ശാസ്ത്രം വെളിച്ചമാകുന്നു

Wednesday, 27 July 2011

7. ഇറാനിലെ നിലവിളികള്‍

ശ്രീ.എന്‍.എം ഹുസൈന്‍  "വേഷം കെട്ടി ദഹിക്കുന്നവര്‍" എന്ന പോസ്റ്റിന് ഇട്ട മറുപടിയോടുള്ള പ്രതികരണം

പ്രിയപ്പെട്ട കെ.പി,
ഒരു വട്ടം കൂടി മാപ്പാക്കുക.
Iranian supreme leader
Ali Khamenei

Dear Sir,
(1) നൗഷാദ്: നൗഷാദ് പണം കൊടുത്താണ് ശിക്ഷയില്‍ നിന്ന് ഒഴിവായതെന്ന് ഞാന്‍ എഴുതിയില്ലല്ലോ 
മാന്യസുഹൃത്തേ. നൗഷാദിന്റെ പ്രാര്‍ത്ഥനയുടെ കാര്യത്തെ പരാമര്‍ശിച്ച് ഞാനാണെങ്കില്‍ ആ നാടിനെ സ്തുതിക്കും, കാരണം അവിടെ പണം കൊടുത്താല്‍ ശിക്ഷ ഒഴിവായിക്കിട്ടും എന്നല്ലേ എഴുതിയത്. തോന്നിയപോലെ വായിക്കുകയും സ്വന്തം നിലയില്‍ അര്‍ത്ഥം കല്‍പ്പിക്കുകയും ചെയ്യുന്നതിന് ഞാനെന്തു പിഴച്ചു?

(2) നൗഷാദിന് വേണ്ടി പണം കൊടുത്തോ എന്നത്: അത് വേറെ വിഷയമാണ്. പണം പിരിക്കാനുള്ള ഏര്‍പ്പാട് ഇന്നാട്ടില്‍ നടന്നതൊന്നും താങ്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല. എന്തുവിലകൊടുത്തും ആ കണ്ണ് രക്ഷിച്ചെടുക്കാന്‍ മനുഷ്യസ്‌നേഹികളായ നാട്ടുകാരും പൊതുസമൂഹവും തീരുമാനിച്ചത് ഇസ്‌ളാമികശിക്ഷാരീതിയുടെ കടുത്ത ആരാധകനായ താങ്കളുടെ കരള് കലക്കിയിട്ടുണ്ടാവാം. പക്ഷെ വസ്തുതകള്‍ നിരാകരിക്കുന്നതിന് അതൊരു ന്യായീകരണമില്ല. ലോകം മുഴുവന്‍ അറിയുകയും രാഷ്ട്രത്തിന് തന്നെ മാനക്കേടാകുകയും ചെയ്തപ്പോഴാണ് അതില്‍ നിന്ന് ഊരണമെന്ന് സൗദി സര്‍ക്കാരും തീരുമാനിച്ചത്. അവസാനം അന്തരാഷ്ട്രസമ്മര്‍ദ്ദവും ഗതികേടും കൊണ്ട് മാപ്പ് കൊടുത്തെങ്കിലും അതിന്റെ പിന്നില്‍ പണം കൃത്യമായും കൈമറിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നമ്മുടെ സര്‍ക്കാരും അതിലൊരു വേഷം ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി അന്ന് കുറെ ഉരുണ്ടുകളിച്ചത് ഓര്‍മ്മയില്ലേ. അതുവരെ മാപ്പ് കൊടുക്കില്ലെന്ന് കട്ടായം പറഞ്ഞ് നിന്നവര്‍ പെട്ടെന്ന് തലയില്‍ തേങ്ങ വീണെന്ന പോലെ ദയാലുക്കളായതിന്റെ രഹസ്യമെന്തായിരിക്കും? മതാന്ധതമൂലം താങ്കള്‍ക്ക് എന്തും വിശ്വസിക്കാം. ആയിക്കൊള്ളു, പക്ഷെ  ഇതൊക്കെ വെട്ടിവിഴുങ്ങി കണ്ണുവീര്‍പ്പിച്ച് കാണിച്ചാല്‍ മറ്റുള്ളവര്‍ പേടിച്ചുകൊള്ളണമെന്ന ശാഠ്യം വേണ്ട. മതസമൂഹത്തില്‍ 'ദയ' എന്നുപറയുന്ന സാധനം വലിയ ചെലവുള്ള കാര്യമാണ് ചങ്ങാതി. 


മാപ്പ് കൊടുക്കില്ലെന്ന് അവസാനനിമിഷം വരെ ശാഠ്യം പിടിക്കുന്നത് നിരക്കുവര്‍ദ്ധന കൊതിച്ചാണെന്ന പ്രാഥമികപാഠം വിട്ടുകളയരുത്. നൗഷാദിന്റെ കണ്ണ് ചൂഴ്‌ന്നെടുത്താല്‍ തങ്ങള്‍ സകുടുംബം ആത്മഹത്യ ചെയ്യുമെന്നാണ് അന്ന് ഭാര്യ സുലേഖ പരസ്യമായി പ്രസ്താവിച്ചത്. നൗഷാദ് ജയിയിലായതിന് ശേഷം 3 വര്‍ഷമായി സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ജീവിക്കുന്നതെന്നും എതിര്‍കക്ഷി ഒരു കാരണവശാലും മാപ്പ് തരില്ലെന്ന വാശിയിലാണെന്നും അവര്‍ പറഞ്ഞു. (http://www.jihadwatch.org/2005/12/kerala-man-may-lose-eye-under-saudi-arabian-law.html). 


മാപ്പൊന്നും താങ്കള്‍ കിനാവുകാണുന്നതുപോലെ അത്ര എളുപ്പം കിട്ടില്ല. തലേന്നുവരെ ഒരു കാരണവാശാലും വിട്ടുവീഴ്ചയില്ലെന്ന് വാശി പിടിച്ചിരുന്ന (പണവും വേണ്ട-മാപ്പുമില്ല എന്ന കടുത്ത നിലപാട്)എതിര്‍കക്ഷി 'എന്തുകണ്ടിട്ടാണ്' സര്‍വ അവകാശവാദവും അവസാനം ഉപേക്ഷിച്ചെന്നാണ് താങ്കള്‍ കരുതുന്നത്? പണംനല്‍കി മോചിപ്പിച്ചു എന്ന് ലോകമറിഞ്ഞാല്‍ ഉണ്ടാകാവുന്ന അപഖ്യാതി ഭയന്ന് തിരശ്ശീലയ്ക്ക് പുറത്ത് ഡീല്‍ ഉറപ്പിച്ചതിനെ തെറ്റുപറയാനാവില്ല. അതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നത് മന:പൂര്‍വം ഒഴിവാക്കുന്നു. 


എന്തായാലും ആ പാവം രക്ഷപെട്ടില്ലേ, അതുമതി. മാത്രമല്ല ഭാവിയില്‍ സമാനമായ പരിസ്ഥിതികളില്‍ കുടുങ്ങാനിടയുള്ളവര്‍ക്കും ഇത്തരം ഇടനിലകളും ഇടപെടലുകളും,  ഒരാശ്വാസമാണ്;ഈ നിയമം മാറാതിരിക്കുന്നിടത്തോളം കാലം. 'ചോരപ്പണം '(Blood money)സൗദിയില്‍ പലര്‍ക്കും വലിയ ചാകരയാണ്. അത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നതും അതിന്റെ ദുരുപയോഗം എത്രമാത്രം രൂക്ഷമാണെന്ന് തെളിയിക്കുന്നുണ്ട്. സഹായകരമായ ചില ലിങ്കുകള്‍: (1) സൗദിയിലെ ചോരപ്പണത്തിന്റെ നിരക്കുകള്‍: http://en.wikipedia.org/wiki/Diyya(2) സൗദിയില്‍ ചോരപ്പണത്തിന്റെ കുതിച്ചുയരുന്ന നിരക്കും പിന്നണയിലെ സാമ്പത്തിക കൊള്ളയും. വായിക്കുക, 2008 ജൂലെ 27 ലെ വാഷിംഗ്ടണ്‍പോസ്റ്റ്: http://www.washingtonpost.com/wp-dyn/content/article/2008/07/26/AR2008072601785.html)


(3) ടൈപ്പിംഗ് പിഴവ്-താങ്കള്‍ പിന്നീട് തിരുത്തി അല്ലേ? നല്ല കാര്യം. ഞാനത് കണ്ടില്ല. അതിന് മുമ്പ് തന്നെ മറുപടി എഴുതിയിരുന്നു. എന്തായാലും ഞാന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് താങ്കള്‍ തന്നെ തെളിയിച്ചതിന് നന്ദി. ആദ്യം താങ്കള്‍ 'ശതമാനം' എന്നുതന്നെയാണ് എഴുതി പോസ്റ്റ് ചെയ്തത്. താങ്കള്‍ പോസ്റ്റിട്ട് ലിങ്ക് തന്നയുടനെതന്നെ ഞാനത് വായിച്ചിരുന്നു. എനിക്കത് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഒരുപക്ഷെ ടൈപ്പിംഗ് പഴിവായിരിക്കും എന്നുകരുതി. താങ്കളെപ്പോലൊരു പണ്ഡിതനെ അത് പൊക്കിപിടിച്ച് വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് തോന്നി. അതുകൊണ്ടാണ് 'ശതമാനം എന്തെന്നറിയാത്തവന്‍'എന്ന മാതൃകയില്‍ താങ്കള്‍ നടത്തുന്നതുപോലെ ഒരു വ്യക്തിഹത്യക്ക് മുതിരാതിരുന്നത്. പിഴവ് ആര്‍ക്കും പറ്റും. അത് തിരുത്തുന്നത് കൂടുതല്‍ സന്തോഷകരം. പക്ഷെ താങ്കള്‍ തെറ്റുവരുത്തിയിട്ട് പിഴവായിരിക്കും എന്നുമാത്രം പറഞ്ഞ എന്നോട് അരിശപ്പെടുന്നതെന്തിന്? താങ്കള്‍ക്ക് പിഴവ് പറ്റിയത് ഞാന്‍ വിട്ടുകളയുകയാണ് ചെയ്തത്. എന്തായാലും ഞാന്‍ മറുപടി എഴുതിയ സമയത്ത് താങ്കള്‍ തിരുത്തിയിട്ടില്ല. ആ ദിവസം രാത്രി മുഴുവന്‍ വൈദ്യുതി ഇല്ലാതിരുന്നതുകൊണ്ട് അടുത്ത ദിവസമായിരുന്നു പോസ്റ്റ് ചെയതതെന്ന് മാത്രം. 


ഇത്രയുമായ നിലയ്ക്ക് താങ്കള്‍ തിരുത്തിയതിനെപ്പറ്റി ഒരുവാക്ക്: താങ്കളത് സ്വയം ചെയ്തതല്ലെന്ന് പിന്നീട് താങ്കളുടെ ബ്‌ളോഗിന്റെ കമന്റ്‌ബോക്‌സ് വായിച്ചപ്പോള്‍ മനസ്സിലായി. ഒരു ബ്‌ളോഗര്‍ (വിപിന്‍)കണക്കറ്റ് പരിഹസിച്ചപ്പോഴാണത് തിരുത്തിയത്. ഇപ്പോഴെങ്ങനെയുണ്ട്? ഞാന്‍ പരിഹാസം ഒഴിവാക്കി, പിഴവ് ആഘോഷിച്ചില്ല. വിപിന്‍ എടുത്തിട്ട് അലക്കിതേച്ചപ്പോള്‍ താങ്കളത് വാങ്ങിക്കൂട്ടി, തിരുത്തി. എന്നിട്ട് കമന്റ് ഇട്ടയാളെ തിരിച്ചു പരിഹസിച്ചു! താങ്കള്‍ക്ക് മനസ്സിലാകുന്ന ഏക ഭാഷ ഇതുമാത്രമാണോ സര്‍?


Princess-basma-bint
സൗദി രാജകുമാരിയായ ബസ്മ (Princess-basma-bint-saud-bin)തന്നെ പറയുന്നത് സൗദിയിലെ സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ 'അടിമ'കളാണെ('slaves')ന്നാണ്. ശിക്ഷളൊക്കെ എല്ലാവര്‍ക്കും ബാധകമായിരിക്കാം; പക്ഷെ ഫലത്തില്‍ ആത്യന്തികമായി സ്ത്രീകള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്''-എന്നാണവര്‍ തുറന്നടിച്ചത്. എന്നാല്‍ അതൊന്നും ശരി-അത്തില്‍ ഇല്ലാത്ത കാര്യങ്ങളാണെന്നും അവര്‍ പറയുന്നുണ്ട്. അക്കണക്കിന് ശരി-അത്തിലുള്ള അസ്സല്‍ ശിക്ഷകള്‍ സഹിക്കാന്‍ സ്ത്രീകള്‍ ബാധ്യസ്ഥമാണെന്ന് പകല്‍പോലെ വ്യക്തമാണ്; മാനഭംഗം തെളിയിക്കാന്‍ നാല് പുരുഷ 'സാക്ഷി'കള്‍ വേണമെന്നതുള്‍പ്പെടെ. അതൊന്നും താങ്കള്‍ തേച്ചുമായ്ച്ചാല്‍ പോകില്ല.


“Punishments Should Be the Same For Men And Women…. [But] the Woman Is Always Punished… Within a System of Laws. That Do Not, In Fact, Exist In Our Shari’a“ (http://nmen.org/saudi-columnist-princess-basma-bint-saud-bin-abd-al-aziz-aal-saud-describes)

സൗദി രാജകുമാരി വരെ തന്റെ രാജ്യത്തെ സ്ത്രീകള്‍ അടിമകളെപ്പോലെ ജീവിക്കുന്നുവെന്ന് പറയുമ്പോഴും ആ രാജ്യം ഡെന്മാര്‍ക്കിനേക്കാള്‍ ഭേദമാണെന്ന് മറ്റുചിലര്‍ വാദിക്കുന്നു! എന്താ പറയുക!!??


(4) ബലാല്‍സംഗം പല ശിക്ഷ: ഞാനെഴുതിയത് നൂറ് ശതമാനം ശരിയാണല്ലോ. ഒരേ കുറ്റത്തിന് പല ശിക്ഷയില്ല. ആളുംതരവുമനുസരിച്ച് ശിക്ഷ മാറ്റുന്നത് വിവേചനമാണ്. ഒരു കുറ്റത്തില്‍ ഒരാള്‍ വഹിച്ച പങ്കിനെ/ തോതിനെ ആധാരമാക്കി ശിക്ഷ ഏറിയും കുറഞ്ഞുമൊക്കെയിരിക്കും. ചിലരെ വെറുതെ വിടുകയും ചെയ്യും-അതൊക്കെ സാധാരണമാണ്. എന്നാല്‍ അതൊന്നും ഇവിടെ പ്രസക്തമല്ല. കുറ്റം ബലാല്‍സംഗമാണ്(rape). ബലാല്‍സംഗം നടന്നുവെന്ന് 'തെളിഞ്ഞതു'കൊണ്ടാണ് ശിക്ഷിച്ചത്. അതായത് മാനഭംഗം എന്ന കുറ്റം നടന്നുവെന്ന് മതകോടതിയില്‍ തെളിയിക്കപ്പെട്ടു. എന്താണതിന്റെ ശിക്ഷ എന്നാണിനി നോക്കേണ്ടത്. തല വെട്ടലാണോ? ശരി, 'നീതി' നടപ്പാകട്ടെ! ഒമ്പതു വര്‍ഷം തടവാണോ ശിക്ഷ, എന്നാലത് ചെയ്യൂ. ഇവിടെയെന്താണ് സംഭവിച്ചത്? ഒരു കൂട്ടര്‍ക്ക് 2 മുതല്‍ 9 വര്‍ഷം വരെ ശിക്ഷ. ഇതേ കുറ്റത്തിന് മറ്റൊരുകൂട്ടര്‍ക്ക് കൂട്ടതലവെട്ടലും. ആദ്യവിഭാഗത്തില്‍ ആരുടേയും തലവെട്ടിയില്ല! രണ്ടാമത്തെ വിഭാഗത്തില്‍ ആര്‍ക്കും തടവുശിക്ഷയുമില്ല! രണ്ടും നടന്നത് ഒരേ നാട്ടില്‍, തെളിയിക്കപ്പെട്ട സമാനമായ കുറ്റത്തിന്. ഇത് നിയമം നടപ്പാക്കുന്നതിലെ വിവേചനമാണെന്ന് മനസ്സിലാക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും വേണ്ട. തലവെട്ടലിന് പകരം 2 മുതല്‍ 9 വര്‍ഷം വരെ ശിക്ഷ കൊടുത്തത് ഒരുപക്ഷെ മാനഭംഗം പൂര്‍ണ്ണമായും പൂര്‍ത്തിയാകത്തതുകൊണ്ടെന്നാണോ വാദം? 'അര ബലാല്‍സംഗം' (half rape) എന്നൊക്കെയുള്ള കുറ്റങ്ങളുണ്ടോ? 2 വര്‍ഷം ശിക്ഷ കിട്ടിയവന്‍ 20% കുറ്റം ചെയ്തിട്ടുണ്ടാവാം! ആഗ്രഹം പൂര്‍ണ്ണമായും നിറവേറാതെ കാരഗൃഹത്തിലടയ്ക്കപ്പെട്ട ആ ദൗര്‍ഭാഗ്യവാന്റെ കാര്യം ഒന്നാലോചിച്ചുനോക്കൂ. സ്വീഡനിലൊക്കെ കുറേനേരം കാമതുരമായി തുറിച്ചുനോക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുന്നതുവരെ ബലാല്‍സംഗശ്രമത്തിന്റെ പരിധിയില്‍ വരുമെന്ന് വായിച്ചിട്ടുണ്ട്. ഇനി അതു വല്ലതുമാണോ എന്തോ?!

(5) മാനഭംഗം എന്നൊരു വകുപ്പില്ലെന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് താങ്കള്‍ സൂചിപ്പിച്ച ഈ 2-9 വര്‍ഷം(റിപ്പോര്‍ട്ടുകളില്‍ 10 വര്‍ഷമെന്നും കാണുന്നുണ്ട്). ശിക്ഷ വ്യക്തമാക്കുന്നു. ഈ കേസില്‍ കൂട്ടബലാല്‍സംഗത്തിന് വിധേയയായ പെണ്‍കുട്ടിക്ക് കിട്ടിയതെന്താ? 'പരപുരുഷബന്ധ'ത്തിന്റെ പേരില്‍ എത്ര ചാട്ടവാറടിയാണ്  
ശിക്ഷ കിട്ടിയതെന്ന് ഓര്‍മ്മയുണ്ടോ സാറിന്? മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് പരസ്യമായ 90 ചാട്ടവാറടികള്‍! അപ്പീല്‍ പോയപ്പോള്‍ ശിക്ഷ ഉയര്‍ത്തി 6 മാസം ജയിശിക്ഷയും 200 ചാട്ടവാറടിയും! ഇതാണോ സര്‍ 'മാനഭംഗ'ത്തിന് സൗദിയിലെ ശിക്ഷ! എത്ര മനോഹരം! 'മാനഭംഗം' എന്ന കുറ്റം കൃത്യമായി നിര്‍വചിച്ചിരുന്നുവെങ്കില്‍ ബന്ധുവല്ലാത്ത പുരുഷനൊപ്പം കാറിലിരുന്നു, പുരുഷനെ നോക്കി എന്നൊക്കെ പറഞ്ഞ് പരപുരുഷബന്ധത്തിന് ആ സ്ത്രീയെ ശിക്ഷിക്കുമായിരുന്നോ? കൂട്ട ബലാല്‍ക്കാരത്തിന് ഇരയാക്കപ്പെട്ടാലും കേസ് ജയിക്കണമെങ്കില്‍ ഇര എന്തെല്ലാം വ്യവസ്ഥകള്‍ പാലിച്ചിരിക്കണം?! പുരുഷന്‍മൊരൊന്നും അടുത്തുവരാതെ മാനഭംഗം നടക്കുന്നതെങ്ങനെ? ഇതെന്തു നിയമം!? ഇനി ആരെങ്കിലും സൗദിയില്‍ ഈ പരാതിയുമായി രംഗത്തുവരുമോ? കുറഞ്ഞപക്ഷം 'അക്രമം-ശരീരോപദ്രവം' തുടങ്ങിയ വകുപ്പ് പരിഗണിച്ച് ശിക്ഷിച്ചിരുന്നുവെങ്കില്‍പോലും ഇരയ്ക്ക് ഇത്ര ക്രൂരമായ ശിക്ഷ ലഭിക്കില്ലായിരുന്നു. വീണ്ടും പറയട്ടെ, കടലാസില്‍ എന്തൊക്കെയായാലും, ഇസ്‌ളാമികനിയമം അടിസ്ഥാനപരമായി 'മാനഭംഗം'അംഗീകരിക്കുന്നില്ല. അതൊക്കെ പരപുരുഷബന്ധമാക്കി അവരതിന് അവസാനം ഇരയായ സത്രീയേയും കൂട്ടുനിന്നുവെന്ന വാദമുന്നയിച്ച് പുരുഷനേയും കേസുവാദിച്ച വക്കീലിനെ വരെയും ശിക്ഷിക്കും. അതാണ് സൗദിയില്‍ യാഥാര്‍ത്ഥത്തില്‍ നടക്കുന്നത്. സത്യത്തില്‍ ഈ കേസ് താങ്കള്‍ ചൂണ്ടിക്കാട്ടിയതിന് നന്ദിയുണ്ട്.

(6) ഹമുറാബി കോഡ്- നഷ്ടപ്പെട്ട അവയവത്തിന് പകരം ആ അവയവം, കൊലയ്ക്ക് മറുകൊല, കുറ്റം ചെയ്യുന്ന അവയവം വെട്ടുക എന്നൊക്കെയാണ് അതില്‍ പറയുന്നത്. 'കണ്ണിന് കണ്ണ് പല്ലിന് പല്ല്' എന്ന വാക്യത്തിന്റെ അര്‍ത്ഥമതാണ്.

‘a life for a life, and an eye for an eye, and a nose for a nose, and an ear for an ear, and a tooth for a tooth, and for wounds retaliation;’ but whoso remits it, it is an expiation for him, but he whoso will not judge by what God has revealed, these be the unjust'(Qur'an 5:45)http://en.wikipedia.org/wiki/Diyya

ബലാല്‍സംഗം നടത്തിയാല്‍ അവിടെ എന്താണ് ഛേദിക്കേണ്ടതെന്ന് ഊഹിച്ചുനോക്കൂ. ബലാല്‍സംഗം നടത്തിയാല്‍ പകരം ബലാല്‍സംഗം നടത്താന്‍ 'ബലാല്‍സംഗം'എന്നത് ഒരു അവയവമാണോ സര്‍? അപാരബുദ്ധി തന്നെ! ഇത്രയും പറഞ്ഞതുകൊണ്ട് ഒരു കാര്യംകൂടി, കൊലയ്ക്ക് മറുകൊലയാണ് ഹമുറാബി കോഡ്. അടിമയെ കൊന്നെങ്കിലും പ്രശ്‌നം പരിഹരിക്കാം. മാനഭംഗം ഒരു കുറ്റമായി നിര്‍വചിച്ചിരുന്നുവെങ്കില്‍ തിരിച്ച് കുറ്റവാളിയുടെ ഭാര്യയേയോ സഹോദരിയേയോ അടിമയേയോ മാനഭംഗം ചെയ്തു തന്നെ 'നീതി' നടപ്പിലാക്കുമായിരുന്നു. പാകിസ്ഥാനിലൊക്കെ 'പ്രതികാരം വീട്ടാന്‍ മാനഭംഗം'(Revenge Rape) എന്ന മൃഗയാവിനോദം നിലവിലുണ്ടെന്നറിയുക.

(7) ആത്മഹത്യയുടെ കണക്ക്: ആത്മഹത്യ ചെയ്യാത്തവരൊക്കെ സന്തോഷത്തോടെ ജീവിക്കുകയാണെന്ന് കരുതിയാവണം ഇത്തരം ചപലവാദങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത്. യു.എന്‍ ഇന്‍ഡെക്‌സിലും മറ്റും 
ആത്മഹത്യാനിരക്ക്‌ ഒരു രാജ്യത്തിലെ ജീവിതനിലവാരം, ശാന്തി, സമാധാനം, സമത്വം, സുഭിക്ഷത, സംഘര്‍ഷം എന്നിവ നിര്‍ണ്ണയിക്കാനുള്ള നൂറുകണക്കിന് മാനദണ്ഡങ്ങളില്‍ ഒന്നു മാത്രമാണ്. ആത്മഹത്യയ്ക്ക് നിരവധി കാരണങ്ങളുണ്ട്. അതിലൊന്നു മാത്രമാണ് സാമൂഹികമായ പരിസ്ഥിതി. ആത്മഹത്യയും മാനഭംഗവുമൊന്നും റിപ്പോര്‍ട്ടു ചെയ്യാത്ത ഒരു രാജ്യത്ത് ആത്മഹത്യ കുറവാണെന്ന് വാദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?! ഭൗമനരകങ്ങളായ ബംഗ്‌ളാദേശിലും സോമാലിയയിലും ആത്മഹത്യ കുറച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് കരുതി അവിടുത്തെ ജനങ്ങളൊക്കെ സന്തോഷത്തിലാണെന്ന് കണ്ടെത്തുന്നത് വിചിത്രം തന്നെ. ബംഗ്ലാദേശിലൊക്കെ കൂട്ടമരണവും കെടുതിയും നിത്യസംഭവങ്ങളാണ്. അതൊന്നും ഇനം തിരിച്ച് റിപ്പോര്‍ട്ട് ചെയ്യാനൊന്നും അവിടെ വ്യവസ്ഥയില്ല. എന്നാല്‍ വികസിതരാജ്യങ്ങളുടെ കാര്യമതല്ല. അവിടെ കൃത്യമായ ഡേറ്റയുണ്ട്. അവരത് അന്ത്ര്‍ദേശീയ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. മതപരമായ പാപബോധമാണ് ആത്മഹത്യാകേസുകള്‍ പുറത്തറിയിക്കാതിരിക്കാന്‍ പ്രധാന കാരണം. മറ്റൊന്ന് വികസിതമായ ഒരു നിയമ-നീതിന്യാവ്യവസ്ഥയുടെ അഭാവവും. ജയില്‍ പുള്ളികള്‍ക്ക് അടിവസ്ത്രം പോലും നിഷേധിച്ചിട്ട് കസ്റ്റഡി ആത്മഹത്യ ഒഴിവാക്കിയേ എന്നു വീമ്പിളക്കുന്ന പോലീസുകാരനെപ്പോലെയാണ് ചില രാജ്യങ്ങളില്‍ ആത്മഹത്യാനിരക്ക് കുറവാണെന്ന വാദം. ആത്മഹത്യ ചെയ്യാന്‍ പോലും അനുവാദമില്ലാത്ത ഒരു ജനതയുടെ നിലവിളികള്‍ എന്നാണ് ഈ പണ്ഡിതകോവിദതന്‍മാര്‍ തിരിച്ചറിയുക?

(8) സൗദിയെക്കുറിച്ച് എഴുതാന്‍ ഉദ്ദേശമില്ലാതിരുന്നു. ഇറാനെക്കുറിച്ചെഴുതാനും ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ എന്തെങ്കിലും രണ്ടുവരി കുത്തികുറിക്കണമെന്ന ശാഠ്യം താങ്കള്‍ക്കുണ്ടെന്ന് മനസ്സിലാകുന്നു. അങ്ങനെയെങ്കില്‍ അങ്ങനെ.

ഇറാനെ ആക്രമിക്കണമെന്ന് അമേരിക്കയെ ഉപദേശിച്ച ഏക മുസ്‌ളീം രാഷ്ട്രമാണ് സൗദി അറേബ്യ. ഇറാന്‍ സൗദിയേക്കാള്‍ ഭേദമാണെന്ന് സുന്നികള്‍ സമ്മതിക്കില്ല. അയത്തൊള്ള ഖൊമെനി എഴുപതുകളുടെ അവസാനം ഇറാനെ ഒരു ഇസ്‌ളാമിക റിപബ്‌ളിക്കാക്കി മാറ്റുകയുണ്ടായി. ഷിയകള്‍ക്ക് ഭൂരിപക്ഷമുള്ള ലോകത്തെ ഏറ്റവും വലിയ ഈ മുസ്‌ളീം രാജ്യത്തില്‍ ജനാധിപത്യമൊക്കെ 'വായുവില്‍ എഴുതി കൂട്ടിയതു'പോലെയാണ്. ഇറാനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനാധിപത്യം എന്ന പദം പോലും ഇസ്‌ളാമികവിരുദ്ധമാണ്. പണ്ട് സദാം ഹുസൈനും ഹോസ്‌നി മുബാരക്കുമൊക്കെ തെരഞ്ഞെടുപ്പിന് നിന്നാല്‍ 98 ശതമാനം വോട്ടൊക്കെയാണ് ലഭിക്കുന്നത്. അള്ളാഹു വന്ന് തെരഞ്ഞെടുപ്പിന് നിന്നാല്‍ ഇത്രയും വോട്ട് ലഭിക്കുമോയെന്ന് സംശയമുണ്ട്. ഇറാനിലും തെരഞ്ഞെടുപ്പും വോട്ടിംഗുമൊക്കെയുണ്ട്. പക്ഷെ മതനേതൃത്വം തീരുമാനിക്കുന്നവരേ രാജ്യം ഭരിക്കൂ.

പരമോന്നതി നേതാവായ അലി ഖൊമൈനിയാണ് (Supreme Leader Ali Khamenei) സര്‍വസൈന്യാധിപന്‍. യുദ്ധം പ്രഖ്യാപിക്കാനും രാഷ്ട്രീയസംവിധാനം നിയന്ത്രിക്കാനുമുള്ള അധികാരവും അദ്ദേഹത്തിനാണ്. മിലിട്ടറി ഇന്റലിജന്‍സ്, സെക്യൂരിറ്റി ഓപ്പറേഷനുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതും അദ്ദേഹമാണ്. ജൂഡീഷ്യറി തലന്‍മാരെ നിയമിക്കുക, സ്റ്റേറ്റ് ടെലിവിഷന്‍ റേഡിയോ എന്നിവയുടെ തലവന്‍മാരെ നിയമിക്കുക, പരമോന്നതി മതഭരണസമിതിയായ ഗാര്‍ഡിയന്‍ കൗണ്‍സിലെ 12 അംഗങ്ങളില്‍ 6 പേരെ നിയമിക്കുക തുടങ്ങിയ തന്ത്രപ്രധാനമായ എല്ലാ അധികാരവും പരമോന്നത നേതാവിനാണ്. ഗാര്‍ഡിയന്‍ കൗണ്‍സില്‍ അനുമതി നല്‍കിയാലേ ഇവിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാള്‍ക്ക് മത്സരിക്കാനാവൂ. അതായത് 1979 ല്‍ നിലവില്‍ വന്ന പുതിയ ഭരണഘടനയനുസരിച്ച് ഇറാനില്‍ ഏതാണ്ട് സമ്പൂര്‍ണ്ണമായ മതാധിപത്യമാണെന്ന് പറയാം. അതിന് കീഴിലാണ് ദുര്‍ബലമായ ജനാധിപത്യവും പ്രസിഡന്റും വരുന്നത്.

നിലവിലുള്ള പ്രസിഡന്റും വലിയ തമാശക്കാരനും മതവെറിയനുമായ അഹമ്മദി നെജാദ്(ഇദ്ദേഹം ഹോക്‌സര്‍മാരുടെ ഇഷ്ടഭാജനം കൂടിയാണ്. നെജാദിന് മലയാളമറിയാമായിരുന്നെങ്കില്‍...)മനുഷ്യാവകാശധ്വംസനം, ജനാധിപത്യവിരുദ്ധ അടിച്ചമര്‍ത്തലുകള്‍ എന്നിവയുടെ കാര്യത്തില്‍ കുപ്രസിദ്ധനാണ്. മതപാദസേവയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ ദിവസം രണ്ടുനേരം 'പാലസ്തീന്‍ പാലസ്തീന്‍' എന്നു ജപിക്കും. പിന്നെ മണിക്കൂര്‍ ഇടവിട്ട് ഇസ്രേയേല്‍ വിരുദ്ധ പുല്യഭവുവും ഡിന്നറിന് അമേരിക്ക വറുത്തതും. ഭരിച്ചുപോകാന്‍ അവിടെ അതൊക്കെ തന്നെ ധാരാളം. ബാക്കിയൊക്കെ മതനേതൃത്വവും ആത്മീയനേതാവും നോക്കിക്കൊള്ളും.

(9) സ്ത്രീകളുടെ വിഷയത്തിലേക്ക് മാത്രം വരാം. 1963 ലേ വോട്ടവകാശം ലഭിച്ച, 
സ്ത്രീകളെ പാരാമിലിട്ടറിയില്‍ ചേരാന്‍ അനുവദിക്കുന്ന, അവര്‍ക്ക്‌ വിദ്യാഭ്യാസാവകാശം അനുവദിക്കുന്ന ഇറാന്‍ ഇക്കാര്യങ്ങളിലൊക്കെ സൗദിയേക്കാള്‍ എന്തുകൊണ്ടും മുമ്പിലാണ്. എന്നാല്‍ വിവാഹം, വിമോഹമോചനം, കുട്ടിയുടെ സംരക്ഷണം, സ്വത്തവാകാശം എന്നിങ്ങനെയുള്ള അവകാശങ്ങളുടെ കാര്യത്തില്‍ ഇറാനില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശമില്ല. കോടതിയില്‍ അവരുടെ സാക്ഷി 'അരസാക്ഷി'മാത്രമാണ്. 13 വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയെ അവളെക്കാള്‍ വളരെ കൂടുതല്‍ പ്രായമുള്ള പുരഷന് വിവാഹം കഴിച്ചുകൊടുക്കാന്‍ പിതാവിന് നിര്‍ബന്ധിക്കാം; ഒരു കോടതിയിലും അതൊന്നും ചോദ്യം ചെയ്യാനാവില്ല.

സ്ത്രീ സാക്ഷരത 
വര്‍ദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളും മറ്റും സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെ രംഗത്തുവരുന്നുണ്ട്. പക്ഷെ ഭരണകൂടം അങ്ങേയറ്റം ദയാരഹിതമായാണ് ഇവരുടെ പ്രവര്‍ത്തനം അടിച്ചമര്‍ത്തുന്നത്. കഴിഞ്ഞ ആറേഴു വര്‍ഷമായി യൂണിവേഴ്‌സിറ്റി തലത്തില്‍ നടക്കുന്ന കാംപെയിനുകളുടെ വെബ്‌സൈറ്റ് നിരോധിക്കുകയും അതിന്റെ നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. കാംപെയിന് വേണ്ടി ഒപ്പുശേഖരണം നടത്തിയതിന് നസിം സാരബന്ദി, ഫാത്തിമ ദെഷ്ദാസ്തി എന്നിവരാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ വനിതകള്‍. 24 മണിക്കൂര്‍ തടങ്കലായിരുന്നു ശിക്ഷ. സ്ത്രീകളുടെ ആവശ്യങ്ങളുന്നയിക്കുന്നത് 'ദേശവിരുദ്ധവും വ്യവസ്ഥാവിരുദ്ധ'വുമാണെന്നാണ് ഇറാനിയിന്‍ ഭരണകൂടം പച്ചയായി പ്രഖ്യാപിക്കുന്നത്(“acting against state security by propaganda against the system”.). കുറഞ്ഞത് 40 സ്രതീകളെങ്കിലും വിമോചനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലുവര്‍ഷമായി തടങ്കലിലായിട്ടുണ്ട്. നല്ലൊരു പങ്ക് നേതാക്കള്‍ വിദേശരാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ട്.

(10) ഇറാനിലെ സ്ത്രീവിമോചന സമരത്തിലെ മുന്നണി പോരാളികളായ റൊണാക് സഫര്‍സേദും ഹാന്‍ അബ്ദിയും(Ronak Safarzadeh and Hana Abdi )കഴിഞ്ഞ 4 വര്‍ഷമായി തടങ്കലിലാണ്. 2007 ഒക്‌ടോബറില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെ സമാധാനപൂര്‍വം ഒരു റാലി നടത്തിയതിനാണ് ഈ യുവതികള്‍ക്ക് നാലു വര്‍ഷമായി വെളിച്ചം നിഷേധിച്ചിരിക്കുന്നത്. നോബേല്‍ സമ്മാന ജേതാവായ ഷെറിന്‍ ഇബാദിയുള്‍പ്പെടുള്ളവരുടെ പിന്തുണ ഈ പ്രതിരോധത്തിനുണ്ടെങ്കിലും ഇറാനിലെ മതഭരണകൂടം ഇതൊക്കെ പുല്ലുപോലെ കണ്ടാണ് മുന്നോട്ടുപോകുന്നത്(http://www.amnesty.org/en/news-and-updates/report/women-act-against-repression-and-intimidation-iran)

സമ്പൂര്‍ണ്ണ മതാധിപത്യം ഇറാനിയന്‍ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന ജീവിതസാഹചര്യങ്ങളും വിശിഷ്യാ വനിതകളുടെ അവകാശത്തെ അതെങ്ങനെ നിര്‍വചിക്കുന്നു എന്നൊക്കെ ഗൗരവമായി പഠിക്കേണ്ടതുണ്ട്. അതിനായി ചില ലളിതമായ സൂചനകള്‍ നല്‍കി ഈ കുറിപ്പ് അവസാനിപ്പിക്കാം.


(11) ''2008 സെപ്റ്റംബറില്‍ ടൊറണ്ടോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച 'സ്റ്റോണിംഗ് ഓഫ് സൊരയാ എം' (Stoning of Soraya M) എന്ന വിവാദചലച്ചിത്രം ഇന്നും ലോകമെമ്പാടും നിലനില്‍ക്കുന്ന മതശിക്ഷകളുടെ നേര്‍കാഴ്ചയാണ്. അമേരിക്കയില്‍ വസിക്കുന്ന ഇറാന്‍കാരനായ സൈറസ് നൗരാസ്ച് (Cyrus Nowrastch) ആണ് ചിത്രത്തിന്റെ‚സംവിധായകന്‍. ഇറാനില്‍ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി ഇറാനിയന്‍ വംശജനായ ഫ്രഞ്ച് എഴുത്തുകാരനായ ഫ്രീഡണ്‍ സാഹ്ജന്‍ (Freidoune Sahejan) 1990-ല്‍ എഴുതിയ പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനം. 20 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. നായിക സൊരയ ഒമ്പത് കുട്ടികളുടെ മാതാവായ ഒരു 'യുവതി'യാണ്. കുറേക്കൂടി പ്രായംകുറഞ്ഞ ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ അവസരം കൈവന്നപ്പോള്‍ ഭര്‍ത്താവായ അലി അവളില്‍ സ്വഭാവദൂഷ്യം (Adultery) ആരോപിച്ചു. ഭാര്യ മരിച്ചുപോയ ഒരു കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാചകം ചെയ്തുകൊടുത്തതാണ് സൊരയാ ചെയ്ത ലൈംഗികകുറ്റം. ഇസ്‌ളാമികകോടതി അവളെ കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചു. വളരെ ആചാരപൂര്‍വമാണ് കല്ലെറിഞ്ഞുകൊല്ലല്‍ ചടങ്ങ് നടക്കുന്നത്. ഇത് 'വഴിതെറ്റിയ' ജിഹാദോ താലിബാന്‍ ഭീകരതയോ അല്ല. മറിച്ച് ഇന്നും ആഘോഷപൂര്‍വം കൊണ്ടാടുന്ന പരമ്പരാഗതമായ ഒരു മതാനുഷ്ഠാനമാണ്.



'പിശാച് ബാധിച്ച' സൊരയയെ ആദ്യം ആചാരപൂര്‍വം കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപ്പിച്ചശേഷം ഇരുകൈകളും പിറകോട്ട് വെച്ചുകെട്ടി ആഘോഷപൂര്‍വം ഒരു വലിയ മൈതാനത്ത് എത്തിക്കുന്നു. ഒരു വലിയ കുഴിയെടുത്ത് അവളെ കഴുത്തോളം മണ്ണിട്ട് മൂടിയശേഷം കല്ലുകള്‍ തെരഞ്ഞെടുക്കുന്നു. ഇത് വളരെ വിശേഷപ്പെട്ട ഒരു ചടങ്ങാണ്. തീരെ ചെറിയകല്ലുകള്‍ മാറ്റിവെക്കണം. വലിയകല്ലുകളാകട്ടെ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടും. ഒറ്റ ഏറുകൊണ്ട് കുറ്റവാളി പെട്ടെന്ന് മരിച്ചാല്‍ ചടങ്ങിന്റെ ആവേശം കുറയുമല്ലോ! എറിയാന്‍ ആളെകിട്ടുമോ എന്ന സംശയം അസ്ഥാനസ്ഥാണ്. 'പിശാച് ബാധിച്ച' സ്ത്രീയെ എറിഞ്ഞുകൊന്നാല്‍ സ്വര്‍ഗ്ഗത്ത് ചെല്ലുമ്പോള്‍ പ്രത്യേക പ്രതിഫലമുണ്ട്. വന്‍ജനക്കൂട്ടമാണ് ഇത്തരം ശിക്ഷാവിധികള്‍ നടപ്പാക്കുന്നിടത്ത് തടിച്ചുകൂടുന്നത്. 'അല്ലാഹുഅക്ബര്‍' വിളിയോടെ സഹജീവിയുടെ ദുര്യോഗംകണ്ട് ആര്‍ത്തുവിളിക്കുന്ന ഈ ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രം വിചിത്രമാണ്.

സൊരയയുടെ രണ്ട് ആണ്‍മക്കളെകൊണ്ട് നിര്‍ബന്ധപൂര്‍വം അവളെ തള്ളിപ്പറയിച്ചു. മാതാവിനെ ആദ്യം കല്ലെറിയേണ്ട ദുര്യോഗവും ആ കുട്ടികള്‍ക്കുണ്ടായി. സ്വമാതാവിന്റെ‚ തല തകര്‍ത്ത് അവരും മതസ്വര്‍ഗ്ഗത്തേക്കുള്ള പാസ്സ് സ്വന്തമാക്കി. ഈ ചലച്ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ പലരും മതപീഡനം ഭയന്ന് ഇറാനില്‍നിന്നും രക്ഷപ്പെട്ട് അമേരിക്കയില്‍ അഭയം തേടിയവരായിരുന്നു. ഇതൊക്കെ വെറും സിനിമാക്കഥയായി തള്ളാന്‍വരട്ടെ. കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് ഇറാനിലെ അയത്തൊള്ള  മൊഹ്മദ് ഹഷേമി-ഷാറൗദി കല്ലെറിഞ്ഞ് കൊല്ലുന്നത് വിലക്കികൊണ്ട് 2002-ല്‍ ഔദ്യോഗിക മോറോട്ടോറിയം പ്രഖ്യാപിച്ചിരുന്നതാണ്. എന്നിട്ടും അതിനുശേഷം നിരവധിപേരെ ഇറാനില്‍ ഈ ശിക്ഷയ്ക്ക് വിധേയമായിട്ടുണ്ടെന്നാണ് വസ്തുത. മിക്കതും പുറംലോകം അറിയാറില്ല. 2006 മേയില്‍ അബ്ബാസ് എച്ച് (Abbas H), മഹ്ബൂബ് എ (Mahbubeh. A) എന്നിവരെ വടക്കുകിഴക്ക് ഇറാനിലെ മസാദില്‍ (Mashhad) വെച്ച് കല്ലെറിഞ്ഞുകൊന്നിരുന്നു. 2007 ജൂലൈയില്‍ കിഴക്ക് വടക്ക് ഇറാനിലെ ജാഫര്‍ കിയാനിയെന്ന (Jafar Kiani) യുവാവിനെ കല്ലറിഞ്ഞുകൊന്നപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

2007-ല്‍ ഇറാനിലെ സുപ്രീംകോടതി ഇത്തരത്തിലുള്ള˜ നിരവധി വധശിക്ഷകള്‍ക്ക് അന്തിമ അംഗീകാരം നല്കുകയുണ്ടായി. പരസ്യമായി കല്ലറിഞ്ഞുകൊല്ലുന്നത് നിരോധിക്കണമെന്ന 2008 ല്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ‚ പൊതു അഭ്യര്‍ത്ഥനയുമുണ്ടായി. തുടര്‍ന്ന് ഇറാനില്‍ മരണം കാത്ത് ജയിലില്‍ കിടന്ന ഒമ്പത് പേരുടെ ശിക്ഷ മാറ്റവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അവരൊക്കെ രക്ഷപെട്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. നാഷണണ്‍ റസിസ്റ്റന്‍സ് ഓഫ് ഇറാന്‍ എന്ന സംഘടനയും മറ്റ് ചില മനുഷ്യാവകാശ സംഘടനകളും ഇത്തരത്തിലുള്ള മറ്റൊരു സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചൈയ്തിരുന്നു. മധ്യ ഇറാനിലെ ഇസ്ഫഹാന്‍ (Isfahan) ജയിലില്‍ 30 വയസ്സുകാരിയായ ജിലാന്‍ മൊഹ്മാദിയും (Gilan Mohammadi) അഫ്ഗാന്‍ പൗരനായ ഗോലാമലി ഇസ്‌കാന്‍ഡാരിയും (Gholamali Eskandari) കല്ലറിഞ്ഞുകൊല്ലല്‍ ശിക്ഷ കാത്ത് നാളുകളെണ്ണി നീക്കുകകയാണത്രെ.

ഇസ്‌ളാമിക നിയമനുസരിച്ച് ഒരു കന്യകയെ ഇത്തരത്തില്‍ വധിക്കാനാവില്ല. അവള്‍ മതമേധാവിമാരുടെ കണ്‍മുന്നില്‍വെച്ച് മരണശിക്ഷ കിട്ടേണ്ട കടുത്ത കുറ്റം (ഉദാ- ബുര്‍ഖ ഉയര്‍ത്തി സ്വന്തം തലമുടി അന്യപുരുഷനെ കാണിക്കുക!) ചെയ്‌തെന്നിരിക്കട്ടെ. എന്നാലും അവളെ കൊല്ലാനാവില്ല. പക്ഷേ, ഈ തടസ്സം നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളു. എങ്ങനെ? കന്യകയെ ഇസ്‌ളാമിക് സെക്യൂരിറ്റി ഗാര്‍ഡുകളെകൊണ്ട് ബലാല്‍സംഗം ചെയ്താല്‍ പ്രശ്‌നം തീര്‍ന്നു. പിന്നെയവള്‍ കന്യകയല്ലല്ലോ! വധിക്കാന്‍ നിയമതടസ്സവുമില്ല! ഇത്തരം ശിക്ഷാരീതികള്‍ ഇസ്‌ളാമികരാജ്യങ്ങളില്‍ അത്ഭുതമല്ല. ഇതൊക്കൈ കണ്ട് മറ്റുള്ളവര്‍ അത്ഭുതപ്പെടുന്നതിലേ അവര്‍ക്കത്ഭുതമുള്ളു. 'ആഭ്യന്തരപീഡനവും ബാഹ്യഭീകരത'യുമാണ് (Torture within and Terror without ) ഇസ്‌ളാം അനുവര്‍ത്തിക്കുന്നതെന്ന നിരീക്ഷണത്തിന് മുന നല്കുന്ന സാഹചര്യമാണിത്.'' (നാസ്തികനായ ദൈവം, ഡി.സി ബുക്‌സ് കോട്ടയം, പേജ് 458-461)

A scene from 'Stoning of Soraya M'
(12) സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുറ്റവാളികളായ കന്യകകളെ മാനംഭഗപ്പെടുത്തി പങ്കിലകളാക്കി നരകത്തിലയക്കുന്നത് ഇറാനില്‍ ഒരു കൗതുക വാര്‍ത്തയേ അല്ല. ഈയിടെ ഇറാനില്‍ നടന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അറസ്റ്റിലായ നിരവധി വിദ്യാര്‍ത്ഥിനികളെ ജയില്‍ ഗാര്‍ഡുകള്‍ (paramilitary Basiji militia) കൂട്ടത്തോടെ മാനഭംഗപ്പെടുത്തുകയായിരുന്നു. അവര്‍ സ്വര്‍ഗ്ഗത്ത് പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയാണത്രെ ഗാര്‍ഡുകള്‍ ഈ പുണ്യകര്‍മ്മം ചെയ്യുന്നത്! വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും നൂറ്ക്കണക്കിന് ലിങ്കുകള്‍ ലഭ്യമാണ്. രണ്ടുമൂന്നെണ്ണം ഇവിടെ കൊടുക്കുന്നു: http://www.mererhetoric.com/2009/07/19/figures-iranian-prison-guards-rape-female-prisoners-before-execution-lest-they-go-to-paradise/(2) www.facebook.com/video/video.php?v=101968506480866 (3)ww.iran-bulletin.org/women/RAPE.html 

ആത്മീയ നേതാവ് അയത്തൊള്ള അലി ഖൊമൈനിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇറാനിയന്‍ ജയിലുകളില്‍ കന്യകയായ യുവതികള്‍ ഇത്തരത്തില്‍ നിര്‍ദ്ദയം പീഡിപ്പിക്കപ്പെടുന്നത്. വധശിക്ഷയ്ക്ക് തലേന്നാണ് 'കന്യകയായ കുറ്റത്തിന്' ഈ കഠിനശിക്ഷ. വധശിക്ഷയേക്കാള്‍ ഈ ബലാല്‍സംഗമാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് വലിയ പേടിസ്വപ്നം. ഇതു ഭയന്ന് തങ്ങള്‍ കന്യകകളല്ലെന്ന് തെളിയിക്കാന്‍ ഇരകള്‍ പല സൂത്രപ്പണികളും ഒപ്പിക്കാറുണ്ട്. പക്ഷെ അതാകട്ടെ ഗാര്‍ഡുകള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. കാരണം കന്യകയാണെങ്കില്‍ ചില 'ഫോര്‍മാലിറ്റി'കളൊക്കെയുണ്ട്. ഗാര്‍ഡുമാര്‍ക്കിടയില്‍ നറുക്കിട്ടെടുത്ത് വേണം അന്ത്യരാത്രിയില്‍ വിവാഹം നടത്താന്‍. ശേഷം ജയിലില്‍ വെച്ച് വിവാഹസര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് സീലടിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കണം. കുറ്റം പറയരുതല്ലോ, ഒപ്പം വിവാഹസമ്മാനമായി ഒരു പെട്ടി നിറയെ മിട്ടായികളും വീട്ടിലെത്തിക്കും. വിവാഹശേഷം 'വരന്‍' ആദ്യരാത്രി ആഘോഷിക്കുന്നു.'വധു'വിന് പിന്നൊരു രാത്രിയില്ല! ഇതുപോലൊരു ഒരു ആദ്യരാത്രി ആഘോഷത്തിന് സാക്ഷിയായ ഒരു സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നതിനെ പറ്റി താഴെ വായിക്കുക:

In the Islamic Republic it is illegal to execute a young woman, regardless of her crime, if she is a virgin, he explained. Therefore a “wedding” ceremony is conducted the night before the execution: The young girl is forced to have sexual intercourse with a prison guard – essentially raped by her “husband.”…

“I could tell that the girls were more afraid of their ‘wedding’ night than of the execution that awaited them in the morning. And they would always fight back, so we would have to put sleeping pills in their food. By morning the girls would have an empty expression; it seemed like they were ready or wanted to die. I remember hearing them cry and scream after [the rape] was over,” he said. “I will never forget how this one girl clawed at her own face and neck with her finger nails afterwards. She had deep scratches all over her.”

1. ('http://thedaleygator.wordpress.com/2011/06/25)

2. www.facebook.com/video/video.php?v=1,www.youtube.com/watch?v=KQTod8Q_R10,
3. www.foxnews.com/story/0,2933,534116,00.html, rdfi.org/index.php?...iran...guards...rape-virgins...

Basiji militia in Iran


പിറ്റേന്നു പുലര്‍ച്ചയുള്ള വധശിക്ഷയേക്കാള്‍ തലേന്നുള്ള ആദ്യരാത്രി ഭയന്നു കഴിയുകയായിരുന്നു ഈ പെണ്‍കുട്ടി. അതിന് മുമ്പ് എങ്ങനെയെങ്കിലും മരിച്ചിരുന്നെങ്കില്‍ എന്നുപോലും അവള്‍ ആഗ്രഹിച്ചു. ''സ്വന്തം നഖങ്ങള്‍കൊണ്ട് കഴുത്തും മുഖവും മാന്തിക്കീറിയ ഒരു പെണ്‍കുട്ടിയുടെ മുഖം ഞാനിന്നും മറന്നിട്ടില്ല. അവളുടെ ശരീരം നിറയെ പാടുകളുണ്ടായിരുന്നു'' എന്നാണ് ആ സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞത്. 

ഇനി സെക്യൂരിറ്റി ഗാര്‍ഡുകള്‍ 'നിയമം പാലിക്കാനായി' ചെയ്യുന്ന ഒരു വിശുദ്ധകര്‍മ്മമായി ഇതിന ലഘൂകരിക്കരുത്. 2009 ല്‍ നെജാദിനെതിരെയുള്ള ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രോക്ഷോഭണത്തില്‍ ജയിലിലായ നൂറ് കണക്കിന് കന്യകകളെ മാനഭംഗം ചെയ്യാന്‍ അതേ ജയിലിലുള്ള അക്രമാസക്തരായ അന്തേവാസികളെ പ്രേരിപ്പിക്കുകയും അതിനായവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുകയും ചെയതതും ഇതേ സെക്യൂരിറ്റി സേനയാണ്.('Iranian Prison Guards Allegedly Give Inmates Condoms To ‘Mass Rape’ Opposition Activists, 
thedaleygator.wordpress.com/.../iranian-prison-guards-allegedly-giv.)


ഇറാന്റെ ജയിലുകളില്‍ നിന്നുയരുന്ന ഈ നിലവിളികകള്‍ പ്രിയ വായനക്കാരാ, നിങ്ങള്‍ക്ക് കേള്‍ക്കാമോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണിത് അരങ്ങേറുന്നതെന്നോര്‍ക്കുക. ഇതാണ് സൗദി കഴിഞ്ഞാല്‍ സ്ത്രീകളുടെ അടുത്ത സ്വര്‍ഗ്ഗം? ഡെന്‍മാര്‍ക്കും സ്വീഡനും നോര്‍വയുമൊക്കെ എവിടെ കിടക്കുന്നു!!

ശ്രീ.ഹുസൈന്‍, താങ്കള്‍ എ.ബി.സി ഇങ്ങോട്ടുതന്നപ്പോള്‍ ഞാനൊരു ചെറിയ ബി.ബി.സി അങ്ങോട്ടു തന്നിരുന്നു. കുത്തും കോമയുമൊക്കെ അരിച്ച് പെറുക്കിയ കൂട്ടത്തില്‍ അതിനോടൊന്നും പ്രതികരിച്ചു കണ്ടില്ല. ഏത് ലാറയാണെന്നും ചോദിച്ചിരുന്നു....അങ്ങനെ പലതും ഭവാന്‍ വിട്ടുകളഞ്ഞതായിരിക്കും. നിസ്സാരമായത് പരതി നടക്കുമ്പോള്‍ സാരമായ പലതും (ബോധപൂര്‍വം) അവഗണിക്കപ്പെടും.

(13) താങ്കള്‍ നടത്തുന്ന വ്യക്തിഹത്യയെക്കുറിച്ച്-ഓരോ പാരഗ്രാഫിലും താങ്കള്‍ എന്നെ പരിഹസിക്കുന്നുണ്ട്. സത്യത്തില്‍ ഇപ്പോഴും താങ്കള്‍ക്ക് ഇതൊക്കെയേ സാധിക്കുന്നുള്ളു എന്നത് ഖേദകരമാണ്. രണ്ടായാലും ഞാനതിനൊന്നും മറുപടി പറയുന്നില്ല. പിന്നെ, ഈ കഥയില്ലാത്ത ആവേശവും പൊട്ടിത്തെറിയുമൊന്നും ഒന്നിനും പരിഹാരമല്ല സര്‍. കാര്യങ്ങള്‍ നേരാവണ്ണം പറഞ്ഞാല്‍ മതിയല്ലോ. താങ്കളുടെ പരാക്രമവും പതഞ്ഞുചീറ്റലുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ആട്ടുകല്ലിന് കാറ്റ് പിടിക്കുന്നതുപോലയെ ഉള്ളുവെന്നറിയുക. ഇതൊക്കെ ആവര്‍ത്തനത്തിലൂടെ വായനക്കാര്‍ക്കും വല്ലാതെ ബോറായി തുടങ്ങിയെന്ന് അവരും പറയുന്നു. അതുകൊണ്ട്, ദയവായി വസ്തുനിഷ്ഠമായ കാര്യങ്ങള്‍ പറഞ്ഞാലും. രവിചന്ദ്രനും ഹുസൈനുമൊന്നും അവിടെ വരേണ്ടതില്ല. പുലിയാണെന്ന് മതവിശ്വാസികളെ ധരിപ്പിക്കാനാണോ ഈ പുലഭ്യധാര? കാര്യങ്ങള്‍ താങ്കള്‍ വ്‌സതുനിഷ്ഠമായി അവതരിപ്പിക്കൂ, അവര്‍ക്കും മനസ്സിലാകും.

(14) അമേരിക്കയെ നോക്കി കണ്ണുരുട്ടുന്നവര്‍, എത്ര അമേരിക്കന്‍ സ്ത്രീകള്‍ അമേരിക്ക സഹിക്കാനാവാതെ ഇറാനില്‍ അഭയം തേടി?, തിരിച്ചെത്ര ഇറാനിയന്‍ സ്ത്രീകള്‍ അമേരിക്കയില്‍ അഭയം തേടി എന്ന് വെറുതെ ഒന്നന്വേഷിക്കണം. ചുറ്റുവട്ടത്ത് ആദ്യംകാണുന്ന പത്ത് മുസ്‌ളീം യുവതികള്‍ക്ക് താങ്കള്‍ ഇപ്രകാരം ഒരു വാഗ്ദാനം നല്‍കിനോക്കുക:''സകുടുംബം അഫ്ഗാനിസ്ഥാനില്‍/പാകിസ്ഥാനില്‍/സൗദിയില്‍ പോയിജീവിക്കുക, എല്ലാ ജീവിതസാഹചര്യങ്ങളും ഏര്‍പ്പാടാക്കാം. കൃഷിസ്ഥലവും ഭവനവും ജോലിയുമൊക്കെയുണ്ടാവും. ഒന്നിനും ഒരു ബുദ്ധിമുട്ടുണ്ടാകില്ല. കൂടെ നല്ലൊരുതുകയും സമ്മാനവുമുണ്ട്. ശുദ്ധമായ ഇസ്‌ളാമിക ശരി-അത്ത് ജീവിതം നയിച്ച് പെട്ടെന്ന് സ്വര്‍ഗ്ഗത്തിലെത്താം.'' ജനാധിപത്യ-മതേതര സമൂഹമായ കേരളത്തിലെ വിദ്യാഭ്യാസമുള്ള, പത്രം വായിക്കുന്ന പത്ത് സ്ത്രീകള്‍ക്ക് മുന്നില്‍ ഈ വാഗ്ദാനം വെച്ചാല്‍ അതിലൊരാളെങ്കിലും സമ്മതം പ്രകടിപ്പിക്കുന്നുവെങ്കില്‍ താങ്കള്‍ പറയുന്നതില്‍ കുറച്ചെങ്കിലും കാര്യമുണ്ടെന്ന് സമ്മതിക്കാം.

(15) വെറുതെ 'പൊതുബോധ'ത്തെ കുറ്റംപറയുകയും മറ്റുള്ളവരുടെ ചിന്താശേഷിയെ പരിഹസിക്കുകയും ചെയ്തുകൊണ്ട് കാര്യമില്ല. അതൊക്കെ പോകട്ടെ, സര്‍, താങ്കള്‍ പോകുമോ? ഇപ്പോഴുള്ളതിലും ഇരട്ടി സമ്പത്തും സൗകര്യങ്ങളും Hoax Reserach തുടരാനുള്ള സര്‍വസന്നാഹങ്ങളും ഒരുക്കി സകുടുംബം പൗരത്വമടക്കം വിളിച്ചാല്‍ പാകിസ്ഥാനിലേക്ക് /അപ്ഗാനിസ്ഥാനിലേക്ക് പോകുമോ? അങ്ങനെ ചിന്തിക്കുമ്പോള്‍ തന്നെ താങ്കളുടെ ദേഹം വിറയ്ക്കുന്നില്ലേ? എഴുതി പതപ്പിക്കാനൊക്കെ എളുപ്പമാണ്. സൗദിയും ഇറാനുമൊക്കെ മഹത്തരമാണെന്ന് ഇവിടിരുന്നുകൊണ്ട് ലിങ്കിയും ക്വോട്ടിയും വീമ്പിളക്കുന്നതില്‍ കാര്യമില്ല. പാശ്ചാത്യലോകം മോശമാണെന്നും വിളിച്ചുകൂവാം. ആരും ശ്രദ്ധിക്കില്ല. പക്ഷെ ബുദ്ധിയും പ്രതിഭയുമുള്ള മുസ്‌ളീങ്ങള്‍ പാശ്ചാത്യലോകത്തേക്കാണ് വെച്ചുപിടിക്കുന്നത്. പാശ്ചാത്യലോകത്തെ മുസ്‌ളീങ്ങളാരും യാഥാര്‍ത്ഥ ശരി-അത്തിന്റെ ദേശങ്ങളിലേക്ക് പോയി വസിക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല. താങ്കളുടെ ഹോക്‌സ്‌കഥകള്‍ വായിച്ച് ബുദ്ധിയും പ്രതിഭയുമുള്ള ഏതെങ്കിലും മലയാളി മുസ്‌ളീം പാശ്ചാത്യലോകത്ത് പോകാനുള്ള അവസരം വേണ്ടെന്നു വെക്കുമോ? ജമീമാ ഗോള്‍ഡ് സ്മിത്ത് വിവാഹത്തിന് മുമ്പ് ഇമ്രാന്‍ഖാനുമായുണ്ടാക്കിയ വ്യക്തിഗത കരാറിലെ പ്രധാനയിനം ഇതായിരുന്നു: തനിക്ക് 
ആവശ്യമുള്ളപ്പോള്‍ ആ നിമിഷം പാകിസ്ഥാന്‍ വിട്ടുപോരാനുള്ള അധികാരം! സാര്‍, ഓര്‍ത്താലും, യാഥാര്‍ത്ഥ്യം ആഗ്രഹിച്ച് ഇല്ലാതാക്കാനാവില്ല;വസ്തുതകളെ സ്വപ്നം കണ്ട് ആട്ടിപ്പായിക്കാനും.

235 comments:

1 – 200 of 235   Newer›   Newest»
Anonymous said...

tracking.

Anonymous said...

:;

Subair said...

‘a life for a life, and an eye for an eye, and a nose for a nose, and an ear for an ear, and a tooth for a tooth, and for wounds retaliation;’ but whoso remits it, it is an expiation for him, but he whoso will not judge by what God has revealed, these be the unjust'(Qur'an 5:45)


ഇസ്ലാം വിരുദ്ധ വെബ്സൈറ്റുകളില്‍ നിന്നും ഖുര്‍ആന്‍ പകര്‍ത്തിവെക്കുമ്പോള്‍, അതൊന്നു ഒറിജിനലും ആയി ഒത്തു നോക്കേണ്ടേ മാഷേ ?


5.45 എന്ന് എഴുതിയതിന്‍റെ മുഴുവനും ഇതാണ്.

And We ordained for them therein a life for a life, an eye for an eye, a nose for a nose, an ear for an ear, a tooth for a tooth, and for wounds is legal retribution. But whoever gives [up his right as] charity, it is an expiation for him. And whoever does not judge by what Allah has revealed - then it is those who are the wrongdoers ((Qur'an 5:45).

ഇനി ഈ them ആരാണ് എന്ന് മനസ്സിലാക്കാന്‍ തൊട്ടു മുമ്പുള്ള വചനം വായിക്കുക.

Indeed, We sent down the Torah, in which was guidance and light. The prophets who submitted [to Allah ] judged by it for the Jews, as did the rabbis and scholars by that with which they were entrusted of the Scripture of Allah , and they were witnesses thereto. So do not fear the people but fear Me, and do not exchange My verses for a small price. And whoever does not judge by what Allah has revealed - then it is those who are the disbelievers.

ഈ വചനത്തിന്റെ മലയാള പരിഭാഷ ഇങ്ങനെ.

(45) നാം തൌറാത്തില്‍ ജൂതജനത്തിനുവേണ്ടി വിധി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു: ജീവനു പകരം ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്. എല്ലാ പരിക്കുകള്‍ക്കും തത്തുല്യമായ പ്രതിക്രിയ. എന്നാല്‍ വല്ലവനും പ്രതിക്രിയ74 മാപ്പാക്കുകയാണെങ്കില്‍ അതവനുള്ള പ്രായശ്ചിത്തമാകുന്നു.75 അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ചു വിധിനടത്താത്ത ജനം അതിക്രമകാരികള്‍ തന്നെയാകുന്നു.
http://www.thafheem.net/Sura_Index.html

തോറയില്‍ ഇത് ഇപ്പോഴും ഉണ്ട് എന്നും മനസിലാക്കുക.

