ശാസ്ത്രം വെളിച്ചമാകുന്നു

Wednesday, 24 October 2012

41. ഋഷിയോ സാപിയന്‍സ്

'സ്വാനുഭവ'മാണ് യഥാര്‍ത്ഥജ്ഞാനം! സ്വാനുഭവം യഥാര്‍ത്ഥജ്ഞാനമെന്ന ജ്ഞാനമാണ് പരമാര്‍ത്ഥജ്ഞാനം!! വിശ്വാസവിഭ്രാന്തിയില്‍ യേശുവിന്റെ മുഖകമലം സ്ഥിരം അനുഭവിച്ചറിയുന്ന പെന്തക്കോസ്തുകാരും ദേവി ആവേശിച്ചതറിഞ്ഞ് ഉറഞ്ഞുതുള്ളുന്ന ആര്‍ഷഭാരതസംസ്‌ക്കാരസമ്പന്നനും ഡിങ്കസാന്നിദ്ധ്യം കൊണ്ട് കോരിത്തരിക്കുന്ന ഡിങ്കോയിസ്റ്റും പരമാര്‍ത്ഥജ്ഞാനം നേടിക്കഴിഞ്ഞിരിക്കുന്നു! ഇനി പഠനം വേണ്ട, പുസ്തകങ്ങള്‍ വേണ്ട, പരീക്ഷണങ്ങള്‍ വേണ്ട, നിരീക്ഷണങ്ങള്‍ വേണ്ട. 'അനുഭവ'ത്തിലൂടെ അറിഞ്ഞത് അന്തിമമായ വാക്കാണ്.അതായത് എല്ലാ അറിവും 'അനുഭവ'ത്തില്‍ അവസാനിക്കുന്നു! അവിടെപ്പിന്നെ ആവര്‍ത്തനക്ഷമത(repeatability) ആവശ്യമില്ല, അസത്യവല്‍ക്കരണക്ഷമത(falsifiability)ബാധകമല്ല, വസ്തുനിഷ്ഠമായ മൂന്നാംകക്ഷി തെളിവ് (third party objective evidence) തീര്‍ത്തും അനാവശ്യം! കൈപ്പുണ്ണിന് കണ്ണാടി വേണ്ടല്ലോ!

ജ്ഞാനത്തിന്റെ നിറകുടം പൊട്ടിയൊലിച്ച് മുന്നില്‍ക്കിടക്കുമ്പോള്‍ അതിന്റെ നേര്‍ക്ക് കാര്‍ക്കിച്ച് തുപ്പരുത്. അനുഭവങ്ങള്‍, വിഭ്രാന്തികള്‍, ഉള്‍ക്കാഴ്ചകള്‍, വിഹ്വലതകള്‍.... അതു മതിയാകും ഹോമോ സോപിയന്‍സിന് അടുത്ത ഉപരിമേഖലയിലേക്ക് തുരീയബോധത്തോടെ കുതിച്ച് മുന്നേറാന്‍. കുത്തിയിരുന്ന് ധ്യാനിക്കുക, മനനം ചെയ്യുക, പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തുക. ഹോമോ സാപിയന്‍സില്‍ നിന്നും ഋഷിയോ സേപിയന്‍സിലേക്ക് പരിണമിച്ച് പൂത്തുലയുക! സേണിലും (CERN)ഫെര്‍മി ലാബിലും കാര്‍പെറ്റ് ബോംബിംഗ് നടത്തുക....പരഹൃദയജ്ഞാനികളായ ചില 'സഞ്ചരിക്കുന്ന സംഭവങ്ങള്‍'ഇത്തരം സാഹസപ്രസ്താവങ്ങള്‍ നടത്തുന്ന കാര്യത്തില്‍ വന്‍തോതില്‍ ഉദാരതപ്രകടിപ്പിക്കും. പോക്കറ്റില്‍ ഏതെങ്കിലും ആള്‍ദൈവത്തിന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി നടക്കുന്ന, പരിതാപകരമായ ഭാവനാശേഷിയുടെ ഉടമകളായ കപട ആത്മീയക്കാരന്റേയും ബ്രഹ്മാണ്ഡമതക്കാരന്റെയും ആവര്‍ത്തനവിരസമായ സ്ഥിരം നമ്പരാണിത്.

1917, ഒക്‌ടോബര്‍ 17 ന് പോര്‍ട്ടുഗലിലെ ഫാത്തിമയില്‍ (Fatima) എഴുപതിനായിരം(മുപ്പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍) റോമന്‍ കത്തോലിക്കരായ തീര്‍ത്ഥാടകര്‍ക്ക് സൂര്യാരാധന നടത്തികൊണ്ടിരിക്കെ 10 മിനിറ്റ് നീണ്ടുനിന്ന ഒരു വിചിത്രമായ 'അനുഭവ'മുണ്ടായത്ര. അതായത് സൂര്യന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ഭീതിദമായി ഇളകിവീഴുന്നു! (http://en.wikipedia.org/wiki/Miracle_of_the_Sun)എല്ലാവരും ഒരുപോലെയാണത് കണ്ടത്! അവര്‍ വിശ്വാസം വരാതെ പരസ്പരം നോക്കി;ലോകാവസാനമാണെന്ന് ഭയന്നു. ചിലര്‍ യേശുവിനേയും അതേ വേളയില്‍തന്നെ ഒരു 'ബോണസ്' എന്നനിലയില്‍ യേശുമാതാവിനേയും സെന്റ് ജോസഫിനെയുമൊക്കെ കറുത്ത സൂര്യനില്‍ തെളിഞ്ഞുകണ്ടു! ഇത്രയധികം പേര്‍ക്ക് ഒരേസമയം സമാനമായ അനുഭവമുണ്ടായെന്നത് ആരേയും ചിന്തിപ്പിക്കും. ഏഴോ എഴുപതോ ഏഴുനൂറോ പേര്‍ക്കല്ല ഈ കിടലന്‍ അനുഭവം ഉണ്ടായിരിക്കുന്നത്! തൊട്ടടുത്ത ദിവസത്തെ റോമന്‍ കത്തോലിക്ക പത്രങ്ങളൊക്കെ ആദരപൂര്‍വം ആഘോഷിച്ച ചരിത്രസംഭവമാണിത്. ഇതിന് ശാസ്ത്രീയവിശദീകരണം നല്കുക എളുപ്പമല്ല. ഈ സംഭവം ഫാത്തിമയിലൊഴികെ ലോകത്ത് മറ്റൊരിടത്തും ആരും കണ്ടില്ലെന്നത് വിശദീകരിക്കാനായിരിക്കും കൂടുതല്‍ പ്രയാസം! സംഗതി ചില്ലറയൊന്നുമല്ലല്ലോ. സൂര്യന്‍ ഇളകിവീഴുമ്പോള്‍ സൗരയൂഥം തന്നെയാണ് തകരുന്നത്! 


