ്തികരിലും വിശ്വാസികളിലും നല്ലവരും കെട്ടവരുമുണ്ടെന്നും ധാര്‍മ്മിക-സദാചാര കാര്യങ്ങളില്‍ പ്രത്യേകിച്ച് ആര്‍ക്കും കുത്തകയൊന്നുല്ലെന്നുമാണ് ഞാന്‍ പറഞ്ഞത്. താങ്കള്‍ക്കത് മനസ്സിലാകുന്നുണ്ടെങ്കില്‍ ആ പേജ് മറിക്കാം.

രവിചന്ദ്രന്‍ സി said...

(3) സഹജീവിസ്‌നേഹം ജീനുകളുടെ അതിജീവനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാക്ക, നായ തുടങ്ങി നാം നിത്യം കാണുന്ന ജീവികള്‍ തൊട്ട് ഹിംസ്രജന്തുക്കള്‍ക്കിടയില്‍ വരെ സഹജീവിസ്‌നേഹം, മാതൃസ്‌നേഹം, സാഹോദര്യം, പരസ്പരം ആക്രമിക്കാതിരിക്കല്‍, കടംകൊടുക്കല്‍, കാവലിരിക്കല്‍ തുടങ്ങി ഇന്ന് മനുഷ്യനില്‍ വികസിതമായ എല്ലാ സമ്പുഷ്ടവികാരങ്ങളുടേയും പൊതുമാതൃകയുണ്ട്. ഏതൊരു സ്പീഷിസിലും ഏറിയുംകുറഞ്ഞും അതുണ്ടാകും,അല്ലാത്തവ അതിജീവിക്കാന്‍ പ്രയാസപ്പെടും. ക്രൗര്യത്തിനും സ്‌നേഹത്തിനും ഒരുപോലെ അതിജീവനമൂല്യമുണ്ട്. പരസ്പരം കടിച്ചുകീറരുതെന്നും സമധാനത്തിനും സഹവര്‍തിത്വത്തിനും(peaceful co-existence) ശ്രമിക്കണമെന്നും നാം പറയുന്നത് ശുദ്ധമായ ബയോളജിയാണ് കല്‍ക്കി. ഉശിരും മത്സരവീര്യവുമുണ്ടാകണമെന്നു പറയുന്നതും കൃത്യമായും ആ വകുപ്പില്‍ തന്നെ പെടും.
(4) ചാന്‍സ് കിട്ടാത്തതാണെന്ന ധ്വനിയില്ല കല്‍ക്കി. ചാന്‍സു കിട്ടുകയും അപരന് പ്രശ്‌നങ്ങളില്ലെന്ന അവസ്ഥ സംജാതമാകുകയാണെങ്കില്‍ പരസ്പരസമ്മതത്തോടെ പലതും ചെയ്യാനാവും. അത് താങ്കള്‍ ഉദ്ദേശിച്ച കാര്യം തന്നെ ആയിക്കൊള്ളണമെന്നില്ല. ചാന്‍സ് തേടിപോവുകയോ കൃത്രിമമായി സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെന്നറിയുക. ഒരു മനുഷ്യന്‍ നാഗരികസമൂഹത്തിന് വഴങ്ങി ഇത്രയൊക്കെ പരുവപ്പെട്ടാല്‍ പോരേ? അല്ലാതെ പച്ചക്കള്ളം പറഞ്ഞ് ആളാകണോ? ഒരുതരത്തില്‍ നോക്കിയാല്‍ ജീവിതം മുഴുവന്‍ നിയന്ത്രിക്കുന്നത് ചാന്‍സല്ലേ കല്‍ക്കീ? വേറൊരു സ്ഥലത്തും സമൂഹത്തിലും പിറന്നുവെങ്കില്‍ താങ്കള്‍ ഇപ്പോള്‍ ഉയര്‍ത്തിക്കാണിക്കുന്ന കഥാപുസ്തകം മറ്റൊന്നാകുമായിരുന്നു. അതിനുവേണ്ടി വാദിച്ച് മരിക്കാനും താങ്കള്‍ മുന്നോട്ടുവരുമായിരുന്നു. താങ്കളുടെ ഭാഷ, വസ്ത്രധാരണം, പെരുമാറ്റം...ഒക്കെ ചില ചാന്‍സുകള്‍ സൃഷ്ടിച്ചതാണെന്നറിയുക. എനിക്ക് അമേരിക്കന്‍ പ്രസിഡന്റാകാന്‍ ആഗ്രഹമുണ്ട്. കിട്ടിയാല്‍ ആകും. പക്ഷെ നിലവില്‍ യാതൊരു സ്‌ക്കോപ്പുമില്ല. അതുകൊണ്ടുതന്നെ അക്കാര്യം എന്റെ ഉറക്കം അപഹരിക്കുന്നില്ല. ഞാനതിന് ശ്രമിക്കാതെ മര്യാദയ്ക്ക് ജീവിക്കുന്നു. കാരണം ഞാന്‍ ജീവിച്ചിരിക്കുന്ന സമൂഹത്തിലെ നിയമങ്ങള്‍ എന്നോട് ആവശ്യപ്പെടുന്നത് അതാണ്. ഈ നിയമങ്ങള്‍കൊണ്ട് എനിക്ക് ഗുണമുണ്ട്. ഇതേ ആഗ്രഹമുള്ള മറ്റുള്ളവര്‍ക്കും ഈ നിയമം വിലക്കുതീര്‍ക്കുന്നു.
(5)ബിന്‍ലാദനേപ്പോലൊരു ഭീകരന്‍?-ആരാണിത് പറയുന്നത് മി. കല്‍ക്കീ? അയാള്‍ ഭീകരനാണെന്ന് പറയാന്‍ കാരണമെന്ത്? അങ്ങനെയെങ്കില്‍ താങ്കള്‍ സ്വയം എങ്ങനെ വിലയിരുത്തുന്നു? അയാള്‍ മതം അനുശാസിക്കാത്ത എന്തെങ്കിലും ചെയ്തതാണോ പ്രശ്‌നം? അതോ മതം പറഞ്ഞത് അനുസരിച്ചതോ? കൃത്യമായ കാരണം ചൂണ്ടിക്കാണിക്കാന്‍ ദയവുണ്ടാകണം. എല്ലാവര്‍ക്കുമത് പ്രയോജനപ്പെടും. എന്നെ സംബന്ധിച്ചിടത്തോളം ലാദന്‍ ഒരു ശുദ്ധമതവിശ്വാസിയാണ്.

രവിചന്ദ്രന്‍ സി said...

(6) താങ്കള്‍ അഭിനന്ദനം സ്വീകരിച്ചത് വിസ്മയകരം. താങ്കളുടെ 'ക്രയവിക്രയമനോഭാവ'മാണ്(business mind)പരാമര്‍ശിക്കപ്പെട്ടത്. അത്തരം സോപാധിക നിലപാടുകള്‍ കാപട്യമാണെന്നാണ് ഞാനുദ്ദേശിച്ചത്. സമ്മാനം കൊടുത്താല്‍ അച്ഛനാകാനും ഭര്‍ത്താവാകാനും ചിലര്‍ സമ്മതിക്കുന്നതു കണ്ടിട്ടില്ലേ. പ്രതിഫലം ഇച്ഛിച്ച് നല്ലവരാകുന്നവര്‍ക്ക് പഞ്ഞമില്ല. സിനിമയിലെ നായകന്‍ വെള്ളിത്തിരയില്‍ നായികയോട് പറയുന്ന ഡയലോഗുകള്‍ കേട്ടിട്ടില്ലേ. അയാള്‍ക്കതൊരു ജോലിയാണ്. അഭിനയത്തിന് ശേഷം കിട്ടുന്ന കനത്ത പൊതിയാണ് അയാളെക്കൊണ്ടത് ചെയ്യിക്കുന്നത്. സമ്മാനം കിട്ടുമെങ്കില്‍ വിനയവും സ്‌നേഹവുമൊക്കെ അഭിനയിക്കാന്‍ മിക്കവരും തയ്യാറാവും. പ്രിയദര്‍ശന്റെ 'കിലുക്കം' എന്ന ചിത്രം കണ്ടിട്ടില്ലേ. ഒരു ഘട്ടത്തില്‍ ജഗതിശ്രീകുമാറിന്റെ കഥാപാത്രം രേവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചെലവ് ഏറ്റെടുക്കാന്‍ അമിതവ്യഗ്രത കാണിക്കുന്നുണ്ട്. കാരണം തലേന്ന് അയാളൊരു പത്രക്കീറ് കണ്ടിരുന്നു. അതില്‍ രേവതിയെ കണ്ടുപിടിച്ചുകൊടുക്കുന്നവര്‍ക്ക് വന്‍തുക സമ്മാനം പ്രഖ്യാപിച്ച വാര്‍ത്തയുണ്ടായിരുന്നു. സ്വഭാവികമായും അയാളുടെ സ്‌നേഹവും കരുണയും പഴുത്തൊലിക്കാന്‍ തുടങ്ങി. ജഗതിയുടെ കഥാപാത്രം വെള്ളിത്തിരയില്‍ കാണിച്ചത് താങ്കള്‍ ആ ആകാശപൗരനോട് കാണിക്കുന്നു! സമ്മാനംകൊതിച്ചും ശിക്ഷ ഭയന്നും താങ്കള്‍ കഷായംകുടിച്ചും വ്യായാമംചെയ്തും ആ ആകാശപൗരന്റെ മുന്നില്‍ നല്ലപിള്ള ചമയുന്നു. ആ പൗരനാകട്ടെ ഇതൊട്ടു മനസ്സിലാകുന്നുമില്ല. അഭിനയമെങ്കില്‍ അഭിനയം-ക്രയവിക്രയ മനോഭാവമെങ്കില്‍ അങ്ങനെ-ഉള്ളതാകട്ടെ! -എന്ന നിലപാടില്‍ അദ്ദേഹവും നിലകൊള്ളുന്നു. മറ്റാരെങ്കിലും ഈ കച്ചവടമനസ്ഥിതി ചൂണ്ടിക്കാട്ടി കളിയാക്കിയാല്‍ അതും ഒരു പൂമാലയായി കണ്ട് താങ്കള്‍ ആഹ്‌ളാദിച്ച് നൃത്തംചവിട്ടുന്നു! എത്ര മനോഹരമായ ആചാരങ്ങള്‍!!

രജീഷ് പാലവിള said...

"എന്നെ വിസ്മരിക്കാന്‍ മാത്രമാണ് ഈ ലോകം എന്നെ പഠിപ്പിച്ചത്!
ഞാന്‍ എന്താണോ,ഞാന്‍ അതല്ലാതായിരിക്കാന്‍!!
എന്റെ ജീവിതവും മരണവും രാഷ്ട്രീയക്കാരും പുരോഹിതന്മാരും അവകാശപെട്ടത്‌ അങ്ങനെയാണ്!!"-
രജീഷ് പാലവിള

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
നിസ്സഹായന്‍ said...

Dear Sir,

(1)കമ്മ്യൂണിസത്തിനു് വേരോട്ടമുണ്ടായിരുന്ന സമൂഹങ്ങളില്‍ മതം തകരുകയോ തളരുകയോ ചെയ്തിട്ടില്ലെന്നതും മാത്രമല്ല പലയിടത്തും ശക്തി പ്രാപിച്ചുവെന്നതും (2)കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ച പല രാജ്യങ്ങളിലും മതം വന്‍ തിരിച്ചുവരവാണ് നടത്തിയിട്ടുണ്ടെന്നതുമെല്ലാം മതത്തെയും വിശ്വാസത്തെയും സംബന്ധിച്ച മാര്‍ക്സിസ്റ്റുകളുടെ സൈദ്ധാന്തിക വിശകലനം പാളിയെന്നതിനു് തെളിവാകുന്നില്ല.

കാരണം അവരുടെ വിശകലനം ശരിയായിരിക്കുമ്പോള്‍ തന്നെ മതമില്ലാതാകാനുള്ള സാമൂഹികാവസ്ഥ സൃഷ്ടിക്കുന്നതില്‍ അവരുടെ ഭരണങ്ങള്‍ പരാജയപ്പെട്ടു എന്നതാണ് വസ്തുത. അഥവാ ദൈവവും മതങ്ങളും ഉണ്ടാകാനിടയായ സമൂര്‍ത്ത സാഹചര്യങ്ങളെ രാഷ്ട്രീയമായും സാംസ്ക്കാരികമായും സാമ്പത്തികമായും ഉന്മൂലനം ചെയ്യാന്‍ പ്രായോഗികമായി അവര്‍ക്കു കഴിഞ്ഞില്ലന്നതാണ് ചരിത്രപാഠം. ആധിപത്യമുണ്ടായിരുന്ന രാജ്യങ്ങളില്‍ മതത്തെയും ദൈവവിശ്വാസത്തെയും ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമര്‍ത്തി ഒരുതരം coercive atheism സൃഷ്ടിച്ചെടുക്കുകയുമാണ് അവര്‍ ചെയ്തത്. അത്തരം ഭരണകൂടങ്ങള്‍ തകര്‍ന്നപ്പോള്‍ അനുകൂല സാഹചര്യത്തില്‍ അവ വര്‍ദ്ധിത വീര്യത്തോടെ തിരിച്ചു വന്നു. ഇതില്‍ അത്ഭുതത്തിനു വകയില്ലല്ലോ ?!
(തുടരും)

നിസ്സഹായന്‍ said...

Phil Zuckerman ന്റെ പഠനം, BBC സര്‍വെ, CIA World Factbook നിഗമനം ഇവയെല്ലാം വെളിപ്പെടുത്തുന്ന സാമാന്യവത്കൃത നിഗമനം, കൊലപാതകനിരക്ക്, ആത്മഹത്യാനിരക്ക്, ലിംഗസമത്വം, ദാരിദ്ര്യനിരക്ക് , സാക്ഷരതാ നിരക്ക് തുടങ്ങിയ മാനകങ്ങള്‍ ഉള്‍പ്പെടുന്ന 'ഹ്യൂമന്‍ ഡെവലപ്പ്മെന്റ് ഇന്‍ഡക്സിന്റെ' തോത് കൂടിയ വികസിതരാഷ്ട്രങ്ങളില്‍ അവിശ്വാസം കൂടുന്നുവെന്നും എന്നും ഇന്‍ഡക്സ് തോതു കുറഞ്ഞു നില്‍ക്കുന്ന അവികസിത-വികസ്വര രാഷ്ട്രങ്ങളില്‍ വിശ്വാസം കൂടുന്നുവെന്നതും ഒരു സുപ്രധാന പ്രവണതയാണ്. മഹത്തായ ഉദാഹരണം നമ്മുടെ ഇന്‍ഡ്യ തന്നെ. ഈ സാമാന്യനിഗമനത്തിനു് എക്സെപ്ഷന്‍സുണ്ടാകാം. അതിനു് ഉദാഹരണമാണ് താങ്കള്‍ ഉദ്ധരിച്ച അമേരിക്ക (3). അമേരിക്ക സമ്പന്നമാണെങ്കിലും സാമൂഹിക സുരക്ഷയും സാമൂഹികനീതിയും കുറവും സാമൂഹികവൈരുദ്ധ്യങ്ങള്‍ കൂടുതലുമാണ് എന്ന കാരണം മറക്കാനാവില്ല. അതായത് മതദൈവനിരാസത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അനേകഘടകങ്ങളെ നിര്‍ണയിക്കുന്നവയില്‍ സമ്പത്തിനും അതിന്റേതായ പ്രധാന്യമുണ്ട്.

coercive atheism ത്തിന്റെ പ്രയോഗസ്ഥാനങ്ങളായ വിയറ്റ്നാമുള്‍പ്പെടുന്ന കമ്മ്യൂണിസ്റ്റു രാജ്യങ്ങളുടെയും എതിര്‍സ്ഥാനത്തുവരുന്ന, coercive theism പ്രയോഗിക്കപ്പെടുന്ന മതരാഷ്ട്രങ്ങളുടെയും അവസ്ഥകള്‍ ഉദാഹരിച്ചുകൊണ്ട് ദൈവമതനിരാസത്തിന്റെ മൂലകാരണങ്ങളെ നിഷേധിക്കാനാനാവില്ല.
(തുടരും)

നിസ്സഹായന്‍ said...

മദ്യനിരോധനപ്രവര്‍ത്തകരേയും പരിസ്ഥിതിവാദികളേയും മൃഗസംരക്ഷണപ്രവര്‍ത്തകരേയും ഗാന്ധിയന്‍മാരേയും എണ്ണത്തിലെ കുറവ് പറഞ്ഞ് ആരും പരിഹസിക്കാറില്ല എന്നുമാത്രമല്ല, അവരുടെ ആദര്‍ശങ്ങളെ അംഗീകരിക്കുകയും ആദരവുകൊടുത്തുകൊണ്ട് കൂടെനില്‍ക്കാനുള്ള കഴിവുകേട് നിസ്സഹായതയോടെ വെളിപ്പെടുത്തുകയുമാണ് ജനങ്ങള്‍ ചെയ്യാറുള്ളത്. മദ്യം ആരോഗ്യത്തിനും സമൂഹത്തിനും ഹാനികരമാണെന്ന വാദത്തെ ഒരു കുടിയനും നിഷേധിക്കാറില്ല, പകരം തന്റെ ബലഹീനത സമ്മതിച്ചു കൊടുക്കുകയോ മറച്ചുവെയ്ക്കുകയോ മാത്രമേ അയാള്‍ ചെയ്യുകയുള്ളു. ആദരണീയനായ മദ്യവിരുദ്ധാദര്‍ശമുള്ള ഒരുവന്റെ മുന്നില്‍ വെച്ച് ഒരു മുഴുക്കുടിയനും മദ്യപിക്കയില്ല. ഏറിയും കുറഞ്ഞും ഇതേ സമീപനം തന്നെയാണ് മറ്റ് ന്യൂനപക്ഷങ്ങളായ പരിസ്ഥിതിവാദികളോടും മൃഗസംരക്ഷണപ്രവര്‍ത്തകരോടും ഗാന്ധിയന്‍മാരോടും സമൂഹം സ്വീകരിക്കാറുള്ളത്, യുക്തിവാദികളോട് ഒഴികെ !

ആദ്യമായി മാറുമറച്ച യുവതികളെ കൂകിവിളിച്ച് കളിയാക്കിയപ്പോള്‍ മുലക്കച്ച വലിച്ചെറിഞ്ഞ് രക്ഷപെട്ടത് ഒരു പാരമ്പര്യത്തെ പെട്ടെന്നു മാറ്റിക്കളയുമ്പോഴുണ്ടായ 'അശ്ലീബോധവും' അധീരതയും കൊണ്ടാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ക്ക് മനഃപരിവര്‍ത്തനം വന്നതും വസ്തുതയല്ലേ ? ശ്ലീലാശ്ലീബോധം ശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ യുക്തിവാദത്തെ ശീലിക്കാന്‍ നമ്മുടെ ജനത ഇതുവരെ തയ്യാറായിട്ടില്ല, എന്തുകൊണ്ട് ? അത് ഒരു ബോധ്യത്തിന്റെ പ്രശ്നമാണ്, ശീലത്തിന്റേതല്ല.
(തുടരും)

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കാളിദാസന്‍,

ഞാനുദ്ദേശിച്ചത് ഐറിഷ് റിപബ് ളിക്കല്ല(Republic of Ireland) യു.കെ യിലെ നാല് അംഗരാജ്യങ്ങളില്‍ ഒന്നായ ബെല്‍ഫാസ്റ്റ് തലസ്ഥാനമായ വടക്കന്‍ അയര്‍ലന്‍ഡ് തന്നെയാണ്. അവിടെ പ്രൊട്ടസ്റ്റന്റ്-കാത്തോലിക് അനുപാതം 40-45 വരുമെന്ന് തോന്നുന്നു. കാത്തലിക്-പ്രോട്ടസ്റ്റന്റ് മതസ്പര്‍ദ്ധയും അവിടെയാണ്. God delusion ല്‍ ഇതിനെക്കുറിച്ച് വിശദമായ പ്രതിപാദ്യമുണ്ടല്ലോ. 'അയല്‍രാജ്യം' എന്ന പ്രയോഗമാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് കരുതട്ടെ. യു.കെ യുടെ ഭാഗമാണെങ്കിലും വടക്കന്‍ അയര്‍ലന്‍ഡ്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവയെ ഇംഗ് ളണ്ടിനോടൊപ്പം'രാജ്യങ്ങള്‍'(countries or Home nations)എന്നു വിശേപ്പിക്കപ്പെടാറുണ്ട്. കത്തോലിക്ക രാജ്യമായ റിപ്പബ്‌ളിക് ഓഫ് അയര്‍ലന്‍ഡില്‍ മതനിരാസം 2-4 ശതമാനം വരെയാണെന്ന് വായിച്ചതായാണ് ഓര്‍മ്മ.താങ്കളുടെ ഗൗരവപൂര്‍ണ്ണമായ വായനയ്ക്ക് നന്ദി.

നിസ്സഹായന്‍ said...

"പരിഹാസം ഒഴിവാക്കാനായി യുക്തിവാദികള്‍ മുഖ്യധാരയോട് രമ്യതപ്പെടുകയും മതത്തിന് ഓശാന പാടുകയും ചെയ്യണമെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?"

തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ സമൂര്‍ത്തസാഹചര്യങ്ങള്‍ മനസ്സിലാക്കി ആ സമൂഹത്തെ മാറ്റിത്തീര്‍ക്കാനല്ലാതെ യുക്തിവാദത്തിനു വേണ്ടിയാണ് യുക്തിവാദികള്‍ യുക്തിവാദം പറയുന്നതെങ്കില്‍, മുഖ്യധാരയോട് രമ്യതപ്പെടാനാണ് ഞാന്‍ പറഞ്ഞതെന്ന് താങ്കള്‍ക്കു തോന്നാം. അങ്ങിനെയെങ്കില്‍ ഇവിടെ യുക്തിവാദികളുടെ ദരിദ്രമായ സാമൂഹികവീക്ഷണം വെളിപ്പെട്ടുവരികയാണ്. ഇന്ത്യനവസ്ഥയില്‍ ഏറ്റവും ഹാനികരമായ അധീശാവസ്ഥ സൃഷ്ടിക്കുന്നത് ഹിന്ദുത്വമാണെന്നും അതിനെതിരെ പോരാടുകയെന്നതാണ് അവരുടെ അടിയന്തിര കടമയെന്ന് മനസ്സിലാക്കുന്നില്ലെങ്കില്‍ എന്തു പറയാന്‍ !? മൂര്‍ഖന്‍ പാമ്പും നീര്‍ക്കോലികളും ഒരുമിച്ച് അക്രമിക്കാന്‍ വന്നാല്‍ സമയം കളയേണ്ടത് നീര്‍ക്കോലികളെ കൊല്ലാനല്ല. വിമോചനമൂല്യങ്ങളൊന്നുമില്ലാത്ത ഹിന്ദുമതത്തേയും താരതമ്യേന വിമോചക പാഠങ്ങളുള്ള ഇതരമതങ്ങളേയും വേര്‍തിരിച്ചറിയാന്‍ വയ്യാത്ത ഇന്നത്തെ യുക്തിവാദികള്‍ക്ക് സഹോദരനയ്യപ്പന്റെയും പെരിയാറിന്റെയും പാരമ്പര്യം അവകാശപ്പെടാന്‍ യാതൊരു യോഗ്യതയുമില്ല. വര്‍ത്തമാനകാലത്ത് യുക്തിവാദികള്‍ സാമൂഹികനീതിയ്ക്കുവേണ്ടി പോരാടുകയാണു വേണ്ടതെന്ന രാജഗോപാല്‍ വാകത്താനത്തിന്റെ ലൈനും വിപരീതലൈനും യുക്തിവാദിസംഘത്തില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ടെന്ന കാര്യവും താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ ? രാജഗോപാലിന്റെ വാദത്തെ ടി.കെ.രവീന്ദ്രനാഥ് ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം യുക്തിവാദികളും പിന്തുണയ്ക്കുന്നില്ല എന്നത് യുക്തിവാദികള്‍ ഫലത്തില്‍ ആരാണെന്നാണ് തെളിയിക്കുന്നത്?

Rumpelstilstkin said...

1858 ല്‍ എബ്രാഹാം ലിങ്കണ്‍ നീഗ്രോകളെക്കുറിച്ച് പറഞ്ഞ അഭിപ്രായം വായിച്ചാല്‍ ഇന്നത്തെ നിലയ്ക്ക് ലോകത്തെ ഏറ്റവും വലിയ വംശീയവാദിയായണദ്ദേഹം.


താങ്കള്‍ നീഗ്രോ എന്നു ഉപയോഗിക്കുന്നത് കഷ്ടം തന്നെ.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സജീ,

മദ്യനിരോധനപ്രവര്‍ത്തകരെ പരിഹസിക്കാറില്ലെന്ന വാദം ശരിയല്ല. നാലുമൂന്നും ഏഴു പരിസ്ഥിതിവാദികളാണ് സര്‍വ പദ്ധതികളും മുടക്കുന്നതെന്ന് ആക്ഷേപിക്കുന്നത് രാജ്യം ഭരിക്കുന്ന മന്ത്രിമാരാണ്. ഗാന്ധിയന്‍മാരെ പരിഹാസപാത്രങ്ങളാക്കി മലയാളത്തില്‍ സിനിമകള്‍ വരെ ഇറങ്ങിയിട്ടില്ലേ. പക്ഷെ ഇവരാരും ഏറ്റുമുട്ടുന്നത് മതത്തോടല്ലെന്ന് ഓര്‍ക്കണം. മതത്തോട് ഏറ്റുമുട്ടുമ്പോള്‍ പരിഹാസം ഏറും, ഒറ്റപ്പെടുത്തലിന് മൂര്‍ച്ച കൂടും. മദ്യപന് തന്റെ ലഹരിബോധത്തെക്കുറിച്ച് കുറ്റബോധമുണ്ട്, അതിനാല്‍ മദ്യനിരോധനം പറയുന്നവനെ കാര്യമായി എതിര്‍ക്കാന്‍ അവന്‍ ശ്രമിക്കില്ല. പക്ഷെ മതവിശ്വാസി സ്വന്തം ലഹരി മഹത്തരമായി കാണുന്നു. വൈകാരികമായി കാര്യങ്ങള്‍ കാണാന്‍ പരിശീലനം കിട്ടിയ അയാള്‍ അതിനെതിരെയുളള ഏതു ശ്രമത്തേയും നഖശിഖാന്തം എതിര്‍ക്കുന്നു. വികാരം കൊണ്ടു ഉറച്ചതിനെ വിചാരം കൊണ്ട് നീക്കം ചെയ്യാനാവില്ല. വിമര്‍ശനത്തിന് എതിര്‍ഭാഗത്ത് പ്രീണനമാണ്. സഹകരണവും അതിന്റെ ഭാഗം തന്നെയാണ്. മതപ്രീണനം കൊണ്ട് ഇന്നേവരെ ആരും മതത്തെ മെരുക്കിയതായും കേട്ടിട്ടില്ല. അതൊക്കെ ചെയ്യാന്‍ എളുപ്പമുള്ള കാര്യമാണെന്നത് സമ്മതിക്കാം. മതത്തെ വിമര്‍ശിക്കുമ്പോള്‍ കുറച്ച് പരിഹാസവും വിമര്‍ശനവുമൊക്കെ വന്നെന്നിരിക്കും. കാരണം മതം അതാണ്. അല്ലാതെ അത് യുക്തിവാദത്തിന്റെ കുഴപ്പമല്ല. ലോകത്തുള്ള മറ്റ് താത്വിക നിലപാടുകള്‍ക്കില്ലാത്ത ന്യൂനതകളൊന്നും യുക്തിവാദത്തിനില്ല. അതിന് നേരിടേണ്ടി വരുന്ന എതിരാളിയുടെ സവിശേഷതയാണ് കാര്യങ്ങള്‍ ദുഷ്‌കരമാക്കുന്നത്. മതത്തെ വാഴ്ത്തിപ്പാടുന്നവര്‍ക്ക് അത്തരം പ്രശ്‌നങ്ങളോ മുരടിപ്പോ ഉണ്ടാകില്ല. സ്വീകാര്യതയും കൂടുതലായിരിക്കും.

രവിചന്ദ്രന്‍ സി said...

മാര്‍ക്‌സിസ്റ്റ് വിശകലനം തെറ്റാണന്നല്ല താങ്കള്‍ എങ്ങനെ വിശകലനം ചെയ്യുന്നുവെന്നാണ് ആരാഞ്ഞത്. ഇവിടെ പറഞ്ഞ ചില കാര്യങ്ങളോട് യോജിപ്പാണ്. മതം നിര്‍മ്മിക്കുന്ന സാഹചര്യങ്ങളെ അഭിസംബോധന ചെയ്യണമെന്ന് മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട് തെറ്റാണെന്ന് പറയാനാവില്ല;അങ്ങനെ ചെയ്യുകയാണെങ്കില്‍. കൊതുകുജന്യരോഗങ്ങള്‍ക്കെതിരെ പൊരുതണമെന്ന് നിര്‍ബന്ധമില്ല, കൊതുകുണ്ടാകാതെ നോക്കായാലും മതി. അങ്ങനെ ചെയ്യണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. പക്ഷെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം ശ്രദ്ധിക്കണം. നിരീശ്വരവാദപ്രചരണം തീര്‍ച്ചയായും കമ്മ്യൂണിസ്റ്റ്പരിപാടിയുടെ ഭാഗമാണെന്ന് ലെനിന്‍ എഴുതിയിട്ടുണ്ട്. മതത്ത ഭരണതലത്തില്‍ വ്യക്തിവിഷയമായി നിലനിറുത്താനുള്ള ജര്‍മന്‍ ഡെമോക്രാറ്റുകളുടെ ശ്രമത്തെ എംഗല്‍സ് എതിര്‍ത്തിട്ടുമുണ്ട്. മതനിരാസപ്രവണതയുടെ ഒരു കാരണം സമ്പന്നതയാണ്. പക്ഷെ എല്ലായിടത്തും അങ്ങനെയല്ലെന്നു മാത്രമല്ല, നിരവധി സമ്പന്നരാജ്യങ്ങള്‍ മതാധിഷ്ഠിതമാണ്. വ്യക്തിഗതമായി നോക്കിയാലും ഒരു നിയമം രൂപീകരിക്കാനാവില്ല. അംബാനിയും ടാറ്റയും ബിര്‍ളയുമൊന്നും മതനിരാസത്തിലേക്ക് നീങ്ങുന്നില്ലെന്ന് മാത്രമല്ല അവരുടെ ഭക്തി മൂര്‍ച്ഛിക്കുകയാണ്. ഞാന്‍ ഷാജിക്ക് കൊടുത്ത മറുപടി താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. വിയറ്റ്‌നാമില്‍ നാസ്തികത സമൃദ്ധമാകാന്‍ പ്രധാനകാരണം അവിടെ നിലനില്‍ക്കുന്ന ബുദ്ധമതമാണ്. വന്‍തോതില്‍ കമ്മ്യൂണിസമോ നിര്‍ബന്ധിതനാസ്തികതയോ ഇല്ലാത്ത ജാപ്പാനിലും തെക്കന്‍കൊറിയയിലും ഇതുകാണാം. വടക്കന്‍കൊറിയയില്‍ നാളെ കമ്മ്യൂണിസം വീണാലും അവിടെ മതനിരാസം തുടരും. അതിനും മുഖ്യ കാരണം അവിടുത്തെ ബുദ്ധമതപശ്ചാത്തലമാണ്. എന്നാല്‍ അര്‍മേനിയുടേയും അസര്‍ബൈജാന്റേയും ജോര്‍ജ്ജിയയുടേയും കാര്യമതല്ല. എല്ലാംകൂടി കാണാന്‍ താങ്കള്‍ തയ്യാറായാല്‍ നമുക്ക് യോജിപ്പിലെത്താമെന്ന് തോന്നുന്നു.

