ശാസ്ത്രം വെളിച്ചമാകുന്നു

Sunday, 10 July 2011

2.സ്‌ക്കാന്‍ഡിനേവിയയില്‍ സംഭവിക്കുന്നത്


Scandinavia
“Theory without data is myth: data without theory is madness.” -Phil Zukerman 

അമേരിക്കയിലെ പിറ്റ്‌സര്‍ യൂണിവേഴ്‌സിറ്റിയിലെ സാമൂഹ്യശാസ്ത്രജ്ഞനായ ഫില്‍ സുക്കര്‍മാന്‍(Phil Zukerman) ജനസംഖ്യനിര്‍ണ്ണയ പഠനമേഖലയിലെ (Demographic studies) ഒരതികായനെന്ന നിലയില്‍ വിശ്വപ്രസിദ്ധനാണ്. 2008 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'ദൈവരഹിതസമൂഹം': ലോകത്തെ ഏറ്റവും മതേതരമായ സമൂഹങ്ങള്‍ സംതൃപ്തിയെക്കുറിച്ച് നമ്മോടെന്തുപറയുന്നു(SOCIETY WITHOUT GOD: What the least religious nations can tell us about contentment) എന്ന ഗ്രന്ഥം അവതരണശൈലികൊണ്ടും ഉള്ളടക്കത്തിന്റെ സവിശേഷതകൊണ്ടും ശ്രദ്ധയാകര്‍ഷിച്ചുവരികയാണ്. 2004 ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ് ലോകത്തെ അവിശ്വാസികളുടെ രാജ്യംതിരിച്ചുള്ള ഒരു കണക്കെടുക്കാന്‍ സുക്കര്‍മാനോട് ആവശ്യപ്പെട്ടിരുന്നു. ഈ മേഖലയിലെ സുദീര്‍ഘമായ മുന്‍പരിചയമാണ് ഉത്തരവാദിത്വം സുക്കര്‍മാനെ ഏല്‍പ്പിക്കാന്‍ യൂണിവേഴ്‌സിറ്റിയെ പ്രേരിപ്പിച്ചത്. 2005 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യൂറോപ്പിലാകെ പൊതുവില്‍ വര്‍ദ്ധിച്ചുവരുന്ന മതനിരാസപ്രവണത സ്ഥിതിവിവരക്കണക്കിന്റെ സഹായത്തോടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

യൂറോപ്പിലെ 45 ശതമാനം ജനങ്ങള്‍ അവിശ്വാസികളാണെന്നായിരുന്നു സുക്കര്‍മാന്റെ റിപ്പോര്‍ട്ട്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയടക്കമുള്ള സ്‌ക്കാന്‍ഡിനേവിയന്‍രാജ്യങ്ങളില്‍ കാണപ്പെട്ട സവിശേഷസാഹചര്യം അദ്ദേഹത്തില്‍ കൂടുതല്‍ കൗതുകം ജനിപ്പിച്ചു. എണ്‍പതു ശതമാനത്തിലധികം അവിശ്വാസികളുള്ള ഈ രാജ്യങ്ങള്‍ ലോകത്തെ ഏറ്റവും മതരഹിതമായ രാജ്യങ്ങളാണ്. മനുഷ്യചരിത്രത്തില്‍ ഇത്രയധികം മതരാഹിത്യം നിലനില്‍ക്കുന്ന സമൂഹങ്ങള്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്ന് പറയാം. നോര്‍വെയും ഫിന്‍ലന്‍ഡുമാണ് വിശ്വാസരാഹിത്യം വര്‍ദ്ധിച്ചുവരുന്ന മറ്റ് രണ്ട് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ മതനിരാസം 65 ശതമാനത്തിലധികമാണ്. 1950 ല്‍ വെറും ഒരു ശതമാനം അവിശ്വാസികളുണ്ടെന്ന് സര്‍വെഫലങ്ങള്‍ സൂചിപ്പിച്ച രാജ്യമാണ് സ്വീഡന്‍! ലൂഥറന്‍ ക്രിസ്തുമതത്തിന് അവിടെ ഭരണ-സാമൂഹികരംഗത്ത് ശക്തമായ മേധാവിത്വമാണുണ്ടായിരുന്നത്. മതം വന്‍തോതില്‍ പണമിറക്കി എതിര്‍പ്രചരണം നടത്തിയിട്ടും കഴിഞ്ഞ 15 വര്‍ഷമായി മതേതര കാഴചപ്പാട് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പ്രബലമാകുകയായിരുന്നു. സ്വയംഭൂവായ നിരീശ്വരവാദം ശക്തിപ്രാപിക്കുന്ന ഈ രാജ്യങ്ങളില്‍ മതേതര-നിരീശ്വരവാദ സംഘടനകള്‍ അതിശക്തമാണെന്ന് പറയാനാവില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറയത്തക്ക സ്വാധീനവുമില്ല. 1990 കളില്‍ യൂറോപ്പിലാകെ കമ്മ്യൂണിസം തകരുകയും ലോകമെമ്പാടും മതം തിരിച്ചുവരികയും ചെയ്ത കാലഘട്ടത്തിലാണ് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ മതനിരാസം പുഷ്ടിപ്പെട്ടതെന്നത് വിരോധാഭാസമായി തോന്നാം.’’’ 



PHIL Zukerman
സ്വതന്ത്രചിന്തകനായ സുക്കര്‍മാന്‍ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ കടുത്ത ആരാധകനാണ് താനെന്ന് തുറന്നുസമ്മതിക്കുന്നുണ്ട്. 2005 മുതല്‍ ഡന്‍മാര്‍ക്കിലും സ്വീഡനിലുമായി 14 മാസം കുടുംബസഹിതം താമസിച്ചാണ് അദ്ദേഹം ഈ സമൂഹങ്ങളെ സൂക്ഷ്മപഠനത്തിന്‌ വിധേയമാക്കിയത്‌. അമേരിക്കയിലെ ക്രൈസ്തവനേതൃത്വത്തിന്റെ പ്രചരണമനുസരിച്ച് ദൈവരഹിതസമൂഹങ്ങള്‍ അക്രമവും അരാജകത്വവും വിട്ടൊഴിയാത്ത പാപത്തിന്റെ വിളനിലങ്ങളായിരിക്കും. എന്നാല്‍ മതപരമായി ഉദാസീനമായ സ്‌ക്കാന്‍ഡിനേവിയന്‍ ജനങ്ങള്‍ വളരെയധികം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നതാണ് സുക്കര്‍മാന്‍ കണ്ടത്. ക്ഷേമ മാനദണ്ഡങ്ങളുടെ പട്ടികയില്‍ (‘happiness index’) ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന,ശാന്തിയും സമാധാനവും കളിയാടുന്ന സുഭിക്ഷരാജ്യങ്ങളാണവ. സാമൂഹിക സംഘര്‍ഷങ്ങളും മതലഹളകളും തീരെയില്ലെന്ന് പറയാം. ചരിത്രപരമായി നോക്കിയാല്‍ സമാധാനത്തെക്കാള്‍ പോരാട്ടവീര്യത്തിനും യുദ്ധത്തിനും പേരുകേട്ട വൈക്കിംഗുകളെപ്പോലുള്ള നോര്‍ഡിക് ഗോത്രവംശജരാണ് ജനതയില്‍ ഭൂരിപക്ഷവും. കുരിശുയുദ്ധകാലത്ത് വിശ്വാസസംരക്ഷണത്തിനായി പലപ്പോഴും സൈന്യങ്ങളെ അയച്ചുകൊടത്ത ചരിത്രവും സ്വീഡനും ഡന്‍മാര്‍ക്കിനുമുണ്ട്. ക്രമസമാധാനനില, സാക്ഷരത, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍, സമത്വബോധത്തിലടിസ്ഥാനമായുള്ള സാമൂഹികനിയമങ്ങള്‍, ഗതാഗതസംവിധാനങ്ങള്‍, കല, സാംസ്‌ക്കാരം,..എന്നീ രംഗങ്ങളില്‍ ലോകത്തിനാകെ മാതൃകയായ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അഴിമതി, കുറ്റകൃത്യനിരക്ക്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് കാഴ്ചവെക്കുന്നത്. 


മതരഹിതരിലെ ധാര്‍മ്മികമന:സാക്ഷി മനുഷ്യസഹജമായ ഒന്നാണ്. മാതാവിന് കുട്ടിയോടുള്ള സ്‌നേഹം, ആലംബഹീനരോടും ദരിദ്രരോടും തോന്നുന്ന ആര്‍ദ്രത, സഹജീവിക്ക് സംഭവിക്കുന്ന ആപത്ത് കണ്ടുനില്‍ക്കാനുള്ള കരുത്തില്ലായ്മ തുടങ്ങിയവയൊക്കെ ജനിതകമായ ചോദനകളുടെ ഭാഗമാകുന്നു. എന്നാല്‍ മനുഷ്യന്റെ ധാര്‍മ്മികബോധം കൂടുതല്‍ മിനുസപ്പെടുത്തുന്നത് സാമൂഹ്യബന്ധങ്ങളിലൂടെയാണ്. ഇവിടെ മതം അനിവാര്യമല്ലെന്ന് മാത്രമല്ല മതബോധം പലപ്പോഴും അധാര്‍മ്മികതയ്ക്കും അക്രമവാസനയ്ക്കും ഹേതുവായിത്തീരുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ബദലായി പരിഹാരകര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും മതം വാഗ്ദാനം ചെയ്യുന്നതിനാല്‍ വിശ്വാസിക്ക് പലപ്പോഴും കുറ്റബോധമില്ലാതെതന്നെ അധാര്‍മ്മികത പ്രവര്‍ത്തിക്കാനാവുമെന്ന സാഹചര്യമുണ്ടാകാറുണ്ട്. മതരഹിതസമൂഹങ്ങളില്‍ അരാജകത്വവും കുറ്റകൃത്യങ്ങളും രൂക്ഷമായിരിക്കുമെന്ന് മതം പ്രചരിപ്പിക്കാറുണ്ടെങ്കിലും വിപരീതചിത്രങ്ങളാണ് പല മതാധിഷ്ഠിത രാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്താന്‍, ബംഗ്‌ളാദേശ്, ആഫ്രിക്കയിലെ പട്ടിണിരാജ്യങ്ങള്‍ തുടങ്ങിയ മതാധിഷ്ഠിതരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മതത്തിന്റെ അവകാശവാദങ്ങള്‍ റദ്ദ് ചെയ്യുന്നു. അമേരിക്കയിലാകട്ടെ, 15-20 ശതമാനംവരെ അവിശ്വാസികളോ നിര്‍മതരോ ഉണ്ടെന്ന് മിക്ക സര്‍വെകളും സ്ഥിരീകരിക്കുമ്പോഴും അമേരിക്കന്‍ ജയിലുകളിലെ അന്തേവാസികളില്‍ ഈ വിഭാഗം കേവലം ഒരു ശതമാനത്തിലും താഴെയാണ്. 


നിരീശ്വരവാദിയായതുകൊണ്ടുമാത്രം ഒരാള്‍ക്ക് ഉയര്‍ന്ന ധാര്‍മ്മികതയുണ്ടാകുമെന്നോ മതവിശ്വാസിയായതുകൊണ്ടു മാത്രം ധാര്‍മ്മികമായി അധ:പതിക്കുമെന്നോ കരുതാനാവില്ല. വിശ്വാസികളിലും അവിശ്വാസികളിലും നല്ലതും ചീത്തയുമായ മനുഷ്യരുണ്ടെന്ന് ഏവര്‍ക്കുമറിയാം.ദൈവരഹിതസമൂഹം നരകീയമായിരിക്കുമെന്ന മതപ്രചരണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നേ പറയാവൂ. നിരീശ്വരവാദവും മതേതരത്വവും ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അനിവാര്യമാണെന്നല്ല മറിച്ച് മതരാഹിത്യം ക്ഷേമരാഷ്ട്രനിര്‍മ്മിതിക്ക് തടസ്സമല്ലെന്ന വാദമാണ് സുക്കര്‍മാന്‍ ഉയര്‍ത്തുന്നത്.


