ശാസ്ത്രം വെളിച്ചമാകുന്നു

Tuesday 6 September 2011

13.ഇല്ലായ്മയുടെ ഇതിഹാസം

അനശ്വര 'യാഥാര്‍ത്ഥ്യ'ത്തെ കുറിച്ചും പ്രപഞ്ചം എന്ന 'നിസ്സാര അനുഭവ'ത്തേക്കുറിച്ചും തലയറഞ്ഞ് പ്രസംഗിക്കുന്ന മായാവാദിയായ പ്രാഭാഷകന്‍.
''കൂട്ടരേ നാമെല്ലാം ഇല്ലാത്തതിന്റെ പിറകെയാണ്, ഉള്ളത് ആരും അറിയുന്നില്ല. ഈ പ്രപഞ്ചം കേവലം പുറംമോടി മാത്രം. യഥാര്‍ത്ഥ ഉണ്‍മ ദ്രവ്യസംബന്ധിയായ വ്യവഹാരികതയ്ക്ക് ഉപരിയാണെന്ന് അല്‍പ്പബുദ്ധികള്‍ അറിയുന്നില്ല. കാണുന്നതും കേള്‍ക്കുന്നതുമാണ് ശരിയെന്ന് നിനച്ച് സത്യത്തെ ഞെക്കികൊല്ലുന്ന മന്ദബുദ്ധികളേ, ഉപരിയായതിനെ അറിയുക, മായ തിരിസ്‌ക്കരിക്കുക, മിഥ്യ തള്ളിക്കളയുക''-പ്രഭാഷകന്‍ ആവേശംകൊണ്ട് പനി പിടിക്കുന്ന അവസ്ഥയിലായി.
''....എല്ലാവരും കാണാനാവാത്തതിനേയും കേള്‍ക്കാനാവാത്തതിനേയും നിസ്സാരവല്‍ക്കരിക്കുന്നു...ഇല്ലാത്തതിന്റെ പിന്നാലെ പായുന്നു....''
മീന്‍ വെട്ടുന്നിടത്ത് ചെന്നിരിക്കുന്ന പൂച്ചയെപോലെ പ്രപഞ്ചരഹസ്യത്തിന് കാതോര്‍ത്തിരുന്ന ഭക്തസദസ്സ് മലയാളസിനിമയില്‍ ഇംഗ്‌ളീഷ് ഡയലോഗ് കേള്‍ക്കുമ്പോള്‍ ഉന്മാദം കൊള്ളുന്ന നിരക്ഷരെ പോലെ ആടിയുലഞ്ഞു.
പ്രഭാഷണം പുരോഗമിക്കവെ, പെട്ടെന്ന്, എവിടെനിന്നോ ഒരു കൂറ്റന്‍ കാള കൊമ്പും കുലുക്കി സമ്മേളനവേദിയിലേക്ക് പാഞ്ഞടുത്തു. വേദിയാകെ കുത്തിമറിച്ച് ചവിട്ടിക്കുലുക്കി അത് എമ്പാടും മണ്ടി നടന്നു. പ്രഭാഷകനുള്‍പ്പെടെ എല്ലാവരും കാളയെ പേടിച്ച് 'സമ്മേളനസ്ഥലബാഹ്യമായാണ്' നിലയുറപ്പിച്ചത്. ഏതാണ്ട് അരമണിക്കൂര്‍ 
കഴിഞ്ഞ്‌ കാള ബന്ധിക്കപ്പെട്ടു. അതോടെ സദസ്സ് പുന:സംഘടിപ്പിക്കപ്പെടുകയും പ്രഭാഷകന്‍ പഴയപടി തുടരുകയും ചെയ്തു.
''...ഇല്ലാത്തതിനെക്കുറിച്ചുള്ള വേവലാതിയാണ് എല്ലാത്തിനും പിന്നില്‍..''


ദേ, വീണ്ടും ഒരു സംശയക്കാരന്‍! തെല്ലു സങ്കോചത്തോടെ അവന്‍ എഴുന്നേറ്റുനിന്നു. പ്രഭാഷകന്‍ തലയുയര്‍ത്തി ചോദിച്ചു:
''എന്താ മകനെ?''
''അല്ല സ്വാമി, ഇക്കാണുന്നതൊന്നും യാഥാര്‍ത്ഥമ
മല്ലെന്നും എല്ലാം നമ്മുടെ തോന്നലാണെന്നുമല്ലേ അങ്ങ് പറഞ്ഞുവരുന്നത്?''

''തീര്‍ച്ചയായും ആത്യന്തികസത്യം ഇതിനെല്ലാം അതീതമാണ്. ഇക്കാണുന്നതെല്ലാം വെറും മിഥ്യ''
''സ്വാമി അങ്ങനെയെങ്കില്‍....?''
''അങ്ങനെയെങ്കില്‍....?''
''തൊട്ടുമുമ്പ് ഇവിടൊരു കാള വന്ന് എല്ലാവരേയും ആക്രമിച്ചല്ലോ?''
''അതെ, ആക്രമിച്ചു, അതിനെന്താ?''
''അല്ല, അപ്പോള്‍ സ്വാമിയടക്കം എല്ലാവരും എഴുന്നേറ്റ് ഓടിയില്ലേ?''
''അതെ ഓടി അതിനെന്താ മകനേ? കാള കുത്താന്‍ വരുമ്പോള്‍ പിന്നെ ഭജനയും പാടി ഇരിക്കണോ?-പ്രഭാഷകന്റെ തമാശ സദസ്സില്‍ പരിഹാസച്ചിരി പടര്‍ത്തി.
''അതല്ല സ്വാമി....''
''ഏതല്ലെന്ന്...?''
''അല്ല സ്വാമി, എല്ലാം മിഥ്യയാണെങ്കില്‍ ആ കാളയും മിഥ്യയാണല്ലോ. മിഥ്യയായ കാള വന്നപ്പോള്‍ നാമെല്ലാവരും ഓടേണ്ട കാര്യമില്ലല്ലോ. അത് ഇല്ലാത്തതല്ലേ?''
''ഓ, അതാണോ കാര്യം?! ..മണ്ടച്ചാരെ! നീ പറഞ്ഞതു ശരി തന്നെ. എല്ലാം മിഥ്യ തന്നെ, ഒക്കെ നമ്മുടെ തോന്നലുകള്‍. കാള ഇവിടെ വന്നെന്നും എല്ലാവരും എഴുന്നേറ്റ് 
ഓടിയെന്നുമൊക്കെ നിനക്കുണ്ടായ തോന്നലുകളാണ് . വാസ്തവത്തില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല...ഇത്തരം തോന്നലുകളുള്ളതുകൊണ്ടാണ് നമുക്ക് പരമാര്‍ത്ഥജ്ഞാനം ലഭിക്കാതെ പോകുന്നത്. മനസ്സിലായോ?''

പ്രഭാഷകന്റെ മറുപടി കേട്ടപ്പോള്‍ ചിരിക്കുന്ന കാര്യത്തില്‍ ചോദ്യകര്‍ത്താവും സദസ്സിനൊപ്പം കൂടി.

മതം നികുതിയില്ലാത്ത വിനോദമാകുന്നു. Religion is taxless fun. പ്രപഞ്ചത്തിന്റെ ഏകകാരണം എന്ന 'പരമാര്‍ത്ഥജ്ഞാനം' പ്രാരംഭത്തില്‍ തന്നെ കണ്ടെത്തിയ മതം ബാക്കി ജ്ഞാനങ്ങളെ അതിന് കീഴിലാണ് പ്രതിഷ്ഠിക്കുന്നത്. 'വിധി ആദ്യം വിസ്താരം പിന്നീട്' എന്നതാണ് മതചിന്തയിലെ അടിത്തട്ട് യുക്തി. 'ഉള്‍വിളികളും വിഭ്രാന്തികളും വെളിപാടുകളും' കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ജ്ഞാനത്തേക്കാള്‍ മഹത്തരമാകുന്നു! ഏകകാരണം പ്രപഞ്ചവിരുദ്ധമായതിനാലും പ്രപഞ്ചം ബഹുകാരണസംബന്ധിയായതിനാലും ബഹുദൈവങ്ങള്‍ കൂടുതല്‍ യുക്തിസഹമാണെന്ന് വാദിക്കുന്നവരുണ്ട്. പ്രപഞ്ചകാരണങ്ങള്‍ ബഹുതലമായതിനാല്‍ ഏകദൈവവും ബഹുദൈവവും ഒരുപോല അസാധുവാണ്. എന്തെന്നാല്‍ ബഹുതലദൈവങ്ങള്‍ ഏകദൈവത്തിന്റെ മൂര്‍ത്തീരൂപങ്ങളായിട്ടാണ്(various manifestations) പൊതുവെ അവതരിപ്പിക്കപ്പെടുന്നത്.അതായത് ഒരുതരം അധികാരവികേന്ദ്രീകരണം. ഫലത്തില്‍ ബഹുദൈവവും ഏകദൈവം തന്നെയാകുന്നു എന്നാണതിനര്‍ത്ഥം. 



ദൈവം ഒന്നോ ഒന്നിലധികമോ എന്ന ചോദ്യം കാളപ്രസവത്തിലെ കുട്ടികള്‍ എത്രയെന്ന ചോദ്യം അനുസ്മരിപ്പിക്കും.
ടോട്ടമിസം(Totemism)-അനിമിസം(Animism)-പാഗനിസം(Paganism)-പാന്‍തീയിസം(Pantheism)-തീയിസം(theism)-ബഹുദൈവവിശ്വാസം (Polytheism) എന്നരീതിയില്‍ ഭിന്നരൂപങ്ങളില്‍ വികസിതമായ അഭൗതികശക്തിവിശ്വാസം അവസാനം എത്തിയിസം(atheism) എന്ന മതവിശ്വാസനിരാസത്തില്‍ സമാപിക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ വിശ്വാസരൂപങ്ങളും ഇന്നും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. 'ടോട്ടം'(Totem) സംരക്ഷകന്‍, അടുത്ത ബന്ധു, ചങ്ങാതി, കുലദൈവം എന്നൊക്കെയുള്ള രൂപത്തിലാണ് വരുന്നത്. അനിമിസത്തില്‍ ജീവനുള്ള വസ്തുക്കള്‍ക്കെല്ലാം ആത്മാവും ദൈവപ്രഭാവവും ആരോപിക്കപ്പെടുന്നു. പാന്‍തിയസം പ്രകൃതിദൈവസങ്കല്‍പ്പമാണ്. പ്രകൃതിതന്നെ ദൈവമാകുന്ന ഇവിടെ ഭക്തിയെക്കാള്‍ ആരാധനയ്ക്കാണ് മുന്‍തൂക്കം. നേരീയ ഭേദഗതിക്ക് വിധേയമായാല്‍ ഇത് നിരീശ്വരവാദമായി 
പരിണമിക്കും.


പേഗനിസത്തില്‍ പ്രകൃതിവസ്തുക്കളും മനുഷ്യരും അതീതശക്തികളുമൊക്കെ മൂര്‍ത്തികളായി ആരാധിക്കപ്പെടുമെങ്കിലും ഏകദൈവസങ്കല്‍പ്പത്തിലേതുപോലെ സര്‍വതിനേയും നിയന്ത്രിക്കുന്ന അധിദൈവം അവിടെയുമുണ്ട്. കാടും പുഴയും തീയും മലയുമൊക്കെ അവിടെ മൂര്‍ത്തികളാണ്. തീയിസം(Theism) മതപരമായ ആരാധനയാണ്. മതദൈവസങ്കല്‍പ്പത്തില്‍ വാസ്തവത്തില്‍ പുതുതായി ഒന്നുമില്ല. മേല്‍പ്പറഞ്ഞ എല്ലാ ആരാധനരീതികളും ഏറിയും കുറഞ്ഞും അവിടെ കടന്നുവരും. പുസ്തകവിശ്വാസമൊക്കെ സാമൂഹികപുരോഗതിക്കനുസരിച്ച് കടന്നുവന്നു എന്നു കണ്ടാല്‍മതി. മിക്ക മതദൈവങ്ങളും പ്രകൃതിശക്തികളോ (pagan deities) ആകാശപൗരന്‍മാരോ(sky god) ആയ ആണ്‍ദൈവങ്ങളാണ്. ചില മതങ്ങള്‍ ഏകദൈവമാതൃകയും(ജൂതമതം) മറ്റുചിലവ ബഹുദൈവക്രമവും(ഹിന്ദുമതം) പിന്തുടരുന്നുവെങ്കിലും ഫലത്തില്‍ ദൈവം എന്ന ആകാശപൗരന്‍ ഒരാളാണെന്ന് ഇരുകൂട്ടരും വാദിക്കുന്നു. ആരാധനയ്ക്കായി എല്ലാവരും മുകളിലോട്ട് നോക്കി പരിശീലിക്കുന്നു.

മതം ദൈവം ആളുംതരവും നോക്കി ഇടപെടുന്ന വ്യക്തിയാണ്. ഒരു 'വെടിക്കെട്ടുകാരനെ'പോലെ പ്രപഞ്ചത്തില്‍നിന്ന് ദൂരെ മാറിനിന്ന് 'മഹാവിഭേദന'മൊക്കെ(The Big Bang) നടത്തി തളര്‍ന്നിരിക്കുന്ന ഈ ആകാശപൗരന്റെ പ്രധാന താല്‍പര്യം ഭൂമിയിലെ താരതമ്യേന ആധുനിക ജീവികളിലൊന്നായ മനുഷ്യന്റെ ചെയ്തികളും കര്‍മ്മങ്ങളുമാണ്. മനുഷ്യന്‍ ചെയ്യേണ്ടതും ചെയ്തുകൂടാന്‍ പാടില്ലാത്തതുമായി ഒരു പിടി കാര്യങ്ങളുടെ നീണ്ട പട്ടികയും കീശയുടെ പോക്കറ്റിലിട്ടാണ് അദ്ദേഹം സദാ പ്രപഞ്ചത്തെ പണിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു പുതിയ ഗാലക്‌സി ഉണ്ടാക്കുന്ന അതേ സമയത്ത് അദ്ദേഹം ഭൂമിയില്‍ നടക്കുന്ന ഒരു 'മതനിന്ദ'യും ശ്രദ്ധിക്കും. പിന്നെ തന്നെത്താന്‍ ശ്രദ്ധിക്കും. ബോറടിക്കുമ്പോള്‍ തന്നെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കും, പിന്നെ തനിക്ക് ശ്രദ്ധ തെറ്റുന്നുണ്ടോയെന്ന് ശ്രദ്ധിക്കും.... ഇത്തരം അവിരാമമായ വിനോദത്തില്‍ അഭിരമിക്കുന്ന ജൂതമതമാതൃകയിലുള്ള ഏകദൈവസങ്കല്‍പ്പം പ്രാചീനമായ പ്രകൃതിദൈവത്തിന്റെ അനുകരണമാണ്. ടോട്ടമിസത്തിന്റെ കറിക്കൂട്ടുകളാണവിടെയും രുചി നിശ്ചയിക്കുന്നത്. 



മതദൈവങ്ങളെല്ലാം 'ഒന്നാ'ണെന്നത് വിശ്വാസികള്‍ നുണ പറഞ്ഞേക്കും. ഒന്നായി കഴിഞ്ഞാല്‍ സംഗതി യുക്തിസഹമായി എന്നാണവരുടെ വികലധാരണ. കുടുംബാസൂത്രണം വഴി സന്താനങ്ങളെ കുറച്ചാല്‍ മാത്രംമതി നല്ല മാതാപിതാക്കളായി പേരെടുക്കാം എന്ന ധാരണ പോലെയാണിത്. വാക്കില്‍ ഒന്നായിട്ട് കാര്യമില്ല. ഒന്നാകുകയെന്നത് ദൈവങ്ങളുടെ പേക്കിനാവാണ്. 'അന്യദൈവഭയ'മാണ് എല്ലാ മതദൈവളുടേയും ആത്യന്തികപ്രശ്‌നം. ഈ ഫോബിയ സദാ അവരുടെ ഉള്ള് നീറ്റുന്നു.

മനുഷ്യന്‍ എഴുത്തും വായനയും സാഹിത്യവുമൊക്കെ തുടങ്ങിയതിന് ശേഷമാണ് പല മതദൈവങ്ങള്‍ക്കും പുസ്തകപ്രസാധകരംഗത്ത് താല്‍പര്യമുദിച്ചത്. ദൈവാരാധനയുടെ പരിണാമചരിത്രം പരിശോധിച്ചാല്‍ മുമ്പ് നിലവിലിരുന്ന വ്യവസ്ഥകളെ അപേക്ഷിച്ച് പറയത്തക്ക പുരോഗതിയൊന്നും ആധുനിക മതവിശ്വാസത്തിനില്ല. ആരാധനാക്രമങ്ങള്‍ പരുവപ്പെട്ടത് അതാത് ഘട്ടത്തില്‍ നിലവിലിരുന്ന ജ്ഞാനതലത്തെയും പ്രകൃതിവീക്ഷണത്തേയും ആധാരമാക്കിയാണ്. അങ്ങനെനോക്കുമ്പോള്‍ പ്രാചീന ആരാധനക്രമങ്ങള്‍ അന്നത്തെ ജ്ഞാനതലവുമായും പ്രപഞ്ചവിജ്ഞാനവുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു പോകുന്നതായി കാണാം. ആകാശം എന്തെന്നറിയാത്ത ജനത്തിന് ആകാശത്തിന് മുകളിലുളള 'സ്വര്‍ഗ്ഗം' കമനീയമായി തോന്നും. പക്ഷെ ഈ ഗോത്രസങ്കല്‍പ്പങ്ങള്‍ ചുമലിലേറ്റുന്ന 'ആധുനികമത'ങ്ങള്‍ ഞെട്ടിപ്പിക്കുന്ന ഫലിതമായി തുടരുന്നു. പ്രാകൃതമായ ഉപാസനാസങ്കല്‍പ്പങ്ങള്‍ക്ക് കാലികപ്രസക്തിയുണ്ടായിരുന്നു. ഇന്നത്തെ മതങ്ങള്‍ക്കതില്ല. പ്രാചീനമതങ്ങള്‍ അന്നിന്റെ നേട്ടവും ഇന്നിന്റെ ബാധ്യതയുമാണ്. മനുഷ്യന്‍ പുലിയെപ്പോലെ ചീറിപ്പായുമ്പോള്‍ മതം മലിനജലം പോലെ തളംകെട്ടിക്കിടക്കുന്നു.

ദൈവത്തിന് തെളിവില്ലെന്ന തികഞ്ഞ ബോധ്യമുള്ളതിനാല്‍ മതം ആധുനിക കാലത്ത് ചില അടുവുനയങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. കടം വീട്ടാനുള്ള ബാധ്യത ഒഴിവാക്കാനായി ഒരാള്‍ സ്വയം പാപ്പരായി പ്രഖ്യാപിക്കുന്ന കുബുദ്ധിയിവിടെ കാണാം. പണ്ട് സ്വപ്നദര്‍ശനവും വെളിപാടും അത്ഭുതങ്ങളുമൊക്കെയായി പരന്നൊഴുകിയിരുന്ന ദൈവങ്ങളൊക്കെ ആ മടപ്പണി നിറുത്തിയിട്ട് കാലം കുറെയായി. എന്താണെന്നറിയില്ല, ദൈവം അപ്രതീക്ഷിതമായി അലസനായി മാറി. പ്രത്യക്ഷപ്പെടലും അശരീരികളും തീരെയില്ലാതായി. അവസാനകാലത്ത് ചിലരെ നേരില്‍ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തുവത്രെ. അതിനുശേഷം കടയടച്ച് ഷട്ടറിട്ടു. കാണാനാവില്ല, കേള്‍ക്കാനാവില്ല, അറിയാനാവില്ല.... തുടങ്ങി മനുഷ്യന് പരിചിതമായ മിക്ക 'ഇല്ല'കളും ദൈവരക്ഷയ്ക്കായി ഉപയോഗിക്കാന്‍ മതം ബാദ്ധ്യസ്ഥമായി. എല്ലാ 'ഇല്ല'കളും ചേര്‍ന്നവനാണ് ദൈവമെങ്കിലും, വിചിത്രമെന്ന് പറയട്ടെ, ആ ദൈവം 'ഉണ്ട്' എന്ന് മതം ആണയിടുന്നു.



ദൈവം ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍വ 'ഇല്ല'കളും അടിച്ചേല്‍പ്പിക്കുന്നത്. തെളിവ് തേടി ആരെങ്കിലും ശല്യപ്പെടുത്തുമെന്ന ആശങ്ക മൂത്ത് ചില മതങ്ങള്‍ ദൈവത്തെ ഈ പ്രപഞ്ചത്തില്‍ നിന്നുതന്നെ ആട്ടിപ്പായിച്ചു. ഈ പുറത്താക്കപ്പെട്ടവനെ കുറിച്ച് ആരെങ്കിലും നിയമമോ വ്യവസ്ഥയോ ഉന്നയിച്ച് തര്‍ക്കിക്കുമെന്ന ഭയം മൂലം അറിയപ്പെടുന്ന എല്ലാ നിയമങ്ങളും അവന് ബാധകമല്ലാതാക്കി. ഇക്കാലത്താരും ദൈവത്തിന് 'തെളിവ്' ചോദിക്കാറില്ല. ദൈവത്തിന് തെളിവില്ലാത്തതല്ല മറിച്ച് ചോദിക്കന്നവന് വെളിവില്ലാത്തതാണ് പ്രശ്‌നമെന്ന് മതം പ്രഖ്യാപിച്ചിട്ടുണ്ട്. ആ പറയുന്നതില്‍ കാര്യമില്ലാതില്ല. തെളിവില്ലാത്ത ഒന്നിന്റെ തെളിവെവിടെ എന്നു ചോദിക്കുന്നതിലും വിചിത്രമായി എന്താണുള്ളത്?! ദൈവത്ത കുറിച്ച് കാര്യമായൊന്നും അറിയാനാവില്ലെന്നാണ് മതപ്രചരണമെങ്കിലും ഇനി കാര്യമായിട്ടൊന്നും അറിയാന്‍ ബാക്കിയില്ലെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം! ദൈവത്തെ കുറിച്ച് മതം എന്തൊക്കെയാണ് പറയാന്‍ പോകുന്നതെന്ന് ദൈവത്തിനുപോലും അറിയാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. തെളിവില്ലാത്തതിനാല്‍ മതം 'അറിഞ്ഞ'തൊക്കെ സത്യമാണോ എന്നറിയാനും വകുപ്പില്ല. അതായത് ദൈവത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തും പറയാം. ഒന്നുമറിയാനാവാത്ത ദൈവത്തെ പറ്റി എന്തും പറയാനുള്ള അവകാശാധികാരങ്ങള്‍ മതവിശ്വാസിക്ക് സ്വന്തം.

എല്ലാത്തിനും കാരണമുണ്ട്, ദൈവത്തിനത് വേണ്ട, എല്ലാത്തിനേയും ചലിപ്പിക്കാന്‍ ആരെങ്കിലും വേണം, ദൈവം സ്വയം തുള്ളിക്കൊള്ളും -ഈ മാതൃകയിലുള്ള അക്വിനാസ് നിയമങ്ങള്‍ തന്നെ ഉദാഹരണം. പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച് പരിപാലിച്ച് ഭക്തന്റെ തലയില്‍ കയറി വിക്രിയകള്‍ കാട്ടിക്കൂട്ടുകയും ബലിമൃഗത്തില്‍ രക്തം കാണുമ്പോള്‍ അര്‍മാദിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് എടുത്ത് പ്രപഞ്ചത്തിന് അപ്പുറമായ എങ്ങോട്ടോ(?) വലിച്ചെറിഞ്ഞത്. ഇനി ആ വകുപ്പില്‍ ആരും തെളിവ് ചോദിക്കില്ലല്ലോ! ദൈവത്തിന്റെ സര്‍വരേഖകളും ആധാരവും ഫാന്‍സ് ക്‌ളബ്ബുകളും ഉള്ളത് പ്രപഞ്ചത്തിലാണ്. പക്ഷെ പുള്ളി പ്രപഞ്ചത്തിനുള്ളില്‍ കാലുകുത്തില്ല- അസ്സല്‍ 'വെടിക്കെട്ടുകാരന്‍ ദൈവം'! പ്രപഞ്ചത്തിന് ബാഹ്യമായ എവിടെ എന്നുചോദിച്ചാല്‍ പ്രപഞ്ചത്തിലിരുന്ന് പ്രപഞ്ചബാഹ്യം എവിടെയെന്ന് ചോദിക്കുന്നോ, കയറെടാ റാസ്‌ക്കല്‍ വണ്ടിയില്‍''-എന്നായിരിക്കും മതമറുപടി.

പിന്നെ ഒരു തലവേദന പ്രപഞ്ചനിയമവും ഭൗതികനിയമങ്ങളുമായിരുന്നു. അവയൊന്നും ദൈവത്തിന് സൂചി കുത്താന്‍ ഇടം നല്‍കില്ലെന്ന വാശിയിലാണ്. ആ വിഷയങ്ങളിലും ദൈവത്തിന് പൂജ്യം മാര്‍ക്കാണെന്ന് മനസ്സിലാക്കിയ മതം ദൈവത്തെ അത്തരം നിയമങ്ങള്‍ക്കെല്ലാം അതീതമായി പ്രതിഷ്ഠിച്ച് കാര്യങ്ങള്‍ എളുപ്പമാക്കി. ഉണ്ടാക്കിയവന് നിയമം ഉണ്ടാക്കാന്‍ ആരും വളര്‍ന്നിട്ടെല്ലെന്ന് തീട്ടൂരവുമിറക്കി. ഇടയ്ക്കിടെ മഹാവിഭേദനം, താപഗതികം, ക്വാണ്ടം സിദ്ധാന്തം എന്നിവ പോലുള്ള പ്രാപഞ്ചിക പരികല്‍പ്പനകളും നിയമങ്ങളുമൊക്കെ ഉദ്ധരിച്ച് 'പ്രാപഞ്ചികനിയമങ്ങള്‍ക്ക് അതീതമായ', പ്രപഞ്ചത്തിലേയില്ലാത്ത ദൈവത്തെ തെളിയിക്കുന്ന ഒടിയന്‍മാരും രംഗത്തുണ്ട്. പ്രാപഞ്ചികനിയമങ്ങള്‍, ഭൗതികസമവാക്യങ്ങള്‍ ഇതൊക്കെ നിങ്ങള്‍ പ്രപഞ്ചാതീതന്റെ കാര്യത്തില്‍ ഉന്നയിക്കുന്നത് ശരിയാണോ എന്നൊക്കെ ചോദിച്ചാല്‍ ഒടിയന്‍മാര്‍ നിലവിടും. എന്തുകൊണ്ടായിക്കൂടാ? ദൈവത്തിന് അജ്ഞതയിലേ ഒളിക്കാനാവൂ. അജ്ഞതയും സംശയവും ഏതൊക്കെ മേഖലകളിലുണ്ടോ അവിടെയൊക്കെ ദൈവത്തെ ഒളിപ്പിക്കാം. അതിനി ബിഗ് ബാംഗായാലും തമോഗര്‍ത്തമായാലും വേണ്ടില്ല. ഒളിത്താവളമെവിടെയുണ്ടോ അവിടെയാണ് ദൈവം പൂത്തുലയുന്നത്. ആധുനികമായ ശാസ്ത്ര പരികല്‍പ്പനകളും സങ്കീര്‍ണ്ണനിയമങ്ങളും സാധാരണക്കാരുടെ ജ്ഞേയ-ജ്ഞാന പരിധിക്ക് പുറത്താണ്. ഇത്തരം സങ്കീര്‍ണ്ണമായ ആശയങ്ങളുടെ പുകമറയില്‍ കുറച്ചുനേരം ദൈവത്തെ സംരംക്ഷിക്കാം.

മഴവില്ലിലും ചിക്കന്‍പോക്‌സിലും ഇരുട്ടറകളിലും ഒളിച്ചിരുന്ന ദൈവം ഇപ്പോള്‍ ക്വണ്ടം അലകള്‍ക്കുള്ളില്‍ അട്ടയെപോലെ ചുരുണ്ടുകയറാന്‍ ശ്രമിക്കുകയാണ്. ഭാവിയിലെ ദൈവത്തിന്റെ ഒളിയിടങ്ങള്‍ ശാസ്ത്രം നാളെ എന്തൊക്കെ കണ്ടുപിടിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെ വെളിച്ചമെത്തുന്ന മേഖലകളില്‍ നിന്നും അജ്ജതയുടെ കുറ്റിക്കാട്ടിലേക്ക് ദൈവത്തെ മാറ്റിപ്രതിഷ്ഠിക്കലാണ് മതവ്യാഖ്യാനഫാക്ടറിക്കാരുടെ കുലത്തൊഴില്‍. കാടും പടലും പിടിച്ചു കിടക്കുന്ന ഒളിസ്ഥലം വെട്ടിവെളിപ്പിക്കുമ്പോള്‍ ഇഴജന്തുക്കല്‍ തൊട്ടടുത്ത മറവിലേക്ക് ഓടി മറയുന്നതുപോലെ ശാസ്ത്രത്തിന്റെ വെളിച്ചമെത്തുന്നിടത്തു നിന്നൊക്കെ ദൈവം പ്രാണരക്ഷാര്‍ത്ഥം അജ്ഞതയുടെ തമസ്സിലേക്ക് പലായനം ചെയ്യുന്നു.

ഒഴിവാക്കാനുണ്ടായിരുന്ന മറ്റൊന്ന് 'ഭൗതികത' അഥവാ 'ദ്രവ്യപരത'യായിരുന്നു. തെളിവ് ഏറെ ആരായപ്പെടുന്ന ഒരു മേഖലയാണിത്. ഇവിടെയും ദൈവത്തിന് നിലനില്‍പ്പില്ലെന്ന് വന്നതോടെയാണ് സഹികെട്ട് 'ദൈവം ദ്രവ്യമല്ല'എന്ന ദയനീയമായ പ്രഖ്യാപനം മതം നടത്തിയത്! ദൈവങ്ങള്‍ പോലും അറിഞ്ഞിട്ടില്ലാത്ത കാര്യമാണിതൊക്കെ. മതസാഹിത്യമനുസരിച്ച് ദൈവങ്ങള്‍ ഈ പ്രപഞ്ചം വിട്ട് കളിക്കുന്നില്ല. പക്ഷെ ഇന്ന് ദൈവം പ്രപഞ്ചത്തിന് പുറത്താണ്. പുറത്തെവിടെ? 
ഉത്തരം മലയാള അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം! താന്‍ ദ്രവ്യമല്ലെന്നും ദൈവം ഒരുകാലത്തും പറഞ്ഞിട്ടില്ല. സത്യംപറഞ്ഞാല്‍ ദ്രവ്യം, ഊര്‍ജ്ജം എന്നൊക്കെ പറഞ്ഞാല്‍ എന്തെന്നുപോലും അവനറിയില്ല. പിന്നയല്ലേ തെര്‍മോ ഡൈനാമിക്‌സും പ്‌ളാങ്ക് കോണ്‍സ്റ്റന്റുമൊക്കെ.


ദ്രവ്യമല്ലാതെ മറ്റെന്താണുള്ളത്? ഭൗതികവാദിക്കറിയില്ല. അതാണവന്‍ ഭൗതികവാദിയായി നിലനില്‍ക്കുന്നത്. ദ്രവ്യത്തിന് ഉപരിയായ എന്തെങ്കിലും നിനക്കറിയുമോ വിശ്വാസി? ദ്രവ്യാതീതമായത് എന്തെന്ന് പറയാനുള്ള ഭൂതദയ ഇന്നേവരെ ഒരു മതവിശ്വാസിയും കാട്ടിയിട്ടില്ല. ഈ പ്രപഞ്ചത്തിന്റെ ഭൂതവും ഭാവിയും അട്ടിമറിക്കാന്‍ ശേഷിയുള്ള ഈ നിര്‍ണ്ണായക വെളിപ്പെടുത്തലിന് ഇന്നുവരെ ആരും തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാണ്. ദ്രവ്യത്തിനുപരിയായി വല്ലതും അറിയാമോ? തീര്‍ച്ചയായും അറിയില്ല, പക്ഷെ എന്തെങ്കിലും ഉണ്ടായിക്കൂടില്ല എന്നുണ്ടോ!? ശരിയാണ്, എന്താണ് ഉണ്ടായികൂടാന്‍ പാടില്ലാത്തത്?!



