ശാസ്ത്രം വെളിച്ചമാകുന്നു

Saturday, 16 July 2011

4. സൗദിപാഠങ്ങള്‍

സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെക്കുറിച്ച് ഫില്‍ സുക്കര്‍മാന്‍ രചിച്ച 'ദൈവരഹിതസമൂഹം' എന്ന പുസ്തകത്തെ കുറിച്ചുള്ള ലേഖനത്തിന്റെ അകക്കാമ്പായ വാക്യങ്ങള്‍ ഇവയായിരുന്നു: "വിശ്വാസികളിലും അവിശ്വാസികളിലും നല്ലതും ചീത്തയുമായ മനുഷ്യരുണ്ടെന്ന് ഏവര്‍ക്കുമറിയാം. ദൈവരഹിതസമൂഹം നരകീയമായിരിക്കുമെന്ന മതപ്രചരണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നേ പറയാവൂ. നിരീശ്വരവാദവും മതേതരത്വവും ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അനിവാര്യമാണെന്നല്ല മറിച്ച് മതരാഹിത്യം ക്ഷേമരാഷ്ട്രനിര്‍മ്മിതിക്ക് തടസ്സമല്ലെന്ന വാദമാണ് സുക്കര്‍മാന്‍ ഉയര്‍ത്തുന്നത്." 


സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ഉയര്‍ന്ന ജീവതനിലവാരവും സാമൂഹിക ഭദ്രതയും അനുഭവിക്കുന്നുവെന്ന് പറയുന്നത് ഏതെങ്കിലും വ്യക്തികള്‍ നടത്തിയ ഒറ്റപ്പെട്ട നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലല്ല. ലോകം മുഴുവന്‍ അംഗീകരിക്കുന്ന വസ്തുതയാണത്. സാമൂഹ്യപരമായ വിശദാംശങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ചില ഇനങ്ങളില്‍ പല രാജ്യങ്ങള്‍ക്കും ഒറ്റപ്പെട്ട മുന്‍തൂക്കങ്ങള്‍ ലഭിക്കുക സാധാരണമാണ്. പക്ഷെ പൊതു ജീവിതനിലവാരം എടുത്താല്‍ അത്തരം മുന്‍തൂക്കങ്ങള്‍ പ്രസക്തമാകണമെന്നില്ല. കേരളത്തിന്റെ സാക്ഷരതാ നിരക്ക് പല യൂറോപ്യന്‍ രാജ്യങ്ങളെക്കാളും മികച്ചതാണ്. നമ്മുടെ മറ്റു പല സോഷ്യല്‍ ഇന്‍ഡെക്‌സുകളുടെ കാര്യവും സമാനമായി വരാം. എന്നു കരുതി നമ്മുടെ ജീവിതനിലവാരവും ഭൗതികസൗകര്യങ്ങളും അവരെക്കാള്‍ മെച്ചമാണെന്ന് അര്‍ത്ഥമില്ല. ശ്രീ.ഹുസൈന്‍ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിലെ ശതമാനക്കണക്ക് വസ്തുതാപരമായി ശരിയാവാന്‍ യാതൊരു സാധ്യതയുമില്ല. അത് മിക്കവാറും ടൈപ്പിംഗ് പിഴവാകാനേ തരമുള്ളു. 2006 ലാണ് സുക്കര്‍മാന്‍ പഠനം നടത്തിയത്. അതിന് ശേഷം 2007-08, 09,2010 എന്നീവര്‍ഷങ്ങളിലെ ഹ്യൂമന്‍ ഡെവലെപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ (Human Development Index) ആദ്യത്തെ 20 സ്ഥാനങ്ങളില്‍ സ്ഥിരമായി നോര്‍വെ, ഐസ് ലാന്‍ഡ്, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ തുടരുകയാണ്. വളരെ കണിശമായ കണക്കുകളും സുതാര്യമായ മെത്തഡോളജിയുമാണ് യു.എന്‍ ഏജന്‍സികള്‍ ഇതിനായി പിന്തുടരുന്നത്. ഈ കണക്കിലെങ്ങും വികസിതരാജ്യങ്ങളുടെ പട്ടികയില്‍പോലും സൗദി അറേബ്യയില്ല. തുര്‍ക്കിയുടേയും ഇറാന്റെയും കാര്യം പറയുകയും വേണ്ട. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതാണ് വികസിതരാജ്യങ്ങളില്‍ ഉയര്‍ന്ന ക്രൈംനിരക്ക് കാണിക്കുന്നതിന്റെ ഒരു പ്രധാനകാരണം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടേയും ബീഹാറിലെ കേസുകളുടേയും എണ്ണം താരതമ്യപ്പെടുത്തിയാല്‍ അതു മനസ്സിലാകും.


"ഹാപ്പി പ് ളാനറ്റ് ഇന്‍ഡെക്‌സിലും"( Happy Planet Index -Life satisfaction, Life expectancy, Footprint , HPI Index) ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് സ്‌കാന്‍ഡിനേവിയയിലുള്ളത്. ജീവിതസമൃദ്ധി കണക്കിലെടുക്കുന്ന Global Prosperity Index ല്‍ 2006 മുതല്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ തുടരുന്നവയാണവ. In 2010, the Index, which is a measure of both economic wealth and citizens happiness, ranks Norway as top in the world, Denmark second, occupying the same position as last year. Finland and Sweden sit at third and sixth place respectively. 


ലോകത്തെ NGO കളും യു.എന്‍.ഏജന്‍സികളും എടുക്കുന്ന ഏതു നിഷ്പക്ഷ കണക്ക് പരിശോധിച്ചാലും സമൃദ്ധിയും സമാധാനവും കളിയാടുന്ന രാജ്യങ്ങളായാണ്  ഈ ശീതരാഷ്ട്രങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. ദിവസം 5 നേരം നിസ്‌ക്കരിക്കുകയും പത്തു പ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ചില ഇസ് ളാമികരാജ്യങ്ങളുമായി യാതൊരു താരതമ്യവും ഇവിടെയില്ല. മന:പൂര്‍വമുള്ള നരഹത്യ സംബന്ധിച്ച ജനീവ പ്രഖ്യാപനം (GDAV)ഏര്‍പ്പെടുത്തിയിരിക്കുന്ന കഴിഞ്ഞ 10 വര്‍ഷത്തെ ലിസ്റ്റ് പരിശോധിക്കു. ഈ ലിസ്റ്റില്‍ ഏറ്റവും താഴെയാണ് ഡെന്‍മാര്‍ക്കടക്കമുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍; ഏറ്റവും മുകളില്‍ ആഫ്രിക്കന്‍ മുസ്‌ളീം രാജ്യങ്ങളും. ഇത് ഏറെക്കുറെ സ്ഥിരമായി തുടരുകയുമാണ്‌.


ഇക്കാര്യത്തില്‍ സൗദി പോലുള്ള മതാധിപത്യരാജ്യങ്ങളിലെ ഡേറ്റ വളരെ അവിശ്വസനീയമാണ്. 'State sponsored data'ആയിട്ടേ അവ പരിഗണിക്കാനാവൂ. സ്വന്തന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ അത്ര എളുപ്പവുമല്ല. ഇസ് ളാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ല! There is only 'adultery' in Islam and no such thing as 'rape'. പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത്?! കേസെടുത്തിട്ട് വേണ്ടേ അറിയാന്‍! ഈ സ്ഥിതിവിശേഷത്തിന്റെ സൂത്രവാക്യം കണ്ടെത്താന്‍ ഇതാ ചില സാമ്പിളുകള്‍:



Qur'an (2:282) - Establishes that a woman's testimony is worth only half that of a man's in court (there is no 'he said/she said' gridlock in Islam).

Qur'an (24:4) - 'And those who accuse free women then do not bring four witnesses (to adultery), flog them...'


Qur'an (24:13) - 'Why did they not bring four witnesses of it? But as they have not brought witnesses they are liars before Allah.'


Qur'an (2:223) - 'Your wives are as a tilth unto you; so approach your tilth when or how ye will...' There is no such thing as rape in marriage, as a man is permitted unrestricted sexual access to his wives.

മാനഭംഗത്തിനിരിയാകുന്ന പെണ്‍കുട്ടി  ഇസ് ളാമിക നിയമമനുസരിച്ച് തനിക്കനുകൂലമായി 4 പുരുഷന്‍മാരെയോ 8 സ്ത്രീകളെയോ സാക്ഷി ഹാജരാക്കണം. ഒരു സ്ത്രീയെ മാനഭംഗം ചെയ്യുന്നത് 4 പുരുഷന്‍മാര്‍ കണ്ടുനില്‍ക്കുകയാണെങ്കില്‍ ആ മഹാന്‍മാരെ കുറിച്ച് നാമെന്താണ് ധരിക്കേണ്ടത്? 8 സ്ത്രീകള്‍ അത് കണ്ടുനില്‍ക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. സ്വഭാവികമായും ആരോപണമുന്നയിച്ച സ്ത്രീയുടെ പേരില്‍ പരപുരുഷബന്ധം ആരോപിക്കപ്പെടും. ഭാഗ്യമുണ്ടെങ്കില്‍ ചാട്ടവാറടി അല്ലെങ്കില്‍ കല്ലെറിഞ്ഞ് കൊല്ലല്‍ സമ്മാനം. ഈ ഇര പിന്നീട് ഒന്നുകില്‍ ആത്മഹത്യ ചെയ്യും-അല്ലെങ്കില്‍ സ്വന്തം വീട്ടുകാര്‍ മാനം രക്ഷിക്കാന്‍ അവളെ വധിക്കും(honour killing). ഇതിന്റെ കണക്കൊന്നും ആത്മഹത്യയായോ കൊലപാതകമായോ സൗദി സര്‍ക്കാര്‍ പുറത്തുവിടാറില്ലെന്ന് ഊഹിക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും വേണ്ട. കുടുംബത്തിനുള്ളിലെ പീഡനം, വിവാഹബന്ധത്തിനുള്ളിലെ പീഡനം എന്നിവയില്‍ സൗദി അറേബ്യയ്ക്ക് ലോക റെക്കോഡാണ്. എണ്ണപ്പണവും സമ്പത്തും ഉള്ളതാണെങ്കിലും സൗദി വികസിത സമൂഹമാണെന്ന്‌ സൗദിക്കാര്‍ പോലും പറയില്ല. സ്ത്രീകളെ വാഹനമോടിക്കാന്‍ പോലും അനുവദിക്കാത്ത ഈ രാജ്യത്തെക്കുറിച്ച് എത്ര കുറച്ചുപറയുന്നോ അത്രയും നന്ന്. ഇറാനില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന ജനാധിപത്യപ്രക്ഷോഭങ്ങളേയും മനുഷ്യാവകാശ ധ്വംസനങ്ങളേയും കുറിച്ചൊന്നും ഇവിടെ എഴുതി നിറയ്ക്കുന്നില്ല. മനുഷ്യന്റെ അടിസഥാനപരമായ സ്വാതന്ത്ര്യവും പൗരാവാകാശങ്ങളും നിഷേധിച്ചിട്ട് എണ്ണപണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ സ്വന്തം ജനത്തെ അടിമകളാക്കി വാഴുന്ന ഭരണകൂടങ്ങളെ ആധുനികലോകത്തെ ജനായത്ത സര്‍ക്കാരുകളുമായി താരതമ്യമപ്പെടുത്താന്‍ പോലും സാധിക്കില്ല. 

