ശാസ്ത്രം വെളിച്ചമാകുന്നു

Tuesday 6 September 2011

13.ഇല്ലായ്മയുടെ ഇതിഹാസം

അനശ്വര 'യാഥാര്‍ത്ഥ്യ'ത്തെ കുറിച്ചും പ്രപഞ്ചം എന്ന 'നിസ്സാര അനുഭവ'ത്തേക്കുറിച്ചും തലയറഞ്ഞ് പ്രസംഗിക്കുന്ന മായാവാദിയായ പ്രാഭാഷകന്‍.
''കൂട്ടരേ നാമെല്ലാം ഇല്ലാത്തതിന്റെ പിറകെയാണ്, ഉള്ളത് ആരും അറിയുന്നില്ല. ഈ പ്രപഞ്ചം കേവലം പുറംമോടി മാത്രം. യഥാര്‍ത്ഥ ഉണ്‍മ ദ്രവ്യസംബന്ധിയായ വ്യവഹാരികതയ്ക്ക് ഉപരിയാണെന്ന് അല്‍പ്പബുദ്ധികള്‍ അറിയുന്നില്ല. കാണുന്നതും കേള്‍ക്കുന്നതുമാണ് ശരിയെന്ന് നിനച്ച് സത്യത്തെ ഞെക്കികൊല്ലുന്ന മന്ദബുദ്ധികളേ, ഉപരിയായതിനെ അറിയുക, മായ തിരിസ്‌ക്കരിക്കുക, മിഥ്യ തള്ളിക്കളയുക''-പ്രഭാഷകന്‍ ആവേശംകൊണ്ട് പനി പിടിക്കുന്ന അവസ്ഥയിലായി.
''....എല്ലാവരും കാണാനാവാത്തതിനേയും കേള്‍ക്കാനാവാത്തതിനേയും നിസ്സാരവല്‍ക്കരിക്കുന്നു...ഇല്ലാത്തതിന്റെ പിന്നാലെ പായുന്നു....''
മീന്‍ വെട്ടുന്നിടത്ത് ചെന്നിരിക്കുന്ന പൂച്ചയെപോലെ പ്രപഞ്ചരഹസ്യത്തിന് കാതോര്‍ത്തിരുന്ന ഭക്തസദസ്സ് മലയാളസിനിമയില്‍ ഇംഗ്‌ളീഷ് ഡയലോഗ് കേള്‍ക്കുമ്പോള്‍ ഉന്മാദം കൊള്ളുന്ന നിരക്ഷരെ പോലെ ആടിയുലഞ്ഞു.
പ്രഭാഷണം പുരോഗമിക്കവെ, പെട്ടെന്ന്, എവിടെനിന്നോ ഒരു കൂറ്റന്‍ കാള കൊമ്പും കുലുക്കി സമ്മേളനവേദിയിലേക്ക് പാഞ്ഞടുത്തു. വേദിയാകെ കുത്തിമറിച്ച് ചവിട്ടിക്കുലുക്കി അത് എമ്പാടും മണ്ടി നടന്നു. പ്രഭാഷകനുള്‍പ്പെടെ എല്ലാവരും കാളയെ പേടിച്ച് 'സമ്മേളനസ്ഥലബാഹ്യമായാണ്' നിലയുറപ്പിച്ചത്. ഏതാണ്ട് അരമണിക്കൂര്‍ 
കഴിഞ്ഞ്‌ കാള ബന്ധിക്കപ്പെട്ടു. അതോടെ സദസ്സ് പുന:സംഘടിപ്പിക്കപ്പെടുകയും പ്രഭാഷകന്‍ പഴയപടി തുടരുകയും ചെയ്തു.
''...ഇല്ലാത്തതിനെക്കുറിച്ചുള്ള വേവലാതിയാണ് എല്ലാത്തിനും പിന്നില്‍..''


ദേ, വീണ്ടും ഒരു സംശയക്കാരന്‍! തെല്ലു സങ്കോചത്തോടെ അവന്‍ എഴുന്നേറ്റുനിന്നു. പ്രഭാഷകന്‍ തലയുയര്‍ത്തി ചോദിച്ചു:
''എന്താ മകനെ?''
''അല്ല സ്വാമി, ഇക്കാണുന്നതൊന്നും യാഥാര്‍ത്ഥമ
മല്ലെന്നും എല്ലാം നമ്മുടെ തോന്നലാണെന്നുമല്ലേ അങ്ങ് പറഞ്ഞുവരുന്നത്?''

''തീര്‍ച്ചയായും ആത്യന്തികസത്യം ഇതിനെല്ലാം അതീതമാണ്. ഇക്കാണുന്നതെല്ലാം വെറും മിഥ്യ''
''സ്വാമി അങ്ങനെയെങ്കില്‍....?''
''അങ്ങനെയെങ്കില്‍....?''
''തൊട്ടുമുമ്പ് ഇവിടൊരു കാള വന്ന് എല്ലാവരേയും ആക്രമിച്ചല്ലോ?''
''അതെ, ആക്രമിച്ചു, അതിനെന്താ?''
''അല്ല, അപ്പോള്‍ സ്വാമിയടക്കം എല്ലാവരും എഴുന്നേറ്റ് ഓടിയില്ലേ?''
''അതെ ഓടി അതിനെന്താ മകനേ? കാള കുത്താന്‍ വരുമ്പോള്‍ പിന്നെ ഭജനയും പാടി ഇരിക്കണോ?-പ്രഭാഷകന്റെ തമാശ സദസ്സില്‍ പരിഹാസച്ചിരി പടര്‍ത്തി.
''അതല്ല സ്വാമി....''
''ഏതല്ലെന്ന്...?''
''അല്ല സ്വാമി, എല്ലാം മിഥ്യയാണെങ്കില്‍ ആ കാളയും മിഥ്യയാണല്ലോ. മിഥ്യയായ കാള വന്നപ്പോള്‍ നാമെല്ലാവരും ഓടേണ്ട കാര്യമില്ലല്ലോ. അത് ഇല്ലാത്തതല്ലേ?''
''ഓ, അതാണോ കാര്യം?! ..മണ്ടച്ചാരെ! നീ പറഞ്ഞതു ശരി തന്നെ. എല്ലാം മിഥ്യ തന്നെ, ഒക്കെ നമ്മുടെ തോന്നലുകള്‍. കാള ഇവിടെ വന്നെന്നും എല്ലാവരും എഴുന്നേറ്റ് 
ഓടിയെന്നുമൊക്കെ നിനക്കുണ്ടായ തോന്നലുകളാണ് . വാസ്തവത്തില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല...ഇത്തരം തോന്നലുകളുള്ളതുകൊണ്ടാണ് നമുക്ക് പരമാര്‍ത്ഥജ്ഞാനം ലഭിക്കാതെ പോകുന്നത്. മനസ്സിലായോ?''

പ്രഭാഷകന്റെ മറുപടി കേട്ടപ്പോള്‍ ചിരിക്കുന്ന കാര്യത്തില്‍ ചോദ്യകര്‍ത്താവും സദസ്സിനൊപ്പം കൂടി.

മതം നികുതിയില്ലാത്ത വിനോദമാകുന്നു. Religion is taxless fun. പ്രപഞ്ചത്തിന്റെ ഏകകാരണം എന്ന 'പരമാര്‍ത്ഥജ്ഞാനം' പ്രാരംഭത്തില്‍ തന്നെ കണ്ടെത്തിയ മതം ബാക്കി ജ്ഞാനങ്ങളെ അതിന് കീഴിലാണ് പ്രതിഷ്ഠിക്കുന്നത്. 'വിധി ആദ്യം വിസ്താരം പിന്നീട്' എന്നതാണ് മതചിന്തയിലെ അടിത്തട്ട് യുക്തി. 'ഉള്‍വിളികളും വിഭ്രാന്തികളും വെളിപാടുകളും' കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ജ്ഞാനത്തേക്കാള്‍ മഹത്തരമാകുന്നു! ഏകകാരണം പ്രപഞ്ചവിരുദ്ധമായതിനാലും പ്രപഞ്ചം ബഹുകാരണസംബന്ധിയായതിനാലും ബഹുദൈവങ്ങള്‍ കൂടുതല്‍ യുക്തിസഹമാണെന്ന് വാദിക്കുന്നവരുണ്ട്. പ്രപഞ്ചകാരണങ്ങള്‍ ബഹുതലമായതിനാല്‍ ഏകദൈവവും ബഹുദൈവവും ഒരുപോല അസാധുവാണ്. എന്തെന്നാല്‍ ബഹുതലദൈവങ്ങള്‍ ഏകദൈവത്തിന്റെ മൂര്‍ത്തീരൂപങ്ങളായിട്ടാണ്(various manifestations) പൊതുവെ അവതരിപ്പിക്കപ്പെടുന്നത്.അതായത് ഒരുതരം അധികാരവികേന്ദ്രീകരണം. ഫലത്തില്‍ ബഹുദൈവവും ഏകദൈവം തന്നെയാകുന്നു എന്നാണതിനര്‍ത്ഥം. 



ദൈവം ഒന്നോ ഒന്നിലധികമോ എന്ന ചോദ്യം കാളപ്രസവത്തിലെ കുട്ടികള്‍ എത്രയെന്ന ചോദ്യം അനുസ്മരിപ്പിക്കും.
ടോട്ടമിസം(Totemism)-അനിമിസം(Animism)-പാഗനിസം(Paganism)-പാന്‍തീയിസം(Pantheism)-തീയിസം(theism)-ബഹുദൈവവിശ്വാസം (Polytheism) എന്നരീതിയില്‍ ഭിന്നരൂപങ്ങളില്‍ വികസിതമായ അഭൗതികശക്തിവിശ്വാസം അവസാനം എത്തിയിസം(atheism) എന്ന മതവിശ്വാസനിരാസത്തില്‍ സമാപിക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ വിശ്വാസരൂപങ്ങളും ഇന്നും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. 'ടോട്ടം'(Totem) സംരക്ഷകന്‍, അടുത്ത ബന്ധു, ചങ്ങാതി, കുലദൈവം എന്നൊക്കെയുള്ള രൂപത്തിലാണ് വരുന്നത്. അനിമിസത്തില്‍ ജീവനുള്ള വസ്തുക്കള്‍ക്കെല്ലാം ആത്മാവും ദൈവപ്രഭാവവും ആരോപിക്കപ്പെടുന്നു. പാന്‍തിയസം പ്രകൃതിദൈവസങ്കല്‍പ്പമാണ്. പ്രകൃതിതന്നെ ദൈവമാകുന്ന ഇവിടെ ഭക്തിയെക്കാള്‍ ആരാധനയ്ക്കാണ് മുന്‍തൂക്കം. നേരീയ ഭേദഗതിക്ക് വിധേയമായാല്‍ ഇത് നിരീശ്വരവാദമായി 
പരിണമിക്കും.


പേഗനിസത്തില്‍ പ്രകൃതിവസ്തുക്കളും മനുഷ്യരും അതീതശക്തികളുമൊക്കെ മൂര്‍ത്തികളായി ആരാധിക്കപ്പെടുമെങ്കിലും ഏകദൈവസങ്കല്‍പ്പത്തിലേതുപോലെ സര്‍വതിനേയും നിയന്ത്രിക്കുന്ന അധിദൈവം അവിടെയുമുണ്ട്. കാടും പുഴയും തീയും മലയുമൊക്കെ അവിടെ മൂര്‍ത്തികളാണ്. തീയിസം(Theism) മതപരമായ ആരാധനയാണ്. മതദൈവസങ്കല്‍പ്പത്തില്‍ വാസ്തവത്തില്‍ പുതുതായി ഒന്നുമില്ല. മേല്‍പ്പറഞ്ഞ എല്ലാ ആരാധനരീതികളും ഏറിയും കുറഞ്ഞും അവിടെ കടന്നുവരും. പുസ്തകവിശ്വാസമൊക്കെ സാമൂഹികപുരോഗതിക്കനുസരിച്ച് കടന്നുവന്നു എന്നു കണ്ടാല്‍മതി. മിക്ക മതദൈവങ്ങളും പ്രകൃതിശക്തികളോ (pagan deities) ആകാശപൗരന്‍മാരോ(sky god) ആയ ആണ്‍ദൈവങ്ങളാണ്. ചില മതങ്ങള്‍ ഏകദൈവമാതൃകയും(ജൂതമതം) മറ്റുചിലവ ബഹുദൈവക്രമവും(ഹിന്ദുമതം) പിന്തുടരുന്നുവെങ്കിലും ഫലത്തില്‍ ദൈവം എന്ന ആകാശപൗരന്‍ ഒരാളാണെന്ന് ഇരുകൂട്ടരും വാദിക്കുന്നു. ആരാധനയ്ക്കായി എല്ലാവരും മുകളിലോട്ട് നോക്കി പരിശീലിക്കുന്നു.

മതം ദൈവം ആളുംതരവും നോക്കി ഇടപെടുന്ന വ്യക്തിയാണ്. ഒരു 'വെടിക്കെട്ടുകാരനെ'പോലെ പ്രപഞ്ചത്തില്‍നിന്ന് ദൂരെ മാറിനിന്ന് 'മഹാവിഭേദന'മൊക്കെ(The Big Bang) നടത്തി തളര്‍ന്നിരിക്കുന്ന ഈ ആകാശപൗരന്റെ പ്രധാന താല്‍പര്യം ഭൂമിയിലെ താരതമ്യേന ആധുനിക ജീവികളിലൊന്നായ മനുഷ്യന്റെ ചെയ്തികളും കര്‍മ്മങ്ങളുമാണ്. മനുഷ്യന്‍ ചെയ്യേണ്ടതും ചെയ്തുകൂടാന്‍ പാടില്ലാത്തതുമായി ഒരു പിടി കാര്യങ്ങളുടെ നീണ്ട പട്ടികയും കീശയുടെ പോക്കറ്റിലിട്ടാണ് അദ്ദേഹം സദാ പ്രപഞ്ചത്തെ പണിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു പുതിയ ഗാലക്‌സി ഉണ്ടാക്കുന്ന അതേ സമയത്ത് അദ്ദേഹം ഭൂമിയില്‍ നടക്കുന്ന ഒരു 'മതനിന്ദ'യും ശ്രദ്ധിക്കും. പിന്നെ തന്നെത്താന്‍ ശ്രദ്ധിക്കും. ബോറടിക്കുമ്പോള്‍ തന്നെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കും, പിന്നെ തനിക്ക് ശ്രദ്ധ തെറ്റുന്നുണ്ടോയെന്ന് ശ്രദ്ധിക്കും.... ഇത്തരം അവിരാമമായ വിനോദത്തില്‍ അഭിരമിക്കുന്ന ജൂതമതമാതൃകയിലുള്ള ഏകദൈവസങ്കല്‍പ്പം പ്രാചീനമായ പ്രകൃതിദൈവത്തിന്റെ അനുകരണമാണ്. ടോട്ടമിസത്തിന്റെ കറിക്കൂട്ടുകളാണവിടെയും രുചി നിശ്ചയിക്കുന്നത്. 



മതദൈവങ്ങളെല്ലാം 'ഒന്നാ'ണെന്നത് വിശ്വാസികള്‍ നുണ പറഞ്ഞേക്കും. ഒന്നായി കഴിഞ്ഞാല്‍ സംഗതി യുക്തിസഹമായി എന്നാണവരുടെ വികലധാരണ. കുടുംബാസൂത്രണം വഴി സന്താനങ്ങളെ കുറച്ചാല്‍ മാത്രംമതി നല്ല മാതാപിതാക്കളായി പേരെടുക്കാം എന്ന ധാരണ പോലെയാണിത്. വാക്കില്‍ ഒന്നായിട്ട് കാര്യമില്ല. ഒന്നാകുകയെന്നത് ദൈവങ്ങളുടെ പേക്കിനാവാണ്. 'അന്യദൈവഭയ'മാണ് എല്ലാ മതദൈവളുടേയും ആത്യന്തികപ്രശ്‌നം. ഈ ഫോബിയ സദാ അവരുടെ ഉള്ള് നീറ്റുന്നു.

മനുഷ്യന്‍ എഴുത്തും വായനയും സാഹിത്യവുമൊക്കെ തുടങ്ങിയതിന് ശേഷമാണ് പല മതദൈവങ്ങള്‍ക്കും പുസ്തകപ്രസാധകരംഗത്ത് താല്‍പര്യമുദിച്ചത്. ദൈവാരാധനയുടെ പരിണാമചരിത്രം പരിശോധിച്ചാല്‍ മുമ്പ് നിലവിലിരുന്ന വ്യവസ്ഥകളെ അപേക്ഷിച്ച് പറയത്തക്ക പുരോഗതിയൊന്നും ആധുനിക മതവിശ്വാസത്തിനില്ല. ആരാധനാക്രമങ്ങള്‍ പരുവപ്പെട്ടത് അതാത് ഘട്ടത്തില്‍ നിലവിലിരുന്ന ജ്ഞാനതലത്തെയും പ്രകൃതിവീക്ഷണത്തേയും ആധാരമാക്കിയാണ്. അങ്ങനെനോക്കുമ്പോള്‍ പ്രാചീന ആരാധനക്രമങ്ങള്‍ അന്നത്തെ ജ്ഞാനതലവുമായും പ്രപഞ്ചവിജ്ഞാനവുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു പോകുന്നതായി കാണാം. ആകാശം എന്തെന്നറിയാത്ത ജനത്തിന് ആകാശത്തിന് മുകളിലുളള 'സ്വര്‍ഗ്ഗം' കമനീയമായി തോന്നും. പക്ഷെ ഈ ഗോത്രസങ്കല്‍പ്പങ്ങള്‍ ചുമലിലേറ്റുന്ന 'ആധുനികമത'ങ്ങള്‍ ഞെട്ടിപ്പിക്കുന്ന ഫലിതമായി തുടരുന്നു. പ്രാകൃതമായ ഉപാസനാസങ്കല്‍പ്പങ്ങള്‍ക്ക് കാലികപ്രസക്തിയുണ്ടായിരുന്നു. ഇന്നത്തെ മതങ്ങള്‍ക്കതില്ല. പ്രാചീനമതങ്ങള്‍ അന്നിന്റെ നേട്ടവും ഇന്നിന്റെ ബാധ്യതയുമാണ്. മനുഷ്യന്‍ പുലിയെപ്പോലെ ചീറിപ്പായുമ്പോള്‍ മതം മലിനജലം പോലെ തളംകെട്ടിക്കിടക്കുന്നു.

ദൈവത്തിന് തെളിവില്ലെന്ന തികഞ്ഞ ബോധ്യമുള്ളതിനാല്‍ മതം ആധുനിക കാലത്ത് ചില അടുവുനയങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. കടം വീട്ടാനുള്ള ബാധ്യത ഒഴിവാക്കാനായി ഒരാള്‍ സ്വയം പാപ്പരായി പ്രഖ്യാപിക്കുന്ന കുബുദ്ധിയിവിടെ കാണാം. പണ്ട് സ്വപ്നദര്‍ശനവും വെളിപാടും അത്ഭുതങ്ങളുമൊക്കെയായി പരന്നൊഴുകിയിരുന്ന ദൈവങ്ങളൊക്കെ ആ മടപ്പണി നിറുത്തിയിട്ട് കാലം കുറെയായി. എന്താണെന്നറിയില്ല, ദൈവം അപ്രതീക്ഷിതമായി അലസനായി മാറി. പ്രത്യക്ഷപ്പെടലും അശരീരികളും തീരെയില്ലാതായി. അവസാനകാലത്ത് ചിലരെ നേരില്‍ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തുവത്രെ. അതിനുശേഷം കടയടച്ച് ഷട്ടറിട്ടു. കാണാനാവില്ല, കേള്‍ക്കാനാവില്ല, അറിയാനാവില്ല.... തുടങ്ങി മനുഷ്യന് പരിചിതമായ മിക്ക 'ഇല്ല'കളും ദൈവരക്ഷയ്ക്കായി ഉപയോഗിക്കാന്‍ മതം ബാദ്ധ്യസ്ഥമായി. എല്ലാ 'ഇല്ല'കളും ചേര്‍ന്നവനാണ് ദൈവമെങ്കിലും, വിചിത്രമെന്ന് പറയട്ടെ, ആ ദൈവം 'ഉണ്ട്' എന്ന് മതം ആണയിടുന്നു.



ദൈവം ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍വ 'ഇല്ല'കളും അടിച്ചേല്‍പ്പിക്കുന്നത്. തെളിവ് തേടി ആരെങ്കിലും ശല്യപ്പെടുത്തുമെന്ന ആശങ്ക മൂത്ത് ചില മതങ്ങള്‍ ദൈവത്തെ ഈ പ്രപഞ്ചത്തില്‍ നിന്നുതന്നെ ആട്ടിപ്പായിച്ചു. ഈ പുറത്താക്കപ്പെട്ടവനെ കുറിച്ച് ആരെങ്കിലും നിയമമോ വ്യവസ്ഥയോ ഉന്നയിച്ച് തര്‍ക്കിക്കുമെന്ന ഭയം മൂലം അറിയപ്പെടുന്ന എല്ലാ നിയമങ്ങളും അവന് ബാധകമല്ലാതാക്കി. ഇക്കാലത്താരും ദൈവത്തിന് 'തെളിവ്' ചോദിക്കാറില്ല. ദൈവത്തിന് തെളിവില്ലാത്തതല്ല മറിച്ച് ചോദിക്കന്നവന് വെളിവില്ലാത്തതാണ് പ്രശ്‌നമെന്ന് മതം പ്രഖ്യാപിച്ചിട്ടുണ്ട്. ആ പറയുന്നതില്‍ കാര്യമില്ലാതില്ല. തെളിവില്ലാത്ത ഒന്നിന്റെ തെളിവെവിടെ എന്നു ചോദിക്കുന്നതിലും വിചിത്രമായി എന്താണുള്ളത്?! ദൈവത്ത കുറിച്ച് കാര്യമായൊന്നും അറിയാനാവില്ലെന്നാണ് മതപ്രചരണമെങ്കിലും ഇനി കാര്യമായിട്ടൊന്നും അറിയാന്‍ ബാക്കിയില്ലെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം! ദൈവത്തെ കുറിച്ച് മതം എന്തൊക്കെയാണ് പറയാന്‍ പോകുന്നതെന്ന് ദൈവത്തിനുപോലും അറിയാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. തെളിവില്ലാത്തതിനാല്‍ മതം 'അറിഞ്ഞ'തൊക്കെ സത്യമാണോ എന്നറിയാനും വകുപ്പില്ല. അതായത് ദൈവത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തും പറയാം. ഒന്നുമറിയാനാവാത്ത ദൈവത്തെ പറ്റി എന്തും പറയാനുള്ള അവകാശാധികാരങ്ങള്‍ മതവിശ്വാസിക്ക് സ്വന്തം.

എല്ലാത്തിനും കാരണമുണ്ട്, ദൈവത്തിനത് വേണ്ട, എല്ലാത്തിനേയും ചലിപ്പിക്കാന്‍ ആരെങ്കിലും വേണം, ദൈവം സ്വയം തുള്ളിക്കൊള്ളും -ഈ മാതൃകയിലുള്ള അക്വിനാസ് നിയമങ്ങള്‍ തന്നെ ഉദാഹരണം. പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച് പരിപാലിച്ച് ഭക്തന്റെ തലയില്‍ കയറി വിക്രിയകള്‍ കാട്ടിക്കൂട്ടുകയും ബലിമൃഗത്തില്‍ രക്തം കാണുമ്പോള്‍ അര്‍മാദിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് എടുത്ത് പ്രപഞ്ചത്തിന് അപ്പുറമായ എങ്ങോട്ടോ(?) വലിച്ചെറിഞ്ഞത്. ഇനി ആ വകുപ്പില്‍ ആരും തെളിവ് ചോദിക്കില്ലല്ലോ! ദൈവത്തിന്റെ സര്‍വരേഖകളും ആധാരവും ഫാന്‍സ് ക്‌ളബ്ബുകളും ഉള്ളത് പ്രപഞ്ചത്തിലാണ്. പക്ഷെ പുള്ളി പ്രപഞ്ചത്തിനുള്ളില്‍ കാലുകുത്തില്ല- അസ്സല്‍ 'വെടിക്കെട്ടുകാരന്‍ ദൈവം'! പ്രപഞ്ചത്തിന് ബാഹ്യമായ എവിടെ എന്നുചോദിച്ചാല്‍ പ്രപഞ്ചത്തിലിരുന്ന് പ്രപഞ്ചബാഹ്യം എവിടെയെന്ന് ചോദിക്കുന്നോ, കയറെടാ റാസ്‌ക്കല്‍ വണ്ടിയില്‍''-എന്നായിരിക്കും മതമറുപടി.

പിന്നെ ഒരു തലവേദന പ്രപഞ്ചനിയമവും ഭൗതികനിയമങ്ങളുമായിരുന്നു. അവയൊന്നും ദൈവത്തിന് സൂചി കുത്താന്‍ ഇടം നല്‍കില്ലെന്ന വാശിയിലാണ്. ആ വിഷയങ്ങളിലും ദൈവത്തിന് പൂജ്യം മാര്‍ക്കാണെന്ന് മനസ്സിലാക്കിയ മതം ദൈവത്തെ അത്തരം നിയമങ്ങള്‍ക്കെല്ലാം അതീതമായി പ്രതിഷ്ഠിച്ച് കാര്യങ്ങള്‍ എളുപ്പമാക്കി. ഉണ്ടാക്കിയവന് നിയമം ഉണ്ടാക്കാന്‍ ആരും വളര്‍ന്നിട്ടെല്ലെന്ന് തീട്ടൂരവുമിറക്കി. ഇടയ്ക്കിടെ മഹാവിഭേദനം, താപഗതികം, ക്വാണ്ടം സിദ്ധാന്തം എന്നിവ പോലുള്ള പ്രാപഞ്ചിക പരികല്‍പ്പനകളും നിയമങ്ങളുമൊക്കെ ഉദ്ധരിച്ച് 'പ്രാപഞ്ചികനിയമങ്ങള്‍ക്ക് അതീതമായ', പ്രപഞ്ചത്തിലേയില്ലാത്ത ദൈവത്തെ തെളിയിക്കുന്ന ഒടിയന്‍മാരും രംഗത്തുണ്ട്. പ്രാപഞ്ചികനിയമങ്ങള്‍, ഭൗതികസമവാക്യങ്ങള്‍ ഇതൊക്കെ നിങ്ങള്‍ പ്രപഞ്ചാതീതന്റെ കാര്യത്തില്‍ ഉന്നയിക്കുന്നത് ശരിയാണോ എന്നൊക്കെ ചോദിച്ചാല്‍ ഒടിയന്‍മാര്‍ നിലവിടും. എന്തുകൊണ്ടായിക്കൂടാ? ദൈവത്തിന് അജ്ഞതയിലേ ഒളിക്കാനാവൂ. അജ്ഞതയും സംശയവും ഏതൊക്കെ മേഖലകളിലുണ്ടോ അവിടെയൊക്കെ ദൈവത്തെ ഒളിപ്പിക്കാം. അതിനി ബിഗ് ബാംഗായാലും തമോഗര്‍ത്തമായാലും വേണ്ടില്ല. ഒളിത്താവളമെവിടെയുണ്ടോ അവിടെയാണ് ദൈവം പൂത്തുലയുന്നത്. ആധുനികമായ ശാസ്ത്ര പരികല്‍പ്പനകളും സങ്കീര്‍ണ്ണനിയമങ്ങളും സാധാരണക്കാരുടെ ജ്ഞേയ-ജ്ഞാന പരിധിക്ക് പുറത്താണ്. ഇത്തരം സങ്കീര്‍ണ്ണമായ ആശയങ്ങളുടെ പുകമറയില്‍ കുറച്ചുനേരം ദൈവത്തെ സംരംക്ഷിക്കാം.

മഴവില്ലിലും ചിക്കന്‍പോക്‌സിലും ഇരുട്ടറകളിലും ഒളിച്ചിരുന്ന ദൈവം ഇപ്പോള്‍ ക്വണ്ടം അലകള്‍ക്കുള്ളില്‍ അട്ടയെപോലെ ചുരുണ്ടുകയറാന്‍ ശ്രമിക്കുകയാണ്. ഭാവിയിലെ ദൈവത്തിന്റെ ഒളിയിടങ്ങള്‍ ശാസ്ത്രം നാളെ എന്തൊക്കെ കണ്ടുപിടിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെ വെളിച്ചമെത്തുന്ന മേഖലകളില്‍ നിന്നും അജ്ജതയുടെ കുറ്റിക്കാട്ടിലേക്ക് ദൈവത്തെ മാറ്റിപ്രതിഷ്ഠിക്കലാണ് മതവ്യാഖ്യാനഫാക്ടറിക്കാരുടെ കുലത്തൊഴില്‍. കാടും പടലും പിടിച്ചു കിടക്കുന്ന ഒളിസ്ഥലം വെട്ടിവെളിപ്പിക്കുമ്പോള്‍ ഇഴജന്തുക്കല്‍ തൊട്ടടുത്ത മറവിലേക്ക് ഓടി മറയുന്നതുപോലെ ശാസ്ത്രത്തിന്റെ വെളിച്ചമെത്തുന്നിടത്തു നിന്നൊക്കെ ദൈവം പ്രാണരക്ഷാര്‍ത്ഥം അജ്ഞതയുടെ തമസ്സിലേക്ക് പലായനം ചെയ്യുന്നു.

ഒഴിവാക്കാനുണ്ടായിരുന്ന മറ്റൊന്ന് 'ഭൗതികത' അഥവാ 'ദ്രവ്യപരത'യായിരുന്നു. തെളിവ് ഏറെ ആരായപ്പെടുന്ന ഒരു മേഖലയാണിത്. ഇവിടെയും ദൈവത്തിന് നിലനില്‍പ്പില്ലെന്ന് വന്നതോടെയാണ് സഹികെട്ട് 'ദൈവം ദ്രവ്യമല്ല'എന്ന ദയനീയമായ പ്രഖ്യാപനം മതം നടത്തിയത്! ദൈവങ്ങള്‍ പോലും അറിഞ്ഞിട്ടില്ലാത്ത കാര്യമാണിതൊക്കെ. മതസാഹിത്യമനുസരിച്ച് ദൈവങ്ങള്‍ ഈ പ്രപഞ്ചം വിട്ട് കളിക്കുന്നില്ല. പക്ഷെ ഇന്ന് ദൈവം പ്രപഞ്ചത്തിന് പുറത്താണ്. പുറത്തെവിടെ? 
ഉത്തരം മലയാള അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം! താന്‍ ദ്രവ്യമല്ലെന്നും ദൈവം ഒരുകാലത്തും പറഞ്ഞിട്ടില്ല. സത്യംപറഞ്ഞാല്‍ ദ്രവ്യം, ഊര്‍ജ്ജം എന്നൊക്കെ പറഞ്ഞാല്‍ എന്തെന്നുപോലും അവനറിയില്ല. പിന്നയല്ലേ തെര്‍മോ ഡൈനാമിക്‌സും പ്‌ളാങ്ക് കോണ്‍സ്റ്റന്റുമൊക്കെ.


ദ്രവ്യമല്ലാതെ മറ്റെന്താണുള്ളത്? ഭൗതികവാദിക്കറിയില്ല. അതാണവന്‍ ഭൗതികവാദിയായി നിലനില്‍ക്കുന്നത്. ദ്രവ്യത്തിന് ഉപരിയായ എന്തെങ്കിലും നിനക്കറിയുമോ വിശ്വാസി? ദ്രവ്യാതീതമായത് എന്തെന്ന് പറയാനുള്ള ഭൂതദയ ഇന്നേവരെ ഒരു മതവിശ്വാസിയും കാട്ടിയിട്ടില്ല. ഈ പ്രപഞ്ചത്തിന്റെ ഭൂതവും ഭാവിയും അട്ടിമറിക്കാന്‍ ശേഷിയുള്ള ഈ നിര്‍ണ്ണായക വെളിപ്പെടുത്തലിന് ഇന്നുവരെ ആരും തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാണ്. ദ്രവ്യത്തിനുപരിയായി വല്ലതും അറിയാമോ? തീര്‍ച്ചയായും അറിയില്ല, പക്ഷെ എന്തെങ്കിലും ഉണ്ടായിക്കൂടില്ല എന്നുണ്ടോ!? ശരിയാണ്, എന്താണ് ഉണ്ടായികൂടാന്‍ പാടില്ലാത്തത്?!



 ള്ളതല്ലേ നമുക്കറിയൂ, ഇല്ലാത്തത് ഉണ്ടാകില്ലെന്ന് എങ്ങനെ തറപ്പിച്ച് പറയും?! അപ്പോള്‍ ദൈവത്തിന്റെ കാര്യവും സമാനമല്ലേ? അതായത് ഉണ്ടായികൂടില്ല എന്ന് പറയാനാവില്ല. അത്രയല്ലേ ഉള്ളൂ കാര്യങ്ങള്‍? ഏയ്! അങ്ങനെയൊരു സന്ദേഹം സാധ്യമല്ല. ദൈവം ഉണ്ട്, ഉണ്ട്, ഉണ്ട്!!! അത് 'ഉണ്ടാക്കാനാ'ണല്ലോ നാം ഈ ബദ്ധപ്പാടൊക്കെ സഹിക്കുന്നത്!? സര്‍വതിനും അതീതനായ ദൈവത്തിന്റെ തെളിവായി ചില മതവാദികള്‍ അവതരിപ്പിക്കുന്നത് നിസ്സാരമായ ദ്രവ്യവസ്തുക്കളായ പര്‍വതം, സൂര്യചന്ദ്രന്‍മാര്‍, പ്രപഞ്ചം ആദിയായവയൊക്കെയാണ്! അവിടെ മാത്രം അയിത്തമില്ല!!!

പദാര്‍ത്ഥമല്ലാത്തതിനാല്‍ സര്‍വശക്തനായ ദൈവത്തിന് 'രൂപ'വുമില്ലെന്ന അടുത്ത ഒഴികഴിവും രൂപംകൊണ്ടു. രൂപമുണ്ടെങ്കിലല്ലേ ചൂണ്ടിക്കാട്ടേണ്ടതുള്ളു. ഇല്ലാത്ത ഒന്നിന് ഏറ്റവും സുരക്ഷിതമായ രൂപം 'രൂപമില്ലായ്മ' തന്നെയാണല്ലോ! ഒരു വെടിക്ക് 
രണ്ടു പക്ഷി!! അതില്‍പ്പിന്നെ എവിടെ? എന്ന ചോദ്യം ഒരുത്തനും ഉന്നയിക്കില്ലല്ലോ. ദൈവത്തിനെ ഒരോന്നില്‍ നിന്നും പുറത്താക്കുന്ന മതതന്ത്രം അപ്രതിരോധ്യമായ രീതിയില്‍ വിജയകരമാണോ? ഒരിക്കലുമല്ല. പരമ ശോചനീയകരമാണതിന്റെ പരിണതി. ഈ 'രക്ഷാപ്രവര്‍ത്തനത്തി'ന്റെ പാര്‍ശ്വഫലങ്ങള്‍ മതവാദങ്ങളുടെ നട്ടെല്ലൊടിക്കും. ഒരു നുണ സാധൂകരിക്കാന്‍ നൂറ് നുണ വേണ്ടിവരുമെന്ന പോലെ. മതത്തിന്റെ ദൈവപ്രതിരോധം കോഴികുഞ്ഞുങ്ങളെ പിടിച്ച് ഒറ്റാലിലാക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. ഒന്ന് അകത്താകുമ്പോള്‍ മറ്റൊന്നു പുറത്തുചാടുന്നു. രക്ഷാപ്രവര്‍ത്തനമെന്ന കീടനാശിനിയേറ്റ് സര്‍വതും നഷ്ടപ്പെട്ട ദൈവം മുമ്പത്തേക്കാള്‍ അസംബന്ധമായി മാറുന്നത് നോക്കൂ:


(1) പദാര്‍ത്ഥമാകാന്‍ സാധിക്കാത്ത ദൈവം സര്‍വശക്തനല്ല. സര്‍വശക്തന് എന്തുമാകാന്‍ കഴിയണം; എന്തുചെയ്യാനും. പദാര്‍ത്ഥമാകാതിരിക്കാനും പദാര്‍ത്ഥമാകാനും കഴിയണം. പക്ഷെ പദാര്‍ത്ഥമല്ലാതെ ഒന്നുമില്ലെന്നത് അംഗീകരിക്കാത്തവന് പോലും പദാര്‍ത്ഥം ഉണ്ടെന്ന് സമ്മതിക്കേണ്ടിവരും. അതിനാല്‍ ദൈവത്തിന് പദാര്‍ത്ഥമാകാണ്ടേതുണ്ട്. എപ്പോഴും വേണമെന്നില്ല, ചിലപ്പോഴെങ്കിലും. ഒരിക്കലും പദാര്‍ത്ഥമാകാന്‍ സാധിക്കാത്ത ദൈവം 'സര്‍വ'ശക്തനല്ല. എന്തുകൊണ്ട് ദൈവം പദാര്‍ത്ഥമാകുന്നില്ല? സര്‍വശക്തന് ആ കഴിവ് എന്തുകൊണ്ട് കൈവരിക്കാനായില്ല? മതസാഹിത്യത്തിലാകട്ടെ ദൈവം അടിമുടി പദാര്‍ത്ഥമാണ്.
(2) ദ്രവ്യമല്ലാത്തതിനാല്‍ രൂപമില്ലെന്ന വാദം യുക്തിരഹിതം. രൂപം ദ്രവ്യഗുണമാണ്, അല്ലെങ്കില്‍ ദ്രവ്യജന്യഗുണമാണ്. ദ്രവ്യം എല്ലായ്‌പ്പോഴും 'രൂപ'ഗുണം പ്രകടമാക്കണമെന്നില്ല. സ്ഥലം, സമയം, ഗുരുത്വം ഇത്യാദി അടിസ്ഥാന ദ്രവ്യഗുണങ്ങള്‍ ഇല്ലാത്ത അവസ്ഥയിലും ദ്രവ്യം സ്ഥിതി ചെയ്യാമെന്ന് ആധുനികശാസ്ത്രം പറയുന്നു. 'രൂപമാറ്റം' ഉണ്ടാകുന്നതിനും രൂപഗുണമുണ്ടാകേണ്ടതുണ്ട്. രൂപം എന്നാല്‍ പരിപ്പുവടയുടേയും നെയ്യപ്പത്തിന്റെയും ആകൃതിപോലെ എന്തോ ആണെന്ന ധാരണ പാടില്ല. നിയതമായ രൂപമൊന്നുമില്ലാത്ത ദ്രവ്യമാണ് പ്രപഞ്ചത്തില്‍ മഹാഭൂരിപക്ഷവും. ഇലക്‌ട്രോണിന്റെ രൂപമെന്താണ്?! പരമാണുകണങ്ങളെല്ലാം രൂപരഹിതമാണ്;അല്ലെങ്കില്‍ അസ്ഥിരരൂപികളാണ്. രൂപരാഹിത്യം മേന്മയാണെന്ന് വാദിക്കുന്നവര്‍ രൂപം എന്ന ഗുണം അല്ലെങ്കില്‍ ശേഷി അപ്രാപ്യമായ ദൈവത്തിന്റെ 'സര്‍വശക്തി' നിര്‍ദ്ദയമായി റദ്ദാക്കപ്പെടുകയാണെന്നറിയണം. ദൈവം സര്‍വശക്തനാണെങ്കില്‍ അവന് ഒന്നും 'ഇല്ലാതെ' വരാന്‍ പാടില്ല. ഒന്നും ആകാതിരിക്കാനും പാടില്ല. അതുകൊണ്ടുതന്നെ രൂപരഹിതനായ സര്‍വശക്തന്‍ അസംബന്ധമാണ്.
(3) പ്രപഞ്ചബാഹ്യമായ 'വെടിക്കെട്ടുകാരന്‍ ദൈവം' തീരെ ദുര്‍ബലമായ ഒരു മതസങ്കല്‍പ്പമാണ്. പ്രപഞ്ചബാഹ്യമായ ദൈവം 'സര്‍വ'വ്യാപിയല്ല. രണ്ടായാലും ആ ദൈവം പ്രപഞ്ചത്തിലില്ല. എന്നാല്‍ പ്രപഞ്ചം ഉണ്ട്. പ്രപഞ്ചമേ ഉള്ളൂ എന്ന് വാദിക്കുന്ന ഭൗതികവാദിക്ക് അനുകൂലമാണ് ഇവിടെ നൂറുശതമാനം തെളിവുകളും. പ്രപഞ്ചത്തിലില്ലാത്ത ഒന്ന് 'സര്‍വവ്യാപി'യാണെന്ന് പറയുന്നത് നിലനില്‍ക്കില്ല. സര്‍വവ്യാപി പ്രപഞ്ചത്തിന് പുറത്തു പൊയ്‌ക്കൊള്ളട്ടെ, പക്ഷെ പ്രപഞ്ചത്തിനുള്ളിലേക്കും വരണം. പ്രപഞ്ചത്തിനുള്ളില്‍ നിലനില്‍ക്കണമെങ്കില്‍ ആരായാലും പ്രാപഞ്ചികനിയമങ്ങള്‍ അനുസരിക്കേണ്ടിവരും. ദൈവവും ഭക്തനും താഴോട്ട് ചാടിയാല്‍ ഇരുവരും താഴെ വീഴും.



(4) സര്‍വവ്യാപി അല്ലാത്ത ഒരാള്‍ക്ക് സര്‍വജ്ഞാനിയാകാനാവില്ല. എന്തെന്നാല്‍ 'സര്‍വവ്യാപിയായാല്‍ എങ്ങനെയുണ്ടാവും' എന്ന അനുഭജ്ഞാനം അയാള്‍ക്കില്ല. സര്‍വജ്ഞാനിക്ക് എല്ലാത്തരം അറിവുമുണ്ടായിരിക്കണമല്ലോ. കേട്ടറിവു മാത്രം മതിയാകില്ല. അനുഭവജ്ഞാനവും പ്രധാനമാണ്. സര്‍വവ്യാപിയല്ലാത്തതുകൊണ്ട് സര്‍വജ്ഞാനിയാകാനാവാത്ത ദൈവം ആ കാരണങ്ങള്‍ കൊണ്ടുകൂടി സര്‍വശക്തനാവാതെയും പോകുന്നു.
(5) സര്‍വജ്ഞാനിയും സര്‍വശക്തനും സര്‍വവ്യാപിയുമല്ലാത്ത ഒന്ന് പ്രപഞ്ചാതീതവുമാകില്ല. കാരണം പ്രപഞ്ചത്തിലുള്ള യാതൊന്നിനും ഈ കഴിവുകളില്ല. അതായത് പ്രചരിക്കപ്പെട്ട ശേഷികളും ആടയാഭരണങ്ങളും നഷ്ടപ്പെട്ട ദൈവം പ്രപഞ്ചത്തിലൊതുങ്ങേണ്ടി വരുന്നു. എന്നാല്‍ പ്രപഞ്ചത്തില്‍ അങ്ങനെയൊന്നില്ലെന്ന് മതം തന്നെ സമ്മതിക്കുന്നു-അപ്പോള്‍പ്പിന്നെ കൂടുതല്‍ പറയാനില്ല. ചുരുക്കത്തില്‍ ദൈവത്തിന് പ്രാപഞ്ചികമായോ പ്രാപഞ്ചാതീതമായോ നിലനില്‍പ്പില്ലെന്ന് മതം കിറുകൃത്യമായി തെളിയിക്കുന്നു.

(6) ഒരേസമയം പ്രാപഞ്ചികവും പ്രപഞ്ചാതീതവുമാകുന്ന ദൈവം പ്രപഞ്ചബാഹ്യമായി മാത്രം നിലകൊള്ളുന്ന ദൈവത്തേക്കാള്‍ പൂര്‍ണ്ണതയുള്ള സങ്കല്‍പ്പമാണ്. പരിപൂര്‍ണ്ണനെക്കാള്‍ കൂടുതല്‍ പൂര്‍ണ്ണതയുള്ള ഒന്നുണ്ടാവാന്‍ പാടില്ല. ദൈവത്തേക്കാള്‍ മികച്ചതൊന്നും സങ്കല്‍പ്പിക്കാനും സാധ്യമല്ലെന്നാണ് മതവാദം. പക്ഷെ ഇവിടെ ദൈവം പ്രപഞ്ചാതീതനാണെങ്കില്‍ ആ ദൈവത്തെക്കാള്‍ മികച്ച നിരവധി സങ്കല്‍പ്പങ്ങള്‍ സാധ്യമാണ്. സാങ്കല്‍പ്പികമായെങ്കിലും അതിശയിക്കപ്പട്ടാല്‍ ദൈവം അദൈവമാകും.
ദൈവത്തിന് തെളിവ് നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ഉപായമെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്ന രൂപരഹിതദൈവം, പ്രപഞ്ചാതീതദൈവം, ദ്രവ്യാതീതദൈവം തുടങ്ങിയ വികലഭാവനകള്‍ ദൈവത്തിന്റെ അസ്തിത്വം തന്നെ റദ്ദാക്കുന്നതാണ് നാം കണ്ടത്. സത്യത്തില്‍ ഒരു നിറംകെട്ട മതഫലിതങ്ങളാണിവ. 'വെളുക്കാന്‍ തേച്ചത് പാണ്ടായത്' മതത്തെ അലോരസപ്പെടുത്താതിരിക്കുമോ? ഇല്ലാത്തദൈവം 'രൂപരഹിത'മാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായെന്നു മാത്രം! പക്ഷെ അവിടെയും കാര്യങ്ങള്‍ അത്ര പന്തിയല്ല. കൂരിരുട്ടിലെ കറുത്തപൂച്ചയെ തെരയുന്നവനെ അന്ധനാക്കുമ്പോള്‍ കിട്ടുന്ന സുഖമാണത്. പക്ഷെ 'രൂപരാഹിത്യം' എന്നു വെറുതെ പറഞ്ഞതുകൊണ്ടായോ? താത്വികമായി അതിന്റെ സാധുതയും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ദൈവം പദാര്‍ത്ഥാതീതമാണെങ്കില്‍ 'പദാര്‍ത്ഥമൊഴികയുള്ളത്' എന്ന രൂപം സിദ്ധിക്കും-വെള്ളമൊഴിയുന്ന ഭാഗം കരയാകുന്നതുപോലെ. ദൈവം പ്രപഞ്ചബാഹ്യമായാല്‍ 'പ്രപഞ്ചം' ദൈവത്തിന്റെ രൂപം നിര്‍ണ്ണയിക്കും. ഏതൊന്നിനും രൂപരഹിതനാവാനുള്ള ഏക പോംവഴി പ്രപഞ്ചം നിറയുക എന്നതാണ്. അവിടെയും പ്രപഞ്ചത്തിന്റെ രൂപം ദൈവത്തിന് സിദ്ധിക്കുമെങ്കിലും 'വ്യതിരിക്തരൂപം' ഉണ്ടാവില്ല. പക്ഷെ സൃഷ്ടി-സ്രഷ്ടാവ് ദ്വന്ദം വരുന്നിടത്ത് രണ്ടും പ്രപഞ്ചത്തിനുള്ളിലായാലും ഇരുവര്‍ക്കും രൂപഗുണം സിദ്ധിക്കും. എന്തെന്നാല്‍ വ്യതിരിക്തത അവിടെ കടന്നുവരുകയാണ്. സൃഷ്ടിക്ക് എന്തായാലും രൂപമുണ്ട്. ബാക്കി വരുന്നത് സ്രഷ്ടാവാണ്. സൃഷ്ടിയുടെ രൂപം സ്രഷ്ടാവിനും രൂപം സമ്മാനിക്കുമെന്നര്‍ത്ഥം.

ദൈവത്തെ പ്രപഞ്ചത്തിനുള്ളിലാക്കിയാല്‍ തെളിവ് ചോദിക്കപ്പെടും. പ്രപഞ്ചത്തിന് പുറത്താക്കിയാല്‍ അവന് സര്‍വതും നഷ്ടപ്പെടും. അങ്ങനെ താത്വികമായി ദൈവത്തിന് പ്രപഞ്ചത്തിനകത്തും പുറത്തും സ്ഥിതിചെയ്യാനാവാതെ വരുന്നു. ഇരിക്കപ്പൊറുതിയില്ലാത്ത ദൈവം!! ഇല്ലാത്ത ഒന്നിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രശ്‌നമല്ല. അതുകൊണ്ടുതന്നെ ദൈവത്തിന് അന്നുമിന്നും ഇതൊരു പ്രശ്‌നമല്ല. നൂറ് ശതമാനം 'രൂപരഹിതവിഭ്രാന്തി'കളായ ചില മതദൈവങ്ങള്‍ വെള്ളത്തിന് മുകളില്‍ ചെന്നിരുന്ന് വെയില്‍ കായും! അതും പ്രപഞ്ചമൊക്കെ ഉണ്ടാകുന്നതിനും മുമ്പ്!! അതായത് വെള്ളത്തിനുള്ളില്‍ സര്‍വവ്യാപിയായ ദൈവമില്ല! വെള്ളത്തിന് രൂപമുള്ളതിനാല്‍ വെള്ളത്തിന് മുകളിലുള്ളതിനും രൂപമായി. ചില മതദൈവങ്ങള്‍ക്ക് മനുഷ്യനുമായി ഗുസ്തി പിടിക്കുന്നതിലാണ് താല്‍പര്യമെങ്കില്‍ മറ്റുചില പ്രപഞ്ചബാഹ്യദൈവങ്ങള്‍ രാത്രിയില്‍ ഭൗമാകാശത്തുനിന്ന് താഴോട്ട് 
ഇറങ്ങിയും മുകളിലോട്ട് കയറിയും കളിമാശ് കളിക്കും! രാത്രിയായതുകൊണ്ട് ഈ പ്രപഞ്ചബാഹ്യനെ ആരും കാണില്ലല്ലോ. ഇതേ രൂപരഹിതദൈവം ചിലപ്പോള്‍ സംസാരിക്കും -കേള്‍ക്കും-നോക്കും-പ്രണയിക്കും-യുദ്ധം ചെയ്യും! എന്നാല്‍ മനുഷ്യന് ചെയ്യാത്ത കാര്യങ്ങളൊന്നും അവനൊരിക്കലും ചെയ്യുകയുമില്ല. പ്രപഞ്ചബാഹ്യമായ ദൈവം പറയുന്നത് മനുഷ്യന്‍ കേള്‍ക്കണമെങ്കില്‍ ദൈവത്തിന് ദ്രവ്യമാകേണ്ടതുണ്ട്. അന്തരീക്ഷ വായുവില്‍ ശബ്ദതരംഗങ്ങള്‍ നിര്‍മ്മിച്ചാലേ ഇത് സാധ്യാമകൂ. പ്രാപഞ്ചികബലവും മര്‍ദ്ദവും ഇതിനാവശ്യമുണ്ട്. ചുരുക്കത്തില്‍ ദൈവത്തെ രൂപരഹിതമാക്കുന്നതും പദാര്‍ത്ഥരഹിതമാക്കുന്നതും ദൈവം ഇല്ലെന്നതിന്റെ ഏറ്റവും തൃപ്തികരമായ സത്യപ്രസ്താവനയാകുന്നു. എല്ലാ മതവും നാസ്തികതയില്‍ അവസാനിക്കുമെന്ന പഴമൊഴി സാര്‍ത്ഥകമാകുകയാണിവിടെ.


ദൈവം ഈ പ്രപഞ്ചത്തിലില്ല, ദ്രവ്യപരമായി അങ്ങനെയൊന്നില്ല, പ്രപാഞ്ചികനിയമപ്രകാരം അങ്ങനെയൊന്നില്ല, രൂപപരമായി അങ്ങനെയൊന്നില്ല....മതവാദി ഇപ്പറയുന്നതിനോടെല്ലാം നാസ്തികന്‍ പൂര്‍ണ്ണമായും യോജിക്കും. 'ഇല്ലാത്ത ഒന്ന്' ഈ തലങ്ങളിലെങ്ങും കാണില്ലല്ലോ; ഇല്ലാത്തതിന് രൂപവുമില്ല, അസ്തിത്വവുമില്ല, നിയമവുമില്ല. സത്യത്തില്‍ നാസ്തികര്‍ എക്കാലത്തും പറഞ്ഞിട്ടുള്ളതും ഇതൊക്കെ തന്നെ. പ്രപഞ്ചബാഹ്യം, നിയമാതീതം, ദ്രവ്യതീതം, രൂപരഹിതം..ഇത്യാദി ന്യൂനതകളൊക്കെ ഇല്ലാത്തവയുടെ മാത്രം 'ഗുണഗണ'ങ്ങളാണ്! നൂറില്‍ നൂറു പൊരുത്തമാണിവിടെ. ദൈവത്തിനെന്നല്ല, ഇല്ലാത്ത ഏതൊന്നിനും ഈ 'ഗുണഗണങ്ങള്‍'ഉണ്ടായിരിക്കും! ഡിങ്കന്റെയോ 2+%െര3/ഴ'-യുടേയോ കാര്യം പരിഗണിച്ചാലും ഇത് അക്ഷരംപ്രതി ശരിയാവും.

എന്നാല്‍ ഇതിനപ്പുറമുളള ഏതോ 'ഒളികേന്ദ്ര'ത്തില്‍ അതുണ്ടെന്ന് തീര്‍ച്ചപ്പെടുത്തുന്ന മതശാഠ്യമാണ് അസ്വീകാര്യമാകുന്നത്. മതംപ്രാചീനമായ ഒരു നുണയാണ്. നവനുണകള്‍ വെളിവാക്കപ്പെട്ട പരമ്പരാഗത നുണകളെ സാധൂകരിക്കില്ല. അടിച്ചോടിക്കപ്പെട്ട ദൈവം, സര്‍വതും നഷ്ടപ്പെട്ട അഭയാര്‍ത്ഥിയായ ദൈവം, 'വെടിക്കെട്ടുകാരനായ'ദൈവം..ഇതൊന്നും മതരക്ഷ കൊണ്ടുവരില്ല. 



ഭാവിയിലെ സാമ്പത്തികച്ചെലവോര്‍ത്ത് പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചമൂടുന്ന അപരിഷ്‌കൃത ജനതയെപ്പോലെ തെളിവ് ഹാജരക്കേണ്ടി വരുമെന്ന ബാധ്യത മുന്നില്‍ കണ്ട് ഒരിക്കല്‍ ഈ ലോകത്തെ പരമാധികാരിയായി കടലാസിലെങ്കിലും വിലസിയിരുന്ന ഒരുവനെ ദ്രവ്യരഹിതനാക്കി,നിയമവിരുദ്ധനാക്കി,കോലംനശിപ്പിച്ച്, ഉടുപ്പും വലിച്ചുകീറി പ്രപഞ്ചത്തിന്റെ ഇല്ലാപുറങ്ങളിലെവിടേക്കോ മതം നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞിരിക്കുന്നു. ഇനി അവന് വേണ്ടി വാദിക്കാന്‍ ആരുണ്ട്? അവന്റെ വിങ്ങലുകള്‍, അവന്റെ തേങ്ങലുകള്‍...എന്തേ നിങ്ങളും മുഖം തിരിക്കുകയാണോ?*****

296 comments:

1 – 200 of 296   Newer›   Newest»
Unknown said...

ഇനി അവന് വേണ്ടി വാദിക്കാന്‍ ആരുണ്ട്? അവന്റെ വിങ്ങലുകള്‍, അവന്റെ തേങ്ങലുകള്‍...എന്തേ നിങ്ങളും മുഖം തിരിക്കുകയാണോ?*****

Anonymous said...

Ee vazhithaarayil aalambamillathe eeswaran nilkkunu , dhaivathirumakkalum nilkkunu.
Dear ravichadran,
brialliant post, you have destroyd the last bus of the expectations! ,

ChethuVasu said...

തകര്‍ത്തു ! കൂടുതല്‍ ഒന്നും പറയാനില്ല ! അഭിനന്ദനങ്ങള്‍ !മനോഹരമായ പോസ്റ്റ്‌ !

Salim PM said...

ദൈവം പുരയ്ക്കകത്താണോ പുരപ്പുറത്താണോ എന്നൊക്കെ അന്വേഷിക്കുന്നതിനുമുമ്പ്, രവിചന്ദ്രന്‍റെ തന്നെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ 'ഇതിനൊക്കെ എന്തെങ്കിലും സാധ്യതയുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടേ? പേപ്പറും പീരക്ഷയുമില്ലാത്തിടത്ത് ഉത്തരമൊക്കെ തെറ്റാണെന്ന് വ്യാഖ്യാനിക്കുന്നതില്‍ കഥയുണ്ടോ?'

രവിചന്ദ്രന്‍ സി said...

പേപ്പറും പീരക്ഷയുമില്ലാത്തിടത്ത് ഉത്തരമൊക്കെ തെറ്റാണെന്ന് വ്യാഖ്യാനിക്കുന്നതില്‍ കഥയുണ്ടോ?'

7 September 2011 11:08......>>>>

പ്രിയ കല്‍ക്കി,

പുരപ്പുറത്തായാലും അകത്തായാലും 'പുറത്തിറക്കാന്‍' പറ്റിയ മരുന്നുണ്ടെന്ന് പറയുകയായിരുന്നു. പരീക്ഷയും ചോദ്യവും വ്യക്തമല്ലേ. ദൈവം എന്ന മിത്തിക്കല്‍ കഥാപാത്രത്തിന്റെ സാധുതാനിര്‍ധാരണമാണ് പരീക്ഷ. ദൈവം എവിടെയാണ്, എങ്ങനെയാണ്, എന്തുകൊണ്ട് തുടങ്ങിയ പരിചിതപ്രശ്‌നങ്ങള്‍ ചോദ്യങ്ങളും. അതിനോടുള്ള മതപ്രതികരണങ്ങളാണ് ഇവിടെ വിശകലനവിധേയമാക്കുന്നത്. ദൈവം പ്രപഞ്ചത്തിനകത്തെന്നും പുറത്തെന്നും പറയുന്നത് മതമാണ്. രണ്ടിടത്തും രക്ഷയില്ലെന്നു നാസ്തികര്‍ പറയും. ഇനി ഈ രണ്ടുത്തരവുമല്ല മൂന്നാമതൊന്നുണ്ടെങ്കില്‍ കല്‍ക്കി പറയട്ടെ.ദ്രവ്യമായാലും അല്ലെങ്കിലും നിലനില്‍പ്പില്ലെന്ന് നാസ്തികര്‍ പറയും. മൂന്നാമതൊരു ഉത്തരമുണ്ടെങ്കില്‍ കല്‍ക്കിക്ക് അവതരിപ്പിക്കാം.പ്രപഞ്ചനിയമാനുസാരിയായാലും നിയമാതീതമായാലും സ്ഥിതി പരുങ്ങലിലാകുമെന്ന് അവിശ്വാസകള്‍ തെളിയിക്കും. മൂന്നാമതൊരു സാധ്യതയുണ്ടെങ്കില്‍ അത് ആരായുന്നത് കല്‍ക്കി തന്നെയാകട്ടെ.ഓണകാലമായിട്ട് താങ്കള്‍ തന്നെയാണ് അതിനേറ്റവും യോഗ്യനെന്ന് ഞാന്‍ കരുതുന്നു.

kaalidaasan said...
This comment has been removed by the author.
nasthikan said...

:}

Bone Collector said...

രവിചന്ദ്രന്‍ സി said...
പേപ്പറും പീരക്ഷയുമില്ലാത്തിടത്ത് ഉത്തരമൊക്കെ തെറ്റാണെന്ന് വ്യാഖ്യാനിക്കുന്നതില്‍ കഥയുണ്ടോ?'

7 September 2011 11:08......>>>>

പ്രിയ കല്‍ക്കി,

പുരപ്പുറത്തായാലും അകത്തായാലും 'പുറത്തിറക്കാന്‍' പറ്റിയ മരുന്നുണ്ടെന്ന് പറയുകയായിരുന്നു.



DEAR KALKKI,,,,,,

പുഴുവിനെ പുറത്തിറക്കാന്‍ ഏറ്റവും നല്ലത് turpantine ആണ് .........അതുപയോഗിച്ചാല്‍ പുഴുവല്ല അവന്റെ തന്തയും ഇറങ്ങി വരും ......അനുഭവം ഉണ്ടായതു കൊണ്ട് പരയുകയാനെ.....

സുശീല്‍ കുമാര്‍ said...

പ്രപഞ്ചാതീതവും, അനാദിയും, അറിയാന്‍ കഴിയാത്തവനും, എല്ലാമെല്ലാമായ ദൈവം ചര്‍ച്ചാവേദികളിലെ അവതാരം മാത്രം. മതവിശ്വാസി നിത്യജീവിതത്തില്‍ കൊണ്ടാടുന്ന ദൈവം എപ്പോഴും ദ്രവ്യഗുണമുള്ളവന്‍ തന്നെ. വിഗ്രഹാരാധനയില്‍, പായസ നിവേദ്യത്തില്‍, തുലാഭാരത്തില്‍, മുഖസ്തുതിയില്‍ എല്ലാം മതിമറന്ന് അനുഗ്രഹം ചൊരിയുന്ന ദൈവമാണ്‌ ഒരു കൂട്ടര്‍ക്ക് പഥ്യമെങ്കില്‍, 'നിങ്ങള്‍ എന്നെകൂടാതെ മറ്റൊരു ദൈവത്തെയും ആരാധിച്ചുകൂടെന്ന്' തിട്ടൂരമിറക്കുന്ന, എന്നെ നിങ്ങള്‍ ആരാധിക്കുവിന്‍ എന്ന് നാഴികയ്ക്ക് നാലപതുവട്ടം കല്പന പുറപ്പെടുവിക്കുന്ന, മറ്റാരെയെങ്കിലും നിങ്ങള്‍ ആരാധിച്ചുപോയാല്‍ നരകത്തീയിലിട്ട് പൊരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൈവമാണ്‌ മറ്റേ കൂട്ടരുടേത്. ഈ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ധനവും സമയവും നിസ്സങ്കോചം വേസ്റ്റാക്കാന്‍ ഇവര്‍ക്ക് മടിയില്ല. മഴപെയ്യാനും, പ്രകൃതിക്ഷോഭത്തില്‍ നിന്ന് രക്ഷ കിട്ടാനും ഇവര്‍ അതേ ദൈവങ്ങളെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.

എന്നാല്‍ ദൈവസ്തിത്വ ചര്‍ച്ചയില്‍ ഒരിക്കലും ഇത്തരമൊരു ദൈവത്തെയുമായി ചര്‍ച്ചക്കെത്താനുള്ള മഠയത്വം ഇവര്‍ കാണിക്കാറില്ല. അവിടെ അവര്‍ പ്രകൃത്യാതീതന്‍, പ്രപഞ്ചാതീതന്‍, അറിയാന്‍ കഴിയാത്തവന്‍, ദ്രവ്യാതീതന്‍ ഇത്യാദി ഗുണവിശേഷങ്ങളോടെ മാന്യനും സല്‍സ്വഭാവിയുമായ ദൈവത്തെയും കൊണ്ട് വിരുന്നെത്തും.

ഈ ഇരട്ടത്താപ്പാകുന്നു മതം.

നല്ല പോസ്റ്റ്,

തെറിവിളികള്‍ പ്രതീക്ഷിക്കാം.

Unknown said...

ഇന്നലെ രസകരമായൊരു നേർച്ചയെ പറ്റി വാർത്ത ടി.വി.യിൽ കണ്ടു.അമ്മായിയമ്മ 'പോര്' മാറാൻ ഒരു പള്ളിയിൽ പിടി നേർച്ച.
നെയ്യാറ്റിൻ കരയിൽ ഒരു പള്ളിയിൽ മാതാവിന് സാരി നേർച്ചയുണ്ട്.പതിനായിർകണക്കിനു സാരികൾ ഒരുദിവസം വരും.ഏക ദൈവവിശ്വാസികളുടെ ഇടയിൽ നടക്കുന്ന ഇത്തരം നേർച്ചകൾ ഒരു പോസ്റ്റാക്കാവുന്നതാണ്.ഇതിലെല്ലാം പറയുന്ന ഒരേഒരു ന്യായം 'അനുഭവം'എന്നാണ്.എന്നാൽ അവരാരും ശാസ്ത്രീയമെന്നു പറയാറില്ല.

ChethuVasu said...

സുശീല്‍ പറയുന്നു :

"മഴപെയ്യാനും, പ്രകൃതിക്ഷോഭത്തില്‍ നിന്ന് രക്ഷ കിട്ടാനും ഇവര്‍ അതേ ദൈവങ്ങളെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും."

>>
പ്രകൃതി ക്ഷോഭങ്ങള്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആണല്ലോ ..അതായതു ദൈവത്തിന്റെ കയ്യില്‍ നിന്നും രക്ഷ കിട്ടാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കും എന്നോ..?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സീഡിയന്‍,

സാരി ഭൗതികവും പ്രാപഞ്ചികവുമാണെന്ന് എങ്ങനെയോ താങ്കള്‍ ധരിച്ചുവശായിട്ടുണ്ടെന്നു തോന്നുന്നു.

സുശീല്‍ കുമാര്‍ said...

രവിചന്ദ്രന്‍,

പായസ നിവേദ്യം, മൃഗബലി ഇത്യാദി 'പ്രപഞ്ചാതീത'- 'ആത്മീയ' സാധനങ്ങളെ നാസ്തികനായ താങ്കള്‍ക്ക് പരിചയമില്ലെങ്കില്‍ സാരി എന്ന ഭൗതീകാതീത വസ്തുവിന്റെ സീഡിയന്‌ അറിയാത്തതില്‍ എന്താണല്‍ഭുതം?

Anonymous said...

You pretty much said what i could not effectively communicate. +1

My site:
dsl vergleich dslvergleichdsl.com

സുബൈദ said...

ഞാന്‍ കണ്ട ബൂലോകം, അഥവാ ഒരു അവശ ബ്ലോഗര്‍

Anonymous said...

സുബൈദ,
രവിചന്ദ്രരന്‍ സാര്‍ താങ്കളുടെ ബ്‌ളോഗില്‍ പരസ്യം കൊണ്ടിടാത്ത സ്ഥിതിക്ക് അദ്ദേഹത്തെ ആക്ഷേപിച്ചുകൊണ്ട് ഈ ബ്‌ളോഗില്‍ കൊണ്ടിട്ടത് വില കുറഞ്ഞപണിയായിപ്പോയി. ഇവിടിപ്പം സുബൈദയാണോ ആളുകളെ വിധിക്കുന്നത്. താനാരാ കൂവേ

താര്‍ക്കികന്‍ said...

അനോണി .. വെറുതെ വേണ്ട. സുബയിത പണ്ടിതയാണ് ..! ഹുസ്സയിന്‍ സാബിന്റെ അത്ര പാണ്ടിത്യം ഉണ്ടോ എന്നറിയില്ല ! ഉത്രം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക എന്നതില്‍ ആണ് ഇപ്പോള്‍ ഗവേഷണം..!

കുഞ്ഞിപ്പ said...

(1) പദാര്‍ത്ഥമാകാന്‍ സാധിക്കാത്ത ദൈവം സര്‍വശക്തനല്ല. സര്‍വശക്തന് എന്തുമാകാന്‍ കഴിയണം; എന്തുചെയ്യാനും. പദാര്‍ത്ഥമാകാതിരിക്കാനും പദാര്‍ത്ഥമാകാനും കഴിയണം.>>>>

സര്‍വ്വ ശക്തനായ ദൈവത്തിന് ""ദൈവമല്ലാതായി"" മാറാനും കഴിയണോ സര്‍?!!!

ദൈവത്തിന്‍റെ ഗുണ വിശേഷണങ്ങളെ റദ്ദുചെയ്യുന്ന(ദൈവത്തെ ദൈവമാല്ലാതാക്കുന്ന) ഒന്നുമാവാനും ദൈവത്തിന് കഴിയില്ല.ദൈവം പദാര്‍ത്ഥമാകുമ്പോള്‍ ദൈവത്തിന്‍റെ ഏതെങ്കിലും ഗുണ വിശേഷണം റദ്ദു ചെയ്യുന്നുണ്ടെങ്കില്‍ ദൈവം പദാര്‍ത്ഥമായി മാറില്ല അഥവാ ദൈവം ഒരിക്കലും ദൈവമാല്ലാതായി മാറില്ല. പദാര്‍ത്ഥ ഗുണങ്ങള്‍(അഥവാ ദോഷങ്ങള്‍) ദൈവത്തിന്‍റെ ഗുണവിശേഷണങ്ങളെ റദ്ദു ചെയ്യുന്നില്ലെന്ന് വാദിച്ച്കൊണ്ട് ആ വാദം സ്ഥാപിക്കുകയാണ് ആദ്യമായി താങ്കള്‍ ചെയ്യേണ്ടത്.ഭൌതിക വാദിയായ താങ്കളുടെ ഭൌതികലോക ഭാഷയിലുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇതാണ് ഫിലോസഫി സാറേ.

(2) ദ്രവ്യമല്ലാത്തതിനാല്‍ രൂപമില്ലെന്ന വാദം യുക്തിരഹിതം. രൂപം ദ്രവ്യഗുണമാണ്, അല്ലെങ്കില്‍ ദ്രവ്യജന്യഗുണമാണ്. ദ്രവ്യം എല്ലായ്‌പ്പോഴും 'രൂപ'ഗുണം പ്രകടമാക്കണമെന്നില്ല.