എഴുപതിനായിരം പേരെ ഒരേസമയം വിഭ്രാന്തിക്ക് അടിപ്പെടുത്താനോ ഒരേപോലെ കള്ളം പറയിക്കാനോ എളുപ്പമല്ല. ഒന്നുകില്‍ അങ്ങനെ സംഭവിച്ചിട്ടേയില്ല; അല്ലെങ്കില്‍ ഒരു വലിയ ആള്‍ക്കൂട്ടത്തിന്റെ മനോവിഹ്വലതയാണത്. കുറേനേരം സൂര്യനെ തുറിച്ച് നോക്കിയിരുന്നാല്‍ കണ്ണുകഴപ്പ്(eye strain) സ്വാഭാവികമാണ്. ഇത്തരം അസ്വസ്ഥത മൂലം ഭക്തിതിമിരം ജനത്തിന്റെ കണ്ണുകളില്‍ സൂര്യബിംബം സൃഷ്ടിച്ച മരുപ്പച്ച പോലുള്ള എന്തെങ്കിലും മായക്കാഴ്ചയാവാമിത്. എന്തായാലും ഒരു കാര്യം ഉറപ്പിക്കാം: 70000 പേര്‍ മത്സരിച്ച് 'അനുഭവി'ച്ചെങ്കിലും അങ്ങനെയൊന്ന് യാഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടില്ല. ഇവിടെ കാഴ്ചക്കാരുടെ സംഖ്യ 7 കോടിയായിട്ടും വിശേഷമില്ല. മറിച്ചായിരുന്നുവെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രങ്ങളോ 'അനുഭവം'സാക്ഷ്യപ്പെടുത്താന്‍ വിശ്വാസികളോ അതിനെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതാന്‍ ഞാനോ വായിക്കാന്‍ നിങ്ങളോ ഉണ്ടാകുമായിരുന്നില്ല. ഏതായാലും ദിവസങ്ങളോളം പണിയെടുക്കാതെ കുത്തിയിരുന്ന് മനനം ചെയ്തുകൊണ്ടിരുന്ന ഋഷിയോ സാപിയന്‍സ് ആകാശഗംഗ തന്നെ ഒടിയന്‍നൃത്തം അഥവാ ബ്രേക്ക് ഡാന്‍സ് ചെയ്യുന്നതായി 'അനുഭവിച്ചറിഞ്ഞു' എന്നു വാദിച്ചാലും ഞാനവരെ കുറ്റം പറയില്ല! ആരായാലും എന്തെങ്കിലുമൊരു പണി വേണ്ടേ?!

മണിക്കൂറില്‍ ശരാശരി 1600 കിലോമീറ്റര്‍ വേഗതയില്‍ ഭൂമി സ്വയം ഭ്രമണം ചെയ്യുന്നു. അതോടൊപ്പം സെക്കന്‍ഡില്‍ 29.8 കിലോമീറ്റര്‍ വേഗതയില്‍ സൂര്യനെ പ്രദക്ഷിണം വെക്കുകയും ചെയ്യുന്നു. സൗരയൂഥം ഒന്നാകെ ക്ഷീരപഥകേന്ദ്രത്തെ ചുറ്റുന്നു. അതിവേഗത്തിലുള്ള ബഹുവിധചലനങ്ങള്‍ക്ക് വിധേയമായി നില്‍ക്കുന്ന നമുക്ക് 'അനുഭവ'പ്പെടുന്നത് ചലനരാഹിത്യമാണ്. ഭൂമി പരന്നതാണെന്ന് നമുക്ക് 'അനുഭവ'പ്പെടുന്നു; മുകളില്‍ ഒരു തട്ടുപോലെ ആകാശം എന്നൊരു വിരിപ്പുള്ളതായും അനുഭവപ്പെടുന്നു. ഋഷിപദ്ധതിയിലെ പഞ്ചഭൂതങ്ങളില്‍ വായുവിന് പുറമെ 'ആകാശവും'വന്നുകയറിയത് ഈ പരമമായ 'അനുഭവം'മൂലമാണ്. അതിനപ്പുറം ചിന്തിക്കേണ്ട കാര്യം ഋഷിയോ സാപിയന്‍സിന് ഉണ്ടായിരുന്നുമില്ല. സൂര്യന്‍ ഉദിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. സൂര്യന്‍ ഉദിക്കുന്നില്ലെന്നും ഭൂമിയുടെ സ്വയംഭ്രമണം മൂലം നമുക്കനുഭവപ്പെടുന്ന മനോകല്‍പ്പനയാണതെന്നും നമുക്കിന്നറിയാം. മരുഭൂമിയില്‍ മരുപ്പച്ച അനുഭവപ്പെടുന്നതും സമുദ്രജലത്തിന് നീലനിറം തോന്നുന്നതും നമ്മുടെ മായക്കാഴ്ചകളാണ്. പക്ഷെ ഇതൊക്കെ ശുദ്ധ 'അനുഭവ'ങ്ങളാണ്;ഒക്കെ വസ്തുതാവിരുദ്ധവും. 


സ്വന്തം കണ്ണുകൊണ്ട് കണ്ടതും കാതുകൊണ്ട് കേട്ടതും ജീവിതംകൊണ്ട് അനുഭവിച്ചറിഞ്ഞവയും മാത്രമാണ് വസ്തുനിഷ്ഠയാഥാര്‍ത്ഥ്യമെന്ന് ഒരാള്‍ പറയുകയാണെങ്കില്‍ അയാളെ വെറുതെ വിട്ടേക്കുക. കാരണം അയാള്‍ തീര്‍ച്ചയായും നിങ്ങളുടെ സഹതാപം അര്‍ഹിക്കുന്നു. 'അനുഭവവര്‍ണ്ണന' സത്യപ്രസ്താവനയായി ഉയര്‍ത്തിക്കാട്ടുകയെന്നത് മതവിശ്വാസികളുടെ പൊതുദയനീയതയാണ്. തങ്ങളുടെ മനോവിഹ്വലത പരമാര്‍ത്ഥജ്ഞാനമായി അവതരിപ്പിക്കുന്ന അവരും തത്ത്വത്തില്‍ തങ്ങളും ഋഷിയോ സാപിയന്‍സാണെന്ന അവകാശവാദം പരോക്ഷമായി ഉന്നയിക്കുകയാണ് ചെയ്യുന്നത്.

നമ്മുടെ മസ്തിഷ്‌ക്കത്തിന് ദൈവത്തെ കാണാനോ തീതുപ്പുന്ന വ്യാളിയെ നിരൂപിക്കാനോ ഡിങ്കനെ അടുത്തറിയാനോ വിഷമമില്ല. അതിനായി യഥാര്‍ത്ഥലോകത്ത് ഇവയൊക്കെ ഉണ്ടാകണമെന്ന് യാതൊരു നിബന്ധനയുമില്ല. നക്ഷത്രക്കൂട്ടങ്ങളെ(constellation of stars) ഭരണിയായിട്ടും തേളായിട്ടും കാളക്കൊമ്പായിട്ടും തിരിച്ചറിയാനും നമുക്ക് നിഷ്പ്രയാസം സാധിക്കും. അപൂര്‍വരൂപങ്ങളും ഭാവങ്ങളും സൃഷ്ടിക്കുന്നതും അതൊക്കെ അനുഭവവേദ്യമാക്കുന്നതും മസ്തിഷ്‌ക്കത്തെ സംബന്ധിച്ചിടത്തോളം കുട്ടിക്കളിയാണന്നര്‍ത്ഥം. ഹോമാ സാപിയന്‍സിന്റെ 'മധ്യലോക' അനുഭവ മാതൃകകളുമായി('middle world' experience models) ഒത്തുപോകുന്നതും നമ്മുടെ അതിജീവനത്തെ സഹായിക്കുന്നതുമായ അനുഭവങ്ങളാണ് നാം സദാ അഭിമുഖീകരിക്കുന്നത്.

