പ്രിയപ്പെട്ട മകളേ,
''നിനക്കിപ്പോള്‍ പത്തു വയസ്സു പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിനക്കെഴുതാന്‍ ഞാനാഗ്രഹിക്കുന്നു. നാം അറിയുന്ന കാര്യങ്ങള്‍ നാമങ്ങനെയാണ് അറിയുന്നതെന്നോര്‍ത്ത് എന്നെങ്കിലും നീ അത്ഭുതപ്പെട്ടിട്ടുണ്ടോ? ഉദാഹരണമായി, ചെറിയ മൊട്ടുസൂചി വലുപ്പത്തില്‍ കാണപ്പെടുന്ന താരങ്ങള്‍ വാസ്തവത്തില്‍ വളരെ അകലത്ത് സ്ഥിതിചെയ്യുന്ന സൂര്യനെപ്പോലെ തീ തുപ്പുന്ന കൂറ്റന്‍ അഗ്നിഗോളങ്ങളാണെന്ന് നാമറിയുന്നതെങ്ങനെ? ഈ ചോദ്യത്തിന്റെ ഉത്തരമിതാണ്: തെളിവുകള്‍ മുഖേന. നമുക്കറിയാവുന്നതൊക്കെ നാമറിയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാകുന്നു.'' -തന്റെ മകള്‍ക്ക് പത്തുവയസ്സ് തികഞ്ഞ വേളയില്‍ ലോകപ്രശസ്ത പരിണാമശാസ്ത്രജ്ഞനും മുന്‍ ഓക്സ്ഫോഡ് പ്രൊഫസറുമായ റിച്ചാഡ് ഡോക്കിന്‍സ് അവള്‍ക്കയച്ച പ്രസിദ്ധമായ കത്ത് ആരംഭിക്കുന്നതിങ്ങനെയാണ്. ജീവിതസത്യങ്ങള്‍ അന്വേഷിക്കാന്‍ തുറന്ന മനസ്സോടെ തയ്യാറെടുക്കാന്‍ ഡോക്കിന്‍സ് മകളോട് നിര്‍ദ്ദേശിക്കുന്നു.
"Now that you are ten, I want to write to you about something that is important to me. Have you ever wondered how we know the things that we know? How do we know, for instance, that the stars, which look like tiny pinpricks in the sky, are really huge balls of fire like the Sun and very far away? And how do we know that the Earth is a smaller ball whirling round one of those stars, the Sun?"
അധികാരകേന്ദ്രത്തെ (authority) അന്ധമായി വിശ്വസിക്കുന്നതിനുള്ള പ്രവണതയാണ് മതവിശ്വാസത്തിന് പിടിമുറുക്കാന്‍ സഹായിക്കുന്നതെന്ന് ഡോക്കിന്‍സ് മകളോട് പറയുന്നു. കുട്ടിയെ സംബന്ധിച്ചിടത്തോളം പ്രാഥമികമായ അധികാരകേന്ദ്രം മാതാപിതാക്കളാണ്. 2006 ല്‍ തന്നെ രചിച്ച The God delusion എന്ന ബെസ്റ്റ് സെല്ലര്‍ കൃതിയില്‍ അദ്ദേഹമിത് കൂടുതല്‍ വിശകലനം ചെയ്യുന്നുണ്ടെന്നോര്‍ക്കുക. എന്താണ് പറയുന്നതെന്നല്ല മറിച്ച് ആരാണ് പറയുന്നത് എന്നതിനാണ് വിശ്വാസലോകത്ത് പ്രാധാന്യം. പ്രമുഖനായ ഒരാളാണ് പറയുന്നതെങ്കില്‍ നിര്‍ബന്ധമായും അത് ശരിയായിരിക്കണമെന്ന് പരിശോധനകളില്ലാതെ അംഗീകരിക്കപ്പെടുന്നു. റോമന്‍ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്യക്തി പോപ്പാണ്. പോപ്പാണ് എന്ന ഒരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹം പറയുന്നതെന്തും ശരിയാണെന്ന് കത്തോലിക്കര്‍ കരുതുന്നു
''Authority, as a reason for believing something, means believing it because you are told to believe it by somebody important. In the Roman Catholic Church, the Pope is the most important person, and people believe he must be right just because he is the Pope.''
'അടുത്തപ്രാവശ്യം ഒരു കാര്യം ശരിയാണെന്ന് ആരെങ്കിലും നിന്നോടു പറയുകയാണെങ്കില്‍ അതിനെന്ത് തെളിവാണുള്ളതെന്ന് എന്തുകൊണ്ടു ചോദിച്ചുകൂടാ? ഇനി അവര്‍ക്ക് തൃപ്തികരമായ ഒരുത്തരം നല്കാന് സാധിച്ചില്ലെങ്കില്‍ പിന്നെയവര്‍ പറയുന്നവ വിശ്വസിക്കുന്നതിന് മുമ്പ് നീ സസൂക്ഷ്മം ചിന്തിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു''' എന്നു പറഞ്ഞുകൊണ്ടാണ് ഡോക്കിന്‍സ് 2006 സെപ്റ്റംബര്‍ 10 തീയതിയിലെ ഈ കത്ത് അവസാനിപ്പിക്കുന്നത്:
'And, next time somebody tells you that something is true, why not say to them: ‘What kind of evidence is there for that?’ And if they can’t give you a good answer, I hope you’ll think very carefully before you believe a word they say.'
Your loving,
Daddy
(<a href="/">https://docs.google.com/document/d/1nfWyRx2dLpeOeHjZ0IxepeFSIgVvA2eDMnrEvjQEWmU/edit?pli=1Richard Dawkins letter to his 10 year old daughter</a>)
തിരുവനന്തപുരം പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ഏഴാംക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ അമ്മു എന്ന ഗായത്രി ഒരുപക്ഷെ അഞ്ചുപേജ് ദൈര്‍ഘ്യമുള്ള ഈ കത്ത് വായിച്ചിട്ടുണ്ടാവില്ല. പക്ഷെ ഡോക്കിന്‍സിന്റെ ചോദ്യങ്ങള്‍ ഏറ്റുപിടിച്ച് വിസ്മയമാകുകയാണ് ഈ കൊച്ചുമിടുക്കി. 'മരുന്നുപുരട്ടാന്‍വേണ്ടി മുറിവുണ്ടാക്കുന്നയാള്‍'(ചിന്താ പബ്ളിക്കേഷന്‍സ്, 2011 ഏപ്രില്‍) എന്നപേരില്‍ അമ്മു രചിച്ച കുഞ്ഞുപുസ്തകം ചിന്തിക്കാന്‍ ധൈര്യപ്പെടുന്ന ഒരു കൊച്ചുമിടുക്കിയെയാണ് പരിചയപ്പെടുത്തുന്നത്. എല്ലാവര്‍ക്കുമുള്ള സംശയങ്ങള്‍ തുറന്നുപറയുന്ന മണ്ടനാണ് നിരീശ്വരവാദിയെന്നൊരു നിര്‍വചനമുണ്ട്. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ കുട്ടികള്‍ക്കുപോലും അവകാശമില്ലാത്ത ഒരു സമൂഹത്തിലാണോ നാമിന്ന് ജീവിക്കുന്നത്? സത്യം വിളിച്ചുപറയുന്നവന് കുരിശുകളൊരുക്കുന്ന സമൂഹം 42 പേജുകളുള്ള ഈ കൊച്ചുപുസ്തകത്തില്‍ വിചാരണ ചെയ്യപ്പെടുന്നു.
ജീവിതത്തിലുടനീളം എന്തിനുമേതിനും തെളിവ് ചോദിച്ച് കലമ്പലുണ്ടാക്കുന്ന ജീവിയാണ് മനുഷ്യന്. തെളിവ് എവിടെ? -ഞെട്ടിപ്പിക്കുന്ന അന്ധവിശ്വാസങ്ങള്ക്കടിപ്പെട്ടവര്പോലും നാഴികയ്ക്ക് നാല്‍പ്പതു വട്ടം ആവര്‍ത്തിക്കുന്ന ചോദ്യമാണിത്. ജീവിതത്തിലെ 99 ശതമാനം കാര്യങ്ങളിലും നമുക്കതാവശ്യമുണ്ട്. എന്നാല്‍ മതത്തെ സംബന്ധിച്ചിടത്തോളം തെളിവ് എന്നും ഒരു വിലകുറഞ്ഞ പദമായിരുന്നു. തെളിവില്ലാത്തതിന് തെളിവന്വേഷിക്കുന്നത് ആത്മഹത്യാപരമാണെന്ന സാമാന്യയുക്തിയാണ് ആ പദത്തെ അനാഥമാക്കിയത്. തെളിവുണ്ടെങ്കില്‍ വിശ്വസിക്കാന്‍ ആര്‍ക്കും സാധിക്കും. അതൊരു വലിയ കഴിവൊന്നുമല്ല. യാതൊരു തെളിവുമില്ലാതെ വിശ്വസിക്കണം-അതാണ് ശരിക്കും കഴിവ്!
ഡോക്കിന്‍സ് മകളോട് ക്രൈസ്തവ വിശ്വാസചരിത്രം പരിശോധിക്കാനാവശ്യപ്പെടുന്നുണ്ട്. യേശുവിന്റെ മാതാവായ മറിയം വിശുദ്ധയായിരുന്നുവെന്നും അവര്‍ മരണപ്പെടാതെ ഉടലോടെ സ്വര്‍ഗ്ഗം പൂകിയെന്നുമെന്നുമാണ് റോമന്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ക്രൈസ്തവര്‍ക്കിടയിലുള്ള മറ്റു വിഭാഗങ്ങള്‍ ഇതിനോട് യോജിക്കുന്നില്ല. ഏതൊരാളേയുംപോലെ മറിയവും മരണമടയുകയായിരുന്നവെന്ന് അവര്‍ കരുതുന്നു. മറ്റ് സെമറ്റിക് മതങ്ങളാകട്ടെ, മറിയത്തെപ്പറ്റി ഏറെയൊന്നും പരാമര്‍ശിക്കുന്നുമില്ല. മാത്രമല്ല റോമന്‍ കത്തോലിക്കരെപ്പോലെ മറിയത്തെ സ്വര്‍ഗ്ഗത്തിന്റെ മാതാവായി കാണാന്‍ അവരൊട്ടു തയ്യാറുമല്ല. യേശുവിന്റെ മാതാവ് ഉടലോടെ സ്വര്‍ഗ്ഗത്തു പോയെന്ന കഥയ്ക്ക് സത്യത്തില്‍ വലിയ പഴക്കമില്ല. മറിയം എപ്പോള്‍-എങ്ങനെ മരിച്ചുവന്നെതിനെപ്പറ്റി ബൈബിള്‍ നിശബ്ദമാണെന്നു മാത്രമല്ല അവരെക്കുറിച്ചുള്ള മറ്റു പരാമര്‍ശങ്ങള്‍ താരതമ്യേന വിരളവുമാണ്.
ക്രിസ്തുവിന്റെ കാലത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്, അതായത് ആറാം നൂറ്റാണ്ടിലാണ് ഈ സ്വര്‍ഗ്ഗാരോഹണ കഥ പ്രചരിച്ചു തുടങ്ങുന്നത്. ആദ്യമാദ്യം ഡിങ്കന്റെയും മായാവിയുടേതും കഥ പോലെ മെനഞ്ഞെടുത്ത ഒന്നായിരുന്നു ഇതും. എന്നാല്‍ തലമുറകള്‍ കൈമറിഞ്ഞുവന്നു എന്നൊരൊറ്റ കാരണം മുന്‍നിറുത്തി പലരും പിന്നീടിത് ഗൗരവത്തോടെ കാണാന്‍ തുടങ്ങി. കഥ പഴകുന്തോറും ചരിത്രമാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണല്ലോ. ആറാം നൂറ്റാണ്ടില്‍ നിലവില്‍വന്നുവെങ്കിലും റോമന്ക്കത്തോലിക്കാ സഭാ അവരുടെ വിശ്വാസപ്രമാണങ്ങളുടെ ഭാഗമായി ഈ കഥ ഔദ്യോഗികമായി എഴുത്തിച്ചേര്‍ത്തത് 1950 ല്‍ മാത്രമാണ്. പഴകുന്തോറും കഥകളെ ചരിത്രമാക്കാനുള്ള അവകാശം മതത്തിന് മാത്രമുള്ളതാകുന്നു. മായാവിക്കും ഡിങ്കനുമൊക്കെ അത്തരമൊരു ഭാഗ്യമില്ലാതെ പോയത് മതപിന്തുണയുടെ അഭാവം മൂലമാണ്.
ക്രിസ്തുവും മറിയവുമൊക്കെ ജീവിച്ചിരുന്നുവെന്നതിനുള്ള ചരിത്രപരമായ തെളിവ് പൂജ്യമാണെന്നിരിക്കെയാണ് മതത്തിനുള്ളില്‍തന്നെ ഈ ഭിന്ന ധാരണകള്‍ നിലനില്‍ക്കുന്നതെന്നോര്‍ക്കണം. മതം അവതരിപ്പിക്കുന്ന തെളിവുകള്‍ മുഖ്യമായും കെട്ടുകഥകളാകുന്നു; അവയാകട്ടെ, പലതും പരസ്പരം റദ്ദാക്കുന്നവയും. ശാസ്ത്രം ജ്ഞാനത്തിന്റെ ഉത്സവമാണെങ്കില്‍ അജ്ഞതയുടെ ആഘോഷമാണ് മതം.
അമ്മുവിന് തീര്‍ച്ചയായും സംശയങ്ങളുണ്ട്. മതേതരത്വം എന്നാലെന്താണ്? 'സര്വമതപ്രീണന'മാണെന്ന് ഭരണാധികാരികളും 'നേര്‍പ്പിച്ച മതപരത'യെന്ന് സാധാരണജനവും കരുതുന്ന ആ വാക്കിന്റെ പൊരുള്‍ അവളന്വേഷിക്കുന്നു. മതം മദയാനയെപ്പോലെ മുന്നില്‍നിന്ന് ചിന്നംവിളിക്കുമ്പോള്‍ പകച്ചുനില്‍ക്കുന്ന പൊതുസമൂഹത്തിന് മുമ്പിലേക്കാണ് ഈ ചോദ്യങ്ങള്‍ എറിയപ്പെടുന്നത്. മനുഷ്യന് സങ്കല്പ്പിക്കുന്നതുകൊണ്ടു മാത്രം അതിജീവിച്ചുപോന്ന ദൈവം എന്ന മതവിഭ്രാന്തി ചോദ്യങ്ങളില്ലാതെ അംഗീകരിക്കേണ്ട പ്രപഞ്ചസത്യമാണെന്ന് വാഴ്ത്തുന്ന അധ്യാപകര്‍ക്ക് ചിന്തിക്കുന്ന കുട്ടികള്‍ അസഹനീയമായി തീരുന്നതില്‍ അത്ഭുതമില്ല. മതാധിഷ്ഠിതവും അവികസിതവുമായ സമൂഹങ്ങളില്‍ മത-മാമൂലകളുടെ കാവലാളായാണ് പലപ്പോഴും അധ്യാപകര്‍ നിലകൊള്ളുക. എല്ലാത്തരം സാമൂഹികമാറ്റങ്ങളേയും മുളയിലേ നുള്ളേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും, നിര്‍ഭാഗ്യവശാല്‍, അവര്‍ സങ്കല്‍പ്പിക്കുന്നു. വിദ്യാലയങ്ങള്‍ വിപ്ളവകാരികളുടെ ശവപ്പറമ്പായിത്തീരുന്നത് അങ്ങനെയാണ്. പ്രതിഭയെ നിരാകരിച്ച് പതിപ്പുകളെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധയൂന്നുന്ന വിദ്യഭ്യാസം മതത്തിന്റെ പ്രാഥമിക ആവശ്യമാണ്. മതം മണക്കുന്ന ക്ളാസ്സ് മുറികള്‍ ചിന്താസ്വാതന്ത്ര്യം നഷ്ടപ്പെട്ട കുട്ടികളുടെ നിശബ്ദമായ തേങ്ങലുകളാല്‍ മുഖരിതമാണ്.
