ആദ്യമായാണ് രാജാവ് ഗ്രാമത്തിലെത്തിയത്. സ്വീകരിക്കാനായി തങ്ങള്‍ വിളയിച്ച
കാര്‍ഷികവിളകള്‍ സമ്മാനവുമായി ഗ്രാമീണര്‍ നിരനിരയായി രാവിലെ മുതല്‍
കാത്തുനില്ക്കുന്നും. രാജാവ് ആധുനികയുഗത്തിലെ 'മന്ത്രിക്ക് പഠിക്കുന്ന'
ആളാണെന്ന് തോന്നുന്നു; നേരമേറെയായിട്ടും സ്ഥലത്തെത്തിയിട്ടില്ല! ജനം
അക്ഷമരായി. ഇരുന്നു-നിന്നു-കിടന്നു. അവസാനം ഏറെ വൈകി രാജാവെത്തി. രാജാവിനെ
സ്വീകരിക്കുന്നവരുടെ നിരയില്‍ ഗ്രാമപ്രമുഖര്‍ക്കും പ്രമാണികള്ക്കുമാണ്
സ്ഥാനം. സ്വീകരണപരിപാടി ആരംഭിച്ചു. നിരയുടെ മുന്നില്‍നിന്ന നാടുവാഴി ഒരു
നേന്ത്രക്കുലയുമായി രാജാവിനെ വന്ദിക്കാനായി മുന്നോട്ടടുത്തു.
സന്തോഷചിത്തനായി രാജാവും.
വിധിവൈപരീത്യമെന്നേ പറയാവൂ, ആ സമയം ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ ഒരു കൊതുക് നാടുവാഴിയുടെ ആസനത്തില്‍ ആഞ്ഞുകുത്തി. കുത്തേറ്റതും നാടുവാഴി അറിയാതെ നിലവിളിച്ചുപോയി. പക്ഷെ രാജഭയം കൊണ്ടാവണം ശബ്ദം പുറത്തുവന്നില്ല. എങ്കിലും അദ്ദേഹം അറിയാതെ നേന്ത്രക്കുല താഴെവെച്ച് സ്വന്തം ആസനത്തിലടിച്ച് കൊതുകിനെ കൊന്നു. എന്നിട്ട് കുല വീണ്ടും കയ്യിലിടെത്ത് ഭയഭവ്യതയോടെ രാജാവിന് സമ്മാനിച്ചു. സത്യത്തില്‍ അടിയുടെ ശബ്ദവും കുല തറയില്‍ വെച്ചതുമൊക്കെ കണ്ട് രാജാവ് അമ്പരന്നു. നാട്ടുനടപ്പെന്ന് കരുതി അദ്ദേഹം സമാധാനിച്ചു.
'സാംസ്ക്കാരികവൈവിധ്യം' അഥവാ Cultural diversity എന്ന പദമായിരിക്കും അദ്ദേഹത്തിനപ്പോള്‍ ഓര്‍മ്മവന്നത്. ഒരുപക്ഷെ ഈ നാട്ടില്‍ ഇങ്ങനെയായിരിക്കാം. നാടുവാഴി സമ്മാനം സമര്‍പ്പിച്ച രീതി പിന്നില്‍ നിന്നവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരാരും മുമ്പ് രാജാവിന് സമ്മാനം കൊടുത്ത് പരിചയമുള്ളവരല്ല. സ്വഭാവികമായും നാടുവാഴി കാട്ടികൂട്ടിയതൊക്കെ അവരും അക്ഷരംപ്രതി പാലിക്കാന്‍ തുടങ്ങി. പിന്നെയെത്തിയ ആളുടെ കയ്യില്‍ ഒരു ചക്കയായിരുന്നു. രാജാവിന്റെ മുന്നിലെത്തിയതും ചക്ക തറയില്‍ വെച്ച് അയാള്‍ തിരിഞ്ഞു നിന്ന് സ്വന്തം ആസനമര്ദ്ദനം നടത്തി. എന്നിട്ട് ഒന്നും സംഭവിക്കാത്തുപോലെ ചക്കയെടുത്ത് രാജാവിന് സമ്മാനിച്ചു. പിറകെ വന്നവരെല്ലാം ഇതേ രീതി പിന്തുടര്ന്നു. എല്ലാവരും ആസനതാഡനം നടത്തിയശേഷമാണ് സമ്മാനദാനം നിര്‍വഹിച്ചത്. പിന്നീടങ്ങോട്ട് വിശിഷ്ടവ്യക്തികളെ ആദരിക്കുമ്പോഴൊക്കെ ആ ഗ്രാമത്തില്‍ ഇതൊരു ചടങ്ങായിത്തീര്‍ന്നു. ഏതാണീ ഗ്രാമം? ഏതു ഗ്രാമവുമാകാം. ഏതാണീ ആചാരം? ഏതാചാരവുമാകാം.
പക്ഷെ നാമിവിടെ നേരില്‍ക്കാണുന്നത് മതവിശ്വാസത്തിന്റെ അടിസ്ഥാനവ്യാകരണമാണ്.
മതം അര്‍ത്ഥമറിയാതെ ആലപിക്കപ്പെടുന്ന ഒരു സംഘഗാനമാകുന്നു. അത് കൈമാറിക്കിട്ടുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. പക്ഷെ കൈമറിഞ്ഞു കയ്യിലെത്തുമ്പോള്‍ പരിശോധിക്കാനാവില്ലെന്നതാണ് മതത്തിന്റെ സ്ഥാപനരഹസ്യങ്ങളിലൊന്ന്. വാര്‍ക്കപണിയില്‍ കോണ്‍ക്രീറ്റു കൂട്ടി ചട്ടിയില്‍ കൈമാറുന്നതുപോലെയാണ് മതം തലമുറകളിലേക്ക് പകരുന്നത്. മുതുമുത്തച്ഛന് ചട്ടിയെടുത്ത് മുത്തച്ഛന് കൈമാറുന്നു, മുത്തച്ഛനത് അപ്പടി അച്ഛന് കൊടുക്കുന്നു, അച്ഛന് മകന് കൈമാറുന്നു, വാശിയോടെ മകനത് പേരക്കുട്ടിയുടെ തലയില്‍ കയറ്റിവെക്കുന്നു. ഏവരും ജീവിതാന്ത്യംവരെ അത് ചുമക്കുന്നു;ചുമക്കുന്നതില്‍ അഭിമാനിക്കുന്നു. പക്ഷെ ചട്ടിയിലെന്തെന്ന് മാത്രം ആരും നോക്കുന്നില്ല; അതിനവര്‍ക്ക് അവകാശമില്ല. എന്നാല്‍ വൈകിയെങ്കിലും ചിലരത് പരിശോധിക്കുന്നു. സത്യം തിരിച്ചറിയുന്നവര്‍ ക്രമേണ ചട്ടി കയ്യൊഴിയും. അതിന് ബുദ്ധിമുട്ടുള്ളവര്‍ 'വ്യാഖ്യാനഫാക്ടറി'യുടെ യൂണിറ്റുകള്‍ തുറന്ന് ഉപജീവനം നടത്തുന്നു. മറ്റ് ചിലരാകട്ടെ, ചട്ടിയില്‍ കോണ്‍ക്രീറ്റല്ല തനിതങ്കമാണെന്ന് വാശിപിടിക്കുന്നു-മതഭീകരവാദം ജനിക്കുന്നു.
പ്രകൃതി എന്ന അത്ഭുതം
പ്രകൃതിയില്‍ നിറയെ അത്ഭുതങ്ങളാണെന്നും അതിന്റെ ക്രെഡിറ്റ് മതദൈവത്തിനാണെന്നുമാണ് മതപ്രചരണം. അജ്ഞത മതദൈവത്തിന്റെ ഇഷ്ടാഹാരമാണ്. 'ദൈവത്തിന്റെ അടയാളമായ' മഴവില്ല് ഒരിക്കല്‍ മഹാത്ഭുതമായിരുന്നു. പിന്നീട് ശാസ്ത്രമതിനെ അത്ഭുതമല്ലാതാക്കി. മഴവില്ല് എന്താണെന്ന് വിശദീകരിച്ചതിലൂടെ ന്യൂട്ടണ്‍ അതിന്റെ കാല്‍പ്പനിക സൗന്ദര്യവും കമനീയതയും നഷ്ടപ്പെടുത്തിയെന്നായിരുന്നു ജോണ്‍ കീറ്റ്സിന്റെ പരാതി! പ്രപഞ്ചത്തെപ്പറ്റി മുഴുവന്‍ മനസ്സിലാക്കാന്‍ ഇന്നും ശാസ്ത്രത്തിനായിട്ടില്ല. ശാസ്ത്രത്തിന്റെ ന്യൂനതകള്‍ മതം സ്വന്തം കരുത്തായെടുക്കും. ശാസ്ത്രത്തിന് ഉത്തരമില്ലാത്തതാണ് മതദൈവത്തിന്റെ കരുത്തെന്ന വികലമായ സമവാക്യം മതം ഉയര്‍ത്തിപ്പിടിക്കും. മതദൈവത്തിന് എല്ലാമറിയാം;പക്ഷെ ഒന്നും പറയില്ല. ശാസ്ത്രം നാളെ അറിയുന്നത് മതദൈവത്തിന് പണ്ടേ അറിയാം. അറിയാവുന്ന കാര്യം മുന്‍കൂട്ടി പറയുന്ന ശീലം ഈ ആകാശപൗരനില്ല. സംഭവിച്ചു കഴിഞ്ഞ് അറിഞ്ഞുകൊള്ളണം-എന്നതാണ് ലോകമെമ്പാടും മതദൈവങ്ങള്‍ പൊതുവില്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്.
''മതദൈവത്തിന് എല്ലാമറിയാമെന്ന് പറഞ്ഞുകഴിഞ്ഞു,എന്തൊക്കെയെന്ന് കണ്ടെത്തേണ്ടത് ശാസ്ത്രത്തിന്റെ ജോലിയാണ്''-മതം മൊഴിയും. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ഒന്നും അത്ഭുതമല്ല. നിസ്സാരമോ ഉദാത്തമോ സുന്ദരമോ വിരൂപമായോ ആയി യാതൊന്നുമില്ല. ഒക്കെ 'മധ്യലോക'ത്ത് വസിക്കുന്ന മനുഷ്യന്റെ ഭ്രമകല്‍പ്പനകളാണ്. എല്ലാം ദ്രവ്യത്തിന്റെ വിഭിന്ന ഊര്‍ജ്ജനിലകള്‍ മാത്രം. അത്ഭുതാവസ്ഥ ആപേക്ഷികമാകുന്നു. ഇന്നത്തെ അത്ഭുതം നാളത്തെ യാഥാര്‍ത്ഥ്യമാകും. പ്രകൃതിയുടെ ഭാവവും പ്രതികരണവും മനുഷ്യമനസ്സിന്റെ വൈകാരികഭാവന മാത്രം. ഒരേസമയം നമ്മുടെ വിവാഹവസ്ത്രവും ശവക്കച്ചയുമായി പ്രകൃതി മാറുമെന്ന് ആംഗലേയകവി കോളറിഡ്ജ് പാടുന്നു:
O Lady,!we receieve but what we give,
And in our life alone does Nature live:
Ours is her wedding garment, ours her shroud!
(Dejection:An Ode)
പ്രകൃതി നിസ്സംഗമാണ്;പ്രകൃതിയിലെ അത്ഭുതങ്ങള്‍ മനുഷ്യഭാവനയുടെ പരിമിതിയും. ആ പരിമിതിയാണ് ദൈവവും പ്രേതവും പോലുള്ള കഥാപത്രങ്ങളെ സൃഷ്ടിച്ചത്.
ഭൗമാന്തര്‍ഭാഗത്ത് ഉരുത്തിരിഞ്ഞുവരുന്ന അധിക ഊര്‍ജ്ജം(Excess Energy) പുറത്തുവിടാന്‍ ഭൂമി ശ്രമിക്കുമ്പോഴാണ് ഭൂകമ്പവും അഗ്നിപര്‍വ്വതസ്ഫോടനവും സുനാമിയുമൊക്കെ ഉണ്ടാകുന്നത്. ഈ അധിക ഊര്‍ജ്ജം പ്രകമ്പനങ്ങളായും പദാര്‍ത്ഥങ്ങളായും പുറത്തുവിട്ടില്ലെങ്കില്‍ അത് ഭൂമിയുടെ ഘടനാപരമായ നിലനില്‍പ്പിനെ ബാധിക്കും. ഭൂമി ചെറുതായൊന്ന് 'ഇളകിയിരിക്കുമ്പോള്‍' നമുക്കത് ലോകാവസാനമായി തോന്നും. ദ്രവ്യവും ഊര്‍ജ്ജവുമായി പ്രപഞ്ചം നടത്തുന്ന ഒളിച്ചുകളിയാണ് ഭൗതിക യാഥാര്‍ത്ഥ്യം. ഘനീഭവിച്ച ഊര്ജ്ജമാണല്ലോ ദ്രവ്യം. ഒരു ദ്രവ്യകേന്ദ്രമായ ഭൂമി സ്വയം ക്രമീകരിച്ചില്ലെങ്കില്‍ അത് നമ്മെയും ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ആ നിലയ്ക്ക് സുനാമിയേയും ഭൂകമ്പത്തേയും നല്ല കാര്യങ്ങളായും കാണാം. ഭൂകമ്പങ്ങളുടെ 95 ശതമാനത്തിലധികവും നടക്കുന്നത് കടലിന്നടിയിലാണ്. നമുക്കതില്‍ വേവലാതിയില്ല. മനുഷ്യന് ഇഷ്ടമല്ലാത്തതുകൊണ്ട് മാത്രം ഒന്നും മോശമാകുന്നില്ല. അവനജ്ഞാതമായതുകൊണ്ട് ഒന്നും അത്ഭുതവുമാകുന്നില്ല. അത്ഭുതങ്ങള്‍ സംഭവ്യതയുടെ അതിര്‍ത്തിക്കുള്ളില്‍ നില്ക്കുന്ന സംഭവങ്ങളാകുന്നു. മനുഷ്യജീവിതത്തില്‍ തീര്‍ച്ചയായും അത്ഭുതങ്ങളുണ്ട്. അത് നമ്മുടെ സ്വകാര്യവിഷയം മാത്രം;പ്രപഞ്ചപദ്ധതിയുടെ ഭാഗമായതിനെ കാണാനാവില്ല.
ദൈവം സത്യം അസത്യം അദൈവം
അറിവും ചിന്തയും വൈയക്തികവും ആത്മനിഷ്ഠമാകുന്നു. വിശ്വാസിയുടെ കാര്യത്തിലിത് കൂടുതല്‍ രൂക്ഷമാകും. മതദൈവങ്ങളെല്ലാം മനുഷ്യരെയും ഭൂമിയേയും കേന്ദ്രീകരിച്ചുള്ളവയാണ്. നിലവിലുണ്ടായിരുന്ന ജ്ഞാനസങ്കല്പ്പവുമായി പൊരുത്തപ്പെട്ടിരുന്നതിനാല്‍ അത്തരം പ്രപഞ്ചവീക്ഷണം ഒരുകാലത്ത് സാധുവായിരുന്നു. പ്രപഞ്ചസങ്കല്പ്പം മാറിയിട്ടും മതദൈവങ്ങളുടെ രൂപവും ഭാവവും മാറിയില്ല,അവരുടെ ജ്ഞാനതലം വികസിച്ചതുമില്ല. ആഗ്രഹത്തിനും സൗകര്യത്തിനുമനുസരിച്ച് പ്രപഞ്ചത്തെ നിര്‍വ്വചിക്കാനാണ് മതവിശ്വാസിക്ക് താല്പര്യം. ഞാന്‍ അനുഭവിച്ചതാണ്,വിശദീകരിക്കാനാവില്ല-എന്നൊക്കെ വിശ്വാസി പറഞ്ഞുതുടങ്ങിയാല്‍ ചര്‍ച്ച അവിടെ സംസ്കരിക്കണം. ഉദാത്തമായതെല്ലാം വിശ്വാസിക്ക് ദൈവമാണ്. വികൃതവും ദുഷിച്ചതുമായവ അദൈവവും. സംഗീതം ദൈവമാണ്, ജ്ഞാനം ദൈവമാണ്, സത്യം, സൗന്ദര്യം, സ്നേഹം...ഒക്കെ ദൈവമാണ്. ഇതൊക്കെ മരണംവരെ ആവര്‍ത്തിക്കാന്‍ മതവിശ്വാസി ശ്രദ്ധിക്കും. തെളിവ്? അങ്ങനെയൊന്നുമില്ല;പണ്ടേ പറയുന്നു,പറഞ്ഞുപോകാന്‍ രസമുണ്ട്.
സംഗീതമല്ലാത്തതായി(Non-Musical) എന്തെങ്കിലും പ്രപഞ്ചത്തിലുണ്ടോ എന്നയാള്‍ അന്വേഷിക്കുന്നില്ല. അഥവാ ഉണ്ടെങ്കില്‍ അതാരുടെ സൃഷ്ടിയാണെന്ന് ആരായുകയുമില്ല. സത്യവും സൗന്ദര്യവും ദൈവമാണെങ്കില്‍ അസത്യത്തിനും വൈരൂപ്യത്തിനും മറ്റൊരു കാരണമുണ്ടായിക്കൂടാ. എല്ലാത്തിന്റേയും കാരണം അവനാണ്, എല്ലാം അവന്റേതാണ്. ഉണ്മ അവന്റേതെങ്കില്‍ അഭാവവും അവന് സ്വന്തം. അവനറിയാതെ ഒന്നുമുണ്ടാകുന്നില്ല. ശ്രുതിയും അപശ്രുതിയും ദൈവം തന്നെയാകുന്നു. സത്യവും അസത്യവും അവന്റെ യോഗ്യതകളാകുന്നു.
ഒരു പിഞ്ചുകുഞ്ഞിനെ കുഴല്‍ക്കിണര്‍ കുഴിയിലേക്ക് തള്ളിയിടുന്നത് ആരെന്നറിയില്ല. എന്നാല്‍ രക്ഷിക്കുന്നത് പ്രാര്‍ത്ഥന സ്വീകരിക്കുന്ന മതദൈവങ്ങളായിരിക്കും!! പാവം പണ്‍കുട്ടികളെ കൂട്ട ബലാല്ക്കാരം നടത്തുന്നത് ആരുടെ അനുഗ്രഹാശ്ശിസുകളോടെയാണെന്ന് വിശ്വാസിക്കറിയില്ല. പക്ഷെ രക്ഷപെട്ടാല്‍ അത് 'ദൈവലീല'യാകും. പ്രാര്‍ത്ഥന കേള്‍ക്കാന്‍വേണ്ടി മാത്രമായി മതദൈവം ആസൂത്രണംചെയ്ത ക്രൂരതകളാണോ അത്? കാരുണ്യവാനായ ദൈവത്തിന് ഇവയെല്ലാം വേണമെങ്കില്‍ തടയാവുന്നതാണ്. ജനം തീ തിന്നുന്നത് കാണാനുള്ള കൗതുകം ദൈവത്തിനുണ്ടെന്ന് ആരോപിക്കാനാവില്ല. പിടികിട്ടാപ്പുള്ളി അറസ്റ്റിലായാല്‍ പിടിച്ചത് ദൈവമാണെന്ന് വാദിക്കുന്നവര്‍ കുറ്റം ചെയ്യിച്ചതും ഭദ്രമായി ഒളിപ്പിച്ചതും അവനല്ലെന്ന് പറയുമോ? സത്യം തെളിയിക്കുന്നത് ദൈവമാണെങ്കില്‍ തെളിയാത്ത കേസുകളും രക്ഷപെടുന്ന കുറ്റവാളികളും നല്കുന്ന സന്ദേശംകൂടി തിരിച്ചറിയേണ്ടേ?! അപകടത്തില്‍നിന്ന് രക്ഷപെടുന്ന വിശ്വാസി മതപരിശീലനമനുസരിച്ച് 'ദൈവാനുഗ്രഹ'മെന്ന് വിലയിരുത്തും. മരിച്ചാല്‍ 'ദൈവം വിളിച്ചു' എന്ന് ടിയാന്റെ വിശ്വാസികളായി ബന്ധുക്കള്‍ ആശ്വസിക്കും. അതല്ലാതെ മറ്റ് വഴിയില്ല. ദൈവം സ്നേഹിച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കപ്പെട്ടേനെ.
അപകടത്തില്‍പ്പെട്ടവര്‍ക്കെല്ലാം 'ദൈവശിക്ഷ'കിട്ടിയെന്ന് വാദിച്ചാല്‍ കണ്ടുനിന്നവരും രക്ഷപെട്ടവരും കേമന്മാരാകും. ഒന്നും ചോദിക്കുകയല്ല മറിച്ച് തന്നതിന് ദൈവത്തോട് 'നന്ദി'പറഞ്ഞ് തളരുകയാണെന്നാണ് ഭക്തന്റെ മറ്റൊരു വാദം. പിഞ്ചുകുട്ടികള്‍ക്ക് അകാലദുരന്തമുണ്ടാകുമ്പോള് ദൈവം നേരത്തേ വിളിച്ചെന്ന് മതം ഫലിതം പറയും. എന്നാല്‍ സ്വര്‍ഗ്ഗത്തെത്തി ദൈവത്തിനൊപ്പം വസിക്കാന്‍ അവസരമുണ്ടാകുന്നവരെയോര്ത്ത് ആനന്ദിക്കാതെ കരള്‍ പിളര്‍ക്കുന്ന ഭൗതികദു:ഖവുമായി ആത്മീയവാദികള്‍ വിതുമ്പും. രോഗം അയക്കുന്ന ദൈവത്തിന്റെ തീരുമാനം മതവിശ്വാസി ആശുപത്രിയിലെത്തി ഔഷധത്തിലൂടെ പ്രതിരോധിക്കും;ചികിത്സയിലൂടെ അട്ടിമറിക്കും. ദൈവം തരുന്ന രോഗം വേണ്ടെന്നാണ് വിശ്വാസി വാശിപിടിക്കുന്നത്. എല്ലാ ആശുപത്രികളും നിരീശ്വരവാദത്തിന്റെ അമ്പലങ്ങളാണ്. ദൈവതീരുമാനം അവിടെ ചികിത്സയിലൂടെ അട്ടിമറിക്കപ്പെടുകയാണ്. ഭക്തനാണെന്നോ ആത്മീയവാദിയാണെന്നോ ഒരാള്‍ക്ക് സ്വയം സങ്കല്പ്പിക്കാം. പക്ഷെ ഭൗതികവാദിയാവാതെ ആരും ഒരു നിമിഷംപോലും ജീവിക്കുന്നില്ല.
ഓരോ അണുവിലും നിറഞ്ഞുനില്ക്കുന്നവനെ ഭിത്തി കെട്ടി പൂജാമുറിയില്‍ തളയ്ക്കുമ്പോള്‍ അടുക്കളയിലും കിടപ്പറയിലും തുടിക്കുന്ന ചൈതന്യം അവഗണിക്കപ്പെടുന്നു. മന്ത്രംചൊല്ലി ശിലയിലേക്ക് ചൈതന്യമാവാഹിച്ച് വിഗ്രഹമുണ്ടാക്കുമ്പോള് വിഗ്രഹവല്ക്കരിക്കുന്നതിനുമുമ്പ് ശിലയില്‍ എന്താണുണ്ടായിരുന്നതെന്ന ചോദ്യമുയരും. ദൈവചൈതന്യം തേടിയാണ് ക്ഷേത്രദര്‍ശനം. സര്‍വ്വവ്യാപിയെ 'തേടി'പോകുന്നത് സര്വ്വജ്ഞന് ക്ളാസ്സെടുക്കുന്നതു പോലെയാണ്. കേരളത്തില്‍ പണ്ട് വസ്ത്രധാരണം ധാര്‍ഷ്ട്യവും താന്‍പോരിമയുമായി പരിഗണിക്കപ്പെട്ടിരുന്നു. വസ്ത്രം അഴിക്കുന്നതിലായിരുന്നു വിനയവും വിധേയത്വവും. മാറുമറയ്ക്കുന്നത് അഹങ്കാരമായി കണ്ട സമൂഹമാണിത്. ക്ഷേത്രത്തിനുള്ളില്‍ വസ്ത്രമഴിക്കുന്ന ആചാരം ഈ സാമൂഹികവൈകൃതത്തിന്റെ പിന്തുടര്ച്ചയാണെന്ന് കാണാം. എന്നാല്‍ 'ചൈതന്യസിദ്ധാന്ത'മനുസരിച്ച് ക്ഷേത്രത്തില്‍ മാത്രമാണ് ദേവചൈതന്യത്തിന് പൂര്ണ്ണപ്രഭാവമുള്ളത്! ഷര്‍ട്ടൂരിയാല്‍ പരമാവധി 'ചൈതന്യം' ശരീരത്തിലേക്കാവാഹിക്കാം. ദേവചൈതന്യം നേര്ത്തതുണിക്ക് തടയാനാകുമോ?! ഷര്‍ട്ടൂരുമ്പോള്‍ കിട്ടുന്നതില്‍ എത്രയോ അധികമായിരിക്കും കുറേക്കൂടി ഉദാരമായി വസ്ത്രധാരണം ചെയ്താല്‍ ലഭിക്കുക?! അങ്ങനെയെങ്കില്‍ ശ്രീകോവിലിനുള്ളില്‍ പൂജാരി വസ്ത്രത്തിന്റെ കാര്യത്തില്‍ നൂറ് ശതമാനം പിശുക്ക് കാണിച്ചാലും അത്ഭുതപ്പെടാനാവില്ല. സമ്പന്നരും പ്രബലരുമായ ഭക്തകേസരികള്‍ 'മുഴുവന്‍ ചൈതന്യ'വും സ്വന്തമാക്കാന്‍ രാത്രികാലത്ത് 'വിശേഷപൂജ'യ്ക്ക് തുനിയാത്തതിന്റെ കാരണവും പഠിക്കേണ്ടതുണ്ട്.
ഭക്തന്റെ പാട്ടിന്റെ സ്വരസ്ഥാനം നിശ്ചയിക്കുന്നതുവരെ മതദൈവമാണ്. ഭൗതികനേട്ടമുണ്ടാകുമ്പോള് 'ദൈവകൃപ', 'ഈശ്വാനുഗ്രഹം' എന്നീ വാചകങ്ങള്‍ മതവാദി നിര്‍ബന്ധമായും ഉരുവിടണം. ഭൗതികനേട്ടമില്ലാത്തവര്ക്ക് ദൈവകൃപ ഇല്ലെന്നര്‍ത്ഥം. ഒന്നും തന്റെ മിടുക്കല്ല;മതദൈവം തന്നെക്കൊണ്ട് ചെയ്യിക്കുന്നതാണ്. ഈ പ്രസ്താവന തന്റെ വിനയവും ദൈവത്തിന്റെ മഹത്വവും തെളിയിക്കുമെന്നാണ് മതവിശ്വാസിയുടെ പക്ഷം. ''വലിയ വിശപ്പായിരുന്നു, എങ്ങനെയെന്നറിയില്ല, കുറച്ച് ആഹാരം കഴിച്ചപ്പോള്‍ ദൈവാനുഗ്രഹം കൊണ്ട് അതങ്ങ് മാറിക്കിട്ടി'-മതത്വങ്ങള്‍ ഈ മാതൃകയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
ഭൗതികനേട്ടം ദൈവാനുഗ്രഹമാണെങ്കില്‍ ആ നേട്ടമില്ലാത്ത മഹാഭൂരിപക്ഷത്തിനുമത് നിഷേധിച്ചതും ദൈവംതന്നെ. അന്ധരും വികലാംഗരും മാറാരോഗികളും ദരിദ്രരുമായ ജനകോടികളെ ദൈവം തഴഞ്ഞെന്ന് വികലമായ ഈ മതയുക്തി വിളമ്പരം ചെയ്യുന്നു.
മതയുക്തിയനുസരിച്ച് വിശ്വാസികളെ മാത്രമല്ല നാസ്തികരേയും സൃഷ്ടിച്ച് സംരക്ഷിക്കുന്നത് ദൈവമാണ്! ദൈവം തന്നതിലും തരുന്നതിലും പൂര്‍ണ്ണ തൃപ്തിയുള്ളതിനാല്‍ നാസ്തികര്‍ ദൈവത്തെ പ്രാര്‍ത്ഥിച്ച് പീഡിപ്പിക്കാറുമില്ല! അത്തരത്തില്‍ ദൈവഹിതമറിഞ്ഞ് അതനുസരിച്ച് പരാതികളില്ലാതെ ജീവിക്കുന്ന ഈ ലോകത്തെ ഏക ജനവിഭാഗമാണ് നാസ്തികര്‍!! നാസ്തികനായ ദൈവത്തിന്റെ ഏറ്റവുമടുത്ത സഖാക്കള്‍!! ദൈവം ഇച്ഛിക്കുന്നില്ലെങ്കില്‍ ദൈവനിഷേധം പോലും അസാധ്യമായിരിക്കും. സര്വജ്ഞനെ കാര്യങ്ങള്‍ 'അറിയിക്കുന്നത്' അഹങ്കാരമായതിനാലാണ് നാസ്തികന് പ്രാര്ത്ഥിക്കാത്തതെന്നറിയണം.
സര്‍വ്വസ്രഷ്ടാവിന്റെ സ്വത്ത് കാണിക്കയായി അവന് തന്നെ സമര്‍പ്പിച്ച് പ്രീണിപ്പിക്കുന്നത് വഞ്ചനയായതിനാല് അനുഷ്ഠാനങ്ങളും ഒഴിവാക്കപ്പെടുന്നു. സ്വയം ആരാധിക്കാതിരിക്കുകയും അന്യദൈവങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്ന ദൈവം തന്നെയാണ് നാസ്തികന് മാതൃക. ഒരു പിഞ്ചുബാലികയെ ഒരു മുട്ടാളന്‍ പിച്ചിചീന്തുന്നത് ആദ്യന്തം വീക്ഷിച്ചുകൊണ്ട് നില്ക്കാന് നിങ്ങള്‍ക്ക് സാധിക്കുമോ? ഒരു കുഞ്ഞിനെ കുഴല്‍ക്കിണറിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് തള്ളിയിടാന്‍ നിങ്ങള്‍ക്ക് കഴിയുമോ? പക്ഷെ മതവിശ്വാസി പറയുന്നു-ദൈവം എല്ലാം അറിയുകയും കാണുകയം തീരുമാനിക്കുകയും ചെയ്യുന്നുവെന്ന്!! ശരിക്കും ഒരു ദൈവമുണ്ടെങ്കില്‍ നിരീശ്വരവാദത്തെ മതത്തേക്കാളും ചെറിയ അപമാനമായിട്ടേ അവന് കാണുകയുള്ളുവെന്ന് പറഞ്ഞത് എഡ്മണ്ട് ഡി കോണ്കോട്ടാണ്.
അനാഥമാകുന്ന തിന്മ
ക്യാന്‍സര്‍വാര്‍ഡില്‍ കുട്ടികളുമായി കാത്തിരിക്കുന്ന അമ്മമാരെ കണ്ടിട്ട് തങ്ങളെ ഭാഗ്യമുള്ളവരായി ജനിപ്പിച്ചതിന് ദൈവത്തോട് നന്ദിപറയുന്ന ഭക്തകേസരികളുണ്ട്. സ്വയം ഞെളിയുമ്പോഴും ദൈവമാണ് വില്ലന്‍! നന്മയുടെ മുഴുവന്‍ ക്രെഡിറ്റും അവകാശപ്പെടുന്ന ദൈവത്തിന് തിന്മ കയ്യൊഴിയാനാവുന്നതെങ്ങനെ? ക്രൂരനും നീതിബോധമില്ലാത്തവനുമായി ചിത്രീകരിച്ച് ദൈവത്തെ പരിഹസിക്കുകയാണ് മതം ചെയ്യുന്നതെന്ന് തൂക്കുകയര്‍ കാത്തുകിടക്കവേ ധീരരക്തസാക്ഷി ഭഗത്സിംഗ് എഴുതിയിട്ടുണ്ട്. തിന്മയ്ക്കായി പ്രത്യേക വകുപ്പും മന്ത്രിയും ഉണ്ടാക്കിയത് മതമാണ്. പിശാചിന് സ്വന്തമായി മതവും വെബ്സൈറ്റുമില്ലാത്തതിനാല് നിജസ്ഥിതി അറിയാന്‍ മാര്‍ഗ്ഗമില്ല. പിശാചിന്റെ മുന്നില്‍ പതറുകയും അതിനെ നിയന്ത്രിക്കാനാവാതെ കഷ്ടപ്പെടുകയും ചെയ്യുന്ന ദൈവം മനുഷ്യന് പ്രയോജനരഹിതമാണ്.
ദൈവത്തെ എതിരിട്ടതിലൂടെ കേവലം അനുയായിയെന്ന നിലയില്‍നിന്നും ദൈവതുല്യമായ പ്രതിദൈവമായി പിശാച് വളര്‍ന്നുവത്രെ. പിശാച് എവിടെയെന്ന ചോദ്യത്തിന് 'മനസ്സിലുണ്ട്' എന്നാണ് വിശ്വാസി പറയുക. സത്യം! തെളിയിക്കാനാവാത്തതെല്ലാം മനസ്സിലാണുള്ളത്. ദൈവം,പ്രേതം,പിശാച്,സ്വര്‍ഗ്ഗം,നരകം....ഒക്കെ മനുഷ്യമനസ്സില്‍ വസിക്കുന്നു. ഈ മതയുക്തി നാസ്തികര്‍ അംഗീകരിക്കും. മതസങ്കല്പ്പങ്ങള് മനസ്സില്‍ രൂപംകൊള്ളുന്നവയാണ്. ദൈവവും പ്രേതവും മുതല്‍ സുരസുന്ദരിമാര്‍ വരെ മനസ്സിലുണ്ട്-അവിടെ മാത്രം.
ഭക്തന് ഒരു വിനയന്
മതവിശ്വാസം തങ്ങളെ 'ശുദ്ധീകരിക്കുമെന്ന്' മതവാദി പറയും;ഭക്തന്റെ വിനയം കപടവും ഉപരിതലസ്പര്ശിയുമാണെന്ന് നാസ്തികരും. മതഭക്തി ഒരാളെ കൂടുതല്‍ അന്ധനും സ്വാര്ത്ഥനുമാക്കാം. സമചിത്തതയും ആത്മനിയന്ത്രണവുമുള്ള മതവിശ്വാസി മരുഭൂമിയിലെ ജലാശയം പോലെ അത്യപൂര്‍വ്വമാണെന്ന് ഇംഗര്‍സോള്‍ നിരീക്ഷിക്കുന്നുണ്ട്.'ദൈവത്തിന് കീഴടങ്ങുന്നു', 'ദൈവത്തെ അനുസരിക്കുന്നു'- എന്നൊക്കെ മതവാദി അവകാശപ്പെടാറുണ്ടല്ലോ. ഇരമ്പിയാര്‍ത്തുവരുന്ന തീവണ്ടിയുടെ മുന്നില്‍നിന്ന് 'പൊയ്ക്കോട്ടെന്ന് കരുതി ഞാനങ്ങ് മാറിക്കൊടുത്തു'-എന്നുപറയുന്നതില്‍ അഭംഗിയുണ്ട്. 'എന്റെ മരണം ഞാന്‍ അനുവദിച്ചുകൊടുത്തിട്ടുണ്ട്' എന്നൊരു 'വിനയന്' പറഞ്ഞാല്‍ അയാളുടെ മാനസികനിലയോര്ത്ത് മറ്റുള്ളവര്‍ ദു:ഖിക്കും.
മതം അവകാശപ്പെടുന്നതിന്റെ ലക്ഷത്തിലൊന്ന് പ്രഭാവമുളളതാണ് മതദൈവമെങ്കില്പ്പോലും കീഴടങ്ങി അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. വിശ്വാസിയായാലും അവിശ്വാസിയായാലും മറിച്ചൊരു നിലപാട് അചിന്ത്യവും അസാധ്യവുമാണ്. അനിവാര്യമായത് ഔദാര്യമാകുന്നതെങ്ങനെ? അതല്ലെങ്കില്‍ മതം അവകാശപ്പെടുന്ന മഹത്വം മതദൈവത്തിനില്ല.
മതഭക്തന്റെ 'അനുസരണ'പ്രതിഫലം കാംക്ഷിച്ചുള്ള പ്രീണനഭാവമാണ്.ശരിക്കും പ്രതിഫലം കാംക്ഷിക്കുന്ന വാണിഭയുക്തിയാണയാളെ നയിക്കുന്നത്. വിനയവും അനുസരണയുമൊക്കെ മനുഷ്യര്‍ക്കിടയില്‍ മാത്രം പ്രസക്തമാകുന്ന പെരുമാറ്റരീതികളാണ്. സഹജീവിയോടുള്ള പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണവ. കല്പ്പിതശക്തിയോട് വിധേയത്വം കാണിക്കുന്നതുകൊണ്ട് സമൂഹത്തിനോ സഹജീവികള്‍ക്കോ പ്രയോജനമില്ല. മനോജന്യ കഥാപാത്രത്തോട് വിനയം കാണിക്കുന്നതുകൊണ്ട് സമൂഹത്തിനും നേട്ടമില്ല. അത് സ്വകാര്യമായ ഒരു ഗൂഢവികാരമാണ്.
ഇന്ദ്രസദസ്സിലെ സുരസുന്ദരിയെ പ്രണയിച്ചതുകൊണ്ട് ഒരാള്‍ കാമുകനാവില്ല. നെറ്റിപ്പട്ടം കെട്ടിയ കൊമ്പന് നല്ലകുട്ടിയാണെന്നും ദൈവചൈതന്യം ഉള്ളവനാണെന്നുമൊക്കെ സങ്കല്പ്പിക്കാം. പക്ഷെ ഭക്തരെ കൊമ്പില്‍ കോര്ക്കുന്നതുവരെയേ ആ ആഗ്രഹം പാടുള്ളൂ. ശിക്ഷ ഭയന്നും പ്രതിഫലം പ്രതീക്ഷിച്ചും വിനീതനാകുന്നതില്‍ ശ്രേഷ്ഠമായൊന്നുമില്ല. നന്മ ഒട്ടിച്ചുവെക്കാനാവില്ല;അത് സഹജമായുണ്ടാവണം-ദൈവമുണ്ടായാലും ഇല്ലെങ്കിലും. സാങ്കല്‍പ്പിക മേലധികാരിയെ(Imaginary Boss)മാത്രം മാനിച്ച് സഹജീവികളോട് മ്ളേച്ഛമായി പെരുമാറുന്നത് അഭിമാനകരമല്ല. ചില പ്രത്യേക ജനുസ്സിലുള്ള ഡോബര്മാന്നായ്ക്കള് ഒരു യജമാനനെ മാത്രമേ അനുസരിക്കുകയുള്ളു;അന്യരെ നിര്‍ദാക്ഷിണ്യം കടിച്ച് കീറും. ദൈവത്തെ മാത്രമേ പേടിയുള്ളു എന്ന വാചകം സഹജീവികളെ ഭയപ്പെടുത്തും. സത്യത്തില്‍ ഇതൊന്നും വിനയമല്ല മറിച്ച് ഒരിനം ഭീഷണിയാണ്.
ദൈവചിന്തയുണ്ടെങ്കില്‍ 'ഞാന്‍ എന്ന ഭാവം'മാറുമെന്നും അഹങ്കാരം കുറയുമെന്നുമൊക്കെ മതപ്രചരണമുണ്ട്. മതദൈവം കൂടെയുണ്ടെന്ന പാഴ്ചിന്ത മനുഷ്യന്റെ അഹങ്കാരവും ആക്രമാസക്തിയും വര്‍ദ്ധിപ്പിക്കുമെന്നത് അനുഭവയാഥാര്‍ത്ഥ്യം. ഭക്തി ചോദിച്ച് വാങ്ങലല്ല നന്ദി പറയലാണെന്ന മതഫലിതവും നിലവിലുണ്ട്. അങ്ങനെയെങ്കില്‍ ദൈവം നന്ദി ഭക്ഷിച്ച് ജീവിക്കുന്ന ഒരു ജീവിയാകുന്നു;കിട്ടുന്തോറും കൂടുതല്‍ വേണമെന്ന ആര്‍ത്തിക്കാരനും. ബലാല്‍സംഗവീരനും കൊലപാതകിയും ചതിയനും ആരോട് നന്ദി പറയണം? നന്ദിയും അഭിനന്ദനവും കൊതിക്കുന്ന ദൈവം ഒരു ശരാശരി മനുഷ്യനില്‍നിന്ന് എത്രയോ താഴെയാണെന്നാണ് ഷാഹിദ് ഭഗത്സിംഗ് അത്ഭുതപ്പെട്ടത്.
ദൈവം ശിക്ഷിക്കുന്നതെങ്ങനെ?
ദൈവശിക്ഷ എന്ന ആശയം നിലവാരമില്ലാത്ത മതയുക്തിയാണ്. ന്യൂനതകളുമായി മനുഷ്യരെ സൃഷ്ടിച്ചിട്ട് ആ ന്യൂനതകളുടെ പേരില്‍ അവരെ ശിക്ഷിക്കുന്നത് മഹത്തരമല്ല. പ്രകൃതിദുരന്തങ്ങള്‍ ഒരു പ്രദേശത്തെ മുഴുവന്‍ നശിപ്പിക്കും. യുദ്ധങ്ങള്‍ ,വെള്ളപ്പൊക്കം,യാത്രാദുരന്തം,പട്ടിണി,പകര്‍ച്ചവ്യാധി-ഒക്കെ എല്ലാവരും ഒരുമിച്ചേറ്റുവാങ്ങുന്നു. വാസ്തവത്തില്‍ ദൈവത്തിന് ഒരാളെയായി ശിക്ഷിക്കാനോ രക്ഷിക്കാനോ സാധ്യമല്ല. അങ്ങനെ സംഭവിക്കുന്നുമില്ല. മരണം ഒരു ശിക്ഷയായി അംഗീകരിക്കാന്‍ ആധുനികസമൂഹം വിസമ്മതിക്കും. നിയമം തൂക്കുകയര്‍ വിധിച്ചാല്‍ വിധിയുടെ സമ്മര്‍ദ്ദം കുറ്റവാളിക്ക് ശിക്ഷയായി ഭവിക്കാം. എന്നാല്‍ മുന്നറിവില്ലാതെ മൃതിയടഞ്ഞാല്‍ ശിക്ഷ സാക്ഷാത്കരിക്കപ്പെടില്ല. മരിച്ചവരുടെ അഭാവം പ്രതികൂലമായി ബാധിക്കുന്നത് ആരെയാണോ അവരാണ് ശിക്ഷിക്കപ്പെടുന്നത്. യാത്രയ്ക്കിടെ ഡ്രൈവര്‍ക്ക് ഹൃദായാഘാതം സമ്മാനിക്കുന്ന ദൈവലക്ഷ്യം വ്യക്തമാണ്. രാത്രിയില്‍ കുടുംബാംഗങ്ങളോടൊപ്പം കിടന്നുറങ്ങിയ കുടുബനാഥന് മുറിയുടെ ഭിത്തിപിളര്ന്ന് മിന്നലേറ്റ് മരിക്കുന്നു. കൂടെക്കിടന്ന ഭാര്യയും കുട്ടികളും പ്രഭാതത്തില്‍ കാര്യമറിയുന്നു! ദൈവശിക്ഷയുടെ കൃത്യതയാണിതെന്ന് മതവാദി പറയും. ആരാണിവിടെ ശിക്ഷിക്കപ്പെട്ടത്? രണ്ടായാലും മരിച്ചയാളല്ല. അയാള്‍ പോയി;അനുഭവിക്കേണ്ടത് പരേതന്റെ കുടുംബമാണ്. അപ്പോള്‍ ശിക്ഷിച്ചത് കുടുംബത്തെ. കുടുംബത്തെ ശിക്ഷിക്കാനായിരുന്നെങ്കില്‍ കുടുംബനാഥനെ കൊന്നത് നീതിയല്ല. മതദൈവത്തിന്റെ ശിക്ഷ മതദൈവത്തേക്കാള് യുക്തിഹീനമാണ്.
വിശ്വാസിയുടെ ആത്മനിഷ്ഠമായ പ്രപഞ്ചവീക്ഷണം ഇത്തരം ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കില്ല. മതതീര്ത്ഥാടകര് ദുരന്തത്തിനടിപ്പെടാം;സുരക്ഷിതമായി തിരിച്ചെത്താം. തിരിച്ചെത്തിയാല്‍ മതദൈവം വാഴ്ത്തപ്പെടും. ഒരു നടന് അവസരവും അംഗീകാരവുമില്ലാതെ പരാജിതനാകുന്നതിന്റെ കാരണം അജ്ഞാതം. എന്നാല്‍ താരമാകുന്നതോടെ ഏതെങ്കിലും മതദൈവവും താരമാകുന്നു. വിജയിയുടെ പിന്നില്‍ ദൈവമുണ്ടെന്ന് മതം പറയും. സര്‍വ്വവ്യാപിയായ മതദൈവം എല്ലാവരുടേയും പിറകിലുണ്ടാകേണ്ടതാണ്. കൊലപാതകിയും മാനഭംഗവീരനും സദാ ദൈവത്താല്‍ നിരീക്ഷിക്കപ്പെടുന്നു,നിയന്ത്രിക്കപ്പെടുന്നു. ദൈവം ഊര്‍ജ്ജം പകരാതെ അവരുടെ കൈ പൊങ്ങില്ല;ദൈവാനുവാദമില്ലാതെ കൃത്യം നടത്താനുമാവില്ല. നിന്ദിതനും പീഡിതനും പരാജിതനും വിജയിയും വിശ്വാസിയും അവിശ്വാസിയും ആ സാന്നിധ്യം അനുഭവിക്കേണ്ടതാണ്. പക്ഷെ വിജയികള്‍ പറയുന്നത് ദൈവം തങ്ങളുടെ കൂടെയാണെന്നാണ്. കൂടെയില്ലെന്ന് പരാജിതര്‍ വിലപിക്കുന്നു. 'സര്‍വവ്യാപി'യായ അവനെവിടെപ്പോയി?
നല്ലവശസിദ്ധാന്തം
മതം തിന്മയാണെന്ന് രഹസ്യമായി സമ്മതിക്കുന്നവര്‍ ഏറെയാണ്. എങ്കിലും മതത്തില്‍ ഒരുപാട് നല്ല വശങ്ങളുണ്ടെന്ന് പറയുന്നവരെ തട്ടി നടക്കാനാവാത്ത അവസ്ഥ മതാധിഷ്ഠിത സമൂഹങ്ങളില്‍ നിലവിലുണ്ട്. 'വിശ്വാസിയല്ലെങ്കിലും നന്മ കാണാന്‍ കഴിയാത്തവനല്ല' താനെന്ന് വീമ്പു പറയുന്നവരും ധാരാളം. 'മതം തിന്മയാവാം, എന്നാലും അതിന് ചില നല്ല വശങ്ങളുമുണ്ട്, അതിനാല്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല'- എന്നതാണ് ഈ നിലപാട്. കേള്‍ക്കുമ്പോള്‍ പക്വതയും ഉദാരതയും കൊണ്ട് ശ്വാസം മുട്ടുന്ന വ്യക്തിത്വങ്ങളാണിവര്‍ എന്നുതോന്നാം. പക്ഷെ ഇത് മതത്തോടു മാത്രമുള്ള ഒരനുഭാവപ്രകടനമാണെന്നതാണ് രസകരം. ഇഷ്ടം കൊണ്ടല്ല മറിച്ച് ഗതികേടുകൊണ്ടാണിത് സംഭവിക്കുന്നത്.
