ശാസ്ത്രം വെളിച്ചമാകുന്നു

Thursday 31 May 2012

31. ബുദ്ധന് നേരെ വലിച്ചെറിഞ്ഞ കല്ല്

Emperor Asoka (304–232 B.C.E)
ഭഗവദ് ഗീത അഹിംസക്ക് എതിരെയുള്ള ബ്രാഹ്മണഗൂഡാലോചനയാണെന്ന വാദത്തിന് പഴക്കമേറെയുണ്ട്. ബൗദ്ധദര്‍ശനങ്ങള്‍ക്കെതിരെയുള്ള ബ്രാഹ്മണമതത്തിന്റെ ആശയപ്രചരണത്തിന്റെ ഭാഗമായാണ് ഗീത എന്ന രണഗീതം ആദ്യഘട്ടത്തില്‍ വായ്‌മൊഴിയായി രൂപം കൊള്ളുന്നത്. വന്‍തോതില്‍ വിപുലീകരിച്ച് ശേഷം പില്‍ക്കാലത്ത് അത് മഹാഭാരതത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. പ്രാരംഭദശയില്‍ കേവലം 15000 ശ്‌ളോകം മാത്രമുണ്ടായിരുന്ന ജയം എന്ന കുടുംബകലഹകഥ ലക്ഷത്തിലധികം ശ്‌ളോകങ്ങളുള്ള മഹാഭാരതമായി വികസിച്ചപ്പോള്‍ സംഭവിച്ച കൂട്ടിച്ചേര്‍ക്കലുകളില്‍ ഒന്നുതന്നെയാണ് ഗീതയും. ബൗദ്ധനായിരുന്ന മൗര്യ ചക്രവര്‍ത്തി അശോകന്റെ വിഷാദം തന്നെയാണ് അര്‍ജുനവിഷാദയോഗമായി ഗീതയില്‍ പുനര്‍ജനിക്കുന്നത്. ഉപനിഷത്തുകളുടെ സത്താസംഗ്രഹമാണ് ഗീതയെന്ന വിഖ്യാതമായ പശു-കറവക്കാരന്‍-കുട്ടി ഉപമ കേവലമായ ഒരു ചുരുക്കികാണലാണ്. വാസ്തവത്തില്‍ ബൗദ്ധദര്‍ശനമായ അഹിംസാധര്‍മ്മത്തെ ഇകഴ്ത്തിക്കാട്ടുകയാണ് ഗീതയുടെ ജന്മലക്ഷ്യം. പരിത്യജിക്കാന്‍ (renounce) ആവശ്യപ്പെടുന്ന ബൗദ്ധദര്‍ശനങ്ങളേക്കാള്‍ വെട്ടിപ്പിടിക്കാനും കത്തിക്കരിക്കാനും ഉദ്ദീപിപ്പിക്കുന്ന ഹിംസാതത്വങ്ങള്‍ക്ക് മതപ്രചരണമേഖലയില്‍ പ്രായോഗികമൂല്യം കൂടുതലാണെന്ന് ബ്രാഹ്മണമതം തെളിയിച്ചു. ജയിച്ചാല്‍ രാജ്യം മരിച്ചാല്‍ സ്വര്‍ഗ്ഗം എന്ന ഗീതാവാഗ്ദാനം സാധാരണജനത്തെ പെട്ടെന്ന് കീഴ്‌പ്പെടുത്തുമെന്ന തിരിച്ചറിവായിരുന്നുവത്. ഇതുതന്നെയാണ് പില്‍ക്കാലത്ത് മുഹമ്മദും കത്തോലിക്കാമതവും അടിവരയിട്ട് തെളിയിച്ചത്. ഹിംസയും കൊള്ളയും മുറുകെ പിടിക്കാത്ത മതങ്ങള്‍ കാലന്തരത്തില്‍ തളരുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു; ഘോരമതങ്ങള്‍ അതിജീവിക്കുമെന്നും.


ജേതാവായിട്ടും യുദ്ധത്തിന്റെ ബീഭത്സമുഖം കണ്ട് കരള് തകര്‍ന്ന അശോകനെ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന അര്‍ജ്ജുനനിലൂടെ പുനര്‍സൃഷ്ടിച്ച ശേഷം അര്‍ജുനനില്‍ ഉറങ്ങിക്കിടന്ന മാനവികമൂല്യങ്ങളും തരളവികാരങ്ങളും പ്രായോഗികതയ്ക്ക് വിരുദ്ധമാണെന്ന് സ്ഥാപിച്ച് അതിനെ തല്ലിക്കെടുത്തുകയാണ് സാരഥിയായ കൃഷ്ണന്‍ ചെയ്യുന്നത്. മനുഷ്യനെപോലെ ചിന്തിക്കുന്നതാണ് അര്‍ജുനന്റെ കുറ്റം! മരണയന്ത്രം പോലെ ആഞ്ഞടിക്കാന്‍ പര്യാപ്തമായ രീതിയില്‍ അര്‍ജുനനെ അമാനവവല്‍ക്കരിക്കുകയാണ് (dehumanise)ഗീതകാരന്റെ ലക്ഷ്യം. കണ്ണില്‍ ചോരയില്ലാത്ത ജിഹാദിയെപ്പോലെ പാര്‍ത്ഥനെ മാറ്റിയെടുക്കുന്ന മതദൗത്യം കൃഷ്ണനും നിര്‍വഹിക്കുന്നു. ധര്‍മ്മസങ്കടത്തിനടിപ്പെട്ടാല്‍ സൈനികന് ഉദ്ദേശലക്ഷ്യം നേടാനാവില്ലെന്ന പ്രായോഗികസത്യമാണ് ഗീതയില്‍ ആഘോഷിക്കപ്പെടുന്നത്. ഗീത എന്ന രണഗീതം വിഷ്ണു അവതാരമായ കൃഷ്ണന്റെ വായില്‍ തിരുകിയതിലൂടെ ദൈവികത മറയാക്കി ഹിംസാസിദ്ധാന്തം ന്യായീകരിക്കുകയായിരുന്നു. കൃഷ്ണന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലെന്ന ലോജിക്കാണ് അതിനായി ബ്രാഹ്മണപ്രഭുക്കള്‍ മുറുകെ പിടിച്ചത്.

ബി.സി.ഇ 298 ലാണ് മൗര്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്തന്‍ ബ്രാഹ്മണമതം ഉപേക്ഷിച്ച് ജൈനനായത്. ഇന്നത്തെ കര്‍ണ്ണാടക സംസ്ഥാനത്തെ ശ്രാവണ ബലഗോളയില്‍ പോയി അദ്ദേഹം മരണം വരെ ഉപവസിക്കുകയായിരുന്നു. ചന്ദ്രഗുപ്തന്റെ പുത്രനായ ബിന്ദുസാരനാകട്ടെ ബ്രാഹ്മണമതം ഉപേക്ഷിച്ച് അജിവാക സംഘത്തിനൊപ്പം (Ajivika sect) ചേര്‍ന്നു. ബിന്ദുസാരന്റെ പുത്രനാണ് വിഖ്യാതനായ അശോക ചക്രവര്‍ത്തി(BCE 304–232). 272 ബി.സി.ഇ യിലാണ് അശോകന്‍ മഗധയയുടെ അധികാരം ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തത്. മൂത്ത സഹോദരനായിരുന്ന സുസിമ (Susima) ആയിരുന്നു യഥാര്‍ത്ഥ കിരീടവകാശി. ചെറുപ്പകാലത്ത് തക്ഷശിലയിലും ഉജ്ജയിനിയിലും ഭരണാധികാരം കയ്യാളിയതിലൂടെ തനിക്ക് മെച്ചപ്പെട്ട ഭരണനിര്‍വഹണശേഷി സിദ്ധിച്ചിട്ടുണ്ടെന്നായിരുന്നു അധികാരം കയ്യടക്കാന്‍ അശോകന്‍ ചൂണ്ടിക്കാട്ടിയ ന്യായം. ഫലമാകട്ടെ ജേഷ്ഠനും അനുജനും തമ്മിലുള്ള അധികാര വടംവലിയും.

മഹാഭാരതത്തില്‍ കാണുന്ന സഹോദരര്‍ക്കിടയില്‍ അരങ്ങേറുന്ന അധികാരതര്‍ക്കവും കുടുംബകലഹവും പ്രചാരമുള്ള ഒരു സെമറ്റിക്ക് മിത്താണ്. അശോകന്റെ ജീവിതത്തിലും ഏറെക്കുറെ ഇതുതന്നെ സംഭവിച്ചു. രാജ്യഭരണം കയ്യടക്കിയതോടെ അശോകനും അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരരുമായി നിരന്തരമായ അവകാശതര്‍ക്കയുദ്ധങ്ങള്‍ നടന്നു. സംഘര്‍ഷം നേര്‍പ്പിക്കപ്പെടാതെ തുടര്‍ന്നതിനാല്‍ ബി.സി.ഇ 272 ല്‍ രാജ്യം കയ്യടക്കിയ അശോകന്റെ കിരീടധാരണം നടന്നത് ബി.സി.ഇ 269-68 ല്‍ മാത്രമാണ്. യുദ്ധാവസാനം ഏതാണ്ട് മുഴുവന്‍ അര്‍ദ്ധ സഹോദരന്‍മാരേയും അശോകന്‍ വധിച്ചുവെങ്കിലും ഒരു ഇളയ സഹോദരന്‍ ബാക്കിയുണ്ടായിരുന്നു. അയാളെ നാടു കടത്തിയാണ് ഉന്മൂലനം പൂര്‍ത്തിയാക്കുന്നത്. അശോകന്റെ വാള്‍ത്തലപ്പില്‍ നിന്നും രക്ഷപെട്ട മറ്റൊരു അര്‍ദ്ധ സഹോദരന്‍ സമീപത്തുള്ള കലിംഗ രാജ്യത്ത് അഭയം പ്രാപിച്ചു. ശ്രീലങ്കന്‍ ബുദ്ധകഥകളനുസരിച്ച് അശോകന്റെ അധികാരത്തിലേക്കുള്ള വഴി അദ്ദേഹത്തിന്റെ 100 അര്‍ദ്ധസഹോദരന്‍മാരുടെ രക്തത്താല്‍ പങ്കിലമായിരുന്നു. ഒരു ക്ഷത്രിയനെപ്പോലെ കൊന്നൊടുക്കിയും പ്രതിഷേധം അമര്‍ച്ച ചെയ്തുമാണ് അശോകന്‍ തന്റെ അധികാരം ഉറപ്പിച്ചത്. സമ്പത്തും അധികാരവും വെട്ടിപ്പിടിക്കാനായി എന്തും ചെയ്യാനും പിന്നീടത് ക്ഷത്രിയധര്‍മ്മമാണെന്ന് (Kshatriya Dharma)പറഞ്ഞ് ന്യായീകരിക്കാനും അശോകന്‍ മടിച്ചില്ല. കുരുക്ഷേത്രയുദ്ധം ശ്രദ്ധിക്കുക, വന്‍കെടുതി ഒഴിവാക്കാനായി പല ഘട്ടങ്ങളിലും യുദ്ധം നിറുത്താമായിരുന്നുവെങ്കിലും എതിര്‍പക്ഷ സഹോദരുടെ ഉന്മൂലനം ഉറപ്പാക്കിയിട്ടേ യുദ്ധം അവസാനിക്കുന്നുള്ളു.

മഗധയുടെ അധികാരം പിടിച്ചടക്കുന്നതിന് മുമ്പ് അശോകന്‍ രക്തരൂക്ഷിതമായ വന്‍യുദ്ധങ്ങള്‍ ചെയ്തതായി രേഖയില്ല. മഗധ കീഴടക്കി എട്ടുവര്‍ഷം കഴിഞ്ഞാണ് അദ്ദേഹം ഇന്നത്തെ ഒഡിഷ സംസ്ഥാനമെന്ന് പറയാവുന്ന കലിംഗരാജ്യം ആക്രമിക്കുന്നത്. ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ഒരുപക്ഷെ ഏതാണ്ട് കലിംഗയായിരിക്കണം അദ്ദേഹത്തിന്റെ അധികാരപ്രഭാവത്തിന് മുന്നില്‍ മുട്ടുമടക്കാതിരുന്ന ഏക രാജ്യം. അശോകന്റെ വാള്‍മുനയില്‍ നിന്ന് രക്ഷപെട്ട ഒരു അര്‍ദ്ധ സഹോദരന്‍ അഭയം നല്‍കിയതും കലിംഗയായിരുന്നുവല്ലോ. മഗധയുടെ അധികാരമേല്‍ക്കുന്നതിന് മുമ്പ് രണ്ടുവര്‍ഷം കലിംഗയില്‍ വസിക്കുകയും അവിടെനിന്ന് മുക്കുവ യുവതിയായ കൗര്‍വാകിയെ (Kaurwaki)വിവാഹം ചെയ്യുകയും ചെയ്ത ചരിത്രവും അശോകനുണ്ട്. രാജാവ് മുക്കുവ യുവതിയെ പാണിഗ്രഹണം ചെയ്യുന്ന കഥ നാം മഹാഭാരത്തിലുമുണ്ടല്ലോ. താരതമ്യേന ദുര്‍ബലരായിരുന്നുവെങ്കിലും ആക്രമിക്കപ്പെട്ടപ്പോള്‍ കലിംഗ പെട്ടെന്ന് കീഴടങ്ങാന്‍ തയ്യാറായില്ല. അവര്‍ അശോകസൈന്യത്തിനെതിരെ സുധീരം പോരാടി. രണഭൂമിയില്‍ രക്തം നദിപോലെ വാര്‍ന്നൊഴുകി, കബന്ധങ്ങള്‍ മലപോലെ കുന്നുകൂടി. ബൗദ്ധകഥകളനുസരിച്ച് അശോകന്റെ ഭാര്യ ബൗദ്ധാശയങ്ങളോട് ആഭിമുഖ്യം ഉള്ള വനിതയായിരുന്നു. കലിംഗയുദ്ധത്തിന്റെ ഘോരദൃശ്യങ്ങള്‍ കണ്ട് അവര്‍ എന്നന്നേക്കുമായി അശോകനെ വിട്ടുപോയത്രെ. കലിംഗയുദ്ധത്തിന് കുറഞ്ഞത് രണ്ട് വര്‍ഷത്തിന് മുമ്പ് അശോകന്‍ ബുദ്ധമതം സ്വീകരിച്ചതായാണ് ബ്രഹ്മിലിപിയില്‍ (Brahmi script) എഴുതപ്പെട്ടതും ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളിലെ മുപ്പതിലധികം സ്ഥലങ്ങളിലായി വ്യപിച്ചു കിടക്കുന്നതുമായ അദ്ദേഹത്തിന്റെ ശിലാശാസനങ്ങള്‍ (Asoka's edicts) സൂചിപ്പിക്കുന്നത്. ആരംഭത്തില്‍ ബൗദ്ധദര്‍ശനങ്ങളോട് കാര്യമായ പ്രതിബന്ധതയൊന്നും അദ്ദേഹം കാട്ടിയിരുന്നില്ലെന്നതില്‍ നിന്നും രാഷ്ട്രീയലക്ഷ്യം മുന്നില്‍ കണ്ട് നടത്തിയ മതംമാറ്റമായിരുന്നു അതെന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. ശിലാശാസനങ്ങള്‍ അശോകന്‍ തന്നെ എഴുതിയ വ്യക്തിഗത കുറിപ്പുകളാണെന്ന് വിലയിരുത്തപ്പെടുന്നു. ഉന്നതമായ സാഹിത്യഗുണമോ ആഡ്യഭാഷാശൈലിയോ അവയില്‍ കാണാനാവില്ല.

ഭാര്യയാല്‍ പരിത്യജിക്കപ്പെട്ടത് അശോകനെ ഏറെ ദു:ഖിപ്പിച്ചു. തന്റെ സൈന്യത്തിന്റെ വിജയം നേരില്‍ കാണാനായി സമരഭൂമിയിലെത്തിയ അശോകന്‍ അവിടുത്തെ ദൃശ്യങ്ങള്‍ കണ്ട് നില വിട്ട് വിലപിക്കുകയായിരുന്നു. മഹാഭാരതത്തിലാകട്ടെ ഏതാണ്ട് സമാനമായ സന്ദര്‍ഭത്തിലൂയെ കടന്നുപോകുന്ന കഥാപാത്രം ഗാന്ധാരിയാണ്. ശോകം കൊണ്ട് യുദ്ധഭൂമിയില്‍ തളര്‍ന്നുവീണ അശോകന് അവിശ്വസനീയമായ ഹൃദയപരിവര്‍ത്തനമുണ്ടായി. ക്ഷത്രിയ ഹിംസാത്മകതയില്‍ നിന്നും ബൗദ്ധചിന്തയിലേക്ക് ആ മനം മാറി മറഞ്ഞു. യുദ്ധത്തിന്റെ ഭയാനകത അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു. തന്റെ നിഷ്ഠൂര കൃത്യത്തെ ഓര്‍ത്തപ്പോള്‍ അശോകന്റെ ഹൃദയം തേങ്ങി. (“Beloved-of-the-Gods, King Piyadasi, conquered the Kalingas eight years after his coronation. One hundred and fifty thousand were deported, one hundred thousand were killed and many more died (from other causes). After the Kalingas had been conquered, Beloved-of-the-gods came to feel a strong inclination towards the Dhamma, a love for the Dhamma and for instruction in Dhamma. Now Beloved-of-the-Gods feels deep remorse for having conquered the Kalingas./Ashoka’s Rock Edict 13). ലോകത്ത് അന്നുവരെ ഒരു ഭരണാധികാരിയും വിധേയമായിട്ടില്ലാത്ത മനംമാറ്റത്തിനാണ് അശോകന്‍ അടിപ്പെട്ടത്. അറിയപ്പെടുന്ന മനുഷ്യചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവം. അധികാരം പിടിച്ചെടുത്ത ശേഷം കൊന്നും കൊലവിളിച്ചും സ്വന്തം സാമ്ര്യാജ്യവും മതവും പടര്‍ത്താനാണ് പില്‍ക്കാലത്തുള്ള എല്ലാ യുദ്ധപ്രഭുക്കളെല്ലാം തുനിഞ്ഞിട്ടുള്ളത്. പക്ഷെ വിജയിച്ച യുദ്ധത്തോടെ അശോകന്‍ യുദ്ധത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞ് ബുദ്ധമതം സ്വീകരിച്ചു. സമാധാനപരമായി ബുദ്ധസന്ദേശം പ്രചരിപ്പിക്കാനായി ബാക്കി ജീവിതം ഉഴിഞ്ഞുവെച്ച അശോകന്റെ തീരുമാനത്തെ ഖണ്ഡിക്കാനുള്ള ബ്രാഹ്മണ തീരുമാനമാണ് ഗീത എന്ന പടപ്പാട്ടില്‍ പ്രതിഫലിക്കുന്നത്.

ഇതെന്റെ ധര്‍മ്മമാണെങ്കില്‍ പിന്നെ എന്താണ് അധര്‍മ്മമെന്ന് അശോകന്റെ പ്രസിദ്ധമായ ആത്മഗതം ശിലാലിഖിതമാക്കപ്പെട്ടിട്ടുണ്ട്. ഞാനെന്താണ് ചെയ്തിരിക്കുന്നത്? ഇത് വിജയമാണെങ്കില്‍ എന്താണ് പരാജയം? ഇത് നീതിയോ അനീതിയോ? വീരത്വമോ സര്‍വനാശമോ? നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കുന്നതാണോ ധീരത? എന്റെ സാമ്രാജ്യം വിപുലമാക്കാനാണോ മറ്റുള്ളവരുടെ രാജ്യവും സമ്പത്തും നശിപ്പിക്കാനാണോ ഞാനിത് ചെയ്തത്? ചിലര്‍ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, ചിലര്‍ക്ക് കുട്ടികളെ, ചിലര്‍ക്ക് ഗര്‍ഭസ്ഥശിശുക്കളെ. ഈ ശവശരീരങ്ങളുടെ അവശിഷ്ടങ്ങള്‍ പറയുന്നതെന്ത്? ഇതൊക്കെയാണോ വിജയചിഹ്നങ്ങള്‍? ഈ കഴുകന്‍മാര്‍... ഈ കാക്കകള്‍...പരുന്തുകള്‍.. മരണത്തിന്റേയും തിന്മയുടേയും സന്ദേശവാഹകരല്ലേ ഇവര്‍? (“What have I done? If this is a victory, what’s a defeat then? Is this a victory or a defeat? Is this justice or injustice? Is it gallantry or a rout? Is it valor to kill innocent children and women? Do I do it to widen the empire and for prosperity or to destroy the other’s kingdom and splendor? One has lost her husband, someone else a father, someone a child, someone an unborn infant…. What’s this debris of the corpses? Are these marks of victory or defeat? Are these vultures, crows, eagles the messengers of death or evil?”). മഹാനായ ആ ചക്രവര്‍ത്തി വിതുമ്പി. ഇതേ വാചകങ്ങള്‍ വേറൊരു രൂപത്തില്‍ ഗീതാകാരന്‍ അര്‍ജുനന്റെ വായില്‍ തിരുകി കൊടുക്കുന്നതാണ് നാം ഗീതയില്‍ കാണുന്നു.

അശോകന്റെ ശാസനങ്ങളില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ധമ്മ (Dhamma) എന്ന വാക്ക് തന്നെയാണ് ഗീതയില്‍ ക്ഷത്രിയധര്‍മ്മമായി മൊഴിമാറ്റം ചെയ്യപ്പെടുന്നത്. താനും തന്റെ പിന്‍ഗാമികളും ലോകാവസാനം വരെ നിറവേറ്റേണ്ട കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളുമാണ് അശോകന്‍ ഈ വാക്കിലൂടെ വിവക്ഷിക്കുന്നത് (“These and many other kinds of Dhamma practice have been encouraged by Beloved-of-the-Gods, King Piyadasi, and he will continue to promote Dhamma practice. And the sons, grandsons and great-grandsons of Beloved-of-the-Gods, King Piyadasi, too will continue to promote Dhamma practice until the end of time; living by Dhamma and virtue, they will instruct in Dhamma.”/4 th of the major 14 Rock edicts/http://www.cs.colostate.edu/~malaiya/ashoka.html). തന്റെ ശാസനങ്ങളിലുടനീളം ബ്രാഹ്മണസന്യാസിമാരോട് അങ്ങേയറ്റം കരുതലും ആദരവും വേണമെന്ന് നിര്‍ദ്ദേശിക്കുന്ന അശോകന്‍ തന്റെ മതം മാത്രമാണ് ശ്രേഷ്ഠമെന്ന് ഘോഷിക്കുകയും അപരമതങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്നവന്‍ യഥാര്‍ത്ഥത്തില്‍ സ്വമതത്തെ തന്നെയാണ് നിന്ദിക്കുന്നതെന്ന് എഴുതിവെച്ചു(‘Whoever praises his own religion, due to excessive devotion, and condemns others with the thought 'Let me glorify my own religion,' only harms his own religion.’{12*}).

തന്നെ ആരാധിക്കാത്തവന്‍ മൂഡനാണെന്ന് വിളിച്ചോതുന്ന ഗീതാദൈവത്തിന് അന്യമായ മതസഹിഷ്ണുതയും(‘Beloved-of-the-Gods, King Piyadasi, desires that all religions should reside everywhere, for all of them desire self-control and purity of heart’{7}*)) ദേവപ്രീതിക്കായി മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്യുന്ന യജ്ഞസംസ്‌ക്കാരത്തെ അട്ടിമറിച്ചുകൊണ്ട് മൃഗങ്ങളൈ കൊന്നുതിന്നുന്നതും വേട്ടയാടുന്നതും അവസാനിപ്പിച്ചു കൊണ്ടുള്ള നിശ്ചയദാര്‍ഡ്യവുമാണ് അശോകന്‍ പ്രഖ്യാപിക്കുന്നത് (‘Formerly, in the kitchen of Beloved-of-the-Gods, King Piyadasi, hundreds of thousands of animals were killed every day to make curry. But now with the writing of this Dhamma edict only three creatures, two peacocks and a deer are killed, and the deer not always. And in time, not even these three creatures will be killed.’{1}*)

അശോകന്‍ ജനങ്ങളിലുണ്ടാക്കിയ ഈ അവബോധം തകര്‍ക്കാനായാണ് യജ്ഞസംസ്‌ക്കാരത്തേയും ഹിംസയേയും ന്യായീകരിച്ചുകൊണ്ട് ഗീത അവതരിക്കപ്പെട്ടത്. അശോകന്‍ മുന്നോട്ടുവെക്കുന്ന സഹിഷ്ണുതയിലെ അപകടം മനസ്സിലാക്കിയ ബ്രാഹ്മണമതം വിഷ്ണുവല്ലാത്ത ദൈവത്തെ ആരാധിക്കുന്നവരെ പരിഹസിക്കുന്ന ഗീതാദൈവത്തെയാണ് പരിചയപ്പെടുത്തുന്നത്:ബുദ്ധികുറഞ്ഞവര്‍ ഞാനല്ലാതെയുള്ള അര്‍ദ്ധ/വ്യാജ ദൈവങ്ങളെ ആരാധിക്കുന്നു. അവരുടെ ഫലം പരിമിതവും താല്‍ക്കാലികവുമാണ്. വ്യാജദൈവങ്ങളെ ആരാധിക്കുന്നവര്‍ വ്യാജദൈവങ്ങളുടെ ഗ്രഹത്തിലേക്ക് പോകുന്നു, എന്റെ ഭക്തരാകട്ടെ എന്റെ ആത്യന്തികമായ വാസസ്ഥലം പൂകുന്നു(“Men of small intelligence worship the demigods, and their fruits are limited and temporary. Those who worship the demigods go to the planets of the demigods, but My devotees ultimately reach My supreme planet.” (B.Gita 7.23).

ആധുനിക മനശാസ്ത്രജ്ഞന്‍മാര്‍ ദുരന്തഹേതുവായ മാനസികഭ്രശംനം (posttraumatic stress disorder)അനുഭവിക്കുന്ന വ്യക്തിയായി അശോകനെ വിശേഷിപ്പിച്ചേക്കും. പക്ഷെ അത് സംഭവിക്കണമെങ്കില്‍ ഹിംസ തെറ്റാണെന്ന ബോധം അശോകനിലുണ്ടായേ തീരു. അശോകന്‍ ഒരു ദാര്‍ശനികരാജാവാണ്. അഹിംസയായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. മഹാമാത്ര(Mahamatra), യുക്ത (Yukta), രജുക്ക (Rajjuka), പ്രാദേശിക(Pradesika) തുടങ്ങിയ പദവികള്‍ നല്‍കി അദ്ദേഹം ബുദ്ധമതപ്രചരണത്തിനായി ഉദ്യേഗസ്ഥരെ നിയമിച്ചു. ആവേശം മൂത്ത് വിദേശരാജ്യങ്ങളിലേക്ക് വരെ അശോകന്‍ ബുദ്ധമതം പ്രചരിപ്പിച്ചു. ശിലാലിഖിതങ്ങളുണ്ടാക്കി നാടിന്റെ നാനാഭാഗത്തും സ്ഥാപിച്ചു. തന്റെ ദര്‍ശനമെന്തെന്നും ജനങ്ങളില്‍ നിന്ന് താന്‍ പ്രതീക്ഷിക്കുന്നതെന്തെന്നും അദ്ദേഹം അതിലൂടെ വിശദീകരിച്ചു. മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു ജീവിയേയും കൊല്ലരുതെന്നും നല്ല പ്രവര്‍ത്തിയും പെരുമാറ്റവുമാണ് യാഗത്തോക്കാളും ഹോമത്തേക്കാളും ഉത്കൃഷ്ടമെന്നും ജനത്തെ പഠിപ്പിച്ചു. അശോകന്‍ ജനങ്ങളോട് അവരുടെ ഭാഷയില്‍ തന്നെയാണ് സംവദിച്ചത്. യാഗവും ഹോമവും ഹിംസയും വഴി ഉപജീവനം നടത്തിവന്ന ബ്രാഹ്മണമതക്കാരെ അരിശം കൊള്ളിക്കുന്ന രീതിയില്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ജനത്തെ കീഴടക്കി. പക്ഷെ പ്രതികാരം ചെയ്യാതിരിക്കാന്‍ ബ്രാഹ്മണര്‍ക്കാവുമായിരുന്നില്ല.

അശോകന്‍ നിലകൊണ്ട മിക്ക ആശയങ്ങളേയും ബ്രാഹ്മണര്‍ നിര്‍ലജ്ജം വെറുത്തു. കാരണം ഫലത്തില്‍ അവര്‍ക്കെതിരെയുള്ള കുറ്റപത്രമായിരുന്നു അവയൊക്കെ. ക്ഷത്രിയന്റെ യുദ്ധവിരുതിന്റെ ഫലം ഉണ്ണുന്നവനാണ് ബ്രാഹ്മണന്‍. യുദ്ധവിമുഖതയും സംശയവും ക്ഷത്രിയനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ക്ഷത്രിയധര്‍മ്മം കലര്‍പ്പില്ലാതെ നടപ്പിലാക്കപ്പെട്ടില്ലെങ്കില്‍ സ്വന്തം സുരക്ഷ തന്നെ അപകടത്തിലാകുമെന്ന് അവര്‍ ഭയന്നു. പെട്ടെന്ന് ഓര്‍ത്തിരിക്കാനും പാടാനും കഴിയുന്നവിധം മനോഹരമായ ഒരു ലഘുഗാനമായി ഗീതയെ ചിട്ടപ്പെടുത്തി നിരന്തരം വികസിച്ചുകൊണ്ടിരുന്ന ജനകീയകഥാസാഹിത്യമായ മഹാഭാരതത്തിലേക്കത് കൂട്ടിച്ചേര്‍ത്തു. അങ്ങാടിമധ്യത്തില്‍ കൊണ്ടുവെച്ച കാളത്തല പോലെ ഗീത ശ്രദ്ധിക്കപ്പെട്ടു. മഹാഭാരതം അക്ഷരാര്‍ത്ഥത്തില്‍ ഗീതയുടെ പരസ്യപ്പലകയായി മാറുകയായിരുന്നു. മഹാഭാരതയുദ്ധത്തില്‍ ഇന്നു നാം കാണുന്ന ഗീത പോലൊരു സുദീര്‍ഘ മതപ്രഭാഷണത്തിന് യാതൊരു പ്രസക്തിയുമില്ലെന്നതില്‍ രണ്ടു പക്ഷമുണ്ടാവാനിടയില്ല. തീര്‍ത്തും കഥാവിരുദ്ധവുമാണത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ലക്ഷക്കണക്കിന് സൈനികര്‍ക്കിടയില്‍നിന്ന് രണ്ടു മനുഷ്യര്‍ 700 ശ്‌ളോകങ്ങള്‍ തമ്മില്‍ കൈമാറുകയെന്നത് അസംഭവ്യവും യുക്തിഹീനവുമാണെന്ന് പറയേണ്ടതില്ല. മഹഭാരതകഥയുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്ന ഭാഷയോ വിവരണരീതിയോ അല്ല ഗീതയുടേത്. മഹാഭാരതത്തില്‍ വേറെങ്ങും സമാനമായ താത്വികവിചിന്തനം വരുന്നുമില്ല. സഞ്ജയന്‍ ധൃതരാഷ്ട്രരോട് വര്‍ണ്ണിക്കുന്ന രൂപത്തിലാണ് ഗീതയും അവതരിപ്പിക്കപ്പെടുന്നതെങ്കിലും മഹാഭാരതകഥയില്‍ ഏച്ചുകെട്ടിയതിനാല്‍ മുഴച്ചുനില്‍ക്കുന്ന കഥാസന്ദര്‍ഭമാണ് ഗീതാഭാഷണമെന്ന കാര്യത്തില്‍ ഭക്തിത്തിമിരം ബാധിച്ചവരൊഴികെ ആരും തര്‍ക്കിക്കാറില്ല. അല്ലാത്തവര്‍ വ്യഖ്യാനഫാക്ടറി പ്രവര്‍ത്തിപ്പിച്ച് പുറപ്പെടുവിക്കുന്ന മതഫലിതങ്ങള്‍ വിട്ടുകളയുക. ഗീത തന്നെ പല തരമുണ്ടെന്നൊക്കെയുള്ള ആധുനിക വ്യാഖ്യാനങ്ങളും സമാന ജനുസ്സില്‍പ്പെട്ടതാണ്.

