ശാസ്ത്രം വെളിച്ചമാകുന്നു

Thursday, 30 June 2011

1.ഒരാള്‍കൂടി

ബൂലോകം കടലുപോലെ. ആര്‍ക്കുമവിടെ തോണിയിറക്കാം. അവിടെ ഒളിച്ചിരിക്കാനും പകര്‍ന്നാടാനും ഏവര്‍ക്കും അവസരമുണ്ട്. ഒരുപക്ഷെ ഇന്ത്യയിലെ ഭാഷാ ബ്‌ളോഗ്ഗുകളില്‍ ഏറ്റവും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ് മലയാളം ബ്‌ളോഗ്ഗുകള്‍. കഴിഞ്ഞ ആറേഴു മാസമായി ഞാനും ഒരു ബ്‌ളോഗ്ഗുവായനക്കാരനാണ്. മാത്രമല്ല, മലയാളബൂലോകത്തെ പല പ്രമുഖരും അടുത്ത മിത്രങ്ങളുമാണ്. ജബ്ബാര്‍മാഷ്, ഡോ.മനോജ്(ബ്രൈറ്റ്), പ്രാശാന്ത്(അപ്പൂട്ടന്‍),സജി(നിസ്സഹായന്‍), സുശീല്‍കുമാര്‍, മുഹമ്മദ് ഖാന്‍(യുക്തി), എന്‍.എം.ഹുസൈന്‍, വാവക്കാവ്,ടി.കെ.രവീന്ദ്രനാഥ്,അനില്‍സുഗതന്‍, പ്രശാന്ത് രണ്ടദത്ത്...അങ്ങനെ നീളുന്നു ആ പട്ടിക. അതുകൊണ്ടുതന്നെ അപരിചിതമായ ഒരിടത്തേക്ക് കയറിച്ചെല്ലുന്ന സങ്കോചമെനിക്കില്ല. ഇപ്പോള്‍ സമയം രാത്രി 11.10; ഔപചാരികതകളില്ലാതെ ഞാനും ഒപ്പം കൂടുകയാണ്.

''നാസ്തികനായ ദൈവ''ത്തിന് ഒന്നര വയസ്സായി. രണ്ടാം പതിപ്പ് 2010 ഓക്‌ടോബറിലാണ് പുറത്തിറങ്ങിയത്. ഈ വര്‍ഷംതന്നെ ഇറങ്ങാനിടയുള്ള മൂന്നാംപതിപ്പില്‍ പുസ്തകം സംബന്ധിച്ച് ഇതുവരെ ഉയര്‍ന്ന വിമര്‍ശനങ്ങളും സംശയങ്ങളും വിശകലനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പുസ്തകസംബന്ധിയായ നിരവധി പ്രഭാഷണങ്ങളും സെമിനാറുകളും സംവാദങ്ങളും ഇക്കാലയളവില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അച്ചടി-ദൃശ്യ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളും ആസ്വദനക്കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. 'നാസ്തികനായ ദൈവ'ത്തെ സ്വീകരിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഹൃദയംഗമായ നന്ദി. പുസ്തകവുമായി ബന്ധപ്പെട്ട ചില സവിശേഷ അനുഭവങ്ങളും ചില പൊതുവിമര്‍ശനങ്ങളുമാണ് ഇവിടെ പരിഗണിക്കുന്നത്. ഇതില്‍ കുറെയേറെ വിഷയങ്ങള്‍ ശ്രീ.എന്‍.എം ഹുസൈന്‍ 'നാസ്തികനായ ദൈവ'ത്തിന് തയ്യാറാക്കിയ ഖണ്ഡനത്തില്‍ ('നവനാസ്തികത:റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തി'/ക്രിയേറ്റീവ്& ദാ'വ ബുക്‌സ്, കൊച്ചി, 2011 ജനുവരി) ഉന്നയിച്ചവയാണ്.
ശ്രീ.ഹുസൈനെ കുറി
ച്ചോര്‍ക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പ് എനിക്ക് ടിക്കറ്റെടുക്കാനായി അരമണിക്കൂറിലേറെ എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ ക്യൂ നിന്ന ആ കുഞ്ഞുമനുഷ്യനാണ് എന്റെ സ്മൃതിപഥത്തിലെത്തുന്നത്. ആദ്യമായി തമ്മില്‍ കാണുകയായിരുന്നുവെങ്കിലും അന്നദ്ദേഹം പ്രകടിപ്പിച്ച ലാളിത്യവും സ്‌നേഹവും എന്നെ സ്പര്‍ശിച്ചു. ആ ദിവസം എറണാകുളത്ത് ഒരു പബ്ലിക് ഓഡിറ്റോറിയത്തില്‍ 'നാസ്തികനായ ദൈവ'വുമായി ബന്ധപ്പെട്ട ഒരു പവര്‍പോയിന്റ് പ്രസന്റേഷന്‍ ഞാനവതരിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പിന്നൊരിക്കല്‍ ചങ്ങനാശ്ശേരിയിലെ എന്റെ വീട്ടിലും വരുകയുണ്ടായി. വായന, പുസ്തകം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചൊറിച്ചിലും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെടുന്ന ഒരു സമൂഹത്തില്‍ വായിക്കാനും പഠിക്കാനും ഏറെ സമയം ചെലവഴിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തോട് തികഞ്ഞ ബഹുമാനമാണുള്ളത്. എന്നാല്‍ ശ്രീ.ഹുസൈന്‍ മുന്നോട്ടുവെക്കുന്ന ചിന്താധാരയോട് സമാനമായ ആഭിമുഖ്യമില്ല. കാഴ്ച മങ്ങിവരുന്ന ഒരു സമൂഹത്തിന്റെ കണ്ണുകള്‍കൂടി കുത്തിപ്പൊട്ടിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായാണ് കണ്ടിട്ടുള്ളത്. 'നാസ്തികനായ ദൈവ'ത്തിന്റെ ഖണ്ഡനത്തില്‍ എനിക്കെതിരെ കടുത്ത പ്രയോഗങ്ങളും പരിഹാസങ്ങളും ധാരാളമുണ്ട്. എന്നെക്കാളും മുതിര്‍ന്ന ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന് അതിനുള്ള സ്വാതന്ത്ര്യവും അര്‍ഹതയുമുള്ളതായി ഞാന്‍ സങ്കല്‍പ്പിക്കുന്നു. അതുകൊണ്ടുതന്നെ അതിനോട് പ്രതികരിക്കാനില്ല. ആശയപരമായ സംവാദങ്ങള്‍ ആത്മനിഷ്ഠമായോ വ്യക്തിനിഷ്ഠമായോ കാണാന്‍ താല്‍പര്യമില്ല. ശ്രീ.ഹുസൈന്റെ അവതരണരീതിയും ഭാഷാശൈലിയുമൊന്നും വിലയിരുത്താന്‍ ഞാനാളല്ല. വിയോജിപ്പ് എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളെ കുറിച്ച് മാത്രം.


'നാസ്തികനായ ദൈവ'ത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഖണ്ഡനത്തില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളെല്ലാം പ്രതികരണം അര്‍ഹിക്കുന്നവയാണെന്ന അഭിപ്രായമില്ല. ആവര്‍ത്തനദോഷം വളരെയധികമുള്ള ടി. ഖണ്ഡനത്തില്‍ പ്രസക്തമെന്ന് തോന്നിയ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കാം. 'നാസ്തികനായ ദൈവ'ത്തില്‍ ചര്‍ച്ചചെയ്യുന്ന 75% വിഷയങ്ങളും അദ്ദേഹം അവഗണിക്കുകയോ വിട്ടുകളയുകയോ ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് പൂര്‍ണ്ണമായ ഒരു ഖണ്ഡനമായി(a complete rebuttal) അദ്ദേഹത്തിന്റെ ഗ്രന്ഥത്തെ വിലയിരുത്താനാവില്ല. ശ്രീ.ഹുസൈന് പഥ്യമെന്ന് തോന്നിയ മേഖലയില്‍ മാത്രമായി ഇടപെടല്‍ 
പരിമിതപ്പെടുകയാണ്. മാത്രമ
ല്ല ഖണ്ഡനത്തില്‍ 'നാസ്തികനായ ദൈവം'ഘടനപരമായും ക്രമനിബദ്ധമായും പിന്തുടരാനുള്ള ശ്രമവുമില്ല. ഉദ്ധരണികളും പരാമര്‍ശങ്ങളും കുഴഞ്ഞുമറിഞ്ഞും കയറിയിറങ്ങിയും വരുന്നത് കാണാം. ക്രമനിബദ്ധമായി വിഷയങ്ങള്‍ വിശകലനം ചെയ്യാത്തതിനാല്‍ ആ രീതിയിലും പ്രതിരോധിക്കേണ്ടതില്ലെന്ന് തോന്നുന്നു.


''നാസ്തികത എന്നൊക്കെ പറഞ്ഞുനടക്കുന്നത് വെറും 'ചീപ്' (cheap) പരിപാടിയല്ലേ?'' 2010 മാര്‍ച്ചില്‍ കോഴിക്കോട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സെമിനാര്‍ കഴിഞ്ഞിറങ്ങിയപ്പോള്‍ കംമ്പ്യൂട്ടര്‍ വിദഗ്ധനനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ശ്രോതാവാണ് ഈ ചോദ്യമെറിഞ്ഞത്.''സാറിനെപ്പോലെ വിദ്യാഭ്യാസവും അറിവുമുള്ളവര്‍ ഇത്തരം വിവരക്കേട് പറഞ്ഞുനടക്കുന്നതിലും 'ചീപ്പാ'യി മറ്റെന്താണുള്ളത്?''-പുള്ളിക്കാരന്‍ വിടാന്‍ ഭാവമില്ല.
'സുഹൃത്തേ താങ്കള്‍ ഒരു മതവിശ്വാസിയാണോ?' -ചിരിച്ചുകൊണ്ടാണ് ഞാന്‍ ചോദിച്ചത്.
''അതെ, എന്താ സംശയം? നല്ല ഒന്നാന്തരം വിശ്വാസി. അഭിമാനത്തോടെ എവിടെയും പറയും.''
'നല്ല കാര്യം! താങ്കളുടെ കുടുംബവും മതജീവിതം നയിക്കുന്നവരായിരിക്കുമല്ലോ. അതിരിക്കട്ടെ, ഒരു മാസം മതകാര്യങ്ങള്‍ക്കായി മാത്രമായി ശരാശരി എത്ര തുക താങ്കള്‍ ചെലവഴിക്കും?-ഞാന്‍ ചോദിച്ചു.
''എന്തു തുക?..അതൊക്കെ അറിയുന്നതെന്തിനാ?...എന്നാലും പറയാം, അതിപ്പോ....കണക്കൊന്നുമില്ല. ചെലപ്പം പെരുനാള്‍ സീസണൊക്കെ വരുമ്പോള്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ കാര്യമായിട്ടൊന്നുമാവില്ല. ഒക്കെ നമ്മുടെ ഒരു സന്തോഷമാണ്. ഒരു ചെലവായി ഞാനതിനെ കാണുന്നില്ല.''
'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'
''എന്താ നിങ്ങളെന്നെ 'ആക്കു'കയാണോ?''-ആ ചങ്ങാതിയുടെ അടുത്ത ചോദ്യം; അവസാനത്തേതും.

ദൈവം പ്രാര്‍ത്ഥിക്കുന്നു
ദൈവം നാസ്തികനോ? അതെന്താ അങ്ങനെ? ചിലരെങ്കിലും ചോദിച്ചു. ദൈവം നാസ്തികനാണെന്ന് പറയുന്നത് ദൈവം ഉണ്ടെന്ന് സമ്മതിക്കുന്നതിന് തുല്യമല്ലേ?-അതായിരുന്നു മലയാള ബൂലോകത്തെ ക്ഷുഭിതപണ്ഡിതനായ ശ്രീ.സി.കെ ബാബു ഉന്നയിച്ച ക്രമപ്രശ്‌നം. ശുദ്ധമായ ലോജിക് പിന്തുടര്‍ന്നാല്‍ ഒരവിശ്വാസിക്ക് 'ദൈവം' എന്ന വാക്കേ ഉച്ചരിക്കാനാവില്ല. കാരണം 'ദൈവം ഇല്ല' ('There is no God') എന്നൊരാള്‍ പറഞ്ഞാല്‍ താത്വികമായും സാങ്കേതികമായും 'ദൈവം ഉണ്ട്' എന്നു തെളിയുകയാണ്! എങ്ങനെയെന്നു നോക്കാം: 'ദൈവം ഇല്ല' എന്ന നിഗമനത്തിന്റെ(conclusion) അടിസ്ഥാനഅനുമാനങ്ങള്‍ (basic premises) ഇവയാണ്: (എ) ദൈവം ഉണ്ട്('There is God'). (ബി) അത് നിലനില്‍ക്കുന്നില്ല('It doesn't exist'). പക്ഷെ ഈ ഉപാധികള്‍ പരസ്പരം റദ്ദാക്കുന്നവയാണെന്ന് വ്യക്തമാണ്. ഇതുപോലെ തന്നെ 'ദൈവം ഉണ്ട്' എന്നൊരാള്‍ പറയുന്നതിലും ലോജിക്കിന്റെ തലത്തില്‍ ആവര്‍ത്തനദോഷമുണ്ട്. 'ദൈവമുണ്ട്' എന്ന നിഗമനത്തിന്റെ അടിസ്ഥാന ഉപാധികള്‍ (എ) ദൈവം ഉണ്ട്, (ബി) അത് നിലനില്‍ക്കുന്നു എന്നിവയാണല്ലോ. 'ഉണ്ട്' എന്നുപറഞ്ഞിട്ട് നിലനില്‍ക്കുന്നു എന്നുപറഞ്ഞാല്‍ 'നിലനില്‍ക്കാതെയും ഉണ്ടെന്ന് പറയാം' എന്ന സൂചന കടന്നുവരുന്നു. ആ നിലയ്ക്ക്, ദൈവം ഉണ്ടെന്ന് പറയാന്‍ അത് നിലനില്‍ക്കേണ്ട ആവശ്യമില്ല എന്നുപറയാം. അങ്ങനെവരുമ്പോള്‍ വിശ്വാസി ദൈവം നിലനില്‍ക്കുന്നില്ലെന്ന് വാദിക്കുകയാണെന്നും സോക്രട്ടീഷ്യന്‍ ഡയലോഗിലൂടെ സാങ്കേതികമായി തെളിയിക്കാം. അതുപോലെ തന്നെ അവിശ്വാസി ദൈവം ഉണ്ടെന്ന് സമ്മതിക്കുന്നതായും നിരീക്ഷിക്കാം.

പക്ഷെ വ്യാവഹാരികഭാഷയില്‍ നമുക്ക് ഇപ്രാകാരം ഭാഷാഗുസ്തി നടത്തി മുന്നോട്ടുപോകാനാവില്ല. 'തങ്കപ്പന്‍ മരിച്ചു' എന്നുപറയാന്‍ തങ്കപ്പന്‍ ഉണ്ടായിരിക്കണം എന്നതുപോലെ 'നാസ്തികനായ ദൈവം' എന്നുപറയാന്‍ 'ദൈവ'വും ഉണ്ടാകേണ്ടതുണ്ട്. അതേത് ദൈവം? എങ്ങനെ ആ ദൈവം നാസ്തികനായി?- എന്നീ ചോദ്യങ്ങളാണ് പിന്നീട് പ്രസക്തമാകുന്നത്. മതവിശ്വാസി 'ദൈവം'എന്നൊരു സങ്കല്‍പ്പകഥാപാത്രത്തെപ്പറ്റി സദാ സംസാരിക്കാറുണ്ട്. അവനതിനെ നിര്‍വചിക്കുകയും സവിശേഷതകള്‍ വര്‍ണ്ണിക്കുകയും ചെയ്യാറുണ്ട്. ഹാംലെറ്റിനെപ്പോലെ, ഒഥല്ലോയെപ്പോലെ ഒരു കഥാപാത്രമാണത്. അടിസ്ഥാനപരമായി മസ്തിഷ്‌ക്കത്തില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഒരു വ്യാജവിവര(false data)മാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തുന്ന കുഴമണ്ണ്. ഈ സങ്കല്‍പ്പത്തെ അഭിസംബോധന ചെയ്യാന്‍ 'ദൈവം' എന്ന പദം വിശ്വാസി ഉപയോഗിക്കുന്നതിനാല്‍ അതുതന്നെ അവിശ്വാസിക്കും ഉപയോഗിക്കേണ്ടതുണ്ട്. മറിച്ചായാല്‍ ആശയസംവേദനം തകരാറിലാവും. അങ്ങനെ ഒരു പദം ഉപയോഗിക്കുന്നുവെന്നത് ആയത് യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്നതിന്റെ മാനദണ്ഡമായി സ്വീകരിക്കാനാവില്ല. തീതുപ്പുന്ന വ്യാളി (fire spitting dragon) എന്നുപറയാന്‍ അങ്ങനെയൊരു ജീവി യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ട കാര്യമില്ലല്ലോ.

മതവിശ്വസികളുടെ മനോജന്യസങ്കല്‍പ്പമായ'ദൈവം'എന്ന കഥാപാത്രത്തെ, അതിന്റെ നിര്‍വചനത്തെ, യുക്തിസഹമായ വിശകലനത്തിന് വിധേയമാക്കിയാല്‍ ആ കഥാപാത്രം 100% നിരീശ്വരനാണെന്ന് വ്യക്തമാകും. ഇതാണ് 'നാസ്തികനായ ദൈവം'എന്ന തലക്കെട്ടിന്റെ പ്രചോദനം. മറ്റൊരു മതജന്യ മനോസങ്കല്‍പ്പമായ പ്രേതത്തിന്റെ (Ghost) കാര്യം അങ്ങനെയല്ല. ദൈവം എന്ന മതജന്യകഥാപാത്രം മറ്റേതെങ്കിലും ഉപരിശക്തിയെ അംഗീകരിക്കുന്നവനല്ല. ഏതെങ്കിലും അതീതശക്തിയെ പ്രീണിപ്പിക്കാനായി പൂജയോ ഹോമമോ പ്രാര്‍ത്ഥനയോ തീര്‍ത്ഥാടനമോ ബലിയും നടത്താത്താനും ആ കഥാപാത്രം തയ്യാറല്ല. ആ കഥാപാത്രത്തിന് സമസ്തമനുഷ്യരും സമാനരും പൊതുപൂര്‍വികനില്‍ നിന്ന് ഉരുത്തിരിഞ്ഞവരുമായിരിക്കും. സാധാരണനിലയില്‍ ഒരു നാസ്തികന്‍ എങ്ങനെയാണോ ഈ ലോകത്ത് ജീവിക്കുന്നത് അതേ ജീവിത-ദര്‍ശന ശൈലിയായിരിക്കും ആ കഥാപാത്രവും പിന്തുടരുക. ദൈവമില്ലാത്ത ആ കഥാപാത്രം നാസ്തികനായിരിക്കും. അതായത്, ദൈവത്തിന് ദൈവമില്ല. ദൈവം സ്വയം വിശ്വസിക്കുന്നില്ലേ എന്ന മറുചോദ്യമുണ്ടാവാം. സ്വയം വിശ്വസിക്കുക (self belief) എന്നത് ഏതൊരു നാസ്തികന്റെയും അടിസ്ഥാനയോഗ്യതയാണല്ലോ. മതരഹിതനും നിരീശ്വരവാദിയുമായി മാത്രമേ ദൈവം എന്ന കാഥാപാത്രത്തിന് താത്വികമായെങ്കിലും നിലനില്‍പ്പുള്ളു. പ്രാര്‍ത്ഥിക്കുകയും പരാതിപ്പെടുകയും ചെയ്യുന്ന ദൈവം 'ദൈവവിരുദ്ധ'വും മതവിരുദ്ധവുമാണ്. ഒരു പുസ്തകത്തിന്റെ അടയാളമെന്ന നിലയില്‍ കൗതുകം ഉണര്‍ത്തുന്നതും കുറച്ച് ആക്ഷേപഹാസ്യം സ്ഫുരിക്കുന്നതുമായ ഒരു തലക്കെട്ട് തെരഞ്ഞെടുത്തെന്നേയുള്ളു. അത് സഹായകരമായി എന്നാണ് മനസ്സിലാകുന്നത്.

'നാസ്തികത ഒരു മതമാണോ?'
ഇങ്ങനെ പറഞ്ഞുനടക്കുന്നത് പൊതുവെ മതപക്ഷപാതികള്‍ തന്നെയാണ്. തങ്ങള്‍ രണ്ടിടത്തുമില്ലാത്ത നിക്ഷ്പക്ഷരാണെന്ന വ്യാജസന്ദേശം നല്‍കാനായും ചിലര്‍ ഈ വാദമുന്നയിക്കാറുണ്ട്. തൊടുപുഴയില്‍ ഒരു സെമിനാറില്‍ ഒരു മുന്‍വൈദികന്‍ ഇക്കാര്യം ഉന്നയിച്ച 10 മിനിറ്റോളം സംസാരിക്കുകയുണ്ടായി. നിരീശ്വരവാദം ഒരു മതമാണെന്ന് ഞാന്‍ സമ്മതിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രസ്തുത ആവശ്യം ഞാന്‍ നിരാകരിച്ചു. നിക്ഷ്പക്ഷം എന്നാല്‍ 'സ്വന്തം പക്ഷം'എന്നാണര്‍ത്ഥം. വാസ്തവത്തില്‍ ഏതുകാര്യത്തിലും നമുക്ക് പക്ഷമുണ്ട്. സ്വന്തം നിലപാട് വ്യക്തമാക്കുന്നതിലുള്ള ആശങ്കയാണ് നിക്ഷ്പക്ഷതയായി പരിണമിക്കുന്നത്. അത്തരം നിലപാടിന് വിശേഷിച്ച് മാഹാത്മ്യമൊന്നുമില്ല. മഹദ്‌വത്കരിക്കപ്പെട്ട ഭീരുത്വമാണത്(glorified timidity). സ്റ്റാമ്പ് ശേഖരിക്കാതിരിക്കുന്നതും ഒരു ഹോബിയായി അംഗീകരിക്കാമെങ്കില്‍ നിരീശ്വരവാദവും ഒരു മതമാണെന്ന് സമ്മതിക്കാം എന്നായിരിക്കും നാസ്തികര്‍ പൊതുവെ ഇതിനോട് പ്രതികരിക്കുക. അതല്ലെങ്കില്‍ ടെന്നീസ് കളിക്കാതിരിക്കുന്നതും ഒരു വ്യായാമമാണെങ്കില്‍ നിരീശ്വരത്വവും ഒരു മതമാകുന്നു. എന്നവര്‍ പറയും.

സ്റ്റാമ്പ് ശേഖരിക്കാത്തവര്‍ എവിടെയെങ്കിലും സംഘടനയുണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യമുന്നയിക്കുന്നവരുമുണ്ട്. ഉപമയിലെ അര്‍ത്ഥം മനസ്സിലാക്കിയാലും അപ്രകാരം ഒരു ഇളവ് നാസ്തികചിന്തയ്ക്ക് അനുവദിക്കാന്‍ തയ്യാറല്ലാത്ത മതപക്ഷപാതം തന്നെയാണ് ഇവിടെയും വ്യക്തമാകുന്നത്. മതനിഷേധികളിലെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് സംഘടിക്കുന്നത്. പലപ്പോഴുമത് ഒരു ശതമാനത്തിലും താഴെ മാത്രം. അവര്‍ക്ക് സംഘടിക്കേണ്ടി വരുന്നതാകട്ടെ മതം ഒരു ചൂഷകസംവിധാനമായി നിലകൊള്ളുമ്പോഴും. തെരുവില്‍ ഊരിപിടിച്ച ഒരു കൊലക്കത്തിയായി മതം പരിണമിക്കുമ്പോള്‍, പൊതുസമൂഹത്തെ സദാ ഭീതിയുടെ മുള്‍മുനയില്‍ നിറുത്താന്‍ അത് തുനിയുമ്പോള്‍ പ്രതിരോധം അനിവാര്യമായിത്തീരുന്നു. നേരെമറിച്ച് സ്റ്റാമ്പ് ശേഖരിക്കുന്നവരോ ടെന്നീസ് കളിക്കുന്നവരോ അത്തരമൊരു ഭീഷണി ഉയര്‍ത്തുന്നില്ല. അതുകൊണ്ടുതന്നെ എതിര്‍വശം സംഘടിക്കേണ്ട ആവശ്യവുമില്ല. മദ്യവിരുദ്ധത ഒരുതരം മദ്യപാനമാണെങ്കില്‍ നിരീശ്വരവാദവും ഒരു മതമാണ് എന്നനിലയില്‍ ഈ ഉപമ പരിഷ്‌ക്കരിച്ചാല്‍ കുറേക്കൂടി സഹായകരമാണ്. മദ്യപിക്കാത്തവര്‍ക്ക് പൊതുവില്‍ സംഘടയില്ല. എന്നാല്‍ മദ്യം ഒരു സാമൂഹികതിന്മയാണെന്ന് ചിന്തിക്കുന്ന അതിലെ ഒരു ചെറിയ ന്യൂനപക്ഷം മദ്യപാനത്തെ പരസ്യമായി എതിര്‍ക്കുകയും വിരുദ്ധപ്രചരണം സംഘടിപ്പിക്കുകയും ചെയ്യുന്നു. ചിലര്‍ക്ക് മദ്യമാണ് ലഹരിയെങ്കില്‍ മറ്റുചിലര്‍ക്ക് മദ്യവിരുദ്ധതയാണ് ലഹരി എന്ന് പറഞ്ഞ് ആളാകുന്നവര്‍ക്ക് ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകേണ്ടതാണ്.

നിരീശ്വരവാദം ഒരു മതമാണെന്ന് വാദിക്കുന്നവര്‍ തീര്‍ച്ചയായും മതം ഏതോ 'മോശം സാധാന'മാണെന്ന സന്ദേശം തന്നെയാണ് കൈമാറുന്നത്.'മതം ആകുന്നത്' ഒരു കുറച്ചിലാണോ? സത്യത്തില്‍ ഇത് മതത്തെ ആക്ഷേപിക്കലല്ലേ? കോടതിഭാഷയില്‍ പറഞ്ഞാല്‍ നല്ല ഒന്നാന്തരം മതനിന്ദാക്കുറ്റം! മതം എന്ന വിശേഷണം തങ്ങളില്‍ ചാര്‍ത്തുന്നത് നാസ്തികര്‍ തീര്‍ച്ചയായും ഇഷ്ടപെടില്ല. 
അതിന് അതിന്റേയ കാരണവുമുണ്ട്. പക്ഷെ മതവിശ്വാസികളും മതപക്ഷപാതികളും അത്തരം പ്രസ്താവനകള്‍ നടത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് സമാനമാണ്. മതമാണെന്നു പറഞ്ഞ് നാസ്തികതയെ താഴ്ത്തിക്കെട്ടാം എന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം. 'മതവും മോശമാണ്, മതവിരുദ്ധതയും മോശമാണ്-ഞങ്ങളാണ് മിടുക്കര്‍'എന്ന വിലക്ഷണമായ സമീപനം സ്വീകരിക്കുന്നവരും ഇത്തരം അലക്ഷ്യപ്രസ്താവനകള്‍ ഒരു അത്താണിയായി കാണാറുണ്ട്. അപമാനകരമായ ഒന്നായി മതത്തെ കാണുകയും നാസ്തികതയെക്കൂടി ആ നിലയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും മതപക്ഷപാതികളാണെന്നത് വിരോധാഭാസമല്ലേ? ചിന്തിക്കുക, നാസ്തികത ഒരു മതമാണോ? ആണെങ്കില്‍ ഒരു മതം കൂടിയായി! മതമായാല്‍ മതത്തിന്റെ പരിഗണന ലഭിക്കണം. മതത്തിന് ലഭ്യമായ അനര്‍ഹമായ ബഹുമാനവും സ്വാധീനവും നാസ്തികതയ്ക്കും അനുവദിച്ചുകൊടുക്കേണ്ടതല്ലേ? രാജ്യസമ്പത്ത് കൈകാര്യം ചെയ്യാനും സംവരണാനുകൂല്യങ്ങള്‍ കൈപ്പറ്റാനും നിരീശ്വര്‍ക്കും അവസരമുണ്ടാകേണ്ടതല്ലേ? തെരുവു കത്തിക്കാനും ഗതാഗതം മുടക്കാനും തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ക്കെതിരെ വിലക്കുകള്‍ നീട്ടിയെറിയാനും നിരീശ്വരവാദികളേയും അനുവദിക്കണം-കാരണം അവരും ഒരു മതമാണല്ലോ! വാസ്തവത്തില്‍ ഒരു മതം അല്ലെന്നതാണ് നാസ്തികതയുടെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവുമായി പരിഗണിക്കപ്പെടുന്നത്. 


ഇനി, ഒരു വസ്തു മതമല്ലാതാകാന്‍ നാമെന്തു ചെയ്യണം? യാതൊരു രക്ഷയുമില്ല! മതരാഹിത്യവും മതവിരുദ്ധതയുംപോലും മതമാണെങ്കില്‍ പിന്നെന്താണ് മതമല്ലാത്തത്?(If Irreligion is religion, what is not Religion?). നിക്ഷ്പക്ഷതയോ? മതാതീത ആത്മീയതയോ? നിഗൂഡതാവാദമോ? നിസ്സംഗതയോ? എതാണ് മതമല്ലാത്തത്? മതത്തിന് നേര്‍വിപരീതമായ ഒന്ന് മതമാണെങ്കില്‍ സൂര്യന് കീഴിലുള്ള എല്ലാം മതം തന്നെ. ആ നിലയില്‍ നോക്കിയാല്‍ മതവിശ്വാസത്തെ ഒരുതരം നിരീശ്വരവാദമെന്നും വിളിക്കാം. വെറുതെ നാക്കൊന്നു വളച്ചാല്‍ 
മതിയല്ലോ. യഥാര്‍ത്ഥത്തില്‍ മതവിശ്വാസം 'selective atheism' ആയി കാണേണ്ടിവരും. ഏതൊരു മതവിശ്വാസിയും തന്റെ മതദൈവമൊഴിച്ചുള്ള മറ്റെല്ലാ ദൈവങ്ങളോടും നിരീശ്വരവാദിയാണ്. അങ്ങനെവരുമ്പോള്‍ ഏതൊരു ശുദ്ധമതവിശ്വാസിയും 99% നിരീശ്വരവാദിയാണ്. നാസ്തികന്റെ കാര്യത്തില്‍ ഇത് ഒരുപടി കൂടി കടന്ന് നൂറ് ശതമാനമായി പോകുന്നു എന്ന വ്യത്യാസമേയുള്ളു. മതമല്ലാത്തതു കൊണ്ടുതന്നെയാണ് സംഘടിതഭാവം ആര്‍ജ്ജിക്കാനോ അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നേടാനോ നാസ്തികര്‍ക്ക് സാധിക്കാത്തത്. ലോകത്ത് 15-20% വരെ മതനിഷേധികളാണെന്നാണ് ബന്ധപ്പെട്ട സര്‍വെകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെ 5-6 കോടി വരുന്ന അവിശ്വാസികള്‍ ആ രാജ്യത്തെ പൗരര്‍ പോലുമല്ലെന്നാണ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് (Sr) പരസ്യമായി പറഞ്ഞത്. 500 പേരുള്ള ഒരു ചെറു മതവിഭാഗത്തെപ്പോലും ഒരു രാഷ്ട്രത്തലവന്‍ ഇത്രയധികം അധിക്ഷേപിക്കില്ലെന്നുറപ്പാണ്. ഈ കൊച്ചുകേരളത്തില്‍ കഷ്ടിച്ച് 1000 പേര്‍ പോലുമില്ലാത്ത ഒരു മതവിഭാഗത്തിന്റെ സൗകര്യാര്‍ത്ഥം നാലരലക്ഷം കുട്ടികള്‍ പങ്കെടുക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചുവെന്നതോര്‍ക്കുക. 

(തുടരും)
(അടുത്ത പോസ്റ്റ്-മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളെപ്പറ്റി)


2,743 comments:

1 – 200 of 2743   Newer›   Newest»
രവിചന്ദ്രന്‍ സി said...

ഇനി, ഒരു വസ്തു മതമല്ലാതാകാന്‍ നാമെന്തു ചെയ്യണം? യാതൊരു രക്ഷയുമില്ല! മതരാഹിത്യവും മതവിരുദ്ധതയുംപോലും മതമാണെങ്കില്‍ പിന്നെന്താണ് മതമല്ലാത്തത്?(If Irreligion is religion, what is not Religion?). നിക്ഷ്പക്ഷതയോ? മതാതീത ആത്മീയതയോ? നിഗൂഡതാവാദമോ? നിസ്സംഗതയോ? എതാണ് മതമല്ലാത്തത്? മതത്തിന് നേര്‍വിപരീതമായ ഒന്ന് മതമാണെങ്കില്‍ സൂര്യന് കീഴിലുള്ള എല്ലാം മതം തന്നെ.

മുഹമ്മദ് ഖാന്‍(യുക്തി) said...

മലയാള ഡോക്കിന്‍സിനു സുസ്വാഗതം.
ലളിതഭാഷയില്‍ ശക്തമായ ആശയങ്ങള്‍ മലയാളബൂലോകത്തിന്
പകര്‍ന്നുകിട്ടാന്‍ ഇടവരുന്ന ഈ ഉദ്യമത്തിന് അകമഴിഞ്ഞ ആശംസകള്‍.തിരക്കേറിയ താങ്കള്‍ , താങ്കളുടെ വിലപ്പെട്ട സമയം ഇവിടെ
പങ്കുവെക്കാന്‍ തയാറായതിന് നന്ദി.
“കോടി സൂര്യനുദിച്ചാലും മാറിടാത്തോരു കൂ‍രിരുള്‍
മാറ്റിടുന്ന സയന്‍സിനെ നമിപ്പുഞാന്‍”
-വയലാര്‍
-വെളിച്ചമേ നയിച്ചാലും-

സുശീല്‍ കുമാര്‍ said...

പുതിയൊരു ഇടിമുഴക്കത്തിനായി ബൂലോകം കാത്തിരിക്കുന്നു. ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെ ശോഭപരത്താന്‍ ഇനി അല്പ്പം സമയം ഇവിടേക്കുവേണ്ടി മാറ്റി വെച്ചേക്കുക.

prashanth said...

Welcome .

അനില്‍@ബ്ലോഗ് // anil said...

സുശീല്‍ കുമാര്‍ വഴിയാണ് ഇവിടെ എത്തിയത്.
ബൂലോകത്തേക്ക് സ്വാഗതം, തുടര്‍ പോസ്റ്റുകള്‍ക്കും.

സത്യാന്വേഷണം said...

ഡോക്കിന്‍സിനെ മലയാളത്തില്‍ വായിക്കാന്‍ അവസരമുണ്ടാക്കിയയാളില്‍ നിന്നും ബൂലോകം തീറ്ച്ചയായും വിലപ്പെട്ട
വിജ്നാനം പ്രതീക്ഷിക്കും

വി ബി എന്‍ said...

ബൂലോകത്തേക്ക് സ്വാഗതം..! താങ്കളുടെ ഈ വരവില്‍ വളരെയധികം സന്തോഷം..!

[[[നാസ്തികത ഒരു മതമാണോ? ആണെങ്കില്‍ ഒരു മതം കൂടിയായി! മതമായാല്‍ മതത്തിന്റെ പരിഗണന ലഭിക്കണം. മതത്തിന് ലഭ്യമായ അനര്‍ഹമായ ബഹുമാനവും സ്വാധീനവും നാസ്തികതയ്ക്കും അനുവദിച്ചുകൊടുക്കേണ്ടതല്ലേ? രാജ്യസമ്പത്ത് കൈകാര്യം ചെയ്യാനും സംവരണാനുകൂല്യങ്ങള്‍ കൈപ്പറ്റാനും നിരീശ്വര്‍ക്കും അവസരമുണ്ടാകേണ്ടതല്ലേ? തെരുവു കത്തിക്കാനും ഗതാഗതം മുടക്കാനും തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ക്കെതിരെ വിലക്കുകള്‍ നീട്ടിയെറിയാനും നിരീശ്വരവാദികളേയും അനുവദിക്കണം-കാരണം അവരും ഒരു മതമാണല്ലോ]]]

ഏറ്റവും കുറഞ്ഞത് ഒരു സ്വാശ്രയ കോളജ്‌ തുടങ്ങാന്‍ എങ്കിലും അവസരം കിട്ടേണ്ടതാണ്.. :)

Subair said...

ഹായ് രവിചന്ദ്രന്‍, താങ്കളുടെ ബ്ലോഗ്‌ കണ്ടതില്‍ അതിയായ സന്തോഷം. താങ്കളുടെ പോസ്റ്റുകള്‍ക്കായി താല്പര്യ പൂര്‍വം കാത്തിരിക്കുന്നു.

ഇതൊരു നല്ല സംവാദ വേദിയായി തെന്നെ നിലനിര്‍ത്തും എന്ന് പ്രതീക്ഷിക്കുന്നു.

bright said...

മലയാള ഡോക്കിന്‍സിന് സ്വാഗതം.;-)

Anu said...

ആശംസകള്‍...പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

ശാശ്വത്‌ :: Saswath S Suryansh said...

<>

Please don't listen to that. ഇവിടെ സംവാദം എന്നത് കൊണ്ട് ഗ്രന്ഥത്തിലെ ക്വോട്ടുകള്‍ നിരത്തല്‍ ആണുദ്ദേശിക്കുന്നത്. ലോജിക് എന്നതിന് ചില മതാന്ധന്‍മാര്‍ക്കിടയില്‍ യാതൊരു സ്ഥാനവുമില്ല. വ്യക്തിപരമായ പള്ളുവിളി, അധിക്ഷേപം എന്നതില്‍ കവിഞ്ഞു മറ്റൊന്നും പ്രതീക്ഷിക്കുന്നതിലും അര്‍ത്ഥമില്ല. ഇതിനിടയിലേക്ക് സംവദിക്കാന്‍ തുനിഞ്ഞിറങ്ങുന്നവന്‍ അന്തം വിട്ടു പോകും.

vipin said...

മലയാളത്തിന്‍റെ ഡോക്കിന്‍സിനു സ്വാഗതം .....

'നാസ്തികനായ ദൈവം' കൂടുതല്‍ വെളിച്ചത്തിലേക്ക് തെളിച്ചതിലേക്ക് വരുന്നതില്‍ സന്തോഷിയ്ക്കുന്നു .. !!

chithrakaran:ചിത്രകാരന്‍ said...

ബൂലോഗ ആശംസകള്‍ !!!

സജി said...

സാത്താന്റെ സന്തതികളുടെ ആർമ്മാദം കണ്ടില്ലേ..?
ഇവിടെ മതവിശ്വാസികളാരും ഇല്ലേ- എനിബഡി...???
(ഞാനെന്തായാലും ഇവിടെ വന്നിട്ടും ഇല്ല വായിച്ചിട്ടും ഇല്ല)


രവിചന്ദ്രൻ സർ,
ബൂലോകത്തേയ്ക്കു സുസ്വാഗതം

Jack Rabbit said...

'നാസ്തികനായ ദൈവം' എന്ന പ്രയോഗത്തോട് വിയോജിപ്പുണ്ട്. പുതിയ സംരംഭത്തിന് ആശംസകള്‍

sijo george said...

Liked it. waiting for more posts.

ea jabbar said...

ഒരുപാടു സന്തോഷം !

പാരസിറ്റമോള്‍ said...

ബൂലോകത്തിലേക്ക് സ്വാഗതം...

പിരാന said...

ദൈവം നാസ്തികന്‍ അല്ല,
---------------------------------------
നാസ്തികന് നിലനില്‍ക്കണമെങ്കില്‍ കുറെ ഭക്തരുടെ ആവിശ്യം ഇല്ല,
സ്തുതിവചനങ്ങളുടെയോ, അപേക്ഷകളുടെയോ, കരിമരുന്നിന്റെയോ ശബ്ദ കോലാഹലങ്ങളും ആവിശ്യമില്ല. അന്യമതത്തില്‍ (അഭിപ്രായം) പെട്ടവന്റെ രക്തപാനം ഒരു നാസ്തികനും നടത്തിയതായി അറിവുമില്ല,
തനിക്ക്‌ ജയ് വിളിക്കുന്നവര്‍ക്കും പണം നല്‍കുന്നവര്‍ക്കും അനുഗ്രഹങ്ങള്‍ വാരികോരി നല്‍കുന്ന കൊമാളിയാണോ നാസ്തികന്‍ ?

"രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും തെണ്ടിയല്ലേ
മതം തീര്‍ത്ത ദൈവം" എന്ന് ചങ്ങമ്പുഴ പാടി ഇതല്ലേ സത്യം ?
ദൈവ സൃഷ്ടാവിന്റെ നിരീക്ഷണങ്ങള്‍ പോലെ തന്നെ എല്ലാ ദൈവങ്ങളും വികല സൃഷ്ടികളാണ്.....

മി | Mi said...

സ്വാഗതം!

മജീദ് said...

Hearty Welcome

സുരേഷ് ബാബു വവ്വാക്കാവ് said...

ബൂലോകചര്‍ച്ചകള്‍ ഒന്നുകൂടി സജീവമാകട്ടെ

Subair said...


'നാസ്തികത ഒരു മതമാണോ?'
ഇങ്ങനെ പറഞ്ഞുനടക്കുന്നത് പൊതുവെ മതപക്ഷപാതികള്‍ തന്നെയാണ്. തങ്ങള്‍ രണ്ടിടത്തുമില്ലാത്ത നിക്ഷ്പക്ഷരാണെന്ന വ്യാജസന്ദേശം നല്‍കാനായും ചിലര്‍ ഈ വാദമുന്നയിക്കാറുണ്ട്...

സ്റ്റാമ്പ് ശേഖരിക്കാതിരിക്കുന്നതും ഒരു ഹോബിയായി അംഗീകരിക്കാമെങ്കില്‍ നിരീശ്വരവാദവും ഒരു മതമാണെന്ന് സമ്മതിക്കാം എന്നായിരിക്കും നാസ്തികര്‍ പൊതുവെ ഇതിനോട് പ്രതികരിക്കുക. അതല്ലെങ്കില്‍ ടെന്നീസ് കളിക്കാതിരിക്കുന്നതും ഒരു വ്യായാമമാണെങ്കില്‍ നിരീശ്വരത്വവും ഒരു മതമാകുന്നു. എന്നവര്‍ പറയും.
...
നിരീശ്വരവാദം ഒരു മതമാണെന്ന് വാദിക്കുന്നവര്‍ തീര്‍ച്ചയായും മതം ഏതോ 'മോശം സാധാന'മാണെന്ന സന്ദേശം തന്നെയാണ് കൈമാറുന്നത്.'മതം ആകുന്നത്' ഒരു കുറച്ചിലാണോ? സത്യത്തില്‍ ഇത് മതത്തെ ആക്ഷേപിക്കലല്ലേ? കോടതിഭാഷയില്‍ പറഞ്ഞാല്‍ നല്ല ഒന്നാന്തരം മതനിന്ദാക്കുറ്റം! മതം എന്ന വിശേഷണം തങ്ങളില്‍ ചാര്‍ത്തുന്നത് നാസ്തികര്‍ തീര്‍ച്ചയായും ഇഷ്ടപെടില്ല. അതിന് അതിന്റേയ കാരണവുമുണ്ട്. പക്ഷെ മതവിശ്വാസികളും മതപക്ഷപാതികളും അത്തരം പ്രസ്താവനകള്‍ നടത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് സമാനമാണ്. മതമാണെന്നു പറഞ്ഞ് നാസ്തികതയെ താഴ്ത്തിക്കെട്ടാം എന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം. 'മതവും മോശമാണ്, മതവിരുദ്ധതയും മോശമാണ്-ഞങ്ങളാണ് മിടുക്കര്‍'എന്ന വിലക്ഷണമായ സമീപനം സ്വീകരിക്കുന്നവരും ഇത്തരം അലക്ഷ്യപ്രസ്താവനകള്‍ ഒരു അത്താണിയായി കാണാറുണ്ട്. അപമാനകരമായ ഒന്നായി മതത്തെ കാണുകയും നാസ്തികതയെക്കൂടി ആ നിലയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും മതപക്ഷപാതികളാണെന്നത് വിരോധാഭാസമല്ലേ? ചിന്തിക്കുക, നാസ്തികത ഒരു മതമാണോ?
==============


രവിചന്ദ്രന്‍ സാര്‍, ഈ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.

സാധാരണഗതിയില്‍ വിശ്വാസികള്‍ക്ക് നാസ്ഥികതയെ മതവുമായി തുലനം ചെയ്യേണ്ടി വരുന്നത്, ലോകത്തുള്ള സര്‍വ കുഴപ്പങ്ങള്‍ക്കും കാരണം മതം ആണ് എന്നും, മത രഹിതമായ നാസ്ഥികരായിരുന്നു ലോകത്ത് ഉണ്ടായിരുന്നത് ലോകത്ത്‌ ഒരു കുഴപ്പവും ഉണ്ടാകുമായിരുന്നില്ല എന്നുമുള്ള രീതിയില്‍ നാസ്തികര്‍ വാദിക്കുംപോഴാണ്. സ്വഭാവികമായും വിശ്വാസികള്‍, എതിര്‍വാദമായി നാസ്ഥികരായ കമ്യൂണിസ്റ്റുകളും മറ്റും ചെയ്ത ക്രൂരതകളും മറ്റും ഉന്നയിക്കും. ഇതിന് മറുപടിയായി നാസ്തികര്‍ പറയുക, ഇവയൊന്നും അവര്‍ നാസ്ഥികതയുടെ പേരില്‍ ചെയ്തതല്ലോ അവര്‍ കമ്യൂണിസത്തിന്റെ പേരിലോ, അതെല്ലെങ്കില്‍ ഏതെന്കിലും വ്യക്തികള്‍ സ്വന്തം നിലയ്ക്കോ ചെയ്തതെല്ലേ എന്നാകും. ഈ എസ്കേപിസം തെന്നെയാണ് സാറും ഇവിടെ പറയുന്നത്.

ശരിയാണ് കേവല നാസ്തികത എന്ന് പറയുന്നത്, ഒരു ആദര്‍ശമോ ജീവിത വീക്ഷണമോ ഒന്നും അല്ല. കേവല നാസ്തികതാവാദം സ്റ്റാമ്പ് ശേഖരിക്കാത്ത പോലെയാണ്, എന്നും അന്ഗീകരിക്കാം. അത് കൊണ്ട് തെന്നെ കേവല നാസ്തികത ലോകത്ത് കുഴപ്പങ്ങള്‍ സൃശുടിചിട്ടില്ല എന്ന് പറയുന്നപോലെ ലോകത്ത്‌ നിര്‍മാനാത്മകമായി ഒന്നും ചെയ്തിട്ടില്ല എന്ന് കൂടി പറയേണ്ടി വരും. സ്റാമ്പ് ശേഖരിക്കാത്തവരെ കൊണ്ട്, അവര്‍ സ്റാമ്പ് ശേഖരിക്കാത്തവരായി പോയി എന്നതുകൊണ്ട് ലോകത്തിന് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടായിട്ടില്ല എന്നത് പോലെ.

ഇതേ രീതിയില്‍, നാസ്തികര്‍ ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്നേയുള്ളൂ, ഞങ്ങള്‍ക്ക് പൊതുവായി ഒരു ആദര്‍ശമോ, നിലപാടുകളോ ജീവിത വീക്ഷണമോ ഇല്ല എന്ന് സമ്മദിക്കുകയാണ് എങ്കില്‍, ശരിയാണ് നാസ്തികത സ്റാമ്പ് ശേഖരിക്കത്തത് പോലെ, ലോകത്തിനും ഒന്നും സംഭാവന ചെയ്യാനില്ലാത്ത, ഒരു നേരം പോക്ക് മാത്രമാണ്(അനുഭവവും അത് തെന്നെയാണ്).

മറുവശത്ത്‌ ദൈവ വിശ്വാസം എന്ന് പറയുന്നത് കേവലം സ്റ്റാമ്പ് ശേഖരിക്കുന്ന പോലെ, ദൈവം ഉണ്ട് എന്നതില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. കുറഞ്ഞ പക്ഷം സെമെടിക് മതങ്ങളിലെങ്കിലും അത് വിശ്വാസികളുടെ ജീവിതത്തെയും നിലപാടുകളെയും നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തെന്നെ മതത്തിന്‍റെ പേരില്‍ ലോകത്ത്‌ കുഴപ്പങ്ങള്‍ ഉണ്ടായിട്ടുള്ളതില്‍ കൂടുതല്‍ നന്മകള്‍ അതുണ്ടാക്കിയിട്ടുണ്ട്. ലോകത്ത്‌ സംഘടിതമായി ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ ചെയ്യുന്നത് വിശ്വാസികള്‍ ആയിരിക്കും. അശരണരരെ സഹായിക്കാനും, മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ അനുഷ്ടിക്കാനും, ജീവിത പ്രതിസന്ധികളെ അതി ജീവിക്കാനും ധാര്‍മിക ജീവിതം നയിക്കാനും ഒക്കെ മതങ്ങള്‍ ആളുകളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു ഇന്നും. ഇത് മതങ്ങളുടെ നല്ല വശം.

അതുകൊണ്ട് ഞങ്ങള്‍ സ്റ്റാമ്പ് ശേഖരിക്കാത്തവരാണ് എന്ന് പറയുന്ന നാസ്തികര്‍, ദൈവത്തെ നിഷേധിക്കുക എന്നതില്‍ കവിഞ്ഞു, അതിനെ അടിസ്ഥാന മാക്കി ഞങ്ങള്‍ക്ക് പൊതു നിലപാടുകളോ, ജീവിത വീക്ഷണങ്ങളോ, ധാര്‍മിക മൂല്യങ്ങളോ ഇല്ല എന്ന് കൂടി തുറന്നു പറയുക. അപ്പോള്‍ നാസ്ഥികതയെ മതത്തിന് എതിര് നില്‍ക്കുന്ന ആദര്‍ശം എന്നാ നിലയില്‍ താരത്യം ചെയ്യുന്നത് നിര്‍ത്താം.

nasthikan said...

'നാസ്തികനായ ദൈവത്തിന്‌' നാസ്തികന്റെ സ്വാഗതം.

സുശീല്‍ കുമാര്‍ said...

ശ്രീ. രവിചന്ദ്രന്‍,

ഈ ബ്ലോഗില്‍ കമന്റാന്‍ എന്തുകൊണ്ടോ സാങ്കേതികമായി കഴിയുന്നില്ലെന്ന് അറിയിച്ച് ശ്രീ. സി കെ ബാബു ഒരു കമന്റ് അയച്ചിരിക്കുന്നു. അത് താഴെ:-

ശ്രീ രവിചന്ദ്രന്‍,

മലയാളം ബ്ലോഗുലകത്തിലേക്കു് സ്വാഗതം.

ലേഖനത്തിൽ എന്നെ പേരെടുത്തു് പരാമർശിച്ചിട്ടുള്ളതിനാൽ ആ വിഷയത്തെപ്പറ്റി ഇത്രയും: "നിരീശ്വരനായ രവിചന്ദ്രൻ" എന്ന പ്രയോഗത്തിനു് രവിചന്ദ്രൻ എന്നൊരു വ്യക്തി ഇല്ലാത്തിടത്തോളം എന്തെങ്കിലും അർത്ഥം നൽകാനാവുമോ? ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. "നാസ്തികനായ ദൈവം" എന്ന പ്രയോഗത്തിൽ ഞാൻ കണ്ട പൊരുത്തക്കേടും അത്രയേ ഉള്ളു. ആശയപരമായ സംവാദങ്ങൾ ആത്മനിഷ്ഠമായോ വ്യക്തിനിഷ്ഠമായോ കാണാൻ താത്പര്യമില്ല എന്ന താങ്കളുടെ അതേ അഭിപ്രായമാണു് എനിക്കും. അതുകൊണ്ടു് ഇന്റെൻസിഫൈ ചെയ്യാൻ മാത്രം എന്തെങ്കിലും കാമ്പു് ഇതിലുള്ളതായി എനിക്കു് തോന്നുന്നുമില്ല.

പക്ഷേ, "ക്ഷുഭിതപണ്ഡിതൻ" എന്ന വിശേഷണം എനിക്കിഷ്ടപ്പെട്ടു. അതിലിപ്പോൾ വലിയ വ്യക്തിനിഷ്ഠതയൊന്നും ഉണ്ടെന്നു് പറയാനുമില്ല.

പ്രകൃതിശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു ബോധവത്കരണത്തിനു് താങ്കളുടെ ബ്ലോഗ്‌ സാന്നിദ്ധ്യം ഉതകുമെന്ന്‍ പ്രതീക്ഷിക്കുന്നു, ആശംസിക്കുന്നു.

ea jabbar said...

സുബൈറ് പറയുന്നതല്ല കാര്യം. വിശ്വാസികള്‍ അന്ധമായി വിശ്വസിക്കുകയാണെന്നും യുക്തിപരമായും വസ്തുനിഷ്ഠമായും ചിന്തിച്ചല്ല കാര്യങ്ങളെ വിലയിരുത്തുന്നത് എന്നുമുള്ള വിമര്‍ശനത്തിനോടുള്ള പ്രതികരണമായാണു വിശ്വാസികള്‍ യുക്തിവാദവും ഒരു അന്ധവിശ്വാസമാണ് എന്ന നിരര്‍ത്ഥകവാദം ഉന്നയിക്കാറുള്ളത്. അല്ലാതെ മതത്തിന്റെ അക്രമം പറയുമ്പോള്‍ അല്ല ! അതു രവിചന്ദ്രന്‍ സാര്‍ സൂചിപ്പിച്ച പോലെ ഒരു ബാലന്‍സിങിനു വേണ്ടി പറയുന്നതാണ്. അതിന്റെ അര്‍ത്ഥം വിശ്വാസം പോലെത്തന്നെ യുക്തിവാദവും മോശമാണ് എന്നു തന്നെ !

ea jabbar said...

അതുകൊണ്ട് ഞങ്ങള്‍ സ്റ്റാമ്പ് ശേഖരിക്കാത്തവരാണ് എന്ന് പറയുന്ന നാസ്തികര്‍, ദൈവത്തെ നിഷേധിക്കുക എന്നതില്‍ കവിഞ്ഞു, അതിനെ അടിസ്ഥാന മാക്കി ഞങ്ങള്‍ക്ക് പൊതു നിലപാടുകളോ, ജീവിത വീക്ഷണങ്ങളോ, ധാര്‍മിക മൂല്യങ്ങളോ ഇല്ല എന്ന് കൂടി തുറന്നു പറയുക.
---------
ഇതു വിഷയം മാറ്റാനുള്ള ശ്രമമാണ്. ധാര്‍മികതയും വിശ്വാസവും തമ്മിലുള്ള ബന്ധമൊക്കെ വേറെ ചര്‍ച്ച ചെയ്യേണ്ട കാര്യം. ഇവിടെ അതല്ലല്ലോ ചര്‍ച്ച .

Unknown said...

നന്ദി സുശീല്‍.

(ഇപ്പോള്‍ എനിക്ക് കമന്‍റാന്‍ പറ്റുന്നുണ്ട്. ആദ്യം "Comment as" എന്നിടത്ത് എന്‍റെ ഐഡി വരുന്നില്ലാത്തതായിരുന്നു പ്രശ്നം.)