സ്ഥൂലലോകത്തും സൂക്ഷ്മലോകത്തും നമ്മുടെ 'മധ്യലോക'അനുഭവമാനദണ്ഡങ്ങള്‍ക്ക് സമാനമായ പ്രസക്തിയുണ്ടാകണമെന്നില്ല. പ്രകാശവേഗതയ്ക്ക് സമാനമായ നിരക്കില്‍ ത്രസിച്ചുകൊണ്ടിരിക്കുന്ന ഉപ ആണവകണങ്ങള്‍(sub atomic particles) കൊണ്ടാണ് നമ്മുടെ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടും നമുക്കത് അനുഭവിക്കാനാകുന്നില്ലെങ്കില്‍ 'മധ്യലോക'ത്ത് അതിജീവിക്കാന്‍ നമുക്കതിന്റെ ആവശ്യമില്ലെന്നാണ് മനസ്സിലാക്കേണ്ടത്. 

പണ്ട് ഋഷിയോ സാപിയന്‍സിന് ഉണ്ടായ അനുഭവങ്ങളൊക്കെ കെങ്കേമമായിരുന്നുവെന്നും അവര്‍ തുരീയോന്മാദത്തില്‍ ആരും കാണാത്തതൊക്കെ കണ്ടുവെന്ന് പറയുന്നത് ശരിയായിരിക്കാം. 1917 ല്‍ ഫാത്തിമയില്‍ സംഭവിച്ചതും മറ്റൊന്നല്ലല്ലോ. ഇന്ന് അതിലും മികച്ച പലതും ''കാണാനും കേള്‍ക്കാനും''നമ്മെ സഹായിക്കാന്‍ ആധുനിക ലഹരിപദാര്‍ത്ഥങ്ങള്‍ക്കാവും. ചിന്തകള്‍ വളഞ്ഞൊടിയുകയും ചതഞ്ഞുമുറുകുകയും ചെയ്യുമ്പോള്‍ സവേശേഷവും വിചിത്രവുമായ അനുഭവങ്ങള്‍ രേഖപ്പെടുത്തപ്പെടും. അനുഭവിക്കുന്നവനെ സംബന്ധിച്ചിടത്തോളം അതൊക്കെ 'അനിഷേധ്യയാഥാര്‍ത്ഥ്യ'മായി അനുഭവപ്പെടും. പക്ഷെ വസ്തുനിഷ്ഠമായ അവലോകനത്തിലും ശാസ്ത്രദൃഷ്ടിയിലും അതിന്റെ വില പൂജ്യമാണ്. കോളറിഡ്ജ് 'കുബ്‌ളാഖാന്‍' ('Kubla khan' by Samuel Taylor Coleridge) എഴുതിയത് സ്വപ്നാടനത്തിലൂടെ ആയിരുന്നുവെന്നും കാവ്യരചനയില്‍ ഏര്‍പ്പെട്ടിരിക്കെ പെട്ടെന്ന് ആരോ വാതിലില്‍ മുട്ടി സ്വപ്നത്തിന് ഭംഗം വരുത്തിയപ്പോള്‍ കവിത അവിടെവെച്ച് എന്നെന്നേക്കുമായി മുറിഞ്ഞുപോയെന്നും ഡിഗ്രി ക്‌ളാസ്സുകളില്‍ പഠിപ്പിച്ച അദ്ധ്യാപകരെ ഓര്‍മ്മയുണ്ട്. ഇക്കൂട്ടരെയൊക്കെ ഫാത്തിമയിലോ ശബരിമലയിലേക്കോ പറഞ്ഞയച്ച് പിറകെ പത്രക്കാരേയും വിട്ടാല്‍ ഒരുപക്ഷെ 'നവഫാത്തിമകള്‍' പിറക്കുന്നതിന് അധികം കാത്തിരിക്കേണ്ടി വരില്ല!!

21 comments:

Renjith said...
This comment has been removed by the author.
Renjith said...

രവി ചന്ദ്രന്‍ മാഷ്‌ റോക്സ് . എങ്ങും തൊടാതെ കുറെ ആരോപണങ്ങള്‍ . സൂര്യന്‍ വീണത്‌ കണ്ടത് കൊണ്ട് ഋഷിമാര്‍ക്കു ഹല്യുസിനേഷന്‍. പുച്ഛം തോനുന്നുണ്ട് മാഷേ ഈ വാദഗതികള്‍ കണ്ടു . പച്ച മാങ്ങ പഴുക്കും അത് കൊണ്ട് തേങ്ങയും പഴുക്കുമായിരിക്കും അല്ലെ ? എന്‍റെ കുറെ അനുഭവങ്ങളില്‍ ഒന്ന് പറയാം . ഹല്യുസിഷന്‍ന്‍റെ ഏതു വിഭാഗത്തില്‍ താങ്കള്‍ ഇതിനെ പെടുത്തും ? ഇറാക്ക്ന്‍റെ കുവൈറ്റ്‌ അധിനിവേശം നടക്കുന്ന സമയം എന്‍റെ അച്ഛന്‍(രവി ) കുവൈറ്റില്‍ ആയിരുന്നു . ഞങ്ങള്‍ക്ക് അദ്ദേഹം എവിടെ എന്ന് ഒരു അറിവും ഇല്ല . അച്ഛന്റെ അനുജന്‍ (പേര് മണിക്കുട്ടന്‍ ) പോലീസില്‍ ആയിരുന്നു . കുടുമ്പം മുഴുവന്‍ അച്ഛന്‍റെ വിവരങ്ങള്‍ അറിയാതെ വിഷമത്തില്‍ . പെട്ടന്ന് ഒരു ആക്സിടന്റില്‍ അച്ഛന്‍റെ അനുജന്‍ മറിച്ചു . പിന്നയും കുറെ നാളുകള്‍ കഴിഞ്ഞ് അച്ഛന്‍ പെട്ടന്ന് ഒരു ദിവസം വീട്ടിലേക്കു എത്തി . എല്ലാവരും പറഞ്ഞറിയിക്കാന്‍ ആവാത്ത സന്തോഷത്തില്‍. ഞാന്‍ അമ്മ (ഗീത) അച്ഛന്റെ സഹോദരിമാര്‍ (ശാന്ത , വത്സല ), അമ്മുമ്മ (പങ്കജാക്ഷി ) ഇവര്‍ മുറിയില്‍ ഉണ്ട് . പെട്ടന്ന് വീടിന്‍റെ ജനാലക്ക്‌ അടുത്ത് നിന്ന് "രവി കൊച്ചാട്ടാ " എന്ന് ഇളയച്ഛന്‍റെ ശബ്ദം (അച്ഛന്‍ പതിനഞ്ചാം വയസില്‍ നാട് വിട്ട ആള്‍ ആണ് , പിന്നെ രണ്ടു വര്ഷം കൂടുമ്പോള്‍ ആണ് നാട്ടില്‍. നാട്ടില്‍ അച്ഛന് നല്ല ബന്ധം ഉള്ള അച്ഛനെക്കാള്‍ പ്രായം കുറഞ്ഞ ഒരേ ഒരാള്‍ ഇളയച്ചന്‍ മാത്രം ആണ് , വേറെ ആരും അച്ഛനെ അങ്ങനെ വിളിക്കുന്നത്‌ ഞാന്‍ കേട്ടിട്ടും ഇല്ല ). ഇളയച്ചന്‍ മരിച്ചിട്ട് ആഴ്ചകള്‍ മാത്രമേ ആയിരുന്നുള്ളു അത് കൊണ്ട് ശബ്ദം ഞങ്ങള്‍ക്ക് എല്ലാവര്ക്കും തിരിച്ചറിയാന്‍ പറ്റി . ഹല്യുസിനെഷനും പറഞ്ഞു പാവം ഋഷി മാരുടെ നെഞ്ചത്ത് കയറും മുന്‍പ് ജീവിച്ചിരിക്കുന്ന താങ്കള്‍ക്ക് സംവദിക്കാവുന്ന എന്‍റെ അനുഭവം ഒന്ന് വിശദീകരിച്ചേ . തേങ്ങാ പഴുക്കുമോ എന്ന് നോക്കാം . ഇതില്‍ പറയുന്ന എന്‍റെ അമ്മുമ്മ ഒഴികെ ഉള്ളവര്‍ ജീവിച്ചിരിപ്പുണ്ട് വേണം എങ്കില്‍ അവരെ നേരിട്ട് ബന്ധപ്പെടാം (നമ്പര്‍ വേണം എങ്കില്‍ തരാം ).