ഗീത മഹാഭാരതത്തില്‍ കൂട്ടിച്ചേര്‍ത്തതാണെങ്കിലും ഒരു സ്വതന്ത്ര സാഹിത്യകൃതിയെന്ന നിലയില്‍ അതിന് വ്യതിരിക്തമായ അസ്തിത്വമുണ്ട്. ഗീത ചേര്‍ത്താലും നീക്കം ചെയ്താലും മഹാഭാരതകഥയ്ക്ക് യാതൊരു മാറ്റവും സംഭവിക്കില്ല. വര്‍ണ്ണവ്യവസ്ഥയും ക്ഷത്രിയധര്‍മ്മവും ന്യായീകിരച്ച് സ്വന്തം അപ്രമാദിത്വം ഊട്ടിയുറപ്പിക്കാനുള്ള ബ്രാഹ്മണരുടെ ഗൂഡാലോചനയാണ് ഗീതയുടെ അടിത്തട്ട് സിലബസ്സ്. ബൗദ്ധദര്‍ശനങ്ങള്‍ക്കെതിരെയുള്ള ആസൂത്രിതമായ കടന്നാക്രമണമാണത്. കുറ്റബോധത്താല്‍ വെന്തെരിയുന്ന അശോകനെ അവര്‍ അര്‍ജുനനില്‍ പ്രതിഷ്ഠിച്ചു. അഹിംസാ ദര്‍ശനത്തെ തകര്‍ക്കാനായി അര്‍ജുനനെ യാഥാര്‍ത്ഥ്യബോധമില്ലാത്ത മഠയനായി ചിത്രീകരിക്കുന്നു. അശോകന്റെ ജീവിത ഇതിവൃത്തം ഗീതാസന്ദര്‍ഭത്തിലും പ്രകടമാണ്. അശോകന് 99 അര്‍ദ്ധസഹോദരന്‍മാരേയും ഒരു അസ്സല്‍ സഹോദരനേയും (ninety-nine half-brothers and one real brother) ഉള്‍പ്പെടെ നൂറു സഹോദരരെ മറികടക്കേണ്ടി വന്നപ്പോള്‍ പിതൃരാജ്യം സ്വന്തമാക്കാനായി 100 അര്‍ദ്ധസഹോദരന്‍മാരെ അര്‍ജുനനും നേരിടേണ്ടിവന്നു. ഒപ്പം ഒരു അസ്സല്‍ സഹോദരനേയും(കര്‍ണ്ണന്‍). രാജ്യാധികാരം പിടിച്ചടക്കുന്നതിന് മുമ്പ് അശോകന് 13 വര്‍ഷം രാജ്യത്തിന് പുറത്ത് കഴിയേണ്ടി വന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അര്‍ജുനന്‍ ഉള്‍പ്പെടെയുള്ള പാണ്ഡവരുടെ വനവാസവും 13 വര്‍ഷമായിരുന്നുവല്ലോ. അശോകന്‍ യുദ്ധഭൂമിയിലെ ദുരന്തമാണ് വീക്ഷിക്കുന്നതെങ്കില്‍ യുദ്ധം ചെയ്താല്‍ സംഭവിക്കാനിടയുള്ള ദുരന്തമാണ് അര്‍ജുനനെ തളര്‍ത്തുന്നത്.

ബന്ധുക്കളെയും ഗുരുജനങ്ങളേയും കൊലപ്പെടുത്തിയാല്‍ ലഭിച്ചേക്കാവുന്ന അവരുടെ കണ്ണീരിലും ജീവരക്തത്തിലും നനഞ്ഞു കുതിര്‍ന്ന രാജലാഭ്യം കൊണ്ടെന്തു നേട്ടമെന്ന് അര്‍ജുനന്‍ കൃഷ്ണനോട് ചോദിക്കുന്നുണ്ട്. ബന്ധുക്കളുടേയും നാനാജാതിയില്‍ പെട്ട ആബാലവൃത്തം ജനങ്ങളുടേയും ജീവിതം കടപുഴക്കുന്ന യുദ്ധവിജയം തന്റെ മനസ്സിനെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് അശോകന്‍ രേഖപ്പെടുത്തിയതില്‍ അര്‍ജുനദു:ഖത്തിന്റെ ജനിതകം കൃത്യമായി വായിച്ചെടുക്കാം (“Indeed, Beloved-of-the-Gods is deeply pained by the killing, dying and deportation that take place when an unconquered country is conquered. But Beloved-of-the-Gods is pained even more by this -- that Brahmans, ascetics, and householders of different religions who live in those countries, and who are respectful to superiors, to mother and father, to elders, and who behave properly and have strong loyalty towards friends, acquaintances, companions, relatives, servants and employees -- that they are injured, killed or separated from their loved ones. Even those who are not affected (by all this) suffer when they see friends, acquaintances, companions and relatives affected. These misfortunes befall all (as a result of war), and this pains Beloved-of-the-Gods.”{13}).

മഹാദുരന്തം മുന്നില്‍ തുറിച്ചുനോക്കവെ എന്തിന് യുദ്ധം ചെയ്യണമെന്ന് അര്‍ജുനന്റെ ചോദ്യം മഹാഭാരതത്തിന്റെ പൊതു കഥഗതിയുമായി പൊരുത്തപ്പെടാത്ത ഒന്നാണ്. അന്നുവരെ പ്രകടപ്പിക്കാത്ത അനിതരസാധാരണമായ വൈകാരികശൈഥില്യമാണ് പാര്‍ത്ഥന്‍ പ്രകടമാക്കുന്നത്. വനവാസത്തിന്റെ അന്ത്യഘട്ടത്തില്‍ വിരാട രാജാവിന് വേണ്ടിയുള്ള യുദ്ധത്തില്‍ ആളറിഞ്ഞുകൊണ്ടുതന്നെ ഭീഷ്മര്‍, ദ്രോണര്‍, ദുര്യാധനന്‍, ശകുനി, കര്‍ണ്ണന്‍ എന്നിവരെ നിഷ്പ്രയാസം പരാജയപ്പെടുത്തിയ വിശ്വവിജയിയാണയാള്‍. അന്നൊന്നും അര്‍ജുനന്‍ ആ ചോദ്യം ചോദിച്ചിരുന്നില്ല. സ്വന്തം ധനുര്‍ശേഷി കൊണ്ട് വിരാടരാജാവിനുവേണ്ടി യുദ്ധം ജയിച്ച വ്യക്തിക്കാണ് തനിക്ക് കൂടി അര്‍ഹതപ്പെട്ട രാജ്യം നേടാനായി അന്തിമയുദ്ധത്തിനിറങ്ങുമ്പോള്‍ അതേ എതിരാളികളെ മുന്നില്‍ കാണുമ്പോള്‍ ദേഹം വിറച്ച് തേര്‍തട്ടില്‍ തളര്‍ന്നിരിക്കേണ്ടി വരുന്നത്. കോടിക്കണക്കിന് വരുന്ന പാണ്ഡവ-കൗരവ പോരാളികളില്‍ ആര്‍ക്കും സമാനമായ മാനസികപ്രശ്‌നമില്ല. അശോകനെയും ബൗദ്ധദര്‍ശനത്തേയും മന:പൂര്‍വം കളിയാക്കാനായി പില്‍ക്കാലത്ത് കുത്തി തിരുകിയതാണ് ഈ രംഗമെന്ന് ഇവിടെ പകല്‍പോലെ വ്യക്തമാണ്. വമ്പന്‍ എതിരാളികളുടെ മുന്നില്‍ പോലും അര്‍ജുനന് കൈ വിറച്ചിട്ടില്ല. പിതാവായ ദേവേന്ദ്രനോടും ബന്ധുവും ആത്മമിത്രവുമായ കൃഷ്ണനോടും വരെ അചഞ്ചലനായി യുദ്ധം ചെയ്ത വ്യക്തിയാണദ്ദേഹം. ബലരാമന്റെ കുപ്രസിദ്ധമായ ക്രോധം സുഭദ്രയെ സ്വന്തമാക്കുന്നതില്‍ നിന്ന് അര്‍ജുനനെ തടഞ്ഞതുമില്ല. മഹാഭാരതകഥയിലുടനീളം എടുത്തുചാട്ടക്കാരനും അഹംഭാവിയുമായി പ്രത്യക്ഷപ്പെടുന്ന അര്‍ജുനന്‍ ഒരുഘട്ടത്തില്‍ ജേഷ്ഠനായ യുധിഷ്ഠിരന് നേരേപോലും ഊരിയ വാളുമായി ചാടിവീഴുന്നുണ്ട്. അത്തരമൊരു വ്യക്തിയാണ് കുരുക്ഷേത്ര ഭൂമിയില്‍ തത്വചിന്ത പറഞ്ഞ് മോഹാലസ്യപ്പെട്ട് വീഴുന്നത്! ജീവിതത്തില്‍ ആദ്യമായി അര്‍ജുനന് ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും ആത്മവീര്യം പകരാനും ബ്രാഹ്മണപിന്തുണ ആവശ്യമായി വരുന്നു.

കലിംഗയുദ്ധം വരെ അശോകനും യുദ്ധം ഹരമായിരുന്നു. തന്റെ വിജയങ്ങളില്‍ അദ്ദേഹം വല്ലാതെ ഉന്‍മാദിച്ചിരുന്നു. ക്ഷത്രിയനായ അശോകനെ തന്റെ ചെയ്തികളുടെ കര്‍മ്മഫലമാണ് വിവശനാക്കുന്നതെങ്കില്‍ തന്റെ കര്‍മ്മഫലത്തിന്റെ ഭവിഷ്യത്തുകളാണ് അര്‍ജുനനെ ധര്‍മ്മസങ്കടത്തിലാക്കുന്നത്. ജീവിതത്തില്‍ പലപ്പോഴും ബന്ധുക്കളേയും നേരിടുകയും കൊല്ലുകയും ചെയ്ത അര്‍ജുനന് ബന്ധുജനങ്ങളെ കൊല്ലുന്നത് പാപമാണെന്ന തിരിച്ചറിവുണ്ടാകുന്നത് തികച്ചും നാടകീയമായാണ്. അശോകന്റെ കഥ കേട്ടിട്ടുള്ള ഒരാളാണ് ഗീതാകാരനെന്ന് സ്പഷ്ടം. തന്റെ ജീവിതത്തില്‍ അശോകന്‍ അക്രമവും ഹിംസയും ഉപേക്ഷിക്കുമ്പോള്‍ അങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് അര്‍ജുനന്‍. ഇവിടെ കൃഷ്ണന്‍ ബുദ്ധന്റെ എതിര്‍ കഥാപാത്രമായി കടന്നുവരുന്നു. ബ്രാഹ്മണധര്‍മ്മത്തിന്റെയും വര്‍ണ്ണവ്യവസ്ഥയുടേയും വിട്ടുവീഴ്ചയില്ലാത്ത സംരക്ഷകനാണദ്ദേഹം.

ഗീതാരചന ബി.സി. ഇ രണ്ട് മുതല്‍ എ.ഡി നാലു വരെയുള്ള കാലഘട്ടത്തിനുള്ളിലാണ് സംഭവിച്ചിട്ടുള്ളതെന്ന നിരീക്ഷണത്തിന് പരക്കെ സ്വീകാര്യതയുണ്ട്. മഹാഭാരതത്തില്‍ കൃഷ്ണന്‍ എന്ന യാദവരാജന്‍ കേവലം ഒരു ഉപകഥാപാത്രം മാത്രമാണ്. ചന്ദ്രഗുപ്ത മൗര്യന്റെ ഗുരുവും കൗടില്യന്‍, വിഷ്ണുഗുപ്തന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട ചാണക്യന്‍ (B.C.E 370–283) പ്രചരിപ്പിച്ച രാജ്യതന്ത്രവും യുദ്ധതന്ത്രവുമാണ് കൃഷ്ണന്‍ ഗീതയില്‍ അവതരിപ്പിക്കുന്നത്. ചന്ദ്രഗുപ്തനെ കരുത്തുറ്റ ഭരണാധികാരിയാക്കുന്നതില്‍ ബ്രാഹ്മണനായ ചാണക്യന്റെ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിര്‍ണ്ണായക പങ്ക് വഹിക്കുകയുണ്ടായി. കുതന്ത്രങ്ങളും ചതികളും ന്യായീകരിക്കുകയും അവസരം കിട്ടുമ്പോള്‍ ധര്‍മ്മാധര്‍മ്മം നോക്കാതെ എതിരാളികളെ നിര്‍ദാക്ഷിണ്യം തകര്‍ക്കണമെന്ന് വാദിക്കുകയും ചെയ്യുന്ന ചാണക്യന്റെ ശരിയായ പിന്‍മുറക്കാരനായാണ് കൃഷ്ണന്‍ ഗീതയില്‍ വേഷമിടുന്നത്. ഭരണാധികാരിയേയും സൈനികനേയും മാനസികവും താത്വികവുമായി സജ്ജമാക്കുന്ന ബ്രാഹ്മണവേഷമാണ് ഇരുവര്‍ക്കും. ചാണക്യനെപ്പോലെ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്ന നിലപാട് തന്നെയാണ് കൃഷ്ണനും പഥ്യം. ബുദ്ധന്റെ ബ്രാഹ്മണവിരുദ്ധപോരാട്ടത്തിന് എതിരെയുള്ള ആശയപരമായ പ്രതിരോധമാണ് ഗീതയുടെ അന്തസത്ത.

ക്ഷത്രിയന്‍ രക്തവും കബന്ധവും കണ്ട് ഭയന്ന് ഓടരുതെന്നും യുദ്ധംചെയ്യുകയാണ് അവന്റെ ധര്‍മ്മമെന്നും മറയില്ലാതെ വിശദീകരിക്കപ്പെടുന്നു. യുദ്ധത്തില്‍നിന്ന് പിന്‍മാറിയാല്‍ അത് അപഖ്യാതിയും അപമാനവുമുണ്ടാക്കും. ലക്ഷ്യപ്രാപ്തി മുന്നില്‍ കാണുന്ന ഏതൊരു സാധാരണക്കാരനും മുന്നോട്ടുവെക്കുന്ന പ്രായോഗികയുക്തിയാണിത്. ഒരിടത്ത് ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യാന്‍ പറയുന്ന ഗീത യുദ്ധം ചെയ്താല്‍ ഒന്നുകില്‍ രാജ്യം അല്ലെങ്കില്‍ വീരസ്വര്‍ഗ്ഗം (“Victorious you would inherit your kingdom; dead you would go to heaven (2:37)എന്ന സമ്മോഹന വാഗ്ദാനം അവതരിപ്പിച്ച് ഫലേച്ഛയെ പ്രോജ്ജ്വലിപ്പിക്കുന്നു. കൃഷ്ണനെ കൊണ്ട് ചാതുര്‍വര്‍ണ്യം സ്ഥിരീകരിക്കാനും സാധൂകരിക്കാനും ബ്രാഹ്മണമതത്തിന് സാധിച്ചു. മനുഷ്യകുലത്തെ വിഭജിക്കുന്നവനും ഏകോപിപ്പിക്കുന്നതും താനാണെന്ന് കൃഷ്ണന്‍ പറഞ്ഞുവെച്ചു. കൃഷ്ണന്‍ ഗീതയില്‍ പറയുന്ന ചാതുര്‍വര്‍ണ്യം ഗുണപരമായ ഭിന്നതയാണെന്നും വര്‍ണം കര്‍മ്മസിദ്ധമാണെന്നുമൊക്കെയുള്ള മണവും ഗുണവുമില്ലാത്ത ആധുനിക മതഫലിതങ്ങള്‍ തല്‍ക്കാലം വിട്ടുകളയുക. ചെയ്യേണ്ട കാര്യം ചെയ്യുക തന്നെ വേണമെന്ന ഗീതോപദേശത്തില്‍ മഹത്തരമോ അസാധാരണമോ ആയി യാതൊന്നുമില്ല. കേവലമായ പ്രായോഗികബുദ്ധിയുള്ള ഏതൊരാളും ഇതുതന്നെയാവും പറയുക. കൊന്നും കൊലവിളിച്ചും അറപ്പ് മാറിയ വിശ്വവിജയിയായ അര്‍ജുനന് അതൊന്നും അറിയില്ലായിരുന്നുവെന്ന് വരുത്തി തീര്‍ത്താണ് ഗീതഭാഷണം തരപ്പെടുത്തുന്നത്.

ഗീതാസന്ദര്‍ഭം മഹാഭാരതകഥയുമായി ഒത്തുപോകാത്തതിനാല്‍ അതിന്റെ പ്രസക്തി എക്കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഗീതയില്ലാത്ത മഹാഭാരതം സാഹിത്യപരമായി എന്തുകൊണ്ടും മികച്ചാതാണെന്ന കാര്യത്തില്‍ നിരൂപകര്‍ക്കിടയിലും രണ്ടഭിപ്രായമുണ്ടാകാന്‍ വഴിയില്ല. ഗീതാഭാഷണം തുടങ്ങുന്നതുവരെ കൃഷ്ണന് ഒപ്പം നില്‍ക്കുന്ന സഖാവാണ് അര്‍ജുനനെങ്കില്‍ ഗീതാഭാഷണവേളയില്‍ അദ്ദേഹം വെറുമൊരു നാലാംകിട ഭക്തനായി അധ:പതിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും ശിശുപാലനെപോലുള്ള സാധാരണ ശത്രുക്കളെ പോലും പരാജയപ്പെടുത്താനാവാത്ത ശരാശരി യോദ്ധാവാണ് കൃഷ്ണന്‍. ശിശുപാലനാകട്ടെ പ്രപഞ്ചപരിപാലകനായ കൃഷ്ണനുമായുള്ള യുദ്ധംതന്നെ ഒരു ഹരമാണ്! എവിടെകണ്ടാലും അദ്ദേഹം കൃഷ്ണന്റെ പോരാട്ടവിമുഖതയേയും ഭീരുത്വത്തേയും കണക്കറ്റ് അപഹസിക്കും. അവസാനം സദ്ദസ്സില്‍ വെച്ച് ന്യായമായ കാര്യം പറഞ്ഞതിനാണ് അസഹിഷ്ണുത പൂണ്ട കൃഷ്ണന്‍ വിശേഷ ആയുധമായ ചക്രം കൊണ്ട് ശിശുപാലന്റെ തലയറുക്കുന്നത്. തനിക്കൊരിക്കലും കീഴ്‌പ്പെടുത്താനാവില്ലെന്ന് പൂര്‍ണ്ണബോധ്യമുണ്ടായിരുന്ന ജരാസന്ധനെ വധിക്കാന്‍ കൃഷ്ണനിലെ തന്ത്രശാലി കണ്ടെത്തിയത് ഭീമന്റെ കരുത്താണ്. ഭീഷ്മരെ കൊല്ലാനാവില്ലെന്ന് കാണുമ്പോള്‍ സാരഥിയാണെന്ന ബോധം പോലും നഷ്ടപ്പെട്ട ആ വന്ധ്യ വയോധികന്റെ നേരെ ഊരിയ വാളും ചോരക്കണ്ണുകളുമായി പാഞ്ഞടുക്കുന്ന കൃഷ്ണനെ കുരുക്ഷേത്രയുദ്ധത്തില്‍ നാം കാണുന്നു. ഗീത ചൊല്ലിക്കൊടുത്ത പുരുഷോത്തമനാണ് ഭീഷ്മര്‍ക്ക് മുന്നില്‍ വിളറേണ്ടിവരുന്നത്! കര്‍ണ്ണന്റെ മരണം കപടന്യായം പറഞ്ഞ് ന്യായീകരിക്കാനും അദ്ദേഹം മടിക്കുന്നില്ല. മിക്ക കൗരവനേതാക്കളെയും ചതിയും കുതന്ത്രവും വഴി കൊല്ലിക്കുന്ന കൃഷ്ണന്‍ പാണ്ഡവശകുനിയായാണ് മഹാഭാരതത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ഇത് കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാവണം കുടുംബഛിദ്രത്തിനും കൂട്ടക്കുരുതിക്കും പൂര്‍ണ്ണ ഉത്തരവാദിയായി ഗാന്ധാരി മറ്റാരെയും കാണാത്തത്. കൃഷ്ണനില്ലെങ്കില്‍ യുദ്ധമേ ഉണ്ടാകില്ലെന്ന് ചിന്തിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. കൃഷ്ണന് കൊല്ലിക്കലാണ് രസമെന്ന് ഗാന്ധാരി പറഞ്ഞതായി ഭക്തകവികള്‍ക്കുപോലും എഴുതേണ്ടിവന്നു. ഗാന്ധാരിയുടെ ക്രോധവും ദു:ഖവും ശമിപ്പിക്കാനായി വിശ്വപരിപാലകനായ കൃഷ്ണന് സാധുവായ ഒരൊറ്റ എതിര്‍വാദം പോലും ഉന്നയിക്കാനാവന്നില്ല. അര്‍ജുനനോട് വിളമ്പിയ ഭാരമേറി ദര്‍ശനസാഹിത്യം ഗാന്ധാരിയുടെ മുന്നില്‍ ചെലവാകുന്നില്ല. ആ മാതൃശാപമാണ് പിന്നീട് കൃഷ്ണന്റെ യാദവകുലം മുച്ചൂടും തകര്‍ത്തുകളയുന്നതായി മഹാഭാരതം പറയുന്നു. ഗീത ഉപദേശിച്ച കൃഷ്ണനും കേട്ട വിജയനും ജീവിതം കൊണ്ടു മുറിവേല്‍ക്കുന്നതാണ് നാം പിന്നീട് കാണുന്നത്. ജയിച്ചവര്‍ തോല്‍ക്കുകയും തോറ്റവന്‍ സ്വര്‍ഗം പൂകുകയും ചെയ്യുന്ന കുരുക്ഷേത്രയുദ്ധത്തില്‍ ഗീതാസന്ദര്‍ഭം തന്നെ അപ്രസ്‌കതമാണ്.

വിഷ്ണുവിന്റെ അവതാരമെന്ന പരിഗണനയില്‍ ലഭ്യമായ സുദര്‍ശനചക്രമാണ് കൃഷ്ണന്റെ പോരാട്ടവീര്യത്തിന്റെ ചിഹ്നം. ചക്രം ഉണ്ടെങ്കില്‍ ആര്‍ക്കും നേടാമെന്ന് കൃഷ്ണന്‍ തന്നെ സ്ഥാപിക്കുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തിന് മുമ്പ് തന്നെ സന്ദര്‍ശിക്കുന്ന ദ്രോണപുത്രനായ അശ്വത്ഥാമാവിനോട് എന്തുവേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ അനുവദിച്ച ശേഷം ദ്രോണപുത്രന്‍ സുദര്‍ശനചക്രം തന്നെ ചോദിക്കുമ്പോള്‍ കൃഷ്ണന്‍ വിസമ്മതിക്കുന്നത് ചക്രമില്ലാത്ത താന്‍ വെറും വട്ടമാണെന്ന ബോധ്യം കാരണമാവണം. ഇതേ ബോധ്യം അശ്വത്ഥാമാവിനും ഉണ്ടായിരുന്നുവെന്ന് വ്യക്തം. തനിക്ക് മാത്രമേ ചക്രം ഉപയോഗിക്കാനാവൂ എന്നൊക്കെ ഒഴികഴിവ് പറയുകയാണ് കൃഷ്ണന്‍ ചെയ്യുന്നത്. ഗത്യന്തരമില്ലാതെ വന്നാല്‍ നേരിട്ട് യുദ്ധം, അല്ലെങ്കില്‍ കഴിവതും ഭീരുവിനെപ്പോലെ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് കുതന്ത്രങ്ങളും ചരടുവലികളും-അതാണ് മഹാഭാരതത്തിലെ കൃഷ്ണന്റെ പൊതുനിലപാട്. ചക്രായുധമെന്ന ബൂമറാങ് കയ്യിലുണ്ടെങ്കിലും ഗയന് വേണ്ടിയുള്ള യുദ്ധത്തില്‍ അര്‍ജുനനോട് പോലും ജയിക്കാനാവാത്ത കൃഷ്ണന്‍ തന്റെ സഹോദരിയെകൊണ്ട് യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ അര്‍ജുനന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സുഭദ്രയെ അര്‍ജുനന് ഭാര്യയായി നല്‍കിയതുതന്നെ ബന്ധുബലം കൂട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു. കൃഷ്ണന്റെ ഒട്ടുമിക്ക വിവാഹങ്ങളുടെ പിന്നിലും സമാനമായ ലക്ഷ്യം കാണാനാവും. കൃഷ്ണനെ ഒരു താരമായി അംഗീകരിക്കാന്‍ കൗരവര്‍ എക്കാലത്തും മടിച്ചതാണ് ആ പക്ഷത്തോട് കൃഷ്ണന് അസഹിഷ്ണുത തോന്നാന്‍ മുഖ്യകാരണം. കൃഷ്ണന്‍ നിലവാരമില്ലാത്ത പോരാളിയും കുതന്ത്രശാലിയുമാണെന്ന ധാരണ കൗരവര്‍ക്കുണ്ടായിരുന്നു. യാദവസൈന്യത്തിന് കൃഷ്ണനെക്കാള്‍ മാര്‍ക്കിടാന്‍ ദുര്യോധനന്‍ തയ്യാറായതിന്റെ കാരണമതാണ്. ചതിപ്രയോഗങ്ങളുടെ കാര്യത്തില്‍ ശകുനി പോലും കൃഷ്ണന് മുന്നില്‍ ഒന്നുമല്ല. എന്നാല്‍ അതിനൊക്കെ ന്യായീകരണം പറഞ്ഞ് വായനക്കാരെ വെറുപ്പിക്കിന്നില്ലെന്നതാണ് ശകുനിയുടെ ഗുണം.

കേവലം 76 ശ്‌ളാകങ്ങളുണ്ടായിരുന്ന പടപ്പാട്ടാണ് പില്‍ക്കാലത്ത് 700 ശ്‌ളോകങ്ങളുള്ള ഭഗവദ്ഗീതയായി പരിണമിച്ചതെന്ന നിരീക്ഷണമുണ്ട്. 700 ശ്‌ളോകങ്ങളുള്ള(745?) ഒരു ഗാനം ഓര്‍ത്തിരിക്കാനോ കേട്ടിരിക്കാനോ എളുപ്പമല്ല, മഹാഭാരതം പോലെ ഗീതയും കാലാന്തരത്തില്‍ വണ്ണം വെക്കുകയായിരുന്നുവെന്ന് വേണം ഊഹിക്കാന്‍. മഹാഭാരതത്തില്‍ ഗീത കുത്തിതിരുകിയതുപോലെ ഗീതയിലും കുത്തിത്തിരിപ്പുകള്‍ അസംഖ്യമാണ്. നൂറ്റാണ്ടുകളായി സംഭവിച്ച സാമൂഹികമാറ്റങ്ങളും പ്രതിവിപ്‌ളവങ്ങളും ഗീതയെ നിരന്തരം പുതിക്കിപണിഞ്ഞിട്ടുണ്ട്. ബ്രാഹ്മണഭാഷയായ സംസ്‌കൃതത്തില്‍ സാമാന്യജനത്തിന് പാണ്ഡിത്യമില്ലാതിരുന്നതിനാല്‍ കൂട്ടിച്ചേര്‍ക്കലിന്റെ കുത്തക അവര്‍ക്ക് മാത്രമായിരുന്നു. വര്‍ണാധിപത്യം കാരണം അവരുടെ വ്യാഖ്യാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടതുമില്ല. 



ഹിംസയും വര്‍ണധര്‍മ്മവും യാഗഹോമാദികളും ന്യായീകരിക്കാനായി ബ്രാഹ്മണര്‍ കൊണ്ടുവന്ന വരികളാണ് ഗീതയില്‍ ഏറെയും പ്രക്ഷിപ്തമായിട്ടുള്ളത്. ബ്രാഹ്മണമതത്തിന് വിരുദ്ധമായ വരികള്‍ ഗീതയില്‍ ഉണ്ടായിരുന്നുവെന്നു. പരസ്പരവിരുദ്ധമായ വാദങ്ങളും സൂചനകളും കൊണ്ട് സമ്പന്നമാണ് ഭഗവദ് ഗീതയെന്ന് നമുക്കറിയാം. സന്ദേശപരമായ ഐക്യമോ ഏകതാനതയോ അതില്‍ കാണാനാവില്ല. കൊല്ലാനും കൊല്ലാതിരിക്കാനും ഉതകുന്ന വ്യാഖ്യാനങ്ങള്‍ കണ്ടെത്താനാവുന്ന ഗീത ജാതകരചന പോലെയാണ്. നല്ലതും മോശവുമായ കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ജാതകക്കുറിപ്പിലുണ്ടാവുമല്ലോ. ജാതകക്കാരന് ഏന്ത് സംഭവിച്ചാലും ജ്യോതിഷിക്ക് പൂച്ചയെ പോലെ നാലുകാലില്‍ തറതൊടാം. ഹെന്ദവവല്‍ക്കരണത്തിന്റെ മുഖ്യ പ്രചരണായുധമായ ഗീത ബുദ്ധനെയും അശോകനെയും പരിഹസിച്ച് ബ്രാഹ്മണമതത്തിന്റെ പ്രതിലോമകരമായ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നല്ല വിജയം നേടി. സെമറ്റിക് മതങ്ങളുടെ അധിനിവേശത്തെ ചെറുക്കാനുള്ള പടപ്പാട്ടായി ഹിന്ദുനേതൃത്വം പില്‍ക്കാലത്തതിനെ പ്രയോജനപ്പെടുത്തി. പില്‍ക്കാലത്ത് തിലകനും ഗാന്ധിജിയും അതിന്റെ സമരോത്സുകതയും രണവീര്യവും തിരിച്ചറിഞ്ഞ് കരുക്കള്‍ നീക്കി. ഗോഡ്‌സെകളും ഗാന്ധിമാരും അതില്‍നിന്ന് പുറത്തുവന്നു. ഒരിക്കല്‍ ബുദ്ധനെതിരെ വലിച്ചെറിഞ്ഞ ആ കല്ല് ഇന്നും ബൂമറാങ് പോലെ ഉപയോഗിക്കപ്പെടുകയാണ് ***

121 comments:

Roshan PM said...