 ള്ളതല്ലേ നമുക്കറിയൂ, ഇല്ലാത്തത് ഉണ്ടാകില്ലെന്ന് എങ്ങനെ തറപ്പിച്ച് പറയും?! അപ്പോള്‍ ദൈവത്തിന്റെ കാര്യവും സമാനമല്ലേ? അതായത് ഉണ്ടായികൂടില്ല എന്ന് പറയാനാവില്ല. അത്രയല്ലേ ഉള്ളൂ കാര്യങ്ങള്‍? ഏയ്! അങ്ങനെയൊരു സന്ദേഹം സാധ്യമല്ല. ദൈവം ഉണ്ട്, ഉണ്ട്, ഉണ്ട്!!! അത് 'ഉണ്ടാക്കാനാ'ണല്ലോ നാം ഈ ബദ്ധപ്പാടൊക്കെ സഹിക്കുന്നത്!? സര്‍വതിനും അതീതനായ ദൈവത്തിന്റെ തെളിവായി ചില മതവാദികള്‍ അവതരിപ്പിക്കുന്നത് നിസ്സാരമായ ദ്രവ്യവസ്തുക്കളായ പര്‍വതം, സൂര്യചന്ദ്രന്‍മാര്‍, പ്രപഞ്ചം ആദിയായവയൊക്കെയാണ്! അവിടെ മാത്രം അയിത്തമില്ല!!!

പദാര്‍ത്ഥമല്ലാത്തതിനാല്‍ സര്‍വശക്തനായ ദൈവത്തിന് 'രൂപ'വുമില്ലെന്ന അടുത്ത ഒഴികഴിവും രൂപംകൊണ്ടു. രൂപമുണ്ടെങ്കിലല്ലേ ചൂണ്ടിക്കാട്ടേണ്ടതുള്ളു. ഇല്ലാത്ത ഒന്നിന് ഏറ്റവും സുരക്ഷിതമായ രൂപം 'രൂപമില്ലായ്മ' തന്നെയാണല്ലോ! ഒരു വെടിക്ക് 
രണ്ടു പക്ഷി!! അതില്‍പ്പിന്നെ എവിടെ? എന്ന ചോദ്യം ഒരുത്തനും ഉന്നയിക്കില്ലല്ലോ. ദൈവത്തിനെ ഒരോന്നില്‍ നിന്നും പുറത്താക്കുന്ന മതതന്ത്രം അപ്രതിരോധ്യമായ രീതിയില്‍ വിജയകരമാണോ? ഒരിക്കലുമല്ല. പരമ ശോചനീയകരമാണതിന്റെ പരിണതി. ഈ 'രക്ഷാപ്രവര്‍ത്തനത്തി'ന്റെ പാര്‍ശ്വഫലങ്ങള്‍ മതവാദങ്ങളുടെ നട്ടെല്ലൊടിക്കും. ഒരു നുണ സാധൂകരിക്കാന്‍ നൂറ് നുണ വേണ്ടിവരുമെന്ന പോലെ. മതത്തിന്റെ ദൈവപ്രതിരോധം കോഴികുഞ്ഞുങ്ങളെ പിടിച്ച് ഒറ്റാലിലാക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. ഒന്ന് അകത്താകുമ്പോള്‍ മറ്റൊന്നു പുറത്തുചാടുന്നു. രക്ഷാപ്രവര്‍ത്തനമെന്ന കീടനാശിനിയേറ്റ് സര്‍വതും നഷ്ടപ്പെട്ട ദൈവം മുമ്പത്തേക്കാള്‍ അസംബന്ധമായി മാറുന്നത് നോക്കൂ:


(1) പദാര്‍ത്ഥമാകാന്‍ സാധിക്കാത്ത ദൈവം സര്‍വശക്തനല്ല. സര്‍വശക്തന് എന്തുമാകാന്‍ കഴിയണം; എന്തുചെയ്യാനും. പദാര്‍ത്ഥമാകാതിരിക്കാനും പദാര്‍ത്ഥമാകാനും കഴിയണം. പക്ഷെ പദാര്‍ത്ഥമല്ലാതെ ഒന്നുമില്ലെന്നത് അംഗീകരിക്കാത്തവന് പോലും പദാര്‍ത്ഥം ഉണ്ടെന്ന് സമ്മതിക്കേണ്ടിവരും. അതിനാല്‍ ദൈവത്തിന് പദാര്‍ത്ഥമാകാണ്ടേതുണ്ട്. എപ്പോഴും വേണമെന്നില്ല, ചിലപ്പോഴെങ്കിലും. ഒരിക്കലും പദാര്‍ത്ഥമാകാന്‍ സാധിക്കാത്ത ദൈവം 'സര്‍വ'ശക്തനല്ല. എന്തുകൊണ്ട് ദൈവം പദാര്‍ത്ഥമാകുന്നില്ല? സര്‍വശക്തന് ആ കഴിവ് എന്തുകൊണ്ട് കൈവരിക്കാനായില്ല? മതസാഹിത്യത്തിലാകട്ടെ ദൈവം അടിമുടി പദാര്‍ത്ഥമാണ്.
(2) ദ്രവ്യമല്ലാത്തതിനാല്‍ രൂപമില്ലെന്ന വാദം യുക്തിരഹിതം. രൂപം ദ്രവ്യഗുണമാണ്, അല്ലെങ്കില്‍ ദ്രവ്യജന്യഗുണമാണ്. ദ്രവ്യം എല്ലായ്‌പ്പോഴും 'രൂപ'ഗുണം പ്രകടമാക്കണമെന്നില്ല. സ്ഥലം, സമയം, ഗുരുത്വം ഇത്യാദി അടിസ്ഥാന ദ്രവ്യഗുണങ്ങള്‍ ഇല്ലാത്ത അവസ്ഥയിലും ദ്രവ്യം സ്ഥിതി ചെയ്യാമെന്ന് ആധുനികശാസ്ത്രം പറയുന്നു. 'രൂപമാറ്റം' ഉണ്ടാകുന്നതിനും രൂപഗുണമുണ്ടാകേണ്ടതുണ്ട്. രൂപം എന്നാല്‍ പരിപ്പുവടയുടേയും നെയ്യപ്പത്തിന്റെയും ആകൃതിപോലെ എന്തോ ആണെന്ന ധാരണ പാടില്ല. നിയതമായ രൂപമൊന്നുമില്ലാത്ത ദ്രവ്യമാണ് പ്രപഞ്ചത്തില്‍ മഹാഭൂരിപക്ഷവും. ഇലക്‌ട്രോണിന്റെ രൂപമെന്താണ്?! പരമാണുകണങ്ങളെല്ലാം രൂപരഹിതമാണ്;അല്ലെങ്കില്‍ അസ്ഥിരരൂപികളാണ്. രൂപരാഹിത്യം മേന്മയാണെന്ന് വാദിക്കുന്നവര്‍ രൂപം എന്ന ഗുണം അല്ലെങ്കില്‍ ശേഷി അപ്രാപ്യമായ ദൈവത്തിന്റെ 'സര്‍വശക്തി' നിര്‍ദ്ദയമായി റദ്ദാക്കപ്പെടുകയാണെന്നറിയണം. ദൈവം സര്‍വശക്തനാണെങ്കില്‍ അവന് ഒന്നും 'ഇല്ലാതെ' വരാന്‍ പാടില്ല. ഒന്നും ആകാതിരിക്കാനും പാടില്ല. അതുകൊണ്ടുതന്നെ രൂപരഹിതനായ സര്‍വശക്തന്‍ അസംബന്ധമാണ്.
(3) പ്രപഞ്ചബാഹ്യമായ 'വെടിക്കെട്ടുകാരന്‍ ദൈവം' തീരെ ദുര്‍ബലമായ ഒരു മതസങ്കല്‍പ്പമാണ്. പ്രപഞ്ചബാഹ്യമായ ദൈവം 'സര്‍വ'വ്യാപിയല്ല. രണ്ടായാലും ആ ദൈവം പ്രപഞ്ചത്തിലില്ല. എന്നാല്‍ പ്രപഞ്ചം ഉണ്ട്. പ്രപഞ്ചമേ ഉള്ളൂ എന്ന് വാദിക്കുന്ന ഭൗതികവാദിക്ക് അനുകൂലമാണ് ഇവിടെ നൂറുശതമാനം തെളിവുകളും. പ്രപഞ്ചത്തിലില്ലാത്ത ഒന്ന് 'സര്‍വവ്യാപി'യാണെന്ന് പറയുന്നത് നിലനില്‍ക്കില്ല. സര്‍വവ്യാപി പ്രപഞ്ചത്തിന് പുറത്തു പൊയ്‌ക്കൊള്ളട്ടെ, പക്ഷെ പ്രപഞ്ചത്തിനുള്ളിലേക്കും വരണം. പ്രപഞ്ചത്തിനുള്ളില്‍ നിലനില്‍ക്കണമെങ്കില്‍ ആരായാലും പ്രാപഞ്ചികനിയമങ്ങള്‍ അനുസരിക്കേണ്ടിവരും. ദൈവവും ഭക്തനും താഴോട്ട് ചാടിയാല്‍ ഇരുവരും താഴെ വീഴും.



(4) സര്‍വവ്യാപി അല്ലാത്ത ഒരാള്‍ക്ക് സര്‍വജ്ഞാനിയാകാനാവില്ല. എന്തെന്നാല്‍ 'സര്‍വവ്യാപിയായാല്‍ എങ്ങനെയുണ്ടാവും' എന്ന അനുഭജ്ഞാനം അയാള്‍ക്കില്ല. സര്‍വജ്ഞാനിക്ക് എല്ലാത്തരം അറിവുമുണ്ടായിരിക്കണമല്ലോ. കേട്ടറിവു മാത്രം മതിയാകില്ല. അനുഭവജ്ഞാനവും പ്രധാനമാണ്. സര്‍വവ്യാപിയല്ലാത്തതുകൊണ്ട് സര്‍വജ്ഞാനിയാകാനാവാത്ത ദൈവം ആ കാരണങ്ങള്‍ കൊണ്ടുകൂടി സര്‍വശക്തനാവാതെയും പോകുന്നു.
(5) സര്‍വജ്ഞാനിയും സര്‍വശക്തനും സര്‍വവ്യാപിയുമല്ലാത്ത ഒന്ന് പ്രപഞ്ചാതീതവുമാകില്ല. കാരണം പ്രപഞ്ചത്തിലുള്ള യാതൊന്നിനും ഈ കഴിവുകളില്ല. അതായത് പ്രചരിക്കപ്പെട്ട ശേഷികളും ആടയാഭരണങ്ങളും നഷ്ടപ്പെട്ട ദൈവം പ്രപഞ്ചത്തിലൊതുങ്ങേണ്ടി വരുന്നു. എന്നാല്‍ പ്രപഞ്ചത്തില്‍ അങ്ങനെയൊന്നില്ലെന്ന് മതം തന്നെ സമ്മതിക്കുന്നു-അപ്പോള്‍പ്പിന്നെ കൂടുതല്‍ പറയാനില്ല. ചുരുക്കത്തില്‍ ദൈവത്തിന് പ്രാപഞ്ചികമായോ പ്രാപഞ്ചാതീതമായോ നിലനില്‍പ്പില്ലെന്ന് മതം കിറുകൃത്യമായി തെളിയിക്കുന്നു.

(6) ഒരേസമയം പ്രാപഞ്ചികവും പ്രപഞ്ചാതീതവുമാകുന്ന ദൈവം പ്രപഞ്ചബാഹ്യമായി മാത്രം നിലകൊള്ളുന്ന ദൈവത്തേക്കാള്‍ പൂര്‍ണ്ണതയുള്ള സങ്കല്‍പ്പമാണ്. പരിപൂര്‍ണ്ണനെക്കാള്‍ കൂടുതല്‍ പൂര്‍ണ്ണതയുള്ള ഒന്നുണ്ടാവാന്‍ പാടില്ല. ദൈവത്തേക്കാള്‍ മികച്ചതൊന്നും സങ്കല്‍പ്പിക്കാനും സാധ്യമല്ലെന്നാണ് മതവാദം. പക്ഷെ ഇവിടെ ദൈവം പ്രപഞ്ചാതീതനാണെങ്കില്‍ ആ ദൈവത്തെക്കാള്‍ മികച്ച നിരവധി സങ്കല്‍പ്പങ്ങള്‍ സാധ്യമാണ്. സാങ്കല്‍പ്പികമായെങ്കിലും അതിശയിക്കപ്പട്ടാല്‍ ദൈവം അദൈവമാകും.
ദൈവത്തിന് തെളിവ് നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ഉപായമെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്ന രൂപരഹിതദൈവം, പ്രപഞ്ചാതീതദൈവം, ദ്രവ്യാതീതദൈവം തുടങ്ങിയ വികലഭാവനകള്‍ ദൈവത്തിന്റെ അസ്തിത്വം തന്നെ റദ്ദാക്കുന്നതാണ് നാം കണ്ടത്. സത്യത്തില്‍ ഒരു നിറംകെട്ട മതഫലിതങ്ങളാണിവ. 'വെളുക്കാന്‍ തേച്ചത് പാണ്ടായത്' മതത്തെ അലോരസപ്പെടുത്താതിരിക്കുമോ? ഇല്ലാത്തദൈവം 'രൂപരഹിത'മാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായെന്നു മാത്രം! പക്ഷെ അവിടെയും കാര്യങ്ങള്‍ അത്ര പന്തിയല്ല. കൂരിരുട്ടിലെ കറുത്തപൂച്ചയെ തെരയുന്നവനെ അന്ധനാക്കുമ്പോള്‍ കിട്ടുന്ന സുഖമാണത്. പക്ഷെ 'രൂപരാഹിത്യം' എന്നു വെറുതെ പറഞ്ഞതുകൊണ്ടായോ? താത്വികമായി അതിന്റെ സാധുതയും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ദൈവം പദാര്‍ത്ഥാതീതമാണെങ്കില്‍ 'പദാര്‍ത്ഥമൊഴികയുള്ളത്' എന്ന രൂപം സിദ്ധിക്കും-വെള്ളമൊഴിയുന്ന ഭാഗം കരയാകുന്നതുപോലെ. ദൈവം പ്രപഞ്ചബാഹ്യമായാല്‍ 'പ്രപഞ്ചം' ദൈവത്തിന്റെ രൂപം നിര്‍ണ്ണയിക്കും. ഏതൊന്നിനും രൂപരഹിതനാവാനുള്ള ഏക പോംവഴി പ്രപഞ്ചം നിറയുക എന്നതാണ്. അവിടെയും പ്രപഞ്ചത്തിന്റെ രൂപം ദൈവത്തിന് സിദ്ധിക്കുമെങ്കിലും 'വ്യതിരിക്തരൂപം' ഉണ്ടാവില്ല. പക്ഷെ സൃഷ്ടി-സ്രഷ്ടാവ് ദ്വന്ദം വരുന്നിടത്ത് രണ്ടും പ്രപഞ്ചത്തിനുള്ളിലായാലും ഇരുവര്‍ക്കും രൂപഗുണം സിദ്ധിക്കും. എന്തെന്നാല്‍ വ്യതിരിക്തത അവിടെ കടന്നുവരുകയാണ്. സൃഷ്ടിക്ക് എന്തായാലും രൂപമുണ്ട്. ബാക്കി വരുന്നത് സ്രഷ്ടാവാണ്. സൃഷ്ടിയുടെ രൂപം സ്രഷ്ടാവിനും രൂപം സമ്മാനിക്കുമെന്നര്‍ത്ഥം.

ദൈവത്തെ പ്രപഞ്ചത്തിനുള്ളിലാക്കിയാല്‍ തെളിവ് ചോദിക്കപ്പെടും. പ്രപഞ്ചത്തിന് പുറത്താക്കിയാല്‍ അവന് സര്‍വതും നഷ്ടപ്പെടും. അങ്ങനെ താത്വികമായി ദൈവത്തിന് പ്രപഞ്ചത്തിനകത്തും പുറത്തും സ്ഥിതിചെയ്യാനാവാതെ വരുന്നു. ഇരിക്കപ്പൊറുതിയില്ലാത്ത ദൈവം!! ഇല്ലാത്ത ഒന്നിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രശ്‌നമല്ല. അതുകൊണ്ടുതന്നെ ദൈവത്തിന് അന്നുമിന്നും ഇതൊരു പ്രശ്‌നമല്ല. നൂറ് ശതമാനം 'രൂപരഹിതവിഭ്രാന്തി'കളായ ചില മതദൈവങ്ങള്‍ വെള്ളത്തിന് മുകളില്‍ ചെന്നിരുന്ന് വെയില്‍ കായും! അതും പ്രപഞ്ചമൊക്കെ ഉണ്ടാകുന്നതിനും മുമ്പ്!! അതായത് വെള്ളത്തിനുള്ളില്‍ സര്‍വവ്യാപിയായ ദൈവമില്ല! വെള്ളത്തിന് രൂപമുള്ളതിനാല്‍ വെള്ളത്തിന് മുകളിലുള്ളതിനും രൂപമായി. ചില മതദൈവങ്ങള്‍ക്ക് മനുഷ്യനുമായി ഗുസ്തി പിടിക്കുന്നതിലാണ് താല്‍പര്യമെങ്കില്‍ മറ്റുചില പ്രപഞ്ചബാഹ്യദൈവങ്ങള്‍ രാത്രിയില്‍ ഭൗമാകാശത്തുനിന്ന് താഴോട്ട് 
ഇറങ്ങിയും മുകളിലോട്ട് കയറിയും കളിമാശ് കളിക്കും! രാത്രിയായതുകൊണ്ട് ഈ പ്രപഞ്ചബാഹ്യനെ ആരും കാണില്ലല്ലോ. ഇതേ രൂപരഹിതദൈവം ചിലപ്പോള്‍ സംസാരിക്കും -കേള്‍ക്കും-നോക്കും-പ്രണയിക്കും-യുദ്ധം ചെയ്യും! എന്നാല്‍ മനുഷ്യന് ചെയ്യാത്ത കാര്യങ്ങളൊന്നും അവനൊരിക്കലും ചെയ്യുകയുമില്ല. പ്രപഞ്ചബാഹ്യമായ ദൈവം പറയുന്നത് മനുഷ്യന്‍ കേള്‍ക്കണമെങ്കില്‍ ദൈവത്തിന് ദ്രവ്യമാകേണ്ടതുണ്ട്. അന്തരീക്ഷ വായുവില്‍ ശബ്ദതരംഗങ്ങള്‍ നിര്‍മ്മിച്ചാലേ ഇത് സാധ്യാമകൂ. പ്രാപഞ്ചികബലവും മര്‍ദ്ദവും ഇതിനാവശ്യമുണ്ട്. ചുരുക്കത്തില്‍ ദൈവത്തെ രൂപരഹിതമാക്കുന്നതും പദാര്‍ത്ഥരഹിതമാക്കുന്നതും ദൈവം ഇല്ലെന്നതിന്റെ ഏറ്റവും തൃപ്തികരമായ സത്യപ്രസ്താവനയാകുന്നു. എല്ലാ മതവും നാസ്തികതയില്‍ അവസാനിക്കുമെന്ന പഴമൊഴി സാര്‍ത്ഥകമാകുകയാണിവിടെ.


ദൈവം ഈ പ്രപഞ്ചത്തിലില്ല, ദ്രവ്യപരമായി അങ്ങനെയൊന്നില്ല, പ്രപാഞ്ചികനിയമപ്രകാരം അങ്ങനെയൊന്നില്ല, രൂപപരമായി അങ്ങനെയൊന്നില്ല....മതവാദി ഇപ്പറയുന്നതിനോടെല്ലാം നാസ്തികന്‍ പൂര്‍ണ്ണമായും യോജിക്കും. 'ഇല്ലാത്ത ഒന്ന്' ഈ തലങ്ങളിലെങ്ങും കാണില്ലല്ലോ; ഇല്ലാത്തതിന് രൂപവുമില്ല, അസ്തിത്വവുമില്ല, നിയമവുമില്ല. സത്യത്തില്‍ നാസ്തികര്‍ എക്കാലത്തും പറഞ്ഞിട്ടുള്ളതും ഇതൊക്കെ തന്നെ. പ്രപഞ്ചബാഹ്യം, നിയമാതീതം, ദ്രവ്യതീതം, രൂപരഹിതം..ഇത്യാദി ന്യൂനതകളൊക്കെ ഇല്ലാത്തവയുടെ മാത്രം 'ഗുണഗണ'ങ്ങളാണ്! നൂറില്‍ നൂറു പൊരുത്തമാണിവിടെ. ദൈവത്തിനെന്നല്ല, ഇല്ലാത്ത ഏതൊന്നിനും ഈ 'ഗുണഗണങ്ങള്‍'ഉണ്ടായിരിക്കും! ഡിങ്കന്റെയോ 2+%െര3/ഴ'-യുടേയോ കാര്യം പരിഗണിച്ചാലും ഇത് അക്ഷരംപ്രതി ശരിയാവും.

എന്നാല്‍ ഇതിനപ്പുറമുളള ഏതോ 'ഒളികേന്ദ്ര'ത്തില്‍ അതുണ്ടെന്ന് തീര്‍ച്ചപ്പെടുത്തുന്ന മതശാഠ്യമാണ് അസ്വീകാര്യമാകുന്നത്. മതംപ്രാചീനമായ ഒരു നുണയാണ്. നവനുണകള്‍ വെളിവാക്കപ്പെട്ട പരമ്പരാഗത നുണകളെ സാധൂകരിക്കില്ല. അടിച്ചോടിക്കപ്പെട്ട ദൈവം, സര്‍വതും നഷ്ടപ്പെട്ട അഭയാര്‍ത്ഥിയായ ദൈവം, 'വെടിക്കെട്ടുകാരനായ'ദൈവം..ഇതൊന്നും മതരക്ഷ കൊണ്ടുവരില്ല. 



ഭാവിയിലെ സാമ്പത്തികച്ചെലവോര്‍ത്ത് പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചമൂടുന്ന അപരിഷ്‌കൃത ജനതയെപ്പോലെ തെളിവ് ഹാജരക്കേണ്ടി വരുമെന്ന ബാധ്യത മുന്നില്‍ കണ്ട് ഒരിക്കല്‍ ഈ ലോകത്തെ പരമാധികാരിയായി കടലാസിലെങ്കിലും വിലസിയിരുന്ന ഒരുവനെ ദ്രവ്യരഹിതനാക്കി,നിയമവിരുദ്ധനാക്കി,കോലംനശിപ്പിച്ച്, ഉടുപ്പും വലിച്ചുകീറി പ്രപഞ്ചത്തിന്റെ ഇല്ലാപുറങ്ങളിലെവിടേക്കോ മതം നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞിരിക്കുന്നു. ഇനി അവന് വേണ്ടി വാദിക്കാന്‍ ആരുണ്ട്? അവന്റെ വിങ്ങലുകള്‍, അവന്റെ തേങ്ങലുകള്‍...എന്തേ നിങ്ങളും മുഖം തിരിക്കുകയാണോ?*****

296 comments:

«Oldest   ‹Older   201 – 296 of 296
ChethuVasu said...

എന്തൊരു കഷ്ടമാണിത് !!

ദ്രവ്യവും ഊര്‍ജ്ജവും ഒരു സംഭവം തന്നെ ആണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടു നൂറു വര്‍ഷമായി .. ആദ്യം ബേസിക് ക്ലയര്‍ ചെയ്യുക .. ഊര്‍ജ്ജം ദ്രവ്യം എന്നിവ ഒരേ സമയം തന്നെ ഒരു വസ്തുവിന്റെ രണ്ടു അവസ്ഥകള്‍ ആണ് അതായതു ഏതു വസ്തുവിനും ഒരേ സമയം ദ്രവ്യ സ്വഭാവവും ഊര്‍ജ്ജ സ്വഭാവും ഉണ്ട് ..

അതായത് മൊത്തം ദ്രവ്യം സമം അതിന്റെ റസ്റ്റ്‌ ദ്രവ്യം അധികം അതിന്റെ ഊര്‍ജ്ജ ദ്രവ്യം ---(1 ) .ഒരു വസ്തുവില്‍ നിന്നും ഊര്‍ജ്ജം നഷ്ടമാകുമ്പോള്‍ അതിന്റെ ദ്രവ്യം കുറയുന്നു - അതായതു അസ്ന്ഷ്ടമാകുന്ന ഊര്‍ജ്ജ ദ്രവ്യം കുറക്കപ്പെടുന്നു // തിരക്ക് കാരണം വാസുവിന് ഇത് കൂടുതല്‍ വിശദീകരിക്കാനുള്ള സമയവും ഇല്ല .

രവി സാര്‍ ഇവിടെ ദ്രവ്യം എന്നത് കൊണ്ട് ഉദ്ദേശിച്ചത് മാറ്റര്‍ എന്നല്ല മാസ് എന്നാണ് എന്ന് മനസ്സിലാക്കാന്‍ അപേക്ഷ . പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ( പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമേ വരെ ) മാറ്റര്‍ എന്നത് ഇപ്പോള്‍ ശാസ്ത്ര വിവക്ഷയില്‍ വരുന്ന ഒരു വാക്കല്ല . മാറ്റര്‍ എന്നത് കൊണ്ട് ഇന്ന് അര്‍ത്ഥമാക്കപ്പെടുന്നത് 'മാസ് ' എന്നാണു .. അതായതു ഊര്‍ജ്ജം പണ്ടത്തെ മാറ്റര്‍ അല്ല പക്ഷെ അതിനു മാസ് ഉണ്ട് ..!! അത് ഒരു ത്രാസ് വച്ച് അളന്നു നോക്കാനും പറ്റും ..!!

ഊര്‍ജ്ജം ആണ് ദൈവം എന്നൊന്നും പറഞ്ഞു കളഞ്ഞെക്കരുത് !!!! അത് ക്ലാസ്സിക്കല്‍ മെക്കാനിക്സിന്റെ കാലത്ത് മാത്രമേ പറയാ പോലും പറ്റു .

ChethuVasu said...

"ദൈവമില്ലാത്ത ഒരവസ്ഥ ചിന്തിക്കാന്‍ മനുഷ്യന് സാധ്യമല്ല വാസൂ....."

തീര്‍ച്ചയായും ഒരു സാധാരണ മനുഷ്യനു വളരെ വിഷമമാണ് ദൈവം ഇല്ല എന്ന് ചിന്തിക്കാന്‍ .. കാരണം പലരും നല്ല കാര്യങ്ങള്‍ ചെയ്യുന്നത് തന്നെ ദൈവം കാണുന്നുണ്ട് , ഒരു പ്രതിഭലം കിട്ടാതിരിക്കില്ല എന്നാ വ്ശ്വാസതിലാണ് ..അതെ കാരണം കൊണ്ട് തന്നെ ചിലപ്പോള്‍ ദൈവം പകരം ചോദിക്കും എന്ന് കരുതി കുറ്റ കൃത്യങ്ങള്‍ ചെയ്യാതിരിക്കുന്നതും .. പക്ഷെ പ്രശ്നം എന്താണെന്നു വച്ചാല്‍ തന്റെ ദൈവത്തിനു കുഴപ്പമില്ല എങ്കില്‍ അഥവാ തന്റെ ദൈവം തന്റെ കൂടെ ഉണ്ട് എങ്കില്‍ ഏതു അറ്റം വരെ നരാധമമായ പ്രവൃത്തി ചെയ്യാനും അതെ കാരണം തന്നെ പ്രേരകമാകുന്നു എന്നതാണ് .. സമൂഹത്തില്‍ കണ്ടു വരുന്നതും അതാണ്‌ ..

ഒന്നോര്‍ത്താല്‍ നന്മ ചെയ്യുന്ന , സഹജീവി സ്നേഹമുള്ള യുക്തിവാദികളെ സമ്മതിക്കണം .. ദൈവമുന്ടെന്നോ , ദൈവത്തില്‍ നിന്നും പ്രതിഭലമോ പിന്തുണയോ കിട്ടുമെന്നൊന്നും പ്രതീക്ഷിക്കാതെ , അത്തരത്തില്‍ ഒരു വ്യക്തിഗത താത്പര്യമോ സ്വാര്തതയോ ഇല്ലതെയാണല്ലോ അവര്‍ പല നല്ല കാര്യങ്ങളും ചെയ്തു കൂട്ടുന്നത്‌ .. അങ്ങനെ വരുമ്പോള്‍ ചില മനുഷ്യനെകിലും നിസ്വാര്‍ഥമായ (പ്രതിഭാലെച്ചയില്ലാത്ത) നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ദൈവ വിശ്വാസമല്ല , പകരം സഹജീവിയോടുള്ള സ്നേഹവും കരുണയും ആണു എന്ന് വരുന്നു .. ദൈവ വിശ്വാസത്തിന്റെ മേല്‍ ചെയ്തു കൂട്ടുന്ന നന്മകള്‍ക്ക് പങ്കാളിയാകാന്‍ പ്രതിഭാലെച്ച നിമിത്തം ആളെ കിട്ടുമെങ്കിലും , പട്ടാള ചിട്ടകളോടെ, വ്യാപകമായ നിലയില്‍ നിര്‍ബന്ധപ്പൂര്‍വ്വം നടപ്പാക്കാന്‍ സാധിക്കുമെങ്കിലും ആത്യന്തികമായി അത് അജ്ഞാതനായ ആരുടെയോ മുന്നില്‍ ആളാവാനും ആ അന്ജാതനെ പ്രീതിപ്പെടുതാനുള്ള ശ്രമങ്ങള്‍ മാത്രമാണ് .. മുനില്‍ വരുന്ന സാധുവിനെ സഹായിക്കുമ്പോഴും മാര്‍ക്കിടാന്‍ വരുന്ന ആള്‍ അത് കാണുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്ന മാനസികാവസ്ഥയും കൂടി ആണത്
..

ആരാധനാലയങ്ങള്‍ക്കു (ഏതു മതതിന്റെതും ആകട്ടെ ) മുമ്പില്‍ എപ്പോഴും ഭിക്ഷാടകരും അവശരും കൂടുതലായി കാണുന്നത് വിശാസികളുടെ മനശാസ്ത്രത്തെയും ആ മനശാസ്ത്രത്തില്‍ അടങ്ങിയിരിക്കുന്ന ദൈവത്തെയും അവര്‍ ( ഭിക്ഷാടകര്‍ ) സ്വാനുഭാങ്ങളിലൂടെ മനസ്സിലാക്കിയത്‌ കൊണ്ടാണ് .ചാരിറ്റിക്ക് പിന്നിലെ മനശാസ്ത്രത്തില്‍ പി എച് ഡി എടുത്തവര്‍ ആണ് ഈ ലോകത്തെ പിച്ചക്കാര്‍ എന്നാണ് വാസുവിന്റെ അഭിപ്രായം . അവര്‍ക്ക് തെറ്റാന്‍ വഴിയില്ല .

