ശാസ്ത്രം വെളിച്ചമാകുന്നു

Wednesday, 20 July 2011

5. വേഷംകെട്ടി ദഹിക്കുന്നവര്‍ശ്രീ. എന്‍.എം. ഹുസൈന്‍ 'സൗദിപാഠങ്ങള്‍' എന്ന പോസ്റ്റിന് നല്‍കിയ മറുപടിയോടുള്ള പ്രതികരണം താഴെക്കൊടുക്കുന്നു. പ്രസക്തമായ വാദങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്.

Dear sir,
Public flogging in a Saudi roadside
(1) 'ശതമാന'ക്കണക്ക് വസ്തുതാപരമായി ശരിയല്ലെന്ന് പറഞ്ഞാല്‍ 'ശരി' അല്ലെന്നുതന്നെയാണ് അര്‍ത്ഥം. താങ്കള്‍ക്ക് ടൈപ്പിംഗ് പിഴവ് വന്നതാകാനിടയുണ്ടെന്നും അത് ആഘോഷിക്കുന്നത് ശരിയല്ലെന്നും ഞാന്‍ കരുതി. 'ഒരു ലക്ഷത്തിന് ഇത്രപേര്‍' എന്ന കണക്ക് 'ഇത്ര ശതമാനം' എന്ന അവതരിപ്പിക്കുകയും അതിന്റെ കൂടെ 'ലക്ഷത്തിന് ഒന്ന്' വീണ്ടുമെഴുതുകയും ചെയ്തപ്പോള്‍ ടൈപ്പിംഗ് പിഴവ് ആയേക്കാമെന്ന് തോന്നി. 'ശതമാനം' എന്നാല്‍ 'നൂറില്‍ ഇത്ര' എന്നാണ് ഞാന്‍ പഠിച്ചിരിക്കുന്നത്. അത് ലളിതമായ ഭാഷയില്‍ സൂചിപ്പിച്ചു. അത്രതന്നെ. അതങ്ങനെയല്ലെന്നാണ് വാദമെങ്കില്‍ മാത്രം തുടര്‍വാദം.

(2) സൗദിയിലെ ഡേറ്റ വിശ്വസനീയമല്ലെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം വിശ്വസനീയമല്ലെന്ന് തന്നെയാണ്. അതിന്റെ കാരണങ്ങളൊക്കെ കൃത്യമായി നിരത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതലെത്തിക്കാം. ഇറാന്റെ വിശേഷങ്ങള്‍ക്കും നല്ലൊരു വകുപ്പ് വേറെയുണ്ട്. വേണമെങ്കില്‍ അതുമാകാം. മറിച്ചുള്ള വാദങ്ങളുന്നയിച്ച് സാധൂകരിക്കാനാണ് ശ്രമിക്കേണ്ടത്. വൈകാരികമായ പൊട്ടിത്തെറികള്‍ കൊണ്ട് ശബ്ദവും പുകയും മാത്രം മിച്ചം.

(3) നേരിട്ടിറങ്ങി പൊതുസമൂഹത്തില്‍നിന്നും ഡേറ്റാ സ്വീകരിക്കുന്നതും ബന്ധപ്പെട്ട അധികൃതര്‍ പടച്ചുവെച്ച റിപ്പോര്‍ട്ടുകളുടേയും അയച്ചുകൊടുക്കുന്ന 
സ്റ്റേറ്റ്-സ്‌പോണ്‍സേര്‍ഡ് ഡേറ്റയുടേയും അടിസ്ഥാനത്തില്‍ നിഗമനങ്ങള്‍ സ്വരൂപിക്കുന്നതും തമ്മില്‍ ഗുണപരമായ വ്യത്യാസമുണ്ട്. ശരിയാണ്, വ്യക്തിഗത അഭിമുഖങ്ങളില്‍ വ്യക്തിഗത നിലപാടുകള്‍ പ്രതിഫലിക്കും. അതങ്ങനെതന്നെ വേണംതാനും. പക്ഷെ അതൊക്കെ ശേഖരിച്ച് മൊത്തമായി വസ്തുനിഷ്ഠമായി അവലോകനം ചെയ്ത് നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളുടേയും ടൂളുകളുടേയും(criteria& research tools) അടിസ്ഥാനത്തില്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ക്ക് തന്നെയാണ് 'ഇറക്കുമതി'ചെയ്യുന്ന ഡേറ്റകളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളെക്കാള്‍ വിശ്വാസ്യതയും ആധികാരികതയും സുതാര്യതയും. ഡൗണ്‍ലോഡ് ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും മെച്ചമാണ് 14 മാസം ബന്ധപ്പെട്ട സ്ഥലങ്ങളില്‍ താമസിച്ച്, സഞ്ചരിച്ച്, ആളുകളുമായി ഇടപഴകി നടത്തുന്ന പഠനവും തത്ഫലമായുള്ള റിപ്പോര്‍ട്ടും. വിന്‍സ്‌ളോയുടെ റിപ്പോര്‍ട്ട് ചെമ്പാണെങ്കില്‍ സുക്കര്‍മാന്റേത് സ്വര്‍ണ്ണമാണ്. സ്വര്‍ണ്ണത്തിലും ചെമ്പുണ്ടാവാം, പക്ഷെ അതൊരിക്കലും ചെമ്പിലെ ചെമ്പോളം വരില്ല.  
                                                                                                                                                        റോബര്‍ട്ട് വിന്‍സ്‌ളോയുടെ റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഫില്‍ സുക്കര്‍മാന്റെ റിപ്പോര്‍ട്ടും അങ്ങനെ തന്നെ. വാദത്തിന് വേണ്ടി ഇരുവര്‍ക്കും തുല്യ ആധികാരികത തന്നെ കല്‍പ്പിച്ചുകൊള്ളു. അപ്പോള്‍പ്പിന്നെ നോക്കേണ്ടത് നിഷ്പക്ഷ ഏജന്‍സികളുടെ കണക്കുകളും യു.എന്‍ റിപ്പോര്‍ട്ടുകളുമാണ്. പിന്നെ നോക്കാനുള്ളത് ഇതു സംബന്ധിച്ച പൊതുബോധവും കണ്‍മുമ്പിലെ യാഥാര്‍ത്ഥ്യങ്ങളുമാണ്. ആ വിഭാഗങ്ങളില്ലാം സൗദി അറേബ്യ കുഴഞ്ഞുവീഴുകയാണ്. അത്രയേ ഞാന്‍ പറഞ്ഞുള്ളു. അല്ലെങ്കില്‍ തെളിയിക്കുക.


(4) പൊതു അവസ്ഥയാണ് സൂചിപ്പിച്ചത്. സൗദി അ റേബ്യയില്‍ മാനഭംഗത്തിന് ആരേയും ശിക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞില്ല. അപൂര്‍വമായി അങ്ങനെയും സംഭവിച്ചിട്ടുണ്ടാകും. മദയാന ചവിട്ടിയാലും ചാകാത്തവരില്ലേ!? ഇനി അത്യപൂര്‍വമായിട്ടെങ്കിലും ശിക്ഷിക്കപ്പെടണമെങ്കില്‍ ഇര ധനികപുത്രിയോ പുരോഹിതബന്ധുവോ ആയാല്‍ മാത്രം പോരാ. പ്രതി ദരിദ്രനും സാമൂഹികമായി താണനിലയില്‍ ഉള്ളവനും മതനേതൃത്വത്തിന്റെ പിന്തുണയില്ലാത്തവനുമായിരിക്കണം. സൗദിയിലെ ശിക്ഷയുടെ ഒരു പ്രത്യേകതയെന്തെന്നാല്‍ അവിടെ ഉപരിവര്‍ഗ്ഗത്തിനും അമേരിക്കന്‍-ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും നിയമവ്യവസ്ഥയുടെ "ശല്യ'മില്ലെന്നതാണ്. ഏഷ്യക്കാരനും കറുത്തവനും എളുപ്പം അയവങ്ങള്‍ നഷ്ടപ്പെടുന്നു. നൗഷാദുമാര്‍ പിറക്കുന്നത് അങ്ങനെയാണ്. നൗഷാദ് എന്റെ ജില്ലക്കാരനാണ്. രണ്ടുവര്‍ഷത്തിന് മുമ്പ് നൗഷാദിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കാതിരുന്നതിന് അദ്ദേഹം നന്ദി പറഞ്ഞത് മുസ്‌ളീം മതദൈവത്തോടാണ്. ഞാന്‍ നന്ദി പറയുക ആ രാജ്യത്തോടാണ്. കാരണം അവര്‍ പണം കൊടുത്താല്‍ ശിക്ഷ മായിച്ചുകളഞ്ഞ് കണ്ണു തെളിയിക്കും. വേറെവിടെയുണ്ട് ഈ സൗകര്യം?! അപ്പോള്‍ പണമില്ലെങ്കിലോ? ചോദ്യമിതാണ്: സൗദി അറേബ്യയില്‍ എത്ര അമേരിക്കന്‍ പൗരന്‍മാരുടെ തല വെട്ടിയിട്ടുണ്ട്? എത്രപേര്‍ കാരഗ്രഹത്തില്‍ കിടക്കുന്നു?ഉത്തരം ആലോചിച്ച് പറഞ്ഞാല്‍ മതി.അമേരിക്കക്കാരെ പോലെ ഇത്രയും ഉന്നതമായ ധാര്‍മ്മിക-സദാചാരശീലമുള്ള ജനത വേറെയുണ്ടോ? ഡേറ്റ താരതമ്യം ചെയ്ത് ഖണ്ഡിക്കുക.

(5) എ.ബി. സി ന്യൂസ് എപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തു? ലിങ്ക് ദയവായി തന്നാലും. 
മറ്റൊന്നുമല്ല, ആ റിപ്പോര്‍ട്ട് വളരെ രസകരമായി തോന്നുന്നു. ലാറ റിപ്പോര്‍ട്ട് ചെയ്തുവത്രെ? ഏതു ലാറ? ബ്രയാന്‍ ലാറയൊന്നുമല്ലെന്ന് കരുതട്ടെ. ബലാല്‍സംഗത്തിന് ഏഴുപേര്‍ക്ക് 2 മുതല്‍ 7 വര്‍ഷത്തെ തടവോ? എന്താണതിന്റെ മതയുക്തി? 

(6)സൗദി മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പ് തരക്കേടില്ലാത്ത തമാശ തന്നെയെന്ന് സമ്മതിക്കണം. 'വളേരേ' വിശ്വസനീയമായ ഒന്ന്!! ബലാല്‍സംഗം ചെയ്തുകഴിഞ്ഞ ഉടനെ തന്നെ 
സംഭവസ്ഥലത്തുവെച്ച് തല വെട്ടുകയായിരുന്നുവോ സര്‍? അതോ പിന്നീടാണോ ആ 'നീതി' നടപ്പിലാക്കിയത്? പ്രതികള്‍ ബലാല്‍സംഗം ചെയ്തതാണെന്ന് തെളിയച്ചതെങ്ങനെയെന്നും റപ്പോര്‍ട്ടിലുണ്ടെന്ന് ആശിക്കട്ടെ. In Saudi Arabia marriage very often proves to be an institution for constitutionlized rape. Because the wife can't complain against 'marital sexual abuse'. You may kindly enquire.


സ്ത്രീകള്‍ക്കെതിരെയുള്ള ഭീകരതയില്‍ ലോകറിക്കാഡിട്ട സൗദി മന്ത്രാലയം(ഏത് മന്ത്രാലയമാണാവോ? വിനോദ-ടൂറിസം വകുപ്പല്ലെന്ന് കരുതട്ടെ) ഇങ്ങനെ മുഖംമിനുക്കാന്‍ കെട്ടിയെഴുന്നെള്ളിക്കുന്ന 'രസഗുളകള്‍' ഇവിടെ ഉദ്ധരിച്ചത് മോശമായിപ്പോയി. ഇതേ കിട്ടിയുള്ളോ!? പിന്നെ ഒരു എ.ബി.സി ന്യൂസും. അങ്ങനെ കാര്യം തീര്‍പ്പായി. സൗദിയില്‍ ഇതുവരെ മാനഭംഗത്തിന് രണ്ടുപേരെ തലവെട്ടുകയും ഏഴുപേരെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിട്ടുണ്ട്. സൗദി നിലവില്‍ വന്നതിന് ശേഷമുള്ള മൊത്തം കണക്കാണോ ഇത്? അപ്പോള്‍ ബാക്കി മാനഭംഗങ്ങളുടെയൊക്കെ കാര്യം എന്തായി സര്‍?മാനഭംഗപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടോ? ചെയ്യുമ്പോഴൊക്കെ ഇതേ ശിക്ഷ ഉണ്ടാകാറുണ്ടോ?

(7) വാര്‍ത്തകള്‍ തപ്പിയെടുത്ത് ഹാജരാക്കുമ്പോള്‍ അതിന് അല്‍പ്പം ആനച്ചന്തമൊക്കെ നാം പ്രതീക്ഷിക്കും. പക്ഷെ അതിവിടെ കാണാനില്ല.ബലാല്‍സംഗം ചെയ്തതിന് ഒരു കൂട്ടര്‍ക്ക് രണ്ടുമുതല്‍ ഏഴുവര്‍ഷം തടവു കൊടുക്കുകയും മറ്റൊരു കൂട്ടരുടെ തല വെട്ടുകയുമോ? ഇതെന്തു നീതിന്യായം? സൗദി നിയമത്തില്‍ നിലനില്‍ക്കുന്ന നഗ്നമായ വിവേചനമല്ലേ സര്‍ ഈ കാണുന്നത്? അങ്ങയെപ്പോലെ ധര്‍മ്മിഷ്ഠനായ ഒരാള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണ്. ഹമുറാബി നിയമങ്ങള്‍ (Hamurabi code) ആധാരമാക്കി രൂപം കൊണ്ട ഒരു നിയമവ്യവസ്ഥയില്‍ 'കണ്ണിന് കണ്ണ്, പല്ലിന് പല്ല്' എന്നതാണ് കണക്ക്. ആ നിലയ്ക്ക് ബലാല്‍സംഗത്തിന് ശിക്ഷയെന്തെന്ന് ഊഹിക്കാവുന്നതേയുള്ളു. പക്ഷെ ഇവിടെ സൂചിപ്പിക്കുന്ന രണ്ടെണ്ണവും ആ ഗണത്തില്‍ പെടുന്നില്ല.എന്താവാം ശിക്ഷാരഹസ്യം??!! ഈ രണ്ടു റിപ്പോര്‍ട്ടുകളും താങ്കളെ ഒട്ടു സഹായിക്കുന്നില്ലല്ലോ ശ്രീ.എന്‍.എം.ഹുസൈന്‍.

(8) ബലാല്‍സംഗം നാലാള്‍ കാണ്‍കെ ചെയ്യുകയെന്നത് വലിയ വിഷമം പിടിച്ച പണി തന്നെയാണ്. ഞാന്‍ പറഞ്ഞതും മറ്റൊന്നല്ല. പക്ഷെ ഇസ് ളാമിക നിയമമനുസരിച്ച്‌ മാനഭംഗത്തിന് ശിക്ഷിക്കണമെങ്കില്‍ നാല് പുരുഷ 'സാക്ഷി'കള്‍ വേണം. അല്ലെങ്കില്‍ മറിച്ച് തെളിയിക്കുക. ഇത്തരം വിചിത്ര ഉപാധികളുള്ളതുകൊണ്ടാണ് അവിടെ ബലാല്‍സംഗങ്ങളൊക്കെ ആത്മഹത്യയിലും honour killing ലും കലാശിക്കുന്നത്. ഇസ് ളാം പുലിംഗ ഏകവചനമാണ്. അങ്ങ് ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കാന്‍ ദയ കാട്ടിയതുകൊണ്ട് ഒരെണ്ണം അങ്ങയുടെ ശ്രദ്ധയിലും പെടുത്തികൊള്ളട്ടെ. ബി.ബി.സി ന്യൂസ് 2002 മാര്‍ച്ച് 15 ന് 12.19 GMT ല്‍ റിപ്പോര്‍ട്ട് ചെയ്ത 
വാര്‍ത്തയാണിത്‌. സൗദിയിലെ ഒരു പെണ്‍കുട്ടികളുടെ പബ് ളിക്ക്‌ സ്‌ക്കൂളിലുണ്ടായ തീപിടുത്തമുണ്ടായപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം നാലുപാടും ചിതറിയോടുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ സ്‌ക്കൂളിന് പുറത്തു കടക്കുന്നതില്‍ നിന്നും സൗദി അറേബ്യയിലെ മുത്തവീന്‍ ('mutaween) സദാചാരപോലീസ് തടഞ്ഞു. കറുത്ത മേല്‍ വസ്ത്രവും ശിരോവസ്ത്രവും നേരെ ധരിച്ചില്ലെന്നതായിരുന്നു കുറ്റം. ക് ളാസ്സ് മുറിയില്‍ തിരികെപ്പോയി ശിരോവസ്ത്രം എടുത്ത് ധരിച്ചെങ്കിലേ പ്രാണനുമായി പുറത്തിറങ്ങാന്‍ അനുവദിക്കൂ എന്ന് സദാചാരപോലീസ് ശാഠ്യംപിടിച്ചു. കുട്ടികള്‍ താണുവീണു കരഞ്ഞിട്ടും മതബോധം അന്ധരാക്കിയ അവരുടെ മനസ്സലിഞ്ഞില്ല. ഗതികെട്ട് കുറച്ചുപേര്‍ ക് ളാസ്സ് മുറിയില്‍ കയറി ശിരോവസ്ത്രം സമ്പാദിച്ച് തിരിച്ചുവന്നെങ്കിലും 15 നിര്‍ഭാഗ്യവതികള്‍ക്ക് അത് സാധിച്ചില്ല. ആളിപ്പടര്‍ന്ന തീനാളങ്ങള്‍ ആ കുരുന്നുകളെ ജീവനോടെ ദഹിപ്പിച്ചു. സ്വതവേ രാജപക്ഷപാതികളും ഔദ്യോഗിക ഗസറ്റിന്റെ സ്വഭാവവുമുള്ള സൗദി മാധ്യമങ്ങള്‍പോലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത്. അപൂര്‍വമായേ സൗദിയില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ പുറത്ത് പോകാറുള്ളു. ഇതൊരു തീപിടുത്തമായതുകൊണ്ട് ആര്‍ക്കും കണ്ണടച്ചിരുട്ടാക്കാനും സാധിക്കാതെ വന്നു. താങ്കള്‍ ഒരു എ.ബി.സി പൊക്കിയെടുത്തുകൊണ്ടുവന്നതുകൊണ്ട് ഞാനൊരു ബി.ബി.സി ചൂണ്ടിക്കാട്ടിയെന്നു മാത്രം. 
Saudi prince Nayef at the site after the mishap
"Sudi Arabia's religious police stopped schoolgirls from leaving a blazing building for they were not observing the right Islamic dress code while fleeing the building, according to Saudi newspapers. In a rare criticism of the kingdom's powerful 'mutaween' police, the Saudi media has accused them of hindering attempts to save 15 girls who died in the fire on Monday. (BBC News dt Friday, 15 March, 2002, 12:19 GMT) 


"Saudi newspapers have accused the powerful "mutaween" police of hindering attempts to save 15 girls who died in the fire on Monday because they were not wearing correct Islamic dress.
One witness described police beating the girls back because they were not wearing the abayas (black robes) and headscarves required under the kingdom's strict interpretation of Islam.


The mutaween - or Commission for the Promotion of Virtue and Prevention of Vice - are widely feared in Saudi Arabia. They roam the streets enforcing dress codes and sex segregation, and ensuring prayers are performed on time.

Earlier the director of the religious police, Sheik Jaber al-Hakmi, denied his officers had prevented rescuers from entering the school.                                                       But the head of Mecca's police, Mohammed al-Harthy, said that when he arrived at the fire he found a member of the religious police "trying to interfere".

"He was fighting with a police officer, trying to prevent him from entering the school," Mr al-Harthy said.(Ref-http://news.bbc.co.uk/2/hi/middle_east/1879132.stm)
ഹാപ്പിനസ്സ് ഇന്‍ഡെക്‌സും ഡെവലെപ്പ്‌മെന്റ് ഇന്‍ഡക്‌സുമൊക്കെ നമുക്ക് തല്‍ക്കാലം മാറ്റിവെക്കാം. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ ഇതാണ്, ഇതാണ്, ഇതുമാത്രമാണ്!!

(10) അമേരിക്ക, അമേരിക്ക, ...അമേരിക്കാാാ!!!!!! പശുവിനെകുറിച്ച് അഞ്ചു വാചകമെഴുതാന്‍ പറയുമ്പോള്‍ പശുവിനെ പിടിച്ച് തെങ്ങില്‍ കെട്ടിയിട്ട് തെങ്ങിനെ കുറിച്ച് പത്ത് വാചകമെഴുതുന്നത് കണ്ടുനില്‍ക്കാന്‍ രസമുണ്ട്. പക്ഷെ അതുകൊണ്ടൊന്നും കാര്യങ്ങള്‍ക്കൊരു പരിഹാരമാകുന്നില്ലല്ലോ. 
നാം പറഞ്ഞുവരുന്നത് സൗദിയെക്കുറിച്ച് സൗദി...സൗദി..സൗദി... Please note the point.


ഞാന്‍ ഡെന്മാര്‍ക്കിനെപ്പറ്റി പറഞ്ഞപ്പോള്‍ താങ്കള്‍ സൗദി എടുത്തിട്ടു. സൗദിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അമേരിക്ക എടുത്തിട്ടു. ഇനി ഞാന്‍ അമേരിക്കയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ താങ്കള്‍ എങ്ങോട്ടു കടക്കും? 


Please do not practice 'hit and run 'policy. Kindly stay your ground. I am here. Now at SAUDI
വേണമെങ്കില്‍, മുമ്പ് ഓര്‍ഡര്‍ ചെയ്ത നിലയ്ക്ക്‌, ഒന്നു രണ്ടു ടീസ്പൂണ്‍ 'ഇറാനാ'കാം. വിരോധമില്ല.

11) പൊട്ടിത്തെറികള്‍,സവര്‍ണ്ണയുക്തിവാദം, തൊഗാഡിയമാര്‍- 
സ്ഥിരം പടക്കങ്ങള്‍. ഗാലറിക്ക് വേണ്ടി കളിക്കുന്നവരെ നിരാശരാക്കരുതെന്ന് പ്രമാണം. മറുപടിയില്ല. ജയ്‌ഹോ!


(12) പ്രാരംഭഫലിതം:സൗദിയില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലെന്നല്ലല്ലോ താങ്കള്‍പോലും പറഞ്ഞത്. ഉണ്ടെന്നും ഡെന്മാര്‍ക്കിനെ അപേക്ഷിച്ച് താരതമ്യേന 'കുറവാണെ'ന്നുമല്ലേ താങ്കളുടെ വാദം? ഇല്ലാത്തതും കുറവാകുന്നതും രണ്ടല്ലേ? കുറവാണെങ്കില്‍ അത് യാഥാര്‍ത്ഥ്യവിരുദ്ധമാണെന്നും സൗദി ഡേറ്റ വിശ്വസനീയമായി കാണാനാവില്ലെന്നും ഞാന്‍ പറഞ്ഞു. ആ നിലയ്ക്ക് തുടക്കത്തിലെ തമാശ വളരെ നന്നായി! ഒന്നാന്തരം ആഗ്രഹപ്രകടനം! കുറ്റം പറയരുതല്ലോ. വിഷയവുമായി പുലബന്ധം പോലുമില്ലാത്തതിനാല്‍ ആ വകുപ്പിലും നര്‍മ്മപ്രദാനം ഉറപ്പാക്കപ്പെടുന്നു. It has an added advantage of being farcical apart from being awfully out of place and exorbitant. 