ശരിയാണ്, മനുഷ്യനുണ്ടാക്കിയതായതിനാല് മതം സമ്പൂര്‍ണ്ണമായും മോശമാകാന്‍ യാതൊരു സാധ്യതയുമില്ല. അനിവാര്യമായും അതിന് ചില നല്ല വശങ്ങളുണ്ടാകും;ഉണ്ടായേതീരൂ. പക്ഷെ ഒന്നാലോചിക്കുക, നല്ല വശങ്ങളുള്ളത് മതത്തിന് മാത്രമാണോ? ലോകത്തെ സകല തിന്മകള്ക്കും അധമസങ്കല്പ്പങ്ങള്ക്കും ഒരുപിടി നല്ല വശങ്ങളുണ്ടെന്നതാണ് വാസ്തവം. ഒരര്‍ത്ഥത്തില്‍ യുദ്ധത്തിനും സ്ത്രീധനത്തിനും അഴിമതിക്കും ശൈശവ വിവാഹത്തിനും ചില നല്ല വശങ്ങളുണ്ട്. കുറഞ്ഞപക്ഷം പ്രായോഗികമൂല്യമെങ്കിലും അവയ്ക്കുണ്ട്. രാഷ്ട്രനിര്‍മ്മാണത്തിനും സാമൂഹികമാറ്റത്തിനും നാസിസവും ഫാസിസവും വളരെ സഹായകരമായിരുന്നു. ഇത്രയും പ്രഹരശേഷിയുള്ള രാഷ്ട്രനിര്മ്മാണസിദ്ധാന്തങ്ങള് വേറെയുണ്ടോ എന്നുകൂടി സംശയിക്കണം.
പല നാസി ആശയങ്ങളും കടലാസിലെങ്കിലും തികച്ചും ഉദാത്തങ്ങളായിരുന്നു. പക്ഷെ നാസിസത്തെ തിരസ്ക്കരിക്കുമ്പോള്‍ കൂടെ നാമിതൊന്നും വാഴ്ത്തിപ്പാടാറില്ല. എന്തുകൊണ്ട് നല്ലവശവാദികള് മേല്‍പ്പറഞ്ഞവയിലെ നന്മ കണ്ടെത്താന്‍ മെനക്കെടുന്നില്ല? നന്മ കുറവും തിന്മ കൂടുതലുമായതിനാലാണ് നാം അവയക്കെതിരായ നിലപാട് സ്വീകരിക്കുന്നത്. എന്തുകൊണ്ട് മതത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ കൃത്യമായ ഒരു നിലപാട് അവര്‍ സ്വീകരിക്കുന്നില്ല.
മതവിഷയത്തില്‍ മാത്രം എന്തുകൊണ്ട് ഹൃദയവിശാലത പ്രകടമാകുന്നു? മതവിശ്വാസികള്‍ മതത്തിന്റെ 'നല്ലവശങ്ങള്‍' മാത്രം കാണുന്നത് മതാന്ധതയാണെന്ന് കൂട്ടിക്കോളൂ. എന്നാല്‍ വിശ്വാസികളല്ലാത്തവര്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ഉദാരത മതഭയം മൂലമാകുന്നു. നാസിസം പത്തിവിരിച്ചാടിയ കാലത്ത് പലരും ഇതുപോലെ നാസിസത്തിന്റെ നല്ലവശങ്ങള്‍ വാഴ്ത്തിപ്പാടി തങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. നാസിസം നിഷ്ക്കാസിതമായപ്പോള്‍ അതിനില്ലാത്ത കുറവുകളില്ലെന്നായി! ഇന്ന് മനുഷ്യന് ലോകത്തേറ്റവും ഭയക്കുന്നത് മതത്തേയാണ്; ഒരുപക്ഷെ അണുവായുധത്തേക്കാളുമേറെ. അമേരിക്കന്‍ സാമ്രാജ്യത്വത്തെ വരെ നാഴികയ്ക്ക് നാല്‍പ്പതു വട്ടം തെരുവില്‍ നിസ്സാരമായി വെല്ലുവിളിച്ച് വിറപ്പിക്കുന്നവര്വരെ മതമെന്ന് കേള്‍ക്കുമ്പോള്‍ കുഞ്ഞാടിനേപ്പോലെ ചൂളിപ്പോകുന്നു. മതം നിര്ദ്ദയമാണെന്ന് തിരിച്ചറിയുന്നവന് മതത്തോട് പരമാവധി ദയാലുവായി മാറുന്നു; അടിക്കുന്നവനെ തൊഴുന്നു, തൊഴുന്നവനെ അടിക്കുന്നു.
വിധിവൈപരീത്യമെന്നേ പറയാവൂ, ആ സമയം ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ ഒരു കൊതുക് നാടുവാഴിയുടെ ആസനത്തില്‍ ആഞ്ഞുകുത്തി. കുത്തേറ്റതും നാടുവാഴി അറിയാതെ നിലവിളിച്ചുപോയി. പക്ഷെ രാജഭയം കൊണ്ടാവണം ശബ്ദം പുറത്തുവന്നില്ല. എങ്കിലും അദ്ദേഹം അറിയാതെ നേന്ത്രക്കുല താഴെവെച്ച് സ്വന്തം ആസനത്തിലടിച്ച് കൊതുകിനെ കൊന്നു. എന്നിട്ട് കുല വീണ്ടും കയ്യിലിടെത്ത് ഭയഭവ്യതയോടെ രാജാവിന് സമ്മാനിച്ചു. സത്യത്തില്‍ അടിയുടെ ശബ്ദവും കുല തറയില്‍ വെച്ചതുമൊക്കെ കണ്ട് രാജാവ് അമ്പരന്നു. നാട്ടുനടപ്പെന്ന് കരുതി അദ്ദേഹം സമാധാനിച്ചു.
'സാംസ്ക്കാരികവൈവിധ്യം' അഥവാ Cultural diversity എന്ന പദമായിരിക്കും അദ്ദേഹത്തിനപ്പോള്‍ ഓര്‍മ്മവന്നത്. ഒരുപക്ഷെ ഈ നാട്ടില്‍ ഇങ്ങനെയായിരിക്കാം. നാടുവാഴി സമ്മാനം സമര്‍പ്പിച്ച രീതി പിന്നില്‍ നിന്നവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരാരും മുമ്പ് രാജാവിന് സമ്മാനം കൊടുത്ത് പരിചയമുള്ളവരല്ല. സ്വഭാവികമായും നാടുവാഴി കാട്ടികൂട്ടിയതൊക്കെ അവരും അക്ഷരംപ്രതി പാലിക്കാന്‍ തുടങ്ങി. പിന്നെയെത്തിയ ആളുടെ കയ്യില്‍ ഒരു ചക്കയായിരുന്നു. രാജാവിന്റെ മുന്നിലെത്തിയതും ചക്ക തറയില്‍ വെച്ച് അയാള്‍ തിരിഞ്ഞു നിന്ന് സ്വന്തം ആസനമര്ദ്ദനം നടത്തി. എന്നിട്ട് ഒന്നും സംഭവിക്കാത്തുപോലെ ചക്കയെടുത്ത് രാജാവിന് സമ്മാനിച്ചു. പിറകെ വന്നവരെല്ലാം ഇതേ രീതി പിന്തുടര്ന്നു. എല്ലാവരും ആസനതാഡനം നടത്തിയശേഷമാണ് സമ്മാനദാനം നിര്‍വഹിച്ചത്. പിന്നീടങ്ങോട്ട് വിശിഷ്ടവ്യക്തികളെ ആദരിക്കുമ്പോഴൊക്കെ ആ ഗ്രാമത്തില്‍ ഇതൊരു ചടങ്ങായിത്തീര്‍ന്നു. ഏതാണീ ഗ്രാമം? ഏതു ഗ്രാമവുമാകാം. ഏതാണീ ആചാരം? ഏതാചാരവുമാകാം.
പക്ഷെ നാമിവിടെ നേരില്‍ക്കാണുന്നത് മതവിശ്വാസത്തിന്റെ അടിസ്ഥാനവ്യാകരണമാണ്.
മതം അര്‍ത്ഥമറിയാതെ ആലപിക്കപ്പെടുന്ന ഒരു സംഘഗാനമാകുന്നു. അത് കൈമാറിക്കിട്ടുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. പക്ഷെ കൈമറിഞ്ഞു കയ്യിലെത്തുമ്പോള്‍ പരിശോധിക്കാനാവില്ലെന്നതാണ് മതത്തിന്റെ സ്ഥാപനരഹസ്യങ്ങളിലൊന്ന്. വാര്‍ക്കപണിയില്‍ കോണ്‍ക്രീറ്റു കൂട്ടി ചട്ടിയില്‍ കൈമാറുന്നതുപോലെയാണ് മതം തലമുറകളിലേക്ക് പകരുന്നത്. മുതുമുത്തച്ഛന് ചട്ടിയെടുത്ത് മുത്തച്ഛന് കൈമാറുന്നു, മുത്തച്ഛനത് അപ്പടി അച്ഛന് കൊടുക്കുന്നു, അച്ഛന് മകന് കൈമാറുന്നു, വാശിയോടെ മകനത് പേരക്കുട്ടിയുടെ തലയില്‍ കയറ്റിവെക്കുന്നു. ഏവരും ജീവിതാന്ത്യംവരെ അത് ചുമക്കുന്നു;ചുമക്കുന്നതില്‍ അഭിമാനിക്കുന്നു. പക്ഷെ ചട്ടിയിലെന്തെന്ന് മാത്രം ആരും നോക്കുന്നില്ല; അതിനവര്‍ക്ക് അവകാശമില്ല. എന്നാല്‍ വൈകിയെങ്കിലും ചിലരത് പരിശോധിക്കുന്നു. സത്യം തിരിച്ചറിയുന്നവര്‍ ക്രമേണ ചട്ടി കയ്യൊഴിയും. അതിന് ബുദ്ധിമുട്ടുള്ളവര്‍ 'വ്യാഖ്യാനഫാക്ടറി'യുടെ യൂണിറ്റുകള്‍ തുറന്ന് ഉപജീവനം നടത്തുന്നു. മറ്റ് ചിലരാകട്ടെ, ചട്ടിയില്‍ കോണ്‍ക്രീറ്റല്ല തനിതങ്കമാണെന്ന് വാശിപിടിക്കുന്നു-മതഭീകരവാദം ജനിക്കുന്നു.
പ്രകൃതി എന്ന അത്ഭുതം
പ്രകൃതിയില്‍ നിറയെ അത്ഭുതങ്ങളാണെന്നും അതിന്റെ ക്രെഡിറ്റ് മതദൈവത്തിനാണെന്നുമാണ് മതപ്രചരണം. അജ്ഞത മതദൈവത്തിന്റെ ഇഷ്ടാഹാരമാണ്. 'ദൈവത്തിന്റെ അടയാളമായ' മഴവില്ല് ഒരിക്കല്‍ മഹാത്ഭുതമായിരുന്നു. പിന്നീട് ശാസ്ത്രമതിനെ അത്ഭുതമല്ലാതാക്കി. മഴവില്ല് എന്താണെന്ന് വിശദീകരിച്ചതിലൂടെ ന്യൂട്ടണ്‍ അതിന്റെ കാല്‍പ്പനിക സൗന്ദര്യവും കമനീയതയും നഷ്ടപ്പെടുത്തിയെന്നായിരുന്നു ജോണ്‍ കീറ്റ്സിന്റെ പരാതി! പ്രപഞ്ചത്തെപ്പറ്റി മുഴുവന്‍ മനസ്സിലാക്കാന്‍ ഇന്നും ശാസ്ത്രത്തിനായിട്ടില്ല. ശാസ്ത്രത്തിന്റെ ന്യൂനതകള്‍ മതം സ്വന്തം കരുത്തായെടുക്കും. ശാസ്ത്രത്തിന് ഉത്തരമില്ലാത്തതാണ് മതദൈവത്തിന്റെ കരുത്തെന്ന വികലമായ സമവാക്യം മതം ഉയര്‍ത്തിപ്പിടിക്കും. മതദൈവത്തിന് എല്ലാമറിയാം;പക്ഷെ ഒന്നും പറയില്ല. ശാസ്ത്രം നാളെ അറിയുന്നത് മതദൈവത്തിന് പണ്ടേ അറിയാം. അറിയാവുന്ന കാര്യം മുന്‍കൂട്ടി പറയുന്ന ശീലം ഈ ആകാശപൗരനില്ല. സംഭവിച്ചു കഴിഞ്ഞ് അറിഞ്ഞുകൊള്ളണം-എന്നതാണ് ലോകമെമ്പാടും മതദൈവങ്ങള്‍ പൊതുവില്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്.
''മതദൈവത്തിന് എല്ലാമറിയാമെന്ന് പറഞ്ഞുകഴിഞ്ഞു,എന്തൊക്കെയെന്ന് കണ്ടെത്തേണ്ടത് ശാസ്ത്രത്തിന്റെ ജോലിയാണ്''-മതം മൊഴിയും. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ഒന്നും അത്ഭുതമല്ല. നിസ്സാരമോ ഉദാത്തമോ സുന്ദരമോ വിരൂപമായോ ആയി യാതൊന്നുമില്ല. ഒക്കെ 'മധ്യലോക'ത്ത് വസിക്കുന്ന മനുഷ്യന്റെ ഭ്രമകല്‍പ്പനകളാണ്. എല്ലാം ദ്രവ്യത്തിന്റെ വിഭിന്ന ഊര്‍ജ്ജനിലകള്‍ മാത്രം. അത്ഭുതാവസ്ഥ ആപേക്ഷികമാകുന്നു. ഇന്നത്തെ അത്ഭുതം നാളത്തെ യാഥാര്‍ത്ഥ്യമാകും. പ്രകൃതിയുടെ ഭാവവും പ്രതികരണവും മനുഷ്യമനസ്സിന്റെ വൈകാരികഭാവന മാത്രം. ഒരേസമയം നമ്മുടെ വിവാഹവസ്ത്രവും ശവക്കച്ചയുമായി പ്രകൃതി മാറുമെന്ന് ആംഗലേയകവി കോളറിഡ്ജ് പാടുന്നു:
O Lady,!we receieve but what we give,
And in our life alone does Nature live:
Ours is her wedding garment, ours her shroud!
(Dejection:An Ode)
പ്രകൃതി നിസ്സംഗമാണ്;പ്രകൃതിയിലെ അത്ഭുതങ്ങള്‍ മനുഷ്യഭാവനയുടെ പരിമിതിയും. ആ പരിമിതിയാണ് ദൈവവും പ്രേതവും പോലുള്ള കഥാപത്രങ്ങളെ സൃഷ്ടിച്ചത്.
ഭൗമാന്തര്‍ഭാഗത്ത് ഉരുത്തിരിഞ്ഞുവരുന്ന അധിക ഊര്‍ജ്ജം(Excess Energy) പുറത്തുവിടാന്‍ ഭൂമി ശ്രമിക്കുമ്പോഴാണ് ഭൂകമ്പവും അഗ്നിപര്‍വ്വതസ്ഫോടനവും സുനാമിയുമൊക്കെ ഉണ്ടാകുന്നത്. ഈ അധിക ഊര്‍ജ്ജം പ്രകമ്പനങ്ങളായും പദാര്‍ത്ഥങ്ങളായും പുറത്തുവിട്ടില്ലെങ്കില്‍ അത് ഭൂമിയുടെ ഘടനാപരമായ നിലനില്‍പ്പിനെ ബാധിക്കും. ഭൂമി ചെറുതായൊന്ന് 'ഇളകിയിരിക്കുമ്പോള്‍' നമുക്കത് ലോകാവസാനമായി തോന്നും. ദ്രവ്യവും ഊര്‍ജ്ജവുമായി പ്രപഞ്ചം നടത്തുന്ന ഒളിച്ചുകളിയാണ് ഭൗതിക യാഥാര്‍ത്ഥ്യം. ഘനീഭവിച്ച ഊര്ജ്ജമാണല്ലോ ദ്രവ്യം. ഒരു ദ്രവ്യകേന്ദ്രമായ ഭൂമി സ്വയം ക്രമീകരിച്ചില്ലെങ്കില്‍ അത് നമ്മെയും ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ആ നിലയ്ക്ക് സുനാമിയേയും ഭൂകമ്പത്തേയും നല്ല കാര്യങ്ങളായും കാണാം. ഭൂകമ്പങ്ങളുടെ 95 ശതമാനത്തിലധികവും നടക്കുന്നത് കടലിന്നടിയിലാണ്. നമുക്കതില്‍ വേവലാതിയില്ല. മനുഷ്യന് ഇഷ്ടമല്ലാത്തതുകൊണ്ട് മാത്രം ഒന്നും മോശമാകുന്നില്ല. അവനജ്ഞാതമായതുകൊണ്ട് ഒന്നും അത്ഭുതവുമാകുന്നില്ല. അത്ഭുതങ്ങള്‍ സംഭവ്യതയുടെ അതിര്‍ത്തിക്കുള്ളില്‍ നില്ക്കുന്ന സംഭവങ്ങളാകുന്നു. മനുഷ്യജീവിതത്തില്‍ തീര്‍ച്ചയായും അത്ഭുതങ്ങളുണ്ട്. അത് നമ്മുടെ സ്വകാര്യവിഷയം മാത്രം;പ്രപഞ്ചപദ്ധതിയുടെ ഭാഗമായതിനെ കാണാനാവില്ല.
ദൈവം സത്യം അസത്യം അദൈവം
അറിവും ചിന്തയും വൈയക്തികവും ആത്മനിഷ്ഠമാകുന്നു. വിശ്വാസിയുടെ കാര്യത്തിലിത് കൂടുതല്‍ രൂക്ഷമാകും. മതദൈവങ്ങളെല്ലാം മനുഷ്യരെയും ഭൂമിയേയും കേന്ദ്രീകരിച്ചുള്ളവയാണ്. നിലവിലുണ്ടായിരുന്ന ജ്ഞാനസങ്കല്പ്പവുമായി പൊരുത്തപ്പെട്ടിരുന്നതിനാല്‍ അത്തരം പ്രപഞ്ചവീക്ഷണം ഒരുകാലത്ത് സാധുവായിരുന്നു. പ്രപഞ്ചസങ്കല്പ്പം മാറിയിട്ടും മതദൈവങ്ങളുടെ രൂപവും ഭാവവും മാറിയില്ല,അവരുടെ ജ്ഞാനതലം വികസിച്ചതുമില്ല. ആഗ്രഹത്തിനും സൗകര്യത്തിനുമനുസരിച്ച് പ്രപഞ്ചത്തെ നിര്‍വ്വചിക്കാനാണ് മതവിശ്വാസിക്ക് താല്പര്യം. ഞാന്‍ അനുഭവിച്ചതാണ്,വിശദീകരിക്കാനാവില്ല-എന്നൊക്കെ വിശ്വാസി പറഞ്ഞുതുടങ്ങിയാല്‍ ചര്‍ച്ച അവിടെ സംസ്കരിക്കണം. ഉദാത്തമായതെല്ലാം വിശ്വാസിക്ക് ദൈവമാണ്. വികൃതവും ദുഷിച്ചതുമായവ അദൈവവും. സംഗീതം ദൈവമാണ്, ജ്ഞാനം ദൈവമാണ്, സത്യം, സൗന്ദര്യം, സ്നേഹം...ഒക്കെ ദൈവമാണ്. ഇതൊക്കെ മരണംവരെ ആവര്‍ത്തിക്കാന്‍ മതവിശ്വാസി ശ്രദ്ധിക്കും. തെളിവ്? അങ്ങനെയൊന്നുമില്ല;പണ്ടേ പറയുന്നു,പറഞ്ഞുപോകാന്‍ രസമുണ്ട്.
സംഗീതമല്ലാത്തതായി(Non-Musical) എന്തെങ്കിലും പ്രപഞ്ചത്തിലുണ്ടോ എന്നയാള്‍ അന്വേഷിക്കുന്നില്ല. അഥവാ ഉണ്ടെങ്കില്‍ അതാരുടെ സൃഷ്ടിയാണെന്ന് ആരായുകയുമില്ല. സത്യവും സൗന്ദര്യവും ദൈവമാണെങ്കില്‍ അസത്യത്തിനും വൈരൂപ്യത്തിനും മറ്റൊരു കാരണമുണ്ടായിക്കൂടാ. എല്ലാത്തിന്റേയും കാരണം അവനാണ്, എല്ലാം അവന്റേതാണ്. ഉണ്മ അവന്റേതെങ്കില്‍ അഭാവവും അവന് സ്വന്തം. അവനറിയാതെ ഒന്നുമുണ്ടാകുന്നില്ല. ശ്രുതിയും അപശ്രുതിയും ദൈവം തന്നെയാകുന്നു. സത്യവും അസത്യവും അവന്റെ യോഗ്യതകളാകുന്നു.
ഒരു പിഞ്ചുകുഞ്ഞിനെ കുഴല്‍ക്കിണര്‍ കുഴിയിലേക്ക് തള്ളിയിടുന്നത് ആരെന്നറിയില്ല. എന്നാല്‍ രക്ഷിക്കുന്നത് പ്രാര്‍ത്ഥന സ്വീകരിക്കുന്ന മതദൈവങ്ങളായിരിക്കും!! പാവം പണ്‍കുട്ടികളെ കൂട്ട ബലാല്ക്കാരം നടത്തുന്നത് ആരുടെ അനുഗ്രഹാശ്ശിസുകളോടെയാണെന്ന് വിശ്വാസിക്കറിയില്ല. പക്ഷെ രക്ഷപെട്ടാല്‍ അത് 'ദൈവലീല'യാകും. പ്രാര്‍ത്ഥന കേള്‍ക്കാന്‍വേണ്ടി മാത്രമായി മതദൈവം ആസൂത്രണംചെയ്ത ക്രൂരതകളാണോ അത്? കാരുണ്യവാനായ ദൈവത്തിന് ഇവയെല്ലാം വേണമെങ്കില്‍ തടയാവുന്നതാണ്. ജനം തീ തിന്നുന്നത് കാണാനുള്ള കൗതുകം ദൈവത്തിനുണ്ടെന്ന് ആരോപിക്കാനാവില്ല. പിടികിട്ടാപ്പുള്ളി അറസ്റ്റിലായാല്‍ പിടിച്ചത് ദൈവമാണെന്ന് വാദിക്കുന്നവര്‍ കുറ്റം ചെയ്യിച്ചതും ഭദ്രമായി ഒളിപ്പിച്ചതും അവനല്ലെന്ന് പറയുമോ? സത്യം തെളിയിക്കുന്നത് ദൈവമാണെങ്കില്‍ തെളിയാത്ത കേസുകളും രക്ഷപെടുന്ന കുറ്റവാളികളും നല്കുന്ന സന്ദേശംകൂടി തിരിച്ചറിയേണ്ടേ?! അപകടത്തില്‍നിന്ന് രക്ഷപെടുന്ന വിശ്വാസി മതപരിശീലനമനുസരിച്ച് 'ദൈവാനുഗ്രഹ'മെന്ന് വിലയിരുത്തും. മരിച്ചാല്‍ 'ദൈവം വിളിച്ചു' എന്ന് ടിയാന്റെ വിശ്വാസികളായി ബന്ധുക്കള്‍ ആശ്വസിക്കും. അതല്ലാതെ മറ്റ് വഴിയില്ല. ദൈവം സ്നേഹിച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കപ്പെട്ടേനെ.
അപകടത്തില്‍പ്പെട്ടവര്‍ക്കെല്ലാം 'ദൈവശിക്ഷ'കിട്ടിയെന്ന് വാദിച്ചാല്‍ കണ്ടുനിന്നവരും രക്ഷപെട്ടവരും കേമന്മാരാകും. ഒന്നും ചോദിക്കുകയല്ല മറിച്ച് തന്നതിന് ദൈവത്തോട് 'നന്ദി'പറഞ്ഞ് തളരുകയാണെന്നാണ് ഭക്തന്റെ മറ്റൊരു വാദം. പിഞ്ചുകുട്ടികള്‍ക്ക് അകാലദുരന്തമുണ്ടാകുമ്പോള് ദൈവം നേരത്തേ വിളിച്ചെന്ന് മതം ഫലിതം പറയും. എന്നാല്‍ സ്വര്‍ഗ്ഗത്തെത്തി ദൈവത്തിനൊപ്പം വസിക്കാന്‍ അവസരമുണ്ടാകുന്നവരെയോര്ത്ത് ആനന്ദിക്കാതെ കരള്‍ പിളര്‍ക്കുന്ന ഭൗതികദു:ഖവുമായി ആത്മീയവാദികള്‍ വിതുമ്പും. രോഗം അയക്കുന്ന ദൈവത്തിന്റെ തീരുമാനം മതവിശ്വാസി ആശുപത്രിയിലെത്തി ഔഷധത്തിലൂടെ പ്രതിരോധിക്കും;ചികിത്സയിലൂടെ അട്ടിമറിക്കും. ദൈവം തരുന്ന രോഗം വേണ്ടെന്നാണ് വിശ്വാസി വാശിപിടിക്കുന്നത്. എല്ലാ ആശുപത്രികളും നിരീശ്വരവാദത്തിന്റെ അമ്പലങ്ങളാണ്. ദൈവതീരുമാനം അവിടെ ചികിത്സയിലൂടെ അട്ടിമറിക്കപ്പെടുകയാണ്. ഭക്തനാണെന്നോ ആത്മീയവാദിയാണെന്നോ ഒരാള്‍ക്ക് സ്വയം സങ്കല്പ്പിക്കാം. പക്ഷെ ഭൗതികവാദിയാവാതെ ആരും ഒരു നിമിഷംപോലും ജീവിക്കുന്നില്ല.
ഓരോ അണുവിലും നിറഞ്ഞുനില്ക്കുന്നവനെ ഭിത്തി കെട്ടി പൂജാമുറിയില്‍ തളയ്ക്കുമ്പോള്‍ അടുക്കളയിലും കിടപ്പറയിലും തുടിക്കുന്ന ചൈതന്യം അവഗണിക്കപ്പെടുന്നു. മന്ത്രംചൊല്ലി ശിലയിലേക്ക് ചൈതന്യമാവാഹിച്ച് വിഗ്രഹമുണ്ടാക്കുമ്പോള് വിഗ്രഹവല്ക്കരിക്കുന്നതിനുമുമ്പ് ശിലയില്‍ എന്താണുണ്ടായിരുന്നതെന്ന ചോദ്യമുയരും. ദൈവചൈതന്യം തേടിയാണ് ക്ഷേത്രദര്‍ശനം. സര്‍വ്വവ്യാപിയെ 'തേടി'പോകുന്നത് സര്വ്വജ്ഞന് ക്ളാസ്സെടുക്കുന്നതു പോലെയാണ്. കേരളത്തില്‍ പണ്ട് വസ്ത്രധാരണം ധാര്‍ഷ്ട്യവും താന്‍പോരിമയുമായി പരിഗണിക്കപ്പെട്ടിരുന്നു. വസ്ത്രം അഴിക്കുന്നതിലായിരുന്നു വിനയവും വിധേയത്വവും. മാറുമറയ്ക്കുന്നത് അഹങ്കാരമായി കണ്ട സമൂഹമാണിത്. ക്ഷേത്രത്തിനുള്ളില്‍ വസ്ത്രമഴിക്കുന്ന ആചാരം ഈ സാമൂഹികവൈകൃതത്തിന്റെ പിന്തുടര്ച്ചയാണെന്ന് കാണാം. എന്നാല്‍ 'ചൈതന്യസിദ്ധാന്ത'മനുസരിച്ച് ക്ഷേത്രത്തില്‍ മാത്രമാണ് ദേവചൈതന്യത്തിന് പൂര്ണ്ണപ്രഭാവമുള്ളത്! ഷര്‍ട്ടൂരിയാല്‍ പരമാവധി 'ചൈതന്യം' ശരീരത്തിലേക്കാവാഹിക്കാം. ദേവചൈതന്യം നേര്ത്തതുണിക്ക് തടയാനാകുമോ?! ഷര്‍ട്ടൂരുമ്പോള്‍ കിട്ടുന്നതില്‍ എത്രയോ അധികമായിരിക്കും കുറേക്കൂടി ഉദാരമായി വസ്ത്രധാരണം ചെയ്താല്‍ ലഭിക്കുക?! അങ്ങനെയെങ്കില്‍ ശ്രീകോവിലിനുള്ളില്‍ പൂജാരി വസ്ത്രത്തിന്റെ കാര്യത്തില്‍ നൂറ് ശതമാനം പിശുക്ക് കാണിച്ചാലും അത്ഭുതപ്പെടാനാവില്ല. സമ്പന്നരും പ്രബലരുമായ ഭക്തകേസരികള്‍ 'മുഴുവന്‍ ചൈതന്യ'വും സ്വന്തമാക്കാന്‍ രാത്രികാലത്ത് 'വിശേഷപൂജ'യ്ക്ക് തുനിയാത്തതിന്റെ കാരണവും പഠിക്കേണ്ടതുണ്ട്.
ഭക്തന്റെ പാട്ടിന്റെ സ്വരസ്ഥാനം നിശ്ചയിക്കുന്നതുവരെ മതദൈവമാണ്. ഭൗതികനേട്ടമുണ്ടാകുമ്പോള് 'ദൈവകൃപ', 'ഈശ്വാനുഗ്രഹം' എന്നീ വാചകങ്ങള്‍ മതവാദി നിര്‍ബന്ധമായും ഉരുവിടണം. ഭൗതികനേട്ടമില്ലാത്തവര്ക്ക് ദൈവകൃപ ഇല്ലെന്നര്‍ത്ഥം. ഒന്നും തന്റെ മിടുക്കല്ല;മതദൈവം തന്നെക്കൊണ്ട് ചെയ്യിക്കുന്നതാണ്. ഈ പ്രസ്താവന തന്റെ വിനയവും ദൈവത്തിന്റെ മഹത്വവും തെളിയിക്കുമെന്നാണ് മതവിശ്വാസിയുടെ പക്ഷം. ''വലിയ വിശപ്പായിരുന്നു, എങ്ങനെയെന്നറിയില്ല, കുറച്ച് ആഹാരം കഴിച്ചപ്പോള്‍ ദൈവാനുഗ്രഹം കൊണ്ട് അതങ്ങ് മാറിക്കിട്ടി'-മതത്വങ്ങള്‍ ഈ മാതൃകയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
ഭൗതികനേട്ടം ദൈവാനുഗ്രഹമാണെങ്കില്‍ ആ നേട്ടമില്ലാത്ത മഹാഭൂരിപക്ഷത്തിനുമത് നിഷേധിച്ചതും ദൈവംതന്നെ. അന്ധരും വികലാംഗരും മാറാരോഗികളും ദരിദ്രരുമായ ജനകോടികളെ ദൈവം തഴഞ്ഞെന്ന് വികലമായ ഈ മതയുക്തി വിളമ്പരം ചെയ്യുന്നു.
മതയുക്തിയനുസരിച്ച് വിശ്വാസികളെ മാത്രമല്ല നാസ്തികരേയും സൃഷ്ടിച്ച് സംരക്ഷിക്കുന്നത് ദൈവമാണ്! ദൈവം തന്നതിലും തരുന്നതിലും പൂര്‍ണ്ണ തൃപ്തിയുള്ളതിനാല്‍ നാസ്തികര്‍ ദൈവത്തെ പ്രാര്‍ത്ഥിച്ച് പീഡിപ്പിക്കാറുമില്ല! അത്തരത്തില്‍ ദൈവഹിതമറിഞ്ഞ് അതനുസരിച്ച് പരാതികളില്ലാതെ ജീവിക്കുന്ന ഈ ലോകത്തെ ഏക ജനവിഭാഗമാണ് നാസ്തികര്‍!! നാസ്തികനായ ദൈവത്തിന്റെ ഏറ്റവുമടുത്ത സഖാക്കള്‍!! ദൈവം ഇച്ഛിക്കുന്നില്ലെങ്കില്‍ ദൈവനിഷേധം പോലും അസാധ്യമായിരിക്കും. സര്വജ്ഞനെ കാര്യങ്ങള്‍ 'അറിയിക്കുന്നത്' അഹങ്കാരമായതിനാലാണ് നാസ്തികന് പ്രാര്ത്ഥിക്കാത്തതെന്നറിയണം.
സര്‍വ്വസ്രഷ്ടാവിന്റെ സ്വത്ത് കാണിക്കയായി അവന് തന്നെ സമര്‍പ്പിച്ച് പ്രീണിപ്പിക്കുന്നത് വഞ്ചനയായതിനാല് അനുഷ്ഠാനങ്ങളും ഒഴിവാക്കപ്പെടുന്നു. സ്വയം ആരാധിക്കാതിരിക്കുകയും അന്യദൈവങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്ന ദൈവം തന്നെയാണ് നാസ്തികന് മാതൃക. ഒരു പിഞ്ചുബാലികയെ ഒരു മുട്ടാളന്‍ പിച്ചിചീന്തുന്നത് ആദ്യന്തം വീക്ഷിച്ചുകൊണ്ട് നില്ക്കാന് നിങ്ങള്‍ക്ക് സാധിക്കുമോ? ഒരു കുഞ്ഞിനെ കുഴല്‍ക്കിണറിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് തള്ളിയിടാന്‍ നിങ്ങള്‍ക്ക് കഴിയുമോ? പക്ഷെ മതവിശ്വാസി പറയുന്നു-ദൈവം എല്ലാം അറിയുകയും കാണുകയം തീരുമാനിക്കുകയും ചെയ്യുന്നുവെന്ന്!! ശരിക്കും ഒരു ദൈവമുണ്ടെങ്കില്‍ നിരീശ്വരവാദത്തെ മതത്തേക്കാളും ചെറിയ അപമാനമായിട്ടേ അവന് കാണുകയുള്ളുവെന്ന് പറഞ്ഞത് എഡ്മണ്ട് ഡി കോണ്കോട്ടാണ്.
അനാഥമാകുന്ന തിന്മ
ക്യാന്‍സര്‍വാര്‍ഡില്‍ കുട്ടികളുമായി കാത്തിരിക്കുന്ന അമ്മമാരെ കണ്ടിട്ട് തങ്ങളെ ഭാഗ്യമുള്ളവരായി ജനിപ്പിച്ചതിന് ദൈവത്തോട് നന്ദിപറയുന്ന ഭക്തകേസരികളുണ്ട്. സ്വയം ഞെളിയുമ്പോഴും ദൈവമാണ് വില്ലന്‍! നന്മയുടെ മുഴുവന്‍ ക്രെഡിറ്റും അവകാശപ്പെടുന്ന ദൈവത്തിന് തിന്മ കയ്യൊഴിയാനാവുന്നതെങ്ങനെ? ക്രൂരനും നീതിബോധമില്ലാത്തവനുമായി ചിത്രീകരിച്ച് ദൈവത്തെ പരിഹസിക്കുകയാണ് മതം ചെയ്യുന്നതെന്ന് തൂക്കുകയര്‍ കാത്തുകിടക്കവേ ധീരരക്തസാക്ഷി ഭഗത്സിംഗ് എഴുതിയിട്ടുണ്ട്. തിന്മയ്ക്കായി പ്രത്യേക വകുപ്പും മന്ത്രിയും ഉണ്ടാക്കിയത് മതമാണ്. പിശാചിന് സ്വന്തമായി മതവും വെബ്സൈറ്റുമില്ലാത്തതിനാല് നിജസ്ഥിതി അറിയാന്‍ മാര്‍ഗ്ഗമില്ല. പിശാചിന്റെ മുന്നില്‍ പതറുകയും അതിനെ നിയന്ത്രിക്കാനാവാതെ കഷ്ടപ്പെടുകയും ചെയ്യുന്ന ദൈവം മനുഷ്യന് പ്രയോജനരഹിതമാണ്.
ദൈവത്തെ എതിരിട്ടതിലൂടെ കേവലം അനുയായിയെന്ന നിലയില്‍നിന്നും ദൈവതുല്യമായ പ്രതിദൈവമായി പിശാച് വളര്‍ന്നുവത്രെ. പിശാച് എവിടെയെന്ന ചോദ്യത്തിന് 'മനസ്സിലുണ്ട്' എന്നാണ് വിശ്വാസി പറയുക. സത്യം! തെളിയിക്കാനാവാത്തതെല്ലാം മനസ്സിലാണുള്ളത്. ദൈവം,പ്രേതം,പിശാച്,സ്വര്‍ഗ്ഗം,നരകം....ഒക്കെ മനുഷ്യമനസ്സില്‍ വസിക്കുന്നു. ഈ മതയുക്തി നാസ്തികര്‍ അംഗീകരിക്കും. മതസങ്കല്പ്പങ്ങള് മനസ്സില്‍ രൂപംകൊള്ളുന്നവയാണ്. ദൈവവും പ്രേതവും മുതല്‍ സുരസുന്ദരിമാര്‍ വരെ മനസ്സിലുണ്ട്-അവിടെ മാത്രം.
ഭക്തന് ഒരു വിനയന്
മതവിശ്വാസം തങ്ങളെ 'ശുദ്ധീകരിക്കുമെന്ന്' മതവാദി പറയും;ഭക്തന്റെ വിനയം കപടവും ഉപരിതലസ്പര്ശിയുമാണെന്ന് നാസ്തികരും. മതഭക്തി ഒരാളെ കൂടുതല്‍ അന്ധനും സ്വാര്ത്ഥനുമാക്കാം. സമചിത്തതയും ആത്മനിയന്ത്രണവുമുള്ള മതവിശ്വാസി മരുഭൂമിയിലെ ജലാശയം പോലെ അത്യപൂര്‍വ്വമാണെന്ന് ഇംഗര്‍സോള്‍ നിരീക്ഷിക്കുന്നുണ്ട്.'ദൈവത്തിന് കീഴടങ്ങുന്നു', 'ദൈവത്തെ അനുസരിക്കുന്നു'- എന്നൊക്കെ മതവാദി അവകാശപ്പെടാറുണ്ടല്ലോ. ഇരമ്പിയാര്‍ത്തുവരുന്ന തീവണ്ടിയുടെ മുന്നില്‍നിന്ന് 'പൊയ്ക്കോട്ടെന്ന് കരുതി ഞാനങ്ങ് മാറിക്കൊടുത്തു'-എന്നുപറയുന്നതില്‍ അഭംഗിയുണ്ട്. 'എന്റെ മരണം ഞാന്‍ അനുവദിച്ചുകൊടുത്തിട്ടുണ്ട്' എന്നൊരു 'വിനയന്' പറഞ്ഞാല്‍ അയാളുടെ മാനസികനിലയോര്ത്ത് മറ്റുള്ളവര്‍ ദു:ഖിക്കും.
മതം അവകാശപ്പെടുന്നതിന്റെ ലക്ഷത്തിലൊന്ന് പ്രഭാവമുളളതാണ് മതദൈവമെങ്കില്പ്പോലും കീഴടങ്ങി അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. വിശ്വാസിയായാലും അവിശ്വാസിയായാലും മറിച്ചൊരു നിലപാട് അചിന്ത്യവും അസാധ്യവുമാണ്. അനിവാര്യമായത് ഔദാര്യമാകുന്നതെങ്ങനെ? അതല്ലെങ്കില്‍ മതം അവകാശപ്പെടുന്ന മഹത്വം മതദൈവത്തിനില്ല.
മതഭക്തന്റെ 'അനുസരണ'പ്രതിഫലം കാംക്ഷിച്ചുള്ള പ്രീണനഭാവമാണ്.ശരിക്കും പ്രതിഫലം കാംക്ഷിക്കുന്ന വാണിഭയുക്തിയാണയാളെ നയിക്കുന്നത്. വിനയവും അനുസരണയുമൊക്കെ മനുഷ്യര്‍ക്കിടയില്‍ മാത്രം പ്രസക്തമാകുന്ന പെരുമാറ്റരീതികളാണ്. സഹജീവിയോടുള്ള പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണവ. കല്പ്പിതശക്തിയോട് വിധേയത്വം കാണിക്കുന്നതുകൊണ്ട് സമൂഹത്തിനോ സഹജീവികള്‍ക്കോ പ്രയോജനമില്ല. മനോജന്യ കഥാപാത്രത്തോട് വിനയം കാണിക്കുന്നതുകൊണ്ട് സമൂഹത്തിനും നേട്ടമില്ല. അത് സ്വകാര്യമായ ഒരു ഗൂഢവികാരമാണ്.
ഇന്ദ്രസദസ്സിലെ സുരസുന്ദരിയെ പ്രണയിച്ചതുകൊണ്ട് ഒരാള്‍ കാമുകനാവില്ല. നെറ്റിപ്പട്ടം കെട്ടിയ കൊമ്പന് നല്ലകുട്ടിയാണെന്നും ദൈവചൈതന്യം ഉള്ളവനാണെന്നുമൊക്കെ സങ്കല്പ്പിക്കാം. പക്ഷെ ഭക്തരെ കൊമ്പില്‍ കോര്ക്കുന്നതുവരെയേ ആ ആഗ്രഹം പാടുള്ളൂ. ശിക്ഷ ഭയന്നും പ്രതിഫലം പ്രതീക്ഷിച്ചും വിനീതനാകുന്നതില്‍ ശ്രേഷ്ഠമായൊന്നുമില്ല. നന്മ ഒട്ടിച്ചുവെക്കാനാവില്ല;അത് സഹജമായുണ്ടാവണം-ദൈവമുണ്ടായാലും ഇല്ലെങ്കിലും. സാങ്കല്‍പ്പിക മേലധികാരിയെ(Imaginary Boss)മാത്രം മാനിച്ച് സഹജീവികളോട് മ്ളേച്ഛമായി പെരുമാറുന്നത് അഭിമാനകരമല്ല. ചില പ്രത്യേക ജനുസ്സിലുള്ള ഡോബര്മാന്നായ്ക്കള് ഒരു യജമാനനെ മാത്രമേ അനുസരിക്കുകയുള്ളു;അന്യരെ നിര്‍ദാക്ഷിണ്യം കടിച്ച് കീറും. ദൈവത്തെ മാത്രമേ പേടിയുള്ളു എന്ന വാചകം സഹജീവികളെ ഭയപ്പെടുത്തും. സത്യത്തില്‍ ഇതൊന്നും വിനയമല്ല മറിച്ച് ഒരിനം ഭീഷണിയാണ്.
ദൈവചിന്തയുണ്ടെങ്കില്‍ 'ഞാന്‍ എന്ന ഭാവം'മാറുമെന്നും അഹങ്കാരം കുറയുമെന്നുമൊക്കെ മതപ്രചരണമുണ്ട്. മതദൈവം കൂടെയുണ്ടെന്ന പാഴ്ചിന്ത മനുഷ്യന്റെ അഹങ്കാരവും ആക്രമാസക്തിയും വര്‍ദ്ധിപ്പിക്കുമെന്നത് അനുഭവയാഥാര്‍ത്ഥ്യം. ഭക്തി ചോദിച്ച് വാങ്ങലല്ല നന്ദി പറയലാണെന്ന മതഫലിതവും നിലവിലുണ്ട്. അങ്ങനെയെങ്കില്‍ ദൈവം നന്ദി ഭക്ഷിച്ച് ജീവിക്കുന്ന ഒരു ജീവിയാകുന്നു;കിട്ടുന്തോറും കൂടുതല്‍ വേണമെന്ന ആര്‍ത്തിക്കാരനും. ബലാല്‍സംഗവീരനും കൊലപാതകിയും ചതിയനും ആരോട് നന്ദി പറയണം? നന്ദിയും അഭിനന്ദനവും കൊതിക്കുന്ന ദൈവം ഒരു ശരാശരി മനുഷ്യനില്‍നിന്ന് എത്രയോ താഴെയാണെന്നാണ് ഷാഹിദ് ഭഗത്സിംഗ് അത്ഭുതപ്പെട്ടത്.
ദൈവം ശിക്ഷിക്കുന്നതെങ്ങനെ?
ദൈവശിക്ഷ എന്ന ആശയം നിലവാരമില്ലാത്ത മതയുക്തിയാണ്. ന്യൂനതകളുമായി മനുഷ്യരെ സൃഷ്ടിച്ചിട്ട് ആ ന്യൂനതകളുടെ പേരില്‍ അവരെ ശിക്ഷിക്കുന്നത് മഹത്തരമല്ല. പ്രകൃതിദുരന്തങ്ങള്‍ ഒരു പ്രദേശത്തെ മുഴുവന്‍ നശിപ്പിക്കും. യുദ്ധങ്ങള്‍ ,വെള്ളപ്പൊക്കം,യാത്രാദുരന്തം,പട്ടിണി,പകര്‍ച്ചവ്യാധി-ഒക്കെ എല്ലാവരും ഒരുമിച്ചേറ്റുവാങ്ങുന്നു. വാസ്തവത്തില്‍ ദൈവത്തിന് ഒരാളെയായി ശിക്ഷിക്കാനോ രക്ഷിക്കാനോ സാധ്യമല്ല. അങ്ങനെ സംഭവിക്കുന്നുമില്ല. മരണം ഒരു ശിക്ഷയായി അംഗീകരിക്കാന്‍ ആധുനികസമൂഹം വിസമ്മതിക്കും. നിയമം തൂക്കുകയര്‍ വിധിച്ചാല്‍ വിധിയുടെ സമ്മര്‍ദ്ദം കുറ്റവാളിക്ക് ശിക്ഷയായി ഭവിക്കാം. എന്നാല്‍ മുന്നറിവില്ലാതെ മൃതിയടഞ്ഞാല്‍ ശിക്ഷ സാക്ഷാത്കരിക്കപ്പെടില്ല. മരിച്ചവരുടെ അഭാവം പ്രതികൂലമായി ബാധിക്കുന്നത് ആരെയാണോ അവരാണ് ശിക്ഷിക്കപ്പെടുന്നത്. യാത്രയ്ക്കിടെ ഡ്രൈവര്‍ക്ക് ഹൃദായാഘാതം സമ്മാനിക്കുന്ന ദൈവലക്ഷ്യം വ്യക്തമാണ്. രാത്രിയില്‍ കുടുംബാംഗങ്ങളോടൊപ്പം കിടന്നുറങ്ങിയ കുടുബനാഥന് മുറിയുടെ ഭിത്തിപിളര്ന്ന് മിന്നലേറ്റ് മരിക്കുന്നു. കൂടെക്കിടന്ന ഭാര്യയും കുട്ടികളും പ്രഭാതത്തില്‍ കാര്യമറിയുന്നു! ദൈവശിക്ഷയുടെ കൃത്യതയാണിതെന്ന് മതവാദി പറയും. ആരാണിവിടെ ശിക്ഷിക്കപ്പെട്ടത്? രണ്ടായാലും മരിച്ചയാളല്ല. അയാള്‍ പോയി;അനുഭവിക്കേണ്ടത് പരേതന്റെ കുടുംബമാണ്. അപ്പോള്‍ ശിക്ഷിച്ചത് കുടുംബത്തെ. കുടുംബത്തെ ശിക്ഷിക്കാനായിരുന്നെങ്കില്‍ കുടുംബനാഥനെ കൊന്നത് നീതിയല്ല. മതദൈവത്തിന്റെ ശിക്ഷ മതദൈവത്തേക്കാള് യുക്തിഹീനമാണ്.