മതവും ദൈവവും ചര്ച്ചയ്ക്കതീതമാകുമ്പോള്, മതമില്ലാത്ത ജീവനല്ല, ജീവനില്ലാത്ത മതമാണ് പ്രപഞ്ചസത്യമെന്ന ശാഠ്യം മുറുകുമ്പോള്‍ കുട്ടി നിസ്സഹായനാണ്. പാഠ്യപുസ്തകങ്ങള്പോലും മതപ്രഭുക്കളുടെ കരുണ കാത്തുകിടക്കുമ്പോള്‍ മതമേവജയതേ എന്ന മുദ്രാവാക്യം അലിഖിതനിയമായി മാറുകയാണ്. യൂറോപ്പുള്‍പ്പെടെയുള്ള പരിഷ്കൃതലോകം നിശബ്ദം കയ്യൊഴിയുമ്പോഴും വികസ്വരസമൂഹങ്ങളില്‍ മാലിന്യത്തില്‍ കൊതുകെന്നപോലെ മതം ആര്‍ത്തിരമ്പുന്നത് നാമറിയുന്നു.
''മാഷ് ഒരു നിരീശ്വരവാദിയാണോ?'' അമ്മുവിന്റെ പുസ്തകത്തിന്റെ പതിമൂന്നാംപേജിലാണ് ആ ചോദ്യം പ്രത്യക്ഷപ്പെടുന്നത്. ഒരു അധ്യാപകനെന്ന നിലയില്‍ ഇതേ ചോദ്യവുമായി മുന്നിലെത്തിയ കുട്ടികളെ ഓര്‍ത്തുപോകുന്നു. പക്ഷെ അവര്‍ക്കാര്‍ക്കും ഇത്രയും ഓമനത്വം തുളമ്പുന്ന മുഖമുണ്ടായിരുന്നില്ല. അരുതായ്മകളെപ്പറ്റി വേവലാതിപ്പെടാത്ത ബാല്യത്തിന്റെ അധികാരമാണ് അമ്മു പ്രയോഗിക്കുന്നത്. അന്വേഷിക്കാനും ആരായാനും അനുമതി നല്കുന്ന മാതാപിതാക്കള്‍ ഏതൊരു കുട്ടിയുടേയും പുണ്യമാണ്. അക്കാര്യത്തില്‍ ഈ കൊച്ചു കഥാകാരി ഭാഗ്യവതിയാണ്. നിര്‍ബന്ധിത മതപരിശീലനം ബാല്യത്തിനെതിരെയുള്ള രൂക്ഷമായ കടന്നാക്രമണമാണ്.
കുട്ടിയുടെ വ്യക്തിത്വത്തെ മതബോധമുള്ള മാതാപിതാക്കള്‍ അംഗീകരിക്കുന്നില്ല. മതവിഷയത്തില്‍ തങ്ങള്‍ക്ക് തെരഞ്ഞെടുപ്പിനോ ചോദ്യം ചെയ്യലിനോ അവകാശമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അത്തമൊരവകാശം കുട്ടികള്ക്കുമില്ലെന്ന് അവര്‍ കരുതുന്നു. 'പണം ചെലവാക്കി കുട്ടികളെ വളര്‍ത്തുന്നു' എന്നാതാണ് പലപ്പോഴും ഇതിനവര്‍ നല്കുന്ന ന്യായീകരണം. കുട്ടികള്‍ മാതാപിതാക്കളുടെ അടിമകളോ?! പ്രായോഗികമൂല്യമുള്ള മറ്റും പല കാര്യങ്ങളും കൈമാറുന്നതിനൊപ്പമാണ് യുക്തിരഹിതമായ അമ്മൂമ്മക്കഥകളും ഗോത്രശാസനങ്ങളും സനാതനസത്യമെന്ന വ്യാജേന കുട്ടിയുടെ പ്രജ്ജാമണ്ഡലത്തില് നിക്ഷേപിക്കുന്നത്. ചിന്താശേഷി കൈവരിച്ച ശേഷം മതം അവതരിപ്പിച്ചാല്‍ കുട്ടിയത് നിരാകരിക്കുമെന്ന തിരിച്ചറിവാണ് ചോറൂണിന് മുമ്പ് മതസദ്യ വിളമ്പാനുള്ള പ്രേരണയൊരുക്കുന്നത്. ‘strike when iron is hot’ എന്ന തത്വം നടപ്പിലാക്കാന്‍ തങ്ങള്‍ക്കു മാത്രമേ അവകാശമുള്ളു എന്ന് മതം ശഠിക്കുന്നു. ഹിന്ദുകുട്ടിയും മുസ്ളീംകുട്ടിയും ക്രിസ്ത്യന്‍ കുട്ടിയുമുള്ള ഈ നാട്ടില്‍ കമ്മ്യൂണിസ്റ്റ് കുട്ടി, സോഷ്യലിസ്റ്റ് കുട്ടി, പോസ്റ്റ് മോഡേണിസ്റ്റ് കുട്ടി എന്നൊന്നും നാം കേള്‍ക്കാറില്ല, എന്തുകൊണ്ട്?- അമ്മു സ്വയം ചോദിക്കുന്നു.
അന്വേഷിച്ചും ചോദ്യംചെയ്തും പ്രകൃതിയെ അറിയേണ്ട കുട്ടി മതപാഠശാലകളിലെ അമ്മൂമ്മക്കഥകളില്‍ അധിഷ്ഠിതമായ പ്രപഞ്ചവീക്ഷണവുമായി പരിമിതപ്പെടുമ്പോള്‍ നിഷേധിക്കപ്പെടുന്നത് ബാല്യത്തിന്റെ സൗന്ദര്യവും അധികാരങ്ങളുമാണ്. തുടര്‍ന്നെത്തുന്ന പൊതുവിദ്യാഭ്യാസവും മതബോധനത്തിന്റെ വ്യാകരണം പിന്തുടരുമ്പോള് നമ്മുടെ വിദ്യാലയങ്ങള്‍ ചിന്തയ്ക്ക് ചിതയൊരുക്കുന്നു. ഭാര്യയ്ക്കും കുട്ടികള്‍ക്കും സ്വാതന്ത്ര്യം കൊടുക്കാറുണ്ടെന്ന ഔദാര്യം പ്രകടിപ്പിക്കുന്നവരുണ്ട്. വാസ്തവത്തില്‍ സ്വതന്ത്ര്യം ജന്മാവകാശമാണ്, അതാരുടേയും ദാനമല്ല. എന്നാല്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യം നിഷേധിക്കുകയാണ് നാം മിക്കപ്പോഴും ചെയ്യുന്നത്. മതം സമൂഹത്തിന് വെച്ചുനീട്ടുന്ന സ്വാതന്ത്ര്യങ്ങള്‍ വളരെ പരിമിതമാണ്-അതിലേറ്റവും പ്രധാനം അതിനെ വാഴ്ത്തിപ്പാടാനുള്ള സ്വാതന്ത്ര്യമാണ്.
ശിശു നിരീശ്വരനാണ്. ബാല്യത്തില്‍ തികഞ്ഞ യുക്തിവാദിയായിരിക്കുകയും തുരുതുരെ ചോദ്യങ്ങള്‍ ഉതിര്‍ക്കുകയും ചെയ്യുന്ന കുട്ടികള്‍ മതബോധവത്കരണത്തിന്റെ ചുറ്റിക ബോധതലത്തില്‍ ആഞ്ഞുപതിക്കുന്നതോടെ നിശബ്ദരായിത്തീരുന്നു. ചോദ്യം ചോദിക്കാനുള്ള കുട്ടിയുടെ സ്വാതന്ത്ര്യം റദ്ദുചെയ്താണ് മതം അവനെ നന്നാക്കിയെടുക്കുന്നത്. മതം മുന്നോട്ടുവെക്കുന്ന കെട്ടുകഥകളിലും ഗോത്രശാസനങ്ങളിലും അന്ധമായി വിശ്വസിക്കുന്നത് മഹദ്ഗുണമാണെന്നും സംശയം ഒരു രോഗമാണെന്നും കുട്ടിയെ പഠിപ്പിക്കുന്നു. ഇതുമൂലം വിശ്വാസിയായാല്‍ മുതിര്‍ന്നവരുടെ പ്രീതി നേടാമെന്ന സന്ദേശമാണ് കുട്ടിക്ക് ലഭിക്കുന്നത്. തന്റെ സാമാന്യബുദ്ധിക്ക് സ്വീകാര്യമല്ലാത്ത കാര്യങ്ങളെക്കുറിച്ച് ക്ളാസ്സിന് ശേഷം അമ്മു അധ്യാപകരോടും മാതാപിതാക്കളോടും നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ പറയുന്നതെന്തും വെട്ടിവിഴുങ്ങുന്നത് അഭിമാനമായി കാണുന്ന സഹപാഠികള്‍ 'നിരീശ്വരവാദി' എന്നുവിളിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ആ കുഞ്ഞുമനസ്സ് വല്ലാതെ തേങ്ങിപ്പോകുന്നു. കെട്ടുകഥകള്‍ വിഴുങ്ങാന്‍ മടിക്കുന്നത് എങ്ങനെ അപരാധമാകും? ചിന്തിക്കുന്നത് ഒരു കുറ്റമാണോ? -അവള്‍ക്കറിയില്ല.
ലോകത്തിന് വെളിച്ചം പകര്‍ന്ന മഹാരഥികളില്‍ പലരും ഈ 'ചിന്താക്കുറ്റം' (Thought crime) പേറുന്നവരാണെന്ന് അവളറിയുന്നു. യഥാര്‍ത്ഥത്തില്‍ അമ്മുവിന്റെ കൂട്ടികാരികളല്ല, അവരുടെ മാതാപിതാക്കളാണ് അവള്‍ക്കെതിരെ ഫത് വയിറക്കുന്നത്. കാരണം ഇത്ര സങ്കുചിതമായി ചിന്തിക്കാന്‍ കുട്ടികള്ക്കാവില്ലല്ലോ. ഷഹീദ് ഭഗത്സിംഗിന്റെ 'എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി' എന്ന ഗ്രന്ഥം അമ്മയുടെ ലൈബ്രറിയില്‍ നിന്നും തപ്പിയെടുത്ത് വായിക്കുന്ന അമ്മു പറഞ്ഞുകേട്ടതിലും ഭാവനാസമ്പന്നമായ ഒരു ലോകത്തിലേക്ക് ആനയിക്കപ്പെടുന്നു. ഭഗത്സിംഗിനേക്കാള് ഹര്‍ഭജന്‍സിംഗിനെ പരിചയമുള്ള ഒരു സമൂഹത്തില്‍ അവള് വേറിട്ടുനില്‍ക്കുന്നത് അങ്ങനെയാണ്. കണ്മുമ്പില് വെച്ചുണ്ടായ വിശ്വാസിയായ സഹപാഠിയുടെ ദാരുണമായ അന്ത്യം ദൈവനീതിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു.
ഈശ്വരചിന്തയുടെ ചരിത്രത്തിലേക്ക് കടന്നുചെല്ലുന്ന അമ്മു ഈജിപ്റ്റിലെ 'ര' എന്ന സൂര്യദേവനേയും തുടര്‍ന്ന് സെമറ്റിക് ദൈവസങ്കല്പ്പങ്ങളുടെ ഉത്പത്തിയും ലഘുവായ തോതില്‍ പരാമര്‍ശിക്കുന്നു. ചില ഭാഗങ്ങളില്‍ ഗ്രന്ഥകാരി നാടകീയ സ്വാഗതോഖ്യാനത്തിലൂടെയാണ് (dramatic monologue)തന്റെ ചിന്തകള്‍ പ്രസരിപ്പിക്കുന്നത്. കണ്ണും കാതുമില്ലാത്ത സമൂഹത്തെ നേരിടാന്‍ അവള് സ്വയം തയ്യാറെടുക്കുന്നത് നോക്കൂ:
''എനിക്ക് പ്രസംഗിക്കാന്‍ അവസരം കിട്ടിയാല്‍ ഞാനിതെല്ലാം പറയും. അച്ഛനുമമ്മയും ഇല്ലാത്ത നേരം നോക്കി ഞാന്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് പറഞ്ഞുതുടങ്ങി, ഒരു പ്രാസംഗികയെപ്പോല: സുഹൃത്തുക്കളെ ഞാനൊന്നു ചോദിക്കട്ടെ. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ചക്കേലും മാങ്ങേലുമൊക്കെ ദൈവമുണ്ടെങ്കില്‍, ലോകത്തു നടക്കുന്ന, പ്രകൃതിയില്‍ നടക്കുന്ന ദുരന്തങ്ങള്‍ തടയാനുള്ള കരുത്തുപോലും അയാള്‍ക്കില്ലേ? അല്ലെങ്കില്‍ത്തന്നെ നിങ്ങള്‍ക്ക് മണ്ണിലും വിണ്ണിലുമൊക്കെ നോക്കി പ്രാര്ത്ഥിച്ചാല്പ്പോരെ? യാതനകള്‍ സഹിച്ച് എന്തിന് ശബരിമലയിലും മെക്കയിലും പോകണം? എത്രയധികം ആളുകളാണ് ശബരിമലയിലേയും മെക്കയിലേയും മറ്റ് തിരിക്കുകളില്പ്പെട്ട് മരിക്കുന്നത്? നമ്മെ കാണാന്‍ വരുന്ന അതിഥികളെ നാം കൊല്ലുകയാണോ ചെയ്യുന്നത്? അതുപോലെ തന്നെയല്ലേ ഈശ്വരനും ചെയ്യുന്നത്? തന്നെ കാണാന്‍ വരുന്ന ആളുകളെ വിഷമിപ്പിക്കുന്നത് ശരിയാണോ?നേരെമറിച്ച് അവരുടെ വിഷമതകള്‍ പരിഹരിക്കുകയല്ലേ വേണ്ടത്?......''(പേജ്-24,25)
അതേസമയം, അമ്മുവിന്റെ ആശയലോകത്തില്‍ യാഥാര്‍ത്ഥ്യബോധത്തിന്റെ കറുപ്പ് പുരട്ടാതിരിക്കാന്‍ ജീവിതം കൂടുതല്‍ അടുത്തറിഞ്ഞ സ്നേഹനിധിയായ മാതാവിനാവുന്നില്ല. മകളെ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഇവിടെയും:
''അമ്മേ എന്റെ ക് ളാസ്സിലെ കുറെ കുട്ടികള്‍ കയ്യില്‍ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്. അപ്പുറത്തെ രാധയുടെ കയ്യിലും അതുണ്ട്. അതെന്തിനാ അമ്മേ? മോളെ അത് അവരുടെയൊക്കെ ഒരു വിശ്വാസമാണ്. ആ ചരടു കെട്ടിയാല്‍ അവര്‍ക്ക് അസുഖങ്ങളോ, ദു:ഖങ്ങളോ ഉണ്ടാകില്ലെന്ന വിശ്വാസം.