പക്ഷെ ശരിയാണ് , ദൈവമില്ലാത്ത ഒരു ലോകത്തെ കുറിച്ച് 'സങ്കല്പ്പികാന്‍ ' ബുദ്ധിമുട്ടാണ് .. കാരണം ആരുടെയോം മുമ്പില്‍ പെര്‍ഫോം ചെയ്തു മാര്‍ക്ക് വാങ്ങിക്കുക എന്നാ സ്റ്റേജു ഷോ ആണ് ഭൂരിപക്ഷം പേര്‍ക്കും സാമൂഹ്യ ജിവിതം സഹജീവി സ്നേഹം എന്നിവ.കരുണ ചെയ്യാന്‍ ആരോ പറഞ്ഞത് കൊണ്ടാണത്രേ ചിലര്‍ കരുണ ചെയ്യുന്നത് ..അമ്മ പ്പശുവില്‍ നിന്നും പറിച്ചു മാറ്റപ്പെടുന്ന പൈക്കുട്ടിയുടെ നിലവിളി കേള്‍ക്കുമ്പോള്‍ , തെറ്റിദ്ധരിച്ചു സ്വന്തം കുഞ്ഞിനെ കൊത്തികൊന്ന അമ്മപ്രാവിന്റെ ദുഃഖം അറിയുമ്പോള്‍ കഥ കേള്‍ക്കുന്ന കൊച്ചു കുഞ്ഞിന്റെ ഉള്ളം കരയുന്നത് അവന്‍ ആരും പറഞ്ഞു കൊടുത്ത കരുണയുടെ പാഠം പടിചിട്ടല്ലെന്നു എല്ലാവര്ക്കും അറിയാമെങ്കിലും സൌകര്യപൂര്‍വ്വം നമുക്കത് മറക്കാം ..സഹജമായ മനുഷ്യ ഗുണങ്ങള്‍ അവനില്ലെന്നു നമുക്ക് നടിക്കാം ..അതെല്ലാം മതത്തിന്റെയോ ദൈവത്തിന്റെയോ കണക്കില്‍ എഴുതി വക്കാം ..ശരിയാണ് ,.അടിസ്ഥാനപരാംയി മനുഷ്യന്റെ സ്വാര്‍ഥത കുറയാതെടുതോളം അവനെ പേടിപ്പിച്ചു അടക്കിയിരുത്താന്‍ ഒരു സങ്കല്‍പം ആവശ്യമാണ്‌ .ദൈവത്തെ പൂര്‍ണമായി മാറ്റി നിര്‍ത്താവുന്ന ഒരു അവസ്ഥയിലേക്ക് മനുഷ്യന്റെ പ്രാകൃതാവസ്ഥ ഇത് വരെ പൂര്‍ണമായി പുരോഗമിച്ചിട്ടില്ല .. എന്നാല്‍ മാനവികതയുടെയും സഹജീവി സംവേടനതിന്റെയും അംശങ്ങള്‍ കൈമുതലായവര്‍ക്ക് സ്വയം നന്മ ചെയ്യാന്‍ ഒരു ബാഹ്യ സങ്കല്‍പം ' ആവശ്യമില്ല , കാരണം ആ നന്മ സ്വാഭാവികമായി , സഹജമായി വരുന്നതായിരിക്കും .. ജീവിതത്തിന്റെ വ്യര്തത എന്നാ യാഥാര്‍ത്ഥ്യം ഒരു സാധാരണക്കാരനെ ഭയപ്പെടുതിയെക്കം , ആ വ്യര്തതയെ മറികടക്കാന്‍ അവനു ഒരു സങ്കല്പ ലോകത്തിന്റെ വാഗ്ദാനം മോഹനമായി തോന്നാം .. എന്നാല്‍ , ജീവിതം പ്രത്യേക ഉദ്ദേശ ലസ്ക്ഷ്യങ്ങള്‍ ഇല്ലാത്തതെന്ന് തിരിച്ചറിഞ്ഞിട്ടും അതില്‍ നിന്നും ഒളിച്ചോടാന്‍ ഒരു സങ്കല്പത്തെ ആശ്രയിക്കാതെ ,യഥാര്‍ത്ഥ ജീവിതം അതിന്റെ എല്ലാ പരിമിതിയോടും , മനുഷ്യ സഹജമായ സന്തോഷ -കൌതുകങ്ങലോടെയും ആസ്വദിക്കുന്നവര്‍ , അവര്‍ തീര്‍ച്ചയായും ഒരു പടി മുന്നില്‍ തന്നെ !!

രവിചന്ദ്രന്‍ സി said...

പ്രിയ വാസൂ,

ആ മനം വല്ലാതെ നൊന്തുവോ?

ChethuVasu said...

ഹ ഹ ! രവി സാര്‍ ,എഴുതി വന്നപ്പോള്‍ അല്പം ആവേശം കൂടി .. ആദിവാസികളുടെ സഹജമായ അറിവുകളെ സൂത്രതില്ക് അടിച്ചെടുത്ത് അതിനു വേറെ ഒരു ബ്രാന്‍ഡ്‌ ലേബല്‍ നല്‍കി പരസ്യം ചെയ്തു വില്‍ക്കുന്നവര്‍ ,എ ല്ലെങ്കില്‍ അത് പോലുള്ളവര്‍ ഒരു പാടുണ്ട് .. അത് ഒരു ശുദ്ധ തോന്ന്യാസം ആണെന്ന് അറിയുന്നവര്‍ മനുഷ്യസഹജമായ വൈകാരികതകളോടെ പ്രതികരിച്ചില്ലെങ്കില്‍ അത്ഭുതമെന്ത് ..!!ഹ ഹ !!

PS :കൊച്ചു കുട്ടിയുടെ ഉദാഹരണം പറഞ്ഞത് മതപരമായ ബോധ്യങ്ങള്‍ ഉറക്കുന്നതിനു വളരെ മുന്‍പേ തന്നെ ( അത്രയും ചെറിയ വയസിലെ) മതത്തിന്റെ കുത്തകയാക്കി വച്ചിരിക്കുന്ന നല്ല ശീലങ്ങളും മനുഷ്യ ഗുണങ്ങളും ആ കുട്ടിക്ക് സഹജമായി സ്വയാത്തമാണ് എന്ന് സൂചിപ്പിക്കാനാണ് ..

-ഞാനൊരു 'വികാര ജീവി'യാണ് -വാസു (ദയലോഗ് ഉമ്മര്‍ സ്ടയില്‍ :)) )

Anonymous said...

ദ്രവ്യവും ഊര്‍ജ്ജവും ഒരു സംഭവം തന്നെ ആണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടു നൂറു വര്‍ഷമായി ..>>>>

E=MC^2 ആയിരിക്കും ഉദ്ദേശിക്കുന്നത്.അതിലെ 'C' ഇപ്പോള്‍ സംശയത്തിന്‍റെ മുള്‍മുനയിലാണെന്ന വിവരമൊന്നും അറിഞ്ഞില്ലേ?

Anonymous said...

രവി സാര്‍ ഇവിടെ ദ്രവ്യം എന്നത് കൊണ്ട് ഉദ്ദേശിച്ചത് മാറ്റര്‍ എന്നല്ല മാസ് എന്നാണ് എന്ന് മനസ്സിലാക്കാന്‍ അപേക്ഷ . പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ( പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമേ വരെ ) മാറ്റര്‍ എന്നത് ഇപ്പോള്‍ ശാസ്ത്ര വിവക്ഷയില്‍ വരുന്ന ഒരു വാക്കല്ല . മാറ്റര്‍ എന്നത് കൊണ്ട് ഇന്ന് അര്‍ത്ഥമാക്കപ്പെടുന്നത് 'മാസ് ' എന്നാണു .. അതായതു ഊര്‍ജ്ജം പണ്ടത്തെ മാറ്റര്‍ അല്ല പക്ഷെ അതിനു മാസ് ഉണ്ട് ..!! അത് ഒരു ത്രാസ് വച്ച് അളന്നു നോക്കാനും പറ്റും ..!!



>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ദ്രവ്യത്തിന് മാറ്റര്‍ എന്ന് പറയുന്നത് കൊണ്ട് അത് ദ്രവ്യമല്ലെന്നും അത് ഭാഷയിലെ "കാര്യമാണെന്നും" ഇവിടെ ആരെങ്കിലും വാദിച്ചോ..?!!!(ഞാന്‍ കണ്ടില്ലല്ലോ,മുഴുവന്‍ വായിക്കാന്‍ പിന്നൊരിക്കല്‍ വരാം)

രവിചന്ദ്രന്‍ സി said...

C എത്രയോ അത്രയും എന്നു കണ്ടാല്‍മതി. ഇന്നു പരിഗണിക്കപ്പെടുന്ന 3 ലക്ഷം കി.മീ പ്രതി സെക്കന്‍ഡെങ്കില്‍ അത്. അതില്‍ കൂടുതലെങ്കില്‍ അങ്ങനെ. പ്രകാശത്തിന്റെ സഞ്ചാരവേഗതയെങ്കില്‍ അങ്ങനെ, ന്യൂട്രിനോയുടെയാണെങ്കില്‍ അങ്ങനെ. മറ്റേതെങ്കിലും കണം പരമാവധി സഞ്ചാരവേഗതയുമായി നാളെ രംഗത്തെത്തിയാലും ഈ സമവാക്യത്തിന് പ്രശ്‌നമില്ല. m നെ Cയുടെ വര്‍ഗ്ഗം കൊണ്ട് ഗുണിക്കണം. C യുടെ മ്യൂല്യം കുറഞ്ഞാലും കൂടിയാലും ചെയ്യേണ്ടതതുമാത്രമാണ്. C യുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഗണിതക്രിയയിലും ഫലത്തിലും ആനുപാതികമായ മാറ്റം വരുത്തും,അപ്പോഴും അടിസ്ഥാന സമവാക്യം തുടരും

argus said...

<<< എല്ലാ മൂല്യങ്ങളും ദ്രവ്യജന്യമാണ്. ദ്രവ്യപരമായി മാത്രമേ അതിനെ അടയാളപ്പെടുത്താനാവൂ. ത്യാഗത്തെക്കുറിച്ച് തന്നെ പറയാം. മതവിശ്വാസി പറയുന്നത് അയാള്‍ പലതും ത്യജി(!)ക്കുന്നുവെന്നാണ്. അയാള്‍ പറയും:പരലോകജീവിതം പരമാനന്ദം, തട്ടുതകര്‍പ്പന്‍, അനശ്വരം, ഉദാത്തം, ഒടുക്കമില്ലാത്തത്, ദ്രവ്യസുഖത്തിന്റെ പാരമ്യത, വിഷയസുഖത്തിന്റെ ഹോമകുണ്ഡം.... അത് കിട്ടാന്‍ നാം ഇന്നത്തെ ജീവിതത്തില്‍ ചില ത്യാഗ(!)ങ്ങള്‍ നടത്തണം. ദിവസവും നെറ്റി തറയിലിടിക്കണം, ബോഡി പാര്‍ട്ട് മുറിച്ചു കളയണം, ഒട്ടകത്തിന്റെ കഴുത്തറുക്കണം, പകല്‍പട്ടിണി പരിശീലിക്കണം, താടിയുടെ നീളം കൂട്ടണം, പാന്റിന്റെ നീളം കുറയ്ക്കണം, കൈ വെട്ടണം..... >>>>>

തലച്ചോറില്‍ രൂപപെടുന്ന രസപ്രവര്തങ്ങളെ അടിസ്ഥാനമാക്കി ഉണ്ടാവുന്ന ഒന്നാണ് മനുഷ്യന്റെ വികാര വിചാരങ്ങളെ നിയത്രിക്കുന്നതും ഉണ്ടാക്കുന്നതും എങ്കില്‍ നന്മ , തിന്മ എന്നിവയുടെ നിര്‍വചനം, ?
അതിനോട് അനുബന്ധമായി ....
സുന്ദരി ആയ ഒരു സ്ത്രീയോട് തോന്നുന്ന കാമം ഇവിടെ ഒരു വ്യക്തിയുടെ സ്വാഭാവികമായ അല്ലെങ്കില്‍ അനിവാര്യമായ സ്വഭാവ വിശേഷം ആണ് . തലച്ചോറില്‍ നടക്കുന്ന ഒരു രസ പ്രവര്തനിതിന്റെ പരിണതി. അത് കൊണ്ട് തന്നെ അവന്‍ സ്ത്രീയെ മോഹിക്കുകയോ അനുബവിക്കുകയോ ചെയുന്നത് എങ്ങിനെ നാം വിവക്ഷിക്കും ? ദ്രവ്യം കൊണ്ട് തീരുന്ന ഒരു വികാരം കുറ്റകരം ആവുമോ ? ഇനി ഏതെങ്കിലും സാമൂഹ്യ വ്യവസ്ടക്ക് അല്ലെങ്കില്‍ നിയമത്തിനു ഒരു ബലാല്‍സംഗം തടയാനുള്ള ത്രാണി ഉണ്ടാവുമോ ? ഉണ്ടാവെടതില്ല. ഇനി ഒരാളുടെ വിശപ്പടക്കാന്‍ അയാള്‍ മോഷ്ടിക്കുന്നത് അപരന് എങ്ങിനെ ബാധിക്കും എന്നതിന് പ്രസക്തി ഇല്ല. ഇനി ഒരുവന്റെ വിശപ്പ്‌ മാറ്റാന്‍ അവന്‍ കാക്കുന്നതോ കാമം തീര്‍ക്കാന്‍ അപരന്റെ സ്ത്രീയെ പ്രാപിക്കുന്നതോ കുറ്റകരം ആവുന്നില്ല. അപരന് അത് ദ്രോഹം ആയത് കൊണ്ട് അല്ലെങ്കില്‍ അവന്‍ ആ " ദ്രവ്യം " സ്വന്തം ആകി വെച്ചിരിക്കുന്നത് എതെകിലും ഒരു വികാരത്തിന്റെ അടിസ്ഥാനത്തില്‍ ആവും. അത് തലച്ചോറില്‍ ഉണ്ടാവുന്ന ഏതെങ്കിലും ഒരു രസ പ്രവര്‍ത്തനം ആണെകില്‍ തന്റേതു മാത്രം എന്ന സ്വാര്‍ത്ഥ രസ പ്രവര്‍ത്തനവും , കാമം , മോഹം എന്ന രസ പ്രവര്തവും നടക്കുന്ന സംഗട്ടനത്തില്‍ ഏതാവും അതിജയിക്കുക ? തീര്‍ച്ചയായും ഇവിടെ ഡാര്‍വിന്‍ പറയുന്ന കഴിവ് ഉള്ളവന്റെ അതിജീവനം വരുന്നു. ഇനി ഒരു സമൂഹി വ്യ്വസ്ടയില്‍ നില നില്‍കുന്ന നിയമങ്ങള്‍ക്കു (ബൌതികാമോ , ദൈവികാമോ ) ആണ് ഇത്തരം കാര്യങ്ങളില്‍ നാം പ്രസക്തി കൊടുക്കുന്നത് എങ്കില്‍ നമ്മുടെ ശരീരത്തിലെ സ്വാഭാവികമായ ഒരു രസ പ്രവര്തനിനു എതെങ്കലും നിയമം കൊണ്ട് തടയാന്‍ ആര്കെങ്കിലും അധികാരം ഉണ്ടോ ? ഇല്ല , ഇനി അത് ഒരു തകരാറ് ആയിട്ടാണ് കാണുന്നതെങ്കില്‍ നിയമത്തിനു അല്ല പ്രസക്തി ഒരു ഡോക്ടര്‍ക്കാണ്.

cntd...

Anonymous said...

Puthiya kandethalum kithaabil undo?illenkil samayam pazhakathe udan thudangikolloo. enkil samayam pazhakathe udan thudangikolloo.

argus said...

നിയമം ഇവിടെ കടന് വരുന്നത് അല്ലെങ്കില്‍ ഒരു സമൂഹി വ്യ്വസട്യുടെ നിലനില്‍പ്പിനു അനിവാര്യമാണ്. ഒരു സഹകരണം എന്ന ചിന്തയില്ലൂടെ ഉരുത്തിരിയുന്നത്, ദ്രവ്യം കൊണ്ട് മത്രം തീര്‍ത്താല്‍ തീരുന്നതാണോ മൂല്യങ്ങള്‍ .
ഈ രണ്ടു കാര്യങ്ങള്‍ ഇപ്പോഴും വിഷയത്തില്‍ എത്തിയില്ല.
പകരം രവിചന്ദ്രന് മതങ്ങളെ പറ്റിയുള്ള ഒരു മുന്‍ വിധി ആണ് ഇവിടെ പ്രത്യക്ഷം ആവുന്നത്. തലച്ചോറില്‍ രൂപപടുന്ന ഒരു രസ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉരുതിര്യുന്ന ഈ ചിന്തകള്‍ ഏതെങ്കിലും ദ്രവ്യ്വുമായി ബന്ധപെട്ടതനോ ? മത വിശ്വാസികളെ പറ്റി ഈ തരത്തില്‍ ഉള്ള ഒരു വീക്ഷണം രൂപപെടുതുന്നതില്‍ ഒരു ദ്രവ്യ നേട്ടം ഉണ്ടോ ?

സ്വര്‍ഘതില്‍ വിശ്വാസികള്‍ക്ക് നല്‍കും എന്ന് വാഗ്ദാനം ചെയ്യപെട്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ ത്യാഗം ചെയുന്നവര്‍ തന്നെയാണ് വിശ്വാസികള്‍. ആ ത്യാഗത്തിനു പിന്നില്‍ ഒരു മൂല്യ ബോധം ആണ്. ആ മൂല്യബോധം ദൈവ ചിന്തയുമായി ബന്ധപെട്ടാണ് കിടക്കുന്നത്. പത്തു ലക്ഷം പത്തു കോടിക്ക് വേണ്ടി മാറ്റി വെക്കുന്നവ്ന്റെ ആസക്തി അല്ല. ത്യാഗം. ആസക്തിയും , ത്യാഗവും രണ്ടും രണ്ടാണ്. ഭോഗസക്തി ഉള്ള ഒരു മനസുമായി ഈ ലോകത്ത് ജീവിക്കുന്ന ഒരുവന് ത്യജിക്കാന്‍ കഴിയുന്ന ദ്രവ്യങ്ങള്‍ വളരെ പരിമിതം ആയിരിക്കും.

ഇവിടെ ഒരു വിശ്വാസിക്ക് നല്കപെടുന്ന വിഭവങ്ങള്‍ അത് അവന്റെ മരണശേഷം മാത്രം ആണ്. എന്തിനോടെങ്കിലും ആസക്തി ഉള്ള ഒരാള്‍ക്ക് അത് നിയത്രിക്കുന്നതിനു ഈ ലോകത്ത് ഒരു പാട് പരിമിതികള്‍ ഉണട്വും .
പ്രയോജനതെക്കള്‍ മഹത്തായ ഒരു പ്രേരകം ഉണ്ടാവുന്നിടത് മനുഷ്യനും , സ്വഭാവം , കര്‍മം , തുടങ്ങിയ ഏതെങ്കിലും ഒരു പ്രക്ര്യിയ ക്ക് ഇടയില്‍ നില നില്‍കുന്ന കണ്ണിയാണ് മൂല്യം .മൂല്യങ്ങള്‍ക്ക് വേണ്ടി ബലി അര്‍പി ക്കാനുള്ള ഒരു വൈകാരിക ഭാവത്തെ മനുഷ്യ വര്‍ഗ്ഗത്തിന്റെ പരമോല്‍ക്രുഷ്ട ഗുണം ആയി അന്ഗീകരികപെട്ടതാണ് .

തീര്‍ച്ചയായും പരലോകത് ലഭികുവനുള്ള ഒരു പ്രയോജനം അതിനു വേണ്ടി ഈ ലോകത്ത് ഒരു നന്മ ചെയുവനുള്ള ഒരു വിശ്വാസിയുടെ കര്‍മം തന്നെയാണ് ഈ ലോകത്തെ തല്‍കാല ലാഭം കുറച്ചു നേരത്തേക്ക് മാത്രം മാറ്റി വെച്ച് അതിലും വലിയ ഒന്നിന് പിറകെ പായുന്ന ആസക്തി പിടിച്ച ഒരുവന്റെതിനെക്കാള്‍ ശ്രേഷ്ഠം.

നൂറു രൂപയ്ക്കു രണ്ടു ശതമാനം പലിശ കൊടുകുന്നവനെക്കള്‍ പത്തു ശതമാനം കൊടുകുന്നവ്നു പണം കടം കൊടുക്കുന്നവനും , പരലോകത്ത് ലഭിക്കുന്ന സ്വര്‍ഘതിനു വേണ്ടി പലിശ തന്നെ വങ്ങതിരിക്കുകയും ചെയുന്നവനും ഒന്നവുന്നതെങ്ങിനെ ?

ഇനി ഇതെല്ലാം കാപട്യം ആയോ സ്വാര്‍ത്ഥതയോ ആയി നിങള്‍ ചിട്രീകരികുന്പോള്‍ അടിസ്ഥാന ചോടനയില്‍ രൂപപെടുന്ന ഒരു രസ പ്രവര്തന്റെഹെ മറികടന്നു നിങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു ബോധം ആണ് അതിനു പിന്നില്‍. ആ ബോധത്തെ ഒരു ദ്രവ്യ്വുമായി ബന്ധിപികുന്പോള്‍ നാസ്തികന്‍ നേടുന്നത് എന്താണ് ? വിശ്വാസിക്ക് സ്വര്‍ഗം ഉണ്ട് . നസ്ഥികണോ ? ഒന്നുമില്ല , ഒന്നും വേണ്ട എന്ന് പറയുന്നത് ശൂന്യത ആണ് . അത് നിലവിലുണ്ടോ ഇനി അതല്ല ആത്മ സംതൃപ്തി ആണെങ്കില്‍ അത് ദ്രവ്യ്മാണോ ?

ഒരു പതാര്‍ത്ഥം ആയി മാത്രം മനുഷ്യനെ കാണുന്പോള്‍ കയിലുള്ള കാട മുട്ടയും പിടിച്ചിരിക്കുന്ന ഒരാള്‍ക്ക് മൂല്യങ്ങള്‍ , മാനവികത എന്ന തിനെ എല്ലാം നിഷേധിക്കാം. നിഷേധിച്ചേ തീരു. കാരണം തന്റെ എല്ലാ വിധ ആസക്തികളും ശമിപിക്കാന്‍ അവനു ഉള്ള ന്യായീകരണം തന്റെ തലച്ചോറിന്റെ പ്രവര്‍ത്തനമാണ്. അവന്റെ എല്ലാ പ്രവര്‍ത്തികളും ഒന്നിനോടും പ്രതിബന്ധത ഇല്ലാത്ത ആരോടും ഉത്തരം പറയേണ്ടതില്ലാത്ത കുറെ രസ പ്രവര്‍ത്തങ്ങള്‍ മാത്രം.

argus said...

<<< അതൊന്നും ഒരു മൂല്യത്തേയും അടിസ്ഥാനമാക്കി ആവണമെന്നില്ല. അത് ജീവികളുടെ അടിസ്ഥാന ചോദനയാണ്. പക്ഷിമ്രുഗാദികള്‍ തങ്ങള്‍ കഴിക്കുന്ന ആഹാരം തന്റെ സഹ ജീവികള്‍ക്കു കൊടുക്കാറുണ്ട്. ചില പക്ഷികള്‍ ദൂരെ നിന്നും ആഹാരം കഴിച്ചതിനു ശേഷം കൂട്ടില്‍ വന്ന് തന്റെ കുഞ്ഞുങ്ങള്‍ക്ക് അത് തുപ്പി കൊടുക്കാറുണ്ട് >>>>

മൃഗങ്ങള്‍ക്കും , പക്ഷികള്‍ക്കും ഉള്ള അതെ അടിസ്ഥാന ചോദന ആണോ മൂല്യങ്ങളുടെ കാര്യത്തില്‍ മനുഷ്യനു ഉള്ളത് ? ആണെങ്കില്‍ എല്ലാം ദ്രവ്യ മയം ആണെന്നും ദ്രവ്യ്വുമായി ബന്ധപെട്ടാണ് എല്ലാ വികാര വിചാരങ്ങളും ഉരുതിരിയുന്നതെന്നും അത് ദ്രവ്യത്തിന് വേണ്ടി മാത്രം ആണെന്നും പറയുന്ന രവിചന്ദ്രന്റെ അഭിപ്രായത്തെ കാളിദാസന്‍ എങ്ങിനെ കാണുന്നു ? മാനവികതയും മൂല്യങ്ങളും മതഗള്‍ക്ക് അകത്തും പുറത്തും ഉണ്ടാവാം. പക്ഷെ അതിനു വെറും ദ്രവ്യ്വുമായി ബന്ധം കാണുന്പോള്‍ തിന്മ അനിവാര്യമായ ഒരു രസ പ്രവര്തനിതിന്റെ പരിണതി മാത്രം ആവുന്നു. അത് യേശു മുതല്‍ മണ്ടേല, ഗാന്ധി, മദര്‍ തെര്സേസ വരെ ഉള്ള വിശ്വാസികളുടെ മാനവികത കാളിദാസന്‍ എഴുതിയ മറ്റൊരു ബ്ലോഗില്‍ നിന്ന് ഇവിടെ എത്തുന്പോള്‍ വെറും അടിസ്ഥാന ചോദന ആയി മൂല്യ നിരാസം (അതൊന്നും ഒരു മൂല്യത്തെയും അടിസ്ഥാനം ആക്കി അല്ല. ) എന്ന വൈരുദ്യ്തിലേക്ക് നീങ്ങുന്നുടോ ? വിശ്ന്നിരികുന്നവ്നു ആഹാരം നല്‍കുന്നതോ നല്കതിരിക്കുന്നതോ ഏതാണ് അടിസ്ഥാന ചോദന ?
നല്‍കുന്നത് ആണെങ്കില്‍ നല്‍കാതിരിക്കുന്നത് ബോധപൂര്‍വം ആണല്ലോ . അത് കൊണ്ട് തന്നെ നല്‍കുന്നവന്‍ മത വിശ്വാസി ആണെങ്കില്‍ സ്വര്‍ഗത്തിന് വേണ്ടിയും അല്ലെങ്കില്‍ മറ്റെന്ധോ ഒന്നിന് വേണ്ടിയും ആണെന്ന വാദ തോട് കാളിദാസന്‍ യോജികുന്നുടോ ?
"എല്ലാം സമ്മോഹനമായ ആ പരലോകജീവിതത്തിനായി. മദ്യവും മദിരാക്ഷിയും വിരാമമില്ലാത്ത ഉദ്ധാരണവുമായി ഇന്നത്തെക്കാള്‍ നൂറിരട്ടി കൊതിപ്പിക്കുന്ന ഭൗതിക(ദ്രവ്യ)സുഖങ്ങള്‍ക്കായി നാം തയ്യാറെടുക്കണം."
കാളിദാസന്റെ മാനവികതയുടെ വക്താക്കള്‍ കൂടി ഇതില്‍ ഉള്‍പെടും എന്ന് കരുതുന്നു.

ChethuVasu said...

"E=MC^2 ആയിരിക്കും ഉദ്ദേശിക്കുന്നത്.അതിലെ 'C' ഇപ്പോള്‍ സംശയത്തിന്‍റെ മുള്‍മുനയിലാണെന്ന വിവരമൊന്നും അറിഞ്ഞില്ലേ?"

ഈ വാര്‍ത്ത ഞാന്‍ തന്നെ ഇവിടെ പോസ്റ്റു ചെയ്തിട്ടുണ്ട് ..C യുടെ വാല്യൂ യുനിവേര്സല്‍ കൊന്‍സ്ടന്റ്റ് ആണ് എന്നതിന് മാത്രമേ ഇപ്പോള്‍ നിരീക്ഷിക്കപ്പെടതായി പറയുന്ന പുതിയ data കൊണ്ട് അപവാദമാകുന്നുള്ളൂ ...( അതും വീണ്ടും പരിശോധിക്കപ്പെട്ടതിനു ശേഷം ) ..അതല്ലാതെ ആ പറഞ്ഞ എക്യ്വേഷനില്‍ മാറ്റം ഒന്നും ഇല്ല .. ഇത് എത്ര തവണ തെളിയിക്കപ്പെട്ടതാണ് സുഹൃത്തേ ..ഇതൊരു മാതിരി രിലെട്ടിവിട്ടി തിയറി വന്നപ്പോള്‍ ന്യുട്ടന്റെ തിയറി മൊത്തം പൊളിഞ്ഞു എന്ന് പറയുന്ന പോലെയാണ് ...ഓരോ പുതിയ ഇന്ഫോര്‍മ്ഷനും പഴയതിനെ പൂര്‍ണമായി നിരാകരിക്കുകയല്ല ,കൂടുതല്‍ മികച്ചതക്കുകയാണ് ചെയ്യുന്നത് ..ആയിന്റീന്‍ പുതിയ തിയറി കൊണ്ട് വന്ന ശേഷവും ആപ്പിള്‍ മരത്തില്‍ നിന്നും താഴേക്ക്‌ തന്നെ വീഴും ..അത് പോലെ C യുടെ വാല്യൂ വരിയ്ബില്‍ ആയാലും E = mc2 അങ്ങനെ തന്നെ നില്‍ക്കും where c = c (x )

Anonymous said...

C യുടെ വാല്യൂ യുനിവേര്സല്‍ കൊന്‍സ്ടന്റ്റ് ആണ് എന്നതിന് മാത്രമേ ഇപ്പോള്‍ നിരീക്ഷിക്കപ്പെടതായി പറയുന്ന പുതിയ data കൊണ്ട് അപവാദമാകുന്നുള്ളൂ ...( അതും വീണ്ടും പരിശോധിക്കപ്പെട്ടതിനു ശേഷം ) ..അതല്ലാതെ ആ പറഞ്ഞ എക്യ്വേഷനില്‍ മാറ്റം ഒന്നും ഇല്ല>>>

പ്രകാശം ഒരു യുനിവേര്സല്‍ കൊന്‍സ്ടന്റ്റ് ആയത് കൊണ്ട് മാത്രമാണ് ആ ഇക്വഷനില്‍ പ്രകാശവേഗം ഒരു മ്യൂല്യമായി വരുന്നതെന്ന സത്യം താങ്കളെന്തിനാണ് ഓര്‍ക്കാന്‍ ഭയക്കുന്നത്.
''C'' യുടെ മ്യൂല്യമായി വെറുമൊരു സംഖ്യ മതിയെങ്കില്‍ ''E'' യുടെ മ്യൂല്യവും അര്‍ത്ഥം നഷ്ടപെട്ട വെറുമൊരു സംഖ്യ മാത്രമായി മാറില്ലേ മാഷേ ..ഇല്ലായെങ്കില്‍ ആ സമവാക്യം നിര്‍ദ്ധാരണം ചെയ്തു ഐസ്റ്റീന്‍ ആ സമവാക്യാത്തില്‍ എങ്ങനെയാണ് എത്തി ചേര്‍ന്നതെന്ന് വിശദീകരിക്കൂ...

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈദമാരുടെ കരച്ചില് ‍

രവിചന്ദ്രന്‍ സി said...

മസ്തിഷ്‌ക്കം ദ്രവ്യമാകുന്നു. മസ്തിഷ്‌ക്കചിന്തകള്‍ രാസപ്രവര്‍ത്തനവും(ദ്രവ്യപരം)അതുമൂലമുണ്ടാകുന്ന ഇളകട്രിക് ഡിസ്ചാര്‍ജുകളും(ദ്രവ്യപരം) തന്നെയാണ്. ന്യൂറോണുകള്‍ (ദ്രവ്യം)ആശയവിനമിയം നടത്തുന്നു. എന്‍സൈമുകള്‍(ദ്രവ്യം) പ്രവര്‍ത്തനങ്ങള്‍ സഫലീകരിക്കുന്നു. ന്യൂറോണുകള്‍(ദ്രവ്യം) അതറിയുന്നു, വിവരം(ദ്രവ്യം) കൈമാറുന്നു, പേശീകള്‍(ദ്രവ്യം) നിര്‍ദ്ദേശം നടപ്പിലാക്കുന്നു. വ്യക്തിക്ക്(ദ്രവ്യം) അനുഭവം(ദ്രവ്യം) ഉണ്ടാകുന്നു. ദ്രവ്യരഹിതമായോ ദ്രവ്യാതീതമായോ ഇതൊന്നും ഉണ്ടാകുന്നില്ല. കാമവും ദ്വേഷവുമൊക്കെ അങ്ങനെതന്നെ.

