ബ്ലോഗിംഗ് തുടങ്ങിയിട്ട് കുറെ നാളായി. ശരിക്കും പറഞ്ഞാല്‍ 15 മാസം.
ഇടയ്ക്ക് കുറെക്കാലം സജീവമായിരുന്നില്ല. പകരം 'safe mode'ല്‍ തുടര്‍ന്നു.
ഇതിനിടെ 'നാസ്തികനായ ദൈവം' ബ്‌ളോഗ് ഒരു ലക്ഷം ഹിറ്റ് പിന്നിട്ടത്
അറിഞ്ഞില്ല. ഒരു ലക്ഷം ഹിറ്റ് ഒരു നല്ല അനുഭവം തന്നെ. ഇവിടം സന്ദര്‍ശിച്ച എല്ലാ മാന്യവായനക്കാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
27 comments:
എല്ലാ ഭാവുകങ്ങളും നേരുന്നു. ജാതിയ്ക്കും മതതിനുംവേണ്ടി ഉള്ള മുറവിളിയും, പ്രാകൃത മത ഗ്രന്ഥങ്ങളുടെ വികല വ്യാഖ്യാനങ്ങളും കപട ശാസ്ത്രങ്ങളും കൊണ്ട് മലീമസമാക്കപെട്ടു കൊണ്ടിരിക്കുന്ന പൊതുമണ്ഡലത്തെ ശുദ്ധീകരിക്കാന്‍ ഉള്ള താങ്കളുടെ സ്തുത്യര്‍ഹമായ സേവനത്തിനു നന്ദി രേഖപെടുത്തുന്നു. തുടര്‍ന്നും എഴുതുക.
അഭിനന്ദങ്ങൾ......
എനിക്കും വഴികാട്ടിയ ബ്ലോഗ്.....
ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ.................
ധീരമായ നിലപാടുകള്‍ക്കുള്ള ഒരുലക്ഷം ഹിറ്റ്
oru laksham oru koatiyaakatte
Really happy to see this.
അഭിനന്ദനങ്ങള്‍!!
തുടരുക..
അഭിനന്ദനങ്ങൾ
വളരെ സന്തോഷമുണ്ട്. അഭിനന്ദനങ്ങള്‍ സര്‍ :)
Mr. Ravichandran !
I am also a hitter !! being an atheist, why do you still keep your identity ""Ravichandran Chandrasekharan ""Pillai""!!
Mr. Ravichandran !
I am also a hitter !! being an atheist, why do you still keep your identity ""Ravichandran Chandrasekharan ""Pillai""!!
>>രവി സര്‍ ,അഭിനന്ദനങ്ങള്‍ ..കുറെയേറെ കാര്യങ്ങള്‍ പഠിച്ചു .ഇനിയും കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.<<
എ, ടി. കോവൂരിന് ശേഷം കേരളീയ മത സമൂഹം ഇത്ര ശക്തനായ ഒരു പ്രതിയോഗിയെ നേരിട്ടിട്ടില്ല...!!! , നിര്‍ഭാഗ്യവശാല്‍, എ. ടി കോവൂരിനെ പറ്റി താങ്കളുടെ രചനകളില്‍ എവിടെയും പരാമര്‍ശിക്കപ്പെട്ടതായി ഓര്‍ക്കുന്നില്ല , താങ്കളുടെ ബ്ലോഗില്‍ തന്നെ അദേഹത്തെ പരിചയപ്പെടുത്തുന്ന താങ്കളുടെ തന്നെ ഒരു ലേഖനവും ,ഒപ്പം കോവൂരിന്റെ ലേഖനങ്ങളും (ബന്ധപ്പെട്ടവരുടെ അനുമതിയോടെ ) ഉള്‍കൊള്ളിക്കാന്‍ അഭ്യര്‍ഥന ! പൌരോഹിത്യത്തെ വെട്ടി നിരത്താന്‍ "ദൈവം " നിയോഗിച്ചതാണ് താങ്കളെ ..! എതിരാളികളെ "ഭയപ്പെടുത്തുന്ന" താങ്കളുടെ അറിവും , അക്കാദമിക് പാണ്ഡിത്യവും ,പദ പ്രയോഗങ്ങളും , വാക്ക് ചാധുരിയും , നിശ്ചയ ദാരഡിയവും ഒപ്പം ധീരതയും താങ്കളെ അതിന്നു തുണക്കട്ടെ എന്നാശംസിക്കുന്നു , ഭാഷയിലെ തെക്കന്‍ ചുവ ഒഴിവാക്കാന്‍ ശ്രമിക്കുക , ഫൂമി (ഭൂമി) ഫിത്തി ( ഭിത്തി ) തുടങ്ങിയവ ,ഇത് സാധാരണ സംസാരങ്ങളില്‍ ആവാം , പൊതു പ്രഭാഷണങ്ങളില്‍ ഒഴിവാക്കുന്നതാവും ഉത്തമം