(13) മരപ്പട്ടി, ഇനാംപേച്ചി, യുക്തിവാദി ബഫൂണുകള്‍,അക്കാദമിക് നട്ടെല്ലില്ലായ്മ...... ഒക്കെ
കൂടി കെട്ടിപൊതിഞ്ഞ് സ്‌നേഹപൂര്‍വം അടുത്ത തപാലില്‍ അങ്ങേയ്ക്ക് തിരിച്ചയയ്ക്കുന്നു. സ്റ്റാമ്പൊട്ടിക്കുന്നുണ്ട്. താങ്കള്‍ക്ക് അതുമൂലം ഇനിയൊരു വിഷമം ഉണ്ടാകരുതല്ലോ.
പ്രതികരിച്ചതിന് വളരെ നന്ദി

107 comments:

രവിചന്ദ്രന്‍ സി said...

ഞാന്‍ ഡെന്മാര്‍ക്കിനെപ്പറ്റി പറഞ്ഞപ്പോള്‍ താങ്കള്‍ സൗദി എടുത്തിട്ടു. സൗദിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അമേരിക്ക എടുത്തിട്ടു. ഇനി ഞാന്‍ അമേരിക്കയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ താങ്കള്‍ എങ്ങോട്ടു കടക്കും?

rejeesh palavila said...

ഭൂമിയില്‍ വേറെയും രാജ്യങ്ങള്‍ ബാകിയുണ്ടല്ലോ സാര്‍ .അതൊക്കെ തീരുമ്പോള്‍ ഉറക്കെ പൊട്ടിച്ചിരിക്കും !! അതില്‍ ഒരു ധ്വനിയുണ്ട് ,മത നിഷേധികള്‍ക്കുള്ള ശിക്ഷ പരലോകത്ത്‌ നിന്നും "sms" ആയി ദൈവം അയച്ചിട്ടുണ്ട്.സ്വര്‍ഗത്ത് നിന്നും ഭൂമിയിലേക്ക്‌ അടര്‍ന്നു വീണ വിശുദ്ധ ഗ്രന്ഥങ്ങളെ ഇങ്ങനെ "ചോദ്യം" ചെയ്താ ദൈവം അത് സഹിക്കണോ???

ഇന്ത്യന്‍ said...

ഇത്ര വികാരഭരിതനാവണോ ശ്രീ രവിചന്ദ്രന്‍? ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയത്, താങ്കളുടെ വാദം സമര്‍ഥിക്കാന്‍ വേണ്ടി നെല്ലു മാത്രമല്ല പതിരും താങ്കള്‍ കഴിഞ്ഞ ലേഖനങ്ങളില്‍ ഉപയോഗിക്കുന്നു എന്നതാണ്. സൌദിയെ കുറിച്ച് അതിശയോക്തി നിറഞ്ഞ വിവരങ്ങള്‍ നല്‍കാതെ തന്നെ താങ്കള്‍ക്ക് ആ രാഷ്ട്രത്തെയും ജനങ്ങളെയും വിശ്വാസത്തെയും വിമര്ഷിക്കാമായിരുന്നു. വിദ്വെഷത്തോളം വളര്‍ന്നു നില്‍ക്കുന്ന അതിശയോക്തി ഒരിക്കലും നല്ല രീതിയിലുള്ള ആശയക്കൈമാറ്റത്തിനു സഹായിക്കില്ല എന്ന യുക്തി ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്ക് അറിയാമല്ലോ. താങ്കളെ പോലെ സമൂഹത്തിന്‍റെ മുന്‍നിരയില്‍ നില്‍ക്കുന്നവരില്‍ നിന്നും സാധാരണക്കാരായ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് കേട്ട് കേള്വികളും, സാമാന്യവല്ക്കരണവും ആധാരമാക്കിയ അതിലുപരി, ലോകമാനം ഇന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്ന വിദ്വേഷരാഷ്ട്രീയത്തിന്‍റെ കുഴലൂത്തല്ല. അതൊന്നും ഇല്ലാതെ തന്നെ താങ്കളുടെ വാദം സമര്‍ഥിക്കാന്‍ വേണ്ടുവോളം വഴികള്‍ ഉള്ളപ്പോള്‍ സംവാദം പൈങ്കിളിയാക്കി മാറ്റുന്ന വഴികള്‍ വേണ്ടിയിരുന്നില്ല.കൂടെ ചേര്‍ക്കട്ടെ, സൌദി അറേബ്യയില്‍ നിന്നാണ് ഞാന്‍ എഴുതുന്നത്. സൌദി അറേബ്യയിലെ പല കാര്യത്തോടും വിയോജിച്ച് കൊണ്ട് തന്നെ അതിശയോക്തിപരമായി സൌദിയിലെ സംഭവങ്ങളെ അവതരിപ്പിക്കുന്ന രാഷ്ട്രീയം വ്യക്തമായ അജണ്ട ഉള്ളതാണ് എന്ന് പറയാന്‍ മാത്രം രാഷ്ട്രീയ തിരിച്ചറിവ് എനിക്കുണ്ട്.

ഇന്ത്യന്‍ said...

http://www.arabnews.com/saudiarabia/article469787.ece

American arrested on suspicion of killing Sri Lankan wife
By MD AL-SULAMI | ARAB NEWS

Published: Jul 10, 2011 23:15 Updated: Jul 10, 2011 23:15

JEDDAH: The body of a woman believed to be a Sri Lankan worker who went missing three months ago has been found in a desert in Al-Kharj.

Her American husband has been arrested in connection with her murder. The company where the victim was working had filed a missing persons report to police. Three months later, officers were contacted by workers who had seen the body inside a box while working in a desert near Al-Kharj, 70 km east of Riyadh.

The workers were digging the ground searching for metal when they came across the iron box. Police arrived at the location with forensic teams. Police are suspecting her American husband, working in an airbase, of murdering his wife. Police believe he lured the victim to a farm site, killed her and hid her body in the box.

Police arrested the husband and transferred him to Al-Malaz prison in Riyadh. Official spokesman for Riyadh police, Col. Naser Al-Qahtani, said the case was referred to the General Prosecution and Investigation Commission.

vedha said...

കാണിക്കവഞ്ചി
ദൈവം ധനികനായിരുന്നു !
അവന് സ്വര്‍ണ ഗോപുരങ്ങളും
സ്വര്‍ഗങ്ങളും ഉണ്ടായിരുന്നു!!
ആള്‍ക്കൂട്ടങ്ങളും ആരവങ്ങളും ഉണ്ടായിരുന്നു .
അവന്‍റെ പാറാവുകാരും പുരോഹിതന്മാരും
എന്‍റെ സ്വാതന്ത്രത്തെയും സ്വപ്നങ്ങളെയും
വേട്ടയാടുകയും ,എന്‍റെ യുക്തിയില്‍
കറുപ്പ് പുരട്ടുകയും ചെയ്തു !!
അവര്‍ എന്‍റെ വേരുകളെ നിര്‍ജീവമാക്കുകയും
കണ്ണുകളില്‍ വിശ്വാസത്തിന്റെ
ധൂളി നിറയ്ക്കുകയും ചെയ്തു !
എനിക്ക് വേണ്ടി ചോദിക്കുവാന്‍
ആരുമുണ്ടായിരുന്നില്ല!,ചെകുത്താന്‍ പോലും !!
അങ്ങനെയാണ് ഞാനൊരു തെണ്ടിയായത് !
എന്നിട്ടും എനിക്ക് മനസിലാവാത്തത്‌
കാണിക്ക വഞ്ചിയുമായി,ദൈവം എന്‍റെ വഴികളില്‍
ഭിക്ഷയ്ക് ഇരിക്കുന്നത് എന്തിനുവേണ്ടിയാണെന്നാണ് ?!
സപ്രമഞ്ചങ്ങളില്‍ പുരോഹിതന്മാര്‍ ഉറങ്ങികിടക്കെ
ഒരിക്കല്‍ ഞാനിതവനോട് ചോദിച്ചു ;
"ദൈവമേ..നമ്മളിലാരാണു തെണ്ടി ?"
അവന്‍ ഉത്തരം ഒന്നും പറഞ്ഞില്ല !
പക്ഷെ ഒന്നുമാത്രം എനിക്കറിയാം ,
ഇന്നുമെന്റെ വഴികളില്‍
അവന്‍റെ കാണിക്ക വഞ്ചികള്‍ കിലുങ്ങുന്നുണ്ട് !! (രജീഷ് പാലവിള )

പുന്നക്കാടൻ said...

സൗദിയെ കുറിച്ചു മിൻഡിപോവരുത്ത്‌....................

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇന്ത്യന്‍,

സ്വാഗതം. താങ്കളുടെ വികാരം എനിക്ക് മനസ്സിലായി. ഞാന്‍ വികാരത്തോടെയാണ് എഴുതിയതാണോ കുറ്റം? താങ്കള്‍ ഇങ്ങനെ പറയുമ്പോള്‍ 'ഏയ് അങ്ങനെയൊന്നുമല്ല, നിങ്ങള്‍ക്ക് തോന്നുന്നതാണ്' എന്നു പറയുന്നതില്‍ കഥയില്ലല്ലോ. താങ്കളുടെ വ്യക്തിപരമായ അനുഭൂതി ഞാന്‍ മാനിക്കുന്നു. ഇനി വികാരരഹിതനായി എഴുതാന്‍ ശ്രമിക്കാം.

ഞാന്‍ 'നെല്ലുംപതിരും' ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു. ആയിക്കൊള്ളട്ടെ. വീണ്ടും താങ്കളുടെ വ്യക്തിപരമായ അഭിപ്രായം. 'നെല്ലു'ണ്ടെന്നറിഞ്ഞതില്‍ സന്തോഷം. കുറച്ച് ഭാഗം നെല്ലുണ്ടെന്ന് താങ്കള്‍ പറയുന്നു. മൊത്തം നെല്ലാണെന്ന് മറ്റൊരു വിഭാഗം പറയുന്നു.

താങ്കള്‍ തപ്പിയെടുത്തുകൊണ്ടുവന്ന ഈ 'അമേരിക്കാരന്‍ അറസ്റ്റില്‍' എന്ന വാര്‍ത്ത ഇവിടെ പ്രസക്തമാണ്. അമേരിക്കക്കാരനെ അറസ്റ്റിലാകുന്നത് സൗദിയില്‍ 'വാര്‍ത്ത'യാകുന്നതെങ്ങനെ?! അമേരിക്കക്കാരന്‍ അവിടെ അറസ്റ്റിലാകുന്നത് തീരെ അപൂര്‍വമാണെന്നല്ലേ അതിനര്‍ത്ഥം? നായ മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല, എന്നാല്‍ മനുഷ്യന്‍ നായയെ കടിച്ചാല്‍ വാര്‍ത്തയാണ്. ഇന്ത്യക്കാരന്‍ അറസ്റ്റില്‍, പാകിസ്ഥാനിയുടെ കൈ വെട്ടി, യമന്‍കാരന്‍ അറസ്റ്റില്‍ എന്നൊക്കെയുള്ള വാര്‍ത്ത അവിടുത്തെ ഉത്തരവാദിത്വപ്പെട്ട പത്രങ്ങളിലോ അന്താരാഷ്ട്ര മാധ്യമങ്ങളിലോ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?

താങ്കള്‍ക്കിഷ്ടപ്പെടില്ലെങ്കിലും പറയട്ടെ- സൗദി അറേബ്യ അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയുടെ ദാസ്യവേല ചെയ്യുന്ന രാജ്യമാണ്. ഇസ്രായേല്‍ കഴിഞ്ഞാല്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്കയെ നിര്‍ബന്ധിക്കുന്ന ഏക മധ്യേഷ്യന്‍ രാജ്യമാണത്. അമേരിക്ക ഗള്‍ഫ്‌മേഖലയിലും അഫ്ഗാനിസ്ഥാനിലും നടത്തുന്ന എല്ലാത്തരം അധിനിവേശത്തിനും ചൂട്ടുപിടിച്ചുതും പശ്ചാത്തലമൊരുക്കിയതും ഈ രാജ്യമാണ്. മധ്യേഷ്യയിലെ ഏറ്റവും വലിയ സാമ്ര്യാജ്യത്വപിണിയാളായ അവര്‍ക്ക് പാലസ്തീനിലൊക്കെ എന്തു നടന്നാലും യാതൊരു ആത്മര്‍ത്ഥതയുമില്ലെന്നത് കുപ്രസിദ്ധമാണ്. ഇസ്രേലുമായി വളരെ തന്ത്രപരമായ ബന്ധം പുലര്‍ത്തിയാണ് വര്‍ഷങ്ങളായി അവര്‍ മുന്നോട്ടുപോകുന്നത്. യു.എസ് പൗരനും യു.എസ് സ്ഥാപനങ്ങളും സൗദിഅറേബ്യയില്‍ വളരെ മൂല്യം കൂടിയ വസ്തുക്കള്‍ തന്നെയാണ്. അവരെ പ്രീണിപ്പിച്ച് നിറുത്തുകയെന്നതാകട്ടെ സൗദി രാജകുടുംബത്തിന്റെ ഇഷ്ടവിനോദവും.

Sree ram said...

രവിചന്ദ്രന്‍ സര്‍,
ക്ഷമികണം പറയാതിരിക്കാന്‍ വയ്യ


എന്‍ എം ഹുസൈന്,

വിവരകേട്‌ ഒരു തെറ്റല്ല, പക്ഷെ ഇതുപോലെ വിളിച്ചുപറഞ്ഞു നടകരുത്. ആ പച്ച കണ്ണാടി മാറ്റി കഷത്തിനു "കിത്താബ്" മാറ്റി, ഒരു മനുഷ്യനായി ചിന്തിക്ക് കേട്ടോ.
സൗദിയെ പോലെ എത്ര വൃത്തികെട്ട രാജ്യം വേറെ ഇല്ലെന്നു ഇ ലോകതില്ലേ "പട്ടികള്‍ക്കും പൂച്ചകള്‍ക്കും " വരെ അറിയാം.

പിന്നെ താങ്കളുടെ ശാസ്ത്രതില്ലുള്ള "അഗതാമായ അറിവ്" (ചന്ദ്രനിലെ ജലവും സംശയങ്ങളും-രവിചന്ദ്രനു മറുപടി) നിന്നും മനസില്ലായി, കഴുത്തു വെട്ടാന്‍ നടക്കുന്ന, അമേരിക്കന്‍ വിരോതികളുമായി പങ്കു വെച്ച് രസിക്കു
താങ്കളുടെ "ഫയക്കര സംശയങ്ങള്‍" ഇതു സ്ഥലം വേറെ മോനെ...

എന്തിനാ വെറുതെ വടി കൊടുത്തു അടി വാങ്ങുന്നത്.


പിന്നെ താങ്കളുടെ ശിക്കിടി ശുബൈരിനെ ഒന്ന് നല്ലപോലെ ഗുണതോഷികണം കേട്ടോ, രവിചന്ദ്രന്‍ സറിന്റെ ബ്ലോഗ്ലി ഒരു ചാവാലി പട്ടിയെപോലെ ഏറു കൊണ്ട് അവശനായി നില്കുന്നുട്ട്

ഏതാടോ ആ ചെക്കന്‍ നന്നാവാതെ ???????

നിങ്ങലോകെ അന്നോ ഈ "മുസ്ലിം സഹോദരന്മാര്‍" ?

കഷ്ട്ടം...കഷ്ട്ടം...കഷ്ട്ടം...

അപ്പൂട്ടൻ said...

My 5 cents, a bit off topic.
ഒരാൾ യുക്തിവാദിയായി അറിയപ്പെടുന്നയാളാണെങ്കിൽ അയാളുടെ ഏതൊരു അഭിപ്രായത്തെയും മതവിരുദ്ധം ആയേ വായിക്കാവൂ എന്ന് നിർബന്ധമുള്ളതുപോലെ തോന്നാറുണ്ട് ചിലപ്പോൾ. മുൻപൊരിക്കൽ തൊടുപുഴ സംഭവത്തിൽ യുക്തിവാദികളെ നേരിട്ട് കുറ്റപ്പെടുത്തുന്ന ഒരു ലേഖനം കണ്ടപ്പോൾ ഞാനൊരു പോസ്റ്റിട്ടിരുന്നു. ആർക്കും എന്തും ആരോപിക്കാവുന്ന ഒരു ഗ്രൂപ്പാണോ യുക്തിവാദികൾ എന്ന ചോദ്യമാണ് ഞാനവിടെ ചോദിച്ചത്. അതിന് കിട്ടിയ ഒരു കമന്റ് ഇങ്ങിനെ.
അപ്പുട്ടനും അനിൽ@ബ്ലോഗും യുക്തിവാദി എന്നതിലേറേ യോജിക്കുന്നത് മതവിരോധികൾ എന്നോ മുസ്ലിവിരോധികൾ എന്നോ ആയിരിക്കും.
അവിടെ മുസ്ലിം വിരോധം എന്താണ് ഞാനെഴുതിയതെന്ന് ഇന്നുവരെ എനിക്ക് മനസിലായിട്ടില്ല.

ഒരുകണക്കിനു മതങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സാമൂഹ്യദ്രോഹവും ഇതുതന്നെയാണു (ഇസ്ലാം എന്ന് വിവക്ഷയില്ല, എല്ലാ മതങ്ങളും ഇതിൽ പെടും). അതിരാത്രത്തിലെ പൊട്ടത്തരങ്ങൾ പറയുമ്പോൾ ഹിന്ദുമതാന്ധത പൈതൃകത്തിന്റെ വേഷമണിഞ്ഞു പ്രതികരിക്കാനെത്തും. സ്വാശ്രയപ്രശ്നത്തിൽ എന്തെങ്കിലും മിണ്ടിയാൽ മതനേതാക്കൾ വരെ ഇടപെടും. രാഷ്ട്രീയനേതാവിനെ കുറ്റം പറഞ്ഞാൽ അത് സമുദായത്തെ (മതമായാലും ജാതിയായാലും) അവഹേളിക്കലാവും.

ഏതുവിഷയവും വിശ്വാസികളുടെ മനസിളക്കാനുള്ള സാധ്യതയുണ്ടോ എന്ന് നോക്കിയാണു വിലയിരുത്തപ്പെടുന്നത്. അത്തരം ഏത് വിഷയത്തെയും, അഭിപ്രായത്തെയും നേരിടാൻ സ്ഥിരമായി പ്രയോഗിച്ചുവരുന്ന പദങ്ങളാണ് സാമ്രാജ്യത്വസേവ, ഫോബിയ, അധാർമ്മികത, സദാചാരരാഹിത്യം എന്നിവ പ്രചരിപ്പിക്കുന്നവർ, സവർണചിന്ത എന്നിവയൊക്കെ. ഒരേ സമയം ചൈനാ സപ്പോർട്ടറും അമേരിക്കാ സപ്പോർട്ടറും ആക്കിക്കളയും ഒരു യുക്തിവാദിയെ. പണ്ടൊരു പോസ്റ്റിൽ ബുഷും ഹിറ്റ്ലറും സ്റ്റാലിനും ഒക്കെ യുക്തിവാദവേഷത്തിലായിരുന്നു. (BTW, ബുഷ് കൃസ്ത്യൻ വിശ്വാസിയാണോ അതോ യുക്തിവാദിയാണോ എന്നതിന് ഇതുവരെ തീരുമാനമായിട്ടില്ല).

ഇന്ത്യന്‍ said...

ശ്രീ രവിചന്ദ്രന്‍,

താങ്കളുടെ വാദങ്ങളില്‍ ഞാന്‍ കണ്ട നെല്ല് അംഗീകരിക്കുന്നത്, എല്ലാ രാജ്യങ്ങളിലും സമൂഹത്തിലും ഏറിയും കുറഞ്ഞും നന്മയും തിന്മയും ഉണ്ട് എന്നതാണ്. അത്തരം ഒരു വാദത്തെ എതിര്‍ക്കേണ്ട ഒരു ആവശ്യവും എനിക്കില്ല. എല്ലാ പതിരും നെല്ലായി കാണുന്നത് മുന്‍വിധികളും പക്ഷപാതിത്വവും വിദ്വേഷവും അന്ധമാക്കിയ കണ്ണുകളും ഹൃദയങ്ങളും മാത്രമാണ്. അവര്‍ മാത്രമാണ് താങ്കളുടെ എല്ലാ വാദവും നെല്ലാണ് എന്ന് കരുതുന്നത്. അതെയവസരം ഏതെന്കിലും സമൂഹത്തെ രാക്ഷസവല്ക്കരിച്ച് അവതരിപ്പിക്കാനുള്ള ശ്രമത്തെ ഒരു മനുഷ്യസ്നേഹി എന്ന നിലയില്‍ വകവെച്ചു കൊടുക്കാന്‍ എനിക്ക് ഇത്തിരി പ്രയാസം ഉണ്ട്. യുക്തിവാദം, മതത്തെ ആശയപരമായി എതിര്‍ക്കുന്നതിന്റെ ഭാഗമായി ചില പ്രത്യേക രാഷ്ട്രീയ അജണ്ടയ്ക്കും വംശീയതക്കും അറിഞ്ഞോ അറിയാതെയോ ചൂട്ടു പിടിച്ചു കൊടുക്കേണ്ടി വരുന്നത് മനുഷ്യസഹജമായ ധാര്‍മിക ബോധത്തിന് യോജിക്കുന്നതല്ല എന്ന് പറയട്ടെ.

രവിചന്ദ്രന്‍ സാര്‍, താങ്കള്‍ ഞാന്‍ കരുതുന്നതിലും ഒരു പാടു അജ്ഞനാണ് സൗദി അറേബ്യയെ കുറിച്ച് സംസാരിക്കുമ്പോള്‍ എന്ന് പറയേണ്ടി വന്നതില്‍ ദുഖമുണ്ട്. അമേരിക്കക്കാരന്‍റെ അറസ്റ്റ്‌ അത് അമേരിക്കനായത് കൊണ്ട് വാര്‍ത്തയായി എന്ന താങ്കളുടെ വിശദീകരണം ഉരുളല്‍ മാത്രമായെ എനിക്ക് തോന്നുന്നുള്ളൂ. ഇനി യമാനിയെയും, പാക്ക്‌, ഇന്ത്യന്‍ പൌരന്മാരെയും കുറിച്ചുള്ള വാര്‍ത്തകളൊക്കെ ഇവിടെ പത്രത്തില്‍ ഇതേ പ്രാധാന്യത്തോടെ കാണാം. കണ്ട നീ അവിടെ നില്‍ക്ക് കേട്ട ഞാന്‍ പറയട്ടെ എന്ന പോളിസി ആര്‍ക്കും ഭൂഷണമല്ല.

സൗദി അറേബ്യയെ കുറിച്ചുള്ള ചര്‍ച്ചയില്‍ എല്ലാം അവര്‍ക്ക്‌ അനുകൂലമായി എഴുതാന്‍ ഞാന്‍ ആളല്ല. അതെയവസരം, പുറം ലോകത്ത് പ്രചരിപ്പിക്കുന്ന രാക്ഷസീയതയില്ലാത്ത സുരക്ഷിതമായ സമൂഹമാണ് ഇത് എന്ന് പറയാന്‍ എനിക്കാവും. മതം എന്ന സാമൂഹിക സ്ഥാപനത്തെ കുറിച്ചുള്ള ഇസ്ലാമിക സമൂഹത്തിന്റെ കാഴ്ചപ്പാട് സൗദിയില്‍ പൂര്‍ണ്ണമായും നമുക്ക്‌ കാണാന്‍ കഴിയില്ല. എങ്കിലും ഒത്തിരി നല്ല മനുഷ്യരെ അതും വിശ്വസിക്കുന്ന ആദര്‍ശത്തില്‍ പ്രചോദിതരായി നന്മ ചെയ്യുന്ന ഒരു പാടു മനുഷ്യരെ ഇവിടെ കാണാനാവും. മതം ഇവിടെ സാമൂഹിക ജീവിതത്തിലെയോ വ്യക്തിജീവിതത്തിലെയോ താളമോ സമാധാനമോ തകര്‍ക്കുന്ന ഒന്നായിട്ടില്ല. മതം പ്രചരിപ്പിക്കുന്ന നന്മ തന്നെയാണ് ഈ വ്യവസ്ഥിതിയിലെ ജനങ്ങളില്‍ നല്ലൊരു പങ്കിനെയും നല്ല മനുഷ്യരായി ജീവിക്കാന്‍ പ്രചോദനം നല്‍കുന്നത്. അതെയവസരം പൂര്‍ണ്ണമായും ഇസ്ലാമികസമൂഹം എന്നു അവകാശപ്പെടാന്‍ തിരുത്തലുകള്‍ വരുത്തേണ്ട സാഹചര്യം ഉണ്ട് താനും. ഞാന്‍ ഇവിടെ രവിചന്ദ്രന്‍ സാറിന്റെ രാക്ഷസവല്‍ക്കരണ ശ്രമത്തെ ശക്തമായി തന്നെ എതിര്‍ക്കും. അനുഭവിക്കുന്ന ഒരു ലോകത്തിന്‍റെ യഥാര്‍ത്ഥ മുഖം വികൃതമാക്കി അവതരിപ്പിക്കാനുള്ള ശ്രമത്തെ എതിര്‍ക്കുക എന്നത് തീര്‍ച്ചയായും ന്യായീകരിക്കപ്പെടും.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇന്ത്യന്‍,

താങ്കളുടെ അഭിപ്രായം മാനിക്കുന്നു. താങ്കളുടെ വിശ്വാസസംഹിതയ്ക്ക് അനുസരണമായി സംസാരിക്കാനുള്ള അവകാശം തീര്‍ച്ചയായും താങ്കള്‍ക്കുണ്ട്. അഭിപ്രായമറിയിച്ചതിന് നന്ദി.

kaalidaasan said...
This comment has been removed by the author.
Subair said...