വിശ്വാസിയുടെ ആത്മനിഷ്ഠമായ പ്രപഞ്ചവീക്ഷണം ഇത്തരം ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കില്ല. മതതീര്ത്ഥാടകര് ദുരന്തത്തിനടിപ്പെടാം;സുരക്ഷിതമായി തിരിച്ചെത്താം. തിരിച്ചെത്തിയാല്‍ മതദൈവം വാഴ്ത്തപ്പെടും. ഒരു നടന് അവസരവും അംഗീകാരവുമില്ലാതെ പരാജിതനാകുന്നതിന്റെ കാരണം അജ്ഞാതം. എന്നാല്‍ താരമാകുന്നതോടെ ഏതെങ്കിലും മതദൈവവും താരമാകുന്നു. വിജയിയുടെ പിന്നില്‍ ദൈവമുണ്ടെന്ന് മതം പറയും. സര്‍വ്വവ്യാപിയായ മതദൈവം എല്ലാവരുടേയും പിറകിലുണ്ടാകേണ്ടതാണ്. കൊലപാതകിയും മാനഭംഗവീരനും സദാ ദൈവത്താല്‍ നിരീക്ഷിക്കപ്പെടുന്നു,നിയന്ത്രിക്കപ്പെടുന്നു. ദൈവം ഊര്‍ജ്ജം പകരാതെ അവരുടെ കൈ പൊങ്ങില്ല;ദൈവാനുവാദമില്ലാതെ കൃത്യം നടത്താനുമാവില്ല. നിന്ദിതനും പീഡിതനും പരാജിതനും വിജയിയും വിശ്വാസിയും അവിശ്വാസിയും ആ സാന്നിധ്യം അനുഭവിക്കേണ്ടതാണ്. പക്ഷെ വിജയികള്‍ പറയുന്നത് ദൈവം തങ്ങളുടെ കൂടെയാണെന്നാണ്. കൂടെയില്ലെന്ന് പരാജിതര്‍ വിലപിക്കുന്നു. 'സര്‍വവ്യാപി'യായ അവനെവിടെപ്പോയി?
നല്ലവശസിദ്ധാന്തം
മതം തിന്മയാണെന്ന് രഹസ്യമായി സമ്മതിക്കുന്നവര്‍ ഏറെയാണ്. എങ്കിലും മതത്തില്‍ ഒരുപാട് നല്ല വശങ്ങളുണ്ടെന്ന് പറയുന്നവരെ തട്ടി നടക്കാനാവാത്ത അവസ്ഥ മതാധിഷ്ഠിത സമൂഹങ്ങളില്‍ നിലവിലുണ്ട്. 'വിശ്വാസിയല്ലെങ്കിലും നന്മ കാണാന്‍ കഴിയാത്തവനല്ല' താനെന്ന് വീമ്പു പറയുന്നവരും ധാരാളം. 'മതം തിന്മയാവാം, എന്നാലും അതിന് ചില നല്ല വശങ്ങളുമുണ്ട്, അതിനാല്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല'- എന്നതാണ് ഈ നിലപാട്. കേള്‍ക്കുമ്പോള്‍ പക്വതയും ഉദാരതയും കൊണ്ട് ശ്വാസം മുട്ടുന്ന വ്യക്തിത്വങ്ങളാണിവര്‍ എന്നുതോന്നാം. പക്ഷെ ഇത് മതത്തോടു മാത്രമുള്ള ഒരനുഭാവപ്രകടനമാണെന്നതാണ് രസകരം. ഇഷ്ടം കൊണ്ടല്ല മറിച്ച് ഗതികേടുകൊണ്ടാണിത് സംഭവിക്കുന്നത്.
ശരിയാണ്, മനുഷ്യനുണ്ടാക്കിയതായതിനാല് മതം സമ്പൂര്‍ണ്ണമായും മോശമാകാന്‍ യാതൊരു സാധ്യതയുമില്ല. അനിവാര്യമായും അതിന് ചില നല്ല വശങ്ങളുണ്ടാകും;ഉണ്ടായേതീരൂ. പക്ഷെ ഒന്നാലോചിക്കുക, നല്ല വശങ്ങളുള്ളത് മതത്തിന് മാത്രമാണോ? ലോകത്തെ സകല തിന്മകള്ക്കും അധമസങ്കല്പ്പങ്ങള്ക്കും ഒരുപിടി നല്ല വശങ്ങളുണ്ടെന്നതാണ് വാസ്തവം. ഒരര്‍ത്ഥത്തില്‍ യുദ്ധത്തിനും സ്ത്രീധനത്തിനും അഴിമതിക്കും ശൈശവ വിവാഹത്തിനും ചില നല്ല വശങ്ങളുണ്ട്. കുറഞ്ഞപക്ഷം പ്രായോഗികമൂല്യമെങ്കിലും അവയ്ക്കുണ്ട്. രാഷ്ട്രനിര്‍മ്മാണത്തിനും സാമൂഹികമാറ്റത്തിനും നാസിസവും ഫാസിസവും വളരെ സഹായകരമായിരുന്നു. ഇത്രയും പ്രഹരശേഷിയുള്ള രാഷ്ട്രനിര്മ്മാണസിദ്ധാന്തങ്ങള് വേറെയുണ്ടോ എന്നുകൂടി സംശയിക്കണം.
പല നാസി ആശയങ്ങളും കടലാസിലെങ്കിലും തികച്ചും ഉദാത്തങ്ങളായിരുന്നു. പക്ഷെ നാസിസത്തെ തിരസ്ക്കരിക്കുമ്പോള്‍ കൂടെ നാമിതൊന്നും വാഴ്ത്തിപ്പാടാറില്ല. എന്തുകൊണ്ട് നല്ലവശവാദികള് മേല്‍പ്പറഞ്ഞവയിലെ നന്മ കണ്ടെത്താന്‍ മെനക്കെടുന്നില്ല? നന്മ കുറവും തിന്മ കൂടുതലുമായതിനാലാണ് നാം അവയക്കെതിരായ നിലപാട് സ്വീകരിക്കുന്നത്. എന്തുകൊണ്ട് മതത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ കൃത്യമായ ഒരു നിലപാട് അവര്‍ സ്വീകരിക്കുന്നില്ല.
മതവിഷയത്തില്‍ മാത്രം എന്തുകൊണ്ട് ഹൃദയവിശാലത പ്രകടമാകുന്നു? മതവിശ്വാസികള്‍ മതത്തിന്റെ 'നല്ലവശങ്ങള്‍' മാത്രം കാണുന്നത് മതാന്ധതയാണെന്ന് കൂട്ടിക്കോളൂ. എന്നാല്‍ വിശ്വാസികളല്ലാത്തവര്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ഉദാരത മതഭയം മൂലമാകുന്നു. നാസിസം പത്തിവിരിച്ചാടിയ കാലത്ത് പലരും ഇതുപോലെ നാസിസത്തിന്റെ നല്ലവശങ്ങള്‍ വാഴ്ത്തിപ്പാടി തങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. നാസിസം നിഷ്ക്കാസിതമായപ്പോള്‍ അതിനില്ലാത്ത കുറവുകളില്ലെന്നായി! ഇന്ന് മനുഷ്യന് ലോകത്തേറ്റവും ഭയക്കുന്നത് മതത്തേയാണ്; ഒരുപക്ഷെ അണുവായുധത്തേക്കാളുമേറെ. അമേരിക്കന്‍ സാമ്രാജ്യത്വത്തെ വരെ നാഴികയ്ക്ക് നാല്‍പ്പതു വട്ടം തെരുവില്‍ നിസ്സാരമായി വെല്ലുവിളിച്ച് വിറപ്പിക്കുന്നവര്വരെ മതമെന്ന് കേള്‍ക്കുമ്പോള്‍ കുഞ്ഞാടിനേപ്പോലെ ചൂളിപ്പോകുന്നു. മതം നിര്ദ്ദയമാണെന്ന് തിരിച്ചറിയുന്നവന് മതത്തോട് പരമാവധി ദയാലുവായി മാറുന്നു; അടിക്കുന്നവനെ തൊഴുന്നു, തൊഴുന്നവനെ അടിക്കുന്നു.
198 comments:
tracking.
tracking
സൌദിയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്കാന് തീരുമാനം ! അടുത്ത വര്‍ഷം മുതല്‍ തിരഞ്ഞെടുപ്പില്‍ മല്സരിക്കാമത്രെ !! എന്റെ ദൈവമേ , എന്തൊക്കെ കാണണം ?
Brilliant stuff!!Top notch!
Kudos!!Ravi Sr, You must publish your blogs posts as a book!!
Way to go!!!!!
ദൈവം മനുഷ്യനെ അവന്റെ രൂപത്തില്‍ ശ്രുഷ്ടിക്കുകയായിരുന്നോ അതോ, മനുഷ്യന് ദൈവത്തെ അവന്റെ രൂപത്തില്‍ സൃഷിക്കുകയായിരുന്നോ ..? :-)
ലോകജനസംഖ്യയുടെ മഹാഭുരിപക്ഷം വരുന്ന അവിവകികളെയും ചിന്താശീഷിയില്ലതവരെയും തിന്മകളില് നിന്നും അകറ്റിനിര്‍ത്താന്‍ മത ധെവവിസ്വാസം സമുഹത്തില്‍ വലിയപക് വഹിക്കുന്നില്ലേ??? ഇതിനുപകരമായി ഓരോ മനുഷ്യനേയും ചിന്ധിപ്പിച്ചു അറിവിന്റെ ഉന്നതിയില്‍ എത്തിക്കുക എന്നത് പ്രായോഗിഗമായ കാര്യമാണോ???? മാത്രമല്ല ശാരീരിക ആരോഗ്യമില്ലാത്ത ഒരുവന് എത്രമാത്രം ആരോഗ്യകരമായി ചിന്ധിക്കാന്‍ സാധിക്കും????
“മതം അര്‍ത്ഥമറിയാതെ ആലപിക്കപ്പെടുന്ന ഒരു സംഘഗാനമാകുന്നു. അത് കൈമാറിക്കിട്ടുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. “
ഞാൻ പിന്തിടരുന്നു
പ്രിയപ്പെട്ട ദിനേഷ്,
മതത്തിന് പകരം എന്ത് എന്ന ചോദ്യത്തിന് എന്തും അതിനെക്കാള്‍ ഭേദമായിരിക്കും എന്നാണുത്തരം. അവിവേകികളെകൊണ്ട്. ചിന്തിപ്പിച്ച് തിന്മ ഇല്ലാതാക്കാന്‍ മതത്തിന് സാധിച്ചിരുന്നെങ്കില്‍ കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും അത്തരക്കാരുടെ എണ്ണത്തില്‍ നല്ല കുറവ് വരേണ്ടതാണ്. നേരേമറിച്ച് മതാധിപത്യമുള്ള സമൂഹം അടിമുടി ജീര്ണ്ണിക്കുന്നതായാണ് നാം കാണുന്നത്. ഇത്രയും മതസ്വാധീനം ഉണ്ടായിട്ടും കേരളത്തിലെ പത്രങ്ങള്‍ കൊലപാതകം, മാനഭംഗം, അഴിമതി...തുടങ്ങിയവയുടെ വാര്‍ത്തകളാല്‍ നിറഞ്ഞുകവിയുന്നത് കാണുക. ജയിലില്‍ ചെന്നാല്‍ അവിടെയും മതവിശ്വാസിയല്ലാത്തവരെ അധികം കാണുന്നില്ല. മനുഷ്യനെ കൂടുതല്‍ സങ്കുചിതചിന്താഗതിക്കാരനും അവിവേകിയും ക്രിമിനലുമാക്കുന്ന നിരവധി ഘടകങ്ങള്‍ മതത്തിലുണ്ട്.മറിച്ചുള്ളതെല്ലാം കഴന്വില്ലാത്ത മതനുണകളാകുന്നു. മതം പഠനത്തിന് വിധേയമാക്കിയാല്‍ ഇത് വ്യക്തമാകും. മനുഷ്യന്റെ നന്മകള് പൂര്‍ണ്ണമായും റദ്ദുചെയ്യാന്‍ മതത്തിന് സാധിക്കാത്തതിനാല്‍ കുറേ മനുഷ്യര്‍ ഇന്നും മതവിശ്വാസികളായിട്ടും നന്മയുള്ളവരായി തുടരുന്നു.
പ്രിയപ്പെട്ട വിപിന്‍,
മതത്തിന് എത്ര നാള് സ്ത്രീകളെ പീഡിപ്പിക്കാനാവും? അവര്‍ക്കു മടുത്തു തുടങ്ങിക്കാണും. എല്ലാത്തിനും ഒരു പരിധിയില്ലേ?!
"മതവിഷയത്തില്‍ മാത്രം എന്തുകൊണ്ട് ഹൃദയവിശാലത പ്രകടമാകുന്നു? മതവിശ്വാസികള്‍ മതത്തിന്റെ 'നല്ലവശങ്ങള്‍' മാത്രം കാണുന്നത് മതാന്ധതയാണെന്ന് കൂട്ടിക്കോളൂ. എന്നാല്‍ വിശ്വാസികളല്ലാത്തവര്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ഉദാരത മതഭയം മൂലമാകുന്നു."
പുരോഗതിയുണ്ട്. ഗലീലിയോവില് നിന്ന് ബ്രൂണോയിലേക്ക് ഇനി എത്ര ദൂരം?
ഒരു പ്രശസ്ത മലയാള നടി സിനിമയിൽ വന്ന് താരമയ കാലം..ഒരു മാധ്യമ പ്രവർത്തകൻ അവരോട് ചോദിച്ചു; ഏത് ദൈവത്തിലാണ് വിശ്വസിക്കുന്നത് എന്ന്. അതിനു അവർ പറഞ്ഞത് മുൻപ് ക്രൈസ്റ്റിൽ മാത്രമയിരുന്നു വിശ്വാസം ഇപ്പോൾ ക്രഷ്ണനും, ശിവനും, അള്ളാഹുവും ഇഷ്ട ദൈവങ്ങളാണെന്നാണ്. ഇനി അതിന്റെ പേരിൽ മറ്റു മതങ്ങളിൽ നിന്നുമുള്ള ആരാധരുടെ എണ്ണം കുറയരുതല്ലോ എന്ന ചിന്തയായിരിക്കും അവരെ അങ്ങിനെ പറയാൻ പ്രേരിപ്പിച്ചത്. അതും ഒരു തരത്തിലുള്ള മതഭയം തന്നെ!
ഒന്നാം ദിവസം ദൈവം മണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു രണ്ടാം ദിവസം മനുഷ്യന് കല്ലുകൊണ്ട് ദൈവത്തെയും .
ദിവ്യല്ഭുതം എന്ന വിത്ത് വളരുന്നത് അജ്ഞത എന്ന മണ്ണിലാണ് .മതങ്ങള്‍ക്ക് പറയാനുള്ളത് ദിവ്യാത്ഭുതങ്ങളുടെ കഥകള്‍ മാത്രമല്ലേ ?
ഗുരു നിത്യചൈതന്യ യതി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ,ആയിരം തവണ കൃഷ്ണാ എന്ന് വിളിച്ചാല്‍ മാത്രം പ്രീതിപ്പെടുന്ന കൃഷ്ണനെ ഞാന്‍ അധമന് എന്ന് വിളിക്കും .ടാഗോര്‍ പാടി ",ഹേ ,പൂജാരീ ,അങ്ഖേം ഖോല്‍കര്‍ ജരാ ദേഖ് തോ സഹീ തേരാ ദേവത ദേവലായ് മേഇന്‍ നഹീ ഹായ് .ജഹാം കിസ്സാന്‍ ഖേതീ കാര്‍ രഹെ ഹായ് മജ്ധൂര് പതര് തോട്കര്‍ രസത തയ്യാര്‍ കാര്‍ രഹെ ഹായ് ധൂപ് ബര്‍സത് കോ തപ്തെ ജൂല്സ്തെ ഹായ്.ഹായ് പൂജാരീ , തേരാ ദേവത വഹാം ഖടാ ഹായ് .
പണ്ട് സ്കൂളില്‍ പഠിച്ച ഒരു മലയാളം കഥ ഓര്‍മയില്‍ വരുന്നു .(ഇന്ന് അത്തരം ഒരു കഥ പാഠപുസ്തകത്തില്‍ വരില്ല എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാനെല്ലോ ).ആദമിന്റെ മകന് അബുവിന്റെ കഥ ,ആ നാട്ടിലെ സര്‍വ ജനങ്ങള്‍ക്കും സഹായിയായ അബു,അസരനര്ക്കും അലമ്ബഹീനര്ക്കും അതാനിയായ അബു , ഒരു ദിവസം സ്വപ്നത്തില്‍ ഒരു മാലാഖ യെ കാണുന്നു .മാലാഖയുടെ കയ്യില്‍ ഒരു പുസ്തകം ഉണ്ട് .അബു മാലാഖയോട് ചോദിച്ചു എന്താണ് കയ്യില്‍ ?മാലാഖ അബുവിനോട് പറഞ്ഞു ഞാന്‍ ദൈവത്തെ ഇഷ്ടപ്പെടുന്നവരുടെ പേരുകള്‍ എഴുതുകയാണ് .അബു പുസ്തകത്തിലേക്ക് നോക്കി , തന്റെ പേര് അതില്‍ കണ്ടില്ല .പിറ്റേ ദിവസം സ്വപ്നത്തില്‍ വീണ്ടും മാലാഖ വന്നു .കയ്യില്‍ പുസ്തകം ഉണ്ട് .അബു ചോദിച്ചു ,എന്താ എഴുതുന്നത്?മാലഖ് പറഞ്ഞു ഞാന്‍ ദൈവം ഇഷ്ടപ്പെടുന്നവരുടെ പേരുകള്‍ എഴുതുകയാണ് . അബു പുസ്ടകതിലേക്ക് പാളി നോക്കി , ആദ്യത്തെ പേര് തന്നെ ആദമിന്റെ മകന് അബു എന്നായിരുന്നു.
"അമേരിക്കന്‍ സാമ്രാജ്യത്വത്തെ വരെ നാഴികയ്ക്ക് നാല്‍പ്പതു വട്ടം തെരുവില്‍ നിസ്സാരമായി വെല്ലുവിളിച്ച് വിറപ്പിക്കുന്നവര്വരെ മതമെന്ന് കേള്‍ക്കുമ്പോള്‍ കുഞ്ഞാടിനേപ്പോലെ ചൂളിപ്പോകുന്നു. "
മതത്തിനു കാലത്തിന്റെ വഴിയരുകില്‍ നിന്നും അടിച്ചു കിട്ടിയ ലോട്ടറിയല്ലേ ഈ ജനാധിപത്യം !! ഹ ഹ! പിന്നെ എങ്ങനെ ചൂളാതെ നേരെ നിവര്‍ന് നില്ക്കും ..? കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്ന് പൊതു യാഥാര്‍ത്ഥ്യം , കയ്യൂക്കും ആളൂക്കും കൂടിയായാല്‍ അവന് കാര്യക്കാരന്‍ എന്ന്നതു ജനാധിപത്യ യാഥാര്‍ത്ഥ്യം !!
പ്രിയ Dinesh ,
അവിവേകിളും ദുഷ്ടന്മാരും ആയി മാറിക്കഴിഞ്ഞവര്‍ ദൈവത്തെക്കാളും കൂടുതല്‍ പോലീസിനെയും നിയമത്തെയുമാണ് പേടിക്കുന്നത് എന്നാണ് നമുക്ക് പ്രായോഗികമായി കാണാന്‍ കഴിയുന്നത് .പിന്നെ മരണം കഴിഞ്ഞു 'മേലേക്ക്' പോയാല്‍ പണി കിട്ടും എന്നാ ഭയം സാധുക്കള്‍ ആയ ചില പാവം ക്രൂരന്മാര്‍ക്കുണ്ടായെകം ..പക്ഷെ അവിടെയും സ്വന്തം ദൈവത്തിനെ സന്തോഷിപ്പികുക എന്നതാണ് ലക്ഷ്യം .. സ്വന്തം ദൈവത്തിനു തതപര്യമില്ലാത്ത വിഷയങ്ങളില്‍ (ഉദാ അന്യ ദൈവ വിശ്വാസിയുടെ കാര്യം ) ശകലം നെറികേട് കാണിക്കുന്നത് കൊണ്ട് വലിയ പ്രശ്നം ഒന്നും വരുമെന്ന് കരുതാന്‍ വയ്യ .കാരണം സ്വതം ദൈവത്തിനു ഒരു പക്ഷെ അതില്‍ സന്തോഷമാകാനും മതി .( ഉദാ : എന്റെ മതക്കാരനും വേറെ ഒരു മതക്കാരനും കൂടി അടി കൂടുന്നു .. ന്യായം അന്യ മതക്കാരന്റെ ഭാഗത്താണ് .. പക്ഷെ ഞാന്‍ എന്റെ മതക്കാരനെ സുപ്പോര്‍ത്ടു ചെയ്യുമ്പോഴാണ് ഞാന്‍ എന്റെ ദൈവത്തെ അനുസരിച്ച് എന്ന് എനിക്ക് തൃപ്തി വരിക )
ഇനി അടിസ്ഥാന പ്രശ്നത്തിലേക്ക് വന്നാല്‍ , ഇവിടെ എങ്ങനെ ആണ് അവിവേകികളും ക്രൂരന്മാരുടെയും എണ്ണം കൂടി വരുന്നത് ? അടിസ്തനാനപരമായി മാനവികത വിദ്യാഭ്യാസം എന്നാ സംഗതി വേണ്ട രീതിയില്‍ നടത്ത്തപ്പെടാതാകുമ്പോള്‍ അആനല്ലോ ഇത് സംഭവിക്കുക .അതായത് പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യാന്‍ ശീലിച്ച ഒരു തലമുറയെ ശ്രുഷ്ടിക്കുന്ന പ്രവൃത്തി നടക്കെണ്ടാതയിട്ടുണ്ട് .. പരസ്പര ബഹുമാനം ഉണ്ടെങ്കില്‍ പരസ്പരം അധികാരം സ്ഥാപിക്കുന്നതും അപരനെ ചൂഷണം ചെയ്യുന്നതും സ്വാഭാവികമായി മനസ്സില്‍ നിന്നും നീക്കപ്പെടും .. അതായത് തന്റെ കൂടെ സമൂഹം പങ്കിടുന്നവന് തന്നെപ്പോലെ തന്നെ യോഗ്യനായ ഒരു മന്ഷ്യന് ആണ് താന്‍ പ്രത്യേകം തിരയാഞ്ഞെടുക്കപ്പെട്ടവാന്‍ (പാരംബര്യതാലോ , ദൈവീകമായ തീരുമാനതാലോ ) അല്ല എന്നാ ബോധം അടിസ്ഥാനപരംമായി വളര്‍ന്നു വരേണ്ടതയിടുണ്ട് .. എന്നാല്‍ ആരാണ് ഇത്തരത്തില്‍ ഉള്ള ബോധാനതിനു തടസ്സം നില്‍ക്കുന്നത് ? തന് ജനിച്ചു വീഴുന്ന പാരമ്പര്യം , മതം മറ്റവന്റെപാരമ്പര്യം മതം എന്നിവയെക്കാള്‍ മേന്മയുട്ടതാനെന്നും , അതാണ് യഥാര്‍ത്ഥ സത്യമെന്നും , അതില്‍ വിശ്വൈക്കുന്നത് /അത് അനുഭവിക്കുന്നത് കൊണ്ട് കൊണ്ട് താന്‍ മറ്റവനെക്കാള്‍ മികച്ചവന്‍ ആണ് എന്നും അക്കാരനതാല്‍ അവന് എനിക്ക് കീഴ്പ്പെടുന്നത് സ്വാഭാവിക ന്യായമാണെന്നും ഉള്ള ബോധമാണ് അവനു ലഭിക്കുന്നത് ..
അതെ സമയം മതമില്ലാത്ത ജീവന് തനിക്കെന്ന പോലെ അവനും അങ്ങനെതന്നെ ആണെന്നും അങ്ങനെ വരുമ്പോള്‍ താനും അവനും തമ്മില്‍ പറയത്തക്ക ഭേദമില്ലെന്നും ഉള്ള സഹോദര ചിന്തക്ക് സാധ്യത തെളിയുകയാണ് .. മനുഷ്യ സ്നേഹത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ആണ് ഇതിലൂടെ ഒരു കുട്ടിക്ക് ലഭിക്കുന്നത് ..എന്നാല്‍.............................ആ പഠനം ഇവിടെ നടക്കുന്നില്ലല്ലോ ..ആരാണ് കാരണക്കാര്‍ ..? ആരാണ് ഭേദ ചിന്തയുടെ , വിദ്വേഷത്തിന്റെ വിത്ത് ഇളം മനസ്സുകളില്‍ പാകുന്നത് ..?
Dear Prof.
While searching for articles on 'relativity'. I stumbled upon an unsuspecting link. The extend of manipulation is unbelievable.
http://www.speed-light.info/gravitational_time_dilation.htm
Thanks
Anil
well said
ChethuVasu said...
( ഉദാ : എന്റെ മതക്കാരനും വേറെ ഒരു മതക്കാരനും കൂടി അടി കൂടുന്നു .. ന്യായം അന്യ മതക്കാരന്റെ ഭാഗത്താണ് .. പക്ഷെ ഞാന്‍ എന്റെ മതക്കാരനെ സുപ്പോര്‍ത്ടു ചെയ്യുമ്പോഴാണ് ഞാന്‍ എന്റെ ദൈവത്തെ അനുസരിച്ച് എന്ന് എനിക്ക് തൃപ്തി വരിക )
ഒരു ജനതയോടുള്ള നിങ്ങളുടെ വിരോധം അവരോട് അക്രമം ചെയ്യുന്നതിലേക്ക് നിങ്ങളെ പ്രേരിപ്പിക്കരുത് (വിശുദ്ധ ഖുര്‍ആന്‍)
വാസൂ,
നിങ്ങള്‍ ഊഹാപോഹങ്ങളെ പിന്തുടരരുത്. ഊഹാപോഹങ്ങളില്‍ അധികവും വ്യാജമാകുന്നു (വിശുദ്ധ ഖുര്‍ആന്‍)
Dear Kalkki,
നിങ്ങള്‍ ഊഹാപോഹങ്ങളെ പിന്തുടരരുത്. ഊഹാപോഹങ്ങളില്‍ അധികവും വ്യാജമാകുന്നു (വിശുദ്ധ ഖുര്‍ആന്‍)
.....
What are the criteria’s to be followed.... to distinguish original and duplicate verses?. kindly advise.
Dear Sajnabur,
are you talking about Qur'an? what do you mean by duplicate verses?
Dear Kalkki,
No. am not talking about Quran. No doubt in its verses because its unchanged. Talking about your point of view.
From your above mentioned “ഊഹാപോഹങ്ങളില്‍ അധികവും വ്യാജമാകുന്നു (വിശുദ്ധ ഖുര്‍ആന്‍)” text inside bracket says… these words are form Quran. Am I correct?
It says majority of “ഊഹാപോഹങ്ങള” is fake but some “ഊഹാപോഹങ്ങള” is true. Right?...my doubt is What is the meaning of “ഊഹാപോഹങ്ങള” and how can we distinguish the fake and original “ഊഹാപോഹങ്ങള”?.
From your point of view what Quran means from the word “ഊഹാപോഹങ്ങള” Hope my explanation is clear.
Dear Sajnabur,
Yes, your explanation is clear.
ഊഹിച്ചു പറയുന്ന കാര്യങ്ങളില്‍ ചിലത് ശരിയുമാകാറുണ്ടല്ലോ. എന്നാല്‍ ശരിയാകാനുള്ള സാധ്യത വളരെ വിരളമാണ്. അക്കാര്യമാണ് ഇവിടെ ഖുര്‍ആന്‍ പറഞ്ഞത്. ചില ഊഹങ്ങള്‍ ശരിയായേക്കാം എന്നതുകൊണ്ട് ശരിയായ ഊഹങ്ങള്‍ കണ്ടു പിടിച്ച് അതിനെ സ്വീകരിക്കണം എന്ന ധ്വനി ഈ വാക്യത്തിനില്ല. മറിച്ച് ഊഹങ്ങള്‍ അധികവും കളവാണ് അതുകൊണ്ട് എല്ലാ ഊഹങ്ങളും ഉപേക്ഷിക്കണം എന്നാണ് ഖുര്‍ആന്‍ പറയുന്നത്.
Dear Kalkki,
Clear now……Thank you.
സ്വാമി ചിന്മയാനന്ദയെ കാണാന്‍ ഒരിക്കല്‍ ഒരു സ്ത്രീയും മകനും കൂടി ചെന്നു.സംസാരശേഷം ആ സ്ത്രീ സ്വാമിയോട് പറഞ്ഞു "സ്വാമി അവിടുന്ന് എന്റെ മകന്റെ തലയില്‍ കൈ വച്ച് അനുഗ്രഹിക്കണം".അതിനു സ്വാമിജി ഇങ്ങനെ മറുപടി പറഞ്ഞു അത്രെ "അവന്റെ തലയില്‍ കൈ വയ്ക്കുന്നത് കൊണ്ട് തലയില്‍ പുരട്ടിയ എണ്ണ എന്റെ കയ്യില്‍ പുരളും എന്നല്ലാതെ മറ്റൊരു പ്രയോജനവുമില്ല ".ഇവിടെ ഓരോ ആള്‍ദൈവങ്ങള്‍ ആരാധകരെ പല രീതിയില്‍ 'അനുഗ്രഹിക്കാന്‍'കഷ്ടപെടുകയാണ്.
<>
നാട്ടില്‍ നിയമം ഇല്ലാത്ത സ്ഥിതി ആയിരുന്നെങ്കില്‍ എല്ലാ ഡോബര്മാന്മാരും പരസ്പരം കടിച്ചു കീറി ചത്തേനെ !!
ഊഹത്തെ പിന്‍പറ്റരുത് . യുക്തിയോടു കൂടി സമീപിക്കുക മതത്തെയും വിശ്വാസത്തെയും . പ്രുഷ്ട്ടത്തില് അടിക്കുന്നവരുടെ രാജഭക്തി ദൈവത്തുനു ആവശ്യമില്ല ദൈവം അവനെ അംഗീകരിച്ചു കൊള്ളണം എന്ന് രാജാവിനെ പോലെ പറഞ്ഞിട്ടുമില്ല നിങ്ങള്‍ ചിന്തിക്കുക ( ചിന്തിക്കാനുള്ള വസ്തുതകള്‍ നമുക്ക് മുന്നില്‍ ഒരു പുസ്തകം പോലെ തുറന്നു വച്ചിരിക്കുന്നു അതൊക്കെ നോക്കിയും മനസ്സിലാക്കിയും മാത്രം നീ എന്നെ അന്ഗീകരിച്ചാല്‍ മതി എന്ന് മാത്രമാണ് ദൈവം പറഞ്ഞത് ) എന്ന് പറയുമ്പോള്‍ തന്നെ അവിടെ യുക്തിക്ക് സ്ഥാനമുണ്ട് എന്നാണു മനസ്സിലാവുക .....
മതവിശ്വാസം ഒരിക്കലും മാനവികതയെ അംഗീകരിക്കില്ല .മാനവികത എന്നാല്‍ എല്ലാ മനുഷ്യരെയും എല്ലാ അര്‍ത്ഥത്തിലും സമ ഭാവനയോടെ കാണാന്‍ കഴിയുന്ന ഒരു മാനസിക അവസ്ഥയാണ് .എല്ലാ മതങ്ങളും തങ്ങളുടെ ഗ്രൂപ്പില്‍ പെട്ട ആളുകളെ മാത്രം പൂര്‍ണമായും അംഗീകരിക്കുകയും പലപ്പോഴും മറ്റു സാമൂഹിക സമ്മര്‍ധങ്ങളുടെ ഫലമായി അന്യ മതസ്ഥരെ അംഗീകരിക്കുന്നതായി ന്ടിക്കുകയുമാണ് ചെയ്യുന്നത് .
i think all are fighting each other without knowing what thier religion says.If one individual understands and love their religion truthfully no problem will exists.
മതങ്ങള്‍ മാനവികതയെ അംഗീകരിക്കണം എങ്കില്‍ തന്റെ മതം മറ്റേതു മതവും പോലെയേ ഉള്ളൂ തന്റെതിനു വിശേഷിച്ചു പ്രത്യകത ഒന്നുമില്ല എന്ന് ഒരു മതവിശ്വാസി ചിന്തിക്കേണ്ടി വരും ... അങ്ങനെ ചിന്തിച്ചാല്‍ , തന്നെപ്പോലെ അന്യമത വിശ്വാസിക്കും ഒരേ പോലെ മാനവികമായ ഔന്നത്യം ഉണ്ട് എന്ന് സംമാതിക്കെണ്ടാതായി വരും ..അതായയത് തന്റെ മതം തനിക്കു കൂടുതല്‍ മാനവീയമായ മേന്മ നല്‍കുന്നില്ല എന്ന് അന്ഗീകരിക്കെണ്ടാതായി വരും ..അങ്ങനെയായാല്‍ സ്വമതത്തിന്റെ പ്രാധാന്യം , ഔന്നത്യം എന്നിവ തന്നെ ഇല്ലതാകുമല്ലോ .. .. നടപ്പുള്ള കാര്യമാണോ ..?
തന്റെ മതം മറ്റു മതങ്ങലെക്കള്‍ മേല്ത്തരമെന്നും ( മേല്‍ത്തരം എന്ന് മാത്രമല്ല -ബാക്കിയുള്ളവ എല്ലാം "പൊട്ട തെറ്റ് "- "മഹാ മോശം " ചായ് !! മണ്ടന്മാര് !!!) എന്നാ കാഴപ്പാടില്‍ നിന്നാണ് തന്റെ മതത്തോടു വിധേയത്വം , സ്നേഹവും , ആരാധനയും , എന്നിവയും ഒരാളില്‍ ഉണ്ടാകുന്നത് ..അത് കൊണ്ട് തന്നെ തീര്‍ത്തും മാനവീയമായ കാഴ്ചപ്പാട് വിശ്ശ്വാസിക്ക് അലഭ്യമാണ് .. കൂടി വന്നാല്‍ ഒരു ഔദാര്യം എന്നാ നിലക്കോ , ഉയര്‍ന്ന നിലയില്‍ ഉള്ള മനുഷ്യന് എന്നാ രീതിയില്‍ തമ്മില്‍ താണവരോട് കാണിക്കുന്ന പരിഗണന ( patronising ) എന്നാ നിലയിലോ മാത്രമേ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് അന്യ മത വിശ്വാസികളോട് ഇടപെടാന്‍ കഴികയുള്ളൂ .. ഇടപെടലുകള്‍ എല്ലാം മേന്മയുള്ളവന്‍ എന്ന് സ്വയം ധരിക്കുന്നവന് മേന്മയില്ലത്തവര്‍ എന്ന് അവന് മുന്‍വിധിയോടു കൂടി കാണുന്നവരോട് ചെയ്യുന്ന കാരുണ്യമാകുന്ന " ഭിക്ഷയായെ " വരികയുള്ളൂ ..മാനവീയമായ തുല്യതാ ബോധം അവിടെ മരീചികയായി തുടരുക തന്നെ ചെയ്യും ..!!
(ഇവിടെ പറഞ്ഞത് യഥാര്‍ത്ഥ വിശ്വാസിയുടെ (ideal ) കാര്യമാണ് , എന്നാല്‍ പ്രായോഗികമായി ഓരോ വിശ്വാസിയും സ്വാനുഭാവങ്ങളിലൂടെ മനസ്സിലാക്കുന്നത് ,മനുഷ്യന്റെ നന്മ , സ്വഭാവ ഗുണം , വ്യക്തിത്വം എന്നിവ മതദായകങ്ങളോ ഏതെങ്കിലും മതത്തിന്റെ കുത്തകയോ അല്ല എന്ന് തന്നെയാണ് ..അത് കൊണ്ട് തന്നെ , തന്റെ വിശ്വാസത്തെ ദുര്‍ബലപ്പെടുതിക്കൊണ്ട് ഓരോ വിശ്വാസിയും മറ്റു മത വിശ്വാസികളുടെ നന്മ , മനവീയത എന്നിവ തിരിച്ചറിയുന്നുണ്ട് , അന്ഗീകരിക്കുന്നുണ്ട് .. യഥാര്‍ത്ഥത്തില്‍ ഒരു വിശ്വാസിയും താന്താങ്ങളുടെ മതത്തിനെതിരെ ചെയ്യുന്ന തുടര്‍ച്ചയായ സമരത്തിന്റെ ഫലങ്ങളാനിവ- മതങ്ങള്‍ക്കെതിരെ സമരം ചെയൂന്നതു യുക്തിവാദികള്‍ മാത്രമാണു എന്ന് ഒരു പൊതു ധാരണയുണ്ട് , യഥാര്‍ത്ഥത്തില്‍ എല്ലാ വിശ്വാസികളും അത് തന്നെയാണ് നിത്യ ജീവിതത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നത് )
computego said:>>i think all are fighting each other without knowing what thier religion says.If one individual understands and love their religion truthfully no problem will exists.<<
ഇത് ഒരു തെറ്റായ കാഴ്ചപ്പാടാണ് .മതങ്ങളുടെ ,മത ഗ്രന്ഥങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്നാല്‍ ഈ വാദഗതികള്‍ തീര്‍ത്തും തെറ്റാണെന്ന് ആര്‍ക്കും ബോധ്യപ്പെടും .
അത് കൊണ്ട് തന്നെ തീര്‍ത്തും മാനവീയമായ കാഴ്ചപ്പാട് വിശ്ശ്വാസിക്ക് അലഭ്യമാണ് .. >>>
പ്രിയ വാസു,
'അലഭ്യം'-
പേറ്റന്റ് കയ്യോടെ തന്നേക്കട്ടേ?!
പ്രിയപ്പെട്ട രവി ചന്ദ്രന് സര് ,
മതം എന്ന സിമന്റു ചട്ടിയില്‍ ഒന്നുമില്ല എന്നറിഞ്ഞിട്ടും, എന്തെല്ലാമോ ഉണ്ട് എന്ന് സാധാരണക്കാരായ ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു മതത്തെ ഒരു വന്‍ വ്യവസായമാക്കി, സ്വാര്‍ത്ഥ മുതലെടുപ്പ് നടത്തുന്ന, പാവങ്ങളെ മതത്തിന്റെ പേരില്‍ കൊള്ളയടിച്ചു കോടികള്‍ ലാഭമുണ്ടാക്കുന്ന, ട്രസ്റ്റ് എന്ന പേരില്‍ രൂപീകരിച്ചു ഒരു പൈസ പോലും വരുമാന നികുതി അടക്കാതെ സര്‍ക്കാരിനെ വഞ്ചിക്കുന്ന, മത നേതാക്കന്മാരെ ക്കുറിച്ച് സാറിന്റെ അഭിപ്രായം എന്താണെന്ന് വിശദമാക്കിയാല്‍ കൊള്ളാം....!!!
പ്രിയപ്പെട്ട ഹരിജിത്ത്,
വെടിപൊട്ടിച്ചിട്ട് 'ഠോ!! എന്നുകൂടി പറയണോ?!!
മതം ഒരു പരാദമാകുന്നു. അദ്ധ്വാനിക്കുന്നവന്റെ മുന്നില്‍ ലോകവ്യാപകമായി വിരിച്ചിട്ടിരിക്കുന്ന ഒരു തോര്ത്താണത്. സാധാരണ ഭിക്ഷക്കാര് കരുണ ഉണര്‍ത്തി ഭിക്ഷ യാചിക്കുമ്പോള്‍ മതം മനുഷ്യനെ പേടിപ്പെടുത്തി തട്ടിപ്പറിക്കുകയാണ്. ജനിക്കുമ്പോഴും ജീവിക്കുമ്പോഴും മരിക്കുമ്പോഴും മനുഷ്യന് നേര്‍ക്ക് മതകരങ്ങള് നീണ്ടുചെല്ലുന്നു. കൊടുക്കണം, കൈ നിറഞ്ഞില്ലെങ്കില് മതം കോപിക്കും. ദൈവത്തിന്റെ ദ്രംഷ്ടകള്‍ ചൂണ്ടിക്കാണിക്കും.
Sir,
I am posting your article in FB with your kind permission..!! Let us see the reactions..!!
tracking
മനുഷ്യന് വരം കൊടുത്തു..!
മണ്ണില്‍ ദൈവം ജനിച്ചു വീണു..!
സൈന്ധവദേശത്തോ...?
നൈലിന്റെ കരയിലോ..? ഏതോ-
സൌഗന്ധികപ്പൂവനത്തില് വെച്ചോ..?
മനുഷ്യന് വരം കൊടുത്തു..!
മണ്ണില്‍ ദൈവം ജനിച്ചു വീണു..!
എത്രയോ വേദങ്ങള്‍..!
എത്രയോ രൂപങ്ങള്‍...!
അത്രമേല്‍ നൈതികഭാവനകള്...!
വിണ്ചുമര്പ്പാളിയില് മിന്നിത്തിളങ്ങുമാ -
പൊന്താരകങ്ങളും,പൂന്തിങ്കളും
മണ്ണിലെ പുല്‍ക്കൊടി പോലും
വിടര്‍ത്തിയ മന്നവനെങ്കിലും
ഒരു പിടിപ്പൂവിന്റെ അര്‍ച്ചനയേല്‍ക്കുവാന്‍
പല വാഴ്ത്തിപ്പാടലിന് സുഖം നുകരാന്‍
ഉഴലുന്ന കല്യാണരൂപന്റെ ദൈന്യമാം-
കരളിന്റെ നൊമ്പരമാരറിവൂ..?
കദനത്തിന്നാഴവും ആരറിവൂ..?
ഈശ്വരൻ എന്തെന്ന് അറിയാൻ പോലും ഒരു ശ്രമം നടത്താത്ത നെറിവുകെട്ട പൌരോഹിത്യത്തിനു വഴങ്ങി മതവെറിപൂണ്ടലയുന്ന മനുഷ്യർ.....ഈശ്വരനിൽ നിലകൊള്ളുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ മതങ്ങളുടേ ചട്ടക്കൂടിൽ നിയമം ഇറക്കി തരുന്ന ഈശ്വരനെ നംബി കാലം കഴിക്കുന്ന വിഡ്ഡിക്കൂശ്മാണ്ഡങ്ങൾ......ജലത്തിൽ നിന്നുകൊണ്ട് ജലമന്വേഷിക്കുന്നവർ തന്നെ എല്ലാ മതവാദികളും............!!!
പ്രിയപ്പെട്ടവാസൂ,
വാസു ദൈവം ഇല്ല എന്നു വിശ്വസിക്കുന്നു.
ഞാന്‍ ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നു.
ദൈവം ഉണ്ട് എന്നുള്ള എന്റെ വിശ്വാസം ശരിയാണെന്ന് വാസു സമ്മതിക്കുന്നുണ്ടോ?
ഇതിന്റെ മറുപടി അറിഞ്ഞിട്ടു വേണം വാസുപറഞ്ഞുവെച്ച ബാക്കി കാര്യങ്ങളിലേക്കു കടക്കാന്‍.
പ്രിയപ്പെട്ട ഷിബുരാജ്,
സുസ്വാഗതം. കവിത കൊള്ളാലോ. ഭാവന നൈതികം തന്നെയായിരുന്നുവോ?! You imagine to explore, you imagine to exploit.
പ്രിയപ്പെട്ട മയില്‍പ്പീലി,
ബ്ളോഗിലേക്ക് സ്വാഗതം.
രണ്ട് കൊച്ചുകഥകൾ പറയട്ടെ, പണ്ട് കേട്ടതാണ്, പലരും ഇത് കേട്ടിട്ടുമുണ്ടാവും.
ഒരിടത്തൊരു പൂജാരിയുണ്ടായിരുന്നു, ഒരു അമ്പലത്തിൽ ശാന്തി അദ്ദേഹത്തിന്റേതാണ്. ഒരിക്കൽ അമ്പലത്തിനടുത്തായി ഒരു പൂച്ചയെ കണ്ടു, അദ്ദേഹം അതിനല്പം പാല് കൊടുത്തു. ആ പൂച്ച പിന്നീട് ദിവസവും അമ്പലത്തിനടുത്തേക്ക് വന്നുതുടങ്ങി. പൂജാരി ദിവസവും പൂച്ചയ്ക്ക് പാലുകൊടുക്കാനും. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരു ചെറുപാത്രത്തിൽ അദ്ദേഹം അല്പം പാല് കൊണ്ടുപോകും, പൂച്ചയ്ക്ക് കൊടുക്കും, തന്റെ പൂജാപരിപാടികൾ തുടങ്ങും.
ഒരുദിവസം പൂജാരി തന്റെ മകനേയും കൂടെക്കൂട്ടി, പൂജാപരിപാടികൾ കണ്ട് പഠിക്കട്ടെ എന്ന് കരുതി. മകൻ കാണുന്നത് ആദ്യം തന്നെ പൂജാരി പൂച്ചയ്ക്ക് പാലുകൊടുക്കുന്നതാണ്.
കാലം കുറച്ച് മുന്നോട്ട് പോയപ്പോൾ പൂജാരിയ്ക്ക് വയ്യാതായി, ശാന്തിപ്പണി മകനെ ഏൽപ്പിച്ചു. മകൻ അമ്പലത്തിൽ ചെന്നുനോക്കിയപ്പോൾ പൂച്ചയെ കാണാനില്ല. (ആ പൂച്ച പണ്ടേ ചത്തുപോയിരുന്നു)
മകൻ പൂച്ചയെ അന്വേഷിച്ച് നടപ്പായി…..
ഒരു പ്രസിദ്ധക്ഷേത്രത്തിൽ മലകയറും വഴിയിൽ ഒരിടത്ത് എല്ലാവരും നമസ്കരിക്കാറുണ്ടത്രെ. മുൻപൊരിക്കൽ ഒരാൾ (സംഘത്തലവനോ മറ്റോ ആയിരിക്കാം) തട്ടിത്തടഞ്ഞ് കമിഴ്ന്നടിച്ച് വീണതാണ് ഈ ആചാരത്തിന് തുടക്കം.
പ്രിയ കല്‍ക്കി ,
കല്‍ക്കി ഒരു വിശ്വാസിയാണ് എന്ന് കല്‍ക്കി വിശ്വസിക്കുന്നു എന്നാണ് കല്‍ക്കിയെ മനസ്സിലാക്കുമ്പോള്‍ ഞാന്‍ കാണുന്നത് ..അതില്‍ കൂടുതല്‍ ഒരാളെ മനസ്സിലാകാന്‍ സാധിക്കില്ല , അയാള്‍ പറയുന്നത് മുഖ വിലക്കെടുക്കുകയെ നിവൃത്തിയുള്ളൂ .. പൊതുവില്‍ മറ്റുള്ളവരെ ബഹുമാനിക്കാനും അവരുടെ വാക്കുകളെ മുഖവിലക്കെടുക്കാനും ധാര്‍മികമായി നമ്മള് ബാദ്ധ്യസ്തര്‍ ആണല്ലോ ... വിശ്വാസം ഇല്ലാത്ത ഒരാള്‍ക്കും താന്‍ വിശ്വാസിയാണ് എന്ന് വേണമെങ്കില്‍ പറയാവുന്നതാണ് .എന്നാലും പൊതുവില്‍ ഒരാളെ വിശ്വസിക്കുന്ന കൂട്ടത്തില്‍ ആണ് ഞാന്‍ .അത് കൊണ്ട് താന്‍ വിശ്വാസിയാണ് എന്ന് ഒരാള്‍ പറയുമ്പോള്‍ അത് അതമാര്തമായ അദ്ദേഹത്തിന്റെ അഭിപായം ആണ് എന്നാണു ഞാന്‍ അതിനെ കാണുന്നത്. അതിനെ അത് കൊണ്ട് തന്നെ കല്‍ക്കി ,താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട് എന്നത് വിശാലമായ അര്‍ത്ഥത്തില്‍ ശരിയുമാണ് ..എന്നാല്‍ എത്ര കണ്ടു ( അതിന്റെ അളവ് ) എന്നതും . മറ്റു വിശ്വാസികളുടെ അതെ അളവില്‍ (താരതമ്യം )ആണോ എന്നതും അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഇതെല്ലാം സമയങ്ങളില്‍ എന്നതും ഒരു കൊസ്ടന്റ്റ് ആയി കാണാന്‍ സാധിക്കില്ല , വിശ്വാസികള്‍ക്കിടയില്‍ തന്നെ ഏറ്റക്കുരചിലുകള് ഇക്കാര്യത്തില്‍ ഉണ്ട് .. ഒരു വിശാസിയില് തന്നെ പല സന്ദര്‍ഭങ്ങളും അത് കൂടിയോ കുറഞ്ഞോ ഇരിക്കുന്നുണ്ട് .. വേലിയേറ്റ ഇറക്കങ്ങലെപോലെ എന്നതാണ് എന്റെ കാഴ്ചപ്പാട് ..അല്പം പോലും ദൈവ വിശാസത്തെ കുറിച്ച് ബോധാവനലാത്ത ഒരു പാട് സമയങ്ങള്‍ ഒരു വിശാസി ചിലവഴിക്കുന്നുണ്ട് ..ആ സമയങ്ങളില്‍ എല്ലാം അയാള്‍ പൂര്‍ണമായ അവിശാസിയാണ് ..വളരെ ചുരുക്കും സമയങ്ങളില്‍ മാത്രമേ അയാള്‍ വിശ്വാസിയാകുന്നുള്ളൂ .. :) .അതായത് മറ്റേതൊരു മാനസികാവസ്ഥയും പോലെ വിശ്വാസവും ബ്രെയിന്റെ ഓര് ടൈം ഫങ്ങ്ഷന് ആണ് .