"രാജാവ് നഗ്നാനാനെന്നു" വിളിച്ചു പറയാന്‍ .ഇത് വരെ ഒരു " കുട്ടി " ഉണ്ടായിരുന്നില്ല , ഇപ്പോള്‍ മാത്രമാണ് ഒരു കുട്ടി ഉണ്ടായത് ,താങ്കളാണ് , ആ "ആണ്‍കുട്ടി "....!! ഒരാള്‍ മുന്നിട്ടിറങ്ങാന്‍ ഇല്ലാത്തതായിരുന്നു ഇവിടത്തെ പ്രശനം ,താങ്കളേക്കാള്‍ ഉറച്ച നാസ്തികര്‍ കേരളത്ത്തിലുണ്ടായിരിക്കും , പക്ഷെ ആരും മുന്‍പില്‍ നില്‍കാന്‍ ഉണ്ടായിരുന്നില്ല , താങ്കള്‍ മുന്നോട്ടു വന്നപ്പോള്‍ അതിന്റെ ഒരു ഉണര്‍വ് കേരളത്തില്‍ കാണുന്നുണ്ട് , യുവാക്കളെയും കോളേജുകളെയും കേന്ദ്രീകരിച്ചു സെമിനാറുകളും , പ്രഭാഷണങ്ങളും നടത്തി മുന്നേറുക police protection ഇല്ലാതെ ഒരു ചെറിയ പ്രോഗ്രാം പോലും നടത്തരുത് , കളിക്കുന്നത് മതത്ത്തോടാണ് , ജാഗ്രത വേണം !! അഴുകിയ മത ജലം കെട്ടി നില്‍കുന്ന ഒരു വലിയ അണക്കെട്ടാണ് കേരളവും ഭാരതവും ..., ഒരു ചെറിയ സുഷിരം സ്രിഷ്ടിക്കുകയെ വേണ്ടൂ.., ആ അണക്കെട്ട് പൊട്ടി തകര്‍ന്നു പോകും .എ .ടി . കൊവൂരിന്നു ശേഷം നിര്‍ജീവമായ ശാസ്ത്രീയ - യുക്തി വാദ മേഖല ജീവന്‍ വെക്കട്ടെ ...
മറ്റൊന്ന് താങ്കളുടെ ബ്ലോഗിന്റെ കാര്യമാണ് , ഈ ബ്ലോഗ് ഒരു സൈറ്റ് ആക്കി മാറ്റണം ( www .naasthikanaayadaivam.org / .com ) താങ്കളുടെ തടക്കം എല്ലാ പ്രഭാഷണങ്ങളും ,പൂര്‍ണമായി തന്നെ അതില്‍ നിന്നും ഡൌണ്‍ ലോഡു ചെയ്യാന്‍ സൗകര്യം വേണം ( പ്രഭാഷണങ്ങളുടെ സീഡി വില്പന യിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടം പരിഗണിക്കരുത് ) , ഫണ്ടിന് വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ആ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നതാവും ഒറ്റയാള്‍ പോരാട്ടത്തെക്കാള്‍ നന്നായിരിക്കുക എന്ന ഒരു അഭിപ്രായം ഉണ്ട് , സൈറ്റില്‍ ഒരു DONATE AND SUPPORT ഓപ്ഷന്‍ ഇട്ടാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ലഭിക്കും എന്നാണു പ്രതീക്ഷ ! ടി വി പരിപാടികളില്‍ നാല് അന്ധ വിശ്വാസികളും താങ്കള്‍ ഒരാള്‍ മാത്രമാകുന്നതും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തടസ്സം സൃഷ്ടിക്കും ,താങ്കളെ പറയാന്‍ അനുവദിക്കാതെ അവര്‍ പരസ്പര ബന്ധമില്ലാതെ ബഹളം വെച്ച് കൊണ്ടിരിക്കും ,എതിരാളികള്‍ക്ക് കൊടുക്കുന്നാ അത്രയും സമയം താങ്കള്‍ക്കും ലഭിക്കുമെങ്കില്‍ മാത്രം പങ്കെടുക്കുക അവര്‍ മൂന്നു പേര്‍ക്ക് അഞ്ചു മിനുട്ട് വീതം കൊടുക്കുകയാണെങ്കില്‍ താങ്കള്‍ക്ക് മൊത്തം പതിനഞ്ചു മിനിറ്റ് കിട്ടണം രണ്ടു ഗ്രൂപ്പ് ആയി ഇരിക്കണം ഈ ഉപാധികളോടെ മാത്രം പ്ങ്കെടുക്കുന്നതാവും ബുദ്ധി അവസാനിപ്പിക്കുന്നു താങ്കള്ക്കയക്കുന്ന മെയിലുകള്‍ മടങ്ങി വരുന്നു add ചെയ്യുമല്ലോ shajiadb@gmail .com
പ്രിയ നജ് ..!! , രവിചന്ദ്രന്‍ " പിള്ള " എന്ന് എഴുതുനത് അദ്ദേഹം ഉയര്ന ജാതിക്കാരന്‍ എന്ന് കാണിക്കാന്‍ വേണ്ടി എന്നാണ് അങ്ങയുടെ ഭാഷ്യം