സൗദിയെ പോലെ എത്ര വൃത്തികെട്ട രാജ്യം വേറെ ഇല്ലെന്നു ഇ ലോകതില്ലേ "പട്ടികള്‍ക്കും പൂച്ചകള്‍ക്കും " വരെ അറിയാം...

പിന്നെ താങ്കളുടെ ശിക്കിടി ശുബൈരിനെ ഒന്ന് നല്ലപോലെ ഗുണതോഷികണം കേട്ടോ, രവിചന്ദ്രന്‍ സറിന്റെ ബ്ലോഗ്ലി ഒരു ചാവാലി പട്ടിയെപോലെ ഏറു കൊണ്ട് അവശനായി നില്കുന്നുട്ട്

ഏതാടോ ആ ചെക്കന്‍ നന്നാവാതെ ???????

നിങ്ങലോകെ അന്നോ ഈ "മുസ്ലിം സഹോദരന്മാര്‍" ?

കഷ്ട്ടം...കഷ്ട്ടം...കഷ്ട്ടം.
==============


രവിചന്ദ്രന്‍, ഇവിടെ കമ്മന്റിടനം എന്ന് കരുതി വന്നതായിരുന്നില്ല. അപ്പോഴാണ്‌ ഇത് കണ്ടത്‌.

ഇത് എഴുതിയ വ്യക്തി യുക്തിവാദിയാണോ അല്ലെയോ എന്ന് എനിക്കറിയില്ല, പക്ഷെ ഒന്നിനിക്കറിയാം എന്നെ ചാവാലിപ്പട്ടി എന്ന് വിളിക്കാന്‍ മാത്രം ആ സുഹൃത്തിനെ ഞാന്‍ ഒന്നും ചെയിതിട്ടില്ല.

നിങ്ങളുടെ മത വിമര്‍ശനത്തിന്റെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ സംശയിക്കില്ല, പക്ഷെ അതില്‍നിന്നും മുതലെടുക്കുന്നതും, താങ്കള്‍ക്ക് വേണ്ടി ആര്‍പ്പ് വിളിക്കുന്നതും മുകളില്‍ കൊടുത്തവരെപോലയുള്ള വരാണ് എന്നതാണ് സത്യം. അത് തിരിച്ചറിയാനോ പ്രതിരോധിക്കാനോ താങ്കള്‍ ശ്രമ്ക്കുന്നില്ല എന്നത് ദുഃഖകരമാണ്. നിങ്ങളുടെ വിമര്‍ശഞങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന ഗുപരവും ദോശപരവും ആയ ഫലങ്ങളെ ക്കുറിച്ച് താങ്കള്‍ ബോധാവാനാണോ എനറിയില്ല.

Subair said...

മറ്റൊന്ന് കൂടി, താങ്കള്‍ പറഞ്ഞു.

താങ്കള്‍ക്കിഷ്ടപ്പെടില്ലെങ്കിലും പറയട്ടെ- സൗദി അറേബ്യ അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയുടെ ദാസ്യവേല ചെയ്യുന്ന രാജ്യമാണ്. ഇസ്രായേല്‍ കഴിഞ്ഞാല്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്കയെ നിര്‍ബന്ധിക്കുന്ന ഏക മധ്യേഷ്യന്‍ രാജ്യമാണത്. അമേരിക്ക ഗള്‍ഫ്‌മേഖലയിലും അഫ്ഗാനിസ്ഥാനിലും നടത്തുന്ന എല്ലാത്തരം അധിനിവേശത്തിനും ചൂട്ടുപിടിച്ചുതും പശ്ചാത്തലമൊരുക്കിയതും ഈ രാജ്യമാണ്. മധ്യേഷ്യയിലെ ഏറ്റവും വലിയ സാമ്ര്യാജ്യത്വപിണിയാളായ അവര്‍ക്ക് പാലസ്തീനിലൊക്കെ എന്തു നടന്നാലും യാതൊരു ആത്മര്‍ത്ഥതയുമില്ലെന്നത് കുപ്രസിദ്ധമാണ്. ഇസ്രേലുമായി വളരെ തന്ത്രപരമായ ബന്ധം പുലര്‍ത്തിയാണ് വര്‍ഷങ്ങളായി അവര്‍ മുന്നോട്ടുപോകുന്നത്. യു.എസ് പൗരനും യു.എസ് സ്ഥാപനങ്ങളും സൗദിഅറേബ്യയില്‍ വളരെ മൂല്യം കൂടിയ വസ്തുക്കള്‍ തന്നെയാണ്. അവരെ പ്രീണിപ്പിച്ച് നിറുത്തുകയെന്നതാകട്ടെ സൗദി രാജകുടുംബത്തിന്റെ ഇഷ്ടവിനോദവും.
=============


നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ വിമര്‍ശനങ്ങള്‍ ഇതിലും ഭംഗിയായി, ഇന്ത്യന് തെന്നെ അവതരിപ്പിക്കാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം. അറബ് രാജ്യങ്ങളില്‍ നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങളെ പിന്തുണക്കുന്ന വ്യക്തിയാകും അദ്ദേഹം എന്നാണ് അദ്ദേഹത്തിന്‍റെ ചില കമ്മന്റുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്‌ (ഇന്ത്യാ - തെറ്റ്‌ എങ്കില്‍ തിരുത്തുക, ഊഹത്തിന് മാപ്പ്). ഏതായാലും നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്‌ വസ്തുതകളാണ് എന്നാണു ഞാന്‍ കരുതുന്നത്.

സൗദിഅറേബ്യ എന്ന രാജ്യത്തെ ഇവിടെയുള്ള മുസ്ലികള്‍ അന്ധമായി പിന്തുണക്കുന്നു എന്നുള്ളത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്. താങ്കള്‍ മതവിമര്‍ശനത്തില്‍ ഊന്നല്‍ കൊടുക്കുകയല്ലേ, കേരളത്തിലെ മുസ്ലിം ചലനങ്ങളും അവരുടെ വീക്ഷണങ്ങളും ഒക്കെ ഒന്ന് നിരീക്ഷിച്ചുകൂടെ, അവരെ ക്കുറിച്ചുള്ള ക്ലീഷകള്‍ മാറ്റി വെച്ച്, അവരെ ക്കുറിച്ച് ഒന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചുകൂടെ ? കുറഞ്ഞ പക്ഷം സത്യസന്തമായി വിമര്‍ശിക്കാന്‍ എങ്കിലും അത് ഉപകാരപ്പെടും.

സൌദിയക്കുറിച്ചുള്ള താങ്കളുടെ മുന്‍ പോസ്റ്റിനോടുള്ള വിയോചിപ്പ്, അവ വസ്തുതാ വിരുദ്ധവും ഊഹാധിഷ്ടിതവും ഊതിപ്പെരിപ്പിച്ചതും ആയ വിവരങ്ങള്‍ അവ ഉല്‍കൊള്ളുന്നു എന്നതാണ്. സൌദി ഗവര്‍മെന്റിന്റെ അമേരികന്‍ വിധേയത്തം നിഷേധിക്കുന്നത് പോലെ തെന്നെ തെറ്റാണ്, സൌദിയില്‍ അമേരിക്കക്കാര്‍ ആരും ശിക്ഷിക്കപ്പെടുന്നില്ല എന്നതും. ഇന്ത്യന്‍ കൊടുത്ത വാര്‍ത്ത വാര്‍ത്തയാകാന്‍ കാരണം അമേരിക്കക്കാരന്‍ ആയത് കൊട്നാണ് എന്നതെല്ലാം താങ്കളുടെ ഊഹം മാത്രമാണ്. വിദേശികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ അവരുടെ രാജ്യത്തെചേര്‍ത്ത് തലക്കെട്ട്‌ കൊടുക്കുക എന്നത് ഇന്ത്യയിലും പതിവുല്ലതാണല്ലോ (നൈജീരിയക്കാരന്‍ അറസ്റ്റില്‍, അമേരിക്കക്കാരന്‍ അറസ്റ്റില്‍ തുടങ്ങിയ വാര്‍ത്തകള്‍ ഉദാഹരണം)

ഇനി സംശയം ഉണ്ടെങ്കില്‍ ആ പത്രത്തില്‍ തെന്നെ വന്ന വാര്‍ത്തകള്‍ ഇതാ.

Pakistani arrested for killing colleague
http://archive.arabnews.com/?page=1&section=0&article=13588&d=18&m=3&y=2002
Indian doctor arrested
http://archive.arabnews.com/?page=1&section=0&article=9595&d=4&m=10&y=2001

ഇത് തര്‍ക്കിക്കാന്‍ മാത്രമുള്ള ഒരു കാര്യമൊന്നുമല്ല. പക്ഷെ തര്‍ക്കിച്ച് ജയിക്കാനുള്ള മൂഡില്‍ താങ്കള്‍ വസ്തുകളെ യുക്തിപരമായി വിശകലനം ചെയ്യാന്‍ കൂട്ടാക്കുന്നില്ല.

(ഇത് ഞാന്‍ തര്‍ക്കിക്കാന്‍ വേണ്ടി പറഞ്ഞതല്ല. ആ സുഹൃത്തിന്‍റെ കമ്മന്റ് കണ്ടപ്പോള്‍ ദുഖം [ചീത്ത വിളി കേട്ടതിലുള്ള ദുഖമല്ല - ഇത്തരം ആളുകളും സമൂഹത്തില്‍ ഉണ്ടല്ലോ എന്ന ദുഃഖം] തോന്നി എഴുതി ഏന് മാത്രം.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ശ്രീറാം,

താങ്കള്‍ ഈ ബ്‌ളോഗില്‍ വന്ന് കമന്റിട്ടത് സന്തോഷകരമാണ്. പക്ഷെ നിലപാട് വ്യക്തമാക്കേണ്ട ഭാഷ ഇതാണോ എന്നു ചിന്തിക്കണം. ഇങ്ങനെയൊക്കെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങിയാല്‍ നാമേവരും ഏര്‍പ്പെടുത്തുന്ന സ്വയം നിയന്ത്രണത്തിന് അര്‍ത്ഥമില്ലാതെയാകും. പൊതു ഇടങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഇതാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. സുബൈര്‍ ചാവാലിയല്ല;സ്വന്തം വിശ്വാസ-വീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ അവലോകനം ചെയ്യാനും പഠിക്കാനും ശ്രമിക്കുന്ന വ്യക്തിയാണദ്ദേഹം. അതിനദ്ദേഹത്തിന് പൂര്‍ണ്ണമായ അവകാശാധികാരങ്ങളുണ്ട്. കൂടാതെ ഈ ബ്‌ളോഗില്‍ എന്റെ അതിഥിയും. സുബൈറിനെതിരായ പാരമര്‍ശം താങ്കള്‍തന്നെ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,

ഈ ബ്‌ളോഗില്‍ താങ്കള്‍ക്കെതിരെ ഇത്തരമൊരു പ്രതികരണമുണ്ടായതില്‍ നിര്‍വ്യാജമായി ഖേദിക്കുന്നു. ശ്രീറാം എന്ന ബ്‌ളോഗര്‍ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു.

ഇന്ത്യന്‍ said...

സുബൈര്‍,

താങ്കള്‍ രേഖപ്പെടുത്തിയ അഭിപ്രായത്തോട് യോജിക്കുന്നു. ഏകാധിപത്യം/രാജാധിപത്യം എന്ന രാഷ്ട്രീയ വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന സാമ്രാജ്യത്വം അതിനെതിരെയുള്ള ഒരു പ്രചാരണവും നടത്താതെ അവിടങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ സാംസ്കാരിക സ്വത്വത്തെ രാക്ഷസവല്‍ക്കരിച്ചു കാണിച്ചു അവരുടെ ഏതൊരു ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റത്തെയും അടിച്ചമര്‍ത്താന്‍ കൂട്ട് നില്‍ക്കുകയാണ്.ഇവിടെ വ്യക്തമായ നിലപാടില്ലാതെ തങ്ങളുടെ ആശയത്തിനു വിരുദ്ധമായി നില്‍ക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ചിലര്‍ക്കെതിരെ സാമ്രാജ്യത്വത്തിന്‍റെ പ്രചാരവേല അതേ തോതില്‍ ആവര്‍ത്തിക്കുകയാണ് മലയാളി യുക്തിവാദികള്‍. ഈ ഒരു പോയിന്‍റിലാണ് യുക്തിവാദികളുടെ സംവാദ രീതിയിലെ ധാര്‍മികത ചോദ്യം ചെയ്യപ്പെടുന്നത്. അത് ഒരേ സമയം ധാര്‍മികതയില്ലായ്മയും, മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിന്‍റെ പ്രചാരവുമാണ്. യുക്തിവാദി ബ്ലോഗുകള്‍ വംശീയവാദികള്‍ക്ക്‌ ഹരം പകരുന്നതും അക്കാരണം കൊണ്ട് തന്നെ. രവിചന്ദ്രന്‍ സാര്‍ സ്വന്തം ബ്ലോഗിന്‍റെ വ്യക്തിത്വം ഇത്തരക്കാരുടെ കയ്യടിക്ക് വേണ്ടി ബലിയര്‍പ്പിക്കില്ലെങ്കില്‍ നല്ലൊരു വായനാനുഭവം നല്‍കാന്‍ രവിചന്ദ്രന്‍ സാറിനും ഹുസൈന്‍ സാഹിബിനും കഴിയും.

Subair said...

ഈ ബ്‌ളോഗില്‍ താങ്കള്‍ക്കെതിരെ ഇത്തരമൊരു പ്രതികരണമുണ്ടായതില്‍ നിര്‍വ്യാജമായി ഖേദിക്കുന്നു. ശ്രീറാം എന്ന ബ്‌ളോഗര്‍ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു.
===========


നന്ദി രവിചന്ദ്രന്‍, താങ്കളുടെ ഈ വാക്കുകളെ മാനിക്കുന്നു, വിലമതിക്കുന്നു.

മിതഭാഷി said...

@രവിചന്ദ്രന്‍

ഡെന്മാര്‍ക്കിനെക്കുറിച്ച് താങ്കള്‍ പഠനങ്ങളുദ്ധരിച്ചു സംസാരിക്കുമ്പോള്‍ അത് ആധികാരികം.സൗദി അറേബ്യയെക്കുറിച്ച് എന്‍.എം.ഹുസൈന്‍ പഠനങ്ങളുദ്ധരിച്ച് സംസാരിക്കുമ്പോള്‍ അത് താങ്കള്‍ക്ക് അസ്വീകാര്യം!!! ഇവിടെ താങ്കളുടെ ശാസ്ത്രീയസമീപനത്തിലെ ചെമ്പു പുറത്താവുന്നു!!!!

ഇപ്പോള്‍ താങ്കള്‍ പറയുന്നു: സൗദി അറേബ്യ അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയുടെ ദാസ്യവേല ചെയ്യുന്ന രാജ്യമാണെന്ന്. മാത്രമല്ല , ഇസ്രയേല്‍ കഴിഞ്ഞാല്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്കയെ നിര്‍ബ്ബന്ധിക്കുന്ന ഏക മധ്യേഷ്യന്‍ രാജ്യമാണതെന്നും.

അല്ല, ചോദിക്കട്ടെ രവിചന്ദ്രാ, ഇറാന്‍ ,അമേരിക്കയെ (അമേരിക്കന്‍ വിദേശനയത്തെ)നേര്‍ക്കു നേരെ എതിര്‍ക്കുന്ന രാഷ്ട്രമാണല്ലോ? അതുകൊണ്ടു താങ്കള്‍ ഇറാനെ അനുകൂലിക്കുമോ? താങ്കളുടെ തന്നെ വിലയിരുത്തലില്‍ സൗദി അറേബ്യക്കില്ലാത്ത ആര്ജ്ജവവും നിലപാടിലെ സ്ഥൈര്യവുമല്ലേ ഇറാന്‍ അമേരിക്കയോടുള്ള സമീപനത്തില്‍ പുലര്‍ത്തുന്നതും നിലനിര്‍ത്തുന്നതും.

ഇക്കാര്യത്തില്‍ താങ്കളുടെ കൃത്യമായ നിലപാട് ഇവിടെ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

മിതഭാഷി said...

രവിചന്ദ്രന്‍

താങ്കളുടെ മറുപടിക്കായി

1. കേരള യുക്തിവാദത്തിന്റെ സംഘടിത രൂപങ്ങളോടു താങ്കളുടെ സമീപനം? സംഘടനാ സംവിധാനത്തോടു ഔദ്യോഗികമായി സഹകരിക്കുന്നുണ്ടോ?

2. ഇസ്ലാമിക/ മുസ്ലിം സമൂഹത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം?

3. ഇസ്്‌ലാമില്‍ താങ്കള്‍ ഇഷ്ടപ്പെടുന്ന കാര്യം/ കാര്യങ്ങള്‍?
4. മുസ്ലിം സമൂഹത്തില്‍ താങ്കളെ ആകര്‍ഷിക്കുന്ന കാര്യം / കാര്യങ്ങള്‍?

മിതഭാഷി said...

'ദിവസം അഞ്ചു നേരം നമസ്‌കരിക്കുകയും പത്തു പ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ഇസ്ലാമികരാജ്യങ്ങള്‍' എന്ന് മുസ്ലിംസമൂഹത്തെ അവഹേളിച്ചതിലൂടെ രവിചന്ദ്രനിലെ സവര്‍ണ്ണവര്‍ഗ്ഗീയവാദിയുടെ മുസ്ലിം വിരുദ്ധമനസ്സ് മറ നീക്കി പുറത്തുവന്നിരിക്കുന്നു!
രവിചന്ദ്രാ, കേരളത്തിലെ സംഘടിതവും അല്ലാത്തതുമായ യുക്തിവാദ നിരീശ്വരവാദപ്രഹസനങ്ങള്‍ മുസ്ലിംവിരുദ്ധസവര്‍ണ്ണകുടിലതയുടെ തുപ്പല്‍കോളാമ്പികളായി തരംതാഴ്ന്നതിന്റെ ഏറ്റവും പുതിയ സാക്ഷ്യമാണ് രവിചന്ദ്രന്റെ തികച്ചും ബോധപൂര്‍വ്വമായുള്ള മേല്‍ പരാമര്‍ശം. ബാലിശവുംആക്ഷേപകരവുമായ പ്രസ്്തുത പരാമര്‍ശം രവിചന്ദ്രന്‍ പിന്‍വലിക്കണം!!! പിന്‍വലിക്കണം!!!

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Chethukaran Vasu said...

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയ നിലക്ക് ഡെന്‍മാര്‍ക്കും സൌദിയും തമ്മില്‍ ഒരു ഫുട്ബാള്‍ മത്സരം നടത്തി സംഗതി തീര്‍പ്പക്കിയാല്‍ എന്താ ..! :-)

ഒന്നുകില്‍ അങ്ങനെ ചെയ്യാം ..അല്ലെങ്കില്‍

ഒരു പത്തു ഫ്രീ വിസ വീതം ഈ രണ്ടു രാജ്യങ്ങളിക്ക് കൊടുക്കാം , ഒരു പത്തു പേരെയും ക്ഷണിക്കാം .യാവര്‍ക്ക് ഇന്തയില്‍ ഇപ്പോള്‍ നല്ല ജോലിയും വരുമാനവും ഉണ്ട് എന്ന് വക്കുക .ഈ വിസ ആജീവനന്തവും പോയാല്‍ തിരിച്ചു വരുന്നത് 60 വയസ്സിനു ശേഷമാവണം എന്നാ നിര്‍ബന്ധം ഉള്ളതും അആനെന്നു കരുതുക . ഇവരില്‍ എല്ലാ വിധ മത വിഭാഗങ്ങളും മതമില്ലതവരും മറ്റെല്ലാവരും ഉണ്ടെന്നിരിക്കട്ടെ ( ശരി ഹുസയിനും രവിശങ്കറും അടക്കം ) . ഇനി താഴെപറയുന്നവായില്‍ ഇതാണ് ശരി ആകാന്‍ സാധ്യത ഉള്ളത് ..

1 . ഏറിയ പേരും സൌദിക്ക് വണ്ടി പിടിക്കുന്നു
2 . ഏറിയ പേരും ടെന്മാര്‍ക്കിനു വണ്ടി പിടിക്കുന്നു
3 ഏറിയ പേരും ഇന്തയില്‍ കഴിയുന്നു , ബാക്കിയുള്ളവര്‍ ടെന്മാര്‍ക്കിലേക്ക്
4 .ഏറിയ പേര്‍ ഇന്ത്യയില്‍ കഴിയുന്നു , ബാക്കിയുള്ളവര്‍ സൌദിയിലേക്ക്

ഇതൊരു തോട്ട് എക്സ്പിരിമെന്റ് ആണ് !

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മിതഭാഷി,

1. അങ്ങനെയല്ല സുഹൃത്തേ. ശ്രീ.ഹുസൈനാണ് സുക്കര്‍മാന്റെയും റോബര്‍ട്ട് വിന്‍സ്‌ളോയുടേയും പഠനങ്ങള്‍ താരത്മ്യം ചെയ്ത് ഒന്ന് മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അങ്ങനെ താരതമ്യം ചെയ്താല്‍ ചെമ്പും കനകവും വേര്‍തിരിക്കേണ്ടി വരും. അതുകൊണ്ട് വേര്‍തിരിച്ചു. No regrets.

2. ഇറാനെ രാജ്യമെന്ന നിലയില്‍ ഇഷ്ടമാണ്. ഇന്ത്യയുടെ നല്ല സുഹൃത്താണവര്‍. പക്ഷെ ആ രാജ്യം അന്താരാഷ്ട്രതലത്തില്‍ സ്വീകരിക്കുന്ന നയങ്ങളോടോ അവിടുത്തെ ഭരണകൂടത്തിന് സ്വജനങ്ങളോടുള്ള നിലപാടുകളോടോ ആഭിമുഖ്യമില്ല. മാത്രമല്ല, ഒരു മതരാഷ്ട്രമെന്ന നിലയില്‍ അവിടുത്തെ ഭരണകൂടവുമായി യോജിക്കാനാവില്ല.എന്നാലതൊന്നും ഇറാനെ ആക്രമിക്കാനുള്ള ലൈസന്‍സ് അമേരിക്കയ്ക്ക് നല്‍കുന്നില്ല.

3. ഇല്ല, ഔദ്യോഗികമായി സഹകരിക്കുന്നില്ല. അവര്‍ നിസ്വാര്‍ത്ഥരും ആദര്‍ശശാലികളുമായ ഒരുകൂട്ടം മനുഷ്യരാണെന്നാണ് തോന്നിയിട്ടുണ്ട്. മുന്‍നിര നേതാക്കളെയൊക്കെ അറിയാം; നല്ല സ്‌നേഹബന്ധവുമുണ്ട്. ശാസ്ത്ര-യുക്തിവാദ സംഘടനകളെ പരമാവധി സഹായിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പരിഷത്തു, മാനവവേദി, സയന്‍സ് ട്രസ്റ്റ് തുടങ്ങി ഒരുപിടി ശാസ്ത്ര-മതേതര സംഘടകളേയും പിന്തുണയ്ക്കുന്നു. യുക്തിവാദികളുടെ സംഘടനാസംവിധാനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാനളല്ല.