Mathematically ,
വിശ്വസം ( D ) = f (t , Xn ) , where t = time and Xn = nth individual .
Initial condition : , when t = 0 (zero ). D = 0 ( t = 0 എന്നത് ജനന സമയം, ജനിച്ചു വീഴുന്ന കുട്ടി താന്‍ ഏതു മതമാണ് എന്ന് അറിയുന്നില്ല എന്നര്‍ത്ഥം )
ബ്രെയിന്റെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ഇതേ പോലെ സമയത്തിന്റെ ഒരു ഫങ്ങ്ഷന് ആണല്ലോ ..( a brain function with time ),
അങ്ങനെ വരുമ്പോള്‍ ഈ ഫാന്ക്ഷന്റെ തത്സമയ മാനം ( instantaneous value ) എത്രായവുമെന്നു പ്രവചിക്കാന്‍ സാധ്യമല്ല . എനിക്ക് തോന്നുന്നത് ഒരാളുടെ വിശ്വാസത്തിന്റെ ശുദ്ധിയും തീവ്രതയും ഒരേ സമയം അളക്കാന്‍ സാധ്യമല്ല എന്നതാണ് .ഒരു തരത്തില്‍ ഒരു "uncertainty principle " of belief systems എന്ന്നു വിളിക്കാം . എന്നാലും ഒരാള്‍ വിശാസിയാണ് എന്ന് അയാള്‍ പറയുന്നത് ആതാമാര്തമായി അങ്ങനെ തന്നെ കാരുതിക്കൊണ്ടാണ് താന്‍ തന്നെ ആയിരിക്കും എന്നാണ് എന്റെ കാഴ്ചപ്പാട് .താന്‍ വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കുന്നത് സ്വാഭാവിക പ്രക്രിയ ആയതു കൊണ്ട് കൊണ്ട് അയാള്‍ അറിയുന്നില്ലെന്ന് മാത്രം ..
മണ്ണിലെ പുല്‍ക്കൊടി പോലും
വിടര്‍ത്തിയ മന്നവനെങ്കിലും
ഒരു പിടിപ്പൂവിന്റെ അര്‍ച്ചനയേല്‍ക്കുവാന്‍
പല വാഴ്ത്തിപ്പാടലിന് സുഖം നുകരാന്‍
ഉഴലുന്ന കല്യാണരൂപന്റെ ദൈന്യമാം-
കരളിന്റെ നൊമ്പരമാരറിവൂ..?
കദനത്തിന്നാഴവും ആരറിവൂ..?
Gr8! You have a wonderful poetic pen Mr Shiburaj!Praise the Lord ,that thou art blessed!!!
vaasuvetta ningalu edangeru pidippikkuna mathamaticsumayi kalkkiye virattale .athinula pangonnum pullikkilato.
അതെയതെ, കാളി പറഞ്ഞപോലെ പാവം കല്‍ക്കി വെറും വ്യാഖ്യാനഫാക്ടറി തൊഴിലാളി. ഉടനെ അഹമ്മദിയ സൈറ്റിലോട്ട ലിങ്കിടും. നോക്കിക്കോ 1,2,3....കല്‍ക്കി ലിങ്കിട്ടു!!!
പ്രിയ ഷിബുരാജ്. കവിത നന്നായിരിക്കുന്നു .കൂടുതല്‍ പ്രതീക്ഷിക്കുന്നു .
Kalkkee said >>പ്രിയപ്പെട്ടവാസൂ,
വാസു ദൈവം ഇല്ല എന്നു വിശ്വസിക്കുന്നു.
ഞാന്‍ ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നു.
ദൈവം ഉണ്ട് എന്നുള്ള എന്റെ വിശ്വാസം ശരിയാണെന്ന് വാസു സമ്മതിക്കുന്നുണ്ടോ?
ഇതിന്റെ മറുപടി അറിഞ്ഞിട്ടു വേണം വാസുപറഞ്ഞുവെച്ച ബാക്കി കാര്യങ്ങളിലേക്കു കടക്കാന്‍.<<
കല്‍ക്കീ ,താങ്കള്‍ ഒരു വിശ്വാസിയാണെന്നു താങ്കള്‍ വിശ്വസിക്കുന്നു ! യഥാര്‍ത്ഥത്തില്‍ താങ്കള്‍ സ്വയം താങ്കളുടെ വിശ്വാസത്തെ വിലയിരുത്തേണ്ട തുണ്ട് .താങ്കള്‍ സ്വയം ഉണ്ടെന്നു വിശ്വസിക്കുന്ന ആ കാര്യം അനുസരിച്ച് തന്നെ യാണോ താങ്കളുടെ ജീവിതത്തിലെ ഓരോ നിമിഷവും താങ്കള്‍ ജീവിക്കുനത് ? കള്ളം പറയല്ലേ !ഓ ! താങ്കള്‍ കള്ളം പറയില്ലല്ലോ അല്ലെ ?പറഞ്ഞാല്‍ ..........????അതിനുള്ള ശിക്ഷ താങ്കള്‍ വിശ്വസിക്കുന ആ ശകത്ഇ തന്നെ തരുമല്ലോ അല്ലെ!!!!!!!!
നന്ദി...രവിചന്ദ്രന്‍..
(എനിക്ക് സ്വാഗതമരുളിയതിനല്ല..!പകരം...
ചിന്താസരണികളില്‍ അനുഭൂതിയുടെ പൊന്‍പൂവുകള്‍ തീര്‍ത്ത ഒരു കുഞ്ഞുപൂക്കാലം ഞങ്ങള്‍ക്കു വേണ്ടി അക്ഷരസഞ്ചയങ്ങളാല് വിടര്ത്തിയതിന്...!)
:)
അനസ്യൂതം...അനാകുലം... യാത്ര തുടര്‍ന്നാലും..!
ചെത്തുവാസു...വേണു...
നല്ല വാക്കുകള്‍ക്കു ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തട്ടെ...!
സമയം പോലെ എല്ലാവരും ഇതൊന്നു വായിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു..
www.ekaayanam.blogspot.com
"ഗാന്ധിസ്മൃതി" (2011 ഒക്ടോബര്‍ 2)
ഇനിയാര്?നമ്മളെ വഴിനടത്താന്‍ !
ഇനിയാര്?നമ്മള്‍ക്ക് കൂട്ടിരിക്കാന്‍ !
ഇനിയാര്?നമ്മള്തന് നീറുമാത്മാവി-
ലെക്കൊരു ശാന്തിമന്ത്രമായി പെയ്തിറങ്ങാന്‍ !!
ഇനിയാര്?നമ്മള്‍ക്ക് വേണ്ടിയുറങ്ങാതെ
ഒരുമതന്‍ ചര്‍ക്കയില്‍ നൂലുനൂല്ക്കാന് !
ഇനിയാര്?നമ്മള്തന് പാപങ്ങലേറ്റെടു-
ത്തിവിടെയാനന്ദമോടുപവസിക്കാന്‍ !!
ഇനിയാര്?നമ്മള്‍ക്ക് വേണ്ടിയസ്വസ്ഥനായി
തെരുവിലെക്കങ്ങനെ വന്നു നില്ക്കാന് !
ശാന്തിയെകീടുന്നോരാമഹത് കാന്തിയെ
ഗാന്ധിയെ, നിങ്ങള്‍ മറന്നു പോയോ ??
ഇടവിടാദീമണ്ണിനായിത്തുടിച്ചൊരാ
ഇടനെഞ്ചിലേക്കുനാം നിറയൊഴിച്ചു !
കരുണതന്‍ ആള്‍രൂപമാകുമാവൃദ്ധന്റെ
കരളും തകര്ത്തുനാം മത്തടിച്ച്ചു !!
ഗംഗയെക്കാളുമാ പാദസംസ്പര്‍ശനം
മംഗളമേകിയ മണ്ണില്‍ത്തന്നെ
നമ്മളാ ചെന്നിണംവീഴ്ത്തി ! ചരിത്രത്തില്‍
പിന്നെയും ലോകം ദരിദ്രമായി !!
വര്‍ണവിവേചനമെന്ന ഭയങ്കരി
ദുര്‍മതികാട്ടിയ ദക്ഷിണാഫ്രിക്കയില്‍ ..
ഒറ്റക്കണ്ണുള്ള ജഡ്ജിമാര്‍ നീതിയെ
ചുറ്റികവീശി നിശബ്ദയാക്കീടവേ..
പെട്ടന്നവിടെക്ക് ചെന്നാപ്രവാചകന്‍ !
ഉള്‍ക്കരുത്തുള്ളൊരു ശാന്തിദൂതന്‍!!
പിന്നെ ചരിത്ര മാനെല്ലാമതിന്മുന്നില്‍
മിന്നുന്നോരോര്‍മയായി നില്പ്പു ഗാന്ധി!
എന്നിലോരായിരം ചിത്രമെഴുതുന്നു
പിന്നിട്ട കാല പ്രഫുല്ലകാന്തി !!
തക്ലിയാലോലം കറങ്ങുന്നതാളവും
സത്യസംഗീത സന്കീര്‍ത്തനവും ..
ഗീതയും ബൈബിളും അല്‍ഖുറാനും ചേര്‍ന്ന
വേദാന്തസാര സംബോധനവും ..
വെള്ളയുടുത്ത സന്യാസിയും പത്നിയും
വെള്ളക്കാര്‍ പോലും തൊഴുതു നിന്നു !!
ആയിരമായിരം ചേതനതന്നിലോ-
രാനന്ദ വിഗ്രഹമായിനിറഞ്ഞു !!
മീരയും ആല്‍ബെര്‍ട്ട്ഐന്‍സ്റ്റീന്‍ തുടങ്ങിയോര്‍
ആ പാദപ്പൂജയ്ക്ക് കാത്തുനിന്നു !
ദണ്ഡിക്കടലിലെ വന്‍തിരമാലകള്‍
കണ്ടു തൊഴുതമഹാപുരുഷന്‍!
ആദര്‍ശമാള്‍രൂപമായി നടക്കുന്നു !
ആ ദര്‍ശനത്താല്‍ തുടിച്ചു ഭൂമി!!
വീണ്ടും ഹിമാലയ സാനുവില്‍ നിന്നിന്‍ഡ്യ
ഗായത്രി മന്ത്രമുണര്‍ന്നു കേട്ടു !
ഗംഗയെക്കാളുമാ പാദസംസ്പര്‍ശനം
മംഗളമേകിയ മണ്ണില്‍ത്തന്നെ
നമ്മളാ ചെന്നിണംവീഴ്ത്തി ! ചരിത്രത്തില്‍
പിന്നെയും ലോകം ദരിദ്രമായി !!
(ഗാന്ധിസ്മൃതി എന്ന കവിതയില്‍ നിന്നും by രജീഷ് പാലവിള )
***********എത്രയോ വേദങ്ങള്‍ ..!
എത്രയോ രൂപങ്ങള്‍ ...!
അത്രമേല്‍ നൈതികഭാവനകള് ...!
വിണ്ചുമര്പ്പാളിയില് മിന്നിത്തിളങ്ങുമാ -
പൊന്താരകങ്ങളും,പൂന്തിങ്കളും
മണ്ണിലെ പുല്‍ക്കൊടി പോലും
വിടര്‍ത്തിയ മന്നവനെങ്കിലും
ഒരു പിടിപ്പൂവിന്റെ അര്‍ച്ചനയേല്‍ക്കുവാന്‍
പല വാഴ്ത്തിപ്പാടലിന് സുഖം നുകരാന്‍
ഉഴലുന്ന കല്യാണരൂപന്റെ ദൈന്യമാം-
കരളിന്റെ നൊമ്പരമാരറിവൂ..?
കദനത്തിന്നാഴവും ആരറിവൂ..?**********
കെ .ഷിബുരാജിന്റെ കവിതകള്‍ക്ക് അഭിനന്ദനം .
സംഗീതാത്മകമായ കവിതയ്ക്ക് നിറഞ്ഞ കയ്യടിയും ..
സസ്നേഹം
രജീഷ് പാലവിള
പ്രിയപ്പെട്ട വാസൂ,
ഞാന്‍ ചോദിച്ച ചൊദ്യത്തിനു താങ്കള്‍ നല്കിയ വിശദമായ മറുപടിക്കു നന്ദി. ഇത്രമേല്‍ വിശദീകരണം ഞാന്‍ പ്രതീക്ഷിച്ചില്ല. അനോണി പറഞ്ഞതുപോലെ എന്നെ ഗണിത സമവാക്യങ്ങളോക്കെ നിരത്തി വിരട്ടി ഓടിക്കാനാണോ ഉദ്ദേശ്യം? ;).
ബൈ ദ ബൈ, ഞാന്‍ ചോദിച്ചതിനല്ല എനിക്കു മറുപടി കിട്ടിയത്. താങ്കള്‍ എന്റെ ചോദ്യം തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു തോന്നുന്നു. എന്റെ ചോദ്യം "ദൈവം ഉണ്ട് എന്നുള്ള വിശ്വാസം ശരിയാണെന്ന് വാസു സമ്മതിക്കുന്നുണ്ടോ" എന്നായിരുന്നു. അതായത് ഞാന്‍ വിശ്വസിക്കുന്നത് ദൈവം ഉണ്ട് എന്നാണ്. ആ വിശ്വാസം അതായത് ദൈവം ഉണ്ട് എന്നുള്ളത് ശരിയായ ഒരു വിശ്വാസം ആണ് എന്ന് വാസു സമ്മതിക്കുന്നുണ്ടോ എന്നാണ്.
വാസു 'വിശ്വാസത്തെ' കീറിമുറിച്ച് പരിശോധിക്കുകയാണ് ചെയ്തത്. വാസു പറയുന്നു "കല്‍ക്കി ഒരു വിശ്വാസിയാണ് എന്ന് കല്‍ക്കി വിശ്വസിക്കുന്നു എന്നാണ് കല്‍ക്കിയെ മനസ്സിലാക്കുമ്പോള്‍ ഞാന്‍ കാണുന്നത് ..അതില്‍ കൂടുതല്‍ ഒരാളെ മനസ്സിലാകാന്‍ സാധിക്കില്ല , അയാള്‍ പറയുന്നത് മുഖ വിലക്കെടുക്കുകയെ നിവൃത്തിയുള്ളൂ"
വാസു ഈ പറഞ്ഞത് നൂറു ശതമാനം ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇതിനു വിരുദ്ധമാണ് നിരീശ്വര വാദികളുടെ വിശ്വാസം എന്നാണ് മനസ്സിലാകുന്നത് മുകളിലത്തെ ഒരു കമന്റ് നോക്കുക: "എല്ലാ മതങ്ങളും തങ്ങളുടെ ഗ്രൂപ്പില്‍ പെട്ട ആളുകളെ മാത്രം പൂര്‍ണമായും അംഗീകരിക്കുകയും പലപ്പോഴും മറ്റു സാമൂഹിക സമ്മര്‍ധങ്ങളുടെ ഫലമായി അന്യ മതസ്ഥരെ അംഗീകരിക്കുന്നതായി ന്ടിക്കുകയുമാണ് ചെയ്യുന്നത്."
ഈ നടനം മനസ്സിലാക്കാന്‍ എന്ത് ഉപകരണമാണ് നിരീശ്വര വാദിയുടെ കയ്യില്‍ ഉള്ളത്?
ചോദിച്ച വിഷയവുമായി നേരിട്ട് ബന്ധമില്ലാത്തതു കൊണ്ട് വിയോജിപ്പുകളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. ഇനി ഞാന്‍ വിഷയത്തിലേക്ക് വരാം.
ഞാന്‍ ചോദിച്ച ചോദ്യത്തിന് വാസുവിന്റെ മറുപടി 'ഇല്ല' എന്നാകാനേ തരമുള്ളൂ. കാരണം ദൈവം ഉണ്ട് എന്ന എന്റെ വിശ്വാസം ശരിയാണ് എന്ന് വാസുവിനും അഭിപ്രായമുണ്ടെങ്കില്‍ തീര്‍ച്ചയായും വാസു ഒരു വിശ്വാസി ആകുമായിരുന്നു.
തുടരുന്നു...
...തുടര്‍ച്ച
നിരീശ്വര വാദിയായ വാസുവിന് വിശ്വാസ പരമായ കാര്യത്ത്ല് കല്ക്കിയുമായി വിയോജിപ്പ് പുലര്‍ത്തിക്കൊണ്ടു തന്നെ മാനവികതാവാദി ആകാമെങ്കില്‍ ഇതേ തത്വം എന്തുകൊണ്ട് മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിലും പ്രയോഗിച്ചുകൂടാ? വാസ്തവത്തില്‍ വാസു പറഞ്ഞ കാര്യങ്ങള്‍ അതായത്: തന്റെ മതം മറ്റു മതങ്ങലെക്കള്‍ മേല്ത്തരമെന്നും ( മേല്‍ത്തരം എന്ന് മാത്രമല്ല -ബാക്കിയുള്ളവ എല്ലാം "പൊട്ട തെറ്റ് "- "മഹാ മോശം " ചായ് !! മണ്ടന്മാര് !!!) എന്നാ കാഴപ്പാടില്‍ നിന്നാണ് തന്റെ മതത്തോടു വിധേയത്വം , സ്നേഹവും , ആരാധനയും , എന്നിവയും ഒരാളില്‍ ഉണ്ടാകുന്നത് ..അത് കൊണ്ട് തന്നെ തീര്‍ത്തും മാനവീയമായ കാഴ്ചപ്പാട് വിശ്ശ്വാസിക്ക് അലഭ്യമാണ് .. കൂടി വന്നാല്‍ ഒരു ഔദാര്യം എന്നാ നിലക്കോ , ഉയര്‍ന്ന നിലയില്‍ ഉള്ള മനുഷ്യന് എന്നാ രീതിയില്‍ തമ്മില്‍ താണവരോട് കാണിക്കുന്ന പരിഗണന ( patronising ) എന്നാ നിലയിലോ മാത്രമേ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് അന്യ മത വിശ്വാസികളോട് ഇടപെടാന്‍ കഴികയുള്ളൂ"
ഈ ഉദാഹരണങ്ങള്‍ ഏറ്റവും യോജിക്കുക നിരീശ്വര വാദികളുടെ കാര്യത്തിലാണ്. മത വിശ്വാസികളെ മണ്ടന്മാരും വിഢ്ഢികളും ഒന്നിനും കൊള്ളാത്തവരുമായാണ് നിരീശ്വര വാദികള്‍ കാണുന്നത്. ഇതിന് തെളിവന്വേഷിച്ച് ദൂരെയെങ്ങും പോകേണ്ടതില്ല. ഈ ബ്ലോഗിലെ നിരീശ്വര വാദികളുടെ കമന്റുകള്‍ തന്നെ ധാരാളം മതി. ചില ഉദാഹരണങ്ങള്‍:
1. ഈശ്വരനിൽ നിലകൊള്ളുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ മതങ്ങളുടേ ചട്ടക്കൂടിൽ നിയമം ഇറക്കി തരുന്ന ഈശ്വരനെ നംബി കാലം കഴിക്കുന്ന വിഡ്ഡിക്കൂശ്മാണ്ഡങ്ങൾ..
2. അബ്ദുള്‍ ഖാദര്‍ EK എന്ന പേരില്‍ ഒരു ഒന്നാന്തരം ബഫൂണ്‍ തൊട്ടടുത്ത പോസ്റ്റില്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. അവിടെത്തന്നെ ആനക്കാരന് കുഞ്ഞപ്പന് എന്നൊരു ഒടിയനും വരാറുണ്ട്. ഈ ചോദ്യം അവരോട് ചോദിച്ചാല്‍ നിദാനശാസ്ത്രപരമായ ശാസ്ത്രീയ മറുപടി പ്രതീക്ഷിക്കാം. കല്‍ക്കിക്ക് അത്രയും നട്ട് ഫോഴ്സ് ഉണ്ടെന്ന് തോന്നുന്നില്ല.
3. എന്നാണാവോ ഈ കുരുടന്മാര് കണ്ണുതുറക്കുക.
തുറക്കേണ്ടിവരും തീര്‍ച്ച
4. ഇതൊക്കെ എഴുതിവെക്കുന്നവന്റെ തൊലിക്കട്ടി അപാരം തന്നെ. ഇത്ര മന്ദബുദ്ധിയാണോ ഇയാള്‍?. ചുമ്മാതല്ല ബൂലോകത്ത് എടുക്കാച്ചരക്കായി മാറിയത്. രവിചന്ദ്രന്‍ സാറിനോട് ഒരപേക്ഷ മാത്രം. ഈ പോഴന്‍ മറുപടി കൊടുത്ത് വിലപ്പെട്ട സമയം പാഴാക്കരുത്. ഈ വേസ്റ്റക്കെ മാലിന്യം പോലെ കളയുക. വായനക്കാര്‍ക്ക് സാറില്‍ നിന്ന് വിലപ്പെട്ട പലതും അറിയാനാഗ്രഹമുണ്ട്.
5. ബിഗ് ബാങ്ക് അള്ളാന്റെ കോട്ടുവാ ആണെന്നാണോ ചങ്ങായി പറഞ്ഞുവരുന്നത്? വെറുതെ തൊള്ളേം തുറന്ന് നടക്കാതെ കഷ്ടിച്ച് മലയാളമെങ്കിലും എഴുതാന്‍ പഠിച്ചൂടേ നിനക്ക്?
നെറ്റില്‍ നിന്ന് ചുരണ്ടികൂട്ടീ ഇവിടെ കാഷ്ഠിച്ച ഏതെങ്കിലും വാക്കിന്റെ അര്്ഥം ഒന്നു പറയാമോ വര്ഗ്ഗീയഭ്രാന്തന് സുബീ?
ബഹുഭൂരിപക്ഷം വിശ്വാസികള്‍ വസിക്കുന്ന ഈ ഭൂമിയില്‍ കേവലം ഒരു ന്യൂനപക്ഷം മാത്രമായ നിരീശ്വര വാദികള്‍ക്ക് വിശ്വാസികളെക്കുറിച്ചുള്ള ധാരണയുടെ സാമ്പിള്‍ മാത്രമാണ് ഞാന്‍ മുകളില്‍ ക്വാട്ടിയത്. വിശ്വാസി സമൂഹം വെറും ഏഴാംകൂലികളാണെന്നു ധ്വനിപ്പിക്കുന്ന ക്വാട്ടുകള്‍ എത്രവേമെങ്കിലും ഈ ബൂലോകത്തു നിന്നു തന്നെ ലഭിക്കും. തല്ക്കാലം ഇത്രയും കൊണ്ട് മതിയാക്കുന്നു. ഇത്തരം ധാരണ വെച്ചു പുലര്‍ത്തുന്ന നിരീശ്വര വാദികള്‍ക്ക് വാസു പറയുന്നതുപോലെ മാനവികതയെ അംഗീകരിക്കാമെങ്കില്‍ എന്തുകൊണ്ട് ഭിന്ന വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്ന വിശ്വാസികള്‍ക്കും മാനവികത അംഗീകരിക്കാന്‍ സാധ്യമല്ല? വാസ്തവത്തില്‍, വിശ്വാസ വൈജാത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ദൈവം ഉണ്ട് എന്ന കാര്യത്തിലെങ്കിലും വിശ്വാസികള്‍ യോജിപ്പു പുലര്‍ത്തുന്നുണ്ടല്ലോ. അതുകൊണ്ട് മാനവികതാ വാദികളാകാന്‍ കൂടുതല്‍ യോഗ്യര്‍ വിശ്വാസികള്‍ തന്നെയാണ്.
പ്രിയപ്പെട്ട കല്‍ക്കി,പരിഹസിക്കപ്പെടാതിരിക്കണമെന്ന് നിര്ബന്ധമുള്ളവര് അപഹാസ്യമായ കാര്യങ്ങള്‍ പറയാതിരിക്കണം എന്നാണ് ചൊല്ല്. സാമാന്യബുദ്ധിയെ പരിഹസിക്കുന്ന രീതിയില്‍ മതം വ്യാഖ്യാനഫാക്ടറി പ്രവര്ത്തിപ്പിക്കുമ്പോഴാണ് പരിഹാസം ചിറകടിച്ചുയരുന്നത്. മതവ്യാഖ്യാനങ്ങളോട് ഗൗരവബോധത്തോടെ പ്രതികരിക്കാന്‍ സാമാന്യബുദ്ധിയുള്ള ആരും മെനക്കിടില്ലെന്നത് വാസ്തവമാണ്. ശരിയാണ്, വിശ്വാസികളിലും അവിശ്വാസികളിലും നിലവിട്ട് പെരുമാറുന്നവരുണ്ട്. ഈ ബ്ളോഗില്‍ അവിശ്വാസികള്‍ക്ക് പ്രാമുഖ്യമുണ്ടെങ്കിലും വിശ്വാസികള്‍ നടത്തുന്ന പരിഹാസവും അധിക്ഷേപങ്ങളും തെല്ലും കുറവല്ല. ദിവസക്കൂലിക്ക് ഇവിട വന്ന് വിഷം ചീറ്റുന്ന സമ്പൂര്‍ണ്ണ മതപരീശീലനം സിദ്ധിച്ച പകക്കുട്ടന്മാരുണ്ട്. ഇനി, മതബ്ളോഗുകളില് ചെന്നാല്‍ നേര്‍വിപരീതമാണ് സ്ഥിതി. അവിടെ അവിശ്വാസികളും അന്യമതസ്ഥരും വന്‍തോതില്‍ അധിക്ഷേപിക്കപ്പെടുന്നു.
കല്‍ക്കി ഇവിടെ നിരത്തിയ നെഗറ്റീവ് കമന്റുകളെ നിഷ്പ്രഭമാക്കുന്ന അതിരൂക്ഷ സാമ്പിളുകള്‍ ഈ ബ്ളോഗില്‍നിന്ന് തന്നെ ഉദ്ധരിക്കാവുന്നതേയുള്ളു. സംശയമുണ്ടെങ്കില്‍ 'ഒരാള്‍കൂടി' എന്ന പോസ്റ്റില്‍ ചെല്ലുക. ഇന്നും വന്നിട്ടുണ്ട് മൂന്നാലെണ്ണം. അപ്പോള്‍ കാര്യം വ്യക്തമല്ലേ, വിശ്വാസികളില്‍ നല്ലൊരു വിഭാഗവും അവിശ്വാസികളില്‍ ഒരു വിഭാഗവും വ്യക്തിഹത്യ നടത്തുന്നു. അതൊരു കോമണ്ഫാക്റ്ററായി കാണാം. അതുകൊണ്ടുതന്നെ, വിശകലനം അതിനുപരിയായി പോകേണ്ടതുണ്ട്.
ഒരവിശ്വാസി ഒരിക്കലും യഥാതഥമായി വിശ്വാസജീവിതത്തിന് ഭംഗമുണ്ടാക്കുന്നില്ല, മതസ്വാതന്ത്ര്യം തടയുന്നില്ല, തെരുവ് കത്തിക്കുന്നില്ല, തീര്‍ത്ഥാടനസ്ഥലങ്ങള്‍ മലിനപ്പെടുത്തുന്നില്ല, മതഗ്രന്ഥങ്ങള്‍ ടോയ്ലെറ്റിലിടുന്നില്ല, സമൂഹത്തെ ബ്ളാക്ക്മെയില്‍ ചെയ്യുന്നില്ല, കഴുത്തറുക്കുന്നില്ല, കൈവെട്ടുന്നില്ല, ജ്ഞാനനിരോധനത്തിലൂടെ സമൂഹത്തെ പീഡിപ്പിക്കുന്നില്ല, സ്ത്രീകളെ രണ്ടാംകിട പൗരകളാക്കുന്നില്ല, ഡ്രൈവ് ചെയ്തിന് ചാട്ടവാറടിക്കുന്നില്ല, ഭാഗ്യം പ്രതീക്ഷിച്ച് മൃഗബലിയും നരബലിയും നടത്തുന്നില്ല, അവിശ്വാസിയായി മാറുന്നവരെ കൊല്ലുന്നില്ല, മതംമാറ്റത്തിന് ഊരുവിലക്കേര്പ്പെടുത്തുന്നില്ല, ശാസ്ത്രത്തിന് കൂച്ചുവിലങ്ങിടുന്നില്ല, ശാസ്ത്രത്തിന്റെ ഫലങ്ങള്‍ ഭക്ഷിച്ച് അതിന്റെ വേരറക്കുന്നില്ല. അവിശ്വാസി മതകലാപത്തിനും മതഭീകരതയ്ക്കും മതസ്പര്‍ദ്ധയ്ക്കും കാരണമാകുന്നില്ല. മതത്തില്‍ പീഡിപ്പിക്കുന്നവര്ക്കുപോലം സഹായമെത്തിക്കുകയാണ് അവിശ്വാസികള്‍ ചെയ്യുന്നത്.
മതം ദൈവം ഉണ്ടെന്ന കാര്യത്തില്‍ ഒന്നിക്കുന്നുവെന്ന വാദം പൊള്ളയാണ്. ജനാധിപത്യത്തില്‍ വിശ്വാസിച്ച് സായൂജ്യമടയാനല്ല മറിച്ച് ഭരണവും സ്വാധീനവും നുകരാനാണ് രാഷട്രീയകക്ഷികള് മത്സരിക്കുന്നത്. ദൈവം ഉണ്ട് എന്ന് വരുന്നതുകൊണ്ട് മതങ്ങല്ക്ക് വിശേഷിച്ച് യാതൊരു പ്രയോജനവുമില്ല. കാരണം മതം ലോകത്തേറ്റവും മതവിരുദ്ധമായ സ്ഥാപനമാണ്. അവിശ്വാസികള്‍ മനുഷ്യനൊപ്പമാണ് കല്‍ക്കി. ഭക്തന്റെ ചോരയിലും കണ്ണീരിലും ആനന്ദം കണ്ടെത്തി അവനോട് സദാ അടിമയാകാന്‍ നിര്‍ദ്ദേശിക്കുന്ന പൊങ്ങച്ചക്കാരനും ആത്മവിശ്വാസമില്ലാത്തവനും ക്രൂരനും മെഗലോമാനിയാക്കുമായ ഒരു ആകാശപൗരന്‍ കീഴില്‍ പരാതിപ്പടയായി ജീവിക്കുകയല്ല. ഭൗതാകാസ്കതിയുടേയും അത്യാഗ്രഹത്തിന്റെ കൊടുമുടിയാണ് മതവിശ്വാസം പ്രതിനിധീകരിക്കുന്നത്. ദൈവത്തില്‍ നിന്ന് അകലുന്തോറും നാം മനുഷ്യരോട് അടുക്കുകയാണ്.
മതം മാനവികതയുടെ വിപരീതപദമാകുന്നതാണ് മിക്കപ്പോഴും നാം കാണുന്നത്. മതം മദം തന്നെയാണ് കല്‍ക്കി. എത്ര വെള്ളപൂശിയാലും അതൊരു കുഴിമാടമായി തുടരും. ഇവിടുത്തെ കമന്റുകള്‍ വെച്ച് കാര്യങ്ങള്‍ തീരുമാനിക്കാനൊരുങ്ങിയാല് ഒക്കെ എളുപ്പമായി. അതിന് സമ്മതപത്രം നല്കുന്നവര് എതിര് സാമ്പിളുകളില്‍ മുങ്ങി ജീവത്യാഗം ചെയ്യാതിരിക്കാനുള്ള കരുണയെങ്കിലും കാണിക്കണം. ബ്ളോഗിലെ മതമലീമസമായ കമന്റുകള്‍ ഇവിടെ കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ എനിക്ക് തോന്നുന്നില്ല കല്‍ക്കി താങ്ങുമെന്ന്. വെല്ലുവിളിയില്‍ നിന്ന് പിന്മാറാന് മതദയയുണ്ടാവണം.
പ്രിയപ്പെട്ട രവിസാര്‍,
അക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന കാര്യത്തില്‍ വിശ്വാസികള്‍ ഒട്ടും പിന്നിലല്ല എന്ന കാര്യത്തില്‍ എനിക്കും സംശയമൊന്നും ഇല്ല. ഞാന്‍ ഇവിടെ പറഞ്ഞ കാര്യം അതല്ല. മതങ്ങള്‍ക്ക് ഒരിക്കലും മാനവികതയെ അംഗീകരിക്കാന്‍ കഴിയില്ല എന്നതിന് തെളിവായി വാസു പറഞ്ഞത് മതവിശ്വാസികള്‍ ഓരോരുത്തരും തന്റെ മതം മാത്രം ശരി എന്നും മറ്റുള്ളതൊക്കെ മഹാ മോശവും മറ്റു മത വിശ്വാസികളൊക്കെ മണ്ടന്മാരും ആണെന്നു കരുതുന്നു എന്നാണ്. ഇക്കാര്യത്തില്‍ വിശ്വാസിളെക്കാള് ഒട്ടും മോശമല്ല അവിശ്വാസികളും എന്നാണ് ഞാന്‍ പറഞ്ഞത്. നിരീശ്വര വാദികളെല്ലാത്തവര് എല്ലാം തെറ്റിലും അന്ധകാരത്തിലും ആണെന്നു വിശ്വസിക്കുന്ന നിരീശ്വര വാദിയും തന്റെ മതം മാത്രമാണ് പൂര്‍ണ്ണമായും ശരിയായ മതം എന്നു വിശ്വസിക്കുന്ന വിശ്വാസിയും തമ്മില്‍ എന്താണ് വ്യത്യാസം? ഈയൊരു വിശ്വാസം നിരീശ്വര വാദിക്ക് മനവികനാകാന് തടസ്സമല്ലെങ്കില് വിശ്വാസിക്കു മാത്രം തടസ്സമാകുന്നതെങ്ങനെ?
പ്രിയപ്പെട്ട രവിസാര്‍,
മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ഉദ്ധരിച്ച് അതെല്ലാം മതത്തിന്റെ തലയില്‍ കെട്ടിവെക്കുകയാണ് താങ്കള്‍ ചെയ്യുന്നത്. കാലപ്പഴക്കം മൂലം സമൂഹത്തില്‍ മൂല്യച്ച്യുതി സംഭവികുക സ്വാഭാവികം മാത്രമാണ്. അത്തരം മൂല്യച്യുതി എലാം മതങ്ങളിലും വന്നിട്ടുണ്ട്. സത്യമാണത്. ഇതിനുള്ള പരിഹാരവുമുണ്ട്.
മതങ്ങളെപ്പോലെ സംഘടിതമായ ഒരു സാമൂഹിക വ്യവസ്ഥിതി നാസ്തികരില്‍ ഇനിയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകും എന്നു തോന്നുന്നും ഇല്ല. അങ്ങനെ ഒരു അവസ്ഥ ഉണ്ടായി വന്നാല്‍ മാത്രമേ നാസ്തികര്‍ക്ക് എത്രത്തോളം അധഃപതിക്കാന്‍ കഴിയൂ എന്ന് പറയാന്‍ പറ്റൂ. അതുവരെ മതങ്ങളിലെ ജീര്‍ണ്ണത മാത്രം ചൂണ്ടിക്കാണിച്ച് നാസ്തികര്‍ക്ക് സയൂജ്യമടയാം.
പ്രിയപ്പെട്ട കല്‍ക്കി,
താങ്കള്‍ പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കുന്നതില്‍ വിരോധമില്ല. ഞാന്‍ പരാമര്‍ശിച്ച രീതിയില്‍ പുഴുക്കുത്തുകളില്ലാത്ത മതമാണ് സാമൂഹ്യയാഥാര്ത്ഥ്യമെന്നുള്ള താങ്കളുടെ ആഗ്രഹപ്രകടനത്തെ കുറിച്ച് ഒന്നും പറയാനില്ല. കാരണം സ്വയം വഞ്ചിക്കപ്പെടാനുള്ള സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്കുന്നുണ്ടല്ലോ. ഇവിടുത്തെ വിഷയം സംബന്ധിച്ച് തന്നെ പറയട്ടെ അവിശ്വാസികള്‍ക്ക് വിശ്വാസികളെ വിമര്‍ശിക്കാം; പരിഹസിക്കേണ്ട കാര്യമില്ല. എന്നാല്‍ മിക്കപ്പോഴും സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കാത്ത കാര്യങ്ങള്‍ അംഗീകരിച്ചുകൊള്ളണമെന്ന മതവാശി മൂലമാണ് പരിഹാസം ജനിക്കുന്നത്. അതല്ലെങ്കില്‍ വിശ്വാസിയോട് നീരസം തോന്നേണ്ട കാര്യമൊന്നുമില്ല. നാസ്തികത മതവിശ്വാസിയെ ആത്യന്തികമായി സഹജീവിയും സഹോദരനുമായിട്ടാണ് കാണുന്നത്. അവന് മതത്തിന്റെ ഇരയാണ്. മാനവികതാവാദി എന്നും ഇരയ്ക്കൊപ്പം നിലയുറപ്പിക്കും.
സാധാരണജീവിതത്തില്‍ നാം അംഗീകരിക്കാത്ത യുക്തിഹീനവും അപഹാസ്യവുമായ വ്യാഖ്യാനങ്ങള്‍ മതപരമാണെന്ന ഒറ്റക്കാരണത്താല്‍ അംഗീകരിക്കണമെന്ന നിര്‍ബന്ധം പരിഹാസം ക്ഷണിച്ചുവരുത്തും. സരസകവി കാട്ടാക്കട പരമന് അറുപതുകളിലെഴുതിയ ഒരു കവിതയില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിനേയും ന്യൂട്രിനോകളേയും പറ്റിയുള്ള പരോക്ഷമായ പരാമര്‍ശങ്ങളുണ്ടെന്ന് അദ്ദേഹമിറങ്ങി വ്യാഖ്യാനിച്ചാല്‍ താങ്കളെന്തു പറയും? ഉള്ളില്‍ പരിഹാസം തോന്നുമെന്ന് തീര്‍ച്ച. ഒരു ചെറു ചിരി ചുണ്ടില്‍ വിരയും, സസന്തോഷം അവഗണിക്കും. അതൊക്കെ സാഹിത്യകൃതിയല്ലേ എന്നു പറയാന്‍ വരട്ടെ. ബൈബിളില്‍ നിന്നും ഗീതയില്‍ നിന്നും ഇമ്മാതിരി ശാസ്ത്രരഹസ്യങ്ങള്‍ വ്യാഖ്യാനിച്ചിറക്കിയാല് താങ്കളും നെറ്റി ചുളിക്കും. മതത്തിന്റെ വ്യാഖ്യാനഫാക്ടറിയില്‍ നിന്ന് മമ്മൂഞ്ഞ് വാദങ്ങള്‍ ഇതിലും ശോചനീയമായ മാതൃകയില്‍ പുറത്തുവരുമ്പോള്‍ മതത്തിന്റെ അടിമകളല്ലാത്തവര്‍ എന്തുചെയ്യണം? അവര്‍ക്കത് അരോചകമായി തോന്നും. ഒരു മതവും ഇക്കാര്യത്തില്‍ പിന്നിലല്ല. ഗീത വ്യാഖ്യാനിച്ച് സ്ട്രിങ് തിയറിയിലെത്തിക്കുന്ന ഒരാളെ ഇന്ന് രാവിലെ കണ്ടു. വെറുതെ കേട്ടുകൊണ്ടു നിന്നു, ഒന്നും മിണ്ടിയില്ല. ഇത്തരക്കാരോട് നാമെന്ത് ചെയ്യും? നിശബ്ദമായിരിക്കാം. അപ്പോഴവരുടെ ആവേശം കൂടും. നിത്യജീവിതത്തില്‍ മതമൊഴികെ ഒരു കാര്യത്തിലും അവര്‍ക്കുപോലും സ്വീകാര്യമല്ലാത്ത വ്യാഖ്യാനങ്ങളും വളച്ചൊടിക്കലുകളുമാണ് മതപ്പൊങ്ങച്ചത്തിന്റെ ഭാഗമായി വെട്ടിവിഴുങ്ങാന്‍ ആവശ്യപ്പെടുന്നത്. താങ്കള്‍ ഇക്കാര്യത്തില്‍ സ്വയം ഒരു വേട്ടക്കാരനായതിനാല് ഇരകളുടെ നൊമ്പരം അറിയുന്നില്ല.
<< കാലപ്പഴക്കം മൂലം സമൂഹത്തില്‍ മൂല്യച്ച്യുതി സംഭവിക്കുക സ്വാഭാവികം മാത്രമാണ് . അത്തരം മൂല്യച്ച്യുതി എല്ലാ മതങ്ങളിലും വന്നിട്ടുണ്ട് .>>
മൂല്യച്യുതിയോ ?!! ഹഹഹ ...മതങ്ങളുടെ കാര്യത്തില്‍ മൂല്യവര്‍ദ്ധനവ് അല്ലേ സംഭവിച്ചത് ? ... ഹിന്ദുക്കളുടെ കാര്യമാണെങ്കില്‍ സതിയും ജാതി വിവേചനവും ഒക്കെ ഇല്ലാതായില്ലേ ..നൂറ്റാണ്ടുകള്‍ മുന്‍പുള്ളതിനേക്കാള്‍ മെച്ചമല്ലേ ഇന്നത്തെ അവസ്ഥ ... പെണ്ണിന് ലൈഗികസുഖം കിട്ടാതിരിക്കാന്‍ ഭഗ്നശിക ചേദിക്കുന്നിടത് നിന്ന് അവള്‍ക്ക് വോട്ടവകാശം നല്കുന്നിടത്ത് വരെയെത്തിയില്ലേ കാര്യങ്ങള്‍ ? ...ഇന്ന് ആയുധത്തിലൂടെ ഒരു മതം പ്രചരിപ്പിക്കാന്‍ സാധിക്കുമോ ? ... ആകത്തുക എടുക്കുമ്പോള്‍ മൂല്യവര്‍ദ്ധനവ് തന്നെയല്ലേ സംഭവിച്ചത് ?... മതങ്ങള്‍ 'ഉള്ളി തൊലി പൊളിക്കുന്ന പോലെ' കൂടുതല്‍ സുന്ദരമായിക്കൊണ്ടിരിക്കയല്ലേ ? അവസാനം കൂടുതല്‍ വിവേകമുണ്ടാവുമ്പോള് കൂടുതല്‍ സത്യങ്ങള്‍ പുറത്ത് വരുമ്പോള്‍ അത് ഒന്നുമല്ലാതായിത്തീരും !
വിശ്വാസിയെ സംബന്ധിച്ചിടത്തോളം കാട്ടാക്കറ്റ പരമന് അല്ലല്ലോ സാര്‍ ദൈവം. ദൈവത്തിന്റെ വചനങ്ങല്‍ ആണെന്ന ഉത്തമ വിശ്വാസത്തിലാണ് വിശ്വാസി ദൈവ വചനങ്ങള്‍ വ്യാഖ്യാനിക്കുന്നത്. അല്ലാതെ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ച ഏതോ മനുഷന് പറഞ്ഞ വചനങ്ങള്‍ എന്ന നിലയ്ക്കല്ല. ഈ വ്യത്യാസം താങ്കള്‍ക്കു അറിയാമല്ലോ.
പ്രിയപ്പെട്ട കല്‍ക്കി,
No dear. ദൈവം പുസ്തകം പ്രസിദ്ധീകരിച്ചുവെന്നതൊക്കെ താങ്കള്‍ മാത്രം വിശ്വസിക്കേണ്ട കാര്യങ്ങളാണ്. അത്തരം വിശ്വാസബാധ്യത പൊതുസമൂഹത്തിനില്ല. പൊതുസമൂഹത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത് മതേതരമായും യുക്തിസഹമായും ശാസ്ത്രീയമായും നിര്‍വഹിക്കണം.അല്ലെങ്കില്‍ കേവലം പ്രേഷിതപ്രവര്‍ത്തനമായി തരംതാഴും. താങ്കള്‍ പറയുന്ന കെട്ടുകഥകളൊക്കെ അംഗീകരിക്കുന്നവര്‍ക്ക് വ്യാഖ്യാനഫാക്ടറിയിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ആരും എതിരല്ല. I mean you can enlighten a faithee on these lines.
പക്ഷെ താങ്കളുടെ വിശ്വാസം പങ്കുവെക്കാത്തവരോട് കാര്യങ്ങള്‍ പൊതുതലത്തില്‍ നിന്ന് യുക്തിസഹമായും ശാസ്ത്രീയമായും സംവദിക്കണം. അല്ലാതെ ഞങ്ങളുടെ പുസ്തകത്തില്‍ അന്നെഴുതിവെച്ച് വരികള്‍ ശരിക്കും ഇന്നത്തെ ഹാഡ്രെണ് കൊളഡൈറേക്കുറിച്ചാണ് എന്ന് മതവാശിയോടെ പറഞ്ഞാല്‍ അത് തമാശയായിട്ടേ ആളുകള്‍ കരുതൂ. ശരിയാണ് പരമന് വ്യക്തിയാണ്, അള്ളാഹു പുസ്തകം പ്രസിദ്ധീകരിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന വ്യക്തിദൈവവുമാണ്. ഇവിടെ രണ്ടു കൂട്ടരും പറയുന്നത് ശാസ്ത്രീയവും യുക്തിസഹവുമാണെങ്കില് ആരേയും തള്ളേണ്ടതില്ല, അല്ലെങ്കില്‍ കൊള്ളേണ്ടതുമില്ല. ബൈബിളിലും ഗീതയിലും ഒക്കെ വരുന്നതും താങ്കള്‍ പറഞ്ഞതനുസരിച്ച് ദൈവത്തിന്റെ പ്രസിദ്ധീകൃത സാഹിത്യം തന്നെയല്ലേ? സ്വീകരിക്കുമോ താങ്കളവയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന മമ്മൂഞ്ഞ് വാദങ്ങളും 'ശാസ്ത്രീയ'തയും?