അത് വിശ്വാസമാണെന്നോ? അത് വെറും വിഡ്ഢിത്തമല്ലേ?...ചരട് കെട്ടിയ എത്രയോ പേരുണ്ട് അവര്‍ക്കൊന്നും ഒന്നും സംഭവിക്കുന്നില്ലേ? ദുഷിച്ചതൊന്നും? എന്റെ ക് ളാസ്സില്‍ എന്റെയടുത്തിരിക്കുന്ന സീത കഴിഞ്ഞതവണ പരീക്ഷയെഴുതിയില്ല. എന്താ കാരണം? അവള്‍ക്ക് ഒരാക്സിഡന്റ് പറ്റി. അവളുടെ സൈക്കിള്‍ ഒരു കാറുമായി കൂട്ടിയിടിച്ചു. അവളുടെ കയ്യിലും ഉണ്ടായിരുന്നില്ലേ ചരട്? അതും ഒന്നല്ല, രണ്ടെണ്ണം. ഒരു കറുപ്പും ഒരു ചുമപ്പും.
ശരിയാണ്, പക്ഷെ നമുക്കെന്തു ചെയ്യാനാകും?അതൊക്കെ ഓരോ ആളുകളുടെ വിശ്വാസമല്ലേ?
പക്ഷെ ആ വിശ്വാസം തെറ്റല്ലേ? എല്ലാ തെറ്റുകളും തിരുത്തപ്പെടണം. അതല്ലേ നല്ലത്?
പക്ഷെ നമ്മള് മാത്രം വിചാരിച്ചാല്‍ പോരല്ലോ? നമ്മളെക്കൊണ്ട് അതിനെതിരെ ഒന്നും ചെയ്യാനാകില്ല. ഈ ലോകത്ത് തൊണ്ണൂറ് ശതമാനവും വിശ്വാസികളാണ്, ദൈവവിശ്വാസികള്‍''(പേജ്-38,39)
പാലക്കാട് ഗവ.ഗോഖലെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ ഏഴാംക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ മാളവിക എന്ന പതിനൊന്നു വയസ്സുകാരിയുടെ രേഖാചിത്രങ്ങള്‍ അമ്മുവിന്റെ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. ദിവസവുമുള്ള പ്രഭാതപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് വയനാട് മാനന്തവാടി ജി.കെ.എം.എച്ച്.എസ്സിലെ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥി എം അഷീദിനെ ഒറ്റപ്പെടുത്താനുള്ള സ്ക്കൂള് അധികൃതരുടെ ശ്രമം അടുത്തിടെ വിവാദമായിരുന്നുവല്ലോ. എസ്.എസ്.എല്‍.സി ക്ക് എല്ലാ വിഷയങ്ങളിലും എ-പ്ളസ് വാങ്ങിയാണ് അഷീദ് ഈ ഉച്ചാടനശ്രമങ്ങളെ പ്രതിരോധിച്ചത്. വിശ്വാസസ്വാതന്ത്ര്യം എന്നപോലെ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമാണ് അമ്മുവും അനീഷും ആവശ്യപ്പെടുന്നത്. അന്വേഷണത്വരയും ശാസ്ത്രബോധവും കുട്ടികളില്‍ വളര്‍ത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള അധ്യാപകരുടെ മതശാഠ്യങ്ങള്‍ സമൂഹത്തില്‍ ഇരുള് പരത്തുമെന്നതില്‍ സംശയമില്ല. ഈ ദിശയില്‍ ആരോഗ്യകരമായ ഒരു പൊതുബോധം നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധേയമായ കാല്‍വെയ്പ്പാണ് അമ്മുവിന്റെ രചന.
രോഗവും അപകടവും വികലാംഗത്വവും സൃഷ്ടിക്കുന്ന ദൈവം, കൊലയാളികളേയും പിശാചിനേയും സൃഷ്ടിച്ചെന്നു വീമ്പിളക്കുന്ന ദൈവം-ആ ദൈവം മരുന്നു പുരട്ടാന്‍ വേണ്ടി മാത്രം മുറിവുകളുണ്ടാക്കി രസിക്കുന്ന ഒരാളാണോ? പ്രപഞ്ചം കൈവെള്ളയിലിട്ട് അമ്മാനമാടുമ്പോഴും വഴിയോരങ്ങളില്‍ ഭണ്ഡാരം തുറന്ന് ഭിക്ഷാടനം നടത്തുന്നവനാണോ ആ ദൈവം?... അമ്മുവിന്റെ സംശയങ്ങള്‍ നിരവധിയാണ്. ഇതൊക്കെ അദൈ്വതമാതൃകയില് വാചകക്കസര്‍ത്തു നടത്തി ന്യായീകരിക്കാനാവുമെന്ന് കരുതുന്നവരുണ്ടാവും. എങ്കിലും ആ ചോദ്യങ്ങള്‍ ഒരിക്കലും റദ്ദാക്കപ്പെടുന്നില്ല. മതാന്ധതയുടെ തമോഗര്ത്തങ്ങളിലേക്ക് ഓടിയടുക്കുന്ന ഒരു ജനതയ്ക്ക് മുന്നില്‍ നേരിന്റെ വെള്ളിക്കീറുകള്‍ തീര്‍ക്കേണ്ട സമസ്യകളാണിവ. രാഷ്ട്രത്തിന്റെ സമസ്ത നാഡീഞരമ്പുകളിലും മതം ഭീതിദമായി പിടിമുറുക്കുമ്പോള്‍ അന്ധാളിച്ചുപോകുന്ന ബാല്യത്തെ നാം ഈ പുസ്തകത്തില്‍ നേരില്‍ക്കാണുന്നു. ഒരുപക്ഷെ പിന്നിട്ട ദിനങ്ങള്‍ താരതമ്യേന ഭേദപ്പെട്ടവയായിരുന്നുവെന്ന് പറയേണ്ട അവസ്ഥ വരികയാണ്. കുഴയുന്ന വര്‍ത്തമാനകാലം സുധീരയായ ഈ പെണ്‍കുട്ടി നിര്‍മലമായി അടയാളപ്പെടുത്തിവെച്ചിരിക്കുന്നു.****
ravichandran200055@gmail.com
''നിനക്കിപ്പോള്‍ പത്തു വയസ്സു പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിനക്കെഴുതാന്‍ ഞാനാഗ്രഹിക്കുന്നു. നാം അറിയുന്ന കാര്യങ്ങള്‍ നാമങ്ങനെയാണ് അറിയുന്നതെന്നോര്‍ത്ത് എന്നെങ്കിലും നീ അത്ഭുതപ്പെട്ടിട്ടുണ്ടോ? ഉദാഹരണമായി, ചെറിയ മൊട്ടുസൂചി വലുപ്പത്തില്‍ കാണപ്പെടുന്ന താരങ്ങള്‍ വാസ്തവത്തില്‍ വളരെ അകലത്ത് സ്ഥിതിചെയ്യുന്ന സൂര്യനെപ്പോലെ തീ തുപ്പുന്ന കൂറ്റന്‍ അഗ്നിഗോളങ്ങളാണെന്ന് നാമറിയുന്നതെങ്ങനെ? ഈ ചോദ്യത്തിന്റെ ഉത്തരമിതാണ്: തെളിവുകള്‍ മുഖേന. നമുക്കറിയാവുന്നതൊക്കെ നാമറിയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാകുന്നു.'' -തന്റെ മകള്‍ക്ക് പത്തുവയസ്സ് തികഞ്ഞ വേളയില്‍ ലോകപ്രശസ്ത പരിണാമശാസ്ത്രജ്ഞനും മുന്‍ ഓക്സ്ഫോഡ് പ്രൊഫസറുമായ റിച്ചാഡ് ഡോക്കിന്‍സ് അവള്‍ക്കയച്ച പ്രസിദ്ധമായ കത്ത് ആരംഭിക്കുന്നതിങ്ങനെയാണ്. ജീവിതസത്യങ്ങള്‍ അന്വേഷിക്കാന്‍ തുറന്ന മനസ്സോടെ തയ്യാറെടുക്കാന്‍ ഡോക്കിന്‍സ് മകളോട് നിര്‍ദ്ദേശിക്കുന്നു.
"Now that you are ten, I want to write to you about something that is important to me. Have you ever wondered how we know the things that we know? How do we know, for instance, that the stars, which look like tiny pinpricks in the sky, are really huge balls of fire like the Sun and very far away? And how do we know that the Earth is a smaller ball whirling round one of those stars, the Sun?"
അധികാരകേന്ദ്രത്തെ (authority) അന്ധമായി വിശ്വസിക്കുന്നതിനുള്ള പ്രവണതയാണ് മതവിശ്വാസത്തിന് പിടിമുറുക്കാന്‍ സഹായിക്കുന്നതെന്ന് ഡോക്കിന്‍സ് മകളോട് പറയുന്നു. കുട്ടിയെ സംബന്ധിച്ചിടത്തോളം പ്രാഥമികമായ അധികാരകേന്ദ്രം മാതാപിതാക്കളാണ്. 2006 ല്‍ തന്നെ രചിച്ച The God delusion എന്ന ബെസ്റ്റ് സെല്ലര്‍ കൃതിയില്‍ അദ്ദേഹമിത് കൂടുതല്‍ വിശകലനം ചെയ്യുന്നുണ്ടെന്നോര്‍ക്കുക. എന്താണ് പറയുന്നതെന്നല്ല മറിച്ച് ആരാണ് പറയുന്നത് എന്നതിനാണ് വിശ്വാസലോകത്ത് പ്രാധാന്യം. പ്രമുഖനായ ഒരാളാണ് പറയുന്നതെങ്കില്‍ നിര്‍ബന്ധമായും അത് ശരിയായിരിക്കണമെന്ന് പരിശോധനകളില്ലാതെ അംഗീകരിക്കപ്പെടുന്നു. റോമന്‍ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്യക്തി പോപ്പാണ്. പോപ്പാണ് എന്ന ഒരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹം പറയുന്നതെന്തും ശരിയാണെന്ന് കത്തോലിക്കര്‍ കരുതുന്നു
''Authority, as a reason for believing something, means believing it because you are told to believe it by somebody important. In the Roman Catholic Church, the Pope is the most important person, and people believe he must be right just because he is the Pope.''
'അടുത്തപ്രാവശ്യം ഒരു കാര്യം ശരിയാണെന്ന് ആരെങ്കിലും നിന്നോടു പറയുകയാണെങ്കില്‍ അതിനെന്ത് തെളിവാണുള്ളതെന്ന് എന്തുകൊണ്ടു ചോദിച്ചുകൂടാ? ഇനി അവര്‍ക്ക് തൃപ്തികരമായ ഒരുത്തരം നല്കാന് സാധിച്ചില്ലെങ്കില്‍ പിന്നെയവര്‍ പറയുന്നവ വിശ്വസിക്കുന്നതിന് മുമ്പ് നീ സസൂക്ഷ്മം ചിന്തിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു''' എന്നു പറഞ്ഞുകൊണ്ടാണ് ഡോക്കിന്‍സ് 2006 സെപ്റ്റംബര്‍ 10 തീയതിയിലെ ഈ കത്ത് അവസാനിപ്പിക്കുന്നത്:
'And, next time somebody tells you that something is true, why not say to them: ‘What kind of evidence is there for that?’ And if they can’t give you a good answer, I hope you’ll think very carefully before you believe a word they say.'
Your loving,
Daddy
(<a href="/">https://docs.google.com/document/d/1nfWyRx2dLpeOeHjZ0IxepeFSIgVvA2eDMnrEvjQEWmU/edit?pli=1Richard Dawkins letter to his 10 year old daughter</a>)
തിരുവനന്തപുരം പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ഏഴാംക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ അമ്മു എന്ന ഗായത്രി ഒരുപക്ഷെ അഞ്ചുപേജ് ദൈര്‍ഘ്യമുള്ള ഈ കത്ത് വായിച്ചിട്ടുണ്ടാവില്ല. പക്ഷെ ഡോക്കിന്‍സിന്റെ ചോദ്യങ്ങള്‍ ഏറ്റുപിടിച്ച് വിസ്മയമാകുകയാണ് ഈ കൊച്ചുമിടുക്കി. 'മരുന്നുപുരട്ടാന്‍വേണ്ടി മുറിവുണ്ടാക്കുന്നയാള്‍'(ചിന്താ പബ്ളിക്കേഷന്‍സ്, 2011 ഏപ്രില്‍) എന്നപേരില്‍ അമ്മു രചിച്ച കുഞ്ഞുപുസ്തകം ചിന്തിക്കാന്‍ ധൈര്യപ്പെടുന്ന ഒരു കൊച്ചുമിടുക്കിയെയാണ് പരിചയപ്പെടുത്തുന്നത്. എല്ലാവര്‍ക്കുമുള്ള സംശയങ്ങള്‍ തുറന്നുപറയുന്ന മണ്ടനാണ് നിരീശ്വരവാദിയെന്നൊരു നിര്‍വചനമുണ്ട്. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ കുട്ടികള്‍ക്കുപോലും അവകാശമില്ലാത്ത ഒരു സമൂഹത്തിലാണോ നാമിന്ന് ജീവിക്കുന്നത്? സത്യം വിളിച്ചുപറയുന്നവന് കുരിശുകളൊരുക്കുന്ന സമൂഹം 42 പേജുകളുള്ള ഈ കൊച്ചുപുസ്തകത്തില്‍ വിചാരണ ചെയ്യപ്പെടുന്നു.
ജീവിതത്തിലുടനീളം എന്തിനുമേതിനും തെളിവ് ചോദിച്ച് കലമ്പലുണ്ടാക്കുന്ന ജീവിയാണ് മനുഷ്യന്. തെളിവ് എവിടെ? -ഞെട്ടിപ്പിക്കുന്ന അന്ധവിശ്വാസങ്ങള്ക്കടിപ്പെട്ടവര്പോലും നാഴികയ്ക്ക് നാല്‍പ്പതു വട്ടം ആവര്‍ത്തിക്കുന്ന ചോദ്യമാണിത്. ജീവിതത്തിലെ 99 ശതമാനം കാര്യങ്ങളിലും നമുക്കതാവശ്യമുണ്ട്. എന്നാല്‍ മതത്തെ സംബന്ധിച്ചിടത്തോളം തെളിവ് എന്നും ഒരു വിലകുറഞ്ഞ പദമായിരുന്നു. തെളിവില്ലാത്തതിന് തെളിവന്വേഷിക്കുന്നത് ആത്മഹത്യാപരമാണെന്ന സാമാന്യയുക്തിയാണ് ആ പദത്തെ അനാഥമാക്കിയത്. തെളിവുണ്ടെങ്കില്‍ വിശ്വസിക്കാന്‍ ആര്‍ക്കും സാധിക്കും. അതൊരു വലിയ കഴിവൊന്നുമല്ല. യാതൊരു തെളിവുമില്ലാതെ വിശ്വസിക്കണം-അതാണ് ശരിക്കും കഴിവ്!
Prof. Richard Dawkins |
ക്രിസ്തുവിന്റെ കാലത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്, അതായത് ആറാം നൂറ്റാണ്ടിലാണ് ഈ സ്വര്‍ഗ്ഗാരോഹണ കഥ പ്രചരിച്ചു തുടങ്ങുന്നത്. ആദ്യമാദ്യം ഡിങ്കന്റെയും മായാവിയുടേതും കഥ പോലെ മെനഞ്ഞെടുത്ത ഒന്നായിരുന്നു ഇതും. എന്നാല്‍ തലമുറകള്‍ കൈമറിഞ്ഞുവന്നു എന്നൊരൊറ്റ കാരണം മുന്‍നിറുത്തി പലരും പിന്നീടിത് ഗൗരവത്തോടെ കാണാന്‍ തുടങ്ങി. കഥ പഴകുന്തോറും ചരിത്രമാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണല്ലോ. ആറാം നൂറ്റാണ്ടില്‍ നിലവില്‍വന്നുവെങ്കിലും റോമന്ക്കത്തോലിക്കാ സഭാ അവരുടെ വിശ്വാസപ്രമാണങ്ങളുടെ ഭാഗമായി ഈ കഥ ഔദ്യോഗികമായി എഴുത്തിച്ചേര്‍ത്തത് 1950 ല്‍ മാത്രമാണ്. പഴകുന്തോറും കഥകളെ ചരിത്രമാക്കാനുള്ള അവകാശം മതത്തിന് മാത്രമുള്ളതാകുന്നു. മായാവിക്കും ഡിങ്കനുമൊക്കെ അത്തരമൊരു ഭാഗ്യമില്ലാതെ പോയത് മതപിന്തുണയുടെ അഭാവം മൂലമാണ്.