4. ഇസ്‌ളാം: ഒട്ടുമിക്ക മതങ്ങളേയും പോലും അന്ധവിശ്വാസജടിലമായ-മനുഷ്യവിരുദ്ധമായ-സ്ത്രീ വിരുദ്ധമായ-പുരോഗമനവിരുദ്ധമായ ഒരു സെമറ്റിക് മതം. മുസ്‌ളീങ്ങള്‍: അന്ധവിശ്വാസത്വരയും അസഹിഷ്ണുതയും ഒന്നു രണ്ടു ടീസ്പൂണ്‍ കൂടുതലുണ്ടെങ്കിലും പൊതുവെ മിടുക്കരും സ്‌നേഹമുള്ളവരുമായ മനുഷ്യര്‍.

5. ഇഷ്ടപ്പെട്ട കാര്യങ്ങള്‍: കുറവാണ്. പൊതുവെ മതവിരുദ്ധമായ ഒരു ജീവിതവിക്ഷണമാണ് എനിക്കുള്ളത്. ഇസ്‌ളാമിലെ വിശ്വാസിയായാലും അവിശ്വാസിയായാലും വളരെ spirited ആയിട്ടാണ് കണ്ടുവരുന്നത്. മതവിശ്വാസിയാണെങ്കിലും നാസ്തികനെങ്കിലും വെള്ളം ചേര്‍ക്കല്‍(dilution)കുറവാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലും വിദ്യാര്‍ത്ഥികളിലും ഒരുപങ്ക് ആ സമുദായത്തിലെ അംഗങ്ങളാണ്.

6. അഞ്ചുനേരം നിസ്‌ക്കരിക്കുകയും പത്തുപ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ചില മുസ്‌ളീംരാജ്യങ്ങള്‍: അത് സാമാന്യേന ശരിയാണ്, വസ്തുനിഷ്ഠവും. നിര്‍ഭാഗ്യകരമായ ഒരവസ്ഥയിലാണ് ആ പ്രസ്താവം പിറവിയെടുക്കുന്നത്. ആ അവസ്ഥ മാറണം മിസ്റ്റര്‍ മിതഭാഷി. ചില ഇസ്‌ളാമികരാജ്യങ്ങളിലെ സഹോദരങ്ങള്‍ തീര്‍ച്ചയായും കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ അര്‍ഹിക്കുന്നു. ജീവിതം സമാനതകളില്ലാത്ത ഒരത്ഭുതമാണ്. അത് വെറുതെ പൊട്ടിച്ചുകളയാനുള്ള കളിപ്പാട്ടമല്ല. നിഷ്‌ക്കളങ്കരായ ഒരു വലിയ ജനത മതത്തിന്റെ ഇരകളായിത്തീരുന്നതാണ് അവയില്‍ പലയിടങ്ങളിലും കാണുന്നത്. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണ്.It is basically a political statement.അതങ്ങനെയല്ലെന്ന് വസ്തുനിഷ്ഠമായി തെളിയിച്ചാല്‍ തീര്‍ച്ചയായും പിന്‍വലിക്കാം.
പ്രതികരിച്ചതിന് നന്ദി.

സി.കെ.ബാബു said...

ശ്രീ രവിചന്ദ്രന്‍,
വേദങ്ങള്‍, ഉപനിഷത്തുക്കള്‍, രാമായണം, ഭാരതം, ഭാഗവതം, ബൈബിള്‍, ഖുര്‍ആന്‍, ഹാരപ്പ, മോഹന്‍ജദാരോ, ഝാന്‍സി റാണി, വീരപാണ്ഡ്യകട്ടബൊമ്മന്‍, അമ്മച്ചിപ്ലാവ്, ഇന്‍ഡ്യന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നിവയെപ്പറ്റി പത്തോ പതിനഞ്ചോ വാക്യങ്ങളില്‍ കവിയാതെ ഒന്ന്‍ വിശദീകരിക്കാമോ? ഇവിടത്തെ ചര്‍ച്ചക്ക് തടസ്സം വരണ്ട. അത് കഴിഞ്ഞു സമയം പോലെ മതി. :)

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കാളിദാസന്‍, ചെത്തുകാരന്‍ വാസു,

സൗദിയുടെ അയല്‍രാജ്യമായ യു.എ,ഇ യുടെ എമറൈറ്റ്‌സ് എയര്‍ലൈന്‍സ് ഈ വര്‍ഷം മുതല്‍ ഡാനിഷ് തലസ്ഥാനമായ കോപ്പന്‍ ഹേഗനിലേക്ക് ഫ്‌ളൈറ്റ് ആരംഭിച്ചിരിക്കുകയാണ്. കോപ്പന്‍ഹേഗന്‍ ട്രിപ്പിന് അവരുപയോഗിച്ചിരിക്കുന്ന പരസ്യവാചകം കണ്ടാല്‍ ഇവിടെ ചില സൃഹൃത്തുക്കള്‍ക്ക് അരിശം വരും.‘Journey to the Happiest City in this world’ അപ്പോള്‍ ഡീയര്‍ വാസു, താങ്കള്‍ക്ക് ഒരു പുതിയ ചിന്താപരീക്ഷണത്തിനുള്ള സ്‌ക്കോപ്പ് അതിലുണ്ട്. എന്തായിരിക്കും കോപ്പന്‍ഹേഗനില്‍ നിന്നും റിയാദിലേക്കുള്ള ഫ്‌ളൈറ്റിന് നല്‍കാവുന്ന ഏറ്റവും ഉചിതമായ പരസ്യവാചകം. No options, no clues.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Sajnabur said...

വിദേശത്ത് ജോലി ചെയ്യുന്ന അനേകം സുഹുര്തുക്കള്‍ എനിക്കുണ്ട്. ഇവരില്‍ കൂടുതലും സൗദിയില്‍ ജോലിചെയ്യുന്നവരാണ്, സംബന്നരുമാണ്. മറ്റുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരില്‍ നിന്ന് വത്യസ്തമായി സൌദിയില്‍ ഉള്ളവരില്‍ കാണുന്നത് ഭൂരിഭാഗവും മനസ്സുകൊണ്ട് സൌദിയെ വെറുക്കുന്നു എന്നുള്ളതാണ്. പ്രവാചകന്റെ നാടായതുകൊണ്ട് വളരെ ചെറിയൊരു വിഭാഗം എല്ലാം മറച്ചുവച്ചു സൌദിയെ അനുകൂലിക്കുന്നു. നേരെമറിച്ചു മറ്റുള്ള വിദേശ രാജ്യത്ത് നിന്നും വരുന്നവര്‍ ഭൂരിഭാകവും ആ നാട്ടിലെ പൌരണ്മാരുടെ സഹകരണത്തെ പുകഴ്ത്തുന്നു. അവധി കഴിഞ്ഞു തിരികെ പോകുമ്പോഴും സണ്ടോഷവന്മാരായിരിക്കുന്നു.

സൌദിയെ കുറിച്ചുള്ള പൊതു അഭിപ്രായം കേള്ക്കുന്നതിങ്ങനെ:
സൌദിയില്‍ ചെന്ന് വിമാനം ഇറങ്ങിയാല്‍ ആദ്യംതന്നെ കാണുന്ന പോലീസ്, ഇമിഗ്രേഷന്‍ ഓഫീസര്‍, എന്നിങ്ങനെയുള്ളവരുടെ മൃഗീയ പെരുമാറ്റത്തില്‍ തുടങ്ങി തിരിച്ച് നാട്ടില്‍ വരുന്നത് വരെ പല ഇടങ്ങളില്‍ നിന്നായി ഹരാസിംഗ് അനുഭവിക്കേണ്ടി വരുന്നു. ഇന്ത്യ, ബഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യക്കാര്ക്ക് ഇത് കൂടുതല്‍ അനുഭവിക്കേണ്ടിവരും. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യക്കാരെ സൗദികള്ക്ക് പേടിയാണ് എന്നും കേള്ക്കുകന്നു. അമേരിക്കന്‍ കോളനിക്കാരായത് കൊണ്ട് ഫിളിപ്പിനോസ് കൂടുതല്‍ സുരക്ഷിതര്‍. കൂടാതെ മറ്റുള്ളവരുടെ മുഖത്തേക്ക് കാര്ക്കിച്ചു തുപ്പുന്നത് സൌടികളുടെ പെരുമാറ്റചട്ടത്തില്‍ പ്രത്യേകം എടുത്തു പറയേണ്ട ഒന്നുമാനെന്നാണ്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷാജി,

You said ti! എനിക്ക് സൗദിയില്‍ ജോലി ചെയ്യുന്ന പലരേയും പരിചയമുണ്ട്. അവിടെ ജോലിനോക്കുന്ന ചില മുന്‍വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും അവിടെനിന്ന് വിളിക്കാറുമുണ്ട്. അവരില്‍ ഭൂരിപക്ഷവും വിശ്വാസികളായ മുസ്‌ളീം സഹോദരന്‍മാരാണ്. പിന്നെ അത്യാവശ്യം വായിച്ചുള്ള അറിവുമുണ്ട്. സത്യംപറഞ്ഞാല്‍ സൗദിയെക്കുറിച്ച് പ്രസന്നതയോടെ സംസാരിക്കുന്ന ഒരാളെപ്പോളും ഞാന്‍ കണ്ടിട്ടില്ല.'ഗതികേടു'കൊണ്ട് അവിടെ തുടരുന്നുവെന്നാണ് ഭൂരിപക്ഷവും ചോദിക്കാതെ പോലും ഇങ്ങോട്ടു പറഞ്ഞിട്ടുള്ളത്. അവരില്‍ പലരും പറഞ്ഞ ചില കഥകള്‍ ഇവിടെ സൂചിപ്പിക്കുകയാണെങ്കില്‍ (പലതും സദാചാര കഌസ്സിക്കുകളാണ്) നാം സൈദിയെ 'രാക്ഷസ'വല്‍ക്കരിക്കുകയാണെന്ന വാദവുമായി സൗദി ഫാന്‍സ് മുന്നോട്ടുവരും. മതാന്ധത കൊണ്ടു ന്യായീകരിക്കുന്നുവെങ്കിലും പറയേണ്ടതെല്ലാം പറഞ്ഞിട്ടില്ലെന്ന് ഉള്ളില്‍ അവര്‍ക്കുമറിയാം. ജീവിക്കാന്‍ മനുഷ്യന് ആഹാരവും സമ്പത്തും മാത്രം പോരല്ലോ. ആണായാലും പെണ്ണായാലും, ജീവിതം വളര്‍ന്ന് പരിലസിക്കാന്‍ അര്‍ഹമായ സ്വാതന്ത്ര്യങ്ങളും ആവശ്യമില്ലേ? Freedom is the very oxygen of human civilization.They also know it.

ഇന്ത്യന്‍ said...

രവിചന്ദ്രന്‍ സാര്‍ പറയുന്നു : ജീവിതം വളര്‍ന്ന് പരിലസിക്കാന്‍ അര്‍ഹമായ സ്വാതന്ത്ര്യങ്ങളും ആവശ്യമില്ലേ?

ഉത്തരം രവിചന്ദ്രന്‍ സാര്‍ തന്നെ പറയട്ടെ: താങ്കള്‍ക്കിഷ്ടപ്പെടില്ലെങ്കിലും പറയട്ടെ- സൗദി അറേബ്യ അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയുടെ ദാസ്യവേല ചെയ്യുന്ന രാജ്യമാണ്

സ്വാതന്ത്ര്യത്തിന്‍റെ ഉടമകളായ പാശ്ചാത്യ ഭരണകൂടങ്ങള്‍ തന്നെയാണ് മുസ്ലിം രാഷ്ട്രങ്ങളിലെ ജനകീയമുന്നേറ്റങ്ങളെ മുഴുവന്‍ അടിച്ചമര്‍ത്തുന്ന ജന വിരുദ്ധ ഭരണകൂടങ്ങള്‍ക്ക് പിന്തുണയും ശക്തിയും.

ഇന്ത്യന്‍ said...

മുസ്ലിം രാഷ്ട്രങ്ങളിലെ ജനകീയ സമരങ്ങള്‍ക്ക്‌ പ്രചോദനം ഇസ്ലാമും അതിനു എതിരെ നില്‍ക്കുന്നത്‌ സ്വതന്ത്ര ചിന്തയുടെ അപ്പൊസ്തലന്മാരും.

ഇന്ത്യന്‍ said...

രവിചന്ദ്രന്‍ സാര്‍ പറയുന്നു: അവരില്‍ പലരും പറഞ്ഞ ചില കഥകള്‍ ഇവിടെ സൂചിപ്പിക്കുകയാണെങ്കില്‍ (പലതും സദാചാര കഌസ്സിക്കുകളാണ്) നാം സൈദിയെ 'രാക്ഷസ'വല്‍ക്കരിക്കുകയാണെന്ന വാദവുമായി സൗദി ഫാന്‍സ് മുന്നോട്ടുവരും.


>>>
സാര്‍, സദാചാരപ്രശനം ഒരു സാമൂഹിക വിപത്തായി ഇന്നും സൗദിയില്‍ മാരിയിട്ടില്ല. തന്തയില്ലാത്ത കുട്ടികളെ കൊണ്ട് നിറയുന്ന, സഹപ്രവര്‍ത്തകരെ ബലാത്സംഗം ചെയ്തു സുഖിക്കുന്നവരും നിറഞ്ഞ പാശ്ചാത്യ രാജ്യങ്ങളും പെണ്‍വാണിഭത്തിന്‍റെ സ്വന്തം നാടായ കേരളവും (അതും സ്വന്തം മക്കളെ പോലും) എത്രത്തോളം സദാചാരനിഷ്ടമോ അതിനേക്കാള്‍ മുന്നിലാണ് സൌദി അക്കാര്യത്തില്‍ എന്ന് പറയാതിരിക്കാന്‍ ഒരു കാരണവുമില്ല. ഹുസൈന്‍ സാഹിബ് താങ്കളുടെ നേരത്തെയുള്ള അവകാശവാദങ്ങളുടെ കാറ്റ് അഴിച്ചുവിട്ട സ്ഥിതിക്ക്
ഇതിലൊക്കെ ഡെന്മാര്‍ക്കും സ്വീഡനും എത്രത്തോളം എന്ന് കണ്ടറിഞ്ഞു വേണം.

ഇന്ത്യന്‍ said...

ശ്രീ sajnabur:

താങ്കള്‍ ഒരു പാടു കേട്ടറിവുകള്‍ പറഞ്ഞു. ഞാന്‍ എന്‍റെ കണ്ടറിവുകള്‍ പറയുന്നു.നല്ലതൊന്നും കേള്‍ക്കാത്ത താങ്കളും നല്ലതും തീയ്യതും കാണുന്ന ഞാനും. അത്രയെ എനിക്ക് ഇതേക്കുറിച്ച് തോന്നുന്നുള്ളൂ.

സൗദിയില്‍ രണ്ടു വിഭാഗം ജനങ്ങള്‍ ഉണ്ട്. ഇസ്ലാമികമായ സംസ്കാരവും ശീലങ്ങളും മുറുകെപിടിക്കുന്ന വലിയ വിഭാഗവും, നല്ല സംസ്കാരം ഇല്ലാത്തവരും. ഹരാസിംഗ് മാത്രമല്ല, സ്നേഹമയമായ പെരുമാറ്റം അനുഭവിച്ചു ജീവിതം കരുപ്പിടിപ്പിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളെ താങ്കള്‍ക്ക് ഇവിടെ കാണാം. ലക്ഷക്കണക്കിന് പ്രവാസികള്‍ ഒരു രേഖയും ഇല്ലാതെ സൗദിയുടെ പേരില്‍ ബിസിനസ്സ് നടത്തി പണം സമ്പാദിക്കുന്നു ഇവിടെ. വിശ്വാസത്തിന്റെ പേരില്‍ മാത്രം നടക്കുന്ന ഇത്തരം ബിസിനസ്സുകള്‍ ഇവിടെ ഒരു നിയമപരിരക്ഷയും അവകാശപ്പെടാന്‍ ആവാത്തതാണ്. നമ്മുടെ നാട്ടില്‍ അത്തരം ഒരു രീതി ആലോചിക്കാന്‍ പോലും നമുക്ക്‌ കഴിയില്ല. അത്രയും സഹായം ചെയ്യുന്ന മനുഷ്യരാണ് സൗദികള്‍. തീര്‍ച്ചയായും സൌദി രാക്ഷസവല്‍ക്കരണത്തിന്റെയും മഹത്വവല്‍ക്കരണത്തിന്റെയും ഇടയിലാണ്. രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും മറ്റും കുറിച്ച് സ്വതന്ത്ര പാശ്ചാത്യന്‍ ഇരട്ടത്താപ്പ്‌ ചര്‍ച്ച ചെയ്തിട്ട് പോരെ സൗദിയിലേക്ക്‌ വരാന്.

ഇന്ത്യന്‍ said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇന്ത്യന്‍,

ഇസ്‌ളാമും സാമ്ര്യാജ്യത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താങ്കള്‍ക്കുള്ള വീക്ഷണമല്ല എനിക്കുള്ളത്. അത് ഒരു കമന്റ് കോളത്തില്‍ ഒതുക്കാനാവില്ല. ഇസ് ളാം അവിടങ്ങളില്‍ വിമോചനപ്രസ്ഥാനമായും സാമ്രാജ്യത്വം കോളോണിയല്‍ തമ്പുരാനായും പ്രവര്‍ത്തിക്കുന്നുവെന്ന സങ്കല്‍പ്പം അതികാല്‍പ്പനികവും യാഥാര്‍ത്ഥ്യവരുദ്ധമാണ്. ഇസ് ളാമികരാജ്യങ്ങള്‍ അടിസ്ഥാനപരമായി മതദാസ്യത്തിന്റെ ദൂഷ്യഫലങ്ങളാണ് ആനുഭവിക്കുന്നത്. മതമാണ് അവരുടെ കൈകളിലെ ആദ്യത്തെ ചങ്ങല. വിദേശരാജ്യങ്ങള്‍ക്ക് അവിടങ്ങളില്‍ സ്വാധീനം ചെലുത്താനാവുന്നെങ്കില്‍ അതിന്റെ പ്രധാന കാരണം ആ രാജ്യങ്ങള്‍ തന്നെയാണ്. അവരുടെ സാമൂഹിക-സാംസ്‌ക്കാരിക പരിസരങ്ങള്‍ അതിനുള്ള നിലമൊരുക്കുന്നു. അമിതമായ മതപരത തന്നെയാണ് അതിലൊന്ന്. അമേരിക്ക ഏറെക്കുറെ ലോകത്ത് എല്ലാവര്‍ക്കും ഒരുപോലെയാണ്. അവര്‍ക്കവരുടെ കാര്യമാണ് മുഖ്യം. ഇന്ത്യയ്ക്കുമതുതന്നെ. വെള്ളമുണ്ടെങ്കിലേ പൂട്ടാനാവൂ-ആ വെള്ളവും ചെളിയും ചേറുമൊക്കെ ചില ഇസഌമിക രാജ്യങ്ങളിലെ സാമൂഹികവ്യവസ്ഥങ്ങള്‍ വിദേശശക്തികള്‍ക്ക സമ്മാനിക്കുന്നുണ്ട്.

ആഭ്യന്തരസ്വാതന്ത്ര്യം അനുഭവിക്കുന്ന ജനതകള്‍ വിദേശഅധിനിവേശങ്ങള്‍ ഏറെനാള്‍ പൊറുപ്പിക്കില്ല. മുസ്‌ളീം രാജ്യങ്ങളില്‍ മതമാണ് അവരുടെ ആദ്യത്തെ യജമാനന്‍. മതം പോലൊരു ഭീകരയന്ത്രസംവിധാനവുമായി ഏറ്റുമുട്ടാനാവാതെ തളര്‍ന്നുകിടിക്കുന്ന ഒരു ജനത വിദേശശക്തികളെ മറ്റൊരു യജമാനനായേ വിലയിരുത്തും. അമേരിക്ക നില്‍ക്കണമോ പോകണമോ എന്ന കാര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കിടയില്‍ ഒരു റഫറണ്ടം നടത്തി നോക്കട്ടെ. അപ്പോഴറിയാം ചെമ്പും പിച്ചളയുമൊക്കെ. പിന്നെ ജനകീയ സമരങ്ങളുടെ കാര്യം. മതനേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പരിഷ്‌ക്കരണവാദങ്ങള്‍ നിര്‍ദ്ദയം അടിച്ചമര്‍ത്തുന്നതാണ് ഇറാനില്‍ കാണുന്നത്. ലിബിയയില്‍ അമേരിക്കയും നാറ്റോയും ജനത്തെ സഹായിക്കുന്നു! എത്ര വലിയ വിരോധാഭാസം. സിറിയയിലെന്താണ് സംഭവിക്കുന്നത്. മി. ഇന്ത്യന്‍, ഇതൊന്നും ജനാധിപത്യത്തിന് വേണ്ടിയുള്ള സമരങ്ങളായി തെറ്റിദ്ധിരിക്കരുത്. അടുത്ത ഏകാധിപതികളെ അരിയിട്ട് വാഴിക്കുന്നതിനുള്ള മുന്നൊരുക്കളാണവ. എന്തെന്നാല്‍ ജനാധിപത്യം 100% ഇസഌമിക വിരുദ്ധമാണ്. ജനാധിപത്യവും ഇസഌമും താത്വികമായോ സൈദ്ധാന്തികമായോ ഒരുമിച്ച് പോകില്ല. അല്ലെങ്കില്‍ രണ്ടും കുറേശ്ശെ നേര്‍പ്പിക്കണം. ഒരു തുര്‍ക്കി മോഡല്‍ വലിയ ആശ്വാസമായിരിക്കും-തദ്ദേശിയര്‍ക്കും ലോകത്തിനാകമാനവും.

rejeesh palavila said...

രവിചന്ദ്രന്‍ സാര്‍ ..മതനിഷേധത്തിന്റെ(യുക്തിവാദം)നിലപാടുകളെ മുസ്ലിംവിരുദ്ധഅക്രമമായി ചിത്രീകരിക്കുന്നതിലും പരാതിപെടുന്നതിലും അസാധാരണമായ ഉത്സാഹമാണ് യാഥാസ്ഥിതികമുസ്ലിം സമൂഹം കാണിക്കുന്നത്.അതിന്റെ സുപ്രധാനമായ കാരണമായി എനിക്ക് തോന്നിയിട്ടുള്ളത് മതത്തോടുള്ള അന്ധമായ നിലപാടാണ്.അവരുടെ ഭൗതികവും(രാഷ്ട്രീയം ഉള്‍പടെ) ആത്മീയവുമായ എല്ലാ വ്യെവഹാരങ്ങളിലും മതത്തിന്റെ ഈ കടന്നുകയറ്റം കാണാം.അത് ഒരു തരത്തില്‍ ഇസ്ലാം എന്ന മതത്തിന്റെ സെമിറ്റിക് ചിന്തകളുടെ ഉപോല്‍പ്പന്നമാണ്.യഹൂദ-ക്രൈസ്തവ മതങ്ങളിലും ഇത്തരം ചിന്തയുടെ പ്രസരിപ്പ് കാണാന്‍ കഴിയും.പൊതുവേ ഇന്ത്യയ്ക്ക് പുറത്തുണ്ടായ മതങ്ങളിലാണ് സെമിറ്റിക് അംശം കൂടുതലുള്ളത്.അത് അനിഷേദ്യമായ ഒരു യാഥാര്‍ത്ഥ്യമാണ്.തള്ളേണ്ടത് തള്ളുവാനും കൊള്ളേണ്ടത് കൊള്ളുവാനുമുള്ള വിവേകം കാണിക്കാത്ത വിശ്വാസം ലോക സമാധാനത്തിനു പലരീതിയില്‍ ഭീഷണിയാകും.