Kalkkee said >>ഇക്കാര്യത്തില്‍ വിശ്വാസിളെക്കാള് ഒട്ടും മോശമല്ല അവിശ്വാസികളും എന്നാണ് ഞാന്‍ പറഞ്ഞത്. നിരീശ്വര വാദികളെല്ലാത്തവര് എല്ലാം തെറ്റിലും അന്ധകാരത്തിലും ആണെന്നു വിശ്വസിക്കുന്ന നിരീശ്വര വാദിയും തന്റെ മതം മാത്രമാണ് പൂര്‍ണ്ണമായും ശരിയായ മതം എന്നു വിശ്വസിക്കുന്ന വിശ്വാസിയും തമ്മില്‍ എന്താണ് വ്യത്യാസം? ഈയൊരു വിശ്വാസം നിരീശ്വര വാദിക്ക് മനവികനാകാന് തടസ്സമല്ലെങ്കില് വിശ്വാസിക്കു മാത്രം തടസ്സമാകുന്നതെങ്ങനെ?<<
ഒരു മത വിശ്വാസിക്ക് ഒരു അവിശ്വാസിയുമായി ഉള്ള ഏറ്റവും പ്രധാന വ്യത്യാസം തന്നെ ,എന്തെല്ലാം കാര്യങ്ങളില്‍ യോജിക്കാന്‍ കഴിഞ്ഞാലും മാനവികതയുടെ കാര്യത്തില്‍ മാത്രം വ്യത്യസ്ത മതവിശ്വാസികള്‍ക്ക് തമ്മില്‍ യോജിപ്പിലെത്താന്‍ കഴിയില്ല എന്നത് തന്നെയാണ് .കാരണം അവിശ്വാസിയുടെ മുന്നില്‍ യാതൊരു വിധ മത ബോധവും ഇല്ല യെ ന്നത് തന്നെ . അവര്‍ മാനവികതയില്‍ മാത്രം വിശ്വാസം അര്പ്പിചിരിക്കുന്നവരാന് .
പ്രിയപ്പെട്ട രജീഷ്,
കുറച്ചു ദിവസമായി കാണാനില്ലായിരുന്നുവല്ലോ?! ഗാന്ധി കവിതയുമായി വന്നത് പുതിയ തീരുമാനങ്ങളുമായിട്ടാണോ? റാഡ്ക്ളിഫ് ലൈന്‍ ഭേദിച്ച് സൈന്യത്തെ മുന്നോട്ടു നീക്കാനാണോ താങ്കളുടെ ഉദ്ദേശം?
there is a quote: if you come as a Hindu, you will see Muslims ,Christians etc..
if you come as an Indian, you will see Pakistanis....
If you come as a socialist, you will se Bourgeois
BUT, If you come as a HUMAN, You will see HUMANS everywhere .
We believe in that ONLY>
*****കുറച്ചു ദിവസമായി കാണാനില്ലായിരുന്നുവല്ലോ?! ഗാന്ധി കവിതയുമായി വന്നത് പുതിയ തീരുമാനങ്ങളുമായിട്ടാണോ? റാഡ്ക്ളിഫ് ലൈന്‍ ഭേദിച്ച് സൈന്യത്തെ മുന്നോട്ടു നീക്കാനാണോ താങ്കളുടെ ഉദ്ദേശം?******
പ്രിയപ്പെട്ട രവി ചന്ദ്രന് സാര്‍ ,
നാട്ടിലെ ഗ്രന്ഥശാലയുടെ വാര്‍ഷിക പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കില്‍ ആയിരുന്നു.എങ്കിലും സാറിന് ഞാന്‍ ഇടയ്ക്ക് മെയില്‍ ചെയ്തിട്ടുണ്ട്.
ഗാന്ധികവിതയ്ക്ക് മറ്റു ഉദ്ദേശ്യങ്ങള്‍ ഒന്നുമില്ല സാര്‍ .ഗാന്ധി ജയന്തി വരുവല്ലേ ..അത്രേയുള്ളൂ!!
സൈന്യം അങ്ങനെ വരട്ടെ സാര്‍ ..വന്നിട്ട് എന്ത് ചെയ്യുമെന്ന് കാണാല്ലോ!
സംഘഗാനാലാപനം എന്ന ബോര്‍ഡ് കണ്ടു പാടി പോയതാ...
kalkki said......
വാസ്തവത്തില്‍, വിശ്വാസ വൈജാത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ദൈവം ഉണ്ട് എന്ന കാര്യത്തിലെങ്കിലും വിശ്വാസികള്‍ യോജിപ്പു പുലര്‍ത്തുന്നുണ്ടല്ലോ. അതുകൊണ്ട് മാനവികതാ വാദികളാകാന്‍ കൂടുതല്‍ യോഗ്യര്‍ വിശ്വാസികള്‍ തന്നെയാണ്.>>>>>>>>>>>>>>
=================================
ഇവ്വിഷയത്തില്‍ പരിശുദ്ധപുത്തകത്തിന്റെ നിലപാട്
കലക്കന്‍ നിലപാടാണ്.....
1)Surah No:64
At-Taghaabun
13 - 13
അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല.
2)Surah No:43
Az-Zukhruf
84 - 84
അവനാകുന്നു ആകാശത്ത് ദൈവമായിട്ടുള്ളവനും, ഭൂമിയില്‍ ദൈവമായിട്ടുള്ളവനും
3)Surah No:27
An-Naml
26 - 26
മഹത്തായ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല
4)Surah No:20
Taa-Haa
14 - 14
തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല
5)Surah No:16
An-Nahl
51 - 51
അല്ലാഹു അരുളിയിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്. അവന് ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ (ഏകദൈവമായ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍.(51)
6)Surah No:6
Al-An'aam
163 - 165
അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നത്.
പട്ടിക എത്രവേണേലും നീട്ടാം.
എത്ര അനുകരണീയമായ യോജിപ്പ്.നാം നിത്യവും തെരുവില്‍ കാണുന്നതും ഈ യോജിപ്പ്തന്നെയാണ്.
<<< .കാരണം അവിശ്വാസിയുടെ മുന്നില്‍ യാതൊരു വിധ മത ബോധവും ഇല്ല യെ ന്നത് തന്നെ . അവര്‍ മാനവികതയില്‍ മാത്രം വിശ്വാസം അര്പ്പിചിരിക്കുന്നവരാന് . >>>>
മാനവികതയുടെ അടിസ്ഥാനം എന്താണ് ? എല്ലാം ദ്രവ്യം ആണെന്നും മനുഷ്യന്റെ എല്ലാ വികാര വിചാരങ്ങളും ദ്രവ്യത്തെ അടിസ്ഥാനം ആകി മാത്രം ആണ് എന്നതാണ് ഒരു നസ്ടികന്റെ നിരീക്ഷങ്ങള്‍. യാദൃചികമായി സംഭവിച്ച ഒരു പ്രപഞ്ചത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യനു അവന്റെ ചിന്തകളും വികാരങ്ങളും തലച്ചോറില്‍ രൂപപെടുന്ന രസ മാറ്റങ്ങളുടെയും പ്രതിപ്രവര്‍ത്തനം ആണെന്നും എല്ലാം വികാര വിചാരങ്ങളും ദ്രവ്യ്വുമായി ബന്ധപെട്ടത് കൊണ്ട് വിശപ്പ് ഉണ്ടാവുന്പോള്‍ ഭക്ഷണം കൊണ്ട് ആ ആഗ്രഹം പൂര്‍ത്തികരിക്കാന്‍ കഴിയുന്ന പോലെ മത ബോധം ഇല്ലാത്ത നിരീശ്വര വാദിക്ക് ഉണ്ടാവുന്ന മാനവികത എന്തിനെ അടിസ്ഥാനം ആകി ആണ് എന്നറിയാന്‍ താല്പര്യം ഉണ്ട്. അത് എന്തെകിലും മൂല്യങ്ങളെ അടിസ്ഥാനം ആകി ആണെങ്കില്‍ ആ മൂല്യങ്ങള്‍ക്ക് ദ്രവി ബാഹ്യമായ ഒരു നിലനില്‍പ്പ് ഉണ്ടോ ? ഉണ്ടെങ്കില്‍ എല്ലാം ദ്രവ്യ്ജന്യം ദ്രവ്യം മോഹിച്ചാണ് എന്നാ വാദം പൊളിയും, അതല്ല ദ്രവ്യ്ജന്യം ആണെങ്കില്‍ മറ്റൊരാളുടെ നന്മ ആഗ്രഹിച്ചു നാസ്തികന് ചെയുന്ന കര്‍മം തന്നില്‍ സ്വാഭാവികമായി ഉണ്ട് എന്നാ തന്റെ ദ്രവ്യ്വുമായി ബന്ധപെട്ടാണ് എല്ലാം എന്ന് വരും പക്ഷെ അത് ദ്രവ്യം കാംക്ഷിച്ച ഒരു പ്രവര്‍ത്തനം ആയതിനാല്‍ അതിനു എന്തെങ്കിലും ഒരു മാനവികത അവകാശപെടാന്‍ കഴിയില്ല. യതാര്‍ഥത്തില്‍ മനുഷ്യന്റെ ബോധം , മനസ് , മൂല്യം എന്നിവ എല്ലാം നിഷേധികുന്നവ്ര് ആണ് നിരീശ്വര വാദികള്‍ . അതെ സമയം ഒരു വിശ്വാസിക്ക് വ്യക്തമായ ആസൂട്രനത്തോടെ , ലക്ഷ്യത്തോടെ, സൃസ്ടിക്കപെട്ട ഈ പ്രപഞ്ചത്തില്‍ തന്റെ ജീവിതം ,ലക്ഷ്യം എന്നിവയെ കുറിച്ച് വ്യക്തമായ ബോധം ഉണ്ടാവും. എവിടെ നിന്നോ വന്ന ഒരു ബസില്‍ കയറി എങ്ങോട്ടോ പോവുന്ന ഒരാളുടെ ലക്ഷ്യബോധം ഇല്ലയ്മക്ക് ,സുവ്യക്തമായ ലക്ഷ്യത്തിലേക്ക് യാത്ര ചെയുന്ന ഒരാളെ പകരം വെക്കാന്‍ കഴിയില്ല. തന് എവിടെ നിന്ന് വന്നു, എവിടെ ജീവിക്കുന്നു, എങ്ങോട്ട് പോവുന്നു എന്ന് മന്സിലക്കിയവാന് അല്ലാഹുവിനെ അറിഞ്ഞു എന്ന് അലി (ര) പറഞ്ഞിട്ടുണ്ട്. ഈ ലോകത്ത് എല്ലാതിനും ഒരു ലക്ഷ്യം ഉണ്ട്. ഈ ലോകത്ത് മനുഷ്യന് ചെയുന്ന എല്ലാ പ്രവര്‍ത്തികളും ഒരു ലക്ഷ്യത്തോടെ ആണ്. അതെ സമയം തന്റെ ജീവിതതിണോ മരണത്തിനോ ഒരു അര്‍ത്ഥമില്ലെന്ന് വാദം മറ്റെല്ലടിനെയും മറ്റെല്ലാ പ്രവര്തികളെയും ലക്ഷ്യ രഹിതം ആകുന്നതിനു തുല്യമാണ്.
ഭാവനാസ്വര്ഗ്ഗത്തിലെ ദ്രവ്യസുഖവും വിഷയസുഖം കാംക്ഷിച്ച് ചെറിയൊരു ന്യൂനപക്ഷം ചില പത്യേക കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനില്ക്കുന്നുണ്ടാവാം, ഏതോ വലിയ ആനമുട്ട പ്രതീക്ഷിച്ച് ചില വിട്ടുവീഴ്ചകളും ചെയ്യുന്നുണ്ടാവാം. പക്ഷെ മഹാഭൂരിപക്ഷത്തിനും അതൊന്നും പ്രശ്നമില്ല. മതവിശ്വാസിക്ക് മൂല്യബോധവും മാനവികതയുമുണ്ടായിരുന്നെങ്കില് ലോകത്ത് ഇത്രയും ജയിലുകളും പോലീസുകാരും ആവശ്യമായി വരില്ലായിരുന്നു. ഇത്രയും രക്തപ്പുഴകളും സംഘര്‍ഷവും സൃഷ്ടിക്കപ്പെടില്ലായിരുന്നു. മാനവരാശിയുടെ കണ്ഠനാളത്തിന് നേരെ നീട്ടിപ്പിടിച്ച ഒരു കത്തിയായി ചില മതങ്ങള്‍ മാറുന്നു. അവര്‍ പരസ്പരം വെട്ടീക്കീറുന്നു, പുറത്ത് ഭീകരത അഴിച്ചുവിടുന്നു. Torture within and Terror without എന്നത് മതസിലബസ്സായി ക്രമീകരിക്കപ്പെടുന്നു.
മൂല്യവും മതവുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല മാനവരാശി ഇന്നേവരെ ആര്‍ജ്ജിച്ചെടുത്ത് ഉദാത്ത മൂല്യങ്ങള്‍ ഒന്നൊന്നായി പരിശോധിച്ചു നോക്കൂ. അവയില്‍ മഹാഭൂരിപക്ഷവും മതേതരമായുണ്ടായതാണ്, മതത്തിനെതിരെ പൊരുതി നേടിയവയാണ്, മിക്കവയും മതവിരുദ്ധവുമാണ്. മതം തുടങ്ങുന്നതിന് വളരെ വളരെ വളരെ മുമ്പ് മനുഷ്യന് പ്രകടിപ്പിച്ച് തുടങ്ങിയ മ്യൂല്യബോധത്തിന് മതം ഒരു ഭീഷണിയായി തീര്‍ന്നതാണ് നാം പിന്നീട് കണ്ടത്. അവയില്‍ ചിലത് മതം ഉള്‍ക്കൊണ്ടു, മറ്റ് ചിലത് തിരിച്ചുപിടിക്കാനായി മതത്തോട് പൊരുതേണ്ടി വന്നു. പുരുഷനോടൊപ്പം വോട്ട് ചെയ്യാനുള്ള അവകാശം, അത് പ്രതിനിധാനം ചെയ്യുന്ന സമത്വാധിഷ്ഠിത മൂല്യബോധം മതതടവറയിലടയ്ക്കപ്പെട്ട ഒരു ജനതയ്ക്ക് 2015 ല്‍ കൈവരാന്‍ പോകുന്നുവെങ്കില്‍ അത് ഒരു ശാഠ്യമതത്തിന്റെ ഘോരമൂല്യനിരാസപ്രവണതയെ മരവിപ്പിച്ച് നിറുത്തികൊണ്ടാണ് സാധ്യമാക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. മതത്തിന്റെ ഔദാര്യമല്ലത്, ഗത്യന്തരമില്ലായ്മയാണ്.
മതം നലകിയ മൂല്ല്യബോധംകൊണ്ടായിരിക്കാം പ്രശസ്ത സിനിമാസംവിധായകന് തിയോവാന്‍ഗോഗ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.ബ്രൂണോ അഗ്നിക്കിരയാക്കപ്പെട്ടത്. എന്തിനേറെ.നമ്മുടെ ചേകന്നൂര്‍മൌലവി ദുരൂഹമായരീതിയില് കൊലചെയ്യപ്പെട്ടത്
മാനവികതയുടെ അടിസ്ഥാനം എന്താണ് ? എല്ലാം ദ്രവ്യം ആണെന്നും മനുഷ്യന്റെ എല്ലാ വികാര വിചാരങ്ങളും ദ്രവ്യത്തെ അടിസ്ഥാനം ആകി മാത്രം ആണ് എന്നതാണ് ഒരു നസ്ടികന്റെ നിരീക്ഷങ്ങള്‍. യാദൃചികമായി സംഭവിച്ച ഒരു പ്രപഞ്ചത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യനു അവന്റെ ചിന്തകളും വികാരങ്ങളും തലച്ചോറില്‍ രൂപപെടുന്ന രസ മാറ്റങ്ങളുടെയും പ്രതിപ്രവര്‍ത്തനം ആണെന്നും എല്ലാം വികാര വിചാരങ്ങളും ദ്രവ്യ്വുമായി ബന്ധപെട്ടത് കൊണ്ട് വിശപ്പ് ഉണ്ടാവുന്പോള്‍ ഭക്ഷണം കൊണ്ട് ആ ആഗ്രഹം പൂര്‍ത്തികരിക്കാന്‍ കഴിയുന്ന പോലെ മത ബോധം ഇല്ലാത്ത നിരീശ്വര വാദിക്ക് ഉണ്ടാവുന്ന മാനവികത എന്തിനെ അടിസ്ഥാനം ആകി ആണ് എന്നറിയാന്‍ താല്പര്യം ഉണ്ട്. അത് എന്തെകിലും മൂല്യങ്ങളെ അടിസ്ഥാനം ആകി ആണെങ്കില്‍ ആ മൂല്യങ്ങള്‍ക്ക് ദ്രവി ബാഹ്യമായ ഒരു നിലനില്‍പ്പ് ഉണ്ടോ ? >>>>>
എന്തൊരു ചോദ്യം? ഇവിടെ മതപോസ്റ്റുമോര്ട്ടമാണന്നറിയില്ലേ മുസ്ലിം മാഷേ..... പോസ്റ്റുകള്‍ മുഴുവനും വായിച്ചാലും താങ്കള്‍ക്ക് മനസ്സിലാവില്ലേ?
നാസ്ഥികതയെ പറ്റിയുള്ള ചോദ്യം മസ്തിഷ്ക്കത്തിലെത്താന്‍ ലിങ്ക് ഇല്ല (നോ ഞരമ്പ്). അതിനാല്‍ അതിനുള്ള ഉത്തരവും പ്രതീക്ഷിചിരിക്കരുത്.
രാഷ്ട്രീയ കൊപ്രായമായി മറുപടിയെ കരുതരുത്. മസ്തിഷ്ക തകരാറായി കരുതിയാല്‍ മതി.
ബൈ ദ ബൈ, ഞാന്‍ ചോദിച്ചതിനല്ല എനിക്കു മറുപടി കിട്ടിയത്. താങ്കള്‍ എന്റെ ചോദ്യം തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു തോന്നുന്നു. എന്റെ ചോദ്യം "ദൈവം ഉണ്ട് എന്നുള്ള വിശ്വാസം ശരിയാണെന്ന് വാസു സമ്മതിക്കുന്നുണ്ടോ" എന്നായിരുന്നു. അതായത് ഞാന്‍ വിശ്വസിക്കുന്നത് ദൈവം ഉണ്ട് എന്നാണ്.
@@വാസൂ,
നിങ്ങള്‍ ഊഹാപോഹങ്ങളെ പിന്തുടരരുത്. ഊഹാപോഹങ്ങളില്‍ അധികവും വ്യാജമാകുന്നു (വിശുദ്ധ ഖുര്‍ആന്‍)
അത് കരെറ്റ് !!! അതിനെ പിന്തുടരുക പ്രയാസമാണ് ......
27 September 2011 10:26 @@are you talking about Qur'an? what do you mean by duplicate verses?
27 September 2011 13:09
പ്രിയപ്പെട്ട രവിസാര്‍,
മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ഉദ്ധരിച്ച് അതെല്ലാം മതത്തിന്റെ തലയില്‍ കെട്ടിവെക്കുകയാണ് താങ്കള്‍ ചെയ്യുന്നത്. കാലപ്പഴക്കം മൂലം സമൂഹത്തില്‍ മൂല്യച്ച്യുതി സംഭവികുക സ്വാഭാവികം മാത്രമാണ്.സത്യമാണത്. ഇതിനുള്ള പരിഹാരവുമുണ്ട്.
"മതത്തിന്റെ പേരില്‍ കാട്ടുന്ന കോപ്രായങ്ങള്‍ ?????? മതത്തിനെ കുറ്റം പറയരുത് ,!!!ഇതിനൊക്കെ പ്രതിവിധി ഉണ്ട് !! മതത്തിന്റെ പേരില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കു മതത്തെ കുറ്റം പറയരുത് ...........UNDERSTOOD !!!!!!!!!!!!!!!!!!
മതങ്ങളെപ്പോലെ സംഘടിതമായ ഒരു സാമൂഹിക വ്യവസ്ഥിതി നാസ്തികരില്‍ ഇനിയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകും എന്നു തോന്നുന്നും ഇല്ല. അങ്ങനെ ഒരു അവസ്ഥ ഉണ്ടായി വന്നാല്‍ മാത്രമേ നാസ്തികര്‍ക്ക് എത്രത്തോളം അധഃപതിക്കാന്‍ കഴിയൂ എന്ന് പറയാന്‍ പറ്റൂ. അതുവരെ മതങ്ങളിലെ ജീര്‍ണ്ണത മാത്രം ചൂണ്ടിക്കാണിച്ച് നാസ്തികര്‍ക്ക് സയൂജ്യമടയാം.
"അധപദിക്കുക എന്നാ വാക്കിന്റെ അര്‍ഥം മനസിലാകുന്നില്ല .........ഏതു കാര്യത്തില്‍ ആണ് അത് എന്നതും വ്യക്തം അല്ല ...പറയാന്‍ ആണെങ്ങില്‍ എന്തും പറയാം ....മുപ്പത്തി രണ്ടു പല്ലിനിടയില്‍ ഒരു നക്കാല്ലേ ഉള്ളു .......ഇനി അതെങ്ങെനെ കിട്ടി എന്ന് ചോദിക്കരുത് !!!!!!!"
വിശ്വാസിയെ സംബന്ധിച്ചിടത്തോളം കാട്ടാക്കറ്റ പരമന് അല്ലല്ലോ സാര്‍ ദൈവം. ദൈവത്തിന്റെ വചനങ്ങല്‍ ആണെന്ന ഉത്തമ വിശ്വാസത്തിലാണ് വിശ്വാസി ദൈവ വചനങ്ങള്‍ വ്യാഖ്യാനിക്കുന്നത
അതായത് ഞാന്‍ വിശ്വസിക്കുന്നത് ദൈവം ഉണ്ട് എന്നാണ്. <<<<കേസും വഴക്കും തീര്‍ന്നു !!!!!!!!!!!!!!!!!!!!!!!!!!!!!!!!! പോലീസ് പക്കല്‍ FIR പോലും ഇല്ല !!!!!!!!!
വിശ്വാസിയെ സംബന്ധിച്ചിടത്തോളം കാട്ടാക്കറ്റ പരമന് അല്ലല്ലോ സാര്‍ ദൈവം. ദൈവത്തിന്റെ വചനങ്ങല്‍ ആണെന്ന ഉത്തമ വിശ്വാസത്തിലാണ് വിശ്വാസി ദൈവ വചനങ്ങള്‍ വ്യാഖ്യാനിക്കുന്നത
അതായത് ഞാന്‍ വിശ്വസിക്കുന്നത് ദൈവം ഉണ്ട് എന്നാണ്.
"""കാട്ടാക്കട പരമന് ആയി ഒരിക്കലും പറയരുത് ......കിരിക്കാടന്‍ ജോസോ ...അല്ലെങ്ങില്‍ കടയാടി രാഘവന് ....കിനേരി അച്ചു ...കടയാടി ബേബി .....അല്ലെങ്ങില്‍ രാമപുരം സേതുമാധവന് !!!!! ഒരു പേടി വേണ്ടേ ചങ്ങാതി !!!!! അല്ലെങ്ങില്‍ സല്മാന് ഖാന് ... """ agar ek baar mein commit karliya to mein khud ka bhi nahim suntha """ .(ഒരിക്കല്‍ ഞാന്‍ തീരുമാനിച്ചാല്‍ പിന്നെ ഞാന്‍ പറയുന്നത് പോലും ഞാന്‍ കേള്‍ക്കില്ല ) """"""
>>>>ബഹുഭൂരിപക്ഷം വിശ്വാസികള്‍ വസിക്കുന്ന ഈ ഭൂമിയില്‍ കേവലം ഒരു ന്യൂനപക്ഷം മാത്രമായ നിരീശ്വര വാദികള്‍ക്ക് വിശ്വാസികളെക്കുറിച്ചുള്ള ധാരണയുടെ സാമ്പിള്‍ മാത്രമാണ് ഞാന്‍ മുകളില്‍ ക്വാട്ടിയത്. <<<
ഭൂരിപക്ഷത്തില്‍ ഉള്‍പ്പെടുന്ന താങ്കള്‍ ചെയ്യുന്നതോ കല്‍ക്കി?
ഈ ബ്ളോഗില്‍ തന്നെയുള്ള സ്ക്കാന്‍ഡിനേവിയയില്‍ സംഭവിക്കുന്നത് എന്ന പോസ്റ്റിലെ ആദ്യ കമന്റ് താങ്കളുടെ വകയായിരുന്നു. ഇതാണത്.
മുഖ്യധാരാ മതങ്ങളില്‍ ദൈവത്തെക്കുറിച്ച് ഇത്രയും യുക്തിരഹിതമായ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരു മതവിഭാഗം ക്രിസ്തുമതമല്ലാതെ വേറെ ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെയാണ് കാളിദാസനെപ്പോലുള്ളവര്‍ വിശ്വാസം വേറെ വസ്തുതകള്‍ വേറെ എന്ന് ഇടക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. (ഇതു കേള്‍ക്കുമ്പോള്‍ കാളിദാസന് ക്രിതീയ വിശ്വാസിയാണെന്നുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസ്സിലാകും; കാളിദാസന് അക്കാര്യം ഇതുവരെ നിഷേധിച്ചതായും കണ്ടിട്ടില്ല).
ഈ കമന്റ് വായിക്കുന്ന ആരും സംശയിക്കുക, ആ പോസ്റ്റ് കാളിദാസനേക്കുറിച്ചാണെന്നായിരിക്കും. താങ്കളാദ്യം സ്വയം നന്നാകുക. എന്നിട്ട് മതിയില്ലേ മറ്റുള്ളവരെ നന്നാക്കാന്‍.
മറ്റൊരു മതമായ ക്രിസ്തുമതത്തേക്കുറിച്ച് അഹമ്മദീയ ജാതിയില്‍ പെട്ട മുസ്ലിമായ താങ്കളുടെ മനോഭാവം ഇതാണെങ്കില്‍, മതവിശ്വസികളേപ്പറ്റി നിരീശ്വരവാദികള്‍ പറയുന്നതില്‍ ഇത്രയേറെ സങ്കടപ്പെടുന്നത് എന്തിനാണ്?
വിശ്വാസം വേറെയെന്നോ വാസ്തവം വേറെയെന്നോ ,കാളിദാസന് ഇന്നു വരെ പറഞ്ഞിട്ടില്ല. താങ്കള്‍ അള്ളായിലോ പിശാചിലോ വിശ്വസിക്കുന്നതിനെ കാളിദാസന് എതിര്‍ക്കാറുമില്ല. എന്റെ അള്ളായാണു ശരിയായ ദൈവം ,എന്റെ മതമായ ഇസ്ലാമാണു ശരിയായ മതം(മുസ്ലിങ്ങള്‍ കാണുന്നിടത്തു വച്ചൊക്കെ തല്ലിക്കൊല്ലുമെങ്കിലും)എന്ന അവകാശവാദം കാണുമ്പോള്‍ ചോദ്യം ചെയ്യാറുമുണ്ട്.
കല്‍ക്കിയുടെ തോന്നലുകളെ നിഷേധിക്കേണ്ടത് കാളിദാസന്റെ ബാധ്യതയുമല്ല. കാളിദാസന് കല്ക്കിയേയോ മറ്റാരെയെങ്കിലുമോ ഒന്നും ഓര്മ്മിപ്പിക്കാറുമില്ല. സുന്നികളും ഷിയകളും പുഴുത്ത ജന്തുവിനേപ്പോലെ വെറുക്കുമെങ്കിലും, താങ്കള്‍ പ്രവാചകനെന്നു വിശ്വസിക്കുന്ന മൊഹമ്മദിനെയും കുര്‍ആനെയും ഇസ്ലാമിനെയും ഞാന്‍ വിമര്‍ശിക്കാറുണ്ട്.
താങ്കളുടെ ജാതിയായ അഹമ്മദീയരേപ്പറ്റി, മറ്റ് മുസ്ലിം ജാതികളായ ഷിയാകളും സുന്നികളും വച്ചു പുലര്‍ത്തുന്ന വിശ്വാസം അറിയാന്‍ താല്‍പ്പര്യമുണ്ട്. പറയാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ പറയുക.
മുഖ്യധാരാ മതങ്ങളില്‍ ദൈവത്തെക്കുറിച്ച് ഇത്രയും യുക്തിരഹിതമായ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരു മതവിഭാഗം ക്രിസ്തുമതമല്ലാതെ വേറെ ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെയാണ് കാളിദാസനെപ്പോലുള്ളവര്‍ വിശ്വാസം വേറെ വസ്തുതകള്‍ വേറെ എന്ന് ഇടക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. (ഇതു കേള്‍ക്കുമ്പോള്‍ കാളിദാസന് ക്രിതീയ വിശ്വാസിയാണെന്നുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസ്സിലാകും; കാളിദാസന് അക്കാര്യം ഇതുവരെ നിഷേധിച്ചതായും കണ്ടിട്ടില്ല). >>>>
ഒരാള്‍ കൂടി എന്ന പോസ്റ്റിലെ കാളിദാസന്റെ കമന്റു.
മുസ്ലിമായാല് ലഭിക്കാന്‍ പോകുന്ന സൌഭാഗ്യങ്ങളേക്കുറിച്ച്(പണം തന്നെ പ്രധാനം) വിവരിച്ചു. പിന്നൊരു ദിവസം വന്ന് ക്രിസ്തുമതത്തിന്റെ കുറെ കുറ്റങ്ങള്‍ പറഞ്ഞു. ദൈവം മനുഷ്യനായി ഭൂമിയില്‍ വരാന്‍ ആകില്ല കാരണം ഇരിക്കുന്നിടത്തു നിന്നും മാറിയാല്‍ അവിടെ ശൂന്യത ആയിരിക്കും എന്നൊക്കെ വാചലാനായി. ചിരി ഉള്ളിലൊതുക്കി. സൌദിയല്ലേ നാട്. തലക്കൊക്കെ എന്താ വില? ഇനി ഇവിടെ വരരുത് എന്നു പറയാനുള്ള ധൈര്യം ഉണ്ടായില്ല. >>>>
ഇവിടെ കാളിദാസന് ക്രിസ്ത്യാനിയാണന്നു സ്വയം വ്യക്തമാക്കിത്തരുന്നു.
താങ്കളുടെ ജാതിയായ അഹമ്മദീയരേപ്പറ്റി, മറ്റ് മുസ്ലിം ജാതികളായ ഷിയാകളും സുന്നികളും വച്ചു പുലര്‍ത്തുന്ന വിശ്വാസം അറിയാന്‍ താല്‍പ്പര്യമുണ്ട്. പറയാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ പറയുക. >>>
കേരളത്തില്‍ ശിയാക്കള്‍ ഇല്ലാത്തതിനാല്‍ കാളിദാസന് അതറിഞ്ഞിട്ടു കാര്യമില്ല.
പിന്നെ മലയാളികള്ക്കറിയേണ്ടത് എന്തുകൊണ്ട് കന്യാസ്ത്രീകളും ഭര്ത്മതികളായ ക്രിസ്ത്യന്‍ പെണ്ണുങ്ങളും ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെടുന്നു?.
അതുപോലെ എത്രതരം ക്രിസ്ത്യന്‍ സഭകള്‍ കേരളത്തിലുണ്ട്, അവതമ്മിലുള്ള വിശ്വാസ വൈചാത്യമെന്തു? ഡെഡ്ബോഡിയുമായി ബന്ധപ്പെട്ടു സഭകള്‍ അടിപിടി കൂടുന്നു. എന്തിനാണ് റിബല്‍ കന്യാസ്ത്രീകള്‍ മനോരോഗികളായി മുദ്രകുത്തപ്പെടുന്നത്?, ...... ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ സ്വന്തം സമുദായത്തില്‍ നടക്കുന്നത് കാളിദാസന് വായനക്കാരുമായി പങ്കുവെക്കാവുന്നതാണ്.
'ചത്ത കൊടി പറപ്പിക്കുന്നവര്‍'
ക്രിസ്ത്യന്‍ മിഷനറിയുടെ പ്രതിനിധിയായി ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ചു ആയിരക്കണക്കിന് കമന്റുകള്‍ ഇട്ടാല്‍ കാളിദാസന് പോക്കറ്റ് വീര്‍പ്പിക്കാം, മടുപ്പിലാതെ തന്റെ കമന്റു ജോലി തുടരുകയും ചെയ്യാം. കാളിദാസ വളവളകള് യുക്തിവാദികളും തിരിച്ചറിഞ്ഞിരിക്കുന്നു.
കാളിദാസന്റെ "ടെമ്പരേചര്" ആദ്യം തിരിച്ചറിഞ്ഞതു സൂരജാണ്. സൂരജിനെപ്പോലൊരു ഒരാളെ ബ്ലോഗില്‍ മഷിയിട്ടു നോക്കിയാല്‍ കാണില്ല.അത്യപൂര്‍വ്വം ജനുസ്സില്പെട്ടത്.ജനിച്ച സമുദായം ഏതെന്നു പറയാനും മടിക്കാത്ത ബഹുമാന്യന്‍. അവസാനമായി സുശീലും തിരിച്ചറിഞ്ഞു.
സുശീലിന്റെയും മറ്റു പലബ്ലോഗുകളിലും യുക്തി , കാളിദാസന്റെ കമന്റുകള്‍ക്ക് എരിവു പകര്‍ന്നങ്കിലും ഈ ബ്ലോഗില്‍ അദ്ദേഹവും മാറി നിന്നു.
രാജീഷിനെപ്പോലുള്ളവര് മാത്രമേ കാളിദാസകമന്റുകള് അസ്സലായിട്ടുണ്ടെന്നു പറയുകയുള്ളൂ. മത്തിയും അയലയും തിരിച്ചറിയാതെ രജീഷ് കവിത ചൊല്ലികൊണ്ടിരിക്കുന്നു.
ഹേ മൂര്‍ഖാ, ഒരു കവിയെ ഇങ്ങനെ അപമാനിക്കാമോ? എന്താണ് ഈ ചൊറിച്ചിലിന് ആധാരം? ആയത്തിന്റെ നമ്പര്‍ വ്യക്തമാക്കിയാല്‍ തടി സലാമത്താക്കാം.
അല്ലെങ്ങില്‍ സല്മാന് ഖാന് ... """ agar ek baar mein commit karliya to mein khud ka bhi nahim suntha """ .(ഒരിക്കല്‍ ഞാന്‍ തീരുമാനിച്ചാല്‍ പിന്നെ ഞാന്‍ പറയുന്നത് പോലും ഞാന്‍ കേള്‍ക്കില്ല ) """""
കല്ക്കിച്ചേട്ടാ,
പറഞ്ഞത് ബോണ്‍ കളക്റ്ററായതുകൊണ്ടു മാത്രം തള്ളിക്കളയരുത്. കല്‍ക്കിയെക്കുറിച്ച് ഇത്രയും കറക്റ്റായ ഒരു നിരീക്ഷണം ബൂലോകത്ത് ഇന്നുവരെ ആരും നടത്തിയിട്ടില്ല. ചീത്തവിളിയില്ലാത്ത ശരിയായ നിരീക്ഷണം.
ഒരു കവിയെ ഇങ്ങനെ അപമാനിക്കാമോ? >>>>
ഏയ് ഒരു പാവംക്രൂരനെ സൂചിപ്പിചെന്നെയുള്ളൂ.
ഈ ബ്ലോഗില്‍ ഇഴയുന്ന ഒറ്റ പാമ്പ് കാളിടാസനാണന്നു 'ഒരാള്‍കൂടി' എന്ന പോസ്റ്റിലെ കമന്റില്‍ കണ്ടിട്ടുണ്ട്.
താങ്കള്‍ അള്ളായിലോ പിശാചിലോ വിശ്വസിക്കുന്നതിനെ കാളിദാസന് എതിര്‍ക്കാറുമില്ല >>>
അള്ളായെ തന്റെ ആയിരം കമന്റുകളില്‍ ഉള്‍പ്പെടുത്തുമ്പോള്‍
കാളിദാസന് പിശാചിനെ ഇപ്പോഴും കമന്റുകളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് കാണാം.
അതിന്റെ കുട്ടന്‍സ് ഇതാണ് ബൈബിള്‍ കഥകളില്‍ ആദമും ഹവ്വയും സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്തു പോവേണ്ടിവന്നത് പിശാചു പാമ്പ് രൂപത്തില്‍ വന്നു അവരെ തെറ്റിദ്ധരിപ്പിച്ചു വിശ്വസിപ്പിച്ചതിനാലാണത്രെ!!!!!.
ബ്ലോഗിലും അതുപോലെ ഒരു കാളിപാമ്പാണ് ആ ശ്രമം നടത്തുന്നതത്രേ!!!!!. പിശാചിലും അള്ളായിലും വിശ്വാസമില്ലാത്ത യുക്തിവാദികള്‍ അത് തിരിച്ചറിഞ്ഞു.
*****മത്തിയും അയലയും തിരിച്ചറിയാതെ രജീഷ് കവിത ചൊല്ലികൊണ്ടിരിക്കുന്നു.*****
പ്രിയ അനോണി,
ഞാനൊരു സസ്യഭോജിയാണ്.!!
ഒരു ഇന്ത്യാക്കാരന് ഒരു പാകിസ്ഥാന്‍കാരനെ കൊന്നിട്ട് അവന് പാകിസ്ഥാന് കാരനായതിനാലാണ് ഞാന്‍ അവനെ കൊന്നത് എന്ന് പറഞ്ഞാല്‍ ഒരു ഇന്ത്യാക്കാരനായ നാം അത് അംഗീകരിക്കുമോ? അതുപോലെ തന്നെയല്ലേ മതത്തിന്റെ പേര് പറഞ്ഞ് കലാപം നടത്തുന്നവരും?
"പക്ഷെ താങ്കളുടെ വിശ്വാസം പങ്കുവെക്കാത്തവരോട് കാര്യങ്ങള്‍ പൊതുതലത്തില്‍ നിന്ന് യുക്തിസഹമായും ശാസ്ത്രീയമായും സംവദിക്കണം."
പ്രിയപ്പെട്ട രവിസാര്‍,
ശരിയാണ്. അതുകൊണ്ടാണല്ലോ വ്യഖ്യാനം തന്നെ ആവശ്യമാകുന്നത്. അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞതുപോലെ പുസ്തകത്തില്‍ ഇങ്ങനെയുണ്ട് അതു വിശ്വസിച്ചാല്‍ മതി എന്നങ്ങു പറഞ്ഞാല്‍ മതിയല്ലോ. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന സംഗതികള്‍ യുക്തിക്കെതിരല്ല എന്നാണ് വ്യാഖ്യാനം കൊണ്ട് സമര്‍ഥിക്കുന്നത്. താങ്കളുടെ കഴിഞ്ഞ് പോസ്റ്റില്‍ ജിന്നിനെക്കുറിച്ചു ഞാന്‍ പറഞ്ഞ വസ്തുത അതാണ്. അതില്‍ അയുക്തികമായി എന്തെങ്കിലും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
ഇവിടെ സാധാരണയഅയി രണ്ടു വീക്ഷണങ്ങളാണ് കാണപ്പെടുന്നത്. ഒന്ന് ഈ പുസ്തകങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പു ജനിച്ച ചില സാധാരണക്കാര്‍ എഴുതിയുണ്ടാക്കിയതാണെന്ന മാറ്റമില്ലാത്ത മുന്‍ധാരണയോടെ യുള്ള വീക്ഷണം. അവരെ സംബധിച്ചിടത്തോളം സത്യത്തോട് എത്ര നീതിപുലര്ത്തിയാലും ഇത്തരം വ്യാഖ്യാനങ്ങള്‍ പരിഹാസമായേ തോന്നൂ. രണ്ട്, ഇതെല്ലാം ദൈവിക വചനങ്ങളാണെന്ന അന്ധമായ വിശ്വാസം. അവരെ സംബന്ധിച്ചിടത്തോളം യുക്തിയുമായി യോജിച്ചാലും ഇല്ലെങ്കിലും പുസ്തകത്തില്‍ പറഞ്ഞതെല്ലാം നൂറുശതമാനവും ശരിയാണ്. അതിനെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. വിശ്വസിച്ചാല്‍ മാത്രം മതി.
ഇതിനു രണ്ടിനും മധ്യനിലയിലുള്ള വീക്ഷണമാണ് യഥാര്‍ഥത്തില്‍ സത്യത്തോട് നീതിപുലര്‍ത്തുന്നത്. അതായത്, മുന്‍വിധികള്‍ മാറ്റിവെച്ച് പറയുന്ന കാര്യങ്ങള്‍ യുക്തിയുമായി യോജിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കഴിയണം. പരിപൂര്‍ണ്ണമായും യുക്തിക്കും ബുദ്ധിക്കും വിരുദ്ധമാണ് പറയുന്ന കാര്യങ്ങള്‍ എങ്കില്‍ നിലയ്ക്കും അത്തരം വിശ്വാസങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും.
പ്രിയപ്പെട്ട മുഹമ്മദ് ഖാന്,
വിശ്വാസപരമായ കാര്യങ്ങളില്‍ വൈജാത്യങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കലും എല്ലാ വിശ്വാസികളും ദൈവം ഉണ്ട് എന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ് എന്നാണ് ഞാന്‍ പറഞ്ഞത്. അതിന് താങ്ക്ല് ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ എതിരല്ല
മലയാളികള്ക്കറിയേണ്ടത് എന്തുകൊണ്ട് കന്യാസ്ത്രീകളും ഭര്ത്മതികളായ ക്രിസ്ത്യന്‍ പെണ്ണുങ്ങളും ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെടുന്നു?.
അതുപോലെ എത്രതരം ക്രിസ്ത്യന്‍ സഭകള്‍ കേരളത്തിലുണ്ട്, അവതമ്മിലുള്ള വിശ്വാസ വൈചാത്യമെന്തു? ഡെഡ്ബോഡിയുമായി ബന്ധപ്പെട്ടു സഭകള്‍ അടിപിടി കൂടുന്നു. എന്തിനാണ് റിബല്‍ കന്യാസ്ത്രീകള്‍ മനോരോഗികളായി മുദ്രകുത്തപ്പെടുന്നത്?, ...... ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ സ്വന്തം സമുദായത്തില്‍ നടക്കുന്നത് കാളിദാസന് വായനക്കാരുമായി പങ്കുവെക്കാവുന്നതാണ്. >>>>
ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ സ്വന്തം സമുദായത്തില്‍ നടക്കുന്നത് കാളിദാസന് വായനക്കാരുമായി പങ്കുവെക്കാവുന്നതാണ്.
ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ സ്വന്തം സമുദായത്തില്‍ നടക്കുന്നത് കാളിദാസന് വായനക്കാരുമായി പങ്കുവെക്കാവുന്നതാണ്.
കാളിദാസന് ആത്മാര്‍ഥതയോടെ പങ്കുവയ്ക്കും!!! കാളിദാസന് പരമാര്‍ശിക്കപ്പെടുന്ന കമന്റുകള്‍ക്ക് മറുപടി എഴുതുക അദ്ദേഹത്തിനൊരു അസുഖമല്ല,
സുഖമുള്ള കാര്യമാണ്. വിശദമായി എഴുതുന്നതും പ്രതീക്ഷിച്ചിരിക്കുക.
അവിശ്വാസികളെ സത്യനിഷേധത്തില് ഉറപ്പിച്ചു നിറുത്താന്‍ അള്ളായും പിശാചും മത്സരിക്കുന വിചിത്രമായ കാഴ്ച്ചയാണിവിടെ കാണുന്നത്. >>>>
അങ്ങിനെ കാളിദാസന് മത്സര കാഴ്ചയും കണ്ടു????
ഇങ്ങനെയൊരു മത്സരം കണ്ട കാളിദാസന് ആരും നോബല്‍ സമ്മാനം കൊടുത്തില്ല.
വിചിത്രമായ "കണ്ണ്" ഇദ്ദേഹത്തിനല്ലാതെ ആര്‍ക്കു ലഭ്യം???
ഈ കാഴ്ച കാണാന്‍ സൌദിയില്‍ പത്ത് വര്‍ഷമല്ലേ "അടിമവേല" ചെയ്യേണ്ടി വന്നത്???
കീശനിറയെ "പണമല്ലേ" കിട്ടിയത്.
എന്നിട്ടും "സംതൃപ്തിയില്ലാഴ്മ" ബാക്കി, പാവം, കൂട്ടരേ അദ്ദേഹത്തിനുമേല്‍ സഹതാപം ചൊരിയുക.
കല്ക്കിച്ചേട്ടാ,
പറഞ്ഞത് ബോണ്‍ കളക്റ്ററായതുകൊണ്ടു മാത്രം തള്ളിക്കളയരുത്. കല്‍ക്കിയെക്കുറിച്ച് ഇത്രയും കറക്റ്റായ ഒരു നിരീക്ഷണം ബൂലോകത്ത് ഇന്നുവരെ ആരും നടത്തിയിട്ടില്ല. ചീത്തവിളിയില്ലാത്ത ശരിയായ നിരീക്ഷണം.
1 October 2011 15:49
""""""""" ( 1)വഴി തിരിച്ചു വിടുക , വഴി തെറ്റിക്കുക, വഴി തെറ്റുക അങ്ങെനെ ഏറെ പദങ്ങള്‍ മലയാളത്തില്‍ ഉണ്ട് . തങ്ങള്‍ ഇതില്‍ ഇതു ഗ്രുപ്പ് ആണ് എന്ന് മനസിലാകിന്നില്ല .......എന്തായാലും വലിയ ബാറ്റെരി ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് ......DEAR FRIED, I CAN REPLY ABOUT THE WHOLE IN SENSE...OK പക്ഷെ എനിക്ക് അത്രയും സമയം ഇല്ല.തങ്ങള്‍ പറഞ്ഞ അഷേപ ഹാസ്യം എനിക്ക് മനസിലകതിരുന്നട്ട്ല്ല ... മറിച്ച് അത് എഴുതിയ തന്നെ എന്താ ചെയ്യേണ്ടത് ? നമസ്കാരം എന്ന് പറയണോ ? അസലാമു അലക്കും എന്നാണോ , എസോ.................സ്തുതി .............ക്കട്ടെ , ആ ഗ്യാനി ..........എന്നാണോ ? തങ്ങളുടെ " മുഖം മുടി ' അഴിച്ചു മാറ്റുക ...എന്നിട്ട് പറയുക . നിങ്ങള്‍ (തങ്ങള്‍ ) ആരാണെ എന്ന് .....my dear friend dont underestimate anyone ....ok.. if do it you will have the heat!!!!!!!!!!!!
അസലാമു അലക്കും എന്നാണോ , >>>
പെറുക്കുമ്പോള്‍ "എല്ല്" ശ്രദ്ധിക്കേണ്ടത് അലൈക്കും എന്നാല്‍ നിങ്ങള്‍ക്കുമേല്‍ എന്നാണു.
അസ്സലാമു എന്നാല്‍ സമാധാനം എന്നും. "അലക്കും" എന്ന് പറഞ്ഞു കാളിദാസനെപ്പോലെ ജനത്തെ തെറ്റിദ്ധരിപ്പിക്കരുത്.
പ്രിയപ്പെട്ട കല്‍ക്കി,
നേരിട്ട് വായിക്കുമ്പോള്‍ കിട്ടാത്തത് വ്യാഖ്യാനിച്ച് കയറ്റിക്കളിയാം എന്ന വാശി പാടില്ല. സന്താനഭാഗ്യമില്ലാത്ത ചില സ്ത്രീകള്‍ ഗര്‍ഭം സങ്കല്‍പ്പിച്ച് മനോരോഗികളായി മാറുന്നത് ഒരു മന:ശാസ്ത്രപ്രശ്നമായി കാണാന്‍ ജനം തയ്യാറായേക്കും. പക്ഷെ ശാസ്ത്രത്തിന്റെ ഓരോ കണ്ടെത്തലുകളും മമ്മൂഞ്ഞ് വാദങ്ങളിലൂടെ മതവ്യാഖ്യാനഫാക്ടറിയില് ഉരുട്ടി മിനുക്കി വെടക്കാക്കി തനിക്കാക്കുന്നത് കൊടിയ ദയാശൂന്യത തന്നെ. സത്യത്തില്‍ തീര്‍ത്തും നാണംകെട്ട പരിപാടിയല്ലേ ഇത്?