പക്ഷെ തഗള്‍ക്ക് തെറ്റ് പറ്റി കാരണം ഉയര്‍ന്ന ജാതിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഒരു വ്യക്തിയും ,ഇന്ന് രവിചന്ദ്രന്‍ പ്രതിനിദാനം ചെയുന്ന യുക്തി വാദ കാഴ്ച പാടുകളെ പിന്‍ തുണക്കുകയില്ല
അതുകൊണ്ട് തനെ രവിച്ചന്രനിലെ "പിള്ള " എന്ന വാക് പ്രതിനിധാനം ചെയുന്നത് പഴഞ്ചന്‍ "പിള്ള " മാരുടെ മൂല്യങ്ങള്‍ക്ക് എതിര്‍ആന്നു. ( ഒരു പക്ഷെ ഉയര്‍ന്ന ജാതിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഒരു പിള്ളക്ക് തങ്ങള്‍ളുടെ അതെ സംശയം ഉണ്ടാകും , കാരണം രവിച്ച്ന്രന്റെ ഇന്നത്തെ പ്രവര്‍ത്തി ജാതിഉയര്‍ത്തി പിടിക്കുന്ന പിള്ള മാര്‍ക്ക് അത്ര ഗുണനം ചെയില്ല )
പൂണൂല്‍ പൊട്ടിച്ചു വല്ലിച്ചു ദൂരെ കളഞ്ഞു , താഴ്ന ജാതികരന്റെ കൂടെ ഉറങ്ങുകയും (ഉറങ്ങുകയും എന്നതിനു സ്ലീപ് എന്ന അര്‍ഥം മാത്രം ..!! ) ആഹാരം കഴിക്കുകയും ചെയ്ത ഇ. എം . സ് പണ്ട് അദ്ധേഹത്തിന്റെ കൂടെ നബൂതിരി വച്ചു എന്ന് പറഞ്ഞു ഉണട്കിയ പുകില്ല് പോലെ ...കേള്‍കാന്‍ നല്ല രസം(. ഇ. എം . സ് എന്റെ "നബൂതിരി" താഴ്ന്ന ജാതികാര്‍ക്ക് ഒരു പ്രജോതനം ആന്നു ..!! അത്പോലെ തനെ "പിള്ളയും "
ഇതില്‍ വലിയ കാര്യമൊന്നും ഞാന്‍ കാണുന്നില്ല. എന്റെ പേര് രവിചന്ദ്രന്‍ സി എന്നു മാത്രം. അതുതന്നെ റേഷന്‍ കാര്‍ഡുള്‍പ്പെടെ സര്‍വ രേഖകളിലും. ജാതിപ്പേര് പത്താ ക് ളാസ്സില്‍ വെച്ച് നീക്കം ചെയ്തതാണ്. എന്റെ പേരല്ലേ എന്റെ നിയന്ത്രണത്തിലുള്ളു. അച്ഛന്റെ പേര് ചന്ദ്രശേഖരന്‍ പിള്ള കെ എന്നാണ്. വോട്ടേഴ്‌സ് ലിസ്റ്റിലും പാന്‍ കാര്‍ഡിലുമൊക്കെ പേരിന്റെ കൂടെ അച്ഛന്റെ പേരുണ്ട്. കാരണം അതാണ് അതിന്റെ രീതി. പേരു മാറ്റിക്കൊള്ളണമെന്ന അന്ത്യശാസനമൊന്നും ഞാന്‍ അച്ഛന് നല്‍കിയിട്ടില്ല. എനിക്കതിനുള്ള അധികാരവുമില്ല. അച്ഛന്റെ പേര് ചോദിക്കുന്നിടത്ത് ചന്ദ്രശേഖരന്‍ എന്നെഴുതിയാല്‍ ചിലര്‍ക്ക് തൃപ്തിയായേക്കാം. പക്ഷെ നമുക്കതിന് ടൈം ഇല്ല :)
ഗൂഗിള്‍ അക്കൗണ്ട് എടുത്തപ്പോള്‍ Expansion of Initials എന്നിടത്ത് (C )അച്ഛന്റെ പേര് സത്യസന്ധമായി എഴുതിയാതാണ് മെയില്‍ ID യില്‍ പേരിന്റെ കൂടെ അച്ഛന്റെ പേര് കാണുന്നത്. അത്തരം ഒരു പരിപാടി ഗൂഗിള്‍ കാണിക്കുമെന്ന് അറിഞ്ഞിരുന്നില്ല. മനസ്സിന് കുഷ്ഠം പിടച്ചവരോട് മറുപടി പറയാന്‍ സമയമില്ലാത്തതിനാല്‍ ഫേസ് ബുക്കില്‍ പേര് തന്നെ ഭേദഗതി ചെയ്തു. (Ravichandran C became Ravi Chandra C). എന്റെ പേരില്‍ ജാതിയില്ലാത്തതല്ല മറിച്ച് 80 വയസ്സുള്ള എന്റെ അച്ഛന്റെ പേരില്‍ ജാതി കാണുന്നതും അദ്ദേഹത്തെ തന്നെ ഞാനിപ്പോഴും അച്ഛനായി നിലനിറുത്തുന്നതുമാണ് ജാതിപിശാചുകളെ ഉന്മത്തരാക്കുന്നത്. ഇക്കണക്കിന് വോട്ടേഴ്‌സി ലിസ്റ്റിലും പാന്‍കാര്‍ഡിലും പാസ്‌പോര്‍ട്ടിലുമുക്കെ തിരുത്തല്‍ വരുത്തി ഞാന്‍ കഷ്ടപ്പെടും.