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,
ഇങ്ങനെ പറഞ്ഞുവരുമ്പോഴാണ് ഞങ്ങള്‍ അങ്ങനെ പ്രതിരോധിക്കുന്നത് എന്നുപറഞ്ഞാല്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഞങ്ങളും അതൊഴിവാക്കിയേനെ എന്നാണ് വിവക്ഷ. You are just making a conditional postulation with no essential natural reasoning. നാം ഒരാളോട് അപരാധം ചെയ്യുന്നുവെന്നിരിക്കട്ടെ. അയാള്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ പ്രതിരോധിക്കാനായി സമാനമായ കാരണം കാട്ടി ഒരു മറുപരാതി കൊടുക്കുന്നവരുടെ ബുദ്ധിയാണത്. നിങ്ങള്‍ കേസു പിന്‍വലിച്ചാല്‍ ഞങ്ങളും പിന്‍വലിക്കാം എന്ന മാതൃകയിലുള്ള ഒരുതരം ഉദാരത. പക്ഷെ അത് നാം ചെയ്ത കുറ്റം മായിച്ചുകളയുകയോ യാഥാര്‍ത്ഥ ആവലാതിക്കാരന്റെ നിരപരാധിത്വം റദ്ദാക്കുകയോ ചെയ്യുന്നില്ല. സമയം നീട്ടിക്കിട്ടാനും വിലപേശാനുമായി നാം കണ്ടെത്തുന്ന പോംവഴിയെന്ന നിലയിലേ അതിന് പ്രസക്തിയുള്ളു. നാസ്തിക ഒരു നിലപാടും ജീവിതവീക്ഷണവുമാണ്. ഒരു നാസ്തികന് എന്തുമായി തീരാം. കമ്മ്യൂണിസ്റ്റോ അനാര്‍ക്കിസ്‌റ്റോ ക്രൂരനോ ദയലുവോ പണ്ഡിതനോ പാമരനോ....എന്തുമായി തീരാനുള്ള അവസരമുണ്ട്. An atheist can be anything, everything or nothing. It depens on his level of application and the tool kit he obtains. നാസ്തികതയില്‍ നിങ്ങള്‍ ചിന്തയുടെ ജാലകങ്ങള്‍ തുറക്കുകയാണ്. അകത്തെത്തുന്ന ശുദ്ധവായു, രമണീയമായ കാഴ്ചകള്‍, പ്രകൃതിയുടെ സംഗീതം ഒക്കെ തുറന്ന ജാലകങ്ങള്‍ ഉറപ്പുനല്‍കുന്നു. സൂര്യനേയും താരകങ്ങളേയും വീക്ഷിച്ച്, നമ്മെക്കുറിച്ചുതന്നെ അന്വേഷിച്ചും ആരാഞ്ഞും മുന്നോട്ടുപോകാം. നിങ്ങളെ തന്നെ തുറന്നിടലാണത്. നാസ്തികതയുടെ അവസ്ഥയും വ്യവസ്ഥയും അതാകുന്നു. മതവിശ്വാസവും അനുബന്ധ അന്ധവിശ്വാസങ്ങളും മുറി അകത്തുനിന്ന് പൂട്ടിയിട്ട് താക്കോല്‍ പുറത്തേക്ക് വലിച്ചെറിയലാണ്. അറിയാനും ആരായാനും വിലക്കുകളുമായി ഒരു മുറിയിലേക്ക് പരിമിതപ്പെടുന്നവന്‍ ഇരുട്ടിനെ വാഴ്ത്തിപ്പാടാന്‍ നിര്‍ബന്ധിതനായേക്കും. കാരണം സ്വയം ഊതിക്കെടുത്തലാണത്.
മറ്റൊരു വിഷയം മതം ജീവകാരുണ്യപ്രവര്‍ത്തനം കൂടുതലായി ചെയ്യുന്നുവെന്നതാണ്. അതിനെക്കുറിച്ച് തീര്‍ച്ചയായും നമുക്ക് പിന്നീട് സംസാരിക്കാം. താങ്കളുടെ സ്‌നേഹം നിറഞ്ഞ പ്രതികരണത്തിന് ഒരുപാട് നന്ദി.

സത്യാന്വേഷണം said...

ആയിരത്തി നാനൂറ് കൊല്ലം മുമ്പ് ഒരു കോവര്‍കഴുതയുടെ പുറത്ത് കയറി ഏഴ് ആകാശവും കടന്ന് ദൈവത്തെ കണ്ടു എന്ന് സാക്ഷ്യ പ്പെടുത്തിയിട്ടുണ്ടല്ലോ ? ഇനി ആറ്ക്കാ സംശയം ദൈവം ഉണ്ട് എന്ന
കാര്യത്തില്‍ ?

ea jabbar said...

മറുവശത്ത്‌ ദൈവ വിശ്വാസം എന്ന് പറയുന്നത് കേവലം സ്റ്റാമ്പ് ശേഖരിക്കുന്ന പോലെ, ദൈവം ഉണ്ട് എന്നതില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. കുറഞ്ഞ പക്ഷം സെമെടിക് മതങ്ങളിലെങ്കിലും അത് വിശ്വാസികളുടെ ജീവിതത്തെയും നിലപാടുകളെയും നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നു.
---------------
അതു തന്നെയാണു പ്രശ്നവും !
വെറും വിശ്വാസം മാത്രമാണെങ്കില്‍ അവഗണിക്കാവുന്നതേയുള്ളു. എന്നാല്‍ മറ്റുള്ളവരുടെ ദൈനം ദിന , വ്യക്തി ജീവിതത്തെ പോലും അലോസരപ്പെടുത്തും വിധം മതം സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടുന്നതു തന്നെയാണു എതിര്‍പ്പിനു നിദാനമാകുന്നതും !

നാസ്തികനായ ദൈവം എഴുതാന്‍ ഡോകിന്‍സിനെ പ്രേരിപ്പിച്ച പ്രധാന സംഗതി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ആയിരുന്നു !

രവിചന്ദ്രന്‍ സി said...

സി.കെ.ബി സര്‍,
എഴുത്തുകാരന്റെ Poetic licence പോലും പരിഗണിക്കാതെ വരുമ്പോഴാണ് അത് ഒരുതരം ശുദ്ധവാദത്തിലേക്ക് (Puritanism) പോകുന്നത്. പരാമര്‍ശിത വിഷയം നാം നല്ല രീതിയില്‍ ചര്‍ച്ച ചെയ്ത് പരസ്പരം മനസ്സിലാക്കിയിട്ടുള്ളതാണല്ലോ. 'നാസ്തികനായ ദൈവ'ത്തിലെ ദൈവം ഏതെന്ന് ഞാന്‍ ഈ പോസ്റ്റിലും വ്യക്തമാക്കിയിട്ടുണ്ട്. 'ക്ഷുഭിതപണ്ഡിതന്‍' എന്നു വിശേഷിപ്പിച്ചത് താങ്കളുടെ ബ്ലോഗ് വായിച്ചപ്പോള്‍ തോന്നിയ കാര്യമാണ്. I have no hesitation in giving credit when and where it is due. ബ്‌ളോഗിലെത്തിയതിന് നന്ദി അറിയിക്കട്ടെ. അങ്ങയുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ ശ്രമിക്കാം

Jack Rabbit said...

നാസ്തികനായ ദൈവം എഴുതാന്‍ ഡോകിന്‍സിനെ പ്രേരിപ്പിച്ച പ്രധാന സംഗതി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ആയിരുന്നു !

ജബ്ബാര്‍ മാഷേ,
അതായിരുന്നോ എന്ന് സംശയമാണ്. അമേരിക്കയിലെ atheism ത്തിനു കൂടുതല്‍ public acceptance ഉണ്ടാക്കാന്‍ എഴുതിയതാണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു

ശ്രീ രവിചന്ദ്രന്‍,
ഈ word verification ഒഴിവാക്കാമോ ?

രവിചന്ദ്രന്‍ സി said...

Dear Jack,
താങ്കളുടെ വിരുദ്ധാഭിപ്രായത്തെ ബഹുമാനത്തോടെ കാണുന്നു. ആശംസകള്‍ക്ക് നന്ദി

Unknown said...

പുസ്തകത്തിന്റെ "നാസ്തികനായ ദൈവം" എന്ന പേരിനെ സംബന്ധിച്ച് കൊമ്പാക്റ്റ് ആയിട്ടാണെങ്കിലും നമ്മള്‍ ഫെയ്സ് ബുക്കില്‍ ചര്ച്ച ചെയ്തതാണല്ലോ. Forget the whole thing and go on with your arguments. You will have my full support in the subject as such. Wish you all the best.

രവിചന്ദ്രന്‍ സി said...

പ്രിയ പിരാന,
എപ്പോഴും ചുഴലിക്കാറ്റുപോലെയാണല്ലോ വരവ്!? രജീഷ് ഇവിടെ സൂചിപ്പിച്ച സ്വഭാവങ്ങളൊക്കെ മതദൈവത്തിനുണ്ടെന്ന വാദം ഞാന്‍ തള്ളുന്നില്ല. അതവിടെ നില്‍ക്കട്ടെ. പക്ഷെ അതേസമയം ആ കഥാപാത്രം ദൈവരഹിതനും മതരഹിതനുമാണ് എന്നേ ഞാന്‍ സൂചിപ്പിച്ചുള്ളു. ഒരു നാസ്തികനായതുകൊണ്ട് എല്ലാമായി എന്നില്ലല്ലോ. പഴയ ആ gate crashing enthusiasm ഇതുവരെയും വിട്ടുപിരിഞ്ഞിട്ടില്ല അല്ലേ? വിവാഹിതനാവുന്തോടെ അല്‍പ്പം മെരുങ്ങുമെന്നാണ് ഞാന്‍ കരുതിയത്. എവിടെ?! ഇവിടെ വന്നതില്‍ ഒരുപാട് സന്തോഷം.

Subair said...
This comment has been removed by the author.
Sudheer Chattanath said...

കഴിഞ്ഞ എന്റെ അവധിയിലാണ് അങ്ങയെ കുറിച്ച് കൂടുതല്‍ അടുത്തറിഞ്ഞത്. നസ്തികനായ ദൈവത്തെ കുറിച്ച് കേട്ടിരുന്നു. എന്നാല്‍ ഇവിടെ ദുബായില്‍ ഒരു പാട് വേലികള്‍ മറികടന്നു വേണം ഇങ്ങിനെയുള്ള പുസ്തകങ്ങള്‍ ലഭിയ്ക്കാന്‍ അതുകൊണ്ട് തന്നെ 2001 feb വരെ കാത്തിരിയ്കേണ്ടി വന്നു. കോട്ടക്കല്‍ പോയി മജീദിനെ കണ്ടാലെ എന്റൊ അവധി സാധാരണ പൂര്ത്തി്യാകു എന്നതുകൊണ്ട് അവിടെ എത്തിയപ്പോഴാണ് മജീദ്‌ പുസ്തകത്തിന്റെ ഒരു കോപ്പി തന്നതും അങ്ങയുടെ ഫോണ്‍ നമ്പര്‍ തന്നതും. പുസ്തകം വായിച്ചു ,താങ്ങളുടെ ഒരു പ്രസംഗത്തിന്റെ C D യും കണ്ടിട്ടാണ്. അവധി തീര്ത്തു പോന്നത്.രസകരമായ കാര്യം രാമായണവും ഭാരതവും അമൃത അമ്മായിയുടെ വചനങ്ങളകും വേണ്ടി സമയം കളയുന്ന എന്റെ അമ്മ അങ്ങയുടെ CD കാണാന്‍ എന്നോടൊപ്പം സമയം ചിലവിട്ടു എന്നതാണ്. ഇപ്പോള്‍ ദുബായില്‍ അടുത്ത പുസ്തകത്തെക്കുറിച്ചുള്ള പ്രതീക്ഷയോടെ നേരിട്ട് പരിച്ചയപെടാന്‍ അവസരവും കാത്തിരിയ്കുന്നു. ഇപ്പോള്‍ വീണ്ടും മജീദ്‌ ഈ ബ്ലോഗിന്റെ് ലിങ്ക് ഇന്ന് അയുച്ചു തന്ന് എന്നെ ഞെട്ടിച്ചിരിയ്കുന്നു. ബ്ലോഗ്ഗിന്റെ് ഈ വിഹായസ്സിലേക്ക് സ്വാഗതം ചെയുന്നു. പുതിയ ബിഗ്‌ ബാങ്ങ്കള്ക്കായി കാത്തിരുന്നു.

Jack Rabbit said...

[സുബൈര്‍]: പക്ഷെ ഓര്‍ക്കുക, നിങ്ങള്‍ ചെയ്യേണ്ടത്‌, നാസ്തികര്‍ നാസ്തികതയുടെ പേരില്‍ ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തുന്നന്നതിനുള്ള ഉദാഹരങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ്.

ഇതാണ് comment of the day

Subair said...

രവിചന്ദ്രന്‍ സാര്‍,

മതമോ നാസ്ഥികതയോ ഒരു ആദര്‍ശമാണ് എന്ന് പറയുന്നത് ഒരു പ്രശനമോ അപരാധമോ ആയി ഞാന്‍ കാണുന്നില്ല. എതര്‍ഥത്തിലാണ് നാസ്തികതയെ മതവും ആയി താരതമ്യം ചെയ്യുന്നത് എന്ന് വിശദീരിച്ചു എന്ന് മാത്രം.

ജബ്ബാര്‍ മാഷ്‌ പറഞ്ഞ പോലെ, ദൈവം ഉണ്ട് എന്നുള്ളത് ഒരു വിശ്വാസം ആണ് എന്നത് പോലെ ദൈവം ഇല്ല എന്നതും ഒരു വിശ്വാസമാണ്( ഈ പ്രസ്താവനയോട് തീര്‍ച്ചയായും നാസ്തികര്‍ക്ക് വിയോചിപ്പുണ്ടാകും എന്നറിയാം - പക്ഷെ അത് വിശദമായി തര്‍ക്കിക്കാവുന്ന മറ്റൊരു കാര്യമാണ്) എന്ന നിലക്കും നാസ്ഥികതയെ മതവും ആയി താരത്യം ചെയ്യാറുണ്ട് എന്നത് ശരിയാണ്.

നാസ്തികതയില്‍ നിങ്ങള്‍ ചിന്തയുടെ ജാലകങ്ങള്‍ തുറക്കുകയാണ്. അകത്തെത്തുന്ന ശുദ്ധവായു, രമണീയമായ കാഴ്ചകള്‍, പ്രകൃതിയുടെ സംഗീതം ഒക്കെ തുറന്ന ജാലകങ്ങള്‍ ഉറപ്പുനല്‍കുന്നു. സൂര്യനേയും താരകങ്ങളേയും വീക്ഷിച്ച്, നമ്മെക്കുറിച്ചുതന്നെ അന്വേഷിച്ചും ആരാഞ്ഞും മുന്നോട്ടുപോകാം. നിങ്ങളെ തന്നെ തുറന്നിടലാണത്. നാസ്തികതയുടെ അവസ്ഥയും വ്യവസ്ഥയും അതാകുന്നു. മതവിശ്വാസവും അനുബന്ധ അന്ധവിശ്വാസങ്ങളും മുറി അകത്തുനിന്ന് പൂട്ടിയിട്ട് താക്കോല്‍ പുറത്തേക്ക് വലിച്ചെറിയലാണ്. അറിയാനും ആരായാനും വിലക്കുകളുമായി ഒരു മുറിയിലേക്ക് പരിമിതപ്പെടുന്നവന്‍ ഇരുട്ടിനെ വാഴ്ത്തിപ്പാടാന്‍ നിര്‍ബന്ധിതനായേക്കും. കാരണം സ്വയം ഊതിക്കെടുത്തലാണത്.
============


നോക്കൂ, എനിക്ക് ഇത് ഒരു മതപ്രചാരകന്റെ വാക്കുകള്‍ പോലെയാണ് അനുഭവപ്പെടുന്നത്. ഒരു തരത്തില്‍ ഉള്ള Preaching(atheism) ആണ് ഇപ്പറഞ്ഞ വാക്കുകള്‍. നിങ്ങള്‍ പറഞ്ഞ സ്റ്റാമ്പ് ശേഖരിക്കാത്തയാളുകള്‍ എന്ന ഉദാഹരണവുമായി ഇത് ഒരു നിലക്കും ഒത്തു പോകില്ല.

മാത്രവുമല്ല താങ്കള്‍ തെന്നെ ആദ്യം പറഞ്ഞതുമായി ഇത് വൈരുധ്യം പുലര്‍ത്തുന്നു.

"ഒരു നാസ്തികന് എന്തുമായി തീരാം. കമ്മ്യൂണിസ്റ്റോ അനാര്‍ക്കിസ്‌റ്റോ ക്രൂരനോ ദയലുവോ പണ്ഡിതനോ പാമരനോ....എന്തുമായി തീരാനുള്ള അവസരമുണ്ട്."

മറ്റൊരു വിഷയം മതം ജീവകാരുണ്യപ്രവര്‍ത്തനം കൂടുതലായി ചെയ്യുന്നുവെന്നതാണ്. അതിനെക്കുറിച്ച് തീര്‍ച്ചയായും നമുക്ക് പിന്നീട് സംസാരിക്കാം
=============


തീര്‍ച്ചയായും. പക്ഷെ ഓര്‍ക്കുക, നിങ്ങള്‍ ചെയ്യേണ്ടത്‌, നാസ്തികര്‍ നാസ്തികതയുടെ പേരില്‍ ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തുന്നന്നതിനുള്ള ഉദാഹരങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ്. സ്റ്റാമ്പ് ശേഖരിക്കാത്തവര്‍ ജീവ കാരുണ്യ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നത് അവര്‍ സ്റ്റാമ്പ് ശേഖരിക്കാത്തത് കൊണ്ടാണ് എന്ന് ആരും പറയാറില്ലല്ലല്ലോ.

ഞാന്‍ ഇത് വെറുതെ തര്‍ക്കിക്കാന്‍ വേണ്ടി പറയുകയല്ല.

ആധുനിക ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍, മതങ്ങളെ കയ്യോഴിച്ചതിന്റെ ഫലമാണ് എന്നും അത് നാസ്ഥികയുടെ നേട്ടമാണ് എന്നും നാസ്തികര്‍ പറയാറുണ്ട്, എന്നാല്‍ ഭൂമിയിലെ മനുഷ്യരുടെ നിലനില്പിനെ തെന്നെ അപകടകതിലാക്കിയ ആധുനിക ശാത്രത്തിന്റെ ദോഷഫലങ്ങള്‍, സ്വാര്‍ഥതയില്‍ മാത്രം അധിഷ്ടിതമായ മൂല്യ രഹിത നാസ്ഥിക ദര്‍ശനത്തിന്‍റെ ഫലമാണ് എന്ന് പറഞ്ഞാല്‍, നാസ്തികത സ്റ്റാമ്പ് ശേഖരിക്കാത്തതായി മാറുന്നത് കാണാം.

Anonymous said...

പപ്പു പറഞ്ഞപോലെ’‘ഇനി ഇവിടെ ചെലതൊക്കെ നടക്കും’.കാത്തിരിക്കുന്നു.സാർ വരാൻ തമസിച്ചെങ്കിലും,വന്നുവല്ലോ..അതുമതി.സ്വാഗതം.
സുബേറിന്റെ യുക്തികണ്ടോ..?
>>>ആധുനിക ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍, മതങ്ങളെ കയ്യോഴിച്ചതിന്റെ ഫലമാണ് എന്നും അത് നാസ്ഥികയുടെ നേട്ടമാണ് എന്നും നാസ്തികര്‍ പറയാറുണ്ട്, എന്നാല്‍ ഭൂമിയിലെ മനുഷ്യരുടെ നിലനില്പിനെ തെന്നെ അപകടകതിലാക്കിയ ആധുനിക ശാത്രത്തിന്റെ ദോഷഫലങ്ങള്‍, സ്വാര്‍ഥതയില്‍ മാത്രം അധിഷ്ടിതമായ മൂല്യ രഹിത നാസ്ഥിക ദര്‍ശനത്തിന്‍റെ ഫലമാണ് എന്ന് പറഞ്ഞാല്‍, നാസ്തികത സ്റ്റാമ്പ് ശേഖരിക്കാത്തതായി മാറുന്നത് കാണാം.<<<
ഇതാണ് ഹുസൈന്റേയും അവസാനത്തെ അടവ്.ആധുനിക ശാസ്ത്രം’യുദ്ധ ശാസ്ത്ര’മാണ്,അതുകൊണ്ട് ആധുനിക ശാസ്ത്രവിശ്വാസികൾ മനുഷ്യത്വമില്ലാത്തവരാണ്,അവരെ ആധുനിക അന്ധവിശ്വാസികളെന്നാണ്,ആ മഹാൻ വിശേഷിപ്പിക്കാറ്‌.ലോക ചരിത്രത്തിൽ സാമാന്യജ്ഞാനമുള്ള ആർക്കും’പുഞ്ഞം’തോന്നുന്ന പ്രസ്താവന.മധ്യകാല ചരിത്രത്തിൽ മതങ്ങൾ ഒഴിക്കിയ ‘ചോരപുഴ’യെ എത്രവിദഗ്ദമായാണ് മറച്ചു പിടിക്കുന്നത്.യുദ്ധത്തിനെതിരെ നിലപാടുണ്ടായിരുന്ന രണ്ടു മതങ്ങൾ ബുദ്ധ-ജൈന മതങ്ങൾ മാത്രമാണ്.അതുകൊണ്ട് എല്ലാ മതങ്ങളേയും പ്രതികൂട്ടിൽ നിർത്തുന്നത് ശരിയല്ല.ദൈവം-പ്രസ്ക്തമായൊരു വിഷയമേ അല്ല എന്നുകരുതുന്ന ഒരു മത വിശ്വാസി..സീഡിയൻ.

vivek said...
This comment has been removed by the author.
vivek said...

വ്യത്യസ്ത ബ്ലോഗു വായനയ്ക്ക് വഴിയോരുക്കുന്നതില്‍ ആശംസകള്‍. ശക്തമായ ബൌദ്ധിക ചര്‍ച്ചയ്ക്കു നിങ്ങളുടെ ബ്ലോഗു ഗുണകരമാവട്ടെ.

ബിജു ചന്ദ്രന്‍ said...

tracking!

രവിചന്ദ്രന്‍ സി said...

പ്രിയ സുബൈര്‍,
(1) ഞാന്‍ 'preaching' നടത്തിയെന്ന് താങ്കള്‍ക്ക് തോന്നുന്നു. സ്വഭാവികമായും എനിക്കതില്‍ ഒന്നും ചെയ്യാനില്ലല്ലോ. അതൊക്കെ താങ്കളുടെ വ്യക്തപരമായ കാര്യം. 'preaching' മോശം പ്രവര്‍ത്തനമാണെന്ന് താങ്കള്‍ സൂചിപ്പിച്ചത് അതിശയിപ്പിച്ചു. (2) വരുമാനത്തില്‍ ഒരു പങ്ക് സഹായമാവശ്യമുള്ളവര്‍ക്കു വേണ്ടി ചെലവഴിക്കണമെന്ന് ധാര്‍മ്മിക പൊതുബോധം (Moral zeitgeist) മനുഷ്യസമൂഹത്തില്‍ ഇത്രയും ശക്തിപ്പെട്ടിട്ട് ഏറിയാല്‍ ഒന്നര നൂറ്റാണ്ടായിക്കാണും. തീര്‍ച്ചയായും മുമ്പും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. മനുഷ്യചരിത്രത്തിന്റെ ആരംഭത്തില്‍തന്നെ, മതങ്ങളും ദൈവങ്ങളുമൊക്കെ പൊട്ടിവീഴുന്നതിന് മുമ്പുതന്നെ, സഹജീവിസ്‌നേഹം മനുഷ്യസമൂഹത്തില്‍ വേരുപിടിച്ചിരുന്നു. സമൂഹജീവിതം നയിക്കുന്ന മറ്റേതൊരു സ്പീഷിസിലും ഏറിയുംകുറഞ്ഞും ഇതേവികാരം കാണപ്പെടുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും അദ്ധ്വാനരഹിതമായും അല്ലാതെയും അധമസമ്പാദ്യം(ill-gotten wealth)കുന്നുകൂട്ടുന്നവര്‍ക്ക് ജീവികാരുണ്യപ്രവര്‍ത്തനം(charity work)ആകര്‍ഷകമായ മേച്ചില്‍പ്പുറമായി മാറി. 'A little water clears us of this deed'(2.2.65)എന്ന് ലേഡിമാക്ബത്ത് പറയുന്നതിന്റെ ലോജിക്കും ഇതുതന്നെയാകുന്നു. രാഷ്ട്രീയകക്ഷികള്‍, കോര്‍പ്പറേറ്റ് ഭീമന്‍മാര്‍, ധനികര്‍, മത-ആള്‍ദൈവശക്തികള്‍ തുടങ്ങിയവര്‍ ധാരാളമായി ഈ രംഗത്തു കടന്നുവന്നു. കീര്‍ത്തിയും പ്രസക്തിയും വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണിതെന്ന് ബുദ്ധിശാലികള്‍തൊട്ട് നാലാംകിട ക്രിമിനലുകള്‍വരെ തിരിച്ചരിഞ്ഞു. മതശക്തികള്‍, മയക്കുമരുന്നു രാജാക്കന്‍മാര്‍, മാഫിയ തലവന്‍മാര്‍ എന്നിവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞനൂറ്റാണ്ടില്‍ ഏതാണ്ട് നൂറിരട്ടി വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. മതസമ്പത്ത് അദ്ധ്വാനഫലമല്ല. നഗ്നമായ ചൂഷണമാണതിന്റെ പ്രഭവകേന്ദ്രം. അദ്ധ്വാനരഹിതമായി വാരിക്കൂട്ടുന്നതില്‍ നിന്ന് കുറച്ച് ദാനംകൊടുക്കാന്‍ വലിയ മന:പ്രയാസം ഉണ്ടാകേണ്ടതില്ല. ഒരു ചിത്രത്തില്‍ മാത്രം അഭിനയിച്ച സിനിമാതാരങ്ങള്‍ മുതല്‍ അവാര്‍ഡ് ജേതാക്കള്‍വരെ ഇന്ന് ഈ രംഗത്ത് സജീവമാണ്.

രവിചന്ദ്രന്‍ സി said...

(3) പണ്ട് ഹാജിമസ്താനെ അറസ്റ്റുചെയ്താല്‍ അദ്ദേഹത്തെ പോറ്റിവളര്‍ത്തിയ ഒരു തെരുവ് മുഴുവന്‍ രോഷംകൊണ്ട് കത്തുമായിരുന്നു. ഇന്നും മുംബൈയിലെ പല ചേരികളിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് അധോലാകമാണ്. സ്പിരിറ്റ് കേസിലെ പ്രതി മണിച്ചന്‍ ചിറയിന്‍കീഴിലും പരിസരത്തും നടത്തിയ ജീവകാരുണ്യ-വികസനപ്രവര്‍ത്തനങ്ങള്‍ ഏത് വേദനിക്കുന്ന കോടീശ്വരനേയും നാണിപ്പിക്കും. സമൂഹവിവാഹം, ചികിത്സാച്ചെലവ്, അനാഥാലയനിര്‍മ്മാണം, സൗജന്യ കമ്പ്യൂട്ടര്‍വിദ്യാഭ്യാസം, ആനയെ നടയ്ക്കിരുത്തല്‍, നിര്‍ധനരുടെ സമൂഹവിവാഹം, പഠനനസാമഗ്രികളുടെ വിതരണം...തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സ്തുത്യര്‍ഹമായ രീതിയില്‍ അദ്ദേഹം നിര്‍വഹിച്ചുപോന്നത്. എഴുപതാം വയസ്സില്‍ ആദ്യമായി ജീവകാരുണ്യ-വികസനപ്രവര്‍ത്തനങ്ങളിലേക്ക് കുറച്ച് സമ്പത്ത് വഴിതിരിച്ചുവിട്ട സായിബാബ(84)യേക്കാള്‍ എത്രയോ മുകളിലാണ് തന്റെ മുപ്പതുകളില്‍ അതു ചെയ്ത മണിച്ചന്‍! 'How much charity do you do?'- ഇന്ന് സമ്പന്നര്‍ക്ക് നേരെ സ്വഭാവികമായും സമൂഹം നിശബ്ദം ഉയര്‍ത്തുന്ന ചോദ്യമാണിത്. ഇനിയങ്ങോട്ട് ആര്‍ക്കുമിതില്‍നിന്ന് ഒഴിഞ്ഞുമാറാനാകുമെന്ന് തോന്നുന്നില്ല. അതാണ് മാറുന്ന നമ്മുടെ ധാര്‍മ്മിക മനസാക്ഷിക്ക് ഉദാഹരണം. ഇത് മതം ഉണ്ടാക്കിയതല്ല, മറിച്ച് മതവും അതുള്‍ക്കൊള്ളുകയാണ് ചെയ്തിട്ടുള്ളത്. മതം ലോകത്തെ ഏറ്റവും സമ്പന്നമായ കോര്‍പ്പറേറ്റ് സ്ഥാപനമാണ്; മുതലിറക്കാകട്ടെ തീരെ പരിമിതവും. നികുതിരഹിതമായ അധമസമ്പത്ത് അവരുടെ കയ്യിലാണ് ഏറ്റവും കൂടുതലെന്നതിനാല്‍ സ്വഭാവികമായും അവര്‍ക്ക് ഈ രംഗത്ത് മുന്നേറാനായി. മാത്രമല്ല, മതപ്രചരണമെന്ന ലക്ഷ്യം കൂടി മതകാരണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടല്ലോ. സുനാമി വന്നപ്പോള്‍ ഒരു ആള്‍ദൈവം 100 കോടി മുന്‍പിന്‍ നോക്കാതെ വാരിയെറിഞ്ഞപ്പോള്‍ അനില്‍അംബാനി കൊടുത്തത് 50 ലക്ഷമാണ്. കാരണം വ്യക്തം-അംബാനിക്ക് കണക്കുകാണിക്കണം, നികുതികൊടുക്കണം, വീണ്ടുമുണ്ടാക്കാന്‍ നിയമാനുസൃതം അദ്ധ്വാനിക്കണം-സ്വഭാവികമായും തുക കുറഞ്ഞുപോകുന്നു.

രവിചന്ദ്രന്‍ സി said...

(4)അമേരിക്കയില്‍ മൊത്തം ടേണോവറില്‍ 50 ശതമാനത്തിലധികം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന നിരവധി കോര്‍പ്പറേറ്റ് വ്യവസായികളുണ്ടെന്നാണ് നാം വായിക്കുന്നത്. ജനായത്ത സര്‍ക്കാരുകള്‍ ഇത്തരം പ്രവര്‍ത്തനത്തെ നികുതിയിളവ് നല്‍കിയാണ് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇന്ന് ലോകത്ത് ഏറ്റവുംകൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബില്‍ഗേറ്റ്‌സും വാറന്‍ ബഫക്കും പീറ്റര്‍ ബ്രോസ്‌നുമൊക്കെ ഏതൊരു മത-ആള്‍ദൈവശക്തികളേക്കാളും നിശബ്ദമായണത് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പറഞ്ഞവരെല്ലാം അവിശ്വാസികളാണെന്നതും ശ്രദ്ധേയമാണ്. സ്വത്ത് അനാഥാലയത്തിന് സംഭവന ചെയ്യുകയും സൗജന്യ ആശുപത്രി നടത്തികൊണ്ടുപോവുകയും ചെയ്ത വ്യക്തിയാണ് അന്തരിച്ച ശ്രീ.പ്രേമാനന്ദ്. നാസ്തികര്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നത് സമ്മാനം കൊതിച്ചോ ശിക്ഷ ഭയന്നോ അല്ല-അതാണതിന്റെ ശോഭ വര്‍ദ്ധിപ്പിക്കുന്നതും. തൊടുപുഴ ന്യൂമാന്‍സ് കോളജിലെ പ്രൊഫ.ജോസഫിന് 'Bright India'എന്ന ഇന്റര്‍നെറ്റ് ചര്‍ച്ചാഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഒരു ചെറിയ തുക( Rs.53000/) ഞങ്ങള്‍ ശേഖരിച്ചുകൊടുത്തിരുന്നു. ഗ്രൂപ്പിന് പുറത്തുള്ള മതേതരമിത്രങ്ങളും സഹായിക്കുകയുണ്ടായി. അദ്ദേഹത്തിന് ലഭിച്ച സഹായങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഈ തുക ചെറുതാണ്. പ്രൊഫ.ജോസഫ് തികഞ്ഞ മതവിശ്വാസിയാണ്. തുക കൈമാറാന്‍ ചെന്നപ്പോഴും അദ്ദേഹം ബൈബിളിലെ ദൈവസ്‌നേഹത്തെക്കുറിച്ചാണ് ഞങ്ങളോട് വാചാലനായത്. ഞങ്ങള്‍ക്കതില്‍ സന്തോഷമേയുള്ളു. അദ്ദേഹത്തിന്റെ വിശ്വാസവും അവിശ്വാസവുമൊന്നും വിഷയമല്ല. ക്രൂരതയ്ക്ക് ഇരയായ,സാമാന്യനീതി നിഷേധിക്കപ്പെട്ട ഒരു മനുഷ്യനാണദ്ദേഹം. എവിടെ ജീവജാലങ്ങള്‍ കഷ്ടപ്പെടുമ്പോഴും പരമാവധി സഹായിക്കാന്‍ ശ്രമിക്കുക-അതാണ് മനുഷ്യത്വം,അതാണ് മാനവികത. നാമിതൊക്കെ ചെയ്യേണ്ടതാണെന്ന ആന്തരികധാര്‍മ്മികത മിക്കവരിലുമുണ്ടെതാണ് യാഥാര്‍ത്ഥ്യം. നമുക്ക് പലതും ലഭിക്കുമെന്ന ഉപാധി മനസ്സില്‍കണ്ട്, അത് ഈ ജീവിതത്തിലാകട്ടെ അതിനുപരിയായി ഉണ്ടെന്ന് കരുതുന്ന മറ്റെവിടെയെങ്കിലുമായിക്കൊള്ളട്ടെ, ദാനവും പരസഹായവും ചെയ്യുന്നത് ക്രയവിക്രയമനോഭാവമാണ് (business mind) പ്രിതഫലിപ്പിക്കുന്നത്. പരസ്‌നേഹത്തേക്കാള്‍ ആത്മസ്‌നേഹത്തിന്റെ ഭാഗമാണത്. അന്യര്‍ക്കത് അനുഗ്രഹമായി വരുന്നുവെന്ന് മാത്രം. തീര്‍ച്ചയായും നാം പൊരിച്ച മീന്‍ തിന്നുന്നത് പൂച്ചയ്ക്ക് മുള്ളു കൊടുക്കാനല്ലെന്നറിയുക; നമുക്കങ്ങനെ അവകാശപ്പെടാമെങ്കിലും.

ea jabbar said...

മതനിഷേധവും നാസ്തികതയും ഇന്നു പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വളരെയേറെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ മാത്രമല്ല, അറബ് നാടുകളില്‍ പോലും ;
ഇതാ അറബ് നാസ്തികരുടെ പട :-

ea jabbar said...
This comment has been removed by the author.
ea jabbar said...

ഈ മൃഗങ്ങള്‍ക്ക് എങ്ങനെയാണു ധാര്‍മ്മികത ഉണ്ടായത് ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുധീര്‍,
എന്നെയങ്ങ് കൊല്ല്! ഇവിടെ വന്നതില്‍ ഒരുപാട് സന്തോഷം. നേരില്‍ കാണാന്‍ കാത്തിരിക്കുന്നു.
RC

ea jabbar said...

ഞാനിന്നലെ ലണ്ടനിലുള്ള ഒരു സുഹൃത്തുമായി അങ്ങോട്ടുള്ള ഒരു വിസിറ്റിങ് വിസയെ കുറിച്ചു സംസാരിക്കവെ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇതാണ് , “ഇപ്പോള്‍ യൂറോപിലേക്കൊക്കെ വിസിറ്റിങ് വിസ കിട്ടാന്‍ കുറെ കടമ്പകളുണ്ട്. ജബ്ബാര്‍ എന്ന പേരു പോലും പ്രശ്നമാകും. മതത്തിനു പകരം atheist എന്നെഴുതുന്നതാണു നല്ലത്. അവര്‍ അക്രമികളല്ല എന്നാണിവിടെയൊക്കെ പൊതു ധാരണ !“

നിസ്സഹായന്‍ said...

കുറച്ച് നേരത്തെ വന്നിരുന്നെങ്കില്‍, ഹുസൈനുമായി നേരിട്ട് മറുപടി പറഞ്ഞ് പോയിരുന്നെങ്കില്‍ പലരുടേയും ഊര്‍ജ്ജം പാഴാകുകയില്ലായിരുന്നു. ബ്ലോഗിലേയ്ക്കു വന്നതിനു് അഭിനന്ദനങ്ങള്‍ !!

ea jabbar said...

സുനാമി വന്നപ്പോള്‍ ഒരു ആള്‍ദൈവം 100 കോടി മുന്‍പിന്‍ നോക്കാതെ വാരിയെറിഞ്ഞപ്പോള്‍ അനില്‍അംബാനി കൊടുത്തത് 50 ലക്ഷമാണ്. കാരണം വ്യക്തം-അംബാനിക്ക് കണക്കുകാണിക്കണം, നികുതികൊടുക്കണം,.......
------
100 കോടി ചെലവാക്കി നിര്‍മ്മിച്ച വീടുകളുടെ താക്കോള്‍ ദാനത്തിനു പ്രധാനമന്ത്രിയാണു വന്നത്. അതു വഴി 500 കോടിയുടെ പരസ്യം ലഭിച്ചു. വെറും പരസ്യത്തെക്കാള്‍ ശ്രദ്ധിക്കപ്പെടുന്ന വാര്‍ത്താ പരസ്യം . ഫലമോ? ആ ഒറ്റ പരസ്യത്തിലൂടെ ഒഴുകി വന്നത് അനേകം ശതകോടികള്‍ ! അതാണു ബുദ്ധിയുള്ള ബിസിനസുകാരുടെ തന്ത്രം !

Unknown said...

Welcome :)

ravi said...

രവിചന്ദ്രന്‍ സാറിനു സുസ്വാഗതം. നേരത്തേ വരേണ്ടിയിരുന്നു എന്നു തോന്നുന്നു.

സുബൈര്‍ പറയുന്നു: ലോകത്ത്‌ സംഘടിതമായി ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ ചെയ്യുന്നത് വിശ്വാസികള്‍ ആയിരിക്കും. അശരണരരെ സഹായിക്കാനും, മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ അനുഷ്ടിക്കാനും, ജീവിത പ്രതിസന്ധികളെ അതി ജീവിക്കാനും ധാര്‍മിക ജീവിതം നയിക്കാനും ഒക്കെ മതങ്ങള്‍ ആളുകളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു ഇന്നും. ഇത് മതങ്ങളുടെ നല്ല വശം.

ഇതിനു താങ്കള്‍ നല്ല മറുപടിയാണ് നല്‍കിയിരിക്കുന്നത്.
എന്തിനു വേണ്ടിയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നു നോക്കണം. നിസ്വാര്‍ത്ഥമല്ല ഇതൊന്നും. മത പ്രചാരണത്തിനുള്ള നല്ലൊരു മാര്‍ഗമാണിത്. ആര്‍. എസ്. എസുകാരെ നോക്കു. പ്രകൃതിദുരന്തങ്ങളൊക്കെയുണ്ടാവുംപോള്‍ അവര്‍ കാക്കിട്രൌസറും വെള്ള കുപ്പായവുമിട്ടു വരും. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍. എന്തൊരു ദീനാനുകമ്പ! ഇവര്‍ തന്നെയല്ലേ നിരവധി മനുഷ്യക്കുരുതികള്‍ നടത്തിയത്? ഗുജറാത്ത്, കാന്തമല്‍...... പക്ഷെ അതിനൊക്കെ മുഖപടമിടാന്‍ വേണ്ടി മനുഷ്യസ്നേഹപരമെന്ന് തോന്നുന്ന കാര്യങ്ങള്‍ നടത്തി 'നിഷ്കളന്കരുടെ' ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നു. ചന്ദ്രദാസനെന്ന മണിച്ചന്റെ കാര്യം പറഞ്ഞു. അതുപോലെ സായിബാബാ. ഇതൊക്കെത്തന്നെയാണ് മതങ്ങളുടെ 'ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ' ഉദ്ദേശ്യവും. ജീവകാരുണ്യം നടത്തേണ്ട സാഹചര്യം ഉണ്ടാവുന്ന തെങ്ങിനെയാണ്? ഒരു കണക്കില്‍ മതം തന്നെയാണ് ആ സാഹചര്യം ഉണ്ടാക്കുന്നത്‌. മനുഷ്യനെ ദുരിതം പേറുന്നവനാക്കി മാറ്റുന്ന അവസ്ഥ നിലനിര്‍ത്തുന്നതില്‍ മതങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മദ്യപിച്ചു കാറോടിച്ചയാളുടെ അശ്രദ്ധ കൊണ്ടു പരിക്കേറ്റവരെ അയാളുടെ കാറില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോവുമ്പോള്‍ ആ പ്രവര്‍ത്തിയെ ഒരു മനുഷ്യസ്നേഹമായി കരുതുന്നത് പോലെയേ ഉള്ളു മതങ്ങളുടെ ജീവകാരുണ്യം. മതങ്ങളില്ലാ യിരുന്നെങ്കില്‍ ഇത്രയും ദുരിതം ഭൂമിയിലുണ്ടാകുമായിരുന്നില്ല.

ravi said...

ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ധാരാളം നാസ്തികരുണ്ട്. ജീവകാരുണ്യം ദൈവപ്രചോദിതമാണെന്നുള്ള വാദത്തിനു ഒരു മറുപടി യാണത്.
ഒരു കാര്യം പറയാം. നാസ്തികര്‍ക് മതക്കാരെപ്പോലെ 'ജീവകാരുണ്യ' പ്രവര്‍ത്തനം നടത്താന്‍ കഴിയില്ല. പക്ഷെ, അവര്‍ ഒരു കൂട്ടം ആളുകള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനം നടത്താന്‍ വേണ്ടി മനുഷ്യന്‍ ഇവിടെ ദുരിതം പേറുന്നവനായി നില നില്‍ക്കണം എന്നാഗ്രഹിക്കുന്നില്ല. സക്കാത്തിലൂടെ സോഷ്യലിസം വരുമെന്ന് സ്വപനം കാണുന്നവരെപ്പോലെ 'കൊടുക്കുന്ന ചില തമ്പ്രാക്കന്മാരും വാങ്ങുന്ന മുതുകു കുനിച്ച അടിമകളും' ഇവിടെ എന്നുമെന്നും ഉണ്ടാവണം എന്നു നാസ്തികര്‍ ആഗ്രഹിക്കുന്നില്ല. അതില്ലാതാക്കുന്ന അവസ്ഥക്ക് വേണ്ടിയുള്ള പ്രവര്‍ത്തന മാണു അവരുടെ ജീവ കാരുണ്യം.

KP said...

ബ്ലോഗുലകത്തിലേക്ക് സ്വാഗതം!!

സത്യാന്വേഷി said...

നിസ്സഹായന്‍ പറഞ്ഞപോലെ താങ്കള്‍ കുറച്ചുകൂടി നേരത്തെ വരണമായിരുന്നു. better late than never. താങ്കളും ഹുസൈനുമായി നേരിട്ടുള്ള സംവാദം എന്തുകൊണ്ടും വിജ്ഞാനപ്രദമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു. "ആശയപരമായ സംവാദങ്ങള്‍ ആത്മനിഷ്ഠമായോ വ്യക്തിനിഷ്ഠമായോ കാണാന്‍ താല്‍പര്യമില്ല." എന്ന നിലപാട് തികച്ചും ആഹ്ലാദകരം തന്നെ. എല്ലാ ആശംസകളും.

Jack Rabbit said...

അവസാനം "സത്യാ"ന്വേഷി എത്തിയോ ? ശ്രീ രവിചന്ദ്രന്‍ എന്ത് കൊണ്ട് ബ്ലോഗ്‌ വായിച്ചിട്ടും കമ്മന്റുന്നിലെന്നു പലയിടത്തും കഴിഞ്ഞ 6-7 മാസം കിടന്നു കരയുന്നുണ്ടായിരുന്നലോ ?

സത്യാന്വേഷി said...

ജാക്കേ,
ഈ ബോഗെങ്കിലും മര്യാദയ്ക്കു പോകാന്‍ സമ്മതിക്കില്ലേ? ഇവിടെ വിഷയസംബന്ധിയായി ചര്‍ച്ച പോകട്ടെ ."ആശയപരമായ സംവാദങ്ങള്‍ ആത്മനിഷ്ഠമായോ വ്യക്തിനിഷ്ഠമായോ കാണാന്‍ താല്‍പര്യമില്ല " എന്ന് രവിചന്ദ്രന്‍ പറഞ്ഞത് ദയവായി പാലിക്കൂ.

Jack Rabbit said...

സത്യാന്വേഷി,
കഴിഞ്ഞ November മുതല്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും അവതരിപ്പിക്കാന്‍ എനിക്കൊരു താല്പര്യവുമില്ല. പിന്നെ ഉത്തരം മുട്ടുമ്പോള്‍ സാബിന്റെ മൌനാനുവാദത്തോടെ ചിയര്‍ ഗേള്‍സ്‌ നടത്തുന്ന തെറിയഭിഷേകങ്ങളും, താങ്കളും സാബും ചേര്‍ത്ത് നടത്തിയ ബ്ലോഗ്‌ restrict ചെയ്യല്‍, സാബ് കമ്മന്റ് എഴുതി നിര്‍ത്തി last man standing ആയി സ്വയം പ്രഖ്യാപിക്കുന്ന കമ്മന്റ് option പൂട്ടല്‍ തുടങ്ങിയ കലാപരിപാടികളും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.

KP said...

സത്യാന്വേഷി said...[[താങ്കളും ഹുസൈനുമായി നേരിട്ടുള്ള സംവാദം എന്തുകൊണ്ടും...]]

സത്യാന്വേഷി "കലാപരിപാടി" ഇവിടെയും തുടരുന്ന ലക്ഷണമാണെല്ലൊ.. ഈ ബോഗെങ്കിലും മര്യാദയ്ക്കു പോകാന്‍ സമ്മതിക്കില്ലേ, അന്വേഷി?

സത്യാന്വേഷി said...[[ഇവിടെ വിഷയസംബന്ധിയായി ചര്‍ച്ച പോകട്ടെ ..]]

ഇപ്പറഞ്ഞതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ, താങ്കൾ "കലാപരിപാടി" നിറുത്തി വയ്ക്കും എന്നു കരുതുന്നു..

രവിചന്ദ്രന്‍ സി said...

പ്രിയ രവിയേട്ടാ,
വൈകിപ്പോയി എന്നതു സമ്മതിക്കുന്നു. പക്ഷെ മന:പൂര്‍വമല്ല. ചങ്ങനാശ്ശേരിയില്‍നിന്നും പവിത്രേശ്വരത്തുനിന്നും തിരുവനന്തപുരത്ത് പോലി ജോലിചെയ്യുമ്പോള്‍ യാത്രയ്ക്ക് തന്നെ ദിവസവും ശരാശരി 5-7 മണിക്കൂര്‍ വേണ്ടിവരും.പിന്നെ ശനിയും ഞായറും മിക്കപ്പോഴും പൊതുപരിപാടികളുണ്ടാവും. ഇതിനിടയില്‍ ഭവനനിര്‍മ്മാണം, പിതാവിന്റെ അസുഖം തുടങ്ങിയവ സജീവ വിഷയങ്ങള്‍ വേറെ. കൂടാതെ, ദിവസവും The Greatest Show On Earth കുറേശ്ശെയായി തര്‍ജമ ചെയ്യുന്നുണ്ടായിരുന്നു. അത് മേയില്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഒരിടവേള കിട്ടി.ആശംസകള്‍ക്ക് നന്ദി.

പ്രിയപ്പെട്ട സത്യാന്വേഷി,
താങ്കളുടെ ക്ഷണവും ക്ഷണനവുമൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു. ആരുമായും സംവദിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. അതില്‍ വലുപ്പച്ചെറുപ്പമില്ല. Every person you meet knows something you do not know -എന്നാണെന്റെ പ്രമാണം. പരസ്പരസ്‌നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ സൗഹൃദവും ചര്‍ച്ചയുമൊക്കെ രസകരമായിരിക്കുമെന്നതില്‍ സംശയമില്ല. തലതല്ലി കീറേണ്ട കാര്യമെന്തിരിക്കുന്നു? ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് പറഞ്ഞതുപോലെ 'I am dying, as you are, as everybody else is ' ആ നിലയ്ക്ക് Why should we hate and bark? Loving each other is definitely a better option. അതേസമയം ആശയപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയുടെ ആവശ്യവുമില്ല. ആശംസകള്‍ക്ക് നന്ദി അറിയിക്കട്ടെ.

സത്യാന്വേഷണം said...

പദ്മ നാഭ ക്ഷേത്രത്തിലെ നിധി:
അന്‍പതിനായിരം കോടി മൂല്യമുള്ള സമ്പത്തിന്റെ മുകളില്‍ അടയിരികുന്നത് പോലുള്ള ദൈവങ്ങളെ
ഉദ്ദേശിച്ചായിരിക്കും പണ്ട് പെരിയോര്‍ ‘കടവുള്‍ ഇരിക്കെ കോവില്‍ ശുടവേണ്ടും‘ ( ദൈവം ഉള്ളപ്പോള്‍ ക്ഷേത്രം ചാമ്പലാക്കണം )എന്ന് പറ
ഞ്ഞത്

മുഹമ്മദ് ഖാന്‍(യുക്തി) said...

subair said......
അശരണരരെ സഹായിക്കാനും, മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ അനുഷ്ടിക്കാനും, ജീവിത പ്രതിസന്ധികളെ അതി ജീവിക്കാനും ധാര്‍മിക ജീവിതം നയിക്കാനും ഒക്കെ മതങ്ങള്‍ ആളുകളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു ഇന്നും. ഇത് മതങ്ങളുടെ നല്ല വശം.>>>>>>>>>>>>
=============================
മതദൈവങ്ങള്‍ക്ക് ഈ വല്ല ബോധവുമുണ്ടോ!
അവറ്റ പറഞ്ഞുവച്ചിരിക്കുന്നത് ഹിറ്റ്ലര്‍പോലും ചിന്തിച്ചുകാണില്ല.
സ്ത്രീകളോടുള്ള് പരാക്രമം അഭംഗുരം തൂടരുകയല്ലേ.സ്വന്തമായി വാഹനം ഓടിക്കാന്‍ സമരം ചെയ്യേണ്ട ഗതികേടിലാണവര്‍.വിശപ്പറിയാനായി നോമ്പുനോറ്റിട്ടും ദരിദ്രപരിശകളുടെ പട്ടിണി മാറിയോ.
ലെബനനിലെ ശിയാക്കള്‍ സുന്നികളുടെ സഹോദരരോ.
മുശ്രിക്കുകള്‍ നജീസല്ലേ.
ക്രിസ്ത്യാനികളുമായി കൂട്ടുകൂടാമോ.
സുവര്‍ക്കത്തിന്റെ നേരവകാശികളില്‍ കാഫിരീങ്ങള്‍ പെടുമോ
രാമന്‍ എന്തിനു ശംഭൂകനെ കൊന്നു.
അയല്‍ക്കരനെ സ്നേഹിക്കന്‍ പറഞ്ഞ യേശുവിന്റെ അയല്‍ക്കാര്‍ ആരൊക്കെയാണ്.
ഇന്റര്‍ചര്‍ച്ച് കൌന്‍സിലിന്റെ പിടിവാശി മനുഷ്യസ്നേഹ പ്രചോധിദമോ.
ചുരുങ്ങിയപക്ഷം കേരളസുന്നികള്‍ പെണ്ണിനേ പള്ളിയില്‍ കയറ്റി കൂടെ നിസ്ക്കരിക്കാന്‍ അനുവദിക്കുമോ.
തിരുകേശനെറ്റ്മാര്‍ക്കറ്റിങ് ആറെമ്പിയെ കടത്തിവെട്ടി നാല്‍പ്പത്താറു കോടിക്കപ്പുറവും നേടില്ലേ.
ദരിദ്രനെ കൂടെ സ്സഫില്‍(വരിയില്‍)നിര്‍ത്തി നിസ്ക്കരിപ്പിക്കും,ആ തെണ്ടിയുടെ മകനെയോ മകളയോ മക്കള്‍ക്കായി സമ്പന്ധം ആലോചിക്കുമോ,
ഇത്തിരി പുളിക്കും!!!!!!

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ സത്യാന്വേഷി,
നമ്മുടെ നടക്കാതെപോയ സംവാദത്തിനു ഇതാ വേദി ഒരുങ്ങിയിരിക്കുന്നു.
താങ്കള്‍ പലരെയും നയിച്ചുകൊണ്ടുവരുന്ന ആളാണല്ലൊ.ഒന്ന് നയിച്ചാലും.
ആ‍രുടെ മുട്ടിടിക്കും എന്നു കാത്തിരുന്നു കാണാം.
പണ്ടത്തെ, കൈരളിപീപ്പിള്‍ റ്റിവിയിലെ രവിചന്ദ്രനെ ഓര്‍മയുണ്ടല്ലോ.

Subair said...

അല്‍പം ഔചിത്യ ബോധവും കോമണ്‍ സെന്‍സും ഒക്കെ താങ്കള്‍ക്കും ആകാം.

യുക്തി ഇത് മറ്റൊരു ചക്കാളത്തിപ്പോരാക്കരുത് എന്നെനിക്കാഗ്രമുണ്ട്, യുക്തിയായിട്ട് എന്നെ ക്കൊണ്ട് അതിന് നിര്‍ബന്ധിക്കരുത്.

വിശ്വാസികള്‍ല്ലാത്ത വൈകാരികാവേശവും, അകല്‍ച്ചയും, വിദ്വെഷവുമാണ് ആണ് യുക്തിയെ പ്പോലെയുള്ളവര്‍ പ്രകടിപ്പിക്കുന്നത്, അന്ധരരാണോ കാഴ്ച നഷ്ടപ്പെടുന്നവരെ വഴിനടത്തേണ്ടത് എന്ന് പറയേണ്ടത്‌ രവിചന്ദ്രനാണ്.

kaalamaadan said...

ഡോക്കിന്‍സ് സംവാദവുമായി ശ്രീ എന്‍.എം.ഹുസൈന്‍ ഈ രംഗത്തേയ്ക്ക് വരികയും അവസാനം അത് സംവാദം ഇല്ലാത്ത ചക്കളത്തി പോരാട്ടമായി മാറുകയും ചെയ്തു. അതിലെ പ്രതികളും വാദികളും ആരൊക്കെയാണെന്നു വിസ്തരിക്കുന്നതു പുതിയ വഴക്കിന് വകുപ്പാകും, അതിനാല്‍ അതുവേണ്ട. താങ്കള്‍ പറഞ്ഞപോലെ, "ആശയപരമായ സംവാദങ്ങള്‍ ആത്മനിഷ്ഠമായോ വ്യക്തിനിഷ്ഠമായോ കാണാന്‍ താല്‍പര്യമില്ല "എന്ന നിലപാട് പുലര്‍ത്തി കാണണമെങ്കില്‍ അനാവശ്യമായി ഇട്ടുകൊണ്ടിരിക്കുന്ന കമന്റുകള്‍ നിയന്ത്രിക്കുക. വിഷയമായി പുലബന്ധം പോലുമില്ലാതെ ചുമ്മാ കാളമൂത്രമൊഴിക്കും പോലെ പറഞ്ഞു കൊണ്ടിരിക്കുന്ന യുക്തിയില്ലാത്ത 'യുക്തി'യെ പോലുള്ളവരെ നിയന്ത്രിക്കണമെന്നു സാരം. അയാളെന്താ പറയുന്നത് ? നിരീശ്വരവാദ വേദപാഠപ്രസംഗമോ ? ഇയാള്‍ യുക്തിവാദി തന്നേ ??