വ്യാഖാനത്തില്‍ വിയോചിപ്പുകള്‍ ഉണ്ടാകുന്നതും, വസ്തുതപരമായ തെറ്റുകള്‍ വരുത്തുന്നതും രണ്ടാണ്. മനപ്പൂര്‍വ്വം ആണ് വാക്യങ്ങളെ വെട്ടി മുറിച്ചു ഉദ്ധരിക്കുന്നത് എങ്കില്‍ അതിന് പറയുക കള്ളത്തരം എന്നാണ് - താങ്കള്‍ക്ക് അത് ഭൂഷണം അല്ല എന്ന് ഓര്‍മിപ്പിക്കട്ടെ. ഇത് മാത്രം മതി എന്ത് മാത്രം അലക്ഷ്യമായാണ് താങ്കള്‍ കോപി പേസ്റ്റ്‌ ചെയുന്നത് എന്ന് കാണിക്കാന്‍.

Subair said...

ഇറാനെ ക്കുറിച്ച് പറഞ്ഞതിന്‍റെ വസ്തുതകള്‍ എനിക്കറിയില്ല ഞാന്‍ അവിടെ പോയിട്ടില്ല അവിടെ പോയ ആരുമായും പരിചയവും ഇല്ല. ഇറാന്‍ കുഴപ്പം പിഫിച്ച സ്ഥലം ആണെങ്കില്‍ ആണ് എന്ന് അംഗീകരിക്കാം ഒരു മടിയും ഇല്ല. പക്ഷെ താങ്കള്‍ ഉദ്ധരിച്ച വെബ്സൈറ്റുകള്‍ വിശ്വസിക്കാന്‍ എന്നെ കിട്ടില്ല. താങ്കളെ പോലെയുള്ള ആരൊക്കെയോ എഴുതിയ ബ്ലോഗുകള്‍ ആണ് ആധികാരികം എന്ന നിലയില്‍ താങ്കള്‍ ഉദ്ധരിക്കുന്നത്!. (വല്ലാത്തൊരു യുക്തിവാദം തെന്നെ ) ഇന്ത്യയെ ക്കുറിച്ച് ഇതേ രീതിയില് മോശമായി ചിത്രീകരിക്കുന്ന‍, പാകിസ്താന്‍കാരും മറ്റും ഉണ്ടാക്കിയ ഇഷ്ടം പോലെ ബ്ലോഗുകള്‍ ഉണ്ട് എന്ന വസ്തുത സാറിനറിയുമോ ? അതൊക്കെ ഉദ്ധരിച്ചു കണ്ടോ ഇന്ത്യ എന്ത് മോശം എന്ന് ഞാന്‍ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ ?

ഇറാനില്‍ നിന്നും, മുഖ്യധാരാ മാധ്യമങ്ങളില്‍ വരുന്ന വരുന്ന വാര്‍ത്തകള്‍ (താങ്കളുടെ ജിഹാദ്‌ വാച്ചല്ല കേട്ടോ) പൊതുവേ വിശ്വസിക്കാം എങ്കില്‍, മറ്റേതൊരു രാജ്യത്തെക്കാളും സ്ത്രീകള്‍ പുരോഗമിച്ചിട്ടുള്ള രാജ്യമാണ് ഇറാന്‍. സമൂഹത്തിന്റെ മുഖ്യധാര ഇറാനിലെ വനിതാ സിനിമാ സംവിധായകാരെയൊക്കെ നമ്മുക്ക് നല്ല പരിചയമാണ്. ദേശാഭിമാനി വാരികയില്‍ വി കെ ജോസഫ്‌ (2008 ജൂലായ് 27) എഴുതിയ ഇറാന്‍ അനുഭവം വായിച്ചാല്‍ അദ്ദേഹം നല്‍കുന്ന ചിത്രം താങ്കള്‍ ഇവിടെ വരച്ചു കാണിച്ചതിനെക്കാള്‍ എത്രയോ വിത്യസ്തമാണ് എന്ന് മനസ്സിലാക്കും.

Subair said...

വി കെ ജോസഫിനെ അതെ പോലെ ഉദ്ധരിക്കാം.

""നമ്മുടെ പൊതുബോധത്തില്‍ മാധ്യമങ്ങള്‍ പതിപ്പിച്ചിട്ടുള്ള ആശയം ഇറാന്‍ ഒരു ഇസ്ലാം തീവ്രവാദ രാജ്യവും ലോകം ഭയക്കേണ്ട ഒരു സംസ്ക്ര്യതി രൂപം കൊള്ളൂന്ന സ്ഥലവുമാണെന്നാണല്ലോ. പക്ഷേ അവരുടെ സിനിമകള്‍ ലളിതവും സൗന്ദര്യാത്മകവും നിഷ്കളങ്കവും സത്യസന്ധവും മനുഷ്യരുടെ നന്മകളില്‍ ആവേശം കൊള്ളുന്നതായി അനുഭവപ്പെടുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇറാനിയന്‍ ചലച്ചിത്ര പരിസരത്തെയും ചലച്ചിത്രപ്രവര്‍ത്തകരെയും അടുത്തറിയാനും പരിചയപ്പെടാനും കിട്ടൂന്ന ഈ അവസരം നഷ്ടപ്പെടുത്തരുതെന്ന് തന്നെ ഞങ്ങള്‍ തീരുമാനിച്ചു. വരുന്നത് വരട്ടെ... പോവുക തന്നെ. ഇറാനെക്കുറിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകളുടെ സ്വാധീനം കൊണ്ടു കൂടിയാകാം. പിന്നീട് തെറ്റെന്ന് ബോധ്യപ്പെട്ട പല വസ്തുതകളും എന്റെയുള്ളിലും ഉണ്ടായിരുന്നു. അതിലൊന്ന് ഇസ്ലാമിക ഭരണകൂടം സ്ത്രീകളുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ വളരെ പ്രതിലോമകരമായ നിലപാടുകളിലായിരിക്കും സാധാരണഗതിയില്‍ സ്വീകരിച്ചിട്ടൂണ്ടാവുക എന്നുള്ളതായിരുന്നു. പക്ഷേ തെഹ് റാന്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ സ്ത്രീകളെക്കുറിച്ചുണ്ടായിരുന്ന ധാരണകളുരുകാന്‍ തുടങ്ങി. വിമാനത്താവളത്തില്‍ പല തസ്തികകളിലും സ്ത്രീകള്‍ ജോലി ചെയ്യുന്നു. ഇതെന്തല്‍ഭുതമെന്നാണു ഞങ്ങളാലോചിച്ചത്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ സാനിധ്യം വളരെ കുറവാണെന്നോര്‍ക്കുക. വളരെ മനോഹരവും ആധുനികവും ഒപ്പം പൗരാണിക സംസ്ക്ര്യതിയുടെ മുദ്രകളുള്ളതുമായ എയര്‍പോര്‍ട് ഈ രാജ്യത്തിന്റെ ചില സൂചകങ്ങളാണെന്നു തോന്നി. ഞങ്ങള്‍ ഇസ്ഫ്ഹാനില്‍ താമസിച്ചിരുന്ന വലിയ ഹോട്ടലിലെ ജോലിക്കാരേറെയും സ്ത്രീകളായിരുന്നു. ഹോട്ടലില്‍ തന്നെ ഒരു ക്ലിനിക്കും ഡോക്ടര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് പേരും സ്ത്രീകള്‍ തന്നെ... ....വിവാഹമോചനക്കേസുകളെക്കുറിച്ചുള്ള ഒരു പ്രശസ്ത ഇറാനിയന്‍ ഡോക്യുമെന്ററി സിനിമ ഞാനോര്‍ത്തു. വിവാഹക്കോടതിയില്‍ പുരുഷന്റെ അധികാരത്തെ , ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്യുന്ന, സ്വതന്ത്രമായും നിര്‍ഭയമായും സ്ത്രീത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ആ സിനിമ എന്നെ അല്‍ഭുതപ്പെടുത്തിയതാണു. നമ്മളുടെ പൊതു ബോധം നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് മുസ്ലിങ്ങള്‍ ഇഷ്ടം പോലെ പെണ്ണുങ്ങളെ കെട്ടി കൈയ്യൊഴിയുകയാണെന്നാണല്ലോ. എന്നാല്‍ സിനിമ കാണിക്കുന്നത് വേറൊരു ചിത്രമാണു. കരുത്തുള്ള സ്ത്രീകളെയാണു സമൂഹത്തില്‍ കാണാന്‍ കഴിഞ്ഞത്. തെഹ്റാന്‍ നഗരത്തില്‍ സുഹ്ര്യത്ത് രാമചന്ദ്രനോടൊപ്പം (രാമചന്ദ്രന്‍ ഇറാന്‍ എയര്‍ലൈന്‍സിലെ വളരെ ഉന്നതനായ ഓഫീസറാണ്) താമസിച്ചപ്പോള്‍ രാത്രികളില്‍ നഗരത്തിലൂടെ സഞ്ചരിക്കുമായിരുന്നു. രാത്രിയിലും സ്ത്രീകള്‍ ഒറ്റക്ക് സഞ്ചരിക്കുക മാത്രമല്ല രാത്രിയില്‍ അസമയത്ത് കൂടെ ഷെയര്‍ ടാക്സിയില്‍ മറ്റപരിചിതരായ ആളുകള്‍ക്കൊപ്പം ഒറ്റക്ക് സന്‍‍ചരിക്കാനുള്ള ധൈര്യവും സാഹചര്യവും അവര്‍ക്കുണ്ട്. മക്മല്‍ഫിന്റെ മകള്‍ സമീറ 2007ല്‍ തന്റെ എന്ന സിനമ്മ അഫ്ഗാന്റെ വടക്കന്‍ നഗരത്തില്‍ വെച്ച് ഷൂട്ട് ചെയ്യുമ്പോള്‍ ബോംബാക്രമണത്തിനു വിധേയയായി. ക്യാമറാമാനടക്കം നിരവധിയാളുകള്‍ക്ക് പരിക്കു പറ്റിയെങ്കിലും സമീറ അടൂത്ത ലൊക്കേഷനിലേക്ക് ഷൂട്ടിങ്ങ് മാറ്റിക്കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. 14 വയസ്സില്‍ സിനിമ നിര്‍മ്മിച്ചു തുടങ്ങിയ സമീറയുടെ കരുത്തും ധൈര്യവും ആത്മവിശ്വാസവും 'സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലെ' പെണ്‍കുട്ടികള്‍ക്ക് ഇനിയും കൈവരിക്കാനാവാത്തതെന്തു കൊണ്ടെന്ന് ഞാനിപ്പോഴുമാലോചിക്കുന്നുണ്ട്. ഈ മതേതര ജനാധിപത്യ സ്വതന്ത്ര കേരളത്തില്‍ നിന്നു പോലും സമീറയെപ്പോലെ ഒരു പെണ്‍കുട്ടി ക്യാമറ കൈയിലേന്തി ലോകത്തിന്റെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ തക്ക വിധത്തില്‍ പാകപ്പെട്ടുവരാത്തതെന്തു കൊണ്ടെന്നു കൂടി നാം ഉല്‍കണ്ഠപ്പെടേണ്ടതുണ്ട്" (ദേശാഭിമാനിവാരിക 2008 ജൂലായ് 27)

സത്യം വിഗ്രഹ വത്കരണത്തിനും രാക്ഷസവത്കരണത്തിനും മദ്ധ്യേയായിരിക്കണം.

പക്ഷെ ഇതൊന്നും ഈ രാജ്യങ്ങളിലെ കുറ്റകൃത്യങ്ങള്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണ് എന്ന വസ്തുതയെ നിഷ്ധിക്കുന്നില്ല.

ഇത് സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റ കൃത്യങ്ങളുടെ കാര്യം മാത്രം അല്ല, കൊള്ളയും പിടിച്ചു പറിയും (highway robbing) എല്ലാം ഈ രാജ്യങ്ങളില്‍ തുലോം കുറവാണ്. ഇതൊന്നും ആരും റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കില്ലല്ലോ.

Subair said...

ഇറാനിലെ പട്ടാളക്കാര്‍ വധശിക്ഷ ക്ക് മുമ്പ് കന്യകകളെ ഇസ്ലാമിക നിയമപ്രകാരം ബാലാല്സഗം ചെയ്യുന്നു എന്ന റിപ്പോര്‍ട വന്നത് ഇസ്രീയേല്‍ പത്രമായ "ജേറസേലം പോസ്റ്റില്‍"! ആ വാര്‍ത്തയും പൊക്കി പിടിച്ചാണ് ഇറാനിലെ ജയിലില്‍ നരകിക്കുന്ന കന്യക,മാരെ ഓര്‍ത്തു രവിചന്ദ്രന്‍ ദുഖിതനാകുന്നത്.

സൌദിയില്‍ നിന്നുള്ള ഔദ്യോതിഗ വാര്‍ത്തകള്‍ മതരാജ്യമായതിനാല്‍ രവിചന്ദ്രന് സ്വീകാര്യമല്ല, എന്നാല്‍ ഇറാനെ ക്കുറിച്ച് നിരൂപണം ചെയ്യാന്‍, ഇറാന്‍റെ ശത്രു രാജ്യമായ ഇസ്രായേലി പത്രം അജ്ഞാതരായ ആളെ ഉദ്ധരിച്ചു വെച്ച് കാച്ചിയ റിപ്പോര്‍ട്ട്‌ പറ്റും! ഇതിനെ വിളിക്കേണ്ടത് യുക്തിവാദം എന്നല്ല മാഷെ.

ഇതിനെ കുറിച്ച് നെറ്റിലെ ഒരു ഫോറത്തില്‍ വന്ന ഒരു ചര്‍ച്ചയില്‍ ഒരാള്‍ എഴുതിയത വായിക്കുക.

This story about raping a virgin before executing her was often stated in the 1980s by the MEK. No reputable sources were ever able to verify their account. They also claimed that the Ayatollah Khomeni had published a fatwa to that effect. It is not included in any of his published works, because it is found "throughout" his works (or, so says the MEK.)

In this article, the claim is made in a new form. They say that under Iranian law a virgin cannot be executed. In fact, there is no such law in Iran.

The article makes another enormous error in saying that the Basiji is in charge of the prisons, executions, and arrests. That is, in fact, the work of the Revolutionary Guards and ordinary prison and security forces. The Basiji are not prison staff, they are a volunteer militia.

During the lead-up to the invasion of Iraq, the US revealed a testimony from a Christian Iraqi woman, Jumama Hanna about rape in Iraqi prisons. She claimed to have been raped by Uday Hussein in person. Later, it was proved that the whole story was a fake, she had never met Uday in her life - much less been raped by him - and she was a professional prostitute.

http://www.shiachat.com/forum/index.php?/topic/234966744-iranian-militias-marry-rape-virgin-prisoners/


വിദ്വേഷ പ്രോപഗണ്ട വെബ്സൈറ്റുകള്‍ അന്തമായി വിശ്വസിക്കരുത് എന്ന് ആപേക്ഷിക്കുന്നു - അവ ആരെ ക്കുറിച്ചായാലും.

Subair said...

രവിചന്ദ്രന്‍ സാര്‍, സാറ്മ ഇറാനെ ക്കുറിച്ച് "പഠിക്കാന്‍" ഉപയോഗിച്ച സോഴ്‌സുകളിലൂടെ കണ്ണോടിക്കുമ്പോള്‍ ഒരു കാര്യത്തില്‍ അഭിനന്ദിക്കാതെ വയ്യ.

നോര്‍വേ കൊലയാളി Anders Behring Breivik തൊള്ളായിരം പേജുള്ള ഒരു മാനിഫെസ്റ്റ് പ്രസിദ്ധീകരിച്ചത്‌ നെറ്റില്‍ ഉണ്ടെത്രേ. നന്ദി, അതില്‍ നിന്നും ഉദ്ധരിക്കാത്തതിന്!.

ഇന്ത്യന്‍ said...

നന്നായി പറഞ്ഞു സുബൈര്‍. സമകാലീനരാഷ്ട്രീയത്തെ കുറിച്ച് പോലും തീര്‍ത്തും അജ്ഞത നടിക്കുന്നുണ്ട് രവിചന്ദ്രന്‍ സര്‍. അതോ ആവേശത്തില്‍ കിട്ടാവുന്നത്രയും ഈ അക്കൌണ്ടില്‍ കേറട്ടെ എന്ന് കരുതി അടിച്ചുവിടുന്നതാണോ എന്നറിയില്ല. സാമ്രാജ്യത്വശക്തികളുടെ താങ്ങിലും തണലിലും, അതേ രവിചന്ദ്രന്‍ മാഷുടെ വികസിത പാശ്ചാത്യന്‍ നാഗരികതയുടെ വക്താക്കളുടെ പിന്തുണയില്‍ ജനാധിപത്യത്ഹ്റെ കശാപ്പ് ചെയ്ത സദ്ദാം ഹുസൈനെയും ഹുസ്നി മുബാറക്കിനെയും ഇസ്ലാമിന്റെ അക്കൌണ്ടില്‍ വരവ് വെക്കാന്‍ രവിചന്ദ്രന്‍ മാഷ്‌ എന്ത് യുക്തിയെ ആയിരിക്കും കൂട്ട് പിടിചിട്ടുണ്ടാവുക?

സുബൈര്‍ എഴുതിയതു പോലെ, ഇസ്രായേലിന്‍റെ പ്രചാരണം പോലും തൊണ്ട തൊടാതെ വിഴുങ്ങാനും കോപ്പി പേസ്റ്റ്‌ ചെയ്യാനും മാത്രം യുക്തിബോധം വളര്‍ന്നു നില്‍ക്കുന്നത്‌ ആധിപത്യ സാംസ്കാരിക രാഷ്ട്രീയ ധാരയോടു അറിയാതെയെങ്കിലും അനുരാഗത്തില്‍ വീഴാന്‍ മാത്രം ദൌര്‍ബല്യം യുക്തിവാദത്തിനു ഉണ്ട് എന്നതിന് തെളിവാകുമോ?
രവിചന്ദ്രന്‍ സാറിനെ പോലുള്ളവര്‍ ഏറ്റവും കുറഞ്ഞത് പ്രോപഗണ്ട രാഷ്ട്രീയത്തെ കുറിച്ച് അറിയുന്നവരായിരിക്കും എന്നുറപ്പാണ്. എന്നിട്ടും ഇത്തരം പ്രസ്താവനകള്‍ ഇവിടെ വായിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്.

ഇന്ത്യന്‍ said...

രവിചന്ദ്രന്‍ സാര്‍, ഇറാനില്‍ കന്യകമാരെ ശിക്ഷിക്കുന്ന രീതിയെ കുറിച്ചൊക്കെ വിവരിച്ചത് വായിച്ചു. സുബൈര്‍ എഴുതിയത് എത്ര ശരി. എവിടുന്നോ കിട്ടിയതൊക്കെ പ്രമാണവും അടിയാധാരവും പരിശോധിക്കാതെ കോപ്പി പേസ്റ്റ്‌ ചെയ്‌താല്‍ ഇതിനപ്പുറം പ്രതീക്ഷിക്കുന്നതെങ്ങിനെ. ഇന്റര്‍നെറ്റ്‌ യുഗത്തില്‍ ആര്‍ക്കും ലേഖനം എഴുതാം.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,

കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ആശയം അവിടെ ലഘൂകരിച്ചെഴുതിയിരിക്കുന്നത് അപ്പടി വികപിഡിയയില്‍ നിന്നുമാണ്. അവിടത് മൊത്തം എഴുതേണ്ട കാര്യമൊന്നുമില്ല. ഇവിടെ മുഖ്യവിഷയംതന്നെ വേറെയാണ്. താങ്കള്‍ പറയുന്നതുപോലെ ഇസ്‌ളാമോ ആ നിയമത്തിന്റെ നൈതികതയോ ഒന്നുമല്ല ഇവിടെ വിശകലനം ചെയ്യുന്നത്. ശ്രീ. ഹുസൈന്റെ ഒരു പരിഹാസം അര്‍ത്ഥശൂന്യമാണെന്ന് കാണിക്കുക മാത്രമായിരുന്നു ഉദ്ദേശം. സംഗതി തികച്ചും ഭാഷാപരം. ബലാല്‍സംഗം ഒരവയവമാണോ എന്നൊക്കെയാണ് അദ്ദേഹം ചോദിച്ചത്. അതിന് താങ്കള്‍ ഡബിള്‍ റോളില്‍ വെളളം തിളപ്പിക്കേണ്ട ഒരു കാര്യവുമില്ല. ഭാഷാപരമായി ഒരാള്‍ കിടന്ന് ഗുസ്തി കാണിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുന്ന ഒരു വിശദീകരണം കൊടുത്തെന്നേയുള്ളു. അല്ലാതതില്‍ ഇസ്‌ളാമുമില്ല തോറയുമില്ല. നൗഷാദിന്റെ ലിങ്ക് ഗൂഗിളില്‍ ആദ്യം കിട്ടിയ ലിങ്കാണ്. അന്നത്തെ പത്രമൊക്കെ എല്ലാവരും വായിച്ച് മറന്നുകാണും? വാര്‍ത്ത തെറ്റാണോ? നൗഷാദിന് അങ്ങനെയൊരു പ്രശ്‌നം വന്നില്ലേ? ഭാര്യ പരസ്യപ്രസ്താവന നടത്തിയില്ലേ? ഉമ്മന്‍ചാണ്ടിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടില്ലേ? നാട്ടില്‍ കര്‍മ്മസമിതികള്‍ രൂപം കൊണ്ടില്ലേ? എന്താണ്, എവിടെയാണ് തെറ്റ്, പറയൂ മി.സുബൈര്‍

വെബ്‌സൈറ്റുകള്‍- ഇറാനിലെ ജയിലുകളില്‍ ഖൊമൈനിയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന കന്യകകളുടെ മാനഭംഗത്തെക്കുറിച്ച് നൂറ് കണക്കിന് സൈറ്റുകളില്‍ വിശദാംശങ്ങളുണ്ട്. ഗൂഗിള്‍ സേര്‍ച്ചില്‍ ആദ്യം കിട്ടിയ ഒന്നുരണ്ടെണ്ണം ചൂണ്ടിക്കാണിച്ചെന്നേയുള്ളു. അല്ലാതെ തപ്പിപ്പിടിച്ചെടുത്തതൊന്നുമല്ല. വേണമെങ്കില്‍ ഒരു പത്തമ്പതെണ്ണം വേറെ ചൂണ്ടിക്കാട്ടാം. താങ്കള്‍ക്ക് അതിന്റെയൊന്നും ആവശ്യമില്ലെന്നറിയാം. ഇറാനിലെ കാര്യമൊക്കെ എത്രയോ മുമ്പുതന്നെ താങ്കളെപ്പോലുള്ളവര്‍ വായിച്ച് മനസ്സിലാക്കിയിരിക്കും. ഫേസ്ബുക്കിലും യു-ട്യൂബിലും അടക്കം വന്ന കാര്യങ്ങളുടെ ലിങ്ക് ചൂണ്ടിക്കാട്ടി വെറുതെ ചിണുങ്ങാതെ മി.സുബൈര്‍. ഇനി എന്തൊക്കെ എഴുതിയാലും താങ്കള്‍ ഇസ്‌ളാമോഫോബിയ=വംശീയവിദ്വേഷം എന്ന മാതൃകയില്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.
മറുലേഖനമൊക്കെ കഷ്ടിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് തയ്യാറാക്കുന്നതാണ്. സ്വന്തം നിലയില്‍ എഴുതിയാല്‍ ലിങ്ക് ചോദിക്കും. ലിങ്ക് സൂചിപ്പിക്കുമ്പോള്‍ 'ഇഷ്ടലിങ്ക'ല്ലെന്ന് പരാതിപ്പെടും. ജെറുസലേം പോസ്റ്റിലോ ചന്ദ്രികയിലോ വന്നത് കൊണ്ട് ഒരു വാര്‍ത്ത വാര്‍ത്തയല്ലാതാകുന്നില്ല. വാര്‍ത്ത തെറ്റാണെന്ന് ഇഷ്ടസൈറ്റുകള്‍ ചൂണ്ടിക്കാട്ടി തെളിയിക്ക്. അപ്പോള്‍ നോക്കാം, ബാക്കി കാര്യം.

ഇറാനെ കുറിച്ച് എഴുതുന്നില്ലെന്ന് എഴുതി ഒഴിഞ്ഞുമാറിയ എന്നെക്കൊണ്ട് എഴുതിപ്പിച്ചേ അടങ്ങൂ എന്ന വാശി ആര്‍ക്കായിരുന്നു? എന്തായാലും സൗദിയേക്കുറിച്ചും ഇറാനെക്കുറിച്ചും ലേഖനമെഴുതാനുള്ള താല്‍പര്യം എനിക്കില്ല. ഇറാന്‍ പോയിട്ട് ഇസ്‌ളാമുമായി പരോക്ഷമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതാന്‍ പോലും എനിക്ക് വലിയ താല്‍പര്യമില്ല. കാരണം അത്ര അസഹിഷ്ണുതയാണ് താങ്കളെപ്പോലുള്ളവര്‍ പ്രകടിപ്പിക്കുന്നത്.

ഇറാനെക്കുറിച്ച് മിണ്ടാട്ടമില്ലെന്ന് പറഞ്ഞിട്ട് മിണ്ടുമ്പോള്‍ ലിങ്ക്, പേസ്റ്റ്, ബ്രഷ് എന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കിയിട്ട് കാര്യമുണ്ടോ? എന്താ ഇറാനില്‍ ഈ പറയുന്നതൊന്നും നടന്നിട്ടില്ലേ? എന്താ, ഇറാനില്‍ ഭാവിയില്‍ ഇനിയങ്ങനെ നടക്കില്ലെന്നുറപ്പുണ്ടോ? ഇറാനില്‍ ജനാധിപത്യപ്രക്ഷോഭത്തെ ബന്ധപ്പെടുത്തി വിദ്യാര്‍ത്ഥിനികളെ തുറങ്കിലടച്ചിട്ടില്ലേ? എന്താ, അങ്ങനൊരു ഏര്‍പ്പാട് അവിടെയില്ലേ? നേര്‍ക്കുനേര്‍ക്ക് നിന്ന് ഉത്തരം പറയൂ മി.സുബൈര്‍.

രവിചന്ദ്രന്‍ സി said...

ഇറാനില്‍ സ്ത്രീകളുടെ വിദ്യാഭ്യാസവും സാക്ഷരതയുമൊക്കെ മെച്ചമെന്ന് തന്നെയല്ലേ ഞാനെഴുതിയിരിക്കുന്നത്? അതൊക്കെ എടുത്തെഴുതി താങ്കള്‍ ഹരം കൊള്ളേണ്ടതുണ്ടോ? ഞാനെഴുതെന്നത് തെറ്റാണെന്ന് ഈ ബ്‌ളോഗില്‍തന്നെ വന്ന് എഴുതിവെച്ചാല്‍ പോരേ മിസ്റ്റര്‍? അല്ലാതെ ഞാന്‍ എവിടെനിന്ന് വാര്‍ത്ത ശേഖരിക്കണമെന്ന് നിബന്ധന വെക്കേണ്ടതുണ്ടോ? സ്ത്രീകളുടെ പ്രശ്‌നം സംബന്ധിച്ച് ഞാന്‍ അവലംബിച്ചിരിക്കുന്നത് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടാണ്. ഇനി താങ്കള്‍ സ്വര്‍ണ്ണപാത്രത്തിലേ(ഇസ്‌ളാമിക ജിഹാദി സൈറ്റുകള്‍) കഞ്ഞികുടിക്കൂ എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അങ്ങനെയാകട്ടെ. താങ്കള്‍ വെറുപ്പ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സൈറ്റുകളുടേയും ഇഷ്ടഭാജനമായ സൈറ്റുകളുടേയും ലിസ്റ്റ് പോരട്ടെ. താങ്കള്‍ക്ക് ഇറാനെ കുറിച്ചറിയില്ലെന്ന് പറയുന്നു, അവിടെ നടക്കുന്നത് എന്തെന്ന് അറിയില്ലെന്ന് പറയുന്നു. പക്ഷെ ലിങ്ക് ആകെ കുഴപ്പമാണെന്ന് പറയുന്നു. 'വെറുതെ തര്‍ക്കിക്കലാ'ണ് താങ്കളുടെ പണിയെന്ന് മറ്റൊരു പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ താങ്കള്‍ തന്നെ പച്ചയായി എഴുതി വെച്ചിരിക്കുന്നു. അപ്പോള്‍ എല്ലാത്തിനും ഒരു തീരുമാനമായി.

muhammed said...
This comment has been removed by the author.
muhammed said...

ഇസ്‌ലാമിക വിരുദ്ധ വ്യാജ വാര്‍ത്തകളില്‍ ഉന്മത്തനാവുകയും "അഫ്ഗാനിലേക്ക്/പാകിസ്ഥാനിലേക്ക് വിളിച്ചാല്‍ പോകുമോ?" എന്നൊക്കെ.......

കാലിടറുമ്പോള്‍ വസ്തുതകള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുമ്പോള്‍ അക്ഷമനായി വിവേകമില്ലാതെ 'വായക്കു തോന്നിയത് കോതക്ക് പാട്ട്' എന്നപോലെ രവിചന്ദ്രന്‍ ചര്‍ദ്ദിക്കുന്നത് "കാവി മനസ്സ്" മറച്ചു വെച്ചുകൊണ്ടാണോ?. സംശയം ബലപ്പെടുകയാണ്.

രവിചന്ദ്രനെപ്പോലെയുള്ളവര്‍ യുക്തിവാത രോഗം ബാധിച്ചു അവസാനമായി അഭയം പ്രാപിക്കുന്നത് പരിണാമ വാദത്തിലോ ശാസ്ത്രത്തിലോ അല്ല.
ഭീകരന്‍ ബ്രവിക്കിനെ പോലെ അഭയം തേടുന്നിടത്തേക്കാണ്, "നാസ്ഥികരുടെ ദൈവവും" എത്തിപ്പെടുന്നത്. രവിചന്ദ്രന്റെയൊരു ഗതി.

KP said...

രവിചന്ദ്രൻ സർ:
ഞാൻ നേരത്തെ എഴുതിയ അഭിപ്രായത്തിന്റെ കാതൽ താങ്കൾ മനസ്സിലാക്കിയതിനു നന്ദി. ബൂലോകത്തിലെ വിലയില്ലാത്ത നാണയമായി മാറിയ ഒരു മാന്യദേഹം നടത്തുന്ന കോമാളിത്തരങ്ങൾക്ക് (or desperate gimmicks to remain relevant) അധികം വില കല്പിക്കേണ്ട കാര്യമില്ല. Still there was no need to apologize to me for giving your rebuttal. It is perfectly justified from you. I only meant that such people do not deserve any response.

So, please go ahead and share your thoughts. Those who are willing to think will understand. Rest will make some noise!!

രവിചന്ദ്രന്‍ സി said...

പിയപ്പെട്ട ഇന്ത്യന്‍,

(1)മുബാരക്കിനേയും സദാമിനേയും ഇസ്‌ളാമിന്റെ അക്കൗണ്ടില്‍ പെടുത്തുകയല്ല മറിച്ച് ഈ പ്രദേശങ്ങളിലെ ജനാധിപത്യം എത്ര ദുര്‍ബലമാണെന്ന് പറയുകയായിരുന്നു. ഇസ്‌ളാം താത്വികമായി ജനാധിപത്യ വിരുദ്ധമായതിനാല്‍ ഇസ്‌ളാം അവിടെ കടന്നുവരുന്നുപോലുമില്ല. മുസ്‌ളീം രാജ്യങ്ങളില്‍ മാത്രമല്ല ജനാധിപത്യം ഇങ്ങനെ അപഹസിക്കപ്പെടുന്നത്.

(2) ഇക്കാലത്ത് ലേഖനം ആര്‍ക്കുമെഴുതാന്‍ കഴിയും. ശരിയാണ്, ആ ആരില്‍ 'ഒരാളാ'യി എന്നെ കണ്ടാല്‍ മതി. അതില്‍ കൂടിയ ഒരവകാശവാദവും എനിക്കില്ല. പ്രമാണവും അടിയാധാരവും പരിശോധിച്ച് താങ്കള്‍ തെറ്ററിയിക്കൂ. ഇതൊക്കെ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ച കാര്യമാണ്. നെറ്റില്ലെങ്കില്‍ കുറേക്കൂടി സമയമെടുക്കുമെന്ന് മാത്രം.
നെറ്റിലൂടെ സംവദിച്ചുകൊണ്ട് നെറ്റിനെ ചെറുതാക്കി സംസാരിക്കുന്നതില്‍ കാര്യമില്ല. വിഷയത്തില്‍ വസ്തുനിഷ്ഠമായ തെറ്റുകള്‍ ഉണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാണിക്കൂ.

subhash said...

വിഷയത്തില്‍ നിന്നും മാറുന്നതിനു ക്ഷമിക്കുക. ശ്രീ സുബൈരിനോട് ഒരു സംശയം. തൌരാതും അല്ലാഹു തന്നെ കൊടുത്ത ഗ്രന്തമല്ലേ..? അതിലെ കണ്ണിനു കണ്ണും പല്ലിനു പല്ലും അല്ലാഹുവിന്റെ വചനങ്ങള്‍ തന്നെയല്ലേ...?

രവിചന്ദ്രന്‍ സി said...

പിയപ്പെട്ട മുഹമ്മദ്,

സുസ്വാഗതം. താങ്കളുടെ അഭിപ്രായം വസ്തുനിഷ്ഠവും പ്രോജ്ജ്വലവും ചിന്താരമണീയവുമായിട്ടുണ്ട്. എന്റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍

subhash said...

രവിചന്ദ്രന്‍ സാറിനോടൊരു സംശയം. നാസ്തികനായ ദൈവത്തില്‍ റിച്ചാര്‍ഡ് ടോക്കിന്സിനു വലിയ തല്പര്യമിലാത്ത കൂട്ടരാണ് അഗ്നോസ്ട്ടിക്കുകള്‍ എന്ന് സാര്‍ പറഞ്ഞിട്ടുണ്ട്. അഗ്നോസ്ടിക്കുകളെ കുറിച്ച് സാറിന്റെ അഭിപ്രായം എന്താണ്...?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുഭാഷ്,

സുസ്വാഗതം.
അജ്ഞേയവാദികളോട് ഡോക്കിന്‍സ് സ്വീകരിക്കുന്ന നിലപാട് താത്വികമായി തെറ്റല്ലങ്കിലും പ്രായോഗികമായി അതിന് പരിമിതികളുണ്ടെന്ന് ഞാന്‍ കരുതുന്നു. 'നാസ്തികനായ ദൈവ'ത്തില്‍ ഞാന്‍ എഴുതിയപോലെ ഭൂമി ഉരുണ്ടതാണെന്ന് ഒരുകൂട്ടരും പരന്നതാണെന്ന് വേറൊരു കൂട്ടരു പറയുമ്പോള്‍ ഇരുവര്‍ക്കും സ്വീകാര്യമാകാന്‍ വേണ്ടി ഭൂമിയെ 'ഇഡ്ഡലി'ആക്കുന്ന നിഷ്പക്ഷത അപഹാസ്യമാണ്. എന്നാല്‍ അജ്ഞേയവാദം അത്തരത്തിലുള്ള കേവല നിഷ്പക്ഷതയല്ല. അജ്ഞേയവാദം 100% മതരഹിതവും മതവിരുദ്ധവുമാണ്. അജ്ഞേയവാദിക്ക് മതപരമായ ജീവിതമില്ല. അയാള്‍ പൂജിക്കുന്നില്ല, പ്രാര്‍ത്ഥിക്കുന്നില്ല, ഹോമിക്കുന്നില്ല. പ്രകൃതിശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെ എല്ലാം നോക്കികാണാന്‍ ശ്രമിക്കുന്നു. തെളിവന്വേഷിക്കുന്നു, വിശകലനം ചെയ്യുന്നു. നാസ്തികത ഈ ദിശയിലുള്ള കുറേക്കൂടി ഉറച്ച നിലപാടാണെന്ന വ്യത്യാസമേയുള്ളു. നാസ്തികനായി തീരുന്ന എല്ലാവരും കുറേക്കാലമെങ്കിലും അജ്ഞേയവാദിയായിരിക്കും എന്നാണ് കണ്ടിട്ടുള്ളത്. അതായിരിക്കും തുടക്കം, അല്ലെങ്കില്‍ അങ്ങനെയാകുന്നതാണ് നല്ലതെന്ന് തോന്നുന്നു. എങ്കിലേ തീരുമാനങ്ങള്‍ക്ക് ദൃഡത കൈവരൂ. മൂക്കാതെ പഴുക്കുന്നതിന്റെ പ്രശ്‌നമാണ് ഞാന്‍ സൂചിപ്പിച്ചത്. ഇനി അജ്ഞേയവാദിയായി ജീവിതവസാനം വരെ തുടരുന്നതിലും വിരോധമില്ല. താത്വികമായി നേരീയ വ്യത്യസമുണ്ടെങ്കിലും മതരഹിതരേയും നാസ്തികരേയും അജ്ഞേയവാദികളേയും ഒരൊറ്റ ഗ്രൂപ്പായി തന്നെയാണ് ഞാന്‍ കാണുന്നത്.ഏവരും വിശ്വാസമില്ലാത്തവരാണ്(Non-believers).


Agnosticism is basically atheist and atheism is fundamentally agnostic.

ഒരേ കാര്യം തന്നെ ഇവര്‍ രണ്ടുരീതിയില്‍ ചെയ്യുന്നുവെന്നാണ് ഞാന്‍ കാണുന്നത്.
ഒരു കൂട്ടര്‍ മുതലക്കുളത്തില്‍ കുളിക്കുന്നില്ല, കാരണം കുളത്തില്‍ മുതലയുണ്ടെന്ന് അവര്‍ വാദിക്കുന്നു.
മറ്റൊരു കൂട്ടര്‍ മുതലക്കുളത്തില്‍ കുളിക്കുന്നില്ല, കാരണം കുളത്തില്‍ മുതല ഉണ്ടാകാനിടയുണ്ടെന്ന് അവര്‍ സംശയിക്കുന്നു
വേറൊരു കൂട്ടര്‍ മുതലക്കുളത്തില്‍ കുളിക്കുന്നില്ല, കാരണം കുളത്തില്‍ മുതല ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന് അവര്‍ സംശയിക്കുന്നു
നോക്കൂ, ഈ മൂന്ന് കൂട്ടരും ഒരേ തീരുമാനത്തിലെത്തുന്നു. അതായത് മുതലക്കുളത്തില്‍ ചാടരുത്. ഇവിടെ മുതലക്കുളം മതമാണ്. ഈ മൂന്നുകൂട്ടരും മതത്തെ നിരാകരിക്കുന്നു. മൃദു നിരീശ്വരവാദികളായാലും, അജ്ഞേയവാദികളായാലും മതരഹിതരായാലും മതത്തോടുള്ള സമീപനം ഒന്നുതന്നെ. പിന്നെ നാസ്തികര്‍ മതത്തെ തീവ്രമായി എതിര്‍ക്കും അജ്ഞേയവാദികള്‍ മൃദുവായി എതിര്‍ക്കും എന്നൊക്കെ പറയുന്നതും വസ്തുതാവിരുദ്ധമാണ്. മതത്തെ ആശയതലത്തില്‍ ഏറ്റവുമധികം കടന്നാക്രമിച്ച ബര്‍ട്രാന്‍ഡ് റസ്സലും ഇംഗര്‍സോളും ഹക്‌സിലിയും മനേഖനുമൊക്കെ അജ്ഞേയവാദികളെന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. പല കടുത്ത നാസ്തികര്‍ നടത്തുന്നതിലും നിശിതമായ വിമര്‍ശനമാണ് അവര്‍ മതത്തിനെതിരെ നടത്തിയിട്ടുള്ളത്. ചുരുക്കത്തില്‍ ഇക്കാര്യത്തില്‍ ഡോക്കിന്‍സിന്റെ നിലപാടിനോട് ഞാന്‍ യോജിക്കുന്നില്ല.

Aakash :: ആകാശ് said...

ഇത് ഒരു നടക്ക് പോകുന്ന ലക്ഷണമില്ലല്ലോ. ഇപ്പോള്‍ സംഗതി ആര് ഏഴുതിയത് വിശ്വസിക്കും എന്നതായി. ഈ രാജ്യങ്ങളില്‍ നിന്നും റിപ്പോര്ട്ടുകള്‍ കിട്ടാനുള്ള സാധ്യതയെ ക്കുറിച്ചും കൂടി ആലോചിക്കുക.

http://en.rsf.org/press-freedom-index-2010,1034.html
http://en.wikipedia.org/wiki/File:Freedom_House_world_map_2008_blue.png

RSF ന്‍റെ റാങ്കിങ്ങില്‍ ഇറാന് താഴെ 3 രാജ്യങ്ങളെ ഉള്ളു. കുറച്ചു മുകളില്‍ സൗദിയും ഉണ്ട്. (ഏറ്റവും മുകളില്‍ ഉള്ള രാജ്യങ്ങള്‍ ഏതാണെന്ന് നോക്കരുത്!!!!!!) ഇങ്ങനെ ഡാറ്റ ഇട്ടു കളിക്കാനാണെങ്കില്‍ ഞാന്‍ നോര്‍ത്ത് കൊറിയ ലോകത്തിലെ സ്വര്‍ഗ്ഗമാണെന്ന് സ്ഥാപിച്ചു കാണിക്കാം. സ്കാണ്ടനേവിയയെക്കുറിച്ചുള്ള ഒരു ലേഖനത്തെ പിടിച്ചു സൌദിയിലേക്ക് പോകുന്നത് തികച്ചും പ്രതിലോമകരമായ കാര്യമാണ്. ഒരു അളവുകോലു കൊണ്ടും ന്യായീകരിക്കാന്‍ പറ്റാത്ത വൃഥാ വ്യായാമം.

പിന്നെ ഇറാന്‍ സൌദിയെക്കാള്‍ പല കാര്യങ്ങളിലും മെച്ചമാണ് എന്നതു ആരും എതിര്‍ക്കും എന്ന് തോന്നുന്നില്ല. അത് നേരിട്ട് മതത്തിന്റെ അക്കൌണ്ടില്‍ വരവ് വെക്കുന്നത് എത്ര മാത്രം വസ്തുതാപരമാണെന്ന് എന്നതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാ യെക്കാം. ഞാന്‍ പണ്ടൊരു ബ്ലോഗ്‌ പോസ്റ്റിലിട്ട ഒരു അഭിപ്രായം കൂടി ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.

>>A D 640 ലാണ് ഇസ്ലാമിക അധിനിവേശം നടക്കുന്നത്. അന്നത്തെ പേര്‍ഷ്യയിലെ പ്രധാന മതം Zoroastrianism ആയിരുന്നു. ഇസ്ലാം conquest നു ശേഷം ഒന്നാം ലോകമഹായുദ്ധം വരെയുള്ള കാലം അനേകം യുദ്ധങ്ങളും cultural invasions ഉം ലോകമെമ്പാടും നടന്നു. പേര്‍ഷ്യന്‍ renaissance കാലം തുടങ്ങിയത് സഫാവിദ് ഷാ മാരുടെ ഭരണത്തിലാണ്. islam മതത്തില്‍ നില്കെതന്നെ പേര്‍ഷ്യ ശാസ്ത്രീയ, സാമൂഹിക, കലാ സാംസ്‌കാരിക മേഖലകളില്‍ വളരെ പ്രശസ്തി നേടിയ ഒരു കാലമായിരുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവം സംഭവിക്കുമ്പോള്‍ ഇറാനില്‍ വ്യക്തി/സാംസ്‌കാരിക സ്വാതന്ത്രത്തിനു യാതൊരു വിലക്കുകളും ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. വിപ്ലവത്തിന് കാരണം Shah Pahlavi യുടെ അധികമായ വിദേശിക ആഭിമുഖ്യം ആണെന്കിലും ഇറാനിയന്‍ ജനത വിപ്ലവത്തെ പിന്താങ്ങി എന്നതാണ് അഗീകരിക്കേണ്ട വസ്തുത.

ഇവിടെയാണ് സൌദിയിലെ ഇസ്ലാമിക ചരിത്രവുമായി താരതമ്യപ്പെടുതെണ്ടത്. ഇറാനിലെത് പോലെ ശക്തമായ ഒരു സാംസ്‌കാരിക പൈതൃകം ഉള്ള രാജ്യമല്ല അത്. അറേബ്യന്‍ ഗോത്രങ്ങള്‍ മരുഭൂമിയില്‍ യാത്ര ചെയ്തു കഴിയുന്ന ഒരു വിഭാഗമായിരുന്നു. എകീകരിക്കപ്പെട്ട ഒരു ഭരണ മാതൃകയില്‍ ഒന്നിക്കുന്നത് ഇസ്ലാമിന്റെ വരവോടു കൂടിയാണ്. അതാവട്ടെ, പുറത്തേയ്ക്കുള്ള വാതിലുകള്‍ എല്ലാം അടച്ചു സ്വയം വാര്‍ത്തെടുത്ത ഒരു utopia യില്‍ ഒതുങ്ങിക്കൂടി. ഇറാനില്‍ ഒരു ജനത സ്വാതന്ത്രത്തെ (in others view) സ്വയം വലിച്ചെറിഞ്ഞു അവര്‍ക്കിഷ്ടമുള്ള ജീവിത രീതി തിരഞ്ഞെടുത്തു. സൌദിയില്‍ വലിച്ചെറിയാന്‍ ഒന്നുമുണ്ടായിരുന്നില്ല.

ഇവിടെ ശ്രദ്ധിക്കേണ്ടത് മതവും സംസ്കാരവും തമ്മിലുള്ള വ്യത്യാസം തന്നെ. ഇറാനില്‍ മതത്തിന് അതീതമായ ഒരു ഒരു പൊതു സംസ്കാരം നിലവിലുണ്ടായിരുന്നു. നവരോസ് പോലെയുള്ള ചടങ്ങുകള്‍ ഇന്നും നിലനില്കുന്നത്‌ അതിന്റെ നന്മയുടെ ഭാഗം. സൌദിയില്‍ മതവും സംസ്കാരവും രണ്ടല്ല. അതുകൊണ്ട് ഇസ്ലാം മതത്തില്‍ നിലനിന്നു കൊണ്ടാണെങ്കിലും ഇറാന്റെ സാംസ്‌കാരിക വളര്‍ച്ചക്ക്‌ ഇസ്ലാം എന്ന മതം പ്രത്യക്ഷമായി എന്തെങ്കിലും സംഭാവന ചെയ്തതായി കരുതുന്നില്ല. ഇപ്പോള്‍ അതിന്റെ കടക്കല്‍ കത്തി വൈക്കാന്‍ ആവതു ശ്രമിക്കുന്നുണ്ട് താനും.<<

manoj said...

Dear Subair,

ഇറാനിയന്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാവ് പറയുന്നത് കേള്‍ക്കൂ:

"Probe urged into Iran jail 'rape'

A defeated opposition candidate in Iran's presidential election has called for an investigation into allegations some protesters were raped in prison.

In a letter to former president Akbar Hashemi Rafsanjani, Mehdi Karroubi said senior officials had informed him of the "shameful behaviour" taking place.

Mr Karroubi wrote that both male and female detainees had been raped, with some suffering serious injuries.

He asked Mr Rafsanjani to consult the Supreme Leader about the allegations.

About 200 people arrested during the mass protests sparked by June's disputed election, which saw President Mahmoud Ahmadinejad re-elected by a wide margin, are still being detained.

'Brutality'

In the letter addressed to Mr Rafsanjani in his capacity as head of the Assembly of Experts, Mr Karroubi demanded an investigation into allegations that several detainees had been sexually assaulted.

"Some of those arrested [as a result] of the unrest claim that detained girls have been sexually assaulted with... brutality," he wrote.

"The young men in detention were also sexually assaulted in such a way that some are now suffering from depression and other physical and psychological problems, and are incapable of even leaving their homes," he added.

Mr Karroubi said that the people who had told him about the allegations of sexual assault held "sensitive positions"."

manoj said...

അമ്നെസടി ഇന്റര്‍നാഷണല്‍ പറയുന്നത് കേള്‍ക്കുക :

Amnesty International, which has documented rape inside Iran's prisons and interviewed victims for a 2010 report, called on Iran to launch an investigation into the recent allegations.

Kristyan Benedict, Amnesty International UK's Middle East campaign manager, told the Guardian: "Rape is a terrible crime and these allegations [mentioned in the letters] should be thoroughly investigated. Amnesty International has also documented the rape of male and female detainees by security officials. Many of those detained for taking part in post-election protests were tortured and did not receive fair trials. The Iranian authorities still continue to punish and persecute those who peacefully speak up against them."

manoj said...

പ്രതിപക്ഷ നേതാവ് Mir Hossein Mousavi വെബ്‌ സൈറ്റ് ഇല്‍ പ്രസിധീകരിക്കപെട്ട്ട ജയിലില്‍ നിന്നുള്ള കത്തില്‍ നിന്നും

" Prison guards in Iran are giving condoms to criminals and encouraging them to systematically rape young opposition activists locked up with them, according to accounts from inside the country's jail system.

A series of dramatic letters written by prisoners and families of imprisoned activists allege that authorities are intentionally facilitating mass rape and using it as a form of punishment.

Mehdi Mahmoudian, an outspoken member of Iran's Participation Front, a reformist political party, is among those prisoners who have succeeded in smuggling out letters revealing the extent of rape inside some of the most notorious prisons.

Mahmoudian was arrested in the aftermath of Iran's 2009 disputed presidential election for speaking to the press about the regime's suppression of the movement and is currently in Rajaeeshahr prison in Karaj, a city 12 miles (20km) to the west of the capital, Tehran.

"In various cells inside the prison, rape has become a common act and acceptable," he wrote in a letter published on Kaleme.com, the official website of opposition leader Mir Hossein Mousavi."

manoj said...

ഹുസൈന്‍ സാബ്‌ "വിശ്വസിക്കാത്ത" വിക്കിയില്‍ നിന്നും:

"In August 2009, Mahmoud Ahmadinejad commented in a live broadcast on the state radio on rape and torture in the Iranian prisons and said; "In some detention centers inappropriate measures have taken place for which the enemy was again responsible." [32]

Following the election, Iranian presidential candidate Mehdi Karroubi said that several male and female protesters held behind bars have been savagely raped, according to a confidential letter to powerful cleric Akbar Hashemi Rafsanjani.[33] Karroubi warned that this was only a "fragment" of the evidence he had and that if the denials did not stop, he would release even more.[34][35]

Roxana Saberi, who spent 100 days in Evin in 2009, accused of espionage and threatening Iran’s national security. She had been living in Iran for six years, working as a journalist and writing a book about modern Iran based on interviews with a broad cross-section of society, when she was detained. She later described her ordeal in a book, titled 'Between Two Worlds: My Life and Captivity in Iran' (2010).[36]

It is said, that rape has been used by interrogators in Iran for decades.[37] During the 1980s, the rape of female political prisoners was prevalent. It was so prevalent that it prompted Hussein-Ali Montazeri, who was Ayatollah Khomeini’s deputy at the time, to write the following to Khomeini in a letter dated October 7, 1986: "Did you know that young women are raped in some of the prisons of the Islamic Republic?"[32]

Two prominent members of Iran’s human rights community, the feminist lawyer and journalist Shadi Sadr and the blogger and activist Mojtaba Saminejad, published essays online from inside Iran arguing that far from being a new phenomenon, prison rape has a long history in the Islamic Republic."[32](evin prison - wikipedia)

manoj said...

ഇറാനിയന്‍ പ്രസിഡണ്ട്‌ അഹ്മദ് നെജാധിനും ഇറാനിയന്‍ പ്രതിപക്ഷത്തിനും മുഴുവന്‍ ജനാധിപത്യ വാദികള്‍ക്കും കേള്‍ക്കാവുന്ന ഈ നിലവിളി "കേരള ഇസ്ലാമിസ്റ്റ്" കള്‍ക്ക് കേള്‍ക്കാന്‍ പറ്റാത്തതിനു
രവിചന്ദ്രന്‍ "കാവി"യായി ........ഇത് ചൂണ്ടി കാണിക്കുന്നവരൊക്കെ ഹിന്ദുത്വ വാദികളും


താങ്കളുടെ ധൈഷണിക സത്യ സന്ധത കണ്ടു സഹതപിക്കാന്‍ പോലുമാവുനില്ലലോ സുബൈര്‍,

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇന്ത്യന്‍,

സുബൈര്‍ എഴുതിയത് എത്ര ശരി. എവിടുന്നോ കിട്ടിയതൊക്കെ പ്രമാണവും അടിയാധാരവും പരിശോധിക്കാതെ കോപ്പി പേസ്റ്റ്‌ ചെയ്‌താല്‍ ഇതിനപ്പുറം പ്രതീക്ഷിക്കുന്നതെങ്ങിനെ>>>>

http://en.wikipedia.org/wiki/Diyya
http://thedaleygator.wordpress.com/www.facebook.com/video/video.php?www.youtube.com/watch?www.foxnews.com/story/0,
http://www.amnesty.org/ -i http://nmen.org/
http://www.washingtonpost.com
rdfi.org/index.php?. thedaleygator.wordpress.com. http://www.mererhetoric.com/2009/07www.facebook.com/video/video.
ww.iranbulletin.org/women/RAPE
http://www.jihadwatch.org/

മേല്‍കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ഏതൊണ് താങ്കള്‍ക്ക് സഹിക്കാത്തതെന്ന് കൃത്യമായി പറഞ്ഞാല്‍ ഉപകാരം. വികിപീഡിയയും വാഷിംഗ്ടണ്‍പോസ്റ്റും ആംനെസ്റ്റി ഇന്റര്‍നാഷണലും യൂ-ട്യൂബും അടങ്ങുന്ന പ്രാതിനിധ്യസ്വഭാവമുള്ള ലിങ്കുകളില്‍ ഒരു ജിഹാദി ചര്‍ച്ചാ ഫോറവുമുണ്ട്. ഒരു ലേഖനം തയ്യാറാക്കുമ്പോള്‍ ആരും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു. X വ്യക്തിക്ക് ജെറുസലേം പോസ്റ്റ് എന്ന പത്രത്തിന്റെ ലിങ്കു കണ്ടാല്‍ ഹൃദയം തകരുമെന്നൊന്നും മുന്‍കൂട്ടി കാണാനുള്ള ശേഷിയൊന്നുമില്ല. അതിനൊന്നുമുള്ള സമയവുമില്ല. താങ്കള്‍ വലിയ മാനവികവാദിയും 'മധ്യനില'ക്കാരനുമാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ആളല്ലേ?! എന്നിട്ട് X എന്ന വ്യക്തി പറഞ്ഞത് എത്രയോ ശരി...എന്നുപറഞ്ഞ് എഴുതിപ്പിടിപ്പിക്കുന്നു. ഈ X ആണോ താങ്കള്‍ക്ക് ആധികാരികതയുടെ അവാസാനത്തെ വാക്ക്? അദ്ദേഹം മാത്രമാണോ മാനവികതാവാദി? അതോ കണ്ണുമടച്ച് ആക്ഷേപിക്കാന്‍ ആദ്യമേ തീരുമാനിച്ചുറച്ചതുകൊണ്ടാണോ ഈ ആവേശം? അതോ X തന്നെയോ താങ്കളും? വലിയ ആദര്‍ശമൊക്കെ പറഞ്ഞ് സ്വയം അവതരിപ്പിക്കുന്ന ആളുകള്‍ പോസ്റ്റിലെ വിഷയത്തെപ്പറ്റി ഒന്നും പറയാതെ 'X പറഞ്ഞു' എന്നൊക്കെ പറഞ്ഞ് കണ്ണുംപൂട്ടി അധിക്ഷേപിക്കുന്നത് ഖേദകരമാണ്. എന്തായാലും താങ്കളുടെ നിലപാട് വ്യക്തമായി മനസ്സിലായ സ്ഥിതിക്ക് ഇനി ആ തെറ്റിദ്ധാരണ എനിക്കുണ്ടാവില്ല.

ഇന്ത്യന്‍ said...

പ്രിയപ്പെട്ട രവിചന്ദ്രന്‍ സാര്‍,

ആദ്യമേ എന്റെ വീക്ഷണം ഞാന്‍ പറയട്ടെ. ഇറാനും സൗദിയും എല്ലാം തികഞ്ഞ രാഷ്ട്രങ്ങളാണ് എന്ന അഭിപ്രയാമൊന്നും എനിക്കില്ല. പൊതുവില്‍ ഇസ്ലാമിക ലോകത്ത്‌ മറ്റെല്ലാ രാഷ്ട്രങ്ങളെയും പോലെ ജനാധിപത്യവിരുദ്ധമായ പല കാര്യങ്ങളും നടക്കുന്നുമുണ്ട്. പക്ഷെ അതൊന്നും ഇസ്ലാമിന്‍റെ അക്കൌണ്ടില്‍ കയറ്റുന്നതിനോടു എനിക്ക് യോജിപ്പില്ല. ബഹുഭൂരിഭാഗം മുസ്ലിം രാഷ്ട്രങ്ങളിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്നത് പാശ്ചാത്യ ശക്തികളാണ്. തുനീശ്യ, ഈജിപ്ത്, മൊറാക്കോ, അള്‍ജീരിയ, എന്നിങ്ങനെ നമുക്ക്‌ പല രാഷ്ട്രങ്ങളെയും എണ്ണിപ്പറയാന്‍ പറ്റും. അവിടങ്ങളില്‍ ഒക്കെ തന്നെയും ജനാധിപത്യ പ്രക്ഷോഭത്തിന്‍റെ മുന്‍നിരയില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ് എന്നും കാണാം. ഇനി മറ്റൊരു കൂട്ടരുണ്ട്. സിറിയ, സദാമിന്റെ ഇറാഖ്‌ തുടങ്ങിയവ അറബ് ദേശീയതയും സോഷ്യലിസവും സമാസമം ചേര്‍ത്ത ഈ വാഹകള്‍ക്ക് ദാര്‍ശനിക പിന്തുണ കിട്ടിയത്‌ ഇസ്ലാമില്‍ നിന്നല്ല. അവര്‍ അടിച്ചമര്‍ത്തിയതും ഇസ്ലാമിനെയും ഇസ്ലാമിസ്റ്റുകളെയുമാണ്. അവിടെയും ജനപക്ഷ സമരത്തില്‍ മുന്നില്‍ ഇസ്ലാമിസ്റ്റുകള്‍ തന്നെ. മറ്റൊരു കൂട്ടര്‍ രാജഭരണകൂടങ്ങളനു. അവര്‍ക്കും ആര് പിന്തുണ കൊടുക്കുന്നു എന്നത് പറയാതെ തന്നെ അറിയാം. അവിടെയും സ്വാതന്ത്രം കിട്ടിയാല്‍ ജനം ആരെ വരിക്കും എന്നും ചിന്തിച്ചാല്‍ മനസ്സിലാവും. കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കെ ഇസ്ലാം ജനാധിപത്യത്തിനു എതിര്‍ എന്നൊക്കെയുള്ള പ്രസ്താവന അബദ്ധജടിലമാണ്. ഇസ്ലാമിന് താത്വികമായി ജനാധിപത്യത്തിന്‍റെ ചില വശങ്ങളെ എതിര്‍ക്കുമ്പോള്‍ തന്നെ, അതിന്റെ നിര്‍മ്മാനാത്മക വശത്തെ പിന്തുനക്കുന്നുമുട്നു. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ച് നിഷ്പക്ഷമായ പഠനം താങ്കളെ ഈ കാര്യം ബോധിപ്പിക്കും. ജനാധിപത്യത്തില്‍ സര്‍ഗ്ഗാത്മക ഇടപെടലുകള്‍ നടത്തുക എന്ന നയമാണ് ഇപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നടത്തുന്നത്. അത് എന്ത് കൊണ്ടെന്നാല്‍, ഇസ്ലാമിനെ അടഞ്ഞ വ്യവസ്ഥയായി അല്ല അവര്‍ കാണുന്നത്. സംഭവലോകത്തോട് ഇസ്ലാമിക മൂല്യത്തില്‍ ഉറച്ചു നിന്ന് ക്രിയാത്മകമായി പ്രതികരിക്കുക എന്നതാണ് ഇസ്ലാമിക പ്രവര്ത്തനം എന്ന് അവര്‍ മനസ്സിലാക്കുന്നു. മതം മതവിശ്വാസികള്‍ ഇങ്ങിനെ പോസിറ്റീവ് ആയി മനസ്സിലാക്കുമ്പോള്‍ അവര്‍ക്ക്‌ മേലെ മതത്തെ കുറിച്ചുള്ള തങ്ങളുടെ അജ്ഞത അടിച്ചേല്‍പ്പിക്കുന്നത് യുക്തിവാദികള്‍ക്ക് ആത്മരതി പ്രദാനം ചെയ്യും എന്നല്ലാതെ മറ്റൊരു കാര്യവുമില്ല. ജനാധിപത്യം ഈ ചര്‍ച്ചയുടെ ഭാഗമല്ല എങ്കിലും ഇത് ഇവിടെ എഴുതാന്‍ കാരണം, മുസ്ലിം രാഷ്ട്രങ്ങളില്‍ കണ്ടു വരുന്ന ഏതു കാര്യവും ഇസ്ലാമിന്‍റെ പേരില്‍ കയറ്റി വെക്കുന്ന നിലപാട് മുസ്ലിങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതു കൊണ്ട് മാത്രമാണ്. ഒരു കാര്യം ഞാന്‍ സമ്മതിക്കാം. മതം മാത്രമല്ല ഏതു കാര്യവും സ്ഥാപനവല്ക്കരിക്കപ്പെട്ടാല്‍ താത്പര കക്ഷികള്‍ ദുരുപയോഗം ചെയ്യും. പുരോഹിതവര്‍ഗ്ഗത്തിനു നേരെ വേദഗ്രന്ഥം ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതും അത്തരം സ്ഥാപന വല്ക്കരനത്തെ അനുവടിക്കാതിരിക്കാനാണ്. ഏതായാലും താങ്കള്‍ മതമെന്ന പേരില്‍ വിമര്‍ശന വിധേയമാക്കുന്നത് യഥാര്‍ത്ഥ മതത്തെയല്ല. മതമെന്ന പേരില്‍ നടമാടുന്ന പെക്കൂത്തുകളെ എതിര്‍ക്കാന്‍ താങ്കളോടൊപ്പം ഞങ്ങളുമുണ്ട്. എന്നാല്‍ മതം വിമോചനത്തിന്‍റെ വഴിയാവുന്നിടങ്ങളില്‍ മതത്തിന്റെ പക്ഷത്ത്‌ നില്‍ക്കാനേ നിര്‍വാഹമുള്ളൂ. അതാണ്‌ നീതിയും.

subhash said...

@ രവിചന്ദ്രന്‍ സി, നന്ദി സര്‍..

@ ഇന്ത്യന്‍ , ലോകത്ത് ഒരു പാട് ഇസ്ലാമിക രാജ്യങ്ങള്‍ ഉണ്ടല്ലോ ..നിലവില്‍ യഥാര്‍ത്ഥ ഇസ്ലാമിക ഭരണം നടക്കുന്ന ഒരു രാജ്യം താങ്കള്‍ക്കു ചൂണ്ടിക്കാണിക്കാമോ..?

രവിചന്ദ്രന്‍ സി said...

പിയപ്പെട്ട ഇന്ത്യന്‍,

തീര്‍ത്തും രസകരം. ഇപ്പോഴും ഞാന്‍ ചൂണ്ടിക്കാട്ടിയ ലിങ്ക്-അധിക്ഷേപത്തെ കുറിച്ചല്ല താങ്കളുടെ മറുപടി. പകരം താങ്കള്‍ അടിസ്ഥാനമില്ലാത്ത, യാഥാര്‍ത്ഥ്യവിരുദ്ധമായ ജനപ്രിയസാഹിത്യം എഴുതുന്നു. ''ഇറാനും സൗദിയും എല്ലാം ശരിയാണെന്ന് ഞാന്‍ പറയുന്നില്ല''! ഞാനും അതേ പറയുന്നുള്ളു; അവിടെ എല്ലാം ശരിയല്ല. ഏതെങ്കിലും രാജ്യത്ത് എല്ലാം ശരിയാണെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ? അങ്ങനൊരു രാജ്യം ഈ ഭൂമിയിലുണ്ടാകില്ല. ഞാന്‍ പറയുന്നത് കൂടുന്നെന്നും താങ്കള്‍ പറയുന്നത് കുറയുന്നുവെന്നും നാമിരിവരും അന്യോന്യം പരാതി പറഞ്ഞിട്ട് കാര്യമില്ല.