ക്രിസ്തുവും മറിയവുമൊക്കെ ജീവിച്ചിരുന്നുവെന്നതിനുള്ള ചരിത്രപരമായ തെളിവ് പൂജ്യമാണെന്നിരിക്കെയാണ് മതത്തിനുള്ളില്‍തന്നെ ഈ ഭിന്ന ധാരണകള്‍ നിലനില്‍ക്കുന്നതെന്നോര്‍ക്കണം. മതം അവതരിപ്പിക്കുന്ന തെളിവുകള്‍ മുഖ്യമായും കെട്ടുകഥകളാകുന്നു; അവയാകട്ടെ, പലതും പരസ്പരം റദ്ദാക്കുന്നവയും. ശാസ്ത്രം ജ്ഞാനത്തിന്റെ ഉത്സവമാണെങ്കില്‍ അജ്ഞതയുടെ ആഘോഷമാണ് മതം.
അമ്മുവിന് തീര്‍ച്ചയായും സംശയങ്ങളുണ്ട്. മതേതരത്വം എന്നാലെന്താണ്? 'സര്വമതപ്രീണന'മാണെന്ന് ഭരണാധികാരികളും 'നേര്‍പ്പിച്ച മതപരത'യെന്ന് സാധാരണജനവും കരുതുന്ന ആ വാക്കിന്റെ പൊരുള്‍ അവളന്വേഷിക്കുന്നു. മതം മദയാനയെപ്പോലെ മുന്നില്‍നിന്ന് ചിന്നംവിളിക്കുമ്പോള്‍ പകച്ചുനില്‍ക്കുന്ന പൊതുസമൂഹത്തിന് മുമ്പിലേക്കാണ് ഈ ചോദ്യങ്ങള്‍ എറിയപ്പെടുന്നത്. മനുഷ്യന് സങ്കല്പ്പിക്കുന്നതുകൊണ്ടു മാത്രം അതിജീവിച്ചുപോന്ന ദൈവം എന്ന മതവിഭ്രാന്തി ചോദ്യങ്ങളില്ലാതെ അംഗീകരിക്കേണ്ട പ്രപഞ്ചസത്യമാണെന്ന് വാഴ്ത്തുന്ന അധ്യാപകര്‍ക്ക് ചിന്തിക്കുന്ന കുട്ടികള്‍ അസഹനീയമായി തീരുന്നതില്‍ അത്ഭുതമില്ല. മതാധിഷ്ഠിതവും അവികസിതവുമായ സമൂഹങ്ങളില്‍ മത-മാമൂലകളുടെ കാവലാളായാണ് പലപ്പോഴും അധ്യാപകര്‍ നിലകൊള്ളുക. എല്ലാത്തരം സാമൂഹികമാറ്റങ്ങളേയും മുളയിലേ നുള്ളേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും, നിര്‍ഭാഗ്യവശാല്‍, അവര്‍ സങ്കല്‍പ്പിക്കുന്നു. വിദ്യാലയങ്ങള്‍ വിപ്ളവകാരികളുടെ ശവപ്പറമ്പായിത്തീരുന്നത് അങ്ങനെയാണ്. പ്രതിഭയെ നിരാകരിച്ച് പതിപ്പുകളെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധയൂന്നുന്ന വിദ്യഭ്യാസം മതത്തിന്റെ പ്രാഥമിക ആവശ്യമാണ്. മതം മണക്കുന്ന ക്ളാസ്സ് മുറികള്‍ ചിന്താസ്വാതന്ത്ര്യം നഷ്ടപ്പെട്ട കുട്ടികളുടെ നിശബ്ദമായ തേങ്ങലുകളാല്‍ മുഖരിതമാണ്.
മതവും ദൈവവും ചര്ച്ചയ്ക്കതീതമാകുമ്പോള്, മതമില്ലാത്ത ജീവനല്ല, ജീവനില്ലാത്ത മതമാണ് പ്രപഞ്ചസത്യമെന്ന ശാഠ്യം മുറുകുമ്പോള്‍ കുട്ടി നിസ്സഹായനാണ്. പാഠ്യപുസ്തകങ്ങള്പോലും മതപ്രഭുക്കളുടെ കരുണ കാത്തുകിടക്കുമ്പോള്‍ മതമേവജയതേ എന്ന മുദ്രാവാക്യം അലിഖിതനിയമായി മാറുകയാണ്. യൂറോപ്പുള്‍പ്പെടെയുള്ള പരിഷ്കൃതലോകം നിശബ്ദം കയ്യൊഴിയുമ്പോഴും വികസ്വരസമൂഹങ്ങളില്‍ മാലിന്യത്തില്‍ കൊതുകെന്നപോലെ മതം ആര്‍ത്തിരമ്പുന്നത് നാമറിയുന്നു.
''മാഷ് ഒരു നിരീശ്വരവാദിയാണോ?'' അമ്മുവിന്റെ പുസ്തകത്തിന്റെ പതിമൂന്നാംപേജിലാണ് ആ ചോദ്യം പ്രത്യക്ഷപ്പെടുന്നത്. ഒരു അധ്യാപകനെന്ന നിലയില്‍ ഇതേ ചോദ്യവുമായി മുന്നിലെത്തിയ കുട്ടികളെ ഓര്‍ത്തുപോകുന്നു. പക്ഷെ അവര്‍ക്കാര്‍ക്കും ഇത്രയും ഓമനത്വം തുളമ്പുന്ന മുഖമുണ്ടായിരുന്നില്ല. അരുതായ്മകളെപ്പറ്റി വേവലാതിപ്പെടാത്ത ബാല്യത്തിന്റെ അധികാരമാണ് അമ്മു പ്രയോഗിക്കുന്നത്. അന്വേഷിക്കാനും ആരായാനും അനുമതി നല്കുന്ന മാതാപിതാക്കള്‍ ഏതൊരു കുട്ടിയുടേയും പുണ്യമാണ്. അക്കാര്യത്തില്‍ ഈ കൊച്ചു കഥാകാരി ഭാഗ്യവതിയാണ്. നിര്‍ബന്ധിത മതപരിശീലനം ബാല്യത്തിനെതിരെയുള്ള രൂക്ഷമായ കടന്നാക്രമണമാണ്.
കുട്ടിയുടെ വ്യക്തിത്വത്തെ മതബോധമുള്ള മാതാപിതാക്കള്‍ അംഗീകരിക്കുന്നില്ല. മതവിഷയത്തില്‍ തങ്ങള്‍ക്ക് തെരഞ്ഞെടുപ്പിനോ ചോദ്യം ചെയ്യലിനോ അവകാശമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അത്തമൊരവകാശം കുട്ടികള്ക്കുമില്ലെന്ന് അവര്‍ കരുതുന്നു. 'പണം ചെലവാക്കി കുട്ടികളെ വളര്‍ത്തുന്നു' എന്നാതാണ് പലപ്പോഴും ഇതിനവര്‍ നല്കുന്ന ന്യായീകരണം. കുട്ടികള്‍ മാതാപിതാക്കളുടെ അടിമകളോ?! പ്രായോഗികമൂല്യമുള്ള മറ്റും പല കാര്യങ്ങളും കൈമാറുന്നതിനൊപ്പമാണ് യുക്തിരഹിതമായ അമ്മൂമ്മക്കഥകളും ഗോത്രശാസനങ്ങളും സനാതനസത്യമെന്ന വ്യാജേന കുട്ടിയുടെ പ്രജ്ജാമണ്ഡലത്തില് നിക്ഷേപിക്കുന്നത്. ചിന്താശേഷി കൈവരിച്ച ശേഷം മതം അവതരിപ്പിച്ചാല്‍ കുട്ടിയത് നിരാകരിക്കുമെന്ന തിരിച്ചറിവാണ് ചോറൂണിന് മുമ്പ് മതസദ്യ വിളമ്പാനുള്ള പ്രേരണയൊരുക്കുന്നത്. ‘strike when iron is hot’ എന്ന തത്വം നടപ്പിലാക്കാന്‍ തങ്ങള്‍ക്കു മാത്രമേ അവകാശമുള്ളു എന്ന് മതം ശഠിക്കുന്നു. ഹിന്ദുകുട്ടിയും മുസ്ളീംകുട്ടിയും ക്രിസ്ത്യന്‍ കുട്ടിയുമുള്ള ഈ നാട്ടില്‍ കമ്മ്യൂണിസ്റ്റ് കുട്ടി, സോഷ്യലിസ്റ്റ് കുട്ടി, പോസ്റ്റ് മോഡേണിസ്റ്റ് കുട്ടി എന്നൊന്നും നാം കേള്‍ക്കാറില്ല, എന്തുകൊണ്ട്?- അമ്മു സ്വയം ചോദിക്കുന്നു.
അന്വേഷിച്ചും ചോദ്യംചെയ്തും പ്രകൃതിയെ അറിയേണ്ട കുട്ടി മതപാഠശാലകളിലെ അമ്മൂമ്മക്കഥകളില്‍ അധിഷ്ഠിതമായ പ്രപഞ്ചവീക്ഷണവുമായി പരിമിതപ്പെടുമ്പോള്‍ നിഷേധിക്കപ്പെടുന്നത് ബാല്യത്തിന്റെ സൗന്ദര്യവും അധികാരങ്ങളുമാണ്. തുടര്‍ന്നെത്തുന്ന പൊതുവിദ്യാഭ്യാസവും മതബോധനത്തിന്റെ വ്യാകരണം പിന്തുടരുമ്പോള് നമ്മുടെ വിദ്യാലയങ്ങള്‍ ചിന്തയ്ക്ക് ചിതയൊരുക്കുന്നു. ഭാര്യയ്ക്കും കുട്ടികള്‍ക്കും സ്വാതന്ത്ര്യം കൊടുക്കാറുണ്ടെന്ന ഔദാര്യം പ്രകടിപ്പിക്കുന്നവരുണ്ട്. വാസ്തവത്തില്‍ സ്വതന്ത്ര്യം ജന്മാവകാശമാണ്, അതാരുടേയും ദാനമല്ല. എന്നാല്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യം നിഷേധിക്കുകയാണ് നാം മിക്കപ്പോഴും ചെയ്യുന്നത്. മതം സമൂഹത്തിന് വെച്ചുനീട്ടുന്ന സ്വാതന്ത്ര്യങ്ങള്‍ വളരെ പരിമിതമാണ്-അതിലേറ്റവും പ്രധാനം അതിനെ വാഴ്ത്തിപ്പാടാനുള്ള സ്വാതന്ത്ര്യമാണ്.
Ammu at the releasing ceremony |
ലോകത്തിന് വെളിച്ചം പകര്‍ന്ന മഹാരഥികളില്‍ പലരും ഈ 'ചിന്താക്കുറ്റം' (Thought crime) പേറുന്നവരാണെന്ന് അവളറിയുന്നു. യഥാര്‍ത്ഥത്തില്‍ അമ്മുവിന്റെ കൂട്ടികാരികളല്ല, അവരുടെ മാതാപിതാക്കളാണ് അവള്‍ക്കെതിരെ ഫത് വയിറക്കുന്നത്. കാരണം ഇത്ര സങ്കുചിതമായി ചിന്തിക്കാന്‍ കുട്ടികള്ക്കാവില്ലല്ലോ. ഷഹീദ് ഭഗത്സിംഗിന്റെ 'എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി' എന്ന ഗ്രന്ഥം അമ്മയുടെ ലൈബ്രറിയില്‍ നിന്നും തപ്പിയെടുത്ത് വായിക്കുന്ന അമ്മു പറഞ്ഞുകേട്ടതിലും ഭാവനാസമ്പന്നമായ ഒരു ലോകത്തിലേക്ക് ആനയിക്കപ്പെടുന്നു. ഭഗത്സിംഗിനേക്കാള് ഹര്‍ഭജന്‍സിംഗിനെ പരിചയമുള്ള ഒരു സമൂഹത്തില്‍ അവള് വേറിട്ടുനില്‍ക്കുന്നത് അങ്ങനെയാണ്. കണ്മുമ്പില് വെച്ചുണ്ടായ വിശ്വാസിയായ സഹപാഠിയുടെ ദാരുണമായ അന്ത്യം ദൈവനീതിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു.
ഈശ്വരചിന്തയുടെ ചരിത്രത്തിലേക്ക് കടന്നുചെല്ലുന്ന അമ്മു ഈജിപ്റ്റിലെ 'ര' എന്ന സൂര്യദേവനേയും തുടര്‍ന്ന് സെമറ്റിക് ദൈവസങ്കല്പ്പങ്ങളുടെ ഉത്പത്തിയും ലഘുവായ തോതില്‍ പരാമര്‍ശിക്കുന്നു. ചില ഭാഗങ്ങളില്‍ ഗ്രന്ഥകാരി നാടകീയ സ്വാഗതോഖ്യാനത്തിലൂടെയാണ് (dramatic monologue)തന്റെ ചിന്തകള്‍ പ്രസരിപ്പിക്കുന്നത്. കണ്ണും കാതുമില്ലാത്ത സമൂഹത്തെ നേരിടാന്‍ അവള് സ്വയം തയ്യാറെടുക്കുന്നത് നോക്കൂ:
''എനിക്ക് പ്രസംഗിക്കാന്‍ അവസരം കിട്ടിയാല്‍ ഞാനിതെല്ലാം പറയും. അച്ഛനുമമ്മയും ഇല്ലാത്ത നേരം നോക്കി ഞാന്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് പറഞ്ഞുതുടങ്ങി, ഒരു പ്രാസംഗികയെപ്പോല: സുഹൃത്തുക്കളെ ഞാനൊന്നു ചോദിക്കട്ടെ. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ചക്കേലും മാങ്ങേലുമൊക്കെ ദൈവമുണ്ടെങ്കില്‍, ലോകത്തു നടക്കുന്ന, പ്രകൃതിയില്‍ നടക്കുന്ന ദുരന്തങ്ങള്‍ തടയാനുള്ള കരുത്തുപോലും അയാള്‍ക്കില്ലേ? അല്ലെങ്കില്‍ത്തന്നെ നിങ്ങള്‍ക്ക് മണ്ണിലും വിണ്ണിലുമൊക്കെ നോക്കി പ്രാര്ത്ഥിച്ചാല്പ്പോരെ? യാതനകള്‍ സഹിച്ച് എന്തിന് ശബരിമലയിലും മെക്കയിലും പോകണം? എത്രയധികം ആളുകളാണ് ശബരിമലയിലേയും മെക്കയിലേയും മറ്റ് തിരിക്കുകളില്പ്പെട്ട് മരിക്കുന്നത്? നമ്മെ കാണാന്‍ വരുന്ന അതിഥികളെ നാം കൊല്ലുകയാണോ ചെയ്യുന്നത്? അതുപോലെ തന്നെയല്ലേ ഈശ്വരനും ചെയ്യുന്നത്? തന്നെ കാണാന്‍ വരുന്ന ആളുകളെ വിഷമിപ്പിക്കുന്നത് ശരിയാണോ?നേരെമറിച്ച് അവരുടെ വിഷമതകള്‍ പരിഹരിക്കുകയല്ലേ വേണ്ടത്?......''(പേജ്-24,25)
അതേസമയം, അമ്മുവിന്റെ ആശയലോകത്തില്‍ യാഥാര്‍ത്ഥ്യബോധത്തിന്റെ കറുപ്പ് പുരട്ടാതിരിക്കാന്‍ ജീവിതം കൂടുതല്‍ അടുത്തറിഞ്ഞ സ്നേഹനിധിയായ മാതാവിനാവുന്നില്ല. മകളെ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഇവിടെയും:
''അമ്മേ എന്റെ ക് ളാസ്സിലെ കുറെ കുട്ടികള്‍ കയ്യില്‍ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്. അപ്പുറത്തെ രാധയുടെ കയ്യിലും അതുണ്ട്. അതെന്തിനാ അമ്മേ? മോളെ അത് അവരുടെയൊക്കെ ഒരു വിശ്വാസമാണ്. ആ ചരടു കെട്ടിയാല്‍ അവര്‍ക്ക് അസുഖങ്ങളോ, ദു:ഖങ്ങളോ ഉണ്ടാകില്ലെന്ന വിശ്വാസം.