രവിചന്ദ്രന്‍ സി said...

ശ്രീ.സുബൈര്‍,
രാത്രി 3.45-4 മണി വരെ ഉണര്‍ന്നിരുന്ന് താങ്കളുമായി സംവദിക്കുന്ന ഖാന്‍ചേട്ടനെയാണ് ഞാന്‍ ഈയ്യിടെ സുശീലിന്റെ ബ്‌ളോഗില്‍ കണ്ടത്. അത് ഒരര്‍ത്ഥത്തില്‍ താങ്കളെ ആദരിക്കലാണെന്ന് കാണണം. It is one way of honouring you.അദ്ദേഹത്തിന് ബ്‌ളോഗിംഗ് വലിയ ഹരമാണെന്നാണ് മനസ്സിലാകുന്നത്. നമുക്കൊരാളോട് സംവദിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ നിര്‍മലമായി അയാളെ ഒഴിവാക്കാനുള്ള അധികാരവും അവകാശവുമുണ്ടല്ലോ. നിര്‍ബന്ധമെങ്കില്‍ താങ്കള്‍ക്കുമത് വിനിയോഗിക്കാവുന്നതാണ്. അതിവൈകാരികത ഒന്നിനും പരിഹാരമല്ല. When you feel, you don't think. ഞാന്‍ ബ്‌ളോഗ് തുടങ്ങിയത് കംസനെ കൊല്ലാന്‍ കൃഷ്ണന്‍ അവതരിച്ചതുപോലെ എന്ന മട്ടിലുള്ള വ്യാഖ്യാനങ്ങളൊക്കെ ഒരു തമാശയായി കണ്ടാല്‍ മതി. അത്തരം വ്യക്തിനിഷ്ഠമായ വെല്ലുവിളികളില്‍ കഥയില്ലെന്ന് ആര്‍ക്കുമറിയാം. മത്സരവീര്യം കൂടിയവര്‍ ഇടയ്ക്ക് ഒന്നുരണ്ട് വിസിലടിച്ചെന്ന് വരാം. അത് അതിന്റേതായ രീതിയില്‍ കണ്ടാല്‍ പ്രശ്‌നം തീര്‍ന്നു. ഇവിടെ ആശയങ്ങളാണ് ഏറ്റുമുട്ടുന്നത്, വ്യക്തികളല്ല. അത് നമുക്ക് നല്ല വെടിപ്പായി നിര്‍വഹിക്കാം. നാടകാന്ത്യം പ്രേക്ഷകര്‍ കയ്യടിക്കുമെങ്കില്‍ നാം അഭിനേതാക്കളെല്ലാം കൂടി ഗ്രീന്‍ റൂമില്‍ ഒരുമിച്ചിരുന്നു കുടിക്കുന്ന ചായയില്‍ പഞ്ചസാര ഏറെ വേണ്ടിവരില്ല

രവിചന്ദ്രന്‍ സി said...

Nissahayan said>>
കുറച്ച് നേരത്തെ വന്നിരുന്നെങ്കില്‍, ഹുസൈനുമായി നേരിട്ട് മറുപടി പറഞ്ഞ് പോയിരുന്നെങ്കില്‍ പലരുടേയും ഊര്‍ജ്ജം പാഴാകുകയില്ലായിരുന്നു.

പ്രിയപ്പെട്ട സജി,
താങ്കളുടെ ഒരു കമന്റിന് മറുപടിയിടാന്‍ വിട്ടുപോയി. ഞാനെത്താന്‍ വൈകിയെന്ന് താങ്കള്‍ പറഞ്ഞു. ഒ.കെ. സമ്മതിച്ചു. പക്ഷെ അതുമൂലം പലരുടേയും 'ഊര്‍ജ്ജം പാഴായി'എന്ന വാദത്തോട് യോജിക്കുന്നില്ല. ഒരുപക്ഷെ അതുകൊണ്ടു കൂടിയാവണമല്ലോ സ്വന്തം ബ്‌ളോഗില്‍ ഇതു സംബന്ധിച്ച് എഴുനൂറിലധികം പ്രതികരണങ്ങള്‍ വന്ന ഒരു പോസ്റ്റിടാന്‍ താങ്കള്‍ തയ്യാറായത്. അതൊരു ഗുണഫലമായി കണ്ടുകൂടേ? Should take every adversity as an opportunity എന്നല്ലേ നാം പഠിക്കുന്നത്. താങ്കളുടെ ആശംസകള്‍ക്ക് ഒരുപാട് നന്ദി.

Anonymous said...

മതം എന്നത് പൊതുവേ തള്ളികളയേണ്ട വിഷയമായി യുക്തിവാദികൾ കരുതുന്നത് എന്തുകൊണ്ടും ശരിയല്ല.കാരണം,സമൂഹത്തിന്റെ ചലന നിയമങ്ങളെ പുതുക്കി പണിതുകൊണ്ടാണ്,മതങ്ങൾ നിലനിക്കുന്നത്/നിലനിന്നത്.അത് അധീശപ്രത്യശാസ്ത്രമായി നിലനിക്കുകയും ചെയ്യും.അതായത്,മതമെന്നത് ഒരു പ്രത്യശാസ്ത്രമായി തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം യുക്തിവാദികൾ കാണിക്കാത്തതിനാൽ അവരെ എതിർക്കേണ്ടതുണ്ട്.ശരീരത്തിനു ബലഹീനതയുണ്ടങ്കിൽ വടി ഉപയോഗിക്കുന്നത് തെറ്റല്ല.എന്നാൽ,ഹുസൈനെ പോലൊരാൾ രണ്ടു കൈയ്യിലും വടികുത്തി നടക്കുന്നത് അപഹാസ്യം തന്നെ.ചിഞ്ചിലം അടിച്ചുകൊണ്ട് പുറകെ നടക്കുന്ന ‘സത്യാ’ന്വേഷി അതിലും കേമൻ.ശാസ്ത്ര മാത്രാവാദം സമൂഹത്തിലുണ്ടാക്കാവുന്ന ‘നൈതീകതെ’സംശയത്തോടെ കാണുന്നു.

Anonymous said...

ഈശ്വരവിശ്വാസികളുടെ ധാർമികത കമന്റിൽ വന്നതിനാൽ ഒരനുഭവം കുറിക്കുന്നു.
ഇന്നും കൊല്ലം.പട്ടത്താനം-അയത്തിൽ നിവാസികൾ പറയുന്നത്,ഞങ്ങൾ ജീവിച്ചിരിക്കുന്നത് ദൈവാധീനം കൊണ്ടാണന്ന്.കല്ലുവാത്ക്കൽ ദുരന്തം അറിഞ്ഞപ്പോൾ തന്നെ,പട്ടാളം വിജയന്റെ സ്റ്റോക്ക് ഒഴിക്കി കളഞ്ഞു.പഴയ സ്റ്റോക്ക് തീരാൻ കാത്തതാണ്,ദൈവാധീനമായത്.ഈ പട്ടാളം വിജയൻ ,സമ്പൂർണ്ണ ഭക്തനാണ്,താടി-കുറി,അമ്പലങ്ങൾക്ക് കൈയ്യയച്ച് സഹായിക്കുന്നവൻ.സ്വന്തം ചിലവിൽ നാട്ടിലെ ഭകതരെ,പളനി-മണ്ടക്കാട്-മധുര എന്നിവടങ്ങളിൽ തീർത്ഥാടനത്തിനു കൊണ്ടുപോകും.പാവപ്പെട്ടവന്റെ മകളുടെ കല്യാണത്തിന് ഒരു പവൻ കൊടുക്കും.അങ്ങനെ ..പറഞ്ഞാൽ തീരാത്തത്ര ദാനശീലൻ.അതുകൊണ്ടെന്താ..നാട്ടുകാർക്ക് ഒരെതിർപ്പുമില്ലായിരുന്നു.ഈ ദൈവാധീനം കൊണ്ട്,മണിച്ചനെ പോലെ ഉണ്ടതിന്നാതെ ഇപ്പഴും കൊല്ലത്ത് ഷാപ്പു വെസനെസ് ചെയ്തു കഴിയുന്നു.ഇനിയും ആർക്കെങ്കിലും ദൈവമില്ലന്നു വാദിക്കാമോ..?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സീഡിയന്‍,
(1) നാം മതത്തെ നാം അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നില്ലല്ലോ. പരിഗണിക്കുകയും വിശകലനം ചെയ്യുകയുമല്ലേ.

(2) മതം ഒരു സാമൂഹികയാഥാര്‍ത്ഥ്യം തന്നെ. എന്നാലത് സമൂഹത്തിന്റെ ചലനനിയമങ്ങള്‍ പുതുക്കി പണിതുകൊണ്ട് നിലനില്‍ക്കുന്നു എന്ന താങ്കളുടെ വാദത്തോട് യോജിപ്പില്ല. ഏതൊരു മതവും അത് നിലവില്‍ വന്ന സാമൂഹിക-സാമ്പത്തിക-സാംസ്‌ക്കാരിക നിയമങ്ങളുടെ ഉത്പ്പന്നമാണെന്ന് നമുക്കറിയാം. പക്ഷെ മനുഷ്യന്‍ മാറുകയാണ്. അവന്റെ സാംസ്‌ക്കാരിക-ജ്ഞാന പരിസരങ്ങള്‍ സദാ പരിഷ്‌ക്കരിക്കപ്പെടുകയാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ മാറ്റങ്ങള്‍ ഏറ്റവും ആയാസപ്പെട്ടാണ് മതം ഉള്‍ക്കൊള്ളുന്നത്. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ശാസ്ത്രത്തെ ഏറ്റവുമധികം ഞെക്കിഞെരിച്ചതു മതമാണെന്ന് കാണാം. Our science is a train running late by 1500 years,courtesy, Religion. അതേസമയം ശാസ്ത്രനേട്ടങ്ങളുടെ മുന്തിയ ഉപഭോക്താക്കളായി ഇന്നും മതം തുടരുകയും ചെയ്യുന്നു. നവീന ശാസ്ത്രനേട്ടങ്ങള്‍ക്കായി കൊതിയടക്കാനാവാതെ ആദ്യം കൈനീട്ടുന്നതില്‍ ഭൂരിപക്ഷവും മതവിശ്വാസികളാണ്. സദാ ശാസ്ത്രത്തെ അപഹസിക്കുകയും നിത്യജീവിതത്തില്‍ അതിനെ നിര്‍ലജ്ജം ആഘോഷിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. In fact, they are eating the fruits of science and and cutting the roots of science.

രവിചന്ദ്രന്‍ സി said...

(3) നമ്മുടെ സാമൂഹിക-സാംസ്‌ക്കാരിക മാറ്റങ്ങളില്‍ ഭൂരിഭാഗവും മതബാഹ്യമായും മതേതരവുമായി നിര്‍മ്മിക്കപ്പെടുന്നവയാണ്. ഏറ്റവും അവസാനം ഗത്യന്തരമില്ലാതെ അവ വിമ്മിഷ്ടത്തോടെ ഉള്‍ക്കൊള്ളുകയാണ് മതം പൊതുവെ ചെയ്യുന്നത്. ജീവകാരുണ്യം മുതല്‍ പരിസ്ഥിതിവാദം വരെ ഇതിന് ഉദാഹരണങ്ങളാണ്. ഒരു മതത്തിന്റെ തിരക്കഥയും പരിഷ്‌ക്കരണവിധേയമല്ല. അയിത്തവും സതിയും ശൈശവവിവാഹവും നരബലിയുമൊക്കെ ''അയ്യേ! ഇതൊക്കെ വളരെ മോശമല്ലേ, നമുക്കങ്ങ് നിറുത്തിക്കളയാം'' എന്നു കരുണ തോന്നി മതം സ്വയം അവസാനിപ്പിച്ചതല്ലെന്നറിയുക. മതബാഹ്യവും മതേതരവുമായി പൊതുസമൂഹം ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമാണാ മാറ്റങ്ങള്‍. ചില മതങ്ങളാകട്ടെ അത്തരം സമ്മര്‍ദ്ദങ്ങേേളാട് ഇന്നും ഒട്ടും സഹിഷ്ണുത കാട്ടാറില്ല. വേദനയറിഞ്ഞു പ്രസവിക്കണമെന്ന ദൈവശാസനം ലംഘിച്ച് ക്രൈസ്തവസ്ത്രീകള്‍ ഇന്ന് സിസേറിയന്‍ തെരഞ്ഞെടുക്കുന്നുവെങ്കില്‍ അത് നിശബ്ദമായ മതപരിഷ്‌ക്കരണം തന്നെയാണ്. അവര്‍ മതത്തെ പഠിപ്പിക്കുകയാണ്, അതിനെ മാറ്റുകയാണ്, പുതുനിയമങ്ങളുടെ കരട് നിര്‍ദ്ദേശിക്കുകയാണ്. ഏതു മതമെടുത്താലും കാലാനുസാരിയായി നിശബ്ദമായി സ്വമതത്തെ തിരുത്താന്‍ വിശ്വാസികള്‍ അറിഞ്ഞും അറിയാതെയും ശ്രമിക്കുന്നത് കാണാം. മതം നേര്‍പ്പിക്കുന്നത് മിക്കപ്പോഴും മതബാഹ്യമായ പൊതുസമൂഹമാണെ്. കത്തോലിക്കര്‍ കൂടുതല്‍ സന്താനങ്ങളെ ഉത്പ്പാദിപ്പിക്കണമെന്ന മതനിര്‍ദ്ദേശം ഇന്നത്തെ പൊതുസമൂഹത്തില്‍ തങ്ങളെ പരിഹാസ്യരാക്കുമെന്ന് തിരിച്ചറിഞ്ഞ് പിന്നോട്ടടിക്കുന്നവരാണ് ഭൂരിപക്ഷം കത്തോലിക്കരും. അറിയുക, മതം മാറില്ല. മാറ്റമില്ലാത്തതിനെയാണ് നാം മതമെന്ന് വിളിക്കുന്നത്. മതത്തെ മാറ്റണം, പുതിയ ചലനനിയമങ്ങള്‍ അതില്‍ കടത്തിവിടണം. മതം മനുഷ്യനെ നവീകരിക്കുകയല്ല മറിച്ച് മനുഷ്യന്‍ മതത്തെ പരിഷ്‌ക്കരിക്കുകയാണ് ചെയ്യുന്നത്.

vivek said...

ക്ഷുഭിത പണ്ഡിതന്‍ സീ കെ പറഞ്ഞു" പ്രകൃതിശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു ബോധവത്കരണത്തിനു് താങ്കളുടെ ബ്ലോഗ്‌ സാന്നിദ്ധ്യം ഉതകുമെന്ന്‍ പ്രതീക്ഷിക്കുന്നു " അതിനനുസരിച്ചുയരുമെന്നു കരുതട്ടെ.
കമന്റുകളുടെ എണ്ണം കൊണ്ടല്ല പ്രയോജനമുള്ള കമന്റുകള്‍ നിറയുമ്പോയാണ് ബ്ലോഗ്‌ ഗുണകരമാകുക.
ആവേശത്തില്‍ 700 ഉം കവിഞ്ഞുവെന്ന് മറ്റൊരാളെ അഭിനന്ദിച്ചാല്‍, ആ കമന്റുകള്‍ നോക്കുമ്പോള്‍ കൊള്ളാവുന്ന കമന്റുകള്‍ തുച്ചമായിരിക്കും.
ജബ്ബാര്‍ മാഷിനു വിദേശയാത്രക്ക് പേര് തടസ്സമായ, വ്യക്തിനിഷ്ഠ പരമാര്‍ശങ്ങള്‍ ഇവിടെ നിന്നും നീക്കുന്നതായിരിക്കും ഉചിതം.

vivek said...

ക്ഷുഭിത പണ്ഡിതന്‍ സീ കെ പറഞ്ഞു" പ്രകൃതിശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു ബോധവത്കരണത്തിനു് താങ്കളുടെ ബ്ലോഗ്‌ സാന്നിദ്ധ്യം ഉതകുമെന്ന്‍ പ്രതീക്ഷിക്കുന്നു " അതിനനുസരിച്ചുയരുമെന്നു കരുതട്ടെ.
കമന്റുകളുടെ എണ്ണം കൊണ്ടല്ല പ്രയോജനമുള്ള കമന്റുകള്‍ നിറയുമ്പോയാണ് ബ്ലോഗ്‌ ഗുണകരമാകുക.
ആവേശത്തില്‍ 700 ഉം കവിഞ്ഞുവെന്ന് മറ്റൊരാളെ അഭിനന്ദിച്ചാല്‍, ആ കമന്റുകള്‍ നോക്കുമ്പോള്‍ കൊള്ളാവുന്ന കമന്റുകള്‍ തുച്ചമായിരിക്കും.
ജബ്ബാര്‍ മാഷിനു വിദേശയാത്രക്ക് പേര് തടസ്സമായ, വ്യക്തിനിഷ്ഠ പരമാര്‍ശങ്ങള്‍ ഇവിടെ നിന്നും നീക്കുന്നതായിരിക്കും ഉചിതം.

Anonymous said...

>>(2) മതം ഒരു സാമൂഹികയാഥാര്‍ത്ഥ്യം തന്നെ. എന്നാലത് സമൂഹത്തിന്റെ ചലനനിയമങ്ങള്‍ പുതുക്കി പണിതുകൊണ്ട് നിലനില്‍ക്കുന്നു എന്ന താങ്കളുടെ വാദത്തോട് യോജിപ്പില്ല.<<<
സർ,താങ്കൾ എന്റെ വാദം തെറ്റായാണ് മനസിലാക്കിയത്.ദൈവ വിശ്വാസിയല്ലാത്ത മതവിശ്വാസിയാണ് ഞാനെന്ന് മുൻപൊരു കമന്റിൽ സൂചിപ്പിച്ചിരുന്നു.താങ്കൾ ശ്രദ്ധിച്ചു കാണില്ല.ഇന്ന്,ഇന്ത്യയിലെമ്പാടൂം ദലിത് ശാക്തീകരണവും സമരങ്ങളും സജീവ മാണന്നു താങ്കൾ ശ്രദ്ധിച്ചു കാണും.അതിന്റെ പിന്നിലുള്ള രാസത്വരകമാവുന്നത്,ഡോ.അംബേദ്ക്കർ മുന്നോട്ടു വെച്ച പുതു ബുദ്ധമതമാണ്.ചെങ്ങറയിലും,ഡി.എച്.ആർ.എം.വേദിയിലും ബുദ്ധനൊരു സജീവ സാന്നിധ്യമാണ്.അതായത്,അനുഷ്ടാന ബുദ്ധമതത്തിനുമപ്പുറം പുതിയൊരു കണ്ടെത്തലെന്നു ചുരുക്കം.1930-കളിൽ തന്നെ അംബേദ്ക്കർ ഈ നീക്കം നടത്തിയെന്നു കാണാം.അന്ന് മൂന്നു മതങ്ങളെ വിഷയമാക്കുകയുണ്ടായി.ഇസ്ലം,കൃസ്ത്യൻ,സിക്ക്.എന്നാൽ,പ്രാക്തന ഗോത്ര ജനതയായ ഇന്ത്യയിലെ അയിത്ത ജനതയ്ക്ക് സ്വീകാര്യത നേടാനാവില്ല എന്ന തിരിച്ചറിവ് ആ ഉദ്യമത്തിൽ നിന്നും പിൻ തിരിപ്പിച്ചത്.1955-ൽ മൂന്നു ലക്ഷം അനുയായികളുമായി ബുദ്ധമതം സ്വീകരിക്കുകയുണ്ടായി.അതായത്,മതം ഒരേസമയം ചൂഷണോപാധിയാകുന്നതിനൊപ്പം തന്നെ ഒരു ജനസമൂഹത്തിന്റെ സമരപാതയിൽ ജീവദായകവും ആകുന്നു വെന്നു ചുരുക്കം.ഇതിൽ തങ്കൾക്ക് വിയോജിപ്പില്ലന്നു കരുതുന്നു.

ബിച്ചു said...

.
ദൈവത്തിൽ വിശ്വസിക്കുന്നതിനെയാണ് നാം ഇവിടെ മതം എന്നു പറഞ്ഞുപോരുന്നത് . ദൈവത്തിന്റെ അദ്ധ്യാപനങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും അവ സമൂഹത്തിൽ എത്തിച്ചാൽ അവിടെ നീതിയും സമാധാനവും പുലരുമെന്ന് കരുതുകയും , അതുകൊണ്ട് അവലോകമെങ്ങും പ്രചരിപ്പിക്കുകയും , അതിനായി പുസ്തകങൾ , പ്രഭാഷണങ്ങൾ, മുതലായ പ്രചരണോപാധികളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

യുക്തിവാദികൾ , ദൈവം ഇല്ലാ എന്നു വിശ്വസിക്കുകയും , ആ ദൈവത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ് സമൂഹത്തിൽ കുഴപ്പങ്ങൾ ഉണ്ടാകുന്നതെന്നന്നും , അത് കൊണ്ട് ദൈവ നിഷേധം കൊണ്ടേ ഇവിടെ സമാധാനം ഉണ്ടാവുകയുള്ളൂ എന്നും മനസ്സിലാക്കി നിരീശ്വരവാദം പ്രചരിപ്പിക്കുകയും അതിനായി .പുസ്തകങ്ങളും ,പ്രഭാഷണങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നു.

രണ്ടു കൂട്ടരും ഒരേ പ്രവർത്തനരീതിയാണ് തുടരുന്നതെങ്കിലും ഒരു കൂട്ടരെ മാത്രം മതം എന്നു വിളിക്കാതെ നിരീശ്വരവാദവും ഒരു മതമായി കാണാവുന്നതാണ്. ദൈവമില്ലാ എന്ന് പറഞ്ഞ ശ്രീബുദ്ധന്റെ പ്രസ്ഥാനത്തെ ബുദ്ധമതം എന്നു വിളിക്കുമ്പോൾ വിശേഷിച്ചും . പണമില്ലാതെ മതത്തിനു നിലനിൽക്കാൻ കഴിയില്ല എന്നു പറയുന്ന രവിചന്ദ്രൻസാർ തന്നെ നിരീശ്വരത്വം പ്രചരിപ്പിക്കേണ്ടതിനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നുണ്ട് . ടി വി ചാനലുകളീലൂടെയും , മറ്റും അതുപോലെ ടീ ഷർടൂകളിലും , സ്ത്രീകളുടെ ഷഡ്ഡിയിൽ പോലും എതിസത്തെ കുറിക്കുന്ന പരസ്യം പ്രദർശിപ്പിക്കുന്നത് കാണിക്കുകയും ചെയ്തു. അനുബന്ധമായി അതിന്റെ ഗുണവും കൂടി പറയുന്നുണ്ട് ,. ലോകത്ത് ഇന്ന് ഇസ്ലാം പ്രചരിക്കുന്നതിനേക്കാൾ കൂടൂതൽ നിരീശ്വരവാദം പ്രചരിക്കുന്നുണ്ട് എന്ന്. അപ്പോൾ മത വിശ്വാസിയായി കഴിയാൻ മാത്രമല്ല നിരീശ്വരവാദിയായി കഴിയാനും ചിലവുണ്ട്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സീഡിയന്‍,

മഹീന്ദര്‍ രജപക്‌സെയും സനത് ജയസൂര്യയുമൊക്കെ ആചരിക്കുന്ന അനുഷ്ഠാന ഹിന്ദുമതത്തേക്കാള്‍ അന്ധവിശ്വാസജഡിലമായ ബുദ്ധമതമാണെങ്കില്‍ ആഭിമുഖ്യം തീരെയില്ല. കമ്പോഡിയയിലും ലാവോസിലും വിയറ്റ്‌നാമിലുമൊക്കെ നിലനില്‍ക്കുന്ന നിരീശ്വരമതം കൂടുതല്‍ സ്വാകാര്യമാണ്. എങ്കിലും 'മത'സ്വഭാവത്തെ പൂര്‍ണ്ണമായും ദഹിക്കുന്നില്ല. ബുദ്ധന്‍ എക്കാലത്തും എന്റെ ഇഷ്ടഭാജനമായിരുന്നു. He was an exceptional thinker, perhaps very original too. അബ്ദേക്കറെക്കുറിച്ചും വലിയ മതിപ്പാണ്. അദ്ദേഹത്തിന്റെ ബുദ്ധമതത്തിലേക്കുള്ള മാറ്റം ചരിത്രപരമായി പഠിക്കേണ്ട വിഷയമാണ്.

രവിചന്ദ്രന്‍ സി said...

പിയപ്പെട്ട ബിച്ചു,
(1) ''വേണ്ടത്ര പരിശീലനമില്ലാത്ത ചില യുവതത്വചിന്തകര്‍, പ്രത്യേകിച്ചും കള്‍ച്ചറല്‍ റിലേറ്റിവിസത്തില്‍ (Cultural relativism) മുങ്ങിത്താണവര്‍, കാര്യങ്ങള്‍ വികലമായി ലളിതവല്‍ക്കരിക്കുന്നതില്‍ ആവേശം കാണിക്കും. ശാസ്ത്രജ്ഞരുടെ തെളിവുകളിലുള്ള വിശ്വാസം ഒരുതരം'വിശ്വാസ'മാണെന്നവര്‍ തട്ടിവിടും. അവിശ്വാസം ഒരു തരം വിശ്വാസമാണ്! അനാദരവ് ഒരു തരം ആദരവാണ്! ഭൗതികത ഒരു തരം ആത്മീയതയാണ്.....അവര്‍ നാക്ക് ചുഴറ്റിയടിക്കും. പറയാന്‍ എളുപ്പമാണ്; ബൗദ്ധിക ദാരിദ്ര്യമുണ്ടെങ്കില്‍ പ്രത്യേകിച്ചും. തത്വചിന്തയില്‍ തീരെ പരിചയമില്ലാത്തവരും ഇത്തരം വികലവാചകങ്ങള്‍ എഴുന്നെള്ളിക്കുന്നതില്‍ ഉത്സുകരാണ്. കമ്മ്യൂണിസം ഒരുതരത്തിലുള്ള ആത്മീയവാദമാണെന്നും ഫെമിനിസം ഒരു തരത്തിലുള്ള ഫാസിസമാണെന്നുമൊക്കെ അവര്‍ കഥയില്ലാതെ പറഞ്ഞുകൊണ്ടിരിക്കും. കേള്‍ക്കുന്നവര്‍ അമ്പരക്കും. കമ്മ്യൂണിസവും ഫാസിസവുമൊക്കെ അരച്ചുകലക്കി കുടിച്ച് ഛര്‍ദ്ദിച്ച് മടുത്തവരാണ് ഈ വിദ്വാന്‍മാരെന്ന പ്രതീതിയാണ് കേള്‍ക്കുന്നവര്‍ക്കുണ്ടാകുക. പക്ഷേ, ക്ഷമിക്കണം! ഒന്നും അറിഞ്ഞുകൊണ്ടല്ല. പറഞ്ഞുകേള്‍ക്കുമ്പോള്‍ ഒരു പൊലിമയുണ്ട്. അത്രമാത്രം.'' (നാസ്തികനായ ദൈവം, പേജ്-311, ഖണ്ഡിക-2)

(2) An atheist is not a person who believes that there is no god. He is one who who does not belive that there is god. It is not a belief but rather the lack of it. (നാസ്തികത ദൈവം ഇല്ലെന്നുള്ള വിശ്വാസമല്ല. മറിച്ച് ദൈവമുണ്ടെന്ന് വിശ്വസിക്കാനുള്ള വൈമനസ്യമാണ്) ദൈവ-പ്രേത-പിശാചുക്കള്‍ ഇല്ല എന്ന് വിശ്വസിക്കുന്ന ജോലി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. മറിച്ച് അതൊക്കെ ഉള്ളതായി വിശ്വസിക്കാന്‍ കഴിയുന്നുമില്ല. കാരണം റസ്സല്‍ പറഞ്ഞതുപോലെ-There isn't enough evidence, my Lord! അപ്പോള്‍ കാര്യം വ്യക്തമായില്ലേ. നാസ്തികത ഒരു 'വിശ്വാസ'മല്ല, മറിച്ച് 'അവിശ്വാസം' തന്നെ. തൃപ്തിയായില്ലേ ബിച്ചുവിന്? ഭാഷാഗുസ്തികമ്പക്കാരനാണെങ്കില്‍ വിശ്വാസമില്ലായ്മയും ഒരു തരം വിശ്വാസമാണെന്ന് വാദിച്ചോളൂ. അംഗീകരിച്ചുതരുന്നതില്‍ എനിക്കും ബുദ്ധിമുട്ടില്ല. ഖണ്ഡിക(1) ല്‍ അതിന്റെ വിശദീകരണമുണ്ട്.

രവിചന്ദ്രന്‍ സി said...

(3) 'പ്രചരണം'- വി.ടി ഭട്ടതിരിപ്പാടും ഇം.എം.എസും ഭഗത് സിംഹുമൊക്കെ അന്ധവിശ്വാസവിരുദ്ധപ്രചരണം നടത്തിയിട്ടുണ്ട്. അത് മതപ്രചരണത്തിന്റെ മറ്റൊരു രൂപമാണെന്നാണല്ലോ താങ്കളുടെ വിദഗ്ധമതം. നൂറുവട്ടം സമ്മതം. എല്ലാം ഒരര്‍ത്ഥത്തില്‍ 'മത'പ്രചരണം തന്നെയാണ്. താങ്കളുടെ പ്രതികരണവും ഒരു 'മത'പ്രചരണമല്ലേ? താങ്കളുടെ വസ്ത്രധാരണവും ജീവിതശൈലിയും ഒരു പ്രത്യേക ആശയത്തിന്റെ പ്രചരണമെന്നു പറയുന്നതില്‍ തെറ്റുണ്ടോ? താങ്കള്‍ മലയാളം സംസാരിക്കുന്നത് മലയാളം പ്രചരിപ്പിക്കാനാണെന്നും മുണ്ടുടുക്കുന്നത് മുണ്ട് പ്രചരിപ്പിക്കാനാണെന്നും പറയാം. ഈ ലോകത്ത് മതമല്ലാത്ത ഒന്നുമില്ലാത്തതുപോലെ പ്രചരണമല്ലാത്തതായും ഒന്നുമില്ലെന്ന് തെളിഞ്ഞില്ലേ?! സത്യത്തില്‍ പരസ്യമായി പ്രചരിപ്പിക്കാതിരിക്കലും ഒരുതരം പ്രചരണം തന്നെയല്ലേ? ജീവിക്കുക എന്നത് സാവധാനം ചെയ്യുന്ന ആത്മഹത്യയാണെന്നല്ലേ കമ്യുവും കൂട്ടരും പറയുന്നത്.

(4) എന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത വ്യക്തിയാണെന്ന് ഊഹിക്കുന്നു. പാശ്ചാത്യലോകത്ത് പരസ്യനാസ്തികത സജീവാകുന്നുവെന്നാണ് ഞാന്‍ പരിപാടികളില്‍ പരാമര്‍ശിക്കുന്നത്. speak out, stand out എന്നൊക്കെയാണ് അതിലൂടെ ഉദ്ദേശിച്ചത്. ആ പ്രവണതയെ വിമര്‍ശനാത്മകമായി കാണുന്നതുകൊണ്ടാണ് താങ്കള്‍ പരാമര്‍ശിച്ച ആ സ്‌ളൈഡ് കാണിക്കുന്നത്. തീര്‍ത്തും ഉത്തമം എന്ന അര്‍ത്ഥത്തിലല്ല-ദൃശ്യമാകുന്ന ആവേശത്തിന്റെ പരിധി കാണിക്കുകയാണ് ലക്ഷ്യം. മതാധിഷ്ഠിത സമൂഹത്തില്‍ അവിശ്വാസം തുറന്നുപറയുന്നത് ബൗദ്ധിക സത്യസന്ധതയാണ്. മതപ്രീതി ലക്ഷ്യമിട്ട് അതൊളിച്ചുവെക്കുന്നത് തികഞ്ഞ കാപട്യവും.

(5) നാസ്തികജീവിതശൈലിക്ക് ചെലവ് കുറവാണന്നല്ലേ (cheap) ഞാന്‍ പറഞ്ഞത്. മതജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ച്ചയായും അതിന് ചെലവ് കുറവാണ്. എന്നാല്‍ ജയില്‍ജീവിതവുമായി തട്ടിച്ചുനോക്കിയാല്‍ ചെലവ് കൂടുതലുമാണ്. 'Cheap' എന്നാല്‍ 'less expensive' എന്ന അര്‍ത്ഥമാണ് പഠിച്ചിട്ടുള്ളത്. അതിന് 'no cost' എന്നൊരു അര്‍ത്ഥമുള്ളതായി അറിയില്ല. ഭാഷാഗുസ്തിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ചെലവല്ലേ ബിച്ചു? ജനിച്ചാലും ചെലവ്, ജീവിച്ചാലും ചെലവ്, മരിച്ചാലും ചെലവ്! ഒരു ചെലവുമില്ലെന്ന് പ്രത്യക്ഷത്തില്‍ കരുതുന്നവയ്ക്കും പരോക്ഷ ചെലവുകളില്ലേ? ദേ, ഇപ്പോള്‍ തന്നെ എന്റെയും ബിച്ചുവിന്റെയും സമയം എത്രയാ ചെലവായിരിക്കുന്നത്!

ChethuVasu said...

'നാസ്തികനായ ദൈവം'
എന്നത് ഒരു intended oxymoron ആണെന്നത് വളരെ വ്യക്തമാണ് . അത് കൊണ്ട് അതില്‍ അവ്യക്തത ഒന്നുമില്ല . മാത്രമല്ല കൂടുതല്‍ ആഴമുണ്ട് താനും . In fact it is a kind of structured reasoning where in one may start with an assumption that there is God and after a systematic logical process reach to a occlusion that , if it is so, then the God has to be atheist.(purely because God is all knowing and hence Gods rationale is supreme). Thus the conclusion becomes a logical fallacy itself thereby negating the original assumption.

അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ആ തലക്കെട്ട്‌ അര്‍ത്ഥവത്തും ചിന്തോദ്ദീപകവും ആണ് ! ആശംസകള്‍ !

Sajnabur said...

Sir,

Thank you............

രവിചന്ദ്രന്‍ സി said...

Born into a society where forged paper is mistaken for certificates, certificates are mistaken for education ,education is mistaken for knowledge , knowledge is mistaken for intelligence and intelligence is mistaken for wisdom....
മി.വാസു, താങ്കളുടെ വ്യഥ ഞാന്‍ ശരിക്കും മനസ്സിലാക്കുന്നു. ഇവിടെ വന്നതില്‍ ഒരുപാട് സന്തോഷം.

nas said...

ഒറ്റയാനെ അനാവശ്യം പറയരുത് അതൊരു കോവര്‍ കഴുത ആയിരുന്നില്ല.മീരാജാസ്മിന്റെ പോലത്തെ തലയും നല്ല മസിലുകളും ഉള്ള ഒരു സുന്ദരിക്കുതിരയായിരുന്നു.പേര് ബുരാക്.പാര്‍സി മതത്തിന്റെ ആചാര്യനായിരുന്ന (ബി.സീ-6 -അയാളാണ് ഈ കുതിരയെ ആദ്യം ഉപയോഗിച്ച് അവെസ്ഥ എന്ന മതഗ്രന്ധം കൊണ്ടുവന്നത് ) സാരശ്തുഷ്ട്രയുടെ കയ്യില്‍ നിന്നും നല്ല വിലകൊടുത് ഒരു രാത്രിക് വടകക്കെടുതാണ് പോയത്.അതുകൊണ്ട് പണിയെടുത്തു ജീവിച്ചു പോകാന്‍ പറ്റുന്നു.50 നിസ്കാരം വിലപേശി അന്ചാകി ചുരുക്കി വാങ്ങിയില്ലേ?അല്ലെങ്കില്‍ ഞങ്ങള്‍ തണ്ടലോടിഞ്ഞു മരിക്കുമായിരുന്നു.നന്നികേട്‌ പറയുന്നോ?

സത്യാന്വേഷണം said...

nas
കോപികാനെന്തിരിക്കുന്നു ?കഴുതയേക്കാള്‍ വലുതും
കുതിരയേക്കാള്‍ ചെറുതും ഒറ്റക്കുളമ്പുള്ളതും എന്നൊ
ക്കെ വിവരിച്ചപ്പോള്‍ അങ്ങിനെ തെറ്റിദ്ധരിച്ചുപോയി
ഏതായാലും പോയകാര്യം സാധിച്ചുവല്ലോ പലത
വണ കയറിയിറങ്ങേണ്ടി വന്നെങ്കിലും അഞ്ച് നേര
മാക്കി കുറച്ച് കിട്ടിയില്ലായിരുന്നെങ്കില്‍ അവസ്ഥ ഒ
ന്ന് ഓര്‍ത്ത് നോക്കിയേ ? നന്ദി വേണം നന്ദി

Sajnabur said...
This comment has been removed by the author.
Sajnabur said...

Sir,

Instead of discussing about the existence of god and how religion survives I suggest it would be better to discuss about what satisfaction a believer attains through his believe upon an unknown power. Why is he ready to believe upon a power without any evidence? Why do religion make its supremacy through frightening his follower? Why are we so afraid? How we become so and what for?. Religion explains more and more about the horror in hell but only a short description about heaven. Heaven is only explained as a place where we can get everything what we require but have kept a special concentration on Liquor and Porno with everlasting musali power. How can we overcome this brainwash?....I think this is place of interest where we need to concentrate.

Thank you.

Subair said...

രവിചന്ദ്രന്‍ സാര്‍,

ഞാന്‍ പറഞ്ഞു വന്ന കാര്യങ്ങള്‍ക്ക് ഒരിക്കല്‍ കൂടി വിശദീകരണം നല്‍കി എന്‍റെ ഭാഗത്ത്‌ നിന്നും ഇത് അവസാനിപ്പിക്കുന്നു.

താങ്കള്‍ പറഞ്ഞു.

ഞാന്‍ 'preaching' നടത്തിയെന്ന് താങ്കള്‍ക്ക് തോന്നുന്നു. സ്വഭാവികമായും എനിക്കതില്‍ ഒന്നും ചെയ്യാനില്ലല്ലോ. അതൊക്കെ താങ്കളുടെ വ്യക്തപരമായ കാര്യം. 'preaching' മോശം പ്രവര്‍ത്തനമാണെന്ന് താങ്കള്‍ സൂചിപ്പിച്ചത് അതിശയിപ്പിച്ചു.
===========


പ്രീചിംഗ് മോശം സംഗതിയാണ് എന്ന് ഞാന്‍ സൂചിപ്പിച്ചിട്ടില്ല, ഒരു സംവാദത്തില്‍ 'preaching' ഗിന് പ്രസക്തിയില്ല എന്നാണ് ഉദ്ദേശിച്ചത്. യേശുവിന്റെ ഗിരിപ്രഭാഷണമോ, പ്രവാചകന്‍റെ വിടവാങ്ങല്‍ പ്രസംഗമോ ഒക്കെ ഉദ്ധരിച്ച് മതത്തെയും വിശ്വാസത്തിന്റെയും നന്‍മകളെ ക്കുറിച്ച് ദീര്‍ഘമായ ഒരു sermon ഇവിടെ നല്‍കാന്‍ എനിക്കും കഴിയും. അങ്ങിനെ നമ്മള്‍ രണ്ടു പേരും നാസ്ഥികതയും ആസ്ത്കതയും പ്രബോധനം ചെയ്‌താല്‍ അതൊരു സംവാദം ആകുകയില്ലല്ലോ.

എന്തായിരുന്നാലും ഞാന്‍ അവിടെ പറഞ്ഞു വെച്ചത് നാസ്തികര്‍ മതവക്താക്കളുടെ ഭാഷയും രീതിയും എല്ലാം കൈക്കൊള്ളുന്നുണ്ട് എന്നും, ഒരു പക്ഷെ അവരെക്കാള്‍ വൈകാരികതയോടെയും ആവേശത്തോതോടെയും സ്വന്തം ആദര്‍ശം(മതം എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന്ലാല്‍ എങ്കില്‍) പ്രബോധനം ചെയ്യുന്നുമുണ്ട് എന്നുമാണ്. അതുകൊണ്ട് തെന്നെ താങ്കളുടെ സ്റാമ്പ് ശേഖരിക്കാത്തവര്‍ എന്ന ഉദാഹരണം അത്ര ഫിറ്റ്‌ ആയി തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ ദൈവത്തെ നിരാകരിക്കുക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന നാസ്തികത ശൂന്യതമാത്രമാണ്. ശൂന്യതക്ക് മുകളില്‍ നിങ്ങള്ക്ക് ഒന്നും തെന്നെ നിര്‍മിക്കാന്‍ കഴിയില്ല. എന്നാല്‍ ടോകിന്‍സിനെ പ്പോലെയുള്ളവര്‍ അവതരിപ്പിക്കുന്ന നാസ്തികത മതത്തെ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം എന്ന് കണ്ടു വിശകലനം ചെയ്യുകയും അതിലെ തിന്മകളെ എതിര്‍ക്കുകയും ചെയ്യുക എന്ന രീതിയില്ല, മതത്തെ ഒരു തരാം ശത്രുതയോടെയാണ് അദ്ദേഹം സമീപിക്കുന്നത്. ഒരു മതവക്താവിന്റെ എല്ലാ രീതികളും ഡോകിന്സിന്‍റെ ശൈലിയില്‍ കാണാം. നിരീശ്വര മൌലികവാദി എന്ന് പലരും അദ്ദേഹത്തെ വിളിക്കാനും കാരണം ഇതു തെന്നെ. ഡോകിന്‍സിന്‍റെ അനുയായികള്‍ ( നിരീശ്വവാദം പ്രബോധനം ചെയ്യകയും, മതവും ആയി ഏറ്റുമുട്ടുകയും ചെയ്യുന്ന തരം നാസ്തികര്‍) ഡോകിന്‍സിനെ തങ്ങളുടെ പ്രവാചകനെ പോലെ കാണുകയും ഗോഡ്‌ ടെല്യൂശന്‍ തങ്ങളുടെ വേദഗ്രന്ഥത്തെ പോലെ ഉദ്ധരിക്കുകയും ചെയ്യുന്നതും കാണാം - പല ഇന്റര്‍നെറ്റ്‌ ഫോറങ്ങളിലും.

Subair said...

മറ്റൊരു സംഗതി നാസ്തികതയും ആസ്തികതയും ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവുമായി ബന്ധപ്പെടുത്തി ഞാന്‍ പരാമര്‍ശിച്ച കാര്യങ്ങളാണ്. ഞാന്‍ പറഞ്ഞതില്‍ ഒരു പോയിന്‍റ് ആയിരുന്നു ആസ്തികത, നിരവധി ആളുകളെ ധാനധര്‍മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നത്. മതങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന ഗുണപരമായ വശങ്ങളെപ്പെറ്റി പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ ആണ് ഇത് പറഞ്ഞത്‌.

ഇതിന് മറുപടിയായി താങ്കള്‍ പറയുന്നത്, വിശ്വാസികളല്ലാത്തവര്‍ ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലേ എന്നാണ്. ശ്രദ്ധിക്കുക എന്‍റെ പൊയന്റ്റ് "നാസ്തികരെ" ക്കുറിച്ചായിരുന്നില്ല "നാസ്തികതയെ" ക്കുറിച്ചായിരുന്നു. അതാണ്‌ ഞാന്‍ ആദ്യമേ പറഞ്ഞത്‌, നാസ്തികര്‍ നാസ്തികതയുടെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് താങ്കള്‍ കാണിക്കണം എന്ന്.

ഉദാഹരണം പറയാം: എന്‍റെ നാട്ടില്‍ ഉള്ള കമ്മ്യൂണിസ്റ്റുകള്‍ മിക്കവരും വിശ്വാസികളാണ്. അവരിലെ ഹിന്ദുക്കളില്‍ മിക്കവാറും മിക്കവാറും പേര്‍ ശബരിമലക്ക് പോകുക, തുടങ്ങിയ ആചാരങ്ങളിലും പങ്കു കൊള്ളുന്നവരാണ്. ഇനി ഈ വസ്തുത മുന്നില്‍ വെച്ച് കമ്മ്യൂണിസവും മതവും തമ്മിലുള്ള ബന്ധം താങ്കളുടെ ലോജിക്‌ പ്രകാരം വിലയിരുത്തിയാല്‍ എന്താകും അവസ്ഥ ?

യഥാര്‍ത്ഥത്തില്‍ താങ്കളുടെ താരതമ്യമേ ശരിയല്ല. ലോകത്തുള്ള എല്ലാ ആസ്തികരുടെയും സാസ്തികരുടെയും കണക്ക് താങ്കള്‍ക്ക് കിട്ടി എന്ന്തെന്നെ വെക്കുക, ഈ പറയുന്നവര്‍ എത്രത്തോളം തങ്ങളുടെ ആദര്‍ശം മനസ്സിലക്കിയവരും ജീവിതത്തില്‍ പകര്‍ത്തുന്നവരും ആണ് എന്ന് എങ്ങിനെ താങ്കള്‍ക്ക് ഉറപ്പിക്കാന്‍ കഴിയും ? പരസ്യമായി നാസ്ഥികരാണ് എന്ന് പറയുകയും എന്നാല്‍ രഹസ്യമായി ദൈവത്തില്‍ വിശ്വസിക്കുകയും പ്രാര്‍ഥിക്കുകയും തുലാഭാരം നടത്തുകയും ഒക്കെ ചെയ്യുന്നവര്‍ ഇല്ലേ ? വിശ്വാസിയായി പൊതു സമൂഹത്തില്‍ അറിയപ്പെടുകയും, എന്നാല്‍ ജീവിതത്തില്‍ മതവുമായി പുലബന്ധം പോലും പുലര്‍ത്താതിരിക്കുകയും ചെയ്യുന്നവര്‍ ഇല്ലേ?. ഉണ്ട്. വ്യക്തികളെ നോക്കി ആദര്‍ശത്തെ വിലയിരുത്തുന്നത് വ്യര്‍ത്ഥമാണ്, വ്യക്തികള്‍ ആദര്‍ശം എത്രത്തോളം ജീവിതത്തില്‍ പകര്‍ത്തുന്നവോ അത്രത്തോളമേ ആവര്‍ ആ ആദര്‍ശത്തെ പ്രതിഫലിപ്പിക്കൂ.

ഇനി താങ്കളുടെ താരതമ്യം അങ്ങിനെ തെന്നെയെടുത്താലും വസ്തുനിഷ്ടമല്ല. ബില്‍ ഗേറ്റ്സും ഡാരന്‍ ബഫറ്റും അമേരികന്‍ കോര്‍പെററ്റുകളും തങ്ങളുടെ വന്‍ സമ്പത്തിന്റെ ഒരു ശതമാനമോ മറ്റോ മറ്റുള്ളവര്‍ക്ക് വേണ്ടി നീക്കി വെക്കുന്നതും, നമ്മുടെ നാട്ടിന്‍ പുറത്തെ കൂലിപ്പണിക്കാരന്‍ തങ്ങള്‍ക്ക് തനിക്ക് കിട്ടുന്ന തുച്ചവരുമാനത്തില്‍ നിന്നും നല്ലൊരു ശതമാനം, ദാനധര്‍മങ്ങള്‍ക്കായി നീക്കി വെക്കുന്നതും തമ്മില്‍ താരതമ്യം അര്‍ഹിക്കുന്നില്ല.

രവി സകാത്തിനെ ക്കുറിച്ച് പറഞ്ഞു. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുന്ന ഔദാര്യമായിട്ടാണ് അദ്ദേഹം അത് സൂചിപ്പിച്ചത്. നമ്മുടെ നാട്ടില്‍ പലസ്ഥലത്തും നടക്കുന്നത് അങ്ങിനെയായത് കൊണ്ടാണ് അദ്ദേഹം അത് അത്തരത്തില്‍ മനസ്സിലാക്കിയത്‌. എന്നാല്‍ സാമാന്യം ജീവിക്കാനുള്ള സമ്പാദ്യം ഉണ്ട് എങ്കില്‍, ആവശ്യം കഴിച്ചു വരുന്ന തന്‍റെ സമ്പത്തിന്റെ 2.5% നിര്‍ബന്ധിതമായി ഭരണകൂടത്തെയോ, അതെല്ലെങ്കില്‍ വിതരണത്തിന് ഉത്തരവാദപ്പെട്ടവരെയോ ഏല്‍പ്പിക്കണം എന്നാണ് സകാത്തിന്‍റെ രീതി. കൊടുക്കുന്നവനും വാങ്ങുന്നവനും പരസ്പരം അറിയില്ല. ഇടക്കാലത്ത് ഈ രീതിക്ക് അപചയം സംഭവിച്ചു സകാത്ത്‌ ചകാതായി പരിമണിച്ചു വെങ്കിലും, ഇന്ന് ഇത് മുകളില്‍ പറഞ്ഞ രീതില്‍ തെന്നെ ഭംഗിയായി നടക്കുന്ന സ്ഥലങ്ങള്‍ കേരളത്തില്‍ ഉണ്ട്. ആരും നിരബന്ധിക്കാതെ തെന്നെ, സ്വന്തം സ്വത്തിന്‍റെ 2.5% വര്‍വര്‍ഷം സകാത്ത്‌ കമ്മറ്റികള്‍ക്ക്‌ അടക്കുന്ന എത്രയോ പേരെ എനിക്ക് നേരിട്ട് ആറിയാം. ഈ തുകകള്‍ മൂലം വീടുണ്ടായവരും, തൊഴിലുപകരണങ്ങള്‍ വാങ്ങി ദാരിദ്ര്യത്തില്‍ നിന്നും കര കയറിയവരും എമ്പാടും ഉണ്ട്. ഇതെല്ലാം മതം മനുഷ്യനില്‍ ചെലുത്തുന്ന സ്വാധീനത്തിന് തെളിവ്‌ തെന്നെയാണ്.

മറുവശത്ത്‌, നാസ്തികരില്‍ നല്ലവരും ചീത്തവരും ആയ പലരും ഉണ്ടാകാം എങ്കില്‍ നാസ്തികയില്‍ നന്മോ തിന്മയോ ഇല്ല. നാസ്തികത ധാര്‍മികതിയിലെക്കോ, ഇതര മനുഷ്യരെ സഹായിക്കുന്നതിലെക്കോ പ്രേരണ നല്‍കുന്നുമില്ല. എന്ന് മാത്രമല്ല ബാലവാനെയും സമ്പന്നനെയും സംബന്ധിച്ചിടത്തോളം മുതലാളിത്തം ആകും, സോഷ്യലിസം ആകില്ല ഏറ്റവും, യുക്തിപരം.

Subair said...

മറ്റൊരു അവകാശവാദം വിശ്വാസികള്‍ നല്ലത് ചെയ്യുന്നത് സ്വാര്‍ഥതതമൂലവും സമ്മാനം പ്രതീക്ഷിച്ചുമാണ് എന്നാല്‍ നാസ്തികര്‍ അങ്ങിനെയല്ല എന്നാണ്.

യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍റെ എന്തെങ്കിലും പ്രവര്‍ത്തി പൂര്‍ണമായും നിസ്വാര്‍ത്ഥമായിട്ടുണ്ടോ? ബുദ്ധന്‍ ആഗ്രഹങ്ങളെ കയ്യോഴിയാന്‍ പറഞ്ഞത്‌, ദുഃഖങ്ങള്‍ ഇല്ലാതെ സന്തോഷമായിരിക്കാന്‍ വേണ്ടിയാണ്. സന്തോഷമായിരിക്കുക എന്നത് ഒരു സ്വാര്‍ത്ഥമായ സങ്ങതിയെല്ലേ? ആത്മസംതൃപ്തിക്ക് വേണ്ടിയാണ് നാസ്തികര്‍ മറ്റുള്ളവരെ സഹായിക്കാറു എന്ന് പറയാറുണ്ട്‌, ആത്മസതൃപ്തി എന്നാല്‍ സ്വന്തം സംതൃപ്തി തെന്നെയെല്ലേ, ?.

യഥാര്‍ത്ഥത്തില്‍, ഇത്തരത്തില്‍ മനുഷ്യന് നന്മയിലേക്ക് പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ആണ് നാം ഇവിടെ പുരസ്കാരങ്ങളും കീര്‍ത്തി ചക്രങ്ങളും, ഒക്കെ നാം സംവിധാനിചിരിക്കുന്നത്. അതെ പോലെ തെന്നെ ചാട്ടവാറുകളും, കല്‍തുകറുങ്കുകളും, തൂക്കുമരങ്ങളും നാം സംവിധാനിച്ചത് - മനുഷ്യനെ തിന്മയില്‍ നിന്നും തടയാന്‍ വേണ്ടിയാണ്.. ചില ആളുകളെയെങ്കിലും തിന്മയില്‍ നിന്നും തടയാന്‍ ഇത് ആവശ്യവുമാണ്‌.

അപ്പോള്‍ പിന്നെ, ആത്യന്തികമായ നീതി നടപ്പാക്കുന്നുവെന്നു വിശ്വാസികള്‍ കരുതുന്ന ദൈവവും നല്ലവര്‍ക്ക് സമ്മാനവും കെട്ടവര്‍ക്കു ശിക്ഷയും ഒരുക്കി വെച്ചാലോ, അതിനനുസരിച്ച് വിശ്വാസികള്‍ പ്രവര്‍ത്തിച്ചാലോ അതില്‍ ആക്ഷേപകരമായി ഒന്നും ഇല്ല. അതോടൊപ്പം മനസിലാക്കുക തെന്നെപോലെ തെന്നെ ദൈവത്തിന്റെ സൃഷ്ടിയാണ് സഹജീവികള്‍ എന്നും അവരെ സഹായിക്കേണ്ടത് തെന്റെ ചുമതലയാണ് എന്നുമുള്ള ബോധതിലും വിശ്വാസത്തിലും ആണ് വിശ്വാസികള്‍ അവരെ സാഹയിക്കുന്നത്, സമ്മാനങ്ങള്‍ തീര്ചായും അവരെ അതിന് കൂടുതല്‍ പ്രചോദിപ്പിക്കുന്നു.

ഇനി ഇത് നാസ്തികരുടെ പ്രവര്‍ത്തനവും ആയി താരത്യം ചെയ്യുക. ഇവിടെത്തെ അവകാശവാദം പരിണാമത്തിലൂടെ പകര്‍ന്നു കിട്ടിയ ബോധമാണ് മറ്റുള്ളവരെ സഹായിക്കുക എന്നതാണ്. അഥവാ നമ്മുടെ ജീനുകളില്‍ പ്രോഗാം ചെയ്യപ്പെട്ട ഒരു കാര്യം നാം ചെയ്യുന്നുവന്നെയുള്ളൂ എന്ന്. കാട്ടുപോതിന്റെയും വെട്ടുപോതിന്റെയും ഒക്കെ "ധാര്‍മികത" പോലെ നാം എങ്ങിനെ പ്രോഗം ചെയ്യപ്പെട്ടോ അങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് മാത്രം.