മതവിശ്വാസം 'ബോധ്യ'മാണെന്ന ധാരണയില്ല. പലരുടേയും കാര്യത്തില്‍ അത് 'ബോധ്യമില്ലായ്മ'യാണെന്നതാണ് വാസ്തവം. പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന് ചിന്തിക്കുന്നതുകൊണ്ടോ ബ്രഹാമാണ്ഡരഹസ്യം അന്വേഷിക്കുന്നതുകൊണ്ടോ നിത്യജീവിതത്തില്‍ ദൈവത്തെ അനുഭവിക്കുന്നതുകൊണ്ടോ അല്ല മിക്കവരും മതവിശ്വാസികളായി തുടരുന്നത്. അതും ഫലത്തില്‍ ഒരു പാരമ്പര്യവും ശീലവും കൂടിയാണ്. അങ്ങനെയല്ലാത്തവര്‍ ന്യൂനപക്ഷമാണ്. വിശ്വാസികളില്‍ നല്ലൊരു പങ്കിന്റെയും മതപരത ജഡസമാനമാണ്. എല്ലാവരും ചെയ്യുന്നു, താനും ചെയ്യുന്നു. അത്രതന്നെ. എതിര്‍ത്തിട്ട് കാര്യമില്ല-എതിര്‍ക്കേണ്ട കാര്യമില്ല തുടങ്ങിയ പഴ-നിലപാടുകള്‍ പിന്തുടരുന്നവരും ധാരാളമുണ്ട്. പക്ഷെ കണക്കെടുക്കുമ്പോള്‍ എല്ലാവരും മതവിശ്വാസികളാണ്. ഡാനിയല്‍ ഡൈനറ്റ് ഇതിനെ Dead religiocity എന്നാണ് വിളിക്കുന്നത്.

രവിചന്ദ്രന്‍ സി said...

യുക്തിവാദസംഘം-ലക്ഷ്യങ്ങള്‍: അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാനാളല്ല. അതൊക്കെ അവരുടെ സംഘടനാവിഷയം. അവിടെ ആര്‍ എവിടെ നില്‍ക്കുന്നു എന്നൊന്നും എനിക്കറിയില്ല.

ഹിന്ദുമതം-മറ്റുമതങ്ങള്‍: യുക്തിവാദവുമായി ബന്ധപ്പെടുത്തി മതാധിഷ്ഠിതവാദങ്ങള്‍ ഉയര്‍ത്തുന്നത് കണ്ടിട്ടുണ്ട്. മതാധിഷ്ഠിതയുക്തിവാദത്തോട് (Religious Rationalism)ആഭിമുഖ്യമില്ല. മതേതരയുക്തിവാദത്തെ(Secular Rationalism) പിന്തുണയ്ക്കാനാണ് താല്‍പര്യം. മാത്രമല്ല മതാതിധിഷ്ഠിതമായ ഒരു വസ്തു 'യുക്തിവാദ'മാകുമെന്നും അഭിപ്രായവുമില്ല. ഹിന്ദുമതത്തെ കൂടുതല്‍ എതിര്‍ത്താല്‍ യുക്തിവാദം ശക്തിപ്പെടുമെന്നോ മറ്റ് മതങ്ങളെ പിന്താങ്ങിയാല്‍ അത് സമൃദ്ധമാകുമെന്നോ തോന്നിയിട്ടില്ല. ഏതു മതവുമായി കൂട്ടുകൂടിയാലും വേദികളും അവസരങ്ങളും ലഭ്യമായെന്നിരിക്കും. ഒരുപരിധി വരെ അവര്‍ക്കിടയില്‍ സ്വീകാര്യതയും ലഭിച്ചെന്നുവാരാം. പക്ഷെ മറ്റൊരു മതത്തെ എതിര്‍ക്കുന്നതിന്റെ ശമ്പളമായാണത് നല്‍കപ്പെടുന്നതെന്നോര്‍ക്കണം. അന്യമതത്തെ എതിര്‍ക്കാന്‍ സഹായകരമല്ലെങ്കില്‍ ഒരു മതവും യുക്തിവാദിയെ സ്വീകരിക്കില്ലെന്നറിയുക. മറ്റു മതങ്ങളുമായി കൂട്ടുകൂടി ഹിന്ദുമതത്തെ എതിര്‍ത്താല്‍ യുക്തിവാദികള്‍ക്ക് ഇന്നുള്ള ക്ഷീണം മാറുമോ സജീ? പൊതുസമൂഹത്തില്‍ സ്വീകാര്യത കൂടുമോ? താങ്കള്‍ ഉദ്ദേശിക്കുന്ന പരിഹാസം ഒഴിവാകുമോ?

രവിചന്ദ്രന്‍ സി said...

Dear Rumple...,

നീഗ്രോ എന്ന പദം ഉപയോഗിക്കുന്നത് അമേരിക്കയില്‍ വലിയ വിഷയമാണ്. ലോകമെമ്പാടും ആ പദത്തോട് കറുത്തവര്‍ഗ്ഗക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്രവേദികളിലും ആ പദം ഉപയോഗിക്കാറില്ല. നാം കേരളത്തില്‍ അതിനെക്കുറിച്ച് അത്രകണ്ട് ബോധവാന്‍മാരല്ലെന്നതാണ് വാസ്തവം. ഞാനും അങ്ങനെ ഉപയോഗിച്ച് പോയതാണ്. ആ പദം പിന്‍വലിക്കുന്നു. ദയവായി ക്ഷമിക്കുക.

Deepu said...

കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയോടെ പഴയ സോവിയറ്റ് റിപബ്ലിക്കുകലായ കത്തോലിക്ക/ഓര്‍ത്തഡോക്സ്‌ രാജ്യങ്ങളില്‍ ആണ് പ്രധാനമായും മതത്തിന്റെ പ്രാധാന്യം വര്‍ധിച്ചതായി കാണുന്നത്. എന്നാല്‍ മനോരമാക്കാരും, ഇവിടുത്തെ പള്ളിയച്ചന്മാരും നിരന്തരം പറയുന്ന പോലെയൊന്നും റഷ്യയില്‍ മതം പ്രബലമല്ല. പിന്നെ സോവിയറ്റ് സ്വാധീനം നിമിത്തം മതം ക്ഷയിച്ചത്‌ പ്രധാനമായും മുസ്ലിം ഭൂരിപക്ഷം ഉണ്ടായിരുന്ന സോവിയറ്റ് റിപബ്ലിക്കുകളില്‍ ആണ്. സാമ്പത്തികമായി തകര്‍ന്നു തരിപ്പണമാണെങ്കില്‍ കൂടി അല്‍ബേനിയ പോലുള്ള സ്ഥലങ്ങളില്‍ ഇന്ന് ഇസ്ലാം എന്ന ഐഡന്റിട്ടി പോലും ആളുകള്‍ക്കില്ല. ഇന്ന് ലോകത്തില്‍ മതം ഏറ്റവും ക്ഷയിച്ചിട്ടുള്ളത് ഒരു പക്ഷെ ഇവിടെ ആയിരിക്കും.

കുഞ്ഞിപ്പ said...

>>>>സമ്മാനംകൊതിച്ചും ശിക്ഷ ഭയന്നും താങ്കള്‍ കഷായംകുടിച്ചും വ്യായാമംചെയ്തും ആ ആകാശപൗരന്റെ മുന്നില്‍ നല്ലപിള്ള
ചമയുന്നു. ആ പൗരനാകട്ടെ ഇതൊട്ടു മനസ്സിലാകുന്നുമില്ല. അഭിനയമെങ്കില്‍ അഭിനയം-ക്രയവിക്രയ മനോഭാവമെങ്കില്‍
അങ്ങനെ-ഉള്ളതാകട്ടെ! -എന്ന നിലപാടില്‍ അദ്ദേഹവും നിലകൊള്ളുന്നു. മറ്റാരെങ്കിലും ഈ കച്ചവടമനസ്ഥിതി ചൂണ്ടിക്കാട്ടി
കളിയാക്കിയാല്‍ അതും ഒരു പൂമാലയായി കണ്ട് താങ്കള്‍ ആഹ്‌ളാദിച്ച് നൃത്തംചവിട്ടുന്നു! എത്ര മനോഹരമായ ആചാരങ്ങള്‍!!
<<<<
ജീവിതത്തില്‍ പണത്തിന് വേണ്ടിയും പേടിച്ചും(നിലനില്‍പ്പ്‌ ഭയന്ന്) അല്ലെങ്കില്‍ ആത്മാര്‍ത്ഥതയോടെയും അതില്ലാതെയും കര്‍മ്മങ്ങള്‍ ചെയ്യുന്നവരില്ലേ .അത് പോലെ ജീവിത ദര്‍ശനമായ ഇസ്ലാമില്‍ ഈ രണ്ടു തരവും ഉള്‍കൊള്ളുന്നുണ്ട്.ഇസ്ലാമിക ദര്‍ശനത്തില്‍ അവയെ "ഇസ്ലാം" "ഇഹ്സാന്‍" എന്ന് പറയാം.ഇവയോട് കൂടി "വിശ്വാസം" എന്ന "ഈമാന്‍" കൂടിയുണ്ടെങ്കിലെ പൂര്‍ണ്ണമാവൂ.
"ഇസ്ലാം" എന്ന രീതിയാണെങ്കില്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള സമാ()ധാനമാണ്."ഇഹ്സാന്‍" എന്ന രീതിയിലാണെങ്കില്‍ സമ()അര്‍പ്പണവും.

കുഞ്ഞിപ്പ said...

നാസ്ഥികനായ ദൈവത്തിന്റെ ഇ-ബുക്ക്‌ എവിടെയെങ്കിലും കിട്ടുമോ?.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ദീപു,

താങ്കള്‍ റഷ്യയിലായിരുന്നുവോ? അല്‍ബേനിയയില്‍ പോയിട്ടുണ്ടോ? നമുക്ക് നെറ്റ് വഴിയുള്ള വിവരമേയുള്ളു. പഴയ സോവിയറ്റ് രാജ്യങ്ങളിലെ ഇതുസംബ്ധിച്ച ഇപ്പോഴത്തെ അവസ്ഥ അനുഭവത്തില്‍നിന്ന് വിവരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

പ്രിയപ്പെട്ട കുഞ്ഞപ്പ,

ഇ-ബുക്ക് ഉള്ളതായി അറിയില്ല.പക്ഷെ ഇന്റര്‍നെറ്റ് വഴി വാങ്ങാന്‍ കഴിയും.താങ്കള്‍ ഡി.സി ബുക്‌സുമായി ബന്ധപ്പെടുക.അവരുടെ കോട്ടയത്തെ നമ്പര്‍ 04812563114

Anonymous said...

യുക്തിവാദം മനുഷ്യ സംസ്കൃതിയിൽ എന്നുമുണ്ടായിരുന്നു,ഇനിയും ഉണ്ടാവുകയും ചെയ്യും.അതുമാത്രമാണതിന്റെ പ്രസ്ക്തി.ഒരു വിശ്വാസ വിഷയത്തിന്റെ അയുക്തികത പൊതുവിടത്തിൽ കയറിവരുന്നതോടെ,ചില മനുഷ്യരെങ്കിലും മറിച്ചു ചിന്തിക്കും.പക്ഷേ,ഒരിക്കലും അതൊരു സാമൂഹ്യ ചലന നിയമമാകുന്നില്ല.നിസഹായൻ പറഞ്ഞ,തികച്ചും രാഷ്ട്രീയമായി ശരിയായ് നിലപാട് ഒരുകാലത്തും യുക്തിവാദികൾ സ്വീകരിച്ചു കാണാറില്ല.ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ദൈവിശ്വാസിയല്ലാതിരുന്ന ഈയുള്ളവൻ യുക്തിവാദി അല്ലാതിരിക്കുന്നതിന്റെ കാരണവും അതാണ്.

Anonymous said...

)):

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സീഡിയന്‍,

യുക്തിവാദം (reason and rationalism) ഇന്ന് നാം കൈവരിച്ച പുരോഗതിക്കും സാമൂഹികോന്നതിയുടേയും ചാലകശക്തിയില്‍ പ്രധാനം തന്നെയാണ്. യുക്തിവാദം/നിരീശ്വരത്വം/ശാസ്ത്രപക്ഷം ഏത് സാമൂഹിക-രാഷ്ട്രീയ രൂപമാര്‍ജ്ജിക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും സാമൂഹികപരമായി അതിന്റ പ്രഹരശേഷി നിര്‍വഹിക്കപ്പെടുന്നത്.കമ്മ്യൂണിസം ഒരു നിരീശ്വര-യുക്തിവാദ പ്രത്യയശാസ്ത്രമാണ്. ഒരു കമ്മ്യൂണിസ്റ്റ്കാരന് തീര്‍ച്ചയായും നിരീശ്വരവാദിയും യുക്തിവാദിയും ആയിരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് 'കമ്മ്യൂണിസ്റ്റ്കാരന്റെ മതവിശ്വാസം പുരുഷന്റെ സ്താനാര്‍ബുദമാണെന്ന്' ഞാന്‍ 'നാസ്തകിനായ ദൈവ'ത്തില്‍ എഴുതിയത്. താങ്കള്‍ യുക്തിവാദ-നീരീശ്വര ചിന്തയെ താങ്കളുടെ സാമൂഹികപ്പോരാട്ടങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയാണ്. യുക്തിവാദം അപ്പടി ഉപയോഗിച്ചാല്‍ കൂമ്പ് വാടിപ്പോകും, അത് അല്‍പ്പം വെള്ളം ചേര്‍ത്ത് കഴിക്കണം. എങ്കിലേ മതാധിഷ്ഠിത സമൂഹങ്ങളില്‍ താങ്കള്‍ പറയുന്ന ചലനങ്ങളുണ്ടാക്കാനാവൂ. അത് യുക്തിവാദത്തിന്റെ പ്രശ്‌നമല്ല, ആ സമൂഹത്തിന്റെ സവിശേഷതയാണ്.

രവിചന്ദ്രന്‍ സി said...

യുക്തിവാദ സംഘടനകളുടെ കാര്യമാണ് ഉദ്ദേശിച്ചതെങ്കില്‍ യുക്തിചിന്തയ്ക്കും ശാസ്ത്രബോധത്തിനും ഉതകുന്ന സാമൂഹിക അന്തരീക്ഷം ഉണ്ടാക്കാന്‍ അവര്‍ കിണഞ്ഞ് ശ്രമിക്കുന്നെങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. അതാകട്ടെ അവരുടെ മാത്രം കുറ്റമല്ല. യുക്തിവാദ സംഘടകള്‍ യുക്തിവാദത്തിന്റെ അളവ് കുറയ്ക്കുകയോ രാഷ്ട്രീയപരമായ നീക്കുപോക്കുകള്‍ നടത്തുകയോ ചെയ്താല്‍ ഒരുപക്ഷെ ഈ അവസ്ഥയില്‍ ചില മാറ്റങ്ങളുണ്ടായേക്കാം. പക്ഷെ അപ്പോള്‍ യുക്തിവാദിസംഘം എന്ന പേരിന് അവ അര്‍ഹമല്ലാതാകും. ആളും ആരവവും നോക്കാതെ കൃത്യമായ യുക്തിവാദവും നിരീശ്വരവാദവും പറയുന്ന സംഘടനകള്‍ കൂടി നമുക്ക് ആവശ്യമുണ്ട്. നമ്മുടെ സമൂഹം ഉള്ളിന്റെ ഉള്ളില്‍ അതാഗ്രഹിക്കുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരുപാട് ആളൊന്നും വേണ്ട, ഉശിരുള്ള ഒരു ചെറുസംഘം മതിയാകും;ലക്ഷക്കണക്കിന് കൊതുകുകള്‍ക്ക് ഒരു കൊതുകുതിരിയെന്നപോലെ. താങ്കള്‍ യുക്തിവാദിയായി നിലകൊള്ളുകയും അങ്ങനെ അറിയപ്പെടാതിരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നത് താങ്കളുടെ സ്വാതന്ത്ര്യത്തില്‍ പെട്ട കാര്യമാണ്. കേരളത്തിലെ നാസ്തികരില്‍ 99 ശതമാനവും യുക്തിവാദി സംഘങ്ങള്‍ക്ക് പുറത്താണ് നിലകൊള്ളുന്നത്.

vivek said...
This comment has been removed by the author.
vivek said...

tracking....

Sajnabur said...

പ്രിയപ്പെട്ട സാര്‍,

ഇസ്ലാം യുറോപ്പിലേക്ക് കടന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം മനസ്സിലാക്കാം.
ഇവിടെ ഇസ്ലാം തകരാനുള്ള കാരണം എങ്ങിനെയാണ് എന്ന് വ്യക്തമായില്ല.

ഇസ്ലാം ഇവിടെ പെരുകുകയും അത് കൊടിയ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യാം.
മറ്റെല്ലായിടത്തുമുള്ള പോലെ തീര്ച്ച യായു വര്ഘീളയ കലാപങ്ങളും ഉണ്ടാവാം.
ഇത് ഒരു മതം പാടെ തകരും എന്ന് കരുതാമോ?...
Ex muslims forum വളര്‍ച്ച വലിയ ആഘാതം ശ്രിഷ്ടിക്കാന്‍ മാത്രം വളരുന്നുണ്ടോ? ഇത് മറ്റുള്ള രാജ്യത്ത്‌ സ്വീകാര്യത നേടുന്നുണ്ടോ?
Please advise.

SMASH said...
This comment has been removed by the author.
Deepu said...

ravichandran,

റഷ്യയില്‍ പോയിട്ടില്ലെങ്കിലും അവിടെ പോയിട്ടുല്ലവരെയും, കഴിഞ്ഞിട്ടുള്ളവരെയും പരിചയമുണ്ട്.പിന്നെ നെറ്റില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പാടെ അവഗണിക്കെണ്ടാതില്ലല്ലോ! അന്നാട്ടുകാരുല്‍പ്പാടെ ഏര്‍പ്പെട്ട പല ഓണ്‍ ലൈന്‍ സംവാദങ്ങളില്‍ നിന്നും മനസിലാക്കിയത് ഇവിടുങ്ങളില്‍ കമ്മ്യൂണിസത്തിന്റെ പതനത്തിനു ശേഷം പഴയ തലമുറയില്‍ പെട്ട പലരും ആവേശത്തോടെ പള്ളിയില്‍ പോയിത്തുടങ്ങി എന്നല്ലാതെ മതം അപ്പാടെ ഉയര്‍ത്തെഴുന്നേറ്റിട്ടൊന്നും ഇല്ല എന്നതാണ് സത്യം‌.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷാജി,

ഇസ്‌ളാം സമീപഭാവിയില്‍ തകരുമെന്നല്ല മറിച്ച് മറ്റുമതങ്ങളൊക്കെ ക്രമേണ ക്ഷയിക്കുമ്പോള്‍ ശാഠ്യമതങ്ങള്‍ പെട്ടെന്ന് തകരുമെന്നാണ് ഉദ്ദേശിച്ചത്. അതായത് ശാഠ്യമതങ്ങളിലെ നടക്കാനിടയുള്ള ആത്യന്തിക മതവിമോചനം സ്‌ഫോടകാത്മകമായ ഒരു സംഭവമായിരിക്കാനാണ് എല്ലാ സാധ്യതയും. It can be an upheaval rather than a constant deterioration. മതങ്ങളിലെ ശാഠ്യ അവാന്തരവിഭാഗങ്ങളുടെ കാര്യവും അതുതന്നെ. ക്രിസ്തുമതത്തിലെ പ്രോട്ടസ്റ്റന്റുകള്‍ കാത്തോലിക്കരേക്കാള്‍ മുമ്പേ മതനിരപേക്ഷ നിലപാടിലേക്ക് മാറുമെന്ന് കരുതാം. എന്നാല്‍ സമീപഭാവിയില്‍ ശാഠ്യമതങ്ങള്‍ കുറേക്കൂടി ശക്തിപ്പെടുമെന്ന് വേണം പ്രതീക്ഷിക്കാന്‍. പക്ഷെ 20-25 കൊല്ലത്തിനുള്ളില്‍ അത് പൂരിതബിന്ദുവിലെത്തുകയും തിരിച്ചുപോക്ക് അനിവാര്യമാകുകയും ചെയ്യും. ഹിന്ദുമതവും വളര്‍ച്ചയുടെ പാതയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവരിതിനകം നൂറ് കോടി പിന്നിട്ടു കഴിഞ്ഞു.

Ex-Muslim Forum പണ്ടില്ലാത്ത സംഗതിയാണ്. ഇസഌമിലേക്ക് കാറ്റും വെളിച്ചവും കടന്നുവരുന്നുവെന്നതിന്റെ സൂചനയാണത്. ശൈശവദശയിലുള്ള അതിന്റെ പ്രഹരശേഷി ഇപ്പോള്‍ നിര്‍ണ്ണായകമാണെന്ന് പറയാനാവില്ലെങ്കിലും പ്രസ്ഥാനം പടരുകയാണ്. വര്‍ദ്ധിതമായ പരസ്യപ്രവര്‍ത്തനങ്ങളും നടക്കുന്നു.

vivek said...

ശ്രീ രവിചന്ദ്രന്‍,
ഒരു സംഘടിത മതം എങ്ങിനെ ഇല്ലാതാകും!?
ജബ്ബാര്‍ മാഷിന്റെ പ്രവചനത്തെ താങ്കള്‍ അന്ഗീകരിക്കുമ്പോള്‍ അതിനുള്ള ചരിത്രപരമായ സൂചനകള്‍, പാഠങ്ങള്‍ നല്‍കിയാല്‍ ഉപകാരപ്പെടുമായിരുന്നു. ഉദാഹരണത്തിന് മലയാളക്കരയില്‍ ഒരു സംഘടിത മതം (ബുദ്ധ മതം) നിഷ്കാസനം ചെയ്യപ്പെട്ടതും ഒരു സംഘടിത മതത്തതിനുള്ളില്‍ (ക്രിസ്തുമതം) പോര്ചിഗീസു വരവോടെ അവരുദ്ധേഷിച്ച തരത്തില്‍ പരിവര്‍ത്തനം ഉണ്ടായതും ചരിത്ര യാഥര്ത്യം.
എന്നാല്‍ ഇസ്ലാം മതത്തില്‍ അതുപോലൊന്ന് നൂറ്റാണ്ടുകളായിട്ട് ഇവിടെ സംഭവിച്ചിട്ടുണ്ടോ?.

രവിചന്ദ്രന്‍ സി said...

ചന്ദ്രനില്‍ ജലമില്ലേ?


ചാന്ദ്രയാത്ര തട്ടിപ്പാണെന്ന പ്രചരണത്തിന് ശേഷം അതേ സ്രോതസ്സില്‍നിന്നും പുറത്തുവന്ന മറ്റൊരു ഹോക്‌സ് തിയറിയെപ്പറ്റി. 2010 ല്‍ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ചാന്ദ്രയാത്ര ബ്‌ളോഗില്‍ വായിക്കാം.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വിവേക്,

ചരിത്രം ആവര്‍ത്തിക്കപ്പെടാമെന്നതുപോലെ സൃഷ്ടിക്കപ്പെടാനും സാധ്യതയില്ലേ. ഒരിക്കല്‍ സംഘടിതമതങ്ങള്‍ ഇല്ലാതിരുന്ന ഇടത്തോക്കാണവ കടന്നുവന്നത്. സംഘടിതമതങ്ങള്‍ ഒറ്റയടിക്ക് പൊട്ടിത്തകരുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആദ്യഘട്ടത്തില്‍ അവയുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് ഇന്നുള്ള പിടി അയകുകയും ക്രമേണ പ്രസക്തി കുറഞ്ഞുവരികയും ചെയ്യും. തുടര്‍ന്ന് നേര്‍പ്പിക്കപ്പെട്ട മതം ഏറെക്കാലം നിലനില്‍ക്കാനിടയുണ്ട്-ഒരു നക്ഷത്രം മരിക്കുന്നതുപോലെ. ഈ നേര്‍പ്പിക്കല്‍ പ്രക്രിയ ഏറെക്കുറെ irreversible ആയിരിക്കും. ആത്യന്തികമായി ഇത് മതങ്ങളെ ക്ഷയിപ്പിക്കും. പക്ഷെ സംഘടിതമതങ്ങളുടെ പക്കലുള്ള കൂറ്റന്‍ സമ്പത്ത് കുറേയാളുകളെ അപ്പോഴും പിടിച്ചുനിറുത്തുമെന്നതില്‍ തര്‍ക്കമില്ല. മതം തകരും എന്നതുകൊണ്ട് ഇന്നുള്ള മതാധിഷ്ഠിത സാമൂഹ്യക്രമം ക്രമേണ ഇല്ലാതാകുമെന്നാണ് ഞാനുദ്ദേശിച്ചത്. ഫോസില്‍ രൂപത്തില്‍ എക്കാലത്തും മതങ്ങള്‍ അതിജീവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.


മതത്തിന്റെ ഇന്നത്തെ പ്രൗഡി കണ്ടുകൊണ്ട് 'ഏയ് ഒരിക്കലും തകരില്ല' എന്നു പറയാന്‍ വരട്ടെ. ചരിത്രം നോക്കിയാല്‍ പണ്ടത്തെ നിലയില്‍ സംഘടിതമായ മതങ്ങളില്‍ പലതും നിഷ്‌ക്രമിച്ചുണ്ട്. അസ്‌ടെക്, ഗ്രീക്ക്-ഹെലനിസ്റ്റിക്, റോമന്‍ മതങ്ങളും ഈജിപ്ഷ്യന്‍, ബാബിലോണിയന്‍, സുമേറിയന്‍ മതങ്ങളുമൊക്കെ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. പാഴ്‌സി മതത്തിന് ഇന്ത്യയില്‍ അംഗസംഖ്യയില്‍പ്പോലും കുറവ് വന്നുകൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍. വന്‍മതങ്ങള്‍ ചെറിയവയുടെ സ്ഥാനം ഏറ്റെടുക്കാനും വിഴുങ്ങാനും സാധ്യതയുള്ളതുപോലെ അവ സ്വന്തം നിലയ്ക്ക് തന്നെ അസ്തമിക്കാനുമിടയുണ്ട്. രാജാവ് വീഴില്ലെന്ന് നാം 8000 വര്‍ഷം കരുതി. പക്ഷെ രാജാവിനെ ഇന്ന് കാണാനില്ല. പുരോഹിതന്‍ ഇന്നും വീണിട്ടില്ല. പക്ഷെ വീഴുമെന്ന് തന്നെയാണ് മനുഷ്യചരിത്രപഠനത്തില്‍ നിന്നും എനിക്കു ലഭിച്ച സൂചന. ഇനി എന്താണ് താങ്കളുടെ അഭിപ്രായം? സംഘടിതമതങ്ങള്‍ ഒരിക്കലും തകരില്ലേ?

vivek said...

ശ്രീ രവിചന്ദ്രന്‍,

<< ചരിത്രം ആവര്ത്തിക്കപ്പെടാമെന്നതുപോലെ സൃഷ്ടിക്കപ്പെടാനും സാധ്യതയില്ലേ >>
നല്ല ചോദ്യം?
ഇവിടെ പ്രവചിക്കപ്പെട്ട മതം “ഇസ്ലാം” ആണ്.
<< മലയാളക്കരയില്‍ ഒരു സംഘടിത മതം (ബുദ്ധ മതം) നിഷ്കാസനം ചെയ്യപ്പെട്ടതും ഒരു സംഘടിത മതത്തതിനുള്ളില്‍ (ക്രിസ്തുമതം) പോര്ചിഗീസു വരവോടെ അവരുദ്ധേഷിച്ച തരത്തില്‍ പരിവര്‍ത്തനം ഉണ്ടായതും ചരിത്ര യാഥര്ത്യം >>
കേരളത്തില്‍ എങ്ങിനെയാണ് ബുദ്ധമതം നിഷ്കാസിതമായത്?. ക്രിസ്തുമതത്തില്‍ പോര്ചിഗീസുകാര്‍ക്ക് അവരുദ്ധേഷിച്ച തരത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍ കഴിഞ്ഞത്?. താങ്കളുടെ സൂചിപ്പിച്ച രീതിയിലാണോ ഇവിടെ ഇങ്ങെനെ സംഭവിച്ചത്?.
മാത്രവുമല്ല, കേരളത്തില്‍ ഇസ്ലാം മതത്തിന് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വളര്‍ച്ചയുണ്ട്, മുന്നേ വന്ന ക്രിസ്തു മതത്തെക്കാളും. അപ്പോള്‍ താങ്കളുടെ വിശകലനത്തില്‍ അപാകതയില്ലേ?
ഇസ്ലാം എങ്ങിനെ നിലനില്‍ക്കുന്നുവെന്ന് “J D ബര്‍ണല്‍” ശാസ്ത്രം ചരിത്രത്തില്‍ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് നാല്
വോള്യങ്ങളിലായ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജാവിന്റെയും പൌരോഹിത്ത്യത്തിന്റെയും റോള്‍വരെ അദ്ദേഹം വിവരിക്കുന്നുണ്ട്.ബര്നലിന്റെ നിരീക്ഷണങ്ങള്‍ താങ്കള്‍ വായിചിരുന്നങ്കില്‍ ഇവ്വിധത്തില്‍ എഴുതുമായിരുന്നില്ല.

പിന്നെ, ഇസ്ലാം വന്നതിനുശേഷം ലോകത്ത് ആ മതത്തിന് വളര്ച്ചയാണോ തളര്ച്ചയാണോ ഉണ്ടായിട്ടുള്ളത്? ഇസ്ലാമിന് മുന്പുള്ളതും ശേഷമുള്ളതുമായ മതങ്ങളെ താരതമ്യം ചെയ്തു പറയാമോ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വിവേക്,

A വയിച്ചിരുന്നില്ലെങ്കില്‍ B യെപ്പറ്റി അങ്ങനെ എഴുതുമായിരുന്നില്ല എന്നു പറയുമ്പോള്‍ C വായിച്ചിരുന്നുവെങ്കില്‍ താങ്കളിങ്ങനെ പ്രതികരിക്കില്ലെന്നാണോ ഞാന്‍ മറുവാദം ഉന്നയിക്കേണ്ടത്? മതങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്ന സങ്കേതങ്ങളെപ്പറ്റി (Tools) 'നാസ്തികനായ ദൈവ'ത്തില്‍ ചര്‍ച്ചയുണ്ട്. മാംസഹാരിയായ മീമുകളും സസ്യഹാരിയായ മീമുകളും അതിജീവനത്തില്‍ പ്രകടപ്പിക്കുന്ന സവിശേഷതകളക്കുറിച്ച് അവിടെ വിശകലനമുണ്ട്. ബുദ്ധമതം എങ്ങനെ തകര്‍ന്നുവെന്നതിനെപ്പറ്റി 'ആദമിന്റെ പാലവും രാമന്റെ സേതുവും' എന്ന ഗ്രന്ഥത്തിലും ഞാന്‍ സാമാന്യേന പരാമര്‍ശിച്ചിട്ടുള്ളതാണ്. ഇതൊക്കെ പൊതുവെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണെന്നതാണ് വാസ്തവം. ഇവിടെയെന്താണ് വിഷയം? ജബ്ബാര്‍ മാഷിന്റെ നിരീക്ഷണത്തില്‍ കഴമ്പുണ്ടെന്നും തീര്‍ത്തും തള്ളിക്കളയാനാവില്ലെന്നും ഞാന്‍ പറഞ്ഞു. അതെന്റെ വ്യക്തിപരമായ നിഗമനമാണ്. അത് ശരിയെന്നോ തെറ്റെന്നോ താങ്കള്‍ക്ക് പറയാം. മറിച്ച് A എന്ന പുസ്തകം വായിച്ചിരുന്നെങ്കില്‍ ഞാന്‍ ആ അഭിപ്രായം പറയുമായിരുന്നില്ലെന്നത് താങ്കളുടെ ഊഹാപോഹമാണ്-അതിന്റെ ആധികാരികതയാകട്ടെ പൂജ്യവും. പ്രസ്തുത പുസ്തകം വായിച്ചവരെല്ലാം ഏകാതാനതയുള്ള കോറസുകള്‍ സൃഷ്ടിക്കുന്നതാണോ കണ്ടിട്ടുള്ളത്? ഗാന്ധിയും ഗോഡ്‌സെയും ഗീത വായിച്ചതായി അവകാശപ്പെട്ടിട്ടില്ലേ? പുസ്തകങ്ങള്‍ അപ്പടി അഭിപ്രായമാക്കുന്ന ശീലമില്ല. വേണ്ടതെടുക്കും, വേണ്ടാത്തത് തള്ളും.

ഞാനെന്റെ ഭാഗം വിശദീകരിച്ചുകഴിഞ്ഞു. ഇനി താങ്കള്‍ പറയൂ, മതങ്ങള്‍ ഒരിക്കലും തകരില്ലെന്നാണോ പറയുന്നത്? അതല്ലെങ്കില്‍ ഇസ്‌ളാം തകരില്ലെന്ന്? ഒന്നും വ്യക്തമാകുന്നില്ല. താങ്കളുടെ കാര്‍ഡ് കാണിക്കൂ.

ബിച്ചു said...