ഒക്കെ പോകട്ടെ, താങ്കള്‍ താത്വികമായി പറഞ്ഞ കാര്യത്തിലേക്ക് മടങ്ങിവരാം. ഇസ്‌ളാം ജനാധിപത്യവിരുദ്ധ ആശയമാണെന്ന് ഞാന്‍ പറഞ്ഞു. ഞാനിപ്പോള്‍ പറയുന്നു അത് മതേതരവിരുദ്ധം കൂടിയാണെന്ന്. ഇനി പറഞ്ഞാലും സുഹൃത്തേ, കൃത്യമായും ഇസ്‌ളാമിലെ ഏതൊക്കെ തത്വങ്ങളും ശാസനങ്ങളുമാണ് ജനാധിപത്യത്തെ പിന്താങ്ങുന്നത്? മതേതരസമൂഹത്തെ അംഗീകരിക്കുന്നത്? എനിക്കതറിയാന്‍ താല്‍പര്യമുണ്ട്. താങ്കള്‍ പറയുന്നു, ഇസ്‌ളാമിലെ ചില പുതിയ പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തില്‍ സൃഷ്ടിപരമായി ഇടപെടാന്‍ ശ്രമിക്കുന്നുവെന്ന്. എന്നുവെച്ചാല്‍?

ഇസ്‌ളാമികരാജ്യങ്ങളില്‍ നിലവിലിരിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ നടക്കുന്ന കലാപങ്ങള്‍ ജനാധിപത്യത്തിന് വേണ്ടിയാണെന്നും അത് ജനാധിപത്യത്തില്‍ അവസാനിക്കുമെന്നുമൊക്കെ പകല്‍ക്കിനാവ് കാണാന്‍ താങ്കള്‍ക്കവകാശമുണ്ട്. ഏറിവന്നാല്‍ ഇത്തരം മതലഹളകളില്‍ ഒരുപക്ഷെ ഇപ്പോഴുള്ള സ്വേച്ഛാതിപതികള്‍ ഒലിച്ചുപോയേക്കാം. പകരം വരാന്‍പോകുന്നത് ഇറാന്‍ മാതൃകയിലുള്ള ഒരു സമ്പൂര്‍ണ്ണ മതാതിഷ്ഠിത സ്വേച്ഛാധിപത്യമായിരിക്കും. അതിലും ഭേദം ഇപ്പോഴുള്ള അവസ്ഥയാണെന്ന് ആ സമൂഹങ്ങള്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകൂമോ? വിദേശശക്തികളാണ് തങ്ങളുടെ അടിമത്തത്തിന് കാരണമെന്ന് പറയാന്‍ എങ്ങനെ മനസ്സുവരുന്നു? നാണക്കേട് തോന്നുന്നില്ലേ? ഈ വിദേശശക്തികളും സാമ്രാജ്യത്വദുഷ്പ്രഭുത്വവും ലോകത്ത് എവിടെയുമില്ലേ? അവര്‍ക്കെന്തുകൊണ്ട് ഇസ്‌ളാമികരാജ്യങ്ങളില്‍ മാത്രം ഇങ്ങനെ പതഞ്ഞുപൊങ്ങാന്‍ സാധിക്കുന്നു? യജമാനന്‍മാര്‍ കൂടുന്നത് തങ്ങള്‍ക്ക് നല്ലാതാണെന്നേ അടിമബോധം പേറുന്നവര്‍ ചിന്തിക്കൂ. അന്വേഷിച്ചിട്ടുണ്ടോ ഇതൊക്കെ മി.ഇന്ത്യന്‍?

ഇന്ത്യന്‍ said...

രവിചന്ദ്രന്‍ സാര്‍,

പൊതുവില്‍ യുക്തിവാദികളോട് എനിക്കുള്ള സംശയം ഞാന്‍ ഇവിടെ എഴുതാം.

നിലവിലുള്ള സാമൂഹികസ്ഥാപനങ്ങളോടും രാഷ്ട്രീയ സാംസ്കാരിക ചലനങ്ങളോടും എല്ലാ യുക്തിവാദിയും ഒരേ തരത്തില്‍ പ്രതികരിക്കണം എന്നൊരു നിര്‍ബന്ധം ഉണ്ടോ? ഇനി അങ്ങിനെയൊരു പ്രതികരണം സാധ്യമാക്കുന്ന എന്തെങ്കിലും ദാര്‍ശനിക ഉള്ളടക്കം ഇപ്പറയുന്ന "യുക്തിവാദം" ഉള്‍കൊള്ളുന്നുണ്ടോ?

താങ്കള്‍ ഇവിടെ യുക്തിവാദത്തിന്‍റെ പക്ഷത്ത്‌ നിന്ന് സംസാരിക്കുന്നു. അതെയവസരം, പക്ഷം ചേര്‍ന്ന വാര്‍ത്തകളും, വീക്ഷണങ്ങളും പടച്ചു വിടുന്ന ഒരു ലോകത്ത്‌ ഒട്ടും യുക്തി പ്രയോഗിക്കാതെ താങ്കള്‍ സമര്‍ഥിക്കാന്‍ ഉദേശിക്കുന്ന വിഷയത്തിനു അനുകൂലമായി കിട്ടുന്ന കാര്യങ്ങള്‍ ഉപയോഗിക്കുന്നു. ഇതിനെ പഠനമെന്നു വിശേഷിക്കാമോ?

ആധുനിക ലോകത്ത്‌ മാധ്യമങ്ങള്‍ക്കും അതിലൂടെ പ്രവഹിക്കുന്ന വാര്‍ത്തകള്‍ക്കും പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് നിഷേധിക്കാനാവുമോ?

ഏകധ്രുവ ലോകത്ത്‌ മാധ്യമങ്ങളും അന്താരാഷ്‌ട്ര ഏജന്‍സികളും സാമ്രാജ്യത്വ ശക്തികളുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്നു എന്നുള്ള അഭിപ്രായത്തെ താങ്കള്‍ എങ്ങിനെ കാണുന്നു?

മുസ്ലിം ലോകത്തും മുസ്ലിങ്ങള്‍ക്ക്‌ ഇടയില്‍ തന്നെയും പല കാര്യത്തിലും ഇസ്ലാമിക സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്ന് അഭിപ്രയമുല്ലവരാണ് ഇസ്ലാമിക പ്രവര്‍ത്തകര്‍. അത് ഒരു വശത്ത് നില്‍ക്കെ തന്നെ, "മുസ്ലിം" എന്ന അപരത്വം സൃഷ്ടിച്ചെടുക്കാന്‍ താത്പരകക്ഷികള്‍ ശ്രമിക്കുന്നു എന്ന പ്രസ്താവനയോട് താങ്കള്‍ എങ്ങിനെ പ്രതികരിക്കും? ലോകത്ത്‌ വളര്‍ത്തിയെടുത്ത ഇസ്ലാമോഫോബിയ ഒരു സത്യമല്ലേ? അതില്‍ മാധ്യമങ്ങള്‍ പങ്ക് വഹിക്കുന്നില്ല എന്ന അഭിപ്രായം താങ്കള്‍ക്ക് ഉണ്ടോ?

പക്ഷപാതവും അജണ്ടയും മാധ്യമ മുഖമുദ്രയായിരിക്കെ മാധ്യമങ്ങളില്‍ വരുന്നതത്രയും സത്യമായി കരുതി ഒരു കാര്യം വിലയിരുത്താന്‍ ശ്രമിക്കുന്നത് യുക്തിഭദ്രമായി താങ്കള്‍ക്ക് തോന്നുന്നുണ്ടോ? പ്രത്യേകിച്ച് വാര്‍ത്തകളിലും വീക്ഷണങ്ങളിലുമുള്ള ഊന്നലുകളിലെ വ്യത്യാസം പോലും അജണ്ടയോ മുന്‍ധാരണയോ കൂടിയല്ലേ?

അമേരിക്കന്‍ നിയന്ത്രിത ഏകധ്രുവ ലോകത്ത്‌ ഇസ്ലാമോഫോബിയയില്‍ നിന്നും മുതലെടുക്കാന്‍ അല്ലെങ്കില്‍ സ്വന്തം ആശയപ്രചാരണത്തിനു ഇസ്ലാമോഫോബിയ വളര്‍ത്താന്‍ യുക്തിവാദികള്‍ ശ്രമിക്കുന്നു എന്ന ആരോപിച്ചാല്‍, മുസ്ലിം ലോകത്തെയും ഇസ്ലാമിനെയും മുസ്ലിങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ പ്രച്ചരിപ്പിക്കുന്നിടത്ത് താങ്കള്‍ അടക്കമുള്ള യുക്തിവാദികള്‍ ഇസ്ലാമോഫോബിയ അജണ്ടയാക്കുന്ന മാധ്യമരീതിയെ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാല്‍ താന്കള്‍ എന്ത് മറുപടി പറയും?

താങ്കള്‍ ഉയര്‍ത്തുന്ന പ്രസക്തമായ ഏതൊരു കാര്യത്തിനും ഇസ്ലാം വിശ്വാസിയായിക്കൊണ്ട് തന്നെ പിന്തുണ നല്‍കാന്‍ മതം എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതെയവസരം വിമര്‍ശനം മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിന്റെ ചിലവില്‍ നടത്തുന്ന യുക്തിവാദം അതിനു മറുപടി പറഞ്ഞേ പറ്റൂ.

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

കുഴയ്ക്കുന്ന ചോദ്യമാണല്ലോ സുഭാഷേ! 'യാഥാര്‍ത്ഥ'ഇസ്‌ളാമികഭരണം എന്നൊക്കെ പറയുമ്പോള്‍.... ഞാനനെന്താ പറയുക!? ഞാന്‍ മനസ്സിലാക്കിയിടത്തോളം നേര്‍പ്പിച്ചോ പരിഷ്‌ക്കരിച്ചോ നടപ്പിലാക്കിയില്ലെങ്കില്‍ ഒരു മതശാസനത്തിനും മുമ്പോട്ടുകൊണ്ടുപാകാനാവില്ല. അത് മതങ്ങളുടെ പൊതുവായ പ്രശ്‌നമാണ്. മതശാസനങ്ങള്‍ വള്ളിപുള്ളി വിടാതെ അപ്പടി നടപ്പിലാക്കി മുന്നോട്ടുപോകുന്ന വ്യക്തിയും ഭരണകൂടവും ഭൂമിയില്‍ നരകം തീര്‍ക്കും. താലിബാനും ലാദനുമൊക്കെ അതിന് ഉത്തമ ഉദാഹരണങ്ങളാണ്. അവര്‍ മതത്തില്‍ മായം ചേര്‍ക്കുകയോ വ്യാഖ്യാനിച്ച് നശിപ്പിക്കുകയോ ചെയ്യില്ല. ശരിക്കും വെള്ളം തൊടാതെ ഒറ്റയടിക്ക് അകത്താക്കും. കുറേക്കൂടി ബുദ്ധിയുള്ളവര്‍ വെള്ളവും ചേര്‍ത്ത് അല്പം ടച്ചിംഗ്‌സുമൊക്കെയായി സാവധാനം കഴിക്കും. അതിനാണ് മതം സ്വന്തംനിലയ്ക്ക് 'വ്യാഖ്യാനഫാക്ടറി' സ്ഥാപിച്ച് മതശാസനങ്ങളുടെ ഒടിവും വളയലുമൊക്കെ നിവര്‍ത്തെടുത്ത് അതിനെ കൂടുതല്‍ ആകര്‍ഷകവുമാക്കാന്‍ ശ്രമിക്കുന്നത്. വിട്ടുവീഴ്ചകളും നേര്‍പ്പിക്കലുകളും ഒത്തുതീര്‍പ്പുകളുമില്ലാതെ ഒരു മതവ്യവസ്ഥയും നടപ്പിലാക്കാനാവില്ല. അത് തികച്ചും അപ്രായോഗികമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ തന്നെ പറയട്ടെ, 'യഥാര്‍ത്ഥ'ഇസ്‌ളാമികഭരണം നിലവിലിരിക്കുന്ന രാജ്യമേതാണെന്ന്.

kaalidaasan said...
This comment has been removed by the author.
Sajnabur said...

പ്രിയപ്പെട്ട ഇന്ത്യന്‍,

ഇസ്ലാമിന്റെ തെറ്റുകള്‍ എടുത്തു കാണിക്കാന്‍ മാത്രം ഒരുപാട് മാധ്യമങ്ങള്‍ ശ്രമിക്കുന്നു എന്ന് പറയുന്നത് എന്ടുകൊണ്ടാണ്. ഒരുപാട് മതങ്ങള് ഉള്ളിടത് എന്ട് കൊണ്ട് ഇസ്ലാം ഒരു പൊതു ശത്രുത നേടുന്നു. ഇത് ഇസ്ലാമിന്റെണ പോരായ്മയോ അതോ ഇസ്ലാം ഒഴികെ മീറ്റെല്ലാവരുടെയും പോരായ്മയോ?.

“മുസ്ലിം ലോകത്തും മുസ്ലിങ്ങള്ക്ക് ‌ ഇടയില്‍ തന്നെയും പല കാര്യത്തിലും ഇസ്ലാമിക സംസ്കരണ പ്രവര്ത്തിനങ്ങള്‍ നടത്തണം എന്ന് അഭിപ്രയമുല്ലവരാണ് ഇസ്ലാമിക പ്രവര്ത്തതകര്‍.”

ആരാണീ പ്രവര്ത്തതകര്‍?. മുസ്ലിം ലോകത്തും ഇങ്ങനെ ഒരു പ്രവര്ത്തകരെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. ഇവരുടെ സന്ഘടനെയും പ്രതികരണ രീതിയും ഒന്നരിയെനമെന്നുണ്ട്.

“താങ്കള്‍ (യുക്തിവാദി) ഉയര്ത്തു ന്ന പ്രസക്തമായ ഏതൊരു കാര്യത്തിനും ഇസ്ലാം വിശ്വാസിയായിക്കൊണ്ട് തന്നെ പിന്തുണ നല്കാഘന്‍ മതം എന്നെ പഠിപ്പിച്ചിട്ടുണ്ട്”.


നിങ്ങള്‍ ഈ പറയുന്ന കാര്യം ഒന്ന് തെളിവ് സഹിതം അവതരിപിച്ചാല്‍ നന്നായിരുന്നു.
എന്ധോ ഒരു അപാകത പോലെ ഒന്ന് മനസ്സിലാക്കാനുള്ള ആഗ്രഹംകൊണ്ടാണ്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇന്ത്യന്‍,

ഓരോ പോസ്റ്റു പിന്നിടുമ്പോഴും താങ്കള്‍ പരാമര്‍ശിത വിഷയങ്ങളില്‍ നിന്ന് പ്രകാശവേഗതയില്‍ പലായനം ചെയ്യുകയാണല്ലോ! ഞാന്‍ ചോദിക്കുന്നതിനൊന്നും മറുപടിയില്ല. മറുപടി പറയാന്‍ എന്നോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ശരി, തല്‍ക്കാലം അങ്ങനെയാകട്ടെ.

ഇതിനെ പഠനമെന്നു വിശേഷിക്കാമോ?

അല്ല പഠനമൊന്നുമല്ല. ബ്‌ളോഗിലെ സംഹൃദസംഭാഷണം. പ്രതികരണമെന്ന നിലയില്‍ പെട്ടെന്നു തയ്യാറാക്കുന്നവ. പരമാവധി കൃത്യത ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നു
ഇല്ല. അങ്ങനെ ലക്ഷ്യങ്ങളുണ്ടാവും. എല്ലാവര്‍ക്കും ബാധകവുമാണത്. വാര്‍ത്ത അടിസ്ഥാനപരമായി ഒരു ഉത്പ്പന്നം കൂടിയാണ്.

ആധുനിക ലോകത്ത്‌ മാധ്യമങ്ങള്‍ക്കും അതിലൂടെ പ്രവഹിക്കുന്ന വാര്‍ത്തകള്‍ക്കും പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് നിഷേധിക്കാനാവുമോ?

വാര്‍ത്തയ്ക്ക് മുകളില്‍ അധീശശക്തിക്ക് മേല്‍കോയ്മ സാധാരണമാണ്. ഒരു രാഷ്ട്രവും രാഷ്ടാന്തരസമൂഹവും അതില്‍നിന്ന് മോചിതമല്ല.

ഇസ്ലാമിക സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം

മുസ്‌ളീംലോകത്ത് പരിഷ്‌കരണശ്രമം എക്കാലത്തും ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊരിക്കലും പര്യാപ്തമായിരുന്നില്ല.

ലോകത്ത്‌ വളര്‍ത്തിയെടുത്ത ഇസ്ലാമോഫോബിയ ഒരു സത്യമല്ലേ? അതില്‍ മാധ്യമങ്ങള്‍ പങ്ക് വഹിക്കുന്നില്ല എന്ന അഭിപ്രായം താങ്കള്‍ക്ക് ഉണ്ടോ?

ഇസ്‌ളാമോഫോബിയ എന്നൊന്നുണ്ട്. അത് വളര്‍ത്തുന്നതില്‍ ജനങ്ങളും മാധ്യമങ്ങളും അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്. എന്റെ കാഴ്ചപ്പാടില്‍ ഏതാണ്ട് ഇരുപത് ശതമാനം അത് മാധ്യമസൃഷ്ടിയാണ്. എഴുപത് ശതമാനത്തിന് ഉത്തരവാദി ആ മതം തന്നെയാണ്, അല്ലെങ്കില്‍ അതിന്റെ പ്രതികരണരീതി. ബാക്കി പത്തുശതമാനം ഇതു രണ്ടുമല്ലാത്ത കാരണങ്ങളാല്‍ സ്വാഭാവികമായി സംഭവിക്കുന്നു.

മാധ്യമങ്ങളില്‍ വരുന്നതത്രയും സത്യമായി കരുതി ഒരു കാര്യം വിലയിരുത്താന്‍ ശ്രമിക്കുന്നത് യുക്തിഭദ്രമായി താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

ഇല്ല മാധ്യമങ്ങളില്‍ വരുന്നതെല്ലാം സത്യമായി കാണുന്നില്ല. അങ്ങനെ കാണുന്ന ആരെങ്കിലും ഉണ്ടെന്നും തോന്നുന്നുമില്ല.

യുക്തിവാദികള്‍ ഇസ്ലാമോഫോബിയ അജണ്ടയാക്കുന്ന മാധ്യമരീതിയെ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാല്‍ താന്കള്‍ എന്ത് മറുപടി പറയും?

അത് യുക്തിവാദികളോട് ചോദിക്കുക. അതിനൊന്നും ഉത്തരം പറയാനുള്ള യോഗ്യത എനിക്കില്ല.വ്യക്തിപരമായി ഞാന്‍ ആ പണി ചെയ്യുന്നില്ല.

kaalidaasan said...
This comment has been removed by the author.
Dr.Doodu said...

"ഇനി പറഞ്ഞാലും സുഹൃത്തേ, കൃത്യമായും ഇസ്‌ളാമിലെ ഏതൊക്കെ തത്വങ്ങളും ശാസനങ്ങളുമാണ് ജനാധിപത്യത്തെ പിന്താങ്ങുന്നത്? മതേതരസമൂഹത്തെ അംഗീകരിക്കുന്നത്? എനിക്കതറിയാന്‍ താല്‍പര്യമുണ്ട്. താങ്കള്‍ പറയുന്നു, ഇസ്‌ളാമിലെ ചില പുതിയ പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തില്‍ സൃഷ്ടിപരമായി ഇടപെടാന്‍ ശ്രമിക്കുന്നുവെന്ന്. എന്നുവെച്ചാല്‍?"

ഇന്ത്യന്‍ ഇതിനു ഉത്തരം പറഞ്ഞത് തന്നെ ! ജനാധിപത്യത്തിന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന ഇസ്ലാം അതിനെ പിന്തുണയ്ക്കുന്നുവത്രേ ഇസ്ലാമിസ്റ്റുകള്‍ ഇതിലും വലിയ തമാശകള്‍ പറയും.

ഇന്ത്യന്‍ said...

രവിചന്ദ്രന്‍ സര്‍,

എന്‍റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കിയതിന് നന്ദി.

** വാര്‍ത്തയ്ക്ക് മുകളില്‍ അധീശശക്തിക്ക് മേല്‍കോയ്മ സാധാരണമാണ്. ഒരു രാഷ്ട്രവും രാഷ്ടാന്തരസമൂഹവും അതില്‍നിന്ന് മോചിതമല്ല. **

താങ്കളുടെ ഈ വീക്ഷണത്തെ ഞാനും പങ്കുവെക്കുന്നു.

** ഇസ്‌ളാമോഫോബിയ എന്നൊന്നുണ്ട്. അത് വളര്‍ത്തുന്നതില്‍ ജനങ്ങളും മാധ്യമങ്ങളും അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്.**

ഏറിയോ കുറഞ്ഞോ ഞാനും ഈ വീക്ഷണത്തില്‍ ഏതാണ്ടൊക്കെ താങ്കളുടെ പക്ഷത്ത്‌ തന്നെ. നമ്മുടെ പൊതുബോധം രൂപപ്പെടുത്തുന്നതില്‍ മേല്പറഞ്ഞ കാര്യങ്ങള്‍ക്ക് സാമാന്യം നല്ല പങ്കുണ്ട്. അത്തരം ഒരു പശ്ചാത്തലത്തില്‍ പൊതുവില്‍ യുക്തിവാദി വീക്ഷണങ്ങള്‍ പൊതുബോധത്തിന്റെ അരികു ചേര്‍ന്നാണ് നില്‍ക്കുന്നത്‌ എന്ന് കാണാന്‍ കഴിയും. പൊതുബോധാമാവട്ടെ അധീശശക്തിയുടെ നിര്‍മ്മിതിയും. അത് തന്നെയാണ് യുക്തിവാദികളുടെ മതവിമര്‍ശനത്തിന്‍റെ പ്രധാന ദൌര്‍ബല്യങ്ങളില്‍ ഒന്ന്.

ഞാന്‍ നേരത്തെ ചോദിച്ച ഒരു ചോദ്യത്തിലേക്ക് വരാം.

നിലവിലുള്ള സാമൂഹികസ്ഥാപനങ്ങളോടും രാഷ്ട്രീയ സാംസ്കാരിക ചലനങ്ങളോടും ഒരു യുക്തിവാദിയുടെ പ്രതികരണം/സമീപനം എങ്ങിനെയായിരിക്കണം എന്ന് നിശ്ചയിക്കുന്ന ഏതെന്കിലും ദാര്‍ശനിക ഉള്ളടക്കം യുക്തിവാദത്തിനു ഉണ്ടോ?

മതത്തിന്‍റെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രസക്തിയെ വിമര്ഷിക്കുന്നിടങ്ങളില്‍ വളരെ വ്യക്തമായും മതത്തിന്‍റെ ജഡരൂപത്തോടാണ് യുക്തിവാദി അഭ്യാസങ്ങള്‍ ഒക്കെ തന്നെയും കാണുന്നത്. ചലനാത്മകമായ മതത്തിന്‍റെ ഇടപെടലുകള്‍ക്ക്‌ നേരെ നിഷേധാത്മകമായ നിലപാടും താമസ്കരണവും അധീശവര്‍ഗ്ഗവും കാണിക്കുന്നു. യുക്തിവാദികളും അതേ നിലപാട് തന്നെയാണ്. മതത്തോടുള്ള സംവാദം അതിന്റെ ഏറ്റവും ചലനാത്മകമായ രൂപത്തോട് വേണം നടത്താന്‍. ജഡസമാനമായ മതത്തിന്‍റെ കെട്ടുകാഴ്ചകള്‍ക്ക് നേരെ യുക്തിവാദം നടത്തുന്നതിലും നിശിതമായ വിമര്‍ശനവും സമരവും നടത്തുന്നവരാണ് മതത്തിന്‍റെ ഉള്ളടക്കം ഉള്‍കൊണ്ടവര്‍ എന്നെങ്കിലും അറിയാതെ നിഴലിനോടു യുദ്ധം ചെയ്യുന്നതില്‍ എന്ത് കാര്യം?

ജനാധിപത്യം ജനങ്ങളുടെ പ്രാതിനിധ്യത്തിന് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നോ അതില്‍ ഇസ്ലാമിന് വിയോജിക്കെണ്ടാതായ ഒന്നുമില്ല. അതെയവസരം ജനാധിപത്യവ്യവസ്ഥിതിയില്‍ മൂല്യവ്യവസ്ഥ ദൈവികമായിരിക്കണം എന്ന നിബന്ധന ഇസ്ലാമിലുണ്ട് താനും. അതൊരു തിയോക്രാറ്റിക് സ്റെട്റ്റ്‌ ആവണം എന്നതിനെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നിരാകരിക്കുകയും ചെയ്യുന്നു. മാര്‍ക്സിസം അടക്കമുള്ള എല്ലാ ദര്‍ശനങ്ങളും അവരവരുടെ മൂല്യവ്യവസ്ഥ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പോലെ ഇസ്ലാമും അത് സ്ഥാപിക്കാന്‍ ശ്രമിക്കും എന്ന് മാത്രം. ജനാധിപത്യം ഒരു വഴി മാത്രമാണെന്നും ഒരു ദര്‍ശനം അല്ലെന്നുമാണ് ഞാന്‍ മനസ്സിലാക്കിയത്‌.

സാര്‍,

കേവല യുക്തിവാദം ബദല്‍ സമൂഹ നിര്‍മ്മിതിക്ക് എന്ത് സംഭാവനയാണ് നല്‍കുന്നത്? മതം ആധുനിക ലോകത്ത്‌ പല വിമോചന സമരത്തിനും പ്രചോടനമാവുന്നത് പോലെ കേവല യുക്തിവാദം എന്തെങ്കിലും ചെയ്തതായി ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടാമോ? ഇനി കേവല യുക്തിവാദത്തില്‍ ദാര്‍ശനിക ശൂന്യതയുണ്ടെങ്കില്‍ വംശീയവാദവും അധീശവര്‍ഗ്ഗ പൊതുബോധവും നുഴഞ്ഞുകയറാന്‍ വഴിയൊരുക്കുന്നത് അത്തരമൊരു ശൂന്യതയാണോ?

ഒന്ന് കൂടി വ്യക്തമാക്കട്ടെ, മതത്തിന്‍റെ ജഡരൂപത്തോട് അമര്‍ഷം തീര്‍ക്കുന്ന അഭ്യാസങ്ങള്‍ക്ക് പകരം, മതദര്‍ശനത്തിന്‍റെ നേരായ ആവിഷ്കാരങ്ങളോടു മലിനമാക്കപ്പെട്ട പൊതുബോധത്തെ നിരാകരിച്ചു സംവദിക്കാനുള്ള തന്റേടവും സത്യസന്ധതയുമാണ് യുക്തിവാദം പ്രകടിപ്പിക്കേണ്ടത്.

ഇറാനെയും സൌദിയെയും കുറിച്ചുള്ള താങ്കളുടെ വിലയിരുത്തല്‍ അധീശവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെയും മലിനമാക്കപ്പെട്ട പൊതുബോധത്തിന്‍റെയും വീക്ഷണത്തിലുള്ളതാണ്. ഇതേ രാഷ്ട്രങ്ങളെ മതദര്‍ശനങ്ങളുടെ നേര്‍വ്യാഖ്യാനങ്ങളിലൂടെ, മനുഷ്യപക്ഷത്ത് നിന്ന് വിലയിരുത്താനും വിമര്ഷിക്കാനുമാവും.അത് അവര്‍ ചെയ്യുന്നുമുണ്ട്. താങ്കളോടുള്ള എന്‍റെ വിയോജീപ്പ്‌ കേവല യുക്തിവാദത്തിന്‍റെ ആര്‍ക്കും നുഴഞ്ഞുകയറാന്‍ അവസരം ഒരുക്കുന്ന ദാര്‍ശനിക ശൂന്യതയോടും വീക്ഷണവൈകല്യത്തോടുമാണ്.

ഇന്ത്യന്‍ said...

പ്രിയ Sajanbur,

** ഒരുപാട് മതങ്ങള് ഉള്ളിടത് എന്ട് കൊണ്ട് ഇസ്ലാം ഒരു പൊതു ശത്രുത നേടുന്നു. ഇത് ഇസ്ലാമിന്റെണ പോരായ്മയോ അതോ ഇസ്ലാം ഒഴികെ മീറ്റെല്ലാവരുടെയും പോരായ്മയോ?.**

മതം എന്ന നിലയില്‍ ഇസ്ലാം ഒരു പൊതുശത്രുത നേടിയതായി തോന്നിയിട്ടില്ല. നമ്മുടെ കാലത്തെ രാഷ്ട്രീയത്തെ വിലയിരുത്തുന്നവര്‍ക്ക് വ്യക്തമായും മനസ്സിലാവുന്നതാണ്, തീര്‍ത്തും രാഷ്ട്രീയമാണ് ഇസ്ലാമോഫോബിയ ഉണ്ടാക്കിയ സാഹചര്യമെന്നു. മുസ്ലിം ലോകത്ത്‌ പല രാഷ്ട്രങ്ങളിലും ഏകാധിപതികള്‍ വാഴുന്നത് വികസിത പാശ്ചാത്യന്‍ ജനാധിപത്യത്തിന്‍റെ പിന്തുണയിലാണ് എന്ന വിരോധാഭാസവും ജനകീയ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സ്വാധീനവും ഇസ്ലാമിനെ പൊതുശത്രുവായി കാണാന്‍ അധീശവര്‍ഗ്ഗത്തെ പ്രേരിപ്പിച്ചു എന്നതാണ് സത്യം. മതദര്‍ശനത്തില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളുന്ന ജനങ്ങളെ അടിച്ചമര്‍ത്താന്‍ അവരുടെ ദര്‍ശനത്തെ തന്നെ പൈശാചികവല്ക്കരിച്ചു ചിത്രീകരിക്കെണ്ടാത് തത്പര കക്ഷികളുടെ ആവശ്യമാണ്‌. മതം എന്ന നിലയില്‍ ജനകീയ മുന്നേറ്റങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നത് പ്രധാനമായും ഇസ്ലാം ആയത് കൊണ്ടാവാം ഇസ്ലാം മുഖ്യമായും ടാര്‍ജറ്റ് ചെയ്യപ്പെട്ടത്‌. സങ്കീര്‍ണ്ണമായ ലോകസാഹചര്യത്തില്‍ ലോകത്ത്‌ പലഭാഗത്തും ഭരണകൂടങ്ങളും വംശീയവാദികളും അത്തരം പ്രചാരണത്തെ ഏറ്റെടുക്കുകയും ചെയ്തു. മുസ്ലിം നാമധാരികളിലെയോ മതവിശ്വാസികളിലെയോ ജീര്‍ണ്ണത സ്വാഭാവികമായും പ്രചരിക്കപ്പെട്ടപ്പോള്‍ മഹാഭൂരിഭാഗം വരുന്ന വിശ്വാസികളിലെ നന്മ തമസ്കരിക്കപ്പെടുകയും ചെയ്തു. തമസ്കരണം ഒരു രാഷ്ട്രീയ അജണ്ടയാണ്.

ഇത് ഇസ്ലാമിന്‍റെ പോരായ്മയല്ല. ഇരകളുടെ പക്ഷത്ത്‌ നില്‍ക്കുന്നതിനാല്‍ ഇസ്ലാം ടാര്‍ജറ്റ് ചെയ്യപ്പെട്ടുവെന്ന് മാത്രം. ഇത് ഇസ്ലാം ഒഴികെയുള്ള മറ്റുള്ളവരുടെ പോരായ്മയുമല്ല. അവര്‍ അധീശവര്‍ഗ്ഗ പ്രചാരണത്തില്‍ ഇരയാക്കപ്പെട്ടുവെന്നു മാത്രം.

** ആരാണീ പ്രവര്ത്തതകര്‍?. മുസ്ലിം ലോകത്തും ഇങ്ങനെ ഒരു പ്രവര്ത്തകരെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. ഇവരുടെ സന്ഘടനെയും പ്രതികരണ രീതിയും ഒന്നരിയെനമെന്നുണ്ട്.**

സുഹൃത്തെ, മുസ്ലിങ്ങള്‍ക്കിടയില്‍ നടക്കുന്ന ആശയസമരങ്ങളെ കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കൂ. മതത്തിന്‍റെ മനുഷ്യപക്ഷ വായന മുതല്‍ ആത്മീതയുടെ തുരുത്തിലേക്കുള്ള ഒളിച്ചോട്ടം വരെ അവിടെയുണ്ട്. യുക്തിവാദി കാണുന്ന മതം ആചാരത്ത്തിലും പൌരോഹിത്യത്തിലും അധിഷ്ഠിതമായ കെട്ടുകാഴ്ചകള്‍ മാത്രമാണ്. എന്നാല്‍ മതം അതിനേക്കാള്‍ വ്യത്യസ്തമായും ചലനാത്മകമായും ആവിഷ്കരിക്കപ്പെടുന്ന സാഹചര്യം ഇവിടുണ്ട്. യുക്തിവാദിയുടെ നിഴല്‍യുദ്ധം വൈകാരികപ്രതികരണങ്ങളും അധീശവര്‍ഗ്ഗ പ്രചാരണത്തിന്റെ പകര്‍ത്തിയെഴുത്തും പുതിയ സാഹചര്യത്തില്‍ വംശീയവിദ്വേഷവും മാത്രമായി ചുരുങ്ങുന്നത് മതത്തിന്‍റെ നേര്‍വ്യാഖ്യാനങ്ങളെ എതിരിടാനുള്ള ദാര്‍ശനിക കരുത്ത്‌ കേവല യുക്തിവാദത്തിന് ഇല്ലാത്തത്‌ കൊണ്ടാണ്.

രവിചന്ദ്രന്‍ സി said...

(1)യുക്തിവാദികള്‍ അങ്ങനെയാണോ എന്നറിയില്ല. ആരെങ്കിലും നിലനില്‍ക്കുന്ന സമൂഹത്തിന്റെ പൊതുബോധത്തെ പിന്‍പറ്റുന്നത് അവരുടെ ധാരണപിശകുകൊണ്ടാണെന്ന് ഉറപ്പിക്കാനാവില്ല. ന്യൂനബോധം തന്നെയാണ് ശരിയെന്ന് ശഠിക്കാനുമാവില്ല. പൊതുബോധം ശരിയും ന്യൂനബോധം തെറ്റുമാകാം. തിരിച്ചും സംഭവിക്കാം

(2) നമ്മുടെ സമൂഹത്തിലെ ഏറ്റവും മുഖ്യമായ അധീശശക്തി മതമാണ്. ഇവിടെ മാധ്യമങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും മതവഴിയില്‍ സഞ്ചരിക്കുന്നവരും 'മതമേവജയതേ' ആലപിക്കുന്നവരുമാണ്.

രവിചന്ദ്രന്‍ സി said...

നാസ്തികത സ്വന്തം നിലയ്ക്ക് ഒരു പ്രത്യയശാസ്ത്രമല്ല. അതൊരു ജീവിതവീക്ഷണവും ചിന്താപദ്ധതിയുമാണ്. പ്രകൃതിശാസ്ത്രപരമായ ജീവിതവീക്ഷണവും തെളിവുകള്‍ക്കുള്ള പ്രാധാന്യവുമാണത് മുന്നോട്ടുവെക്കുന്നത്. താങ്കള്‍ ജീവിതത്തില്‍ 99% കാര്യങ്ങളിലും മുറുകെ പിടിക്കുന്ന യുക്തിബോധം മതത്തിന്റെ കാര്യത്തിലും പ്രാവര്‍ത്തികമാക്കുന്നതുകൊണ്ടാണ് നാസ്തികന്‍ മതത്തിന് പുറത്തുപോകുന്നത്. അതായത് താങ്കള്‍ 99% യുക്തിവാദിയും നാസ്തികന്‍ 100% യുക്തിവാദിയുമാണ്. ഒരു നാസ്തികന് കമ്മ്യൂണിസ്റ്റാകുന്നതിനോ അനാര്‍ക്കിസ്റ്റാകുന്നതിനോ ബുദ്ധിസ്റ്റാകുന്നതിനോ വിലക്കില്ല. മുമ്പ് ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ He can be anything, everything and or nothing. അയാള്‍ക്ക് എന്തുമായി തീരാം. ശുഭ്രവും മനോഹരവുമായ ഒരു കാന്‍വാസാണത്. സ്വന്തം പ്രതിഭയ്ക്കനുസരിച്ച് നിങ്ങള്‍ക്കവിടെ കമനീയമായ ചിത്രങ്ങള്‍ രചിക്കാം. തന്നില്‍ സഹജമായ ധാര്‍മ്മികത നടപ്പിലാക്കാനും ചുറ്റുപാടുകളില്‍ നിന്നും വ്യവസ്ഥകളും മൂല്യങ്ങളും വിജ്്ഞാനവും ആദേശം ചെയ്യാനും നാസ്തികനാവും. കാരണം അതൊരു നുകമോ തടവറയോ അല്ല, മറിച്ച് സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ്. അയാള്‍ക്ക് നല്ലതെല്ലാം ആഗിരണം ചെയ്യാനും സ്വയം നവീകരിക്കാനും സദാ അവസരമുണ്ട്. നാസ്തികത മൂല്യനിരാസമല്ല മറിച്ച് മൂല്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ്. നാസ്തികന് മതത്തില്‍നിന്ന് പോലും സ്വാംശീകരണം നടത്താം. യുക്തിബോധംകൊണ്ടും ചിന്താശേഷികൊണ്ടും മാത്രമേ മനുഷ്യന്‍ എന്തെങ്കിലും നേട്ടം കൊയ്തിട്ടുള്ളു. പ്രാര്‍ത്ഥനാനിരതമായ കൈകളല്ല അദ്ധ്വാനിക്കാന്‍ തയ്യാറായ മനുഷ്യനാണ് ഈ ലോകത്ത് നേട്ടങ്ങളെത്തിച്ചത്.പ്രാര്‍ത്ഥിച്ചോ തീര്‍ത്ഥാടനം ചെയ്‌തോ ഈ ലോകത്ത് ആരും ഒന്നും നേടിയിട്ടില്ല. മറിച്ചുള്ള അവകാശവാദങ്ങളെല്ലാം ഫലിതബിന്ദു കോളത്തില്‍ വിടേണ്ട സരള പ്രസ്താവനകള്‍ മാത്രം.

രവിചന്ദ്രന്‍ സി said...

മതം ഒരുവശം വാതിലുള്ള ഒരു അടഞ്ഞ ഗുഹയാണ. മതവും ധാര്‍മ്മികതയുമായി പൊതുവില്‍ യാതൊരു ബന്ധവുമില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ അതൊരു വിപരീതബന്ധമാണ്. മനുഷ്യന്റെ ധാര്‍മ്മികതയും മൂല്യബോധവും മതേതരമായി ഉരുത്തിരിഞ്ഞതാകുന്നു. അവനത് പരിഷ്‌ക്കരിക്കുന്നതും മതേതരമായാണ്. മതത്തിന് ഒന്നും പരിഷ്‌ക്കരിക്കാനാവില്ല-കാരണം മാറ്റമില്ലാത്തതെന്തോ അതാണ് മതം. മതംത്തിന് ഒന്നും നിര്‍മ്മിക്കാനുമാവില്ല. കാരണം അതൊരു അപമാനകരമായ ഇടനിലസ്ഥാപനമാണ്. Religion is an ignoble brokerage. പിറന്നുവീണ സാമൂഹിക പരിസ്ഥിതിയുടെ ഫോസില്‍ശേഖരമാണ് ഓരോ മതവും കൈവശം വെച്ചിട്ടുള്ളത്. ജനനസമയത്ത് നിലവിലിരുന്ന ശാസനങ്ങളും മൂല്യങ്ങളും അനാചാരങ്ങളും അസംബന്ധങ്ങളുമൊക്കെ മതമെന്ന ഓരുവലയില്‍ കുരുങ്ങിയിട്ടുണ്ട്.ഒന്നുമിനി കളായനും പറ്റില്ല.

ഇസ്ളാം ഏഴാം നൂറ്റാണ്ടിലേക്കുള്ള ഒരു ക്ഷണക്കത്താണ്. മതമുണ്ടെങ്കിലേ ധാര്‍മ്മികത ഉണരൂ എന്ന ശാഠ്യം രാവിലെ ഒരു ബീഡി വലിച്ചാലേ ടോയ്‌ലറ്റില്‍ പോകാനാവൂ എന്ന് നിര്‍ബന്ധം പോലയേ ഉള്ളൂ; അതല്ലെങ്കില്‍ രാവിലെ നൂറുമില്ലിയടിച്ചില്ലെങ്കില്‍ കൈവിറയ്ക്കുമെന്ന് വാദിക്കുന്നതുപോലെ. ഇതൊക്കെ ഒരു ശീലയും ചുമടും ബാധ്യതയുമാണ്. മതപരത ഒരു ശീലമാക്കിയതിന്റെ ബാക്കിപുത്രമെന്ന നിലയിലാണ് എല്ലാത്തിനും മതം വേണമെന്ന നിര്‍ബന്ധം ഉടലെടുക്കുന്നത്. യാഥാര്‍ത്ഥത്തില്‍ മതം നിര്‍ജീവവും ചൈതന്യരഹിതവും പ്രതിലോമകരവുമാണ്. ജീവനും ചൈതന്യവുമുള്ളത് വിശ്വാസിക്കാണ്. അവനാണ് മതത്തെ ചലിപ്പിക്കുന്നത്. അവന് മതത്തെ മാത്രമല്ല മറ്റുപലതിനേയും ചലിപ്പിക്കാന്‍ സാധിക്കും. വിശ്വാസിയായ ഒരാള്‍ക്ക് ഉത്തമ മൂല്യബോധവും ധാര്‍മ്മികതയുമുണ്ടെങ്കില്‍ അയാളുടെ സഹജമായ ധാര്‍മ്മികതയും മൂല്യബോധവും മാനവികതാബോധവും തകര്‍ത്തെറിയാന്‍ മതത്തിനായിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്. മിക്കപ്പോഴും മതം വന്‍ വിജയം നേടുന്ന ഈ മേഖലയില്‍ ചിലപ്പോഴൊക്കെ മതത്തിന് പരാജയവും സംഭവിക്കാറുണ്ടെന്നാണ് അതിനര്‍ത്ഥം. ഇസഌമും ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ല-ഇനി അഥവാ ഉണ്ടെങ്കില്‍ ബന്ധം വിപരീതമാണ്. 'ജനങ്ങളുടെ ആധിപത്യമല്ല. അത് ലക്ഷ്യമിടുന്നത്. ജനാധിപത്യവും മതേതരത്വവും ഇസ്്‌ളാമിക വിരുദ്ധമാണ്. അവിടെ ഒരു ചര്‍ച്ചയ്ക്കുപോലും വകുപ്പില്ല. സ്വന്തം മതം വേണ്ടത്ര മനസ്സിലാക്കത്തതുകൊണ്ടാണ് താങ്കള്‍ ഇത്തരം തമാശകള്‍ തട്ടിവിടുന്നത്. അല്ലെങ്കില്‍ ഓരോ താങ്കളെ കാര്യമായി തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ജനാധിപത്യത്തെ ഇസഌമികരീതിയില്‍ പിന്തുണയ്ക്കുന്നു എന്നൊക്കെ പറയുന്നത് വെള്ളത്തിലിട്ട് അരി ഉണക്കുന്നു എന്നുപറയുന്നതുപോലെയാണ്. താങ്കള്‍ വെറുതെ ചന്തത്തിന് സംസാരിക്കുകയാണ്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത ശുദ്ധമായ 916 ബഡായികള്‍.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ഇന്ത്യന്‍ said...

പ്രിയപ്പെട്ട കാളിദാസന്‍,

താങ്കളുടെ കമന്റുകള്‍ വായിച്ചു. താങ്കളുടെ ഭയത്തെ മനസ്സിലാക്കുന്നു. താങ്കളുടെ ഭയം ചരിത്രത്തിന്‍റെ നേര്‍ വായന പോലും അസാധ്യമാക്കും വിധം താങ്കളെ അന്ധനാക്കിയിരിക്കുന്നു എന്നും മനസ്സിലാക്കുന്നു..

മൊഹമ്മദിന്റെ വാള്‍, ജിസ്യ തുടങ്ങി ചരിത്രം മുതല്‍ അഞ്ചു നേരത്തെ നമസ്കാരവും പത്ത്‌ പ്രാവശ്യം പൊട്ടിത്തെറിക്കലും വരെയുള്ള പുതിയ കാഴ്ച വരെ താങ്കളുടെ ഈ അന്ധത സൃഷ്ടിക്കുന്ന ഇരുണ്ട കാഴ്ചയാണ്. ചരിത്രത്തെയും സംഭവലോകത്തെയും തുറന്ന കണ്ണുകള്‍ കൊണ്ട് നോക്കിക്കാണുന്നവര്‍ക്ക്, ചരിത്രം മുഴുവനായും വായിക്കുന്നവര്‍ക്ക് താങ്കളുടെ ഭയം തോന്നുന്നുമില്ല.

ഇരയേയും വേട്ടക്കാരനെയും തിരിച്ചറിയാത്ത വിധം ബുദ്ധിഭ്രമം ബാധിച്ചാല്‍ നേര്‍ വായന ബുദ്ധിമുട്ടാകും. അത്തരം മനസ്സുകളില്‍ ഭയം കുത്തിവെക്കുക എളുപ്പവുമാകും.

താങ്കള്‍ക്ക് കുറച്ചു കൂടി മധ്യമ നിലപാടിലേക്ക്‌ വരാന്‍ കഴിയും എന്നാണു ഞാന്‍ കരുതുന്നത്. അസഹ്യമായ എന്തോ ഒന്ന് താങ്കളെ ശല്യപ്പെടുത്തുന്നില്ലെങ്കില്‍ ചരിത്ര പുസ്തകത്തിന്‍റെ കീഴ്മേല്‍ വായന നിറുത്തി നേര്‍ വായന നടത്തിക്കൂടെ. സ്വയമറിയാതെ ഇരയാക്കപ്പെടുകയും അതേ സമയം തന്നില്‍ നിറയുന്ന ഭയത്തെ മറ്റുള്ളവരില്‍ കൂടി പകരാന്‍ വേട്ടക്കാരനാവുകയും ചെയ്യുന്ന അവസ്ഥ എത്ര മാത്രം സഹതാപര്‍ഹാമാണ്. താങ്കളില്‍ കണ്ടു വരുന്ന ഈ അമിത ഭയം സാധാരണമായ മാനസികാവസ്ഥയായി താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

ഇന്ത്യന്‍ said...

പ്രിയ കാളിദാസന്‍,

മുസ്ലിങ്ങള്‍ അധീശവര്‍ഗ്ഗത്തെ കുറ്റപ്പെടുത്തി മാത്രം കഴിയരുത്‌ എന്ന താങ്കളുടെ വീക്ഷണത്തോട് ഞാന്‍ യോജിക്കുന്നു. ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ അവര്‍ മുന്നോട്ടു വരേണ്ടതുണ്ട്. ലോകത്ത്‌ ആഞ്ഞുവീശുന്ന ഇസ്ലാമിക നവോത്ഥാനം ഇസ്ലാമിക മൂല്യങ്ങളില്‍ ഊന്നിയുള്ള ഒരു പുതിയ മുന്നേറ്റത്തിനു മുസ്ലിങ്ങളെ പ്രാപ്തരാക്കുന്നുണ്ട് എന്നാണു എന്റെ അറിവ്. ജര്‍മന്‍കാര്‍ പൊതുബോധത്തെ അതിജയിച്ചത്‌ പോലെ വംശീയമായ ആനുകൂല്യം മുസ്ലിങ്ങള്‍ക്ക്‌ ഇല്ല എന്നതും സത്യമാണ്. ആധുനിക കാലത്ത് കോളനിവിരുദ്ധ സമരങ്ങളില്‍ തന്നെയും മുഖ്യ പ്രചോദനങ്ങളില്‍ ഒന്നായ ഇസ്ലാം കോളനിശക്തികള്‍ തങ്ങളുടെ ആശ്രിതരെ കുടിയിരുത്തി രംഗം വിട്ടപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടു എന്നത് സമകാലീന ചരിത്രം. മുസ്ലിം ബഹുജനത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് തടയിട്ട അത്തരം പരോക്ഷ കോളനിഭരണത്തിനു നേരെ മാനസികാടിമത്തത്തിനു നേരെ അതിശക്തമായ മുന്നേറ്റമാണ് ഇസ്ലാമിക ലോകത്ത് നടക്കുന്നത്. തീച്ചയായും അധീശവര്‍ഗ്ഗം സൃഷ്ടിക്കുന്ന പൊതുബോധം വെല്ലുവിളിക്കപ്പെടുകയാണ്. അത് സൃഷ്ടിക്കുന്ന വെപ്രാളം അമിതഭയമായി പലരിലും കാണുന്നത് തന്നെ ഇരകളുടെ ശാക്തീകരണത്തെ ഭയപ്പെടുന്നതു കൊണ്ടാണ്. തന്‍റെ അയല്‍ക്കാരനെ പോലും യജമാനന്‍ നല്‍കുന്ന വാര്‍ത്തകളിലൂടെ കാണുന്ന പിഴച്ച കാഴ്ചയാണ് മിക്കപ്പോളും പോതുബോധമായി കുടിയിരുത്തപ്പെട്ടത് എന്ന് കൂടി മനസ്സിലാക്കുക.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ea jabbar said...

യുക്തിവാദി കാണുന്ന മതം ആചാരത്ത്തിലും പൌരോഹിത്യത്തിലും അധിഷ്ഠിതമായ കെട്ടുകാഴ്ചകള്‍ മാത്രമാണ്.

-------
ആ കെട്ടു കാഴ്ച്ചകള്‍ മതവുമായി ബന്ധമുള്ളതു തന്നെയാണെന്നു പ്രമാണങ്ങള്‍ ഉദ്ധരിച്ചു തെളിയിക്കുമ്പോഴുള്ള അസഹിഷ്ണുതയുടെ പുളയല്‍ മാത്രമാണിവിടെ കാണുന്നത്. ജോസഫ് മാഷിന്റെ കൈ വെട്ടിയതു പോലും കൃത്യമായും കുര്‍ ആനിലെ നിര്‍ദേശപ്രകാരമായിരുന്നു എന്നു നാം കണ്ടു കഴിഞ്ഞു. നൌഷാദിന്റെ കണ്ണിനു നേരെ കത്തി ചൂണ്ടിയതു കുര്‍ ആന്‍ അല്ലാതെ മറ്റൊന്നുമല്ല . താലിബാന്‍ ഭരണത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച കാടത്തങ്ങളെല്ലാം തന്നെ കുര്‍ ആനിലും ഹദീസിലും വെള്ളം പോലെ പര്‍ന്നു കിടക്കുന്നതു കാണിച്ചു തരാം !

------
എന്നാല്‍ മതവുമായി വിദൂരബന്ധം പോലുമില്ലാത്ത കെട്ടു കാഴ്ച്ചകള്‍ ഇവിടെ തെരുവില്‍ നാം കാണുന്നത് മതത്തിന്റെ ആധുനിക വക്താക്കളുടെ വകയാണ്. അവര്‍ പ്ലാചിമടയും കൊക്കക്കോലയും എക്സ്പ്രസ് ഹൈവേയും ആദിവാസി ഭൂമിയും കണ്ടല്‍ കാടുമൊക്കെ പറഞ്ഞു നടത്തുന്ന പൊറാട്ടു നാടകങ്ങള്‍ക്കാണു മതവുമായി ബന്ധമില്ലാത്തത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാവുന്ന യാതൊന്നും തങ്ങളുടെ മതത്തില്‍ ഇല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ കെട്ടുകാഴ്ച്ചകള്‍ ഉദയം ചെയ്യുന്നത് !!!!

ea jabbar said...

ഇസ്ലാം എന്ന മതത്തിനൊരു ജഡരൂപമുണ്ടോ? ആദ്യമായാണ്‌ ഒരു മുസ്ലിമില്‍ നിന്നുമിത് കേള്‍ക്കുന്നത്? ജഡരൂപത്തിലുള്ള ആ ഇസ്ലാമിനേക്കുറിച്ച് ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു...
-----
ഇസ്ലാമില്‍ ജഡമാകാത്തതായി ഇനിയെന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നാണു മൈക്രോസ്കോപു വെച്ചു പരിശോധിക്കേണ്ടത്.!

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ea jabbar said...

മരപ്പട്ടിക്കു കൂട്ട് ഈനാംപേച്ചി എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കും വിധം ,മുസ്ലിം നാമധാരികളായ ചില യുക്തിവാദി ബഫൂണുകളിൽ നിന്നും ഖുർആൻ പഠിച്ചാൽ ലേഖകൻ എഴുതിയ മഠയത്തര ങ്ങളായിരിക്കും ഫലം. ബലാൽസംഗത്തിനു ശിക്ഷ വിധിക്കാൻ നാലാൾകാൺകെ അതു ചെയ്യണമെന്ന നിയമമൊന്നും ഇസ്ലാമി ലില്ലെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയുണ്ട്.അതിന്‌ അടിസ്ഥാനമായ ഇസ്ലാമിക പ്രമാണങ്ങളും അവർ ഹാജറാക്കിയിട്ടുണ്ട്".[എന്‍ എം ഹുസൈന്റെ പേജില്‍നിന്ന്!]
------------
കുര്‍ ആനില്‍ ബലാത്സംഗത്തിനു ശിക്ഷ വിവരിച്ചതൊന്നു കാണിച്ചു തരാമോ ഹുസൈന്‍ സാബ് ? പോട്ടെ സഹീഹായ ഒരു ഹദീസിലെങ്കിലും ? ....? ഉണ്ടെങ്കില്‍ ഒന്നു മനസ്സിലാക്കാന്‍ വേണ്ടിയാണ്. അങ്ങനെ ഇല്ല എന്ന ധാരണ തിരുത്തുകയും ചെയ്യാമല്ലോ?

രജീഷ് പാലവിള said...

"അയല്‍ക്കാരന്‍ പട്ടിണി ആയിരിക്കെ സ്വന്തം വയറുനിറയ്ക്കുന്നവന്‍ വിശ്വാസി അല്ല" എന്ന നബി വചനത്ത്തില്‍ മനുഷ്യ സ്നേഹത്തിന്റെ ഒരു ചിന്തയുണ്ട്.എന്നാല്‍ ആ അയല്‍ക്കാരന്‍ മുസ്‌ലിം ആയിരിക്കണം എന്ന് മതാന്ധന്‍ പറയുമ്പോള്‍ അതൊരു സംഘടിത മതത്തിന്റെ സെമിടിക്‌ ചിന്തയായി വഴി തെറ്റുന്നു.

രവിചന്ദ്രന്‍ സി said...

വൈകിട്ട് കോഴിക്കോട്ട് ചേകന്നൂര്‍ മൗലവിയുടെ വാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു. മരിച്ച് 18 വര്‍ഷം കഴിഞ്ഞിട്ടും ഈ മതപരിഷ്‌കര്‍ത്താവിന്റെ സ്മരണകള്‍ പ്രോജ്ജ്വലമാക്കി നിറുത്താന്‍ ഖുര്‍-ആന്‍ സുന്നത് സൊസൈറ്റിയ്ക്ക് സാധിക്കുന്നുവെന്നതാണ്് ശ്രദ്ധേയം. അവര്‍ക്ക് ശക്തമായി മുന്നോട്ടുവരാനുള്ള സംഘടനാ സംവിധാനം ഉണ്ടായിക്കഴിഞ്ഞെന്നാണ് മനസ്സിലായത്. കോഴിക്കോട് ടൗണ്‍ ഹോളില്‍ രാവിലെ മുതല്‍ വിവിധ പരിപാടികളുണ്ടായിരുന്നു. വൈകിട്ടത്തെ സമാപനസമ്മേളനത്തില്‍ കുറഞ്ഞത് 300 പേരെങ്കിലും പങ്കെടുത്തിട്ടുണ്ടാവണം. വളരെ സജീവമായിരുന്നു സദസ്സ്. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് ഒരു അറബി കോളേജ് സ്ഥാപിക്കാനുദ്ദേശിക്കുന്നുവെന്നാണ് ഭാരവാഹികള്‍ പറഞ്ഞത്. ഒരു വിഭാഗം ഖുര്‍-ആന്‍ വിശ്വാസികളേയും മറ്റൊരു വിഭാഗം നിരീശ്വരവാദികളേയും ചേകന്നൂരിന്റെ അനുയായികള്‍ക്കിടയില്‍ കാണാനായി.

ഞാന്‍ തീര്‍ത്തും നാസ്തികമായ വീക്ഷണകോണില്‍ നിന്നാണ് സംസാരിച്ചതെങ്കിലും അവര്‍ക്കതൊരു പ്രയാസമായി തോന്നിയില്ലെന്നാണ് സമ്മേളനശേഷമുള്ളപ്രതികരണം വ്യക്തമാക്കിയത്. ചേകന്നൂര്‍ മൗലവി തൊണ്ണൂറുകളുടെ സംഭാവനയാണ്. ഇന്ന് നമുക്കൊരു ചേകന്നൂരിനെ കാണാനാവില്ല. കേരളീയസമൂഹം അത്രമാത്രം ഇരുണ്ടിരിക്കുന്നു. പൗരോഹിത്യമതം അത്രമാത്രം കറുത്തിരിക്കുന്നു, ഒരു കറുത്ത കല്ല് പോലെ.

ea jabbar said...

ഒരു പഴയ പോസ്റ്റ് :-

കണ്ണിനു കണ്ണ്; പല്ലിനു പല്ല്!
ഗോത്രകാലത്തെ പ്രാകൃത നിയമങ്ങള്‍ക്ക് ദൈവത്തിന്റെ ശാശ്വതീകരണം ലഭിച്ചതിനുള്ള മറ്റൊരു ഉദാഹരണമിതാ:-

“ജീവനു ജീവന്‍ , കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, മുറിവുകള്‍ക്കു മുറിവുകള്‍ ; ഇങ്ങനെ പകരം വീട്ടണമെന്ന് തൌറാത്തിലും അവരോടു നാം കല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ വല്ലവനും അതു മാപ്പു ചെയ്തു കൊടുത്താല്‍ അതു അവനുള്ള ഒരു പാപ പരിഹാരമാകുന്നു. അല്ലാഹു ഇറക്കിയതനുസരിച്ച് വല്ലവരും വിധിച്ചിട്ടില്ലെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍ .”[5:45]

ശരീ അത്ത് നിയമപ്രകാരം കണ്ണു ചൂഴ്ന്നെടുക്കാന്‍ വിധിക്കപ്പെടുകയും ,ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മറ്റും ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന്, പരാതിക്കാരനെക്കൊണ്ട് മാപ്പു നല്‍കിച്ചു വിട്ടയക്കുകയും ചെയ്ത മലയാളിയായ നൌഷാദിന്റെ അനുഭവം ഓര്‍മ്മയില്ലേ?

ഇവിടെയും കുറ്റവാളിയെ ശിക്ഷിക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുന്നതിനു പകരം ‘തുല്യ നഷ്ടം’ വരുത്തി പ്രതികാരം ചെയ്യുക എന്നാണു ‘ദൈവം’ ഉപദേശിക്കുന്നത്! മൂസാ നബിക്ക് പലകയിലെഴുതിക്കൊടുത്ത തൌറാത്തില്‍ അല്ലാഹു ഇക്കാര്യം വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട്.
“അയല്‍ക്കാരനെ ഏതെങ്കിലും വിധത്തില്‍ വിരൂപപ്പെടുത്തണം. ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, അയാള്‍ എങ്ങനെ അംഗഭംഗപ്പെടുത്തിയോ അങ്ങനെത്തന്നെ അയാളെയും അംഗഭംഗപ്പെടുത്തണം.”(ലേവിയര്‍ :-24:19-20)
“മനുഷ്യര്‍ തമ്മില്‍ കലഹിക്കുമ്പോള്‍ ....അപകടം സംഭവിച്ചാല്‍ ജീവനു ജീവന്‍ ‍, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, കൈക്കു കൈ, കാലിനു കാല്‍, പൊള്ളലിനു പൊള്ളല്‍ ,മുറിവിനു മുറിവ്, അടിക്ക് അടി, എന്ന മുറയ്ക്കു ശിക്ഷ നല്‍കണം. ആണടിമയുടെയോ പെണ്ണടിമയുടെയോ കണ്ണ് അടിച്ചു പൊട്ടിച്ചാല്‍ അതിനു പകരമായി ആ അടിമക്കു സ്വാതന്ത്ര്യം നല്‍കണം. ...കാള ഒരു ആണടിമയേയോ പെണ്ണടിമയേയോ കുത്തിക്കൊന്നാല്‍ കാളയുടെ ഉടമസ്ഥന്‍ അടിമയുടെ ഉടമസ്ഥന് 30 ശേക്കല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലണം”(പുറപ്പാട്:- 21:22-32)

അല്ലാഹു എന്ന യഥാര്‍ത്ഥ ദൈവം തന്റെ പ്രവാചകര്‍ മുഖേന ലോകാവസാനം വരേക്കുള്ള മനുഷ്യകുലത്തിനാകെയും നടപ്പിലാക്കാനായി [നടപ്പിലാക്കാത്തവര്‍ അക്രമികളാണ് എന്ന മുഖവുരയോടെ] ഇറക്കിത്തന്ന നീതിന്യായവ്യവസ്ഥയാണിത്. സൌദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ പോലും ഇന്നു നടപ്പിലാക്കാന്‍ അറയ്ക്കുന്ന ഈ പ്രാകൃതത്വം ഒരു പരിഷ്കൃതലോകത്തിന്റെ മുമ്പില്‍ എത്രമാത്രം പരിഹാസ്യമാണെന്നു നോക്കൂ!

ഇതൊക്കെ ഗോത്രകാലത്തെ മനുഷ്യന്റെ പരിമിതബുദ്ധിയില്‍നിന്നു ഉരുവം കൊണ്ടതാണെന്നൂഹിക്കാന്‍ സാമാന്യബുദ്ധി പോരേ?

ea jabbar said...

സി. കെ. ബാബു said...

ബൈബിളിലെ പഴയ നിയമത്തില്‍ ഇതുപോലെ എത്ര വേണമെങ്കിലുമുണ്ടു്. വിശ്വാസത്തിന്റെ തലങ്ങള്‍ ബുദ്ധിയുടെതിനേക്കാള്‍ കൂടുതല്‍ ആഴത്തിലാണു് ‍സ്ഥിതിചെയ്യുന്നതെന്നതിനാല്‍, വേദഗ്രന്ഥങ്ങള്‍ വായിക്കുന്നവര്‍ ബുദ്ധികൊണ്ടല്ല, വിശ്വാസത്തിന്റെ കണ്ണടയിലൂടെയാണു് കാര്യങ്ങള്‍ മനസ്സിലാക്കുന്നതു്. അതുകൊണ്ടാണു് സാധാരണഗതിയില്‍ സാമാന്യബുദ്ധി മാത്രം മതിയാവുന്ന വസ്തുതകള്‍ പോലും ശരിയായ രീതിയില്‍ തിരിച്ചറിയാന്‍ അവര്‍ക്കു് കഴിയാത്തതു്.

ബഹുഭൂരിപക്ഷം വിശ്വാസികളും അവരുടെ വേദഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ളവരോ, വായിക്കാന്‍ കഴിവുള്ളവരോ, അതിനു് ക്ഷമയോ സമയമോ ഉള്ളവരോ അല്ല. അധികപങ്കും ചെറുപ്പം മുതല്‍ വേദങ്ങളില്‍നിന്നും ഏതെങ്കിലും 'പണ്ഡിതര്‍' ഓതിക്കൊടുക്കുന്ന ഏതാനും വരികള്‍ മാത്രം കാണാതെ പഠിക്കുന്നു. കാലക്രമേണ അതു് അവരുടെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ലാത്ത നിത്യസത്യമായി മാറുകയും ചെയ്യുന്നു.

ചില പഴയനിയമവാക്യങ്ങള്‍:

1. അനുസരണയില്ലാത്ത മകനെ കല്ലെറിഞ്ഞുകൊല്ലേണം.

2. 'ഞാന്‍ കല്പിച്ചിട്ടില്ലാത്ത' അന്യദൈവങ്ങളെ ആരാധിക്കുന്ന പുരുഷനെയോ സ്ത്രീയെയോ കല്ലെറിഞ്ഞു് കൊല്ലേണം.

3. ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന്‍ ശയിക്കുന്നതു് 'കണ്ടാല്‍' ഇരുവരും മരണശിക്ഷ അനുഭവിക്കേണം.

4. ആദ്യരാത്രിയില്‍ ഭാര്യയില്‍ കന്യകാലക്ഷണം കണ്ടില്ലെന്നു് ഭര്‍ത്താവു് പരാതിപ്പെട്ടാല്‍ അവളെ കല്ലെറിഞ്ഞു് കൊല്ലേണം. (അവളുടെ അപ്പനും അമ്മയ്ക്കും അവളുടെ 'കന്യാലക്ഷണങ്ങള്‍' (രക്തം പുരണ്ട തുണി!) പൊതിഞ്ഞുകെട്ടി പട്ടണവാതിക്കല്‍ കുത്തിയിരിക്കുന്ന മൂപ്പന്മാരെ കാണിക്കാം എന്നൊരു ഓപ്ഷന്‍ ദൈവം അനുവദിച്ചിട്ടുണ്ടു്. രക്തം പരിശോധിക്കുന്നതു് എങ്ങനെയെന്നു് അന്നു് ദൈവത്തിനും വലിയ നിശ്ചയം ഇല്ലായിരുന്നു എന്നതിനാല്‍, തുണിയിലെ ‍ചോര ആടിന്റേതായാലും മൂപ്പന്മാര്‍ അറിയണമെന്നുമില്ല!)