രസകരമായ ഈ പുതിയ അറിവുകള്‍ക്ക് നന്ദി രവിചന്ദ്രന്‍ സര്‍

chenkeeri.blogspot.com said...

അശോകരാജാവും ഭഗവല്‍ ഗീതയുമായുള്ള ബന്ധം ആദ്യമായാണ് ഞാന്‍ വായിക്കുന്നത് . thanks

Jagadees said...

നന്നായി. നന്ദി.

KRIPAN VENU said...

Srimad Bhagvat Gita (part and parcel of Mahabharata) was written even before the birth of Sri Budha. Secondly, if 700 verses of Bhagavat Gita could weaken the then widely (continental) spread Budha religion, that religion cannot but be weak only. But, the truth is not that. The Gita is beyond any religion and it has weakened even ritualstic Hinduism also. Hinduism survives because of its inherent Sanatana dharma moolyam and the freedom it gives to its followers.

NarayananThevannur said...

You are doing a great job sir
Thanx

രവിചന്ദ്രന്‍ സി said...

ഗീതയും മഹാഭാരതവുമായുള്ള ഏകബന്ധം അത് മഹഭാരത്തിനുള്ളില്‍ കൊണ്ട് പ്രതിഷ്ഠിച്ചുവെന്നതാണ്. ബുദ്ധന് മുമ്പ് ഗീത എഴുതപ്പെട്ടുവെന്ന വാദം പരിഗണനാര്‍ഹമല്ലതന്നെ. ഗീത ഏതാണ്ട് മുഴുവനും കോപ്പി-പേസ്റ്റ് സാഹിത്യരചനയാണ്. ഉപനിഷത്തുകള്‍ , വേദങ്ങള്‍, സാഖ്യം, ന്യായം, വൈശേഷികം, ന്യായ-വൈശേഷികം, മീമാംസ തുടങ്ങിയ ദര്‍ശനങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ആശയങ്ങളും വരികളുമാണതിലുള്ളത്. ഒരു തരം ശേഖരണസാഹിത്യം എന്നുപറയാം. അതിന് കൃത്യമായ ഒരു രചയിതാവില്ല. അതിലെ ഭാഷയും അതില്‍ വിവരിച്ചിരിക്കുന്ന ദര്‍ശനങ്ങളുമൊക്കെ പരിഗണിച്ചാല്‍ AD 4 നൂറ്റാണ്ടിനിപ്പുറമുള്ള ഒരു തീയതി ഗീതാരചനയ്ക്കില്ല. അതില്‍ ഉപയോഗിച്ചിരിക്കുന്ന സംസ്‌കൃതഭാഷയും ശൈലിയും അതാണ് സൂചിപ്പിക്കുന്നത്. ബി.സി .ഇ അഞ്ചാം നൂറ്റാണ്ടാണ് ബുദ്ധന്റെ കാലം. അതായത് ഏതാണ്ട് 900-1000 വര്‍ഷം വ്യത്യാസം. യുദ്ധക്കളത്തില്‍ വിതുമ്പുന്ന നായകന്‍ എന്ന ആശയം അശോകനില്‍ നിന്നാണ് വരുന്നത്. മഹാഭാരതത്തില്‍ അത് രണ്ടു പ്രാവശ്യം ബുദ്ധിപൂര്‍വം കൂട്ടിയോജിപ്പിക്കുകയാണുണ്ടായത്. ഒന്ന് ഗാന്ധാരിയുടെ രൂപത്തിലും മറ്റൊന്ന് അര്‍ജുനന്റെ രൂപത്തിലും.

രവിചന്ദ്രന്‍ സി said...

ബുദ്ധമതത്തിന്റെ ശവമടക്ക് നടത്തിയാണ് ഹിംസാത്മക ഹിന്ദുമതം ഇന്ത്യയില്‍ വെന്നിക്കൊടി പാറിച്ചത്. ജന്മനാട്ടില്‍ നിന്നും തിരസ്‌ക്കരിക്കപ്പെട്ട ബുദ്ധമതത്തെ അയല്‍ രാജ്യങ്ങള്‍ ആദരവോടെ എതിരേറ്റു. ജനിച്ചനാട്ടില്‍ അഹിംസയില്‍ അധിഷ്ഠിതമായ ബുദ്ധമതം ഹിംസാത്മക മതമായ ഹിന്ദുമതത്താല്‍ പീഡിപ്പിക്കപ്പെട്ടും. ഇന്തോനേഷ്യയില്‍ അവര്‍ ഹിംസാത്മകമതമായ ഇസഌമാല്‍ പീഡിപ്പിക്കപ്പെട്ടു. ഹിംസാത്മക മതങ്ങളുടെ ശക്തമായ സാന്നിധ്യമില്ലാത്തിടത്ത് മാത്രം അവര്‍ പച്ച പിടിച്ചു. അതാണ് സത്യം. അവര്‍ക്ക് ഹിന്ദുക്കളുടേതുപോലെ പടപ്പാട്ടോ രണഭേരിയോ ഉണ്ടായിരുന്നില്ലെന്നോര്‍ക്കണം.

ശ്രീജിത് കൊണ്ടോട്ടി. said...

വളരെ നല്ല പോസ്റ്റ്‌.. പുതിയ അറിവുകള്‍ക്ക് നന്ദി രവിചന്ദ്രന്‍ സാര്‍. ചര്‍ച്ച വീക്ഷിക്കുന്നു.. !

Unknown said...

രവിചന്ദ്രന്‍ സര്‍ .. ഒരു സംശയം ചോദിച്ചോട്ടെ .

ധര്‍മ്മപദത്തില്‍ “ ബ്രാഹ്മണ സ്ത്രീയില്‍ ജനിച്ചു എന്നതുകൊണ്ട് മാത്രം ഞാനൊരാളെ ബ്രാഹ്മണന്‍ എന്നു വിളിക്കില്ല. അയാള്‍ ധനികനായിരിക്കാം , അയാളെ പ്രഭോ എന്നും വിളിക്കുന്നുണ്ടാവാം .. എന്നാല്‍ സ്വത്തൊന്നുമില്ലെങ്കിലും ആസക്തികളില്‍ നിന്നും മോചനം നേടിയ ഒരാളെ ഞാന്‍ ബ്രാഹ്മണന്‍ എന്നു വിളിക്കും “ ഇങ്ങനെ പറയുന്നു

മജ്ജിമ നികായത്തിലാകട്ടെ “ബ്രാഹ്മണന്‍ ക്ഷത്രിയന്‍ വൈശ്യന്‍ ശൂദ്രന്‍ എന്നീ നാലുവര്‍ണങ്ങളില്‍പ്പെട്ടവരെല്ലാംതന്നെ അമ്മമാരുടെ യോനികളില്‍ നിന്നു ജനിക്കുന്നവരാണെന്നും അതുകൊണ്ട് ജനനമല്ല കര്‍മ്മമാണ് വര്‍ണവ്യവസ്ഥയുടെ മാനദണ്ഡം“ എന്നും പറയുന്നു.

ബുദ്ധനും, മണവും ഗുണവുമൊന്നുമില്ലാത്ത ആധുനിക ഫലിതങ്ങള്‍ വിളമ്പുന്ന ആളായിരുന്നോ ? ബ്രാഹമണ്യം ജന്മ സിദ്ധമല്ല കര്‍മ്മ സിദ്ധമാണെന്ന് വ്യാഖ്യാനിക്കുന്നതും ബുദ്ധന്റേതായി മേല്‍ പറയപ്പെട്ടതും തമ്മില്‍ എന്താണ് വ്യത്യാസം ?

രവിചന്ദ്രന്‍ സി said...

വര്‍ണവ്യവസ്ഥ ഉരുത്തിരിഞ്ഞത് ജന്മത്തിന്റെ അടിസ്ഥാനത്തിലാണോ കര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന ചര്‍ച്ചയില്‍ കഥയില്ല. വര്‍ണവ്യവസ്ഥ ഗുണത്തിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് വ്യാഖ്യാനിച്ച് അത് വലിയ കാര്യമായി എഴുന്നെള്ളിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? കൃഷ്ണനെകൊണ്ട് പറയിക്കുന്നത് ചാതുര്‍വര്‍ണ്യം അദ്ദേഹത്താല്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ്. തീര്‍ച്ചയായും ആ വ്യവസ്ഥയില്‍ ബ്രാഹ്മണനാണ് തമ്പുരാന്‍. ക്ഷത്രിയന്റേയും വൈശ്യന്റേയും ധര്‍മ്മവും വശദീകരിച്ചിട്ടുണ്ട്. ശൂദ്രന് മറ്റ് വര്‍ണ്ണങ്ങളുടെ പാദസേവയാണ് ധര്‍മ്മമെന്നും പറയുന്നു. അപ്പോള്‍ കൃഷ്ണന്‍ പറയുന്നത് നിലവിലുള്ള ഒരു വ്യവസ്ഥയെക്കുറിച്ചാണ്. അത് എങ്ങനെയാണ് ഉരുത്തിരിഞ്ഞു എന്ന അന്വേഷണം യാതൊരു ആശ്വാസവും കൊണ്ടുവരുന്നില്ല.

വര്‍ണവ്യവസ്ഥ ഗുണത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ കര്‍മ്മം കൊണ്ട് വര്‍ണം മാറാന്‍ സാധിക്കണം. പക്ഷെ അങ്ങനെ ആര്‍ക്കും സാധിക്കുന്നില്ല. പലരും കര്‍മ്മവും ധര്‍മ്മവും മാറ്റി ചെയ്യുന്നുണ്ട്-പക്ഷെ അവരുടെ വര്‍ണം മാറുന്നില്ല. ബ്രാഹ്മണധര്‍മ്മം നിര്‍വഹിക്കുന്ന ക്ഷത്രിയനെ ദുര്‍ലഭമായി കണ്ടെത്താനായേക്കും. പക്ഷെ അയാള്‍ അപ്പോഴും ക്ഷത്രിയന്‍ മാത്രമാണ്. ശരിയായ അര്‍ത്ഥത്തില്‍ വര്‍ണവ്യത്യാസം കര്‍മം കൊണ്ട് ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

രവിചന്ദ്രന്‍ സി said...

ശൂദ്രന്റെയൊക്കെ കാര്യമാണെങ്കില്‍ പറയാനുമില്ല. ഗുണവും ധര്‍മ്മവുമൊന്നും അവന്റെ കാര്യത്തില്‍ മിണ്ടാനേ സാധിക്കില്ല. വ്യാസന്റെ കര്‍മം എന്തുതന്നെയായിരുന്നെങ്കിലും അദ്ദേഹത്തെ ആരും ബ്രാഹ്മണനായി പരിഗണിച്ചിരുന്നില്ല. ബ്രാഹ്മണധര്‍മ്മം അനുഷ്ഠിക്കാന്‍ ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കിലും അവരാരുംബ്രാഹ്മണരായി ഒരുകാലത്തും അംഗീകരിക്കപ്പെട്ടിട്ടില്ല.

കര്‍മ്മത്തിലൂടെ ഉന്നതി നേടിയ വിശ്വാമിത്രനെപ്പോലുള്ളവരുണ്ട്. പക്ഷെ അദ്ദേഹത്തേയും കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആരും ബ്രാഹ്മണനെന്ന് വിളിച്ചില്ല. വിശ്വാമിത്രന്‍ എന്നും ക്ഷത്രിയന്‍ തന്നെ. ക്ഷത്രിയ വീര്യവും ഗുണവും പ്രകടമാക്കിയിട്ടും പരശുരാമന്‍ എക്കാലവും ബ്രാഹ്മണനായി തന്നെ അറിയപ്പെട്ടു. ഗുണ-കര്‍മ്മ-വാചകമടി എന്തായിരുന്നാലും ബ്രാഹ്മണയോനിയില്‍ പിറന്നവര്‍ മാത്രമേ എക്കാലത്തും ബ്രാഹ്മണരായുള്ളു. അല്ലാതെ ബ്രാഹ്മണധര്‍മ്മം അനുഷ്ഠിക്കുന്നവരോ അവരുടെ ഭാവിതലമുറയോ ബ്രാഹ്മണരായില്ല. വര്‍ണസങ്കലനത്തിനെതിരെ കടുത്ത ശിക്ഷകളും നിയന്ത്രണങ്ങളുമാണ് മനുസ്മൃതി മുന്നോട്ട് വെക്കുന്നത്.

അപ്പോള്‍ കാര്യങ്ങള്‍ സുവ്യക്തം. വര്‍ണവ്യവസ്ഥ തുടങ്ങിവെച്ചത് ഗുണത്തിന്റെയോ കര്‍മ്മത്തിന്റെയോ രക്തഗ്രൂപ്പിന്റെയോ അടിസ്ഥാനത്തിലായി കൊള്ളട്ടെ. അത് നിലവിലിരുന്നതും ഇന്നും മുന്നോട്ടുപോകുന്നതും ജന്മത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. അന്നുമതെ ഇന്നുമതെ. അങ്ങനെയൊരു വ്യവസ്ഥ താന്‍ സൃഷ്ടിച്ചതാണെന്ന് കൃഷ്ണനെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കുകയാണ് ബ്രാഹ്മണര്‍ ഗീതയിലൂടെ ചെയ്തത്. സൂചി സ്വര്‍ണ്ണം കൊണ്ടായാലും വെള്ളികൊണ്ടായാലും അതുണ്ടാക്കുന്ന മുറിവിന് മാറ്റമില്ല. ഗുണമാണ് ആധാരം കര്‍മമാണ് ആധാരം എന്നൊക്കെ എഴുതിവെക്കുന്നതിലോ വാദിച്ച് ജയിക്കുന്നതിലോ യാതൊരു കഥയുമില്ല.

രവിചന്ദ്രന്‍ സി said...

യാഥാര്‍ത്ഥത്തില്‍ സംഭവിച്ചത് തിരിച്ചാണ്. ജന്മത്തിന്റെയും കുലത്തിന്റെയും അടിസ്ഥാനത്തില്‍ ഗുണങ്ങള്‍ ആരോപിക്കുക(attributed)യായിരുന്നു. തൊഴില്‍വിഭജനവും ചൂഷണവും ഉറപ്പുവരുത്തുന്ന നിലയിലിയാണ് ഗുണവും ധര്‍മ്മവും വിഭജിച്ച് നല്‍കിയത്. വര്‍ണം തീരുമാനിക്കപ്പെടുന്നത് ജന്മത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രത്യേകം പറയേണ്ട യാതൊരു കാര്യവും ഗീതാകാരനില്ല. വെടിവെച്ചിട്ട് 'ഠോ' എന്ന് പറയേണ്ട കാര്യമില്ലല്ലോ. അതല്ലെങ്കില്‍ ജന്മത്തിന് വര്‍ണ്ണം നിശ്ചയിക്കുന്നതില്‍ സ്ഥാനമില്ലെന്നാണ് പറയേണ്ടത്. അതുണ്ടായില്ല. അതിനാല്‍ ഓരോ വര്‍ണത്തിനും പിന്നീട് ആരോപിക്കപ്പെട്ട ഗുണവും ധര്‍മ്മവും വിവരിക്കുന്നു. ജനനമനുസരിച്ചാണ് ഗുണവും ധര്‍മ്മവും വരുന്നത്, തിരിച്ചല്ല. ചില ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി സംഗതി മൊത്തം വെള്ളയടിക്കാനുള്ള ശ്രമം വ്യാഖ്യാനതൊഴിലാളികള്‍ നടത്താറുണ്ട്-തീര്‍ച്ചയായും അത് മണവും ഗുണവുമില്ലാത്ത മതഫലിതം തന്നെയാണ്.

Rakesh Warier said...

മിക്ക മതങ്ങളും അക്രമത്തെ നിരുത്സാഹപ്പെടുതുന്നുണ്ട് ..
അപ്പോള്‍ രാജാക്കന്മാര്‍ യുദ്ധം എങ്ങനെ നടത്തും ?
അതിന്പ്പപ്പോ വേണ്ട ന്യായീകരണങ്ങള്‍ ഉണ്ടാക്കലാണ് പുരോഹിതരുടെ പണി..
അതായത് രാഷ്ട്രത്തലവന്മാരുടെ ലക്ഷ്യങ്ങള്‍ക്ക് ആത്മീയ പരിവേഷം നല്‍കുക ..

അഹിംസ അത്ര പ്രായോഗികമല്ല എന്ന് മധ്യേഷ്യയില്‍ നിന്നുള്ള മുസ്ലിം ആക്രമണ കാരികളും ബുദ്ധമതത്തെ 'പഠിപ്പിക്കുന്നുണ്ട്' !!
[ഈ പറയുന്ന ബുദ്ധമതവും ലങ്കയിലെതിയപ്പോ അക്രമത്തിന്റെ പാത സ്വീകരിക്കുന്നുണ്ട് ..
അത് വേറെ കാര്യം ]

മനുഷ്യ ചരിത്രം വാളാലും വാളിനെ ന്യായീകരിക്കുന്ന തത്വ സംഹിതകളാലും എഴുതപ്പെട്ടതാണ് ..

Any way Nice article !!

Unknown said...

ചോദിച്ച ചോദ്യം അവിടെത്തന്നെയുണ്ടല്ലോ സര്‍ ..

ബ്രാഹ്മണ്യം ജന്മ സിദ്ധമല്ല കര്‍മ്മ സിദ്ധമാണെന്ന് ബുദ്ധനും പറഞ്ഞ സ്ഥിതിക്ക് ആ വ്യാഖ്യാനം മണവും ഗുണവുമില്ലാത്ത വ്യാഖ്യാനമാകുന്നതെങ്ങനെ എന്നാണു ചോദ്യം ...

ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര വര്‍ണങ്ങള്‍ ആദ്യം വന്നെന്നു കരുതപ്പെടുന്നത് ഋഗ്വെദത്തിലല്ലേ .. ഗീതയില്‍ വന്നത് കണക്കിലെടുക്കേണ്ട , അതിനു മുന്‍പുള്ളതെന്ന് ചരിത്രകാരന്മാരാല്‍ കരുതപ്പെടുന്ന ഋഗ്വേദത്തെ വച്ചു നോക്കിയാല്‍ ബുദ്ധന്‍ പോലും പറഞ്ഞ കര്‍മ്മ സിദ്ധമാണെന്ന പരിപാടി വെറും ആധുനിക മത വ്യാഖ്യാനമാകുന്നതെങ്ങനെ ?

ബ്രാഹ്മണനു അപ്രമാദിത്വമുണ്ടെന്ന് കാണിക്കാനുപയോഗിച്ചത് അതങ്ങനെയല്ല ഇങ്ങനെയാണെന്ന് ബുദ്ധന്‍ തിരിച്ചു പ്രയോഗിക്കുകയല്ലേ ചെയ്തത് ..

അപ്പോള്‍ ഈ കര്‍മ്മ സിദ്ധ വ്യാഖ്യാനപ്പണി ആദ്യമെടുത്തത് ശ്രീ ബുദ്ധനല്ലേ ? പിന്നീട് ജൈനരുടെ കയ്യില്‍ നിന്നും ഇതു തന്നെ വരുന്നുണ്ട് താനും

എസ്സ്.അഭിലാഷ് said...

http://nirmukta.com/2010/01/10/how-ashoka-the-great-gave-brahmins-the-gift-of-a-song-with-which-they-conquered-india/ ഈ സൈടില്‍ പ്രഭാകര്‍ കമ്മത്ത് വിശദമായി എഴുതിയിട്ടുണ്ട്.അദ്ദേഹത്തിന്‍റ് ഭഗവത് ഗീതയെക്കുറിച്ചുള്ള ഈബുക്കും ലഭ്യമാണ്. ശരിയായ കാഴ്ച്ചപ്പാട് തന്നെ.

എസ്സ്.അഭിലാഷ് said...

Dr K.P.S Kammath ന്റെ ദ സീക്രറ്റ് കോഡ് ഓഫ് ദ ഭഗവത്ഗീത is worth reading

Unknown said...

ക്ഷത്രിയധര്‍മ്മം കലര്‍പ്പില്ലാതെ നടപ്പിലാക്കാനായി ബ്രാഹ്മണർ നിര്‍മ്മിച്ച പടപാട്ടാണ് ഗീത എന്നത് അംഗീകരിക്കാൻ പ്രയാസം....

ഗീത ഭാരതത്തിനെ അമൂല്യസ്വത്താണു എന്നാണു ഞാൻ വിശ്വസിക്കുന്നത്... ഗീത തർജ്ജിമ ചെയ്ത മുന്നോക്കജാതിക്കാർ മാത്രമാണതിനുത്തരവാദിത്വം.... കാരണം ഗീത ഏത് രീതിയിൽ വേണമെങ്കിലും വ്യഖ്യാനിക്കാം.. ബ്രാഹ്മണന്റെ പൂജയേക്കാൾ ചണ്ടാളന്റെ കർമ്മമാണു ഏറ്റവും വലിയ ഭക്തിയെന്ന് ഗീത പറയുന്നു...


സന്ദീപ്ചൈതന്യയുടെ ഗീതാവിശകലനം അറിയാൻ അങ്ങയോട് സ്നേഹത്തോടെ അഭ്യർഥിക്കട്ടെ...

മഹാഭാരതയുദ്ധം ബാഹ്യമല്ല അതൊരു അതിഭാവുകത്വം കലർന്ന കഥ മാത്രം എന്ന് പറയാം.... അപ്പോൾ പിന്നെ ജീവിച്ചു എന്ന് ശരിയായ തെളിവില്ലാത്ത ക്യഷ്ണന്റെ കാലഘട്ടത്തിലെ കഥകളെ എന്തിനു ബുദ്ദനും അശോകനുമായി താരതമ്യം ചെയ്യുന്നു ? ഏതാണു ആദ്യം സംഭവിച്ച്ത് ?

ഗീതയിലെ കുറച്ച് കാര്യങ്ങളെങ്കിലും നന്നല്ലേ എന്ന് പരിശോധിച്ചാൽ പോരേ ?

ഞാനൊരു അന്ധവിശ്വാസിയായ ഭക്തനല്ല എന്നു കൂടി പറഞ്ഞ് കൊള്ളട്ടെ.

പക്ഷേ എഴുത്തും ഈ effort ഉം വളരെ നന്ന്...

Unknown said...

ബുദ്ധമതത്തിന്റെ ശവമടക്ക് നടത്തിയാണ് ഹിംസാത്മക ഹിന്ദുമതം ഇന്ത്യയില്‍ വെന്നിക്കൊടി പാറിച്ചത്

ഇത് വെറും വാചകമടിയാണ് സര്‍ . ബുദ്ധമതത്തിന്റെ ശവമടക്കിനു പ്രധാന കാരണം അതിന്റെ ഉള്‍പ്പിരിവും മാറിയ സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനുള്ള കഴിവില്ലായ്മയുമല്ലേ ? അശോകന്‍ ബുദ്ധമതത്തെ ഭരണകൂടത്തിന്റെ മതമാക്കുന്നതിനു മുന്‍പ് പോലും ആ ഉള്‍പ്പിരിവുകള്‍ ഇല്ലായിരുന്നോ ? അങ്ങനെയല്ലേ അദ്ദേഹം പാടലീപുത്രത്തില്‍ മഹാ സമ്മേളനം വിളിച്ചു കൂട്ടിയതും മൂന്നു പിടകങ്ങളെയും ഒന്നിച്ചു കൂട്ടാനുള്ള തീരുമാനമാക്കിയതും ...

കാര്യങ്ങളെല്ലാം പറഞ്ഞു പോകാതെ ഒറ്റയടിക്ക് ഹിന്ദുത്വം ബുദ്ധരെ ശവമടക്ക് നടത്തിയെന്നൊക്കെപ്പറയുന്നത് ഒരുമാതിരി പുതിയകാല ഇസ്ലാമിസ്റ്റുകള്‍ പറയുന്നതു പോലെയുണ്ട് ...

ബുദ്ധന്‍ മരിച്ച് രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴേക്കും ഹീനയാന- മഹായാനങ്ങളും അതില്‍ത്തന്നെ വൈഭാഷികം , സൌത്രാന്തികം , യോഗാചാരം തുടങ്ങിയ പിരിവുകളും വന്ന് അന്തച്ഛിദ്രം മൂര്‍ഛിച്ചതല്ലേ ശരിക്കുമുള്ള കാരണം

പിന്നെ അതുവരെയുള്ള സകലതില്‍ നിന്നും കടം കൊണ്ട് പുതിയ രൂപത്തിലെത്തിയ ഹിന്ദുമതത്തിന്റെ മുന്നേറ്റവും അതിനു കാരണമായി .. ബൌദ്ധ ധര്‍മ്മം സ്വീകരിച്ച രാജാക്കന്മാരില്‍ പലരും പുതിയതിനെ സ്വീകരിച്ചു തുടങ്ങി .. അതല്ലേ സത്യം ?

സംഘര്‍ഷങ്ങളുണ്ടായില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല .. പക്ഷേ ബുദ്ധധര്‍മ്മം ക്ഷയിക്കാന്‍ കാരണം ഹിന്ദുമതത്തിന്റെ ആക്രമണമാണെന്ന് ചുമ്മാ‍ അങ്ങ് പറഞ്ഞു പോകരുതെന്നു മാത്രം .. :)

രവിചന്ദ്രന്‍ സി said...

ചാതുര്‍വര്‍ണ്യം പ്രയോഗത്തില്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അതിന് കൃഷ്ണന്‍ അടിയൊപ്പിടുന്നതാണ് ഗീതയില്‍ കാണുന്നത്. മനുഷ്യര്‍ക്കിടയില്‍ വിഭജനം താനുണ്ടാക്കിയെന്നാണ് ദൈവം പറയുന്നത്. ജാതിവ്യവസ്ഥയെ ഇത്ര പച്ചയായി പിന്തുണയ്ക്കുന്ന ഒരു ദൈവം ലോകമതസാഹിത്യത്തിലെങ്ങുമില്ല. വര്‍ണവ്യവസ്ഥ് കടലാസില്‍ എന്താണെന്ന കാര്യത്തില്‍ വ്യാഖ്യാനങ്ങളും അഭ്യാസങ്ങളും നടത്താം. ഗുണമാണോ കര്‍മ്മമാണോ ജന്മമാണോ വര്‍ണത്തിന്റെ ജനിതകം നിശ്ചയിച്ചതെന്ന് ഘോരമായ ചര്‍ച്ച നടത്താം. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി കേരളസ്വാമിമാരുടെ പ്രധാന വ്യാഖ്യാനകര്‍മ്മമാണ് ഗീതിയിലെ ഈ വരികള്‍. പുസ്തകങ്ങളും പ്രഭാഷണങ്ങളും അന്യത്ര. പക്ഷെ അപ്പോഴും സംഗതി ജന്മാടിസ്ഥാനത്തില്‍ മാത്രം നിശ്ചയിക്കപ്പെടുന്ന ഒന്നാണെന്ന തണുത്ത യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. കൈപ്പുണ്ണിന് കണ്ണാടി വേണ്ടല്ലോ. വിശ്വാമിത്രന്റെയും പരശുരാമന്റെയും വ്യാസന്റെയും ഉദാഹരണങ്ങള്‍ ഞാന്‍ ചൂണ്ടിക്കാട്ടിയതോര്‍ക്കുക. അന്നും ഇന്നും വര്‍ണം ജന്മസിദ്ധമാണ്. എന്നെങ്കിലും അതങ്ങനെ അല്ലാതിരുന്നുവെന്നതിന് തെളിവുമില്ല. ബാക്കിയൊക്കെ മണവും ഗുണവുമില്ലാ്ത്ത വ്യാഖ്യാന അഭ്യാസങ്ങള്‍ .

രവിചന്ദ്രന്‍ സി said...

ഗീതാ ഫാന്‍സിന്റെ ഇത്തരം വ്യാഖ്യാന കോപ്രായങ്ങളില്‍ ഒരു മണവും ഗുണമില്ലെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം കഥയില്ലാത്ത വൃഥാവ്യായാമമാണത് എന്നതാണ്. ബുദ്ധന്റെ നിരീക്ഷണങ്ങളും ഇവിടെ പ്രസക്തമല്ല. ബ്രാഹ്മണമേധാവിത്വത്തിനെതിരെ സിദ്ധാന്തം ചമയ്ക്കുന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തിരുന്നു. പക്ഷെ തുറിച്ചുനോക്കുന്ന യാഥാര്‍ത്ഥ്യമായി വര്‍ണവ്യവസ്ഥ ഇവിടെ നിലനിന്നിരുന്നു. അതിന്റെ അടിസ്ഥാനം ജന്മം മാത്രമായിരുന്നു.

രവിചന്ദ്രന്‍ സി said...

ബുദ്ധമതത്തിനെ ഇന്ത്യയില്‍ ആഭ്യന്തരകലഹം മൂലം എരിഞ്ഞടിങ്ങിയെന്നത് ആഗ്രഹസിദ്ധാന്തം മാത്രമാണ്. ബുദ്ധമതം ഉളളിടത്തെല്ലാം ഉള്‍പ്പിരിവുകളുണ്ട്. അവിടെങ്ങും അത് ഇന്ത്യയിലേതുപോലെ ശിഥിലമായില്ല. ബുദ്ധമതത്തിനെതിരെയുള്ള ഹിന്ദുകൊലവിളി ഒരു കമന്റില്‍ ഒതുക്കിയാല്‍ ശരിയാവില്ല. അതിനൊരു പോസ്റ്റ് തന്നെ വേണ്ടിവരും. ശ്രീലങ്കയിലെ മുഖ്യധാര ബുദ്ധമതം ഹിന്ദുമതത്തെപോലെ അന്ധവിശ്വാസജഡിലവും പ്രാകൃതവും ജീര്‍ണ്ണിച്ചതുമാണ്. അമ്പലം നിരങ്ങികളും വഴിപാട് വീരന്‍മാരുമായ ശ്രീലങ്കന്‍ ബുദ്ധമതവിശ്വാസികള്‍ ഹിന്ദുക്കള്‍ ബുദ്ധമതത്തെ എങ്ങനെ ഞെക്കിക്കൊന്നുവെന്ന് മാത്രമല്ല എങ്ങനെ ജീര്‍ണ്ണിപ്പിച്ചു എന്നുകൂടി നമുക്ക് കാട്ടിത്തരുന്നു.