പ്രിയപ്പെട്ട രവിചന്ദ്രൻ സർ




വളരെ ജിജ്ഞാസുവായാണ് സ്‌ക്കാന്‍ഡിനേവിയനിലേക്ക് പുറപ്പെട്ടത്` . പക്ഷേ ഇവിടെ എത്തിയപ്പോൾ എന്നെ നിരാശപ്പെടുത്തികളഞ്ഞു. എല്ലാവരും “സ്‌ക്കാന്‍ഡിനേവിയ സ്‌ക്കാന്‍ഡിനേവിയ “ എന്നു വലിയ വർത്തമാനം പറഞ്ഞ്പ്പോൾ എനിക്ക് അവിടെയൊന്ന് എത്തിപെടാനുള്ള മോഹമായിരുന്നു. കാരണം എന്റെ കൊച്ചുന്നാളിലേ ഞാൻ ഭാവനയിൽ കാണാൻ ശ്രമിച്ച ഒരു ചിത്രമുണ്ട് . രണ്ട് മനുഷ്യക്കുഞ്ഞുങ്ങളെ (ആൺ,പെൺ ) വിശാലമായ ഒരു കോമ്പൗണ്ടിനകത്ത് മറ്റൊരു മനുഷ്യ ജീവനെയും കാണാൻ പാടില്ലാത്തവിധം വളർതുക . എന്നിട്ട് അവരുടെ ഭാഷ , സെക്‌സ് , ധാർമികത എന്നിവയെ പറ്റി പഠിക്കുക. ( ഇത് നടക്കാത്ത കാര്യമാണെന്നറിയാം. ഈയിടെ മൈസൂർ കാഴ്ച ബംഗ്ലാവിൽ ഒരാൾ കുരങ്ങിനെ കണ്ടപ്പോൾ തന്നെ ഹൃദയം ഒന്നു പിടച്ചു.)


ഇത്രയൊന്നും ഇല്ലെങ്കിലും ഒരു വേദമോ ഒരു പ്രവാചകനൊ ആ വഴി കടന്നു ചെന്നിട്ടില്ലാത്ത ഒരു ജനതയുടെ സംസ്കാരം തൊട്ടറിയാമല്ലോ എന്നു കരുതിയാണ് സ്‌ക്കാന്‍ഡിനേവിയനിൽ എത്തിയത് . എന്നാൽ ഇവിടെയുള്ളത് ക്രിസ്ത്യൻ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന അവിശ്വാസികളെയാണവിടെ കണ്ടത് . ഇത് പുതുമയള്ളതൊന്നുമല്ല - ഇത് നേരത്തേ യൂറോപ്പിൽ സംജാതമായ ഒരു സ്ഥിതി വിശേഷമാണ് . .ക്രിസ്തുമതത്തിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞുവരാൻ തുടങ്ങിയിട്ട് കുറെ നാളായി. അവരുടെ ചർചുകൾ തിയേറ്ററും ഹോട്ടലും ഒക്കെ ആക്കി മാറ്റുകയ്യാണ് .എന്നു മാത്രമല്ല പുരോഹിതന്മാരുടെ ലൈംഗികകുറ്റകൃത്യങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കാനായി സഭകളൂടെ ആസ്ഥികൾ വിറ്റുകൊണ്ടിരിക്കുകയാണ് . കൃസ്തുമതത്തിലെ അന്തവിശ്വാസങ്ങൾ പുതുതലമുറകൾക്ക് ഉൾകൊള്ളാനാവുന്നില്ല.

സ്‌ക്കാന്‍ഡിനേവിയൻ ജനതയിൽ ,അമേരിക്കൻ ജനതയിലേക്കാൾ കുറ്റകൃത്യങ്ങൾ കുറവാണെന്നത് നിർമതരായത്കൊണ്ടാണെന്ന് എങ്ങിനെ പറയാൻ കഴിയും . സമൂഹത്തിൽ എങ്ങിനെയാണ് കുറ്റകൃത്യങ്ങൾ ഉൻടാവുന്നത് . ഒരു സമ്പന്ന ജനക്ഷേമ രാജ്യത്ത് ഭക്ഷണത്തിനൊ , വസ്ത്രത്തിനോ പാർപ്പിടത്തിനോ ബുദ്ധിമുട്ടില്ലാതെ സുഖസൗകര്യങ്ങളിൽ കഴിയുന്നിടത്ത് കുറ്റകൃത്യങ്ങൾ എങ്ങിനെയാണ് ഉണ്ടാവുക. ?നേരെ മറിച്ച് ഉണ്ണാനും ഉടുക്കനുമില്ലാതെ ,ചണ്ടി കൂമ്പാരങ്ങളിൽ നിന്ന് അന്നത്തെ അപ്പത്തിന് കടിപിടി കൂടുന്ന , ഒരു പാത്രം വെള്ളത്തിന് മണിക്കൂറുകളോളം വരിനിൽക്കുന്നിടത്ത് വരിയൊന്ന് തെറ്റിയാൽ കത്തിയെടുക്കുന്ന , വയൊറൊട്ടി നിൽക്കുമ്പോൾ അവന്റെ മുന്നിൽ വെച്ച് പണമുള്ളവൻ വെട്ടി വിഴുങ്ങുംപ്പോൾ , അവീടെ എങ്ങിനെ കുറ്റകൃത്യങ്ങൾ ഇല്ലാതിരിക്കും


.അടിമത്വം നിർത്തിവെച്ച എബ്രഹാം ലിങ്കൻ മുതൽ , കറുത്തവരുടെ മോചകരായ മാർട്ടിൻ ലൂഥർകിംഗും ,മാൽകം എക്സും രാപകൽ പണിയെടുത്തിട്ടും - ഇന്ന് ഒഭാമ ഭരിക്കുന്ന അമേരിക്കയിൽ ന്യൂയോർക്കിലെ ഹാർലം തെരുവ് നൂറ്റാണ്ടുകൾക്ക് പിറകിൽ തന്നെയാണ് ഇപോഴും. അവിടെയാണ് കുറ്റവാളീകൾ പെരുകി കൊണ്ടിരിക്കുന്നത് .ആ കണക്കാണ് നിങ്ങൾ സ്ക്കാന്‍ഡിനേവിയനിൽ കൂട്ടി ഹരിക്കുന്നത് . നമ്മുടെ മുംബയിലെ ധാരാവി ചേരിയുമായി ഒരു അരമതിലിന്റെ അകലം പാലിക്കുന്ന ലക്ഷറി അപ്പാർറ്റ്മെന്റിൽ നിന്ന് വർഷത്തിൽ ഒരാളെ പോലും പോലീസ് കൊണ്ടുപ്പോകുന്നില്ലെങ്കിൽ ചേരിയിൽ നിന്ന് ദിവസവും ഒന്നോ രണ്ടോ പേരെ പൊക്കുന്നു .

ആദിവാസികൾക്കിടയിൽ ആദ്യ കാലങ്ങളിൽ കുറ്റകൃത്യങ്ങൾ കുറവായിരുന്നു. അവർക്കവരുടെ ലോകം വിശാലമായിരുന്നു. അതിർത്തികൾ ഇല്ലായിരുന്നു ഒന്നിനും . കാട്ടിലൂടെ അലഞ്ഞ് അന്നാന്നത്തെ അപ്പം ഒരുക്കുമായിരുന്നു നാളെയെ കുറിച്ചവർ ചിന്തികാൻ മെനക്കെട്ടില്ല. വളരെ ഹാപ്പിയായ ജീവിതം .

എന്നാൽ ഇന്ന് നാമവരെ പരിഷ്കരിച്ച് നമ്മുടെ സംസ്കാരത്തിലേക്ക് പയ്യെപയ്യെ കൂട്ടികൊണ്ടുവന്നു. അവർക്ക് ആവശ്യങ്ങൾ കൂടിക്കൂടി വന്നു. -- അസംതൃപ്തരായി --അതോടെ അവരിൽ കുറ്റകൃത്യങ്ങൾ പെരുകി.

വലിയ വലിയ മിനാരങ്ങളുള്ള കോടികൾ മുടക്കിയിട്ടൂള്ള പള്ളികളാണ് അവിടെ അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് പറഞ്ഞുവല്ലോ .ഇത് അസൂയയിൽ നിന്നാണ് എന്നു കരുതി ക്കൂടെ നമുക്ക് -.സ്വിറ്റ്സർലാൻഡിൽ ആന്റി മിനാരം കാംപെയ്ൻ കാലത്തെ ചർചകൾ ശ്രദ്ദിച്ചു കാണുമല്ലോ ! ഒരാൾ പറഞ്ഞത് മനോഹരമായ ആർകിടെക്ച്ചർ ആണ് അവരിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതെന്നാണ് .

ഒരു സ്വിസ്സ് യുവാവിന്റെ വക്കുകൾ


Minarets are not religious symbols, nor are they required or needed for the practice of the islamic faith. In the past - before everyone had watches or alarm clocks they were used to call the faithful to prayer.

vivek said...

താങ്കള്‍ മറുവാദം ഉന്നയിക്കാനല്ല ഇവിടെ കമന്റിട്ടത്. ലളിതമായ കാര്യങ്ങള്‍ എയും ബിയും സിയും ആയി കൂട്ടികുഴക്കണമെന്നില്ല.
ഇസ്ലാം തകരുമെന്ന "പ്രവചനം" വെറും വിടുവായിത്തമാണ്.
പ്രവചനം ആധികാരികമായിട്ടുള്ളതല്ലെന്നു മനസ്സിലാവുന്നു. അതിനു സാധ്യതയുള്ള ഒരു സൂചനയും താങ്കള്‍ വ്യക്തമായി നല്‍കിയിട്ടില്ല.
ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രം ചരിത്രത്തില്‍ എന്ന പുസ്തകം വായിക്കണമെന്നില്ല. താങ്കള്‍ക്ക് തോന്നുന്നത് എഴുതുന്നതില്‍ വിരോധമില്ല. ചരിത്രത്തില്‍ താങ്കള്‍ക്കു നല്ലഅവഗാഹം ഉണ്ടെന്നു കരുതി ചോദിച്ചതാണ്?. ഇവിടെ വരുന്ന ചരിത്ര ഗവേഷകരും ഇത് സംബന്ധമായി അഭിപ്രായമിടുമെന്നു പ്രതീക്ഷിക്കുന്നു.
കേരളത്തിലെ ബുദ്ധമതം നിഷ്കാസിതമായത് താങ്കള്‍ സൂചിപ്പിച്ച വിതത്തിലല്ല.
അതെഴുതുവാന്‍ താങ്കളിവിടെ മടിക്കുന്നു.അത് എല്ലാവര്ക്കും അറിയുമെങ്കില്‍ താങ്കളിവിടെ എഴുതിയതല്ലാം പുതുമയുള്ളതാണോ?.

ഇസ്ലാം വന്നതിനുശേഷം ലോകത്ത് ആ മതത്തിന് വളര്ച്ചയാണോ തളര്ച്ചയാണോ ഉണ്ടായിട്ടുള്ളത്? ഇസ്ലാമിന് മുന്പുള്ളതും ശേഷമുള്ളതുമായ മതങ്ങളെ താരതമ്യം ചെയ്തു പറയാമോ? ഇതിനും താങ്കള്‍ മറുപടിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടാണ്?
അപ്പോള്‍ താങ്കള്‍ എന്റെ കാര്‍ഡു കണ്ടിട്ടാണോ ധ്രിതിപ്പെട്ടു മറുപടിക്കൊരുങ്ങിയത്?

എന്‍ എം ഹുസൈന്‍ said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വിവേക്,

ഇസ്‌ളാം തകരുമെന്നല്ല ഞാന്‍ പറഞ്ഞത്. ഇസഌമിന്റെ തകര്‍ച്ച മറ്റു മതങ്ങളെപ്പോലെ ഒരു gradual decay ആയിരിക്കില്ലെന്നാണ്. അതൊരു അനുമാനമാണ്. ഏതെങ്കിലും പുസ്തകത്തില്‍ എഴുതിവെച്ചിരിക്കുന്നത് വിളിച്ചുപറഞ്ഞതല്ല. ഞാന്‍ ഷാജിക്കുള്ള മറുപടിയില്‍ അത് വിശദമാക്കിയിട്ടുണ്ട്. ദയവായി കാണുക.

ഇസഌം മാത്രമല്ല ക്രിസ്തുമതവും ഹിന്ദുമതവും ഒക്കെ തുടങ്ങിയിട്ട് വളര്‍ന്നിട്ടേയുള്ളു. ഏറ്റവും പുതിയ സയന്റിസം വരെ അങ്ങനെതന്നെയാണ് മുന്നോട്ടുപോകുന്നത്. സായിമതവും അമ്മമതവും തുടങ്ങിയിട്ട് തളര്‍ന്നതായി കേട്ടിട്ടില്ല. ഇതുവരെ വളര്‍ന്നു എന്നുകരുതി നാളെ തളര്‍ന്നുകൂടാ എന്ന മൗഡ്യവുമില്ല.

ധൃതിയില്‍ മറുപടി- അതെ, അതാണെന്റെ ശൈലി. ഗവേഷണം നടത്താനൊന്നുമുള്ള സാവകാശമില്ല. അറിയാവുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ പറയുന്നു. ഇതൊരു സൗഹൃദഭാഷണമായിട്ടാണ് കാണുന്നത്. അതിഗൗരവവുമില്ല, ലാഘവബുദ്ധിയുമില്ല. മറുപടി തെറ്റിയാല്‍ സസന്തോഷം തിരുത്തും, കാര്യങ്ങള്‍ പഠിക്കും. അത്രയേ ഉള്ളു.

സത്യത്തില്‍ താങ്കള്‍ പറയുന്നത് ഇസ്‌ളാം തകരില്ലെന്നാണോ? ഒ.കെ താങ്കളുടെ അഭിപ്രായം സ്വീകരിച്ചു. അതിന്റെ ആധികാരികത വ്യക്തമാക്കിയാല്‍ സന്തോഷം. ഇല്ലെങ്കിലും പരാതി പൂജ്യം.ജബ്ബാര്‍ മാഷ് മറിച്ച് പറഞ്ഞു, എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു. അത്ര തന്നെ.

പ്രവചനങ്ങളുടേയും ഊഹങ്ങളുടേയും കാര്യത്തില്‍ ആധികാരികത അതിമോഹമായിരിക്കും.

അങ്ങും ഇങ്ങും തൊടാതെ സംസാരിക്കുമ്പോള്‍ വായിക്കുന്നവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നത് ആഗ്രഹപ്രകടനം മാത്രം.

വിടുവായത്തം+ ആധികാരികത: ഞാന്‍ ഇന്ന പുസ്തകം വായിക്കാത്തതുകൊണ്ടാണ് ഇന്ന രീതിയില്‍ സംസാരിച്ചതെന്ന് പറഞ്ഞ് ആധികാരികവും അവസരോചിത്വും പക്വവുമാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു.

അവഗാഹമായ ജ്ഞാനം-സുഹൃത്തേ, ഞാന്‍ വായിക്കാത്ത ധാരാളം പുസ്തകങ്ങളുണ്ട്. വായിച്ചവ വളരെ കുറച്ച് മാത്രം. ഓര്‍ക്കുന്നവ അതിലും കുറച്ച്. ചരിത്രത്തിലെന്നല്ല ഒരു വിഷയത്തിലും അവഗാഹമായ ജ്ഞാനമില്ല. ചരിത്രവും എനിക്കറിയില്ല എന്നു കണ്ടാല്‍ മതി. ആരില്‍നിന്നും പഠിക്കുന്നതില്‍ ദുരഭിമാനവുമില്ല. താങ്കള്‍ പറയൂ. ഞാന്‍ കേള്‍ക്കാം.

കാര്‍ഡു കാണിക്കൂ എന്നു പറഞ്ഞാല്‍ സ്വന്തം വാദമുഖം അവതരിപ്പിക്കൂ എന്ന ലളിത അര്‍ത്ഥം കണ്ടാല്‍ മതി. എഴുതാപ്പുറങ്ങള്‍ വായിക്കുന്നതിന്റെ പിറകെയില്ല.

ബുദ്ധമതത്തിന്റെ തകര്‍ച്ച ഏതു വിധത്തിലാണെന്നാണ് ഞാന്‍ പറഞ്ഞത്? ഞാന്‍ ഒരു വിധത്തേക്കുറിച്ചും പറഞ്ഞിട്ടില്ല. അതിനെക്കുറിച്ച് പുസ്തകത്തില്‍ പാരമര്‍ശിച്ചിട്ടുണ്ടെന്നു പറഞ്ഞു. അത്രമാത്രം.

മടിക്കുന്നു-എന്ത് മടിക്കുന്നു? എന്തിനും മടിക്കുന്നു? ആരെ കണ്ടിട്ട്?

താങ്കള്‍ക്ക് തോന്നുന്നത് എഴുതുന്നതില്‍ വിരോധമില്ല>>>

പ്രശ്‌നം അവിടെ തീര്‍ന്നു.താങ്കള്‍ക്കും അതുതന്നെ ചെയ്യാം. No problem

എന്‍ എം ഹുസൈന്‍ said...

അമേരിക്കയിലെ San Diego State University യിലെ ഡോ: റോബര്‍ട്ട് വിന്‍സ്ലോയുടെ കണക്കനുസരിച്ച് ( based on INTERPOL data)കൊലപാതകങ്ങള്‍, ബലാല്‍സംഗം, കളവ് എന്നിത്യാദികള്‍ സ്കാന്റിനേവിയന്‍ രാജ്യങ്ങളേക്കാളും കുറവ് തുര്‍ക്കിയിലും സൌദി അറേബ്യയിലും ഇറാനിലുമാണ്. 2000 ലെ ഡെന്‍മാര്‍ക്കിലെ കൊലപാതക നിരക്ക് 4.03 ആണെങ്കില്‍ ഇതേകാലത്ത് സൌദിഅറേബ്യയില്‍ 0.41 ആണ്. കളവ് ഡെന്മാര്‍ക്കില്‍ 59.14 ആണെങ്കില്‍ സൌദി അറേബ്യയില്‍ വെറും 0.41 ആണ്. വാഹനമോഷണങ്ങള്‍ ഡെന്മാര്‍ക്കില്‍ 604.18 ആണെങ്കില്‍ സൌദി അറേബ്യയില്‍ 76.25 ആണ് (per 100,000 population). ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും ഉന്നതനിലവാരത്തിലാണ്. ഇത്തരം കുറ്റക്യത്യങ്ങള്‍ മൊത്തമായി എടുത്ത് ഇന്റക്സ് തയാറാക്കിയപ്പോഴും ഡെന്‍മാര്‍ക്കിനേക്കാള്‍ എത്രയോ മടങ്ങ് ഉന്നതനിലവാരമാണ് സൌദി അറേബ്യക്കുളളതെന്ന് ഡോ: വിന്‍സ്ലോയുടെ വിശകലനങ്ങള്‍ തെളിയിക്കുന്നു (ഈ statistics ന്റെ വിശദാംശങ്ങള്‍ വായനക്കാരെ മടുപ്പിക്കുമെന്നതിനാല്‍ ഒഴിവാക്കുന്നു.)

59.14 നിരക്കില്‍ കളവും 9.32 നിരക്കില്‍ ബലാല്‍സംഗവും നടക്കുന്ന സമൂഹത്തിലാണോ അതോ ഇവയൊക്കെ ഇതേക്കാള്‍ വളരെ കുറഞ്ഞ തോതില്‍ നടക്കുന്ന സമൂഹത്തിലാണോ സാമൂഹികമായ സന്തുഷ്ടിയും സമാധാനവും കൂടുതലുണ്ടാവുക?

മതമൂല്യങ്ങളും മതനിരാസവും പിന്നെ ഡെന്മാര്‍ക്കും

Abdul Fathah Kizhakkedath said...

It is very strange to hear the voice of "Islam and its collapse" even after 911 foolishness. It is not Islam that has collapsed, but U.S. Foriegn Policy. Islam never waged a military war, but an idealogical war against everyone who deny God's creation parameters like time, its origin and its end. Collpse of Islam, by every current affairs and its evolution, is dream of those who waged war against it. Islam strongly teaches its own people that, all the names are belongs to God Almighty. And Islam is the best among GOD likes and satisfied as the unity on the earth. Islam wages direct war to all those deny God and its existence, but only at Ideological level. Allah has given freedom to human for denying the GOD. But Islam also advocates its own people to uphold the justice on the earth. So the dream of the destruction of ISLAM and its failure is not a logical argument at all. ISLAM Zind Hotha he har 911 and Osama Bin Laden ke bath.

മുസ്ലിം പൌരന്‍ said...

<<< ഇസഌമിനെക്കുറിച്ച് ജബ്ബാര്‍ മാഷ് പറഞ്ഞത് പൂര്‍ണ്ണമായും തള്ളാനാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. മറ്റു മതങ്ങളൊന്നും അങ്ങനെ പെട്ടെന്ന് തകരാന്‍ സാധ്യതയില്ല. ക്രമേണ ക്ഷയിക്കുകയും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയുമാവും അവ ചെയ്യുക. ഇസ്‌ളാം പോലുള്ള ശാഠ്യമതങ്ങള്‍ മറ്റു മതങ്ങളുടെ തകര്‍ച്ചയില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. പക്ഷെ യൂറോപ്പില്‍ കമ്മ്യൂണിസത്തിനുണ്ടായതുപോലെ ഒരു ക്ഷിപ്രതകര്‍ച്ച സംഭവിക്കാനിടയുള്ള മതമാണ് ഇസഌം. ഒരുപക്ഷെ ഇപ്പോള്‍ അക്കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ ശരിയായിരിക്കില്ല. എങ്കിലും ജബ്ബാര്‍ മാഷ് പറഞ്ഞതിനെ ഒരു പ്രവചനമെന്ന നിലയില്‍ പൂര്‍ണ്ണമായും തള്ളാന്‍ ഞാന്‍ തയ്യാറല്ല. Unlike in other religions, there is a possibility of a big collapse in the case Isalam. I don't know when. But it can't be ruled out. >>>>
<< ഇസ്‌ളാം സമീപഭാവിയില്‍ തകരുമെന്നല്ല മറിച്ച് മറ്റുമതങ്ങളൊക്കെ ക്രമേണ ക്ഷയിക്കുമ്പോള്‍ ശാഠ്യമതങ്ങള്‍ പെട്ടെന്ന് തകരുമെന്നാണ് ഉദ്ദേശിച്ചത്. >>>

<<< ഇസ്‌ളാം തകരുമെന്നല്ല ഞാന്‍ പറഞ്ഞത്. ഇസഌമിന്റെ തകര്‍ച്ച മറ്റു മതങ്ങളെപ്പോലെ ഒരു gradual decay ആയിരിക്കില്ലെന്നാണ്. അതൊരു അനുമാനമാണ് >>>>

ഇസ്ലാം ശാഠ്യമതങ്ങള്‍ ആണോ ? അപ്പോള്‍ പെട്ടെന്ന് അല്ലെ തകര്‍ച്ച ?
അകെ കൂടി ഒരു കണ്‍ഫ്യൂഷന്‍ !!!!!

vivek said...

ശ്രീ രവിചന്ദ്രന്‍,
ഖുര്‍ആനും പ്രവാചകചരിത്രവും വ്യക്തതയോടെ നിലനില്‍ക്കുവോളം ഇസ്ലാം തകരാനുള്ള ഒരു സൂചനയും കിട്ടില്ലന്നു തറപ്പിച്ചു പറയാം.
ഖുര്‍ആന്‍ ഇറക്കപ്പെട്ട പ്രദേശങ്ങള്‍ നൂറ്റാണ്ടുകള്‍ കടന്നിട്ടും ഏകദൈവത്വത്തിലാണ്. അവിടെത്തെ ഭാഷക്കും മാറ്റമില്ല. ലോകത്തുള്ള മുസ്ലിങ്ങള്‍ ഖുര്‍ആന്‍ അറബിയില്‍ തന്നെയാണ് പാരായണം നടത്തുന്നത്. അവരുടെ നിര്‍ബന്ധ ആരാധനയ്ക്കും (നമസ്കാരത്തിനു) അറബി ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. മറ്റു മതങ്ങളും നാഗരികതകളും ഇസ്ലാമുമായി താരതമ്യം ചെയ്തു നോക്കു അപ്പൊ മനസ്സിലാകും അതിന്റെ വ്യതിരക്തത. മുഹമ്മദ്‌നബി വിഗ്രഹമാക്കപ്പെടുകയോ അമാനുഷനാക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ല. ഖുര്‍ആന്‍ തിരുത്തപ്പെടുകയോ ചെയ്തിട്ടില്ല. ഒരു സുസംഘടിത മതം നിലനില്‍ക്കുന്നതിനാവശ്യമായ "കണിശത" ഇസ്ലാം തുടക്കം മുതല്‍ ഇന്നുവരെ പുലര്‍ത്തുന്നു.
രണ്ടു പ്രമുഖ എഴുത്തുകാര്‍ എഴുതിയതിങ്ങനെ...
ലോകത്തുള്ള സ്വാധീനശക്തിയുള്ള വ്യക്തികളുടെ പട്ടികയില്‍ മുഹമ്മദിനെ പ്രഥമ സ്ഥാനത്തിരുത്തിയ മൈക്കില്‍ എച് ഹാര്‍ട്ടിന്റെ വാക്കുകളില്‍
"മതപരവും ഭൌതികവുമായ തലങ്ങളില്‍ ഏറ്റവും "വിജയം" കൈവരിച്ച വ്യക്തി മുഹമ്മദ്‌ മാത്രമായിരുന്നു.
ഓണ്‍ ഹിറോസ് ആന്റ് ഹിറോ വേര്‍ഷിപ്പ് എന്ന ഗ്രന്ഥത്തില്‍ തോമസ്‌ കാര്‍ലൈന്‍ 1840 ല്‍ " ഇപ്പോള്‍ തന്നെ മറ്റേതു വാക്കിലും വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദൈവസൃഷ്ടികള്‍ മുഹമ്മദിന്റെ വാക്കില്‍ വിശ്വസിക്കുന്നു."
മുഹമ്മദ്‌നബിയുടെ സത്യസന്ധമായ വാക്കുകളും പ്രവര്‍ത്തികളും മായാതെ കിടക്കുന്നു. മറ്റൊരാളും പകരമില്ലാതെ ഏറ്റവും "വിജയം" കൈവരിച്ച അദ്ദേഹം ലോകത്ത്സ്വാധീനം ചെലുത്തുമ്പോള്‍ ഇസ്ലാം തകരുമെന്ന് കരുതുക അസാധ്യം.

ഊഹാങ്ങളെ വിട.... തോന്നലെ വിട.....

രവിചന്ദ്രന്‍ സി said...

ശ്രീ. എന്‍.എം ഹുസൈന്റെ പോസ്റ്റിനോടുള്ള പ്രതികരണം

പ്രിയപ്പെട്ട ഹുസൈന്‍ സര്‍,

(1) ലേഖനത്തിന്റെ അകക്കാമ്പ് ഇതാണ്:"വിശ്വാസികളിലും അവിശ്വാസികളിലും നല്ലതും ചീത്തയുമായ മനുഷ്യരുണ്ടെന്ന് ഏവര്‍ക്കുമറിയാം.ദൈവരഹിതസമൂഹം നരകീയമായിരിക്കുമെന്ന മതപ്രചരണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നേ പറയാവൂ. നിരീശ്വരവാദവും മതേതരത്വവും ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അനിവാര്യമാണെന്നല്ല മറിച്ച് മതരാഹിത്യം ക്ഷേമരാഷ്ട്രനിര്‍മ്മിതിക്ക് തടസ്സമല്ലെന്ന വാദമാണ് സുക്കര്‍മാന്‍ ഉയര്‍ത്തുന്നത്"

സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഉയര്‍ന്ന ജീവതനിലവാരവും സാമൂഹിക ഭദ്രതയും അനുഭവിക്കുന്നുവെന്ന് പറയുന്നത് ഏതെങ്കിലും വ്യക്തികള്‍ നടത്തിയ ഒറ്റപ്പെട്ട നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലല്ല. ലോകം മുഴുവന്‍ അംഗീകരിക്കുന്ന വസ്തുതയാണത്. ചില ഇനങ്ങളില്‍ പല രാജ്യങ്ങള്‍ക്കും ഒറ്റപ്പെട്ട മുന്‍തൂക്കങ്ങള്‍ ലഭിക്കുക സാധാരണമാണ്. പക്ഷെ പൊതു ജീവിതനിലവാരം എടുത്താല്‍ അത്തരം മുന്‍തൂക്കങ്ങള്‍ പ്രസക്തമാകണമെന്നില്ല. കേരളത്തിന്റെ സാക്ഷരതാ നിരക്ക് പല യൂറോപ്യന്‍ രാജ്യങ്ങളെക്കാളും മികച്ചതാണ്. നമ്മുടെ മറ്റു പല നിരക്കുകളുടെ കാര്യവും അങ്ങനെതന്നെ. എന്നു കരുതി നമ്മുടെ ജീവിതനിലവാരവും ഭൗതികസൗകര്യങ്ങളും അവരെക്കാള്‍ മെച്ചമാണെന്ന് അര്‍ത്ഥമില്ല. ശ്രീ.ഹുസൈന്‍ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍്ട്ടിലെ ശതമാനക്കണക്ക് വസ്തുതാപരമായി ശരിയാവാന്‍ യാതൊരു സാധ്യതയുമില്ല. അത് മിക്കവാറും ടൈപ്പിംഗ് പിഴവാകാനേ തരമുള്ളു. 2006 ലാണ് സുക്കര്‍മാന്‍ പഠനം നടത്തിയത്. അതിന് ശേഷം 2007-08, 09,2010 എന്നീവര്‍ഷങ്ങളിലെ ഹ്യൂമന്‍ ഡെവലെപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ (Human Development Index) ആദ്യത്തെ 20 സ്ഥാനങ്ങളില്‍ സ്ഥിരമായി നോര്‍വെ, ഐസ് ലാന്‍ഡ്, ഫിന്‍ലന്‍ഡ്, സ്വീഡന്‍,ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ തുടരുകയാണ്. വളരെ കണിശമായ കണക്കുകളും സുതാര്യമായ മെത്തഡോളജിയുമാണ് യു.എന്‍ ഇതിനായി പിന്തുടരുന്നത്. ഈ കണക്കിലെങ്ങും വികസിതരാജ്യങ്ങളുടെ പട്ടികയില്‍പോലും സൗദി അറേബ്യയില്ല. തുര്‍ക്കിയുടേയും ഇറാന്റെയും കാര്യം പറയുകയും വേണ്ട. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതാണ് വികസിതരാജ്യങ്ങളില്‍ ഉയര്‍ന്ന ക്രൈംനിരക്ക് കാണിക്കുന്നതിന്റെ കാരണം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടേയും ബീഹാറിലെ കേസുകളുടേയും എണ്ണം താരതമ്യപ്പെടുത്തിയാല്‍ അതു മനസ്സിലാകും. Happy Planet Index (Life satisfaction, Life expectancy, Footprint , HPI Index)ലുമൊക്കെ ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് സ്‌കാന്‍ഡിനേവിയയിലുള്ളത്. ജീവിതസമൃദ്ധിയും കണക്കിലെടുക്കുന്ന Global Prosperity Index ല്‍ 2006 മുതല്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ തുടരുന്നവയാണവ. In 2010, the Index, which is a measure of both economic wealth and citizens happiness, ranks Norway as top in the world, Denmark second, occupying the same position as last year. Finland and Sweden sit at third and sixth place respectively. ഇനി ലോകത്തെ NGO കളും യു.എന്‍.ഏജന്‍സികളും എടുക്കുന്ന ഏതു നിഷ്പക്ഷ കണക്ക് പരിശോധിച്ചാലും സമൃദ്ധിയും സമാധാനവും കളിയാടുന്ന രാജ്യങ്ങളായാണ് ഇവയെ ചിത്രീകരിച്ചിരിക്കുന്നത്. ദിവസവും 5 നേരം നിസ്‌ക്കരിക്കുകയും പത്തു പ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ഇസഌമികരാജ്യങ്ങളുമായി യാതൊരു താരതമ്യവും ഇവിടെയില്ല. മന:പൂര്‍വമുള്ള നരഹത്യ സംബന്ധിച്ച ജനീവ പ്രഖ്യാപനം (GDAV)ഏര്‍പ്പെടുത്തിയിരിക്കുന്ന കഴിഞ്ഞ 10 വര്‍ഷത്തെ ലിസ്റ്റ് പരിശോധിക്കു. ഈ ലിസ്റ്റില്‍ ഏറ്റവും താഴെയാണ് ഡെന്‍മാര്‍ക്കടക്കമുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍; ഏറ്റവും മുകളില്‍ ആഫ്രിക്കന്‍ മുസ്‌ളീം രാജ്യങ്ങളും.

രവിചന്ദ്രന്‍ സി said...