jaikishan said...

രെഞ്ചിതിന്റെ അനുഭവം ഹലുസിനഷന്റെ വ്യക്തമായ ഉദാഹരണമാണ്.അല്ലാതെ എന്തയിരിക്കാനാണ് വഴി.മരിച്ചു പോയ ആള്‍,അല്ലെങ്കില്‍ അയാളുടെ ശബ്ദം പ്രപഞ്ചത്തില്‍ ഉണ്ടെന്നാണോ ?പലപ്പോഴും യുക്തിയുടെ സ്വിച്ച് നമ്മള്‍ ഓഫ് ആകിയിട്ടാണ് ചിന്തിക്കുന്നത് .അതാണ് പ്രശനം .ഒരു കാര്യം ശ്രദ്ധിച്ചോ,മരിച്ചു ഉടനെ ആണ് ഇത്തരം അനുഭവങ്ങ,ള്‍...കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു എങ്ങനെ അര്രും പറഞ്ഞു കേട്ടിട്ടില്ല

Unknown said...

പ്രിയ രഞ്ജിത്ത് താങ്ങളുടെ അനുഭവം ഒരു കളവായി എനിക്ക് പറയാന്‍ കഴില്ല. പക്ഷെ അത് നിങള്‍ മൂന്നു വ്യക്തി കളുടെ അനുഭവം മാത്രം ആണ്. നിങളെ സബ്ന്തിചു അത് സത്യവും ആണ് .auto biography of a yogi എന്ന ഒരു ബുക്ക്‌ വായിച്ചു നോക്കൂ അതില്‍ നിറയെ ഇങനെ ഉള്ള അനുഭവങ്ങള്‍ ആണ്. സമാന്യ ബുദ്ധിക്ക് നിരക്കാത്ത അനുഭവങ്ങള്‍ ആണ് അത് നിറയെ.
. നിങളുടെ ഇളയ അച്ഛന്‍ മരിച്ചതിനു ശേഷം അദ്ദേഹം മനുഷ്യന്‍ എന്ന നിലയില്‍ ഭൂമില്‍ഇല്ല സത്യം ആണ് എല്ലോ ? പിനെ സ്വഭാവികംആയും സംസാരിചിരിക്കുക അദേഹത്തിന്റെ ആത്മാവ് ആണ് ഏന് നിങള്‍ വിശ്വ സികുന്നു. ഈ അനുഭവം ഒരു അത്ഭുതം ആകുനത്‌ സംഭവിക്കാന്‍ വിരളം മായ സാദ്യത ഉള്ളത് കൊണ്ടാണ് . ഈ ഒരു അനുഭവം കൊണ്ട് നിങള്‍ സംത്ര്പ്ത്ര്‍ ആകുമ്പോള്‍. ..ബാക്കി ആവുന ഒരു പാട് സംശയഗല്‍ ഉണ്ട്.
താഗളുടെ അച്ച്നുമായി നല്ല സ്നേഹ മുള്ള ഇളയ അച്ഛന്‍ എന്തിനു ഒരു വിളിയില്‍ അദ്ധേഹത്തിന്റെ സംഭാഷണം നിര്‍ത്തി? പിന്നീട് ഈ കഴിഞ ഇരുപതു വര്ഷം വര്‍ഷത്തില്‍ ഒരികല്‍ എങ്കിലും ..!!! . അല്ലെങ്ങില്‍ കൊല്ല ചെയപെട്ട ആത്മാക്കള്‍ എങ്കിലും കുറഞ്ഞ പക്ഷം തിരിച്ചു വന്നു ജീവിച്ചിരികുന്നവരോട് കൊല്ല യുടെ സത്യം വെളിപെടുത്തു മായിരുന്നു നമ്മള്‍ തനെ പറയുന്നു ആത്മാവിന് നമുക്ക് കേള്കാനും കാണാനും കഴില്ല ഏന് പിനെ ഇതു മാത്രം എങ്ങിനെ ? . രഞ്ജിത് എന്റെ സംശയങ്ങള്‍ ന്യായം അല്ലെ ?
അത് കൊണ്ട് തനെ തങ്ങളുടെ അനുഭവം യുക്തിപരമായിനില്ല നില്കുകയില്ല പക്ഷെ വ്യക്തിപരമായി നിലനില്‍കുന്നു
യുക്തിവാദികള്‍ ആത്മാവ് ഇല്ല ഏന് മനസിലാക്കുന്നു കാരണം മനുഷ്യന്‍ ഉണ്ടായതു ആത്മാവില്‍ നിനല്ല എന്ന് തെളിയികപെട്ടത്‌കൊണ്ടാണ്. പ്രിയ രഞ്ജിത്ത് താങ്ങള്‍ക്ക്‌ അനേഷണ തൃഷ്ണ ഉണ്ടെങ്കില്‍ താങ്ങള്‍ തനെ അനേഷിച്ചു കണ്ടെത്തു. പക്ഷെ ഒരു വശം കണ്ടില എന്ന് നടിക്കരുത്. ജാന്‍ ഇതു ടൈപ്പു ചെയുനത് രാത്രി പന്ത്രണ് മണിക്കാനു എനെ ഇങനെ ടൈപ്പു ചെയുനത് ഏതോ ഒരു ശാക്തി തടയുനത് പോലെ തോന്നു എന്ന് പറഞാല്‍ നിഗള്‍ക്ക് വിസ്വസികുവാന്‍ എളുപ്പം ആണ് കാരണം ....!!