Poverty is a side of Saudi Arabia
 the government never used to discuss


ഡെന്മാര്‍ക്കിലും സ്വീഡനിലുമൊക്കെ കുറ്റകൃത്യങ്ങളുണ്ട്, കേസുകളുമുണ്ട്. പക്ഷെ അത് ലോകത്തെതന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളാണ്. ഒക്കെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും. മതനിരാസമുണ്ടായിട്ടും ആ രാജ്യങ്ങള്‍ സസന്തോഷം സുഭിക്ഷമായി മുന്നോട്ടു കുതിക്കുന്നുവെന്നത് വസ്തുതയാണ്. അതിന് ലോകോത്തര ഏജന്‍സികളുടെ നിരന്തരമായ പഠനത്തിന്റെയും അവലോകനത്തിന്റെയും പിന്‍ബലമുണ്ട്. അവരെല്ലാം മണ്ടന്‍മാരും ഒരു വ്യക്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്, അതും വിശ്വസനീയമായ ഡേറ്റകള്‍പോലും ലഭ്യമല്ലാത്ത അപരിഷ്‌കൃത സമ്പന്ന രാജ്യങ്ങളുടെ ഏതെങ്കിലും ഒരു വര്‍ഷത്തെ ഒന്നുരണ്ട് പ്രത്യേക ഇനങ്ങളിലെ മാത്രം കണക്കുകളുമായി താരതമ്യം ചെയ്യുന്നത് തന്നെ ശരിയല്ല. ഹ്യൂമന്‍ റെറ്റ്‌സ് വാച്ചിന്റെ ലോകറിപ്പോര്‍ട്ടനുസരിച്ച് (World report 2011 by Human rights watch)അനുസരിച്ച് സൗദിയിലെ മനുഷ്യാവകാശ സാഹചര്യങ്ങള്‍ ശോചനീയമാണ്, വിശേഷിച്ചും അവിടുത്തെ സ്ത്രീകള്‍, കുട്ടികള്‍, വിദേശതൊഴിലാളികള്‍, ഷിയാക്കള്‍ എന്നിവരുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ അബ്ദുള്ള രാജാവിന്റെ പ്രകടനം ദയനീയമെന്നാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. സൗദിയില്‍ രാഷ്ട്രീയപാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ജനാധിപത്യവുമില്ല-തെരഞ്ഞെടുപ്പുമില്ല. രാജാവിനെ ഉപദേശിക്കലാണ് രാഷ്ട്രീയനേതാക്കളുടെ പ്രധാന ദൗത്യം. ഉപദേശിക്കലെന്നു പറയുമ്പോള്‍ രാജാവിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പണി പോകും;ചിലപ്പോള്‍ ജീവനും. 'സൗദിയിലെ പൗരാവകാശങ്ങള്‍' എന്ന് ഇന്റര്‍ നെറ്റില്‍ ടൈപ്പ് ചെയ്തുകൊടുത്താല്‍ സൗദിമനുഷ്യര്‍ അനുഭവിക്കുന്ന 'അവകാശങ്ങളേയും മന:സ്സമാധാനത്തേയും സന്തോഷത്തേയും' കുറിച്ചുള്ള സ്‌തോഭജനകമായ റിപ്പോര്‍ട്ടുകളുടെ നിലയ്ക്കാത്ത പ്രവാഹമുണ്ടാകും. ഈ ലോകത്ത് തന്നെയാണോ ഈ രാജ്യം എന്നുപോലും നാം അതിശയിച്ചുപോകുംഎണ്ണപ്പണം സൃഷ്ടിച്ച വിലക്ഷണസമൃദ്ധിയുണ്ടെങ്കിലും സാമൂഹികമായി ഇന്നും ഒരു പ്രാകൃതരാജ്യമാണ് സൗദി അറേബ്യ. എണ്ണയുണ്ടെങ്കില്‍ എത്ര മോശം മതമായാലും പിടിച്ചു നില്‍ക്കാമെന്നതിന്റെ തെളിവുകൂടിയാണിത്. എണ്ണയില്ലാത്ത മുസ്‌ളീം രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വസ്തുത കുറേക്കൂടി വ്യക്തമാകും. ഒരു വശത്ത് സമ്പത്ത് കുമിഞ്ഞുകൂടുമ്പോഴും സമ്പത്തിന്റെ വിതരണം നീതിപൂര്‍വമല്ല.സര്‍ക്കാരിന് ശ്രദ്ധിക്കാന്‍പോലും താല്‍പര്യമില്ലാത്ത ഒരു വലിയ ദ്രരിദ്രസമൂഹം സൗദിയിലുണ്ട്. ആഫ്രിക്കന്‍ അറബുകളും യെമനികളും ഈ വിവേചനപരമായ സാമ്പത്തികവിതരണത്തിന്റെ മോശം ഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇതിനൊക്കെ പുറമെ ലോകമെങ്ങും ചാവേര്‍ ഫാക്ടറികള്‍ക്കും ബോംബുസ്‌ഫോടനങ്ങള്‍ക്കും അവശ്യംവേണ്ട സോഫ് റ്റ് വെയറും ഹാര്‍ഡുവെയറും ഒരുക്കി നല്‍കുന്ന തീവ്ര ഇസ്‌ളാമിക ധാരയായ വഹാബിസത്തിന്റെ പിള്ളത്തൊട്ടിലും പ്രഭവസ്രോതസ്സും ഈ രാജ്യമാകുന്നു.


90 വയസ്സുള്ള സ്ത്രീയും ഇന്നവിടെ നിയമപരമായി മൈനറാണ്(legal minor). സ്വതന്ത്രമായി സഞ്ചരിക്കാനോ ഡ്രൈവിംഗ് ലൈസന്‍സിനുള്ള അവകാശമോ ഇല്ലാത്ത രണ്ടാം കിട പൗരകളാണവര്‍. തൊഴില്‍, വിവാഹം, പഠനം, യാത്ര, ചില വൈദ്യസഹായങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ അവര്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ പോലും അവകാശമില്ല. Guardianship system.അവസാനിപ്പിക്കുന്നത് സംബന്ധിച്ച് 2009 ല്‍ UNHR കൗണ്‍സിലിനോട് നടത്തിയ പ്രതിജ്ജ പാലിക്കാന്‍ ഇതുവരെ സൗദി തയ്യാറായിട്ടില്ല. പുരുഷമേല്‍നോട്ടക്കാരന്‍ അംഗീകരിക്കാത്തതിനാല്‍ വിധവയായ ഒരു കാര്‍ഡിയോളജിസ്റ്റിന് 2009 മുതല്‍ പാസ്‌പോര്‍ട്ട് നിഷേധിച്ചു വരുന്ന ലോകം ശ്രദ്ധിച്ച സംഭവം ഒറ്റപ്പെട്ടതല്ല. 

സൗദിയിലെ മനുഷ്യാവകാശ കമ്മീഷന്‍ സമാനമായ കേസുകളില്‍ ലോക മനുഷ്യാവകാശകമ്മീഷന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാന്‍ പോലും കൂട്ടാക്കാറില്ല. പിന്നല്ലേ നിര്‍ദ്ദേശം നടപ്പിലാക്കുന്നത്! രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയില്‍ (work force) 5 ശതമാനം മാത്രമാണ് സ്ത്രീകള്‍. അതും അപ്രധാനമായ ഗാര്‍ഹിക സ്വഭാവമുള്ള തൊഴിലുകള്‍. ലോകത്തെ ഏറ്റവും കുറഞ്ഞ സ്ത്രീതൊഴില്‍ നിരക്കാണിത്. സ്ത്രികള്‍ക്ക് ജഡ്ജിയോ പ്രോസിക്യൂട്ടറോ ആകാന്‍ അനുവാദമില്ല. 10-12 വയസ്സിലുള്ള പെണ്‍കുട്ടികളുടെ വിവാഹം ഒരു വിഷയേമയല്ല. കുട്ടികളടക്കമുള്ള ജാമ്യതടവുകാര്‍ക്ക് നീതിപൂര്‍വമായ വിസ്താരം ലഭിക്കാറില്ലെന്നും അവരുടെ അറസ്റ്റുകള്‍ ഒട്ടു മിക്കപ്പോഴും സ്വേച്ഛാതിപത്യപരവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്കപ്പോഴും കുറ്റവാളികള്‍ക്ക് ആയിരക്കണക്കിന് ചാട്ടവാറടികളാണ് ശിക്ഷയായി നല്‍കുന്നത്. ആണ്‍കുട്ടികളുടെ വയസ്സൊന്നും പ്രശ്‌നമല്ല, ശാരീരികമായി (ലൈംഗികമായി) പ്രായപൂര്‍ത്തിയായതായി കണ്ടാല്‍ മുതിര്‍ന്ന പൗരന്റെ ശിക്ഷ തന്നെ അവര്‍ക്കും ലഭിക്കും. ടെലിവിഷനും മാധ്യമങ്ങളും കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗനിയന്ത്രണം ചൈനയേക്കാള്‍ കടുത്തതാണ്. സൗദിയാലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ബ്‌ളോഗ് ഞാനെഴുതാനോ നിങ്ങള്‍ വായിക്കാനോ സാധ്യതയില്ല. വിദേശതൊഴിലാളികളുടെ ശോച്യാവസ്ഥയും കരാര്‍പാലനത്തിലുള്ള വന്‍വീഴ്ചകളും നാസ് എന്ന ബ്‌ളോഗര്‍ ഇവിടെ വിശദമാക്കിയത് നാം വായിച്ചതാണ്. മതസ്വാതന്ത്ര്യം തീരെ അനുവദിക്കാത്ത രാജ്യമാണ് സൗദി. ഇസ്‌ളാമൊഴികെ മറ്റൊരു മതത്തിനും അവിടെ പ്രചരണം നടത്താന്‍ അവകാശമില്ല. അമുസ്‌ളീംങ്ങളെ സൗദി മണ്ണില്‍ സംസ്‌ക്കരിക്കാനും അവര്‍ സമ്മതിക്കില്ല. 