ഇന്ത്യന്‍ said...
This comment has been removed by the author.
ഇന്ത്യന്‍ said...

<<<അമേരിക്കന്‍ കോളനിക്കാരായത് കൊണ്ട് ഫിളിപ്പിനോസ് കൂടുതല്‍ സുരക്ഷിതര്‍<<<<


ഇന്ത്യന്‍ എംബസിയും ഫിലിപ്പിനോ എംബസിയും തമ്മിലുള്ള വ്യത്യാസം അറിയാന്‍ സൗദിയിലുള്ള പ്രവാസികളോട് ഒന്ന് ചോദിച്ചു നോക്കൂ. എല്ലാറ്റിനും സൗദിയെ കുറ്റം പറയും മുന്‍പ്‌, ഇപ്പോഴത്തെ ഇന്ത്യന്‍ അംബാസിഡര്‍ മലയാളികള്‍ അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഭ്രഷ്ട് ഏര്‍പ്പെടുത്തി സേവന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതിന് എതിരെ മലയാളി സംഘടനകള്‍ പ്രതിഷേധത്തിലാണ് എന്നത് കൂടി അറിഞ്ഞു വെക്കുക. ഫിലിപ്പിനോ എംബസി അവരുടെ നാട്ടുകാരുടെ കാര്യത്തില്‍ ഇടപെടുന്നത് കൊണ്ട് അവര്‍ക്ക്‌ മെച്ചപ്പെട്ട സേവനം ലഭ്യമാണ്. അത്രയെ ഉള്ളൂ.

എന്തിനും ഏതിനും കാരണം ചില പ്രത്യേക ആശയമാണ് എന്ന് മനസ്സിലാക്കുന്നത് ഒരു രോഗമാണ്. കേട്ട് കേള്വികളെ മാത്രം ആധാരമാക്കുന്ന വാദമാണോ യുക്തിവാദം? അതില്‍ ഒരല്പം "പൊതുബോധ"വും (ആര് സൃഷ്ടിക്കുന്ന പൊതുബോധം എന്ന ചോദ്യം ഇവിടെ ഒഴിവാക്കാം) ഇത്തിരി വംശീയതയും വിദ്വേഷവും കലര്‍ത്തിയാല്‍ കേരള യുക്തിവാദമായോ?

Sajnabur said...

പ്രിയപ്പെട്ട ഇന്ത്യന്‍,

“താങ്കള്ക്കി്ഷ്ടപ്പെടില്ലെങ്കിലും പറയട്ടെ- സൗദി അറേബ്യ അക്ഷരാര്ത്ഥനത്തില്‍ അമേരിക്കയുടെ ദാസ്യവേല ചെയ്യുന്ന രാജ്യമാണ്
സ്വാതന്ത്ര്യത്തിന്റെക ഉടമകളായ പാശ്ചാത്യ ഭരണകൂടങ്ങള്‍ തന്നെയാണ് മുസ്ലിം രാഷ്ട്രങ്ങളിലെ ജനകീയമുന്നേറ്റങ്ങളെ മുഴുവന്‍ അടിച്ചമര്ത്തുന്ന ജന വിരുദ്ധ ഭരണകൂടങ്ങള്ക്ക് പിന്തുണയും ശക്തിയും.”

താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു പക്ഷെ, താങ്കള്‍ പറയുന്നതു അറേബ്യയില്‍ ഓയില്‍ കണ്ടതിയതിന്നു ശേഷം ഉള്ള കഥകളാണ്.
.........................................
“ആണായാലും പെണ്ണായാലും, ജീവിതം വളര്ന്ന്ച പരിലസിക്കാന്‍ അര്ഹനമായ സ്വാതന്ത്ര്യങ്ങളും ആവശ്യമില്ലേ? Freedom is the very oxygen of human civilization. They also know it.”

ഈ വരികള്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്ന് എനിക്ക് തോന്നുന്നു.
............................................................
ജനകീയ സമരങ്ങള്ക്ക്. ഒരു പ്രത്യേക മതത്തിന്റെ പേര് ആവിശ്യമുണ്ട് എന്ന് തോനുന്നില്ല.
............................................................
കഥകള്‍ കണ്ടും അനുഭവിച്ചും അറിഞ്ഞവന്‍ തന്നെയാണ് ഞാന്‍. OMAN, KUWAIT, UAE, SAUDI എന്നിവിടെങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

എന്റെ അനുഭവം കാഴ്ചപ്പാട് തെറ്റാണെങ്കില്‍ ക്ഷമിക്കുക.

rejeesh palavila said...

ശ്രീറാം ഉള്‍പ്പടെ ഉള്ളവരോട് ,
ആശയങ്ങള്‍ പങ്കുവയ്ക്കാനും സംവദിക്കുവാനും എല്ലാവര്ക്കും അനുവാദമുണ്ട്.നിലപാടുകളും കാഴ്ചപ്പാടുകളും പലര്‍ക്കും പല രീതിയില്‍ കാണും.ഇതു ഒരു യുദ്ധഭൂമിയോന്നുമല്ല,പരസ്പര സ്നേഹവും ബഹുമാനവും സഭ്യമായ ഭാഷയും സംയോജിക്കുന്ന സംസ്കാരവും വെക്തിത്വവും നിലനിര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുത്.മനുഷ്യനില്‍ ആത്യന്തികമായി നന്മയുണ്ട്.അതിനെ ഉണര്തുവാനകട്ടെ നമ്മുടെ ഓരോ വാക്കും.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇന്ത്യന്‍,

കണ്ടറിയുന്നു കണ്ടറിയുന്നു എന്ന് താങ്കള്‍ കുറേനേരമായി പറയുന്നു. സമ്മതിച്ചു നേരിട്ടറിയുന്നതിന് അതിന്റേതായ മൂല്യമുണ്ട്. പോയി താമസിച്ച് മാത്രമേ കാര്യങ്ങള്‍ വിലയിരുത്താനാവൂ എന്ന അവസ്ഥയല്ല ആധുനിക ലോകത്തുള്ളത്. സൗദിയില്‍ ജീവിക്കുന്ന നല്ലൊരു ശതമാനത്തിനും സൗദിയെക്കുറിച്ച് യാതൊന്നുമറിയില്ലെന്നതാണ് സത്യം. താങ്കള്‍ അവിടെ താമസിക്കുന്നുണ്ടാവാം, പത്രങ്ങളൊക്കെ വായിക്കുന്നുണ്ടാവാം, ജോലിക്ക് പോകുന്നുണ്ടാവാം-അതൊക്കെ ഞാന്‍ സമ്മതിച്ചു. അതിന്റേതായ വിലയിടാനും തയ്യാറാണ്. എന്നുകരുതി താങ്കള്‍ക്ക് മാത്രമാണ് സൗദിയെക്കുറിച്ച് ആധികാരികമായി പറയാനാവുന്നതെന്ന വാദം ശരിയല്ല. അങ്ങനെയെങ്കില്‍ സൗദിയില്‍ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ പറയുമ്പോള്‍ താങ്കള്‍ തളളിക്കളയുന്നതെന്തിന്? അവരും കണ്ടറിഞ്ഞതല്ലേ? അവര്‍ക്ക് കണ്ണില്ലേ? സൗദിയെക്കുറിച്ച് ശരിക്കുമറിയണമെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നതുപോലെ തന്നെ പഠിക്കേണ്ടിവരും, അന്വേഷിക്കേണ്ടിവരും, ആരായേണ്ടിവരും. അല്ലാതെ ഒന്നുരണ്ടു പട്ടണങ്ങളില്‍ പോയി ജോലിചെയ്തതു കൊണ്ടോ ഷോപ്പിംഗ് നടത്തിയതുകൊണ്ടോ മാത്രമായില്ല. സൗദിയില്‍ ദാരിദ്ര്യമുണ്ട്, പിന്നാക്ക ഗ്രാമങ്ങളും അവികിസിതപ്രദേശങ്ങളുമുണ്ട്. താങ്കള്‍ അതൊക്കെപ്പോയി പഠിച്ച് വിലയിരുത്തിയെന്ന് അവകാശപ്പെടില്ലല്ലോ. സൗദിയിലുള്ളവര്‍ക്ക് അറിയാവുന്നതിനേക്കാള്‍ കാര്യങ്ങള്‍ സൗദിക്ക് പുറത്തുള്ളവര്‍ക്കറിയാന്‍ കഴിയുന്ന യുഗമാണിതെന്ന് പറഞ്ഞാലും അത്ഭുതമൊന്നുമില്ല. ഭൂമി ഇവിടെ നിന്ന് നോക്കുമ്പോള്‍ പരന്നതാണ് മി.ഇന്ത്യന്‍; പുറത്തുനിന്ന് നോക്കുമ്പോള്‍ ഉരുണ്ടതും. യഥാര്‍ത്ഥത്തില്‍ ഭൂമിക്കുള്ളതാകട്ടെ ഗോളാകൃതിയും.

താങ്കള്‍ വംശീയവിദ്വേഷം എന്ന് കുറേനേരം കൊണ്ട് പറയുന്നു. അത് താങ്കളുടെ അര്‍ത്ഥശൂന്യമായ ആരോപണമല്ലേ? ഞാന്‍ പ്രതികരിക്കാത്തതുകൊണ്ടാണോ ആവര്‍ത്തിക്കുന്നത്? അതോ താങ്കള്‍ മാത്രം കേമനും ബാക്കിയുള്ളവരൊക്കെ മോശക്കാരുമാണെന്ന പരനിന്ദാബോധമാണോ താങ്കളെ നയിക്കുന്നത്? താങ്കള്‍ എന്നോടാണ് വംശീയവിദ്വേഷം കാണിക്കുന്നതെന്ന് ഞാന്‍ തിരിച്ചുപറഞ്ഞാല്‍ താങ്കള്‍ക്കിഷ്ടപ്പെടുമോ? താങ്കള്‍ തെളിയിക്കുന്നതിലും ഒന്നാന്തരമായി ഞാനത് തെളിയിച്ചും തരാം. ചുമ്മാതെ അവിടെയും ഇവിടെയും വായിച്ച ചില കഠിനപദങ്ങളെടുത്ത ഉത്തരവാദിത്വരഹിതമായി എടുത്ത് വീശരുതേ ചങ്ങാതി. എനിക്ക് ബാധകമായതൊക്കെ താങ്കള്‍ക്കും ബാധകമാണ്-അതുകൂടി ഓര്‍ക്കുക.

ഇന്ത്യന്‍ said...

ശ്രീ രാജേഷ്‌,

<<<മതനിഷേധത്തിന്റെ(യുക്തിവാദം)നിലപാടുകളെ മുസ്ലിംവിരുദ്ധഅക്രമമായി ചിത്രീകരിക്കുന്നതിലും പരാതിപെടുന്നതിലും അസാധാരണമായ ഉത്സാഹമാണ് യാഥാസ്ഥിതികമുസ്ലിം സമൂഹം കാണിക്കുന്നത്<<<

മതനിഷേധമോ അതിന്റെ പ്രചാരനമോ, സമര്‍ത്ഥനമോ ഒരിക്കലും തന്നെ മുസ്ലിം വിരുദ്ധ ആക്രമമല്ല. പക്ഷെ, ആശയസമര്‍ത്ഥനത്തിനു കേരള യുക്തിവാദികള്‍ ഉപയോഗിക്കുന്ന രീതി തീര്‍ച്ചയായും അസഹിഷ്ണുതയും വിദ്വേഷം കലര്ന്നതുമാണ് ആണ് എന്ന് പറയേണ്ടി വരും. യുക്തിവാദി ബ്ലോഗുകളില്‍ നീന്തിത്തുടിക്കുന്ന വിഷജീവികളുടെ കണക്ക്‌ എടുക്കാന്‍ താങ്കള്‍ക്ക് യുക്തിവാദി ബ്ലോഗുകള്‍ സന്ദര്‍ശിച്ചാല്‍ മതിയാവും. ഇത്രയും വിഷജീവികള്‍ ഇവിടെ ഉണ്ടാവാന്‍ കാരണം യുക്തിവാദി ബ്ലോഗര്‍മാര്‍ വ്യക്തമായ രാഷ്ട്രീയ വംശീയ ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെടുന്ന പ്രചാരണത്തെ അതേപടി ഇവിടെ പ്രചരിപ്പിക്കുന്നു എന്നതാണ്. അത് ആനന്ദിപ്പിക്കുന്നതു ആരെയാണ് എന്നും, അത്തരം പ്രചാരണം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതം എന്ത് എന്നും യുക്തിവാദികള്‍ ആലോചിക്കേണ്ടതുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ലേഖനത്തിലെ രവിചന്ദ്ര സാറിന്‍റെ ഒരു കമന്റ് എത്ര നിരുത്തരവാദപരമാണ് എന്ന് നമുക്ക്‌ എളുപ്പത്തില്‍ മനസ്സിലാക്കെന്‍ കഴിയുന്നതെ ഉള്ളൂ.

ഇന്ത്യന്‍ said...

രവിചന്ദ്രന്‍ സാര്‍,

താങ്കള്‍ സൗദിയെ രാക്ഷസവല്‍ക്കരിച്ചു ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു, ഞാന്‍ സൗദിയെ രാക്ഷസവല്ക്കരിക്കുന്നതിനും മഹത്വവല്ക്കാരിക്കുന്നതിനും ഇടയില്‍ നില്‍ക്കുന്നു. ഇതില്‍ ഏതാണ് യാഥാര്‍ത്യബോധത്തോടെയുള്ള വിലയിരുത്തല്‍ എന്ന് വായനക്കാര്‍ വിലയിരുത്തട്ടെ. സൗദിയെ രാക്ഷസവല്‍ക്കരിച്ചു ചിത്രീകരിക്കാന്‍ താങ്കള്‍ക്ക് ചില ലക്ഷ്യമുണ്ട്. എനിക്കാവട്ടെ സൌദിയെ മഹത്വവല്ക്കരിക്കാനോ രാക്ഷസവല്‍ക്കരിച്ചു കാണിക്കാനോ പ്രത്യേകിച്ച് ലക്ഷ്യമില്ല. താങ്കള്‍ വംശീയവാദിയാണ് എന്ന് ഞാന്‍ ആരോപിച്ചിട്ടില്ല. പക്ഷെ "പൊതുബോധ"ത്തിന്‍റെ അസ്കിത ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്.

ea jabbar said...

മുസ്ലിം വിരോധി; ഇസ്ലാം വിരുദ്ധന്‍; സാമ്രാജ്യത്വ ദാസന്‍; സയണിസ്റ്റ് ഏജന്റ്; പാശ്ചാത്യ ലോബി; സംഘപരിവാര്‍ ബന്ധു; .... ഇതു പോലൊരു പട്ടം ഉടന്‍ താങ്കള്‍ക്കും പ്രതീക്ഷിക്കാം. ... !

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഇന്ത്യന്‍,

താങ്കള്‍ ചെയ്യുന്നത് തന്നെയാണ് ഞാനും ചെയ്യുന്നത്. എനിക്ക് ലക്ഷ്യമുണ്ടെന്ന് താങ്കള്‍ പറയുന്നു. അതു തന്നെ ഞാനും തിരിച്ചങ്ങ് പറഞ്ഞാല്‍ പോരെ? പിന്നെന്തിന് ചര്‍ച്ച? എന്തു ലക്ഷ്യത്തെക്കുറിച്ചാണ് താങ്കള്‍ സംസാരിക്കുന്നത്? മൂന്നുനാല് ദീവസം മുമ്പ് വരെ സൗദി എന്ന വിഷയം പോലും എന്റെ ചിന്തയില്‍ വന്നിട്ടില്ല. സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെക്കുറിച്ചുള്ള ഒരാസ്വാദനം, അതും 2010 ലെ, പോസ്റ്റ് ചെയ്തപ്പോള്‍ മതരഹിതസമൂഹങ്ങള്‍ക്ക്ു ധാര്‍മ്മികമൂല്യസമ്പന്നമായി മുന്നോട്ടുപോകാനാവുമെന്നാണ് സുക്കര്‍മാര്‍ പറയുന്നതെന്ന് ഞാന്‍ പറഞ്ഞു. അത്രമാത്രമേ പറഞ്ഞുള്ളു. ആര്‍ക്കും ഉപദ്രവമുണ്ടാക്കുന്ന ഒരു നിരീക്ഷണമല്ലത്. പക്ഷെ പിന്നെയെന്താണുണ്ടായത്? അവിടം വളരെ മോശമാണെന്നും സൗദിയും ഇറാനുമാണ് മെച്ചമെന്നും വാദിച്ച് ആളുകള്‍ രംഗത്തെത്തി. അപ്പോള്‍പ്പിന്നെ ഞാനെന്തുവേണം മി.ഇന്ത്യ? ഞാന്‍ സൗദിയെക്കുറിച്ചെഴുതി.എഴുതിയത് കുറഞ്ഞുപോയെന്ന് പലരും പറഞ്ഞു. കൂടിപ്പോയെന്ന് താങ്കളെപ്പോലുള്ളവര്‍ പറഞ്ഞു. സ്വഭാവികമായും താങ്കള്‍ പറയുന്ന ആ മധ്യനിലയിലല്ലേ അപ്പോള്‍ ഞാനുള്ളത്? പക്ഷെ താങ്കള്‍ മധ്യനിലയിലാണോ? രാക്ഷസീയവല്‍ക്കരണം, മഹത്വവല്‍ക്കരണം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ തീരുമാനിക്കേണ്ടത് താങ്കള്‍ അതിര്‍ത്തിയുടെ ഏതു വശത്ത് നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. താങ്കള്‍ പറയുന്ന നിഷ്പക്ഷം യാഥാര്‍ത്ഥത്തില്‍ സ്വന്തംപക്ഷമാണ്-താങ്കള്‍ക്കത് മനസ്സിലാകുന്നുമില്ല. പാശ്ചാത്യര്‍ പറയുന്നത് അതുപോലെ പകര്‍ത്തുന്നവരും സത്യം സ്വന്തമായി ഖനനം ചെയ്യുന്നവരും എന്നീ രണ്ട് വിഭാഗത്തില്‍ ഉണ്ട് എന്നാണ് ഇസഌമിസ്റ്റുകളുടെ അവകാശവാദം. ഞാനത് നിര്‍മലമായി നിരാകരിക്കുന്നു.

ea jabbar said...

(13) മരപ്പട്ടി, ഇനാംപേച്ചി, യുക്തിവാദി ബഫൂണുകള്‍,അക്കാദമിക് നട്ടെല്ലില്ലായ്മ...... ഒക്കെകൂടി കെട്ടിപൊതിഞ്ഞ് സ്‌നേഹപൂര്‍വം അടുത്ത തപാലില്‍ അങ്ങേയ്ക്ക് തിരിച്ചയയ്ക്കുന്നു. സ്റ്റാമ്പൊട്ടിക്കുന്നുണ്ട്. താങ്കള്‍ക്ക് അതുമൂലം ഇനിയൊരു വിഷമം ഉണ്ടാകരുതല്ലോ.......(:

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Sree ram said...

രവിചന്ദ്രന് സര്,
സുബൈറിനെ എതിരെയുള്ള എന്റെ പരാമര്ശം പിന്‍വലിക്കുന്നു. ഇനി ഇത്തരത്തിലുള്ള വക്തിപരമായ പരാമര്ശങ്ങള് ഉണ്ടാവില്ലെന്ന് വാക്ക് തരുന്നു.

സുബൈര്,
കടുത്ത ഭാഷയില് താങ്കല്ലോട് പ്രതികരിച്ചതിനോട് ക്ഷമ ചോദിക്കുന്നു.
താങ്കള്ക്കെതിരെയുള്ള എന്റെ പരാമര്ശം പിന്‍വലിക്കുന്നു
താങ്കള് ഒരു ചാവാലി പട്ടിയാണെന്ന് ഞാന് പറഞ്ഞിട്ടില്ല ....ചാവാലിപട്ടിയെ "പോലെ" എന്നാന്നു. "മറ്റുള്ളവരുടെ ചോദ്യ ശരങ്ങള്ക്ക് കൃത്യമായ ഉത്തരം നല്കാനാവാതെ നില്കുന്ന അവസ്ഥ" അത്രയേ ഞാന് അര്ത്ഥമാകിയിട്ടുല്ല്

തെറ്റ് മനസിലാകുകയും താങ്കലോടും രവിചന്ദ്രന്സരിയോടും ക്ഷമ ചോദിക്കുന്നു

ഞാന് ഒരു യുക്തിവാദിയല്ല. ഒരു ഹിന്ദു വിശ്വസിയാന്നു . ശ്രീബുധനില്ലും ശ്രീനാരായനഗുരുവില്ലും ഗുരുകന്മാരെ കന്നുന്നു. അതോടൊപ്പം തന്നെ സ്വന്തം മതത്തിലെ അന്ധവിശ്വസങ്ങള്ക്കും അനാചാരങ്ങള്ക്കും എതിരെ ശക്തമായി പോരാടുന്നു.

സുഹൃത്തെ,
താങ്കലോട്ട് വ്കതിപരമായി ഒരു പ്രശനവും എനിക്കില്ല. പക്ഷെ താങ്കള് ഉയര്ത്തിപിടിക്കുന്ന " ഇസ്ലാം"
മിനോട് തികഞ്ഞ വെറുപ്പും സഹതാപവും മാത്രമാന്നുളത്. ഈ "വെറുപ്പ്" മുസ്ലിം സഹോദരന്മാര് കയ്യ് വെട്ടിയും കഴുതുവേട്ടിയും ബോംബ് വെയ്ച്ചും
സമ്മാനിച്ചതാണ്

ഇന്ത്യന്മണ്ണില് ജനിച്ചു വല്ലെര്ന്നു, ഇന്ത്യന് തെരുവുകളില് പാകിസ്ഥാനും, താലിബാനും ബിന് ലാദനും വേണ്ടി ജയ് വിളികുകയും, വന്ദേമാതരം പാടരുതെന്ന് കുട്ടികളെ പഠിപ്പിക്കുകയും ചെയുന്ന നിങ്ങള്കെഗനെ ഇന്ത്യയെ സ്നേഹിക്കാന് കഴിയും

താങ്കള് ഒരിടത് പറയുന്നു "തോക്കുകൊണ്ടാല്ല മനസുകൊട്ടാണ് ഇസ്ലാം മനുഷ്യനെ കീഴടക്കുന്നതെന്ന്"
താങ്കളുടെ പ്രവാചകന് സാധികതതാണോ നിങ്ങള് അനുയായികള് ചെയാന് പോകുന്നത്. പതിമുന്നു വര്ഷം വേദം പടിപിച്ചിട്ടു അവസാനം അറബികലളുടെ മനസ്സ് കീഴടകന് കഴിയാത്ത പ്രവച്ചകന്നുപോലും വാളെടുകെണ്ടിവന്നു.
മനസ്സ് കീഴടകാന് അന്ന് പ്രവാചകന് വാളെടുത്തു........നിങ്ങള് ബോംബ് ഉപയോഗിക്കുന്നു അത്രമാത്രം

വിശകുന്നവന് ഒരു കൈകൊണ്ട് ആഹാരവും മറു കൈകൊണ്ട് മതവും അടിചെല്പ്പികുന്ന മുസ്ലിമ്സിന്റെയും ക്രിസ്ത്യന്സിന്റെയും "പേ കൂതുകല്ലന്നു" ഹിന്ദു വര്ഗിയ വാദികള് വളരുവാനുള്ള പ്രധാന കാരണം.

താങ്കള് താങ്കളുടെ മതത്തില് വിശ്വസിച്ചുകൊലൂ, ഒരു പരാതിയുമില്ല പക്ഷെ അതുമത്രമാന്നു സത്യമെന്ന് പറഞ്ഞു മട്ടുളവരുടെ മെക്കട്ട് കയറരുത്.