(2) സൗദി പോലുള്ള മതാധിപത്യരാജ്യങ്ങളിലെ ഡേറ്റ വളരെ അവിശ്വസനീയമാണ്. state sponsored data ആണവ. സ്വന്തന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ അത്ര എളുപ്പവുമല്ല. ഇസഌമികനിയമം നിലനില്‍ക്കുന്ന സൗദിയില്‍ മാനഭംഗം എന്നൊരു ഏര്‍പ്പാടില്ല! There is Only adultery in Islam and no such thing as Rape. പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത്. കേസെടുത്തിട്ട് വേണ്ടേ അറിയാന്‍. ചില സാമ്പിളുകള്‍:
Qur'an (2:282) - Establishes that a woman's testimony is worth only half that of a man's in court (there is no 'he said/she said' gridlock in Islam).
Qur'an (24:4) - 'And those who accuse free women then do not bring four witnesses (to adultery), flog them...'
Qur'an (24:13) - 'Why did they not bring four witnesses of it? But as they have not brought witnesses they are liars before Allah.'
Qur'an (2:223) - 'Your wives are as a tilth unto you; so approach your tilth when or how ye will...' There is no such thing as rape in marriage, as a man is permitted unrestricted sexual access to his wives.

(3) മാനഭംഗത്തിനിരിയാകുന്ന പെണ്‍കുട്ടി ഇസഌമിക നിയമമനുസരിച്ച് തനിക്കനുകൂലമായി 4 പുരുഷന്‍മാരെയോ 8 സ്ത്രീകളെയോ സാക്ഷി ഹാജരാക്കണം. ഒരു സ്ത്രീയെ മാനഭംഗം ചെയ്യുന്നത് 4 പുരുഷന്‍മാര്‍ കണ്ടുനില്‍ക്കുകയാണെങ്കില്‍ ആ മഹാന്‍മാരെ കുറിച്ച് നാമെന്താണ് ധരിക്കേണ്ടത്? 8 സ്രത്രീകള്‍ അത് കണ്ടുനില്‍ക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. സ്വഭാവികമായും ആരോപണമുന്നയിച്ച സ്ത്രീയുടെ പേരില്‍ പരപുരുഷബന്ധം ആരോപിക്കപ്പെടും. ഭാഗ്യമുണ്ടെങ്കില്‍ ചാട്ടവാറടി അല്ലെങ്കില്‍ കല്ലെറിഞ്ഞ് കൊല്ലല്‍ സമ്മാനമായി ലഭിക്കും. ഈ ഇര പിന്നീട് ഒന്നുകില്‍ ആത്മഹത്യ ചെയ്യും-അല്ലെങ്കില്‍ സ്വന്തം വീട്ടുകാര്‍ മാനം രക്ഷിക്കാന്‍ അവളെ കൊല്ലുന്നു(honour killing). ഇതിന്റെ കണക്കൊന്നും ആത്മഹത്യായായോ കൊലപാതകമായോ സൗദി സര്‍ക്കാര്‍ പുറത്തുവിടാറില്ലെന്ന് ഊഹിക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും വേണ്ട. കുടുംബകത്തിനുള്ളിലെ പീഡനം, വിവാഹബന്ധത്തിനുള്ളിലെ പീഡനം എന്നിവയില്‍ സൗദി അറേബ്യയ്ക്ക് ലോക റെക്കോഡാണ്. എണ്ണപ്പണവും സമ്പത്തുമുള്ളതാല്ലാതെ സൗദി വികസിത സമൂഹമാണെിന്ന്‌പോലും സൗദിക്കാര്‍ പോലും പറയില്ല. സ്ര്തീകള്‍ക്ക് വാഹനമോടിക്കാന്‍ പോലും അനുവദിക്കാത്ത ഈ രാജ്യത്തെക്കുറിച്ച് എത്ര കുറച്ചുപറയുന്നോ അത്രയും നന്ന്. ഇറാനില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്നതൊന്നും ഇവിടെ എഴുതി നിറയ്ക്കുന്നില്ല. മനുഷ്യന്റെ അടിസഥാനപരമായ സ്വാതന്ത്ര്യവും പൗരാവാകാശങ്ങളും നിഷേധിച്ചിട്ട് എണ്ണപണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ സ്വന്തം ജനത്തെ അടിമകളാക്കി വാഴുന്ന ഭരണകൂടങ്ങളെ ആധുനികലോകത്തെ ജനായത്ത സര്‍ക്കാരുകളുമായി താരതമ്യമപ്പെടുത്താന്‍ പോലും സാധിക്കില്ല.

രവിചന്ദ്രന്‍ സി said...

(4) ഡെന്മാര്‍ക്കിലും സ്വീഡനിലുമൊക്കെ കേസുകളുണ്ട്, കുറ്റകൃത്യങ്ങളുമുണ്ട്. പക്ഷെ അത് ലോകത്തെതന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളാണ്. ഒക്കെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും. മതനിരാസമുണ്ടായിട്ടും ആ രാജ്യങ്ങല്‍ സസന്തോഷം സുഭിക്ഷമായി മുന്നോട്ടു കുതിക്കുന്നുവെന്നത് വസ്തുതയാണ്. അതിന് ലോകോത്തര ഏജന്‍സികളുടെ നിരന്തരമായ പഠനത്തിന്റെയും അവലോകനത്തിന്റെയും പിന്‍ബലമുണ്ട്. അവരെല്ലാം മണ്ടന്‍മാരും ഒരു വ്യക്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്, അതും വിശ്വസനീയമായ ഡേറ്റകള്‍പോലും ലഭ്യമല്ലാത്ത അപരിഷ്‌കൃത സമ്പന്ന രാജ്യങ്ങളുടെ ഏതെങ്കിലും ഒരു വര്‍ഷത്തെ ഒന്നുരണ്ട് പര്‌ത്യേക ഇനങ്ങളിലെ മാത്രം കണക്കുകളുമായി താരതമ്യം ചെയ്യുന്നത് തന്നെ ശരിയല്ല. ഹ്യൂമന്‍ റെറ്റ്‌സ് വാച്ചിന്റെ ലോകറിപ്പോര്‍ട്ടനുസരിച്ച് -(World report 2011 by Human rights watch)അനുസരിച്ച് സൗദിയിലെ മനുഷ്യാവകാശ സാഹചര്യങ്ങള്‍ ശോചനീയമാണ്, വിശേഷിച്ചും അവിടുത്തെ സ്ത്രീകള്‍, കുട്ടികള്‍, വിദേശതൊഴിലാളികള്‍, ഷിയാക്കള്‍ എന്നിവരുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ അബ്ദുള്ള രാജാവിന്റെ പ്രകടനം ദയനീയമെന്നാണെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. സൗദിയില്‍ രാഷ്ട്രീയപാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ജനാധിപത്യവുമില്ല തെരഞ്ഞെടുപ്പുമില്ല. രാജാവിനെ ഉപദേശിക്കലാണ് രാഷ്ട്രീയനേതാക്കളുടെ പണി. ഉപദേശിക്കലെന്നു പറയുമ്പോള്‍ രാജാവിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പണിയും പോകും, ചിലപ്പോള്‍ ജീവനും. 'സൗദിയിലെ പൗരാവകാശങ്ങള്‍' എന്ന് ഇന്റര്‍ നെറ്റില്‍ വെറുതെ ടൈപ്പ് ചെയ്തുകൊടുത്താല്‍ സൗദിയിലെ മനുഷ്യര്‍ അനുഭവിക്കുന്ന 'അവകാശങ്ങളേയും മനസ്സമാധാനത്തേയും സന്തോഷത്തേയും' കുറിച്ചുള്ള സ്‌തോഭജനകമായ റിപ്പോര്‍ട്ടുകളുടെ നിലയ്ക്കാത്ത പ്രവാഹമുണ്ടാകും. ഈ ലോകത്ത് തന്നെയാണോ ഈ രാജ്യം എന്നുപോലും നാം അത്ഭുതപ്പെടും. എണ്ണപണം സൃഷ്ടിച്ച വിലക്ഷണസമൃദ്ധിയുണ്ടെങ്കിലും സാമൂഹികമായി ഇന്നും ഒരു പ്രാകൃതരാജ്യമാണ് സൗദി അറേബ്യ. എണ്ണയുണ്ടെങ്കില്‍ എത്ര മോശം മതമായാലും പിടിച്ചു നില്‍ക്കാമെന്നതിന്റെ തെളിവുകൂടിയാണിത്. എണ്ണയില്ലാത്ത മുസ്‌ളീം രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വസ്തുത കുറേക്കൂടി വ്യക്തമാകും. 90 വയസ്സുള്ള സ്ത്രീയും ഇന്നും അവിടെ നിയമപരമായി മൈനറാണ്(legal minor). സ്വതന്ത്രമായി സഞ്ചരിക്കാനോ ഡ്രൈവിംഗ് ലൈസന്‍സിനുള്ള അവകാശമോ ഇല്ലാത്ത രണ്ടാം കിട പൗരകളാണവര്‍. തൊഴില്‍, വിവാഹം, പഠനം, യാത്ര, ചില വൈദ്യസഹായങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ അവര്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ പോലും അവകാശമില്ല. Guardianship system.അവസാനിപ്പിക്കുന്നത് സംബന്ധിച്ച് 2009 ല്‍ UNHR കൗണ്‍സിലിനോട് നടത്തിയ പ്രതിജ്ജ ഇതുവരെ പാലിക്കാന്‍ സൗദി തയ്യാറായിട്ടില്ല. പുരുഷമേല്‍നോട്ടക്കാരന്‍ അംഗീകരിക്കാത്തതിനാല്‍ വിധവയായ ഒരു കാര്‍ഡിയോളജിസ്റ്റിന് 2009 മുതല്‍ പാസ്‌പോര്‍ട്ട് നിഷേധിച്ചു വരുന്ന സംഭവം ഒറ്റപ്പെട്ടതല്ല.

(5) സൗദിയിലെ മനുഷ്യാവകാശ കമ്മീഷന്‍ സമാനമായ കേസുകളില്‍ ലോക മനുഷ്യാവകാശകമ്മീഷന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാന്‍ പോലും കൂട്ടാക്കാറില്ല. പിന്നല്ലേ നിര്‍ദ്ദേശം നടപ്പിലാക്കുന്നത്! രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയില്‍ (work force) 5 ശതമാനം മാത്രമാണ് സ്ത്രീകള്‍. അതും അപ്രധാനമായ ഗാര്‍ഹിക സ്വഭാവമുള്ള തൊഴിലുകള്‍. ലോകത്തെ ഏറ്റവും കുറഞ്ഞ സ്ത്രീതൊഴില്‍ നിരക്കാണിത്. സ്ത്രികള്‍ക്ക് ജഡ്ജിയോ പ്രോസിക്യൂട്ടറോ ആകാന്‍ അനുവാദമില്ല. 10-12 വയസ്സിലുള്ള വിവാഹം ഒരു വിഷയേമയല്ല. കുട്ടികളടക്കമുള്ള ജാമ്യതടവുകാര്‍ക്ക് നീതിപൂര്‍വമായ വിസ്താരം ലഭിക്കാറില്ലെന്നും അവരുടെ അറസ്റ്റുകള്‍ ഒട്ടു മിക്കപ്പോഴും സ്വേച്ഛാതിപത്യപരവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്കപ്പോഴും കുറ്റവാളികള്‍ക്ക് ആയിരക്കണക്കിന് ചാട്ടവാറടികളാണ് നല്‍കുന്നത്. ആണ്‍കുട്ടികളുടെ വയസ്സൊന്നും പ്രശ്‌നമല്ല. ശാരീരികമായി (ലൈംഗികമായി) പ്രായപൂര്‍ത്തിയായതായി കണ്ടാല്‍ മുതിര്‍ന്ന പൗരന്റെ ശിക്ഷ തന്നെ അവര്‍ക്കും ലഭിക്കും. ടെലിവിഷനും മാധ്യമങ്ങളും കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ നിയന്ത്രണം ചൈനയേക്കാള്‍ കടുത്തതാണ്. സൗദിയാലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ബ്‌ളോഗ് ഞാനെഴുതാനോ നിങ്ങള്‍ വായിക്കാനോ സാധ്യതയില്ല. വിദേശതൊഴിലാളികളുടെ കാര്യം നാസ് എന്ന ബ്‌ളോഗര്‍ ഇവിടെ വിശദമായി സൂചിപ്പിച്ചുവല്ലോ. മതസ്വാതന്ത്ര്യം തീരെ അനുവദിക്കാത്ത രാജ്യമാണ് സൗദി. ഇസ്‌ളാമൊഴികെ മറ്റൊരു മതത്തിനും അവിടെ പ്രചരണം നടത്താന്‍ അവകാശമില്ല. അമുസ്‌ളീംങ്ങളെ സൗദി മണ്ണില്‍ സംസ്‌ക്കരിക്കാനും അവര്‍ സമ്മതിക്കില്ല.

രവിചന്ദ്രന്‍ സി said...

(6) 1990 വരെ എയിഡ്‌സ് രോഗികളെ സംബന്ധിച്ച വിവരം പോലും സൗദി സര്‍ക്കാര്‍ പുറത്തുവിടുമായിരുന്നില്ല. പുറംലോകം അറിഞ്ഞാല്‍ ഇസഌമിക സംസ്‌ക്കാരത്തിന് നാണക്കേടാകുമെന്ന് നിനച്ചാണിത്. എന്നാലിപ്പോള്‍ തീരെ ഒളിക്കാന്‍ വയ്യാത്ത അവസ്ഥയായി. മനുഷ്യാവകാശസമിതികള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്രമോ ലൈസന്‍സോ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണതെന്നും അറിയുക. ശരി-അത്ത് നിയമം നിലവിലിരിക്കുന്ന സൗദിയില്‍ കൈകാല്‍ വെട്ടല്‍, മൂക്ക് ചെത്തല്‍, ചെവിയരിയല്‍, കഴുത്തറുക്കല്‍ എന്നിവയാണ് പ്രധാന ശിക്ഷാവിധികള്‍. പണം വാങ്ങി ശിക്ഷ ഉപേക്ഷിക്കുന്ന ചേരപ്പണം (Blood money) എന്ന പ്രാകൃത ഏര്‍പ്പാടും ഇവിടെയുണ്ട്. ഈ നിയമം പണം തട്ടാനുള്ള ഒരുപാധിയായി അധ:പതിച്ചതോടെ ചോരപ്പണത്തിന് പരിധി ഏര്‍പ്പെടുത്തിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളു. കല്ലെറിഞ്ഞുകൊല്ലലാണ് മറ്റൊരു ജനകീയ വിനോദം. വന്‍ ജനക്കൂട്ടമാണ് അല്ലാഹു അക്ബര്‍ വിളികളുമായി ഇതിന് സാക്ഷ്യം വഹിക്കുന്നതും ഉന്്മാദം കൊള്ളുന്നതും. ഇരയെ എറിയുന്ന കല്ലിന്റെ എണ്ണമനുസരിച്ച് സ്വര്‍ഗ്ഗത്ത് സമ്മാനം കൂടുമെന്ന പ്രതീക്ഷയിലാണ് ഈ ആള്‍ക്കൂട്ടവും എറിയാനുള്ള ആവേശവും. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചു കാട്ടാന്‍ സൗദി സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നതായി അന്താരാഷ്ട്ര ഏജന്‍സികള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. സൗദിയില്‍ മിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. പകരം മതപരമായി അവ കൈകാര്യം ചെയ്യപ്പെടും. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയില്‍ പലതും ഡോക്കുമെന്റ് ചെയ്യപ്പെടാറില്ലെന്ന ന്യൂനതയുമുണ്ട്. Committee for the Promotion of Virtue and the Prevention of Vice കൈകാര്യം ചെയ്യുന്ന സദാചാരനിയമങ്ങളെ സംബന്ധിച്ച കേസുകളാണ് കുറ്റകൃത്യങ്ങളില്‍ നല്ലൊരുപങ്കും. പാശ്ചാത്യ സുഖഭോഗ വസ്തുക്കളും വാഹനങ്ങളും യഥേഷ്ടം ആസ്വദിച്ച് ജീവിക്കുന്ന സൗദി പൗരന്‍മാര്‍ പോര്‍ണോഗ്രാഫിയുടെ ലോകത്തെ തന്നെ ഏറ്റവും മുന്തിയ ഉപഭോക്താക്കളുമാണ്. സൗദി എന്ന മതതടവറയെക്കുറിച്ച് ഏറെ നീട്ടുന്നില്ല. ശത്രുക്കളേയും അമ്മായി അമ്മമാരെയും പറഞ്ഞുവിടാന്‍ പറ്റിയ സ്ഥലമാണെന്ന് പാകിസ്ഥാനെ കുറ്ച്ച് പറഞ്ഞതിനാണ് പണ്ട് ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്‍ അലന്‍ലാംബിനും മറ്റുമെതിരെ കേസ് കൊടുത്തത്. ഒരുപക്ഷെ സൗദിയെക്കുറിച്ച് ലാംബ് അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഇമ്രാന്‍ ഇത്ര കാര്‍ക്കശ്യം കാണിക്കില്ലായിരുന്നു.

രവിചന്ദ്രന്‍ സി said...

(7) ഡെന്മാര്‍ക്കിലെ ജനങ്ങള്‍ എത്രമാത്രം സന്തോഷവാന്‍മാരണെന്നറിയാന്‍ ഇന്റര്‍നെറ്റ് പരതിയാല്‍ മതിയാകും. 'Haapy Dane' എന്ന പദം തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്(ahttp://news.bbc.co.uk/2/hi/6563639.stm?lsm). സര്‍വെ റിപ്പോര്‍ട്ടുകളും പഠനറിപ്പോര്‍ട്ടുകളും ഉദ്ധരിച്ച വെറുതെ വായനക്കാരുടെ സമയം മെനക്കെടുത്തുന്നില്ല. ഡെന്‍മാര്‍ക്കിനെതിരെ ഉറഞ്ഞുതുള്ളുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. 2006 ലെ മുഹമ്മദ് കാര്‍ട്ടൂണ്‍ വിവാദത്തിന് ശേഷമാണ് ഇസഌമിസ്റ്റുകള്‍ ഡെന്‍മാര്‍ക്കിനെതിരെ തിരിഞ്ഞത്.അവിടുത്തെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളുമൊന്നും സ്വപ്‌നംപോലും കാണാനാവാത്ത മതാധിഷ്ഠിത രാജ്യത്തെ പൗരന്‍മാരാണ് ഈ പ്രചരണം അഴിച്ചുവിടുന്നതെന്നോര്‍ക്കണം. 2010 ല്‍ ഈ ലേഖനം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച വേളയിലും ശ്രീ.എന്‍.എം. ഹുസൈന്‍ ഇതേ മാതൃകയിലുള്ള ഒരു മെയില്‍ എനിക്കയച്ചതോര്‍ക്കുന്നു. ഒരു കാര്യം മാത്രം പറയാം. എണ്ണപ്പണം പ്രദാനം ചെയ്യുന്ന സാമ്പത്തിക അഭിവൃദ്ധിയ്ക്കിടയിലും ഗോത്രനിയമങ്ങളും ജനാധിപത്യ ധ്വസംനങ്ങളും പൂത്തുലയുന്ന, അതീവ നിരാശാജനകമായ സ്ത്രീ-വിരുദ്ധ നിലപാടുകളുമായി ലോകത്തെ പൊതു ഏജന്‍സികള്‍ക്ക് കണക്കുപോലും കൊടുക്കാതെ നിലകൊള്ളുന്ന സൗദിപോലെയുള്ള രാജ്യങ്ങളെക്കാള്‍ എന്തുകൊണ്ടും ഭേദം തന്നെയാണ് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. സൗദിയിലേക്ക് ജോലിതേടി പോകുന്നവരുണ്ട്. പക്ഷെ അവിടേക്ക് വിനോദയാത്ര നടത്തണമെന്ന് ആരെങ്കിലും പറയാറുണ്ടോ? സ്‌ക്കാന്‍ഡിനേവിയയിലേക്ക് പോകണമെന്ന് ഏവരും പറയുന്നു. സന്തോഷമുള്ള ജനങ്ങളെ സ്വാതന്ത്ര്യത്തിന്റേയും സമാധാനത്തിന്റെയും അന്തരീക്ഷത്തില്‍ കാണാനും ആസ്വദിക്കാനും ലോകമെമ്പാടും ജനം ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം പുസ്തകങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ഉപരി അവിടം ആകര്‍ഷണീയമാണെന്ന് തന്നെയാണ്. വികസന-ആനന്ദ മാനദണ്ഡങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ മൂന്ന് രാജ്യങ്ങളിലും മതനിരാസം വര്‍ദ്ധിച്ചു വരുന്നുവെന്നതും മതരഹിതസമൂഹങ്ങളില്‍ മനുഷ്യര്‍ ധാര്‍മ്മികതയോ ഉല്ലാസബോധമോ കുറയില്ലെന്നതിന്റെ ഉദാഹരണമാണ്. ആത്മഹത്യയെക്കുറിച്ച് പറയുകയാണെങ്കില്‍ മതാധിഷ്ഠിത രാജ്യങ്ങളില്‍ ആത്മഹത്യ പാപബോധവും അപകീര്‍ത്തിയും ഉളവാക്കുമെന്നതിനാല്‍ ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കള്‍ അത് തേച്ചുമാച്ച് കളഞ്ഞ് സ്വഭാവിക മരണമാക്കാന്‍ ശ്രമിക്കുക സാധാരണമാണ്. സര്‍ക്കാരുകളാകട്ടെ പുറത്തറിയിക്കാനും താല്‍പര്യപ്പെടാറില്ല-വിശേഷിച്ചും മുസഌംരാഷ്ട്രങ്ങള്‍. Oficially recorded suicide മാത്രമേ ഏജന്‍സികള്‍ക്ക് ലഭിക്കാറുള്ളു. അതില്‍പോലും ആദ്യത്തെ പത്തില്‍ നാലു സ്ഥാനക്കാര്‍ ശ്രീലങ്ക പോലെ പ്രബലമായ മതപരതയുള്ള രാജ്യങ്ങളാണ്. 'നാസ്തികനായി ദൈവത്തില്‍' ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. മാനസികരോഗങ്ങളുടെ കാര്യമാണ് അതിലും വിചിത്രം. പരിഷ്‌കൃതലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൈക്കോളജിക് ചികിത്സാ സംവിധാനങ്ങളോ കേസുകളോ മതാധിഷ്ടിത രാജ്യങ്ങളില്‍ ആ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വമാണ്. അവിടെ മാനസിക പ്രശ്‌നങ്ങള്‍ മിക്കതും 'മതപര'മായാണ് പരിഹരിക്കപ്പെടുന്നത്. ജിന്നുംം മാരണവും ചാത്തനും പിശാചുമൊക്കെയാണ് അവിടെ മാനസികചികിത്സാ പദ്ധതിയിലെ സൂപ്പര്‍താരങ്ങള്‍. വികസിതരാജ്യങ്ങളിലാകട്ടെ, പ്രശ്‌നമുള്ളവര്‍ കഌനിക്കുകളില്‍ പോയി ചികിത്സിക്കുന്നു. അവര്‍ ആ കണക്ക് ഉത്തരവാദിത്വപ്പെട്ട അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് വേണ്ടപ്പോള്‍ കൈമാറുന്നു. സ്വഭാവികമായും മതാധിഷ്ഠിത രാഷ്ട്രങ്ങളില്‍ മാനസികരോഗങ്ങള്‍ പൂജ്യമാണ്!. അവിടെ പിശാച്-ചാത്തന്‍-ജിന്ന് എന്നിവ ബാധിച്ച സ്ത്രീ-പുരുഷന്‍മാര്‍ മാത്രമേയുള്ളു!

രവിചന്ദ്രന്‍ സി said...

ഈ മറുപടി ഒരു പോസ്റ്റാക്കി കൊടുക്കുകയാണ്. ചര്‍ച്ച കൂടുതല്‍ വികസിപ്പിക്കാന്‍ അത് സഹായകരമായേക്കും

vivek said...

Shree ravichandran,

Pls release my comment.

രജീഷ് പാലവിള said...

മതങ്ങളിലെ സെമിറ്റിക് ചിന്തകള്‍ ഒരു തരം ലെഹരിയായ് വിശ്വാസികളില്‍ ഉറഞ്ഞു കൂടുന്നുണ്ട്.ഈ ലെഹരിയാണ് മതത്തിനും അത് വാഗ്ദാനം ചെയ്യുന്ന 'സ്വര്‍ഗതിനും'വേണ്ടി ജീവിക്കുവാനും മതത്തിന്റെ കാവലാളകുവാനും വളം നല്‍കുന്നത്.ഈ ലോകം അത്തരം ഒരു വിഭ്രാന്തിയിലെക് കൂപ്പുകുത്തുകയാണ്.മതത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ യുദ്ധങ്ങളും ഈ ചിന്തയുടെ ഉപോല്‍പ്പന്നമാണ്.തങ്ങളുടെ മതത്തിലൂടെ മാത്രമേ മോക്ഷം ഉള്ളൂ എന്നും തങ്ങളുടെ ദൈവം മാത്രമാണ് ശേരിയെന്നും ഉള്ള ജല്പനങ്ങള്‍ മതത്തിന്റെ പേരിലുള്ള യുദ്ധ കാഹളങ്ങലാണ്.യുക്തിവാദി അവരുടെ 'സ്വര്‍ഗത്തിലെ' കട്ടുറുമ്പ് ആണ്!!

രജീഷ് പാലവിള said...

ശാസ്ത്ര ബുദ്ധിയോടെ വസ്തുനിഷ്ഠമായ അറിവ് നേടുക എന്നത് എല്ലാ പ്രശ്നങ്ങള്‍ക്കും വലിയൊരളവില്‍ പരിഹാരമാണ്.പക്ഷെ അതിനു ഭൂരിപക്ഷം പേര്‍ക്കും താല്പര്യമില്ല എന്നതാണ് സത്യം!വളരെ നിര്‍ഭാഗ്യകരമായ ഒരു യാഥാര്‍ത്ഥ്യം!!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വിവേക്,

കാര്‍ഡ് കണ്ടു. ഭംഗിയായിട്ടുണ്ട്. വളരെ സന്തോഷം.

vivek said...

ശ്രീ രവിചന്ദ്രന്‍,

താങ്കളുടെ "ഗ്രാഹ്യ" ശേഷിക്കും അക്ഷമക്കും “കാര്‍ഡു” നോക്കാനുള്ള താല്പ്പര്യത്തിനും ആശംസകള്‍

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വിവേക്,

പേരുപോലെ പ്രതികരണം
ആ വലിയ മനസ്സിന് മുമ്പില്‍ ഞാന്‍ തീരെ നിസ്സാരന്‍.

രജീഷ് പാലവിള said...

പ്രിയങ്കരനായ രവി ചന്ദ്രന്‍ സാര്‍ ,
'നാസ്തികനായ ദൈവം' മലയാളികള്‍ സശ്രദ്ധം വായിക്കേണ്ട ഒരു പുസ്തകമാണ്.face book,orkut തുടങ്ങിയ ജനപ്രിയ സംവിധാനങ്ങളിലൂടെ എന്നാല്‍ കഴിയുന്ന പ്രചരണം ഞാന്‍ അതിനു നല്‍കുന്നുണ്ട് എന്നറിയിക്കുന്നു.

vivek said...

ശ്രീ രവിചന്ദ്രന്‍,
വളരെ നന്ദി, എന്റെ അറബിയിലുള്ള പേരിന്റെ മലയാളത്തിലുള്ള ഒരര്‍ത്ഥം തെരഞ്ഞെടുക്കുമ്പോള്‍ ഇങ്ങെനെയുള്ള മറുപടി ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. ഗുണമേന്മയുള്ള കമന്റുകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു. വിനയം നല്ലതാണ്, എന്നെ മനസ്സിലാക്കാതെ നിസ്സാരനാകുന്നതിനെ മുഖവിലെടുക്കുന്നില്ല. കാര്യങ്ങള്‍ സാധാരണക്കാരന് ലളിതം, നിസ്സാരം. സങ്കീര്‍ണതയില്ലാത്ത അവന്‍ ഭാഗ്യവാന്‍.
നല്ല വാക്കുകളും പ്രവര്‍ത്തികളും ആരാലും പ്രശംസിക്കപ്പെടും.
വിവരം കൂടിയാലും കുറഞ്ഞാലും ശ്രദ്ധിക്കുക സത്യസന്ധതയാണ്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട രജീഷ്,

താങ്കളുടെ പ്രതികരണം സന്തോഷകരം. 'നാസ്തികനായ ദൈവ'ത്തോട് കാണിക്കുന്ന അനുഭാവത്തിന് നന്ദി. പുതിയ കവിതയൊന്നുമില്ലേ?

രജീഷ് പാലവിള said...

"സാമ്രാജ്യങ്ങളുടച്ചുതകര്‍ക്കാന്‍,
ചാവേറുകളെ സൃഷ്ടിക്കാന്‍..
നിര്‍ധനരായ ചെറുപ്പക്കാരെ
പലതും ചൊല്ലി മയക്കുന്നു!
അവരുടെ സിരയില്‍ വീര്യം കൂടിയ
മതവര്‍ഗീയത കുത്തുന്നു!
അത് തീയായി,ട്ടാളുംനേരം
മണ്ണ് ചുവന്നു തുടുക്കുന്നു!
അത്ഭുതമാര്‍ന്ന മനുഷ്യശരീരം
ബോംബുകളായി പൊട്ടുമ്പോള്‍
വിശുദ്ധ യുദ്ധം എന്ന് വിളിച്ചതി-
ലൂറ്റംകൊള്ളും മൂടന്മാര്‍ !!
പുരോഹിതന്മാര്‍ !പുരോഹിതന്മാര്‍ !
പറുദീസകളുടെ കാവല്‍ക്കാര്‍ !!"
(എന്റെ 'പുരോഹിതന്മാര്‍ 'എന്ന കവിതയില്‍ നിന്നും -രജീഷ് പാലവിള )

രവിചന്ദ്രന്‍ സി said...

Nice extract.
മൂടന്‍മാര്‍?

രജീഷ് പാലവിള said...

"കാണ്ധ പരിണാമത്തില്‍ നിന്നും ഒരു ക്ഷേത്രപരിണാമം "
:'പരിണാമം' മതങ്ങള്‍ എന്നും എതിര്‍ത്തു പോന്നിട്ടുള്ള ശാസ്ത്രമാണ്.(ദൈവത്തെ പ്രകൃതി അതിജീവിക്കുന്നത് മതങ്ങള്‍ക്ക് എങ്ങനെ സഹിക്കാന്‍ കഴിയും?)സംഭവം അതൊന്നുമല്ല,എന്റെ നാട്ടില്‍ ഒരു 'വലിയ ' വിശേഷം!ഒരു ഇലഞ്ഞി മരത്തില്‍ ഭഗവതിയുടെ രൂപം പ്രത്യക്ഷപെട്ടു!ചിത്രങ്ങളില്‍ മാത്രം ഭഗവതിയെ കണ്ടിട്ടുള്ളവര്‍ അത് നേരില്‍ കാണാം എന്നോര്‍ത്തപ്പോ ആവേശം കൊണ്ടു.നാട്ടിലെ കാരണവന്മാരും, ഭഗവതിയെ 'നേരത്തെ'കണ്ടു പരിചയം ഉള്ളവരും 'സംഭവം' സത്യമാണെന്ന് 'തിരിച്ചറിഞ്ഞു'!!പിന്നെ പറയണോ പുകില്‍..!നാട്ടിലെ മറ്റു ക്ഷേത്രമുറ്റങ്ങളില്‍ അതിന്റെ ചിത്രം പതിച്ച കൂറ്റന്‍ flex boardകള്‍ ഉയര്‍ന്നു! ഭക്തജന സഹസ്രങ്ങള്‍ കാടും മലയും കടന്നു വന്നു തുടങ്ങി.ജ്യോതിഷ രേത്നങ്ങള്‍ കവടി നിരത്തി കാവടിയാടി !ദേവ പ്രശ്നപരിഹാര പരാക്രമങ്ങളുടെ മണി മുഴക്കങ്ങള്‍ നാട്ടില്‍ മാറ്റൊലികൊണ്ടു .'ക്ഷേത്രത്തിനു'ഭരണസമിതിയും പണ്ടാര പെട്ടികളും ഉണ്ടായി!!എല്ലാ വെള്ളിയാഴ്ചകളിലും അവിടെ 'ബാധ' ഒഴിപ്പിക്കുന്ന മന്ത്രവാദികള്‍ ഉറഞ്ഞു തുള്ളും!ചൂരല്‍ പ്രയോഗം കൊണ്ട് നിലവിളിച്ചു പനിപിടിക്കുന്ന "ബാധയ്ക്ക്" മന്ത്രവാദി സ്വര്‍ഗത്ത് നിന്നും അടര്‍ത്തിയെടുത്ത 'paracetamol' നല്‍കും!!ഇതൊരു കെട്ടുകഥയല്ല,കണ്മുന്നില്‍ കണ്ട യാഥാര്‍ത്ഥ്യം.ഒരു വൃക്ഷ കാണ്ഡം ക്ഷേത്രമായി പരിണമിക്കുന്നത് കേരളത്തില്‍ വാര്‍ത്തയല്ല,അത്ഭുതമാണ്!!