ഇങ്ങനെയാണ് വാസ്തവം എങ്കില്, ആലോചിച്ചു നോക്കൂ, "നന്മ" എന്ന് പറയുന്നതില്‍ എന്ത് നന്മ യാണ് ഉള്ളത്.എന്‍റെ കമ്പ്യൂട്ടര്‍ ഒരു പപ്രോഗ്രാം നന്നായി എക്സിക്യൂട്ട് ചെയ്താല്‍ ഞാന്‍ നല്ല കമ്പ്യൂട്ടര്‍ ന്നും പറഞ്ഞു അതിനെ അഭിനന്ദിക്കാറില്ല എന്നോര്‍ക്കുക. ഈ അര്‍ത്ഥത്തില്‍ ആണോ നന്മ ചെയ്യുന്ന മനുഷ്യര്‍ നല്ലവര്‍ ആകുന്നത്. യഥാര്‍ത്ഥത്തില്‍ മനുഷ്യര്‍ക്ക്‌ നനമോയോടു ആഭിമുഖ്യം ഉണ്ട് എന്നത് പോലെതെന്നെ "തിന്മ" ചെയ്യാനും ഉള്ള അഭിനിവേശാമുണ്ട്. ഇതില്‍ ഒന്നേ ചെയ്യാവൂ മറ്റേത് ചെയ്യരുത്‌ എന്ന ഒന്നും നാസ്ഥികയില്‍ ഇല്ല എന്നാണ് ഞാന്‍ പറഞ്ഞുവന്നത്.

മതം ഇല്ലനെകിലും ആളുകള്‍ നല്ലത് ചെയ്യും എന്നാണ് വാദം എങ്കില്‍, ശരി, മതം ഇല്ലെങ്കിലും ആളുകള്‍ കെട്ടതും ചെയ്യും അതുകൊണ്ട് മതത്തെ വെറുതെ വിട്ടേക്കൂ എന്നും എനിക്ക് വാദിക്കാം. യഥാര്‍ത്ഥത്തില്‍ പിന്തുടരാന്‍ ഒരു ആദര്‍ശമോ മൂല്യ വ്യവസ്ഥയോ ഇല്ലാത്ത ഒരുമതരഹിതലോകം മനുഷ്യനെ കൊണ്ടെത്തിക്കുക ആത്യന്തികമായ നാശതിലെക്കാകാനാണ് സാധ്യത.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷാജി,
താങ്കള്‍ സൂചിപ്പിച്ച വിഷയം തീര്‍ച്ചയായും നാം ചര്‍ച്ചചെയ്യും. 'നാസ്തികനായ ദൈവം'ഏറെക്കുറെ ഘടനാപരമായി പിന്തുടരാനാണ് ആഗ്രഹിക്കുന്നത്. ഇടയ്ക്ക് കയറി മറ്റു വിഷയങ്ങള്‍ പരാമര്‍ശിക്കാത്തത് അതുകൊണ്ടാണ്. മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളെ കുറിച്ച് ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അതുകൊണ്ട് അത്തരം വിഷയങ്ങള്‍ ആദ്യമെടുക്കുന്നു എന്നേയുള്ളു. താങ്കളുടെ നിരീക്ഷണങ്ങള്‍ പ്രാധാന്യത്തിലെടുത്തുകൊണ്ട് ആ വിഷയത്തില്‍ ഒരു പോസ്റ്റ് തന്നെ ഭാവിയില്‍ ഇടാമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടം സന്ദര്‍ശിച്ചതിന് വളരെ നന്ദി

രവിചന്ദ്രന്‍ സി said...

Subair said...
രവിചന്ദ്രന്‍ സാര്‍,

ഞാന്‍ പറഞ്ഞു വന്ന കാര്യങ്ങള്‍ക്ക് ഒരിക്കല്‍ കൂടി വിശദീകരണം നല്‍കി എന്‍റെ ഭാഗത്ത്‌ നിന്നും ഇത് അവസാനിപ്പിക്കുന്നു.


പ്രിയപ്പെട്ട സുബൈര്‍,
ഇക്കാര്യത്തില്‍ ഇനി ഞാന്‍ എന്തെങ്കിലും പറയണമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ് മുകളിലെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാനായത്. എന്നാല്‍ തീര്‍ച്ചയായും അങ്ങനെ ആയിക്കൊള്ളട്ടെ. അഭിപ്രായം വെളിപ്പെടുത്തിയതിന് നന്ദി

Sajnabur said...

Dear,

We are also living in Kerala…..i was thinking what will be the situation if there were no Govt. Hospitals, Schools, Ration shops and subsidy.
I think muslims had started collecting zakath from the rich and distributing to the deserved since centuries back.
2.5 % was only a calculation which was well enough to satisfy the needs of people who lived approximately 1500 years back. This percentage was evaluated upon calculating the number of people lived at that time, natural resources which they were depending, expenses for survival of that period etc. etc. How can we depend and consider this calculation with our present situations?. It was admirable if the percentage was changing according to the situation.
No any muslim countries in the world is ready to depend on such Islamic laws for their survival. They keep on changing their laws as per the situation and recourses.
And are not considering or compelling people whether follows religious rules or not…..just do if you want. But tax collection as per present day’s calculation is strictly done. If you don’t pay the tax sword will enter your home. People trust on human made, situation based laws. This is the only better way of survival.
We can only evaluate zakath as SOMETHING IS BETTER THAN NOTHING.

Thank you.

nas said...

മതം എന്നും സാമൂഹ്യപുരോഗതിക്ക് തടസമായിരുന്നു എന്നുള്ളതല്ലേ ശരി? ബ്രൂണോയെ ച്ചുട്ടുകരിച്ചതും ഗലീലിയോ മാപുപറഞ്ഞതും 'കൊച്ചു കൊച്ചു' കാര്യങ്ങള്‍ മാത്രം.എത്രയോ ഹതഭാഗ്യ മനുഷ്യജീവിതങ്ങള്‍ മതനിയമങ്ങല്ക് പ്രാമുഖ്യമുണ്ടായിരുന്ന കാലത്ത് പിടഞ്ഞു തീര്ന്നു ?യൂറോപിലായാലും അറേബ്യയിലായാലും.യുദ്ധം ചെയ്തു കീഴടക്കപ്പെടുന്ന രാജ്യങ്ങളിലെ സ്ത്രീകളും കുട്ടികളുമൊക്കെ അടിമച്ചന്തയിലെകും മറ്റുമായിരുന്നു പോയിരുന്നത്.ഇഷ്ടപെടാത്തവരെയൊക്കെ കൊന്നു ക്ലീന്‍ ചെയ്തുകൊണ്ടായിരുന്നു പടയോട്ടങ്ങലെല്ലാം.അറേബ്യയില്‍ നബിക്കുശേഷം മൂന്നു ഖലീഫമാര്കും ശേഷം അധികാരത്തില്‍ വന്ന അലിയെ സ്വസ്ഥമായി ഒന്നിരിക്കാന്‍ പോലും അനുവദിക്കാതെ ഉപദ്രവിച്ചുകൊണ്ടിരുന്നത് നാസ്ഥികരായിരുന്നോ? ആയിഷതന്നെ നബിയുടെ പുന്നാരമകള്‍ ഫാത്തിമയുടെ ഭര്ത്താശവായ അലിക്കെതിരെ കുശുമ്പും മൂത്ത് യുദ്ധത്തിനു നേതൃത്വം കൊടുത്തില്ലേ? അങ്ങനെ ജമല്‍ യുദ്ധത്തില്‍ പതിനായിരക്കണക്കിനു 'റ' കളല്ലേ ചത്തും കൊന്നും തുലഞ്ഞതു? നബിയില്‍ നിന്ന് നേരിട്ട് മഹത്തായ മതം പഠിച്ച 'റ' കള്ക് ഇവിടെ എന്ത് സദാചാരമാണ് ഉണ്ടായിരുന്നത്? പിന്നീട് നബിയുടെ പുന്നാര പേരക്കുട്ടി ഹസ്സന്റെ തല വെട്ടിയെടുത് കുന്തത്തില്‍ കുത്തിനിര്ത്തിേ ഹസ്സന്റെ ഭാര്യയെകൊണ്ട് പിടിപ്പിച് മുആവിയ' റ' യുടെ പുന്നാരമോന്‍ യസീദിന്റെ കൊട്ടാരത്തിലേക്ക് മാര്ച്ച്മ‌ നടത്തിയത് നാസ്തികരായിരുന്നോ? ഇതൊക്കെകണ്ട് കുന്തംപോലെ മിഴിച്ചു നിന്നവരും നാസ്തികരായിരുന്നോ? അപ്പോള്‍ മതത്തിന്റെ ധാര്മിനകത എവിടെപോയി?ദൈവഭയം എന്നത് 'റ'കള്കുപോലും ബാധകമാല്ലായിരുന്നു.ഇത്തരം പൈശാചികതകള്‍ അന്നത്തെ കാലത്ത് സ്വാഭാവികമായിരുന്നു.ക്രൈസ്തവ -ഹൈന്ദവ-ഇസ്ലാമിക ചരിത്രങ്ങളൊക്കെ പരിശോധിച്ചാല്‍ ഇതിലപ്പുരമുള്ള ഭീകരതകള്‍ കണ്ടെത്താം.പലരും കരുതുന്നത് ഇത് കലികാലമാണ്(ഖിയാമിന്റെ) പുറപ്പാടാണ് ധര്മംങ നശിച്ചു അധര്മംക തലപൊക്കുന്നു എന്നൊക്കെയാണ്.എന്നാല്‍ സത്യമോ?മതേതര-മാനവിക കാഴ്ചപാടുകള്‍ വര്ദ്ധികച്ചതുകൊണ്ട് അബൂഗുരൈബും ഗ്വാണ്ടനാമോയും ഗുജറാത്തും ഒക്കെ നമ്മെ ഞെട്ടിക്കുന്നു.എന്നാല്‍ പണ്ടിതൊക്കെ 'ചായകുടിക്കുന്നതുപോലെ'സ്വാഭാവികമായിരുന്നു എന്ന് ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ കാണാം.
പിന്നെ കുരാനിന്റെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ടുതന്നെ മുസ്ലിങ്ങളെ അന്ധവിശ്വാസത്തില്‍ നിന്നും തീവ്രവാദത്തില്‍ നിന്നും ആരാധനാഭ്രാന്തില്നിചന്നും കരകേറ്റാന്‍ ശ്രമിച്ചതിനാണ് ചെകനൂര്മൌലവിയെ സദാചാരികള്‍ മയ്യിത്തുപോലും കൊടുക്കാതെ കൊന്നുതള്ളിയത്. ഈജിപ്തിലെ അഹ്മെദ്മന്സൂരിനും അവിടം വിട്ടോടി അമേരിക്കയില്‍ അഭയം പ്രാപിക്കേണ്ടി വന്നു.അവരൊന്നും നാസ്തികര്‍ പോലും ആയിരുന്നില്ല.പിന്നെ 2 .5 % കണക്കു സുബൈറിന് എവിടന്നു കിട്ടി?അത് കുരാനിലുണ്ടോ?ഇല്ല.അതുവെച്ചു ഇവിടെ ഒരു ചുക്കും നടക്കുന്നുമില്ല ആരും നടത്തുന്നുമില്ല.വെറുതെ വാചകമടിക്കാം എന്നല്ലാതെ.ഇസ്ലാമിന്റെ തലസ്ഥാനമായ സൌദിയിലേക് നോക്ക്.സക്കാത് നിക്കട്ടെ അവിടെ 24 മണിക്കൂറും പൊരിഞ്ഞു പണിയെടുക്കുന്നവന് നക്കാപിച്ചയാണ് ശമ്പളം-വീടുവേലക്കാര്കും മറ്റും-അതുപോലും പലപ്പോഴും പറഞ്ഞതുപോലെ കൊടുക്കുകയോ സമയത്തിന് കൊടുക്കുകയോ ഒന്നും ചെയ്യാറില്ല.എന്നാല്‍ കുരാന്‍ പറഞ്ഞിരിക്കുന്നതോ? നിസ്കാരതെക്കാലും നോമ്ബിനെക്കാലും പുന്ന്യകര്മ്മ്മായും നിര്ബാന്ധമായും പറഞ്ഞിരിക്കുന്നത് സക്കാതിനെയും കരാര്‍ പാലനതെയുമാണ്.ഇതുവല്ലതും അവിടെയുണ്ടോ? മാന്യമായി ശമ്പളം കിട്ടണമെങ്കിലും നല്ലപെരുമാറ്റം കിട്ടണമെങ്കിലും വെള്ളക്കാരന്റെ കമ്പനിയോ വീടോ ഒക്കെ കിട്ടണം.സ്പോന്സര്ഷിപ് നിയമംപോലും പഴയ അടിമസംപ്രദായതെ ബേസ് ചെയ്തുകൊണ്ടുള്ളതാണ്.ഇതിനു അപവാദന്ഗലുന്ടാകാമെന്നു മാത്റം. എന്നാല്‍ ഇത്തരം കാര്യങ്ങള്കുമ പുല്ലുവില കല്പിക്കാത്ത സദാചാരക്കാരായ നിസ്കാരതൊഴിലാളി പോലീസ് 5 നേരവും ചൂരലും പിടിചിറങ്ങും നിസ്കരിപിക്കാന്‍.ഇവിടെ മതത്തിനു എന്ത് ഗുണമാണ് ഉണ്ടാക്കാന്‍ പറ്റിയത്? പിന്നെ പൊതുവേ പറഞ്ഞുകേല്കുന്ന ഒരു കാര്യമാണ് അതൊന്നും മതത്തിന്റെ കുഴപ്പമല്ല എന്ന്.എന്നാല്‍ തീവ്രവാദം മുതല്‍ സക്കാത് പദ്ധതി അട്ടിമറിച്ചത് മുതല്‍ മുസ്ലിംജനത ലോകത്ത് പിന്നോകകാരായി പോയതുമുതല്‍ എല്ലാം നിങ്ങള്‍ ഒന്നാം പ്രമാണമായി കൊണ്ടുനടക്കുന്ന ഹദീസ് ചവറുകളുടെ കുഴപ്പമാണ്.(ഒന്നാം പ്രമാണം കുരാനല്ല ഹദീസാണ്-കാരണം കുരാനില്‍ നിന്ന് കുതിരപ്പുറത്തു ആകാശതുപോയി നിസ്കാരംകൊണ്ടുവന്ന കഥ കിട്ടില്ല-30 നോമ്പ് കിട്ടില്ല -ഹജ്ജിലെ കല്ല്‌ ചുംബിക്കല്‍ കിട്ടില്ല -കല്ലേറ് കിട്ടില്ല-സംസം എന്ന തട്ടിപ്പുവെള്ളം കിട്ടില്ല -സുന്നത് കര്മംു കിട്ടില്ല -അങ്ങനെ പലതും കിട്ടില്ല-ഇത് പലര്ക്കും അറിയാത്ത കാര്യമാണ് )അപ്പോള്‍ ഈ കള്ളന്മാരായ 'റ'കള്‍ (പലരും)പറഞ്ഞുണ്ടാകിയ കള്ളഹദീസിനെ ബേസ് ചെയ്ത മതതിലെകാന് സുബൈറിന്റെ ക്ഷണനം ! എതിസതിനെതിരെയുല്ല ഹുസൈന്‍ സഹിബിന്റെ പ്രത്യയശാസ്ത്രം ഗംഭീരം!

മുഹമ്മദ് ഖാന്‍(യുക്തി) said...

കാലമാഡന്‍ പറഞ്ഞു .........
അനാവശ്യമായി ഇട്ടുകൊണ്ടിരിക്കുന്ന കമന്റുകള്‍ നിയന്ത്രിക്കുക. വിഷയമായി പുലബന്ധം പോലുമില്ലാതെ ചുമ്മാ കാളമൂത്രമൊഴിക്കും പോലെ പറഞ്ഞു കൊണ്ടിരിക്കുന്ന യുക്തിയില്ലാത്ത 'യുക്തി'യെ പോലുള്ളവരെ നിയന്ത്രിക്കണമെന്നു സാരം.>>>>>>>>>>>>>>>>>>
=====================================================
മുമ്പോരിക്കല്‍ കാളിദാസനെ ബ്മോക്ക് ചെയ്യണമെന്ന് സുബൈര്‍ ഹുസ്സൈന്‍ സാബിനോട് ആവശ്യപെട്ടത് ഓര്‍മയില്‍ വരുന്നു.എന്നാല്‍ വിരുദ്ധ അബ്ഭിപ്രായക്കര്‍ ഉള്ളപ്പോളാണ്‍ പോസ്റ്റുകള്‍ സജീവമാകുന്നത്,സുബൈറിനെപോലുള്ളവരാണ്‍ പോസ്റ്റുകളിലെ കമന്റ്ബോക്സിന്‍ സജീവത നല്‍കുന്നത്.ഞാന്‍ സുബൈറിന്റെ കമന്റിനു മറുകമന്റാണ് ഇട്ടത്. അത് വിഷയയുമയി ബന്ധമുള്ളതായി ഞാന്‍ കരുതുന്നു.
മനുഷ്യന് ധാര്‍മ്മികബോധവും സഹായമനഷ്കതയും മതങ്ങള്‍ പ്രചോദിപ്പിക്കും എന്ന് സുബൈര്‍ പറഞ്ഞു.എന്നാല്‍ സ്വന്തം മതത്തിലെ സ്ത്രീകളോടും ദരിദ്രനോടും ഇതര കള്‍ട്ടുകളോടും വിശ്വാസികള്‍ സ്വീകരിക്കുന്ന സമീപനരീതിയെ ലഘുവായ്ക് ഞാന്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തത്. ഇത് കാളമൂത്രവും ചക്കളത്തിപോരാട്ടവുമായി വക്രീകരിക്കുന്നത് ശരിയല്ല.മറിച്ചുള്ള മഹാമനസ്കതയുടെ ശാസ്ത്രീയവുശദീകരണം മാഷ് ഇവിടെ നല്‍കുകയുംചെയ്തു.
.ആക്ഷേപിച് നിശബ്ദനാക്കാനാവുമെന്ന് കരുതരുത്..RC പറഞ്ഞതുപോലെ നമുക്ക് മുമ്പോട്ടു പോകാം
ഹുസ്സൈന്‍ സാബ് ഈ പോസ്റ്റില്‍ വരണമെന്നാണ് എന്റെ അഗ്രഹം,വിജ്ഞാനപ്രധവും രസാവഹവുമായ വായനയെ
ഉദ്ദേശിച്ച് മാത്രമാണ് സത്യാന്വേഷിയോട് അത്തരത്തില്‍ കമന്റിയത്.ഭാഷാശൈലിയില്‍ പിഴവുതോന്നുന്നവര്‍ ക്ഷമിക്കുക. പിന്നെ യുക്തിവാദതിന്റെ സര്‍ട്ടിപിക്ക്റ്റ് കാല്‍മാഡനല്ല തരേണ്ടത്.വേണ്ടപ്പെട്ടവരില്‍ നിന്നും ആവശ്യം തോന്നിയാല്‍ ഞാന്‍ വാങ്ങിക്കൊള്ളാം. സുബൈര്‍ എന്റെ ഇഷ്ടപ്രതിപക്ഷമാണ്‍. സുബൈറിന് എന്നോട് ഇപ്പോള്‍ ദേഷ്യം തോന്നാനുള്ള കാരണം എനിക്കറിയാം. കാലമാഡനെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല.
എന്നാലും അനിഷ്ടം തോന്നുന്നില്ല..

SMASH said...

സ്വാഗതം..

ബിച്ചു said...

രവിചന്ദ്രൻ സാർ

കൊച്ചുകൊച്ചു കാര്യങ്ങൾ പറഞ്ഞ് സാറിന്റെ സമയം കവരുന്നതിൽ ഖേദമുണ്ട് . ക്ഷമിക്കുക. - നാസ്തിക ജീവിത ശൈലിക്ക് ചെലവ് കുറവാണെന്ന വാദം അത്രക്കങ്ങ് മനസ്സിലായില്ല. ഓരോരുത്തരുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കും അതെല്ലാം –അല്ലാതെ മതവിശ്വാസി ആയി എന്നത്കൊണ്ട് മാത്രം എന്താണൊരാൾക്ക് കൂടുതൽ ചെലവു വരുന്നത് . മദ്യം പോലുള്ളവ ഒരുമത വിശ്വാസിക്ക് നിഷിദ്ധമായിരിക്കെ പ്രത്യേകിച്ചും .

സാറിന്റെ സൗമ്യമായ ഭാഷ ഇഷ്ടപ്പെട്ടു .അതുകൊണ്ടുതന്നെ കുറച്ചു സംശയ നിവാരണം ആവാമല്ലോ അല്ലെ.

-മതത്തിൽ അന്ധ അവിശ്വാസങ്ങൾ കടന്ന് കൂടിയിട്ടുണ്ടെന്നത് നൂറുവട്ടം . ഈയിടെ നാട്ടിൽ ആനകളിറങ്ങി ഒരുപാട് നാശനഷ്ടങ്ങൾ വരുത്തുന്നതായി നമുക്കെല്ലാം അറിയാം . അതിനുള്ള പരിഹാരം ഭൂലോകത്തുള്ള ആനകളേയെല്ലാം കൊന്നൊടുക്കുക എന്നതാണോ .- അല്ല - മതത്തിൽ അന്ധവിശ്വാസങ്ങളൂണ്ടെങ്കിൽ ,ആ അന്ധവിശ്വാസങ്ങളെ മാത്രം കാട്ടിൽ കയറ്റി , മതത്തിന്റെ മൂല്യങ്ങളെ നാട്ടിൽ നില നിർത്തിക്കൂടെ .-

-- . ദൈവനിഷേധത്തേക്കാളുപരി അന്തവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായിരുന്നു ആദ്യ കാലങ്ങളീൽ യുക്തിവാദികൾ കൂടുതൽ പോരാടിയിരുന്നത് എന്നറിയാം. മറ്റു മതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇസ്ലാം മതത്തിലാണ് ഈവക കാര്യങ്ങൾ കുറച്ചെങ്കിലും കുറവുള്ളത് . എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്നത് ഇസ്ലാം മതത്തിനു നേരെയാണ് . ബൂലോഗത്ത് ഇത് 95 ശതമാനത്തോളം വരും . ഇത് എങ്ങിനെ സംഭവിക്കുന്നു. ഇതിൽ തന്നെ ഏറ്റവും പ്രയാസമനുഭവിക്കുന്നത് ,
അവരുപയോഗിക്കുന്ന അറപ്പുളവാക്കുന്ന ഭാഷാപ്രയോഗമാണ് . ഉന്നത സംസ്കാരത്തെ കുറിച്ച് സംസാരിക്കുമെങ്കിലും .-

Sajnabur said...

Mostly in all discussions made by atheists against religion I watched at the beginning topic will be based on religion and atheism.
Atheists never aims on a particular religion but unfortunately followers of islam compare the topic with rules and regulations of islam and drags the subject to a fight between islam and atheism. When others starts to point out their view and opinion upon islam, islamists starts complaining and finally withdraws. This is not a mistake of atheist or other bloggers……

nas said...

ബിച്ചു
-മതത്തിൽ അന്ധ അവിശ്വാസങ്ങൾ കടന്ന് കൂടിയിട്ടുണ്ടെന്നത് നൂറുവട്ടം- മതത്തിൽ അന്ധവിശ്വാസങ്ങളൂണ്ടെങ്കിൽ ,ആ അന്ധവിശ്വാസങ്ങളെ മാത്രം കാട്ടിൽ കയറ്റി , മതത്തിന്റെ മൂല്യങ്ങളെ നാട്ടിൽ നില നിർത്തിക്കൂടെ .-

-- മറ്റു മതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇസ്ലാം മതത്തിലാണ് ഈവക കാര്യങ്ങൾ കുറച്ചെങ്കിലും കുറവുള്ളത് . എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്നത് ഇസ്ലാം മതത്തിനു നേരെയാണ് . ബൂലോഗത്ത് ഇത് 95 ശതമാനത്തോളം വരും . ഇത് എങ്ങിനെ സംഭവിക്കുന്നു. ഇതിൽ തന്നെ ഏറ്റവും പ്രയാസമനുഭവിക്കുന്നത് ,
അവരുപയോഗിക്കുന്ന അറപ്പുളവാക്കുന്ന ഭാഷാപ്രയോഗമാണ് . ഉന്നത സംസ്കാരത്തെ കുറിച്ച് സംസാരിക്കുമെങ്കിലും .-
………………………………………………………………………………………………………….
മതത്തില്‍ നിന്നും അന്ധവിശ്വാസങ്ങളെ കാടുകയറ്റാനുള്ള ഒരു ഫോര്മുാല പറഞ്ഞു തരാമോ?ചെയ്തുനോകാനാണ്.മാത്രമല്ല അന്ധവിശ്വാസം നാല്കു നാല്‍ മതത്തില്‍ കാടുപിടിച്ച് വളരുകയാണ്.
ഇസ്ലാം മതത്തിലാണ്ത്രെ അന്ധവിശ്വാസം താരതമ്യേന കുറവ്! ഇതുതന്നെയാണ് ഓരോ മതവിശ്വാസിയും ചിന്തിക്കുന്നത്.ഹായ് എന്ത് രസമാണ് ഞങ്ങടെ മതം! എങ്കില്‍ ചോദിക്കട്ടെ എന്തുകൊണ്ട് സമ്പന്ന മുസ്ലിം നാടുകള്‍ ഉള്പെലടെ മുസ്ലിങ്ങള്‍ ലോകത്ത് പിന്നോക്കക്കാരായിപോയി? മുസ്ലിം ഭീകരതമൂലം -മറ്റുമതസ്തരുടെ കാര്യം നിക്കട്ടെ അവര്‍ മരിക്കട്ടെ- മുസ്ലിങ്ങള്ക്മ പോലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥ എന്തുകൊണ്ടുണ്ടായി? ഒരു പാകിസ്ഥാനിയോ അഫ്ഗാനിയോ വെറുതെ ഒന്ന് പുറത്തുപോയി ഭാഗികമായോ പൂര്ണപമായോ വീട്ടില്‍ തിരിച്ചെത്തും എന്നുരപ്പില്ലാതായി? മസ്ജിദുല്‍ ഹറമിലെ ഇമാമിന് ജൂദരെയോ ക്രിസ്ത്യാനിയെയോ ആര്‍ .എസ്‌ .എസ്സ് കാരനെയോ പേടിച്ചിട്ടല്ല സെക്യൂരിറ്റി കൊടുത്തിരിക്കുന്നത്‌.മുസ്ലിങ്ങളെ പെടിചിട്ടുതന്നെ.4 ഖലീഫമാരില്‍ 3 പേരെയും പിന്നെ ഹസ്സനെയും ഹുസൈനെയും കൊന്നതും മുസ്ലിങ്ങള്‍ തന്നെ.
പിന്നെ മതത്തില്‍ നിന്നും അന്ധവിശ്വാസം-കുരാനില്‍ ഒതുങ്ങിനിന്നുകൊന്ദ്-നീക്കാന്‍ ശ്രമിച്ചതിനാണ് ഞാന്‍ മുമ്പ് സൂചിപിച്ച പോലെ ചെകനൂരിന്റെ മയ്യിതുപോലും കാണിക്കാതെ അവസാനിപിച്ചത്- ഇതൊക്കെ പറയുമ്പോള്‍ അസഭ്യം എന്നുപറയുന്നത് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തലാണ്.അല്ലെങ്കില്‍ കാര്യങ്ങള്ക്ക്ഞ മറുപടിയാണ് വേണ്ടത്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ബിച്ചു,
(1) മതവിശ്വാസത്തിന് ചെലവ് കൂടുതലാണെന്നതിന്റെ പ്രത്യക്ഷമായ തെളിവ് മതത്തിന്റെ സമ്പന്നത തന്നെ. ഇക്കാര്യത്തില്‍ നാസ്തികതയുമായി അതിനെ താരതമ്യം ചെയ്യാന്‍ പോലുമാകില്ല. മതസമ്പത്ത് വരുന്നത് എവിടെനിന്നാണ്? അതിനൊരു സ്രോതസ്സ് വേണ്ടേ ബിച്ചു? വൈക്കോല്‍ കെട്ടാനുള്ള വള്ളി വൈക്കോലില്‍ നിന്നുതന്നെ ഉണ്ടാകണം. വിശ്വാസികളെ ചൂഷണം ചെയ്താണ് മതം സമ്പന്നമാകുന്നത്. നിങ്ങള്‍ക്ക് 100 രൂപ കളഞ്ഞുകിട്ടിയാല്‍ ആര്‍ക്കോ 100 രൂപ നഷ്ടപ്പെട്ടു എന്നാണര്‍ത്ഥം. എന്തായാലും മതദൈവം പണം സമ്പാദിക്കുന്നില്ല. അവന്റെ പേരില്‍ പേരില്‍ വഴിയോരങ്ങളില്‍ ഭണ്ഡാരങ്ങളും പിച്ചച്ചട്ടികളും വെച്ച് മതം വെട്ടിപ്പിടിക്കുന്നതാണതല്ലാം. അതാണ് മതജീവിതം താരതമ്യേന ചെലവേറിയതാക്കുന്നത്. വ്യക്തിപരമായ വ്യതിരിക്തകള്‍ എല്ലാ കാര്യത്തിലുമെന്നപോലെ ഇവിടെയുമുണ്ടാകാമെന്ന് മാത്രം.സാമാന്യയുക്തി, ലളിതഗണിതം.
(2) മതത്തെ എതിര്‍ക്കുന്നതിന് പകരം അതിലെ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും മാത്രം എതിര്‍ത്താല്‍ പോരേ? ശുദ്ധീകരിച്ചെടുത്താല്‍ മതം നല്ല സാധനമല്ലേ? ആനയിറങ്ങി നാശംവിതച്ചാല്‍ മുഴുവന്‍ ആനയേയും കൊല്ലണമോ? തലവേദന ഉണ്ടെന്നുകരുതി തല വെട്ടിക്കളയണമോ? സാധാരണ പ്രയോഗിക്കപ്പെടുന്ന ഈ ഉപമകള്‍ വസ്തുതാപരമായി ശരിയല്ല. They are false analogies. ശ്രദ്ധിക്കുക, തലയും മതവുമായി താരതമ്യമില്ല. താരതമ്യം തലവേദനയും മതവുമായിട്ടാണ്. ആനയും മതവുമായല്ല ആനയുടെ 'മദ'വും മതവുമായിട്ടാണ് താരതമ്യമുള്ളത്. ഇവിടെ തലയും ആനയും സമൂഹമാണ്. തലവേദന, മദം എന്നിവ അതിന്റെ ആതുരതയും. തലവേദന മാറ്റാനായി തലവെട്ടുന്നതിനെക്കുറിച്ച് മന്ദബുദ്ധികള്‍ പോലും ചിന്തിക്കാറില്ല. രണ്ടു വേദനകള്‍ അവതരിപ്പിക്കപ്പെട്ടാല്‍ അതില്‍ താരതമ്യേന കുറഞ്ഞ വേദനയേ മനുഷ്യന്‍ സ്വീകരിക്കൂ എന്നതാണതിന്റെ കാരണം. രോഗം മാറ്റാനായി സമൂഹത്തെ നശിപ്പിക്കണമെന്നല്ല സമൂഹത്തെ രക്ഷപ്പെടുത്താനായി രോഗം ചികിത്സിക്കണമെന്നാണ് എന്റെ പക്ഷം. രോഗം ഉച്ചാടനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞപക്ഷം മന്തുപോലെ നിയന്ത്രണവിധേയമാക്കാനെങ്കിലും സാധിക്കണം. അതായത് മതം ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനെ കൂടുതല്‍ പരിഷ്‌കൃതവും സഹനീയവുമാക്കാന്‍ യത്‌നിക്കേണ്ടതുണ്ട്.
(3) അന്ധവിശ്വാസളില്ലാത്ത മതം എന്നത് അസംഭവ്യമായ ഒരു പകല്‍ക്കിനാവാകുന്നു. മതം എല്ലാത്തരം അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ്. അന്ധവിശ്വാസങ്ങളില്ലാതെ മതമില്ല; എല്ലാ അന്ധവിശ്വാസങ്ങളുടേയും മാതാവാണത്(Religion is the mother of all superstitions). മതത്തില്‍നിന്ന് അന്ധവിശ്വാസങ്ങള്‍ ഒരോന്നായി നീക്കംചെയ്യാന്‍ ശ്രമിക്കുന്നത് സോപ്പ് കഴുകിയെടുക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. വൃത്തി കൂടുന്തോറും സോപ്പും തീരും.
(3) ദൈവനിഷേധം-നാസ്തികനെ സംബന്ധിച്ചിടത്തോളം 'ദൈവ'നിഷേധം എന്നൊരു വിഷയമില്ല. അതുചെയ്യാന്‍ കഴിയുന്നത് മതവിശ്വാസികള്‍ക്ക് മാത്രമാണ്. കാരണം അവര്‍ സങ്കല്‍പ്പിക്കുന്ന ഒന്നിനെ മറന്നുകൊണ്ട് ജീവിക്കുകയാണെങ്കില്‍ അവരെ മതദൈവനിഷേധികള്‍ എന്നെങ്കിലും വിളിക്കാം. ഇല്ലാത്ത ഒന്നിനെ നിഷേധിക്കാനാവില്ലല്ലോ. ഏതൊന്നിനെ നിഷേധിക്കാനും അതിന്റെ അസ്തിത്വം സോപാധികമായി അംഗീകരിക്കേണ്ടതുണ്ട്. ഇവിടെ മതവിശ്വാസികള്‍ 'മതദൈവം' എന്നൊരു സങ്കല്‍പ്പം മുന്നോട്ടുവെക്കുന്നതായി നാസ്തികര്‍ മനസ്സിലാക്കുന്നു. സോപാധികമായി 'മതദൈവം' എന്നൊന്നുണ്ടെന്ന് അംഗീകരിക്കുകയും ആയത് ഭ്രമാത്മകവും യഥാര്‍ത്ഥ്യവിരുദ്ധമാണെന്ന് വാദിക്കുകയുമാണ് നാസ്തികന്‍ ചെയ്യുന്നത്. 'മതദൈവ'ത്തിന് മതം കൊടുക്കുന്ന നിര്‍വചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം. അതല്ലാതെ സ്വന്തംനിലയില്‍ അങ്ങനെയൊന്നുള്ളതായി അയാള്‍ സങ്കല്‍പ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ നിഷേധിക്കുന്ന ജോലി ഏറ്റെടുക്കാനാവില്ല.

രവിചന്ദ്രന്‍ സി said...

(4) ഇസ്‌ളാമിന്റെ മെച്ചം-ജനിച്ചുവീഴുന്ന സാമൂഹിക-സാംസ്‌ക്കാരിക പരിസരത്തിലേക്ക് നീട്ടിയെറിയുന്ന ഒരു വലയിലാണ് ഏതൊരു മതസാഹിത്യവും പിറക്കുന്നത്. ആ വലയില്‍ സ്വര്‍ണ്ണമത്സ്യങ്ങളും വിഷപാമ്പുകളും ശവവും ചളിയും ചപ്പുചവറുകളുമൊക്കെ അടിഞ്ഞുകൂടാം. ജനനസമയത്ത് ഒരു മതവും പ്രാകൃതമായിരുന്നില്ല. മതസാഹിത്യം അവ നിലനിന്ന സാമൂഹിക-സാംസ്‌ക്കാരിക പരസരങ്ങളെ ഏറെക്കുറെ കൃത്യമായി ചിത്രീകരിച്ചിരുന്നു. എന്നാല്‍ മനുഷ്യന്‍ പിന്നീട് ഏറെ മുന്നോട്ടുപോയി. മതം ചത്തിരിക്കുന്ന ഒരു ഘടികാരമാണ്. ഒരു പ്രാചീനസംസ്‌ക്കാരത്തിന്റെ ഫോസില്‍ശേഖരമാണത്. B.C.E 1000 ന് മുമ്പ് പാലസ്തീന്‍ മേഖലയില്‍ നിലനിന്ന സാമൂഹിക-സാംസ്‌ക്കാരിക സമവാക്യങ്ങള്‍ ക്രോഡീകരിക്കപ്പെട്ടതാണ് ജൂതമതസാഹിത്യം. പക്ഷെ 3000 വര്‍ഷം കൊണ്ട് മനുഷ്യന്‍ ഏറെ മുന്നേറിയിരിക്കുന്നു. പക്ഷെ ഇപ്പോഴും മനുഷ്യനെ പിറകോട്ട് തിരിച്ചുനിറുത്താനാണ് മതം ശ്രമിക്കുന്നത്. 3000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചില സാമൂഹികശാസനങ്ങളില്‍ ചുരുക്കം ചിലവ ഇന്നും സ്വീകാര്യമായിരിക്കും. എന്നാല്‍ ഭൂരിപക്ഷത്തിന്റെ കാര്യമതല്ല. കാലം മുന്നോട്ടുവരുമ്പോള്‍ സ്വാഭാവികമായും മതസാഹിത്യം മെച്ചപ്പെടുമെന്നാണ് നാം പ്രതീക്ഷിക്കുക. 21 ാം നൂറ്റാണ്ടില്‍ ഏതെങ്കിലുമൊരു മതദൈവം വേദപുസ്തകം പ്രസിദ്ധീകരിക്കുകയാണെങ്കില്‍ യു.എന്‍. മനുഷ്യാവകാശനിയമങ്ങള്‍ മുതല്‍ വന്യജീവിസംരക്ഷണനിയമങ്ങള്‍ വരെ അതില്‍ സ്ഥാനംപിടിക്കും. കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍ക്കുള്ള ശിക്ഷ വരെ ആ പുസ്തകത്തിലുണ്ടായെന്നുവരാം. പറഞ്ഞുവരുന്നതെന്തെന്നാല്‍ മനുഷ്യന്‍ സാംസ്‌ക്കാരികപരമായും ജ്ഞാനപരമായും പുരോഗമിക്കുമ്പോള്‍ അവന്റെ സൃഷ്ടികളില്‍ അതിനാനുപാതികമായ ഗുണപരമായ മാറ്റം(qualitative change) സംഭവിക്കേണ്ടതുണ്ട്. എന്നാല്‍ ആ നിലയ്ക്ക് നോക്കുമ്പോള്‍ ഇസ്‌ളാം നിരാശാജനകമാണ്.

രവിചന്ദ്രന്‍ സി said...

(5)ഇസഌമിനെതിരെ ഒരു പൊതുബോധം ലോകമെമ്പാടും നിലനില്‍ക്കുന്നുവെന്ന താങ്കളുടെ വാദത്തോട് യോജിക്കുന്നു.

(6) പണ്ട് യുക്തിവാദകള്‍ ദൈവനിഷേധം ലക്ഷ്യമിട്ടിരുന്നില്ല-തീര്‍ച്ചയായും തന്ത്രപരമായ പിഴവാണത്. എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം ലഭിക്കാനായി യുക്തിവാദികള്‍ പോരാടിയിട്ടുണ്ട്. സാമൂഹികപരമായി മാനങ്ങളുള്ള ഒരു പോരാട്ടം തന്നെയാണത്. സാമൂഹികസമത്വമാണ് അവിടെ വിഷയം. പക്ഷെ ശിവനെ പൂജിക്കരുത് എന്നുപറയുന്നതിന് പകരം ശിവപൂജയ്ക്ക് എല്ലാവര്‍ക്കും തുല്യ അവസരം വേണമെന്ന് യുക്തിവാദികള്‍ വാദിച്ചതോടെ അവരുടെ ആത്യന്തികലക്ഷ്യത്തിന് മൂര്‍ച്ച കുറഞ്ഞു. ഇവിടെ ശിവന്‍ ഇല്ലെന്നും ശിവപൂജ വ്യര്‍ത്ഥമാണെന്നുമാണ് അവര്‍ ജനത്തോട് പറയേണ്ടിയിരുന്നത്. മദ്യം വിഷമാണ്, എന്നാല്‍ വിതരണം ചെയ്യുകയാണെങ്കില്‍ എല്ലാവര്‍ക്കും തുല്യമായി വേണം എന്നുപറയാമോ? ശിവപൂജയ്ക്ക് എല്ലാവര്‍ക്കും തുല്യ അവസരം ഉണ്ടാകണമെന്ന് യുക്തിവാദകള്‍ പോലും വാദിക്കുമ്പോള്‍ ശിവപൂജ ഏതോ മഹത്തരമായ കാര്യമാണെന്ന് തന്നെയാണ് സാധാരണജനം ചിന്തിക്കുക. മതം അവതരിപ്പിക്കുന്ന മതദൈവങ്ങളെ താത്വികമായി എതിര്‍ക്കുകയും ആശയപരമായി ആക്രമിക്കുകയും ചെയ്യാനുള്ള ബാധ്യത യുക്തിവാദികള്‍ക്കുണ്ടെന്നാണ് എന്റെ ധാരണ.

മുഹമ്മദ് ഖാന്‍(യുക്തി) said...

sir,
well said.eagerly waiting for
further comments and new post
thank u

Sajnabur said...

Sir,

മതവിശ്വാസത്തിന് ചെലവ് കൂടുതലാണെന്നതിന്റെ പ്രത്യക്ഷമായ തെളിവ് മതത്തിന്റെ സമ്പന്നത തന്നെ. ഇക്കാര്യത്തില് നാസ്തികതയുമായി അതിനെ താരതമ്യം ചെയ്യാന് പോലുമാകില്ല. മതസമ്പത്ത് വരുന്നത് എവിടെനിന്നാണ്? അതിനൊരു സ്രോതസ്സ് വേണ്ടേ ബിച്ചു? വൈക്കോല് കെട്ടാനുള്ള വള്ളി വൈക്കോലില് നിന്നുതന്നെ ഉണ്ടാകണം. വിശ്വാസികളെ ചൂഷണം ചെയ്താണ് മതം സമ്പന്നമാകുന്നത്. നിങ്ങള്ക്ക് 100 രൂപ കളഞ്ഞുകിട്ടിയാല് ആര്ക്കോ 100 രൂപ നഷ്ടപ്പെട്ടു എന്നാണര്ത്ഥം. എന്തായാലും മതദൈവം പണം സമ്പാദിക്കുന്നില്ല. അവന്റെ പേരില് പേരില് വഴിയോരങ്ങളില് ഭണ്ഡാരങ്ങളും പിച്ചച്ചട്ടികളും വെച്ച് മതം വെട്ടിപ്പിടിക്കുന്നതാണതല്ലാം. അതാണ് മതജീവിതം താരതമ്യേന ചെലവേറിയതാക്കുന്നത്. വ്യക്തിപരമായ വ്യതിരിക്തകള് എല്ലാ കാര്യത്തിലുമെന്നപോലെ ഇവിടെയുമുണ്ടാകാമെന്ന് മാത്രം.സാമാന്യയുക്തി, ലളിതഗണിതം.

All religions in this world are not rich in all means especially financially. (eg.) Now we can see islam and cristianity very rich because their countries of origin became rich due of their natural resources. What about all other religions which exists in this world? How do they survive?

From my point of view I disagree with അവന്റെ പേരില് വഴിയോരങ്ങളില് ഭണ്ഡാരങ്ങളും പിച്ചച്ചട്ടികളും വെച്ച് മതം വെട്ടിപ്പിടിക്കുന്നതാണതല്ലാം. അതാണ് മതജീവിതം താരതമ്യേന ചെലവേറിയതാക്കുന്നത്. What expensive? I am pointing on a believer not in which he is.
Kindly advise.

Thank you…..

ബിച്ചു said...

പ്രിയ നാസ്-


മതത്തിൽ നിന്നു അന്ധവിശ്വാസങ്ങളെ അകറ്റാൻ ആദ്യം ചെയ്യേണ്ടത് പൗരൊഹിത്യം ഇലായ്മചെയ്യലാണ് . അവരാണ് , നിങ്ങൾ ഇന്ന് ഈ കാണുന്നമാതിരി മതത്തെ ജീവശ്ശവമാക്കിയത് . (ഒന്നു ചെയ്ത് നോക്കാമോ).. യേശുക്രിസ്തു ചെയ്തു നോക്കിയിട്ടുണ്ട്. രവിചന്ദ്രൻ സാറും ഇതു തന്നെയാണ് പറയുന്നത്. –( അതായത് മതം ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനെ കൂടുതല്‍ പരിഷ്‌കൃതവും സഹനീയവുമാക്കാന്‍ യത്‌നിക്കേണ്ടതുണ്ട്--- ) ഞങ്ങൾ ശ്രമിക്കുന്നതും അതിനു തന്നെയാണ് .
ഇസ്ലാമിലെയും മറ്റു മതങ്ങളിലെയും അന്ധവിശ്വാസത്തെ ആത്മാർഥമായി ഒന്നു താരതമ്യം ചെയ്യുക. അതോടൊപ്പം ഈ അന്ധവിശ്വാസങ്ങൾ കൊണ്ട് സമൂഹത്തിന് എത്രത്തോളം നാശം വരുത്തുന്നു എന്നും എഴുതി കൂട്ടുക. എന്നിട്ട് കിഴിക്കുക. സമയം കിട്ടിയാൽ ഇസ്ലാം എന്താണെന്ന് മനസ്സിലാക്കുക. എളുപ്പത്തിൽ മനസ്സിലാക്കാൻ ഒരു സൂത്രവിദ്യ പറഞ്ഞു തരാം. നാം രണ്ട് നേരം തിന്നുന്ന ചോറ് . ഈ ചോറിനെ ഇസ്ലാമായി സങ്കല്പിക്കുക. ഈ ചോറിലേക്കെത്തണമെങ്കിൽ വിത്തുവിതച്ച് കൊയ്ത് നെല്ലും പതിരും വേർതിരിച്ച് കുത്തി ഉമികളഞ്ഞ് തവിട് കളഞ്ഞ് - പാകത്തിനു- വേവിക്കണം. – പക്ഷെ നിങ്ങൾക്ക് ഒരുപാട് ഒരുപാട് ജോലിത്തിരക്ക് കാരണം സമയമില്ല. ജബ്ബാർമാഷ് കൊണ്ട് തന്ന നെല്ല് അതു പോലെ തിന്നുകയാണ്. ആരും തുപ്പിക്കളയും . നിങ്ങളെ കുറ്റം പറയുന്നില്ല.
നാസ് ചോദിക്കുന്നു എന്തുകൊണ്ട് സമ്പന്ന മുസ്ലിം നാടുകള്‍ ഉൾപടെ മുസ്ലിങ്ങള്‍ ലോകത്ത് പിന്നോക്കക്കാരായിപോയി? --------
---------------------------------------------------
ഒന്നാന്തരംച്ചോദ്യം- എന്നെങ്കിലും ഇതിനൊരുത്തരം സ്വയം കാണാൻ ശ്രമിച്ചിട്ടുണ്ടോ നാസ്– ഇല്ല അല്ലെ- എന്നാൽ ഉത്തരം ഉണ്ട്. ഒരു പുസ്തകം മുഴുവനും വായിക്കേണ്ടീ വരും.നമ്മുടെ പി.ടി കുഞ്ഞുമുഹമ്മദ് ചിലതൊക്കെ വായിച്ചിട്ടുണ്ട് –
പി.ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തില്‍നിന്നു---
ബസറയിലിരുന്നുകൊണ്ടാണ് അബുല്‍ഹസന്‍ഇബ്‌നു ഹൈതം കാഴ്‌ചയുടെ അടിസ്ഥാന സിദ്ധാന്തമുണ്ടാക്കുന്നത്. അദ്ദേഹം Fundamental theory of vision ആവിഷ്കരിച്ചതിനു ശേഷമാണ് റോജര്‍ബേക്കണൊക്കെ ലെന്‍സിനെക്കുറിച്ച് പഠിക്കുന്നതും കണ്ണട കണ്ടുപിടിക്കുന്നതും.
ഇപ്പോഴും ലൈറ്റിംഗിന്റെ പ്രാഥമിക തത്ത്വങ്ങള്‍അദ്ദേഹത്തിന്റേതുതന്നെയാണ് എല്ലാവരും പിന്‍പറ്റുന്നത്. യൂറോപ്പ് ഇപ്പോഴാണ് അദ്ദേഹത്തെ അംഗീകരിക്കുന്നത്. 'കിതാബുല്‍മനാളിര്‍' എന്നൊരു ഗ്രന്ഥം ഇബ്‌നു ഹൈതമിന്റേതായി ഉണ്ട്
'ഇരുട്ടറ' എന്നര്‍ഥം വരുന്ന 'കമൂറ' എന്ന അറബി വാക്കില്‍നിന്നാണ് 'ക്യാമറ' എന്ന വാക്കു പോലും വരുന്നത്. ആധുനികലോകത്തിന്റെ എല്ലാ സാങ്കേതിക വിജ്ഞാനത്തിന്റെയും പ്രത്യേകിച്ച് ആള്‍ജിബ്ര, അല്‍ഗോരിതം, ആല്‍കെമി, ഹോസ്‌പിറ്റല്‍, സര്‍ജറി എന്നിവയുടെയും നോവല്‍, സംഗീതം, നൃത്തം തുടങ്ങിയവയുടെയുമൊക്കെ മൌലികമായ തുടക്കം അറബ് ലോകത്തുനിന്നാണ്. ഇതൊക്കെ വളരെ സമ്പുഷ്‌ടമായിരുന്നു അക്കാലഘട്ടത്തില്‍. അബ്ബാസിയാ കാലഘട്ടത്തില്‍240 ഒട്ടകങ്ങള്‍കൊണ്ടുപോയാല്‍മാത്രം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍കഴിയുന്ന ഒരു ലൈബ്രറി ഒരു വ്യാപാരിക്കുണ്ടായിരുന്നു. അവിടെത്തന്നെ 400 ഒട്ടകങ്ങള്‍കൊണ്ടുപോയാലേ തന്റെ പുസ്‌തകങ്ങള്‍മറ്റൊരിടത്തെത്തിക്കാനാവൂ എന്ന കാരണം പറഞ്ഞിട്ട് നീതിന്യായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍അദ്ദേഹത്തിന്റെ സ്ഥലംമാറ്റം വേണ്ട എന്നുവെച്ചതായി മൈക്കല്‍മോര്‍ഗന്‍തന്റെ The Lost History എന്ന ഗ്രന്ഥത്തില്‍പറയുന്നുണ്ട്. ഗണിതശാസ്‌ത്രജ്ഞനായ സാബിത് ബിന്‍ഖുറാ സാബിയനായിരുന്നു .
ചിന്തയുടെ ലോകം പരിശോധിച്ചാല്‍നമുക്ക് നിരവധി പ്രതിഭകളെ കാണാം. ആഫ്രോ-ഏഷ്യന്‍രാജ്യങ്ങളില്‍നിന്നാണ് മനുഷ്യന്റെ ചിന്തയുടെ തുടക്കമുണ്ടാകുന്നത്. അവിടെ തുടങ്ങി യൂറോപ്പിലേക്ക് സഞ്ചരിക്കുകയായിരുന്നു. എ.ഡി 1500-ലാണ് യൂറോപ്പില്‍ഗണിതശാസ്‌ത്രം എത്തുന്നതെന്ന് ചരിത്രത്തില്‍രേഖകളുണ്ട്. മൊസപ്പൊട്ടോമിയ, അലക്‌സാണ്ട്രിയ, ഭാരതം, ചൈന ഇവിടെയൊക്കെയാണ് ഗണിതശാസ്‌ത്രം പ്രാഥമികമായി സഞ്ചരിച്ചിരുന്നത്. ബ്രഹ്മസ്‌ഫുടസിദ്ധാന്തം അവതരിപ്പിച്ച ബ്രഹ്മഗുപ്‌തന്‍ഒന്നുമില്ലായ്മ((nothingness)യെ കാണിക്കാനുപയോഗിച്ച കുത്തുകള്‍((dots) ആണ് അറബിയില്‍പൂജ്യമായി മാറുന്നത്. പിന്നീട് അല്‍ഖ വാരിസ്‌മിയാണ് അല്‍ഗോരിതം വികസിപ്പിച്ചെടുക്കുന്നത്. ......


പിന്നീട് എന്തു സംഭവിച്ചു .............

ബിച്ചു said...

നാസ്

എനി ഭീകരത- അതിന്റെ പിന്നാമ്പുറ കഥകൾ അറിയണമെങ്കിലും വായിക്കണം – സമയമുണ്ടോ ആവോ-
താങ്കൾ പറഞ്ഞ പിന്നൊക്കക്കാരായ തിന്നാനും കുടിക്കാനും ഉടുക്കാനും ഇല്ലാത്ത ജനതയ്ക്ക് അപ്പം കൊടുക്കുന്നതിനു പകരം ഒരെണ്ണത്തിനു ലക്ഷങ്ങൾ വരുന്ന ഏകെ 47 തുപ്പാക്കി അവരുടെ നെഞ്ചത്ത് കെട്ടിവെച്ചതാരാണ് . നിങ്ങളുടെ കൂട്ടത്തിൽ ഇൻവെസ്റ്റിഗേഷൻ ജേണലിസ്റ്റുകൾ ആരുമില്ലെന്നോ – ഡേവിഡ് ഹെഡ്ലിയെ കുറിച്ച് അമേരിക്കയിലെ പത്രങ്ങൾ ചിലതൊക്കെ പറഞ്ഞപ്പോൾ നാം ചെവിയിൽ പഞ്ഞി വെച്ചിരുന്നു. കാറ്റ് കയറാതിരിക്കാൻ. – 9/11 ആണല്ലൊ നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ഭീകരത . അമേരിക്കക്കാർ പറയുന്നു അതൊരു INSIDE JOB ആണെന്ന്- - 9/11 ഒരു അമേരിക്കൻ രഹസ്യ ദൗത്യം - എന്ന ഒരു ഡോക്യു ഫിലിം ആ കഥ നമുക്ക് പറഞ്ഞു തരുന്നുണ്ട് . www.loosechange911.com/ -----

ഇന്നലെ അയൽ പക്കത്തുള്ള റോസി എന്ന പട്ടി ഒരാളുടെ കഴുത്തിനു കടിച്ചു. ഇന്നേവരെ അത് ആരെയും ഉപദ്രവിച്ചതായി അറിയില്ല. അതിന്റെ കുഞ്ഞുങ്ങളിൽ ഒന്നിനെ ഏടുക്കാൻ ശ്രമിച്ചതാണ് കാരണം . പിന്നീട് ഭരണകൂടം ആ പട്ടിയെ വെടിവെച്ചിട്ടു. കാരണം പട്ടിയുടേത് ഭീകരാക്രമണമായിരുന്നു പോലും. പാവം പട്ടി സ്വന്തം കുഞ്ഞിനെ സംരക്ഷിക്കൻ പോലും ഉള്ള അവകാശം അതിനില്ല. അങ്ങിനെയുള്ള ഒരു പട്ടി യേശുക്രിസ്തു‌വിന്റെ ജന്മ നാട്ടിൽ ഉണ്ട് . topdocumentaryfilms.com/palestine-is-still-the-issue/
ചേകനൂർ മൗലവി എന്നു മുതലാണ് യുക്തിവാദികൾക്ക് ഏറെ പ്രിയപ്പെട്ടവനായത് . അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ട ,നെഞ്ചോട് ചേർത്തുവെച്ച ഖുർആൻ നിങ്ങൾക്ക് പ്രിയപ്പെട്ടതാകുമോ – അദ്ദേഹത്തിന്റെ രക്തത്തിൽ പിറന്ന ,ഖുർആൻ സുന്നത് സൊസൈറ്റിക്ക് , കൈപത്തി അറ്റുപോയ ജോസഫ് സാറിനു കൊടുത്തതിൽ ബാക്കി വല്ലതും ഇരിപ്പുണ്ടെങ്കിൽ കൊടുക്കാമോ - അപ്പോൾ അവർ ബൈബിളിനു പകരം ഖുർആൻ തുറന്ന് ഈ വാക്കുകൾ ഓതി കേൾപിച്ചു തരും—അന്യായമായി ആരെങ്കിലും ഒരാളെ വധിച്ചാൽ അവൻ വധശിക്ഷക്കർഹനാണ്. അവൻ ശാശ്വതമായി നരകത്തിലാണ്. ----- എനിയും വല്ലതും ബാകിയുണ്ടെങ്കിൽ ആർഎസ്എസ്സുകാർ തട്ടിയ വല്ല മുസ്ലിമിനും ,തിരിച്ചു തട്ടിയ വല്ല ആർഎസ്എസ്സുകാരനും നൽകിയാൽ ബാലൻസ് കീപ് ചെയ്യാമായിരുന്നു.
നാസ് നോട് അവസാനമായി , നാസ് ഇങ്ങിനെയൊക്കെ പറയുന്നതിനെയല്ല അസഭ്യം എന്നു പറയുന്നത് . ഞാനും മലയാളിയാണ്. കുറച്ച് പുറകോട്ട് പോയാൽ മനസ്സിലാകും. പിന്നെ നല്ല ഭാഷയിൽ തന്നെ നന്നായി വിമർശിക്കാൻ പറ്റുമല്ലോ . അല്ലെ- .രവിചന്ദ്രൻ സാറിന്റെ ശൈലി ശ്രദ്ധിക്കുക -

Sajnabur said...