രവിചന്ദ്രന്‍ സി said...

1.ഈശ്വരൻ ശൂദ്രനു കല്പിച്ചത് ഒരേയൊരു കർത്തവ്യമാണ്. ഈർഷ്യകൂടാതെ മറ്റ് മൂന്നു വർഗ്ഗങ്ങളെ സേവിക്കുക.(മനു : VIII : 37)
2.ശൂദ്രനു കഴിയുമെന്നായിരുന്നാൽ കൂടിയും സമ്പത്ത് കൂട്ടിവെയ്ക്കാൻ പാടില്ല. എന്തുകൊണ്ടെന്നാൽ ശൂദ്രൻ സമ്പത്തിൻറെ ഉടമസ്ഥനായിരിക്കുന്ന കാഴ്ചതന്നെ ബ്രാഹ്മണരെ പീഡിപ്പിക്കുന്നു(മനു : I : 91)
3. ശൂദ്രൻ ദ്വിജജാതിയിൽ പെട്ട ഒരുവനെ അധിക്ഷേപവാക്കുകൾ കൊണ്ട് ആക്രമിച്ചാൽ അവൻറെ നാക്ക് മുറിച്ചു കളയണം (മനു : VIII : 270)
4. ശൂദ്രൻ വേദം മനഃപാഠമാക്കുന്നതിനായി അതു കേട്ടുകൊണ്ടിരുന്നാൽ അവൻറെ ചെവിയ്ക്കുള്ളിൽ ഊരുക്കിയ ഈയവും അരക്കും ഒഴിച്ചു നിറയ്ക്കണം. വേദം ചൊല്ലിയാൽ അവൻറെ നാവു മുറിച്ചുകളയണം. അവൻ വേദത്തിൽ പ്രാവീണ്യം നേടിയാൽ അവന്]റെ ശരീരം തുണ്ടങ്ങളാക്കി വെട്ടിമുറിക്കണം (മനു XII : 4)........................................കേവലം ഇതിന്റെയൊക്കെ പക്കമേളം മാത്രമാണ് ഗീതയൊക്കെ. ഇന്ന് മനുസ്മൃതിയേയും ന സ്ത്രീ സ്വതന്ത്ര്യമര്‍ഹതി പോലുള്ള കറുത്ത വരികളുയുമൊക്കെ കുളിപ്പിച്ച് കിടത്തുന്ന വ്യഖ്യാനപ്രഭുക്കളെ തട്ടി നടക്കാനാവാത്ത സാഹചര്യമുണ്ട്.എന്തായാലും മനുസ്മൃതിക്ക് ശേഷമാണല്ലോ ഗീതയും പാഞ്ചാലിയുമൊക്കെ രംഗത്ത് വരുന്നത്.

satheesh said...

hiii ravichandran sir adyame parichayappeduthatte i am satheesh from malappuram plywood work aanu adyammaayittanu comentaan varunnath athinaalaanu introduction blog nannaayittundu oru mikacha naasthikanaavaan thankalku kazhinju .....aa vazhi pinmthudaraanum kazhiyaavunnidatholam padikkaanum aagrahikkunnusaarinte help pratheekshikkunnu nasthikanaaya daivam vayichu "congrats" sir ee blog vaayichu puthiya arivinu nanni thanksss a lot ...........and i am an ATHEAST....i am proud to be an ATHEAST................

Nachiketh said...

TRacking

ചന്തു നായർ said...

വായിച്ചു...കമന്റ് പിന്നെ..ഒന്ന്കൂടെ വായിച്ചോട്ടെ...

Unknown said...

രവിചന്ദ്രന്‍ സര്‍ .. മനുസ്മൃതിയും മറ്റും കൊണ്ടു വന്ന് അങ്ങെന്ത് സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലായില്ല . ജാതീവിവേചനം നിലനിന്നില്ലെന്നോ ഇപ്പോഴും നിലനില്‍ക്കുന്നില്ലെന്നോ മനുസ്മൃതി മഹത്തരമാണെന്നോ ഞാന്‍ പറഞ്ഞോ ?

പൂരുഷ സൂക്തത്തിലെ സിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സമുദായത്തില്‍ മാന്യമായ സ്ഥാനം നേടാന്‍ ശ്രമിച്ച ബ്രാഹ്മണരെ ബുദ്ധന്‍ നേരിട്ടത് ജന്മമല്ല കര്‍മ്മമാണ് പ്രധാനം എന്നതു വച്ചാണ് .. ഒരാളുടെ മാന്യത നിര്‍ണ്ണയിക്കേണ്ടത് ഏതു വര്‍ണത്തില്‍ ജനിച്ചു എന്നതു നോക്കിയെന്നല്ല മറിച്ച് എങ്ങനെ ജീവിക്കുന്നു എന്നു നോക്കിയാവണം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.ഇപ്പോഴത്തെ വ്യാഖ്യാ‍നങ്ങള്‍ക്ക് അങ്ങനെയൊരു വാലുമുണ്ടെന്ന് പറഞ്ഞെന്നുമാത്രം .. ബുദ്ധനു ശേഷമാണ് ഗീതയെങ്കില്‍ മേല്‍പ്പറഞ്ഞ ആശയത്തിന്റെ സ്വാധീനമല്ലേ കര്‍മഗുണത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ണം നിശ്ചയിക്കുന്നത് എന്ന ശ്ലോകത്തില്‍ വന്നത് എന്നും ചിന്തിക്കാമല്ലോ ...

ബുദ്ധമതത്തെ ഹിന്ദുമതം ഞെക്കിക്കൊന്നു എന്നതിനു പോസ്റ്റല്ല പുസ്തകം തന്നെ എഴുതിയവരുമുണ്ടല്ലോ .. പക്ഷേ ഏകപക്ഷീയമാണെന്നു മാത്രം .. :)

*** അമ്പലം നിരങ്ങികളും വഴിപാട് വീരന്‍മാരുമായ ശ്രീലങ്കന്‍ ബുദ്ധമതവിശ്വാസികള്‍ ഹിന്ദുക്കള്‍ ബുദ്ധമതത്തെ എങ്ങനെ ഞെക്കിക്കൊന്നുവെന്ന് മാത്രമല്ല എങ്ങനെ ജീര്‍ണ്ണിപ്പിച്ചു എന്നുകൂടി നമുക്ക് കാട്ടിത്തരുന്നു.. ****

വീണ്ടും സംശയം .. അപ്പോ അമ്പലമാണോ വിഹാരമാണോ ആദ്യമുണ്ടായത് ???

Asees babu said...

നല്ല ഒരു വിഷയം ഞാന്‍ പഠിച്ചു കൊണ്ടിരിക്കയാണ് .ചര്‍ച്ച തുടരട്ടെ .ആശംസകള്‍

Pradeep Kumar said...

വായിക്കുന്നു. പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന വായന. വസ്തു നിഷ്ടമായി ആശയങ്ങള്‍ നിരത്തുമ്പോള്‍ നിഷേധിക്കനാവുന്നില്ല. ചര്‍ച്ചകള്‍ നിരീക്ഷിക്കുന്നു.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വായുജിത്,

ഹിന്ദുമതമാണ് ഇന്ത്യയില്‍ ബുദ്ധിസത്തിന്റെ ശവമടക്ക് നടത്തിയതെന്ന് ഞാന്‍ പറഞ്ഞത് താങ്കള്‍ക്കിഷ്ടപ്പെട്ടില്ലെന്നറിയാം. B.C.E 450 മുതല്‍ AD 700 വരെ ബുദ്ധരെ വേട്ടയാടാന്‍ ഇന്ത്യയില്‍ വേറെ ശക്തിയുണ്ടായിരുന്നില്ല. AD 700 ന് ശേഷമാണ് ചെറിയതോതില്‍ മുസ്‌ളീം അധിനിവേശം ഇന്ത്യയിലുണ്ടാകുന്നത്. ഗസ്‌നിയും ഗോറിയും വരുന്നത് 10,11 നൂറ്റാണ്ടുകളിലും മുഗളന്‍മാര്‍ 16 ാം നൂറ്റാണ്ടിലുമാണ്. ഇതിനിടയ്ക്കും മുസ്‌ളീം അധിനിവേശകര്‍ വന്നിട്ടുണ്ട്. 'ആദമിന്റെ പാലവും രാമന്റെ സേതുവും' എന്ന പുസ്തകത്തില്‍ നളന്ദയ്ക്കും തക്ഷശിലയ്ക്കും നേരെ മുസ്‌ളീം ആക്രമണകാരികള്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്.

രവിചന്ദ്രന്‍ സി said...

ഉത്തരേന്ത്യയിലും ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലും ബുദ്ധമതത്തെ ഉന്മൂലനം ചെയ്യുന്നതില്‍ ഇസഌമിന് നിര്‍ണ്ണായക പങ്കുണ്ട്. പക്ഷെ ഇന്ത്യയില്‍ ഹിന്ദുമതത്തിന്റെ ദയാരഹിതമായ തേര്‍വാഴ്ചയില്‍ ഏതാണ്ട് പൂര്‍ണ്ണമായും പ്രാണന്‍ പോയ ബുദ്ധമതത്തെയാണ് ഇസഌമിക ആക്രമണകാരികള്‍ കണ്ടത്. സ്വഭാവികമായും അവര്‍ക്ക് ബൗദ്ധസംഹാരം കുട്ടിക്കളിയായി. അഫ്ഗാനിസ്ഥാന്‍ പോലുള്ള അയല്‍ രാജ്യങ്ങളിലും ഇരുപതാം നൂറ്റാണ്ടില്‍ ഇന്തോനേഷ്യയിലും അതിന്റെ പ്രകടമായ തെളിവ് നമുക്ക് കണ്ടെത്താനാവും.

രവിചന്ദ്രന്‍ സി said...

ഇനി ഒരുപക്ഷെ ഹിന്ദുമതം ബൗദ്ധസംഹാരം നടത്തിയില്ലായിരുന്നുവെങ്കിലും മുസ്‌ളീം അധിനിവേശകര്‍ ബുദ്ധമതത്തെ കൊല്ലാക്കൊല ചെയ്യുമായിരുന്നുവെന്ന് വാദിക്കാം. കാരണം അഹിംസാത്മകമായ ഒരു മതത്തിന് ഹിംസാത്മകമായ മതങ്ങള്‍ക്ക് മുന്നില്‍ യാതൊരു സാധ്യതയുമില്ല. ഹിംസാത്മകമായ ഹിന്ദുമതം ബാക്കിവെച്ച ബൗദ്ധരില്‍ ഒരു ഭാഗത്തെ മാത്രമെ മുസഌം അധിനിവേശകര്‍ കശാപ്പ് ചെയ്തിട്ടുളളു. AD പത്താം നൂറ്റാണ്ടിന് മുമ്പ് ബുദ്ധമതത്തിന്റെ 60-70 ശതമാനവും ഹിന്ദുമതം ആഹരിച്ചു കഴിഞ്ഞിരുന്നു. പത്താം നൂറ്റാണ്ടിന് ശേഷം അവരത് തുടര്‍ന്നു. മുസ്‌ളീം അധിനിവേശകരും ഒപ്പം കൂടി. കേരളത്തെപ്പോലെ മുസഌം അധിനിവേശം തീരെക്കുറഞ്ഞ (പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ ആക്രമണങ്ങള്‍ ഒഴിച്ചുനിറുത്തിയാല്‍)സ്ഥലങ്ങളില്‍ ആരാച്ചാരുടെ റോളില്‍ ഹിന്ദുമതം മാത്രമേ ഉണ്ടായിരുന്നുള്ളു.

വിഹാരം തന്നെയാണ് വായുജിത്ത് ആദ്യം. ബുദ്ധമതം തന്നെയാണ് ക്ഷേത്രസംസ്‌ക്കാരം സ്ഥാപിക്കാന്‍ ബ്രാഹ്മണമതത്തിന് വഴികാട്ടിയായത്. BCE 4 മുതല്‍ AD പത്ത് വരെയുള്ള ഹിന്ദുമതത്തിന്റെ ബുദ്ധസംഹാരത്തില്‍ ഗീത വഹിച്ച പങ്ക് അനിഷേധ്യമാണ്. ബുദ്ധന്റെ അഹിംസാപരമായ തത്വവിചാരത്തെ കളിയാക്കാനായി തന്നെയാണ് മഹാഭാരതത്തില്‍ ഗീത കുത്തിത്തിരുകിയത്. ഗീതോപദേശം ആത്യന്തികദര്‍ശനമാണെന്നാണല്ലോ താങ്കളെപ്പോലുള്ളവരുടെ കാഴ്ചപ്പാട്. അങ്ങനെയെങ്കില്‍ അത് ഉപദേശിച്ചവനും കേട്ടവനും എന്തു സംഭവിച്ചു എന്നുകൂടി കാണണം. അര്‍ജുനന്‍ യുദ്ധം ചെയ്തു. ശരി തന്നെ. പക്ഷെ യുദ്ധം ചെയ്യാന്‍ ആവേശം ജനിപ്പിക്കാനായി ഇത്ര ദുസ്സഹവും ഘോരവുമായ യോഗ-ജ്ഞാന-സാംഖ്യ-ന്യായ-ബൗദ്ധ-രാജ്യകാര്യങ്ങളൊക്കെ പറഞ്ഞ് ശ്രോതാവിനെ ശ്വാസം മുട്ടിക്കേണ്ട കാര്യമില്ല. മാത്രമല്ല യുദ്ധവേള താത്വികവിചിന്തനത്തിന് ഉചിതമായ വേളയല്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും കൃഷ്ണനുണ്ടാകേണ്ടതാണ്. അല്ലെങ്കില്‍ കുറഞ്ഞപക്ഷം അര്‍ജുനന്. മഹാഭാരതത്തില്‍ എവിടെയെങ്കിലും കൃഷ്ണന്റെ ഫിലോസഫി കേള്‍ക്കാനായി അര്‍ജുനന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടോ? സത്യത്തില്‍ അര്‍ജുനന്‍ ഒരു മോശം ശ്രോതാവാണ്. പത്മവ്യൂഹം ഭേദിക്കുന്ന കാര്യം പറയുമ്പോള്‍പോലും മുഴുവന്‍ കേള്‍ക്കാന്‍ അര്‍ജുനന് താല്‍പര്യമില്ല. ആ വ്യക്തിയാണ് യുദ്ധക്കളത്തില്‍വെച്ച് 700(745?) ശ്ലോകം സശ്രദ്ധം കേള്‍ക്കുന്നത് !

മഹാഭാരതത്തില്‍ ഗീതയുടെ ആവശ്യമില്ല. അങ്ങനെയൊരു ഉപദേശത്തിന്റെ പ്രഭാവവും അതില്‍ കാണാനാവില്ല. ജയിച്ചവര്‍ തോറ്റ കഥയാണത്. തോറ്റവന് സ്വര്‍ഗ്ഗം കിട്ടുകയും ചെയ്തു. ഗീത മഹാഭാരതത്തിലുണ്ടെങ്കില്‍ അത് നിഷ്പ്രയോജനകരമാണ്. കാരണം അതുപദേശിച്ചവനും ശ്രോതാവിനും അധോഗതിയാണ് പിന്നീടുണ്ടായത്. പരാജയപ്പെട്ട തത്വോപദേശമാണത്. ഗീത പറഞ്ഞ കൃഷ്ണന്‍ തന്നെയാണ് ഭീഷ്മരെ കൊല്ലാന്‍ വാളൂരി പാഞ്ഞു ചെല്ലുന്നത്! Is he the same man who tormented Arjuna with prolonged philosophical pounding? Then the entire Gita is either a comedy or a tragedy.

രവിചന്ദ്രന്‍ സി said...

Unperturbed by heat or cold, pleasure or pain, success or defeat എന്നൊക്കെ "പുരുഷോത്തമനെ" കുറിച്ച് തട്ടിവിടുന്നത് കുട്ടിക്കാലത്ത് വായിച്ചത് ഓര്‍മ്മ വരുന്നു. ഗീത പോലെ ആഭ്യന്തരവൈരുദ്ധ്യമുള്ള ഒരു കൃതി വേറെയില്ല. ഗീതയുടെ അടിത്തട്ട് സന്ദേശം തികച്ചും വൈകാരികമാണ്. അത് ഇത്രമാത്രം -ഒ.വി വിജയന്‍ എഴുതിയതു പോലെ 'പോയി അടിയെടാ!' ഇത് ബൗദ്ധസംഹാരത്തിനും പിന്നീട് വൈദേശികശക്തികളെ ചെറുത്തുനില്‍ക്കാനും ഹിന്ദുക്കളെ സഹായിച്ചു. ആ അര്‍ത്ഥത്തില്‍ ഹിംസാത്മക ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം മതപ്രചരണത്തിനും മതപ്രതിരോധത്തിനും അത് പ്രയോജനപ്പെട്ടു. That is what I said.

സുധീഷരാമൻ said...

http://roundtableindia.co.in/index.php?option=com_content&view=article&id=4347:essays-on-the-bhagwat-gita-philosophic-defence-of-counter-revolution-krishna-and-his-gita&catid=119:feature&Itemid=132

സുധീഷരാമൻ said...

ഭഗത്ഗീത --(what is the Bhagvat Gita? What is its purpose? )



http://roundtableindia.co.in/index.php?option=com_content&view=article&id=4347:essays-on-the-bhagwat-gita-philosophic-defence-of-counter-revolution-krishna-and-his-gita&catid=119:feature&Itemid=132

സുധീഷരാമൻ said...

http://roundtableindia.co.in/index.php?option=com_content&view=article&id=4347:essays-on-the-bhagwat-gita-philosophic-defence-of-counter-revolution-krishna-and-his-gita&catid=119:feature&Itemid=132

ChethuVasu said...

In fact the comparison given is indeed interesting..!

ലക്‌ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു ! ബട്ട് ദി പ്രോബ്ലം ഈസ്‌ : what is the 'right '"ലക്‌ഷ്യം"? .Who decide that..? It is a subjective idea.

Hence, as many men/group of men we got in the world, as many possible confrontations between them - that will of the exponential order.

Unknown said...

ബുദ്ധമത അനുയായികള്‍ കൂടുതലുള്ള ഇടങ്ങളില്‍ പട്ടിക്കും,പുഴുവിനും ഉറുമ്പിനും പോലും രക്ഷയില്ല എന്ന് കേള്‍ക്കുന്നു.(രഹസ്യമായി മനുഷ്യ മാംസവും).

ഏത് മതം വന്നാലും ഇന്ത്യാക്കാരന്‍ ഇതുപോലൊക്കെ തന്നെ പോകും വല്യ മാറ്റം വരാന്‍ പോകുന്നില്ല.

ശരിയല്ലേ ?

ഗൌരവന്‍ said...

പ്രിയപ്പെട്ട രവിചന്ദ്രന്‍ സര്‍ ,
ഞാന്‍ ഒരു മതവിശ്വാസി അല്ല.ഒരു വിഭാഗീയതയും ഇല്ലാതെ, പരസ്പരസ്നേഹത്തില്‍ അധിഷ്ടിതമായ ഒരു ലോകം ഉണ്ടാകണം എന്ന് വിചാരിക്കുന്നവനാണ്.ലോകത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നവരും അവരവരുടെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്നവരും ആയ സ്ഥിതിക്ക് അവരുടെ മതഗ്രന്ഥങ്ങളെ വളരെ പോസിറ്റീവ് ആയ രീതിയില്‍ പുനര്‍ വ്യാഖ്യാനം നടത്തുന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നതല്ലേ നല്ലത്.ഗീത ഈ കാലഘട്ടത്തില്‍ ആരും ജാതി വ്യവസ്ഥയെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നതായി തോന്നുന്നില്ല.മാത്രമല്ല ജന്മ ജാതി വ്യവസ്ഥയെ എതിര്‍ക്കുവാന്‍ കൂടുതലായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്.അത് നല്ലതല്ലേ? ഇനിയും അതിന്റെ ചരിത്രപശ്ചാത്തലവും ഉദ്ഭവ കാരണവും ചികഞ്ഞു വ്യാഖ്യാനിച്ചു ആളുകളില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കണോ? അത് കൂടുതല്‍ സ്പര്‍ദ്ധ ഉണ്ടാക്കനല്ലേ ഉപകരിക്കൂ? മാനവരാശിക്ക് പുരോഗതി ഉണ്ടാക്കുന്ന തരത്തിലുള്ള ഏതു ഗ്രന്ഥവും വ്യാഖ്യാനങ്ങളും ഉണ്ടാകട്ടെ.മറിച്ചു മനുഷ്യനെ വിഭാഗീയ ചിന്തകള്‍ക്ക് അടിമപ്പെടുത്തുന്ന ഏതു ദര്‍ശനവും എതിര്‍ക്കപ്പെടണം .

nas said...

വായുജിത് &ഗൌരവ്- ഗീതയായാലും ഖുറാന്‍ അയാളും ബൈബിള്‍ ആയാലും ചില നല്ല കാര്യങ്ങള്‍ അതില്‍ ഉണ്ട്.അക്കാര്യം രവിചന്ദ്രന്‍ സാറിന്റെ പഴയൊരു പോസ്റ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടും ഉണ്ട്.Religion is essentially bad but occassionally good ,എന്നതും ഒരു man made social insitution എന്നാ നിലക്ക് പൂര്‍ണ്ണമായും നന്മ വിമുക്തമാകാനും മതത്തിനു സാധ്യമല്ല എന്നും കൃത്യമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.പക്ഷെ അതുകൊണ്ടൊന്നും മതത്തിന്റെ അടിസ്ഥാന ഭാവം ആയ തിന്മ ഇല്ലാതാകുന്നില്ല.വ്യാഖ്യാന ഫാക്ടറി പ്രവര്‍ത്തിപ്പിച്ചു സന്ദീപ്‌ ചൈതന്ന്യ യെ പോലുള്ളവര്‍ ഇപ്പോള്‍ "ദൈവം അവിടെ ഉദ്ദേശിച്ചത് അതല്ല" "എല്ലാവരും തെറ്റിദ്ധരിച്ചു പോയതാണ്" എന്നുള്ള കോമഡികള്‍ ധാരാളമായി ഇറക്കി കൊണ്ടിരിക്കുന്നു.സത്യത്തില്‍ ഈ കോമഡികള്‍ ഇറക്കേണ്ടി വരുന്നത് തന്നെ ദവം പറഞ്ഞു മനുഷ്യന്‍ എഴുതിവെച്ച പ്രസിദ്ധീകരണങ്ങളുടെ ദൌര്‍ബല്യവും, അത് പറഞ്ഞു കൊടുത്ത ദൈവത്തിന്റെ ദൌര്‍ബല്യവും വെളിവാക്കുന്നു."നീയെന്താണ് അനാര്യനെ പോലെ സംസാരിക്കുന്നത്?" എന്നാ "ദൈവത്തിന്റെ" ചോദ്യം സന്ദീപ്‌ ചൈതന്ന്യ ഫാക്ടറിയില്‍ ഇട്ടു "അതങ്ങനെയല്ല" എന്നൊക്കെ ന്യായീകരിച്ചു കഴുത് വണ്ണം വെപ്പിക്കുന്നതും കാണാവുന്നതാണ്.എന്നാല്‍ ഇതേ അക്രമ ഗീതങ്ങള്‍ മറ്റു മതങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്നും എടുത്തു വ്യാഖ്യാന ഫാക്ടറിയില്‍ ഇടുമ്പോള്‍ ഫാക്ടറി പടിക്കല്‍ സമരം ചെയ്യുന്ന ഇതര മത വിശ്വാസികളെയും നമുക്ക് കാണാം."ഞങ്ങള്‍ അങ്ങനെയല്ല" എന്ന് നിങ്ങള്‍ അവകാശപ്പെട്ടാലും ശരി.അതുകൊണ്ട് തന്നെ വ്യാഖ്യാന ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ മത ജീര്‍ണ്ണത നില നിര്‍ത്താനുള്ള ഒട്ടിപ്പ് വിദ്യകള്‍ മാത്രമാണ്.അത് തുറന്നു കാട്ടേണ്ടത്‌ യുക്തി ചിന്തകരുടെ കടമയും ആണ്.പിന്നെ ഋഗ്വേദത്തില്‍ പറയുന്ന സൃഷ്ടികഥയിലും(പല മണ്ഡലത്തില്‍ പല സൃഷ്ടികഥ!!) കാലില്‍ നിന്ന് ശൂദ്രന്‍ ജനിക്കുന്ന കഥയും ഉണ്ട്.അത് ഒഴിവാക്കി ഇഷ്ടപ്പെട്ടത് മാത്രം എടുക്കുന്ന വിദ്യയും രസകരം തന്നെ..എങ്ങനെ തല കുത്തി നിന്ന് ന്യായീകരിച്ചാലും വേദ -ഇതിഹാസ മണ്ടത്തരങ്ങളെ കുളിപ്പിചെടുക്കാനാകില്ല..

Unknown said...

നാസ് .. ഗീതയെ ചരിത്രപരമായി വ്യാഖ്യാനിച്ചു വയ്ക്കുകയല്ലേ രവിചന്ദ്രന്‍ സര്‍ ചെയ്തത് .അതിനോടൊപ്പം . അതിലെ ചില കാര്യങ്ങളില്‍ എന്റെ അഭിപ്രായം പറഞ്ഞതല്ലാതെ ഗീത ഉദാത്തമായ ദര്‍ശനമെന്നോ അതില്‍ വൈരുദ്ധ്യങ്ങളില്ലെന്നോ ഞാന്‍ പറഞ്ഞില്ല ..

മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അന്നത്തെ ജനങ്ങളുടെ ചിന്താരീതികള്‍ കാലഘട്ടങ്ങള്‍ക്കനുസരിച്ച് ദര്‍ശനങ്ങളായും തത്വ ചിന്തകളായും വന്നു.. അതില്‍ ചൂഷണത്തിനുപയോഗിച്ചതുണ്ടാകും , അഭിവൃദ്ധിക്കുപയോഗിച്ചതുണ്ടാകും .. അങ്ങനെ പലതുമുണ്ടാകും .. അതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നവരെയെല്ലാം എടുത്ത് ദൈവ വിശ്വാസികളാക്കുന്നത് എന്തിനെന്ന് മനസ്സിലായില്ല ..

ദൈവം മണ്ടനാണെന്നോ കൃഷ്ണന്‍ ഭീരുവാണെന്നോ പറഞ്ഞാല്‍ അത് എന്നെ അശേഷം ബാധിക്കുകയില്ല എന്നുകൂടിപ്പറയട്ടെ .. മതവും ദൈവവുമാണ് സര്‍വ്വം എന്നു കരുതുന്നവര്‍ക്കെതിരെ ഉപയോഗിച്ചാല്‍ അതൊക്കെ ഗുണപ്പെടും .. :)

nas said...

വായുജിത്- എങ്കില്‍ പിന്നെ ചര്‍ച്ചക്ക് തന്നെ പ്രസക്തിയില്ലല്ലോ.. ഗീതയിലെ വര്‍ണ്ണ വ്യവസ്ഥ "അങ്ങനെയല്ല" എന്ന് താങ്കള്‍ പറഞ്ഞത് പോലെ തോന്നി...തെറ്റിയെങ്കില്‍ ക്ഷമിക്കുക ................:)

Unknown said...

******** ഹിന്ദുമതമാണ് ഇന്ത്യയില്‍ ബുദ്ധിസത്തിന്റെ ശവമടക്ക് നടത്തിയതെന്ന് ഞാന്‍ പറഞ്ഞത് താങ്കള്‍ക്കിഷ്ടപ്പെട്ടില്ലെന്നറിയാം ****

ബുദ്ധിസം കാരണം അതിനു മുന്നെയുള്ള ബ്രാഹ്മണ മതത്തിനു പണികിട്ടിയെന്നതു പോലെ ബുദ്ധിസത്തിനു ശേഷം ഉയര്‍ന്നുവന്ന അല്ലെങ്കില്‍ ഉയര്‍ത്തിയെടുത്ത, അതുവരെയുള്ള സകല ദര്‍ശനങ്ങളില്‍ നിന്നും ആവശ്യാനുസരണം ചേര്‍ക്കപ്പെട്ട ഹിന്ദു മതം ബുദ്ധമതത്തിന്റെ പ്രചാരം തടഞ്ഞു എന്നതില്‍ ഞാനും യോജിക്കുന്നു ..

എന്റെ തര്‍ക്കം ശവമടക്ക് എങ്ങനെയൊക്കെ നടന്നു എന്നതില്‍ മാത്രമാണ് .. ബുദ്ധിസ്റ്റുകളെയൊക്കെ തല്ലിക്കൊന്ന് ഹിന്ദു മതം ശവമടക്ക് നടത്തി എന്നതിനോട് യോജിക്കുന്നില്ല .. പുഷ്യമിത്രനെ മറന്നല്ല പറയുന്നത് .. സാമൂഹ്യകാലാവസ്ഥയ്ക്കനുസരിച്ച് ബുദ്ധിസത്തിനു നിലനില്‍പ്പില്ലാതെ വന്നപ്പോള്‍ ( ബുദ്ധന്റെ കാലത്തിനു ശേഷമുണ്ടായ അന്തച്ഛിദ്രങ്ങള്‍ പ്രധാന കാരണം തന്നെയാണ് )രാജാക്കന്മാരും വൈശ്യന്മാരും എങ്ങനെ ബുദ്ധിസത്തിന്റെ കൂടെക്കൂടിയോ അതുപോലെ പില്‍ക്കാലത്ത് അവര്‍ ഹിന്ദുമതത്തിന്റെ കൂടെക്കൂടി

പിന്നെ മറ്റുസ്ഥലങ്ങളിലും അന്തച്ഛിദ്രമുണ്ടായിരുന്നു തകര്‍ന്നില്ലല്ലോ എന്ന വാദം .. ആ സ്ഥലങ്ങളിലൊക്കെ മുന്‍പുണ്ടായിരുന്ന മതങ്ങള്‍ പുതുക്കിപണിയാന്‍ ആളുണ്ടായിരുന്നോ എന്നതും ചിന്തിക്കേണ്ടതല്ലേ ... ?