പൊതുവായ സ്ഥിതിവിവരക്കണക്കുകള്‍ക്ക് പുറമെ 150 സ്വീഡിഷ്-ഡാനിഷ് പൗരന്‍മാരുമായി സുക്കര്‍മാന്‍ നടത്തിയ അഭിമുഖങ്ങളുടെ തിരക്കഥകളും പുസ്തകത്തിലുണ്ട്‌. പല അഭിമുഖങ്ങളും രണ്ടു മണിക്കൂറിലധികം നീളുന്നു. അവിശ്വസികളായ പൗരന്‍മാരുടെ ധാര്‍മ്മികബോധവും ലോകവീക്ഷണവും അദ്ദേഹം സസൂക്ഷ്മം പരിശോധിച്ചു. മരണഭയം, പരലോകവീക്ഷണം എന്നിവയെക്കുറിച്ച് പ്രത്യേകം ചോദിച്ചറിഞ്ഞു. അത്ഭുതമെന്ന് പറയട്ടെ, അഭിമുഖത്തില്‍ പങ്കെടുത്ത ഭൂരിപക്ഷംപേര്‍ക്കും മരണഭീതിയോ മരണാനന്തരലോകത്തെക്കുറിച്ചുള്ള ആകുലതകളോ ഉണ്ടായിരുന്നില്ല. ലോകത്ത് പൊതുവെ മതപരത വര്‍ദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍ മതരഹിതസമൂഹത്തില്‍ കാണപ്പെട്ട ധാര്‍മ്മികസ്ഥിരതയും ആത്മവിശ്വാസവും സുക്കര്‍മാനെ അത്ഭുതപ്പെടുത്തി. അക്കാദമിക് മാനദണ്ഡമനുസരിച്ച് പരിശോധിച്ചാല്‍ പുസ്തകത്തിലെ ചര്‍ച്ച അത്ര ഗഹനമാണെന്ന് പറഞ്ഞുകൂടാ. എങ്കിലും ശേഖരിക്കപ്പെട്ട വിവരങ്ങള്‍ സുനിശ്ചിതമായ നിഗമനങ്ങള്‍ സമ്മാനിക്കുന്നവയായിരുന്നു. മതരഹിതസമൂഹം സാധ്യമാണെന്നുമാത്രമല്ല അവിടെ ഐശ്വരപൂര്‍ണ്ണവും ആനന്ദകരവുമായ ജീവിതം സാധ്യമാണെന്നും അദ്ദേഹം കണ്ടെത്തി(“First of all, I argue that society without God is not only possible, but can be quite civil and pleasant. This admittedly polemical aspect of my book is aimed primarily at countering the claims of certain outspoken, conservative Christians who regularly argue that a society without God would be hell on earth: rampant with immorality, full of evil, and teeming with depravity. Well, it isn’t. Denmark and Sweden are remarkably strong, safe, healthy, moral, and prosperous societies…p-6”) 


ഡെന്‍മാര്‍ക്കിലെയും സ്വീഡനിലേയും ജനങ്ങള്‍ സാംസ്‌ക്കാരികപരമായി ക്രിസ്ത്യാനികളാണ്(Cultural christians). അഭിമുഖത്തില്‍ പങ്കെടുത്ത ഒരാള്‍ സുക്കര്‍മാനോട് രസകരമായ ഒരു സ്വകാര്യാനുഭവം വര്‍ണ്ണിച്ചു: ഒരിക്കല്‍ അയാള്‍ ബാറില്‍ അടുത്ത സുഹൃത്തുമായി ബിയര്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ സുഹൃത്ത് വികാരവേശത്തോടെ ചാടിയെഴുന്നേറ്റ് തനിക്ക് ദൈവവിശ്വാസമുണ്ടെന്ന് തുറന്നടിച്ചു. ദയവ് ചെയ്ത് അക്കാരണത്താല്‍ തന്നെ ഒരു മോശം വ്യക്തിയായി വിലയിരുത്തരുതെന്നും സുഹൃത്ത് അയാളോടഭ്യര്‍ത്ഥിച്ചുവത്രെ! (One man recounted the shock he felt when a colleague, after a few drinks, confessed to believing in God. “I hope you don’t feel I’m a bad person,” the colleague pleaded.’’P-16). മതഭക്തി അതിവിശിഷ്ടഗുണമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവിശ്വസനീയമായി തോന്നാവുന്ന കുറ്റബോധമാണ് ആ ഡാനിഷ് യുവാവ് പ്രകടിപ്പിച്ചത്. ഡെന്‍മാര്‍ക്കിലെ മതനിരാസത്തെപ്പറ്റിയുള്ള കണക്കുകള്‍ സ്വാഭാവികമായും അവിടുത്തെ മതനേത്യത്വത്തിന് സ്വീകാര്യമായിരുന്നില്ല. 


പുറമെ മതവും ദൈവവുമൊന്നുമില്ലെന്ന് പറയുമെങ്കിലും തൊലിപ്പുറം ചുരണ്ടി ഉള്ളറകളിലേക്ക് നോക്കിയാല്‍ ഡാനിഷ് പൗരന്‍മാരുടെ ആത്മീയ ഉറവകള്‍ കാണാനാവുമെന്നായിരുന്നു ഒരു പ്രമുഖ ലൂഥറന്‍ ബിഷപ്പിന്റെ വാദം. പക്ഷെ മണിക്കൂറുകളോളം നീണ്ട അഭിമുഖങ്ങളില്‍ തൊലിപ്പുറം ചുരണ്ടി ഉള്ളിലേക്ക് നോക്കാന്‍ സുക്കര്‍മാന്‍ കിണഞ്ഞ് ശ്രമിച്ചപ്പോഴൊക്കെ കൂടുതല്‍ സംസാരിക്കാനുള്ള വിമുഖതയാണ് മിക്കവരും പ്രകടപ്പിച്ചത്. ചോദ്യകര്‍ത്താവിന് മതവിഷയമല്ലാതെ വേറൊന്നും ചോദിക്കാനില്ലേ എന്ന ഭാവം. മതം ഒരു സ്വകാര്യവികാരമായി സൂക്ഷിക്കുന്നവരല്ല മറിച്ച് മത-ദൈവ വിഷയത്തില്‍ താല്പര്യം തീരെക്കുറഞ്ഞവരാണ് ഡാനിഷ്‌കാരെന്ന് സുക്കര്‍മാന്‍ കണ്ടു(“I spent a year scratching, “I scratched and I scratched and I scratched. And I concluded that “religion wasn’t really so much a private, personal issue, but rather, a nonissue.”p-19 )മതനിരാസം പ്രബലമാകുന്നത് സ്വീഡനിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുവെങ്കിലും സുക്കര്‍മാന്‍ കൂടുതല്‍ കാലം ചെലവിട്ടത് ഡെന്‍മാര്‍ക്കിലാണ്. അവിടെ 83 ശതമാനം ജനങ്ങളും സാങ്കേതികമായി ഇപ്പോഴും നാഷണല്‍ ചര്‍ച്ചില്‍(ലൂഥറന്‍) അംഗങ്ങളാണ്. 


മാമോദീസയില്‍നിന്ന് മോചനംനേടല്‍ (de-baptism)പോലെയുള്ള തീവ്ര മതവിരുദ്ധനിലപാടുകള്‍ പൊതുവെ സ്വീകരിക്കപ്പെടുന്നില്ലെങ്കിലും ഡെന്‍മാര്‍ക്കും സ്വീഡനും പ്രതിനിധാനം ചെയ്യുന്ന സാംസ്‌ക്കാരിക ക്രൈസ്തവതയില്‍ (Cultural Christianity)ദൈവത്തിനും സാത്താനും വേഷമൊന്നുമില്ല. ക്രിസ്തുമതത്തെ ഒരു 'സാംസ്‌ക്കാരിക പൈതൃക'മായാണ് (Cultural heritage)ഏറെപ്പേരും നോക്കികാണുന്നത്. സഹജീവികളോട് ദയ കാട്ടുക, ദരിദ്രരെ സഹായിക്കുക, ധാര്‍മികബോധമുള്ള വ്യക്തിയാവുക തുടങ്ങി ക്രൈസ്തവത പിന്തുണയ്ക്കുന്ന മാനവികമൂല്യങ്ങള്‍ മിക്കവര്‍ക്കും സ്വീകാര്യമാണ്(“When they say they are “Christian” they are just referring to a cultural heritage and history. When asked what it means to be Christian, they said ‘being kind to others, taking care of the poor and sick, and being a good and moral person.”p-62) അതേസമയം,ക്രിസ്തുമതത്തിലെ സുപ്രധാന സങ്കല്‍പ്പങ്ങളോട് അവര്‍ പുറംതിരിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. അഭിമുഖം നല്‍കിയവരില്‍ മഹാഭൂരിപക്ഷവും യേശുക്രിസ്തുവിനെ ദൈവപുത്രനായോ മിശിഹായായിട്ടോ അംഗികരിക്കാന്‍ വിസമ്മതിച്ചു. 




ഉയര്‍ത്തെഴുന്നേല്‍പ്പ്, കന്യകാഗര്‍ഭം തുടങ്ങിയ ക്രിസ്തുമതത്തിലെ അടിസ്ഥാനപ്രമാണങ്ങള്‍ ഏതാണ്ടെല്ലാവരുംതന്നെ തമാശയെന്നനിലയില്‍ ചിരിച്ചുതള്ളുകയാണുണ്ടായത്(“When I specifically asked these Nordic Christians if they believed that Jesus was the Son of God or the Messiah, they nearly always said no – usually without hesitation. Did they believe that Jesus was born of a virgin or that he rose from the grave? Such queries were usually met with genuine laughter – as through the mere asking was rather silly” -p.10).ബൈബിള്‍ ദൈവവിരചിതമണെന്ന് സര്‍വെയില്‍ പങ്കെടുത്ത ആരുംതന്നെ (പൂജ്യം ശതമാനം) വിശ്വസിക്കുന്നില്ലെന്നതാണ് കൗതുകകരം. പള്ളിയില്‍പോക്ക് ലോകത്തേറ്റേവും കുറഞ്ഞ രാജ്യങ്ങളാണ് സ്‌ക്കാന്‍ഡിനേവിയയിലുള്ളത്. (“Almost nobody in Denmark and Sweden believes that the Bible is divine in origin. And the rate of weekly church attendance in these Nordic nations is the lowest on earth…”-P.6). 


അക്രമം, കൊലപാതകം ,ബലാല്‍സംഗം തുടങ്ങിയവ ഏറ്റവും കുറഞ്ഞ രാജ്യങ്ങളാണിവിടെയുള്ളത്. എന്നിട്ടും തങ്ങളെ 'വഴിനടത്താന്‍' ദൈവം മുകളിലുണ്ടെന്ന് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നില്ല. വിധിവിശ്വാസവും പരാശ്രയബോധവും കൈവിട്ട് ആത്മവിശ്വാസമാര്‍ജ്ജിച്ച ഈ ജനതയ്ക്ക് പാപബോധവും അന്യമായിക്കൊണ്ടിരിക്കുകയാണ് (“… their overall rates of violent crime – such as murder, aggravated assault, and rape – are among the lowest on earth. Yet the majority of Danes and Swedes do not believe that God is “up there,” keeping diligent tabs on their behavior… In fact, most Danes and Swedes don’t even believe in the very notion of “sin.”-p.10) എങ്കിലും തങ്ങളുടെ ക്രൈസ്തവപൈതൃകം നാണക്കേടായിക്കാണാന്‍ അവരാരും തയ്യാറല്ല. ഒരു നിരീശ്വരവാദിയാണെങ്കിലും ലൂഥറന്‍ ക്രൈസ്തവമൂല്യങ്ങള്‍ താനിപ്പോഴും ളള്ളില്‍ കാത്തുസൂക്ഷിക്കുന്നുവെന്നാണ് അഭിമുഖത്തിനിടെ ജെന്‍സ് എന്ന അറുപത്തിയെട്ടുകാരന്‍ സുക്കര്‍മാനോട് പറഞ്ഞത്(“We are Lutherans in our souls — I’m an atheist, but still have the Lutheran perceptions of many: to help your neighbor. Yeah. It’s an old, good, moral thought.”p-10). 