മത വിശ്വാസികള്‍ അവരുടെയെല്ലാം ഗ്രന്ഥങ്ങളും കുറിച്ചും ചരിത്രങ്ങളും ഇന്നത്തെ ശാസ്ത്രവുമായി താരതമ്യം ചെയ്തു ന്യായീകരിക്കുന്നത് കേള്ക്കു മ്പോഴും വായിക്കുമ്പോഴും എട്ടുകാലി മമ്മൂഞ്ഞിന്റ്റെ കഥയാണ്‌ ഓര്മ‍വരുന്നത്...........

കാമ്പുള്ള വിഷയങ്ങളാണ് മതഗ്രന്ഥങ്ങള്‍ പറയുന്നത് എങ്കില്‍ ഇതു വിശ്വസിക്കാനും അനുസരിക്കാനും 1500 കൊല്ലമോക്കെ ധാരളമല്ലേ?....

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷാജീ,

ദരിദ്രമതങ്ങള്‍ ഉണ്ടെന്ന് താങ്കള്‍ പറയുന്നു. ഉണ്ടാകാം; അത്ര തീര്‍ച്ചയില്ല. എന്തായാലും അതൊരു പൊതു അവസ്ഥയല്ല-മറിച്ച് അപവാദം മാത്രം. ആന ചവിട്ടിയാലും ചാകാത്തവരുണ്ടല്ലോ. സമ്പത്ത് എന്നാല്‍ പേപ്പര്‍ കറന്‍സി മാത്രമായി പരിമിതപ്പെടുത്തരുത്. ധനം, ഭൂമി, സമയം, ഊര്‍ജ്ജം, അധികാരം, സ്വാധീനം, സ്വീകാര്യത, കീര്‍ത്തി ഒക്കെ അതില്‍ പെടും. ഉദാ-അധികാരം സമ്പത്തിനെ പ്രസവിക്കും. ലോകത്തെ ഏറ്റവും പ്രമുഖ 10 മതങ്ങള്‍ക്ക് സമ്പത്തിന് വലിയ പഞ്ഞമൊന്നുമില്ല. മതജീവിതം താരതമ്യേന ചെലവേറിയതാണെന്നത് ഒരു വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യം തന്നെയാണ്. ആഡംസ്മിത്തിന്റെ ഒരു പഴയ ഉദാഹരണമുണ്ട്. ലോകത്തെ മുഴുവന്‍ സമ്പത്തും ഒരു മൈതാനത്ത് ശേഖരിക്കുക. എന്നിട്ട് മുഴുവന്‍ മനുഷ്യരേയും വിളിച്ചുവരുത്തി അത് തുല്യമായി വീതിക്കുക. തുല്യപങ്കുമായി മടങ്ങുന്നവരെ കഷ്ടിച്ച് 24 മണിക്കൂര്‍ കഴിഞ്ഞ് പരിശോധിക്കുക. ധൂര്‍ത്തന്‍ ധൂര്‍ത്തടിക്കും, ചൂതാട്ടക്കാരന്‍ ചൂതാട്ടം നടത്തും, മദ്യപന്‍ മദ്യപിച്ച് നശിപ്പിക്കും, ബാങ്കര്‍ സമ്പാദിക്കും, പിലിശക്കാരന്‍ കടംകൊടുക്കും, പിടിച്ചുപറിക്കാരന്‍ പിടിച്ചുപറിക്കും, കള്ളന്‍ മോഷ്ടിക്കും, മതം ഉള്‍പ്പെടെയുള്ള അധികാരകേന്ദ്രങ്ങള്‍ വിശ്വാസികളുടെ സമ്പത്തിന്റെ പങ്ക് ചോദിക്കും. കേവലം 24 മണിക്കൂറിനുള്ളില്‍ നിലവിലുള്ള അവസ്ഥയുടെ ഏകദേശതുടര്‍ച്ച ഉറപ്പുവരുത്തപ്പെടും. അതായത് എല്ലാ സാമൂഹികസ്ഥാപനങ്ങളേയും പൂജ്യത്തില്‍നിന്ന് തുടങ്ങാന്‍ അനുവദിക്കുകയാണെങ്കില്‍ മതം മറ്റുള്ളവയേ ബഹുദൂരം പിന്തള്ളി അതിവേഗം സമ്പന്നമാകും. മതത്തിന്റെ ചൂഷകസ്വഭാവമാണിവിടെ വ്യക്തമാകുന്നത്.

രവിചന്ദ്രന്‍ സി said...

Richness somewhere is suggestive of either inequality or poverty elsewhere. സമ്പത്തിന്റെ കേന്ദ്രീകരണം ചൂഷണവും അസമത്വവും അസന്നിഗ്ധമായും തെളിയിക്കും. ആ നിലയ്ക്ക് മതം സമ്പന്നമാണ്. മതം സമ്പന്നമാകണമെങ്കില്‍ മതവിശ്വാസിയാണ് അതിന്റെ ചെലവ് താങ്ങേണ്ടത്. എല്ലാ മതാചാരാനുഷ്ഠാനങ്ങളിലും അവസാനം കൈനീണ്ടുചെല്ലുന്നത് വിശ്വാസിയുടെ കീശയിലേക്കാണ്. ഞാന്‍ പറഞ്ഞല്ലോ, ദൈവം സൗജന്യമല്ല. എന്നാല്‍ സമ്പന്ന നാസ്തികപ്രസ്ഥാനങ്ങള്‍ അസാധാരണമാണ്. ഇസഌമും ക്രൈസ്തവതയും സമ്പന്നമാകാന്‍ കാരണം അവ ജനിച്ച നാട്ടിലെ പ്രകൃതിസമ്പത്താണെന്ന് പറഞ്ഞത് അതിശയകരമായി തോന്നി. രാജ്യത്ത് സമ്പത്തുണ്ടെങ്കില്‍ അത് മതത്തിന് ലഭിക്കണമെന്ന് ഗുരുത്വനിയമംപോലെ ഭൗതികനിയമം ഒന്നുമില്ലെന്നറിയുക. പ്രസ്തുത സമ്പത്തില്‍ കൈവെച്ചാലേ അതിലൊരു പങ്ക് ലഭിക്കൂകയുള്ളു. ആ ജോലി കൃത്യമായി മതം ചെയ്യുന്നുണ്ട്. ഇതേ സമ്പന്നരാജ്യങ്ങളില്‍ നിരവധി ദരിദ്രപ്രസ്ഥാനങ്ങളുണ്ടെന്ന് ഷാജിക്കറിയില്ലേ? സമ്പന്നരാജ്യങ്ങളിലെ എല്ലാ സ്ഥാപനങ്ങളും സമ്പന്നമാണോ ഷാജീ? അല്ലെങ്കില്‍ അതെങ്ങനെ വിശദീകരിക്കും? സോമാലിയ, റുവാണ്ട, ബംഗഌദേശ് തുടങ്ങിയ രാജ്യങ്ങള്‍ പട്ടിണിയുടെ പൂന്തോട്ടങ്ങളാണ്. അവിടെ ഇസ്‌ളാം തദ്ദേശീയമല്ല, ഇറക്കുമതിയാണ്. പക്ഷെ ആ രാജ്യങ്ങളില്‍ താരതമ്യേന മറ്റേതൊരു സാമൂഹികസ്ഥാപനങ്ങളേക്കാളും സമ്പന്നമാണ് അവിടുത്തെ മതം, എന്തുകൊണ്ട്? സമ്പത്തില്ലാതെ മതങ്ങള്‍ അതിജീവിക്കുമെന്ന വാദം താങ്കള്‍ മതനേതൃത്വത്തോട് പറഞ്ഞാല്‍ അവരത് സ്വീകരിക്കില്ല. ഇന്ന് മതങ്ങളെല്ലാം സമ്പത്ത് വാരിക്കൂട്ടാനും വര്‍ദ്ധിപ്പിക്കാനും വെപ്രാളപ്പെടുന്നത് എന്തുകൊണ്ടാണ്? ഷാജി പറയുന്നതുപോലെ സമ്പത്തില്ലാതെ വിജയകരമായി അതിജീവിക്കാമെങ്കില്‍ അതിന്റെ കാര്യമില്ലല്ലോ? പൂജാരി ശമ്പളം കണക്കുപറഞ്ഞ് വാങ്ങുന്നത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ശബരിമല ക്ഷേത്രത്തില്‍ നേര്‍ച്ചപ്പണം എണ്ണുന്നവര്‍ അടിവസ്ത്രം ധരിക്കാന്‍ പാടില്ല എന്ന നിയമം(2007 വരെ) ഉണ്ടായത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ? മണ്‍മറഞ്ഞ മതങ്ങളെക്കുറിച്ച് പഠിച്ചാല്‍ ആളും അര്‍ത്ഥവുമില്ലാത്തവയുടെ അതീജീവനം ദുഷ്‌കരമായിരുന്നുവെന്ന് കാണാം. സമ്പത്തിന്റെയും അധികാരത്തിന്റെയും സ്വാധീനമില്ലാത്ത ഒരു മതവും കാര്യമായി വളര്‍ന്നിട്ടില്ല.

അപ്പൂട്ടൻ said...

Sajnabur,
Now we can see islam and cristianity very rich because their countries of origin became rich due of their natural resources
ഈ നിഗമനം ശരിയാണെന്ന് തോന്നുന്നില്ല.
മതസ്ഥാപനങ്ങളിലേക്ക് കേന്ദ്രത്തിൽ നിന്ന് പണം വരികയല്ലല്ലൊ ചെയ്യുന്നത്, ലോകമെമ്പാടുമുള്ള വിശ്വാസികളുടെ സംഭാവനകൾ തന്നെയല്ലേ ഈ മതകേന്ദ്രങ്ങളിലേക്ക് പോകുന്നത്.
എത്ര പ്രകൃതിവിഭവങ്ങൾ ഉണ്ടെങ്കിലും മതം വളരണമെങ്കിൽ അതിലെ അംഗങ്ങൾ തന്നെ പണം മുടക്കേണ്ടെ, ഇല്ലാതെ പെട്രോളും സ്വർണവുമൊന്നും മതകന്ദ്രങ്ങളിലേക്ക് നേരിട്ട് പണമായി എത്തുകയില്ലല്ലൊ.
വത്തിക്കാനിൽ, literally, പ്രകൃതിവിഭവങ്ങൾ ഒന്നുമില്ല, പക്ഷെ ഏറ്റവും സമ്പന്നമായ സ്ഥാപനങ്ങളിലൊന്ന് അവിടെയാണ്. അതിലെ produce എന്താണ്? കാന്തപുരം 40 കോടിയുടെ സമുച്ചയം പണിയുന്നത് സമ്പന്നരാജ്യങ്ങളിലെ പണം കൊണ്ടല്ലല്ലൊ, നാട്ടിൽ തന്നെയുള്ള, അല്ലെങ്കിൽ കേരളത്തിൽ വേരുകളുള്ള സാധാരണ ജനങ്ങളിൽ നിന്നും പിരിച്ചിട്ടുതന്നെയല്ലേ? അല്പം പട്ടിണി കിടന്നിട്ടായാലും പള്ളിക്കും പൊൻകുരിശിനും പണം മുടക്കുന്നവർ എത്രയുണ്ട് നമ്മുടെ നാട്ടിൽ? അമ്പലങ്ങളുടെ കാര്യമെടുത്താൽ ധാരാളിത്തത്തിന്റെ അശ്ലീലത കാണാത്ത ഒരു പ്രധാന അമ്പലവും കാണില്ല. സ്വർണക്കൊടിമരവും സ്വർണമേൽക്കൂരയും പഞ്ചലോഹവിഗ്രഹങ്ങളും സ്വർണഘനികളുമായി എത്രയമ്പലങ്ങൾ. എത്ര വരുമാനമുള്ള അമ്പലമാണെങ്കിലും ഒരു പുനഃപ്രതിഷ്ഠ എന്ന ഏർപ്പാട് വന്നാൽ ഉള്ള അധികവരുമാനത്തിൽ (ലാഭം എന്നും പറയാം, ബിസിനസ് അല്ലേ) നിന്നെടുത്തല്ല, മറിച്ച് പുതിയൊരു പിരിവെടുത്താണ് നടത്തുന്നത്. പുതിയ ഏതൊരു ദേവാലയവും മാർബിളോ ഗ്രാനൈറ്റോ പാകിയവയായിരിക്കും, കോടികളില്ലാത്ത ഒരു ദേവാലയം പോലും ഇന്ന് കാണില്ല. ഇതൊക്കെ ആരുടെ പണം?
ഇതൊക്കെ വിശ്വാസികൾ, പാവപ്പെട്ടവരടക്കം, നൽകുന്ന പണം കൊണ്ട് തന്നെയാണ് നടത്തുന്നത്. നാട് rich ആയതിനാലല്ല, വിശ്വാസം എന്നത് സമൂഹത്തിന്റെ ഏത് തട്ടിലും ഒരു sellable commodity ആയതിനാലാണ് ഇത് സംഭവിക്കുന്നതും.

ravi said...

ബിച്ചു,

താങ്കളും നാസും തമ്മിലുള്ള സംവാദത്തില്‍ ഇടപെട്ടു പറയട്ടെ, നാസിന്റെ വാദങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറഞ്ഞിട്ടില്ല. അതിനു പകരം അറേബ്യന്‍ സംസ്കാരം ലോകത്തിനു നല്‍കിയ സംഭാവനകളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. അബു ഹസ്സന്‍ ഇബ്നു ഹൈതം തുടങ്ങിയ ശാസ്ത്രജ്ഞരുടെ സംഭാവനകളെ ഇസ്ലാമുമായി കൂട്ടിക്കുഴക്കരുത്. ആര്യഭട്ടന്റെയും, ചരകന്റെയും, രാമാനുജന്റെയും ഒക്കെ സംഭാവനകളെ ഹിന്ദുമതത്തിന്റെതാണ് എന്നു പറയുന്നത് പോലെ ഒരു ദുര്‍വ്യാഖ്യാനമാവും അത്. അത് കൊണ്ടൊന്നും മതം സംഭാവന ചെയ്ത അന്ധവിശ്വാസ-അനാചാര-അശാസ്ത്രീയതകള്‍ മറച്ചു വെക്കാന്‍ കഴിയില്ല. മതം എന്താണ് എന്നതിനെപ്പറ്റിയുള്ള വ്യാഖ്യാനങ്ങള്‍ പലപ്പോഴും ശരിയായ രീതിയിലല്ല എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. മനുഷ്യരുടെ സാമൂഹിക ജീവിതത്തില്‍ നിന്ന് രൂപം കൊള്ളുന്ന ഒരു പാട് ആശയങ്ങളുണ്ട്. ഏതു സാമൂഹിക വ്യവസ്ഥയിലും മനുഷ്യര്‍ വിവിധ തട്ടുകളിലാവും ജീവിക്കുന്നത്. അത് കൊണ്ടു തന്നെ വിവിധ താല്‍പ്പര്യങ്ങളും സ്വാഭാവികം. ജീവിതത്തെക്കുറിച്ചും, ലകഷ്യങ്ങളെക്കുറിച്ചും, പ്രശ്നങ്ങളെക്കുറിച്ചും, അവയുടെ കാരണങ്ങളെക്കുറിച്ചും അതിന്റെ പരിഹാരങ്ങളെക്കുറിച്ചും വ്യത്യസ്തങ്ങളായആശയങ്ങള്‍ രൂപീകരിക്കപ്പെടുന്നു.

ravi said...

ഈ ആശയങ്ങളാണ് മത ആശയങ്ങളായി മാറുന്നത്. ആചാരാനുഷ്ടാനങ്ങള്‍ മതത്തിന്റെ സൃഷ്ടിയാവണമെന്നില്ല. ഗോത്ര ആചാരങ്ങളുടെ തുടര്‍ച്ചയാവാം പലതും. അന്ധവിശ്വാസപരമാണെങ്കില്‍ പോലും അവ അക്കാലത്തെ മനുഷ്യര്‍ തങ്ങളുടെ സുഗമമായ നില നില്‍പ്പിനു ആവശ്യമാണ്‌ എന്നു കരുതി അനുഷ്ടിക്കുന്നതാവാം. എല്ലാം നിയന്ത്രിക്കുന്ന പരമമായ ഒരു ശക്തിയോ, ഒരു പാട് ശക്തികളോ ഉണ്ടെന്നും അവയെ പ്രീതിപ്പെടുത്തിയാല്‍ അപകടങ്ങളില്‍ നിന്ന് രക്ഷ നേടാമെന്നു മുള്ള വിശ്വാസമാണു ദൈവ വിശ്വാസത്തിന്റെ കാരണമെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഈ വിശ്വാസം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതൊന്നുമല്ല. ഒരു പക്ഷെ, പരിണാമദശയില്‍ ആള്‍ക്കുരങ്ങില്‍ നിന്ന് മനുഷ്യനിലേക്കുള്ള സഹസ്രാബ്ദങ്ങളുടെ യാത്രയില്‍ രൂപം കൊണ്ടതാവാം ദൈവവിശ്വാസം. നാം മതത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ദൈവത്തെ ഒഴിച്ച്‌ നിര്‍ത്തിക്കൊണ്ടുള്ള ഒരു മതവിശ്വാസം ഇല്ലെന്നുള്ളതാണ്. നിരീശ്വരമെന്നു പറയപ്പെടുന്ന മതങ്ങളൊന്നും കാലത്തെ അതി ജീവിച്ചിട്ടില്ല. ഉദാഹരണം ബുദ്ധമതവും, ജൈന മതവും. അവ ദൈവ മതങ്ങളായി. ദൈവവിശ്വാസത്തില്‍ അധിഷ്ടിതമായ ആശയങ്ങളുടെയും, ആചാര-അനുഷ്ടാനങ്ങളുടെയും ഒരു സ്വതമാണ് മതം എന്നു ഒരു വ്യാഖ്യാനം കൊടുത്തുകൂടെ?

ravi said...

യുക്തിവാദികള്‍ നേരത്തേ അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും ആണ് കൂടുതലായി എതിര്തിരുന്നത് നിരീശ്വരവാദത്തിനു പ്രാധാന്യം കൊടുത്തിരുന്നില്ല എന്നതു ഒട്ടൊക്കെ ശരിയാണ്. സാമൂഹികനീതിക്കാണ് അവര്‍ പ്രാധാന്യം നല്‍കിയത്. എന്നു വെച്ച് അവര്‍ ദൈവവിശ്വാസത്തെ എതിര്‍ത്തില്ല എന്നര്‍ത്ഥമില്ല. ക്ഷേത്ര പ്രവേശനത്തിന് വേണ്ടി യുക്തിവാദികള്‍ വാദിക്കുന്നത് ഒരു വൈരുധ്യമാണു എന്നു തന്നെയാണ് എന്റെയും അഭിപ്രായം. ദൈവവിശ്വാസമാണ് ഏറ്റവും വലിയ അന്ധവിശ്വാസം. അമ്പലങ്ങള്‍ നില നില്‍ക്കുന്നത് അത് കൊണ്ടാണ്. അവിടെയാണ് ഏറ്റവും കൂടുതല്‍ അന്ധ വിശ്വാസം നില നില്‍ക്കുന്നതും. ഒരു കാര്യം ശരിയാണ്. ആചാരാ നുഷ്ടാനങ്ങള്‍, പൂജ, പൌരോഹിത്യം, ബലികള്‍, മറ്റു ദേവ പ്രീതിക്കായുള്ള പണചെലവുകള്‍ എന്നിവ വെച്ചു നോക്കുമ്പോള്‍ ഇസ്ലാം മതം അന്ധവിശ്വാസം കുറവുള്ള മതമാണ്‌. ദൈവവിശ്വാസം ഇല്ലാതാകുന്നതോടെ അന്ധവിശ്വാസങ്ങളും കുറയുമെന്നാണ് തോന്നുന്നത്. ഇസ്ലാം മതത്തിന്റെ ഒരു വലിയ ദോഷം അതിന്റെ അസഹിഷ്ണുതയാണു. മാറ്റത്തോട് മുഖം തിരിച്ചു നില്‍ക്കാനും, പരിഷ്കരണത്തെ എതിര്‍ക്കാനും, കാലഹരണപെട്ട മതസിദ്ധാന്തങ്ങളെ അടിചെല്‍പ്പിക്കാനുമുള്ള പ്രവണതയാണ് 'വെറുപ്പ്‌' ക്ഷണിച്ചു വരുത്തുന്നത്. ക്രിസ്തുമതമൊക്കെ ഒട്ടൊക്കെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടിട്ടുണ്ട്. ബ്രാഹ്മണ മതവും അസ്തമിച്ചു എന്നു പറയാം. അറബ് ലോകത്ത് നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ആശ്വാസം നല്‍കുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു പാട് മാറ്റങ്ങള്‍ മുസ്ലിം ലോകത്ത് ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകും. കാലത്തിന്റെ ഒഴുക്കിനെ മത ഗ്രന്ഥങ്ങള്‍ കൊണ്ടു തടയാന്‍ കഴിയില്ല. മറ്റൊന്ന് നന്മകള്‍, മൂല്യങ്ങള്‍, സദാചാരങ്ങള്‍ എന്നിവ മതത്തിന്റെ കുത്തകയല്ല എന്നതാണ്. സ്കാണ്ടിനെവിയന്‍ രാജ്യങ്ങളില്‍ മതം ഇല്ലെന്നു തന്നെ പറയാം. അവിടെയൊന്നും നന്മകളും മനുഷ്യസ്നേഹവുമൊന്നു മില്ലേ

രവിചന്ദ്രന്‍ സി said...

ഖാന്‍ചേട്ടന്‍,
താങ്കളുടെ പ്രതികരണം കണ്ടു. അടുത്ത പോസ്റ്റ് ഉടനെ ഇടാന്‍ ശ്രമിക്കാം

Joy said...
This comment has been removed by the author.
Joy said...

നാന്‍ ഡോക്കിന്‍സിന്റെ ഒരു അരധാകനാണ്... ഡോക്കിന്‍സിന്റെ പുസ്തകങ്ങലും സംസരശൈ‍ലീയും എങ്ങനെയാണ് അമേരികായെയും യൂരോപിയെനും പിടിച്ചുകുലീകിയത്, അതുപോലെ തനെയാണ്‌ താങ്കളുടെ പുസ്തകങ്ങലും സംസരശൈ‍ലീയും കേരളത്തെയും പിടിച്ചുകുലുകുന്നത് ........തീര്‍ച്ചയായും മലയാള ഡോക്കിന്‍സ എന്ന പേരിനു താങ്കള്‍അര്‍ഹനാണ് .......

അന്ന്യന്‍ വിയര്കുന്ന കാശുകോണ്ടു അപ്പും തിന്നു വീഞ്ഞ് കുടിച് കോഴി ബിരിയാണിയും അടുബിരിയാണിയും തിന്നു മതം പ്രച്ചരിപികാന്‍ നടക്കുന്ന മതപ്രാന്തമാരുടെ നീരാളി പിടുത്തത്തില്‍ നിന്നും പാവപെട്ട ജനങ്ങള രക്ഷിക്കാന്‍, അറിവ് നല്കാന്‍ താങ്കളുടെ തിരകുപിടിച്ച ജീവിത യാത്രയില്‍ സമയം കണ്ട്ടെതുന്നു എന്നുളത് അഭിനന്ദനം അര്‍ഹികുന്നത് തനെയാണ്‌......

ശ്രീ ജാബര്‍ മാഷിനെട് ,.....
ഇസ്ലാമില്‍ ഒരു വിപ്ലവം അലെകില്‍ പൊളിച്ചെഴുത്ത് ആവശ്യമാണ്... നിങ്ങളില്‍ നാന്‍ ഒരു പുതിയ പ്രവാചകനെ കാണുന്നു....... മറ്റു മതക്കാരുടെ കഴുത്തു വെട്ടാന്‍ പറയുന്ന, സ്ത്രീയെ വെറും ഒരു "കൃഷി സ്ഥലം" ആയീ കാണുന്ന........, മുഹമെദ് നബിയെ പോലെയുള്ള പ്രവാചകനല്ല ........

മനുഷ്യനും മനുഷ്യതതിനും പ്രധാന്യം നല്കുന .......മതങ്ങലും ദൈവങ്ങലും ഇല്ലാത്ത സമാധാനവും സതോഷവും ഉള്ള ലോകതിന്റെ പ്രവാചകന്‍ .... ..
..
പിന്നെ , ഈ മതപ്രാന്തന്‍മാര്‍കു ദൈവമിലെന്നു നിങ്ങലെകള്‍ നന്നായിട്ടറിയാം ...പക്ഷെ...മതം അവരുടെ ഉപജീവന മാര്‍ഗമാന്നു ......മതം അവര്‍ക്ക് ലഹരിയന്നു......മതം അവര്‍ക്ക് സംമുഹതിന്‍ എന്ത് വൃത്തികേടും കാന്നികന്നുള്ള അതികാരം നല്‍കുന്നു ......
ഇരിക്കുന്ന കൊബ്ബ് ആരെകിലും മുറികുമോ ...

soory for the spelling mistakes
താങ്ക്സ്....

Joy Lawrence
Australia

manoj said...

Dear Bichu,

"9/11 ആണല്ലൊ നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ഭീകരത . അമേരിക്കക്കാർ പറയുന്നു അതൊരു INSIDE JOB ആണെന്ന്-"

ഒസമ ബിന്‍ ലാദെന്‍ തന്നെ അത് താന്‍ തന്നെ ചെയ്തതാണെന്ന് അവകാശപെട്ടിട്ടുണ്ടല്ലോ ബിച്ചൂ

On October 29, 2004, at 21:00 UTC, the Arab television network, Al Jazeera, broadcast excerpts from a videotape of Osama bin Laden addressing the people of the United States, in which he accepts responsibility for the September 11, 2001 attacks(wikipedia)

Sajnabur said...

പ്രിയപ്പെട്ട സാര്‍ / അപ്പുട്ടന്‍,
ഞാനും സമ്പത്ത് എന്ന് ഉദ്ദേശിക്കുന്നത് പണത്തെ മാത്രമെല്ല മുന്തൂണക്കം പണത്തിനു നല്കി എന്ന് മാത്രം.
നമ്മുടെ ചര്ച്ച യുടെ വിഷയം ഒരു മത വിശ്വാസിക്ക് ഇവിടെ ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികവും മറ്റു ഭാധ്യതെയും കുറിച്ചാണ്.
ഇന്നെത്തെ അവസ്ഥയില്‍ തീര്ച്ചസയായും ഒരു നാസ്തികനെ താരതമ്യം ചെയ്യുമ്പോള്‍ വിശ്വാസിക്ക് പണം കൂടുതല്‍ ചിലവും മറ്റു ഭാധ്യതകള്‍ കുറവുമാകും എന്നാണു എനിക്ക് തോനുന്നത്. പ്രത്യേകിച്ചും സമയം ഉഉര്ജ്ജം . വിശ്വാസിക്ക് വിശ്വാസത്തിലൂടെ കിട്ടുന്ന സംതൃപ്തി തുലനം ചെയ്യുമ്പോള്‍ ഈ ചിലവ് വലിയ പ്രശ്നമാണ് എന്ന് തോന്നുന്നുമില്ല.
ഒരു നാസ്തികന്‍ ഈ ചിലവുകളെ ഒരു കാരണമായി ചൂണ്ടി ക്കനിക്കുമ്പോള്‍ ഇതു എത്രമാത്രം ആ വിശ്വസിക്ക് അംഗീകരിക്കാന് പറ്റും എന്നുമാണ്. വിശ്വാസി അവന്റെര മതം എത്രമാത്രം സമ്പന്നമാണ് എന്നെല്ലാം വിലയിരുതുന്നുണ്ടാകും എന്നും കരുതുന്നില്ല.
ഒരു രാജ്യത്തിന്റെയും ഭരണഘടനയില്‍ മതത്തിനെ സഹായിക്കേണം എന്ന് ഉണ്ടാകുമെന്നെല്ല ഉദ്ദേശിച്ചത്. ഒരു പ്രത്യേഗ മതത്തിനു മുന്തൂനക്കമുള്ള രാജ്യം സമ്പന്നമായാല്‍ അതിന്റെ പ്രധിഫലനം മറ്റു സ്ഥലങ്ങളിലേക്ക് എത്തും എന്ന് തെളിവ് ഉള്ളത് കൊണ്ടാണ്. ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്ത്ത്കനായതുകൊണ്ടാണ് മതങ്ങളുടെ സാമ്പത്തിക ശ്രോതസ്സ് ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞത്. കാരുണ്യ പ്രവര്ത്ത്നം എന്ന പേരില്‍ പണം സാധാരണക്കാരനെ പോലെ രാജാവിനും ചിലവഴിക്കാനുള്ള അവകാശമുണ്ട്. ഗള്ഫ്ന‌ മേഘല സമ്പന്നമാവുന്നതിന്നു മുമ്പ് ഇത്രയും വലിയ സ്ഥാപനങ്ങള്‍ എല്ലാം നമ്മുടെ നാട്ടില് കുറവായിരുന്നു എന്നാണ് പറഞ്ഞു കേട്ടത്. ഇന്ന് 40 കോടിയുടെ സമുച്ചയം ഉയരുന്നത് കേരളത്തിലെ മാത്രം പിരിവാണ് എന്ന് തോനുന്നില്ല. പാകിസ്താനില്‍ ഒരു വലിയ പള്ളി ഉണ്ടാക്കിയതിന്റെ കണക്ക് കുറച്ചു മുമ്പ് വായിച്ചിരുന്നു. ഇതുപോലെ പലയിടത്തും. കേന്ദ്രത്തില്‍ ഹിന്ദു ഐക്യവേദി ഭരിക്കുകയാണെങ്കില്‍ കേരളത്തില്‍ ഒരു പ്രത്യേക സമുദായ സ്നേഹികള്ക്ക് അതിന്റെ് പ്രധിഫലനം ഉണ്ടാകില്ലേ?......
Uncontrolled reproduction മതങ്ങളുടെ ഒരു വിനോദമാണെന്നും പല അര്ത്ഥrത്തിലും വളരാന്‍ ഒരു പാട് സഹായിച്ചിട്ടുണ്ട് എന്നും തോന്നുന്നു....കൂടെ സമ്പത്തും.....

dear Mr. Ravi...good. informative.

nas said...

ആദ്യമായി രവിചന്ദ്രന്‍ സാറിനോടും മറ്റു വായനക്കാരോടും മാപ്പ്.ഇതൊരു മതച്ചര്ച്ച ആയിപോകുന്ന്ടോ എന്ന് സംശയം തോന്നുന്നുണ്ടാകാം.പക്ഷെ ഇതിവിടെ ആവശ്യമെന്നു എനിക്ക് തോന്നുന്നു.
ബിച്ചു
. മതത്തിൽ നിന്നു അന്ധവിശ്വാസങ്ങളെ അകറ്റാൻ ആദ്യം ചെയ്യേണ്ടത് പൗരൊഹിത്യം ഇലായ്മചെയ്യലാണ് . അവരാണ് , നിങ്ങൾ ഇന്ന് ഈ കാണുന്നമാതിരി മതത്തെ ജീവശ്ശവമാക്കിയത് . (ഒന്നു ചെയ്ത് നോക്കാമോ).. യേശുക്രിസ്തു ചെയ്തു നോക്കിയിട്ടുണ്ട്. രവിചന്ദ്രൻ സാറും ഇതു തന്നെയാണ് പറയുന്നത്. –( അതായത് മതം ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനെ കൂടുതല്‍ പരിഷ്‌കൃതവും സഹനീയവുമാക്കാന്‍ യത്‌നിക്കേണ്ടതുണ്ട്--- ) ഞങ്ങൾ ശ്രമിക്കുന്നതും അതിനു തന്നെയാണ് .
………………………..
ബിച്ചു.. പൊതുവേ പറഞ്ഞു പഴകിയ ഒരു വാക്കാണ്‌ പൌരോഹിത്യം എന്നത്.പക്ഷെ ബിച്ചു ഉള്പെപടെയുള്ള വിശ്വാസികല്കെന്താണ് പണി?വെറുതെ എന്തിനു ഈ 21 ആം നൂറ്റാണ്ടിലും പൌരോഹിത്യത്തിന്റെ മെക്കിട്ടു കേറുന്നു?വിശ്വാസികള്‍ സകല മണ്ടത്തരങ്ങളും അന്നാകുതൊടാതെ വിഴുങ്ങുന്നതല്ലേ പ്രശ്നം?ഇത് ഇല്ലാതാകാന്‍ ബിച്ചു എന്താണ് ചെയ്യുന്നത്?ബിച്ചു കൂടിവന്നാല്‍ ഒരു മുജാഹിദ് ആയിരിക്കാം.കാരന്തൂര്‍ മര്കസിലെ മുടിയിട്ട വെള്ളത്തില്‍ വിശ്വസിക്കുന്നില്ലായിരിക്കാം.പക്ഷെ ചേകനൂര്‍ മൌലവിയെ കാഫിര്‍ എന്ന് വിളിച്ചവരില്‍ മുജാഹിദും മുന്നിലല്ലേ? മതത്തിനു തീവ്രത കുറയ്ക്കാനും ആരാധനാബ്രാന്തു കുറയ്ക്കാനും സല്കംര്മലങ്ങള്‍ ചെയ്‌താല്‍ അന്യമതസ്തര്കും അല്ലാഹുവിനു മുന്പി്ല്‍ സ്ഥാനമുണ്ട് എന്നുതെളിയിക്കാനും കുരാന്‍ മുന്നില്‍ വച്ച് വിവാദത്തിനു വെല്ലുവിളിച്ച ആളാണ്‌ ചേകനൂര്‍ മൌലവി.അദ്ധേഹത്തിന്റെ മുന്നില്നി ന്നും ജമ-മുജ-സുന്നി ഗ്രൂപുകളൊക്കെ ഓടി ഒളിച്ചു.കാരണം ബിച്ചു ഇന്ന് വിശ്വസിക്കുന്ന ഇസ്ലാം മതം മൂലപ്രമാണം എന്നുകരുതുന്ന കുരാന്‍ അനുസരിച്ചുള്ളതല്ല.'ന്ടുപ്പാപ്പാകൊരാനെണ്ടാര്ന്നു ' എന്നുപറഞ്ഞു ഇബ്നുഹൈതമിന്റെ കഥ പെരുപ്പിച്ചു കാണിച്ചാല്‍ മാത്രം മതിയോ?
ബി.സീ-2500 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന കനാദന്റെ വൈശേഷികസൂത്രത്തില്‍ ആറ്റം,മോളിക്യൂള്‍ ,ടൈം,സ്പേസ് എന്നിവയെപറ്റി ഭംഗിയായി വിശദീകരിച്ചതായി വായിച്ചിട്ടുണ്ട്.പക്ഷെ ശങ്കരന്‍ വന്നു അതൊക്കെ പുചിച്ചു തള്ളി ഇന്ന് കാണുന്ന ഹിന്ദുത്വം ഉണ്ടാക്കിയെടുത്തു.ഇതാണ് പൌരസ്ത്യരാജ്യങ്ങല്കൊക്കെ പൊതുവില്‍ പറ്റിയത്.മതങ്ങള്‍ പറഞ്ഞ മണ്ടത്തരങ്ങളില്‍ തൂങ്ങി കാലം കഴിച്ചു.എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഇരുന്ടകാലഘട്ടതിനുശേഷം ദൈവവിബ്രാന്തി മാറ്റിവെച്ചുകൊണ്ട് ശാസ്ത്രം വളര്ന്നുയ വികസിച്ചു.ഇന്നതുനോക്കി കൊഞ്ഞനം കാണിച്ചതുകൊണ്ടോ ആനക്കഥ പറഞ്ഞതുകൊണ്ടോ എന്ത് കാര്യം?ഇതുതന്നെയാണ് ഇസ്ലാമിനും പറ്റിയത്.ഇന്ന് ലോകത്തിലെ ഏറ്റവും പിന്നോക്കസമൂഹം ഏതാ?പിന്നെ ജബ്ബാര്‍ മാഷ്ക് അദ്ധേഹത്തിന്റെ അഭിപ്രായമുണ്ടായിരിക്കും.ഞാനതല്ല വിളമ്പുന്നത് .

nas said...

……………………ബിച്ചു
താങ്കൾ പറഞ്ഞ പിന്നൊക്കക്കാരായ തിന്നാനും കുടിക്കാനും ഉടുക്കാനും ഇല്ലാത്ത ജനതയ്ക്ക് അപ്പം കൊടുക്കുന്നതിനു പകരം ഒരെണ്ണത്തിനു ലക്ഷങ്ങൾ വരുന്ന ഏകെ 47 തുപ്പാക്കി അവരുടെ നെഞ്ചത്ത് കെട്ടിവെച്ചതാരാണ്?
……………………..
ആരാണ് ബിച്ചു ഈ തുപ്പാക്കി ഏറ്റുവാങ്ങാന്‍ നിന്നുകൊടുത്തത്?എന്തായിരുന്നു അതിന്റെ കാരണം? പ്രൊഫസര്‍.ബഹാവുദ്ധീന്‍ എഴുതിയ ഇറാഖ യുദ്ധത്തിന്റെ അടിവേരുകള്‍ എന്നൊരു പുസ്തകമുണ്ട്.സോവിയറ്റ് അവിശ്വാസികളെ പുറത്താകാന്‍ അമേരിക്ക പ്രത്യേകം മുതവ്വമാരെവെച്ചാണ് ഇസ്ലാം പടിപിച്ചത്.അതിനു മാത്രം കോടിക്കണക്കിനു ഡോളര്‍ മുടക്കി അഫ്ഗാനില്‍.മരിച്ചാല്‍ സ്വര്ഗംക ജയിച്ചാല്‍ രാജ്യം ഇതായിരുന്നു ഓഫര്‍.18 ആം നൂറ്റാണ്ടിലെ അബ്ദുല്‍ വഹാബിന്റെ കണ്ടെത്തല്‍ എന്തായിരുന്നു?നികാരവും നോമ്പും ഒക്കെ കുറഞ്ഞതാണ് മുസ്ലിങ്ങളുടെ പരാജയത്തിനു കാരണം എന്നല്ലേ? ഇനി ചോദിക്കട്ടെ പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ ഇന്തോനേഷ്യ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ ഇസ്ലാമിന് എന്ത് അപകടം പറ്റിയിട്ടാനാവോ 'രോസിപ്പട്ടി' കടിക്കുന്നത്? പിന്നെ ഇന്നുകാണുന്ന ഇസ്ലാം പടുതുയര്തിയിരിക്കുന്നത് കുരാനനുസരിച്ചല്ല.അമവി അബ്ബാസിയ കാലഗട്ടത്തില്‍ ഓരോരുത്തരും മത്സരിച്ചു കേട്ടിയുണ്ടാകിയ ഹദീസ് ചവറുകള്‍ അനുസരിച്ചാണ്.അതാണ്‌ ചേകനൂര്‍ മൌലവി പറയാന്‍ ശ്രമിച്ചത്‌.കുരാന്‍ എന്ത് പറഞ്ഞോ അതിനൊക്കെ പാരവച്ചുകൊണ്ടാണ് ഹദീസുകള്‍ ഇറങ്ങയിരിക്കുന്നത്.ഭീകരവാദം അതിലുണ്ട് .സകല വൃത്തികേടുകളും ഉണ്ട്.എത്ര ഉദാഹരണം വേണം?
ഇതാപിടിച്ചോ കുറച്ചു- ബുകാരി-1 .8 .387 -അനസ്(റ)നിവേദനം-തിരുമേനി(സ)അരുളി-ജനങ്ങള്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നു പ്രഖ്യാപിക്കുംവരെ അവരോടു യുദ്ധം ചെയ്യാന്‍ എന്നോട് നിര്ദോശിക്കപ്പെട്ടിരിക്കുന്നു.അവരത് പ്രഖ്യാപിക്കുകയും നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുക്കയും നമ്മുടെ ഖിബ്ലയെ അഭിമുഖീകരിക്കുകയും നാം അരുതത് ഭക്ഷിക്കുകയും ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്റെ മേല്‍ നിഷിദ്ധമാണ്.
ഭീകരവാദത്തിനു ഇനി വേറെ വല്ലതും വേണോ?
വേണോങ്കി ഇതും പിടിച്ചോ-അബ്ദുല്ലഹിബ്നു അഭി ഓഫാ(റ)നിവേദനം-നബി(സ)അരുളി-നിങ്ങള്‍ അറിയുവിന്‍ നിശ്ചയം വാളിന്റെ നിഴലിനു കീഴില്‍ സ്വര്ഗലമുണ്ട്-ബു-4 .52 .73 .
സ്വഹീഹുല്‍ ബുഖാരിയിലെ ഇത്തരം ഹദീസുകളില്‍ വിശ്വസിക്കുന്ന ആളുകളെ എങ്ങനെയാണ് ബിച്ചു നേരെയാകാനുധേശിക്കുന്നത്? ഇത്പോലുള്ള കാര്യങ്ങള്‍ പറഞ്ഞതിനല്ലേ ഒരു പാവം മനുഷ്യസ്നേഹിയെ കൊന്നു കുഴിച്ചുമൂടിയത്?
അബൂഹുരൈരയുടെയും മറ്റും കൊമാളിഹദീസുകലല്ലേ ഇന്നത്തെ ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണം? അബൂഹുരൈരയുടെ ഒരു തമാശ നോക്കൂ-അബൂഹുരൈര(റ)നിവേദനം-രണ്ടു വ്യക്തികളെ നോകി അല്ലാഹു ചിരിക്കും അവരില്‍ ഒരാള്‍ മറ്റയാളെ വധിക്കുന്നു.രണ്ടുപേരും സ്വര്ഗകത്തില്‍ പ്രവേശിക്കുന്നു,ഒരാള്‍ അല്ലാഹുവിന്റെ മാര്ഗഴത്തില്‍ യുദ്ധം ചെയ്തു മരിക്കുന്നു.ശേഷം അയാളെ കൊന്നവന്റെ പാപം അള്ളാഹു പൊറുത്തുകൊടുക്കുന്നു.അങ്ങനെ അയാളും രക്തസാക്ഷിയാകുന്നു.ബു-4 .52 .80 .
അബൂഹുരൈരയെ നോകി അള്ളാഹു ചിരിച്ചു മണ്ണ് കപ്പാന്ഇാനി വേറെന്തെങ്കിലും വേണോ?
അതാണ് ഞാന്‍ ചേകനൂര്‍ മൌലവിയെ കുറിച്ച് പറഞ്ഞത്.മതത്തെ കുരാനിന്റെ അകത്തു നിന്നുകൊണ്ട് വ്യാഖ്യാനിച്ചു മയപെടുതാന്‍ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്.പക്ഷെ അപ്പോള്‍ ഒരു കുഴപ്പമുണ്ട്.ഇന്നത്തെ നിസ്കാരമത്സരം കിട്ടില്ല.30 നോമ്പ് കിട്ടില്ല.അര്ദ്ധ്നഗ്നമായ ഹജ്ജു കിട്ടില്ല.ഹജറുല്‍ ആസ്വദ കിട്ടില്ല,സംസം വെള്ളം കിട്ടില്ല,മിഹ്രാജ് കിട്ടില്ല,അങ്ങനെ പലതും കിട്ടില്ല.അതിനൊക്കെ അബൂഹുരൈരയുടെയും-ഇബ്ന്‍ അബ്ബാസിനെപോലുള്ള കള്ളന്‍ എന്ന് പേരെടുത്തിട്ടുള്ള ആളുകളുടെ ഹദീസുകള്‍ വേണം.അപ്പോള്‍ അതൊന്നും ഉപേക്ഷിക്കാതെ എങ്ങനെ ഇസ്ലാമിനെ നേരെയാകും?പൌരോഹിത്യം ഇല്ലാതാക്കും?
ചേകനൂര്‍ മൌലവി 3 നിസ്കാരം പറഞ്ഞു കുരാന്‍ വെച്ച്(കുറച്ചു വ്യത്യാസത്തോടെ) ഹദീസുകൊണ്ട് അതും വേണ്ട എന്ന് ഞാന്‍ തെളിയിക്കാം-വേണോ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട നാസ്,

ഒരു തുള്ളി രക്തം ചിന്താതെ കരാര്‍പ്രകാരമുള്ള മാംസം മുറിച്ചെടുക്കണമെന്ന് നിബന്ധനവെച്ച് ഷൈലോക്കിനെ ചതിച്ചത് പോര്‍ഷ്യയാണ്. രക്തംചിന്താതെ മാംസം വേര്‍പെടുത്താനാവില്ലെന്നു മനസ്സിലാക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധി ആവശ്യമില്ല. ദൈവം ചര്‍ച്ചചെയ്യുമ്പോള്‍ മതം ചിന്തും, മതം ചര്‍ച്ച ചെയ്യുമ്പോള്‍ ദൈവവും. തികച്ചും സ്വാഭാവികമാണത്.

അഭി said...

ആധുനികലോകത്തിന്റെ എല്ലാ സാങ്കേതിക വിജ്ഞാനത്തിന്റെയും പ്രത്യേകിച്ച് ആള്‍ജിബ്ര, അല്‍ഗോരിതം, ആല്‍കെമി, ഹോസ്‌പിറ്റല്‍, സര്‍ജറി എന്നിവയുടെയും നോവല്‍, സംഗീതം, നൃത്തം തുടങ്ങിയവയുടെയുമൊക്കെ മൌലികമായ തുടക്കം അറബ് ലോകത്തുനിന്നാണ്................(ആരാണാവോ ഈ വിട്ടിതങ്ങളൊക്കെ സാറിനു പറഞ്ഞു തന്നത്? നേരെ മര്യാദക്ക് ഇന്ത്യയുടെ ചരിത്രം പടിക്ക് .......എന്നാല്‍ ഈ വക വിവരക്കേടൊക്കെ മാറിക്കിട്ടും
)

ബിച്ചു said...

രവി സർ
“ മതവിശ്വാസത്തിന് ചെലവ് കൂടുതലാണെന്നതിന്റെ പ്രത്യക്ഷമായ തെളിവ് മതത്തിന്റെ സമ്പന്നത തന്നെ. ഇക്കാര്യത്തില്‍ നാസ്തികതയുമായി അതിനെ താരതമ്യം ചെയ്യാന്‍ പോലുമാകില്ല. മതസമ്പത്ത് വരുന്നത് എവിടെനിന്നാണ്? അതിനൊരു സ്രോതസ്സ് വേണ്ടേ ബിച്ചു? വൈക്കോല്‍ കെട്ടാനുള്ള വള്ളി വൈക്കോലില്‍ നിന്നുതന്നെ ഉണ്ടാകണം. വിശ്വാസികളെ ചൂഷണം ചെയ്താണ് മതം സമ്പന്നമാകുന്നത്. “”
------------------------------
മതത്തിന്റെ സമ്പന്നത കൊണ്ട് സാർ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലായില്ല. വലിയ വലിയ ക്ഷേത്രങ്ങളൂം ,പള്ളികളും കെട്ടിപ്പൊക്കുന്നതിനെയാണൊ ,അതോ അവിടങ്ങളിൽ സംഭരിച്ചു വെച്ചു എന്നു കരുതുന്ന ധനത്തെയാണോ? ഇസ്ലാമിൽ പള്ളിയുടെ വലിപ്പം അവിടെ വന്നേക്കാവുന്ന വിശ്വാസികളുടെ എണ്ണത്തെ ആശ്രയിച്ചാണിരിക്കുന്നത്. പലപ്പോഴും റോട്ടിലേക്കിറങ്ങാറുണ്ട് അതിന്റെ അസൗകര്യം . പള്ളികൾ ലളീതമായിരിക്കണം – എന്നാൽ അതിന്റെ സൗന്ദര്യത്തിന് പിശുക്കിന്റെ മുകളിലാണ് സ്ഥാനം. അത് നിർമിക്കാൻ ആവ്ശ്യമായ പണം എവിടെ നിന്നു വന്നു. അതാണ് നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നത്. പണം ഉണ്ടാക്കുന്നത് ഇരന്നിട്ടാണ് - ഇസ്ലാമിലെ പള്ളിയിൽ ധനം ആവശ്യമില്ല. അതിന്റെ മരാമത്ത് പണിക്കല്ലാതെ . ഇസ്ലാമിൽ ദൈവത്തിനും കാശു കൊടുക്കേണ്ടതില്ല. വേദഗ്രന്ഥത്തിൽ പറയുന്നുണ്ട് : “ നിങ്ങൾ ദൈവമാർഗത്തിൽ ചിലവഴിക്കുവിൻ ”. അത് സഹജീവികളെ സഹായിക്കാനുള്ള ആഹ്വാനമാണ് . “ബലി മൃഗത്തിന്റെ മാംസവും രക്തവും എന്നിലേക്കെത്തുന്നില്ല” എന്നു പറയുമ്പോൾ അത് പാവപ്പെട്ടവന് ഭക്ഷണം ലഭ്യമാക്കാനാണ് . നിരന്തരം ദാനത്തെ ഇസ്ലാം പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കുന്നു . കൊച്ചു കൊച്ചു പാപങ്ങൾക്ക് ദൈവം പറയുന്ന ശിക്ഷ ഒരു പാവപ്പെട്ടവന് അന്നം നൽകാനാണ്, വസ്ത്രം നല്കാനാണ് . അബദ്ധവശാൽ പാപം ചെയ്തു പോയാൽ പോലും ദൈവത്തിനു കൈക്കൂലി നൽകേണ്ട എന്നു സാരം.
അല്ലെങ്കിലും മതത്തിനു കാശെന്തിനാണ് . മതത്തെയും , ദൈവത്തെയും വിറ്റു കാശാക്കുന്നത് പുരോഹിതന്മാരാണ്. അവരാണാ ധനം ഉപയോഗിക്കുന്നതും . പറഞ്ഞു വരുന്നത് മതം ജനങ്ങളുടെ പട്ടിണി മാറ്റുന്നു. പൗരോഹിത്യം വിശ്വാസികളെ ചൂഷണം ചെയ്യുന്നു. അങ്ങിനെ വരുമ്പോൾ മതത്തെയാണോ പൗരോഹിത്ത്യത്തെയാണോ പടിക്ക് പുറത്താക്കേണ്ടത് ? . ഇവിടെ ‘മനുഷ്യസ്നേഹിയായ’ ഒരു യുക്തിവാദി എങ്ങിനെയായിരിക്കും ചിന്തിക്കുക. ?

മതം ഒരു രോഗമാണെങ്കിൽ ചികിൽസിക്കണം .സംശയമില്ല. പക്ഷെ , രോഗമാണോ എന്നുറപ്പുവരുത്തിയിട്ട് പോരേ ചികിൽസ .? രോഗമില്ലാത്ത ഒരാളെയാണ് ചികിൽസിക്കുന്നതെങ്കിൽ മഹാ അബദ്ധമല്ലെ ! എനി ചികിൽസിക്കുന്ന വിദഗ്ധന്മാർ ആരൊക്കെയാണ് . ? - -
പണക്കാരന്റെ കയ്യിൽ നിന്ന് വാങ്ങി പാവപ്പെട്ടവനു നൽകുന്ന 2.5% ദാനത്തിനെ , (സകാത്തിനെ ) അതിന്റെ ശതമാനം ഖുർആനിൽ പറഞ്ഞിട്ടില്ലാ , അത് കുതിരപ്പുറത്ത് കയറി വന്നതാണ് , അത് നൽകുന്നത് കൊണ്ട് ഇവിടെ ഒരു ചുക്കും നടക്കില്ലാ , വാങ്ങുന്നവൻ അടിമകളായി തരം താണു പോകും എന്നൊക്കെ പറയുന്നവരോ ! അതും ,രാവിലെ മുതൽ വൈകുന്നേരം വരെ 50 രൂപ തൊഴിലില്ലാവേദനത്തിനു വേണ്ടി പൊരിവെയിലത്ത് ഇവരുടെ മുമ്പിൽ ക്യൂ നിൽക്കുന്നത് കണ്ട്കൊണ്ടിരിക്കുമ്പോഴും -
അമ്പാനിയും റ്റാറ്റയും അവരുടെ സമ്പത്തിന്റെ , 2.5% വേണ്ട 1% ശതമാനം കൊടുക്കാൻ തയ്യാറായാൽ ഇവിടെ എന്താണ് സംഭവിക്കുക . അങ്ങിനെ ,ആയിരക്കണക്കിന് അംബാനിമാരും ബിർളമാരും ഉള്ള ഈ രാജ്യത്ത് പാവപ്പെട്ടവന്റെ അവസ്ഥയെ കുറിച്ച് , നമ്മുടെ അബ്ദുൾ കലാമിന്റെ ഭാഷയിൽ ഒന്നു സ്വപ്നം കണ്ടു നോക്കിക്കൂടെ ? എന്നിട്ട് പറയൂ സകാതിന്റെ മഹിമ . ഒരു തത്വം അത് ആരുടെ കയ്യിലാണോ ഇരിക്കുന്നത് എന്ന് നോക്കാതെ ജനങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ടോ ,ഇല്ലേ എന്നല്ലേ നോക്കേണ്ടത് . സകാത്തിന്റെ ആത്മാവ് എന്താണെന്ന് പോലും അറിയാത്തവരാണ് ചികിൽസിക്കാൻ വരുന്നത്.
ഖുർആനിൽ മനോഹരമായ ഒരു വചനമുണ്ട് “ ഒരു ജനതയോടുള്ള ശത്രുത, - അവരോട് ‘അനീതി’ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ” .

ബിച്ചു said...
This comment has been removed by the author.
ബിച്ചു said...