'മതത്യാഗം' നിറമില്ലാത്ത ഫലിതമാകുന്നു. 'വന്‍നേട്ടം' ലക്ഷ്യമിട്ട് ചെറുത് നഷ്ടപ്പെടുത്തുന്നവന്റെ ത്യാഗമാണത്. ചില റിയല്‍ എസ്റ്റേറ്റുകാരന്റെ ത്യാഗമാണത്. 'തല്‍ക്കാലത്യാഗം' നടത്തി ഭൂമി വാങ്ങിച്ചിടും-ഭാവിയില്‍ ഹൈവെയോ പ്രോജക്റ്റുകളോ വന്നാല്‍ വന്‍ നേട്ടം സ്വന്തമാക്കാമെന്നാണവന്റെ കച്ചവടമോഹം. ശരിക്കും പറഞ്ഞാല്‍ മതവിശ്വാസിയുടെ ത്യാഗം അതിലും ശോചനീയമാണ്. ഇല്ലാത്ത ഒന്നിന്റെ പിന്നാലെയാണവന്‍. ഇല്ലാത്തതാണെന്നറിയാമെങ്കിലും അവന് ആര്‍ത്തി നിയന്ത്രിക്കാനാകുന്നില്ല.

രവിചന്ദ്രന്‍ സി said...

ഭോഗാസാധ്യതയില്‍ ആര്‍ത്തിപൂണ്ട് വിട്ടുവീഴ്ചകള്‍ ചെയ്യുന്നവരുണ്ട്.കോപ്രമൈസ് ചെയ്യുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന സ്ത്രീലമ്പടന്‍മാരുണ്ട്-ചെറിയ ഇരയെ ഇട്ട് വലിയ മീന്‍ പിടിക്കുന്നവന്റെ കച്ചവടക്കണ്ണ്. മതം മുന്നോട്ടുവെക്കുന്നത് വ്യാജപ്രതീക്ഷകളാണെങ്കിലും വിശ്വാസിയുടെ ഭോഗാസക്തിയും അത്യഗ്രഹവും അതുവഴി തിളച്ചുമറിയുന്നു. ഭൂമിയില്‍ ലഭ്യമായ നിയന്ത്രിത ഭോഗസാധ്യതകളു ഉപാധികളില്ലാത്ത വിപുലീകരണം അവന്‍ കൊതിക്കുന്നു. എനിക്ക് മരിച്ചാലും സുഖിക്കണം, സുഖിച്ചുകൊണ്ടേയിരിക്കണം-അവന്‍ സ്വയം ബോധ്യപ്പെടുത്തുന്നു. മരണത്തോടെ തിന്നും കുടിച്ചും ഭോഗിച്ച് കഴിയുന്ന അവസ്ഥ ഇല്ലാതാകുമെന്ന ബോധം അവനെ വെറി പിടിപ്പിക്കുന്നു. അതൊഴിവാക്കാനായി മരിക്കാന്‍പോലും അത്യാഗ്രഹിയായ മതവിശ്വാസി തയ്യാറെടുക്കുന്നു. അവന്റെ ആസക്തി ഒരിക്കലും മരിക്കുന്നില്ല.

മതം വാഗ്ദാനം ചെയ്യുന്ന സ്വര്‍ണ്ണച്ചേനകളിലും ആനമുട്ടകളിലും അഭിരമിച്ചാണ് അവനേതോ 'ത്യാഗം' ചെയ്യുന്നത്. അവന്റെ ചില ത്യാഗങ്ങള്‍കൊണ്ട് മറ്റുള്ളവര്‍ക്ക് ഗുണം ഉണ്ടാകാം; മിക്കവയും കടുത്ത ദ്രോഹപരവും.പൂച്ചയ്ക്ക് മുള്ളുകൊടുക്കാനല്ലല്ലോ നാം പൊരിച്ച മീന്‍ തിന്നുന്നത്. ജിഹാദും കൈവെട്ടലും പോലെ മതപരമായ ത്യാഗങ്ങളില്‍ 99 ശതമാനവും അന്യന് ദ്രോഹകരമാണ്.

രവിചന്ദ്രന്‍ സി said...

മതങ്ങളും ഉന്നത മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ല. മൂല്യങ്ങളെല്ലാം മതേതരമായി രൂപം കൊണ്ടതാണ്, മിക്കതും പൂര്‍ണ്ണമായും മതവിരുദ്ധവുമാണ്. സമത്വബോധം നല്ല മൂല്യമാണ്. പക്ഷെ ഒരു മതവും അതിനെ പിന്താങ്ങുന്നില്ല. മനുഷ്യരുടെ അടിമക്കച്ചവടത്തെ വരെ സാധൂകരിക്കുന്ന നിയമങ്ങളുമായാണ് മതങ്ങള്‍ നിന്ന് കൊലച്ചിരി നടത്തുന്നത്. മതവിശ്വാസിയുടെ മൂല്യബോധം പലപ്പോഴും സമൂഹം അടിച്ചേല്‍പ്പിക്കുന്ന ഗതികേടില്‍ നിന്നുണ്ടാകുന്നതാണ്. സമ്മാനം കൊതിച്ചും ശിക്ഷ ഭയന്നും സര്‍ക്കസ് കൂടാരത്തില്‍ പരീശീലിക്കുന്ന മൃഗങ്ങളെപോലെ അവന്‍ പലതും ചെയ്തുകൂട്ടുന്നു.

യാഥാര്‍ത്ഥ ധാര്‍മ്മികത പൂവിന് സുഗന്ധമെന്നപോലെ സഹജവും നിരുപാധികമായും ഉണ്ടാകേണ്ടതാണ്. ഉപാധികളെ ആധാരമാക്കിയും പ്രതിഫലം കാംക്ഷിച്ചുമാകരുത് അതിന്റെ നിലനില്‍പ്പ്. ധാര്‍മ്മികബോധമുള്ള നാസ്തികന്റെ മൂല്യബോധമാണ് ശുദ്ധധാര്‍മ്മികതയ്ക്ക് ഏറ്റവും നല്ല ഉദാഹരണം. അവന്‍ നന്മ ചെയ്യുന്നത് സ്വര്‍ഗ്ഗീയഭോഗങ്ങള്‍ കൊതിച്ചോ പ്രതിഫലം ഇച്ഛിച്ചോ അല്ല. നല്ലവനായ മതവിശ്വാസിയുടെപോലും ധാര്‍മ്മികത ക്രയവിക്രയ മനോഭാവത്തില്‍ അധിഷ്ഠിതമാണെന്നത് മതവിശ്വാസം ഭൗതികാസ്‌കതിയുടെ പാരമത്യായണെന്ന വാദം സാധൂകരിക്കുന്നു. അബ്രാഹാമിനെപ്പോലെ സ്വന്തം മകന്റെ കഴുത്തറുത്തായാലും തനിക്ക് സ്വര്‍ഗ്ഗീയനേട്ടമുണ്ടാകണമെന്ന് അവന്‍ മോഹിക്കും. മതവിശ്വാസം വിരാമമില്ലാത്ത ഒരു പകല്‍ക്കിനാവാകുന്നു; നിയന്ത്രിക്കാനാവാത്ത ഭൗതികാസക്തിയും.

Anonymous said...

പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രന് തലചായ്‌ക്കാന്‍ മണ്ണിലിടമില്ല..
മണ്ണിലിടമില്ല ....

എവിടേ നിന്നോ വന്നു ഞാന്‍ എവിടേയ്‌ക്കോ പോണു ഞാന്‍ വിളക്കുമരമേ വിളക്കുമരമേ വെളിച്ചമുണ്ടോ..
വെളിച്ചമുണ്ടോ കയ്യില്‍ വെളിച്ചമുണ്ടോ....

മോഹങ്ങള്‍ മരവിച്ചു മോതിരക്കൈ മുരടിച്ചു
മനസ്സുമാത്രം മനസ്സുമാത്രം മുരടിച്ചില്ല...
മുരടിച്ചില്ല, മനസ്സ് മുരടിച്ചില്ല...

ദുഃഖഭാരം ചുമക്കുന്ന ദുഃശകുനമാണു ഞാന്‍
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ...
കല്ലെറിയല്ലേ... എന്നെ കല്ലെറിയല്ലേ...

ChethuVasu said...
This comment has been removed by the author.
ChethuVasu said...

Oh dear!!


Students of science hates long standing laws of science.They want the laws to be consonantly challenged and modified. Unchallenged scientific laws are nothing but scientific stagnation for them with the smell of stale air around.

One would be happy and only welcome the new developments and wish they should open up newer research to refine and redefine the old ones.. Just like the way Newtons great laws which are still relevant, got modified one would expect a continuous progress in science unlike closed systems. And the field science is not a closed system (on the contrary it is ever expanding) and that is why it is different and able to better itself always. Change is the expected rule here, not the exception , But interestingly the changes so far has been by far additive and not negative ..and that is why we call it progressive and not retrograde!!

It is not the fear ,but it is the sheer thrill and joy of excitement one feel hearing the latest news..Ha ha!! Only those who fear change fear the news..because news is always new!!!

ChethuVasu said...

It is not the fear ,but it is the sheer thrill and joy of excitement one feel hearing the latest news..Ha ha!! Only those who fear 'the change', fear 'the news'..because, news is always new!!!

രവിചന്ദ്രന്‍ സി said...

'സംഘഗാനാലാപനം'

Abdul Khader EK said...

പ്രിയ സജന്‍ ,

>>>ഇസ്ലാമില്‍ തന്നെ കുരാനെ എതുര്ക്കുന്ന വളരെ കൂടുതല്‍ ആളുകളെ കാണുന്നു. ഇവര്‍ പുറത്തു ഇത് ചര്ച്ച ചെയ്യുന്നില്ല എന്ന് മാത്രം. വീട്ടില്‍ നടക്കാനിരിക്കുന്ന കല്യാണങ്ങളും മറ്റും മുന്നില്‍ കണ്ടു (ഒറ്റപ്പെടല്‍) ഇവര്‍ ഇതിന്നു പറ്റിയ വേദികളില്‍ മാത്രമേ ചര്ച്ചക ചെയ്യാറുള്ളൂ.<<<

മറ്റു മതങ്ങളെ കുറിച്ച് മനസ്സിലാക്കിയത് വെച്ച് ഇസ്ലാമിനെ അളക്കുന്നത് കൊണ്ടാണ് താങ്കള്‍ മുകളിലെ വരി എഴുതിയത്, ഇസ്ലാമിക വിശ്വാസപ്രകാരം ജന്മം കൊണ്ട് ഒരാള്‍ മുസ്ലിം ആവില്ല, വിശ്വാസം കൊണ്ടും കര്‍മ്മം കൊണ്ടുമാണ് ഒരാള്‍ മുസ്ലിം ആവുന്നത്. ഞാന്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചത്‌ കൊണ്ടോ എനിക്ക് മുസ്ലിം നാമം ഉള്ളത് കൊണ്ടോ ദൈവം എന്നെ മുസ്ലിം ആയി പരിഗണിച്ചു നേരെ സ്വര്‍ഗ്ഗത്തിലേക്ക് വിടുകയില്ല, ഉയത്തെഴുന്നെല്‍പ്പ്‌ നാളില്‍ എന്‍റെ കര്‍മ്മങ്ങള്‍ വിലയിരുത്തപ്പെടും, ശേഷം കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം/ശിക്ഷ നല്‍കപ്പെടും.

സ്വതന്ത്രമായി ഖുര്‍ആന്‍ പഠിക്കുന്നവരില്‍ അധികപേരും അതിന്‍റെ വക്താകള്‍ ആവുന്നു എന്ന യാഥാര്‍ത്ഥ്യം മുസ്ലിങ്ങളില്‍ (മുസ്ലിം കുടുംബത്തില്‍ ജനിച്ചവരില്‍ ) ഖുര്‍ആനെ എതിര്‍ക്കുന്നവര്‍ ഉണ്ട് എന്നത് കൊണ്ട് ഇല്ലാതാവുന്നില്ല.

അവരുടെ (മുസ്ലിങ്ങളില്‍ ഖുര്‍ആനെ എതിര്‍ക്കുന്നവരുടെ) നിലവാരം താങ്കള്‍ തന്നെ തുറന്നു കാട്ടിയതില്‍ നന്ദിയുണ്ട്.

>>>ഇസ്ലാമിന്റെ ഉദാഹരണങ്ങള്‍ എന്നും ദൂരെയാണ് ഉണ്ടാകാറു. ഇവിടുന്നു ചോദിക്കുമ്പോള്‍ അവിടെ ഉദാഹരണം അവിടെന്ന് ചോദിക്കുമ്പോള്‍ ഇവിടെ ഉദാഹരണം.<<<

താങ്കള്‍ സ്വതന്ത്രമായി ഖുര്‍ആന്‍ വായിക്കട്ടെ എന്ന് കരുതിയാണ് ലിങ്ക് തന്നത്, ഒരു പക്ഷെ ഉപകാരപ്പെട്ടേക്കാം.

>>>എന്റെ സംശയം താങ്കള്‍ മുകളില്‍ എഴുതിയ ദൈവത്തിന്നു തെളിവ് പ്രവാചകന്‍, ഖുറാന്‍ എന്നിവയിലെ ഖുര്ആന്‍ ആണ്. <<<

ദൈവത്തിന് തെളിവായിയല്ല ഞാന്‍ പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും പരാമര്‍ശിച്ചത്, പരിമിതികള്‍ ഉള്ള മനുഷ്യന് ദൈവം ദൈവത്തെ അറിയാനുള്ള വഴികള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും അതിന്‍റെ ഭാഗമാണ് പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും എന്നാണ് ഞാന്‍ പറഞ്ഞത്.

തുടരുന്നു...

Abdul Khader EK said...

രണ്ടു:

>>>വിശ്വാസികളുടെ ചിന്ത അവിടെ നില്ക്കട്ടെ..നിങ്ങളുടെ വിശ്വാസം ചിന്തിചെടുത്ത ഒന്നാണോ അതോ നിങ്ങള്‍ ജനിച്ച മതമോ? ചിന്തിക്കുന്നത് കൊണ്ടാണ് മനുഷ്യന്‍ നാച്ചുറല്‍ സലെക്ഷന്‍ എന്നി സബ്ജെക്ടീലേക്കു കടക്കേണ്ടി വന്നത്. തെളിവുണ്ടായിരുന്നെങ്കില്‍ ഇത്ര കഷ്ടപ്പെടേണ്ട ആവിശ്യം ഇല്ലായിരുന്നെല്ലോ. ഒരു വിശ്വാസിക്ക് അവന്റെ വിശ്വാസത്തെ ന്യായീകരിക്കാന്‍ എന്തും പരയാമെല്ലോ....തെളിവിന്റെ ഒരുആവശ്യവും അവനില്ല കൂടാതെ അവന്‍ തെളിവുകള്ക്ക് നേരെ കണ്ണടയ്ക്കും.<<<

പ്രിയ സഹോദരാ, താങ്കള്‍ പറയുന്ന ഈ നാച്ചുറല്‍ സലെക്ഷന്‍ എന്നല്ലാം പറയുന്നതിനു വല്ല തെളിവും ഉണ്ടോ??? ഞാന്‍ അതിനെ കുറിച്ച് വായിച്ചിടത്തോളം അത് വെറും ഒരു നിഗമനമാണ്. (ചര്‍ച്ച അതിലേക്കു പോകണ്ട, ആ വിഷയം പോസ്റ്റായി വരുമ്പോള്‍ ചര്‍ച്ചയാവാം)

വിശ്വാസികളില്‍ ചിന്തിക്കാത്തവരും ഉണ്ട് എന്നത് കൊണ്ട് വേദഗ്രന്ഥം ചിന്തിക്കാന്‍ പറയുന്നത് ഇല്ലാതാവുന്നില്ല, പഠിക്കാനും ചിന്തിക്കാനും വേദഗ്രന്ഥം കല്‍പ്പിക്കുന്നുണ്ട്, വായിക്കുക എന്ന പദത്തിലൂടെ യാണ് ഖുര്‍ആന്‍ അവതീര്‍ണ്ണമായി തുടങ്ങിയത്.

>>>മനുഷ്യരുടെ ജനനത്തെ കുറിച്ച് ചിന്തിക്കാന്‍ പറയുന്നുണ്ട്,
...................................
താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഇവിടെ എഴുതുകയോ അല്ലെങ്കില്‍ വായിച്ചെടുക്കാന്‍ ഇത് ഖുറാനില്‍ എവിടെ എന്ന് കൂടി വ്യക്തമാക്കേണം.

ജനനത്തെ കുറിച്ച് :- 1500 വര്ഷ ങ്ങള്ക്കു മുമ്പേ ജീവിച്ച മനുഷ്യര്‍ എല്ലാം അത്ര വിവരദോഷികള്‍ ആയിരുന്നില്ല എന്ന് അറിയുക. ഒരു ചെറിയ ഉദാഹരണം, വാളിന്റെ നിര്മാണം. Iron ore, refine എന്നിവയെല്ലാം അന്നെത്തെ ഒരു ചെറിയ വിഷയമായിരുന്നോ? അതുപോലെ തന്നെ മറ്റു ഉപയോക വസ്തുക്കളുടെ നിര്മാണം. ഖുര്ആനില്‍ പറയുന്ന ജനനത്തെ കുറിച്ച് മനുഷ്യന്‍ വയറു കീറി പരിശോധനയിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ അല്ലാതെ മറ്റെന്താണ് ഉള്ളത്?.
...........................................
Etc. etc. .............ഇതെല്ലം താങ്കള്‍ എനിക്ക് അയച്ചു തന്ന ലിങ്കില്‍ നിന്നാണ് എടുത്തത്‌.<<<

ഇതാ ഒരു ആയത്ത് കൂടി: "മനുഷ്യനെ നാം മണ്ണിന്റെ സത്തില്‍നിന്നു സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിതസ്ഥാനത്ത് രേതസ്കണമായി പരിവര്‍ത്തിച്ചു. പിന്നീട് ആ രേതസ്കണത്തെ ഒട്ടുന്ന പിണ്ഡമാക്കി. അനന്തരം ആ പിണ്ഡത്തെ മാംസമാക്കി. പിന്നെ മാംസത്തെ അസ്ഥികളാക്കി. എന്നിട്ട് ആ അസ്ഥികളെ മാംസം പൊതിഞ്ഞു.12 അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു13 -അല്ലാഹു വളരെ അനുഗ്രഹമുടയവന്‍ തന്നെ.14നിര്‍മാണകരിലേറ്റം നിപുണനായ നിര്‍മാണകന്‍- പിന്നെ, അതിനുശേഷം തീര്‍ച്ചയായും നിങ്ങള്‍ മരിക്കേണ്ടതുണ്ട്. അനന്തരം പുനരുത്ഥാന നാളില്‍ ഉറപ്പായും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയും ചെയ്യും." (വി.ഖു. 23:12-16)

ഒരു ശാസ്ത്രീയ ഗ്രന്ഥ മല്ലാതിരുന്നിട്ടും ഖുര്‍ആന്‍ വളരെ വ്യക്തമായി പറയുന്നത് കണ്ടില്ലേ? താങ്കള്‍ പറഞ്ഞ രീതിയില്‍ പഠിച്ചെടുത്തതാണു ഇത് എന്ന് വിശ്വസിക്കാന്‍ എനിക്ക് നിര്‍വാഹമില്ല.

തുടരുന്നു...

Abdul Khader EK said...

മൂന്ന്:

>>> നമ്മുടെ വിരല്‍ തുമ്പിലെ അത്ഭുതം നോക്കാന്‍ പറയുന്നുണ്ട്... എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. വിശദീകരിക്കുക. Finger print ആണോ?.<<<

തീര്‍ച്ചയായും ഫിന്ഗര്‍ പ്രിന്‍റ് ഒരു അത്ഭുത മല്ലേ? വെറും അര സ്കോയര്‍ ഇഞ്ച്‌ സ്ഥലത്ത് സംവിധാനിക്കപ്പെട്ടത് എന്ത് കൊണ്ട്? എന്തിന്?

>>>" എല്ലാവരും ചിന്തിക്കട്ടെ, അവരവര്ക്ക്. ബോധ്യമാവുന്നത് ഓരോരുത്തരും സ്വീകരിക്കട്ടെ."
വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടോ?<<<

എല്ലാവര്‍ക്കും സത്യം എത്തിച്ചു കൊടുക്കാന്‍ ദൈവം പറയുന്നു, എല്ലാവരെയും സത്യം (ദൈവിക മതം) അംഗീകരിപ്പിക്കാന്‍ ദൈവം പറയുന്നില്ല. ഉല്‍ബോധനം എല്ലാവരില്ലും എത്തിക്കാനാണ് വിശ്വാസികള്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്, ആരെയും നിര്‍ബന്ധിച്ചു മതത്തില്‍ ചേര്‍ക്കാന്‍ ഇസ്ലാം പറയുന്നില്ല. സത്യം അംഗീകരിക്കാത്തവര്‍ക്കുള്ള ശിക്ഷയെ കുറിച്ച് പറയുന്നുണ്ട്, അത് പരലോകത്താണ്. നിര്‍ബന്ധപൂര്‍വം മതത്തില്‍ ചേര്‍ക്കണം എന്നുണ്ടെങ്കില്‍ ശിക്ഷ ഇഹലോകത്ത് ആകുമായിരുന്നു.

>>>ഞാന്‍ മാത്രമാണ് ശരി എന്നെല്ല എന്നത് നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ പറഞ്ഞു മനസ്സിലാക്കുക.<<<

ഞാന്‍ മാത്രമാണ് ശരി എന്ന് ആര്‍ക്കും വാദിക്കാം, അത് യുക്തിവാദികള്‍ക്കും ആവാം വിശ്വസിക്കും ആവാം, അതില്‍ തെറ്റില്ല, പക്ഷെ തന്‍റെ ശരിയെ മറ്റെല്ലാവരും അംഗീകരിക്കണം എന്ന നിര്‍ബന്ധം വരുമ്പോള്‍ മാത്രമാണ് പ്രശ്നം. എന്‍റെതു മാത്രമാണ് ശരി എന്ന് പറയുന്നതിനോടപ്പം മറ്റുള്ളവര്‍ക്ക് അവരവരുടെ ശരിയിലും തെറ്റിലും തുടരാന്‍ സ്വാതന്ത്യമുണ്ട്, അത് ഈ ലോകത്ത് ദൈവം അനുവദിക്കുന്നു, ആയതിനാല്‍ ഇസ്ലാം അനുവദിക്കുന്നു. മറിച്ചുള്ളത് ഇസ്ലാമിന് എതിരെയുള്ള ആരോപണം ആവാം.

ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക്‌ നിര്‍ബന്ധിച്ചു അല്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല, വിശ്വാസം തന്‍റെ മനസ്സിന്റെ ഉള്ളില്‍ നിന്ന് ഉള്ളവാവേണ്ടതാണ്.

Abdul Khader EK said...

പ്രിയ പ്രൊഫസര്‍ , വിരോധമില്ലെങ്കില്‍ എന്‍റെ - മൂന്ന് - കമന്റുകള്‍ റിലീസ്‌ ചെയ്യുക

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Anonymous said...

മി.ഖാദര്‍,

എന്തുകൊണ്ട് ചിന്തിക്കുന്നില്ലെന്നല്ലേ കുറാന്‍ ചോദിക്കുന്നത്? ബ്‌ളോഗില്‍ ഇസഌമിസ്റ്റുകളും നാസ്തികരുമൊക്കെ തര്‍ക്കിക്കാറുണ്ട്. പക്ഷെ നിങ്ങളെ മാത്രം എന്തുകൊണ്ട് എല്ലാവരും ഒരു മന്ദബുദ്ധിയായി കണ്ട് പരിഹസിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മറ്റാര്‍ക്കും ഈയൊരു ഗതി വരുന്നില്ല. സഹോദരാ, കുറേക്കൂടി വായിച്ചും പഠിച്ചും ചിന്തിച്ചും അഭിപ്രായങ്ങള്‍ ഇടൂ. വെറുതെ എല്ലാവരോടും ചാടിക്കേറിയ സംവദിക്കാന്‍ തുടങ്ങിയിട്ട് കാര്യമില്ല. അതിനുള്ള യോഗ്യതകൂടി നേടൂ. എതിരാളികളുടെ ബഹുമാനം നേടിയില്ലെങ്കില്‍ നിങ്ങള്‍ ഴെുതുന്നതിന് ആരും വില കല്‍പ്പിക്കില്ല. വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല.എനിക്ക് നിങ്ങളോട് ഒരു ദേഷ്യവുമില്ല.

Abdul Khader EK said...

പ്രിയ പ്രൊഫ. രവിചന്ദ്രന്‍ ,

>>>നാം ഉണ്ടായതാണോ ഇല്ലാതെ ഉണ്ടായതിന്റെ തെളിവ്? നല്ല കാര്യം. ഖാദര്‍, താങ്കള്‍ ഒരു പുതിയ സാധനമല്ല, കേവലം നിലവിലുണ്ടായിരുന്നതിന്റെ പതിപ്പ് മാത്രമാണ്. ജീവനുള്ള രണ്ടു കോശങ്ങള്‍ തങ്ങളുടെ 23 ക്രോസോമുകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ(46 മാത്രം, 47 ഓ 45 ഓ അല്ല) സിക്താണ്ഡത്തിന്റെ പതിപ്പുകളാണ് അങ്ങയുടെ ശരീരത്തിലെ ബഹുകോടി കോശങ്ങള്‍.

താങ്കള്‍ പുതുയതായി ഒന്നും കൊണ്ടുവന്നിട്ടില്ല. താങ്കള്‍ ഇവിടെ ഉണ്ടായിരുന്നു സിക്താണ്ഡമായി, മാതാപിതാക്കളുടെ ഗാമേറ്റുകളായി.. ഇനി, താങ്കളുടെ മാതാപിതാക്കളുടെ ലൈംഗിക കോശങ്ങള്‍ അവരുടേതുമല്ല ഖാദര്‍. അത് അതിന് മുമ്പുണ്ടായിരുന്ന തലമുറയില്‍ പെട്ട ഭിന്ന ലിംഗത്തില്‍പ്പെട്ട രണ്ടുപേരുടെ ഗാമേറ്റുകളുടെ സംയോജനത്തിന്റെ പകര്‍പ്പാകുന്നു. അതാകാട്ടെ തൊട്ടു മുന്‍ തലമുറയില്‍ നിന്നുള്ള ഒരു കോശത്തിന്റെ പകര്‍പ്പ്....മനുഷ്യനല്ലാത്ത ജീവിയുടെ സിക്താണ്ഡത്തിന്റെ പതിപ്പ്.....ഏകകോശ ജീവിയിലെ കോശങ്ങളുടെ പതിപ്പ്.. ജൈവമായി മാറിയ അജൈവ ദ്രവ്യത്തിന്റെ ആദ്യത്തെ പതിപ്പില്‍ നിന്ന് പിന്നീടുള്ള തുടര്‍ പതിപ്പുകള്‍.<<<

ജീവികളുടെ തലമുറ നില നിര്‍ത്താന്‍ എത്ര നല്ല സംവിധാനം, എല്ലാറ്റിനും കഴിവുള്ള ദൈവം ഇങ്ങിനെ സംവിധാനിച്ചു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കൂടാതെ ഖുര്‍ആന്‍ പറയുന്ന ഒരു വാചകമുണ്ട്, ആദം സന്തതികളോട് നാം (ദൈവം) കരാര്‍ വാങ്ങി (വി. ഖു. 7:172-174) എന്ന്, ഞാന്‍ മുമ്പേ അതായതു എന്‍റെ മാതാവ്‌ എന്നെ പ്രസവിക്കുന്നതിനു മുമ്പേ ഉണ്ടായിരുന്നു എന്ന് താങ്കള്‍ പറയുമ്പോള്‍ ദൈവം ഈ പറഞ്ഞ കരാര്‍ വാങ്ങി എന്നതിനു കൂടുതല്‍ തെളിവ് ആവുകയാണ് ഉള്ളത്, ദൈവം വലിയവന്‍ .

പക്ഷെ മനുഷ്യന്‍ മറ്റൊരു ജീവിയില്‍ നിന്ന് പരിണമിച്ചതാണ് എന്ന് പറഞ്ഞാല്‍ അത് എനിക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ട്, അത് പോലെ ജീവികള്‍ എല്ലാം ഏകകോശജീവിയില്‍ പരിണമിച്ചു ഉണ്ടായതാണ് എന്ന് വിശ്വസിക്കാനും. ഈ വാദത്തെ ഒരു 'നിഗമനം' എന്ന് വിളിക്കാനാണ് എനികിഷ്ടം, കൂടെ ഒന്ന് ചോദിച്ചോട്ടെ; ആ ഏകകോശ ജീവി എങ്ങിനെ ഉണ്ടായി?

തുടരുന്നു...

Abdul Khader EK said...

രണ്ട് :

>>>അജൈവ ദ്രവ്യം ഇവിടെ ഉണ്ടായിരുന്നു ഖാദര്‍. ദ്രവ്യത്തിന് രൂപഭാവഭേദമുണ്ടാകുമ്പോള്‍ അജൈവവും ജൈവവുമായി ദ്രവ്യമുണ്ടാകുന്നു. ജൈവദ്രവ്യത്തിന് ഇരട്ടിക്കാനും സാഹചര്യങ്ങളോട് പ്രതികരിക്കാനുമുള്ള കഴിവുണ്ടായിരിക്കും. അതിനെയാണ് നാം ഫലത്തില്‍ ജീവന്‍ എന്നു പറയുന്നത്. ആറ്റം ഉദാസീനമാണ്, അയോണിന് ചാര്‍ജുണ്ട്.... ദ്രവ്യം ഭിന്ന അവസ്ഥകളില്‍ ഭിന്ന സ്വഭാവഗുണങ്ങള്‍ പ്രകടപ്പിക്കുന്നു. അപ്പോള്‍ ഖാദര്‍ എങ്ങും പോയിട്ടില്ല, പോവുകയുമില്ല. ഖാദറല്ലാത്ത ദ്രവ്യരൂപത്തില്‍ കാദര്‍ ഇവിടെയുണ്ടാകും, പണ്ടും ഖാദര്‍ ഇവിടെ ഉണ്ടായിരുന്നതുപോലെ. ചുരുക്കത്തില്‍ ഖാദറെ നശിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല, ഒരു ഗോത്രമൂര്‍ത്തിക്കും അതിനുള്ള പാങ്ങില്ല.<<<

നമ്മുക്ക് ശരീരത്തിനും ജീവനും പുറമെ ആത്മാവ്‌ എന്നൊന്ന് ഉണ്ട് എന്നാണ് എന്‍റെ വിശ്വാസം (അതിനെ കുറിച്ച് എന്‍റെ വീക്ഷണം കൂടുതലായി ഇവിടെ വായിക്കാം), അതായതു നമ്മുടെ മരണത്തോട് കൂടി നമ്മുടെ ശരീരം മാത്രമെ നശിക്കുകയുള്ളൂ വെന്നും ആത്മാവ് നശിക്കില്ല എന്നും ഉയര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ദൈവം നമ്മുടെ ശരീരം പുനര്‍ സൃഷ്ടിക്കുകയും ആത്മാവ് തിരിച്ചു നല്‍കപ്പെടുകയും ചെയ്യും എന്നതാണ് ആ വിശ്വാസം. താങ്കളുടെ മുകള്‍ വാചകങ്ങള്‍ അതിനെ സാധൂകരിക്കുന്നു എന്നാണ് എന്‍റെ വിനീതമായ അഭിപ്രായം.