താങ്കളുടെയും സുഹൃതുകളുടെയും അന്യ മത വിമര്ശനഗല് മറ്റു മതസ്ഥരെ അവരുടെ മതങ്ങളെ കുറിച്ച് കുടുതല് അടുത്ത് അറിയുകകയും, അവരുടെ വിശ്വസത്തില് കുടുതല് ഉറച്ച്നില്ക്കുകയും സംഘടികുകയും ശക്തരകുകയും ചെയുന്നു. അന്യ മതങ്ങള്കെതിരെ താങ്കള് എന്തെല്ലാം കൃത്യമായ തെളിവുകള് നിരത്തിയാലും അവരത് വിശ്വസികുക്കയില്ല കാരണം അവര് അവരുടെ
മതങ്ങളില്‍ അന്ധമായി വിശ്വസികുന്നു. താങ്കള് താങ്കളുടെ മതത്തില് "അന്ധമായി" വിശ്വസികുന്നത് പോലെതന്നെ.

പണവും ഗുണ്ടായിസവും കൊണ്ട് നിങ്ങള്ക് നാലു ജോസെഫിയെനും മുന്ന് രാമന്മാരെയും മുസ്ലിംമാകന് സാധിചെക്കും അവരെ എഴുന്നള്ളിച്ചു സംവാദ വേദികളില് ഘോര പ്രസംഗഗല് നടത്താം പക്ഷെ ഒന്ന് മനസിലാക്കുക വാള്ളും ബോംബും പണവും കൊണ്ട് മനുഷ്യമനസ് കീഴടകുവാന് ഓടി നടക്കുന്ന ഇസ്ലാമ്മുകളെ, നിങ്ങള് ക്ഷണിച്ചു വരുത്തുന്നത് ഒരു ലോകമഹായുദ്തത്തെയന്നു, ഇസ്ലംമും ലോകവും തമില്ലുള്ള യുദ്തം.

അതിനിടവരാതിരിക്കട്ടെ

ജയ് ഹിന്ദ്

kaalidaasan said...
This comment has been removed by the author.
ea jabbar said...

അന്യരുടെ മതചിഹ്നങ്ങളോടു പോലും ഇത്ര മാത്രം അലര്ജിയുള്ള ഒരു സമൂഹം സൌദിമുസ്ലിംങ്ങളെപ്പോലെ വേറെയുണ്ടോ? നമ്മുടെ മലയാളപത്രങ്ങള്‍ പോലും സെന്‍സര്‍ ചെയ്താണവിടെ വിതരണത്തിനു നല്‍കുന്നത്. അതില്‍ പ്രധാനമായു ചെയ്യുന്നത് ഹിന്ദുക്കളുടെയോ ക്രിസ്ത്യാനികളുടെയോ മതചിഹ്നങ്ങള്‍ കരി തേയ്ക്കലാണ്. ശ്രീകൃഷ്ണ ജയന്തിക്കിറങ്ങുന്ന പത്രത്തില്‍നിന്നും കൃഷ്ണന്റെ പടം കരി തേച്ചു മായ്ക്കും. കുരിശ് എവിടെ കണ്ടാലും കരി തേക്കും. ഗള്‍ഫ് യുദ്ധകാലത്ത് പരിക്കേറ്റ പട്ടാളക്കാരെ പരിചരിക്കാന്‍ വന്ന ആംബുലന്‍സിനു മുകളിലെ ചുവന്ന കുരിശും കരി തേച്ചു. ! റോമില്‍ സൌദി ഗവണ്മെന്റിന്റെ ചെലവില്‍ മുമ്പ് ഒരു പള്ളി പണിതു. പള്ളിയുടെ ഉദ്ഘാടനവേദീല്‍ മുസ്ലിംങ്ങളെ അനുമോദിക്കാന്‍ വന്ന ബിഷപ്പുമാരുടെ പടം സൌദി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് അവരുടെ ളോഹക്കു മുകളിലെ കുരിശു കരി തേച്ച ശേഷമാണ്. ഇതിന്റെ ചിത്രം ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. പകരം മക്കയില്‍ ഒരു കുരിശു പള്ളി സ്ഥാപിച്ച് ക്രിസ്ത്യാനികളെ അനുമോദിക്കുകയായിരുന്നില്ലേ അല്പമെങ്കിലും മര്യാദയുണ്ടെങ്കില്‍ ഇവര്‍ ചെയ്യേണ്ടിയിരുന്നത് ? ഒരു പ്രാകൃത ഗോത്രമതത്തിന് ഇത്രയൊക്കെയേ പറ്റൂ... ! കാലത്തിനൊപ്പം സഞ്ചരിക്കാനാവാത്ത കാളവണ്ടിയാണു മതം !

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ea jabbar said...
This comment has been removed by the author.
രജീഷ് പാലവിള said...

വിഗ്രഹാരധനയെക്കാള്‍ നൂറു മടങ്ങ്‌ അപകടമാണ് ഗ്രെനഥാരധന!ഏതൊരു ഗ്രന്ഥവും( മതഗ്രന്ഥങ്ങള്‍ ) അത് രൂപപ്പെടുന്ന കാലഘട്ടത്തിനോടും ജീവിത സംസ്കാരത്തോടും ബെന്ധപെട്ടതാണ്.കാലഘട്ടങ്ങളിലൂടെ ജീവിത സംസ്കാരത്തിന്റെ പരിണാമങ്ങളില്‍ പലതും പുതിയ ലോകത്തിനുവേണ്ടി ഭേദഗതി ചെയ്യണമെന്നത് ഒരു വാസ്തവമാണ്.അതിനു ഒരു അപവാദമായി ഒരു ഗ്രന്ഥവും ഇല്ല എന്നുള്ളതാണ് സത്യം.മാനവികതയിലേക്ക്‌ വിരല്‍ ചൂണ്ടുന്ന ചിന്തകള്‍ എല്ലായിടത്തും എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്.എന്നാല്‍ ഇതൊകെ സ്വര്‍ഗത് നിന്നും കൊടുത്ത്തയച്ചതാനെന്നും ഒരു കാലത്തും മാറ്റം വരുത്തിക്കൂട എന്നൊക്കെ വാദിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നത് ഇരുളടഞ്ഞ ചിന്ത മാത്രമാണ്.

രജീഷ് പാലവിള said...

പ്രിയ ഇന്ത്യന്‍,
ഡോ.എം.എന്‍.കാരശ്ശേരി മാഷിന്റെ "ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപെടുന്നു" എന്ന പുസ്തകം ശ്രദ്ധയില്‍ പെട്ടിടുണ്ടോ.? മൌലികമായ ഒട്ടേറെ വിഷയങ്ങള്‍ വളരെ ആധികാരികമായി അതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.മത രാഷ്ട്രീയം എന്നത് ഇന്നു ശക്തമായി കൊണ്ടിരിക്കുന്ന ഒരു സംവിധാനമാണ്.ഹിന്ദു-ക്രിസ്ത്യന്‍-ഇസ്ലാം മതങ്ങള്‍ എല്ലാം തന്നെ ഈ ചതുരംഗക്കളിക്ക് തയാരാണ്.

അയ്യോ പാവം said...

രവിചന്ദന് സാര്,
താങ്കളുടെ ബളോഗ് ഈയിടെയാണ് കണ്ണില് പെട്ടത്..
എല്ലാം വായിച്ചുവരുന്നു
കാളിദാസന് എന്നുളളവര്ക്ക് വേറെ പണിയൊന്നും ഇല്ലേ..
അതിശയിച്ചുപോകുന്നു.
എന്തോരം കമന്റാണ്..
പ്രത്യേകിച്ച് ഇസ്ലാമും മുസ്ലിമും വിഷയമാവുന്പോള് ഇവര്കള്ക്ക് വല്ലാത്ത് ഹാലിളക്കമാണ് ..
സത്യത്തില് ഇവര്കള്ക്ക് തലക്ക് വെളിവില്ലേ,
മനുഷ്യന്മാര് എന്തിനാണ് ഇത്രയ്ക്കും ബേജാറാവുന്നത്..
ഇതില് അവര്കള് ആന്ദം കൊള്ളുന്നുണ്ടാവും അല്ലേ..
ഏതായാലും ഇവര്കള്ക്ക് ചികിത്സ ആവശ്യമാണ്
സുഹൃത്തുക്കള് ആരെങ്കിലുമുണ്ടെങ്കില് ശ്രദ്ധിക്കുമല്ലോ ?
...
രവിചന്ദ്രന് സാറിനും ചിലപ്പോള് പിടി വിടുന്നുണ്ട്
ഇന്ത്യന് മുറുക്കിപിടിക്കുന്നുമുണ്ട്..
കൊള്ളാം ആകെ മൊത്തം ടോട്ടല് ഹരമാവുന്നുണ്ട്

അയ്യോ പാവം said...

@രജീഷ് പാലവിള

>>കാലഘട്ടങ്ങളിലൂടെ ജീവിത സംസ്കാരത്തിന്റെ പരിണാമങ്ങളില്‍ പലതും പുതിയ ലോകത്തിനുവേണ്ടി ഭേദഗതി ചെയ്യണമെന്നത് ഒരു വാസ്തവമാണ്.അതിനു ഒരു അപവാദമായി ഒരു ഗ്രന്ഥവും ഇല്ല എന്നുള്ളതാണ് സത്യം.<<

ഈ പ്രസ്താവ്യം ശരിയല്ല..
താങ്കള് ഖുര്ആന് വായിച്ചിരുന്നെങ്കില് ഇങ്ങനെ പറയുമായിരുന്നില്ല.ഖുര്ആന് എല്ലാ കാലഘട്ടത്തിനും സ്യൂട്ടാണെന്നാണ് ഈയുള്ളവന്റെ ഇതുവരെയുള്ള വിചാരം.
ആയിരത്തിആഞ്ഞൂറ് വര്ഷങ്ങള്ക്ക് മുന്പ് അവതരിച്ച ഈ ഗ്രനഥത്തില് പ്രതിപാദിച്ചിട്ടുള്ള ശാസ്ത്രവിഷയങ്ങള് മാത്രം മതി അത് കാലാതിവര്‍ത്തിയാണെന്ന് ബോധ്യമാവാന്.

കപ്യാര്‌ said...
This comment has been removed by a blog administrator.
നിരൂപകന്‍ said...

രജീഷ് പാലവിളയുടെ ' കവിതകള്‍' വരുന്നേ! ജീവനില്‍ കൊതിയുള്ളവര്‍ രക്ഷപ്പെട്ടോ!! വായില്‍ വന്നത് കോതക്കു പാട്ട് എന്ന മട്ടിലുള്ള രജീഷ് പാലവിളയുടെ ചവറിനെ കവിതയെന്നു വിശേഷപ്പിച്ചുകൊണ്ടിരിക്കുന്ന രവിചന്ദ്രനാണ് മുഴുത്തവട്ട്!!!!!

KP said...

ചരിത്രം ഇവിടെയും ആവർത്തിക്കുന്നല്ലോ..പറഞ്ഞ് നിൽക്കാൻ കഴിയാതെ വരുമ്പോൾ cheer girls ഇറങ്ങി അരങ്ങു തകർത്തു കളയും!!

നിസ്സഹായന്റെ "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" എന്ന പോസ്റ്റിൽ prakash എന്ന ബ്ലോഗർ ഇട്ട കമന്റുകൾ അതേ പടിയാണല്ലോ "കപ്യാര്‌" വക ഇവിടെ കാണുന്നത്!!

ചുമ്മാ ലിങ്കു കൊടുത്താൽ മതിയായിരുന്നു..

രജീഷ് പാലവിള said...

പ്രിയ നിരൂപക ,
താങ്കളുടെ പ്രതികരണം എനിക്ക് ഇഷ്ടപെട്ടു.എങ്കിലും ഒന്ന് ചോദിക്കട്ടെ ,ഈ ബ്ലോഗില്‍ അങ്ങനെ പരാതിപ്പെടാന്‍ മാത്രം അതിനും വേണ്ടി കവിതകള്‍ വല്ലതും ഇട്ടിട്ടുണ്ടോ?ആകെ പോസ്റ്റ്‌ ചെയ്തത് 'കാണിക്കവഞ്ചി' എന്ന ഈ കവിതയാണ്.അതൊരു ചിന്തയാണ്."ദൈവം ധനികനായിരുന്നു !
അവന് സ്വര്‍ണ ഗോപുരങ്ങളും
സ്വര്‍ഗങ്ങളും ഉണ്ടായിരുന്നു!!
ആള്‍ക്കൂട്ടങ്ങളും ആരവങ്ങളും ഉണ്ടായിരുന്നു .
അവന്‍റെ പാറാവുകാരും പുരോഹിതന്മാരും
എന്‍റെ സ്വാതന്ത്രത്തെയും സ്വപ്നങ്ങളെയും
വേട്ടയാടുകയും ,എന്‍റെ യുക്തിയില്‍
കറുപ്പ് പുരട്ടുകയും ചെയ്തു !!
അവര്‍ എന്‍റെ വേരുകളെ നിര്‍ജീവമാക്കുകയും
കണ്ണുകളില്‍ വിശ്വാസത്തിന്റെ
ധൂളി നിറയ്ക്കുകയും ചെയ്തു !
എനിക്ക് വേണ്ടി ചോദിക്കുവാന്‍
ആരുമുണ്ടായിരുന്നില്ല!,ചെകുത്താന്‍ പോലും !!
അങ്ങനെയാണ് ഞാനൊരു തെണ്ടിയായത് !
എന്നിട്ടും എനിക്ക് മനസിലാവാത്തത്‌
കാണിക്ക വഞ്ചിയുമായി,ദൈവം എന്‍റെ വഴികളില്‍
ഭിക്ഷയ്ക് ഇരിക്കുന്നത് എന്തിനുവേണ്ടിയാണെന്നാണ് ?!
സപ്രമഞ്ചങ്ങളില്‍ പുരോഹിതന്മാര്‍ ഉറങ്ങികിടക്കെ
ഒരിക്കല്‍ ഞാനിതവനോട് ചോദിച്ചു ;
"ദൈവമേ..നമ്മളിലാരാണു തെണ്ടി ?"
അവന്‍ ഉത്തരം ഒന്നും പറഞ്ഞില്ല !
പക്ഷെ ഒന്നുമാത്രം എനിക്കറിയാം ,
ഇന്നുമെന്റെ വഴികളില്‍
അവന്‍റെ കാണിക്ക വഞ്ചികള്‍ കിലുങ്ങുന്നുണ്ട് !!" --------ഇതൊരു മഹാ കാവ്യമെന്നോന്നും ഞാനോ രവിചന്ദ്രന്‍ സാറോ എഴുതിട്ടില്ലലോ.മനുഷ്യനും ദൈവത്തിനുമിടയില്‍ കച്ചവടം നടത്തുന്ന പുരോഹിത ദുഷ്പ്രെഭുത്വത്തെയും ഭക്തി വ്യെവസായതെയും നേരിയ നിലയില്‍ സൂചിപ്പിക്കുന്ന ഒരു ചിന്തയാണ്.അത് 'കോതയ്ക്ക് പാട്ടായി'താങ്കള്‍ക്കു തോന്നിയെങ്കില്‍ മുന്‍വിധിയുടെ കണ്ണുകള്‍ കൊണ്ടാകും താന്കള്‍ ഇതു വായിച്ചത്‌.രവി ചന്ദ്രന്‍ സാര്‍ മറുകുറി എഴുതട്ടെ ....

രജീഷ് പാലവിള said...

പ്രിയ ആയ്യോ പാവം,
<>
സ്നേഹത്തില്‍ അധിഷ്ഠിതമായ ചിന്തകള്‍ ഏതു കാലത്തിലുണ്ടായാലും അതിനു നാശമില്ല.അത്തരം ചിന്തകള്‍ ഖുറാന്‍ ഉല്പടെയുള്ള എല്ലാ ഗ്രന്ഥങ്ങളിലും സ്വാഭാവികമായും ഉണ്ടാകണമല്ലോ.അതില്‍ ആര്‍കും അതിശയോക്തി ഇല്ല.എന്നാല്‍ നിര്‍ഭാഗ്യകരമായ പല ആചാര-അനുഷ്ടാനങ്ങളും ദൈവശിക്ഷകളും ആയിരത്തിയൊന്നു അന്ധവിശ്വാസങ്ങളും എല്ലാത്തിലും കടന്നു കൂടിയിട്ടുണ്ട്.അതൊക്കെ തിരുത്തപ്പെടണം എന്നത്രെ ഞാന്‍ ആഗ്രഹിച്ചത്‌.

രജീഷ് പാലവിള said...

പ്രിയ കപ്യാരെ,
ഇത്രെയും കടുത്ത വാക്കുകള്‍ വേണോ?അല്പം കൂടി സഭ്യതയായിക്കുടെ.

kaalidaasan said...
This comment has been removed by the author.
രജീഷ് പാലവിള said...

പ്രിയ രവിചന്ദ്രന്‍ സാര്‍ ,

ചിലരൊക്കെ താങ്കളുടെ ബ്ലോഗില്‍ സഭ്യത വിട്ടു കുറിക്കുകയാനല്ലോ സാര്‍ ..അക്കാര്യത്തില്‍ അല്പം നിശിതമായ നിലപാട്‌ സാര്‍ പുലര്‍ത്തണമെന്ന് അപേക്ഷ.അല്ലെങ്കില്‍ ഇതു കൈവിട്ടുപോകും.പ്രയോഗങ്ങളില്‍ ഔചിത്യം പാലിക്കാത്ത കമന്റുകള്‍ നീരുപാധികം ഒഴിവാക്കുന്നതില്‍ സാര്‍ ശുഷ്കാന്തി പുലര്‍ത്തണമെന്ന് സ്നേഹപൂര്‍വ്വം ഓര്‍മിപ്പിക്കുന്നു.സാറിന് വലിയൊരു വിഭാഗം ശത്രുക്കള്‍ കൂടി ഉണ്ടാകുന്നുണ്ട്.ആശയ സംവാദങ്ങള്‍ക്കപ്പുറത്ത് വെക്തി വിദ്വേഷത്തിലെക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്ന പലരും ഇവിടെയുണ്ട്.അത്തരക്കാരെ സാര്‍ കരുതിയിരിക്കണം!!

രജീഷ് പാലവിള said...
This comment has been removed by the author.
രജീഷ് പാലവിള said...

"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും "

യുക്തിവാദികള്‍ ,മതവിശ്വാസികള്‍ ഇത്തരം ഏതെന്കിലും ആള്കൂട്ടങ്ങളില്‍ പെടാന്‍ എനിക്ക് താല്പര്യം ഇല്ല.മാനവികതയിലേക്ക്‌ ഉയരുന്ന ഒരു മനുഷ്യന്‍, അവന്‍ വിശ്വാസിആയാലും അവിശ്വാസിയായാലും എന്റെ സുഹൃത്താണ്.പിന്നെ വെക്തിപരമായി, മനുഷ്യന്റെ "ജീവിതത്തിലും ഉയര്‍ച്ചയിലും" താല്പര്യം ഉള്ള ഒരു ദൈവത്തെ കുറിച്ചും എനിക്ക് വേണ്ടത്ര തെളിവുകള്‍ കിട്ടിയിട്ടില്ല.!!പ്രകൃതിയെയും അതിന്റെ വൈവിധ്യമാര്‍ന്ന സമ്പത്തിനെയും ഒരു ശാസ്ട്ത്രകാരന്റെ വിവേകത്തോടും സഹൃദയത്വത്തിന്റെ സാരള്യംത്തോടും ഞാന്‍ ആസ്വദിക്കുന്നു.അവളുടെ അജ്ഞാതമായ ശക്തി ചൈതന്യത്തിനു മുന്നില്‍ ഞാന്‍ അദ്ഭുതം കൊള്ളുന്നു.ആ ശക്തിയെ ദൈവം എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്ടുകൊണ്ടെന്നാല്‍ ആ വാക്ക് അത്രമാത്രം മലിനമായി തീര്‍ന്നു.!

Chethukaran Vasu said...

@രാജേഷ്‌

വിവേകവും , മനുഷ്യത്വവും അനേകം വര്‍ഷങ്ങളായി പഠിപ്പിച്ചോ കൊണ്ടിരിക്കുന്നു എന്ന് പറയപ്പെടുണ്ണ്‍ മതപുസ്തകങ്ങള്‍ വായിച്ചവരുടെ ഭാഷയും , സ്വന്തമായ ജീവിതന്വേഷതിലൂടെ താങ്കള്‍ വെടിയെടുത്ത അറിവും അതില്‍ നിന്ന് വരുന്ന മിതത്വതിന്റെയും സഹിഷ്ണുതയുടെയും മാനസികാവസ്ഥയും തീര്‍ച്ചയായും പഠനര്‍ഹാമാണ് .

ഉയര്‍ന്ന ചിന്തയുടെയും വികസിതമായ മാനവിക ബോധത്തിന്റെയും ഭാഷ ഉപയോഗിക്കുന്ന താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ ! ഓരോരുത്തരും അവവരുടെ മൂല്യബോധതെയാണ് വാക്കുകളിലൂടെ പ്രകാശിപ്പിക്കുക . അത് കൊണ്ട് തന്നെ ഇവിട കമന്റിടുന്ന എല്ലാവരുടെയും കമന്റുകള്‍ പ്രസക്തമാണ് - അവരെ സ്വാധീനിക്കുന്നു എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന ഒന്ന് അവരെ എങ്ങനെ ആക്കിമാറ്റുന്നു എന്ന് വളരെ എളുപ്പത്തില്‍ അത് മനസ്സില്ലാക്കി തരുമല്ലോ ..? കമന്ടുടുന്ന മനസ്സുകളെ സാമൂഹ്യ , മനോ ശാസ്ത്രത്തില്‍ ഉപയോഗിക്കപ്പെടാവുന്ന, അനലയിസ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന പരീക്ഷണ /നിരീക്ഷണ വസ്തുക്കള്‍ ആയി കാണുന്നത് ആണ് ഉചിതം .

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട നിരൂപകന്‍,

രജീഷിന്റെ 'പുരോഹിതന്‍മാര്‍' നല്ല കവിത തന്നെയാണ്. രബീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാജ്ഞലി'യുടെ ഒരു മാറ്റൊലി കവിതയാണത്. ഉപയോഗിച്ചിരിക്കുന്ന വാക്കുകളും വിന്യാസക്രമവും തരക്കേടില്ലാത്തതാണ്. ഒരുപക്ഷെ താങ്കളുടെ നിരൂപണവുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്രത്തോളം വരില്ലായിരിക്കാം. എല്ലാവരും താങ്കളുടെ ഉദാത്തനിലവാരം തന്നെ പുലര്‍ത്തണമെന്ന ആവശ്യം ദൂശാഠ്യമാണ്. ഒന്നുകില്‍ നല്ല കവിതയേക്കുറിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഭവാന്‍ കൈമാറുക. അല്ലെങ്കില്‍ ഭവാന്റെ തന്നെ രണ്ടു വരികളായിക്കൊള്ളട്ടെ. വെറുതെ അസൂയയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കേണ്ട.

എനിക്ക് മുഴുത്ത വട്ടാണെന്ന് പറഞ്ഞതില്‍ പരാതിയില്ല.താങ്കള്‍ വട്ടില്ലാത്ത ആളാണെങ്കില്‍ എതിര്‍ഭാഗത്ത് നില്‍ക്കുന്നതാണ് എനിക്ക് എന്തുകൊണ്ടും സന്തോഷകരം. ഇനി, താങ്കള്‍ക്കും വട്ടാണെന്ന് പറഞ്ഞാല്‍ പ്രതിഷേധിക്കേണ്ടി വരുമെന്ന് മാത്രം.

രജീഷ് പാലവിള said...

"ഓടക്കുഴലെ നിനക്കെന്റെ ഹൃദയം തരാം ,
ഒരു രാഗമായെന്നെ മാറ്റുമെങ്കില്‍ !
ഓമന പുഷ്പമേ കദനം തരാം
ഒരു നേര്‍ത്ത സുസ്മിതം ചാര്തുമെങ്കില്‍ !
ശാരദാകശമേ മിഴിനീര്‍ തരാം ,
താരകപ്പുവുകളാക്കുമെങ്കില്‍ !
വാര്‍മഴവില്ലേ കിനാവുകള്‍ തരാം ,
ഏഴഴകേകി വിളക്കുമെങ്കില്‍ !
മണ്ണേ നിനക്കെന്റെ ദേഹം തരാം ,
ഒരു കല്പ്പവൃക്ഷമായി മാറ്റുമെങ്കില്‍ !!
മിന്നലെ നിനക്കെന്റെ കവിതകള്‍ തരാം ,
ഇരുളിലെക്കൊന്നാഞ്ഞടിക്കുമെങ്കില്‍ !!"
(രജീഷ് പാലവിള )

രജീഷ് പാലവിള said...