Unknown said...

---എങ്കില്‍ പിന്നെ ചര്‍ച്ചക്ക് തന്നെ പ്രസക്തിയില്ലല്ലോ.. ഗീതയിലെ വര്‍ണ്ണ വ്യവസ്ഥ "അങ്ങനെയല്ല" എന്ന് താങ്കള്‍ പറഞ്ഞത് പോലെ തോന്നി----

നാ‍സ് ..

ചര്‍ച്ച ചെയ്തത് ചരിത്രപരമായ വ്യാഖ്യാനം വന്നതുകൊണ്ടാണ് . ബ്രാഹ്മണ്യം തീരുമാനിക്കുന്നത് ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണെന്ന് ബുദ്ധന്‍ പറഞ്ഞത് ഗീതയിലും സ്വാധീനിക്കപ്പെട്ടു കാണില്ലേ എന്നതാണ് പറയാന്‍ ശ്രമിച്ചത് ..

ഋഗ്വേദകാലത്ത് ഗോത്രങ്ങള്‍ക്കിടയിലെ വര്‍ണവ്യ്‌വസ്ഥയില്‍ അസമത്വമില്ലായിരുന്നു എന്ന് ഒട്ടുമിക്ക ചരിത്രകാരന്മാരും പറയുന്നത് തന്നെയാണ് ...

Anonymous said...

ചില പുത്തന്‍ അറിവുകള്‍ കിട്ടി .Being an Atheist ...നല്ല വായനാനുഭാവമായിരുന്നു ........നന്ദി രവിചന്ദ്രന്‍ സര്‍ .........

Anonymous said...

ഈ ലിങ്കില്‍ ഒന്ന് പോയി നോക്കാമോ

http://www.youtube.com/watch?feature=player_embedded&v=MeSSwKffj9o

satheesh said...

RAVI CHANDRAN SIR NJANUM CHERUTHAAYITTU ONU COMENTIYUTTUNDAAYIRUNNU MALAYAALAM TYPE CHEYYAAN ARIYILLA ATHUKONDAANU MANGLEESH UPAYOGICHATH PUTHIYA AALAANU THANGALUDE PRATHIKARANAM ENNE POLULLAVARKKU AVESAMAANU MANASILAAKUMALLO PLEASE LEKHANAM NANNAYIRUNNU ABHINANDHANANGAL

പണ്ഡിറ്റ് said...

/////ഗീത ഈ കാലഘട്ടത്തില്‍ ആരും ജാതി വ്യവസ്ഥയെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നതായി തോന്നുന്നില്ല.മാത്രമല്ല ജന്മ ജാതി വ്യവസ്ഥയെ എതിര്‍ക്കുവാന്‍ കൂടുതലായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്.അത് നല്ലതല്ലേ? ////

പാടില്ല അങ്ങനെ പറയാനേ പാടില്ല. ജന്മ ജാതി വ്യവസ്ഥ ഇങ്ങനെ തന്നെ നില്‍ക്കണം. എങ്കിലേ സാറിനേപ്പൊലുള്ളവര്‍ക്ക് പുസ്തകങ്ങളെഴുതി രസിക്കാന്‍ ആകൂ. ഇതൊക്കെ ഇല്ലാതായാല്‍ സാറൊക്കെ എന്തു ചെയ്യും. മാര്‍ക്കറ്റ് പോകില്ലേ. വ്യാഖ്യാനങ്ങളൊക്കെ വ്യാഖ്യാന ഫാക്റ്ററിയില്‍ നിന്നും പഠിച്ചിറങ്ങിയ ഞങ്ങളേപ്പൊലുള്ള പ്രൊഫസര്‍മാരുടെ കളിസ്ഥലമാണ്. അവിടെ ഇതുപോലെ ഞങ്ങള്‍ക്കിഷ്ടപ്പെടാത്ത വ്യാഖ്യാനങ്ങളുമായി വന്നാല്‍ കളി പഠിപ്പിക്കും. കേട്ടോ മോനേ ദിനേശാ.

hussain valapra said...

THE ARTICLE SHEDS NEW LIGHT TO GEETHA AND THE LIFE OF ASOKA'. MOREOVER IT EXPOSES THE VIOLENCE INHERENT IN ALL RELIGIONS.

ChethuVasu said...

പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ റിസര്‍ച്ച് ചെയ്തിട്ടും ജന്മം കൊണ്ട് ബ്രാഹ്മണര്‍ ആയി ജനിച്ച ആരെ എങ്കിലും കര്‍മം കൊണ്ട് ബ്രാഹ്മണര്‍ അല്ലാത്തവര്‍ എന്ന് പറഞ്ഞു ശൂദ്രരോ മറ്റോ ആയി തരം താഴ്ത്തിയത് കേട്ടിട്ടില്ല ! അത് എന്ത് കൊണ്ടായിരിക്കാം..? കര്‍മമാണ് പഴയ കാലത്ത് വര്‍ണത്തിനു ആധാരം എങ്കില്‍ ബ്രാഹ്മണരുടെ മക്കള്‍ ആയി ജനിച്ച ചിലരെങ്കിലും ശൂദ്രര്‍ ആയി അറിയപ്പെട്ടു ശൂദ്രരുടെ തൊഴിലുകള്‍ ചെയ്തു ജീവിക്കെണ്ടാതായിരുന്നല്ലോ .

Joselet Joseph said...

ആധികാരികമായി വിവരിച്ച പുതിയ അറിവുകള്‍ക്ക് ഒത്തിരി നന്ദി സര്‍, !!

Ajesh Krishnan said...

ഇതുവരെ കേട്ട കഥകളില്‍ ഒരു പുതിയ വഴിത്തിരിവ്....നന്നായി ആവിഷ്ക്കരിച്ചു...
ആശംസകള്‍.

നിരഞ്ജന്‍ said...

>>>രവിചന്ദ്രന്‍ സി said...
ചാതുര്‍വര്‍ണ്യം പ്രയോഗത്തില്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അതിന് കൃഷ്ണന്‍ അടിയൊപ്പിടുന്നതാണ് ഗീതയില്‍ കാണുന്നത്. മനുഷ്യര്‍ക്കിടയില്‍ വിഭജനം താനുണ്ടാക്കിയെന്നാണ് ദൈവം പറയുന്നത്<<<<

രവിചന്ദ്രന്‍ സര്‍,
മനുഷ്യര്‍ക്കിടയില്‍ വിഭജനം താന്‍ ഉണ്ടാക്കി എന്ന് എവിടെയാണ് കൃഷ്ണന്‍ പറയുന്നത്? ദയവായ് ചൂണ്ടി കാണിക്കുക.

നിരഞ്ജന്‍ said...

>>>ഗീത ഏതാണ്ട് മുഴുവനും കോപ്പി-പേസ്റ്റ് സാഹിത്യരചനയാണ്. ഉപനിഷത്തുകള്‍ , വേദങ്ങള്‍, സാഖ്യം, ന്യായം, വൈശേഷികം, ന്യായ-വൈശേഷികം, മീമാംസ തുടങ്ങിയ ദര്‍ശനങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ആശയങ്ങളും വരികളുമാണതിലുള്ളത്<<<


ഹഹഹ.. ബാലിശമായ വാദങ്ങള്‍ ആണല്ലോ സര്‍. ഉപനിഷത്തുക്കള്‍ ആകുന്ന ഗോവില്‍ നിന്ന് പാല്‍ കറന്നെടുക്കുന്ന ഗുരുവായ് കൃഷ്ണനെയും അത് പാനം ചെയ്യുന്ന കുട്ടിയായ് അര്‍ജുനനെയും സങ്കല്‍പ്പിക്കാന്‍ ഉപദേശിച്ചുകൊണ്ടാണ് ഒട്ടുമിക്ക ഗീത പഠന ക്ലാസുകളും ആരംഭിക്കുന്നത് തന്നെ.

ഉപനിഷത്തുക്കളുടെ ആശയങ്ങള്‍ അല്ല ഗീതയില്‍ ഉള്ളത് എന്ന് ഇനി താങ്കള്‍ വന്നു പറഞ്ഞാല് അത് ഞങ്ങള്‍ സമ്മതിച്ചു തരില്ല. ഉപനിഷത്തുക്കളുടെ രത്നച്ചുരുക്കം തന്നെയാണ് ഗീത. നൂറ്റൊന്നുതരം.

രവിചന്ദ്രന്‍ സി said...

Dear Niranjan, ഒരുപാട് ബുദ്ധിമുട്ടണ്ടല്ലോ. 'ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം' എന്ന ഒറ്റ വാചകം മതിയല്ലോ. ഏകവര്‍ണമല്ല.'നാല് 'വര്‍ണ്ണങ്ങള്‍ . വിഭജിക്കാതെ എങ്ങനെയാ നിരജ്ഞന്‍ നാല് കിട്ടുന്നത്? വിഭജിച്ചില്ലെങ്കില്‍ വര്‍ണവും ജാതിയും ഗുണവുമൊക്കെ 'ഒന്നാ'യിരിക്കും. അതിനെയാണ് അദൈ്വതം എന്നു പറയുന്നത്. ഗീതാ ക്ളാസ് തുടങ്ങുന്നതോ പശുവിനെ കറന്നതോ ഇവിടെ പ്രസക്തമാകുന്നില്ല. കട്ട് ആന്‍ഡ് പേസ്റ്റാണെന്ന് ഞാന്‍ പറഞ്ഞു. താങ്കളും ഫലത്തില്‍ അതു തന്നെ പറയുന്നു. ലോകം മുഴുവന്‍ അത് പറയുന്നു. പിന്നന്താണ് പ്രശ്‌നം???? ഉള്ള കാര്യം പറയാന്‍ പാടില്ലേ??

പിന്നെ പരമ്പരാഗതമായ ആ ഉപമയും കഥയില്ലാത്തതാണ്. കൃഷ്ണന്‍ കറവക്കാരനും അര്‍ജുനന്‍ കുട്ടിയുമാണെങ്കില്‍ ഉപനിഷത്താകുന്ന പശുവിന്റെ പാല്‍ സത്യത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടതാണെന്ന ചോദ്യം കൂടി പരിഗണിക്കേണ്ടി വരും. Just for your thought mill.

People against Globalisation said...

good assessments.. thank u

നിരഞ്ജന്‍ said...

>> രവിചന്ദ്രന്‍ സി said...
ഒരുപാട് ബുദ്ധിമുട്ടണ്ടല്ലോ. 'ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം' എന്ന ഒറ്റ വാചകം മതിയല്ലോ.>>


പ്രിയ രവിചന്ദ്രന്‍ സര്‍,

Many thanks for your reply.
തീര്‍ച്ചയായും ഗീതയിലെ വരിയാണത്. പക്ഷെ ഒരു ശ്ലോകം പറയുമ്പോ ആദ്യ രണ്ടു വാക്കുകള്‍ മാത്രം മുറിച്ചെടുത്തു പറഞ്ഞാല്‍ പകുതി അര്‍ഥം പോലും കിട്ടില്ല എന്ന് മാത്രമല്ല വിപരീതാര്‍ത്ഥങ്ങള്‍ കല്പ്പിക്കപ്പെടാനും സാധ്യതയില്ലേ എന്ന് ഞാന്‍ ഭയപ്പെടുന്നു. "ഒരു സി.ബി.ഐ. ഡയറിക്കുറുപ്പ്" ആദ്യ പത്തു മിനുട്ട് മാത്രം കണ്ടിട്ട് ഔസേപ്പച്ചന്‍ ആണ് വില്ലന്‍ എന്ന് വിധിയെഴുതുന്നപോലെ ആവില്ലേ അത്.

താങ്കള്‍ പറഞ്ഞ ശ്ലോകം മുഴുവന്‍ നോക്കാം നമുക്ക്.

ചാതുർവർണ്യം മയാ സൃഷ്ടം
ഗുണകർമവിഭാഗശഃ
തസ്യ കർതാരമപി മാം
വിദ്ധ്യകർതാരമവ്യയം


ഇനി ഓരോ വരിയുടേയും അര്‍ഥം നോക്കാം.

ചാതുർവർണ്യം മയാ സൃഷ്ടം= എന്നാല്‍ നാല് വര്‍ണ്ണങ്ങള്‍ സൃഷ്ടിക്കപ്പെട്ടു
ഗുണകർമവിഭാഗശഃ= ഗുണങ്ങളുടെയും കര്‍മ്മങ്ങളുടെയും വിഭാഗങ്ങള്‍ കൊണ്ട്.
തസ്യ കർതാരമപി മാം = ആ വര്‍ണ്ണങ്ങളുടെ കര്‍ത്താവ്‌ ഞാന്‍ ആണ്
വിദ്ധ്യകർതാരമവ്യയം= അതിന്‍റെ അകര്‍ത്താവും ഞാന്‍ ആണ്

പ്രശ്നമാണല്ലോ സര്‍.

കൃഷ്ണന്‍ പറയുന്ന ചാതുര്‍വര്‍ണ്യം ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര ചാതുര്‍വര്‍ണ്യം ആണെന്ന് തന്നെ വക്കുക. എങ്കില്‍ കൃഷ്ണന്‍ പറയുന്നതെന്താണ്. കര്‍മ്മത്തെ അടിസ്ഥാനമാക്കി നാല് വര്‍ണ്ണങ്ങളെ സൃഷ്ടിച്ചു എന്ന്. ധാ കിടക്കുന്നു. അപ്പൊ ചാതുർവർണ്യം മയാ സൃഷ്ടം എന്ന് മാത്രം പറഞ്ഞു നമ്മള്‍ "ജന്മ വിഭാഗശ" എന്ന് കേള്‍ക്കുന്നവരെ തെറ്റായ്‌ ഊഹിക്കാന്‍ വിടുന്നത് ആദ്യത്തെ തെറ്റ്. ജന്മഗുണം അല്ല കര്‍മ്മഗുണം ആണ് വിഭജനത്തിനു ആധാരം എന്നാണു പിനീട് ബുധന്‍ ഊന്നി പറഞ്ഞത് പോലെ കൃഷ്ണനും അസഗ്നിധമായ് പറഞ്ഞു വയ്ക്കുന്നത്.

ഇനി അടുത്ത രണ്ടു വരി. ഈ വര്‍ണ്ണങ്ങളുടെ കര്‍ത്താവ്‌ ഞാന്‍ ആണ് എന്ന പോലെ അതിന്‍റെ അകര്‍ത്താവും ഞാന്‍ ആണ്. അവിടെയും പ്രശ്നമാണല്ലോ സര്‍. വര്‍ണ്ണങ്ങളുടെ അകര്‍ത്താവ് എന്ന് ടിയാന്‍ ഇപ്പൊ പറയുന്നു. :-) അപ്പൊ താങ്കള്‍ വിളിച്ച തെറിയൊക്കെ വെറുതെ ആയോ? :-)

ഔസേപ്പച്ചന്‍ ആണ് കൊലയാളി എന്ന മുന്‍വിധിയോടെയല്ലാതെ ഗീത വായിക്കുന്നവര്‍ക്ക്, തുടര്‍ന്ന് പഠിക്കാന്‍ പ്രചോദനം നല്‍കുന്നൊരു വരിയാണത്. എങ്ങനെ ഭഗവാന് ഒരു കാര്യത്തിന്റെ കര്‍ത്താവും അകര്‍താവും ആകാന്‍ കഴിയുന്നു എന്നത്. താങ്കള്‍ തന്നെ പറഞ്ഞ അദ്വൈത ചിന്തയിലെക്കുള്ള ചൂണ്ടു പലകയാണത്.

Again, thanks a bunch for your time sir.

രവിചന്ദ്രന്‍ സി said...

Dear Niranjan,

You are self contradictiong dear.താങ്കളുടെ ചോദ്യമിതായിരുന്നു:

രവിചന്ദ്രന്‍ സര്‍,
മനുഷ്യര്‍ക്കിടയില്‍ വിഭജനം താന്‍ ഉണ്ടാക്കി എന്ന് എവിടെയാണ് കൃഷ്ണന്‍ പറയുന്നത്? ദയവായ് ചൂണ്ടി കാണിക്കുക.

ഞാനതിന് മറുപടി നല്‍കി. വിഭജനം നടത്തിയത് താനാണെന്ന് ഗീതാദൈവം സമ്മതിക്കുന്നു. അതായത് വിഭജനം നടത്തുന്ന ദൈവമാണ് ഗീതാദൈവം. അപ്പോള്‍ ചോദ്യത്തിന് ഉത്തരമായി.

ഇനിയെന്താണ് പ്രശ്‌നം? വിഭജനം നടത്തിയത് എന്തടിസ്ഥാനത്തിലാണ് എന്നൊരു ഉപചോദ്യം താങ്കള്‍ കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഗുണം-കര്‍മ്മം-ജന്മം മാനദണ്ഡങ്ങളെ കുറിച്ചുള്ള വാദങ്ങള്‍ വെറുതെ വലിച്ചിഴയ്ക്കുന്നു. അത് മുകളില്‍ നടത്തിയ ചര്‍ച്ചയാണ്. അതിവിടെ പ്രസക്തമല്ല.

ഈ നാല് വരി ഇവിടെ ഉദ്ധരിക്കേണ്ടിയിരുന്നില്ല. സിനിമ കണ്ട് ആദ്യത്തെ പത്ത് മിനിറ്റില്‍ വില്ലനെ വിളിച്ചുപറയുന്ന ശീലം എനിക്കില്ല.

സാേേങ്കതികമായി പറഞ്ഞാലും താങ്കളുടെ വാദം ശരിയല്ല. ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ താന്‍ മനുഷ്യരെ നാലായി തിരിച്ചുവെന്നും മരിച്ചു കഴിയുമ്പോള്‍ താനാകുന്ന പരമാത്മാവില്‍ വിലയം പ്രാപിച്ച് അവരെല്ലാം ഒന്നായി തീരുമ്പോള്‍ വിഭജനം റദ്ദാകുമെന്നുള്ള വ്യാഖ്യാനം തന്നെയെടുക്കുക. ഇത് അദൈ്വതമാണെന്ന് താങ്കള്‍ പറയുന്നു!

മരിച്ചവര്‍ ഭൗതികമായും ഒന്നു തന്നെയല്ലേ? അത് ആരും മുന്‍കയ്യെടുത്തില്ലെങ്കിലും മറിച്ചൊരു അവസ്ഥ അസാധ്യമാണ്. മരിച്ചവരും ജനിക്കാത്തവരും ഒന്നുതന്നെ. ജീവിച്ചിരിക്കുന്നവര്‍ക്കല്ലേ വിഭജനം ഏകത്വം ഇത്യാദി വ്യതിരിക്ത ഭാവങ്ങള്‍ ഉണ്ടാവുക?

ഭേദകല്‍പ്പന പ്രസക്തം ജീവിതത്തില്‍ മാത്രമാണ്. അവിടെ വിഭജനം ഉണ്ടോ എന്നതാണ് വിഷയം. കൃഷ്ണന്‍ അങ്ങനൊരു വിഭജനം ഉണ്ടാക്കി. അതേ ഞാന്‍ പറഞ്ഞുള്ളു. വിഭജിച്ചിട്ട് വിഭജനം റദ്ദാക്കുന്നവന്‍ വിഭജിക്കാത്തവനാണോ? അതോ വിഭജിച്ചവനോ?

ബാക്കി ഗുണ-കര്‍മ്മ വിഷയങ്ങല്‍ മുകളില്‍ വിശദീകരിച്ചിട്ടുണ്ട്.

രവിചന്ദ്രന്‍ സി said...

കൃഷ്ണന്‍ പറയുന്ന ചാതുര്‍വര്‍ണ്യം ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര ചാതുര്‍വര്‍ണ്യം ആണെന്ന് തന്നെ വക്കുക. >>>>
അങ്ങനെ സോപാധികമായി സങ്കല്‍പ്പിക്കേണ്ട കാര്യമൊന്നുമില്ല. ക്ഷത്രിയ ധര്‍മ്മത്തെ കുറിച്ചാണ് കൃഷ്ണന്റെ ഗീര്‍വാണം മുഴുവന്‍. വ്യഖ്യാനഫാക്ടറികള്‍ കൊണ്ടൊന്നും നിവര്‍ത്തെടുക്കാന്‍ കഴിയാത്തവിധം ക്ഷത്രിയ ധര്‍മ്മം ഗീതയില്‍ തുള്ളി തുളുമ്പുന്നുണ്ട്.

പണ്ഡിറ്റ് said...

ജോലിയുടെ അടിസ്ഥാനത്തില്‍ വിഭജനം ഉണ്ടായി എന്നതില്‍ എന്ത് തെറ്റാണു മാഷേ നിങ്ങള്‍ കാണുന്നത്? ചാതുര്‍വര്‍ണ്യം ഇല്ലാത്ത സമൂഹത്തിലും അതില്ലേ? എല്ലാവരും ഒരു പോലെ ആകണമെങ്കില്‍ കമ്യൂണിസം തന്നെ വേണ്ടി വരും.

പൂജ നടത്തുന്നവരെ ബ്രാഹ്‌മണര്‍ എന്നു വിളിച്ചാലോ, രാജ്യം ഭരിക്കുന്നവരെ ക്ഷത്രിയര്‍ എന്നു മുദ്ര കുത്തിയാലോ, കച്ചവടക്കാരെ വൈശ്യര്‍ എന്നു വിളിച്ചാലോ, തൊഴിലാളികളെ ശുദ്രര്‍ എന്നു വിളിച്ചാലോ എന്താണു പ്രശ്നം?

വിഷയം വിഭജനമല്ലല്ലോ. വിവേചനമല്ലേ? വിവേചനം വന്നതല്ലേ പ്രശ്നമായത്?

ജാതിപ്പേരോടുകൂടി നടത്തുന്ന വിവേചനവും ജാതിപ്പേരില്ലാതെ നടത്തുന്ന വിവേചനവും അടിച്ചമര്‍ത്തലും ഒന്നു തന്നെയല്ലേ?

വിവേചനം ഉണ്ടാക്കിയത് ഗീതയൊന്നുമല്ല മാഷേ. അത് മനു ആശാന്‍ എഴുതി വച്ച ചില നിയമങ്ങളാണ്. ബ്രഹ്മണാധിപത്യം ഉണ്ടായത് അവിടെയാണ്.

Unknown said...

കമ്മ്യൂണിസത്തിലും രാജാവും മന്ത്രീം പ്രജകളും ഉണ്ട്.

Unknown said...

വ്യാഖ്യാന ഫാക്റ്ററി മതവാദികളുടെ കുത്തക ഒന്നും അല്ല. ഞങ്ങള്‍ക്കും ആകാം.....:)

നിരഞ്ജന്‍ said...

പ്രിയ രവിചന്ദ്രന്‍ സര്‍,

ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞു അവസാനിപ്പിക്കട്ടെ. താങ്കളുടെ പ്രൊഫൈലില്‍ അദ്ധ്യാപകന്‍ എന്നും എന്‍റെതില്‍ കണക്കപ്പിള്ള എന്നും എഴുന്നത് എങ്ങനെ ഒരു കൊടിയ പാതകം ആകുന്നു എന്നും അതെങ്ങനെ വിഭജനം എന്നതിന്റെ കേവലാര്‍ത്ഥത്തില്‍ അല്ലാതെ ഇന്ത്യാവിഭജനം പോലൊരു വിഭജനം ആകുന്നു എന്നും മനസിലാകുന്നില്ല സര്‍. ഏതു പരിഷ്കൃത സമൂഹത്തില്‍ ആണ് അങ്ങനെയൊരു ക്ലാസിഫികേഷന്‍ ഇല്ലാത്തത്?

അതിനെ ജന്മസിദ്ധമായ വാലുകള്‍ ആക്കി വികലവ്യാഖ്യാനം നടത്തി ബ്രാഹ്മണ്യം ഭാരതമണ്ണില്‍ ഈര്‍ഷ്യയുടെ തേര്‍വാഴ്ച നടത്തി എന്നത് ഞാനും കാണാതെ പോകുന്നില്ല സര്‍. അതൊക്കെ അങ്ങേയറ്റത്തെ തെറ്റുതന്നെയാണ്. ഒരു വ്യാഖ്യാനം കൊണ്ട് വെള്ളപൂശാന്‍ ആകാത്ത കൊടിയ പാതകം തന്നെയാണത്. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകം മുഴുവന്‍ വ്യാപരിച്ച "അസമത്വം" ഇന്ത്യയില്‍ രൂപമെടുത്തത് ജാതി വ്യവസ്ഥിതിയുടെ രൂപത്തില്‍ ആണ്.

താങ്കള്‍ പറഞ്ഞ മറ്റൊരു കാര്യം-
>>ഗീത ഉപനിഷദ് ദര്‍ശനങ്ങളുടെ കട്ട് പേസ്റ്റാണെന്ന് ഞാന്‍ പറഞ്ഞു. താങ്കളും ഫലത്തില്‍ അതു തന്നെ പറയുന്നു. ലോകം മുഴുവന്‍ അത് പറയുന്നു. പിന്നന്താണ് പ്രശ്‌നം? >>

അങ്ങനെയല്ല അല്ല എന്ന് ആരാണ് പറയുന്നത് സര്‍? ഉദയനാണ് താരത്തില്‍ മോഹന്‍ലാല്‍ പറയുന്നത് പോലെ "ആ പറഞ്ഞവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ ".. :-) സത്യത്തില്‍ എനിക്കും മനസിലാകുന്നില്ല പിന്നെ എന്താണ് പ്രശ്നമെന്ന്. :-)


നീ എന്തിനു അനാര്യനെ പോലെ സംസാരിക്കുന്നു എന്ന് കൃഷ്ണന്‍ പറഞ്ഞതിനെ വിമര്‍ശിക്കുന്നവരോട് ഒരു വാക്ക്-

ഗീതയില്‍ വിശ്വരൂപദര്‍ശന യോഗത്തിലെ വരിയാണ്. ഡയലോഗ് അര്‍ജുനന്‍ വക.
സഖേതി മത്വാ പ്രസഭം യദുക്തം ഹേ കൃഷ്ണ ഹേ യാദവ ഹേ സഖേതി
അജാനതാ മഹിമാനം തവേദം മയാ പ്രമാദാത്പ്രണയേന വാപി

ഹേ യാദവ ഹേ സുഹൃത്തേ എന്നാണ് കൃഷ്ണന്‍ അര്‍ജുനനെ വിളിക്കുന്നത്‌. അപ്പൊ ആര്യന്‍ എന്നത് കൊടികെട്ടിയ ആര്യന്‍ അധിനിവേശ തിയറിയിലെ ആര്യന്‍ ആണെങ്കില്‍ - നീ എന്തിനു അനാര്യന്നെ പോലെ സംസാരിക്കുന്നു എന്ന് കൃഷ്ണന്‍ ചോദിക്കുമ്പോ- "അല്ല ഇതൊക്കെ പറയാന്‍ താന്‍ ആരുവാ" എന്ന് അര്‍ജുനന്‍ തിരിച്ചു ചോദിക്കണ്ടേ? വേണ്ടേ?

ബുദ്ധമത ക്ഷയത്തെക്കുറിച്ച്-
നിരീശ്വരവാദം ചുവന്ന ആകാശത്തിലെ ജ്വലിക്കുന്ന താരകമായ് വിളങ്ങി നില്‍ക്കുന്ന ചൈനയില്‍ നിന്ന് ബുദ്ധമത ആചാര്യന് ജീവാഭയം തേടിയെത്താന്‍ "ദുഷ്ട പരിഷകളുടെ" ഭാരതം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന വസ്തുതയെ വിളിപ്പാടകലെ മാറ്റിനിര്‍ത്തി ബുദ്ധമത ക്ഷയത്തെ കുറിച്ച് സംസാരിക്കാം.


ഇന്ത്യ മുഴുവന്‍ പന്തലിച്ചു നിന്ന ബുദ്ധമതം ഇന്ന് നാമാവശേഷമായത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കപ്പെടെണ്ടത് തന്നെയാണ്. ബ്രാഹ്മണ മേധാവിത്വത്തിന്റെ ഇരുണ്ട കാലത്ത് ഒരു കൂട്ടം ബ്രാഹ്മണ തെണ്ടികളുടെ കൈ കൊണ്ട് ബുദ്ധമതം ഊര്‍ദ്ധശ്വാസം വലിച്ചു എന്ന് കരുതുന്നത് അസംഭവ്യം എന്ന് തന്നെ കരുതുന്നു. ബാബാസാഹെബ് പറഞ്ഞത് പോലെ, ഇസ്ലാം അധിനിവേശ ശക്തികളുടെ ആക്രമണങ്ങളില്‍ പ്രമുഖ വൈജ്ഞാനിക കേന്ദ്രങ്ങള്‍ ഒരുപിടി ചാരമായ് നശിപ്പിക്കപ്പെട്ടപ്പോള്‍ ബുദ്ധമതം അന്ത്യതോടടുത്തു എന്നതും മറ്റൊരു പ്രബലമായ വാദമാണ്.

എങ്കിലും അതിനേക്കാള്‍ ഉപരിയായ് പറയാന്‍ തോന്നുന്നത് "സംസ്കാരങ്ങളുടെ ഇതിഹാസം" രചിച്ച പ്രശസ്ത അമേരിക്കന്‍ ചരിത്രകാരന്‍ വില്‍ ഡുറണ്ട് പറഞ്ഞ ഒരു വാചകമാണ്

A great civilization is not conquered from without until it has destroyed itself within

ദയവായ് എഴുത്ത് തുടരുക സര്‍.

ഗൌരവന്‍ said...