അമേരിക്കയില്‍ മതം ശക്തമായിട്ടും സമ്പന്നതയുണ്ടെന്ന വസ്തുത സുക്കര്‍മാന്‍ നിരാകരിക്കുന്നില്ല. എന്നാല്‍ അമേരിക്കയില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ബീഭത്സമാണ്;വന്‍തോതിലുള്ള സാമൂഹികസംഘര്‍ഷവും സമ്മര്‍ദ്ദവും അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളാകട്ടെ വരുമാനവിതിരണത്തിന്റെയും പൗരാവകാശങ്ങളുടെയും കാര്യത്തില്‍ ലോകത്തിനാകെ അനുപമ മാതൃകയായി വര്‍ത്തിക്കുന്നു. ശാന്തമായ ഒരു പുഴപോലെയാണ് ആ 'തണുപ്പന്‍'സമൂഹങ്ങള്‍ മുന്നോട്ടൊഴുകുന്നത്.  യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവെ അനുഭവപ്പെടുന്ന കുറഞ്ഞ ജനനനിരക്കും വര്‍ദ്ധിച്ചുവരുന്ന ആഫ്രിക്കന്‍ മുസ്‌ളീങ്ങളുടെ കുടിയേറ്റവും ഈ രാജ്യങ്ങളിലെ മതസമവാക്യങ്ങളെ ഭാവിയില്‍ രണ്ട് രീതിയില്‍ സ്വാധീനിക്കാമെന്ന് സുക്കര്‍മാന്‍ പ്രവചിക്കുന്നു. മതപരമായി നിര്‍ബന്ധബുദ്ധിയുളള മുസ്‌ളീങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ തങ്ങളുടെ മതത്തേയും ദൈവത്തേയും വീണ്ടും പൊടിതട്ടിയെടുത്ത് മതപരമായി സംഘടിക്കേണ്ട ആവശ്യകത സ്‌ക്കാന്‍ഡിനേവിയന്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടാം. സംഘടിക്കാനും തിരിച്ചടിക്കാനും മതംപോലെ സഹായകരമായ മറ്റൊരു ഉപായമില്ലല്ലോ. പത്തുപേര്‍ തികച്ച് നിസ്‌ക്കരിക്കാനില്ലാത്തിടത്തുപോലും കോടികള്‍ ചെലവിട്ട് കൂറ്റന്‍ മോസ്‌ക്കുകള്‍ പണിതുയര്‍ത്തപ്പെടുന്നത് ശാന്തശീലരായ സ്‌ക്കാന്‍ഡിനേവിയക്കാരെയും അസ്വസ്ഥരാക്കുന്നുണ്ട്. മതമൗലികവാദം നേരിടാനായി തങ്ങളുടെ മതേതര-ജനധിപത്യ സ്ഥാപനങ്ങളും മൂല്യങ്ങളും കൂടുതല്‍ ശക്തിപ്പെടുത്താന്‍ അവര്‍ ശ്രമിക്കാനിടയുണ്ടെന്നതാണ് രണ്ടാമത്തെ സാധ്യത. 


2006 ല്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ചതുമായി ബന്ധപ്പെട്ടുണ്ടായ മതകലാപവേളയില്‍ അതാണ് സംഭവിച്ചത്. കാര്‍ട്ടൂണ്‍ കലാപം ഡെന്‍മാര്‍ക്കിന്റെ മതേതരഭാവത്തിന്റെ മൂര്‍ച്ഛ കൂട്ടുകയാണുണ്ടത്. യൂറോപ്യന്‍മുസ്‌ളീം ഇസ്‌ളാമിനെ നവീകരിക്കുമെന്നും മിതവാദത്തിന്റെയും സഹിഷ്ണുതയുടേയും പാതയിലേക്ക് അതിനെ നയിച്ചേക്കുമെന്ന വാദവും അദ്ദേഹം തള്ളിക്കളയുന്നില്ല. സ്‌ക്കാന്‍ഡിനേവിയന്‍ സമൂഹങ്ങളുടെ ഭാവി പ്രവചിക്കാന്‍ സുക്കര്‍മാന്‍ തയ്യാറല്ല. മതം വളരെ രസകരമായ ഒരു സംഗതിയാണ്;സാമ്പത്തികവും സാമൂഹകവുമായി അതിശക്തവും. അതിനെ തുടച്ചുനീക്കുക അത്ര എളുപ്പമായിരിക്കില്ല. പത്തുനാല്‍പ്പത് വര്‍ഷം കഴിഞ്ഞ് ഡാനിഷ് പൗരന്‍മാര്‍ തെരുവില്‍വെച്ച് കാണുമ്പോള്‍ പരസ്പരം 'ഹലേലുയാ' പറയാതെ സംസാരിക്കില്ലെന്ന അവസ്ഥ ഉണ്ടായിക്കൂടെന്നില്ല; ഒരുപക്ഷെ അപ്പോഴേക്കും മതംതന്നെ അവര്‍ പൂര്‍ണ്ണമായും മറന്നിട്ടുണ്ടാകാനുമിടയുണ്ട്. രണ്ടായാലും ഊഹാപോഹങ്ങള്‍ക്ക് ഫില്‍ സുക്കര്‍മാന്‍ തയ്യാറല്ല.*** 

260 comments:

«Oldest   ‹Older   201 – 260 of 260
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
muhammed said...

പോഞ്ഞിക്കര റാഫിയുടെനിയോഗം.
ചോദ്യം:”സാഹിത്യജീവിതത്തിലേയ്ക്കു പ്രവേശിക്കുവാനുണ്ടായ കാരണങ്ങള് എന്തെല്ലാമായിരുന്നു. ആദ്യത്തെ സാഹിത്യസൃഷ്ടി എത്രാമത്തെ വയസ്സിലാണ് രചിച്ചത്?

ഉത്തരം: എന്റെ മുത്തച്ഛന് അറിയപ്പെടുന്ന ഒരു കലാകാരനായിരുന്നു. ഒരേസമയം 120 പേര് രംഗത്തുവരുന്ന നാടകത്തിന്റെ ആശാന് കൂടിയായിരുന്നു നെടുവത്തേഴത്ത് അച്ചക്കോ ശൗര്യാര്. മാതാപിതാക്കള്ക്കും കലയോട് വലിയ താല്പുര്യമായിരുന്നു. എട്ടാമത്തെ വയസ്സില് തന്നെ ഞാന് വായന തുടങ്ങി. എന്റെ ഒരു സഹോദരനും നല്ല വായനക്കാരനായിരുന്നു. അന്നുള്ള നോവലുകളിലും കഥകളിലുമൊക്കെ ക്രിസ്ത്യാനികള്ക്കും മുസ്ലീംങ്ങള്ക്കും മോശമായ റോളുകളായിരുന്നു. കള്ളുകുടിയനായി ക്രിസ്ത്യാനിയും പോക്കിരിയും ആഭാസനുമായി മുസല്മാാനുമായിരിക്കും മിക്കവാറും കഥകളില് പ്രത്യക്ഷപ്പെടുക. വാസ്തവത്തില് ക്രിസ്ത്യാനിയെ 'ഹിറോ'യാക്കാന് വേണ്ടിയാണ് ഞാന് എഴുതിത്തുടങ്ങിയത്. പതിനഞ്ചാം വയസ്സില് ആദ്യമായി എഴുതിയ 'ആന്റണിയുടെ വാഗ്ദാനം' എന്ന കഥ റാഫേല് ജെ നെടുവത്തേഴത്ത് പോഞ്ഞിക്കര എന്ന പേരില് 'സത്യനാദം' പത്രത്തില് അച്ചടിച്ചുവന്നു.

കൂടുതല്‍ വായനക്ക്..

http://janayugomonline.com/php/newsDetails.php?nid=68341

Anonymous said...

കാളിദാസൻ,സത്വരാഷ്ടൃരീയം കെ.ഈ.എനോ,പോക്കറോ ഉന്നയിച്ച രാഷ്ടൃരീയ ചിന്താ പദ്ധതിയല്ല.ഡോ.അബേദ്ക്കറിന്റെ ചിന്താധാരയാണ്‌.''സാമൂഹ്യമായി വേർതിരിക്കപ്പെട്ടവർ രാഷ്ടൃരീയമായും വേർതിരിയേണ്ടതുണ്ട്'' ഈ അർത്ഥത്തിൽ എഴുപതുകൾ മുതൽ ഇന്ത്യയിൽ അംബേദ്ക്കർ ചിന്തകളിൽ വ്യാപരിക്കുന്നവരാണ്‌ ദലിതുകൾ.ഇക്കാലത്ത് മുഖ്യധാരാ സംഘടനകളിൽ നിന്നും മാറി''ഞങ്ങളൊരു സമുദായമാണന്ന്''പ്രഖ്യപിക്കുന്നതാണ്‌.പുതിയ ദലിത് രാഷ്ടൃരീയം.അതിന്‌ ഇസ്ളാമിന്റെ പ്രത്യശാസ്ത്രം ആവശ്യമില്ല.സവർണ ബോധത്തിന്റെ ഇരകൾ എന്ന നിലക്ക് ഇസ്ലാമിക സംഘടനകളുമായി ചില 'ഐക്യങ്ങ്ൾ'ഉണ്ടാകാറുണ്ട്.മാക്സിസം/വർഗ്ഗ സമരം കൈയൊഴിയാത്ത കെ.ഈ.എന്നെ യോ ,പോക്കറേയോ അതുകൊണ്ടുതന്നെ ദലിതുകൾ കാര്യമായി പരിഗണിക്കാറുമില്ല.മതേതരത്വം ഒരു രാഷ്ടരിയ വിഷയമാണ്‌.അധീശ മത്ബോധത്തിനെതിരെ നിരന്തരം കലഹിച്ചുകൊണ്ടുമാത്രമേ നിലനില്പുള്ളു.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
muhammed said...