>>>ഇരട്ടിക്കല്‍ ഉണ്ടാകലല്ല ഖാദര്‍. ഉള്ളതാണ് ഇരട്ടിക്കുന്നത്;ഇല്ലാത്തതല്ല. സിങ്കുലാരിറ്റി പ്രപഞ്ചമായെന്നു പറയുമ്പോള്‍ പ്രപഞ്ചം സിങ്കുലാരിറ്റിയായിരുന്നുവെന്നാണര്‍ത്ഥം ഖാദര്‍ ഉള്ളത് ഇരട്ടിച്ചുണ്ടായതാണ്, ഇന്‍ഷ അള്ള, ഇനി ഖാദറും ഇരട്ടിക്കും. ഇരട്ടിക്കുമാറാകട്ടെ.<<<

താങ്കള്‍ പറയുന്ന ഈ ഇരട്ടിക്കലിനെ കുറിച്ചും നാം ചിന്തിക്കേണ്ടതാണ്, മനുഷ്യര്‍ക്ക്‌ ഒരു പ്രാവശ്യം സ്കലനം നടക്കുമ്പോള്‍ സാധാരണയായി ഇരുപത് ലക്ഷത്തില്‍ അതികം പുംബീജങ്ങള്‍ പുറപ്പെടുകയും അതില്‍ ഒരേയൊരു ബീജം മാത്രമാണ് അണ്ഡവുമായി ചേര്‍ന്ന് സിക്താണ്ഡ രൂപീകരണത്തില്‍ പങ്കാളിയാവുന്നുളൂ എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, ഇത്രത്തോളം നിസാരമായ ഒരു ബീജം അണ്ഡവുമായി ചേര്‍ന്ന് മനുഷ്യനെ പോലെ അതിസങ്കീര്‍ണ്ണമായ ജീവിയായി മാറുന്ന തരത്തിലുള്ള ഈ ഇരട്ടിക്കല്‍ പ്രക്രിയ അതി വിശിഷ്ടമാണ് എന്ന് പറയാതെ വയ്യ, ആ വ്യവസ്ഥ ആ ഒരു രീതി എങ്ങിനെ രൂപപ്പെട്ടു വന്നു എന്നും നാം തീര്‍ച്ചയായും ചിന്തിക്കേണ്ടത് തന്നെയാണ് / അത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

Sajnabur said...

Dear Abdul Khadir EK,
<<<>>

മറ്റു മതങ്ങളെ കുറിച്ച് മനസ്സിലാക്കിയത് വെച്ച് ഇസ്ലാമിനെ അളക്കുന്നു എന്നുള്ളത് താങ്കളുടെ തോന്നല്‍ മാത്രം എനിക്ക് മറ്റു കമെന്റ്റ്‌ ഇല്ല. സ്വര്ഗ്ത്തിലേക്ക് കടക്കാന്‍ വേണ്ട ഗുണങ്ങള്‍ എന്തെന്നും ഇവിടെ വിഷയമെല്ല.അതു നമുക്ക് അവിടെ എത്തിയതിനു ശേഷം കാരണം ഇസ്ലാമില്ത്തന്നെ പല നേതാക്കളും പല രീതിയില്‍ അനുയായികളെയും കൊണ്ട് നടക്കുന്നുന്ടെല്ലോ...ആര് ശരി എന്നെത് അവിടുന്ന് കാണുമ്പോള്‍ മനസ്സിലാക്കാം.
താങ്കള്‍ പറഞ്ഞ “കുരനിനെ അഭിപ്രായ വിത്യാസങ്ങള്‍ തേടിപോകുന്നവര്‍ ഇസ്ലാമിന്റെ വക്താക്കള്‍ ആയി മാറലാണ് നാം ഇന്ന് കാണുന്ന അത്ഭുതം.” ഇതിനാണ് ഞാന്‍ മറുപടി എഴുതിയത്. ഈ അത്ഭുതം കാണാന്‍ ഞാന്‍ എന്റെ പഞായത്തില്‍ തിരയുമ്പോള്‍ ജമായത്ത്കാര്‍ പറയാറ് ഇവിടെയെല്ല അമേരിക്കയിലും യുറോപ്പില് ആണ് എന്നാണു. ഇതുകൊണ്ടാണ് ഉദാഹരണം ദൂരെ എന്ന് പറഞ്ഞത്. കുരാനെ ഉദ്ധരിച്ചു ദൈവത്തിന്നു പറ്റിയ തെറ്റുകള്‍ തുറന്നു പറയുന്നവര്‍ ധാരാളമുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരും എഴാതാനും വായിക്കാനും അറിയുന്നവരാണ്. ഉദാഹരിക്കുന്നത് കുരാനിലും ഹദീസിലും നബിചര്യയില്‍ നിന്നും തന്നെ. വ്യക്യാനകസര്ത്ത് (സാഹിത്യം) എല്ലാവര്ക്കും താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മനസ്സിലാകാഞ്ഞിട്ടാണോ ആവോ എന്നെനിക്കറിയില്ല.

Sajnabur said...

<<<< താങ്കള്‍ സ്വതന്ത്രമായി ഖുര്ആുന്‍ വായിക്കട്ടെ എന്ന് കരുതിയാണ് ലിങ്ക് തന്നത്, ഒരു പക്ഷെ ഉപകാരപ്പെട്ടേക്കാം.>>>>

Thanks….ഞാന്‍ വായിച്ചതാണ്....ഇടക്കൊക്കെ റെഫര്‍ ചെയ്യാറുമുണ്ട്. ജീവിതത്തില്‍ വായിച്ച മറ്റെല്ലാ പുസ്തകങ്ങള്ക്കും ഒരു ഫ്ലോ ഉണ്ടാകാറുണ്ട്. ഇത് ദൈവത്തിന്റെ കേസാനെല്ലോ.

ഒഴിവ് സമയങ്ങള്‍ ആണെന്തകരമാക്കാനും വല്ലതും മനസ്സിലാക്കാനും ജമായത്ത് കാരുമായി ചര്ച്ച തുടങ്ങിയാല്‍ ഒന്ന് പറഞ്ഞു രണ്ടാമത്തെ പരിപാടി ഈ ലിങ് അയച്ചു തരാരാന്നു. ഇനി മീശ വടിച്ചു താടി വച്ച മുജാഹിധുകലുമായി ചര്ച്ചത തുടങ്ങിയാല്‍ അവര്‍ നിച് ഓഫ് ട്രുത്‌ന്റെവ ലിങ്ക് അയക്കും. കളക്ഷനില്‍ ഈ തരം ലിങ്കുകള്‍ ഒരുപാടുണ്ട്.

Sajnabur said...

<<<>>>>

താങ്കള്‍ ഇതുമായി ബന്ടപ്പെട്ടു മുന്നേ എഴുതിയ വരികള്‍ ശ്രദ്ധിക്കുക.

മനുഷ്യന് പരിധിയും പരിമിതിയും ഉള്ളതുകൊണ്ടാണ് ദൈവം ദൈവത്തെ കുറിച്ചുള്ള അറിവ്‌ മനുഷ്യന്‍ സ്വയം കണ്ടെത്തികൊള്ളട്ടെ എന്ന് തീരുമാനിക്കാതിരിക്കുകയും ദൈവത്തെ കണ്ടെത്താന്‍ തെളിവുകളും ചിന്താബോധം ഉണര്ത്താളന്‍ ഉതകുന്ന തരത്തില്‍ സൂചനകളും ദൃഷ്ടാന്തങ്ങളുമായി പല സംവിധാനങ്ങളും ഉണ്ടാക്കുകയും ചെയ്തത് (ഉദാ: പ്രവാച്ചകന്മാന്‍ , വേദഗ്രന്ഥങ്ങള്‍ ).

വേദഗ്രന്ഥങ്ങളിലെ സൂചനകളും ദൃഷ്ടാന്തങ്ങളുമായി ബന്ധപെട്ട വിഷയങ്ങള്‍ തന്നെയാനെല്ലോ എന്റെ. ചര്ച്ച. ഇവിടെ എന്ടാണ് ഒരു അഭിപ്രായ വ്യത്യാസം?.

Sajnabur said...

<<<<< >>>വിശ്വാസികളുടെ ചിന്ത അവിടെ നില്ക്കട്ടെ..നിങ്ങളുടെ വിശ്വാസം ചിന്തിചെടുത്ത ഒന്നാണോ അതോ നിങ്ങള്‍ ജനിച്ച മതമോ? ................................പ്രിയ സഹോദരാ, താങ്കള്‍ പറയുന്ന ഈ നാച്ചുറല്‍ സലെക്ഷന്‍ എന്നല്ലാം പറയുന്നതിനു വല്ല തെളിവും ഉണ്ടോ??? ഞാന്‍ അതിനെ കുറിച്ച് വായിച്ചിടത്തോളം അത് വെറും ഒരു നിഗമനമാണ്. ....................പഠിക്കാനും ചിന്തിക്കാനും വേദഗ്രന്ഥം കല്പ്പി്ക്കുന്നുണ്ട്, വായിക്കുക എന്ന പദത്തിലൂടെയാണ് ഖുര്ആ.ന്‍ അവതീര്ണ്ണനമായി തുടങ്ങിയത്.”>>>>>>

താങ്കളുടെ ചിന്തിചെടുത്ത വിശ്വാസത്തെ കുറിച്ച് ഞാന്‍ ചോദിച്ചത് താങ്കള്‍ ശ്രദ്ധിച്ചില്ല എന്ന് തോനുന്നു. നാച്ചുറല്‍ സലെക്ഷന്‍ വിഷയത്തില്‍ പ്രതികരിച്ചതും കണ്ടു. അതുകൊണ്ട് വീണ്ടും ഒന്നുകൂടി വ്യക്തമാക്കുന്നു.
നിങ്ങള്‍ ബുദ്ധമതം, ബൈബിള്‍, വേദാസ് എന്നിവയെല്ലാം പഠിച്ചും ചിന്തിച്ചും എന്നിട്ട് തിരഞ്ഞെടുതതാണോ ഇസ്ലാം? അതോ നിങ്ങള്‍ ജനിച്ചതും കുട്ടിക്കാലം മുതല്‍ നിങ്ങളില്‍ inject ചെയ്തു തന്ന കാര്യങ്ങളാണോ നിങ്ങള്‍ ഇന്ന് ഫോളോ ചെയ്യുന്ന വിശ്വാസം?.

DNA Test resultഉം മറ്റും കേവലം നിഗമനങ്ങളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. Evolution എന്നാ സബ്ജെക്റ്റ്‌ ഒരു പുസ്തകത്തില്‍ ഒതുങ്ങുന്ന ഒന്നല്ല എന്നത് കൊണ്ടും വ്യ്ക്യാനിചോപ്പിക്കേണ്ട ഒന്നല്ല എന്നത് കൊണ്ടും ഞാന്‍ ഈ വിഷയത്തില്‍ അത്ര ടെക്നികലി സൌണ്ട് ഇല്ലാത്തത് കൊണ്ടും കൂടുതല്‍ ചര്ച്ച പിന്നീടാവാം.

പഠിക്കാനും ചിന്തിക്കാനും അങ്ങോട്ട്‌ നോക്കാനും ഇങ്ങോട്ട് നോക്കാനും ഒട്ടകത്തിന്റെ പൂഞ്ഞ നോക്കാനും തൂണില്ലാത്ത ആകാശം നോക്കാനും ആര്ക്കും പറയാമെല്ലോ. വ്യക്തമായ Scientific explanations with proof വല്ലതും ഉണ്ടെങ്കില്‍ അതൊന്നു പറഞ്ഞു തരിക. വ്യക്യന കസര്ത്ത്ത‌ അല്ല ഉധേഷിക്കുനത്.

വായിക്കുക എന്നാ പദം ഇക്രഹ് ആണ് ഉദ്ദേശിച്ചത് എന്ന് തോനുന്നു. ഇത് ജിബ്രീല്‍ പ്രവാചകനോട് ആവര്ത്തിച്ചു പറഞ്ഞത് സയന്സ്, മാതമാടിക്സ് എന്നീ സബ്ജെക്റ്റ്‌ വായിക്കാനാണോ അതോ ദൈവ വചനങ്ങള്‍ വായിക്കാനാണോ?. ദൈവം ആരാനെന്നെല്ലേ വിവരിക്കുന്നത്? അവനറിഞ്ഞില്ലാത്തത് പഠിപ്പിച്ചു..... എന്ടാണ് പഠിപ്പിച്ചത്? (Sura 96.)

Sajnabur said...

<<<>>>>>


എന്ടാണ് ഇവിടെ വ്യക്തമായി പറയുന്നത്?. അവസാനത്തെ തെളിവില്ലാത്ത ഒരു വരി ഒഴികെ മറ്റെല്ലാം പാസ്റ്റ് ടെന്സ് എല്ലെ?. എന്ടാണ് മണ്ണിന്റെ സത്ത്? ആദമിനെ കളിമണ്ണ് കൊണ്ട് സൃഷ്ടിച്ചു ഹവ്വയെ വാരിയെല്ലു കൊണ്ടും. ഇത് കണ്ണുമടച്ചു വിശ്വസിക്കുന്നവന് ഒരു supporting statement എന്നെല്ലാതെ എന്തു?. താങ്കള് വിവരിക്കു.
പിന്നീട് അങ്ങോട്ട്‌ വിവരിച്ചത് അന്നത്തെ അറിവ്‌. പ്രസവം കുറെ മുമ്പേ തുടങ്ങിയിട്ടില്ലേ ഡിയര്‍.
ഇനി നിങ്ങളുടെ വിശദീകരണം ആവാം.

ഇന്നിപ്പോള്‍ ടെസ്റ്റ് റ്റ്യൂബുകളിലും മറ്റു artificial fertilization രീതിയിലും മനുഷ്യനെ ശാസ്ത്രം ഉണ്ടാക്കി തുടങ്ങിയോതെടെ ചില ജീവന്‍ ഊതി കൊടുക്കുന്ന ദിവ്യവചനങ്ങള്‍ മിക്കവാറും ചിലര്‍ കാണാറില്ല. (32: 9) പിന്നെ അവന്റെ വംശാവലിയെ മ്ളേച്ഛദ്രാവകം പോലുള്ള ഒരു സത്തില്നിയന്നുളവാക്കി. എന്നിട്ട് അവനെ സന്തുലിതമാക്കി ശരിപ്പെടുത്തുകയും അതില്‍ അവങ്കല്നിരന്നുള്ള ജീവന്‍ ഊതുകയും ചെയ്തു.
എന്താണ് ഇതിലെല്ലാം ഉള്ള അത്ഭുതം എന്ന് വ്യ്ക്തമാക്കുമെല്ലോ.

Sajnabur said...

<<<<>>>>

We are able to put together in perfect order the tips of his fingers. (75 :4).

Are finger tips and fingerprint the same? In Arabic which word is used to mention fingerprint and compare.
Above verses says to see the difference in order of his own finger tips. Where is it mentioned to compare his fingerprint with others fingerprint?.

ഇനി പ്രവാചകന്‍ ഈ വചനങ്ങള്‍ സ്വീകരിച്ച ശേഷം ആരുടെയെങ്കിലും fingerprint experiment നടത്തിയതായി ചരിത്രത്തില്‍ ഉണ്ടോ?. നമുക്ക് ഈ വരികളുടെ ഗുട്ടെന്സ് ഇപ്പോഴാണ് പിടി കിട്ടിയതെന്കിലും പ്രവാചകന്നു നേരെത്തെ അറിയെനമെല്ലോ?.
Fingerprintന്റെ മറ്റു സൈഡ് Dr.കാളിദാസന്‍ വിവരിച്ചത് വായിച്ചു.

Sajnabur said...

<<<>>>.................... ഞാന്‍ മാത്രമാണ് ശരി എന്ന് ആര്ക്കും വാദിക്കാം, അത് യുക്തിവാദികള്ക്കും ആവാം വിശ്വസിക്കും ആവാം, ........................മറ്റുള്ളവര്ക്ക് അവരവരുടെ ശരിയിലും തെറ്റിലും തുടരാന്‍ സ്വാതന്ത്യമുണ്ട്, അത് ഈ ലോകത്ത് ദൈവം അനുവദിക്കുന്നു, ആയതിനാല്‍ ഇസ്ലാം അനുവദിക്കുന്നു. മറിച്ചുള്ളത് ഇസ്ലാമിന് എതിരെയുള്ള ആരോപണം ആവാം.>>>>>>

മറ്റു വിശ്വാസ്കള്ക്ക് നേരെ ഉള്ള ദൈവ സമീപനം നേരത്തെ പല പോസ്ടിലായി ചര്ച്ച ചെയ്തതാണ്.
കുരാനിലെ വരികള്‍ ഉദ്ധരിച്ചു എഴുതുന്നത് എങ്ങിനെ ആരോപണം ആവും?. തല്ക്കാലം ജനനവും fingerprint വിഷയത്തിലും ഉള്ള സംശയങ്ങള്‍ ചര്‍ച്ച ചെയ്തതിനുശേഷം അടുത്ത വിഷയത്തിലേക്ക് കടക്കാം. അല്ലെങ്കില്‍ ഒന്നും മുഴുവനാകില്ല സംശയങ്ങള്‍ പിണെയും ഭാക്കിയാകും. we can try to avoid other mess-up.

ഞാന്‍ മാത്രമാണ് ശരി എന്ന് യുക്തിവാദികള്‍ പറയാറുണ്ടോ? ഞാന്‍ atheist കളെ കുറിച്ച് രവിചന്ദ്രന്‍ സാര്‍ നേരത്തെ എഴുതിയ വരികള്‍ ഒന്നുകൂടെ ഇവടെ പേസ്റ്റ് ചെയ്യുന്നു. An atheist can be anything, everything or nothing. It depends on his level of application and the tool kit he obtains.

Sajnabur said...

Dear Sir,

Some paragraphs are getting missed when it appears in the blog especially from the top.
Kindly advise why happening so.

Thank you.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷാജി, ബ്‌ളോഗില്‍ ഞാന്‍ താരതമ്യേന പുതിയ ആളാണ്, ഇതിന്റെ സാങ്കേതികതയെപ്പറ്റി പഠിച്ചു വരുന്നതേയുള്ളു. ഞാനിട്ട ചില കമന്റുകള്‍ക്കു തന്നെ പല വൈചിത്ര്യങ്ങളും സംഭവിച്ചിട്ടുണ്ട്. ചില നേരങ്ങളില്‍ വിശദീകരണമില്ലാത്ത പെരുമാറ്റങ്ങള്‍ ഉണ്ടായികാണുന്നു. ഞാന്‍ സാധാരണ ഡയഗ്നോസിസിനായി സമീപിക്കുന്നത് വിഖ്യാത ബ്‌ളോഗ് ഡോക്ടര്‍ ശ്രീ.പി.പി. സുശീല്‍കുമാറിനെയാണ്. താങ്കളേയും ഞാന്‍ അദ്ദേഹത്തിന്റ അടുത്തേക്ക് റഫര്‍ ചെയ്യുന്നു. ഇന്‍ഷ സുശീല്‍, your problem will be solved!

Abdul Khader EK said...

Dear sajan,

if we are putting texts in between < > these symbols the text will miss, we can use > your text < like this.

രവിചന്ദ്രന്‍ സി said...

പ്രിയ ഖാദര്‍,

കാര്യം പറഞ്ഞുവരുമ്പോള്‍ ചില മുത്തശ്ശിമാരെപ്പോലെ ദൈവം മാഹാനാണ്, എല്ലാം ദൈവലീല, അങ്ങനെ വിശ്വസിക്കുന്നതാണ് എനിക്കിഷ്ടം...എന്നൊക്കെ പറഞ്ഞാല്‍ എനിക്കൊന്നും പറയാനില്ല;ഞാന്‍ ഖാദറിന് സൈഡ് തരും.

നാച്ചുറല്‍ സെലക്ഷന്‍ 'നിഗമനമാണെന്ന' താങ്കളുടെ നിലപാട് സ്വീകരിക്കുന്നു. ഭൂമിയിലെ ജൈവപരിണാമം സംബന്ധിച്ച യുക്തിസഹവും ശാസ്ത്രീയവുമായ ഒരു നിഗമനം തന്നെയാണത്. പ്രത്യക്ഷവും പരോക്ഷവുമായ ഒട്ടനവധി തെളിവുകളുടെ പിന്തുണയുള്ളതിനാല്‍ സാധുവായ നിഗമനമെന്ന പ്രത്യകതയും അതിനുണ്ട്. വേറൊരു ബ്‌ളോഗിലെ വിഷയമായതിനാല്‍ തല്‍ക്കാലം അതു വിടാം.

പക്ഷെ താങ്കള്‍ നാച്ചുറല്‍ സെലക്ഷന്‍ ഇവിടെ വിശദീകരിച്ചു കഴിഞ്ഞു എന്ന് പറയാതിരിക്കാനാവില്ല. നാച്ചുറല്‍ സെലക്ഷന്റെ രണ്ടുവരി നിര്‍വചനത്തിനപ്പുറം പോകില്ലെന്ന കടുംപിടുത്തമില്ലെങ്കില്‍ ശ്രദ്ധിച്ചാലും:

രവിചന്ദ്രന്‍ സി said...

ഇരുപത് ലക്ഷത്തിലധികം പുംബീജങ്ങള്‍ ഒരൊറ്റ അണ്ഡം ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ മുന്നിലുള്ള,ആരോഗ്യമുള്ള, വേഗതയുള്ള ഒരു ബീജം സംയോഗം നേടിയെടുക്കുന്നു. ഇവിടെ സംഭവിക്കുന്നത് പ്രകൃതിനിര്‍ധാരണം തന്നെയാണ്. ഇതിന്റെ ആസൂത്രണമാതൃക നോക്കാം. ഒരണ്ഡത്തിന് ഒരു ബീജം മതിയാകും. ഒന്നിനൊന്ന്-അതാണ് നിരക്ക്. രണ്ടും ഓരോന്ന് ഉത്പ്പാദിപ്പിക്കപ്പെടുന്നു-കിറുകൃത്യമായി സംയോജിക്കുന്നു. ബാക്കിയൊക്കെ പാഴ്ചെലവാണ്, ആസൂത്രണമില്ലായ്മയാണ്, കൃത്യതയില്ലായ്മയാണ്, ബുദ്ധിശൂന്യതയാണ്.

സംയോഗം കഴിഞ്ഞാലും നാച്ചുറല്‍ സെലക്ഷന്‍ പ്രവര്‍ത്തനം തുടരും.സിക്താണ്ഡം ഗര്‍ഭപാത്രഭിത്തിയില്‍ ആഴ്ന്നു വേരുപിടിക്കുന്നതു മുതല്‍ പ്രസവം വരെ-പ്രസവത്തിന് ശേഷവും അതു തുടരും. നമ്മുടെ ശരീരത്തില്‍ കൃത്യമായും ഓരോ രാസപ്രവര്‍ത്തനത്തിലും സംഭവിക്കുന്നത് നാച്ചുറല്‍ സെലക്ഷനാണ്. അത് കൂടുതല്‍ മനസ്സിലാകണമെങ്കില്‍ പ്രോട്ടീനുകളുടേയും എന്‍സൈമുകളുടേയും ലോകത്തേക്ക് പോകണം. തല്‍ക്കാലം വിടാം.

രവിചന്ദ്രന്‍ സി said...

എന്തിനാണ് ഒരണ്ഡത്തിനായി 2 മില്യണ്‍ ബീജങ്ങള്‍? പൊട്ടക്കണ്ണന്റെ മാവേലെറി ഇതിലും ഭേദമല്ലേ? ഉന്നമുണ്ടെങ്കില്‍ എറിഞ്ഞുകൊള്ളിക്കാന്‍ ഒരു കല്ല് പോരെ ഖാദര്‍? ഏതെങ്കിലും ഒന്ന് എങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന നിലയില്‍ പുംബീജങ്ങളുടെ എണ്ണം(ഇവിടെ 2 മില്യണ്‍) നാച്ചുറലായി സെലക്റ്റ് ചെയ്യപ്പെടുന്നത് ശ്രദ്ധിക്കണം. നാച്ചുറല്‍ സെലക്ഷനില്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ.

ഒരൊറ്റ ബീജവുമായി അണ്ഡവുമായി ലൈംഗികപ്രത്യുത്പ്പാദനത്തിന് തുനിഞ്ഞ നമ്മുടെ ആദിമ മുന്‍ഗാമി അതിജീവിച്ചിട്ടില്ലെന്ന് വ്യക്തമാണ്. പൂമ്പൊടിയുടെ കാര്യം കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ് ഇത്രയധികം പൂമ്പൊടിയെന്ന് ഖാദര്‍ പഠിച്ചാല്‍ ഇത്രയധികം പുംബീജങ്ങളുടെ കഥയും പെട്ടെന്ന് തിരിയും. നാം വരുന്നത് എവിടെ നിന്നാണെന്നും തിരിയും. 'ഉയര്‍ന്ന'(?)ജീവിവര്‍ഗ്ഗമായ മനുഷ്യനില്‍ നാഥനും തമ്പുരാനുമൊന്നും ഈ വളഞ്ഞവഴിയും ധൂര്‍ത്തും പ്രയോഗിക്കില്ലെന്നല്ലേ ചങ്ങാതി കരുതേണ്ടത്?

ഇനി, ഖാദര്‍ മനനം ചെയ്യുക,എന്തുകൊണ്ട് ഈ രണ്ടു മില്യണ്‍ പുംബീജങ്ങള്‍!!?? ആസൂത്രണമോ ഇത് അതോ ആസൂത്രണരഹിതമായ ധാരാളിത്തമോ? 'വിശിഷ്ടസൃഷ്ടി'യായ, ദൈവം നേരിട്ട് 'സൃഷ്ടിച്ച'പുരുഷനെന്താ പൂമ്പൊടി വിതറുന്ന കാട്ടുപൂക്കളെപ്പോലെയോ? പറഞ്ഞാലും ഖാദര്‍, നാമും പൂവും തമ്മില്‍ എന്ത്?

Anonymous said...

ഇനി, ഖാദര്‍ മനനം ചെയ്യുക,എന്തുകൊണ്ട് ഈ രണ്ടു മില്യണ്‍ പുംബീജങ്ങള്‍!!?? >>


ഖാദറ് മനനം ചെയ്യ്വോ!!!!? ന്റെ റബ്ബേ ഞാനെന്തായീ കേക്കണ? നടന്നതുതന്നെ!!

Sajnabur said...

Thank you so much dear Abdul Khadir.
Missing texts are your reply.
Kindly manage while reading.
Thank you.

kaalidaasan said...

>>>ഖാദറ് മനനം ചെയ്യ്വോ!!!!? ന്റെ റബ്ബേ ഞാനെന്തായീ കേക്കണ? നടന്നതുതന്നെ!!<<<

മനനം ചെയ്താല്‍ കാദറിനു Natural Selection അംഗീകരിക്കേണ്ടി വരും. അതിലും ഭേദം തൂങ്ങിച്ചാകുന്നതാണെന്നോ മറ്റോ ചിന്തിച്ചാല്‍!!! എന്റെ അബ്ദു റബ്ബേ.

കാദറിനു ചോദ്യം ചോദിക്കാനേ അറിയൂ. സ്വയം മനനം ചെയ്യാനൊന്നുമറിയില്ല. അതിന്റെ സുനാപ്പി പണ്ട് മദ്രസയില്‍ വച്ച് ഏതോ മുസല്യാര്‍  മുറിച്ചെടുത്തു. അതില്‍ പിന്നെ ചോദ്യങ്ങള്‍ ചോദിക്കലേ ഉള്ളു.

പണ്ട് സുശീലിന്റെ ബ്ളോഗില്‍ കാദര്‍ കുഞ്ഞാപ്പ അച്ചുതണ്ട് ഇതുപോലെ ആര്‍ക്കും മനസിലാകാത്ത കുറെ ചോദ്യങ്ങളും വിശദീകരണങ്ങളുമായി യുദ്ധം ചെയ്തിരുന്നു. "ഒറ്റ കമന്റ് പോലും നഷ്ടമാകരുത്" എന്ന മുദ്രാവാക്യം  വിളിച്ചായിരുന്നു യുദ്ധം. പക്ഷെ പാതി വഴിക്ക് നിറുത്തിപ്പോയി.

കുഞ്ഞിപ്പ said...

ഇനി, ഖാദര്‍ മനനം ചെയ്യുക,എന്തുകൊണ്ട് ഈ രണ്ടു മില്യണ്‍ പുംബീജങ്ങള്‍!!?? >>

ഖാദറ് മനനം ചെയ്യ്വോ!!!!? ന്റെ റബ്ബേ ഞാനെന്തായീ കേക്കണ? നടന്നതുതന്നെ!!
>>>>>>


എന്തുകൊണ്ട് ഈ രണ്ടു മില്യണ്‍ പുംബീജങ്ങള്‍!!?? >>.....

ഒരൊറ്റ തവണ ഉല്‍പ്പാദിപ്പിക്കുന്ന പുരുഷോര്‍ജ്ജത്തില്‍ ലക്ഷകണക്കിന് പുംബീജങ്ങള് ഉണ്ടാവുമ്പോള്‍ ഒരു സ്ത്രീ ഒരു ജന്മം മുഴുവന്‍ ഉല്‍പ്പാദിപ്പിക്കുന്ന അണ്ഡം വെറും ആയിരത്തില്‍ താഴെയാവുന്നത് എന്ത് കൊണ്ട്...!!!!!????....എന്ന ചോദ്യം,...വിശ്വാസികളെ സംബന്ധിച്ചിടത്തോളം മനനം ചെയ്യാന്‍ മാത്രമുള്ള വലിപ്പമോന്നുമില്ല.അതിന് വിശ്വസനീയമായ കാരണം (യുക്തി) ഇസ്ലാമികദര്‍ശനത്തിലുണ്ട്.(സെമെറ്റിക്)

കുഞ്ഞിപ്പ said...

ഊര്‍ജ്ജം പണ്ടത്തെ മാറ്റര്‍ അല്ല പക്ഷെ അതിനു മാസ് ഉണ്ട് ..!! അത് ഒരു ത്രാസ് വച്ച് അളന്നു നോക്കാനും പറ്റും ..!!>>>>

ഊര്‍ജ്ജത്തിന് മാസ് ഉണ്ടെന്നും ആ മാസ്സ് ഒരു ത്രാസ്‌ വെച്ച് അളക്കാനാവുമെന്നും പറയുമ്പോള്‍ വെയിറ്റും മാസ്സും ഒന്ന് തന്നെയാണെന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്?.
പ്രകാശം ഊര്‍ജ്ജമാണോ?പ്രകാശം ഊര്‍ജ്ജമാണെങ്കില്‍ പ്രകാശത്തിന് മാസ്സുണ്ടേങ്കില്‍ പിന്നെങ്ങനെയാണ്
സമയം നിശ്ചലമാകുന്ന വേഗം പ്രകാശത്തിന്‌ ആര്‍ജ്ജിക്കാന്‍ കഴിയുക?.



"കയറിയിറങ്ങാനും കടന്ന് പോവാനും കയറിക്കിടക്കാനുമുള്ള ഉപകരണങ്ങള്‍" ഇല്ലാതെ അനാഥ പ്രേതം പോലെ അണ്ടകടാഹത്തില്‍ ചുറ്റിത്തിരിയേണ്ടി വന്നേനെ.>>>

ഒരു ടോണില്‍ പറഞ്ഞു പോയതാണ്‌ ഈ വാക്കുകള്‍.
രാസ-ഭൌതിക പ്രവര്‍ത്തനങ്ങളിലൂടെ പ്രപഞ്ചത്തിന്‍റെ ഒരു സബ് സിസ്റ്റത്തില്‍ നിന്ന് മറ്റൊരു സബ് സിസ്റ്റത്തിലേക്കുള്ള ഊര്‍ജ്ജ മാറ്റത്തെയാണ് 'കയറിയിട്ട് ഇറങ്ങുക എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത്.
"കടന്നു പോവുക" എന്ന് പറയുമ്പോള്‍
ദ്രവ്യത്തിലൂടെ എന്നാല്‍ ദ്രവ്യവുമായി പ്രതിപ്രവര്‍ത്തിക്കാതെ കടന്നുപോവുന്ന ന്യൂട്രിനോ പോലെയുള്ള കണങ്ങളെയാണ് ഉദ്ദേശിക്കുന്നത്.ദ്രവ്യങ്ങളിളുടെ ഉള്ളിന്‍റെയുള്ളിലെ അണ്‌കേന്ദ്ര വിഭജന
ഫലമായുണ്ടാകുന്ന ഊര്‍ജ്ജത്തെയാണ് ദ്രവ്യങ്ങളുടെ ഉള്ളില്‍ കയറി കിടക്കുക എന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത്.

കുഞ്ഞിപ്പ said...