ഏതാണ്ട് 160 ലധികം ജാതികളും ഉപജാതികളുമുള്ള മുസ് ളിം വിഭാഗത്തില്‍പ്പെട്ട ചില വിരുതന്‍മാരാണ് നാജെന്നും ഖോജെന്നുമൊക്കെ ഒളിപ്പേര് വെച്ച് മുലപ്പാലിന്റെയും ശവത്തിന്റെയും ജാതി അന്വേഷിച്ച് ആക്രാന്തം കാണിക്കുന്നത്. ഓരോ ശ്വാസത്തിലും ജാതി, ജാതി എന്ന് മാത്രം ആക്രോശിക്കുകയും അതു മാത്രം ചിന്തിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മാത്രം ജീവിക്കുന്ന ഇത്തരക്കാരുടെ മനസ്സിന്റെ കുഷ്ഠം ചികിത്സിച്ച് മാറ്റാനാവും എന്ന് കരുതുന്ന വിഭാഗത്തിലല്ല ഞാന്‍. ഇ സഌമില്‍ ജാതിയൊന്നുമില്ലെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് മതപരിവര്‍ത്തനം നടത്താന്‍ വെമ്പുന്ന തങ്ങള്‍മാരും റാവുത്തര്‍മാരും അഹമ്മദിയക്കാരും കോയമാരുമൊക്കെ ജാതിഗവേഷണത്തില്‍ നിര്‍ദ്ദയമായി ശ്രദ്ധയൂന്നിയിരിക്കുകയാണ്. അര്‍ഹിക്കുന്ന ബഹുമാനത്തോടെ അതൊക്കെ അവഗണക്കുന്നതിലും അത്തരം കമന്റുകാരെ ആദരിക്കുന്ന കാര്യത്തിലും നല്ല വിജയം നേടാന്‍ സാധിച്ചിട്ടുണ്ട്. ഇനിയുമത് തുടരും. സുവീഷ് ഇതിനൊന്നും പ്രതികരിക്കേണ്ടിയിരുന്നില്ല.
ഇം.എം.എസ് ജാതിപ്പേര് നിലനിറുത്തായാല്‍ അയ്യേ ജാതിപ്പേര് വെച്ചേ എന്നും മന്നത്ത് പത്മനാഭന്‍ ജാതിപ്പേര് നീക്കം ചെയ്താല്‍ പേര് മാറ്റിയാല്‍ ജാതി മാറുമോ എന്നും ഈ വിദ്വാന്‍മാര്‍ ചോദിക്കും. രണ്ടായാലും ജാതി-ജാതി-ജാതി എന്ന് വിളിച്ച് പറഞ്ഞു തങ്ങളൊക്കെ മാലാഖമാരും മറ്റുള്ളവര്‍ മോശക്കാരുമാണെന്ന് തെളിയിക്കാനുമുള്ള അത്യഗ്രഹം മാത്രമാണ് ഇവര്‍ പ്രദര്‍ശിപ്പിക്കുന്നത് :) വെറും ചീള് കേസല്ലേ വിട്ടുകള. അവരുടെയൊക്കെ മണ്ടയില്‍ ഇത്രയൊക്കയേ ഉള്ളൂ. ഒക്കെ ഭാവനയുടെ പരിമിതിയായി കണ്ടാല്‍ മതിയാകും :)
congratulations. I also request Ravi sir to convert this blog to a website.