ഒന്നാമത്തെ ചോദ്യത്തിന്‍റെ മറുപടി തന്നെ ഇതിനും വായിക്കുക.അതായത്,ദൈവത്തിന് പദാര്‍ത്ഥ രൂപമുണ്ടാവുകയാല്‍ ദൈവത്തിന്‍റെ അസ്തിത്വം വികലമാക്കപെടുമെന്ന് ഭൌതികമായി നാം മനസ്സിലാക്കുമെങ്കില്‍ ദൈവത്തിന് രൂപമില്ല.ഇനി ദ്രവ്യമാല്ലാത്ത ദ്രവ്യവും രൂപമില്ലാത്ത രൂപവും() ഉണ്ട് എന്നതിന്‍റെ അടിസ്ഥാനത്തില്‍ ദൈവം പദാര്‍ത്ഥമാവുന്നതിനോ രൂപമുണ്ടാവുന്നതിനോ ദൈവ ശാസ്ത്ര പ്രകാരം തടസ്സമുണ്ടോ എന്നറിയണമെങ്കില്‍ അതിന്‍റെ അടിസ്ഥാനം പരിശോധിച്ചാല്‍ മതി.മേല്‍ പറഞ്ഞ ആ അസ്ഥിര ദ്രവ്യ രൂപങ്ങള്‍ ദൈവത്തിന്‍റെ ഏതെങ്കിലും വിശേഷണങ്ങള്‍ക്ക് വിരുദ്ധമാവുന്നുണ്ടെങ്കില്‍ ആ അസ്ഥിര ദ്രവ്യ രൂപങ്ങളും ദൈവത്തിനില്ല.പൊതുവേ പറഞ്ഞാല്‍ ദ്രവ്യങ്ങള്‍ ഉന്മയുടെ ഏറ്റവും താഴ്ന്ന തലമാണ് ഏറ്റവും ഉന്നതമായ തലത്തിലെ ദൈവമെന്ന ഉന്മ താഴ്ന്ന തലത്തിലേക്ക് വരുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.അത് കൊണ്ടാണ് യഥാര്‍ത്ഥ വിശ്വാസികള്‍ ഈ പദാര്‍ത്ഥ-പരീക്ഷണലോകത്തില്‍ പദാര്‍ത്ഥ രൂപത്തില്‍ ജനിച്ചത് മഹത്തായ കാര്യമായി കരുതാത്തത്.


(3)പ്രപഞ്ചബാഹ്യമായ ദൈവം 'സര്‍വ'വ്യാപിയല്ല. രണ്ടായാലും ആ ദൈവം പ്രപഞ്ചത്തിലില്ല.

പ്രപഞ്ചത്തിനുള്ളിലെക്കും വരുത്താം.അതിന് മുമ്പ് എന്താണ് പ്രപഞ്ചം എന്ന കാര്യത്തില്‍ ഒരു തീരുമാനം വേണ്ടതെല്ലേ?.അതിന് വേണ്ടി കുറെയേറെ ഞാന്‍ ശ്രമിച്ചു,പക്ഷെ,നിലനില്‍പ്പ്‌ നഷ്ടപെടുമോയെന്ന ഭയത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാതെ നിലനിര്‍ത്തുന്ന രാഷ്ട്രീയക്കാരെ പോലെ പ്രപഞ്ച പ്രശനം പരിഹരിക്കാതെ നിലനിര്‍ത്താനാണ് താങ്കള്‍ ശ്രമിക്കുന്നത്.

ഫാന്‍സിന്‍റെ സ്ഥിരസ്ഥിതി എക്കാലത്തും ഭയങ്കരമായി നിലനിര്‍ത്തുന്ന സ്ഥിരസ്ഥിതി സിദ്ധാന്തത്തിന്‍റെ ഫാനാണോ താങ്കളെന്ന സംശയം പലര്‍ക്കുമുണ്ട്.അക്കാരണം കൊണ്ടാവുമോ ബിഗ്‌ ബിയുടെ ഫാന്‍സ് ഇവിടെ വന്ന് വെടികെട്ട് നടത്തി കളിക്കുന്നത്.താങ്കളുടെ സ്ഥിര സ്ഥിതി സിദ്ധാന്തത്തെ ഒരു ഫലിത ബിന്ദുവിനോട് ഉപമിക്കാം.ആ ബിന്ദുവിന്(പൊട്ടന്) ഒരു "സ്ഥിരത"യില്ല?.മത്താപ്പ് കത്തിക്കുമ്പോള്‍ ശൂന്യതയില്‍ കാണുന്ന പോലെ ദ്രവ്യം (ശൂന്യതയില്‍ നിന്ന് എല്ലായിടത്തും എല്ലായ്പ്പോഴും) വെറുതെ ഉണ്ടായി കൊണ്ടേയിരിക്കുമെന്ന് വെറുതെ സങ്കല്‍പ്പിക്കുക പിന്നീടത് വിഷു ക്രിസ്തുമസ് പെരുന്നാള്‍ പോലെ ചില സ്ഥലങ്ങളില്‍ ചില സമയങ്ങളില്‍ മാത്രം ദ്രവ്യം ഉണ്ടാകുമെന്ന് മാറ്റി പറയുക അതിന്‍റെ പേരാണത്രേ സ്ഥിര സ്ഥിതി സിന്താന്തം!!!.ആ സിദ്ധാന്തത്തില്‍ നിന്നുണ്ടായ മഹാ തത്വമാണത്രേ അഹം ദ്രവ്യാസ്മി!!!

അപ്പോള്‍ താങ്കളെ സംബന്ധിച്ച് പ്രപഞ്ചമെന്നാല്‍ പദാര്‍ത്ഥമാണ്.ദൈവം പദാര്‍ത്ഥമല്ലെങ്കില്‍ പദാര്‍ത്ഥ നിയമം(പ്രപഞ്ച നിയമം) എങ്ങനെയാണ് ദൈവത്തിന് ബാധകമാവുക.പ്രപഞ്ച നിയമം ബാധകമാവില്ലെങ്കില്‍ പ്രപഞ്ചത്തിന്‍റെ അകത്തും പുറത്തും വ്യാപിച്ചു സര്‍വ്വ വ്യാപിയെന്ന വിശേഷണത്തിന് അര്‍ഹതയാകുന്നതില്‍ ദൈവത്തിന് എന്താണ് തടസ്സം?.പിന്നെ,പ്രപഞ്ചാതീതന്‍ എന്ന് പറയുമ്പോള്‍ പ്രപഞ്ച നിയമങ്ങള്‍ക്ക് വിധേയമല്ലാത്തവന്‍ എന്നാണ് വിശ്വസികള്‍ അര്‍ത്ഥമാക്കുന്നതെന്ന് താങ്കള്‍ വ്യാക്തമായിട്ടും അറിയാമല്ലോ.


(4) സര്‍വവ്യാപി അല്ലാത്ത ഒരാള്‍ക്ക് സര്‍വജ്ഞാനിയാകാനാവില്ല. എന്തെന്നാല്‍ 'സര്‍വവ്യാപിയായാല്‍ എങ്ങനെയുണ്ടാവും' എന്ന അനുഭജ്ഞാനം അയാള്‍ക്കില്ല.

ദൈവം സര്‍വ്വജ്ഞാനിയല്ലെന്നു വാദിക്കുന്നതിന് വേണ്ടി മാത്രം ദൈവം സര്‍വ്വ വ്യാപിയല്ലെന്ന് താങ്കള്‍ സ്വയം വാദിച്ചതല്ലേ?ആദ്യം ദൈവം സര്‍വ്വ വ്യാപിയല്ലെന്ന് തെളിയിക്കൂ.ബാക്കിയൊക്കെ പിന്നെ ആലോചിക്കാം.

കുഞ്ഞിപ്പ said...

(5) സര്‍വജ്ഞാനിയും സര്‍വശക്തനും സര്‍വവ്യാപിയുമല്ലാത്ത ഒന്ന് പ്രപഞ്ചാതീതവുമാകില്ല. കാരണം പ്രപഞ്ചത്തിലുള്ള യാതൊന്നിനും ഈ കഴിവുകളില്ല.

അപ്പോള്‍ പ്രപഞ്ചാതീതമായ അസ്തിത്വത്തിന് ഈ മൂന്ന് വിശേഷണങ്ങളും ഉണ്ടെന്ന് താങ്കള്‍ തന്നെ സമ്മതിച്ചു.പ്രപഞ്ചമെന്നാല്‍ പദാര്‍ത്ഥമാണെന്ന് വാദിക്കുന്ന താങ്കളുടെ വീക്ഷണത്തിലും പദാര്‍ത്ഥമല്ലാത്ത ദൈവം പ്രപഞ്ചാതീതനാണല്ലോ.പ്രപഞ്ചാതീതനായ ആ ദൈവത്തിന് മേല്‍ പറഞ്ഞ മൂന്ന് വിശേഷണങ്ങളും താങ്കള്‍ തന്നെ നല്‍കുകയും ചെയ്തു.

6)ഒരേസമയം പ്രാപഞ്ചികവും പ്രപഞ്ചാതീതവുമാകുന്ന ദൈവം പ്രപഞ്ചബാഹ്യമായി മാത്രം നിലകൊള്ളുന്ന ദൈവത്തേക്കാള്‍ പൂര്‍ണ്ണതയുള്ള സങ്കല്‍പ്പമാണ്. പരിപൂര്‍ണ്ണനെക്കാള്‍ കൂടുതല്‍ പൂര്‍ണ്ണതയുള്ള ഒന്നുണ്ടാവാന്‍ പാടില്ല. ദൈവത്തേക്കാള്‍ മികച്ചതൊന്നും സങ്കല്‍പ്പിക്കാനും സാധ്യമല്ലെന്നാണ് മതവാദം. പക്ഷെ ഇവിടെ ദൈവം പ്രപഞ്ചാതീതനാണെങ്കില്‍ ആ ദൈവത്തെക്കാള്‍ മികച്ച നിരവധി സങ്കല്‍പ്പങ്ങള്‍ സാധ്യമാണ്. സാങ്കല്‍പ്പികമായെങ്കിലും അതിശയിക്കപ്പട്ടാല്‍ ദൈവം അദൈവമാകും.

ആര്‍ക്കും എന്ത് വേണമെങ്കിലും സങ്കല്‍പ്പിക്കാം.സങ്കല്പ്പത്തിന് യുക്തിയുണ്ടാവണമെന്നില്ല.
മനശാസ്ത്രപരമായി സങ്കല്പ്പങ്ങളുടെ അടിസ്ഥാനം നമ്മുടെ ദൗര്‍ബല്യമാണ്.ദൈവത്തെ സംബന്ധിച്ച എല്ലാ സങ്കല്പ്പങ്ങളും വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും നിയന്ത്രിച്ചിരിക്കുന്നു.നമുക്ക്‌ എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടാവുമ്പോള്‍ ആ സ്പോട്ടില്‍ പ്രത്യക്ഷപെട്ട് നമ്മുടെ വിഷമങ്ങള്‍ പരിഹരിക്കുന്നതായിരിക്കണം ദൈവമെന്ന് നമുക്ക്‌ സങ്കല്‍പ്പിക്കാം.എന്നാല്‍ പ്രപഞ്ച സ്രഷ്ടാവായ ദൈവം പദാര്‍ത്ഥ ലോകത്തില്‍ പദാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപെടുകയെന്ന് പറയുന്നത് സങ്കല്പം മാത്രമാണ് യഥാര്‍ത്ഥമല്ല.സങ്കല്‍പ്പവും യഥാര്‍ത്ഥവും തമ്മിലുള്ള അന്തരമറിയുന്നവരാണ്‌ അഥവാ സങ്കല്പ്പത്തെയും യഥാര്‍ത്ഥത്തെയും വക തിരിച്ച് കാണാന്‍ കഴിയുന്നവരാണ്‌ വകതിരിവുള്ളവര്‍.
'പൂര്‍ണ്ണമായ സങ്കല്പ്പം' എന്ന് താങ്കള്‍ പറയുന്നതിലെ 'സങ്കല്‍പ്പം' എന്ന പദം ഒരു പ്രയോഗം മാത്രമാണെങ്കില്‍ അഥവാ അത് "പൂര്‍ണ്ണമായ യഥാര്‍ത്ഥം" എന്നാണ്‌ താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ താങ്കളത് തത്വശാസ്ത്ര യുക്തിയില്‍ യഥാര്‍ത്ഥവല്‍ക്കരിക്കൂ.അല്ലാതെ താങ്കള്‍ പറയുന്നത് കൊണ്ട് മാത്രം "ഒന്ന്' വസ്തുതയാവുമെന്ന വിചാരം താങ്കള്‍ക്കുണ്ടെങ്കില്‍ താങ്കളുടെ ആ വിചാരം മറ്റുള്ളവര്‍ക്ക്‌ ഒരു ഫലിതമായി ആസ്വദിക്കാമെങ്കിലും താങ്കളെ സംബന്ധിച്ചത് ഭയം ങ്കരമായ അവസ്ഥയാണ്.

vivek said...

tracking...

താര്‍ക്കികന്‍ said...

എന്നാലും എന്റെ കുഞ്ഞപ്പാ !!! എന്താണ് മനുഷ്യന് സങ്കല്‍പ്പിക്കാന്‍ മേലാത്തത് അല്ലെ കുഞാപ്പാ ...!!

ഒരു കാര്യം ചോദിച്ചോട്ടെ ..? നിങ്ങള്‍ എഴുതിയത് എന്താണെന്നു നിങ്ങള്ക്ക് തന്നെ മനസ്സിലായിട്ടുണ്ടോ ..?

രവിചന്ദ്രന്‍ സി said...

ദൈവത്തിന് ദൈവമല്ലതാകാന്‍ കഴിയുമോ? കഴിയില്ല. 'സര്‍വശക്ത'നാണെങ്കില്‍ തീര്‍ച്ചയായും കഴിയണം. കഴിഞ്ഞേ തീരൂ എന്നു വിവക്ഷ. ഒരു പേപ്പര്‍ ഒഴിവാക്കി പരീക്ഷ ജയിക്കുന്ന ഒടിവിദ്യ അവിടെ നടപ്പില്ല. വസ്തുതയിതാണ്: സര്‍വഗുണങ്ങളും കേന്ദ്രീകരിക്കുന്ന ഒരസ്തിത്വം എല്ലാത്തരത്തിലും അസംഭവ്യമാണ്. അതായത് ഒരു വസ്തുവിനും അസ്തിത്വത്തിനും സര്‍വഗുണങ്ങളും ഉണ്ടാവില്ല.

'സര്‍വ'യില്‍ തുടങ്ങുന്ന എല്ലാ വിശേഷണങ്ങളും ഭാഷാപരമായും താത്വികമായും അസ്തിത്വപരമായും സ്വയം റദ്ദാക്കപ്പെടുന്നവയാണ്. തീര്‍ത്തും ചപലമായ ഇത്തരം പ്രയോഗങ്ങള്‍ മതഫലിതമെന്ന നിലയില്‍ കൊണ്ടാടപ്പെടുന്നുവെന്നല്ലാതെ ഗൗരവപൂര്‍വം പരിഗണിക്കാനാവില്ല. മതം അത്യാഗ്രഹം കൊണ്ട് അങ്ങനെ പറയുന്നുവെന്ന് കണ്ടാല്‍ മതി. തെരുവോരങ്ങളിലെ ഭിത്തികളിലൊക്കെ 'അതു ചെയ്യും ഇതു ചെയ്യും'-എന്നൊക്കെ മതപ്രഘോഷണങ്ങള്‍ എഴുതിവെച്ചിരിക്കുന്നതു പോലെ ചില അര്‍ത്ഥശൂന്യമായ ചില പദപ്രയോഗങ്ങള്‍, അത്രതന്നെ.

രവിചന്ദ്രന്‍ സി said...

സര്‍വശക്തിയുമുണ്ടെങ്കില്‍ 'സ്വയം നിരാകരണത്തിനും' (Self abdication)സ്വയം പരിത്യാഗത്തിനും(self abnegation) സാധിക്കണം. അതു മാത്രമോ, അതിലും സങ്കീര്‍ണ്ണമായ നിരവധി കഴിവുകളുണ്ടാകണം, ആ കഴിവുകളുടെ പട്ടിക പോലും അനന്തമാണ്. ചുമ്മാതെ നാക്കു വളച്ചാല്‍ 'സര്‍വതും' ആയിക്കൊള്ളുമെന്ന ധാരണം അതിമോഹം മാത്രം.

ആ പട്ടികയിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കോ നിങ്ങള്‍ക്കോ സാധിക്കില്ല. കാരണം നമുക്കാര്‍ക്കും അത്തരം ശക്തിയില്ല. എന്തെന്നാല്‍ നാം സര്‍വശക്തരല്ല, മറിച്ച് അല്‍പ്പശക്തരാണ്. എല്ലാ ശക്തിയിലും കുറഞ്ഞ സര്‍വശക്തി അപൂര്‍ണ്ണമാണ്, അതുകൊണ്ടുതന്നെ താത്വികമായിപ്പോലും നിലനില്‍ക്കാത്തതും. ദൈവത്തിന്റെ/ഡിങ്കന്റെ ഗുണങ്ങളെ റദ്ദുചെയ്യുന്ന ഒന്നുമാകാന്‍ ടിയാന് കഴിയില്ലെങ്കില്‍ അവര്‍ എല്ലാ ശേഷിയും കൈവരിക്കാന്‍ ആകാത്തവരെ പോലെയാകുന്നു. ദൈവത്തിന് അവിടെ പ്രത്യക സൗജന്യമൊന്നും അനുവദിക്കാനാവില്ല. പ്രതീക്ഷിക്കുകയും വേണ്ട. മതമങ്ങനെ പൂതിവെക്കും. പക്ഷെ അതുകൊണ്ട് കഥയില്ല. പൂതി പൂതിയായി തുടരും.

രവിചന്ദ്രന്‍ സി said...

നമ്മുടെ ഗുണങ്ങളെ റദ്ദു ചെയ്യുന്ന ഒന്നുമാകാന്‍ നമുക്കാവില്ല. കാരണം നമുക്ക് സര്‍വ ശക്തിയുമില്ല, അതില്‍ കുറഞ്ഞ ശക്തിയേയുള്ളു. ഇവിടെ ദൈവത്തിനും/ഡിങ്കനും അത്ര മാത്രമേ സാധിക്കുള്ളുവെങ്കില്‍ അവരുടെ കാര്യവും ഭിന്നമല്ല. അതായത് അവരുടെ 'സര്‍വ'ശക്തി 100% വ്യാജമാണ്, അല്ലെങ്കില്‍ നിറംകെട്ട നുണ. സ്വയം റദ്ദാക്കാന്‍ കഴിയാത്തവിധമാണ് ദൈവം അല്ലെങ്കില്‍ മറ്റേതെങ്കിലും വസ്തുവിന് ഗുണങ്ങള്‍ സിദ്ധിച്ചിരിക്കുന്നതെങ്കില്‍/ക്രമീകരിച്ചിരിക്കുന്നതെങ്കില്‍ അതാ വസ്തുവിന്റെ ന്യൂനതയാകുന്നു. സര്‍വശക്തന്‍ മാത്രമല്ല, സര്‍വ യില്‍ തുടങ്ങുന്ന ഒരു നാമവിശേഷണവും ഭാഷാപരമായിപ്പോലും നിലനില്‍ക്കില്ല. പിന്നല്ലേ താത്വികമായി!!!

സര്‍വശക്തന് തനിക്ക് ഉയര്‍ത്താനാവാത്ത ഒരു പാറയുണ്ടാക്കാനാവുമോ എന്ന ചോദ്യത്തിന് മുന്നില്‍ ക്ക ണ്ണ മ്പ പറയാമെന്നല്ലാതെ വേറെ പോംവഴിയൊന്നുമില്ല. അല്ലെങ്കില്‍ അതൊഴികെയുള്ള ശക്തി എന്നൊക്കെ പറഞ്ഞ് ആളുകളെ ചിരിപ്പിക്കേണ്ടി വരും. 99% ചാരിത്രശുദ്ധിയുളള ഭാര്യയാണ് തനിക്കുള്ളതെന്ന് വീമ്പിളക്കുന്നവര്‍ക്കു മാത്രമേ അത്തരം ചപലവാദങ്ങള്‍ പരിഗണിക്കാനെങ്കിലും തോന്നുകയുള്ളു.

രവിചന്ദ്രന്‍ സി said...

കുതിരയ്ക്ക് കണ്ണും മൂക്കും വാലുമുണ്ടെന്ന് പറഞ്ഞാല്‍ അകുതിരയ്ക്ക് ഇത് മൂന്നുമില്ലെന്ന് വാദിക്കുന്നവര്‍ ദുരന്തം. 'മകള്‍ക്ക് ബിരുദമില്ല' എന്നുപറഞ്ഞാല്‍ 'അമകള്‍ക്ക്' ബിരുദമുണ്ട് എന്നാണര്‍ത്ഥം എന്നു വിവക്ഷിക്കുന്നവരെ നിരന്നുനിന്ന് നമസ്‌ക്കരിക്കാന്‍ രാജ്യം ബാധ്യസ്ഥമാണ്. എങ്കിലും മകളേക്കാള്‍ അമകളോടുള്ള അവരുടെ സ്‌നേഹം കാണിതിരുന്നുകൂടാ.

സര്‍വജ്ഞാനി, സര്‍വ... തുടങ്ങിയ വിശേഷങ്ങളുള്ള ഒന്ന് ഈ പ്രപഞ്ചത്തില്‍ ഇല്ലെന്ന് പറഞ്ഞാല്‍ അതോടെ വെടി തീര്‍ന്നു. 'പ്രപഞ്ചാതീതം' എന്നൊരു വകുപ്പില്ല. പിച്ചും പേയും പറയാന്‍ ഭരണഘടനാപ്രകാരം ആര്‍ക്കും അവകാശമുണ്ട്. ഇനി അഥവാ ഉണ്ടായാലും(just suppose) പ്രപഞ്ചത്തിലില്ലാത്തവന്‍, അതിന് കഴിയാത്തവന്‍...തുടങ്ങി കോടിക്കണക്കിന് ന്യൂനതകള്‍ പതിവുപോലെ അതിന്റെ 'സര്‍വ'തും വെള്ളത്തിലാക്കും.ഏതുരീതിയില്‍ നോക്കിയാലുംമേല്‍ഗതിയുടെ കാര്യം കട്ടപ്പൊക.

രവിചന്ദ്രന്‍ സി said...

കുതിരയ്ക്ക് കണ്ണും മൂക്കും വാലുമുണ്ടെന്ന് പറഞ്ഞാല്‍ അകുതിരയ്ക്ക് ഇത് മൂന്നുമില്ലെന്ന് വാദിക്കുന്നവര്‍ ദുരന്തം. 'മകള്‍ക്ക് ബിരുദമില്ല' എന്നുപറഞ്ഞാല്‍ 'അമകള്‍ക്ക്' ബിരുദമുണ്ട് 'എന്നാണര്‍ത്ഥം എന്നു വിവക്ഷിക്കുന്നവരെ നിരന്നുനിന്ന് നമസ്‌ക്കരിക്കാന്‍ രാജ്യം ബാധ്യസ്ഥമാണ്. എങ്കിലും മകളേക്കാള്‍ അമകളോടുള്ള അവരുടെ സ്‌നേഹം കാണിതിരുന്നുകൂടാ.

സര്‍വജ്ഞാനി, സര്‍വ... തുടങ്ങിയ വിശേഷങ്ങളുള്ള ഒന്ന് ഈ പ്രപഞ്ചത്തില്‍ ഇല്ലെന്ന് പറഞ്ഞാല്‍ അതോടെ വെടി തീര്‍ന്നു. 'പ്രപഞ്ചാതീതം' എന്നൊരു വകുപ്പില്ല. പിച്ചും പേയും പറയാന്‍ ഭരണഘടനാപ്രകാരം ആര്‍ക്കും അവകാശമുണ്ട്. ഇനി അഥവാ ഉണ്ടായാലും(just suppose) പ്രപഞ്ചത്തിലില്ലാത്തവന്‍, അതിന് കഴിയാത്തവന്‍...തുടങ്ങി കോടിക്കണക്കിന് ന്യൂനതകള്‍ പതിവുപോലെ അതിന്റെ 'സര്‍വ'തും വെള്ളത്തിലാക്കും.ഏതുരീതിയില്‍ നോക്കിയാലുംമേല്‍ഗതിയുടെ കാര്യം കട്ടപ്പൊക.

രവിചന്ദ്രന്‍ സി said...

ദൈവമെന്ന മതമിത്ത് ഏറ്റവുംപരിപൂര്‍ണ്ണവും ഉദാത്തവുമായ സങ്കല്‍പ്പമായിട്ടാണ് മതം അവതരിപ്പിക്കുന്നത്. സങ്കല്‍പ്പത്തിലൂടെപ്പോലും ഒന്നും അതിനെ അതിശയിക്കരുത് എന്നാണതിനര്‍ത്ഥം. There should not be any better replacement. മതം ഗോത്രഭാവനയിലും പ്രാകൃതയുക്തിയിലും അധിഷ്ഠിതമായ ഒരു മൂന്നാംകിട സങ്കല്‍പ്പമായതിനാവല്‍ അതിന്റെ ഉള്‍പ്പിരിവുകളും അങ്ങനെയായിപ്പോയി. അതങ്ങനെതന്നെ വേണം താനും.

അത്ഭുതം(Miracles) ഇല്ല. ഒരു ചെറിയ 'അത്ഭുതം' നടക്കണമെങ്കില്‍ അതിന് ആ അത്ഭുതത്തേക്കാളും 'അത്ഭുതകരമായ'ഒരു കാരണം ഉണ്ടാവണം. ഒരാള്‍ക്ക് ഭാരരഹിതനവാന്‍ കഴിയണമെങ്കില്‍ ഭൂമിക്ക് ഗുരുത്വശേഷി നഷ്ടപ്പെടണം. ഗുരുത്വം നഷ്ടപ്പടണമെങ്കില്‍ ദ്രവ്യരഹിതമാകണം, ദ്രവ്യരഹിതമാകണമെങ്കില്‍.....'അത്ഭുതങ്ങളുടെ' കാരണങ്ങള്‍ അന്വേഷിച്ച് പിറകോട്ട് സഞ്ചരിക്കുമ്പോള്‍ ആദ്യത്തേതിലും ഭയാനകമായ 'അത്ഭുത'ങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. 'പ്രപഞ്ചാതീതം','ദ്രവ്യാതീതം' എന്നൊക്കെ വെറുതെ നാക്കുവളച്ചൊടിക്കാമെന്നല്ലാതെ അതെന്താണെന്ന് പറയാന്‍ ശേഷിയുള്ള ഒരുവനും ഇന്നുവരെ അവതരിച്ചിട്ടില്ല. അങ്ങനെയൊരുവന്റെ ജനനവും 'പ്രപഞ്ചാതീതം' തന്നെയായിരിക്കുമെന്നതിനാല്‍ കാത്തിരിന്നിട്ടും കാര്യമില്ല. വെറുതെ പറയുന്നു-അതുകൊണ്ട് എഴുതിവെക്കുന്നു-വെറുതെ എഴുതുന്നു അതുകൊണ്ട് വായിക്കുന്നു..അത്ര തന്നെ. Just Time pass!!

രവിചന്ദ്രന്‍ സി said...

ദൈവം പ്രപഞ്ചാതീതായി(?) താമസിക്കുന്നുവെങ്കില്‍ പുള്ളി അവിടെ ഒറ്റയ്ക്കാവാനിടയില്ല. മാടനും മറുതയും അല്‍-അത്തയും റ-യും ഡിങ്കനും മായിവിയും k27ujk-ഒക്കെ അവിടെയുണ്ടാകും. പ്രപഞ്ചത്തേക്കാള്‍ ജനവാസം കൂടിയ അവിടെ ഈ ജാതി ജന്മങ്ങള്‍ക്ക് പരസ്പരം തട്ടി നടക്കാനാവാത്ത അവസ്ഥയുണ്ടാകാനുമിടയുണ്ടെന്ന് ന്യായമായും സംശയിക്കാം.

'നിയമപരമായി ഇല്ലെങ്കില്‍ നിയമവിരുദ്ധമായി ഉണ്ടാകും' എന്നത് മതകൊതിയായി കാണാം. പ്രപഞ്ചത്തിലില്ലെങ്കില്‍ പ്രപഞ്ചബാഹ്യമായിട്ടുണ്ടാകുമെന്ന അടക്കാനാവാത്ത മാതാര്‍ത്തി പൂരിതമാകാന്‍ കുറഞ്ഞപക്ഷം പ്രപഞ്ചബാഹ്യമായി എന്തെങ്കിലും ഉണ്ടാകേണ്ടതുണ്ട്. നിയമാനുസാരിയായി ഇല്ലെങ്കില്‍ നിയമവിരുദ്ധമായി ഉണ്ടായിക്കൊള്ളുമെന്നതും മതാത്യഗ്രഹം മാത്രം. ഒന്നില്‍ തോല്‍ക്കുമ്പോള്‍ അടുത്തത് എന്ന ലൈന്‍. ഒക്കെ നേരംപോക്കായി കാണാന്‍ മനുഷ്യന് കഴിയുന്നതുകൊണ്ട് ഇന്നും നാമിതൊക്കെ സംസാരിച്ച് വിനോദവേളകള്‍ ആനന്ദകരമാക്കുന്നു.

Bone Collector said...

സര്‍വ്വ ശക്തനായ ദൈവത്തിന് ""ദൈവമല്ലാതായി"" മാറാനും കഴിയണോ സര്‍?!!!


DEAR BLOGGER,

സര്‍വ്വ ശക്തനായ ദൈവത്തിന് ""ദൈവമല്ലാതായി"" മാറാനും കഴിയണോ സര്‍?!!!


ഇദ്ദേഹം എഴുതിയ ആദ്യ വാചകം വായിച്ചാല്‍ തന്നെ അറിയാം .....സര്‍വസക്തനായ ദൈവം എന്തുകൊണ്ട് സര്‍വസക്തനാണ് എന്നതാണ് വിഷയം ?പക്ഷെ ഇ കുട്ടുകാരന്‍ ആദ്യമേ അയാള്‍ "സര്‍വസക്തന്‍ " എന്ന് പറയുന്നു ..........ഇതിനെതിരായി പറഞ്ഞാല്‍ ദൈവകോപം ,ദൈവനിന്ഥ എന്ന് മുത്തശ്ശിമാര്‍ പറയുന്നത് പോലെ പറയും. REALITY IS SOMETHING ELSE MAN !!!!! ഇദ്ദേഹത്തിന്റെ വളരെ ലോ ആവറേജ് ആയ ഒരു കമന്റിനു നിങ്ങള്‍ സമയം പാഴാക്കുകയാണ്.....ഇതു പോലെയുള്ള ലക്ഷക്കണക്കിന്‌ ആളുകള്‍ ഇ ലോകത്തുണ്ട് ......ഒഴിവാക്കുന്നതാവും ഭേദം എന്നാണ് എനിക്ക് തോന്നുന്നത് ....അണ്ടിയും മാങ്ങയും അറിയില്ലാതെ .........എന്താ പറയ്ക ? എല്ലാവര്‍ക്കും എന്റെ ഓണം
ആശംസകള്‍ .....

Anonymous said...

ഹുസൈന്റെ ഓണം സ്‌പെഷ്യല്‍ കാളമൂത്രം

"ദൈവസങ്കല്‍പ്പം ദ്രവ്യജന്യമാണ്. പ്രപഞ്ചത്തിലെ മനുഷ്യന് മാത്രമേ ആ സങ്കല്‍പ്പമുള്ളു." എന്നു ലേഖകന്‍ എഴുതി. മനുഷ്യനു മാത്രമേ ദൈവസങ്കല്‍പ്പമുള്ളു എന്നത് ബുദ്ധിയുള്ളവര്‍ക്കേ അത്തരം വിചാരങ്ങളുണ്ടാകൂ എന്നതിന്റെ തെളിവല്ലേ? മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ? ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ മസ്തിഷ്കവികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ? >>>

ഇതൊക്കെ എഴുതിവെക്കുന്നവന്റെ തൊലിക്കട്ടി അപാരം തന്നെ. ഇത്ര മന്ദബുദ്ധിയാണോ ഇയാള്‍?. ചുമ്മാതല്ല ബൂലോകത്ത് എടുക്കാച്ചരക്കായി മാറിയത്. രവിചന്ദ്രന്‍ സാറിനോട് ഒരപേക്ഷ മാത്രം. ഈ പോഴന് മറുപടി കൊടുത്ത് വിലപ്പെട്ട സമയം പാഴാക്കരുത്. ഈ വേസ്റ്റക്കെ മാലിന്യം പോലെ കളയുക. വായനക്കാര്‍ക്ക് സാറില്‍ നിന്ന് വിലപ്പെട്ട പലതും അറിയാനാഗ്രഹമുണ്ട്.

താര്‍ക്കികന്‍ said...

കുഞ്ഞാപ്പോ...
താങ്കള്‍ പറയുന്നു
"മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ?"

എടൊ ഇത് തന്നെയാണ് യുക്തിവാദികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് , ദൈവം മസ്തിഷ്കത്തിന്റെ പ്രവര്തനഗളുടെ സൃഷ്ടിയാണ് എന്ന് ..(ഭാവന ) എന്നും പറയാം ..അവസാനം തകള്‍ അത് സമ്മതിച്ചല്ലോ നന്ദി..ഇനി കൂടെയുള്ളവര്‍ക്കും ഇത് പറഞ്ഞു കൊടുക്കുക, ദൈവ അനുഭൂതി വെറും മസ്തിഷ്ക സ്വപ്നമാണ് എന്നതും , വികാസമുള്ള തലച്ചോറില്‍ സ്വപ്നം കാണാന്‍ ഉള്ള സങ്കേതങ്ങള്‍ ഉണ്ടെന്നും ..പറഞ്ഞു പറഞ്ഞു താങ്കള്‍ യുക്തിവാദികളെ സധാകരിക്കുയാനല്ലോ കഞാപ്പോ. രവി ചന്ദ്രനും സുശീളിനും ബാബുവിനും ജബ്ബരിനുമൊക്കെ പണി കുറഞ്ഞു കിട്ടി..ഇനിയുമുണ്ടോ ഈ ടയിപ്പു സെല്‍ഫ് ഗോള്‍ വല്ലതും ...? പെട്ടെന്ന് പോരട്ടെ ..!!

Bone Collector said...

മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ? ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ മസ്തിഷ്കവികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ? >>>




ഇദ്ദേഹം എന്താണ് പറയ്ന്നത് എന്ന് വിശദികരിക്കാന്‍ എല്ലാ വായനക്കാരോടും ഞാന്‍ request cheyyunu.... ഇദ്ദേഹം എന്താണ് പറയുന്നത് എന്ന് ഇദ്ദേഹത്തിനു പോലും ബോധ്യമില്ല. അതാണ് കാര്യം .......

ChethuVasu said...

"ഗുരുത്വം നഷ്ടപ്പടണമെങ്കില്‍ ദ്രവ്യരഹിതമാകണം"

അത് അത്ര ശരിയാണോ എന്ന് സംശയം ഉണ്ട് - കുരുത്തമില്ലാത്തവര്‍ ആയ അത്യാവശ്യം ദ്രവ്യമുള്ള തടിമാടന്മാര്‍ വാസുവിന്റെ അറിവിലുണ്ട് !!!

ChethuVasu said...

കുഞ്ഞിപ്പ said ..

"അപ്പോള്‍ താങ്കളെ സംബന്ധിച്ച് പ്രപഞ്ചമെന്നാല്‍ പദാര്‍ത്ഥമാണ്.ദൈവം പദാര്‍ത്ഥമല്ലെങ്കില്‍ പദാര്‍ത്ഥ നിയമം(പ്രപഞ്ച നിയമം) എങ്ങനെയാണ് ദൈവത്തിന് ബാധകമാവുക.പ്രപഞ്ച നിയമം ബാധകമാവില്ലെങ്കില്‍ പ്രപഞ്ചത്തിന്‍റെ അകത്തും പുറത്തും വ്യാപിച്ചു സര്‍വ്വ വ്യാപിയെന്ന വിശേഷണത്തിന് അര്‍ഹതയാകുന്നതില്‍ ദൈവത്തിന് എന്താണ് തടസ്സം?"

>>>>> പ്രിയ കുഞ്ഞിപ്പ , ഒരു പദാര്ത്തത്തിനു മാത്രമേ വ്യാപനം എന്നാ പ്രക്രിയ സ്വീഎകരിക്കാന്‍ പറ്റൂ . എവിടെയെങ്കിലും എന്തെകിലും വ്യാപിക്കുന്നു എങ്കില്‍ അത് പദാര്‍ത്ഥം ആയിരിക്കണം ( ഇവിടെ , ദ്രവ്യം സമം ഊര്‍ജ്ജം എന്ന തിയറി പ്രകാരം ,ഊര്‍ജ്ജവും മേല്പറഞ്ഞ "പദാര്‍ത്ഥം "എന്നതില്‍ ഉള്‍പ്പെടും ) . അങ്ങെനെ വരുമ്പോള്‍ വ്യാപനം എന്നത് പദാര്‍ത്ഥത്തെ അല്ലെങ്കില്‍ ഊര്‍ജ്ജത്തെ (ഊര്‍ജ്ജം പദാര്‍ഥത്തിന്റെ ഒരു ഭേദം തന്നെ ) അതിന്റെ സ്വഭാവത്തെ ആണ് കാണിക്കുന്നത് . അതായതു ദൈവം എവിടെയും വ്യാപിക്കുന്നു എങ്കില്‍ ദൈവം പദാര്തമായിരിക്കണം എന്ന് വരുന്നു .അപ്പോള്‍ പദാര്‍ത്ഥ നിയമങ്ങള്‍ ദൈവത്തിനും ബാധകമായി തീരുന്നു എന്ന് വരുന്നു . ആലോചിച്ചു നോക്കൂ :-)

Anonymous said...

kandaka saabinte onapaattu vayichu.he proved again why he became as a outdated coin in boolokam.

കുഞ്ഞിപ്പ said...

യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ?

_______________________________________________________________________

താര്‍ക്കികന്‍ said.....

കുഞ്ഞാപ്പോ...താങ്കള്‍ പറയുന്നു

"മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ?"

എടൊ ഇത് തന്നെയാണ് യുക്തിവാദികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് , ദൈവം മസ്തിഷ്കത്തിന്റെ പ്രവര്തനഗളുടെ സൃഷ്ടിയാണ് എന്ന് ..(ഭാവന ) എന്നും പറയാം ..അവസാനം തകള്‍ അത് സമ്മതിച്ചല്ലോ നന്ദി..ഇനി കൂടെയുള്ളവര്‍ക്കും ഇത് പറഞ്ഞു കൊടുക്കുക, ദൈവ അനുഭൂതി വെറും മസ്തിഷ്ക സ്വപ്നമാണ് എന്നതും , വികാസമുള്ള തലച്ചോറില്‍ സ്വപ്നം കാണാന്‍ ഉള്ള സങ്കേതങ്ങള്‍ ഉണ്ടെന്നും ..പറഞ്ഞു പറഞ്ഞു താങ്കള്‍ യുക്തിവാദികളെ സധാകരിക്കുയാനല്ലോ കഞാപ്പോ. രവി ചന്ദ്രനും സുശീളിനും ബാബുവിനും ജബ്ബരിനുമൊക്കെ പണി കുറഞ്ഞു കിട്ടി..ഇനിയുമുണ്ടോ ഈ ടയിപ്പു സെല്‍ഫ് ഗോള്‍ വല്ലതും ...? പെട്ടെന്ന് പോരട്ടെ ..!
_________________________________________________________________________

ഇനി കുഞ്ഞിപ്പ പറയുന്നൂ.....ഈ പോസ്റ്റിലോ രവി ചന്ദ്രന്‍റെ മറ്റേതെങ്കിലും പോസ്റ്റിലോ മസ്തിഷ്ക്കത്തെ സംബന്ധിച്ച് ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇവിടെ പേസ്റ്റ്‌ ചെയ്യാന്‍ ബൂലോകത്തിലെ എല്ലാ യുക്തി- നിരീശ്വരവാദികളെയും വെല്ലുവിളിക്കുന്നു.അന്തം കുന്തമില്ലാതെ അനോണിയുടെ കമെന്‍റെ എനിക്കെതിരെ ഉദ്ധരിച്ചതില്‍ നിന്ന് തന്നെ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന് അന്തവും ബോധവുമുള്ള മറ്റെല്ലാ വായനക്കാരും മനസ്സിലാക്കിയ സാഹചര്യത്തില്‍ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന വസ്തുത ഞാനും കൂടി സാക്ഷ്യപ്പെടുത്തുന്നു.

കുഞ്ഞിപ്പ said...

രവിചന്ദ്രന്‍ സി said...
സര്‍വശക്തന് തനിക്ക് ഉയര്‍ത്താനാവാത്ത ഒരു പാറയുണ്ടാക്കാനാവുമോ എന്ന ചോദ്യത്തിന് മുന്നില്‍ ക്ക ണ്ണ മ്പ പറയാമെന്നല്ലാതെ വേറെ പോംവഴിയൊന്നുമില്ല. അല്ലെങ്കില്‍ അതൊഴികെയുള്ള ശക്തി എന്നൊക്കെ പറഞ്ഞ് ആളുകളെ ചിരിപ്പിക്കേണ്ടി വരും. 99% ചാരിത്രശുദ്ധിയുളള ഭാര്യയാണ് തനിക്കുള്ളതെന്ന് വീമ്പിളക്കുന്നവര്‍ക്കു മാത്രമേ അത്തരം ചപലവാദങ്ങള്‍ പരിഗണിക്കാനെങ്കിലും തോന്നുകയുള്ളു.>>>>

മേല്‍ പറഞ്ഞ ചോദ്യം അല്ലെങ്കില്‍ ദൈവത്തിന് ദൈവമല്ലാതായി മാറാന്‍ കഴിയുമോ അത് പോലെ ദൈവത്തെ ദൈവമാക്കുന്ന ഗുണവിശേഷണങ്ങളെ റദ്ദു ചെയ്യാന്‍ കഴിയുമോ എന്നൊക്കെയുള്ള നാസ്തിക ചോദ്യങ്ങള്‍ ഭാഷാപരമായി ശരിയാണെന്ന് തോന്നുമെങ്കിലും താത്വികമായി പൂര്‍ണ്ണമായും തെറ്റാണ്‌.'ദൈവം ദൈവമാല്ലാതായി മാറില്ല' അല്ലെങ്കില്‍ ദൈവം ദൈവത്തിന്‍റെ ഗുണ വിശേഷണങ്ങളെ റദ്ദു ചെയ്യില്ല എന്ന് പറയുന്നത് സര്‍വ്വ ശക്തന് അതിനുള്ള ശക്തിയില്ലെന്ന് വിശ്വാസം കൊണ്ടല്ലെന്ന് ഇത്തരം താര്‍ക്കിക ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കും അറിയാം.മുമ്പോരിക്കല്‍ ഞാന്‍ സൂചിപ്പിച്ച പോലെ ഇത് ദൈവത്തിന്‍റെ സര്‍വ്വ ശക്തിയെ വെല്ലുവിളിച്ച് "സംവാദ കുപ്പിയില്‍" അകപ്പെടുത്താനുള്ള ശ്രമമായി തിരിച്ചറിയുന്നവര്‍ മാത്രമാണ് ദൈവത്തെ ദൈവമാക്കി മാറ്റുന്ന ഗുണങ്ങളെ റദ്ദു ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുക.

വിശ്വാസികളും നാസ്തികരും തമ്മില്‍ വളരെയധികം അന്തരമുണ്ട്.തീര്‍ച്ചയായും ആ അന്തരം അവരുടെ മൂല്യാബോധാത്തിലും പ്രകടമാകും.നാസ്തികര്‍ ഗുണമെന്ന് കരുതുന്നത് വിശ്വാസികള്‍ ദോഷമാണെന്നായിരിക്കും കരുതുക,അത് പോലെ നേരെ തിരിച്ച് വിശ്വാസികളുടെ ഗുണം നാസ്തികര്‍ക്ക് ദോഷവുമായിരിക്കും.ഇങ്ങനെ,മൂല്യങ്ങള്‍ അല്ലെങ്കില്‍ ഗുണ-ദോഷങ്ങള്‍ മാറിമറിഞതിന്‍റെ ഫലമായിട്ടാണ് മേല്‍ പറഞ്ഞ തരത്തിലുള്ള ചോദ്യങ്ങള്‍ നാസ്തികരില്‍ നിന്ന് ഉണ്ടാവുകയെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.
ഉദാഹരണമായി,പദാര്‍ത്ഥവാദികള്‍ പദാര്‍ത്ഥത്തിന് രൂപമുണ്ടാകുന്നത് അതിന്‍റെ ഉണ്മക്ക് ഗുണമാണെന്നായിരിക്കും കരുതുക എന്നാല്‍ വിശ്വാസികള്‍ അങ്ങനെ കരുതണമെന്നില്ല ഇനി വിശ്വാസികള്‍ അങ്ങനെ കരുതിയാലും താത്വികമായി അത് തെറ്റാണ്‌.

(അതെങ്ങനെയെന്നു അഥവാ അത്തരം ചോദ്യങ്ങള്‍ താത്വികമായി തെറ്റാവുന്നത് എങ്ങനെയെന്ന പൂര്‍ണ്ണമായ വിശദീകരണം വേണമെങ്കില്‍ പിന്നെ പറയാം)

കുഞ്ഞിപ്പ said...

യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ?

___________________________________________________________
താര്‍ക്കികന്‍ said.....

കുഞ്ഞാപ്പോ...താങ്കള്‍ പറയുന്നു


"മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ?"

എടൊ ഇത് തന്നെയാണ് യുക്തിവാദികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് , ദൈവം മസ്തിഷ്കത്തിന്റെ പ്രവര്തനഗളുടെ സൃഷ്ടിയാണ് എന്ന് ..(ഭാവന ) എന്നും പറയാം ..അവസാനം തകള്‍ അത് സമ്മതിച്ചല്ലോ നന്ദി..ഇനി കൂടെയുള്ളവര്‍ക്കും ഇത് പറഞ്ഞു കൊടുക്കുക, ദൈവ അനുഭൂതി വെറും മസ്തിഷ്ക സ്വപ്നമാണ് എന്നതും , വികാസമുള്ള തലച്ചോറില്‍ സ്വപ്നം കാണാന്‍ ഉള്ള സങ്കേതങ്ങള്‍ ഉണ്ടെന്നും ..പറഞ്ഞു പറഞ്ഞു താങ്കള്‍ യുക്തിവാദികളെ സധാകരിക്കുയാനല്ലോ കഞാപ്പോ. രവി ചന്ദ്രനും സുശീളിനും ബാബുവിനും ജബ്ബരിനുമൊക്കെ പണി കുറഞ്ഞു കിട്ടി..ഇനിയുമുണ്ടോ ഈ ടയിപ്പു സെല്‍ഫ് ഗോള്‍ വല്ലതും ...? പെട്ടെന്ന് പോരട്ടെ ..!
________________________________________________________
ഇനി കുഞ്ഞിപ്പ പറയുന്നൂ.....ഈ പോസ്റ്റിലോ രവി ചന്ദ്രന്‍റെ മറ്റേതെങ്കിലും പോസ്റ്റിലോ മസ്തിഷ്ക്കത്തെ സംബന്ധിച്ച് ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇവിടെ പേസ്റ്റ്‌ ചെയ്യാന്‍ ബൂലോകത്തിലെ എല്ലാ യുക്തി- നിരീശ്വരവാദികളെയും വെല്ലുവിളിക്കുന്നു.അന്തം കുന്തമില്ലാതെ അനോണിയുടെ കമെന്‍റെ എനിക്കെതിരെ ഉദ്ധരിച്ചതില്‍ നിന്ന് തന്നെ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന് അന്തവും ബോധവുമുള്ള മറ്റെല്ലാ വായനക്കാരും മനസ്സിലാക്കിയ സാഹചര്യത്തില്‍ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന വസ്തുത ഞാനും കൂടി സാക്ഷ്യപ്പെടുത്തുന്നു.

രവിചന്ദ്രന്‍ സി said...

സ്വയം നിരാകരണത്തിനും സ്വയം പരിത്യാഗത്തിനുമുളള (Self abdication and Self abnegation)കഴിവില്ലാതെ 'സര്‍വ'ശക്തിയുമുണ്ടെന്ന് (omni-potence)വാദിക്കുന്നത് ആത്മവഞ്ചനയാവും. അതില്‍ അഭിരിമിക്കുന്നവര്‍ക്ക് അത്തരം കാര്യങ്ങള്‍ നിസ്സാരമായി ചെയ്യാനാവുമെന്നതുകൊണ്ടു മാത്രം മറ്റുള്ളവരെ നിര്‍ബന്ധമായും കബളിപ്പിക്കാനാകും എന്നു കരുതാനാവില്ല.

'സര്‍വ'ശക്തിയുമുണ്ടെന്ന് പറയുന്നത് അങ്ങനെ ഉണ്ടായിട്ടോ അത് യാഥാര്‍ത്ഥ്യമായിട്ടോ അല്ലെന്ന് നമുക്കറിയാം. പൊതുവില്‍ ദൈവങ്ങള്‍ക്കുള്ള കഴിവും ജ്ഞാനവുമൊക്കെ ആര്‍ക്കുമറിയുന്നതാണ്! പക്ഷെ ഇവിടെ 'തീ തുപ്പുന്ന വ്യാളി'യെപ്പോലെ('fire spitting draggon)ദൈവം എന്ന കഥാപാത്രത്തെ വെറുതെ സങ്കല്‍പ്പിച്ചു നോക്കുകയാണ്. എന്നാല്‍ സങ്കല്‍പ്പത്തില്‍ പോലും 'സര്‍വശക്തി' അസാധ്യവും യുക്തിരഹിതവുമായി നിലകൊള്ളുന്നു..

രവിചന്ദ്രന്‍ സി said...

സ്വയംനിരാസവും സ്വയം പരിത്യാഗവും നമുക്കില്ലാത്ത കഴിവുകള്‍ തന്നെയാണ്. കാരണം നാം അല്‍പ്പശക്തികളാണ്. പക്ഷെ 'സര്‍വ' ശക്തിയും ശേഷിയുമുള്ള ഒന്നിന് അത്തരം ഒരു പ്രശ്‌നം ഉണ്ടാകാനേ പാടില്ലാത്തതാണ്, കുറഞ്ഞപക്ഷം സങ്കല്‍പ്പത്തിലെങ്കിലും. 'ഇന്നയിന്ന കഴിവുകള്‍ ഒഴികെയുളള സര്‍വശക്തന്‍' എന്ന പ്രയോഗം ടിന്റുമോന് റഫര്‍ ചെയ്യേണ്ട ഒന്നാണ്. ഈ വാദക്കാര്‍ തന്റെ ഭാര്യയ്ക്ക് 98.5-99 ശതമാനം ചാരിത്രമുണ്ടേ എന്ന് വീമ്പിളക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്. സാധാരണഗതിയില്‍ ഒന്നുകില്‍ ഭാര്യ ചാരിത്രശുദ്ധിയുള്ളവളാണ്, അല്ലെങ്കില്‍ അല്ല. 98.5-99% എന്ന കണക്ക് ചിരിപ്പിച്ചുകൊല്ലല്‍ നിയമപ്രകാരം പണ്ടേ നിരോധിക്കപ്പെട്ടതാണ്.

സര്‍വശക്തി, അല്‍പ്പശക്തി എന്നൊക്കെ പറയുമ്പോള്‍ ആസ്തികരും നാസ്തികരും മനസ്സിലാക്കുന്നത് ഒന്നുതന്നെയാണ്. ആസ്തികര്‍ 'കക്ക' എന്നുപറയുമ്പോള്‍ നാസ്തികര്‍ 'മക്ക' എന്നാണ് മനസ്സിലാക്കുന്നതെന്ന് പരാതിയുള്ളവര്‍ പരസ്പരം ഒഴിവാക്കുന്നതായിരിക്കും ഉത്തമം. വിശദീകരിക്കാനാവാതെ വരുമ്പോള്ള ഉരുളല്‍ അംഗീകരിക്കപ്പെട്ട വ്യായാമങ്ങളില്‍ പെടില്ല. ആസ്തികരുടെ മൂല്യബോധം ഈ ലോകത്തില്‍ വെച്ചേറ്റവും ജീര്‍ണ്ണമാണെന്ന് സമ്മതിച്ചതു കൊണ്ടു മാത്രമായില്ല. അടിച്ചേല്‍പ്പിക്കപ്പെട്ട ധാര്‍മ്മികതയുമായി ഭൗതികാസ്തക്തിയുടെ വന്യരൂപമായ മതഭക്തിയുമായി പരസ്പരം കൊല്ലുകയും അന്യരെ തിന്നുകയും ചെയ്യുന്ന മതവിശ്വാസിയും മൂല്യത്തെ കുറിച്ച് സംസാരിക്കുന്നത് സ്വാഭാവികം മാത്രം. ഇല്ലാത്തതെന്തോ അത് നാം ഏറെ ആഗ്രഹിച്ചുപോകുന്നു. ഉയരമില്ലാത്തവന് ഉയരം, ധനമില്ലാത്തവന് ധനം, ധാര്‍മ്മികതയില്ലാത്തവന്.........ഒക്കെ നാട്ടുനടപ്പ്!! You long the most what you lack the most.

രവിചന്ദ്രന്‍ സി said...

ചുരുക്കത്തില്‍ സര്‍വശക്തി, സര്‍വജ്ഞാനം, സര്‍വവ്യാപനം...തുടങ്ങിയ പ്രയോഗങ്ങള്‍ യാതൊന്നിനെപ്പറ്റിയും ഭാഷാപരമായി പോലും ഉച്ചരിക്കാനോ പ്രയോഗിക്കാനോ സാധിക്കാത്തതാണ്. ഇതെല്ലാം ഒരാളില്‍ ആരോപിക്കുമ്പോള്‍ അപഹാസ്യതയുടെ ആഴം അനിര്‍വചനീയമായി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. കാരണം അവയൊക്കെ സ്വയം റദ്ദുചെയ്യുന്നവ (Self cancellation) മാത്രമല്ല പരസ്പരം റദ്ദുചെയ്യുന്ന(Mutual cancellation) ഗുണങ്ങളാണെന്നു കൂടി അറിയണം.

സര്‍വശക്തന് സര്‍വജ്ഞാനിയാകാനോ തിരിച്ചോ സാധ്യമല്ല, കടലാസില്‍പ്പോലും. The omnipotent can not be omniscient. The Omniprsent can't be omnipotent ETC...ഒരു തെറ്റ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ തെറ്റു ചെയ്യാന്‍ മന:ക്‌ളേശം ഉണ്ടാകേണ്ടതില്ലെന്ന യുക്തി പരിഗണിക്കാം, പക്ഷെ കേട്ടുകൊണ്ടു നില്‍ക്കുന്നവരുടെ കാര്യം അങ്ങനെയാവണമെന്നില്ല.

താര്‍ക്കികന്‍ said...

മിസ്ടര്‍ കുഞ്ഞിപ്പാ..

താങ്കള്‍ ഒരു കമന്റില്‍ അങ്ങനെ എഴുതിയതായി തോന്നി.. ( മനുഷ്യന് തോന്നല്‍ സ്വാഭാവികം ആണല്ലോ ,, ദൈവ വിശ്വാസം പോലെ ഒരു തോന്നല്‍..) എന്തായാലും ഇപ്പോള്‍ നോക്കുമ്പോള്‍ താങ്കളുടെ വകയായി അങ്ങനെ ഒരു കമന്റു കാണുന്നില്ല,ചിലപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചതാകാം , ചിലപ്പോള്‍ ആ കമന്റു ദിലീട്ടു ചെയ്തതാകാം (രവി ചന്ദ്രന്‍ അദ്ദേഹത്തിന്റെ ഇ മെയില്‍ ചെക്ക് ചയ്തു കുഞ്ഞിപ്പ അങ്ങനെ ഒരു കമന്റു മുന്‍പ് ഇടിട്ടുണ്ടോ എന്ന് ഇവിടെ അറിയക്കണം എന്ന് താത്പര്യം.. പ്രിയ കുഞ്ഞിപ്പായെ തെറ്റായി കോട് ചെയ്തിട്ടുണ്ടെങ്കില്‍ അന്നേരം ക്ഷമ ചോദിക്കുന്നതാണ് )

ഇനി രണ്ടാമത്തെ വിഷയം : താങ്കള്‍ അങ്ങനെ ഒരു കമന്റു ഇട്ടിട്ടില്ല പക്ഷെ എനിക്ക് തോന്നിയതാണ് എങ്കില്‍ അത് പ്രപന്ച്ചബാഹ്യമായ ഒരു തോന്നല്‍ ആയിരിക്കണം..ദൈവം എന്നാ തോന്നല്‍ ഇതിനോടൊപ്പം നമുക്ക് ചേര്‍ത്ത് വായിക്കാം ..യുക്തിവാദി ദൈവ വിശാസി ആയിരിക്കില്ലെങ്കിലും ഹോമോ സപിയന്‍ എന്നാ നിലക്ക് വിശ്വാസികളുടെ മാഷ്തിശ്ക ഖടന ഏറെക്കുറെ പങ്കു വയ്ക്കുന്നവര്‍ ആയിരിക്കുമല്ലോ ..അപ്പോള്‍ ദൈവം എന്ന് ഒരാള്‍ക്ക്‌ തോന്നമെങ്കില്‍ കുഞ്ഞിപ്പ അങ്ങനെ ഒരു കമന്റു ഇവിടെ ഇട്ടിട്ടുണ്ടെന്ന് തോന്നുന്നതിലും തെറ്റ് പറയാന്‍ പറ്റില്ല. ഒന്നുകില്‍ രണ്ടു പേരും ശരി അല്ലെങ്കില്‍ രണ്ടു പേരും തെറ്റ് ..അല്ലെ മൈ ടിയര്‍ കഞ്ഞപ്പ ..?

ഇനി മോന്നമത്തെ വിഷയം : താങ്കള്‍ പറയുന്നത് പ്രകാരം , താങ്കള്‍ക്ക് അങ്ങനെ അഭിപ്രായമില്ല എന്നാണ് . അതായത് മിസ്ടര്‍ ഹുസയിന്റെ ഭിപ്രായം മിസ്ടര്‍ കുഞ്ഞിപ്പ പങ്കു വക്കുന്നില്ല .. ആ നിലക്ക് മിസ്ടര്‍ ഹുസയിന്‍ തന്റെ ബ്ലോഗില്‍ എഴുതിയത് കുഞ്ഞിപ്പ അംഗീകരിക്കുന്നില്ല . അതായതു യുക്തിവാദികളുടെ മാഷ്തിഷ്കതിനു തകരാര് ഇല്ല എന്ന് കുഞ്ഞിപ്പ കരുതുന്നു .വളരെ നന്ദി ! ഹുസയിനോട് ഇക്കാര്യം പറയുമല്ലോ ! വളരെ നന്ദി !

Anonymous said...

ഡിയര്‍ കുഞഞിപe,
ദൈവം ദൈവമാല്ലാതായി മാറില്ല' അല്ലെങ്കില്‍ ദൈവം ദൈവത്തിന്‍റെ ഗുണ വിശേഷണങ്ങളെ റദ്ദു ചെയ്യില്ല എന്ന് പറയുന്നത് സര്‍വ്വ ശക്തന് അതിനുള്ള ശക്തിയില്ലെന്ന് വിശ്വാസം കൊണ്ടല്ലെന്ന് ഇത്തരം താര്‍ക്കിക ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കും അറിയാം...>>>

വിശദീകരണം വേണമെങ്കില്‍ പിന്നെ പറയാം>>>>

സര്‍വശക്തനേ ഇല്ലെന്നവല്ലേ അവര്‍ പറഞ്ഞത്. സാറിന്റെ മേലെ കമന്‍് ശദ്രച്ച് പഠിക്കു. നിങ്ങള്‍ ഉറപ്പിച്ചു പറഞഞതുകൊണണ്ടായോ? ഇയാള്‍ പറഞ്ഞാ ആരെങ്കിലും അംഗീകരക്കണേടേ. കള്ളനല്ലെന്നല്ലേ കള്ളന്‍ പറയൂ. നാസ്ഥികര്‍ര്‍ പറയുന്നത് ശരിയാണെന്ന നിലയ്ക്ക് കുഞഞിപ്പാ സര്‍വശക്തി വിട്ടുപിടിക്കന്നല്ലേ പു്തതി. ആനേനെ കൊണ്ടു നടക്കുന്നതുപോലാണോ ഇതൊക്കെ. പടിക്കേം വായിക്കേ ചെയ്യേണ്ട.

vivek said...

ഹുസൈന്‍ സാഹിബെഴുതിയതും കുഞ്ഞിപ്പ സാഹിബെഴുതിയതും മനസ്സിലാവാനുള്ള ഗ്രാഹ്യശേഷി അത്യാവശ്യം വേണ്ടേ നാസ്ഥികര്‍ക്ക്.
ഇനി തുഞ്ചന്‍ പറമ്പില്‍ തപസ്സിരുന്നാല്‍ "മലയാളം" മനസ്സിലാവോ!!!!!?....
ഒരു വൈദ്യന്‍ പുതിയ ശബ്ദതാരാവലി നാസ്ഥികര്‍ക്കായി തയ്യാറാക്കുന്നുണ്ട്. എങ്ങിനെയൊക്കെ തെറ്റിധരിപ്പിക്കാം വിഡ്ഢിത്തങ്ങള്‍ വിളമ്പിയാല്‍ എങ്ങിനെയൊക്കെ ന്യായികരിക്കാം, പച്ചയായി വെറുപ്പ്‌ എങ്ങിനെ പ്രകടിപ്പിക്കാം..etc ... വൈദ്യന്റെ സവര്‍ണ പാരമ്പര്യമല്ലേ...തലമുറകള്‍ കൈ മാറികിട്ടിയതല്ലേ....
ഐതിഹ്യ രചനകള്‍...
ഭവാന്‍ രവിചന്ദ്രന് ഉന്മാദത്തിന് വകയായി. ഹ ഹ ഹാ...
നാസ്ഥികതയെ ബുളും ബുളും...
നാസ്ഥികതയെ ബുളും ബുളും...

എടോ "എല്ലുപെറുക്കി" കണ്ണടച്ച് സൂക്ഷ്മ ദര്ശിനിയും ദൂരദര്‍ശിനിയും പിടിച്ചു ഉറക്കെ പാടുക...കമ്പനിക്കായി അനോണി "ഭവാന്‍" ബ്ലോഗരേയും കൂട്ടുക.
മദയാന......
മദയാന......
കുഴിയാന...
കുഴിയാന...

രവിചന്ദ്രന്‍ സി said...

Dear Mr.Tharkkikan,

എന്തായാലും ഇപ്പോള്‍ നോക്കുമ്പോള്‍ താങ്കളുടെ വകയായി അങ്ങനെ ഒരു കമന്റു കാണുന്നില്ല,ചിലപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചതാകാം , ചിലപ്പോള്‍ ആ കമന്റു ദിലീട്ടു ചെയ്തതാകാം>>>


സൂചിപ്പിച്ച കമന്റിനെപ്പറ്റി താങ്കള്‍ എത്തിച്ചേര്‍ന്ന അതേ നിഗമനമാണ് എനിക്കുമുള്ളത്.

vivek said...

ഇനി കുഞ്ഞിപ്പ പറയുന്നൂ.....ഈ പോസ്റ്റിലോ രവി ചന്ദ്രന്‍റെ മറ്റേതെങ്കിലും പോസ്റ്റിലോ മസ്തിഷ്ക്കത്തെ സംബന്ധിച്ച് ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇവിടെ പേസ്റ്റ്‌ ചെയ്യാന്‍ ബൂലോകത്തിലെ എല്ലാ യുക്തി- നിരീശ്വരവാദികളെയും വെല്ലുവിളിക്കുന്നു.അന്തം കുന്തമില്ലാതെ അനോണിയുടെ കമെന്‍റെ എനിക്കെതിരെ ഉദ്ധരിച്ചതില്‍ നിന്ന് തന്നെ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന് അന്തവും ബോധവുമുള്ള മറ്റെല്ലാ വായനക്കാരും മനസ്സിലാക്കിയ സാഹചര്യത്തില്‍ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന വസ്തുത ഞാനും കൂടി സാക്ഷ്യപ്പെടുത്തുന്നു. >>>>>
""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന് അന്തവും ബോധവുമുള്ള മറ്റെല്ലാ വായനക്കാരും മനസ്സിലാക്കിയ സാഹചര്യത്തില്‍ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന വസ്തുത ഞാനും കൂടി സാക്ഷ്യപ്പെടുത്തുന്നു.
""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന് അന്തവും ബോധവുമുള്ള മറ്റെല്ലാ വായനക്കാരും മനസ്സിലാക്കിയ സാഹചര്യത്തില്‍ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന വസ്തുത ഞാനും കൂടി സാക്ഷ്യപ്പെടുത്തുന്നു
""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന് അന്തവും ബോധവുമുള്ള മറ്റെല്ലാ വായനക്കാരും മനസ്സിലാക്കിയ സാഹചര്യത്തില്‍ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന വസ്തുത ഞാനും കൂടി സാക്ഷ്യപ്പെടുത്തുന്നു.
അങ്ങിനെ തര്‍ക്കികന്റെ റോളും "അനോണി" ബ്ലോഗര്‍ ബോധ്യപ്പെടുത്തുന്നു....!!!!!!

താര്‍ക്കികന്‍ said...

മിസ്ടര്‍ vivek ..

ഒന്നും തോന്നരുത് , എന്താ പ്രശനം..? കോപ്പി പേസ്റ്റ് ചെയ്യാന്‍ കമ്പ്യുട്ടറില്‍ സൌകര്യമുണ്ട് എന്ന് കരുതി , കോപ്പി പേസ്റ്റ് പ്രാന്ത് പിടിക്കാമോ..? പെട്ടെന്ന് വണ്ടി പിടിച്ചാല്‍ സംഗതി വഷളാകുന്നതിനു മുന്‍പ് ആശുപത്രിയില്‍ എത്താം ..!

vivek said...

താര്‍ക്കിക ഭവാന്‍ ഉദ്ധരിക്കുമുദ്ധരണി ആരുടെതെന്നറിയാതെ.
മസ്തിഷ്ക വോള്‍ട്ടേജ് ഫ്ലെക്ച്ചുവേറ്റുചെയ്യും കാരണത്താല്‍-
വെളിവില്ലാതെ കാട്ടികൂട്ടും അനോണികോപ്രായങ്ങള്‍ അനവധി.
നിരവധി വിഡ്ഢിത്തങ്ങള്‍ വിളമ്പും ഭവാന്‍ ആശയറ്റുപിടഞ്ഞീടും.
രണ്ടാശുപത്രികള്‍ കാത്തിരിപ്പൂ തെക്കുംവടക്കുമായി-
ഭവാന് വിശ്രമിചിടാം, ഹൃദയശാന്തി കിട്ടുംവരെക്കും...

താര്‍ക്കികന്‍ said...

സാഹിബ്ബിന്റെ പോസ്റ്റില്‍ ഇട്ട കമന്റു സാഹിബ്ബ് പൂഴ്ത്തി എന്ന് തോന്നുന്നു .. വിഷയവുമായി ബന്ധമുള്ളത് കൊണ്ട് ഇവിടെ പോസ്റ്റുന്നു ! Posting here,

Hussain Says:

"ഒരു ശാസ്ത്രീയ സിദ്ധാന്തത്തെ പിന്തുണക്കുന്നതോ ദുര്ബ്ബലമാക്കുന്നതോ ആയ തെളിവിനെയാണ് ശാസ്ത്രീയ തെളിവെന്നു വിളിക്കുന്നത് . തെളിവും തെളിയിക്കപ്പെടേണ്ടതും തികച്ചും ഭിന്നമായ കാര്യങ്ങളാണെന്നര്ത്ഥം "


എന്തുവാ മാഷെ ഇത്..?


"ഒന്നല്ല" എന്നതിന്റെ അര്ഥം "തികച്ചും
ഭിന്നമാണ്‌ " എന്നാ വലിച്ചു നീട്ടി വിപരീത അര്‍ഥത്തില്‍ താങ്കള് കൊണ്ട് ചെന്നിതിച്ചു മനപൂര്‍വ്വം വായനക്കാരെ പരിഹസിക്കുകയും , സാമന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയും ആണ് .


തെളിവും തെളിയിക്കപ്പെടെണ്ടതും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് എന്നു ഏതു പൊട്ടനും മനസ്സിലാകും ..താങ്കള് അതിനെക്കാള് വലിയ പൊട്ടന് കളിക്കരുത് .

ഉദാഹരണം :

(ഒന്ന് ) പ്രസ്താവന :ഒരു പാത്രത്തില് ചോറുണ്ട് .

(രണ്ടു ) എന്നതിന്റെ തെളിവ് : ആ പാത്രവും അരിയുമാണ് .


താങ്കള് പറയുന്നു (ഒന്നും) (രണ്ടും) തമ്മില് ഒട്ടും ബന്ധമില്ലെന്ന് ! നിങ്ങള്ക്ക് എന്താണ് സംഭവിക്കുന്നത് മിസ്ടര്.?അതോ ആളുകളെ പോട്ടന്മാരാക്കുകയോ ? ഈ രണ്ടു കാര്യങ്ങളും ഒന്നിനൊന്നു ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ടാണ് ഒരു പാത്രവും അതില് ചോറും കാണുമ്പോള് അത് ഭക്ഷമായി കണക്കാക്ക താങ്കള് അത് കഴിക്കാന് ഇരിക്കുന്നത്. ഇത് രണ്ടും വിഭിന്നമാണെങ്കില് താങ്കള് എങ്ങനെ ആണ് ഭക്ഷണം കാണുമ്പോള് അത് ഭക്ഷണമാണ് എന്ന് മനസ്സിലാക്കുന്നത്? അതോ രണ്ടും തമ്മില് ബന്ധമില്ലതതിനാല് ഭക്ഷണം കഴിക്കരില്ലേ ?


ആദ്യ വാദം തന്നെ ഈ ടയിപ്പു ആണ് എങ്കില് പിന്നെ ബാക്കിയുള്ളതും ഈ മോടലില് ആയിരിക്കും അല്ലെ? കഷ്ടം !

This comment is not yet published by Mr Hussain

താര്‍ക്കികന്‍ said...

സാഹിബ്ബിന്റെ പോസ്റ്റില്‍ വിഷയ സംബന്ധിയായി ഇട്ട, വെളിച്ചം കാണാത്ത മറ്റൊരു കമന്റു :

Mr Hussain Says:

"സംവൃതമായ ഒരു വ്യവസ്ഥക്കകത്ത് (closed system) ആ വ്യവസ്ഥക്കു സ്വയം ചലനം സൃഷ്ടിക്കാനാവില്ലെന്നതു ഭൌതിക ശാസ്ത്രത്തിലെ മൌലികമായൊരു തത്ത്വമാണ്. "

Comment:

ദാ അടുത്തത് !ബലതന്ത്രം മനസ്സിലാക്കാതെ മണ്ടത്തരം വിളിച്ചു പറയരുത് !