5. മക്കള്‍ക്കു് പകരം അപ്പന്മാരും അപ്പന്മാര്‍ക്കു് പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു്. താന്താന്റെ പാപത്തിനു് താന്താന്‍ മരണശിക്ഷ അനുഭവിക്കേണം. (പിന്നെ എന്തിനാണാവോ യേശു മനുഷ്യരുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചതു്?)

6. എന്തിനു്, യഹൂദന്‍ 'തൂറാന്‍' പോകേണ്ടതു് എങ്ങനെയെന്നുവരെ യഹോവ കല്‍പിക്കുന്നുണ്ടു്! നിന്റെ ആയുധങ്ങളുടെ കൂട്ടത്തില്‍ ഒരു പാരയും വേണം. ബാഹ്യത്തിനു് ഇരിക്കുമ്പോള്‍ അതിനാല്‍ കുഴിച്ചു് നിന്റെ വിസര്‍ജ്ജനം മൂടിക്കളയേണം!

7. നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു് ഒരുത്തനെ നിന്റെമേല്‍‍ രാജാവാക്കണം. അനേകം ഭാര്യമാരെ അവന്‍ എടുക്കരുതു്. (ദാവീദിനും ശലോമോനും എത്ര ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നു് അവര്‍ക്കുതന്നെ അറിയാമായിരുന്നോ ആവോ!)

മറക്കണ്ട! നീ കൊല ചെയ്യരുതു് എന്നൊരു കല്പനയു ഇതിന്റ്യൊക്കെ കൂട്ടത്തില്‍ ഉണ്ടു്!

സമയവും ക്ഷമയുമുണ്ടെങ്കില്‍ ബൈബിളില്‍ നിന്നും ഇതുപോലത്തെ വിശുദ്ധനിയമങ്ങളുടെയും ദൈവികകൊലവിളികളുടെയും എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാം! പുറപ്പാടു്, ലേവ്യ, ആവര്‍ത്തനം എന്നീ പുസ്തകങ്ങള്‍ നിറയെ ഇത്തരം 'ദൈവവചനങ്ങള്‍' വായിക്കാം!

ea jabbar said...

ശ്രീ എന്‍ എം ഹുസൈനെപ്പോലുള്ള അമൂര്‍ത്ത ദൈവ വാദികളുടെ അത്യന്താധുനിക കസര്‍ത്തുകളില്‍ കാണുന്ന ദൈവവും മതകിതാബുകളില്‍നിന്നും നമ്മെ പല്ലിളിച്ചു കാട്ടുന്ന ഗോത്ര ദൈവങ്ങളും തമ്മിലുള്ള അന്തരം എത്ര ഭീകരം ...!!!

omar muktar said...

രവി ചന്ദ്രന്‍ സാറിന്നു
കഴിഞ്ഞ ദിവസം താങ്കള്‍ പങ്കെടുത്ത ചേകനൂര്‍ അനുസ്മരണത്തില്‍ ഈയുള്ളവനും പങ്കെടുത്തിരുന്നു

"ഒരു വിഭാഗം ഖുര്‍-ആന്‍ വിശ്വാസികളേയും മറ്റൊരു വിഭാഗം നിരീശ്വരവാദികളേയും " ചേകന്നൂരിന്റെ അനുയായികള്‍ക്കിടയില്‍" കാണാനായി. " ഈ വരികള്‍ മത മൌലിക വാദികള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്

ചെകനൂരിന്റെ അനുയായികള്‍ യുക്തിവാദികളും നിരീശ്വര വാദികളും ആണെന്ന് കുപ്രചരിപ്പിക്കാന്‍ അവര്‍ക്ക് അതൊരു ആയുധമാകും അത് കൊണ്ട് ഒരു തിരുത്ത് ആവശ്യമാണെന്ന് തോനുന്നു

രണ്ടു സെഷന്‍ ആയാണ് ആ പരിപാടി സംഘടിപ്പിച്ചത് ,രാവിലെ 10 -മണിമുതല്‍ വൈകീട്ട് 5 - മണി വരെ "ചേകനൂര്‍ അനുസ്മരണവും ഖുര്‍ആന്‍ ക്ലാസ്സും ചര്‍ച്ചകളും" ആയിരുന്നു അതില്‍ ഖുര്‍ആന്‍ സുന്നത്തുകാരും , വിശ്വാസി സമൂഹങ്ങളില്‍ നിന്നുള്ളവരും മാത്രമായിരുന്നു , 5 - മണിക്ക് ശേഷം "മത ഭീകരതാ വിരുദ്ധ ദിനാചരണവും" ആയിരുന്നു ആ സെഷനിലാണ് താങ്കള്‍ അടക്കം ഉള്ളവര്‍ പങ്കെടുത്തു സംസാരിച്ചത് ,

താങ്കളുടെ പ്രഭാഷണം ഉജ്ജലമായിരുന്നു .ആദ്യത്തെ സെഷനില്‍ ഖുര്‍ആന്‍ സുന്നത്തുകാരും മറ്റു വിശ്വാസികളും ,രണ്ടാമത്തെ സെഷനില്‍ പൊതു സമൂഹത്തില്‍ നിന്നുള്ള താങ്കളെ പോലുള്ളവരും ആയിരുന്നു പങ്കെടുത്തത് അതില്‍ ഖുര്‍ആന്‍ സുന്നത്തുകാരെക്കാള്‍ പൊതു സമൂഹത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തു കാണാം ,നാസ്തികരും , മാര്‍ക്സിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും ബി.ജെ .പി ക്കാരും ,യുക്തിവാദികളും ഒക്കെ അതില്‍ ഉണ്ടായിരുന്നു , അവരെയാണ് ചെകനൂരിന്റെ അനുയായികളായി ആയി താങ്കള്‍ തെറ്റിദ്ധരിച്ചത് , മത ഭീകരത പൊതു സമൂഹത്തിന്റെ കൂടി ഉത്കണ്ടയാനല്ലോ ? പിന്നെ പ്രാസംഗികന്‍ താങ്കളും ആയിരുന്നല്ലോ :)

ഖുര്‍ആന്‍ സുന്നത്തുകാര്‍ യുക്തി വാദികലോ നാസ്തികരോ അല്ല , യുക്തി വാദികള്‍ ഖുര്‍ആന്‍ സുന്നത്തകാരല്ലാതതുപോലെ തന്നെ , അതെ സമയം , നിലവിലുള്ള ഇസ്ലാമിനെ അഥവാ - ഹദീസുകലാല്‍ മലിനമായ ഇസ്ലാമിനെ- ഖുര്‍ആന്‍ കൊണ്ട് ശുദ്ധീകരിചെടുക്കുക എന്നതാണ് ഖുര്‍ആന്‍ സുന്നത്തുകാരുടെ ദ്വൗത്യം , ആയതിനു പൊതു സമൂഹത്തിന്റെ സഹരണം തേടുകയും ചെയ്യുന്നു .

ea jabbar said...

മറ്റൊരു പഴയ പോസ്റ്റില്‍നിന്നുള്ള ഭാഗം ഈ ചര്‍ച്ചയില്‍ പ്രസക്തന്മെന്നു തോന്നുന്നതിനാല്‍ ഇവിടെ പോസ്റ്റുന്നു:--.....
....
ഇറാനിലെ പെണ്ണുങ്ങളുടെ സ്വാതന്ത്രയത്തെ കുറിച്ച് വാചാലമാകുന്നുണ്ട് മറ്റൊരു സുഹൃത്ത്. ഇറാനിലെ ഇസ്ലാമും സൌദിയിലെ ഇസ്ലാമും ഒന്നു തന്നെയെന്നാണു മറ്റൊരു വാദം. ഇസ്ലാമിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പോലുമില്ലാത്തവര്‍ക്കേ ഇതൊക്കെ അംഗീകരിക്കാനാവൂ.

ഇറാനില്‍ സ്ത്രീകള്‍ക്ക് വളരെയേറെ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊന്നും ഇസ്ലാമിന്റെ മഹത്വത്തിനു തെളിവായി കാണാന്‍ പറ്റില്ല. അതി പുരാതനമായ നാഗരിഗത നിലനിന്ന ഭൂപ്രദേശങ്ങളാണ് ഇറാന്‍, ഇറാഖ്, ഈജിപ്ത് മുതലായവ . ഇസ്ലാമിന്റെ ക്രൂരമായ അധിനിവേശം മൂലം ആ സംസ്കൃതികളെല്ലാം തകര്‍ക്കപ്പെടുകയാണുണ്ടായത്. എങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ കുറെയൊക്കെ ആ പ്രദേശങ്ങളില്‍ നിലനിന്നു. കൂടാതെ പാശ്ചാത്യവല്‍ക്കരണം വന്‍ തോതില്‍ നടക്കുകയും ജനങ്ങളുടെ സംസ്കാരത്തില്‍ മതാതീതമായ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

പര്‍ദ്ദയണിയാന്‍ നിയമപരമായ നിര്‍ബ്ബന്ധമുണ്ടെങ്കിലും ഇറാനിലെ സ്ത്രീകള്‍ ഇസ്ലാമിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പൂര്‍ണ്ണമായും ഒതുങ്ങി ജീവിക്കുന്നില്ല. ഇറാന്‍ ജനതയും ഇസ്ലാമിനെ പല മേഖലകളിലും തള്ളിക്കളഞ്ഞിട്ടുണ്ട്.

ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം. കഴിഞ്ഞതിന്റെ മുന്‍പിലത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഖാതമിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അതിന്റെ തെരഞ്ഞെടുപ്പു പത്രികയില്‍ ജനങ്ങള്‍ക്കു മുമ്പില്‍ വെച്ച ഒരു വാഗ്ദാനം , സ്ത്രീകള്‍ക്കും പുരുഷനു തുല്യം സ്വത്തവകാശം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തും എന്നതായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ 80% ഇറാന്‍ കാരും ഖാതമിക്കാണു വോട്ടു നല്‍കിയത്. നമ്മുടെ ഇന്ത്യയിലാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഇങ്ങനെയൊരു വാഗ്ദാനം നല്‍കുന്നതെങ്കില്‍ ആ പാര്‍ട്ടിക്ക് എത്ര മുസ്ലിംങ്ങളുടെ വോട്ടു കിട്ടും? ഖുര്‍ ആനിലെ നിയമത്തെയാണവിടെ ഈ വിധം ജനം തള്ളിക്കളഞ്ഞതെന്നോര്‍ക്കുക. നിയമം ,സൈന്യം തുടങ്ങിയ പ്രധാന മേഖലകളില്‍ മതത്തിന്റെ പിടി മുറുക്കിക്കൊണ്ടുള്ള ഒരു ഭരണഘടനയും സംവിധാനവും നിലനിക്കുന്നതു കൊണ്ടു മാത്രമാണ് ഇറാന്‍ ഇന്നും ഒരു ഇസ്ലാമിക സ്റ്റേറ്റ് ആയി അറിയപ്പെടുന്നത്.


ഇറാന്‍ സിനിമകളില്‍ പെണ്ണുങ്ങള്‍ പര്‍ദ്ദയിട്ട് അഭിനയിക്കുന്നത് കണ്ട് ഊറ്റം കൊള്ളുന്നുണ്ട് നമ്മുടെ ചില ബ്ലോഗ് സുഹൃത്തുക്കള്‍.

.ആ പെണ്ണുങ്ങള്‍ അഭിനയിക്കുക മാത്രമല്ല ഒന്നാംതരം സിനിമകള്‍ സംവിധാനം ചെയ്യുകയും അതു വഴി ആവുന്നത്ര തങ്ങളുടെ ആത്മ സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു. ഇസ്ലാമിന്റെ മതില്‍ കെട്ടിനുള്ളിലെ വീര്‍പ്പുമുട്ടലുകളെ തന്നെയാണു മിക്ക ഇറാനി സിനിമകളും ആവിഷ്കരിച്ചിട്ടുള്ളത്.

ea jabbar said...

മലപ്പുറത്ത് അടുത്ത കാലത്തു നടന്ന ഒരു ഇറാന്‍ ചലച്ചിത്ര മേളയില്‍ സിനിമ കാണാന്‍ എന്റെ സുഹൃത്തുക്കളായ ഏതാനും സോളിഡാരിറ്റിക്കാരും വന്നിരുന്നു. ഓപന്‍ ഫോറം ചര്‍ച്ചയില്‍ എല്ലാവരും സിനിമകളിലെ ഇതിവൃത്തത്തെകുറിച്ചും സാങ്കേതികമികവുകളെകുറിച്ചുമൊക്കെ സജീവമായി ചര്‍ച്ച ചെയ്യുകയുണ്ടായി. എന്നാല്‍ സോളിഡാരിറ്റിക്കാര്‍ ആകെ ശ്രദ്ധിച്ചത് സിനിമയിലെ പെണ്ണുങ്ങളുടെ ഉടുപ്പിന്റെ നീളവും വീതിയുമൊക്കെയായിരുന്നു. അതു പറഞ്ഞ് ഇസ്ലാമിന്റെ പേരില്‍ അവരും ഊറ്റം കൊണ്ടു.

അന്നു പ്രദര്‍ശിപ്പിച്ച ഒരു സിനിമയുടെ ആശയം ചുരുക്കിപ്പറയാം. ഇസ്ലാമും ഇറാന്‍ സിനിമയും തമ്മിലുള്ള ബന്ധം മനസ്സിലാക്കന്‍ അതു സഹായകമാകും.

കഴിഞ്ഞ ഒരു ലോക കപ്പ് ഫുട്ബോളില്‍ ഇറാന്‍ അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. ഇറാനില്‍ ഫുട്ബോള്‍ ജ്വരം ഇരമ്പി മറിയുകയാണ്. ടെഹ് റാനില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള മത്സരം നടക്കുന്നു. പുരുഷാരം സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ്. കൂട്ടത്തില്‍ മത്സരം കാണാന്‍ ആര്ത്തി പൂണ്ട ഒരു പെണ്‍ കുട്ടി ആണ്‍ വേഷം ധരിച്ച് സംഘാടകരെ കബളിപ്പിച്ച് സ്റ്റേഡിയത്തിലെ ഗ്യാലറിയിലെത്തുന്നു. [പെണ്ണുങ്ങള്‍ക്കു ഫിട്ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശനം നിഷിദ്ധമാണ്.] ഗ്യാലറിയില്‍ വെച്ച് അവള്‍ പിടിക്കപ്പെടുന്നു. പോലിസ് അവളെ ഒരു മതില്‍ക്കെട്ടിനകത്തു തടഞ്ഞു വെക്കുന്നു. കളി കാണാന്‍ കഴിയാതെ വിഷമിക്കുന്ന ആ പെണ്‍ കുട്ടിയുടെ ആത്മ സംഘര്‍ഷങ്ങള്‍ മനോഹരമായി സിനിമ വരച്ചു കാട്ടുന്നു. ഒരു പഴുതിലൂടെ ഒരു നോട്ടമെങ്കിലും കാണാനായി അവള്‍ പല സൂത്രങ്ങളും പ്രയോഗിച്ചു നോക്കുന്നുണ്ട്. ടോയ്ലെറ്റില്‍ പോകണ മെന്നാവശ്യപ്പെടുമ്പോള്‍ പോലിസുകാര്‍ വല്ലാതെ കുഴയുന്നു. അവിടെ പെണ്ണുങ്ങള്‍ക്കുള്ള ടോയ്ലെറ്റില്ല. അവസാനം പോലിസ് കാവലില്‍ ആണുങ്ങളുടെ ടോയ്ലെറ്റില്‍ കൊണ്ടു പോകുന്നു അവിടെനിന്നും രക്ഷപ്പെട്ടു കളികാണാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ഒടുവില്‍ കളി കഴിഞ്ഞു വിട്ടയക്കപ്പെടുന്ന പെണ്‍ കുട്ടി വിജയാഹ്ലാദത്തിന്റെ ഘോഷയാത്രയില്‍ എല്ല്ലാം മറന്നു ലയിച്ചു ചേരുന്നു. അവളെ അറസ്റ്റു ചെയ്യാന്‍ വന്ന പോലിസുകാരും പരി‍സരം മറന്ന് അവളോടൊപ്പം ആഘോഷത്തില്‍ പങ്കു ചേരുന്നു.....!


ഈ സിനിമ കണ്ടിറങ്ങിയ ശേഷമാണ് “ കണ്ടില്ലേ ഇസ്ലാമികവേഷം ധരിച്ചും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു!” എന്നു നമ്മുടെ സോളിഡാരിറ്റിക്കാരന്‍ ആവേശം കൊള്ളുന്നത്.!!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഒമര്‍ മുക്തര്‍,

സ്വാഗതം. ഞാനിന്നലെ പരിചയപ്പെട്ടവരില്‍ കുറച്ച് പേര്‍ നാസ്തികരായിരുന്നു. ശരിയാണ്, അവരൊക്കെ കുര്‍-ആന്‍ സുന്നത്ത് സൈസൈറ്റിയുടെ പ്രവര്‍ത്തകരായിക്കൊള്ളണമെന്നില്ല. മാത്രമല്ല എന്റെ കോഴിക്കോട്ടെ സുഹൃത്തുക്കളില്‍ തന്നെ 30-35 പേരെയെങ്കിലും അവിടെ കാണാനായി. അപ്പോള്‍ ആകെക്കൂടി തോന്നിയ കാര്യമാണ് എഴുതിയത്. എന്നാല്‍ ഭൂരിപക്ഷവും വിശ്വാസികളായിരുന്നുവെന്നാണ് എനിക്കും തോന്നിയത്. അങ്ങനെയുള്ളവരുമായി അത്ര ഇടപഴകാനായില്ല. അങ്ങനെ മൊത്തത്തില്‍ ഒരു നിരീക്ഷണം നടത്തിയെന്നേയുള്ളു. താങ്കള്‍ പറഞ്ഞതാവും ശരി;ആദ്യപ്രസ്താവം പിന്‍വലിക്കുന്നു.

ഖുര്‍-ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ഭാരവാഹികളും അദ്ധ്യക്ഷനും സ്വാഗതപ്രാസംഗികനും ഉദ്്ഘാടകയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കുര്‍-ആന്‍ മഹത്വം തന്നെയാണ് പ്രസംഗിച്ചത്. അവരോട് സംസാരിച്ചപ്പോഴും അവര്‍ നിരീശ്വരവാദികളാണെന്ന് തോന്നിയില്ല.
എനിക്കവര്‍ ചേകന്നൂരിന്റെ കുറച്ച് രചനകള്‍ സമ്മാനിക്കുകയും ചെയ്തു. തീവണ്ടിയിലിരുന്ന് അതില്‍ ചിലത് വായിച്ചതില്‍ കുര്‍-ആന്‍ മഹത്വവിളമ്പരം മാത്രമാണ് അതിലൊക്കെ കണ്ടത്. No atheist stuff.

വൈകിട്ടത്തെ പരിപാടിയില്‍ പൊതുസമൂഹത്തെ കൂടി് പങ്കെടുപ്പിച്ചെന്നത് ശരിയാണ്. ചില അന്യമതവിശ്വാസികളേയും അവിടെ കണ്ടു. വിശേഷിച്ചും വേദിയിലുണ്ടായിരുന്നു കേരള ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശ്രീ. ബാബുവടക്കം ചില വി.എച്ച്.പി പ്രവര്‍ത്തകര്‍. ചേകന്നൂരിന്റെ അനുയായികളെക്കുറിച്ച് പറയട്ടെ, ഇത്ര പുരോഗമനാഭിമുഖ്യമുള്ള, സഹിഷ്ണുതാ മനോഭാവമുള്ള മുസ് ളീംങ്ങളെ മുമ്പ് കണ്ടിട്ടില്ല.

ഇതാണ് ഇസഌമെങ്കില്‍ തന്റെ പിതാവ് 'ഖുര്‍-ആന്‍ ഒരു വിമര്‍ശനപഠനം' എന്ന പുസ്തകം എഴുതില്ലായിരുന്നുവെന്ന് സനല്‍ ഇടമുറക് പറയുകയുണ്ടായെന്നും അങ്ങനെയെങ്കില്‍ യുക്തിവാദത്തിലേക്ക് പോയ മുസ് ളീങ്ങള്‍ക്ക് എന്തുകൊണ്ട് ഈ മതത്തിലേക്ക് തിരിച്ചുവന്നുകൂടാ എന്നും ഒരു രസികന്‍ ചോദിച്ചെന്ന് ഒരു സുഹൃത്ത് അവിടെവച്ച് എന്നോട് പറയുകയുണ്ടായി.

Sajnabur said...

പ്രിയെപെട്ട ഇന്ത്യന്‍,

ഇസ്ലാമോഫോബിയ, വികസിത പാശ്ചാത്യന്‍, അധീശവര്‍ഗ്ഗം, പൈശാചികവല്ക്കരണം, സങ്കീര്ണ്ണമായ ലോകസാഹചര്യം, മുസ്ലിം നാമധാരികകള്‍ എന്നീ ഉത്തരതിന്നു കാളിദാസും മറ്റും പ്രതികരിച്ചത് കണ്ടു.
..........................................................

** ആരാണീ പ്രവര്ത്തതകര്‍?. മുസ്ലിം ലോകത്തും ഇങ്ങനെ ഒരു പ്രവര്ത്തകരെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. ഇവരുടെ സന്ഘടനെയും പ്രതികരണ രീതിയും ഒന്നരിയെനമെന്നുണ്ട്.**
“സുഹൃത്തെ, മുസ്ലിങ്ങള്ക്കിസടയില്‍ നടക്കുന്ന ആശയസമരങ്ങളെ കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കൂ. മതത്തിന്റെങ മനുഷ്യപക്ഷ വായന മുതല്‍ ആത്മീതയുടെ തുരുത്തിലേക്കുള്ള ഒളിച്ചോട്ടം വരെ അവിടെയുണ്ട്”.

ഞാന്‍ അന്വഷിച്ചിട്ടു കാണാന്‍ പറ്റാത്ത കൊണ്ടാണ് കണ്ടെത്തിയ നിങ്ങളോട് ചോദിച്ചത്. വീണ്ടും നിങ്ങള്‍ എന്നോട് അന്വഷിക്കനാണ് പറയുന്നത്.
ഗള്ഫിളല്‍ ചില സാംസ്കാരിക സംഘടനയില്‍ സഹകരിച്ചത് കൊണ്ട് ജനാധിപത്യതിന്നും മറ്റും ആഗ്രഹിക്കുന്ന ചില സ്വധേഷികെലുമായി ആശയവിനിമയം നടത്തിയിരുന്നു പക്ഷെ ഇവര്‍ ഒന്നുകില്‍ free thinkers അല്ലെങ്കില്‍ വ്യത്യസ്തമായ personal grudge ഉള്ളവര്‍ എന്നിങ്ങനെയാണ് കാണാന്‍ കഴിഞ്ഞത്.
അല്ലാതെ ഇസ്ലാമിക പ്രവര്ത്ത്കരെ ഈ വക കാര്യങ്ങള്ക്ക് പ്രവര്ത്തിക്കുന്നത് കാണാന്‍ കഴിഞ്ഞട്ടില്ല. ഇനി ഇസ്ലാമിക പ്രവര്ത്തകര്‍ എന്ന് പറയുന്നവരുടെ മാനദണ്ഡം മുസ്ലിം നാമധേയം മാത്ര മാനെങ്ങില്‍ ശരി....തങ്ങളോട് ഞാന്‍ യോജിക്കുന്നു.

........................................................................

“താങ്കള്‍ (യുക്തിവാദി) ഉയര്ത്തുന്ന പ്രസക്തമായ ഏതൊരു കാര്യത്തിനും ഇസ്ലാം വിശ്വാസിയായിക്കൊണ്ട് തന്നെ പിന്തുണ നല്കാഘന്‍ മതം എന്നെ പഠിപ്പിച്ചിട്ടുണ്ട്”.
“നിങ്ങള്‍ ഈ പറയുന്ന കാര്യം ഒന്ന് തെളിവ് സഹിതം അവതരിപിച്ചാല്‍ നന്നായിരുന്നു.
എന്ധോ ഒരു അപാകത പോലെ ഒന്ന് മനസ്സിലാക്കാനുള്ള ആഗ്രഹംകൊണ്ടാണ്”.

ഇതിനു താങ്കളുടെ തെളിവൊന്നും കണ്ടില്ല.

Any way thanks for your reply.

ഇന്ത്യന്‍ said...

പ്രിയ Sajnabur,

എന്‍റെ ഒടുവിലത്തെ മറുപടികള്‍ ജബ്ബാര്‍ മാഷിനു ഏതാണ്ടൊക്കെ മനസ്സിലായി എന്നാണു അദ്ധേഹത്തിന്റെ പ്രതികരണത്തില്‍ നിന്നും മനസ്സിലായത്‌. ഞാന്‍ ഏതെന്കിലും സംഘടനയെ ഉദ്ദേശിച്ചല്ല എഴുതിയത്. എല്ലാ മതങ്ങളും പങ്കുവെക്കുന്ന ചില മൂല്യങ്ങളുണ്ട്. എന്നാല്‍ മതങ്ങളാണ് ഈ മാനുഷിക മൂല്യങ്ങള്‍ സൃഷ്ടിച്ചത് എന്നൊരു അഭിപ്രായവുമില്ല. അത് പ്രകൃത്യാ ഉള്ളതാണ്. മതങ്ങളുടെ അവകാശവാദ പ്രകാരം അത് ദൈവസൃഷ്ടിയുടെ ഭാഗമാണ്. അത് മനുഷ്യപ്രകൃതിയാണ്. മതങ്ങളുടെ പ്രബോധനം, ഈ മാനുഷിക മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കാനാണ്. അതായത്‌ മനുഷ്യന്റെ യഥാര്‍ത്ഥ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കാനാണ് മതത്തിന്‍റെ ഉത്ബോധനം. രവിചന്ദ്രന്‍ സാര്‍ തെളിയിക്കാന്‍ ശ്രമിച്ചത്‌, മതങ്ങള്‍ ഇല്ലാതെയും ഇത്തരം മൂല്യങ്ങള്‍ നിലകൊള്ളും എന്നതും.

മതം മാത്രമല്ല, യുക്തിവാദവും, ഇതര പ്രത്യയശാസ്ത്രങ്ങളും എല്ലാം തന്നെ സ്ഥാപനവല്ക്കരിക്കപ്പെട്ടാല്‍ മനുഷ്യവിരുദ്ധവും പ്രകൃതിവിരുധവുമാവും. ഈ ജീര്‍ണ്ണതകളെ പ്രതിരോധിക്കാന്‍ എന്ത് മെക്കാനിസം ആണ് മതങ്ങളിലും മറ്റു പ്രത്യയശാസ്ത്രങ്ങളിലും ഉള്ളത് എന്നത് പ്രധാനമാണ്. ത്യാഗം, സത്യസന്ധത, നീതി, തുടങ്ങി ഉദാത്ത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതങ്ങള്‍ എന്നും ജീര്‍ണ്ണതകള്‍ക്ക് നേരെ പ്രതികരിക്കുന്ന ഒരു വിഭാഗത്തെ സജീവമാക്കി നിര്‍ത്തുന്നുണ്ട്. മതത്തിന്‍റെ ക്രിയാത്മകമായ ഈ വശത്തെയാണ് മതത്തെ പഠിക്കുമ്പോള്‍ പരിഗണിക്കേണ്ടത്. മതം എന്നാല്‍ പുരോഹിതമതം എന്നൊരു തെറ്റിധാരണ ഇവിടെയുണ്ട്. മതം പുരോഹിതരെ വെല്ലുവിളിക്കുന്ന ആക്റ്റിവിസമാണ് എന്നറിയാന്‍ പ്രയാസപ്പെടുന്നത് മതത്തെ കുറിച്ച് മതം എന്ത് പറയുന്നു എന്നറിയാനുള്ള യുക്തിബോധം നാം കാണിക്കാത്തത് കൊണ്ട് മാത്രമാണ്. മതം വിപ്ലവാത്മകമായി പരിവര്ത്തിപ്പിച്ച സമൂഹങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാവുന്നത്തെ ഉള്ളൂ. ജബ്ബാര്‍ മാഷിനു പോലും മതം കാലത്തെ അതിജയിക്കുന്ന മൂല്യം പ്രദാനം ചെയ്യുന്നുണ്ടോ എന്ന സംശയം മാത്രമേ ഉള്ളൂ. അല്ലാതെ മതം അതിന്റെ പ്രഥമ പ്രബോധിതരുടെ ജീവിതത്തില്‍ വരുത്തിയ വിപ്ലവാത്മക മാറ്റത്തെ കുറിച്ച് അദേഹത്തിന് പോലും സംശയം ഉണ്ടാവില്ല. മത സമൂഹം പിന്തുടരുന്നത് ആ പാഠങ്ങളെയാണ്. അതില്‍ ആചാരങ്ങളല്ല, മനുഷ്യ മനസ്സിനെ ഉന്നതമായ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രചോദനമാണ് പ്രാധാന്യമുള്ളത്.

മതം അടഞ്ഞ ഗുഹയാണ് എന്ന് പറയുമ്പോള്‍,പുരോഹിത മതം അങ്ങിനെ തന്നെയാണ് എന്ന് സമ്മതിക്കേണ്ടി വരും. എന്നാല്‍ മതം, സ്വയം നവീകരിക്കുന്ന ചിന്താപദ്ധതിയാണ്. അത് കാലഘട്ടത്തിനോടു പ്രതികരിക്കുന്ന ആക്റ്റിവിസമാണ്. അത് കൊണ്ടാണ് ജബ്ബാര്‍ മാഷിനു കെട്ടുകാഴ്ചകളായി തോന്നുന്ന മതത്തിന്റെ ജനോപകാരപ്രദമായ ഇടപെടല്‍ മതവിശ്വാസിക്ക് വിശ്വാസത്തിന്‍റെ ഭാഗമായി മനസ്സിലാക്കാന്‍ കഴിയുന്നത്. മതവിശ്വാസിക്ക് മതത്തിന്‍റെ വെറും ജഡരൂപമായി തോന്നുന്നതിനെ മതമായി പരിചയപ്പെടുത്താന്‍ യുക്തിവാദികള്‍ക്ക് അത്യുല്സാഹവും മതത്തിന്‍റെ ക്രിയാത്മക വശത്തെ മറച്ചു പിടിക്കുക എന്ന അജണ്ടയുള്ളത് കൊണ്ട് തന്നെ.

ജനാധിപത്യത്തെയും മറ്റും കുറിച്ച് ശ്രീമാന്‍ കാളിദാസന്‍ എഴുതിയത വായിച്ചു. തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായാലും ഒബാമയ്ക്ക് വയറിളക്കം പിടിച്ചാലും മുസ്ലിം ലീഗ് യോഗത്തില്‍ ബിരിയാണി കഴിച്ചാലും, മഴ പെയ്താലും പെയ്തില്ലെങ്കിലും, റോഡിലെ കുണ്ടും കുഴിക്കും പോലും ഇസ്ലാമിനെതിരെ പ്രതികരിക്കുന്ന ഒരാളോട് എങ്ങിനെയാണ് സംവദിക്കുക? അദ്ധേഹത്തിനു ലളിതമായ സംവാദം എന്നാല്‍ അറുനൂറു കോടി മനുഷ്യരുടെ ഇടയില്‍ നടക്കുന്ന പല സംഭവങ്ങളെയും നിറം കൊടുത്ത്‌, സാമാന്യവല്‍ക്കരിച്ചു അവതരിപ്പിക്കുക എന്ന ലളിതവല്‍ക്കരണമാണ്. അതില്‍ നിന്നും തര്‍ക്കമാല്ലാതെ സംവാദം നടക്കാനുള്ള സാധ്യത കുറവാണ്.

തുടരുന്നു.....

ഇന്ത്യന്‍ said...

ഇപ്പോള്‍ തന്നെ നോക്കൂ, ഖട്ഗത്തെ കുറിച്ച് ഒരു ക്വോട്ട് കണ്ടു. അത് എവിടെ നിന്ന് കിട്ടി. അത് മുഴുവനായും പറയാമോ? മാന്യമായ നിരൂപണം നടത്താന്‍ തയ്യാറാണോ ഇങ്ങിനെയൊക്കെ ചോദിച്ചാല്‍ ഫലം നാസ്തി. ഇസ്ലാം പ്രചരിച്ചത് വാള്‍തലപ്പിലൂടെയല്ല എന്ന് സമര്‍ഥിക്കാന്‍ രചിച്ച ഒരു പുസ്തകത്തില്‍ നിന്നും തലയും വാലും വെട്ടിമാറ്റി ആശയവൈകൃതം ഉണ്ടാക്കിയ ഒരു ഉദ്ധരണിയാണത്.

കാളിദാസന്‍ എഴുതിയതിലെ ഒരു കാര്യം പൊളിറ്റിക്കല്‍ ഇസ്ലാമാണ് വില്ലന്‍ എന്നതാണ്. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന പ്രയോഗം തന്നെയും സ്വീകാര്യമാല്ലെങ്കിലും അതിലുള്ള ശരി, അധീശവര്‍ഗ്ഗത്തെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ ശക്തി എന്ന നിലയില്‍ ഇസ്ലാമിനെ ആരൊക്കെയോ ഭയപ്പെടുന്നു എന്നതാണ്.

യുക്തിബോധം മനുഷ്യരുടെ സഹജ സ്വഭാവമാണ്. ഒരാള്‍ യുക്തിവാദി ആവുന്നിടത്തല്ല അയാളിലെ യുക്തി പ്രവര്‍ത്തനം തുടങ്ങുന്നത്. മതത്തിനകത്ത്‌ ആശയസമരം എന്നുമുണ്ട്. അത്തരം ആശയസമരങ്ങളില്‍ നിന്നാണ് കാലഘട്ടത്തിനോടു മൂല്യബോധത്തോടെ പ്രതികരിക്കാനുള്ള സജീവത അത് നേടിയെടുക്കുന്നത്. ഈ സജീവതയെ സംവാദവിഷയമാക്കാതെയാണ് യുക്തിവാദികള്‍ മതവിശ്വാസത്തെ നിരൂപണം(?) ചെയ്യുന്നത്.

ശുഭ്രമായ കാന്‍വാസില്‍ മനുഷ്യന്‍റെ പ്രതിഭ വരച്ച ചിത്രങ്ങളായിരുന്നു ഫാഷിസവും നാസിസവും ലോകത്ത്‌ ഇന്നോളമുണ്ടായ കൂട്ടക്കൊലകളും. കേവല യുക്തിവാദം ആര്‍ക്കും ഇടം കൊടുക്കുന്ന വിശാലമായ ആകാശമാണ്. അവിടെയാണ് സ്റ്റാലിനും പോള്‍പോര്‍ട്ടും മാവോയും ചിത്രം വരച്ചത്. അറിഞ്ഞവരും അറിയാത്തവരുമായ പലരും കയറിക്കളിച്ച ആ മൈതാനത്ത്‌ നിന്ന് സാത്വികത പ്രചരിപ്പിക്കുന്ന മതങ്ങളെ വിമര്‍ശിക്കുന്നതില്‍ ഒരല്പം സങ്കോചം വേണ്ടേ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇന്ത്യന്‍,

You always appear to have too many irons in the fire. And care to attend none.
'പുരോഹിതമത'ത്തെ അതിലംഘിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന നിലയില്‍ താങ്കളുടെ മതത്തില്‍ നിലവിലുണ്ടെന്ന് പറയുന്ന ഈ 'സൃഷ്ടിപരമായ വശം' ലളിതമായി ഒന്നു വിശദീകരിക്കാമോ? അതിന് മൊത്തത്തില്‍ മതത്തിലുള്ള സ്വാധീനവും.

ea jabbar said...

പുകമറയുണ്ടാക്കി സോളിഡാരിറ്റി നാടകം ആവര്‍ത്തിക്കുകയാണു ഇന്ത്യന്‍ . പുരോഹിതര്‍ക്കു മാത്രമായി ഒരു മതവും സര്‍ഗ്ഗാത്മക ഇടപെടലിന്റെ മറ്റൊരു ഇസ്ലാമും ഒക്കെ ഉണ്ടെന്ന വാദം ശുദ്ധ കാപട്യമാണ്. ഇസ്ലാമിന്റെ അടിസ്ഥാനം ഖുര്‍ ആനും ഹദീസുമാണ്. പുരോഹിതന്മാര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഗോത്ര കാല ജീവിതവുമായി മാത്രം ബന്ധപ്പെട്ട മതമൂല്യങ്ങള്‍ 99%വും കാലഹരണപ്പെട്ടതാണ്. അതിനെ കാലാനുസൃതം വ്യാഖ്യാനിച്ചൊപ്പിക്കുക എന്ന സാഹസമാണ് ഇന്ന് ആധുനിക മതവക്താക്കള്‍ ഏറ്റെടുത്തു നടത്തുന്നത്. വ്യാഖ്യാനം കൊണ്ടും നില നിര്‍ത്താനാവാത്ത വിധം ജീര്‍ണിച്ചു നാറിയതാണു മതമൂല്യങ്ങള്‍ എന്ന തിരിച്ചറിവില്‍ നിന്നാണു മതവുമായി പുലബന്ധമില്ലാത്ത ആധുനിക മാനവിക വിഷയങ്ങളെ ഏറ്റെടുത്തുകൊണ്ട് അതൊക്കെ മതമാണെന്നു തെറ്റിദ്ധരിപ്പിക്കാനുള്ള കപട നാട്യങ്ങള്‍ ഉടലെടുക്കുന്നത്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇന്ത്യന്‍,


"ചരിത്രത്തിന്റ ചക്രങ്ങള്‍ ഉരുളുമ്പോള്‍ മനുഷ്യസമൂഹം പുതുമയുടേയും
പുരോഗതിയുടേയും പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുന്നു. പക്ഷേ, ഈ മുന്നേറ്റം ഒരു നേര്‍രേഖയിലല്ല. മറിച്ച് ഒരു അറക്കവാളിന്റെ വായ്ത്തലയുടെ ആകൃതിയാണതിനുള്ളത്. കയറിയുമിറങ്ങിയുമാണ് പ്രയാണം. ഇടയ്ക്കിടെ തിരിച്ചടികളുണ്ടെങ്കിലും സമൂഹമനഃസാക്ഷി നിരന്തരമായി നവീകരിക്കപ്പെടുന്നുണ്ട്. ഇത്തരം തിരിച്ചടികളില്‍ പലതും സൃഷ്ടിച്ചിട്ടുള്ളത് മതവും സ്വേച്ഛാതിപതികളുമാണ്." ('നാസ്തികനായ ദൈവം'-പേജ്-298)

ചെങ്കിസ്ഖാന്‍, കലിഗുള പോലുള്ള റോമന്‍ ചക്രവര്‍ത്തിമാര്‍, ചില ഓട്ടോമന്‍ സുല്‍ത്താന്‍മാര്‍, ഇദി അമീനെപ്പോലുള്ള നരധമന്‍മാര്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിറ്റ്‌ലര്‍ അത്ര വലിയ തിന്മയാണെന്ന് പറയാനാവില്ല. സ്വപിതാവിനെപ്പോലും കൊല്ലാക്കൊല ചെയ്ത ഭ്രാതൃഹത്യയില്‍ ആഴത്തില്‍ അഭിരമിച്ച ക്രൂരനും ചതിയനുമായിരുന്ന ഔറംഗസീബായിരുന്നു മുഗളന്‍മാരിലെ ഏറ്റവും മുന്തിയ മതഭക്തന്‍! ഹിറ്റ്‌ലറിന് ആധുനിക സാങ്കേതികവിദ്യയും ആയുധങ്ങളുമുണ്ടായിരുന്നതിനാല്‍ ഒരുപാടുപേരെ വളരെപെട്ടെന്ന് കൊല്ലാനായി. ഇന്നാകട്ടെ, ബുഷിനും ഒബാമയ്ക്കും ഹിറ്റ്‌ലറെക്കാള്‍ എളുപ്പത്തിലത് സാധിക്കും. പക്ഷെ പണ്ടത്തേപ്പോലല്ല. നമ്മുടെ സമൂഹം ഇന്നതൊന്നും എളുപ്പത്തില്‍ അനുവദിച്ച് കൊടുക്കില്ല. നാം യുദ്ധത്തേയും മനുഷ്യക്കുരുതിയോടും അതിശക്തമായി സമരം ചെയ്യും. ഇനിയൊരു ഹിറ്റ്‌ലറെ നാം അത്രയെളുപ്പം വാഴിക്കില്ല.

രവിചന്ദ്രന്‍ സി said...

തിന്മ പ്രവര്‍ത്തിക്കുന്ന ഒരാള്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന ഒറ്റക്കാരണം മുന്‍നിറുത്തി തിന്മ വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ ചിഹ്നമാണെന്ന് അനുമാനിക്കാനാവില്ല. നേരെമറിച്ച് അയാളുടെ വിശ്വാസം അല്ലെങ്കില്‍ അവിശ്വാസം തിന്മ അഴിച്ചുവിടുന്നതില്‍ എന്തുപങ്കാണ് വഹിച്ചിട്ടുള്ളത് എന്നതാണ് പ്രസക്തമായ ചോദ്യം. ഒസാമാ ബിന്‍ ലാദനെപോലുള്ള ഭീകരവാദികള്‍ തങ്ങളുടെ മതവിശ്വാസത്തെ ആധാരമാക്കിയാണ് ലോകം മുഴുവന്‍ കൊലക്കളങ്ങള്‍ സൃഷ്ടിക്കുന്നത്. മതത്തിന്റെ പേരില്‍ നടന്ന കൂട്ടക്കൊലകളായിരുന്നു കുരിശുയുദ്ധങ്ങള്‍. പക്ഷേ, എല്ലാവരുടേയും കാര്യമങ്ങനെയല്ല. ഇത്തരത്തില്‍ തലയെണ്ണി കണക്കെടുക്കുന്നത് ബാലിശമാണ്. എടുക്കാന്‍ തുനിഞ്ഞാല്‍ മതത്തിനുണ്ടാകുന്ന പരാജയം ഭീമമായിരിക്കും.

റോമന്‍ കത്തോലിക്കനായിരുന്ന ഹിറ്റ്‌ലറേയും കുട്ടിക്കാലത്ത് വൈദികനാവാന്‍ പഠിച്ച സ്റ്റാലിനേയും മതത്തിന്റെ അക്കൗണ്ടിലും പെടുത്താന്‍ എന്താണ് താങ്കള്‍ക്ക് താല്‍പര്യമില്ലാത്തത്? ലോകം കണ്ട അതിക്രൂരരായ ഭരണാധികാരികളില്‍ 95 ശതമാനവും മതവിശ്വാസികളായതുകൊണ്ടാണോ?! ലിസ്റ്റ് വേണോ ഇന്ത്യന്‍? 20 നൂറ്റാണ്ട് വരെ എണ്ണപ്പെട്ട അവിശ്വാസികളായ ഭരണാധികാരികളേ ഇല്ലെന്ന് ഓര്‍ക്കുന്നത് നന്ന്.

ഭാവനാരഹിതവും ആവര്‍ത്തനദൂഷ്യമുള്ളതുമായ ഹിറ്റ്‌ലര്‍-സ്റ്റാലിന്‍ വാദം തുടരാനാണ് ഉദ്ദേശമെങ്കില്‍ സ്വാഗതം. പക്ഷെ വിഷയത്തില്‍ തന്നെ നില്‍ക്കണം. ലിങ്കുകളിലെ തെറ്റു ചൂണ്ടിക്കാട്ടാന്‍ പറഞ്ഞപ്പോള്‍ ശ്രദ്ധിക്കാതെ എന്നോട് തുരുതുരെ ചോദ്യം ചോദിച്ചതുപോലുള്ള രീതി സ്വീകാര്യമല്ല.

ea jabbar said...

ഇന്നലെ മക്കക്കടുത്ത് വാഹനപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ സൂക്ഷിച്ചതിന്റെ വാര്‍ത്തയില്‍ ഇങ്ങനെ കാണുന്നു. ഫമിജാസിന്റെയും സഫ് വാന്റെയും മൃതദേഹങ്ങള്‍ മക്ക ആശുപത്രിയിലും ബെന്നി ചെറിയാന്റെ മൃതദേഹം ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു... ? ബെന്നി കാഫറാണല്ലോ. മക്കയില്‍ കാഫറുകള്‍ക്ക് [അവരുടെ മയ്യത്തിനും] പ്രവേശനമില്ലാത്തതാണോ കാരണം ???

ChethuVasu said...

വിശ്വാസികള്‍ യഥാര്‍ത്ഥത്തില്‍ അവിശ്വാസികള്‍ ആയതു കൊണ്ടല്ലേ അവര്‍ക്ക് വിശ്വാസം അത്ര മേല്‍ പ്രധാനമാകുന്നത് ..? വിശ്വാസിയാകാനുള്ള അവിശ്വാസിയുടെ നിദാന്തമായ ശ്രമമല്ലേ മത കര്‍മ്മങ്ങള്‍ ..? അവ ഓരോ ദിവസവും ആവര്ത്തിക്കെണ്ടുന്നത് എത്ര ശ്രമിച്ചാലും വിശ്വാസം ഉറക്കുന്നില്ല എന്നത് കൊണ്ട് തന്നെയല്ലേ..?ഒരിക്കല്‍ പൂര്‍ണ വിശ്വാസിയൈക്കഴിഞ്ഞാല്‍ പിന്നീട് വിശ്വാസം ഊട്ടിയുരപ്പിക്കാനുള്ള ആവര്‍ത്തന പദ്ധതികളുടെയും ചിട്ടകളുടെയും ആവശ്യം ഇല്ലല്ലോ ..? അപ്പോള്‍ ഒരു വിശ്വാസി ഒരിക്കലും പൂര്‍ണ വിശ്വാസിയാകുന്നില്ല എന്ന് വേണം കരുതാന്‍ ..അവന്‍ അവിശ്വാസിയായി തുടരുകയും എന്നാല്‍ തന്റെ അവിശ്വാസത്തെ ആവര്‍ത്തിച്ചുള്ള , ബോധപൂര്‍വ്വമായ സ്വയം പ്രോബോധനങ്ങളിലൂടെ ( self suggestion ) മറച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് മാത്രം ..!

രവിചന്ദ്രന്‍ സി said...

Dear Vasu,

Rightly said.
The believer always makes him believe.
വിശ്വാസം നിരര്‍ത്ഥകവും കഥയില്ലാത്തതുമാണെന്ന് കൃത്യമായ ഇടവേളകളില്‍ തോന്നാത്ത ഒരു വിശ്വാസിയും ഈ ലോകത്തില്ല. മദര്‍ തെരേസയൊക്കെ ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. Constant auto-suggestion is very important. വിശ്വാസിയായി തുടരാന്‍ നല്ലതോതില്‍ സമയവും സമ്പത്തും ഊര്‍ജ്ജവും ആവശ്യമുണ്ടെന്ന് ഞാന്‍ സൂചിപ്പിച്ചതും ഇതേ കാരണത്താലാണ്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രജീഷ് പാലവിള said...
This comment has been removed by the author.
ഇന്ത്യന്‍ said...

രവിചന്ദ്രന്‍ സാര്‍,

കയറിയും ഇറങ്ങിയും ഉരുളുന്ന ചരിത്രം, രേഖീയമായ പരിണാമം അടയാളപ്പെടുത്തുന്ന ജൈവികവും സാമൂഹികവുമായ വികാസം, ഇതിനിടയില്‍ എവിടെയോ വൈരുധ്യം വായിക്കാനാവുന്നില്ലേ? അത് കൊണ്ട് തന്നെയാണ്, കയറ്റിറക്കമുള്ള ചരിത്രത്തെ കുറിച്ച് എഴുതി ആരംഭിച്ച മറുപടി, രേഖീയമായ വികാസത്തില്‍ വിശ്വാസമര്‍പ്പിച്ച “ ഇനിയൊരു ഹിറ്റ്ലറെ നാം എളുപ്പം വാഴിക്കില്ലെന്നും അത്രയെളുപ്പം ഒരു യുദ്ധം സംഭവിക്കില്ലെന്നു”മുള്ള പ്രസ്താവനയില്‍ താങ്കള്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നത്. ഹിറ്റ്ലറിനു ശേഷം വെടിയൊച്ചകള്‍ മുഴങ്ങാത്ത ദിനങ്ങള്‍ കടന്നു പോയില്ല. വിയറ്റ്നാമും പലസ്തീനും ഇറാഖും അങ്ങിനെ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരുപാട് ദുരന്തങ്ങള്‍ നമ്മുടെ മുന്നില്‍ കാണിച്ചു തന്നത് വികാസം പ്രാപിച്ച മനുഷ്യചിന്തയുടെ, മൂല്യബോധത്തിന്റെ ഏതു നിസ്സഹായതെയാണ്. മതം സാമൂഹിക ജീവിതത്തിന്‍റെ അധികാര പദവിയില്‍ നിന്നും എന്നേ പുറത്ത് പോയി. ഏറ്റവും കുറഞ്ഞത് ആധിപത്യം പുലര്‍ത്തുന്നവരുടെയെങ്കിലും തത്വശാസ്ത്രം ഭൌതികവാദമാണ്. ഇരുപതാം നൂറ്റാണ്ടില്‍ ആധിപത്യം ലഭിച്ചപ്പോള്‍ തന്നെ ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ അതിന്റെ ക്രൂര മുഖം ലോകത്തിനു മുന്നില്‍ കാണിച്ചു. കേവലയുക്തിവാദത്തിന്‍റെ വിശാലമായ കാന്‍വാസില്‍ മനുഷ്യന്‍ വരച്ചിട്ട ഉന്മത്ത ദേശീയത സൃഷ്ടിച്ച ദുരന്തങ്ങള്‍ ഏറ്റുവാങ്ങി മനുഷ്യചരിത്രം ഒരു നൊമ്പരമായി അടയാളപ്പെടുത്തപ്പെട്ടു. കേവലയുക്തിവാദത്തിന്‍റെ “തുറന്ന ഗുഹയില്‍” അധീശത്വം നേടിയതത്രയും കശാപ്പുകാര്‍. കിട്ടിയ ആദ്യാവസരങ്ങളില്‍ തന്നെ മാനവരാശിയുടെ മേല്‍ കശാപ്പ് നടത്തി അവരത് തെളിയിച്ചു. ഇനി അത് ആവര്‍ത്തിക്കില്ല എന്ന സമാശ്വാസത്തിന്‍റെ വാക്കുകള്‍ പോലും നിരന്തരം മുഴങ്ങുന്ന നിലവിളികള്‍ക്ക് മുന്നില്‍ മുങ്ങിപ്പോവുന്നു. വംശത്തിന്റെയും, വര്ഗ്ഗത്തിന്റെയും മനുഷ്യന്‍റെ തന്നെയും അപ്രമാദിത്വം എന്ന ബോധത്തിന് തടയിടാന്‍ യുക്തിവാദം ഒരു സദാചാര സംഹിതയല്ല. അരാജകത്വം മുതല്‍ അധീശത്വം വരെ എന്തിനും പറക്കാന്‍ സ്വാതന്ത്ര്യമുള്ള യുക്തിവാദം ക്രിയാശൂന്യമായ ഒരു കാഴ്ചവസ്തു മാത്രമാണ്.

ഇന്ത്യന്‍ said...

മതം വേദപുസ്തകത്തിലെ അക്ഷരങ്ങളല്ല. അങ്ങിനെയല്ല വിശ്വാസി അതിനെ ഉള്‍കൊള്ളുന്നതും. അക്ഷരങ്ങളെ പൂജിക്കുന്നതല്ല വിശ്വാസിയുടെ ആരാധന. കര്‍മ്മനിരതാനാക്കുന്ന സന്ദേശങ്ങളും മനുഷ്യപ്രകൃതിയിലേക്കുള്ള മടക്കവുമാണ് അത്. പുരോഹിത മതം മനുഷ്യനെ ആചാരങ്ങളില്‍ ബന്ധിതമാക്കുമ്പോള്‍ യഥാര്‍ത്ഥ മതം അവനെ സ്വതന്ത്രനാക്കുന്നു. ദൈവത്തിനു മുന്നിലല്ലാതെ മറ്റാര്‍ക്കു മുന്നിലും നിരുപാധികമായ അനുസരണം സാധ്യമല്ല എന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണ് മതവിശ്വാസം.പുരോഹിതരെയും അധീശവര്ഗ്ഗത്തെയും വെല്ലുവിളിക്കാനുള്ള പ്രചോദനം ഈ സ്വാതന്ത്ര്യ ബോധമാണ്.മതം മുന്നോട്ടു വെക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്ക്‌ അനുസൃതമായി നാഗരിക വികാസത്തിനു അനുസരിച്ച് പ്രതികരിക്കാന്‍ മതം വിശ്വാസിക്ക് സ്വാതന്ത്ര്യം നല്‍കുന്നു. പുരോഹിത മതം ദൈവത്തിനുള്ള വഴിപാടുകളില്‍ നിന്ന് സ്വര്‍ഗ്ഗം കാംക്ഷിക്കുമ്പോള്‍ യഥാര്‍ത്ഥ മതം ഭൂമിയില്‍ നീതിക്ക്‌ വേണ്ടി, നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്നതിനെ യഥാര്‍ത്ഥ ദൈവഭക്തിയായി കാണുന്നു. അത് കൊണ്ട് തന്നെ, പുരോഹിത മതം ആരാധനാലയങ്ങളില്‍ ഒതുങ്ങിക്കൂടുമ്പോള്‍ യഥാര്‍ത്ഥ മതം സമൂഹജീവിതത്തില്‍ ക്രിയാത്മക പങ്ക് വഹിക്കുന്നു. പുരോഹിത മതത്തെ അതിലംഘിക്കാന്‍ കഴിയുന്നത് യഥാര്‍ത്ഥ മതം അതിന്റെ ചരിത്രത്തില്‍ നിന്നും പാഠം ഉള്കൊല്ലുന്നത് കൊണ്ടാണ്. പ്രവാചകന്മാര്‍ അവര്‍ക്കിടയിലേക്ക് വന്നത് ആരാധന പഠിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല. അബ്രഹാമും ലോത്തും ശുഐബും യൂസുഫും മോസ്സസും യേശുവും മുഹമ്മദും നടത്തിയ സാമൂഹിക വിപ്ലവങ്ങളെ അതേ അര്‍ത്ഥത്തില്‍ വായിക്കുന്നു എന്നതാണ് പുരോഹിത മതത്തെ അതിലംഘിക്കാന്‍ യഥാര്‍ത്ഥ മതത്തെ പ്രാപ്തമാക്കുന്നത്. വേദഗ്രന്ഥത്തിന്റെ ഉപരിപ്ളവ വായനയല്ല യഥാര്‍ത്ഥ മതം. അതിന്‍റെ ആശയങ്ങളില്‍ തുടിക്കുന്ന ഉദാത്ത മൂല്യങ്ങളെ സ്ഥാപിക്കുന്നതാണ് യഥാര്‍ത്ഥ ദൈവാരാധന എന്ന് മനസ്സിലാക്കുന്ന വിശ്വാസമാണ് അതിനെ എന്നും കാലികപ്രസക്തിയുള്ള ഒന്നാക്കി മാറ്റുന്നത്.

ഇന്ത്യന്‍ said...

കേവല യുക്തിവാദം മനുഷ്യന്‍റെ ഇച്ഛയെ ദൈവമാക്കി വാഴിക്കുന്നു. മതം മനുഷ്യനെ ദൈവമാക്കുന്നില്ല. മനുഷ്യനെ ദൈവത്തിന്‍റെ പ്രതിനിധിയാക്കുന്നു. ഭൌതിക വാദം മനുഷ്യനെ നിയന്ത്രണം എതുമില്ലാത്ത ഉടമയാക്കുന്നു. മതം മനുഷ്യനെ കൈകാര്യകര്‍ത്താവ്‌ എന്ന ഉത്തരവാദിത്വ ബോധമുള്ളവനാക്കുന്നു. സ്വന്തം ഇച്ഛയോട് കലഹിക്കാന്‍ മതം മനുഷ്യനെ പ്രേരിപ്പിക്കുമ്പോള്‍ യുക്തിവാദം സ്വന്തം ഇച്ഛയോട് കലഹിക്കാന്‍ പ്രേരിപ്പിക്കാന്‍ മാത്രം അടിസ്ഥാന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ കോപ്പില്ലാത്ത സര്‍ക്കസ്‌ മാത്രമാണ്. അത് കൊണ്ട് തന്നെ നിയന്ത്രിക്കാന്‍ ഒന്നുമില്ലാത്ത അത്തരം ബോധതലം മനുഷ്യനെ സംസ്കാരശൂന്യനും ക്രൂരനുമാക്കുന്നു. വികസിത ലോകത്തും ഹിറ്റ്ലര് ജനിച്ചത്‌ അങ്ങിനെയാണ്. രേഖീയമായ പരിണാമത്തിന്റെ, വികാസത്തിന്‍റെ ഇങ്ങേത്തലക്കലും മനുഷ്യന്‍ പിശാചായി മാറുന്നത് നമുക്ക്‌ കാണാനാവുന്നത് സ്വന്തം ഇച്ഛയെ ദൈവമാക്കി മാറ്റിയ യുക്തിബോധം അവനില്‍ ഉള്ളത് കൊണ്ടാണ്.

മതം മനുഷ്യന്‍റെ യുക്തിചിന്തയെ മനുഷ്യപ്രകൃതിയില്‍ സഹജമായുള്ള മൂല്യങ്ങളില്‍ നിന്ന് വളര്‍ത്തുമ്പോള്‍ കേവല യുക്തിവാദം തുറന്നു കൊടുക്കുന്ന ആകാശത്ത്‌ അതിജീവിക്കുന്നത് ശവം തീനി കഴുകന്മാരാണ്. കേവലയുക്തിവാദം മാത്രം വാഴുന്ന ഒരു ലോകത്ത്‌ നന്മ തിന്മകളെ കുറിച്ചുള്ള ചിന്ത പോലും എത്രമാത്രം നിരര്‍ത്ഥകമായിരിക്കും എന്ന് ആലോചിച്ചു നോക്കൂ. അങ്ങിനെയോന്നിനു ഒരു മാനദണ്ഡമേ ഇല്ലാത്ത ഒന്നിന് എങ്ങിനെ നന്മ തിന്മകള്‍ നിശ്ചയിക്കാനാവും. ഇനി അങ്ങിനെയൊരു മാനദണ്ഡം ഉണ്ടാവുമ്പോള്‍ അതെങ്ങിനെ കൊട്ടിഘോഷിക്കുന്ന "സ്വതന്ത്ര ചിന്ത"യാകും.

Dr.Doodu said...

"രേഖീയമായ വികാസത്തില്‍ വിശ്വാസമര്‍പ്പിച്ച"
എന്തോന്നിത് ഇന്ത്യന്‍ ? ആശയദാരിദ്ര്യം വരുമ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ സാധാരണ സ്വീകരിക്കുന്ന ഒരു അടവാണ് ഇത്. ദുര്‍ഗ്രഹമായ ഭാഷാപ്രയോഗം. താങ്കള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നേരെ പാട്ടിനു പറഞ്ഞാല്‍ പോരെ?

Sajnabur said...

പ്രിയപ്പെട്ട ഇന്ത്യന്‍,

ദയവായി കാര്യങ്ങള്‍ ലളിതവല്ക്കരിച്ചു അവതരിപ്പിക്കു.നിങ്ങള്‍ പറയുന്നത് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ഒരു അപേക്ഷയാണ് പ്ലീസ്.......

ea jabbar said...

ജനാധിപത്യം, മതനിരപേക്ഷമാനവികത, ലിംഗനീതി, സമത്വം , സ്വാതന്ത്ര്യം , മനുഷ്യാവകാശങ്ങള്‍ ... തുടങ്ങി ആധുനിക പരിഷ്കൃത സമൂഹം അംഗീകരിക്കുന്നതും ഇന്നത്തെ മതവാദികള്‍ക്കു പോലും തള്ളിപ്പറയാനാവാത്തതുമായ നവ മൂല്യങ്ങള്‍ എല്ലാം തന്നെ സ്വതന്ത്ര ചിന്തയുടെ [ മതാതീതമായ ചിന്തയുടെ] ഫലമായി വികസിച്ചു വന്നിട്ടുള്ളതാണ്. എട്ടുകാലി മമ്മൂഞ്ഞുമാരായി മതക്കാര്‍ ഇന്നിതിന്റെയൊക്കെ പിതൃത്വം സ്വന്തമാക്കാന്‍ വൃഥാശ്രമം നടത്തുന്നു എന്നതു മറ്റൊരു തമാശ ! ഇപ്പറഞ്ഞ ഏതെങ്കിലും മനുഷ്യ നന്മയുടെ ആവിര്‍ഭാവത്തിലോ വികാസത്തിലോ മതങ്ങള്‍ക്കോ ദൈവങ്ങള്‍ക്കോ വല്ല പങ്കുമുണ്ടോ? ഇതിനെയൊക്കെ ആവും വിധം തടസ്സപ്പെടുത്താന്‍ ശ്രമിച്ച പാരംബര്യമേ മതങ്ങള്‍ക്കവകാശപ്പെടാനുള്ളു. എന്നിട്ടും ലജ്ജയില്ലാതെ പുലമ്പുന്നു: “കേവല“?യുക്തിവാദത്തിനൊന്നും സംഭാവന ചെയ്യാനായില്ല എന്ന് !

മുസ്ലിം പൌരന്‍ said...

<< നാസ്തികത സ്വന്തം നിലയ്ക്ക് ഒരു പ്രത്യയശാസ്ത്രമല്ല. അതൊരു ജീവിതവീക്ഷണവും ചിന്താപദ്ധതിയുമാണ്. പ്രകൃതിശാസ്ത്രപരമായ ജീവിതവീക്ഷണവും തെളിവുകള്‍ക്കുള്ള പ്രാധാന്യവുമാണത് മുന്നോട്ടുവെക്കുന്നത്. >>
<<<< ഒരു നാസ്തികന് കമ്മ്യൂണിസ്റ്റാകുന്നതിനോ അനാര്‍ക്കിസ്റ്റാകുന്നതിനോ ബുദ്ധിസ്റ്റാകുന്നതിനോ വിലക്കില്ല. മുമ്പ് ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ He can be anything, everything and or nothing. അയാള്‍ക്ക് എന്തുമായി തീരാം. ശുഭ്രവും മനോഹരവുമായ ഒരു കാന്‍വാസാണത്. സ്വന്തം പ്രതിഭയ്ക്കനുസരിച്ച് നിങ്ങള്‍ക്കവിടെ കമനീയമായ ചിത്രങ്ങള്‍ രചിക്കാം. തന്നില്‍ സഹജമായ ധാര്‍മ്മികത നടപ്പിലാക്കാനും ചുറ്റുപാടുകളില്‍ നിന്നും വ്യവസ്ഥകളും മൂല്യങ്ങളും വിജ്്ഞാനവും ആദേശം ചെയ്യാനും നാസ്തികനാവും. >>>
പ്രകൃതിശാസ്ത്രപരമായ ജീവിതവീക്ഷണവും തെളിവുകള്‍ക്കുള്ള പ്രാധാന്യവുമാണത് മുന്നോട്ടു വെക്കുന്നതെങ്കില്‍ ശാസ്ത്രത്തിനു ഒരു ജീവിത വീക്ഷണം അവനുള്ള യോഗ്യത് ഉണ്ടോ . ഒരു ചിന്ത പദ്ധതിയുടെ അടിത്തറ ആവാനുള്ള യോഗ്യത ഉണ്ടോ ? ശാസ്ത്രത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന തെളിവുകള്‍ ആണ് ഇവിടിടെ നിങ്ങള്‍ മുന്നോട്ടു വെക്കുന്നതെങ്കില്‍ ശാസ്ത്രം അഭ്യുഹങ്ങളിലൂടെയും പരീക്ഷങ്ങളിലൂടെയും ഉരുത്തിരിയുന്ന സത്യാസത്യ അന്വേഷനഗളുടെ പരിസമാപ്തി ആണ്. അത് കാലോചിതമായി മാറി കൊണ്ടിരിക്കും മനുഷ്യനും Technology യും എല്ലാം വികസിക്കുന്നതിനനുസരിച്ച് അടികടി വികസിച്ചു കൊണ്ടിരിക്കുന്നതും മാറി കൊണ്ടിരിക്കുന്നതുമായ ഒന്നിന് എങ്ങിനെ മനുഷ്യനു ഒരു ജീവിതവീക്ഷണം കാഴ്ച വെക്കാന്‍ കഴിയും ? അതിനര്‍ത്ഥം മാറുന്ന ശാസ്ട്രതിനനുസരിച്ചു ജീവിത വീക്ഷണം മാറി കൊണ്ടിരിക്കും എന്നാണോ ? ഒരു ജീവിത വീക്ഷന്ത്ന്റെ അടിത്തറ പ്രബലം ആയെന്കിലെ അതില്‍ വസിക്കുന്ന മനുഷ്യനു സംരക്ഷണം കിട്ടൂ. അടിത്തറ ഇളക്കമുള്ള ഒരു വീട്ടില്‍ താമസിക്കാന്‍ പുറപെടുന്ന ഒരു മനുഷ്യന്‍ ഭയാനകമായ് ഒരു അവസ്തയില്‍ ആയിരിക്കും .