1990 വരെ എയിഡ്‌സ് രോഗികളെ സംബന്ധിച്ച വിവരം സൗദി സര്‍ക്കാര്‍ പുറത്തുവിടുമായിരുന്നില്ല. പുറംലോകം അറിഞ്ഞാല്‍ ഇസ് ളാമിക സംസ്‌ക്കാരത്തിന് നാണക്കേടാകുമെന്ന് നിനച്ചാണിത്. എന്നാലിപ്പോള്‍ തീരെ ഒളിക്കാന്‍ വയ്യാത്ത അവസ്ഥയായിട്ടുണ്ട്‌. മനുഷ്യാവകാശസമിതികള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്രമോ ലൈസന്‍സോ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണതെന്നും അറിയുക. ശരി-അത്ത് നിയമം നിലവിലിരിക്കുന്ന സൗദിയില്‍ കൈകാല്‍ വെട്ടല്‍, മൂക്ക് ചെത്തല്‍, ചെവിയരിയല്‍, കഴുത്തറുക്കല്‍ എന്നിവയാണ് പ്രധാന ശിക്ഷാവിധികള്‍. പണം വാങ്ങി ശിക്ഷ ഉപേക്ഷിക്കുന്ന "ചോരപ്പണം" (Blood money) എന്ന പ്രാകൃത ഏര്‍പ്പാടും ഇവിടെയുണ്ട്. ഈ നിയമം പണം തട്ടാനുള്ള ഒരുപാധിയായി അധ:പതിച്ചതോടെ ചോരപ്പണത്തിന് പരിധി ഏര്‍പ്പെടുത്തിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളു. കല്ലെറിഞ്ഞുകൊല്ലലാണ് (Stoning) മറ്റൊരു ജനകീയ വിനോദം. വന്‍ ജനക്കൂട്ടമാണ് "അല്ലാഹു അക്ബര്‍" വിളികളുമായി ഇതിന് സാക്ഷ്യം വഹിക്കുന്നതും ഉന്മാദം കൊള്ളുന്നതും. ഇരയെ എറിയുന്ന കല്ലിന്റെ എണ്ണമനുസരിച്ച് സ്വര്‍ഗ്ഗത്ത് സമ്മാനം കൂടുമെന്ന പ്രതീക്ഷയിലാണ് ഈ ആള്‍ക്കൂട്ടവും എറിയാനുള്ള ആവേശവും. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചു കാട്ടാന്‍ സൗദി സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നതായി അന്താരാഷ്ട്ര ഏജന്‍സികള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. സൗദിയില്‍ മിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. പകരം "മതപരമായി" അവ കൈകാര്യം ചെയ്യപ്പെടും. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയില്‍ പലതും ഡോക്കുമെന്റ് ചെയ്യപ്പെടാറില്ലെന്ന ന്യൂനതയുമുണ്ട്. Committee for the Promotion of Virtue and the Prevention of Vice കൈകാര്യം ചെയ്യുന്ന സദാചാരനിയമങ്ങളെ സംബന്ധിച്ച കേസുകളാണ് കുറ്റകൃത്യങ്ങളില്‍ നല്ലൊരുപങ്കും. പാശ്ചാത്യ സുഖഭോഗ വസ്തുക്കളും വാഹനങ്ങളും യഥേഷ്ടം ആസ്വദിച്ച് ജീവിക്കുന്ന സൗദി പൗരന്‍മാര്‍ പോര്‍ണോഗ്രാഫിയുടെ (Pornography) ലോകത്തെ തന്നെ ഏറ്റവും മുന്തിയ ഉപഭോക്താക്കളുമാണ്. സൗദി എന്ന മതതടവറയെക്കുറിച്ച് ഏറെ നീട്ടുന്നില്ല. ശത്രുക്കളേയും അമ്മായി അമ്മമാരെയും പറഞ്ഞുവിടാന്‍ പറ്റിയ സ്ഥലമാണ് പാകിസ്ഥാനെന്ന്‌ പറഞ്ഞതിനാണ് പണ്ട് ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്‍ അലന്‍ലാംബിനും 
ഇയാന്‍ ബോതത്തിനുമെതിരെ കേസ് കൊടുത്തത്. ഒരുപക്ഷെ സൗദിയെക്കുറിച്ച് അവരങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഇമ്രാന്‍ ഇത്ര കാര്‍ക്കശ്യം കാണിക്കില്ലായിരുന്നു. 
Imran Khan


ഡെന്മാര്‍ക്കിലെ ജനങ്ങള്‍ എത്രമാത്രം സന്തോഷവാന്‍മാരണെന്നറിയാന്‍ ഇന്റര്‍നെറ്റ് പരതിയാല്‍ മതിയാകും. 'Haapy Dane' എന്ന പദം തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് (ahttp://news.bbc.co.uk/2/hi/6563639.stm?lsm). സര്‍വെ റിപ്പോര്‍ട്ടുകളും പഠനറിപ്പോര്‍ട്ടുകളും ഉദ്ധരിച്ച്‌ വെറുതെ വായനക്കാരുടെ സമയം മെനക്കെടുത്തുന്നില്ല. ഡെന്‍മാര്‍ക്കിനെതിരെ ഉറഞ്ഞുതുള്ളുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. 2006 ലെ മുഹമ്മദ് കാര്‍ട്ടൂണ്‍ വിവാദത്തിന് ശേഷമാണ്  ഇസ് ളാമിസ്റ്റുകള്‍ ഡെന്‍മാര്‍ക്കിനെതിരെ തിരിഞ്ഞത്. അവിടുത്തെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളുമൊന്നും സ്വപ്‌നംപോലും കാണാനാവാത്ത മതാധിഷ്ഠിത രാജ്യത്തെ പൗരന്‍മാരാണ് ഈ പ്രചരണം അഴിച്ചുവിടുന്നതെന്നോര്‍ക്കണം. 2010 ല്‍ സുക്കര്‍മാന്റെ പുസ്തകത്തെ കുറിച്ചുള്ള ഈ ലേഖനം "സമകാലിക മലയാളം" വാരികയില്‍ പ്രസിദ്ധീകരിച്ച വേളയിലും ശ്രീ.എന്‍.എം. ഹുസൈന്‍ ഇതേ മാതൃകയിലുള്ള ഒരു മെയില്‍ എനിക്കയച്ചതോര്‍ക്കുന്നു. ഒരു കാര്യം തുറന്നുപറയട്ടെ, എണ്ണപ്പണം പ്രദാനം ചെയ്യുന്ന സാമ്പത്തിക അഭിവൃദ്ധിയ്ക്കിടയിലും ഗോത്രനിയമങ്ങളും ജനാധിപത്യ ധ്വസംനങ്ങളും പൂത്തുലയുന്ന, അതീവ നിരാശാജനകമായ സ്ത്രീ-വിരുദ്ധ നിലപാടുകളുമായി ലോകത്തെ പൊതു ഏജന്‍സികള്‍ക്ക് കണക്കുപോലും കൊടുക്കാതെ നിലകൊള്ളുന്ന സൗദിപോലെയുള്ള രാജ്യങ്ങളെക്കാള്‍ എന്തുകൊണ്ടും ഭേദം തന്നെയാണ് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. സൗദിയിലേക്ക് ജോലിതേടി പോകുന്നവരുണ്ട്. പക്ഷെ അവിടേക്ക് വിനോദയാത്ര നടത്തണമെന്ന് എത്രപേര്‍ ആഗ്രഹിക്കുന്നുണ്ടാവും?! സ്‌ക്കാന്‍ഡിനേവിയയിലേക്ക് പോകണമെന്ന് ഏവരും പറയുന്നു. സന്തോഷമുള്ള ജനങ്ങളെ സ്വാതന്ത്ര്യത്തിന്റേയും സമാധാനത്തിന്റെയും അന്തരീക്ഷത്തില്‍ കാണാനും ആസ്വദിക്കാനും ലോകമെമ്പാടും ജനം  ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം പുസ്തകങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ഉപരി അവിടം ആകര്‍ഷണീയമാണെന്ന് തന്നെയാണ്. വികസന-ആനന്ദ മാനദണ്ഡങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ  രാജ്യങ്ങളിലും മതനിരാസം വര്‍ദ്ധിച്ചു വരുന്നുവെന്നതും മതരഹിതസമൂഹങ്ങളില്‍ മനുഷ്യരുടെ ധാര്‍മ്മികതയോ ഉല്ലാസബോധമോ കുറയില്ലെന്നതിന്റെ ഉദാഹരണമാണ്. 


Many Saudi women escaped from stoning
to death only because of  international
pressure. But there are many
still left in jail waiting for this crude ordeal
മതാധിഷ്ഠിത രാജ്യങ്ങളിലെ ജനങ്ങളില്‍ ആത്മഹത്യ പാപബോധവും അപകീര്‍ത്തിയും ഉളവാക്കുമെന്നതിനാല്‍ ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കള്‍ അത് തേച്ചുമാച്ച് കളഞ്ഞ് സ്വഭാവിക മരണമാക്കാന്‍ ശ്രമിക്കുക സാധാരണമാണ്. സര്‍ക്കാരുകളാകട്ടെ പുറത്തറിയിക്കാനും താല്‍പര്യപ്പെടാറില്ല-വിശേഷിച്ചും ഇസ് ളാമികരാഷ്ട്രങ്ങള്‍.ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട ആത്മഹത്യ (oficially recorded suicide) മാത്രമേ ഏജന്‍സികള്‍ക്ക് ലഭിക്കാറുള്ളു. ലോകരാജ്യങ്ങളിലെ ആത്മഹത്യാനിരക്ക് സംബന്ധിച്ച പട്ടികയില്‍ ആദ്യത്തെ പത്തില്‍ നാലു സ്ഥാനക്കാര്‍ ശ്രീലങ്ക പോലെ പ്രബലമായ മതപരതയുള്ള രാജ്യങ്ങളാണ്. 'നാസ്തികനായി ദൈവത്തില്‍' ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. മാനസികരോഗങ്ങളുടെ കാര്യമാണ് അതിലും വിചിത്രം. പരിഷ്‌കൃതലോകത്ത് പരിചിതമായ സൈക്കോളജിക് ചികിത്സാ സംവിധാനങ്ങളോ കേസുകളോ മതാധിഷ്ടിത രാജ്യങ്ങളില്‍ ആ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വമാണ്. അവിടെ മാനസിക പ്രശ്‌നങ്ങള്‍ മിക്കതും 'മതപര'മായാണ് പരിഹരിക്കപ്പെടുന്നത്. ജിന്നും മാരണവും ചാത്തനും പിശാചുമൊക്കെയാണ് അവിടെ മാനസികചികിത്സാപദ്ധതിയിലെ സൂപ്പര്‍താരങ്ങള്‍! വികസിതരാജ്യങ്ങളിലാകട്ടെ, പ്രശ്‌നമുള്ളവര്‍ ക് ളിനിക്കുകളില്‍ പോയി ചികിത്സിക്കുന്നു. അവര്‍ ആ കണക്ക് ഉത്തരവാദിത്വപ്പെട്ട അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് വേണ്ടപ്പോള്‍ കൈമാറുന്നു. സ്വഭാവികമായും മതാധിഷ്ഠിത രാഷ്ട്രങ്ങളില്‍ മാനസികരോഗങ്ങള്‍ പൂജ്യമാണ്! അവിടെ പിശാച്-ചാത്തന്‍-ജിന്ന് എന്നിവ ബാധിച്ച സ്ത്രീ-പുരുഷന്‍മാര്‍ മാത്രമേയുള്ളു!അതൊക്കെ മാനസികപ്രശ്‌നങ്ങളാണെന്നു സമ്മതിക്കാന്‍ തീരുമാനിച്ചാല്‍ അതിനെയൊക്കെ വെല്ലുന്ന കെട്ടുകഥകളില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന രാഷ്ട്രസംവിധാനംതന്നെ വല്ലാതെ വിയര്‍ത്തൊലിക്കും. 