ഇങ്ങനെ ഒരു നിയമയും ഇല്ല , ഒരു ക്ലോസ്ഡ് സിസ്റ്റം ഒരു സ്റ്റേറ്റ് മെഷിന് ആണ് അതില് തുടര്ച്ചയായ(അനന്തമായ ) ചലനങ്ങള് , ആവര്തനഗല് ഒക്കെ സാധ്യമാണ് .ഒരു അവവ്സ്തയില് നിന്നും മറ്റൊരു അവസ്ഥയിലേക്ക് ഊര്ജ്ജം കൈമാറ്റം ചെയ്തു കൊണ്ട് എത്ര കാലവും അവയ്ക്ക് ചലനം നില നിര്ത്താം ( എല്ലാ സിസ്ടവും അനഗ്നെ ആവണം എന്നില്ല. എന്നാല് അനഗനെ ഉള്ള സിസ്ടങ്ങള് സാധ്യമാണ് ) .As long as the energy with in the system is not leaked out( it will not being a closed system) it will be able to maintain oscillations. പിന്നെ ആദ്യം ചലനം കൊടുതതാര് എന്നാ സംശയത്തില് നിന്നാണ് ഈ ചോദ്യങ്ങള് ഓക്കെ ഉണ്ടാകുന്നത് .അതിനു ഇത് നിന്നിട്ട് വേണ്ടേ ? ആദ്യം ചലനമില്ല പിന്നെ ഉണ്ടായി എന്ന മുന് ധാരണയില് നിന്നാണ് ഈ ചോദ്യം ഉടലെടുക്കുന്നത് .ചലനവും ചലനമില്ലയ്മയും ഒരു സിസ്ടത്തിന്റെ രണ്ടു അവസ്ഥകള് മാത്രമാണ് . ഒന്നിന് പ്രത്യേക സവിശേഷതകള്‍ ഒന്നുമില്ല .ഉദാഹരണത്തിന് ആടിക്കൊണ്ടിരിക്കുന്ന പെന്ഡുലം അതിന്റെ ചില സ്റ്റേറ്റില് തീര്ത്തും ചലനം ഇല്ലാതായി കാണപ്പെടും , മറ്റു അവസ്ഥകളില് അവയ്ക്ക് ചലനവും ഉണ്ടാകും.ഒന്ന് മറ്റൊന്നിന്റെ പൂരകമാണ് ഇവിടെ ബാഹ്യ ഇടപെടല് അപ്രസക്തമാണ് .

This comment as well is not yet published by the honorable 'master debater'.

താര്‍ക്കികന്‍ said...

മിസ്ടര്‍ വിവേകന്‍ ,

താര്‍ക്കികന്‍ ഇവിടെ ഉദ്ധരിച്ചത് , ശ്രീമാന്‍ കുഞ്ഞിപ്പ എഴുതിയതായി കാണപ്പെട്ട , ശ്രീമാന്‍ ഹുസയിന്‍ സാഹിബ് തന്റെ പോസ്റ്റില്‍ എഴ്തുതിയ അതേ വരികള്‍ ആണേ .അല്ലെന്നു പറയാന്‍ തനിക്കാവില്ല മിസ്ടര്‍ വിവേക് , ഹുസയിന്റെ പോസ്റ്റില്‍ എല്ലാവരും കാണ്‍കെ അതാ കിടക്കുന്നു സംഭവം . താങ്കള്‍ വെറുതെ മഞ്ഞു കൊള്ളേണ്ട ..അത് ഇപ്പോഴും അവിടെ തന്നെയുണ്ട്‌ . കുഞ്ഞിപ്പ ഇക്കാര്യത്തില്‍ ഹുസയിനെതിരാണെന്ന് ഇവിടെ വ്യക്തമാക്കിയിട്ടുണ്ട് . ഇക്കാര്യത്തില്‍ താങ്കള്‍ക്ക് വിഷമം ഉണ്ടെങ്കില്‍ കുഞ്ഞിപ്പയോടു തീര്‍ത്താല്‍ മതി .

mammu(original) said...

"വടക്കുല്ലോരാശുപത്രിയില്‍ നിന്നും
തുടലുമരുത് ചാടിവന്നു ബൂലോകമാകെ
തെണ്ടി നടന്നു കമന്റിടുന്നു
അവിവേകശലിയാം സുടാപ്പി മോന്‍"

vivek said...

താഴെ കൊടുത്ത കുഞ്ഞിപ്പയുടെ കമന്റു താര്‍ക്കികന്‍ കണ്ടില്ലേ , ഒന്നൂടെ വായിക്കു, മറുപടിക്കൂ.....
കുഞ്ഞിപ്പ തീര്‍ച്ചയായും നിങ്ങള്ക്ക് ഉത്തരം നല്‍കും.

>> യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ?

___________________________________________________________
താര്‍ക്കികന്‍ said.....

കുഞ്ഞാപ്പോ...താങ്കള്‍ പറയുന്നു


"മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ?"

എടൊ ഇത് തന്നെയാണ് യുക്തിവാദികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് , ദൈവം മസ്തിഷ്കത്തിന്റെ പ്രവര്തനഗളുടെ സൃഷ്ടിയാണ് എന്ന് ..(ഭാവന ) എന്നും പറയാം ..അവസാനം തകള്‍ അത് സമ്മതിച്ചല്ലോ നന്ദി..ഇനി കൂടെയുള്ളവര്‍ക്കും ഇത് പറഞ്ഞു കൊടുക്കുക, ദൈവ അനുഭൂതി വെറും മസ്തിഷ്ക സ്വപ്നമാണ് എന്നതും , വികാസമുള്ള തലച്ചോറില്‍ സ്വപ്നം കാണാന്‍ ഉള്ള സങ്കേതങ്ങള്‍ ഉണ്ടെന്നും ..പറഞ്ഞു പറഞ്ഞു താങ്കള്‍ യുക്തിവാദികളെ സധാകരിക്കുയാനല്ലോ കഞാപ്പോ. രവി ചന്ദ്രനും സുശീളിനും ബാബുവിനും ജബ്ബരിനുമൊക്കെ പണി കുറഞ്ഞു കിട്ടി..ഇനിയുമുണ്ടോ ഈ ടയിപ്പു സെല്‍ഫ് ഗോള്‍ വല്ലതും ...? പെട്ടെന്ന് പോരട്ടെ ..!
________________________________________________________

ഇനി കുഞ്ഞിപ്പ പറയുന്നൂ.....ഈ പോസ്റ്റിലോ രവി ചന്ദ്രന്‍റെ മറ്റേതെങ്കിലും പോസ്റ്റിലോ മസ്തിഷ്ക്കത്തെ സംബന്ധിച്ച് ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇവിടെ പേസ്റ്റ്‌ ചെയ്യാന്‍ ബൂലോകത്തിലെ എല്ലാ യുക്തി- നിരീശ്വരവാദികളെയും വെല്ലുവിളിക്കുന്നു.അന്തം കുന്തമില്ലാതെ അനോണിയുടെ കമെന്‍റെ എനിക്കെതിരെ ഉദ്ധരിച്ചതില്‍ നിന്ന് തന്നെ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന് അന്തവും ബോധവുമുള്ള മറ്റെല്ലാ വായനക്കാരും മനസ്സിലാക്കിയ സാഹചര്യത്തില്‍ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന വസ്തുത ഞാനും കൂടി സാക്ഷ്യപ്പെടുത്തുന്നു. <<<

vivek said...

തര്‍ക്കികാ,
മെയില്‍ കിട്ടുന്നുണ്ട്‌,
താങ്കളിട്ട കമന്റു വായനക്കാര്‍ കാണട്ടെ.

>>> താര്‍ക്കികന്‍ said ...മിസ്ടര്‍ വിവേകന്‍ ,
താര്‍ക്കികന്‍ ഇവിടെ ഉദ്ധരിച്ചത് , ശ്രീമാന്‍ കുഞ്ഞിപ്പ എഴുതിയതായി കാണപ്പെട്ട , ശ്രീമാന്‍ ഹുസയിന്‍ സാഹിബ് തന്റെ പോസ്റ്റില്‍ എഴ്തുതിയ അതേ വരികള്‍ ആണേ .അല്ലെന്നു പറയാന്‍ തനിക്കാവില്ല മിസ്ടര്‍ വിവേക് , ഹുസയിന്റെ പോസ്റ്റില്‍ എല്ലാവരും കാണ്‍കെ അതാ കിടക്കുന്നു സംഭവം . താങ്കള്‍ വെറുതെ മഞ്ഞു കൊള്ളേണ്ട ..അത് ഇപ്പോഴും അവിടെ തന്നെയുണ്ട്‌ . കുഞ്ഞിപ്പ ഇക്കാര്യത്തില്‍ ഹുസയിനെതിരാണെന്ന് ഇവിടെ വ്യക്തമാക്കിയിട്ടുണ്ട് . ഇക്കാര്യത്തില്‍ താങ്കള്‍ക്ക് വിഷമം ഉണ്ടെങ്കില്‍ കുഞ്ഞിപ്പയോടു തീര്‍ത്താല്‍ മതി .
10 September 2011 16:25 <<<

vivek said...

മമ്മു ചെട്ടായോ..
ഈ പ്രാര്‍ത്ഥന എപ്പോഴും ചൊല്ലിയാല്‍ ചാത്തെനേറില്‍ നിന്നും രക്ഷപ്പെടാന്‍ വഴിയുണ്ട്....

"ആസ്തികത്വത്തില്‍ അവിശ്വസിച്ച ഭവാനെ,
താങ്കളുടെ പൂമുഖത്തെ പ്രതിഷ്ടകള്‍ കണ്ടുകൈകൂപ്പുന്നു.
ഡാര്‍വിനാദി-ഹിച്ചു-ഹിര്സിവരെ പ്രീതിപ്പെടുത്തി ഒരിജുമമ്മുവിന് നിത്യശാന്തി കനിഞ്ഞാലും.."

താര്‍ക്കികന്‍ said...

പ്രിയ vivek ,
രവി ചന്ദ്രന്റെ സ്പാമില്‍ പെട്ട് പോയ ആ കമന്റു താങ്കള്‍ തന്നെ എടുത്തു പോസ്ടിയത് നന്നായി.. വളരെ നന്ദിയുണ്ട് ! :-)

സുശീല്‍ കുമാര്‍ said...

ഇക്കാലമത്രയും താങ്കൾ പ്രചരിപ്പിച്ച ചാന്ദ്രയാത്രാ ഖണ്ഡനങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെന്ന് താങ്കൾക്ക് ആത്മാർത്ഥതയുണ്ടോ? മനുഷ്യൻ ചന്ദ്രനിൽ എത്തിയിട്ടില്ലെന്ന് താങ്കൾ ഉറച്ചുവിശ്വസിക്കുന്നുവോ? അതോ ഇക്കാര്യത്തിൽ ഒരു ചെറിയ സംശയം മാത്രമാണോ താങ്കൾക്കുള്ളത്? മേല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ നട്ടെല്ലിന്‌ ഉറപ്പുണ്ടാകുമോ?


നട്ടെല്ലിന്‌ നല്ല ഉറപ്പും പറയുന്ന കാര്യത്തിൽ കഴഞ്ചെങ്കിലും ആത്മാർത്ഥതയുമുണ്ടെങ്കിൽ മേൽ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ ശാസ്ത്ര ഖണ്ഡകൻ തയ്യാറാകണം.

nasthikan said...

ഔട്ടായ സിമിയും ഷക്കീലയും"മലയാള ഖണ്ഡന സാഹിത്യശാഖയ്ക്ക് അമൂല്യ സംഭാവനകൾ നല്കിയ മാന്യദേഹം, ചാന്ദ്രയാത്രാ ഖണ്ഡകൻ, കാളിന്ദീനദിയിൽ 'നാസാ'കാളീയന്റെ മസ്തിഷ്കത്തിൽ താഢന നൃത്തം ചെയതവൻ, യുക്തിവാദി-പരിണാമവാദി- നിരീശ്വരവാദികൾക്ക് മസ്തിഷ്കവളർച്ച മറ്റ് മൃഗങ്ങളോളമേ വരൂവെന്ന കണ്ടെത്തലിന്‌ നോബേൽ സമ്മാനത്തിന്‌ നാമനിർദ്ദേശം ചെയ്യപ്പെട്ടവൻ, 'സുദേഷി'വാഹനൻ എഴുന്നെള്ളുന്നേയ്......"

Bone Collector said...

vivek said...
ഹുസൈന്‍ സാഹിബെഴുതിയതും കുഞ്ഞിപ്പ സാഹിബെഴുതിയതും മനസ്സിലാവാനുള്ള ഗ്രാഹ്യശേഷി അത്യാവശ്യം വേണ്ടേ നാസ്ഥികര്‍ക്ക്.
ഇനി തുഞ്ചന്‍ പറമ്പില്‍ തപസ്സിരുന്നാല്‍ "മലയാളം" മനസ്സിലാവോ!!!!!?....
ഒരു വൈദ്യന്‍ പുതിയ ശബ്ദതാരാവലി നാസ്ഥികര്‍ക്കായി തയ്യാറാക്കുന്നുണ്ട്. എങ്ങിനെയൊക്കെ തെറ്റിധരിപ്പിക്കാം വിഡ്ഢിത്തങ്ങള്‍ വിളമ്പിയാല്‍ എങ്ങിനെയൊക്കെ ന്യായികരിക്കാം, പച്ചയായി വെറുപ്പ്‌ എങ്ങിനെ പ്രകടിപ്പിക്കാം..etc ... വൈദ്യന്റെ സവര്‍ണ പാരമ്പര്യമല്ലേ...തലമുറകള്‍ കൈ മാറികിട്ടിയതല്ലേ....
ഐതിഹ്യ രചനകള്‍...
ഭവാന്‍ രവിചന്ദ്രന് ഉന്മാദത്തിന് വകയായി. ഹ ഹ ഹാ...
നാസ്ഥികതയെ ബുളും ബുളും...
നാസ്ഥികതയെ ബുളും ബുളും...

എടോ "എല്ലുപെറുക്കി" കണ്ണടച്ച് സൂക്ഷ്മ ദര്ശിനിയും ദൂരദര്‍ശിനിയും പിടിച്ചു ഉറക്കെ പാടുക...കമ്പനിക്കായി അനോണി "ഭവാന്‍" ബ്ലോഗരേയും കൂട്ടുക.
മദയാന......
മദയാന......
കുഴിയാന...
കുഴിയാന...


നാസ്ഥികതയെ ബുളും ബുളും...
നാസ്ഥികതയെ ബുളും ബുളും...


എടോ "എല്ലുപെറുക്കി" കണ്ണടച്ച് സൂക്ഷ്മ ദര്ശിനിയും ദൂരദര്‍ശിനിയും പിടിച്ചു ഉറക്കെ പാടുക...കമ്പനിക്കായി അനോണി "ഭവാന്‍" ബ്ലോഗരേയും കൂട്ടുക.
മദയാന......
മദയാന......
കുഴിയാന...
കുഴിയാന...

ഈ കുട്ടുകാരനെ വര്‍ഗിയ പ്രാന്തന്‍ എന്ന് വിളിച്ച ഒരാളോട് ഞാന്‍ പറഞ്ഞു ..അങ്ങെനെ വിളിക്കരുത്....അയാള്‍ വാദിക്കുകയാണ് എന്ന് .പക്ഷെ ഇപ്പോള്‍ അയാള്‍ക്ക് വാദം ഇല്ല ....നീന്തലറിയാത്ത ഇയാള്‍ വെള്ളത്തില്‍ വീഴുമ്പോഴുള്ള ശബ്ദം ആണ് ഇ ബ്ലും ബ്ലും !!!!! അത് വിശ്വാസി ആയാലും അവിശ്വാസി ആയാലും ശബ്ദം അത് തന്നെ ....മറ്റൊരു കാര്യം ..മദയാന ...കുഴിയാന ....ഇനി ഇദ്ദേഹത്തിനു സമനില തെറ്റും ...അപ്പോള്‍ തീട്ടം,മുത്രം എന്റെ അത് ,എന്റെ ഇതു എന്നൊക്കെ പറയാന്‍ തുടങ്ങും ........ഞാന്‍ പറഞ്ഞത് സത്യമാകുന്നില്ലേ എന്ന് പറയു ...കുറച്ചു സമയം കുടി അദ്ദേഹത്തിന് കൊടുക്ക്‌ പ്ലീസ്.......ഇനി ഇദ്ദേഹം കുടുതല്‍ അക്രമ ഭാഷയില്‍ പറയും ....അത് കഴിഞ്ഞു ഗോവിന്ദ .....കാത്തിരുന്ന് കാണു....ഏഷ്യാനെറ്റില്‍ ഇ ഓണത്തിന് പുതിയ ചലച്ചിത്രം ! "അന്ജത മകന്‍ വിവേക് വക " !!!!!!!!!!!!

കുഞ്ഞിപ്പ said...

വിശ്വാസികളും നാസ്തികരും തമ്മില്‍ വളരെയധികം അന്തരമുണ്ട്.തീര്‍ച്ചയായും ആ അന്തരം അവരുടെ മൂല്യാബോധാത്തിലും പ്രകടമാകും.നാസ്തികര്‍ ഗുണമെന്ന് കരുതുന്നത് വിശ്വാസികള്‍ ദോഷമാണെന്നായിരിക്കും കരുതുക,അത് പോലെ നേരെ തിരിച്ച് വിശ്വാസികളുടെ ഗുണം നാസ്തികര്‍ക്ക് ദോഷവുമായിരിക്കും.ഇങ്ങനെ,മൂല്യങ്ങള്‍ അല്ലെങ്കില്‍ ഗുണ-ദോഷങ്ങള്‍
മാറിമറിഞതിന്‍റെ ഫലമായിട്ടാണ് മേല്‍ പറഞ്ഞ തരത്തിലുള്ള ചോദ്യങ്ങള്‍ നാസ്തികരില്‍ നിന്ന് ഉണ്ടാവുകയെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.

ഉദാഹരണമായി,പദാര്‍ത്ഥവാദികള്‍ പദാര്‍ത്ഥത്തിന് രൂപമുണ്ടാകുന്നത് അതിന്‍റെ ഉണ്മക്ക് ഗുണമാണെന്നായിരിക്കും കരുതുക എന്നാല്‍ വിശ്വാസികള്‍ അങ്ങനെ കരുതണമെന്നില്ല ഇനി വിശ്വാസികള്‍ അങ്ങനെ കരുതിയാലും താത്വികമായി അത് തെറ്റാണ്‌.
(അതെങ്ങനെയെന്നു അഥവാ അത്തരം ചോദ്യങ്ങള്‍ താത്വികമായി തെറ്റാവുന്നത് എങ്ങനെയെന്ന പൂര്‍ണ്ണമായ വിശദീകരണം വേണമെങ്കില്‍ പിന്നെ പറയാം)





തുടരുന്നൂ....




ഗുണ-ദോഷങ്ങളെ കുറിച്ചുള്ള ബോധം അഥവാ മൂല്യ ബോധത്തില്‍ നാസ്തികരും ആസ്തികരും
തമ്മില്‍ അന്തരമുണ്ടെന്നു വ്യാക്തമാണ്..നില നിര്‍ത്തേണ്ടതിനെ അല്ലെങ്കില്‍
നേടിയെടുക്കേണ്ടതിനെയാണ് മൂല്യം എന്ന് പറയുമ്പോള്‍ ഇവിടെ അര്‍ത്ഥമാക്കുന്നത്.തത്വശാസ്ത്ര(യുക്തിപരമായ) വിശകലനത്തിലൂടെ ഗുണമാണെന്ന് സ്ഥാപിക്കാന്‍ കഴിയുന്നതായിരിക്കണം ആ മൂല്യങ്ങള്‍. ആ മൂല്യങ്ങള്‍ നില നിര്‍ത്താന്‍ അല്ലെങ്കില്‍ നേടിയെടുക്കാന്‍ വേണ്ടിയാണ് ശക്തി/കഴിവ്‌(ഈ തരത്തിലുള്ളതെല്ലാം) ഉപയോഗിക്കുക.

(ഗുണങ്ങള്‍ നഷ്ടപെടുത്താന്‍ വേണ്ടി ശക്തി ഉപയോഗിക്കേണ്ടതില്ല,താഴോട്ട് വീഴാന്‍ നാം ശക്തി ഉപയോഗിക്കേണ്ടതില്ല എന്നാല്‍ മുകളിലേക്ക് കയറാന്‍ ധാരാളം ശക്തി വേണ്ടി വരും)

പദാര്‍ത്ഥ രൂപം ഉണ്മക്ക് ഗുണമാണെന്ന് നാസ്ഥികര്‍ക്ക് തോന്നാം അത് ശരിയാണെന്ന് ചിലപ്പോള്‍ ദാര്‍ശനിക ബോധമില്ലാത്ത സാധാരണ വിശ്വസിക്കും തോന്നാം എന്നാല്‍ പദാര്‍ത്ഥ രൂപമുണ്ടാകുന്നത് ദൈവാസ്തിത്വത്തിന് ഗുണകരമാണെങ്കില്‍ മാത്രമേ ദൈവം പദാര്‍ത്ഥ രൂപം
ആര്‍ജ്ജിക്കുകയുള്ളൂ.തത്വ ശാസ്ത്ര വിശകലനത്തിലൂടെ ഉണ്മക്ക് പദാര്‍ത്ഥ രൂപമുണ്ടാകുന്നത് ദോഷകരമാണെന്ന് സ്ഥാപിക്കാന്‍ കഴിയും.കുറഞ്ഞ പക്ഷം സര്‍വ്വ ശക്തന് രൂപമുണ്ടാകുന്നത് ഗുണകരമല്ലെന്ന് യുക്തിപരമായി സ്ഥാപിക്കാന്‍ കഴിയും."മത്സ്യ കന്യകയുടെ പാട്ട്" എന്ന പോസ്റ്റില്‍ പല പ്രാവശ്യം ഞാനത് വിശദീകരിച്ചിട്ടുണ്ട്.പദാര്‍ത്ഥ രൂപം സത്തക്ക് ഗുണമാണെന്ന മൂല്യബോധത്തോടെയാണ്,ഇവിടെ നാസ്ഥികനായ ഒരാള്‍ സര്‍വ്വ ശക്തിയുണ്ടായിട്ടും ദൈവം എന്ത്
കൊണ്ട് പദാര്‍ത്ഥ രൂപം സ്വീകരിക്കുന്നില്ല എന്ന് ചോദിക്കുന്നതെങ്കില്‍ മനസ്സിലാക്കാം.എന്നാല്‍,പദാര്‍ത്ഥ
രൂപം ദൈവാസ്തിത്വത്തിന്‌ ഗുണകരമല്ലെന്ന് ബോധ്യമായിട്ടും പിന്നെയും "അശരീരി" എന്ന ദൈവിക ഗുണവും അത് പോലെ മറ്റ് ദൈവിക ഗുണങ്ങളും റദ്ദു ചെയ്യാന്‍ സര്‍വ്വ ശക്തന്‍റെ ""ശക്തി"" എന്ത് കൊണ്ട് ഉപയോഗിക്കുന്നില്ലെന്ന വിചിത്രമായ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കയാണ്.

(ദൈവത്തിന് നേടേണ്ടതായിട്ടുള്ള ഗുണങ്ങളോ നഷ്ടപെടുത്തെണ്ട ദോഷങ്ങളോ അവശേഷിക്കുന്നില്ല,എല്ലാ
രീതിയിലും പരിപൂര്‍ണ്ണമായ അസ്തിത്വത്തെയാണ് ദൈവം എന്ന് വിളിക്കുന്നത്‌)



തുടരുന്നൂ...

കുഞ്ഞിപ്പ said...

സ്വയംനിരാസവും സ്വയം പരിത്യാഗവും നമുക്കില്ലാത്ത കഴിവുകള്‍ തന്നെയാണ്. കാരണം നാം അല്‍പ്പശക്തികളാണ്. പക്ഷെ 'സര്‍വ' ശക്തിയും ശേഷിയുമുള്ള ഒന്നിന് അത്തരം ഒരു പ്രശ്‌നം ഉണ്ടാകാനേ പാടില്ലാത്തതാണ്>>>

ദൈവം സ്വയം പരിത്യാഗം ചെയ്യുകയാണെങ്കില്‍ അതിന്‍റെ ഫലം ദൈവത്തിന്‍റെ ഉയര്‍ച്ചയല്ല താഴ്ച്ചയാണ്(ദൈവത്തിന്‍റെ ഉയര്‍ച്ചക്ക് യാതൊന്നും അവശേഷിക്കുന്നില്ല) അത് കൊണ്ട് തന്നെ അത് ഒരിക്കലും സംഭവിക്കില്ലല്ലോ.അതെ സമയം മനുഷ്യരില്‍ ഒരു തരം സ്വയം പരിത്യഗമുണ്ട് അതിന്‍റെ ഫലം നമുക്ക്‌ അറിയാവുന്നത് പോലെ ഉയര്‍ച്ച തന്നെയാണ് അഥവാ ആത്മീയമായ ഉന്നതി പ്രാപിക്കല്‍.ദേഹേഛകളുടെയും വൈകാരിക ദൗര്‍ബല്യങ്ങളുടെയും സുഖകരമായ അടിമത്വത്തില്‍ നിന്ന് ആത്മാവിനെ ശുദ്ധീകരിച്ച് മോചിപ്പിക്കുന്ന ജിഹാദാണ്(വളരെയധികം തെറ്റിദ്ധരിക്കപെട്ട പദമാണ് ജിഹാദ്‌)ദൈവം പ്രോത്സാഹിപ്പിക്കുന്ന(നിര്‍ബന്ധിക്കാത്ത)സ്വയം പരിത്യാഗം.സൂഫീവര്യന്മാരും ഔലിയാക്കളും സ്വയം പരിത്യാഗം ചെയ്യുന്നവരാണ്.
ചുരുക്കത്തില്‍,തത്വസാസ്ത്രപരമായി ദോഷകരമായതും സത്തക്ക് പരിധി നിര്‍ണ്ണയിക്കുന്നതുമായ പദാര്‍ത്ഥ രൂപം സത്തക്ക് ഗുണമാണെന്ന് നാസ്തികര്‍ കരുതുന്നു അത് കൊണ്ട് തന്നെ സര്‍വ്വ ശകതന്‍റെ ശക്തി ഉപയോഗിച്ച് രൂപരഹിതന്‍ എന്ന ഗുണം റദ്ദു ചെയ്തു രൂപമുള്ളവന്‍ എന്ന ദോഷം ആര്ജ്ജിക്കണമെന്ന(ഗുണം റദ്ദു ചെയ്തു ദോഷം ആര്‍ജ്ജിക്കാന്‍ ശക്തി ഉപയോഗിക്കണമെന്ന്!!!!) വിചിത്രമായ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുന്നു.

കല്ല്‌ ചോദ്യത്തിന്‍റെ കഥയും ഇത് പോലെ തന്നെയാണ്.ഗുണദോഷങ്ങള്‍ ,മാറിമറിഞ്ഞത് പോലെ നേരും നുണയും(true false)മാറ്റി മറിക്കുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളൂ.ആ ചോദ്യം പ്രോസ്സസ് ചെയ്യുകയാണെങ്കില്‍ പ്രോസ്സസ് ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഒരു തരം അനന്തതയായിരിക്കും അതിന്‍റെ ഫലം.സമാനമായ പ്രോബ്ലം ഉള്‍പ്പെടുത്തി ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉണ്ടാക്കിയാലും...ആ പ്രോഗ്രാം പ്രോസസ്സ് ചെയ്തു ഒരു ഉത്തരം നല്‍കാന്‍ ലോകത്തില്‍ നിലവിലുള്ള ഏറ്റവും ശക്തമായ കമ്പ്യൂട്ടര്‍ അനന്തമായ കാലം പ്രവര്‍ത്തിപ്പിച്ചാലും കഴിയില്ല.അത് കമ്പ്യൂട്ടറിന്‍റെ കുഴപ്പമല്ല,മറിച്ച് തെറ്റായ പ്രോഗ്രാം കോഡ്‌ ആണ് അതിന് കാരണം.അത് പൊലെ പ്രസ്തുത ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാത്തതിന് കാരണം ചോദ്യത്തിന്‍റെ രൂപം ശരിയല്ലാത്തത് കൊണ്ടാണ്.തീര്‍ത്തും വിപരീതമായ സത്യവും അസത്യവും(true false OR നെഗറ്റീവ് പോസിറ്റീവ്)വിചിത്രമായ രീതിയില്‍ ചോദ്യത്തില്‍ പരസ്പ്പരം ബന്ധിക്കുന്നതാണ് അതിന് കാരണം.

കുഞ്ഞിപ്പ said...

@ChethuVasu said...
ഒരു പദാര്ത്തത്തിനു മാത്രമേ വ്യാപനം എന്നാ പ്രക്രിയ സ്വീകരിക്കാന്‍ പറ്റൂ .. എവിടെയെങ്കിലും എന്തെകിലും വ്യാപിക്കുന്നു എങ്കില്‍ അത് പദാര്‍ത്ഥം ആയിരിക്കണം>>>

സര്‍വ്വ വ്യാപിയെന്ന പദം പൊതുവേ എല്ലാ മതങ്ങളും ഉപയോഗിക്കുന്നതാണ്.ഇസ്ലാം സര്‍വ്വ വ്യാപിയെന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് പ്രപഞ്ചത്തിലെ ഓരോ കണത്തിലും കോശത്തിന്മേലുമുള്ള ദൈവത്തിന്‍റെ ആധിപത്യത്തെയാണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഓരോ ആറ്റവും കോശങ്ങളും ദൈവത്തെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്.മറ്റു ചില ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്ന പോലെ ദൈവം പദാര്‍ത്ഥത്തിന്‍റെ ഉള്ളിലാണെന്നല്ല ഇസ്ലാമില്‍ ഈ ആധിപത്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്.ദൈവത്തിന്‍റെ ഈ ആധിപത്യം എങ്ങനെയായിരിക്കും എന്നുള്ളത് വിശുദ്ധ ഖുര്‍ആനിലെ ദിവ്യ തത്വങ്ങള്‍(ഹുക്മത്ത്())യുക്തിപരമായി(ഹിക്മത്ത്) നിര്‍ദ്ധാരണം ചെയ്ത് മനസ്സിലാക്കാം.

( ഇവിടെ , ദ്രവ്യം സമം ഊര്‍ജ്ജം എന്ന തിയറി പ്രകാരം ,ഊര്‍ജ്ജവും മേല്പറഞ്ഞ "പദാര്‍ത്ഥം "എന്നതില്‍ ഉള്‍പ്പെടും ).>>>

ദ്രവ്യ സമം ഊര്‍ജ്ജം എന്നെഴുതുന്നത്രേം എളുപ്പമാണോ ദ്രവ്യത്തില്‍ നിന്ന് ഊര്‍ജ്ജത്തെ സ്രഷ്ടിക്കുന്നത്?!!!.

സര്‍വ്വ പദാര്‍ത്ഥങ്ങളുടെയും അടിസ്ഥാനം ആറ്റങ്ങളാണെന്നും അത് പ്രപഞ്ചത്തിന്‍റെ ഏകത്വത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഓര്‍ക്കാന്‍ ഇഷ്ടപെടാതെ പ്രപഞ്ചത്തിന്‍റെ അടിസ്ഥാനം ബഹുത്വമാണെന്ന് വാദിച്ചു കൊണ്ടിരിക്കുന്ന നാസ്തികര്‍,പദാര്‍ത്ഥത്തെയും ഊര്‍ജ്ജത്തെയും സമമാക്കുന്നത് ചെറുചിരിയോടെ മാത്രമേ മറ്റുള്ളവര്‍ക്ക്‌ കാണാന്‍ കഴിയൂ....

രവിചന്ദ്രന്‍ സി said...

'പരമശക്തി'യാണെങ്കില്‍ ഉയര്‍ച്ചയും താഴ്ചയും നാശവും വളര്‍ച്ചയുമൊന്നും ബാധകമാവില്ല. അതിന് ജനനവും മരണവുമുണ്ടായിരിക്കില്ല. 'സര്‍വ'ശക്തിയുമുണ്ടെങ്കില്‍ ഉയര്‍ച്ചയും പോഷകവുമൊക്കെ നിലനില്‍പ്പിനെ ബാധിക്കുന്നതെങ്ങനെ!? അത്തരം പോഷകവും വളവും വേണ്ടത് അല്‍പ്പശക്തികള്‍ക്കാണ്. അല്‍പ്പശക്തിയേപ്പോലാണ് സര്‍വശക്തിയെങ്കില്‍ ആ സര്‍വശക്തിക്ക് വ്യാജ പാസ്‌പ്പോര്‍ട്ടാണുള്ളത്.

'ഗുണ-ദോഷങ്ങള്‍' കണ്ട് ചഞ്ചലപ്പെടുന്ന സര്‍വശക്തിയോ!? സ്വയം റദ്ദാക്കാന്‍ സര്‍വശക്തന് കഴിയില്ലേ? തീര്‍ച്ചായും കഴിയില്ല. അതുപോലെ പലതിനും കഴിയില്ല. ബാക്കിയൊക്കെ വെറും വാചകമടി. സര്‍വശക്തന്‍ എന്ന പദം ഭാഷാപരമായ അസംബന്ധമായ നിലയ്ക്ക് വേറെ പരിശോധനയൊന്നും അവിടെ ആവശ്യമില്ല. കഥയില്ലാത്ത 'മതകൊതി'-അതങ്ങനെ പോകട്ടെ. അതില്‍ പിടിച്ച് ചര്‍ച്ചയും സംവാദവുമൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ചൊറുവണം തേച്ചാല്‍ ചൊറിച്ചില്‍ മാറില്ലെന്ന് മനസ്സിലാക്കുന്നതാണ് സാമാന്യബുദ്ധി.

രവിചന്ദ്രന്‍ സി said...

ജിഹാദിലും മതചര്യയിലുമൊന്നും യാതൊരു വിധ 'പരിത്യാഗ'വുമില്ല. മനോവിഭ്രാന്തിക്കടിപ്പെട്ട് വലിയ നേട്ടം പ്രതീക്ഷിക്കുന്ന നാലാംകിട കച്ചവടമനസ്ഥിതി(business mind)യാണവിടെ പ്രകടമാകുന്നത്. സമ്മാനം കൊതിച്ചും ശിക്ഷ ഭയന്നുമുള്ള മതപരിശീലനം. അത്യാഗ്രഹം കാരണം പലരുമത് നൂറ്റാണ്ടുകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസിയുടെ സ്വാര്‍ത്ഥതയ്ക്കും അത്യാഗ്രഹത്തിനും തീ പിടിക്കുമ്പോള്‍ സ്വന്തം മകനെയായാലും സഹജീവിയെയായലും കൊന്നു തള്ളി 'അടുത്ത ബസ്സില്‍' മുന്തിയ സീറ്റു പിടിക്കാനുള്ള വിഫല വ്യഗ്രതയാണ് ആത്മാവിന്റെ ശുദ്ധീകരണമെന്ന ഓമനപ്പേരിലറിയപ്പെടുന്നത്. ഈ ലോകജീവിതം ആസ്വദിച്ചാല്‍ പോരാ മറിച്ച് ഈ ഭൗതികസൗകര്യങ്ങള്‍ ഒരിക്കലും നിലയ്ക്കാത്ത രീതിയില്‍ എന്നുമുണ്ടാകണമെന്ന വന്യമായ ആസക്തിയാണ് പരിത്യാഗമായി ചിത്രീകരിക്കുന്നത്.

കാര്യം നടന്ന ചരിത്രമില്ലെങ്കിലും മനുഷ്യന്റെ ഭൗതികാസക്തി ഒരിക്കലും ശമിക്കില്ല. മതം മുന്നോട്ടു വെക്കുന്ന 'ആനമുട്ട' കൈക്കലാക്കാനായി സുഖാസക്തി മൂത്ത് കാട്ടിക്കൂട്ടുന്ന കോപ്രായമാണതൊക്കെ. ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ പഠിക്കാത്തവന്‍ സദാ മുകളിലേക്ക് നോക്കി നടക്കും. താഴെയുള്ളതും ചുറ്റുമുള്ളവരേയും അവന്‍ കാണില്ല.

കുഞ്ഞിപ്പ said...

@താര്‍ക്കികന്‍
മിസ്ടര്‍ കുഞ്ഞിപ്പാ..

താങ്കള്‍ ഒരു കമന്റില്‍ അങ്ങനെ എഴുതിയതായി തോന്നി.. ( മനുഷ്യന് തോന്നല്‍ സ്വാഭാവികം ആണല്ലോ ,, ദൈവ വിശ്വാസം പോലെ ഒരു തോന്നല്‍..)>>>

ദൈവത്തെ കണ്ടെന്നോ ദൈവത്തിന്‍റെ ശബ്ദം കേട്ടന്നോ ഉള്ള ഒരു തോന്നല്‍ യഥാര്‍ത്ഥ ദൈവത്തിന്‍റെ വിശ്വാസികള്‍ക്ക്‌ ഉണ്ടാവാറില്ല.അതായത്,ദൈവവിശ്വാസം ഒരു തോന്നല്‍ അല്ല.താങ്കള്‍ പറയുന്ന തരത്തിലുള്ള ഒരു തോന്നല്‍ സൈക്യാട്രിയില്‍ പറയുന്നുണ്ട്.സ്കുസോഫ്രൂനിയ എന്നാണതിന് സൈക്യാട്രിയില്‍ പറയുന്ന പേര്.(പേര് തെറ്റിയിട്ടുണ്ടേങ്കില്‍ അറിയുന്നവര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു)

ഇനി രണ്ടാമത്തെ വിഷയം : താങ്കള്‍ അങ്ങനെ ഒരു കമന്റു ഇട്ടിട്ടില്ല പക്ഷെ എനിക്ക് തോന്നിയതാണ് എങ്കില്‍ അത് പ്രപന്ച്ചബാഹ്യമായ ഒരു തോന്നല്‍ ആയിരിക്കണം..ദൈവം എന്നാ തോന്നല്‍ ഇതിനോടൊപ്പം നമുക്ക് ചേര്‍ത്ത് വായിക്കാം>>>

പ്രപഞ്ച ബാഹ്യമായ തോന്നല്‍(???)....അപ്പോള്‍ ഞാന്‍ അങ്ങനെയൊരു കമെന്‍റ് ഇട്ടു എന്നത് തോന്നലല്ല യഥാര്‍ത്ഥമാണെന്ന് വെച്ചാല്‍ ദൈവവും യഥാര്‍ത്ഥമാണെന്ന് താങ്കള്‍ അംഗീകരിക്കുമോ?.

യുക്തിവാദി ദൈവ വിശാസി ആയിരിക്കില്ലെങ്കിലും ഹോമോ സപിയന്‍ എന്നാ നിലക്ക് വിശ്വാസികളുടെ മാഷ്തിശ്ക ഖടന ഏറെക്കുറെ പങ്കു വയ്ക്കുന്നവര്‍ ആയിരിക്കുമല്ലോ>>>

ഹോമോ സപിയന്‍റെ ബ്രെയിന് പ്രോസ്സസിംഗ് പവര്‍ ഉണ്ടായിരിക്കാം.എന്നാല്‍ പ്രപഞ്ചമെന്ന സിസ്റ്റവുമായി ബന്ധിക്കുന്ന ആത്മാവ് എന്ന സിസ്റ്റം സോഫ്റ്റ്‌വെയര്‍ ഉണ്ടോ?.ആത്മാവ് ഉണ്ടെന്നോ അത് അനിവാര്യമാണെന്നോ താങ്കള്‍ കരുതുന്നുണ്ടോ?.ആത്മാവ് ഉണ്ടെന്ന് വിശ്വസിക്കുന്ന ഏകത്വം ബഹുത്വം പോലെ ഏതു Platform(വിന്‍ഡോസ്‌ ലിനക്സ് പോലെ) ആയിക്കോട്ടേ അതുപോലെ യൂസര്‍ഫ്രണ്ടിലിയായ(വിന്‍ഡോസ്‌)സെമെറ്റികിലെ ലാസ്റ്റ്‌ ആന്‍ഡ്‌ ഫൈനല്‍ വേര്‍ഷനായ ഇസ്ലാമോ മുന്‍ വേര്‍ഷനുകളോ ആയാലും വിരോധമില്ല.ഇതില്‍ ഏതിലെങ്കിലും താങ്കള്‍ ഉള്‍പ്പെടുമോ?.ഇല്ലെങ്കില്‍ പിന്നെ വിശ്വാസിയുടെയും അവിശ്വാസിയുടെയും മസ്തിഷ്ക തരംഗങ്ങളുടെ കൈമാറ്റവും പങ്ക് വെക്കലും എങ്ങനെയാണ് സാധ്യമാകുക?.പ്രപഞ്ച ബാഹ്യമായ തോന്നല്‍ എന്നൊക്കെ നാസ്തികര്‍ പറയുന്നത് ഹറാമല്ലേ?.

ഇനി മോന്നമത്തെ വിഷയം : താങ്കള്‍ പറയുന്നത് പ്രകാരം , താങ്കള്‍ക്ക് അങ്ങനെ അഭിപ്രായമില്ല എന്നാണ് . അതായത് മിസ്ടര്‍ ഹുസയിന്റെ ഭിപ്രായം മിസ്ടര്‍ കുഞ്ഞിപ്പ പങ്കു വക്കുന്നില്ല .. ആ നിലക്ക് മിസ്ടര്‍ ഹുസയിന്‍ തന്റെ ബ്ലോഗില്‍ എഴുതിയത് കുഞ്ഞിപ്പ അംഗീകരിക്കുന്നില്ല . അതായതു യുക്തിവാദികളുടെ മാഷ്തിഷ്കതിനു തകരാര് ഇല്ല എന്ന് കുഞ്ഞിപ്പ കരുതുന്നു .വളരെ നന്ദി ! ഹുസയിനോട് ഇക്കാര്യം പറയുമല്ലോ ! വളരെ നന്ദി ! >>>

താങ്കള്‍ എന്തൊക്കെയാണീ പറയുന്നത്?.എനിക്കൊന്നും മനസ്സിലാകുന്നില്ല.!!!രവിചന്ദ്രന്‍റെ ബ്ലോഗില്‍ മസ്തിഷ്കത്തെ സംബന്ധിച്ച യാതൊന്നും ഞാന്‍ പറഞ്ഞിട്ടില്ലെന്ന വസ്തുത വ്യാക്തമാക്കിയതില്‍ നിന്നാണോ മേല്‍ പറഞ്ഞതൊക്കെ താങ്കള്‍ വ്യാഖ്യാനിച്ചെടുത്തത്!!!പിന്നെ യുക്തി-നിരീശ്വരവാദികളുടെ മസ്തിഷ്ക്ക തകരാറിനെ സംബന്ധിച്ച എന്‍റെ അഭിപ്രായം പ്രതികരണ കമെന്‍റില്‍ തന്നെയുണ്ടല്ലോ,അതിങ്ങനെയായിരുന്നു....

""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന് അന്തവും ബോധവുമുള്ള മറ്റെല്ലാ വായനക്കാരും മനസ്സിലാക്കിയ സാഹചര്യത്തില്‍ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന വസ്തുത ഞാനും കൂടി സാക്ഷ്യപ്പെടുത്തുന്നു.

താങ്കള്‍ "തോന്നല്‍" എന്ന് വിശേഷിപ്പിച്ച ആ സംഭവം,""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് തകരാര്‍"" ഉണ്ടെന്ന് ഹുസൈന്‍ സാഹിബ് പറഞ്ഞതിന്‍റെ തെളിവല്ലേയെന്ന് ഗ്രാഹ്യ ശേഷിയുള്ള മറ്റ് വായനക്കാര്‍ ചിന്തിക്കുന്നത് പോലെ ഗ്രാഹ്യ ശേഷിയുള്ള ഞാനും ചിന്തിക്കണമല്ലോ.അല്ലെങ്കില്‍ എനിക്ക് ഗ്രാഹ്യ ശേഷിയില്ലെന്ന് വരില്ലേ?.()

കുഞ്ഞിപ്പ said...

@ChethuVasu said...
ഒരു പദാര്ത്തത്തിനു മാത്രമേ വ്യാപനം എന്നാ പ്രക്രിയ സ്വീകരിക്കാന്‍ പറ്റൂ .. എവിടെയെങ്കിലും എന്തെകിലും വ്യാപിക്കുന്നു എങ്കില്‍ അത് പദാര്‍ത്ഥം ആയിരിക്കണം>>>

സര്‍വ്വ വ്യാപിയെന്ന പദം പൊതുവേ എല്ലാ മതങ്ങളും ഉപയോഗിക്കുന്നതാണ്.ഇസ്ലാം സര്‍വ്വ വ്യാപിയെന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് പ്രപഞ്ചത്തിലെ ഓരോ കണത്തിലും കോശത്തിന്മേലുമുള്ള ദൈവത്തിന്‍റെ ആധിപത്യത്തെയാണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഓരോ ആറ്റവും കോശങ്ങളും ദൈവത്തെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്.മറ്റു ചില ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്ന പോലെ ദൈവം പദാര്‍ത്ഥത്തിന്‍റെ ഉള്ളിലാണെന്നല്ല ഇസ്ലാമില്‍ ഈ ആധിപത്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്.ദൈവത്തിന്‍റെ ഈ ആധിപത്യം എങ്ങനെയായിരിക്കും എന്നുള്ളത് വിശുദ്ധ ഖുര്‍ആനിലെ ദിവ്യ തത്വങ്ങള്‍(ഹുക്മത്ത്())യുക്തിപരമായി(ഹിക്മത്ത്) നിര്‍ദ്ധാരണം ചെയ്ത് മനസ്സിലാക്കാം.

( ഇവിടെ , ദ്രവ്യം സമം ഊര്‍ജ്ജം എന്ന തിയറി പ്രകാരം ,ഊര്‍ജ്ജവും മേല്പറഞ്ഞ "പദാര്‍ത്ഥം "എന്നതില്‍ ഉള്‍പ്പെടും ).>>>

ദ്രവ്യ സമം ഊര്‍ജ്ജം എന്നെഴുതുന്നത്രേം എളുപ്പമാണോ ദ്രവ്യത്തില്‍ നിന്ന് ഊര്‍ജ്ജത്തെ സ്രഷ്ടിക്കുന്നത്?!!!.

സര്‍വ്വ പദാര്‍ത്ഥങ്ങളുടെയും അടിസ്ഥാനം ആറ്റങ്ങളാണെന്നും അത് പ്രപഞ്ചത്തിന്‍റെ ഏകത്വത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഓര്‍ക്കാന്‍ ഇഷ്ടപെടാതെ പ്രപഞ്ചത്തിന്‍റെ അടിസ്ഥാനം ബഹുത്വമാണെന്ന് വാദിച്ചു കൊണ്ടിരിക്കുന്ന നാസ്തികര്‍,പദാര്‍ത്ഥത്തെയും ഊര്‍ജ്ജത്തെയും സമമാക്കുന്നത് ചെറുചിരിയോടെ മാത്രമേ മറ്റുള്ളവര്‍ക്ക്‌ കാണാന്‍ കഴിയൂ....

കുഞ്ഞിപ്പ said...

തെറ്റായി വ്യാഖ്യാനിക്കുന്ന പദമാണ് ജിഹാദ്‌ എന്ന് ഞാന്‍ കമെന്റില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.വിശ്വസ്നേഹത്തിന്‍റെ മൂര്‍ത്തീ ഭാവമായ സൂഫിവര്യന്മാര്‍ താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ജിഹാദികളാകുന്നത് വിശ്വസനീയമാണോ!!!?

രവിചന്ദ്രന്‍ സി said...

സാധരണ മനുഷ്യര്‍ താന്താങ്ങളുടെ ഗുണവും താല്പര്യവുമൊക്കെ നോക്കിയേ ഏതെങ്കിലും കര്‍മ്മത്തില്‍ ഏര്‍പ്പെടുകയുള്ളു. അതവരുടെ പരിമിതി. തപസ്സില്‍ പോലും മോക്ഷകാംക്ഷയെന്ന ഇച്ഛ പ്രകടമാണ്. നാം പരിപൂര്‍ണ്ണരോ സര്‍വശക്തരോ അല്ലാത്തതിനാലാണ് ഈ പരിമിതി. നശിച്ചു കഴിഞ്ഞാല്‍ തിരിച്ചുവരാന്‍ അല്‍പ്പശക്തികള്‍ക്കാവില്ല.

സ്വയം റദ്ദാക്കാന്‍ നമുക്കാവില്ല. അതിന് കഴിവുള്ളവന്‍ ഉണ്ടാവാം. പക്ഷെ അത് നാമല്ല. ആ കഴിവുളളവന്‍ ആരാണ്? എന്താണവന്റെ ഐ.ഡി നമ്പര്‍? ഒരു പരിമിതശക്തിയായതിനാല്‍ നമ്മുടെ കാര്യത്തില്‍ ഇതൊക്കെ ന്യായീകരിക്കപ്പെടും. സര്‍വശക്തന്‍ ഒരിക്കലും ഈ പരിമിതികള്‍ക്ക് അടിപ്പെടാന്‍ പാടില്ല...

രവിചന്ദ്രന്‍ സി said...

പ്രപഞ്ചത്തിലില്ലാത്തവന്‍ സര്‍വവ്യാപിയല്ല. കാരണം അവന്‍ പ്രപഞ്ചത്തിലില്ല. ഓരോ കണത്തിലുമുള്ള സ്വാധീനമാണ് വ്യാപനമെന്നാരെങ്കിലും വ്യാഖ്യാനിച്ചാല്‍ അയാള്‍ പിന്നെ ആഹാരത്തിനായി പണം മുടക്കേണ്ടതില്ല. ഈ വ്യാഖ്യാനിച്ചത് സ്വയം വിഴുങ്ങി വിശപ്പടക്കാം. മറ്റാരും ഇതൊന്നും തിരിഞ്ഞുനോക്കുക പോലുമില്ല. മതത്തില്‍ വായില്‍ തോന്നുന്നത് വ്യാഖ്യാനമാകില്ലേ എന്ന് ചോദിച്ചേക്കാം. ആയിക്കോട്ടെ,മതത്തിലങ്ങനെ പലതും നടക്കും. നമുക്കതിന് സമയമില്ലെന്നാവും വിനയപൂര്‍വമായ മറുപടി.

നാഴികയ്കക് നാല്‍പ്പതു വട്ടം മാറ്റി പറയുകയും സൗകാര്യാത്ഥം അര്‍ത്ഥം പരിഷ്‌ക്കരിക്കുകയും ചെയ്യുന്നവര്‍ ഒരു ചെറു ചിരിയോടെ ഒഴിവാക്കപ്പെടും. വ്യാഖ്യാനമൊക്കെ ഗതികേടുകൊണ്ടാണ്. എന്നുകരുതി മറ്റുള്ളവര്‍ അത് കാര്യമായിട്ടെടുക്കണമെന്ന നിര്‍ബന്ധം പാടില്ല.

രവിചന്ദ്രന്‍ സി said...

സര്‍വ പദാര്‍ത്ഥത്തിന്റെ അടിസ്ഥാനം ആറ്റമാണെങ്കില്‍ ദ്രവ്യത്തിന്റെ ഏകത്വത്തിന് വര്‍ദ്ധിച്ച തെളിവാകുമായിരുന്നു. പക്ഷെ പ്രപഞ്ചദ്രവ്യത്തിന്റെ അടിസ്ഥാനം ആറ്റമാണെന്ന് വാദിക്കുന്നവരോട് ഇന്നത്തെ നിലയില്‍ നാമൊന്നും പറയരുത്. ഈ പ്രപഞ്ചത്തില്‍ അണുഘടനയുള്ള (atomic structure) ദ്രവ്യം അഞ്ചു ശതമാനത്തിലും കുറവാണ്. സാധാരണ ബേരിയോണിക് ദ്രവ്യത്തില്‍പ്പോലും സമ്പൂര്‍ണ്ണഅണുഘടന നഷ്ടപ്പെട്ട് അയണുകളായി ദ്രവ്യം സ്ഥിതി ചെയ്യുന്നുണ്ട്. ബാക്കിവരുന്ന ശ്യാമദ്രവ്യം, പ്രതിദ്രവ്യം, ശ്യാമോര്‍ജ്ജം തുടങ്ങിയ 95 ശതമാനത്തിന്റെ കാര്യത്തില്‍ അറ്റോമികഘടന ത ആരോപിക്കാനാവില്ല. അതായത് ആറ്റം പ്രപഞ്ചപദാര്‍ത്ഥത്തിന്റെ പൊതുവായി ആരോപിക്കാവുന്ന അടിസ്ഥാനഘടനയല്ല.

ഇനി ഈ അഞ്ചു ശതമാനത്തിന്റെ കാര്യമെടുത്താലും ശുദ്ധമൂലകങ്ങളില്‍(Elements)മാത്രമാണ് ആറ്റം കൃത്യമായും അപ്പടി നിലനില്‍ക്കുന്നത്. നിസംഗ മൂലകങ്ങളൊഴികെയുള്ളവയില്‍ രാസസക്രിയത സജീവമാണ്. അതുമൂലം ആറ്റങ്ങള്‍ അറ്റോമികാവസ്ഥ വിട്ട് സംയുക്തവസ്ഥായിലേക്ക് മാറാനുള്ള ത്വര പ്രകടിപ്പിച്ചുകൊണ്ടിരിക്കും. ശുദ്ധ മൂലകത്തിന്റെതായായാലും പലപ്പോഴും ഒറ്റ ആറ്റമായി നിലനില്‍ക്കാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഓക്‌സിജനും ഹൈഡ്രജനുമൊക്കെ രണ്ടു ആറ്റങ്ങള്‍ കൂടിച്ചേര്‍ന്നാണ് പൊതുവെ നിലനില്‍ക്കുന്നത്.

തന്മാത്രതലമായിരുന്നു പണ്ട് പദാര്‍ത്ഥത്തിന്റെ അടിസ്ഥാനതലമായി കണ്ടിരുന്നത്. പിന്നെയത് ആറ്റമായി. ആറ്റത്തിന് കാരണഭൂതമായ ക്വാര്‍ക്കുകളായി ഇന്ന് പദാത്ഥജനിതകം വിശദീകരിക്കപ്പെടുകയാണ്. നാമിനിയും പിറകോട്ടു പോകുമെന്ന് തന്നെ പ്രതീക്ഷിക്കണം. അപ്പോഴും പ്രപഞ്ചദ്രവ്യത്തിന്റെ 95 ശതമാനവും ഈ ഘടന പിന്തുടരുന്നില്ലെന്നത് ആറ്റത്തെ പദാര്‍ത്ഥത്തിന്റെ അടിസ്ഥാനഘടനയെന്ന വിശേഷണത്തില്‍ നിന്ന് പൂര്‍ണ്ണമായും പുറന്തള്ളുന്നു.

രവിചന്ദ്രന്‍ സി said...

ഒരു പദം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് ആ പദത്തിന്റെ കുഴപ്പമല്ല. അതുപയോഗിക്കുന്നവരുടെ കുഴപ്പമാണ്. വാക്കുകള്‍ നിരുദ്രവകാരികളാണ്. എന്തര്‍ത്ഥമാണതിന് ആരോപിക്കുന്നത് എന്നത് ഉപയോഗിക്കുന്നവരുടെ മനോനില അനുസരിച്ചിരിക്കും. ജലത്തെ ആരും സയനൈഡെന്ന് വ്യാഖ്യാനിക്കില്ല. അങ്ങനെയൊരു വ്യാഖ്യാനം സാധുവല്ല. ചില പദങ്ങള്‍ വിനാശകാരിയായി തീരുമ്പോള്‍ അതിന്റെ അര്‍ത്ഥമതല്ലെന്ന വ്യാഖ്യാനം നശീകരണത്തിന് ശേഷം വരുന്ന പരിഹാരനിര്‍ദ്ദേശം പോലെ അനാകര്‍ഷകമാണ്. ജീഹാദ് നല്ല വസ്തുവാണെങ്കില്‍ അത് മോശമായി നടപ്പിലാക്കുന്നവരോടാണ് വ്യാഖ്യാനഫാക്ടറി തൊഴിലാളികള്‍ ഗൗരവപൂര്‍വം സംവദിക്കേണ്ടത്. ഇതിനൊക്കെ ഏതര്‍ത്ഥം പറഞ്ഞാലും പൊതു സമൂഹതത്തിനതില്‍ കുണ്ഠിതമില്ല. പക്ഷെ പറയുന്ന അര്‍ത്ഥം തന്നെ പ്രാവര്‍ത്തികമാക്കി കാണിക്കണം-അതാണ് സാമാന്യ മര്യാദ.

സൂഫി വര്യന്‍മാരും ബുദ്ധിസ്റ്റ് സന്യാസിമാരും എന്താണ് ആഗ്രഹിക്കുന്നതെന്നും അവരുടെ ലക്ഷ്യം എന്താണെന്നും ബന്ധപ്പെട്ട സാഹിത്യത്തില്‍ വിവരിച്ചിട്ടുണ്ട്. അവര്‍ക്ക് ഇഛ്ഛയുണ്ട്, ലക്ഷ്യമുണ്ട്. കൊച്ചുകുട്ടികള്‍ ആത്മസംതൃപ്തിക്കായി തീപ്പട്ടി പടങ്ങള്‍ ശേഖരിക്കുന്നു. മറ്റു ചിലര്‍ മറ്റു ചിലത് ശേഖരിക്കുന്നു, മറ്റ് പലതും ചെയ്യുന്നു. എല്ലാവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്-അന്യന് ശല്യമാകരുതെന്ന് മാത്രം.

ChethuVasu said...

പ്രിയ കുഞ്ഞിപ്പ ,

"പദാര്‍ത്ഥത്തെയും ഊര്‍ജ്ജത്തെയും സമമാക്കുന്നത് ചെറുചിരിയോടെ മാത്രമേ മറ്റുള്ളവര്‍ക്ക്‌ കാണാന്‍ കഴിയൂ...."

ഒരു പക്ഷെ ശാസ്ത്രം താങ്കളുടെ പരിചിത മേഖല ആയിരിക്കില്ല, കൂടുതല്‍ തത്വ ചിന്താപരമായിരിക്കാം താങ്കള്‍ വിഷയത്തെ സമീപിക്കുന്നത് . അത് കൊണ്ട് ഒരു പക്ഷെ ഞാന്‍ എഴുതിയത് പൂര്‍ണമായും ഒരു പക്ഷെ താങ്കള്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്ന് കരുതുന്നു ( കുറ്റമല്ല )

ദ്രവ്യവും ഊര്‍ജ്ജവും ഒരേ സാധനത്തിന്റെ രണ്ടു അവസ്ഥകള്‍ ആണെന്ന് ആണ് ശാസ്ത്രം നൂറു വര്‍ഷമായി പറയ്ന്നത് ( particle - മാറ്റര്‍ duality ) . E = mc 2 എന്നാ സൂത്ര വക്യം തന്നെ അതാണു . ദ്രവ്യം = ഊര്‍ജ്ജമെന്നു ഇപ്പോള്‍ പറയുന്നതല്ല..സുഹൃത്തേ ..ഏതൊരു സയന്‍സ് വിദ്യാര്‍ത്ഥിയും (വിശ്വാസിയും അവിശാസിയും ) അടിസ്ഥാനപരമായി പഠിക്കുന്ന ഒരു കാര്യം ആണിത് . അത് കൊണ്ട് മാസ്സ് എന്നത് എനെര്‍ജിയുടെ രൂപത്തിലും എനെര്‍ജി എന്നത് മാസ് എന്നതിന്റെ രൂപത്തിലും എഴുതവുന്നത്തെ ഉള്ളൂ ..അടിസ്ഥാനപരമായി ആകെ ദ്രവ്യം + ഊര്‍ജ്ജം = constant for the universe ( or any closed system for that matter ). പ്രത്യേകം മനസ്സിലാക്കേണ്ടത് ഊര്‍ജ്ജം എന്നത് പ്രപഞ്ച ബഹ്യം ഒന്നുമല്ല എന്നാണ് . :-)

സന്ദര്‍ഭവശാല്‍ സൂചിപ്പിച്ചു എന്നെ ഉള്ളൂ ..താങ്കള്‍ തെറ്റിദ്ധരിച്ചതായി തോന്നി . താങ്കളുടെ അറിവില്‍ പെടുന്നതയിരിക്കണം എന്നില്ല ( അതൊരു തെറ്റുമല്ല )

ChethuVasu said...

മിസ്ടര്‍ കുഞ്ഞിപ്പ ,താങ്കള്‍ താര്‍ക്കികനോട് (താര്‍ക്കികനും വാസുവും ഒരാള്‍ തന്നെ ) പറയുകയുണ്ടായി:
"ദൈവത്തെ കണ്ടെന്നോ ദൈവത്തിന്‍റെ ശബ്ദം കേട്ടന്നോ ഉള്ള ഒരു തോന്നല്‍ യഥാര്‍ത്ഥ ദൈവത്തിന്‍റെ വിശ്വാസികള്‍ക്ക്‌ ഉണ്ടാവാറില്ല.അതായത്,ദൈവവിശ്വാസം ഒരു തോന്നല്‍ അല്ല."

മറുപടികളില്‍ താങ്കള്‍ പുലര്‍ത്തുന്ന മിതത്വവും ആത്മാര്‍ഥതയും അഭിനന്ടിക്കപ്പെടെണ്ടാതാണ് .ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം ഇങ്ങനെ :


പോയിന്റ് 1 .
കണ്ടു എന്നതോ കേട്ട് എന്നതോ മാത്രമല്ല തോന്നല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . imagination എന്നതാണ് തോന്നല്‍ എന്നാ മസ്തിഷ്ക പ്രവൃത്തി കൊണ്ട് ഉദ്ദേശിക്കുന്നത് . സങ്കല്‍പ്പിക്കുക എന്നതിന്റെ പര്യായ പദം കൂടി ആണ് തോന്നല്‍ . ഉദാഹരത്തിനു ഒരു അടിച്ചിട്ട മുറിക്കു പുറത്തു ഞാന്‍ നില്‍ക്കുന്നു എന്ന് കരുതട്ടെ , ഒരാള്‍ എന്നോട് ചോദിക്കുന്നു ഈ മുറിയില്‍ കുഞ്ഞിപ്പ ഉണ്ടോ ..? ഞാന്‍ മറുപടി പറയുന്നു "കുഞ്ഞിപ്പ ഉണ്ട് " . ഇത് എന്റെ തോന്നല്‍ മാത്രം ആണ് . ഞാന്‍ കുഞ്ഞിപ്പയുടെ ശബ്ദം കേള്‍ക്കുകയോ കുഞ്ഞിപ്പ യെ കാണുകയോ ചെയ്യുന്നില്ല. പക്ഷെ അതൊന്നും കുഞ്ഞിപ്പ ആ മുരിയുല്‍ ഉണ്ട് എന്ന് ദൃദമായി വിശ്വസിക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുന്നില്ല. ഇവിടെ കുഞ്ഞിപ്പ മുറിയില്‍ ഉണ്ട് എന്ന് ഞാന്‍ പറയാനുള്ള കാരണം എന്റെ തോന്നല്‍ ആണ് അത് എന്നെതു കൊണ്ട് ആണ് .

മുകളില്‍ വിവരിച്ചത് , എന്താണ് 'തോന്നല്‍ 'എന്ന് വ്യക്തമാക്കാനാണ് . ദൈവമുണ്ട് എന്നാ തോന്നല്‍ ഉള്ള ഒരാള്‍ക്ക്‌ ദൈവത്തിന്റെ ശബ്ദം കേട്ട് എന്നാ തോന്നല്‍ ഉണ്ടാകണം എന്ന് നിബന്ധന ഇല്ല എന്നര്‍ത്ഥം .അതായതു ശ്ട്ഗം കേട്ടില്ലെങ്കിലും , ആളെ കണ്ടില്ലെങ്കിലും ദൈവമുണ്ട് എന്ന് തോന്നുന്നതിന് ഒരു വിശ്വാസിക്ക് സാധ്യമാണ് . അതായതു ദൈവം ഈ പ്രപഞ്ചത്തില്‍ ഉണ്ട് എന്നത് ഒരു തോന്നലാണ് , കുഞ്ഞിപ്പ ആ മുറിയില്‍ ഉണ്ട് എന്ന് എനിക്ക് തോന്നിയ പോലെ . ഒട്ടും വ്യസ്ത്യസ്തം അല്ല ഒരു വിശ്വാസിക്ക് ദൈവതെപ്പെറ്റിയും എനിക്ക് കുഞ്ഞിപ്പയെ പറ്റിയുമുള്ള തോന്നലുകടെ കാര്യത്തില്‍ .

പോയിന്റു 2 .

ദൈവം മഷ്തിഷ്ക പ്രവര്‍ത്തനമായ തോന്നല്‍ ആണെന്ന് യുക്തിവാദികള്‍ പറയുന്നു . അങ്ങനെ അല്ല എന്ന് വിശ്വാസികള്‍ പറയുന്നു (ഉദാ : ഇവിടെ കുഞ്ഞിപ്പ പറഞ്ഞു "ദൈവവിശ്വാസം ഒരു തോന്നല്‍ അല്ല" ). മാഷ്തിഷ്കതിന്റെ ഭാവന രൂപപ്പെടുന്ന ഭാഗങ്ങള്‍ മരവിപ്പിച്ചാല്‍ ഒരാള്‍ക്ക്‌ സങ്കല്പങ്ങള്‍ ഇല്ലാതാകുകയും , ദൈവ വിശ്വാസം അയാള്‍ക്ക്‌ ഇല്ലാതാകുകയും ചെയ്യുമെന്ന് യുക്തിവാദികള്‍ പറയുന്നു . വിശ്വാസികള്‍ അങ്ങനെ അല്ല എന്നും പറയുന്നു ,കാരണം ദൈവ വിശ്വാസം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം മാഷ്തിശ്ക പ്രവര്‍ത്തനം അല്ല തന്നെ .

അങ്ങനെ ആണെങ്കില്‍ ,

( 1 ) മാഷ്തിഷം പൂര്‍ണമായും തകരാറില്‍ ആയ ഒരാള്‍ക്ക്‌ ദൈവ വിശാസം ഉണ്ടാകാമോ ..അയാള്‍ക്ക്‌ ദൈവത്തെ കുറിച്ച് വിശാസികള്‍ക്കുള്ള പോലെ ഉള്ള അറിവ് ഉണ്ടാകുമോ ..മഷ്തിഷ്കം വിശ്വാസത്തില്‍ , ദൈവത്തെ അറിയുന്നതില്‍ പങ്കു വഹിക്കുന്നില്ല എങ്കില്‍ മാഷിഷ്കം പ്രവര്‍ത്തന രഹിതമായ ഒരാള്‍ക്കും , പൂര്‍ണ ആരോഗ്യവാനായ ഒരു വിശാസിക്കും ഒരേ അളവില്‍ ദൈവ ബോധം ഉണ്ടാകണം .
( 2 ) ഒരു ദൈവ വിശാസിയുടെ ചില മാഷ്തിശ്ക ഭാഗങ്ങള്‍ മരവിക്കപ്പെട്ടാല്‍ (ഉടാഹരന്തിനു ഓര്മ ശക്തി പൂര്‍ണമായും നശിച്ചാല്‍ ,അതെ സമയം പഞ്ചേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട് ) അയാള്‍ക്ക്‌ അയാളുടെ മുന്കലാതെ പ്പോലെ തന്നെ ദൈവത്തെ കുറിച്ച് വിശ്വാസവും ഉണ്ടാകുമോ..? ദൈവ വിശ്വാസം മസ്തിഷ്ക പ്രവര്‍ത്തനം നിമിതമാല്ലെങ്കില്‍ എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ..?
( 3 ) ഉറക്കത്തില്‍ ഒരാള്‍ ദൈവ വിശാസിയാണോ ..? ഉറങ്ങുന്ന ഒരു വിശാസി ഉണര്‍ന്നിരിക്കുന്ന അവസ്തയെപ്പോലെ ദൈവത്തെപ്പറ്റി ബോധവാനാണോ ..?
( 4 ) ബോധാമാട്ടു കിടക്കുന്ന ഒരാള്‍ ആ അവസ്ഥയില്‍ ദൈവത്തിനെ പറ്റി ബോധവാന്‍ ആണോ ..? അതോ തനിക്കു ദൈവവിശ്വാസം ഉണ്ട് എന്ന് ഒരാള്‍ക്ക്‌ അനുഭവപ്പെടുന്നത് അയാള്‍ ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ മാത്രമാണോ ..? ദൈവ വിശ്വാസം മാഷ്തിശ്ക സൃസ്ടിയല്ലെങ്കില്‍ ബോധം നഷ്ടപ്പെടുന്ന അവസ്ഥയില്‍ എന്ത് കൊണ്ട് തന്റെ ദൈവ വിശ്വാസത്തെപ്പറ്റി ഒരാള്‍ ബോധവാന്‍ ആകുന്നില്ല .

കുഞ്ഞിപ്പ said...

ChethuVasu said...
മിസ്ടര്‍ കുഞ്ഞിപ്പ ,താങ്കള്‍ പറയുന്നു :

"ദൈവത്തെ കണ്ടെന്നോ ദൈവത്തിന്‍റെ ശബ്ദം കേട്ടന്നോ ഉള്ള ഒരു തോന്നല്‍ യഥാര്‍ത്ഥ ദൈവത്തിന്‍റെ വിശ്വാസികള്‍ക്ക്‌ ഉണ്ടാവാറില്ല.അതായത്,ദൈവവിശ്വാസം ഒരു തോന്നല്‍ അല്ല."