രജീഷ് പാലവിള said...

Dear Sir,that(മൂടന്മാര്‍ ) is not a typing error.don't get exact word from Malayalam software installed in my system.

രവിചന്ദ്രന്‍ സി said...

അയ്യോ എന്റെ പൊന്നു രജീഷേ, രജീഷ് ഈ നാട്ടിലൊന്നുമല്യോ ജീവിക്കുന്നത്?! എഴുകോണ്‍ ജംഗ്ഷനിലെ പ്രതിഷ്ഠയുടെ സമീപത്തെ ആല്‍മരവേരിന്റെ കഥ കേട്ടിട്ടില്ലേ? കൊല്ലം-കൊട്ടാരക്കര റൂട്ടിലാണ് ഈ ആല്‍മരം. ബസ്സിലിരുന്ന് കാണാം. ഉദ്ദേശം 8 വര്‍ഷത്തിന് മുമ്പാണെന്ന് തോന്നുന്നു,ആല്‍മരത്തിന്റെ വേരിന്റെ ശാഖയിലേക്ക് നോക്കി നിന്ന ഒരു ഓട്ടോക്കാരന്‍ സഖാവിന് ഒരുള്‍വിളി: എടാ, ആ വേരൊന്നു നോക്കിക്കേ! അതിന് തുമ്പിക്കൈയ്യില്ലേ? രണ്ട് കണ്ണ്, കിരീടം പോലെ എന്തോ ഒന്ന് മുകളില്‍... രണ്ട് കൊമ്പ്, ഒന്നിന് നീളം അല്‍പ്പം കുറവ്... സഹ ഡ്രവര്‍മാരും സാംസ്‌ക്കാരിക നായകരും തുറിച്ചുനോക്കി....അതുതന്നെ കണ്ടുപിടിച്ചു. ഗണേഷ്‌കുമാര്‍!!

പിന്നെ വൈകിയില്ല. ഈ വേര് വെച്ച് ആ പ്രതിഷ്ഠ മഹാ സംഭവമായി മാറി. ആയിരങ്ങളുടെ വരവ് ലക്ഷങ്ങളിലേക്ക് കുതിച്ചു. പിന്നെ മൂന്നുനാലു വര്‍ഷം ആല്‍ഗണപതി തകര്‍ത്തോടി. പിന്നെ എന്തോ ആലിന്റെ ശ്രദ്ധക്കുറവായിരിക്കണം,'ഗണപതിയായി വളര്‍ന്നുവന്ന രാമനും പിന്നെയാ കാര്‍വര്‍ണ്ണനും' സാദൃശ്യമെല്ലാം ഉപേക്ഷിച്ച് മറ്റേതോ രൂപത്തിലേക്ക് മാറി. അത്ഭുതം കാണാനെത്തുന്നവരുടെ തിരക്കും കുറഞ്ഞു. എല്ലാവരും ആലിനെ ചീത്ത പറഞ്ഞു. എന്തു പണിയാ ആലേയിത്? എന്നാലും ഇങ്ങനെയുണ്ടോ?-എന്നായി പഴമക്കാര്‍.

ഗണപതി രൂപം ഉപേക്ഷിച്ചെങ്കിലും വളര്‍ന്ന് വളര്‍ന്ന് വേര് ഇപ്പോള്‍ ഭദ്രകാളിയുടെ രൂപം ആര്‍ജ്ജിക്കുന്നതായി പലര്‍ക്കും തോന്നിതുടങ്ങിയിട്ടുണ്ടത്രെ-ഈയിടെ ആരോ പറയുന്നതുകേട്ടു. ആലിനെ ശപിച്ചവര്‍ എത്ര മണ്ടന്‍മാര്‍. ഭാവിയില്‍ ഭദ്രകാളി മാത്രമല്ല ദശവതാരങ്ങളെല്ലാം കാണിക്കാന്‍ ആ വേരിന് കഴിയുമെന്നാണ് ഭക്തരുടെ ഉറച്ച വിശ്വാസം.ആലാരാ മോന്‍! ഒരു ബൈക്കെടുത്ത് ചെന്നാല്‍ കടവൂരില്‍ നിന്ന് 20 മിനിറ്റ് ദൂരമേയുള്ളു. ഒന്നു ട്രൈ ചെയ്തു നോക്കൂന്നേ....

vipin said...

ആ ആലാണോ ആരുടെയൊക്കെയോ ആസനത്തില്‍ മുളച്ചെന്നു കേട്ടത് ?!! ഹഹഹ

രജീഷ് പാലവിള said...

അറിയാം സാര്‍ ..അതൊകെ ഞാന്‍ കണ്ടിടുണ്ട്.ഇതുപോലെ ഒരുപാട് കഥകള്‍ കേട്ടിടുമുണ്ട്.എന്റെ നാട്ടില്‍ നടന്ന കാര്യമായോണ്ട് പറഞ്ഞു എന്നേയുള്ളൂ.'ആല്‍മരം തേടി' എന്നൊരു കവിതതന്നെ ഞാന്‍ എഴുതിയിട്ടുണ്ട് .അതില്‍ ഒരു സിദ്ധാര്‍ഥന്‍ ധ്യാനിക്കുവാനായി ആല്‍ത്തറ തേടി വരുന്നതാണ് സന്ദര്‍ഭം.ഇവിടെ എവിടെയെങ്കിലും ആല്‍മരമുണ്ടോ എന്ന് ചോദിക്കുന്ന സിദ്ധാര്‍ഥനോട് വഴിപോക്കന്‍ ഇങ്ങനെ പറയുന്നു:
"അനഘതകയ്യിലൊതുക്കി ഒരായിര-
മരയാല്‍ത്തറയുണ്ടിവിടെന്നാല്‍
അതിന്റെ ചോടുകളമ്പലമാക്കി
മതങ്ങള്‍ മതിലുകള്‍ തീര്ത്തല്ലോ!
എരിവേയിലേറ്റ്‌തളര്‍ന്നു വരുമ്പോള്‍
തണലെകാനായിനിന്നവയെ
അധികാരത്തിന്‍ കൂര്‍ത്ത കരങ്ങള്‍
അരികിലെ റോഡിനു വളമാക്കി!!"

രജീഷ് പാലവിള said...

http://vedhandam.blogspot.com/

രവിചന്ദ്രന്‍ സി said...


The great Prayer Contest

രജീഷ് പാലവിള said...

നാസ്തികനായ ദൈവം..a debate with Ravichandran and Rejeesh Palavila

'Gandhi in the history'

http://vedhandam.blogspot.com/

രജീഷ് പാലവിള said...

'കര്‍ത്താവില്‍ വിശ്വസിക്കുക,എങ്കില്‍ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും','ഇസ്ലാം,സൃഷ്ടാവിങ്കല്‍ സ്വീകാര്യമായ ഏക മതം''ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം 'ഇതെല്ലാം വ്യവസ്ഥാപിതമായ ചില പരസ്യ വാചകങ്ങളാണ്.'കോള്‍ഗേറ്റ് ഉപയോഗിക്കു,ദെന്തക്ഷയം ഒഴിവാക്കു' എന്ന് പറയുന്നത് പോലെതന്നെയാണ് ഇതൊക്കെ.

രവിചന്ദ്രന്‍ സി said...

വേഷംകെട്ടി ദഹിക്കുന്നവര്‍

Subair said...

ഇന്നലത്തെ വാര്‍ത്ത നോര്‍വെയില്‍ ഭീകരാക്രമണം തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകീട്ട് ടിവി കാണാനിരുന്നപ്പോള്‍ ആണ് ഈ ന്യൂസ്‌ കാണുന്നത്. ബിബിസിയും സി എന്‍ എന്‍ നിലും അപ്പോഴേക്കും അത് ഇസ്ലാമിക തീവ്രവാദമാണ് എന്നും പിന്നില്‍ അല ക്വയ്ദ യാണ് എന്നും ഉറപ്പിച്ചിരുന്നു. വൈകീട്ട് ഏകദേശം ആറുമണി മുതല്‍, പതിനൊന്ന് മണി വരെ (CET time) "വിദഗ്ദരുമായിട്ടുള്ള" ചര്‍ച്ചകളും ഇന്റെര്‍വ്യൂവുകളും ആയിരുന്നു ഈ ചാനളുകളില്‍ മുഴുവനും. ഒസാമ മരിച്ചിട്ടും അല്‍ഖ്വയ്ദക്ക് ബലക്ഷയം സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുകയാണ് തീവ്രവാദികള്‍ എന്നാണ് ചാനല്‍ അഭിപ്രായപെട്ടത്. അല്‍ക്വൊയ്ദ എന്ത് കൊണ്ട് നോര്‍വേ തിരെഞ്ഞുടുത്തു എന്ന ചോദ്യത്തിന് "വിദഗ്ദര്‍" പല ടൈപ്പ് ഉത്തരങ്ങള്‍ ഗണിച്ചു നല്‍കി. വേറെ ഒരു വിദഗ്ദന്‍ ബി ബി സി യില്‍, നോര്‍വയിലെ മുസ്ലിംകളുടെ കള്‍ച്ചറല്‍ ഇന്‍റെഗ്രേഷന്‍റെ പ്രാധാന്യത്തെ ക്കുറിച്ച് വൈകാരികമായി സംസാരിച്ചു!

എന്നാല്‍ ഇന്ന് രാവിലെത്തെ വാര്‍ത്ത, ഒരു നോര്‍വെ പൌരന്‍ ഈ ആക്രമണവും ആയി ബന്ധപ്പെട്ട് പിടിയിലായി എന്നും അയാള്‍ ഒരു തീവ്ര വലതു പക്ഷ പ്രവര്‍ത്തകാണാന് എന്നും ആണ്. അന്താരാഷ്ട്ര ഭീകാവാദികള്‍ക്ക് ഈ സംഭവത്തില്‍ പങ്കില്ല എന്നും, ആഭ്യന്ത തീവ്രവാദം ആണ് സംഭവം എന്നുമാണ് പ്രാഥമിക നിഗമനം.

മരണപ്പെട്ട നിരപരാധികളായ മനുഷ്യരുടെ ആതാമാക്കള്‍ക്ക് ശാന്തി ലഭിക്കട്ടെ, അവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമിക്കാനുള്ള കരുത്ത്‌ ലഭിക്കെട്ടെ. പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്നത് എന്ത് മാത്രം നിരുത്തരവാദിത്തപരമയാണ് മുഖ്യധാരമീഡിയകള്‍ ഈ വിഷയം കരികാര്യം ചെയ്തത് എന്നതാണ്.

കുറച്ച്ദിവസം മുമ്പ് ഹുസൈന്‍റെ ബ്ലോഗില്‍ ഇട്ട ഒരു കമ്മന്റ് ഈ സാഹചര്യത്തില്‍ ഇവിടെ വീണ്ടും ഇടുന്നു.

സ്കാണ്ടനീവിയന്‍ രാജ്യങ്ങള്‍ നിങ്ങള്‍ പറയുന്ന മാതിരി മതഹരിതമോ, സന്തോഷം മാത്രം കളിയാടുന്ന സ്ഥലങ്ങളോ അല്ല. മനോരോഗങ്ങളും ആത്മഹ്യതകളും ഈ രാജ്യങ്ങളില്‍ കൂടുലതാണ് എന്ന് പറഞ്ഞിരുന്നു. ഫിന്‍ലാഡ ആത്മഹ്യത്യയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു അടുത്ത കാലം വരെ. ഇപ്പോഴും അവിടെങ്ങളിലെ ആത്മയത്യനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എത്രയോ കൂടുതലാണ്. ഇന്ത്യയുടെതിനേക്കാള്‍ ഇരട്ടിയില്‍ കൂടുതലാണ് ഫിന്‍ലാന്ടിലും, സ്വീഡനിലും ഒക്കെ ആത്മഹത്യ നിരക്ക്. സന്തോഷത്തിന്‍റെ നിരക്ക് മനസ്സിലാക്കാന്‍ ഇത് പോരെ. ഭൌതിക സൌകര്യങ്ങള്‍ ഉണ്ടായാല്‍ മനുഷ്യന്‍ സന്തോഷവനാകും എന്നത് യുക്തിവാദികളുടെ അന്തവിശ്വാസം മാത്രമാണ്. ഇന്ത്യയില്‍ നിന്നുള്ള മനുഷ്യ ദൈവങ്ങള്‍ക്കും സര്‍വ വിധ കള്‍ട്ടുകള്‍ക്കും യൂറോപ്പില്‍ എന്തുകൊണ്ട് നല്ല മാര്‍ക്കെറ്റ് കിട്ടുന്നു എന്നാലോചിക്കട്ടെ യുക്തിവാദികള്‍.

കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കുറവമോന്നുമല്ല ഈ രാജ്യങ്ങള്‍(മറ്റു യുറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ് എങ്കിലും) . അമിതമായി മദ്യപിക്കുന്നവരും(problematic drinkers) ലഹരി ഉപയോഗിക്കുന്നവരും കൂടുതലാണ്. അതെ പോലെയാണ് അവിടെങ്ങളിലുള്ള വംശീയത (rasicm). വംശീയ ആഭിമുഖ്യമുല്ല തീവ്രവലതുപക്ഷ കക്ഷികള്‍ അവിടങ്ങളില്‍ വളര്‍ന്നു വരികയാണ് എന്ന വസ്തുതയും മനസിലാക്കുക.
July 20, 2011 3:19 PM

Salim PM said...

ഓസ്‌ലോ: സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വെയെ നടുക്കിയ ഇരട്ട ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 92 ആയി. ഓസ്‌ലോയിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് വെളിയിലും യുടോയോ ദ്വീപില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ യുവജന ക്യാമ്പിലുമാണ് ആക്രമണം നടന്നത്. വലതുപക്ഷ ക്രിസ്ത്യന്‍ തീവ്രവാദിയായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ലോയില്‍ ബോംബ് സ്‌ഫോടനം നടത്തിയതും യുവജന ക്യാമ്പില്‍ വെടിയുതിര്‍ത്തതും ഇയാള്‍ തന്നെയാണെന്നാണ് നിഗമനം. സ്‌ഫോടനത്തില്‍ ഏഴ് പേരാണ് മരിച്ചത്. യുവജന ക്യാമ്പിലെ വെടിവെപ്പിലാണ് ബാക്കിയെല്ലാവരും മരിച്ചത്.

മുപ്പത്തിരണ്ടുകാരനായ നോര്‍വീജിയന്‍ പൗരന്‍ ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെയ്‌വിക്കാണ് അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരട്ട ആക്രമണങ്ങള്‍ക്ക് ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. ഇയാള്‍ രണ്ട് മാസം മുമ്പ് ആറ് ടണ്‍ രാസവളം വാങ്ങിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് നിര്‍മിക്കാനാണിതെന്ന് കരുതുന്നു.

പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് പ്രധാനമന്ത്രിയുടെ ഓഫീസിനു വെളിയില്‍ സ്‌ഫോടനം നടന്നത്. പ്രധാനമന്ത്രി ഇല്ലാതിരുന്ന സമയത്ത് നടന്നസ്‌ഫോടനത്തില്‍ ഓഫീസിന്റെ ജനാലകള്‍ക്കും ധന, എണ്ണ മന്ത്രാലയങ്ങളുടെ കെട്ടിടങ്ങള്‍ക്കും കേടുപറ്റി. മണിക്കൂറുകള്‍ക്കകമാണ് പോലീസ് വേഷത്തിലെത്തിയ അക്രമി യുവജന ക്യാമ്പില്‍ വെടിവെപ്പ് നടത്തിയത്. യുവജന ക്യാമ്പ് നടന്ന യുടോയോ 500 മീറ്ററോളം നീളമുള്ള ചെറുദ്വീപാണ്. രക്ഷപ്പെടാനായി വെള്ളത്തില്‍ ചാടിയവരെയും അക്രമി വെടിവെച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദ്വീപില്‍നിന്ന് പൊട്ടാത്ത സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തു.

പതിന്നാലിനും പത്തൊന്‍പതിനുമിടയ്ക്ക് പ്രായമുള്ളവരാണ് ക്യാമ്പിലുണ്ടായിരുന്നത്. ഓസ്‌ലോ സ്‌ഫോടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍, ക്യാമ്പിലുണ്ടായിരുന്നവര്‍ ഹാളില്‍ ഒരുമിച്ചപ്പോഴാണ് വെടിയൊച്ച കേട്ടതെന്ന് രക്ഷപ്പെട്ട ക്യാമ്പംഗങ്ങള്‍ പറഞ്ഞു. പറുദീസ പോലുള്ള ദ്വീപ് നരകമായി മാറിയെന്നാണ് വെടിവെപ്പിനെക്കുറിച്ച് പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്‍ടെന്‍ബെര്‍ഗ് പ്രതികരിച്ചത്.

ലോകത്തിലെ ശാന്തസുന്ദര രാജ്യങ്ങളില്‍ ഒന്നായാണ് 48 ലക്ഷം ജനങ്ങളുള്ള നോര്‍വെ അറിയപ്പെടുന്നത്. ആക്രമണത്തെത്തുടര്‍ന്ന് ഓസ്‌ലോയില്‍നിന്ന് ഒഴിഞ്ഞു പോകാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. തെരുവുകളില്‍ പട്ടാളം കാവല്‍ നില്‍ക്കുന്നുണ്ട്. അക്രമം പരിചയമില്ലാത്ത നോര്‍വെക്കാര്‍ പരിഭ്രാന്തിയിലാണ്. പിടിയിലായ ആന്‍ഡേഴ്‌സ്, താന്‍ വലതുപക്ഷ ക്രിസ്ത്യാനിയാണെന്ന് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് മേധാവി റോജര്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. മുസ്‌ലിം ഭീകരസംഘടനകളാണ് ആക്രമണത്തിന്റെ പിന്നിലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

അതിനിടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തിയ ഹോട്ടലില്‍ നിന്ന് കത്തിയുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ ലേബര്‍ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിലെ അംഗമാണെന്ന് പറയുന്നു. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വലതുപക്ഷ തീവ്രവാദികള്‍ യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രൂക്ഷമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 1995-ല്‍ തിമോത്തി മക്‌വീ ഒക്‌ലഹോമ സിറ്റിയില്‍ നടത്തിയ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 168 പേര്‍ മരിച്ചിരുന്നു.
- മാതൃഭൂമി 24 Jul 2011

Salim PM said...

അധികം താമസിയാതെ തന്നെ അറസ്റ്റിലായ ആന്‍റേഴ്സ് ഒരു 'പ്രത്യേക മാനസിക രോഗത്തിനടിമയായ' വ്യക്തിയാണെന്ന് നാം കേള്‍ക്കാനിടയായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല.

രവിചന്ദ്രന്‍ സി said...

ശാന്തിയും സമാധാനവും കളിയാടുന്ന മതനിരക്ഷേക്ഷ സമൂഹങ്ങളില്‍ വരെ മതവെറിയുടേയും വംശീയവിദ്വേഷത്തിന്റെയും വിഷവിത്തുകള്‍ വതറപ്പെടുന്നുവെന്നത് അത്യന്തം ദു:ഖകരമാണ്. നോര്‍വീജിയന്‍ സമൂഹം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നത് വളരെ നിര്‍ണ്ണായകമാണ്. കേവലം ഏതാനും ബീറ്റ് പോലീസുകാര്‍ മാത്രമാണ് അവിടെ വന്‍നഗരങ്ങളില്‍ പോലും സുരക്ഷയ്ക്കുണ്ടായിരുന്നത്. കാരണം അതിന്റെ ആവശ്യമേ അവര്‍ക്ക് അനുഭവപ്പെട്ടിരുന്നുള്ളു. സമാധാനവും സുരക്ഷിതത്വവും സ്വാതന്ത്രവും ആസ്വദിച്ച് ജീവിച്ച സമൂഹമായിരുന്നുവത്. അതില്‍ അസൂയയും അസഹിഷണതുമുള്ള നിരവധി ശക്തികള്‍ പുറത്തുണ്ടാവുക സ്വഭാവികമാണ്.

വര്‍ഗ്ഗവെറിയും മതാന്ധതയും പ്രധാന മുദ്രാവക്യങ്ങളായി ഉയര്‍ത്തുന്ന വലതുപക്ഷ തീവ്രവാദികളുടെ ഒരു ചെറുന്യൂനപക്ഷം സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലുണ്ട്. അടുത്തിടെ അഞ്ചുശതമാനത്തോളം വോട്ടുകളെങ്കിലും ഇത്തരത്തിലുള്ള ചില കക്ഷികള്‍ക്ക് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നേടാനായത് വര്‍ദ്ധിച്ചുവരുന്ന ആഫ്രോ-ഏഷ്യന്‍ കുടിയേറ്റത്തിനെതിരെയുള്ള സ്‌ക്കാന്‍ഡിനേവിയന്‍ പൊതുസമൂഹത്തിന്റെ ആശങ്ക മുതലെടുത്താണ്.

'അങ്ങനെ നോര്‍വെയും കുളമാക്കി' നിനച്ച് അപരദു:ഖം ആഘോഷിക്കുന്നവരുണ്ടാകാം.കഷ്ടമെന്നേ പറയാവൂ!ക്രൈസ്തവ ഭീകരതയായാലും ഹിന്ദു തീവ്രവാദമായാലും മുസ്‌ളീം ജിഹാദായാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യരാശിയെ വെറുതെ വിടാന്‍ മതം തയ്യാറാവുന്നില്ലെന്നതാണിത് തെളിയിക്കുന്നത്. വംശീയതയുടെ പോറ്റമ്മയായും ജാതിയതയുടെ പെറ്റമ്മയായും വര്‍ത്തിക്കുന്നതും മതം തന്നെയാകുന്നു. മതം കേവലം കറുപ്പല്ല, സൈനൈഡ് തന്നെയാണെന്ന വിഖ്യാതനിര്‍വചനം അക്ഷരാര്‍ത്ഥത്തില്‍ സാധുവാണെന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുന്നു. ആരെങ്കിലും സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും കഴിയുന്നതുകാണുമ്പോള്‍ ഉള്ളില്‍ പരമമായ പകയും വിദ്വേഷവും പരനിന്ദയുമായി ജീവിക്കുന്ന വംശീയ-മതവെറിയന്‍മാരുടെ അസൂയഗ്രന്ഥികള്‍ പൊട്ടിയൊലിക്കും. 'നീയൊന്നും അങ്ങനങ്ങ് സുഖിക്കണ്ട' എന്ന നിലപാടിന് പ്രാമുഖ്യം കൈവരും. മതത്തിന്റെ എക്കാലത്തേയും മുന്തിയ സംഭാവനകള്‍ മതസ്പര്‍ദ്ധയും മതലഹളയും മതഭീകരതയുമാണെന്ന അടിത്തട്ട് സത്യം സ്ഥിരീകരിക്കപ്പെടുകയാണിവിടെ. കാര്‍ട്ടൂണ്‍കലാപത്തെ തുടര്‍ന്ന് ഡെന്‍മാര്‍ക്കില്‍ സംഭവിച്ചതുപോലെ നോര്‍വീജിയിന്‍ സമൂഹം അവരുടെ മതേതരമൂല്യങ്ങളും സ്ഥാപനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തിയേക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തല്ല.
''അവനാകാമെങ്കില്‍ എന്തുകൊണ്ട് എനിക്കായിക്കൂടാ?''എന്ന നിലപാടുമായി എല്ലായിനം മതവെറിയന്‍മാരും കളത്തിലിറങ്ങുന്നതോടെ ഈ ലോകം കൂടുതല്‍ കറുത്തിരുളാന്‍ അധികസമയം വേണ്ടിവരില്ലെന്ന തിരിച്ചറിവ് എത്രയും പെട്ടെന്നുണ്ടാകുന്നുവോ അത്രയും നന്ന്. തികച്ചും അസ്വസ്ഥജനകമായ വാര്‍ത്തയാണിത്.

Subair said...

ശാന്തിയും സമാധാനവും കളിയാടുന്ന മതനിരക്ഷേക്ഷ സമൂഹങ്ങളില്‍ വരെ മതവെറിയുടേയും വംശീയവിദ്വേഷത്തിന്റെയും വിഷവിത്തുകള്‍ വതറപ്പെടുന്നുവെന്നത് അത്യന്തം ദു:ഖകരമാണ്. നോര്‍വീജിയന്‍ സമൂഹം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നത് വളരെ നിര്‍ണ്ണായകമാണ്. കേവലം ഏതാനും ബീറ്റ് പോലീസുകാര്‍ മാത്രമാണ് അവിടെ വന്‍നഗരങ്ങളില്‍ പോലും സുരക്ഷയ്ക്കുണ്ടായിരുന്നത്. കാരണം അതിന്റെ ആവശ്യമേ അവര്‍ക്ക് അനുഭവപ്പെട്ടിരുന്നുള്ളു. സമാധാനവും സുരക്ഷിതത്വവും സ്വാതന്ത്രവും ആസ്വദിച്ച് ജീവിച്ച സമൂഹമായിരുന്നുവത്. അതില്‍ അസൂയയും അസഹിഷണതുമുള്ള നിരവധി ശക്തികള്‍ പുറത്തുണ്ടാവുക സ്വഭാവികമാണ്.
============


സഹതാപം തോന്നുന്നു അങ്ങയോട്. ആരാണ് ഇവിടെ അപര ദുഃഖം ആഘോഷിച്ചത് ? താങ്കളെ പോലെ, അഞ്ചു നേരം ചര്‍ച്ചില്‍ പോയി മൂന്നു നേരം വെടിവെക്കുന്ന നോര്‍വെക്കാര്‍ എന്നൊന്നും ഇവിടെ ആരും പറഞ്ഞില്ല. ഇയാള്‍ ക്രിസ്ത്യന്‍ മൌലിക വാദിയാണ് എന്ന് യൂപിലെ തെന്നെ പത്രങ്ങളും ചാനലുകളും പറഞ്ഞിട്ടും ആ വാക്ക് പോലും ഞാന്‍ ഉപയോഗിച്ചില്ല, കാരണം വിദ്വേഷപ്രചാരകര്‍ രാഷ്ട്രീയത്തെയും യുക്തിവാടത്തെയും മതത്തെയും എന്തിന് ബ്ലോഗിനെയും ഉപയോഗപ്പെടുത്തും എന്ന് പകല്‍ പോലെ വ്യക്തമാണ്.

പിന്നെ ഇവരാരും പുറത്തു നിന്ന് വന്നവരല്ല അകത്തുള്ളവര്‍ തെന്നെയാണ്.

അത പോലെ, എവിടുന്നു കിട്ടിയതാണ് ഈ അഞ്ചു ശതമാനം വളര്‍ച്ചയുടെ കണക്ക് ? True Finns എന്ന കടുത്ത നിലപാടുകള്‍ വെച്ച് വലത് പക്ഷ പാര്‍ടിക്ക് പത്തൊമ്പത്‌ ശതമാനം വോട്ടാണ് ലഭിച്ചത്‌.

ഇതൊന്നും ആ രാജ്യം ആകെ മോശമാണ് എന്ന് തെളിയിക്കാന്‍ പറഞ്ഞതല്ല, തീവ്ര വലത് പക്ഷ വംശീയ പ്രചരണങ്ങള്‍ അവിടെ ഉണ്ട് നിങ്ങളുടെ മഹത്വ കകരണം യാഥാര്‍ത്യതൊട് നിരക്കുന്നതല്ല എന്നും സൂചിപ്പിക്കാന്‍ പറഞ്ഞു എന്ന് മാത്രം.

Subair said...

ente comment spammil poyio tnnu thonnunnu

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,

അസഹിഷ്ണുതയുള്ള ശക്തികള്‍ പുറത്തുണ്ടാവും, അകത്ത് വലത് തീവ്രചിന്താധാര ശക്തിപ്പെടുന്നുണ്ട്-എന്നീ രണ്ടു വാചകങ്ങളാണ് ഞാന്‍ പറഞ്ഞത്. രണ്ടും സാമാന്യേന ശരിയാണ്. അഞ്ചുശതമാനം വോട്ടിന്റെ കാര്യം: അത് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ഒരു പൊതു ശരാശരിയായി പറഞ്ഞതാണെന്ന് വ്യക്തമല്ലേ? ഫിന്‍ലന്‍ഡ് പ്രത്യേകമായി അവിടെ എടുത്തിട്ടില്ല. എന്തുകൊണ്ടാണ് അവിടങ്ങളില്‍ ഈ ആഭിമുഖ്യം വരുന്നതെന്നും സൂചിപ്പിക്കുകയുണ്ടായി.

'അഞ്ചുനേരം ചര്‍ച്ചില്‍ പോവുകയും മൂന്നുനേരം വെടിയുതിര്‍ക്കുകയും ചെയ്യുന്ന നോര്‍വെക്കാര്‍' എന്ന ആശയം തീര്‍ത്തും വസ്തുതാവിരുദ്ധവും ചരിത്രവിരുദ്ധവുമാകുന്നു. അങ്ങനെ പറയാത്തത് ഔദാര്യം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് ഇന്ദ്രിയങ്ങള്‍ ചുറ്റുപാടുകളിലേക്ക് തുറന്നുവെച്ചിരിക്കുന്ന ആര്‍ക്കും അത്തരം നിഗമനങ്ങളില്‍ എത്തിച്ചേരുക ഏറെക്കുറെ അസാധ്യമായിരിക്കും. താങ്കളുടെ യാഥാര്‍ത്ഥ്യബോധമാണ് ഇവിടെ തുണയ്‌ക്കെത്തിയിരിക്കുന്നത്, മറിച്ച് ഉദാരതയല്ല.

ബൈബിള്‍ കത്തിക്കുന്നവനും കുര്‍-ആന്റെ പേജുകള്‍ കൊണ്ട് ക്‌ളോസറ്റു വൃത്തിയാക്കുന്നവനും ഒരുപോലെ മനോരോഗിയാണ്. മനുഷ്യന്റെ കൂടെ നില്‍ക്കുന്നവനെയാണ് മഹാനായി ഗണിക്കേണ്ടത്. ജാതിയും മതവും മതരാഹിത്യവുമൊന്നും അവിടെ വിഷയമാകുന്നില്ല. ഇന്ന് ഓസ്‌ളോയില്‍ സംഭവിച്ചത് നാളെ നമ്മുടെ അയല്‍പക്കത്ത് സംഭവിക്കാമെന്ന് തിരിച്ചറിയേണ്ടതുണ്ട്; മനുഷ്യരക്തം എവിടെ ചിതറിയാലും അവിടെ ഉടനടി കറുപ്പ് പടരുമെന്നും.

Sajnabur said...

പ്രിയപ്പെട്ട സുബൈര്‍,

നോര്വേയില്‍ ഒരു പ്രശ്നം നടന്ന ഉടനെ, പെട്ടെന്ന് നിങ്ങളും കലക്കിയും ചാടി ഇറങ്ങിയത് ഉദ്ദേശം എന്ടാനെന്നു മനസ്സിലാകുന്നില്ല. ആര്ക്കെതിരെയാണ് നിങ്ങളുടെ കമെന്റ്റ്റ്‌ യുക്തിവാധികല്ക്കെ തിരയോ അതോ മറ്റു വര്ഘീയ ഭീകരവാദികള്ക്ക്ര എതിരെയോ?. ഇസ്ലാമിക ഭീകരവാദം എന്ന ഒന്നില്ല എന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?.

“ഇയാള്‍ ക്രിസ്ത്യന്‍ മൌലിക വാദിയാണ് എന്ന് യൂപിലെ തെന്നെ പത്രങ്ങളും ചാനലുകളും പറഞ്ഞിട്ടും ആ വാക്ക് പോലും ഞാന്‍ ഉപയോഗിച്ചില്ല, കാരണം വിദ്വേഷപ്രചാരകര്‍ രാഷ്ട്രീയത്തെയും യുക്തിവാടത്തെയും മതത്തെയും എന്തിന് ബ്ലോഗിനെയും ഉപയോഗപ്പെടുത്തും എന്ന് പകല്‍ പോലെ വ്യക്തമാണ്.”