44 comments:

രവിചന്ദ്രന്‍ സി said...

സൗദി എന്ന മതതടവറയെക്കുറിച്ച് ഏറെ നീട്ടുന്നില്ല. ശത്രുക്കളേയും അമ്മായി അമ്മമാരെയും പറഞ്ഞുവിടാന്‍ പറ്റിയ സ്ഥലമാണ് പാകിസ്ഥാനെന്ന്‌ പറഞ്ഞതിനാണ് പണ്ട് ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്‍ അലന്‍ലാംബിനും മറ്റുമെതിരെ കേസ് കൊടുത്തത്. ഒരുപക്ഷെ സൗദിയെക്കുറിച്ച് ലാംബ് അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഇമ്രാന്‍ ഇത്ര കാര്‍ക്കശ്യം കാണിക്കില്ലായിരുന്നു.

KP said...

രവിചന്ദ്രൻ സാർ,

താങ്കളുടെ മറുപടി നന്നായിരിക്കുന്നു.

ഹുസൈൻ സാബ് പറയുന്നതനുസരിച്ച് സൗദിയാണെല്ലൊ ഭൂമിയിലെ ഏറ്റവും നല്ല രാജ്യം!! അങ്ങനെയെങ്കിൽ ഖണ്ഡനവും മറ്റുമായി ഹുസൈൻ സാബിനു താമസം തന്നെ അങ്ങോട്ടു മാറ്റാവുന്നതല്ലെ?? ഉവ്വുവേ, അതിനിച്ചിരി പുളിയ്ക്കും, അല്ലേ?

kaalidaasan said...
This comment has been removed by the author.
രജീഷ് പാലവിള said...

പുസ്തകങ്ങളും ഇന്റര്‍നെറ്റ്‌ വിവരങ്ങളും പോട്ടെ,ഇവിടുത്തെ പ്രവാസികളോട് ചോദിക്കു അവര്‍ പറയും സൌദി യിലെ ജീവിതന്തരീക്ഷ്ത്ത്തിന്റെ പൊള്ളുന്ന കഥകള്‍ !!

Anonymous said...

കുറ്റകൃത്യങ്ങളും-മത്ബോധവും വളരെ അടുത്ത ബന്ധുക്കളാണ്.അതുകൊണ്ടു തന്നെയാണ്,പിടിക്കപ്പെടുന്ന കുറ്റവാളികൾ ഏതാണ്ടെല്ലാം തന്നെ വിശ്വാസികളാകുന്നത്.അതിൽ ഒരു ശതമാനം പോലും യുക്തിവാദികൾ പെടില്ല.കാരണം,മതനിരാസമെന്നത് ഒരു തിരിച്ചറിവിന്റെ രീതിയാണ്.എന്നാൽ മതവിശ്വാസം അകപ്പെട്ടുപോയ വിശ്വാസങ്ങളേ,അതിന്റെ ശരികളിൽ മാത്രം സ്ഥാപിക്കാനുള്ള വേവലാതിയാണ്.പള്ളീലച്ചനും-ഉസ്താദും കുറ്റവാളികളാവുമ്പോൾ,വിശ്വാസികൾ ബ്ബബ്ബബാ പറയുന്നത് കേട്ടിട്ടുണ്ട്.ഇത്ര ധാർമ്മികത മതം കൊണ്ടുവരുമെങ്കിൽ ഇങ്ങനെ സംഭവിക്കാൻ പാടുള്ളതല്ല.അതുകൊണ്ട്,ഹുസൈനെ പോലുള്ളവരെ അവഗണിക്കുകയാണൂ വേണ്ടത്.ചിഞ്ചിലം അടിച്ചുകൊണ്ട് കൂടെയൊരു ചങ്ങാതിയുണ്ടായിരുന്നു.ഇപ്പോൾ കാണാനില്ല.

Anonymous said...

കുറ്റവാളികളിലെ മതവിശ്വാസത്തെ പറ്റി ആരെങ്കിലും പഠിച്ചിട്ടുണ്ടങ്കിൽ ,അതൊന്നു തരാമോ..?

Sajnabur said...

Sir,

ഇന്നും സൗദിയില്‍ ജീവിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഉള്ളില്‍ അസ്ട്രോനറ്റ്‌ യുണിഫോം ധരിച്ചാലും മുകളില്‍ കറുപ്പ് വസ്ത്രം ഇടാതെ പുറത്തിറങ്ങുന്നത് സിക്ഷാര്ഹമാണ്. ഉള്ളില്‍ ഒന്നും ഇല്ലെങ്കിലും കറുപ്പ് മസ്റ്റ്. ചില വിരുധന്മാര്‍ പറയുന്നത് വസ്ത്ര ധാരാളിത്തം ഒഴിവാക്കാനാണ് എന്നാണ്.... പക്ഷെ മറ്റൊരു നിറവും നോ....
ശരാശരി 45-50DEG.C. ചൂടുള്ള രാജ്യത്ത് സ്ത്രീകള്ക്ക്് കറുപ്പ് നിറം മാത്രം നിര്ബ ന്ധമാക്കിയത് അവര്‍ യാതൊരു കാരണവശാലും പുറത്തിറങ്ങരുത് എന്ന ഒറ്റ ലക്‌ഷ്യം കൊണ്ടാകാന്‍ സാധ്യടയില്ലേ? നേരെ മറിച്ചു പുരുഷന്മാര്ക്ക്ു വെള്ളയും.
സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിച്ചത് കാരണം ചൂടും നിറവും തമ്മിലുള്ള റിലേഷന്‍ പണ്ടു അവര്ക്ക് മനസ്സിലാക്കാനും പറ്റിക്കാന്നില്ല.

Anonymous said...

വിഷയം സൌദി-അറേബ്യ ആയതിനാല്‍ അപ്രസക്തമാവില്ലെന്ന ധാരണയില്‍ എന്‍റെ പഴയ രണ്ട് പോസ്റ്റുകളിലേക്കുള്ള ലിങ്ക് ഇവിടെ നല്‍കുന്നതില്‍ വിരോധമില്ലെന്ന് കരുതുന്നു.

1. മതഭീകരതയും സൌദി-അറേബ്യയും അമേരിക്കയും

2. ഖുമൈനി, സദ്ദാം, ബിന്‍ ലാദന്‍ ആന്‍ഡ് കൊ

സുരേഷ് ബാബു വവ്വാക്കാവ് said...

ഖദീജാമുംതാസിന്റെ നോവല്‍ ‘ബര്‍സ‘ അവരുടെ അനുഭവങ്ങളാണ്. അത് വായിക്കുമ്പോള്‍ അറിയാനാവും സൌദിയില്‍ സ്ത്രീകളുടെ അവസ്ഥ

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ബാബു സര്‍,

പ്രസക്തമായ ലേഖനങ്ങള്‍ തന്നെയാണത്; വിജ്ഞാനപ്രദവും. ഈ വിഷയത്തില്‍ താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് സ്വഗതം.

രവിചന്ദ്രന്‍ സി said...


The great Prayer Contest

nasthikan said...

പ്രിയപ്പെട്ട രവിസര്‍,

ഇത് അസാരം കടുപ്പമായിപ്പോയി. കിണ്ണം കൊടുത്ത് തളിക വാങ്ങുക എന്ന് കേട്ടിട്ടുണ്ട്. മിസ്റ്റര്‍ ഹുസ്സൈന്‍ ഈ തളികയുമായി ഇനി എന്തെല്ലാം സര്‍ക്കസ്സുകളിക്കുമെന്ന് കാണാന്‍ കാത്തിരിക്കുന്നു.

ചര്‍ച്ചയിലേക്ക് എപ്പോഴും ഇസ്ലാമിനെ വലിച്ചിഴച്ചുകൊണ്ടു വരുന്നത് ഇസ്ലാമിസ്റ്റുകള്‍ തന്നെയായിരിക്കും. എന്നിട്ട് അവര്‍ ഇസ്ലാമിനെ ആക്ഷേപിക്കാന്‍ വാതില്‍ തുറന്നിട്ടിരിക്കുന്നു എന്നെല്ലാം ആക്ഷേപിക്കുന്നതും കാണാം.

karumarakkadu said...

മിസ്റ്റര്‍ .രവി.
താങ്കള്‍ സൌദിയെ ടെന്മാര്കുമായി ഒരു താരതമ്യ പഠനം നടത്തുന്നത്തിന്റെ ഉദ്ദേശം മനസിലാകുന്നില.ടെന്മാര്കണോ ലോകത്തിലെ മാത്രകാ രാജ്യം.താങ്കള്‍ ഇസ്ലാമിനെ കുറിച്ച് ശരിയായി മനസിലകിയിടില എന്ന് കരുതുന്നു .താങ്കള്‍ ഒരുതരം വര്‍ഗീയ ച്ചുവയോടെ സംസാരിക്കുന്നു.കൂടുതല്‍ അറിയാന്‍ താങ്കള്‍ ഫതഹുല്‍ മുഹീന്‍ എന്നൊരു ഗ്രന്തമുണ്ട് .അതില്‍ ഉണ്ട് എല്ലാം താങ്കള്‍ ഫ്രിഎണ്ട്സിനോട് ചോദിച്ചു വാങ്ങുക .

ഷൈജൻ കാക്കര said...

മനുഷ്യപുരോഗതിയും അല്ലെങ്ങിൽ ഒരു രാജ്യത്തിന്റെ പുരോഗതിയും എടുത്ത് ദൈവ‌വിശ്വാസത്തേയും നിരീശ്വരവാദത്തേയും ന്യായികരിക്കുന്നത് കാണുമ്പോൾ എനിക്ക് തോന്നുന്നത്, ആദ്യമേ ഒരു ഫ്ലാറ്റ്ഫോമിൽ കയറി നിന്ന്, പിന്നെ കിട്ടിയ കണക്കുകളിൽ നിന്ന് നമ്മുടെ വാദഗതിക്കായി താല്പര്യമുള്ളതുമാത്രം തിരഞ്ഞെടുത്ത്, ദേ നോക്കു മതമുള്ളതുകൊണ്ടാണ് ഈ രാജ്യത്തിന്റെ പുരോഗതി, അല്ലെങ്ങിൽ മതനിരാസംകൊണ്ടാണ് ഈ രാജ്യങ്ങളുടെ പുരോഗതിയെന്ന് വീമ്പിളക്കുകയാണ് ചെയ്യുന്നത്... രണ്ടിനും യാതൊരുവിധ അടിസ്ഥാനവും ഇല്ല...