ശാസ്ത്രത്തിന്റെ ഈ പരിമിതി മനുഷ്യന്‍ എന്ന സമസ്യക്ക് ഉത്തരം നല്കാന്‍ പ്രപ്തമല്ല എന്ന സത്യം ആണ് യഥാര്‍ത്ഥത്തില്‍ ഒരു നാസ്തികന് എന്തും ആവാം എന്ന രീതിയിലേക്ക് മാറുന്നത്.
എന്നാല്‍ സൈടണ്ടിക മയോ പ്രത്യശാസ്ത്ര പരമായും ഒക്കെ കാഴ്ച പാടുകള്‍ ഉള്ള Communist , Buddist ആവുന്നതിനു നാസ്തികന് വിലക്ക് ഇല്ലാത്തതു സ്വന്തമായി ജീവിത വീക്ഷണമോ ചിന്ത പദ്ധതിയോ ഇല്ലാത്തതു കൊണ്ടാണ് . ഉണ്ടെങ്കില്‍ ഇങ്ങിനെ എന്തുമാവാന്‍ കഴിയുമോ ? പല തോണിയില്‍ കാലിട്ട് ഒരാള്‍ക്ക് പുഴ കടക്കാന്‍ കഴിയുമോ ?

ഇനി എന്താണ് ഈ സഹജമായ ധാര്‍മികത ? പ്രകൃതി ശാസ്ത്രപരമായ ജീവിത വീക്ഷണവും തെളിവുകള്‍ക്കുള്ള പ്രധ്ന്യ്വും മാത്രം പരിഗണിക്കുന്ന പതാര്‍ത്ഥം ആയ ഒരാള്‍ എങ്ങിനെ സഹജം ,ധാര്‍മികത , മൂല്യങ്ങള്‍ എന്നീ പദാര്‍ത്ഥതരമായ കാര്യങ്ങള്‍ സംസാരിക്കും ? ഇനി ഈ ധാര്‍മികത സാമൂഹ്യ മാറ്റങ്ങള്‍ക്കനുസരിച്ച് മാറ്റത്തിനു വിധേയമാണോ ?

ഇനി മൂല്യങ്ങളെ കുറിച്ച് മനുഷ്യനെ പദാര്‍ത്ഥമയി കണ്ട MARX നും മതങ്ങള്‍ക്കും എല്ലാം വ്യത്യ്സ്ട കാഴ്ച പാടുകള്‍ ആണ് . മൂല്യങ്ങള്‍ സ്വാംശീകരിച്ചു സ്വീകരിക്കേണ്ടി വരുന്പോള്‍ തെളിവുകള്‍ക്കോ പരീക്ഷണ വിധേയമാക്കെണ്ടാതിലെക്കോ എതിനവും മുന്‍ തൂക്കം കൊടുക്കുക .ധര്മികത്ക്കും മൂല്യങ്ങള്‍ക്കും ഉപയോഗികേണ്ട പരീക്ഷാണോപധിയും അളവ് കോലും എന്താണ് ?

ഇന്ത്യന്‍ said...

പ്രിയ Dr.Doodu

ജബ്ബാര്‍ മാഷിന് എന്‍റെ വാദങ്ങള്‍ എന്താണ് എന്നും കേവല യുക്തിവാദത്തിനു നേരെ ഞാന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ എന്താണ് എന്നും നന്നായി മനസ്സിലായിട്ടുണ്ട്. മതത്തെ കുറിച്ചുള്ള എന്‍റെ കാഴ്ച്ചപ്പാട് എന്നോളം തന്നെ മനസ്സിലാക്കിയിട്ടുള്ള ഒരാളാണ് അദ്ദേഹം എന്നും ജബ്ബാര്‍ മാഷിന്‍റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. ഭാഷ ദുര്ഗ്രാഹ്യമായെങ്കില്‍ ക്ഷമിക്കുക. തീര്‍ച്ചയായും അതെന്‍റെ പോരായ്മയായി ഞാന്‍ സ്വീകരിക്കുന്നു. സംഭവങ്ങള്‍ വിശദീകരിച്ചു ചര്‍ച്ച ചെയ്യുന്നതിന് പകരം ആശയങ്ങള്‍ നേരിട്ട് എഴുതിയത് കൊണ്ടാവാം താങ്കള്‍ക്ക് അങ്ങിനെ തോന്നിയത്. വല്ലിടത്തു നിന്നും തോണ്ടി എടുത്തത് ഇവിടെ കൊണ്ടിട്ടു കടിച്ചു കീറി അതിനെ സംവാദം എന്ന് വിശേഷിക്കുന്ന ഒരു സാഹചര്യം പൊതുവില്‍ യുക്തിവാദി മത സംവാദത്തില്‍ കാണാം. അതിനോടു എനിക്ക് യോജിപ്പില്ല.

Sajnabur,

ഞാന്‍ പൊതുവില്‍ പറയാന്‍ ശ്രമിച്ചത്‌, മതങ്ങളെ ആചാരങ്ങളുടെ ചട്ടക്കൂടില്‍ പെടുത്തി കാണുന്നത് തെറ്റാണ് എന്നാണ്. മതത്തെ വിശ്വാസി മനസ്സിലാക്കുന്നത് എങ്ങിനെയാണ് എന്ന് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. കേവല യുക്തിവാദം ഒരു മതവിശ്വാസിയുടെ ഉള്ളില്‍ ഉയര്‍ത്തുന്ന സംശയങ്ങളും ഞാന്‍ സൂചിപ്പിച്ചു.

ഇന്ത്യന്‍ said...

മനുഷ്യകുലത്തിന്റെ നാഗരിക വികാസത്തില്‍ ഉണ്ടായ മഹത്തായ നേട്ടങ്ങളുടെ കുത്തക മുഴുവന്‍ അവകാശപ്പെടുന്ന യുക്തിവാദികള്‍ ഫസ്ഷിസം, നാസിസം, ഉന്മത്ത ദേശീയത, ആധുനിക സ്വേച്ഛാധിപത്യം, വംശീയത, തുടങ്ങി ലൈംഗിക അരാജകത്വം വരെയുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത "നേട്ടങ്ങള്‍" ആരുടെ മേല്‍ ചാര്‍ത്താനാണ് ഉദ്ദേശിക്കുന്നത്?

രവിചന്ദ്രന്‍ സി said...

സമൂഹത്തിന്റെ പരിണാമം നേര്‍രേഖയിലല്ല എന്നാണ് പറഞ്ഞത്. കയറിയിറങ്ങിയാണ് അല്ലാതെ രേഖീയമായല്ല.താങ്കള്‍ പറയുന്നതില്‍ കഴമ്പില്ല. പാലസ്തീനിലെ വിഷയം ഒരു നൂറ്റാണ്ടിന് മുമ്പായിരുന്നെങ്കില്‍ കേവലം രണ്ടുദിവസം കൊണ്ട് പരിഹരിക്കപ്പെടുമായിരുന്നു. വിയറ്റ്‌നാം സംഭവിച്ചത് ഒരു നൂറ്റാണ്ടിന് മുമ്പായിരുന്നുവെങ്കില്‍ ആറ്റംബോംബു വരെ കയ്യിലുള്ള ഒരു അധിനിവേശശക്തിക്ക് തോറ്റ് പിന്‍മാറേണ്ടി വരില്ലായിരുന്നു.

ആറ്റംബോംബ് കയ്യിലിരിക്കുന്നവന് ഒന്നു ചെയ്യാനാവാതെ പിന്‍മാറേണ്ടിവരുന്നത് ആ രാജ്യത്തിലും ലോകത്തെമ്പാടുമുണ്ടായ അതിശക്തമായ യുദ്ധവിരുദ്ധ പ്രതിഷേധജ്വാല കാരണമാണ്. ലോകത്തിന്റെ ധാര്‍മ്മിക മന:സാക്ഷിയില്‍ (Moral Zeitgeist ) സംഭവിച്ച നിര്‍ണ്ണായകവ്യതിയാനം കാരണമാണ്. ഇപ്പോഴും അമേരിക്ക വിദേശ ഇടങ്ങളില്‍ നിന്ന് പിന്മാറുന്നത് അവരുടെ സൈനികരുടെ ശവപ്പെട്ടികള്‍ നാട്ടില്‍ തിരികെയെത്തുമ്പോള്‍ ഉയരുന്ന പ്രതിഷേധം പുകഞ്ഞുതുടങ്ങുമ്പോഴാണ്. ഇന്ന് ലോകത്തെമ്പാടും നടക്കുന്നത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ചെറുയുദ്ധങ്ങളാണ്. They are all well-designed combats. കയ്യിലിരിക്കുന്ന ആയുധങ്ങള്‍ പോലും ഉപയോഗിക്കാനാവാത്ത അവസ്ഥ യുദ്ധക്കൊതിയന്‍മാരകെ വെറിപിടിപ്പിക്കുന്നത് കാണുക. അതാണ് ഇനിയൊരു ഹിറ്റ്‌ലര്‍ ഉണ്ടാവില്ലെന്ന പ്രത്യാശയ്ക്ക് കാരണം. ഇന്ത്യ പങ്കെടുത്ത കാര്‍ഗില്‍യുദ്ധത്തിന്റെ ചരിത്രം ഇന്ത്യനറിയാതിരിക്കില്ല. ഇന്ന് യുദ്ധത്തിനെതിരെയുള്ള പൊതുവികാരവും ജനവികാരവും അതിസമൃദ്ധമാണ്. എന്നാല്‍ ഒരു നൂറ്റാണ്ടിന് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. അതാണ് മനുഷ്യന്‍ സാംസ്‌ക്കാരികമായി, ധാര്‍മ്മികമായി മുന്നോട്ടുപോകുന്നുവെന്ന പറഞ്ഞതിന്റെ കാരണം. ഈ പ്രയാണത്തിനിടയ്ക്ക് തിരിച്ചടികള്‍ സംഭവിക്കുന്നു. അവയില്‍ ഭൂരിഭാഗവും മതജന്യമാണ്. ഗുജറാത്തിന്റെ രൂപത്തില്‍, താലിബാന്റെ രൂപത്തില്‍, വേള്‍ഡ് ട്രേഡ് സെന്ററിന്റെ രൂപത്തില്‍, പൊട്ടിത്തെറികളുടെ രൂപത്തില്‍ അത് സംഭവിക്കുന്നു.

ഏതൊരു രാഷട്രീയ പ്രശ്‌നവും പരിഹരിക്കാനാവും;മതപരമല്ല അതിന്റെ അടിസ്ഥാന കാരണമെങ്കില്‍. മതം വിട്ടുവീഴ്ചയും അഭിപ്രായസമന്വയവും അനുവദിക്കാത്ത ഒരു പ്രതിലോമശാസനമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പെന്നപോലെ കണ്ടിച്ചുകൂട്ടാനും കടിച്ചുകീറാനുമാണ് അത് അനുയായികളെ പഠിപ്പിക്കുന്നത്. ഇപ്പോള്‍ ബോംബ് കൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. നാം പാലസ്തീനില്‍ കാണുന്നത് അതാണ്, ഉത്തര അയര്‍ലന്‍ഡില്‍ കാണുന്നത് അതാണ്, കാശ്മീരില്‍ കാണുന്നത് അതാണ്. മതം സൃഷ്ടിക്കുന്ന മുറിവുകള്‍ അനസ്യൂതമായി പൊട്ടിയൊലിച്ചുകൊണ്ടിരിക്കും. പക്ഷെ മതപരതയില്ലെങ്കില്‍ കടുത്ത വംശീയപ്രശ്‌നങ്ങള്‍ പോലും കാലക്രമേണ പരിഹരിക്കാനാവും(ഉദാ-ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം).മതം എല്ലാത്തരം ചികിത്സകള്‍ക്കും അതീതമാണ്. അതൊരു കറുത്തകല്ലാണ്.

രവിചന്ദ്രന്‍ സി said...

നാസ്തികത ഒരു തുറന്ന അവസരവും സ്വാതന്ത്ര്യവുമാണെന്ന് സമ്മതിച്ചല്ലോ. എല്ലാം ആയിത്തീരാന്‍ അവിടെ അവസരമുണ്ടെന്ന് സമ്മതിച്ചല്ലോ. An atheist can be anything everything and nothing. എന്നാല്‍ മതത്തില്‍ ആ അവസരമില്ല. അത് പുറംതിരിഞ്ഞ് നില്‍ക്കുന്ന മനുഷ്യനേയാണ് വിഭാവനം ചെയ്യുന്നത്.മതം ഒരു അടഞ്ഞഗുഹയും പ്രതിലോമ ജീവിതവീക്ഷണവുമാണെന്നറിയുക. മാനവികവിരുദ്ധമായ ഒരു ചൂഷണവ്യവസ്ഥയാണത്. ലോകം കണ്ട തിന്മയുടെ ശക്തികളില്‍ 95 ശതമാനവും മതഗുഹയില്‍ നിന്നിറങ്ങിവന്നവയാണ്. മതം നിലനിറുത്തി പുരോഗമിക്കാനാവും, മതം നിലനിറുത്തി സമ്പന്നമാകാനും സാധിക്കും. ഇടചങ്ങലയിട്ട മനുഷ്യന്റെ പ്രയാണമാണത്, ഒരു പടുകൂറ്റന്‍ പാറ ചുമലിലേറ്റി നടക്കുന്നവന്റെ കുതിപ്പാണത്. എണ്ണപണത്തില്‍ മുങ്ങിക്കുളിച്ചിട്ടും സൗദിയേപ്പോലുള്ള പ്രാകൃതരാജ്യങ്ങളുണ്ടാകുന്നത് അങ്ങനെയാണ്. മതത്തിന് മനുഷ്യനെ സംസ്‌ക്കരിക്കാന്‍ ശേഷിയില്ലെന്നു മാത്രമല്ലെ അവനെ മൃഗമാക്കാന്‍ അതിന് കഴിയുകയും ചെയ്യും. മതം മനുഷ്യനെയല്ല ശുദ്ധീകരിക്കുന്നത്;മനുഷ്യന്‍ മതത്തെയാണ്. ചില മതങ്ങളാകട്ടെ ശുദ്ധീകരണം ഏറെ വെറുക്കുന്നു, കപടവാദങ്ങള്‍ ഉന്നയിച്ച് ലോകം കറുപ്പിക്കുന്നു.

രവിചന്ദ്രന്‍ സി said...

ലോകത്തെ ഞെട്ടിച്ച സ്വേച്ഛാധിപതികളില്‍ മഹാഭൂരിപക്ഷവും വിശ്വാസികളായിരുന്നു. അക്കാര്യത്തില്‍ ഒരു ചര്‍ച്ചയുടെ തന്നെ ആവശ്യമില്ല. അധികാരികള്‍ ക്രൂരത കാണിക്കുന്നത് നാസ്തികതകൊണ്ടാണോ മതവിശ്വാസം കൊണ്ടാണോ എന്നാണ് നോക്കേണ്ടത്. സ്റ്റാലിനും പോള്‍പോട്ടും നാസ്തികരെല്ലെങ്കിലും ഇതൊക്കെ തന്നെ കാണിക്കുമായിരുന്നു. കാരണം അധികാരം മനുഷ്യനെ ഉന്മത്തരാക്കും. Power corrupts and absolute power corrupts absolutely. അവിശ്വാസികളായ ചുരുക്കം ചില സ്വേച്ഛാതിപധികളും വിശ്വാസികളായ മഹാഭൂരിപക്ഷം സ്വേച്ഛാതിപതികളും നമ്മോട് പറയുന്നതതാണ്. അത് അധികാരത്തിന്റ സിലബസ്സാണ് മി.ഇന്ത്യന്‍. അതിനെ ചെറുക്കാന്‍ വേണ്ട ഒന്നും മതത്തിലില്ലെന്നു മാത്രമല്ല മതവിശ്വാസം അതിന് വളരെയധികം സഹായകരമാണ്. Divine Right Theory ഉള്‍പ്പെടെയുള്ള മതജന്യസിദ്ധാന്തങ്ങള്‍ അതാണ് തെളിയിക്കുന്നത്. എന്നാല്‍ അതില്‍നിന്നും പുറത്തുകടക്കാനുള്ള സ്വാതന്ത്ര്യം നാസ്തികതയിലുണ്ട്.

ലാദനെ പോലുള്ളവരില്‍ നിന്ന് മതവിശ്വാസമെന്ന സോഫ്റ്റ് വെയര്‍ നീക്കം ചെയ്തുനോക്കൂ, അവര്‍ വെറും സാധാരണ മനുഷ്യരാണ്. പോള്‍പോട്ട് മതവിശ്വാസിയായിരുന്നെങ്കിലും കൊന്നൊടുക്കുമായിരുന്നു. ഒരുപക്ഷെ പോള്‍പോട്ട് മതവിശ്വാസിയായിരുന്നുവെങ്കില്‍ ദുരന്തം ഇതിലും എത്രയോ ഇരട്ടിയാകുമായിരുന്നു! പോള്‍പോട്ടിന്റെ സ്ഥാനത്ത് വന്ന ഒട്ടുമിക്ക മതവിശ്വാസികളും അതുതന്നെ ചെയ്തിട്ടുണ്ട്. എന്നാല്‍ കസബിനേയും ലാദനേയും നോക്കൂ. മതവിശ്വാസികളല്ലായിരുന്നുവെങ്കില്‍ അവര്‍ കൊലക്കത്തി വീശില്ലായിരുന്നു. മതവിശ്വാസം സഹജീവിയുടെ രക്തം കണ്ട് ലഹരിപിടപ്പിക്കുന്നവരുടെ തത്വശാസ്ത്രമാണെന്ന് പറയാന്‍ കാരണമതാണ്. എന്തിനേറെ പറയുന്നു, മതദൈവങ്ങളുടെ ഇഷ്ടപ്പെട്ട ഉപഹാരങ്ങള്‍ തന്നെ മനുഷ്യരക്തമായിരുന്നുവല്ലോ? മതവിശ്വാസി മര്യാദയ്ക്ക് ജീവിക്കുന്നുവെങ്കില്‍ അയാള്‍ മതം വളരെ നേര്‍പ്പിച്ച് പ്രായോഗികതലത്തില്‍ ഉപയോഗിക്കുന്നു എന്നാണര്‍ത്ഥം.

രവിചന്ദ്രന്‍ സി said...

സ്വതന്ത്രചിന്തയുടെ അടിസ്ഥാനം അപരനെ ആദരിക്കലാണ് മി. ഇന്ത്യന്‍. Your freedom ends where sombody's nose begins എന്നാണതിനര്‍ത്ഥം.അപരനെക്കുറിച്ചുള്ള ആശങ്കയും കരുതലുമാണതിന്റെ ഇന്ധനം. അല്ലാതെ വെളിപാടുകളും ബലിശാസ്ത്രവുമല്ല. ഒരേസമയം സ്വതന്ത്രവും മൂല്യാധിഷ്ഠതവുമാണതെന്നറിയുക. നിങ്ങളോട് മറ്റുള്ളവര്‍ എന്തു ചെയ്യുകയും പറയുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രാകാരം നിങ്ങള്‍ മറ്റുളളവരോട് പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക-അതാണ് മാനവികതാവാദത്തിന്റെ മൂല്യവ്യവസ്ഥയുടെ അടിസ്ഥാന മാനദണ്ഡം.

മനുഷ്യന് വേണ്ടിയാണത്. അല്ലാതെ അതിന് വേണ്ടി മനുഷ്യന്‍ അടിമയെപ്പോലെ ജീവിക്കേണ്ടതില്ല. സ്വയം നവീകരിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യുന്നതാണത്. മതരഹിത സമൂഹങ്ങള്‍ ശാന്തമായൊഴുകുന്ന പുഴ പോലെ മുന്നോട്ട് ഗമിക്കുന്നതിന്റെ കാരണമതാണ്. അറിയില്ലെങ്കില്‍ മനുഷ്യനെക്കുറിച്ച് സ്വതന്ത്രമായി ചിന്തിച്ചുനോക്കുക, ക്രമേണ നിങ്ങള്‍ അവിടെ എത്തിച്ചേരും. അതിനായി ചില മനുഷ്യവിരുദ്ധമായ പഴഞ്ചന്‍ ഗോത്രസാഹിത്യം കക്ഷത്തിലിടുക്കി നടക്കേണ്ട ആവശ്യമില്ല, നടന്നാലൊട്ട് സാധിക്കുകയുമില്ല.

രവിചന്ദ്രന്‍ സി said...

മനുഷ്യപ്രകൃതിയിലേക്കുള്ള മടക്കവുമാണ് അത്. പുരോഹിത മതം മനുഷ്യനെ ആചാരങ്ങളില്‍ ബന്ധിതമാക്കുമ്പോള്‍ യഥാര്‍ത്ഥ മതം അവനെ സ്വതന്ത്രനാക്കുന്നു. ദൈവത്തിനു മുന്നിലല്ലാതെ മറ്റാര്‍ക്കു മുന്നിലും നിരുപാധികമായ അനുസരണം സാധ്യമല്ല എന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണ് മതവിശ്വാസം.പുരോഹിതരെയും അധീശവര്ഗ്ഗത്തെയും വെല്ലുവിളിക്കാനുള്ള പ്രചോദനം ഈ സ്വാതന്ത്ര്യ ബോധമാണ്>>>>

ഇത്തിരി പുളിക്കും!!! അടിമ അവന്റെ ചങ്ങലയെ പുകഴ്ത്തിപ്പാടാന്‍ നിര്‍ബന്ധിതമാകുന്നതിന്റെ അവസാനത്തെ ഉദാഹരണമല്ല ഇന്ത്യന്‍. ഇന്ത്യന്‍മാര്‍ ഇനിയുമുണ്ടാകും. അവര്‍ ആത്മവഞ്ചന നടത്തി കറുപ്പ് വെളുപ്പാണെന്ന് വാദിച്ച് സ്വയം പരിഹാസ്യരാവും.

മതം മുന്നോട്ടു വെക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്ക്‌ അനുസൃതമായി നാഗരിക വികാസത്തിനു അനുസരിച്ച് പ്രതികരിക്കാന്‍ മതം വിശ്വാസിക്ക് സ്വാതന്ത്ര്യം നല്‍കുന്നു. >>>

അതെ അതിനെയാണ് 'മതതടവറ'യെന്ന് പറയുന്നത്. സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി അന്യനാട്ടിലെ മിണ്ടാപ്രാണികളുടെ കഴുത്തറുക്കാനുള്ള സ്വാതന്ത്ര്യം, സ്വന്തം സ്ത്രീകളെ അടിമകളെപ്പോലെ ചങ്ങലയ്ക്കിടാനുള്ള സ്വാതന്ത്ര്യം, സഹജീവിയെ പൊട്ടിത്തെറിപ്പിച്ച് സ്വര്‍ഗ്ഗത്ത് പോകാനുള്ള സ്വാതന്ത്ര്യം....മതം മുന്നോട്ടുവെക്കുന്ന ബഹുവിധ സ്വാതന്ത്ര്യങ്ങളുടെ കഥ പറഞ്ഞാല്‍ തീരില്ല മി.ഇന്ത്യന്‍. മതം അടിസ്ഥാനപരമായി നിങ്ങള്‍ക്കെങ്കിലും സ്വാതന്ത്ര്യം നല്‍കുന്നുവെങ്കില്‍ അതതിനെ പുകഴ്ത്താനുള്ള സ്വാതന്ത്ര്യം മാത്രമാണ്. The Only freedom Religion gives you is the freedom to praise it. ഇന്ത്യനൊക്കെ ചെയ്യുന്നത് അതുമാത്രമാണ്. ആ പരിധി ലംഘിക്കപ്പെട്ടാല്‍ ആ നിമിഷം ഇന്ത്യന്റെ ചീട്ട് സൗദിക്കാരന്‍ കീറും.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട പൗരാ,


(1) പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും പ്രകൃതിശാസ്ത്രപരമായ വീക്ഷണത്തിലൂടെയാണോ ധാര്‍മ്മികത വികസിക്കുന്നത് എന്നാണോ ചോദ്യം? കൃത്യമായും അങ്ങനെ തന്നെയാണല്ലോ പൗരാ സംഭവിക്കുന്നത്. പൗരന്റെ കഥാപുസ്തകം ആധാരമാക്കാതെ ജീവിക്കുന്നവര്‍ ധാര്‍മ്മികജീവിതം നയിക്കുന്നതിന്റെയും പൗരന്റെ സഖാക്കള്‍ക്ക് അതിന് കഴിയാത്തതിന്റെയും കാരണമന്വേഷിച്ചിട്ടുണ്ടോ?

മൃഗബലിയും നരബലിയും പുത്രന്റെ കഴുത്തുവെട്ടി സ്വര്‍ഗ്ഗംപൂകുന്നതും ഉന്നത ധാര്‍മ്മികതയില്‍ പെട്ടതാണെന്ന് ശാസിച്ച ദൈവത്തിന്റെ ധാര്‍മ്മികതയാണോ പൗരന്‍ ഇന്ന് പിന്തുടരുന്നത്? അബ്രാഹം പുത്രനോട് ചെയ്തത് പൗരന്‍ സ്വന്തം മകനോട് ചെയ്യുമോ? പൗരന്റെ അച്ഛന്‍ പൗരനോടത് ചെയ്താല്‍ മതപുസ്തകം ചൂണ്ടിക്കാട്ടി പൗരനത് സന്തോഷത്തോടെ സ്വീകരിക്കുമോ? മനുഷ്യന്റെ ധാര്‍മ്മികതയുടെ അടിത്തറയിളകുകയല്ല പൗരാ മറിച്ചത് കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഇന്നേവരെ നേടിയെടുത്ത നേട്ടങ്ങള്‍ ഉള്ളടക്കം ചെയ്തുകൊണ്ടാണ് മനുഷ്യന്‍ പുരോഗമിക്കുന്നത്, എല്ലാ രംഗങ്ങളിലും. ധാര്‍മ്മികതയുടെ കാര്യവും അങ്ങനെതന്നെ.

രവിചന്ദ്രന്‍ സി said...

'അജബലി''യില്‍ നിന്ന് 'അടബലി'യിലേക്ക് നീങ്ങുമ്പോള്‍ അവിടെ സംഭവിക്കുന്നത് പരിഷ്‌ക്കാരമാണ്. ജീവിച്ചിരിക്കുന്ന ഒരാളുടേയും ചിത്രം വരയ്ക്കരുതെന്ന മതശാസനം മറികടന്ന് ഇന്ന് പൗരന്‍ സ്വന്തം ഫോട്ടോ എടുക്കുമ്പോള്‍ അവിടെ സംഭവിക്കുന്നത് നവീകരണം തന്നെയാണ്. ഇന്ന് ശുദ്ധമതശാസനങ്ങള്‍ അനുസരിച്ചാണോ താങ്കള്‍ ജീവിക്കുന്നത്. അല്ലേയല്ല, താങ്കള്‍ക്കത് സാധ്യമല്ല. നവീകരിക്കപ്പെട്ട ധാര്‍മ്മികതയാണ് നാഗരികജീവിതത്തില്‍ അതിജീവിക്കാന്‍ താങ്കളെ സഹായിക്കുന്നത്. അത് സ്വാംശീകരിക്കാന്‍ പരാജയപ്പെട്ടാല്‍ ജനം താങ്കളെ കാടനെന്ന് കൂകി വിളിക്കും.താങ്കളുടെ കുടുംബത്തില്‍ നിന്ന് ആദ്യം ആ വിളി ഉയരും.

മതം അവതരിപ്പിക്കുന്ന ധാര്‍മ്മികസംഹിതയില്‍ ഇന്നും സ്വീകാര്യമമായ ചില അംശങ്ങളുണ്ട്. എന്നാല്‍ ഭൂരിഭാഗവും അങ്ങനെയല്ല. നാം കാലത്തിനനുസരിച്ച് പുരോഗമിക്കുമ്പോള്‍ ചിലത് പരിഷ്‌ക്കരിക്കേണ്ടി വരുന്നുണ്ട്, ചിലത് നീക്കം ചെയ്യുന്നുണ്ട്. കുര്‍-ആന്‍ തര്‍ജമ പാടില്ലെന്നും അത് അധാര്‍മ്മികമാമെന്നും കരുതിയ കാലമില്ലേ? സിനിമ കാണരുതെന്ന മതശാസനമില്ലേ? പഴയ സുന്നത്തുകളില്‍ എത്രയെണ്ണം താങ്കള്‍ക്കിന്ന് നടപ്പിലാക്കാനാവും? താടി വളര്‍ത്താനാവും. പക്ഷെ അതേപോലെയാണോ ഒട്ടകപ്പുറത്ത് സഞ്ചരിച്ച് ഒട്ടകപ്പാല് കുടിച്ച് പനയോലയില്‍ കിടന്നുറങ്ങുന്നത്? വേണമെങ്കില്‍ സാധിക്കും. പക്ഷെ താങ്കളത് ചെയ്യുന്നുണ്ടോ? പൗരന് സാധിക്കുന്ന രീതിയിലാണ് പൗരന്‍ മതജീവിതം നയിക്കുന്നത്.

താങ്കള്‍ മതധാര്‍മ്മികത വൈയക്തികമായി പരിഷ്‌ക്കരിക്കുന്നുണ്ട്. ഒപ്പം ചുറ്റുമുള്ള സമൂഹവും പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അടുത്ത തലമുറ വീണ്ടുമിതൊക്കെ പരിഷ്‌ക്കരിക്കും. സ്ത്രീകള്‍ക്ക് ഇറാനില്‍ വോട്ടു ചെയ്യാം, അവിടെ അവര്‍ക്ക് സ്വത്തിന്റെ തുല്യ അവകാശമെന്ന മുദ്രാവാക്യം ഉയര്‍ത്താം. സൗദിയിലത് പറ്റില്ല. പക്ഷെ നാളെ സൗദിയിലും അതുയര്‍ന്നുവരും. കാലം മാറുകയാണ് പൗരാ, മനുഷ്യനും. ധാര്‍മ്മികത സൈക്കിള്‍സവാരി പോലെയാണ്. സൈക്കിള്‍ വീഴാതിരിക്കണമെങ്കില്‍ നാമത് സദാ മുന്നോട്ട് ചവിട്ടിക്കൊണ്ടിരിക്കണം.

മുഹമ്മദ് ഖാന്‍(യുക്തി) said...

ജബ്ബാര്‍ മാഷ് സെഡ്.....
ഇപ്പറഞ്ഞ ഏതെങ്കിലും മനുഷ്യ നന്മയുടെ ആവിര്‍ഭാവത്തിലോ വികാസത്തിലോ മതങ്ങള്‍ക്കോ ദൈവങ്ങള്‍ക്കോ വല്ല പങ്കുമുണ്ടോ>>>>>>>>>>>
=======================
പ്രിയ മാഷേ
മതത്തെക്കുറിച്ച് പറ,ദൈവത്തെ തൊടല്ലേ,കേവല യുക്തിവാദിയായിപ്പോവും.
“ദൈവത്തെ“ മതത്തിനു പേടിയാണ്.
പേടികൊണ്ടാണേ പല ഉസ്താദുമാരും എത്ര ഞോണ്ടിയാലും ചൊറിയാതെ സഹിക്കുന്നത്.ഇന്‍ഡ്യന്‍ തള്ളിപറയുമേ.

മുഹമ്മദ് ഖാന്‍(യുക്തി) said...

Dr.Doodu said...

"രേഖീയമായ വികാസത്തില്‍ വിശ്വാസമര്‍പ്പിച്ച"
എന്തോന്നിത് ഇന്ത്യന്‍ ? ആശയദാരിദ്ര്യം വരുമ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ സാധാരണ സ്വീകരിക്കുന്ന ഒരു അടവാണ് ഇത്. ദുര്‍ഗ്രഹമായ ഭാഷാപ്രയോഗം. താങ്കള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നേരെ പാട്ടിനു പറഞ്ഞാല്‍ പോരെ?
-------------
Sajnabur said...

പ്രിയപ്പെട്ട ഇന്ത്യന്‍,

ദയവായി കാര്യങ്ങള്‍ ലളിതവല്ക്കരിച്ചു അവതരിപ്പിക്കു.നിങ്ങള്‍ പറയുന്നത് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ഒരു അപേക്ഷയാണ് പ്ലീസ്.......
--------------------------
പ്രിയ സഖാക്കളെ,
ഇന്‍ഡ്യന്റെ ശേഷിക്കുന്ന ആയുധവും പിടിച്ചു വാങ്ങല്ലേ- പ്ലീസ്.

ഇന്ത്യന്‍ said...

ആറ്റം ബോംബ്‌ ഉണ്ടായിട്ടും അത് പ്രയോഗിക്കാത്തത് ഭൌതികവാദത്തിന്‍റെ സ്വാധീനം കൊണ്ട് എന്ന് വ്യംഗ്യമായി സൂചിപ്പിച്ചോ രവിചന്ദ്രന്‍ സര്‍? എങ്കില്‍ ആറ്റം ബോംബ്‌ ഉണ്ടാക്കിയതും പ്രയോഗിച്ചതും മതത്തിന് വേണ്ടിയായിരുന്നോ? കോടികളെ കാലപുരിക്കയച്ച ഭൌതികവാദത്തിന്‍റെ മഞ്ചലില്‍ കയറി ഇരുന്നു തന്നെ വേണം മാനവികതാ വാദത്തിന്‍റെ കപട പ്രഭാഷണം നടത്താന്‍. ചരിത്രം രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും മാത്രം ചരിത്രമായി വായിച്ചവര്‍ക്ക് പ്രവാചകന്മാരുടെയും സാത്വികരുടെയും ത്യാഗികളുടെയും വ്യവസ്ഥയോടുള്ള കലഹത്തെ വായിക്കാനുള്ള അക്ഷരജ്ഞാനം ഉണ്ടാവില്ല.

മാനവികതാവാദത്തിന്‍റെ അടിസ്ഥാന മാനദണ്ഡം കേവല യുക്തിവാദത്തിന്‍റെ ഏതു ഭരണഘടനയിലാണ് താങ്കള്‍ എഴുതിവെക്കുക. അത്രയെ ഞാനും പറയുന്നുള്ളൂ. കേവല യുക്തിവാദത്തിനു ശരിയും തെറ്റുമില്ല. അതോരാളെ നന്മയിലേക്ക് മാത്രം ക്ഷണിക്കാന്‍ വേണ്ടി താങ്കള്‍ എഴുതിയ അടിസ്ഥാനമാനദണ്ഡം എവിടെയെങ്കിലും ലക്ഷ്യമായി എടുത്ത ഒരു ചിന്താപ്രസ്ഥാനമേ അല്ല. താങ്കളെ പോലുള്ള നല്ല മനുഷ്യരും ഹിറ്റ്‌ലറും സ്റ്റാലിനും പോള്‍പോര്‍ട്ടും പോലുള്ള നരാധമാന്മാരും, മൂല്യരഹിത ഭൌതികപ്രസ്ഥാനങ്ങളും എല്ലാം കേവല യുക്തിവാദത്തിനു ഒരു പോലെ യുക്തിയുടെ പല പല നിറഭേദങ്ങള്‍ മാത്രം. അവിടെ ശരിയും തെറ്റുമായി മാര്‍ക്കിടാന്‍ ഒരു മാനദണ്ഡവും ഇല്ല മാഷേ. അരാജകത്വം മുതല്‍ അധീശ പ്രത്യയശാസ്ത്രത്തിനു വരെ ഒരേ മൂല്യമേ അവിടെ കൊടുക്കാനാവൂ. പ്രായോഗികതാ വാദത്തിന്റെയും സ്വാര്‍ത്ഥതയുടെയും ഇസമാണ് അത്. മൂല്യം എന്നതിന് പോലും അര്‍ഥം കൊടുക്കാന്‍, കണ്ടെത്താന്‍ ഭൌതികേതാരമായ പലതിനെയും കൂട്ട് പിടിക്കേണ്ടി വരും ഭൌതികവാദത്തിന്. ദിശാബോധമില്ലാത്ത യാത്രയാണത്‌. ചരിത്രത്തിന്‍റെ ഒഴുക്കില്‍ പെട്ട് ഒഴുകി നടക്കുന്ന ഒരു പൊങ്ങുതടിയായി മാത്രമേ ഭൌതികവാദം സൃഷ്ടിക്കുന്ന നല്ല മനുഷ്യരെ കാണാനാവൂ. സ്വന്തമായി നിയന്ത്രിക്കാനാവാത്ത വ്യവസ്ഥയില്‍ ഒഴുക്കിനൊത്ത് ഒഴുകുന്നവര്‍. മാനവികതാവാദം മതങ്ങളുടെ മൂല്യങ്ങളില്‍ നിന്നും കടമെടുത്ത, അല്ലെങ്കില്‍ ദൈവസൃഷ്ടിയുടെ പ്രകൃതിയുടെ തേട്ടം തന്നെ. എന്നാല്‍ ചഞ്ചലചിത്തനായ മനുഷ്യന്‍റെ, ഭൌതികപ്രമത്തത എന്ന ദൌര്‍ബല്യത്തെ നേരിടാനുള്ള ഒരു പരിപാടിയും എഴുതിവെക്കാന്‍, താങ്കളുടെ അവകാശവാദം പോലെ മാനവികതാവാദം സമര്‍പ്പിക്കാന്‍, വിശാലമായ കാന്‍വാസ് ലഭിച്ച ചിത്രകാരന് മുന്നില്‍ ഹ്യൂമനിസത്ത്തിന്റെ വിധിവിലക്കുകളുടെ ഏതെങ്കിലും നിബന്ധന മുന്നില്‍ വെക്കാന്‍ കേവല യുക്തിവാദത്തില്‍ ആര്‍ക്കാണ് അധികാരം. അവിടെ തിരഞ്ഞെടുപ്പ്‌ ഏതെന്കിലും മൂല്യത്തിന് വേണ്ടിയല്ല. ലക്ഷ്യമില്ലാത്ത യാത്രയിലെ സ്വാര്‍ത്ഥതയുടെ തേട്ടം മാത്രം.

ഇന്ത്യന്‍ said...

മതത്തിന്റെ യഥാര്‍ത്ഥ അധ്യാപനങ്ങളെ നേരിടുക. മതമെന്നാല്‍ സമുദായമല്ല എന്ന പ്രാഥമികമായ അറിവ് നേടുക. സ്വസമുദായങ്ങള്‍ക്ക്‌ എതിരെ മുന്നോട്ടു വന്നവരാണ് എല്ലാ പ്രവാചകന്മാരും. വിശ്വാസി എന്ന അവകാശവാദം കൊണ്ട് മാത്രം ഒരാള്‍ മതത്തിന്‍റെ സന്ദേശം വഹിക്കുന്നു എന്നര്‍ഥമില്ല. മതത്തിന് സ്വന്തം സദാചാരസംഹിത കാട്ടിയെങ്കിലും വിശ്വാസിനാട്യക്കാരന്റെ ക്രൂരതയെ എതിര്‍ക്കാനാവും. കേവല യുക്തിവാദത്തിന് ഏതു പ്ലാറ്റ്ഫോമില്‍ നിന്നാണ് സ്വതന്ത്ര ചിന്തയുടെ വഴിവിട്ട പോക്കിനെ എതിര്‍ക്കാന്‍ കഴിയുക? മാനവികതാവാദം എന്ന സുന്ദര പദാവലി പോലും തീര്‍ത്തും വ്യക്തിനിഷ്ഠമായ സന്കല്പമായി ചുരുങ്ങുമ്പോള്‍ മൂല്യരഹിതമായ കേവല യുക്തിവാദം സ്വയം സൃഷ്ടിക്കുന്ന മനുഷ്യവിരുദ്ധതയുടെ മുന്നില്‍ നിസ്സംഗതയുടെ മൂടുപടം അണിയേണ്ടി വരും.

രക്തപ്പുഴ ഒഴുക്കിയ ഒരു നൂറ്റാണ്ടിനെ മുന്നില്‍ വെച്ച് യുക്തിവാദത്തിന്‍റെ മാനവികത പ്രസംഗിക്കുന്നവര്‍ പോള്‍പോര്‍ട്ടിന്‍റെ, സ്റ്റാലിന്റെ, ഹിറ്റ്‌ലറിന്റെ ക്രൂരത കുറഞ്ഞതു അവര്‍ ഭൌതിക പ്രത്യയശാസ്ത്ര വാഹകര്‍ ആയത് കൊണ്ടാണ് എന്ന് ഭൌതികവാദത്തെ ന്യായീകരിക്കുമ്പോള്‍ ഇവര്‍ നിലകൊള്ളുന്ന ഭൂമിക എത്ര മാത്രം സങ്കുചിത ചിന്തയില്‍ അധിഷ്ഠിതമാണ് എന്ന് തിരിച്ചറിയുന്നു. വികാസം പ്രാപിക്കാത്ത ഇത്തരം ചിന്തകള്‍ ലോകത്തിനു മുന്നില്‍ സ്വയമേവ മൂല്യങ്ങള്‍ സമര്‍പ്പിക്കും എന്ന് കരുതാന്‍ ഒരാള്‍ അന്ധവിശ്വാസിയാവേണ്ടി വരും.

സൈന്യത്തെ അയക്കുമ്പോള്‍ തോന്നാത്ത ധാര്‍മ്മിക മനസ്സാക്ഷി തിരിച്ചു വരുന്ന ശവപ്പെട്ടി കാണുമ്പോള്‍ ഉണരുന്നത് ഭൌതികവാദത്തിന്‍റെ സ്വാര്‍ഥതയുടെ തിരഞ്ഞെടുപ്പാണ്. അല്ലാതെ മൂല്യങ്ങളുടെ അടയാളമല്ല. ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന മനോഹരമായ നുണക്കഥകള്‍ താങ്കളും ഞാനും ജീവിക്കുന്ന ലോകത്തിന്‍റെ മുന്നില്‍ എത്ര പ്രാവശ്യം അനാവൃതമായതാണ്. അവര്‍ എന്നും താങ്കളെ എതിര്‍ത്ത് സംസാരിക്കാന്‍ അനുവദിക്കും എന്നത് മറ്റൊരു അന്ധവിശ്വാസമാണ്. നിങ്ങളുടെ ചിറകുകള്‍ക്ക് എവിടെയും പറക്കാം എന്നത് വെറും കാല്പനിക ചിന്ത മാത്രമാണ് എന്നത് ഭൌതികവാദം സൃഷ്ടിച്ച ആധുനിക ഭരണകൂടങ്ങള്‍ തന്നെയും താങ്കള്‍ക്ക് മുന്നില്‍ കാണിച്ചു തരുന്നു. അധികാരപ്രമത്തത എന്നും ഭൌതികവാദത്തിന്‍റെ സ്വാധീനമാണ്.വിരക്തിയാണ് മതത്തിന്റെ സന്ദേശം. അര്‍ഹതയുള്ളതിന്റെ അതിജീവനം എന്ന മാത്സര്യത്തിന്‍റെ മുദ്രാവാക്യം ഭൌതിക്തയുടെതും. മതം രൂപം കൊണ്ടതും പോരുതിയതും അധികാരത്തിനു എതിരെയായിരുന്നു.ഭൌതികവാദം സൃഷ്ടിച്ച ശവക്കൂനയെ മറച്ചു വെച്ച് പ്രസംഗം നടത്തുമ്പോള്‍ ശവം തീനി പക്ഷികളുടെ ചിറകടി മറ്റുള്ളവര്‍ കേള്‍ക്കുന്നു എന്നറിയുക. മൂല്യരഹിതമായ ഒരു ചിന്താരീതിയെ മഹത്വവല്ക്കരിക്കാനുള്ള ശ്രമങ്ങള്‍ തുടരും മുന്‍പ്‌ താങ്കളുടെ ഭൌതികവാദ സ്വര്‍ഗ്ഗങ്ങളില്‍ നാവു അറുക്കപ്പെട്ട കുറെ മനുഷ്യരുടെ രോദനം ചരിത്രത്തില്‍ നിന്നും വര്‍ത്തമാന കാലത്തും ഒഴുകി വരുന്നത് കേള്‍ക്കുക

എന്‍റെ ആശയം വ്യക്തമായി പങ്കുവെച്ചതിനാല്‍ ഇവിടെ നിര്‍ത്തുന്നു.

ഇന്ത്യന്‍ said...

രവിചന്ദ്രന്‍ സാര്‍,

കഴിഞ്ഞ മറുപടിയില്‍ ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെ ഇരകളായ ഒരു പറ്റം മനുഷ്യരുടെ രാഷ്ട്രീയ പ്രശ്നങ്ങളെ മതത്തിന്റെ നിറം കൊടുത്ത്‌ വിലയിരുത്താനുള്ള താങ്കളുടെ ശ്രമം കേവലയുക്തിവാദത്തിന്‍റെ "തുറന്ന ഗുഹയില്‍" എത്ര മാത്രം ഇരുട്ടാണ് എന്ന് വ്യക്തമാക്കുന്നു എന്ന് കൂടി കൂട്ടിച്ചെര്‍ക്കട്ടെ.

രവിചന്ദ്രന്‍ സി said...

(1) കേവല നാസ്തികത നിര്‍ഗുണമാണെന്നും അവിടെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും താങ്കള്‍ സമ്മതിച്ചുവല്ലോ. മതത്തില്‍ നിന്നുപോലും മൂല്യമാര്‍ജ്ജിക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ് നാസ്തികത. അത് മനുഷ്യന് വേണ്ടിയാണ്, മനുഷ്യനൊപ്പം നീങ്ങുന്നു. താങ്കളത് സമ്മതിച്ചതില്‍ സന്തോഷം

(2) എന്നാല്‍ മതമാകട്ടെ അടസ്ഥാനപരമായി നിര്‍ഗുണമമല്ല മറിച്ച് ദുര്‍ഗുണമാണ്. മാത്രമല്ല ആ ദുര്‍ഗുണപരിസരിത്തുനിന്നും മോചനം നേടാന്‍ നൂറ്റാണ്ടുകളായി അതതിന്റെ അടിമവര്‍ഗ്ഗമായ വിശ്വാസികളെ അനുവദിക്കാറില്ല. പുരോഹിതവര്‍ഗ്ഗം അധീശ ശക്തികളാണെന്ന് താങ്കള്‍ സൂചിപ്പിച്ചു. എന്നാല്‍ പുരോഹിതവര്‍ഗ്ഗത്തിന് കീഴില്‍ പരാതികളില്ലാതെ ഞെരിഞ്ഞമര്‍ന്ന പാടുകളാണ് താങ്കളുടെ ശരീരം നിറയെ. പുരോഹിതവര്‍ഗ്ഗം തന്നെയാണ് മതം. അതിനപ്പുറം താങ്കള്‍ പറയുന്നിനൊന്നും നയാ പൈസയുടെ വിലയില്ല. 'യാഥാര്‍ത്ഥ മത'മെന്നും 'സൃഷ്ടിപരമായ ഇടപെടലെ'ന്നുമൊക്കെ പറയുന്നത് വൃദ്ധരതി പോലയാണ്. ചിന്തയു സംസാരവും മാത്രമേ അവിടെ നടക്കൂ, പ്രവര്‍ത്തിയില്‍ ഒന്നുമുണ്ടാവില്ല. സുഹൃത്തേ, പൗരോഹിത്യത്തിനെതിരെ നിങ്ങള്‍ ചലിക്കില്ല, നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാനാവില്ല. ഞാന്‍ പറഞ്ഞല്ലോ താങ്കളുടെ മതം താങ്കള്‍ക്കാകെ നല്‍കുന്ന സ്വാതന്ത്ര്യം അതിനെ നിര്‍ലജ്ജ്ം പുകഴ്ത്താനുള്ള സ്വാതന്ത്ര്യം മാത്രമാണ്.

രവിചന്ദ്രന്‍ സി said...

(3) താങ്കള്‍ അടിമയാണെങ്കില്‍ അത് പുരോഹിതമേധാവിത്വത്തിന്റെ മാത്രമാണ്. ദൈവപ്രേതാദികള്‍ പോലുള്ള മനോജന്യ സങ്കല്‍പ്പങ്ങളുടെ സാങ്കല്‍പ്പിക അടിമയാണെന്ന പ്രയോഗം പോലും ഞങ്ങളെ പോലുള്ള റിയലിസ്റ്റുകളുമായുള്ള സംവാദത്തില്‍ അപ്രസക്തമാണ്. തെളിവില്ലാത്ത അവകാശവാദങ്ങളെ ആധാരമാക്കിയുള്ള കേവലമായ വീമ്പുപറച്ചിലായി അത് സൗമ്യമായി നിരീകരിക്കപ്പെടും. ജനാധിപത്യം കാണാക്കിനാവായി മാറിയ മതേതരത്വം അപരാധമായി ഗണിക്കപ്പെടുന്ന ഒരു ഗോത്രശാസനത്തിന് അടിപ്പെട്ട് അപരനെ മാലിന്യമായി കാണാനുള്ള പരിശീലനം ലഭിക്കുന്നവര്‍ കഴുകന്റെ ചിറകടി കേള്‍ക്കുന്നുവെങ്കില്‍ അത് സ്വന്തം കൂടാരത്തിനുള്ളില്‍ നിന്നുതന്നെയാണ്. അത് തിരിച്ചറിയാനുള്ള കാതുകളില്‍ വിഷമൊഴിക്കരുത്.

(4) ബോേബുണ്ടാക്കിയതും ബോംബിട്ടതും മതപരഭരണകൂടങ്ങളായിരുന്നില്ലേ? ഹിറ്റ്‌ലര്‍ റോമന്‍ കത്തോലിക്കനായിരുന്നു, ട്രൂമാന്‍ ക്രിസ്ത്യാനിയായിരുന്നു, ഇദിഅമീന്‍ മുസ് ളീമായിരുന്നു. ചെങ്കിസ്ഖാനും ഗോറിയും ഗസ്‌നിയും ഖില്‍ജിയും ഔരംഗസീബും ലവനും മറ്റവനുമുള്‍പ്പെടെ ചോരപ്പുഴ നീന്തിക്കടന്ന് മനുഷ്യനെ നിര്‍ദ്ദയം കൊലക്കളങ്ങളിലേക്ക് ആട്ടിപ്പായിച്ചവരില്‍ മഹാഭൂരിപക്ഷവും മതവാദികളായിരുന്നു. അവരിലൊക്കെ മതം തന്നെയായിരുന്നു ഈ പൈശാചികതയുടെ മുഖ്യ ഇന്ധനം. നിരീശ്വരവാദിയായതുകൊണ്ട് ആര്‍ക്കും സഹജീവിയെ കൊല്ലാനും ഉഴുതു മറിക്കാനും ന്യായീകരണമില്ല. അപരനെ കൊന്നുതള്ളിയാല്‍ തനിക്ക് സ്വര്‍ഗ്ഗവും സൗഭാഗ്യങ്ങളും കിട്ടുമെന്ന മതവാഗ്ദാനം അവനെ ത്രസിപ്പിക്കില്ല. മതം മുന്നോട്ടുവെക്കുന്ന നൂറ് ശതമാനം സ്വര്‍ത്ഥതിയിലും ഭൌതികനേട്ടത്തിലും ആധാരമാക്കിയ ഒരു സമ്മാനപദ്ധതി നാസ്തികതയിലില്ല.നാസ്തികന് സഹജീവിയെ കൊല്ലാനുള്ള പ്രത്യയശാസ്ത്രപരമായ പ്രചോദനം പൂജ്യമാണ്. പക്ഷെ മതത്തിലതുണ്ട്, മതത്തിലേ അതുള്ളു. ഗീതയും കുര്‍-ആനുമൊക്കെ അതിന് സാക്ഷ്യപത്രങ്ങളാണ്.

(5) 1950 ന് ശേഷം സ്റ്റാലിനും പോള്‍പോട്ടും വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യനെന്തു പറയുമായിരുന്നു? 1950 വരെ നാസ്തികത ശരിയായിരുന്നോ?! സ്റ്റാലിന്റെ മതപഠനപശ്ചാത്തലമാണ് ക്രൂരതയ്ക്ക് നിദാനമെന്ന് പറയുന്നവരില്ലേ?. സ്റ്റാലിന്‍ ഇരുന്ന കസേരയില്‍ നാസ്തികരായിരുന്ന യൂറി ആന്ദ്രേപോവും മിഖയേല്‍ ഗോര്‍വെച്ചേവും ഇരുന്നുവെന്നോര്‍ക്കുക. അവര്‍ എത്രപേരെ കൊന്നു?

അപ്പോള്‍ കാര്യമിതാണ്: ക്രൂരന്‍മാരായ സ്വേച്ഛാധിപതികളില്‍ മഹാഭൂരിപക്ഷവും മതവാദികളായിരുന്നു. മതത്തിന് അവരുടെ ക്രൂരതകളെ ആളിക്കത്തിക്കാനുള്ള ശേഷിയുമുണ്ടായിരുന്നു. സ്വേച്ഛാതിപധികളില്‍ വളരെ കുറഞ്ഞൊരു വിഭാഗം നാസ്തികരായിരുന്നു. അവരുടെ ക്രൂരതകള്‍ക്ക് നാസ്തികതയില്‍ യാതൊരു ന്യായീകരണവുമില്ലായിരുന്നു. എന്നിട്ടും മാനവികത മറന്ന് അധികാരത്തിന്റെ ലഹരിയില്‍ മത്തുപിടിച്ച് അവര്‍ ക്രൂരത പ്രവര്‍ത്തിച്ചു. Violence is inherent in many Religions and naturally autocrats belonged to those religions prepetrated mindless violence to make religion the biggest terror machines ever invented by man.

രവിചന്ദ്രന്‍ സി said...

(6) മാനവികതാവാദം മതവിരുദ്ധവും മതാതീതവും മതനിരപേക്ഷവുമാണ്. അത് സമൂഹത്തില്‍നിന്നാണ് നേരിട്ട് കടംകൊള്ളുന്നത്. അതല്ലാതെ മതത്തില്‍ നിന്നല്ല.

(7) മാനവികതാവാദത്തിന് ക്രൂരതയെ എതിര്‍ക്കാനാവുന്നത് അത് മനുഷ്യന് വേണ്ടിയാണ് എന്ന വ്യക്തമായ നിലപാടുതറയില്‍ നിന്നുമാണ്. മനുഷ്യനെതിരയുള്ള, മനുഷ്യത്വവിരുദ്ധമായ എന്തും അതു നിരാകരിക്കുന്നു. മനുഷ്യന് വേണ്ടി അത് സദാ നിലകൊള്ളുന്നു. അതാണതിന്റെ മൂല്യ അടിത്തറ.

(8) സൈന്യത്തെവിടുന്നതും ശവപ്പെട്ടി കണ്ട് നെടുവീര്‍പ്പിടുന്നതും In God We Trust എന്ന് സ്വന്തം കറന്‍സിയില്‍ എഴുതിവെച്ചിരിക്കുന്ന ഒരു തീവ്രമതപരതയുള്ള രാജ്യമാണ് മി.ഇന്ത്യന്‍. താങ്കള്‍ മലര്‍ന്നുകിടന്ന് തുപ്പാതിരിക്കുക. എന്നാല്‍ അവിടെയും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ബ്രാന്‍ഡിലെ ജനാധിപത്യസംസ്‌ക്കാരത്തേക്കാള്‍ ഭേദമാണ് കാര്യങ്ങള്‍. ചോംസ്‌ക്കിയെപ്പോലൊരാള്‍ സൗദിയില്‍ ജീവിക്കുമോ? സര്‍ക്കാരിനെതിരെ ഒരു യുദ്ധവവിരുദ്ധപ്രകടനം ഇറാനിലോ സൗദിയിലോ സാധ്യമാകുമോ?

മറ്റൊരു വാദം ധാര്‍മ്മികമൂല്യങ്ങള്‍ മനുഷ്യസഹജമാണെന്നും മതത്തിനും ജാതിക്കുമൊന്നും അവിടെ യാതൊരു വേഷവുമില്ലെന്നായിരുന്നു. അതും താങ്കള്‍ അംഗീകരിച്ച സ്ഥിതിക്ക് ഇനിയൊന്നുമില്ല. പ്രതികരണത്തിന് നന്ദി.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇന്ത്യന്‍,

'തുറന്ന ഗുഹ' താങ്കളുടെ പ്രയോഗമെന്ന നിലയില്‍ സ്വീകരിക്കുന്നു. 'തുറന്ന ഗുഹ'യില്‍ ചിലപ്പോള്‍ ഇരുട്ടു പരക്കും മി. ഇന്ത്യന്‍-കറുത്തവാവിന്റെ രാത്രിയില്‍. പക്ഷെ ചന്ദ്രികയുള്ള രാവുകളിലും പകല്‍ സമയത്തും അതിനുള്ളില്‍ നല്ല വെളിച്ചമുണ്ടാവും. എന്നാല്‍ മതമെന്ന 'അടഞ്ഞഗുഹ'യിലാകട്ടെ പ്രകാശം എന്നന്നേക്കുമായി സംസ്‌ക്കരിക്കപ്പെട്ടിരിക്കുന്നു.

kaalidaasan said...
This comment has been removed by the author.
manoj said...

പ്രീയപെട്ട ഇന്ധ്യന്‍ ,

ജബ്ബാര്‍ മാഷിന്റെയും രവിചന്ദ്രന്‍ സാറിന്റെയും വലകളില്‍ കുടുങ്ങാതെ നീലകാശതിങ്ങിനെ പറന്നു നടക്കാന്‍ നല്ല രസമുണ്ടല്ലേ.

ശ്രീ നാരായണ ഗുരുവും വി ടി യും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും പോലുള്ള നവോത്ഥാന നായകന്മാരും കൃഷ്ണപിള്ളയും ഈ എം എസ്സും എ കെ ജി യും വര്‍ഗീസും പോലുള്ള ലക്ഷകണക്കിന് വിപ്ലവകാരികളും
സ്വന്തം ജീവിതം കൊണ്ടും ഹൃദയ രക്തം കൊണ്ടും കേരളത്തിന്റെ തുറന്ന കേന്‍വാസില്‍ എഴുതിച്ചേര്‍ത്ത "ചുവന്ന" വരികള്‍ , എ സി റൂമിന്റെ ശീതിളിമയില്‍ റിവോള്‍വിംഗ് ചെയറില്‍ ഇരുന്നു കോപ്പി അടിക്കുക
സുഖകരം തന്നെ . പ്രത്വേക അര്‍ത്ഥമൊന്നും ഉധേശികാത്തത് കൊണ്ട് , പ്രാസബംഗിയും കവിത്വബംഗിയും നോക്കി തോന്നിയപോലെ എഴുതുകയും ആവാം .

താങ്കളുടെ "വായാടിതം" പോപ്പുലര്‍ ഫ്രെന്റിന്റെ ഓഗസ്റ്റ്‌ പതിനന്ജിന്റെ ഫ്രീഡം പരേട് പോലെ അര്‍ത്ഥ ശൂന്യമാണ് . ഇന്ത്യന്‍ പതാക എടുത്തു നടത്തുന്ന പരേഡില്‍ ഇന്ത്യ യോടുള്ള സ്നേഹമോ, ബഹുമാനമോ,ഇന്ത്യന്‍പതാകയോടുള്ള അനഗീകാരമോ ഇല്ലാത്തതു പോലെ, താങ്കളുടെ കമന്റിലും താങ്കള്‍ പറയുന്ന മൂല്യങ്ങളോടുള്ള ഒരു പ്രതിബന്ടതയും ഇല്ല. എതിരാളിയുടെ മഹത്തായ മൂല്യങ്ങളെയും ചിന്നങ്ങളെയും
അപഹാസ്യമായി ഉപയോഗിച്ചു എതിരാളിയെ തന്നെ തളര്‍ത്തുന്ന രീതി മാത്രം.

താങ്കള്‍ പറയുന്ന "ആധുനിക മൂല്യങ്ങളോട്‌" താങ്കള്‍ക്ക് എന്തെങ്കിലും സ്നേഹമുണ്ടായിരുന്നുവെങ്കില്‍, താങ്കള്‍ ആദ്യം ചെയ്യുക , ഇത്തരം മൂല്യങ്ങളുടെ കാര്യത്തില്‍ മുസ്ലിം സമൂഹം ലോകത്തിലും, ഇന്ധ്യയിലും കേരളത്തിലും ഇന്നും എന്തുകൊണ്ട് ഏറ്റവും പിന്നില്‍ നില്‍ക്കുന്നു എന്ന് അന്വേഷിക്കുകയായിരുന്നു ........

manoj said...

.....അല്ലാതെ സൌധിയിലെയും ഇറാനിലെയും മാനവികതാ വിരുദ്ധമായ ഭരണ കൂടങ്ങളെ പിന്തുണക്കാന്‍ നടക്കുകയല്ല

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Sajnabur said...

Indian said…….
“ഇപ്പോള്‍ തന്നെ നോക്കൂ, ഖട്ഗത്തെ കുറിച്ച് ഒരു ക്വോട്ട് കണ്ടു. അത് എവിടെ നിന്ന് കിട്ടി. അത് മുഴുവനായും പറയാമോ? മാന്യമായ നിരൂപണം നടത്താന്‍ തയ്യാറാണോ ഇങ്ങിനെയൊക്കെ ചോദിച്ചാല്‍ ഫലം നാസ്തി. ഇസ്ലാം പ്രചരിച്ചത് വാള്ത ലപ്പിലൂടെയല്ല എന്ന് സമര്ഥിൊക്കാന്‍ രചിച്ച ഒരു പുസ്തകത്തില്‍ നിന്നും തലയും വാലും വെട്ടിമാറ്റി ആശയവൈകൃതം ഉണ്ടാക്കിയ ഒരു ഉദ്ധരണിയാണത്.”
Kalidasan said…….
“……………13 വര്ഷംക്കാലം തന്റെ മതം ഖുറൈഷികള്‍ സ്വീകരിക്കുമെന്ന് മോഹിച്ചു നടന്ന് ആ മോഹം അവസാന അടവായി വാളു കൈയ്യിലെടുത്തു, എന്നാണു മൌദൂദി എഴുതിയത്. അത് ശരിതന്നെയാണ്. അനേകം യുദ്ധങ്ങളിലൂടെ അറബികളെ വരുതിയിലാക്കിയാണ്, മൊഹമ്മദ് ആദ്യതെ ഖലീഫയായത്. ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടു മുഴുവന്‍ യുദ്ധത്തിന്റെയും പിടിച്ചടക്കലിന്റെയും അധിനിവേശത്തിന്റെയും ആയിരുന്നു. അതാണു ചരിത്രം………….”

പ്രിയപ്പെട്ട ഇന്ത്യന്‍,

ഈ വിഷയത്തില്‍ ഇസ്ലാം വാള്‍ ബന്ധം വെറും തെറ്റിധാരണ മാത്രമാണെന്നാണ് നിങ്ങള്‍ അവകാശപെടുന്നത്. അറബ് നാടുകളില്‍ പ്രത്തെയേകിച്ചു ഇസ്ലാമിന്റെ ഉറവിടമായ സൌദിയില്‍ എല്ലാ പ്രദാനപെട്ട സ്ഥാപനങ്ങളിലും, ദേശീയ പദാകയില്‍ പോലും ഇസ്ലാം സ്ലോഗന്‍ അടിവര വെച്ചിരിക്കുന്നത് വാള് കൊണ്ടാണെന്ന് മനസ്സിലാക്കുന്നു.
വാളിന്നു ആളെ കൊല്ലുക എന്നെല്ലാതെ മറ്റെന്ധാണ് വിശേഷണം?. ചക്ക കായ്ക്കുന്ന നാടാനെന്കില്‍ ചക്ക മുറിക്കാനാനെന്നു പറയാം പക്ഷെ ഈത്തപ്പഴതിന്നു ഇതിന്റെ ആവിശ്യമുണ്ടോ?.

Asees babu said...

ശ്രീ കാളിദാസനും രവിചന്ദ്രനും ഒക്കെ ഈ കളിയില്‍ എന്തുണ്ട് ലാഭം ?. ................... നമ്മളുടെ കളി സ്വര്‍ഗത്തില് നല്ല ഒരു സീറ്റ്‌ തരപ്പെടുത്താന്‍ വേണ്ടിയാണു മനുഷ്യത്വത്തിന്റെ ഏത അളവ് വരെ പോയാലും നിങ്ങള്‍ക്ക് സ്വര്‍ഗം കിട്ടില്ല നമ്മളെ കാര്യം അങ്ങനെ അല്ല ഏതു കളി കളിച്ചും നമ്മളത് നേടും.( നാടന്‍ പ്രയോഗം) .


ഇത് പോലെയുള്ള കാളിടസന്മാരുടെ ഒരു നിര തന്നെ ഈ ബ്ലോഗില്‍ വരട്ടെ ! ആശംസകള്‍ !


ബോണ്ട്‌ ബാബു,

ബിച്ചു said...