അത് വിശ്വാസമാണെന്നോ? അത് വെറും വിഡ്ഢിത്തമല്ലേ?...ചരട് കെട്ടിയ എത്രയോ പേരുണ്ട് അവര്‍ക്കൊന്നും ഒന്നും സംഭവിക്കുന്നില്ലേ? ദുഷിച്ചതൊന്നും? എന്റെ ക് ളാസ്സില്‍ എന്റെയടുത്തിരിക്കുന്ന സീത കഴിഞ്ഞതവണ പരീക്ഷയെഴുതിയില്ല. എന്താ കാരണം? അവള്‍ക്ക് ഒരാക്സിഡന്റ് പറ്റി. അവളുടെ സൈക്കിള്‍ ഒരു കാറുമായി കൂട്ടിയിടിച്ചു. അവളുടെ കയ്യിലും ഉണ്ടായിരുന്നില്ലേ ചരട്? അതും ഒന്നല്ല, രണ്ടെണ്ണം. ഒരു കറുപ്പും ഒരു ചുമപ്പും.
ശരിയാണ്, പക്ഷെ നമുക്കെന്തു ചെയ്യാനാകും?അതൊക്കെ ഓരോ ആളുകളുടെ വിശ്വാസമല്ലേ?
പക്ഷെ ആ വിശ്വാസം തെറ്റല്ലേ? എല്ലാ തെറ്റുകളും തിരുത്തപ്പെടണം. അതല്ലേ നല്ലത്?
പക്ഷെ നമ്മള് മാത്രം വിചാരിച്ചാല്‍ പോരല്ലോ? നമ്മളെക്കൊണ്ട് അതിനെതിരെ ഒന്നും ചെയ്യാനാകില്ല. ഈ ലോകത്ത് തൊണ്ണൂറ് ശതമാനവും വിശ്വാസികളാണ്, ദൈവവിശ്വാസികള്‍''(പേജ്-38,39)
പാലക്കാട് ഗവ.ഗോഖലെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ ഏഴാംക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ മാളവിക എന്ന പതിനൊന്നു വയസ്സുകാരിയുടെ രേഖാചിത്രങ്ങള്‍ അമ്മുവിന്റെ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. ദിവസവുമുള്ള പ്രഭാതപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് വയനാട് മാനന്തവാടി ജി.കെ.എം.എച്ച്.എസ്സിലെ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥി എം അഷീദിനെ ഒറ്റപ്പെടുത്താനുള്ള സ്ക്കൂള് അധികൃതരുടെ ശ്രമം അടുത്തിടെ വിവാദമായിരുന്നുവല്ലോ. എസ്.എസ്.എല്‍.സി ക്ക് എല്ലാ വിഷയങ്ങളിലും എ-പ്ളസ് വാങ്ങിയാണ് അഷീദ് ഈ ഉച്ചാടനശ്രമങ്ങളെ പ്രതിരോധിച്ചത്. വിശ്വാസസ്വാതന്ത്ര്യം എന്നപോലെ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമാണ് അമ്മുവും അനീഷും ആവശ്യപ്പെടുന്നത്. അന്വേഷണത്വരയും ശാസ്ത്രബോധവും കുട്ടികളില്‍ വളര്‍ത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള അധ്യാപകരുടെ മതശാഠ്യങ്ങള്‍ സമൂഹത്തില്‍ ഇരുള് പരത്തുമെന്നതില്‍ സംശയമില്ല. ഈ ദിശയില്‍ ആരോഗ്യകരമായ ഒരു പൊതുബോധം നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധേയമായ കാല്‍വെയ്പ്പാണ് അമ്മുവിന്റെ രചന.
രോഗവും അപകടവും വികലാംഗത്വവും സൃഷ്ടിക്കുന്ന ദൈവം, കൊലയാളികളേയും പിശാചിനേയും സൃഷ്ടിച്ചെന്നു വീമ്പിളക്കുന്ന ദൈവം-ആ ദൈവം മരുന്നു പുരട്ടാന്‍ വേണ്ടി മാത്രം മുറിവുകളുണ്ടാക്കി രസിക്കുന്ന ഒരാളാണോ? പ്രപഞ്ചം കൈവെള്ളയിലിട്ട് അമ്മാനമാടുമ്പോഴും വഴിയോരങ്ങളില്‍ ഭണ്ഡാരം തുറന്ന് ഭിക്ഷാടനം നടത്തുന്നവനാണോ ആ ദൈവം?... അമ്മുവിന്റെ സംശയങ്ങള്‍ നിരവധിയാണ്. ഇതൊക്കെ അദൈ്വതമാതൃകയില് വാചകക്കസര്‍ത്തു നടത്തി ന്യായീകരിക്കാനാവുമെന്ന് കരുതുന്നവരുണ്ടാവും. എങ്കിലും ആ ചോദ്യങ്ങള്‍ ഒരിക്കലും റദ്ദാക്കപ്പെടുന്നില്ല. മതാന്ധതയുടെ തമോഗര്ത്തങ്ങളിലേക്ക് ഓടിയടുക്കുന്ന ഒരു ജനതയ്ക്ക് മുന്നില്‍ നേരിന്റെ വെള്ളിക്കീറുകള്‍ തീര്‍ക്കേണ്ട സമസ്യകളാണിവ. രാഷ്ട്രത്തിന്റെ സമസ്ത നാഡീഞരമ്പുകളിലും മതം ഭീതിദമായി പിടിമുറുക്കുമ്പോള്‍ അന്ധാളിച്ചുപോകുന്ന ബാല്യത്തെ നാം ഈ പുസ്തകത്തില്‍ നേരില്‍ക്കാണുന്നു. ഒരുപക്ഷെ പിന്നിട്ട ദിനങ്ങള്‍ താരതമ്യേന ഭേദപ്പെട്ടവയായിരുന്നുവെന്ന് പറയേണ്ട അവസ്ഥ വരികയാണ്. കുഴയുന്ന വര്‍ത്തമാനകാലം സുധീരയായ ഈ പെണ്‍കുട്ടി നിര്‍മലമായി അടയാളപ്പെടുത്തിവെച്ചിരിക്കുന്നു.****
ravichandran200055@gmail.com
52 comments:
Dear Ravi sir.,
I have read the book before I get your book "nasthikanaya daivam".As the title of your post indicates, she is really courageous.
I really surprised to see her writings .What cimes out from an innocent mind is true and reliable.
Sorry, spelling ,,correction..........Not cimes. but comes.
ഈ മിടുക്കിക്ക് എല്ലാ വിധ ആശംസകളും വാസുവേട്ടന്റെ വക ! !!പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി ശ്രി രവി ചന്ദ്രന് ..സത്യം പറഞ്ഞാല്‍ കുട്ടികളില്‍ മാത്രമാണ് അല്പമെകിലും പ്രതീക്ഷ ഉള്ളത് ... :-)
ഹാവ്കിന്‍സ് മകള്‍ക്കയച്ച കത്തും സുന്ദരം തന്നെ .. ഒരച്ചന് മകള്‍ക്കയച്ച പുതിയ കത്തുകള്‍ എന്നാ പേരില്‍ അറിയപ്പെടുമോ ..?അറിയപ്പെടെണ്ടത് തന്നെ ..ഇതും പരിചയപ്പെടുത്തിയതിനു നന്ദി ...
പാടുക ..പാടുക ... ഒരു പഴയ പാട്ട് ഓര്മ വരുന്നു ..
എന്ത് കൊണ്ട്..? ... എന്ത് കൊണ്ട്..?
എന്ത് കൊണ്ടെന്തുകൊന്ടെന്ത്തുകൊണ്ട്
മാനത്ത് മാരിവില്ലെന്തു കൊണ്ട്..
താരങ്ങള്‍ മിന്നുന്നതെന്തു കൊണ്ട് ...
പ്രാവും പരുന്തും പറക്കുന്ന പോലെന്റെ
പൂച്ച പറക്കാത്ത തെന്തു കൊണ്ട് ..?
----------------------------------------------
----------------------------------------------
കാഴ്ച ബംഗ്ലാവിലെ മൂത്ത കുരങ്ങച്ചന് ,എന്നെ -
നോക്കി ചിരിച്ചതുമെന്തു കൊണ്ട്..?
(അവസാന വരി ഇപ്പഴത്തെ കുട്ടികള്‍ക്ക് വേണ്ടി വാസുവിന്റെ കൂട്ടിചെര്ക്കലാണ് , പരിണാമമാനല്ലോ ഇപ്പോള്‍ എവിടെയും ചര്‍ച്ചാ വിഷയം .. :-) )
കുട്ടിയുടെ രക്ഷിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.. കുട്ടിയെ ചിന്തിക്കാന്‍ അനുവദിച്ചതിന്.,.. രവിചന്ദ്രന്‍, ഈ പുസ്തകം കിട്ടാന്‍ വല്ല വഴിയും ഉണ്ടോ...
സമൂഹത്തില്‍ നിന്നും ഈ ഒരു ഉദ്യമത്തിന് എതിരെ കടുത്ത ചെറുത്ത് നില്പ് തന്നെ പ്രതീക്ഷിക്കാം...
ഡോക്കിന്‍സിന്റെ മിക്കവാറും ടോക്ക് ഷോകളില്‍ കുട്ടികളെ എന്ത് പഠിപ്പിക്കണം എന്നതിനെ പറ്റി അദ്ദേഹം വാചാലനാവാരുണ്ടല്ലോ.. സമൂഹം ഗൌരവ ബുദ്ധിയോടെ കാണേണ്ട ഒരു കാര്യം തന്നെ അത് ...
ഈ കൊച്ചു മിടുക്കിക്ക് എല്ലാ പിന്തുണയും...!!
ഈ കുട്ടിയെപ്പറ്റി കുറച്ചുനാള്‍ മുന്‍പ് വര്‍ക്കേഴ്സ് ഫോറത്തില്‍ ഒരു കുറിപ്പ് വന്നിരുന്നു. വസ്തുതകളില്‍ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള വികലവായനകള്‍ക്ക് ബിരുദവും ഡോക്ടറേറ്റുമൊന്നും ഒരു തടസ്സമാവണമെന്നില്ല എന്നതിന്റെ തെളിവാണ് ആ കുറിപ്പിലെ അവസാനവാചകം. പലരും അതവിടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. "ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍പോലും തിരിച്ചറിയാനാകാതെ ആള്‍ദൈവങ്ങള്‍ക്കും മന്ത്രവാദികള്‍ക്കും മുന്നില്‍ പണയം വച്ചിരിക്കുന്ന യുക്തിചിന്തയെയും ആത്മബോധത്തെയും എങ്ങനെ നമുക്ക് വീണ്ടെടുക്കാനാകും?" എന്നാണ് ലേഖികയുടെ പരിവേദനം.
എഴുതിയിരിക്കുന്നത് എന്തെന്നല്ല, അതിനെ നമുക്ക് വേണ്ടതും അനുയോജ്യവുമായ ആശയത്തിലേക്ക് എങ്ങനെ തിരിച്ചുവിടാം എന്നതാണ് ചിലര്‍ വായനയിലുടനീളം ശ്രദ്ധിക്കുന്ന കാര്യം. മതപണ്ഡിതര്‍ അവരുടെ ഗ്രന്ഥങ്ങളെ കാലത്തിനൊപ്പിച്ച് വായിക്കുന്നതും വ്യാഖ്യാനിക്കുന്നതുംപോലെ. സ്വതവേ യാഥാസ്ഥിതികരായ മതശാസ്ത്രികള് അത് ചെയ്യുന്നത് എങ്ങനെയെങ്കിലും മനസ്സിലാക്കാം. പക്ഷേ, സമൂഹത്തിന്റെ പുരോഗമനവും ശാസ്ത്രീയതയും സ്വന്തം പതാകയില്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നവര് വീണ്ടെടുക്കാനാഗ്രഹിക്കുന്നത് ഇത്തരം യുക്തിചിന്ത ആണെങ്കില്‍ അതിനെ ആത്മബോധം എന്ന് വിളിച്ചാല്‍ പോരാ, ആദ്ധ്യാത്മികബോധം എന്നുതന്നെ വിളിക്കണം.
പ്രിയപ്പെട്ട ബാബു സര്,
ഡോ.ടി.എന്‍.സീമ എം.പി, യൂണിവേഴ്സിറ്റി കോളേജിലെ ഒരു പഴയ സഹപ്രവര്‍ത്തകയാണ്. പിന്നീടവര്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചുപോയി. വളരെ മതിപ്പോടെ കാണുന്ന ഒരു വ്യക്തിയാണ്. പക്ഷെ താങ്കള്‍ ചൂണ്ടിക്കാട്ടിയ കുറിപ്പിലെ ആ പ്രസ്താവന വളരെ നിരാശാജനകമായി തോന്നി. കണ്ണുതുറപ്പിക്കാന്‍ കടപ്പെട്ടവര്‍ തന്നെ അവ കുത്തിപൊട്ടിക്കുന്നുവോ?!
'അന്ധവിശ്വാസവും ദൈവവിശ്വാസവുമായുള്ള അതിര്‍വരമ്പ്' തേടി പലരും നടക്കാന്‍ തുടങ്ങിയതിന്റെ ബാക്കിപത്രമാണ് നാമിന്ന് കാണുന്ന കേരളം. ഇത്തരം പുഴുങ്ങിയ നിലപാടുകള്‍ എന്തായാലും നമ്മെ ഇത്രത്തോളം എത്തിച്ചിട്ടുണ്ട്. ഇനിയുമൊരു പ്രഹരം ഈ സമൂഹം അര്‍ഹിക്കുന്നില്ല. ഒരുപക്ഷെ ടീച്ചര്‍ ജോലിത്തിരക്കിനിടയില്‍ അത്ര ശ്രദ്ധിക്കാതെ എഴുതിയതായിരിക്കും എന്നു കരുതാനാണ് എനിക്കിഷ്ടം. കാരണം ഞാനറിയുന്നിടത്തോളം ഇക്കാര്യത്തിലൊക്കെ സുദൃഡമായ നിലപാടുള്ള വ്യക്തിയാണവര്‍. ഒരു ഇന്‍ സര്‍വീസ് റിഫ്രഷര്‍ കോഴ്സിനിടെ എനിക്കത് നേരിട്ട് ബോധ്യപ്പെട്ട കാര്യമാണ്.