നാസ്തികനായ ദൈവത്തെ രക്ഷിക്കുന്നവരെങ്ങിലും അല്പം യുക്തി കാണിക്കണം...

http://nasthikanayadaivam.blogspot.com/2011/07/blog-post_16.html


ഹ്യൂമൻ ഡെവലപ്മെന്റെ ഇഡക്സ്

http://hdr.undp.org/en/statistics/

ഹാപ്പി പ്ലാനറ്റ് ഇഡക്സ്

http://chartsbin.com/view/b6h

vipin said...

സൌദിയിലെ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പെട്രോഡോളറിന്റെ കിലുക്കം ഉള്ളിടത്തോളം പുട്ടടിച്ചും പെണ്ണ്പിടിച്ചും സുഖമായി ജീവിക്കാം , കുമ്പളപ്പുഴുക്കള്‍ ആയി സുഖിച്ചു ജീവിക്കുന്നവന് എന്ത് ജനാധിപത്യം , എന്ത് സ്വാതന്ത്ര്യം , എന്ത് മനുഷ്യത്വം !! വയറ്റിപ്പിഴപ്പിനു വേണ്ടി എത്തിപ്പെടുന്ന നേപ്പാളിയുടെയും ശ്രീലങ്കന്റെയും പാകിസ്ഥാനിയുടെയും ഇന്ത്യക്കാരന്റെയും ഒക്കെ തലയില്‍ കേറി നിരങ്ങാം !അവന്‍റെ അഭിമാനത്തെയും വിശ്വാസങ്ങളെയും ചവിട്ടിത്തേക്കാം !! അറബി രാജ്യത്തെ നിയമത്തെക്കുറിച്ച് പലരും 'കോള്‍മൈര്‍' കൊള്ളുന്നത്‌ കാണാം , ആ നിയമങ്ങള്‍ പാവപ്പെട്ട നേപ്പാളിയെയും ഇന്ത്യക്കാരനെയുമൊക്കെ ശിക്ഷിക്കാനാണ് ..അറബികള്‍ ആണെങ്കില്‍ പോലീസിനെ കെട്ടിപ്പിടിച്ച് രണ്ടു ഉമ്മയും കൊടുത്താല്‍ കാര്യം തര്‍തീഫ് !! എന്നിട്ടാണ് ഇവരുടെയൊക്കെ ഒരു ചാരിത്ര്യപ്രസംഗം !!! ത്ഫൂ .. പക്ഷെ വേറൊരു കാര്യമുണ്ട് ഇവനൊക്കെ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കും ! ബലംപിടുത്തം സായിപ്പിനോടില്ല ..ഹഹഹ !!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കറുമറുക്കാടു,

എനിക്ക് സൗദിയെക്കുറിച്ചോ ഖത്തറിനെക്കുറിച്ചോ എഴുതണമെന്ന് വിശേഷിച്ച് താല്‍പര്യമൊന്നുമില്ല സര്‍. മിനിയാന്ന് രാത്രി വരെ സൗദി എന്റെ ചിന്തയില്‍ പോലുമുണ്ടായിരുന്നില്ല. ഫില്‍ സുക്കര്‍മാന്റെ 'ദൈവരഹിതസമൂഹം' എന്ന പുസ്തകത്തിന് 2010 ജൂലൈയില്‍ ഞാനെഴുതിയ ഒരു ആസ്വാദനം ഇവിടെ പോസ്റ്റു ചെയ്തിരുന്നു. അപ്പോള്‍ മാന്യ സുഹൃത്ത് ശ്രീ. എന്‍.ഹുസൈന്‍ അപ്പറയുന്നതൊന്നും തീരെ ശരിയല്ല, സൗദിയും ഇറാനുമാണ് കേമമെന്നും അവിടെയാണ് ആളുകള്‍ കൂടുതല്‍ സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും വസിക്കുന്നതെന്ന് വാദിച്ചു. So Mr Karum, He is the saudi man. I am not. അങ്ങനെയാണ് സൗദി വന്നത്. എന്തിനാണ് സൗദിയെ കൊണ്ടുവന്നതെന്നും സൗദിയുടെ മഹത്വം എന്തൊക്കെയാണെന്നും അദ്ദേഹത്തോട് ചോദിക്കാം. സൗദിമഹത്വവുമായി വരുമ്പോള്‍ ഞാന്‍ പെറു, പരാഗ്വേ, സെനഗല്‍ എന്നീ രാജ്യങ്ങളെ കുറിച്ചെഴുതിയല്ലല്ലോ അതിനോട് പ്രിതികരിക്കേണ്ടത്. അങ്ങനെയാണെങ്കിലല്ലേ ഉദ്ദേശ്യം മനസ്സിലാകുന്നില്ല എന്ന് പറയേണ്ടതുള്ളു?

സൗദിയെക്കുറിച്ച് ചില കാര്യങ്ങള്‍ പറയേണ്ടിവന്നു. എല്ലാമൊന്നും പറഞ്ഞില്ല-ചുരുക്കം ചില കാര്യങ്ങള്‍. ഡൈന്‍മാര്‍ക്കുമായി താരതമ്യം നടത്തുന്നതും വിഷയവുമായി ബന്ധപ്പെട്ട് വേണ്ടിവന്നു എന്നുകണ്ടാല്‍ മതിയാകും. താങ്കള്‍ സൂചിപ്പിച്ച പുസ്തകം വായിക്കുന്നതില്‍ സന്തോഷമേയുള്ളു.
ചുവ: അത് താങ്കളുടെ വ്യക്തിഗത അനുഭൂതിയല്ലേ. ഞാനതില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല. എനിക്കൊരു വര്‍ഗ്ഗത്തോട് പ്രത്യേക താല്‍പര്യമുണ്ടെന്നത് ശരിയാണ്. അത് മാറ്റാന്‍ ഇനി താങ്കളായിട്ട് സാധ്യവുമല്ല. ആ വര്‍ഗ്ഗം Homo sapiens sapiens എന്നപേരില്‍ അറിയപ്പെടുന്നു. Thanks for visiting.

Jack Rabbit said...

കാക്കരെ,
ഈ രീതിയില്‍ കണ്ടു കൂടെ ? ദൈവ വിശ്വാസം കുറഞ്ഞിട്ടും ആളുകളുടെ ധാര്‍മികബോധത്തിന് അവിടെ (Scandinavian countries) ഇടിവൊന്നും സംഭവിച്ചിട്ടില്ല. അതാണല്ലോ ദൈവവിശ്വാസികള്‍ വാദഗതി ആയി കൊണ്ട് നടക്കുന്നത്. ദൈവം ഇല്ലെന്നു തോന്നിയാല്‍ പിന്നെ എന്ത് കൊള്ളരുതായ്മയും ആളുകള്‍ ചെയ്തു കൂട്ടുമെന്ന്

Unknown said...

tracking..

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കാക്കര,

താങ്കളുടെ തോന്നലുകള്‍ പങ്കുവെച്ചതില്‍ സന്തോഷം.മനുഷ്യന്റെ സംസ്‌ക്കാരിക പുരോഗതിയും ധാര്‍മ്മികതയും ഭൗതികനേട്ടങ്ങളുമൊന്നും മതവുമായോ മതദൈവവുമായോ ബന്ധപ്പെട്ട സംഗതികളല്ലെന്ന് താങ്കളെപ്പോലൊരാളോട് വിശദീകരിക്കേണ്ട കാര്യമില്ലായിരിക്കാം. പക്ഷെ എല്ലാവരും താങ്കളുടെ നിലപാട് പങ്കിടുന്നില്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. നിരീശ്വരവാദമോ മതമോ ഇതൊക്കെ കൊണ്ടുവരുമെന്നല്ല ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്. മറിച്ച് മതത്തിനും മതരാഹിത്യത്തിനും ഉപരിയായി Man is essentially moral, intelligent, skillful എന്നാണ്. താങ്കള്‍ ദയവായി പോസ്റ്റ് കണ്ടാലും:

"വിശ്വാസികളിലും അവിശ്വാസികളിലും നല്ലതും ചീത്തയുമായ മനുഷ്യരുണ്ടെന്ന് ഏവര്‍ക്കുമറിയാം. ദൈവരഹിതസമൂഹം നരകീയമായിരിക്കുമെന്ന മതപ്രചരണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നേ പറയാവൂ. നിരീശ്വരവാദവും മതേതരത്വവും ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അനിവാര്യമാണെന്നല്ല മറിച്ച് മതരാഹിത്യം ക്ഷേമരാഷ്ട്രനിര്‍മ്മിതിക്ക് തടസ്സമല്ലെന്ന വാദമാണ് സുക്കര്‍മാന്‍ ഉയര്‍ത്തുന്നത്."

'നാസ്തികനായ ദൈവ'ത്തിന്റെ രക്ഷയെക്കുറിച്ച് ആശങ്കപ്പെട്ട് ദയവുചെയ്ത് അങ്ങ് മനസ്സ് കലക്കരുത്. It will survive unsponsored. Thanks for visisting.

ea jabbar said...

ലോകത്തേറ്റവും കൂടുതല്‍ പോക്കറ്റടി നടക്കുന്നത് ഹജ്ജിന്റെ ത്വവാഫിനിടയിലാണെന്നു കേട്ടിട്ടുണ്ട് ! കൈവെട്ടലും എറിഞ്ഞുകൊല്ലലും ഇഹലോക ശിക്ഷയായും നരകം പരലോക ശിക്ഷയായും നില നിന്നിട്ടും സൌദിയില്‍ ഒരു കുറ്റകൃത്യത്തിനും കുറവില്ല. പണക്കാരായ അറബികള്‍ യൂറോപ്പിലേക്കും ബഹറൈനിലേക്കും പോകുന്നു കള്ളു കുടിക്കാനും വ്യഭിചരിക്കാനും. സ്ത്രീകള്‍ പര്‍ദയണിഞ്ഞുകൊണ്ട് എല്ലാ ഏര്‍പ്പാടും നടത്തുന്നു. .. ഇസ്ലാമിസ്റ്റുകള്‍ സദാചാരത്തിന്റെ കണക്കെടുക്കാന്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വണ്ടി കയറുന്നു....!

ea jabbar said...

ഇസ്‌ളാമൊഴികെ മറ്റൊരു മതത്തിനും അവിടെ പ്രചരണം നടത്താന്‍ അവകാശമില്ല. അമുസ്‌ളീംങ്ങളെ സൗദി മണ്ണില്‍ സംസ്‌ക്കരിക്കാനും അവര്‍ സമ്മതിക്കില്ല. .....