>>>

മറ്റ് ചില ദര്‍ശനങ്ങളില്‍ നിന്ന് വ്യാത്യസ്തമായി,ഇസ്ലാം ദര്‍ശിക്കുന്ന ദൈവത്തെ നിലവിലുള്ള പ്രപഞ്ചവ്യാവസ്ഥയില്‍,നേരിട്ട് കാണാനോ ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കാനോ കഴിയില്ല.ഇനിയും ആരെങ്കിലും ദൈവത്തെ കണ്ടെന്നോ കേട്ടന്നോ പറഞ്ഞാല്‍,അത് സത്യാത്തെക്കാളുമധികം സംശയമുള്ള തോന്നല്‍ മാത്രമാണെന്നാണ്‌ പ്രസ്തുത കമെന്റില്‍ ഞാന്‍ ഉദ്ദേശിച്ചത്.ആ തോന്നല്‍ ആഗ്രഹങ്ങളില്‍ നിന്നുണ്ടാവുന്ന സങ്കല്പ്പമാണെന്ന് പറയുകയെന്ന ഉദ്ദേശവും പ്രസ്തുത കമെന്റിനു ഉണ്ട്.ദൈവത്തിനെ നേരിട്ട് കേള്‍ക്കില്ല കാണില്ല എന്ന് പറയുന്നതിന് കാരണമായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ദൈവം ഏറ്റവും വലിയ യുക്തിമാനാണ്‌ എന്നാണ്.അപ്പോള്‍ തത്വ/യുക്തി പരമായ വിശകലനത്തിലൂടെയാണോ ദൈവത്തെ അറിയാന്‍ കഴിയുക?തീര്‍ച്ചയായും യുക്തി ദീക്ഷയിലൂടെ സംവാദം നടത്താനുള്ള ""ധൈര്യം"" വിശുദ്ധ ഖുര്‍ആനിന്‍റെ അനുയായികള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നുമുണ്ട്.

ഇനി താങ്കള്‍ ഉന്നയിച്ച പ്രശ്നത്തിലേക്ക്‌ വരാം,അടച്ചിട്ട മുറിയില്‍ കുഞ്ഞിപ്പയുണ്ടേന്ന കാര്യത്തില്‍ താങ്കള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ പ്രസ്തുത പ്രസതാവന താങ്കളെ സംബന്ധിച്ചും മറ്റുള്ളവരെ സംബന്ധിച്ചും താങ്കളുടെ തോന്നല്‍ മാത്രമാണ്.അതെ സമയം കുഞ്ഞിപ്പയെ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ലെങ്കിലും മുറിയില്‍ കുഞ്ഞിപ്പയുണ്ടെന്നതിന് മറ്റേതെങ്കിലും വിധത്തിലുള്ള തെളിവ് താങ്കള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍(കുഞ്ഞിപ്പയുമായുള്ള പ്രപഞ്ചബാഹ്യമായ()ആശയവിനിമയം പോലെ()) മുറിയില്‍ കുഞ്ഞിപ്പ ഉണ്ടെന്നത് താങ്കളെ സംബന്ധിച്ച് തോന്നല്‍ അല്ല,...
...എന്നാല്‍ അപ്പോഴും മറ്റുള്ളവരെ സംബന്ധിച്ചത് താങ്കളുടെ 'തോന്നല്‍' മാത്രമാണ് കാരണം അങ്ങനെയൊരു ആശയ വിനിമയത്തെ കുറിച്ച് അവര്‍ക്ക്‌ അറിയില്ലല്ലോ.എങ്കിലും താങ്കളുടെ പ്രപഞ്ച ബാഹ്യമായ ബന്ധം മൂലമുള്ള അസാധാരണത്വം താങ്കളുമായി അടുത്ത് ഇടപെടുന്നവരുടെ ശ്രദ്ധയില്‍ പെടാമെങ്കിലും "കുഞ്ഞിപ്പ മുറിയിലുണ്ടെന്നതിന്" താങ്കളുടെ ആ അസാധാരണത്വമാണ് തെളിവെന്ന് താങ്കള്‍ പറയണമെന്നില്ല.കാരണം,അങ്ങനെയൊരു അസാധാരണത്വം താങ്കള്‍ക്ക് ഉണ്ടെന്നതിന്‍റെ തെളിവ്‌ തന്നെ മറ്റുള്ളവരുടെ ഗ്രാഹ്യശേഷിയും സത്യാസന്ധതയെയും ആശ്രയിച്ചാണിറിക്കുന്നത്.ആ മറ്റുള്ളവര്‍ സത്യാവിരോധികളാണെങ്കില്‍ "കുഞ്ഞിപ്പ മുറിയിലുണ്ട്" എന്ന താങ്കളുടെ പ്രസ്താവന സത്യമാക്കാനുള്ള തെളിവ്‌ നല്കില്ലല്ലോ?
പ്രസ്തുത പ്രസ്താവന തോന്നലല്ല സത്യമാണെന്ന് സ്ഥാപിക്കാന്‍ പിന്നെ താങ്കള്‍ ചെയ്യാവുന്നത് പ്രപഞ്ച ബാഹ്യവുമായുള്ള ബന്ധം മൂലം ലഭിക്കുന്നതും,ലോകത്തിന് നിഷേധികാനാവാത്തതുമായ യഥാര്‍ത്ഥ യുക്തിജ്ഞാനത്തിന്‍റെ(ഹിക്മത്ത്) പിന്‍ബലത്തില്‍ "കുഞ്ഞിപ്പ മുറിയിലുണ്ട്" എന്ന പ്രസ്താവന യുക്തിപരമായി സ്ഥാപിക്കുകയാണ്.അത് ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം താങ്കല്‍ക്കുണ്ടാകുമെങ്കിലും മറ്റ് ചില പ്രശനങ്ങളും താങ്കള്‍ ആലോചിക്കാന്‍ സാധ്യതയുണ്ട്.
അതായത്,താങ്കള്‍ പറയുന്നത് കേള്‍ക്കാനുള്ള അഥവാ താങ്കളുമായി സംവദിക്കാനുള്ള ധൈര്യം മറ്റുള്ളവര്‍ക്കുണ്ടോ,അവര്‍ സംവാദത്തില്‍ സത്യാസന്ധതയും ആത്മാര്‍ത്ഥയും പുലര്‍ത്തുമോ അത് പോലെ സംവാദം അവസാനത്തോട് അടുക്കുമ്പോള്‍ സംവാദം നിര്‍ത്തി രക്ഷപെടാന്‍ അവര്‍ വൃത്തികെട്ട തന്ത്രങ്ങള്‍ പയറ്റുമോ തുടങ്ങിയ സംശയങ്ങള്‍ മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ താങ്കള്‍ക്കുണ്ടെന്ന വസ്തുത സത്യന്വാഷികളായ വായനക്കാര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല........

ഈ കമെന്‍റ് മനസ്സിലാക്കാന്‍ "നീയാണ് ഞാന്‍" എന്ന സൂഫി ചിന്ത കടമെടുത്ത് "നീ" അഥവാ താങ്കള്‍ എന്ന് ഉപയോഗിച്ചിടത്തോക്കെ "ഞാന്‍" അഥവാ കുഞ്ഞിപ്പയെന്ന പ്രൊഫൈല്‍ നാമമായി മനസ്സിലാക്കണമെന്ന് അറിയിക്കുന്നു.
[Who am I?...I am You.സൂഫി ചിന്ത]

അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍......
താങ്കളുടെ ചോദ്യങ്ങള്‍ വ്യാക്തിപരമായ അസൌകര്യം കാരണം പിന്നീട് പരിശോധിക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്ന് വിനയത്തോടെ അറിയിക്കുന്നു.എങ്കിലും ദാര്‍ശനിക തലത്തില്‍ നിന്ന് ദര്‍ശിക്കുമ്പോള്‍,"ദൈവം വിശ്വാസം(ജ്ഞാനം)" മനുഷ്യന്‍റെ സത്തയില്‍ തന്നെയുണ്ടെന്ന വസ്തുത മുന്‍കൂട്ടി തന്നെ പറയുന്നു.

ബ്രഹ്മചാരി said...

സുബയിദക്ക് മറുപടി

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷെമീര്‍ ഹസ്സന്‍,

ഇവിടെ താങ്കള്‍ ഇന്നുവരെ വിഷയസംബന്ധിയായ ഒരു കമന്റിട്ടിട്ടില്ല. സ്‌നേഹപൂര്‍വം പെരുമാറിയപ്പോഴും വ്യക്തിപരമായും ജാതിപരമായും അധിക്ഷേപിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് എത്തിയിട്ടുള്ളത്. എന്റെ ഒരു വിദ്യാര്‍ത്ഥിയോട് കാണിക്കുന്ന സ്‌നേഹവാല്‍സല്യത്തോട് പറയുകയാണ്- ദയവ് ചെയ്ത് ഈ പണിയിവിടെ അവസാനിപ്പിക്കുക. വല്ലാതെ വിരസമാകുന്നു.It is really a waste of time. ശ്രീ. എന്‍.എം.ഹുസൈന്‍ മിടുക്കനും ഞാനൊരു മരമണ്ടനുമാണെന്ന് ധരിപ്പിക്കലാണോ താങ്കളുടെ ഉദ്ദശ്യം?! എന്റെ പൊന്നേ, ഞാനത് അംഗീകരിച്ചു-നൂറു പ്രാവശ്യം. എനിക്ക് ബുദ്ധിയും വിവരവുമൊക്കെ കുറവ് തന്നെ. ഇവിടെ ആരേയും ബ്‌ളോക്കു ചെയ്യുകയോ കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയോ ചെയ്യുന്നില്ല. ആര്‍ക്കെങ്കിലും മോശമായി തീരുന്ന പ്രതികരണങ്ങള്‍ കഴിവതും അപ്പപ്പോള്‍ നീക്കം ചെയ്യുന്നുമുണ്ട്. സത്യത്തില്‍ താങ്കള്‍ ചെയ്യുന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്, ആര്‍ക്കും ചെയ്യാവുന്നത്. ഈ മാധ്യമത്തില്‍ 'മിടുക്ക്' കാണിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട. അതായിരിക്കത് താങ്കളെപ്പോലൊരു ചെറുപ്പക്കാരന്‍ ചെയ്യേണ്ടത്. താങ്കള്‍ ഈ കഴിവുകള്‍ കുറേക്കൂടി സൃഷ്ടിപരമായ കാര്യങ്ങള്‍ക്കുപയോഗിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. ഒരുപക്ഷെ പ്രായത്തിന്റെ പക്വതയില്ലായ്മയാകാം. താങ്കളിവിടെ വരുന്നില്ലെന്നൊക്കെ മറ്റിടങ്ങളില്‍ എഴുതി വെച്ചിട്ട് അതേ ഭാഷയും പ്രയോഗങ്ങളും അതേ നിലവാരത്തിലുള്ള വെറുപ്പുമായി വ്യത്യസ്ത പ്രൊഫൈലുകളില്‍ വന്ന് നിരന്തരം അധിക്ഷേപം ചൊരിയുന്നത് ശ്രദ്ധിക്കാഞ്ഞിട്ടല്ല. ഇതുകൊണ്ട് മറ്റുള്ളവര്‍ക്ക് താങ്കളോടുള്ള സഹാതാപം വര്‍ദ്ധിച്ചെന്നല്ലാതെ വിശേഷിച്ച് ഗുണമൊന്നുമുണ്ടായിട്ടില്ല. ഈ ബ്‌ളോഗുമായോ വിഷയവുമായോ ബന്ധപ്പെടാത്ത കമന്റുകള്‍ ഇനിയിട്ടാല്‍ ആ കമന്റുകള്‍ മാത്രമല്ല താങ്കള്‍ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ ഐ.ഡി കളിലും വരുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വരും. മാത്രമല്ല, താങ്കള്‍ക്ക് ആരെങ്കിലും മറുപടിയിട്ടാല്‍ അതും നീക്കം ചെയ്യേണ്ടിവരും. ഗതികേട് കൊണ്ടു പറയുന്നതായി കണ്ടാല്‍മതി.

ഇവിടെ ആര്‍ക്കും വിലക്കില്ല. ആരോടും എതിര്‍പ്പുമില്ല. താങ്കള്‍ക്കും അഭിപ്രായം പറയാം. കവിതയെഴുതാം. വ്യക്തിപരമായി താങ്കള്‍ ഇവിടെ വരുന്നതിലോ വരാത്തതിലോ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. മാന്യമായി വിഷയസംബന്ധിയായി ഏതു പ്രൊഫൈലില്‍ പ്രതികരിച്ചാലും സുസ്വാഗതം. എല്ലാ മാന്യ വായനക്കാരോടും സ്‌നേഹത്തില്‍ പോകാനാണ് താല്‍പര്യം. ഇക്കാര്യത്തില്‍ താങ്കളോട് യാതൊരുവിധ തുടര്‍ ആശയവിനിമയത്തിനും തയ്യാറല്ല. ഇക്കാര്യത്തില്‍ പ്രതികരണങ്ങളും സ്വീകാര്യമല്ല. കാര്യം മനസ്സിലായെങ്കില്‍ ദയവായി അതനുസരിച്ച് നീങ്ങാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ വിട്ടേക്കുക. Take it as a final call dear.

Abdul Khader EK said...

പ്രിയ പ്രൊ. രവിചന്ദ്രന്‍ ,

പോസ്റ്റും കമന്റുകളും വായിച്ചു, ഇത്തരം വിഷയങ്ങളില്‍ പോസ്റ്റ് ഇട്ടു ചര്‍ച്ച സംഘടിപ്പിക്കുന്നതില്‍ നന്ദിയുണ്ട്, ഇത്തരം പോസ്റ്റുകള്‍ ജനം ദൈവത്തെ കുറിച്ച് ചിന്തിക്കുവാനും പഠിക്കുവാനും (അനുകൂലമായും പ്രതികൂലമായും) കാരണമാവും. അത് ഒരു വലിയ കാര്യം തന്നെ എന്നതില്‍ സംശയമില്ല.

എനിക്ക് ഒരു അപേക്ഷയുണ്ട്: ഈ പോസ്റ്റില്‍ വിശദീകരിച്ച കാര്യങ്ങള്‍ പ്രൊഫസറോ അല്ലെങ്കില്‍ മറ്റു വല്ലവരോ അക്കമിട്ടു പോയന്റുകള്‍ മാത്രം എഴുതി ഒരു കമന്റു ഇട്ടാല്‍ നന്നായിരുന്നു...

രവിചന്ദ്രന്‍ സി said...

'നക്ഷത്രങ്ങള്‍ സാക്ഷി'

Bone Collector said...

മറ്റ് ചില ദര്‍ശനങ്ങളില്‍ നിന്ന് വ്യാത്യസ്തമായി,ഇസ്ലാം ദര്‍ശിക്കുന്ന ദൈവത്തെ നിലവിലുള്ള പ്രപഞ്ചവ്യാവസ്ഥയില്‍,നേരിട്ട് കാണാനോ ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കാനോ കഴിയില്ല.ഇനിയും ആരെങ്കിലും ദൈവത്തെ കണ്ടെന്നോ കേട്ടന്നോ പറഞ്ഞാല്‍,അത് സത്യാത്തെക്കാളുമധികം സംശയമുള്ള തോന്നല്‍ മാത്രമാണെന്നാണ്‌ പ്രസ്തുത കമെന്റില്‍ ഞാന്‍ ഉദ്ദേശിച്ചത്.ആ തോന്നല്‍ ആഗ്രഹങ്ങളില്‍ നിന്നുണ്ടാവുന്ന സങ്കല്പ്പമാണെന്ന് പറയുകയെന്ന ഉദ്ദേശവും പ്രസ്തുത കമെന്റിനു ഉണ്ട്.ദൈവത്തിനെ നേരിട്ട് കേള്‍ക്കില്ല കാണില്ല എന്ന് പറയുന്നതിന് കാരണമായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ദൈവം ഏറ്റവും വലിയ യുക്തിമാനാണ്‌ എന്നാണ്.





പ്രിയ കുഞ്ഞു സായിപ്പേ ,

കരുനാഗപ്പള്ളി ,മിഅനഗപള്ളി എന്നാ ചില സ്ഥലങ്ങളില്‍ തങ്ങള്‍ അല്ലാഹുവിനെ ദര്‍ശിച്ചു എന്ന് ചില യുവതികള്‍ വാവിട്ടു നിലവിളിക്കുന്നു .......ഇതൊന്നും തങ്ങള്‍ കേട്ടില്ലേ ? അങ്ങോട്ട്‌ പോകു ..തങ്ങള്‍ക്കു നല്ല അവസരമുള്ള ഏരിയ ആണ് .........അങ്ങേനെയെങ്ങിലും ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തരു !!!!!!!! എത്രയ എന്ന് പറഞ്ഞ ഒരാള്‍ ചിരിക്കുന്നത് ? ചിരി ആരോഗ്യത്തിന് നല്ലത് ..എന്നാലും അധികമായാല്‍ അമൃതും വിഷം എന്നല്ലേ ചൊല്ല് .........

കുഞ്ഞിപ്പ said...

ChethuVasu said...
പോയിന്റു 2 .
ദൈവം മഷ്തിഷ്ക പ്രവര്‍ത്തനമായ തോന്നല്‍ ആണെന്ന് യുക്തിവാദികള്‍ പറയുന്നു. അങ്ങനെ അല്ല എന്ന് വിശ്വാസികള്‍ പറയുന്നു (ഉദാ : ഇവിടെ കുഞ്ഞിപ്പ പറഞ്ഞു "ദൈവവിശ്വാസം ഒരു തോന്നല്‍
അല്ല" ). മാഷ്തിഷ്കതിന്റെ ഭാവന രൂപപ്പെടുന്ന ഭാഗങ്ങള്‍ മരവിപ്പിച്ചാല്‍ ഒരാള്‍ക്ക്‌ സങ്കല്പങ്ങള്‍ ഇല്ലാതാകുകയും , ദൈവ വിശ്വാസം അയാള്‍ക്ക്‌ ഇല്ലാതാകുകയും ചെയ്യുമെന്ന് യുക്തിവാദികള്‍
പറയുന്നു . വിശ്വാസികള്‍ അങ്ങനെ അല്ല എന്നും പറയുന്നു ,കാരണം ദൈവ വിശ്വാസം
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം മാഷ്തിശ്ക പ്രവര്‍ത്തനം അല്ല തന്നെ

ദൈവജ്ഞാനം വിശ്വാസികളുടെയും അവിശ്വസികളുടെയും സത്തയില്‍ തന്നെയുണ്ട്.ഇസ്ലാമിക
ദര്‍ശനത്തില്‍ അവിശ്വാസികളെ കാഫിര്‍ എന്നാണ് പറയുക.കാഫിര്‍ എന്ന പദം മണ്ണില്‍ വിത്ത്‌ ഒളിപ്പിച്ചു വെച്ച(വിത്ത്‌ വളര്‍ത്തിയെടുക്കാതെ) കര്‍ഷകരെയും ഉദ്ധേഷിച്ചും വിശുദ്ധ ഖുര്‍ആനില്‍
പറയുന്നുണ്ട്.അപ്പോള്‍,മണ്ണില്‍ നിന്ന് സ്രഷ്ടിക്കപെട്ട മനുഷ്യന്‍റെ ഉള്ളിന്‍റെ ഉള്ളിലെ
തൌഹീദ്(ദൈവത്തിന്‍റെ ഏകത്വം) എന്ന വിത്തിനെ വളര്‍ത്തിയെടുക്കാത്തവരെയാണ് കാഫിര്‍ എന്ന് പറയുക.

മനുഷ്യസ്ഥിത്വത്തില്‍ തന്നെ ദൈവത്തിന്‍റെ ഏകത്വജ്ഞാനം ഉണ്ടെന്ന് ഇതില്‍ നിന്ന്
മനസ്സിലാക്കാം.മനുഷ്യന്‍റെ അന്തര്‍ജ്ഞാനത്തിലുള്ള ആ ദൈവജ്ഞാനം ബഹിര്‍ജ്ഞാനമായി ബോധതലത്തിലേക്ക്‌ ഒരിക്കലും വരില്ലെന്ന് ദാര്‍ശനികമായി പറയാന്‍ കഴിയില്ലെങ്കിലും,
അന്തര്‍ജ്ഞാനത്തില്‍നിന്ന് ദൈവജ്ഞാനം ബോധപൂര്‍വ്വം മനസ്സിലാക്കിയെടുക്കാന്‍ കഴിയുന്നവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.അങ്ങനെ മനസ്സിലാക്കിയെടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ സര്‍വ്വ മനുഷ്യരും വിശ്വാസികളായി മാറിയേനെ.മനുഷ്യന്‍റെ സ്രഷ്ടി വ്യാവസ്ഥയുടെ ഈ പ്രത്യകതയാണ് പ്രവാചകത്വത്തെ അനിവാര്യമാക്കുന്നത്.അങ്ങനെ പ്രവാചകന്മാര്‍
നമ്മുടെ ഉള്ളില്‍ തന്നെയുള്ള ദൈവജ്ഞാനത്തെ കുറിച്ചും ആ ദൈവത്തിന്‍റെ ദിവ്യ തത്വങ്ങളെ
സംബന്ധിച്ചും നമ്മെ പഠിപ്പിക്കുകയും ആ പാഠങ്ങള്‍ക്ക് അസ്ഥിത്വപരമായ() പിന്‍ബലമുള്ളത് കൊണ്ട് അസ്ഥിത്വബോധമുള്ള ഭൂരിപക്ഷവും വിശ്വസികളാവുകയും അതില്ലാത്തവര്‍ അവിശ്വാസികളായി
തന്നെ തുടരുകയും ചെയ്യും.ദൈവ വിശ്വാസം അസ്തിത്വപരമായിട്ടും പോലും ചിലര്‍
അവിശ്വാസികളായി തുടരുന്നതിന് നിസ്സാരമായ മറ്റ് ചിലതോക്കെയാവാം കാരണം.പ്രവാചകന്മാര്‍
മുഖേന മനുഷ്യന് ലഭിക്കുന്ന ദൈവ വചനങ്ങള്‍ ദിവ്യമായ തത്വങ്ങളാണ്‌.ആ തത്വങ്ങളില്‍(ഹുക്മത്())
തന്നെ മനുഷ്യന്‍ അനുവര്‍ത്തിക്കേണ്ട
"വിധിവിലക്കുകള്‍"(ഹുക്മുകള്‍) ഉണ്ട്.ആ വിധിവിലക്കുകള്‍ പ്രവാചകശ്രേഷ്ടന്‍ പടിപ്പിചിട്ടുമുണ്ട്.ആ വിധിവിലക്കുകള്‍ പദാര്‍ത്ഥ ലോകത്തിലെ പൈശാചിക ജീവിതത്തിന് തടസ്സം സ്രഷ്ടിക്കുമെന്ന്
അവിശ്വാസികള്‍ കരുതുന്നു.അത് കൊണ്ട് തന്നെ പൈശാചികമായ ജീവിതം ആഗ്രഹിക്കുന്നവര്‍ അവിശ്വാസികളായി തന്നെ നിലനില്‍ക്കുന്നു.
(സന്തുലിതത്വമില്ലാത്ത ജീവിതത്തെയാണ് പൈശാചികമായ ജീവിതമെന്നത് കൊണ്ട് ഇവിടെ അര്‍ത്ഥമായ്ക്കുന്നത്.അതായത്‌,പദാര്‍ത്ഥ ലോകം യഥാര്‍ത്ഥവും സ്ഥിരതയുള്ളതുമാണെന്ന
തെറ്റിദ്ധാരണയില്‍ ഈ ലോകത്തിലെ സുഖത്തിനും സന്തോഷത്തിനും വേണ്ടി മാത്രമുള്ള ജീവിതം.അങ്ങനെയുള്ള ജീവിതം പൈശാചികമായി മാറുമെന്ന് യുക്തിപരമായി സ്ഥാപിക്കാനും കഴിയും.അവിശ്വസികള്‍ പൈശാചിക ജീവിതം ആഗ്രഹിക്കുന്നത് ശുദ്ധമായ ആതമാവിന്‍റെ(റൂഹ്)പ്രേരണയാല്‍ അല്ല,മറിച്ച് സ്വന്തത്വത്തില്‍(നഫ്സില്‍) സാത്താന്‍റെ ദുര്‍ബോധനം നിമിത്തം പൈശാചികത കലരുന്നത് കൊണ്ടാണ്)
തുടരും...

കുഞ്ഞിപ്പ said...

അപ്പോള്‍,വിശ്വാസികളുടെയും അവിശ്വസികളുടെയും അസ്തിത്വത്തില്‍ ദൈവജ്ഞാനം ഉണ്ടെങ്കിലും
അവര്‍ തമ്മിലുള്ള വ്യാത്യാസം അസ്ഥിത്വപരവും അസ്ഥിത്വവിരുദ്ധവും പോലെയാണ് അല്ലെങ്കില്‍ പരിപൂര്‍ണ്ണതയും അപൂര്‍ണ്ണതയും പോലെ.

ദൈവ വിശ്വാസത്തിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും ഒന്നാമത്തെ കാരണം അസ്ഥിത്വപരമായ അനുകൂലതയാണ്.
(ഇത് തന്നെയാണ് മറ്റൊരു രീതിയില്‍,ഇസ്ലാമിലെ വിശ്വാസ ശാസ്ത്രം(ഇല്മുല്‍ അഖീത)അംഗീകരിക്കുന്നവര്‍ ദൈവത്തിന്‍റെ ഒന്നാം പ്രമാണം ബുദ്ധിയാണെന്ന് പറയുന്നത്.അത്
കൊണ്ടാണ് അസ്ഥിത്വത്തില്‍ തന്നെയുള്ള ദൈവജ്ഞാനം ബുദ്ധി കൊണ്ട് മനസ്സിലാക്കിയെടുക്ക എന്നത്
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെങ്കിലും അസാധ്യമാണെന്ന് പറയാന്‍ കഴിയില്ലെന്ന് മുമ്പ്‌ തന്നെ ഞാന്‍ സൂചിപ്പിച്ചത്.
അതായത്‌,ദൈവം മനുഷ്യന് നല്‍കിയിട്ടുള്ള മുഴുവന്‍ ബുദ്ധിയും ഉപയോഗിക്കാന്‍
കഴിയുകയാണെങ്കില്‍ ദൈവാസ്തിത്വം നമുക്ക്‌ ബോധ്യപ്പെടും.എന്നാല്‍ പരമാവധി 10% ബുദ്ധി മാത്രമേ നമുക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്നുള്ളൂ എന്ന വസ്തുത ശാസ്ത്രം തന്നെ പറയുന്നു.മാത്രമല്ല ലിഗപരമായ വ്യാത്യാസം അവഗണിച്ചാല്‍ സര്‍വ്വ മനുഷ്യരിലും ഒരേ രീതിയില്‍ വിതരണം ചെയ്യപെട്ടിട്ടുള്ളത് ബുദ്ധി മാത്രമാണെന്ന്(പ്രോസസിംഗ് പവര്‍) തത്വ ചിന്തകരും പറയുന്നു.അത് കൊണ്ട് തന്നെ ദൈവ ജ്ഞാനം ലഭിച്ചില്ല പ്രബോധനം എത്തിയില്ല എന്നത് പോലെയുള്ള ഒഴിവ്
കഴിവ്‌ ആമസോണ്‍ നദീ തീരങ്ങളില്‍ ആദിവാസികള്‍ക്ക്‌ പോലും പറയാന്‍ കഴിയില്ല.)

രണ്ടാമതായി നിരക്ഷരരായ ജനങ്ങളുടെ ഉള്ളില്‍ തന്നെയുള്ള ദൈവജ്ഞാനവും(ദൈവമല്ല ദൈവത്തെ
കുറിച്ചുള്ള ജ്ഞാനം) ആ ദൈവത്തിന്‍റെ തത്വ ങ്ങളും പഠിപ്പിക്കാന്‍ വന്ന അവരില്‍ നിന്ന് തന്നെയുള്ള നിരക്ഷരനായ പ്രവാചക ശ്രേഷ്ഠനിലുള്ള വിശ്വാസമാണ്.
ജനങ്ങളുടെ ഉള്ളിന്‍റെ ഉള്ളില്‍ മണ്ണിട്ട്‌ മൂടിയ പരമ സത്യാത്തെ കുറിച്ചു പറയുംവരെ പ്രവാചകനെ അവിശ്വസിക്കാന്‍ യാതൊരു കാരണവും അവിശ്വാസികള്‍ പറഞ്ഞിരുന്നില്ല.അല്‍ അമീന്‍ വിശ്വസ്തന്‍
എന്ന വിശേഷണം പ്രവാചക ശ്രേഷ്ഠന്‍റെ ജന്മ നാട്ടുകാരായ അവിശ്വാസികള്‍ തന്നെ
നല്‍കിയതായിരുന്നു.എന്നിട്ടും നബിക്ക്‌ ഭൌതികമായി യാതൊരു നേട്ടവുമില്ലാത്ത ആ സത്യം പറഞ്ഞപ്പോള്‍ നബി(സ.അ) കള്ളനും കപട വാദക്കാരനുമായി ചിത്രീകരിക്കുകയായിരുന്നു പൈശാചികത ബാധിച്ച ഖുറൈശികള്‍ ചെയ്തിരുന്നത്.ജനങ്ങളെ വിശ്വാസികളാക്കി മാറ്റാന്‍ തക്കവണ്ണം ശക്തമായതും,പ്രവാചകത്വം മൂലമുള്ളതുമായ നബിയുടെ അസാധാരണത്വം ഖുറൈശികള്‍
ശ്രദ്ധിച്ചിരുന്നെങ്കിലും അതെല്ലാം ജോത്സ്യം മാരണം കുട്ടിച്ചാത്ത സേവ എന്നൊക്കെയാക്കി ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു ഖുറൈശികള്‍ ചെയ്തിരുന്നത്.പ്രാവാചകത്വ ഗുണങ്ങളില്‍ പ്രധാനമായ മനസ്സിന്‍റെ വിശാലതയില്‍ നിന്നുണ്ടാവുന്നതായിരുന്നു ആ അസാധാരണത്വം.
സത്യാത്തെ എല്ലാ കാലത്തേക്കുമായി കുഴിച്ച് മൂടാന്‍ കഴിയില്ലെന്ന് പറയുന്നത് ശരിയാണെന്ന പോലെ ജനങ്ങളുടെ
ഉള്ളില്‍ തന്നെയുള്ള പ്രപഞ്ചത്തിന്‍റെ ആദ്യമന്ത്യ കാരണത്തെ കുറിച്ചുള്ള ജ്ഞാനം
തിരിച്ചരിയപ്പെടുകയാണ് പിന്നീട് ഉണ്ടായത്.
അപ്പോള്‍ പ്രവാചകനോടുള്ള വിശ്വാസത്തില്‍ നിന്നും ദൈവ വിശ്വാസം ഉണ്ടാവാം.

തുടരും...

കുഞ്ഞിപ്പ said...

അത് പോലെ ഇസ്ലാമില്‍ പ്രമാണമായി വന്നിട്ടില്ലാത്ത പ്രവാചനുമായി ബന്ധപെട്ട ചില ചരിത്ര സംഭവങ്ങള്‍ യുക്തിയിലൂടെ സൂക്ഷ്മമായി വിശകലനം ചെയ്‌താല്‍ അവയെല്ലാം ഒന്നുങ്കില്‍ അത്ഭുതകരമായ യാദ്രശ്ചികത അല്ലെങ്കില്‍ പ്രവാചകത്വത്തിനുള്ള തെളിവ്‌ എന്ന
നിഗമാനത്തിലെത്താം.യാദ്രശ്ചികത എന്നത് തത്വ ശാസ്ത്രപരമായി നിലനില്പ്പില്ലാത്ത ഒന്നായതിനാല്‍ മേല്‍ പറഞ്ഞ സംഭവങ്ങള്‍ പ്രവാചകത്വത്തിന്‍റെ തെളിവായി അവശേഷിക്കുകയും ചെയ്യും.അങ്ങനെയും ദൈവ വിശ്വാസം ഉണ്ടാവും.
അത് പോലെ പ്രവാചനിലൂടെ അവതരിച്ച ദിവ്യ തത്വങ്ങള്‍(ഹുക്മത്ത്()) യുക്തിയിലൂടെ(ഹിക്മത്ത്) നിര്‍ദ്ധാരണം ചെയ്താലും ദൈവാസ്ഥിത്വം
ബോധ്യപ്പെടുകയും ദൈവ വിശ്വാസം ഉണ്ടാകുകയും ചെയ്യാം.ഇങ്ങനെയൊക്കെയാണ് ഇസ്ലാമില്‍ ദൈവ വിശ്വാസം ഉണ്ടാകുന്നത്.അത് കൊണ്ടാണ് മറ്റ് മതങ്ങളില്‍ നിന്ന് വ്യാത്യസ്ഥമായി എക്കാലവും മത പഠനം ഇസ്ലാമില്‍ നിലനില്‍ക്കുന്നത്.പഠനം മസ്തിഷ്ക പ്രവര്‍ത്തനമാണെന്ന് വാദിച്ചാലും താങ്കളുടെ
ചോദ്യത്തിലെ പ്രോബ്ലം എന്താണെന്ന് മനസ്സിലാവുന്നില്ല.
ഭൂമി സ്വയം ഭ്രമണം ചെയ്യുന്നതോടപ്പം
സൂര്യനെയും ഭ്രമണം ചെയ്യുന്നുണ്ടെങ്കിലും നാം അതറിയുന്നില്ല,എന്നാല്‍ അതങ്ങനെയാണെന്ന് നാം പഠിക്കുകയും(മസ്തിഷ്ക പ്രവര്‍ത്തനം?) പിന്നീട് ഒരിക്കല്‍ നമ്മുടെ മസ്തിഷ്കത്തിന്(ഓര്‍മ്മകള്‍
നഷ്ടപെട്ടാല്‍)ചോദ്യത്തില്‍ പറയുന്ന എന്തെങ്കിലും സംഭവിച്ചാല്‍ ആ നിമിഷം ഭൂമി അതിന്‍റെ ഭ്രമണം നിര്‍ത്തി വെക്കുമോ?.(വിഷയത്തിലാകുമ്പോള്‍ ദൈവം ഇല്ലാതാവുമോ?.).അത് പോലെ ഇന്ന്
സത്യാമാണെന്ന ശക്തമായ തോന്നലുള്ള ഒരു പ്രത്യക കാര്യം അനന്തമായ കാലത്തിന് ശേഷം സത്യമാണെന്ന് ബോധ്യപെട്ടാല്‍ പണ്ട് ഇങ്ങനെയൊരു തോന്നലുണ്ടായിരുന്നു അത് കൊണ്ട് ഈ കാര്യം സത്യമല്ല അത് വെറും തോന്നല്‍ മാത്രമാണെന്ന് താങ്കള്‍ വാദിക്കുമോ?.

തുടരും ...

കുഞ്ഞിപ്പ said...

ഒരു പക്ഷെ താങ്കള്‍ തോന്നല്‍ എന്ന് വിശേഷിപ്പിക്കുന്നത് അസ്തിത്വത്തിലെ ദൈവജ്ഞാനത്തിന്‍റെ ഫലമായുണ്ടാവുന്നതാവം.അപ്പോള്‍ ദൈവം ഉണ്ട് എന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടാവാം.പിന്നീട്
ഓരോരുത്തരും ആ തോന്നലിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ ഇഷാടപെടുന്ന രൂപത്തില്‍ ദൈവത്തിന്
രൂപ-നാമ-ഭാവങ്ങള്‍ (അല്ലാഹുവിന് നാമങ്ങള്‍ മാത്രമേയുള്ളൂ രൂപമില്ല) സങ്കല്‍പ്പിക്കുകയാണ് ചെയ്യുന്നത്.സങ്കല്പ്പങ്ങള്‍ സത്യാമാവണമെന്നില്ല സങ്കല്പ്പങ്ങള്‍ സത്യമാവണമെങ്കില്‍ അത് യുക്തിഭദ്രവുമായിരിക്കണം.ഇത്തരം സാങ്കല്‍പ്പിക ദൈവങ്ങളുടെ അസ്തിത്വം യുക്തിപരമായ വിശകലനത്തില്‍ തകര്‍ന്നു പോവും. ദൈവത്തെ കാണാതെ ദൈവത്തിന്‍റെ രൂപമെങ്ങനെയാണെന്നു അറിയില്ലല്ലോ.ദൈവത്തിന്
രൂപമുണ്ടെങ്കില്‍ ദൈവത്തെ ആര്‍ക്കും എപ്പോഴും കാണാമെന്നും വരുന്നു.ദൈവത്തെ കാണിച്ചു കൊടുക്കാന്‍ അവിശ്വാസി ആവശ്യപ്പെടുമ്പോള്‍ ഉത്തരം മുട്ടുന്ന വിശ്വാസി പിന്നീട് അവിശ്വസിയായി
മാറിയാല്‍ അതിശയമില്ല.അത് പോലെ പദാര്‍ത്ഥ രൂപം അസ്തിത്വത്തിന് പരിധിയും പരിമിതിയും നിര്‍ണ്ണയിക്കുന്നത് കൊണ്ട് നിലവിലുള്ള പ്രപഞ്ച വ്യാവസ്ഥയില്‍ സര്‍വ്വശക്തന്‍ എന്ന നാമത്തിന്
രൂപം നല്‍കാന്‍ കഴിയില്ല,അങ്ങനെ സര്‍വ്വ ശക്തന് ശക്തി നല്‍കാനുള്ള ശ്രമത്തില്‍ നിന്നായിരിക്കാം മുപ്പത്തി മുക്കോടി ദൈവങ്ങള്‍ വരെയുണ്ടായത്.അത് കൊണ്ടും സര്‍വ്വ ശക്തന്‍റെ ശക്തി പൂര്‍ണ്ണമാവുമോ?.ഇല്ലായെന്നാണ് യുക്തിജ്ഞാനം ഉള്ളവര്‍ പറയുക.
പ്രാപഞ്ചികനായ ഒരാളോട് നിലവിലുള്ള പ്രാപഞ്ചിക വ്യാവസ്ഥയില്‍ നിന്ന് സംവദിക്കുമ്പോള്‍ സര്‍വ്വ ശക്തന് പദാര്‍ത്ഥ രൂപമില്ലെന്ന വാദത്തിന് ലഭിക്കേണ്ട മറുവാദം പദാര്‍ത്ഥരൂപം ശക്തിയെ/കഴിവിനെ
പരിമിതപെടുത്തുക ഇല്ലെന്നാണ് അല്ലാതെ രൂപമില്ലാത്തവന്‍ സര്‍വ്വശക്തനല്ലെന്ന സ്വന്തം തീരുമാനം
ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയല്ല.
എന്നാല്‍ നിലവിലെ പ്രപഞ്ച വ്യാവസ്ഥയിലെ പദാര്‍ത്ഥത്തിന്‍റെ പരിമിതി എടുത്ത് കളഞ്ഞ് ദൈവത്തിന്‍റെ മഹത്വത്തിന് ചേരുന്ന വിധത്തില്‍ എല്ലാ പോരിശയും പദാര്‍ത്ഥതിന് നല്‍കിയതിന് ശേഷം ദൈവത്തിന് പദാര്‍ത്ഥ രൂപം സ്വീകരിക്കുവാനുള്ള വിശുദ്ധമായ സ്വാതന്ത്ര്യമില്ലേയെന്നു പോലും
ഇദ്ദേഹം ചോദിച്ചില്ല.അതൊരു പക്ഷെ അത്തരം വാദങ്ങള്‍ നിലവിലെ പ്രപഞ്ച വ്യാവസ്ഥക്കും പ്രപഞ്ചത്തിനും പുറത്താണെന്ന് മുമ്പ് തന്നെ ഞാന്‍ സൂചിപ്പിച്ചിരുന്നത് ഓര്‍ക്കുന്നത് കൊണ്ടായിരിക്കും.ഈ പ്രപഞ്ചത്തിന് ശേഷമുള്ള പുതു പ്രപഞ്ചത്തിന് ഈ പ്രപഞ്ചത്തിലെ നിയമങ്ങള്‍
ബാധകമാവല്‍ നിര്‍ബന്ധമല്ലെന്നായിരുന്നു അത്.അങ്ങനെയാണെങ്കില്‍ പ്രപഞ്ച നിയമങ്ങള്‍ മാറ്റിമറിച്ച് കൊണ്ട് സര്‍വ്വ ശക്തന് സര്‍വ്വ കാര്യങ്ങളും ചെയ്യാവുന്നതാണ്‌.പക്ഷെ നിലവിലുള്ള പ്രപഞ്ച വ്യവസ്ഥയില്‍ നിന്ന് കൊണ്ട് പ്രാപഞ്ചികനായ ഒരാള്‍ക്ക്‌ അത്തരം വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ല.അങ്ങനെയൊരു വാദം ഉന്നയിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയില്ലാതെയാവുന്നത്,കാരണം ഞാനും പൂര്‍ണ്ണമായും അത് അംഗീകരിക്കും. വാസു,ഇടയ്ക്ക് മറ്റ് ചില വിഷയങ്ങളും കയറി വരുന്നുണ്ടേങ്കിലും,ഈ കമെന്‍റ് ഞാന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ വായിച്ചിട്ടും,താങ്കളുടെ ചോദ്യങ്ങളിള്‍ ഇസ്ലാമിക ദര്‍ശനത്തിന് എതിരെ എന്തെങ്കിലും പ്രോബ്ലം ഉണ്ടാക്കുന്നുവെങ്കില്‍ അതിന് പിന്നീട് മറുപടി പറയാം.അതിന് എന്താണ് പ്രോബ്ലം എന്ന്
താങ്കള്‍ തന്നെ പറയണം.

കുഞ്ഞിപ്പ said...

Bone Collector said...
.........അങ്ങേനെയെങ്ങിലും ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തരു !!!!!!!! എത്രയ എന്ന് പറഞ്ഞ ഒരാള്‍ ചിരിക്കുന്നത് ? ചിരി ആരോഗ്യത്തിന് നല്ലത് ..എന്നാലും അധികമായാല്‍ അമൃതും വിഷം എന്നല്ലേ ചൊല്ല് .........
..............................
എല്ല് പെറുക്കികള്‍ ഏറു കൊള്ളുമ്പോള്‍ മോങ്ങുന്ന പോലെ താങ്കളെന്തിനാണ് ദയനീയമായി നിലവിളിക്കുന്നത്.ഈ ബ്ലോഗില്‍ താങ്കള്‍ക്ക് നല്ല പുടുത്തമില്ലേ?..
അപ്പുറത്ത് നാസ്തികരുടെ ഏറു തന്നെ താങ്കള്‍ നിന്ന് കൊണ്ടിരുന്നല്ലോ
..??അതെന്തിനായിരുന്നു..?
മസ്തിഷ്ക ഇഷ്യൂ ഉണ്ടാക്കിയ അനോണിയുടെ കമെന്റ്നു മുമ്പ് താങ്കളുടെ കമെന്റ്റ് ആയിരുന്നു.രണ്ടു കമെന്റും ഒരേ ഉദ്ദേശത്തില്‍ എഴുതിയതാണ്....?????

കാഴ്ച്ചക്കാരന്‍ said...

വാസൂവേഏഏഏ.... ബോധം പോയെന്നു തോന്നുന്നു... പാവം...

Anonymous said...

അയ്യയ്യോ ആ ആനക്കാരന്‍ കുഞ്ഞിപ്പാന്റെ ഉപദേശി പ്രസംഗം കേള്‍ക്കാന്‍ ആരുമില്ലേ ഇവിടെ? എന്തൊക്കെ രസഗുളകളണ് ഈ മണ്ടഗുണേശന്‍ വാരിവിളമ്പുന്നത്. റോഡില്‍ ചെന്ന് നിന്നാല്‍ നാല് കാശ് വീണേനെ . ഇപ്പോള്‍ പിടിച്ചാണ്ട് പോയാല്‍ രക്ഷ. പിന്നെയാണേല്‍ ചങ്ങല വേണ്ടിവരും. നൂറ് ശതമാനം ഉറപ്പ്‌

Bone Collector said...

എല്ല് പെറുക്കികള്‍ ഏറു കൊള്ളുമ്പോള്‍ മോങ്ങുന്ന പോലെ താങ്കളെന്തിനാണ് ദയനീയമായി നിലവിളിക്കുന്നത്.ഈ ബ്ലോഗില്‍ താങ്കള്‍ക്ക് നല്ല പുടുത്തമില്ലേ?..


ഹ ഹ ഹ !!!!!നിങ്ങള്‍ എന്നെ ചിരിച്ചു കൊല്ലുമെന്ന് തോന്നുന്നു ...ചില സിനിമകള്‍ തുടക്കം മുതല്‍ ഒടുക്കും വരെ കോമഡി ആണ് .പ്രിയദര്‍ശന്റെ ചില ചിത്രങ്ങള്‍ ഉദാഹരണത്തിന് i.e മുതാരംകുന്നു പി. ഓ ,പുച്ചക്കൊരു മുക്കുത്തി ,ബോയിംഗ് ബോയിംഗ് ..ഹിന്ദിയില്‍ ഹല്‍ച്ചാല്‍, ദേ ദന ദാന്‍ എന്നിവ ഉദാഹരണം ......പിന്നെ എറിയുടെ കാര്യം ......അത് ആരെങ്കിലും എറിയാന്‍ വന്നാല്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യാം ...ഒന്ന്: ഓടാം..രണ്ടു: ന്നിന്നു ഏറി കൊള്ളാം...മുന്നു: അവന്റെ അരികിലേക്ക് ചെന്ന് അവനെ കിഴ്പ്പെടുത്താന്‍ ശ്രമിക്കാം ....നാലു : ഏറി കൊണ്ട് കൊണ്ട് ഓടാം .....ഇതില്‍ നാലാമത്തെ കാര്യമാണ് നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത് ..പക്ഷെ വ്യതാസം മറ്റുള്ളവര്‍ പകയോടെ എറിയുമ്പോള്‍ തങ്ങളെ എറിയുന്നയല്‍ ചിരിച്ചു കൊണ്ട് അത് ചെയ്യുന്നു .....ചിരിചു കൊണ്ട് കഴുതറക്കുക എന്ന് കേട്ടിടില്ലേ ? പിന്നെ കഴുതറക്കുക ,എറിഞ്ഞു കൊല്ലുക,അന്ജതാനെ മുല കുടിപ്പിക്കുക ..തുടങ്ങിയ കാര്യങ്ങള്‍ തങ്ങള്‍ക്കു ആണ് കൂടുതല്‍ അറിയാവുന്നത് .....ഞാന്‍ ചിരിച്ചു കൊണ്ട് എറിയുകയാണ് .....നന്നായി എറിയണം എന്നുണ്ട് ..പക്ഷെ ചിരി നിന്നിട്ട് വേണ്ടേ ? അഴിമതിക്കാരെ തുക്കിലേട്ടണം എന്ന് അന്ന ഹഴാരെ പറഞ്ഞത് പോലെ കൂടുതല്‍ ചിരിപ്പിക്കുന്നവരെ .......നുറു ചാട്ടവാറടി ......തീര്‍ന്നല്ലോ ....പ്രശ്നം തീര്‍ന്നല്ലോ.....അത് കൊണ്ടിട്ടും ചിരിപ്പിചാലോ ? കല്ലില്ലേ നമ്മുടെ കയ്യില്‍ ...എറിഞ്ഞു കൊല്ലുക .....അല്ല പിന്നെ ....നമ്മളോടാണോ കളി അല്ലെ മാഷെ ??????????????

ChethuVasu said...

പ്രിയ കുഞ്ഞിപ്പ

മറുപടിക്ക് നന്ദി . താങ്കളുടെ പൂര്‍ണമായ മറുപടിക്ക് വേണ്ടി കാത്തു നിന്നതാണ് . സമയക്കുരവുന്ടെന്നു തകള്‍ സൂചിപ്പിച്ചിരുന്നല്ലോ . അതിനു മുന്‍പ് ചാടിക്കേറി മറുപടി പറയേണ്ട എന്ന് ഞാനും കരുതി . ജോലിത്തിരക്ക് മൂലം എനിക്കും രണ്ടു ദിവസമായി തീരെ സമയമില്ല (ഒരു കണക്കിന് നല്ലതാണ് , അല്ലെങ്കില്‍ മിനുട്ടിന് മിനുട്ടിന് മറുപടിയും , മറു-മറുപടിയും എഴ്തുതാനെ സമയം നമുക്ക് ഉണ്ടാകുക ഉള്ളൂ) . കുറെ ക്കാര്യങ്ങള്‍ സൂചിപ്പിക്കുവാനുണ്ട് ,മനസ്സിലുണ്ട് ഇന്നോ നാളെയോ ആയി സമയം കിടുമ്പോള്‍ ആയി ഇവിടെ മറുപടിക്കമാന്റായി ഇടാം.

വിശദമായ താങ്കളുടെ മറുപടിക്കും ,സമയത്തിനും വളരെ നന്ദി !

വി ബി എന്‍ said...

Interesting debate.. Following..

മുസ്ലിം പൌരന്‍ said...

<<< ഹ ഹ ഹ !!!!!നിങ്ങള്‍ എന്നെ ചിരിച്ചു കൊല്ലുമെന്ന് തോന്നുന്നു ...ചില സിനിമകള്‍ തുടക്കം മുതല്‍ ഒടുക്കും വരെ കോമഡി ആണ് .പ്രിയദര്‍ശന്റെ ചില ചിത്രങ്ങള്‍ ഉദാഹരണത്തിന് i.e മുതാരംകുന്നു പി. ഓ ,പുച്ചക്കൊരു മുക്കുത്തി ,ബോയിംഗ് ബോയിംഗ് ..ഹിന്ദിയില്‍ ഹല്‍ച്ചാല്‍, ദേ ദന ദാന്‍ എന്നിവ ഉദാഹരണം ......പിന്നെ എറിയുടെ കാര്യം ......അത് ആരെങ്കിലും >>>


ഈ എല്ല് പെറുക്കിയും വാക്കുകളും മഹാ ബോറായി തുടങ്ങിയിരിക്കുന്നു. സംവട്ങ്ങള്‍ക്കിടയില്‍ അതിനെ കൊഴുപ്പിക്കാനാണ് എന്ന വ്യാജേന നടത്തുന്ന കാര്യങ്ങള്‍ വിരസം, തനി ആവര്‍ത്തനം

Unknown said...

tracking

Abdul Khader EK said...

ഏഴില്‍ നിന്ന് ഒന്ന്:

ഈ ബ്ലോഗിലെ മറ്റൊരു പോസ്റ്റില്‍ ഇട്ട ഒരു കമന്റുമായി തുടങ്ങാം...

venukdkkt said... >>>ദൈവം ഉണ്ടെന്ന് ഇങ്ങനെ ബുദ്ധിമുട്ടി വിശ്വസിപ്പിച്ചിട്ട് ചിലര്‍ക്ക് എന്തെങ്കിലും ഭൌതികനേട്ടങ്ങള്‍ ഉണ്ടാകാം. പക്ഷെ അവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണ്.<<<

ദൈവം ഇല്ല എന്ന് ഇങ്ങനെ ബുദ്ധിമുട്ടി വിശ്വസിപ്പിച്ചിട്ട് ചിലര്‍ക്ക് എന്തെങ്കിലും ഭൌതികനേട്ടങ്ങള്‍ ഉണ്ടാകാം. പക്ഷെ അവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണ്, അതോടപ്പം മറ്റുള്ളവരെ വഞ്ചിക്കുകയും (പ്രിയ വേണു, താങ്കളുടെ കമന്റു ഈ ബ്ലോഗിലെ ഒരു പോസ്റ്റിന്റെ താഴെ ആയത് കൊണ്ട് അത് ഇങ്ങിനെ വായിക്കാനാണ് എനികിഷ്ടം).

=====================

പൊതുവെ യുക്തിവാദികള്‍ ചോദിക്കാറുള്ള ഒരു ചോദ്യം: "പ്രപഞ്ചം ഉണ്ടാവാന്‍ കാരണം ദൈവം ആണെങ്കില്‍ ദൈവം ഉണ്ടാവാന്‍ കാരണം എന്ത് അല്ലെങ്കില്‍ ആര് അതായത് പ്രപഞ്ചം ഉണ്ടാക്കിയത് ദൈവമാണെങ്കില്‍ ദൈവത്തെ ഉണ്ടാക്കിയത് ആര്?"

ഈ ചോദ്യം തന്നെ ഉണ്ടാവാന്‍ കാരണം യുക്തിവാദികളില്‍ കൂടുതല്‍ പേരും പൊതുവെ കണ്ടു ശീലിച്ചിട്ടുള്ളത് കല്ല്‌ കൊണ്ടുള്ള ദൈവങ്ങള്‍ മരം കൊണ്ടുള്ള ദൈവങ്ങള്‍ മനുഷ്യനെ പോലെയോ മറ്റു ജീവികളെ പോലെയോ ഉള്ള ദൈവങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയ പലതരം വികലമായ ദൈവങ്ങളെയാണ്. സ്വാഭാവികമായും ഇത്തരം മനുഷ്യനിര്‍മിത അല്ലെങ്കില്‍ മനുഷ്യ സങ്കല്‍പ്പിത വികല ദൈവങ്ങള്‍ ബുദ്ധിയുള്ളവരെ ചിന്തിപ്പിക്കുന്നതാണ് / ചിന്തിപ്പിക്കേണ്ടതാണ്, പക്ഷെ ആ ചിന്തയെ യഥാര്‍ത്ഥ വഴിയിലൂടെ തിരിച്ചു വിടാതിരുന്നാല്‍ മനുഷ്യര്‍ക്ക്‌ ഒരിക്കലും യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്താന്‍ ആവില്ല എന്ന് മാത്രമല്ല മനുഷ്യര്‍ ഈ അതി ബൃഹത്തായ പ്രപഞ്ച സൃഷ്ടിപ്പിനും അതിലെ സര്‍വ്വ ചരാചരങ്ങളുടെ സൃഷ്ടിപ്പിനും ഒരു ലക്ഷ്യമുണ്ടാവില്ല എന്ന് വാദിക്കുന്നവര്‍ ആവുകയും ചെയ്യും.

ഇത്തരക്കാര്‍ സത്യം അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനു പകരം തങ്ങളുടെ വാദം ജയിക്കാന്‍ വേണ്ടിയുള്ള ചില പൊടിക്കൈകള്‍ കാണിച്ചു കൊണ്ടിരിക്കും.

അദിര്‍ശ്യനായ അരൂപിയായ അമൂര്‍ത്തമായ എല്ലാറ്റിനും കഴിവുള്ള സൃഷ്ടാവായ ഒരു ദൈവത്തില്‍ യഥാര്‍ത്ഥത്തില്‍ എല്ലാ മതങ്ങളും (ചില മത വിശ്വാസികള്‍ ആ ദൈവത്തിന് സന്താനങ്ങളെയും സഹായികളെയും രൂപവും ഭാവവും സങ്കല്‍പ്പിച്ച് വിശ്വാസ വൈകല്യം കാണിക്കുന്നുണ്ട്, എങ്കില്‍ പോലും) വിശ്വസിക്കുന്നു, അതുകൊണ്ടുതന്നെ നിരീശ്വരവാദകള്‍ ദൈവത്തെ നിഷേധിക്കുമ്പോള്‍ എല്ലാ മതസ്ഥരും അംഗീകരിക്കുന്ന ദൈവത്തെ അല്ലെങ്കില്‍ ദൈവ സങ്കല്‍പ്പത്തെയാണ് നിരാകരിക്കേണ്ടത്, അങ്ങിനെ ഒന്ന് ഇല്ല എന്നാണ് സമര്‍ത്ഥിക്കേണ്ടത്.

ഈ പോസ്റ്റിലും അത്തരത്തിലുള്ള (അദിര്‍ശ്യനായ അരൂപിയായ അമൂര്‍ത്തമായ എല്ലാറ്റിനും കഴിവുള്ള സൃഷ്ടാവായ) ഒരു ദൈവത്തെയല്ല ഇല്ല എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് പകരം മൂര്‍ത്തമായ ഒരു ദൈവത്തെയാണ് നിഷേധിക്കുന്നത്,

പ്രിയരെ,

മൂര്‍ത്തമായ ഒന്നാണ് ദൈവം എങ്കില്‍ ദൈവവിശ്വാസം എന്ന പ്രയോഗം തന്നെ ഉണ്ടാകുമായിരുന്നോ?
വിശ്വാസികള്‍ എന്ന് ദൈവവിശ്വാസികളെ വിളിക്കേണ്ടിവരുമായിരുന്നോ?

ഞാന്‍ മനസ്സിലാക്കുന്നത് അങ്ങിനെ ഒരു പ്രയോഗമോ അങ്ങിനെ ഒരു വിളിയോ ഉണ്ടാകുമായിരുന്നില്ല, പകരം ദൈവത്തെ അംഗീകരിക്കുന്നവര്‍ എന്ന ഒരു വിളിയെ ഉണ്ടാകുമായിരുന്നുള്ളൂ.

ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച് ചിലത് കൂടി പറയട്ടെ; ദൈവം സൃഷ്ടാവാണ്, നിയന്തവാണ്, പരിപലകനാണ്...

നാം ഇവിടെ കണ്ടെത്തുന്ന അറിവുകള്‍ ഉണ്ടല്ലോ അതായത് നിങ്ങള്‍ തനിയെ ഉണ്ടായി എന്ന് പറയുന്നതും നാം മനുഷ്യര്‍ ശാസ്ത്രം എന്ന് പേരിട്ടു വിളിക്കുന്നതുമായ പ്രകൃതിയില്‍ നിക്ഷിപ്തമായ വിവിധതരം അറിവുകള്‍ ഉണ്ടല്ലോ അതല്ലാം ഉണ്ടാക്കിയ സംവിധാനിച്ച ശക്തിയാണ് ദൈവം.

നാം ശാസ്ത്രീയം എന്ന് പറയുന്നതല്ലാം നിങ്ങള്‍ വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കുമ്പോഴും ഞങ്ങള്‍ വിശ്വാസികള്‍ക്ക് എല്ലാം ദൈവം ഉണ്ടാക്കി സംവിധാനിച്ചു എന്ന് വിശ്വസിക്കാനാണിഷ്ടം.

എല്ലാവരും സത്യം കണ്ടെത്തെട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

തുടരുന്നു...

Abdul Khader EK said...

രണ്ട് :

ഈ പോസ്റ്റില്‍ നിന്ന്:

പോസ്റ്റില്‍ പറഞ്ഞ കഥ ഒരു കഥയില്ലാത്ത കഥയായത് കൊണ്ട് പാസ്‌ പറയാം.

>>> ... 'പരമാര്‍ത്ഥജ്ഞാനം' പ്രാരംഭത്തില്‍ തന്നെ കണ്ടെത്തിയ മതം ബാക്കി ജ്ഞാനങ്ങളെ അതിന് കീഴിലാണ് പ്രതിഷ്ഠിക്കുന്നത്. 'വിധി ആദ്യം വിസ്താരം പിന്നീട്' എന്നതാണ് മതചിന്തയിലെ അടിത്തട്ട് യുക്തി. 'ഉള്‍വിളികളും വിഭ്രാന്തികളും വെളിപാടുകളും' കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ജ്ഞാനത്തേക്കാള്‍ മഹത്തരമാകുന്നു! <<<

ജ്ഞാനത്തിന്‍റെ ഉറവിടം മനുഷ്യനാണോ? മനുഷ്യന്‍ ജ്ഞാനത്തിന്‍റെ സമ്പാതകന്‍ മാത്രം. പ്രകൃതിയില്‍ നിന്നാണ് ജ്ഞാനം സമ്പാദിക്കുന്നത്, പ്രകൃതിയില്‍ ആ ജ്ഞാനം എങ്ങിനെ ഉണ്ടായി? ആരെങ്കിലും നിക്ഷേപിച്ചതാണോ? ഇതിനെ കുറിച്ച് മുന്‍വിധിയില്ലാതെ തുറന്ന മനസ്സോട് കൂടി ചിന്തിച്ചാല്‍ ആര്‍ക്കും ഉത്തരം കിട്ടും.

'വിധി ആദ്യം വിസ്താരം പിന്നീട്' എന്നത് വിശ്വാസികളുടെ രീതിയല്ല, ദൈവം ഇല്ല എന്ന മുന്‍വിധി ആര്‍ക്കാണ് ഉള്ളത് എന്നും ശേഷം വിസ്താരം എങ്ങിനെ നടക്കുന്നു എന്നതിനും ഉള്ള നല്ല ഒരു ഉദാഹരണമാണ്‌ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ .

>>>.. ഏകകാരണം പ്രപഞ്ചവിരുദ്ധമായതിനാലും പ്രപഞ്ചം ബഹുകാരണസംബന്ധിയായതിനാലും ബഹുദൈവങ്ങള്‍ കൂടുതല്‍ യുക്തിസഹമാണെന്ന് വാദിക്കുന്നവരുണ്ട്. പ്രപഞ്ചകാരണങ്ങള്‍ ബഹുതലമായതിനാല്‍ ഏകദൈവവും ബഹുദൈവവും ഒരുപോല അസാധുവാണ്. എന്തെന്നാല്‍ ബഹുതലദൈവങ്ങള്‍ ഏകദൈവത്തിന്റെ മൂര്‍ത്തീരൂപങ്ങളായിട്ടാണ്(various manifestations) പൊതുവെ അവതരിപ്പിക്കപ്പെടുന്നത്.അതായത് ഒരുതരം അധികാരവികേന്ദ്രീകരണം. ഫലത്തില്‍ ബഹുദൈവവും ഏകദൈവം തന്നെയാകുന്നു എന്നാണതിനര്‍ത്ഥം. <<<

യഥാര്‍ത്ഥത്തില്‍ ദൈവം ഒന്നേയുള്ളൂ, ആ ദൈവത്തെ ആ ദൈവം തന്നെ മനുഷ്യന് വ്യക്തമായ രീതിയില്‍ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്, ദൈവം നല്‍കിയതിനെ കൈവിട്ട് മനുഷ്യന്‍ തങ്ങളുടെ പരിമിതികളില്‍ നിന്ന് കൊണ്ട് ദൈവത്തെ സങ്കല്‍പ്പിക്കുന്നതാണ് മനുഷ്യ സൃഷ്ടിയായ ഉപകാരമോ ഉപദ്രവമോ ഇല്ലാത്ത വികലമായ ദൈവങ്ങള്‍ ഉണ്ടായത്‌. ഞാന്‍ എന്റെ മുകളിലത്തെ കമന്റില്‍ സൂചിപ്പിച്ചത് പോലെ.

>>>ദൈവം ഒന്നോ ഒന്നിലധികമോ എന്ന ചോദ്യം കാളപ്രസവത്തിലെ കുട്ടികള്‍ എത്രയെന്ന ചോദ്യം അനുസ്മരിപ്പിക്കും.
ടോട്ടമിസം(Totemism)-അനിമിസം(Animism)-പാഗനിസം(Paganism)-പാന്‍തീയിസം(Pantheism)-തീയിസം(theism)-ബഹുദൈവവിശ്വാസം (Polytheism) എന്നരീതിയില്‍ ഭിന്നരൂപങ്ങളില്‍ വികസിതമായ അഭൗതികശക്തിവിശ്വാസം അവസാനം എത്തിയിസം(atheism) എന്ന മതവിശ്വാസനിരാസത്തില്‍ സമാപിക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ വിശ്വാസരൂപങ്ങളും ഇന്നും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. 'ടോട്ടം'(Totem) സംരക്ഷകന്‍, അടുത്ത ബന്ധു, ചങ്ങാതി, കുലദൈവം എന്നൊക്കെയുള്ള രൂപത്തിലാണ് വരുന്നത്. ...<<<

ചിലര്‍ ഒരു യാഥാര്‍ത്ഥ്യത്തെ വികലമായി അവതരിപ്പിക്കുന്നു (ചിലത് യുക്തി-നിരീശ്വരവാദികള്‍ തെറ്റായി ഉദ്ധരിക്കുന്നത് ആണ് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല - താഴെ പരാമര്‍ശിക്കും) എന്നത് ആ യാഥാര്‍ത്ഥ്യം ഇല്ലാതാവാന്‍ കാരണമാവില്ല, കൂടാതെ ചിലര്‍ വികലമായി അവതരിപ്പിക്കുന്നു എന്നത് സത്യം മനസ്സിലാക്കാന്‍ ആര്‍ക്കും തടസമാവുകയും അരുത്.

തുടരുന്നു...

Abdul Khader EK said...

മൂന്ന് :

>>> ... മതദൈവസങ്കല്‍പ്പത്തില്‍ വാസ്തവത്തില്‍ പുതുതായി ഒന്നുമില്ല. മേല്‍പ്പറഞ്ഞ എല്ലാ ആരാധനരീതികളും ഏറിയും കുറഞ്ഞും അവിടെ കടന്നുവരും. <<<

തങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തെ അംഗീകരിക്കുകയും ആ ദൈവത്തെ വണങ്ങുക / ആരാധിക്കുക എന്നതിലൂടെ മോക്ഷം നേടുക എന്നത് തന്നെയാണ് മതത്തിന്റെ അടിസ്ഥാനം.

>>> പുസ്തകവിശ്വാസമൊക്കെ സാമൂഹികപുരോഗതിക്കനുസരിച്ച് കടന്നുവന്നു എന്നു കണ്ടാല്‍മതി. <<<

പുസ്തക വിശ്വാസം അല്ല പുസ്തകങ്ങള്‍ (വേദഗ്രന്ഥങ്ങള്‍ ) മനുഷ്യരുടെ വളര്‍ച്ചക്ക് അനുസരിച്ച് ദൈവം തന്‍റെ ഇടപെടലുകളെ നവീകരിച്ചു എന്നെ പറയാന്‍ സാധിക്കൂ.

>>>മിക്ക മതദൈവങ്ങളും പ്രകൃതിശക്തികളോ (pagan deities) ആകാശപൗരന്‍മാരോ(sky god) ആയ ആണ്‍ദൈവങ്ങളാണ്.<<<

'ദൈവങ്ങളെ' കുറിച്ച് പറയുമ്പോള്‍ അതിന് ഞാന്‍ മറുപടി പറയില്ല, 'ദൈവ'ത്തെ കുറിച്ച് പറയുമ്പോഴേ ദൈവവിശ്വാസിയായ ഞാന്‍ മറുപടി പറയേണ്ടതുള്ളൂ.

>>> ചില മതങ്ങള്‍ ഏകദൈവമാതൃകയും(ജൂതമതം) മറ്റുചിലവ ബഹുദൈവക്രമവും(ഹിന്ദുമതം) പിന്തുടരുന്നുവെങ്കിലും ഫലത്തില്‍ ദൈവം എന്ന ആകാശപൗരന്‍ ഒരാളാണെന്ന് ഇരുകൂട്ടരും വാദിക്കുന്നു. ആരാധനയ്ക്കായി എല്ലാവരും മുകളിലോട്ട് നോക്കി പരിശീലിക്കുന്നു.<<<

മുസ്ലീങ്ങളും ഏകദൈവ വിശ്വാസക്കാരാണെ...

ഇവിടെ ചേര്‍ത്ത് പറയേണ്ട ഒരു സംഗതിയുണ്ട്, ഞാന്‍ എന്‍റെ ആദ്യകമന്റില്‍ എല്ലാ മതങ്ങളും സൃഷ്ടാവായ എല്ലാറ്റിനും കൈവുള്ള ഒരു ദൈവത്തെ അംഗീകരിക്കുന്നു എന്ന് പറഞ്ഞതിന് മുകളിലെ വാചകം അടിവരയിടുന്നു.

>>> മതം ദൈവം ആളുംതരവും നോക്കി ഇടപെടുന്ന വ്യക്തിയാണ്. ഒരു 'വെടിക്കെട്ടുകാരനെ'പോലെ പ്രപഞ്ചത്തില്‍നിന്ന് ദൂരെ മാറിനിന്ന് 'മഹാവിഭേദന'മൊക്കെ(The Big Bang) നടത്തി തളര്‍ന്നിരിക്കുന്ന ഈ ആകാശപൗരന്റെ പ്രധാന താല്‍പര്യം ഭൂമിയിലെ താരതമ്യേന ആധുനിക ജീവികളിലൊന്നായ മനുഷ്യന്റെ ചെയ്തികളും കര്‍മ്മങ്ങളുമാണ്. <<<

മനുഷ്യന്‍ അവന്‍റെ പരിമിതിയില്‍ നിന്ന് കൊണ്ട് ദൈവത്തെ സങ്കല്‍പ്പിക്കുന്നതാണ് തെറ്റ്, മുകളിലെ വരിയിലും വ്യക്തി എന്ന് പറയുന്നതിലൂടെ ആ തെറ്റ് ആവര്‍ത്തിക്കുന്നത് കാണാം. ഭൂമിയിലെ അധികാരികള്‍ മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ കൈകര്യകര്‍ത്താക്കള്‍ വിശേഷബുദ്ധിയുള്ള മനുഷ്യര്‍ തന്നെയാണ് എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടാവും എന്ന് തോന്നുന്നില്ല, അധികാരികള്‍ അവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക എന്നത് സ്വാഭാവികം.

മനുഷ്യരെ പോലെ പ്രകൃതിവിഭവങ്ങളെ ഉപയോഗപ്പെടുത്തുന്ന മറ്റു ജീവികളെ ആരെങ്കിലും കാണിച്ചു തരാവോ???

തുടരുന്നു...

Abdul Khader EK said...

നാല് :

>>> മനുഷ്യന്‍ ചെയ്യേണ്ടതും ചെയ്തുകൂടാന്‍ പാടില്ലാത്തതുമായി ഒരു പിടി കാര്യങ്ങളുടെ നീണ്ട പട്ടികയും കീശയുടെ പോക്കറ്റിലിട്ടാണ് അദ്ദേഹം സദാ പ്രപഞ്ചത്തെ പണിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു പുതിയ ഗാലക്‌സി ഉണ്ടാക്കുന്ന അതേ സമയത്ത് അദ്ദേഹം ഭൂമിയില്‍ നടക്കുന്ന ഒരു 'മതനിന്ദ'യും ശ്രദ്ധിക്കും. പിന്നെ തന്നെത്താന്‍ ശ്രദ്ധിക്കും. ബോറടിക്കുമ്പോള്‍ തന്നെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കും, പിന്നെ തനിക്ക് ശ്രദ്ധ തെറ്റുന്നുണ്ടോയെന്ന് ശ്രദ്ധിക്കും.... ഇത്തരം അവിരാമമായ വിനോദത്തില്‍ അഭിരമിക്കുന്ന ജൂതമതമാതൃകയിലുള്ള ഏകദൈവസങ്കല്‍പ്പം പ്രാചീനമായ പ്രകൃതിദൈവത്തിന്റെ അനുകരണമാണ്. ടോട്ടമിസത്തിന്റെ കറിക്കൂട്ടുകളാണവിടെയും രുചി നിശ്ചയിക്കുന്നത്. <<<

തമാശകള്‍ മറുപടി പറയാനുള്ളതല്ല (ചിരിപ്പിക്കാനുള്ളതാണ്).