ബാബു സര് ,
ജനാധിപത്യ പ്രബുദ്ധ ലോകത്ത് ( ജനാധിപത്യ പ്രബുദ്ധത എന്നത് ഒരു oxymoron ആണ് ) ദൈവ വിശാസത്തെ പറ്റി എന്തെങ്കിലും പറഞ്ഞാല്‍ വിവരം അറിയും ബാബു സര് ..
Dear Sir,
മത വാദികള്‍ പോധുവേ ആരാധനെയുടെ കാര്യത്തില്‍ കാരണമായി പറയാറുണ്ട് ദൈവം എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ച്പോലെയെല്ല മനുഷ്യനെ സൃഷ്ടിച്ചതെന്ന്.
മറ്റുള്ളവക്കൊന്നും ചിന്ടിക്കാനുള്ള കഴിവില്ല എന്നും മറ്റും. എന്ടുകൊണ്ട് ഈ ലോകത്ത് മനുഷ്യന് മാത്രം ഇങ്ങേനെയായി എന്നും മറ്റും.
Kindly advise please.
നല്ല കുറിപ്പ്.
ഇത്തരം കുട്ടികളും ഈ സമൂഹത്തിൽ വളരു വരുന്നുണ്ട് എന്നത് ഒരു ആശ്വാസമാണ്.
Tracking
Tracking
Tracking
അമ്മുവിന്റെ പുസ്തകത്തെക്കുറിച്ചുള്ള പുതിയ പോസ്റ്റ് വളരെ ഉചിതമായി. ബാബു സാറിന്റെ ഇടപെടലും അതിനുള്ള വിശദീകരണവും പ്രാധാന്യമര്‍ഹിക്കുന്നു. ഏറ്റവും ഉന്നതമായ നിലപാടുള്ളവര്‍ പോലും പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഇത്തരത്തില്‍ പുഴുങ്ങിയ നിലപാടുകള്‍ എടുക്കാറുണ്ട്. അതുകൊണ്ടുള്ള അപകടം എത്രയാണെന്ന് അവര്‍ ചിന്തിക്കുന്നില്ല, അതോ പലരെയും തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാന്‍ ഇത്തരം നിലപാടുകള്‍ ആവശ്യമാണെന്ന് അവര്‍ കരുതുന്നുവോ?
പ്രിയപ്പെട്ട ഷാജി,
മതവിശ്വാസം പരക്കെ ന്യായീകരിക്കപ്പെടുന്നത് അതിന്റെ ജനപിന്തുണയുടെ(Mass appeal)പേരിലാണ്. പണ്ട് ഭൂമി ഉരുണ്ടതാണെന്ന് വാദിച്ചവര്‍ക്ക് അനുഭവിക്കേണ്ടിവന്ന വെല്ലുവിളിയാണ് ഇന്ന് മതാധിഷ്ഠിത സമൂഹത്തില്‍ നാസ്തികന് നേരിടേണ്ടിവരുന്നത്. ജനപ്രിയമായ മറ്റൊരുപാട് കാര്യങ്ങളുണ്ട്. അഴിമതി, അലസത, സ്ത്രീധനം, ആഭരണപ്രിയം, ധൂര്‍ത്ത്, മദ്യം, അശ്ലീല സിനിമ, അമ്മായിയമ്മ സീരയലുകള്‍ തുടങ്ങിയവ. കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നുവെങ്കിലും ഇതൊക്കെ സാമൂഹിക തിന്മകളായാണ് നാം പരിഗണിക്കുന്നത്. മതത്തിന്റെ കാര്യത്തില്‍ പലരും അതു തുറന്നുപറയാന്‍ മടിക്കുന്നത് മതം എതിരഭിപ്രായങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കില്ലെന്ന ഭയം തന്നെയാണ്. പ്രത്യക്ഷമായു പരോക്ഷമായും അത് നിങ്ങളെ വേട്ടയാടും. മതം ഏറ്റവും ജനകീയമായ അന്ധവിശ്വാസമാണെന്നു മാത്രമല്ല ഒട്ടുമിക്ക അന്ധവിശ്വാസങ്ങളുടേയും പെറ്റമ്മയും പോറ്റമ്മയുമാണ്. മതാതീതമായ അന്ധവിശ്വാസങ്ങള്‍ തീരെക്കുറവാണ്. ദൈവവിശ്വാസം അന്ധവിശ്വാസമല്ലെന്ന വാദമുയരുന്നത് ആ വിഭാഗത്തില്‍ ആളുകൂടുതലുള്ളത് കണ്ട് ഭയന്നാണ്. ദൈവവിശ്വാസം അന്ധവിശ്വാസമല്ലെങ്കില്‍ 'അന്ധവിശ്വാസം' എന്ന വാക്കിന് നാം മറ്റെന്തെങ്കിലും നിര്‍വചനം കൊടുക്കേണ്ടിവരും.
തീര്‍ച്ചയായും മനുഷ്യന് ചില പ്രത്യേക കഴിവുകളുണ്ട്. വികാസം പ്രാപിച്ച തലച്ചോറുള്ളതിനാല്‍ നമ്മുടെ ബുദ്ധി കുറേക്കൂടി മുന്നിലാണ്. പക്ഷെ നോക്കൂ, എല്ലാ ജീവികള്‍ക്കും സവിശേഷമായ കഴിവുകളുണ്ട്. അവയില്‍ പലതും അനന്യമാണ്. മനുഷ്യന് പറക്കാനാവില്ല, തിമിംഗലത്തെപ്പോലെ അന്തരീക്ഷവായു ശ്വസിച്ച് കടലില്‍ വസിക്കാനാവില്ല, വാവലിനെപ്പോലെ ശബ്ദപ്രതിധ്വനിയിലൂടെ ദിക്കും ദിശയുമറിയാനാവില്ല(Ecolocation), നായയുടെ ഏഴയലത്തുവരുന്ന ഘ്രാണശക്തിയില്ല,ആനയുടെ കരുത്തോ പുള്ളിപ്പുലിയുടെ വേഗതയോ നമുക്കില്ല. എന്തിനേറെ പ്രകൃതിയുടെ പരുക്കന്വശങ്ങളുമായി ഒത്തുപോകാന്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്ന ജീവിയാണ് മനുഷ്യന്.
നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും സഹായകരമായ ശേഷിയാണ് പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞ് നമുക്ക് ലഭിച്ചിരിക്കുന്നതെന്ന് കരുതാം. ഇനി നമ്മുടെ തന്നെ ബുദ്ധിശക്തി നോക്കിയാലും 10000 വര്‍ഷം മുമ്പുള്ള വിശേഷബുദ്ധിയല്ല ഇപ്പോഴുള്ളത്. അന്ന് മനുഷ്യന് ഏതാണ്ട് മൃഗതുല്യമായാണ് ചിന്തിച്ചിരുന്നതെന്ന് കാണാം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പല പ്രാചീന ആദിവാസകളുമുണ്ട്. അതിലെ ജരാബ(Jaraba)
Ref-en.wikipedia.org/wiki/Jarawa, www.youtube.com/watch?v=ZhfLJhI4AfI) ഗോത്രമൊക്കെ ഇന്നും തികച്ചും അപരിഷ്കൃതമായ, മൃഗതുല്യമായ ജീവിതരീതിയാണ് പന്തുടരുന്നത്. മറ്റേതെങ്കിലും വിഭാഗത്തില്‍പ്പെട്ടവരെ കണ്ടാല്‍ കണ്ടയിടത്തുവെച്ചു തന്നെ ആക്രമിക്കുന്ന സ്വഭാവമാണ് ഇന്ത്യന്‍ പൗരന്മാരായ അവരില്‍ പലര്‍ക്കുമുള്ളത്.
2004 ല്‍ സുനാമി വന്നപ്പോള്‍ ഈ ഗോത്രങ്ങള്‍ അവിടെ അവശേഷിച്ചിട്ടുണ്ടോ എന്നറിയാനായി ആകാശനിരീക്ഷണം നടത്തിയ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഹൈലികോപ്റ്റകള്ക്ക് നേരെ പൂര്‍ണ്ണ നഗ്നരായി നിന്ന് അമ്പു തൊടുക്കുന്ന ജരാബകളെ കണ്ട് പൈലറ്റുമാര്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നുപോയി.
നോക്കുക, അവര്‍ നമ്മോടൊപ്പം ജീവിക്കുന്നവരാണ്. പക്ഷെ നാഗരികമനുഷ്യന്റെ ബുദ്ധിവിശേഷവും സാംസ്ക്കാരിക പരിസരങ്ങളും സ്വാംശീകരിക്കാന്‍ അവരിനിയും ഏറെ സമയം പിടിക്കും. അങ്ങനെയെങ്കില്‍ 10000 വര്‍ഷം മുമ്പ് ഈ ഗോത്രങ്ങള്‍ എങ്ങനെയാണ് കാട്ടില്‍ വസിച്ചിരുന്നതെന്ന് ഊഹിച്ചുനോക്കൂ. നമ്മുടെ അറിവും സംസ്ക്കാരവും പരിണാമത്തിലധിഷ്ഠിതമാണ്. ഇന്ന് നമുക്കുള്ള പല കഴിവുകളും ശേഷികളും പണ്ടേ ഉള്ളതല്ല. നമ്മുടെ അതേ മസ്തിഷ്ക്കവ്യപ്തിയും ശാരീരിക സവിശേഷതകളുമുണ്ടായിരുന്ന നമ്മുടെ പൂര്വപിതാമഹന്മാര് ശരിക്കും മൃഗതുല്യമായ ജീവിതമാണ് നയിച്ചിരുന്നത്. നാം അനന്യം എന്നവകാശപ്പെടുന്ന കഴിവുകളില്‍ ഒട്ടുമിക്കതും സാമൂഹികപരമായി ആര്‍ജ്ജിച്ചെടുത്തതാണ്. ബാക്കിയൊക്കെ മിക്ക ജീവികളിലും പൊതുവെ ഏറ്റക്കുറച്ചിലോടെ കാണപ്പെടുന്നവയും. നമ്മുടെ ശേഷികളില്‍ പലതും മറ്റ് ജീവികളില്‍ കാണപ്പെടാത്തതിന്റെ അര്‍ത്ഥം പരിണാമചരിത്രത്തില്‍ അവയ്ക്കതൊന്നും ആവശ്യമായിരുന്നില്ലെന്നും അത്തരം മാറ്റങ്ങള്‍ക്കുള്ള സാധ്യത അവയില്‍ നമ്മെപ്പോലെ അത്രകണ്ട് സജീവമായിരുന്നില്ലെന്നുമാണ്.
പ്രിയപ്പെട്ട പ്രാശാന്ത്,
ചിന്താ പബ്ളിഷേഴ്സ്, തിരുവന്തപുരമാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്. ചിന്തയുടെ വല്പ്പനകേന്ദ്രങ്ങളിലെല്ലാം കിട്ടും. നെറ്റില്‍ ചിന്താ പബ്ളിഷേഴ്സ് എന്നടിച്ചുകൊടുത്താല് വിശാദാംശങ്ങള്‍ ലഭ്യമാകും.
മണി ഓര്‍ഡര്‍ അയച്ചാല്‍ പുസ്തകം കിട്ടുമെന്ന് അറിയിച്ചുകൊണ്ട് വന്ന ചിന്തയുടെ e-mail ല്‍ നിന്ന്
dear
please send m.o.rs.40
thanking u
chinthapublishers
deshabhimani road
trivandrum-1
പ്രസാധകരായ ഡി.സി ബുക്സിന്റെ ഔദ്യോഗിക ബ്ളോഗില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നു. കമന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ളിക്കു ചെയ്യുക
'നാസ്തികനായ ദൈവദൂതന് സംസാരിക്കുന്നു'
"ധനാകര്ഷണ ഭൈരവ യന്ത്രത്തിന്റെ പേരില്‍ തട്ടിപ്പ്, നിധിയെടുത്ത് തരാമെന്ന് കബളിപ്പിച്ച് പണം തട്ടല്‍ , കുട്ടിച്ചാത്തന് സേവ…"
അവടം കൊണ്ട് അനസാനിച്ചു അവിടെയും .!മുഖ്യധാര ദൈവ സങ്കല്‍പ്പങ്ങളെ പ്പറ്റി ഒരു പരാമര്‍ശവുമില്ല .. ഭൈരവ യന്ത്രത്തെയും ചാത്തന് സേവയയൂം പോലുള്ള അന്ധ വിശ്വാസം മാത്രം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു ..ശ്രീ സീമ എഴുതിയത് പോലെ ഡി സി ബുക്സ് പോലും മുഖ്യധാര ഉത്കൃഷ്ട ദൈവ വിശ്വാസവും , വിവരമില്ലതവരുടെ അന്ധവിശ്വാസവും രണ്ടും രണ്ടായിക്കാനുന്നുണ്ട് .. അവരെ കുറ്റം പറഞ്ഞട്ട് കാര്യമില്ല .അവരുടെ പരിമിതികള്‍ മനസിലാക്കാം .രാഷ്ട്രീയക്കര്ക്കെന്ന പോലെ , കമ്പോള വ്യവഹാരികള്‍ക്കും മുഖ്യധാര വിശ്വാസത്തെ തൊടാന്‍ പോലും പറ്റില്ല :-) .. കാരണം ജനാധിപത്യനെന്ന പോലെ കമ്പോള വസ്തുവിന്റെയും ഉപഭോക്താവ് ഈ മുഖ്യധാര സമൂഹം തന്നെ ..
എന്നിരുന്നാലും , ഈ പുസ്തകം വായിക്കുന്നതിലൂടെ അന്ധ വിശ്വാസം എന്നത് ചാത്തന് സേവയും ഭൈരവ യന്ത്രവും തുടയിയ lesser gods മാത്രം ആരാധിക്കപ്പെടുന്നതിനെ അല്ല സൂചിപ്പിക്കുന്നത് എന്നും , പൊതുവായ ദൈവ വിശ്വാസം പോലും അതിന്റെ പരിധിയില്‍ വരുമെന്നും അറിയാതെ ആണ് എങ്കിലും വായനക്കാര്‍ തിരിച്ചറിയും
ഇവിടുത്തെപ്രശ്നം സ്വതന്ത്രചിന്തയുടെതാണ്.മതവിശ്വാസിക്കു സ്വതന്ത്രചിന്ത അസാദ്ധൃമാണല്ലൊ.എന്നാല്‍ യുക്തിവാദികളെന്നു സ്വയംകരുതുന്ന പലരും യതാര്ത്ഥസ്വതന്ത്രചിന്തയില്ലാത്തവരാണ്.അവരാണ് പ്രശ്നം. Theye are just like TIRESEOUS in 'waste land'.
രാഷ്ട്രീയ മേലാളന്മാരും പുരോഗമന ഭുദ്ധി ജീവികളും തൊടാന്‍ മടിക്കുന്ന മതമെന്ന സത്വതിനെതിരെ സധൈര്യം ചോദ്യങ്ങള്‍ ചോദിച്ച കൊച്ചു മിടുക്കിക്ക് ആശംസകള്‍ .വരും തലമുറയെ മതമെന്ന നീരാളി പിടുത്തത്തില്‍ നിന്നും രക്ഷിക്കാന്‍ എല്ലാ മാതാപിതാക്കളും sramikkatte ദേവ പ്രശ്നം പോലുള്ള വിശ്വാസി കൊമാളില്തരങ്ങള് മഹാ സംഭവമാകുന്ന സമൂഹത്തില്‍ ഇങ്ങനെയൊരു ശ്രമം അത്യന്തപെക്ഷികമാണ്
Dear Venu,
How wonderful your observation is!
From 'the Waste Land"
At the violet hour, when the eyes and back
Turn upward from the desk, when the human engine waits
Like a taxi throbbing waiting,
I Tiresias, though blind, throbbing between two lives,
Old man with wrinkled female breasts, can see
At the violet hour, the evening ..........................................................