Renjith said...

കാരണം മനുഷ്യന്‍ ഉണ്ടായതു ആത്മാവില്‍ നിനല്ല എന്ന് തെളിയികപെട്ടത്‌കൊണ്ടാണ്. അങ്ങനെ തെളിയിക്കപ്പെട്ടിട്ടുണ്ടോ ? ഞാന്‍ വളരെ കാലം ആയി കാത്തിരുന്ന തെളിവ് ആണ് അത് . താങ്കള്‍ അത് ഷെയര്‍ ചെയ്യും എന്ന് കരുതുന്നു പ്രിയ രഞ്ജിത്ത് താങ്ങള്‍ക്ക്‌ അനേഷണ തൃഷ്ണ ഉണ്ടെങ്കില്‍ താങ്ങള്‍ തനെ അനേഷിച്ചു കണ്ടെത്തു അങ്ങ് ആരാണ് എന്നും അങ്ങയുടെ അന്വേഷണ തൃഷ്ണ എന്ത് എന്നും എനിക്ക് അറിയില്ല അതേപോലെ എന്നെ കുറിച്ചും അങ്ങക്ക്‌ ഒന്നും അറിയില്ല എന്നത് യുക്തി രഹിതം അല്ലല്ലോ അല്ലെ ? എന്‍റെ അന്വേഷണം തീര്‍ച്ചയായും യുക്തിയില്‍ ഊന്നി മാത്രം ആണ് ആത്മാവ് ഉണ്ടോ ഇല്ലയോ എന്നൊന്നും ഞാന്‍ ഇവിടെ തെളിയിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. താങ്കള്‍ സൂചിപ്പിച്ച യോഗിയുടെ ആത്മകഥയിലെ പോലെ പല അനുഭവങ്ങളും എന്‍റെ അന്വേഷണത്തില്‍ ഉണ്ടായിട്ടുണ്ട് . ഇപ്പോളും ഉണ്ടാകുന്നും ഉണ്ട് . ഈ അനുഭവം എന്‍റെ മാത്രം ഒന്നല്ല തൊട്ട് മുകളില്‍ കമന്ടിയ സുഹൃത്തിനെ പോലുള്ളവര്‍ നാസ്ഥികത്വത്തെ ഒരു മതം ആയി സ്വീകരിച്ചവര്‍ ആണ് എന്ന് തോനുന്നു , അയാളുടെ ഇഷ്ടം എനിക്ക് ഒരു എതിര്‍പ്പും ഇല്ല

Renjith said...

ഇനി ഈ സംഭവത്തിലെ ഹല്യൂസിനെശന്‍ സാധ്യതകള്‍ ഒന്ന് ചിന്തിക്കാം

1) ഹല്സൂസിനെഷന്‍ ആറു പേര്‍ക്ക് ഒരിമിച്ച് ഉണ്ടാകുമോ ?

2)മുകളിലെ സൂര്യന്‍റെ ഉദാഹരണം പറഞ്ഞ് ഇതിനെ നേരിടാന്‍ ശ്രമിക്കെണ്ടാ . കാരണം അവിടെ ഉണ്ടായിരുന്ന സാഹചര്യവും ചിന്തയും അല്ല എന്‍റെ വീട്ടില്‍ മുറിക്കുള്ളില്‍ ഉണ്ടായിരുന്നത്.

3) അച്ഛന്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാവരും ചിറ്റപ്പന്റെ വേര്‍പാട് ഓര്‍ത്തു എന്ന് പറഞ്ഞാല്‍ മൂനാം ക്ലാസില്‍ പഠിച്ചിരുന്ന ഞാന്‍ അച്ഛന്റെ പെട്ടിയില്‍ എന്ത് ഉണ്ടാകും എന്നതില്‍ മാത്രം ആണ് ശ്രദ്ധിച്ചിരുന്നത് . ഞാനും മറ്റുള്ളവരുടെ മാനസീക അവസ്ഥയില്‍ ആകുമോ ?

Renjith said...

മരിച്ചു ഉടനെ ആണ് ഇത്തരം അനുഭവങ്ങ,ള്‍...കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു എങ്ങനെ അര്രും പറഞ്ഞു കേട്ടിട്ടില്ല
മരണാനന്തര ജീവിതത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയെ കുറിച്ച് കേട്ടിട്ടുണ്ടോ ? അവിടെ പുനര്‍ ജന്മ പഠനം ഉണ്ട് . അതില്‍ ഒരു ശാഖ ആണ് കുട്ടികളുടെ (മുതിര്‍ന്നവരുടെ അല്ല) കഴിഞ്ഞ ജനമത്തെ കുറിച്ച് ഉള്ള ഓര്‍മ്മകള്‍ അത്തരം പഠനങ്ങള്‍ വളരെ വ്യക്തം ആയി പറയുന്നുണ്ട് എന്ത് കൊണ്ട് മരണം നടന്നു അധികം കഴിയും മുന്‍പ് ഇത്തരം അനുഭവങ്ങള്‍ എന്ന്. നിരീശ്വര വാദ സിദ്ധാന്തനഗള്‍ ഒരു മതം ആയി കണക്കാകി പിന്തുടരാത്ത ആളുകള്‍ ആണ് നിങ്ങള്‍ എങ്കില്‍ ആ വഴിക്ക് ചില അന്വേഷണങ്ങള്‍ ഒന്ന് നടത്തു

Renjith said...

നിങ്ങള്‍ ആത്മാവിന്‍റെ വിശേഷണങ്ങള്‍ പറഞ്ഞത് സെമടിക് സങ്കല്പങ്ങള്‍ അടിസ്ഥാനം ആക്കി ആണ് . ഞാന്‍ അറിഞ്ഞ ആത്മാവ് ഒരു ബോധ തലം ആണ്. എനിക്ക് അത്തരം അറിവുകള്‍ ഇങ്ങനെ ഒരു സ്ഥലത്ത് വിശദീകരിക്കാന്‍ അത് കാണിച്ച് തന്നവര്‍ അനുവദിക്കുന്നില്ല .കാരണം അത് മനുഷ്യന്‍റെ ഈ തലത്തില്‍ ഉണ്ടാകേണ്ടതല്ല . നമ്മുടെ ശരീരം,തലച്ചോര്‍ ഇവ സാധാരണ നിലക്ക് അത്തരം തലങ്ങളെ സ്വീകരിക്കാന്‍ പര്യാപ്തം അല്ല . അത് നീണ്ട കാലത്തെ സാധന കൊണ്ട് ആര്ജിക്കെണ്ടാതാണ് . ഒരു പക്ഷെ മനുഷ്യ പരിനാമാത്തിന്‍റെ അടുത്ത ഘട്ടത്തില്‍ അത് ജന്മനാ ഉണ്ടായേക്കാം . ഞാന്‍ ഇപ്പോള്‍ തന്നെ പരിധി വിട്ടു . താല്പര്യം ഉണ്ടെങ്കില്‍ നേരിട്ട് സംസാരിക്കാം . ഇത്രയും എഴുതിയത് തന്നെ രവിചന്ദ്രന്‍ മാഷ്‌ അദ്ധേഹത്തിന്റെ ചില അന്ധവിശ്വാസങ്ങളെ മുറുകെ പിടിച്ചു ഋഷിയോ സാപിയന്‍സ് എന്നോകെ വിളിക്കുന്നത്‌ കേട്ടിട്ട് ആണ് .

jaikishan said...