രവിചന്ദ്രന്‍ സര്‍,
താങ്കള്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഉള്‍കൊള്ളുന്നു.താങ്കളുടെ ഉദ്ദേശ്യ ശുദ്ധിയും ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. പക്ഷെ ഗീത വായിക്കുമ്പോള്‍ താങ്കള്‍ പറഞ്ഞത് പോലെ അല്ല എനിക്ക് തോന്നിയിട്ടുള്ളത്.മനുഷ്യനന്മയ്ക്ക് വേണ്ടിയുള്ള ഉപദേശങ്ങള്‍ അതില്‍ ഉള്ളതായിട്ടാണ് തോന്നിയത്.ഗീത മാത്രമല്ല, ഉപനിഷത്തുകള്‍,ബുദ്ധന്റെ ഉപദേശങ്ങള്‍, ക്രിസ്തുവിന്റെ ചില വചനങ്ങള്‍, കമ്മ്യൂണിസം തുടങ്ങിയവയെല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നു.ഇവ മനുഷ്യന് ഉപകാരപ്പെടുമെന്ന് തോന്നിയത് കൊണ്ട് മാത്രം.മതത്തിനു ഉപരിയായിട്ടാണ് ഞാന്‍ ഇവയെ കാണുന്നത്.ഇനി ഇവയില്‍ അടങ്ങിയിട്ടുള്ള വിഭാഗീയത ഉണ്ടാക്കുന്ന ഏതൊരു വചനവും എതിര്‍ക്കപ്പെടെണ്ടതും ആണ്.ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ഞാന്‍ ഒരു മതത്തിലും ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഈശ്വരവിശ്വാസിയും അല്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല.പക്ഷെ നൂറ്റാണ്ടുകളായി മനുഷ്യ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന അന്ധമായ വിശ്വാസങ്ങള്‍ വേരോടെ പിഴുതു മാറ്റാന്‍ ഇത്തരം ശ്രമങ്ങള്‍ പ്രായോഗികമായി സഹായിക്കും എന്ന് തോന്നുന്നില്ല.മറിച്ചു താങ്കളുടെ പോസ്റ്റ്‌ വായിച്ച ഒരു ബുദ്ധമത വിശ്വാസിക്ക് ഹിന്ദുക്കളോട് വിരോധം തോന്നാനും സാധ്യതയുണ്ട്.മനുഷ്യനെ ഒരുമിപ്പിക്കാന്‍ കഴിയുന്ന രൂപത്തില്‍ മതഗ്രന്ഥങ്ങള്‍ പുനര്‍ വ്യാഖ്യാനം ചെയ്യുന്നതായിരിക്കും ഇതിലും നല്ലത് എന്ന് തോന്നുന്നു.ആധുനിക ശാസ്ത്രത്തിന്റെ സാധ്യതകള്‍, തിന്മ ചെയ്യാന്‍ ചിലര്‍ ഉപയോഗിക്കുന്നു ‍ എന്ന് കരുതി അങ്ങ് ശാസ്ത്രത്തെ തള്ളിപ്പറയുമോ?

മറുപടി പ്രതീക്ഷിക്കുന്നു.

രവിചന്ദ്രന്‍ സി said...

പ്രിയ നിരജ്ഞന്‍,

ഞാന്‍ അദ്ധ്യാപകനും താങ്കള്‍ കണക്കപിള്ളയുമാകുന്നതല്ല വര്‍ണസങ്കല്‍പ്പം. ഞാന്‍ അദ്ധ്യാപകനാകുന്നതിന് മുമ്പ് പോലിസില്‍ ഇന്‍സ്‌പെക്ടറായും പി.എസ്.സി ജീവനക്കാരനായും ജോലി ചെയ്തിട്ടുണ്ട്. ഇനി വേറെതെങ്കിലും ജോലി ചെയ്യുന്നതിനും എനിക്കിന്ന് വിലക്കില്ല. താങ്കളുടെ കാര്യത്തിലും ഈ പറഞ്ഞത് സാധുവാണ്. പക്ഷെ വര്‍ണവ്യവസ്ഥയില്‍ കുലം മാറി കര്‍മം ചെയ്യുന്നതിന് വിലക്കുണ്ട്. ഈ സാമാന്യതത്വം അവഗണിച്ചുകൊണ്ട് താങ്കള്‍ നടത്തുന്ന വിലയിരുത്തലുകള്‍ ഭാവനാശൂന്യമാണെന്നേ പറയാവൂ.

ഗീത കട്ട് ആന്‍ഡ് പേസ്റ്റാണെന്ന് എല്ലാവരും പറയുന്നു. ഞാനും നിരജ്ഞനും വായുജിത്തും പൂര്‍ണ്ണ സ്വരാജുമൊക്കെ ഒരേ അഭിപ്രായക്കാരന്‍. ഇനി മാമുക്കോയയുടെ കഥാപാത്രം ചെയ്യുന്നത് പോലെ നമുക്ക് പരസ്പരം തോളില്‍ കയ്യിട്ടുകൊണ്ട് ചോദിക്കാം' ഇനി ഞങ്ങളെയെല്ലാം നേരിടാന്‍ ആരുണ്ട്?:)

രവിചന്ദ്രന്‍ സി said...

'അനാര്യനാ'കരുതെന്ന് പറയുമ്പോള്‍ അര്‍ജുനന്‍ എന്തിനാണ് കൃഷ്ണനെ തിരുത്തുന്നത്? അനാര്യനാകുന്നത് കുറച്ചിലാണെന്നല്ലെ കൃഷ്ണന്‍ സൂചിപ്പിക്കുന്നത്. വര്‍ണ്ണാന്ധനായ അര്‍ജുനന്‍ അതൊരു ഗരിമയായി കാണുന്നതില്‍ എന്താണത്ഭുതം? പിന്നെ സംവരണ സിലബസ്സനുസരിച്ച ഇന്ന് യാദവന്‍ OBC ആണെന്ന് കരുതി മഹാഭാരത സാഹചര്യമനുസരിച്ച് യാദവന്റെ വര്‍ണമെന്താണെന്ന് അന്വേഷിക്കേണ്ടേ? എന്റെ അറിവനുസരിച്ച് ഗോപാലകരായിരുന്നുവെങ്കിലും യാദവര്‍ രാജ്യം ഭരിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരായിരുന്നു. അതായത് ക്ഷത്രിയ ധര്‍മ്മം നിര്‍വഹിച്ചവര്‍. കുലം മാറി സുഭദ്രയെ അര്‍ജുനന് കൊടുക്കാന്‍ കൃഷ്്ണന്‍ തയ്യാറാവുമോ? കൃഷ്ണന്‍ തയ്യാറായാല്‍ തന്നെ ബലരാമന്‍ സമ്മതിക്കുമോ? കൃഷ്ണന്‍ വര്‍ണപരമായ കാര്യങ്ങളില്‍ മഹാമനസ്‌ക്കത കാണിക്കുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാമോ? (ദയവായി വിദുരര്‍-വ്യാസന്‍-സത്യവതി എന്നൊന്നും പറഞ്ഞ് വരരുത്)വര്‍ണം മാറിയുള്ള എത്ര വിവാഹങ്ങള്‍ മഹാഭാരതത്തില്‍ നടക്കുന്നുണ്ട്?

ChethuVasu said...
This comment has been removed by the author.
ChethuVasu said...

സത്യം പറഞ്ഞാല്‍ ഈയിടെ കണ്ടു വരുന്ന കൃഷ്ണന്‍ യാദവന്‍ ഇപ്പോഴത്തെ യാദവന്‍ ശൂദ്രന്‍ അപ്പോള്‍ കൃഷ്ണന്‍ അത് തന്നെ എന്ന തമാശ കേള്‍ക്കുമ്പോള്‍ ഇപ്പരയുന്നവന്മാരുടെ ചരിത്ര ബോധം കണ്ട് അത്തം വിട്ടു നിലക്കുകയോ ചിരിച്ചു മണ്ണ് കപ്പുകയോ ചെയ്യാതെ വേറെ മാര്‍ഗ്ഗം ഒന്നും ഇല്ല . മതുരയിലെ രാജാവായ , യുദ്ധ പ്രിയനനായ ക്ഷത്രിയന്‍ കംസന്‍ അമ്മാവനനയുള്ള കൃഷ്ണ ക്ഷത്രിയന്‍ അല്ലെങ്കില്‍ ആരാണ് . ക്രിഷ്ന്റെ അച്ഛനും അമ്മയുമാകട്ടെ ചെറിയ രാജ്യത്തെ രാജാക്കന്മാരും . അക്ക്ലാത്ത ഏറ്റവും വലിയ രാജാവായ ക്ഷത്രിയ ശ്രേഷ്ടന്‍ ആയ മഗധയിലെ ( ബീഹാര്‍) ജരാസന്ധന്‍ തന്റെ മക്കളെ വിവാഹം കഴിച്ചു കൊടുക്കാന്‍ ഉദ്ദേശിച്ചിരുന്നത് കൃഷ്ണന്റെ നേരമ്മാവാന്‍ കംസനുമായി ..

ഇന്നത്തെ കുഞ്ഞു മനസ്സുകള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടത് പഴയ കാല്‍ ക്ഷതൃയന്മാര്‍ എന്ന് പറയുന്നത് ഇന്നത്തെ ടി വി സീരിയലുകളില്‍ കാണുന്ന പോലെ ക്ലീന്‍ ഷേവ് ചെയ്തു ലിസ്പ്ടിക് ഇട്ട രാജാക്കാന്‍ മാരോ മറ്റോ ആയിരിക്കില്ല, ചെറുതും വലുതുമായ രാജ്യങ്ങളുടെ അധിപരും ഏറെകുറെ പ്രാകൃതരും ആയിരുന്നു എന്നതാണ് .. അന്നത്തെ ഏറ്റവും വലിയ സമ്പത്തായിരുന്നു പശു .. പശുക്കളുടെ എണ്ണം കൂടുതലുല്ലവാന്‍ വലിയ രാജാവ് അല്ലാത്തവന്‍ ചെറിയ രാജാവ് . അതാണ്‌ കണക്കു .

രവിചന്ദ്രന്‍ സി said...

പ്രയപ്പെട്ട ഗൗരവന്‍,

എല്ലാം ഇഷ്ടപ്പെടുന്നത് നൈതികബോധം മഹത്തരമാണെന്ന് എനിക്കഭിപ്രായമില്ല. എതിര്‍ക്കേണ്ടവ എതിര്‍ക്കപ്പെടണം. നിരസിക്കേണ്ടവ നിരസിക്കപ്പെടണം. മനുഷ്യന് ഉപകാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ ലോകത്തെ ഏറ്റവും കിരാതമായ തത്വശാസ്ത്രങ്ങളിലും സാമൂഹികസ്ഥാപനങ്ങളിലുമുണ്ട്. മതത്തിലും അത്തരത്തില്‍ നല്ലതും ചീത്തയും ഉണ്ടാവും. നന്മയാകട്ടെ തിന്മയാകട്ടെ പൂര്‍ണ്ണമായ തോതില്‍ നീക്കം ചെയ്ത യാതൊന്നും സൃഷ്ടിക്കാന്‍ മനുഷ്യനാവില്ല. അങ്ങനെ സാധിച്ചാല്‍ അതൊരത്ഭുതമായിരിക്കും. മതത്തിലും മതസാഹിത്യത്തിലും നന്മകളുണ്ട്, തിന്മകളും.

മതത്തിന്റെ കാര്യത്തില്‍ മാത്രമല്ല ലോകത്തെ എല്ലാ സാമൂഹികസ്ഥാപനത്തിലും ഇതുപോലെ തന്നെയാണ് അവസ്ഥ. മദ്യാപാനം മുതല്‍ മത്സ്യബന്ധനം വരെ, സതി മുതല്‍ അയിത്തം വരെ. യുദ്ധം മുതല്‍ അഴിമതി വരെ ...എല്ലാറ്റിനും ഈ സത്യം ബാധകമാണ്. അങ്ങനെയെങ്കില്‍ എന്തിന് യുദ്ധവും അഴിമതിയും സതിയും സ്ത്രീധനവും എതിര്‍ക്കപ്പെടണം? അവയിലെ നന്മകള്‍ മാത്രം സ്വീകരിച്ച് തിന്മകള്‍ ചൂണ്ടിക്കാട്ടാതെ അവയൊക്കെ നിലനിന്ന് പോകാന്‍ അനുവദിക്കുകയല്ലേ വേണ്ടത്? എന്തുകൊണ്ട് നാം യുദ്ധവിരുദ്ധപ്രചരണവും മദ്യവിരുദ്ധപ്രചരണവും അഴിമതിവിരുദ്ധപ്രചരണവും നടത്തുന്നു. തെറ്റല്ലേ അതൊക്കെ മി.ഗൗരവന്‍? ഇവയിലൊക്കെയുള്ള നന്മയുടെ അംശങ്ങള്‍ മാത്രം ചുരണ്ടിക്കാട്ടി നിലനിന്ന് പോകാന്‍ അനുവദിക്കുകയല്ലേ വേണ്ടത്?

രവിചന്ദ്രന്‍ സി said...

പക്ഷെ നാമവയെ രൂക്ഷമായി എതിര്‍ക്കുകയാണ്. കാരണം അവയില്‍ നന്മ കുറവും തിന്മ കൂടുതലുമാണ്. അതുകൊണ്ട് അവ തള്ളുകയും വേണം. മതത്തിന്റെയും മതസാഹിത്യത്തിന്റെയും കാര്യത്തില്‍ മാത്രം എന്തുകൊണ്ട് മറ്റെങ്ങും കാണാത്ത ഉദാരത വഴിഞ്ഞൊഴുകണമെന്ന് നിര്‍ബന്ധം എന്തുകൊണ്ട്? മതം അടിസ്ഥാനപരമായി തിന്മയും അപൂര്‍വമായി നന്മയുമാണെന്നറിയണം. Religion is occasionally good and essentially bad. അതുകൊണ്ടുതന്നെ അത് എതിര്‍ക്കപ്പെടും വിമര്‍ശിക്കപ്പെടും, വിമര്‍ശിക്കപ്പെടും. അതുമായി സന്ധി ചെയ്ത് സുരക്ഷിതത്വവും സാധ്യതകളും സംരക്ഷിക്കുന്നത് പ്രായോഗികബുദ്ധിയാവാം. എനിക്ക് പരാതിയില്ല. എല്ലാത്തിലും നന്മ കണ്ടെത്തി ശീലിച്ച സ്ഥിതിക്ക് മതത്തില്‍ മാത്രമല്ല മതവിമര്‍ശനത്തിലും നന്മ കണ്ടെത്താന്‍ താങ്കള്‍ക്ക് കഴിയുമെന്ന് കരുതട്ടെ.

നൂറ്റാണ്ടുകളായി മനസ്സില്‍ പതിഞ്ഞുവെന്ന് കരുതി ഒരു വ്യവസ്ഥയെ പിന്തുണയ്ക്കണമെന്ന ലോജിക്കില്‍ ന്യൂനതയുണ്ട്. അങ്ങനെയെങ്കില്‍ പരന്ന ഭൂമിയെ പിന്താങ്ങണം, അയിത്തത്തെ പിന്തുണയ്ക്കണം, രാജവാഴ്ചയെ പിന്തുണയ്ക്കണം, നിരക്ഷരതയെ പിന്തുണയ്ക്കണം, മൃഗബലിയെ പിന്തുണയ്ക്കണം....എന്തേ നാമതൊന്നും ചെയ്യുന്നില്ല? മതസാഹിത്യം വ്യാഖ്യാനം ചെയ്ത് അതിലില്ലാത്ത നന്മയും ശാസ്ത്രവുമൊക്കെ ചുരണ്ടിക്കാണിച്ച് അവയൊക്കെ മഹത്തരമാണെന്ന് കാണിക്കാനായി മതം വ്യാഖ്യാനഫാക്ടറി നടത്തുന്നുണ്ട്. ഒരുപക്ഷെ അതൊക്കെ വായിച്ചാല്‍ ഒരുപക്ഷെ താങ്കള്‍ക്ക് കൂടുതല്‍ ആനന്ദം ലഭിച്ചേക്കും. I recommend you to do that.

WELCOME TO ALL WHO LOVES HUMANITY said...

ഒന്നോടിച്ചു വായിച്ചു നോക്കി സര്‍. നന്നായിട്ടുണ്ട്. ഒന്നുകൂടി മനസ്സിരുത്തി വായിക്കണം. എങ്കിലേ വിഷദമായി മനസ്സിലാകൂ. എന്തായാലും വളരെ താല്‍പാര്യമുള്ള ലേഖനം. പുതിയ അറിവുകളും. ഇനിയും തുടരുക ..താങ്കളുടെ ശ്രമങ്ങള്‍..!!

WELCOME TO ALL WHO LOVES HUMANITY said...

ഒന്നോടിച്ചു വായിച്ചു നോക്കി സര്‍. നന്നായിട്ടുണ്ട്. ഒന്നുകൂടി മനസ്സിരുത്തി വായിക്കണം. എങ്കിലേ വിഷദമായി മനസ്സിലാകൂ. എന്തായാലും വളരെ താല്‍പാര്യമുള്ള ലേഖനം. പുതിയ അറിവുകളും. ഇനിയും തുടരുക ..താങ്കളുടെ ശ്രമങ്ങള്‍..!!

WELCOME TO ALL WHO LOVES HUMANITY said...

വളരെ നന്നായി സര്‍..പുതിയ പുതിയ അറിവുകള്‍ പങ്കുവെച്ചതിനു ഒത്തിരി നന്ദിയുണ്ട്..

Haryjith said...
This comment has been removed by the author.
ഗൌരവന്‍ said...

പ്രിയപ്പെട്ട രവിചന്ദ്രന്‍ സര്‍,

താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു.ഞാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ശരിയായി പ്രകടിപ്പിക്കാന്‍ എനിക്ക് കഴിയാത്തത് കൊണ്ടാകാം. മതങ്ങളെ ഞാനും എതിര്‍ക്കുന്നു സാര്‍. എതിര്‍ക്കേണ്ടവ എതിര്‍ക്കപ്പെടണം എന്നും നിരസി‍ക്കേണ്ടവ നിരസിക്കപ്പെടണം എന്നും ഞാനും താങ്കളെപ്പോലെ അഭിപ്രായപ്പെടുന്നു. താങ്കളോടുള്ള വിയോജിപ്പ് മറ്റു ചില കാര്യങ്ങളിലാണ് .

താങ്കള്‍ എന്നോട് ചോദിക്കുന്നു "അങ്ങനെയെങ്കില്‍ എന്തിന് യുദ്ധവും അഴിമതിയും സതിയും സ്ത്രീധനവും എതിര്‍ക്കപ്പെടണം? അവയിലെ നന്മകള്‍ മാത്രം സ്വീകരിച്ച് തിന്മകള്‍ ചൂണ്ടിക്കാട്ടാതെ അവയൊക്കെ നിലനിന്ന് പോകാന്‍ അനുവദിക്കുകയല്ലേ വേണ്ടത്?"

അവയില്‍ എവിടെയാണ് സാര്‍ നന്മ ? മാത്രമല്ല അവ എതിര്‍ക്കപ്പെടേണ്ട ആവശ്യമില്ല എന്നല്ല ഞാന്‍ പറയുന്നത്. മറിച്ചു അതിശക്തമായി തന്നെ എതിര്‍ക്കപ്പെടണം എന്ന കാര്യത്തില്‍ ഞാനും താങ്കളോടൊപ്പം ആണ്.


താങ്കള്‍ വീണ്ടും ചോദിക്കുന്നു "എന്തുകൊണ്ട് നാം യുദ്ധവിരുദ്ധപ്രചരണവും മദ്യവിരുദ്ധപ്രചരണവും അഴിമതിവിരുദ്ധപ്രചരണവും നടത്തുന്നു. തെറ്റല്ലേ അതൊക്കെ മി.ഗൗരവന്‍?"

എനിക്ക് അതെങ്ങനെ തെറ്റാകും സര്‍? അല്ല, അങ്ങനെയല്ല ഞാന്‍ പറഞ്ഞത്.(അങ്ങനെ തോന്നിയെങ്കില്‍ ആശയപ്രകടനത്തിലുള്ള എന്റെ കഴിവുകേടുകൊണ്ടായിരിക്കും). മതത്തിന്റെ കാര്യത്തില്‍ ഉദാരത വഴിഞ്ഞൊഴുകണമെന്ന് മതത്തെ എതിര്‍ക്കുന്ന എനിക്ക് നിര്‍ബന്ധം ഇല്ല.

പിന്നെ നൂറ്റാണ്ടുകളായി മനസ്സില്‍ പതിഞ്ഞ ഒരു വ്യവസ്ഥയെ പിന്തുണയ്ക്കണമെന്ന ലോജിക്‌ അല്ല ഞാന്‍ അവതരിപ്പിച്ചത്.ജനങ്ങളുടെ മതവിശ്വാസം തകര്‍ക്കുന്ന കാര്യം പ്രായോഗികമായി ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞതാണ്.അത് അത്രയ്ക്കും ആഴത്തിലാണ് വേരൂന്നിയിട്ടുള്ളത്.അത് കൊണ്ട് അവ നില നില്‍ക്കട്ടെ എന്നല്ല, മറിച്ചു മറ്റൊരു രീതിയില്‍ അവരെ മതത്തിലുപരിയായി മാനവികതയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതല്ലേ നല്ലതു എന്നും,അതിനുതകുന്ന രീതിയില്‍ ഗ്രന്ഥ വ്യാഖ്യാനം നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതു നല്ലതല്ലേ എന്നുമുള്ള എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ .

മത വ്യാഖ്യാന ഫാക്ടറിയിലുള്ളത് വായിച്ചു ആനന്ദം കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കില്ല.
Religion is occasionally good and essentially bad എന്ന് ഞാനും ആവര്‍ത്തിക്കുന്നു. പക്ഷെ ചില ഗ്രന്ഥങ്ങള്‍ ചില മതങ്ങളില്‍പ്പെട്ടവര്‍ ഉപയോഗിക്കുന്നു എന്ന് കരുതി അവയില്‍ കൂടുതലും തിന്മയാണ് എന്നോ അവ നശിപ്പിക്കപ്പെടെണ്ടവ ആണെന്നോ ഉള്ള മുന്‍വിധി എനിക്കില്ല എന്ന് ഞാന്‍ ശക്തമായി പറയുന്നു.ഞാന്‍ നേരത്തെ സൂചിപ്പിച്ച ഗ്രന്ഥങ്ങളില്‍ തിന്മകളെക്കാള്‍ ഉപരി നന്മകള്‍ ആണുള്ളത് എന്നാണ് എന്റെ നിഷ്പക്ഷ വായനയില്‍ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞത് .(നന്മതിന്മകള്‍ ആപേക്ഷികമായിരിക്കും എന്ന കാര്യം മറക്കുന്നില്ല).

ഈ അഭിപ്രായം കൊണ്ട് ഞാന്‍ മതവിശ്വാസി ആണ് എന്ന് വരുന്നില്ല.മതത്തിനു മേലെ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഗ്രന്ഥങ്ങളെ മതഗ്രന്ഥങ്ങള്‍ എന്ന് താഴ്ത്തിക്കെട്ടാന്‍ ഞാന്‍ ഒരുക്കമല്ല എന്ന് മാത്രം.

താങ്കളുടെ ശ്രമങ്ങള്‍ക്ക് ഇത്തരം ചെറിയ വിയോജിപ്പുകളോട് കൂടിയ പിന്തുണ ഇനിയും ഉണ്ടാകും എന്നറിയിക്കട്ടെ

നന്ദി

രവിചന്ദ്രന്‍ സി said...

Dear gauravan,

തനിക്ക് മുന്‍വിധിയില്ല മറ്റുള്ളവര്‍ക്ക് ഉണ്ടാകാം എന്ന പ്രസ്താവന സ്വയം ആശ്വാസിപ്പിക്കുന്നതിന് ഉത്തമമാണെങ്കിലും ആത്മപ്രശംസയുടെ വകുപ്പില്‍ വരുന്ന ഒന്നാണ്. മതത്താല്‍ ശേഖരിക്കപ്പെടുന്നു എന്നുള്ളതുകൊണ്ട് മാത്രം മൂല്യങ്ങളെ ആരും തിരസ്‌ക്കരിക്കാറില്ല. കാരണം മ്യൂലങ്ങള്‍ മതനിര്‍മ്മിതിയല്ല. മൂല്യങ്ങള്‍ ഉത്പ്പാദിക്കാനുള്ള സഹജമായ യാതൊരു ശേഷിയും മതത്തിനില്ല. മതം ഒരു കൈ നീട്ടലാണ്, കൊടുക്കാന്‍ അതിനാവില്ല. അതൊരു ചൂഷണവ്യവസ്ഥയാണ്, ഉത്പാദനം അതിന് അന്യമാണ്.

രവിചന്ദ്രന്‍ സി said...

നിലവിലിരിക്കുന്ന സാമൂഹിക-സാംസ്‌ക്കാരിക പശ്ചാത്തലത്തിന്റെ മൂല്യവ്യവസ്ഥ മതങ്ങളില്‍ അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. മതം ഒരു ഓരുവല പോലെ ഇത്തരം ആചാരങ്ങളും അനാചാരങ്ങളും പിടിച്ചെടുക്കുന്നു. മതം മാത്രമല്ല എല്ലാ സാമൂഹികസ്ഥാപനങ്ങളും ഇത് തന്നെ ചെയ്യുന്നു. പക്ഷെ മതം അടിസ്ഥാനപരമായ തിന്മയായതിനാല്‍ തങ്ങള്‍ വാരിക്കൂട്ടിയ മൂല്യ-ആചാര വ്യവസ്ഥ കാലികമായി പരിഷ്‌ക്കരിച്ച് നാഗരികതയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് കടക്കുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്നുവെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഫാസിസത്തിലൂടെയാണ് ഇത് നിര്‍വഹിക്കപ്പെടുന്നത്.

രവിചന്ദ്രന്‍ സി said...

മറ്റ് മൂല്യശേഖരണവ്യവസ്ഥകള്‍ അത്രത്തോളം പോകുന്നില്ല. മതം ആഴത്തില്‍ വേരുന്നിയതുപോലെ രാജവാഴ്ചയും ആഴത്തില്‍ വേരുന്നിയിരുന്നു. 6000 കൊല്ലം രാജാവുണ്ടായിരുന്നു. അഴിമതിയും മദ്യപാനവും അങ്ങനെ തന്നെ. ഹിംസാത്മകതയും ചൂഷണവും ആഴത്തില്‍ തന്നെയാണ് വേരൂന്നിയിട്ടുള്ളത്. പക്ഷെ അതുകൊണ്ട് മാത്രം അവയ്‌ക്കെതിരെയുള്ള വിമര്‍ശനം റദ്ദാക്കപ്പെടുന്നില്ല? ഒരു സാമൂഹികസ്ഥാപനം ആഴത്തില്‍ വേരൂന്നിയിരിക്കുന്നതുകൊണ്ടോ, ഏറെ നാളായി നിലനില്‍ക്കുന്നതോ അതിന്റെ സംസ്ഥാപനത്തിനായി ഉന്നയിക്കാനാവുന്ന ന്യായീകരണമല്ല. അതൊക്കെ കേവലം മതഭയം സൃഷ്ടിക്കുന്ന ഒഴിവ് കഴിവ് മാത്രമാണ്. മതത്തിന്റെ ആധിപത്യവും സ്വാധീനവും സമ്പത്തുമൊക്കെ കാണുമ്പോള്‍ അറിയാതെ ഒരു ബഹുമാനവും സ്വീകാര്യതയുമൊക്കെ പലര്‍ക്കും അനുഭവപ്പെടുന്നതില്‍ താങ്കളെ കുറ്റം പറയുന്നില്ല. ഇതൊക്കെ ഒരു നാട്ടുനടപ്പായിട്ടുണ്ട്. മനസ്സിലാക്കുക, നല്ലതും ചീത്തയും നിലനില്‍ക്കും, ആഴത്തില്‍ വേരോടും. അഴിമതി തിന്മയാണെങ്കിലും മതത്തിനെന്ന പോലെ അതിനും നല്ല വശങ്ങളുണ്ട്. സമയത്ത് ഒരു കാര്യം ചെയ്താല്‍ ചിലപ്പോള്‍ ഒരു ജീവിതം തന്നെ രക്ഷപ്പെട്ടെന്ന് വരാം. പ്രോപ്പര്‍ ചാനലില്‍ കാര്യങ്ങള്‍ നടക്കണമെന്ന് ശടിച്ചാല്‍ സമയം പിടിക്കും, നീതി നിഷേധിക്കപ്പെടും. പക്ഷെ അവിടെ കൈക്കൂലി കൊടുത്ത് കാര്യങ്ങള്‍ വേഗതയിലാക്കാന്‍ കഴിഞ്ഞാല്‍ തക്കസമയത്ത് അവിടെ അര്‍ഹിക്കുന്നയാള്‍ക്ക് നീതി ലഭിക്കും. അഴിമതിക്ക് സാധ്യതയില്ലെങ്കില്‍ ഈ ഗുണവശം ലഭ്യമാകില്ല. അഴിമതി നടത്തുന്നവനും വിധേയനാകുന്നവനും ചില ആനുകൂല്യങ്ങള്‍ ലഭിക്കും. എല്ലാ തിന്മകള്‍ക്കും ഇത്തരത്തില്‍ ചില ഗുണവശങ്ങളുണ്ട്. അവ നിലനില്‍ക്കാന്‍ ഒരു കാരണമായും ഇത് വര്‍ത്തിക്കുന്നു. സമ്പൂര്‍ണ്ണമായ നന്മയോ തിന്മോ ഒരിക്കലും നിര്‍മ്മിക്കാന്‍ മനുഷ്യനാവില്ല.

ഗൌരവന്‍ said...

പ്രിയപ്പെട്ട സര്‍,

"നിലവിലിരിക്കുന്ന സാമൂഹിക-സാംസ്‌ക്കാരിക പശ്ചാത്തലത്തിന്റെ മൂല്യവ്യവസ്ഥ മതങ്ങളില്‍ അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. മതം ഒരു ഓരുവല പോലെ ഇത്തരം ആചാരങ്ങളും അനാചാരങ്ങളും പിടിച്ചെടുക്കുന്നു. മതം മാത്രമല്ല എല്ലാ സാമൂഹികസ്ഥാപനങ്ങളും ഇത് തന്നെ ചെയ്യുന്നു. പക്ഷെ മതം അടിസ്ഥാനപരമായ തിന്മയായതിനാല്‍ തങ്ങള്‍ വാരിക്കൂട്ടിയ മൂല്യ-ആചാര വ്യവസ്ഥ കാലികമായി പരിഷ്‌ക്കരിച്ച് നാഗരികതയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് കടക്കുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്നുവെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഫാസിസത്തിലൂടെയാണ് ഇത് നിര്‍വഹിക്കപ്പെടുന്നത്."

താങ്കളുടെ ഈ അഭിപ്രായങ്ങളോട് നൂറു ശതമാനവും യോജിക്കുന്നു.

പക്ഷെ ഭഗവദ്‌ ഗീതയ്ക്ക് മനുഷ്യനെ മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ കെട്ടിയിട്ടു അക്രമത്തിനു പ്രേരിപ്പിക്കുന്ന ഒരു സ്വഭാവം ഉണ്ടെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. മറിച്ചു സാര്‍വകാലിക പ്രസക്തമായ ധാരാളം ആശയങ്ങള്‍ കാണാനും കഴിഞ്ഞു.എന്തായാലും ഗീത ഒരിക്കല്‍ കൂടെ വായിച്ചു നോക്കട്ടെ. എന്റെ ധാരണയില്‍ മാറ്റം വരുന്ന പക്ഷം അത് സ്വീകരിക്കാന്‍ ഞാന്‍ പൂര്‍ണമായും തയ്യാറാണ്.