ശ്രീ രവി ചന്ദ്രന്
ഞാന്‍ താങ്കളുടെ വിമര്‍ശകനല്ല . മുകളിലെ കമ്മന്റില്‍ നിന്നും മനസ്സിലായിക്കാണുമല്ലോ ? താങ്കള്‍ക്ക് ജാതി ചിന്തയോ സാമുദായിക ചിന്തയോ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഒരു ശുദ്ധ നാസ്തിക-യുക്തിവാദിയായ താങ്കള്‍ അത്തരം ആരോപണങ്ങള്‍ക്കുള്ള സാങ്കേതിക സാധ്യത പരമാവധി ഒഴിവാകേണ്ടതാണ് വിമര്‍ശകരോടുള്ള താങ്കളുടെ സമീപനം അസഹിഷ്ണുതാപരമായിപ്പോയി..!! കാര്യങ്ങള്‍ വശദീകരിക്കണം എന്നാല്‍ ചോദ്യ കരത്താക്കളോട് കയര്‍ക്കുകയും അവരുടെ ജാതിപ്പേര് അല്ലെങ്കില്‍ മതപ്പേര് വിളിച്ചു ആക്ഷേപിക്കുകയും ചെയ്യുന്നത് താങ്കളെപ്പോലുള്ള ഒരാള്‍ക്ക് ഭൂഷണമല്ല..!! അങ്ങിനെ ചെയ്താല്‍ താങ്കളും അവരും തമ്മിലെന്തു വിത്യാസം ? ഇത്ര പ്രകോപിക്കാന്‍ എന്താണുണ്ടായത് ? താങ്കളെ പോലുള്ള ഒരാള്‍ ചിരിച്ചു തള്ളേണ്ട വിഷയമല്ലേ ഇത് ?
മറ്റൊന്ന് , താങ്കള്‍ക്ക് ജാതിയില്ലാ എന്ന് കരുതി എല്ലാവരും ജാതിരഹിതമായി ചിന്തിക്കണം എന്ന് വാശി പിടിക്കരുത് , നമ്മുടെയൊക്കെ ആത്യന്തിക ലക്‌ഷ്യം ജാതിരഹിത സമൂഹമാണ് . എന്നാല്‍ നിലവിലുള്ള സാമൂഹിക യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കരുത് , മത ചിന്തയേക്കാള്‍ കടുത്ത ജാതി ചിന്ത നിലനില്‍ക്കുന്ന നാടാണ് നമ്മുടേത് , ജാതി സംവരണമല്ല മറിച്ച് സാമ്പത്തിക സംവരണമാണ് വേണ്ടത് എന്ന രീതിയില്‍ താങ്കള്‍ എവിടെയോ സൂചിപ്പിച്ചതായി ഓര്‍ക്കുന്നു
പ്രത്യക്ഷത്തില്‍ അഥവാ ശാസ്ത്രീയമായി ശരിയാണ് .എന്നാല്‍ നമ്മുടെ സാമൂഹികാവസ്ഥയില്‍ ആ വാദം ശരിയല്ല ഏതുപോലെ എന്നാല്‍ ,ഉന്നത - ശാസ്ത്രീയ വിദ്യാഭ്യാസം ലഭിച്ചാല്‍ അന്ധ വിശ്വാസങ്ങള്‍ ഇല്ലാതാകുമെന്ന് പറയുന്നത് പോലെ ഉന്നത വിദ്യാഭ്യാസം ലഭിച്ചാല്‍ മത- ജാതി -ജാതക ചിന്തകള്‍ അപ്രത്യക്ഷമാകേണ്ടതാണ് , എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത് , താങ്കള്‍ വൈവാഹിക പരസ്യങ്ങള്‍ നോക്കുക ,ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ പോലും ജാതിയും ജാതകവും നോക്കിയാണ് ഇണകളെ തേടുന്നത്
ഭാരതത്തില്‍ ഓരോ ജാതിയും ഓരോ മതമാണ് എല്ലാ രംഗത്തും അതതു വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാധിനിത്യം ലഭിക്കുന്നത് "വരെ" സംവരണം തുടരണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍, അല്ലാതുള്ള ഏത് വാദവും ഫലത്തില്‍ സവര്‍ണ വിഭാഗത്തെയാണ് സഹായിക്കുക ,
"സവര്‍ണര്‍ക്ക് അവരുടെ ജാതി അപമാനകരമല്ലാത്തതുകൊണ്ട് അവര്‍ അതിനെ നശിപ്പിക്കാന്‍ ഒരിക്കലും തയ്യാറാവുകയില്ല. കാരണം, അധികാരവും പദവികളും സമ്പത്തും ഭൂമിയും എല്ലാം സവര്‍ണര്‍ കൈക്കലാക്കിയതു തങ്ങളുടെ ജാതിയെ മഹത്ത്വവല്‍ക്കരിച്ച് അതിനെ ശാക്തീകരിച്ചതിലൂടെയായിരുന്നു. അവര്‍ തങ്ങളുടെ ജാതിസ്വത്വത്തിലൂടെ എല്ലാം വെട്ടിപ്പിടിച്ചു സ്വന്തമാക്കിയശേഷം അവരില്‍പ്പെടാത്ത അവര്‍ണരോട് അവരുടെ ജാതിയെയും അതിന്റെ മഹത്ത്വത്തെയും മറന്നേക്കാനാവശ്യപ്പെടുകയാണിന്ന് " http://keralacafe.org/?p=൨൮൫
എല്ലാവരും താങ്കളെ പോലെ ചിന്തിക്കുന്ന ഒരു തലത്തിലേക്ക് ഉയര്‍ന്നാല്‍ പിന്നെ ജാതി സംവരന്നത്ത്തിന്റെ ആവശ്യമുണ്ടാവില്ല ,
ആശംസകളോടെ ..