@രഞ്ജിത്ത്,1.ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഹാലുസിനെഷന്‍ ഉണ്ടാകില്ലേ ?കരിസ്മാറ്റിക് ധ്യാനം ചെയ്യുന്നത് എന്താണ്?സര്‍പ്പം തുള്ളല്‍ സമയത്ത്എന്താണ് നടക്കുന്നത്.
2.മുന്നാം ക്ലാസില്‍ പഠിക്കുന്ന ഒരുകുട്ടിയുടെ അറിവ്,പക്വത എന്നിവ എന്ത് മാത്രമുണ്ട് .ആ ബാല്യകാല സ്മരണകള്‍ അടിസ്ഥാനമാക്കി ജീവിതകാലം മുഴുവന്‍ കാര്യങ്ങളെ വിലയിരുത്തണോ.
3.ശാസ്ത്ര ശാഖ എന്ന് ഉദ്ദേശിച്ചത് പാരാ സൈക്കോളജി ആണോ ?
4.നാസ്തികത ഒരു മതം തന്നെ അല്ലായിരുന്നോ .ചാര്‍വാകന്‍ ,കണാദന്‍ ....
"നിങ്ങള്‍ ആത്മാവിന്‍റെ വിശേഷണങ്ങള്‍ പറഞ്ഞത് സെമടിക് സങ്കല്പങ്ങള്‍ അടിസ്ഥാനം ആക്കി ആണ് . ഞാന്‍ അറിഞ്ഞ ആത്മാവ് ഒരു ബോധ തലം ആണ്. എനിക്ക് അത്തരം അറിവുകള്‍ ഇങ്ങനെ ഒരു സ്ഥലത്ത് വിശദീകരിക്കാന്‍ അത് കാണിച്ച് തന്നവര്‍ അനുവദിക്കുന്നില്ല .കാരണം അത് മനുഷ്യന്‍റെ ഈ തലത്തില്‍ ഉണ്ടാകേണ്ടതല്ല . നമ്മുടെ ശരീരം,തലച്ചോര്‍ ഇവ സാധാരണ നിലക്ക് അത്തരം തലങ്ങളെ സ്വീകരിക്കാന്‍ പര്യാപ്തം അല്ല . അത് നീണ്ട കാലത്തെ സാധന കൊണ്ട് ആര്ജിക്കെണ്ടാതാണ് . ഒരു പക്ഷെ മനുഷ്യ പരിനാമാത്തിന്‍റെ അടുത്ത ഘട്ടത്തില്‍ അത് ജന്മനാ ഉണ്ടായേക്കാം . ഞാന്‍ ഇപ്പോള്‍ തന്നെ പരിധി വിട്"
അറിവുകള്‍ പങ്കു വെക്കുന്നതില്‍ എന്താണ് തടസ്സം .മനുഷ്യന്റെ തലത്തില്‍ അല്ലാതെ ഏതു തലത്തിലാണ് ഉണ്ടാകെന്ടെത്?നിണ്ട കാലത്തേ ഏതു തരം സാധനയാണ്‌ ?ശരിരം തലച്ചോര്‍ എന്നിവയല്ലതെ വേറെ ഏതു അവയവമാണ്?പരിധി അനുവദിക്കുമെങ്കില്‍ താങ്കളുടെ അറിവുകള്‍ പങ്ക് വെക്കൂ .ആര്‍ക്കെങ്കിലു ഉപകരമാകെട്ടെ
@രവിചന്ദ്രന്‍..എനിക്ക് തോന്നുന്നത് ശാസ്ത്ര ചിന്തയുടെ അഭാവമാണ് താങ്കളുടെ ബ്ലോഗിലെ വിഷയത്തില്‍ സൂചിപ്പിച്ചതിനു കാരണം എന്ന് തോന്നുന്നു .വളരെ കുട്ടികാലത്തെ പിണക് മാടന്‍ ,ആറു കൊല ആന മറുത എന്നൊക്കെ പറഞ്ഞു കുട്ടികളെ നിയന്ത്രിക്കാനോ അവരുടെ ക്രിയേറ്റിവിറ്റി നിയന്ത്രിക്കാനോ മുതിര്‍ന്നവര്‍ശ്രമിക്കാറുണ്ട് .കുറച്ചു കൂടി മുതിരുമ്പോള്‍ മദരസകലോ,സണ്ടെ സ്‌കൂളുകള്‍,ഗീതാ പഠന ക്ലസുകാലോ ഇവരെ വിഴിന്ഗ്ഗുന്നു.പിന്നെ കാണുന്നത് വിശ്വസിച്ചാലും അല്ലെങ്കിലും തുടങ്ങിയ ആരു പിന്തിരിപ്പന്‍ പ്രോഗ്രാമുകളാണ്.യാതൊരു സമൂഹിക പ്രതിബ്ധതയുമില്ലാതെ ഇത്തരം പ്രോഗ്രാമുകള്‍ എയര്‍ ചെയ്യുന്നതില്‍ ഏഷ്യാനെറ്റ്‌ പോലുള്ള മാധ്യമങ്ങള്‍ കുപ്രസിധരാണ്.കരി കാരണം തേടിയുള്ള വളര്‍ച്ച കുട്ടികള്‍ക്ക്സമൂഹം നിഷേധിക്കുന്നു .മാട്രിമോനിയാല്‍ കോളത്തില്‍ ഗോഡ് ഫിയറിംഗ് എന്നത് ഒരു അഡ്വാന്റെജ് ആണെല്ലോ

Renjith said...

Please read the entire comment. Hallucination may happe to many. But more than five people listening to a sound is odd, is'nt it ? Then I would like to tell you that is not just one such incident happened in my life. Other incidents happened in my loneliness, so you may easily call it hallucination. But this one rather happened to a group.One more thing I clearly wanted to show the age sex and thoughts of the people who listened the sound were different. The example you mentioned "Sarpam thullal" in that they all are concentrating on one thing. Here it is different. At least I am sure I was more interested in the bag my father carried. if you know psychology you may know such kind of hallucination never happens to such a group. Then sharing knowledge , I am ready but not here . The last thing the brain itself will have to be developed to understand the consciousness.

Renjith said...

njaan paRanjathu manushyante thalam ennalla manushyante ee thalam ennaaNu. thalachoR thanne aaNu vikasikkuka.

Salim PM said...

Tracking

VilayoorTimes said...

എന്താണ് സാദന കൊണ്ടുദ്ദേശിക്കുന്നത് ? പിന്നെ jaikishan പറഞ്ഞത് പോലെ അറിവുകള്‍ പങ്കു വെക്കുന്നതില്‍ എന്താണ് തടസ്സം മനുഷ്യന്റെ തലത്തില്‍ അല്ലാതെ ഏതു തലത്തിലാണ് ഉണ്ടാകെന്ടെത്

VilayoorTimes said...
This comment has been removed by the author.
Renjith said...