ഇസ്ലാമും ഇവിടെ കേരളത്തില്‍ പ്രചരിപ്പിക്കും പോലെ അവിടെ പ്രചരിപ്പിക്കാനാവില്ല. രാജാവിന്റെ സില്‍ബന്ധികള്‍ എഴുതിക്കൊടുക്കുന്ന കുതുബ മാത്രമേ അവിടെ പള്ളികളില്‍ പോലും അനുവദിക്കൂ. ! മക്കയുടെ അതിര്‍ത്തിക്കുള്ളീല്‍ അമുസ്ലിങ്ങള്‍ പ്രവേശിച്ചാല്‍ വധശിക്ഷയാണ്. അടുത്ത കാലത്ത് ഒരു മലയാളി യുവാവ് തന്റെ ഭാര്യക്ക് അപകടം പറ്റിയതറിഞ്ഞ് കാറോടിച്ചു പോകുമ്പോള്‍ അബദ്ധത്തില്‍ മക്കയുടെ ലക്ഷ്മണരേഖ ലംഘിക്കാനിടയായി. അയാളെ പിടിച്ചു ജയിലിലടയ്ക്കുകയും കൊല്ലാന്‍ വിധിക്കുകയും ചെയ്തു. ഇന്ത്യാ ഗവണ്മെന്റ് നേരിട്ടിടപെട്ടാണു ജീവന്‍ രക്ഷിച്ച് നാട്ടിലേക്കെത്തിച്ചത്. ! ഇത്തരം കാടത്തങ്ങളാണ് അവിടെ ഇന്നും നടക്കുന്നത്. !

ea jabbar said...

ബ്ലോഗിന്റെ കെട്ടും മട്ടും വളരെ ആകര്‍ഷകമാകുന്നുണ്ട്. പക്ഷെ ഇത്രയധികം ചിത്രങ്ങളും മറ്റും ചേര്‍ത്തു ഭംഗിയാക്കുമ്പോള്‍ വായനക്കാര്‍ക്ക് പ്രയാസം നേരിടുന്നു. ലോഡ് ആകാനും വായിക്കാനും സമയം കൂടുതല്‍ എടുക്കും. ചിത്രങ്ങള്‍ കുറച്ച് , സിമ്പിള്‍ ആക്കുന്നതാകും സൌകര്യം !

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ജബ്ബാര്‍മാഷ്,

ഞാന്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നതിനാല്‍ അത് അനുഭവപ്പെട്ടിട്ടില്ല. ഒറ്റ ക്‌ളിക്കിന് സംഗതി ഒ.കെ. പക്ഷെ സ്പീഡ് കുറവാണെങ്കില്‍ മാഷ് പറഞ്ഞത് ശരിയാണ്. അതുകൊണ്ട് ഇനി ചിത്രമില്ല. ഉള്ളത് കുറയ്ക്കണം. അതുപോലെ Main page ലെ പോസ്റ്റിന്റെ എണ്ണവും കുറയ്ക്കാം. ഫീഡ്ബാക്കിന് നന്ദി.

Anu said...

"ഇക്കാര്യത്തില്‍ സൗദി പോലുള്ള മതാധിപത്യരാജ്യങ്ങളിലെ ഡേറ്റ വളരെ അവിശ്വസനീയമാണ്. 'State sponsored data'ആയിട്ടേ അവ പരിഗണിക്കാനാവൂ. സ്വന്തന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ അത്ര എളുപ്പവുമല്ല"

100% ശരിയായ കാര്യം..

kaalidaasan said...
This comment has been removed by the author.
vivek said...

Tracking..

എന്‍ എം ഹുസൈന്‍ said...

>>>"ദിവസം 5 നേരം നിസ്‌ക്കരിക്കുകയും പത്തു പ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ഇസ് ളാമിക രാജ്യങ്ങളുമായി യാതൊരു താരതമ്യവും ഇവിടെയില്ല."<<<
പാശ്ചാത്യസാമ്രാജ്യത്വ ശക്തികളുടെ നുണപ്രചാരണങ്ങള്‍ നിജസ്ഥിതി പരിശോധിക്കാതെ നാഴികക്ക് നാല്പതുവട്ടം വിഴുങ്ങുകയും നാട് നീളെ ചര്‍ദ്ദിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മുസ്ലിങ്ങളുടെ കീഴ്‌ശ്വാസം (Fart) പോലും ബോംബ് സ്ഫോടനമായി തോന്നും. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന തൊഗാഡിയന്‍ ശൈലികള്‍ എവിടെ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നു എന്നറിയാന്‍ കൂടുതല്‍ തല പുകയേണ്ട കാര്യമില്ല .
പാഠങ്ങള്‍ പഠിപ്പിക്കുന്നത്.......

vipin said...

പാകിസ്ഥാന്‍ സര്‍ക്കാരിനോട് ഉരുളക്കിഴങ്ങും പരിപ്പ് വര്‍ഗ്ഗങ്ങളും ഉല്‍പ്പാദനവും ഇറക്കുമതിയും നിരോധിക്കാന്‍ ഐക്യരാഷ്ട്രസഭ അഭ്യര്‍ഥിച്ചു , മിനിമം ആഴ്ചയിലൊന്ന് എന്ന കണക്കിന് പാകിസ്ഥാനില്‍ സംഭവിക്കുന്ന സ്ഫോടനങ്ങളും ആളപായവും ഒഴിവാക്കാനാണിത് ! കീഴ്ശ്വാസം വിടുന്നവര്‍ ചാവേറായി പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ഒഴിഞ്ഞ പറമ്പില്‍ പോയി കാര്യം സാധിച്ചു മറ്റുള്ളവര്‍ക്ക് ജീവാപായം ഒഴിവാക്കണമെന്ന് പാക് സര്‍ക്കാരും അഭ്യര്‍ഥിച്ചു !!

Aneesh (Surfer) said...

Comment posted in Hussain's blog
അമേരിക്ക കുറ്റക്രുത്യങ്ങളില്ലാത്ത നാടാണെന്ന് രവിചന്ദ്രൻ സാർ പറയുന്നില്ലല്ലൊ ഹുസൈൻ സാബ്‌. ഡെന്മാർക്കിന്റെയും സ്വീഡന്റെയും കാര്യം പറയുമ്പോൾ അമേരിക്കയിലേക്ക്‌ ഓടുന്നതെന്തിനാണ്‌?
മതാധിഷ്ടിത രാജ്യങ്ങളിൽ നിന്നും ശരിയായ ഇൻഫർമേഷൻ കിട്ടാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ തന്നെ അവ വിശ്വസനിയമല്ലെന്നും അല്ലേ രവിചന്ദ്രൻ പറയുന്നത്‌.
ഭർത്താവിനെതിരെ പോലും ബലാൽസംഗത്തിനു കേസ്‌ ഫയൽ ചെയ്യാം ചിലരാജ്യങ്ങളിൽ. സൗദി പോലുള്ള രാജ്യത്ത്‌ അത്തരമൊരു വകുപ്പുണ്ടോ? സ്വാഭാവികമായും റേപ്പ്‌ കേസുകൾ ഈ രാജ്യത്ത്‌ കുറവായിരിക്കും, അതിനർത്തം സൗദി നന്നെന്നും മറ്റേ രാജ്യം മോശമെന്നും ആണോ?
രവിചന്ദ്രൻ ഉന്നയിക്കുന്ന പോയിന്റിനല്ല താൻകൾ മറുപടി പറയുന്നത്‌ എന്നതുകൂടി പറയട്ടെ. ഒരു ഡാറ്റാ ശരിയാവാനുള്ള സാധ്യത കുറവാണെന്ന് പറയുമ്പോൾ അത്‌ ആ വ്യക്തിയെ സംശയിക്കുന്നതാണെന്ന് വ്യാഖ്യാനിക്കാവുന്നതാണോ?

Sajnabur said...

ലോകത്ത്‌ വത്യസ്ഥ മതങ്ങള്‍ ഉണ്ട് ഇവയില്‍ പ്രശ്നങ്ങള്‍ സ്വാഭാവികം. ഇതില്‍ നിന്ന് വ്യത്യസ്ഥമായി ഇസ്ലാമില്‍ കാണുന്നത് ഇസ്ലാം എവിടെയുണ്ടോ അവിടെ പ്രശ്നങ്ങള്‍ ഉണ്ട് എന്നതാണ്. മറ്റൊരു കാര്യം ഇസ്ലാമിലെ എല്ലാ ഇടത്തിലെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് മറ്റുള്ളവര്‍ കാരണം എന്നതുമാണ്.

കേരളത്തിലെ പ്രശ്നങ്ങള്ക്ന്ന കാരണം…. കമ്മുനിസ്ടുകാരുടെ കളി.
ഇന്ത്യയിലെ പ്രശ്നങ്ങള്ക്ടത് കാരണം… RSS.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍, ഇറാന്‍ ഇറാഖ് യുദ്ധം, ഇറാഖ് കുവൈറ്റ്‌ കയ്യേറാന്‍ കാരണം, മിടിലീസ്റ്റ്റ്‌ ഷിയാ സുന്നി പ്രശ്നങ്ങള്‍ മുതലായവ കാരണക്കാര്‍…. America
അടിസ്ഥാന ഗ്രന്ഥങ്ങളില്‍ കൈകടത്തലുകള്‍ നടത്തി ഇസ്ലാമില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വരുത്തിയത് കാരണം...Jews. എന്നിങ്ങനെ കേള്ക്കുന്നു.

മുതലാളിത്ത രാഷ്ട്രങ്ങള്‍ മറ്റും കമ്മ്യുനിസത്തെ എതിര്ക്കുന്നത് കാരണം മനസ്സിലാക്കാം, കാരണവുമുണ്ട്. എന്തു കാരണം കൊണ്ടാണ് ഇസ്ലാമിനെ എല്ലാവരും എതിര്ക്കുന്നു എന്ന് പറയുന്നത് മനസ്സിലാകുന്നില്ല. എല്ലാവര്ക്കും വളരെ എളുപ്പത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുന്ന മതമാണോ ഇസ്ലാം മതം?

Old_User said...

യുക്തിവാദികള്‍ അവതരിപ്പിക്കുന്ന കണക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങൂ.. മറു കണക്കുകള്‍ അവതരിപ്പിച്ചാല്‍ അതെല്ലാം ടൈപിംഗ് മിസ്ടെയ്ക് അല്ലെങ്കില്‍ റിപ്പോര്ട് ചെയ്യായ്മ ഒക്കെ അല്ലേ....!! നമ്മള്‍ അവതരിപ്പിക്കുന്ന യുക്തി കണക്ക് മാത്രം ആധികാരികം.... !!!

രവിചന്ദ്രന്‍ സി said...

വേഷംകെട്ടി ദഹിക്കുന്നവര്‍

പുന്നകാടൻ said...

സൗദിയെ കുറിച്ചു മിൻഡിപോവരുത്ത്‌....................

Sree ram said...

രവിചന്ദ്രന്‍ സര്‍,
ക്ഷമികണം പറയാതിരിക്കാന്‍ വയ്യ


എന്‍ എം ഹുസൈന്,

വിവരകേട്‌ ഒരു തെറ്റല്ല, പക്ഷെ ഇതുപോലെ വിളിച്ചുപറഞ്ഞു നടകരുത്. ആ പച്ച കണ്ണാടി മാറ്റി കഷത്തിനു "കിത്താബ്" മാറ്റി, ഒരു മനുഷ്യനായി ചിന്തിക്ക് കേട്ടോ.
സൗദിയെ പോലെ എത്ര വൃത്തികെട്ട രാജ്യം വേറെ ഇല്ലെന്നു ഇ ലോകതില്ലേ "പട്ടികള്‍ക്കും പൂച്ചകള്‍ക്കും " വരെ അറിയാം.