” അന്ധവിശ്വാസങ്ങളില്ലാത്ത മതം എന്നത് അസംഭവ്യമായ ഒരു പകല്‍ക്കിനാവാകുന്നു. മതം എല്ലാത്തരം അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ്”

മതത്തെ എങ്ങിനെ നിർവചിക്കുന്നു എന്നതിനെ അടീസ്ഥാനപ്പെടുത്തി യായിരിക്കും ഇതിന്റെ ഉത്തരം കിട്ടുക .സെമിറ്റിൿ മതങ്ങൾ അബ്രഹാം പിതാവിൽ നിന്നാണ് തുടങ്ങുന്നത് . അദ്ദേഹമാണ് ആദ്യത്തെ യുക്തിവാദി എന്നു തോന്നുന്നു. - (ഇവിടെ ശിവന്‍ ഇല്ലെന്നും ശിവപൂജ വ്യര്‍ത്ഥമാണെന്നുമാണ് അവര്‍ ജനത്തോട് പറയേണ്ടിയിരുന്നത്. – രവിസാർ)
അബ്രഹാം അവിടത്തെ ദേവാലയത്തിൽ ഉണ്ടായിരുന്ന പരശ്ശതം വിഗ്രഹങ്ങളെ തച്ചുടച്ചുകളഞ്ഞു. ഒരെണ്ണത്തെ അവിടെ നില നിർതികൊണ്ട് . അതിന്റെ കഴുത്തിൽ വിഗ്രഹങ്ങളെ നശിപ്പിച്ച മഴു കെട്ടിത്തൂക്കി. ഭക്തർ വന്നു ചോദിച്ചു ആരാണിപ്പണി ചെയ്തത് . അബ്രഹാം -- ഈ വിഗ്രഹമാണ് മറ്റു വിഗ്രഹങ്ങളെ നശിപ്പിച്ചത്, വേണമെങ്കിൽ വിഗ്രഹത്തോട് ചോദിച്ച് നോക്കൂ...
അബ്രഹാമിനു തന്റേടമുണ്ടായിരുന്നു.- അന്ധ വിശ്വാസങ്ങൾക്ക് നേരെ വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയാണ് അബ്രഹാം - മതം - സ്ഥാപിച്ചെന്നിരിക്കെ , ആ മതം അന്ധവിശ്വാസ്ങ്ങളുടെ സൂപർമാർക്കറ്റാണ് എന്ന് എങ്ങിനെ യൊരാൾക്ക് പറയാൻ കഴിയും. ചിന്തിക്കുന്നവർ ഇല്ലേ ഇവിടെ ആരും.
അതാണ് ഞാൻ നേരത്തെ പറഞ്ഞത് , മതത്തെ നിർവചിക്കുന്നത് പോലിരിക്കും. കാര്യങ്ങളുടെ കിടപ്പ് . ( ജബ്ബാർമാഷ് ഈ സംഭവത്തെ വിലയിരുത്തിയാൽ, എബ്രഹാം തനി വർഗീയവാദിയാണെന്നും സഹിഷ്ണതയില്ലാത്ത ആളാണെന്നും മറ്റും പറഞ്ഞെന്നിരിക്കും )
---------------------------------------
. ----ജനനസമയത്ത് ഒരു മതവും പ്രാകൃതമായിരുന്നില്ല. മതസാഹിത്യം അവ നിലനിന്ന സാമൂഹിക-സാംസ്‌ക്കാരിക പരസരങ്ങളെ ഏറെക്കുറെ കൃത്യമായി ചിത്രീകരിച്ചിരുന്നു. എന്നാല്‍ മനുഷ്യന്‍ പിന്നീട് ഏറെ മുന്നോട്ടുപോയി. മതം ചത്തിരിക്കുന്ന ഒരു ഘടികാരമാണ്. ഒരു പ്രാചീനസംസ്‌ക്കാരത്തിന്റെ ഫോസില്‍ശേഖരമാണത്. --- സ്വാഭാവികമായും മതസാഹിത്യം മെച്ചപ്പെടുമെന്നാണ് നാം പ്രതീക്ഷിക്കുക. 21 ാം നൂറ്റാണ്ടില്‍ ഏതെങ്കിലുമൊരു മതദൈവം വേദപുസ്തകം പ്രസിദ്ധീകരിക്കുകയാണെങ്കില്‍ യു.എന്‍. മനുഷ്യാവകാശനിയമങ്ങള്‍ മുതല്‍ വന്യജീവിസംരക്ഷണനിയമങ്ങള്‍ വരെ അതില്‍ സ്ഥാനംപിടിക്കും. കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍ക്കുള്ള ശിക്ഷ വരെ ആ പുസ്തകത്തിലുണ്ടായെന്നുവരാം. പറഞ്ഞുവരുന്നതെന്തെന്നാല്‍ മനുഷ്യന്‍ സാംസ്‌ക്കാരികപരമായും ജ്ഞാനപരമായും പുരോഗമിക്കുമ്പോള്‍ അവന്റെ സൃഷ്ടികളില്‍ അതിനാനുപാതികമായ ഗുണപരമായ മാറ്റം(qualitative change) സംഭവിക്കേണ്ടതുണ്ട്. എന്നാല്‍ ആ നിലയ്ക്ക് നോക്കുമ്പോള്‍ ഇസ്‌ളാം നിരാശാജനകമാണ്.
-------------------------------------------------
“ ഒരു ജനതയോടുള്ള ശത്രുത, - അവരോട് ‘അനീതി’ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ”
ഈ ഖുർആൻ വചനം . യു.എന്‍. മനുഷ്യാവകാശനിയമങ്ങളിൽ പെടുത്താൻ പറ്റുമോ
അന്യായമായി ഒരു ജീവിയെ വല്ലവരും കൊന്നാൽ അവൻ ഭൂമിയിലെ സർവ ജീവജാലങ്ങള്യും കൊന്നതിനു സമമാണ്. എനി വല്ലവനും വല്ലതിനെയും രക്ഷപ്പെടുത്തിയാൽ അവൻ സർവജീവജലങ്ങളെയും രക്ഷപ്പെടുത്തിയതിനു സമമാണ് .
ഈ വചനം നമുക്ക് വന്യജീവിസംരക്ഷണനിയമങളിൽ പെടുത്താമോ


മനുഷ്യ കരങ്ങൾ പ്രവൃത്തിച്ചതിന്റെ ഫലമായാണ് ഭൂമിയിൽ നാശമുണ്ടാകുന്നത്. - ഈ വചനം നമുക്ക് എവിടെയാണ് ഫിറ്റാവുക. പ്രകൃതി സംരക്ഷണത്തിൽ --
--രണ്ടാളുകൾ ഇടപാട് നടത്തുമ്പോൾ നിങ്ങൾ എഴുതി വെക്കുക. മൂന്നമതൊരാളെ അതിനു സാക്ഷിയാക്കുക. --- ഇന്നത്തെ കോടതിയിൽ ഇത് സ്വീകാര്യമാവുമോ -1500 വർഷം മുമ്പുള്ള നിയമമാണ് .
--- യുദ്ധത്തിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും, ഫല വൃക്ഷാദികളെയും ഒഴിവാക്കുക, .--- ഇന്നത്തെ യുദ്ധ നിയമതിൽ ഇത് സ്വീകാര്യമാവില്ലാ എന്നറിയാം.
എനി ഹൃദയത്തിൽ കൈവെച്ചൂ പറയൂ... ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതൊക്കെ ഫിറ്റാവുമോ -
ഒന്നു ചോദിച്ചോട്ടെ , ആത്യന്തികമായി യുക്തിവാദികൾ എന്താണ് ലക്ഷ്യമിടുന്നത് - മനുഷ്യരുടെ നന്മയാണോ – ഭൂമിയിലെ സമാധാനമാണോ ,അവർക്കിടയിലെ സമത്വമാണോ - എല്ലാവർക്കും തുല്യ നീതി എന്നൊക്കെയാണോ – ആണ് , എന്നാണെങ്കിൽ ഇസ്ലാമും ഇതൊക്കെത്തന്നെയല്ലെ ആവശ്യപ്പെടുന്നത്.

ബിച്ചു said...

Dear sajnabur


‘’മത വിശ്വാസികള്‍ അവരുടെയെല്ലാം ഗ്രന്ഥങ്ങളും കുറിച്ചും ചരിത്രങ്ങളും ഇന്നത്തെ ശാസ്ത്രവുമായി താരതമ്യം ചെയ്തു ന്യായീകരിക്കുന്നത് കേള്ക്കു മ്പോഴും വായിക്കുമ്പോഴും എട്ടുകാലി മമ്മൂഞ്ഞിന്റ്റെ കഥയാണ്‌ ഓര്മ‍വരുന്നത്...........

കാമ്പുള്ള വിഷയങ്ങളാണ് മതഗ്രന്ഥങ്ങള്‍ പറയുന്നത് എങ്കില്‍ ഇതു വിശ്വസിക്കാനും അനുസരിക്കാനും 1500 കൊല്ലമോക്കെ ധാരളമല്ലേ?... ‘’

ക്ഷമിക്കുക സാർ, എട്ടുകാലി മമ്മൂഞ്ഞായതല്ല. നിങ്ങളൂടെ ഈ വേദഗ്രന്ധവും ഈ മതവും ആണ് നിങ്ങളുടെ പിന്നോക്കവസ്ഥക്ക് കാരണമെന്ന് വല്ലാതെ പരിഹസിക്കുമ്പോൾ ഞങ്ങൾ എന്തു ചെയ്യണം സാർ. അങ്ങിനെയൊരു ഭൂതം ഞങ്ങൾക്കുണ്ടായിരുന്നു എന്നു പറഞ്ഞുപോയാൽ അതിനും ശകാരം .ഞ്ങ്ങളും മനുഷ്യർ തന്നെയല്ലെ .പ്രശസ്ത സിനിമാ സംവിധായകൻ പി ടി കുഞ്ഞുമുഹമെദ് എഴുതിയ ഒരു നീണ്ട ലേഖനത്തിൽ നിന്നുള്ള ഏതാനും വരികളെ ഞാനിവിടെ കോട്ട് ചെയ്തഇട്ടൂള്ളു . എനിയും ഒരു പാട് കാര്യങ്ങൾ പി ടി പറയുന്നുണ്ട് . അദ്ദേഹം പറയുന്നു ഇസ്ലാമാണ് ലോകത്തിലാദ്യമായി സൃഷ്ടിയേയും സ്രഷ്ടാവിനെയും വേർതിരിച്ചമതം . സൃഷ്ടിയേയും സ്രഷ്ടാവിനെയും വേർതിരിക്കുന്നതോടുകൂടി ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിയാണെന്ന് സ്ഥാപിക്കാൻ പറ്റുന്നു. ഉത്തമ സൃഷ്ടിയായമൻഷ്യൻ മറ്റു സൃഷ്ടികളെ പഠിക്കുന്നതിനു അതിന്റെ സങ്കീർണതകളെ , അതിന്റെ സൂക്ഷ്മതകളെ അന്വേഷിച്ച് ഇരങ്ങിചെല്ലുന്നതിനു ഇസ്ലാം ഒരു വിരോധവും കല്പച്ചിട്ടില്ല. സൃഷ്ടികളെ നിങ്ങൾക്ക് എങ്ങിനെയൊക്കെ അന്വേഷിക്കമൊ അങ്ങനെയൊക്കെ അന്വേഷിക്കം. യുക്തി ചിന്ത കൊണ്ട് എന്തെല്ലം തരത്തിലുള്ള വ്യവഹാർങ്ങളുണ്ടോ അതൊക്കെ സാധ്യമാണ് ഇസ്ലാമിൽ.

അറബ് എന്നു പറയുമ്പോൾ, ആ കാലത്തെ ഏറ്റവും വലിയ ഭാഷ അരബിയാണ്. അതു കൊണ്ടണ് പേർഷ്യക്കരായിരുന്ന ഇബുനുസീനയും അറസിയുമൊക്കെ അരബിയിൽ ഗ്രന്ധമെഴുതിയത്. അല്ലാതെ അവരുടെ ഭാഷ മോശമായതുകൊണ്ടല്ല. ഇപ്പോൾ നമ്മൾ ഇംഗ്ലീഷിനെ ഇന്റർനാഷനൽ ഭാഷയായി കാണുന്ന പോലെ അവ്രന്ന് അറബിയെ കണ്ടു ,അവരുടെ ഭാഷയും കേമപെട്ടത്തന്നെയാണ്. അവരത് ഉപയോഗിക്കതിരുന്നിട്ടില്ല. റുബാഇയാത് അങ്ങിനെ ഉണ്ടായതല്ലെ. മഹത്തായ ഒരു പാരമ്പര്യ്ത്തെ കുറിച്ചന്വേഷിക്കുമ്പോഴാണ് നമ്മൾ മൻസ്സിലാക്കെണ്ടത് ഇസ്ലാം ആവിർഭവിച്ച കാലം തൊട്ടേ അതിന്റെ മാനവികത , മതനിരപേക്ഷത , ലോകത്തിലെ എല്ലാ വ്ജ്ഞാനശഖകളഓടുള്ള അതിന്റെ ആദരവ്.. .. ഒക്കെ വിസ്മയജനകമാണ് . നൂറുകണക്കിന് പുസ്തകങ്ങളാണ് ഇതേ കുറിച്ച് ഇന്ന് വന്നു കൊണ്ടിരിക്കുന്നത് –

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ബിച്ചു,
(1) ഇസ്‌ളാമിലെ വിഗ്രഹാരാധന ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്. ഞാനതിലേക്ക് കടക്കുന്നില്ല. അബ്രഹാം എന്ന കഥാപാത്രം എന്തിനാണ് ഒരു വിഗ്രഹം മാത്രം ബാക്കിവെച്ചത്? എന്തിനാണ് താന്‍ ചെയ്ത കൃത്യം ചേതനരഹിതമായ ഒരു വിഗ്രഹത്തില്‍ ചുമത്തിയത്? കുറ്റം ഏറ്റെടുക്കാനുള്ള മടിയോ അതോ വിഗ്രഹങ്ങള്‍ സക്രിയമാണെന്നും അവര്‍ക്ക് പ്രവര്‍ത്തിചെയ്യാനുള്ള കഴിവുണ്ടെന്നുമുള്ള തദ്ദേശിയരുടെ അന്ധവിശ്വാസം ചൂഷണം ചെയ്യാനോ? ''ഞാനിണിതൊക്കെ നശിപ്പിച്ചത്. കാരണം ഇതൊക്കെ തെറ്റാണ്'' എന്നല്ലേ നട്ടെല്ലുള്ള ഒരു കഥാപാത്രം പറയേണ്ടിയിരുന്നത്? ഈ എബ്രഹാം തന്നയല്ലേ ദൈവപ്രീതി കൊതിച്ച് സ്വന്തം മകനെ ബലികൊടുക്കാന്‍ തുനിഞ്ഞത്? മകന്‍ നശിച്ചാലും വേണ്ടില്ല വൃദ്ധനായ തന്റെ മനോവിഭ്രാന്തിയനുസരിച്ച് കാര്യം നടക്കണമെന്നും രക്തിദാഹിയായ തന്റെ ഉപാസനാമൂര്‍ത്തിയെ പ്രീണിപ്പിച്ച് വ്യക്തിഗതനേട്ടങ്ങള്‍ സ്വന്തമാക്കണമെന്നും ഇച്ഛിച്ച ഒരാളെ താങ്കള്‍ യുക്തിവാദിയെന്നും മാനവികതാവാദിയുമെന്നൊക്കെ വിളിച്ചത് അതിസാഹസികത ഇഷ്ടപ്പെടുന്നതുകൊണ്ടായിരിക്കും. അവസാനം, ദൈവം പ്രസാദിച്ച് ബാലനെ രക്ഷിക്കുകയാണ്. ഇല്ലായിരുന്നെങ്കിലോ? മരണത്തെ മുഖാമുഖം അഭിമുഖീകരിച്ച ആ ബാലന്റെ ശേഷജീവിതത്തിലെ മാനസികനില ഊഹിച്ച് നോക്കാവുന്നതേയുള്ളു. ഇന്നത്തെ ഏതെങ്കിലും കോടതിയില്‍ ഈ കുറ്റത്തിന് ഈ പിതാവിന് ജാമ്യം കിട്ടുമോ? സ്വന്തം നേട്ടത്തിനായി സന്താനങ്ങളെ ബലി കൊടുക്കുന്ന മാതാപിതാക്കളെ നാം ഇന്ന് എങ്ങനെയാണ് കാണുന്നത്? ബിച്ചുവിനെതിരെ താങ്കളുടെ പിതാവ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തുനിഞ്ഞിരുന്നെങ്കിലോ? ദൈവം വെറുതെ അബ്രാഹാമിനെ 'പരീക്ഷിച്ച്'നോക്കുകയായിരുന്നുവത്രെ. എല്ലാമറിയുന്നവന്‍ പരീക്ഷിക്കുന്നത് അസംബന്ധമല്ലേ ബിച്ചു? ദൈവപ്രീതി എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത് യഥാര്‍ത്ഥത്തില്‍ സ്വന്തം താല്പര്യമാണല്ലോ. മകനെ കൊന്നായാലും തനിക്ക് ദൈവത്തിന്റെ സ്‌നേഹഭാജനമാകണം, അതിനനുസരണമായ പ്രതിഫലം ലഭിക്കണം! ഈ 'നേര്‍ബുദ്ധി' തന്നെയായിരുന്നു അബ്രാഹാമും പ്രകടിപ്പിച്ചത്. എത്ര നല്ല ദൈവം! എത്ര നല്ല ഭക്തന്‍!

രവിചന്ദ്രന്‍ സി said...

(2) മതസാഹിത്യത്തില്‍ നിന്ന് പൊതുവെ സ്വീകാര്യമെന്ന് തോന്നുന്ന ചില വരികള്‍ ഉദ്ധരിക്കുന്നതുകൊണ്ട് ആര്‍ക്കെന്തു പ്രയോജനം? താങ്കളുടെ മതസാഹിത്യത്തില്‍ നിന്ന് തീരെ മോശമായ വരികളും കഥകളും ഉദ്ധരിക്കാനും സാധിക്കില്ലേ? ഇതുതന്നെയല്ലേ എല്ലാ മതങ്ങളുടേയും കാര്യം. ഫാസിസത്തെ നാമിന്ന് ഏറെ കുറ്റപ്പെടുത്തുന്നു. പക്ഷെ ഫാസിസ്റ്റ് രചനകളില്‍ നിന്നും എത്രമാത്രം ശ്രേഷ്ഠവാക്യങ്ങള്‍ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നും നുള്ളിപെറുക്കിയെടുത്ത് (cherry picking)അവതരിപ്പിക്കാനാകുമെന്ന് അന്വേഷിച്ചിട്ടുണ്ടോ? യുദ്ധത്തില്‍ സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും ഒഴിവാക്കുന്നതല്ലേ സാമാന്യനീതി. ഇവരാരും യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്ന വിഭാഗങ്ങളല്ല. സാധാരണഗതിയില്‍ യുദ്ധം ജയിക്കുന്നവര്‍ക്ക് ഒപ്പം അവര്‍ നിലകൊള്ളും. പിന്നെന്തിനാണ് നിരായുധരായ അവരെ വെട്ടിക്കീറാന്‍ പോകുന്നത്? കരയ്ക്കിരിക്കുന്നവരുടെ പിന്നാലെ വാളുമായി പാഞ്ഞാല്‍ ചെയ്യാനുള്ള പണി(job on hand) കൃത്യമായി ചെയ്യാനാവില്ല. വാളു കല്ലും ഉപയോഗിച്ച് കൊല്ലുന്നതിന് ഒരു പരിധിയില്ലേ ബിച്ചു? ഇന്നാണെങ്കില്‍ എല്ലാം ബോംബിട്ട് നശിപ്പിക്കാം. പണ്ടത് സാധിക്കില്ലല്ലോ. അപ്പോള്‍ താങ്കള്‍ സൂചിപ്പിക്കുന്ന കാര്യം ഒരു ശരാശരി നീതി മാത്രമാണ്. ഒപ്പം ചെയ്യുന്ന കാര്യം ഏകാഗ്രതയോടെ പൂര്‍ത്തിയാക്കാനുള്ള ഒരു പ്രായോഗികനിര്‍ദ്ദേശവും. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്ന സ്ത്രീകളോട് വാള്‍ത്തലകൊണ്ട് കണക്കുപറയുന്നതില്‍ കുഴപ്പമില്ലെന്നതും ശ്രദ്ധിക്കുക. അപ്പോള്‍ കാര്യമിതേയുള്ളു. എതിരാളിയോട് ഗുസ്തി പിടിച്ചാലേ മത്ല്‍സരം ജയിക്കാനാവൂ. അതല്ലാതെ കാണികളുടെ നേരേ തിരിഞ്ഞിട്ട് കാര്യമില്ല.സ്ത്രീകളേയും കുട്ടികളേയും 'കൈകാര്യം' ചെയ്യേണ്ടത് യുദ്ധം ജയിച്ചിട്ടാണ്-അതാണ് സാമാന്യബുദ്ധി. അക്കാര്യം കൃത്യമായി ചെയ്യുന്നതിന്റെ തെളിവുകള്‍ സെമറ്റിക് സാഹിത്യത്തില്‍ ധാരാളണുണ്ടുതാനും.
(3) മതമെന്നാല്‍ മതവാഗ്ദാനമല്ല മറിച്ച് മതപ്രവര്‍ത്തനമാണ്. Religion is not what it proposes to be, but what it proves to be. എഴുതിവെച്ചിരിക്കുന്നു എന്നത് പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ ന്യായീകരണമല്ല. ന ഭുജ്യതേ വ്യാകരണം ക്ഷുതാരുധേ പിപാസിതേ കാവ്യരസോ ന പീയതേ എന്നല്ലേ പ്രമാണം. വിശക്കുന്നവന്‍ വ്യാകരണം കഴിക്കുന്നില്ല, ദാഹിക്കുന്നവന് കാവ്യരസം കൊണ്ടും പ്രയോജനമില്ല. മതസാഹിത്യം വായിച്ചുകേള്‍പ്പിച്ച് മതഭീകരത പരിഹരിക്കാനാവില്ല. താങ്കളെപ്പോലുള്ളവര്‍ 'വരികള്‍' ഉദ്ധരിച്ചാണ് കുഴപ്പത്തിലാകുന്നത്. കാരണം മറുവശവും ഉദ്ധരിക്കാന്‍ തുടങ്ങും. രണ്ടുകൂട്ടരേയും നിരാശപ്പെടുത്താന്‍ താങ്കളുടെ മതത്തിന് സാധിക്കുകയുമില്ല.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ജോയ് ലോറന്‍സ്,
താങ്കളുടെ ആവേശകരമായ പ്രതികരണത്തിന് നന്ദി. എന്നെ ആരും കളിയാക്കിക്കൂടാ എന്ന നിര്‍ബന്ധം എനിക്കില്ല. അതുകൊണ്ടുമാത്രമാണ് 'മലയാള ഡോക്കിന്‍സ്' എന്ന പ്രയോഗം നിശബ്ദം സഹിക്കുന്നത്. ഇത് തുടങ്ങിവെച്ചത് ഖാന്‍ചേട്ടനും(യുക്തി) ഡോ.മനോജു(ബ്രൈറ്റ്)മൊക്കെയാണ്. അവര്‍ക്കിഷ്ടമില്ലാത്ത എന്തോ കാര്യങ്ങള്‍ ഈയിടെയായി ഞാന്‍ ചെയ്യുന്നുണ്ടെന്ന് ഊഹിക്കേണ്ടിവരുന്നു. കാരണം പണ്ടൊന്നും ഇത്രമാത്രം ദയാരഹിതവും ഭാവനാശൂന്യവുമായി ഇവരാരും പെരുമാറി കണ്ടിട്ടില്ല. ഡോക്കിന്‍സിന്റെ ആരാധകനാണ് താങ്കളെന്ന് പറയുന്നത് ശരിയാണെങ്കില്‍ ഇത്തരം കഥയില്ലാത്ത താരതമ്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഇനി, തന്നെ ഒരു 'പ്രവാചകന്‍' എന്നുവിളിച്ചത് ജബ്ബാര്‍മാഷിന് എത്രമാത്രം സ്വീകാര്യമാണെന്ന് പറയേണ്ടത് അദ്ദേഹമാണ്.
സമയം കിട്ടുമ്പോള്‍ വീണ്ടും വരിക. സ്വാഗതം.

Sajnabur said...

പ്രിയപ്പെട്ട ബിച്ചു,

ഞാന്‍ ഒരു പ്രത്യേഗ മതത്തിന്റെ കാര്യമല്ല പറഞ്ഞത് എന്ന് മനസ്സിലാക്കേണം.
ശാസ്ത്രം space shuttle കണ്ടെത്തിയപ്പോള്‍ ഇതു പുഷ്പകവിമാനമാണെന്നും cloning വിജയിച്ചപ്പോള്‍ അയ്യപ്പനെ തുട കീറി എടുത്ത കഥയുമെല്ലാം പറഞ്ഞു ശാസ്ത്ര വളര്ച്പകയെ നിസ്സാരവല്ക്ക്രിച്ചിരുന്നു. ഈ വക തരികിടകള്ക് ഇസ്ലാം അധിവേഗം ബഹുദൂരം മുന്നിലുമാണ്. ശാസ്ത്രം നൂറു ശതമാനം എന്തെങ്കിലും കണ്ടെത്തിക്കഴിഞ്ഞാല്‍ ഇതിനെ സമര്ഥ്ാംമായി വ്യക്യാനിച്ചു അവകാശവാദം ഉന്നയിക്കുന്ന സമര്തന്മാരായ പണ്ഡിതന്മാര്‍ സുലഭമാണ്..... ഇതുകൊണ്ടാണ് എട്ടുകാലി മമ്മുഞ്ഞിനെ ഓര്മി്പ്പിച്ചത്.

ഗാന്ധിജിയുടെ ജീവിതചരിത്രം 100% വശ്വാസ യോഗ്യമായ തെളിവ് നിരത്തി വിവരിക്കാന്‍ നിര്‍വാഹഹമില്ലാത്ത അവസ്ഥയിലാണോ 1500, 2500 വര്ഷതങ്ങള്ക്കുക മുമ്പുള്ള കാര്യങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നത്?. മതത്തിനു അതിന്റൊതായ നിലനില്പ്പ് വ്യക്യാനങ്ങള്‍ ഉണ്ടാകാം.....നമ്മളും ഒന്ന് ചിന്ധിക്കെണ്ടേ......

ബിച്ചു ചെയ്യുന്ന തൊഴില് പഠിപ്പിക്കുന്ന പുസ്തകം 1000 വര്ഷ0ങ്ങള്‍ പഴക്കമുള്ളതാനെങ്ങില്‍ എന്ധായിരിക്കും ഇന്നത്തെ ആ തൊഴിലിന്റെു ഭാവി എന്ന് ഓര്ത്ത് ‌നോക്കുക. കാല്തിന്നനുസരിച്ചു മാറ്റങ്ങള്‍, പുരോഗനമങ്ങള്‍ എല്ലാം വരേണ്ടേ?. ഈവക മാറ്റങ്ങളില്‍ ഇസ്ലാം വളരെ പുറകിലാണ്. ഇതു എന്ടുകൊണ്ട് സംഭവിച്ചു?.ഇതിന്ന് ആരെയാണ് പഴിചാരേണ്ടത്?

കഴിയുന്നതും ഈ ചര്ച്ച ഒരു മതത്തില്‍ ഒതുക്കാതെ ശ്രദ്ധിക്കേണ്ടതാണ്. രവിചന്ദ്രന്‍ സാരുമ്മായി ആശയവിനിമയം നടത്താന്‍ കിട്ടിയ അവസരം കഴിവതും ഉപകരിക്കുംവിധം വിനയോഗിക്കുക.
ഇതുകൊണ്ടൊന്നും ഒരു വിശ്വാസി നാസ്തികന്‍ ആവുകയോ മറിച്ചു സംബവിക്കുമെന്നോ എനുക്ക് തോനുന്നില്ല. നിസ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തുക ശരിയായ കാര്യങ്ങള്‍ അന്ഗീകരിക്കുക വരും തലമുറയെ വെറുതെ ഭയപ്പെടാതെ ജീവിക്കാന്‍ പരിശീലിപ്പിക്കുക...ഇതെല്ലാമാണ് എന്റെക ലക്‌ഷ്യം.
പ്രതികരിച്ചതിനു നന്ദി.

..naj said...

രവിചന്ദ്രന്‍: "ദൈവത്തിന് ദൈവമില്ല."
മറുചോദ്യം: "ദൈവം സ്വയം വിശ്വസിക്കുന്നില്ലേ".
രവിചന്ദ്രന്‍ : നാസ്തികന്റെ അടിസ്ഥാന യോഗ്യതയും സ്വയം സ്വയം വിശ്വസിക്കുക എന്നതാകുംപോള്‍.....
മറുചോദ്യം: .......!!!
ശ്രീ രവിചന്ദ്രന്റെ ആത്മഗതം: എങ്കില്‍ ""ദൈവം നിലനില്‍ക്കുന്നത് മതരഹിതനും നിരീശ്വരവാദിയുമായിട്ടായിരിക്കാം""
________________
you are so close to "Shahada..Laa Ilaaha..)

Artcile is gymnastic with words....!!

രവിചന്ദ്രന്‍ സി said...

പിയപ്പെട്ട നാജ്,
(1) താങ്കളോട് യോജിക്കുന്നു. മതവാദികള്‍ അവതരിപ്പിക്കുന്ന 'മതദൈവം' എന്ന സങ്കല്‍പ്പം സോപാധികമായി അംഗീകരിച്ചുകൊണ്ടേ അതിനെക്കുറിച്ച് സംവദിക്കാനാവൂ. ഒരു മതത്തിന്റെ മാത്രം കുട്ടിദൈവമാണെങ്കിലും അത് സര്‍വസ്രഷ്ടാവാണ് എന്നാണ് മതം നിര്‍വചിക്കുന്നത്. ഈ നിര്‍വചനത്തില്‍ സത്യമുണ്ടെങ്കില്‍ ആ ദൈവം മതരഹിതനായി. സര്‍വരേയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഒന്ന് ഒരു താലൂക്കിലെ മാത്രം ആളുകളുമായി ബന്ധപ്പെടുകയും അവര്‍ക്കുവേണ്ടി പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്യാന്‍ സാധ്യതയില്ല. അപ്പോള്‍ മതനിര്‍വചനപ്രകാരമുള്ള മതദൈവം മതരഹിതന്‍ കൂടി ആകേണ്ടതുണ്ട്. അല്ലെങ്കില്‍ നിര്‍വചനം മാറ്റണം. അതായത് മതദൈവം മതനിര്‍വചനവിരുദ്ധമാകുന്നു. മതസങ്കല്‍പ്പത്തിലെ പ്രകടമായ യുക്തിഹീനതയാണിത് വെളിവാക്കുന്നത്. മതം ഉള്ളതാണ് വാസ്തവത്തില്‍ ദൈവം ഇല്ലെന്നുള്ളതിന്റെ ഏറ്റവും ശക്തമായ തെളിവ്. കാരണം മതം പറയുന്നവിധമുള്ള ഒരു ദൈവം അസംഭവ്യവും അയഥാര്‍ത്ഥവുമാണ്. ദൈവം ഉണ്ടെങ്കില്‍ തന്നെ ഇത്രയും പരിമിതപ്പെടുത്തി അപമാനിക്കുന്ന മതം പോലൊരു അപമാനകരമായ വ്യവസ്ഥ വെച്ചുപൊറുപ്പിക്കാനിടയില്ല. അതായത് മതം ഉണ്ടങ്കില്‍ ദൈവമില്ല, ദൈവമുണ്ടെങ്കില്‍ മതവും. മതമുണ്ട്, അതുകൊണ്ടുതന്നെ ദൈവമില്ല.
(2) വെര്‍ബല്‍ ജിംനാസ്റ്റിക്‌സ്-അത് താങ്കള്‍ക്ക് ലഭ്യമായ ഒരു വ്യക്തിഗത അനുഭൂതിയല്ലേ. ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. തെളിവ് പൂജ്യമായ ദൈവം പോലൊരു മനോജന്യസങ്കല്‍പ്പത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേവലം വാചികമായി പരിമിതപ്പെടുന്നുവെങ്കില്‍ അത് തികച്ചും സ്വഭാവികം. ആകാശകുസുമത്തിന് നറുമണം ഉണ്ടാവണമെന്ന വാശി നല്ലതാണോ?
(3) ലാ ഇലാഹാ... അതിലും യോജിപ്പാണ്. ഞാന്‍ താങ്കളുടെ ആശയത്തിനടുത്ത് എത്തുകയല്ല മറിച്ച് താങ്കള്‍ എന്റെ ആശയവുമായി താദാമ്യം പ്രാപിക്കുന്നു എന്നതാണ് വാസ്തവം. ഭൂമി സൂര്യനിലേക്ക് വീഴുമ്പോഴും ഭൂമിയിലുള്ളവര്‍ക്ക് സൂര്യന്‍ ഭൂമിയിലേക്ക് വീഴുകയാണെന്നായിരിക്കും അനുഭവപ്പെടുക. താങ്കള്‍ സ്വമതദൈവത്തെ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം നിര്‍ദ്ദയം തള്ളുന്നു. അവിടംവരെ ഞാനും ഒപ്പമുണ്ട്. പിന്നീട് അതേ നിലപാട് തന്നെ ഞാന്‍ താങ്കളുടെ മതദൈവത്തിന്റെ കാര്യത്തിലും സ്വീകരിക്കുന്നു. അതുമാത്രമാണ് നമുക്കിടയിലെ നേരിയ വ്യത്യാസം. അതായത് 99% കാര്യങ്ങളില്‍ നമുക്കിടയില്‍ അഭിപ്രായ ഐക്യമുണ്ട്. You are 99% atheist, I just go one perscent further. ആര്‍ ആരുടെ അടുത്തേക്കാണ് വരുന്നതെന്ന് വ്യക്തമായില്ലേ? ഉത്തരം എന്തുതന്നെയായാലും നാം വളരെ അടുത്താണെന്നത് ആഹ്‌ളാദകരമായി കാണേണ്ടതാണ്.
ഇവിടം സന്ദര്‍ശിച്ചതിന് വളരെ നന്ദി.

Subair said...

"ദൈവം ഉണ്ടെങ്കില്‍ തന്നെ ഇത്രയും പരിമിതപ്പെടുത്തി അപമാനിക്കുന്ന മതം പോലൊരു അപമാനകരമായ വ്യവസ്ഥ വെച്ചുപൊറുപ്പിക്കാനിടയില്ല. അതായത് മതം ഉണ്ടങ്കില്‍ ദൈവമില്ല, ദൈവമുണ്ടെങ്കില്‍ മതവും. മതമുണ്ട്, അതുകൊണ്ടുതന്നെ ദൈവമില്ല"

:-)

എന്‍ എം ഹുസൈന്‍ said...

...എന്റെ ക്യതിയുടെ ഒന്നാം ഭാഗം 'ദൈവാസ്തിത്വം: ശാസ്ത്രവും ദര്‍ശനവും' ആണ്. രണ്ടാംഭാഗം 'ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ ', മൂന്നാം ഭാഗം 'പരിണാമസിദ്ധാന്തവും ഉത്തരാധുനിക ശാസ്ത്രവും'. ദൈവാസ്തിത്വത്തെക്കുറിച്ച് ശാസ്ത്ര- ദാര്‍ശനിക മേഖലയുമായി ബന്ധപ്പെട്ട് 'നാസ്തികനായ ദൈവ'ത്തില്‍ ചിതറിക്കിടക്കുന്ന പരാമര്‍ശങ്ങള്‍ വിഷയാധിഷ്ഠിതമായി ക്രമപ്പെടുത്തുകയാണു ഞാന്‍ ചെയ്തത്. എന്നാല്‍ ഖണ്ഡനവിധേയമായ ക്യതിയില്‍ ഇങ്ങനെയൊരു വിഷയക്രമമേ ഇല്ലെന്ന് ഒറ്റവായനയില്‍ തന്നെ ആര്‍ക്കും മനസ്സിലാവും....
സുസ്വാഗതം

ea jabbar said...

ദൈവം ഇല്ല എന്നതിന് 6236 തെളിവുകള്‍ എന്റെ കയ്യിലുള്ള ഒരു പുസ്തകത്തിലുണ്ട്. ......!

ea jabbar said...

ആ പുസ്തകത്തിലെ ഒരു തെളിവിനെ കുറിച്ചു പോലും എന്‍ എം ഹുസൈനെ പോലെ അറിവും യുക്തിയും ഉള്ളവര്‍ ചര്‍ച്ചയ്ക്കു തയ്യാറാകുന്നേയില്ല എന്നതും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം തന്നെ !

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,

ദൈവമുണ്ടെങ്കില്‍ മതമില്ല, മതമുണ്ടെങ്കില്‍ ദൈവവും. മതമുണ്ട്, അതുകൊണ്ടുതന്നെ ദൈവമില്ല-എന്നാണ് എഴുതിയിട്ടുള്ളത്. താങ്കളുടെ പ്രതികരണം മനസ്സിലായില്ല. ദയവായി വ്യക്തമാക്കാമോ? മോഴ്‌സ് കോഡൊന്നും അത്ര പിടിയില്ല.

nas said...

ബിച്ചു എന്റെ കയ്യില്‍ നിന്നും വഴുതി പൊതു മതച്ചര്ച്ചയില്‍ പ്രവേശിച്ചു.ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്.മതവിശ്വാസികളെ ഇരുത്താന്‍ അതാതുമതത്തില്‍ ഇത്തിരി വിവരം നേടിയവര്‍ വേണം.അല്ലെങ്കില്‍ 'ആസ്തിക്യം നാസ്തിക്യം'എന്ന വിശാലമായ ചര്ച്ച യില്‍ മനോഹരസിധാന്തങ്ങള്‍ നിരത്തി അവര്‍ മുന്നോട് പോകും.ഇതാണ് ചേകനൂര്‍ മൌലവിയുടെ കാര്യത്തിലും സംഭവിച്ചത്.കുരാനും ഹദീസും മതുഹബുമൊക്കെ ആഴത്തില്‍ പഠിച്ച ചേകനൂര്‍ മൌലവിയില്‍ നിന്ന് ഇവരെല്ലാം ഒളിച്ചോടി.എന്നിട് പറഞ്ഞു 'ഞങ്ങള്‍ അയാളെ അവഗണിച്ചിരിക്കുകയാണ്' എന്ന്.സദാചാര പത്രമായ മാദ്ധ്യമം എഴുതി-ചേകനൂര്‍ കടംകൊണ്ട് മുങ്ങി നാട് വിട്ടതാവാന്‍ സാധ്യതയുണ്ടെന്ന്.ബിച്ചു ഉള്പെടെയുള്ളവര്‍ വിശ്വസിക്കുന്ന ഇന്നത്തെ ഇസ്ലാം പടുതുയ്ര്തിയിരിക്കുന്നത് കുരാന്‍ ബേസ് ചെയ്തല്ല എന്ന അത്ഭുതയാധാര്ത്യം പലര്കുമാരിയില്ല എന്നതാണ് സത്യം.എന്നാല്‍ അത്യാവശ്യം വരുമ്പോള്‍ കുരാന്‍ വാക്യങ്ങള്‍ നിരത്തുന്നു എന്ന് മാത്രം.ഞാനതാണ് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് ചേകനൂര്‍ മൌലവി കുരാന്‍ വെച്ച് 3 നിസ്കാരം സ്ഥാപിച്ചു.(കുരാനില്‍ നിന്നും 3 ഇല്‍ കൂടുതല്‍ കിട്ടില്ല.അതും ഇവര് കാനിക്കുന്നപോലെയും അല്ല).എന്നാല്‍ ഹദീസുകൊണ്ട് അതും വേണ്ട എന്ന് ഞാന്‍ തെളിയിക്കാം എന്നുപറഞ്ഞിരുന്നു.അതില്‍ ഇവര്‍ അപകടം മണത്തു .എന്നെ ഒഴിവാക്കി.തെളിവ് ചോദിക്കുന്നവര്കും കൊടുക്കാന്‍ മാറ്റിവെക്കുന്നു.ശുദ്ധമായ നുണകളെ ബേസ് ചെയ്താണ് ആചാരാനുഷ്ടാനങ്ങള്‍ പലതും ഉണ്ടാകിയെടുതിരിക്കുന്നത്.അതുകൊണ്ടിവര്ക് ഒരുപാട് നുണകള്‍ പറയേണ്ടി വരുന്നു.ഒരിക്കല്‍ എം .എം.അക്ബരിനോട് ഒരാള്‍ ഹദീസുകളെ പറ്റി ചോദിച്ചു.അക്ബര്‍ പറയുകയാണ്‌ 'സ്വഹീഹായ ഹദീസില്‍ വൈരുധ്യമില്ലാ കൃത്യമായ പരംപരയുണ്ട് തെളിവുണ്ട് 'എന്നൊക്കെ.ഞാന്‍ അത്ഭുതപ്പെട്ടുപോയി.ഇദ്ദേഹം ഹദീസോന്നും വായിച്ചിട്ടില്ലേ എന്ന്.സല്മാിന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്സസ് വന്നത് സത്യത്തില്‍ ഹദീസില്‍ നിന്നാണ്.എന്നിട്ടാപാവത്തിനു വധശിക്ഷ!സത്യത്തില്‍ അബൂഹുരൈരയെയും ബുകാരിയെയുമോക്കെയാണ് വധശിക്ഷക്ക് വിധിക്കേണ്ടത് എന്ന് അവരുടെ സാഹിത്യങ്ങള്‍ വായിച്ചാല്‍ മനസിലാകും!

nas said...

ആചാരാനുഷ്ടാനങ്ങളുടെ കാര്യത്തില്‍ ഒരുദാഹരണം പറയാം- അദാബുല്‍ ഖബര്‍-അതായത് മരിച്ചു മറവു ചെയ്യപെട്ട ആളുടെ അടുത്തേക്ക് മറവുചെയ്ത ബന്ധുക്കളുടെയും മറ്റും ചെരിപ്പിന്റെ ശബ്ദം അകലുംബോഴേക്കും -മുന്കരും നഖീരും-(രണ്ടു മലക്കുകള്‍)എത്തും- എന്നിട്ട് ചോദ്യം ചെയ്യലായി ക്രൂരമര്ദനമായി. അതുകൊണ്ട് നിസ്കാരത്തില്‍ പ്രാര്ത്ഥനനയുണ്ട് -അല്ലാഹുമ്മ ആഓദുബിക്ക മിന്‍ അദാബുല്‍ ഖബര്‍- ഖബറിലെ പീഡനങ്ങളില്‍ നിന്ന് രക്ഷിക്കണേ എന്ന്.ഈ ഖബര്‍ പീഡനം അഥവാ ലോക് അപ് മര്ദഖനം (ഖുറാന്‍ വിശ്വാസമനുസരിച്ച് ലോകാന്ത്യദിനതിലാണ് വിചാരണയും ശിക്ഷയും-അതാണല്ലോ ഏതുകോടതിയിലും ന്യായം) ഹദീസ് റിപ്പോര്ടക ചെയ്ത ആളാരാണെന്ന് നോകാം-ഇബ്ന്‍ അബ്ബാസ്-പല പ്രധാനപെട്ട ഹദീസിന്റെയും രിപോര്ട്ടരാന് ഈ മഹാന്‍.ഇയാളെ കുരിചൊന്നു പരിശോധിക്കാം-എ .ഡി.658 ഇല്‍ ഖലീഫ അലി ഇയാളെ ബസ്ര ഗവര്ണ റായി നിയോഗിച്ചു .മറ്റാര് വഞ്ചിച്ചാലും പിതൃ സഹോദരപുത്രനായ ഇദ്ദേഹം വന്ചിക്കുകയില്ല എന്ന് അലി ആത്മാര്ഥരമായി വിശ്വസിച്ചു.കിട്ടിയ തക്കത്തിന് ഖജനാവിലെ പണം ഇയാള്‍ കൈകലാക്കാന്‍ തുടങ്ങി.ഇതിനെക്കുറിച്ച് വിശ്വസ്തരില്‍ നിന്നും അറിവുകിട്ടിയ അലി ഇബ്നു അബ്ബാസിനോട് കണക്കുകള്‍ ഹാജരാക്കാന്‍ എഴുതി.ഇതിനു അലിയെ കുറ്റപെടുത്തി മറുപടി അയച്ചശേഷം ഖജനാവില്‍ സ്റൊകുണ്ടായിരുന്ന 6 മില്ല്യന്‍ (60 ലക്ഷം)ദിര്ഹമുംഎടുത്തുകൊണ്ട് ബസ്ര വിട്ടു അലിയുടെ അധികാര പരിധിക്കു പുറത്തായിരുന്ന മക്കയില്‍ താമസമാക്കി.തന്നെ വെറുതെ വിടുന്നില്ലെങ്കില്‍ പണം മുഴുവന്‍ അലിക്കെതിരെ യുദ്ധം ചെയ്യാന്‍ മു ആവിയയെ ഏല്പിക്കും എന്ന് ഭീഷനിക്കത്തും അയച്ചു.കുറച്ചു നാല്കകം അലി വധിക്കപ്പെട്ടപ്പോള്‍ ഇയാള്‍ സുരക്ഷിതനായി.(ഡോ.ത്വാഹാ ഹുസൈന്‍-ഇസ്ലാമിയാത്-പേജു-934 )
അപ്പോള്‍ ആളുടെ യോഗ്യത ഉറപ്പായല്ലോ? ഇനി ഹദീസ് നോകാം-ഇബ്നു അബ്ബാസ് (റ)നിവേദനം-ഒരിക്കല്‍ തിരുമേനി (സ)മദീനയിലെ ഒരു തോട്ടതിനരികിലൂടെ നടന്നുപോകുമ്പോള്‍ ഖബരുകളില്‍ വച്ച് ശിക്ഷയേട്ടുകൊണ്ടിരിക്കുന്ന രണ്ടു മനുഷ്യരുടെ ശബ്ദം കേട്ട്.അപ്പോള്‍ തിരുമേനി(സ)പറഞ്ഞു -അവര്‍ ശിക്ഷിക്കപ്പെടുകയാണ് വന്കുറ്റത്തിന്റെ പേരിലോന്നുമല്ല ഒരാള്‍ മൂത്രമൊഴിക്കുമ്പോള്‍ മറ സ്വീകരിച്ചിരുന്നില്ല മറ്റയാള്‍ എഷനിക്കാരനായിരുന്നു.അനന്തരം അവിടുന്ന് ഒരു ഈത്തപ്പന മടല്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.എന്നിട്ടത് മുറിച്ചു ഓരോന്നും ഓരോ ഖബരിന്മേല്‍ നട്ടു.അങ്ങ് എന്തിനാണിങ്ങനെ ചെയ്തതെന്ന് ചോദിച്ചപോള്‍ അവിടുന്ന് പറഞ്ഞു -ഇത് ഉണങ്ഗാതിരിക്കുന്നത് വരെ അവരുടെ ശിക്ഷ ലഖൂകരിക്കപ്പെട്ടെക്കാം...ബു 1 .4 .215 .
ഇനി ഇതേക്കുറിച്ച് ഖുറാന്‍ എന്തുപറയുന്നു എന്ന് നോകാം-1 ) 45 :26 -അള്ളാഹു നിങ്ങളെ ജീവിപ്പിക്കുന്നു മരിപ്പിക്കുന്നു.പിന്നെ ഉയര്തെഴുന്നെല്പിന്റെ നാളില്‍ ഒരുമിച്ചു കൂട്ടുന്നു.
2 )10 :45 - അവന്‍ അവരെ ഒരുമിച്ചു കൂട്ടുന്ന ദിവസം പകലില്‍ നിന്നും അല്പ0സമയം മാത്രമേ അവര്‍ ഇഹലോകത്ത്‌ കഴിച്ചു കൂട്ടിയിട്ടുള്ളൂ എന്നപോലെ അവര്ക് തോന്നും.
3 )36 :52 - അവര്പരയും നാശമേ!നമ്മടെ ഉറക്കത്തില്‍ നിന്നും ഉണര്തിയതാരാന്?
4 )30 :55 -അന്ത്യസമയം നിലവില്‍ വരുമ്പോള്‍ കുറ്റവാളികള്‍ സത്യം ചെയ്തു പറയും തങ്ങള്‍ ഇഹലോകത് ഒരു നാഴിക നേരമല്ലാതെ കഴിച്ചു കൂട്ടിയിട്ടില്ല എന്ന്.
5 )23 :15 ,16 -പിന്നീട തീര്ച്ചിയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു.പിന്നീട് തീര്ച്ച യായും ഉയര്തെഴുന്നെല്പിന്റെ നാളില്‍ എഴുന്നെല്പിക്കപ്പെടുന്നതാണ്.
അപ്പോള്‍ അധാബുല്‍ ഖബര്‍ കിധര്‍ ഹൈ ഭായ്?
ഇനി ഒരു ഹദീസ് കൂടി നോക്കാം- ഇബ്നു അബ്ബാസ് (റ)നിവേദനം-നബി(സ)മരിക്കുമ്പോള്‍ എനിക്ക് 10 വയസ്സാണ്.-
അപ്പോള്‍ എത്ര വയസിലാണാവോ ഇദ്ദേഹം നബിയുടെ കൂടെ അദാബുല്‍ ഖബര്‍ കണ്ടെത്തിയത്? ഈ പത്ത് വയസുകാരന്‍ ആണ് പല നിര്ണാിയക ഹദീസും റിപ്പോര്ടക ചെയ്തിരിക്കുന്നത്!
അപ്പോള്‍ കുരാനും ഹദീസും തമ്മിലുള്ള വ്യത്യാസം കണ്ടില്ലേ?ഈ വ്യത്യാസം എല്ലാ ആചാരങ്ങളിലും ഉണ്ട്!വേണമെങ്കില്‍ തെളിയിച്ചു തരാം.
ഈ വിഡ്ഢിതങ്ങള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങിയിട്ടാണ് ഹുസൈന്‍ സാഹിബ് ചാള്സ്് ഡാര്വി്നു ഖണ്ടനം എഴുതുന്നത്‌! ഡോകിന്സ്യ നു വിമര്ശ നം രചിക്കുന്നത്‌! സ്വന്തം മതത്തില്‍ 1 -ആം പ്രമാണമായ ഖുരാനെതിരെ പോലും കള്ളന്മാര്‍ പരഞ്ഞുണ്ടാകിയത് തെളിവ്! മറ്റു മതങ്ങളുടെ കാര്യത്തില്‍ യുക്തിവാദം!യുക്തിവാദികളുടെ കാര്യത്തില്‍ ആസ്തിക്യ സദാചാര സാഹിത്യം!

ബിച്ചു said...

പ്രിയ രവിയേട്ടാ ,

നാസിന്റെ മുഴുവൻ വാദങ്ങൾക്കും മറുപടി കൊടുക്കാൻ മാത്രം ടൈപിങ് സ്പീഡ് എനിക്കില്ല . വളരെ ലളിതമായി ചുരുക്കി കാര്യങ്ങൾ പറയാനാണ് താല്പര്യം വളരെ സാവധാനം നാസിക്ക് കാര്യങ്ങൾ മൻസ്സിലായിക്കോളും. ക്ഷമിക്കുക. ഇബ്നു ഹൈതമിന്റെ കാര്യം മേൽ സൂചിപ്പിചിച്ചിട്ടുണ്ട് . ഇസ്ലാമിന്റെയൊ മറ്റോ ആളാക്കാനല്ല ,മറിച്ച് ആ - സാഹചര്യത്തിൽ - അവർക്കങ്ങിനെ വളരാൻ സാധിച്ചിട്ടുണ്ടല്ലോ . മതം അവരെ പിന്നോക്കമാക്കിയിട്ടില്ല എന്ന് കാണീക്കാനാണ് ഉദ്ദേശിച്ചത്. ആളൂകൾ എപ്പോഴും അങ്ങിനെയാണ് . മറ്റൊരു രീതിയിലാണ് അവർ സംഗതികളെ കാണുക. ഈയിടെ ഒരാൾ ലക്ഷങ്ങൾ ഒരാംബുലൻസ് വാങ്ങാൻ ഒരു സംഘടനയ്ക്ക് കൊടുത്തു. അയാൾ , പറഞ്ഞു ഒരിക്കലും ഞാനാണ് ഇത് വാങ്ങിതന്നതെന്ന് ആരോടും പറയരുത് . സംഘാടകർ പേര് ആരോടും പറഞ്ഞില്ല. വിവരങ്ങൾ അറിഞ്ഞ നാട്ടുകാർ പറഞ്ഞത് പല വിധത്തിലാണ് . ഒരു കൂട്ടർ പറഞ്ഞു അയാൾ പേര് പറയണ്ടാ എന്നു പറഞ്ഞത് ഒരു കൈ നൽകുന്നത് മറ്റേ കൈ അറിയണ്ടാ എന്ന വ്ശ്വാസത്തിന്റെ ഭാഗമായിട്ടാണ് എന്ന്. മറ്റൊരു കൂട്ടർ പറഞ്ഞത് , പറയേണ്ടാ എന്നു പറഞ്ഞത് എനി ആരും അയാളുടെ അടുത്തെക്ക് സഭാവന പിരിക്കാൻ ചെല്ലണ്ടാ എന്ന സൂത്രത്തിനാ . ഇവിടെ ആര് പറഞ്ഞതാ ശരി.
. ഇത് തന്നെയാണ് ഇസ്ലാമിലെ പല ലേഖനങ്ങളും വായിച്ചിട്ടുള്ളവരുടെ സ്ഥിതി –വ്യക്തമായിട്ടുണ്ടാവില്ല. (സ്കൂളിൽ പാഠപുസ്തകം വായിക്കാൻ കൊടുക്കുക മാത്രമല്ല - അദ്ധ്യപകനെയും വെച്ച് കൊടുക്കും അപ്പഴേ പലതും മനസ്സിലാകൂ..)
അളുകൾക്ക് അതിലെ നന്മകൾ കാണാൻ താല്പര്യമില്ല. മലയാളിയുടെ പൊതുസ്വഭാവമായ കുറ്റങ്ങൾ കണാനാണ് കൂടുതൽ താല്പര്യം. ഈ അവസ്ഥയിൽ ഞങ്ങൾക്കെന്തു ചെയ്യാൻ സധിക്കും.

- ഇസ്ലാം മതത്തിന്റെ ഒരു വലിയ ദോഷം അതിന്റെ അസഹിഷ്ണുതയാണു. മാറ്റത്തോട് മുഖം തിരിച്ചു നില്‍ക്കാനും, പരിഷ്കരണത്തെ എതിര്‍ക്കാനും, കാലഹരണപെട്ട മതസിദ്ധാന്തങ്ങളെ അടിചെല്‍പ്പിക്കാനുമുള്ള പ്രവണതയാണ് 'വെറുപ്പ്‌' ക്ഷണിച്ചു വരുത്തുന്നത്. ക്രിസ്തുമതമൊക്കെ ഒട്ടൊക്കെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടിട്ടുണ്ട്. ബ്രാഹ്മണ മതവും അസ്തമിച്ചു എന്നു പറയാം-

എല്ലാവരും പറയുന്ന ഒരു കാര്യമാണത്. വാസ്തവത്തിൽ അത് അസഹ്ഷ്ണത തന്നെയാണോ. അതോ താങ്കൾക്കങ്ങിനെ തോന്നിയതൊ – ഇസ്ലാമിനെതിരെ എന്തെങ്കിലും ചെറിയ പ്രശ്നം വരുമ്പോഴേക്കും അതിനെ പ്രതിരോധിക്കാൻ അവർ സടകുടഞ്ഞെഴുന്നേറ്റ് വരും അല്ലെ - കടുന്നൽ കൂട്ടം അങ്ങിനെയാണ് . പട്ടി പ്രസവിച്ച് കിടക്കുമ്പോൾ അതിന്റെ അടുത്ത് പോയാലും അങ്ങിനെയാണ്. പ്രസവിച്ച് കിടക്കുമ്പോൾ ഒരു വിധം ജീവ്കളെല്ലാം അങ്ങിനെയാണ് പെരുമാറുക . അത് നമ്മോട് വല്ലാത്ത വെറുപ്പുള്ളത് കൊണ്ടാണോ നമ്മെ ഉപദ്രവിക്കാൻ വരുന്നത്. അതോ അതിന്റെ കുഞ്ഞുങ്ങളോടൂള്ള അതിന്റെ അമിത സ്നേഹം കൊണ്ടോ - വിശ്വാസികൾ ഇസ്ലാമിനെ വല്ലാതെ സ്നേഹിക്കുന്നു, - അത്(ഇസ്ലാം) മനുഷ്യ വംശം ഇവിടെ നില നിൽക്കുവോളം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരാണ് . രവിയേട്ടൻ ഒന്നാലോചിട്ടുണ്ടോ - 1500 വർഷം പഴക്കമുള്ള ഒരു പ്രസ്ഥാനം വലിയ കേടുപാടൊന്നും ഇല്ലാതെ ഇന്നും അതു പോലെ നിലനിൽക്കുന്നത് എങ്ങിനെയെന്ന്. – ലോകത്ത് ഇതു പോലെ വേറെവല്ല പ്രസ്ഥാനവും അതിന്റെ തനിമയോടെ നിലനിൽക്കുന്നുണ്ടോ - അപ്പോൾ അതൊരു അൽഭുതമല്ലെ –

ബിച്ചു said...