താങ്കള്‍ ഇയാള്‍ ക്രിസ്ത്യന്‍ മൌലിക വാദിയാണ് എന്ന് യൂപിലെ തെന്നെ പത്രങ്ങളും ചാനലുകളും പറഞ്ഞിട്ടും ആ വാക്ക് പോലും ഞാന്‍ ഉപയോഗിച്ചില്ല കാരണം.......... നിങ്ങള്‍ ഈ ഒരു കല്ല് എറിഞ്ഞാല്‍ തിരിച്ചു കല്ലുമഴ തന്നെ നിങ്ങളുടെ തലയില്‍ പെയ്യും എന്ന തിരിച്ചറിവ് കൊണ്ടെല്ലേ?.

ദയവായി കാത്തിരിക്കൂ....കൂട്ടക്കുലയുടെ കാരണം ഒന്ന് തീര്ത്തും വ്യക്തമായിക്കോട്ടെ.

harish kumar said...

നേര്‍വേയിലെ സ്ഫോടനം ആജനതയെ മതകേന്ദ്രീകൃതമായ ചിന്തയിലേക്ക് നയിയ്ക്കാനുള്ള സാധ്യത തുലോം വിരളമാണ് .മതരാഹിത്യത്തിലൂടെ സമാധാനവും സുസ്ഥിതിയും സാമൂഹ്യ ഘടനയായി തിരിച്ചറിഞ്ഞ ജനതയ്ക്ക് ആസമാധാത്തിന്‍െറ വിത്തുകളെ തിരിച്ചറിയാന്‍ കഴിയും . ആസമാധാത്തിന്‍െറ വിത്തുവിതച്ചത് ഒരു ക്രിസ്ത്യന്‍ തീവ്രവാദിയായത് ആ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു മറിച്ചായിരുന്നെങ്കില്‍ ക്രൈസ്തവ ധ്രുവീകരണ സാധ്യത നിലനിന്നേനെ

Subair said...

സുഹൃത്തുക്കളെ ആ വ്യക്തി മതതീവ്രവാദി എന്നതിലുപരി ഒരു വംശീയവാദിയാണ്. ദീര്‍ഘകാലമായി നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ വംശീയപ്രചാരണത്തിന്റെ ഇരയാണ് അദ്ദേഹം. തെന്നെ പോലെ ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ള എണ്‍പത്‌ ആളുകള്‍ നോര്‍വെയില്‍ ഉണ്ട് എന്ന് അയാള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്‌. ഇതൊന്നും ഇരുട്ടി വെളുക്കുമ്പോള്‍ തോന്നുന്ന കാര്യങ്ങളല്ല. തീവ്ര മുസ്ലിം വിരുദ്ധ ഡച്ച് രാഷ്ട്രീയക്കാരനായ Geert Wilders ന്‍റെ ആരാധകാനായിരുന്നു ഈ കൊലയാളി എന്നാണ് റിപ്പോര്‍ട്ട്‌. ഇവരെല്ലാം ഒസാമാ ബിന്‍ ലാദന്‍റെ മറ്റേ തലക്കലുള്ള വേര്‍ഷന്‍ ആണ്. ഇത്തരത്തില്‍ പെട്ട ഒരു വംശീയ വാദിയാണ് അലിസിന. അബൂഗുറയറ പീഡനത്തെവരെ ന്യായീകരിച്ച് ലേഖനം എഴുതിയിട്ടുള്ള, വെറുപ്പും വിദ്വേഷവും മാത്രം ഉള്ള സൈറ്റ്‌ ആണ് അയാളുടേത്. അതിന്‍റെ ലിങ്ക് ആണ് രവിചന്ദ്രന്‍ സ്വന്തം ബ്ലോഗില്‍ കൊടുത്തിരിക്കുന്നത്‌. അപ്പൊ ഞാന്‍ പറയാതെ മതെന്നെ മനസ്സിലക്കാമല്ലോ ആരാണ് തീവ്രവാദി ആരാണ് മിതവാദി എന്നൊക്കെ.

പിന്നെ, അമേരിക്കക്കതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒക്കെ മുസ്ലിംകള്‍ അമേരിക്കക്കാര്‍ അമുസ്ലിംകള്‍ ആയതിനാല്‍ ചെയ്യുന്നതാണ് എന്ന പ്രചരണം സാമരാജ്യത്ത്വതിന്റെതാണ്. ഒസാമക്ക് അമുസ്ലിംകളെ കൊല്ലാന്‍ അമേരിക വരെ പോയി ട്വിന്‍ടവര്‍ തകര്‍ക്കേണ്ടതില്ല, തൊട്ടടുത്ത്‌ കിടക്കുന്ന മൂന്നാം ലോക രാജ്യങ്ങളില്‍ തെന്നെ ഇഷ്ടം മാതിരി അമുസ്ലിംകള്‍ ഉണ്ട്. പറഞ്ഞു വന്നത് രാഷ്ട്രായപരമായ കാരങ്ങള്‍ണ് ഈ ഭീകരവാദത്തിന് മുഖ്യ കാരണം എന്നാണ് - അതിന്‍റെ ഏറ്റവും വലിയ ഇരകള്‍ മുസ്ലിംകളും, നേര്‍ക്ക്‌ നേരെയല്ലങ്കിലും

സദ്ദാം എന്തൊക്കെ കുഴപ്പം ഉണ്ടായിരുന്നുവേകിലും സെക്യുലര്‍ ആയ സ്വെചാധിപതി യായിരുന്നു അയാള്‍ ഭരിച്ചിരുന്ന കാലത്ത്‌ അവിടെ ഭീകര പ്രവര്‍ത്തങ്ങള്‍ ഉണ്ടായിരുന്നുമില്ല. ആ രാജ്യത്തെ കള്ളങ്ങള്‍ പറഞ്ഞു ആക്രമിച്ച് കീഴടക്കിയതിനു ദിനെനം ശേഷം അഞ്ചും പത്തും പ്രാവശ്യം ഒക്കെയാണ് പടക്കം പൊട്ടുന്നത്‌. ഇതൊക്കെ ഇസ്ലാമിന്‍റെ പിരടിയില്‍ കെട്ടി വെച്ച് അധിനിവേശത്തെ ക്കുറിച്ച് ഒന്നും പറയാതിരിക്കുക എന്നത് സമാരാജ്യത്തെ ദാസ്യരുടെ സ്ഥിരം പണിയാണ്.

സാമ്രാജയത്ത അധിനിവേഷത്തെ ചെറക്കേണ്ട രീതി ഭീകരപ്രവര്‍ത്തനം ആണെന്നോ, മതത്തെ ഈ ഭീകരരര്‍ ഹൈജാക്ക് ചെയ്തിട്ടില്ല എന്നോ ഞാന്‍ ഞാന്‍ പറഞ്ഞതിനര്‍ത്ഥമില്ല എന്നും വ്യക്തമാക്കട്ടെ.

Sajnabur said...

സാര്‍,

എന്തു കൊണ്ടാണ് എല്ലാ മത വാദികളും പ്രശ്നങ്ങളുടെ ക്രീമിലയെര്‍ മാത്രം ചര്ച്ച്ചെയ്യുന്നത്? ആരും തന്നെ പ്രശ്നങ്ങളുടെ റൂട്ട്കോസ് അനലൈസ് ചെയ്യാറില്ല. ഇത് കാര്യ കാരണം അറിയാത്തത് കൊണ്ടോ അതോ മനപ്പൂര്വം അതിലേക്കു കടക്കാത്തതാണോ?. Kindly advise.

രവിചന്ദ്രന്‍ സി said...

പിയപ്പെട്ട ഷാജി,

(1) പാരമ്പര്യാധിഷ്ഠിതമായ സ്വഭാവഘടന, ഭൂമിശാസ്ത്രപരമായ പൊതുപൂര്‍വികത്വം, പൊതുവായ ശരീരാകൃതി, സംസ്‌ക്കാരം, ഗോത്രസാമ്യം, സാമൂഹികവും സാമ്പത്തികവുമായ ഏകത്വം എന്നിവയൊക്കെ 'വംശം' (race) ന്റെ പൊതുമാനദണ്ഡങ്ങളായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. നാഗന്‍മാര്‍, കുക്കികള്‍, താജിക്കുകള്‍, കറുത്തവര്‍,വെള്ളക്കാര്‍ എന്നിവരൊക്കെ മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരു കള്ളിയില്‍ പെട്ട വംശങ്ങളാണ്. 'മുസ്‌ളീംവിരുദ്ധം' (Anti-muslim) എന്നതിന് 'വംശീയവിദ്വേഷ'മെന്ന അര്‍ത്ഥവ്യാപതി നല്‍കുന്നത് ഇസ്‌ളാമിസ്റ്റുകളുടെ ഇഷ്ടവിനോദമായി വളര്‍ന്നുവരികയാണ്. അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ ഒരു നിലപാടാണിത്.

(2) നോര്‍വെയില്‍ നോര്‍ഡിക്‌വംശജരില്‍ കൃസ്ത്യാനികളും മുസ്‌ളീങ്ങളുമുണ്ട്;ഇരുകൂട്ടരും ഏറെക്കുറെ ഒരേ വംശം. അവിടെയുള്ള ഒരു 'വംശീയവാദി' എതിര്‍പക്ഷത്ത് കാണുന്നത് കറുത്തവനെയും തവിട്ടുനിറക്കാരനെയുമാണ്-അതല്ലാതെ മുസ്‌ളീമിനേയും ജൂതനേയുമല്ല. കറുത്തവരില്‍ ഹിന്ദുവും കൃസ്ത്യാനിയും മുസ്‌ളിമുമൊക്കെ ഉള്‍പ്പെടും. സുഡാനിലും സോമാലിയയിലുമൊക്കെ ഭൂപ്രകൃതി, ശാരീരിക സവിശേഷതകള്‍, ജീന്‍പൂള്‍ വ്യത്യാസം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഒരു മതത്തില്‍ തന്നെ നിരവധി വംശങ്ങളുണ്ടെന്ന് കാണാം. അതുകൊണ്ട് തന്നെ ഇസ്‌ളാമും ക്രിസ്തുമതവും വരുന്നതിന് മുമ്പുതന്നെ അവിടെ വംശീയകലാപങ്ങളുണ്ട്. മതകലഹം മിക്കപ്പോഴും ഗോത്രകലഹത്തിന്റെ പരിഷ്‌കൃത രൂപമാണ്. പണ്ട് ഓരോ വംശത്തിനും ആരാധനാക്രമത്തില്‍ ഏകതാനതയുണ്ടായിരുന്നു. പക്ഷെ ആധുനികയുഗത്തില്‍, വിശേഷിച്ചും മതപ്രചരണവും മിഷനിവേലയുമൊക്കെ വന്നതിന് ശേഷം മിക്ക വംശങ്ങളിലും ഗോത്രങ്ങളിലും മതപരമായ ഏകതാനതയില്ല.

രവിചന്ദ്രന്‍ സി said...

(3) സാമൂഹികപരമായി, സാംസ്‌കാരികപരമായി, ഭാഷാപരമായി, ജീവശാസ്ത്രപരമായി, വംശീയമായി, ഗോത്രപരമായി, നോക്കിയാല്‍ മുസ്‌ളീങ്ങള്‍ക്കിടയില്‍ ഏകതാനതയില്ല, ലോകത്തുള്ള ഒട്ടുമിക്ക വംശങ്ങളും ഇസ്‌ളാമിലുണ്ട്. ചുരുക്കത്തില്‍ മുസ്‌ളീം എന്നത് ഒരു വംശമല്ല. അത് കേവലം ഒരു മതം മാത്രമാണ്. 'ഇന്ത്യന്‍' എന്ന ബ്‌ളോഗര്‍ കേരളത്തിലെ അവിശ്വാസികള്‍ക്ക് വംശീയവിദ്വേഷമുണ്ട് എന്നൊക്കെ വളരെ സരസമായി തട്ടിവിടുന്നതുകണ്ടു. അറിയുക, നാമൊക്കെ ഏറെക്കുറെ ഒരു വംശം തന്നെയാണ്. മുന്‍ഗാമികള്‍ മതംമാറിയെന്നു കരുതി ജനിതക-ജീവശാസ്ത്ര-സാംസ്‌ക്കാരികപരമായ വ്യതിയാനം രൂക്ഷമായി പ്രത്യേകവംശമാകാനുള്ള സമയമൊന്നും ആയിട്ടില്ല. മാത്രമല്ല ഇടപഴകല്‍(mixing) ഉള്ളതിനാല്‍ ദുര്‍ബല വ്യതിയാനങ്ങള്‍ വംശീകരിക്കപ്പെടാനുള്ള സാധ്യത വിരളവുമാണ്. മലപ്പുറത്തുകാരനായ മുസ്‌ളിമിനെതിരെ പൊന്നാനിക്കാരനായ ഹിന്ദുവിന് 'വംശീയവിദ്വേഷ'മുണ്ടൊന്നൊക്കെ പറയുന്നവരെ നമിക്കണം! കണ്ണില്‍ കാണുന്ന കഠിനപദങ്ങളെടുത്ത് ഇഷ്മില്ലാത്തവര്‍ക്ക് നേരെ വലിച്ചെറിയുകയാണിവിടെ.

(4) എന്തിനാണ് തങ്ങള്‍ക്കെതിരെ എന്നയര്‍ത്ഥത്തില്‍ 'വംശീയവിദ്വേഷം'എന്ന പദം ഇസ്‌ളാമിസ്റ്റുകള്‍ ഉപയോഗിക്കുന്നത്? ഇത് അബദ്ധത്തില്‍ സംഭവിക്കുന്നതല്ല. ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും വംശീയവിവേചനവും (racial discrimination)വംശീയമുന്‍വിധികളും (racial prejudices)കുറ്റകരമാണെന്ന് (criminal) ആധുനിക നാഗരികത അംഗീകരിക്കാന്‍ തുടങ്ങി. പക്ഷെ 'മതപരമായവിദ്വേഷം'(religious hatred) ഇന്നും ചോദ്യം ചെയ്യാനാവാതെ ഇന്നും നിലനില്‍ക്കുന്നു. A എന്ന മതക്കാരന് B എന്ന മതക്കാരനോട് വിദ്വേഷമുണ്ടെങ്കില്‍ അതവന്റെ വിശ്വാസത്തിന്റെ ഭാഗമായി ന്യായീകരിക്കപ്പെടും! കാരണം അത് മതസ്വാതന്ത്രത്തില്‍പ്പെട്ടതാണ്. പക്ഷെ വംശീയവിദ്വേഷം വെച്ചുപുലര്‍ത്താന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ല. അത് കുറ്റകരവും അധമവുമാണ്. മതപരമായി തങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളെ നേരിടാനുള്ള കുറുക്കുവഴി എന്ന നിലയിലാണ് പൊതുവെ ഇസ്‌ളാമിസ്റ്റുകള്‍ തങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളെ 'വംശീയവിദ്വേഷ'മായി ചിത്രീകരിച്ച് മേനി നടിക്കുന്നത്. അവിശ്വാസിക്ക്, അയാള്‍ ഭിന്നവംശത്തില്‍ പെട്ടതല്ലെങ്കില്‍, മുസ്‌ളീങ്ങളോട് 'വംശീയവിദ്വേഷം' ഉണ്ടാകുക അസാധ്യമാണെന്നറിയുക.

രവിചന്ദ്രന്‍ സി said...

പിയപ്പെട്ട സുബൈര്‍,

(1) അലി സിനയുടെ വൈബ്‌സൈറ്റിന്റെ ലിങ്കിന്റെ കാര്യം പലവുരു പറയുന്നത് കണ്ടു. കഥയില്ലെന്ന് കണ്ടാണ് അതിനോട് പ്രതികരിക്കാതിരുന്നത്. സിന അബുഗുറായിലെ പീഡനത്തെ അനുകൂലിക്കുന്നുവെങ്കില്‍ ഞാനെതിര്‍ക്കുന്നു. താങ്കള്‍ അതിനെ അനുകൂലിക്കുന്നുവെങ്കിലും ഞാനെതിര്‍ക്കുന്നു. അത് ആശയപരമായ നിലപാടാണ്. അലി സിനയെ ഇസ്‌ളാം ഒരു കെട്ടുകഥയാണെന്ന് പ്രചരിപ്പിക്കുന്ന, അതിന്റെ മനുഷ്യവിരുദ്ധ നിലപാടുകളെ വിമര്‍ശിക്കുന്ന ഒരു മുസ്‌ളീം/എക്‌സ് മുസ്‌ളിം എന്ന നിലയിലാണ് കാണേണ്ടത്. താങ്കള്‍ പ്രചരിപ്പിക്കുന്നതല്ല ഇസ്‌ളാമെന്ന് ആളുകളെ പെട്ടെന്ന് ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനാവുന്നുണ്ട്. അലി സിനയ്ക്ക് ഇസ്‌ളാമിനോട് വിദ്വേഷമുണ്ടെങ്കില്‍ അതില്‍ എത്രയോ ഇരട്ടി വിദ്വേഷം താങ്കള്‍ക്ക് അദ്ദേഹത്തോടുണ്ട്. രണ്ടും മതപരമായ നിലപാടുകള്‍.

(2) വര്‍ഷങ്ങളായി ഇന്റര്‍നെറ്റില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന സിന മി. നായിക്കുള്‍പ്പെടെ നിരവധി ഇസ്‌ളാമിസ്റ്റുകളുമായി സംവാദങ്ങള്‍ നടത്തുകയോ അത്തരം നിര്‍ദ്ദേശങ്ങള്‍ കൈമാറുകയോ ചെയ്തിട്ടുണ്ട്. ലോകം മുഴുവന്‍ അറിയപ്പെടുന്ന, ലക്ഷക്കണക്കിന് മുസ്‌ളീങ്ങള്‍ വായിക്കുന്ന, ഇസ്‌ളാമിസ്റ്റുകള്‍ നേരിട്ട് ഓണ്‍ലൈനില്‍ സംവദിക്കുന്ന ഒരാളുടെ വെബ്‌സൈറ്റില്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ വായിക്കുന്നതില്‍ എന്താണ് കുഴപ്പം മി.സുബൈര്‍? താങ്കള്‍ക്ക് ആശയപ്രകാശനസ്വാതന്ത്ര്യം വേണം, അലി സിനയ്ക്കത് പാടില്ല എന്ന ശാഠ്യത്തിന്റെ കാരണമെന്ത്? അലിസിനയുടെ വെബ്‌സൈറ്റ് നിരോധിക്കുകയോ അതിനെക്കുറിച്ച് പരാമര്‍ശിക്കുന്നവരോട് രോഷംകൊള്ളുകയോ ചെയ്യുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് സിനയുടെ പ്രചരണത്തെ ആശയപരമായി പ്രതിരോധിക്കുന്നത്! അതിലല്ലേ മിടുക്ക് കാണിക്കേണ്ടത്? താങ്കള്‍ അത് ഒന്നൊന്നായി പൊളിച്ചടുക്കൂ, ലോകര്‍ വായിച്ചറിയട്ടെ. ഇതിലൊന്നും താങ്കള്‍ പറയുന്ന വിദ്വേഷവും വംശീയതയുമൊന്നുമില്ല. വിദ്വേഷമുണ്ടെങ്കില്‍ അത് ആശയപരമായി പ്രതിരോധിക്കാന്‍ സാധിക്കാത്തവരുടെ വിദ്വേഷം മാത്രം.

(3) ദരിദ്രമായ അയല്‍രാജ്യങ്ങളില്‍ എത്ര കൊന്നുതള്ളിയാലും ലോകം ശ്രദ്ധിക്കില്ലെന്ന് ഒസാമയുടെ അരിവെപ്പുകാരന്‍ വരെ വളരെ നന്നായി മനസ്സിലാക്കിയിരുന്നുവെന്നത് താങ്കള്‍ക്ക് ഇനിയും മനസ്സിലാകാത്തതാണ് എനിക്കൊട്ടും മനസ്സിലാകാത്തത്.

Subair said...

(1) അലി സിനയുടെ വൈബ്‌സൈറ്റിന്റെ ലിങ്കിന്റെ കാര്യം പലവുരു പറയുന്നത് കണ്ടു. കഥയില്ലെന്ന് കണ്ടാണ് അതിനോട് പ്രതികരിക്കാതിരുന്നത്. സിന അബുഗുറായിലെ പീഡനത്തെ അനുകൂലിക്കുന്നുവെങ്കില്‍ ഞാനെതിര്‍ക്കുന്നു. താങ്കള്‍ അതിനെ അനുകൂലിക്കുന്നുവെങ്കിലും ഞാനെതിര്‍ക്കുന്നു. അത് ആശയപരമായ നിലപാടാണ്. അലി സിനയെ ഇസ്‌ളാം ഒരു കെട്ടുകഥയാണെന്ന് പ്രചരിപ്പിക്കുന്ന, അതിന്റെ മനുഷ്യവിരുദ്ധ നിലപാടുകളെ വിമര്‍ശിക്കുന്ന ഒരു മുസ്‌ളീം/എക്‌സ് മുസ്‌ളിം എന്ന നിലയിലാണ് കാണേണ്ടത്. താങ്കള്‍ പ്രചരിപ്പിക്കുന്നതല്ല ഇസ്‌ളാമെന്ന് ആളുകളെ പെട്ടെന്ന് ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനാവുന്നുണ്ട്. അലി സിനയ്ക്ക് ഇസ്‌ളാമിനോട് വിദ്വേഷമുണ്ടെങ്കില്‍ അതില്‍ എത്രയോ ഇരട്ടി വിദ്വേഷം താങ്കള്‍ക്ക് അദ്ദേഹത്തോടുണ്ട്. രണ്ടും മതപരമായ നിലപാടുകള്‍.
===========


രവചന്ദ്രന്‍, വളരെ ബാലിശമാണ് താങ്കളുടെ നിലപാടുകള്‍. വിമര്‍ശനവും വിദ്വേഷ പ്രചരണവും തമ്മിലുള്ള വിത്യാസം താങ്കള്‍ക്ക് അറിയിഞ്ഞിട്ടാകില്ല, അറിയാത്ത പോലെ നടിക്കുകയാകും എന്നാണ് ഞാന്‍ കരുതുന്നത്. ആ വെബ്സൈറ്റിലെ വിമര്‍ശനരീതിയിലും ഉപയോഗിക്കുന്ന ഭാഷയിലും താങ്കള്‍ക്ക് വിയോചിപ്പില്ല എങ്കില്‍, പിന്നെ എന്ത് തതരം ലോകത്തിന് വേണ്ടിയാണ് താങ്കള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന് മനസ്സിലാക്കുന്നില്ല. ഇപ്പൊ നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വെറുപ്പും വിദ്വേഷവും പ്രച്ഹരിപ്പിക്കാനോ ?

രവിചന്ദ്രന്‍, ഇതൊരു അലിസിനയുടെ കാര്യമല്ല, പഴയ മദനിയെ ശൈലിയെ ഞാന്‍ എതിഎക്കുന്നതും, യൂറോപ്പില്‍ നൂറ്റാന്ടുകളോളം നിലനിന്നിരുന്ന അവസാനം ഹോളോകോസ്റ്റില്‍ ചെന്നത്തിയെ യഹൂദര്‍ക്കെതിരെയുള്ള വിദ്വേഷ പ്രോപാഗനടയോടു ഒക്കെ എനിക്ക് എതിര്‍പ്പുള്ളത് വിദ്വേഷ പ്രചാരണവും, ഗുനകാംഷയോട് കൂടിയ വിമര്‍ശനവും രണ്ടാണ് എന്നത് കൊണ്ടാണ്.

ഇത്തരം ആളുകളുടെ അന്ധമായ ഏകപക്ഷീയവും ആയ വിദ്വേഷ പ്രചരണമാണ് നോര്‍വെക്കാരന്‍ കൊലയാളിയെ സൃഷ്‌ടിച്ചത്. ഹിന്ദുതവ വര്‍ഗീയവാദികളുടെയും മുസ്ലിം വര്‍ഗീയവാടികളുടെയും വിദ്വേഷ പ്രചരണത്തെയും ഞാന്‍ എതിര്‍ക്കുന്നത് ഇതേ മാനദണ്ഡം ഉപയോഗിച്ചാണ്. നാളെ കുറെ ഭീകരെസൃഷ്ടിക്കാന്‍ ഈ ബ്ലോഗ്‌ ഇടയാവരുത്‌ എന്ന ഉദ്ദേശത്തോടെയാണ് hate propaganda website കളെ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെടുന്നതും. ഒരു അമേരിക്കക്കാരെയോ, യുക്തിവാദികളെയോ അലി സിന മോഡല്‍ ഭാഷ ഉപയോഗിച്ച് ഭത്സിച്ചാലും എന്‍റെ നിലപാട് ഇത് തെന്നെയായിരിക്കും.

(2) വര്‍ഷങ്ങളായി ഇന്റര്‍നെറ്റില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന സിന മി. നായിക്കുള്‍പ്പെടെ നിരവധി ഇസ്‌ളാമിസ്റ്റുകളുമായി സംവാദങ്ങള്‍ നടത്തുകയോ അത്തരം നിര്‍ദ്ദേശങ്ങള്‍ കൈമാറുകയോ ചെയ്തിട്ടുണ്ട്. ലോകം മുഴുവന്‍ അറിയപ്പെടുന്ന, ലക്ഷക്കണക്കിന് മുസ്‌ളീങ്ങള്‍ വായിക്കുന്ന, ഇസ്‌ളാമിസ്റ്റുകള്‍ നേരിട്ട് ഓണ്‍ലൈനില്‍ സംവദിക്കുന്ന ഒരാളുടെ വെബ്‌സൈറ്റില്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ വായിക്കുന്നതില്‍ എന്താണ് കുഴപ്പം മി.സുബൈര്‍? താങ്കള്‍ക്ക് ആശയപ്രകാശനസ്വാതന്ത്ര്യം വേണം, അലി സിനയ്ക്കത് പാടില്ല എന്ന ശാഠ്യത്തിന്റെ കാരണമെന്ത്? അലിസിനയുടെ
വെബ്‌സൈറ്റ് നിരോധിക്കുകയോ അതിനെക്കുറിച്ച് പരാമര്‍ശിക്കുന്നവരോട് രോഷംകൊള്ളുകയോ ചെയ്യുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് സിനയുടെ പ്രചരണത്തെ ആശയപരമായി പ്രതിരോധിക്കുന്നത്! അതിലല്ലേ മിടുക്ക് കാണിക്കേണ്ടത്? താങ്കള്‍ അത് ഒന്നൊന്നായി പൊളിച്ചടുക്കൂ, ലോകര്‍ വായിച്ചറിയട്ടെ. ഇതിലൊന്നും താങ്കള്‍ പറയുന്ന വിദ്വേഷവും വംശീയതയുമൊന്നുമില്ല. വിദ്വേഷമുണ്ടെങ്കില്‍ അത് ആശയപരമായി പ്രതിരോധിക്കാന്‍ സാധിക്കാത്തവരുടെ വിദ്വേഷം മാത്രം.
======================


രവിചന്ദ്രന്‍, എനിക്ക് വര്‍ഷങ്ങളായി പരിചയമുള്ള സൈറ്റുകളാണ് ഇവ. സാകിര്‍ നായിക്കും ആയോ അറിയപ്പെടുന്ന ഏതെന്കിലും ഒരു മുസ്ലിം ആയോ അലി സിന ഒരു സംവാദവും ഒന്നും നടത്തിയിട്ടില്ല. സാകിര്‍ നായികിനെ സംവാദത്തിന് വെല്ലു വിളിച്ചിട്ടുള്ള ഒരു പോസ്റ്റും, നേര്‍ക്ക്‌ നേരെയുള്ള സംവാദം ആണെകില്‍ ആകാം എന്നാ സാകിര്‍ നായികിന്റെ മറുപടിയും ആ സൈറ്റില്‍ ഉണ്ട് എന്ന് മാത്രം. അത് സാന്ദര്‍ഭികമായി പറഞ്ഞു എന്ന് മാത്രം ൦ ഞാന്‍ നായികിന്റെ വലിയ ഫാനും അല്ല.

പക്ഷെ വിദ്വേഷ പ്രചാരകാരും, തീവ്ര നിലപാടുകള്‍ ഉള്ളവരും ആയി സംവദിക്കാന്‍ കഴിയില്ല എന്ന് താങ്കള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല എന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരു കടുത്ത ജൂത വിദ്വെഷിയോട് ഒരു യഹൂദന് സംവദിക്കാന്‍ കഴിയും എന്നും താങ്കള്‍ കരുതുന്നുവോ.
തീവ്രവാദികളും വംശീയ വാദികളും ആയി സംവദിക്കാന്‍ കഴിയില്ല. പരിഹാസങ്ങള്‍ക്കും തെറിവിളികള്‍ക്കും മറുപടി പറയാനും. പാശ്ചാത്യ ലോകത്ത് നിന്നും വന്ന അകാദമിക നിലവാരമുള്ള വിമര്‍ശങ്ങള്‍ക്ക് മുസ്ലിം ഭാഗത്ത്‌ നിന്നും മറുപടി പറഞ്ഞിട്ടുണ്ട്.

Subair said...

വിദ്വേഷ പ്രചരണം അല്ലാതെ തെന്നെ, വെറുതെ തര്‍ക്കിക്കാന്‍ വിചാരിച്ചാല്‍ പോലും മറ്റെയാള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയില്ല. എന്റെയെടുത്‌ താങ്കള്‍ പറഞ്ഞില്ല എന്‍റെ ശൈലി ശരിയല്ല എന്ന് വായക്കാര്‍ പരാതി പറയുന്നുവെന്ന് ? സ്വാതന്ത്ര്യത്തിന്റെ പരിധിയെ ക്കുറിച്ച് താങ്കള്‍ക്ക് എന്നെ ഓര്‍മ്മപ്പെടുതെണ്ടി വന്നില്ലേ ? എന്തെ മറുപടി പറഞ്ഞാല്‍ പോരായിരുന്നോ ?

ഇവിടെ ഒരു സമൂഹത്തെ രാക്ഷസവാത്കരിക്കുകയാണ് ഇത്തരം ആളുകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു വിഭാഗത്തെ മാത്രം ടാര്‍ജെറ്റ്‌ ചെയ്തുകൊണ്ട്, ആ സമൂഹത്തില്‍ ഉണ്ടാകുന്ന തെറ്റുകളെ പെരുപ്പിച്ചു കാണിച്ചു, നല്ല വശങ്ങളെ തമസ്കരിച്ചു, ആ ജന വിഭാഗത്തെ മൊത്തം വെറുക്കാന്‍ പഠിപ്പിക്കുകയാണ് ഇവര്‍. ഇത് വിമര്‍ശനം അല്ല, വിദ്വേഷം പ്രചാരണം ആണ്. നല്ല രീതിയില്‍ തെന്നെ ഇസ്ലാമിനെ വിമര്ഷിക്കുന്ന വെബ്‌സൈറ്റുകളും നെറ്റില്‍ ഉണ്ട് എന്നും ഓര്‍ക്കുക.

(3) ദരിദ്രമായ അയല്‍രാജ്യങ്ങളില്‍ എത്ര കൊന്നുതള്ളിയാലും ലോകം ശ്രദ്ധിക്കില്ലെന്ന് ഒസാമയുടെ അരിവെപ്പുകാരന്‍ വരെ വളരെ നന്നായി മനസ്സിലാക്കിയിരുന്നുവെന്നത് താങ്കള്‍ക്ക് ഇനിയും മനസ്സിലാകാത്തതാണ് എനിക്കൊട്ടും മനസ്സിലാകാത്തത്.
=============


ഭയങ്കര നിരീക്ഷണം ആണല്ലോ.
അപ്പൊ അമേരിക്കയെ ആക്രമിക്കാന്‍ കാരണം അമേരിക സമ്പന്നമായത് കൊണ്ടാണ് അല്ലെ.
അപ്പൊ, എന്താണാവോ ഒസാമാ ജപ്പാനെയോ, ചൈനയെയോ മറ്റോ ആക്രമിക്കാന്‍ തിരഞ്ഞെടുക്കാഞ്ഞത് ?

Subair said...