പ്രകാശം ഒരു യുനിവേര്സല്‍ കൊന്‍സ്ടന്റ്റ് ആയത് കൊണ്ട് മാത്രമാണ് ആ ഇക്വഷനില്‍ പ്രകാശവേഗം ഒരു മ്യൂല്യമായി വരുന്നതെന്ന സത്യം താങ്കളെന്തിനാണ് ഓര്‍ക്കാന്‍ ഭയക്കുന്നത്.>>>

അനോണി,പ്രസ്തുത സമവാക്യം തകര്‍ന്നു പോവുമോയെന്ന ഭയമുള്ളവര്‍ക്ക്‌ അതിലെ പ്രകാശത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍ക്കാന്‍ ചെറിയൊരു പേടിയുണ്ടാവുന്നത് സ്വാഭാവികമാണ്.എന്നാല്‍ വാസു
അങ്ങനെ പേടിക്കുന്ന കൂട്ടത്തിലോന്നുമല്ലെന്നാണ് പറയപ്പെടുന്നത്‌.ഏതായാലും ആ സമവാക്യം എന്നെ പ്രതിരോധിക്കാന്‍ വാസുവാണ് ഇവിടെ കൊണ്ട് വന്നതെന്നതൊരു സത്യമാണ്.പ്രകാശത്തെക്കാളും
പ്രവേഗമുള്ള മറ്റൊന്ന് പ്രപഞ്ചത്തില്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടാലും പ്രപഞ്ചത്തിലെ പ്രകാശത്തിന്‍റെ
പ്രാധാന്യം നഷ്ടപെടുകയില്ലെന്ന് വാസുവിന് (എനിക്കും) സമാധാനിക്കാം.


കൊച്ചു കുട്ടിയുടെ ഉദാഹരണം പറഞ്ഞത് മതപരമായ ബോധ്യങ്ങള്‍ ഉറക്കുന്നതിനു വളരെ മുന്‍പേ തന്നെ ( അത്രയും ചെറിയ വയസിലെ) മതത്തിന്റെ കുത്തകയാക്കി വച്ചിരിക്കുന്ന നല്ല ശീലങ്ങളും
മനുഷ്യ ഗുണങ്ങളും ആ കുട്ടിക്ക് സഹജമായി സ്വയാത്തമാണ് എന്ന് സൂചിപ്പിക്കാനാണ്>>>

മനുഷ്യശിശു ശുദ്ധ പ്രക്രതിയുടെയാണ് ജനിക്കുന്നതെന്നും മതദര്‍ശനങ്ങള്‍ മുന്നേ തന്നെ പറഞ്ഞു വെചിട്ടുണ്ടെല്ലോ.പിന്നീട് ദേഹേഛകളുടെയും വൈകാരിക ദൗര്‍ബല്യങ്ങളുടെയും ശക്തമായ വെല്ലുവിളി
കാരണം ആ കുഞ്ഞു വഴിതെറ്റി പോകുമെന്ന് അറിയാവുന്ന ദൈവികദര്‍ശനങ്ങള്‍ മേല്പറഞ്ഞ നല്ല ശീലങ്ങളും മാനുഷിക ഗുണങ്ങളും അവനെ നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടിരിക്കയാണ് ചെയ്യുന്നത്.

കുഞ്ഞിപ്പ said...

പ്രശ്നം എന്താണെന്നു വച്ചാല്‍ തന്റെ ദൈവത്തിനു കുഴപ്പമില്ല എങ്കില്‍ അഥവാ തന്റെ ദൈവം തന്റെ കൂടെ ഉണ്ട് എങ്കില്‍ ഏതു അറ്റം വരെ നരാധമമായ പ്രവൃത്തി ചെയ്യാനും അതെ കാരണം തന്നെ പ്രേരകമാകുന്നു എന്നതാണ് .. സമൂഹത്തില്‍ കണ്ടു വരുന്നതും അതാണ്‌>>>

സമൂഹത്തിന്‍റെ ഏതു ഭാഗത്തായിട്ടാണ് അങ്ങനെ കണ്ടു വരുന്നതെന്ന് മേല്‍ വാക്കുകളില്‍ നിന്ന് മനസ്സിലാവുന്നില്ല.മേല്‍ പറഞ്ഞ പ്രശ്നം ദൈവിക ദര്‍ശനങ്ങളൊന്നും തന്നെ അംഗീകരിക്കില്ല,പൈശാചികമായ അത്തരം പ്രവര്‍ത്തികള്‍ തടയുകയാണ് ദൈവിക ദര്‍ശനങ്ങള്‍ ചെയ്യുക.ഇനി ഏതെങ്കിലും മതദര്‍ശനങ്ങള്‍ പൈശാചികതക്ക് കൂട്ട് നില്‍ക്കുമെന്ന് താങ്കള്‍ക്ക്
ബോധ്യമായിട്ടുണ്ടേങ്കില്‍ അത് ദൈവത്തിന്‍റെ പേരില്‍ സൃഷ്ടിക്കപെട്ടതും ഈ ലോകജീവിതത്തിന് വേണ്ടി മാത്രമുള്ളതുമായ പൈശാചിക ദര്‍ശനമായിരിക്കും.



ഊര്‍ജ്ജം ആണ് ദൈവം എന്നൊന്നും പറഞ്ഞു കളഞ്ഞെക്കരുത് !!!! അത് ക്ലാസ്സിക്കല്‍ മെക്കാനിക്സിന്റെ കാലത്ത് മാത്രമേ പറയാ പോലും പറ്റു.>>>

ഊര്‍ജ്ജമാണ് ദൈവം എന്ന് ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല.എന്നാല്‍,സര്‍വ്വ
സൃഷ്ടികള്‍ക്കും ഊര്‍ജ്ജം നല്‍കുന്നവനാണ് ദൈവമെന്നാണ് പറയുക.അത് പോലെ കാരണമുള്ളവാനാണ് ദൈവം എന്നാരും പറയില്ല എന്നാല്‍ എല്ലാറ്റിന്റെയും കാരണമാണ് ദൈവം.മാത്രമല്ല പദാര്‍ത്ഥ
രൂപമുള്ളവാനാണ് ദൈവം എന്നാരും പറയില്ല എന്നാല്‍ സര്‍വ്വ സൃഷ്ടികള്‍ക്കും രൂപം നല്‍കുന്നവനാണ് ദൈവം.(വിശുദ്ധ ഖുര്‍ആനില്‍ പറയപ്പെടുന്ന അല്ലാഹുവിന്‍റെ 99 ഗുണനാമങ്ങളില്‍ ഒന്ന് "രൂപം
നല്‍കുന്നവന്‍"ആകുന്നു )

കുഞ്ഞിപ്പ said...

ജീവനുള്ള രണ്ടു കോശങ്ങള്‍ തങ്ങളുടെ 23 ക്രോസോമുകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ(46 മാത്രം, 47 ഓ 45 ഓ അല്ല) സിക്താണ്ഡത്തിന്റെ പതിപ്പുകളാണ് അങ്ങയുടെ ശരീരത്തിലെ ബഹുകോടി
കോശങ്ങള്‍.>>>

23 വര്ഷം കൊണ്ട് പൂര്‍ത്തീകരിക്കപെട്ട ഇസ്ലാമിനെ ഒരു ഗോവണിയുമായി ഉപമിച്ചാല്‍ ആ ഗോവണിക്ക് 23 പടികളുള്ളത് പോലെ മനുഷ്യന്‍റെ അസ്ഥിത്വത്തിന്‍റെ അടിസ്ഥാനമായ ക്രോമോസോമുകളുടെ ഡി എന്‍ എ ഗോവണിക്കും 23 പടികളുണ്ടെന്ന സൂചന നല്‍കാന്‍ വേണ്ടിയാണോ താങ്കള്‍ 47ഓ 45ഓ അല്ല 46 മാത്രമാണെന്ന് ശക്തമായി പറയുന്നത്.(ഡി എന്‍ എ
യുടെ ആകൃതി 23 ജോഡി ക്രോമോസോമിന്‍റെ ഒരു ഗോവണിയാണ് )

Abdul Khader EK said...

പ്രിയ സജന്‍ ,

>>> ...... ഇസ്ലാമില്ത്തന്നെ പല നേതാക്കളും പല രീതിയില്‍ അനുയായികളെയും കൊണ്ട് നടക്കുന്നുന്ടെല്ലോ...ആര് ശരി എന്നെത് അവിടുന്ന് കാണുമ്പോള്‍ മനസ്സിലാക്കാം.<<<

തീര്‍ച്ചയായും നമ്മുക്ക് കാത്തിരിക്കാം. മരണാനന്തരം ജീവിതം ഇല്ല എന്ന് തീര്‍ച്ചയാക്കിയ യുക്തിവാദികള്‍ക്കും ഉയെര്‍ത്തെഴുന്നെല്‍പ്പ്‌ ഉണ്ട് എന്ന് വിശ്വസിക്കുന്ന വിശ്വാസികള്‍ക്കും കാത്തിരുന്ന് കാണാം... എന്‍റെ വിശ്വാസ പ്രകാരം അത് അകലെയല്ല, നമ്മുടെ മരണത്തിലൂടെ നമ്മുക്ക് അവിടെയെത്താം...

ഇസ്ലാമിന്‍റെ അടിസ്ഥാനങ്ങളില്‍ വ്യതിചലിക്കാത്തവര്‍ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

>>>താങ്കള്‍ പറഞ്ഞ “കുരനിനെ അഭിപ്രായ വിത്യാസങ്ങള്‍ തേടിപോകുന്നവര്‍ ഇസ്ലാമിന്റെ വക്താക്കള്‍ ആയി മാറലാണ് നാം ഇന്ന് കാണുന്ന അത്ഭുതം.” ഇതിനാണ് ഞാന്‍ മറുപടി എഴുതിയത്. ഈ അത്ഭുതം കാണാന്‍ ഞാന്‍ എന്റെ പഞായത്തില്‍ തിരയുമ്പോള്‍ ജമായത്ത്കാര്‍ പറയാറ് ഇവിടെയെല്ല അമേരിക്കയിലും യുറോപ്പില് ആണ് എന്നാണു.<<<

താങ്കളുടെ പഞ്ചായത്തില്‍ മറ്റു മതങ്ങളുടെ / ഇസങ്ങളുടെ / നിലപാടുകളുടെ വക്താക്കള്‍ ആയിരുന്ന എത്ര പേരുണ്ട് ഖുര്‍ആനിലെ അഭിപ്രായ വിത്യാസങ്ങള്‍ തേടി പോയവര്‍ ???

താങ്കള്‍ ചോദിച്ചത് കൊണ്ട് എനിക്കറിയാവുന്ന ഒരാളെ പറയാം, സജീവ ഹൈന്ദവ മത വിശ്വാസി ആയിരുന്ന തിരൂര്‍ സ്വദേശിയായ ഒരാള്‍ ഖുര്‍ആന്‍ (പരിഭാഷ) കേട്ട് അതിനെ കുറിച്ച് കൂടുതലായി പഠിച്ച് മുസ്ലിമായി മാറി മുഹമ്മദ്‌ നബിയുടെ അനുചരന്‍മാരില്‍ ഒന്നാമത്തെ രക്തസാക്ഷിയായ ഭാഗ്യവാന്റെ നാമമായ യാസര്‍ എന്ന പേരും സ്വീകരിച്ചു ഇസ്ലാമിന്‍റെ പ്രചാരകനായി മാറി. അദ്ദേഹം നാല്പ്പത്തിഅഞ്ചില്‍ പരം വ്യക്തികളെ നേര്‍വഴിയില്‍ ചരിപ്പിച്ചു, അതുകൊണ്ട് അദ്ദേഹം ഈ ലോകത്ത്‌ എന്തെങ്കിലും നേടിയോ? നേടി കൈ നിറയെ സമ്പാദ്യം അല്ല, രക്തസാക്ഷിത്വം, ചില കാപാലികര്‍ അദ്ദേഹത്തെ വധിച്ചു, ദൈവം അദ്ദേഹത്തെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തി. ദൈവം അദ്ദേഹത്തെ അളവറ്റ അനുഗ്രഹം കൊണ്ട് ദൈവം കടാക്ഷിക്കട്ടെ.

വിശദീകരിക്കാതെ മറ്റൊരാളെ പറയാം, കേരളത്തിലെ യുക്തിവാദത്തിന്റെ നെടുംതൂണായിരുന്ന ഡോ: ഉസ്മാന്‍ .

>>> കുരാനെ ഉദ്ധരിച്ചു ദൈവത്തിന്നു പറ്റിയ തെറ്റുകള്‍ തുറന്നു പറയുന്നവര്‍ ധാരാളമുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരും എഴാതാനും വായിക്കാനും അറിയുന്നവരാണ്. ഉദാഹരിക്കുന്നത് കുരാനിലും ഹദീസിലും നബിചര്യയില്‍ നിന്നും തന്നെ. വ്യക്യാനകസര്ത്ത് (സാഹിത്യം) എല്ലാവര്ക്കും താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മനസ്സിലാകാഞ്ഞിട്ടാണോ ആവോ എന്നെനിക്കറിയില്ല.<<<

ഖുര്‍ആനെ കുറിച്ചും നബി(സ)യെക്കുറിച്ചും ആരോപണം അതിന്‍റെ ശത്രുക്കള്‍ തുടക്കം മുതല്‍ നടത്തിയിട്ടുണ്ട്, അതിന്‍റെ സത്യം തേടി പോകുന്നവര്‍ക്ക് സത്യം ഗ്രഹിക്കാം...

തടരുന്നു...

Abdul Khader EK said...

രണ്ട് :

>>>താങ്കള്‍ ഇതുമായി ബന്ടപ്പെട്ടു മുന്നേ എഴുതിയ വരികള്‍ ശ്രദ്ധിക്കുക.
മനുഷ്യന് പരിധിയും പരിമിതിയും ഉള്ളതുകൊണ്ടാണ് ദൈവം ദൈവത്തെ കുറിച്ചുള്ള അറിവ്‌ മനുഷ്യന്‍ സ്വയം കണ്ടെത്തികൊള്ളട്ടെ എന്ന് തീരുമാനിക്കാതിരിക്കുകയും ദൈവത്തെ കണ്ടെത്താന്‍ തെളിവുകളും ചിന്താബോധം ഉണര്ത്താളന്‍ ഉതകുന്ന തരത്തില്‍ സൂചനകളും ദൃഷ്ടാന്തങ്ങളുമായി പല സംവിധാനങ്ങളും ഉണ്ടാക്കുകയും ചെയ്തത് (ഉദാ: പ്രവാച്ചകന്മാന്‍ , വേദഗ്രന്ഥങ്ങള്‍ ).
വേദഗ്രന്ഥങ്ങളിലെ സൂചനകളും ദൃഷ്ടാന്തങ്ങളുമായി ബന്ധപെട്ട വിഷയങ്ങള്‍ തന്നെയാനെല്ലോ എന്റെ. ചര്ച്ച. ഇവിടെ എന്ടാണ് ഒരു അഭിപ്രായ വ്യത്യാസം?.<<<

എന്‍റെ വരികള്‍ കണ്ടു, ഇനി താങ്കളുടെ വരികള്‍ കാണൂ:

"എന്റെ സംശയം താങ്കള്‍ മുകളില്‍ എഴുതിയ ദൈവത്തിന്നു തെളിവ് പ്രവാചകന്‍, ഖുറാന്‍ എന്നിവയിലെ ഖുര്ആന്‍ ആണ്. താങ്കള്‍ പറയുന്നു........." (കമന്റില്‍ നിന്ന്),

താങ്കളുടെ ഈ വരികളാണ് എന്നെ കൊണ്ട് 'ഞാന്‍ ദൈവത്തിനു തെളിവായി പ്രവാചകനെയും ഖുര്‍ആനെയും പറഞ്ഞിട്ടില്ല' എന്ന് പറയിപ്പിച്ചത്.

>>>താങ്കളുടെ ചിന്തിചെടുത്ത വിശ്വാസത്തെ കുറിച്ച് ഞാന്‍ ചോദിച്ചത് താങ്കള്‍ ശ്രദ്ധിച്ചില്ല എന്ന് തോനുന്നു. നാച്ചുറല്‍ സലെക്ഷന്‍ വിഷയത്തില്‍ പ്രതികരിച്ചതും കണ്ടു. അതുകൊണ്ട് വീണ്ടും ഒന്നുകൂടി വ്യക്തമാക്കുന്നു.
നിങ്ങള്‍ ബുദ്ധമതം, ബൈബിള്‍, വേദാസ് എന്നിവയെല്ലാം പഠിച്ചും ചിന്തിച്ചും എന്നിട്ട് തിരഞ്ഞെടുതതാണോ ഇസ്ലാം? അതോ നിങ്ങള്‍ ജനിച്ചതും കുട്ടിക്കാലം മുതല്‍ നിങ്ങളില്‍ inject ചെയ്തു തന്ന കാര്യങ്ങളാണോ നിങ്ങള്‍ ഇന്ന് ഫോളോ ചെയ്യുന്ന വിശ്വാസം?.<<<

എനിക്ക് സാധ്യമായിടത്തോളം ഞാന്‍ മറ്റു മതങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്, മിക്ക മതങ്ങളിലും സൃഷ്ടാവായ എല്ലാറ്റിനും കഴിവുളള ഏകനായ ഒരു ദൈവത്തെ കുറിച്ച് പരാമര്‍ശം ഉണ്ട്, അതിനു എതിരായ പരാമര്‍ശവും ഉണ്ട്, ഞാന്‍ പ്രവാചകര്‍ എന്ന് വിളിക്കുന്നവര്‍ ചെയ്തിരുന്ന അതെ ജോലിയാണ് ചിലര്‍ അവതാരങ്ങള്‍ എന്ന് വിളിക്കുന്നവര്‍ ചെയ്തിരുന്നതും എന്ന് മനസ്സിലാക്കാന്‍ സാധിച്ചു, മരണാനന്തരം കര്‍മ്മം നോക്കി പ്രതിഫലം നല്‍കും എന്നതും ഒട്ടുമിക്ക മതങ്ങളിലും കാണാന്‍ സാധിക്കും. പിന്നെ ദൈവത്തെ കുറിച്ച് ചിന്തിച്ച് ബോധ്യം വന്നതിനു ശേഷം തന്നെയാണ് ഞാന്‍ എന്‍റെ മതത്തില്‍ തുടരുന്നത്, വിശ്വാസം എന്‍റെ മനസ്സില്‍ ഉള്ളത് ആയത് കൊണ്ട് അത് എനിക്ക് കയ്യോഴിയുന്നതിനു ഒരു തടസവും ഇല്ല.

>>>DNA Test resultഉം മറ്റും കേവലം നിഗമനങ്ങളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. Evolution എന്നാ സബ്ജെക്റ്റ്‌ ഒരു പുസ്തകത്തില്‍ ഒതുങ്ങുന്ന ഒന്നല്ല എന്നത് കൊണ്ടും വ്യ്ക്യാനിചോപ്പിക്കേണ്ട ഒന്നല്ല എന്നത് കൊണ്ടും ഞാന്‍ ഈ വിഷയത്തില്‍ അത്ര ടെക്നികലി സൌണ്ട് ഇല്ലാത്തത് കൊണ്ടും കൂടുതല്‍ ചര്ച്ച പിന്നീടാവാം.<<<

താങ്കള്‍ അറിയുന്നവരോട് ചോദിച്ചു പരിണാമത്തിലൂടെ ഒരു ജീവി മറ്റൊരു ജീവിയായത്തിനു വ്യക്തമായ ഒരു തെളിവ്‌ കൊണ്ട് വരിക.

>>>പഠിക്കാനും ചിന്തിക്കാനും അങ്ങോട്ട്‌ നോക്കാനും ഇങ്ങോട്ട് നോക്കാനും ഒട്ടകത്തിന്റെ പൂഞ്ഞ നോക്കാനും തൂണില്ലാത്ത ആകാശം നോക്കാനും ആര്ക്കും പറയാമെല്ലോ. വ്യക്തമായ Scientific explanations with proof വല്ലതും ഉണ്ടെങ്കില്‍ അതൊന്നു പറഞ്ഞു തരിക. വ്യക്യന കസര്ത്ത്ത‌ അല്ല ഉധേഷിക്കുനത്.<<<

ചിന്തിക്കുക, പരിണാമത്തിലെ ഏത് മെക്കാനിസം പ്രവര്‍ത്തിച്ചാണ് ഒട്ടകത്തിന്റെ ഘടന രൂപം കൊണ്ടത്‌ എന്ന്‍ മനസ്സിലാക്കുക.

തടരുന്നു...

Abdul Khader EK said...

മൂന്ന് :

>>>വായിക്കുക എന്നാ പദം ഇക്രഹ് ആണ് ഉദ്ദേശിച്ചത് എന്ന് തോനുന്നു. ഇത് ജിബ്രീല്‍ പ്രവാചകനോട് ആവര്ത്തിച്ചു പറഞ്ഞത് സയന്സ്, മാതമാടിക്സ് എന്നീ സബ്ജെക്റ്റ്‌ വായിക്കാനാണോ അതോ ദൈവ വചനങ്ങള്‍ വായിക്കാനാണോ?. ദൈവം ആരാനെന്നെല്ലേ വിവരിക്കുന്നത്? അവനറിഞ്ഞില്ലാത്തത് പഠിപ്പിച്ചു..... എന്ടാണ് പഠിപ്പിച്ചത്? (Sura 96.)<<<

സൂറ 96:3-5 "വായിക്കുക: നിന്റെ നാഥന്‍ അത്യുദാരനാകുന്നു. തൂലികകൊണ്ട് പഠിപ്പിച്ചവന്‍. അവന്‍ മനുഷ്യനെ അവനറിഞ്ഞിട്ടില്ലാത്തത് പഠിപ്പിച്ചു."

പ്രകൃതിയില്‍ നിന്ന് മനുഷ്യന്‍ പഠിച്ചെടുക്കുന്നത് ദൈവം പ്രകൃതിയില്‍ നിക്ഷേപ്പിച്ചതാണ് എന്ന് എനിക്ക് പറയാന്‍ സാധിക്കും, ബുദ്ധിയില്ലാത്ത പ്രകൃതിയുണ്ടാക്കിയത് പഠിക്കാന്‍ ബുദ്ധിയുള്ള മനുഷ്യര്‍ വേണ്ടല്ലോ, യുക്തിമാനായ ദൈവം പ്രകൃതിയില്‍ സംവിധാനിച്ചതാണ് നാം ശാസ്ത്രം എന്ന് പറഞ്ഞു മനസ്സിലാക്കി എടുത്തു രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.

>>>പിന്നീട് അങ്ങോട്ട്‌ വിവരിച്ചത് അന്നത്തെ അറിവ്‌. പ്രസവം കുറെ മുമ്പേ തുടങ്ങിയിട്ടില്ലേ ഡിയര്‍.
ഇനി നിങ്ങളുടെ വിശദീകരണം ആവാം.<<<

പ്രസവം നടക്കുന്നു എന്നത് കൊണ്ട് ഗര്‍ഭാവസ്ഥ മനസ്സില്‍ ആക്കാന്‍ കഴിയും എന്നത് എനിക്ക് പുതിയ അറിവാണ്, സോറി ആ ബസ്‌ പോയി.

>>>ഇന്നിപ്പോള്‍ ടെസ്റ്റ് റ്റ്യൂബുകളിലും മറ്റു artificial fertilization രീതിയിലും മനുഷ്യനെ ശാസ്ത്രം ഉണ്ടാക്കി തുടങ്ങിയോതെടെ ചില ജീവന്‍ ഊതി കൊടുക്കുന്ന ദിവ്യവചനങ്ങള്‍ മിക്കവാറും ചിലര്‍ കാണാറില്ല. (32: 9) പിന്നെ അവന്റെ വംശാവലിയെ മ്ളേച്ഛദ്രാവകം പോലുള്ള ഒരു സത്തില്നിയന്നുളവാക്കി. എന്നിട്ട് അവനെ സന്തുലിതമാക്കി ശരിപ്പെടുത്തുകയും അതില്‍ അവങ്കല്നിരന്നുള്ള ജീവന്‍ ഊതുകയും ചെയ്തു.
എന്താണ് ഇതിലെല്ലാം ഉള്ള അത്ഭുതം എന്ന് വ്യ്ക്തമാക്കുമെല്ലോ.<<<

താങ്കള്‍ പറയുന്ന ടെസ്റ്റ്ട്യൂബ് കൊണ്ട് ബീജം ഉണ്ടാക്കുക, അണ്ഡം ഉണ്ടാക്കുക. സിക്താണ്ഡം ആ ടെസ്റ്റ്ട്യൂബില്‍ തന്നെ വളര്‍ത്തി എടുക്കുക, ഇപ്രകാരം ചെയ്തു കാണിച്ചാല്‍ ഞാന്‍ പറയും സൃഷ്ടിപ്പില്‍ ഒരു അത്ഭുതവും ഇല്ല എന്ന്.

ദൈവം സംവിധനിച്ചത് മനസ്സിലാക്കി അതില്‍ നടക്കുന്നത് കൃത്രിമമായി സംവിധാനിച്ചാല്‍ ദൈവത്തെ വെല്ലുവിളിക്കാന്‍ ആയി എന്ന് പറയാന്‍ സാധ്യമല്ല.

>>>We are able to put together in perfect order the tips of his fingers. (75 :4).<<<

വിരല്‍ തുമ്പ് എന്ന് പറയുമ്പോള്‍ വിരല്‍ തുമ്പില്‍ വരുന്നത് എന്തും അതില്‍ ഉള്‍പ്പെടും, പിന്നെ ഖുര്‍ആന്‍ എന്ന് പറയുന്നത് ഏഴാം നൂറ്റാണ്ടില്‍ ഇറങ്ങി (സീല്‍ ചെയ്തു) ലോകാവസാനം വരെയുള്ള മനുഷ്യരാശിക്ക് ഉള്ളതാണ്, അതിനാല്‍ അതിലെ എല്ലാ കാര്യങ്ങളും എല്ലാ കാലത്തുള്ളവരും കൃത്യമായി ഗ്രഹിചിരിക്കണം എന്ന് നിര്‍ബന്ധമില്ല. പിന്നെ ഫിന്ഗര്‍ പ്രിന്‍റ് അത്ഭുതമാണ് എന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ?

>>>ഞാന്‍ മാത്രമാണ് ശരി എന്ന് യുക്തിവാദികള്‍ പറയാറുണ്ടോ? ഞാന്‍ atheist കളെ കുറിച്ച് രവിചന്ദ്രന്‍ സാര്‍ നേരത്തെ എഴുതിയ വരികള്‍ ഒന്നുകൂടെ ഇവടെ പേസ്റ്റ് ചെയ്യുന്നു. An atheist can be anything, everything or nothing. It depends on his level of application and the tool kit he obtains.<<<

ഒരു യുക്തിവാദിക്ക് എന്തുമാവാം, ഏതുമാവാം, ഒന്നും അല്ലാതാവാം, അത് അവന്‍റെ നിലവാരവും അവനു ലഭ്യമായ ഉപകരണങ്ങളും അനുസരിച്ചിരിക്കും.

ഇത് തന്നെ യാണ് പ്രശ്നം, ഇതു മനുഷ്യരില്‍ അപ്ലൈ ചെയ്യുമ്പോള്‍ പല പ്രശ്നങ്ങളും ഉണ്ട്, നിലവാരം എന്നത് നിലവാരം ഇല്ലയിമയും ആവാം, നിലവാരം ഇല്ലാത്തവര്‍ എന്തുമാവാനും ഏതുമാവാനും ഒന്നുമല്ലാതിരിക്കാനും തുനിയുന്നത് തന്നെയാണ് അവിശ്വാസികളില്‍ നിന്ന് ലോകം നേരിടുന്ന പ്രശ്നവും.

മനുഷ്യര്‍ക്ക്‌ പ്രത്യേകിച്ചും നിലവാര മില്ലാത്തവര്‍ക്ക് തരം താഴുന്നതിനുള്ള പരിധി നിശ്ചയിക്കല്‍ നിര്‍ബന്ധമാണ്, അതാണ്‌ മതങ്ങള്‍ ചെയ്തിട്ടുള്ളതും ചെയ്തതുമായ കാര്യങ്ങളില്‍ ചിലത്.

താങ്കളുടെ കമന്റില്‍ വിഷയവുമായി ബന്ധമില്ലാത്ത വന്ന ചിലത് ഞാന്‍ വിട്ടിട്ടുണ്ട്.

Abdul Khader EK said...

പ്രിയ. പ്രൊഫസര്‍ ,

>>>പ്രിയപ്പെട്ട കാളിദാസന്‍,

താങ്കള്‍ പറയുന്നത് എനിക്കും ബോധ്യപ്പെട്ട കാര്യമാണ്. പക്ഷെ ഖാദര്‍ അങ്ങനെയൊക്കെ വന്‍ പ്രതീക്ഷയോടെ 'വ്യാഖ്യാനിച്ച്' പറത്തി വിടുമ്പോള്‍ അതിനിടയില്‍ കയറി കൈ കാണിച്ചാല്‍ ശരിയാകില്ല. അത്തരം അവസരങ്ങളില്‍ നമ്മുടെ വണ്ടി സൈഡാക്കുന്നതായിരിക്കും ബുദ്ധി.<<<

ഞാന്‍ പറഞ്ഞു വല്ലോ അത് ഖുര്‍ആനില്‍ 'ഉയര്‍ത്തെഴുന്നേല്‍പ്പ്' എന്ന പേരിലുള്ള അധ്യായത്തില്‍ ഉള്ളതാണ്, ഈ ലോകവുമായി ബന്ധപ്പെട്ട കാര്യമല്ല.

ഇനി കാളിദാസന്‍ പലരില്‍ നിന്ന് ഉദ്ദരിച്ചിട്ടും നോക്കുന്നു എന്നല്ലാതെ കാണുന്നു എന്ന് ആരെങ്കിലും പറയുന്നത് കിട്ടിയിട്ടില്ല, 'നോക്കുന്നു' എന്നത് ഒരു പ്രയോഗമായി പറയുമ്പോള്‍ അത് കാണാന്‍ വേണ്ടി യല്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Anonymous said...

പാമ്പ്മത്തായി ജീവന്‍ ടോണ്‍ കുടിച്ചാല്‍ ഇഴയലിനു വേഗം കൂടുമോ?
ഓരോ വിവരവും കാളിക്ക് അന്ധാളിപ്പുണ്ടാക്കുന്നു. ശാസ്ത്രവിവരം പിന്നെ "ഭൂമികേന്ദ്രീക്രിത" അറിവലാതെ മറ്റെന്തുവയാണോ അച്ചായ???...
വടികൊടുത്തു ധാരാളം അടിവാങ്ങുന്ന ഒരു വിവരദോഷിയുണ്ടങ്കില്‍ കാളിയല്ലെങ്കില്‍ വേറാര് ഇവിടെ?????????????

Anonymous said...

Vere aara ullatheno?

No:1,abdul kadermonum No:2 pidichunilkan pangilathe mandatharam pulambuna kunjippayum,kalkkiyum evideyullapol pinendinu vere thedi nadapoo? No:2 pidichunilkan pangilathe mandatharam pulambuna kunjippayum,kalkkiyum evideyullapol pinendinu vere thedi nadapoo?

Sajnabur said...

Dear Abdul khadir EK,
>>> തീര്ച്ചKയായും നമ്മുക്ക് കാത്തിരിക്കാം. ………… എന്നാണ് ഞാന്‍ മനസിലാക്കുന്നത്.<<<<<
Let’s wait and see….nothing else.