ദല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അഭിഭാഷകനും സാമൂഹിക പ്രവര്ത്തകനും രാഷ്ട്രീയക്കാരനുമായ റാഷിദ് സലീം ആദില്, ദലിത് വിഭാഗത്തില് നിന്ന് ഇസ്ലാം മതം പുല്കിയ ആക്ടിവിസ്റ്റാണ്. ദലിതുകളെ കുറിച്ചും സാമൂഹിക സമത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചും ഇസ്ലാമിനെക്കുറിച്ചും സംസാരിക്കുന്നു
അദ്ദേഹം പറയുന്നു..
“സാമൂഹിക നീതിയിലധിഷ്ഠിതമാണ് ഇസ്ലാം. മനുഷ്യ കുലത്തിന്റെ ഐക്യപ്പെടലാണത്. എല്ലാവരും ആദമിന്റെയും ഹവ്വയുടെയും മക്കളാണെന്ന കാഴ്ചപ്പാടാണ് ഇസ്ലാമിന്റേത്. ഒരു മതവും നീതിക്കും സാമൂഹിക സമത്വത്തിനും ഇത്രയധികം പ്രാധാന്യം നല്കുന്നില്ല. ആ നിലയ്ക്ക് ഇസ്ലാം ദലിതുകള്ക്ക്, അടിച്ചമര്ത്തുന്ന ജാതി വ്യവസ്ഥയെ വെല്ലുവിളിക്കാനുള്ള ഫലപ്രദമായ വഴിയാണ്. ഇസ്ലാം ഒരു പുതിയ സാമൂഹിക ക്രമം പ്രദാനം ചെയ്യും; ആത്മാഭിമാനവും. പൂര്ണ മനുഷ്യനായി സമൂഹം സ്വീകരിക്കുന്നുവെന്ന വല്ലാത്ത ബോധവും അത് സമ്മാനിക്കും. ഹിന്ദൂയിസം അതൊരിക്കലും നല്കുന്നില്ല. ദലിതുകള് ഇസ്ലാമിലേക്ക് മാറിയാല് അവര് എളുപ്പത്തില് മുസ്ലിം സമുദായത്തിന്റെ ഭാഗമായി സ്വീകരിക്കപ്പെടും. ഒരു വലിയ സമുദായത്തിന്റെ ഭാഗമായി ദലിതത്വം മറികടന്ന് ശാക്തീകരിക്കപ്പെടുകയും ചെയ്യും”

കൂടുതല്‍ വായനക്ക്..
http://vayanakaaran.blogspot.com/2011/07/blog-post.html

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മുഹമ്മദ്,

താങ്കളുടെ പ്രതികരണങ്ങളുടെ ഉന്നതമായ നിലവാരം ആരേയും ആകര്‍ഷിക്കുന്നതാണ്. താങ്കള്‍ മുകളില്‍ എഴുതിവെച്ചിരിക്കുന്നതും അതിന്റെ ലിങ്കും ശുദ്ധമായ മതപ്രചരണമാകുന്നു. 'പഴയ ഭാര്യയ്ക്ക് സൗന്ദര്യമില്ലായിരുന്നു' എന്ന മാതൃകയില്‍ 'മതംമാറികള്‍' ചെന്നുകയറിയ മതത്തെക്കുറിച്ച് വാചാലരാകുന്നത് അറുപഴഞ്ചന്‍ ഏര്‍പ്പാടാണ്. ഇങ്ങനെയുള്ളവരെ കെട്ടിയെഴുന്നെള്ളിച്ച് തന്റെ മതമാണ് മികച്ചതെന്ന് സ്ഥാപിക്കാന്‍ സുവിശേഷവേലക്കാര്‍ അക്ഷീണം പരിശ്രമിക്കാറുണ്ട്. തെരുവോരങ്ങള്‍ മുതല്‍ ബ്‌ളോഗുകള്‍ വരെ ഇത്തരം മിഷണറി പ്രവര്‍ത്തനത്തിന് വേദിയാകാറുമുണ്ട്.

പണ്ട് വീടുവിട്ട ഒരു കുട്ടിയെക്കുറിച്ച് മാഫിയാക്കാര്‍ പരസ്യം കൊടുത്ത കഥയുണ്ട്: ഈ കുട്ടി വീട്ടില്‍ ഒരു പാട് പ്രശനങ്ങള്‍ അനുഭവിക്കുകയായിരുന്നു, ദിവസവും ദാമ്പത്യകലഹം, അടിപിടി, ശഠ്ണ. വീട്ടില്‍ സ്‌നേഹം കുറവായിരുന്നു. അങ്ങനെയാണവന്‍ മാഫിയയുടെ പ്രവര്‍ത്തനത്തിലേക്ക് ആകൃഷ്ടനാവുന്നത്. യാഥാര്‍ത്ഥ സ്‌നേഹവും ഒത്തൊരുമയും മാഫിയാസംഘത്തില്‍ മാത്രമാണെന്നവന്‍ മനസ്സിലാക്കി, അവിടെയാണ് ചേരിതിരിവില്ലാതെ മനുഷ്യനെ മനുഷ്യനായി ജീവിക്കുന്നതെന്നും അവന്‍ തിരിച്ചറിഞ്ഞു. ഇന്നവന്‍ സന്തുഷ്ടനായ ഒരു സംഘാംഗമാണ്'- ഇത് വായിക്കുമ്പോള്‍ താങ്കളുടെ മുഖത്ത് ഒരു പുച്ഛം വിരിയുന്നില്ലേ? ഇതുതന്നെയാണ് ഇത്തരം മതപ്രചരണം സാഹിത്യം വായിക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ളവര്‍ക്കും തോന്നുന്നത്.

ഇത് പറയാന്‍ കാരണമുണ്ട്. താങ്കള്‍ ഏതെങ്കിലും ഒരുവനെ സ്വമതത്തിന്റെ കുട്ടിയുടുപ്പ് ഇടീച്ച് രംഗത്തിറക്കി അയാളെക്കൊട്ട് മതമാഹാത്മ്യം വിളമ്പിച്ച് ലോകമെമ്പാടും ഫോര്‍വേഡ് ചെയ്യുന്നു. ഈ സുവിശേഷവേലയ്ക്ക് ഞാനെതിരല്ല. അത് താങ്കളുടെ മതപ്രചരണാവകാശം. താങ്കളത് ഇവിടെ രേഖപ്പെടുത്തിയാല്‍ അതിവിടെ ഉണ്ടാവുകയും ചെയ്യും. പക്ഷെ അതൊടൊപ്പം താങ്കളുടെ മതത്തെ സ്വമതമായി താരതമ്യപ്പെടുത്തി തന്റെ മതമാണ് മികച്ചതെന്ന് സ്ഥാപിക്കാന്‍ മറ്റാരെങ്കിലും ശ്രമിച്ചാലും അതുമിവിടെയുണ്ടാകും. ഏതെങ്കിലും ഒരുതരം സുവിശേഷവേല അംഗീകരിക്കുക എന്ന നിലപാടില്ല. എല്ലാവര്‍ക്കും തുല്യനീതിയാണ് ഉണ്ടാവുക. അപ്പോള്‍ വെറുതെ ആക്ഷേപവുമായി വന്ന് ഉറഞ്ഞുതുള്ളരുത്. ഹിന്ദു/ക്രിസ്തു/ബുദ്ധമതത്തേക്കാള്‍ മികച്ചതാണ് ഇസ് ളാമെന്ന് ആരെക്കൊണ്ടെങ്കിലും പറയിക്കുമ്പോള്‍ തിരിച്ചുപറയിക്കാനും ചിലര്‍ക്ക് താല്‍പര്യം ഉണ്ടായെന്ന് വരാം-ഉണ്ടായില്ലെന്നും വരാം. അതൊക്കെ സഹിഷ്ണുതയോടെ കാണാനും താങ്കളും ഇതുപോലുള്ള വ്യാജ ഐഡി. ഉപയോഗിച്ച് സുവിശേഷവേല ചെയ്യുന്നവരും തയ്യാറായിരിക്കണമെന്നു മാത്രം അഭ്യര്‍ത്ഥിക്കുന്നു.

vipin said...

@ kalidasan
ഈ absolute morality എന്ന് പറഞ്ഞാല്‍ പൊത്തകത്തില്‍ പറഞ്ഞിട്ടുള്ള ധാര്‍മികത തന്നെ , പക്ഷെ ദൈവം ഏതെന്നൊന്നും ചോദിക്കരുത് ! " അടി ..അടി കിട്ടും കള്ളാ , ഒന്നും അറിയാത്ത പോലെ , മ്മടെ ദൈവം തന്നെ ... മറ്റോരടെ ഒക്കെ ഉടായിപ്പല്ലേ , അതൊക്കെ 'ഡൂപ്ലി ദൈവം' , മ്മടെ ആണ് ഒറിജിനല്‍ , അങ്ങേര് പറയുന്നത് absolute moralityയും " ....ബുഹഹ !!!!!!

muhammed said...

@ രവിചന്ദ്രന്‍,

കാളി പേമാരിയില്‍ തകര്‍ന്നുപോയ, തുറസ്സായ ഒരു ബ്ലോഗില്‍ വെറുതെ എത്തി നോക്കിയെതെയുള്ളൂ. അപ്പോയെക്ക് ബ്ലോഗുടമക്ക് അസഹ്യത. കുറച്ചു കമന്റെല്ലേ ഇട്ടിട്ടുള്ളൂ.

കാളി-രവിചന്ദ്ര കഥകള്‍ക്കിടയില്‍ ഇസ്‌ലാമിന്റെ മനോഹാരിത കണ്ട ഒരാളെയെല്ലേ പരിചയപ്പെടുത്തിയത്? ഇതിന്മാത്രം താങ്കള്‍ അസ്വസ്തനായോ?. എങ്കില്‍ എറിയുന്നത് കൊള്ളുന്നു. ധാരാളം കയ്യിലുണ്ട് വഴിയെ കമന്റാം. വായനക്കാര്‍ ആസ്വദിക്കട്ടെ.

muhammed said...

ഡോക്ടര്‍ മീനയുടെ അനുഭവം അവര്‍ വിവരിക്കുന്നതിങ്ങനെ...

“ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിലാണ് ഞാന് ജനിച്ചത്. അച്ഛന്റെ രണ്ടു തലമുറ മുമ്പുള്ളവര് പാലക്കാട്ടായിരുന്നു. ഒരു ജ്യേഷ്ടത്തിയടക്കം ഞങ്ങള് രണ്ടു മക്കളാണ് ഉള്ളത്. അമ്പലത്തില് പോക്കും മറ്റു ആചാരാനുഷ്ടാനങ്ങളും കൊണ്ട് നടക്കുന്ന കുടുംബത്തില് ഞാനും ആ സംസ്കാരത്തില് വളര്ന്നു. സ്കൂള് പഠനകാലത്ത് ഇതര മതങ്ങളെ കുറിച്ച് എനിക്ക് യാതൊരറിവും ഉണ്ടായിരുന്നില്ല. എന്ട്രന്സ് കിട്ടി മെഡിക്കല് കോളേജില് വന്നതിനു ശേഷമാണ് ഇന്ത്യയില് പ്രധാനപെട്ട ചില മതങ്ങള് ഉണ്ടെന്നും അവയ്ക്ക് വ്യത്യസ്ത വിശ്വാസ -അചാരാനുഷ്ടാനങ്ങള് ഉണ്ടെന്നും ഞാന് തിരിച്ചറിയുന്നത്. എന്താണ് ജീവിതലക്ഷ്യം, വ്യത്യസ്ത മതങ്ങളില് അതിനെക്കുറിച്ച് എന്ത് പറയുന്നു എന്നറിയാനുള്ള താത്പര്യം മുന്നാം വര്ഷ എം.ബി.ബി.എസിന് പഠിക്കുമ്പോഴാണ് എന്നില് വളര്ന്നത്.”