താങ്കൾ പറയും അത് തന്നെയാണതിന്റെ കുഴപ്പമെന്നും, -കാലത്തിനനുസരിച്ച് ഒരു മാറ്റ്വും അത് ഉൾകൊള്ളില്ലെന്നും , പരിഷ്കരിക്കുന്നില്ലെന്നും. പരിഷ്കരിക്കുക എന്നു പറഞ്ഞാൽ അതിലെന്തെങ്കിലും ഒന്ന് കൂട്ടണം അല്ലെങ്കിൽ കുറക്കണം. അതായത് വെള്ളം ചേർക്കണം – വാരിക്കുന്തത്തിനെതിരെ വിരിമാറുകാട്ടി പാറപോലെ ഉറച്ചുനിന്ന് കൃഷ്ണമണിപോലെ കാത്ത ഒരു പ്രസ്ഥാനത്തിൽ , ദാഹിച്ച സമയത്ത് ഒരിറ്റ് വെള്ളം ചേർത്ത്പ്പോൾ , അത് മണിച്ചന്റെയും സാന്റിയാഗോമാർട്ടിന്റെയും ഫാരിസിന്റെയും കൈകളിലേക്ക് ഒലിച്ച് പോയി. അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ നിലവിളികേട്ട് മുതലാളിത്തത്തിന്റെ കൂട്ടിൽനിന്ന് ഇറങ്ങി പോന്നിട്ട് 100 വർഷം തികയുമ്പോഴേക്കും , തിരിച്ച് അതിന്റെ വാതിൽ പടിയിൽ ചെന്നിട്ട് അകത്തേക്ക് എത്തി നോക്കുകയാണ് , അതിനകത്തെ ആർഭാടങ്ങളെ.- ഒരിറ്റ് വെള്ളം ചേർത്തപ്പോൾ ഇത്രത്തോളം മാറിയെങ്കിൽ, മനുഷ്യവംശം നിലനിൽക്കുന്ന കാലത്തോളം നിലനിൽക്കേണ്ട ഒരു പ്രസ്ഥാനത്തിൽ ആരെങ്കിലും വെള്ളം ചേർക്കുന്നതിനെ രവിയേട്ടൻ ഇഷ്ടപ്പെടുമോ - –ഇസ്ലാമിനു മുമ്പുള്ള മതങ്ങളുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് അറിയാമെങ്കിൽ പ്രത്യേകിച്ചും. ഞാൻ മേൽ പറഞ്ഞ അന്ധവിശ്വാസങ്ങളെയും വിഗ്രഹങ്ങളെയും തച്ചുടച്ച , ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ സെമിറ്റിൿ മതങ്ങളുടെ തലതൊട്ടപ്പനായ അബ്രഹാമിന്റെ പരമ്പരയിലെ യേശുക്രിസ്തു ഏകദൈവ വിശ്വാസത്തിനുവേണ്ടീയും .പൗരോഹിത്യത്തിനും, ചൂഷണത്തിനും, എതിരായി കുരിശ്ശിൽ കിടന്ന് പിടഞ്ഞ് മരിച്ചിട്ട് ,അതേ യേശുവിനെ വിഗ്രഹമാക്കുകയും , കുറ്റവാളികളെയും, മറ്റും കൊല്ലാനുപയോഗിക്കുന്ന കുരിശിനെ ആരാധിക്കുകയും മാത്രമല്ല , യേശു വിരോധിച്ച വ്യഭിചാര ശാലകളിലും മദ്യഷാപ്പുകളിലും ,- ആരുടെ മോചനത്തിനു വേണ്ടിയാണോ യേശുദേവൻ പണിയെടുത്തത് , അതേ ജനതയെ ചൂഷണം ചെയ്യുന്ന കൊള്ളപ്പലിശക്കാരന്റെ ചുമരിലും മിന്നിമിന്നുന്ന പ്രകാശത്തിൽ യേശുവിനെ തറച്ചു വെച്ചിരിക്കുകയാണ് .- ഇതെല്ലാം കണ്ടിട്ട് യേശു ആക്രോഷിക്കുന്നുണ്ടെങ്കിലും ചില്ലു വെച്ച് ഒട്ടിച്ച് വെച്ചതിനാൽ ശബ്ദം പുറത്ത് വരുന്നില്ല. (ക്രിസ്ത്യാനികൾ ക്ഷമിക്കണം) - രവിയേട്ടനു മനസ്സിലാകുന്നുണ്ടോ ആവോ . ഒരിക്കൽ വെള്ളം ചേർത്താൽ വീണ്ടും വീണ്ടും ചേർക്കെണ്ടി വരും. പിന്നെ അത് വെറും വെള്ളം മാത്രമായിത്തീരും. എനി പറയൂ ഇസ്ലാമിലും വെള്ളം ചേർക്കണോ –

ഹൈന്ദവ മതത്തിൽ ഏകദൈവത്വം കാണാം. അതോടൊപ്പം ബഹുദൈവത്വവും.-മറ്റൊരിടത്ത് ദൈവനിഷേധവും. ഇതെങ്ങിനെ ഒത്തുപോകും. ചിന്തിക്കുന്നവർക്ക് ഇതിൽ പന്തികേട് തോന്നുക സ്വാഭാവികം. ഇവിടെയും വെള്ളം ചേർക്കാനേ തരമുള്ളൂ. മുൻ പ്രസിഡന്റ് ഡോ-രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ -ഇൻഡ്യൻഫിലോസഫി – എന്ന ഗ്രന്ഥത്തിൽ ഇതു സൂചിപ്പിച്ചിട്ടുണ്ട്.

ബിച്ചു said...

പരസ്പര വിരുദ്ധമായ ദൈവത്വ സങ്കല്പങ്ങളുടെ ഒരു വിചിത്ര ചിത്രമാണ് ഹൈന്ദവ ചരിത്രത്തിൽ നാം കാണുന്നത് .ഒരു വശത്ത് ഏകത്വ ദർശനം മറുവശത്ത് അനുഷ്ഠാനുത്തിലുള്ള ബഹുത്വ മതവും . ഏകത്ത്വ ദർശനമാണെങ്കിൽ ചിന്തയുടെ അത്യഗാധവും അതി സൂക്ഷ്മവുമായ വിവിധ ഘട്ടങ്ങളെ പിന്നിട്ട് ഹിന്ദു ധർമത്തെ ആത്മീയോന്നതിയുടെ പരമ കാഷ്ഠയിലെത്തിച്ചിരിക്കുന്നു. പുരാതന ജന സമുദായങ്ങളുടെ മത സങ്കലപങ്ങളുടെ ചരിത്രത്തിലെങ്ങും അതിനൊരു താരതമ്യം കാണുകയില്ല. എന്നാൽ അനുഷ്ഠാനത്തിലുള്ള മതമോ ബഹുദൈവത്വത്തിന് സുഖമമായൊരു മാർഗം സജ്ജമാക്കുകയും ചെയ്തിരിക്കുന്നു. ഹിന്ദുക്കൾക്ക് ഒരോ ശിലയും ദൈവമാണ് . ഓരോവ്ർക്ഷവും ആരാധ്യവസ്തുവാണ്. ഓരോ ഉമ്മറപടിയും പൂജാ സ്ഥലമാണ്.ഇങനെ ഹൈന്ദവ ധർമത്തിൽ വിഗ്രഹാരാധനസങ്കല്പം അതി വിപുലമായ തോതിൽ വികസിച്ചിരിക്കുന്നു. അത്യുന്നതിയിലേക്ക് പറന്നുയരുന്ന അതേ അവസരത്തിൽ അത്യഗാധമായ പാതാളത്തിലേക്ക് ചിറകറ്റു വീഴുക - ഇങിനെ അതിവിചിത്രമായ ഒരു ദ്ർശ്യമാണ് ഹിന്ദു ധർമത്തിൽ നാം കാണുന്നത് . ഹൈന്ദവ പൻഡിതന്മാർ തങ്ങൾക്കായി ഏകത്വത്തിന്റേതായ അത്യുന്നത സ്ഥാനമാണ് ഇഷ്ടപ്പെട്ടിട്ടുള്ളതെങ്കിലും പാമരന്മാർക്ക് നാനാത്വത്തിന്റെ --ബിംബാരധനയിടെ- മാർഗമാണ് കല്പിച്ചരുളിയിരിക്കുന്നത്—

ഈശ്വരനെ നിഷേധിച്ച ബുദ്ധൻ പ്രതിമയായി മാറി. കണ്ണാടിയിൽ ദൈവത്തെ കാണീച്ചു തന്ന ,- വിഗ്രഹത്തിൽ വിശ്വസിക്കാത്ത ശ്രീനാരായണഗുരുവും വിഗ്രഹമായി. മദ്യത്തിനെതിരെ പോരാടിയ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ മദ്യരാജാക്കന്മാരായി.
-----
എന്നാലും വളരെ ചെറിയ പരിഷ്കരണങ്ങളൊക്കെ ആയ്ക്കൂടെ എന്ന് ചിന്തിക്കുന്നവരുണ്ടാവും. എന്നാൽ അതിന്റെ പ്രത്യാഘാതം എന്താവുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല. ( ഒരു കോടീശ്വരന്റെ കയ്യിൽ നിന്ന് ഒരാൾ 500 രൂപ മോഷ്ടിക്കുന്നു . കോടീശ്വരനത് നിസ്സാരം. എന്നാൽ അതിനേക്കാൾ കോടി ആസ്തിയുള്ള ഇൻഡ്യൻ റെയിൽവെയുടെ റയിൽ പാളത്തിൽ നിന്ന് മോഷ്ടാവ് ചെറിയൊരു കഷണം മുറിച്ചെടുക്കുന്നു . അയാൾക്കത് വിറ്റാൽ കിട്ടുന്നത് 500 രൂപയാവാം. അയാൾക്ക് രണ്ടും തുല്യം . .എന്നാൽ രെയിൽവെക്ക് വരുന്ന നഷ്ടം പ്രവചനാതീതം)

ഒരു ഫിലിം നെഗറ്റീവ് ആയി ഖുർആൻ അവിടെത്തന്നെ നിന്നോട്ടെ . ഫോടോകൾ നഷ്ടപ്പെട്ടാലും.

കാലഹരണപ്പെട്ട മതസിദ്ധാന്തങ്ങളെ അടിച്ചേൽപ്പിക്കുകയാണെന്ന് പറഞ്ഞു - കാലഹരണപ്പെട്ടതണെങ്കിൽ നമുക്ക് തള്ളിക്കളയാം . കാലഹരണപ്പെട്ടതാണെന്ന് ആരാണ് തീരുമാനിക്കുക. അടിച്ചേല്പിക്കുന്നു എന്നത് അത്രയ്ക്കങ്ങ് മനസ്സിലായില്ല. പർദ്ദ യായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക. അല്ലെ. ഒന്നു പറയട്ടെ പർദ്ദ ഇസ്ലാമിൽ ഒരു നിർബന്ധ ഘടകമല്ല. പുറത്ത് പോകുമ്പോൾ കയ്യും മുഖവും ഒഴികെ എല്ലാം മറക്കണം എന്നേ പറയുന്നുള്ളൂ. അതൊരു റയിൻ കോട്ടയാലും മദർതെരേസയുടെ വേഷമായാലും , ചില സ്വാമിനിമാരുടെതായാലും നമ്മുടെ രാഷ്ട്രപതിയുടെ വേഷം ആയാലും മതി,. എന്റെ ഭാര്യയോട് പർദ്ദയിടെണ്ട എന്നു ഞാൻ പറഞ്ഞാലും അവളത് കേൾക്കില്ല. എനിക്ക് പർദ്ദയിഷ്ടമില്ല. എന്റെ അമ്മ ഇപ്പോഴും പർദ്ദ ആവശ്യപ്പെടുന്നുണ്ട് .ഞാൻ വഴങ്ങിയിട്ടില്ല. നിങ്ങൾ കണക്കാക്കുന്ന മാതിരി ഞങ്ങൾ ആണുങ്ങളല്ല അത് നിർബന്ധിക്കുന്നത്.

പിന്നെ മതത്തിൽ അടിച്ചെല്പിക്കുന്നത് ഒരു പക്ഷെ അഞ്ച് നേരമുള്ള നമസ്കാരമായിരിക്കും. ദൈവം കല്പിച്ചതണെന്ന് ഞങ്ങൾ വിശ്വസിക്കുന്ന നിയമങ്ങളിൽ ഒന്നിലും വിട്ടുവീഴ്ചയില്ല. നിയമം അനുസരിക്കുക അതിനു പ്രേരിപ്പിക്കുക എന്നതൊക്കെ ഒരു പരിഷ്കൃതസമൂഹത്തിന് ചേർന്നതാണ് . നിയമം അനുസരിക്കാത്തവർ കാടൻമാരാണ്. കാര്യങ്ങളൊക്കെ ഇങ്ങിനെയാണെങ്കിലും ( നമസ്കാരം വ്രതം സകാത് ) ആരും അടിച്ചേല്പിച്ചിട്ടില്ല എന്നു മാത്രമല്ല ഇതൊക്കെ സ്ഥിരമായി ചെയ്യുന്നവർ 15 ശതമാനമേ വരൂ.

മാലിന്യ നിർമാർജ്ജത്തെ കുറിച്ചുള്ള ഒരു ടിവി ചർചയിൽ , നമ്മുടെ നാട്ടിൽ ആരും നിയമങ്ങൾ കർശനമായി പാലിക്കറില്ലായെന്നും അങ്ങ് സിങ്കപ്പൂരിലും അറബ് നാട്ടിലും എല്ലാവരും നിയമം പാലിക്കുന്നവരാണെന്നും , ഒരാൾ. പറഞ്ഞു. (നമ്മുടെ ഗവ- പരസ്യം തന്നെ ,അവിടെ നിയമം ഭയങ്കര കർശനമാ... ഇവിടുത്തെ മാതിരിയല്ല.) -മതം നിയമങ്ങൾ അനുസരിക്കാൻ പരിശീലിപ്പിക്കുന്നു.

-മറ്റൊന്ന് നന്മകള്‍, മൂല്യങ്ങള്‍, സദാചാരങ്ങള്‍ എന്നിവ മതത്തിന്റെ കുത്തകയല്ല എന്നതാണ്. സ്കാണ്ടിനെവിയന്‍ രാജ്യങ്ങളില്‍ മതം ഇല്ലെന്നു തന്നെ പറയാം. അവിടെയൊന്നും നന്മകളും മനുഷ്യസ്നേഹവുമൊന്നു മില്ലേ ..

ബിച്ചു said...

മറ്റൊന്ന് നന്മകള്‍, മൂല്യങ്ങള്‍, സദാചാരങ്ങള്‍ എന്നിവ മതത്തിന്റെ കുത്തകയല്ല എന്നതാണ്. സ്കാണ്ടിനെവിയന്‍ രാജ്യങ്ങളില്‍ മതം ഇല്ലെന്നു തന്നെ പറയാം. അവിടെയൊന്നും നന്മകളും മനുഷ്യസ്നേഹവുമൊന്നു മില്ലേ

ആരും അങ്ങിനെയൊന്നും അവകാശപ്പെടുന്നില്ലല്ലോ . അവനു-അറിയാത്തത്- പഠിപ്പിക്കുകയാണ് മതം ചെയ്യുന്നത്. അറിഞ്ഞതിനെ പഠിപ്പിക്കണ്ടല്ലോ-വെറുതെ സമയം കളയണോ- അതു പോലെ അവിടെ തിന്മകളും ഉണ്ടാവുമല്ലൊ .അതെങ്ങിനെ പരിഹരിക്കാം എന്നും അവർക്കറിയാമായിരിക്കാം അല്ലെ – ആ നിയമങ്ങളൊക്കെ മതത്തിൽ പറയാത്തത് തന്നെയായിരിക്കുമോ -

-ഒരുത്തന്റെ രക്തം അഭിമാനം ധനം ഇവ പവിത്രമാണ് . അതിനു ക്ഷതമേൽക്കരുത് - ഇത് ഖുർആൻ വാക്യമാണ് - ഇത് സ്കാന്റിനേവിയൻ രാജ്യങ്ങളിൽ പണ്ടേക്ക് പണ്ടെ(ഖുർആനിനുമുമ്പ്) ഉള്ള നിയമമാണെങ്കിലും ഖുർആനിലും ഉണ്ട് എന്നുള്ളത് കൊണ്ട് അത് കാലഹരണപ്പെട്ടതാകുമോ – വീണ്ടും ഓർമപ്പെടുത്തുകയാണ് ഖുർആൻ നമ്മെ എന്നു കരുതിയാൽ പോരെ- -ഇതിനു മുമ്പുള്ള വേദങ്ങളെ ശരി വെച്ചു കൊണ്ടാണ് ഈ ഖുർആൻ അവതീർണമായ്ട്ടുള്ളത് – (ഖു-വചനം)



കാലഹരണപെട്ട മതസിദ്ധാന്തങ്ങളെ അടിചെല്‍പ്പിക്കാനുമുള്ള പ്രവണതയാണ് 'വെറുപ്പ്‌' ക്ഷണിച്ചു വരുത്തുന്നത്.
വെറുക്കരുതെന്ന് അപേക്ഷിക്കുന്നു. കാര്യങ്ങൾ മനസ്സിലാവാഞ്ഞിട്ടാണ്. വ്യക്തത കൈവന്നാൽ വെറുപ്പ് താനെ നീങ്ങും

നന്ദി ..

Subair said...

ദൈവമുണ്ടെങ്കില്‍ മതമില്ല, മതമുണ്ടെങ്കില്‍ ദൈവവും. മതമുണ്ട്, അതുകൊണ്ടുതന്നെ ദൈവമില്ല-എന്നാണ് എഴുതിയിട്ടുള്ളത്. താങ്കളുടെ പ്രതികരണം മനസ്സിലായില്ല. ദയവായി വ്യക്തമാക്കാമോ? മോഴ്‌സ് കോഡൊന്നും അത്ര പിടിയില്ല
===========

That was a smiley as I found the argument a bit funny.

Any way what you said is illogical because your conclusion does not follow from its premises.

see your arguments again.

മതം ഉള്ളതാണ് വാസ്തവത്തില്‍ ദൈവം ഇല്ലെന്നുള്ളതിന്റെ ഏറ്റവും ശക്തമായ തെളിവ്.

a. കാരണം മതം പറയുന്നവിധമുള്ള ഒരു ദൈവം അസംഭവ്യവും അയഥാര്‍ത്ഥവുമാണ്.

I don't agree with the above statement, but let us suppose it is true.

ദൈവം ഉണ്ടെങ്കില്‍ തന്നെ ഇത്രയും പരിമിതപ്പെടുത്തി അപമാനിക്കുന്ന മതം പോലൊരു അപമാനകരമായ വ്യവസ്ഥ വെച്ചുപൊറുപ്പിക്കാനിടയില്ല.

How do you know ? See this is argument from silence. May be God exist, religion is wrong and still God might have some good reason to allow the religion to exists.

അതായത് മതം ഉണ്ടങ്കില്‍ ദൈവമില്ല, ദൈവമുണ്ടെങ്കില്‍ മതവും. മതമുണ്ട്, അതുകൊണ്ടുതന്നെ ദൈവമില്ല.

The conclusion is wrong and it does not follow from its premises.

രവിചന്ദ്രന്‍ സി said...

Dear Zubair,
Happy to see a smile on your face. Would like to see thousand smiles bloom on your visage to impart radiance around and surround.
ഉപാധി/അനുമാനങ്ങളില്‍ (premises)നിന്ന് നിഗമനത്തിലേക്ക് (conclusion) എത്തിച്ചേരുന്ന Inductive logic രീതിയെക്കറുറിച്ചാണ് താങ്കള്‍ സംസാരിക്കുന്നതെന്ന് കരുതട്ടെ. എന്നാല്‍ മതം ദൈവസാധൂകരണം നടത്താന്‍ ശ്രമിക്കുന്നത് Deductive logic മാതൃകയിലാണ്. ആദ്യംതന്നെ 'ദൈവം ഉണ്ട്' എന്ന് അന്ധമായി വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക. മുന്നില്‍ കാണുന്നതെല്ലാം ആഗ്രഹതലത്തില്‍ അതിന്റെ തെളിവായി അവതരിപ്പിക്കുക. അതാണ് മതം പൊതുവെ ചെയ്യുന്നത്. ആദ്യം നിഗമനം-അനുമാനം പിന്നീട്. അതുകൊണ്ടുതന്നെ The God logic എന്നുമിത് വിശേഷിപ്പിക്കപ്പെടാറുണ്ട്. മതദൈവം ഇന്‍ഡക്റ്റീവ് ലോജിക്കിന്റെ സന്തതിയല്ല. പര്‍വതത്ത നോക്കൂ, സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലിനെ നോക്കൂ എന്നൊക്കെ മതം പറയുന്നത് അന്ധമായ പ്രാരംഭനിഗമനം സാധൂകരിക്കാന്‍ (illustrate or validate) പിന്നീട് നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ്. തെളിവില്ലെങ്കില്‍ കണ്ണില്‍ കാണുന്നതെല്ലാം തെളിവായി വ്യാഖ്യാനിക്കുക എന്നതാണ് മതതന്ത്രം. മതം തുടങ്ങുന്നത് ദൈവം ഉണ്ട് എന്ന പ്രാരംഭനിഗമനത്തില്‍ നിന്നാണ്. അല്ലാതെ കാര്യകാരണസംബന്ധിയായി തെളിവുകള്‍ പരിശോധിച്ച് എത്തിച്ചേരുന്ന അന്ത്യനിഗമനമല്ല ഇവിടെ ദൈവം. അത്തരത്തില്‍ ദൈവത്തെ സമീപിക്കുന്നത് ദൈവനിഷേധികളാണ്. അവര്‍ തെളിവുകള്‍ പരിശോധിച്ച് അനുമാനങ്ങള്‍ സ്വരൂപിച്ച് അവസാനം 'ഇല്ല' എന്ന നിഗമനത്തില്‍ എത്തിച്ചേരും. മത്സ്യക്കറി ആദ്യം വെക്കുക, അതിലിടാനുള്ള മത്സ്യം പിടിക്കാനായി പിന്നീട് കടലില്‍ പോവുക എന്നതാണ് മതരീതി. മത്സ്യം വരുന്നതുവരെ കറി നോക്കി നെടുവീര്‍പ്പിടുന്ന സുകുമാരകലയാണ് മതവിശ്വാസം. സുബൈറിന്റെ കാര്യമെടുക്കുക. ഓര്‍മ്മവെച്ചപ്പോള്‍ ദൈവം ഉണ്ട് എന്ന 'താങ്കള്‍ക്കറിയാം'. ചിന്തയുടേയും ഭാഗമായല്ല മറിച്ച് ചിന്തനിഷേധത്തിലൂടെയും പ്രാദേശിക(local)മതപരിശീലനത്തിലൂടെയുമാണ് ആ വൈകാരികനിലപാടിലേക്ക് താങ്കള്‍ എത്തിപ്പെട്ടത്. അടിസ്ഥാനപരമായി മതം ഒരു വികാരമാണ്, വിചാരമല്ല. വികാരം കൊണ്ട് ഉറച്ച ഒന്നിനെ വിചാരംകൊണ്ട് നീക്കം ചെയ്യാന്‍ പ്രയാസമായിരിക്കും. തര്‍ക്കിച്ച് ആരും മതംവിട്ടുപോയതായി കേട്ടിട്ടില്ല. കാരണം തര്‍ക്കം വരുമ്പോള്‍ താങ്കളുടെ സുഹൃത്ത് ബിച്ചു മുകളില്‍ പരാമര്‍ശിച്ച 'പ്രസവിച്ചുകിടക്കുന്ന പെണ്‍പട്ടി' എന്ന ഉപമ സാര്‍ത്ഥകമാക്കുംവിധം മതം പെരുമാറും. ഭംഗിവാക്കായി പറയുന്ന 'മതചിന്ത'എന്ന വാക്കുതന്നെ സ്വയം അട്ടിമറിക്കുന്ന ഒന്നാണ്. മതം ചിന്തയല്ല;ചിന്താരാഹത്യമാണ്. 'മതവികാരം'എന്നതാണ് ശരിയായ പദം.

രവിചന്ദ്രന്‍ സി said...

(2) ഞാന്‍ പറഞ്ഞത് നോക്കാം:
(എ) 1. മതം ഒരു ദൈവത്തെ മുന്നോട്ടുവെക്കുന്നു 2. മതംതന്നെ ആ ദൈവത്തെ നിര്‍വചിക്കുന്നു. 3. ആ നിര്‍വചനപ്രകാരം പരിശോധിക്കുമ്പോള്‍ ദൈവം സാധുവല്ല. 4.ദൈവത്തെ അസാധുവാകുന്നതിന്റെ ഒരു കാരണം മതമാണ് 5. മതമുള്ളതാണ് ദൈവം ഇല്ലെന്നുള്ളതിന്റെ ഏറ്റവും ശക്തമായ തെളിവ് 6. മതമുണ്ടെങ്കില്‍ ദൈവമില്ല 7. മതമുണ്ട്, അതിനാല്‍ ദൈവമില്ല.
(ബി) 1. മതമുള്ളതുകൊണ്ടാണ് മതദൈവമുണ്ടാകുന്നത് 2. മതനിര്‍വചനപ്രകാരമുള്ള ദൈവം നിര്‍മതനും നിരീശ്വരനും സര്‍വജ്ഞാനിയും...ഒക്കെയായിരിക്കും. 3. എന്നാല്‍ മതദൈവത്തിന് അത്തരം ഗുണങ്ങളൊന്നുമില്ല. ആയതിനാല്‍ മതനിര്‍വചനം കപടമാണ് 4. മതദൈവം നിര്‍വചിതഗുണങ്ങളുടെ നിഷേധമാകുന്നു. 4. മതനിര്‍വചനം ആധാരമാക്കിയാല്‍ മതം ദൈവത്തെ പരിമിതപ്പെടുത്തുന്നു, അപഹസിക്കുന്നു. 6.മതം ഉള്ളതുകൊണ്ടാണ് മതദൈവമുള്ളത് 7. മതം ഇല്ലായിരുന്നെങ്കില്‍ മതദൈവമില്ല 8. മതനിര്‍വചിതമായ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ മതം പോലെ അപമാനകരമായ ഒരു വ്യവസ്ഥ അസാധ്യമാണ് 8. മതമുണ്ട്, അതുകൊണ്ട് ദൈവമില്ല.
(3) മതം ദൈവത്തിന് നല്‍കുന്ന അടിസ്ഥാനനിര്‍വചനപ്രകാരം മതം ദൈവവിരുദ്ധമാണ്;ദൈവം മതവിരുദ്ധവും. ദൈവം ഉണ്ടെങ്കില്‍ മതം ഉണ്ടാകാന്‍ അനുവദിക്കുമെന്ന് കരുതാന്‍ ന്യായമില്ല. It is fallacious to argue that he is so stupid to permit such a self-negating thing to exist along with him. ദൈവവിരുദ്ധമായ ഒന്നിനെ തുടരാന്‍ ദൈവം അനുവദിക്കുമെന്ന് പറയുന്നത് പിശാചിനെ ദൈവം അനുവദിക്കുന്നുവെന്ന മതസങ്കല്‍പ്പത്തെ ആധാരമാക്കിയാണെന്നിരിക്കട്ടെ. ആ നിലയ്ക്ക് മതം ദൈവവിരുദ്ധം മാത്രമല്ല പൈശാചികവുമായി മാറുകയാണ്. മതം പൈശാചികമാണെങ്കില്‍ അതിന്റെ ദൈവവിരുദ്ധത വീണ്ടും സ്ഥിരീകരിക്കപ്പെടും. പിശാചിനെ സ്വാധീനിക്കാനോ നിയന്ത്രിക്കാനോ സാധിക്കുന്നില്ലെന്നതാണ് ദൈവം ഇല്ലെന്നുള്ളതിന്റെ ശക്തമായ തെളിവുകളിലൊന്നായി എപ്പിക്യൂറസിന്റെ കാലഘട്ടം മുതലേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പിശാചുപോലെ ദൈവവിരുദ്ധമായ ഒന്നിനെ സ്പര്‍ശിക്കാനാവാത്തതുപോലെ ദൈവവിരുദ്ധവും പൈശാചികവുമായ മതത്തെക്കൂടി നിയന്ത്രിക്കാന്‍ കഴിയാതെവരുന്നതോടെ ദൈവത്തിന്റെ 'സര്‍വശക്തി'സങ്കല്‍പ്പത്തിന് വീണ്ടും പരിക്കേല്‍ക്കുകയും അസ്തിത്വം റദ്ദാക്കപ്പെടുകയും ചെയ്യുന്നു. അതായത്, ദൈവമുണ്ടെങ്കില്‍ മതമില്ല;മതമുണ്ടെങ്കില്‍ ദൈവവും. മതമുണ്ട്;അതുകെണ്ടുതന്നെ ദൈവമില്ല.
(3) ക്ഷമിക്കണം. താങ്കള്‍ പരാമര്‍ശിച്ച argument from silence എനിക്ക് പിടികിട്ടിയില്ല. വിശദീകരിച്ചാല്‍ ഉപകാരം.

Salim PM said...

ശ്രീ. രവിചന്ദ്രന്‍,

താങ്കളുടെ വരവില്‍ സന്തോഷിക്കുന്നവരുടെ കൂടെ ഈ ഞാനും.

ശാസ്ത്രത്തിന്‍റെ പരിമിതികളെക്കുറിച്ച് ബോധമുള്ളവരാണ് യുക്തിവാദികളില്‍ ഭൂരിഭാഗവും. എന്നാല്‍, മനുഷ്യന്‍റെ യുക്തിയുടെ പരിമിതിയെക്കുറിച്ച് പലപ്പോഴും അവര്‍ മറക്കുന്നു.

വായുവുണ്ടെങ്കിലേ ചെവിയുടെ ധര്‍മം നടക്കൂ. അതുപോലെ, വെളിച്ചമുണ്ടെങ്കിലേ കണ്ണ്‌ പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ. ഇപ്രകാരം, മനുഷ്യന്‍റെ യുക്തിയെ പ്രാവര്‍ത്തികമാക്കാന്‍ ഒരു ബാഹ്യശക്തിയുടെ പിന്തുണകുടി വേണം. എങ്കിലേ ജ്ഞാനാര്‍ജ്ജനവും നന്‍മതിന്‍മകളും വിവേചനവും ദൈവത്തെക്കുറിച്ചുള്ള ധാരണയും രൂപപ്പെടുകയുള്ളൂ. വെളിപാടുകളാണ്‌ ദൈവഗ്രഹണത്തിനുള്ള ഏറ്റവും കുറ്റമറ്റ ഉപകരണം. വെളിപാട്‌ മാര്‍ഗ്ഗത്തിലൂടെ തനിക്ക്‌ വെളിപ്പെട്ടതെല്ലാം മനുഷ്യന്‍റെ യുക്തിക്ക്‌ ബോധ്യപ്പടുന്നതും സ്വാംശീകരിക്കാന്‍ പറ്റിയതുമാണ്‌. വെളിപാടുകളിലൂടെ ചെന്നെത്താവുന്ന സ്രോതസ്സുകളിലേക്ക്‌ യുക്തിയെ ഉപകരണമാക്കിയാല്‍ യാതൊരുവിധ ഗ്രാഹ്യതയും സംവേദനവും നടക്കുന്നതല്ല....

(യുക്തിയും വെളിപാടും)

kaalidaasan said...

സുശീലിന്റെ പോസ്റ്റില്‍ ഇതേക്കുറിച്ചുള്ള പരാമര്‍ശം കണ്ടപ്പോള്‍ തന്നെ ഇത് വായിക്കുന്നുണ്ടായിരുന്നു. അഭിപ്രായം എഴുതാതിരുന്നത് മനപ്പുര്‍വമാണ്. എന്നെ കാണുമ്പോഴേക്കും ചിലര്‍ക്ക് അസഹ്യത ഫണം വിരിച്ചാടും. പലപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും അനവശ്യ വിഷയങ്ങളിലേക്കും ചര്‍ച്ച വഴിമാറിപ്പോകുകയും ചെയ്യും. അതൊഴിവാക്കാന്‍ മിണ്ടാതിരുന്നു.

താങ്കളേപ്പോലുള്ള ഒരാള്‍ ബ്ളോഗിലേക്ക് വന്നത് സന്തോഷപ്രദമാണ്. സ്വാഗതം.

kaalidaasan said...

>>>>>ഒരു നാസ്തികന് എന്തുമായി തീരാം. കമ്മ്യൂണിസ്റ്റോ അനാര്‍ക്കിസ്‌റ്റോ ക്രൂരനോ ദയലുവോ പണ്ഡിതനോ പാമരനോ....എന്തുമായി തീരാനുള്ള അവസരമുണ്ട്. <<<<

ഈ നിരീക്ഷണത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ഒരു മത വിശ്വാസിക്ക് എന്തുമായിത്തീരാനാകില്ല. വിശ്വസിക്കുന്ന മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ കഴിയേണ്ട ഗതികേടുണ്ട്. ഈശ്വരവിശ്വാസിക്കും എന്തുമായി തിരാനാകില്ല, തന്റെ മതം അനുശാസിക്കുന്ന ദൈവത്തില്‍ വിശ്വസിക്കണം. ഒരു മുസ്ലിമിന്‌ അള്ളാ എന്ന മുസ്ലിം  ദൈവത്തിലേ വിശ്വസിക്കാനാകൂ. യേശു എന്ന ക്രിസ്ത്യാനികളുടെ ദൈവത്തിലോ ശിവന്‍ എന്ന ഹിന്ദുക്കളുടെ ദൈവത്തിലോ വിശ്വസിക്കാനാകില്ല.

kaalidaasan said...

>>>>മതം ഒരു സാമൂഹികയാഥാര്‍ത്ഥ്യം തന്നെ. എന്നാലത് സമൂഹത്തിന്റെ ചലനനിയമങ്ങള്‍ പുതുക്കി പണിതുകൊണ്ട് നിലനില്‍ക്കുന്നു എന്ന താങ്കളുടെ വാദത്തോട് യോജിപ്പില്ല. ഏതൊരു മതവും അത് നിലവില്‍ വന്ന സാമൂഹിക-സാമ്പത്തിക-സാംസ്‌ക്കാരിക നിയമങ്ങളുടെ ഉത്പ്പന്നമാണെന്ന് നമുക്കറിയാം. പക്ഷെ മനുഷ്യന്‍ മാറുകയാണ്.<<<<<<<

ഇവിടെ രവിചന്ദ്രനോട് അഭിപ്രായ വ്യത്യാസമുണ്ട്. എല്ലാ മതങ്ങളും മാറുന്നില്ലെങ്കിലും ചില മതങ്ങള്‍ മാറുന്നുണ്ട്.

ബ്രൂണോയെ ചുട്ടുകൊന്ന , ഗാലി ലെയോയെ തടവിലിട്ട ക്രിസ്തുമതമല്ല ഇന്നത്തെ ക്രിസ്തുമതം. ക്രിസ്തുമതത്തിലെ പ്രബലമായ കത്തോലിക്കാ സഭ, പരിണാമത്തെ താത്വികമായെങ്കിലും അംഗീകരിക്കുന്നുണ്ട്.

ഹിന്ദുമതം നിലവില്‍ വന്ന സമയത്തെ ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം  എന്ന നിയമത്തില്‍ നിന്നുമൊക്കെ മാറിയിട്ടുണ്ട്.

മാറാന്‍ കൂട്ടാക്കാത്ത ഏക മതം ഇസ്ലാമാണ്. അത് മാറാനുള്ള ഒരു സാധ്യതയും ഇല്ല എന്നതിന്റെ തെളിവാണ്‌ ഈ വാക്കുകള്‍ 

വിശ്വാസികൾ ഇസ്ലാമിനെ വല്ലാതെ സ്നേഹിക്കുന്നു, - അത്(ഇസ്ലാം) മനുഷ്യ വംശം ഇവിടെ നില നിൽക്കുവോളം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരാണ് . രവിയേട്ടൻ ഒന്നാലോചിട്ടുണ്ടോ - 1500 വർഷം പഴക്കമുള്ള ഒരു പ്രസ്ഥാനം വലിയ കേടുപാടൊന്നും ഇല്ലാതെ ഇന്നും അതു പോലെ നിലനിൽക്കുന്നത് എങ്ങിനെയെന്ന്. – ലോകത്ത് ഇതു പോലെ വേറെവല്ല പ്രസ്ഥാനവും അതിന്റെ തനിമയോടെ നിലനിൽക്കുന്നുണ്ടോ - അപ്പോൾ അതൊരു അൽഭുതമല്ലെ –

ഇതുപോലെയുള്ള അനുയായികളുണ്ടെങ്കില്‍ മാറ്റം അസാധ്യമാണ്. മാറില്ല എന്നു ശഠിക്കുക. എന്നിട്ട് മാറാതെ ഇരിക്കുന്നത് അത്ഭുമല്ലേ എന്നു ചോദിക്കുക. ഏഴാം നൂറ്റാണ്ടിലെ അവസ്ഥയില്‍ ഒരു മതത്തെയും വിശ്വാസി സമൂഹത്തെയും തളച്ചിട്ടിട്ട്, അത് അത്ഭുതമാണെന്നഭിമാനിക്കുന്നു.

ഒരാള്‍ കോണകമുടുത്തു നടന്നിട്ട്, ഞാന്‍ കോണകമുടുക്കുന്നത് അത്ഭുതമല്ലേ എന്നു ചോദികുമ്പോലെ തമാശയാണീ ചോദ്യവും.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>>>കുരാന്‍ എന്ത് പറഞ്ഞോ അതിനൊക്കെ പാരവച്ചുകൊണ്ടാണ് ഹദീസുകള്‍ ഇറങ്ങയിരിക്കുന്നത്.ഭീകരവാദം അതിലുണ്ട് .സകല വൃത്തികേടുകളും ഉണ്ട്.എത്ര ഉദാഹരണം വേണം?
ഇതാപിടിച്ചോ കുറച്ചു-


ബുകാരി-1 .8 .387 -അനസ്(റ)നിവേദനം-തിരുമേനി(സ)അരുളി-ജനങ്ങള്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നു പ്രഖ്യാപിക്കുംവരെ അവരോടു യുദ്ധം ചെയ്യാന്‍ എന്നോട് നിര്ദോശിക്കപ്പെട്ടിരിക്കുന്നു.അവരത് പ്രഖ്യാപിക്കുകയും നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുക്കയും നമ്മുടെ ഖിബ്ലയെ അഭിമുഖീകരിക്കുകയും നാം അരുതത് ഭക്ഷിക്കുകയും ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്റെ മേല്‍ നിഷിദ്ധമാണ്.

ഭീകരവാദത്തിനു ഇനി വേറെ വല്ലതും വേണോ?
>>>>>

നാസ്,

തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രസ്ഥവനയാണിത്. കുര്‍ആനില്‍ വളരെ വ്യക്തമായി യുദ്ധം ചെയ്യാന്‍ അഹ്വാനം നല്‍കുന്ന നൂറുകണക്കിന്‌ ആയത്തുകളുണ്ട്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.

http://www.quranexplorer.com/quran/

2. Al Baqra.

216. Warfare is ordained for you, though it is hateful unto you; but it may happen that ye hate a thing which is good for you, and it may happen that ye love a thing which is bad for you. Allah knoweth, ye know not.

http://thafheem.net/Sura_Index.html

(216) നിങ്ങളോട് യുദ്ധം കല്‍പിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അരോചകമാകുന്നു. നിങ്ങള്‍ക്കു ഗുണകരമായ ഒരുകാര്യം അരോചകമായിത്തോന്നിയേക്കാം. ദോഷകരമായ ഒരു കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നില്ല.

3 Al Imran

140. If ye have received a blow, the (disbelieving) people have received a blow the like thereof. These are (only) the vicissitudes which We cause to follow one another for mankind, to the end that Allah may know those who believe and may choose witnesses from among you; and Allah loveth not wrong-doers.

5. Al Maeda.

81. Thou wilt find the most vehement of mankind in hostility to those who believe (to be) the Jews and the idolaters. And thou wilt find the nearest of them in affection to those who believe (to be) those who say: Lo! We are Christians. That is because there are among them priests and monks, and because they are not proud.


8.Al Anfal

(65) O Prophet! Exhort the believers to fight. If there be of you twenty steadfast they shall overcome two hundred, and if there be of you a hundred steadfast they shall overcome a thousand of those who disbelieve, because they (the disbelievers) are a folk without intelligence.



അള്ളായില്‍  വിശ്വസിക്കാത്തവര്‍ ബുദ്ധിയില്ലാത്തവരാണെന്ന് മുദ്ര കുത്തി അവരോട് യുദ്ധം ചെയ്യന്‍ വിശ്വാസികളോട് നിര്‍ദ്ദേശികുന്ന ആയത്താണവസാനത്തേത്.

ഭീകരവാദം അന്വേഷിച്ച് ഹദീസുകളൊന്നും തപ്പേണ്ട, കുര്‍ആനില്‍ തന്നെ അത് വേണ്ടുവോളമുണ്ട്.

Sajnabur said...

പ്രിയപ്പെട്ട ബിച്ചു,

പർദ്ദ ഇസ്ലാമിൽ ഒരു നിർബന്ധ ഘടകമല്ല. പുറത്ത് പോകുമ്പോൾ കയ്യും മുഖവും ഒഴികെ എല്ലാം മറക്കണം എന്നേ പറയുന്നുള്ളൂ. അതൊരു റയിൻ കോട്ടയാലും മദർതെരേസയുടെ വേഷമായാലും , ചില സ്വാമിനിമാരുടെതായാലും നമ്മുടെ രാഷ്ട്രപതിയുടെ വേഷം ആയാലും മതി,. എന്റെ ഭാര്യയോട് പർദ്ദയിടെണ്ട എന്നു ഞാൻ പറഞ്ഞാലും അവളത് കേൾക്കില്ല. എനിക്ക് പർദ്ദയിഷ്ടമില്ല. എന്റെ അമ്മ ഇപ്പോഴും പർദ്ദ ആവശ്യപ്പെടുന്നുണ്ട് .ഞാൻ വഴങ്ങിയിട്ടില്ല. നിങ്ങൾ കണക്കാക്കുന്ന മാതിരി ഞങ്ങൾ ആണുങ്ങളല്ല അത് നിർബന്ധിക്കുന്നത്.
..........................

അറിയാന്‍ ഒരു ആകാംഷ
എന്തു കാരണം കൊണ്ടാണ് നിങ്ങള്‍ ഉമ്മയെയും ഭാര്യയെയും പര്ദ്ദ ഇടുന്നത് എതുര്ക്കുന്നത്?.
ഇതിന്റെ കാരണം ഒന്നു അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. കൂടെ അവര്‍ എന്തിന്റെ പേരിലാണ് പര്ദ്ദ ഇടാന്‍ വാശി പിടിക്കുന്നതു എന്നും.

രവിചന്ദ്രന്‍ സി said...

"നമ്മുടെ സാമൂഹിക-സാംസ്‌ക്കാരിക മാറ്റങ്ങളില്‍ ഭൂരിഭാഗവും മതബാഹ്യമായും മതേതരവുമായി നിര്‍മ്മിക്കപ്പെടുന്നവയാണ്. ഏറ്റവും അവസാനം ഗത്യന്തരമില്ലാതെ അവ വിമ്മിഷ്ടത്തോടെ ഉള്‍ക്കൊള്ളുകയാണ് മതം പൊതുവെ ചെയ്യുന്നത്. ജീവകാരുണ്യം മുതല്‍ പരിസ്ഥിതിവാദം വരെ ഇതിന് ഉദാഹരണങ്ങളാണ്. ഒരു മതത്തിന്റെ തിരക്കഥയും പരിഷ്‌ക്കരണവിധേയമല്ല. അയിത്തവും സതിയും ശൈശവവിവാഹവും നരബലിയുമൊക്കെ ''അയ്യേ! ഇതൊക്കെ വളരെ മോശമല്ലേ, നമുക്കങ്ങ് നിറുത്തിക്കളയാം'' എന്നു കരുണ തോന്നി മതം സ്വയം അവസാനിപ്പിച്ചതല്ലെന്നറിയുക. മതബാഹ്യവും മതേതരവുമായി പൊതുസമൂഹം ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമാണാ മാറ്റങ്ങള്‍. ചില മതങ്ങളാകട്ടെ അത്തരം സമ്മര്‍ദ്ദങ്ങേേളാട് ഇന്നും ഒട്ടും സഹിഷ്ണുത കാട്ടാറില്ല. വേദനയറിഞ്ഞു പ്രസവിക്കണമെന്ന ദൈവശാസനം ലംഘിച്ച് ക്രൈസ്തവസ്ത്രീകള്‍ ഇന്ന് സിസേറിയന്‍ തെരഞ്ഞെടുക്കുന്നുവെങ്കില്‍ അത് നിശബ്ദമായ മതപരിഷ്‌ക്കരണം തന്നെയാണ്. അവര്‍ മതത്തെ പഠിപ്പിക്കുകയാണ്, അതിനെ മാറ്റുകയാണ്, പുതുനിയമങ്ങളുടെ കരട് നിര്‍ദ്ദേശിക്കുകയാണ്. ഏതു മതമെടുത്താലും കാലാനുസാരിയായി നിശബ്ദമായി സ്വമതത്തെ തിരുത്താന്‍ വിശ്വാസികള്‍ അറിഞ്ഞും അറിയാതെയും ശ്രമിക്കുന്നത് കാണാം. മതം നേര്‍പ്പിക്കുന്നത് മിക്കപ്പോഴും മതബാഹ്യമായ പൊതുസമൂഹമാണെ്"..........

പ്രിയപ്പെട്ട കാളിദാസന്‍,

മാറ്റമില്ലാത്തതെന്തോ അതാണ് മതം. സ്വയം മാറുക എന്നത് അതിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. എങ്കിലും മനുഷ്യന്‍ മാറുന്നതിനനുസരിച്ച് മാറ്റം അനിവാര്യമാണ്. മതം മാറുന്നത് മിക്കപ്പോഴും മതേതരവും മതബാഹ്യവുമായ സമ്മര്‍ദ്ദം പൊതുസമൂഹത്തില്‍ നിന്നും ഉണ്ടാകുന്നതിനാലാണ്. ഈ പൊതുസമൂഹത്തില്‍ മതേതരശക്തികള്‍ക്ക് സ്വാധീനം കുറവാണെങ്കില്‍ സാമൂഹികമാറ്റങ്ങള്‍ പ്രായേണ ദുഷ്‌കരമായിരിക്കും. ചില മതങ്ങള്‍ മാറ്റങ്ങളെ കൂടുതല്‍ പ്രതിരോധിക്കാറുണ്ടെന്നും ഞാന്‍ സൂചിപ്പിച്ചിരുന്നു. താങ്കളത് ശ്രദ്ധിച്ചുകാണുമെന്ന് കരുതട്ടെ. ഇവിടെ വന്നതില്‍ ഒരുപാട് സന്തോഷം

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,
ഇവിടെ സന്ദര്‍ശിച്ചതിന് നന്ദി. ലിങ്കിലെ ലേഖനം മുമ്പ് വായിച്ചിട്ടുണ്ട്. ഇവിടെ താങ്കള്‍ ഏതെങ്കിലും വിഷയം കൃത്യമായും(specific)പരാമര്‍ശിച്ചതായി കാണാന്‍ സാധിച്ചില്ല.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷാജി,
രണ്ടു ഗംഭീര ചോദ്യങ്ങള്‍! ബിച്ചുവിന്റെ മറുപടി നോക്കാം.

Subair said...

കാളിദാസന്‍ ഇസ്ലാമിക വിദ്വേഷം ഇവിടെയും വിളമ്പാന്‍ തുടങ്ങിയല്ലോ. സുശീലിന്റെ ബ്ലോഗില്‍ നിറുത്തിയിടത്ത് നിന്നും ഇവിടെ തുടരേണ്ടി വരുമോ കാളിദാസാ?

രവിചന്ദ്രന്‍ സാര്‍, വിഷയത്തില്‍ ഊന്നി നിന്നുകൊണ്ട് മറുപടി പറയാനാണ് ഞാന്‍ ഇത് വരെ ശ്രമിച്ചത്. പല കമ്മന്റുകള്‍ക്കും മറുപടി പറയാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും ചര്‍ച്ച വിഷയബാഹ്യ മായിപ്പോകരുത് എന്ന് കരുതി മാറി നില്‍ക്കുകുകയായിരുന്നു,

ഇവിടെ ഇപ്പോള്‍ യുക്തിവാദികള്‍ അല്ലാത്തവര്‍ യുക്തിവാദി ബ്ലോഗുകളില്‍ കയറി അവരുടെ ചിലവില്‍, പര മതവിദ്വേഷം പ്രചറിപ്പിക്കുന്ന കമ്മന്റുകള്‍ ഇടുമ്പോള്‍ അവരുടെ തനി നിറവും ശാസ്ത്ര സ്നേഹവും എല്ലാം തുറന്നു കാണിക്കേണ്ടിവരും.

താങ്കളുടെ ലൈന്‍ എന്താണ് എന്ന് അറിഞ്ഞാല്‍ കൊള്ളാം. ഇവിടെ ആര്‍ക്കും എന്തും പറയാം എന്നതാണ് എങ്കില്‍ അറിയിക്കുക ഞാന്‍ ഒരു കൈ നോക്കാന്‍ തയ്യാറാണ്. കാരണം ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക്, അതെ ലൈനില്‍ മറുപടി പറയാന്‍ തുടങ്ങിയാല്‍ തര്‍ക്കം ഒരു പാട് കാട് കയറും.

അതല്ല, മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയും അതിന് ചൂട്ടു പിടിക്കുകയും ആണ് താങ്കളുടെയും ലക്‌ഷ്യം എങ്കില്‍ അത് തുറന്നു പറയുക. നഞാന്‍ പോയേക്കാം.

nas said...

എനിക്കുള്ള ബിച്ചുവിന്റെ മറുപടി എല്ലാവരും വായിച്ചല്ലോ?എങ്ങനെയുണ്ട്?ചക്ക എന്ന് പറഞ്ഞപ്പോള്‍ ചുക്ക് എന്ന്!പാവം ക്രിസ്ത്യാനികല്കും ഹിന്ദുക്കല്കും കിട്ടി കുറച്ചു!ക്രിസ്ത്യാനികളെ ഹിന്ദുക്കളെ ഞാന്‍ മൂലം നിങ്ങള്ക് വിഷമം ഉണ്ടായതില്‍ എന്നോട് ക്ഷമിക്കുക.ബിച്ചുവിനോടും.മുസ്ലിം ആചാരങ്ങളെല്ലാം കുരാന്‍ വിരുദ്ധമാണെന്ന് തെളിയിക്കാനാണ് ഞാന്‍ ശ്രമിച്ചത്‌.അതിലൊന്നാണ് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത്.അതിനൊന്നും മറുപടിയില്ല.എല്ലാം മനസിലായിക്കോലും എന്നാണു പറഞ്ഞത്.ഖുറാന്‍ അസാധുവായ ഒരു ഗ്രന്ഥമാണ്.അത് അസാധുവാക്കിയതാവട്ടെ മറ്റാരുമല്ല മുസ്ലിങ്ങള്‍ തന്നെ.ഖുറാനില്‍ ശാസ്ത്രവും സാഹിത്യവും ഒക്കെയുന്ടെന്നിവര്‍ പറയുന്നു.(എന്നാല്‍ ഖുറാന്‍ അങ്ങനെ അവകാശപ്പെടുന്നില്ല) ഖുറാന്‍ പറയുന്നത് മതപരമായ എല്ലാകാര്യങ്ങളും സമ്പൂര്ണാമായി വിശദീകരിച്ചിട്ടുണ്ടെന്ന് മാത്രം.എന്നാല്‍ ബിച്ചുവും കൂട്ടരും പറയുന്നത് ഖുറാനില്‍ ശാസ്ത്രമുണ്ട് എന്നാല്‍ മതപരമായ കാര്യങ്ങള്‍ ഒന്നും തന്നെയില്ല എന്ന്!നിസ്കാരം എന്താനെന്നതിന്റെ 10 % പോലും ഖുരാനിലില്ലല്ലോ?അപ്പോള്‍ അതെങ്ങനെയരിയും?അതിനു നേരത്തെ പറഞ്ഞ കള്ളന്മാരുടെ ഹദീസ് തന്നെ വേണം!
ഇനി നിസ്കാരം പൊളിച്ചു തരാം-ഖുറാന്‍ പറയുന്നു-11 :144 -പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ ആദ്യയാമാങ്ങളിലും നമസ്കാരം മുറപോലെ നിര്വ്ഹിക്കുക.
ലോകത്തുള്ള സകല ഖുറാന്‍ പരിഭാഷയിലും ഇതിങ്ങനെതന്നെയാണ് എഴുതിയിരിക്കുന്നത്.അപ്പോള്‍ കുരാന്കൊണ്ട് നമസ്കാരം വര്ധി:പ്പിച്ചു അമവികളുടെ (4 ഖലീഫമാര്കുംശേഷം വന്ന ദുര്ഭകരണം) ദുര്ഭളരണത്തിനെതിരെയുള്ള പ്രക്ഷോഭം വഴിതെറ്റിക്കാന്‍ കഴിയില്ലെന്ന് അവര്കരിയാമായിരുന്നു.പിന്നെന്താമാര്ഗംം?ഹദീസ് തന്നെ.അങ്ങനെയാണ് മിഹ്രാജിന്റെ കള്ളഹദീസ് പിറക്കുന്നത്‌.അതായത് നബി ബുരാക് എന്നാ ഒരു വിചിത്ര ജീവിയുടെ പുറത്തു കേറി 7 ആം ആകാശതുപോയി.(മൂസാനബിയെ കണ്ടു മൂസ 6 ആം ആകാശതിരുന്നു.)അങ്ങനെ അല്ലാഹുവിനെ കണ്ടു.50 നമസ്കാരം കിട്ടി.അതുംകൊണ്ട് നബി താഴെവന്നു-മൂസ ചോദിച്ചു എന്ത് കിട്ടി? 50 കിട്ടി.നിങ്ങളെന്തൊരു മണ്ടനാണ് ഇത് നടക്കുന്ന കാര്യമാണോ?അങ്ങനെ തിരിച്ചോടിച്ചു.5 കുറച്ചു.അങ്ങനെ 9 തവണ ഓടിച്ചു അങ്ങനെ 5 ആകി.(ഖുറാനില്‍ നിന്ന് 5 കിട്ടുമെങ്കില്‍ ഈ കല്ലഹദീസിന്റെ ആവശ്യമുണ്ടായിരുന്നില)ഇതും നടപ്പില്ല എന്ന് മൂസ പറഞ്ഞതായിരുന്നു-പക്ഷെ അപ്പോള്‍ ഒരു അശരീരി വന്നു.-'ഇനി ഇങ്ങോടൊന്നും വരണ്ട വാക്കുമാറ്റുന്ന പണി എനിക്കില്ല' (9 പ്രാവശ്യം വാക്ക് മാറ്റിയ ആളാണ്‌!)അങ്ങനെ 5 ഉറപ്പിച്ചു. ഇക്കഥയില്‍ ചില യാഥാര്‍ത്യങ്ങള്ഒടളിഞ്ഞു കിടപ്പുണ്ട്- അക്കാലത്ത് ജീവനില്‍ പേടിച്ചു ഇസ്ലാമിലേക്ക് വന്ന ജൂത മതസ്തരാന് ഇതുപോലുള്ള പല ഹദീസുകളുടെയും കര്ത്താ ക്കള്‍-(ഉദാ-അബൂഹുരൈര) അതുകൊണ്ട് ജൂതന്മാരുടെയും കൂടി പ്രവാചകനായ മൂസയെ പൊക്കിയെ അവര്‍ ഹദീസുണ്ടാക്കൂ-അതായത് അല്ലാഹുവും മുഹമ്മദും പ്രായോകിക ബുദ്ധിയില്ലാത്ത മണ്ടന്മാര്‍-മൂസയില്ലെങ്കി കാണാമായിരുന്നു! എന്ന് സാരം.
ഈയൊരു കഥ ഖുരാനിലില്ല എന്നാല്‍ 17 ആം അദ്ധ്യായത്തിലെ 1 ആം വാക്യത്തില്‍ ഒരു നമ്പര്‍ ഇട്ടിട്ടു അടിക്കുറിപ്പായി നുണ എഴുതിവെച്ചിരിക്കുന്നു!ഇങ്ങനെ ഒരുപാട് നുണകള്‍ പലസ്തലതായി കാണാം!

nas said...