താങ്കള്‍ക്കൊരു സന്തോഷ വാര്‍ത്ത..!!
Auction for Einstein 'God Letter' Opens with Anonymous $3 Million Bid
By Jeanna Bryner, LiveScience Managing Editor | LiveScience.com –
In a 1954 handwritten letter, Albert …
An eBay auction for an original letter handwritten by Albert Einstein in which he expresses his views on the existence of God opened tonight (Oct. 8), and in about 10 minutes an anonymous bidder named o***h had placed the first offer at the opening price of $3 million.
In the letter, Einstein calls belief in religion and God "pretty childish" and ridicules the idea that the Jews are a chosen people.
"This is the most historic and significant piece we have listed on eBay," Eric Gazin, president of Auction Cause, the agency managing the sale, told LiveScience in an email. "We are excited to offer a person or organization an opportunity to own perhaps one of the most intriguing 20th-century documents in existence. This personal letter from Einstein represents the nexus of science, theology, reason and culture."
Einstein handwrote the letter in German to Jewish philosopher Eric B. Gutkind on Jan. 3, 1954, a year before Einstein's death. The letter was a response to Gutkind's book "Choose Life: The Biblical Call to Revolt" (1952, H. Schuman; 1st edition).
In part of his letter, Einstein writes, "For me the Jewish religion like all other religions is an incarnation of the most childish superstitions. And the Jewish people to whom I gladly belong and with whose mentality I have a deep affinity have no different quality for me than all other people. As far as my experience goes, they are also no better than other human groups, although they are protected from the worst cancers by a lack of power. Otherwise I cannot see anything 'chosen' about them," as translated from German by Joan Stambaugh. [Religious Mysteries: 8 Alleged Relics of Jesus]
In his book, Gutkind suggested that unlike the mass hypnosis spoiling mankind at the time, "The soul of the Jewish people was never a mass-soul. Israel's soul could not be hypnotized; it never succumbed to hypnotic assaults. … The soul of Israel is incorruptible."
http://www.nydailynews.com/news/national/einstein-god-letter-auction-article-1.1176971
Dear Shaji,
സാങ്കേതികപരമായി ഞാനൊരു പിഴവും വരുത്തിയിട്ടില്ല ഷാജി. എന്തു സാങ്കേതിക പിഴവ്? എന്റെ പേര് രവിചന്ദ്രന്‍ സി എന്നല്ലേ ഇവിടെയെല്ലാം കാണുന്നത്? പുസ്തകളിലോ മറ്റെവിടെയെങ്കിലുമോ പിതാവിന്റെ പേര് എന്റെ പേരിനൊപ്പം കാണാനുണ്ടോ? ഇല്ല. പിന്നെ അച്ഛന്റെ പേര് ചിലര്‍ (ie PAN Card, Voters ID, Passport etc)എന്റെ പേരിനൊപ്പം കൂട്ടിയെഴുന്നതിന് ഞാനെങ്ങനെ ഉത്തരവാദിയാകും? ഗൂഗിള്‍ എന്തിനാണത് ചെയ്യുന്നത് എന്ന് അവര്‍ പറയേണ്ട കാര്യമാണ്. അത് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ നിഷ്‌ക്കര്‍ഷയല്ലേ?