"ഏകദൈവസങ്കല്‍പ്പം പ്രാചീനമായ പ്രകൃതിദൈവത്തിന്റെ അനുകരണമാണ്" എന്ന വരികളിലൂടെ ഏകദൈവസങ്കല്‍പ്പം പ്രാചീനകാലം മുതല്‍ ഉള്ളതാണ് എന്ന വിശ്വാസികളുടെ വാദം സ്ഥാപ്പിച്ചു തരികയാനുണ്ടായത്, 'അനുകരണമാണ്' എന്നത് 'തുടര്‍ച്ചയാണ്' എന്നതിനു പകരമായി ഉപയോഗിച്ച് എന്ന് പറയുന്നതാവും ശരി.

>>> മതദൈവങ്ങളെല്ലാം 'ഒന്നാ'ണെന്നത് വിശ്വാസികള്‍ നുണ പറഞ്ഞേക്കും. ഒന്നായി കഴിഞ്ഞാല്‍ സംഗതി യുക്തിസഹമായി എന്നാണവരുടെ വികലധാരണ. കുടുംബാസൂത്രണം വഴി സന്താനങ്ങളെ കുറച്ചാല്‍ മാത്രംമതി നല്ല മാതാപിതാക്കളായി പേരെടുക്കാം എന്ന ധാരണ പോലെയാണിത്. വാക്കില്‍ ഒന്നായിട്ട് കാര്യമില്ല. ഒന്നാകുകയെന്നത് ദൈവങ്ങളുടെ പേക്കിനാവാണ്. 'അന്യദൈവഭയ'മാണ് എല്ലാ മതദൈവളുടേയും ആത്യന്തികപ്രശ്‌നം. ഈ ഫോബിയ സദാ അവരുടെ ഉള്ള് നീറ്റുന്നു.<<<

'യഥാര്‍ത്ഥത്തില്‍ ഒരേ ഒരു ദൈവമേ ഉള്ളൂ' എന്നാണ് വിശ്വാസികള്‍ പറയുന്നത്, "മതദൈവങ്ങളെല്ലാം 'ഒന്നാ'ണ് " എന്ന് വിശ്വാസികള്‍ പറയുന്നു എന്ന് പറയുന്നതാണ് നുണ.

>>> മനുഷ്യന്‍ എഴുത്തും വായനയും സാഹിത്യവുമൊക്കെ തുടങ്ങിയതിന് ശേഷമാണ് പല മതദൈവങ്ങള്‍ക്കും പുസ്തകപ്രസാധകരംഗത്ത് താല്‍പര്യമുദിച്ചത്. ദൈവാരാധനയുടെ പരിണാമചരിത്രം പരിശോധിച്ചാല്‍ മുമ്പ് നിലവിലിരുന്ന വ്യവസ്ഥകളെ അപേക്ഷിച്ച് പറയത്തക്ക പുരോഗതിയൊന്നും ആധുനിക മതവിശ്വാസത്തിനില്ല. ആരാധനാക്രമങ്ങള്‍ പരുവപ്പെട്ടത് അതാത് ഘട്ടത്തില്‍ നിലവിലിരുന്ന ജ്ഞാനതലത്തെയും പ്രകൃതിവീക്ഷണത്തേയും ആധാരമാക്കിയാണ്. അങ്ങനെനോക്കുമ്പോള്‍ പ്രാചീന ആരാധനക്രമങ്ങള്‍ അന്നത്തെ ജ്ഞാനതലവുമായും പ്രപഞ്ചവിജ്ഞാനവുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു പോകുന്നതായി കാണാം. ആകാശം എന്തെന്നറിയാത്ത ജനത്തിന് ആകാശത്തിന് മുകളിലുളള 'സ്വര്‍ഗ്ഗം' കമനീയമായി തോന്നും. പക്ഷെ ഈ ഗോത്രസങ്കല്‍പ്പങ്ങള്‍ ചുമലിലേറ്റുന്ന 'ആധുനികമത'ങ്ങള്‍ ഞെട്ടിപ്പിക്കുന്ന ഫലിതമായി തുടരുന്നു. പ്രാകൃതമായ ഉപാസനാസങ്കല്‍പ്പങ്ങള്‍ക്ക് കാലികപ്രസക്തിയുണ്ടായിരുന്നു. ഇന്നത്തെ മതങ്ങള്‍ക്കതില്ല. പ്രാചീനമതങ്ങള്‍ അന്നിന്റെ നേട്ടവും ഇന്നിന്റെ ബാധ്യതയുമാണ്. മനുഷ്യന്‍ പുലിയെപ്പോലെ ചീറിപ്പായുമ്പോള്‍ മതം മലിനജലം പോലെ തളംകെട്ടിക്കിടക്കുന്നു.<<<

ഇസ്ലാമിന് ഒരു കൊട്ടും താന്‍ പിറന്ന മതത്തിനു ഒരു തഴുകലും, എനിക്കിഷ്ടപ്പെട്ടു.

സ്വര്‍ഗ്ഗം ഉണ്ട് എന്ന വിശ്വാസമാണോ ആധുനിക മതവിശ്വാസ(എന്‍റെ വാക്കില്‍ പറഞ്ഞാല്‍ ഇസ്ലാം)ത്തെ പുരോഗമനമല്ലാതാക്കുന്നത്??? ഇന്നത്തെ ലോകക്രമവും മനുഷ്യന്‍റെ ചെയ്തികളും ഒരു ശിക്ഷയുടെയും പ്രതിഫലത്തിന്റെയും വിശാലമായ ഒരു തലം തേടുന്നു എന്നതല്ലേ സത്യം??? മറ്റൊരു വിഷയമായത് കൊണ്ട് നീട്ടുന്നില്ല.

>>> ദൈവത്തിന് തെളിവില്ലെന്ന തികഞ്ഞ ബോധ്യമുള്ളതിനാല്‍ മതം ആധുനിക കാലത്ത് ചില അടുവുനയങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. കടം വീട്ടാനുള്ള ബാധ്യത ഒഴിവാക്കാനായി ഒരാള്‍ സ്വയം പാപ്പരായി പ്രഖ്യാപിക്കുന്ന കുബുദ്ധിയിവിടെ കാണാം. <<<

കടം കിട്ടിയതിനു ശേഷമാവണമല്ലോ അയാള്‍ പാപ്പരായി പ്രഖ്യാപ്പിച്ചിരിക്കുക, ആദ്യമെ പാപ്പരായ ഒരാള്‍ക്ക്‌ ആരെങ്കിലും കടം കൊടുക്കുമോ??? താങ്കള്‍ മനപൂര്‍വ്വം അല്ലാതെ പറഞ്ഞു പോയ 'പ്രാചീനകാലം' തൊട്ടേ ദൈവം പാപ്പരാണ്, പിന്നെ ദൈവത്തിനു ആരു കടം കൊടുക്കാന്‍ , കടം ലഭിക്കാത്ത ദൈവം പിന്നെ തിരിച്ചു കൊടുക്കാതിരിക്കാന്‍ മാറ്റി പറയേണ്ടി വരില്ലല്ലോ.

തുടരുന്നു...

Abdul Khader EK said...

അഞ്ച് :

>>> പണ്ട് സ്വപ്നദര്‍ശനവും വെളിപാടും അത്ഭുതങ്ങളുമൊക്കെയായി പരന്നൊഴുകിയിരുന്ന ദൈവങ്ങളൊക്കെ ആ മടപ്പണി നിറുത്തിയിട്ട് കാലം കുറെയായി. എന്താണെന്നറിയില്ല, ദൈവം അപ്രതീക്ഷിതമായി അലസനായി മാറി. പ്രത്യക്ഷപ്പെടലും അശരീരികളും തീരെയില്ലാതായി. അവസാനകാലത്ത് ചിലരെ നേരില്‍ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തുവത്രെ. അതിനുശേഷം കടയടച്ച് ഷട്ടറിട്ടു.<<<

ദൈവം താങ്കള്‍ കളിയാക്കി പറഞ്ഞ പുസ്തകപ്രസാധകരംഗത്ത് തന്‍റെ മികവ് തെളിയിച്ചു കൊണ്ട് തന്നെയാണ് താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നിരുത്തിവെച്ചത്, ആ പുസ്തകം ഒരാവര്‍ത്തി വായിച്ചാല്‍ എന്താണ് നിറുത്തിയത് എന്നും എന്താണ് നിരുത്താത്തത് മനസ്സിലാവും. കടക്കാണോ അതോ ചിലരുടെ മനസ്സിനാണോ ഷട്ടറിട്ടത് എന്ന് അപ്പോള്‍ മനസ്സിലാവും.

>>> കാണാനാവില്ല, കേള്‍ക്കാനാവില്ല, അറിയാനാവില്ല.... തുടങ്ങി മനുഷ്യന് പരിചിതമായ മിക്ക 'ഇല്ല'കളും ദൈവരക്ഷയ്ക്കായി ഉപയോഗിക്കാന്‍ മതം ബാദ്ധ്യസ്ഥമായി. എല്ലാ 'ഇല്ല'കളും ചേര്‍ന്നവനാണ് ദൈവമെങ്കിലും, വിചിത്രമെന്ന് പറയട്ടെ, ആ ദൈവം 'ഉണ്ട്' എന്ന് മതം ആണയിടുന്നു.<<<

വീണ്ടും മനുഷ്യന്‍റെ പരിമിതി വെച്ച് ദൈവത്തെ അളക്കുന്നു.

>>> ദൈവം ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍വ 'ഇല്ല'കളും അടിച്ചേല്‍പ്പിക്കുന്നത്. തെളിവ് തേടി ആരെങ്കിലും ശല്യപ്പെടുത്തുമെന്ന ആശങ്ക മൂത്ത് ചില മതങ്ങള്‍ ദൈവത്തെ ഈ പ്രപഞ്ചത്തില്‍ നിന്നുതന്നെ ആട്ടിപ്പായിച്ചു. ഈ പുറത്താക്കപ്പെട്ടവനെ കുറിച്ച് ആരെങ്കിലും നിയമമോ വ്യവസ്ഥയോ ഉന്നയിച്ച് തര്‍ക്കിക്കുമെന്ന ഭയം മൂലം അറിയപ്പെടുന്ന എല്ലാ നിയമങ്ങളും അവന് ബാധകമല്ലാതാക്കി. ഇക്കാലത്താരും ദൈവത്തിന് 'തെളിവ്' ചോദിക്കാറില്ല...
&
... പ്രപഞ്ചത്തിന് അപ്പുറമായ എങ്ങോട്ടോ(?) വലിച്ചെറിഞ്ഞത്. ഇനി ആ വകുപ്പില്‍ ആരും തെളിവ് ചോദിക്കില്ലല്ലോ! ദൈവത്തിന്റെ സര്‍വരേഖകളും ആധാരവും ഫാന്‍സ് ക്‌ളബ്ബുകളും ഉള്ളത് പ്രപഞ്ചത്തിലാണ്. പക്ഷെ പുള്ളി പ്രപഞ്ചത്തിനുള്ളില്‍ കാലുകുത്തില്ല- അസ്സല്‍ 'വെടിക്കെട്ടുകാരന്‍ ദൈവം'! പ്രപഞ്ചത്തിന് ബാഹ്യമായ എവിടെ എന്നുചോദിച്ചാല്‍ പ്രപഞ്ചത്തിലിരുന്ന് പ്രപഞ്ചബാഹ്യം എവിടെയെന്ന് ചോദിക്കുന്നോ, കയറെടാ റാസ്‌ക്കല്‍ വണ്ടിയില്‍''-എന്നായിരിക്കും മതമറുപടി.<<<

ദൈവത്തെ വിശ്വാസികള്‍ പ്രപഞ്ചത്തിനു പുറത്താക്കിയിട്ടില്ല, ദൈവത്തിനു പ്രപഞ്ച നിയമങ്ങള്‍ ബാധകമല്ല മല്ല എന്ന് സമര്‍ഥിക്കാന്‍ വേണ്ടി വിശ്വാസികള്‍ സാധാരണ പറയാറുള്ള ഒരു വാചകം ഉണ്ട്‌ 'ദൈവം പ്രപഞ്ച ഘടനക്ക് പുറത്താണ്' അതായത് 'ദൈവം പ്രപഞ്ച ഘടനക്ക് വിധേയനല്ല' എന്നര്‍ത്ഥം. ഈ വാദം വിശ്വാസികള്‍ ഈയിടെയായി കുറെ യുക്തിവാദികള്‍ ഇവിടെ പൊട്ടി മുള്ളച്ചതിനു ശേഷം പറയല്‍ തുടങ്ങിയത് അല്ല, പ്രാചീനകാലം മുതല്‍ തന്നെ പറയാന്‍ തുടങ്ങിയതാണ്.

>>> ... ദൈവത്തെ കുറിച്ച് മതം എന്തൊക്കെയാണ് പറയാന്‍ പോകുന്നതെന്ന് ദൈവത്തിനുപോലും അറിയാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. തെളിവില്ലാത്തതിനാല്‍ മതം 'അറിഞ്ഞ'തൊക്കെ സത്യമാണോ എന്നറിയാനും വകുപ്പില്ല. അതായത് ദൈവത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തും പറയാം. ഒന്നുമറിയാനാവാത്ത ദൈവത്തെ പറ്റി എന്തും പറയാനുള്ള അവകാശാധികാരങ്ങള്‍ മതവിശ്വാസിക്ക് സ്വന്തം.<<<

ദൈവത്തെ കുറിച്ച് എന്തല്ലാം പറയാം എന്തല്ലാം പറയാന്‍ പാടില്ല എന്നത് പതിനാല് നൂറ്റാണ്ടുകള്‍ മുമ്പ് താങ്കള്‍ പറഞ്ഞ തരത്തില്‍ ഒരു പുസ്തകത്തില്‍ എഴുതിവെച്ച് സീല്‍ ചെയ്തിട്ടുണ്ട്, ആ പുസ്തകം ലോകാവസാനം വരെ തിരുത്തില്ല എന്ന് പറയുന്നതിനെയാണ് യുക്തിവാദികള്‍ ഏറ്റവും അധികം വിമര്‍ശിക്കാര്‍ ഉള്ളത്, ആ പുസ്തകം ലോകാവസാനം വരെ ഒരു തിരുത്തലും വരാതെ - കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകള്‍ നിലനിര്‍ത്തിയത് പോലെ - ദൈവം നിലനിര്‍ത്തുക തന്നെ ചെയ്യും, അത് യുക്തിവാദികള്‍ക്ക് എത്ര അരോചകമായിരുന്നാലും.

>>> എല്ലാത്തിനും കാരണമുണ്ട്, ദൈവത്തിനത് വേണ്ട, എല്ലാത്തിനേയും ചലിപ്പിക്കാന്‍ ആരെങ്കിലും വേണം, ദൈവം സ്വയം തുള്ളിക്കൊള്ളും ...
&
... പിന്നെ ഒരു തലവേദന പ്രപഞ്ചനിയമവും ഭൗതികനിയമങ്ങളുമായിരുന്നു. അവയൊന്നും ദൈവത്തിന് സൂചി കുത്താന്‍ ഇടം നല്‍കില്ലെന്ന വാശിയിലാണ്. ആ വിഷയങ്ങളിലും ദൈവത്തിന് പൂജ്യം മാര്‍ക്കാണെന്ന് മനസ്സിലാക്കിയ മതം ദൈവത്തെ അത്തരം നിയമങ്ങള്‍ക്കെല്ലാം അതീതമായി പ്രതിഷ്ഠിച്ച് കാര്യങ്ങള്‍ എളുപ്പമാക്കി. ഉണ്ടാക്കിയവന് നിയമം ഉണ്ടാക്കാന്‍ ആരും വളര്‍ന്നിട്ടെല്ലെന്ന് തീട്ടൂരവുമിറക്കി.<<<

വീണ്ടും വീണ്ടും സൃഷ്ടികളുടെ പരിമിതിയിലേക്ക് സൃഷ്ടാവിനെ കൊണ്ട് വരുന്നു.

തുടരുന്നു...

Abdul Khader EK said...

ആറു:

>>> ഇടയ്ക്കിടെ മഹാവിഭേദനം, താപഗതികം, ക്വാണ്ടം സിദ്ധാന്തം എന്നിവ പോലുള്ള പ്രാപഞ്ചിക പരികല്‍പ്പനകളും നിയമങ്ങളുമൊക്കെ ഉദ്ധരിച്ച് 'പ്രാപഞ്ചികനിയമങ്ങള്‍ക്ക് അതീതമായ', പ്രപഞ്ചത്തിലേയില്ലാത്ത ദൈവത്തെ തെളിയിക്കുന്ന ഒടിയന്‍മാരും രംഗത്തുണ്ട്. <<<

അതല്ലാം ഉദ്ധരിച്ച് ഖണ്ഡിക്കുകയാണ് ചെയ്യേണ്ടത്.

>>> ആധുനികമായ ശാസ്ത്ര പരികല്‍പ്പനകളും സങ്കീര്‍ണ്ണനിയമങ്ങളും സാധാരണക്കാരുടെ ജ്ഞേയ-ജ്ഞാന പരിധിക്ക് പുറത്താണ്. ഇത്തരം സങ്കീര്‍ണ്ണമായ ആശയങ്ങളുടെ പുകമറയില്‍ കുറച്ചുനേരം ദൈവത്തെ സംരംക്ഷിക്കാം.<<<

ഒരു ചെറിയ ചോദ്യം, താങ്കള്‍ പറയുന്ന ഈ 'ആധുനികമായ ശാസ്ത്ര പരികല്‍പ്പനകളും സങ്കീര്‍ണ്ണനിയമങ്ങളും' ആ അസാധാരണക്കാരായ ശാസ്തക്ജ്ഞന്‍ മാരാണോ ഈ പ്രകൃതിയില്‍ സംവിധാനിച്ചത് ???

>>> ഒഴിവാക്കാനുണ്ടായിരുന്ന മറ്റൊന്ന് 'ഭൗതികത' അഥവാ 'ദ്രവ്യപരത'യായിരുന്നു. തെളിവ് ഏറെ ആരായപ്പെടുന്ന ഒരു മേഖലയാണിത്. ഇവിടെയും ദൈവത്തിന് നിലനില്‍പ്പില്ലെന്ന് വന്നതോടെയാണ് സഹികെട്ട് 'ദൈവം ദ്രവ്യമല്ല'എന്ന ദയനീയമായ പ്രഖ്യാപനം മതം നടത്തിയത്! ദൈവങ്ങള്‍ പോലും അറിഞ്ഞിട്ടില്ലാത്ത കാര്യമാണിതൊക്കെ. മതസാഹിത്യമനുസരിച്ച് ദൈവങ്ങള്‍ ഈ പ്രപഞ്ചം വിട്ട് കളിക്കുന്നില്ല. പക്ഷെ ഇന്ന് ദൈവം പ്രപഞ്ചത്തിന് പുറത്താണ്. പുറത്തെവിടെ? ഉത്തരം മലയാള അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം! താന്‍ ദ്രവ്യമല്ലെന്നും ദൈവം ഒരുകാലത്തും പറഞ്ഞിട്ടില്ല. ...<<<

താങ്കള്‍ പറഞ്ഞ പ്രാചീനകാലം മുതല്‍ തന്നെ ഉള്ള ഏക ദൈവ വിശ്വാസത്തിലെ ദൈവം ദ്രവ്യമല്ലാത്ത ഒരു ദൈവമാണ്, താങ്കള്‍ തന്നെ കളിയാക്കി പറഞ്ഞ ഒരു ആകാശ ദൈവം, പിന്നെ ദ്രവ്യപരതയുമായി യുക്തിവാദികള്‍ വന്നപ്പോഴാണ് ദൈവത്തെ ദ്രവ്യമല്ലതാക്കിയത് എന്ന വാദത്തിനു അടിസ്ഥാനമുണ്ടോ!!!

>>> സത്യംപറഞ്ഞാല്‍ ദ്രവ്യം, ഊര്‍ജ്ജം എന്നൊക്കെ പറഞ്ഞാല്‍ എന്തെന്നുപോലും അവനറിയില്ല. പിന്നയല്ലേ തെര്‍മോ ഡൈനാമിക്‌സും പ്‌ളാങ്ക് കോണ്‍സ്റ്റന്റുമൊക്കെ. <<<

ആര്‍ക്ക് എന്ത് അറിയാം ആര്‍ക്ക് എന്ത് അറിയില്ല എന്നത് നമ്മുക്ക് വായനക്കാര്‍ക്ക്‌ വിടാം.

>>>ദ്രവ്യമല്ലാതെ മറ്റെന്താണുള്ളത്? ഭൗതികവാദിക്കറിയില്ല. അതാണവന്‍ ഭൗതികവാദിയായി നിലനില്‍ക്കുന്നത്. ദ്രവ്യത്തിന് ഉപരിയായ എന്തെങ്കിലും നിനക്കറിയുമോ വിശ്വാസി? ദ്രവ്യാതീതമായത് എന്തെന്ന് പറയാനുള്ള ഭൂതദയ ഇന്നേവരെ ഒരു മതവിശ്വാസിയും കാട്ടിയിട്ടില്ല. <<<

ദ്രവ്യമല്ലാത്ത ചിലത് പറയാം, നമ്മുടെ ചിന്ത, സുഖം, ദുഃഖം, സ്നേഹം, വെറുപ്പ്‌, ആഗ്രഹം/ആശ.

>>> ഉള്ളതല്ലേ നമുക്കറിയൂ, ഇല്ലാത്തത് ഉണ്ടാകില്ലെന്ന് എങ്ങനെ തറപ്പിച്ച് പറയും?! അപ്പോള്‍ ദൈവത്തിന്റെ കാര്യവും സമാനമല്ലേ? അതായത് ഉണ്ടായികൂടില്ല എന്ന് പറയാനാവില്ല. അത്രയല്ലേ ഉള്ളൂ കാര്യങ്ങള്‍? <<<

ഇവിടെ എല്ലാം - ചില പ്രോസ്സസിങ്ങിലൂടെ -തനിയെ ഉണ്ടായി എന്ന് പറയാനാണ് മനുഷ്യന്‍ ബുദ്ധി ഉപയോഗിക്കേണ്ടിവരാത്തത്.

>>> ...എ ഏയ്! അങ്ങനെയൊരു സന്ദേഹം സാധ്യമല്ല. ദൈവം ഉണ്ട്, ഉണ്ട്, ഉണ്ട്!!! അത് 'ഉണ്ടാക്കാനാ'ണല്ലോ നാം ഈ ബദ്ധപ്പാടൊക്കെ സഹിക്കുന്നത്!? സര്‍വതിനും അതീതനായ ദൈവത്തിന്റെ തെളിവായി ചില മതവാദികള്‍ അവതരിപ്പിക്കുന്നത് നിസ്സാരമായ ദ്രവ്യവസ്തുക്കളായ പര്‍വതം, സൂര്യചന്ദ്രന്‍മാര്‍, പ്രപഞ്ചം ആദിയായവയൊക്കെയാണ്! അവിടെ മാത്രം അയിത്തമില്ല!!!<<<

പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പും സംവിധാനവും നിസ്സാരമാക്കിയത് ദൈവത്തെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് എന്ന് മനസ്സിലായി, എന്താണ് ദൈവത്തെ ഇല്ലാതാക്കുന്നത് കൊണ്ടുള്ള നേട്ടം എന്നത് വേണു എന്ന ബ്ലോഗര്‍ വെളിപ്പെടുത്തിയിട്ടുണ്ട് (നന്ദി വേണു).

>>>പദാര്‍ത്ഥമല്ലാത്തതിനാല്‍ സര്‍വശക്തനായ ദൈവത്തിന് 'രൂപ'വുമില്ലെന്ന അടുത്ത ഒഴികഴിവും രൂപംകൊണ്ടു. രൂപമുണ്ടെങ്കിലല്ലേ ചൂണ്ടിക്കാട്ടേണ്ടതുള്ളു. ഇല്ലാത്ത ഒന്നിന് ഏറ്റവും സുരക്ഷിതമായ രൂപം 'രൂപമില്ലായ്മ' തന്നെയാണല്ലോ! ഒരു വെടിക്ക് രണ്ടു പക്ഷി!! അതില്‍പ്പിന്നെ എവിടെ? എന്ന ചോദ്യം ഒരുത്തനും ഉന്നയിക്കില്ലല്ലോ.<<<

യുക്തിവാദികളുടെ ഇന്നത്തെ വാദങ്ങള്‍ക്ക് പതിനാല് നൂറ്റാണ്ടുകള്‍ മുമ്പ് സീല്‍ ചെയ്ത ഒരു ഗ്രന്ഥം മറുപടി പറയുന്നു, ദൈവത്തിനു രൂപം ഇല്ല എന്ന് പറയുന്നത് ആ ഗ്രന്ഥമാണ്.

തുടരുന്നു...

Abdul Khader EK said...

ഏഴ്:

>>> (1) പദാര്‍ത്ഥമാകാന്‍ സാധിക്കാത്ത ദൈവം സര്‍വശക്തനല്ല. സര്‍വശക്തന് എന്തുമാകാന്‍ കഴിയണം; എന്തുചെയ്യാനും. പദാര്‍ത്ഥമാകാതിരിക്കാനും പദാര്‍ത്ഥമാകാനും കഴിയണം. പക്ഷെ പദാര്‍ത്ഥമല്ലാതെ ഒന്നുമില്ലെന്നത് അംഗീകരിക്കാത്തവന് പോലും പദാര്‍ത്ഥം ഉണ്ടെന്ന് സമ്മതിക്കേണ്ടിവരും. അതിനാല്‍ ദൈവത്തിന് പദാര്‍ത്ഥമാകാണ്ടേതുണ്ട്. എപ്പോഴും വേണമെന്നില്ല, ചിലപ്പോഴെങ്കിലും. ഒരിക്കലും പദാര്‍ത്ഥമാകാന്‍ സാധിക്കാത്ത ദൈവം 'സര്‍വ'ശക്തനല്ല. എന്തുകൊണ്ട് ദൈവം പദാര്‍ത്ഥമാകുന്നില്ല? സര്‍വശക്തന് ആ കഴിവ് എന്തുകൊണ്ട് കൈവരിക്കാനായില്ല? മതസാഹിത്യത്തിലാകട്ടെ ദൈവം അടിമുടി പദാര്‍ത്ഥമാണ്.<<<

ദൈവം പദാര്‍ത്ഥമല്ല എന്നതാണ് വിശ്വാസികളുടെ വാദം, ആ വാദത്തെ ദൈവത്തിന് പദാര്‍ത്ഥമാകാന്‍ സാധിക്കില്ല എന്ന് മാറ്റി എഴുതി അതിനെ ഖണ്ഡിക്കുന്നു, അതും ഒരു മതഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരിക്കാതെ. ആര്‍ക്കാണ് ബസ് മിസ്സായത്, മതവിശ്വസികള്‍ക്കോ അതോ യുക്തിവാദികള്‍ക്കോ???

>>>(2) ദ്രവ്യമല്ലാത്തതിനാല്‍ രൂപമില്ലെന്ന വാദം യുക്തിരഹിതം. രൂപം ദ്രവ്യഗുണമാണ്, അല്ലെങ്കില്‍ ദ്രവ്യജന്യഗുണമാണ്. ദ്രവ്യം എല്ലായ്‌പ്പോഴും 'രൂപ'ഗുണം പ്രകടമാക്കണമെന്നില്ല. സ്ഥലം, സമയം, ഗുരുത്വം ഇത്യാദി അടിസ്ഥാന ദ്രവ്യഗുണങ്ങള്‍ ഇല്ലാത്ത അവസ്ഥയിലും ദ്രവ്യം സ്ഥിതി ചെയ്യാമെന്ന് ആധുനികശാസ്ത്രം പറയുന്നു. 'രൂപമാറ്റം' ഉണ്ടാകുന്നതിനും രൂപഗുണമുണ്ടാകേണ്ടതുണ്ട്. രൂപം എന്നാല്‍ പരിപ്പുവടയുടേയും നെയ്യപ്പത്തിന്റെയും ആകൃതിപോലെ എന്തോ ആണെന്ന ധാരണ പാടില്ല. നിയതമായ രൂപമൊന്നുമില്ലാത്ത ദ്രവ്യമാണ് പ്രപഞ്ചത്തില്‍ മഹാഭൂരിപക്ഷവും. ഇലക്‌ട്രോണിന്റെ രൂപമെന്താണ്?! പരമാണുകണങ്ങളെല്ലാം രൂപരഹിതമാണ്;അല്ലെങ്കില്‍ അസ്ഥിരരൂപികളാണ്. രൂപരാഹിത്യം മേന്മയാണെന്ന് വാദിക്കുന്നവര്‍ രൂപം എന്ന ഗുണം അല്ലെങ്കില്‍ ശേഷി അപ്രാപ്യമായ ദൈവത്തിന്റെ 'സര്‍വശക്തി' നിര്‍ദ്ദയമായി റദ്ദാക്കപ്പെടുകയാണെന്നറിയണം. ദൈവം സര്‍വശക്തനാണെങ്കില്‍ അവന് ഒന്നും 'ഇല്ലാതെ' വരാന്‍ പാടില്ല. ഒന്നും ആകാതിരിക്കാനും പാടില്ല. അതുകൊണ്ടുതന്നെ രൂപരഹിതനായ സര്‍വശക്തന്‍ അസംബന്ധമാണ്.<<<

'പരമാണുകണങ്ങളെല്ലാം രൂപരഹിതമാണ്; അല്ലെങ്കില്‍ അസ്ഥിരരൂപികളാണ്.' ഈ രണ്ടു പ്രസ്ഥാവനകളും യോചിച്ചു പോകില്ല എന്ന് വിനീതമായി അറിയിച്ചു കൊള്ളട്ടെ.

ജനിക്കുകയും ജനിക്കുമ്പോള്‍ ബുദ്ധിക്ഷമതയില്ലാതിരിക്കുകയും പഞ്ചാന്ത്രിയങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ മനസ്സില്‍ ആക്കുകയും വളച്ചയിലൂടെ കൈവരിക്കുന്ന ബുദ്ധിവികാസം കൊണ്ട് കാര്യങ്ങളെ ഗ്രഹിക്കുകയും ചെയ്യുന്ന, പത്തോ എഴുപതോ വര്‍ഷങ്ങള്‍ക്ക് ശേഷം നാമാവശേഷമാവുകയും ചെയ്യുന്ന മനുഷ്യന്‍റെ ഗ്രാഹ്യശേഷിക്ക് പുറമേയാണ് ദൈവത്തിന്‍റെ രൂപം.

>>>(3) പ്രപഞ്ചബാഹ്യമായ 'വെടിക്കെട്ടുകാരന്‍ ദൈവം' തീരെ ദുര്‍ബലമായ ഒരു മതസങ്കല്‍പ്പമാണ്. പ്രപഞ്ചബാഹ്യമായ ദൈവം 'സര്‍വ'വ്യാപിയല്ല. രണ്ടായാലും ആ ദൈവം പ്രപഞ്ചത്തിലില്ല. എന്നാല്‍ പ്രപഞ്ചം ഉണ്ട്. പ്രപഞ്ചമേ ഉള്ളൂ എന്ന് വാദിക്കുന്ന ഭൗതികവാദിക്ക് അനുകൂലമാണ് ഇവിടെ നൂറുശതമാനം തെളിവുകളും. പ്രപഞ്ചത്തിലില്ലാത്ത ഒന്ന് 'സര്‍വവ്യാപി'യാണെന്ന് പറയുന്നത് നിലനില്‍ക്കില്ല. സര്‍വവ്യാപി പ്രപഞ്ചത്തിന് പുറത്തു പൊയ്‌ക്കൊള്ളട്ടെ, പക്ഷെ പ്രപഞ്ചത്തിനുള്ളിലേക്കും വരണം. പ്രപഞ്ചത്തിനുള്ളില്‍ നിലനില്‍ക്കണമെങ്കില്‍ ആരായാലും പ്രാപഞ്ചികനിയമങ്ങള്‍ അനുസരിക്കേണ്ടിവരും. ദൈവവും ഭക്തനും താഴോട്ട് ചാടിയാല്‍ ഇരുവരും താഴെ വീഴും.<<<

ദൈവത്തെ വിശ്വാസികള്‍ പ്രപഞ്ചത്തിനു പുറത്താക്കിയിട്ടില്ല, ദൈവത്തിനു പ്രപഞ്ച നിയമങ്ങള്‍ ബാധകമല്ല മല്ല എന്ന് സമര്‍ഥിക്കാന്‍ വേണ്ടി വിശ്വാസികള്‍ സാധാരണ പറയാറുള്ള ഒരു വാചകമാണ് 'ദൈവം പ്രപഞ്ച ഘടനക്ക് പുറത്താണ്' അതായത് 'ദൈവം പ്രപഞ്ച ഘടനക്ക് വിധേയനല്ല' എന്നര്‍ത്ഥം. തെറ്റിദ്ധാരണ മനുഷ്യസഹജമാണ്, തെറ്റിദ്ധരിപ്പിക്കല്‍ ബോധപൂര്‍വ്വവും.

>>> (4) സര്‍വവ്യാപി അല്ലാത്ത ഒരാള്‍ക്ക് സര്‍വജ്ഞാനിയാകാനാവില്ല. എന്തെന്നാല്‍ 'സര്‍വവ്യാപിയായാല്‍ എങ്ങനെയുണ്ടാവും' എന്ന അനുഭജ്ഞാനം അയാള്‍ക്കില്ല. സര്‍വജ്ഞാനിക്ക് എല്ലാത്തരം അറിവുമുണ്ടായിരിക്കണമല്ലോ. കേട്ടറിവു മാത്രം മതിയാകില്ല. അനുഭവജ്ഞാനവും പ്രധാനമാണ്. സര്‍വവ്യാപിയല്ലാത്തതുകൊണ്ട് സര്‍വജ്ഞാനിയാകാനാവാത്ത ദൈവം ആ കാരണങ്ങള്‍ കൊണ്ടുകൂടി സര്‍വശക്തനാവാതെയും പോകുന്നു.<<<

വീണ്ടും മനുഷ്യന്‍റെ പരിമിതി വെച്ച് ദൈവത്തെ അളക്കുന്നു.

തുടരുന്നു...

Abdul Khader EK said...

എട്ട് :

>>> (5) സര്‍വജ്ഞാനിയും സര്‍വശക്തനും സര്‍വവ്യാപിയുമല്ലാത്ത ഒന്ന് പ്രപഞ്ചാതീതവുമാകില്ല. കാരണം പ്രപഞ്ചത്തിലുള്ള യാതൊന്നിനും ഈ കഴിവുകളില്ല. അതായത് പ്രചരിക്കപ്പെട്ട ശേഷികളും ആടയാഭരണങ്ങളും നഷ്ടപ്പെട്ട ദൈവം പ്രപഞ്ചത്തിലൊതുങ്ങേണ്ടി വരുന്നു. എന്നാല്‍ പ്രപഞ്ചത്തില്‍ അങ്ങനെയൊന്നില്ലെന്ന് മതം തന്നെ സമ്മതിക്കുന്നു-അപ്പോള്‍പ്പിന്നെ കൂടുതല്‍ പറയാനില്ല. ചുരുക്കത്തില്‍ ദൈവത്തിന് പ്രാപഞ്ചികമായോ പ്രാപഞ്ചാതീതമായോ നിലനില്‍പ്പില്ലെന്ന് മതം കിറുകൃത്യമായി തെളിയിക്കുന്നു.<<<

പ്രപഞ്ചത്തില്‍ ദൈവം ഇല്ല എന്ന് ഏതു മതമാണാവോ അല്ലെങ്കില്‍ ഏതു മതഗ്രന്ഥമാണാവോ പറയുന്നത്???

>>> (6) ഒരേസമയം പ്രാപഞ്ചികവും പ്രപഞ്ചാതീതവുമാകുന്ന ദൈവം പ്രപഞ്ചബാഹ്യമായി മാത്രം നിലകൊള്ളുന്ന ദൈവത്തേക്കാള്‍ പൂര്‍ണ്ണതയുള്ള സങ്കല്‍പ്പമാണ്. പരിപൂര്‍ണ്ണനെക്കാള്‍ കൂടുതല്‍ പൂര്‍ണ്ണതയുള്ള ഒന്നുണ്ടാവാന്‍ പാടില്ല. ദൈവത്തേക്കാള്‍ മികച്ചതൊന്നും സങ്കല്‍പ്പിക്കാനും സാധ്യമല്ലെന്നാണ് മതവാദം. പക്ഷെ ഇവിടെ ദൈവം പ്രപഞ്ചാതീതനാണെങ്കില്‍ ആ ദൈവത്തെക്കാള്‍ മികച്ച നിരവധി സങ്കല്‍പ്പങ്ങള്‍ സാധ്യമാണ്. സാങ്കല്‍പ്പികമായെങ്കിലും അതിശയിക്കപ്പട്ടാല്‍ ദൈവം അദൈവമാകും.
ദൈവത്തിന് തെളിവ് നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ഉപായമെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്ന രൂപരഹിതദൈവം, പ്രപഞ്ചാതീതദൈവം, ദ്രവ്യാതീതദൈവം തുടങ്ങിയ വികലഭാവനകള്‍ ദൈവത്തിന്റെ അസ്തിത്വം തന്നെ റദ്ദാക്കുന്നതാണ് നാം കണ്ടത്. സത്യത്തില്‍ ഒരു നിറംകെട്ട മതഫലിതങ്ങളാണിവ. 'വെളുക്കാന്‍ തേച്ചത് പാണ്ടായത്' മതത്തെ അലോരസപ്പെടുത്താതിരിക്കുമോ? ഇല്ലാത്തദൈവം 'രൂപരഹിത'മാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായെന്നു മാത്രം! പക്ഷെ അവിടെയും കാര്യങ്ങള്‍ അത്ര പന്തിയല്ല. കൂരിരുട്ടിലെ കറുത്തപൂച്ചയെ തെരയുന്നവനെ അന്ധനാക്കുമ്പോള്‍ കിട്ടുന്ന സുഖമാണത്. പക്ഷെ 'രൂപരാഹിത്യം' എന്നു വെറുതെ പറഞ്ഞതുകൊണ്ടായോ? താത്വികമായി അതിന്റെ സാധുതയും പരിശോധിക്കപ്പെടേണ്ടതുണ്ട്.<<<

എന്‍റെ മുകളിലെ കമന്റുകള്‍ താത്വികമായി ഇതിന്റെ എല്ലാ സാധുതയും വിശദീകരിക്കുന്നുണ്ട്.

>>> ദൈവത്തെ പ്രപഞ്ചത്തിനുള്ളിലാക്കിയാല്‍ തെളിവ് ചോദിക്കപ്പെടും. പ്രപഞ്ചത്തിന് പുറത്താക്കിയാല്‍ അവന് സര്‍വതും നഷ്ടപ്പെടും. അങ്ങനെ താത്വികമായി ദൈവത്തിന് പ്രപഞ്ചത്തിനകത്തും പുറത്തും സ്ഥിതിചെയ്യാനാവാതെ വരുന്നു. ഇരിക്കപ്പൊറുതിയില്ലാത്ത ദൈവം!! ഇല്ലാത്ത ഒന്നിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രശ്‌നമല്ല. <<<

ദയവുചെയ്ത് മതവിശ്വാസികളില്‍ നിന്ന് അല്ലെങ്കില്‍ മതഗ്രന്ഥത്തില്‍ ഉദ്ധരിച്ച്‌ അതിനെ ഖണ്ഡിക്കുക എന്ന അപേക്ഷയുണ്ട്.

>>>... പ്രപഞ്ചബാഹ്യമായ ദൈവം പറയുന്നത് മനുഷ്യന്‍ കേള്‍ക്കണമെങ്കില്‍ ദൈവത്തിന് ദ്രവ്യമാകേണ്ടതുണ്ട്. അന്തരീക്ഷ വായുവില്‍ ശബ്ദതരംഗങ്ങള്‍ നിര്‍മ്മിച്ചാലേ ഇത് സാധ്യാമകൂ. പ്രാപഞ്ചികബലവും മര്‍ദ്ദവും ഇതിനാവശ്യമുണ്ട്. ചുരുക്കത്തില്‍ ദൈവത്തെ രൂപരഹിതമാക്കുന്നതും പദാര്‍ത്ഥരഹിതമാക്കുന്നതും ദൈവം ഇല്ലെന്നതിന്റെ ഏറ്റവും തൃപ്തികരമായ സത്യപ്രസ്താവനയാകുന്നു. എല്ലാ മതവും നാസ്തികതയില്‍ അവസാനിക്കുമെന്ന പഴമൊഴി സാര്‍ത്ഥകമാകുകയാണിവിടെ.<<<

ദൈവം മനുഷ്യനെ പോലെയാണ് എന്ന് ധരിച്ചാല്‍ ഇങ്ങിനെ പറയും അല്ല ഇങ്ങിനെ തന്നെ പറയണം.

>>>ഭാവിയിലെ സാമ്പത്തികച്ചെലവോര്‍ത്ത് പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചമൂടുന്ന അപരിഷ്‌കൃത ജനതയെപ്പോലെ തെളിവ് ഹാജരക്കേണ്ടി വരുമെന്ന ബാധ്യത മുന്നില്‍ കണ്ട് ഒരിക്കല്‍ ഈ ലോകത്തെ പരമാധികാരിയായി കടലാസിലെങ്കിലും വിലസിയിരുന്ന ഒരുവനെ ദ്രവ്യരഹിതനാക്കി,നിയമവിരുദ്ധനാക്കി,കോലംനശിപ്പിച്ച്, ഉടുപ്പും വലിച്ചുകീറി പ്രപഞ്ചത്തിന്റെ ഇല്ലാപുറങ്ങളിലെവിടേക്കോ മതം നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞിരിക്കുന്നു. ഇനി അവന് വേണ്ടി വാദിക്കാന്‍ ആരുണ്ട്? അവന്റെ വിങ്ങലുകള്‍, അവന്റെ തേങ്ങലുകള്‍...എന്തേ നിങ്ങളും മുഖം തിരിക്കുകയാണോ?<<<

ആരാണ് വലിച്ചെറിയുന്നത് എന്നും എന്താണ് വലിച്ചെറിയുന്നത് എന്നും ഈ പോസ്റ്റ്‌ വ്യക്തമാക്കുണ്ടുണ്ട് എന്തിനാണ് വലിച്ചെറിയുന്നത് എന്ന് ഒരു ബ്ലോഗറും (വേണു) വ്യക്തമാക്കുന്നുണ്ട്‌, ഇനിയും ഞാന്‍ എന്ത് പറയാന്‍ !!!

Abdul Khader EK said...

പ്രിയ പ്രൊഫ. രവിചന്ദ്രന്‍ ,

എന്‍റെ കമന്റുകളില്‍ ഏതെങ്കിലും സ്പമില്‍ ഉണ്ടെകില്‍ ദയവുചെയ്ത് റിലീസ്‌ ചെയ്യുക.

Anonymous said...

ആരാണ് വലിച്ചെറിയുന്നത് എന്നും എന്താണ് വലിച്ചെറിയുന്നത് എന്നും ഈ പോസ്റ്റ്‌ വ്യക്തമാക്കുണ്ടുണ്ട് എന്തിനാണ് വലിച്ചെറിയുന്നത് എന്ന് ഒരു ബ്ലോഗറും (വേണു) വ്യക്തമാക്കുന്നുണ്ട്‌, ഇനിയും ഞാന്‍ എന്ത് പറയാന്‍ !!!>>>

അമ്പമ്പോ, ആരിത്?!!!ആനക്കാരന്‍ കുഞ്ഞിപ്പയുടെ മച്ചുളിയനോ? പിടിച്ചതിലും വലുതാണല്ലോ കര്‍ത്താവെ അളയിലിരുന്നത്. ഇതൊക്കെ എവിടുന്ന് കുറ്റിയും പിഴുതോണ്ട് വന്നെന്നറിയാനും പറ്റുന്നില്ല.

എന്തായാലും ഈ മാന്യന്റെ വയറ് നെറച്ച് ബുദ്ധി തന്നെ. എല്ലുപെറുക്കി പറഞ്ഞപോലെ ആ ടൈ ഇറുകിപ്പോകാതെ സൂക്ഷിക്കണം. ഇറുകിപ്പോയാല്‍ സര്‍വ പണിയും അതോടെ തീര്‍ന്നു!!!!!!!

Anonymous said...

Nte badhareengle ijju pinem vanna kaalamootra commentukalumayi.ante vala vala nula ee LKG falithangalu maduthu pahayaa ijju ssf nte lekhuleka indakkana aalale?nelavaaram kandapo thoneethaem vanna kaalamootra commentukalumayi.ante vala vala nula ee LKG falithangalu maduthu pahayaa ijju ssf nte lekhuleka indakkana aalale?nelavaaram kandapo thoneetha

Bone Collector said...

ഈ എല്ല് പെറുക്കിയും വാക്കുകളും മഹാ ബോറായി തുടങ്ങിയിരിക്കുന്നു. സംവട്ങ്ങള്‍ക്കിടയില്‍ അതിനെ കൊഴുപ്പിക്കാനാണ് എന്ന വ്യാജേന നടത്തുന്ന കാര്യങ്ങള്‍ വിരസം, തനി ആവര്‍ത്തനം


"ഇലക്ട്രോണ്‍ കണ്ടുപിടിച്ചു ..അപ്പോള്‍ പറയും അത് നമ്മുടെ കിത്താബില്‍ ഉണ്ട് ...പ്രോടോണോ ? അതും ഉണ്ട് ..നുട്രോണോ ? അത് പണ്ടേ ഉള്ളതല്ലേ ,അതിനെ കുറിച്ച് പറയണ്ട !..അപ്പോള്‍ പരിണാമം ? ചാള്‍സ് ഡാര്‍വിന്‍ ? ...ഓ നിങ്ങളെ കൊണ്ട് തോറ്റു !!!അതൊക്കെ പറഞ്ഞതല്ലേ ? ഇ കിതാബ് ഉണ്ടായതു തന്നെ അത് മുലമല്ലേ ? അപ്പോള്‍ ഇപ്പോള്‍ നടക്ക്ന്ന പരിക്ഷണം ,experiment through the large hydron collider ? ഓ പിന്നെ അതൊക്കെ എന്തോന്ന് ഉണ്ടക്കാന ? നമ്മുടെ കിതബല്ലേ അതിലും വലുത് ? സര്‍ അത് പ്രപഞ്ചം എങ്ങെനെ ഉണ്ടായി എന്നതിനെ കുറിച്ചുള്ള പരിക്ഷണം ആണ് സര്‍ !!!! ആയിക്കോട്ടെ അതിനു ഞാന്‍ എന്ത് വേണം എന്റെ കയ്യില്‍ കിതബില്ലേ ??????? എന്റെ കയ്യില്‍ കിതബില്ല മാസ്റ്റര്‍ ....നിയോരെണ്ണം വാങ്ങിക്കു .....മാസ്റ്റര്‍ ഇ കിതബുല്ലവരെക്കള്‍ ഇതില്ലത്തവര്‍ ലോകത്ത് കുടുതല്‍ ....അപ്പോള്‍ ഭുരിപക്ഷം ? അവര്‍ക്ക് അനുസരിച്ചല്ലേ നീങ്ങേണ്ടത് ? അവരുടെ കാര്യം വിട് ..സുര്യന്‍ ഭുമിയെക്കള്‍ വലുതാണ് എന്ന് ഭുരിപക്ഷം പറഞ്ഞില്ലേ ,എന്നിട്ടെന്തായി ? അത് ശാസ്ത്രം അല്ലെ സര്‍ ? ശാസ്ത്രം അല്ലെ നമ്മുടെ കിത്താബു !!! പക്ഷെ സര്‍ എന്നാലും ഒരുപാടു വരുധ്യങ്ങള്‍ ? നീ ഹാംലെറ്റ് വായിച്ചിട്ടുണ്ടോ ?... ഉണ്ട് സര്‍ ...?കിംഗ്‌ ലീര്‍ ?,മാക്ബത്ത് ?.... എല്ലാം അറിയാം സര്‍ ?
അപ്പോള്‍ നമ്മുടെ കിത്താബു ?...സര്‍ അതിലാണ് സര്‍ ഇത്രയും വരുധ്യം ....നിന്റെ ജീവിതം ഒരു വരുധ്യം ആണോ ?...തോന്നിയിട്ടില്ല സര്‍ ...അവിടെയാണ് നിനക്ക് തെറ്റ് പറ്റിയത് !!!!!!!!!! ജീവിതം കിതബാനെന്നു ഒന്ന് സങ്ങല്പ്പിക്ക് ....ഒന്നും മനസിലാകുന്നില്ല സര്‍ ....ഒന്നും മനസിലാക്ക്തെ ജീവിക്കുക ഇതാണ് എല്ലാം മനസിലായി എന്നുള്ളതിന്റെ ചിഹ്നം !!!!!മനസ്സിലായോ ?????????? ഇപ്പോള്‍ മനസിലായി സര്‍ ,എല്ലാം മനസിലായി ...ഇനി മനസിലാക്കാനായി ഇ ലോകത്ത് ഒന്നുമില്ല എന്നും മനസിലായി !!!!! സാറെ സാറിനൊരു നുറു കോടി പുണ്യം കിട്ടും.......THANK YOU VERY MUCH SIRRRR!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! "

Abdul Khader EK said...

എന്‍റെ കമന്റുകള്‍ എന്‍റെ ബ്ലോഗില്‍ ഒരു പോസ്റ്റായി കൊടുത്തിടുണ്ട്, ഇവിടെ വായിക്കാം...

Anonymous said...

ഖാദർ തന്റെ തീട്ടം എല്ലായിടത്തും കൂട്ടിയിട്ടുണ്ട്. ആർക്കും വാരിത്തിന്നാം.

കുഞ്ഞിപ്പക്ക് വയറിളകാഞ്ഞിട്ടായിരുന്നു മുക്കൽ. കുഞ്ഞിപ്പ മുക്കി മുക്കി തൂറാൻ നോക്കി മടുത്തപ്പോൾ ഒഴിച്ചിൽ തുടങ്ങിയത് അബ്ദുൾ ഖാദർക്ക്. ഇയാൾ ഇവിടെ മുഴുവൻ തൂറി നിറക്കുന്നതിനുമുൻപ് ആരെങ്കിലും ഇവന്റെ ആസനത്തിൽ ഒരു ആപ്പടിച്ച് കയറ്റോ.

Anonymous said...

ഈ അബ്ദുള്‍ കാദര്‍ ആല് കില്ലാടി താന്‍!!! ഇവിടെ ലിങ്കിട്ട സ്വന്തം ബ്ലോഗില്‍ ഖാദറിന്‍െ Follower ആയി ഖാദറും കയറി പറ്റിയിട്ടുണ്ട്. സ്വയം ഫോളോ ചെയ്യകയേ? ഖാദറാരാ മോന്‍??? അതുവെച്ചു നോക്കുമ്പം ഇത്രയുമല്ലേ ഇവിടെ ചെയ്‌തൊള്ളൊന്ന് സമാധാനിക്കാം.

Abdul Khader EK said...

ഇവിടെ ഊരും പേരും ഉള്ള ആരും ഇല്ലേ???

Anonymous said...

ഉണ്ടല്ലോ. Abdul Khader EK. എന്താ പോരേ?

Anonymous said...

സ്വന്തം ബ്ലോഗില്‍ ഖാദറിന്‍െ Follower ആയി ഖാദറും കയറി പറ്റിയിട്ടുണ്ട്.....>>>>

അപ്പോ പിന്നെ ഒന്നും പേടക്കാനില്ല. സ്വയം ഫോളോ ചെയ്ത് ഇതൊക്കെ മറുകണ്ഡനം നടത്തി ഖാദറ് തന്നെ വാരിക്കൊള്ളും. എന്നാലും ആ ടൈ ഇത്തിരം കടുപ്പം തന്നാന്നേ!!! മൊത്തം പുത്തിയും അതിലാന്നാ തോന്നുന്നേ.

Abdul Khader EK said...

ഞാന്‍ എന്‍റെ ചോദ്യം ആവര്‍ത്തിക്കുന്നു:

ഇവിടെ ഊരും പേരും ഉള്ള ആരും ഇല്ലേ???

kaalidaasan said...
This comment has been removed by the author.
മുസ്ലിം പൌരന്‍ said...

<<< "ഇലക്ട്രോണ്‍ കണ്ടുപിടിച്ചു ..അപ്പോള്‍ പറയും അത് നമ്മുടെ കിത്താബില്‍ ഉണ്ട് ...പ്രോടോണോ ? അതും ഉണ്ട് ..നുട്രോണോ ? അത് പണ്ടേ ഉള്ളതല്ലേ ,അതിനെ കുറിച്ച് പറയണ്ട !..അപ്പോള്‍ പരിണാമം ? ചാള്‍സ് ഡാര്‍വിന്‍ ? ...ഓ നിങ്ങളെ കൊണ്ട് തോറ്റു !!!അതൊക്കെ പറഞ്ഞതല്ലേ ? ഇ കിതാബ് ഉണ്ടായതു തന്നെ അത് മുലമല്ലേ ? >>>>

ഓ , എന്തൊരു വാഗ്ധോരണി , കിതാബ് , ന്യൂട്രോണ്‍, പ്രോടോണ്‍, ഹംലെട്റ്റ് , ഒരു ചില്ലയില്‍ നിനും ചാടി നേരെ അടുത്ത ചില്ലയിലേക്ക്. കൂടെ ചാടാന്‍ അനോണി എത്തിയല്ലേ, ഇവരെ കുറിച്ചാവും പണ്ട് ഇവരുടെ ഡാര്‍വിന്‍ അപ്പൂപ്പന്‍ പറഞ്ഞത് ...വാലും രോമവും പോയെങ്കിലും നരനായ്‌ വാനരന്‍

Bone Collector said...

Abdul Khader EK said...
എന്‍റെ കമന്റുകള്‍ എന്‍റെ ബ്ലോഗില്‍ ഒരു പോസ്റ്റായി കൊടുത്തിടുണ്ട്, ഇവിടെ വായിക്കാം...

15 September 2011 13:11


ഇ മാന്യ വക്തി എന്താണ് എഴുതി കുട്ടുനതു എന്ന് ഒരു പിടിയുമില്ല....പക്ഷെ ഗള്‍ഫില്‍ പോകനയീ എടുത്ത ഇ പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഒന്ന് മാറ്റണം പ്ലീസ്...ഇതു കണ്ടാലെ ആള്‍ക്കാര്‍ക്ക് അറിയാം ....തങ്ങളുടെ ചരിത്രം .....കഞ്ഞി കുടിച്ചു ജീവിക്കാന്‍ ഇന്ത്യയിലും അവസരമുണ്ട് ......പിന്നെ കമന്റ്‌ റിലീസ് ചെയ്യണം എന്ന് പറയുന്നു .....കഴുത കൊനകാമുടുത്തല്‍ അതിനും കമന്റ്‌ എന്നാണോ പറയുന്നത് ???? ചിന്തിക്കു ഹേ മനുഷ്യ ......

Bone Collector said...

ഇവരുടെ ഡാര്‍വിന്‍ അപ്പൂപ്പന്‍ പറഞ്ഞത് ...വാലും രോമവും പോയെങ്കിലും നരനായ്‌ വാനരന്‍



ഡേയ് മച്ചു ,,ഇതില്‍ എന്താണ് അത്ഭുതം ? പറഞ്ഞത്‌ correct ...പക്ഷെ ഒരു അത്ഭുതം ഉണ്ട് ...താനും ഇ കുട്ടത്തില്‍ പെടും ..അത്ര തന്നെ ......അല്ലെതെ വേറെ തെളിയിക്കാന്‍ മാര്‍ഗമില്ലല്ലോ ????????

രവിചന്ദ്രന്‍ സി said...

'ചിന്തിക്കുന്നതിനെപ്പറ്റിയുള്ള ചിന്തകള്‍'

മുസ്ലിം പൌരന്‍ said...

" മനുഷ്യനു മാത്രമേ ദൈവസങ്കല്‍പ്പമുള്ളു എന്നത് ബുദ്ധിയുള്ളവര്‍ക്കേ അത്തരം വിചാരങ്ങളുണ്ടാകൂ എന്നതിന്റെ തെളിവല്ലേ? മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ? ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ മസ്തിഷ്കവികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ? "" യഥാര്‍ത്ഥത്തില്‍ ഇതിനൊക്കെ പിന്‍ ബലം തരുന്ന കമ്മന്റ് കല്‍ ആണിവിടെ വന്നു കൊണ്ടിരിക്കുന്നത്. അനോണികളുടെ പേരില്‍ വന്നു കൊണ്ടിരിക്കുന്ന തെറിയഭിഷേകം
ലോകാധമനം നടത്തിവന്നിരുന്ന ദുഷ്ടനായ ദാരികാസുരനില്‍ നിന്ന് സമസ്തലോകത്തെ രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികാനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാന്‍ ഭൂതഗണങ്ങള്‍ തെറിപ്പാട്ടുമയി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയാ വുകയും ചെയുന്ന കൊടുങ്ങലൂര്‍ ഭരണി പാട്ടിനെ അനുസ്മരിക്കുന്നു. ദൈവ നിഗ്രഹത്തിനായി ശാസ്ത്രത്തെ വജ്രയുധമാക്കി ഇറങ്ങി പുറപെട്ട യുക്തി വധികള്‍ക്ക് കലി തീരാഞ്ഞ് ഭൂത ഗണങ്ങള്‍ തെറി പാട്ട് പടി അകന്പടി സേവിക്കുന്നു.
മറ്റൊരാള്‍ക്ക്‌ ഒരാള്‍ കൂടിയില്‍ നിന്ന് ഒരു വിധം കയ്യും തലയും രക്ഷപെട്ടു ഇവിടെ എത്തിയപ്പോള്‍ ഇനി അത് ആരെങ്കിലും വെട്ടി കളയുമോ എന്നാ ഇസ്ലാമോഫോബിയ ? ഒരു ബ്ലോഗ്‌ തുറന്നു അതില്‍ ചര്‍ച്ചക്കും സംവാദത്തിനും വാതായനം തുറന്നു വെന്ക്കുന്പോള്‍ പിന്നെ എന്താണ് ഇവര്‍ പ്രതീക്ഷിക്കുന്നത് ? നസ്ടികന്റെ വേവലാതി ശരിക്ക് പുറത്തു ചാടുന്നുണ്ട് . അനോണി യെ ഉടനെ എടുത്തു പുറത്തു കളഞ്ഞില്ലെങ്കില്‍ നാറ്റം അസഹ്യം ആവും . മുല്ലപൂപോടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൌരഭ്യം ...എന്ന് പാടിയ കവികളെ .മുല്ല പൂപൊടി മാറ്റി മറ്റ്നെടെങ്കിലും ആവുന്നതിനു മുന്‍പ് ......തിരിച്ചു പാടിക്കല്ലേ ....

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട അബ്ദുള്‍ ഖാദര്‍,
താങ്കളുടെ പരിശ്രമത്തിന് നന്ദി. വെറുപ്പ്, സ്‌നേഹം, അസൂയ തുടങ്ങിയവ ദ്രവ്യമല്ലെന്ന് പറയുന്നത് ശരിയല്ല. ദ്രവ്യം എന്നാല്‍ എന്താണെന്നും ദ്രവ്യജന്യഗുണങ്ങളെന്താണെന്നും ഞങ്ങള്‍ ഈ ബ്‌ളോഗില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. വിശപ്പിന്റെ കാര്യം തന്നെയെടുക്കാം. വിശപ്പ് ദ്രവ്യജന്യമാണ്. അതായത് ദ്രവ്യമില്ലാതെ വിശപ്പും വെറുപ്പുമില്ല. ആഹാരം കഴിക്കുമ്പോള്‍ വിശപ്പ് മാറുന്നു. ആഹാരമെന്ന ദ്രവ്യത്തിന്റെ അസാന്നിധ്യം ന്യൂറോണികളെന്ന ദ്രവ്യം മസ്തിഷ്‌ക്കമെന്ന ദ്രവ്യത്തെ അറിയിക്കുമ്പോള്‍ മസ്തിഷ്‌ക്കനിര്‍ദ്ദേശമനുസരിച്ച് ശരീരമെന്ന ദ്രവ്യത്തിന്റെ ഭിന്ന ബാഗങ്ങളില്‍ നടക്കുന്ന ദ്രവ്യമുള്‍പ്പെട്ട രാസപ്രക്രിയകളുടെ സഞ്ചിതഫലമായാണ് വിശപ്പ് അനുഭവപ്പെടുന്നത്. ഈ അനുഭവവും ദ്രവ്യപരവും ദ്രവ്യജന്യവുമാകുന്നു. .

രവിചന്ദ്രന്‍ സി said...

നമ്മുടെ എല്ലാ വികാരങ്ങളും ദ്രവ്യജന്യമാണ്. ദ്രവ്യം എടുത്തും കൊടുത്തും അവ നിയന്ത്രിക്കാനുമാകും. വിശപ്പും വെറുപ്പും ദ്രവ്യമല്ലെങ്കില്‍ ദ്രവ്യരഹിതമായി തന്നെ ഇവയൊക്കെ സൃഷ്ടിക്കപ്പെടേണ്ടതാണ്. പക്ഷെ അതൊരിക്കലും സാധ്യമല്ല. പാലൊഴിക്കാത്ത പായസമേ പാല്‍രഹിതപായസമെന്ന വിളിക്ക് അര്‍ഹമാകുന്നുള്ളു. ദ്രവ്യമല്ലാത്തതിന് ദ്രവ്യം ആവശ്യമുണ്ടാകരുത്. ദ്രവ്യത്തിന് സചേതനാവസ്ഥയും അചേതാനാവസ്ഥയും പോലെ നിരവധി അവസ്ഥകളുണ്ടാകും. അത് പ്രതിദ്രവ്യമായും ശ്യാമോര്‍ജ്ജമായും മാറിയെന്നിരിക്കും. എല്ലാം ദ്രവ്യഗുണങ്ങള്‍ തന്നെ.
വേണുവില്‍ നിന്നുയരുന്ന സംഗീതം നോക്കൂ. ഉപകരണത്തിലുണ്ടാകുന്ന മര്‍മ്മരവും ഘര്‍ഷണവും ചുറ്റുമുള്ള അന്തരീക്ഷവായുവില്‍ സൃഷ്ടിക്കുന്ന നിമ്‌നോന്നതികളും സമ്മര്‍ദ്ദ അലകളുമാണ് തരംഗരൂപത്തില്‍ ശബ്ദമായി, സംഗീതമായി പുറത്തുവരുന്നത്. ഇവിടെ അടമുടി ദ്രവ്യമയമാണ്. ഉപകരണം എന്ന ദ്രവ്യവും അന്തരീക്ഷം എന്ന ദ്രവ്യവും ചേര്‍ന്ന് തീര്‍ക്കുന്ന ദ്രവ്യജന്യഭാവമായ സംഗീതം ആസ്വദിക്കണമെങ്കില്‍ ദ്രവ്യഭാവമായ നാം കൂടി ഉണ്ടാകണം. ഇതില്‍ ഏതെങ്കിലും ഒന്ന് നീക്കം ചെയ്താല്‍ സംഗീതമില്ല. അതുപോലെ തന്നെയാണ് വിശപ്പിന്റേയും വെറുപ്പിന്റേയും കാര്യം. അവയ്‌ക്കൊന്നും സ്വന്തന്ത്രമായ അസ്തിത്വത്തമില്ല. അവയൊക്കെ ദ്രവ്യത്തിന്റെ സവിശേഷമായ അവസ്ഥകള്‍ മാത്രമാകുന്നു.മസ്തിഷ്‌ക്കത്തില്‍ വിശപ്പിനെ നിയന്ത്രിക്കുന്ന ഭാഗം നീക്കം ചെയ്താല്‍ വിശക്കില്ല.

രവിചന്ദ്രന്‍ സി said...

എന്തെങ്കിലും 'ദ്രവ്യാതീത'മായിട്ടുണ്ടെന്ന് വാദിക്കുന്നവര്‍ ആദ്യം അതെന്താണെന്ന് പറയണം. ദ്രവ്യരഹിതമായി അത് സൃഷ്ടിക്കുകയും വേണം. ഇനി 'ദ്രവ്യത്തിനപ്പുറം' എന്ന് വെറുതെ എഴുതിവെച്ചാല്‍ പോരാ, അതെന്താണെന്ന് കൃത്യമായി പറയേണ്ടതുണ്ട്. അങ്ങനെ എന്തെങ്കിലുമുള്ളതായി ഞങ്ങള്‍ക്കറിയില്ല. ഉണ്ടെങ്കില്‍ താങ്കള്‍ പറയണം.

ദൈവം എന്ന മിത്തിക്കല്‍ കഥാപാത്രത്തെ പ്രപഞ്ചത്തിന് പുറത്തേക്ക് വലിച്ചെറിയുന്നത് മതത്തിലെ അതിബുദ്ധികള്‍ തന്നെയാണ്. എങ്ങനെയെങ്കിലും ദൈവത്തെ ഒളിപ്പിക്കാനുള്ള അവരുടെ ബദ്ധപ്പാട് ഒരുപക്ഷെ നിഷ്‌കളങ്കര്‍ക്ക് മനസ്സിലാകില്ല. താങ്കള്‍ക്ക് ദൈവത്തെ പ്രാപഞ്ചികമാക്കണമെങ്കില്‍ വളരെ വളരെ സന്തോഷ് കൂമാര്‍ എന്നേ പറയാവൂ. എന്നാല്‍പ്പിന്നെ അതോടുകൂടി കാര്യങ്ങളൊക്കെ പെട്ടെന്ന് ഒരു തീരുമാനമാകും. ''പ്രപഞ്ചത്തിന് ഉള്ളിലാണ് പക്ഷെ പ്രപഞ്ചഘടനയ്ക്ക് പുറത്താണ്''എന്നൊക്കെ പറഞ്ഞ് സ്വയം നിസ്സാരവല്‍ക്കരിക്കില്ലെന്ന് കരുതുന്നു.

മനുഷ്യന്റെ പരിമിതിക്കുള്ളില്‍ നിന്ന് നോക്കികാണുന്നതാണ് പ്രശ്‌നഹേതുവെന്ന് പറയുന്നുവല്ലോ. വളരെ ഉത്തമം. എല്ലാ മനുഷ്യര്‍ക്കും അതേ പരിമിതിയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ആ നിലയ്ക്ക് താങ്കള്‍ പറയുന്നതും തെറ്റാകാന്‍ ഏറ്റവും കുറഞ്ഞത് തുല്യ സാധ്യതയുണ്ട്. സഞ്ചാരമധ്യേ തോണിക്കകത്ത് തുളയിട്ടാല്‍ വെളളം പുറത്തുപോകുമോ അകത്തു കയറുമോ? ചിന്തിക്കേണ്ട വിഷയമാണ്

Anonymous said...

"'ദൈവങ്ങളെ' കുറിച്ച് പറയുമ്പോള്‍ അതിന് ഞാന്‍ മറുപടി പറയില്ല, 'ദൈവ'ത്തെ കുറിച്ച് പറയുമ്പോഴേ ദൈവവിശ്വാസിയായ ഞാന്‍ മറുപടി പറയേണ്ടതുള്ളൂ."

ഒരു മറുപടി പറയൂ പ്ളീസ്.



"തമാശകള്‍ മറുപടി പറയാനുള്ളതല്ല (ചിരിപ്പിക്കാനുള്ളതാണ്)."


ഒരു മറുപടി പറയൂ പ്ളീസ്.

"ഇസ്ലാമിന് ഒരു കൊട്ടും താന്‍ പിറന്ന മതത്തിനു ഒരു തഴുകലും, എനിക്കിഷ്ടപ്പെട്ടു. "

ഇഷ്ടം വരവു വച്ചിരിക്കുന്നു.

"വീണ്ടും മനുഷ്യന്‍റെ പരിമിതി വെച്ച് ദൈവത്തെ അളക്കുന്നു."

ദൈവത്തിന്റെ പരിമിതി വച്ച് അളക്കണമെങ്കില്‍ ദൈവമാകേണ്ടേ മച്ചു. എന്നാല്‍ ഇനി മുതല്‍ മ്രുഗത്തിന്റെ പരിമിതി വച്ചങ്ങ് അളന്നു തുടങ്ങിയാലോ?

"ആ പുസ്തകം ലോകാവസാനം വരെ ഒരു തിരുത്തലും വരാതെ - കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകള്‍ നിലനിര്‍ത്തിയത് പോലെ - ദൈവം നിലനിര്‍ത്തുക തന്നെ ചെയ്യും, അത് യുക്തിവാദികള്‍ക്ക് എത്ര അരോചകമായിരുന്നാലും."

നിലനിറുത്തുന്നത് ദൈവമാണോ അതോ കാദറിനേപ്പോലുള്ള മുസ്ലിങ്ങളോ? എന്തിനാണു കാദറേ വെറുതെ ഇങ്ങളൊക്കെ ചെയ്യുന്ന പണി ദൈവത്തിന്റെ പിടലിക്ക് വച്ചു കൊടുക്കുന്നത്?

"ആര്‍ക്ക് എന്ത് അറിയാം ആര്‍ക്ക് എന്ത് അറിയില്ല എന്നത് നമ്മുക്ക് വായനക്കാര്‍ക്ക്‌ വിടാം."

വിടരുത് പ്ളീസ്. ഒന്നു പറഞ്ഞു താ.എനക്ക് ഇങ്ങടെ അത്ര പുത്തിയില്ല ഒരു പ്രാവശ്യമെങ്കിലും ഒന്നു പറഞ്ഞു താ.

kaalidaasan said...
This comment has been removed by the author.
കുഞ്ഞിപ്പ said...