കൂടുതല്‍ വായനക്ക്..
http://www.sthreeonline.info/test/?page_id=1021

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മുഹമ്മദ്,

എത്തിനോക്കിയതായാലും വലിഞ്ഞുകയറി വന്നതായാലും കാര്യങ്ങള്‍ പറഞ്ഞെന്നേയുള്ളു. കുറച്ചു ദിവസമായി ഈ ഐ.ഡിയില്‍ ഒരാള്‍ വന്ന് കുറച്ച് കുലീനസാഹിത്യം ചുരത്തിവെക്കുന്നത് കാണാനിടയായി. 'സുവിശേഷത്തിന് വേണ്ടി സുവിശേഷം'' വേണമെന്ന് ഭവാന്‍ തീരുമാനിച്ചാലും വിരോധമില്ല. അതൊക്കെ ബൂലോകത്ത് വിലമതിക്കപ്പെടുമെന്ന അങ്ങയുടെ ദീര്‍ഘദൃഷ്ടി കമനീയം തന്നെ. ഭവാന്റെ റേഞ്ച് എനിക്ക് തീര്‍ത്തും ബോധ്യമായി. പണ്ട് സുശീല്‍ കുമാര്‍ പറഞ്ഞതുപോലെ 'ആരവപെണ്‍കൊടികളെ' ആയാസപ്പെടുത്താന്‍ പാടില്ലല്ലോ. മാത്രമല്ല,സുവിശേഷകരെ കത്തിക്കരുതെന്ന് പറഞ്ഞ് പണ്ട് റാലി നടത്തിയതാ ഞങ്ങളൊക്കെ. ഈ ഐ.ഡി ക്കാരനുവേണ്ടിയും അങ്ങനെതന്നെ നിലകൊള്ളും. എക്‌സപയറി ഡേറ്റു കഴിഞ്ഞവ വിട്ട് അടുത്തിടെയുള്ള വിഭവമായാല്‍ വളിച്ചെന്ന പരാതിയും ഒഴിവാകും. അതോടെ എല്ലാവര്‍ക്കും അങ്ങയുടെ മതത്തേക്കുറിച്ചുള്ള മതിപ്പ് വര്‍ദ്ധിക്കുകയും ചെയ്യും.പഴംചരക്ക് വ്യാപാരിയാണെന്ന് അന്യരെകൊണ്ട് പറയിക്കുകയും വേണ്ട. ഇതിലൊന്നും എനിക്ക് അസഹ്യത ഇല്ലെന്ന് മാത്രമല്ല സ്‌നേഹം മാത്രമേയുള്ളു. പണ്ട് കപ്യാര്‍ എന്ന ഐ.ഡി യില്‍ ചെയ്തതുപോലെ ആകാതിരുന്നാല്‍ വലിയ ഉപകാരം. അപ്പോള്‍ ശരി, എല്ലാം പറഞ്ഞപോലെ

kaalidaasan said...
This comment has been removed by the author.
muhammed said...

കാളിക്ക് ഇഷ്ടമുള്ളവരോട്തോന്നുന്ന വാക്കുകള്‍ നേരിട്ടെഴുതുമ്പോള്‍
രവിചന്ദ്രന്‍ പരോക്ഷമായി അവതരിപ്പിക്കുന്നു.
ഉള്ളുകള്ളികള്‍ വായിക്കുവാന്‍ അറിയുന്നവരല്ലേ ബ്ലോഗ്‌ വായനക്കാര്‍.
അസഹ്യതയില്ലാത്ത മഹാന്‍ ഇത്രയും വാരി വലിചെഴുതുമോ?

സ്നേഹത്തോടെ സ്വാഗതം ചെയ്തതല്ലേ.....

"ആത്മനിഷ്ഠ" വരികള്‍ കാണാന്‍ ചന്തമുണ്ട്, ചേര്‍ച്ചയില്ലെങ്കിലും.

ഖിയാമത്ത്‌ നാളുവരെയാണ് expiry date , കാത്തിരിക്കുക. അതുവരെയും എന്നെപ്പോലുള്ളവര്‍ ഇസ്‌ലാം പറഞ്ഞും പോയിയുമിരിക്കും അനുഭവങ്ങള്‍ എഴുതും.
ഇസ്‌ലാമിന്റെ നാശം പറഞ്ഞ അബൂലഹബ് കാലയവനികക്കുള്ളിലായി, അബൂലഹബിന്റെ മകന്‍ ഇസ്‌ലാമിന്റെ ശക്തമായ പ്രചാരകനുമായി. ജബ്ബാറിന്റെ കുടുംബത്തില്‍ നിന്നും എത്ര പേര്‍ വരും, കാത്തിരിക്കുക. കാളിയും രവിചന്ദ്രനും അന്തംവിട്ടിരിക്കേണ്ടി വരിക, ആലോചിക്കാന്‍ വയ്യേ!!!!

അപ്പോള് ശരി, എല്ലാം പറഞ്ഞപോലെ…….
വീണ്ടും വരാം ഇന്ഷാ അല്ലാഹ്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
muhammed said...
This comment has been removed by the author.
Anonymous said...

Congratulations to Ravichandran sir and Kaalidaassan for your great debating skills. Your style of transparent and unumbiguous presentation of facts and findings from reliable resources are highly appreciated. You are really kind enough in spending your valuable time to make awareness among the readers; and your fight against such regressive ideologies, which can cause severe and irreparable damage to the entire humanity, will be highly valued.

A reader.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മുഹമ്മദ്,

താങ്കള്‍ കാളിദാസനെതിരെ അവസാനമിട്ട കമന്റ് ഒന്നുകില്‍ അവസാനഭാഗം ഭേദഗതി ചെയ്ത് റീപോസ്റ്റ് ചെയ്യുക. അല്ലെങ്കില്‍ അത് മുഴുവനായി നീക്കം ചെയ്താലും. താങ്കള്‍ ഉയര്‍ന്ന നിലവാരം ഉള്ളയാളയതിനാല്‍ അഭ്യര്‍ത്ഥന മാനിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല.

muhammed said...

കാളിദാസന്റെ സാന്നിധ്യം ബ്ലോഗു ഉടമകളുടെ “നിലവാരം” അളക്കാന്‍ എളുപ്പമാക്കുന്നു.
ഈ ബ്ലോഗിലെ കാളിഘടകം
രവിചന്ദ്രന്‍ എന്ന കഥാകാരനേയും എളുപ്പം മനസ്സിലാക്കാന്‍ പറ്റി.

വ്യക്തതയുള്ളവരൊക്കെ വ്യക്തമായി തന്നെ കാളിദാസനെപറ്റി അഭിപ്രായം രേഖപ്പെടുത്തി.
<<< suraj::സൂരജ് said...ബ്ലോഗില്‍ പലയിടത്തും വിതണ്ഡതാവാദം കൊണ്ടു താകള്‍ കളിക്കുന്ന പരിപാടി ഇവിടെ അനുവദിച്ചുതരില്ല. കണാകുണാ “അനുഭവശാസ്ത്രം” പറഞ്ഞോണ്ടിട്ടാല്‍ കമന്റ് ഞാന്‍ ഡിലീറ്റും !
MARCH 9, 2009 11:09:00 PM GMT+05:30 HTTP://MEDICINEATBOOLOKAM.BLOGSPOT.COM/2009/03/BLOG-POST.HTML
suraj::സൂരജ് said...
കാളിദാസനോട് അവസാന വാക്ക് :
താങ്കള്‍ക്ക് പറയാനുള്ളതെല്ലാം സ്വന്തം ബ്ലോഗിലെഴുതുക. അല്ലാതെ എഴുതുന്നത് ഡിലീറ്റും. സോറി, താങ്കളുടെ ചര്‍വ്വിതചര്‍വ്വണവും ചെറിപ്പിക്ക്ഡ് ന്യൂസ് ലിങ്കുകളും മിസ്ക്വോട്ടിങും സഹിക്കാന്‍ തല്‍ക്കാലം ആവില്ല. സമയവുമില്ല.
JULY13,20091:26:00AMGMT+05:30 HTTP://MEDICINEATBOOLOKAM.BLOGSPOT.COM/2009/07/SCIENCE-BEHIND-HOMOSEXUALITY.HTML >>>

ഇതുപോലെയെത്രയത്ര.........

kaalidaasan said...
This comment has been removed by the author.
muhammed said...

പാവം?
ഇപ്പോഴും കാളിദാസന് പ്രശ്നമെന്താണന്നറിയില്ല. വിദഗ്ദ ചികിത്സ വേണ്ടതുണ്ട്. ഡോക്ടര്‍ സൂരജിനെ പോലുള്ളവരെ കണ്സല്ട്ടു ചെയ്‌താല്‍ എന്തെകിലും പരിഹാരം കിട്ടിയേക്കും.
വര്‍ഷങ്ങള്‍ ആയത്രേ ബ്ലോഗുചുറ്റാന്‍ തുടങ്ങിയിട്ട്, അതെ കാളിദാസന് കടുത്ത നിരാശ.
കടുത്ത നിരശയുള്ളവനാരാണന്നു ഏതൊരു വിവരമുള്ള മുസ്‌ലിമിന്നും അറിയാവുന്നതാണ്.
പ്രത്യാശക്കു വകയുണ്ടോ എന്നോട് ചോദിച്ചിട്ട് കാര്യമുണ്ടോ?
സ്വയം ചോദിക്കുക. പ്രശ്നത്തിനു ഉത്തരം കിട്ടും.
ഈയടുത്ത് മരണപ്പെട്ട ഒരാളെപറ്റി വൈക്കം മുഹമ്മദ്‌ ബഷീര്‍ എഴുതിയ കഥയുടെ തലെക്കെട്ടു "വളി വിടുന്ന ദൈവം" എന്നായിരുന്നു.
ബ്ലോഗില്‍ "ഫൂ" അടിച്ചു പോകുമ്പോള്‍ പലബ്ലോഗിലും കണ്ടത് തന്നെ ഇവിടെ കാണുമ്പോള്‍ വിമര്‍ശനം തീരെ സഹിക്കാനാവാത്ത ഒരു വ്യക്തിത്വം കൂടിയാണ് കാളിദാസനെന്നും മനസ്സിലാവുന്നു.
ഇസ്‌ലാം അവമതിക്കുമ്പോള്‍ "സ്ഥലം" തുറസ്സായാതാകുമ്പോള്‍ തിരിച്ചും മറുപടികളുണ്ടാകും.
വായനക്കാര്‍ ആസ്വദിക്കട്ടെ.

kaalidaasan said...
This comment has been removed by the author.
Salim PM said...

കേവല ധാര്‍മ്മികത (മാനദണ്ഡം: പത്തു കല്പ്പനകള്‍)

- പിതാവിനെയും മാതാവിനെയും ബഹുമാനികുക.
- വ്യഭിചാരം ചെയ്യരുത്.
- മോഷ്ടിക്കരുത്.
- അന്യന്‍റെ ഭാര്യയെ മോഹിക്കരുത്.

അപേക്ഷിക ധാര്‍മ്മികത (മാനദണ്ഡം: യുക്തിവാദം)

- ബഹുമാനം? അതെന്തൊരു സാധനം? പിതാവും മാതാവും കേവലം രണ്ടു പദാര്‍ഥങ്ങള്‍ മാത്രം. അവര്‍ അവരുടെ വികാര നിവൃത്തിയുടെ ഏതോ യാമത്തില്‍ അബദ്ധവശാല്‍, അവര്‍ പോലുമറിയാതെ എന്‍റെ ജീവനു വിത്തു പാകി എന്നെ ജനിപ്പിച്ചു. മക്കളെ വളര്‍ത്തുക എന്നത് കുടുംബം എന്ന സാമൂഹികസ്ഥാപനത്തിന്‍റെ ഭാഗമായ ഒരു മര്യാദയായതു കൊണ്ട് വര്‍ എന്നെ വളര്‍ത്തി വലുതാക്കി. ഞാനിപ്പോള്‍‍ സ്വന്തം കാലില്‍ നില്‍ക്കാറായിരിക്കുന്നു. മാതാപിതാക്കള്‍ എന്നെ സംബധിച്ചിടത്തളം രണ്ടു ജൈവ വസ്തുക്കള്‍ മാത്രം. മറ്റു ജൈവ വസ്തുക്കളില്‍ നിന്ന് വ്യത്യാസമൊന്നും അവരില്‍ കാണേണ്ട ആവശ്യമില്ല.

- വിവാഹം എന്നതൊക്കെ സമൂഹത്തില്‍ കുടുംബം എന്ന സാമൂഹികസ്ഥാപനത്തെ സംരക്ഷിക്കാനായി രൂപംകൊണ്ട് സാമൂഹികപദ്ധതിയുടെ ഭാഗം മാത്രമാണ്. മറ്റുള്ളവര്‍ ആരും അറിയാതെ രഹസ്യമായി ചെയ്യാന്‍ പറ്റുമെങ്കില്‍ വ്യഭിചാരം ചെയ്യന്നതില്‍ ഒരു തെറ്റുമില്ല. പിന്നെ ആ പരസ്യത്തില്‍ പറയുന്ന 'സാധനം' ഉപയോഗിക്കാന്‍ മറക്കരുതു കേട്ടോ.