ഞാനെന്റെ പേര് കൊടുത്തിരിക്കുന്നത് Ravichandran C എന്നും Mail Id കൊടുത്തിരിക്കുന്നത് ravichandran200055@gmail.com. പിന്നെ അച്ഛന്റെ പേര് കൂടെ ചേര്‍ത്ത് എന്നെ സംബോധന ചെയ്യണമെന്ന നിര്‍ബന്ധം ഗൂഗിളിനും ഫേസ് ബുക്കിനുമാണം്. ഇവിടുത്തെ ജാതിവിചാരണയൊന്നും അവര്‍ക്കറിയില്ലായിരിക്കാം :)) പാശ്ചാത്യലോകത്തെങ്ങും പേരിന്റെ കൂടെ ചേര്‍ക്കാവുന്നതും അല്ലാത്തതുമായ രണ്ടു തരം തന്തപ്പേര് ഇല്ലാത്തതുകൊണ്ടാകാം അവര്‍ ഈ ശൈലി പിന്തുടരുന്നത് :))
ഇത് എന്തു തരം രോഗമാണ് ഇത് എന്നുതന്നെ ഞാന്‍ ചോദിക്കും. ഇനിഷ്യലിന്റെ എക്‌സ്പാന്‍ഷന്‍ ചോദിച്ചാല്‍ പിതാവിന്റെ പേരല്ലേ ഏവരും എഴുതുക? അതോ ചിലര്‍ അതിന് പ്രതികരിക്കാന്‍ പാടില്ലെന്ന ഫത് വ ഉണ്ടോ?! ജാതിവിചാരണ മുന്‍കൂട്ടി കണ്ട് ഞാനങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നൊക്കെ പറയാന്‍ എളുപ്പമാണ്. ഞാന്‍ ശ്രദ്ധിക്കണമെന്ന് താങ്കള്‍ പറയുന്നു. പണ്ട് അധകൃതര്‍ മേലാളന്‍മാരുടെ മുന്നില്‍ പോയി നില്‍ക്കരുതെന്ന് ചില കീഴാള തമ്പുരാന്‍മാരെ സ്വന്തംക്കാരെ ഉപദേശിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ആ കാലമൊക്കെ പോയി ഷാജി. ജാതി പറഞ്ഞ് മൂക്കില്‍ കയറ്റിക്കളയുമെന്ന ഭീഷണിയെ അതര്‍ഹിക്കുന്ന ബഹുമാനത്തോടെ കാണാന്‍ ശ്രമിക്കുകയാണ്.
പിന്നെ വിമര്‍ശനത്തോട് ഞാന്‍ എത്രമാത്രം അസഹിഷ്ണുത പുലര്‍ത്തുമെന്നറിയാന്‍ എന്റെ ബ്‌ളോഗില്‍ തന്നെയുള്ള പതിനായിരത്തോളം കമന്റുകള്‍ മാത്രം കണ്ടാല്‍ മതി. ഇന്നുവരെ ഒരു വിമര്‍ശനത്തോടും അത്തരം നിലപപാട് സ്വീകരിച്ചിട്ടില്ല. പക്ഷെ നിര്‍ഗുണജന്യമായ ചതഞ്ഞ കമന്റുകളിടുന്നത് എന്റെ ശൈലിയുമല്ല. Yes, I am aggressive but never violent or abusing. 'If you can't put fire into your speech, put your speech into fire'-റാല്‍ഫ് വോല്‍ഡോ എമേഴ് സന്റെ വാക്കുകള്‍.
ഈ 'ജാതിവിചാരണ' സംബന്ധിച്ച് വളരെ വ്യക്തമായ വിശദീകരണം മുമ്പ് നല്‍കിയിട്ടുള്ളതാണ്. പക്ഷെ വീണ്ടും ചൊറിഞ്ഞുകൊണ്ട് വരുമ്പോള്‍ അല്‍പ്പം DDT ഇട്ടു കൊടുക്കേണ്ടി വരും. അതുകൊണ്ട് അല്‍പ്പം അവര്‍ക്കും ഒരാശ്വാസം ലഭിക്കും. അത്രയും കണ്ടാല്‍ മതി. യു.ജി.സി റെക്കോഡില്‍ ജാതി ചോദിച്ചപ്പോള്‍ ഹോമോ സാപിയന്‍സ് സാപിയന്‍സ് എന്ന്ു എഴുതിക്കൊടുത്ത് സര്‍വീസില്‍ തുടരുന്നവനാണ് ഞാന്‍. അതിനപ്പുറമുള്ള യാതൊരു ഒരു മലമറിക്കലും ഇതിലില്ല. തമാശയായി തന്നെ ആസ്വദിച്ചാണ് എഴുതുന്നത്. ഇത് സംബന്ധിച്ച് എന്റെ അവസാന കമന്റല്ലിത്. ഇനിയും ആരെങ്കിലും ഇതും പറഞ്ഞോണ്ട് വരും കുറെ ആകുമ്പോള്‍ DDT തളിക്കേണ്ടി വരും, ഒരല്‍പ്പം :))
ഇവിടെ താങ്കള്‍ എഴുതിയ കമന്റിനോടല്ല ഞാന്‍ പ്രതികരിച്ചതെന്നും അറിയിക്കട്ടെ. താങ്കള്‍ അയക്കുന്ന മെയിലുകള്‍ തിരിച്ചു വരുന്നെന്ന് സൂചിപ്പിച്ചതിനാലാണ് ? എന്ന്് എഴുതിയ മെയില്‍ ഞാനങ്ങോട്ട് അയച്ചത്. വിമര്‍ശനവും അഭിനന്ദനവുമൊന്നും നിലപാടുകള്‍ വ്യക്തമാക്കുന്ന കാര്യത്തില്‍ പരിഗണിക്കാറില്ല. താങ്കള്‍ പറഞ്ഞ തെക്കന്‍ഭാഷ എനിക്കും ബോധ്യമുള്ള കാര്യമാണ്,തെറ്റാണെന്നും ബോധ്യമുണ്ട്. തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. നല്ല വാക്കുകള്‍ക്ക് നന്ദി അറിയിക്കുന്നു. വിമര്‍ശനം ഗൗരവത്തോടെ കാണുന്നു.