പ്രിയപ്പെട്ട സജ്നബുർ

***ഇസ്ലാമിന്റെ തെറ്റുകള് എടുത്തു കാണിക്കാന് മാത്രം ഒരുപാട് മാധ്യമങ്ങള് ശ്രമിക്കുന്നു എന്ന് പറയുന്നത് എന്ടുകൊണ്ടാണ്. ഒരുപാട് മതങ്ങള് ഉള്ളിടത് എന്ട് കൊണ്ട് ഇസ്ലാം ഒരു പൊതു ശത്രുത നേടുന്നു. ഇത് ഇസ്ലാമിന്റെണ പോരായ്മയോ അതോ ഇസ്ലാം ഒഴികെ മീറ്റെല്ലാവരുടെയും പോരായ്മയോ***

കഴിഞ്ഞാഴ്ച്ച നോർവേയിലുണ്ടായ ഭീകരാക്രമണത്തിൽ ഏകദേശം നൂറോളം പേർ കൊല്ലപ്പെട്ടു . ഉടനെ തന്നെ മീഡിയകൾ ചർച്ച തുടങ്ങി . 24 മണിക്കൂറും അവർ വായ തുറന്നേയിരുന്നു. ജിഹാദികളെ കുറിച്ച് കീറിമുറിച്ച ചർച്ചകൾ . സങ്കല്പ കഥകൾ കുറെ നെയ്തു പകുതി ആക്കിയതേയുള്ളൂ അതാ പിടിക്കപ്പെടുന്നു ആൻഡേഴ്സ് ബെഹ്രിങ് ബ്രെവിൿ എന്ന തീവ്ര കൃസ്ത്യാനി . മീഡിയാ ചർച്ചക്കാർ വായ അടച്ച് കാശിക്ക് പോയി.

ബി.ബി.സി. ക്ക് അയാൾ വെറുമൊരു തോക്കു ധാരി . റോയിട്ടേഴ്സിന് അയാൾ വെറുമൊരു ആക്രമി മാത്രം . എനി അയാൾ ഒരു ജിഹാദിയായിരുന്നെങ്കിലോ ……….?

ബ്രെവിൿ തന്റെ ഗുരുവായി കണ്ടത് പന്ത്രണ്ടാം നൂറ്റാണ്ടിൽ കുരിശ് യുദ്ധം നയിച്ച നോർവേ രജാവ് റിച്ചാർഡ് ലയഹാർട്ടാണ് . അപ്പോൾ കുരിശ് യോദ്ധാവാണ് ബ്രെവിൿ -
മേൽ ചോദ്യത്തിനുള്ള ഉത്തരം ഷാജി ക്ക് കിട്ടി ക്കാണും എന്നു കരുതാം . ഷാജിയെ പോലെ ഒരുപാട് പേരെ തെറ്റിദ്ധരിപ്പിച്ചത് കുരിശ്ശ് മനസ്സുള്ള മീഡിയകളാണ് . നമ്മുടെ മീഡിയാ ഭീമൻ ജൂതൻ മാർഡോകും ഇതേ മനസ്സ് ഉള്ള ആളായിരുന്നു.

യൂറോപ്പിന്റെ പടിവാതിക്കൽ ഇസ്ലാം എത്തിയപ്പോൾ തുടങ്ങിയതാണ് അവരുടെ വളച്ചൊടിക്കൽ -കോടികൾ ചിലവിട്ട് അത് ഇന്നും തുടരുന്നു.
അതിൽ അവർ നൂറ് ശതമാനം വിജയിക്കുകയും ചെയ്തിരിക്കുന്നു. എന്തിനാണവർ ഇതൊക്കെ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ – ഒരു പക്ഷേ ഖുർആൻ , ജൂത കൃസ്ത്യാനികളെ വിമർശിച്ചതായിരിക്കണം കാരണം . നമുക്ക് ഖുർആന്റെ ഭാഷ ഒന്നു നോക്കാം

** ആകയാല്‍ ജൂതജനത്തിന്റെ ഇത്തരം ധിക്കാരചെയ്തി നിമിത്തവും, അവര്‍ ദൈവികമാര്‍ഗത്തില്‍ ധാരാളം തടസ്സമുണ്ടാക്കിക്കൊണ്ടിരിക്കുന്നതുകൊണ്ടും, തങ്ങള്‍ക്ക് വിരോധിക്കപ്പെട്ട പലിശ സ്വീകരിക്കുന്നതുകൊണ്ടും ആളുകളുടെ മുതല്‍ അന്യായമായി തിന്നുന്നതുകൊണ്ടും, നേരത്തെ അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാം അവര്‍ക്കു നിരോധിച്ചിരിക്കുന്നു. അവരില്‍ സത്യനിഷേധികളായവര്‍ക്കുവേണ്ടി വേദനയേറിയ ശിക്ഷയും നാം ഒരുക്കിവെച്ചിട്ടുണ്ട്. എങ്കിലും അക്കൂട്ടരില്‍ അഗാധജ്ഞാനികളും വിശ്വാസികളുമായവര്‍, നിനക്കവതരിച്ചതും നിനക്കു മുമ്പവതരിച്ചതുമായ മാര്‍ഗദര്‍ശനങ്ങളിലൊക്കെയും വിശ്വസിക്കുന്നു . . ( വി- ഖുർആൻ 4-60) **

ഇവിടെ ഖുർആൻ ജൂത മതത്തിനെയല്ല വിമർശിച്ചത് മറിച്ച് മർദ്ദിത ജനവിഭാഗത്തിന്റെ കൂടെ നിൽക്കുകയായിരുന്നു ചെയ്തത് . പുരോഹിതന്മാർ എന്നും സമ്പന്നരുടെകൂടെയായിരുന്നു. അതുകൊണ്ട്തന്നെ പുരോഹിതന്മാർ ഖുർആനിനെതിരെയും ആയിരുന്നു.

നേരെ ചൊവ്വേ വായിച്ചാൽ ഇസ്ലാമിൽ ആളുകൾ ആകൃഷ്ടരാവും എന്നുറപ്പുള്ളത് കൊണ്ടാണ് ജൂതകൃസ്ത്യാനികൾ അതിനെ വികലമായി പ്രചരിപ്പിക്കുന്നത് . അത് വായിച്ച് ലോകം മുഴുവനും ( മീഡിയ മുഴുവനും അവരുടെ കയ്യിലും കൂടിയും ആണെങ്കിലോ ? ) അറിഞ്ഞോ അറിയാതെയോ ഇസ്ലാമിനെ ഭയപ്പെടുന്നു. ലോക ഭാഷ ഇംഗ്ലീഷ് ആയത് കൊണ്ട് കാര്യങ്ങൾ എളുപ്പമാവുകയും ചെയ്തു.
ബ്രിട്ടീഷ് കോളനി വാഴ്ചയും ഇതിനു വേണ്ടിയല്ല എന്നാരു കണ്ടു !

ബിച്ചു said...

പ്രിയപ്പെട്ട രവിചന്ദ്രൻ സർ

***ഇസ്‌ളാമോഫോബിയ എന്നൊന്നുണ്ട്. അത് വളര്‍ത്തുന്നതില് ജനങ്ങളും മാധ്യമങ്ങളും അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്. എന്റെ കാഴ്ചപ്പാടില് ഏതാണ്ട് ഇരുപത് ശതമാനം അത് മാധ്യമസൃഷ്ടിയാണ്. എഴുപത് ശതമാനത്തിന് ഉത്തരവാദി ആ മതം തന്നെയാണ്, അല്ലെങ്കില് അതിന്റെ പ്രതികരണരീതി. ബാക്കി പത്തുശതമാനം ഇതു രണ്ടുമല്ലാത്ത കാരണങ്ങളാല് സ്വാഭാവികമായി സംഭവിക്കുന്നു. ***

താങ്കളോട് യോജിക്കുന്നു. 70 % ഉത്തരവാദി ഇസ്ലാം ആണെന്നതിനോട് അത്രക്കങ്ങ് യോജിക്കാനും പ്രയാസം തോന്നുന്നു . നമ്മൾക്ക് കിട്ടുന്ന വാർത്തകളിൽ നിന്നാണ് സാറ് അങ്ങിനെയൊരു നിഗമനങ്ങളിൽ എത്തുന്നത്. സാർ തന്നെ പറയുന്നു “ വാര്‍ത്തയ്ക്ക് മുകളില് അധീശശക്തിക്ക് മേല്‍കോയ്മ സാധാരണമാണ്. ഒരു രാഷ്ട്രവും രാഷ്ടാന്തരസമൂഹവും അതില്‍നിന്ന് മോചിതമല്ല ” എന്ന് . പിന്നെ സത്യസന്ധമായ വിവരങ്ങൾ നമുക്ക് എവിടെ നിന്ന് ലഭിക്കും ? പക്ഷപാതിത്വമില്ലാതെ സ്വയം അന്വേഷിക്കുക തന്നെ പോം വഴി – സമയമെടുക്കുമെങ്കിലും .

vivek said...

വായിക്കുന്നവര്‍ക്ക് ഇങ്ങെനെയും വായിക്കുവാന്‍ കിട്ടും..
അതും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മൊത്തം നാല് വോള്യം ഉള്ള "ശാസ്ത്രം ചരിത്രത്തില്‍" എന്ന ഗ്രന്ഥത്തില്‍ നിന്നും..

"ഇസ്ലാം മതത്തില്‍ ദേവാലയങ്ങളുടെയോ പുരോഹിതന്മാരുടെയോ ആവശ്യമില്ല. പൊതു പ്രാര്‍ഥനകള്‍ നടത്തുവാനും
ഖുര്‍ആന്‍ പാരായണം ചെയ്യുവാനും ഒരു സ്ഥലംവേണമെന്ന് മാത്രം. അതാണ്‌ മസ്ജിദ് (മുസ്ലിം പള്ളി). ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍- ഇമാം - ഒരേ സമയത്ത് മതോപദേശകരും നിയമ നിര്‍മാതാക്കളും ആയിരുന്നു. ഇസ്ലാം ആദ്യം മുതല്‍ക്കേ ലിഖിതമായ ഒരു മതമായിരുന്നു. ഖുര്‍ആന്‍ ഇപ്പോഴും മുസല്‍മാന്മാരായ ജനങ്ങളുടെ പൊതു പാഠ പുസ്തകമാണ്. പ്രവാചകന്റെ ബഹുമാന്യനായ പിന്‍ഗാമിയാണ്‌ ഖാലിഫ്.
ആദ്യത്തില്‍ അദ്ദേഹം ഒരു ഭരണ കര്‍ത്താവ് കൂടിയായിരുന്നു. പക്ഷെ മതത്തിന്റെ ശക്തി കിടന്നിരുന്നത് ആധിപത്യത്തിലല്ല,
വിശ്വാസികളുടെ വിശാലമായ സാഹോദര്യത്തിലാണ്. ആദ്യത്തെ മാതാതിഷ്ടിത രാഷ്ട്രങ്ങളുടെ രാഷ്ട്രീയപരിണാമം റോമന്‍-ബൈസാന്റിയന്‍ മാതൃകയിലായിരുന്നു. പണവും സുഖഭോഗവും നിറഞ്ഞൊരു രാജസഭ; വിദേശിയരായ, പ്രധാനമായി തുര്‍ക്കിക്കാരായ,
അടിമകളെക്കൊണ്ടുള്ള കാവല്‍സേന. ഇതിന്റെയെല്ലാം ഫലമായി, രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം ഇസ്ലാമിക ലോകം ചിന്നഭിന്നമായി.
നാടുവാഴിത്ത വ്യവസ്ഥയില്‍ അധിഷ്ടിതമായ ചെറു രാജ്യങ്ങള്‍ രൂപംകൊണ്ടു. അവയെല്ലാം നാടോടികള്‍ക്ക് അടിമപ്പെട്ടു.
അസംഘടിതരായ, എപ്പോഴും വഴക്കടിച്ചുകൊണ്ടിരുന്ന, കുരിശു യുദ്ധക്കാര്‍ക്കുപോലും അവരെ തോല്‍പ്പിക്കാന്‍ കഴിഞ്ഞു.
എന്നാല്‍ ഇസ്ലാം മതത്തിന്റെ കഥ അങ്ങിനെയായിരുന്നില്ല. അത് ജനങ്ങളില്‍ അതിഷ്ടിതമായിരുന്നു. ദുര്‍ഭരണത്തെയും ആക്രമണത്തെയും എല്ലാം അതിജീവിച്ചു."
(വോള്യം ഒന്ന്, ശാസ്ത്രത്തിന്റെ ഉദയം, ജെ.ഡി. ബര്‍ണല്‍, പേജ് 328 )

Sajnabur said...

പ്രിയെപ്പെട്ട ബിച്ചു,

നിങ്ങള്‍ എനിക്ക് തന്ന മറുപടി നേരെത്തെ ഒരു പാട് ചര്ച്ച ചെയ്താതാണ്. മറ്റു പോസ്റ്റുകളിലെ കമന്റുകള്‍ വായിച്ചു നോക്കു.
യുറോപ്പില്‍ മാത്രമെല്ലോ ഇസ്ലാം പ്രശ്നം. ഇസ്ലാം എവിടെയുണ്ടോ അവിടെ പ്രശ്നം ഉണ്ട്.
പക്ഷെ എല്ലതിന്നും കുറ്റം മറ്റുള്ളവരുടെ തലയിലും.
കേരളത്തില്‍ തുടങ്ങൂ സുന്നി (ap/ek) മുജാഹിദ്‌ (2 വിഭാകം) ജമായത്ത് മുതലായവയില്‍ ആര് തമ്മിലാണ് പ്രശ്നം ഇല്ലാത്തതു.
പാക്കിസ്ഥാന്‍, ഇറാഖ, അഫ്ഘാനിസ്ഥാന്‍ എന്നിവിടെങ്ങിളില്‍ ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ കൊല്ലുന്നു. ആര് കുറ്റക്കാര്‍.
തെളിവില്ലാത്ത കാര്യങ്ങളില്‍ അഭിപ്ര്രായ വിത്യാസവും കൊലപാതഗങ്ങളും സ്വാഭാവികം. ഇതിനു ആരെ കുറ്റം പറഞ്ഞാലും കാരണക്കാരന്‍ ഒരാളെല്ലേ?.
ഇന്ത്യയില്‍ പ്രക്യാസിങ്ങിനെ ചൂണ്ടിക്കാട്ടി മറ്റെല്ലാം ഇസ്ലാം സ്പോണ്‍സേര്‍ ചെയ്ത സ്പോടനങ്ങളും മറയിടല്‍ ആണ് ഇസ്ലാമിസ്റ്റ്‌ സ്റ്റൈല്‍.
നോര്വേ് സംബവമായാലും മറ്റേതു സ്ഥലതായാലും പ്രശ്നങ്ങളുടെ റൂട്ട് കോസ് അനലിസ് ചെയ്യു. അപ്പോള്‍ കാര്യങ്ങള്‍ പിടികിട്ടും.

Sajnabur said...

നേരെ ചൊവ്വേ വായിച്ചാൽ ഇസ്ലാമിൽ ആളുകൾ ആകൃഷ്ടരാവും എന്നുറപ്പുള്ളത് കൊണ്ടാണ് ജൂതകൃസ്ത്യാനികൾ അതിനെ വികലമായി പ്രചരിപ്പിക്കുന്നത് . അത് വായിച്ച് ലോകം മുഴുവനും ( മീഡിയ മുഴുവനും അവരുടെ കയ്യിലും കൂടിയും ആണെങ്കിലോ ? ) അറിഞ്ഞോ അറിയാതെയോ ഇസ്ലാമിനെ ഭയപ്പെടുന്നു. ലോക ഭാഷ ഇംഗ്ലീഷ് ആയത് കൊണ്ട് കാര്യങ്ങൾ എളുപ്പമാവുകയും ചെയ്തു.
ബ്രിട്ടീഷ് കോളനി വാഴ്ചയും ഇതിനു വേണ്ടിയല്ല എന്നാരു കണ്ടു !

.....................

താങ്കളുടെ observation താങ്കളെ രക്ഷിക്കെട്ടെ...
No other comments.

Sajnabur said...

യൂറോപ്പിന്റെ പടിവാതിക്കൽ ഇസ്ലാം എത്തിയപ്പോൾ തുടങ്ങിയതാണ് അവരുടെ വളച്ചൊടിക്കൽ -കോടികൾ ചിലവിട്ട് അത് ഇന്നും തുടരുന്നു.
അതിൽ അവർ നൂറ് ശതമാനം വിജയിക്കുകയും ചെയ്തിരിക്കുന്നു. എന്തിനാണവർ ഇതൊക്കെ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ – ഒരു പക്ഷേ ഖുർആൻ , ജൂത കൃസ്ത്യാനികളെ വിമർശിച്ചതായിരിക്കണം കാരണം . നമുക്ക് ഖുർആന്റെ ഭാഷ ഒന്നു നോക്കാം.

...............

എന്ടാണ് മതം പടിവാതില്ക്കല്‍ എത്തുക എന്ന് പറഞ്ഞിതിന്നര്ത്ഥം?
ജൂത, കൃസ്ത്യാനികളെ, മുസ്ലിം ഇതിന്നെല്ലാം ശ്രിഷ്ടിച്ചത് ഒരാളെല്ലേ. പിന്നെന്ധിനാണ് ഒരു കൂട്ടരേ വിമര്ശിക്കുന്നത്.
ഇതെല്ലം കാരണക്കാരനായ ആളെല്ലേ നമ്മള്‍ വിമര്ശിനക്കേണ്ടത്?.

വ്യ്ക്ക്യാന കാസര്തുകളിലോന്നും വലിയ കാര്യമുണ്ടോന്നു തോനുന്നില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രജീഷ് പാലവിള said...

ശാസ്ത്രം ആയുധങ്ങള്‍ കണ്ടു പിടിച്ചു !മതവും രാഷ്ട്രീയവും അത് ഉപയോഗപ്പെടുത്തുകയും ലോകസമാധാനം കാറ്റത്ത്‌ കൊളുത്തിവച്ച ദീപം പോലെ ആക്കിത്തീര്‍ക്കുകയും ചെയ്തു.ഇതിനു ഒരു മോചനം ഉണ്ടാകണമെങ്കില്‍ ഈ വിഭ്രാന്തികളില്‍ നിന്നും മനുഷ്യന്‍ നീരുപാധികം മുക്തനാകണം .

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ഇന്ത്യന്‍ said...

പ്രിയപ്പെട്ട സജ്നബുർ,

സൌദി അറേബ്യയുടെ കൊടി ഇസ്ലാമിന്‍റെ കൊടിയായി കാണുന്നതിനോട് എനിക്ക് യോജിക്കാനാവുന്നില്ല. അറബികളുടെ ഒരു കാലത്തെ രാഷ്ട്രീയ ആധിപത്യം കാണിക്കുവാന്‍ വേണ്ടിയായിരിക്കാം അധികാരത്തിന്റെയും ശക്തിയുടെയും ചിഹ്നമായ വാള്‍ അവര്‍ കൊടിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. വാളിനു ചരിത്രത്തില്‍ ശക്തിയുടെ അധികാരത്തിന്‍റെ സ്ഥാനമാണ് ഉള്ളത് എന്നാണു എന്റെ നിരീക്ഷണം.ഇതിനപ്പുറമുള്ള ഒരു വായനയേ താങ്കളെ തൃപ്തിപ്പെടുത്തൂവെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. അങ്ങിനെയെങ്കില്‍ അറുത്തെടുത്ത ഒരു തലയും കൂടി കൊടിയില്‍ ചേര്‍ത്ത്‌ കാര്യം കുറച്ചു കൂടി വ്യക്തമാക്കാമല്ലോ. അതിവായനക്കുള്ള പ്രയാസം അങ്ങിനെ തീര്ന്നും കിട്ടും.

ചരിത്രത്തിന്‍റെ താളുകളില്‍ നിന്ന് ഇടയില്‍ നിന്നെവിടെയോ എന്തെങ്കിലും കീറി എടുത്ത്‌ ആശയവൈകല്യം വര്ത്തുന്ന രീതി ആശയങ്ങള്‍ മാന്യമായി പങ്കുവെക്കുന്ന സംവാദരീതിയല്ല. മൌദൂദിയുടെ പുസ്തകത്തില്‍ നിന്നും ഇവിടെ ഉദ്ധരിച്ച വാക്കുകളും അത് പോലെ തന്നെ. കാളിദാസന്‍ എവിടെയാണ് അത് വായിച്ചത്? മുഴുവനും വായിച്ചാണോ ഇവിടെ അത് കൊണ്ടിട്ടത്‌? ഇതൊക്കെ ചോദിച്ചാല്‍ കാളിദാസന്‍ ഉരുളും. അത്രയെ ഉള്ളൂ.

ഒരു പുസ്തകം എന്തിനു വേണ്ടി എഴുതപ്പെട്ടുവോ, അത് വായിക്കാതെ, അജ്ഞാതന്‍ ഉദ്ധരിച്ച ഒരു വാചകം അതിന്റെ റഫറന്‍സ്‌ പോലും തരാതെ ഇവിടെ കൊണ്ടിട്ട് എന്ത് കാര്യം. മറുപടികള്‍ മാന്യമായി സംവദിക്കുന്നവര്‍ക്ക് നല്‍കേണ്ടതുണ്ട്. അവരോടു സംവദിക്കുന്നതില്‍ മാത്രമേ കാര്യമുള്ളൂ.

ഇന്ത്യന്‍ said...

തലയും വാലുമില്ലാത്ത ഉദ്ധരണികള്‍ എടുത്തിട്ട് സംവാദത്തെ ചക്കളത്തി പോരാട്ടമാക്കുന്നവരോട് മറുപടി എഴുതാത്തത് അത് വ്യഥാവ്യായാമമാണ് എന്ന് അറിയുന്നത് കൊണ്ട് മാത്രമാണ്.

ഇന്ത്യന്‍ said...

ശ്രീ രാജേഷ്‌ പറയുന്നു.

<< ശാസ്ത്രം ആയുധങ്ങള്‍ കണ്ടു പിടിച്ചു !മതവും രാഷ്ട്രീയവും അത് ഉപയോഗപ്പെടുത്തുകയും ലോകസമാധാനം കാറ്റത്ത്‌ കൊളുത്തിവച്ച ദീപം പോലെ ആക്കിത്തീര്‍ക്കുകയും ചെയ്തു.ഇതിനു ഒരു മോചനം ഉണ്ടാകണമെങ്കില്‍ ഈ വിഭ്രാന്തികളില്‍ നിന്നും മനുഷ്യന്‍ നീരുപാധികം മുക്തനാകണം<<<

താങ്കളുടെ സന്ദേശത്തിന്‍റെ മഹത്വം ഉള്‍കൊള്ളുന്നു. മതവിശ്വാസിയോ, യുക്തിവാദിയോ ആരുമാവട്ടെ സങ്കുചിത ചിന്തകള്‍ കീഴടക്കിയാല്‍ പിന്നെ അവനു ഭൂമിയില്‍ തന്നെയും നരകം സൃഷ്ടിക്കാന്‍ ശ്രമിക്കും.

ഇവിടെ എന്‍റെ സംശയം, സ്വയമേവ ഒരു മൂല്യവും സമര്‍പ്പിക്കാന്‍ ബാധ്യസ്ഥമോ, പ്രചോദിതമോ അല്ലാത്ത കേവല യുക്തിവാദം എങ്ങിനെ മനുഷ്യന്റെ മുന്നോട്ടുള്ള ഗമനം നന്മയിലേക്ക്‌ നയിക്കും? നിഷ്ക്രിയവും, മൂല്യരഹിതവുമാണ് കേവലയുക്തിവാദം എന്ന എന്‍റെ വാദത്തെ കൈയ്യടിച്ചു സ്വീകരിച്ചവര്‍ മനുഷ്യപ്രകൃതിയുടെ സ്വാഭാവികമായ നന്മ/തിന്മകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നന്മയുടെ പക്ഷത്ത്‌ നില്‍ക്കാന്‍ ഏതെന്കിലും രീതിയില്‍ പ്രചോദിപ്പിക്കും എന്ന് കരുതാന്‍ എന്ത് ന്യായമാണ് നല്‍കുക.ഇനി മനുഷ്യമനസ്സ്‌ നന്മയുടെ കൂടാരമാണ് എന്നും അതിന്റെ പ്രകൃതി അതിനെ നയിച്ച്‌കൊള്ളും എന്നാണു വാദമെങ്കില്‍ ഭരണകൂടങ്ങളും, നിയമ നീതിനിര്‍വ്വഹണങ്ങളും ഇല്ലാത്ത ഒരു ലോകത്തും ആധുനിക മനുഷ്യന്‍ നല്ല പിള്ളയായി ജീവിക്കണമല്ലോ. ഭരണകൂടങ്ങള്‍ സ്വയം കൊഴിഞ്ഞു പോവുന്ന, അന്യന്റെ വാക്കുകള്‍ സംഗീതമായി ശ്രവിക്കുന്ന ഒരു ലോകത്തെ കുറിച്ചുള്ള സ്വപ്നം മണ്ണടിഞ്ഞു പോയിട്ട് ഏറെക്കാലമായില്ല. ദിവാസ്വപ്നങ്ങളില്‍ അഭിരമിക്കുന്ന സ്വപ്നാടകരുടെ സാങ്കേതത്തില്‍ കയ്യടി കിട്ടും എന്നല്ലാതെ മൂല്യരഹിത ചിന്ത ക്രിയാത്മക മുന്നേറ്റമായിരിക്കും എന്ന വാദത്തിനു റിയലിസ്റ്റിക്കുകളുടെ മുന്നില്‍ വലിയ പ്രാധാന്യം ഇല്ല.

അതിലും കടന്നു ഒരാള്‍ കേവലയുക്തിവാദം ഏതു ചിന്താ രീതിക്കും ഇടം കൊടുക്കും എന്നതിനാല്‍ ക്രിയാത്മകമാണ് എന്ന് ഇവിടെ അവകാശപ്പെട്ടു. എങ്കില്‍ ഹിറ്റ്ലറും, മുസ്സോളിനിയും, സ്റ്റാലിനും പോള്‍പോര്ട്ടും യുക്തിവാദത്തിന്‍റെ ക്രിയാത്മകചിന്തയുടെ മഹോന്നത മാതൃകകളല്ല എന്ന് ഏതു മൂല്യരഹിത പ്ലാറ്റ്ഫോമില്‍ കയറി നിന്നാണ് അദ്ദേഹം സമര്‍ഥിക്കാന്‍ പോവുന്നത് എന്നറിയാന്‍ താത്പര്യം.

രവിചന്ദ്രന്‍ സി said...

Dear Indian,

മാനവികത നിഷ്‌ക്രിയവും മൂല്യരഹിതവുമല്ല ഇന്ത്യന്‍. മനുഷ്യന് അനിവാര്യമായ സാമൂഹികമൂല്യധാരയുടെ ശേഖരണവും നവ മൂല്യങ്ങള്‍ സ്വാംശീകരിക്കാനുള്ള സ്വതന്ത്ര്യവുമാണത്. കയ്യടിച്ച പ്രസ്താവന അതാണ്. പിന്നെ കയ്യടിച്ചത് ധാര്‍മ്മികത മതരഹിതവും മതാതീതവും മതാതീതവുമാണെന്ന് താങ്കള്‍ സമ്മിതിച്ചതും. ഏറ്റവും പ്രതിലോമകരമായ വിഷമതങ്ങളില്‍ നിന്നുപോലും മനുഷ്യന് വേണ്ടത് സ്വീകരിക്കാന്‍ മാനവികാതാവാദിക്ക് കഴിയും. അവനതിന് അവസരവും സ്വാതന്ത്ര്യവുമുണ്ട്. ഒരു നിത്യ കന്യകയെപ്പോലെയാണ്, മതമാകട്ടെ ഗര്‍ഭപാത്രം നീക്കം ചെയ്ത ഒരു പടുവൃദ്ധയും. Religion is a wombless old hag. അത് ഇരുട്ടിന്റെ അലയാഴിയാണ്; ഗോത്രജീവിതത്തിന്റെ വന്യതയിലേക്കുള്ള നിരാശാജനകമായ ക്ഷണക്കത്തും. മുസ്സോളിനിയും ഹിറ്റ്‌ലറും ക്രിസ്തുമതവിശ്വാസികളും മതവിശ്വാസം താങ്ങളുടെ മുന്നേറ്റത്തിന് പ്രത്യയശാത്രപരമായ വികാരപരിസരം ഒരുക്കിയെന്ന് അവകാശപ്പെട്ടവരുമാണെന്ന് കൃത്യമായും തെളിയിച്ചതല്ലേ ഇന്ത്യന്‍. കൂടുതല്‍ വിശദാംശങ്ങള്‍ വേണോ? സ്റ്റാലിന്റെയും പോള്‍പോട്ടിന്റെയും കാര്യവും വിശദീകരിച്ചതാണ്. മാത്രമല്ല ബാക്കി 95 ശതമാനം വരുന്ന മതവിശ്വാസികളായ നരാധമന്‍മാരുടെ ചരിത്രവും പരാമര്‍ശിച്ചു. നല്ല ബോംബ് കൈവശമുള്ള മതശക്തികള്‍ കൂടുതല്‍ കൊന്നുകൂട്ടുന്നു. ഇല്ലാത്തവര്‍ ബോംബില്ലേ,ബോംബില്ലേ എന്ന് നിലവിളിക്കുന്നു, സ്വന്തം ജനതയെ മൃഗതുല്യമായി പീഡിപ്പിക്കുന്നു. ഇതിലൊക്കെ എവിടെയാണ് സംശയം? മതത്തിന്റെ പഴമുറവും വിഷചിന്തകളുമായി ഉത്സാഹഭരിതനായി ഇന്ത്യന്‍ കടന്നുവരട്ടെ.

മുസ്ലിം പൌരന്‍ said...

<<< പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും പ്രകൃതിശാസ്ത്രപരമായ വീക്ഷണത്തിലൂടെയാണോ ധാര്‍മ്മികത വികസിക്കുന്നത് എന്നാണോ ചോദ്യം? കൃത്യമായും അങ്ങനെ തന്നെയാണല്ലോ പൗരാ സംഭവിക്കുന്നത്. പൗരന്റെ കഥാപുസ്തകം ആധാരമാക്കാതെ ജീവിക്കുന്നവര്‍ ധാര്‍മ്മികജീവിതം നയിക്കുന്നതിന്റെയും പൗരന്റെ സഖാക്കള്‍ക്ക് അതിന് കഴിയാത്തതിന്റെയും കാരണമന്വേഷിച്ചിട്ടുണ്ടോ? >>>>>

ഉണ്ട് , അന്വേഷിച്ചിട്ടുണ്ട്. അത് വിശ്വാസ പ്രമാണ ഗളുടെ കാര്യത്തില്‍ അറിവ് , അവസ്ട (Knowledge and state) എന്നിവ രണ്ടും തമ്മിലുള്ള വ്യത്യസം വാക് പ്രയോഗവും ഗുണ ങള്‍ വസ്ടവത്തില്‍ ഉണ്ടായിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം ആണ്. വിശ്വസം ഒരു കാര്യത്തെ കുറിച്ച് നിഗള്‍ക്കും എന്നിക്കും ഉണ്ടാവാം എന്നാല്‍ അത് പ്രവര്തികം ആകു പോഴേ അതിന്റെ പൂര്‍ണത ആവു .പ്രവര്‍ത്തിക്കാത്തത് നിങള്‍ പറയരുതെന്ന് ഖുര്‍ആന്‍ പറയുന്നു.

ദൈവത്തിന്റെ ഏകാതത്വതെ കുറിച്ചുള്ള അറിവ് ഒരു ഗുണമായി അയാള്‍ ഉള്‍ കൊള്ളണം എങ്കില്‍ പ്രവര്‍ത്തിയും വേണം. മത കര്തവ്യ്ങ്ങളുടെ എല്ലാം പ്രഭാവവും അടിസ്ഥാനവുമായ വിശ്വാസം ആദ്യത്തെ തലം നാവ് കൊണ്ട് പറയുന്നത് മനസില്‍ ഉറപ്പിക്കുന്നു , ഈ ഗുണം സ്ഥാപിച്ച ഹൃദയം അതിന്റെ പ്രവര്‍ത്തനം കര്‍മ്മങ്ങളിലൂടെ നടത്തുന്നു. അത് കൊണ്ട് തന്നെ ഒരു വിശ്വസിക്കും അപരന്റെ കര്മങ്ങളെ കുറിച്ച് വേവലാതി പെടേണ്ട കാര്യമില്ല.

ഇന്ത്യന്‍ said...

രവിചന്ദ്രന്‍ സാര്‍ പറയുന്നു.

<<മാനവികത നിഷ്‌ക്രിയവും മൂല്യരഹിതവുമല്ല ഇന്ത്യന്‍.മനുഷ്യന് അനിവാര്യമായ സാമൂഹികമൂല്യധാരയുടെ ശേഖരണവും നവ മൂല്യങ്ങള്‍ സ്വാംശീകരിക്കാനുള്ള സ്വതന്ത്ര്യവുമാണത്<<

ഉത്തരം തരാനാവാതെ യുക്തിവാദം മുങ്ങിക്കളിക്കുന്ന ചില ചോദ്യങ്ങള്‍ ഒന്ന് കൂടി ആവര്‍ത്തിക്കട്ടെ. ഹിറ്റ്ലറും സ്റ്റാലിനും മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വവും കേവല യുക്തിവാദത്തിന്റെ ഉല്പന്നമായ ഭൌതികവാദ പ്രത്യയശാസ്ത്രത്തിന്‍റെ വാഹകരാണ് എന്നത് മറച്ചുവെക്കാന്‍ എത്ര ശ്രമിച്ചാലും ആവില്ല എന്നറിയുന്നത് നന്ന്. മാനവികതാ വാദത്തിന്റെ തണലില്‍ ചേക്കേറി (അതോ മുഖം മൂടിയോ) കേവലയുക്തിവാദത്തിന്റെ സര്‍വ്വസ്വതന്ത്ര പരിവേഷത്തില്‍ മായം ചേര്‍ക്കുന്നതിന് മുന്‍പ്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തരുമല്ലോ

1.

ഇവിടെ എന്‍റെ സംശയം, സ്വയമേവ ഒരു മൂല്യവും സമര്‍പ്പിക്കാന്‍ ബാധ്യസ്ഥമോ, പ്രചോദിതമോ അല്ലാത്ത കേവല യുക്തിവാദം എങ്ങിനെ മനുഷ്യന്റെ മുന്നോട്ടുള്ള ഗമനം നന്മയിലേക്ക്‌ നയിക്കും? നിഷ്ക്രിയവും, മൂല്യരഹിതവുമാണ് കേവലയുക്തിവാദം എന്ന എന്‍റെ വാദത്തെ കൈയ്യടിച്ചു സ്വീകരിച്ചവര്‍ മനുഷ്യപ്രകൃതിയുടെ സ്വാഭാവികമായ നന്മ/തിന്മകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നന്മയുടെ പക്ഷത്ത്‌ നില്‍ക്കാന്‍ കേവല യുക്തിവാദം ഏതെന്കിലും രീതിയില്‍ പ്രചോദിപ്പിക്കും എന്ന് കരുതാന്‍ എന്ത് ന്യായമാണ് നല്‍കുക

2.

മാനവികതാവാദത്തിന്‍റെ അടിസ്ഥാന മാനദണ്ഡം കേവല യുക്തിവാദത്തിന്‍റെ ഏതു ഭരണഘടനയിലാണ് താങ്കള്‍ എഴുതിവെക്കുക. അത്രയെ ഞാനും പറയുന്നുള്ളൂ. കേവല യുക്തിവാദത്തിനു ശരിയും തെറ്റുമില്ല. അതോരാളെ നന്മയിലേക്ക് മാത്രം ക്ഷണിക്കാന്‍ വേണ്ടി താങ്കള്‍ എഴുതിയ അടിസ്ഥാനമാനദണ്ഡം എവിടെയെങ്കിലും ലക്ഷ്യമായി എടുത്ത ഒരു ചിന്താപ്രസ്ഥാനമേ അല്ല. താങ്കളെ പോലുള്ള നല്ല മനുഷ്യരും ഹിറ്റ്‌ലറും സ്റ്റാലിനും പോള്‍പോര്‍ട്ടും പോലുള്ള നരാധമാന്മാരും, മൂല്യരഹിത ഭൌതികപ്രസ്ഥാനങ്ങളും എല്ലാം കേവല യുക്തിവാദത്തിനു ഒരു പോലെ യുക്തിയുടെ പല പല നിറഭേദങ്ങള്‍ മാത്രം. അവിടെ ശരിയും തെറ്റുമായി മാര്‍ക്കിടാന്‍ ഒരു മാനദണ്ഡവും ഇല്ല മാഷേ. അരാജകത്വം മുതല്‍ അധീശ പ്രത്യയശാസ്ത്രത്തിനു വരെ ഒരേ മൂല്യമേ അവിടെ കൊടുക്കാനാവൂ. പ്രായോഗികതാ വാദത്തിന്റെയും സ്വാര്‍ത്ഥതയുടെയും ഇസമാണ് അത്. മൂല്യം എന്നതിന് പോലും അര്‍ഥം കൊടുക്കാന്‍, കണ്ടെത്താന്‍ ഭൌതികേതാരമായ പലതിനെയും കൂട്ട് പിടിക്കേണ്ടി വരും ഭൌതികവാദത്തിന്. ദിശാബോധമില്ലാത്ത യാത്രയാണത്‌. ചരിത്രത്തിന്‍റെ ഒഴുക്കില്‍ പെട്ട് ഒഴുകി നടക്കുന്ന ഒരു പൊങ്ങുതടിയായി മാത്രമേ ഭൌതികവാദം സൃഷ്ടിക്കുന്ന നല്ല മനുഷ്യരെ കാണാനാവൂ. സ്വന്തമായി നിയന്ത്രിക്കാനാവാത്ത വ്യവസ്ഥയില്‍ ഒഴുക്കിനൊത്ത് ഒഴുകുന്നവര്‍. മാനവികതാവാദം മതങ്ങളുടെ മൂല്യങ്ങളില്‍ നിന്നും കടമെടുത്ത, അല്ലെങ്കില്‍ ദൈവസൃഷ്ടിയുടെ പ്രകൃതിയുടെ തേട്ടം തന്നെ. എന്നാല്‍ ചഞ്ചലചിത്തനായ മനുഷ്യന്‍റെ, ഭൌതികപ്രമത്തത എന്ന ദൌര്‍ബല്യത്തെ നേരിടാനുള്ള ഒരു പരിപാടിയും എഴുതിവെക്കാന്‍, താങ്കളുടെ അവകാശവാദം പോലെ മാനവികതാവാദം സമര്‍പ്പിക്കാന്‍, വിശാലമായ കാന്‍വാസ് ലഭിച്ച ചിത്രകാരന് മുന്നില്‍ ഹ്യൂമനിസത്ത്തിന്റെ വിധിവിലക്കുകളുടെ ഏതെങ്കിലും നിബന്ധന മുന്നില്‍ വെക്കാന്‍ കേവല യുക്തിവാദത്തില്‍ ആര്‍ക്കാണ് അധികാരം.

3.

മതം മനുഷ്യന്‍റെ യുക്തിചിന്തയെ മനുഷ്യപ്രകൃതിയില്‍ സഹജമായുള്ള മൂല്യങ്ങളില്‍ നിന്ന് വളര്‍ത്തുമ്പോള്‍ കേവല യുക്തിവാദം തുറന്നു കൊടുക്കുന്ന ആകാശത്ത്‌ അതിജീവിക്കുന്നത് ശവം തീനി കഴുകന്മാരാണ്. കേവലയുക്തിവാദം മാത്രം വാഴുന്ന ഒരു ലോകത്ത്‌ നന്മ തിന്മകളെ കുറിച്ചുള്ള ചിന്ത പോലും എത്രമാത്രം നിരര്‍ത്ഥകമായിരിക്കും എന്ന് ആലോചിച്ചു നോക്കൂ. അങ്ങിനെയോന്നിനു ഒരു മാനദണ്ഡമേ ഇല്ലാത്ത ഒന്നിന് എങ്ങിനെ നന്മ തിന്മകള്‍ നിശ്ചയിക്കാനാവും. ഇനി അങ്ങിനെയൊരു മാനദണ്ഡം ഉണ്ടാവുമ്പോള്‍ അതെങ്ങിനെ കൊട്ടിഘോഷിക്കുന്ന "സ്വതന്ത്ര ചിന്ത"യാകും.

ഇന്ത്യന്‍ said...

4.

മനുഷ്യകുലത്തിന്റെ നാഗരിക വികാസത്തില്‍ ഉണ്ടായ മഹത്തായ നേട്ടങ്ങളുടെ കുത്തക മുഴുവന്‍ അവകാശപ്പെടുന്ന യുക്തിവാദികള്‍ ഫസ്ഷിസം, നാസിസം, ഉന്മത്ത ദേശീയത, ആധുനിക സ്വേച്ഛാധിപത്യം, വംശീയത, തുടങ്ങി ലൈംഗിക അരാജകത്വം വരെയുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത "നേട്ടങ്ങള്‍" ആരുടെ മേല്‍ ചാര്‍ത്താനാണ് ഉദ്ദേശിക്കുന്നത്? സ്വതന്ത്ര ചിന്തയെന്ന നിത്യകന്യകയുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചു വീണ ഇവരെയൊന്നും കാണാതെ എങ്ങോട്ടാണീ യുക്തിവാദ വചനപ്രഘോഷണം?

ea jabbar said...

യുക്തിവദിക്ക് മൂല്യങ്ങള്‍ ഇല്ല എന്നും മൂല്യങ്ങള്‍ക്കു മാനദണ്ഡമില്ല എന്നും സ്വയം അങ്ങു പ്രഖ്യാപിച്ചു കണ്ണും പൂട്ടി പോകുന്നു മതവാദി. യുക്തിവാദം റഡിമെയ്ഡ് മൂല്യങ്ങളുടെ സമാഹാരം ഉണ്ടാക്കി വെച്ച് അതിനു മുകളില്‍ അടയിരിക്കുന്ന ഏര്‍പ്പാടല്ല എന്ന് എത്ര തവണ വിശദീകരിച്ചാലും ഈ കൂട്ടര്‍ക്കതു മനസ്സിലാകില്ല. മൂല്യങ്ങള്‍ വേണ്ടതു മനുഷ്യര്‍ക്കാണ്. സാമൂഹ്യജീവിത്യം നയിക്കുന്നതുകൊണ്ടാണു മനുഷ്യര്‍ പരസ്പരം പാലിക്കേണ്ട ചട്ടങ്ങളും മര്യാദകളുമൊക്കെ വേണ്ടി വരുന്നത്, ദെവത്തിനു മൂല്യങ്ങളുടെ ആവശ്യമുണ്ടോ? ഉണ്ടെങ്കില്‍ എന്തിന്‍? മനുഷ്യര്‍ക്കാവശ്യമുള്ള മൂല്യങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു ദൈവത്തിന്റെയും അരുളപ്പാടു വേണ്ട, സാമൂഹ്യ ജീവിതം സങ്കീര്‍ണമായ പരിണാമവികാസങ്ങള്‍ക്കു വിധേയമാകുന്നതിനാലാണു മൂല്യങ്ങളും ചട്ടങ്ങളുമൊക്കെ കാലാനുസൃതം പരിഷ്കരിക്കേണ്ടി വരുന്നത്, ഇവിടെയാണു മതം വലിയ കീറാമുട്ടിയായും വിലങ്ങു തടിയായും നന്മയെ തടയുന്നത്, അതു തന്നെയാണു മതവിമര്‍ശനങ്ങള്‍ക്കുള്ള പ്രസക്തിയും. മനുഷ്യനും മനുഷ്യനും തമ്മിലുള്ള പാരസ്പര്യബന്ധമാണുമൂല്യങ്ങള്‍ക്കുള്ള യുക്തിവാദിയുടെ മാനദണ്ഡം, അല്ലാതെ ഇല്ലാത്ത ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള കച്ചവട ഇടപാടല്ല, . അടിമപ്പെണ്ണു ഭര്‍തൃമതിയാണെങ്കിലും അവളെ ഭോഗിക്കാനുള്ള അവകാശം ഉടമയ്ക്കാണെന്നു വെളിപാടിറക്കുന്ന അല്ലാഹുവിന്റെ മൂല്യമാനദണ്ഡം ആറാം നൂറ്റാണ്ടിലെ കാട്ടറബിയജമാനന്റെ ധര്‍മ്മബോധം മാത്രമാണെന്നു തിരിച്ചറിയാന്‍ ഇത്തിരി കോമണ്‍ സെന്‍സ് മാത്രം മതി!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇത്യന്‍,

(1)അമേരിക്കന്‍ യുക്തിവാദമല്ല, അമേരിക്കന്‍ ബൈബിളിസം, സൗദി യുക്തിവാദവാദമല്ല സൗദി ഇസഌമിക്രൂരത-ഇന്ത്യന് വാക്കുകള്‍ തിരിഞ്ഞുപോകുന്നു.
ഹിറ്റ്‌ലറേയും സ്റ്റാലിനേയും ഇദി അമീനേയും ഗോറിയേയും ഗസ്‌നിയേയുമൊക്കെ ഇന്നലെ തന്നെ കുളിപ്പിച്ചു കിടത്തിക്കഴിഞ്ഞു. ഇനിയവര്‍ക്ക് പൊട്ടുതൊടണോ ഇന്ത്യാ? പ്രശംസിക്കുകയാണെന്ന് തോന്നരുത്, അതിന് പറ്റിയവന്‍ താങ്കള്‍ തന്നെ. ആവര്‍ത്തനം പ്രശ്‌നപരിഹാരഹേതുവല്ല. താങ്കള്‍ നൂറുകണക്കിന് പൂജ്യങ്ങള്‍ ഈ എഴുതി കൂട്ടുകയാണ്. ഉത്തരം വലിയൊരു വട്ടപൂജ്യവും. ചെറിയ പൂജ്യങ്ങള്‍ കൂട്ടി വലിയ പൂജ്യ്മുണ്ടാക്കുന്ന സുകുമാരകലയാണ് താങ്കളുടെ വിശദീകരണാഭ്യാസം.

(2) മനുഷ്യന് സഹജമായ ധാര്‍മ്മികതയുണ്ടെന്ന് സമ്മതിച്ചിട്ട് വീണ്ടും ഇത്തരം അബദ്ധങ്ങള്‍ പുലമ്പുന്നത് സ്വയം നിഷ്‌കാസനകൗതുകം മാത്രമാണ്. You seem to be too fond of self-annihilation. നാസ്തികത നന്മയുടെ പക്ഷത്തേ നില്‍ക്കൂ ഇന്ത്യാ. മനുഷ്യന് വേണ്ടതെന്തോ അതാണ് നന്മ. മനുഷ്യന് വേണ്ടാത്തതെന്തോ അതാണ് തിന്മ. നാസ്തികത മനുഷ്യനൊപ്പമാണ്;മനുഷ്യവിരുദ്ധമായ എന്തിനേയും എതിര്‍ക്കുകയെന്നതാണ് അതിന്റെ മൂല്യധാര. അതാണതിന്റെ ന്യായം. നാസ്തികത കേവലപരമായ നിര്‍ഗുണമാണ്, മതമാകട്ടെ ദുര്‍ഗുണവും. നാസ്തികത ദുര്‍ഗുണത്തെ എതിര്‍ക്കുന്നതിനാല്‍ മതത്തിന്റെ അപരപക്ഷത്തു വരുന്നു. മാനവികത സഗുണമായതിനാല്‍ നാസ്തികത അതില്‍ ലയിക്കുന്നു.

(3)ധാര്‍മ്മിക ഭരണഘടന എഴുതിവെക്കേണ്ട ആവശ്യമില്ല ഇന്ത്യന്‍. അത് മനുഷ്യനില്‍ സഹജമാണ്. എഴുതപ്പെട്ട ഭരണഘടനയില്ലാതെയാണ് 99 ശതമാനം ഭരണകൂടങ്ങളും ഈ ലോകത്ത് നിലനിന്നത്. ഭരണഘടനയെന്നത് ഒരു ആധുനിക സങ്കേതം മാത്രമാണ്. മതാധിഷ്ഠിത സമൂഹങ്ങളില്‍ ഭരണഘടന ഇപ്പോഴും മതം മുന്നോട്ടുവെക്കുന്ന കഥാപുസ്തകമാണ്. ഒരു മനുഷ്യനെ കഴുത്തില്‍ കയറിട്ട് തൂക്കികൊല്ലുന്നത് കണ്ടുനില്‍ക്കാന്‍ ഇന്ത്യനാവുമോ? ആയേക്കും. പക്ഷെ ഒരു സഹജീവിയെ അങ്ങനെ ചെയ്യുന്നത് നോക്കിനില്‍ക്കാന്‍ എനിക്കാവില്ല. ഞാന്‍ മുഖം തിരിക്കും. ഒരു പിഞ്ചുകുഞ്ഞുമായി അലയുന്ന ഒരു സാധുസ്ത്രീയെ കാണുമ്പോള്‍ ഇന്ത്യന്റെ മനം ആര്‍ദ്രമാകുമോ? ഒരുപക്ഷെ സംഭവിക്കില്ല. പക്ഷെ എന്റെ കാര്യത്തില്‍ അങ്ങനെയാണ്. ഒരു ശിശു നിങ്ങളെ നോക്കി മുല്ലമൊട്ടുകള്‍ കാട്ടി ചിരിക്കുമ്പോള്‍ ഇന്ത്യന്റെ ഹൃദയം തരളിതമാകുമോ? ഒരുപക്ഷെ ആകില്ല. പക്ഷെ എനിക്കങ്ങനെ അനുഭവപ്പെടും. ദുര്‍ബലനായ ഒരു വൃദ്ധനെ മുട്ടാളന്‍മാരായ കുറേപ്പര്‍ കൂട്ടംകൂടിനിന്ന് മര്‍ദ്ദിക്കുമ്പോള്‍ താങ്കളുടെ രോഷം പതഞ്ഞുപൊന്തുമോ? ഒരുപക്ഷെ ഉണ്ടാവില്ല. പക്ഷെ എനിക്കങ്ങനെയല്ല. എനിക്കുമാത്രമല്ല ഈ ലോകത്തുള്ള ബഹുഭൂരിപക്ഷം പേര്‍ക്കും അങ്ങനെയല്ല. കാരണം അവര്‍ മനുഷ്യരാണ്. അവര്‍ക്ക് സഹജമായ ധാര്‍മ്മികതയുണ്ട്, പേലവമായ മാനവികവികാരങ്ങളുണ്ട്. അതിലൂടെ അവന്‍ സഹജീവിയെ തിരിച്ചറിയുന്നു. അവന്റെ ദുഖം മനസ്സിലാക്കുന്നു. താങ്കളുടെ പോലെ പുസ്തകത്തിലുണ്ടെങ്കിലേ പ്രതികരിക്കൂ എന്ന ദുര്‍വാശി അവര്‍ക്കില്ല. അതിനവര്‍ക്ക് ഒരു ഭരണഘടനയും വായിക്കേണ്ടതില്ല, ഒരു കറുത്ത പുസ്തകവും കക്ഷത്തിലേന്തേണ്ടതുമില്ല.

മനഷ്യന് മനുഷ്യനായി ജീവിക്കാനുള്ള പരമാവധി അവസരമാണ് നാസ്തികത പ്രദാനം ചെയ്യുന്നത്. പക്ഷെ താങ്കളെപ്പോലുള്ള മതവാദികള്‍ക്ക് എതിര്‍മതത്തില്‍പ്പെട്ട കഴുമരത്തിലെ മനുഷ്യന്റെ, ഒരു ശിശുവിന്റെ , അബലയായ സ്ത്രീയുടെ, അക്രമിക്കപ്പെടുന്ന വൃദ്ധന്റെ ദുഖം തിരിച്ചറിയാനാവില്ല. താങ്കളുടെ ജീര്‍ണ്ണിച്ച പുസ്തകവും പിറകോട്ടൊഴുകുന്ന ചിന്താധാരയും താങ്കളെ അതിനനുവദിക്കില്ല. താങ്കള്‍ക്കങ്ങനെ തോന്നണമെങ്കില്‍ താങ്കളുടെ മതപുസ്തകത്തില്‍ പറയണം, ഗോത്രമൂര്‍ത്തി ആക്രോശിക്കണം!അതാണ് താങ്കളുടെ ഭരണഘടന! മതവിശ്വാസിക്ക് അപരന്‍ മാലിന്യമാകുന്നു. താങ്കളുടെ കഥാപുസ്തകത്തില്‍ ഇന്നമല്‍ മുശിരീക്കൂന നജുസിന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അപരെ മാലിന്യമായി തള്ളാനുള്ള ആത്യന്തിക നിര്‍ദ്ദേശമാണ്. സദാം ഹുസൈനെ തൂക്കികൊല്ലുന്നതുനിന് തൊട്ടുമുമ്പ് കൂട്ടുംകൂടി നിന്ന് തെറിപറയുകയും തൂക്കികൊല മൊബൈല്‍ കാമറിയില്‍ പകര്‍ത്തി ആഘോഷിക്കുകയും ചെയ്ത മുസ്‌ളീം സഹോദരന്‍മാരെക്കുറിച്ച് ഇന്ത്യന്‍ കേട്ടിട്ടുണ്ടോ? ഇത്രയും ഇരുട്ടും പൈശാചികതയും മതമനസ്സില്‍ മാത്രമേ ഉണ്ടാകൂ. അതാണവന്റെ ധാര്‍മ്മികതയുടെ അടിസ്ഥാനം. അപരന്റെ വീഴ്ച ആഘോഷമാക്കുന്ന, അവന്റെ കണ്ണുനീര്‍ പാനീയമാക്കുന്ന ശവംപോലെ ജീര്‍ണ്ണിച്ച മതധാര്‍മ്മികത.

രവിചന്ദ്രന്‍ സി said...

(3) നാസ്തികതയില്‍ ശരിയും തെറ്റുമുണ്ട്. മനുഷ്യനെയും സഹജീവികളേയും അവമതിക്കാത്തത് ശരി, അല്ലാത്തവ തെറ്റ്. ഇതില്‍ കാലാനുസാരിയായ പരിഷ്‌ക്കരണം സംഭവിച്ചേക്കാം. നാം ദൈവ-പ്രേതാദികളില്‍ നിന്നകലുന്തോറും മനുഷ്യനോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു.

(4)ലോകം കണ്ട ഏറ്റവും വലിയ സ്വാര്‍ത്ഥത മതവിശ്വാസമാണ്. ഭൗതികാസക്തിയുടെ പാരമ്യമാണ് മതഭക്തി. ഈ ലോകത്തെ സുഖം മതിയാവാതെ വരുമ്പോഴാണ് സ്വന്തം മകന്റെ കഴുത്തറുത്തായാലും മതസ്വര്‍ഗ്ഗവും മാദകതിടമ്പുകളും കാംക്ഷിച്ച് മതവിശ്വാസി മൃഗമായി ചുരുങ്ങിപോകുന്നത്. സ്വാര്‍ത്ഥതയ്ക്ക് തീപിടിക്കുമ്പോഴാണ് മതവിശ്വാസം ആളിക്കത്തുന്നത്.

(5) മനുഷ്യന് വേണ്ട നിയമങ്ങള്‍ മനുഷ്യന്‍ ഉണ്ടാക്കും. അത് ഡിങ്കനും കുട്ടൂസനും അള്ളയും യഹോവയും മുകളില്‍ നിന്ന് ഇറക്കിതരേണ്ടവയല്ല

(6)ശവംതീനികഴുകന്‍മാര്‍ വട്ടം ചുറ്റുന്ന സോമാലിയയിലേക്കും അഫ്ാനിസ്ഥാനിലേക്കും പാകിസ്ഥാനിലേക്കും ബംഗഌദേശിലേക്കും ഇന്ത്യന്‍ മുക്കൊന്നു നീട്ടിപ്പിടിക്കു. പഴകിയ മനുഷ്യമാംസത്തിന്റെ രൂക്ഷഗന്ധം താങ്കളുടെ നാസാരന്ധ്രങ്ങള്‍ തകര്‍ത്തുകളയുന്നുവോ? പരാതി എന്നോടുവേണ്ട. തലയിണയാിക്കിയ ആ കറുത്തപുസ്തകത്തിലേക്ക് നോക്കിയാലും. അതാണതിന് കാരണം.

(7) താങ്കളെപ്പോളുള്ള പുരോഹിപ്പരിഷകളുടെ അടിമയുടെ ചിന്തയല്ല സ്വതന്ത്രചിന്ത. അത് അന്വേഷിക്കുന്നവന്റെ , ആരായുന്നവന്റെ കൊടിയയാളമാണ്. അറിയണം ഇന്ത്യന്‍ ഇതൊക്കെ. പറഞ്ഞല്ലോ ഇന്ത്യന്റെ 'പുരോഹിതാതീതമായ മതം' വൃദ്ധന്റെ രതിമോഹംപോലെ. വെറും സംസാരവും ചിന്തയ്ും മാത്രം സാധ്യത. അല്ലാതെയവിടെ യാതൊന്നും നടക്കാന്‍ പോകുന്നില്ല. പോപ്പുലര്‍ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് പോലെ അശഌലമാണത്. തല്‍ക്കാലം ശവംതീനി കഴുകന്‍മാര്‍ ഇന്ത്യന്റെ മുറിയില്‍ പ്രാര്‍ത്ഥനായോഗം കൂടട്ടെ.

ea jabbar said...

ദേശീയതയില്‍നിന്നു വിശ്വമാനവൈകതയിലേക്കാണു യുക്തിവാദി മുന്നേറുന്നത്. യുക്തിവാദിക്കു വംശമില്ല, അതിനാല്‍ വംശീയതയും ഇല്ല. ഉദ്ദാത്തവും ഉദാരവുമായ ജനാധിപത്യമാണു യുക്തിവാദി വിഭാവനം ചെയ്യുന്നത്. ഫാസിസം മതമൂല്യമാണ്‍. സംശയമുണ്ടെങ്കില്‍ മൌദൂദിയെ വായിച്ചോളൂ! മൂപ്പര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മാതൃക സ്റ്റാലിന്‍ ആയിരുന്നു ! പിന്നെ ലൈംഗിക അരാജകത്വം, അതെന്താണെന്നാദ്യം വിശദമാക്കണം, എന്നിട്ടാകാം ചര്‍ച്ച. ഇസ്ലാമിലുള്ളത്ര അരാജകത്വം ലോക ചരിത്രത്തില്‍ മറ്റൊരിടത്തും ഞാന്‍ കണ്ടിട്ടില്ല.

ഇന്ത്യന്‍ said...

രവിചന്ദ്രന്‍ സാര്‍,

അങ്ങിനെ കേവല യുക്തിവാദം എന്ന നിത്യകന്യക പ്രസവിക്കില്ല എന്നുറപ്പായി. ഇനി അതൊരു മച്ചിയാണോ? അതിനുമപ്പുറം ഗര്‍ഭപാത്രം നീക്കം ചെയ്ത പടുവൃദ്ധയായ മതമാണോ എല്ലാം പ്രസവിച്ചത്‌?

അപ്പോള്‍ നിങ്ങളീ പറയുന്ന യുക്തിവാദം എവിടെ കാണാന്‍ കിട്ടും?മുതലാളിത്ത അമേരിക്കയില്‍ അതില്ല, കമ്മ്യൂണിസ്റ്റ്‌ റഷ്യയില്‍ കാണാനില്ല, നാസി ജര്‍മ്മനിയും ഫാഷിസ്റ്റ്‌ ഇറ്റലിയിലും പോയിട്ട്, മധുര മനോജ്ഞ ചൈനയില്‍ പോലും അതില്ല. ആകെയുള്ളത് ഈ ബ്ലോഗുകളിലെ ചില മനുഷ്യരില്‍ മാത്രം. അങ്ങിനെയാണോ കരുതേണ്ടത്?

മുതലാളിത്തവും, കമ്മ്യൂണിസവും, ഫാഷിസവും നാസിസവും, വംശീയതയും, ഉന്മത്ത ദേശീയതയും എല്ലാം നിഷ്ക്രിയ മൂല്യരഹിത കേവല യുക്തിവാദത്തിന്‍റെ നിത്യകന്യക പ്രസവിച്ചതല്ലെന്നുള്ള താങ്കളുടെ പ്രസ്താവനകള്‍ വിശ്വസിക്കുന്ന അന്ധവിശ്വാസികള്‍ കൂടെക്കാണും. അതിനപ്പുറം വസ്തുതകളുടെ പിന്തുണ അതിനില്ല എന്ന് ഉണര്ത്തട്ടെ. ഭൌതികവാദം ലോകത്തിനു സമ്മാനിച്ച ദുരന്തങ്ങളെ പോലും തിരിച്ചറിയാനും, അതിനെ സ്വയം വിമര്‍ശനപരമായി കാണാനും അംഗീകരിക്കാനും കഴിയാത്ത യുക്തിവാദിക്ക് എന്ത് വിശാലമായ കാഴ്ചപ്പാടാണ് താങ്കള്‍ അവകാശപ്പെടുന്നത്. സങ്കുചിതം എന്ന വാക്ക്‌ ഇതിനേക്കാള്‍ കൂടുതല്‍ ആര്‍ക്ക് ചേരും? ഇത്തരം ചിന്തയുടെ വക്താക്കള്‍ക്ക് ലോകത്തെ മുന്നോട്ടു നയിക്കാനാകും എന്ന് കരുതുന്നത് വങ്കത്തരമല്ലാതെ മറ്റെന്താണ്.

ഹിറ്റ്ലറെയും സ്റ്റാലിനെയുമൊക്കെ മതത്തിന് വേണ്ടി നിലകൊണ്ടവര്‍ എന്നോ മതത്തില്‍ നിന്നും ഊര്‍ജ്ജം കൊണ്ടവര്‍ എന്ന രീതിയിലോ ഉള്ള പ്രസ്താവനകള്‍ ആത്മവഞ്ചനയാണ് എന്ന് അറിയുക ശ്രീ രവിചന്ദ്രന്‍. വ്യക്തമായും ഭൌതിക ദര്‍ശനങ്ങളുടെ വക്താക്കളായ അവര്‍ കേവല യുക്തിവാദത്തിന്‍റെ കാന്‍വാസില്‍ വരച്ചു കൊണ്ടിരുന്ന ചിത്രകാരന്മാര്‍ മാത്രം.

ഇന്ത്യന്‍ said...

മനുഷ്യന് ധാര്‍മ്മികതയുണ്ട്. മനുഷ്യപ്രകൃതിയുടെ ഭാഗമായ ധാര്‍മ്മികത. അവനില്‍ അധാര്‍മികതയുടെ അംശവുമുണ്ട്. നന്മയും തിന്മയും അവന്‍റെ മനസ്സില്‍ സംഘര്‍ഷത്തിലാണ്. ഇതില്‍ നിഷ്ക്രിയ, മൂല്യരഹിത നിര്‍ഗുണ യുക്തിവാദം ഒരു കാഴ്ചക്കാരന്‍ മാത്രം. നന്മയുടെ മൂല്യങ്ങളെ വളര്‍ത്താന്‍ ശ്രമിക്കുന്ന മതം ക്രിയാത്മകതയുടെ ഭാഗത്തും. മനുഷ്യന്റെ തന്നെ പ്രകൃതിയുടെ ഭാഗമായ അധാര്‍മ്മികത എന്നും അധീശത്വ പ്രവണത ഉള്ളതാണ്. അതിനെ പ്രതിരോധിക്കാന്‍ നിര്‍ഗുണ, നിഷ്ക്രിയ മൂല്യ രഹിത യുക്തിവാദത്തിനു ഒന്നും ചെയ്യാനില്ല.

<<നാസ്തികത നന്മയുടെ പക്ഷത്തേ നില്‍ക്കൂ ഇന്ത്യാ. മനുഷ്യന് വേണ്ടതെന്തോ അതാണ് നന്മ. മനുഷ്യന് വേണ്ടാത്തതെന്തോ അതാണ് തിന്മ<<

മാഷേ, ഒന്ന് കൂടി ലളിതമാക്കിയാല്‍, നാസ്തികത ശക്തന്റെ ഭാഗത്തേ നില്‍ക്കൂ. ശക്തന് വേണ്ടതെന്തോ അതാണ്‌ നന്മ, ശക്തനു വേണ്ടാത്തത് എന്തോ അതാണ്‌ തിന്മ. ഗുരു മുന്‍പ് പറഞ്ഞിട്ടുണ്ട്. Survival of the Fittest. സോഷ്യല്‍ ഡാര്‍വിനിസവും നിത്യകന്യകയുടെ സന്തതിയല്ല എന്ന് അവകാശപ്പെട്ടോളൂ. എല്ലാവരെയും കയ്യൊഴിഞ്ഞു എകാന്തമായൊരു യാത്ര. കാല്പനിക ലോകത്തിലെ മരത്തിലെ പൂക്കള്‍ പറിക്കാന്‍. നിഷ്ക്രിയ നിര്‍ഗുണ യുക്തിവാദം വ്യക്തിനിഷ്ഠമായ ഒന്ന് മാത്രമാണ്സാമൂഹ്യപ്രതിബദ്ധത എന്നൊന്നു ഇല്ല. അത് . അത് കൊണ്ട് തന്നെ അതിനു സ്വാര്‍ത്ഥതയുടെ നിറമാണ്. ജബ്ബാര്‍ മാഷിന്റെ നന്‍മയും രവിചന്ദ്രന്‍ സാറിന്‍റെ നന്മയും അവരവരുടെ വ്യക്തിനിഷ്ഠ ബോധം മാത്രം. അതിനിടയിലെ സംഘര്‍ഷത്തില്‍ അതിജീവിക്കുന്നത് സമൂഹത്തിനു നന്മയുള്ളതാവണം എന്നൊരു നിബന്ധന യുക്തിവാദത്തിനു ഇല്ല. സ്വതന്ത്ര ചിന്തക്ക് അങ്ങിനെയൊരു മൂല്യത്തിന് അനുസൃതമായെ നീങ്ങാവൂ എന്നൊരു നിബന്ധന വെക്കാന്‍ ആര്‍ക്കുമാവില്ല. കേവല യുക്തിവാദം എന്ന നിര്‍ഗുണനായ കാഴ്ചക്കാരന് അവിടെ ഒരു റോളുമില്ല.