- മോഷ്ടിക്കാം. ആരും കാണരുതെന്നു മാത്രം. എനിക്കില്ലാത്തതു കൊണ്ടല്ലേ ഞാന്‍ ഞാന്‍ മോഷ്ടിക്കുന്നത്. അതിലെന്താ അധാര്‍മ്മികത?

- അന്യന്‍റെ ഭാര്യയെ മോഹിക്കുക മാത്രമല്ല തക്കം കിട്ടിയാല്‍ എന്തുമാകാം. ഇതും നേരത്തെ പറഞ്ഞപോലെ ആരും കാണാതെ ഒപ്പിക്കണമെന്നുമാത്രം അല്ലെങ്കില്‍ കുടുംബം എന്ന സാമൂഹികസ്ഥാപനത്തെ അത് ദോഷകരമായി ഭാധിക്കും. വേറെ കുഴപ്പം ഒന്നും ഇല്ല.

muhammed said...

പത്ത് വര്‍ഷം “കാളി വൈദ്യര്‍” പാരസെറ്റുമോളുമായി സൌദിയില്‍ ചെലവഴിച്ചിട്ടും "അല്‍- ഹംദുലില്ലാഹ്" എന്ന് ഉച്ചരിക്കാന്‍ പഠിച്ചില്ല..!!!
ഹൌ ആര്‍ യു ? അല്‍- ഹംദുലില്ലാഹ്.
ഇത് ഭീകരന്‍ ബ്രവിക്കിന്റെ നാട്ടില്‍ നിന്നും കിട്ടില്ല.
ഗള്‍ഫിലുള്ള ലക്ഷക്കണക്കിന്‌ ഹിന്ദു-ക്രിസ്ത്യന്‍-മുസ്‌ലിം ഭേദമന്യേ ‘ഹൌ ആര്‍ യു’ ചോദിക്കപ്പെട്ടാല്‍ മറുപടിക്കും ‘അല്‍- ഹംദുലില്ലാഹ്’.

യുസുഫുല്‍ ഇസ്‌ലാമിന്റെയും യിവോണ്‍ റിഡിലിയുടെയും നാട്ടില്‍നിന്നും മറ്റൊരു പ്രബോധകന്‍ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു- ഇദ്രീസ്‌ തൌഫിഖ്.
ബ്രിട്ടീഷുകാരനായ ഇദ്ദേഹം നീണ്ടകാലം റോമന്‍ കത്തോലിക്ക പുരോഹിതനായിരുന്നു.
അദ്ദേഹം അനുഭവം വിവരിക്കുന്നതിങ്ങനെ.....

ജനങ്ങള്‍ ചോദിക്കുന്നു, എന്തൊരു മാറ്റമാണനിക്ക് സംഭവിച്ചത്! ഒരു കത്തോലിക്ക പുരോഹിതനായി നീണ്ടകാലം സേവനം ചെയ്തയാള്‍ പൊടുന്നനെ മറ്റൊരു വിശ്വാസരീതി പിന്തുടരുകയോ? എത്ര മനോഹരമായാണ് അല്ലാഹു എന്നെ ഇസ്‌ലാമിലേക്ക് നയിച്ചതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പുരോഹിത ജോലിയില്‍നിന്നും സ്വമേധയാ പിരിഞ്ഞപ്പോള്‍ ലഭിച്ച ഒഴിവു വേളകളില്‍
ഒരു വിദേശയാത്രക്ക് മോഹമുണ്ടായി. ഈജിപ്ത് തെരഞ്ഞെടുത്തു. യാത്രചെലവുകള്‍ കുറഞ്ഞതാണ്കാരണം. ഞാന്‍ ആദ്യമായി സന്ദര്‍ശിക്കുന്ന മുസ്‌ലിം രാജ്യം.
ഹോട്ടലില്‍ മുറിയെടുത്തു ഈജിപ്തിലെ തെരുവുകള്‍ കാണാന്‍ പുറത്തിറങ്ങി. ഹോട്ടലിന്റെ പുറത്ത് തെരുവോരത്ത് ഷൂ പോളിഷ് ചെയ്യുന്ന കുട്ടി ഇരിക്കുന്നത് കണ്ടു. എന്നെ കണ്ടയുടനെ തന്നെ അവന്‍ 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. ഞാന്‍ ചിരിച്ചുകൊണ്ട് അവനോടു 'ഹൌ ആര്‍ യു' എന്ന് ചോദിച്ചു. ഉടനെ പ്രസന്നവദനായി പ്രതികരിച്ചു:
'അല്‍- ഹംദുലില്ലാഹ്'! അര്‍ത്ഥവത്തായ ഇസ്‌ലാമിക അഭിവാദനരീതിയുടെ മനോഹാരിത ഞാന്‍ ആദ്യമായി അനുഭവിച്ചറിയുകയായിരുന്നു. ഈ രണ്ടു വാക്കുകളുടെ അര്‍ഥം മനസ്സിലാക്കിയപ്പോള്‍ ഞാന്‍ തരിച്ചിരുന്നുപോയി. ലോകത്തെ മറ്റൊരു അഭിസംബോധന രീതിക്കും ഇല്ലാത്തൊരു മാസ്മരികത ഞാനതില്‍ കണ്ടു. ഞാന്‍ 'ഹൌ ആര്‍ യു' ചോദിച്ചപ്പോള്‍ 'അല്‍- ഹംദുലില്ലാഹ്' എന്നവന്‍ പറഞ്ഞുവല്ലോ. വളരെ കഷ്ടപ്പെട്ട് തുച്ചവരുമാനം കൊണ്ട് ജീവിക്കുന്ന ആ കുട്ടി തന്റെ കഷ്ടപ്പാടുകള്ക്കി ടയിലും അത്രയും നല്കിൊയ ദൈവത്തിനു നന്ദി പറയുന്നു......
കൂടുതല്‍ വായനക്ക്....
http://www.prabodhanam.net/html/issues/Pra_3.4.2010/idrees%20thoufeeq.pdf

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
muhammed said...

കാളിദാസ,

എന്റെ അജണ്ടയെങ്ങിനെയാവണമെന്നു താങ്കള്‍ നിശ്ചയിക്കേണ്ട അതെന്റെയിഷ്ടംപോലെ ഞാന്‍ നിര്‍വഹച്ചുകൊള്ളും.
നിരാശപ്പെടേണ്ട. ഞാന്‍ എന്ത് നല്‍കുന്നുവെന്ന് വായനക്കാര്‍ മനസ്സിലാക്കിക്കൊള്ളും.
കടുത്ത നിരാശയുള്ളവനാരാണന്നു ഏതൊരു വിവരമുള്ള മുസ്‌ലിമിന്നും അറിയാവുന്നതാണ്. കടുത്ത നിരാശയുള്ളവന്റെ പേര് മലയാളത്തിലും സകല ഭാഷയിലുമുണ്ട്‌.

muhammed said...

സവര്ണജാതിപ്പിശാചുക്കള് താണ്ഡവമാടുന്ന തമിഴകത്തെ കഥകള് കേട്ടാല് ഇത് സ്വതന്ത്ര ഇന്ത്യയുടെ ഭാഗംതന്നെയോ എന്നു തോന്നിപ്പോകും.
കൂടുതല്‍ വായനക്ക്....
“തമിഴകം വാഴും ജാതിപ്പിശാച്”


http://workersforum.blogspot.com/2008/04/blog-post_27.html

muhammed said...

“എന്നിട്ടും ഇസ്ലാം ജനഹൃദയങ്ങളെ കീഴടക്കുന്നത് എന്തുകൊണ്ട് ?”

ഇ.സി സൈമണ് മാസ്റ്റര് വിവരിക്കുന്നതിങ്ങനെ......

ഇസ്ലാംവിരോധം ഇത്രയധികം വ്യാപകമായിട്ടും ആളുകള് ഇസ്ലാമിലേക്ക് അധികമധികം ആകര്ഷിക്കപ്പെടുന്നതെന്തേ? മുസ്ലിംകളുമായും ഇസ്ലാമുമായും കൂടുതല് അടുക്കാനും അറിയാനും ഇടയാകുന്നവര് അതിലേക്ക് ആകൃഷ്ടരാവാന് എന്തു കാരണം? ക്രൈസ്തവരോടോ മറ്റുള്ളവരോടോ അങ്ങനെ ഒരടുപ്പം തോന്നാത്തതെന്ത്? മുസ്ലിംകളുമായി കൂടുതല് അടുക്കുകയും അവരുമായി അടുത്തിടപഴകി പരിചയപ്പെടുകയും ചെയ്യുന്നവരെ സ്നേഹമസൃണമായ അവരുടെ പെരുമാറ്റമാണ് കൂടുതല് ആകര്ഷിക്കുന്നത്. കൃത്രിമത്വം ഇല്ലാതെ ശുദ്ധവും ലളിതവുമായ സ്നേഹം അവരില് കാണുകയും ലഭിക്കുകയും ചെയ്യുന്നു. മറ്റുള്ളവരില് വ്യാപകമല്ലാത്ത സ്നേഹ പ്രകടന രീതി മുസ്ലിംകളില് പലരിലും സ്വാഭാവികമെന്നോണം പ്രകടമാണ്. ആശയ ഗാംഭീര്യം കൊണ്ടും അതിലടങ്ങിയ സ്നേഹപ്രകടനം കൊണ്ടും വളരെ ഹൃദ്യമായ വശ്യശക്തി ഉള്ക്കൊള്ളുന്നതാണ് മുസ്ലിംകളുടെ സ്വന്തമായ, അവര്ക്കു മാത്രം സ്വന്തമായുള്ള 'അസ്സലാമു അലൈക്കും' എന്ന സ്വാഗത വാക്യം. പരസ്പരം ആലിംഗനം ചെയ്യുന്നതും സ്നേഹപൂര്വം ചുംബിക്കുന്നതും മറ്റു മതസ്ഥരില് ഇത്രത്തോളം സാര്വത്രികമല്ല. കലവറയില്ലാതെ ഉള്ളു തുറന്നു സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സ്വഭാവം ഒരുപക്ഷേ മറ്റാരിലും കാണാന് കഴിയുന്നതല്ല, മുസ്ലിംകളിലുള്ളതുപോലെ. മതത്തിന്റെ തന്നെ ഭാഗമായ ഈ പ്രത്യേക ജീവിതശൈലി മറ്റു മതസ്ഥര് പ്രത്യേകം ശ്രദ്ധിക്കുകയും അതിലേക്ക് ആകര്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വിവേചനമില്ലാതെ ഇസ്ലാമില് കാണുന്ന പ്രായോഗിക സാഹോദര്യവും സൗഹൃദവും ആയിരിക്കാം എല്ലാത്തരം എതിര്പ്പുകളെയും ആരോപണങ്ങളെയും മറികടന്നും അതിജീവിച്ചും ഇസ്ലാമിന്റെ അത്ഭുതാവഹമായ വളര്ച്ചക്കും മുന്നേറ്റത്തിനും കാരണം.
http://www.prabodhanam.net/detail.php?cid=124&tp=1

രവിചന്ദ്രന്‍ സി said...

'Men and women of full age, without any limitation due to race, nationality or religion, have the right to marry and to found a family. They are entitled to equal rights as to marriage, during marriage and at its dissolution.'