………………..
>>>> താങ്കളുടെ പഞ്ചായത്തില്‍ മറ്റു മതങ്ങളുടെ / ഇസങ്ങളുടെ / നിലപാടുകളുടെ വക്താക്കള്‍ ആയിരുന്ന എത്ര പേരുണ്ട് ഖുര്ആ്നിലെ അഭിപ്രായ വിത്യാസങ്ങള്‍ തേടി പോയവര്‍ ???
................................................... യുക്തിവാദത്തിന്റെ നെടുംതൂണായിരുന്ന ഡോ: ഉസ്മാന്‍<<<<<<

യുക്തിവാദികള്‍ ജന്മനാ യുക്തിവാടികളുമല്ല സാദാരണ ഈ വക പരസ്യങ്ങള്‍ കൊടുക്കാറില്ല ആഘോഷിക്കരുമില്ല. ഇനി താങ്കള്‍ എണ്ണി തുടങ്ങിയത് പോലെ (ഉദാഹരിക്കുന്നത് കുരാനിലും ഹദീസിലും നബിചര്യയില്‍) നോക്കിയാല്‍ ദൈവത്തെ അന്ഗീകരിക്കാത്ത ഇസ്ലാം മതവിശ്വാസികള്‍ തന്നെയാണ് എണ്ണത്തിലും കൂടുതല്‍. ഇസ്ലാം ഒരു ശാട്ട്യ മതം ആയത് കൊണ്ട് മാത്രം ഇവര്‍ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കുന്നു (പേടിച്ചിട്ടു മാത്രം). മറ്റു മതങ്ങള്‍ കുറച്ചു ഫ്ലെക്സിബില്‍ ആയതിനാല്‍ ഇഷ്ടമുള്ള വഴിയില്‍ സഞ്ചരിക്കുന്നതിനു അത്ര പ്രയാസങ്ങള്‍ നേരിടാറില്ല. ഇസ്ലാമിക്‌ ശാട്യ സ്റ്റൈല്‍ ഈയിടെ മറ്റു മതങ്ങളും അനുകരിച്ചു തുടങ്ങിയതായി കാണാന്‍ സാധിക്കുന്നു. ഏതായാലും നന്നായി യാസര്മാര്ക്ക് അവിടെ സ്വര്ഗ്ഗവും കിട്ടി ഇവിടെ കുറെ കുടുംബങ്ങള്ക്ക് കൂടുതല്‍ സാമൂഹിക പ്രശ്നങ്ങള്‍ ഇല്ലാതെ മനസ്സമാധാനവും കിട്ടിയല്ലോ.

Sajnabur said...

>>>>> ഖുര്ആ്നെ കുറിച്ചും നബി(സ)യെക്കുറിച്ചും ആരോപണം അതിന്റെറ ശത്രുക്കള്‍ തുടക്കം മുതല്‍ നടത്തിയിട്ടുണ്ട്, അതിന്റെു സത്യം തേടി പോകുന്നവര്ക്ക്ോ സത്യം ഗ്രഹിക്കാം<<<<<

ദൈവം മനുഷ്യനന്മാക്കായി അവതരിപ്പിച്ചു എന്ന് ചില വിശ്വാസികള്‍ അവകാശപ്പെടുന്ന സായി ബാബക്കും, അമ്മയ്ക്കും മറ്റു പലര്ക്കും എതിരായി ആരോപണം അതിന്റെ ശത്രുക്കള്‍ തുടക്കം മുതല്‍ നടത്തിയിട്ടുണ്ട്, നടത്തുന്നുമുണ്ട്. സത്യം തേടി പോകുന്നവര്ക്ക് സത്യം ഗ്രഹിക്കാം!!!!!. ഇതുപോലെ തന്നെ താങ്കളുടെ ചരിത്രവും.

................................
>>>> ദൈവത്തെ കണ്ടെത്താന്‍ തെളിവുകളും ചിന്താബോധം ഉണര്ത്താളന്‍ ഉതകുന്ന തരത്തില്‍ സൂചനകളും ദൃഷ്ടാന്തങ്ങളുമായി പല സംവിധാനങ്ങളും ഉണ്ടാക്കുകയും ചെയ്തത് (ഉദാ: പ്രവാച്ചകന്മാന്‍ , വേദഗ്രന്ഥങ്ങള്‍ ).<<<<<

ചിന്താബോധം ഉണര്ത്താളന്‍ ഉതകുന്ന തരത്തില്‍ സൂചനകളും ദൃഷ്ടാന്തങ്ങളുമായി ഇറക്കിയ ഒരു വേദഗ്രന്ഥത്തിലെ താങ്കള്‍ സൂചിപ്പിച്ച ജനനം, ഫിങ്കര്‍പ്രിന്റ്ങ വിഷയങ്ങളാണ് ഇവിടെ മെയിന്‍ ചര്ച്ച. ഇതില്‍ ഒരു അഭിപ്രായ വ്യത്യാസം എന്ടാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

Sajnabur said...

>>>>>>എനിക്ക് സാധ്യമായിടത്തോളം ഞാന്‍ മറ്റു മതങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്, ...............തുടരുന്നത്, വിശ്വാസം എന്റെ മനസ്സില്‍ ഉള്ളത് ആയത് കൊണ്ട് അത് എനിക്ക് കയ്യോഴിയുന്നതിനു ഒരു തടസവും ഇല്ല.<<<<<<

അന്യമതപഠനം മനസ്സിലാക്കിയെടുത്തു “സാധ്യമായിടത്തോളം” എന്ന പദം ഉപയോകിച്ചത് കൊണ്ടും, സ്വന്തം മതവും “സാധ്യമായിടത്തോളം” ആണോ മനസ്സിലാക്കിയത് എന്നരിയാത്തത് കൊണ്ടും, മറ്റു മത വിശ്വാസികലോടുള്ള ഖുര്ആനിലെ ദിവ്യവച്ചനങ്ങള്‍ നേരെത്തെ ചര്ച്ച ചെയ്തുകൊണ്ടും കൂടുതല്‍ ഒന്നും പറയാനില്ല.

ഏതായാലും താങ്കളുടെ മതത്തിന്റെ അതേ കാഴ്ചപ്പാടുകള്‍ മറ്റു പല മതത്തിലും താങ്കള്‍ കണ്ടതുകൊണ്ടു താങ്കളുടെ വിശ്വസിക്കുന്ന ഒരു മതം മാത്രമെല്ല ശരി എന്ന താങ്കളുടെ തീര്ത്തും വ്യക്തിപരമായ വീക്ഷണത്തെ ഞാന്‍ അഭിനന്ദിക്കുന്നു..

Sajnabur said...

>>>>>>താങ്കള്‍ അറിയുന്നവരോട് ചോദിച്ചു പരിണാമത്തിലൂടെ ഒരു ജീവി മറ്റൊരു ജീവിയായത്തിനു വ്യക്തമായ ഒരു തെളിവ്‌ കൊണ്ട് വരിക.<<<<<<

ഈയിടെ അട്ടപ്പാടിയില്‍ അച്ചനാരെന്നരിയാത്ത ഇരുപതന്ജോളം ആദിവാസി കുട്ടികള്ക്ക് DNA പരിശോധനയിലൂടെ അച്ഛനെ കണ്ടെത്തുകയും ഇതോരു വ്യക്തമായ തെളിവായി അന്ഗീകരിക്കുകയും ഇവരുടെ മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പത്രത്തില്‍ വായിച്ചു. ഈയൊരു വിദ്യ ഉപയോഗിച്ച് വീണ്ടും കൊരെയേറെ പുറകോട്ടു പോകാം എന്ന് ശാസ്ത്രം തെളീക്കിന്നു.... ശരിയാവാം എന്ന് തോന്നുന്നു.

............................................................
>>>>>>ചിന്തിക്കുക, പരിണാമത്തിലെ ഏത് മെക്കാനിസം പ്രവര്ത്തിിച്ചാണ് ഒട്ടകത്തിന്റെ ഘടന രൂപം കൊണ്ടത്‌ എന്ന്‍ മനസ്സിലാക്കുക.<<<<<<

പരിണാമത്തിലെ ഏത് മെക്കാനിസം പ്രവര്ത്തിസച്ചാണ് ഒട്ടകത്തിന്റെ ഘടന രൂപം കൊണ്ടത്‌ എന്ന് പറയാനുള്ള അറിവ് എനിക്കില്ല.
വ്യത്യസ്ത കാലാവസ്ഥയില്‍ അതാത് കാലാവസ്ഥക്കു അനുയോജ്യമായ പ്രത്യേക തരം ജീവികളെ നാം കാണുന്നു. ഇവരെ മറ്റു കാലാവസ്തയിലീക്ക് മാറ്റപെട്ടാല്‍ ചത്ത്‌ പോകുന്നു. ഇതിനെല്ലാം ധാരാളം തെളിവുകള്‍ നാം കണ്ടു. ഇതെല്ലം സംഭവിക്കുന്നത് ഒരാള്‍ ഇരുന്നു ചെയ്യുന്നതുകൊണ്ടാണോ അതോ പ്രകൃതിയില്‍ അതിന്നനുയോജ്യമായ രീതിയില്‍ ഉണ്ടായിവരുന്നത് കൊണ്ടോ?...ഇതില്‍ ഏത് രീതിയാണ് നാം പഠിക്കുന്നതും അന്ഗീകരിക്കുനതും പഠിപ്പിക്കുന്നതും. അതോ പടിക്കുന്നതെല്ലാം വെറും ഉഹാപോഹമാണോ?.

Sajnabur said...

>>>>> പ്രകൃതിയില്‍ നിന്ന് മനുഷ്യന്‍ പഠിച്ചെടുക്കുന്നത് ദൈവം പ്രകൃതിയില്‍ നിക്ഷേപ്പിച്ചതാണ് എന്ന് എനിക്ക് പറയാന്‍ സാധിക്കും, ബുദ്ധിയില്ലാത്ത ........... നാം ശാസ്ത്രം എന്ന് പറഞ്ഞു മനസ്സിലാക്കി എടുത്തു രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.<<<<<

“പ്രകൃതിയില്‍ നിന്ന് മനുഷ്യന്‍ പഠിച്ചെടുക്കുന്നത് ദൈവം പ്രകൃതിയില്‍ നിക്ഷേപ്പിച്ചതാണ് എന്ന് എനിക്ക് പറയാന്‍ സാധിക്കും”.....അവകാശികളായി ദൈവം,, കുട്ടിച്ചാത്തന്‍, കടലമ്മ ഇതല്ലാം നിങ്ങള്ക്കൊന്നല്ല ആര്ക്കും പറയാം തെളിവോ? അതെല്ലേ വിഷയം. അന്ധവിശ്വാസതിന്നു ഒരു തെളിവ് എന്ന ഫാക്ടര്‍ ഇല്ലെല്ലോ.

.....................................
>>>>> പ്രസവം നടക്കുന്നു എന്നത് കൊണ്ട് ഗര്ഭാനവസ്ഥ മനസ്സില്‍ ആക്കാന്‍ കഴിയും എന്നത് എനിക്ക് പുതിയ അറിവാണ്, സോറി ആ ബസ്‌ പോയി.<<<<<<

പ്രസവം എന്ന് ഉദ്ദേശിക്കുന്നത് സംയോഗം മുതല്‍ അതിന്റെ എല്ലാ വശയങ്ങളെയും ആണ്. ചികിത്സയും മരണം ഒപ്പെരെഷന്‍ ഇതല്ലാം മനുഷ്യന്‍ പണ്ടേ തുടങ്ങിയതാണ് എന്ന് നേരെത്തെ പറഞ്ഞെല്ലോ. ഈയൊരു കാലഘട്ടത്തെ അറിവേ ആ വരികള്ക്ക് ഉള്ളു എന്നാണ് പറഞ്ഞത്. ഇനി താങ്കള്‍ ഈ വരികളില്‍ കണ്ട മിറാക്കിള്‍ ഒന്ന് വിവരിക്കു.....അല്ലാതെ ഞാനത് വിശ്വസിക്കുന്നില്ല എന്ന് പറയലെല്ല.


>>>>> താങ്കള്‍ പറയുന്ന ടെസ്റ്റ്ട്യൂബ് കൊണ്ട് ബീജം ഉണ്ടാക്കുക, അണ്ഡം ഉണ്ടാക്കുക. സിക്താണ്ഡം ആ .............അതില്‍ നടക്കുന്നത് കൃത്രിമമായി സംവിധാനിച്ചാല്‍ ദൈവത്തെ വെല്ലുവിളിക്കാന്‍ ആയി എന്ന് പറയാന്‍ സാധ്യമല്ല.<<<<<<

ജീവന്‍ ഉതി കൊടുക്കുന്ന വിഷയവുമായി ബന്ധപെട്ടാണ് ടെസ്റ്റ്ട്യൂബ് കാര്യങ്ങള്‍ പറഞ്ഞത്. എവിടെയാണ് പുതിയ ജീവന്‍ ഉണ്ടാകുന്നത്? എവിടെയാണ് ജീവനില്ലാത്ത അവസ്ഥ? താങ്കള്‍ കാര്യങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

Sajnabur said...

>>>>> വിരല്‍ തുമ്പ് എന്ന് പറയുമ്പോള്‍ വിരല്‍ തുമ്പില്‍ ............. എന്ന് താങ്കള്ക്ക് തോന്നിയിട്ടുണ്ടോ?<<<<<

“ഈ ലോകത്തെ അത്ഭുതങ്ങള്‍” എന്ന് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ലോകത്തുള്ള എല്ലാം അതില്‍പെട്ടില്ലേ? കാര്യങ്ങള്‍ വളെരെ എളുപ്പമെല്ലേ. ലോകത്ത് നടക്കുന്ന എല്ലാ അത്ഭുതങ്ങളുടെയും അവകാശി ആയില്ലേ. ഒരു പ്രത്യേക കാര്യത്തെ കുറിച്ച് പറയുമ്പോള്‍ അതിനെ വ്യക്തമായിതന്നെ specify ചെയ്യേണ്ടേ. നഖംകൊണ്ട് വല്ല സൂത്രവും വന്നാല്‍ finger tip അങ്ങോട്ടും തിരിക്കാം അല്ലേ?. അതുകണ്ടാണ് അറബി പദത്തെ കുറിച്ച് നേരത്തെ ചോദിച്ചത്. മറ്റൊരു ഉദാഹരണം മേലെ Mr. കുഞ്ഞിപ്പ 23 rungs of DNA ഇസ്ലാമുമായി ലിങ്ക് ചെയ്തത് കണ്ടില്ലേ? ലോകത്ത് 23എണ്ണം കാണിക്കുന്ന എല്ലാ സല്‍പ്രവര്ത്തിുകളും ഇവിടെ കൂട്ടിക്കെട്ടാം. ഇതുപോലെ തന്നെ finger tip. ലോകത്ത് ശാസ്ത്രം ആയിരക്കനക്കിന്നു കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു. ഏതെന്കിലും ഒന്നിന്റെ ഫ്രീക്വന്സി അയല്വുക്കത് കൂടെ ഒന്ന് പോയാല്‍ വ്യാക്യാനിക്കാമെങ്കില്‍ അത് താങ്കളുടെ വേദ ഗ്രന്ഥങ്ങള്ക്ക്ക മാത്രം കഴിയുന്ന ഒന്നെല്ല എന്ന് ഓര്മിപ്പിക്കുന്നു.

.....................................
>>>> ഒരു യുക്തിവാദിക്ക് എന്തുമാവാം, ഏതുമാവാം, ഒന്നും അല്ലാതാവാം, അത് അവന്റെത നിലവാരവും അവനു ലഭ്യമായ ഉപകരണങ്ങളും അനുസരിച്ചിരിക്കും.
ഇത് തന്നെ യാണ് പ്രശ്നം, ഇതു മനുഷ്യരില്‍ അപ്ലൈ ചെയ്യുമ്പോള്‍ പല പ്രശ്നങ്ങളും ഉണ്ട്, നിലവാരം എന്നത് നിലവാരം ഇല്ലയിമയും ആവാം, നിലവാരം ഇല്ലാത്തവര്‍ എന്തുമാവാനും ഏതുമാവാനും ഒന്നുമല്ലാതിരിക്കാനും തുനിയുന്നത് തന്നെയാണ് അവിശ്വാസികളില്‍ നിന്ന് ലോകം നേരിടുന്ന പ്രശ്നവും.
മനുഷ്യര്ക്ക് ‌ പ്രത്യേകിച്ചും നിലവാര മില്ലാത്തവര്ക്ക്ച തരം താഴുന്നതിനുള്ള പരിധി നിശ്ചയിക്കല്‍ നിര്ബയന്ധമാണ്, അതാണ്‌ മതങ്ങള്‍ ചെയ്തിട്ടുള്ളതും ചെയ്തതുമായ കാര്യങ്ങളില്‍ ചിലത്.<<<<<<

ശരി....നന്നാവാന്‍ ശ്രമിക്കാം.

മുസ്ലിം പൌരന്‍ said...

ഈ ലോകത്ത് മനുഷ്യന്‍ സൃഷ്ടിച്ച പലതും അത്ഭുതങ്ങള്‍ ആയും എന്നാല്‍ പ്രപഞ്ചം തുടങ്ങി , മനുഷ്യന്‍ എല്ലാവരും അതിന്റെ പിന്നിലുള്ള എല്ലാം വെറും യാദൃചികത്യുടെ മേല്‍ ആരോപിക്കുകയും ചെയുന്നതാണ് ഒരു നിരീശ്വരനു ഏറ്റവും യുക്തിപരമായി കാണാന്‍ കഴിയുന്നത്‌.!!
<< ദൈവത്തെ അന്ഗീകരിക്കാത്ത ഇസ്ലാം മതവിശ്വാസികള്‍ തന്നെയാണ് എണ്ണത്തിലും കൂടുതല്‍. ഇസ്ലാം ഒരു ശാട്ട്യ മതം ആയത് കൊണ്ട് മാത്രം ഇവര്‍ പരസ്യ പ്രസ്താവനകള്‍ >>>>

നമുക്ക് ഒരു ഭരണ ഘടന നിലവില്‍ ഉണ്ട് , നിയമം ഉണ്ട് . കോടതികള്‍ ഉണ്ട്. എല്ലവര്‍ക്കു ഇത് അറിയാം , എന്നാല്‍ അത് അന്ഗീകരിക്കപെടുന്നത് ആ നിയമങ്ങള്‍ അനുസരിക്കപെടുന്പോള്‍ ആണ്. അപ്പോള്‍ മാത്രമേ അതിനു നില നില്‍പ്പ് ഉള്ളു. അതിനു വിഘാതം സംബവികുന്പോള്‍ ആണ് ജയിലറകള്‍ നിറയുന്നത്.

ഉണ്ട് എന്നുള്ള വിശ്വാസം മാത്രം അല്ല , ഉള്ളതിനെ അംഗീകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തിയിലൂടെ മാത്രമേ എന്തും പൂര്‍ണമാവൂ

രവിചന്ദ്രന്‍ സി said...

ഉണ്ട് എന്നുള്ള വിശ്വാസം മാത്രം അല്ല , ഉള്ളതിനെ അംഗീകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തിയിലൂടെ മാത്രമേ എന്തും പൂര്‍ണമാവൂ

30 September 2011 11:26

പ്രിയപ്പെട്ട മുസ് ളീം പൗരന്‍,
ഉദാഹരണം ഒട്ടും യോജിക്കാത്തത്. ഭരണഘടനാപരമായ നിയമം പാലിക്കണം, അത് യാഥാര്‍ത്ഥ്യമാണ്. പാലിച്ചില്ലെങ്കില്‍ പാലിക്കാനുള്ള സാഹചര്യം നിയമം ഒരുക്കും. കോടതിയുണ്ട്, പോലീസുണ്ട്, വിസ്താരമുണ്ട്, ഭരണഘടനയുണ്ട്, തെളിവുകള്‍ പരിശോധിക്കും-ഭൗതികവും സാഹചര്യപരവുമായ... ഇതെല്ലാം ഉള്ളതാണ്-വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ. ഭാവനയില്‍ കണ്ടാലും ഇല്ലെങ്കിലും അതവിടെയുണ്ടാകും. എല്ലാം നിലനില്‍ക്കുന്നവയാണ്. എന്നാല്‍ ദൈവനിയമമെന്ന വ്യാജേന മുന്നോട്ടു വെക്കുന്ന ഗോത്രശാസനങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ആര്‍ക്കുമൊരു പ്രശ്‌നവുമില്ല. ദൈവശിക്ഷയും വിസ്താരവും ഒക്കെ വെറും ഉമ്മാക്കികള്‍ മാത്രം. അത് അന്ധവിശ്വാസികളുടെ മാത്രം ബാധ്യതയാകുന്നു. ദൈവശാസനം സംബന്ധിച്ച സര്‍വതും മനോജന്യ സങ്കല്‍പ്പങ്ങളാകുന്നു, ഇല്ലാത്തതാകുന്നു. വിശ്വാസിക്കും അവിശ്വാസിക്കും പോലീസുണ്ട്, കോടതിയുണ്ട്, വിസ്താരമുണ്ട്, നിയമപരമായ ശിക്ഷയുണ്ട്... എന്നാല്‍ മലക്കില്ല, ദൈവമെന്ന കഥാപാത്രമില്ല, ദൈവശിക്ഷയുമില്ല.

മതശാസനങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു കുഴപ്പവുമില്ല. മതം മാറി കളിച്ചാലും മതം വിട്ടുകളിച്ചാലും വിഷയമില്ല. കാരണം ഇതെല്ലാം ഉമ്മാക്കി. ആയതിനാല്‍ ദൈവനിയമവും ഭരണഘടനയും താരതമ്യപ്പെടുത്തിയത് പൂര്‍ണ്ണമായും അസ്ഥാനത്താകുന്നു.

മുസ്ലിം പൌരന്‍ said...

<<< മതശാസനങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു കുഴപ്പവുമില്ല. മതം മാറി കളിച്ചാലും മതം വിട്ടുകളിച്ചാലും വിഷയമില്ല. കാരണം ഇതെല്ലാം ഉമ്മാക്കി. ആയതിനാല്‍ ദൈവനിയമവും ഭരണഘടനയും താരതമ്യപ്പെടുത്തിയത് പൂര്‍ണ്ണമായും അസ്ഥാനത്താകുന്നു. >>>

ഇസ്ലാമില്‍ മനുഷ്യന്റെ ആരാധന ആര്‍ക്കാവനം , എന്താവണം എന്നെല്ലാം വ്യക്തമായ് മാര്‍ഗ്ഹ നിര്‍ദേശങ്ങള്‍ ഉണ്ട്. ആരാധനയുടെ പ്രായോഗിക വശം ഒരാളുടെ ആത്മീയ ദിശയും , ആദര്‍ശവും എന്തിനോടു ബന്ധപെട്ടിരികുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ,തന്നിഷ്ടത്തെ ദൈവമാകിയവനെ കണ്ടോ എന്ന് ഖുറാനില്‍ ചോദിക്കുന്നു. അത് കൊണ്ട് തന്നെ ഒരു വിശ്വാസിയുടെ ജീവിതം എങ്ങിനെ ആവണം എന്നും അത് എങ്ങിനെ എന്ന് ഒരു വിശ്വാസിക്ക് രൂപപെടുതെണ്ടത് എന്നെല്ലാം വ്യക്തമാണ്. അതിന്റെ സീമകള്‍ ലംഘി ക്കുന്നവര്‍ അവരുടെ തന്നെ വിധി യാണ് നിശ്ചയിക്കുന്നത്. ഈ കാര്യങ്ങള്‍ ഒരു വിശ്വസ്യുടെ കണ്ണിലൂടെ അല്ല ഒരു നാസ്തികന്‍ കാണുന്നത്. ദൈവനിയമമെന്ന വ്യാജേന മുന്നോട്ടു വെക്കുന്ന ഗോത്രശാസനങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ആര്‍ക്കുമൊരു പ്രശ്‌നവുമില്ല. ദൈവശിക്ഷയും വിസ്താരവും ഒക്കെ വെറും ഉമ്മാക്കികള്‍ മാത്രം. എന്നത് ഒരു നസ്ടികന്റെ കാഴ്ചപാട് ആണ്. ഒരു വിശ്വാസിക്ക് ആ ശാസനകള്‍ വായിക്കാന്‍ മാത്രം അല്ല പ്രവര്‍ത്തിയിലൂടെ അന്ഗീകരികാന്‍ കൂടി ഉള്ളതാണ്. അത് കൊണ്ട് തന്നെ അത് മനസിലാവാന്‍ എതുംയും താരതമ്യ്പെടുതുന്നത് അസ്ഥാനത് ആവില്ല. മലക്ക് ഉണ്ട് , ദൈവം ഉണ്ട്, ദൈവ ശിക്ഷ ഉണ്ട് എന്നുള്ള തീര്‍ച്ച തന്നെ ആണ് ഒരു വിശ്വാസിയുടെ പ്രവര്തങ്ങളുടെ അടിസ്ഥാനം. അല്ലെങ്കില്‍ പിന്നെ ഒരു നസ്ടികാനും വിശ്വാസിയും തമ്മില്‍ എന്ത് വ്യത്യസം ?

രവിചന്ദ്രന്‍ സി said...

ദൈവവിഭ്രാന്തിയും മലക്കുവിഭ്രാന്തിയുമൊക്കെ മതവിശ്വാസികളില്‍ പലര്‍ക്കുമുണ്ടാകാമെന്ന് തന്നെയാണ് സൂചിപ്പിച്ചത്. എന്നാല്‍ അത്തരം തോന്നലുകള്‍ പൊതുസമൂഹത്തിന് ബാധകമല്ല, നാസ്തികര്‍ക്കും ബാധകമല്ല, അന്യമതവിശ്വാസികള്‍ക്കും ബാധകമല്ല. പക്ഷെ പോലീസും, നിയമവും കോടതിയുമൊക്കെ ഏവര്‍ക്കും ബാധകമാണ്. അത് ലംഘിച്ചാല്‍ വിവരമറിയും. അതൊന്നും മനോകല്‍പ്പനകളോ വിഭ്രാന്തകളോ അല്ല. നിയമവും പോലീസും കോടതിയുമുള്ളതുകൊണ്ടാണ് 99.99% മതവിശ്വാസികളും അച്ചടക്കമുളള പൗരന്‍മാരായി ജീവിക്കാന്‍ ശ്രമിക്കുന്നത്. ധാര്‍മ്മികത എന്നു പറയുമ്പോള്‍ മതവിശ്വാസി ശരിക്കും ഉദ്ദേശിക്കുന്നത് പോലീസാണ്.

ഇതൊക്കെയുണ്ടായിട്ടും ലോകത്തുള്ള ജയിലുകളും കോടതികളും മതവിശ്വാസികളെക്കൊണ്ട് ശ്വാസം മുട്ടുന്നു. കൊല്ലുന്നതും കൊല്ലപ്പെടുന്നതും മോഷ്ടിക്കുന്നതും മോഷ്ടിക്കപ്പെടുന്നതും ബലാല്‍സംഗം ചെയ്യുന്നതും അതിനിരയാകുന്നതും അവര്‍ തന്നെ. ദൈവചിന്ത കൂടുതലുള്ള, പുസ്തകബോധം കൂടുതലുള്ള രാജ്യങ്ങളിലാണ് ഏറ്റവും ഹീനവും മനുഷ്യത്വവിരുദ്ധവുമായ ശിക്ഷാരീതികള്‍ നിലവിലുള്ളത്. മതബോധം കുറ്റകൃത്യം തടയുമെങ്കില്‍, മൂല്യബോധം താനേ കൊണ്ടുവരുമെങ്കില്‍ ഇത്തരം ഘോരമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തേണ്ട കാര്യമില്ല. യഥാര്‍ത്ഥത്തില്‍ മതവിശ്വാസം ഹിംസാത്മകതയും കുറ്റവാസനയും വിദ്വേഷവും വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ഘോരവും പ്രാകൃതവുമായി ശിക്ഷാവിധികള്‍. ഭാവനാസ്വര്‍ഗ്ഗത്തിലെ ദ്രവ്യസുഖവും വിഷയസുഖം കാംക്ഷിച്ച് ചെറിയൊരു ന്യൂനപക്ഷം ചില പത്യേക കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടാവാം, ഏതോ വലിയ ആനമുട്ട പ്രതീക്ഷിച്ച് ചില വിട്ടുവീഴ്ചകളും ചെയ്യുന്നുണ്ടാവാം. പക്ഷെ മഹാഭൂരിപക്ഷത്തിനും അതൊന്നും പ്രശ്‌നമില്ല. മതവിശ്വാസിക്ക് മൂല്യബോധവും മാനവികതയുമുണ്ടായിരുന്നെങ്കില്‍ ലോകത്ത് ഇത്രയും ജയിലുകളും പോലീസുകാരും ആവശ്യമായി വരില്ലായിരുന്നു. ഇത്രയും രക്തപ്പുഴകളും സംഘര്‍ഷവും സൃഷ്ടിക്കപ്പെടില്ലായിരുന്നു.

മാനവരാശിയുടെ കണ്ഠനാളത്തിന് നേരെ നീട്ടിപ്പിടിച്ച ഒരു കത്തിയായി ചില മതങ്ങള്‍ മാറുന്നു. അവര്‍ പരസ്പരം വെട്ടീക്കീറുന്നു, പുറത്ത് ഭീകരത അഴിച്ചുവിടുന്നു. Torture within and Terror without എന്നത് മതസിലബസ്സായി ക്രമീകരിക്കപ്പെടുന്നു.

രവിചന്ദ്രന്‍ സി said...

മൂല്യവും മതവുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല മാനവരാശി ഇന്നേവരെ ആര്‍ജ്ജിച്ചെടുത്ത് ഉദാത്ത മൂല്യങ്ങള്‍ ഒന്നൊന്നായി പരിശോധിച്ചു നോക്കൂ. അവയില്‍ മഹാഭൂരിപക്ഷവും മതേതരമായുണ്ടായതാണ്, മതത്തിനെതിരെ പൊരുതി നേടിയവയാണ്, മിക്കവയും മതവിരുദ്ധവുമാണ്.

മതം തുടങ്ങുന്നതിന് വളരെ വളരെ വളരെ മുമ്പ് മനുഷ്യന്‍ പ്രകടിപ്പിച്ച് തുടങ്ങിയ മ്യൂല്യബോധത്തിന് മതം ഒരു ഭീഷണിയായി തീര്‍ന്നതാണ് നാം പിന്നീട് കണ്ടത്. അവയില്‍ ചിലത് മതം ഉള്‍ക്കൊണ്ടു, മറ്റ് ചിലത് തിരിച്ചുപിടിക്കാനായി മതത്തോട് പൊരുതേണ്ടി വന്നു. പുരുഷനോടൊപ്പം വോട്ട് ചെയ്യാനുള്ള അവകാശം, അത് പ്രതിനിധാനം ചെയ്യുന്ന സമത്വാധിഷ്ഠിത മൂല്യബോധം മതതടവറയിലടയ്ക്കപ്പെട്ട ഒരു ജനതയ്ക്ക് 2015 ല്‍ കൈവരാന്‍ പോകുന്നുവെങ്കില്‍ അത് ഒരു ശാഠ്യമതത്തിന്റെ ഘോരമൂല്യനിരാസപ്രവണതയെ മരവിപ്പിച്ച് നിറുത്തികൊണ്ടാണ് സാധ്യമാക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. മതത്തിന്റെ ഔദാര്യമല്ലത്, ഗത്യന്തരമില്ലായ്മയാണ്.

kaalidaasan said...
This comment has been removed by the author.
Abdul Khader EK said...