Out of the window perilously spread
Her drying combinations touched by the sun's last rays,
On the divan are piled (at night her bed)
Stockings, slippers, camisoles, and stays.
I Tiresias, old man with wrinkled dugs
Perceived the scene, and foretold the rest—
I too awaited the expected guest.
#rAvi Sir,
Just want to point out that one of the link on your page ( the one on the left side that points to your blogs)is not correctly given . In fact if points to another blog of someone else and not yours :-)
I am referring to the one " നാസ്തികനായ ദൈവം " . It is not pointing to "http://nasthikanayadaivam.blogspot.com" instead it is linked to 'http://nasthikanyadaivam.blogspot.com/'
You may see that letter 'a' is missed out.And surprisingly there is blog exists with that address from 2009 .Pls do correct this error.
മനുഷൃന് മതങ്ങളെ സ്യഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളെ സ്യഷ്ടിച്ചു. മനുഷൃനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു
ഹ ഹ അതുകൊള്ളാമല്ലോ. ഇതെങ്ങനെ സംഭവിച്ചു?! ശരിയാക്കി വാസു. വളരെ നന്ദി.
പ്രിയ രവിസാര്‍. റോബര്‍ട്ട്ഗ്രീന്‍ ഇംഗര്‍സോളിനെ കുറിച്ച് ഒരു പോസ്ട് പ്രതീക്ഷിക്കാമോ
ഒരു ചൂട്ടുകത്തിച്ചിരുന്നെങ്കില്‍....
പ്രിയപ്പെട്ട വേണു,
തീര്‍ച്ചയായും; താങ്കളുടെ ആവശ്യം എപ്പോഴും എന്റെ മനസ്സിലുണ്ടായിരിക്കും.
ശ്രി രവി സാര്‍ ,ഇതെങ്ങനെ സംഭവിച്ചുവെന്നോ ..? ഒരു വേള ദൈവം താങ്കളെ പരീക്ഷിക്കുന്നതായിക്കൂടെ ..?ഹ ഹ ;-))
നോക്കൂ ,യുക്തിപരം ആയി എനിക്ക് ചിന്തിക്കാന്‍ പറ്റുന്നത് ഇങ്ങനെ :
സാധ്യത 1 ., ഹരീഷ് , രവിചന്ദ്രനും പരസ്പരം അറിയുന്നവര്‍ . അപ്പോള്‍ ഹരീഷ് രവിചന്ദ്രന്റെ ബ്ലോഗില്‍ ഒരു കുസൃതി കാണിച്ചു
സാധ്യത 2 . ഹരീഷ് , രവിചന്ദ്രനും പരസ്പരം അറിയുന്നവര്‍ രവിചന്ദ്രന്‍ താത്കാലികം ആയി പരീക്ഷ്നാടിസ്തനത്ത്തില് ചെയ്തത് തിരിച്ചു പഴയ രൂപത്തില്‍ ആക്കാന്‍ മറന്നു പോയി
സാധ്യത 3 . ഹരീഷ് , രവിചന്ദ്രനും പരസ്പരം അറിയില്ല,എന്നാല്‍ നിങ്ങളെ രണ്ടു പേരെയും അറിയാവുന്ന ഒരാള്‍ ചെയ്ത കുസൃതി
സാധ്യത 4 . ഹരീഷ് , രവിചന്ദ്രനും പരസ്പരം അറിയില്ല , ഹരീഷ് ചെയ്ത അതെ ടൈപ്പിംഗ് മിസ്റ്റേക്ക് ശരി രവിചന്ദ്രനും ചെയ്തു
ആദ്യത്തെ മൂന്നു സാധ്യതകള്‍ക്ക് സംഭാവ്യത കൂടുതലാണ് . കാരണം അതില്‍ 'സൃഷ്ടി' ഉണ്ട് . ഒരാള്‍ ബോധപൂര്‍വ്വം ചെയ്യുന്ന പ്രവൃത്തി . നാലാമത്തെ സാധ്യതയിലേക്ക് വന്നാല്‍ അത് മുന്‍ കൂട്ടി നിശ്ചയിക്കാതെ വന്നു പെട്ടതാണ് . പ്രോബബിളിട്ടി എന്നതിന്റെ അടിസ്ഥാനത്തില്‍ അതിനെ വില ഇരുത്തിയാല്‍ ,
nasthikanayadaivam എന്നതില്‍ 18 അക്ഷരങ്ങള്‍
ഇനി
1 ഒരാള്‍ 18 അക്ഷരങ്ങള്‍ ടയിപ്പു ചെയ്യുമ്പോള്‍ തെറ്റ് പറ്റാനുള്ള സാധ്യത = A ( വളരെ കുറവാണ് - വ്യക്തിയെ ആശ്രയിക്കുന്നു - ഒരു 1 / 100 എന്നെടുക്കാം )
2 ആ തെറ്റ് ഒരക്ഷരപ്പിശക് മാത്രമാകാനുള്ള സാധ്യത = B ( കൂടുതല്‍ ആണ് ,- വ്യക്തിയെ ആശ്രയിക്കുന്നു - ഒരു 4 /5 എന്നെടുക്കാം )
3 . ആ തെറ്റ് , ഒരു അക്ഷരം മിസ്സ് ആകുക എന്നതാകാനുള്ള സാധ്യത ( ഒരു 1 /27 എന്നെടുക്കം )
4 ആ അക്ഷരത്തിന്റെ സ്ഥാനം പത്താമത്തെ അക്ഷരം ആകാനുള്ള സാധ്യത ( 1 /18 )
ശ്രി രവിചന്ദ്രന്റെ അക്ഷര പിശകിന്റെ ആകെ സാധ്യത = 1/100 * 4/5 * 1/27 * 1/18 = 1/243000 ( അതായത് രണ്ടു ലക്ഷത്തി നാല്പത്തി മൂവായിരത്തില്‍ ഒന്ന് മാത്രം! )
ഇനി ഇതേ തെറ്റ് ശ്രി ഹരീഷ് ആവര്‍ത്തിക്കാനുള്ള സാധ്യത = 1 / 243000
ശ്രി രവിചന്ദ്രനും ഹരീഷും ഒരേ വെബ് അഡ്രസ് സ്വീകരിക്കാനുള്ള സാധ്യത = 1 / 1000 ( ഒരു ചുമ്മാ ഫിഗര്‍ - സാധ്യത വളരെ കുരവായിരിക്കുമല്ലോ )
ശ്രി ഹരീഷിന്റെയും ശ്രി രവിച്ചന്ദ്രന്റെയും പ്രവൃത്തികള്‍ യുക്തിപരമായ കാഴ്ചപ്പാടില്‍ mutually എക്ഷ്ക്ലുസിവെ ആയതിനാല്‍ ( ഒന്ന് മറ്റൊന്നുനെ സ്വാധീനിക്കാത്ത independent ആയ പ്രവൃത്തി ) രണ്ടു പേരും ഒരു പോലെ ഒരു ടൈപ്പിംഗ് മിസ്റ്റെക് ചെയ്യാനുള്ള സാധ്യത = 1 / 243000 * 1 / 243000 * 1 / 1000 = 1 / 59049000000000 ( അതായതു അമ്പതു ലക്ഷം കോടിയില്‍ ഒന്ന് .. ! )
ശ്രി രവി സാര്‍ , താങ്കളും ഹരീഷും തമ്മില്‍ ഒരു പരിചയവും ഇല്ല എങ്കില്‍ , താങ്കള്‍ക്ക് രണ്ടു പേര്‍ക്കും പൊതുവായി ഒരു തേര്‍ഡ് കന്നെക്ഷന് /എജെന്റ് ഇല്ല എങ്കില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കാവുന്ന ഒരു കാര്യം (അത്ഭുതം - മിറാക്കിള്‍ ) ആണ് ഇവടെ സംഭവിച്ചിരിക്കുന്നത് :-) . ഒരു പക്ഷെ അചേതന തന്മാത്രകളില് നിന്നും ജീവന് ഉരുത്തിരിയാന്‍ ഈ സാധ്യത മതിയായേക്കാം ;-)
ഉം ..അക്ഷര പിശകോ , അക്ഷര പിശാചോ ..? കടുവയെ കിടുവ പിടിക്കുകയോ !!...ഒരു താംബൂല പ്രശനം നടത്തിയാല്‍ ഒരു പക്ഷെ അറിയാമായിരിക്കും :-))
ഇതിനെ കുറച്ചു അങ്ങേക് എന്താണ് വായനക്കാരോട് പറയാനുള്ളത് ..? Is it by chance or is it by design ..?
പ്രിയപ്പെട്ട വാസു,
ഫ്രെഡ് ഹോയിലിന്റെ ഗണിതമാതൃകകള്ക്ക് പരിണാമനിര്ധാരണത്തില് അമിതപ്രാധാന്യം കൊടുക്കുന്നവര്‍ ഇത് ശ്രദ്ധിക്കുമെന്ന് കരുതാം. ജൈവ-അജൈവ ലോകത്തെ സ്ഥിതിവികാസങ്ങള്‍ സ്ഥിതിവിവരക്കണക്കില്‍ (statistics) അധിഷ്ടിതമായ ഗണിതമാതൃകകള്‍ ഉണ്ടാക്കി നിര്‍ധാരണം ചെയ്യുന്നത് പലപ്പോഴും അമ്പരപ്പിക്കുന്നതും ഭ്രമാത്മകവുമായ ഫലങ്ങള്‍ സമ്മാനിക്കാറുണ്ട്. പരിണാമത്തിന്റെ സാധ്യതയെ അവഹേളിക്കാനായി സൃഷ്ടിവാദികള്‍ എടുത്തിടുന്ന കഥയില്ലാത്ത ഒരു സ്ഥിരം നമ്പരാണിത്.
ജീവന്റെ ആദ്യ തന്മാത്രയുണ്ടായ നിമിഷം പരിഗണിക്കുക. അന്നുമുതുല്‍ ഇന്നുവരെ നടന്ന ജൈവപരിണാമത്തിന്റെ പശ്ചാത്തലത്തില്‍ ഞാനുണ്ടാവുകയും ഞാന്‍ ഈ പ്രായത്തില്‍ ഈ സമയത്ത് ഇവിടിരുന്ന് ഇതേപോലൊരു കമന്റ് എഴുതിതുടങ്ങി ഇത്രയുമായപ്പോള്‍ 'ഈ' വാക്കുപയോഗിക്കാനും അത് നിമിഷങ്ങള്‍ക്കകം വാസു വായിക്കാനുമുള്ള സാധ്യത ഹോയില്‍ മാതൃകയില്‍ ഒന്നു കണക്കുകൂട്ടാമോ?
ആ സാധ്യതയുടെ ഗണിതരൂപത്തില്‍ ഒന്നിനു താഴെയിടുന്ന സംഖ്യയിലെ ഒന്നുകഴിഞ്ഞു വരുന്ന പൂജ്യം വാസു ഇന്ന് വൈകുന്നേരം ഇട്ടുതുടങ്ങിയാല്‍ ഈ പ്രപഞ്ചം അവാസാനിച്ചാലും പൂര്‍ണ്ണമായും ഇട്ടുതീര്ന്നിട്ടുണ്ടാവില്ല. പക്ഷെ ഇത്രയ്ക്ക് അസാധ്യമായ കാര്യം ദേ, വാസു നിസ്സാരമായി ചെയ്തുകഴിഞ്ഞു!!
തീര്‍ച്ചയായും രവി സാര്‍ , The probability of an event exactly happening at a particular point of time can be close to zero while being 'non zero'..( because there could be infinite -1 other possibilities with different probabilities present at any point of time). So considering that the finite probably existed for the event in this case(however small it may be ), it is 'definite and always remained as one of the calculated possibilities ' . I only wanted you to come out with a logical explanation, so that the otherwise perceived miracles are understood as events with definite non zero probability..(like the one here)
It is true that I was intentionally "manufacturing" a case for the creationists for 'argument's sake' and my intention was to extract a logical rebuttal from you. I am quite happy with your answer . :-)
In fact, my intent was to point out that 'anything with a 'definite' measure of 'predicable' probability' CAN NOT be a miracle as long the the probability is calculated however small it may be .That is even though the probability is so small in my final figure , it still remains finite and is logically probable and no way a miracle.
In my view any thing that has to be a miracle it has to be a probability of zero and yet it should happen.. Which is not the case here !
ഒരു അത്ഭുതമെന്നു സാധാരണ മനുഷ്യന് സംശയിക്കാന്‍ സാധ്യത ഉള്ള കാര്യത്തെ ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഒരു തിസീസ് ആയി അവതരിപ്പിച്ചു അതിനെ പിന്നീട് പോളിചെഴുതുക ആണ് ഉദ്ദേശിച്ചതു . മാത്രവുമല്ല ആ കാല്കുലെഷന് പ്രത്യക്ഷത്തില്‍ ഏതാണ്ട് ശരിയാണെന്ന് തോന്നുമെങ്കിലും അതി ഒരുപാട് കാര്യങ്ങള്‍ സമര്‍ത്ഥമായി വിട്ടു കളയുന്നുണ്ട് .. ഒരു മനുഷ്യന്റെ മാനസിക /തലച്ചോര്‍ ഖടന മറ്റൊരു മനുഷ്യനുമായി ഒരു തരത്തിലും സമാനമല്ല എന്നാ രീതിയില്‍ ( രണ്ടു പേരുടെ പ്രവൃത്തിയും mutually independent ആണ് എന്ന് പറഞ്ഞു ഒളിപ്പിക്കാന്‍ നോക്കിയത് , thinking patterns and responses of humans while being not identical , still can be similar and correlated എന്നാ കാര്യമാണ് അങ്ങനെ വരുമ്പോള്‍ ഒരേ പിഴക് തന്നെ രണ്ടു പേര്‍ക്ക് വരാന്‍ ഉള്ള സാധ്യത വളരെ കൂടുതലാണ് .. അത് തന്ത്രപൂര്‍വ്വം മറച്ചു വക്കുകയാണ് ചെയ്തത് ..എന്നിട്ട് കണക്കിലെ കസര്‍ത്ത് നടത്തി സിധാന്ധിക്കാന് ശ്രമിക്കുകയും ചെയ്യുന്നു .. പൊതുവില്‍ ശാസ്ത്രത്തെ ശാസ്ത്രം കൊണ്ട് വിമര്‍ശിച്ചു ഖണ്ഡിക്കുന്നു എന്നാ ധാരണ പൊതു ജനങ്ങളില്‍ /വായനക്കാരില്‍ ഉണ്ടാക്കാന്‍ അത്ഭുത വാദികളും , മിരാക്കില് , സൃഷ്ടിവാദ ശാസ്ത്ര-അന്ജരും നടത്തുന്ന വാചക സൈദ്ധാന്തിക തട്ടിപ്പ് ഉദാഹരിച്ചു കാണിക്കാന്‍ വേണ്ടി ചെയ്ത പണിയാണ് ;-) ..തീര്‍ച്ചയായും താങ്കള്‍ നല്കിയ വിശദീകരണം പൂര്‍ണമായി തന്നെ തൃപ്തികരം ആണ് !
നന്ദി :-)
അപ്പറഞ്ഞത് കള്ളം തന്നെ, വെറും കള്ളമല്ല, കള്ളക്കഥകളുടെ തിരയിളക്കം. അതായത് ഇത്തരമൊരു ടൈപ്പിങ് മിസ്റ്റേക്കിന് സാധ്യത ഇത്രയേറെ നിസ്സാരമായതുകൊണ്ട് അങ്ങനെയൊന്നു സംഭവിച്ചിട്ടുകൂടിയില്ല. ഇത് ആരോ ആസൂത്രിതമായി 'സൃഷ്ടി'ച്ചതുതന്നെ.....