പിന്നെ താങ്കളുടെ ശാസ്ത്രതില്ലുള്ള "അഗതാമായ അറിവ്" (ചന്ദ്രനിലെ ജലവും സംശയങ്ങളും-രവിചന്ദ്രനു മറുപടി) നിന്നും മനസില്ലായി, കഴുത്തു വെട്ടാന്‍ നടക്കുന്ന, അമേരിക്കന്‍ വിരോതികളുമായി പങ്കു വെച്ച് രസിക്കു
താങ്കളുടെ "ഫയക്കര സംശയങ്ങള്‍" ഇതു സ്ഥലം വേറെ മോനെ...

എന്തിനാ വെറുതെ വടി കൊടുത്തു അടി വാങ്ങുന്നത്.


പിന്നെ താങ്കളുടെ ശിക്കിടി ശുബൈരിനെ ഒന്ന് നല്ലപോലെ ഗുണതോഷികണം കേട്ടോ, രവിചന്ദ്രന്‍ സറിന്റെ ബ്ലോഗ്ലി ഒരു ചാവാലി പട്ടിയെപോലെ ഏറു കൊണ്ട് അവശനായി നില്കുന്നുട്ട്

ഏതാടോ ആ ചെക്കന്‍ നന്നാവാതെ ???????

നിങ്ങലോകെ അന്നോ ഈ "മുസ്ലിം സഹോദരന്മാര്‍" ?

കഷ്ട്ടം...കഷ്ട്ടം...കഷ്ട്ടം...

Sree ram said...

Islam....enough is Enough!

http://www.youtube.com/watch?v=EzgMcYCb_W8&feature=related

shaji chundan said...
This comment has been removed by the author.
shaji said...

മി.രവിചന്ദ്രന്റെ വിമർശനം കുറിക്ക്കൊണ്ടിരിക്കുന്നു….അതുകൊണ്ടാണല്ലൊ മി. ഹുസ്സൈന്റെ മറുപടിയിൽ മി. രവിയെ വ്യക്തിപരമായി അവഹേളിക്കാൻ ശ്രമിക്കുന്നത്.മിക്കവാറും എല്ലാ ഇസ്ലാമിസ്റ്റുകളുടെയും ഒരു പ്രശ്നമാണിത്-വിമർശനത്തെ വൈകാരികമായെടുത്ത് വിമർശകനെ ആക്രമിക്കുക എന്നത്.

ഇസ്ലാമിനെ പുകഴ്ത്താനായി ഇസളാമിസ്റ്റുകൾ ഏതുവരെയും താഴും എന്നുള്ള്തിന് ഉദാഹരണമാണു പ്രാക്രുത രാജ്യ്‌മായ സൌദി അറെബ്യ്‌യെ ന്യായീകരിക്കുന്ന്ത്

John Godfrey said...

യുക്തിവാദികള്‍ ഒരു മതത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത്‌ ശരിയാണെന്നു കരുതുന്നില്ല. എല്ലാ മതങ്ങളും തന്നെ മാനവികതക്കെതിരാണു. മതങ്ങളുടെ ആ കാപട്യമാണു തുറന്ന് കാണിക്കപ്പെടേണ്ടത്‌. ഇസ്ളാമിസ്റ്റുകള്‍ മാത്രമല്ല എല്ലാ മതങ്ങളിലെ വിശ്വാസികളും ഏതാണ്ടിതുപോലൊക്കെ തന്നെയാണു. സ്വന്തം മതത്തിണ്റ്റെ വ്രിത്തികേടുകളെല്ലാം പൊതിഞ്ഞു സൂക്ഷിക്കുകയും അപരണ്റ്റെ മതത്തിണ്റ്റെ തെറ്റുകുറ്റങ്ങള്‍ വലിയ വായില്‍ വിളിച്ചു പറയുകയും ചെയ്യും.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ജോണ്‍,

ഇവിടെ വന്നതില്‍ സന്തോഷം. താങ്കള്‍ പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണ്ണയോജിപ്പാണുള്ളത്. അതേസമയം താങ്കള്‍ ആരോപിച്ചത് ശരിയല്ല. ഇസ്ളാമിനെ ഒറ്റതിരിഞ്ഞ് വിമര്‍ശിക്കാനുള്ള ബോധപൂര്‍വമായ സമീപനമില്ല. വ്യക്തിപരമായി, ഇസ്‌ളാം വിമര്‍ശനത്തില്‍ വലിയ താല്‍പര്യമില്ലാത്ത ആളാണ് ഞാന്‍. കഴിവതും അത്തരക്കാരെ ഒഴിവാക്കാറാണ് പതിവ്. പക്ഷെ മലയാള ബൂലോകത്ത് ആ നിലപാടുമായി മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നാണ് മനസ്സിലാകുന്നത്.

നിങ്ങള്‍ ഒഴിവാക്കിയാലും ഇസ് ളാമിസ്റ്റുകള്‍ നിങ്ങളെ തേടിയെത്തും. They literally, run into you. ഓരോരോ കാര്യംങ്ങള്‍ ചൂണ്ടി് കാട്ടി irritate ചെയ്തുകൊണ്ടിരിക്കും. മതം മുന്നോട്ടുവെക്കുന്ന ഡിങ്കന്‍കഥകള്‍ ഗൗരവമായി കാണുന്ന ജനം ഏറ്റവും കൂടുതലുള്ളത് ഇന്ന് ഇസഌമിലാണെന്നതാണിതിന്റെ കാരണം. ചെറുപ്പത്തിലേയുള്ള മതബോധവത്കരണം (religious indoctrination) ഏറ്റവും ശക്തമായി നടക്കുന്നതും ആ വിഭാഗത്തിലാണ്. സ്വാഭാവികമായും മതത്തെക്കുറിച്ച് നാമെന്തു പറഞ്ഞാലും ആദ്യം പ്രതിരോധിക്കാനെത്തുന്നത് മുസ്‌ളീം ബ്ളോഗര്‍മാരാണ്. മറ്റാരേയും കാണാനുമില്ല.

ഇസ് ളാമിസ്റ്റുകളും നാസ്തികരും സംവാദത്തിലേര്‍്‌പ്പെടുമ്പോള്‍ ഹിന്ദുമതത്തെയോ ക്രിസ്തുമതത്തെയോ കുറിച്ച് ചര്‍ച്ച ഉരുത്തിരിയാനുള്ള സാധ്യത വിരളമാണല്ലോ. ജോണ്‍ ഈ ബ്‌ളോഗിലെ സന്ദര്‍ശകരുടെ രാജ്യം തിരിച്ചുള്ള കണക്കൊന്നു നോക്കൂ. ഇന്ത്യ കഴിഞ്ഞാല്‍ മഹാഭൂരിപക്ഷം പേരും ഗള്‍ഫില്‍ നിന്നാണ്. അതില്‍ തീര്‍ച്ചയായും നല്ലൊരു ശതമാനും മുസ്ളീങ്ങളാണ്. അവര്‍ സ്വഭാവികമായും അവരുടെ മതവുമായി ബന്ധപ്പെട്ട് നീങ്ങാന്‍ താല്‍പര്യപ്പെടും. അങ്ങനെ വരുമ്പോള്‍ ആരൊക്കെ വിചാരിച്ചാലും Athesim vs Islam എന്ന വിപരീതം അറിയാതെ സംഭവിക്കുന്നു. എനിക്കിതില്‍ ഒന്നും ചെയ്യാനില്ല. അതല്ലെങ്കില്‍ കൃത്രിമമായി മറ്റ് വിഷയങ്ങള്‍ കുത്തിത്തിരുകണം. വായനക്കാര്‍ സ്വീകരിക്കണമെന്നില്ലെന്ന് മാത്രമല്ല വിഷയം ഏതെന്ന് അവഗണിച്ചുകൊണ്ട് ഇസ് ളാമിനെ കളക്കളത്തിലെത്തിക്കാന്‍ അപ്പോഴുമവര്‍ ശ്രമിക്കും. അവര്‍ അങ്ങനെയാണ്-അത്രയേ അതിനെക്കുറിച്ച് പറയാനുളളു. ജോണിന് ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടാക്കാനാകുമെങ്കില്‍ സ്വാഗതം.

nilamburan said...

സൗദി അറേബ്യയാണ് രാജ്യം, ശരീഅത് ആണ് കോടതി. കട്ടാല്‍ കട്ടവന്റെ കൈ വെട്ടണം എന്ന ശരീഅത് നിയമം. എന്നാല്‍ ഈ ആഫ്രിക്കന്‍ വംശജര്ക്ക്് ഈ നിയമമോന്നും ഇവിടെ ബാധകമല്ല എന്ന് തോന്നുന്നു..
ഇവിടെ ജിദ്ദയില്‍ ഇഖാമ (residence permit card)പോക്കറ്റ് അടിച്ചു നഷ്ടപ്പെടല്‍ ഒരു നിത്യ സംഭവമാണ്. ബസ്സില്‍ യാത്ര ചെയ്യുമ്പോഴോ, മാര്ക്കrറ്റുറ്റുകളില്‍ കറങ്ങുംബോഴോ, പള്ളികളില്‍ നിന്നോ ഒക്കെയാണ് ഇങ്ങിനെ നഷ്ടപ്പെടല്‍ പതിവ്‌. മിക്കവാറും മലയാളികള്‍ ആണ് ഇതിന്റെ ഇരകള്‍. ഇക്കാമ സൂക്ഷിക്കുന്ന വാലെറ്റ്‌ അടക്കമായിരിക്കും നഷ്‌ടപ്പെടാറുള്ളത്‌.
പക്ഷെ ഇഖാമ നഷ്പ്പെട്ടു എന്ന് കരുതി വിഷമിക്കുകയോന്നും വേണ്ട. വാലെറ്റില്‍ കോണ്ടാക്റ്റ് നമ്പര്‍ ഉണ്ടെങ്കില്‍ ഉടനെ വിളി വരും, ഇക്കാമ ഇവിടെയുണ്ട്, 2000 റിയാലും തന്ന്‍ വാങ്ങിപ്പോവാന്‍. ഇനി നമ്പര്‍ ഇല്ലെങ്കില്‍, നഷപ്പെട്ട ഇക്കാമ കിട്ടുന്ന സ്ഥലം എല്ലാവര്ക്കും അറിയാം, സോമാലി സൂക്ക് എന്നറിയപ്പെടുന്ന അവിടെ പോയി കാശും കൊടുത്ത്‌ ഇക്കാമയുമായി തിരിച്ചു വരാം.
ഇന്നലെ എന്റെ ഒരു സുഹൃത്തിന്റെ‌ ഇക്കാമ ഇതു പോലെ ബസ്സില്‍ നിന്നും നഷപ്പെട്ടിരുന്നു. ക്യാഷ്‌ കൊടുത്ത്‌ വാങ്ങി പോന്നു. ഒരുപാട് ആളുകള്‍ ചെന്നാല്‍ കിട്ടുകയില്ല,. ഓരാള്‍ മാത്രം പോവണം. എന്നാലെ കിട്ടുകയൊ ള്ള്
ഇത് ഇവിടെ സ്ഥിരം ആണ്. എങ്ങിനെയുണ്ട് സൗദി നിയമ വാഴ്ച.