(ഞാന്‍ കുറച്ചു തിരക്കില്‍ ആയിരുന്നു)

പ്രിയ പ്രൊഫസ്സര്‍ ,

>>>നാച്ചുറല്‍ സെലക്ഷന്‍ 'നിഗമനമാണെന്ന' താങ്കളുടെ നിലപാട് സ്വീകരിക്കുന്നു. ഭൂമിയിലെ ജൈവപരിണാമം സംബന്ധിച്ച യുക്തിസഹവും ശാസ്ത്രീയവുമായ ഒരു നിഗമനം തന്നെയാണത്. പ്രത്യക്ഷവും പരോക്ഷവുമായ ഒട്ടനവധി തെളിവുകളുടെ പിന്തുണയുള്ളതിനാല്‍ സാധുവായ നിഗമനമെന്ന പ്രത്യകതയും അതിനുണ്ട്. വേറൊരു ബ്‌ളോഗിലെ വിഷയമായതിനാല്‍ തല്‍ക്കാലം അതു വിടാം. <<<

താങ്കള്‍ക്ക് എന്റെ അകൈതവമായ നന്ദി, നാച്ചുറല്‍ സെലക്ഷന്‍ 'നിഗമനമാണെന്ന' എന്‍റെ നിലപാട് സ്വീകരിച്ചതിനു. ദയവുചെയ്ത് അത് ഒരു നിഗമനമാണ് എന്ന സത്യം കാളിദാസനും മറ്റും പറഞ്ഞു കൊടുക്കുക, അവരെല്ലാം അത് തെളിയിക്കപ്പെട്ട സത്യമാണ് (ഇവിടെയും താങ്കളും അത് തെളിയിക്കപ്പെട്ടു എന്ന് പറയുന്നില്ല) എന്ന ധാരണയിലാണ്. 'പരിണാമശാസ്ത്രം മൊത്തത്തില്‍ തന്നെ ഒരു നിഗമനമാണ്' എന്ന പക്ഷക്കാരനാണ് ഞാന്‍ . കാളിദാസന് ഞാന്‍ അത് നിഗമനമാണ് എന്ന് പറഞ്ഞതിന്‍റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല (ഈ പോസ്റ്റിലെ ചിലകമന്റിലും കാളിദാസന്റെ ആ ക്ഷീണം കാണാം), അതോടനുബന്ധിച്ച് ഞാന്‍ ചോദിച്ച ചില ചോദ്യങ്ങളുടെയും (ആ ചോദ്യങ്ങള്‍ ആ വിഷയം വരുന്ന പോസ്റ്റില്‍ ആവാം).

തുടരുന്നു...

Abdul Khader EK said...

രണ്ട് :

>>>പക്ഷെ താങ്കള്‍ നാച്ചുറല്‍ സെലക്ഷന്‍ ഇവിടെ വിശദീകരിച്ചു കഴിഞ്ഞു എന്ന് പറയാതിരിക്കാനാവില്ല. നാച്ചുറല്‍ സെലക്ഷന്റെ രണ്ടുവരി നിര്‍വചനത്തിനപ്പുറം പോകില്ലെന്ന കടുംപിടുത്തമില്ലെങ്കില്‍ ശ്രദ്ധിച്ചാലും:

ഇരുപത് ലക്ഷത്തിലധികം പുംബീജങ്ങള്‍ ഒരൊറ്റ അണ്ഡം ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ മുന്നിലുള്ള,ആരോഗ്യമുള്ള, വേഗതയുള്ള ഒരു ബീജം സംയോഗം നേടിയെടുക്കുന്നു. ഇവിടെ സംഭവിക്കുന്നത് പ്രകൃതിനിര്‍ധാരണം തന്നെയാണ്. ഇതിന്റെ ആസൂത്രണമാതൃക നോക്കാം. ഒരണ്ഡത്തിന് ഒരു ബീജം മതിയാകും. ഒന്നിനൊന്ന്-അതാണ് നിരക്ക്. രണ്ടും ഓരോന്ന് ഉത്പ്പാദിപ്പിക്കപ്പെടുന്നു-കിറുകൃത്യമായി സംയോജിക്കുന്നു. ബാക്കിയൊക്കെ പാഴ്ചെലവാണ്, ആസൂത്രണമില്ലായ്മയാണ്, കൃത്യതയില്ലായ്മയാണ്, ബുദ്ധിശൂന്യതയാണ്.<<<

വിഷയം അതിനായുള്ള ഒരു പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം എന്നതില്‍ നാം ഒന്നിച്ച സ്ഥിതിക്ക് തല്‍ക്കാലം വിടാം.

മനുഷ്യന്‍ നിസ്സരനാണ് എന്ന് സമര്‍ത്ഥിക്കാന്‍ വേണ്ടിയാണ് ഞാന്‍ ബീജത്തെ കുറിച്ച് പറഞ്ഞത്, താങ്കളും ബീജം നിസ്സാരമാണ് എന്ന എന്‍റെ വാദത്തെ എതിര്‍ക്കാത്തത് കൊണ്ട് അതിനെ അംഗീകരിക്കുന്നു എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ല. നിസ്സാരമായ ഒന്നില്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് ദൈവം വേദഗ്രന്ഥത്തിലൂടെ പറഞ്ഞപ്പോള്‍ അത് ഇത്രമാത്രം നിസ്സാരമായിരുന്നു ഒന്നില്‍ നിന്നാണ് എന്ന് അന്നത്തെ ജനം മനസ്സില്‍ ആക്കിയിട്ടുണ്ടാവണമെന്നില്ല, കാരണം പുരുഷ്യന് ഓരോ പ്രാവശ്യം സ്കലനം നടക്കുമ്പോഴും ഇരുപതു ലക്ഷ്യത്തില്‍ അതികം ബീജം ഉത്പാദിപ്പിക്കപ്പെടുന്നു എന്ന് അവര്‍ മനസ്സിലാക്കിയിരിക്കാന്‍ സാധ്യത കുറവാണ്.

ഇനി ആസുത്രനമാണോ എന്ന ചോദ്യത്തിന് ഞാന്‍ ഉത്തരം പറയുന്നില്ല, ചില വരികള്‍ ഉദ്ധരിക്കാം:

"ബീജ, അണ്ഡ കോശങ്ങൾ ഒന്നായിച്ചേർന്ന് കഴിഞ്ഞാൽ ചില അല്ഭുതകരമായ പ്രവർത്തനങ്ങൾ ഗർഭപാത്രത്തിൽ നടക്കുന്നുണ്ട്. ഒരു പുരുഷനിൽ നിന്നും 23 ക്രോമസോമുകളും വഹിച്ചുകൊണ്ട് ബീജവും സ്ത്രീയിൽ നിന്ന് 23 ക്രോമസോമുകളും വഹിച്ചുകൊണ്ട് അണ്ഡവുമാണ്‌ കൂടിച്ചേരുന്നത്‌. അണ്ഡവഹിനിക്കുഴലിൽ വെച്ച്‌ അവ കൂടിച്ചേർന്ന്‌ 23 ജോഡി ക്രോമസോം ഉള്ള ഒരു കോശമായിത്തീരുന്നു. ഇപ്പോൾ ആ കോശത്തിൽ 300 കോടി ബേസ് ജോഡികളും 30,000ത്തോളം ജീനുകളുമുണ്ട്. DNA യിൽ പ്രോട്ടീൻ ഉല്പാദിപ്പിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങളടങ്ങിയ ചില പ്രത്യേക ഭാഗങ്ങളുണ്ട്‌. ആ ഭാഗങ്ങളാണ്‌ ജീനുകൾ. ഈ ജീനുകൾ ഒരു പൂർണ്ണ മനുഷ്യനെ രൂപപ്പെടുത്തുന്നതിനുവേണ്ട പാചകക്കുറിപ്പുകളാണ്‌. നമ്മുടെ ശരീരത്തിലെ ഓരോ അവയവവും എവിടെ, എപ്പോൾ രൂപം കൊള്ളണമെന്ന്‌ നിശ്ചയിക്കുന്നത്‌ ഈ ജീനുകളാണ്‌. സ്ത്രീ പുരുഷ കോശങ്ങൾ ഒന്നായിച്ചേർന്ന്‌ കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ താനേ നടന്നുകൊള്ളും . ഈ ഘട്ടത്തിൽ ഒരു ആത്മാവ്‌ ബീജ സങ്കലനം നടന്ന കോശത്തിൽ പ്രവേശിക്കുന്നില്ല."

>>>സംയോഗം കഴിഞ്ഞാലും നാച്ചുറല്‍ സെലക്ഷന്‍ പ്രവര്‍ത്തനം തുടരും.സിക്താണ്ഡം ഗര്‍ഭപാത്രഭിത്തിയില്‍ ആഴ്ന്നു വേരുപിടിക്കുന്നതു മുതല്‍ പ്രസവം വരെ-പ്രസവത്തിന് ശേഷവും അതു തുടരും. നമ്മുടെ ശരീരത്തില്‍ കൃത്യമായും ഓരോ രാസപ്രവര്‍ത്തനത്തിലും സംഭവിക്കുന്നത് നാച്ചുറല്‍ സെലക്ഷനാണ്. അത് കൂടുതല്‍ മനസ്സിലാകണമെങ്കില്‍ പ്രോട്ടീനുകളുടേയും എന്‍സൈമുകളുടേയും ലോകത്തേക്ക് പോകണം. തല്‍ക്കാലം വിടാം.<<<

വിഷയം അതിനായുള്ള ഒരു പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം എന്നതില്‍ നാം ഒന്നിച്ച സ്ഥിതിക്ക് തല്‍ക്കാലം വിടാം.

തുടരുന്നു...

Abdul Khader EK said...

മൂന്ന്:

>>>എന്തിനാണ് ഒരണ്ഡത്തിനായി 2 മില്യണ്‍ ബീജങ്ങള്‍? പൊട്ടക്കണ്ണന്റെ മാവേലെറി ഇതിലും ഭേദമല്ലേ? ഉന്നമുണ്ടെങ്കില്‍ എറിഞ്ഞുകൊള്ളിക്കാന്‍ ഒരു കല്ല് പോരെ ഖാദര്‍? ഏതെങ്കിലും ഒന്ന് എങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന നിലയില്‍ പുംബീജങ്ങളുടെ എണ്ണം(ഇവിടെ 2 മില്യണ്‍) നാച്ചുറലായി സെലക്റ്റ് ചെയ്യപ്പെടുന്നത് ശ്രദ്ധിക്കണം. നാച്ചുറല്‍ സെലക്ഷനില്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ.<<<

എനിക്ക് മനസ്സില്‍ ആവാത്തത് പുരുഷ്യനില്‍ മാത്രമുള്ള ഈ നാച്ചുറല്‍ സെലക്ഷന്‍ ആണ്, താങ്കള്‍ പറഞ്ഞ ഈ സെലക്ഷന്‍ മനുഷ്യര്‍ രൂപപ്പെടുന്നതില്‍ വര്‍ക്ക്‌ ചെയ്തിരുന്നു വെങ്കില്‍ സ്ത്രീകളിലും ഒരു ഇരുപതു ലക്ഷം അന്ധം ഉണ്ടാവണമായിരുന്നു.

>>>ഒരൊറ്റ ബീജവുമായി അണ്ഡവുമായി ലൈംഗികപ്രത്യുത്പ്പാദനത്തിന് തുനിഞ്ഞ നമ്മുടെ ആദിമ മുന്‍ഗാമി അതിജീവിച്ചിട്ടില്ലെന്ന് വ്യക്തമാണ്. പൂമ്പൊടിയുടെ കാര്യം കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ് ഇത്രയധികം പൂമ്പൊടിയെന്ന് ഖാദര്‍ പഠിച്ചാല്‍ ഇത്രയധികം പുംബീജങ്ങളുടെ കഥയും പെട്ടെന്ന് തിരിയും. നാം വരുന്നത് എവിടെ നിന്നാണെന്നും തിരിയും. 'ഉയര്‍ന്ന'(?)ജീവിവര്‍ഗ്ഗമായ മനുഷ്യനില്‍ നാഥനും തമ്പുരാനുമൊന്നും ഈ വളഞ്ഞവഴിയും ധൂര്‍ത്തും പ്രയോഗിക്കില്ലെന്നല്ലേ ചങ്ങാതി കരുതേണ്ടത്?

ഇനി, ഖാദര്‍ മനനം ചെയ്യുക,എന്തുകൊണ്ട് ഈ രണ്ടു മില്യണ്‍ പുംബീജങ്ങള്‍!!?? ആസൂത്രണമോ ഇത് അതോ ആസൂത്രണരഹിതമായ ധാരാളിത്തമോ? 'വിശിഷ്ടസൃഷ്ടി'യായ, ദൈവം നേരിട്ട് 'സൃഷ്ടിച്ച'പുരുഷനെന്താ പൂമ്പൊടി വിതറുന്ന കാട്ടുപൂക്കളെപ്പോലെയോ? പറഞ്ഞാലും ഖാദര്‍, നാമും പൂവും തമ്മില്‍ എന്ത്?<<<

ഇവിടെ ആസൂത്രണരഹിതം ധാരാളിത്തം എന്നല്ലാം പറയാന്‍ താങ്കള്‍ മാനദണ്ഡമാക്കുന്നത് താങ്കള്‍ തന്നെ പൂര്‍ണത അവകാശപ്പെടാത്ത ശാസ്ത്രത്തെയാണ്, അത് കൊണ്ട് തന്നെ ശാസ്ത്രം പുരോഗമിക്കുമ്പോള്‍ അതിനു പിന്നിലുള്ള ആസൂത്രണം മനസ്സില്‍ ആയിക്കൊള്ളും.

ഇന്റര്‍ ബീടിങ്ങിലൂടെ പ്രത്യുല്‍പാദനം നടത്തുന്ന ജീവികളും എക്സ്റ്റെണല്‍ സപ്പോര്‍ട്ടിലൂടെ പ്രത്യുല്‍പാദനം നടത്തുന്ന സസ്യങ്ങളും തമ്മിലുള്ള സാമ്യത നമ്മുക്ക് പരിണാമം പോസ്റ്റുകളില്‍ ചര്‍ച്ചയാക്കാം.

ഇവിടെ താങ്കള്‍ പറഞ്ഞ ഈ ധൂര്‍ത്തിനു മറ്റൊരു വശമുണ്ട്, ഒരു പുരുഷ്യ ജീവിതത്തില്‍ മൊത്തത്തില്‍ നടക്കുന്ന സ്ക്കലനങ്ങളുടെ എണ്ണവും ആ സ്ക്കലനങ്ങളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ബീജങ്ങളുടെ എണ്ണവും ഒന്ന് മനനം ചെയ്താല്‍ അതില്‍നിന്നും നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാനാവും മനുഷ്യന്‍ നിസ്സാരമായ ഒന്നില്‍ നിന്നാണ് ഞാന്‍ സൃഷ്ടിച്ചത് എന്ന് ദൈവം എന്ത് കൊണ്ടാണ് പറഞ്ഞത് എന്ന്, ഇങ്ങിനെ നിസ്സാരമായ ഒന്നില്‍ നിന്ന് നമ്മെ സൃഷ്ടിച്ച ദൈവത്തിനു വീണ്ടും നമ്മെ സൃഷ്ടിക്കാനാവും എന്നും. 'ചിന്തിക്കുന്നവര്‍ക്ക് എല്ലാറ്റിലും ദൃഷ്ടാന്തമുണ്ട്.

Abdul Khader EK said...

സജന്‍ ,

ഞാന്‍ സൈഡ് തന്നു.

Anonymous said...

വന്നല്ലോ വനമാല ബാലരമയൊക്കെ വായിച്ചു പഠിച്ചു!!!!!

Anonymous said...

(ഞാന്‍ കുറച്ചു തിരക്കില്‍ ആയിരുന്നു)

സത്യം പറ കാതരേ, തിരക്കില്‍ എന്ന് പറയുന്നത് രവിസാറിനെ തോല്‍പ്ക്കാന്‍ മനനം ചെയ്തു രണ്ടു മില്യണ്‍ പുംബീജങ്ങള്‍ ഉണ്ടോ എന്ന് എണ്ണി നോക്കുകയായിരുന്നില്ലേ!!!!

Anonymous said...

Abdul Khader EK said...
സജന്‍ ,

ഞാന്‍ സൈഡ് തന്നു


കാദറിനെ കണ്ട് എല്ലാരും സൈഡ് കൊടുത്ത് കൊടുത്ത് ഇപ്പോ കാദറും വണ്ടി സൈഡാക്കി തുടങ്ങി!!! മറ്റേ പോസ്റ്റില്‍ കല്‍ക്കി പറയുന്നു ഉടനെ പുതിയ പ്രവാശകന്‍ വരുമെന്ന്. കലികാലം തന്നെ കല്‍ക്കി. പുതിയ പ്രവാചകന്‍ വരാന്‍ പറ്റിയ സമയം. നമുക്ക് കാദറെ തന്നെ നോക്കിയാലോ. ഇതുവരെ ടൈ കെട്ടിയ പ്രവാചകന്‍മാര്‍ വന്നിട്ടില്ലല്ലോ. ഒരു ചെയിഞ്ച് ആര്‍ക്കാ ഇഷ്ടമില്ലാത്തെ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഖാദര്‍,

ബീജം നിസ്സാരമാണെന്ന് താങ്കള്‍ക്ക് എങ്ങനെ മനസ്സിലായി? ഞാനങ്ങനെ പറഞ്ഞില്ലല്ലോ ചങ്ങാതി? ബീജം നിസ്സാരമാണെങ്കില്‍ പിന്നെ എന്താണ് നിസ്സാരമല്ലാത്തത്? എണ്ണം കൂടിപ്പോയതുകൊണ്ടാണോ ഖാദര്‍ ബീജത്തിന്റെ ന്യൂനത? എണ്ണം കൂടിയതുകൊണ്ടു മാത്രം വിലയിടിയുമോ? ഏത് കമ്പോളനിലവാരമനുസരിച്ചാണ് ബീജത്തിന് വിലയിടിഞ്ഞത്?

അണ്ഡത്തിന്റെ അത്രയും വലുപ്പമില്ലാത്തതാണോ താങ്കളെ രോഷം കൊള്ളിക്കുന്നത്? തിമിംഗലത്തേയും ആഫ്രിക്കന്‍ ആനയേയും നിസ്സാരനാണോ താങ്കള്‍? പ്രഷ്ഠഭാഗത്തേക്കാള്‍ നിസ്സാരമാണോ നേത്രങ്ങള്‍? അണ്ഡത്തിലുള്ള അത്രയും ക്രോമസോമുകള്‍ ബീജത്തിലില്ലേ? സിക്താണ്ഡത്തില്‍ അമ്പതുശതമാനം ജനിതകസാന്നിധ്യം ബീജത്തിനില്ലേ? പിന്നെ എവിടെയാണത് നിസ്സാരമാകുന്നത്?

അണ്ഡം സിക്താണ്ഡത്തിന്റെ(zygot) ആതിഥേയ കോശമാകുന്നു(host cell). സിക്താണ്ഡത്തിന്റെ മൈറ്റോകോണ്‍ട്രിയ ഉള്‍പ്പെടെയുള്ള കോശപദാര്‍ത്ഥങ്ങളും പോഷകങ്ങളും (Components of the cell, the cell organelles and mitochondria) വഹിക്കുന്നതിനാലാണ് അണ്ഡത്തിന് വലുപ്പം കൂടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അത് അമ്പത് ശതമാന ജനിതകവിവരം മാത്രം ഇല്ലാത്ത ഒരു കോശമാണ്. ജൈവപരിണാമത്തിന്റെയും പൊതുപൂര്‍വികന്റെയും അലൈംഗികപ്രത്യുത്പ്പാദനത്തിന്റെയും ശക്തമായ തെളിവായി മാറുകയാണ് അണ്ഡം. പകുതി ജനിതകവിവരം (genetic information) ഇല്ലെങ്കിലും ഹാര്‍ഡ്‌വെയര്‍ മുഴുവനും അണ്ഡത്തിന്റെ പക്കലുണ്ട്.അതല്ലാതെ ബീജത്തിലില്ലാത്തതൊന്നും അണ്ഡത്തിലില്ല.

രവിചന്ദ്രന്‍ സി said...

ബീജവും അണ്ഡവും ആകൃതിപരമായി വ്യത്യസ്തമായാലേ ജനിതകവിവരകൈമാറ്റം നടക്കൂ. അല്ലാതെ ഒന്ന് മറ്റൊന്നിനേക്കാല്‍ മികച്ചതാണെന്ന് അര്‍ത്ഥമില്ല. ഇതൊരു വടംവലിയല്ല ഖാദര്‍. സേഫിനും താക്കോലിനും ഒരേ വലുപ്പം വേണമെന്നാണോ താങ്കളുടെ വാശി?!

അണ്ഡത്തെപ്പോലെ ബീജത്തിനും കോശഘടനയുണ്ടായിരുന്നെങ്കില്‍ പ്രത്യുത്പ്പാദനഫലമായി രണ്ട് സിക്താണ്ഡങ്ങള്‍ ഉണ്ടാവുകയും ഏതെങ്കിലും ഒന്നോ രണ്ടുമോ ഉപയോഗശൂന്യമായി പോകുകയും ചെയ്യുമായിരുന്നു. മാത്രമല്ല കോശഘടനയും വലുപ്പവുമുണ്ടെങ്കില്‍ ബീജത്തിന്റെ ചലനശേഷിയും തുളച്ചുകയറാനുള്ള കഴിവും ഗണ്യമായി കുറയുമെന്നതിനാല്‍ നാച്ചുറല്‍ സെലക്ഷന്റെ പ്രോത്സാഹനമുണ്ടാകില്ലെന്ന് വ്യക്തമാണ്. ബീജം പ്രഭാവിതമാകാനുള്ള (effective)തെരഞ്ഞെടുപ്പാണ് അതിന്റെ വലുപ്പവും ആകൃതിയും. വലുപ്പം കൂടിയാല്‍ ബീജത്തിന്റെ ജോലി നിര്‍വഹിക്കാനാവില്ല. നാച്ചുറല്‍ സെലക്ഷന്‍ കാരണമാണ് ബീജത്തിന് നിര്‍ദ്ദിഷ്ട ആകൃതി വന്നതെന്ന് വ്യക്തമായില്ലേ.

രവിചന്ദ്രന്‍ സി said...

അണ്ഡത്തിന്റെ വലുപ്പവും അതിന്റെ കോശഘടനയും സൂചിപ്പിക്കുന്നത് നമ്മുടെ മുന്‍ഗാമികളില്‍ നിലവിലിരുന്ന അലൈംഗിക പ്രത്യുത്പ്പാദത്തെയാണ്. സ്ത്രീയാണ് പ്രത്യുത്പ്പാദനത്തില്‍ പ്രധാനമെന്നാണത് വ്യക്തമാക്കുന്നത്. നാം ലിംഗസമത്വത്തിന് വേണ്ടി വാദിക്കുമെങ്കിലും, ജൈവപരിണാമത്തില്‍ പുരുഷന് രണ്ടാം സ്ഥാനമേയുള്ളു. സ്ത്രീയാണ് ജീവന്റെ മാതാവ്, പുരുഷനല്ല. പുരുഷന്‍ ഇല്ലാതെ തന്നെ പ്രജനനം സാധ്യമാണെന്ന് പ്രകൃതി തെളിയിച്ചിട്ടുണ്ട്. പുരുഷന്‍ വേണമെന്ന് പ്രകൃതി പറയുന്നിടത്തും പുരുഷന്റെ ആവശ്യമില്ലെന്ന് ശാസ്ത്രവും തെളിയിച്ചുകഴിഞ്ഞു.

ഖാദറിനെപ്പലോ ആയിരക്കണക്കിന് ഖാദര്‍മാരെ ഖാദറിന്റെ ബീജമില്ലാതെ ശരീരകോശത്തില്‍ നിന്നും ക്‌ളോണ്‍ ചെയ്തിറക്കാം. പക്ഷെ താങ്കളുടെ ബുദ്ധിയോ അറിവോ ക്‌ളോണുകള്‍ക്ക് ഉണ്ടായിരിക്കില്ലെന്ന് മാത്രം. ഖാദറിന്റെ കാലശേഷം ആയിരം കൊല്ലം കഴിഞ്ഞാലും ഖാദറിനെ ക്‌ളോണ്‍ ചെയ്യാം. ഖാദറോ ഖാദറിന്റെ ബീജമോ നിസ്സാരമാണെന്നല്ല അവിടെ തെളിയുന്നത് മറിച്ച് ഖാദറിനെ തന്നെ ആവശ്യമില്ലെന്നാണ്. നിസ്സാരമായിതില്‍ നിന്നും ഉണ്ടാക്കുകയല്ല, നിസ്സാരമായത് ഇല്ലെങ്കിലും ഉണ്ടാകുകയാണ്.

രവിചന്ദ്രന്‍ സി said...

നിഗമനം എന്ന വാക്കിന് എന്താണ് പ്രശ്‌നം? അനുമാനം, പരികല്‍പ്പന, പരീക്ഷണ-നിരീക്ഷണങ്ങള്‍ എന്നിവയിലൂടെയാണ് ശാസ്ത്രത്തില്‍ നാം നിഗമനത്തില്‍ എത്തിച്ചേരുന്നത്. നിഗമനം എന്നാല്‍ തോന്നല്‍ എന്നോ പകല്‍ക്കിനാവ് എന്നോ അര്‍ത്ഥമെടുക്കരുത്.

സൂര്യന് ചുറ്റും ഭൂമി ഭ്രമണം ചെയ്യുന്നുവെന്നത് തെളിവുകളുടേയും നീരീക്ഷണങ്ങളുടേയും പിന്തുണയോടെ സാധുവെന്ന് തെളിയിക്കപ്പെട്ട ഒരു ശാസ്ത്രീയ നിഗമനമാണ്. അതല്ലാതെ സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നത് നേരില്‍ കണ്ടിട്ടല്ല. അങ്ങനെയാരും കണ്ടിട്ടില്ല, കാണുകയുമില്ല. നേരെമറിച്ച്, നാം കാണുന്നതാകട്ടെ സൂര്യന്‍ ഭൂമിയെ ചുറ്റുന്നതായാണ്! തെളിവിന്റെ പിന്തുണയുണ്ടെങ്കില്‍ നിഗമനം തെളിയിക്കപ്പെടും, സത്യമായി അംഗീകരിക്കപ്പെടും. പരിണാമസിദ്ധാന്തം ഈ വ്യവസ്ഥകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ ശാസ്ത്രീയ നിഗമനമാകുന്നു.

രവിചന്ദ്രന്‍ സി said...

പക്ഷെ അതൊരു ഗണിതശാസ്ത്രസിദ്ധാന്തം(mathematical theorem) പോലെ തെളിയിക്കാനാവില്ലെന്നത് ശരിയാണ്. ജീവശാസ്ത്രത്തിലെന്നല്ല, ഗണിതമൊഴികെയുള്ള ഒരു ശാസ്ത്രത്തിലും നമുക്ക് സിദ്ധാന്തങ്ങള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ തെളിയിക്കാനാവില്ല. ഏകദേശം പൂര്‍ണ്ണതയോടടുക്കുന്ന (close approximation) സാധൂകരണമേ സാധ്യമാകൂ. പരിണാമസിദ്ധാന്തത്തിനും നാച്ചുറല്‍ സെലക്ഷനും ആ നില കൈവരിക്കാനായിട്ടുണ്ട്.

നിഗമനമായാല്‍ സത്യമാകില്ലെന്ന് താങ്കള്‍ എങ്ങനെയാണ് നിരൂപിച്ചത്?! എഴുതിയത് ദയവായി ഒന്നുകൂടി ഒന്നുകൂടി ഒന്നു വായിച്ചുനോക്കൂ.

ഡി.എന്‍.എ യും പ്രോട്ടീനുമൊക്കെ ഫലത്തില്‍ ഒന്നുതന്നെയാണ് ഖാദര്‍. അഗ്രം അടഞ്ഞ (close-ended)പ്രോട്ടീനുകള്‍ക്ക് വിവിധങ്ങളായ സങ്കീര്‍ണ്ണ രൂപഘടനകള്‍ പ്രാപിച്ച് കോശതന്മാത്രകള്‍ക്ക് രൂപംകൊടുക്കാന്‍ ശേഷിയുണ്ടെങ്കില്‍ ജീനുകള്‍ അഗ്രം തുറന്നിരിക്കുന്നതിലൂടെ അച്ചു(template) പോലെ പ്രവര്‍ത്തിച്ചു പെട്ടെന്ന് ധാരാളം പകര്‍പ്പെടുക്കാനാവുമെന്ന പ്രത്യേകതയാണുള്ളത്. അതായത് പകര്‍പ്പെടുക്കാന്‍ കഴിവുള്ള പ്രോട്ടീനുകളാണ് ജീനുകള്‍.

ജൈവോത്പത്തി സംബന്ധിച്ച മോഡലുകളില്‍ ആദ്യം ആര്‍.എന്‍.എ-യും ഡി.എന്‍.എ-യും മാത്രമല്ല പ്രോട്ടീനുകളെ വെച്ചുള്ള മാതൃകകളും ചര്‍ച്ചചെയ്യപ്പെടാറുണ്ടല്ലോ. പ്രോട്ടീനിന്റെ സങ്കീര്‍ണ്ണതയും നാച്ചുറല്‍ സെലക്ഷന്റെ ഉത്തമ ഉദാഹരണമാണെന്നറിയുക.

Anonymous said...

ആയിരക്കണക്കിന് ഖാദര്‍മാരെ ഖാദറിന്റെ ബീജമില്ലാതെ ശരീരകോശത്തില്‍ നിന്നും ക്‌ളോണ്‍ ചെയ്തിറക്കാം. പക്ഷെ താങ്കളുടെ ബുദ്ധിയോ അറിവോ ക്‌ളോണുകള്‍ക്ക് ഉണ്ടായിരിക്കില്ലെന്ന് മാത്രം...

എന്നാല്‍ ആ പാവങ്ങള്‍ രക്ഷപ്പെട്ടു. പിന്നെ ആ ടൈ കൂടി ഒഴിവാക്കി കൊടുത്താല്‍ വലിയ ഉപകാരം!!!!!

Anonymous said...

ഓഹോ അത്രയക്കായോ, ടേയ് കളിക്കുടുക്ക ഖൂതറേ, പണ്ട് സംവാദത്തില്‍ തോറ്റപ്പോള്‍ ചന്തപെണ്ണുങ്ങളെ പോലേ നെലേം വിളിച്ച് കാളിദാസനെ മണ്ണുവാരിയെറിഞ്ഞ ശപിച്ച ടീമല്ലേ നീ ?!! നീയൊക്കെ സൈഡു കൊടുക്കാനും തൊടങ്ങിയോടെ. അഹങ്കാരത്തിന് ടൈ കെട്ടിയപോലുണ്ട്. എന്നാ പണ്ടിഥന്‍!!!!! നിനക്കെന്നെടേ കപ്പലില്‍ പണി? അലക്കാണോ? അവിടുന്ന് അടിച്ചുമാറ്റിയ ടൈ കണ്ടിട്ട് ചോദിച്ചതാ,ക്ഷമി.

Anonymous said...

Dey orjinal Matha singangalum pulikalum evidepoy.paavam tintukaderinte kayyil valayam koduthittu yeathu thora borayilanedo olichirikunath avam tintukaderinte kayyil valayam koduthittu yeathu thora borayilanedo olichirikunath

Anonymous said...

TINTU Khader veendum shapichalo? Jhan ini ingottilla

Anonymous said...

Abdul khader wrote:ഒരു പുരുഷ്യ ജീവിതത്തില്‍ മൊത്തത്തില്‍ നടക്കുന്ന സ്ക്കലനങ്ങളുടെ എണ്ണവും ആ സ്ക്കലനങ്ങളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ബീജങ്ങളുടെ എണ്ണവും ഒന്ന് മനനം ചെയ്താല്‍ >>>>

ഖാദര്‍ സ്ഥിരമായി മനനം ചെയ്യുന്നതെന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായല്ലോ. അതായിരുന്നു ഖാദറിന് ഇത്രയും തെരക്ക്. സ്ഖലനം മനനം ചെയ്ത് ഖാദറങ്ങനെ ഓരോന്നു കാണിച്ച് സമയം കളയുന്നു. റബ്ബേ, ഇതിനൊരവസാനം ഉണ്ടാവോ എന്തോ. ഖദറേ ശരീരം നോക്കണേ. കപ്പലില്‍ പണിയാനുള്ളതല്ലേ.

സുശീല്‍ കുമാര്‍ said...

ജൈവ പരിണാമം കൂടുതല്‍ തെളിവുകള്‍- രാജു വാടാനപ്പള്ളിയുടെ ലേഖനം ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചു.

kaalidaasan said...
This comment has been removed by the author.
boban said...

mr ravi
your analysys was excellent.
am totally agreed.

Unknown said...

നന്നായി പറഞ്ഞു സര്.അഭിനന്തനങ്ങൾ...

«Oldest ‹Older   201 – 296 of 296   Newer› Newest»