ശ്രീ രവിചന്ദ്രന്‍ സാറിന്റെയും ശ്രീ വാസുവിന്റെയും സ്നേഹത്തിനും പ്രതികരണത്തിനും നന്ദി.

പുന്നക്കാടൻ said...

​‍്‌ ഇൻഡ്യൻ, താങ്കളും,ബൂലോകത്തിലെ ഇസ്ലാമിസ്റ്റ്‌ ബ്ലോഗർമാരുടെയും" താത്വകാച്ഛാര്യനുമായ" എൻ എം ഹുസൈൻ സാറും,മറ്റു അനുചരന്മാരും കൂടി സൗദിയിലെ ജനങ്ങളുടെ സാംസ്കാരികത്തെയും,കുറ്റരഹിത സംഹിതിയെ കുറിച്ചും വെറുതെ കണ്ണും പൂട്ടി കാചുന്നുണ്ടലോ ? എന്തറിയാം നിങ്ങൾക്ക്‌ അവരെ കുറിച്ച്‌ ? നിങ്ങളൊക്കെ സൗദിയിൽ ജോലി ചെയ്തട്ടുണ്ടാവും പക്ഷെ അത്‌ ഏതെങ്കിലും ഓഫിസിലിരുന്നോ,ബിസിനസ്‌ കേന്ദ്രങ്ങളിരുന്നോ ഏ സി യും കൊണ്ടു സുഖിച്ചിരിന്നുകൊണ്ടായിരിക്കും.ഉരുകിവിയർക്കുന്ന കൊടും ചൂടിൽ അറബി ഭവനങ്ങളിൽ ജോലി ചെയുന്ന മറ്റൊരു സമൂഹമുണ്ട്‌ കൊടും ക്രൂരതകൾ നേരിടുന്ന അവരോടു ചോദിച്ചു നോക്കുക്ക അപ്പോഴറിയാം........ദേ......ല ത്‌...........

Prakash said...
This comment has been removed by a blog administrator.
രവിചന്ദ്രന്‍ സി said...

മാന്യവായനക്കാര്‍ക്ക്,

ഈ ബ്‌ളോഗില്‍ നിന്നും ചില സഭ്യേതരമായ കമന്റുകള്‍ നീക്കംചെയ്യണമെന്ന് ഇന്ന് രാവിലെ മുതല്‍ മെയിലുവഴിയും ഫോണ്‍ വഴിയും ചില മാന്യവായനക്കാരും ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളും വിദ്യാര്‍ത്ഥികളുമൊക്കെ ബ്‌ളോഗ് വായിക്കാറുണ്ടെന്നതും അവര്‍ ചൂണ്ടിക്കാട്ടി. ഒരു ഐ.ഡി തട്ടിക്കൂട്ടി ആശാസ്യമല്ലാത്ത കമന്റുകള്‍ ചാത്തനേറ് പോലെ കമന്റ് ബോക്‌സില്‍ തുരുതുരെ നിക്ഷേപിക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നറിയാം. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്നോ ആരാണ് ചെയ്യിക്കുന്നതെന്നോ ചര്‍ച്ച ചെയ്യേണ്ടതാണെന്നും അഭിപ്രായമില്ല. ആശയസംവാദത്തിന് തീരെ ആത്മവിശ്വാസമില്ലാത്ത സഹതാപം മാത്രം അര്‍ഹിക്കുന്ന വ്യക്തികളാണ് ഇതിന്റെ മുന്നണിയിലും അണിയറയിലും പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്.അവരെ സൗമ്യമായി അവഗണിക്കുകമ മാത്രമാണ് കരണീയമായിട്ടുള്ളത്.

തന്തയ്ക്കുവിളിമുതല്‍ വധഭീഷണി വരെ അത്തരം കമന്റുകളിലുണ്ടായിരുന്നു. സത്യത്തില്‍ ഇതൊക്കെ ആര്‍ക്കും ചെയ്യാവുന്ന കാര്യമാണ്. അജ്ഞാത ഐ.ഡി യാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. അസഭ്യം പറയാന്‍ ആര്‍ക്കാണറിയാത്തത്?! അതുകൊണ്ടു തന്നെയാണ് ഞാനിത് കാര്യമായി പരിഗണിക്കാതിരുന്നത്. കമന്റുകള്‍ക്ക് വിലക്കോ മോഡറേഷനോ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല ഞാന്‍. പക്ഷെ ഇന്നു രാവിലെ മുതല്‍ ആ നിലപാട് തീര്‍ത്തും ശരിയല്ലെന്ന അഭിപ്രായം കുറഞ്ഞത് പതിനഞ്ചോളം വായനക്കാര്‍ എന്നെ അറിയിച്ചിട്ടുണ്ട്. ആ നിലയ്ക്ക് ഇവിടെ വന്നടിഞ്ഞ മാലിന്യം നീക്കംചെയ്യാന്‍ നിര്‍ബന്ധിതനാകുകയാണ്. ഇനിയും ഇത്തരത്തില്‍ ആരുടേയും കമന്റ് നീക്കംചെയ്യാന്‍ തീരെ താല്‍പര്യമില്ലെന്നറിയിക്കട്ടെ. കാരണം അതിനല്ല, ഈ ബ്‌ളോഗ് തുടങ്ങിയത്. ആയതിനാല്‍ എല്ലാ സുഹൃത്തുക്കളും സ്വയംനിയന്ത്രണം ഏര്‍പ്പെടുത്തി സൗഹാര്‍ദ്ദവും പരസ്പരബഹുമാനവും നിറഞ്ഞ അന്തരീക്ഷത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നപേക്ഷിക്കുന്നു. സംവാദം ചൂടായിക്കൊള്ളട്ടെ, തര്‍ക്കം രൂക്ഷമായിക്കൊള്ളട്ടെ, വിമര്‍ശനം കടുത്തതായിക്കൊള്ളട്ടെ, പ്രതികരണം ദീര്‍ഘിച്ചോട്ടെ....പക്ഷെ പൊതു ഇടങ്ങളില്‍ അവശ്യം കാണിക്കേണ്ട പെരുമാറ്റ മര്യാദകള്‍ നാമേവരും കാണിക്കണം. വ്യക്തിപരമായ അധിക്ഷേപവും സഭ്യേതരമായ ഭാഷയും ഒഴിവാക്കപ്പെടണം. ഇത്രയും നാള്‍ ജീവിച്ചിട്ട് ഇനിയും അങ്ങനെയൊക്കെയേ പ്രതികരിക്കാനാവൂ എന്നുവരുന്നത് ഖേദകരമല്ലേ. ഇത്തരത്തിലുള്ള അവസാന സംഭവമാണിതെന്ന ശുഭപ്രതീക്ഷയോടെ ചുരുക്കുന്നു
രവിചന്ദ്രന്‍ സി

nasthikan said...

രവിചന്ദ്രന്‍സാറിന്റെ പ്രഭാഷണങ്ങളെക്കുറിച്ച് സാബ് പൊട്ടിത്തെറിക്കുന്നു:

'പാശ്ചാത്യമാധ്യമങ്ങളുടെ നുണപ്രചരണങ്ങള്‍ നാഴികക്ക് നല്‍പ്പതു വട്ടം വിഴുങ്ങുകയും നാടുനീളെ ശര്‍ദ്ദിക്കുകയും ചെയ്യുന്നവര്‍ക്ക് ...പി്‌ന്നെന്തോ.. farting.'

ആദ്യ പോസ്റ്റില്‍ ശ്രീ രവിചന്ദ്രനെഴുതിയത് കാണുക:

'ആ ദിവസം എറണാകുളത്ത് ഒരു പബഌക് ഓഡിറ്റോറിയത്തില്‍ 'നാസ്തികനായ ദൈവ'വുമായി ബന്ധപ്പെട്ട പവര്‍പോയിന്റ് പ്രസന്റേഷന്‍ ഞാനവതരിപ്പിച്ചിരുന്നു അതില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം'('ഒരാള്‍കൂടി')

ആരാണ് ഈ അദ്ദേഹം? പേടിക്കേണ്ട, കണ്ടിപ്പാ സാബ് താന്‍

സാബും മൃഷ്ടാന്നമായി കുറേ ശര്‍ദ്ദില് വിഴുങ്ങിയെന്നര്‍ത്ഥം. ചുമ്മാതല്ല ബൂലോകത്ത് എടുക്കാ നാണയമായി സാബ് മന്ദീഭവിച്ചത്! ഇതേ അഹന്ത! ഇതേ വീമ്പടി! ഇതേ സംസ്‌ക്കാരം! പഴയ ഗതി തന്നെ സാബിനുറപ്പായി.

ശര്‍ദ്ദില്‍ വിഴുങ്ങന്നവരുടെ പേരെന്തെന്ന് ശ്രീ.രവിചന്ദ്രന്‍ ചോദിക്കാതിരുന്നത് സാബിന്റെ സാംസ്‌ക്കാരിക ഭാഗ്യം!

nasthikan said...

ഇത്രയും നാള്‍ ജീവിച്ചിട്ട് ഇനിയും അങ്ങനെയൊക്കെയേ പ്രതികരിക്കാനാവൂ എന്നുവരുന്നത് ഖേദകരമല്ലേ. ഇത്തരത്തിലുള്ള അവസാന സംഭവമാണിതെന്ന ശുഭപ്രതീക്ഷയോടെ ചുരുക്കുന്നു.

= തിന്നാന്‍ വേണ്ടി ജീവിക്കുന്നവരും ജീവിക്കാന്‍ വേണ്ടി തിന്നുന്നവരുമുണ്ട്. അതുപോലെ തെറിയെഴുതാന്‍ വേണ്ടി മാത്രം ജീവിക്കുന്നവരുമുണ്ടെന്നാണ്‌ ബ്ലൊഗുലകയാത്രയില്‍ കാണുന്നത്. 'എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാകില്ല' എന്നാണല്ലൊ പ്രമാണം. പഠിച്ചതല്ലേ പാടൂ സര്‍.

ഓരൊ തെറിക്കും "പ്രതിഫലം" പ്രതീക്ഷിക്കുന്നവര്‍ അത് ഇനിയും തുടരില്ലെന്ന് കരുതുന്നത് രവിചന്ദ്രന്‍സര്‍, താങ്കളുടെ മൗഢ്യം.

സി.കെ.ബാബു said...

>>>ആശയസംവാദത്തിന് തീരെ ആത്മവിശ്വാസമില്ലാത്ത സഹതാപം മാത്രം അര്‍ഹിക്കുന്ന വ്യക്തികളാണ് ഇതിന്റെ മുന്നണിയിലും അണിയറയിലും പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്.അവരെ സൗമ്യമായി അവഗണിക്കുകമ മാത്രമാണ് കരണീയമായിട്ടുള്ളത്.<<<

>>>ആയതിനാല്‍ എല്ലാ സുഹൃത്തുക്കളും സ്വയംനിയന്ത്രണം ഏര്‍പ്പെടുത്തി സൗഹാര്‍ദ്ദവും പരസ്പരബഹുമാനവും നിറഞ്ഞ അന്തരീക്ഷത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നപേക്ഷിക്കുന്നു.<<<

നല്ല ലക്ഷ്യത്തോടെ ബ്ലോഗില്‍ എത്തിയ പലര്‍ക്കും അന്തിമമായുണ്ടായ തിരിച്ചറിവാണ് താങ്കള്‍ ആദ്യം പറഞ്ഞത്. രണ്ടാമത്തേത് കേവലമായ ഒരു അസാദ്ധ്യതയാണെന്ന തിരിച്ചറിവും അധികം താമസിയാതെ താങ്കള്‍ക്കുണ്ടാവുമെന്ന കാര്യത്തില്‍, കഴിഞ്ഞ നാലുവര്‍ഷമായി എറിയോ കുറഞ്ഞോ മലയാളം ബ്ലോഗ് ലോകത്തില്‍ കഴിയുന്ന ഒരുവന്‍ എന്ന നിലയില്‍, എനിക്ക് സംശയമൊന്നുമില്ല.

ഇനി, സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞാല്‍, "ഉഷ്ണം ഉഷ്ണേന ശാന്തി" എന്ന തത്വത്തില്‍ തെറിയെ തെറിയുടെ ഭാഷയില്‍ നേരിടാമെന്ന് കരുതിയാല്‍ അതുകൊണ്ടും ഒരു കാര്യവുമില്ല. തെറിവിളിച്ച അതേ നാവുകള്‍ (പല ID-കളില്‍ പ്രത്യക്ഷപ്പെടുന്ന അവ എപ്പോഴും എണ്ണത്തില്‍ കൂടുതലായിരിക്കും) താങ്കളെ അസഭ്യതയുടെ ആള്‍രൂപമായി പ്രതിഷ്ഠിക്കും, അത്രതന്നെ. ഈ പ്രതിഭാസം ബ്ലോഗിലെ മതം ശാസ്ത്രം രാഷ്ട്രീയം എന്നീ മേഖലകളില്‍ മാത്രമായി ചുരുക്കേണ്ടതുമില്ല.

എതിര്‍പക്ഷത്തിന്റെ എഴുത്തുകള്‍ മലമാണെന്നും ഛര്‍ദ്ദിയാണെന്നും മറ്റ് പലതുമാണെന്നും അവമതിക്കുകയും, അതേസമയം അതിലെ ഏതെങ്കിലും ഒന്നോ രണ്ടോ മുഴുത്ത കഷണങ്ങള്‍ എടുത്ത് മണത്തും നക്കിയും നോക്കി "വല്ലാത്ത പുളിപ്പ്!" എന്ന്‍ നാട്ടുകാരോട് വിളിച്ചുപറയുകയും ചെയ്യുന്നതാണ് അതുപോലുള്ളവര്‍ ചര്‍ച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുപോലുള്ള "ചര്‍ച്ചകള്‍ക്ക്" ലേഖനം എന്തിനെപ്പറ്റിയാണ് എന്നുപോലും അറിയേണ്ടതില്ലാത്തതിനാല്‍ കാര്യങ്ങള്‍ വളരെ എളുപ്പവുമാണ്. ആകെ വേണ്ട കൈമുതല്‍ ഒരു ID മാത്രം.

എന്‍റെ പോസ്റ്റുകളിലും കമന്‍റുകളിലും പലവട്ടം പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇവയെങ്കിലും, താങ്കള്‍ ഈ ലോകത്തില്‍ പുതിയതായതിനാല്‍, ഒരിക്കല്‍ കൂടി പറഞ്ഞുവെന്നേയുള്ളു. But make your own experiences and conclusions.

രവിചന്ദ്രന്‍ സി said...

Dear Babu sir,

ഈ രംഗത്ത് വളരെ സീനിയറായ താങ്കള്‍ പരാമര്‍ശിച്ച കാര്യങ്ങളോട് പൂര്‍ണ്ണയോജിപ്പാണുള്ളത്. വിഷയം തിരിച്ചറിവ് ഇല്ലാതെ പോയതിന്റെയല്ല സര്‍.കഴിഞ്ഞ ആറേഴു മാസക്കാലമായി മലയാളം ബ്‌ളോഗുകള്‍ വായിക്കാറുണ്ട്. നിസ്സഹായന്റെയും സുശീലിന്റെയും ബ്‌ളോഗുകളില്‍ അരങ്ങേറിയ 'ആറാട്ടും പൂര'വുമൊക്കെ ലൈവായി കണ്ടതാണ്. കമന്റ് മോഡറേഷനില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് പല സുഹൃത്തുക്കളും ആദ്യംമുതല്‍ക്കേ മുന്നറിയിപ്പ് തന്നിട്ടുമുണ്ട്. ഇതൊക്കെ അറിഞ്ഞുകൊണ്ടാണെങ്കിലും നമുക്ക് ചിലപ്പോള്‍ അഭ്യര്‍ത്ഥിക്കേണ്ടിവരും. Because there is no other option. ഒരുപക്ഷെ ഇത്തരം വ്യക്തികള്‍ നമ്മുടെ അഭ്യര്‍ത്ഥനയോട് പോസിറ്റീവ് പ്രതികരിച്ചാലോ?! രണ്ടുദിവസം മുമ്പ് സുബൈറിനെതിരെ ഒരു മോശം പരാമര്‍ശവുമായി ശ്രീറാം എന്നൊരു ബ്‌ളോഗര്‍ ഒരു കമന്റിട്ടിരുന്നു. അത് പിന്‍വലിക്കാന്‍ ഞാനദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം പിന്‍വലിക്കുക മാത്രമല്ല സുബൈറിനോട് നേരിട്ട് മാപ്പു പറയുകയും ചെയ്തു. ഒരുപക്ഷെ ഇതൊക്കെ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത തീരെക്കുറവായിരിക്കും. But I think we can't write-off people in the outset itself. മനുഷ്യന്‍ ഒരു പ്രതീക്ഷിക്കുന്ന സസ്തനമാകുന്നു; പ്രതീക്ഷകള്‍ ഒരിക്കലും പൂജ്യമാകാന്‍ പാടില്ലല്ലോ. അതുകൊണ്ടുമാത്രം. Yet, I know well that one can't dream away realities or wish away facts.

ചിന്തകന്‍ said...


ഒരുപക്ഷെ ഇത്തരം വ്യക്തികള്‍ നമ്മുടെ അഭ്യര്‍ത്ഥനയോട് പോസിറ്റീവ് പ്രതികരിച്ചാലോ?! രണ്ടുദിവസം മുമ്പ് സുബൈറിനെതിരെ ഒരു മോശം പരാമര്‍ശവുമായി ശ്രീറാം എന്നൊരു ബ്‌ളോഗര്‍ ഒരു കമന്റിട്ടിരുന്നു. അത് പിന്‍വലിക്കാന്‍ ഞാനദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം പിന്‍വലിക്കുക മാത്രമല്ല സുബൈറിനോട് നേരിട്ട് മാപ്പു പറയുകയും ചെയ്തു. ഒരുപക്ഷെ ഇതൊക്കെ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത തീരെക്കുറവായിരിക്കും. But I think we can't write-off people in the outset itself. മനുഷ്യന്‍ ഒരു പ്രതീക്ഷിക്കുന്ന സസ്തനമാകുന്നു; പ്രതീക്ഷകള്‍ ഒരിക്കലും പൂജ്യമാകാന്‍ പാടില്ലല്ലോ. അതുകൊണ്ടുമാത്രം.


രവിചന്ദ്രൻ മാഷെ,
താങ്കളുടെ ആശയ/ആദർശങ്ങളോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെങ്കിലും,
ഈ ഒരു സമീപനത്തെ ഞാനിഷ്ട പെടുന്നു. ബ്ലോഗിൽ യുക്തിവാദികളുടെ ഭാഗത്തു നിന്ന് ഇടപെടുന്ന അപ്പൂട്ടൻ നിസ്സഹായൻ എന്നിവർക്കും ഇക്കാര്യത്തിൽ എന്റെ പ്രത്യേകം അഭിനന്ദനങ്ങൾ.

ഈ പോസ്റ്റിൽ ഏറ്റവും സമ്മിശ്രമായി പ്രതികരിച്ച ഇന്ത്യൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. സുബൈറും.

കമന്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഒരു പക്ഷേ സുഹ്ർ^ത്ത് കാളിദാസൻ ആരെയും കവച്ച് വെക്കും. മിക്കവാറും അദ്ദേഹം പറയുന്ന കാര്യങ്ങൾ ചർച്ചയിലെ വിഷയവുമായി കാര്യമായ ബന്ധമൊമൊന്നുമുൻടാവാറില്ല. കമന്റെഴുതി കാളിദാസനെ തോല്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതൊരു വ്യാമോഹം മാത്രമായിരിക്കും. ഒരു പക്ഷേ, ഈ കമന്റിലെ ഒരോ വാക്കും എടുത്ത് അദ്ദേഹം കമന്റെഴുതി കളയും. :)

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ചിന്തകന്‍,

നല്ല വാക്കിന് നന്ദി.

താങ്കളൊരു സാന്താക്‌ളോസ്സാണെന്നു തോന്നുന്നു. എല്ലാവര്‍ക്കും കൈനിറയെ സമ്മാനവുമായണല്ലോ വരവ്. അപ്പോഴും പാവം കാളിദാസനെ വിട്ടുകളഞ്ഞു!!

ea jabbar said...

എല്ലാം മൂടി വയ്ക്കുന്ന വ്യവസ്ഥിതിയില്‍ സമൂഹം ഒന്നുമറിയില്ല.-----

അതാണു ശരി. ഇറാക് യുദ്ധം നടക്കുമ്പോള്‍ ബുഷിന്റെ മൂക്കിനു താഴെ ന്യൂയോര്‍ക്കിലും ബ്ളെയറിന്റെ വീട്ടു പടിക്കല്‍ ലണ്ടനിലും യൂറോപ്പിലാകെയും ഇസ്രായേലിലെ ടെല്‍ അവീവിലും ദശലക്ഷക്കണക്കിനാളുകള്‍ തെരുവില്‍ ഇറങ്ങി യുദ്ധവിരുദ്ധ റാലികള്‍ നടത്തി. ജര്‍മ്മനിയില്‍ ലക്ഷക്കണക്കിനാളുകള്‍ പൂര്‍ണ നഗ്നരായി ശയനപ്രദക്ഷിണം നടത്തിയാണു പ്രതിഷേധിച്ചത്. സൌദിയുള്‍പ്പെടെ ഏതെങ്കിലും ഇസ്ലാം രാജ്യത്ത് നാലാള്‍ ചേര്‍ന്ന് ഒരു ജാഥ നടത്തുന്നതോ ഒരു നോടീസ് വിതരണം ചെയ്യുന്നതോ ലോകത്താരെങ്കിലും കണ്ടുവോ? ഇല്ല ! രാജഭരണത്തിനു കീഴില്‍ ജനാധിപത്യത്തെ കുറിച്ചു കേട്ടു കേള്‍വി പോലുമില്ലാതെ കഴിഞ്ഞു കൂടുന്നവര്‍ക്ക് എന്തു യുദ്ധം ? എന്തു പ്രതിഷേധം ? ലോകത്തിന്റെ ഇനിയുള്ള പ്രതീക്ഷ ലോകമെമ്പാടുമുള്ള ഈ മനുഷ്യസ്നേഹികളുടെ കൂട്ടായ്മയില്‍ മാത്രമാണെന്നാണ് എന്റെ വിനീതമായ മതം !

tokdok said...

10000 hits in around 30 days must be something of a record for any blog--especially one in Malayalam. Congratulations!

രവിചന്ദ്രന്‍ സി said...

Dear sir,

Thank you very much for your kind words

രവിചന്ദ്രന്‍ സി said...

മുകളില്‍ കണ്ട സന്ദേശം ഡോ.തോമസ് കരുവിളയുടേതാണ്. അദ്ദേഹം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അസോസിയറ്റ് പ്രൊഫസറും ഞങ്ങളുടെ വകുപ്പ് മേധാവിയുമാണ്. ജൂണ്‍മാസം 30 ന് ആരംഭിച്ച 'നാസ്തികനായ ദൈവം ബ്‌ളോഗ്' ഇന്ന് രാത്രി പതിനായിരം ഹിറ്റ് തികയുകയാണ്. എല്ലാ മാന്യവായനക്കാര്‍ക്കും നന്ദി. ഇന്നു രാത്രി മൂന്ന് ബ്‌ളോഗിലും പുതിയ പോസ്റ്റുകള്‍ ഇടാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ്.

രവിചന്ദ്രന്‍ സി said...


മത്സ്യകന്യകയുടെ പാട്ട്സ്ഥൂലപരിണാമത്തിന്റെ രാജവീഥിശിലകള്‍ പ്രതിഷേധിക്കുന്നു

nas said...