പാരമ്പര്യാധിഷ്ഠിതമായ സ്വഭാവഘടന, ഭൂമിശാസ്ത്രപരമായ പൊതുപൂര്‍വികത്വം, പൊതുവായ ശരീരാകൃതി, സംസ്‌ക്കാരം, ഗോത്രസാമ്യം, സാമൂഹികവും സാമ്പത്തികവുമായ ഏകത്വം എന്നിവയൊക്കെ 'വംശം' (race) ന്റെ പൊതുമാനദണ്ഡങ്ങളായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. നാഗന്‍മാര്‍, കുക്കികള്‍, താജിക്കുകള്‍, കറുത്തവര്‍,വെള്ളക്കാര്‍ എന്നിവരൊക്കെ മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരു കള്ളിയില്‍ പെട്ട വംശങ്ങളാണ്. 'മുസ്‌ളീംവിരുദ്ധം' (Anti-muslim) എന്നതിന് 'വംശീയവിദ്വേഷ'മെന്ന അര്‍ത്ഥവ്യാപതി നല്‍കുന്നത് ഇസ്‌ളാമിസ്റ്റുകളുടെ ഇഷ്ടവിനോദമായി വളര്‍ന്നുവരികയാണ്. അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ ഒരു നിലപാടാണിത്.
==============


മുസ്ലിം വിരുദ്ധതയെ, മുസ്ലിം വിരുദ്ധ വംശീയത എന്ന് വിളിക്കുന്നത് നിഘണ്ടു പ്രകാരം തെറ്റാണു എന്നാണ് അങ്ങ് പറഞ്ഞു വരുന്നത്.

രവിചന്ദ്രന്‍, ഇതൊരു വ്യാകരണം ശരിയാക്കുന്ന പ്രശന്മല്ല, ഒരു ജന വിഭാഗത്തെ പരിശാചിക വതകരിച്ചു ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. അതിനെ മുസ്ലിം വിരുദ്ധ വംശീയത എന്നോ, ഇസ്ലാമോ ഫോബിയ എന്നോ എന്ത് പേരില്‍ വിളിച്ചാലും.

ആന്റി സെമിറ്റിസം എന്ന് വിളിക്കുന്ന ജൂതവിദ്വേഷത്തെ പോലെ തെന്നെ, മുസ്ലിം വിദ്വെഷത്തെയും ഞാന എതിര്‍ക്കുന്നു ഞാന്‍ ഇത് ത്രിക്കുന്നു.

Subair said...

ഇതാ വായിക്കാന്‍.

http://www.ibtimes.com/articles/186616/20110725/india-norway-hindu-nationalists-nazism-breivik.htm

എന്‍റെ ചോദ്യം ഇതാണ്. നാളെ Breivik അതെല്ലെങ്കില്‍, തൊഗാഡിയയോ ഒരു മുസ്ലിം വിരുദ്ധ വെബ്സൈറ്റ്‌ തുടങ്ങി തങ്ങളുടെ തനതായ ശൈലിയില്‍ മുസ്ലിംകളെ പൈശാചികവാത്കരിക്കാന്‍ ആരഭിച്ചാല്, രവിചന്ദ്രന്‍ സ്വന്തം ബ്ലോഗില്‍ പരസ്യം കൊടുക്കുമോ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,

(1) 'വിദ്വേഷപരം', 'ഏകപക്ഷീയം' തുടങ്ങിയവയൊക്കെ താങ്കളുടെ വ്യക്തിഗതവും ഏകപക്ഷീയവുമായ നിഗമനങ്ങളല്ലേ. താങ്കളാണ് അത് നടത്തുന്നത് എന്നു പറയുന്നവരില്ലേ? താങ്കളെ 'സൈബര്‍ മദനി' എന്നു താങ്കളെ വിശേഷിപ്പിച്ച് കമന്റിട്ടവര്‍ തന്നെ ഈ ബ്‌ളോഗിലില്ലേ? അപ്പോള്‍ ഞാനെന്താണ് ചെയ്തത്. 'ഒ അങ്ങനെയോ, എന്നാല്‍ ആ പഹയനെ അവഗണിച്ചു കളയാം' എന്നു തീരുമാനിച്ചോ? തീര്‍ച്ചയായും ഇല്ല. താങ്കള്‍ സന്തം അഭിപ്രായങ്ങള്‍ തീഷ്ണമായി പറയുന്നു. അവിടെ ആര്‍ക്ക് പരിക്കേല്‍ക്കുന്നു എന്നൊന്നും നോക്കാറില്ല. എതിര്‍വശത്തെ കുറിച്ച് മാത്രമാണ് എപ്പോഴും പരാതി. മറിച്ച് രണ്ടുവശവും കേള്‍ക്കപ്പെടണമെന്ന നിലപാട് തന്നെയാണ് എനിക്കുള്ളത്. ഈ ബ്‌ളോഗ് വായിച്ച് ഭീകരവാദികളാകുന്നവരുണ്ടാകുമെന്നൊക്കെ പറയുമ്പോള്‍ bell and brake എന്ന സംവിധാനത്തെക്കുറിച്ച് വലിയ മതിപ്പില്ലാത്ത ആളാണ് സുബൈറെന്ന പ്രതീതി മാത്രമാണ് സൃഷ്ടിക്കപ്പെടുക.

(2) ഞാന്‍ താങ്കളെക്കുറിച്ച് വിശേഷിച്ചൊന്നും പറഞ്ഞില്ല. താങ്കള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതൊന്നും വ്യക്തിപരമായി കാണാന്‍ താല്‍പര്യമില്ല. താങ്കള്‍ പേറൊരു ഐ.ഡി യില്‍ വന്നാലും ഞാന്‍ ഇങ്ങനെതന്നെ പ്രതികരിക്കും.

(3) 'ദരിദ്ര'മായതു കൊണ്ടുമാത്രമാണ് ആക്രമിച്ചതെന്ന് ആ വാക്യം വായിച്ചിട്ട് തോന്നിയോ? അസ്സലായി! അയല്‍രാജ്യങ്ങള്‍ ദരിദ്രമാണ് എന്നല്ലേ അതിന് അര്‍ത്ഥമുളളു ചങ്ങാതി. ഇനി താങ്കള്‍ അങ്ങനെ എടുത്താലും പ്രശ്‌നമില്ല.ആ രീതിയിലും അത് വിശദീകരിക്കാവുന്നതേയുള്ളു.

രവിചന്ദ്രന്‍ സി said...

(4) ബ്രെബിക്, തൊഗാഡിയ വെബ്‌സൈറ്റ്-എഴുതാപ്പുറം വായിക്കുന്നത് താങ്കളുടെ ഇഷ്ടം. അതിന് പിറകെ ഞാനില്ല.

(5) മറുപടി പറഞ്ഞുപോയാല്‍ പോരായിരുന്നോ: മറുപടി പറഞ്ഞുതന്നെയാണ് പോയത്. ഏത് ചോദ്യമാണ് ബാക്കിയുള്ളത്? ദയവായി ചൂണ്ടിക്കാട്ടിയാലും. എനിക്കറിയാവുന്ന രീതിയില്‍ പ്രതികരിക്കാം. No problem. പിന്നെ താങ്കള്‍ക്ക് സ്വീകാര്യമാകുന്നില്ല എന്നൊരൊറ്റ കാരണം ചൂണ്ടിക്കാട്ടി ഞാന്‍ മറുപടി പറഞ്ഞില്ലെന്ന് വാദിക്കുന്നതില്‍ കഥയില്ല. ഞാന്‍ മറുപടി പറഞ്ഞു, താങ്കള്‍ക്കിഷ്ടമായില്ല-എന്നനിലയില്‍ കണ്ടാല്‍ മതി.

(6) 'ഇസ്‌ളാമോഫോബിയ'എന്ന വാക്കിന്റെ അര്‍ത്ഥം സാമാന്യേന എല്ലാവര്‍ക്കുമറിയാം. അതാണ് ഇതെന്നെ ലളിതവത്കരണം ഉചിതമായില്ല. തെറ്റ് സുബൈര്‍ പറഞ്ഞാലും തെറ്റ് തന്നെയാണ്. വ്യാകരണതെറ്റായല്ല ഞാനത് കാണുന്നത്. അന്യരെ അധിക്ഷേപിക്കാന്‍ ദയരഹിതമായി കഠിനപദങ്ങള്‍ ഉപയോഗിക്കാന്‍ ഇസ് ളാമിസ്റ്റുകള്‍ മടിക്കുന്നില്ലെന്നും അത് തെറ്റാണെന്നുമാണ് സൂചിപ്പിച്ചത്. 'വംശീയവിദ്വേഷം', 'വംശീയവിദ്വേഷം' എന്നുള്ള ആക്രോശങ്ങള്‍ക്ക് പിന്നിലെ പൊള്ളത്തരം വിശദീകരിച്ചുകഴിഞ്ഞു.താങ്കള്‍ മതപരമായ വിദ്വേഷത്തേക്കുറിച്ച് (Religious hatred) സംസാരിക്കുക-ഞാനത് അംഗീകരിക്കാം. കാരണം ഏറിവന്നാല്‍ നിങ്ങള്‍ നേരിടുന്നത് അതുമാത്രമാണ്. മുസ് ളീങ്ങള്‍ക്കെതിരെ മറ്റുമതങ്ങള്‍ നീങ്ങുന്നുവെന്ന് പറയുക-അംഗീകരിക്കാം, ബഹുസ്വരസമൂഹങ്ങളില്‍ മുസ് ളീങ്ങള്‍ക്കെതിരെ ഒരു പൊതുബോധനിര്‍മ്മിതി രൂപംകൊള്ളുന്നുവെന്ന് പറയുക-അംഗികരിക്കാം. ഈ 'വംശീയവിദ്വേഷവാദം'തെറ്റാണ്, ഖേദകരമാണ്, അപലപനീയമാണ്. ഉള്‍ക്കാഴ്ചയുണ്ടെങ്കില്‍ അത്തരം പരാമര്‍ശങ്ങളില്‍ നിന്ന് താങ്കളെപ്പോലുള്ളവര്‍ പിന്‍മാറേണ്ടതുമാണ്.

(7)'വംശീയവിദ്വേഷവാദം' പോലെ തന്നെ മറ്റൊരു തമാശയാണ് തങ്ങള്‍ സാമ്രജ്യത്വ വിരുദ്ധരാണെന്ന ഇസഌമിസ്റ്റുകളുടെ വാദം. മദനിയൊക്കെ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് മറ്റൊരിക്കല്‍.

Asees babu said...
This comment has been removed by the author.
Asees babu said...
This comment has been removed by the author.
Asees babu said...
This comment has been removed by the author.
Asees babu said...
This comment has been removed by the author.
Asees babu said...

സര്‍,
നമ്മുടെ ഭൂലോകം ചര്‍ച്ചകളാല്‍ ചൂട് പിടിക്കുന്നു.! ഓരോ മനസുകളിലുമുള്ള നന്മകള്‍ ചിത്രശലഭം പോലെ പാറിപരക്കട്ടെ!
കീടങ്ങള്‍ മന്നടിയട്ടെ!

ഈ ഭൂലോകത് എത്തി കാര്യങ്ങള്‍ വായിച്ചു വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും മനസ്സിലാകാത്ത ഒരു കാര്യമുണ്ട് . ഊരും പേരും ഇല്ലാത്ത വിരൂപിയായി അപരനാമത്തില്‍ അഭിപ്രായം എഴുതുന്നത് . സ്വന്തം പേര് വെളിപ്പെടുത്താന്‍ ചങ്കൂറ്റം ഇല്ലാത്തവര്‍ക മറുപടി പറയുന്നത് താങ്ങളെ പോലെ നല്ല മനസ്സുല്ലവര്‍ക്കെ കഴിയുകയുള്ളൂ . നന്ദി.സര്‍.
തെറ്റുകള്‍ ചെയ്യാതവരായി ആരും തന്നെ ഭൂമിയില്‍ ഉണ്ടാകുകയില്ല . എന്നാല്‍ മതത്തിന്റെ കാഴ്ചപാടില്‍ കുറ്റകൃത്യങ്ങള്‍ എന്ന് പറയുന്നത് എന്താണ്?
ദൈവ വചനത്തെയും , പുരോഹിതന്മാരെയും , വിശ്വാസികളെയും എതിര്‍പ്പ് , മതനിയമത്തെ അംഗീകരിക്കാതിരിക്കല്‍ , എന്നിങ്ങനെ പോകുന്നു . വിശ്വാസികള്‍ ചെയ്തു കൂട്ടുന്ന സാമൂഹ്യ കുറ്റകൃത്യങ്ങള്‍ മതവിശ്വസിക്ക് പ്രാര്‍ത്ഥന കൊണ്ട് പൊറുക്കപെടും ഇത് വിശ്വാസിയുടെ ധാര്‍ഷ്ട്യം. മനുഷ്യസ്നേഹികള്‍ക്ക് ഇത് അന്ഗീകരിക്കാന്‍ കഴിയുമോഇവിടെ അവിശാസികള്‍ ധാരാളം ഉണ്ട്. നമ്മുടെ ജയിലുകളില്‍ ഉള്ളവരെല്ലാം അവിശ്വാസികളാണോ?
പരിശോധിക്കുന്നത് നല്ലത് തന്നെ .എല്ലാ വിധ കുറ്റകൃത്യങ്ങളിലും തൊണ്ണൂറ്റി ഒമ്പത് ശതമാനം തികഞ്ഞ വിശ്വാസികളാണ് .എന്ന് നാം കാണാതെ ഇരിക്കരുത്. എന്നാല്‍ പേരിനു പോലും ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന ഒരു അവിശ്വസിയെങ്കിലും ഒന്ന് ജയിലില്‍ കാണിക്കുമോ ? കാരണം അവനു മോക്ഷം തേടാന്‍ ആരുമില്ല.

പുതിയ ശാസ്ത്ര സാങ്ങേതിക വിദ്യകള്‍ അന്ഗീഗരിക്കാത്ത മതക്കാര്‍ പോലും മൊബൈല്‍,വീഡിയോ , ഇന്റര്‍നെറ്റ്‌ എന്നിവയുടെ ഉപഭോക്ത്ക്കളാണ് എന്നാല്‍ ഇതില്‍ കൂടി പ്രചരിക്കുന്ന വൃത്തികേടുകള്‍ എന്നവകാശപെടുന്ന പ്രോഗ്രാമുകള്‍ കാണുന്നവരില്‍ ഈ പുരോഹിതരും, മുതിര്‍ന്നവരും , വീട്ടമ്മമാരും , സ്കൂള്‍ കുട്ടികളും ഒക്കെ തന്നെയാണ്.എന്നാല്‍ ഈ നാട്ടില്‍ സ്കൂള്‍ തലത്തില്‍ തുടങ്ങിയുള്ള ലൈന്കിഗ ശാസ്ത്രീയ വിദ്യഭ്യാസം മതക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അലര്‍ജിയാണ്. പരിണിത ഫലമോ നമ്മുടെ നാട്ടില്‍ വ്യാപകമായി ലൈങ്ങിഗ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടി കൂടി വരുന്നു.' ആശങ്കയുണ്ട് ' തെറ്റുകള്‍ ചെയ്യുന്നതിന് നമ്മള്‍ കുട്ടകരനാണോ?

ജബ്ബാര്‍ മാഷ് പറയുന്നത് പോലെ : ദൈവം എല്ലാം മുന്‍കൂട്ടി അറിയുന്നവനാണ് . പ്രപഞ്ചത്തിലെ ഓരോ സ്പന്ദനങ്ങളും അവന്റെ നിയന്ത്രണത്തിലാണ് പിന്നെ നമ്മള്‍ എന്ത് പിഴച്ചു ? ഇതിന്റെ എല്ലാം ഉത്തരവാദി ദൈവം തന്നെ അല്ലെ . ഇബ്ലീസിനെയും സൃഷ്ട്യിച്ചതും അവനല്ലേ !
" ഗൌളിക്ക് ശാസ്ത്രം അറിയാം പക്ഷെ കതക് അടക്കുമ്പോള്‍ അതിന്റെ ഇടയില്‍ പെട്ട് പോകും . സ്വയം രക്ഷ അതിനറിയില്ല" കഷ്ടം !

മനുഷ്യന്റെ പച്ചയായ ജീവിതത്തെ ആസ്പദമാക്കിയുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ ഈ ഭൂലോകതിലൂടെ നടക്കട്ടെ ! ആശംസകള്‍ !


സ്നേഹത്തോടെ,

ബോണ്ട്‌ ബാബു
കോഴിക്കോട്

രവിചന്ദ്രന്‍ സി said...

ഇറാനിലെ നിലവിളികള്‍

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട അസീസ് ബാബു,

ആ ഫോട്ടോ കലക്കി. ഒരുവേള ഞാന്‍ കരുതി ശരിക്കും ബോണ്ടു തന്നെന്ന്!
Love,
RC

Subair said...

(1) 'വിദ്വേഷപരം', 'ഏകപക്ഷീയം' തുടങ്ങിയവയൊക്കെ താങ്കളുടെ വ്യക്തിഗതവും ഏകപക്ഷീയവുമായ നിഗമനങ്ങളല്ലേ
===========


ഓ അത് ശരി, വിദ്വേഷവും ഏകപക്ഷീയവും ഒക്കെ ഇപ്പോള്‍ താങ്കള്‍ക്ക് വ്യക്തിഗതമാണ് അല്ലെ.

ഈ ബ്ലോഗ്‌ കുട്ടികള്‍ വായിക്കുന്നത് കൊണ്ട് ചില കമ്മന്റുകള്‍ ഡിലീറ്റ് ചെയ്യുന്നു എന്നൊരു കമ്മന്ടു താങ്കളുടെ പോസ്റ്റില്‍ കണ്ടു.

ചോദിക്കട്ടെ, അലിസിനയുടെ ബ്ലോഗില്‍ ഉള്ള പമാര്ഷങ്ങളും കമ്മന്റുകളും ഒക്കെ താങ്കളുടെ മക്കള്‍ക്ക്‌ വായിക്കാന്‍ കൊള്ളാവുന്നതാണ് എന്ന്ഭിപ്രായമുണ്ടോ - ഉണ്ട് എങ്കില്‍ പറയുന്ന ഞാന്‍ കുറച്ചു പകര്‍ത്തിവെക്കാം ഇവിടെ.

ഹിന്ദുക്കളെ ക്കുറിച്ച് ഞാന്‍ ഒരു വെബ്സൈറ്റ്‌ തുടങ്ങി ഇന്ത്യയിലെയും ,ലോകത്തിലെയും എല്ലാ സ്ഥലങ്ങളിലും ഉള്ള (ബീഹാറിലും മറ്റു പിന്നോക്ക സ്ഥലങ്ങളും അടക്കം) ഹിന്ദുക്കള്‍ ചെയ്യുന്ന എല്ലാ കുറ്റങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് (ഹിന്ദു സന്യാസി ബാലല്സ്ഗം ചെയ്തു, ഹിന്ദു കൊല നടത്തി, ഹിന്ദു അത് ചെയ്തു, ഹിന്ദു ഇത് ചെയ്തു, ഹിന്ദു മുസ്ലിമിനെ കുത്തി, എന്നിങ്ങനെ ഉള്ളതും ഇല്ലാത്തതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു, ഹിന്ദുക്കള്‍ എന്നാലേ പെണ്ണ് പിടിയന്മാരും , കൊലയാളികളും ഒകെയാണ് എന്ന് പ്രചരിപ്പിച്ചാല്‍, വിദ്വേഷം പ്രചരണം ഒക്കെ വൈക്തികമായ തോന്നലല്ലേ എന്നും പറഞ്ഞു രവി൯ചന്ദ്രന് എന്നാ ഫ്രീ തിങ്കര്‍ സ്വന്തം പോസ്റ്റില്‍ പരസ്യം കൊടുക്കുമായിര്‍കിക്കും.

Subair said...

തെറ്റുകള്‍ ചെയ്യാതവരായി ആരും തന്നെ ഭൂമിയില്‍ ഉണ്ടാകുകയില്ല . എന്നാല്‍ മതത്തിന്റെ കാഴ്ചപാടില്‍ കുറ്റകൃത്യങ്ങള്‍ എന്ന് പറയുന്നത് എന്താണ്?
==========


സുഹൃത്ത്‌ ആദ്യം യുക്തിവാടതിനെ കാഴ്ചാപാടിലെ തെറ്റ് - ശരി എന്താണ് എന്ന് തീരുമാനിക്കു. എന്നിട്ടാവാം മത്തങ്ങളിലേക്ക് നോക്കുന്നത്.

With out God there is no absolute morality!

Subair said...

(3) 'ദരിദ്ര'മായതു കൊണ്ടുമാത്രമാണ് ആക്രമിച്ചതെന്ന് ആ വാക്യം വായിച്ചിട്ട് തോന്നിയോ? അസ്സലായി! അയല്‍രാജ്യങ്ങള്‍ ദരിദ്രമാണ് എന്നല്ലേ അതിന് അര്‍ത്ഥമുളളു ചങ്ങാതി. ഇനി താങ്കള്‍ അങ്ങനെ എടുത്താലും പ്രശ്‌നമില്ല.ആ രീതിയിലും അത് വിശദീകരിക്കാവുന്നതേയുള്ളു.
===========


അമുസ്ലിമ്ങ്ങളെ കൊല്ലലായിരുന്നു അവരുടെ അമേരിക്കന്‍ ആക്രമണത്തിന്റെ ലക്ഷ്യം എങ്കില്‍ തൊട്ടടുത് കിടക്കുന്ന, അമുസ്ലിം ദരിദ്ര രാജ്യങ്ങളെല്ലേ എളുപ്പം എന്നായിരുന്നു എന്റെ ചോദ്യം.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബേര്‍,

വെറുതെ തര്‍ക്കിക്കാന്‍ വിചാരിച്ചാല്‍ പോലും മറ്റെയാള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയില്ല. എന്റെയെടുത്‌ താങ്കള്‍ പറഞ്ഞില്ല എന്‍റെ ശൈലി ശരിയല്ല എന്ന് വായക്കാര്‍ പരാതി പറയുന്നുവെന്ന് ? സ്വാതന്ത്ര്യത്തിന്റെ പരിധിയെ ക്കുറിച്ച് താങ്കള്‍ക്ക് എന്നെ ഓര്‍മ്മപ്പെടുതെണ്ടി വന്നില്ലേ ? >>>>

അസഭ്യം പറയരുതെന്നേ പറഞ്ഞുള്ളു. എനിക്കത് കേട്ടാല്‍ പ്രയാസമുണ്ടായിട്ടല്ല. അങ്ങനെയൊരു നിര്‍ദ്ദേശം വന്നു. കാര്യമുണ്ടെന്ന് കണ്ടു, അംഗികരിച്ചു. അല്ലാതെ സുബൈറിന്റെ കമന്റ് പ്രകോപനപരമാണ്, അല്ലെങ്കില്‍ മറ്റുചിലരുടെ സൈറ്റുകള്‍ തീവ്രമാണ് എന്നൊക്കെ വാദിച്ച് അതിന്റെ പിന്നാലെ നടക്കാനൊന്നുമാവില്ല. സുബൈര്‍ സംസാരിക്കട്ടെ എന്നുതന്നെയാണ് എന്റെ നിലപാട്. താങ്കള്‍ക്ക് സ്വതന്ത്രമായി ആശയപ്രകാശനം നടത്താവുന്ന ഒരു മാധ്യമത്തില്‍ സ്വഭാവികമായും എല്ലാ വീക്ഷണക്കാരും കടന്നുവരും. ''വെറുതെ തര്‍ക്കിക്കലും മറ്റുള്ളവരെ കൊണ്ട് മര്യാദയുടേയും സ്വാതന്ത്ര്യത്തിന്റേയും പരിധി ഓര്‍മ്മപ്പെടുത്തിക്കലുമാണ്''താങ്കളുടെ ദൗത്യമെന്ന് താങ്കള്‍ തന്നെ പറഞ്ഞ നിലയ്ക്ക് മറ്റ് വിശദീകരണങ്ങള്‍ അധികപ്പറ്റാണ്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബേര്‍,

അമുസ്ലിമ്ങ്ങളെ കൊല്ലലായിരുന്നു അവരുടെ അമേരിക്കന്‍ ആക്രമണത്തിന്റെ ലക്ഷ്യം എങ്കില്‍ തൊട്ടടുത് കിടക്കുന്ന, അമുസ്ലിം ദരിദ്ര രാജ്യങ്ങളെല്ലേ എളുപ്പം എന്നായിരുന്നു എന്റെ ചോദ്യം>>>>>>

അങ്ങനെയൊരു ചോദ്യം താങ്കള്‍ ചോദിച്ചിട്ടില്ല. അതായിരുന്നു ചോദ്യം എന്ന് ഇപ്പോള്‍ പറയുന്നതില്‍ കാര്യമില്ല. ഇതൊന്നും ഇവിടെ ആരും പറഞ്ഞ കാര്യമല്ല. ഒക്കെ താങ്കളുടെ ഭാവനാലോലത മാത്രം. 'ദരിദ്രമായ അയാല്‍രാജ്യങ്ങള്‍' എന്നുപറയുമ്പോള്‍ അമുസ്‌ളീങ്ങള്‍ ആകുന്നതെങ്ങനെ? സൗദിയുടേയും യെമന്റെയും അയല്‍രാജ്യങ്ങള്‍ അമുസ്‌ളീമാണോ? ലാദന്‍ അമുസ്‌ളീങ്ങളെ ലക്ഷ്യമിട്ടെന്ന് ആരാണ് സുബൈറിനോട് പറഞ്ഞത്? ആവോഎനിക്കറിയില്ല. എന്റെ അറിവില്‍ ലാദന്റെ ലക്ഷ്യം നിരപരാധികളായ മുസ്‌ളീങ്ങള്‍ തന്നെയായിരുന്നു. ആ മതത്തെ വികൃതവല്‍ക്കരിക്കുകയും ബീഭത്സമാക്കുകയും ചെയ്യുകയായിരുന്നു അയാളുടെ ഉദ്ദേശം. താങ്കളെപ്പോലുള്ള 916 ലാദനിസ്റ്റുകള്‍ ഇപ്പോഴും അതൊന്നും മനസ്സിലാക്കാതെ എല്ലാം മറ്റുള്ളവരുടെ കുഴപ്പമാണെന്ന് സ്ഥാപിക്കാനായി ഉഴറി നടക്കുന്നു.

രവിചന്ദ്രന്‍ സി said...

With out God there is no absolute morality!>>>>

I say god is absolutely immoral. Prove otherwise.
കാണട്ടെ, താങ്കളുടെ തര്‍ക്കശേഷിയും മിടുക്കുമൊക്കെ. വെറുതെ ഇസഌമിന്റെ കാര്യം പറഞ്ഞ് മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കേണ്ട. കമോണ്‍, തര്‍ക്കിസ്റ്റ്, Show your stuff. C'mon

രവിചന്ദ്രന്‍ സി said...

താങ്കള്‍ക്ക് എന്തൊക്കെയോ പകര്‍ത്തി വെക്കണമെന്ന് പറഞ്ഞത്. ആയിക്കോട്ടെ മി.സുബൈര്‍. മറ്റുള്ളവര്‍ക്ക് അസഹനീയമാണെന്ന പരാതി വ്യാപകമായി വന്നില്ലെങ്കില്‍ എക്കാലവും അതിവിടെയുണ്ടാകും. ഞാനായിട്ട് താങ്കളുടെ പൂതിക്ക് എതിര് നില്‍ക്കില്ല. ഉറപ്പ്.

രവിചന്ദ്രന്‍ സി said...

ഹിന്ദുക്കളെ മോശമായി ചിത്രികരിച്ചു കൊണ്ട് ബ്‌ളോഗ് തുടങ്ങണമെന്ന പൂതി- അതാണ് നല്ലതെന്ന് തോന്നുന്നതെങ്കില്‍ താങ്കള്‍ തുടങ്ങണം മി.സുബൈര്‍. അതൊക്കെ താങ്കളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ പെട്ട കാര്യമല്ലേ. എന്നോട് അഭിപ്രായം ചോദിക്കേണ്ട യാതൊരു കാര്യവുമില്ല. ഇനി അത്തരം ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമില്ല.

Subair said...

I say god is absolutely immoral. Prove otherwise.
കാണട്ടെ, താങ്കളുടെ തര്‍ക്കശേഷിയും മിടുക്കുമൊക്കെ. വെറുതെ ഇസഌമിന്റെ കാര്യം പറഞ്ഞ് മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കേണ്ട. കമോണ്‍, തര്‍ക്കിസ്റ്റ്, Show your stuff. C'mon
=============


തര്‍ക്കിക്കാന്‍ ഒരു പ്രയാസവും ഇല്ല മാഷേ. പക്ഷെ ഇവിടെ വേണ്ട വിഷയം വല്ലാതെ മാറിപ്പോകും.

ഏതായാലും ഇതിന് മറുപടി പറയാം. ദൈവത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ കേവലമായ ധാര്‍മികത എന്നോന്നില്ല എന്നാണ് ഞാന്‍ [പറഞ്ഞത്‌.

അപ്പൊ പ്പിന്നെപിന്നെ ഒരു യുക്തിവാദി, ദൈവം ഇമോറല്‍ ആണ് അല്ല എന്ന് തെളിയിക്കൂ എന്നെല്ലാം വെല്ലുവിളിക്കുന്നത് പൂര്‍ണമായും നിരര്‍ത്ഥകമാണ്. ഉപ്പിട്ട ചായക്ക് ഭയങ്കര രുചിയാണ്, അല്ല എന്ന് അഭിപ്രായമുള്ളവര്‍ അത് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു എന്ന് പറഞ്ഞാല്‍ എന്തെങ്കിലും അര്‍ഥം ഉണ്ടോ? അതെ പോലെ നോണ്‍ സെന്സികല്‍ ആണ് താങ്കളുടെ ചോദ്യം.

പിന്നെ, ഹിന്ദുക്കള്‍ക്കെതിരെയോ, മറ്റാര്‍ക്കെങ്കിലും എതിരെയോ വിദ്വേഷ പ്രചരണം നടത്തുന്ന ബ്ലോഗ്‌ തുടങ്ങാനോ അതിന്‍റെ ലിനക് സ്വന്തം ബ്ലോഗില്‍ പരസ്യപ്പെടുത്താനോ, ഞാന്‍ യുക്തിവാദിയോ വര്‍ഗീയ വാദിയോ, വംശീയ വാദിയോ അല്ല.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,

ഹിന്ദുപുലഭ്യബ്‌ളോഗ് തുടങ്ങാനുള്ള പൂതി-ഇതൊക്കെ വിളിച്ച് കൂവി ലോകരെ മടുപ്പിക്കാതെ സ്വയമങ്ങ് തുടങ്ങിയാല്‍ പോരെ? ചെയ്യുന്നവനും വീമ്പിളക്കുന്നവനും രണ്ടാണ്. പിന്നെ താങ്കള്‍ എന്തൊക്കെയോ ആണെന്നോ അല്ലെന്നോ വിളമ്പുന്നതു കണ്ടു. ഇതൊന്നും ആരും താങ്കളോട് ചോദിച്ചില്ലല്ലോ. ആയാലും താങ്കള്‍ക്ക് കൊള്ളാം, ആയില്ലെങ്കിലും തഥൈവ. ഒന്നും എനിക്കതറിയേണ്ടതില്ല. താങ്കള്‍ ദയവായി ഘോരചിന്ത നിറുത്തി ദൈവവും ധാര്‍മ്മികതയും സംബന്ധിച്ച വിഷയത്തിലേക്ക് വന്നാലും.

പല ബ്‌ളോഗുകളിലായി താങ്കള്‍ സ്വയം വിശേഷിപ്പിക്കുന്നത് 'വെറുതെ തര്‍ക്കിച്ച് ജയം നിഷേധിക്കുന്നയാള്‍','വമ്പിച്ച irriation value ഉള്ളയാള്‍','മറ്റുള്ളവരെ ചോദ്യം ചോദിച്ച് ട്രപ്പീസ് കളിപ്പിക്കുന്ന സര്‍ക്കസ് വിദഗ്ധന്‍'എന്നൊക്കെയാണല്ലോ. മറ്റുള്ളവര്‍ താങ്കള്‍ക്ക് തിരിച്ച് തന്നിട്ടുള്ള വിശേഷണങ്ങളൊക്കെ വിട്ടുകയളയൂ.ശരി നമുക്ക് തുടങ്ങാം.
ദൈവം കേവലമായ ധാര്‍മ്മികതയാണെന്ന് താങ്കള്‍ പറഞ്ഞു.
എന്താണ് കേവലമായ ധാര്‍മ്മികത?
എന്താണ് കേവലമല്ലാത്ത ധാര്‍മ്മികത?
കേവലമായ അധാര്‍മ്മികത എന്താണ്?
ദൈവവും കേവലമായ ധാര്‍മ്മികതയുമായുള്ള ബന്ധമെന്ത്?
ഇതെങ്ങനെ തെളിയിക്കാം?
ഉപ്പിട്ട ചായയ്ക്ക് നല്ല രുചിയാണ് എന്നുപറയുന്നതില്‍ എന്ത് അസംബന്ധമാണുള്ളത്?
ഉപ്പിട്ടാല്‍ ചായയ്ക്ക് രുചിയുണ്ടാവില്ലേ?
കമോണ്‍ തര്‍ക്കിസ്റ്റ്, താങ്കളുടെ സ്വയംവിശേഷണങ്ങളൊക്കെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ പ്രതികരിക്കൂ. വിഷയം മാറുമെന്നൊന്നും പേടിക്കേണ്ട, സര്‍വ വിഷയങ്ങളും ഒരുമിച്ചുപോരട്ടെ.