'Universal Declaration of Human Rights' ലെ Article 16 ലെ ഒന്നാമത്തെ ഖണ്ഡികയാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതനുസരിച്ച് പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും അവന്/അവള്‍ക്ക് ഇഷ്ടപ്പെട്ട ആരെയും വിവാഹം കഴിക്കാം. അതായത്, അച്ഛനു മകളെ വിവാഹം കഴിക്കാം, അമ്മയ്ക്ക് മകനെ വിവാഹം കഴിക്കാം, സഹോദരനു സഹോദരിയെ വിവാഹം കഴിക്കാം.>>>>


മേല്‍പ്പറഞ്ഞ വ്യാഖ്യാനം എഴുതിവെച്ചിട്ട് ഇതാണോ ആ ഇംഗ് ളീഷ് പദങ്ങളുടെ അര്‍ത്ഥം, ഇത് വായിക്കുമ്പോള്‍ കല്‍ക്കിക്ക് ആദ്യം incest മാത്രം ഓര്‍മ്മവരുന്ന ധാര്‍മ്മികഗരിമ ഉണ്ടായതെങ്ങനെ എന്നൊക്കെ ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ സ്ഥലം കാലിയാക്കിയ കല്‍ക്കി അതേ വിലക്ഷണതയുമായി വീണ്ടുമെത്തിയല്ലോ. ഇവിടെ എഴുതിവെച്ചിരിക്കുന്ന വികലവ്യാഖ്യാനം പരിഗണനാര്‍ഹം പോലുമല്ലാത്തതിനാല്‍ അവഗണിക്കുന്നു. കൃത്യമായും താങ്കളുടെ ഈ വ്യാഖ്യാനമനുസരിച്ച് ജീവിക്കുന്നതില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളാണ്. ഏറ്റവും കൂടുതല്‍ ക്രിമിനലുകളും വ്യഭിചാരികളും മാനഭംഗവീരന്‍മാരും മോഷ്ടാക്കളുമുള്ളത് അവര്‍ക്കിടയിലാണ്. ലോകത്തുള്ള അധമരില്‍ ഏതാണ്ട് 99 ശതമാനവും മതവിശ്വാസികളാണ്. മാത്രമല്ല, താങ്കള്‍ എഴുതിവെച്ചിരിക്കുന്നതിലും അഴുകിയ വ്യാഖ്യാനങ്ങള്‍ ഇതു സംബന്ധിച്ച് മതഗ്രന്ഥങ്ങളിലുമുണ്ട്.

അതൊക്കെ പോകട്ടെ, കേവല ധാര്‍മ്മികത-പത്തു കല്‍പ്പനകള്‍ എന്ന ഉഡായിപ്പുമായി വന്നതുകൊണ്ട് ആദരവോടെ ചോദിക്കട്ടെ കല്‍ക്കീ, എന്താണ് കേവല ധാര്‍മ്മികത? What is absolute morality? സ്വന്തം വാചകത്തില്‍ ദയവായി ഒന്നു വിശദീകരിക്കാമോ?

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Salim PM said...

താങ്കള്‍ അവഗണിച്ചോളൂ സാര്‍.. മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കിക്കൊള്ളും. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നന്ദി.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Salim PM said...

ദൈവത്തെക്കുറിച്ചു കേള്‍ക്കാത്തവര്‍ കാത്തു സൂക്ഷിക്കുന്ന പവിത്രമായ സദാചാര മൂല്യത്തിന്‍റെ ചെറിയ ചില ഉദാഹരണങ്ങള്‍ ഇതാ:

'സ്ത്രീക്ക് അവളുടെ ശരീരത്തിലുള്ള പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് അവള്‍ വിവാഹിതയല്ലെങ്കിലും കന്യകയായും സന്താനമില്ലാതെയും തുടരണമെന്ന വാദം'

'വിവാഹപുര്‍വ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകയായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങള്‍ ഒരിക്കലും പാപമല്ല. അത് വ്യക്തികളുടെ ഒരു സ്വകാര്യ പ്രശ്‌നം മാത്രമാണ. സ്വകാര്യവും സുരക്ഷിതവുമായ ലൈംഗിക ബന്ധങ്ങില്‍ യാതൊരു കുറ്റബോധവും തോന്നേണ്ടതില്ല. യാഥാസ്ഥിതിക സദാചാര നിയമങ്ങളുടെ ഇരുമ്പുലക്കയുമെടുത്ത് വ്യക്തിപരമായ പ്രശ്‌നങ്ങളെ സാമൂഹ്യ പ്രശ്‌നത്തിന്റെ തലത്തിലേക്ക് വളര്‍ത്തുന്ന മനോഭാവം ആരോഗ്യകരമല്ല. ആധുനിക സമൂഹത്തിന് നിരക്കുന്നതുമല്ല.'

'വിവാഹപൂര്‍വമായിട്ടുള്ളതും വിവാഹബാഹ്യമായിട്ടുള്ളതുമൊക്കയായി ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുലംഘിച്ചുതുടങ്ങിയാല്‍ ഗുരുതരമായ സമൂഹ്യപ്രശ്‌നമായി തീരുമെന്നുള്ളതില്‍ സംശയമില്ല.'


(യുക്തിരേഖ 1999 സെപ്റ്റംബര്‍ ലക്കം)

(ഇതാണു ഞാന്‍ നേരത്തെ പറഞ്ഞത് എല്ലാം സ്വകാര്യമായിരിക്കണം That's all)

muhammed said...

വ്യാജ വൈദ്യന്മാരെ വിദഗ്ത്ത വൈദ്യര്‍ക്കു തിരിച്ചറിയാനാവുന്നു. അതാണ്‌ ഡോക്ടര്‍ സൂരജ് കാളിദാസനെ കുറിചെഴുയിതിയത്.

ഈ ബ്ലോഗില്‍ വന്നു "കോപ്പി/പേസ്റ്റു തുടരുക" എന്ന് പറയാനുള്ള പാറ്റനറും വ്യാജ വൈദ്യന്‍ തട്ടിയെടുത്തു.

കാളി പേമാരികള്‍ നീണാള്‍ വാഴെട്ടെ.

ഇതുകണ്ട് വസ്തുനിഷ്ടം, ചിന്തനീയം, മഹത്തരം, ഉന്നതനിലവാരം എന്നൊക്കെഴെയുതി സ്നേഹത്തോടെ കമന്റിടാവുന്നതാണ്.

muhammed said...

“ഇസ്ലാം വിമര്ശനം ചരിത്രവും യാഥാര്ഥ്യങ്ങളും”

``അവര് അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്ത്തിയാക്കുന്നവനാകുന്നു.'' (അസ്സ്വഫ് 8)

കൂടുതല്‍ വായനക്ക്....
http://shababweekly.net/index.php?option=com_content&view=article&id=281:jpabnsa-sszhnix-ahimihmzw-amxta

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
muhammed said...

വിദ്വെഷത്താല്‍ മിക്കതും തലേക്കേറാത്ത വിചിത്രജീവിയാണ് ഈ വ്യാജവൈദ്യന്‍.
കുഞ്ഞിപ്പയുമായുള്ള സംവാദം ഇവിടെ കാണാം.

ആനക്കാരന് കുഞ്ഞിപ്പ said...
@kaalidaasan
>>>>>താങ്കള് കുറെയധികം വലിച്ചു വാരി എഴുതുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല. ദയവു ചെയ്ത് അതൊഴിവക്കിയാല് നന്നായിരുന്നു.പാക്സിതാനിലെ മുസ്ലിം സമൂഹത്തില് സാധാരണ കണ്ടു വരുന്ന ഒരു ദുരന്തമാണ്, മോസ്കുകളില് പോലും മുസ്ലിങ്ങള് അന്യോന്യം ബോംബ് വച്ച് കൊല്ലുന്നത്? എന്തിനാണ്, അള്ളാ ഇതുപോലെയുള്ള ഒരു""""""വിധി""""""അവര്ക്ക് നല്കിയത്?<<<<<

അതെ, അപ്പോഴും "വിധി" തന്നെയാണ് പ്രശനം, ഇതിനെ കുറിച്ച് തന്നെയാനാണ് താങ്കള് ഇതുവരെ പല കോലത്തിലും ചോദിച്ചത്.ഈ വിധിവിശ്വസത്തിലെ തത്വങ്ങള് തന്നെയാണ് ഞാന് പല കമെന്റിലായി പറഞ്ഞിട്ടുള്ളതും.അതായത്,വിധിയെന്താണെന്നും ഓരോ വിധിക്കും കാരണമാകുന്നത് എന്താണെന്നും പല കമെന്റിലായി ഞാന് പറഞ്ഞിട്ടുണ്ട്.താങ്കള് അതൊക്കെ വായിച്ചിട്ടുണ്ടോ?താങ്കള്ക്ക് അതൊക്കെ മനസ്സിലായിട്ടുണ്ടോ?താങ്കള് അവയെ കുറിച്ച് ഒരക്ഷരം പോലും പറയാത്തത് കൊണ്ട്,താങ്കള്ക്ക് അവയൊക്കെ മനസ്സിലായിട്ടുണ്ടെന്നും അവയൊക്കെ താങ്കള് അംഗീകരിക്കുന്നുണ്ടെന്നുമാണ് ഞാന് മനസ്സിലാക്കുക.മറ്റൊരു കാരണമില്ലെങ്കില് ഞാനെന്നല്ല മറ്റെല്ലാവരും അങ്ങനെ തന്നെയാണ് മനസ്സിലാക്കുക.ഇനിയും താങ്കള്ക്ക് മനസ്സിലാവാത്തതുണ്ടെങ്കില് ചോദിക്കാം,വിയോജിക്കാനുണ്ടെങ്കില് വിയോജികാം.ഇനി താങ്കള്ക്ക് വിധിയെ കുറിച്ച് മറ്റൊരു കണ്ടെത്തല് ഉണ്ടെങ്കില്,അത് അവതരിപ്പിക്കാം,പോതു യുക്തിയുടെ(തത്വശാസ്ത്ര യുക്തി) അടിസ്ഥാനത്തില് അത് സ്ഥാപിക്കാം
.
ഈ കമെന്റിനു അംഗീകൃതമായ രീതിയില് താങ്കള് പ്രതികരിക്കുകയാണെങ്കില് താങ്കളുടെ ചോദ്യത്തിലെക്ക് കടക്കാം.അല്ലാത്ത പക്ഷം ഒരു കോപി പേസ്റ്റിനോട് ചര്ച്ച നടത്താന് തുനിഞ്ഞ എന്റെ അബദ്ധം ഞാന് സ്വയം അംഗീകരിച്ചു താങ്കളുമായുള്ള ചര്ച്ച അവസാനിപ്പിക്കാം.
http://yukthidarsanam.blogspot.com/2011/02/blog-post_19.html?commentPage=2
കൂടെ കുഞ്ഞ്പ്പയുടെ ബ്ലോഗും കാണുക..

http://sayyidvaliyyapeediyakkal.blogspot.com/2011/06/3.html
വായനക്കാര്‍ വായിക്കട്ടെ..

muhammed said...

മുസ്ലിമായി ജനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും.... - ദീപ്തി മറിയം.

"ഖുര്‍ആനിലെ ശാസ്ത്രത്തെ സംബന്ധിക്കുന്ന ഒരു പുസ്തകമാണ് എനിക്ക് ആദ്യമായി വായിക്കുവാന്‍ ലഭിച്ചത്. അതെന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഏകദേശം രാത്രി 9 .30 നാണ് ഞാനത് വായിക്കുവാന്‍ ആരംഭിച്ചത്. വായിച്ചു തീര്‍ന്നത് പുലര്‍ച്ചെ നാലരമണിക്കും.
രാത്രി ഞാന്‍ ഉറങ്ങിയെതെയില്ല. ഓരോ പേജു കഴിയുംതോറും അടുത്തതിലേക്ക്
അത് കഴിയുമ്പോള്‍ അതിനടുത്തതിലേക്ക്....
അങ്ങിനെയങ്ങനെ അതെന്നെ ശരിക്കും കീഴടക്കുകയായിരുന്നു!"

ദീപ്തിയുടെ അനുഭവം തുടര്‍ന്ന് വായിക്കാന്‍ താഴെ ലിങ്കില്‍ പോകുക...

http://nanmayude-vazhikal.blogspot.com/2011_06_01_archive.html

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
കുഞ്ഞിപ്പ said...