ഒരു ടെലിഫോണ്‍ ഡയറക്ടറിയെടുത്ത് വെച്ച് അതില്‍ നിന്നും നൂട്രിനോകളെ വ്യാഖ്യാനിച്ചിറക്കാന് താങ്കള്‍ക്കാവും. ജിന്നിനെ ബാക്റ്റീരിയയാക്കിയ താങ്കളുടെ കൊടിയ സാഹസികത താങ്കളിലെ രസികനെ പുറത്തുകൊണ്ടു വന്നുവെന്ന് സമ്മതിക്കാം. പക്ഷെ അതിന് യാഥാര്‍ത്ഥ്യവുമായി പുലബന്ധമോ നൂല്ബന്ധമോ ഇല്ലെന്നതില്‍ താങ്കള്‍ ലജ്ജിക്കേണ്ടതല്ലേ?
നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മനുഷ്യര്‍ എഴുതിയുണ്ടാക്കിയതാണെന്ന നിഗമനം മുന്‍വിധിയല്ല കല്‍ക്കി. അതങ്ങനെയേ സാധ്യമാകുകയുള്ളു-എക്കാലത്തും. അതാത് കാലത്തെ മനുഷ്യര്‍, മനുഷ്യരുടെ ഭാഷയില്‍, മനുഷ്യന്റെ അറിവും അറിവുകേടും ഭാവനയും സമ്മേളിപ്പിച്ച് രചിച്ചവയാണ് ഈ ഭൂമിയിലുള്ള ഏത് ഗ്രന്ഥവും. അല്ലാതെ പുസ്തകം താഴേക്കിറക്കി, മിശിഹായെ മേലോട്ട് ആഗിരണം ചെയ്തു എന്നൊക്കെ പറയുന്നിടത്ത് യുക്തിയും യാഥാര്‍ത്ഥ്യവും ശ്വാസംകിട്ടാതെ മരിക്കും.
ഇനി ഒരു തമാശയ്ക്കായി അങ്ങനെ കണ്ടാല്‍പോലും ബാലരമകഥകള് പ്രകടിപ്പിക്കുന്ന ജ്ഞാനനിലവാരവും യാഥാര്ത്ഥ്യതലവും മാത്രമേ ഇത്തരം ഗ്രന്ഥങ്ങള്‍ പ്രതിനിധീകരിക്കുന്നുള്ളു. പിന്നെയെന്താണ് ചങ്ങാതി, ബാക്കിയുള്ളത്? എവിടെയാണ് നിങ്ങള്‍ ശാസ്ത്രം ചിറകടിക്കുന്നത് കണ്ടത്? താങ്കളുടെ മതസ്ഥാപകനെ ലോകത്തെ ഏറ്റവും വിലക്ഷനും ക്രൂരനും കാമവെറിയനും തുച്ഛനുമായി ചിത്രീകരിക്കുന്ന നൂറ് കണക്കിന് ഡാകിനി-കുട്ടൂസന് കഥകള്‍ ഭാവനാനുസരണം പടച്ചുവിട്ട, അവിശ്വാസിയായിതിന്റെ പേരില്‍ ജയില്‍വാസംപോലും അനുഷ്ഠിക്കേണ്ടിവന്ന ബുഖാരി മുസ് ളീമിന്റെ പാണന് പാട്ടുകളിലോ? ഏതിലാണ് ചങ്ങാതി നിങ്ങള്‍ ന്യൂട്രിനോകളെ കണ്ടെത്തിയത്?!!
മധ്യമമാര്ഗ്ഗത്തേക്കുറിച്ച് മുമ്പ് പറഞ്ഞിട്ടുള്ളതാണ്. മധ്യനിലകള് എപ്പോഴും ആകര്‍ഷണീയമാണെന്ന മൂഡവിശ്വാസം കളയൂ. മധ്യനിലകള് അങ്ങേയറ്റം പരിഹാസ്യമായിത്തീരുകയും ചെയ്യാം. ഒരു കൂട്ടര് ഭൂമി ഉരുണ്ടാതാണെന്നും വേറൊരുകൂട്ടര് പരന്നതാണെന്നും പറയുമ്പോള്‍ ഇരുകൂട്ടരും പറയുന്നത് ശരിയല്ല, ഭൂമിക്ക് ശരിക്കും ഇഡ്ഡലിയുടെ(ഉരുണ്ടത്+പരന്നത്) ആകൃതിയാണെന്ന് വാദിച്ച് ആളാകാന്‍ നോക്കുന്നവരുടെ കൂട്ടത്തില്‍ ചേരല്ലേ. ഏതെങ്കിലും ഒരു ഭാഗം ശരിയാവാം എന്നാണ് കാണേണ്ടത്. Either side can be right.
കുറേക്കൂടി തെളിച്ചുപറഞ്ഞാല്‍, എപ്പോഴും ശരി ഏതെങ്കിലും ഒരു ഭാഗത്ത് തന്നെയായിരിക്കും. ശരിക്കും പറഞ്ഞാല്‍ മധ്യനില ഒരു മിഥ്യയാകുന്നു. താങ്കള്‍ പറയുന്ന മധ്യമാര്‍ഗ്ഗം മിക്കപ്പോഴും പരിഹാസ്യമാണ്. അത് അമ്പതു ശതമാനം ചാരിത്ര്യത്തിന് സമാനമാണ്.
കല്ക്കിച്ചേട്ടാ,
::::പറഞ്ഞത് ബോണ്‍ കളക്റ്ററായതുകൊണ്ടു മാത്രം തള്ളിക്കളയരുത്. കല്‍ക്കിയെക്കുറിച്ച് ഇത്രയും കറക്റ്റായ ഒരു നിരീക്ഷണം ബൂലോകത്ത് ഇന്നുവരെ ആരും നടത്തിയിട്ടില്ല. ????? ///////ചീത്തവിളിയില്ലാത്ത ശരിയായ നിരീക്ഷണം.!!!!!!!!
വഴി തെറ്റുക ...വഴി പിഴക്കുക .....വഴി പിഴപ്പിക്കുക .....ഇ മുന്നു കാര്യങ്ങള്‍ മലയാളിതെലെതാണ് ........ഒന്നും രണ്ടും കാര്യങ്ങള്‍ ഏതാണ്ട് ഒരേ അര്‍ഥം തന്നെ .....""""ബോണ്‍ കലെക്ടര്‍
പറഞ്ഞത് കൊണ്ട് തള്ളി കളയരുത് !!!!! കാരണം അത് ബോണ്‍ കലെക്ടര്‍ ആണെന്ന് പറയാം ..പക്ഷെ തള്ളി കളഞ്ഞു കുട ......അല്ലെങ്ങില്‍ ചിത്ത വിളിയില്ലാതെ പറഞ്ഞു .....
എല്ലാ രിതിയിലും ഒരു കാര്യം സ്വീകരിക്കാം ...ചിത്ത വിളിച്ചു കൊണ്ട് നിരിക്ഷണം നടത്തുന്നു ..അല്ലെങ്ങില്‍ അല്ലാതെ ....... നിരിക്ഷണം ഉണ്ടെന്നു ഇ ഭവാനും സമ്മതിക്കുന്നു ...ഇദ്ദേഹം ഇതു എഴുതിയപ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിച്ചില്ല ....""".ഉന്മാദം കൊണ്ട് നാം നടത്തുന്ന പലതും തെറ്റനെഗില് ആ ഉന്മാദം തന്നെ തെറ്റല്ലേ .........ലോര്‍ഡ് ബിറോന്..........................തന്റെ വാചകത്തിലെ ഒളിയമ്പ് എനിക്ക് വേണമെങ്ങില്‍ അവഗണിക്കാം ....പക്ഷെ ഇതു അദ്യമല്ലേ....അത് കൊണ്ട് വിടുന്നു ////ജയ് ഹിന്ദ്
Anonymous said...
അസലാമു അലക്കും എന്നാണോ , >>>
പെറുക്കുമ്പോള്‍ "എല്ല്" ശ്രദ്ധിക്കേണ്ടത് അലൈക്കും എന്നാല്‍ നിങ്ങള്‍ക്കുമേല്‍ എന്നാണു.
അസ്സലാമു എന്നാല്‍ സമാധാനം എന്നും
മലയാളം എഴുതുമ്പോള്‍ അവിടെയും ഇവിടെയും ചില തെറ്റുകള്‍ കണ്ടെന്നു വരാം......അല്ലതെ നിങ്ങള്‍ എഴുതിയത് അസലാമ എന്നാണ് ......എന്നാല്‍ അതു കടലാമ ആണ് .....അലക്കും എന്നല്ല മറിച്ച് വെളുക്കും എന്നാണ് ...സമാധാനം ആണ് എല്ലാത്തിന്റെയും അര്‍ഥം ......... എന്നൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഒരു കോടി തെറ്റുകള്‍ ഞാന്‍ കണ്ടു പിടിച്ചു തരാം .......ബെറ്റ് വയ്ക്കുന്നോ ചങ്ങാതി ?????????????????????????????
കല്‍ക്കി സെഡ്....
വിശ്വാസപരമായ കാര്യങ്ങളില്‍ വൈജാത്യങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കലും എല്ലാ വിശ്വാസികളും ദൈവം ഉണ്ട് എന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ് എന്നാണ് ഞാന്‍ പറഞ്ഞത്. അതിന് താങ്ക്ല് ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ എതിരല്ല>>>>>>>>>>>>>>>>>>>
-----------------------------------
ഈ ഏകാഭിപ്രായം ഭിന്നാഭിപ്രായമാകാനും പിന്നെയത് കത്തികൊണ്ടോ തോക്കുകൊണ്ടോ ബോംബുകോണ്ടോ പരിഹ്ര്തമാകാന് ആകെ രണ്ടു വാക്കുകള്‍ മാത്രം ഉച്ചരിക്കപ്പെട്ടാല്‍ മതിയാവും
“ഏതു ദൈവം”
‘
Surah No:3
Aal-i-Imraan
18 - 18
താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന് നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്.(18)‘
അങ്ങനെ അവസാനം അല്ലാഹുവിന്റെ നീതി നടപ്പാകുമെന്ന് പ്രത്യാക്ഷിക്കാം??????????.
ജാതിക്കായ്ക്കു നല്ല വിലയാണിപ്പോള്‍.
ജാതിക്കായും ജാതിപത്രിയും ആണ് പാതിരി തിരഞ്ഞുകൊണ്ടിരിക്കുന്നത്.
ജാതി ചോദിക്കുക തുടര്‍ന്ന് ആയിരം കമന്റിടുക..സമയമുള്ളവര്‍ കാളിയെ സുഖിപ്പിക്കുക.
ശാസ്ത്രത്തിന്റെ എല്ലാ കണ്ടെത്തലുകളും വേദഗ്രന്ഥത്ത്ല് ഉണ്ട് എന്ന് സ്ഥാപിക്കേണ്ട ആവശ്യം ഇല്ല; വേദ ഗ്രന്ഥങ്ങള്‍ ശാസ്ത്ര് പുസ്തകങ്ങളല്ല. മനുഷ്യരെ ശാസ്ത്രം പഠിപ്പികുക എന്നതല്ല. ശാസ്ത്ര സംബന്ധിയായ ഒരു കാര്യവും വേദഗ്രന്ഥത്തില്‍ ഇല്ലെങ്കിലും അതൊരു ന്യൂനതയായി കാണേണ്ടതുമില്ല. പക്ഷേ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സംഗതികള്‍ക്ക് വിരുദ്ധമായ സംഗതികള്‍ ദൈവിക വചനത്തില്‍ ഉണ്ടായിരിക്കാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആന്റെ അവകാശവാദം അത് മുഴുവനും ദൈവിക വചനങ്ങളാണെന്നാണ്. അതുകൊണ്ട്തന്നെ അതില്‍ ശാസ്ത്ര വിരുദ്ധമായ ഒന്നും ഉണ്ടാകാന്‍ പാടില്ല. ഉണ്ടെങ്കില്‍ അത് അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതായിത്തീരും.
ജിന്നിയെ ബാക്ടീരിയയാക്കിയതില് അത്രവലിയ വ്യാഖ്യാനമൊന്നുമില്ല. സൂക്ഷ്മജീവികളെ മനസ്സിലാക്കിത്തരാന്‍ 'ജിന്ന്' എന്നതിനേക്കാള്‍ നല്ല മറ്റോരു പദവും ഇല്ല എന്നതാണ് വാസ്തവം. ജിന്നിനെക്കുറിച്ച് താങ്കളുടെ മനസ്സില്‍ കടന്നുകൂടിയിട്ടുള്ള തെറ്റായ സങ്കല്പം മാത്രമാമാണ് അതിനു തടസ്സം നില്കുന്ന വസ്തുത.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് വന്ന ഒരു മനുഷ്യനു ദൈവം വെളിപാടിലൂടെ അറിയിച്ച വചനങ്ങളാണ് ഖുര്‍ആന്‍ എന്നതാണ് വസ്തുത. അല്ലാതെ ആകാശത്ത് നിന്ന് ഇറക്കിയ ഗ്രന്ഥമാണ് അതെന്ന് ആര്‍ക്കും വാദമില്ല. പുസ്തകം താഴേക്കിറക്കിയെന്നും മശിഹയെ മേലോട്ട് കയറ്റി എന്നും മറ്റുമൊക്കെയുള്ള യുക്തി വിരുദ്ധമായ വിശ്വാസങ്ങള്‍ താങ്കളെപ്പോലെതന്നെ ഞാനും നിരാകരിക്കും.
മധ്യമാര്‍ഗ്ഗം എന്നതുകൊണ്ട് അതുശരി ഇതും ശരി എന്നുള്ള അഴകൊഴമ്പന്‍ നിലപാടല്ല എഞാന്‍ ഉദ്ദേശിച്ചത്. മറിച്ച് തീവ്രവാദപരമായ അന്ധവിശ്വാസമാണ് കൈയൊഴിയണം എനു ഞാന്‍ പറഞ്ഞത്. ശരി ഓരുഭാഗത്തു തന്നെയേ ഉണ്ടാകൂ. രണ്ടും ശരിയാകാന്‍ തരമില്ല. പക്ഷേ, തന്റെ ബുദ്ധിക്ക് ബോധ്യം വന്നതു മാത്രമാണ് ശരി മറ്റുള്ളവന്റേത് ഒരിക്കലും ശരിയായിരിക്കാന്‍ സാധ്യതയില്ല എന്നുള്ളതാണ് തീവ്രവാദം. ഇത് ഈയിടെയായി നിരീശ്വര വാദികളിലാണ് കൂടുതലും കണ്ടുവരുന്നത് എന്നു പറയാതിരിക്കാന്‍ വയ്യ.
എല്ലാ കാര്യങ്ങളിലും ശരി കണ്ടെത്താനായി നാം അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നമുക്കേവര്‍ക്കും സുപരിചിതമാണ്. മതം ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന് അവകാശപ്പെടുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. The special privilege to go illogical. മതതെളിവുകള് മഹാഫലിതങ്ങളാണ്. സത്യത്തില്‍ അതിനെ തെളിവെന്ന് വിളിക്കുന്നതുപോലും ക്രൂരമാണ്.
നാം പൊതുവില്‍ പിന്തുടരുന്ന ജ്ഞാനസമ്പാദന മാര്‍ഗ്ഗങ്ങളെ പരിഹസിക്കുന്ന രീതിയില്‍ മനോവിഭ്രാന്തികളും തോന്നലുകളും വെളിപാടുകളുമൊക്കെ 'തെളിവായി' സ്വീകരിക്കണമെന്നാണ് മതം ആവശ്യപ്പെടുന്നത്. ഇതൊക്കെ അംഗീകരിച്ചാല്‍ നമുക്കെങ്ങനെ യാഥാര്‍ത്ഥ്യബോധത്തോടെ ഈ ലോകത്ത്് ജീവിക്കാനാകും? മറ്റുള്ളവര്‍ ഇത്തരം ന്യായങ്ങളുമായി നിങ്ങളുടെ പിറകെവന്നാല് എന്തായിരിക്കും നിലപാട്? ജീവിതത്തിന്റെ മറ്റേതെങ്കിലും മേഖലയില്‍ താങ്കള്‍ക്ക് ഈ നിലപാട് പിന്തുടരാന് സാധിക്കുമോ? പ്രേതത്തിനും ചാത്തനും മറുതയ്ക്കും അനുകൂലമായി നിരത്തപ്പെടുന്ന തോന്നലുകളേയും വെളിപാടുകളേയും കുറിച്ച് എന്തുപറയുന്നു? സ്വമതത്തിന്റെ കാര്യത്തിലൊഴികെ വേറേതെങ്കിലും കാര്യത്തില്‍ വെളിപാടും മനോവിഭ്രാന്തികളും തോന്നലുകളുമായി വരുന്നവരെ താങ്കള്‍ ആട്ടിപ്പായിക്കുന്നതെന്തുകൊണ്ട്? അവരോടൊക്കെ താങ്കള്‍ റിയലിസവും റാഷണലിസവും പറയുന്നതെന്തുകൊണ്ട്?
എന്തുകൊണ്ടാണ് ഇസഌമിക വെളിപാടുകള്‍ മാത്രം താങ്കള്‍ക്ക് സ്വീകാര്യം? എന്തുകൊണ്ടാണ് താന്‍ അന്ത്യപ്രവാചകനാണെന്ന ഇസഌമികദൈവമായ മുഹമ്മദിന്റെ വെളിപാട് താങ്കള്‍ക്ക് സ്വീകാര്യമാകാത്തത്? കുര്-ആനില്‍ 'ഇനിയില്ല' എന്ന പ്രഖ്യാപനത്തോടെ പ്രവാചകനിര്മ്മിതി അവസാനിപ്പിച്ച് ശാസനമിറക്കിയിട്ടും എന്തേ താങ്കളത് പിന്‍പറ്റുന്നില്ല?
മതത്തിന്റെ ഈ ദുര്‍വാശി നിര്‍മലമായി നിരാകരിക്കുമ്പോഴാണ് ആ നിലപാട് തീവ്രമാണെന്ന് തോന്നുന്നത്. താങ്കള്‍ പറയുന്ന ഏത് കെട്ടുകഥയും വെളിപാടും വെളിവില്ലായ്മയുമൊക്കെ വെട്ടിവിഴുങ്ങി മതകഥകള്‍ക്ക് പ്രത്യേക അനുഭാവസമിതി രൂപീകരിക്കുകയും ചെയ്താല്‍ താങ്കള്‍ക്ക് തൃപ്തിയായേക്കും. മതത്തോട് എതിര്‍പ്പുളളവരും അതിനോട് ബഹുമാനം പുലര്‍ത്തണമെന്ന വാശിയാണ് താങ്കള്‍ക്കുള്ളത്.
കാര്യങ്ങള്‍ കൃത്യമായി തുറന്ന് പറയുന്നതെങ്ങനെ തീവ്രവാദമാകും കല്‍ക്കി? അത് താങ്കളോടുള്ള ആത്മാര്‍ത്ഥതയായി വേണം കാണാന്‍. താങ്കള്‍ പറഞ്ഞാല്‍ പറയാതിരിക്കാം. No problem. ഞങ്ങള്‍ താങ്കളെ വെറുക്കുന്നില്ല, സഹോദരനും സഹജീവിയുമായി എണ്ണുന്നു. താങ്കളോട് അസഹഷ്ണുത കാട്ടുന്നില്ല, താങ്കളുടെ സ്വാതന്ത്ര്യം ഹനിക്കുന്നില്ല, അക്രമിക്കുന്നില്ല, അവസരം നിഷേധിക്കുന്നില്ല, അധിക്ഷേപിക്കുന്നില്ല, താങ്കളുടെ വാസസ്ഥലത്ത് ബോംബ് വെക്കുന്നില്ല, പൈപ്പുവെള്ളത്തില്‍ വിഷം കലര്‍ത്തുന്നില്ല, താങ്കളുടെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കുന്നില്ല, താങ്കളുടെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നില്ല, കൈവെട്ടുന്നില്ല, കഴുത്തറുക്കുന്നില്ല, ചുട്ടുകരിക്കുന്നില്ല. അഭിപ്രായം പറയാനുള്ള താങ്കളുടെ താല്പര്യത്തേയോ വിശ്വാസസ്വാതന്ത്ര്യത്തേയോ ഹനിക്കുന്നില്ല..പിന്നെന്ത് തീവ്രവാദമാണ് താങ്കള്‍ വിവക്ഷിക്കുന്നത്?
മറ്റെല്ലാ കാര്യത്തിലും താങ്കളും ഞാനും അനുവര്‍ത്തിക്കുന്ന നിയമങ്ങളും യുക്തിയും വ്യവസ്ഥയും മതം എന്ന മനുഷ്യന്റെ അവകാശവാദത്തിന്റെ കാര്യത്തിലും പ്രയോഗിക്കേണ്ടി വരുമെന്ന് പറയുമ്പോള്‍ specila privilege വേണമെന്ന് താങ്കള്‍ ശാഠ്യം പിടിക്കുന്നതല്ലേ തീവ്രവാദം? Why should religion demtands respect rather than commanding? ന്യൂനപക്ഷം വരുന്ന കടുത്ത അന്ധവിശ്വാസികളൊഴികെ ആമറ്റാരുടേയും ബഹുമാനം പിടിച്ചുപറ്റാനുള്ള കരുത്ത് മതത്തിനില്ലെന്നതാണ് വസ്തുത. ഇത്ര ജീര്‍ണ്ണിച്ച് മത്സ്യം പാചകത്തിനായി ഉപയോഗിക്കില്ലെന്നല്ലേ നാസ്തികര്‍ പറയുന്നുള്ളു.
ഞങ്ങള്‍ക്കത് പറയാന്‍ അവകാശമില്ലേ? താങ്കള്‍ നാസ്തികതയെ വിമര്‍ശിച്ചോളൂ, എതിര്ത്തുകൊള്ളൂ, നശിപ്പിച്ചുകൊള്ളു. ഞങ്ങള്‍ക്ക് യാതൊരു പരാതിയുമില്ല. വെളിപാട് വസ്തുതയാണെന്നും തോന്നല്‍ തെളിവാണെന്നും ഏകപക്ഷീയമായി സമര്‍ത്ഥിച്ച് താങ്കള്‍ മുന്നേറുമ്പോള്‍ താങ്കളെ നോക്കി നിരുപദ്രവപരമായി 'അയ്യേ ഇത് വളരെ മോശല്ലേ കല്ക്കി്'' എന്നു പറയാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ? ഉണ്ടെങ്കില്‍ അറിയുക, സൗമ്യമായി ഞങ്ങള്‍ ആ അധികാരം വിനിയോഗിക്കുന്നു.
എല്ലാ കാര്യങ്ങളിലും ശരി കണ്ടെത്താനായി ഒരേ മാര്‍ഗ്ഗമാണോ നാം അവലംബിക്കുന്നത്? കാണാനുള്ള കണ്ണുകൊണ്ട് രുചി അറിയാന്‍ കഴിയില്ലല്ലോ. അതുപോലെ ചെവികൊണ്ട് ആര്‍ക്കും ഗന്ധം തിരിച്ചറിയാനും സാധ്യമല്ല. ഇതുപോലെ ദിവ്യവെളിപാട് പോലുള്ള ആത്മീയ കാര്യങ്ങള്‍ ഭൗതികമായ മാനദണ്ഡങ്ങള്‍ വെച്ച് അളക്കാന്‍ കഴിയില്ല എന്നാണ് മത ഗുരുക്കന്മാര് നമ്മെ പഠിപ്പിക്കുന്നത്. നാം സാധാരണ പിന്തുടരുന്ന ജ്ഞാന സമ്പാതന രീതികളില്‍ നിന്നു വ്യത്യസ്തം തന്നെയാണത്.
മനോ വിഭ്രാന്തിയും വെളിപാടും തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായണം. വ്യാജന്മാരെ തട്ടി നടക്കാന്‍ വയ്യാതായ കാലത്താണ് നാം ജീവിക്കുന്നത്. പുതിയ പുതിയ തട്ടിപ്പുവീരന്മാരുടെ കഥകളുമായല്ലേ ദിവസവും പത്രങ്ങള്‍ ഇറങ്ങുന്നത്. എന്നു കരുതി നാമെല്ലാവരും തട്ടിപ്പിനിരയാകാറുണ്ടോ? വ്യാജ മരുന്നുകള്‍ മാര്‍ക്കറ്റില്‍ ഉണ്ടെന്നു കരുതി ആരെങ്കിലും മരുന്നു കഴിക്കാതിരിക്കാറുണ്ടോ? കള്ളനോട്ടുകള്‍ വ്യാപിച്ചിട്ടുണ്ടെന്ന കാരണത്താല്‍ നമ്മുടെ കയ്യിലുള്ള നല്ല നോട്ടുകളും നശിപ്പിച്ചു കളയുക എന്ന വിഡ്ഢിത്തം ആരെങ്കിലും ചെയ്യാറുണ്ടോ? ശരിയും തെറ്റും ബുദ്ധിയുപയോഗിച്ച് തിരിച്ചറിയാന്‍ കഴിയണം. ഇതില്‍ പരാജയപ്പെടുന്നവര്‍ ഒന്നുകില്‍ ചാത്തന്റെയും മറുതയുടെയും പിന്നാലെ പോകും. അല്ലെങ്കില്‍ നാസ്തികനാകും.
എനിക്ക് ഇസ്ലാമിക വെളിപാടുകള്‍ മാത്രമല്ല സ്വീകാര്യം. ഇസ്ലാമിക വെളിപാടുകള്‍ എന്ന പ്രയോഗം തന്നെ അസ്ഥാനത്താണ്. വെളിപാടുകള്‍ ദൈവത്തില്‍ നിന്നുള്ളതാണ്. വേദങ്ങളിലും ഗീതയിലും ബൈബിളിലും ദൈവിക വെളിപാടുകള്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍, ഖുര്‍ആനെപ്പോലെ സുരക്ഷിതമായ നിലയില്‍ അവ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നത് ഒരു വാസ്തവം മാത്രമാണ്. അങ്ങനെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നുള്ള അവകാശവാദം പ്രസ്തുത വേദാനുസാരികളില് ആര്‍ക്കും ഇല്ല എന്നതും ശ്രദ്ധേയമാണ്.
താന്‍ അന്ത്യപ്രവാചകനാണെന്ന ഒരു വെളിപാടും ഖുര്‍ആനില്‍ ഇല്ല. 'ഇനിയില്ല' എന്ന പ്രഖ്യാപനത്തോടെ പ്രവാചക നിര്‍മ്മിതി അവസാനിപ്പിച്ചു എന്നുള്ള താങ്കളുടെ പ്രസ്താവനയും വാസ്തവ വിരുദ്ധമാണ്. അങ്ങനെ ഒരു വചനമോ, സൂചനപോലുമോ ഖുര്‍ആനില്‍ ഇല്ല.
Hi Dear Kalki,
Pls see Quran 33.40 says Nabi the last prophet.
കല്‍ക്കി, നാസ്ഥികനോട് കളിക്കുമ്പോള്‍ നമ്മള് കൂടെ കാണും. അന്ത്യപ്രവാചകനെ തൊട്ടു കളിച്ചാല്‍ നിന്റെ കുടല് ഞങ്ങള്‍ പുറത്തു ചാടിക്കും.
പ്രിയപ്പെട്ട കല്‍ക്കീ,
ഇത് വ്യക്തമായ മതശാഠ്യം തന്നെ. മനോരോഗികള്‍ക്കും വേണ്ട ഈ പ്രത്യേക പരിഗണന? വിഭ്രാന്തികളും വെളിപാടുകളും തൃണവല്ക്കരിച്ച് എന്തിനവരെ മാനസികാരോഗ്യകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നു? സമൂഹത്തിന്റെ പൊതു അളവുകോലുകളും ജ്ഞാനസമ്പാദന മാര്‍ഗ്ഗങ്ങളും വെച്ചു നോക്കുമ്പോഴല്ലേ അവര്‍ക്ക് പ്രശ്നമുളളു. അതൊക്കെ ഭൗതികമായ അളവുകോലുകള്ക്കുപരിയാണെന്ന് പറഞ്ഞ് അവര്‍ക്കാരെങ്കിലും ചികിത്സ നിഷേധിക്കാറുണ്ടോ? നമ്മുടെ യുക്തിയും ധാരണയും വെച്ചു നോക്കുമ്പോഴല്ലേ അവരൊക്കെ ഭാന്തന്മാരാകുന്നത്? ഒന്നു മാറ്റി പിടിച്ചു നോക്കിയാല്‍ സര്‍വ പ്രശ്നവും അവിടെ തീര്‍ന്നില്ലേ? ചികിത്സയ്ക്ക് ആശുപത്രി സൗകര്യമില്ലാതിരുന്നു, ചികിത്സാപദ്ധതതികള് നിലവിലില്ലായിരുന്നു എന്നീ കാരണങ്ങളാല്‍ പഴയ വെളിപാടുകാരെല്ലാം വിശുദ്ധരും ഇവയൊക്കെ ലഭ്യമാണെന്ന പേരില്‍ പുതിയ വെളിപാടുകാരെല്ലാം ആശുപത്രികളുടെ തിണ്ണ നിരങ്ങുന്നവരുമാക്കുന്നതിന് പിന്നിലെ സാമൂഹിക ഗൂഡാലോചന കല്‍ക്കി ശ്രദ്ധിച്ചിട്ടുണ്ടോ?
കള്ളനോട്ടും വ്യജമരുന്നുമാണോ വെളിപാട് ടീമിനെ ന്യായീകരിക്കാനുള്ള ഉദാഹരണം?! വളരെ ഉത്തമം!! നല്ല നോട്ടിന് പ്രശ്നമില്ല, നല്ല മരുന്ന് രോഗവും ഭേദമാക്കും. പക്ഷെ നല്ല വെളിപാട്-മോശം വെളിപാട് എന്നിങ്ങനെ രണ്ടിനമില്ല. വെളിപാടെല്ലാം വെളിപാടു തന്നെ. അന്യന്റെ വെളിപാട് മനോരോഗവും സ്വന്തം കക്ഷിയുടേത് സംഗീതവുമാകുന്നുവെന്ന് മാത്രം.
നുണപ്രചരണത്തിനും യാഥാര്‍ത്ഥ്യത്തെ അട്ടിമറിക്കാനുമാണ് വെളിപാടെന്ന സൂത്രപ്പണി പണ്ടുമുതലേ കൗശലക്കാര്‍ ഉപയോഗിച്ചു വരുന്നത്. 'നല്ല വെളിപാടുകാര്‍'-'ചീത്ത വെളിപാടുകാര്‍' എന്നിങ്ങനെ രണ്ടു വിഭാഗവുമില്ല. വെളിപാടുകാര്ക്കിടയില് രണ്ടേ രണ്ടു വിഭാഗമേയുള്ളു: ചികിത്സിക്കപ്പെട്ടവരും ചികിത്സിക്കപ്പെടാത്തവരും.
പണ്ടത്തെ പല വെളിപാടുനായകന്മാരും ഇന്നായിരുന്നെങ്കില്‍ 'താളവട്ട'ത്തിന്റെ തിരക്കഥ രചിച്ച് ജീവിതം ആഘോഷിച്ചേനെ.
Kalkkee said
>>മനോ വിഭ്രാന്തിയും വെളിപാടും തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായണം. വ്യാജന്മാരെ തട്ടി നടക്കാന്‍ വയ്യാതായ കാലത്താണ് നാം ജീവിക്കുന്നത്. പുതിയ പുതിയ തട്ടിപ്പുവീരന്മാരുടെ കഥകളുമായല്ലേ ദിവസവും പത്രങ്ങള്‍ ഇറങ്ങുന്നത്. എന്നു കരുതി നാമെല്ലാവരും തട്ടിപ്പിനിരയാകാറുണ്ടോ? വ്യാജ മരുന്നുകള്‍ മാര്‍ക്കറ്റില്‍ ഉണ്ടെന്നു കരുതി ആരെങ്കിലും മരുന്നു കഴിക്കാതിരിക്കാറുണ്ടോ? കള്ളനോട്ടുകള്‍ വ്യാപിച്ചിട്ടുണ്ടെന്ന കാരണത്താല്‍ നമ്മുടെ കയ്യിലുള്ള നല്ല നോട്ടുകളും നശിപ്പിച്ചു കളയുക എന്ന വിഡ്ഢിത്തം ആരെങ്കിലും ചെയ്യാറുണ്ടോ? ശരിയും തെറ്റും ബുദ്ധിയുപയോഗിച്ച് തിരിച്ചറിയാന്‍ കഴിയണം. ഇതില്‍ പരാജയപ്പെടുന്നവര്‍ ഒന്നുകില്‍ ചാത്തന്റെയും മറുതയുടെയും പിന്നാലെ പോകും. അല്ലെങ്കില്‍ നാസ്തികനാകും.<<
മനോവിഭ്രാന്തിയും വെളിപാടും തിരിച്ചറിയാന്‍ എന്ത് മാര്‍ഗമാണ് താങ്കളുടെ കയ്യില്‍ ഉള്ളത്? വെളിപാടുകളുടെ കാര്യത്തില്‍ വ്യാജന്മാരെ തിരിച്ചറിയാന്‍ താങ്കള്‍ ഏതു മാര്‍ഗമാണ് ഉപയോഗിക്കുക? പിന്നെ ഈ ബ്ലോഗില്‍ കുറെ യായി വിസിറ്റ് ചെയ്യുന്നതിന്റെ ഗുണം കാണാനുണ്ട് . ബൈബിളും ഗീതയും ഒക്കെ കുരെസ്സയായി അംഗീകരിക്കാന്‍ കഴിയുന്നുന്ടെല്ലോ! പിന്നെ ഖുര്‍ -ആനില്‍ ദൈവിക വെളിപാടുകള്‍ എങ്ങനെയാണ് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നതെന്നു നമ്മള്‍ക്ക് ഊഹിക്കാം കേട്ടോ!
പ്രിയപ്പെട്ട കല്‍ക്കീ,
മുഹമ്മദ് അന്ത്യപ്രവാചകനാണെന്ന് കുര്‍ആനില്‍ വ്യക്തമാക്കിയിട്ടില്ലേ? നല്ല തമാശ! 'അവസാനത്തെ വണ്ടി' പോയിക്കഴിഞ്ഞെന്നു പറഞ്ഞാല്‍ ഇനിയും വണ്ടിയുണ്ടെന്നാണോ അര്ത്ഥ്ം? ഒരു മുസ്ളീമാകാനുള്ള അടിസ്ഥാന യോഗ്യതയില്‍ പെട്ടതാണ് മുഹമ്മദാണ് ലാസ്റ്റ് ബസ്സെന്ന വിശ്വാസം. ഈ വെളിപാട് താങ്കള്‍ക്ക് വിശ്വാസമില്ലാത്തത് എന്തുകൊണ്ടാണ്?
താങ്കള്‍ കണ്ണില്‍ കാണുന്നതിനെയെല്ലാം 'വസ്തുത' 'വസ്തുത' എന്ന് വിളിച്ച് സായൂജ്യമടയുന്നതെന്തിനാണ്? മതത്തില്‍ ആ സാധനം തീരെ ഇല്ലാതെ പോയതിന്റെ കൊതിക്കെറുവ് തീര്‍ക്കുകയാണോ? വെളിപാടും തോന്നലുമൊക്കെ വസ്തുതയെങ്കില്‍ പിന്നെ വസ്തുതയല്ലാത്തതെന്താണ്? ഒരെണ്ണത്തിന്റെ പേരു പറഞ്ഞാലും.
ബൈബിളും ഗീതയും First class വെളിപാടാണെങ്കില്‍ അതൊക്കെ സംരക്ഷിക്കാനും ശുദ്ധീകരിച്ചെടുക്കാനുമല്ലേ താങ്കള്‍ ശ്രമിക്കേണ്ടത്? അല്ലാതെ ഒരു പ്രത്യേക ബ്രാന്ഡിലുള്ളവയുടെ മാത്രം പുറകെ പോകേണ്ടതുണ്ടോ? ഇസ്ളാമിക വെളിപാട് എന്തായാലും 'സംരക്ഷിക്കപ്പെട്ടു കഴിഞ്ഞു'!! എങ്കില്‍പ്പിന്നെ, ബാക്കിയുള്ള തുല്യപ്രാധാന്യമുള്ളവ കൂടി സംരക്ഷിക്കാനല്ലേ താങ്കള്‍ ശ്രമിക്കേണ്ടത്? ഇസ്ളാമില്‍ പോലും 'സംരക്ഷിക്കപ്പെട്ട'വെളിപാടുകളുടെ കടയ്ക്കല്‍ കത്തി വെക്കാനാണല്ലോ താങ്കള്‍ തുനിഞ്ഞിട്ടുള്ളത്!? ഇനി താങ്കളുടെ 'സംരക്ഷണപ്രവര്‍ത്തനങ്ങള്‍'ഞങ്ങള്‍ കാണാത്തുകൊണ്ടാണോ!!?
" 'നല്ല വെളിപാടുകാര്‍'-'ചീത്ത വെളിപാടുകാര്‍' എന്നിങ്ങനെ രണ്ടു വിഭാഗവുമില്ല. വെളിപാടുകാര്ക്കിടയില് രണ്ടേ രണ്ടു വിഭാഗമേയുള്ളു: ചികിത്സിക്കപ്പെട്ടവരും ചികിത്സിക്കപ്പെടാത്തവരും">>
അരേ വാാാ!!!
KalKI said: ഇസ്ലാമിക വെളിപാടുകള്‍ എന്ന പ്രയോഗം തന്നെ അസ്ഥാനത്താണ്. വെളിപാടുകള്‍ ദൈവത്തില്‍ നിന്നുള്ളതാണ്.
>>എങ്കില്‍പ്പിന്നെ ഇവിടെ ഊളമ്പാറ എന്തിനെടേ അപ്പീ, മൊത്തം അടച്ച് പൂട്ടീ സീല്‍ വെക്കരുതോ. ദൈവത്തീന്ന് എന്തെങ്കിലും കേല്ക്കാന് ആളുകള്‍ തപസ്സിലരിക്കുന്നു. അപ്പോഴോ കേല്ക്കുന്നവരെ പിടിച്ച് ചങ്ങലക്കിടുന്നത്. കലികാലം തന്നെടേ
എനിക്ക് ഇസ്ലാമിക വെളിപാടുകള്‍ മാത്രമല്ല സ്വീകാര്യം. ഇസ്ലാമിക വെളിപാടുകള്‍ എന്ന പ്രയോഗം തന്നെ അസ്ഥാനത്താണ്. വെളിപാടുകള്‍ ദൈവത്തില്‍ നിന്നുള്ളതാണ്. വേദങ്ങളിലും ഗീതയിലും ബൈബിളിലും ദൈവിക വെളിപാടുകള്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു
>>> ഗീതയില്‍ ഉണ്ട് എന്ന് താങ്കള്‍ വിശ്വസിക്കുന്ന ദൈവിക വെളിപാട് ഏതാണെന്ന് വെളിപ്പെടുത്താമോ കല്‍ക്കീ.
''മനോ വിഭ്രാന്തിയും വെളിപാടും തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായണം. വ്യാജന്മാരെ തട്ടി നടക്കാന്‍ വയ്യാതായ കാലത്താണ് നാം ജീവിക്കുന്നത്. പുതിയ പുതിയ തട്ടിപ്പുവീരന്മാരുടെ കഥകളുമായല്ലേ ദിവസവും പത്രങ്ങള്‍ ഇറങ്ങുന്നത്. എന്നു കരുതി നാമെല്ലാവരും തട്ടിപ്പിനിരയാകാറുണ്ടോ? വ്യാജ മരുന്നുകള്‍ മാര്‍ക്കറ്റില്‍ ഉണ്ടെന്നു കരുതി ആരെങ്കിലും മരുന്നു കഴിക്കാതിരിക്കാറുണ്ടോ? കള്ളനോട്ടുകള്‍ വ്യാപിച്ചിട്ടുണ്ടെന്ന കാരണത്താല്‍ നമ്മുടെ കയ്യിലുള്ള നല്ല നോട്ടുകളും നശിപ്പിച്ചു കളയുക എന്ന വിഡ്ഢിത്തം ആരെങ്കിലും ചെയ്യാറുണ്ടോ
? ശരിയും തെറ്റും ബുദ്ധിയുപയോഗിച്ച് തിരിച്ചറിയാന്‍ കഴിയണം
. ഇതില്‍ പരാജയപ്പെടുന്നവര്‍ ഒന്നുകില്‍ ചാത്തന്റെയും മറുതയുടെയും പിന്നാലെ പോകും. അല്ലെങ്കില്‍ നാസ്തികനാകും.
എനിക്ക് ഇസ്ലാമിക വെളിപാടുകള്‍ മാത്രമല്ല സ്വീകാര്യം. ഇസ്ലാമിക വെളിപാടുകള്‍ എന്ന പ്രയോഗം തന്നെ അസ്ഥാനത്താണ്. വെളിപാടുകള്‍ ദൈവത്തില്‍ നിന്നുള്ളതാണ്. വേദങ്ങളിലും ഗീതയിലും ബൈബിളിലും ദൈവിക വെളിപാടുകള്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍, ഖുര്‍ആനെപ്പോലെ സുരക്ഷിതമായ നിലയില്‍ അവ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നത് ഒരു വാസ്തവം മാത്രമാണ്. അങ്ങനെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നുള്ള അവകാശവാദം പ്രസ്തുത വേദാനുസാരികളില് ആര്‍ക്കും ഇല്ല എന്നതും ശ്രദ്ധേയമാണ്.''''
{{{{മുകളില്‍ പറഞ്ഞ വാചകങ്ങള്‍ പ്രിയ വായനക്കാര്‍ ഒന്ന് കൂടി വായിക്കാന്‍ താല്പര്യപ്പെടുന്നു ...( ഒരു പ്രാവശ്യം വായിച്ചു ബോറടിച്ചവരോട് ക്ഷമ )........ഇതില്‍ ഇദ്ദേഹം എന്താണ് പറയുന്നത് ??
ഉദാഹരണം ശ്രദ്ധിക്കു ...എന്താണ് പറയുന്നത് ???? അരി എത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി.......i.e വ്യാജ മരുന്നുകള്‍ ഉള്ളപ്പോള്‍ ആരെങ്കിലും മരുന്ന് വാങ്ങാതെ ഇരിക്കുമോ ? (ഇല്ല മെഡിക്കല്‍ സ്റൊരില് എല്ലാവരും നിന്നാണ് മരുന്ന് വാങ്ങുന്നത് ..ഇരിക്കാന്‍ സമയമില്ല )....തട്ടിപ്പ് ഉണ്ടെന്നു കരുതി ""നമ്മള് " ക്ക് അത് പട്ടാരുണ്ടോ ???? ( നമ്മള് ആരാണെന്നു അവ്യക്തം ,ആരാണോ ആവോ ...)....നോട്ടുകള്‍ കള്ളമാണ് എന്നതിനാല്‍ അത് ഉപയോഗിക്കാരില്ലേ ???? എന്റെ വക മറ്റു ചില ഉധഹര്നങ്ങള് .....ഭുമി ഉരുണ്ടതാണ് എന്ന് കരുതി ആരെങ്കിലും പരന്ന റോഡില്‍ കൂടി വാഹനം ഓടിക്കാതെ പോകുമോ ??? മയക്കു മരുന്ന് നിരോധനം ഉണ്ടെങ്ങിലും അതുമയീ ബന്ധപ്പെട്ട ആള്ക്കാര് അത് വില്‍ക്കാതെ ജീവിക്കുമോ ????മദ്യം ഹാനികരം ആണ് എങ്കിലും അത് പറഞ്ഞു ഏതെങ്കിലും ബാര്‍ അടച്ചു പുട്ടുമോ ???മൃഗ ബലി നിരോധനം ഉണ്ട് (ഇന്ത്യയിലെ കാര്യം ) എങ്കിലും ലക്ഷങ്ങള്‍ അത് നിറുത്തിയോ ??? ഇങ്ങെനെ പോകുന്നു കാര്യങ്ങള്‍ ...എഴുതാന്‍ ആണെങ്ങില്‍ ഒരായിരം ബാക്കി .......പക്ഷെ എനിക്കിത്രയുമേ പറ്റു....തങ്ങളെ പോലെ "കാള മുത്രം" എഴുതാന്‍ എനിക്ക് സമയം ഇല്ല..ഉണ്ടായാലും ഞാന്‍ എഴുതില്ല ..ഇത് മതി .......ലക്ഷം കൊതുകിനെ ഓടിക്കാന്‍ ഒരു കൊതുകുതിരി ധാരാളം !!!!!!!!!!!!!!!!!!!!!!!!!!!!!!!!!! തങ്ങളുടെ താഴത്തെ പരഗ്രഫ് ഞാന്‍ തൊടുന്നില്ല.....so take a short break.}}}}}}
കല്ക്കിച്ചേട്ടാ,
നാസ്തികപ്പട താങ്കളെ കാലിച്ചാക്ക് പോലെ ഇട്ട് തട്ടുന്നു.മുസഌങ്ങളാരും തുണയ്ക്ക് വരുന്നുമില്ല. അവിവേകി സാധാരണ അനോണിയായിട്ട് എല്ലായിടത്തും വരുന്നതാ. കുഞ്ഞിപ്പയേയും ഖാദറേയും പൗരനേയും മറ്റേ പച്ചഅനോണികളേയും കാണാനില്ല. താങ്കളെ എല്ലാവരും തഴഞ്ഞോ? ഇനിയെങ്കിലും സുന്നിയാവാന്‍ നോക്ക് അഹമ്മദി മാഷെ
""""". ഇതില്‍ പരാജയപ്പെടുന്നവര്‍ ഒന്നുകില്‍ ചാത്തന്റെയും മറുതയുടെയും പിന്നാലെ പോകും. അല്ലെങ്കില്‍ നാസ്തികനാകും.
എനിക്ക് ഇസ്ലാമിക വെളിപാടുകള്‍ മാത്രമല്ല സ്വീകാര്യം. ഇസ്ലാമിക വെളിപാടുകള്‍ എന്ന പ്രയോഗം തന്നെ അസ്ഥാനത്താണ്. വെളിപാടുകള്‍ ദൈവത്തില്‍ നിന്നുള്ളതാണ്. വേദങ്ങളിലും ഗീതയിലും ബൈബിളിലും ദൈവിക വെളിപാടുകള്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍, ഖുര്‍ആനെപ്പോലെ സുരക്ഷിതമായ നിലയില്‍ അവ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നത് ഒരു വാസ്തവം മാത്രമാണ്. അങ്ങനെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നുള്ള അവകാശവാദം പ്രസ്തുത വേദാനുസാരികളില് ആര്‍ക്കും ഇല്ല എന്നതും ശ്രദ്ധേയമാണ് '''''
{{{{{{മുകളില്‍ കാണുന്നതാണ് രണ്ടാമത്തെ പര ; ഇത് ഞാന്‍ തൊടുന്നില്ല എന്ന് പറഞ്ഞത് അത് എന്റെ oxygen ആയിട്ടല്ല ...മറിച്ച് വായനക്കാരില്‍ അത് ആശയ കുഴപ്പം ഉണ്ടാക്കാം ... അല്ലാതെ മറ്റൊന്നും ഇല്ല ......സമയം , എഴുതാനുള്ള വ്യമുക്യം, ......ഇതിനൊക്കെ മറുപടി പറയണോ എന്നുള്ള എന്നുള്ള മറ്റൊരു വിഷയം ,,,.........................satisfy plz..otherwise we have to meet.}}}}}}}
അപ്പോള്‍ മൊഹമ്മദ് നബി അല്ലേ അന്ത്യപ്രവാചകന്? കല്‍ക്കിയെ കാണാനേയില്ലല്ലോ!?