പ്രിയ രവിചന്ദ്രന്‍ സാര്‍
ജരാബകള്ക്ക് എന്ട് കൊണ്ടാണ് പരിണാമം സംഭവിക്കാത്തത് ? അതിനെ കുറിച്ച് വിശദമായ ഒരു പോസ്റ്റ് എഴുതുമല്ലോ.
സ്നേഹപൂര്‍വ്വം
രജീഷ്
പ്രിയപ്പെട്ട രജീഷ്,
ജരാവകള്‍ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ജരാവയിന്നും ജരാവ തന്നെ-പരിണാമം സംഭവിച്ചിട്ടില്ലെന്നതിന് ഇതിലും നല്ല ഉദാഹരണം വേറെ വേണോ?!!
ശാരീരികമായി ജരാവകള്‍ക്ക് നാമുമായി പരയത്തക്ക യാതൊരു വ്യത്യാസവുമില്ല. വ്യത്യാസമുള്ളത് നാം പരാമര്‍ശിക്കുന്ന വിശേഷബുദ്ധി, വിവേകം, ബുദ്ധിശക്തിയുടം വികാസം, നാഗരികത എന്നിവയുടെ കാര്യത്തിലാണ്. സാമൂഹികജീവിതമാണ് മനുഷ്യനെ നാഗരികനാക്കുന്നത്. ജരാവകളുടെ സാമൂഹികപരിസരവും നീച്ചും (Niche) സഹജമായ ബുദ്ധിശക്തി വികസിപ്പിക്കാന്‍ സഹായകരമായി രീതിയില്‍ നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്ന പല അനുകൂലസാഹചര്യങ്ങളും ഇല്ലാത്തവ ആയിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. ഒരുജരാവ കുട്ടിയെ ആദ്യം മുതല്‍ നാഗരികതയില്‍ വളര്ത്തിനോക്കിയില് ഫലമറിയാം.
പ്രകൃതിയില്‍ എല്ലാ ജീവികളും സ്വന്തം നിലനില്പിനുള്ള കടുത്ത മാത്സര്യത്തിലാണ്. ഒരു ജീവിയില്‍ അതിന് ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്ന ഒരു പൈതൃകവ്യതിയാനം ഉണ്ടാകുമ്പോള്‍ അത് മാത്സര്യത്തെ അതിജീവിക്കാന്‍ ജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ടകാലത്തിനുള്ളില്‍ പുതിയ ഘടനകളുണ്ടാകുന്നതോടെ പൂര്‍വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി രൂപാന്തരപ്പെടുന്നു. ഇങ്ങനെയാണ് ലക്ഷക്കണക്കിനു ജീവികള്‍ യാദൃഛികമായി ഭൂമിയിലുണ്ടായതെന്നാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം വാദിക്കുന്നത്.
എന്നാല്‍ മനുഷ്യന്റെ സാമൂഹ്യ് ഘടന അനിവാര്യമായ ഒന്നാണ്. പ്രകൃത്യ മനുഷ്യന് നാഗരികന് ആണ്. ജീവിതമോ നിലനില്പ്പോ ഭക്ഷണം ഇല്ലാതെ ശരിയാകാത്ത രൂപത്തിലാണ് മനുഷ്യന്റെ കാര്യം . ആ ഭക്ഷണം തേടി പോവാനും അത് നേടിയെടുകാനും ഉള്ള ഒരു കഴിവ് മനുഷ്യനു ഉണ്ട്. ഒരു ഒറ്റ വ്യക്തിയുടെ കഴുവ് മാത്രം ഇതിനു പോര. ഉദാഹരണത്തിന് ഒരാള്‍ അയാളുടെ ഭക്ഷണം നേടിയെടുതല് തന്നെ അത് പൊടിക്കല്‍ , വേവിക്കല് തുടങ്ങി യ പ്രവര്‍ത്തികള്‍ നടത്തണം എങ്കില്‍ അതോനോട്നുബന്ധിച്ച കൈ തൊഴിലുകളും അതിന്റെ ആളുകളും വേണം . അത് പോലെ സ്വയ രക്ഷ , ജന്തുകള്‍ക്ക് അത് സഹജം ആണ്. മനുഷ്യന് സ്വന്തം ചിന്ത പ്രവര്‍ത്തിപ്പിച്ചു ആയുധങ്ങള്‍ പണിഞ്ഞു അത് നേടുന്നു. അങ്ങിനെ ഭക്ഷണവും ആത്മ രക്ഷയും നേടേണ്ട ഒരു സാമൂഹ്യ് ഘടന മനുഷ്യന് തീര്‍ക്കുന്നു. നാഗരികതയുടെ ആരംഭം .എന്നാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അനുസരിച്ച് ഈ നാഗരികതയുടെ തുടക്കത്തില്‍ തന്നെ ആണോ ഈ ജരബകള് ? മത്സര ശേഷിയുടെ അങ്ങേയറ്റത്ത് നില്ക്കുന്ന ആധുനിക മനുഷ്യന്റെ മുന്പില് ഈ വര്‍ഗം എന്ത് കൊണ്ട് അതിജീവിച്ചു .അപ്പോള്‍ ഭക്ഷണവും ആത്മ രക്ഷയും മാത്രം മതിയോ ഒരു വര്‍ഗം അതിജീവിക്കാന്‍ . ? പരിണാമത്തില്‍ അധി ഷ്ടിതം ആണ് മനുഷ്യന്റെ നില നില്‍പ്പ് എങ്കില്‍ ഈ ജരബകള് എന്നോ നശിച്ചു പോവെണ്ടാതയിരുന്നില്ലേ ?
പല ജരാവകളും നശിച്ചുതന്നെയാണ് ആധുനിക നാഗരികമനുഷ്യന് ഉണ്ടാകുന്നത്. ആധുനിക മനുഷ്യന്റെ മുന്ഗാമികളില് പലരും ജരാവകളെക്കാള്‍ മോശം അവസ്ഥയിലായിരുന്നു. പക്ഷെ ജരാവരൂപത്തിലും മനുഷ്യന് അതിജീവിക്കാമെന്നതിന്റെ തെളിവാണ് ജരവകള്‍.
ഒരു പക്ഷെ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് നായാടികളായി ജീവിക്കുന്ന മനുഷ്യനാവശ്യമായ ബുദ്ധിയും വിവേകവും ജരവകള്‍ക്കുള്ളതാണ് അവര്‍ അതിജീവിക്കാന്‍ കാരണം. ഭിന്ന ആവാസവ്യവസ്ഥകളില്‍ എത്തിപ്പെട്ട മനുഷ്യനാകട്ടെ പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. അങ്ങനെയാണവന്റെ സഹജമായ കഴിവുകള്‍ വികസിപ്പിക്കപ്പെടുന്നത്.
He was elesticiczing his capacities and faculties while the Jarawas remained where they were at a certian point of time due to lack of exposure.
മനുഷ്യന് മാത്രമെന്തുകൊണ്ടു സര്‍വകലാശാല തുടങ്ങി? മനുഷ്യന് മാത്രമെന്തുകൊണ്ട് പി.എച്ച്.ഡി എടുത്തു? എന്നൊക്കെ കൂകിവിളിച്ച് മതദൈവത്തെ കുടിയിരുത്തുന്നവര്‍ക്ക് ജരവകള്‍ നല്ലൊരു കേസ് സ്റ്റഡിയാണ്.
@ Ravi Sir,
Have you ever read the Skerlok Holmes Novel "The Sign of Four" by any chance..?
Dear Vasu,
I don't exactly remember
ഇപ്രപഞ്ചത്തില്‍ ഞാനാരെന്നരിയണം !
വിശ്രമമില്ല,തിനുത്തരം കിട്ടണം!!
There is a aboriginal character form Andaman Nicobar in that novel. One who has the mastery of using a poisonous dart to kill the opponent ..Though human he is referred to as totally uncivilized 'creature'
The discussion on Jaraba here reminded me of that..
Yes, It seems that Sir Arthur Konan Doyle who served in the British Indian Army was well aware of the existence of Jaraba like tribes in AN islands
<<< പല ജരാവകളും നശിച്ചുതന്നെയാണ് ആധുനിക നാഗരികമനുഷ്യന് ഉണ്ടാകുന്നത്. ആധുനിക മനുഷ്യന്റെ മുന്ഗാമികളില് പലരും ജരാവകളെക്കാള്‍ മോശം അവസ്ഥയിലായിരുന്നു. പക്ഷെ ജരാവരൂപത്തിലും മനുഷ്യന് അതിജീവിക്കാമെന്നതിന്റെ തെളിവാണ് ജരവകള്‍. >>>
ഇവിടെ ജാരവകളെ മനുഷ്യന്റെ പൂര്വികന് എന്ന നിലയില്‍ വേറെ തെന്നെ വിശേഷിപ്പികുന്നുടോ .?ജറവ രൂപത്തിലും മനുഷ്യനു അതിജീവിക്കാം എന്ന് പറയുന്പോള്‍ ഒന്നാമതായി ജറവ മനുഷ്യന് അല്ലെന്നും, ഇനി ഈ അതിജീവനം യഥാര്‍ത്ഥത്തില്‍ വെല്ലുവിളി ആവുന്നത് പരിണാമ വാദംത്തിനു അല്ലെ ?
ഒരു ജീവിയുടെ സ്വഭാവഗുണങ്ങളില്‍ ഒന്നുപോലും മറ്റൊരു ജീവിക്ക് പ്രയോജനമാകരുതെന്ന് പരിണാമസിദ്ധാന്തം പറയുന്നില്ലേ . ഇവിടെ അങ്ങനെ സംഭവിച്ചാല്‍ ജീവികള്‍ തമ്മില്‍ നിലനില്‍പ്പിനുള്ള മാത്സര്യത്തിലാണെന്ന വാദം തന്നെ തകരും.
<<<< ഒരു പക്ഷെ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് നായാടികളായി ജീവിക്കുന്ന മനുഷ്യനാവശ്യമായ ബുദ്ധിയും വിവേകവും ജരവകള്‍ക്കുള്ളതാണ് അവര്‍ അതിജീവിക്കാന്‍ കാരണം. ഭിന്ന ആവാസവ്യവസ്ഥകളില്‍ എത്തിപ്പെട്ട മനുഷ്യനാകട്ടെ പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. അങ്ങനെയാണവന്റെ സഹജമായ കഴിവുകള്‍ വികസിപ്പിക്കപ്പെടുന്നത്. >>>
ജാരവകള്‍ നല്ലൊരു കേസ് സ്റ്റഡി ആവുന്നത് ഇവിടെയാണ്. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് നായാടികളായി ജീവിക്കുന്ന മനുഷ്യനാവശ്യമായ ബുദ്ധിയും വിവേകവും ജരവകള്‍ക്കുള്ളതാണ് അവര്‍ അതിജീവിക്കാന്‍ കാരണം എങ്കില്‍ ഏതു turning point ഇല് വെച്ചാണ് ഭിന്ന ആവാസവ്യവസ്ഥകളില്‍ എത്തിപ്പെട്ട മനുഷ്യനുമായി അവര്‍ വേര്‍പിരിയുന്നത് . സ്വാഭാവികം ആയും ആ turning പോയിന്റ് അതിജീവനത്തിനുള്ള മത്സര്യ്തില് പിന്തള്ള പെട്ട ഒരു സാഹചര്യം ആവാം. എങ്കില്‍ എന്ത് കൊണ്ട് ഒരു വംശ നാശം സംഭവിക്കാതെ ജാരവകള്‍ അതിജീവിച്ചു ? മനുഷ്യനു ആവശ്യമായ ബുദ്ടിയും വിവേകവും ഉണ്ടായിട്ടു കൂടി ഈ പിന്നോക്കവസ്ട വന്നെകില്‍ അതിന്റെ കാരണം സാമൂഹികം ആവാം. മനുഷ്യനില്‍ കണ്ടു വരുന്ന സഹജ ഗുണം ആണ് സാമൂഹിക ജീവിതത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പും അത് തേടലും. അത് പോലെ ഇവിടെ മനുഷ്യവസ്ടയായ ബുദ്ടിയും വിവേകവും പുതിയ ആവാസ വ്യവസ്ടക്ക് അനുസൃതമായി ഉപയോഗിക്കുന്നതില്‍ നിന്നും അവരെ തടഞ്ഞ ഘടകങ്ങള്‍ നാം കണ്ടെത്തണം.
കോളനിവല്‍കരണത്തിന്റെ ഇരകളായി ജീവിതം ഹോമികേണ്ടി വന്ന ഈ മനുഷ്യന്റെ പൂര്‍വികരുടെ പട്ടിക ഒരു പക്ഷെ ഇന്ന് 250 ഓ 500 ഓ ബാക്കി നില്ക്കുന്ന ജരവയുടെ തിനെക്കള്‍ എന്ട്രയോ മടങ്ങ് വലുതായിരിക്കും. ഇവിടെ പരിണാമ വാദ തെക്കള്‍ പ്രസക്തം ഒരു സാമൂഹ്യ് സംസകരിക രാഷ്ട്രീയ കാഴ്ച പ്പാട് ആണെന്ന് തോന്നുന്നു .
ജാരവകളുടെ കാര്യത്തിലും ഇതു വ്യത്യസ് തം അല്ല.
Contact with whites, and the British in particular, has virtually destroyed them. Illness, alcohol, and the will of the colonials all played their part; the British governor of the time mentions in his diary that he received instructions to destroy them with alcohol and opium. He succeeded completely with one group. The others reacted violently ..."
ഇവിടെ മാത്സര്യവും പരാജയവും എല്ലാം അടങ്ങിയ അതിജീവന ഫോര്‍മുല ഉരുത്തിരിയുന്നത് പരിണാമത്തെ base ചെയ്ടാണ് എന്ന് തോന്നുന്നില്ല. മാനവികത നാഗരികത യിലൂടെ വികാസം പ്രാപിക്കുന്ന ഒന്നാണോ എന്ന ഒരു വിഷയം കൂടി ഇവിടെ പരാമര്ശികേണ്ടി വരുന്നു.
എന്റെ ഒരു കമന്റ് വല്ലാതെ സ്പാമില്‍ പോവുന്നുടെന്നു തോന്നുന്നു.
HAPPY INDEPENDENCE DAY TO ALL
Dear Vasu,
Relevant reference
A mail from Mr. Mohamedali maliyekkal to me today
show details 10:51 PM (1 hour ago):
അമ്മു പ്രതീക്ഷയുടെ തിരിനാളമാണ്
"ഇവിടെ ജീവിക്കുവാന്‍ നിങ്ങലേല്‍പ്പിച്ചതാം
'ചുരിക' ഞാന്‍ ദൂരെ വലിച്ചെറിഞ്ഞു!
അത് വീശിനേടുവാനിവിടൊന്നുമില്ലെന്ന
അറിവിനാല്‍ ഞാനും പ്രബുദ്ധനായി!!"
പ്രസാധകരായ ഡി.സി ബുക്സിന്റ ഔദ്യോഗിക ബ്ളോഗില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്: 'നാസ്തികനായ ദൈവദൂതന്റെ മറുപടികള്‍'
ഇവിടെ
കൊന്നവരും തിന്നവരും
dear kalkki,
WANTED TO GIVE YOU A DETAILED ANSWER 2 YOUR VIVARAKKEDU..BUT I AM ON MY WAY TO PORTBLAIR..THIRIMBE VANTHU PARKKALAM..VANAKKAM 4 THREE DAYS
sir,
we need a girl like this in
every school. thanks for your introduction.
ee penkutikku ella vidha asamsakalum nerunnu thankss ravichandran sir
Post a Comment