ഗൌരവന്‍ said...

ഒരു സംശയം കൂടെ ചോദിക്കട്ടെ. ഉപനിഷദ്‌ ദര്‍ശനങ്ങളുടെ കോപ്പി -പേസ്റ്റ് ആണ് ഗീത എന്ന് പറഞ്ഞല്ലോ. അപ്പോള്‍ താങ്കള്‍ ഗീതയില്‍ കാണുന്ന ദോഷങ്ങള്‍ ഉപനിഷത്തുകളിലും കാണുന്നുണ്ടോ? അവയും മതസംസ്ഥാപനതിനു വേണ്ടി ഉപയോഗിക്കപ്പെടാന്‍ കഴിയും എന്ന് താങ്കള്‍ കരുതുന്നുണ്ടോ? കൂടുതല്‍ പഠിക്കാന്‍ വേണ്ടിയാണ് സാര്‍ ഞാന്‍ ചോദിക്കുന്നത്.

പണ്ഡിറ്റ് said...

/////നിലവിലിരിക്കുന്ന സാമൂഹിക-സാംസ്‌ക്കാരിക പശ്ചാത്തലത്തിന്റെ മൂല്യവ്യവസ്ഥ മതങ്ങളില്‍ അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്.///


ദൂഷ്യങ്ങളുടെ കാര്യത്തിലും ഇതല്ലെ നടക്കുന്നത്? നിലവിലിരിക്കുന്ന സാമൂഹിക-സാംസ്‌ക്കാരിക പശ്ചാത്തലത്തിന്റെ ദൂഷ്യങ്ങളും മതങ്ങളില്‍ അടിഞ്ഞുകൂടുകയല്ലേ ചെയ്യുന്നത്. മതമില്ലാത്ത സ്റ്റാലിനും മാവോയും പോള്‍ പോട്ടും ലക്ഷങ്ങളെ കൊന്നൊടുക്കിയത് ഏത് മൂല്യങ്ങളുടെ അടിഞ്ഞു കൂടലുകൊണ്ടായിരുന്നു?

അശോകന്റെ മുന്‍ തലമുറ ഹിന്ദു മതം ഉപേക്ഷിച്ച് ജൈനമതത്തില്‍ ചേക്കേറിയിരുന്നു എന്നും അദ്ദേഹം ഭാര്യയുടെ പ്രേരണ കൊണ്ട് ബുദ്ധ മതം സ്വീകരിച്ചിരുന്നു എന്നും നിങ്ങളിവിടെ എഴുതി കണ്ടു. ഹിന്ദു മതവിശ്വാസികളും, ജൈന മതവിശ്വാസികളും, ബുദ്ധ മത വിശ്വാസികളും  മത വിശ്വാസികളല്ലാത്ത കമ്യൂണിസ്റ്റുകാരും അതിക്രമങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അത് വിരല്‍ ചൂണ്ടുന്നത് മനുഷ്യന്‍ മതവിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും  ഈ വക കാര്യങ്ങള്‍ ചെയ്യുന്നു എന്നുതന്നെയല്ലേ?

നിങ്ങളൊരു പരിണാമ വിദഗ്ദ്ധനാണല്ലോ. എന്താണു മനുഷ്യന്‍ എന്ന ജീവിയുടെ അടിസ്ഥാന ചോദനകള്‍? ജന്തുകളില്‍ നിന്നും പരണമിച്ചുണ്ടായ മനുഷ്യ ജാതി, പരിണാമത്തിന്റെ ആദ്യ കാലത്തെങ്കിലും ജന്തുക്കളുടെ സ്വഭാവം പ്രകടിപ്പിച്ചിരിക്കില്ലേ? ഭക്ഷണത്തിനും ഇണക്കും വേണ്ടി കൊല്ലുന്ന മൃഗങ്ങളുടെ സ്വഭാവം തന്നെയല്ലേ അന്നുണ്ടായിരുന്നിരിക്കുക? മൃഗീയത എന്ന മനുഷ്യന്റെ അടിസ്ഥാന സ്വഭാവം എങ്ങനെ ആണു മാറിയത്? ഒരു വിശദീകരണം തരാമോ?

കണ്ണിനു കണ്ണ്, പല്ലിനു പല്ല്, എന്ന കാട്ടുനീതിയായിരുനു മനുഷ്യന്‍ കാട്ടില്‍ വസിച്ച കാലത്തെ നാട്ടു നടപ്പ്. അല്ല എങ്കില്‍ അതിനുള്ള തെളിവു തരാന്‍ സാധിക്കുമോ മാഷേ?

മൃഗങ്ങളുടെ സ്വഭാവം കാണിക്കുന്ന ഇന്ന് ജീവിക്കുന്ന പലരെയും ഉപദേശം കൊണ്ടും. മാതൃക കാണിച്ചും  നല്ലവരാക്കാന്‍ സാധിക്കില്ലേ?

venukdkkt said...
This comment has been removed by the author.
Anonymous said...

രവിചന്ദ്രന്‍ സാര്‍; താങ്കളുടെ ലേഖനം മികച്ച നിലവാരം പുലര്‍ത്തുന്ന ഒന്നാണ്. അഭിനന്ദനങള്‍...... ഇത്തരം അറിവുകള്‍ താങ്കള്‍ ഇനിയും പങ്കുവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നമോ ബുദ്ധായ..... ജയ് ഭിം

peeyush Kriss, a dawn unto his own day said...
This comment has been removed by the author.
peeyush Kriss, a dawn unto his own day said...

രവിചന്ദ്രന്‍ സര്‍, ലേഖനം വായിച്ചു..അതിരുകള്‍ ഇല്ലാത്ത അജ്ഞ്ഞതക്ക് നമോവാകം.

അഷ്‌റഫ്‌ സല്‍വ said...

വായിക്കുന്നു .ചര്‍ച്ചകള്‍ നിരീക്ഷിക്കുന്നു.അറിയാത്ത വിഷയം ആയത് കൊണ്ട് മറ്റു അഭിപ്രായങ്ങള്‍ ഇല്ല

രവിചന്ദ്രന്‍ സി said...

അതിരുകളില്ലാത്ത ജ്ഞാനഭണ്ഡാരം അജ്ഞതയ്ക്ക് നമോവാകം പറയുന്നത് വിജ്ഞാനഗര്‍ത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന സാന്ദ്രതയും ആഴവും വെളിവാക്കുന്നു. ഞാനതിന്റെ എളിയ ആരാധകന്‍ മാത്രം.

Unni said...
This comment has been removed by the author.
Unni said...

ബ്രഹ്മചര്യം നിഷ്കര്‍ഷിക്കുന്ന ഒരു മതം എത്ര തലമുറകള്‍ മുന്‍പോട്ടു പോയിരിക്കും എന്ന് മനസിലാക്കാന്‍ അങ്ങേക്ക് സാധിക്കാതത തീര്‍ച്ചയായും അങ്ങയുടെ വിജ്ഞാനഗര്‍ത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന സാന്ദ്രതയും ആഴവും വെളിവാക്കുന്നു.

Kripan Venu said...

വിശ്വസാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമദ്ഭഗവദ് ഗീത എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവുമുണ്ടാകാനിടയില്ല. അതേസമയം ഏറ്റവും മതതീവ്രവാദികളാലും, യുക്തിവാദികളാലും, നിരീശ്വരവാദികളാലും മറ്റും ഇത്രയധികം വിമര്‍ശിക്കപ്പെട്ട വേറെയൊരു ഗ്രന്ഥമുണ്ടാകാനുമിടയില്ല. എണ്‍പതുകളുടെ അവസാനത്തില്‍ യുക്തിവാദി ആചാര്യനായ ശ്രീ ജോസഫ് ഇടമറുക് “ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം” എന്ന ഗ്രന്ഥമെഴുതി പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ യുക്തിയുക്തം ഖണ്ഡിച്ചുകൊണ്ട് ശ്രീമദ് വാഗ്ഭടാനന്ദസ്വാമികളുടെ പുത്രനും പണ്ഡിതവരേണ്യനുമായ ശ്രീ ഹര്‍ഷവര്‍ദ്ധനന്‍ എഴുതിയ ലേഖനങ്ങളുടെ സംഗ്രഹമാണ് പിന്നീട് “ഭഗവദ്ഗീതയും ഇടമറുകും” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. മലയാളികളായ ഹിന്ദുക്കളുടെ മനം കുളിര്‍ത്ത ഒരു വിജ്ഞാനപ്രദവും, പ്രേരണാദായകവുമായ ഈ വിമര്‍ശനഗ്രന്ഥം ഒരിക്കല്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഇതിനെ ജീവിതാന്ത്യം വരെ വിസ്മരിക്കാനാവില്ല എന്നു പറയാം.

http://malayalamebooks.org/2011/04/bhagavad-gitayum-idamarukum-by-harshavardhanan/

Kripan Venu said...

ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്മംവിഭാഗശഃ
തസ്യ കര്താവരമപി മാം വിദ്ധ്യകര്താകരമവ്യയം

***********************************************



"ഗുണകര്‍മ്മങ്ങളുടെ സ്വഭാവം അനുസരിച്ച് ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രരെന്ന (നാല് വര്‍ണ്ണങ്ങള്‍) എന്നാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്‍റെ കര്‍ത്താവാണെങ്കിലും വികാരരഹിതനായ എന്നെ കര്‍തൃത്വമില്ലാത്തവനെന്നറിഞ്ഞാലും."





ജാതിവ്യവസ്ഥയെന്ന സാമൂഹികക്രൂരതയെ ഉയര്‍ത്തിപ്പിടിക്കുന്നവരാല്‍ ഏറെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണ് ഈ ശ്ലോകം. വര്‍ണ്ണം എന്നാല്‍ നിറം എന്നര്‍ത്ഥം. യോഗശാസ്ത്രത്തില്‍ ത്രിഗുണങ്ങള്‍ക്ക് നിറങ്ങള്‍ കല്‍പിച്ചിട്ടുണ്ട്‌ -- സത്വത്തിന് വെളുപ്പ്‌, രജസ്സിനു ചുകപ്പ്, തമസ്സിന് കറുപ്പ് എന്നിങ്ങനെ.

ചിത്തവൃത്തികളുടെ ആകെതുകയാണല്ലോ വാസ്തവത്തില്‍ മനുഷ്യന്‍. പുറമേയ്ക്ക് ഒരേപോലെ തോന്നിയേക്കാം എങ്കിലും വ്യക്തികള്‍ തോറും
ചിത്തവൃത്തികള്‍ക്ക് വ്യക്തമായ വൈജാത്യങ്ങളുണ്ട്.






ചിത്തവൃത്തികളുടെ ഈ വൈജാത്യം അടിസ്ഥാനമാക്കി മനുഷ്യരാശിയെ മുഴുവന്‍, പഠനസൌകര്യത്തിനായി വേണ്ടി നാലു വര്‍ണ്ണങ്ങളായി തിരിക്കാം.

ഒരു നാട്ടിലെ ജനങ്ങളെ തൊഴിലിനെ അടിസ്ഥാനമാക്കി ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, അദ്ധ്യാപകര്‍, കച്ചവടക്കാര്‍, റിക്ഷാക്കാര്‍, എന്നും മറ്റും
വേര്‍തിരിക്കാവുന്നപോലെ, മനുഷ്യരിലെ ചിത്തവൃത്തികളുടെ ഗുണനിലവാരം അനുസരിച്ചാണ് ഈ വര്‍ണ്ണവിഭജനം. ഭരണകൂടത്തിന്റെ ദൃഷ്ടിയില്‍, ഒരു പൌരന്‍ എന്ന നിലയ്ക്ക് ഒരു ഡോക്ടറെയോ അഭിഭാഷകനെയോപോലെത്തന്നെ പ്രധാനപ്പെട്ടവരാന് റിക്ഷാക്കാരനും കൂലിപ്പണിക്കാരനും. അതിനാല്‍ സമൂഹത്തിന്‍റെ ഭദ്രതയ്ക്ക്, തമ്മില്‍ സ്പര്‍ദ്ധയില്ലാതെ സഹകരണത്തോടെ പരസ്പര പൂരകമായി വര്‍ത്തിക്കേണ്ട ഘടകങ്ങളാണ് എല്ലാ വിഭാഗക്കാരും.


...ctd.

Kripan Venu said...

....

എന്നാല്‍ പിന്നീട് മദ്ധ്യകാലഘട്ടത്തില്‍ ശക്തിരാഷ്ട്രീയം പ്രബലമായപ്പോള്‍ വിഭാഗീയചിന്തകള്‍ തല പൊക്കുകയും അത് ഇന്നത്തെ
ജാതിവൈരൂപ്യമായിതീരുകയും ചെയ്തു. പണ്ഡിതമാന്യന്മാര്‍ ഇതുപോലുള്ള ശ്ലോകങ്ങളെ ഭാഗികമായി മാത്രം ഉദ്ധരിച്ചു സാധാരണ ജനങ്ങളുടെ അജ്ഞതയില്‍ നിന്നും തികച്ചും മുതലെടുത്തു.






ക്ഷയോന്മുഖമായ പൌരോഹിത്യം, ജാതിയെന്ന സാമൂഹിക ദുരന്തത്തിന് ഈശ്വരസമമിതിയുണ്ടെന്നു വരുത്തിതീര്‍ക്കാന്‍ "ചതുര്‍വര്‍ണ്യം മയാ സൃഷ്ടം" എന്ന ഒരു വരി മാത്രം ഉദ്ധരിക്കുന്നത് വളരെ സൗകര്യപ്രദമായി കണ്ടു. ഹിന്ദുമതത്തിനു പൊറുപ്പിക്കേണ്ടിവന്ന എക്കാലത്തെയും ഏറ്റവും വലിയ ദൈവനിന്ദകര്‍ ഇവരത്രേ. എന്തെനാല്‍, ഈ വിഭജനത്തിന്‍റെ അടിസ്ഥാനമെന്തെന്നു, ഇതേ ശ്ലോകത്തില്‍, ഒരേ ശ്വാസത്തില്‍ എന്നോണം വ്യാസന്‍ പറയുന്നുണ്ട്; "ഗുണകര്‍മ്മവിഭാഗശ:." ഇതവര്‍ മനപ്പൂര്‍വ്വം മറച്ചുപിടിച്ചു.


"വര്‍ണ്ണ" ത്തിന്‍റെ ഈ സമ്പൂര്‍ണ്ണ നിര്‍വചനം നമ്മുടെ ഇപ്പോഴുള്ള തെറ്റിധാരണ നീക്കുക മാത്രമല്ല, അതിന്‍റെ യഥാര്‍ത്ഥ വിവക്ഷിതം വ്യക്തമാക്കുകയും ചെയ്യുന്നു. ജനനം കൊണ്ട് ആരും ബ്രാഹ്മണരാകുന്നില്ല. ചില ബാഹ്യചിഹ്നങ്ങള്‍ ധരിച്ചത് കൊണ്ടും ആയില്ല. ഉത്കൃഷ്ടങ്ങലായ ഗുണങ്ങള്‍ വളര്‍ത്തിയെടുത്താല്‍ മാത്രമേ ബ്രാഹ്മണ്യം സിദ്ധിക്കയുള്ളൂ. വിചാരങ്ങളും പ്രവൃത്തികളും സാത്വികമായിരിക്കുന്നവനാണ് ബ്രാഹ്മണന്‍.

രജോഗുണപ്രധാനി ക്ഷത്രിയന്‍. രജസ്തമോ ഗുണങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നവന്‍ വൈശ്യന്‍. വിചാരങ്ങള്‍ താമസികം എന്ന് മാത്രമല്ല, പ്രാകൃതമായ മൃഗീയ വിചാരങ്ങളെ തൃപ്തിപ്പെടുത്താന്‍ മാത്രവും ആയിരിക്കുന്നവന്‍ ശൂദ്രന്‍. ഈ നിര്‍വചനത്തിന്‍റെ ശാസ്ത്രീയ സ്വഭാവം "ഗുണകര്‍മ്മവിഭാഗശ:" എന്ന പ്രസ്താവത്തില്‍ നിന്ന് വ്യക്തമാകുനുണ്ടല്ലോ.






പരമാത്മാവ് അവിദ്യ (മായ) യില്‍ പ്രതിബിംബിച്ചതാകുന്നു പ്രപഞ്ചം. അവിദ്യക്ക് സത്വം, രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു ഗുണങ്ങളുണ്ട്. ഈ
ത്രിഗുണാത്മികമായ അന്തകരണത്തിലൂടെ വിവിധങ്ങളായ കാമം, സങ്കല്പം, കര്‍മ്മം എന്നീ രൂപത്തില്‍ ശരീരങ്ങളില്‍ ജീവന്‍റെ പ്രകാശനം നടക്കുന്നു. ഉപാധികള്‍ക്ക് ആത്മചൈതന്യത്തിന്‍റെ സംമ്പര്‍ക്കമുണ്ടാകുന്നില്ലെങ്കില്‍ പ്രപഞ്ചത്തിന്‍റെ പ്രവര്‍ത്തനം തന്നെ ഉണ്ടാവില്ല.






സകലജഗദാധാരാമായ ആത്മചൈതന്യം എന്ന നിലയ്ക്ക് കൃഷ്ണന്‍ പറയുന്നു, താനാണ് ചാതുര്‍വര്‍ണ്യത്തിന്‍റെ കര്‍ത്താവെന്നു. തിര, നുര, പത ഇവയുടെയെല്ലാം കര്‍ത്താവ്‌ താന്‍ എന്ന് സമുദ്രത്തിനു തീര്‍ച്ചയായും പറയാമല്ലോ. സ്വര്‍ണ്ണാഭരണങ്ങളുടെയെല്ലാം സൃഷ്ടിസ്ഥിതികള്‍ സ്വര്‍ണ്ണത്തിനു അവകാശപ്പെടാം. സ്വര്‍ണ്ണാഭരണത്തില്‍ നിന്ന് സ്വര്‍ണ്ണം നീക്കിയാല്‍ പിന്നെ ആഭരണമില്ലലോ.





എന്നാല്‍ പരമാത്മാവ് സര്‍വ്വവ്യപിയാകയാല്‍ ഏതെങ്കിലും കര്‍മ്മത്തില്‍ ഭാഗഭാവാക്കുക എന്നതില്ല.അതിനാല്‍ ഭഗവാന്‍ പ്രഖ്യാപികുന്നു, " ഞാന്‍
അതിന്‍റെ കര്‍ത്താവാണെങ്കിലും അകര്‍ത്താവാകുന്നു."






ഇത്തരം വിരുദ്ധ പ്രസ്താവനകള്‍, വേദാന്തത്തിലെ പഠനരീതികള്‍ പരിചയമില്ലാത്ത വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കും. "പത്തു നാഴിക ബസ്സിലിരുന്നു അവിടെ എത്തി, തീവണ്ടിയില്‍ കയറി ഇവിടെ വന്നു" എന്നും മറ്റും നാം സാധാരണ പറയാറുണ്ടല്ലോ. ഇത്തരം സംഭാഷണങ്ങള്‍ കേട്ട് പരിച്ചയിച്ചത് കൊണ്ട് അതിലുള്ള വൈരുധ്യം നാം ശ്രദ്ധിക്കാറില്ല. ഇരുന്നു കൊണ്ട് സഞ്ചരിക്കാനാനാവില്ല. തീവണ്ടിയില്‍ കയറിയത് കൊണ്ട് ദൂരത്തെത്തുകയില്ല. എന്നാലും അങ്ങനെ കാണുന്നുണ്ടല്ലോ. ബസ്സിലോ തീവണ്ടിയിലോ യാത്ര ചെയ്യുമ്പോള്‍ നാം നീങ്ങുന്നില്ല; ഇരിപ്പിടത്തില്‍ അമര്‍ന്നു ഇരിക്കുന്നതെയുള്ളൂ. എന്നാലും നാം ദൂരം തരണം ചെയ്യുന്നു. കാരണം നാം ഇരിക്കുന്ന വാഹനം നീങ്ങിക്കൊണ്ടിരിക്കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വാഹനത്തിന്‍റെ നീക്കം നമ്മില്‍ ആരോപിക്കപ്പെടുന്നു. അതുപോലെ, ചിത്തവൃത്തികളുടെ സൃഷ്ടിയെ മനോബുദ്ധികളില്‍ ദര്‍ശിക്കെണ്ടതിനു പകരം പരമാത്മാവില്‍ ആരോപിക്കുന്നു. സ്വസ്വരൂപത്തില്‍ അവ്യയവവും സര്‍വ്വവ്യപിയുമാകയാല്‍, യഥാര്‍ത്തത്തില്‍ പരമാത്മാവ് കര്‍ത്താവോ
സൃഷ്ടാവോ അല്ല.


"കര്‍ത്താവല്ലാത്ത എന്നെ കര്‍ത്താവെന്നു നീ കരുതുന്നു. പക്ഷെ ---"







(സ്വാമി ചിന്മയാനന്ദ)

Kripan Venu said...

...ctd.
എന്നാല്‍ പിന്നീട് മദ്ധ്യകാലഘട്ടത്തില്‍ ശക്തിരാഷ്ട്രീയം പ്രബലമായപ്പോള്‍ വിഭാഗീയചിന്തകള്‍ തല പൊക്കുകയും അത് ഇന്നത്തെ
ജാതിവൈരൂപ്യമായിതീരുകയും ചെയ്തു. പണ്ഡിതമാന്യന്മാര്‍ ഇതുപോലുള്ള ശ്ലോകങ്ങളെ ഭാഗികമായി മാത്രം ഉദ്ധരിച്ചു സാധാരണ ജനങ്ങളുടെ അജ്ഞതയില്‍ നിന്നും തികച്ചും മുതലെടുത്തു.






ക്ഷയോന്മുഖമായ പൌരോഹിത്യം, ജാതിയെന്ന സാമൂഹിക ദുരന്തത്തിന് ഈശ്വരസമമിതിയുണ്ടെന്നു വരുത്തിതീര്‍ക്കാന്‍ "ചതുര്‍വര്‍ണ്യം മയാ സൃഷ്ടം" എന്ന ഒരു വരി മാത്രം ഉദ്ധരിക്കുന്നത് വളരെ സൗകര്യപ്രദമായി കണ്ടു. ഹിന്ദുമതത്തിനു പൊറുപ്പിക്കേണ്ടിവന്ന എക്കാലത്തെയും ഏറ്റവും വലിയ ദൈവനിന്ദകര്‍ ഇവരത്രേ. എന്തെനാല്‍, ഈ വിഭജനത്തിന്‍റെ അടിസ്ഥാനമെന്തെന്നു, ഇതേ ശ്ലോകത്തില്‍, ഒരേ ശ്വാസത്തില്‍ എന്നോണം വ്യാസന്‍ പറയുന്നുണ്ട്; "ഗുണകര്‍മ്മവിഭാഗശ:." ഇതവര്‍ മനപ്പൂര്‍വ്വം മറച്ചുപിടിച്ചു.


"വര്‍ണ്ണ" ത്തിന്‍റെ ഈ സമ്പൂര്‍ണ്ണ നിര്‍വചനം നമ്മുടെ ഇപ്പോഴുള്ള തെറ്റിധാരണ നീക്കുക മാത്രമല്ല, അതിന്‍റെ യഥാര്‍ത്ഥ വിവക്ഷിതം വ്യക്തമാക്കുകയും ചെയ്യുന്നു. ജനനം കൊണ്ട് ആരും ബ്രാഹ്മണരാകുന്നില്ല. ചില ബാഹ്യചിഹ്നങ്ങള്‍ ധരിച്ചത് കൊണ്ടും ആയില്ല. ഉത്കൃഷ്ടങ്ങലായ ഗുണങ്ങള്‍ വളര്‍ത്തിയെടുത്താല്‍ മാത്രമേ ബ്രാഹ്മണ്യം സിദ്ധിക്കയുള്ളൂ. വിചാരങ്ങളും പ്രവൃത്തികളും സാത്വികമായിരിക്കുന്നവനാണ് ബ്രാഹ്മണന്‍.

രജോഗുണപ്രധാനി ക്ഷത്രിയന്‍. രജസ്തമോ ഗുണങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നവന്‍ വൈശ്യന്‍. വിചാരങ്ങള്‍ താമസികം എന്ന് മാത്രമല്ല, പ്രാകൃതമായ മൃഗീയ വിചാരങ്ങളെ തൃപ്തിപ്പെടുത്താന്‍ മാത്രവും ആയിരിക്കുന്നവന്‍ ശൂദ്രന്‍. ഈ നിര്‍വചനത്തിന്‍റെ ശാസ്ത്രീയ സ്വഭാവം "ഗുണകര്‍മ്മവിഭാഗശ:" എന്ന പ്രസ്താവത്തില്‍ നിന്ന് വ്യക്തമാകുനുണ്ടല്ലോ.






പരമാത്മാവ് അവിദ്യ (മായ) യില്‍ പ്രതിബിംബിച്ചതാകുന്നു പ്രപഞ്ചം. അവിദ്യക്ക് സത്വം, രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു ഗുണങ്ങളുണ്ട്. ഈ
ത്രിഗുണാത്മികമായ അന്തകരണത്തിലൂടെ വിവിധങ്ങളായ കാമം, സങ്കല്പം, കര്‍മ്മം എന്നീ രൂപത്തില്‍ ശരീരങ്ങളില്‍ ജീവന്‍റെ പ്രകാശനം നടക്കുന്നു. ഉപാധികള്‍ക്ക് ആത്മചൈതന്യത്തിന്‍റെ സംമ്പര്‍ക്കമുണ്ടാകുന്നില്ലെങ്കില്‍ പ്രപഞ്ചത്തിന്‍റെ പ്രവര്‍ത്തനം തന്നെ ഉണ്ടാവില്ല.






സകലജഗദാധാരാമായ ആത്മചൈതന്യം എന്ന നിലയ്ക്ക് കൃഷ്ണന്‍ പറയുന്നു, താനാണ് ചാതുര്‍വര്‍ണ്യത്തിന്‍റെ കര്‍ത്താവെന്നു. തിര, നുര, പത ഇവയുടെയെല്ലാം കര്‍ത്താവ്‌ താന്‍ എന്ന് സമുദ്രത്തിനു തീര്‍ച്ചയായും പറയാമല്ലോ. സ്വര്‍ണ്ണാഭരണങ്ങളുടെയെല്ലാം സൃഷ്ടിസ്ഥിതികള്‍ സ്വര്‍ണ്ണത്തിനു അവകാശപ്പെടാം. സ്വര്‍ണ്ണാഭരണത്തില്‍ നിന്ന് സ്വര്‍ണ്ണം നീക്കിയാല്‍ പിന്നെ ആഭരണമില്ലലോ.





എന്നാല്‍ പരമാത്മാവ് സര്‍വ്വവ്യപിയാകയാല്‍ ഏതെങ്കിലും കര്‍മ്മത്തില്‍ ഭാഗഭാവാക്കുക എന്നതില്ല.അതിനാല്‍ ഭഗവാന്‍ പ്രഖ്യാപികുന്നു, " ഞാന്‍
അതിന്‍റെ കര്‍ത്താവാണെങ്കിലും അകര്‍ത്താവാകുന്നു."






ഇത്തരം വിരുദ്ധ പ്രസ്താവനകള്‍, വേദാന്തത്തിലെ പഠനരീതികള്‍ പരിചയമില്ലാത്ത വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കും. "പത്തു നാഴിക ബസ്സിലിരുന്നു അവിടെ എത്തി, തീവണ്ടിയില്‍ കയറി ഇവിടെ വന്നു" എന്നും മറ്റും നാം സാധാരണ പറയാറുണ്ടല്ലോ. ഇത്തരം സംഭാഷണങ്ങള്‍ കേട്ട് പരിച്ചയിച്ചത് കൊണ്ട് അതിലുള്ള വൈരുധ്യം നാം ശ്രദ്ധിക്കാറില്ല. ഇരുന്നു കൊണ്ട് സഞ്ചരിക്കാനാനാവില്ല. തീവണ്ടിയില്‍ കയറിയത് കൊണ്ട് ദൂരത്തെത്തുകയില്ല. എന്നാലും അങ്ങനെ കാണുന്നുണ്ടല്ലോ. ബസ്സിലോ തീവണ്ടിയിലോ യാത്ര ചെയ്യുമ്പോള്‍ നാം നീങ്ങുന്നില്ല; ഇരിപ്പിടത്തില്‍ അമര്‍ന്നു ഇരിക്കുന്നതെയുള്ളൂ. എന്നാലും നാം ദൂരം തരണം ചെയ്യുന്നു. കാരണം നാം ഇരിക്കുന്ന വാഹനം നീങ്ങിക്കൊണ്ടിരിക്കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വാഹനത്തിന്‍റെ നീക്കം നമ്മില്‍ ആരോപിക്കപ്പെടുന്നു. അതുപോലെ, ചിത്തവൃത്തികളുടെ സൃഷ്ടിയെ മനോബുദ്ധികളില്‍ ദര്‍ശിക്കെണ്ടതിനു പകരം പരമാത്മാവില്‍ ആരോപിക്കുന്നു. സ്വസ്വരൂപത്തില്‍ അവ്യയവവും സര്‍വ്വവ്യപിയുമാകയാല്‍, യഥാര്‍ത്തത്തില്‍ പരമാത്മാവ് കര്‍ത്താവോ
സൃഷ്ടാവോ അല്ല.










(സ്വാമി ചിന്മയാനന്ദ)

ChethuVasu said...

ചാതുര്‍ വര്‍ണ്യം എന്നത് നാല് വര്ണം എന്നാണല്ലോ . അങ്ങനെ എങ്കില്‍ യോഗ ശാസ്ത്രത്തിലെ വെളുപ്പും പച്ചയും കറുപ്പും മാത്രം പോരല്ലോ .. നാലാമത്തെ ഒരു വര്ണം കൂടെ വേണ്ടേ . അത് ഏതാണ് ..? ..? മഞ്ഞ ..നീല ..?

ChethuVasu said...

സംസ്കൃതത്തില്‍ ( മലയാളത്തിലും ) വര്ണ മാല ( वर्ण माला ) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് അക്ഷരമാല എന്നാണു .അല്ലാതെ നിറമാല എന്നല്ലല്ലോ .

ChethuVasu said...