രവിചന്ദ്രന്‍ ,
താങ്കളുടെ പിഴവല്ലെന്നു മനസ്സിലായി ! സന്തോഷം , Einstein 'God Letter' നെ പറ്റി എഴുതിയ മെയില്‍ ആയിരുന്നു ,താങ്കള്‍ തിരിച്ചയച്ചതല്ല.automatic ആയി വരുന്നതാണ് in box filtering കാരണമാണെന്ന് തോനുന്നു താങ്കള്‍ add ചെയ്താല്‍ അതോഴിവാക്കാം എന്ന് കരുതുന്നു , സൌകര്യപ്പെടുമ്പോള് താങ്കള്‍ക്ക് ഉപയോഗ പ്പെടുന്ന Data അയക്കാമല്ലോ
മറ്റൊന്ന് താങ്കളുടെ blog open ആവാന്‍ വളരെയധികം സമയം എടുക്കുന്നു ( internet exploraril സാധാരന്നത്തെക്കാള്‍ ഇരട്ടിയിലധികം ) ഓപ്പണ്‍ ആയാലും വളരെ slow ആണ് ( i5 ,i7 ലും ഇതാണ് സ്ഥിതി ) പരിഹരിക്കാന്‍ ശ്രമിക്കുക ,
താങ്കള്‍ ഒരു ശരാശരി നാസ്തികനല്ല , നാസ്തികതയുടെ വക്താവാണ് . നാസ്തികരുടെ ഒരു റോള്‍ മോഡല്‍ ആയാണ് താങ്കളെ വിലയിരുത്തുക ,വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും താങ്കളില്‍ കാണുന്ന ഏറ്റവും ചെറിയ ന്യൂ നത പോലും വിമര്‍ശകര്‍ ആയുധമാക്കും , അപ്പോള്‍ കൂടുതല്‍ ജാഗ്രത വേണം ! എല്ലാ കാര്യത്തിലും !
" ചിന്തിക്കാന്‍ ധൈര്യപ്പെടുക,,! " പോലുള്ള തലക്കെട്ടുകള്‍ ഷന്ധീകരിക്കപ്പെട്ട യുവ തലമുറയെ പ്രകോപിപ്പിക്കട്ടെ..!
സസ്നേഹം
ഇനിയും സ്വതന്ത്രചിന്ത അനര്‍ഗളനിര്‍ഗളം പ്രവഹിക്കട്ടെ ..എല്ലാ ആശംസകലും നേരുന്നു
>>ഇ .എം .എസിന്റെ പേരില്‍ നമ്പൂതിരി യുണ്ടെങ്കിലും അദ്ദേഹം പ്രവര്‍ത്തിച്ചത് ഒരിക്കലും ആക്കൂട്ടര്‍ക്ക് വേണ്ടിയായിരുന്നില്ല!!! പിന്നെ മന്നത്തു പദ്മനാഭന്‍ ,പേരില്‍ നായര്‍ ഇല്ലാതിരുന്നിട്ടും പ്രവര്‍ത്തിച്ചത് നായര്‍ സമുദായത്തിന് വേണ്ടിയായിരുന്നല്ലോ!!!! അതിനാല്‍ പേരിലല്ല കാര്യം എന്ന് മനസ്സിലാക്കാം .നമ്മുടെ കാഴ്ചപ്പാടാണ് കാര്യം .<<
വായനക്കാരുടെ ശ്രദ്ധക്ക് !!!
കൂട്ടത്തില്‍ ഈ സൈറ്റ് കൂടി സന്ദര്‍ശിക്കുക
" യുക്തി വാദവും ജാതീയതയും "
ചിത്രകാരന്‍റെ വിലയിരുത്തല്‍ ...
http://chithrakarans.blogspot.com/2010/09/blog-post_15.html
Dear Sir -
Thank you and congratulations. Please keep up your good work
Roshan
Congrats dear Sir
lovingly
Rejeesh Palavila
Post a Comment