ബെന്യാമിന്‍ എഴുതിയ "ആട് ജീവിതം"എന്ന നോവലില്‍ -അറബി വീടുകളില്‍ നിന്നും പീഡനം സഹിക്കാതെ ഒളിചോടുന്നവര്‍ ഒടുവില്‍ പോലീസ് സ്റ്റേഷന്‍ ഇല്‍ അഭയം തേടിയെത്തുന്നു.അവിടെ വന്നു കഫീല്‍ ഒളിച്ചോടിയ "കുറ്റവാളിയെ"കണ്ടെത്തുന്നു.പിന്നെ പോലീസിന്റെ മുന്നില്‍ വച്ചുതന്നെ ബെല്ടും മറ്റും ഊരി അടി തുടങ്ങുന്നു.പിന്നെ വലിച്ചിഴച്ചു തിരികെ കൊണ്ട് പോകുന്നു.കഫീല്‍ കണ്ടെത്തുന്നതിനു മുന്പ് എംബസി നടപടികള്‍ പൂര്തിയായവര്‍ രക്ഷപ്പെട്ടു.എത്ര നല്ല പോലീസും നിയമ സംവിധാനവും!
പിന്നെ നജീബ് രാജിവെച്ച 'ഒഴിവിലേക്ക് ' നിയമിക്കപ്പെട്ട 'ഉദ്യോഗസ്ഥനെ' കുരിചാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തായാലും തൊഴില്‍ തൊഴില്‍ തന്നെയാണ്. നിര്‍ബന്ധിച്ചു വിളിച്ചു കൊണ്ട് പോയി തൊഴില്‍ കൊടുക്കുന്ന വേറെ ഏതു സ്ഥലമാണ് ലോകത്തുള്ളത്??

വെറും വയറുമായി അവിടേക്ക് പോകുന്ന വേലക്കാരികള്‍ "നിറവയര്‍" ആണെന്നറിഞ്ഞാല്‍ കഫീല്‍ വിസയും കാന്‍സെല്‍ അടിച്ചു പതുക്കെ എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി കേറ്റിവിടുന്നു.മാതൃത്വത്തിന്റെ വില അറിയാത്തവര്‍ ഇതിലും 'കുറ്റം' കണ്ടേക്കാം..പക്ഷെ കുറ്റം പറയുന്നവര്‍ എല്ലാം കണ്ടു മുകളില്‍ ഒരാളുന്ടെന്നു ഓര്‍ത്താല്‍ നല്ലത്..@അയ്യോപാവം-" ആയിരത്തിആഞ്ഞൂറ് വര്ഷങ്ങള്ക്ക് മുന്പ് അവതരിച്ച ഈ ഗ്രനഥത്തില് പ്രതിപാദിച്ചിട്ടുള്ള ശാസ്ത്രവിഷയങ്ങള് മാത്രം മതി അത് കാലാതിവര്‍ത്തിയാണെന്ന് ബോധ്യമാവാന്."

അയ്യോ പാവം ആ ശാസ്ത്ര വിഷയങ്ങള്‍ എന്താണെന്നറിയാന്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നു.ഒന്ന് പറഞ്ഞു തരണേ..എന്നിട്ട് വേണം എനിക്കൊന്നു വിലസാന്‍...മറക്കരുതേ..

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട നാസ്,

നാം ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ അതില്‍ ഏറെ ദൂരം സഞ്ചരിക്കാന്‍ കഴിയുമല്ലോ. കഴിഞ്ഞ ഒരാഴ്ചയായി സൗദിയെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കുന്തോറും ഞാനെഴുതിയത് ശരിക്കുള്ള യാഥാര്‍ത്ഥ്യത്തിന്റെ അടുത്തെത്തില്ലെന്ന് മനസ്സിലായി. ഞാന്‍ over report ചെയ്തുവെന്നായിരുന്നു ചിലരുടെ പരാതി.പക്ഷെ യഥാര്‍ത്ഥത്തില്‍ under report ചെയ്യുകയായിരുന്നുവെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.ഇന്റര്‍നെറ്റിലൂടെയും പുസ്തകങ്ങളിലൂടെയും കിട്ടുന്ന വിവരത്തിന് അവിടെനിന്ന് തിരിച്ചുവരുന്നവരുടെ വിവരണങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ തീഷ്ണത തുലോം കുറവാണ്.സൗദിയുടെ പ്രശ്‌നം ഇവിടെ വരാത്ത സമയത്താണ് താങ്കള്‍ സ്വന്തംനിലയില്‍ അതൊക്കെ പരാമര്‍ശിച്ചത്. പക്ഷെ സൗദിയെക്കുറിച്ച് ചര്‍ച്ച മുറുകിയപ്പോള്‍ നാസിനെ കാണാനുണ്ടായിരുന്നില്ല.

nas said...

പ്രിയ രവിചന്ദ്രന്‍ സാര്‍ ..

താങ്കള്‍ പറഞ്ഞത് ശരിയാണ്.സത്യത്തില്‍ ഞാന്‍ താങ്കളുടെ ബാകി ബ്ലോഗുകള്‍ ഒക്കെ വായിക്കുന്നത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ്.സമയക്കുറവാണ് പ്രശ്നം.ആദ്യത്തെ ബ്ലോഗില്‍ തന്നെ കിടക്കുകയായിരുന്നു ഇത്രയും ദിവസവും.അതുതന്നെ പല സമയങ്ങളിലായാണ് ഓരോ കമന്റും പൂര്തിയാക്കിയിരുന്നത്.ക്ഷമിക്കുക.ഇപ്പോള്‍ അവിടം വിട്ടു.വെറുതെ കിട്ടുന്ന സമയവും തലയും കേടാക്കുന്നതെന്തിനു?
പിന്നെ അവിടെ അവസാനമായി താങ്കള്‍ ചോദിച്ച ചോദ്യത്തിന് ഞാന്‍ പലപോഴായി ഉത്തരം പറഞ്ഞിരുന്നു.എങ്കിലും ഒന്നുകൂടി പറയാം -ഞാന്‍ മുസ്ലിം വിഭാഗങ്ങളോട് പൊതുവേ ചോദിക്കാറുള്ള ചോദ്യങ്ങളാണ് അവിടെയും ചോദിച്ചത്.ഇത് വരെ ആരും മറുപടി പറഞ്ഞിട്ടില്ല.മറുപടി 'കൈകൊണ്ട്' കിട്ടും എന്ന് ചില കൂട്ടുകാര്‍ ഓര്മപെടുത്താറുണ്ട് എന്ന് മാത്രം.മറ്റാരോടും ഞാന്‍ അത്തരത്തിലുള്ള ഒരു 'സാഹസത്തിനു'നിക്കാറില്ല.
പിന്നെ കാളിദാസനോടും ഞാന്‍ ഇത് വരെ ഒരു തര്കതിനും പോയിട്ടില്ല.അദ്ധേഹത്തിന്റെ വാകുകളില്‍ മറ്റുള്ളവരെ കൊച്ചാക്കുന്ന ഒരു ധിക്കാരം ഉണ്ടെന്നു തോന്നിയത് കൊണ്ട് ഇടപെട്ടു എന്ന് മാത്രം...താങ്കള്ക് ഇഷ്ടപ്പെടാത്ത ശൈലി സ്വീകരിച്ചതില്‍ ക്ഷമിക്കുക.

പിന്നെ സൗദി വിഷയം ഇവിടെ ചര്ച്ചയാകുന്നതിനു മുമ്പ് തന്നെ ഞാന്‍ എന്റെ ഒരു കമന്റില്‍ സൂചിപിചിരുന്നതാനല്ലോ?താങ്കളുടെ ഒരു പോസ്റ്റില്‍ അത് പരാമര്ശിച്ചിട്ടും ഉണ്ട്.. ഇവിടെ നേരിട്ട് വന്നത് ഇപോഴാനെന്നു മാത്രം...
അവിടെ 'നിസ്കാരതൊഴിലാളി' പോലിസ് നിസ്കരിപ്പിക്കാന്‍ നടത്തുന്ന പരാക്രമങ്ങള്‍..നോമ്പ് മാസം വന്നാല്‍ പിന്നെ ലോകത്താരും ഭക്ഷണം ഉണ്ടാക്കാന്‍ പാടില്ല..ഉണ്ടാക്കിയാല്‍ മണം വരാന്‍ പാടില്ല..
ഭക്ഷണം കഴിക്കുന്നത്‌ കണ്ടാല്‍,അതിന്റെ മണം കേട്ടാല്‍ കൊതിയിളകി മരിക്കാന്‍ പോകുന്നവന്‍ പിന്നെ നോമ്പ് പിടിക്കാന്‍ നിക്കുന്നതെന്തിനു എന്ന് ഞാന്‍ പലരോടും ചോദിച്ചിട്ടുണ്ട്..(കേരളത്തിലെ വടക്കന്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലും ഈ ശല്യം ഉള്ളതായി കേട്ടിട്ടുണ്ട്) അക്കൂട്ടത്തില്‍ ഓര്മ വന്നത് പറഞ്ഞെന്നു മാത്രം.. പിന്നെ സൌദിയില്‍ പോകാന്‍ പല ചാന്‍സ് കിട്ടിയിട്ടും എനിക്ക് ത്രിപ്തിയില്ലാത്തത് കൊണ്ട് മാത്രം ഒഴിവാക്കിയ ഒരാളാണെന്നും അറിയിക്കട്ടെ.. തെറ്റിധാരണ വന്നതില്‍ ഖേദിക്കുന്നു.

എന്‍ എം ഹുസൈന്‍ said...

ലോകോത്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ ഡാറ്റയെ ആസ്പദമാക്കി സാന്‍ഡിഗോ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ക്രിമിനോളജിയില്‍ അതിവിദഗ്ധനും സര്‍വ്വാംഗീകൃതനുമായ ഡോ:റോബര്‍ട്ട് വിന്‍സ്ലോയുടെ വിശകലനങ്ങള്‍ പ്രകാരം സ്വീഡന്‍ ,ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലേതിനേക്കാള്‍ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വളരെ കുറവുള്ളത് സൗദി ,തുര്‍ക്കി,ഇറാന്‍ എന്നിത്യാദി രാജ്യങ്ങളിലാണ് . "അഴിമതി ,കുറ്റകൃത്യനിരക്ക് ,സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞനിരക്കാണ് "സ്വീഡനും ഡെന്മാര്‍ക്കും കാഴ്ചവെക്കുന്നതെന്ന പ്രൊഫ:രവിചന്ദ്രന്റെ വാദം വസ്തുനിഷ്ഠമായി അബദ്ധമാണെന്നു ഞാൻ സമർത്ഥിക്കുകയുണ്ടായി .കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നതോതിലുള്ള സ്ഥലങ്ങളിലാണോ കുറഞ്ഞതോതിലുള്ള രാജ്യങ്ങളിലാണോ സാമൂഹിക സന്തുഷ്ടി കൂടുതലുണ്ടാവുക എന്നതായിരുന്നു എന്റെ ലളിതമായ ചോദ്യം. ഡെന്മാര്‍ക്കിലും മറ്റും ആത്മഹത്യകളുടെ നിരക്ക് പെരുകിവരുന്നതും സാമൂഹിക സന്തുഷ്ടിയുടെ അടയാളങ്ങളായി കണക്കാക്കാമോ എന്ന സംശയവും ഉന്നയിച്ചിരുന്നു.ഇവക്കൊന്നും തൃപ്തികരമായ വിശദീകരണം നല്‍കാതെ ലേഖകന്‍,
കുറെയേറെ നുണകളുമായി കരകവിഞ്ഞൊഴുകുകയാണു തന്റെ മറുപടി പോസ്റ്റിലൂടെ ചെയ്തത് ലോകോത്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ ഡാറ്റയെ ആസ്പദമാക്കി സാന്‍ഡിഗോ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ക്രിമിനോളജിയില്‍ അതിവിദഗ്ധനും സര്‍വ്വാംഗീകൃതനുമായ ഡോ:റോബര്‍ട്ട് വിന്‍സ്ലോയുടെ വിശകലനങ്ങള്‍ പ്രകാരം സ്വീഡന്‍ ,ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലേതിനേക്കാള്‍ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വളരെ കുറവുള്ളത് സൗദി ,തുര്‍ക്കി,ഇറാന്‍ എന്നിത്യാദി രാജ്യങ്ങളിലാണ് . "അഴിമതി ,കുറ്റകൃത്യനിരക്ക് ,സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞനിരക്കാണ് "സ്വീഡനും ഡെന്മാര്‍ക്കും കാഴ്ചവെക്കുന്നതെന്ന പ്രൊഫ:രവിചന്ദ്രന്റെ വാദം വസ്തുനിഷ്ഠമായി അബദ്ധമാണെന്നു ഞാൻ സമർത്ഥിക്കുകയുണ്ടായി .കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നതോതിലുള്ള സ്ഥലങ്ങളിലാണോ കുറഞ്ഞതോതിലുള്ള രാജ്യങ്ങളിലാണോ സാമൂഹിക സന്തുഷ്ടി കൂടുതലുണ്ടാവുക എന്നതായിരുന്നു എന്റെ ലളിതമായ ചോദ്യം. ഡെന്മാര്‍ക്കിലും മറ്റും ആത്മഹത്യകളുടെ നിരക്ക് പെരുകിവരുന്നതും സാമൂഹിക സന്തുഷ്ടിയുടെ അടയാളങ്ങളായി കണക്കാക്കാമോ എന്ന സംശയവും ഉന്നയിച്ചിരുന്നു.ഇവക്കൊന്നും തൃപ്തികരമായ വിശദീകരണം നല്‍കാതെ ലേഖകന്‍,
കുറെയേറെ നുണകളുമായി കരകവിഞ്ഞൊഴുകുകയാണു തന്റെ മറുപടി പോസ്റ്റിലൂടെ ചെയ്തത് കരകവിഞ്ഞൊഴുകിയ നുണകള്‍

nas said...

പ്രിയ ഹുസൈന്‍...

നിങ്ങളുടെ സുക്കര്മാന്‍-വിന്‍സ്ലോ competition ഇല്‍ എനിക്കൊന്നും പറയാനില്ല.കാരണം എനിക്കതെപ്പറ്റി അറിയില്ല.പക്ഷെ ചില ലളിതമായ ചോദ്യങ്ങള്‍-1 )നൌഷാദിന്റെ പ്രശ്നത്തില്‍ വാദിക്കു കണ്ണ് നഷ്ടപ്പെട്ടത് നൌഷാദിന്റെ ആക്രമണം മൂലമല്ല എന്നാണു അക്കാലത്തെ പത്രങ്ങളില്‍ നിന്നും അറിഞ്ഞത്.ഇനി അങ്ങനെ എന്ന് സമ്മതിച്ചാല്‍ തന്നെ.തലയ്ക്കു വെളിവുള്ള ഒരിന്ത്യക്കാരന്‍ ഒരറബിയുടെ കണ്ണടിച്ചു പൊട്ടിക്കുമോ?ഇനിഅബദ്ധത്തില്‍ പൊട്ടിച്ചാല്‍ തന്നെ അതിനു ഒരു പരിഷ്കൃത നിയമ വ്യവസ്ഥ പോട്ടിച്ചവന്റെ കണ്ണ് പറിച്ചു കൊടുതാണോ ശിക്ഷിക്കുക?
മാത്രമല്ല സൂത്രത്തില്‍ നൌഷാദിന്റെ കണ്ണ് കൈക്കലാക്കാന്‍ നിന്ന 'വാദി' 'മാപ്' കൊടുത്തോ?അതോ ലോകശ്രദ്ധ ആകര്‍ഷിച്ച കേസില്‍ മാപ്പ് നാടകം നടത്തി 'സൗദി'തലയൂരിയതോ?

2 )അമേരിക്കന്‍ ബ്രിട്ടീഷ്‌ പൌരന്മാരെ അവരുടെ ഗവണ്മെന്റ് ന്റെ അനുമതിയില്ലാതെ സൗദി ജയിലില്‍ അടക്കും എന്ന് താങ്കള്‍ കരുതുന്നുണ്ടോ?ലോകര്‍ബി വിമാന കേസും ഈ അടുത്ത് പാകിസ്ഥാനില്‍ ഒരമേരികന്‍ diplomat നടത്തിയ വെടിവെപ്പും ഓര്‍മയുണ്ടാകും എന്ന് കരുതുന്നു.

3 )ബെന്യാമിന്റെ 'ആടുജീവിതം'താങ്കള്‍ വായിച്ചു കാണും എന്ന് കരുതുന്നു.അതിലെ ജയില്‍ അനുഭവങ്ങള്‍ ഒരു നീതി ന്യായം ഉണ്ടെന്നു കരുതുന്ന രാജ്യത്തിന് യോജിച്ചതാനെന്നു കരുതുന്നുണ്ടോ?

4 )മനുഷ്യാവകാശ കമ്മീഷനുകള്‍ വിമര്‍ശിച്ചിട്ടും ഇന്നും ഒരു കുലുക്കവുമില്ലാതെ തുടരുന്ന അടിമ സമ്പ്രദായത്തിനു തുല്യമായ sponsorship വ്യവസ്ഥ ഉപയോഗിച്ച് കോടീശ്വരന്മാര്‍ പോലും തുച്ച ശമ്പളത്തിന് പാവങ്ങളെ ചൂഷണം ചെയ്യുന്നത് ഏതു സദാചാരമാണ്?

5 )5 നേരം നിസ്കരിപ്പിക്കാനും നോമ്ബെടുപ്പിക്കാനും മുതവ്വമാര്‍ പേപ്പട്ടികളെ പോലെ പാഞ്ഞു നടക്കുകയും അന്യ മതസ്ഥര്‍ പോലും നോകിയും കണ്ടും നിന്നില്ലെങ്കില്‍ ചൂരല്‍ കഷായം കുടിക്കേണ്ടി വരികയും ചെയ്യേണ്ടി വരുന്ന വേറെ ഒരു(അമുസ്ലിം) രാജ്യത്തിന്റെ പേര് പറയാമോ?

6 )ശബരി മലയില്‍ 'പൂത്തിരി' കത്തിച്ചു ആളുകളെ പറ്റിക്കുന്നു എന്ന് പറയുന്നവര്‍ മക്കക്കു പുറത്തുള്ള water tank കളില്‍ നിന്നും അടിയിലൂടെ പൈപിട്ടു മക്കയിലെതിച്ചു സം സം വെള്ളം -പുണ്യ-അത്ഭുത വെള്ളം എന്ന് പറഞ്ഞു നടത്തുന്ന state sponsored തട്ടിപ്പിനെ കുറിച്ച് എന്താണ് വിശദീകരണം?

Aakash :: ആകാശ് said...

സ്വീഡന്‍ ,ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലേതിനേക്കാള്‍ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വളരെ കുറവുള്ളത് സൗദി ,തുര്‍ക്കി,ഇറാന്‍ എന്നിത്യാദി രാജ്യങ്ങളിലാണ്

നല്ല ബെസ്റ്റ് താരതമ്യങ്ങള്‍. ഓരോ സാമ്പിള്‍ ലിങ്കുകള്‍ കൂടി നോക്കിക്കോളൂ...

Iran
Saudi Arabia
Turkey

kaalidaasan said...
This comment has been removed by the author.
Anonymous said...

ഒറ്റദിവസം 42 ആക്രമണം-ഇറാഖില്‍ മരണം 89
മലയാളമനോരമ,17.8.2011, പേജ് വിദേശം

'ബാഗ്ദാദ്-ഇറാഖില്‍ തിങ്കളാഴ്ചത്തെ ഭീകരാക്രമണ പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 89 ആയി; 315 പേര്‍ക്ക് പരിക്കുണ്ട്. ഇറാഖില്‍ ഈ വര്‍ഷത്തെ ഏറ്റവും രക്തരൂക്ഷിതദിനമായിരുന്ന തിങ്കളാഴ്ച 17 നഗരങ്ങളിലായി 42 ആക്രണങ്ങളാണ് നടന്നത്.......ചാവേര്‍ ആക്രമണം, കാര്‍ബോംബ് സ്‌ഫോടനം, വെടിവെയ്പ്പ് തുടങ്ങി......പതിവുദിനങ്ങളില്‍ ഇറാഖില്‍ ശരാശരി 14 ആക്രമണങ്ങള്‍ നടക്കുന്നുണ്ട്..........'

രവിചന്ദ്രന്‍ സാര്‍,

താങ്കള്‍ പറഞ്ഞത് "അഞ്ചുനേരം നിസ്‌ക്കരിക്കുകയും പത്തുപ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ചില മുസ്‌ളീം രാജ്യങ്ങള്‍" എന്നാണ്. ഈ പ്രസ്താവന 100 ശതമാനം വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുന്നു. ദിവസം ശരാശരി 14 പൊട്ടിത്തെറികള്‍ നടക്കുന്നു. ഒന്നുകില്‍ എത്രയും പെട്ടെന്ന് സംഖ്യ തിരുത്തുക, അല്ലങ്കില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുക.

Anonymous said...

പാക്ക് സ്വാതന്ത്ര്യദിനത്തില്‍ 20 മരണം
മലയാളമനോരമ, പേജ് 9, 17.8.2011
ഇസഌമാബാദ്: പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തില്‍ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ പത്രപ്രവര്‍ത്തകനും മൂന്ന് സൈനികനും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബോംബാക്രമണത്തിലാണ് 17 പേര്‍ കൊല്ലപ്പെട്ടത്....

സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യം നേടിയവര്‍!!!!

എം.എന്‍.ഹുസൈനോട് പാകിസ്ഥാനിലോട്ട് പോകാന്‍ തയ്യാറാണോ എന്നുചോദിച്ചതിന് രവിചന്ദ്രന്‍ സാറിനെതിരെ ഐ.പി.സി 18/2011 D അനുസരിച്ച് ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കാന്‍ ബഹുമാനപ്പെട്ട കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു. That is all your honour!

vachanam said...

പല സ്നേഹിതരും സൌദി യില്‍ കുറ്റ ക്രത്യം കുറവാണ് എന്ന് സമര്പികുന്നത് കാണുമ്പോള്‍ അവരോട സഹതപിക്കാന്‍ തോന്നും അവിടെ അധിക പേരും വെറുതെ എന്തിനു ഒരു വയ്യ വേലി എന്ന് കരുതി കിട്ട്യതും മേടിച്ചു മിണ്ടാതിരികാരാന് പതിവ് പിന്നെ എങ്ങനെ കേസുകള്‍ രേഖ പെടുത്തും , പിന്നെ ഇസ്ലാം എന്നാല്‍ സൌദി എന്നാ ഒരു ധാരണ പലര്ക്കും ഉണ്ടെന്നു തോനുന്നു അത് കൊണ്ട് ആണെന്ന് തോനുന്നു ഇസ്ലാമിന്റെ കുഴപ്പം പോലെ സൌദി കുഴപ്പം എടുത്തു പറയുന്നത് , ഇസ്ലാം എന്ന തത്വ സംഹിത പ്രകാരം ആകെ ലോകത്ത് കുറച്ചു വര്ഷം മാത്രമേ ഭരണം നടനിട്ടുള്ള് , ഇന്ന് കാണുന്ന മതം ഇസ്ലാമുമായി ഒരു ബന്ധവും ഇല്ല . അത് വിമര്ഷികുന്നവര്‍ എങ്കിലും മനസിലാക്കുനത് നല്ലതാണ് എങ്കില്‍ എന്ത് അല്ല എന്ന് അറിയാന്‍ എങ്കിലും .

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വചനം,

താങ്കളുടെ പ്രതികരണം ഈ പോസ്റ്റിന്റെ അന്തസത്തയെ സാധൂകരിക്കുന്നുവെന്ന് കണ്ടതില്‍ സന്തോഷം. സത്യസന്ധരായ പല മുസ്‌ളീം സഹോദരന്‍മാരും തുറന്നുപറയുന്ന കാര്യം തന്നെയാണ് താങ്കളിവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. പിന്നെ, സൗദിയില്‍ നടക്കുന്നതിനൊന്നും ഇസ് ളാമുമായി ബന്ധമില്ലെന്ന വാദം സൗമ്യമായി നിരാകരിക്കുന്നു.