ഇനി മനുഷ്യപ്രകൃതി ധാര്‍മ്മിക മൂല്യങ്ങളുടെ ഭാണ്ടാരമാണ് എന്ന് അവകാശമുണ്ടോ? എങ്കില്‍ നിര്‍ഗുണ യുക്തിവാദത്തിനു നല്ലൊരു സമൂഹസൃഷ്ടിക്ക് അവസരമുണ്ട്. അങ്ങിനെയാണെങ്കില്‍ മാത്രം. കാഴ്ചക്കാരന് കണ്ടു നിന്നാല്‍ മതിയല്ലോ.

ഇന്ത്യന്‍ said...

മനുഷ്യനില്‍ അന്തര്‍ലീനമായ നന്മയും തിന്മയെയും തമ്മിലുള്ള സംഘര്‍ഷത്തില്‍ വ്യക്തമായ മാനദണ്ഡം വെക്കാത്ത എന്തും ലക്ഷ്യബോധമില്ലാത്ത വെറും ചവറ് വര്‍ത്തമാനം മാത്രമാണ്. മനുഷ്യനിലെ സഹജമായ ധാര്‍മ്മികത സ്വയം വളരും എന്നുള്ള അന്ധവിശ്വാസം സത്യമായിരുന്നെങ്കില്‍ എന്നേ ഈ ഭൂലോകം സ്വര്‍ഗ്ഗമായേനെ. വെള്ളവും വളവും കൊടുത്തു ചെടിയെ പരിപാലിക്കും പോലെ നന്മയെ വളര്‍ത്തുന്ന സന്ദേശമാണ് മതങ്ങളുടെ ആകെത്തുക. നിഷ്ക്രിയ നിര്‍ഗുണ യുക്തിവാദത്തില്‍ പ്രത്യേക പരിചരണം ആവശ്യമില്ലാത്ത കാടും പടലുമാണ് ആത്യന്തികമായി വളരുക. താങ്കള്‍ക്ക് പോലും മതങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്ന അതേ അടിസ്ഥാന മൂല്യങ്ങള്‍ പരോക്ഷമായെങ്കിലും സ്വീകരിച്ചു കൊണ്ട് മാത്രമേ സമൂഹസൃഷ്ടിയെക്കുറിച്ച് ഗീര്‍വാണം അടിക്കാനാവൂ.

ഇന്ത്യന്‍ said...

<<നാസ്തികതയില്‍ ശരിയും തെറ്റുമുണ്ട്. മനുഷ്യനെയും സഹജീവികളേയും അവമതിക്കാത്തത് ശരി, അല്ലാത്തവ തെറ്റ്.<<

ഇത് ആര് പറഞ്ഞു? മറ്റൊരു നാസ്തികന്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല എങ്കില്‍ അവനെ നാസ്തികന്‍ അല്ല എന്ന് പറയാന്‍ കഴിയുമോ? തെറ്റും ശരിയും നിശ്ചയിക്കുന്ന ഒരു മാനദണ്ടവും അവിടില്ല ശ്രീ രവിചന്ദ്രന്‍. ഓരോരുത്തനും അവനവന് തോന്നിയപോലെ എന്നൊക്കെ പറയാം. അതിനപ്പുറം എന്ത് ശരി, എന്ത് തെറ്റ്. അത്തരം ചിന്താഗതിക്കാരുടെ കൂട്ടം മനുഷ്യസമൂഹത്തിന്‍റെ പുരോഗതിക്ക്‌ തരുന്ന സംഭാവന എന്തായിരിക്കും എന്ന് ഊഹിച്ചു നോക്കിയാല്‍ മതി. ഹിറ്റ്ലറിനു തോന്നിയത്‌ അയാള്‍ക്ക ശരി, സ്റ്റാലിന് തോന്നിയത് അയാള്‍ക്കും.രവിചന്ദ്രന്‍ സാറിനു തോന്നുന്നത് അദ്ധേഹത്തിനും. ശരിയും തെറ്റും പോലും വ്യക്തിപരമായ നിര്‍വ്വചനം മാത്രം.

ഇന്ത്യന്‍ said...

<<ഭൗതികാസക്തിയുടെ പാരമ്യമാണ് മതഭക്തി<<

മതവിരോധം അന്ധമാക്കിയ ഒരാള്‍ക്ക്‌ താന്‍ എന്തിനെയാണോ എതിര്‍ക്കുന്നത് അതിനെക്കുറിച്ച് പോലും യഥാര്‍ത്ഥ കാഴ്ചപ്പാട് ഇല്ല എന്നതിന് മറ്റൊരു തെളിവാണ് ഇത്. മതം ഭൌതിക വിരക്തിയെ എന്നും പ്രോത്സാഹിപ്പിക്കുന്നു. ഭൌതികവാദം ആസക്തിയെയും. മാത്സര്യത്തില്‍ അധിഷ്ടിതമായ ഭൌതികവാദത്തില്‍ മനുഷ്യന്‍ മൃഗമാവുന്നു. അര്‍ഹതയുല്ലത് മാത്രം അതിജീവിച്ചാല്‍ മതിയെന്നിടത്ത് ദുര്‍ബലനോട് കാണിക്കുന്ന കാരുണ്യത്തിന് എന്ത് മൂല്യം.

എത്ര പരിഹാസ്യവുമാണ് താങ്കളുടെ ആ പ്രസ്താവന എന്ന് അറിയുമോ. എതിര്‍ക്കാനുള്ള ത്വരയില്‍ സത്യസന്ധമായ വിലയിരുത്തല്‍ പാടില്ല എന്നതും യുക്തിവാദത്തില്‍ തീര്‍ത്തും വ്യക്തിനിഷ്ഠമായ ഒരു മൂല്യബോധം മാത്രമാണ്.

ഇന്ത്യന്‍ said...

രവിചന്ദ്രന്‍ സാര്‍,

മത വിരോധം ഒന്ന് കൊണ്ട് മാത്രം ലോകം മാറ്റാന്‍ കഴിയും എന്നുള്ള ചിന്ത അന്ധവിശ്വാസമാണ്. യുക്തിവാദ വര്‍ഗ്ഗീയത എന്ന അളവിലെക്ക് ചുരുങ്ങുന്ന മതവിദ്വേഷം ഒട്ടും യുക്തിഭദ്രമല്ലാത്ത വൈകാരിക പ്രകടനം മാത്രമാണ്. മിഥ്യാബോധത്തിന് അടിപ്പെട്ട യുക്തിവാദികള്‍ക്ക് തങ്ങള്‍ എന്തിനെയാണോ എതിര്‍ക്കുന്നത് അതേക്കുറിച്ച് പോലും വ്യക്തമായ ധാരണയില്ലാത്തത് കഷ്ടമാണ്. പകരം മുന്നോട്ടു വെക്കാനും ഒന്നുമില്ല. ഇടപെടല്‍ ശേഷിയില്ലാത്ത നിര്‍ഗുണ യുക്തിവാദം കാലത്തിന്‍റെ ഒഴുക്കിലെ പൊങ്ങുതടിയാവാന്‍ എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത്?

ഇന്ത്യന്‍ said...

<<നാസ്തികത കേവലപരമായ നിര്‍ഗുണമാണ്<<

നിര്‍ഗുണത ദുര്‍ഗുണത്തിന്‍റെ അപരപക്ഷത്തു വരും എന്നുള്ള കണ്ടെത്തല്‍ എന്തായാലും കേമമായി. നിര്‍ഗുണത ഒരു പൊങ്ങുതടിയാണ്. എങ്ങോട്ടാണോ ഒഴുക്ക് അങ്ങോട്ട്‌ ഒഴുകുന്ന വെറും പൊങ്ങുതടി.ഏതായാലും നിര്‍ഗുണതക്ക് സഗുണതയ്ക്ക്‌ ഹേതുവാകാന്‍ കഴിയും എന്ന് തെളിയിക്കാന്‍ ശ്രമിച്ചത്‌ അതിലേറെ രസകരമായി. നിഷ്ക്രിയവും നിര്‍ഗുണവും മൂല്യരഹിതവുമായ നാസ്തികതയെ സഗുണമാക്കാന്‍ ചില്ലറ സര്‍ക്കസോന്നും പോര.

ഇന്ത്യന്‍ said...

ലക്ഷ്യബോധമില്ലാത്ത യാത്ര പോലെ, യാഥാര്‍ത്യത്തോടു പുലബന്ധമില്ലാത്ത വെറും വാചകമടിയായി, അതിലുപരി, ദന്തഗോപുര ചിന്തയാണ് യുക്തിവാദം എന്നത് തിരിച്ചറിയുക.

ഇതിനിടയില്‍ വായിച്ച ഒരു തമാശ കൂടി ചേര്‍ക്കട്ടെ.

<<ഇസ്ലാമിലുള്ളത്ര അരാജകത്വം ലോക ചരിത്രത്തില്‍ മറ്റൊരിടത്തും ഞാന്‍ കണ്ടിട്ടില്ല.<<

ജബ്ബാര്‍ മാഷെ, ഇനി മറ്റൊരിക്കല്‍ ഇസ്ലാം സമഗ്രാധിപാത്യത്തിന്‍റെ ദര്‍ശനമാണ് എന്ന് കൂടി പറഞ്ഞാല്‍ തമാശ പൂര്‍ത്തിയായി. നിത്യകന്യകയെ ഗര്‍ഭത്തില്‍ നിന്നും പ്രസ്താവനകള്‍ വഴി രക്ഷിച്ചത്‌ വായിച്ചു ബോധ്യപ്പെട്ടു എന്ന് കൂടി കുറിക്കട്ടെ.

യുക്തിവാദം ഒരു ഇത്തിള്‍ക്കണ്ണി ദര്‍ശനമാണോ? യുക്തിവാദികള്‍ അത് അത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വഴികള്‍ വായിക്കുമ്പോള്‍ അങ്ങിനെ തോന്നിപ്പോകുന്നു.

ഇന്ത്യന്‍ said...

യുക്തിവാദത്തിനും നാസ്തികതക്കും സ്വതന്ത്ര ചിന്തയുടെ ഉല്‍പന്നങ്ങളായ ഭൌതികപ്രത്യയശാസ്ത്രങ്ങളുമായുള്ള എല്ലാ വിധ ബന്ധവും അറുത്തുമാറ്റിയതായി പ്രഖ്യാപിച്ച് പുതിയൊരു കാന്‍വാസില്‍ ചിത്രരചന ആരംഭിച്ചു നോക്കൂ. അങ്ങിനെ സ്വന്തം ചരിത്രത്തെ തമസ്കരിക്കുന്നത്തിലൂടെ മാത്രമേ ഇത്തിരിയെങ്കിലും മാന്യത അതിനു നേടാനാവൂ. അപ്പോഴും മിഥ്യാധാരണകള്‍ അല്ലാതെ മനുഷ്യനെ അറിയുവാന്‍ അതിനു കഴിയുമോ? മനുഷ്യനെന്ന ജന്തുവിനെയല്ലാതെ.

രവിചന്ദ്രന്‍ സി said...

Dear Indian,

ആരുപറഞ്ഞു? നല്ല ചോദ്യം! ഇന്ത്യന്റെ വ്യക്തിനിഷ്ഠമായ ചോദ്യം. സുഹൃത്തേ, മാനവികതാവാദം മനുഷ്യന് വേണ്ടിയായതിനാല്‍ അത് ഏവര്‍ക്കും ഒരുപോലെ. എന്നാല്‍ മതത്തിന്റെ കാര്യത്തിലാണ് നിതാന്ത ഭിന്നതയുള്ളത്. സുന്നി-ഷിയാ സംഘര്‍ഷം പോലെ. സുന്നി സദാം തൂക്കിലേറിയപ്പോള്‍ ചുറ്റും നിന്ന് മൊബൈല്‍ ഷൂട്ടിംഗുമായി 'നീ തുലയട്ടെ' എന്ന് വിളിച്ചലറിയത് ഷിയാക്കളാണ്. നാളെ ഇന്ത്യനത് സംഭവിച്ചാലും അവരത് ചെയ്യും. ഈ സദാമാണ് തന്റെ രാജ്യത്തെ മൂന്നുലക്ഷം കുര്‍ദുകളെ ആകാശത്ത് നിന്ന് വിഷം തളിച്ച് കൊന്നത്. ഈ സദാമാണ് കുര്‍-ആന്‍ പൊക്കിപിടിച്ച് കോടതിയിലെത്തിയത്. സ്വന്തം മക്കളേയും മരുമക്കളേയും വരെ ഈ ലോകത്തിന്റെ അതിര്‍ത്തി കടത്താനും ആ നരാധമന്‍ മടിച്ചില്ല. കാരണം അത്ര സജീവമായിരുന്നു അയാളിലെ മതബോധം-സ്വപിതാവിനേയും സഹോദരന്‍മാരേയും കൊന്നൊടുക്കി അധികാരത്തിന്റെ മുന്തിരിക്കുല ആര്‍ത്തിയോടെ കടിച്ചുപറിച്ച ഔറംഗസീബിനെപ്പോലെ. ലോകമെമ്പാടും ആന്തരിക പീഡനവും ബാഹ്യഭീകരതയുമാണ് (Torture within, Terror without) മതത്തിന്റ ദ്വിമുഖ അജണ്ട. താങ്കള്‍ പറയുന്നതല്ല താങ്കളുടെ തൊട്ടടുത്ത് നില്‍ക്കുന്ന മതവാദി പറയുന്നത്. താങ്കള്‍ കൈ വെട്ടണമെന്ന് പോപ്പുലര്‍ഫ്രണ്ട് ഭാഷയില്‍ പറയുമ്പോള്‍ അതുപോരാ, ബോംബിട്ട് തെറിപ്പിക്കണമെന്ന് ലാദന്‍ പറയും. എന്താണ് മതവിശ്വാസികള്‍ക്കിടയിലുള്ള ഏകാഭിപ്രായം. കഷ്ടം! എല്ലാവനും സ്വര്‍ഗ്ഗവും അധിക സുഖസൗഭാഗ്യങ്ങളും കൊതിച്ച് ഇരുട്ടിവെളുക്കുന്നുവരെ ആരാധനയെന്ന പേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു! അത് പിന്തുടരാത്തവന്‍ മാലിന്യമാണെന്ന് പ്രഖ്യാപിക്കുന്നു. പൊതുസമൂഹത്തെ വെറുപ്പുകൊണ്ട് എറിഞ്ഞുവീഴ്ത്തുന്നു-ഇത് മാത്രമാണ് അവര്‍ക്കിടയിലുള്ള ഏക സമാനത!

2004 ലണ്ടന്‍ ബോംബ് സ്‌ഫോടനം നടത്തിയ അല്‍ ഗുറാബ(Al Gurabaa)ഭ എന്ന ഭീകര സംഘടന ചെയ്തത് തെറ്റാണെന്ന് വാദിച്ച് 'മിതവാദി'കളെന്ന് സ്വയം അവകാശപ്പെട്ട ചില 'അപലപന തൊഴിലാളികള്‍' നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി 'വഴിപാട് പ്രസ്താവന' ഇറക്കിയിരുന്നു. കേരളത്തിലും ഇതിന് നല്ല മാര്‍ക്കറ്റാണ്. മതം പറയുന്നത് അതൊന്നുമല്ലെന്നായിരുന്നു ആ അണ്ണന്‍മാരുടെ വിശദീകരണം. പിറ്റേന്നുവന്നു കുര്‍-ആന്‍ ഉദ്ധരിച്ചുകൊണ്ട്, അക്ഷരംപ്രതി ഭീകരത ന്യായീകരിച്ചുകൊണ്ടുള്ള ഗുറാബയുടെ സുവ്യക്തമായ വിശദീകരണം. അത് തെറ്റാണെന്ന് സ്ഥാപിക്കാന്‍ അവര്‍ അപലപനതൊഴിലാളികളെ വെല്ലുവിളിക്കുകയും ചെയ്തു. ഇന്നേവരെ ഒരുത്തനും മിണ്ടിയിട്ടില്ല. അല്‍-ഗുറബയുടെ മതമൂല്യബോധമല്ല അപലപനതൊഴിലാളികളുടെ, അതല്ല കുഞ്ഞാലിക്കുട്ടിയുടെ അതല്ല ഇന്ത്യന്റെ ...എല്ലാവനും അവനവന് തോന്നുന്നതുപോലെ ചെയ്യുന്നു, വ്യാഖ്യാനിക്കുന്നു, പരസ്പരം കഴുത്തറക്കുന്നു, പൊട്ടിത്തെറിപ്പിക്കുന്നു. ഇറാഖില്‍ കൊല്ലപ്പെട്ടതില്‍ 99 ശതമാനവും ഒരു മുസ്‌ളീം മറ്റൊരു മുസ് ളീമിനെ ഘടകപദാര്‍ത്ഥങ്ങളാക്കിമാറ്റിയതിന്റെ ബാക്കിപത്രമാണെന്നറിയുക.

രവിചന്ദ്രന്‍ സി said...

മതവിരോധമുണ്ടെന്ന് പറഞ്ഞാല്‍ ശരിയാണ്. കാരണം അതൊരു നിര്‍ദ്ദയമായ ചൂഷണ സംവിധാനമാണ്. കിരാതമായ, മനുഷ്യവിരുദ്ധമായ പ്രതിലോമകരമായ ശാസനമാണത്. പക്ഷെ മതവിശ്വാസികളോട് യാതൊരു എതിര്‍പ്പുമില്ല, വിരോധവുമില്ല. അവര്‍ ഞങ്ങളുടെ സഹോദരീസഹോദരന്‍മാരാണ്. ഇന്ത്യന്‍ ഇസ് ളാമിന്റെ ഇരയാണ്; അതുകൊണ്ട് തന്നെ താങ്കള്‍ ഞങ്ങളുടെ സഹോദരനും സ്‌നേഹഭാജനവും. തളച്ചിരിക്കുന്ന ചങ്ങലെക്കുറിച്ച് താങ്കള്‍ വാഴ്ത്തിപ്പാടുന്നു. അത് താങ്കളുടെ നിസ്സഹായത, അത് ഞങ്ങള്‍ തിരിച്ചറിയുന്നു. No problem.

മതവിശ്വാസം കേവല ഭൗതികാസക്തിയല്ല മരിച്ച് 'അമിതഭൗതികാസക്തി' തന്നെയാണ്. മതവിശ്വാസി 99 ശതമാനം യുക്തിവാദിയും 200 ശതമാനം ഭൗതികാസക്തനുമാകുന്നു. അവിശ്വാസി ഈ ലോകത്തെ സുഖം കൊണ്ട് തൃപ്തിപ്പെടുന്നവനാണ്. സ്വാര്‍ത്ഥതയും സുഖതൃഷ്ണയും കൊണ്ട് വീര്‍പ്പുമുട്ടുന്ന മതവിശ്വാസി ഈ ലോകജീവിതം മുഴുവന്‍ നൊട്ടിനുണഞ്ഞ് ഇതിലും മെച്ചപ്പെട്ട ഒരു രണ്ടാം ഇന്നിംഗ്‌സുകൂടി സ്വപ്നംകൊണ്ട് അംബരചുംബികളിലേക്ക് വിമാനം ഇടിച്ചിറക്കുന്നവനാണ്. അവന്‍ അവനെ കുറിച്ച് മാത്രം ചിന്തിക്കുന്നു. സഹജീവി ചാമ്പലായാലും അവന് സുഖിക്കണം, ഇന്ന് മാത്രമല്ല, മരിച്ചുകഴിഞ്ഞും! എത്ര വിചിത്രമായ, നാണംകെട്ട അഭിലാം! ഈ സുഖം കൊതിച്ച് വെറി പൂണ്ടാണ് അവന്‍ സഹജീവികളെ വെറുക്കുന്നതും സ്വമകന്റെ കഴുത്തറുക്കുന്നതും പൂജയും ഹോമവും തീര്‍ത്ഥാടനവുമായി ജീവിതം ഹോമിക്കുന്നതും. നിഷ്‌കളങ്കനായ അഞ്ചു വയസ്സുകാരന്റെ അരയില്‍ ബെല്‍റ്റുബോംബും കെട്ടിവിട്ട് മതവിരോധികളെ ചിതറിപ്പിക്കുന്നതും അതുകൊണ്ടാണ്. സുഖം പ്രതീക്ഷിച്ച് കാട്ടിക്കൂട്ടുന്ന വിക്രിയകളാണിവ. അതുകൊണ്ട് തന്നെ ആവര്‍ത്തിക്കട്ടെ ഭൗതികാസക്തിയുടെ പാരമ്യതയാണ് മതവിശ്വാസം. വിശ്വാസിയുടെ അത്യാഗ്രഹത്തിനും മോഹചിന്തയ്ക്കും കനംകൂടുമ്പോള്‍ മതം വന്യവും അസഹനീയമായിത്തീരുന്നു.

രവിചന്ദ്രന്‍ സി said...

പൊങ്ങുതടി വാദം താങ്കളുടേതാണ്. പക്ഷെ ഞാനതും സ്വീകരിക്കുകയാണ്. മാനവികതാബോധം സമൂഹത്തിന്റെ മൂല്യധാരയില്‍ ഒഴുകിനടക്കുന്ന പൊങ്ങുതടിയാണ്. സംശയമില്ല. മുഷ്യരാശി കാലാകാലമായി പിരഷ്‌ക്കരിക്കുമ്പോള്‍ നാസ്തികന്‍ അതിനൊപ്പം നീങ്ങുന്നു. പറഞ്ഞല്ലോ എന്തു നന്മയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമാണത്. ഈ മൂല്യധാരയുടെ (current of values) ഒഴുക്ക് തടസ്സപ്പെടുത്തുന്ന അഴുക്കുപിടിച്ച കരിങ്കല്ലാണ് മതം. മനുഷ്യന്‍ അവന്റെ മൂല്യബോധം സദാ നവീകരിക്കുമ്പോള്‍, സാമൂഹികമന:സാക്ഷിയുടെ ഒഴുക്കു മാറുമ്പോള്‍, നാസ്തികന്‍ അത് സാംശീകരിക്കുന്നു. സത്യത്തില്‍ മതവിശ്വാസിയും അതൊക്കെ തന്നെയാണ് ചെയ്യുന്നത്. ഒരു കരിങ്കല്ല് കെട്ടിവെച്ച പൊങ്ങുതടിയാണ് അതെന്നതാണ് കാര്യമായ വ്യത്യാസം. കക്ഷത്തിലിരിക്കുന്ന പുസ്തകം മിക്കപ്പോഴും താഴെവെച്ച് സമൂഹത്തിന്റെ പൊതുമൂല്യധാരയുമായി മതവിശ്വാസി ഇഴുകിചേര്‍ന്ന് മുന്നോട്ടുപോകുന്നതാണ് നാം കാണുന്നത്. അല്ലെങ്കില്‍ രക്ഷയില്ലെന്ന് അവനറിയാം. കാരണം മറിച്ചായാല്‍ സ്വന്തം കുടുബാംഗങ്ങള്‍ക്കുപോലും അവന്‍ കാടനായി തീരും. ഇന്ത്യനെ ബലികൊടുക്കാന്‍ ഇന്ത്യന്റെ പിതാവ് ഇന്ന് തുനിഞ്ഞില്ല, ഇന്ത്യന്‍ സ്വന്തം മകനെ ബലികൊടുക്കുകയുമില്ല. കാരണം കറുത്ത പുസ്തകമല്ല മാറിയ മൂല്യപരിസരത്തിന്റെ വെളിച്ചമാണ് ജീവിതത്തിലേക്ക് ആവാഹിക്കേണ്ടതെന്ന് ഇന്ത്യനും പിതാവും തിരിച്ചറിയുന്നു. പരിഷ്‌ക്കരിക്കപ്പെടുന്ന മൂല്യധാരയ്ക്കനുസരിച്ച് പൊങ്ങുതടിപോലെ ഇന്ത്യനും നീങ്ങുന്നു. ഏഴാം നൂറ്റാണ്ടിലെ പുസ്തകം വാചോടോപത്തിനും പോപ്പുലര്‍ഫ്രണ്ട് നോട്ടീസെഴുതാനും വേണ്ടി മാത്രം ഉപയോഗിക്കുന്നു. മുന്നോട്ട് കുതിക്കുന്ന തീവണ്ടിയില്‍ പിറകോട്ട് നോക്കിയിരുന്നാല്‍ പിന്നിലെത്താമെന്ന് നിനയ്ക്കുന്ന അത്യാഗ്രഹിയാണ് മതവിശ്വാസി. അവനും പൊങ്ങുതടിപോലെ സമൂഹത്തിനൊപ്പം കുതിക്കുന്നു, പക്ഷെ അത് സമ്മതിക്കാതെ മറ്റുള്ളവരെ മടുപ്പിക്കുന്ന രീതിയില്‍ അര്‍ത്ഥരഹിതമായി വീമ്പടിച്ച് ബോധംകെടുന്നു.

മതം മനുഷ്യനിലെ മൃഗത്തെ ഉണര്‍ത്തുക മാത്രമല്ല അതവനെ എന്നെന്നും മൃഗമായി നിലനിറുത്താന്‍ യത്‌നിക്കുകയും ചെയ്യുന്നു. നവോത്ഥാനകാലഘട്ടം വരെ അതിന്റെ സാക്ഷ്യപത്രമായി നമ്മുടെ നമ്മുടെ മുന്നിലുണ്ട്. അറിവിനും സ്വാതന്ത്ര്യത്തിനും സമത്വബോധത്തിനുമെതിരെ കൊലവിളി നടത്തുന്ന മതം കരുണയില്ലാത്ത മാത്സര്യത്തില്‍ അധിഷ്ഠിതമാണ്. പരസ്പരമുള്ള സ്പര്‍ദ്ധ, ഒരേ മതത്തിലെ ഭിന്നവിഭാഗങ്ങള്‍ തമ്മിലുള്ള ഒടുങ്ങാത്ത പകയും വിദ്വേഷവും, അവിശ്വാസികളോടും പൊതുസമൂഹത്തോടുമുള്ള ആനപ്പക, സഹജീവിയെ ജീവനോടെ കല്ലെറിഞ്ഞുകൊന്നായാലും തനിക്ക് സ്വര്‍ഗ്ഗം പൂകണമെന്ന സ്വാര്‍ത്ഥബുദ്ധി, ഒരിക്കലും ശമിക്കാത്ത പരവിദ്വേഷം ഇവയൊക്കെ മതവിശ്വാസിയെ അക്ഷരാത്ഥത്തില്‍ ശ്വാസം മുട്ടിക്കുന്നു.

നാസ്തികത മനുഷ്യന് വേണ്ടിയാണെന്ന് പറയുമ്പോള്‍ തന്നെ അതിന്റെ കര്‍മ്മശേഷിയും ലക്ഷ്യബോധവും സുവ്യക്തമാകുന്നു. ഒരക്ഷരം കൂടി എഴുതേണ്ട കാര്യമില്ല. മതം മനുഷ്യവിരുദ്ധവും പുരോഗതിക്കെതിരെ എന്നുപറയുമ്പോള്‍ അതിന്റെ നശീകരണശേഷയും അപകടവും വ്യക്തമാകുന്നു. മാനവികതാവാദികള്‍ക്ക് എന്തിനെയാണ് എതിര്‍ക്കുന്നതെന്ന ബോധ്യം കൃത്യമായി ഉള്ളതുകൊണ്ടല്ലേ ഇന്ത്യനെപ്പോലുള്ള ദുര്‍ഗുണപ്രചാരകരെ ഞങ്ങള്‍ ആശയപരമായി എതിര്‍ക്കുന്നത്. പൊങ്ങുതടി സങ്കല്‍പ്പവും വിശദീകരിച്ചുതന്നില്ലേ. ഇനിയെന്താണ് ഇന്ത്യന്റെ മതബുദ്ധിയില്‍ ബാക്കിയുള്ളത്, പോരട്ടെ

രവിചന്ദ്രന്‍ സി said...

Rationality എവിടെ കിട്ടുമെന്നാണോ ഇന്ത്യനറിയേണ്ടത്? എന്നും മനുഷ്യനില്‍ അതുണ്ട്. ഇന്ത്യനൊക്കെ 99 ശതമാനം റാഷണലല്ലേ?! ഇസ്‌ളാമിക മതദൈവത്തെ ഒഴികെ മറ്റെല്ലാ മതദൈവവും വ്യാജമാണെന്ന് സദാ അലറിവിളിക്കുന്ന ഇന്ത്യന്‍ 99 ശതമാനം നിരീശ്വരവാദിയല്ലേ?! ഇന്ത്യന്‍ 99 ശതമാനം വരെ പോകുന്നിടത്ത് 100 ശതമാനം വരെ പോകുന്ന, അല്ലെങ്കില്‍ ഇന്ത്യന്‍ മറ്റെല്ലാ കാര്യത്തിലും അനുവര്‍ത്തിക്കുന്ന നിലപാട് മതത്തിന്റെ കാര്യത്തിലും അനുവര്‍ത്തിക്കുന്ന ഒരു വിഭാഗം ഈ ലോകത്തുണ്ട്. അവരില്‍ 99.99 ശതമാനവും മതത്തെ എതിര്‍ത്ത് പരസ്യമായി മുന്നോട്ടുവരുന്നില്ലെന്ന് മാത്രം. മതം തെരുവില്‍ അഴിഞ്ഞാടുമ്പോള്‍ നാസ്തികത സൗമ്യമായ ഒരു ആന്തരികധാരയായി മനുഷ്യനില്‍ നിലകൊള്ളുന്നുവെന്നറിയുക. അതെന്നും ഉണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും. Because, essentially man is a rational animal. മതം എത്ര കൊലക്കളങ്ങള്‍ തീര്‍ത്താലും അതെന്നും ഉണ്ടാവുകയും ചെയ്യും.

ലോകത്തെ 18-21 ശതമാനം ജനങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ആ വിഭാഗത്തില്‍പ്പെടുന്നുവെന്നറിയുക. ലോകജനസംഖ്യയില്‍ 125 കോടിയിലധികം വരുമത്. അതില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ബി.ജെ.പി ക്കാരും നിരവധി പൗരസ്ത്യ രാഷ്ട്രീയമതവിശ്വാസികളും ഉള്‍പ്പെടുന്നു. കമ്മ്യൂണിസം വന്നിട്ട് ഏറിയാല്‍ 150 വര്‍ഷമേ ആയിട്ടുള്ളു. Rationality ക്ക് സഹാസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഒരുപക്ഷെ മനുഷ്യചരിത്രത്തോളം അതിന് പഴക്കമുണ്ട്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് തീര്‍ച്ചയായും നാസ്തികനായിരിക്കും, പക്ഷെ നാസ്തികരെല്ലാം കമ്മ്യൂണിസ്റ്റുകാരല്ല. ഡെന്‍മാര്‍ക്കിലും സ്വീഡനിലും ചെന്നാല്‍ അവിടെയുള്ള നാസ്തികരില്‍ 1 ശതമാനം പോലും കമ്മ്യൂണിസ്റ്റുകാരില്ല.

റഷ്യയിലും ചൈനയിലും ഇടക്കാലത്ത് വിരിഞ്ഞ നാലുമണിപ്പൂവല്ല നാസ്തികത. അതിന് സെമറ്റിക്-ഹിന്ദു മതങ്ങളെക്കാളും പഴക്കമുണ്ട്. എത്ര ദൂരം സഞ്ചരിച്ചിട്ടായാലും അവസാനം അതിജീവിക്കുന്ന ഏക ചിന്താധാരയും അതുതന്നെയായിരിക്കും. മനുഷ്യന്‍ മതരോഗത്തില്‍ നിന്ന് രക്ഷപ്പെട്ട് മനുഷ്യനായി തീരുന്ന ഒരു ദിനം വരും ഇന്ത്യാ. അതുവരെ വ്യാജചിന്തകള്‍ ജനത്തെ ഭരിക്കും-ഇന്ത്യന്‍ ഒരു വ്യാജനാമമായതുപോലെ അടിമുടി വ്യാജമായ മതം ലോകത്ത് കാളിമ പടര്‍ത്തി നിലകൊള്ളും.

ബിച്ചു said...

പ്രിയപ്പെട്ട ജബ്ബാർ മാഷ് ,

**{ജനാധിപത്യം, മതനിരപേക്ഷമാനവികത, ലിംഗനീതി, സമത്വം , സ്വാതന്ത്ര്യം , മനുഷ്യാവകാശങ്ങള്‍ ... തുടങ്ങി ആധുനിക പരിഷ്കൃത സമൂഹം അംഗീകരിക്കുന്നതും ഇന്നത്തെ മതവാദികള്‍ക്കു പോലും തള്ളിപ്പറയാനാവാത്തതുമായ നവ മൂല്യങ്ങള്‍ എല്ലാം തന്നെ സ്വതന്ത്ര ചിന്തയുടെ [ മതാതീതമായ ചിന്തയുടെ] ഫലമായി വികസിച്ചു വന്നിട്ടുള്ളതാണ്. എട്ടുകാലി മമ്മൂഞ്ഞുമാരായി മതക്കാര്‍ ഇന്നിതിന്റെയൊക്കെ പിതൃത്വം സ്വന്തമാക്കാന്‍ വൃഥാശ്രമം നടത്തുന്നു എന്നതു മറ്റൊരു തമാശ ! ഇപ്പറഞ്ഞ ഏതെങ്കിലും മനുഷ്യ നന്മയുടെ ആവിര്‍ഭാവത്തിലോ വികാസത്തിലോ മതങ്ങള്‍ക്കോ ദൈവങ്ങള്‍ക്കോ വല്ല പങ്കുമുണ്ടോ? ഇതിനെയൊക്കെ ആവും വിധം തടസ്സപ്പെടുത്താന്‍ ശ്രമിച്ച പാരംബര്യമേ മതങ്ങള്‍ക്കവകാശപ്പെടാനുള്ളു. എന്നിട്ടും ലജ്ജയില്ലാതെ പുലമ്പുന്നു: “കേവല“?യുക്തിവാദത്തിനൊന്നും സംഭാവന ചെയ്യാനായില്ല എന്ന് !}**

മാഷേ , ദൈവം മേല്പറഞ്ഞ അവകാശങ്ങൾ ഗ്രന്ഥങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുന്ന സമയത്ത് ഒരൊറ്റയുക്തിവാദിയും അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ദൈവം ആ പണി യുക്തിവാദികളെ ഏല്പിച്ച് ദൈവം വേറെ പണിക്കു പോകുമായിരുന്നു. -- ലോകത്തിലെ ഏറ്റവും നല്ലവരായ സ്കാൻഡിനേവിയനിൽ ക്രിമിനലുകളെ ധാർമികത പഠിപ്പിക്കാൻ പുതിയ മദ്രസ തുടങ്ങിയത് യുക്തിവാദികൾ തന്നെയാണല്ലോ . ( അവർക്ക് മാത്രമെന്തേ കാട്ടുപോത്തിന്റെ ധാർമികത കിട്ടാതെ പോയത് ആവോ ) - ഇപ്പോഴെനിക്ക് മറ്റൊരു സംശയം , യുക്തിവാദികളുടെ ഈ നവ മൂല്യങ്ങൾ വേദഗ്രന്ഥങ്ങളിൽ നിന്ന് കോപിയടിച്ചതല്ലേ എന്ന് .- ചോദിക്കാൻ മമ്മൂഞ്ഞിയെ ഒട്ട് കാണാനുമില്ല .

അങ്ങ് കാശ്മീർ തൊട്ട് കന്യാകുമാരിവരെ (സൻആ മുതൽ ഹളർമൗത് വരെ എന്ന് അറബിയിൽ ) ഒരു പെൺകുട്ടിക്ക് അവളുടെ ആട്ടിൻ കുട്ടിയെ പിടിക്കുന്ന ചെന്നായയെ അല്ലാതെ മറ്റൊന്നിനെയും ഭയക്കാതെ സഞ്ചരിക്കാൻ കഴിയും എന്ന് പ്രവാചകൻ പ്രഖ്യാപിക്കുമ്പോൾ , ആ പ്രഖ്യാപനത്തിൽ , താങ്കൾ പറഞ്ഞ ജനാധിപത്യം, മതനിരപേക്ഷമാനവികത, ലിംഗനീതി, സമത്വം , സ്വാതന്ത്ര്യം , മനുഷ്യാവകാശങ്ങള്‍ എല്ലാം ഇതിൽ ഉൾപെടുന്നില്ലേ - കണ്ണടയൊന്നു ശരിയാക്കി വെച്ചു നോക്കൂ ..

ബിച്ചു said...

പ്രിയപെട്ട രവിചന്ദ്രൻ സർ ,

**** ക്രൂരന്‍മാരായ സ്വേച്ഛാധിപതികളില് മഹാഭൂരിപക്ഷവും മതവാദികളായിരുന്നു. മതത്തിന് അവരുടെ ക്രൂരതകളെ ആളിക്കത്തിക്കാനുള്ള ശേഷിയുമുണ്ടായിരുന്നു. സ്വേച്ഛാതിപധികളില് വളരെ കുറഞ്ഞൊരു വിഭാഗം നാസ്തികരായിരുന്നു. അവരുടെ ക്രൂരതകള്‍ക്ക് നാസ്തികതയില് യാതൊരു ന്യായീകരണവുമില്ലായിരുന്നു. എന്നിട്ടും മാനവികത മറന്ന് അധികാരത്തിന്റെ ലഹരിയില് മത്തുപിടിച്ച് അവര് ക്രൂരത പ്രവര്‍ത്തിച്ചു. ****

ലോകത്ത് ലക്ഷങ്ങളിൽ ഒന്നേ വരൂ നാസ്തികർ . അത് കൊണ്ട്തന്നെ ക്രൂരന്‍മാരായ സ്വേച്ഛാധിപതികളില് നാസ്തികരുടെ എണ്ണം കുറയുക സ്വാഭാവികം . എന്ന് വെച്ച് ഭയപ്പേടാനൊന്നുമില്ല. മതവാദികളായ ക്രൂരന്‍മാരായ സ്വേച്ഛാധിപതികൾ അവരുടെ ക്രൂരമായ പ്രവൃത്തി ഒന്നു കൊണ്ടുതന്നെ നാസ്തികരാവുകയായിരുന്നു. കാരണം ദൈവം ഉണ്ട് എന്നവർ വിശ്വസിചിരുന്നെങ്കിൽ അവർ ദൈവത്തെ ഭയപ്പേട്ടേനേ . അവർ ക്രൂരന്‍മാരായ സ്വേച്ഛാധിപതികൾ ആവുമായിരുന്നില്ല.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ബിച്ചു,

ലക്ഷത്തിലൊന്ന് എന്നുപറയുമ്പോള്‍ ലോകത്താകെ എഴുപതിനായിരം അവിശ്വാസികളെ ഉള്ളൂ!!! അങ്ങനെ വാദിക്കുന്ന ഒരാളോട് പിന്നെ യഥാതഥമായി സംസാരിക്കുന്നതില്‍ കഥയില്ല. മതവിശ്വാസികളെന്ന് അവകാശപ്പെട്ടു നടക്കുന്നവരില്‍ എത്രപേര്‍ക്ക് വിശ്വാസം ഉണ്ടെന്ന് നോക്കിയിട്ടുണ്ടോ ? നോക്കണം. എന്നിട്ടുവേണം അവിശ്വാസികളുടെ കണക്കെടുത്ത് ഉന്മാദിക്കാന്‍. എന്നിട്ടുവേണം, സര്‍വെക്കാരന്‍ ബിച്ചുവിന്റെ അബദ്ധകണക്കിന്റെ കുത്തഴിക്കാന്‍. ഞാന്‍ 125 കോടിയെന്ന് പറഞ്ഞത് ലോകത്തെ വിവിധ നിഷ്പക്ഷ ഏജന്‍സികളുടെ സര്‍വെയും നിരീക്ഷണഫലത്തിന്റെ അടിസ്ഥാനത്തിലാണ്.

മതവാദികളായ ക്രൂരന്‍മാരായ സ്വേച്ഛാധിപതികൾ അവരുടെ ക്രൂരമായ പ്രവൃത്തി ഒന്നു കൊണ്ടുതന്നെ നാസ്തികരാവുകയായിരുന്നു. കാരണം ദൈവം ഉണ്ട് എന്നവർ വിശ്വസിചിരുന്നെങ്കിൽ അവർ ദൈവത്തെ ഭയപ്പേട്ടേനേ . അവർ ക്രൂരന്‍മാരായ സ്വേച്ഛാധിപതികൾ ആവുമായിരുന്നില്ല.>>>>

നൂറ് ശതമാനം തെറ്റ്. നാസ്തികരായ ക്രൂരന്‍മാര്‍ മതവിശ്വാസികളെപ്പലോ അധ: പതിച്ചതാണ് അവരുടെ ക്രൂരതയ്ക്ക് നിദാനം. കാരണം സഹജീവിക്കെതിരിയുള്ള ക്രൂരതയ്ക്ക് മിക്ക മതദൈവങ്ങളുടേയും നിര്‍ദ്ദേശമുണ്ട്. കൊന്നിട്ടുചെന്നാല്‍ സമ്മാനം കൊടുക്കുന്ന ദൈവങ്ങളാണ് സെമറ്റിക് മതദൈവങ്ങള്‍. വെട്ടിക്കൊല്ലാനും വരിയുടയ്ക്കാനും പറയുന്ന വരികള്‍ ഞാനിവിടെ ഉദ്ധരിക്കണമോ ചങ്ങാതീ. മതം മാത്രമേ അത്തരം ക്രൂരത പ്രവര്‍ത്തിക്കാന്‍ മനുഷ്യന് പ്രേരകമാകുന്നുള്ളു. മാനവികതാവാദത്തിലും നാസ്തികതയിലും അതിനുള്ള യാതൊരു ഉത്തേജനവുമില്ല, സമ്മാനവുമില്ല.


പണ്ട് അബ്രഹാം മകനുമൊപ്പം കൊലക്കത്തിയുമേന്തി മലകയറിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുങ്ങിയ ബിച്ചു ഇപ്പോഴാണല്ലോ പൊങ്ങുന്നത്?

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
പുന്നകാടൻ said...

രവിചന്ദ്രൻ സാർ ,എന്റെ വീടിനടുത്ത്‌ കടവന്ത്രയിൽ [കൊച്ചി] ഓർക്കിഡ്‌ എന്നൊരു ബാർ ഹോട്ടലുണ്ട്‌. അതിന്റെ ഒരു മതിലിനപ്പുറം ഒരു മുസ്ലിം പള്ളിയുണ്ട്‌.[ആദ്യം വന്നത്‌ ബാറാണു] ബാറിൽനിന്നും നോക്കിയാൽ പള്ളിവക സന്ദേശ ബോർഡ്‌ കാണാം.ഒരു വെള്ളിയാഴ്ച്ച ഉച്ച സമയത്ത്‌ രണ്ടെണ്ണം " വീശാൻ" ബാറിലെത്തിയ ഞാൻ,അപ്രത്യക്ഷമായി വിൻഡൊയിൽ കൂടി പള്ളിയിലെ സന്ദേശ ബോർഡ്‌ കാണാനിടയായി. അതിലെ വാചകങ്ങൾ ചുരുക്കത്തിൽ ഇങ്ങനെ -[ഏതൊ ഒരു ഹദീസിൽ നിന്നു,പ്രവാചക പത്നി അയിഷയുടെ ആഹ്വാനം ] ഹേ ..വിശ്വാസികളെ,നിങ്ങൾ യെഹൂദന്മാരോടൊ, ക്രിസ്ത്യാനികളോടൊ കൂട്ട്‌ കൂടരുത്‌,അവരെ കല്ലെറിഞ്ഞു ഓടിക്കുക,അവർ കൂട്ടത്തോടെ എതിരിടാൻ വന്നാൽ അവർക്കെതിരെ യുദ്ധം ചെയുക.അങ്ങനെ പോകുന്നു വാചകങ്ങൾ. സ്വഭാവികമായും ഈ സന്ദേശം വായിച്ചു ഞാൻ ആശ്ചര്യപെട്ടു [മുൻപു സൗദിയിൽ ഞാൻ ഉണ്ടായിരുന്നപ്പോൾ ഒരു സുഡാനി പൻഡ്ഡിതന്റെ "ഇസ്ലാം " എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ വായിച്ചട്ടുള്ളതുകൊണ്ട്‌ പല "നല്ല ആയത്തുകൾ" നേരത്തേ മനസിലുണ്ട്‌ ] കാരണം, ഏതെങ്കിലും ഒരു ആരാധനയാലയത്തിൽ മറ്റു മതസ്ത്തരെ ആക്ഷേപിച്ചുകൊണ്ട്‌ പരസ്യമായ്‌ ഭക്ത്തർക്കു "പ്രബോധനം " നൽകുന്ന ആ സംബ്രിദായം കണ്ടിട്ട്‌. കൂടെയുള്ള സുഹ്രുത്തിനെ പ്രസ്തുത സന്ദേശം കാണിച്ചു കൊടുത്തു അവന്റെ മറുപടി സിമ്പിളായിരുന്നു." ഇതാണു യതാർത്ത ഇസ്ലാം ". കൂടെ എന്നോടൊരു ചോദ്യം കൂടി "നിനക്കെന്തറിയാം ഇസ്ലാമിനെ കുറിച്ച്‌ "...........? സോഷ്യോളജിയിൽ ഡബിൾ ഡിഗ്രിയുള്ള അവനോടു പിന്നെ ഞാനൊന്നും മിൻഡാൻ പോയില്ല.

Sajnabur said...

“സൌദി അറേബ്യയുടെ കൊടി ഇസ്ലാമിന്റെ കൊടിയായി കാണുന്നതിനോട് എനിക്ക് യോജിക്കാനാവുന്നില്ല. അറബികളുടെ ഒരു കാലത്തെ രാഷ്ട്രീയ ആധിപത്യം കാണിക്കുവാന്‍ വേണ്ടിയായിരിക്കാം അധികാരത്തിന്റെയും ശക്തിയുടെയും ചിഹ്നമായ വാള്‍ അവര്‍ കൊടിയില്‍ ഉള്പൊടുത്തിയിരിക്കുന്നത്. വാളിനു ചരിത്രത്തില്‍ ശക്തിയുടെ അധികാരത്തിന്റെ സ്ഥാനമാണ് ഉള്ളത് എന്നാണു എന്റെ നിരീക്ഷണം.ഇതിനപ്പുറമുള്ള ഒരു വായനയേ താങ്കളെ തൃപ്തിപ്പെടുത്തൂവെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. അങ്ങിനെയെങ്കില്‍ അറുത്തെടുത്ത ഒരു തലയും കൂടി കൊടിയില്‍ ചേര്ത്ത് ‌ കാര്യം കുറച്ചു കൂടി വ്യക്തമാക്കാമല്ലോ. അതിവായനക്കുള്ള പ്രയാസം അങ്ങിനെ തീര്ന്നും കിട്ടും.”

......................

പ്രിയപ്പെട്ട ഇന്ത്യന്‍,

കോടിയില്‍ മാത്രമെല്ല ഈ സ്ലോഗന്‍ എഴുതിയ പല സ്ഥലങ്ങളിലും ഈ അടിവര ഉണ്ട്. ഇനി താങ്കള്‍ ഈ വരികളും ഇസ്ലാമിന്റെതല്ല എന്ന് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല.
ഞാന്‍ ഒരു പ്രത്യേക അന്ഗിളില്‍ ചിന്തിക്കുന്ന ആളേഅല്ല തൃപ്തിപ്പെടാന്‍, മറിച്ചു ഞാന്‍ ആവിശ്യപെടാതെയുള്ള ജനനവും, സ്വയം അന്വേഷിച്ചു തെരഞ്ഞെടുതതുമല്ലാത്ത ഒരു മതം കാട്ടിക്ക്‌ുട്ടുന്നതെല്ലാം ശരിയാണെന്ന് ന്യായീകരികേണ്ട ആവിശ്യമില്ല എന്ന തിരിച്ചറിവാണ്. അറുത്തെടുത്ത ഒരു തലയും കൂടി കൊടിയില്‍ ചേര്ക്കേണ്ട ആവിശ്യം ഇല്ല. മിസൈലിന്റെ ചിത്രം കാണുന്നവന്‍ അത് എന്ടിനാനെന്നു വ്യക്തമാവും.

പുന്നകാടൻ said...

ആ സംഭവത്തിനു ശേഷം രണ്ടുദിനം കഴിഞ്ഞു കടവന്ത്രയിൽതന്നെ കച്ചവടം നടത്തുന്ന എന്റെയൊരു മുസ്ലിം സുഹ്രുത്തിനെ കണ്ടു വെറുതെ തമാശ രൂപേണ ഈ വിഷയം പറഞ്ഞപ്പോൾ മറുപടി അതിലും സിമ്പിളായിരുന്നു - ചേട്ടാ അത്‌ 1400 വർഷം മുൻപിലത്തെ സംഭവം അല്ലേ ? ഇപ്പോളതിനു പ്രശസ്ത്തിയില്ല.വെറുതെ ഞാൻ ചോദിച്ചു,ഞങ്ങൾ ക്രിസ്ത്യാനികളൊ ,അതൊ യഹൂദരോ ? നിങ്ങളായിട്ടില്ല.....മറിച്ച്‌ യഹൂദരായിട്ടുണ്ട്‌. അതല്ലേ ഇപ്പൊൾ പാലസ്റ്റീനിൽ നടക്കുന്നത്‌.മനസുകൊണ്ട്‌ ഞാനാലോചിച്ചു ; ഭാഗ്യം യഹൂദർ താര്യതെമ്മെനെ കേരളത്തിൽ ഇല്ലാത്തത്‌, ഇല്ലെങ്കിൽ ഇവൻ മറുപടി പറയാൻ ബുദ്ധിമുട്ടിയേനെ ....

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ബിച്ചു said...

*** “നാം തൌറാത്തില് ജൂതജനത്തിനുവേണ്ടി വിധി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു: ജീവനു പകരം ജീവന്, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്. എല്ലാ പരിക്കുകള്‍ക്കും തത്തുല്യമായ പ്രതിക്രിയ. എന്നാല് വല്ലവനും പ്രതിക്രിയ മാപ്പാക്കുകയാണെങ്കില് അതവനുള്ള പ്രായശ്ചിത്തമാകുന്നു. അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ചു വിധിനടത്താത്ത ജനം അതിക്രമകാരികള് തന്നെയാകുന്നു. (5-45 )

കാളിദാസനടക്കം വളരെപേർ ഈ സൂക്തത്തെ വല്ലാതെ വിമർശിച്ചതായികാണാം .ഖുർആൻ ആവർത്തിച്ച് പറയുന്നതാണ് നീതി നടപ്പിലാക്കാൻ . അവിടെ പ്ക്ഷപാതിത്വം പാടില്ല.
ലോകത്ത് എല്ലാ കാലത്തും കീഴാളരും മേലാളരും ഉണ്ടായിട്ടുണ്ട് .ഇന്ന് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും മുമ്പ് കേരളത്തിലും ഇതിന്റെ ഭീകരത ജനം അനുഭവിച്ചതാണ് . ജന്മിമാർ അവരുടെ പാടങ്ങളിൽ ജോലി ചെയ്യുന്ന കീഴാളരെന്ന് മുദ്രകുത്തിയവരെ മനുഷ്യനായി പോലും കണക്കാക്കിയിരുന്നില്ല. അവർക്ക് കീഴാളരുടെ മേൽ എന്തും ചെയ്യാനുള്ള അധികാരം ഉണ്ടായിരുന്നു. കണ്ണടിച്ച് പൊട്ടിക്കാം ,അടിച്ച് പല്ല് കൊഴിക്കാം, കയ്യോ കാലോ ചെവിയോ മൂക്കോ മുലയോ അറുത്ത് മാറ്റാം . ചോദ്യം ചെയ്യാൻ ആളുണ്ടായിരുന്നില്ല , അല്ലെങ്കിൽ അതിനുള്ള ധൈര്യം ആ പാവങ്ങൾക്ക് ഇല്ലായിരുന്നു. എനി വല്ല കേസും ആയാലോ റേഷൻ വാങ്ങാനുള്ള വല്ല നക്കാപിച്ചയും വാങ്ങി ജീവിതം കാലം മുഴുവനും കണ്ണ്പൊട്ടനായി കഴിയാം .ഇത് നിരന്തരം ആവർത്തിച്ചപ്പോഴാണ് നക്സലൈറ്റ് പ്രസ്ഥാനക്കാർ ജന്മിമാരുടെ കണ്ണ് ചൂഴ്ന്നെടുത്തതും കൊന്നു കളഞ്ഞതും . എനി കണ്ണ് പൊട്ടിച്ചതിന് കോടീകൾ നഷ്ടപരിഹാരമായി കൊടുത്താലും കാഴ്ച്ച എന്ന അൽഭുതത്തിനു പകരമാവുമോ ! ഇവിടെ ഞാൻ നക്സലുകളെ തള്ളിപ്പറയുന്നില്ല. കാരണം ഈ ഭീകരത ആവർത്തിക്കാതിരിക്കാൻ .

എനി മനുഷ്യർക്ക് കയ്യബദ്ധം പറ്റാം . ദേഷ്യം കൊണ്ട് ചെയ്തുപോയപ്പോൾ സംഭവിച്ചതാകാം . അവിടെ നമുക്ക് അടുത്ത വാചകത്തിലേക്ക് കടക്കാം. “എന്നാൽ വല്ലവനും പ്രതിക്രിയ മാപ്പാക്കുകയാണെങ്കിൽ അതവനുള്ള പ്രായശ്ചിത്തമാകുന്നു .”
എന്റെ കണ്ണോ പോയി മറ്റവന്റെ കണ്ണും കൂടി എന്തിനു കളയണം എന്ന് ഒരു മനുഷ്യ സ്നേഹി നിനച്ചു പോയാൽ അതേറ്റവും നല്ലത് . “ തിന്മയെ നന്മ കൊണ്ടാണ് എതിരിടേണ്ടത് ” എന്ന ഖുർആൻ വാക്യം ഇവിടെ സ്മരണീയം -
പ്രതിക്ക് മാപ്പ് നൽകി എന്നത് കൊണ്ട് കാശ് വാങ്ങണമെന്ന് യാതൊരു നിർബന്ധവുമില്ല. അത് ഓരോരുത്തരുടെയും മനസ്സാക്ഷി അനുസരിച്ചായിരിക്കും . ബ്ലഡ്മണിയെ പരിഹസിക്കുന്നവർ ഓർക്കുക പ്രതി നമ്മുടെ കുടുംബാംഗത്തിൽ പെട്ടതാണെങ്കിൽ ആ ബ്ലഡ്മണി നമുക്ക് ആശ്വാസമാകുമോ അതോ ശാപമാകുമോ ? കൊല്ലപ്പെട്ടവന്റെ കുടുംബം നമ്മോട് കാണിച്ച ഔദാര്യത്തിന് പകരം നൽകാൻ എത്ര കാശ് കൊടുത്താലാവും .

kaalidaasan said...
This comment has been removed by the author.
രജീഷ് പാലവിള said...

സര്‍വശക്തനും കരുത്തനുമായ ദൈവം ഈ ഭൂമിയിലേക്ക്‌ പലതവണ പ്രവാചകന്മാരെ അയച്ചതെന്തിനാണ്?ആദ്യ പ്രവാചകനിലൂടെത്തന്നെ 'കാര്യങ്ങള്‍ 'ശേരിയാക്കാംആയിരുന്നില്ലേ!ദൈവത്തിനു ഇങ്ങനെ അബദ്ധങ്ങള്‍ പറ്റാമോ?!!ഈ മഹാപ്രപഞ്ചവും സംവിധാനവും ഒകെ സൃഷ്‌ടിച്ച ദൈവത്തിനു അവനെ അനുസരിക്കുന്ന ജീവികളെ സൃഷ്ടിക്കാമായിരുന്നില്ലേ.അതിനുവേണ്ടി ഭരണഘടനയും പുസ്തകങ്ങളും ഒകെ വേണ്ടിയിരുന്നോ.?മറ്റൊരു ലോകത്ത്‌ സ്വര്‍ഗം പണിഞ്ഞുവച്ചിട്ട് അവന്‍ കഷ്ടപെട്ട് രൂപപ്പെടുത്തിയ ഈ ഭൂമിയെ എങ്ങനെ നശിപ്പികണമായിരുന്നോ??!!ഇതിനോകെ ഒരു മറുപടിതരാന്‍ പോലും അവന്‍ മിനക്കെടുന്നില്ല!ഈ നിസ്സന്ഗതയ്ക്ക് എന്‍ട് വിലകൊടുക്കേണ്ടിവരും ഇവിടുത്തെ വിശ്വാസികള്‍ !!

ഇന്ത്യന്‍ said...
This comment has been removed by the author.
ഇന്ത്യന്‍ said...

ലാദിനെക്കുറിച്ചും കസബിനെ കുറിച്ചും വാചാലനാവുന്നുണ്ട് ശ്രീ രവിചന്ദ്രന്‍. മതത്തിന്റെ പേര് ഉപയോഗിച്ച് കാപലികത്വം നടത്തുന്നവരെ അപലപിക്കാനും എതിര്‍ക്കാനും ഒറ്റപ്പെടുത്താനും മുന്നോട്ടു വരുന്നവരാണ് ബഹുഭൂരിഭാഗം വരുന്ന മതസമൂഹം. അവരെ വിട്ടു മതത്തിന്റെ പ്രതിനിധിയായി ആക്രമികളെ തിരഞ്ഞെടുക്കണമെങ്കില്‍ താങ്കളുടെ ബുദ്ധിക്ക് അസുഖമുണ്ട് എന്നേ പറയാനാവൂ.

വേദവാക്യങ്ങളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് താങ്കള്‍ക്കും ലാദിനും വാദിക്കാം. ആത്മവഞ്ചന താങ്കള്‍ക്ക് ഒരു പ്രശ്നമല്ലെങ്കില്‍ താങ്കളും ലാദിനും ഒരു പോലെ തന്നെ. എന്നാല്‍ മതവിശ്വാസി മതത്തെ/വേദത്തെ വായിക്കുന്നത് ചരിത്രപശ്ചാത്തലത്തില്‍ നിന്ന് കൊണ്ടാണ്. അത് കൊണ്ട് തന്നെ വേദവാക്യങ്ങള്‍ അവനു ആക്രമത്തിനുള്ള പ്രേരണയേ അല്ല. അവനു മുന്നില്‍ അക്ഷരപൂജയില്ല. താങ്കളുടെ വിദ്വെഷത്തില്‍ നിന്നുമാണ് മതവിശ്വാസി അക്ഷരങ്ങളെ പൂജിക്കണം എന്ന മോഹം വരുന്നത്. വിശ്വാസിയുടെ മേല്‍ അത് അടിച്ചേല്‍പ്പിച്ചു വാദിച്ചു ജയിക്കാനുള്ള ശ്രമം താങ്കളെ എത്രമാത്രം സങ്കുചിതമനസ്കനും ചെറുതുമാക്കുന്നു എന്നറിയുക. ചരിത്രപശ്ചാത്തലങ്ങളെ അവഗണിച്ചു ദൈവനിര്‍ദേശങ്ങളെ വ്യാഖ്യാനിക്കുന്ന താങ്കളും ലാദിനും എല്ലാം വിശ്വാസിക്ക് മുന്നില്‍ ഒരേ തരക്കാരാണ്, മനസ്സില്‍ അന്ധമായ വിദ്വേഷം കൊണ്ട് വെളിച്ചം തടഞ്ഞ, സ്വന്തം ഇച്ഛയെ ദൈവവുമാക്കിയ മൂല്യരഹിത ഭൌതികവാദികള്‍

ഇന്ത്യന്‍ said...
This comment has been removed by the author.
ഇന്ത്യന്‍ said...

പരിതാപകരമായ ചരിത്രവായനയും നിരീക്ഷണവും. രവിചന്ദ്രന്‍ സാറിന്‍റെ വിലയിരുത്തലുകളെ കുറിച്ച് ഇങ്ങിനെ എഴുതേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്. യുക്തിവാദി സുഹൃത്തുക്കളെ, കേരള ഡോക്കിന്‍സിന്‍റെ അവസ്ഥ ഇതാണ് എങ്കില്‍ മുമ്പേ ഗമിക്കും ഗോവിന് പിമ്പേ ഗമിക്കും ബഹുഗോക്കളുടെ അവസ്ഥ എന്താണ് എന്ന് ഊഹിക്കാനെ പറ്റൂ.

മതവിശ്വാസി ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിച്ചത് കൊണ്ടോ നടിച്ച്ചത് കൊണ്ടോ ഒന്നുമായില്ല. മതത്തിന്‍റെ സന്ദേശം അതേപടി ഉള്കൊള്ളുന്നത് കൊണ്ട് മാത്രമേ അയാളെ ആദര്‍ശത്തിനു അനുസരിച്ച് ജീവിക്കുന്നവന്‍ എന്ന് പറയാന്‍ ആവൂ. ഇത് എല്ലാ ആദര്‍ഷങ്ങള്‍ക്കും ബാധകമാണ്.

മതത്തില്‍ പെരുള്ളവനും ഭൌതികതയുടെ വാഹകനാവാം. ജീര്‍ണ്ണതയുടെ തുടക്കം അവിടെ നിന്ന്നാണ്. ഭൌതികവാദത്തിന്‍റെ ആശയമനുസരിച്ചു പ്രവര്‍ത്തിക്കുന്നതോടെ മതവിശ്വാസി ഫലത്തില്‍ ഭൌതികവാദിയാവുന്നു.

സദ്ദാം, കുര്‍ദുകളെ കൊന്ന, ശിയാക്കളെ പീഡിപ്പിച്ച ക്രൂരനായ സദ്ദാമിന്റെ ആദര്‍ശം സോഷ്യലിസവും അറബു ദേശീയതയുമായിരുന്നു. ഇസ്ലാമായിരുന്നില്ല സദ്ദാമിന്റെ ആദര്‍ശം. സോഷ്യലിസത്തിന്‍റെ പേരില്‍ ക്രൂരത നടത്തിയ സദ്ദാമിനെ മതവിശ്വാസികള്‍ കൂട്ടുന്നത് ഭൌതികവാദവും മൂല്യരഹിത സ്വതന്ത്രചിന്തയും സൃഷ്ടിച്ച പിശാചായിട്ടാണ്. രവിചന്ദ്രന്‍ സര്‍, മതവിശ്വാസിയുടെ അഭിപ്രായത്തില്‍ സദ്ദാം താങ്കളുടെ ഭാഗത്ത് നിന്നാണ് എല്ലാം ചെയ്തത്. അല്ലാതെ മതത്തിന്റെ വാഹകനായിട്ടല്ല.

ഇനി താന്കള്‍ തന്നെ ഈ ചര്‍ച്ചയില്‍ സദ്ദാമിനെ കുറിച്ച് അഭിപ്രായപ്പെട്ടത്‌ വായിക്കൂ.
<<
മുബാരക്കിനേയും സദാമിനേയും ഇസ്‌ളാമിന്റെ അക്കൗണ്ടില്‍ പെടുത്തുകയല്ല മറിച്ച് ഈ പ്രദേശങ്ങളിലെ ജനാധിപത്യം എത്ര ദുര്‍ബലമാണെന്ന് പറയുകയായിരുന്നു. <<

സാര്‍, താങ്കളെ പോലുള്ള ഉന്നതരായ വ്യക്തിത്വങ്ങള്‍ കാളിദാസ ശൈലിയിലുള്ള കണ്ണടച്ചുള്ള വാദങ്ങള്‍ ഉന്നയിക്കുകയും ചെളിവാരി എറിയുകയും ചെയ്യുന്നത് ആരോഗ്യകരമായ രീതിയല്ല എന്ന് ഉണര്ത്തട്ടെ

ഇന്ത്യന്‍ said...

സാമ്രാജ്യത്വം മകുടിയൂതുമ്പോള്‍ അതിനനുസരിച്ച് ആടുന്ന "സ്വതന്ത്ര ചിന്ത" രവിചന്ദ്രന്‍ സാറില്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു. പ്രോപഗണ്ട വാര്‍ത്താ സംസ്കാരത്തിന് മുന്നില്‍ ഒരു പ്രതിഷേധവും ഇല്ലാതെ, പകര്‍ത്തിയെഴുത്തിന്‍റെ "അന്വേഷണത്വര"യും പ്രകടിപ്പിച്ച്, "സ്വതന്ത്ര ചിന്ത" യെന്ന അവകാശവാദവുമായുള്ള നില്പിന് നല്ല നമസ്കാരം.

ഭൌതികവാദം എന്നാല്‍ കേവല നാസ്തികത മാത്രമല്ല എന്നും, മതവിശ്വാസിയുടെ പോലും ആദര്‍ശവ്യതിയാനം ഭൌതികവാദമാണ് എന്നുമുള്ള നിര്‍വ്വചനങ്ങള്‍ പോലും അറിയാത്തവര്‍ക്ക്‌ മുന്നില്‍ സഹതപിച്ചു നില്‍ക്കുക തന്നെ. അമേരിക്കന്‍ സാമ്രാജ്യത്വം എന്ന വിപത്ത്‌ പോലും ഭൌതികവാദത്തിന്‍റെ സന്തതിയാണെന്ന സത്യം എത്ര മറക്കാന്‍ ശ്രമിച്ചാലും തെളിഞ്ഞു കാണുന്നുണ്ട് ഇവിടെ.