വിധിവിശ്വാസത്തിന്റെ യുക്തിഭദ്രത പുതിയ പോസ്റ്റ്‌.

കുഞ്ഞിപ്പ said...

@kaalidaasan
കുഞ്ഞാപ്പ ഇവിടെ ഇടക്കൊക്കെ പൊങ്ങുന്നുണ്ട്. പക്ഷെ രവിചന്ദ്രന്‍ ചോദിച്ച ചില ചോദ്യങ്ങള്‍ കേട്ടപ്പോള്‍ മുങ്ങുകയും ചെയ്തു. >>>

ഞാന്‍ വന്നും പോയുമിരിക്കുന്നത് സത്യമാണ്.അതിന്റെ കാരണങ്ങള്‍ ഇവിടെ പറയേണ്ടതുണ്ടോ?.ഉത്തരമില്ലാത്തത് കൊണ്ട് മുങ്ങി എന്ന് പറയുന്ന രവി ചന്ദ്രന്റെ ആ ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് താങ്കള്‍ക്ക് ഇവിടെയോ ആ പോസ്റ്റിലോ അല്ലെങ്കില്‍ എന്റ ബ്ലോഗിലോ പറയാമോ?.

ഞാന്‍ മുകളില്‍ എഴുതിയ കുര്‍ആന്‍ ആയത്തു വായിക്കുന്ന ആര്‍ക്കും അള്ള എന്ന താങ്കളുടെ ദൈവത്തെ ദൈവമായി കരുതാന്‍ ആകില്ല. മറ്റ് മതദര്‍ശനങ്ങളില്‍ പിശാചു ചെയ്യുന്ന പണിയാണ്‌ മുസ്ലിം ദൈവമായ അള്ളാ ചെയ്യുന്നത്. ഇതൊക്കെ ഞാന്‍ പറഞ്ഞതല്ല. കുര്‍ആന്‍ എന്ന താങ്കളുടെ വേദപുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നതാണ്.>>>

വിധിവിശ്വാസത്തിന്റെ യുക്തിഭദ്രത വായിക്കുക,മുമ്പ് പറഞ്ഞതാണെങ്കിലും വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്‌.

kaalidaasan said...

>>>വിധിവിശ്വാസത്തിന്റെ യുക്തിഭദ്രത വായിക്കുക,മുമ്പ് പറഞ്ഞതാണെങ്കിലും വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്‌ <<

കുഞ്ഞാപ്പ,

താങ്കളെഴുതിയ നീണ്ട കാവ്യം വായിച്ചു. ഇത് മറ്റ് പല ഇസ്ലാമിസ്റ്റുകളം ​ഇതിനു മുന്നേ എഴുതിയിട്ടുള്ളതാണ്. അതുകൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.

ഞാന്‍ ചൂണ്ടിക്കാട്ടിയതിന്റെ മറുപടിയല്ല താങ്കളെഴുതിയിട്ടുള്ളത്.
ഞാന്‍ പറഞ്ഞത് കുര്‍ആനില്‍ എഴുതി വച്ചിട്ടുള്ള ഒരസംബന്ധത്തേക്കുറിച്ചാണ്. അള്ളായാണു പിശാചിനെ അവിശ്വാസികളുടെ അടുത്തേക്കയച്ച് അവരെ അവിശ്വാസികളാക്കി നിറുത്തുന്നത് എന്നാണാ അസംബന്ധം. അപ്പോള്‍ അള്ളയുടെ ശരിക്കുമുള്ള പണിയെന്താണ്. പ്രവാചകന്‍മാരെ അയച്ച് അവിശ്വാസികളെ നേര്‍ വഴിക്കു നടത്തുന്നു, എന്നഭിനയിച്ചിട്ട്, പിന്‍വാതിലില്‍ കൂടി പിശാചിനെ അയച്ച് അവരെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്തുന്നു.

ഇത് രണ്ടും എങ്ങനെ ഒരുമിച്ചു പോകും കുഞ്ഞാപ്പ? ചില സ്റ്റണ്ട് സിനിമകളില്‍ കാണുന്ന പോലെ ,മന്ത്രിമാരും പോലീസുകാരും കള്ളക്കടത്തിനും 
ബോംബ് വയ്ക്കാനും ഒത്താശ ചെയ്തു കൊടുക്കുന്നതു
പോലത്തെ പണിയല്ലേ ഇത്.

സഭ്യതയുടെ ഏതളവു കോലു വച്ചാണീ ശക്തിയെ താങ്കള്‍ക്ക് ദൈവം എന്നു വിളിക്കാനാകുക? ഇത് ശരിക്കും  ദൈവമോ പിശാചോ?

രവിചന്ദ്രന്‍ സി said...

വെന്ററുടെ സുവിശേഷം

ശ്രീ ശ്രീ said...

"ഇവിടെയാണ്‌ മതരഹിതനായ കെ.ഇ. എനിന്റെ ആത്മാര്‍ഥത പ്രശംസിക്കപ്പെടുന്നത്. സവര്‍ണത്വമുള്ള നാസ്ഥികരെ സംശത്തോടെ വീക്ഷിക്കാവു, സിനിമയില്‍ അമല്‍ നീരദൊക്കെ ചെയ്യുന്ന പണി."
1 .ke. ഈ.en മതരഹിതനാണെന്ന് അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ വച്ച് എങ്ങനെ പറയാന്‍ കഴിയും മുഹമ്മദെ? ഗുജറാത്ത്‌ കലാപം കണ്ടു ഇസ്ലാമിക രക്തം തിളച്ച k.ഇ.ന ന്നു 9 /11 കണ്ടിട്ട് മനുഷ്യനാകാന്‍ കഴിയാതിരുന്നതു എന്തുകൊണ്ട്? കാരണം അയാളില്‍ മനുഷ്യതതെക്കള്‍ കൂടുതലായിരുന്നു ഇസ്ലാമികത. ബോംബെ സ്ഫോടനം അറിഞ്ഞു സുകുമാര്‍ അഴീക്കോട് ആര്‍.എസ.എസ്സില്‍ ചെര്‍ന്നില്ലല്ലോ. 2 . സവര്‍ണത്വം എന്ന് വച്ചാല്‍ എന്താണ് ? പാണക്കാട് തങ്ങള്‍ സവര്‍ണ്ണനാണോ അവര്‍ണ്ണനാണോ ? മലബാറിലെ ജന്മിമാരായ മുസ്ലീമുകള്‍ അവര്‍ന്നരൊ ? അപ്പോള്‍ നാദാപുരത്തെ തണ്ടാന്മാരാണോ സവര്‍ണര്‍? പെട്രോ ഡോളര്‍ കുത്തിമറിഞ്ഞു പോരുമ്പോള്‍ എഴുതിപ്പിടിപ്പിക്കാന്‍ മാധ്യമങ്ങളും കൂലിക്കെഴുതാന്‍ പാകത്തിന് മന്ദബുദ്ധികളുമുള്ളത് കൊണ്ട് കെ.ഈ.എന്റെ നേതൃത്വത്തില്‍ ഈ വിഷലിപ്തത പടര്‍ത്തുന്നു എന്നത് സത്യമാണ്. പക്ഷെ വ്യാജമാണ് അതിന്റെ ഉള്ളടക്കം. ഇസ്ലാമിക ആന്ധ്യം ബാധിച്ച ഒരു വ്യാജ മതെതരവാടിയാണ്‌ കെ.ഈ.എന്ന്‍. സസ്യഭക്ഷണം മതേതരമായ കൂട്ടായ്മകളിലൂടെ ലോകമെങ്ങും ഹിതകരമായ ഭക്ഷണമായി കണ്ടെടുക്കുംബോഴാണ് അയാള്‍ ഓണത്തിന് കാളന്‍ മാറ്റി കാള ആക്കിക്കൂടെ എന്ന പ്രകോപനവുമായി വന്നത്. അക്രമാത്മകമായി നിലനിന്നു ബഹുദൈവ ആരാടകരില്‍ ഭയം ജനിപ്പിക്കുക എന്ന ഇസ്ലാമിക തന്ത്രമായിരുന്നു അത്. തിരിച്ചു ബക്രീദിന് ആട് മാറ്റി പന്നി തിന്നുകൂടെ എന്ന് ചോതിച്ചിട്ടു വേണം കയ്യും കാലും വെട്ടാന്‍. മദനിക്ക് ശേഷം ഇസ്ലാമിന്റെ പ്രകോപനഭാഷയുപയോഗിച്ച ആളിനെ കാണനമെങ്കില്‍ മാധ്യമത്തില്‍ ഇയാള്‍ എഴുതിയ ലേഖനപരമ്പര വായിച്ചാല്‍ മതി. സവര്‍ണത്വം എന്ന്‍ പദമുപയോഗിക്കാന്‍ വംഷീയവെരിയുടെ ജീവിക്കുന്ന സത്വങ്ങളായ ഇസ്ലാമിസ്ടുകള്‍ക്ക് എന്ത് അവകാശം?

cinam said...

ദൈവകണം എന്തിന് അപരനാമം ആണ്

Hassanmv said...

തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. അല്ലാഹു തന്റെ പ്രകാശത്തെ പൂര്‍ണമായി പരത്തുകതന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്ര അരോചകമാണെങ്കിലും! (Sura 61 : Aya 8)

Abupareed said...

ഡെൻമാർക്ക് പോലുള്ള രാജ്യങ്ങളുടെ ഭാവികാലം ഇസ്ലാമിക വളർച്ചയ്ക്കാണ് സാദ്ധ്യത കാണുന്നത് എന്ന് സുക്കർമാൻ പറയാതെ പറയുന്നുണ്ട്...!
എന്നിട്ട് ഭാവിയെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നൊരു കൺക്ലൂഷനും...!

Abupareed said...

ഡെൻമാർക്ക് പോലുള്ള രാജ്യങ്ങളുടെ ഭാവികാലം ഇസ്ലാമിക വളർച്ചയ്ക്കാണ് സാദ്ധ്യത കാണുന്നത് എന്ന് സുക്കർമാൻ പറയാതെ പറയുന്നുണ്ട്...!
എന്നിട്ട് ഭാവിയെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നൊരു കൺക്ലൂഷനും...!

Unknown said...

മത്തെയോ പ്രാദേശികതയെയോ ദേശീയതയെയോ ഒക്കെ പിന്തള്ളി പ്രപഞ്ച പൗരത്വം എന്ന സങ്കല്പത്തിലേക്ക് മനസ്സുകൊണ്ടെങ്കിലും നടന്നടുക്കുന്ന സംസ്‌കൃത ചിത്തരായ കുറേ മനുഷ്യർ ഇവിടെ ഉണ്ട്.. ആഴവും പരപ്പും കൂടുന്തോറും ശാസ്ത്രീയമായ പ്രപഞ്ചാവബോധവും മനുഷ്യരെ അത്തരം ഒരു മാനസിക നിലവാരത്തിലേക്ക് ഉയർത്തുന്നു..
വസുധൈവകുടുംബകം (ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും ഒരേ കുടുംബം),ലോകാ സമസ്താ സുഖിനോ ഭവന്തൂ (എല്ലാവർക്കും ശാന്തി ഉണ്ടാവട്ടെ) എന്നീ സങ്കൽപ്പങ്ങൾ ക്ക് സ്ഥാനമില്ലാത്ത എല്ലാ തത്വശാസ്ത്രങ്ങളും വിദൂരമല്ലാത്ത ഭാവിയിൽ നശിച്ചുപോകും.. മനുഷ്യൻ ശാസ്ത്രീയമായും ആത്മീയമായും നടന്നടുക്കുന്നത് നന്മയിലേക്കാണ്..

ഷെബു said...

അല്ലാ, ജബ്ബാർ മാഷ് പറഞ്ഞ ഇസ്‌ലാം തകർന്നോ ???

«Oldest ‹Older   201 – 260 of 260   Newer› Newest»