അല്ലാഹുവിന് പദാര്‍ത്ഥ രൂപമുണ്ടാവുന്നതും ഇല്ലാതിരിക്കുന്നതും നാസ്ഥികരെ സംബന്ധിച്ച് ഒരുപോലെയാണ്,അത് കൊണ്ട് തന്നെ സര്‍വ്വ ശക്തനായ അല്ലാഹുവിന് പദാര്‍ത്ഥ രൂപമില്ലെന്ന തത്വം ഖണ്ഡിക്കാനുള്ള നാസ്ഥികരുടെ ശ്രമം സംശയകരമാണ്.ഉണ്മയുടെ താഴെ തട്ടിലുള്ള പദാര്‍ത്ഥത്തിന്‍റെ പദാര്‍ത്ഥ പരിമിതികള്‍ പദാര്‍ത്ഥ ലോകത്തിന്‍റെ ഭാഷയില്‍ സര്‍വ്വ ശക്തനായ ദൈവത്തിന് ഇല്ലെന്ന യാഥാര്‍ത്ഥ്യം യഥാര്‍ത്ഥത്തില്‍ ദൈവ പുത്ര,ദൈവാവതാര സങ്കല്പ്പങ്ങളെയാണ്‌ നിരാകരിക്കുന്നത്.(അതായത്,ആസനവും തൂറലും നടുവേദനയുമുള്ള ദൈവങ്ങള്‍)
മന്ദബുദ്ധികളുടെ ആദ്യ അവസാന വാദം പരിഹാസമാണെന്ന പോലെ,പരിഹാസവുമായി പ്രസ്തുത സങ്കല്പ്പങ്ങളുടെ വക്താക്കള്‍ അനോണി രൂപത്തില്‍ ഇവിടെയുണ്ടെന്നും ആര്‍ക്കും മനസ്സിലാവും.എന്നാല്‍ ബ്ലോഗ്‌ പോലൊരു മാധ്യമത്തിലും രൂപത്തിനോ പ്രൊഫൈലിനോ യാതൊരു പ്രസക്തിയുമില്ല,ആശയങ്ങള്‍ വാദങ്ങള്‍ മറുവാദങ്ങള്‍ ഖണ്ഡനം ഇവയൊക്കെയാണ് കുറച്ചു കൂടി മികച്ച വായനക്കാരായ ബ്ലോഗ്‌ വായക്കാര്‍ പ്രതീക്ഷിക്കുക.അത് കൊണ്ട് അനോണികള്‍ക്കും നിലപാട് വ്യാക്തമാക്കി വാദിക്കാം അത് സ്ഥാപിക്കാം പ്രതിവാദം നടത്താം ഖണ്ഡിക്കാം പക്ഷെ പരിഹാസത്തിന് മറുപടി പ്രതീക്ഷിക്കരുത്.
യഥാര്‍ത്ഥത്തില്‍ എത്ര വലിയ ധിക്കാരമാണ് ഈ അനോണികള്‍ ഇവിടെ ചെയ്യുന്നത്,മികച്ച ഗ്രാഹ്യ ശേഷിയുള്ള ബ്ലോഗ്‌ വായനക്കാരുടെ ബുദ്ധി ശക്തിയെയും വ്യാക്തിത്വത്തെയും പരിഹസിച്ച് സ്വന്തം ആഗ്രഹങ്ങളില്‍ നിന്നുണ്ടാവുന്ന അഭിപ്രായങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമല്ലേ അവരുടെ ഇത്തരം കമെന്‍റ്കള്‍.

കുഞ്ഞിപ്പ said...

എന്‍റെ മുന്‍ കമെന്റില്‍ നിന്ന്:

എന്നാല്‍ നിലവിലെ പ്രപഞ്ച വ്യാവസ്ഥയിലെ പദാര്‍ത്ഥത്തിന്‍റെ പരിമിതി എടുത്ത് കളഞ്ഞ് ദൈവത്തിന്‍റെ മഹത്വത്തിന് ചേരുന്ന വിധത്തില്‍ എല്ലാ പോരിശയും പദാര്‍ത്ഥതിന് നല്‍കിയതിന് ശേഷം ദൈവത്തിന് പദാര്‍ത്ഥ രൂപം സ്വീകരിക്കുവാനുള്ള വിശുദ്ധമായ സ്വാതന്ത്ര്യമില്ലേയെന്നു പോലും
ഇദ്ദേഹം ചോദിച്ചില്ല.അതൊരു പക്ഷെ അത്തരം വാദങ്ങള്‍ നിലവിലെ പ്രപഞ്ച വ്യാവസ്ഥക്കും പ്രപഞ്ചത്തിനും പുറത്താണെന്ന് മുമ്പ് തന്നെ ഞാന്‍ സൂചിപ്പിച്ചിരുന്നത് ഓര്‍ക്കുന്നത് കൊണ്ടായിരിക്കും.ഈ പ്രപഞ്ചത്തിന് ശേഷമുള്ള പുതു പ്രപഞ്ചത്തിന് ഈ പ്രപഞ്ചത്തിലെ നിയമങ്ങള്‍
ബാധകമാവല്‍ നിര്‍ബന്ധമല്ലെന്നായിരുന്നു അത്.അങ്ങനെയാണെങ്കില്‍ പ്രപഞ്ച നിയമങ്ങള്‍ മാറ്റിമറിച്ച് കൊണ്ട് സര്‍വ്വ ശക്തന് സര്‍വ്വ കാര്യങ്ങളും ചെയ്യാവുന്നതാണ്‌.പക്ഷെ നിലവിലുള്ള പ്രപഞ്ച വ്യവസ്ഥയില്‍ നിന്ന് കൊണ്ട് പ്രാപഞ്ചികനായ ഒരാള്‍ക്ക്‌ അത്തരം വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ല.അങ്ങനെയൊരു വാദം ഉന്നയിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയില്ലാതെയാവുന്നത്,കാരണം ഞാനും പൂര്‍ണ്ണമായും അത് അംഗീകരിക്കും

മത്സ്യ കന്യകയുടെ പാട്ടിലെ എന്‍റെ കമെന്റില്‍ ഇവയെ സംബന്ധിച്ച കൂടുതല്‍ വിശദീകരണം ഉണ്ട്.

കുഞ്ഞിപ്പ said...

ദ്രവ്യമില്ലാതെ ഊര്‍ജ്ജമില്ലെന്ന താങ്കളുടെ വാദം താങ്കള്‍ക്ക് തെളിയിക്കാമോ?ദ്രവ്യം ഖനീഭവിച്ച ഊര്‍ജ്ജമാണെങ്കില്‍ ആദ്യമുണ്ടാവേണ്ടത് ഊര്‍ജ്ജമല്ലേ?.
ഊര്‍ജ്ജമില്ലാതെ ദ്രവ്യമില്ലെന്ന വാദത്തെ താങ്കള്‍ക്ക് ഖണ്ഡിക്കാന്‍ കഴിയുമോ?.ദ്രവ്യം ഊര്‍ജ്ജത്തെ ആശ്രയിക്കുന്നത് പോലെ ദ്രവ്യത്തെ ഊര്‍ജ്ജം ആശ്രയിക്കുന്നുണ്ടോ?.
എല്ലാം ദ്രവ്യമയം എന്നല്ല പറയേണ്ടത് എല്ലാം ഊര്‍ജ്ജമയം എന്നാണ് യഥാര്‍ത്ഥത്തില്‍ പറയേണ്ടത്.ദ്രവ്യരാഹിത്യം കൊണ്ടല്ല വിശപ്പ് മറ്റും ഉണ്ടാകുന്നത്,മറിച്ച് ഊര്‍ജ്ജരാഹിത്യം കൊണ്ടാണ്.ഊര്‍ജ്ജം സ്വീകരികരിക്കാനും സംഭരിച്ചു വെക്കാനുമുള്ള ദ്രവ്യത്തിന്‍റെ ശേഷിയെ പ്രയോജനപ്പെടുത്തുന്നതിനെയാണ് എല്ലാ ദ്രവ്യമാണ് എന്ന അര്‍ത്ഥത്തില്‍ താങ്കള്‍ സങ്കല്പ്പിക്കുന്നത്.ദ്രവ്യം ഊര്‍ജ്ജത്തെ ആശ്രയിക്കുന്നു എന്നത് കൊണ്ട് ദ്രവ്യവും ഊര്‍ജ്ജവും ഒന്നാണെന്ന് പറയുന്നവര്‍ ദൈവത്തെ ആശ്രയിക്കുന്നത് കൊണ്ട് ദൈവവും മനുഷ്യനും ഒന്നാണെന്ന് പറയുന്നവരാണ്.ഇതൊക്കെ പറയുന്നതോ പ്രപഞ്ചം മുഴുവനും ഒരു ഏക ശക്തിയില്‍ നിന്നുണ്ടായി ആ ശക്തിയിലെക്ക് തന്നെ മടങ്ങുമെന്ന് വാദിക്കുന്ന ഏകത്വവാദികളോട്,പറയുന്നത് പ്രപഞ്ചത്തിന് ബഹുത്വ കാരണമാണെന്ന് വാദിക്കുന്ന ബഹുത്വവാദികളും!!!.

രവിചന്ദ്രന്‍ സി said...

ദ്രവ്യം ഊര്‍ജ്ജമായി മാറുകയോ ഊര്‍ജ്ജം ദ്രവ്യമായി 'മാറുകയോ' ചെയ്യുന്നുവെന്ന് പറയുമ്പോള്‍ ഇവിടെ മാറ്റം സാങ്കേതികമാണ്. കാരണം ഊര്‍ജ്ജവും ദ്രവ്യവും 'ദ്രവ്യ'മാണ്. വേറൊരു പദം നമുക്കില്ലെന്ന് സാരം. ദ്രവ്യത്തിന് ഈ രണ്ട് അവസ്ഥാന്തരങ്ങളേ ഉള്ളുവെന്ന് കരുതുന്നതും ശരിയല്ല. ദ്രവ്യമെന്നാല്‍ ബേരിയോണിക് മാറ്ററോ ലെപ്‌ടോണുകളോ മാത്രമല്ല. അണുഘടനയില്ലാത്തവയും അയോണുകളും പ്രതിദ്രവ്യവും ശ്യാമദ്രവ്യവും ശ്യാമോര്‍ജ്ജവും ഒക്കെ 'matter' തന്നെ.

ദ്രവ്യത്തിന്റെ എല്ലാ രൂപങ്ങളും നമുക്കിനിയും തിരിച്ചറിയാനായെന്ന് കരുതേണ്ടതില്ല. ഊര്‍ജ്ജത്തിലേക്ക് ദ്രവ്യം മാറുകയോ ദ്രവ്യത്തിലേക്ക് ഊര്‍ജ്ജം മാറുകയോ ചെയ്യുന്നു എന്ന പ്രസ്താവം സാങ്കേതികമായ അര്‍ത്ഥത്തില്‍ ശരിയാണ്. But essentially there isn't any difference. ഭിന്ന പരിസ്ഥിതികളില്‍ ദ്രവ്യത്തിന്റെ അവസ്ഥകളും രൂപഭാവങ്ങളും കുഴമറിയുന്നുവെന്നാണ് യഥാര്‍ത്ഥത്തില്‍ കാണേണണ്ടത്.

രവിചന്ദ്രന്‍ സി said...

ചിലപ്പോഴത് അണുഘടനയുള്ള ദ്രവ്യമായി നിലകൊള്ളുന്നു. അതേ ദ്രവ്യം ഊര്‍ജ്ജരൂപമായ ഫോട്ടോണുകളായി ഉല്‍സര്‍ജിക്കപ്പെടും. ചിലപ്പോള്‍ പൂര്‍ണ്ണമായ അണുഘടന കയ്യൊഴിഞ്ഞ് അയോണുകളായി മാറുന്നു. ചിലപ്പോള്‍ പ്രതിദ്രവ്യമാകുന്നു, മറ്റുചിലപ്പോള്‍ ശ്യാമദ്രവ്യമാകുന്നു. ഓരോ അവസ്ഥയിലും ദ്രവ്യത്തിന്റെ അനന്തമായ ഭാവ-രൂപ-ഗുണങ്ങളില്‍ ചിലവ പ്രകടമാകുന്നു, ചിലവ അപ്രത്യക്ഷമാകുന്നു. ഗുരുത്വം, സ്ഥലം, കാലം തുടങ്ങി സഹജഗുണങ്ങള്‍ പരിത്യജിച്ച അവസ്ഥയിലും ദ്രവ്യം സ്ഥിതിചെയ്യാം. ഇവിടെ മാറ്റം അനുസ്യൂതമായ ഒരു പ്രക്രിയയാണ്. അത് ചാക്രികമായ ഒരു നൈരന്തര്യമാകുന്നു. ദ്രവ്യം ഊര്‍ജ്ജമായി 'മാറുകയല്ല'-ദ്രവ്യം ഊര്‍ജ്ജം തന്നെയാണ്;ഊര്‍ജ്ജം ദ്രവ്യവുമാണ്.

അണുഘടനയുള്ള ദ്രവ്യം ഊര്‍ജ്ജമായി മാറുന്ന ഒരു ഉദാഹരണം നോക്കാം. റേഡിയോ ആക്റ്റീവ് ക്ഷയം പരിഗണിക്കാം. മൂലകാവസ്ഥയിലുള്ള അറ്റോമിക് ഘടനയുള്ള ദ്രവ്യത്തിലെ എല്ലാത്തരം അസ്ഥിരതകള്‍ക്കും പിന്നില്‍ നൂട്രോണുകളാണുള്ളത്. ചിലപ്പോള്‍ ഒരു നൂട്രോണ്‍ പ്രോട്ടോണായി മാറും. അങ്ങനെയുള്ള അവസരങ്ങളില്‍ അറ്റോമികഭാരം സ്ഥിരമായി തുടമെങ്കിലും (കാരണം പ്രോട്ടോണിനും നൂട്രോണിനും ഏതാണ്ട് ഒരേ ഭാരമാണുള്ളത്) അറ്റോമികസംഖ്യയില്‍ ഒന്നിന്റെ വര്‍ദ്ധനയുണ്ടാകുന്നു. അതോടെ ആറ്റം മറ്റൊരു മൂലകമായി മാറുകയായി. അതായത് ആവര്‍ത്തനപ്പട്ടികയില്‍ ഒരു സ്ഥാനം മുകളിലേക്ക് പോകുന്നു. ഉദാഹരണത്തിന് സോഡിയം-24 പരിണമിച്ച് മഗ്നീഷ്യം-24 ആയിമാറുന്നു. മറ്റൊരു തരം റേഡയോ ആക്റ്റീവ് ക്ഷയത്തില്‍ നേരെ തിരിച്ച് സംഭവിക്കുന്നു. അവിടെ ഒരു പ്രോട്ടോണ്‍ നൂട്രോണായി മാറുന്നു. അപ്പോഴും അറ്റോമിക്ഭാരം സമാനമായി തുടരുമെങ്കിലും അറ്റോമിക് സംഖ്യയില്‍ ഒന്ന് കുറയുന്നു. തത്ഫലമായി ആ ആറ്റം ആവര്‍ത്തനപ്പട്ടികയിലെ തൊട്ടുതാഴെയുള്ള മൂലകമായി പരിണമിക്കുന്നു. ഇനി മൂന്നാമതൊരു തരം റേഡിയോ ആക്റ്റീവതയുണ്ട്. ഇവിടെയും ഫലം സമാനമാണ്. അലഞ്ഞുനടക്കുന്ന ഒരു ന്യൂട്രോണ്‍ ന്യൂക്‌ളിയസില്‍ വന്നിടിച്ച് ആ സ്ഥാനത്തിരിക്കുന്ന പ്രോട്ടോണിനെ പിന്തള്ളുന്നു. ഇവിടെയും അറ്റോമികഭാരത്തിന് മാറ്റമില്ല പക്ഷെ അറ്റോമിക സംഖ്യയില്‍ ഒന്നിന്റെ കുറവു വരുന്നതിനാല്‍ പ്രസ്തുത ആറ്റം ആവര്‍ത്തനപ്പട്ടികയിലെ തൊട്ടുതാഴെയുള്ള മൂലകമായി മാറും.

രവിചന്ദ്രന്‍ സി said...

മറ്റൊരു സങ്കീര്‍ണ്ണയിനം റേഡിയോ ആക്റ്റീവ് ജീര്‍ണ്ണതയില്‍ ആറ്റത്തിനുള്ളിലെ ന്യൂക്‌ളിയസ് ആല്‍ഫാകണം (Alpha particle) ഉല്‍സര്‍ജിക്കുന്നു. ഒരു ആല്‍ഫാകണത്തില്‍ രണ്ട് പ്രോട്ടോണുകളും രണ്ട് നൂട്രോണുകളും കൂടിച്ചേര്‍ന്ന അവസ്ഥയിലാണുള്ളത്. ഒരു ആല്‍ഫകണം പുറത്തുവരുമ്പോള്‍ ആറ്റത്തിന്റെ അറ്റോമിക സംഖ്യയില്‍ രണ്ടിന്റെയും അറ്റോമികഭാരത്തില്‍ നാലിന്റെയും കുറവുണ്ടാകുന്നു. സ്വഭാവികമായും ആറ്റം ആവര്‍ത്തനപ്പട്ടികയില്‍ രണ്ടെണ്ണം താഴെയുള്ള മൂലകമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു.

ആല്‍ഫാ ജീര്‍ണ്ണതയ്ക്ക് നല്ലൊരു ഉദാഹരണം യുറേനിയത്തിന്റെ റേഡിയോ ആക്റ്റീവ് ഐസോടോപ്പായ യുറേനിയം-238(92 പ്രോട്ടോണുകളും 146 ന്യൂട്രോണുകളും) തോറിയം-234 (90 പ്രോട്ടോണ്‍, 144 ന്യൂട്രോണ്‍) ആയി മാറുന്നതാണ്. ആല്‍ഫയും ഗാമയുമൊക്കെ അടിസ്ഥാനപരമായി ഫോട്ടോണുകളാണ്. അതായത് ബേരിയോണിക് ദ്രവ്യത്തിന്റെ ഊര്‍ജ്ജരൂപം. എന്നലവ സത്യത്തില്‍ ന്യൂക്‌ളിയോണുകളാണ്. ഇവിടെയുള്ള മാറ്റം തികച്ചും സാങ്കേതികം മാത്രമാണ്. കേവലം അവസ്ഥാപരമായ മാറ്റം (conditional difference)മാത്രം. സ്വര്‍ണ്ണത്തിലും കാര്‍ബണിലും നാം കാണുന്നതും ഇതേപോലുള്ള ദ്രവ്യത്തിന്റെ അവസ്ഥാപരമായ മാറ്റം മാത്രമാണ്.

ഫോട്ടോണുകളും കണങ്ങള്‍ (particles)തന്നെയാണെന്നാണ് ഇന്ന് ശാസ്ത്രം പറയുന്നത്. സൈദ്ധാന്തികമായി നോക്കിയാല്‍ സ്ഥാനികോര്‍ജ്ജം ദ്രവ്യമാക്കാം. പ്രകാശസംശ്‌ളേഷണത്തില്‍ സൗരഫോട്ടോണുകള്‍ CO2 particles ന്റെ പുന:സംഘടനയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഊര്‍ജ്ജം ദ്രവ്യമാകുന്നത് പ്രപഞ്ചത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ പ്രതിദ്രവ്യവും ഗാമാ ഉല്‍സര്‍ജനവും ഒപ്പമുണ്ടാകുമെന്ന് മാത്രം. ഇവയും ദ്രവ്യം തന്നെ. കണവും തരംഗവും സാന്നിധ്യവും അസാന്നിധ്യവുമൊക്കെ ദ്രവ്യത്തിന്റെ രൂപഭാവമാനങ്ങളാണ്. ഊര്‍ജ്ജമുണ്ടാകാന്‍ ദ്രവ്യമാണോ ഉണ്ടാകേണ്ടത് അതോ ദ്രവ്യമുണ്ടാകാന്‍ ഊര്‍ജ്ജമാണോ ഉണ്ടാകേണ്ടത് എന്ന കുട്ടിചോദ്യത്തില്‍ കഥയില്ല. രണ്ടിലേത് ഉണ്ടായാലും മതി. കാരണം രണ്ടും ഒന്നുതന്നെ. എന്നാല്‍ അത് 'ഉണ്ടാകേണ്ട' കാര്യമില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഉള്ള ഒന്ന് തച്ചിനിരുന്ന് 'ഉണ്ടാക്കേണ്ട' കാര്യമില്ല. 'ഉണ്ടാക്കണ'മെന്ന് നിര്‍ബന്ധമുള്ളവര്‍ 'ഉണ്ടാക്കി'യാല്‍ മതിയാകും. ദ്രവ്യമാണ് യാഥാര്‍ത്ഥ്യം-ഇന്നുള്ളത് അതാണ്-അതൊരിക്കലും നശിപ്പിക്കാനുമാവില്ല. ഉള്ളതും നശിപ്പിക്കാനാവാത്തതുമായ ഒന്ന് 'ഉണ്ടാകേണ്ട'കാര്യമില്ല. കാരണം 'ഉണ്ടാകാനായി' അത് 'ഇല്ലാത്ത' ഒരവസ്ഥയുണ്ടാകുന്നില്ല. അതാണ് അനാദിയായ ദ്രവ്യം എന്നതിലൂടെ വിവക്ഷിക്കപ്പെടുന്നത്.

ChethuVasu said...

പ്രിയ സുഹൃത്തുക്കളെ ,

വാസു തന്റെ ജോലി (ചെത്ത്‌ ) സംബന്ധമായ ആവശ്യങ്ങളാല്‍ വിദേശ യാത്രകളില്‍ ആയിരുന്നത് കൊണ്ട് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല . വാസു തരിച്ചു ലാന്‍ഡ്‌ ചെയ്തിരിക്കുന്നു ..പക്ഷെ അപ്പോഴെക്കേം ഇവിടെ ആകെ കമന്റുകളുടെ പെരുമഴ ആണല്ലോ.. ആദ്യം എല്ലാം ഒന്ന് വായിക്കട്ടെ ..

Abdul Khader EK said...

പ്രിയ പ്രൊ. രവിചന്ദ്രന്‍ ,

ദ്രവ്യമല്ലാത്തതിനു ഞാന്‍ നല്‍കിയ ഉദാഹരണത്തില്‍ ചില വിശദീകരണം നല്‍കിയതിനു നന്ദി.

>>>... വെറുപ്പ്, സ്‌നേഹം, അസൂയ തുടങ്ങിയവ ദ്രവ്യമല്ലെന്ന് പറയുന്നത് ശരിയല്ല. ദ്രവ്യം എന്നാല്‍ എന്താണെന്നും ദ്രവ്യജന്യഗുണങ്ങളെന്താണെന്നും ഞങ്ങള്‍ ഈ ബ്‌ളോഗില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. വിശപ്പിന്റെ കാര്യം തന്നെയെടുക്കാം. വിശപ്പ് ദ്രവ്യജന്യമാണ്. അതായത് ദ്രവ്യമില്ലാതെ വിശപ്പും വെറുപ്പുമില്ല. ആഹാരം കഴിക്കുമ്പോള്‍ വിശപ്പ് മാറുന്നു. ആഹാരമെന്ന ദ്രവ്യത്തിന്റെ അസാന്നിധ്യം ന്യൂറോണികളെന്ന ദ്രവ്യം മസ്തിഷ്‌ക്കമെന്ന ദ്രവ്യത്തെ അറിയിക്കുമ്പോള്‍ മസ്തിഷ്‌ക്കനിര്‍ദ്ദേശമനുസരിച്ച് ശരീരമെന്ന ദ്രവ്യത്തിന്റെ ഭിന്ന ബാഗങ്ങളില്‍ നടക്കുന്ന ദ്രവ്യമുള്‍പ്പെട്ട രാസപ്രക്രിയകളുടെ സഞ്ചിതഫലമായാണ് വിശപ്പ് അനുഭവപ്പെടുന്നത്. ഈ അനുഭവവും ദ്രവ്യപരവും ദ്രവ്യജന്യവുമാകുന്നു. .<<<

നമ്മള്‍ വിശപ്പിനെ ഉദാഹരണമായി എടുക്കുമ്പോള്‍ താങ്കള്‍ പറയുന്നത് പോലെ ഭക്ഷണം എന്ന ദ്രവ്യത്തിന് വിശപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും, പക്ഷെ വെറുപ്പ്‌, സ്നേഹം, അസൂയ എന്നിവകളെ ഒരു ദ്രവ്യം കൊണ്ട് ഇല്ലായിമ ചെയ്യാന്‍ സാധിക്കില്ല, ഇത്തരം അനുഭവങ്ങള്‍ ദ്രവ്യപരമായത് കൊണ്ട് മാത്രം അവ ദ്രവ്യമാണ് എന്ന് പറയാന്‍ സാധിക്കില്ല എന്നാണ് എന്‍റെ അഭിപ്രായം.

വെറുപ്പ്‌, സ്നേഹം, അസൂയ എന്നിവകള്‍ നമ്മുക്ക് അറിയണമെങ്കില്‍ അത് പ്രകടിപ്പിക്കുന്ന ഒരു ശരീരം (ദ്രവ്യം) വേണം, അതായതു ഒരു ദ്രവ്യത്തിലൂടെ യാണ് നാം അവകളെ ഗ്രഹിക്കുന്നത് എന്നര്‍ത്ഥം, ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവം ദ്രവ്യമല്ല എന്ന് പറയുമ്പോള്‍ ആ ദൈവത്തെ നമ്മുക്ക് ദ്രവ്യത്തിലൂടെ യല്ലാതെ ഗ്രഹിക്കാന്‍ സാധ്യമല്ല എന്നും ദൈവത്തെ ഗ്രഹിക്കാനും ദ്രവ്യം അനിവാര്യമാണ് താങ്കള്‍ പറഞ്ഞതിന്‍റെ സാരം. ഈ വാദത്തെ മുഖവിലക്ക് എടുത്തു ഞാന്‍ പറയട്ടെ, ദ്രവ്യമല്ലാത്ത സ്നേഹം പോല്ലുള്ള ഗുണങ്ങള്‍ ദ്രവ്യമാകുന്ന ശരീരത്തിലൂടെ പുറത്തു വരുമ്പോള്‍ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്‌ പോലെ ദൈവം എന്ന ദ്രവ്യമല്ലാത്ത പരാശക്തിയെ ദ്രവ്യമാകുന്ന പ്രപഞ്ചതിലൂടെ അതായത് പ്രപഞ്ച സ്രിഷ്ടിപ്പിലൂടെ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

തുടരുന്നു...

Abdul Khader EK said...

രണ്ടു :

>>>നമ്മുടെ എല്ലാ വികാരങ്ങളും ദ്രവ്യജന്യമാണ്. ദ്രവ്യം എടുത്തും കൊടുത്തും അവ നിയന്ത്രിക്കാനുമാകും. വിശപ്പും വെറുപ്പും ദ്രവ്യമല്ലെങ്കില്‍ ദ്രവ്യരഹിതമായി തന്നെ ഇവയൊക്കെ സൃഷ്ടിക്കപ്പെടേണ്ടതാണ്. പക്ഷെ അതൊരിക്കലും സാധ്യമല്ല. പാലൊഴിക്കാത്ത പായസമേ പാല്‍രഹിതപായസമെന്ന വിളിക്ക് അര്‍ഹമാകുന്നുള്ളു. ദ്രവ്യമല്ലാത്തതിന് ദ്രവ്യം ആവശ്യമുണ്ടാകരുത്. ദ്രവ്യത്തിന് സചേതനാവസ്ഥയും അചേതാനാവസ്ഥയും പോലെ നിരവധി അവസ്ഥകളുണ്ടാകും. അത് പ്രതിദ്രവ്യമായും ശ്യാമോര്‍ജ്ജമായും മാറിയെന്നിരിക്കും. എല്ലാം ദ്രവ്യഗുണങ്ങള്‍ തന്നെ.<<<

ദൈവം എന്നാല്‍ ചില ഗുണഗണങ്ങള്‍ ആണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ദ്രവ്യമല്ലാത്ത എന്തെങ്കിലും പറയാമോ എന്ന് പറഞ്ഞപ്പോള്‍ അതിനു ചില ഉദാഹരണങ്ങള്‍ പറഞ്ഞു എന്ന് മാത്രം.

'ദ്രവ്യം എടുത്തും കൊടുത്തും അവ നിയന്ത്രിക്കാനുമാകും' എന്നത് വെറുപ്പ്‌, സ്നേഹം, അസൂയ എന്നീ ഗുണങ്ങള്‍ക്ക് ബാധകമാവുന്നത് എങ്ങിനെ യാണ്???

ഇത്തരം ഗുണഗണങ്ങള്‍ ഒരു വ്യക്തിയിലൂടെ സൃഷ്ടിക്കപ്പെടുകയല്ല പകരം ഒരു വ്യക്തിയിലൂടെ വെളിവാക്കപ്പെടുകയാണ് എന്ന് പറയുന്നതാണ് ശരി, ഒരു വ്യക്തി സ്നേഹം സൃഷ്ടിച്ചാല്‍ നാം അവന്‍ കപട സ്നേഹം അഭിനയിക്കുന്നു എന്ന് പറയും, സ്നേഹം സൃഷ്ടിച്ചാല്‍ സ്നേഹം സ്നേഹമല്ലാതാവും എന്നര്‍ത്ഥം.

പാലിന്‍റെ ഉദാഹരണം ഇവിടെ ചേരില്ല, ഞാന്‍ ഒരു ഉദാഹരണം പറഞ്ഞു നോക്കാം: ഒരാള്‍ വാന നിരീക്ഷണം നടത്തുന്നു, സ്വാഭാവികമായും അയാള്‍ക്ക് ദൂരെയുള്ള ഗ്രഹങ്ങളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുകയില്ല, അയാള്‍ ഒരു ദൂരദര്‍ശിനി ഉപയോഗിച്ച് ഗ്രഹങ്ങളെ കാണുമ്പോള്‍ ആ ഗ്രഹങ്ങളെ ദൂരദര്‍ശിനിയിലേക്ക് ചേര്‍ത്ത് പറയുകയാണോ വേണ്ടത്???

>>>... അതുപോലെ തന്നെയാണ് വിശപ്പിന്റേയും വെറുപ്പിന്റേയും കാര്യം. അവയ്‌ക്കൊന്നും സ്വന്തന്ത്രമായ അസ്തിത്വത്തമില്ല. അവയൊക്കെ ദ്രവ്യത്തിന്റെ സവിശേഷമായ അവസ്ഥകള്‍ മാത്രമാകുന്നു.മസ്തിഷ്‌ക്കത്തില്‍ വിശപ്പിനെ നിയന്ത്രിക്കുന്ന ഭാഗം നീക്കം ചെയ്താല്‍ വിശക്കില്ല.<<<

ഞാന്‍ പറഞ്ഞതില്‍ (ദ്രവ്യമല്ലാത്ത ചിലത് പറയാം, നമ്മുടെ ചിന്ത, സുഖം, ദുഃഖം, സ്നേഹം, വെറുപ്പ്‌, ആഗ്രഹം/ആശ.- എന്‍റെ കമന്റില്‍ ) നിന്ന് താങ്കള്‍ വെറുപ്പിനെ മാത്രം എടുത്തു ഞാന്‍ പറയാത്ത വിശപ്പ്‌ എന്ന പ്രതിഭാസത്തോട് കൂട്ടിയും അല്ലാതെയും വിശപ്പിനെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നു, ഈ വിശപ്പിന് മാത്രം ബാധകമായ ഒരു കാര്യമാണ് ആഹാരം കൊണ്ട് അതിനെ ഇല്ലായിമ ചെയ്യാം എന്നത്, മറ്റു ഒരു ഗുണത്തിനും അത് ബാധകമല്ല എന്നറിയാമല്ലോ.

തുടരുന്നു...

Abdul Khader EK said...

മൂന്ന് :

>>> എന്തെങ്കിലും 'ദ്രവ്യാതീത'മായിട്ടുണ്ടെന്ന് വാദിക്കുന്നവര്‍ ആദ്യം അതെന്താണെന്ന് പറയണം. ദ്രവ്യരഹിതമായി അത് സൃഷ്ടിക്കുകയും വേണം. ഇനി 'ദ്രവ്യത്തിനപ്പുറം' എന്ന് വെറുതെ എഴുതിവെച്ചാല്‍ പോരാ, അതെന്താണെന്ന് കൃത്യമായി പറയേണ്ടതുണ്ട്. അങ്ങനെ എന്തെങ്കിലുമുള്ളതായി ഞങ്ങള്‍ക്കറിയില്ല. ഉണ്ടെങ്കില്‍ താങ്കള്‍ പറയണം.<<<

പ്രിയ പ്രൊഫസര്‍ , ദൈവം സൃഷ്ടിയല്ല അത് കൊണ്ട് തന്നെ ദൈവത്തെ സൃഷ്ടിച്ചു കാണിച്ചു തരിക എന്നത് സംഭവ്യമല്ല. ദൈവം ഇത്തരം (ചിന്ത, സുഖം, ദുഃഖം, സ്നേഹം, വെറുപ്പ്‌, ആഗ്രഹം/ആശ) ഗുണഗണങ്ങള്‍ പോലെ ഒന്നാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല, ഒരാളുടെ ചിന്തയെ അയാളുടെ പ്രസംഗങ്ങളിലൂടെ അല്ലെങ്കില്‍ പുസ്തകങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് മനസ്സില്‍ ആക്കാന്‍ സാധിക്കുന്നത്‌ പോലെ ദൈവത്തെ അവന്‍റെ സൃഷ്ടികളിലൂടെ നമ്മുക്ക് മനസ്സില്‍ ആക്കാന്‍ സാധിക്കും എന്ന സാമ്യത ഇവിടെ കാണാം എന്ന് മാത്രം.

>>>ദൈവം എന്ന മിത്തിക്കല്‍ കഥാപാത്രത്തെ പ്രപഞ്ചത്തിന് പുറത്തേക്ക് വലിച്ചെറിയുന്നത് മതത്തിലെ അതിബുദ്ധികള്‍ തന്നെയാണ്. എങ്ങനെയെങ്കിലും ദൈവത്തെ ഒളിപ്പിക്കാനുള്ള അവരുടെ ബദ്ധപ്പാട് ഒരുപക്ഷെ നിഷ്‌കളങ്കര്‍ക്ക് മനസ്സിലാകില്ല. താങ്കള്‍ക്ക് ദൈവത്തെ പ്രാപഞ്ചികമാക്കണമെങ്കില്‍ വളരെ വളരെ സന്തോഷ് കൂമാര്‍ എന്നേ പറയാവൂ. എന്നാല്‍പ്പിന്നെ അതോടുകൂടി കാര്യങ്ങളൊക്കെ പെട്ടെന്ന് ഒരു തീരുമാനമാകും. ''പ്രപഞ്ചത്തിന് ഉള്ളിലാണ് പക്ഷെ പ്രപഞ്ചഘടനയ്ക്ക് പുറത്താണ്''എന്നൊക്കെ പറഞ്ഞ് സ്വയം നിസ്സാരവല്‍ക്കരിക്കില്ലെന്ന് കരുതുന്നു.<<<

യഥാര്‍ത്ഥത്തില്‍ യുക്തിവാദികള്‍ ദൈവത്തെ നിസ്സാരവല്‍ക്കരിക്കുന്നതില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ വരുന്നത്, പലപ്പോഴും താങ്കളെ പോലുള്ളവര്‍ ദൈവം ഒരു സൂപ്പര്‍ മനുഷ്യന്‍ ആണ് എന്ന് ധരിക്കുകയും ആ ധാരണയെ ഖണ്ഡിക്കുകയും ചെയ്യുന്നു. പ്രിയ പ്രൊഫസ്സര്‍ ഞാന്‍ വിനീതമായി ഉണര്‍ത്തട്ടെ, ദൈവത്തിനു സമാനമായി ദൈവത്തിന്‍റെ സൃഷ്ടികളില്‍ ഒന്നുമില്ല അത് എത്ര സൂപ്പര്‍ ചേര്‍ത്താലും ശരി.

ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്: മനുഷ്യരുടെ മനസ്സില്‍ ഉള്ളതിനെ (ചിന്തയെ) അറിയുന്ന മരത്തിന്‍റെ ഓരോ ഇല പോലും ഇളകുന്നത് അറിയുകയും ചെയ്യുന്ന ഒരു ദൈവത്തെ യാണ്, അല്ലാതെ പ്രപഞ്ചത്തിനു പുറത്തു എവിടെയോ ഒളിച്ചിരിക്കുന്ന ഒരു ദൈവത്തെയല്ല, താങ്കളും ഞാനും അടക്കം എല്ലാവരുടെയും ജനനവും ജീവിതവും (മനുഷ്യരും മറ്റു ജീവികളും സമമാണ് എന്ന് പരിണാമശാസ്ത്രം പറയുന്ന ആ പരിധിയില്‍ പെടുന്ന ജീവിതത്തിന്‍റെ ഭാഗം) മരണവും തീരുമാനിച്ച ഒരു ദൈവം.

>>>മനുഷ്യന്റെ പരിമിതിക്കുള്ളില്‍ നിന്ന് നോക്കികാണുന്നതാണ് പ്രശ്‌നഹേതുവെന്ന് പറയുന്നുവല്ലോ. വളരെ ഉത്തമം. എല്ലാ മനുഷ്യര്‍ക്കും അതേ പരിമിതിയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ആ നിലയ്ക്ക് താങ്കള്‍ പറയുന്നതും തെറ്റാകാന്‍ ഏറ്റവും കുറഞ്ഞത് തുല്യ സാധ്യതയുണ്ട്. സഞ്ചാരമധ്യേ തോണിക്കകത്ത് തുളയിട്ടാല്‍ വെളളം പുറത്തുപോകുമോ അകത്തു കയറുമോ? ചിന്തിക്കേണ്ട വിഷയമാണ്<<<

മനുഷ്യന് പരിധിയും പരിമിതിയും ഉണ്ട് എന്നത് താങ്കളും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം, മനുഷ്യന് പരിധിയും പരിമിതിയും ഉള്ളതുകൊണ്ടാണ് ദൈവം ദൈവത്തെ കുറിച്ചുള്ള അറിവ്‌ മനുഷ്യന്‍ സ്വയം കണ്ടെത്തികൊള്ളട്ടെ എന്ന് തീരുമാനിക്കാതിരിക്കുകയും ദൈവത്തെ കണ്ടെത്താന്‍ തെളിവുകളും ചിന്താബോധം ഉണര്‍ത്താന്‍ ഉതകുന്ന തരത്തില്‍ സൂചനകളും ദൃഷ്ടാന്തങ്ങളുമായി പല സംവിധാനങ്ങളും ഉണ്ടാക്കുകയും ചെയ്തത് (ഉദാ: പ്രവാച്ചകന്മാന്‍ , വേദഗ്രന്ഥങ്ങള്‍ ).

മനുഷ്യന്‍ മനുഷ്യന്‍റെ പരിമിതില്‍ നിന്ന് കൊണ്ട് കാര്യങ്ങളെ വീക്ഷിക്കുന്നു എന്ന് ഞാന്‍ പറയുന്നതിന് മനുഷ്യന്‍ മനുഷ്യന്‍റെ പരിമിതിയിലേക്ക് ദൈവത്തെ കൊണ്ടുവന്ന് കാര്യങ്ങളെ വീക്ഷിക്കുന്നു എന്നൊരു ദ്വൈ അര്‍ത്ഥം കൂടി യുണ്ട്.

എല്ലാവരും സത്യം ഗ്രഹിക്കട്ടെ

Abdul Khader EK said...

kaalidaasan said...

>>>പതിനാല് നൂറ്റാണ്ടുകള്‍ മുമ്പ് സീല്‍ ചെയ്ത കുര്‍ആന്‍ എന്ന ഗ്രന്ഥം പറയുന്നത് ഇപ്രകാരം.

(Quran 75:22-23)

“On that day some faces will be bright, looking at their Lord.”

രൂപമില്ലെങ്കില്‍ എങ്ങനെയാണു ദൈവത്തെകാണാനാകുക?<<<

ഈ സംശയം മാന്യവും ഇവിടുത്തെ ചര്‍ച്ച വിഷയവും ആയത് കൊണ്ട് എനിക്കറിയാവുന്ന തരത്തില്‍ മറുപടി പറയാം:

ഖുര്‍ആനിലെ ഈ സൂക്തത്തിന്റെ പേര് 'അല്‍ ഖിയാമ' അതായത് 'ഉയര്‍ത്തെഴുന്നേല്‍പ്പ്' എന്നര്‍ത്ഥം, ലോകവസാനത്തിനു ശേഷം മനുഷ്യര്‍ പുനര്‍ജീവിപ്പിക്കും എന്ന വിശ്വാസത്തെ യാണ് ഈ ഉയര്‍ത്തെഴുന്നേല്‍പ്പ് പറയുന്നത്, വിചാരണയും സ്വര്‍ഗ്ഗവും നരകവും ഉള്ള ഒരു ലോകം, അവിടുത്തെ കാര്യങ്ങള്‍ ഇവിടേക്ക് ചേര്‍ത്ത് വെച്ചാല്‍ ശരിയാവില്ല.

മറ്റൊരു സംഗതി ദൈവത്തെ 'നോക്കുന്നു' എന്നാണ് പറയുന്നത് അല്ലാതെ 'കാണുന്നു' എന്നല്ല, പരലോകത്ത് പോലും എല്ലാവര്‍ക്കും ദൈവത്തെ കാണാന്‍ ആവില്ല എന്നും തന്‍റെ ഉത്തമദാസന്‍മാര്‍ക്ക് മാത്രം ദൈവം തന്നെ കാണിച്ചു കൊടുക്കും എന്ന് വിശ്വാസം ഉണ്ട്, ആ വിശ്വാസത്തിനും ഈ ആയത്ത് എതിരല്ല എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഈ വരികള്‍ .

രവിചന്ദ്രന്‍ സി said...

'ചിത്രവധവും നിഴല്‍യുദ്ധവും'

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട അബ്ദുള്‍ ഖാദര്‍,

സ്‌നേഹവും ദ്രവ്യവും ദ്രവ്യജന്യമാണെന്ന് സമ്മതിച്ചല്ലോ. ഇനിയറിയേണ്ടത് അവ ദ്രവ്യമില്ലാതെ ഉണ്ടാകുമോ എന്നതാണ്. ഇല്ല എന്ന ലളിതമായ ഉത്തരമാണവിടെ ലഭിക്കുന്നത്. ദ്രവ്യമില്ലാതെ ഉണ്ടാകാത്തതും ദ്രവ്യമില്ലാതെ ഉണ്ടാക്കാനാവാത്തതും ദ്രവ്യജന്യമാണെന്ന് തര്‍ക്കരഹിതമായി അംഗീകരിക്കപ്പെടുന്നതുമായ എന്തും ദ്രവ്യം തന്നെയാകുന്നു.

മദ്യത്തിന്റെ ലഹരിപോലെയാണത്. മദ്യം തന്നെയാണ് ലഹരി. രണ്ടും വ്യതിരിക്തമല്ല. ഒന്നില്ലാതെ മറ്റൊന്നില്ല. അതുകൊണ്ടു തന്നെ രണ്ടും ഒന്നുതന്നെ. ഇവിടെ നാം നടത്തുന്ന ഭേദകല്‍പ്പന മനോവിഹ്വലതയാണ്. വിശപ്പ് പോലെയാണ് സ്‌നേഹവും ദു:ഖവും. രണ്ടും ദ്രവ്യജന്യമാണ്. ഇവയൊക്കെ ദ്രവ്യം കൊടുത്തും എടുത്തും നിയന്ത്രിക്കാം. എല്ലാം ദ്രവ്യഭാവമാണ്. ദ്രവ്യരഹിതമായി ഉണ്ടാവുകയുമില്ല. രണ്ടും ഉണ്ടാകുന്നത് മസ്തിഷ്‌ക്കം എന്ന ദ്രവ്യത്തിലാണ്. അതിന് കാരണമാകുന്നത് തലച്ചോറിന്റെ നിര്‍ദ്ദേശമനുസരിച്ച് ശരീരമാകുന്ന ദ്രവ്യസമുച്ചയത്തില്‍ നടക്കുന്ന സവിശേഷമായ രാസപ്രവര്‍ത്തനമാണ്. സന്തോഷവും സന്താപവുമൊക്കെ ദ്രവ്യപരമായിതന്നെ അടയാളപ്പെടുത്താം. ഇത് ശരീരത്തിന്റെ ആന്തരികമായ ദ്രവ്യനിലയാണ്. ഭയവും കാമവുമൊക്കെ ഉത്പ്പാദിപ്പിക്കുന്നത് രാസപദാര്‍ത്ഥങ്ങളുടേയും ഹോര്‍മോണുകളുടേയും സാന്നിധ്യവും നിരക്കും മൂലമാണ്.

രവിചന്ദ്രന്‍ സി said...

ബാഹ്യമായ ലോകത്തും സുഖവും ദു: ഖവും ദ്രവ്യപരമായി രേഖപ്പെടുത്താം. ദ്രവ്യം കിട്ടുമ്പോള്‍ തീരുന്നതാണ് മിക്ക ദു.ഖവും മനസ്സമാധാനവുമൊക്കെ. ദ്രവ്യം ലഭിക്കുമ്പോള്‍ സന്തോഷവുമുണ്ടാകുന്നു. (ദ്രവ്യം)നഷ്ടബോധമാണ് ദുഖം. കിട്ടുമ്പോള്‍ സന്തോഷവും. അത് ധനമാകാം, നാരിയാകാം, വസ്തുവാകാം, വ്യക്തിയാകാം. സ്‌നേഹത്തിന്റെ ആധാരവും ദ്രവ്യമാണ്. അത് ദ്രവ്യത്തിന് വേണ്ടി ദ്രവ്യത്തിലുണ്ടാകുന്ന ദ്രവ്യജന്യമായ അവസ്ഥയാണ്. വിശപ്പായാലും ദു:ഖമായാലും ദ്രവ്യഭിന്നമായ അസ്തിത്വമില്ലെന്നതാണ് യാഥാര്‍ത്ഥ്യം;ഭേദകല്‍പ്പന അര്‍ത്ഥരഹിതവും.

രവിചന്ദ്രന്‍ സി said...

അരൂപിയായ ദൈവത്തെ നോക്കുന്ന വിശ്വാസി കാണില്ലെന്ന് പറഞ്ഞത് വളരെ ശരിയാണ്. കാരണം വിശ്വാസിക്ക് എന്തുവേണമെങ്കിലും വിശ്വാസിക്കാം, എന്തുവേണമെങ്കിലും പറയാം. It is senseless world. തരമനുസരിച്ച് യുക്തിയും യുക്തിരാഹിത്യവും സ്വീകരിക്കാം. മതത്തില്‍ ആര്‍ക്കുമെന്തും പറയാനുള്ള ലൈസന്‍സുണ്ട്-ആരുമൊന്നും പറയില്ല. Religion is where logic ends. ദൈവത്തെ ഇത്രയും അടുത്തറിഞ്ഞ വിശ്വാസികള്‍ ദൈവത്തെ നോക്കുന്നതിലോ ദൈവത്തെ കാണാതിരിക്കുന്നതിലോ എനിക്കത്ഭുതമില്ല.

അത്ഭുതമുണ്ടാവുക ഈ വാഗ്ദാനമെങ്ങാനും പാലിക്കപ്പെടുമ്പോഴാണ്. എല്ലാവര്‍ക്കും കാണാനാവില്ലെന്നല്ലേ താങ്കളും പറഞ്ഞത്. അല്ലാതെ ആര്‍ക്കും കാണാനാവില്ലെന്നല്ലല്ലോ. ഇതാണ് മതവാഗ്ദാനങ്ങളുടെ പൊതു നിലവാരം. അവയൊക്കെ നൂറ് ശതമാനം കപടമാണെന്നതല്ല മറിച്ച് അവ പരസ്പരം റദ്ദാക്കുന്നവയാണെന്നതാണ്. ഒരാളുടെ പ്രാര്‍ത്ഥന തന്റെ അയല്‍ക്കാരന്റെ പ്രാര്‍ത്ഥനയാല്‍ റദ്ദാക്കപ്പെടുന്നതുപോലെ.

Sajnabur said...

Dear Abdul Khadir EK

മനുഷ്യന് പരിധിയും പരിമിതിയും ഉള്ളതുകൊണ്ടാണ് ദൈവം ദൈവത്തെ കുറിച്ചുള്ള അറിവ്‌ മനുഷ്യന്‍ സ്വയം കണ്ടെത്തികൊള്ളട്ടെ എന്ന് തീരുമാനിക്കാതിരിക്കുകയും ദൈവത്തെ കണ്ടെത്താന്‍ തെളിവുകളും ചിന്താബോധം ഉണര്ത്താളന്‍ ഉതകുന്ന തരത്തില്‍ സൂചനകളും ദൃഷ്ടാന്തങ്ങളുമായി പല സംവിധാനങ്ങളും ഉണ്ടാക്കുകയും ചെയ്തത് (ഉദാ: പ്രവാച്ചകന്മാന്‍ , വേദഗ്രന്ഥങ്ങള്‍ ).

……………………………………………………………………………………..

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്നത് കൊണ്ടു പ്രവാചകനെ നേരിട്ടു കാണാനും മനസ്സിലാക്കനും നിര്വാതഹമില്ലെല്ലോ....പ്രവാചകചര്യയും തെളിവുകുളും തിരഞ്ഞു പോയാല്‍ അഭിപ്രായ വ്യത്യാസത്തിന്റെ കൊല്ക്കൊളിയാണ്. അതുകൊണ്ടു നിലവിലുള്ള വേദഗ്രന്ഥത്തിലൂടെ ഒന്ന് കാണാന്‍ ശ്രമിക്കാം. താങ്കള്‍ കുറച്ചു ദ്രഷ്ടാന്ധങ്ങള്‍, സൂചനകള്‍ ഒന്ന് തെളിവ് സഹിതം ഉദാഹരിച്ചാല്‍ നന്നായിരുന്നു. അങ്ങോട് നോക്കു ഇങ്ങോട് നോക്കു എന്നാണ് ഉദ്ദേശിക്കുന്നെങ്കില്‍ വേണ്ട പ്ലീസ്....ഇതാര്ക്കും പറയാം.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട അബ്ദുള്‍ ഖാദര്‍,

ദൈവം എന്ന മിത്തിക്കല്‍ കഥാപാത്രത്തെ അടിമുടി അറിയുന്നു എന്നവകാശപ്പെടുന്നവര്‍ രൂപമില്ലാത്തതിനെ നോക്കുന്നതെന്തിന്? ദൈവത്തെ കുറിച്ച് കൃത്യമായ കാര്യങ്ങള്‍ എഴുതിയിരിക്കുന്ന ദൈവം തന്നെ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഇത്തംര തെറ്റായ വിവരങ്ങള്‍ എങ്ങനെ കടന്നുകൂടി?

“On that day some faces will be bright, looking at their Lord.” -ഇവിടെ നോട്ടം മാത്രമേയുള്ളു എന്ന അര്‍ത്ഥമല്ല സാധാരണ നിലയില്‍ ഉള്ളത്. അതെന്തോ ആകട്ടെ, കുയുക്തിയെന്ന നിലയില്‍ താങ്കളുടെ വാദം പരിഗണിക്കാം. നോട്ടം മാത്രമേ ഉള്ളുവെങ്കില്‍ നോക്കുന്നവരുടെ മുഖം പ്രാകാശപൂരിതമാകുന്നതെങ്ങനെ്? ഒന്നും കാണാതെ അത് സംഭവിക്കുമോ? നോക്കി കാണാതായാല്‍ നോക്കുന്നവരുടെ മുഖത്ത് മഌനത പരക്കുകയല്ലേ ചെയ്യുന്നത്? നോക്കി ഒന്നും കാണാതിരുന്നാല്‍ മുഖം പ്രസന്നമാകുന്നുവെങ്കില്‍ അവരെക്കുറിച്ച് നാമെന്താണ് മനസ്സിലാക്കേണ്ടത്?

ഉത്തമഭക്തര്‍ക്ക് ദൈവം സ്വയം കാണിച്ചുകൊടുക്കുമെങ്കിലും ടിയാന് രൂപം വേണമല്ലോ? ഭക്തര്‍ നോക്കിയാലും ദൈവം കാണിച്ചു കൊടുത്താലും രൂപമില്ലാതെ പറ്റില്ലല്ലോ. ഭക്തര്‍ എങ്ങോട്ടു നോക്കുമെന്നാണ് വിവക്ഷ? പരപരാന്ന് ചുറ്റും നോക്കുമോ? മുകളിലും താഴെയും നോക്കുമോ? അതോ പുറത്തേക്കും അകത്തേക്കും നോക്കുമോ? സ്വര്‍ഗ്ഗത്തും നരകത്തിലും വിചാരണ നടക്കുമ്പോള്‍ ഏതു ഭാഷയായിരിക്കും ഉപയോഗിക്കുക എന്ന് താങ്കള്‍ അറിഞ്ഞിട്ടുണ്ടോ?

അറിയില്ലെങ്കില്‍ അത് സ്വര്‍ഗ്ഗവും നരകവുമാണെന്ന് തീര്‍ച്ചപ്പെടുത്തും? വിസ്താരം നടക്കുമെന്നതിനെപ്പറ്റിയും ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തൊക്കെ കാര്യങ്ങളാണ് അറിയാത്തത്?

രവിചന്ദ്രന്‍ സി said...

മനുഷ്യന്റെ പരിമിതമായ കഴിവുകള്‍ക്കുള്ളില്‍ നിന്ന് അനുമാനിക്കുന്ന ഒന്നല്ലേ ദൈവവും പിശാചുമൊക്കെ? അത് ശരിയാകാനുള്ള സാധ്യത പോലെ തെറ്റാകാനുമുള്ള സാധ്യത സമൃദ്ധമല്ലേ? മനുഷ്യന് പരിമിതികളുള്ളതു കൊണ്ട് പരിമിതികള്‍ ഉള്ള താങ്കള്‍ പറയുന്നതും മനസ്സിലാക്കി വെച്ചിരിക്കുന്നതും തെറ്റാകാനുള്ള സാധ്യതയല്ലേ കൂടുതല്‍? ആളുകള്‍ക്ക് പരിമിതയുണ്ട് അതിനാല്‍ ദൈവമുണ്ട് എന്നാണോ ന്യായം?

ഇനി എല്ലാവര്‍ക്കും പരിമിതിയുള്ളതിനാല്‍ ആ പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കുന്ന കാര്യങ്ങള്‍ സംസാരിച്ചാല്‍ പോരേ? നീന്തലറിയാത്തവന്‍ ആഴക്കടലിലേക്ക് എടുത്തുചാടുന്നത് ഭരണഘടനാവിരുദ്ധമല്ലേ? യാതൊരു തെളിവും യുക്തിസഹമായ വിശദീകരണവുമില്ലാത്ത ഒന്ന് പരിമിതിക്കപ്പുറം സസുഖം വാണരുളുന്നുവെന്ന് പറഞ്ഞാല്‍ തമാശയായിട്ടെങ്കിലും ആരെങ്കിലും പരിഗണിക്കുമോ?

നേര്‍ബുദ്ധിക്കാരനായ താങ്കള്‍ ദൈവത്തെ പരിമിതികള്‍ക്കപ്പുറം തള്ളുന്നു. മതത്തിലെ അതിബുദ്ധികള്‍ ടിയാനെ തൂക്കിയെടുത്ത് പ്രപഞ്ചത്തിനപ്പുറം തള്ളുന്നു. രണ്ടായാലും തെളിവും വിശദീകരണവും ഒഴിവായിക്കിട്ടാന്‍ ഇരുകൂട്ടരും കഠിനമായി പരിശ്രമിക്കുന്നു.

കുഞ്ഞിപ്പ said...

ദൈവം എന്ന മിത്തിക്കല്‍ കഥാപാത്രത്തെ അടിമുടി അറിയുന്നു എന്നവകാശപ്പെടുന്നവര്‍ രൂപമില്ലാത്തതിനെ നോക്കുന്നതെന്തിന്?>>>>

അല്ലാഹുവിന് പദാര്‍ത്ഥ രൂപമില്ലെന്ന വസ്തുത "മത്സ്യ കന്യകയുടെ പാട്ട്" എന്ന പോസ്റ്റ്‌ മുതല്‍ താങ്കള്‍ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നതാണല്ലോ.ആ പോസ്റ്റില്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെ അവിടുത്തെ ചര്‍ച്ചാ വിഷയം ഉള്‍പ്പെടുത്തി കൊണ്ട് പെട്ടെന്ന് പുതിയ രണ്ട് പോസ്റ്റ്‌ ഇട്ടാലും അല്ലാഹുവിന് പദാര്‍ത്ഥ രൂപമില്ലെന്ന വിഷയം അവിടുന്നാണ് തുടങ്ങിയതെന്നത് വസ്തുതയല്ലാതെ ആവില്ലല്ലോ.അത് കൊണ്ട് താങ്കള്‍ ചെയ്യേണ്ടത് പ്രസ്തുത സൂക്തം അല്ലാഹുവിന് പദാര്‍ത്ഥരൂപമില്ലെന്ന വിഷയവുമായി ബന്ധപെട്ട എന്‍റെ കമെന്റുകള്‍ക്ക് വിരുദ്ധമാണെന്ന് സ്ഥാപിക്കുകയാണ്.അവയുമായി ബന്ധപെട്ട ഒരു കമെന്റില്‍ ഞാന്‍ പറയുന്നൂ...

അപ്പോള്‍ എങ്ങിനെയാണ് ദൈവത്തില്‍ വിശ്വസിക്കേണ്ടതെന്ന് ദൈവ വചനത്തിലൂടെ വിശ്വാസികളെ അറിയിച്ചിട്ടുണ്ട്.ആ ദൈവ വചനങ്ങളും അതിലെ തത്വങ്ങളും ഈ പരീക്ഷണലോകത്തിലേക്ക് വേണ്ടി മാത്രം നല്‍കിയതാണെന്നും ഈ പരീക്ഷണ ലോകത്തെ പൂര്‍ണ്ണമായും നശിപ്പിച്ചു ഒരു പുതു ലോകം സൃഷ്ടിക്കുമ്പോള്‍(സ്വര്‍ഗ്ഗ-നരകം) ഈ ലോകത്തിന് വേണ്ടി നല്‍കിയ ദിവ്യ തത്വങ്ങളോ ഈ ലോകത്തിലെ ഭൌതിക നിയമങ്ങളോ ആ പുതു ലോകത്തിനും ബാധകമാകല്‍ നിര്‍ബന്ധമാല്ലെന്നും ഇപ്പോള്‍ ഓര്‍ത്തിരുന്നാല്‍ പിന്നീട് ഉണ്ടാകാവുന്ന അനാവശ്യ സംശയങ്ങള്‍ ഒഴിവാക്കാം‌.

ഇത് മാത്രമല്ല ഈ പോസ്റ്റില്‍ വാസുവിനുള്ള കമെന്റിന്റെ അവസാനത്തില്‍ മേല്‍ പറഞ്ഞത് മറ്റൊരു രീതിയിലും പറയുന്നുണ്ട്.അതിങ്ങനെയായിരുന്നു....

എന്നാല്‍ നിലവിലെ പ്രപഞ്ച വ്യാവസ്ഥയിലെ പദാര്‍ത്ഥത്തിന്‍റെ പരിമിതി എടുത്ത് കളഞ്ഞ് ദൈവത്തിന്‍റെ മഹത്വത്തിന് ചേരുന്ന വിധത്തില്‍ എല്ലാ പോരിശയും പദാര്‍ത്ഥതിന് നല്‍കിയതിന് ശേഷം ദൈവത്തിന് പദാര്‍ത്ഥ രൂപം സ്വീകരിക്കുവാനുള്ള വിശുദ്ധമായ സ്വാതന്ത്ര്യമില്ലേയെന്നു പോലും
ഇദ്ദേഹം ചോദിച്ചില്ല.അതൊരു പക്ഷെ അത്തരം വാദങ്ങള്‍ നിലവിലെ പ്രപഞ്ച വ്യാവസ്ഥക്കും പ്രപഞ്ചത്തിനും പുറത്താണെന്ന് മുമ്പ് തന്നെ ഞാന്‍ സൂചിപ്പിച്ചിരുന്നത് ഓര്‍ക്കുന്നത് കൊണ്ടായിരിക്കും.ഈ പ്രപഞ്ചത്തിന് ശേഷമുള്ള പുതു പ്രപഞ്ചത്തിന് ഈ പ്രപഞ്ചത്തിലെ നിയമങ്ങള്‍
ബാധകമാവല്‍ നിര്‍ബന്ധമല്ലെന്നായിരുന്നു അത്.അങ്ങനെയാണെങ്കില്‍ പ്രപഞ്ച നിയമങ്ങള്‍ മാറ്റിമറിച്ച് കൊണ്ട് സര്‍വ്വ ശക്തന് സര്‍വ്വ കാര്യങ്ങളും ചെയ്യാവുന്നതാണ്‌.(നിലവിലെ പ്രപഞ്ച വ്യവസ്ഥയില്‍ ദൈവം പദാര്‍ത്ഥ രൂപം സ്വീകരിക്കുമ്പോള്‍ ദൈവത്തിന്‍റെ ചില ഗുണവിശേഷണങ്ങള്‍ റദ്ദു ചെയ്യപെടും എന്നാല്‍ നിലവിലെ പ്രപഞ്ച വ്യാവസ്ഥ മാറ്റി മറിച്ച് ദൈവത്തിന്‍റെ ഗുണ വിശേഷണങ്ങളെ റദ്ദു ചെയ്യപെടാതെ സര്‍വ്വ കാര്യങ്ങളും ചെയ്യാവുന്നതാണ് )പക്ഷെ നിലവിലുള്ള പ്രപഞ്ച വ്യവസ്ഥയില്‍ നിന്ന് കൊണ്ട് പ്രാപഞ്ചികനായ ഒരാള്‍ക്ക്‌ അത്തരം വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ല.അങ്ങനെയൊരു വാദം ഉന്നയിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയില്ലാതെയാവുന്നത്,കാരണം ഞാനും പൂര്‍ണ്ണമായും അത് അംഗീകരിക്കും

....അപ്പോള്‍ അല്ലാഹുവിന് പദാര്‍ത്ഥ രൂപമില്ലെന്ന തത്വം ഈ പ്രപഞ്ചത്തിന് വേണ്ടി മാത്രം നല്‍കിയതാണ്.ആ തത്വം തന്നെ ഇനിയും സൃഷ്ടിക്കാനുള്ള പുതു ലോകത്തിന് ബാധകമാവല്‍ നിര്‍ബന്ധമല്ല.എന്ന് വെച്ചാല്‍ ഇതൊക്കെ അനാവശ്യ സംശയമായിരുന്നു.

ഇനിയും സൃഷ്ടിക്കാനുള്ള ലോകത്തിന്‍റെ പ്രകൃതി നിലവിലുള്ള ലോകത്തിന്‍റെ പ്രകൃതിയില്‍ നിന്ന് വളരെയധികം വ്യാത്യസമുണ്ടാവുമെന്ന വ്യക്തമായ സൂചനകള്‍ ഇസ്ലാമിന്‍റെ രണ്ടാം പ്രമാണമായ ഹദീസുകളില്‍ കാണുന്നുമുണ്ട്.അപ്പോള്‍ ആ ലോകത്തില്‍ പദാര്‍ത്ഥത്തിന്‍റെ പരിധിയും പരിമിതിയും എടുത്ത് കളഞ്ഞ് സര്‍വ്വ ഗുണങ്ങളും പദാര്‍ത്ഥത്തിന് നല്‍കിയാല്‍ അല്ലാഹുവിന് പദാര്‍ത്ഥരൂപമുണ്ടാവുന്നതിലോ അല്ലാഹുവിനെ നോക്കുന്നതിലോ യാതൊരു വൈരുദ്ധ്യവും ഇല്ലല്ലോ.

പിന്നെ പ്രസ്തുത സൂക്താത്തെ സംബന്ധിച്ച് മൌദൂദി സാഹിബിന്‍റെ വീക്ഷണം ആ സൂക്തത്തെ സംബന്ധിച്ച് ചോദിച്ച കാളിദാസനും സ്വീകാര്യമാവുമെന്ന് തോന്നുന്നു.അദ്ദേഹം പറയുന്നൂ...

ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇതിനെ ആലങ്കാരിക അര്‍ഥത്തിലാണ് എടുത്തിട്ടുള്ളത്. അവര്‍ പറയുന്നു: ഒരു പ്രയോഗമെന്ന നിലയില്‍, ഒരാളെ നോക്കുക എന്നതിനര്‍ഥം അയാളില്‍ പ്രതീക്ഷയര്‍പ്പിക്കുക, അയാളുടെ തീരുമാനം കാത്തിരിക്കുക, അയാളില്‍നിന്ന് ഇപ്രകാരം പ്രതീക്ഷിക്കുക എന്നൊക്കെയാണ്. എത്രത്തോളമെന്നാല്‍ ഒരന്ധനു പോലും ഇങ്ങനെ പറയാം: `അദ്ദേഹം എനിക്കെന്താണ് ചെയ്തു തരുക എന്ന് ഞാനദ്ദേഹത്തില്‍ കണ്ണുംനട്ട് ഇരിക്കുകയാണ്.

തുടരും...`

കുഞ്ഞിപ്പ said...

ഈ വസ്തുതയെല്ലാം പറഞ്ഞതിന് ശേഷം...അല്ലാഹുവിന്‍റെ ഉത്തമ ദാസന്മാര്‍ക്ക് അല്ലാഹു ദര്‍ശനം നല്‍കുമെന്ന നബിവചനങ്ങള്‍ ഉദ്ധരിച്ചതിന് ശേഷം അദ്ദേഹം പറയുന്നത് പരലോകത്ത് വെച്ചു അല്ലാഹുവിനെ നോക്കുന്നതോ കാണുന്നതോ യാതൊരു വൈരുദ്ധ്യവുമുണ്ടാക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞതിന് സമാനമായി മറ്റൊരു രീതിയിലാണ്.അതിങ്ങനെയാണ്....

ഇവിടെ `മനുഷ്യനെങ്ങനെയാണ് ദൈവത്തെ ദര്‍ശിക്കാന്‍ കഴിയുക?` എന്ന ചോദ്യമുദ്ഭവിക്കുന്നു. ഒരു വസ്തു ദൃശ്യമാകുന്നതിന് അത് പ്രത്യേക ദിശയിലും ദേശത്തിലും രൂപത്തിലും നിറത്തിലും ആയിരിക്കേണ്ടത് അനിവാര്യമാണല്ലോ. പ്രകാശകിരണങ്ങള്‍ വസ്തുവിനെ കണ്ണില്‍ പ്രതിഫലിപ്പിക്കണം. കണ്ണില്‍നിന്ന് അതിന്റെ രൂപം മസ്തിഷ്കത്തിലെ ദര്‍ശനകേന്ദ്രത്തിലെത്തണം. സര്‍വലോകനാഥനായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം മനുഷ്യന് അവനെ ദര്‍ശിക്കാനാകുമാറ് ഇത്തരം ദര്‍ശനീയത സങ്കല്‍പിക്കാന്‍ പോലും പറ്റുമോ? എന്നാല്‍, ഈ ചോദ്യത്തിന്റെ അധിഷ്ഠാനംതന്നെ ഒരു വലിയ തെറ്റിദ്ധാരണയാകുന്നു. അതില്‍ രണ്ടു കാര്യങ്ങള്‍ വിവേചിക്കപ്പെട്ടിട്ടില്ല. ഒന്ന്: ദര്‍ശനം എന്ന യാഥാര്‍ഥ്യം. രണ്ട്: ദര്‍ശനം എന്ന കര്‍മം. ഇതു രണ്ടും രണ്ടു കാര്യങ്ങളാണ്. ദര്‍ശിക്കുക എന്ന കര്‍മമുണ്ടാകുന്നതിന് ഇഹലോകത്ത് നമുക്ക് പരിചിതമായ പ്രത്യേക രൂപമുണ്ട്. കാണുന്നവനില്‍ കാഴ്ച എന്ന ഗുണമുണ്ടാവുകയാണ് ദര്‍ശനത്തിന്റെ യാഥാര്‍ഥ്യം. അയാള്‍ കാഴ്ചയില്ലാത്തവനാകാതിരിക്കുക. കാണപ്പെടുന്ന വസ്തു ആ കാഴ്ചക്ക് വിധേയമാവുക. അഗോചരമാവാതിരിക്കുക. പക്ഷേ, ഇഹലോകത്ത് നമ്മുടെ അനുഭവത്തിലും പരിചയത്തിലുമുള്ള ദര്‍ശനം, മനുഷ്യനും മൃഗങ്ങളും ഒരു വസ്തുവിനെ പ്രായോഗികമായി ദര്‍ശിക്കുന്ന ആ പ്രത്യേക രൂപം മാത്രമാണ്. അതിന് ദര്‍ശിക്കുന്നവന്റെ ദേഹത്തില്‍ കണ്ണെന്നു പേരുള്ള ഒരു സവിശേഷ അവയവം കൂടിയേ തീരൂ. ആ അവയവത്തിന് കാഴ്ചശക്തിയുണ്ടായിരിക്കുകയും വേണം. അതിനു മുമ്പില്‍ നിശ്ചിതവും സശരീരവും വര്‍ണമുള്ളതുമായ ഒരു വസ്തുവുണ്ടായിരിക്കണം. പ്രകാശകിരണങ്ങള്‍ അതില്‍ തട്ടി കണ്ണില്‍ പ്രതിഫലിക്കുകയും കണ്ണിന് രൂപത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുകയും വേണം. എന്നാല്‍, കാഴ്ച എന്ന യാഥാര്‍ഥ്യത്തിന്റെ പ്രായോഗിക പ്രകടനത്തിന് നമുക്ക് ഇഹലോകത്ത് പരിചിതമായ ഈ ഒരു രൂപം മാത്രമേയുള്ളൂ എന്ന് ഒരാള്‍ വിചാരിക്കുകയാണെങ്കില്‍ അത് അയാളുടെ മസ്തിഷ്കത്തിന്റെ പരിമിതിയെയാണ് സൂചിപ്പിക്കുന്നത്. വാസ്തവമാകട്ടെ, ദൈവത്തിന്റെ ദൈവികശക്തിയില്‍ കാഴ്ച എന്ന യാഥാര്‍ഥ്യത്തിന് നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത എണ്ണമറ്റ പ്രായോഗിക രൂപങ്ങളുണ്ടാകാവുന്നതാണ്. ഈ പ്രശ്നത്തില്‍ ചിന്താക്കുഴപ്പമനുഭവിക്കുന്നവര്‍ സ്വയം ചോദിച്ചുനോക്കട്ടെ: തന്റെ ദൈവം കാഴ്ചയുള്ളവനാണോ അതോ ഇല്ലാത്തവനോ? കാഴ്ചയുള്ളവനാണെങ്കില്‍, തന്റെ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനെയും അവന്‍ കണ്ടുകൊണ്ടിരിക്കുന്നുവെങ്കില്‍, ഈ ലോകത്ത് മനുഷ്യരുടെയും മൃഗങ്ങളുടെയും ദര്‍ശനോപാധിയായ കണ്ണ് എന്നു പേരുള്ള അവയവത്തിലൂടെയാണോ അവന്‍ കണ്ടുകൊണ്ടിരിക്കുന്നത്? അവന്റെ കാഴ്ച എന്ന പ്രക്രിയ നടക്കുന്നത് നമ്മുടേതുപോലെത്തന്നെയാണോ? ഈ ചോദ്യത്തിന്റെ ഉത്തരം നിഷേധാത്മകമായിരിക്കുമെന്ന് വ്യക്തമാണല്ലോ. ആ മറുപടി നിഷേധാത്മകമാണെങ്കില്‍ പരലോകത്ത് സ്വര്‍ഗാവകാശികള്‍ക്കുണ്ടാകുന്ന ദൈവദര്‍ശനം മനുഷ്യര്‍ ഈ ലോകത്തെ ഭൌതിക വസ്തുക്കളെ ദര്‍ശിക്കുന്ന രൂപത്തിലായിരിക്കുകയില്ലെന്നും അവിടത്തെ ദര്‍ശനത്തിന്റെ യാഥാര്‍ഥ്യം ഇവിടെ നമുക്ക് ഉള്‍ക്കൊള്ളാനാവാത്ത മറ്റൊന്നായിരിക്കുമെന്നും മനസ്സിലാക്കുവാന്‍ ബുദ്ധിയും ബോധവുമുള്ള മനുഷ്യന് എന്താണ് പ്രയാസം? ഒന്നോ രണ്ടോ വയസ്സായ കുട്ടിക്ക് ദാമ്പത്യജീവിതം എന്താണെന്നു മനസ്സിലാക്കാനുള്ള പ്രയാസത്തെക്കാള്‍ കൂടുതലാണ് നമ്മെ സംബന്ധിച്ചിടത്തോളം പാരത്രിക കാര്യങ്ങള്‍ കൃത്യമായി ഗ്രഹിക്കാനുള്ള പ്രയാസം എന്നതാകുന്നു വസ്തുത. എന്നാലോ, യൌവനം പ്രാപിച്ചാല്‍ ആ കുട്ടി സ്വയം അതിനെ അഭിമുഖീകരിക്കേണ്ടതുണ്ടുതാനും.