Subair said...

ഹിന്ദുപുലഭ്യബ്‌ളോഗ് തുടങ്ങാനുള്ള പൂതി-ഇതൊക്കെ വിളിച്ച് കൂവി ലോകരെ മടുപ്പിക്കാതെ സ്വയമങ്ങ് തുടങ്ങിയാല്‍ പോരെ? ചെയ്യുന്നവനും വീമ്പിളക്കുന്നവനും രണ്ടാണ്. പിന്നെ താങ്കള്‍ എന്തൊക്കെയോ ആണെന്നോ അല്ലെന്നോ വിളമ്പുന്നതു കണ്ടു. ഇതൊന്നും ആരും താങ്കളോട് ചോദിച്ചില്ലല്ലോ. ആയാലും താങ്കള്‍ക്ക് കൊള്ളാം, ആയില്ലെങ്കിലും തഥൈവ. ഒന്നും എനിക്കതറിയേണ്ടതില്ല. താങ്കള്‍ ദയവായി ഘോരചിന്ത നിറുത്തി ദൈവവും ധാര്‍മ്മികതയും സംബന്ധിച്ച വിഷയത്തിലേക്ക് വന്നാലും.
============


ആദ്യമായി പറയട്ടെ. കൂള്‍ഡൌണ്‍ :-)

ഞാന്‍ എന്‍റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ ക്കുറിച്ച് സാറിനോട് അഭിപ്രായം ചോദിച്ചിട്ടെയില്ല. വിദ്വേഷ പ്രോപഗണ്ട വെബ്സൈറ്റുകള്‍ ഞാന്‍ എന്നഴുതിയപ്പോള്‍ അങ്ങിനെയോന്നില്ല എന്ന രീതിയില്‍ സാറ് മറുപടി പറഞ്ഞു. അത് കൊണ്ടാണ് ഞാന്‍ ചോദിച്ചത് ഞാന്‍ അത്തരത്തില്‍ ഒരു വെബ്സൈറ്റ്‌ തുടങ്ങിയാല്‍ അതിന്‍റെ ലിങ്ക് സാറിന്‍റെ ബ്ലോഗില്‍ കൊടുക്കുന്നതിന് സാറിന് ത്വാതികമായി എതിര്‍പ്പുണ്ടാകുമോ എന്ന്. അല്ലാതെ എനിക്ക് അങ്ങിനെയൊരു സൈറ്റ്‌ തുടങ്ങാന്‍ പൂതിയുണ്ട് എന്നും സാറിന്‍റെ പെര്മിഷനായി കാത്തു നില്‍ക്കുകയായിരുന്നവെന്നും മനസ്സിലക്കരുത്.

പിന്നെ താങ്കള്‍ എന്തൊക്കെയോ ആണെന്നോ അല്ലെന്നോ വിളമ്പുന്നതു കണ്ടു. ഇതൊന്നും ആരും താങ്കളോട് ചോദിച്ചില്ലല്ലോ.
===========


നോ കമ്മന്റ്സ്

Subair said...

ശരി നമുക്ക് തുടങ്ങാം.
ദൈവം കേവലമായ ധാര്‍മ്മികതയാണെന്ന് താങ്കള്‍ പറഞ്ഞു.
============


ഞാന്‍ അങ്ങിനെയല്ലല്ലോ പറഞ്ഞത്‌.

ദൈവം ഇല്ല എങ്കില്‍ കേവല ധാര്‍മികതയില്ല എന്നാണ് ഞാന്‍ പറഞ്ഞത്‌. ഈ പ്രസ്താവന അത് തെറ്റാണ് എങ്കില്‍ പറയൂ.

ഉപ്പിട്ട ചായയ്ക്ക് നല്ല രുചിയാണ് എന്നുപറയുന്നതില്‍ എന്ത് അസംബന്ധമാണുള്ളത്?
ഉപ്പിട്ടാല്‍ ചായയ്ക്ക് രുചിയുണ്ടാവില്ലേ?
കമോണ്‍ തര്‍ക്കിസ്റ്റ്, താങ്കളുടെ സ്വയംവിശേഷണങ്ങളൊക്കെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ പ്രതികരിക്കൂ. വിഷയം മാറുമെന്നൊന്നും പേടിക്കേണ്ട, സര്‍വ വിഷയങ്ങളും ഒരുമിച്ചുപോരട്ടെ.
============


തീര്ചായിട്ടും. രുചി എന്നത് ഒരു കേവല വിശേഷണം അല്ല. താങ്കള്‍ക്ക് ഉപ്പിട്ട ചായ രിചികരമായി തോന്നാം, എന്നാല്‍ എനിക്ക് തോന്നിക്കൊള്ളണം എന്നില്ല.

അത് കൊണ്ട് തെന്നെ, എന്നോട് കമോണ്‍ സുബൈര്‍ ഉപ്പിട്ട ചായ രുചികരമല്ല എന്ന് തെളിയിക്കൂ എന്ന് പറഞ്ഞാല്‍ ഞാന്‍ പറയും നോണ്‍ സെന്‍സ് എന്ന്, ഇപ്പോള്‍ മനസ്സിലായോ ?

അതയാത്‌ ഉപ്പിട്ട ചായക്ക് രുചിയുണ്ട് എന്ന താങ്കളുടെ പ്രസ്താവനയല്ല, മറിച്ചു ആപേക്ഷികമായ ആ പ്രസ്താവന തെറ്റാണ് എന്ന് തെളിയിക്കാനുള്ള താങ്കളുടെ വെല്ലുവിളിയാണ് അസംബന്ധം.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,

ദയവായി ഈ സങ്കല്‍പ്പങ്ങള്‍ നിര്‍വചിച്ചാലും. എങ്കിലല്ലേ നമുക്ക് മുന്നോട്ടുപോകാനാവൂ

എന്താണ് കേവലമായ ധാര്‍മ്മികത?
എന്താണ് കേവലമല്ലാത്ത ധാര്‍മ്മികത?
കേവലമായ അധാര്‍മ്മികത എന്താണ്?
ദൈവവും കേവലമായ ധാര്‍മ്മികതയുമായുള്ള ബന്ധമെന്ത്?
ഇതെങ്ങനെ തെളിയിക്കാം?

താങ്കള്‍ക്ക് ഉപ്പിട്ട ചായ രിചികരമായി തോന്നാം, എന്നാല്‍ എനിക്ക് തോന്നിക്കൊള്ളണം എന്നില്ല.>>>>

നന്നായി. എനിക്ക് തോന്നാം താങ്കള്‍ക്ക് തോന്നണമെന്നില്ല. I take it. എന്നാലും ചായയ്ക്ക് രുചിയുണ്ടാവും. I take it.
എങ്കില്‍ ഉപ്പിട്ടിട്ടും താങ്കള്‍ക്ക് ചായയ്ക്ക് രുചി തോന്നാതിരിക്കാന്‍ കാരണമെന്തായിരിക്കും?
ഉപ്പിട്ടാലും രുചി തോന്നാത്ത എന്തെങ്കിലും സഹജഗുണം ചായയ്ക്കുണ്ടോ?
ഉപ്പിട്ട ചായയ്ക്ക് രുചിയുണ്ട്/ഇല്ല- എന്നത് ആപേക്ഷികപ്രസ്താവന ആണെങ്കില്‍ അതിന്റെ മാനദണ്ഡമെന്താണ്?

രുചി എന്നത് ഒരു കേവല വിശേഷണം അല്ല>>>

പിന്നെയെന്താണ്? വിശേഷ്യമാണോ? ചായ അപ്പോള്‍ എന്താണ്? 'കേവലം' ഇവിടെയും ദയാവായി സൂചിപ്പിച്ചാലും.

ഇപ്പോള്‍ മനസ്സിലായോ ?>>>>

അതിനായുള്ള ശ്രമത്തിലാണ്‌

Subair said...
This comment has been removed by the author.
Subair said...

താഴെ കൊടുത്തതായിരുന്നു താങ്കള്‍ പറഞ്ഞത്‌.

I say god is absolutely immoral. Prove otherwise.
കാണട്ടെ, താങ്കളുടെ തര്‍ക്കശേഷിയും മിടുക്കുമൊക്കെ. വെറുതെ ഇസഌമിന്റെ കാര്യം പറഞ്ഞ് മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കേണ്ട. കമോണ്‍, തര്‍ക്കിസ്റ്റ്, Show your stuff. C'mon


അപ്പൊ എങ്ങിനെ പറഞ്ഞെങ്കിലും ഇപ്പൊ താങ്കള്‍ക്ക് abosulute എന്ന വാക്കിന്റെയും ആപേക്ഷികം എന്നാ വാക്കിന്റെയും എന്തിനു ചായ എന്ന വാക്കിന്‍റെ പോലും അറിയില്ല. ഭാഷയില്‍ സര്‍വ സാധാരണമായി പ്രയോഗിക്കുന്ന വാക്കുകളുടെ അര്‍ഥം അറിയാത്തവരുമായി എങ്ങിനെ തര്‍ക്കിക്കും മാഷേ ?

അതുകൊണ്ട് ആദ്യം മാഷ്‌ ഡിക്ഷണറി നോക്കി താഴെ പറയുന്ന വാക്കുകളുടെ അര്‍ഥം മനസിലാക്കുക, എന്നിട്ടാവാം തര്‍ക്കം.

absolute
relative

ഒപ്പം എന്നെ വെല്ലുവിളിക്കാന്‍ മാഷിനെ പ്രേരിപ്പിച്ച എന്‍റെ വാചകം ഇവിടെ ആവര്‍ത്തിക്കുന്നു, ഇത് തെറ്റാണു തെളിയിക്കാം താങ്കള്‍ക്കോ ആര്‍ക്കു വേണമെങ്കിലോ, കുട്ടി ചോദ്യങ്ങള്‍ ചോദിച്ചു ജയിക്കാനാണ്ഉദ്ദേശമെങ്കില്‍ ഞാന്‍ സമ്മദിച്ചു തരാം മാഷ്‌ ജയിച്ചിരിക്കുന്നു.

With out God there is no absolute morality!

താങ്കളുടെ അസംബന്ധം എന്ന് പറഞ്ഞ വാചകവും ഇവിടെ പകര്‍ത്താം. അത് അങ്ങിനെയല്ല അല്ല എന്ന് തെളിയിക്കാം സാധിക്കുമെന്കില്‍ - അതിനും സ്വാഗതം.

I say god is absolutely immoral. Prove otherwise.

Subair said...

വായനക്കാരോട്:

ഒരു തര്‍ക്കം ശ്രദ്ധിക്കുക:

സുബൈര്‍:

ദൈവത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ കേവലമായ ധാര്‍മികത എന്നോന്നില്ല എന്നാണ് ഞാന്‍ [പറഞ്ഞത്‌.

അപ്പൊ പ്പിന്നെപിന്നെ ഒരു യുക്തിവാദി, ദൈവം ഇമോറല്‍ ആണ് അല്ല എന്ന് തെളിയിക്കൂ എന്നെല്ലാം വെല്ലുവിളിക്കുന്നത് പൂര്‍ണമായും നിരര്‍ത്ഥകമാണ്. ഉപ്പിട്ട ചായക്ക് ഭയങ്കര രുചിയാണ്, അല്ല എന്ന് അഭിപ്രായമുള്ളവര്‍ അത് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു എന്ന് പറഞ്ഞാല്‍ എന്തെങ്കിലും അര്‍ഥം ഉണ്ടോ? അതെ പോലെ നോണ്‍ സെന്സികല്‍ ആണ് താങ്കളുടെ ചോദ്യം.

രവിചന്ദ്രന്‍:

ഉപ്പിട്ട ചായയ്ക്ക് നല്ല രുചിയാണ് എന്നുപറയുന്നതില്‍ എന്ത് അസംബന്ധമാണുള്ളത്?
ഉപ്പിട്ടാല്‍ ചായയ്ക്ക് രുചിയുണ്ടാവില്ലേ?

സുബൈര്‍:

തീര്ചായിട്ടും. രുചി എന്നത് ഒരു കേവല വിശേഷണം അല്ല. താങ്കള്‍ക്ക് ഉപ്പിട്ട ചായ രിചികരമായി തോന്നാം, എന്നാല്‍ എനിക്ക് തോന്നിക്കൊള്ളണം എന്നില്ല.

അത് കൊണ്ട് തെന്നെ, എന്നോട് കമോണ്‍ സുബൈര്‍ ഉപ്പിട്ട ചായ രുചികരമല്ല എന്ന് തെളിയിക്കൂ എന്ന് പറഞ്ഞാല്‍ ഞാന്‍ പറയും നോണ്‍ സെന്‍സ് എന്ന്, ഇപ്പോള്‍ മനസ്സിലായോ ?

അതയാത്‌ ഉപ്പിട്ട ചായക്ക് രുചിയുണ്ട് എന്ന താങ്കളുടെ പ്രസ്താവനയല്ല, മറിച്ചു ആപേക്ഷികമായ ആ പ്രസ്താവന തെറ്റാണ് എന്ന് തെളിയിക്കാനുള്ള താങ്കളുടെ വെല്ലുവിളിയാണ് അസംബന്ധം.

രവിച്ചന്ദ്രന്‍:

താങ്കള്‍ക്ക് ഉപ്പിട്ട ചായ രിചികരമായി തോന്നാം, എന്നാല്‍ എനിക്ക് തോന്നിക്കൊള്ളണം എന്നില്ല.>>>>

നന്നായി. എനിക്ക് തോന്നാം താങ്കള്‍ക്ക് തോന്നണമെന്നില്ല. I take it. എന്നാലും ചായയ്ക്ക് രുചിയുണ്ടാവും. I take it.
എങ്കില്‍ ഉപ്പിട്ടിട്ടും താങ്കള്‍ക്ക് ചായയ്ക്ക് രുചി തോന്നാതിരിക്കാന്‍ കാരണമെന്തായിരിക്കും?
ഉപ്പിട്ടാലും രുചി തോന്നാത്ത എന്തെങ്കിലും സഹജഗുണം ചായയ്ക്കുണ്ടോ?
ഉപ്പിട്ട ചായയ്ക്ക് രുചിയുണ്ട്/ഇല്ല- എന്നത് ആപേക്ഷികപ്രസ്താവന ആണെങ്കില്‍ അതിന്റെ മാനദണ്ഡമെന്താണ്?

രുചി എന്നത് ഒരു കേവല വിശേഷണം അല്ല>>>

പിന്നെയെന്താണ്? വിശേഷ്യമാണോ? ചായ അപ്പോള്‍ എന്താണ്? 'കേവലം' ഇവിടെയും ദയാവായി സൂചിപ്പിച്ചാലും.


മുകളില്‍ പറഞ്ഞതിന്‍റെ പേരാണ് കേരള "യുക്തിവാദം"!!!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,

No...no.no dear. താങ്കളുടെ നിര്‍വചനം വരട്ടെ. നിഘണ്ടുവും എന്‍സൈക്‌ളോ പീഡിയയുമൊക്കെ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. അതൊക്കെ ഉണ്ടെന്ന് താങ്കള്‍ പറഞ്ഞിട്ടു വേണമോ മറ്റുള്ളവരറിയാന്‍? ഇതാണോ വലിയ 'സാംസ്‌ക്കാരികകുമാരന്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന താങ്കളുടെ 'പരബോധം''?

ഒരു തര്‍ക്കം നടക്കുന്നു, വായനക്കാരേ ഓടി വാ.... എന്റെ പൊന്നു ചങ്ങാതി, തര്‍ക്കമൊക്കെ അവര്‍ കാണുകയല്ലേ. താങ്കളായിട്ട് വിളിച്ച് ആളെക്കൂട്ടേണ്ട കാര്യമെന്ത്? അവരെന്തുവേണം? വെടിവെച്ചിട്ട് ഠോ എന്നുകൂടി പറയണോ? താങ്കള്‍ പറയൂ, അവര്‍ കണ്ടോളും.

താങ്കളുടെ സ്വയം വിശേഷണങ്ങള്‍ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍, വീമ്പുപറച്ചിലുകള്‍ സാര്‍ത്ഥമാക്കുന്ന രീതിയില്‍ പ്രതികരിക്കൂ ഭവാന്‍. വെറുതെ ഞഞ്ഞാപിഞ്ഞ പറഞ്ഞ് ആളെക്കൂട്ടാതെ. കേരളത്തിലെ ഏതെങ്കിലും വിഭാഗങ്ങള്‍ മോശമായതുകൊണ്ട് മാത്രം താങ്കള്‍ നന്നാവില്ല. അതിന് താങ്കള്‍ സ്വന്തം നിലയില്‍ ശരിയാകേണ്ടതുണ്ട്. അതാണ് വായനക്കാര്‍ കാത്തിരിക്കുന്നത്. ചായയും രുചിയും നാമവിശേഷണവുമൊക്കെ മനസ്സിലാക്കി തന്നെയാണ് ചോദിക്കുന്നത്. താങ്കള്‍ 'ട്രിപ്പീസ് കളിപ്പിക്കുന്നതും' 'ഇറിറ്റേഷന്‍ വാല്യു ഉണ്ടാക്കുന്നതും' 'തര്‍ക്കിച്ച് ജയം തടയുന്നതും' എല്ലാവരുമൊന്നു കാണട്ടെ. താത്വികമായ സംവാദത്തില്‍ താങ്കള്‍ ഉപയോഗിക്കുന്ന ബൗദ്ധിക ശേഷിയും ശേമുഷിയും എല്ലാവരും അറിയട്ടെ.താങ്കളുടെ ടൂളുകള്‍ അവര്‍ മനസ്സിലാക്കട്ടെ.... Either put up or shut up.

(NB-ഇതൊരു ഇംഗഌഷ് പ്രയോഗം മാത്രമാണേ. ഞാന്‍ shut up പറഞ്ഞു എന്നു വ്യാഖ്യാനിച്ച് പ്രശ്‌നമുണ്ടാക്കരുതേ)

Subair said...

പോന്നു രവിചന്ദ്രന്‍, ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു താങ്കള്‍ക്കു ഞാന്‍ പറഞ്ഞതെന്താണ് എന്ന് മനസ്സിലായിട്ടുണ്ടായിരുന്നില്ല - അതാണ്‌ ഞാന്‍ ആ പറഞ്ഞത്‌ കണ്ടപ്പോള്‍ ചാടി എഴുന്നേറ്റ വെല്ലുവിളി നടത്തിയത്‌. ഞാന്‍ പറഞ്ഞത് ഇതാണ്

"with out God there is no absolute/objective morality" എന്നാണ്.

താങ്കള്‍ വിചാരിച്ചത്, ഞാന്‍ പറഞ്ഞത്‌, ദൈവം ഉണ്ടെങ്കിലെ സമൂഹത്തില്‍ ഏറ്റവും ഉന്നതമായ ധാര്‍മികതയുണ്ടാകുകയുള്ളൂ എന്നതാണ്, പക്ഷെ ഞാന പറഞ്ഞത്‌ ദൈവം ഇല്ല എങ്കില്‍ "കേവല ധാര്‍മികത" എന്നോന്നെയില്ല എന്നാണ്.

കേവലതയും, അപേക്ഷികതയും മനസ്സിലാക്കാന്നാണ്‌ രുചിയുടെ ഉദാഹരണം പറഞ്ഞത്. മറ്റു ചില ഉദാഹരങ്ങള്‍ കൂടി നല്‍കാം.

ഭൂമി ഉരുണ്ടതാണ് എന്ന് പറയുന്നത് ഒരു കേവല പ്രസ്താവനയാണ് - എപ്പോഴും എവിടെയും സത്യമാകുന്ന പ്രസ്താവന.

മനുഷ്യരക്തം ചുവന്ന നിറമാണ് എന്ന് പറയുന്നതും കേവല മായി ശരിയായ പ്രസ്താവനയാണ് - ആര്‍ക്കും എപ്പോഴും എവിടെയും ശരിയാകാവുന്ന പ്രസ്താവന (നിറമില്ലാത്ത രക്തമുള്ളവര്‍ ഉണ്ട് തുടങ്ങിയ നിലവാരമില്ലാത്ത തര്‍ക്കവും ആയി വരില്ല എന്ന് പ്രതീക്ഷിക്കുന്നു).

പക്ഷെ രവിചന്ദ്രന്‍ സാര്‍ സുന്ദരനാണ് എന്ന് ഞാന്‍ പറഞ്ഞാല്‍, അത് അപേക്ഷികമായ പ്രസ്താവനയാണ്. എനിക്ക് അങ്ങിനെ തോന്നുന്നപോലെ എല്ലാവര്ക്കും തോന്നിക്കൊള്ളണം എന്നില്ല എന്നര്‍ത്ഥം.

ഐശ്വര്യറായി സുന്ദരിയാണ് എന്ന് പറഞ്ഞാല്‍ ബഹു ഭൂരിപക്ഷവും അംഗീകരിചെക്കാം എങ്കിലും, കുറച്ച് പേര്‍ അല്ല എന്ന് പഞ്ഞെക്കാം.

ബിരിയാണി വളരെ രുചികരമായ ഭക്ഷണം ആണ് എന്ന് കരുതുന്നവരും, അല്ല എന്ന് കരുതുന്നവരും ഉണ്ടാകാം. etc

ഇനി നമ്മുടെ ചര്‍ച്ചയിലേക്ക് വന്നാല്‍, ദൈവത്തെ ഒഴിച്ച് നിര്‍ത്തിയാല്‍, അഥവാ നിരീശ്വര വാദത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് objectivity ഉണ്ടാവില്ല എന്നാണ് ഞാന്‍ പറഞ്ഞത്‌.

കേവലമായ തെറ്റായ കാര്യങ്ങള്‍, കേവലമായ നന്മയായ ചില കാര്യങ്ങള്‍ എന്നിങ്ങനെ നിരീശ്വവാദത്തില്‍ ഇല്ല.

ഇത് തോമസ്‌ അക്വിനാസിന്റെ (ഒരു പക്ഷെ അതിന്റെ മുമ്പും) കാലം മുതല്‍ക്കെ തത്വചിന്തകന്‍മാര്‍ ചര്‍ച്ച ചെയ്തു വരുന്ന കാര്യമാണ്. അനുകൂലമായും പ്രതികൂലമായും നിരവധി വാദമുഖങ്ങള്‍ ഈ രംഗത്ത്‌ അവതരിപ്പിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞ ആ വാചകം മത-നിരീശ്വരവാദ ചര്‍ച്ചകളില്‍ സാധാരണ ഉദ്ധരിക്കപ്പെടാറുള്ളതാണ്. മതത്തെയും ദൈവത്തെയും വിമര്‍ശിക്കുന്ന താങ്കള്‍ക്ക് ഈ മേഖലിയില്‍ പ്രാഥമികമായ ധാരണയുണ്ടാകും എന്ന് കരുതിയാണ് ഞാന്‍ ആ വാചകം എടുത്തിട്ടത്. പക്ഷെ താങ്കള്‍ക്ക് ഞാന്‍ പറഞ്ഞതെന്താണ് എന്ന് പോലും മനസ്സിലായില്ല, എന്നിട്ട് എന്നോട് absolute എന്നത് എന്താണ് എന്ന് നിര്‍വചിക്കാന്‍ ആവശ്യപ്പെടുന്നു!

നോക്കൂ, രവിചന്ദ്രന്‍, യുക്തിവാദികളുടെ ഇപ്പോഴെത്തെ ആചാര്യന്‍ എന്ന് പറയാവുന്ന ഡോകിന്‍സിനോട് ഞാന്‍ ചോദിച്ച അതെ ചോദ്യം ചോദിക്കുന്നത്.

അദ്ദേഹത്തിന്‍റെ മറുപടിയോട് എനിക്ക് വിയോചിപ്പ് ഉണ്ട് പക്ഷെ, ഡോകിന്‍സിന് ചോദ്യം എന്താണു എന്ന് മനസ്സിലായി, യുക്തിവാദികളെകൊണ്ട് പറയാന്‍ കഴിയാവുന്ന ഏറ്റവും നല്ല മറുപടിയും നല്‍കി. അല്ലാതെ absolute എന്താണ് എന്നോ is എന്നാല്‍ എന്താണു എന്ന് ഒക്കെ നിര്‍വചിക്കൂ എന്നും പറഞ്ഞ് തിരിഞ്ഞു കളിക്കുകയല്ല ചെയ്തത്.

ഇതാണ് ഡോകിന്സിന്‍റെ വീഡിയോ ക്ളിപിംഗ്.

Richard Dawkins - Absolute Morality
(ആത്മഗതം: യുക്തിവാദികളെ പരിണാമവാദവും, ഇപ്പോള്‍ യുക്തിവാദം തെന്നെയും പഠിപ്പിക്കാന്‍, വിശ്വാസികള്‍ വേണമെന്നത് വല്ലാത്തൊരു ദൌര്‍ഭാഗ്യമാണ്)

ഇനി ഗുണപാഠം:

ഒന്ന്:അപരനെ വെല്ലു വിളിക്കുന്നതിന് മുമ്പ്, അയാള്‍ പറയുന്നത് എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ഇങ്ങനെയിരിക്കും.

രണ്ടു: ഒരു വിഷയത്തെ വിമര്ഷിക്കുന്നതിനു മുമ്പ് ആ മേഖലെയെ ക്കുറിച്ച് സാമാന്യമായ ധാരണയുണ്ടാക്കുക.

അപ്പൊ ഞാന്‍ എന്റെ വാചകങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു.

without God there is no absolute morality

ഇനിയും ഈ പ്രസ്താവനോയോടു വിയോചിപ്പ് ഉണ്ടെങ്കില്‍ ഉണ്ട് മാത്രം പ്രതികരിക്കുക. ആദ്യം വിയോചിക്കുന്നു എന്നോ യോചിക്കുന്നു എന്നോ വ്യക്തമ്മാക്കിയത്തിനു ശേഷം വിശദീകരണത്തിലേക്ക് കടക്കുക. ഈ പ്രസ്താവനയോട് ബന്ധമില്ലാത്ത അതും ഇതും പറഞ്ഞാല്‍ അവഗണിക്കും. കൂട്ടത്തില്‍ ദൈവാസ്ഥികത്യതിന് ഉപയോഗിക്കുന്ന moral argument വായിക്കാന്‍ അപേക്ഷിക്കുന്നു( നെറ്റില്‍ തപ്പിയാല്‍ കിട്ടും)

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,

വെറുതെ ഉഡായിപ്പും ഡാന്‍സുമായി ആടിക്കുഴയാതെ. ഡോക്കിന്‍സും വീഡിയോയും ലിങ്കുമൊക്കെ നിഘണ്ടുവും അവിടെ നില്‍ക്കട്ടെ. ഇതൊന്നും കാണാന്‍ ഭവാന്റെ ശിപാര്‍ശ വേണ്ടല്ലോ. ഇംഗ്‌ളീഷൊന്നും നല്ലൊരു ശതമാനം വായനക്കാര്‍ക്കും പെട്ടെന്ന് പിടികിട്ടില്ല. അങ്ങ് സൂചിപ്പിച്ചതുപോലെ എനിക്കും അറിവും വിവരവും വളരെ കമ്മിയാണ്. മുന്നോട്ടു പോകണമെങ്കില്‍ പറഞ്ഞതൊക്കെ എന്താണെന്ന് സ്വന്തം വാചകത്തില്‍ ലഘുവായി വിശദീകരിക്കൂ. ചോദ്യങ്ങളൊക്കെ അപ്പടി അവിടെ കിടപ്പുണ്ട്. ഓരോന്നിനും രണ്ടോ മൂന്നോ വാചകം മതി. നിലവിലുള്ള അവസ്ഥ കണ്ടിട്ട് അതു തന്നെ ധാരാളമായിരിക്കുമെന്ന് തോന്നുന്നു. വെറുതെ ലിങ്ക് കണ്ട് പനിയ്ക്കരുതേ. ഉള്ളിലുള്ളത് ഇങ്ങോട്ട് പോരട്ടെ.

എന്റെ ബ്‌ളോഗില്‍ വന്നിട്ട് എന്നെ അവഗണിക്കുമെന്നോ? എന്റമ്മോ! വലിയ തമാശക്കാരനാണല്ലോ!!!?. ഇതിനായിരിക്കും പണ്ട് താങ്കളെയാരോ 'സാംസ്‌ക്കാരികപ്രഭു' എന്നുവിളിച്ചത്. അയാള്‍ക്ക് തെറ്റിയെന്നേ ഞാന്‍ പറയൂ. 'ബ്രഹ്മാണ്ഡഫലിതകുബേരന്‍' എന്ന വിശേഷണമായിരിക്കും അങ്ങേയ്ക്ക് കൂടുതല്‍ ചേരുകയെന്നാണ് ഈയുള്ളവന്റെ മതം.

പൊന്നുമോന്‍ അല്ലെങ്കില്‍ വേണ്ട, മഹാപ്രതിഭ സുെൈബറേ, കളിക്കാന്‍ വരുന്നവന്‍ കോലും കളഞ്ഞിട്ട് ഓടരുത്. പരനിന്ദയും പരിഹാസവുമായി ആരേയും ട്രപ്പീസ് കളിപ്പിക്കാന്‍ ജനിച്ചവനാണെന്ന ഭാവം വേണ്ട. ചിലപ്പോള്‍ സ്വയം അതിലിരുന്നു കറങ്ങിപ്പോകും. ബോര്‍ഡ് വളരെ വ്യക്തമായി കാണുന്നുണ്ടല്ലോ. ഇല്ലെങ്കില്‍ ഒന്നുകൂടി ഉയര്‍ത്തിപ്പിടിക്കാം: Just put up or shut up.

Subair said...

കൊള്ളാം നല്ല മറുപടി !.

:-)

muhammed said...

@സുബൈര്‍,
എന്താ സുബൈര്‍ സാഹിബേ ഇങ്ങനെ നിര്‍ത്തിയത്. ഞങ്ങള്‍ വായനക്കാര്‍ വായിക്കുന്നുണ്ട്. രവിചന്ദ്രന്‍ ഇഷ്ടപ്പെട്ടാല്‍ ഒരുപാട് അവാര്‍ഡു തരുന്ന കൂട്ടത്തിലാണ്, കാളിദാസനെപ്പോലെ. കാളിദാസന്‍ മോഡലാണ് അദ്ദേഹം അനുകരിക്കുന്നത്. അദ്ദേഹത്തിന്റെ അവാര്‍ഡ് തിരസ്ക്കരിച്ചു ഷമീര്‍ നേരത്തെ ഇവിടം വിട്ടു, അദ്ദേഹത്തിന്റെ "സത്യസന്ധത" കണ്ടതിനാല്‍. അദ്ദേഹം 80 % ബ്ലോഗെഴുത്ത് ഇസ്ലാമിക വിരുദ്ധ, സത്യ വിരുദ്ധ പ്രചാരണത്തിന് ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.അതില്‍ ഇനിയും % കൂടാനേ സാധ്യതയുള്ളൂ. കേരളത്തില്‍ അദ്ദേഹം ആര്‍ക്കാണതു സമര്‍പ്പിക്കുന്നത് പ്രത്യേകിച്ച് പറയാതെ മനസ്സിലാവുന്നതാണല്ലോ. ഇവിടെയാണ്‌ മതരഹിതനായ കെ.ഇ. എനിന്റെ ആത്മാര്‍ഥത പ്രശംസിക്കപ്പെടുന്നത്. സവര്‍ണത്വമുള്ള നാസ്ഥികരെ സംശത്തോടെ വീക്ഷിക്കാവു, സിനിമയില്‍ അമല്‍ നീരദൊക്കെ ചെയ്യുന്ന പണി.
നന്ദി. താങ്കളുടെ ക്ഷമയെ അഭിനന്ദിക്കുന്നു. താങ്കള്‍ ഇവിടെ ലിങ്കിയ വീഡിയോ കണ്ടു. അതില്‍ ധാരാളം കമന്റുകളും ഉണ്ടല്ലോ.
ഒരു വായനക്ക് ശ്രീ കെ.കെ.ബാബുരാജുമായുള്ള ഒരഭിമുഖം ലിങ്കുന്നു.
"കേരളം: പുതിയ പതിറ്റാണ്ടും മൂന്നാം രാഷ്ട്രീയ ഭൂപടവും"
http://www.prabodhanam.net/detail.php?cid=297&tp=1

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
«Oldest ‹Older   1 – 200 of 260   Newer› Newest»