Hospitals are the temples of atheism.
അത് കലക്കി! അങ്ങനെയാണെങ്കില്‍ രോഗം വന്നാല്‍ ചികിത്സിക്കാതെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന പെന്തക്കൊസ്തുകാരല്ലേ യഥാര്‍ത്ഥ വിശ്വാസികള്‍ ?
പ്രിയപ്പെട്ട രവിസാര്‍,
മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്ന് ഖുര്‍ആനില്‍ ഇല്ല എന്നു മാത്രമല്ല ഇനിയും പ്രവാചകന്മാര് വരും എന്നു ഖുര്‍ആന്‍ പറയുന്നുമുണ്ട്. തങ്ങളുടെ പ്രവാചകന് അവസാനത്തെ പ്രവാചകനാണ് അദ്ദേഹത്തിനു ശേഷം ഇനിയൊരു പ്രവാചകനും വരില്ല എന്നത് എല്ലാ മതവിശ്വാസികളുടയും വിശ്വാസമാണ്. മുസ്ലിംകളും അതില്‍നിന്നൊഴിവല്ല. ഒരു മുസ്ലിമാകാനുള്ള അടിസ്ഥാന യോഗ്യത മുഹമ്മദു നബി അവസാന പ്രവാചനാണെന്നു വിശ്വസിക്കലാണെന്ന് അവടെയാണ് പറഞ്ഞിട്ടുള്ളത്?
ബൈബിളും ഗീതയും സംരക്ഷിക്കേണ്ട ആവശ്യം ഇല്ല. കാരണം അവ പ്രത്യേക കാലത്തേക്കും ദേശത്തേക്കും വേണ്ടി മാത്രം വന്ന വെളിപാടുകളാണ്. അതിന്റെ ദൗത്യം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി അതിന്റെ ആവശ്യം ഇല്ല. ഇതിനെയെല്ലാം ഒന്നിപ്പിച്ചുകൊണ്ട് ആഗോള മതമായി ദൈവം അവതരിപ്പിച്ച മതമാണ് ഇസ്ലാം. ആഗോള ഗ്രാമം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ നമുക്ക് പുതിയതാണെങ്കിലും ഇസ്ലാം അത് പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ലോകത്തിനു പരിചയപ്പെടുത്തിയിരിക്കുന്നു.
33:40. Muhammad (s.a) is not the father of any man among you, but he is the Messenger of Allah and the last (end) of the Prophets. And Allah is Ever All-Aware of everything.
33: (40) ജനങ്ങളേ, മുഹമ്മദ് നിങ്ങളിലുള്ള പുരുഷന്മാരിലൊരുവന്റെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില് അന്തിമനുമാകുന്നു. അല്ലാഹു സകല സംഗതികളും അറിവുള്ളവനല്ലോ.
ഈ പരിഭാഷയില്‍ മുഹമ്മദു നബി പ്രവാചന്മാരില് അന്തിമനാകുന്നു [last (end) of the Prophets] എന്നത് തെറ്റായ പരിഭാഷയാണ്. അറബിയില്‍ 'ഖാത്തമുന്നബിയ്യീന്‍' എന്നതിന്റെ അര്ഥമായാണ് പ്രവാചന്മാരില് അന്തിമന്‍ എന്ന അര്‍ഥം ഇവിടെ കൊടുത്തിരിക്കുന്നത്. എന്നാല്‍ അറബി ഭാഷ അറിയാവുന്നവരോട് ചോദിച്ചാല്‍ 'ഖാത്തം' എന്നതിന്റെ അര്‍ഥം എന്താണെന്ന് മനസ്സിലാകും. 'ഖാത്തം' خاتم എന്നതിന് സീല്‍, മോതിരം എന്നെല്ലാമാണ് അര്‍ഥം. (വേണമെങ്കില്‍ ഗൂഗിളമ്മച്ചിയോട് ഒന്ന് ചോദിച്ചു നോക്കുക) ആപ്പോള്‍ ഈ വചനത്തിന്റെ അര്‍ഥം പ്രവാചകന്മാരുടെ മുദ്ര എന്നാകും. ഇത് അഹ്മദിയാ വ്യാഖ്യാനമാണെന്നു കരുതണ്ട. നിഷ്പക്ഷമായി പരിഭാഷ ചെയ്തിട്ടുള്ള എല്ലാവരും അങ്ങനെയാണ് അര്‍ഥം കൊടുത്തിട്ടുള്ളത്. ഉദാഹരണത്തിന് സുപ്രസിദ്ധരായ രണ്ട് ഖുര്‍ആന്‍ പരിഭാഷരുടെ പരിഭാഷ താഴെകൊടുക്കുന്നു:
Muhammad is not the father of any of your men, but (he is) the Messenger of Allah, and the Seal of the Prophets: and Allah has full knowledge of all things. (Yusuf Ali)
Muhammad is not the father of any man among you, but he is the messenger of Allah and the Seal of the Prophets; and Allah is ever Aware of all things. (Pickthall)
പ്രിയ സുശീല്‍ കുമാര്‍,
ഗീതയില്‍ നിരവധി വെളിപാടുകള്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരുദാഹരണം:
കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ്മ ഫലഹേതുര്‍ഭൂ മാ തേ സംഗോസ്ത്വകര്‍മ്മണി
പ്രിയ തൂവാലാ,
ഞാന്‍ ഒന്ന് ഉറങ്ങാന്‍ പോയതായിരുന്നു. ക്ഷമി.
താങ്കളുടെ ചോദ്യത്തിനു മറുപടി ഞാന്‍ മുകളില്‍ പറഞ്ഞിട്ടുണ്ട്.
എല്ലുപെറുക്കി പറയുന്നത് ആര്‍ക്കെങ്കിലും മനസ്സിലാകുന്നുണ്ടെങ്കില്‍ ഒന്നു പരിഭാഷപ്പെടുത്തിത്തന്നാല് ഉപകാരമായിരുന്നു.
പ്രിയപ്പെട്ട കല്‍ക്കീ,
അങ്ങനെയോ? പ്രഭാത്തില്‍ തമാശ കേള്‍ക്കുന്നത് ആരോഗ്യദായകം തന്നെ! മുഹമ്മദ് അന്ത്യ പ്രവാചകനല്ലേ!? ഇനിയും ആള് വരുമെന്നോ? വളരെ സന്തോഷം!! എനിക്ക് പരാതിയില്ല കേട്ടോ. വരട്ടെ കല്‍ക്കി വരട്ടെ. നാസ്തികരതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യും. ഏഴാം നൂറ്റാണ്ടിലെ ജ്ഞാനതലമുള്ളവരുടെ വെളിപാടുകളേക്കാളും എന്തുകൊണ്ടും മികച്ചതായിരിക്കുമല്ലോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിദ്വാന്മാരുടെ വെളിപാടുകള്‍. സംഗതി വെളിപാടാണെങ്കിലും കാലാനുസാരിയായ പുരോഗതിയുണ്ടാകാതെ വയ്യ.
മാത്രമല്ല അതിന് യാഥാര്‍ത്ഥ്യത്തോടും ഇന്നിന്റെ ജ്ഞാനതലത്തോടും കൂടുതല്‍ പൊരുത്തമുണ്ടാകാനിടയുണ്ട്. ഒന്നാലോചിച്ചു നോക്കൂ, അവരുടെ പ്രപഞ്ചാതീതവിവരവിനിമയത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയാല്‍ നമുക്ക് ലാര്‍ജ് ഹോഡ്രോണ്‍ കൊളൈഡറൊക്കെ അടച്ചുപൂട്ടാം. പ്രപഞ്ചജ്ഞാനം മുഴുവന്‍ വിരല്‍തുമ്പില്‍ വന്നിങ്ങനെ ത്രസിച്ച് നില്ക്കുമ്പോള് വെറുതെ കോടികള്‍ മുടക്കി നീണ്ട പരീക്ഷണം നടത്തേണ്ടതില്ലല്ലോ. മാത്രമല്ല, ഇനി വരുന്ന വെളിപാടുകാര്‍ ചിലപ്പോള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം സിദ്ധിച്ചവരും അക്ഷരജ്ഞാനികളുമാണെങ്കില്, കുറേക്കൂടി ലോകജ്ഞാനമുള്ളവരാണെങ്കില്, താരതമ്യേന കുറച്ച് മണ്ടത്തരങ്ങള്‍ സഹിച്ചാല്‍ മതിയല്ലോ.
മനുഷ്യാവകാശം, ലിംഗസമത്വം, മാനവികത എന്നിവയൊക്കെ സംബന്ധിച്ച് കുറേക്കൂടി ഭേദപ്പെട്ട ഇറക്കുകള്‍ പ്രതീക്ഷിക്കുകയുമാവാം. പരന്ന വെളിപാടിനേക്കാള്‍ എന്തുകൊണ്ടും മെച്ചമായിരിക്കുമല്ലോ ഉരുണ്ട വെളിപാടുകള്‍! വരട്ടെ കല്‍ക്കീ, പുതിയവര്‍ വരട്ടെ-മാസംതോറും വരട്ടെ. നിരനിരയായി വരട്ടെ.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനം കുറച്ചെങ്കിലും രക്ഷപെടട്ടെ. താങ്കള്‍ പറയുന്നത് മറ്റ് മുസ് ളീം സഹോദരരും അംഗീകരിക്കുമാറാകട്ടെ. കുര്-ആനില്‍ ഞാന്‍ വായിച്ചതും ഇവിടെ പലരും ഉദ്ധരിച്ചതുമായ വാചകങ്ങളൊന്നും എനിക്കൊരു പ്രശ്നമല്ല.പുതിയ ആള്ക്കാര് വരട്ടെ, എന്തുകൊണ്ടുമവര് ഭേദമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.കാരണം നിലവിലുള്ളതിലും മോശമാകുകയെന്നത് ഏറെക്കുറെ അസാധ്യമായിരിക്കുമെന്ന് മനസ്സ് പറയുന്നു.
കല്‍ക്കി, ഇനി താങ്കള്‍ പറയുന്ന പുതിയ പുള്ളി സന്തോഷ് മാധവനാണോ?
സ്ത്രീ വിഷയത്തില്‍ ഒരു പ്രവാചക സ്റ്റൈല്‍ കണ്ടതുകൊണ്ടു ചോദിച്ചതാ.....തെറ്റെങ്കില്‍ ക്ഷമി.
പ്രിയപ്പെട്ട രവിസാര്‍,
അതങ്ങനെയാണ്. ഗൗരവമുള്ളകാര്യങ്ങള് ചിലര്‍ക്ക് തമാശയായിത്തോന്നും. പ്രവാചകന്മാര്ക്കും പ്രവാചകന്മാരുടെ അനുയായികള്‍ക്കും ഈ അനുഭവം പുത്തരിയല്ല. അവര്‍ പരിഹസിക്കപ്പെടുക എന്നത് ഇതപര്യന്തമുള്ള അനുഭവമാണ്. അത് തുടര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. താങ്കള്‍ക്കും കൂട്ടുകാര്‍ക്കും പരിഹാസം തുടരാം. ഒരു വിരോധവുമില്ല. താങ്കള്‍ക്ക് കുറച്ചു കൂടി ചിരിക്കാന്‍ ഞാന്‍ കുറച്ചുകൂടി പറയട്ടെ.
മതത്തിന്റെ ഏറ്റവും വലിയ കുറവായി താങ്കള്‍ കാണുന്നത് അത് പൈഷ്കരണ വിധേയമല്ല എന്നതാണെന്ന് താങ്കള്‍ എവിടെയോ പറഞ്ഞതായി ഓര്‍ക്കുന്നു. ഈയൊരു തെറ്റിദ്ധാരണ താങ്കളുടെ മതത്തോടുള്ള പ്രതികരണങ്ങളിലെല്ലാം കാണുന്നുമുണ്ട്. ആദ്യമായി താങ്കള്‍ ഈ അഭിപ്രായം തിരുത്തണം എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പരിഷ്കരണങ്ങള്‍ നടന്നത് മതങ്ങളിലാണ്. മത പരിഷ്കരണം എന്നത് ഒരു ദൈവിക പദ്ധതിയാണ്. പ്രാകൃത മനുഷ്യന് പരിഷ്കരിച്ച് ആധുനിക മനുഷ്യന് ആയിത്തീര്‍ന്ന വിവിധ ഘട്ടങ്ങളില്‍ അവന്റെ പുരോഗതിക്കനുസൃതമായ രീതിയിലുള്ള അധ്യാപനങ്ങള്‍ വിവിധ പ്രവാചകന്മാരിലൂടെ വിവിധ കാലഘട്ടത്തില്‍ ദൈവം നല്കി. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ലോകം ഒരാഗോള ഗ്രാമത്തിന്റെ അവസ്ഥയില്‍ എത്തിയ സന്ദര്‍ഭത്തില്‍, ഒരു പ്രവാചകന്റെ സന്ദേശം ലോകം മുഴുവന്‍ പ്രചരിക്കാന്‍ വേണ്ട സാഹചര്യം ആയപ്പോള്‍ എല്ലാവര്ക്കും വേണ്ടി ഒരുപ്രവാചകനെ ദൈവം നിയോഗിച്ചു. അദ്ദേഹമാണ് മുഹമ്മദ് നബി(സ).
മതപരിഷ്കരണം അവിടം കൊണ്ട് നിര്‍ത്തി എന്ന് ഇതിനര്‍ഥമില്ല. ഇസ്ലാമില്‍തന്നെ മത പരിഷ്ക്കര്‍ത്താക്കള്‍ (മുജദ്ദിദ്) നൂറ്റാണ്ടുകള്‍ തോറും ഉണ്ടാകും എന്ന് പ്രവാചന് പറഞ്ഞു. അങ്ങനെ ഉണ്ടായ മത പരിഷ്ക്കര്‍ത്താക്കളെ ഇസ്ലാമിക വിഭാഗങ്ങള്‍ അംഗീകരിച്ചതാണ്. ഇസ്ലാം മതത്തില്‍ കടന്നുകൂടിയ പല അനാചാരങ്ങളെയും അന്ധ വിശ്വാസങ്ങളെയും വിപാടനം ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരാണ് ഈ പരിഷ്കര്‍ത്താക്കള്‍. അവസാനം ഇസ്ലാം മതം നശിച്ച് നാമാവശേഷമാകുമെന്നും (ഇസ്ലാമിന്റെ നാമവും ഖുആന്റെ ലിപികളും മാത്രം അവശേഷിക്കുന്ന ഒരു കാലാം വരും എന്നാണ് ഹദീസില്‍ പറയുന്നത്. എത്ര വ്യക്തമായി പുലര്‍ന്ന ഒരു പ്രവചനമാണ് എതെന്നു നോക്കുക!) ആ സന്ദര്‍ഭത്തില്‍ ദൈവം ഒരു പ്രവാചകനെ നിയോഗിക്കുമെന്നും സുവാര്‍ത്ത അറിയിക്കപ്പെട്ടിരിക്കുന്നു. ആ കാലഘട്ടമാണ് ഇത്.
മുഹമ്മദുനബിക്കു ശേഷം പ്രവാചകന് വരാം എന്നുള്ളത് താങ്കളെ ഒരു വിധത്തിലും ബാധിക്കുന്ന വിഷയമല്ലെങ്കിലും താങ്കള്‍ക്കത് ഒരു പുതിയ അറിവാണെന്ന് മനസ്സിലായി. അഹ്മദിമുസ്ലിംകളും മറ്റു മുസ്ലിംകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്.
നാസ്തികപ്പട താങ്കളെ കാലിച്ചാക്ക് പോലെ ഇട്ട് തട്ടുന്നു. >>>>
സിംഹങ്ങള്‍ മാറിനിന്നപ്പോള്‍ കഴുതപ്പുലികളുടെ(നാസ്തികപ്പട) തള്ളലുണ്ടായി.
വന്യബ്ലോഗിന്റെ ദയനീയത!!!!!!!
"പിന്നെ ഈ ബ്ലോഗില്‍ കുറെ യായി വിസിറ്റ് ചെയ്യുന്നതിന്റെ ഗുണം കാണാനുണ്ട് . ബൈബിളും ഗീതയും ഒക്കെ കുരെസ്സയായി അംഗീകരിക്കാന്‍ കഴിയുന്നുന്ടെല്ലോ!"
താങ്കളെപ്പോലുള്ള കൂപ മണ്ഡൂകങ്ങള് എപ്പോഴാണ് കിണറ്റില്‍ നിന്നു കര കയറുക?! പുറത്തു വരൂ.. ഒരുപാടു കാര്യങ്ങള്‍ ഇനിയും കാണാനുണ്ട്. ഈ കിണറുമാത്രമാണ് ലോകമെന്നു കരുതി ജീവിതം പാഴാക്കിക്കളയല്ലേ സ്നേഹിതാ...
അജ്ഞാതമായ എന്തിനെയും ദൈവതമാക്കി പൂജിച്ചു നമ്മുടെ പൂര്‍വ്വികര്‍..
മഴയും,വേനലും,വസന്താഗമവും,കൊടുങ്കാറ്റുമെല്ലാം കോപതാപങ്ങള്‍ക്ക് അടയാളമാക്കി അവരുടെ ദൈവങ്ങള്‍ തിറയാടി..
നരമൃഗബലികളാല് രുധിരാഞ്ജലിയാടി അവരുടെ പ്രപഞ്ചപാലകര് വികാരസോപാനം പൂകി..!
മിന്നലിനെ അവര്‍ ഇന്ദ്രായുധമാക്കി.. !
കടലാഴങ്ങളില്‍ വരുണനെത്തേടി..!
അഷ്ടദിക്പാലകരെ വിചാരചക്രവാളങ്ങളില് കാവല്‍ നിറുത്തി..!
മരുപ്പച്ചകളില്‍ പ്രവാചകരെ തേടി...!
തമോമയ ഗുഹാന്തര്‍ഭാഗങ്ങളില്‍ ദൈവദൂതന്മാര് അവരുടെ ഗോത്രമുഖ്യരുമായി ഗൂഡഭാഷണം നടത്തി..!
എരിയുന്ന സൂര്യനും,ചിരിക്കുന്ന ചന്ദ്രനുമൊക്കെ സര്വാധികാര്യക്കാരനെ പുകഴ്ത്താന്‍ ആരാധനാ സമയമൊരുക്കുന്ന ജപമണികളായി.... !
മലമടക്കുകളില്‍ പ്രതിദ്ധ്വനിച്ച ഹുങ്കാരശബ്ദങ്ങള്‍ അവര്‍ക്ക് ആശരീരികളായി...!ദൈവവാണികളായി..!
കാലിത്തൊഴുത്തിന്റെ ഹരിതശ്യാമഭംഗികളില് നക്ഷത്രങ്ങള്‍ അവരുടെ ദൈവശിശുക്കള്ക്ക് വഴികാട്ടി..!
ആകാശരൂപിയില് നിന്ന് കമ്പിയില്ലാക്കമ്പികളുമായി എത്തിയവര്‍ ചിലര്‍ക്ക് ഗന്ധര്വന്മാരും,കിന്നരന്മാരും,രാജര്ഷികളുമായി..!
മറ്റു ചിലര്‍ക്ക് മാലാഖമാരായി...!ഇനിയും ചിലര്‍ക്ക് മലക്കുകളായി..!
ഉഗ്രദൈവകോപത്തിന്റെ വരദാനമായി അനേകഭാഷകളും,ഗോത്രവൈവിധ്യങ്ങളും പിറന്നു..!
എന്തിനേറെപ്പറയുന്നു...! ഇന്ദ്രിയവികാരങ്ങള് പോലും ദൈവജന്യങ്ങളായി..!
കാമാമോഹങ്ങള് ദൈവസീല്ക്കാരത്തിന്റെ പൂവമ്പുകളായി
സൗന്ദര്യം അഫ്രോഡൈറ്റിന്റെ പുഞ്ചിരിയായി..!
വിവേകം അഥീനമാരുടെ കളിത്തട്ടായി...!
അരൂപിയും,അനാദിയുമായ പ്രതിഭാസം അനേകര്‍ക്ക് അല്ലാഹുവെന്ന "അവനായി"..!
ആദിപരാശക്തിയെന്ന "അവളായി"...
നിര്‍ഗുണ പരബ്രഹ്മമെന്ന "അതായി"..!
അവനോ..?
അതോ..?
അവളോ..?
പറയൂ..നമുക്കാരെ വേണം..?
ഉറങ്ങാന്‍ പോകുമ്പോള്‍ ഒന്ന് പറഞ്ഞിട്ടു പോയെങ്കില്‍ ഈ കണ്ഫ്യൂഷന് ഉണ്ടാവില്ലാര്ന്നു...എന്തായാലും തിരിച്ചു വന്നല്ലോ? അത് മതി....പക്ഷേ മുഖം നല്ല വെള്ളത്തില്‍ ഒന്നു കഴികിയേക്കൂ..ആ ഉറക്കപ്പിച്ച് മാറിയിട്ടില്ലാ എന്നു തോന്നുന്നു..
അനേകര്‍ക്ക് അല്ലാഹുവെന്ന "അവനായി"..!
ആദിപരാശക്തിയെന്ന "അവളായി"...
നിര്‍ഗുണ പരബ്രഹ്മമെന്ന "അതായി"..!
അവനോ..?
അതോ..?
അവളോ..?
പറയൂ..നമുക്കാരെ വേണം..? >>>>
മനുഷ്യ മനസ്സ് തേടുന്ന ചോദ്യങ്ങള്‍.....????
മാനവ സമൂഹത്തെ ചൂഴ്ന്നു നില്ക്കുന്ന നിഗൂഡതയും നാടകവും പ്രാര്‍ത്ഥനയും വിലക്കുകളും എകാകിത്വവും കുറ്റബോധവും പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തം കൊണ്ടോ പരിണാമവാദത്തിന്റെ യാന്ത്രിക യുക്തികള്കൊണ്ടോ വിശദീകരിക്കാന്‍ പറ്റുമോ????
മാനവ സമൂഹത്തെ ചൂഴ്ന്നു നില്ക്കുന്ന നിഗൂഡതയും നാടകവും പ്രാര്‍ത്ഥനയും വിലക്കുകളും എകാകിത്വവും കുറ്റബോധവും പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തം കൊണ്ടോ പരിണാമവാദത്തിന്റെ യാന്ത്രിക യുക്തികള്കൊണ്ടോ വിശദീകരിക്കാന്‍ പറ്റുമോ????
പറ്റ്വല്ലോ തലയും വാലും ഇല്ലാത്ത കുരാനില്‍ വായിച്ചാല്‍ കിട്ടുവല്ലോ!!!
പറ്റ്വല്ലോ തലയും വാലും ഇല്ലാത്ത കുരാനില്‍ വായിച്ചാല്‍ കിട്ടുവല്ലോ!!!>>>>
ഡാര്വിനിലെക്കോ ഡോകിന്സിലെക്കോ നോക്കാതെ തന്നെ കിട്ടിയല്ലോ?!
മിടുക്കന് ഉറക്കത്തും കണ്ണും പൂട്ടി "ഖുര്‍ആന്‍" എന്ന് പറയാന്‍ കഴിവുള്ളവന്!! ഭാഗ്യവാന്!!!!!
മാര്‍ക്കു A+
പ്രിയപ്പെട്ട കല്‍ക്കീ,
അങ്ങനെയല്ല കല്‍ക്കി. അഹമ്മദിയക്കാരും ചേകരന്നൂര് മൗലവിയുടെ അനുയായികളും കുര്-ആന്‍ ഉയര്ത്തിപ്പിടിക്കുന്നവരാണല്ലോ. അവരും അവര്‍ക്കനുകൂലമായ വ്യാഖ്യാനങ്ങള്‍ നിരത്തുന്നത് ഖുര്‍-ആനില്‍ നിന്നാണ്. മുഹമ്മദിന് ശേഷം മറ്റൊരു പ്രവാചകനെ അഹമ്മദിയാക്കാര് പ്രതീക്ഷിക്കണമെങ്കില്‍ കുര്-ആനില്‍ നിന്ന് തന്നെ അത്തരമൊരു വ്യാഖ്യാനം അവരുടെ പക്കല്‍ ഉണ്ടാവുമെന്ന് ആര്‍ക്കും ഊഹിക്കാം. കൈവെട്ടികളും സൂഫികളും ഉദ്ധരിക്കുന്ന പുസ്തകമല്ലേ!!
താങ്കളതിവിടെ എഴുതണമെന്ന് തന്നെയാണ് ഞാനുദ്ദേശിച്ചത്. അതിനോട് ഈ ബ്ളോഗിലെ മുഖ്യധാര മുസ്ളീങ്ങള്‍ പ്രതികരിക്കുന്നത് എങ്ങനെയെന്ന് കാണാനാഗ്രഹിക്കുന്നു. ഇസ്ളാമികമതസാഹിത്യത്തില് വലിയ പാണ്ഡിത്യമൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ താങ്കള്‍ ഈ എഴുതിവെച്ച കാര്യമൊക്കെ കുറഞ്ഞത് ഒരു പതിനനഞ്ച് വര്‍ഷം മുമ്പ് വായിച്ചറിഞ്ഞിട്ടുണ്ട്. ഇതൊന്നും റോക്കറ്റ് സയന്‍സൊന്നുമല്ലല്ലോ കല്‍ക്കീ.
കുര്-ആനിന്റെ വിശേഷങ്ങളുള്ള ഒരു ചേകന്നൂര്‍ മാസിക മാസംതോറും കിട്ടാറുണ്ട്. അവരുടെ കുറെ പ്രസിദ്ധീകരണങ്ങളും മാസികകളും വീഡിയോകളും പക്കലുണ്ടുതാനും. അതില്‍ അഹമ്മദിയക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ കുറിച്ചും പറയുന്നുണ്ട്. എങ്കിലും താങ്കള്‍ കൂടുതലെന്തെങ്കിലും പറയുന്നെങ്കില്‍ പഠിക്കാന്‍ സന്തോഷമേയുള്ളൂ. താങ്കളുടെ 'സീല്‍' വ്യാഖ്യാനത്തിനുള്ള മറുപടി മുഖ്യധാരാ മുസ്ളീങ്ങള്‍ നല്‍കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.
താങ്കള്‍ മുഹമ്മദിനെ അന്ത്യപ്രവചാകനായി അംഗീകരിക്കുന്നില്ലെന്ന് അറിയുന്നതുകൊണ്ടല്ലേ അതെന്തുകൊണ്ടെന്ന് ചോദിച്ചത്? അഹമ്മദിയ-മുഖ്യധാരാ വ്യത്യാസങ്ങള്‍ അറിയത്തവര് അത് ചോദിക്കില്ലല്ലോ. താങ്കള്‍ നിരത്തിയ ഈ തര്‍ജമ മുസ്ളീങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും, തെറ്റെന്ന് ചൂണ്ടിക്കാണിച്ചതാണ് അംഗീകരിക്കുന്നതെന്നും നല്ലവണ്ണം അറിയാമല്ലോ.
താങ്കള്‍ തന്നെ പറഞ്ഞതുപോലെ രണ്ടായാലും ഞങ്ങള്‍ക്കതൊന്നും പ്രശ്നമല്ല. പുതിയ പ്രതിഭകള്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്ന് തന്നെയാണ് ഞങ്ങളുടെ സുചിന്തിതമായ അഭിപ്രായം.
താങ്കള്‍ സൂചിപ്പിച്ചതുപോലെ മുഹമ്മദിന്റെ എക്സപറയറി ഡേറ്റ് കഴിഞ്ഞിട്ട് കുറഞ്ഞത് പതിമൂന്നര നൂറ്റാണ്ടായി. പുതിയ പ്രവാചകര്‍ വരട്ടെ, വന്നാല്‍ കയ്യോടെ പിടിക്കാമല്ലോ. മാത്രമല്ല പുള്ളിയുടെ പ്രപഞ്ചാതീതവിവരവിനിമയസൂത്രം നമുക്കൊന്ന് പരിശോധിക്കുകയും ചെയ്യാം. മുഹമ്മദിനാകാമെങ്കില് ഗുലാം അഹമ്മദിനും റഫീക്കിനും തങ്കപ്പനുമൊക്കെയാകാം. സ്വയം വഞ്ചിക്കാനും മറ്റുള്ളവരെ കബളിപ്പിക്കാനുമുള്ള ഒരു മനസ്സ് മാത്രം മതിയാകും.
മതത്തില്‍ പരിഷ്ക്കരണമൊക്കെ നടക്കുന്നുണ്ട്. പൊട്ടാസ്യം ആര്ഗണാകുന്നത് പോലെയാണെന്നു മാത്രം. ബാക്കി പരിഷ്ക്കരണമൊക്കെ നടക്കുന്നത് താങ്കളുടെ മോഹതലത്തിലാണ്. അതുകൊണ്ട് സമൂഹത്തിന് വലിയ പ്രയോജനമില്ല. പിന്നെ ഞങ്ങള്‍ പരിഹസിക്കുന്നത് മതമെന്ന മഹാഫലിതത്തെയാണ് കല്‍ക്കീ, മനുഷ്യത്വരഹിതമായ ആ ചൂഷണവ്യവസ്ഥയെയാണ്. അല്ലാതെ താങ്കളോട് യാതൊരു പരിഹാസവുമില്ല, സ്നേഹം മാത്രം.
"When you cease to be a student,you are dead..!"
രവിചന്ദ്രന്റെ സൈബര്ഫലകത്തിലെ അര്‍ത്ഥസമ്പൂര്‍ണ്ണമായ ഈ ഒരൊറ്റ വാചകത്തില്‍ മതവാദത്തിന്റെ അന്ത:സത്ത നിര്‍വചിക്കപ്പെടുന്നു..!
എന്നേ മൃതിയടഞ്ഞ യുക്തികളുടെയും,യുക്തിരാഹിത്യങ്ങളുടെയും കബന്ധങ്ങള്‍ തലങ്ങും,വിലങ്ങും പൊങ്ങിക്കിടക്കുന്ന അടിത്തട്ടിന്നാഴമില്ലാത്ത ചാവുകടലാണ് മതം..!
അതില്‍ ചിന്തയുടെ ഓളങ്ങളില്ല...!
വിജ്ഞാനപര്യവേക്ഷണങ്ങളുടെ യാനപാത്രങ്ങളുമില്ല...!
___എല്ലുപെറുക്കി പറയുന്നത് ആര്‍ക്കെങ്കിലും മനസ്സിലാകുന്നുണ്ടെങ്കില്‍ ഒന്നു പരിഭാഷപ്പെടുത്തിത്തന്നാല് ഉപകാരമായിരുന്നു.--
{{{{{{{ പരിഭാഷ ഏതില്‍ ആണ് വേണ്ടത് ? അറബിയില്‍ ആണോ ? ഓ സോറി എനിക്കത് അറിയില്ല ..ഇംഗ്ലീഷ് ,ഹിന്ദി ഇതൊക്കെ വേണമെങ്ങില്‍ നോക്കാം ....അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് തന്നെ പറയണം (തങ്ങള്‍ ചെയ്യാത്തത് ).....
Sword of Taliban looms over Afghan women
Nine out of 10 women in Afghanistan are worried about the Taliban returning to government believing it would risk the gains made for women in the past 10 years, according to an ActionAid survey released globally on Monday.It is one of the very few times that Afghan women have been asked their opinion on the last 10 years of war and a possible Taliban return to power. It reveals that 72 per cent of Afghan women believe their lives are better now than they were 10 years ago, while 37 per cent think Afghanistan will become a worse place if international troops leave. A massive 86 per cent are worried about a return to Taliban-style government, with one in five citing their daughter's education as the main concern. including women's right to education, to work, and to participate in public life.THE HINDU 4TH OCT 2011... ഞാന്‍ ഇതു ഇവിടെ പറഞ്ഞത് അറബി എനിക്ക് വസമില്ലാത്ത ഒരു ഭാഷ ആയതിനാല്‍ ആണ് .....ഞാന്‍ ഗള്‍ഫിലും പോകാന്‍ ഉധേസിക്കുന്നില്ല ....എന്ന് പറഞ്ഞു ഒരു ഭാഷയും മോസമല്ല കേട്ടോ .....മിനക്കെട്ടിരുന്നു പഠിക്കേണ്ട അവശ്യം എപ്പോള്‍ ഇല്ല ......വിശന്നു വലയുന്ന മുസ്ലിം സഹോദരന്മാര്ക്ക് ഒരു നേരത്തെ ആഹാരം കൊടുത്തു കൂടെ തങ്ങള്‍ക്കു ? അതാണ് ഏറ്റവും വലിയ പുണ്യം എന്നാണ് എനിക്ക് തോന്നുന്നത് ...അല്ലാതെ അഹമദ് ,മുഹമ്മദ് എന്നൊക്കെ പറഞ്ഞിട്ട് എന്ത് പ്രയോജനം ? ഒരു പക്ഷെ കനുമയിരിക്കാം...ഒരു സടിസ്റ്റ് ചിന്ത ധരണി ..അല്ലെ ...തങ്ങള്‍ ആര് സിനിമ നടന് ജോസ് പ്രകാശോ മുതലകളെ തുറന്നു വിടാന്‍ ??????????????????? }}}}}
___സിംഹങ്ങള്‍ മാറിനിന്നപ്പോള്‍ കഴുതപ്പുലികളുടെ(നാസ്തികപ്പട) തള്ളലുണ്ടായി.
വന്യബ്ലോഗിന്റെ ദയനീയത!!!!!!!____
{{{{{ഇതിനു മറുപടി പറയേണ്ടത് വളരെ പ്രധാനമാണ് ....സിംഹം മാറി നിന്ന് പോലും ...ഇയാള്‍ സിംഹം ആണെന്ന് ഇയാള്‍ തന്നെ പറയുന്നു ( തെളിവ് വട്ട പുജ്യം ) ....ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആണ് ,ഞാന്‍ ഫ്രാങ്ക് ലംപര്ദ് ആണ് , ഞാന്‍ അല്‍ സവഗിരി ആണ് (ബിന്‍ ലാദന് മയ്യത്തയില്ലേ )...അല്ല ഞാന്‍ ആണ് ബിന്‍ ലാദന് (മയ്യത്ത് യെങ്കിലും ), .ഞാന്‍ ആരാണെന്നു അറിയുമോ ? (ആരാ ? ആഹ !!!) ഇങ്ങെനെ ഉള്ളവരെ കാണാന്‍ ആഗ്രഹം ഉള്ളവര്‍ തിരുവനതപുരം സന്ദര്‍ശിക്കുക .അവര്‍ പറയും എന്താണ് ,എന്തുകൊണ്ടാണ് എന്ന് ........പിന്നെ കഴുതപ്പുലി പ്രയോഗം ...ഇയാള്‍ക്ക് കഴുതപ്പുല്യെപ്പറ്റി യാതൊരു വിവരവും ഇല്ല ....(അതിന്റെ പല്ലിന്റെ നീളം ഒരു പുള്ളിപ്പുലിടെ വിരളിനോളം വരും .)...രണ്ടു സിംഹങ്ങളെ പച്ചക്ക് തിന്ന കഴുതപ്പുലികള്‍ ..( watch discovery channel .programme name is "CAUGHT IN THE ACT "...നാലു ദിവസം മുന്‍പ് കണ്ടതാണ് ...അതിന്റെ പുന :സംപ്രേക്ഷണം ഉണ്ടാകും )....അല്ലതെ മലയാളത്തില്‍ കഴുതപ്പുലി എന്ന് പറയുമ്പോള്‍ കഴുത വരുന്നത് കൊണ്ട് അത് കഴുത ഒന്നും അല്ല ...കഴുതയുമായി അതിനൊരു ബന്ധവുമില്ല .....ANY HOW, കഴുതകള്‍ മനസിലാക്കട്ടെ !!!!!അല്ലാതെ എന്ത് പറയാന്‍ ....}}}}}
കഴുതപ്പുലി കഴുതയുമായി ബന്ധമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാനൊരു കമന്റ് ഇതിനുമുമ്പ് ഇട്ടിരുന്നു. ബ്ളോഗുടമ അത് മുക്കിയതാണോ? ഇപ്പോള്‍ കളക്ടറുടെ കമന്റ് ആദ്യത്തേതായി വലിയ വിഷമമുണ്ട്. സിംഹത്തിന്റെ പണി കഴുതപ്പുലി(hyena)യുടെ അടുത്തു നടക്കില്ല. ഒണക്ക സിംഹമാണെങ്കില്‍ ജീവന് പോയതുതന്നെ. ഈ കമന്റിട്ട അവിവേകി കഴുതയ്ക്ക് കഴുതപ്പുലിയും കഴുതയും തമ്മിലുള്ള വ്യത്യാസമറിയില്ല. പേരില്‍ കഴുതയുണ്ടെന്ന് കരുതി കഴുതപ്പുലി അവന്റെ അമ്മച്ചനാണെന്ന് അവന് കരുതിക്കാണും. അവന് കഴുതയാണെന്നതിന് വേറെ തെളിവ് വോണോ. അവന്െരെ അളിയന് ഒരു അന്താരാഷ്ട്ര കോവര്‍കഴുത തൊട്ടടുത്ത പോസ്റ്റില്‍ പുംബീജം എണ്ണിക്കളിച്ചുകൊണ്ടിരിക്കുന്നു.
ഈ മത തീവ്രവാദി എന്ന് പറയുന്നത് തെറ്റല്ലേ ? ശരിക്കും ' തീവ്ര മതവാദി ' അല്ലെ ? തീവ്രവാദവും മതവും തമ്മില്‍ വലിയ ബന്ധമില്ലെന്ന് ധ്വനിപ്പിക്കാനല്ലേ മത തീവ്രവാദി എന്ന് പറയുന്നത് ?
പ്രിയപ്പെട്ട വിപിന്‍,
'മതതീവ്രവാദി'യെന്നോ തീവ്രമതവാദിയെന്നോ മുഖ്യധാരാ മാധ്യമങ്ങള്‍ പരാമര്‍ശിക്കാറില്ല. ഇന്ന് ബലൂചിസ്ഥാനില്‍ നടന്ന കലാപത്തിന്റെ മാതൃഭൂമിയിലെ അടിക്കുറിപ്പ് തന്നെ തീവ്രവാദികള്‍ അക്രമം നടത്തുന്നുവെന്നാണ്. മാവോയിസ്റ്റ് തീവ്രവാദികള്‍, ഉള്‍ഫാ തീവ്രവാദികള്‍, തമിഴ് തീവ്രവാദികള്‍, നാഗ തീവ്രവാദികളെന്നൊക്കെ വിശേഷപദങ്ങള് ഉദാരമായി വാരിച്ചൊരിയുന്ന മാധ്യമപ്പുലികള് 'മതതീവ്രവാദി'യെന്ന വാക്കുപോലും അപൂര്‍വമായേ ഉപയോഗിക്കാറുള്ളു.
രാഷ്ട്രീയക്കാരും മന:പൂര്‍വം ഈ വാക്കുപയോഗിക്കില്ല. മതഭയം തന്നെ കാരണം. ഓരോരുത്തര്‍ക്കും അവരവരുടേതായ കാരണങ്ങള്‍!!! മതത്തിന് തീവ്രവാദവുമായി ബന്ധമില്ലല്ലോ!? തീവ്രവാദികളൊക്കെ ചൊവ്വാവാസികളല്ലേ?! ഇനി അവരിലെ ഭീകരത മാറ്റാന്‍ മതവുമായി ചെറുതായൊന്നു ബന്ധപ്പെടുത്തി കൊടുത്താല്‍ മതിയാകും. അവരും രക്ഷപെടും മതവും രക്ഷപെടും.
Dear Kalkki,
പലരില്‍ നിന്നും കുറേയേറെ ചോദ്യങ്ങള്‍ താങ്കള്‍ക്കു നേരെ വന്നപ്പോള്‍ ഞാന്‍ ഹോള്‍ഡ് ചെയ്തു വച്ച സംശയമാണ്.
>>>>>ശാസ്ത്രത്തിന്റെ എല്ലാ കണ്ടെത്തലുകളും വേദഗ്രന്ഥത്ത്ല് ഉണ്ട് എന്ന് സ്ഥാപിക്കേണ്ട ആവശ്യം ഇല്ല;………….. ഉണ്ടെങ്കില്‍ അത് അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതായിത്തീരും.<<<<<<
>>>> ഇതുപോലെ ദിവ്യവെളിപാട് പോലുള്ള ആത്മീയ കാര്യങ്ങള്‍ ഭൗതികമായ മാനദണ്ഡങ്ങള്‍ വെച്ച് അളക്കാന്‍ ……………. സമ്പാതന രീതികളില്‍ നിന്നു വ്യത്യസ്തം തന്നെയാണത്.<<<<<
ഇതെല്ലം വേദഗ്രന്ഥത്തെ കുറിച്ച് കേവലം താങ്കളുടെ വ്യാക്യാനങ്ങലെല്ലേ ….. Is “വേദഗ്രന്ഥ” something which is only for a blind reading…?
വേദ ഗ്രന്ഥങ്ങള്‍ ശാസ്ത്ര് പുസ്തകങ്ങളല്ല........ശരി.
വിശുദ്ധ ഖുര്‍ആന്റെ അവകാശവാദം അത് മുഴുവനും ദൈവിക വചനങ്ങളാണെന്നാണ്…....എന്ന് താങ്കള്‍ വിശ്വസിക്കുന്നു.
ഇതുപോലെ ദിവ്യവെളിപാട് പോലുള്ള ആത്മീയ കാര്യങ്ങള്‍ ഭൗതികമായ മാനദണ്ഡങ്ങള്‍ വെച്ച് അളക്കാന്‍ കഴിയില്ല എന്നാണ് മത ഗുരുക്കന്മാര് നമ്മെ പഠിപ്പിക്കുന്നത്............അമാനുഷികം എന്ന് താങ്കളെ ധരിപ്പിച്ചത്.
നാം സാധാരണ പിന്തുടരുന്ന ജ്ഞാന സമ്പാതന രീതികളില്‍ നിന്നു വ്യത്യസ്തം തന്നെയാണത്…….If so, what kind of book is it? what is it’s real use?. What extra ordinary you find in it? Is there anything to be learned from it and to implement in our daily life?. If yes, Kindly specify with an example.
Dear Sir,
kindly release mu comments from spam.
thank you.
tracking
കഴുതപ്പുലി "വ്യാഖ്യാനങ്ങള്‍" നന്നായി വരുന്നു.
പെറുക്കികള്‍ക്ക് എല്ലിട്ടുകൊടുത്താല് 'കാട്ടുനായ്' ആയും 'തരക്ഷു' ആയും ഓടിയത്തും!!.
സിംഹങ്ങള്‍ തിന്നു ബാക്കി വെച്ച 'എച്ചിലുകള്‍' കിട്ടാന്‍ കൂട്ടത്തോടെ,ആര്‍ത്തിയോടെ കഴുതപ്പുലികള്‍ പാത്തും പതുങ്ങിയും വരുന്നതും ഡിസ്കവറിയില്‍ കാണാം.
സിംഹത്തെക്കൊണ്ട് ഓടിച്ചിട്ട് കൊല്ലിച്ചിട്ട് ആ സിംഹത്തെ ആട്ടിയോടിച്ച് മുഴുവന്‍ ഇരയും അകത്താക്കുന്ന ചുണക്കുട്ടന് കഴുതപ്പുലികളേയും അതേ ചാനലില്‍ കാണാം. കഴുതകളുടെ കളി കഴുതപ്പുലിയോട് വേണ്ട കേട്ട ബൂലോക അവിവേകി മോനെ....
എത്ര എത്ര കഴുതകളാണ് 'പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തം' പേറി ബ്ലോഗു തോറും അലഞ്ഞു നടക്കുന്നത്.
ഡാര്‍വിനെയും ഡോകിന്‍സിനെയും പേറി നടക്കുന്ന കഴുതകളെ കാണാന്‍ തീരെ ഭംഗിയില്ല!!!.
ജൈവ പരിണാമം കൂടുതല്‍ തെളിവുകള്‍- രാജു വാടാനപ്പള്ളിയുടെ ലേഖനം ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചു.
___ കഴുതപ്പുലി "വ്യാഖ്യാനങ്ങള്‍" നന്നായി വരുന്നു.
പെറുക്കികള്‍ക്ക് എല്ലിട്ടുകൊടുത്താല് 'കാട്ടുനായ്' ആയും 'തരക്ഷു' ആയും ഓടിയത്തും!!.
സിംഹങ്ങള്‍ തിന്നു ബാക്കി വെച്ച 'എച്ചിലുകള്‍' കിട്ടാന്‍ കൂട്ടത്തോടെ,ആര്‍ത്തിയോടെ കഴുതപ്പുലികള്‍ പാത്തും പതുങ്ങിയും വരുന്നതും ഡിസ്കവറിയില്‍ കാണാം.__
NO : 2 ---എത്ര എത്ര കഴുതകളാണ് 'പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തം' പേറി ബ്ലോഗു തോറും അലഞ്ഞു നടക്കുന്നത്.
ഡാര്‍വിനെയും ഡോകിന്‍സിനെയും പേറി നടക്കുന്ന കഴുതകളെ കാണാന്‍ തീരെ ഭംഗിയില്ല!!!.-_
NO: 3 __'പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തം'___
{{{{{{ഇതിനു ഞാന്‍ വീണ്ടും മറുപടി പറയുന്നത് കൊണ്ട് വായനക്കാര്‍ എന്നെ "കല്ലെറിഞ്ഞു കൊല്ലാം " .....തങ്ങളുടെ കയ്യില്‍ കല്ല് സ്റ്റോക്ക് ഉള്ളത് കൊണ്ട് തനിക്കു അത് വലിയ ന്യൂസ് ഒന്നും അല്ല ...... എത്രയോ പേരെ കല്ലെറിഞ്ഞു കൊന്ന ആള് എന്ന നിലക്ക് തങ്ങളുടെ തലച്ചോറിനു അത് പരിചിതം .... പിന്നെ മറ്റൊരു കാര്യത്തിനും മറുപടി അര്‍ഹിക്കുന്നില്ല ..എന്നാലും "കൊച്ചു കുട്ടികള്‍ കുറ്റം ചെയ്താല്‍ കോല് മുട്ടായി ഹായ് ഹായ് " എന്നൊരു ചൊല്ല് മലയാളത്തില്‍ ഉണ്ട് ....... കല്യാണ വീട്ടിലെ എച്ചിലുകള്‍ കഴിക്കുന്ന ഒരു പാട് ഭിഷ്ക്കാര് ഇ നാട്ടിലുണ്ട് ..."ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞി " അപ്പോള്‍ കഴുതപ്പുളിയെ എന്തിനു കുറ്റം പറയണം ????? കാട്ടില്‍ ഒറ്റ നിയമം മാത്രം ആണ് ഉള്ളത് " maro ya mare jao " (വേട്ടയാടു അല്ലെങ്ങില്‍ വേട്ടയാടപ്പെടു ).....പിന്നെ " പ്രക്രതി നിര്‍ധാരണം" , നിങ്ങള്‍ എന്തിനാണ് അതിനെ പറ്റി ബെജരവുന്നത് ? അത് ശാസ്ത്രം അല്ലെ ? കിതപ് ഇല്ലേ കയ്യില്‍ അത് വച്ച് അലക്കുക...തുണി വെളുത്തില്ല എങ്കില്‍ മാത്രം പോരെ ശാസ്ത്രം ? കിത്താബു തലയില്‍ (തലക്കുള്ളിലും അത് തന്നെ ) എന്തിനു ആണ് തങ്ങള്‍ വില്‍പ്പന നടത്തുന്നത് ..അത് ചെയ്യാന്‍ ഒരു പാട് കേന്ദ്രങ്ങള്‍ ഇവിടെ ഉണ്ട് ...തങ്ങള്‍ക്കു സീറ്റ് ഉണ്ടാകുമെന്ന് തോന്നുന്നില്ല !!!!!}}}}
******ബൈബിളും ഗീതയും സംരക്ഷിക്കേണ്ട ആവശ്യം ഇല്ല. കാരണം അവ പ്രത്യേക കാലത്തേക്കും ദേശത്തേക്കും വേണ്ടി മാത്രം വന്ന വെളിപാടുകളാണ്. അതിന്റെ ദൗത്യം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി അതിന്റെ ആവശ്യം ഇല്ല. ഇതിനെയെല്ലാം ഒന്നിപ്പിച്ചുകൊണ്ട് ആഗോള മതമായി ദൈവം അവതരിപ്പിച്ച മതമാണ് ഇസ്ലാം. ആഗോള ഗ്രാമം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ നമുക്ക് പുതിയതാണെങ്കിലും ഇസ്ലാം അത് പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ലോകത്തിനു പരിചയപ്പെടുത്തിയിരിക്കുന്നു********
പ്രിയ കല്‍ക്കി ...