ഏതായാലും യാതാര്ത്യവുമായി പലബന്ധം പോലുമില്ലാത്ത കുറെ കാര്യങ്ങളുമായി വന്നു താങ്കള്‍ നിര്‍ഗുണ, നിഷ്ക്രിയ, മൂല്യരഹിത യുക്തിവാദത്തെ ന്യായീകരിച്ചു കൊള്ളുക. മച്ചിയായ നിത്യകന്യക പ്രസവിക്കും എന്ന് സ്വപ്നവും കണ്ടോളൂ. ഹാലെലുയ്യ പറയാന്‍ കുറെ അന്ധവിശ്വാസികള്‍ താങ്കളുടെ കൂടെയുണ്ട്.

Abdul Majeed said...

പ്രിയപ്പെട്ട വിവേക്,
ഇതിനൊരു അനുബന്ധമായി പറയുകയനെകില്‍ കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്ലാമിക ദര്‍ശനം ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ അത് ലോകത്ത് പ്രചരിച്ചതും എല്ലാമായ കാര്യങ്ങള്‍ വളരെ വിശദമായി തന്നെ പ്രതിപധിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഇവര്‍ക്ക് വിഷയം അല്ല.
നാസ്തികന് മതമില്ല , ദൈവമില്ല, ചുറ്റുപാടുകളില്‍ നിന്ന് സ്വശീകരിക്കുന്ന "മൂല്യങ്ങള്‍ " ആണ് അവന്റെ ധാര്‍മികത. അവനു കമ്മ്യൂണിസ്റ്റ്‌ ആവാം, അനര്കിസ്റ്റ് ആവാം എന്തുമാവാം . വളരെ ശരിയാണ് .
ഈ വാദങ്ങളിലെ പൊള്ളത്തരം ഇവിടെ പുറത്തു വരുന്നു.
മനുഷ്യന്റെ സഹജമായ ധാര്‍മികത തുടങ്ങി ഒരു പാട് മൂല്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുകയും , എന്നാല്‍ ഒരു വിശ്വാസിക്ക് ഈ മൂല്യങ്ങള്‍ ബന്ധിപ്പിക്കാന്‍ ദൈവം എന്ന അത്താണി ഉണ്ടായിരിക്കെ ഒരു ഭൌതിക വാദി കു അതിനെ ബന്ധിപ്പിക്കാന്‍ ഉള്ള ഏക ലാവണം ആണ് തന്റെ സാമൂഹിക പരിസരം എന്ന മറ . ഇവടെ യാത്ര്തത്തില്‍ ഈ മൂല്യങ്ങള്‍ നഷ്ടപ്പെട്ട് എന്തിന്റെക്കൊയെ അടിമയവുന്ന ഒരാളാണ് നാസ്തികന്‍.
ഈ ലക്ഷ്യ്മില്ലയമ തന്നെ യാണ് അവന്റെ ആദര്‍ശം . നോര്‍വേ യില്‍ നിരപരാധികളെ കൊന്നൊടുക്കിയ "ക്രിസ്ടവ മത ഭീകരനെ " പോലും ഇസ്ലാം കുടിയേറ്റം എന്ന ഭീതി അല്ലെങ്കില്‍ ഇസ്ലാം ഉണ്ടിക്കിയ പൊതു ബോധം എന്ന് പറഞ്ഞു നിസ്സരവല്‍കരിക്കുന്ന, ഇസ്ലാമിനെ terrorise ചെയുന്ന നാസ്തികന്‍ എന്തുമാവാം എന്നതില്‍ നിന്ന് എന്താണ് ആവുന്നതെന്ന് ഇവിടെ വ്യക്തമാണ്. എന്തുമാവാം ഒരു ലക്ഷ്യം ഇല്ലായ്മ ആണ്.
സമഗ്രധിപട്യത്തിന്റെ ദണ്ഡനോപകരണം ആയുധം ആണെകില്‍ ആധുനിക ജനാധിപട്യ്തിന്റെത് പ്രോപഗണ്ട ആണെന്ന് നോം ചോസ്കി പറയുന്നുട്.
manuel castel നെ പോലുള്ള പാശ്ചാത്യര്‍ തന്നെ മീഡിയ oragnization ഉം പൊളിറ്റിക്കല്‍ ഏജന്‍സി യും നടത്തുന്ന അവിശുദ്ട പ്രചാരങ്ങള്‍ ഇറാഖു യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുതുന്നുട്. ഇറാക്കില്‍ അധിനിവേശം നടത്താനും വാര്‍ത്തകള്‍ സൃസ്ടിക്കാനും ഒഴുക്കുന്ന കോടികള്‍ , അതില്‍ മീഡിയ ക്കുള്ള പങ്കു , മീഡിയ നല്‍കുന്ന പണം വാങ്ങി statments
പടച്ചു വിടുന്ന പൊളിറ്റിക്കല്‍ ഏജന്‍സി എനിവരുടെ വ്യക്തമായ് ചിത്രം അദ്ദേഹം അവതരിപ്പികുന്നുട്. ഇത് പോലെ
ഇസ്ലാമിനെതിരെ ഇന്ന് നടന്നു വരുന്ന ഈ പ്രചാര വേലകളുടെ രാഷ്ട്രീയത്തിന്റെ കെണിയില്‍ തന്റെ എന്തുമാവാം എന്ന വ്യക്തിതം അടിമപെടുതിയിരിക്കയാണ് നാസ്തികന്‍ .
ഇവിടെ മതത്തിനെ ചൂഷണം ചെയ്യുകയും അതിനെ ഉപയോഗപെടുതുകയും ചെയുന്ന ആധുനിക പൌരോഹിത്യം ആണ് ഈ രാഷ്ട്രീയം . എന്നാല്‍ അതിനെ തിരിച്ചറിയാനുള്ള ഗ്രാഹ്യ ശേഷി നാസ്തികന് ഇല്ലാതെ പോയിരിക്കുന്നു.
പരീക്ഷിച്ചു നിരീക്ഷിച്ചു നിഗമാങ്ങളിലൂടെ മാത്രം ഉരുതിരുഞ്ഞു വരേണ്ട ശാസ്ത്രമല്ല മതവും സംസ്കാരവും. അത് ചരിത്രം ആണ്. നിലവിലുള്ള കഴിഞ്ഞു പോയ തലമുറകളുടെ ചരിത്രം. അതിനെ വായികുന്നത് മുന്വിധികളിലൂടെ ആവരുത് . ചരിത്രത്തിന്റെ നേരായ അപഗ്രടനതിന്റെ നേരിയ വ്യതിചലനം പോലും വിപരീത ഫലം ഉളവാക്കും .

രവിചന്ദ്രന്‍ സി said...

Dear Indian,

അവസാനം സര്‍വതും നഷ്ടപ്പെട്ട ഒരുവന്റെ വിലാപങ്ങളാണല്ലോ ഇന്ത്യാ??!! താങ്കള്‍ അവസാനം ഇവിടെയെത്തുമെന്നറിയാമായിരുന്നു. ഇത്രപെട്ടന്നത് സംഭവിച്ചത് അതിശയകരമായി. എന്നെ ചെറുതാക്കിയതുകൊണ്ടോ അധിക്ഷേപിച്ചതുകൊണ്ടോ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലല്ലോ ചങ്ങാതി. രവിചന്ദ്രന്‍ മോശക്കാരനായതുകൊണ്ട് മാത്രം താങ്കള്‍ ശരിയാകില്ലല്ലോ. അതിന് സ്വന്തം നിലയ്ക്കുതന്നെ താങ്കള്‍ ശരിയാകേണ്ടതുണ്ട്. You can't be right only because Ravichandran is wrong. You have to be right on your own accord. നിങ്ങള്‍ ഉയര്‍ന്നവനാണെന്നേ ഞാന്‍ പറയൂ, പഠിച്ചവനാണെന്നേ ഞാന്‍ പറയൂ. വ്യക്തിപരമായി നിങ്ങള്‍ ആരായാലും എനിക്ക് സ്‌നേഹമേയുള്ളു. പക്ഷെ 'മതബാധ'യുമായി വന്നാല്‍ ആശയതലത്തില്‍ ആക്രമിക്കപ്പെടും. അത് രൂക്ഷമായി തോന്നുന്നത് ഉന്നയിച്ച വാദങ്ങള്‍ അത്രമാത്രം ശോചനീയമായതുകൊണ്ടാണ്. മറുപടി കേള്‍ക്കാന്‍് തയ്യാറല്ലാത്തവന്‍ ഈ പണിക്ക് ഇറങ്ങിത്തിരിക്കരുത്. ഞാന്‍ കേരളത്തിലെ അവിശ്വാസികള്‍ക്ക് മോശം പബ് ളിസിറ്റിയാവാം. പക്ഷെ താങ്കള്‍ മതവിശ്വാസിക്ക് പറ്റിയ ഒന്നാന്തരം പബ് ളിസിറ്റിയാണെന്നേ ഞാന്‍ പറയൂ!!!

ചങ്ങാതി, താങ്കളിലുറങ്ങുന്ന ലാദന്‍ ഞാനാവുന്നതെങ്ങനെ? ലാദന്‍ ചെയ്യുന്ന ഓരോ കിരാതപ്രവര്‍ത്തിയിലും ഗൂഡമായി ആഹ് ളാദിച്ച് ജീവിക്കുന്ന താങ്കളെപ്പോലുള്ള 'പരിഷ്‌കൃതവാദികള്‍' കേരളത്തില്‍ വളരെയേറെയാണ്. തങ്ങള്‍ ചെയ്യാനാഗ്രഹിച്ചത് ലാദന്‍ ചെയ്യുന്നുവല്ലോ എന്ന ചിന്തയില്‍ നിന്നുയരുന്ന അവാച്യമായ ആനന്ദ ലഹരിക്കടിമപ്പെടുമ്പോഴും ലാദനെ പരസ്യമായി അപലപിച്ച് നല്ലപിള്ള ചമയുന്ന ഇന്ത്യന്‍മാരെ തട്ടി നടക്കാനാവാത്ത അവസ്ഥയാണിന്ന് നമ്മുടെ സമൂഹത്തില്‍. വ്യക്തിജീവിതത്തില്‍ ശൂദ്ധമതവിശ്വാസിയായ ലാദന് വേണ്ടി കരയുകയും സദാമിന് വേണ്ടി കേഴുകയും ചെയ്യുന്ന ഈ മഹാനുഭാവന്‍മാര്‍ ഒന്നുരണ്ട് വഴിപാട് പ്രസ്താവനയുമിറക്കി മതപരമായ ഉന്മാദം ഒളിപ്പിച്ച് വെച്ച് മതേതരത്വവും മനുഷ്യസ്‌നേഹവുമൊക്കെ വിളമ്പി പരിഹാസ്യരാകുന്നത് കൂടിവരുകയാണ്. ആ നിലയ്ക്ക്, എങ്ങനെനോക്കിയാലും ലാദന്‍ പോപ്പുലര്‍ഫ്രണ്ടുകാരനേക്കാള്‍ ഭേദമാണ്.

'മച്ചിയായ കന്യക' എന്ന പ്രയോഗം തന്നെ താങ്കളുടെ 'ചമത്ക്കാരവൈഭവ'ത്തിന്് മകുടോദാഹരണമാണ്. സാമാന്യബുദ്ധിയുള്ള ആരും ഇന്നേവരെ ഇങ്ങനെ പറഞ്ഞുകേട്ടിട്ടില്ല. വായിക്ക് തോന്നിയത് ഇന്ത്യന് പാട്ട്!! പ്രിയപ്പെട്ട ഇന്ത്യ, കന്യക 'മച്ചി'യാണോ അല്ലെന്നോ നിര്‍ണ്ണയിക്കണമെങ്കില്‍ അവളെ ആദ്യം 'കന്യക'യല്ലാതാക്കണം. അതാണ് ഇറാനിലെ ജയില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ കൃത്യമായി മനസ്സിലാക്കിയത്. കന്യകയുടെ പിറകെ നടന്ന് മച്ചിയെന്ന് വിളിച്ച് ആക്ഷേപിക്കാതെ ഗര്‍ഭപാത്രം നീക്കം ചെയ്ത മതമെന്ന പടുകിഴവിയോട് താങ്കളുടെ കഥ പറയൂ, അവര്‍ കണ്ണുനീര്‍വാര്‍ക്കട്ടെ.


മനുഷ്യന്റെ ധാര്‍മ്മികത സഹജമാണെന്ന് സമ്മതിച്ച് ഇസ് ളാമിസ്റ്റെന്ന നിലയില്‍ എനിക്ക് താങ്കളോട് മതിപ്പുണ്ട്. അതുകൊണ്ടുതന്നെ അറിയുക:മതവിശ്വാസിയുടെ വളക്കുഴി ധാര്‍മ്മികതയല്ല മാനവികതാവാദികളുടേത്. പുസ്തകം വായിച്ചിട്ടല്ല അവന്‍ ധര്‍മ്മിഷ്ഠനാവുന്നത്. ധാര്‍മ്മികത അവന്‍ കൃത്രിമമായി നടത്തുന്ന കുത്തിവെപ്പല്ല മി. ഇന്ത്യന്‍. സമ്മാനം കൊതിച്ചും ശിക്ഷ ഭയന്നും രൂപംകൊള്ളുന്ന ക്രയവിക്രയ മനോഭാവവും (business menatality) അവിടെയില്ല. കസതൂരിക്ക് സുഗന്ധമെന്നപോലെ നൈസര്‍ഗ്ഗികമാണവന്റെ ധാര്‍മ്മികത. സ്വര്‍ഗ്ഗമില്ലെങ്കിലും നരകമില്ലെങ്കിലും അവന്‍ ധര്‍മ്മിഷ്ഠനായിരിക്കും. കാരണം അവനെന്നും മനുഷ്യനൊപ്പമാണ്, ജീര്‍ണ്ണിച്ച പുസ്തകങ്ങള്‍ക്കൊപ്പമല്ല. ജീവരക്തം സിരകളില്‍ പേറുന്നവന്‍ സദാ ബ്‌ളഡ് ബാങ്കുമായി സഞ്ചരിക്കേണ്ട കാര്യമില്ല. അങ്ങനെ നടക്കേണ്ടിവരുന്നവന്റെ രക്തം ശുദ്ധമല്ലെന്നറിയണം. മതവിശ്വാസി ആ ഗണത്തില്‍ പെടുന്നു. ധാര്‍മ്മികത അവനില്‍ കുത്തിവെക്കണം, അതെന്തെന്നറിയാന്‍ അവന് പുസ്തകം വായിക്കണം, അതവനെ ഓര്‍മ്മപ്പെടുത്താന്‍ ഗോത്രമൂര്‍ത്തികള്‍ ചെവിക്കുപിടിക്കണം. താങ്കള്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു തുടങ്ങിയതിനാല്‍ അതേ നാണയിത്തിലുള്ള തിരിച്ചടി പ്രതീക്ഷിക്കരുത്. എനിക്കതില്‍ താല്‍പര്യമില്ല.

രവിചന്ദ്രന്‍ സി said...

Dear Indian,

പ്രിയ സുഹൃത്തേ, സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരന്‍ കൃത്യമായും താങ്കളാണല്ലോ. ഇന്ന് ലോകത്ത് അവശേഷിപ്പിക്കുന്നരണ്ട് സാമ്രാജ്യശക്തികള്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ഇസ്ളാമിക സാമ്രാജ്യത്വവുമാണ്. അമേരിക്കന്‍ സാമ്രാജ്യം താരതമ്യേന പുതിയതാണ്. ഇസ്‌ളാം അതിന്റെ ആരംഭം മുതല്‍ സാമ്രാജ്യത്വം തന്നെയായിരുന്നു. അധിനിവേശത്തിന്റെ അപ്പോസ്തുലന്‍മാരണവര്‍. അക്കാര്യത്തില്‍ അമേരിക്കയൊന്നും അവര്‍ക്ക് മുന്നില്‍ ഒന്നമല്ല. മാത്രമല്ല, ഇസ്ളാം എന്നും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഒപ്പവുമായിരുന്നു. വേണമെങ്കില്‍ നൂറുക്കണക്കിന് ഉദാഹരണങ്ങള്‍ ഞാന്‍ നിരത്താം. ഇസ്ളാമിന്റെ തൊലിപ്പുറത്ത് ഇന്നുണ്ടെന്ന് പറയുന്ന അമേരിക്കന്‍ വിരുദ്ധതയൊക്കെ വരാന്‍ തുടങ്ങിയത് വളരെ അടുത്തിടെയാണ്. കൃത്യമായി പറഞ്ഞാല്‍ ഇസ്‌ളാം 'പൊട്ടിത്തെറി രാഷ്ട്രീയം' പയറ്റിതുടങ്ങിയതിന് ശേഷം. അതിനുമുമ്പ് ഇരുമെയ്യും മനമൊന്നുമായി കഴിഞ്ഞിരുന്നവരാണ് ഇസഌമിക സാമ്രാജ്യത്വവും അമേരിക്കന്‍ സാമ്രാജ്യത്വവും. ലോകമെമ്പാടുമുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ അട്ടിമറിക്കാനും ഞെരിച്ചുകൊല്ലാനും മൂന്നാംചേരി രാജ്യങ്ങള്‍ വിഭജിക്കാനും ഒന്നിച്ചുനിന്നവരാണ് ഈ രണ്ടു സാമ്രാജ്യത്വശക്തികള്‍. ഇരുവരും ചേര്‍ന്ന് ഇന്ത്യയെപ്പോലും വെട്ടിമുറിക്കാനും തകര്‍ത്തെറിയാനും ശ്രമിച്ച ചരിത്രം മറക്കരുത്.

ഇന്നൊരുപക്ഷെ എണ്ണപ്പണവും പിന്നാക്കവസ്ഥയുമല്ലാതെ ഇസ്ളാമിക സാമ്രാജ്യത്വത്തിന്റെ പക്കല്‍ വേറൊന്നുമില്ലെങ്കില്‍ അതവരുടെ മതരാഷ്ട്രീയത്തിന്റെ കുഴപ്പമാണ്. അതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ല. ലോകം ഈ രണ്ടു സാമ്രാജ്യശക്തികളുടേയും രഹസ്യപരിണയം കൃത്യമായി തിരിച്ചറിയുന്നുണ്ട്. ബുഷും അബ്ദുള്ള രാജാവുമായുള്ള ബാന്ധവത്തിന് സമാനമാണത്. അതാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ഭീഷണി. അമേരിക്കയുടെ അടിവസ്ത്രം കഴുകുന്നതില്‍ അഭിരമിക്കുന്ന ഇസ്ളാമികരാജ്യങ്ങളുടെ എണ്ണം കൂടിവരുന്നതിന്റെ കുറ്റം മറ്റുള്ളവരുടെ ചുമലില്‍ കെട്ടിവെക്കരുത്. കാരണം അതെന്നും അങ്ങനെതന്നെയായിരുന്നു. കുറഞ്ഞത് 28 രാജ്യങ്ങളിലെങ്കിലും കൃത്യമായും സാമ്രാജ്യത്വരൂപത്തില്‍ നിലനില്‍ക്കുന്ന ഇസ്ളാം ലോകം മുഴുവന്‍ ആ സാമ്രാജ്യത്തിന് കീഴില്‍കൊണ്ടുവരുമെന്ന് ആക്രോശിക്കുകയും ചെയ്യുന്നു. രണ്ടായാലും അമേരിക്കന്‍ സാമ്രാജ്യത്വം അത്രത്തോളം പോകുന്നില്ലെന്ന് കാണണം. ഇസ്ളാമിക സാമ്രജ്യത്വത്തിന്റെ ധര്‍മ്മഭടനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുഴലൂത്തൂകാരനുമായ താങ്കളെപ്പോലുള്ളവര്‍ക്കാണ് ആ പേര് കൂടുതല്‍ ചേരുകയെന്ന് മനസ്സിലായല്ലോ. എല്ലാത്തരം സാമ്ര്യജ്യത്വശക്തികളും സ്വതന്ത്രചിന്തയ്ക്കും ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിലയിരുത്തുന്ന ഒരു മാനവികതാവാദിയാണ് ഞാന്‍. താങ്കളാകട്ടെ എല്ലാ അര്‍ത്ഥത്തിലും അടിമുടി സാമ്രജ്യത്വവാദിയും. സത്യത്തില്‍ ലോകത്തൊരു ഇസ്ളാമിസ്റ്റിനും 'സാമ്രാജ്യത്വവിരുദ്ധം' എന്ന വാക്കുപോലും ഉച്ചരിക്കാന്‍ അവകാശമില്ല. കാരണം സ്വന്തം നിലയ്ക്ക് അവര്‍ ഒരു സാമ്രാജ്യത്വശക്തിയാണെന്ന് മാത്രമല്ല അമേരിക്കയുടെ എക്കാലത്തേയും ഇണപിരിയാത്ത സഖാക്കളുമാണവര്‍. ഇന്നുമതെ, എന്നുമങ്ങനെ ആയിരിക്കുകയും ചെയ്യും.

ea jabbar said...

ഇസ്ലാമിന്റെ സ്ത്രീ സംരക്ഷണം ബഹു കേമം തന്നെ! അന്യ ഗോത്രങ്ങളെ പാത്തും പതുങ്ങിയും ചെന്നു കൊള്ളയടിക്കുകയും കീഴടക്കപ്പെട്ട ഗോത്രത്തിലെ സ്ത്രീകളെ ധീരയോദ്ധാക്കള്‍ യുദ്ധപ്പറമ്പില്‍ വെച്ചു തന്നെ പങ്കിട്ടെടുത്തു ഭോഗിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രവാചകപുണ്യവാന്റെ മാതൃകാ സദാചാരം !
ഭാര്യമാരെ തല്ലി ശരിപ്പെടുത്തണം എന്നാണു അല്ലാഹു എന്ന ഗോത്ര ദൈവത്തിന്റെ ഉപദേശം.
ആറു വയസ്സുള്ള ബാലികയെ അറുപതുകാരന്‍ വേള്‍ക്കുന്ന മഹാസദാചാരവും തിരു സുന്നത്തില്‍ ഉണ്ട്. പുത്രവധുവിനെ സ്വന്തമാക്കാന്‍ ആകാശത്തുനിന്നും ദൈവത്തെ താഴെയിറക്കി നികാഹു നടത്തിയതുമുണ്ടു മാതൃകയായി.
എല്ലാ സ്ത്രീകളും വേശ്യകളാണെന്നാണ് ഇസ്ലാമിന്റെ കാഴ്ച്ചപ്പാട്. പണം കൊടുത്തു വാങ്ങാവുന്ന ശരീരങ്ങള്‍ ! ഈ ധാര്‍മ്മിക സമാഹാരത്തിന്റെ ജീര്‍ണത കണ്ട് അന്തം വിട്ടാണു ഞാന്‍ മതം ഉപേക്ഷിച്ചത്. യുക്തിവാദവും നാസ്തികതയുമൊക്കെ പിന്നാലെ വന്നതു മാത്രം !

ea jabbar said...

കുര്‍ ആന്‍ എന്നെ യുക്തിവാദിയാക്കി, എന്നെ മാത്രമല്ല ആയിരക്കണക്കിനു ചിന്തിക്കുന്ന മനുഷ്യരെ ആ ഗ്രന്ഥം അവിശ്വാസികളാക്കി മാറ്റിയിട്ടുണ്ട്, .. കുര്‍ ആനു നന്ദി !!!

ഇന്ത്യന്‍ said...

<<താങ്കള്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു തുടങ്ങിയതിനാല്‍ അതേ നാണയിത്തിലുള്ള തിരിച്ചടി പ്രതീക്ഷിക്കരുത്. എനിക്കതില്‍ താല്‍പര്യമില്ല<<

രവിചന്ദ്രന്‍ സാര്‍,

ഇത് നല്ല കഥ. എന്നെ മുകളിലത്രയും എത്രയോ മുന്‍പ്‌ തന്നെ അധിക്ഷേപം ചൊരിഞ്ഞു തുടങ്ങിയ അങ്ങ്, അതും മതവിശ്വാസികളിലെ നന്മയെ പോലും അംഗീകരിക്കാന്‍ കഴിയാത്ത താങ്കള്‍, മറ്റുള്ളവരെ പൈശാചിക വല്‍ക്കരിക്കുക എന്ന അജണ്ടയുമായി ഓരോ വാക്കും എഴുതിവിടുന്ന താങ്കള്‍, സങ്കുചിതനും ചെറുതുമാണ് എന്ന എന്റെ വിലയിരുത്തല്‍ കേള്‍ക്കുമ്പോള്‍ "പാവം" ചമയുന്നത് കാണാന്‍ എത്ര രസം. നിര്‍ഗുണത്തെ സഗുണമാക്കിയ ഗിമ്മിക്കുകളും കണ്ണടച്ചു ഇരുട്ടാക്കുന്ന മറ്റു പല മായികാവിലാസങ്ങളും, ഇവിടെ കണ്ടു കഴിഞ്ഞ സ്ഥിതിക്ക് ഇതില്‍ ഒരല്ഭുതവും തോന്നുന്നില്ല സാര്‍. മറ്റുള്ളവരെ ബ്രാന്റ് ചെയ്തു മാത്രം മനസ്സിലാക്കുന്ന, തന്‍റെ സൗകര്യത്തിനും മുന്‍ധാരണയ്ക്കും അനുസരിച്ച് മാത്രം വിശദീകരിക്കാന്‍ ശ്രമിക്കുന്ന താങ്കളെ പോലുള്ളവരില്‍ സമൂഹ നിയന്ത്രണം വന്നാല്‍ ഹിറ്റ്ലറും സ്റ്റാലിനും ഇനിയും ജനിക്കും. മതം എന്ന രീതിയില്‍ മറ്റു പലതിനെയും വിമര്‍ശിച്ചു കാലം കഴിച്ചു കൊള്ളൂ. ധാര്‍മികതയോടോ, സമൂഹത്തോടോ യുക്തിവാദത്തിനു പ്രതിബദ്ധത ഇല്ലാത്തതിനാല്‍ തെറ്റും ശരിയും താങ്കള്‍ക്ക് മുന്നില്‍ ഇല്ല എന്നറിയാം.

മനുഷ്യനിലെ ധാര്‍മിക ബോധത്തെ കുറിച്ച് മതം എന്ത് പറയുന്നു, മനുഷ്യപ്രകൃതിയുടെ സ്വഭാവത്തെ മതം എങ്ങിനെ വിശദീകരിക്കുന്നു എന്ന് പോലും അറിയാതെ മതത്തെ വിമര്‍ശിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടവര്‍ അതില്‍ ആനന്ദം കണ്ടെത്തും എന്നല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല. മതമെന്നാല്‍ രാഷ്ട്രങ്ങളും സമുദായവുമാണ് എന്നതൊക്കയുള്ള മൂഡവിശ്വാസങ്ങളുമായി മുന്നോട്ടു പോകൂ. പ്രസംഗത്തിനപ്പുറം ലക്ഷ്യമില്ലാത്തവര്‍ക്ക് എന്തുമാവാം. ഏതായാലും കേരള ഡോക്കിന്‍സ് ഇത്രയേ ഉള്ളൂ എന്ന് സ്വയം തെളിയിച്ചതിനു നന്ദി.

ഇന്ത്യന്‍ said...
This comment has been removed by the author.
രജീഷ് പാലവിള said...

പ്രിയ ഇന്ത്യന്‍ ,
പിണങ്ങാതിരിക്കു..നമുക്ക് സ്നേഹ സംവാദം നടത്താം.ഹൃദയം സ്നേഹം കൊണ്ട് നിറയുമ്പോള്‍ ഭാഷ മധുരവും വശ്യതയും ദിവ്യതയും ഉള്ളതായി തീരും.താന്കള്‍ മതവിശ്വാസി ആയി തുടരുക,ഒപ്പം മാനവികതയിലെക് ഉജ്വല കരുത്തോടെ കുതിക്കുക.മതവിശ്വാസി ആയാലും യുക്തിവാദി ആയാലും അത്തരം ഔന്നിത്യം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് എന്‍ട് നേട്ടമാനുള്ളത്.തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യുക.ഇതൊരു ഉപദേശമല്ല ,എന്റെ വിനീതമായ അഭിപ്രായം മാത്രമാന്.

manoj said...

പ്രീയപെട്ട ഇന്ധ്യന്‍,

ലോകത്തിലെ മുഴുവന്‍ കാര്യങ്ങളും കൂട്ടി കുഴച്ചു ചര്‍ച്ച ചെയ്യാതെ , ഒന്നൊന്നായി എടുത്തു ചര്‍ച്ച ചെയ്താല്‍ കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത കിട്ടും :


ആധുനിക സമൂഹം അതിന്റെ അടിസ്തനങ്ങളായി അന്ഗീകരിക്കുന്ന മൂല്യങ്ങളാണ് ജനാധിപത്യം, മതേതരത്വം , സ്വാതന്ത്ര്യം, സ്ത്രീ പുരുഷ സമത്വം എന്നിവ.

പുരോഹിത്വ സങ്കുചിത മതത്തെ വെല്ലുവിളിച്ച്
ആധുനിക മാനവിക മൂല്യങ്ങളെ സ്വശീകരിച്ച താങ്കളുടെ ഈ വിഷങ്ങളിലെ അഭിപ്രായങ്ങള്‍ നമുക്ക് ആദ്യം പരിശോധിക്കാം. അര്‍ത്ഥശൂന്യമായ വച്ചകകസര്തില്ലാതെ കൃത്യമായ ലളിതമായ ചെറിയ മറുപടി തരുമല്ലോ

ജനാധിപത്യം: ജനാധിപത്യ വാദികള്‍ക്കും സോഷ്യലിസ്റ്റ്‌കള്‍ക്കും സോഷ്യല്‍ ഡെമോക്രാറ്റ് കള്‍ക്കും കമ്മ്യൂണിസ്റ്റ്‌ കള്‍ക്കും ഇസ്ലാമിസ്റ്റ് കള്‍ക്കും hindhuist കള്‍ക്കും തങ്ങളുടെ ആദര്‍ശം വിശ്വസിക്കാനും പ്രചരിപിക്കാനും സംഗടിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു നാടു ഭരിക്കാനും തുല്യ അവസരവും തുല്യ സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ജനാധിപത്യം താങ്കള്‍ അന്ഗീകരിക്കുന്നുണ്ടോ ? ഇസ്ലാമിക രാഷ്ട്രീയം ഈ സ്വാതന്ത്ര്യം ഉറപ്പുവരുത്തും എന്ന് താങ്കള്‍ കരുതുന്നുവോ ?

ഇത് ചര്‍ച്ച ചെയതതിനു ശേഷം അടുത്ത കാര്യത്തിലേക്ക് കടക്കാം .

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇന്ത്യന്‍,

ഞാന്‍ താങ്കളെ വ്യക്തിപരമായി ആക്ഷേപിച്ചുവെന്ന വാദം നാലാംകിട ഫലിതം മാത്രം. ഒന്നാമതായി, എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഒരു പ്രതീകം മാത്രം. ചിലപ്പോള്‍ അത് 25 കാരനാകാം ചിലപ്പോള്‍ എഴുപതുകാരനാകാം. ഞാന്‍ എഴുതുമ്പോള്‍ ഇന്ത്യന്‍ എന്നൊരു വ്യക്തിയില്ല. താങ്കള്‍ ഒരു വ്യാജ ഐ.ഡി വെച്ച് എവിടെയോ ഇരുന്നു എഴുതുന്നു. ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. അപ്പോള്‍പ്പിന്നെ ഞാന്‍ താങ്കളെ 'വ്യക്തി'പരമായി അധിക്ഷേപിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ഞാന്‍ ആശയപരമായി ആക്രമിക്കുന്നത് 'മതവിശ്വാസി' എന്ന ആശയത്തെയാണ്. അത് താനാണെന്ന് സ്വയം സങ്കല്‍പ്പിക്കുന്നവര്‍ക്ക് പരിക്കേല്‍ക്കും. ലോകമെമ്പാടും ലാദന്‍മാരെ വാരിവിതറുന്ന വിലക്ഷണ പ്രത്യയശാസ്ത്രത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്. താങ്കളുള്‍പ്പെടെയുള്ള പല മതവിശ്വാസികളും ലാദനാകുന്നതെങ്ങനെയെന്നാണ് ഞാന്‍ വരച്ചുകാട്ടിയത്. അതൊക്കെ ഇന്ത്യന് ബാധകമാണോ?! ഞാന്‍ കുറ്റക്കാരനല്ല. പക്ഷെ താങ്കള്‍ ലാദനാണെന്ന് ഞാന്‍ കരുതുന്നില്ല. എന്തെന്നാല്‍ ലാദന്‍ കൊല്ലപ്പെട്ടു. He is no more. പിന്നെ, താങ്കളെപ്പോലുള്ള ഇസഌമിസ്റ്റുകള്‍ ലോകത്തെ ഏറ്റവും മുന്തിയ സാമ്രജ്യത്വവാദികളാകുന്നതെങ്ങനെയെന്നും വിശദീകരിച്ചു. അവിടെയൊന്നും വ്യക്തിപരമായി യാതൊന്നുമില്ല മി. ഇന്ത്യന്‍.

എന്തായാലും ഇത്രയും പെട്ടെന്ന് താങ്കള്‍ക്ക് എന്റെ നിലവാരം ബോധ്യപ്പെട്ടത് നന്നായി. അല്ലെങ്കില്‍പിന്നെ അതും എന്റെ കുറ്റമായേനെ. താങ്കളുടെ നിലവാരം ആര്‍ക്കെങ്കിലും ബോധ്യപെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പലരും പലതും എഴുതിയത് വായിച്ചു. എന്തായാലും താങ്കളെക്കുറിച്ച് ഞാനൊന്നും പറയില്ല. കാരണം താങ്കള്‍ എന്റെ അതിഥിയാണ്, അതിഥി ദേവോ ഭവ!

manoj said...

Dear Indian


കഴിഞ്ഞ എന്റെ കമന്റിന്റെ തുടര്‍ച്ച :

.......പൌരോഹിത്വ മതത്തിന്റെ ജനാധിപത്യം എന്ന വിഷയത്തിലെ നിലപാടും താങ്കളുടെ നിലപാട് ഈ വിഷയത്തില്‍ എങ്ങിനെ കൂടുതല്‍ മെച്ചപെട്ടിരിക്കുന്നു എന്നും കൂടി വ്യക്തമാക്കുമാല്ലോ

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

Dear Indian,

ഇന്ത്യന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. വിശേഷിച്ചും അവിശ്വാസികളുമായി സംവദിക്കുമ്പോള്‍. മതാധിഷ്ഠിതസമൂഹങ്ങളില്‍ മഹാഭൂരിപക്ഷവും ഏതെങ്കിലും ജാതിയിലും മതത്തിലും ജനിക്കാന്‍ നിര്‍ബന്ധിതമാണ്. ഓര്‍മ്മയായ കാലംതൊട്ട് ഏതെങ്കിലും മൂര്‍ത്തികളെ അതല്ലെങ്കില്‍ സ്വന്തം മതദൈവത്തെ ആരാധിക്കാന്‍ മതപരീശീലനം കിട്ടിയവാരാണേവരും. പില്‍ക്കാലത്ത് അവിശ്വാസികളാകുന്നതില്‍ 99% പേരും 'മതത്തില്‍നിന്ന്'പുറത്തുവന്നവരാണ്. അത് സംഭവിക്കണമെങ്കില്‍ അനിവാര്യമായും മതത്തെ അറിയണം. നിഷ്പക്ഷമായി വിലയിരുത്താന്‍ സാധിക്കണം. മതത്തെ അറിയാനും പഠിക്കാനും ശ്രമിക്കാത്ത ഒരുത്തനും ഇന്നുവരെ മതത്തിന് പുറത്തുപോയിട്ടില്ല. വിശ്വാസിയാകന്‍ അറിയുകയോ പഠിക്കുകയോ ചെയ്യേണ്ടതില്ല. വെറുതെ കൂട്ടത്തില്‍ പാടിയാല്‍മതി. കാരണം അര്‍ത്ഥരഹിതമായ തുടര്‍ച്ചയാണത്. ഒരു ശരാശരി വിശ്വാസിക്കറിയാവുന്നതിനേക്കാള്‍ പത്തിരട്ടി കാര്യങ്ങള്‍ അവിശ്വാസിക്ക് മതത്തെക്കുറിച്ചറിയാമെന്ന് പറയുന്നത് കേട്ടിട്ടില്ലേ. ഞാന്‍ മതത്തെ പഠിക്കുന്നത് ഒരു 'പ്രത്യേക'രീതിയിലാണെന്ന് പറഞ്ഞത് ശരിയല്ല. ആ പ്രത്യേകരീതി രീതി സ്വീകരിച്ചിരിക്കുന്നത് താങ്കളെപ്പോലുള്ളവരാണ്. എല്ലാ വിഷയങ്ങളിലും അവലംബിക്കുന്ന അവലോകനരീതിയും ടൂളുകളും തന്നെയാണ് ഞങ്ങള്‍ മതപഠനകാര്യത്തിലും ഉപയോഗിക്കുന്നത്.

എന്നാല്‍ താങ്കളെപ്പോലുള്ളവരുടെ ശൈലിയാണ് വിചിത്രവും അസാധാരണവും. എങ്ങനെയായാലും തന്റെ മതസാഹിത്യം ന്യായീകരിക്കണമെന്ന അടിമബോധത്തോടെ അതിനെ സൗകര്യപൂര്‍വം വ്യാഖ്യാനിച്ചും വളച്ചൊടിച്ചും അതില്‍ കുറച്ചുകൂടി 'ഭേദപ്പെട്ട' അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും ആരോപിച്ച് വെള്ളയടിക്കാന്‍ മതവിശ്വാസി ബാധ്യസ്ഥനാണ്. അതല്ലെങ്കില്‍ അവന് നിലനില്‍പ്പില്ല. അത്തരം സാഹിത്യം തപ്പിപിടിച്ച് വായിക്കുന്നതും ഇത്തരത്തില്‍ സ്വയം സംതൃപ്തിയടയുന്നതിന്റെ ഭാഗമാണ്. വിനയപുരസ്സരം പറയട്ടെ, ആ പണി ഇവിടെ ചെലവാകില്ല.

ഇത്തരം 'വ്യാഖ്യാനഫാക്ടറികള്‍' ഫുള്‍ടൈം പ്രവര്‍ത്തിക്കേണ്ടിവരുന്നത് മതം അപഹാസ്യമായ ഒരു സാധാനമായതുകൊണ്ടുതന്നെയാണ്. അതാണ് മതത്തെക്കുറിച്ചുള്ള 'യഥാര്‍ത്ഥ ജ്ഞാന''മെന്ന വികല ധാരണ സൂക്ഷിക്കുന്നത് താങ്കള്‍ക്ക് അവകാശമുണ്ട്. വ്യഖ്യാനിച്ച് കുളിപ്പിച്ചെടുക്കാന്‍ അനുവാദമുണ്ടെങ്കില്‍ ഒരു ടെലിഫോണ്‍ ഡയറക്ടറിയില്‍ പോലും നമുക്ക് പ്രപഞ്ചരഹസ്യങ്ങളും ഉദാത്തമൂല്യങ്ങളും ശാസ്ത്രീയ ഉത്തരങ്ങളും കണ്ടെത്താം. വെറുതെ ഉദാരമായി 'അര്‍ത്ഥം' ആരോപിച്ചുകൊണ്ടിരുന്നാല്‍ മതി. 'സാമ്പാര്‍' എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും അത് 'കാളന്‍' എന്ന് വായിക്കണമെന്ന് ശഠിക്കാം(സാമ്പാര്‍ എന്നാല്‍ സ+അമ്പ+ആര്‍. അമ്പയോടുകൂടിയവന്‍ ആരോ അവന്‍. അമ്പ=പാര്‍വതി. പാര്‍വതിയൊടൊപ്പമുള്ളവന്‍ ആരാണ്? ശിവന്‍. ഇനി 'കാളന്‍' എന്നാല്‍ കാളപ്പുറത്ത് സഞ്ചരിക്കുന്നവന്‍, കാളയോടൊപ്പമുള്ളവന്‍ എന്നു വിവക്ഷ. അതാരാണ് ? അതും ശിവന്‍ തന്നെയല്ലേ? അപ്പോള്‍ 'സാമ്പാറെ'ന്നാല്‍ 'കാളന്‍' എന്നല്ലേ അര്‍ത്ഥം??!! ശരിയായ അര്‍ത്ഥം ഗ്രഹിക്കാനാവാത്ത അവിശ്വാസികള്‍ യഥാര്‍ത്ഥ മതം കാണുന്നില്ലല്ലോ? മതസത്ത തിരിച്ചറിയുന്നില്ലല്ലോ??!!

രവിചന്ദ്രന്‍ സി said...

ഭാര്യയെ അടിക്കാമെന്ന സെമറ്റിക് മതവചനമുണ്ടെങ്കില്‍ അത് നേരിട്ട് വായിച്ച് അര്‍ത്ഥം ഗ്രഹിക്കുന്നവന്റെ ഗ്രഹണശേഷി ചോദ്യം നമുക്ക് ചെയ്യാം. കാരണം പോപ്പുലര്‍ഫ്രണ്ട് ഭാഷയില്‍ പറഞ്ഞാല്‍ അവനതിന്റെ 'സത്ത' അറിയുന്നില്ലെന്ന് അധിക്ഷേപിക്കാം. മതമെന്ന് 'തെറ്റിദ്ധരിച്ച് 'അവന്‍ 'മറ്റെന്തോ' പറയുകയാണ്. ഭാര്യയെ അടിക്കാന്‍ പറയുന്ന വ്യവസ്ഥയല്ല മതം. മറിച്ചോ, ഈ മതനിര്‍ദ്ദേശത്തിന്റെ 'അന്തസത്ത' വേറെയാണ്.
ഭാര്യയെന്നു പറഞ്ഞാല്‍ ആരാ? ഭാര്യയെന്നാല്‍ സ്ത്രീയാണല്ലോ. അതെ സ്ത്രീയാണ്.
സ്ത്രീയെന്ന് പറഞ്ഞാല്‍ ആരാ? സ്ത്രീയെന്നു പറഞ്ഞാല്‍ ആരാ...അമ്മ..സഹോദരി മകള്‍....
നിറുത്ത്, നിറുത്ത് സ്ത്രീയെന്നു പറഞ്ഞാള്‍ ആദ്യം അമ്മ അല്ലേ?
അതെ സ്ത്രീയെ നാം മാതാവെന്ന് വിളിക്കാറുണ്ട്.
എന്നാല്‍ പറ, നമ്മുടെയെല്ലാം മാതാവാരാ? നമ്മുടെയെല്ലാം മാതാവെന്നു പറയുമ്പോള്‍ ....അറിയില്ല..
വിഡ്ഢി, എല്ലാ ചരാചരങ്ങളുടേയും മാതാവെന്ന് പറയുന്നത് ഭൂമിദേവിയല്ലേ?
അതെ എത്ര മഹത്തരം!! ഭൂമിദേവി തന്നെ!!ഭൂമിയെ അടിക്കണമെന്നു പറഞ്ഞാല്‍ എന്താ അര്‍ത്ഥം?
ഭൂമിയെ മൃദുവായി താഡനം ചെയ്യണമെന്ന്! മനസ്സിലായോ?
അതായത് ഭൂമിയിലൂടെ കലപ്പവലിച്ച് ഉഴുതുമറിക്കണമെന്ന്. അതായത് കൃഷി ചെയ്യണമെന്ന്.
കൃഷിയില്ലാതെ വല്ലതും അകത്തോട്ടു പോകുമോടെ? അതായത് കൃഷിയുടെ മഹത്വമാണ് നമ്മുടെ വേദഗ്രന്ഥം ഉദ്‌ഘോഷിക്കുന്നത്. അല്ലാതെ ഭാര്യയെ അടിക്കണമെന്ന വരി വായിച്ചിട്ട് വീട്ടില്‍ പോയി ഭാര്യയേ ഒന്നും അടിച്ചു കളയല്ലേ. അതൊക്കെ വല്യ കേസാവും.....സംഗതി മതവിരുദ്ധവും!

ഇന്ത്യനെപ്പാലുള്ളവര്‍ 'യഥാര്‍ത്ഥമതസത്ത' കണ്ടെത്തുന്നത് ഈ രീതിയിലാണ്. അത് താങ്കളെപ്പോലുള്ള അടിമകളുടെ പരമ ഗതികേട്. എന്നുകരുതി ഞങ്ങള്‍ക്കൊന്നും മതത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും താങ്കളെപ്പാലുള്ള പ്രതിഭകള്‍ക്കേ അതൊക്കെ മനസ്സിലാകുവെന്ന് പറയാന്‍ മതം റോക്കറ്റ് സയന്‍സൊ ബ്രയിസര്‍ജറിയോ ഒന്നുമല്ലെന്നറിയുക. താരതമ്യേന വോള്‍ട്ടേജ് കുറഞ്ഞവരാണ് മതപഠനരംഗത്ത് ഇടിച്ചുകയറുന്നതെന്നോര്‍ക്കുക. താങ്കള്‍ക്ക് സാധിക്കുമെങ്കില്‍ ഞങ്ങള്‍ക്കും സാധിക്കും എന്നുമാത്രം പറയട്ടെ. നന്നായി അറിഞ്ഞ്, പരിശോധിച്ച് വിഷവസ്തുവാണെന്ന് കണ്ടെത്തിയ ശേഷമാണ് അത് വലിച്ചെറിഞ്ഞത്. വേണമെങ്കില്‍ മതജ്ഞാനം നമുക്കൊന്ന് പരസ്പരം പരിശോധിക്കുന്നതിലും വിരോധമില്ല. ഏതൊരു ശരാശരി നാസ്തികനും അക്കാര്യത്തില്‍ ഒരു ശരാശരി മതവിശ്വാസിയേക്കാള്‍ ബഹുദൂരം മുന്നിലായിരിക്കും. അത്രമാത്രം അറിഞ്ഞുവെക്കുക.

Aakash :: ആകാശ് said...

ലാദന്‍ ചെയ്യുന്ന ഓരോ കിരാതപ്രവര്‍ത്തിയിലും ഗൂഡമായി ആഹ് ളാദിച്ച് ജീവിക്കുന്ന താങ്കളെപ്പോലുള്ള 'പരിഷ്‌കൃതവാദികള്‍' കേരളത്തില്‍ വളരെയേറെയാണ്. തങ്ങള്‍ ചെയ്യാനാഗ്രഹിച്ചത് ലാദന്‍ ചെയ്യുന്നുവല്ലോ എന്ന ചിന്തയില്‍ നിന്നുയരുന്ന അവാച്യമായ ആനന്ദ ലഹരിക്കടിമപ്പെടുമ്പോഴും ലാദനെ പരസ്യമായി അപലപിച്ച് നല്ലപിള്ള ചമയുന്ന ഇന്ത്യന്‍മാരെ തട്ടി നടക്കാനാവാത്ത അവസ്ഥയാണിന്ന് നമ്മുടെ സമൂഹത്തില്‍. വ്യക്തിജീവിതത്തില്‍ ശൂദ്ധമതവിശ്വാസിയായ ലാദന് വേണ്ടി കരയുകയും സദാമിന് വേണ്ടി കേഴുകയും ചെയ്യുന്ന ഈ മഹാനുഭാവന്‍മാര്‍ ഒന്നുരണ്ട് വഴിപാട് പ്രസ്താവനയുമിറക്കി മതപരമായ ഉന്മാദം ഒളിപ്പിച്ച് വെച്ച് മതേതരത്വവും മനുഷ്യസ്‌നേഹവുമൊക്കെ വിളമ്പി പരിഹാസ്യരാകുന്നത് കൂടിവരുകയാണ്. ആ നിലയ്ക്ക്, എങ്ങനെനോക്കിയാലും ലാദന്‍ പോപ്പുലര്‍ഫ്രണ്ടുകാരനേക്കാള്‍ ഭേദമാണ്.

രവിചന്ദ്രന്‍ മാഷേ,

പോപ്പുലര്‍ ഫ്രണ്ടുകാരെക്കുറിച്ചാണോ " മതേതരത്വവും മനുഷ്യസ്‌നേഹവുമൊക്കെ വിളമ്പി പരിഹാസ്യരാകുന്നത്" എന്നെഴു തിയത്? ഉള്ളത് സത്യമായി വിളിച്ചു പറയാനുള്ള ആര്‍ജവം(?) പോപ്പുലര്‍ ഫ്രണ്ടുകാരനു മാത്രമേ ഉള്ളൂ... മറ്റു മുസ്ലിങ്ങള്‍ പുറത്തു പറയാതെ ഉള്ളില്‍ സൂക്ഷിക്കുന്നത് അവര്‍ പരസ്യമായി പറയുന്നു. കൈ വെട്ടിയത് ഇസ്ലാമികമായി ശരിയാണെന്ന് അവര്‍ പരസ്യമായി എഴുതിയിരുന്നു.ലാദനെക്കുറിച്ച് http://www.thejasnews.com/ > ദ്വൈവവാരിക > ഉസാമയെ എന്തിനു തള്ളിപ്പറയണം? എന്ന പുതിയ ലക്കം തേജസ് വാരിക ലേഖനം വായിക്കുക.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇന്ത്യന്‍,

മുബാരക്കിനേയും സദാമിനേയും ഇസ്‌ളാമിന്റെ അക്കൗണ്ടില്‍ പെടുത്തുകയല്ല മറിച്ച് ഈ പ്രദേശങ്ങളിലെ ജനാധിപത്യം എത്ര ദുര്‍ബലമാണെന്ന് പറയുകയായിരുന്നു. ഇസ്‌ളാം താത്വികമായി ജനാധിപത്യ വിരുദ്ധമായതിനാല്‍ ഇസ്‌ളാം അവിടെ കടന്നുവരുന്നുപോലുമില്ല. മുസ്‌ളീം രാജ്യങ്ങളില്‍ മാത്രമല്ല ജനാധിപത്യം ഇങ്ങനെ അപഹസിക്കപ്പെടുന്നത്.>>>>


ഞാന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണല്ലോ ഇന്ത്യന്‍. ദുര്‍ബലമായ ജനാധിപത്യത്തെക്കുറിച്ച് പറയാനാണ് അതവിടെ കുറിച്ചത്. അല്ലാതെ സദാമും മുബാരക്കും ഇസഌമായതുകൊണ്ട് ഇസ്‌ളാം മോശമെന്ന അര്‍ത്ഥത്തിലല്ല. കാരണം ഞാനെഴുതിയിതില്‍ തന്നെയുണ്ട്. താങ്കള്‍ തലയും വാലും വിട്ട് ഉദ്ധരിച്ചു. ഇസ് ളാമും ജനാധിപത്യവും വിപരീതങ്ങളാണ്. അതിനാല്‍ ദുര്‍ബലജനാധിപത്യം പറഞ്ഞ് ആരും ഇസഌമിനെ പഴിക്കില്ല. ഇസഌമവിടെ കടന്നുവരുന്നതുപോലുമില്ല. സദാം ഇസ്‌ളാം മതവിശ്വാസിയായതുകൊണ്ടു തന്നെ എക്കാലത്തും ജന്ധിപത്യത്തിന്റെ ഘാതകനായിരുന്നു. പക്ഷെ അതവിടെ ഉദ്ദേശിച്ചിരുന്നില്ല.

ഇവിടെ സദാം വരുന്നത് മതവിശ്വാസിയെന്ന നിലയിലാണ്. രണ്ടും രണ്ട് context ആണ്. രണ്ടിലും സദാം നന്നായി പൊരുത്തപ്പെടുകയും ചെയ്യുന്നു. അത് സദാമിന്റെ മഹത്വം! മതവിശ്വാസം തന്നെയാണ് സദാമിനെ പിശാചാക്കിയത്. ചെയ്ത കൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ താന്‍ സ്വര്‍ഗ്ഗത്ത് പോകുമെന്നാണ് അവസാന നിമിഷംവരെ കുര്‍-ആന്‍ ഉയര്‍ത്തിക്കാട്ടി അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞത്. സദാം ഈ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്തവരില്‍ ഇറാഖിലെ അന്നത്തെ കമ്മ്യൂണിസ്റ്റുകളും ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ സദാമിനെ വധിച്ചപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ഇറാഖിലെ കമ്മ്യൂണിസ്റ്റുകാരായിരുന്നു, ഏറ്റവും കൂടുതല്‍ നിലവിളിച്ചത് ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റുകാരും!

kaalidaasan said...
This comment has been removed by the author.
Sajnabur said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
vivek said...

ആകാശിനെ അഭിനന്ദിക്കുന്നു. തേജസ്‌വാരികയിലെ മൂന്നു ലേഖനങ്ങളും പരസ്പരചേര്‍ച്ച വായിക്കേണ്ടത് തന്നെ.
“സൂക്ഷിക്കുക സ്വാമി നാട്ടിലുണ്ട്.”
“ഉസാമയെ എന്തിനു തള്ളിപ്പറയണം?"
“നല്ല മുസ്ലിം ചീത്ത മുസ്ലിം ”
http://www.thejasnews.com/#3863
ഇതുപോലെ ലിങ്കുകള്‍ കൊടുത്തു പോപ്പുലരാക്കുക.
തേജസ്‌വാരികയിലെ ലേഖനത്തോടപ്പം വായിക്കാവുന്ന മാതൃഭൂമിയില്‍ വന്നലേഖനം
നോം ചോംസ്കി എഴുതിയത്.

“ചരിത്രത്തിലെ തന്നെ ഏറ്റവും കൂലങ്കഷമായ അന്വേഷണങ്ങള്ക്ക് ശേഷം 2002 ഏപ്രിലില് അന്നത്തെ എഫ് ബി ഐ തലവന് റോബര്ട്ട് മ്യൂളര് മാധ്യമങ്ങളെ അറിയിച്ചത് സെപ്തംബര് 11 ആക്രമണത്തിന്റെ ഗൂഢാലോചന അഫ്ഗാനിസ്താനില് വെച്ച ് നടന്നെന്ന് തങ്ങള് 'വിശ്വസിക്കുന്നുവെന്ന്' മാത്രമാണ്. അതിനപ്പുറം അവര്ക്ക് പറയാന് കഴിയില്ല. തങ്ങള് വിശ്വസിക്കുന്നുവെന്ന് മാത്രം എഫ്. ബി. ഐ. പറഞ്ഞത് എന്തുകൊണ്ടാണെന്ന് അന്ന് എല്ലാവര്ക്കും പെട്ടെന്ന് പിടികിട്ടി. കാരണം അതിന് എട്ടുമാസം മുമ്പും അമേരിക്കയുടെ കൈയില് ഒന്നും ഇല്ലായിരുന്നുവെന്ന് വ്യക്തമായതാണ്. തെളിവുകള് നല്കിയാല് ഉസാമ ബിന്ലാദനെ വിട്ടുതരാമെന്ന് താലിബാന് വാഗ്ദാനം ചെയ്തപ്പോള് (ഈ വാഗ്ദാനം എത്ര ഗൗരവത്തോടെയാണെന്ന് നമുക്കറിയല്ല. കാരണം അവര് പെട്ടെന്ന് തന്നെ അത് പിന്വലിച്ചു.) അമേരിക്ക അത് തള്ളിക്കളയുകയായിരുന്നു. അതുകൊണ്ടുതന്നെ ഒബാമ ഇന്ന് കള്ളം പറയുകയാണെന്ന് വ്യക്തമാണ്.
ഇന്നുവരെ ഗൗരവമുള്ള ഒരു തെളിവും അമേരിക്ക നല്കിയിട്ടില്ല.”
http://www.mathrubhumi.com/story.php?id=185565

JayanKR said...

മാപ്പ് ......നന്ദി.....സന്തോഷം....
സീകെബി സാറിന്റെ "വെള്ളമടിക്കാത്ത ചന്ദ്രന്‍" വെള്ളമടിച്ചിരുന്നു വായിക്കുന്നത് പോലെ വായിച്ചിട്ടാവാം അത് വായിച്ചുതീരുന്നതുവരെ ഞാനാകെ സീരിയസായി ഇരുന്നു പോയി. നര്‍മം എന്നാ വിഭാഗത്തിലാണ് ഇതു വന്നത് എന്നാ കാര്യം നോക്കുവാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. കാര്യങ്ങള്‍ വേണ്ടപോലെ മനസ്സിലാക്കാന്‍ കഴിയാതിരുന്നതിനാല്‍ ഒരു അബദ്ധവും പറ്റി. അത് നേരെ രവിചന്ദ്രന്‍ സാറിനോട് കേറി ചോദിക്കുകയും ചെയ്തു. ഛെ! .
ഞാന്‍ ഈ ലോകത്ത് പുതിയതാണ്. പക്ഷെ കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കുന്നതില്‍ പുതിയതോ പഴയതോ എന്നതിന് പ്രസക്തിയില്ല എന്നെനിക്കറിയാം . ഞാന്‍ ആദ്യമായി ഒരു ബ്ലോഗ്‌ ക്രിയേറ്റ് ചെയ്തിട്ട് ആദ്യമായി മലയാളത്തില്‍ അയയ്ക്കുന്ന ഒരു കമെന്റ് ആണിത്. അതും
സീകെബി സാറിനോടുള്ള എന്റെ ക്ഷമാപണവും..........
എന്റെ തെറ്റ് മനസ്സിലാക്കിത്തന്ന രവിചന്ദ്രന്‍ സാറിനോടുള്ള നന്ദിയും.........
രേഖപ്പെടുതിക്കൊന്ടു തുടങ്ങാനായതില്‍ അല്പം സന്തോഷവും. Jayan.KR.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ജയന്‍,

സികെബി യുടെ ശൈലി അത്ര പരിചയമില്ലാത്തതുകൊണ്ടു വന്നുപോയ അബദ്ധമാണത്. അദ്ദേഹം ആക്ഷേപഹാസ്യത്തിന്റെ ഒരു ഉസ്താദാണ്. One of the most powerful writter in that genre in malayalam.

താങ്കളെപ്പോലൊരു അദ്ധ്യാപകന്റെ വരവില്‍ ഒരുപാട് സന്തോഷം.

vivek said...

തേജസിനെ എഴുന്നള്ളിച്ച ആകാശിനും വീണ്ടും നന്ദി പ്രകാശിപ്പിക്കട്ടെ.
തേജസ്‌പത്രം എഡിറ്ററും പ്രമുഖബുദ്ധിജീവിയും ആയ പ്രൊഫ.പി. കോയ, 'കലീം' എന്ന തൂലിക നാമത്തില്‍ "ഖുര്‍ആന്റെ ചരിത്രദര്‍ശനം" എന്ന തലക്കെട്ടില്‍ വളരെ മുന്‍പെഴുതിയ ചരിത്രത്തെക്കുറിച്ച ലേഖനം ഇവിടെ പ്രസക്തമെന്നു തോന്നുന്നു.
"മാര്‍ക്സിയന്‍ വിധിനിര്‍ണയവാദത്തില്‍ നിന്നും സോഷ്യല്‍ഡാര്‍വിനിസ്റ്റുകളുടെ സാമൂഹിക പരിണാമമെന്ന അപ്രമാദിത്വത്തില്‍നിന്നും
വ്യത്യസ്തമാണ് മനുഷ്യ ചരിത്രമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌."
“ചരിത്രാപഗ്രഥനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായി ഖുര്‍ആന്‍ മനുഷ്യാസ്തിത്വത്തിന്റെ ദാര്‍ശനിക പാഠങ്ങളാണ് മുന്‍പില്‍ വെയ്ക്കുന്നത്. ചരിത്രം നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനമാണന്നു സൂചിപ്പിക്കുന്ന ഖുര്‍ആന്‍
നാഗരിഗതകളുടെ രൂപികരണത്തില്‍ നന്മയുടെ സംസ്ഥാപനം അടിസ്ഥാനപരമാണന്നു വിശദീകരിക്കുന്നു. അല്ലാഹുവിന്റെ ചര്യ അനുസരിക്കുന്നതാണ് നന്മ. നാഗരികതകളുടെ ചൈതന്യം നീതിയിലാണ് കുടിക്കൊള്ളുന്നത്. നീതി കെട്ടടങ്ങുമ്പോള്‍ നാഗരികതകള്‍ ജീര്‍ണിക്കുകയും താഴോട്ടുള്ള യാത്ര ആരംഭിക്കുകയും ചെയ്യുന്നു. അക്രമത്തിലോ ഹിംസയിലോ കെട്ടിയുയര്‍ത്തിയ നാഗരികതകളുടെ
നിലനില്‍പ്പ്‌ ക്ഷണികമാണ്. ഓസ്ക്കാര്‍ വൈല്‍ഡ് അമേരിക്കയെ പറ്റി പറഞ്ഞപോലെ കാടത്തത്തില്‍ നിന്ന് നേരെ ജീര്‍ണതയിലെക്കാണവ വളരുക.”
അദ്ദേഹം ഇങ്ങനെ ലേഖനം ഉപസംഹരിക്കുന്നു..
“അടിമയും ഉടമയുമാവുന്ന ഈ ചരിത്രപ്രക്രിയക്ക് നിഷേധിക്കാനാവാത്ത നൈരന്തര്യമുണ്ട്. അതിലെ ആന്ദോളനങ്ങള്‍ നിരീക്ഷിക്കുകയും അതില്‍നിന്നും പാഠങ്ങള്‍ ഉള്കൊള്ളുകയും ചെയ്യാനാണ് ഖുര്‍ആന്‍ ഉപദേശിക്കുന്നത്. നിസ്സംഗനായി കളി കണ്ടിരിക്കാനല്ല മനുഷ്യന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. അവനെപ്പോഴും ഇടപെടുകയാണ്.”

ചിന്തിക്കുന്നവര്‍ക്ക്, വിജ്ഞാനകുതുകികള്‍ക്ക് താഴെകൊടുത്ത ലിങ്കില്‍നിന്നും തുടര്‍ന്ന് വായിക്കാം..

http://www.prabodhanam.net/html/Quran_Special_2002/Lekanagal/Kaleem.pdf

kaalidaasan said...
This comment has been removed by the author.
vivek said...

@കാളിദാസ്,
താങ്കളുടെ "ആത്മനിഷ്ഠ" ചോദ്യത്തിനു മറുപടിക്കാന്‍ താല്‍പ്പര്യമില്ല.
താങ്കളുടെ കമന്റുകളുടെ എണ്ണം കൂട്ടുവാന്‍ എനിക്ക് ഒട്ടും ആഗ്രഹമില്ല.
ഉത്തരം കിട്ടാത്തതില്‍ പ്രതിഷേധച്ചു ഉടന്‍ തന്നെ കന്യാകുമാരി വിവേകാനന്ദ പാറയില്‍ കയറി തപസ്സിരിക്കുക.
ബ്ലോഗു വായനക്കാര്‍ താങ്കളെ "വിശുദ്ധകാളിദാസനായി" പ്രഖ്യാപിക്കുന്നതായിരിക്കും.
വായനക്കാര്‍ക്ക് വേണ്ടി വീണ്ടും ഡോക്ടര്‍ സൂരജിന്റെ കമന്റു ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു.

<<< suraj::സൂരജ് said...ബ്ലോഗില്‍ പലയിടത്തും വിതണ്ഡതാവാദം കൊണ്ടു താകള്‍ കളിക്കുന്ന പരിപാടി ഇവിടെ അനുവദിച്ചുതരില്ല. കണാകുണാ “അനുഭവശാസ്ത്രം” പറഞ്ഞോണ്ടിട്ടാല്‍ കമന്റ് ഞാന്‍ ഡിലീറ്റും !
MARCH 9, 2009 11:09:00 PM GMT+05:30 HTTP://MEDICINEATBOOLOKAM.BLOGSPOT.COM/2009/03/BLOG-POST.HTML
suraj::സൂരജ് said...
കാളിദാസനോട് അവസാന വാക്ക് :
താങ്കള്‍ക്ക് പറയാനുള്ളതെല്ലാം സ്വന്തം ബ്ലോഗിലെഴുതുക. അല്ലാതെ എഴുതുന്നത് ഡിലീറ്റും. സോറി, താങ്കളുടെ ചര്‍വ്വിതചര്‍വ്വണവും ചെറിപ്പിക്ക്ഡ് ന്യൂസ് ലിങ്കുകളും മിസ്ക്വോട്ടിങും സഹിക്കാന്‍ തല്‍ക്കാലം ആവില്ല. സമയവുമില്ല.
JULY13,20091:26:00AMGMT+05:30 HTTP://MEDICINEATBOOLOKAM.BLOGSPOT.COM/2009/07/SCIENCE-BEHIND-HOMOSEXUALITY.HTML >>>

@ആകാശ്,
താങ്കള്‍ നിര്‍ദ്ദേശിച്ച തേജസ്സിലെ ലേഖനങ്ങള്‍ അടക്കം മാതൃഭൂമിയില്‍ വന്ന ലേഖനവും വിലയിരുത്തി “വസ്തുനിഷ്ഠമായ” കമന്റു ഇവിടെ പ്രതീക്ഷിക്കുന്നു.

«Oldest ‹Older   1 – 200 of 235   Newer› Newest»