കുഞ്ഞിപ്പ said...

നേര്‍ബുദ്ധിക്കാരനായ താങ്കള്‍ ദൈവത്തെ പരിമിതികള്‍ക്കപ്പുറം തള്ളുന്നു. മതത്തിലെ അതിബുദ്ധികള്‍ ടിയാനെ തൂക്കിയെടുത്ത് പ്രപഞ്ചത്തിനപ്പുറം തള്ളുന്നു. രണ്ടായാലും തെളിവും വിശദീകരണവും ഒഴിവായിക്കിട്ടാന്‍ ഇരുകൂട്ടരും കഠിനമായി പരിശ്രമിക്കുന്നു.>>>

ദൈവം പ്രപഞ്ചത്തില്‍ ഇല്ലായെന്നും പ്രപഞ്ചത്തിന് പുറതാണെന്നും ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഉദ്ധരിക്കയാണ് താങ്കള്‍ ചെയ്യേണ്ടത് അല്ലാതെ ഒരേ കള്ളം നിരന്തരം ആവര്‍ത്തിക്കുകയല്ല.താങ്കളുടെ ബ്ലോഗില്‍ ഞാന്‍ വന്ന() ആദ്യത്തെ പോസ്റ്റായ "മത്സ്യ കന്യകയുടെ പാട്ട്" എന്ന പോസ്റ്റില്‍ "ആദ്യ" കമെന്റില്‍ തന്നെ പ്രപഞ്ചാതീതം എന്ന് പറയുമ്പോള്‍ വിശ്വാസികള്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്ന് വ്യാക്തമാക്കിയിട്ടുണ്ട്.അത് മാത്രമല്ല ഞാന്‍ ആദ്യമായി ബ്ലോഗില്‍ വന്നു കമെന്റിലൂടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തുടങ്ങിയ സുശീല്‍ കുമാറിന്‍റെ "സംവാദത്തില്‍ സംഭവിച്ചത്‌"എന്ന പോസ്റ്റിലും ഇതേ കാര്യം വിശദീകരിച്ചിട്ടുണ്ട്.അതിങ്ങനെയായിരുന്നു....

ഖുര്‍ആനില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ അല്ലാഹു അമൂര്‍ത്തനും പ്രപഞ്ചാതീതനുമാണ്,ഈ സത്യം ആര് പറഞ്ഞാലും അതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കും.അങ്ങനെ യോജിക്കണമെങ്കില്‍ "അമൂര്‍ത്ത" "പ്രപഞ്ചാതീതം" എന്ന പദങ്ങള്‍ ഞാന്‍ മനസ്സിലാക്കിയത് പോലെയായിരിക്കണം അഥവാ ആ പദങ്ങള്‍ വിശദീകരിക്കേണ്ടാതാണ്.
അത് പോലെ,പ്രപഞ്ചാതീതം എന്ന് പറയുമ്പോള്‍,പ്രപഞ്ചത്തിന് അപ്പുറമുള്ളവന്‍ എന്ന അര്‍ത്ഥമുണ്ടോ?ഉണ്ടെങ്കില്‍ ‍,രണ്ട് പ്രപഞ്ചം ഉണ്ടോ എന്ന സംശയം ഉണ്ടാവുമോ ?ഏതായാലും,ഞാന്‍ മനസ്സിലാക്കുന്നത് പ്രാപഞ്ചിക നിയമങ്ങള്‍ക്ക് അതീതമായവന്‍(വിധേയമല്ലാത്തവന്‍ ) എന്നാണ്.മറ്റ് രീതിയില്‍ പറഞ്ഞാല്‍,"ദൃശ്യ പ്രപഞ്ചത്തിന്" അപ്പുറമുള്ളവന്‍.

ഏതു സാഹചര്യത്തിലാണ് ഇങ്ങനെയൊരു കമെന്റ് എഴുതിയതെന്ന് ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല.എന്നാല്‍ പ്രസ്തുത പോസ്റ്റ്‌ താങ്കളും ഹുസൈന്‍ സാഹിബും തമ്മില്‍ നടന്ന സംവാദത്തെ സംബന്ധിച്ചാണെന്ന് മാത്രം ഇപ്പോഴും ഓര്‍ക്കുന്നു.ഒരു പക്ഷെ മേല്പറഞ്ഞ പ്രപഞ്ചാതീതന്‍ പ്രചാരണത്തിന്‍റെ ഉറവിടം താങ്കള്‍ ആയത് കൊണ്ടായിരിക്കാം ഭൌതികമായ കാരണമില്ലാതെ അങ്ങനെയൊരു കമെന്റ് എഴുതിയത്.അന്ന് അങ്ങനെയൊരു കമെന്റ് എഴുതിയത് ഇന്ന് ഇങ്ങെയൊരു കമെന്റ് എഴുതാന്‍ വേണ്ടിയുമാവാം.കാര്യകാരണങ്ങളുടെ ചങ്ങല അനന്തമായി നീണ്ടു നീണ്ടു പോയി "അനന്തമായവന്‍" എന്ന വിശേഷണമുള്ള "ഒരുവനില്‍" ചെന്ന് ചെരുമല്ലോ.അത് കൊണ്ടാണല്ലോ എല്ലാത്തിന്‍റെയും മൂല കാരണം ദൈവമാണെന്ന് അഥവാ കാര്യങ്ങളുടെ തുടക്ക-ഒടുക്ക കാരണം ദൈവമാണെന്ന് പറയുന്നത്.

Post a comment.

രവിചന്ദ്രന്‍ സി said...

തത്വചിന്ത എന്ന പേരില്‍ ഇവിടെ നീളന്‍ കമന്റുകള്‍ നിക്ഷേപിക്കുന്നവരോട് വിനീതമായ ഒരപേക്ഷ. ക്രമാതീതമായ തോതില്‍ വലുപ്പമുള്ള കമന്റുകള്‍ സ്പാമില്‍ കുടുങ്ങുക സ്വഭാവികമാണ്. സ്പാമില്‍ കുടുങ്ങിയാല്‍ ദയവായി എന്നെ അറിയിക്കുക. റിലീസ് ചെയ്യാം.
അതല്ലാതെ വിഷയവുമായി യാതൊരു ബന്ധമില്ലാത്ത പോസ്റ്റുകളിലും ചെന്ന് അതേ കമന്റ് രണ്ടു മൂന്നും തവണ പോസ്റ്റ് ചെയ്തിട്ട് യാതൊരു കാര്യവുമില്ല. ഇന്ന് ഒരു കമന്റിന്റെ 19 കോപ്പികളാണ് സ്പാമില്‍ കണ്ടത്. പൂജ്യത്തോട് വേറൊരു നൂറ് പൂജ്യം കൂടി എഴുതി കൂട്ടിയാലും ഉത്തരം പൂജ്യമായിരിക്കും. പ്രശ്‌നം കമന്റിന്റെ വലുപ്പമാണ്.

Anonymous said...

Daivam akathaanenu aaru paranju?purathaanenu aaru paranju?akathum purathum aanenu aaru paranju?dravyam aanenu aaru paranju?allenu aaru paranju?daivam dravya niyamaganlku vidheyananenu aaru paranju?anganeyallenu aaru paranju?eellam srishtichavanaanenu aaru paranju?roopamundenu aaru paranju?roopamillenu aaru paranju?avan undenu aaru paranju ?illenu aaru paranju? chilarude daivamena pandham veesalum,chewgum chavakkalum angne thudarukayanu. athalla,ithalla,mattethalla,marichadalla,marikan ponnathalla,anganeyalla,inganeyalla.pandham veesikondeyirikkooo! Chavachukondeyirikkooo athaanenu aaru paranju?akathum purathum aanenu aaru paranju?dravyam aanenu aaru paranju?allenu aaru paranju?daivam dravya niyamaganlku vidheyananenu aaru paranju?anganeyallenu aaru paranju?eellam srishtichavanaanenu aaru paranju?roopamundenu aaru paranju?roopamillenu aaru paranju?avan undenu aaru paranju ?illenu aaru paranju? chilarude daivamena pandham veesalum,chewgum chavakkalum angne thudarukayanu. athalla,ithalla,mattethalla,marichadalla,marikan ponnathalla,anganeyalla,inganeyalla.pandham veesikondeyirikkooo! Chavachukondeyirikkooo

രവിചന്ദ്രന്‍ സി said...

ദ്രവ്യം എന്തൊക്കെയാണെന്നും അതിന്റെ നിര്‍വചനവും പലവുരു വിശദമാക്കി കഴിഞ്ഞു. ദ്രവ്യം എന്നാല്‍ പ്രപഞ്ചം എന്ന അര്‍ത്ഥം മാത്രമല്ലുള്ളത്. ദ്രവ്യത്തിന് പല രൂപഭാവങ്ങള്‍ പ്രാപിക്കാനാവും. ഇന്ന് പ്രപഞ്ച(ങ്ങള്‍?)രൂപത്തിലാണ് ദ്രവ്യമുള്ളത്. പ്രപഞ്ചം ഒന്നാകാം നിരവധിയാകാം. ഓരോ പ്രപഞ്ചത്തിനും വികാസ സങ്കോചങ്ങളുണ്ടാവാം. വിഭേദനങ്ങളും ശോഷണങ്ങളും ഉണ്ടായെന്ന് വരാം. മഹാവിഭേദനസിദ്ധാന്തത്തില്‍ സിംഗുലാരിറ്റിയായി സങ്കല്‍പ്പിക്കുന്നതെന്തോ അതാണ് അനാദിയായ ദ്രവ്യം.

മഹാവിഭേദന സിദ്ധാന്തവും സസൂക്ഷ്മം പരിശോധിച്ചാല്‍ ഫലത്തില്‍ ഒരുതരം സ്ഥിരപ്രപഞ്ചസിദ്ധാന്തമാണ്. അവിടെ പ്രപഞ്ചത്തിന്റെ ഓരോ ലക്കവും വികസിച്ചൊടുങ്ങുന്നതെങ്ങനെയെന്ന് വിവരിക്കുന്നു. പ്രപഞ്ചത്തിന്റെ ലക്കങ്ങള്‍ വരുന്നു, പോകുന്നു-പക്ഷെ പ്രപഞ്ചം ആത്യന്തികമായി നിലനില്‍ക്കുന്നു. ഇതെല്ലാം ശാസ്ത്രാനുസാരിയാണ്. പരികല്‍പ്പനകള്‍ ഇവിടെ പിന്തുണയാണെന്നുമറിയണം. ദ്രവ്യത്തന്റെ അനാദിത്വമാണവിടെ ആവര്‍ത്തിച്ച് തെളിയിക്കപ്പെടുന്നത്.

രവിചന്ദ്രന്‍ സി said...

കോഴിയാണോ മുട്ടയാണോ ആദ്യം എന്ന ചോദ്യം സാങ്കേതികമായി സാധുവാണ്. ദ്രവ്യമാണോ ഊര്‍ജ്ജമാണോ എന്ന ചോദ്യം കഥയില്ലാത്തതും. കോഴിയും മുട്ടയും ഭിന്ന വസ്തുക്കളാണ്. വ്യതിരിക്തമായ അസ്തിത്വമാണ് അവയ്ക്കുള്ളത്. ഒന്ന് മറ്റൊന്നില്‍ സ്ഥിതിചെയ്യുന്നില്ല, ഒന്ന് മറ്റേതുമല്ല. ദ്രവ്യവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം ഇതിന് കടകവിരുദ്ധമാണ്. രണ്ടും ഒന്നുതന്നെ. അവയ്ക്ക് ഭിന്നമായ അസ്തിത്വങ്ങളില്ല. ഒന്ന് മറ്റൊന്നില്‍തന്നെ സ്ഥിതി ചെയ്യുന്നു; ഭേദകല്‍പ്പന ശാസ്ത്രബോധത്തിന്റെ അഭാവം മൂലവും.

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്നത് കുട്ടിച്ചോദ്യമല്ല, അതൊരു മദ്രസാ ചോദ്യമാണ്. അതൊക്കെ ആ തലത്തിലേ ഓടൂ. ശാസ്തരബോധമുള്ളവര്‍ക്ക് അതൊരു വിഷയമല്ലതന്നെ. കോഴി ഒരു ജീവിയാണ്, മുട്ടയാകട്ടെ അതിന്റെ സിക്താണ്ഡവും. അസ്സലിന്റെ പതിപ്പെടുക്കാനാണ് സിക്താണ്ഡം രൂപപ്പെടുന്നത്. അസ്സലുണ്ടെങ്കിലേ പതിപ്പുള്ളു. അതിനാല്‍ ആദ്യം അസ്സല്‍ (കോഴി) ഉണ്ടാകേണ്ടതുണ്ട്. ഇന്ന് കോഴിയുണ്ടാകാന്‍ മുട്ട ആവശ്യമെങ്കിലും ആദ്യ കോഴിയുണ്ടായത് കോഴിയല്ലാത്ത മറ്റൊരു ജീവിയില്‍ നിന്ന് ക്രമേണയുളള പരിണാമം വഴിയാണ്. തീര്‍ച്ചയായും ആ ജീവി ഉണ്ടായിക്കൊണ്ടിരുന്നത് കോഴിമുട്ടയില്‍ നിന്നായിരുന്നില്ല. പരിണാമചരിത്രത്തിലൂടെ കുറേക്കൂടി പിറകോട്ടു പോകുമ്പോള്‍ കോഴിയുടെ പൂര്‍വികര്‍ മുട്ടയില്‍ നിന്നുതന്നെ ഉണ്ടായവരായികൊള്ളണമെന്നില്ല. അവിടെ ചിലപ്പോള്‍ ഉഭയലിംഗത്വവും അലൈംഗികപ്രജനനം കടന്നുവരാം. മീന്‍ മുട്ട വഴി ബാക്റ്റീരിയയിലെത്തുമ്പോള്‍ ഒരുഘട്ടത്തില്‍ മുട്ടയും വേണ്ട പ്രസവവും വേണ്ട എന്ന സ്ഥിതി സംജാതമാകും. പ്രകൃതിനിര്‍ധാരണത്തില്‍ അധിഷ്ഠിതമായ പരിണാമസിദ്ധാന്തമനുസരിച്ച് കോഴി തന്നെയാണ് ആദ്യമുണ്ടായത്. മദ്രസകളിലും സണ്‍ഡേസ്‌ക്കൂളിലും നമുക്കിതൊക്കെ ചോദിച്ച് ആളു കളിക്കാം. എണ്‍പത് കഴിഞ്ഞവര്‍ വരെ തറയില്‍ കിടന്ന് കയ്യടിക്കും.

രവിചന്ദ്രന്‍ സി said...

സൃഷ്ടിയും(?) സ്രഷ്ടാവും(?) രണ്ടാണെങ്കില്‍ രണ്ടും ഒന്നല്ലെന്നും ഒന്നിന്റെ ഗുണം മറ്റേതിനുണ്ടാവില്ലെന്നും ഒന്ന് മറ്റേതിന് ബാഹ്യമായിരിക്കുമെന്നും ബുദ്ധിയുള്ള മതവാദികള്‍ പറയും. താത്വികമായി നോക്കുമ്പോള്‍ സൃഷ്ടിയും സ്രഷ്ടാവും അസാധ്യമായതിനാല്‍ അതൊരു നല്ല മതഫലിതമായി കരുതി ബോധമുള്ളവര്‍ അടുത്ത പേജ് മറിക്കും. ഇനി, ഇതല്ലാതെ മറ്റെന്തെങ്കിലും കഴമ്പില്ലാത്ത ഉഡായിപ്പുകളുമായി വരുന്നവരെ പരിഗണിക്കാന്‍ പോയിട്ട് അവഗണിക്കാന്‍ പോലും സാധ്യമല്ല.

ChethuVasu said...

ഈ ചര്‍ച്ച ഒരു പാട് നീണ്ടു പോയി എന്ന് തോന്നുന്നു ,ഇപ്പോള്‍ വീണ്ടും ഇടപെടുന്നത് ഉചിതമാകുമോ എന്നറിയില്ല .എന്തായാലും

കുഞ്ഞിപ്പ പറയുന്നു :
"പക്ഷെ നിലവിലുള്ള പ്രപഞ്ച വ്യവസ്ഥയില്‍ നിന്ന് കൊണ്ട് പ്രാപഞ്ചികനായ ഒരാള്‍ക്ക്‌ അത്തരം വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ല." ---------------- ( 1 )

ഇത് വളരെ ശരിയാണ് . നിലവിലുള്ള പ്രപഞ്ച വ്യവസ്ഥയില്‍ നിന്ന് കൊണ്ട് ദൈവം പ്രപഞ്ചവുമായി ഇടപെടുന്നു എന്നാ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ല .കാരണം നിലവിലെ (അതായത് നമ്മള്‍ കാണുകയും അനുഭവിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ) പ്രപഞ്ച വ്യവസ്ഥയില്‍ ദൈവത്തിന്റെ ഇടപെടല്‍ ഒരു കാലത്തും നിരീക്ഷ്ക്കപ്പെടുകയോ അളന്നു കുറിക്കപ്പെടുകയോ ചെയ്തിട്ടില്ല .

അത് കൊണ്ട് തന്നെ ഒരു വിശ്വാസിക്ക് തന്റെ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരിക്കലും ദൈവമുണ്ട് എന്നാ തീരുമാനത്തില്‍ എത്താന്‍ കഴിയുകയില്ല . ആയതിനാല്‍ അയാള്‍ തന്റെ സ്വന്തം നിരീക്ഷണ യുക്തികള്‍ മാറ്റി വച്ച് , പകരം അങ്ങനെ വിശ്വസിക്കാന്‍ നിര്‍ബന്ധിതം ആകുന്നു . യഥാര്‍ത്ഥത്തില്‍ " ഈശ്വര വിശ്വാസം ' എന്നതിന്റെ അര്‍ഥം തന്നെ അങ്ങനെ ആണ് നിര്‍വചിക്കപ്പെടുന്നത് .

നാം പഞ്ചേന്ദ്രിയങ്ങളാല്‍ അറിയുന്ന , ശാസ്ത്രസഹായതാല്‍ കൂടുതല്‍ വിശദമായ അനുഭവ വേദ്യമാക്കുന്ന പ്രപഞ്ചം ഒരു വിശാസിയിക്ക് ദൈവമില്ലാത്ത ഒരു പ്രപഞ്ചത്തില്‍ നിന്നും ഒട്ടും തന്നെ വ്യത്യസ്ത മാകില്ല എന്നതാണ് ( 1 ) കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത് .

അങ്ങനെ വരുമ്പോള്‍ ദൈവം ഒരു അനുഭവമായി ഒരു 'ആധുനിക " വിശ്വാസിക്ക് വരുന്നില്ല [ (പഴയ വിശാസിലുടെ കാര്യം അങ്ങനെ അല്ല . പരസ്ത്യ തത്വശാസ്ത്രങ്ങള്‍ ഇപ്പോള്‍ പലയിടത്തും കടമെടുഹ്ത് കാണുന്നുണ്ട് :-)) ] . അദ്ദേഹത്തിന് (ഒരു വിശ്വാസിക്ക് ) ഇപ്പോള്‍ ആകെ യുള്ള ആശ്വാസം , ഇഹ ലോകം ( അനുഭവവേദ്യമായ പ്രപഞ്ചം ) വെടിയുന്ന ഒരു അവസ്ഥയില്‍ , തന്റെ കണക്കു കൂട്ടലുകള്‍ എല്ലാം യാഥാര്‍ത്യമായി വരും എന്ന 'വിശ്വാസം " അല്ലെങ്കില്‍ "ആഗ്രഹം " അല്ലെങ്കില്‍ പ്രതീക്ഷ , അല്ലെങ്കില്‍ "തോന്നല്‍ " മാത്രമാണ് .

തനിക്കു ഒരിക്കലും നേരിട്ടോ പരോക്ഷമായോ ,അനുഭവ വേദ്യമായിട്ടില്ലാത്ത ഒരു കാര്യം , തന്റെ തന്നെ പ്രാഥമിക /പ്രത്യക്ഷ അറിവിനെ നിരാകരിക്കുന്നതായാല്‍ പോലും അതില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ ഒരാള്‍ക്ക്‌ മാനസികമായി സാധ്യം ആണ് . സ്വപനം കാണാത്തവര്‍ മനുഷ്യരല്ലല്ലോ ..മറ്റുള്ളവര്‍ സ്വപ്നം കാണരുതെന്ന് പറയുവാന്‍ വേറൊരാള്‍ക്കും അവകാശമില്ല തന്നെ . സ്വപ്നം പലപ്പോഴും ആനടകരമായ ഒരനുഭൂതിയും കൂടിയാണ് . സ്വപനം യാഥാര്ത്യമാല്ലാത്തത് കൊണ്ട് സ്വപ്നം കാണുന്നത് നിരോധിക്കണം എന്ന് പറയാന്‍ ഒറ്റ യുക്തിവാദിയും തയ്യാറാവില്ല എന്നാണ് വാസു കരുതുന്നത് .പക്ഷെ എന്നെന്നും തന്റെ സഹജീവികള്‍ സ്വപ്നാടനം നടത്തുമ്പോള്‍ ഇടയ്ക്കു അവരെ ഒന്ന് തട്ടി വിളിക്കാന്‍ സഹജീവി സ്നേഹമുള്ള മനുഷ്യന്‍ എന്ന നിലയില്‍ യുക്തിവാദികള്‍ക്ക് ബാധ്യത ഉണ്ട് എന്ന് കുറഞ്ഞ പക്ഷം പറയേണ്ടി വരും .എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ആരെങ്കിലും ഒക്കെ ഉണര്ന്നിരിക്കെണ്ടേ ..അല്ലെങ്കില്‍ കാലാങ്ങളായി ജ്വലിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ പുരോഗതിയുടെയും ശാസ്ത്ര വളര്‍ച്ചയുടെയും ജ്വാല ഇടയ്ക്കിടെ എണ്ണ ഒഴിച്ച് ഭാവിയിലേക്ക് നീട്ടി വക്കാന്‍ ആരും ഇല്ലാതെ വന്നേക്കും .

വിശാസം പ്രാപഞ്ചിക നിയമങ്ങളെ അധാരമാക്കുന്നില്ലെന്നും , ദൈവസാന്നിധ്യം തങ്ങള്‍ക്കു ജീവിതകാലത്ത് അനുഭവ വേദ്യമാകില്ല എന്നും വിശ്വാസികള്‍ തിരിച്ചറിയുമ്പോള്‍ , യുക്തിയുടെ അടുത്ത പടിയിലേക്ക് മനസ്സില്ല മനസ്സോടെ വിശാസം വഴിമാറി ക്കൊടുക്കുകയാണ് .അല്ലെ ..?

Anonymous said...

അങ്ങനെ യോജിക്കണമെങ്കില്‍ "അമൂര്‍ത്ത" "പ്രപഞ്ചാതീതം" എന്ന പദങ്ങള്‍ ഞാന്‍ മനസ്സിലാക്കിയത് പോലെയായിരിക്കണം


>>>

കുഞ്ഞിപ്പ മനസ്സിലാക്കുന്നോണം മറ്റുള്ളോരും മന്‌സസിലാക്കണമത്രെ!!!
ബെസ്റ്റ് കണ്ണാ ബെസ്റ്റ്!!!

Abdul Khader EK said...

Sajnabur said...
>>> ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്നത് കൊണ്ടു പ്രവാചകനെ നേരിട്ടു കാണാനും മനസ്സിലാക്കനും നിര്വാതഹമില്ലെല്ലോ....പ്രവാചകചര്യയും തെളിവുകുളും തിരഞ്ഞു പോയാല്‍ അഭിപ്രായ വ്യത്യാസത്തിന്റെ കൊല്ക്കൊളിയാണ്. അതുകൊണ്ടു നിലവിലുള്ള വേദഗ്രന്ഥത്തിലൂടെ ഒന്ന് കാണാന്‍ ശ്രമിക്കാം. താങ്കള്‍ കുറച്ചു ദ്രഷ്ടാന്ധങ്ങള്‍, സൂചനകള്‍ ഒന്ന് തെളിവ് സഹിതം ഉദാഹരിച്ചാല്‍ നന്നായിരുന്നു. അങ്ങോട് നോക്കു ഇങ്ങോട് നോക്കു എന്നാണ് ഉദ്ദേശിക്കുന്നെങ്കില്‍ വേണ്ട പ്ലീസ്....ഇതാര്ക്കും പറയാം.<<<

പ്രിയ സജ്ന്‍ ,

താങ്കള്‍ പറയുന്ന തരത്തിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ തേടിപോകുന്നവര്‍ അതിന്‍റെ (ഇസ്ലാമിന്‍റെ) വക്താക്കള്‍ ആയി മാറലാണ് നാം ഇന്ന് കാണുന്ന അത്ഭുതം.

നാം ശാസ്ത്രം എന്ന് പേരിട്ട് വിളിക്കുന്ന പ്രപഞ്ചത്തിലെ സകല സംവിധാനങ്ങളെ കുറിച്ചും ചിന്തിച്ചു നോക്കുക, രണ്ടു രീതിയില്‍ നമ്മുക്ക് അതിനെ വിലയിരുത്താം:

ഒന്ന്: എല്ലാം വെറുതെ അങ്ങിനെ ഉണ്ടായി / എല്ലാം ആരും സൃഷ്ടിക്കാതെ എന്നും ഉണ്ടായിരുന്നു എന്ന രീതിയില്‍ (യുക്തിവാദികള്‍ പറയുന്ന തരത്തില്‍ ).

രണ്ടു: എല്ലാം ദൈവം ഉണ്ടാക്കി, ദൈവം എന്നും ഉണ്ടായിരുന്നു എന്ന രീതിയില്‍ (മതവാദികള്‍ പറയുന്ന തരത്തില്‍ ).

എല്ലാവരും ചിന്തിക്കട്ടെ, അവരവര്‍ക്ക് ബോധ്യമാവുന്നത് ഓരോരുത്തരും സ്വീകരിക്കട്ടെ.

ഖുര്‍ആന്‍ പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പിനെ കുറിച്ചും പ്രപഞ്ചത്തിന്‍റെ സംവിധാനത്തെ കുറിച്ചും ചിന്തിക്കാന്‍ ഖുര്‍ആന്‍ പറയുന്നുണ്ട്.

മനുഷ്യരുടെ ജനനത്തെ കുറിച്ച് ചിന്തിക്കാന്‍ പറയുന്നുണ്ട്, നമ്മുടെ വിരല്‍ തുമ്പിലെ അത്ഭുതം നോക്കാന്‍ പറയുന്നുണ്ട്...

കൂടുതല്‍ വായിക്കാന്‍ ഈ ലിങ്ക് (http://www.thafheem.net/) ഉപകാരപ്പെടും.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട അബ്ദുള്‍ ഖാദര്‍,

'വെറുതെ ഉണ്ടാക്കി-ആരോ ഉണ്ടാക്കി'എന്നിങ്ങനെ രണ്ടു വാദങ്ങളാണ് ലോകത്തുള്ളതെന്ന് എത്ര നിസ്സാരമായാണ് താങ്കള്‍ പരിമിതപ്പെടുത്തുന്നത്. വാസ്തവമാണ്, ഇന്ന് പ്രപഞ്ചത്തില്‍ എല്ലാം, പ്രപ്ചം പോലും തനിയെ സ്വയം പരിണമിച്ചുരുത്തിരിയുന്നതാണ് നാം കാണുന്നത്. അക്കാര്യം അവിടെ നില്‍ക്കട്ടെ.

'ഉണ്ടാകണം', 'ഉണ്ടാക്കണം'തുടങ്ങിയ വാക്കുകള്‍ താങ്കള്‍ക്ക് പ്രിയംങ്കരമാകാന്‍ മതകാരണമുണ്ടാകാം. പക്ഷെ ഇതൊന്നും ഇല്ലാത്ത അവസ്ഥയെപ്പറ്റി എന്തെങ്കിലും യതാതഥമായ തെളിവ് താങ്കളുടെ പക്കലുണ്ടോ? തെളിവുള്ളത് ഉള്ളതിനാണ്. ഉള്ളതെന്തോ അതാണ് ദ്രവ്യം. നമ്മെ സംബന്ധിച്ചിടത്തോളം അതിനിന്ന് പ്രപഞ്ച(ങ്ങള്‍?)രൂപമാണ്. നാളെ മറ്റൊന്നായേക്കാം;നമുക്കറിയില്ല.

ദ്രവ്യം അനാദിയാണെന്നും അതിനെ നശിപ്പിക്കാനാവില്ലെന്നുമാണ് നാമറിയുന്നത്. അപ്പോള്‍പ്പിന്നെ അത് 'ഉണ്ടാക്കേണ്ട'കാര്യമെന്ത്? ഇല്ലാതിരുന്നതും ഇല്ലാത്തതുമല്ലേ ഉണ്ടാക്കേണ്ടത്? ഇതൊക്കെ ആരെങ്കിലും ഉണ്ടാക്കിയതാണോ എന്ന ചോദ്യം പോലും അപ്രസക്തമാണ്. കാരണം ഇതില്ലാത്ത ഒരവസ്ഥ ഒരിക്കലും ഉണ്ടായിരുന്നില്ല. നാമിന്ന് കാണുന്നത് അതിന്റെ രൂപഭാവഭേദങ്ങളാകുന്നു.

ഉള്ള ഒന്നിനെ മെനക്കെട്ടിരുന്ന് 'ഉണ്ടാക്കേണ്ട'തില്ലല്ലോ. 'ഉണ്ടാക്കേണ്ടി' വന്നാലല്ലേ അതിനായി ഒരാളെ പോസ്റ്റ് ചെയ്യേണ്ടി വരുന്നുള്ളു. Luckily, as such, there is no vacancy dear.

Abdul Khader EK said...

പ്രിയപ്പെട്ട പ്രൊ. രവിചന്ദ്രന്‍ ,

>>>സ്‌നേഹവും ദ്രവ്യവും ദ്രവ്യജന്യമാണെന്ന് സമ്മതിച്ചല്ലോ. ഇനിയറിയേണ്ടത് അവ ദ്രവ്യമില്ലാതെ ഉണ്ടാകുമോ എന്നതാണ്. ഇല്ല എന്ന ലളിതമായ ഉത്തരമാണവിടെ ലഭിക്കുന്നത്. ദ്രവ്യമില്ലാതെ ഉണ്ടാകാത്തതും ദ്രവ്യമില്ലാതെ ഉണ്ടാക്കാനാവാത്തതും ദ്രവ്യജന്യമാണെന്ന് തര്‍ക്കരഹിതമായി അംഗീകരിക്കപ്പെടുന്നതുമായ എന്തും ദ്രവ്യം തന്നെയാകുന്നു.<<<

ഈ വരികള്‍ വായിച്ചിട്ട് സ്നേഹം ദ്രവ്യമാണ് എന്ന് ബോധ്യപ്പെടുന്നവര്‍ സ്നേഹം ദ്രവ്യമാണ് എന്ന് വിശ്വസിക്കുന്നതിന് എനിക്ക് വിരോധമില്ല, എനിക്ക് എന്തോ ഈ നിര്‍വചനം ബോധിച്ചില്ല, സ്നേഹം ദ്രവ്യമാണെങ്കില്‍ ഇങ്ങിനെ ഒരു വിശദീകരണത്തിന്റെ ആവശ്യം ഇല്ലാതെ തന്നെ അതങ്ങ് നേരിട്ട് പറഞ്ഞാല്‍ പോരായോ???

>>>മദ്യത്തിന്റെ ലഹരിപോലെയാണത്. മദ്യം തന്നെയാണ് ലഹരി. രണ്ടും വ്യതിരിക്തമല്ല. ഒന്നില്ലാതെ മറ്റൊന്നില്ല. അതുകൊണ്ടു തന്നെ രണ്ടും ഒന്നുതന്നെ. ഇവിടെ നാം നടത്തുന്ന ഭേദകല്‍പ്പന മനോവിഹ്വലതയാണ്.<<<

മദ്യം സേവിച്ചാലെ മദ്യലഹരിയുണ്ടാവൂ, വെറും ലഹരിയാണെങ്കില്‍ ഒന്നും സേവിക്കാതെ തന്നെ ഉണ്ടാവും, സ്നേഹം പോലെ. സ്നേഹം എന്നൊന്ന് ഒന്നും സേവിക്കാതെ (ഒന്നിന്റെയും ഇടപെടല്‍ ഇല്ലാതെ) ഉണ്ട്, പക്ഷെ അത് ദ്രവ്യമായ ജീവികളുടെ മനസ്സില്‍ ഉള്ളതാണ് (സോറി, മനസ്സ്‌ എന്നൊരു സാധനം ഉണ്ടോ എന്നതും ചര്‍ച്ചയാണല്ലോ), ചില ജീവികള്‍ അത് വെളിവാക്കും ചില ജീവികള്‍ വെളിവാക്കി കൊള്ളണം എന്നില്ല, ഒന്ന് മാത്രം പറയാം മദ്യവും ലഹരിയും തമ്മിലുള്ള ബന്ധമല്ല സ്നേഹവും ശരീരവും തമ്മില്‍ ഉള്ളത്.

തുടരുന്നു...

Abdul Khader EK said...

രണ്ടു:

>>>വിശപ്പ് പോലെയാണ് സ്‌നേഹവും ദു:ഖവും. രണ്ടും ദ്രവ്യജന്യമാണ്. ഇവയൊക്കെ ദ്രവ്യം കൊടുത്തും എടുത്തും നിയന്ത്രിക്കാം. എല്ലാം ദ്രവ്യഭാവമാണ്. ദ്രവ്യരഹിതമായി ഉണ്ടാവുകയുമില്ല. രണ്ടും ഉണ്ടാകുന്നത് മസ്തിഷ്‌ക്കം എന്ന ദ്രവ്യത്തിലാണ്. അതിന് കാരണമാകുന്നത് തലച്ചോറിന്റെ നിര്‍ദ്ദേശമനുസരിച്ച് ശരീരമാകുന്ന ദ്രവ്യസമുച്ചയത്തില്‍ നടക്കുന്ന സവിശേഷമായ രാസപ്രവര്‍ത്തനമാണ്. സന്തോഷവും സന്താപവുമൊക്കെ ദ്രവ്യപരമായിതന്നെ അടയാളപ്പെടുത്താം. ഇത് ശരീരത്തിന്റെ ആന്തരികമായ ദ്രവ്യനിലയാണ്. ഭയവും കാമവുമൊക്കെ ഉത്പ്പാദിപ്പിക്കുന്നത് രാസപദാര്‍ത്ഥങ്ങളുടേയും ഹോര്‍മോണുകളുടേയും സാന്നിധ്യവും നിരക്കും മൂലമാണ്.<<<

സ്നേഹം എങ്ങിനെ യാണ് ദ്രവ്യം കൊണ്ട് നിയത്രിക്കുക എന്നത് ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.
'എല്ലാം ദ്രവ്യഭാവമാണ്' എന്ന പ്രയോഗം ശരിയല്ല എന്നാണ് എന്‍റെ പക്ഷം, സ്നേഹത്തെയോ ദുഃഖത്തെയോ വെറുപ്പിനെയോ ദ്രവ്യ ഭാവം എന്ന് പറയാന്‍ സാധിക്കില്ല, സ്നേഹ പ്രകടനത്തെയോ ദുഃഖ പ്രകടനത്തെയോ വെറുപ്പ് കാണിക്കുന്നതിനെയോ നമ്മുക്ക് ദ്രവ്യ ഭാവം എന്ന് പറയാം എന്ന് മാത്രം.

>>>അരൂപിയായ ദൈവത്തെ നോക്കുന്ന വിശ്വാസി കാണില്ലെന്ന് പറഞ്ഞത് വളരെ ശരിയാണ്. കാരണം വിശ്വാസിക്ക് എന്തുവേണമെങ്കിലും വിശ്വാസിക്കാം, എന്തുവേണമെങ്കിലും പറയാം. It is senseless world. തരമനുസരിച്ച് യുക്തിയും യുക്തിരാഹിത്യവും സ്വീകരിക്കാം. മതത്തില്‍ ആര്‍ക്കുമെന്തും പറയാനുള്ള ലൈസന്‍സുണ്ട്-ആരുമൊന്നും പറയില്ല. Religion is where logic ends. ദൈവത്തെ ഇത്രയും അടുത്തറിഞ്ഞ വിശ്വാസികള്‍ ദൈവത്തെ നോക്കുന്നതിലോ ദൈവത്തെ കാണാതിരിക്കുന്നതിലോ എനിക്കത്ഭുതമില്ല. <<<

മരണാനന്തര ജീവിതം എന്ന് പറയുന്നത് ലോകാവസാനത്തിനു ശേഷമുള്ള ഒരു ലോകത്ത് പുനര്‍ജീവിപ്പിക്കപ്പെടുന്ന ഒന്നാണ്, ആ ലോകത്തെ ഇപ്പോഴുള്ള സെന്‍സ് വെച്ച് തന്നെ വിലയിരുത്തണം എന്നതാണ് സെന്‍സ്ലെസ്സ്, അഞ്ചു വയസ്സുള്ള കുട്ടിക്ക്‌ ദാമ്പത്യജീവിതത്തെ കുറിച്ച് വിവരം വേണം എന്ന് പറയുന്നത് പോലെ.

ഇസ്ലാമിന് ലോജിക്ക് ഇല്ല എങ്കില്‍ ഖുര്‍ആന്‍ 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ' എന്ന് ആവര്‍ത്തിച്ചു ചോദിക്കുമായിരുന്നോ? ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് പറയുകയും ഇല്ല. ഒരു മതഗ്രന്ഥം ആ മതത്തിന്‍റെ അനുയായികളെ ലോജിക്ക് ഇല്ലാത്തിനെ കുറിച്ച് ചിന്തിക്കാന്‍ പറയുകയും അതിന്‍റെ ലോജിക്ക് ഇല്ലായിമ അവരെ ബോധ്യപ്പെടുത്താന്‍ തുനിയുമോ?

ബോധ്യം എന്നതും യുക്തി എന്നതുമെല്ലാം ആപേക്ഷികമാണ്, ആളുകളുടെ ചിന്തക്കും ചിന്താശേഷിക്കും അനുശരിച്ചിരിക്കും, എല്ലാവര്‍ക്കും അവരവരുടെ ബോധ്യത്തിനനുസരിച്ചു തങ്ങളുടെ ചിന്തകള്‍ പരസ്പ്പരം പങ്കുവെച്ചു തങ്ങളുടെ നിലപാടില്‍ തുടരാന്‍ അവസരമുണ്ട്, അത് ഖുര്‍ആന്‍ തുറന്നു പറഞ്ഞിട്ടു മുണ്ട്.

തുടരുന്നു...

Abdul Khader EK said...

മൂന്ന്‍:

>>>അത്ഭുതമുണ്ടാവുക ഈ വാഗ്ദാനമെങ്ങാനും പാലിക്കപ്പെടുമ്പോഴാണ്. എല്ലാവര്‍ക്കും കാണാനാവില്ലെന്നല്ലേ താങ്കളും പറഞ്ഞത്. അല്ലാതെ ആര്‍ക്കും കാണാനാവില്ലെന്നല്ലല്ലോ.<<<

ഇവിടെ കാളിദാസന്‍ ഉദ്ദരിച്ച ആ ഭാഗത്ത് ആരും കാണില്ല എന്ന് തന്നെയാണ് വിവക്ഷിക്കുന്നത്, നോക്കുന്നു എന്നാല്‍ കാണുന്നു എന്നല്ലല്ലോ അര്‍ത്ഥം.

ചിലര്‍ കാണും എന്നത് എന്‍റെ അതായത് ഇസ്ലാമിന്‍റെ വിശ്വാസമാണ്, സ്വര്‍ഗ്ഗാവകാശികളായി തീര്‍ന്നവര്‍ക്കുള്ള ഒരു പാരിതോഷികമായി ദൈവം സ്വര്‍ഗ്ഗത്തില്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും എന്നതാണ് അത്. ആദ്യം പറഞ്ഞത് വിചാരണയുടെ സന്ദര്‍ഭത്തില്‍ ഉള്ള കാര്യമാണ്.

>>> ഇതാണ് മതവാഗ്ദാനങ്ങളുടെ പൊതു നിലവാരം. അവയൊക്കെ നൂറ് ശതമാനം കപടമാണെന്നതല്ല മറിച്ച് അവ പരസ്പരം റദ്ദാക്കുന്നവയാണെന്നതാണ്. ഒരാളുടെ പ്രാര്‍ത്ഥന തന്റെ അയല്‍ക്കാരന്റെ പ്രാര്‍ത്ഥനയാല്‍ റദ്ദാക്കപ്പെടുന്നതുപോലെ.<<<

മതത്തെ കുറിച്ചും ദൈവത്തെ കുറിച്ചും പ്രാഥമികമായ അറിവ് പോലും ഇല്ലാത്തവര്‍ ആരോപ്പിക്കുന്ന ആരോപണങ്ങളുടെ നിലവാരമേ ഈ ആരോപണത്തിന് ഉള്ളൂ, എന്താണ് പ്രാര്‍ത്ഥനയെന്നും എങ്ങിനെയാണ് ദൈവം പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുക എന്നിത്യാതി കാര്യങ്ങളെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതു കൊണ്ടാണത്.

>>>ദൈവം എന്ന മിത്തിക്കല്‍ കഥാപാത്രത്തെ അടിമുടി അറിയുന്നു എന്നവകാശപ്പെടുന്നവര്‍ രൂപമില്ലാത്തതിനെ നോക്കുന്നതെന്തിന്? ദൈവത്തെ കുറിച്ച് കൃത്യമായ കാര്യങ്ങള്‍ എഴുതിയിരിക്കുന്ന ദൈവം തന്നെ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഇത്തംര തെറ്റായ വിവരങ്ങള്‍ എങ്ങനെ കടന്നുകൂടി?<<<

വിശ്വാസികള്‍ പരലോകം എന്ന് വിളിക്കുന്ന ഈ ലോകത്തിനു പുറത്തുള്ള ഒരു കാര്യം എന്ന് പറയുമ്പോള്‍ തന്നെ അതിനെ കുറിച്ച് കൂടുതല്‍ വിശദീകരണം ബൌദ്ധികമായി ശരിയല്ല. ആ (പര) ലോകത്തിന്‍റെ കാര്യത്തില്‍ ആ വചനങ്ങള്‍ വളരെ വളരെ ശരിയാണ്, ആ വചനങ്ങള്‍ ഈ (ഇഹ) ലോകവുമായി ബദ്ധപ്പെട്ടതാണ് എന്ന് നിങ്ങള്‍ തെളിയിച്ചാല്‍ എന്‍റെ എല്ലാ വാദങ്ങളും പൊളിയും, അതിനാല്‍ ആ വരികള്‍ ഇഹലോകവുമായി ബന്ധപ്പെട്ടതാണ് എന്ന് തെളിയിക്കുക.

തുടരുന്നു...

Abdul Khader EK said...

നാല് :

>>>“On that day some faces will be bright, looking at their Lord.” -ഇവിടെ നോട്ടം മാത്രമേയുള്ളു എന്ന അര്‍ത്ഥമല്ല സാധാരണ നിലയില്‍ ഉള്ളത്. അതെന്തോ ആകട്ടെ, കുയുക്തിയെന്ന നിലയില്‍ താങ്കളുടെ വാദം പരിഗണിക്കാം. നോട്ടം മാത്രമേ ഉള്ളുവെങ്കില്‍ നോക്കുന്നവരുടെ മുഖം പ്രാകാശപൂരിതമാകുന്നതെങ്ങനെ്? ഒന്നും കാണാതെ അത് സംഭവിക്കുമോ? നോക്കി കാണാതായാല്‍ നോക്കുന്നവരുടെ മുഖത്ത് മഌനത പരക്കുകയല്ലേ ചെയ്യുന്നത്? നോക്കി ഒന്നും കാണാതിരുന്നാല്‍ മുഖം പ്രസന്നമാകുന്നുവെങ്കില്‍ അവരെക്കുറിച്ച് നാമെന്താണ് മനസ്സിലാക്കേണ്ടത്?<<<

പിന്നെ 'ഒരാള്‍ അവന്‍റെ പരീക്ഷ ഫലം ഉറ്റുനോക്കുകയായിരുന്നു' എന്ന് പറഞ്ഞാല്‍ അവിടെ കാണാന്‍ വേണ്ടി നോക്കുക എന്നല്ല, അറിയാന്‍ വേണ്ടി കാത്തിരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്, ദൈവത്തിന്‍റെ കല്‍പന അനുശരിച്ചു ജീവിച്ചവര്‍ വിചാരണവേളയില്‍ തെളിഞ്ഞ മുഖത്തോട് കൂടി ദൈവത്തില്‍ നിന്ന് തങ്ങളുടെ സദ്‌ഫലം പ്രതീക്ഷിച്ചിരിക്കും എന്നര്‍ത്ഥം. മനുഷ്യര്‍ക്ക്‌ ഇറക്കിയ ഗ്രന്ഥത്തില്‍ മനുഷ്യര്‍ക്ക്‌ പരിചിതമായ പ്രയോഗങ്ങള്‍ അനിവാര്യമാണ്.

>>>ഉത്തമഭക്തര്‍ക്ക് ദൈവം സ്വയം കാണിച്ചുകൊടുക്കുമെങ്കിലും ടിയാന് രൂപം വേണമല്ലോ? ഭക്തര്‍ നോക്കിയാലും ദൈവം കാണിച്ചു കൊടുത്താലും രൂപമില്ലാതെ പറ്റില്ലല്ലോ. ഭക്തര്‍ എങ്ങോട്ടു നോക്കുമെന്നാണ് വിവക്ഷ? പരപരാന്ന് ചുറ്റും നോക്കുമോ? മുകളിലും താഴെയും നോക്കുമോ? അതോ പുറത്തേക്കും അകത്തേക്കും നോക്കുമോ? സ്വര്‍ഗ്ഗത്തും നരകത്തിലും വിചാരണ നടക്കുമ്പോള്‍ ഏതു ഭാഷയായിരിക്കും ഉപയോഗിക്കുക എന്ന് താങ്കള്‍ അറിഞ്ഞിട്ടുണ്ടോ?<<<

ദൈവത്തിനു രൂപം ഇല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല (എന്‍റെ കമന്റുകള്‍ മുകളിലുണ്ട്), ഞാന്‍ പറഞ്ഞത് മനുഷ്യര്‍ക്ക്‌ അവരുടെ പഞ്ഞെന്ത്രിയങ്ങള്‍ കൊണ്ട് ഗ്രഹിക്കാവുന്ന ഒരു രൂപം ദൈവത്തിനു ഇല്ല എന്നാണ്, സ്വര്‍ഗ്ഗത്തില്‍ എത്തുന്നവര്‍ക്ക് ദൈവം ദൈവത്തെ കാണാന്‍ വേണ്ടി ഒരു ഇന്ത്രിയം കൂടി നല്‍കികോളും.

പ്രിയ പ്രൊഫസ്സര്‍ , താങ്കളുടെ വായനക്കാരുടെ കൈയടി യാണ് താങ്കള്‍ ആ വരികളിലൂടെ ഉദേശിച്ചത്‌ എങ്കില്‍ ഞാനും കൈ അടിക്കാം. ഒരു തെറ്റ് തിരുത്താം: സ്വര്‍ഗ്ഗത്തിലും നരകത്തിലും അല്ല വിചാരണ നടക്കുക, വിചാരണ കഴിഞ്ഞതിനു ശേഷമാണ് സ്വര്‍ഗ്ഗവും നരകവും ലഭിക്കുക.

ഭാഷ ഒന്നിനും തടസമല്ല എന്നത് പിറന്നു വീണ ഒരു കുഞ്ഞിനെ വീക്ഷിച്ചാല്‍ ബോധ്യമാവും.

തുടരുന്നു...

Abdul Khader EK said...

അഞ്ച് :

>>>മനുഷ്യന്റെ പരിമിതമായ കഴിവുകള്‍ക്കുള്ളില്‍ നിന്ന് അനുമാനിക്കുന്ന ഒന്നല്ലേ ദൈവവും പിശാചുമൊക്കെ? അത് ശരിയാകാനുള്ള സാധ്യത പോലെ തെറ്റാകാനുമുള്ള സാധ്യത സമൃദ്ധമല്ലേ? മനുഷ്യന് പരിമിതികളുള്ളതു കൊണ്ട് പരിമിതികള്‍ ഉള്ള താങ്കള്‍ പറയുന്നതും മനസ്സിലാക്കി വെച്ചിരിക്കുന്നതും തെറ്റാകാനുള്ള സാധ്യതയല്ലേ കൂടുതല്‍? ആളുകള്‍ക്ക് പരിമിതയുണ്ട് അതിനാല്‍ ദൈവമുണ്ട് എന്നാണോ ന്യായം?<<<

അല്ല, മനുഷ്യന്റെ പരിമിതമായ കഴിവുകള്‍ക്കുള്ളില്‍ നിന്ന് അനുമാനിക്കുന്ന ഒന്നല്ല ദൈവം, ദൈവത്തിന്‍റെ വ്യക്തമായ ഗൈഡ്‌ ലൈനോട് കൂടി ദൈവം മനുഷ്യന് അറിയിച്ചു തന്നതിനനുസരിച്ചു മനുഷന്റെ ചിന്തയിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതാണ് ദൈവത്തിന്‍റെ അസ്ഥിത്വം.

>>>ഇനി എല്ലാവര്‍ക്കും പരിമിതിയുള്ളതിനാല്‍ ആ പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കുന്ന കാര്യങ്ങള്‍ സംസാരിച്ചാല്‍ പോരേ? നീന്തലറിയാത്തവന്‍ ആഴക്കടലിലേക്ക് എടുത്തുചാടുന്നത് ഭരണഘടനാവിരുദ്ധമല്ലേ? യാതൊരു തെളിവും യുക്തിസഹമായ വിശദീകരണവുമില്ലാത്ത ഒന്ന് പരിമിതിക്കപ്പുറം സസുഖം വാണരുളുന്നുവെന്ന് പറഞ്ഞാല്‍ തമാശയായിട്ടെങ്കിലും ആരെങ്കിലും പരിഗണിക്കുമോ? <<<

താങ്കള്‍ എഴുതാറുള്ളതും പ്രസംഗിക്കാറുള്ളതും എല്ലാം താങ്കള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആണോ? അതോ പലരുടെയും പുസ്തകള്‍ വായിച്ച് പഠിച്ചതോ? താങ്കള്‍ക്ക് പരിമിതിയുള്ളത് കൊണ്ടാണ് താങ്കള്‍ മറ്റുള്ളവര്‍ എഴുതിയത് വായിക്കേണ്ടി വരുന്നത്, അല്ലെങ്കില്‍ എല്ലാം താങ്കളുടെ ബുദ്ധിവെച്ചു തന്നെ കണ്ടെത്തുമായിരുന്നു വല്ലോ, ഇത് കൊണ്ടാണ് ഞാന്‍ പറയുന്നത് പരിമിതിയുള്ള മനുഷ്യന് തന്‍റെ സൃഷ്ടി എന്ന നിലയില്‍ മനുഷ്യന്‍റെ പരിമിതി അറിയാവുന്ന ദൈവം ചില അറിവുകള്‍ ദൈവം തന്നെ നല്‍ക്കുന്നു, ആ അറിവുകള്‍ മനുഷ്യരുടെ ബുദ്ധിക്ക് വിടുന്നു.

>>>നേര്‍ബുദ്ധിക്കാരനായ താങ്കള്‍ ദൈവത്തെ പരിമിതികള്‍ക്കപ്പുറം തള്ളുന്നു. മതത്തിലെ അതിബുദ്ധികള്‍ ടിയാനെ തൂക്കിയെടുത്ത് പ്രപഞ്ചത്തിനപ്പുറം തള്ളുന്നു. രണ്ടായാലും തെളിവും വിശദീകരണവും ഒഴിവായിക്കിട്ടാന്‍ ഇരുകൂട്ടരും കഠിനമായി പരിശ്രമിക്കുന്നു.<<<

ദൈവത്തിനു ഉയര്‍ത്താന്‍ പറ്റാത്ത കല്ലുണ്ടാക്കാന്‍ ദൈവത്തിനു സാധിക്കുമോ എന്നതാണ് ഒരു ചോദ്യം, ദൈവം എന്നത് കല്ല്‌ ഉയത്തികളിക്കുന്ന ഏന്തോ ഒരു സാധനമാണ് എന്ന ധാരണയാണ് ഇത്തരം (ഏതു തരം എന്നത് ഓരോ വായനക്കാരും തങ്ങളുടെ ലവലില്‍ നിന്ന് ചിന്തിക്കുക) ചോദ്യങ്ങള്‍ ഉണ്ടാവുന്നത്, ഇനിയും പ്രപഞ്ചത്തിനപ്പുരം വിശദീകരിച്ചാല്‍ വായനക്കാരെ തരം താഴ്ത്തല്‍ ആവും എന്നത് കൊണ്ട് അതിനു മുതിരുന്നില്ല.

രവിചന്ദ്രന്‍ സി said...

പിയപ്പെട്ട അബ്ദുള്‍ ഖാദര്‍,

(1) സ്‌നേഹം ഉണ്ടാകുന്നതും പ്രസരിക്കുന്നതും നിയന്ത്രിക്കപ്പെടുന്നതും ദ്രവ്യപരമായാണ്. പറയൂ, സ്‌നേഹത്തില്‍ ദ്രവ്യമല്ലാത്തതെന്താണ്? ഉത്ഭവം? വിതരണം? പ്രസരണം? ലക്ഷ്യസ്ഥാനം?

(2) വെറും ലഹരിയോ? അതെന്താണ്? എങ്ങനെ, എവിടെ, എന്തില്‍ ജനിക്കുന്നു? എവിടെ നിലനില്‍ക്കുന്നു? ദ്രവ്യരഹിതമായി അത് നിലനില്‍ക്കുന്നതെപ്പോള്‍?

(3) നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്നു ചോദിക്കുന്നതാണോ ചിന്തിക്കുന്നതിന്റെ തെളിവ്? അപ്പോള്‍ ചിന്തിക്കാത്തതിന്റെ തെളിവെന്താണ്?

ബാക്കിയുള്ള പ്രസ്താവങ്ങളൊക്കെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുക്കുന്നു. എന്നുകരുതി താങ്കളുടെ പരിശ്രമത്തെ ചെറുതാക്കി കാണുന്നതായി ധരിക്കരുത്. എനിക്ക് അത്രയും പോകാനുള്ള കപ്പാസിറ്റിയില്ലെന്ന് കണ്ടാല്‍ മതി.

Bone Collector said...

dear blogger &all redears,


abdul kadar is fake !!!!!!!!!!!!!!no abdul kadar !!it is "vivek" remember !!!!

Abdul Khader EK said...

പ്രിയപ്പെട്ട പ്രൊഫ. രവിചന്ദ്രന്‍,

>>>'വെറുതെ ഉണ്ടാക്കി-ആരോ ഉണ്ടാക്കി'എന്നിങ്ങനെ രണ്ടു വാദങ്ങളാണ് ലോകത്തുള്ളതെന്ന് എത്ര നിസ്സാരമായാണ് താങ്കള്‍ പരിമിതപ്പെടുത്തുന്നത്. വാസ്തവമാണ്, ഇന്ന് പ്രപഞ്ചത്തില്‍ എല്ലാം, പ്രപ്ചം പോലും തനിയെ സ്വയം പരിണമിച്ചുരുത്തിരിയുന്നതാണ് നാം കാണുന്നത്. അക്കാര്യം അവിടെ നില്‍ക്കട്ടെ.<<<

ഉണ്ടായതിന്‍റെ ശാസ്ത്രീയമായ കാരണങ്ങള്‍ നാം കണ്ടെത്തുന്നു എന്നത് കൊണ്ട് അത് തനിയെ ഉണ്ടായി എന്ന് പറയതിരിക്കാമോ? നാം കണ്ടെത്തുന്ന ശാസ്ത്രീയമായ കാരണങ്ങള്‍ എത്ര നിസാരമായാല്‍ പോലും അത് തനിയെ ഉണ്ടായി എന്ന് പറയലാണ് അതിനെ നിസ്സാരമാക്കല്‍ .

>>>'ഉണ്ടാകണം', 'ഉണ്ടാക്കണം'തുടങ്ങിയ വാക്കുകള്‍ താങ്കള്‍ക്ക് പ്രിയംങ്കരമാകാന്‍ മതകാരണമുണ്ടാകാം. പക്ഷെ ഇതൊന്നും ഇല്ലാത്ത അവസ്ഥയെപ്പറ്റി എന്തെങ്കിലും യതാതഥമായ തെളിവ് താങ്കളുടെ പക്കലുണ്ടോ? തെളിവുള്ളത് ഉള്ളതിനാണ്. ഉള്ളതെന്തോ അതാണ് ദ്രവ്യം. നമ്മെ സംബന്ധിച്ചിടത്തോളം അതിനിന്ന് പ്രപഞ്ച(ങ്ങള്‍?)രൂപമാണ്. നാളെ മറ്റൊന്നായേക്കാം;നമുക്കറിയില്ല.<<<

താങ്കളും ഞാനും ഒക്കെ ഇല്ലാത്തതിന്റെ തെളിവുകള്‍ ആണ്, നമ്മുടെ മാതാക്കളുടെ ഗര്‍ഭപാത്രത്തില്‍ ഞാം ഉടലെടുക്കുന്നതിനു മുമ്പ് നാം എവിടെയായിരുന്നു? ഈ വരികള്‍ ഒരു സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റോടെ എടുത്താല്‍ മതി.

>>>(1) സ്‌നേഹം ഉണ്ടാകുന്നതും പ്രസരിക്കുന്നതും നിയന്ത്രിക്കപ്പെടുന്നതും ദ്രവ്യപരമായാണ്. പറയൂ, സ്‌നേഹത്തില്‍ ദ്രവ്യമല്ലാത്തതെന്താണ്? ഉത്ഭവം? വിതരണം? പ്രസരണം? ലക്ഷ്യസ്ഥാനം?<<<

സ്നേഹം കാണിച്ചു തന്നാല്‍ (സ്നേഹപ്രകടന മല്ല) തീരുന്ന നിസ്സാരമായ ഒന്നാണ് സ്നേഹത്തെ കുറിച്ചുള്ള ഈ ചര്‍ച്ച.

തുടരുന്നു...

Sajnabur said...

Dear Abdul khadir EK,

Thanks for your reply.

താങ്കള്‍ പറയുന്ന തരത്തിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ തേടിപോകുന്നവര്‍ അതിന്റെ് (ഇസ്ലാമിന്റെu) വക്താക്കള്‍ ആയി മാറലാണ് നാം ഇന്ന് കാണുന്ന അത്ഭുതം.
.........................................................................
ഇസ്ലാമില്‍ തന്നെ കുരാനെ എതുര്ക്കുന്ന വളരെ കൂടുതല്‍ ആളുകളെ കാണുന്നു. ഇവര്‍ പുറത്തു ഇത് ചര്ച്ച ചെയ്യുന്നില്ല എന്ന് മാത്രം. വീട്ടില്‍ നടക്കാനിരിക്കുന്ന കല്യാണങ്ങളും മറ്റും മുന്നില്‍ കണ്ടു (ഒറ്റപ്പെടല്‍) ഇവര്‍ ഇതിന്നു പറ്റിയ വേദികളില്‍ മാത്രമേ ചര്ച്ചക ചെയ്യാറുള്ളൂ.
ഇസ്ലാമിന്റെ ഉദാഹരണങ്ങള്‍ എന്നും ദൂരെയാണ് ഉണ്ടാകാറു. ഇവിടുന്നു ചോദിക്കുമ്പോള്‍ അവിടെ ഉദാഹരണം അവിടെന്ന് ചോദിക്കുമ്പോള്‍ ഇവിടെ ഉദാഹരണം. എല്ലാ മതത്തില്‍ നിന്നും ചില ആളുകള്‍ മാറുന്നുണ്ട്. conversion from islam to other religion ചെക്ക്‌ ചെയ്‌താല്‍ ഒരു ലിസ്റ്റ് ഇവിടെയും കാണാം.
ഇനി ലോകത്ത് ഇസ്ലാമിന്റെ എണ്ണം കൂടുന്നതാണ് കാര്യമെങ്കില്‍ അത് മറ്റൊരു ചര്ച്ചക.

എന്റെ സംശയം താങ്കള്‍ മുകളില്‍ എഴുതിയ ദൈവത്തിന്നു തെളിവ് പ്രവാചകന്‍, ഖുറാന്‍ എന്നിവയിലെ ഖുര്ആന്‍ ആണ്. താങ്കള്‍ പറയുന്നു.........

ഖുര്ആോന്‍ പ്രപഞ്ചത്തിന്റെന സൃഷ്ടിപ്പിനെ കുറിച്ചും പ്രപഞ്ചത്തിന്റെ. സംവിധാനത്തെ കുറിച്ചും ചിന്തിക്കാന്‍ ഖുര്ആതന്‍ പറയുന്നുണ്ട്.

.......................................................................
വിശ്വാസികളുടെ ചിന്ത അവിടെ നില്ക്കട്ടെ..നിങ്ങളുടെ വിശ്വാസം ചിന്തിചെടുത്ത ഒന്നാണോ അതോ നിങ്ങള്‍ ജനിച്ച മതമോ? ചിന്തിക്കുന്നത് കൊണ്ടാണ് മനുഷ്യന്‍ നാച്ചുറല്‍ സലെക്ഷന്‍ എന്നി സബ്ജെക്ടീലേക്കു കടക്കേണ്ടി വന്നത്. തെളിവുണ്ടായിരുന്നെങ്കില്‍ ഇത്ര കഷ്ടപ്പെടേണ്ട ആവിശ്യം ഇല്ലായിരുന്നെല്ലോ. ഒരു വിശ്വാസിക്ക് അവന്റെ വിശ്വാസത്തെ ന്യായീകരിക്കാന്‍ എന്തും പരയാമെല്ലോ....തെളിവിന്റെ ഒരുആവശ്യവും അവനില്ല കൂടാതെ അവന്‍ തെളിവുകള്ക്ക് നേരെ കണ്ണടയ്ക്കും.
...........................................................................

Sajnabur said...

മനുഷ്യരുടെ ജനനത്തെ കുറിച്ച് ചിന്തിക്കാന്‍ പറയുന്നുണ്ട്,
................................................................................
താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഇവിടെ എഴുതുകയോ അല്ലെങ്കില്‍ വായിച്ചെടുക്കാന്‍ ഇത് ഖുറാനില്‍ എവിടെ എന്ന് കൂടി വ്യക്തമാക്കേണം.

ജനനത്തെ കുറിച്ച് :- 1500 വര്ഷ ങ്ങള്ക്കു മുമ്പേ ജീവിച്ച മനുഷ്യര്‍ എല്ലാം അത്ര വിവരദോഷികള്‍ ആയിരുന്നില്ല എന്ന് അറിയുക. ഒരു ചെറിയ ഉദാഹരണം, വാളിന്റെ നിര്മാണം. Iron ore, refine എന്നിവയെല്ലാം അന്നെത്തെ ഒരു ചെറിയ വിഷയമായിരുന്നോ? അതുപോലെ തന്നെ മറ്റു ഉപയോക വസ്തുക്കളുടെ നിര്മാണം. ഖുര്ആനില്‍ പറയുന്ന ജനനത്തെ കുറിച്ച് മനുഷ്യന്‍ വയറു കീറി പരിശോധനയിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ അല്ലാതെ മറ്റെന്താണ് ഉള്ളത്?. പുതിയ ജന്മം നല്കുയന്നതിന്റെ procedure എന്നും ഒരേ രീതിയിലായിരുന്നില്ലേ?......ഇന്ന് വ്യക്യാനം ആവശ്യതിന്നനുസരിച്ചു പല രീതിയില്‍ വളച്ചൊടിക്കുന്നു എന്നെല്ലാതെ. സാധാരണ ഇസ്ലാമിസ്റ്റുകള്‍ ജനനത്തെ കുറിച്ച് ന്യായീകരിക്കാറുള്ള ചില വരികള്‍ താഴെ. കൂടുതാലായി താങ്കളുടെ പക്കല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ മനസ്സിലാക്കി തരിക.

(96 : 1-4) വായിക്കുക: നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിക്കുന്ന പിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക: നിന്റെ നാഥന്‍ അത്യുദാരനാകുന്നു.
(86 : 1-4) മനുഷ്യന്‍ ചിന്തിക്കട്ടെ, താന്‍ എന്തില്നിചന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന്. തെറിക്കുന്ന ഒരു ദ്രാവകത്തില്നി ന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത് നട്ടെല്ലിനും വാരിയെല്ലുകള്ക്കും് ഇടയില്നി ന്ന് ഉത്ഭവിക്കുന്നു. നിശ്ചയം, അവന്‍ (സ്രഷ്ടാവ് മനുഷ്യനെ) വീണ്ടും സൃഷ്ടിക്കാന്‍ കഴിവുള്ളവനാകുന്നു.
(76 :2) മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്നി്ന്ന് സൃഷ്ടിച്ചു.
(32 : 8) അവന്‍ മനുഷ്യസൃഷ്ടി കളിമണ്ണില്നി്ന്നു തുടങ്ങി. പിന്നെ അവന്റെ വംശാവലിയെ മ്ളേച്ഛദ്രാവകം പോലുള്ള ഒരു സത്തില്നിയന്നുളവാക്കി.
(53 : 46, 47) ഒരു ബീജത്തില്നിവന്ന്; അത് തെറിപ്പിക്കപ്പെടുമ്പോള്‍. മറ്റൊരു ജീവിതം നല്കുമക എന്നതും അവന്റെ ധര്മ7മാകുന്നു.
(75 : 40) തെറിപ്പിക്കപ്പെട്ട നിസ്സാരമായ ശുക്ളകണമായിരുന്നില്ലേ അവന്‍? പിന്നീടവനൊരു രക്തപിണ്ഡമായി. അനന്തരം അല്ലാഹു അവന്റെ ദേഹം സൃഷ്ടിച്ചു, അവയവങ്ങള്‍ സംവിധാനിച്ചു. അതില്നിഅന്ന് സ്ത്രീയുടെയും പുരുഷന്റെയും രണ്ടു വര്ഗദങ്ങളുണ്ടാക്കി. ഇതൊക്കെ ചെയ്തവന്‍ മരിച്ചവരെ പുനര്ജീിവിപ്പിക്കാന്‍ കഴിവുള്ളവനല്ലെന്നോ?
(39 : 4-6) അവന്‍ മാതാക്കളുടെ ഉദരങ്ങളില്‍ മൂന്ന് ഇരുട്ടുകള്ക്കു ള്ളില്‍ നിങ്ങളെ ഒന്നിനു പിറകെ ഒന്നായി രൂപപരിണാമം ചെയ്തെടുക്കുന്നു.
Etc. etc. .............ഇതെല്ലം താങ്കള്‍ എനിക്ക് അയച്ചു തന്ന ലിങ്കില്‍ നിന്നാണ് എടുത്തത്‌.
.................................................................................
നമ്മുടെ വിരല്‍ തുമ്പിലെ അത്ഭുതം നോക്കാന്‍ പറയുന്നുണ്ട്...
...................................................................................
എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. വിശദീകരിക്കുക. Figure print ആണോ?.
.............................................................
എല്ലാവരും ചിന്തിക്കട്ടെ, അവരവര്ക്ക്. ബോധ്യമാവുന്നത് ഓരോരുത്തരും സ്വീകരിക്കട്ടെ.
............................................................................
വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടോ?
ഞാന്‍ മാത്രമാണ് ശരി എന്നെല്ല എന്നത് നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ പറഞ്ഞു മനസ്സിലാക്കുക.

Unknown said...