എന്തൊരു കണ്ടു പിടിത്തമാണ് ഇതൊക്കെ? സര്‍വശക്തനായ ദൈവം ഒരു പരാജയമാണെന്ന് ഈ വാക്കുകള്‍ തെളിയിച്ചു കഴിഞ്ഞു!ഇതൊരു സംഘടിത മതത്തിന്റെ സെമിടിക് ചിന്തയാണെന്ന് മനസിലാക്കാന്‍ ഒരു പാടുമില്ല.ശാസ്ത്ര ബോധമില്ലത്ത്തവര് ഇതൊക്കെ പറഞ്ഞാല്‍ വിശ്വസിചെക്കും!!ഒരു ദീര്‍ഘവീക്ഷണവും ഇല്ലാത്ത ദൈവം എന്തൊക്കെയാണ് കാണിച്ചു കൂട്ടിയത് ! ഇപോ കല്‍ക്കി പറയുന്നു എല്ലാം കൂടി ഉള്‍പെടുത്തി ഒടുവില്‍ ആധികാരികമായ ഖുറാന് അവതരിപ്പിച്ചു എന്ന്!!
" ഡാര്‍വിന്റെ ശബ്ദം "
തിരയും മതങ്ങളുമെതിര്ത്തു;ബീഗിള്‍
കടലിനെച്ചുറ്റിക്കുതിച്ച്ചു !
അറിവിന്റെ രത്നങ്ങള്‍ തേടി,ഡാര്‍വിന്റെ
മിഴികളില്‍ പൂങ്കുളിര്‍മൂടി!!
പരകോടിജീവിതരേഖ, മണ്ണില്‍ -
പരതുമാപ്പാദങ്ങള്‍ പുല്കി ..
ഇരുളിന് തിരശീല മാറ്റി ,പ്രകൃതി
പരിണാമചക്രങ്ങള്‍ കാട്ടി!!
മേഘങ്ങള്‍ക്കപ്പുറത്തെങ്ങോ ദൈവ-
മോടിയോളിച്ച്ചെന്നു കേള്‍ക്കെ,
വീഞ്ഞ്തുള്ളിയുംമോന്തിയിരുന്ന നൂറു-
പള്ളികള്‍ തുള്ളിയുറഞ്ഞു!!
ആയുധം കൈകളിലേന്തി ,ജപ-
മാലകളാലതു മൂടി ..
പണ്ടു ഗലീലിയോനിന്ന പ്രതി-
ക്കൂടുമായി ഡാര്‍വിനെത്തേടി ..
മതവും പുരോഹിതന്മാരും തെരുവി-
ലവരുടെ ദൈവവും വന്നു !!
ചക്രവാളങ്ങള്‍ക്കുമീതെ സ്വര്‍ഗ്ഗ-
സിംഹാസനത്തിലിരിക്കാന്‍
ശാസ്ത്രവുമായടരാടി ഭൂമി-
പോര്‍ക്കളമാക്കിയാ ദൈവം !!
പതറാത്ത വീര്യവുമായി ശാസ്ത്ര-
പരിചയും കൈകളിലേന്തി ..
പരിചൊടു ഡാര്വിന് നടക്കേ,
പതറി!മതങ്ങള്‍തന്‍ ദൈവം !!
(രജീഷ് പാലവിള)
Dear Sajnabur,
മനുഷ്യനെ പ്രാകൃതാവസ്ഥയില്‍ നിന്ന് പരിഷ്കരിച്ച് ഉന്നതമായ ധാര്‍മ്മിക ഗുണങ്ങളുള്ളവനാക്കിത്തീര്ക്കാനുള്ള പരിഷ്കരണ പദ്ധതികള്‍ ഖുര്‍ആനിലുണ്ട്. അക്കാര്യങ്ങള്‍ മുഴുവന്‍ ഇവിടെ വിവരിക്കുക എളുപ്പമല്ല. താങ്കള്‍ ദയവു ചെയ്ത് ഈ പുസ്തകം വായിക്കുക.
--- Anonymous said...
കഴുതപ്പുലി "വ്യാഖ്യാനങ്ങള്‍" നന്നായി വരുന്നു.
പെറുക്കികള്‍ക്ക് എല്ലിട്ടുകൊടുത്താല് 'കാട്ടുനായ്' ആയും 'തരക്ഷു' ആയും ഓടിയത്തും!!.
സിംഹങ്ങള്‍ തിന്നു ബാക്കി വെച്ച 'എച്ചിലുകള്‍' കിട്ടാന്‍ കൂട്ടത്തോടെ,ആര്‍ത്തിയോടെ കഴുതപ്പുലികള്‍ പാത്തും പതുങ്ങിയും വരുന്നതും ഡിസ്കവറിയില്‍ കാണാം.
5 October 2011 15:22
Anonymous said...
സിംഹത്തെക്കൊണ്ട് ഓടിച്ചിട്ട് കൊല്ലിച്ചിട്ട് ആ സിംഹത്തെ ആട്ടിയോടിച്ച് മുഴുവന്‍ ഇരയും അകത്താക്കുന്ന ചുണക്കുട്ടന് കഴുതപ്പുലികളേയും അതേ ചാനലില്‍ കാണാം. കഴുതകളുടെ കളി കഴുതപ്പുലിയോട് വേണ്ട കേട്ട ബൂലോക അവിവേകി മോനെ....
5 October 2011 15:55
ഇ രണ്ടു കമന്റുകള്‍ ശ്രദ്ധിക്കു ....ഇത് ഒരാള്‍ തന്നെ ആണെന്ന് സംശയം തോന്നുന്നുടോ ? എന്നാല്‍ ഇത് ഒരാള്‍ തന്നെ ആണ് എന്നാണ് എന്റെ വിലയിരുത്തല്‍ ...""".ആട് കിടന്ന സ്ഥലത്ത് പൂട കാണില്ലേ """ ??????????????തെളിവ് അതാണ് ..ആട് .....!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!11
'മതസ്സമാധാനം'
tracking
tracking
-----ബൈബിളും ഗീതയും സംരക്ഷിക്കേണ്ട ആവശ്യം ഇല്ല. കാരണം അവ പ്രത്യേക കാലത്തേക്കും ദേശത്തേക്കും വേണ്ടി മാത്രം വന്ന വെളിപാടുകളാണ്. അതിന്റെ ദൗത്യം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി അതിന്റെ ആവശ്യം ഇല്ല. ഇതിനെയെല്ലാം ഒന്നിപ്പിച്ചുകൊണ്ട് ആഗോള മതമായി ദൈവം അവതരിപ്പിച്ച മതമാണ് ഇസ്ലാം.
എനു വച്ചാല്‍ ഇതിനു മുന്നെ വന്നതെല്ലാം മാറ്റി, അവസനത്തേതായി ഇസ്ലാം അവതരിപ്പിച്ചു. ഇനി മറ്റ് മാറ്റങ്ങള്‍ ആവശ്യമില്ല. അതിന്റെ അര്‍ത്ഥം ഇത് അവസാനത്തെ വെളിപാടാണ്., ഇനി വേറെ വെളിപാടുകള്‍ ഇല്ല. വേറേ വെളിപാടുകള്‍ ഇല്ലെങ്കില്‍ വേറെ പ്രവാചകനും ഇല്ല. അതല്ലേ സാമാന്യ ബുദ്ധിയുള്ളവര്‍ മനസിലാക്ക------
{{{{[ ഇയാള്‍ എഴുതിയ ഇ വാചകങ്ങള്‍ എന്റെയും ശ്രദ്ധയില്‍ പെട്ടതാണ് ...സമയ കുറവ് മുലം പറഞ്ഞില്ല എന്നെ ഉള്ളു ...അടിസ്ഥാന രഹിതവും പ്രകോപനപരവും ആയ വാചകങ്ങള്‍ ആണിത് ...അതെന്തായാലും ഇതെഴുതാന്‍ പ്രേരിപ്പിച്ച കടക്ഹം ആണ് കണക്കില്‍ എടുക്കേണ്ടത് .അത് വച്ച് നോക്കുമ്പോള്‍ അടിസ്ഥാന അന്ജത ഇദ്ദേഹത്തിന്റെ കൂടപ്പിറപ്പ് ആണെന്ന് മനസിലാകും ....ഉദാ : വിന്‍ഡോസ് 98 ഇല് വര്‍ക്ക് ചെയ്യുന്ന ഒരു കംപുടരില് വിസ്റ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അത് ഒരു നുറു ചോദ്യം ചോദിക്കും . എന്താണ് ? എന്താണ് സാധനം ?ഇത് വേണോ ?പിന്നെ ഒന്നുകുടി ചോദിക്കും "വേണോ " ? വേണ്ട എന്നാ ഓപ്ഷന് ആണ് കൂടുതല്‍ പ്രകാശ പൂരിതമായീ നമ്മള് കാണുക ....പിന്നെയും ഓക്കേ ക്ലിക്ക് ചെയ്താല്‍ അവസാനമായീ അത് വീണ്ടും ചോദിക്കും "വേണമോ ,അതോ വേണ്ടായോ ? വേണം അതാണ് ഉത്തരം എങ്കില്‍ അത് ബൂട്ട് ചെയ്യാന്‍ തുടങ്ങും ...പക്ഷെ ഏറ്റവും നല്ല വഴി അത് എടുത്തു മാറ്റുക പാടെ ....മറ്റു ചിലര്‍ മറ്റു ചില കാര്യങ്ങള്‍ ചെയ്യും ..dual boot !!!! അതായത് വിന്‍ഡോസും ഉണ്ട് ,വിസ്തയും ഉണ്ട് ..വേറെ പലതും ഉണ്ട് ..എന്റെ ഇഷ്ടം പോലെ ഞാന്‍ പെരുമാറും ...ആള്‍ക്കാരെ നോക്കി ഞാന്‍ പെരുമാറും !! അതൊന്നുമില്ലാതെ വിന്‍ഡോസ് 98 മാത്രം ഉപയോഗിക്കുന്ന ആള് എന്നാ നിലയില്‍ ഇദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു ..പക്ഷെ വിസ്ത ഉണ്ടെന്നു വ്യ്ക്തമയീ അറിയാം ..പക്ഷെ ഉപയോഗിക്കില്ല്ല ...എനിക്കിത് മതി ..ആര്‍ക്കാ കംപ്ലൈന്റ്റ് ? എന്റെ കമ്പ്യൂട്ടര്‍ .ഞാന്‍ ഉപയോഗിക്കുന്നു ...ആര്‍ക്കാ പ്രശ്നം ? ലോകം മാറിയാലും എനിക്കിത് മതി ..എന്താ പ്രശ്നം ?}}}}}}
Dear Kalkki,
>>>>മനുഷ്യനെ പ്രാകൃതാവസ്ഥയില്‍ നിന്ന് പരിഷ്കരിച്ച് ഉന്നതമായ ധാര്മ്മി ക ഗുണങ്ങളുള്ളവനാക്കിത്തീര്ക്കാ നുള്ള പരിഷ്കരണ പദ്ധതികള്‍ ഖുര്‍ആനിലുണ്ട്.<<<<
ഇതില്‍ ഒരു ഉദാഹരണം മാത്രമാണ് ഞാന്‍ താങ്കളോട് ചോദിച്ചത്.
ഈ ഒരു കാര്യം ആവിശ്യപെട്ടാല്‍ ഇസ്ലാമിസ്റ്റുകള്‍ ഒരു ലിങ്കോ പുസ്തകമോ അയക്കരാന് പതിവ്.
അല്ലാതെ ഖുറാനിലെ വരികള്‍ സ്പെസിഫയി ചെയ്തു അതില്‍ ഒരു ചര്ച്ചോക്ക് നില്ക്കാ റില്ല.
Any way thanks for sending me the book.
>>>>>മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്ന് ഖുര്ആിനില് ഇല്ല എന്നു മാത്രമല്ല ഇനിയും പ്രവാചകന്മാര് വരും എന്നു ഖുര്‍ആന്‍ പറയുന്നുമുണ്ട്.<<<<<
ഇനിയും പ്രവാചകന് വരും എന്നത് കുരാനില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എവിടെയാണെന്ന് ഒന്ന് വിവരിച്ചാല്‍ നന്നായിരുന്നു.
__ഇനിയും പ്രവാചകന് വരും എന്നത് കുരാനില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എവിടെയാണെന്ന് ഒന്ന് വിവരിച്ചാല്‍ നന്നായിരുന്നു.____
അതെ ,അത് തന്നെ ...ഇയാള്‍ ഒന്ന് വിവരിച്ചാല്‍ നന്നയിയരുന്നു....പക്ഷെ ചെയ്യുമോ ? എനിക്ക് തോന്നുന്നില്ല ......ഇയാള്‍ വിഷയം മറ്റുയുകയോ അല്ലെങ്ങില്‍ മറ്റു വിദ്യയോ ഇയാള്‍ പയറ്റി നോക്കും !!!! എന്തായാലും ഒന്ന് വിവരിച്ചാല്‍ മതിയായിരുന്നു ........ക്ഷമ നശിക്കുന്നു !!!!!!!!}}}}}......
{{{{{
Dear Sajnabur,
ഒരുദാഹരണം മാത്രം നല്കുന്നതുകൊണ്ട് വിശേഷിച്ചെന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് തോന്നാത്തതുകൊണ്ടാണ് ഇസ്ലാമിലെ വിശ്വാസങ്ങളുടെ തത്ത്വശാസ്ത്രം സമഗ്രമായി വിവരിക്കുന്ന ആ ഗ്രന്ഥം വായിക്കാന്‍ ഞാന്‍ അപേക്ഷിച്ചത്. ഒരുദാഹരണം നിര്‍ബന്ധമാണെങ്കില്‍ ഒരു സൂക്തം ഇതാ:
"നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ ( തിന്മയെ ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ( നിന്റെ ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു." (41:35)
Dear Sajnabur,
മുഹമ്മദ് നബി(സ)യ്ക്ക് ശേഷം പ്രവാചകന്മാര്ക്ക് വരാം എന്നതിനു ഖുര്‍ആനില്‍ തെളിവുകളൊന്നും ഇല്ലെങ്കിലും പ്രവാചകമാര്‍ വരുന്നതിന് യാതൊരു തടസ്സവും ഇല്ല എന്ന് ആദ്യം മനസ്സിലാക്കുക. കാരണം, പ്രവാചകന്മാരെ അയക്കുക എന്നുള്ളത് അല്ലാഹുവിന്റെ സനാതനമായ നിയമമാണ്. ഖുര്‍ആന്‍ പറയുന്നു. "ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നുകൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്മാര് നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല." (7:35)
ഈ സൂക്തം അനുസരിച്ച് എപ്പോള്‍ പ്രവാചകന്മാര് വന്നാലും വിശ്വസിക്കുക എന്നുള്ളത് ഖുര്‍ആനെ പിന്‍പറ്റുന്നവരുടെ ബാധ്യതയാണ്. ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാര് വന്നതായി മുസ്ലിംകള് വിശ്വസിച്ചു വരുന്നു. അല്ലാഹുവിന്റെ ഈയൊരു സമ്പ്രദായം നിര്‍ത്തലാക്കിയെങ്കില്‍ അത് വളരെ വ്യക്തമായ നിലയില്‍ ഖുര്‍ആനില്‍ അല്ലാഹു വ്യക്തമാക്കേണ്ടതാണ്. കാരണം പ്രവാചന്മാരെ നിഷേധിക്കുക എന്നുള്ളത് അതി കഠിനമായ കുറ്റമായാണ് ഖുര്‍ആന്‍ പറയുന്നത്. അങ്ങനെ വ്യക്തമാക്കിയിട്ടില്ല എന്നു മാത്രമല്ല പ്രവാചകന്മാര് അരുന്നതാണ് എന്നു തന്നെയാണ് മുകളില്‍ ഉദ്ധരിച്ച സൂക്തം വ്യക്തമാക്കുന്നത്. (തുടരും)
(തുടര്‍ച്ച)
മുഹമ്മദു നബിയ്ക്ക് ശേഷം പ്രവാചന്മാര് വരാം എന്നത്കൊണ്ട് വരുന്നവരെല്ലാം പുതിയ ഗ്രന്ഥവും കൊണ്ട് വരും എന്ന് അതിന് അര്‍ഥമില്ല. ഇങ്ങനെ ഒരു തെറ്റിദ്ധാരണ അനുവാചകരില്‍ ചിലര്‍ക്ക് ഉണ്ടായിട്ടുണ്ട് എന്ന് ചില കമന്റുകളില്‍ നിന്നു മനസ്സിലാകുന്നു. പുതിയ ഗ്രന്ഥമോ മതമോ ആയല്ല എല്ലാ പ്രവാചകന്മാരും വന്നിട്ടുള്ളത് എന്ന് ആദ്യം മനസ്സിലാക്കുക. നേരത്തെ പറഞ്ഞതു പോലെ ഒരുലക്ഷത്തില്‍ പരം പ്രവാചന്മാര് ഭൂമിയില്‍ വന്നതായി മുസ്ലിംകള് എല്ലാം വിശ്വസിക്കുന്നു. എനാല്‍ അത്രയും വേദഗ്രന്ഥങ്ങള്‍ ഉണ്ട് എന്ന് ആരും വിശ്വസിക്കുന്നില്ല. ഇതില്‍ ഇന്ന് എല്ലാ പ്രവാചന്മാരും വേദഗ്രന്ഥവുമായല്ല വരുക എന്നു മനസ്സിലാകുന്നുണ്ട്. ഇസ്രായേല്‍ പ്രവാചകനായ മൂസാനബിക്ക് (മോസ്സസ്) അവതരിക്കപ്പെട്ട തൗറാത്തിനു (തോറ) ശേഷം അനേകം പ്രവാചകന്മാര് ഇസ്രായേല്‍ സമുദായത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ അവരാരും തന്നെ പ്രത്യേകം പ്രത്യേകം ഗ്രന്ഥവുമായല്ല വന്നത്. തൗറാത്തിന്റെ അധ്യാപനങ്ങളില്‍ നിന്ന് അകന്നു പോയ ഇസ്രായേല്‍ സമുദായത്തിനെ തൗറാത്തിന്റെ അധ്യാപനങ്ങളലേക്ക് നയിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ദൗത്യം. അവരാരും പുതിയ മതങ്ങള്‍ സ്ഥാപിച്ചിട്ടില്ല.
ഇനി മുഹമ്മദ് നബി(സ)യ്ക്ക് ശേഷം പ്രവാചകന്മാര്ക്ക് വരാം എന്നതിന് തെളിവായി ഖുര്‍ആനില്‍ എന്തു പറയുന്നു എന്നു നോക്കാം.
ഞാന്‍ നേരത്തെ ഉദ്ധരിച്ച ഖുര്‍ആനിലെ ഏഴാം അധ്യായം മുപ്പത്തിഞ്ചാം വചനം തന്നെ ഒന്നാമത്തെ തെളിവായി എടുക്കാം.
മറ്റൊന്നു നോക്കുക: "ആര് അല്ലാഹുവെയും അവന്റെ ദൂതനെയും (മുഹമ്മദു നബി) അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ (നബിയ്യീന്‍) പ്രവാചകന്മാര്, (സിദ്ദീഖീന്)സത്യസന്ധന്മാര്, (ശുഹദാഅ്) രക്തസാക്ഷികള്‍, (സാലിഹ്) സച്ചരിതന്മാര് എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!" (4:69).
ഈ സൂക്തത്തില്‍ അല്ലാഹുവിനെയും മുഹമ്മദു നബിയെയും അനുസരിക്കുന്നവര്‍ നാലു വിഭാഗങ്ങളില്‍ പെട്ടവരായിരിക്കും എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. അതായത്, അവര്‍ നബി, സിദ്ദീഖ്, ശഹീദ്, സാലിഹ് എന്നിവരായിരിക്കും. ഇതില്‍ സിദ്ദീഖ്, ശഹീദ്, സാലിഹ് എന്നിവര്‍ മാത്രമേ ഉണ്ടാകൂ നബി ഉണ്ടാകാന്‍ പാടില്ല എന്നു പറയാന്‍ എന്തു ന്യായമാണുള്ളത്?
Dear Kalkki,
ഞാന്‍ തീര്‍ച്ചയായും താങ്കള്‍ അയച്ച പുസ്തകം വായിക്കും. ജോലിത്തിരക്ക് കാരണം പെട്ടെന്ന് പറ്റില്ല എന്ന പ്രശ്നം മാത്രം.
മനുഷ്യനെ പ്രാകൃതാവസ്ഥയില്‍ നിന്ന് പരിഷ്കരിച്ച് ഉന്നതമായ ധാര്‍മ്മിക ഗുണങ്ങളുള്ളവനാക്കിത്തീര്ക്കാ നുള്ള പരിഷ്കരണ പദ്ധതികള്‍ ഖുര്‍ആനിലുണ്ട് എന്നുല്ലതിന്നുള്ള………. മനുഷ്യബുദ്ധിക്ക് അതീതമായി ദൈവം ഉപദേശിച്ചു കൊടുത്ത ഒരു ഉദാഹരനമാണ് താങ്കള്‍ ഇവിടെ വിവരിച്ചത് എന്ന് കരുതുന്നു (41 : 34).
"നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ ( തിന്മീയെ ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ( നിന്റെദ ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.".
ശത്രുക്കളെ നന്മ കൊണ്ട് മിത്രങ്ങളാക്കുന്ന വിദ്യ ഈ വെളിപാടുകള്‍ക്ക് മുമ്പേ മനുഷ്യന്നു അറിയില്ലായിരുന്നു എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്. ഇതെല്ലാം കുറാന് വായിച്ചു പടിക്കാതവര്ക്ക് അറിയാത്ത കാര്യമാണോ. ഇതെല്ലം പഠിക്കാനാണോ കുറാന് പാരായണവും പഠനവും നിര്ബുന്ധമാക്കിയത്?. ഇതിന് എന്ടാണ് അമാനുഷികം...മനസ്സിലാകുന്നില്ല. ഇത്തരം കുറേ ഉധാഹരനങ്ങലാണോ താങ്കള്‍ അയച്ച പുസ്തകത്തിലെ ഉള്ളടക്കം?.
Dear Kalkki,
ഞാന്‍ ആവിശ്യപെട്ട പ്രകാരം താങ്കള്‍ കുറാന് വരികള്‍ തെളിവായി നല്കിയയതിനു എന്റെ വീക്ഷണം രേഖപ്പെടുത്തുന്നു.
(7 :35,36), (4 : 66-69) ഇതെല്ലാം പ്രവാചകനെ കണ്ണുമടച്ചു അനുസരിക്കാനും വിശ്വസിക്കാനും വേണ്ടിയുള്ള വചനങ്ങളാണ് (പാസ്റ്റെന്സ്) അല്ലാതെ പുതിയ പ്രവാചകന് വരുന്നതിന്റെ സൂചനയായി തോനുന്നില്ല. ഏതായാലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചക്ക് ഞാന്‍ ഇല്ല. ഇനിയൊരു പ്രവാചകന് വരികയോ വരാതിരിക്കുകയോ ചെയ്യുന്നത് എന്റെ വിഷയമെല്ല താങ്കളുടെ വിശ്വാസം മാത്രം.
"അറബി ഭാഷ അറിയവുന്നവരോട് ഖതം എന്ന വാക്ക്കിന്റെ അര്‍ത്ഥം ചോദിച്ചാല്‍ അവര്‍ പറയും, അവസാനം എന്ന്."
ഖതം, ഖാത്തം എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ കഴിയാത്തവരോട് സംസാരിച്ചിട്ട് കാര്യമില്ല.
(7 :35,36), (4 : 66-69) ഇതെല്ലാം പ്രവാചകനെ കണ്ണുമടച്ചു അനുസരിക്കാനും വിശ്വസിക്കാനും വേണ്ടിയുള്ള വചനങ്ങളാണ് (പാസ്റ്റെന്സ്) അല്ലാതെ പുതിയ പ്രവാചകന് വരുന്നതിന്റെ സൂചനയായി തോനുന്നില്ല. ഏതായാലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചക്ക് ഞാന്‍ ഇല്ല. ഇനിയൊരു പ്രവാചകന് വരികയോ വരാതിരിക്കുകയോ ചെയ്യുന്നത് എന്റെ വിഷയമെല്ല താങ്കളുടെ വിശ്വാസം മാത്രം.
ഇനിയൊരു പ്രവാചകന് വരികയോ വരാതിരിക്കുകയോ ചെയ്യുന്നത് താങ്കളുടെ വിഷയമല്ലെങ്കിലും താങ്കള്‍ ഉന്നയിച്ച സംശയം ദൂരീകരിക്കുന്നത് മറ്റുവായനക്കാര്ക്ക് ഉപകാരപ്പെടും എന്നു കരുതുന്നു.
7 :35 - ല്‍ പറഞ്ഞിരിക്കുന്നത് ഭാവികാലത്തെക്കുറിച്ചു തന്നെയാണ്. ഈ സൂക്തത്തില്‍ പ്രയുക്തമായിരിക്കുന്ന يَأْتِيَنَّكُمْ (വരുന്നതായാല്‍) എന്ന പദം ഭാവികാലത്തെ കുറിക്കുന്നു.
4:69 - ല്‍ പറഞ്ഞിരിക്കുന്നതും അതുപോലെതന്നെ. അല്ലാഹുവിനെയും മുഹമ്മദു നബിയെയും അനുസരിക്കുന്നവര്‍ എന്നു പറഞ്ഞാല്‍ അവര്‍ മുഹമ്മദു നബിക്ക് ശേഷമുള്ള മുഹമ്മദു നബിയുടെ അനുയായികളില്‍ പെട്ടവര്‍ തന്നെയാണ്. അതും ഭാവികാലത്തെ കുറിക്കുന്നു.
'മഹത്തായ തിരിച്ചുവരവുകള്‍'
അന്ത നൂറ് നാള്കള്!!
'നാസ്തികനായ ദൈവം' നൂറ് ദിനം പിന്നിടുകയാണ്. ഈ കാലയളവില്‍ 16 പോസ്റ്റുകളിലായി 5200 ല്‍ അധികം കമന്റുകളും 420 ദിവസശരാശരിയോടെ 42000 ല്‍ അധികം ഹിറ്റുകളും166 പേര് ദിവസശരാശരിയുമായി 16600 ലധികം സന്ദര്‍ശകരുമുണ്ടായി. 318 സന്ദര്‍ശകരും 938 ഹിറ്റുകളുമുണ്ടായ ഓഗസ്റ്റ് 10 ആണ് ഏറ്റവുമധികം സന്ദര്‍ശകരെത്തിയ ദിവസം. മൊത്തം 5200 ല്‍പ്പരം കമന്റുകള്‍ ലഭിച്ചെങ്കിലും 2650 എണ്ണം 'ഒരാള്‍കൂടി' എന്ന ആദ്യപോസ്റ്റിന് ലഭിച്ചവയാണ്. അത് മാറ്റിനിറുത്തിയാല്‍ ബാക്കി 15 പോസ്റ്റുകള്‍ക്കുമായി ശരാശരി 170 കമന്റുകള്‍. കഥ, സാഹിത്യം, സിനിമ തുടങ്ങിയ ജനപ്രിയവിഷയങ്ങള്‍ കൈകാര്യം ചെയ്യാത്ത ബ്ളോഗുകളെ സംബന്ധിച്ചിടത്തോളം തീരെ മോശമല്ലാത്ത നിരക്കാണിതെന്ന് തോന്നുന്നു.
ഇക്കാലയളവില്‍ ഭിന്ന വിഷയങ്ങളില്‍ നിരവധിപേരുമായി സംവദിക്കാനായത് വലിയ കാര്യം തന്നെയാണ്. കുറെ നല്ല സുഹൃത്തുകളേയും സമ്പാദിക്കാനായി. കുറേയേറെ കാര്യങ്ങള്‍ അറിയാനും പുതിയ ചില കാര്യങ്ങള്‍ അന്വേഷിക്കാനും തരപ്പെട്ടു. മധ്യേഷ്യന്‍ രാജ്യങ്ങളിലെ ജനാധിപത്യപോരാട്ടങ്ങള്‍ക്ക് നിദാനമായി തീര്‍ന്ന ബ്ളോഗ് കൂട്ടായ്മകള്‍ നോബേല്‍ പുരകസ്കാരലബ്ധിയുടെ അവസാനറൗണ്ട് വരെ എത്തിയെന്നത് ലോകമെമ്പാടും ബ്ളോഗിങിന്റെ സ്വീകാര്യതയും വര്‍ദ്ധിച്ചുവരുന്ന പ്രസക്തിയുമാണ് കാണിക്കുന്നത്.
നല്ല അറിവും വിവരവും വായനാശാലവുമുള്ള രണ്ടുപേരാണ്
'ഒരാള്‍കൂടി'യില്‍ നേരിട്ട് ഏറ്റുമുട്ടുന്നതെന്നതിനാല്‍ ആ സംവാദത്തെപ്പറ്റി വിധി പ്രസ്താവിക്കുന്നില്ല. ഇരുകൂട്ടരും നന്നായി പരിശ്രമിക്കുന്നുണ്ടെന്ന് വ്യക്തം. എങ്കിലും ഇരുവരുടേയും കമന്റുകളില്‍ ആവര്‍ത്തനവിരസതയോടെ സ്ഥിരം തുന്നിച്ചേര്‍ക്കപ്പെടുന്ന അവസാനത്തെ ഒന്നു രണ്ടു വാചകങ്ങള്‍ ഒഴിവാക്കാനായാല്‍ സംവാദം തികച്ചും ഉദാത്തമായ തലത്തിലേക്ക് മാറുമെന്നാണ് ഞാന്‍ കരുതുന്നത്. എതിരാളിയെ കുറിച്ചുള്ള നിന്ദാശ്ളോകങ്ങളാണ് പൊതുവെ അവസാനം വരുന്ന ഈ വാചകങ്ങള്‍.
മലയാളം ബൂലോകം ശ്രദ്ധിച്ചു തുടങ്ങുന്നത് 2010 ഡിസമ്പറോടെയാണ്. ബ്ളോഗിങില്‍ നല്ല താല്പര്യമുണ്ടായിരുന്നിട്ടും സമയക്കുറവുമൂലം അതിന് സാധിച്ചില്ല. പിന്നീട് ഏതാണ്ട് 6-7 മാസം കഴിഞ്ഞാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. ഇപ്പോഴും ആ പഴയ പ്രശ്നം തന്നെയാണ് വീണ്ടും പിടിമുറുക്കുന്നത്: സമയക്കുറവ്. കഴിഞ്ഞ നൂറ് ദിവസങ്ങളില്‍ ഈ ബ്ളോഗിലെത്താനും പോസ്റ്റുകള്‍ വായിക്കാനും വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും താല്പര്യം കാണിച്ച എല്ലാ മാന്യവായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തട്ടെ.
സസ്നേഹം
രവിചന്ദ്രന്‍ സി
കാളിദാസന്,
മുഹമ്മദ് നബി പ്രവാചകനേ അല്ല എന്നു വിശ്വസിക്കുന്ന കാളിദാസന് മുഹമ്മദു നബി അവസാനത്തെ പ്രവാചകനാണെന്നു തെളിയിക്കാന്‍ കച്ചകെട്ടിയിറങ്ങിയതിനു പിന്നിലെ ചേതോവികാരം അനുവാചകര്‍ക്ക് മനസ്സിലാകുന്നുണ്ടോ എന്തോ. എന്തായാലും കാളിദാസന് ഇവിടെ കോപ്പി പേസ്റ്റ് ചെയ്തു വെച്ചിരിക്കുന്ന അബന്ധങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.
ഖാത്തമുന്നബിയ്യീന്‍ എന്നതിന്റെ അര്‍ഥം “seal of the prophets” പ്രവാചകന്മാരുടെ മുദ്ര എന്നാണെന്ന് ആദ്യം തന്നെ സമ്മതിച്ചതിനു ശേഷം അതിന്റെ വ്യാഖ്യാനമായാണ് പ്രവാചകന്മാരില് അവസാനത്തെ ആള് എന്ന് വരുത്തിക്കൂട്ടിയിരിക്കുന്നത്. അവിടെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ഇവിടത്തെ പ്രയോഗമായ ഖാത്തമുന്നബീയീന് എന്നതിനോട് നീതി പുലര്‍ത്തുന്നതല്ല. അതായത്, ഖാത്തമുന്നബീയീന് എന്നപ്രയോഗത്തില്‍ ഖാത്തം എന്ന പദം ഒരു സമൂഹ പദത്തിന്റെ വിശേഷണമായാണ് പ്രയോഗിച്ചിരിക്കുന്നത്. ഇത്തരം പ്രയോഗങ്ങള്‍ എത്രവേണമെങ്കിലും അറബിയില്‍ കാണാം. ഉദാഹരണമായി ഇമാം ശാഫിയെക്കുറിച്ച് ഖാത്തമുല്‍ ഔലിയാ എന്നും ഇമാം സുയൂത്തിയിക്കുറിച്ചു ഖാത്തമുല്‍ മുഹഖിഖീന്‍ എന്നും റശീദ് രിദായെക്കുറിച്ച് ഖാത്തമുല്‍ മുഫസ്സിരീന്‍ എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ പ്രസിദ്ധങ്ങളാണ്. ഇവിടെ എവിടെയും ഖാത്തം എന്നതിന് അവസാനത്തെ എന്ന് ആരും അര്‍ഥം കൊടുക്കാറില്ല. കൊടുക്കാന്‍ സാധ്യവുമല്ല. കാരണം ഇമാം ശാഫിക്ക് ശേഷം വലിമാര് ആരും ഇല്ല എന്നോ റശീദ് രിദായ്ക്ക് ശേഷം മുഫസ്സിറുമാര് ആരും ഉണ്ടായിട്ടില്ലെന്നോ ആരും വിശ്വസിക്കുന്നില്ല. ഇവിടെയെല്ലാം പ്രസ്തുത വ്യക്തികളുടെ ഔന്നത്യം, അല്ലെങ്കില്‍ ശ്രേഷ്ഠത വ്യക്തമാക്കാനാണ് ഇങ്ങനെ പ്രയോഗിക്കുന്നത്. അറബി ഭാഷയിലെ ഈ പ്രയൊഗത്തിനു വിരുദ്ധമായി ഒരര്‍ഥം ഖാത്തമുന്നബിയീന് എന്നതിനു കൊടുക്കാന്‍ ഒരു ന്യായവും ഇല്ല.
കാളിദാസന് കോപ്പിചെയ്തു വെച്ചിരിക്കുന്ന ഉദാഹരണങ്ങള്‍ ഒന്നും തന്നെ ഈ രീതിയിലുള്ള പ്രയോഗം അല്ല. ഖാത്തമുല്‍ അമല്‍ എന്നതും ഖതമുല്‍ കിത്താബ് എന്നതും ഖാത്തമുല്‍ കല്ബ് എന്നു തുടങ്ങി ഉദാഹരണമായി കൊടുത്തിരിക്കുന്ന ഉദാഹരണത്തില്‍ ഒന്നില്‍ പോലും ഖാത്തമുന്നബീയീന്, (പ്രവാചകന്മാരുടെ ഖാത്തം) ഖാത്തമുല്‍ ഔലിയാ (വലിമാരുടെ ഖാത്തം) എന്നിവയില്‍ പ്രയോഗിച്ചിരിക്കുന്നതു പോലെ ഒരു സമൂഹനാമത്തിന്റെ വിശേഷണമായല്ല ഖാത്തം പ്രയോഗിച്ചിരിക്കുന്നത്. അങ്ങനെയുള്ള ഒരുദാഹരണം പോലും അറബി ഭാഷാ സാഹിത്യത്തില്‍ ഇന്ന് ചൂണ്ടിക്കാണിക്കുവാന്‍ ഇല്ല എന്നതാണ് വാസ്തവം.
ആദമിന്റെ മകന് അബു ....
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലയാളം പാഠവലി പുസ്തകങ്ങള്‍ എല്ലാം തിരഞ്ഞു പിടിച്ചു സംഘടിപ്പിച് അതിലെ പാഠഭാഗങ്ങള്‍ വായിച്ചു മനസ്സിലാക്കി മൂന്നാം ക്ലാസ്സിലെ മലയാള പുസ്തകത്തിലേക്ക് പാഠം തയ്യാറാക്കിയ എന്റെ പ്രിയ സുഹൃത്ത് ഒരു സ്കൂള്‍ മാഷ് ഒരിക്കല്‍ എന്നെ തയ്യാറാക്കിയ പാഠം വായിച്ചു കേള്‍പ്പിച്ചു. വിഷയം "ദൈവ സ്നേഹം" .പാഠം വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മാഷിനോട് ചോദിച്ചു ഈ പാഠ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് അങ്ങേക്ക് വിശ്വാസമുണ്ടോ?
സാറിന്റെ മറുപടി ,എന്താ സംശയം ? കുരുന്നുകളുടെ മനസ്സുകളില്‍ സ്നേഹവും വിശ്വാസവും വളര്‍ത്താന്‍ അല്ലെ ഈ പാഠം
തയ്യാറാക്കിയത്? .... അപ്പോള്‍ ഞാന്‍ പറഞ്ഞു അങ്ങയുടെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല എന്നാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന നായകകഥാപാത്രങ്ങള്‍ ആയ "പ്രവാചകന്റെയും ദൈവപുത്രന്റെയും" പേരുകള്‍ മാറ്റി ആ സ്ഥാനത്ത് ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുടെയോ മതദൈവങ്ങളുടെയോ പേരുകള്‍ പ്രധിഷ്ടിക്കണം. അല്ലാത്ത പക്ഷം പ്രസ യോഗ്യമാവുകയില്ല എന്ന് പ്രസിദ്ധീകരണത്തിന് യോഗ്യമാവുകയില്ല എന്ന് മത്രമല്ല താങ്കളുടെ കൈകാലുകള്‍ യഥാസ്ഥാനത്ത് ഉണ്ടാവാന്‍ ഒരു മതസ്നേഹിയും സമ്മതിക്കുകയില്ല എന്നിട്ടല്ലേ ? ദൈവസ്നേഹം ... ഈ ദൈവസ്നേഹികള്‍ ആരും തന്നെ മനുഷ്യനെ സ്നേഹിക്കാന്‍ ആഹ്വാനം ചെയ്യുന്നില്ല
ബാബു ബോണ്ട്
കോഴിക്കോട്
ഖതം ഉന്‍ നബിയ്യിന്‍, എന്ന പ്രയോഗത്തിന്റെ വാച്യാര്‍ത്ഥം seal of prophets എന്നോ sealed prophet hood എന്നോ ആണ്. മറ്റൊരു വേദം ഇനി ഇല്ല, എങ്കില്‍ അത് sealed prophet hood എന്നു തന്നെയാണ്.
seal of prophets എന്നു തന്നെയാണ്. അല്ലാതെ sealed prophet hood എന്നല്ല. അങ്ങനെ ഒരര്‍ഥം കാളിദാസന് എവിറ്റെ നിന്നു കിട്ടി? കള്ളം പറയുമ്പോള്‍ ഇടവും വലവും നോക്കേണ്ടതില്ലല്ലോ അല്ലേ?
"ഒരു രാജാവിന്റെ മുദ്ര എന്നു പറഞ്ഞാല്‍ അതിനൊര്ത്ഥമുണ്ട്. തിരുവിതാംകൂര്‍ രാജാവിന്റെ മുദ്ര എന്നു പറഞ്ഞാല്‍ അദ്ദേഹം ശാസനങ്ങളില്‍ പതിക്കുന്ന മുദ്ര എന്നാണ്."
ഒരു രാജാവിന്റെ മുദ്ര എന്നു പറഞ്ഞാല്‍ രാജാവിനെ അവസാനിപ്പിക്കുക എന്നണോ അതിനര്‍ഥം? വാദിച്ചു ജയിക്കാന്‍ അതും പറയാന്‍ മടിക്കില്ല താങ്കള്‍.
seal of prophets, 'പ്രവാചകന്മാരുടെ മുദ്ര' എന്ത് അറബിഭാഷയിലെ ഒരു പ്രയോഗമാണ് സമാനമായ പല പ്രയോഗങ്ങളും ഞാന്‍ മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്. അവിടെ എവിടെയും അവസാനത്തെ എന്ന് അര്‍ഥം ഇല്ല. ഉണ്ടെനില്‍ കാളിദാസന് തെളിയിക്കട്ടെ. ഈ പ്രയോഗത്തിന്റെ അര്‍ഥം ആ സമൂഹത്തിലെ ശ്രേഷഠന് എന്നാണ്. seal of prophets എന്നു പറഞ്ഞാല്‍ പ്രവാചകന്മാരില് ശേഷ്ഠന് എന്നാണ് വിവക്ഷ.
"ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാവുന്ന കുര്‍ആന്‍ വളച്ചൊടിച്ച് കല്‍ക്കി സ്വന്തം പ്രവാചകനെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നു. പക്ഷെ മൊഹമ്മദ് അവസാന പ്രവാചകനാണെന്ന് അദ്ദേഹം പലവട്ടം അവകാശപ്പെട്ടത് ഹദീസുകളില്‍ ഉണ്ട്."
ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാന്‍ കഴിയുന്നതാണ് ഖുര്‍ആന്‍ എങ്കില്‍ ഖാത്തമുന്നബിയ്യീന്‍ എന്നതിന് പ്രവാചകന്മാരില് അവസാനത്തെ ആള് എന്നാണ് അര്‍ഥം എന്ന് കാളിദാസന് വ്യാഖ്യാനിച്ച തെളിയിക്കുക.
"മൊഹമ്മദ് അവസാന പ്രവാചകനാണെന്ന് അദ്ദേഹം പലവട്ടം അവകാശപ്പെട്ടത് ഹദീസുകളില്‍ ഉണ്ട്"
അപ്പോള്‍ ഖാത്തമുന്നബിയ്യീന്‍ എന്നതിന് അവസാനത്തെ പ്രവാചകന് എന്ന് അര്‍ഥം ഇല്ല എന്നു കാളിദാസന് സമ്മതിച്ചോ? സമ്മതിച്ചുവെങ്കില്‍ നമുക്ക് ഹദീസില്‍ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.
ഈ പ്രയോഗത്തിന്റെ അര്‍ഥം ആ സമൂഹത്തിലെ ശ്രേഷഠന് എന്നാണ്. seal of prophets എന്നു പറഞ്ഞാല്‍ പ്രവാചകന്മാരില് ശേഷ്ഠന് എന്നാണ് വിവക്ഷ.
ഇത് തന്നെയാണ് ഞങ്ങളും പറയുന്നത്.
ശ്രേഷ്ഠന് വന്നു കഴിഞ്ഞു. ഫിനിഷ്ഡ്.
ഇനി ആരും വരേണ്ട കാര്യമില്ല.
വരുന്നവന് യൂസ്ലെസ്സ്. ഇത് വിശ്വസിക്കുന്നവന് അതിലും വലിയ യൂസ്ലെസ്സ്.
'സ്വാമി പറഞ്ഞ സത്യം'
കാളിദാസന് തന്റെ മനോവിലാസമനുസരിച്ച് ഓരോന്നു പറയുന്നു എന്നല്ലാതെ തെളിവുകള്‍ ഒന്നും കൊണ്ടുവരുന്നില്ല. "ഖാത്തമുന്നബിയ്യീന്‍' എന്നതിനു സമാനമായ പ്രയോഗത്തിന് 'അവസാനത്തെ ആള്' എന്ന് അര്‍ഥം കിട്ടുന്നതായി എന്തെങ്കിലും ഉദാഹരണം ഇതുവരെ ഉദ്ധരിക്കാന്‍ കാളിദാസനു കഴിഞ്ഞിട്ടില്ല. വെറുതെ വാചോടാപം നടത്തുന്നതിനു മറുപടി പറയേണ്ട ആവശ്യം ഇല്ല.
ഇമാം ശാഫിയെക്കുറിച്ച് 'ഖാത്തമുല്‍ ഔലിയാ' എന്നും ഇമാം സുയൂത്തിയിക്കുറിച്ചു 'ഖാത്തമുല്‍ മുഹഖിഖീന്‍' എന്നും റശീദ് രിദായെക്കുറിച്ച് 'ഖാത്തമുല്‍ മുഫസ്സിരീന്‍' എന്നും പറയപ്പെട്ടിട്ടുള്ളത് ഏതര്‍ഥത്തിലാണോ അതേ അര്‍ഥത്തില്‍ തന്നെയാണ് മുഹമ്മദു നബിയെക്കുറിച്ച് ഖാത്തമുന്നബിയ്യീന്‍' എന്നു പറയപ്പെട്ടിട്ടുള്ളത്. ഇതിനൊന്നും യാതൊരര്‍ഥവും ഇല്ല എന്നു കാളിദാസനു വേണമെങ്കില്‍ പറയാം. പക്ഷേ, വിലപ്പൊവില്ല.
Dear Kalkki,
ഖാത്തമുല്‍ and ഖാത്തമുന്.
kindly explain the meaning or difference between these two words if any.
Dear Sajnabur,
രണ്ടും ഒന്നു തന്നെയാണ് രണ്ടു വാക്കുകള്‍ സന്ധിക്കുമ്പോഴുള്ള വ്യത്യാസം മാത്രമാണത്.
ഖാത്തം+അന്നബിയ്യീന് = ഖാത്തമുന്നബിയ്യീന്‍ (ഇവിടെ ഖാത്തം എന്ന പദത്തോട് സന്ധിക്കുന്ന പദം 'അന്നബിയ്യീന്' ആയതുകൊണ്ട് ഖാത്തമുന്നബിയ്യീന്‍ എന്നു വരുന്നു)
ഖാത്തം+അല്മുഫസ്സിരീന് = ഖാത്തമുല്മുഫസ്സിരീന് (ഇവിടെ ഖാത്തം എന്ന പദത്തോട് സന്ധിക്കുന്ന പദം അല്മുഫസ്സിരീന് ആയതു കൊണ്ട് ഖാത്തമുല്‍ മുഫസ്സിരീന്‍ എന്നു വരുന്നു)
വ്യക്തമായിക്കാണും എന്നു കരുതുന്നു.
Dear Kalkki,
Thanks for your quick response.
will be back soon.
പെട്ടുന്നുള്ള മറുപടി കണ്ടപ്പോള്‍ ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചു ഫുള്‍ ടൈം ബ്ലോഗ്ഗില്‍ ആയുധവുമായി ഇരിക്കുകയാനെന്നു തോന്നുന്നു...!
Post a Comment