Anonymous said...

Mathrubhumi -

പരിചാരകന്റെ മരണം: സൗദി രാജകുമാരന് ബ്രിട്ടനില്‍ ജീവപര്യന്തം
21 Oct 2010

ലണ്ടന്‍: സ്വവര്‍ഗ ലൈംഗിക കേളിക്കിടെ പരിചാരകനെ ക്രൂരമായി പീഡിപ്പിച്ചു കൊന്നതിന്
സൗദി അറേബ്യയിലെ സൗദ് ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ നാസിര്‍ സൗദിന് (34) ബ്രിട്ടനിലെ
കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. സൗദിയിലെ അബ്ദുള്ള രാജാവിന്റെ കൊച്ചുമകനായ
സൗദ് ചുരുങ്ങിയത് 20 വര്‍ഷം ജയിലില്‍ കിടക്കണമെന്ന് ലണ്ടനിലെ സെന്‍ട്രല്‍
ക്രിമിനല്‍ കോടതി ജഡ്ജി ഡേവിഡ് ബീന്‍ ഉത്തരവിട്ടു.

ആരും നിയമവ്യവസ്ഥയ്ക്ക് അതീതരല്ല എന്നതുകൊണ്ടാണ് വേറൊരു രാജ്യത്തിന്റെ രാജകുമാരനെ
ഇത്തരമൊരു ശിക്ഷാവിധിക്കു വിധേയനാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ലണ്ടനിലെ
ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ സൗദുമൊത്തു താമസിക്കുന്നതിനിടെ ഫിബ്രവരി 15-നാണ്
പരിചാരകന്‍ ബന്ദര്‍ അബ്ദുള്ള അബ്ദുള്‍ അസീസ്(32) കൊല്ലപ്പെട്ടത്. ശരീരമാസകലം
മുറിവേറ്റു ചതഞ്ഞ നിലയിലായിരുന്നു അനാഥനായ ബന്ദറിന്റെ മൃതദേഹം.

അസീസിനെ രാജകുമാരന്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഹോട്ടലിലെ
രഹസ്യക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ തെളിയിച്ചു.
സൗദി രാജാവിന്റെ മകളുടെ മകനാണ് സൗദ്. നയതന്ത്ര പദവി ഉപയോഗിച്ച് അറസ്റ്റു തടയാന്‍
അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ്
സൗദ് ബ്രിട്ടനിലെത്തിയത്. എന്നാല്‍ അദ്ദേഹത്തിനു പ്രത്യേക പദവിയൊന്നുമില്ലെന്നു
വ്യക്തമാക്കി ബ്രിട്ടിഷ് വിദേശകാര്യ വകുപ്പു നല്‍കിയ ഉപദേശപ്രകാരമാണ് പോലീസ്
അറസ്റ്റ് രേഖപ്പെടുത്തിയത്.

രണ്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലായിരുന്നു ശിക്ഷാവിധി. ''കൊലക്കേസില്‍
രാജകുമാരന്‍ ശിക്ഷിക്കപ്പെടുകയെന്നത് അസാധാരണമാണ്. പക്ഷേ, ആരും നിയമത്തിന്
അതീതരല്ല. പ്രതിയുടെ പ്രത്യേക പദവി പരിഗണിക്കുമ്പോള്‍ ഇതിലും കുറഞ്ഞ ശിക്ഷ
വിധിക്കാന്‍ പറ്റില്ല. ഇതിലും കൂടാനും പറ്റില്ല''- ജഡ്ജി വ്യക്തമാക്കി.
=========================

Veekshanam


ലൈഗീകതയ്ക്കിടെ ജോലിക്കാരനെ കൊലപ്പെടുത്തിയ കേസില്‍ സൗദി രാജകുമാരന്‍കുറ്റക്കാരനെന്ന് പ്രോസിക്യൂഷന്‍
22 October 2010

കേരളംദേശീയംഅന്താരാഷ്‌ട്രംബിസിനസ്സ്‌കായികംലേഖനങ്ങള്‍മുഖപ്രസംഗംസിനിമഅഭിമുഖംകത്തുകള്‍ലൈഗീകതയ്ക്കിടെ
ജോലിക്കാരനെ കൊലപ്പെടുത്തിയ കേസില്‍ സൗദി രാജകുമാരന്‍കുറ്റക്കാരനെന്ന്
പ്രോസിക്യൂഷന്‍
ലണ്ടന്‍: ജോലിക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ അറസ്റ്റിലായ
സൗദി രാജകുമാരന്‍ സൗദ് അബ്ദുള്‍ അസീസ് ബിന്‍ നസീര്‍ അല്‍സൌദ് (34)
കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷന്‍. ലിഫ്റ്റിനുള്ളില്‍ വച്ച്
മര്‍ദ്ദിക്കുന്നതിന്റെ ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കൊലപാതകം നടത്തിയതിന് രാജകുമാരന് അര്‍ഹമായ ഏറ്റവും കടുത്ത ശിക്ഷ
നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്വവര്‍ഗ ലൈംഗികതയെ
ഇഷ്ടപ്പെട്ടിരുന്ന രാജകുമാരന്‍ ജോലിക്കാരന് നേര്‍ക്ക് നടത്തിയ ലൈംഗിക
ആക്രമണത്തിനിടെയാണ് അയാള്‍ മരിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ജോലിക്കാന്റെ മുഖത്ത് ഉണ്ടായിരുന്ന കടിയേറ്റ പാട് ലൈംഗിക ആക്രമണം നടന്നതിനു
തെളിവാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. രാജകുമാരന്‍
സ്വവര്‍ഗാനുരാഗിയാണെന്നും മുമ്പും ജോലിക്കാരനു നേര്‍ക്ക് ലൈംഗിക വാഞ്ചയോടെ
ആക്രമണം നടത്തിയിട്ടുണ്ടെന്നും കൊലപാതകത്തിന് തെളിവായി ഹോട്ടല്‍ ലിഫ്റ്റിലെ
രഹസ്യ ക്യാമറ പിടിച്ചെടുത്ത രംഗങ്ങള്‍ പരിഗണിക്കണമെന്നും ജൂറിയോട് പറഞ്ഞു.

ബന്ദര്‍ മരിക്കുന്നതിനു മുമ്പ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട് എന്നും
ശ്വാസംമുട്ടിയാണ് മരിച്ചതെന്നും പ്രോസിക്യൂഷന്റെ വാദത്തില്‍ പറഞ്ഞു.
ലണ്ടനിലെ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ സൌദി രാജകുടുംബാംഗത്തിന്റെ മുറിയില്‍
ഫെബ്രുവരി 15 ന് ആണ് ബന്ദര്‍ അബ്ദുള്ള അബ്ദുള്‍ അസീസിനെ (32) മരിച്ച നിലയില്‍
കണ്ടെത്തിയത്. എന്നാല്‍, രാജകുമാരന്‍ കുറ്റം നിഷേധിക്കുകയും താന്‍
സ്വവര്‍ഗാനുരാഗിയല്ലെന്നും കോടതിയെ ധരിപ്പിച്ചു.

Anonymous said...

പാക്ക് സ്വാതന്ത്ര്യദിനത്തില്‍ 20 മരണം
മലയാളമനോരമ, പേജ് 9, 17.8.2011
ഇസഌമാബാദ്: പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തില്‍ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ പത്രപ്രവര്‍ത്തകനും മൂന്ന് സൈനികനും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബോംബാക്രമണത്തിലാണ് 17 പേര്‍ കൊല്ലപ്പെട്ടത്....

സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യം നേടിയവര്‍!!!!

എം.എന്‍.ഹുസൈനോട് പാകിസ്ഥാനിലോട്ട് പോകാന്‍ തയ്യാറാണോ എന്നുചോദിച്ചതിന് രവിചന്ദ്രന്‍ സാറിനെതിരെ ഐ.പി.സി 18/2011 D അനുസരിച്ച് ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കാന്‍ ബഹുമാനപ്പെട്ട കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു. That is all your honour!

Anonymous said...

ഒറ്റദിവസം 42 ആക്രമണം-ഇറാഖില്‍ മരണം 89
മലയാളമനോരമ,17.8.2011, പേജ് വിദേശം

'ബാഗ്ദാദ്-ഇറാഖില്‍ തിങ്കളാഴ്ചത്തെ ഭീകരാക്രമണ പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 89 ആയി; 315 പേര്‍ക്ക് പരിക്കുണ്ട്. ഇറാഖില്‍ ഈ വര്‍ഷത്തെ ഏറ്റവും രക്തരൂക്ഷിതദിനമായിരുന്ന തിങ്കളാഴ്ച 17 നഗരങ്ങളിലായി 42 ആക്രണങ്ങളാണ് നടന്നത്.......ചാവേര്‍ ആക്രമണം, കാര്‍ബോംബ് സ്‌ഫോടനം, വെടിവെയ്പ്പ് തുടങ്ങി......പതിവുദിനങ്ങളില്‍ ഇറാഖില്‍ ശരാശരി 14 ആക്രമണങ്ങള്‍ നടക്കുന്നുണ്ട്..........'

രവിചന്ദ്രന്‍ സാര്‍,

താങ്കള്‍ പറഞ്ഞത് "അഞ്ചുനേരം നിസ്‌ക്കരിക്കുകയും പത്തുപ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ചില മുസ്‌ളീം രാജ്യങ്ങള്‍" എന്നാണ്. ഈ പ്രസ്താവന 100 ശതമാനം വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുന്നു. ദിവസം ശരാശരി 14 പൊട്ടിത്തെറികള്‍ നടക്കുന്നു. ഒന്നുകില്‍ എത്രയും പെട്ടെന്ന് സംഖ്യ തിരുത്തുക, അല്ലങ്കില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുക.

vachanam said...

സൗദി രാജ്ജ്യത്തെ പറ്റി മതം എന്നാല്‍ സൌദി എന്ന് ധരികുന്നവര്‍ മാത്രമേ നല്ലത് പറയാന്‍ സാധ്യത കാണുന്നുള്ളൂ എന്റെ ഒരു സ്നേഹിതന്‍ ഖാന്‍ പറഞ്ഞത് മക്ക മദീന അവിടെ ഇല്ല എങ്കില്‍ മൂത്രം ഒഴിക്കാന്‍ പോലും അവിടെ ആരും പോകില്ല എന്നാണ് അവനും ഒരു മത വിശ്വാസി തന്നെ .