സ്നേഹം, അസൂയ, സങ്കടം..വികാരങ്ങള്‍ എന്തുമാകട്ടെ, ചിന്തുടെ ഫലമായാണ് ഉണ്ടാകുന്നത്. ചിന്ത അങ്ങനെ ചുമ്മ ഉണ്ടാകത്തൊന്നുമില്ല..അതിനും ചില്ലറ ചിലവുകള്‍ ഒക്കെയുണ്ടേ..ദ്രവ്യം കുറച്ചു ചിലവാക്കിയാലെ ചിന്ത ഉല്‍പ്പാദിപ്പിക്കപ്പെടൂ ..
Your brain, in general, accounts for about 20 per cent of your total energy requirements. That's an average of 400-500 calories a day, but it varies according to how hard your brain is working. Under deep anaesthesia, your brain still needs about 150 calories a day. But experiments with rats have shown that just moving from being deeply anaesthetised to conscious but anaesthetised increases energy demands by 50 per cent. When we are awake, a large proportion of brain function is taken up simply with controlling muscles and processing sensory input. Experiments to measure the impact of abstract problem solving on the brain's metabolic requirements have shown that it also depends on your IQ. The more intelligent you are, the more energy you expend on a problem that is subjectively hard for you.

Sajnabur said...

sorry........fingerprint

രവിചന്ദ്രന്‍ സി said...

നാം ഉണ്ടായതാണോ ഇല്ലാതെ ഉണ്ടായതിന്റെ തെളിവ്? നല്ല കാര്യം. ഖാദര്‍, താങ്കള്‍ ഒരു പുതിയ സാധനമല്ല, കേവലം നിലവിലുണ്ടായിരുന്നതിന്റെ പതിപ്പ് മാത്രമാണ്. ജീവനുള്ള രണ്ടു കോശങ്ങള്‍ തങ്ങളുടെ 23 ക്രോസോമുകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ(46 മാത്രം, 47 ഓ 45 ഓ അല്ല) സിക്താണ്ഡത്തിന്റെ പതിപ്പുകളാണ് അങ്ങയുടെ ശരീരത്തിലെ ബഹുകോടി കോശങ്ങള്‍.

താങ്കള്‍ പുതുയതായി ഒന്നും കൊണ്ടുവന്നിട്ടില്ല. താങ്കള്‍ ഇവിടെ ഉണ്ടായിരുന്നു സിക്താണ്ഡമായി, മാതാപിതാക്കളുടെ ഗാമേറ്റുകളായി.. ഇനി, താങ്കളുടെ മാതാപിതാക്കളുടെ ലൈംഗിക കോശങ്ങള്‍ അവരുടേതുമല്ല ഖാദര്‍. അത് അതിന് മുമ്പുണ്ടായിരുന്ന തലമുറയില്‍ പെട്ട ഭിന്ന ലിംഗത്തില്‍പ്പെട്ട രണ്ടുപേരുടെ ഗാമേറ്റുകളുടെ സംയോജനത്തിന്റെ പകര്‍പ്പാകുന്നു. അതാകാട്ടെ തൊട്ടു മുന്‍ തലമുറയില്‍ നിന്നുള്ള ഒരു കോശത്തിന്റെ പകര്‍പ്പ്....മനുഷ്യനല്ലാത്ത ജീവിയുടെ സിക്താണ്ഡത്തിന്റെ പതിപ്പ്.....ഏകകോശ ജീവിയിലെ കോശങ്ങളുടെ പതിപ്പ്.. ജൈവമായി മാറിയ അജൈവ ദ്രവ്യത്തിന്റെ ആദ്യത്തെ പതിപ്പില്‍ നിന്ന് പിന്നീടുള്ള തുടര്‍ പതിപ്പുകള്‍.

രവിചന്ദ്രന്‍ സി said...

അജൈവ ദ്രവ്യം ഇവിടെ ഉണ്ടായിരുന്നു ഖാദര്‍. ദ്രവ്യത്തിന് രൂപഭാവഭേദമുണ്ടാകുമ്പോള്‍ അജൈവവും ജൈവവുമായി ദ്രവ്യമുണ്ടാകുന്നു. ജൈവദ്രവ്യത്തിന് ഇരട്ടിക്കാനും സാഹചര്യങ്ങളോട് പ്രതികരിക്കാനുമുള്ള കഴിവുണ്ടായിരിക്കും. അതിനെയാണ് നാം ഫലത്തില്‍ ജീവന്‍ എന്നു പറയുന്നത്. ആറ്റം ഉദാസീനമാണ്, അയോണിന് ചാര്‍ജുണ്ട്.... ദ്രവ്യം ഭിന്ന അവസ്ഥകളില്‍ ഭിന്ന സ്വഭാവഗുണങ്ങള്‍ പ്രകടപ്പിക്കുന്നു. അപ്പോള്‍ ഖാദര്‍ എങ്ങും പോയിട്ടില്ല, പോവുകയുമില്ല. ഖാദറല്ലാത്ത ദ്രവ്യരൂപത്തില്‍ കാദര്‍ ഇവിടെയുണ്ടാകും, പണ്ടും ഖാദര്‍ ഇവിടെ ഉണ്ടായിരുന്നതുപോലെ. ചുരുക്കത്തില്‍ ഖാദറെ നശിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല, ഒരു ഗോത്രമൂര്‍ത്തിക്കും അതിനുള്ള പാങ്ങില്ല.

ഇരട്ടിക്കല്‍ ഉണ്ടാകലല്ല ഖാദര്‍. ഉള്ളതാണ് ഇരട്ടിക്കുന്നത്;ഇല്ലാത്തതല്ല. സിങ്കുലാരിറ്റി പ്രപഞ്ചമായെന്നു പറയുമ്പോള്‍ പ്രപഞ്ചം സിങ്കുലാരിറ്റിയായിരുന്നുവെന്നാണര്‍ത്ഥം ഖാദര്‍ ഉള്ളത് ഇരട്ടിച്ചുണ്ടായതാണ്, ഇന്‍ഷ അള്ള, ഇനി ഖാദറും ഇരട്ടിക്കും. ഇരട്ടിക്കുമാറാകട്ടെ.

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കാളിദാസന്‍,

താങ്കള്‍ പറയുന്നത് എനിക്കും ബോധ്യപ്പെട്ട കാര്യമാണ്. പക്ഷെ ഖാദര്‍ അങ്ങനെയൊക്കെ വന്‍ പ്രതീക്ഷയോടെ 'വ്യാഖ്യാനിച്ച്' പറത്തി വിടുമ്പോള്‍ അതിനിടയില്‍ കയറി കൈ കാണിച്ചാല്‍ ശരിയാകില്ല. അത്തരം അവസരങ്ങളില്‍ നമ്മുടെ വണ്ടി സൈഡാക്കുന്നതായിരിക്കും ബുദ്ധി.

കുഞ്ഞിപ്പ said...

ഇന്ന് ഒരു കമന്റിന്റെ 19 കോപ്പികളാണ് സ്പാമില്‍ കണ്ടത്>>>>
രവി ചന്ദ്രന്‍,
ശരിയാണ് എന്‍റെ ഒരു കമെന്റും എവിടെയോ കുടുങ്ങിയിരുന്നു.അതിനേക്കാളും വലിയ കമെന്‍റ് സ്പാമില്‍ കുടുങ്ങാതെ പോസ്റ്റില്‍ വരികയും ആ കമെന്‍റെ മാത്രം സ്പാമില്‍ കുടുങ്ങുകയും ചെയ്തപ്പോള്‍ കാര്യമറിയാന്‍ മറ്റ് പോസ്റ്റുകളിലും ആ കമെന്‍റെ പോസ്റ്റി പരീക്ഷിച്ച് നോക്കിയിരുന്നു.പക്ഷെ,പിന്നീടാണ് മോഡറേഷന്‍ പരിപാടിയെ കുറിച്ച് ഓര്‍ത്തത്,അതോട് കൂടി ആ പരീക്ഷണം നിര്‍ത്തി വെക്കുകയും ചെയ്തു.എത്ര പ്രാവശ്യം പ്രസ്തുത കമെന്റ്റ്‌ പോസ്റ്റിയെന്നു ഞാന്‍ എണ്ണി നോക്കിയിട്ടില്ല.താങ്കള്‍ എണ്ണിയത് തെറ്റിയിട്ടില്ലെങ്കില്‍ അത് 19 പ്രാവശ്യമായിരിക്കും.ഈ സംഭവം നടക്കുന്നത് തിയ്യതി 19ന് ആയത് കൊണ്ട് 19 കോപ്പികള്‍ എന്ന് താങ്കള്‍ വെറുതെ പറഞ്ഞതായിരിക്കില്ലെന്ന് കരുതുന്നു.അന്നെ ദിവസം പോസ്റ്റിയ "ഒരാള്‍ കൂടി" എന്ന പോസ്റ്റില്‍ നിന്ന് മെയിലില്‍ വന്ന കമെന്‍റ്കളുടെ എണ്ണവും 19 ആയിരുന്നു!!!.
ഏതായാലും ആ കമെന്‍റ് ഞാന്‍ ഒരിക്കല്‍ കൂടി പോസ്റ്റ്‌ ചെയ്യുന്നു,സ്പാമില്‍ പോയാല്‍ റിലീസ്‌ ചെയ്യണമെന്ന് മുന്‍കൂട്ടി തന്നെ അപേക്ഷിക്കുന്നു.

കുഞ്ഞിപ്പ said...

കുട്ടികളുടെ കുട്ടി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ അദ്ധ്യാപകനെന്നത് മറ്റ് പലതും പോലെ താങ്കള്‍ക്ക് ബാധകമല്ലെന്ന് തോന്നുന്നു.ഉത്തരം പറയാന്‍ പ്രയാസമുള്ളതെല്ലാം കുട്ടി ചോദ്യമാണെന്ന് സ്വയം തീരുമാനിച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാവും.കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായാതെന്ന ചോദ്യവും കുട്ടി ചോദ്യമായി തള്ളി കളയാം.ശൂന്യതയില്‍ വെറുതെ വെറുതെ ദ്രവ്യങ്ങളുണ്ടാവുമെന്നു സങ്കല്പ്പികാമെങ്കില്‍ പിന്നെ ആദ്യമുണ്ടായത് കോഴി മുട്ടയാണെന്ന്(ഊര്‍ജ്ജമാണെന്ന്) സങ്കല്‍പ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് കുട്ടികള്‍ ചോദിക്കുക.കോഴിമുട്ട ആദ്യമുണ്ടായാല്‍ പിന്നെ അതില്‍ നിന്ന് കോഴി ഉണ്ടാകുന്നതിന് വിരോധമില്ല,അത് പ്രപഞ്ച ക്രമം പാലിക്കുന്നുമുണ്ട് എന്നാല്‍ മറിച്ചാണെങ്കില്‍ അത് പ്രപഞ്ച ക്രമത്തിന് വിരുദ്ധമാണ്.അതായത് A എന്ന വിത്തില്‍ നിന്നാണ് A മരം ഉണ്ടാകുക,A മരത്തില്‍ നിന്ന് A മരത്തിന്‍റെ വിത്ത്‌ ഉണ്ടാകാറില്ല അതെസമയം അതില്‍ നിന്നുണ്ടാവുന്ന വിത്തുകള്‍ A മരം+ മരത്തിന്‍റെ വിത്തുകളാണ്.വിത്ത്‌ എന്നത് ഊര്‍ജ്ജമാണെന്നും മരമെന്നത് ദ്രവ്യമെന്നും സങ്കല്പ്പിക്കുമ്പോള്‍ ആദ്യം ഊര്‍ജ്ജത്തില്‍ നിന്ന് ദ്രവ്യമുണ്ടാവുന്നതും ആ ദ്രവ്യത്തില്‍ നിന്ന് പിന്നീട് ഊര്‍ജ്ജമുണ്ടാവുന്നതും മാത്രമേ പ്രപഞ്ച ക്രമം പാലിക്കുന്നുള്ളൂ അല്ലാതെ ആദ്യം ദ്രവ്യമുണ്ടാവുന്നതും അല്ലെങ്കില്‍ ഊര്‍ജ്ജവും ദ്രവ്യവും ഒന്നിച്ച് ഉണ്ടാവുന്നതും പ്രപഞ്ച ക്രമത്തിന് വിരുദ്ധമാണെന്ന വാദത്തില്‍ നിന്ന് രക്ഷപെടാന്‍ ദ്രവ്യം അനാദിയായണെന്ന് വാദിച്ചാലും മതിയാവില്ല.കാരണം ദ്രവ്യവുമായി(താങ്കളുടെ ഭാഷയില്‍ പ്രപഞ്ചം) ബന്ധമില്ലാത്ത ഒന്ന് കാണിച്ച് തരാന്‍ വെല്ലുവിളിക്കുന്ന താങ്കള്‍ തുടക്കമില്ലാത്ത ഒന്ന് പ്രപഞ്ചത്തില്‍ നിന്ന് കാണിച്ച് തരണം.പ്രപഞ്ചം അനാദിയാണെന്ന വാദം ശാസ്ത്ര ലോകവും അംഗീകരിക്കുന്നില്ല,യുക്തിവാദികളെന്നത് പോലെ ശാസ്ത്ര വാദികളെന്നും അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന മറ്റ് നാസ്തികരും ഇത് അംഗീകരിക്കുന്നില്ല.താങ്കളുടെ ഈ സ്വന്തം സാങ്കല്‍പ്പിക പ്രപഞ്ചം കാരണമാണ് പ്രപഞ്ചവുമായി ബന്ധപെട്ട്() ധാരാളം ധാരണ പിശകുകള്‍ ഉണ്ടാവുന്നത്.അത് കൊണ്ടാണ് പ്രപഞ്ച നിയമങ്ങള്‍ക്ക് വിധേയമല്ലാത്തവാന്‍ എന്ന അര്‍ത്ഥത്തില്‍ അല്ലാഹു പ്രപഞ്ചാതീതന്‍ ആണെന്ന് വിശ്വാസികള്‍ എത്രയധികം പറഞ്ഞിട്ടും താങ്കള്‍ക്ക് മനസ്സിലാവാത്തത്.അത് കൊണ്ട് ആദ്യമായി തുടക്കമുള്ള ബിഗ്‌ ബാങ്ങ്(ബിഗ്‌ ബി) പ്രപഞ്ചമാണോ അതല്ല തുടക്കമില്ലാത്ത സ്ഥിര സ്ഥിതി പ്രപഞ്ചമാണോ താങ്കളുടെ പ്രപഞ്ചമെന്ന് വ്യാക്തമാക്കുകയും സ്ഥിര സ്ഥിതിയാണെങ്കില്‍ തുടക്കമില്ലാത്ത ""ഒന്ന്"" താങ്കളുടെ സ്ഥിര സ്ഥിതി പ്രപഞ്ചത്തില്‍ നിന്ന് കാണിച്ചു തരുകയും ചെയ്യണം.

കുഞ്ഞിപ്പ said...

മഹാവിഭേദനസിദ്ധാന്തത്തില്‍ സിംഗുലാരിറ്റിയായി സങ്കല്‍പ്പിക്കുന്നതെന്തോ അതാണ് അനാദിയായ ദ്രവ്യം>>>>.

സിംഗുലാരിറ്റി തല്‍ക്കാലം കയ്യില്‍ തന്നെയിരിക്കട്ടെ.ഇവിടെ ഇന്ന് താങ്കള്‍ ഉണ്ടെന്ന് പറയുന്ന ഈ ദ്രവ്യം മുമ്പ് ഉണ്ടാവാന്‍ കാരണമായ ആ സംഭവമാണല്ലോ മഹാവിഭേദനം.അപ്പോള്‍ പിന്നെങ്ങനെയാണ് ദ്രവ്യം അനാദിയാകുക?.ഞാന്‍ ബിഗ്‌ ബിയുടെ ഫാനോന്നുമല്ല,എന്നാല്‍ ദ്രവ്യം അനാദിയാണെന്ന് പറയുന്നത് തത്വശാസ്ത്രപരമായി പോലും നിലനില്പ്പില്ലാത്ത ഒന്നാണ്,അതിനോട് മഹാവിഭേദനസിദ്ധാന്തം വിയോജിക്കുന്നത് കൊണ്ട് വിശ്വാസികള്‍ മഹാവിഭേദനസിദ്ധാന്തത്തോട് യോജിക്കും.
സിംഗുലാരിറ്റിയിലും ദ്രവ്യമുണ്ടെങ്കില്‍ സ്ഥലകാലങ്ങള്‍ക്ക് അതീതമായും ദ്രവ്യങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുമോ?.ദ്രവ്യത്തിന്‍റെ പ്രധാന സ്വഭാവമായ സ്ഥലകാലങ്ങള്‍ നഷ്ടപെട്ട ഒന്നിനെ എങ്ങനെയാണ് പിന്നെയും ദ്രവ്യമെന്ന് വിളിക്കാന്‍ കഴിയുക?.
ദ്രവ്യവും ഊര്‍ജ്ജവും ഒന്നാണ് ഏകവും അനേകവും ഒന്ന് തന്നെയാണ് അതുമാത്രമോ മഹാവിഭേദനവും സ്ഥിരപ്രപഞ്ചവും ഒന്നാണ്,അങ്ങനെ എല്ലാകൂടി കൂട്ടികുഴച്ചു പറയാന്‍ വക'തിരിവ്‌ നഷ്ടപെട്ടവര്‍ക്ക്‌ മാത്രമേ കഴിയുകയുള്ളൂ.

കുഞ്ഞിപ്പ said...

മഹാവിഭേദന സിദ്ധാന്തവും സസൂക്ഷ്മം പരിശോധിച്ചാല്‍ ഫലത്തില്‍ ഒരുതരം സ്ഥിരപ്രപഞ്ചസിദ്ധാന്തമാണ്.>>>

മഹാ സ്ഫോടന സിദ്ധാന്തത്തിന് പേരിടല്‍ കര്‍മ്മം നടത്തിയത് സ്ഥിരപ്രപഞ്ചസിദ്ധാന്തത്തിന്‍റെ ആള് ആണെന്നതാണോ രണ്ടും സിദ്ധാന്തവും ഒന്നാണെന്ന താങ്കളുടെ വാദത്തിന് താങ്കള്‍ കണ്ടു വെച്ച തെളിവ്?‌.സസൂക്ഷ്മം പരിശോധിക്കുകയെന്ന് താങ്കള്‍ പറയുമ്പോള്‍ അര്‍ത്ഥമായ്ക്കുന്നത് താങ്കള്‍ ഉദ്ദേശിക്കുന്നത് പോലെ പരിശോധിക്കണമെന്നെല്ലേ,അത് താങ്കള്‍ക്ക് മാത്രമല്ലേ സാധ്യമാകുക?.അത് കൊണ്ട് താങ്കള്‍ തന്നെ അത് ചെയ്തോളൂ...

കുഞ്ഞിപ്പ said...

പ്രപഞ്ചം ഒന്നാകാം നിരവധിയാകാം.>>>

ചെറിയൊരു ഭേതഗതിയോടെ ഈ വീക്ഷണം സ്വീകാര്യമാണ്.അതായത്‌,സ്ഥലമെന്നാല്‍(സ്പേസ്) മാത്രമാണെങ്കില്‍ പ്രപഞ്ചത്തിന് നിരവധി(ഏഴ്) മാനങ്ങള്‍ ഉണ്ട്.
ഇനിയതല്ല,ചാക്രിക പ്രപഞ്ചമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ ആ പ്രപഞ്ച ലക്കങ്ങള്‍ക്കും തത്വശാസ്ത്രപരമായി ഒരു തുടക്കം വേണമല്ലോ,അങ്ങിനെയൊരു തുടക്കം പറയാന്‍ കഴിയാത്ത ഗതികേടില്‍ സ്ഥിരപ്രപഞ്ചത്തെ കൂട്ട് പിടിക്കാനും താങ്കള്‍ക്ക് കഴിയില്ല.കാരണം,താങ്കള്‍ തന്നെ ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ട് പ്രപഞ്ചത്തെ പ്രപഞ്ചം കൊണ്ട് വ്യാഖ്യാനിക്കാന്‍ കഴിയുമെന്ന്
....അങ്ങനെയാവുമ്പോള്‍ പ്രപഞ്ച രൂപങ്ങള്‍ക്ക്‌ തുടക്കവും ഒടുക്കവും(ദ്രവ്യ-ഊര്‍ജ്ജാവസ്ഥകളുടെ മാറിമറിയല്‍)ഉള്ളത് കൊണ്ട്,പ്രാപഞ്ചികമായ തത്വവിചാരത്തില്‍,പ്രപഞ്ചത്തിനും തുടക്കവും ഒടുക്കവും നിര്‍ബന്ധമാകും.അപ്പോള്‍ പിന്നെ മറ്റൊരു തരത്തില്‍ ആദ്യവും-അന്ത്യവുമില്ലാത്ത(അനന്തത) ഏകത്വ പ്രപഞ്ചത്തിന് ശക്തമായ തെളിവാകുന്ന സിംഗുലാരിറ്റി മാത്രമേ താങ്കളുടെ രക്ഷക്കെത്തുകയുള്ളൂ.അവസാനമായി,പ്രപഞ്ചം ബഹുത്വമാണ് എന്ന വാദം പിന്‍വലിച്ച് ഏകത്വ വാദം അംഗീകരിച്ച് കൊണ്ട് സിംഗുലാരിറ്റി തന്നെയാണ് പ്രപഞ്ചം എന്ന് വാദിക്കുന്നത് അഹം ബ്രഹ്മാസ്മി എന്ന് വാദിക്കുന്നത് പോലെയാണ്.നിശ്ചയമായും,താങ്കളുടെ പുറപ്പാട് വലതുപക്ഷ അദ്വൈതമായ അഹം ബ്രഹ്മാസ്മിയിലേക്ക്‌ തന്നെയാണ്.
ഇവിടെ ഓര്‍ക്കേണ്ടത് പ്രപഞ്ചം അവസാനിക്കുന്നത് സിംഗുലാരിറ്റിലാണെങ്കിലും അത് ഉണ്മയുടെ അവസാനമല്ല.ബ്രഹ്മത്തിന്‌ കാരണമായി ഈശ്വരന്‍ ഉള്ളത് പോലെ സിംഗുലാരിറ്റിക്ക് ശേഷവും കാരണമുണ്ട്.സ്വാഭാവികമായും ഉണ്മയുടെ അവസാന കാരണം സിംഗുലാരിറ്റി/ബ്രഹ്മം അല്ലാത്തത് കൊണ്ട് അവയൊന്നും ഉണ്മയുടെ അവസാന കാരണമായ ദൈവമല്ല.

....ഇതില്‍ ബാക്കിയൊക്കെ പിന്നെ.

കുഞ്ഞിപ്പ said...

സ്ഥലമെന്നാല്‍(സ്പേസ്) മാത്രമാണെങ്കില്‍ പ്രപഞ്ചത്തിന് നിരവധി(ഏഴ്) മാനങ്ങള്‍ ഉണ്ട്.

...ഇത്,..പ്രപഞ്ചമെന്നാല്‍ സ്ഥലം(സ്പേസ്)മാത്രമാണെങ്കില്‍ നിരവധി പ്രപഞ്ചം ഉണ്ട്..എന്ന് തിരുത്തി വായിക്കണമെന്ന് അപേക്ഷിക്കുന്നു...

കുഞ്ഞിപ്പ said...

ChethuVasu said...
കുഞ്ഞിപ്പ പറയുന്നു :
"പക്ഷെ നിലവിലുള്ള പ്രപഞ്ച വ്യവസ്ഥയില്‍ നിന്ന് കൊണ്ട് പ്രാപഞ്ചികനായ ഒരാള്‍ക്ക്‌ അത്തരം വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ല." ---------------- ( 1 )



താങ്കള്‍ക്കുള്ള കമെന്റിലാണ് താങ്കള്‍ മേല്‍ ഉദ്ധരിച്ചത് വന്നിട്ടുള്ളതെങ്കിലും ഇതില്‍ പറയുന്ന ആ ഒരാള്‍ "ശ്രീ രവിചന്ദ്രനാണ്"പ്രപഞ്ചവാദിയായ രവിചന്ദ്രന് നിലവിലെ പ്രപഞ്ച വ്യാവസ്ഥയില്‍ നിന്ന് കൊണ്ട് ദൈവത്തിന് പദാര്‍ത്ഥ രൂപമുണ്ടാകുന്നത് യുക്തിരഹിതമല്ലെന്ന വാദം ഉന്നയിക്കുന്നത് വിരോധാഭാസമാണെന്നാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്.ഇസ്ലാമിക ദര്‍ശനത്തില്‍ വിശ്വാസം യുക്തിഭദ്രമാണ്‌,യുക്തി ഭദ്രമാല്ലാത്തതിനെ വിശ്വാസം എന്ന് പറഞ്ഞാലും അത് വെറും സങ്കല്പം മാത്രമാണ്.അത് കൊണ്ട് തന്നെ ഇസ്ലാമില്‍ ദൈവത്തെ അറിയേണ്ടത് പ്രാപഞ്ചികമായ യുക്തിബോധത്തിലൂടെയാണ്().കാരണം കാലം ചെല്ലുന്തോറും ആളുകളുടെ യുക്തിബോധം വികസിച്ചു കൊണ്ടിരിക്കുകയാണ്.അത് കൊണ്ടാണ് എല്ലാ കാലത്തേക്കും വേണ്ടിയുള്ള ഇസ്ലാം മതത്തിന്‍റെ പ്രചാരണ മാര്‍ഗം യുക്തിദീക്ഷയാകുന്നത്.
ആ യുക്തിബോധത്തിലൂടെ വിശകലനം ചെയ്യുമ്പോള്‍,സത്തക്ക് പരിധിയും പരിമിതിയും നിര്‍ണ്ണയിക്കുന്നതും നശ്വരവും സത്തയുടെ ഏറ്റവും താഴ്ന്ന തലത്തിലെ സത്താ രൂപമായ പദാര്‍ത്ഥ രൂപം സര്‍വ്വ ശക്തനായ ദൈവത്തിന് ഉണ്ടാകുന്നത് യുക്തി ഭദ്രമല്ലെന്ന് യുക്തിബോധമുള്ളവര്‍ മനസ്സിലാക്കാന്‍ കഴിയും.എന്നാല്‍ ആര്‍ക്കും അത് മനസ്സിലായില്ലെങ്കിലും രവി ചന്ദ്രന് മനസ്സിലാവണം.

നിലവിലെ പ്രപഞ്ച നിയമങ്ങള്‍ മാറ്റിമറിച്ച് ദൈവത്തിന്‍റെ മഹത്വത്തിന് ചേരുന്ന വിധത്തില്‍ പദാര്‍ത്ഥത്തിന് സര്‍വ്വ ഗുണങ്ങളും നല്‍കിയതിന് ശേഷം പദാര്‍ത്ഥ രൂപം സ്വീകരിക്കുവാനുള്ള വിശുദ്ധമായ സ്വാതന്ത്ര്യം ദൈവത്തിന് ഉണ്ടെന്നും നിര്‍ബന്ധമായും ഓര്‍ക്കേണ്ടതാണ്.

മറ്റ് വിഷയങ്ങളും ഉദ്ധരിക്കപെട്ട എന്‍റെ വാചകങ്ങളെ അടിസ്ഥാനമാക്കിയതായത് കൊണ്ടും അത് ഒരു തെറ്റിദ്ധാരണയുടെ ഫലമായിട്ടാണോ എന്ന് സംശയിക്കാവുന്നത് കൊണ്ട്,താങ്കളുടെ പ്രതികരണം അറിഞ്ഞതിന് ശേഷം പ്രതികരിക്കാമെന്ന് കരുതി തല്‍ക്കാലം വിട്ട് കളയുന്നു.

മുസ്ലിം പൌരന്‍ said...

<< abdul kadar is fake !!!!!!!!!!!!!!no abdul kadar !!it is "vivek" remember !!!! >>>>>

-- paranoia !!!!!!!!!!!!!!!!!!!!!

രവിചന്ദ്രന്‍ സി said...

അനാദിയായ ദ്രവ്യത്തിന് ഇന്ന് പ്രപഞ്ച(ങ്ങള്‍?)രൂപമാണെന്നാണ് നമുക്കറിയാവുന്നത് എന്നുപറഞ്ഞാല്‍ ദ്രവ്യത്തിന് മറ്റ് രൂപങ്ങള്‍ ഇല്ലെന്നോ ഉണ്ടായക്കൂടെന്നോ അര്‍ത്ഥമില്ല. ദ്രവ്യത്തിന്റെ അനന്തഗുണങ്ങളെക്കുറിച്ചും സ്ഥല-കാല-ഗുരുത്വം പോലുള്ള ബേരിയോണിക് സഹജഗുണങ്ങള്‍ നഷ്ടപ്പെട്ട് ദ്രവ്യം സ്ഥിതി ചെയ്യുന്നതിനെപ്പറ്റിയുമൊക്കെ പലകുറി വിശദീകരിച്ചിട്ടുണ്ട്.

മഹാവിഭേദനം പ്രപഞ്ചത്തിന്റെ തുടക്കമാണ് വിഭാവനം ചെയ്യുന്നത്;ദ്രവ്യത്തിന്റേതല്ല. മഹാവിഭേദനം ഒരിക്കല്‍ മാത്രം സംഭവിക്കുന്ന,പതിപ്പുകളില്ലാത്ത ഒരു Event ആണെന്ന് വാദിക്കുകയോ തെളിയിക്കുകയോ ചെയ്താല്‍ മാത്രമേ അത് സ്ഥിരപ്രപഞ്ചസിദ്ധാന്തത്തിന് വിരുദ്ധമാകൂ. അല്ലെന്നാകില്‍ സ്ഥിരപ്രപഞ്ചസങ്കല്‍പ്പത്തിന് ബദലായി നിര്‍ദ്ദേശിക്കപ്പെട്ടതായി വാഴ്ത്തപ്പെടുന്ന അതും ഫലത്തില്‍ സ്ഥിരപ്രപഞ്ചം തന്നെയാണ് വിഭാവനം ചെയ്യുന്നതെന്ന് പറയേണ്ടതുണ്ട്. പേരിടീലും ജന്മനക്ഷത്രവും നോക്കി ശാസ്ത്രവിഷയങ്ങള്‍ വിശകലനം ചെയ്യാനാവില്ല.

രവിചന്ദ്രന്‍ സി said...

ശൂന്യതയില്‍ ദ്രവ്യം ഉണ്ടാകില്ല, ഉണ്ടായിട്ടില്ല, ഉണ്ടാകേണ്ടതുമില്ല കാരണം ശൂന്യതയില്ല. 'ഇല്ലാത്തതില്‍' എക്കാലവും 'ഉള്ള ഒന്ന്' ഉണ്ടാവണമെന്ന മതശാഠ്യം ആസ്വദിക്കാറില്ല. ദ്രവ്യം അനാദിയായതിനാല്‍' ശൂന്യത' എന്ന വാക്കുപോലും ഉച്ചരിക്കേണ്ടതില്ല. ദ്രവ്യം മരവും ഊര്‍ജ്ജം വിത്തും ശ്യാമോര്‍ജ്ജം സാലഡുമൊക്കെയായി കാണുന്നവര്‍ക്ക് മതപാഠശാലകളില്‍ വിപുലമായമായ സാധ്യതകളുണെന്ന വാദം ഉപാധിരഹിതമായി അംഗീകരിക്കുന്നു. ദ്രവ്യവും ഊര്‍ജ്ജവും ഊര്‍ജ്ജം ദ്രവ്യവുമാകുമ്പോള്‍ ഭേദകല്‍പ്പന ശാസ്ത്രവിരുദ്ധമാണെന്ന് മദ്രസയ്ക്ക് പുറത്തുള്ളവര്‍ മനസ്സിലാക്കും.

വിത്തില്‍ നിന്ന് മരമുണ്ടാകുന്നത് മാത്രമല്ല മരത്തില്‍നിന്ന് വിത്തുണ്ടാകുന്നതും പ്രപഞ്ചക്രമം തന്നെയാണ്. മാത്രമല്ല,വിത്തില്‍ നിന്ന് മരമുണ്ടാകാതിരിക്കുന്നതും മരത്തില്‍ നിന്ന് വിത്തുണ്ടാകാതിരിക്കുന്നതും വിത്തും മരവും ഉണ്ടാകാതിരിക്കുന്നതും പ്രപഞ്ചക്രമം തന്നെയാണ്. ജീവനുണ്ടാകുന്നതും ഉണ്ടാകാതിരിക്കുന്നതും ഉണ്ടായിട്ട് നശിക്കുന്നതും ഉണ്ടാകുന്നതിന് മുമ്പ് നശിക്കുന്നതും പ്രപഞ്ചക്രമം തന്നെയാണ്. ഇന്ന് ഉള്ളതെല്ലാം പ്രപഞ്ചക്രമമനുസരിച്ചാണ് നിലകൊള്ളുന്നത്. അല്ലെങ്കില്‍ അവയൊന്നും ഉണ്ടാകുമായിരുന്നില്ല. എന്തെന്നാല്‍ പ്രപഞ്ചം പ്രപഞ്ചവിരുദ്ധമാകില്ല.

രവിചന്ദ്രന്‍ സി said...

ഇടതുപക്ഷ അദൈ്വതവും വലുതുപക്ഷ അദൈ്വതവും കേരളകോണ്‍ഗ്രസ്സ് അദൈ്വതവുമൊന്നും മുഴുവന്‍ വായിക്കാറില്ല. മനോവിഹ്വലതകളും വിക്ഷോഭങ്ങളും വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാതെ എഴുതി നിറച്ചാല്‍ നോക്കും-കളയും. ഇതേ സാധനം ഇനിയും ഇറക്കിവെച്ചാല്‍ അവിടെ കിടക്കും,അത്ര തന്നെ.

ഇവിടെ മോഡറേഷനില്ല, അതിനൊന്നുമുള്ള സമയവുമില്ലെന്നതാണ് സത്യം.പകക്കുട്ടന്‍മാരെ കണ്ടാല്‍ ഒഴിവാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. മനോമാലിന്യം കണ്ടാല്‍ ഡിലീറ്റും. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം സാങ്കേതികമായി യോജിച്ച നിലയില്‍ കമന്‍ന്റിട്ടാല്‍ എത്ര വിഡ്ഢിത്തമാണെങ്കിലും പ്രസിദ്ധീകരിക്കപ്പെടും. ഇല്ലെങ്കില്‍ സ്പാമില്‍ പോകും. സ്പാമില്‍ കണ്ടാല്‍ റിലീസ് ചെയ്യും. അക്കാര്യത്തില്‍ അധികം പരത്തിയിട്ട് കഥയില്ല. ബാക്കി വിശേഷമറിയാന്‍ താല്‍പര്യവുമില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
argus said...

<< തലച്ചോറിന്റെ നിര്‍ദ്ദേശമനുസരിച്ച് ശരീരമാകുന്ന ദ്രവ്യസമുച്ചയത്തില്‍ നടക്കുന്ന സവിശേഷമായ രാസപ്രവര്‍ത്തനമാണ്. സന്തോഷവും സന്താപവുമൊക്കെ ദ്രവ്യപരമായിതന്നെ അടയാളപ്പെടുത്താം. ഇത് ശരീരത്തിന്റെ ആന്തരികമായ ദ്രവ്യനിലയാണ്. ഭയവും കാമവുമൊക്കെ ഉത്പ്പാദിപ്പിക്കുന്നത് രാസപദാര്‍ത്ഥങ്ങളുടേയും ഹോര്‍മോണുകളുടേയും സാന്നിധ്യവും നിരക്കും മൂലമാണ്.

ദ്രവ്യം കിട്ടുമ്പോള്‍ തീരുന്നതാണ് മിക്ക ദു.ഖവും മനസ്സമാധാനവുമൊക്കെ. ദ്രവ്യം ലഭിക്കുമ്പോള്‍ സന്തോഷവുമുണ്ടാകുന്നു. (ദ്രവ്യം)നഷ്ടബോധമാണ് ദുഖം. കിട്ടുമ്പോള്‍ സന്തോഷവും. അത് ധനമാകാം, നാരിയാകാം, വസ്തുവാകാം, വ്യക്തിയാകാം. സ്‌നേഹത്തിന്റെ ആധാരവും ദ്രവ്യമാണ്. അത് ദ്രവ്യത്തിന് വേണ്ടി ദ്രവ്യത്തിലുണ്ടാകുന്ന ദ്രവ്യജന്യമായ അവസ്ഥയാണ്. വിശപ്പായാലും ദു:ഖമായാലും ദ്രവ്യഭിന്നമായ അസ്തിത്വമില്ലെന്നതാണ് യാഥാര്‍ത്ഥ്യം;ഭേദകല്‍പ്പന അര്‍ത്ഥരഹിതവും >>>


ദ്രവ്യം മാത്രമാണ് മനുഷ്യന്‍ എന്ന ചിന്ത ഗതിക്കു അനുവദനീയമായ കാര്യങ്ങള്‍ ആണിവ. ദ്രവ്യ മന മായ എല്ലാ കാര്യങ്ങളും നമ്മുടെ കാഴ്ച, കേള്‍വി അങ്ങിനെ പലതും തലച്ചോറില്‍ രൂപപെടുന്നതാണ്. കാണാന്‍ ഉള്ള വസ്തുവില്‍ മാത്രം അല്ലെങ്കില്‍ കേള്‍ക്കാന്‍ ഉള്ളതില്‍ മാത്രം അതിനെ പരിമിതപെടുതുന്ന തലച്ചോറിന്റെ കാര്യം. എന്നാല്‍ സ്വപങ്ങളിലൂടെയും ഹിപ്നോസിസില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൂടിയും ദ്രവ്യമായി നില നില്‍ക്കാത്ത ഒന്ന് തലച്ചോറിന്റെ അതെ മണ്ഡലത്തില്‍ രൂപപെടുകയും വെളിവാകുകയും ചെയുന്നുണ്ട്. ഇവിടെ ബോധം എന്ന ഒരു പ്രവര്‍ത്തനം ഇല്ലേ .
ഭയവും കാമവും എല്ലാം വെറും ഒരു രസപടര്തങ്ങള്‍ ആയി വിവ്ക്ഷിക്കുന്പോള്‍ എന്താണ് മൂല്യങ്ങള്‍ ? നന്മ , തിന്മ എന്നുള്ള ഒരു വേര്‍തിരിവ് നടത്താനുള്ള ഉപാധി എന്താണ് ?

സുന്ദരി ആയ ഒരു സ്ത്രീയോട് തോന്നുന്ന കാമം ഇവിടെ ഒരു വ്യക്തിയുടെ സ്വാഭാവികമായ അല്ലെങ്കില്‍ അനിവാര്യമായ സ്വഭാവ വിശേഷം ആണ് . തലച്ചോറില്‍ നടക്കുന്ന ഒരു രസ പ്രവര്തനിതിന്റെ പരിണതി. അത് കൊണ്ട് തന്നെ അവന്‍ സ്ത്രീയെ മോഹിക്കുകയോ അനുബവിക്കുകയോ ചെയുന്നത് എങ്ങിനെ നാം വിവക്ഷിക്കും ? ദ്രവ്യം കൊണ്ട് തീരുന്ന ഒരു വികാരം കുറ്റകരം ആവുമോ ? ഇനി ഏതെങ്കിലും സാമൂഹ്യ വ്യവസ്ടക്ക് അല്ലെങ്കില്‍ നിയമത്തിനു ഒരു ബലാല്‍സംഗം തടയാനുള്ള ത്രാണി ഉണ്ടാവുമോ ? ഉണ്ടാവെടതില്ല. ഇനി ഒരാളുടെ വിശപ്പടക്കാന്‍ അയാള്‍ മോഷ്ടിക്കുന്നത് അപരന് എങ്ങിനെ ബാധിക്കും എന്നതിന് പ്രസക്തി ഇല്ല. ഇനി ഒരുവന്റെ വിശപ്പ്‌ മാറ്റാന്‍ അവന്‍ കാക്കുന്നതോ കാമം തീര്‍ക്കാന്‍ അപരന്റെ സ്ത്രീയെ പ്രാപിക്കുന്നതോ കുറ്റകരം ആവുന്നില്ല. അപരന് അത് ദ്രോഹം ആയത് കൊണ്ട് അല്ലെങ്കില്‍ അവന്‍ ആ " ദ്രവ്യം " സ്വന്തം ആകി വെച്ചിരിക്കുന്നത് എതെകിലും ഒരു വികാരത്തിന്റെ അടിസ്ഥാനത്തില്‍ ആവും. അത് തലച്ചോറില്‍ ഉണ്ടാവുന്ന ഏതെങ്കിലും ഒരു രസ പ്രവര്‍ത്തനം ആണെകില്‍ തന്റേതു മാത്രം എന്ന സ്വാര്‍ത്ഥ രസ പ്രവര്‍ത്തനവും , കാമം , മോഹം എന്ന രസ പ്രവര്തവും നടക്കുന്ന സംഗട്ടനത്തില്‍ ഏതാവും അതിജയിക്കുക ? തീര്‍ച്ചയായും ഇവിടെ ഡാര്‍വിന്‍ പറയുന്ന കഴിവ് ഉള്ളവന്റെ അതിജീവനം വരുന്നു. ഇനി ഒരു സമൂഹി വ്യ്വസ്ടയില്‍ നില നില്‍കുന്ന നിയമങ്ങള്‍ക്കു (ബൌതികാമോ , ദൈവികാമോ ) ആണ് ഇത്തരം കാര്യങ്ങളില്‍ നാം പ്രസക്തി കൊടുക്കുന്നത് എങ്കില്‍ നമ്മുടെ ശരീരത്തിലെ സ്വാഭാവികമായ ഒരു രസ പ്രവര്തനിനു എതെങ്കലും നിയമം കൊണ്ട് തടയാന്‍ ആര്കെങ്കിലും അധികാരം ഉണ്ടോ ? ഇല്ല , ഇനി അത് ഒരു തകരാറ് ആയിട്ടാണ് കാണുന്നതെങ്കില്‍ നിയമത്തിനു അല്ല പ്രസക്തി ഒരു ഡോക്ടര്‍ക്കാണ്.
നിയമം ഇവിടെ കടന് വരുന്നത് അല്ലെങ്കില്‍ ഒരു സമൂഹി വ്യ്വസട്യുടെ നിലനില്‍പ്പിനു അനിവാര്യമാണ്. ഒരു സഹകരണം എന്ന ചിന്തയില്ലൂടെ ഉരുത്തിരിയുന്നത്, ദ്രവ്യം കൊണ്ട് മത്രം തീര്‍ത്താല്‍ തീരുന്നതാണോ മൂല്യങ്ങള്‍ .
ഇവിടെ പ്രസക്തമായ ഒരു വിഷയം ആണ് ബോധം . ഈ ബോധത്തില്‍ നിന്ന് ഉരുത്തിരിയുന്ന ഒന്നാണ് മൂല്യങ്ങള്‍ .

പ്രയോജനതെക്കള്‍ മഹത്തായ ഒരു പ്രേരകം ഉണ്ടാവുന്നിടത് മനുഷ്യനും , സ്വഭാവം , കര്‍മം , തുടങ്ങിയ ഏതെങ്കിലും ഒരു പ്രക്ര്യിയ ക്ക് ഇടയില്‍ നില നില്‍കുന്ന കണ്ണിയാണ് മൂല്യം .മൂല്യങ്ങള്‍ക്ക് വേണ്ടി ബലി അര്പികാനുള്ള ഒരു വൈകാരിക ഭാവത്തെ മനുഷ്യ വര്‍ഗ്ഗത്തിന്റെ പരമോല്‍ക്രുഷ്ട ഗുണം ആയി അന്ഗീകരികപെട്ടതാണ് .

argus said...

അത് പോലെ കാപട്യം അതിന്റെ അളവ് കോല്‍ എന്താണ് ?

ആഹാരം കിട്ടാന്‍ വേണ്ടി ഒരാള്‍ക്ക് വിശപ്പ്‌ അഭിനയിക്കാം , എന്നാല്‍ സ്വന്തം ജീവനും ധനവും നഷ്ടപെടുന്ന അവസ്തയില്‍ എത്ര ആളുകള്‍ക്ക് കാപട്യം അഭിനയിക്കാന്‍ കഴിയും.

മൂല്യങ്ങള്‍ക്ക് ബഹ്യ്മോ ഭൌതികമോ ആയ അസ്ടിതം ഇല്ല. ഈ ലോകത്ത് എല്ലാം ദ്രവ്യമായ അസ്ടിതം നിലനില്കുന്നതിലൂടെ അല്ല നിര്‍വചികക്പെടുന്നത് . നാഗരികതകളുടെ നിലനില്‍പ്പും പ്രയാണവും വളര്‍ച്ചയും എല്ലാം ഇത്തരം ദ്രവ്യ ബാഹ്യമായ ഒരു കൂട്ടം സവിശേഷതക്ളിലൂടെ ആണ് ഉണ്ടാവുന്നത്.നന്മ തിന്മകളുടെ സംവാദ ത്തിലൂടെ ,

വിശപ്പ്‌ അടക്കാന്‍ ആഹരം എന്ന ദ്രവ്യത്തെ അശ്രയിക്കുന്പോള്‍ , അത് ദ്രവ്യ്വുമായി ബന്ധപെട്ടു എന്ന് നമുക്ക് പറയാം എന്നാല്‍ തന്‍ കഴിക്കുന ആഹാരം തന്നെക്കാള്‍ അര്‍ഹത ഉള്ള ഒരുവന് തന്‍ പട്ടിണി കിടന്നു കൊണ്ട് കൊടുക്കുന്പോള്‍ അവിടെ ഉണ്ടാവുന്നത് ഒരു ത്യാഗം ആണ്. അത് അയാള്‍ വിശ്വസിക്കുന്ന ഒരു മൂല്യത്തെ ആസ്പദം ആകി ആവാം. അതിനു ഒരു ദ്രവ്യ മാനം ഉണ്ടാവണം എന്നില്ല. അത് അയാള്‍ വിശ്വസിക്കുന്ന ഒരു വിശ്വാസവുമായി അത് മതമാവം , മറ്റൊരു ആശയം ആവാം - ബന്ധപെട്ടു കിടക്കും .

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

എല്ലാ മൂല്യങ്ങളും ദ്രവ്യജന്യമാണ്. ദ്രവ്യപരമായി മാത്രമേ അതിനെ അടയാളപ്പെടുത്താനാവൂ. ത്യാഗത്തെക്കുറിച്ച് തന്നെ പറയാം. മതവിശ്വാസി പറയുന്നത് അയാള്‍ പലതും ത്യജി(!)ക്കുന്നുവെന്നാണ്. അയാള്‍ പറയും:പരലോകജീവിതം പരമാനന്ദം, തട്ടുതകര്‍പ്പന്‍, അനശ്വരം, ഉദാത്തം, ഒടുക്കമില്ലാത്തത്, ദ്രവ്യസുഖത്തിന്റെ പാരമ്യത, വിഷയസുഖത്തിന്റെ ഹോമകുണ്ഡം.... അത് കിട്ടാന്‍ നാം ഇന്നത്തെ ജീവിതത്തില്‍ ചില ത്യാഗ(!)ങ്ങള്‍ നടത്തണം. ദിവസവും നെറ്റി തറയിലിടിക്കണം, ബോഡി പാര്‍ട്ട് മുറിച്ചു കളയണം, ഒട്ടകത്തിന്റെ കഴുത്തറുക്കണം, പകല്‍പട്ടിണി പരിശീലിക്കണം, താടിയുടെ നീളം കൂട്ടണം, പാന്റിന്റെ നീളം കുറയ്ക്കണം, കൈ വെട്ടണം.....

എല്ലാം സമ്മോഹനമായ ആ പരലോകജീവിതത്തിനായി. മദ്യവും മദിരാക്ഷിയും വിരാമമില്ലാത്ത ഉദ്ധാരണവുമായി ഇന്നത്തെക്കാള്‍ നൂറിരട്ടി കൊതിപ്പിക്കുന്ന ഭൗതിക(ദ്രവ്യ)സുഖങ്ങള്‍ക്കായി നാം തയ്യാറെടുക്കണം. വന്യമായ ഭൗതികാസക്തിയും ഭ്രാന്തമായ അത്യാഗ്രഹവുമായി അവന്‍ പുസ്തകപ്രകാരം പലതരം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നു. അവന്‍ ദ്രവ്യം, അവന് വേണ്ടത് ദ്രവ്യസുഖം, ചെറുത് ത്യജിച്ച് വലുതിന് വേണ്ടി.

രവിചന്ദ്രന്‍ സി said...

ടി.വി ഗെയിം ഷോയില്‍ 10 ലക്ഷം രൂപ ജയിച്ചുകഴിഞ്ഞ് ചോദിക്കും. ഒന്നുകില്‍ 10 ലക്ഷം കൊണ്ടുപോകാം, അതല്ലെങ്കില്‍ അത് വേണ്ടെന്ന് വെച്ച് 100 കോടി രൂപയുടെ സമ്മാനചോദ്യം സ്വീകരിക്കാം. യാഥാര്‍ത്ഥ്യബോധമില്ലാത്ത അത്യാഗ്രഹി പറയും. ഞാന്‍ നൂറുകോടിയുടെ ചോദ്യത്തിനായി 10 ലക്ഷം നഷ്ടപ്പെടുത്താന്‍ തയ്യാറാണ്. ഇല്ലാത്ത 100 കോടിക്ക് വേണ്ടി ഉള്ള 10 ലക്ഷം നഷ്ടപ്പെടുത്തുന്നവനാണ് മതവിശ്വാസി. ദ്രവ്യാസക്തിയും ആര്‍ത്തി മൂത്ത് ഭ്രാന്തുപിടിച്ച അവന് മറ്റൊരു തീരുമാനം അസാധ്യം. മലങ്കോളു പ്രതീക്ഷിച്ച്, ഇപ്പോഴുള്ള ദ്രവ്യം കൊണ്ട് തൃപ്തിപ്പെടാതെ വന്‍തോതിലുള്ള ദ്രവ്യസുഖം കാംക്ഷിച്ച് അവന്‍ ഇപ്പോഴുള്ള ദ്രവ്യസുഖം കുറച്ച് കുറയ്ക്കാമെന്ന് തീരുമാനിക്കുന്നു. കുറച്ചാലേ അത് ലഭിക്കൂ എന്ന മതനിബന്ധനയാണിതിന് കാരണം. ദാനംകൊടുത്താല്‍ സ്വര്‍ഗ്ഗത്ത് ഇടവേളയില്ലാത്ത ബഹുതലലൈംഗികസുഖം കിട്ടുമെങ്കില്‍ അവന്‍ നിലവിലുള്ള ദ്രവ്യസുഖം അല്‍പ്പം കുറയ്ക്കും. ഇതാണവന്റെ ത്യാഗം!!!! മൃഗബലി നടത്തുമ്പോള്‍ അവന്റെ വിഷയസുഖം വര്‍ദ്ധിക്കണം. അവന്റെ കണക്കുകൂട്ടല്‍ ദ്രവ്യപരം, ആഗ്രഹിക്കുന്നത് അവിരാമമായ ദ്രവ്യസുഖം..ദ്രവ്യരഹിതവും ദ്രവ്യവിരുദ്ധമായി യാതൊന്നും അതിലില്ല. “അവിരാമമായ ഭോഗാസ്‌കതിക്ക് ത്യാഗം എന്ന മറുപേര് കൊടുത്തെന്നു കരുതി അടിസ്ഥാനയാഥാര്‍ത്ഥ്യം മായുന്നില്ല. മതവിശ്വാസി ത്യാഗിയാണെങ്കില്‍ നിരീശ്വരവാദി മഹാത്യാഗിയാണ്. മതസ്വര്‍ഗ്ഗവും മദിരാക്ഷി ക്‌ളബും അവന്‍ നിസ്സാരമായി ത്യജിക്കുന്നു. സ്വര്‍ഗ്ഗലഹരിയും ഭോഗസുഖവും അവന്‍ നിരാകരിക്കുന്നു.

ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് പത്ത് ലക്ഷം വാങ്ങി അവന്‍ സസന്തോഷം ജീവിക്കുന്നു. ഇല്ലാത്തതിനായി കയ്യിലുള്ളതിനെ(ജീവിതം) അവന്‍ അപമതിക്കുന്നില്ല. മതം ശരിയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ത്യാഗി നാസ്തികനാണ്, മതം തെറ്റാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ മണ്ടന്‍ മതവിശ്വാസിയും. നാസ്തികന്റെ ത്യാഗം അടിമുടി ദ്രവ്യമയമാകുന്നു, മതവിശ്വാസിയാകട്ടെ അമിതമായ ദ്രവ്യാസക്തിയെ ത്യാഗമായി ചിത്രീകരിക്കുന്നു. അവന്‍ കയ്യിലിരിക്കുന്ന കാടമുട്ട കളഞ്ഞ് ആനമുട്ടയ്ക്കായി ഉയര്‍ന്ന് ചാടുന്നു. നാസ്തികന്‍ രുചികരമായ കാടമുട്ട കഴിച്ച് സംതൃപ്തിയോടെ ജീവിതം ആഘോഷിക്കുന്നു.

കുഞ്ഞിപ്പ said...

പ്രവര്‍ത്തി ചെയ്യാനുള്ള കഴിവ്‌ എന്നതാണ് ഊര്‍ജ്ജം എന്ന വാക്കിന്‍റെ നിര്‍വചനം.
ദ്രവ്യങ്ങളെ ദ്രവ്യമായി നിലനിര്‍ത്തുന്നതില്‍ തുടങ്ങി ദ്രവ്യങ്ങള്‍ തമ്മിലുള്ള പരസ്പ്പര ബന്ധം നിലനിര്‍ത്തുന്നതിനും ദ്രവ്യങ്ങളുടെ സകലമാന പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജം ആവശ്യമുണ്ട്.

ദ്രവ്യങ്ങള്‍ തമ്മിലെ പരസ്പ്പര ബന്ധത്തില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഊര്‍ജ്ജങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളാണ്‌.ഊര്‍ജ്ജങ്ങള്‍ക്ക് കയറിയിറങ്ങാനും കടന്ന് പോവാനും കയറിക്കിടക്കാനുമുള്ള ഉപകരണങ്ങള്‍ മാത്രമാണ് ദ്രവ്യങ്ങള്‍.ദ്രവ്യങ്ങളളുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ഊര്‍ജ്ജങ്ങള്‍ തീരുമാനിച്ചാല്‍ ആ നിമിഷം ദ്രവ്യങ്ങള്‍ ഇല്ലാതാക്കും കാരണം പ്രപഞ്ച നിഘണ്ടുവില്‍ നിന്ന് 'ഊര്‍ജ്ജം'ശക്തി'ബലം'കഴിവ്‌
പോലെയുള്ള പദങ്ങള്‍ വെട്ടി കളയുന്നത് നിഘണ്ടു തന്നെ കത്തിച്ചു കളയുന്നതിന് തുല്യമാണ്.
പദാര്‍ത്ഥങ്ങളിലൂടെയുള്ള ഊര്‍ജ്ജ കൈമാറ്റം മുഖേന പദാര്‍ത്ഥങ്ങള്‍ തമ്മിലുള്ള ബന്ധം
നിലനിര്‍ത്തുന്നതോടപ്പം പദാര്‍ത്ഥത്തിന്‍റെ സൂക്ഷ്മ തലത്തില്‍ പദാര്‍ത്ഥ കണങ്ങളായ ക്വാര്‍ക്കുകളും ലെപ്ട്ടോനുകളും തമ്മില്‍ പരസ്പ്പര ബന്ധം നിലനിര്‍ത്തി പദാര്‍ത്ഥത്തെ യാഥാര്‍മാക്കുന്നത് ബോസോണുകളായ(ബലവാഹകര്‍) ഊര്‍ജ്ജകണങ്ങളാണ്.
ദൈവ കണം എന്നറിയപ്പെടുന്ന അതിലൊരു ബോസോണിനെ കണ്ടെത്താനാണ് കോടിക്കണക്കിന് ഡോളര്‍ മുടക്കി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളെല്ലാം.
പദാര്‍ത്ഥങ്ങളുടെ പ്രധാന സ്വഭാവമായ
സ്ഥലകാല ബന്ധനം സാധ്യമാവുന്നത് ആ ദൈവകണത്തിന്‍റെ സ്വാധീനം മൂലമാണ്.ആ ദൈവകണത്തെ കണ്ടെത്തിയാലും ഇല്ലെങ്കിലും അജ്ഞാതമായ എന്തോ ഒന്ന് പദാര്‍ത്ഥ കണങ്ങളെ സ്വാധീനിക്കുന്നു എന്ന് വ്യാക്തമാണ്.
ഊര്‍ജ്ജങ്ങളെ സംഭരിച്ചു വെക്കാനും ഊര്‍ജ്ജരൂപങ്ങളുടെ പരിവര്‍ത്തനത്തിനും കാരണമാകുന്നത് ദ്രവ്യമായത് കൊണ്ട് എല്ലാം ദ്രവ്യമയമാണെന്ന തെറ്റിദ്ധാരണ സ്വാഭാവികമാണ്,എന്നാല്‍ തങ്ങള്‍ ദ്രവ്യ
വാദികളാണെന്ന കാരണത്താല്‍ എല്ലാം ദ്രവ്യമാണ് ദ്രവ്യമല്ലാതെ മറ്റൊന്നുമില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് ബോധപൂര്‍വ്വമാണ്.

രവിചന്ദ്രന്‍ സി said...

ഊര്‍ജ്ജത്തിന് കയറി നിരങ്ങാനുള്ള കടത്തിണ്ണയാണ് ദ്രവ്യം, പുരുഷന്റെ കൃഷിസ്ഥലമാണ് സ്ര്തീ എന്നിങ്ങനെയുള്ള ഗോത്രസങ്കല്‍പ്പങ്ങള്‍ക്ക് മുമ്പില്‍ നമിക്കേണ്ടതുണ്ട്. ദ്രവ്യം ഊര്‍ജ്ജമാണെന്നും ഊര്‍ജ്ജം ദ്രവ്യമാണെന്നും ഒന്ന് മറ്റൊന്നിലേക്ക് മാറിമറിയുമ്പോഴുള്ള സവിശേഷ അവസ്ഥയാണ് പ്രപഞ്ചങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതെന്നും പറയുമ്പോള്‍ ബലം, ശക്തി, അത്യാഗ്രഹം, അങ്കലാപ്പ്, പേശീവലിവ് തുടങ്ങിയ പദങ്ങള്‍ കുത്തിത്തിരുകി ചിരിക്കെട്ടിന് തീ കൊളുത്തുമ്പോള്‍ അറിയാതെ നല്ല നമസ്‌ക്കാരം പറഞ്ഞുപോകും.

രവിചന്ദ്രന്‍ സി said...

ദ്രവ്യമെന്നത് സാധാരണഗതിയില്‍ mass, volume എന്നീ ഗുണങ്ങളുള്ള ഏതെന്നോ അത് എന്നു നാം പറയും. പക്ഷെ വ്യത്യസ്ത മേഖലകളില്‍ ഈ പദത്തിന് അര്‍്ത്ഥാന്തരങ്ങളും ഭിന്ന വിവക്ഷകളുമുണ്ട്. അതാകട്ടെ പലപ്പോഴും പരസ്പരം ഒത്തുപോകുന്നതുമല്ല. matter എന്ന പദത്തിന് ശാസ്ത്രീയമായി എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒരര്‍ത്ഥമോ നിര്‍വചനമോ ഇല്ല. സാധാരമയായി ദ്രവ്യത്തിന് ഖരം, ദ്രവം, വാതകം, പഌസ്മ എന്നിങ്ങനെ നാലവസ്ഥകളാണുള്ളതായാണ് പ്രാഥമികമായി നാം പഠിക്കുന്നത്.

എന്നാല്‍ പരീക്ഷണസാങ്കേതികതയിലുണ്ടായ(experimental techniques) കുതിച്ചുച്ചാട്ടത്തോടെ ഒരിക്കല്‍ പരികല്‍പ്പനാമാതൃകയില്‍(theoretical constructs) നിലനിന്ന പലതും ദ്രവ്യയാഥാര്‍ത്ഥ്യങ്ങളായി സാക്ഷാത്കരിക്കപ്പെട്ടു. ഉദാ-ബോസ് -ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റുകള്‍ (Bose–Einstein condensates), ഫെര്‍മിയോണിക് കണ്ടന്‍സേറ്റുകള്‍(fermionic condensates).

രവിചന്ദ്രന്‍ സി said...

അടിസ്ഥാന കണങ്ങളെക്കുറിച്ചുള്ള(basic particles) അന്വേഷണങ്ങള്‍ ദ്രവ്യത്തിന്റെ നൂതനദിശകളും നവീന അവസ്ഥകളും വെളിവാക്കുന്നതിലേക്കാണ് മുന്നേറിയത്. ഉദാ-ക്വാര്‍ക്ക്-ഗ്‌ളൂവോണ്‍ പ്‌ളാസ്മ(quark–gluon plasma). ഭൗതികശാസ്ത്ര-രസതന്ത്ര ലോകത്ത് ദ്രവ്യം തരംഗസ്വഭവവും (wave-like property) കണസ്വഭാവവും(particle-like property) പ്രകടിപ്പിക്കുന്നതായി വിശേഷിപ്പിക്കപ്പെടാറുണ്ട്. ഇതിനെ കണ-തരംഗ ദ്വന്ദഭാവം(wave–particle duality) എന്ന പേരില്‍ അറിയപ്പെടുന്നു. പ്രകാശത്തിന്റെ അടിസ്ഥാനഘടനയായ ഫോട്ടോണുകള്‍ കണങ്ങളാണെന്നും ആധുനികശാസ്ത്രം വിധിയെഴുതുന്നു. പ്രാപഞ്ചികശാസ്ത്രത്തിന്റെ (cosmology) മേഖലയില്‍ ദ്രവ്യം എന്ന പദത്തിന്റെ അര്‍ത്ഥാന്തരങ്ങളില്‍ ശ്യമദ്രവ്യം(dark matter), ശ്യാമോര്‍ജ്ജം (dark energy), പ്രതിദ്രവ്യം (antimatter) തുടങ്ങിയവയും ഉള്‍പ്പെടുന്നു.

ദ്രവ്യത്തിന്റെ ഈ നിഗൂഡഭാവങ്ങള്‍ ദ്രവ്യത്തെ നാമറിഞ്ഞുവെച്ചതുപോലെ നിര്‍മ്മാണശിലകളായല്ല (building blocks) മറിച്ച് ഇനിയും വേണ്ടത്ര നിര്‍ധാരണ വിധേയമായിട്ടില്ലാത്ത തികച്ചും അനിയതവും ഘടനാരഹിതവുമായ ദ്രവ്യ-ഊര്‍ജ്ജ ഭാവങ്ങളായാണ്(poorly understood forms of mass and energy) വിലയിരുത്തുന്നത്. ഒരു വ്യവസ്ഥ (system) മറ്റൊരു വ്യവസ്ഥയിലേക്ക് ഊര്‍ജ്ജം കൈമാറപ്പെടുന്നത് ദ്രവ്യം കൈമാറുന്നതിലൂടെയാണ്. ഊര്‍ജ്ജം കൈമാറുമ്പോള്‍ കൈമാറപ്പെടുന്നത് ദ്രവ്യവും ദ്രവ്യം കൈമാറുമ്പോള്‍ കൈമാറപ്പെടുന്നത് ഊര്‍ജ്ജവുമാകുന്നു. പ്രവര്‍ത്തി ചെയ്യാനുള്ള കഴിവാണ് ഊര്‍ജ്ജമെന്നത് പെട്ടെന്ന് മനസ്സിലാക്കാനുള്ള ഒരുപാധി മാത്രം. പ്രവര്‍ത്തി ചെയ്യുന്ന ഊര്‍ജ്ജവുമുണ്ടെന്നതുപോലെ പ്രവര്‍ത്തി ചെയ്യാനാവാത്ത ഊര്‍ജ്ജവുമുള്ളതായി(energy which can’t do work) ശാസ്ത്രം വിഭാവനം ചെയ്യുന്നു. ഊര്‍ജ്ജം പ്രവര്‍ത്തി ചെയ്യുമ്പോള്‍ ദ്രവ്യം തന്നെയാണത് നിര്‍വഹിക്കുന്നത്.

ഊര്‍ജ്ജത്തിന്റെ ഖനീഭവിച്ച രൂപമാണ് ദ്രവ്യമെന്ന സാധാരണ നിര്‍വചനവും കാര്യങ്ങള്‍ പെട്ടെന്നു മനസ്സിലാകാന്‍ ഉദ്ദേശിച്ചുള്ളതാണ്. ദ്രവ്യത്തില്‍ തമ്പടിച്ചുകിടക്കുന്ന കുടികിടപ്പുകാരനല്ല ഊര്‍ജ്ജം. ഊര്‍ജ്ജവും ദ്രവ്യവും ഒന്നുതന്നെയാണ്. ശ്യാമോര്‍ജ്ജം പോലും ദ്രവ്യമാണെന്ന് അംഗീകരിക്കപ്പെടുമ്പോള്‍ ഊര്‍ജ്ജം ദ്രവ്യത്തില്‍ കിടന്നു നിരങ്ങുന്നു എന്നൊക്കെയുള്ള മദ്രസാചിന്തകളൊക്കെ അതിന്റെ വഴിക്ക് വിടുന്നു.

രവിചന്ദ്രന്‍ സി said...

ബോസോണ്‍ (boson) എന്നാല്‍ ബോസ്-ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്‌സ് (Bose–Einstein statistics)അനുസരിക്കുന്ന സബ് അറ്റോമിക കണങ്ങള്‍ എന്നര്‍ത്ഥം. ദൈവകണം എന്നത് ഒരു രൂപകപരമായ പ്രയോഗമാണ്. അതല്ലാതെ അതിന് ദൈവവുമായോ ചെകുത്താനുമായോ യാതൊരു ബന്ധവുമില്ല.

ബോസോണുകള്‍ പ്രാഥമികതലത്തിലുള്ള ഫോട്ടോണുകളായോ(photons) സമുച്ചയങ്ങളായ (composites) മെസോണുകളായോ (mesons) സ്ഥിതി ചെയ്യും(എല്ലാ കംപോസിറ്റുകളും കൃത്യമായും ബോസോണാകുന്നില്ലെന്നത് വേറെ കാര്യം). ക്വാര്‍ക്ക് അടിസ്ഥാനപരമായി ഒരു സബ് അറ്റോമിക് അവസ്ഥയാണ്, അല്ലെങ്കില്‍ സാധ്യതയാണ്. ബോസോണ്‍ ദ്രവ്യമാണ്, ദ്രവ്യഭാവമാണ്, അതുപോലെ തന്നെ ഊര്‍ജ്ജരൂപവുമാണ്. വാഹകകണമായും(carrier particle) അത് ചിലപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

ദ്രവ്യ-ഊര്‍ജ്ജ സമീകരണം മനസ്സിലാക്കാന്‍ ബോസോണിനെപ്പോലെ ഉതകുന്ന മറ്റൊരു കണമില്ല. ഊര്‍ജ്ജ-ദ്രവ്യ വ്യതിരിക്തതയെന്ന വികലധാരണ പൂര്‍ണ്ണമായും റദ്ദുചെയ്യുന്ന ബോസോണുകളെപ്പോലുള്ള കണങ്ങള്‍ ഊര്‍ജ്ജകണം-ദ്രവ്യകണം എന്ന വിഭജനം അസാധ്യമാണെന്ന് വസ്തുതയ്ക്ക് അടിവരയിടുകയാണ് ചെയ്യുന്നത്. ബോസോണിലെത്തുമ്പോള്‍ ദ്രവ്യം ഊര്‍ജ്ജമാണെന്ന ഭൗതികതത്വം കൊച്ചുകുട്ടികള്‍ക്ക് വരെ മനസ്സിലാകുന്നു. അവിടെ അജ്ഞാതശക്തിയേയും ചാരഉപഗ്രഹത്തേയുമൊക്കെ കുത്തിതിരുകുന്നവര്‍ക്ക് അതിന്റെ സി.ഡി യിട്ട് കണ്ട് നിറുത്താതെ കയ്യടിക്കാം.

kaalidaasan said...
This comment has been removed by the author.
ChethuVasu said...

Latest News

May be a wee bit early to speculate , but science breaks all barriers and better itself with each new findings. If the findings are confirmed the theory of special relativity needs to be enhanced and modified accordingly by changing the universal constant a to a variable . Exciting indeed.

By the by ," ഇനി ദൈവം ന്യുട്രിനോയില്‍ ഇരിക്കുന്നു " എന്നാവും അടുത്ത വാദം !! ഹ ! ഹ !
ശാസ്ത്രം ഒരു തുടര്‍ച്ചയാണ് , പുരോഗതിയുടെയും അറിവിന്റെയും തുടര്‍ച്ച .!!

Anonymous said...

" ഇനി ദൈവം ന്യുട്രിനോയില്‍ ഇരിക്കുന്നു " എന്നാവും അടുത്ത വാദം !! ഹ ! ഹ ! >>>

ദൈവമില്ലാത്ത ഒരവസ്ഥ ചിന്തിക്കാന്‍ മനുഷ്യന് സാധ്യമല്ല വാസൂ.....
മാനുഷിക മൂല്യം എന്തെന്ന് നിര്‍ണയിക്കാന്‍ ശാസ്ത്രത്തിനാവുന്നില്ലെങ്കില്‍, ശാസ്ത്ര പരിമിതിയില്‍ വിശ്വസിക്കുക.
ശാസ്ത്രം നന്മയുടെയും തിന്മയുടെയും അടിസ്താനമാകത്തിടത്തോളം മതത്തില്‍ വാസുവിനും ശരണം പ്രാപിക്കാം..

Anonymous said...

"പ്രകാശത്തെക്കാള്‍ വേഗമേറിയ കണിക കണ്ടെത്തി.."

http://www.thejasnews.com/index.jsp?tp=det&det=yes&news_id=20110812317524956&

kaalidaasan said...
This comment has been removed by the author.
Anonymous said...

കയറിയിറങ്ങാനും കടന്ന് പോവാനും കയറിക്കിടക്കാനുമുള്ള ഉപകരണങ്ങള്‍ (ബ്ലോഗുകള്‍) ഇല്ലാതെയിരുന്നെങ്കില്‍ അനാഥ പ്രേതം പോലെ അണ്ടകടാഹത്തില്‍ ചുറ്റിത്തിരിയേണ്ടി വന്നേനെ.

«Oldest ‹Older   1 – 200 of 296   Newer› Newest»