ഒരാള്‍ വളര്‍ന്നു ഇരുപത്തൊന്നു വയസ്സ്ല്‍ പൂര്‍ണ കായിക വളര്‍ച്ച എത്തുന്നുന്നു .. അതിനു ശേഷം അയാള്‍ ഇനിയും മാനസികമായി വരുന്നു . അപ്പോള്‍ ചുരുങ്ങിയത് ഒരു മുപ്പതു നാല്‍പതു വയസ്സെതുംബോഴേ ഒരാളുടെ സ്വഭാവം തുടര്‍ന്ന് മാറാത്ത വിധം നിശ്ചയിക്കപ്പെടുന്നുള്ളൂ എന്നര്‍ത്ഥം .. അതിനു മുമ്പ് സ്വഭാവ സര്‍ട്ടിഫിക്കറ്റു കൊടുക്കുന്നത് ഒന്നാം ക്ലാസില്‍ പഠിക്കുന്നവന് എസ എല്‍ എസ സി സെര്ടിഫിക്കട്ടു കൊടുക്കുന്ന പോലെയാണ് . വര്‍ണം എന്നത് സ്വഭാവം ആണെങ്കില്‍ ഒരു മുപ്പതു വയസ്സിനു മുന്‍പ് ആര്‍ക്കും പ്രത്യേകിച്ച് ഒരു പ്രത്യേക വര്‍ണം ഉണ്ടാകില്ല എന്ന് സാരം ..(because it is still evolving) അങ്ങനെ ആയിരുന്നോ ..കൊപ്രയുടെ ഗുണം തിരിച്ചറിഞ്ഞു രേഖപ്പെടുതെണ്ടത് അത് മച്ചിങ്ങയാവുമ്പോള്‍ അല്ലല്ലോ . തേങ്ങയായി കഴിഞ്ഞ ശേഷം അല്ലെ ..

ChethuVasu said...

ഒരു ശൂദ്രനായിജീവിച്ചവന്റെ അഞ്ചു വയസ്സായ മകന്റെ ചിത്ത വൃത്തികള്‍ എങ്ങനെ ആണ് സമൂഹം അളന്നിരുന്നത് ..അഞ്ചു വയസ്സിനു മുന് അവന്റെ ചിത്ത വൃത്തികള്‍ മെച്ചപ്പെട്ട രീതിയില്‍ രൂപപ്പെടാനാവശ്യമായ സാഹചര്യങ്ങള്‍ മറ്റുള്ളവര്‍ക്കെന്ന പോലെ അവനും ലഭ്യമായിരുന്നോ ..? അതിനുള്ള മാന ദണ്ടങ്ങള്‍ പരീക്ഷകള്‍ /സങ്കേതങ്ങള്‍ എന്തെല്ലാം ആണ് ..? തന്റെ ചിത്ത വൃത്തി തെളിയിക്കാന്‍ എങ്ങനെ ഉള്ള വസരങ്ങള്‍ ആണ് അവനു ലഭിച്ചിരുന്നത് ..?

Unknown said...

എല്ലാം മായ , അല്ലെ?

രജീഷ് പാലവിള said...

അഹോ അഹം നമോ മഹ്യം (ഞാന്‍ എന്നെ നമിക്കുന്നു )
-----------------------------------------------------------------------

വേറിട്ട ഒരു ശബ്ദം ഇവിടെ നാം കേള്‍ക്കുന്നു.!.ഭൂതകാലത്തിന്റെ ദാര്‍ശനിക ചക്രവാളങ്ങളില്‍ അനന്യ സാധാരണമായ സൗന്ദര്യത്താല്‍ അലംകൃതമായ ഒരു സംഹിതയുടെ ശബ്ദം !!..സ്തുതിപാഠകരും സൂത്രശാലികളുംതത്വങ്ങളെ സംശ്ലേഷണം ചെയ്യുകയും തങ്ങള്‍ക്കു വേണ്ടി ഒരു ലോകം പടുക്കുകയും ചെയ്തപ്പോള്‍ ആ ശബ്ദം നാം കേള്‍ക്കാതെ പോയി !വേദാന്ത മാറ്റൊലികലായി എഴുതപ്പെട്ട ഇതിഹാസങ്ങളില്‍ നിന്നും സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ അന്ധവിശ്വാസത്തിന്റെ തട്ടകങ്ങളില്‍ അവതാരങ്ങളായി ഉയിര്തെഴുന്നെല്‍ക്കുകയും ക്ഷേത്രങ്ങളില്‍ കുടിയിരുത്തപ്പെടുകയും ചെയ്തപ്പോള്‍ അവിടെ ഉണര്‍ന്ന മണി മുഴക്കങ്ങളിലും മന്ത്രജപങ്ങളിലും മുങ്ങിപ്പോയ അഷ്ട്രവക്ര സംഹിതയുടെ ശബ്ദം!!ഹൈന്ദവ ലോകത്തെ പുഴുക്കുത്തായ ജാതി ചിന്തയെ കേവലം മനോ കല്പ്പിതം എന്ന് വിളിച്ച അഷ്ട്രവക്രന്‍ എന്ന ജ്ഞാനിയെ പൌരോഹിത്യം തോളിലേറ്റഞ്ഞതില്‍ അത്ഭുതമില്ല !അഷ്ടാവക്രനെ കൊണ്ടാടിയാല്‍ തങ്ങളുടെ 'കഞ്ഞിയില്‍ പാറ്റ' വീഴുമെന്നു അവര്‍ക്ക് അറിയാമായിരുന്നു. !!ചാതുര്‍വര്‍ണ്യത്തെ ചതുരമായി അവതരിപ്പിച്ചു ഭഗവദ്‌ ഗീത പുരോഹിതന്മാരുടെ കയ്യടി നേടുകയും പ്രചുര പ്രചാരം സിദ്ധിച്ചു ഹിന്ദുക്കളുടെ മൌലിക ഗ്രന്ഥമായി വാഴ്ത്തപ്പെടുകയും ചെയ്തു!അഷ്ടവക്രനെ യവനികയ്ക്കു പിന്നില്‍ മറയ്ക്കേണ്ടത് അവരുടെ ആവിശ്യമായിരുന്നു.
"ന ത്വം വിപ്രാദികോ വര്‍ന്ണോ"--നിങ്ങള്‍ ബ്രാഹ്മണനോ മറ്റേതെങ്കിലും ജാതിയില്‍ പെട്ടവാണോ അല്ല എന്നിങ്ങനെ തുറന്നടിച്ച അഷ്ടവക്രന്‍ പുരോഹിതന്മാരാല്‍ സ്വാദീനിക്കപ്പെടാതെ പോയി.ബ്രാഹ്മണന്‍ എന്ന വാക്ക് പണ്ഡിതന്‍ എന്നര്‍ത്ഥത്തില്‍ മാത്രമാണ് ഭാരതീയ ശ്ലോകങ്ങളില്‍ എന്ന വ്യാഖ്യാനം ചമയ്ക്കുന്നവര്‍ അഷ്ടവക്രനെ ഓര്‍ക്കുന്നതെയില്ല എന്നതില്‍ അത്ഭുതമില്ല !! ജീവിതത്തിന്റെ നാലവസ്ഥയും നിഷേധിക്കുന്ന അഷ്ടവക്രന്‍ തന്റെ തത്വം ഉപാധികള്‍ ഇല്ലാതെ അവതരിപ്പിക്കുന്നു.

ഈ രാജ്യത്തിന്റെ ദാര്‍ശനിക ഗ്രന്ഥ ലോകത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അഷ്ടവക്രസംഹിതയ്ക്ക് മുന്നില്‍ ഞാന്‍ കൌതുകം തൂകുന്നു..എട്ടു ഭാഗങ്ങളിലേക്ക് വളഞ്ഞതും വിരൂപവുമായ ശരീരം ഉള്ളവന്‍ എന്നറിയപ്പെട്ട അഷ്ടവക്രന്‍ നിറഞ്ഞ സൌന്ദര്യം ഉള്ളവന്‍ ആയിരുന്നു എന്ന് ഈ സംഹിത സാക്ഷ്യപ്പെടുത്തുന്നു

ഭാരതീയമായ കൃതികളില്‍ ഒന്ന് തിരഞ്ഞെട്ക്കാന്‍ പറഞ്ഞാല്‍ സംശയ ലെശമന്യേ ഞാന്‍ ആദ്യം അഷ്ടവക്ര സംഹിത തിരഞ്ഞടുക്കും !ഒരു വിശ്വാസമായി താലോലിക്കാനല്ല ,ഒരു മൌലിക രചനയായി ചൂണ്ടിക്കാണിക്കാന്‍ ..

സ്നേഹപൂര്‍വ്വം രജീഷ് പാലവിള

നനഞ്ഞ പൂച്ച said...

സര്‍ , ഇത് പുസ്തകരൂപത്തില്‍ ഉണ്ടെങ്കില്‍ വാങ്ങിക്കണം എന്നുണ്ട്.. സഹായിക്കുമല്ലോ ..

നനഞ്ഞ പൂച്ച said...

സര്‍ , ഇത് പുസ്തകരൂപത്തില്‍ ഉണ്ടെങ്കില്‍ വാങ്ങിക്കണം എന്നുണ്ട്.. സഹായിക്കുമല്ലോ ..

ഉണ്ണി കുലുക്കല്ലൂര്‍ said...
This comment has been removed by the author.
Unknown said...

thank u sir

Unknown said...

thank u sir

Unknown said...
This comment has been removed by the author.
Unknown said...

Dear Sir,
Very nice narration of the story... Felt like the copy of Malayalam Movie " ORU VADAKKAN VEERA GADHA ", there Villain Chandu became the Hero and Aromal became the Villain.

This assumption of possibilities qualifies as an entertainer but not in the philosophical standards,

Also please note Jaina religion accept Krishna as one of their Theerthangara, and his period is much before 2000 years Mahaveera Jainan. Jainism is a religion and philosophy which was founded in India around the 6th century BC & Budhisam came after Jainans, and for your information Jaina is one of the oldest Yukthivadi tradition in India (in a sense ). So all what you are saying about the similarities of Ashoka and etc are very nice imaginations only.

mayilpeili said...

അങ്ങനെ രവിസാരിനെയും സില്മെലെടുത്തു ..... :)

EDUCATION OVERSEAS said...

Article is good. But I think you shared your views only. because many critical mistakes intruded into this. I dont know whteher you could find some time to look around the world that what Budhism is really doing now; Is that Ahimsa- I really dont understand. And u tell that Hinduism wiped it out. Anyone who go through the history knows that the major reason for the decline of Budhism was their inner problems. And you may please also clarify that which basic principle of Christianity advices to kill. I know that you are a very respectable person, so with all respect I request you not to wrie in an authorized manner on the matter that you really know nothing about and please do not try to be blackpaint.

ഷാര്‍ളി ബെഞ്ചമിന്‍ said...

Dear Ravichandran
I happened to see your article ( Buddha..) through a face book link. It's very interesting and has a great scope for further research. To me ..it's different line of thought and thank u very much. Keep going.
Sharly Benjamin

OLANGAL said...

പ്രീയ മിത്രങ്ങളെ .... ശ്രീ കൃഷ്ണൻ മഹാ ഭാരത കാലതല്ലാ മറിച്ചു ഋഗ വേദ കാലത്താണ് ജീവിച്ചിരുന്നത് !!! വിഷ്ണുവിനെ ആരാധിച്ചിരുന്ന ആര്യന്മാര് തന്നെയാണ് ശ്രീ കൃഷ്ണനെ അതി ക്രൂരമായി കൊന്നത് ... അതിന്റെ വിവരണം ഋഗ വേദം ഒന്നാം മണ്ഡലം 1 3 0 ആം സൂക്തത്തിൽ ഉണ്ട് ( അഷ്ടകം 2 ചാപ്ടർ 1 വര്ഗം 1 9 ) ... ഇതേ മന്ത്രം സാമ വേദത്തിലും ഉണ്ട് !1! ശ്രീ കൃഷ്ണൻ വൈദികരുടെ പ്രധാന എതിരാളിയായ നാട്ടുകാരാൻ അഥവാ സൈന്ധവൻ ആയിരുന്നൂ ... വക്ര ബുദ്ധികലായ ബ്രാമനർ കൃഷ്ണനെ പിന്നീട് വിഷ്ണുവിന്റെ അവതാരമാക്കി !!!!

OLANGAL said...

Krishna is not a Theerthankar, but Neminatha the cousin of Krishan is the fifth Theerthankar..

Unknown said...

Dear Prof CRC you must learn Githa and Mahabaratha before debate. Vayujith scoring very well

Unknown said...

Chethu vasuvinte oru commentinte munnil Geethakku nere erinja kallaya buddan illathayi

nas said...

***ക്ഷയോന്മുഖമായ പൌരോഹിത്യം, ജാതിയെന്ന സാമൂഹിക ദുരന്തത്തിന് ഈശ്വരസമമിതിയുണ്ടെന്നു വരുത്തിതീര്‍ക്കാന്‍ "ചതുര്‍വര്‍ണ്യം മയാ സൃഷ്ടം" എന്ന ഒരു വരി മാത്രം ഉദ്ധരിക്കുന്നത് വളരെ സൗകര്യപ്രദമായി കണ്ടു. ഹിന്ദുമതത്തിനു പൊറുപ്പിക്കേണ്ടിവന്ന എക്കാലത്തെയും ഏറ്റവും വലിയ ദൈവനിന്ദകര്‍ ഇവരത്രേ. എന്തെനാല്‍, ഈ വിഭജനത്തിന്‍റെ അടിസ്ഥാനമെന്തെന്നു, ഇതേ ശ്ലോകത്തില്‍, ഒരേ ശ്വാസത്തില്‍ എന്നോണം വ്യാസന്‍ പറയുന്നുണ്ട്; "ഗുണകര്‍മ്മവിഭാഗശ:." ഇതവര്‍ മനപ്പൂര്‍വ്വം മറച്ചുപിടിച്ചു. ***
----------------------
1)ഗുണ കർമ വിഭാഗശ - അടിസ്ഥാനത്തിൽ ജാതി എന്ന് പറഞ്ഞാൽ സൃഷ്ടിച്ചപ്പോൾ തന്നെ ഭഗവാൻ ശൂദ്രന് കൊടുത്ത ഗുണങ്ങളും കര്മ്മങ്ങളും ആണ്.അതുകൊണ്ടാണ് ശൂദ്രൻ വിരാട് പുരുഷന്റെ കാലിൽ നിന്ന് സൃഷ്ടിക്കപ്പെട്ടത്.അല്ലാതെ സൃഷ്ടിച്ചപ്പോൾ എല്ലാവരെയും തുല്യരാക്കിയ ശേഷം നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഗുണവും കര്മ്മവും നോക്കി ജാതി തിരിച്ച കഥ എവിടെയാണ് ഉള്ളത്? ബാക്കിയൊക്കെ വ്യാഖ്യാന ഫാക്ടറി.
മനുസ്മൃതി പറയുന്നത് അവിദ്വാനായാലും ബ്രാഹ്മണൻ ദൈവതം ആണെന്നാണ്‌.പിന്നെന്തു ഗുണകർമ്മ?
2)ഇങ്ങനെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ ജാതി തിരിച്ച ശേഷം ശൂദ്രനെ വൈജ്ഞാനിക മേഖലകളിൽ നിന്ന് അകറ്റി നിർത്തി.ശൂദ്രന്മാരിൽ ബുദ്ധിയും വിവേകവും അന്തസ്സും ഉള്ള എത്രയോ നല്ല മനുഷ്യര് ഉണ്ടായിരുന്നു.ബ്രാഹ്മണരിൽ എത്രയോ വൃത്തികെട്ടവർ ഉണ്ടായിരുന്നു.എന്നിട്ട് എത്രപേർ അങ്ങോട്ടും ഇങ്ങോട്ടും ജാതി മാറി?
3)തോമസ്‌ ആൽവാ എഡിസണ്‍ ഒന്നാം നമ്പര് ശൂദ്രൻ ആയിരുന്നു.അദ്ദേഹം ഉപയോഗ ശൂന്യമായ റെയിൽവേ കമ്പാർറ്റ്മെന്റിൽ താമസിക്കുകയും പശു മാംസം കഴിക്കുകയും പത്രം വിറ്റു നടക്കുകയും ചെയ്തു.പിന്നീട് ഇലക്ട്രിക് ബള്ബും ഗ്രാമഫോണും ഉള്പെടെ കണ്ടു പിടിത്തങ്ങൾ നടത്തി ലോകത്തെ മാറ്റി മറിച്ചു.
എന്നാൽ പുരാതന ഭാരതത്തിൽ മിസൈലും, ആറ്റം ബോംബും ,മെഷീൻ ഗണ്ണും ,ക്വാണ്ടം ഫിസിക്സും ഒക്കെ ഉണ്ടായിട്ടും(സുദർശനം പേജിനോടു കടപ്പാട്) ശങ്കരനോ സായണനോ ജൈമിനിക്കോ ദയാനന്ദ സരസ്വതിക്കോ ചിന്മയനൊ തുടങ്ങി ആര്ക്കും അത് വീണ്ടെടുക്കാൻ ആയില്ല.പന്നിയെയും പശുവിനെയും കൂട്ടി കുഴച്ചു തോരൻ ഉണ്ടാക്കി കഴിക്കുന്ന സായിപ്പ് മാർക്ക് ആണ് അതിന്റെ ക്രെടിട്ടു മുഴുവൻ. അപ്പൊ ഇന്ത്യക്കാരൊക്കെ മൊത്തം ശൂദ്രരും സായിപ്പ് ഒക്കെ ബ്രാഹ്മണരും ആണെന്ന് സമ്മതിക്കുമോ? പ്രഖ്യാപിക്കുമോ?
4)ഇനി പോട്ടെ"പുരോഹിതൻ" പറ്റിച്ചു ജാതി ഉണ്ടാക്കി ദൈവ നിന്ദ നടത്തി.സമ്മതിച്ചു.അപ്പൊ ഇങ്ങനെ പുരോഹിതന് വളച്ചു ഒടിക്കാൻ പാകത്തിൽ ഈ ശൂദ്ര കഥ എന്തിനു സർവജ്ഞാനിയായ ദൈവം ഉരചെയ്തു? ലോകത്തെ മറ്റു പ്രധാന മതങ്ങൾ-ദൈവങ്ങള ഒന്നും ഇങ്ങനെ തെറ്റിദ്ധരിക്കാവുന്ന വാക്യങ്ങൾ പറഞ്ഞിട്ടും ഇല്ല.അപ്പൊ ഇത് ഹിന്ദു ദൈവത്തിന്റെ കുഴപ്പം അല്ലെ?
ഇനി ദൈവത്തിനു അങ്ങനെ ഒരു അബദ്ധം പറ്റിപ്പോയി.ക്ഷമിക്കാം.പക്ഷെ ദൈവം ഒരു വാക്ക് തന്നിരുന്നു.
"യദാ യദാഹി ധര്മ്മസ്യ ...ഗ്ലാനിർ ഭവതി ഭാരത ...അഭയ്ദ്ധാനം അധര്മസ്യ ............. ധര്മ സംസ്ഥാപനാര്തായ
സംഭവാമി യുഗേ യുഗേ ....."

എനിട്ട്‌ ഇക്കണ്ട ജാതിഭീകരത മുഴുവൻ അഴിഞ്ഞാടിയിട്ടും അതിന്റെ പേരില് മനുഷ്യന് പട്ടിയുടെ വിലപോലും കിട്ടാതെ നെട്ടോട്ടം ഓടിയിട്ടും തന്റെ വായിൽ നിന്ന് വീണ അബദ്ധം തിരുത്താൻ -നല്ലവനായ മാവേലിയെ എന്തൊക്കെയോ പറഞ്ഞു വന്നു ചവിട്ടി പൂഴ്ത്തിയ- ഭഗവാൻ എന്തെ വന്നില്ല? എന്തുകൊണ്ട് അനേകായിരം ദേവ പ്രശ്നങ്ങളിൽ ഭഗവാൻ പറഞ്ഞില്ല "എന്റെ ശൂദ്ര മക്കളെ അമ്പലത്തിൽ കേറ്റാത്ത പ്രശ്നമാണ് എന്റെ ഏറ്റവും വലിയ പ്രശ്നം.അത് ചെയ്യാതെ ഇനി പ്രശ്നം ചോദിച്ചു വരുന്നവന്റെ മുട്ടുകാലു തല്ലിയൊടിക്കും" എന്ന്?

nas said...

*** "പത്തു നാഴിക ബസ്സിലിരുന്നു അവിടെ എത്തി, തീവണ്ടിയില്‍ കയറി ഇവിടെ വന്നു" എന്നും മറ്റും നാം സാധാരണ പറയാറുണ്ടല്ലോ. ഇത്തരം സംഭാഷണങ്ങള്‍ കേട്ട് പരിച്ചയിച്ചത് കൊണ്ട് അതിലുള്ള വൈരുധ്യം നാം ശ്രദ്ധിക്കാറില്ല. ഇരുന്നു കൊണ്ട് സഞ്ചരിക്കാനാനാവില്ല. തീവണ്ടിയില്‍ കയറിയത് കൊണ്ട് ദൂരത്തെത്തുകയില്ല. എന്നാലും അങ്ങനെ കാണുന്നുണ്ടല്ലോ. ബസ്സിലോ തീവണ്ടിയിലോ യാത്ര ചെയ്യുമ്പോള്‍ നാം നീങ്ങുന്നില്ല; ഇരിപ്പിടത്തില്‍ അമര്‍ന്നു ഇരിക്കുന്നതെയുള്ളൂ. എന്നാലും നാം ദൂരം തരണം ചെയ്യുന്നു. കാരണം നാം ഇരിക്കുന്ന വാഹനം നീങ്ങിക്കൊണ്ടിരിക്കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വാഹനത്തിന്‍റെ നീക്കം നമ്മില്‍ ആരോപിക്കപ്പെടുന്നു. അതുപോലെ, ചിത്തവൃത്തികളുടെ സൃഷ്ടിയെ മനോബുദ്ധികളില്‍ ദര്‍ശിക്കെണ്ടതിനു പകരം പരമാത്മാവില്‍ ആരോപിക്കുന്നു. സ്വസ്വരൂപത്തില്‍ അവ്യയവവും സര്‍വ്വവ്യപിയുമാകയാല്‍, യഥാര്‍ത്തത്തില്‍ പരമാത്മാവ് കര്‍ത്താവോ
സൃഷ്ടാവോ അല്ല.***
--------------------
ബാസിലോ തീവണ്ടിയിലോ കയറാതെ വെറുതെ ഇരിക്കുന്ന സമയത്തും നാം നീങ്ങുന്നു.ഭൂമിയോടൊപ്പം ഞെട്ടിക്കുന്ന സ്പീഡിൽ. അത് നമ്മെ നേരിട്ട് ബാധിക്കുന്നില്ല.ബസ്സിൽ കേറുമ്പോൾ നാം ബോധപൂർവം നീങ്ങുന്നു.അതായത് കാലുകളുടെ പണി ബസ്സിന്റെ ചക്രങ്ങൾ ഏറ്റെടുക്കുന്നു കൂടുതൽ കാര്യക്ഷമതയോടെ. അതിനായി ബോധപൂർവം മനുഷ്യൻ ഉണ്ടാക്കി എടുത്തതാണ് ബസ്സ്. ബസ്സിന്റെ ഉള്ളിൽ കയറി ടയറിനു മുകളിലുള്ള സീറ്റിൽ ഇരുന്നാൽ ജീവാത്മാവിന് നിശ്ചിത ദൂരം താണ്ടാം. ടയറിനു അടിയിൽ പോയി ഇരുന്നാൽ പരമാത്മാവിൽ ലയിക്കാം. അതായത് വാഹനത്തിന്റെ നീക്കം നമ്മിൽ ആരോപിക്കപ്പെടുകയല്ല യഥാർഥത്തിൽ .നമ്മുടെ തന്ത്രപരമായ നീക്കം വാഹനത്തിൽ ആരോപിക്കപ്പെടുകയാണ്. അത് തിരിച്ചറിയാത്തത് ആണ് അവിദ്യ. അതായത് "ബസ്സ് ഉണ്ടാക്കിയവൻ ഞാനാണ് എന്നാൽ അതിന്റെ കർത്താവ്‌ ഞാനല്ല" എന്ന് അതിന്റെ ടയർ മുതൽ മുകളിൽ ഇരിക്കുന്ന ക്യാരിയർ വരെ ഉണ്ടാക്കുകയും അതിന്റെ അസംസ്കൃത വസ്തു വരെ ഉണ്ടാക്കുകയും ചെയ്ത ഒരാള് പറയുന്നു എങ്കിൽ അവിടെ ഇത്രയേ പറയാനുള്ളൂ."പാവം ...ബുദ്ധി കൂടി കൂടി വട്ടായിപ്പോയി" ഇതാണ് അവിദ്യ!!



Unknown said...

Hello everyone,
for the first time I am knowing about the relation between Ashoka and geeta. I dont understand why the author is trying very hard to prove hindu religion is the root cause of removal of buddha religion. If it is true also what is the problem? Before buddha's teachings everybody was in hinduism. So after buddha's death slowly his followers becomes corrupt and started to introduce yoga and other rituals into the religion. And none of Buddha's disciple become as great as buddha. This is very serious issue. According to Darwin's survival of the fittest theory the existence of a species depends on the exchange of special gene. Buddha has that special gene. He tried hard to exchange his special knowledge to everyone. But with time somewhere somehow that special thing got lost.

Next thing is about varna system. The meaning of Brahmanan is the person who sitting in the position of Brahma(the supreme being). Brahma can be treated as god or no god or anything according to the thinker. Another meaning of Brahmanan is He who sees brahma in himself and every other being that is living or dead. In an upanishad calld "Vajra suchikopanishad" the common features of brahmana is given. The name bramana is not an ornament that can be shown to everybody and get respect. Its a type of mind state, that anybody can achieve. The same thing is explained in various slokas of geeta. The same thing is explained in Buddhas teachings. But this type of brahmana's (as explained by "Vajra suchikopanishad") become extinct and the other type, the species who consider "brahmanyam" as an ornament become the majority. When this majority becomes the translators of sanscrit texts, they started corrupting the system.
The vedas and upanishads are always like glittering stars in the dark sky. They posses all the knowledge about understanding ourselves. They are not telling about create or search a god outside, but telling about search for "santhi" from inside our mind. Religion may exists or doesn't exists, this books are not considered to be religious(especially upanishads). These books are telling about as a human what we have to learn and achieve before our death. Buddha has achieved the same state of mind as described in the upanishad's.
So arguing is good, it will help to clear our doubts, but arguing with specific agenda in the mind is not good, it will only creates more arguments, nothing else.

Unknown said...

അശോകൻ ബുദ്ധമതത്തെ ഔഗ്യോഗികമതമാക്കി. അത് ക്രമേണ ധാരാളം രാജ്യങ്ങളിൽ വ്യാപിച്ചു. എന്നാൽ ആക്രമികൾ അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയും നല്ലൊരു പങ്ക് വിജയിക്കകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് വിവേകാനന്ദൻ " ഉ ത്തിഷ്ഠതാ ജാഗ്രതാ ...." മുതലായ ഉത്തേജകങ്ങളായ വിചാരധാരകൾ അവതരിപ്പിച്ചു അത് സ്വാതന്ത്ര്യ ലദ്യതക്ക് നല്ലൊരു താങ്ങായി. അപ്പോൾ അടിത്തട്ടു വരെയെത്തുന്ന അഹിംസ ഒതു സമൂഹത്തിന് നാശമേ വരുത്തു എന്നറിഞ " ബ്രാഹ്മണർ " ഗീതയെന്ന ഉപദേശസംഹിതയെ മഹാഭാരതത്തിൽ തിരുകി കയറ്റിയാലും അത് പ്രശംസനീയമാണ്. . വിവേകം മാനിക്കപ്പെടെണ്ടതല്ലെ? മാർഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നു.

Unknown said...

അശോകൻ ബുദ്ധമതത്തെ ഔഗ്യോഗികമതമാക്കി. അത് ക്രമേണ ധാരാളം രാജ്യങ്ങളിൽ വ്യാപിച്ചു. എന്നാൽ ആക്രമികൾ അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയും നല്ലൊരു പങ്ക് വിജയിക്കകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് വിവേകാനന്ദൻ " ഉ ത്തിഷ്ഠതാ ജാഗ്രതാ ...." മുതലായ ഉത്തേജകങ്ങളായ വിചാരധാരകൾ അവതരിപ്പിച്ചു അത് സ്വാതന്ത്ര്യ ലദ്യതക്ക് നല്ലൊരു താങ്ങായി. അപ്പോൾ അടിത്തട്ടു വരെയെത്തുന്ന അഹിംസ ഒതു സമൂഹത്തിന് നാശമേ വരുത്തു എന്നറിഞ " ബ്രാഹ്മണർ " ഗീതയെന്ന ഉപദേശസംഹിതയെ മഹാഭാരതത്തിൽ തിരുകി കയറ്റിയാലും അത് പ്രശംസനീയമാണ്. . വിവേകം മാനിക്കപ്പെടെണ്ടതല്ലെ? മാർഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നു.

Unknown said...
This comment has been removed by the author.
Unknown said...

അശോകൻ ബുദ്ധമതത്തെ ഔഗ്യോഗികമതമാക്കി. അത് ക്രമേണ ധാരാളം രാജ്യങ്ങളിൽ വ്യാപിച്ചു. എന്നാൽ ആക്രമികൾ അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയും നല്ലൊരു പങ്ക് വിജയിക്കകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് വിവേകാനന്ദൻ " ഉ ത്തിഷ്ഠതാ ജാഗ്രതാ ...." മുതലായ ഉത്തേജകങ്ങളായ വിചാരധാരകൾ അവതരിപ്പിച്ചു അത് സ്വാതന്ത്ര്യ ലദ്യതക്ക് നല്ലൊരു താങ്ങായി. അപ്പോൾ അടിത്തട്ടു വരെയെത്തുന്ന അഹിംസ ഒതു സമൂഹത്തിന് നാശമേ വരുത്തു എന്നറിഞ " ബ്രാഹ്മണർ " ഗീതയെന്ന ഉപദേശസംഹിതയെ മഹാഭാരതത്തിൽ തിരുകി കയറ്റിയാലും അത് പ്രശംസനീയമാണ്. . വിവേകം മാനിക്കപ്പെടെണ്ടതല്ലെ? മാർഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നു.

Unknown said...

100 പേരെ അശോകൻ കൊന്നു എന്നത് ആലങ്കാരികപ്രയോഗമാണ്. വിതശോകനെ നടുകടത്തിയില്ല. ജൈനനാണെന്ന് തെറ്റിദ്ധരിച്ച് പിന്നീട് കൊന്നു

arunachari113@gmail.com said...

യുക്തിവാദി എത്ര വാദിച്ചാലും, കൃഷ്ണാർജുനന്മാർ ധർമ്മ ഭാഗത്തും , ദുര്യോധന കർണൻ അധർമ ഭാഗത്തും എന്ന് തന്നെയാണ്‌ ലോകത്ത് വിളങ്ങുന്നത് - അത് അങ്ങനെ തന്നെ ആയിരിക്കും .....