മനുഷ്യന്‍റെ തലം എന്നല്ല ഇപ്പോള്‍ ഉള്ള തലം. ഇപ്പോള്‍ ഉള്ള ചിന്താ മണ്ഡലം എന്ന് വേണം എങ്കില്‍ പറയാം എന്ന് തോനുന്നു . എന്താണ് ഇവിടെ പറഞ്ഞാല്‍ ? പരിണാമ സിദ്ധാന്തം പൂര്‍ണമായും അങ്ങീകരിക്കുന്ന ഒരാള്‍ ആണ് ഞാന്‍ . അത് വായിച്ചിട്ടുണ്ട് പഠിച്ചിട്ടുണ്ട് . പക്ഷെ പരിണാമ സിദ്ധാന്തം കടുത്ത മത വിശ്വാസികളോട് പറഞ്ഞാല്‍ അന്ഗീകരിക്ക പെടുമോ ? അവരുടെ ഇടയില്‍ അത് പറയാതെ ഇരിക്കുക ആണ് നല്ലത് . അതെ സമയം ഞാന്‍ പറഞ്ഞല്ലോ വ്യക്തിപരം ആയി ആ വിഷയം സംസാരിക്കാന്‍ ഞാന്‍ ഒരുക്കം ആണ് എന്ന് . എന്താണ് സാധന എന്ന് ചോദിച്ചാല്‍ , ചില അനുഷ്ടാന പദ്ധതികള്‍ ആണ് . ധ്യാനം ഒക്കെ അതില്‍ പെടും .

Unknown said...
This comment has been removed by the author.
Unknown said...

രഞ്ജിത്ത് വളെരെ വ്യക്തമായി പറഞ്ഞിലെ , സാധാരണക്കാര്‍ക്ക് മനസ്സില്‍ ആകാത്ത വേറെ ഒരു തലം ഉണ്ട് എന്ന് , ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍അടക്കം ഉള്ള 90%യുക്തിവാദികള്‍ ഈ പറയുന്ന "തലത്തിലൂടെ " ഒക്കെ കയറിവന്നവര്‍ ആണ്. നമ്മുക്ക് യുക്തിയുള്ളത് കൊണ്ടാണ് നാം ദൈവും ആത്മാവും നില്ലനില്‍ക്കുനില്ല ഏന് പറയുനത്. നമുടെ യുകിതിക്ക് അപ്പുറം കാര്യങള്‍ ഉണ്ട് എന്ന് പരയുനവരുംആയീ ആശയ സംവദനം സാധ്യമല്ല എനഒരു ലളിതം മായ യുകിതി ഇവിടെ ദയവു ചെയ്തു ഉപയോഗിക്കണം .(We are mentally (spiritually, awareness level, in energy level, aura level what ever they call ) inferior to ranith at least in some realm (that is the word what spiritualists using).so its simple logic, communication is not possible)

രവിചന്ദ്രന്‍ മാഷ്‌ പറഞ്ഞ പോലെ, യുക്തി വാദി ഉണ്ടാകേണ്ടത് മൂത്ത് പഴുക്കുമ്പോള്‍ ആണ് , തലിപഴുപ്പിച്ച പഴം അത്രരസം ഉള്ളത് അല്ല ..!!

..naj said...

മി. രവിചന്ദ്രന്‍,

വായിക്കുകയും, ചിന്തിക്കുകയും, നിരീക്ഷിക്കുകയും, എഴുതുകയും ചെയ്യുന്ന താങ്കള്‍ എന്ന പ്രതിഭാസം , ആകസ്മികമായ ഒരു പരിണാമത്തില്‍ കൂടി വന്നതാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനുള്ള യുക്തി എങ്ങിനെ നോക്കിയിട്ടും കാണുന്നില്ല....താങ്കള്‍ അറിവിന്റെയും യുക്തിയുടെയും ഏതറ്റം വരെ പോയാലും പ്രപഞ്ചത്തെയും, സൃഷ്ടിയും ഒരു ആകസ്മികതയില്‍ അവസാനിപ്പിച്ചാല്‍ അത് താങ്കള്‍ പറയുന്ന യുക്തിയുടെ യുക്തിരാഹിത്യമായിരിക്കും !!!

..naj said...

മി. രവിചന്ദ്രന്‍,

വായിക്കുകയും, ചിന്തിക്കുകയും, നിരീക്ഷിക്കുകയും, എഴുതുകയും ചെയ്യുന്ന താങ്കള്‍ എന്ന പ്രതിഭാസം , ആകസ്മികമായ ഒരു പരിണാമത്തില്‍ കൂടി വന്നതാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനുള്ള യുക്തി എങ്ങിനെ നോക്കിയിട്ടും കാണുന്നില്ല....താങ്കള്‍ അറിവിന്റെയും യുക്തിയുടെയും ഏതറ്റം വരെ പോയാലും പ്രപഞ്ചത്തെയും, സൃഷ്ടിയും ഒരു ആകസ്മികതയില്‍ അവസാനിപ്പിച്ചാല്‍ അത് താങ്കള്‍ പറയുന്ന യുക്തിയുടെ യുക്തിരാഹിത്യമായിരിക്കും !!!

Unknown said...

ഹലോ നജ് അന്ന് ഒരു "പിള്ള" വിവാദം ഉണ്ടാക്കി പോയത് ആണ് പിനെ കണ്ടില്ല ..!!
നിരീശ്വരവാദികള്‍ക്ക് ദൈവം ഇല്ല എന്ന് തെളിയികണം എന്ന് ഒരു നിര്‍ബന്ധും ഇല്ല , ശാസ്ത്രത്തിന്റെ പഠനരീതിയില്‍ തെളിവുകള്‍ ഇല്ലാത്തതു കൊണ്ടന്നു ദൈവം ഇല്ലാതാക്കുനത് , അല്ലാതെ നിരബന്ദം പിടിക്കുനത് കൊണ്ടല്ല . യുക്തി എന്ന് പറയുന്നത് വളരെ പരിമിതമായ ഒരു ഉപകരണം ആണ്. അത് പോലെ തനെയാണ് നമുടെ ഭാവനയും (സിനിമ നടി അല്ല ). ദൈവം ഉണ്ട് എന്ന് വിശ്വാസിക്കുനതിനെ കാളും. യുക്തിയും ഭാവനയും തോറ്റു പോകുന്ന ആയിരകണക്കിന് സന്ദര്‍ഭംങള്‍ ഉണ്ട് . ഉദ :- ഒരു ഹൈഡ്രോജെന്‍ ആറ്റംത്തിന്റെ വലിപ്പം ഒരു മില്ലി മീറ്റര്‍ന്റെ പത്തുകോടിയില്‍ ഒരു ഭാഗം ആണ് ,(ആദ്യം ഒരു മില്ലി മീറ്റര്‍ എത്ര എന്ന് അറിഞ്ഞുഇരികണം , അറിഞ്ഞില്ലെങ്ങില്‍ അത് ആണ് ആക്സ്മിക്കം ) അതില്‍ ഏകദേശം അന്ബതോളം കണംങള്‍ , ഏവ എല്ലാം കൂടി അറ്റംത്തിന്റെ വെറും പത്തു ശതമാനം ഭാഗംമാത്രം ഉപയോഗിക്കുന്നു ഉള്ളു . താങ്ങള്‍ക്ക്‌ ഭാവന ഉണ്ടെങ്കില്‍ കാണാന്‍ ശ്രമിച്ചു നോക്ക്. പരാജയപെട്ടു എന്ന് അറിയാം. ആദ്യമേ ഭാവന തോറ്റു പിനെ അല്ലെ യുക്തി. theory of relativity പറയുന്നു നമുടെ വേഗത കൂടുമ്പോള്‍ നമുടെ ഭാരം വര്‍ധിക്കും എന്ന് , അത് പോലെ തനെ നിങളുടെ സമയം വളയും എന്നും ,(എപ്പോള്‍ നിങളുടെ വേഗത പ്രകാശത്തിന്റെ വേഗതയോട് അടുകുമ്പോള്‍ മാത്രം). ഇത്തരം കാര്യങ്ങളില്‍ നിരീശ്വരവാദിയുടെ യുക്തി പോലും തോറ്റു പോകും. അത് കൊണ്ട് യുക്തിയുടെ തോല്‍വി ദൈവം ഉണ്ട് എന്നതിന്റെ തെളിവ് അല്ല . യുക്തി യുടെ പരിമിതിയെ കുറിച്ച് നല്ല ബോധ്യവും ഉണ്ട് , സാധാരണ ബുദ്ധി കൊണ്ട് പ്രപഞ്ചത്തെ നിര്‍ധാരണം ചെയ്തു കളയാം എന്നാ വ്യാമോഹം ഒന്നും നിരീശ്വരവാദികള്‍ക്ക് ഇല്ല . അറിവിന്‌ അറ്റം ഇല്ല , നമുക്ക് അവിടെ എത്തി ചേരാന്‍ പറ്റാത്തത് കൊണ്ടല്ല അതിന്റെ സ്വഭാവം അതാണ്. കടല്‍ തീരത്ത് എത്ര മണല്‍ തരികള്‍ ഉണ്ട് എന്നത് പോലും ഒരു അറിവാണ്. അത് കൊണ്ട്മതങ്ങള്‍ പറയുന്ന ദൈവം ഇല്ല എന്ന് പറയാന്‍ നമ്മുടെ jജീവിതത്തിലെ വൈരുധ്ങ്ങള്‍ തനെ ധാരാളം..

Arun Sekhar said...

നമ്മുടെ മസ്തിഷ്‌ക്കത്തിന് ദൈവത്തെ കാണാനോ തീതുപ്പുന്ന വ്യാളിയെ നിരൂപിക്കാനോ ഡിങ്കനെ അടുത്തറിയാനോ വിഷമമില്ല. അതിനായി യഥാര്‍ത്ഥലോകത്ത് ഇവയൊക്കെ ഉണ്ടാകണമെന്ന് യാതൊരു നിബന്ധനയുമില്ല. നക്ഷത്രക്കൂട്ടങ്ങളെ(constellation of stars) ഭരണിയായിട്ടും തേളായിട്ടും കാളക്കൊമ്പായിട്ടും തിരിച്ചറിയാനും നമുക്ക് നിഷ്പ്രയാസം സാധിക്കും. അപൂര്‍വരൂപങ്ങളും ഭാവങ്ങളും സൃഷ്ടിക്കുന്നതും അതൊക്കെ അനുഭവവേദ്യമാക്കുന്നതും മസ്തിഷ്‌ക്കത്തെ സംബന്ധിച്ചിടത്തോളം കുട്ടിക്കളിയാണന്നര്‍ത്ഥം.

അങ്ങനെ മസ്തിഷ്കം കാണുന്ന വേറെ കുട്ടിക്കളികള്‍ അല്ലെ മാഷെ നിങ്ങളീപ്പറഞ്ഞ ശാസ്ത്രവും സത്യവുമൊക്കെ ?? ഇതെല്ലാം കണക്കിനേയും കുറച്ചു അനുമാനങ്ങളെയും ആധാരമാക്കി ഉള്ളതല്ലേ ?? ഈ കണക്കും അനുമാനവും ഒക്കെ കണ്ടുപിടിച്ച അതെ മനുഷ്യന്‍ തന്നെയാണ് ദൈവമുണ്ട് ആത്മാവുണ്ട് എന്നൊക്കെ പറഞ്ഞതും .. അവനവന്റെ സൗകര്യം നോക്കി അതില്‍ ചിലത് മാത്രം ശരി ബാക്കി ഒക്കെ തെറ്റ് എന്ന് പറഞ്ഞാലെങ്ങനാ ??? രഞ്ജിത്ത് ജി പറഞ്ഞത് തെറ്റാണ് എന്ന് നിങ്ങള്‍ക്കെങ്ങനെ പറയാനൊക്കും ?? ഞാന്‍ നിങ്ങളെ ഒക്കെക്കാള്‍ മൂത്ത യുക്തിവാദി ആയിരുന്നു.. ഇപ്പോള്‍ യുക്തി ഉള്ളത് കൊണ്ട് യുക്തിവാദം അങ്ങ് പൂട്ടിവച്ചു ..

എന്റെ വീട്ടിനു അടുത്ത് പണ്ടൊരു യുക്തിവാദി ഉണ്ടായിരുന്നു .. എല്ലാവരോടും പുച്ഛം ആണ് മുഖമുദ്ര .. അവസാനം ഇതേ യുക്തിവാദി നാവിന്റെ ഗുണം കൊണ്ട് ഒരു കൊട്ടേഷന്‍ ഉറപ്പിച്ചപ്പോ രഹസ്യമായി പോയി പുള്ളി പണ്ട് കളിയാക്കിയ ക്ഷേത്രത്തില്‍ ശത്രുസംഹാരപൂജ നടത്തി .. എന്തായാലും പൂജയുടെ ഗുണം കൊണ്ട് ആ കൊട്ടേഷന്‍ അങ്ങ് ഒഴിഞ്ഞു കിട്ടി .. അതുപോലെ ഒരു പെണ്ണിനെ വളയ്ക്കാന്‍ വേണ്ടി ദുര്മന്ത്രവാദിയുടെ അടുത്തുപോയി പൂജ നടത്തിച്ചു ചരട് അറയില്‍ കെട്ടി നടക്കുന്ന ഒരു യുക്തിവാദിയെയും ഞാന്‍ കണ്ടിട്ടുണ്ട് .. ആറ്റുകാല്‍ രാധാകൃഷ്ണന്‍ എന്ന തട്ടിപ്പ് ജ്യോത്സ്യന്റെ അടുത്ത് വന്നു ധനാകര്‍ഷണഭൈരവയന്ത്രം എഴുതിച്ചു നടക്കുന്ന യുക്തി അണ്ണന്മാരെയും നമുക്കറിയാം .. ഒരു യുക്തിവാദം