ഇതൊക്കെ നിക്കട്ടെ ഇനി വൈരുധ്യം 'ഒട്ടുമേ ഇല്ലാത്ത' സ്വഹീഹു ബുകാരി നോകാം-
അബൂഹുരൈര(റ)നിവേദനം-തിരുമേനി(സ)അരുളി-നിശ്ചയം മതം ലളിതമാണ്.മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്ന്നാംലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കില്ല.അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്ഗ‍വും കൈകൊള്ളുക.അങ്ങനെ അപോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരംശതിലും നമസ്കാരം മുഖേന സഹായം അഭ്യര്തിക്കുകയും ചെയ്യുക-ബു-1 -2 -38 .
ഖുരാനില്കൂനടി 3 നമസ്കാരം ഇത്ര ക്ലീരായി പറഞ്ഞിട്ടുണ്ടോ!!?
ഇനി അതും കുറയ്ക്കാം-അബുസുഹൈരി(റ)നിവേദനം-റസൂല്‍(സ)പറയുന്നത് ഞാന്‍ കേട്ടു.സൂര്യോദയത്തിനു മുന്പുംന അസ്തമയത്തിനു മുന്പും നമസ്കരിക്കുന്നവരാരും നരകത്തില്‍ പ്രവേശിക്കേണ്ടി വരില്ല.സുബഹിയും അസറും ആണ് നബി(സ)അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.(മുസ്ലിം).
ഇപ്പോള്‍ എത്ര കിട്ടി? ഇനി അതും കളയാം-അബുദര്രു)(റ)നിവേദനം-നബി(സ)അരുളി-ജിബ്രീല്‍ എന്നോട് പറഞ്ഞു-നിന്റെ സമുദായത്തില്‍ ആരും അല്ലാഹുവില്‍ ഒന്നിനെയും ശിര്ക്ക്ട ചെയ്യാതെ(പങ്കുചെര്കാതെ)മരണപ്പെട്ടാല്‍ അവന്‍ സ്വര്ഗ ത്തില്‍ പ്രവേശിച്ചു-അവന്‍ മോഷ്ടിച്ചാലും വ്യഭിച്ചരിചാലും.
ഇത് ultimate varrior ആയ അബൂഹുരൈരയും റിപ്പോര്ട ചെയ്തിരിക്കുന്നു!(മന്കാല ലാഇലാഹഇല്ലല്ലഹ് ദാഖലല്‍ ജന്ന വഇന്‍ സന വഇന്‍ സരിഖ.)
അപ്പോള്‍ അബൂഹുരൈര ചോദിച്ചു ഞാനിതു ജനങ്ങളെ അറിയിക്കട്ടെയോ? അപ്പോള്‍ നബി പറഞ്ഞു -വേണ്ട ജനങ്ങള്‍ അതില്‍ തന്നെ ചവിട്ടിപിടിച്ചു നിന്നെങ്കിലോ എന്ന് ഞാന്‍ ഭയപ്പെടുന്നു.
ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം? ജബ്ബാര്‍ മാഷ്കും സ്വര്ഗംന!എനിക്കും സ്വര്ഗം്!ദാവൂദ് ഇബ്രാഹിമിനും സ്വര്ഗംബ!പക്ഷെ ഹിന്ദുവിനും ക്രിസ്ത്യാനിക്കും നോ രക്ഷ!
അതുകൊണ്ട് എന്നെ ചിന്തിപ്പിക്കാതെ ബിച്ചു സ്വയം ചിന്തിക്കു.
പിന്നെ അറബ് നാടുകളില്‍ നിയമം കര്ശവനമാനത്രേ.അത് ഇസ്ലാം കൊണ്ടാണത്രേ.ബിച്ചു വളരെ ജനസംഖ്യ കുറഞ്ഞ സാമ്പത്തികമായി വളരെ മുന്നോട്ടുപോയ (അതും ഇബ്നു ഹൈതമിന്റെ അക്കൌണ്ടില്‍ വരവുവെക്കുമോ ആവോ?പാവം വെള്ളക്കാരന്‍ നസ്രാണി മരുഭൂമിയില്‍ കിടന്നു കത്തുന്ന വെയില്‍ കൊണ്ട് h2s ശ്വസിച്ചു മരിച്ചത് വെറുതെ ഇബ്നു ഹൈതമിന്റെ ബുക്ക്‌ പഠിച്ചാല്‍ പോരായിരുന്നോ?വെളുത്ത തൊലിയുണ്ടായിട്ടു എന്ത് കാര്യം?ബുദ്ധി വേണ്ടേ ബുദ്ധി?) ജനാധിപത്യം തീരെയില്ലാത്ത രാജ്യങ്ങളില്‍ കാണുന്ന ശാന്തതയും മറ്റു രാജ്യങ്ങളെയും താരതമ്യപെടുതരുത്.മതം മൂലമാണവിടെ നിയമം കര്ശാനമായതെങ്കില്‍ ഞാന്‍ മുമ്പൊരു പോസ്റ്റില്‍ പറഞ്ഞപോലെ അവിടെ മനസും ശരീരവും ഉരുകി കഷ്ടപ്പെടുന്നവന് നല്ല ശമ്പളം നല്ല പെരുമാറ്റം കരാര്‍ അനുസരിച്ചുള്ള സേവന വേതന വ്യവസ്ഥകളായിരുന്നു കിട്ടേണ്ടിയിരുന്നത്.അതില്ല.1200 റിയാലിന്റെ (അതുപോലും കുറവാണല്ലോ ഇന്നത്തെ അവസ്ഥയില്‍)കരാറിലും മറ്റും ഒപ്പിട്ടിട്ട് നിസ്കാരതൊഴിലാളികളായ മുതവ്വമാരും പോലും വേലക്കാര്കും മറ്റും വീടിലെതുമ്പോള്‍ 600 ഉം 700 ഉം ഒക്കെയാണ് കൊടുക്കുന്നത്.മറ്റുപദ്രവങ്ങള്‍ വേറെ.ചുരുക്കം ചില നല്ലവരുണ്ട് എന്ന് മാത്രം.പിന്നെ റോഡില്‍ പ്ലാസ്റിക് ഇടുന്നതും ഇടാത്തതും ദൈവവുമായി ബന്ധമില്ലാത്ത തികച്ചും ഭൌതിക കാര്യം മാത്രമാണ്.
പിന്നെ നിസ്കരിപ്പിക്കാന്‍ വേണ്ടി ചൂരലും പിടിച്ചു തല്ലിയെല്പിക്കുന്നു അത് സൌദിയില്‍ അഫ്ഗാനില്‍ കൊല്ലുന്നു താടിവെചില്ലെന്കില്പോലും അവിടെ ജീവന് ഭീഷണിയാണ്.പെണ്കുവട്ടികളെ എഴുത്തും വായനയും പഠിപ്പിക്കണ്ട പകരം സൂരതുന്നൂര്‍ പഠിപ്പിക്കാനാണ് ഹദീസ്.അതുകൊണ്ടവിടെ പെണ്കു്ട്ടികളുടെ സ്കൂളിനു തീവെക്കുന്നു.അപ്പോള്‍ മതസദാചാരം എവിടെ സഹോദര?
പിന്നെ ഒരു കാര്യം ശരിയാണ് മതാചാരങ്ങള്‍ സ്ഥിരമായി ചെയ്യുന്നവര്‍ 15 % മാത്രമേ വരൂ എന്ന്. കാരണം ഇതൊക്കെ മുതലിക്കുന്ന കാര്യമാനെന്കിലല്ലേ?ഖുറാനോ പറഞ്ഞിട്ടില്ല ഹദീസും പറയുന്നു വേണ്ടാന്നു.പിന്നെങ്ങനെ കിട്ടി ദൈവം പറഞ്ഞതാണെന്ന്?
അതുകൊണ്ട് പഠിക്കുക ചിന്തിക്കുക.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,

(1) കാളിദാസനെ മോശക്കാരനായി കാണുന്നില്ല.താങ്കളെയുമതുതന്നെ.നിങ്ങളിരുവരും മുമ്പും ചര്‍ച്ച നടത്തിയിട്ടില്ലേ? പിന്നെന്താണ്് ഇപ്പോള്‍ കുഴപ്പം? കാളിദാസന്‍ ഇസഌംവിമര്‍ശനം നടത്തുന്നുവെങ്കില്‍ താങ്കളതിനെ ആശയപരമായി പ്രതിരോധിക്കുക-വീക്ഷണങ്ങള്‍ അവതരിപ്പിച്ച് വായനക്കാരുടെ അംഗീകാരം നേടുക. അയിത്തവും വിലക്കുമൊന്നും നടപ്പില്ല. പതിനെട്ടാം നൂറ്റാണ്ടിലെ കേരളമല്ല ബൂലോകം. I am a freethinker. For me, freedom of expression is very important. Let yourself explain why Islam should not be criticised or things like that. You have full freedom to do so. I don't want to play headmaster. We are grown ups and all know the boundaries. ഞാന്‍ താങ്കള്‍ക്ക് സ്വാതന്ത്ര്യം 'തരുന്നു' എന്നു വായിക്കരുത്. ഞാന്‍ താങ്കളുടെ സ്വതന്ത്ര്യം 'നിഷേധിക്കില്ല' എന്നുവേണം വായിക്കാന്‍. ഇവിടെ ബഹുതലചര്‍ച്ച നടക്കുകയല്ലേ? താങ്കള്‍ കാളിദാസനുമായി തന്നെ ഏറ്റുമുട്ടണമെന്ന്് നിര്‍ബന്ധമൊന്നുമില്ലല്ലോ.

(2) എന്റെ പക്ഷത്തെക്കുറിച്ച് കേരളത്തില്‍ പൊതുവെ അറിയുന്നതാണ്. നിക്ഷ്പക്ഷത അഭിനയിക്കാറില്ല-എനിക്ക് പക്ഷമുണ്ട്. അത് താങ്കളുടെ പക്ഷം തന്നെ ആയിക്കൊള്ളണമെന്നില്ല. മതത്തിന്റെ കള്ളിയില്‍പ്പെടുത്തി ആളുകള്‍ക്ക് മാര്‍ക്കിടുന്ന ഏര്‍പ്പാടില്ല. നാസ്തികതയേയോ ശാസ്ത്രത്തേയോ മതങ്ങളെയോ വിമര്‍ശിക്കാം. എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സുബൈറാണ്. നില്‍ക്കാം, വിട്ടുപോകാം, വന്നുപോകാം, തിരികെവരാം -ഒക്കെ താങ്കളുടെ ഇഷ്ടം. വ്യക്തിപരമായി ചോദിച്ചാല്‍ സുബൈറിവിടെ നിന്ന് ചുണക്കുട്ടിയെപ്പോലെ വിമര്‍ശനങ്ങളെ നേരിടണമെന്നാണ് എന്റെ അഭിപ്രായം. 'ചൂട്ടുപിടുത്തം' 'തവളപിടുത്തം' തുടങ്ങിയ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഗ്രാമീണ ഉപമകള്‍ ഇവിടെ ഉചിതമായി തോന്നുന്നില്ല. You are welcome as he is welcome. No scope for any apartheid against anyone. Come on yaar.

Subair said...

എന്നെ കാണുമ്പോഴേക്കും ചിലര്‍ക്ക് അസഹ്യത ഫണം വിരിച്ചാടും. പലപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും അനവശ്യ വിഷയങ്ങളിലേക്കും ചര്‍ച്ച വഴിമാറിപ്പോകുകയും ചെയ്യും. അതൊഴിവാക്കാന്‍ മിണ്ടാതിരുന്നു.
==============


കാളിദാസനെ കാണുമ്പോള്‍ ആര്‍ക്കും അസഹ്യതയോന്നും ഇല്ല. കാളിദാസനു ഏതു പോസ്റ്റു കാണുമ്പോഴും മുസ്ലിം വിരുദ്ധത തികട്ടി വരുമ്പോള്‍ മറുപടി പറയാന്‍ ശ്രമിക്കാറുണ്ട് എന്നുമാത്രം.

പ്രത്യേകിച്ചും സ്വന്തം മതവും ആദര്‍ശവും ഒളിപ്പിച്ചു വെച്ച് മ മറ്റുള്ളവരെ വിമരശിക്കുംപോള്‍. അതിനെ വ്യക്തിപരമായി എടുക്കേണ്ട.

അതെ പോലെ തെന്നെ , ജീവന്‍ ഉണ്ടായത് നാച്ചുറല്‍ സ്ലെക്ഷന്‍ വഴിയാണ് എന്ന് ഡാര്‍വിന്‍ പറഞ്ഞിട്ടുണ്ട് എന്നും, പര്‍വതങ്ങള്‍ ഉണ്ടായതും മഴ്യുണ്ടാകുന്നതും എല്ലാം നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് എന്നുമുമൊക്കെ പറയുമ്പോള്‍ എതിര്‍ക്കേണ്ടി വരാറുണ്ട്. അത് ശാസ്ത്രത്തോടുള്ള താല്പര്യം കൊണ്ടാണ് എന്ന് കരുതിയാല്‍ മതി.

Subair said...

യേശു എന്ന ക്രിസ്ത്യാനികളുടെ ദൈവത്തിലോ ശിവന്‍ എന്ന ഹിന്ദുക്കളുടെ ദൈവത്തിലോ വിശ്വസിക്കാനാകില്ല.
=============


വളരെ ശരിയാണ്.

യേശു ദൈവമാണ് എന്ന് പറഞ്ഞിട്ടുണ്ട് എന്നും യേശുപറഞ്ഞത്‌ സത്യമാണ് എന്നും വിശ്വസിക്കുന്ന കാളിദാസനെ പ്പോലെയുള്ള നിരവധിയാളുകള്‍ ഉണ്ട്.

അല്ല കാളിദാസന്‍ എന്തുകൊണ്ടാണ് യേശു ദൈവമാണ് എന്ന് പറഞ്ഞത് സത്യമാണ് എന്ന് വിശ്വസിക്കുന്നത്. ദൈവം എന്ന് പറഞ്ഞാല്‍ എന്താണ് കാളിദാസാ?

Subair said...

ബ്രൂണോയെ ചുട്ടുകൊന്ന , ഗാലി ലെയോയെ തടവിലിട്ട ക്രിസ്തുമതമല്ല ഇന്നത്തെ ക്രിസ്തുമതം. ക്രിസ്തുമതത്തിലെ പ്രബലമായ കത്തോലിക്കാ സഭ, പരിണാമത്തെ താത്വികമായെങ്കിലും അംഗീകരിക്കുന്നുണ്ട്.
==========


കാത്തലിക സഭാ പരിണാമത്തെ അന്ഗീകരികുന്നുവോ ?

കാതോലിക സഭ അവിടെ നില്‍ക്കട്ടെ. യേശു പരിണാമമത്തെ അന്ഗീകര്‍ക്കുന്നുവോ കാളിദാസാ ?

യേശു ദൈവമാണ് യേശുവിലൂടെയാണ്ട് സൃഷ്ടി നടത്തിയത് എന്ന് പറയുന്നതെല്ലാം തെറ്റാണോ കാളിദാസാ?

പണ്ട് താങ്കള്‍ പറഞ്ഞു, ബൈബിള്‍ പുതിയ നിയമത്തില്‍ പറയുന്ന വംശാ വലിയില്‍ ചരിത്രമുണ്ട് എന്ന്. ആ ചരിതരം ഒന്ന് പരിണാമത്തിനസൃതമായോ ഒന്ന് വിശദീകരിച്ചാല്‍ നന്നായിരിക്കും. പുതിയ നിയമം പറയുന്ന പോലെ ആദം ആദ്യ മനുഷ്യനാണോ? അതോ ലൂകൊസ്‌ നുണ പറഞ്ഞതോ ?

Jack Rabbit said...

അതെ പോലെ തെന്നെ , ജീവന്‍ ഉണ്ടായത് നാച്ചുറല്‍ സ്ലെക്ഷന്‍ വഴിയാണ് എന്ന് ഡാര്‍വിന്‍ പറഞ്ഞിട്ടുണ്ട് എന്നും, പര്‍വതങ്ങള്‍ ഉണ്ടായതും മഴ്യുണ്ടാകുന്നതും എല്ലാം നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് എന്നുമുമൊക്കെ പറയുമ്പോള്‍ എതിര്‍ക്കേണ്ടി വരാറുണ്ട്. അത് ശാസ്ത്രത്തോടുള്ള താല്പര്യം കൊണ്ടാണ് എന്ന് കരുതിയാല്‍ മതി.

സുബൈറിനെ പോലെ ഇത്രേ ആശയപാപ്പരത്വം ഉള്ള ഒരാളെ ഈയിടെ കാണാറില്ല. കാളിദാസന്റെ ആ കമ്മന്റിനെ പറ്റി എന്റെയടുത്ത് ചോദിച്ചപ്പോള്‍ തന്നെ തോന്നിയിരുന്നു സുബൈര്‍ ഈ പടം എത്രെ നാള്‍ ഓടിക്കുമെന്ന്. അത് കൊണ്ടാണ് മനപൂര്‍വം ഉത്തരം പറയുന്നത് വൈകിച്ചത്. ആ സംശയം ഏതായാലും ശരിയായി. അതിനു ശേഷമുള്ള മിക്ക ചര്‍ച്ചയിലും സുബൈര്‍ ഈ കാര്യം തിരുകികേറ്റാരുണ്ട്.

പിന്നെ കത്തോലിക്കാ സഭയ്ക്കൊരു പ്രത്യേകതയുണ്ട്. മറ്റാര്‍ക്കും അതുണ്ടോയെന്നറിയില്ല. അവരുടെ വിശ്വാസങ്ങള്‍ ( i mean canon and their official position) ബൈബിള്‍ മാത്രമല്ല. അത് കാലത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്യാറുണ്ട്, വൈകിയാണെങ്കിലും. അത് കാരണം അവരുടെ official document isn't Bible, but Catechism of Catholic Church ആണ്. ഈ പറഞ്ഞത് കൊണ്ട് ഞാന്‍ കത്തോലിക്കാ വിശ്വാസിയാനെന്നോ അവരുടെ ചരിത്രം ഞാന്‍ അംഗീകരിച്ചെന്നു വിചാരിച്ചു ആരും ഗുസ്തി പിടിക്കാന്‍ വരേണ്ടതില്ല.

Subair said...

സുബൈറിനെ പോലെ ഇത്രേ ആശയപാപ്പരത്വം ഉള്ള ഒരാളെ ഈയിടെ കാണാറില്ല. കാളിദാസന്റെ ആ കമ്മന്റിനെ പറ്റി എന്റെയടുത്ത് ചോദിച്ചപ്പോള്‍ തന്നെ തോന്നിയിരുന്നു സുബൈര്‍ ഈ പടം എത്രെ നാള്‍ ഓടിക്കുമെന്ന്. അത് കൊണ്ടാണ് മനപൂര്‍വം ഉത്തരം പറയുന്നത് വൈകിച്ചത്. ആ സംശയം ഏതായാലും ശരിയായി. അതിനു ശേഷമുള്ള മിക്ക ചര്‍ച്ചയിലും സുബൈര്‍ ഈ കാര്യം തിരുകികേറ്റാരുണ്ട്.
==========


ഓ ജാക്കും എത്തിയോ? വെല്‍കം. നമ്മുക്ക് കൊലതുള്ള സര്‍വ കാര്യങ്ങളും ഈ കമ്മന്റ് ബോക്സില്‍ ചര്‍ച്ച ചെയ്യാം, രവിചന്ദ്രന്‍ സാറിന് പ്രത്യേകിച്ച് എതിര്‍പ്പൊന്നും ഇല്ല എന്നാണ് പറഞ്ഞത്.

സുബൈര്‍ ഓടിച്ചതല്ല ജാക്ക്, ഞാന്‍ അത് വിട്ടതായിരുന്നു. എന്നാല്‍ കാളിദാസന്‍ വീണ്ടും മലക്കം മറിഞ്ഞു നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് ജാവാന്‍ ഉണ്ടായത് എന്ന് ഡാര്‍വിന്‍ പറഞ്ഞിട്ടുണ്ട് എന്ന് വീണ്ടും ആവര്‍ത്തിച്ചു. തെളിവിനായി നമ്മുടെ യുക്തി RNA replication മറ്റും നാച്ചുറല്‍ സെലെക്ഷന്‍ നടക്കാം എന്ന് പറയുന്ന ചില ആധുനിക പേപറുകളുടെ ലിങ്കുകളും എടുത്തു കൊണ്ട് വന്നു. കാളിദാസന്‍ വിചാരിച്ചത് അതെല്ലാം ഡാര്‍വിന്‍ പറഞ്ഞതാണ് എന്നാണ്. ചുരിക്കി പറഞ്ഞാല്‍ കാളിദാസന്‍ ഇപ്പോഴും അത് വിട്ടിട്ടില്ല, കാളിദാസന്‍ വിടാതെ എനിക്ക് വിടാന്‍ പെറ്റില്ലല്ലോ പ്രത്യേകിച്ചും രവിചന്ദ്രന്‍ സാര്‍ സ്വാതന്ത്യം തന്നാല്‍. അപ്പൊ ഈ പടവും ഒരു നൂറു ദിനം ഓടിക്കാം.

പിന്നെ ജാക്കിന് ഒഴിഞ്ഞു മാറാനായിട്ടു ഒരു ചോദ്യം: പര്‍വതങ്ങള്‍ ഉണ്ടാകുന്നത് നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് എന്നാണു കാളിദാസന്റെ പക്ഷം. ജാക്ക് ഇത് അന്ഗീകരിക്കുന്നുവോ ?

പിന്നെ കത്തോലിക്കാ സഭയ്ക്കൊരു പ്രത്യേകതയുണ്ട്. മറ്റാര്‍ക്കും അതുണ്ടോയെന്നറിയില്ല. അവരുടെ വിശ്വാസങ്ങള്‍ ( mean canon and their official position) ബൈബിള്‍ മാത്രമല്ല. അത് കാലത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്യാറുണ്ട്, വൈകിയാണെങ്കിലും. അത് കാരണം അവരുടെ official document isn't Bible, but Catechism of Catholic Church ആണ്. ഈ പ
=============


ആണോ അത് ശേരി.

ea jabbar said...

തര്‍ക്കത്തിനു വരുന്ന മുസ്ലിം സുഹൃത്തുക്കള്‍ പലപ്പോഴും അവകാശപ്പെടുന്നത് ഏതാണ്ട് ഇങ്ങനെയാണ്:- “ഞാന്‍ എനിക്കു ചുറ്റുമുള്ള പ്രപഞ്ച അല്‍ഭുതങ്ങളെകുറിച്ചു ചിന്തിച്ചു. ഇതിന്റെ എല്ലാം പിന്നില്‍ ഒരു ശക്തിയുണ്ട് എന്നു കണ്ടെത്തി. പിന്നീടൂ ഞാന്‍ ആ ശക്തിയെ സ്വതന്ത്രമായി അന്യേഷിച്ചു. അങ്ങനെ ഇസ്ലാമില്‍ എത്തി. അതു മാത്രമാണു സത്യം എന്നെനിക്കു ശരിക്കും യുക്തികൊണ്ടു ബോധ്യമായപ്പോള്‍ ഞാന്‍ അതില്‍ മെമ്പര്‍ഷിപ്പെടുത്തു .....”
ആദ്യം ദൈവം ഉണ്ടെന്നു കണ്ടെത്തി പിന്നെ ആ ദൈവം ഇന്ന മതക്കാരനാണെന്നു കണ്ടെത്തി തുടങ്ങിയ അവകാശവാദങ്ങള്‍ സത്യവിരുദ്ധമാണ്. എന്റെ കാര്യം എനിക്കറിയാം. ഞാന്‍ ഒരു കൊച്ചു കുട്ടിയായിരുന്നപ്പോള്‍ ഈ മഹാപ്രപഞ്ചത്തിന്റെ അല്‍ഭുതങ്ങളെകുറിച്ചും അതിന്റെ പിന്നിലെ മഹാശക്തിയെ കുറിച്ചുമൊക്കെ സ്വതന്ത്രമായി ചിന്തിച്ചു ഒരു ദൈവം ഉണ്ട് എന്നു കണ്ടെത്താനുള്ള ബൌദ്ധികവികാസമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ എന്റെ രക്ഷിതാക്കളും മത പാഠശാലയിലെ അധ്യാപകരും കാണാപ്പാഠമായി പഠിപ്പിച്ചു തന്ന കാര്യങ്ങളാണു ഞാന്‍ വിശ്വസിച്ചത്. അല്ലാഹു എന്ന ദൈവമാണു പ്രപഞ്ചം ഉണ്ടാക്കിയത് എന്ന് അവര്‍ പറഞ്ഞു തന്നു. എനിക്ക് മറ്റൊന്നും ചിന്തിക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ഞാന്‍ അന്ധമായി അതു വിശ്വസിക്കുകയാണുണ്ടായത്. പിന്നീട് വളരെക്കാലത്തിനു ശേഷം ഖുര്‍ ആന്‍ ആദ്യമായി വായിച്ചതോടെയാണ് എനിക്കു സംശയങ്ങള്‍ ആരംഭിച്ചത്. മനസ്സിരുത്തി ആ ഗ്രന്ഥം ഒരാവര്‍ത്തി വായിച്ചു തീര്‍ത്തപ്പോഴേക്കും അതു ദൈവം എഴുതിയാതാകാന്‍ ഒരു സാധ്യതയുമില്ല എന്ന നിഗമനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. അപ്പോഴും ഞാന്‍ ദൈവവിശ്വാസിയായിരുന്നു. ദൈവം ഇല്ല എന്നെനിക്കു മനസ്സിലായത് പിന്നെയും വളരെക്കാലം കഴിഞ്ഞാണ്. ദൈവത്തെ ഒരുപാടു വലിയ ഒരു സംഭവമായി മനസ്സില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണു ഞാന്‍ കുര്‍ ആന്‍ വായിച്ചത്. അതാണു കുര്‍ ആനിലുള്ള വിശ്വാസം പെട്ടെന്ന് ഇല്ലാതാകാനും കാരണം. ഇത്രയും തരം താണ ഒരാളോ പ്രപഞ്ചനാഥനായ ദൈവം എന്ന ചിന്തയാണ് കുര്‍ ആന്‍ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഉദിച്ചത്. മതം ഉണ്ട് എന്നതു തന്നെയാണു ദൈവം ഇല്ല എന്നതിന്റെ പ്രഥമവും പ്രധാനവുമായ തെളിവ്. ദൈവത്തെ മനുഷ്യനോളം ചെറുതായി കാണുകയും അവഹേളിക്കുകയും ചെയ്യുന്ന മതഗ്രന്ഥങ്ങളും മതപ്രചാരകരും ദൈവത്തില്‍ നിന്നും ഒരു ഇടിത്തീയോ ഇരുട്ടടിയോ അനുഭവിക്കാതെ നില നില്‍ക്കുന്നത്, തിരിച്ചറിവും പ്രതികരണശേഷിയുമുള്ള ഒരുത്തന്‍ ദൈവമായി ജീവിച്ചിരിപ്പില്ല എന്നതുകൊണ്ടു തന്നെ !

Subair said...

ആദ്യം ദൈവം ഉണ്ടെന്നു കണ്ടെത്തി പിന്നെ ആ ദൈവം ഇന്ന മതക്കാരനാണെന്നു കണ്ടെത്തി തുടങ്ങിയ അവകാശവാദങ്ങള്‍ സത്യവിരുദ്ധമാണ്. എന്റെ കാര്യം എനിക്കറിയാം...
==========


ജബ്ബാര്‍ മാഷിനു ജബ്ബാര്‍ മാഷിന്റെ കാര്യങ്ങള്‍ അറിയാം എന്നത് പോലെ അവര്‍ക്ക് അവരുടെ കാര്യവും അറിയാം എന്ന് വെക്കുക.

അത് സത്യവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ ജബ്ബാര്‍ മാഷിനു ടെലിപതിയൊന്നും വശമില്ലല്ലോ അല്ലെ?

Subair said...

രവിചന്ദ്രന്‍, ഞാനും കാളിദാസനും ആയി കുറെ നെരേം തര്‍ക്കിക്കുന്ന ഒരു കാര്യമുണ്ട്. ഈ വിഷയത്തില്‍ സാറിന്‍റെ അഭിപ്രായം ഒന്ന് പറയാമോ ചോദ്യം ഇതാണ്. പര്‍വതങ്ങള്‍ ഉണ്ടായത് നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണോ? നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് പര്‍വതങ്ങള്‍ ഉണ്ടായത് എന്നാണ് കാളിദാസന്റെ പക്ഷം. രവിചന്ദ്രന്റെയോ ?

Subair said...

ബ്രൂണോയെ ചുട്ടുകൊന്ന , ഗാലി ലെയോയെ തടവിലിട്ട ക്രിസ്തുമതമല്ല ഇന്നത്തെ ക്രിസ്തുമതം.
=========


ഇന്നത്തെ ക്രിസ്തുമാതതിനെന്താ പുതിയ മിശിഹ വന്നിട്ടുണ്ടോ ? ഇന്നും ക്രിസ്ത്യാനികള്‍ യേശു ദൈവമാണ് എന്നും ബൈബിള്‍ ദൈവ നിശ്വാസിതം ആണ് എന്നുമെല്ലെ വിശ്വസിക്കുന്നത്.

കാളിദാസനും പറഞ്ഞു യേശു അങ്ങിനെ പറഞ്ഞിട്ടുണ്ട് എന്നും അത് സത്യമാണു എന്നും. പിന്നെ എന്താണ് കാളിദാസാ മാറിയിട്ടുള്ളത്. ആളുകള്‍ ബൈബിള്‍ പറഞ്ഞത് പോലെ ചെയ്യുന്നില്ല എന്നാണെങ്കില്‍ അതിനു മതം മാറി എന്നല്ല പറയുക ആളുകള്‍ മാറി എന്നാണ്. ആളുകള്‍ക്ക് മനസ്സിലായി ബൈബിള്‍ പറഞ്ഞ പോലെയെന്നും പ്രവര്‍ത്തിക്കാന്‍ പറ്റില്ല എന്ന്. അങ്ങിനെ വേണം പറയാന്‍.

ഇതുപോലെയുള്ള അനുയായികളുണ്ടെങ്കില്‍ മാറ്റം അസാധ്യമാണ്. മാറില്ല എന്നു ശഠിക്കുക. എന്നിട്ട് മാറാതെ ഇരിക്കുന്നത് അത്ഭുമല്ലേ എന്നു ചോദിക്കുക. ഏഴാം നൂറ്റാണ്ടിലെ അവസ്ഥയില്‍ ഒരു മതത്തെയും വിശ്വാസി സമൂഹത്തെയും തളച്ചിട്ടിട്ട്, അത് അത്ഭുതമാണെന്നഭിമാനിക്കുന്നു.

ഒരാള്‍ കോണകമുടുത്തു നടന്നിട്ട്, ഞാന്‍ കോണകമുടുക്കുന്നത് അത്ഭുതമല്ലേ എന്നു ചോദികുമ്പോലെ തമാശയാണീ ചോദ്യവും.
==========


രണ്ടായിരം വര്ഷം മുമ്പ് ജീവിച്ചിരുന്ന, എന്നാല്‍ ജീവിച്ചിരുന്നോ യുക്തിവാദികള്‍ സംശയിക്കുന്ന, യേശു താന്‍ ദൈവമാണ് എന്ന് പറഞ്ഞു എന്നും അത് ആ പറഞ്ഞത് സത്യമാണ് എന്നും വിശ്വസ്ക്കുന്ന കാളിദാസന്‍ എന്നാണ് മാറുക. ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരിക്കും.

Subair said...

nas,

താങ്കള്‍ കുറെ നേരെമായല്ലോ ഇവിടെ എഴുതി നിറക്കാന്‍ തുടങ്ങിയിട്ട്.

താങ്കള്‍ യുക്തിവാദിയാണോ ? ഖുറാന്‍ വ്യാജവും കളവും ആണോ? ദൈവം മിഥ്യയും, ദൈവ വിശ്വാസം വിഭ്രാന്തിയും ആണോ.

കാളിദാസനെ പോലെ സ്വന്തം മതവും ആദര്‍ശം ഒളിപ്പിച്ചു വെക്കാതെ, തുറന്നു പറയും എന്ന് പ്രതീക്ഷിക്കുന്നു.

KP said...

[[Subair: പ്രത്യേകിച്ചും രവിചന്ദ്രന്‍ സാര്‍ സ്വാതന്ത്യം തന്നാല്‍. അപ്പൊ ഈ പടവും ഒരു നൂറു ദിനം ഓടിക്കാം.]]

അപ്പോൾ സുബൈർ പടം നൂറു ദിവസം ഓടിച്ചെ അടങ്ങൂ.. എന്തായാലും രവിചന്ദ്രൻ സാർ എഴുതിയത് ഒന്നു കൂടി വായിച്ച് മനസ്സിലാക്കിയതിനു (അത് കഴുയുമെങ്കിൽ) ശേഷം ആയിരുന്നെങ്കിൽ നന്നായിരുന്നു..

[[രവിചന്ദ്രൻ to Subair: ഞാന്‍ താങ്കള്‍ക്ക് സ്വാതന്ത്ര്യം 'തരുന്നു' എന്നു വായിക്കരുത്. ഞാന്‍ താങ്കളുടെ സ്വതന്ത്ര്യം 'നിഷേധിക്കില്ല' എന്നുവേണം വായിക്കാന്‍. ഇവിടെ ബഹുതലചര്‍ച്ച നടക്കുകയല്ലേ? താങ്കള്‍ കാളിദാസനുമായി തന്നെ ഏറ്റുമുട്ടണമെന്ന്് നിര്‍ബന്ധമൊന്നുമില്ലല്ലോ.]]

Subair said...

ദേ, ഞാന്‍ മറുപടി എഴുതാന്‍ തുടങ്ങിയാല്‍ ചിലര്‍ക്ക് ചര്‍ച്ചയുടെ ബൌദ്ധിക നിലവാരവും പോസ്റ്റിന്‍റെ വിഷയവും ഒക്കെ ഓര്‍മവരും.

കെപി എവിടെയായിരുന്നു ഇത്ര നേരം?

സ്വാതന്ത്ര്യംതരലും സ്വാതന്ത്ര്യം നിഷേധിക്കാതിരിക്കലും തമ്മിലുള്ള വിത്യാസം എനിക്കറിയില്ല. എനിക്ക് ഭാഷാ ജ്ഞാനം അല്പം കുറവാണ് എന്ന് കൂട്ടിക്കോ. സാറ് തെന്നെ വ്യക്തമാക്കട്ടെ.

kaalidaasan said...

>>>>കാളിദാസന്‍ ഇസ്ലാമിക വിദ്വേഷം ഇവിടെയും വിളമ്പാന്‍ തുടങ്ങിയല്ലോ. സുശീലിന്റെ ബ്ലോഗില്‍ നിറുത്തിയിടത്ത് നിന്നും ഇവിടെ തുടരേണ്ടി വരുമോ കാളിദാസാ?<<<<<

ഇസ്ലാമിനേക്കുറിച്ച് മറ്റ് ചിലര്‍ ചര്‍ച്ച ചെയ്തപ്പോഴില്ലാത്ത അസ്ഖ്യതായണല്ലോ സുബൈറിന്.

കുര്‍ആന്‍ പാകര്‍ത്തിവയ്ക്കുന്നത് വിദ്വേഷമുണ്ടാക്കുമെങ്കില്‍ അതാ പുസ്തകത്തിന്റെ ഗുണം. അതിനെന്റെ നേരെ ചാടിയിട്ട് കാര്യമില്ല സുബൈറേ. കുര്‍ആനും ഹദീസുകളൊമൊക്കെ ഉദ്ധരിച്ച് ഇസ്ലാമിന്റെ മഹത്വം പ്രചരിപ്പിക്കുന്നവരെ സുബൈറു കണ്ടില്ലല്ലോ. അപ്പോള്‍  ഇതും കാണേണ്ട. ചെല്ലുന്ന ബ്ളോഗിലെല്ലാം അജണ്ട നിശ്ചയിക്കുന്നത് നാണക്കേടല്ലേ സുബൈറെ?

Subair said...

ഇസ്ലാമിനേക്കുറിച്ച് മറ്റ് ചിലര്‍ ചര്‍ച്ച ചെയ്തപ്പോഴില്ലാത്ത അസ്ഖ്യതായണല്ലോ സുബൈറിന്.
=============


ഞാന്‍ ഇവിടെത്തെ കാര്യമല്ല കാളിദാസാ, മൊത്തത്തില്‍ പറഞ്ഞതാ...

കുര്‍ആന്‍ പാകര്‍ത്തിവയ്ക്കുന്നത് വിദ്വേഷമുണ്ടാക്കുമെങ്കില്‍ അതാ പുസ്തകത്തിന്റെ ഗുണം.
==========


അവിടെ നിന്നും ഇവിടെ നിന്നും വാക്യങ്ങള്‍ ചുരണ്ടിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉദ്ധരിക്കുന്നത്, ഉദ്ടരിക്കുന്നയാളിന്‍റെയും ഗുണമാണ്.

അതിനെന്റെ നേരെ ചാടിയിട്ട് കാര്യമില്ല സുബൈറേ.
========


ഞാന്‍ എവിടെയാ ചാടിയത്. കാര്യം പറഞ്ഞു എന്ന് മാത്രം.

കുര്‍ആനും ഹദീസുകളൊമൊക്കെ ഉദ്ധരിച്ച് ഇസ്ലാമിന്റെ മഹത്വം പ്രചരിപ്പിക്കുന്നവരെ സുബൈറു കണ്ടില്ലല്ലോ. അപ്പോള്‍ ഇതും കാണേണ്ട. ചെല്ലുന്ന ബ്ളോഗിലെല്ലാം അജണ്ട നിശ്ചയിക്കുന്നത് നാണക്കേടല്ലേ സുബൈറെ?
==========


ഞാന്‍ അജണ്ടയൊന്നും നിശ്ചയിക്കാന്‍ നിന്നിട്ടില്ല കാളിദാസാ. രവിചന്ദ്രന്‍ വിത്യസ്തനായ യുക്തിവാടിയാകും എന്ന് തെറ്റിദ്ധരിച്ചു എന്ന് മാത്രം.

അല്ല എന്ന് മനസ്സിലായി. അപ്പൊ നമ്മുക്ക്, അദ്ദേഹത്തിന്റെ അനുഗ്രാഷിസ്സുകളോടെ മതവും ആയി ബന്ധപ്പട്ട, ഓ സോറി, ഇസ്ലാമും ആയി ബന്ധപ്പെട്ട കാക്ക തൊള്ളായിരം വിഷയങ്ങളും ഇവിടെ തെനേന്‍ തര്‍ക്കിച്ചു കുളമാക്കാം.

KP said...

[[Subair: ദേ, ഞാന്‍ മറുപടി എഴുതാന്‍ തുടങ്ങിയാല്‍ ചിലര്‍ക്ക് ചര്‍ച്ചയുടെ ബൌദ്ധിക നിലവാരവും പോസ്റ്റിന്‍റെ വിഷയവും ഒക്കെ ഓര്‍മവരും.]]

അപ്പോൾ അതു ശ്രദ്ധിച്ചു അല്ലേ?.. കാരണം നിസ്സാരം.. ഒന്നു ആലോചിച്ചു നോക്കിയാൽ മതി.. പിടി കിട്ടും.. ഇനി കിട്ടിയിലെങ്കിൽ തന്നെ വിട്ടു കള.. അതും ചോദിചോണ്ട് പടം നൂറു ദിവസം ഓടിക്കേണ്ട !!! :) :)

[[Subair: കെപി എവിടെയായിരുന്നു ഇത്ര നേരം?]]

ഞാൻ ഇവിടോക്കെ തന്നെ ഉണ്ട്.

പടം ഒരു പ്രാവശ്യം കാണേണ്ട ആവശ്യമെയുള്ളു.. നൂറു ദിവസം ഓടുന്നു എന്നു കരുതി എന്നും ചെന്നു കാണെണ്ട ആവശ്യം എനിക്കില്ല.. താല്പര്യവുമില്ല.. പ്രത്യേകിച്ചും, ആ പടം നൂറു ദിവസം ഓടിക്കേണ്ടത് ചിലരുടെ ഗതികേടായതു കൊണ്ട്!!

[[Subair: സ്വാതന്ത്ര്യംതരലും സ്വാതന്ത്ര്യം നിഷേധിക്കാതിരിക്കലും തമ്മിലുള്ള വിത്യാസം എനിക്കറിയില്ല. എനിക്ക് ഭാഷാ ജ്ഞാനം അല്പം കുറവാണ് എന്ന് കൂട്ടിക്കോ. ]]

അയ്യോ.. കൂട്ടാനും കുറയ്ക്കാനും ഒന്നും ഞാനില്ല. ഒരു പക്ഷേ വായനക്കാർക്ക് മനസ്സിലാവുമായിരിക്കും!! പടം നൂറു ദിവസമായി ഓടുകയല്ലേ..പിന്നെന്തു വേണം??

ea jabbar said...

ജബ്ബാര്‍ മാഷിനു ജബ്ബാര്‍ മാഷിന്റെ കാര്യങ്ങള്‍ അറിയാം എന്നത് പോലെ അവര്‍ക്ക് അവരുടെ കാര്യവും അറിയാം എന്ന് വെക്കുക.
.......
സോറി സുബൈറ് !
ഞാന്‍ ഒരു കൊച്ചു കുട്ടിയായിരുന്നപ്പോള്‍ എനിക്ക് പ്രപഞ്ചത്തിനപ്പുറത്തു പോയി സ്വയം ഒരു ദൈവത്തെ കണ്ടെത്തി വരാനൊന്നുമുള്ള കഴിവില്ലായിരുന്നു. എല്ലാ കുട്ടികള്‍ക്കും അങ്ങനെയൊക്കെയാകുമെന്നു ഞാന്‍ കരുതിപ്പോയി . അതിനു കാരണം മുസ്ലിം കുടുംബങ്ങളില്‍ ജനിച്ചവര്‍ക്കൊക്കെ ദൈവം അല്ലാഹു, ഹിന്ദു കുടുംബത്തില്‍ പിറന്നവര്‍ക്കൊക്കെ ബ്രഹ്മാവ്,ശിവന്‍, ഇത്യാദി ദൈവങ്ങള്‍, ക്രിസ്ത്യാനി കുടുംബത്തില്‍ പിറന്ന കുട്ടികള്‍ക്ക് യ്യെശുവും കര്‍ത്താവും ...! പൊതുവില്‍ ഇങ്ങനെ കാണുന്നതുകൊണ്ടു ഞാന്‍ തെറ്റിധരിച്ചു പോയതാ.. !!!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,

(1). എന്റെ വ്യത്യസ്തത-: താങ്കള്‍ക്ക് തോന്നുന്നത് പറയുക. No problem. എനിക്കത്തരം വര്‍ത്തമാനത്തിലൊന്നും വലിയ കൗതുകമില്ല; പ്രതികരിക്കാനുമില്ല.

(2) താങ്കള്‍ നാച്ചുറല്‍ സെലക്ഷനെപ്പറ്റി ഇവിടെ ചോദിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഈ ചോദ്യം നിരന്തരമായി ഉന്നയിച്ചു കാണുന്നു. എന്നാല്‍ ഈ ബ്‌ളോഗില്‍ അതിന്റെ തുടര്‍ ചര്‍ച്ച ഉദ്ദേശിക്കുന്നില്ല. മതവും ദൈവവുമാണ് 'നാസ്ത്കിനായ ദൈവ'ത്തിലെ വിഷയങ്ങള്‍. പരിണാമത്തെപ്പറ്റി മറ്റൊരു ബ്ലോഗ് തയ്യാറാക്കിയിട്ടുണ്ട്. 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം' റിലീസ് ചെയ്യുമ്പോഴേക്കും അത് പൂര്‍ണ്ണതോതില്‍ വികസിപ്പിക്കണം.കാളിദാസന്‍ പറഞ്ഞത് എന്താണെന്ന് അറിയില്ല, അദ്ദേഹമിങ്ങനെ പറഞ്ഞോ എന്നും തീര്‍ച്ചയില്ല. നേരിട്ടുചോദിച്ചതുകൊണ്ട് എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം. പ്രകൃതിനിര്‍ധാരണം അഥവാ Natural selection എന്ന വാക്കില്‍ പ്രകൃതി(Nature), നിര്‍ധാരണം അഥവാ തെരഞ്ഞെടുപ്പ്(selection) എന്നീ രണ്ടു ഘടകപദങ്ങളുണ്ട്. ഈ രണ്ടു വാക്കുകള്‍ക്കും നാം വ്യാവഹാരികഭാഷയില്‍ പൊതുവായി കല്‍പ്പിക്കുന്ന അര്‍ത്ഥം സംബന്ധിച്ച് സംശയമില്ലല്ലോ. എന്നാല്‍ പരിണാമവുമായി ബന്ധപ്പെടുത്തി നാം ഉപയോഗിക്കുന്ന 'പ്രകൃതിനിര്‍ധാരണ'ത്തില്‍ വ്യവഹാരിക അര്‍ത്ഥത്തിലുള്ള 'പ്രകൃതി'യുമില്ല, 'നിര്‍ധാരണ'വുമില്ല. There is no 'NATURE' or 'SELECTION' in NATURAL SELECTION. 'പ്രകൃതി'യില്ലെങ്കിലും ഈ 'പ്രകൃതിനിര്‍ധാരണം' സംഭവിക്കും. അത് നാമുദ്ദേശിക്കുന്ന സാധാരണഗതിയിലുള്ള ഒരു 'തെരഞ്ഞെടുപ്പ്'ആയിരിക്കുകയുമില്ല. സാധ്യമായ സംഭവ്യതകളില്‍ ഏറ്റവും പ്രബലമായതിന്റെ പ്രകാശനമാണ് പ്രകൃതിനിര്‍ധാരണം കൊണ്ടുദ്ദേശിക്കുന്നത്. It is the most possible expression derived out of the most possibele outcome evolved from all the potential possibilities. 'നാച്ചുറല്‍ ആയ സെലക്ഷന്‍' ആണത്. അതായത് സ്വാഭാവികമായ തെരഞ്ഞെടുപ്പ്്. തെരഞ്ഞെടുപ്പെന്നു പറയുമ്പോള്‍ നാം തുണിക്കടയില്‍ പോയി ഷര്‍ട്ട് തെരഞ്ഞടുക്കുന്നതുപോലെയുള്ള ഒന്നായി തെറ്റിദ്ധരിക്കരുത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഏതൊരു ഗ്രഹത്തില്‍നിന്നും ഒരു കല്ലെടുത്ത് മുകളിലേക്കെറിഞ്ഞാല്‍ അതിന്റെ 'പ്രകൃതിനിര്‍ധാരണം' എന്നുപറയുന്നത് താഴോട്ട് വീഴലാണ്(falling down). ഭൂമിയില്‍ പര്‍വതവും പുഴയുമൊക്കെ ഉണ്ടായത് പ്രകൃതിനിര്‍ധാരണത്തിലൂടെ ആണെന്നു മാത്രമല്ല പ്രകൃതിനിര്‍ധാരണത്തിലൂടെയേ അതു സംഭവിക്കു എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതല്ലാതെ ഞാന്‍ നോക്കിയിട്ട് മറ്റു വഴികളൊന്നും തെളിയുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീടാകാം. ഇതുസംബന്ധിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്. എന്റെ അഭിപ്രായം വ്യക്തമായല്ലോ. ചോദിച്ചതുകൊണ്ടു പറഞ്ഞു എന്നുകണ്ടാല്‍ മതി.

ബിച്ചു said...

പ്രിയപ്പെട്ട രവിചന്ദ്രൻ സർ

ഇതൊരു അപേക്ഷയാണ്. കാലാകാലങ്ങളായി യുക്തിവാദികൾ പറഞ്ഞുകൊണ്ടിരിക്കുകയാണ് , ഹിന്ദുവിനൊരു ദൈവം മുസ്ലിമിനൊരു ദൈവം കൃസ്ത്യാനിക്കൊരു ദൈവം എന്നൊക്കെ.- എന്നാൽ ഇങ്ങിനെയല്ല , ഈ പ്രപഞ്ചം സൃഷ്ടിച്ച ദൈവം തന്നെയാണ് സകല മനുഷ്യരെയും സൃഷ്ടിച്ചതെന്നും അവരുടെയെല്ലാം ദൈവം ഒന്നാണേന്നും എല്ലാ മതക്കാരും അങ്ങിനെയാണ് വിശ്വസിക്കുന്നതെന്നും എത്രയോപ്രാവശ്യം വിശദീകരിച്ചിട്ടുള്ളതാണ് -.(എല്ലാ മതക്കാരും ഉപയോഗിക്കുന്ന വാക്കാണ് ജഗദീശൻ എന്നത് ഇതിനു ബലം നൽകുന്നു.).
വീണ്ടുംവീണ്ടും നിങ്ങൾ ഇതാവർത്തിച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടോ അതോ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനോ - ഇതൊന്നവസാനിപ്പിച്ചുകൂടെ .

Subair said...


ന്നാല്‍ പരിണാമവുമായി ബന്ധപ്പെടുത്തി നാം ഉപയോഗിക്കുന്ന 'പ്രകൃതിനിര്‍ധാരണ'ത്തില്‍ വ്യവഹാരിക അര്‍ത്ഥത്തിലുള്ള 'പ്രകൃതി'യുമില്ല, 'നിര്‍ധാരണ'വുമില്ല. There is no 'NATURE' or 'SELECTION' in NATURAL SELECTION. '
==========


ആഹാ ഇത് കൊള്ളാമല്ലോ.

ശേരി, artificial selection ല്‍ സെലെക്ഷന്‍ ഉണ്ടോ സാറേ?

ഭൂമിയില്‍ പര്‍വതവും പുഴയുമൊക്കെ ഉണ്ടായത് പ്രകൃതിനിര്‍ധാരണത്തിലൂടെ ആണെന്നു മാത്രമല്ല പ്രകൃതിനിര്‍ധാരണത്തിലൂടെയേ അതു സംഭവിക്കു എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
===============


ഇതും ഒരു പുതിയ അറിയാവണല്ലോ സാറേ...

അപ്പൊ ഈ നാച്ചുറല്‍ സെലെക്ഷന്‍ എന്നത് random process ആണോ അതോ nonrandom പ്രോസ്സസ് ആണോ ?

ഇനി ഈ ഭൂമിയില്‍ സാറിന്റെ അഭിപ്രായത്തില്‍ നാച്ചുറല്‍ സെലക്ഷനിലൂടെയെല്ലാതെ എന്തെങ്കിലും നടക്കുന്നുണ്ടോ ? നാച്ചുറല്‍ സെലെക്ഷനും നാച്ചുറല്‍ പ്രോസിസ്സും തമ്മില്‍ എന്തെങ്കിലും വിത്യാസമുണ്ടോ ?

ഇനി മറ്റൊരു ചോദ്യം, പരിണാമം പ്രകൃതി നിര്‍ദ്ധാരനതിലൂടെയാണ് നടന്നെതെന്നു പറഞ്ഞ ഡാര്‍വിന്‍ എന്തുകൊണ്ട്, ജീവന്‍ ഉണ്ടായത് പ്രകൃതി നിര്‍ദ്ധാരനതിലൂടെയാണ് എന്ന് പറഞ്ഞില്ല ? (അങ്ങിനെ പറഞ്ഞു എന്നാണ് ഇവിടെകാളിടാസന്‍ അവകാശപ്പെടുന്നത്. താങ്കള്‍ക്ക് ആ വാദം ഉണ്ടെങ്കില്‍ ഡാര്‍വിന്റെ ഉദ്ധരണി ഹാജരാക്കുക)

Subair said...

ഞാന്‍ ഒരു കൊച്ചു കുട്ടിയായിരുന്നപ്പോള്‍ എനിക്ക് പ്രപഞ്ചത്തിനപ്പുറത്തു പോയി സ്വയം ഒരു ദൈവത്തെ കണ്ടെത്തി വരാനൊന്നുമുള്ള കഴിവില്ലായിരുന്നു. എല്ലാ കുട്ടികള്‍ക്കും അങ്ങനെയൊക്കെയാകുമെന്നു ഞാന്‍ കരുതിപ്പോയി .
==============


ഓ അത് ശരി. കുട്ടികളുടെ കാര്യമായിരുന്നോ പറഞ്ഞത് ?

ഞാന്‍ മുതിര്‍ന്നവരുടെ കാര്യമാണ് പറഞ്ഞതെന്ന് തെറ്റിദ്ധരിച്ചു.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ബിച്ചു,

എല്ലാ ദൈവവും ഒന്നാണെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. എല്ലാം ദൈവങ്ങളും മനുഷ്യന്റെ അജ്ജതയും ഭയവും ചൂഷണം ചെയ്യാനുപയോഗിക്കുന്ന മതജന്യസങ്കല്‍പ്പങ്ങളാണ്. എല്ലാവരും ഈ പ്രപഞ്ചം സൃഷ്ടിച്ച്് പരിപാലിച്ചുപോന്ന വന്‍ശക്തികളാണ്. എല്ലാവരും പ്രാര്‍ത്ഥനയും പൂജയുമില്ലെങ്കില്‍ ഉറക്കം നഷ്ടപ്പെടുന്നവരാണ്. അവരെല്ലാം അന്യദൈവങ്ങളെ ആരാധിക്കുന്നതിനോട് വിദ്വേഷപ്പെടുന്നവരാണ്. വാസ്തവത്തില്‍ ഇവര്‍ തമ്മില്‍ അടിസ്ഥാനപരമായി വലിയ വ്യത്യാസമൊന്നുമില്ല. വ്യത്യസ്ത ഭാഷകളില്‍ പുസ്തകരചന നടത്തി എന്നതുപോലുള്ള ചില്ലറ വ്യത്യാസങ്ങള്‍ ഒഴിവാക്കിയാല്‍ താങ്കള്‍ പറഞ്ഞതുപോലെ ഫലത്തില്‍ എല്ലാം ഒന്നുതന്നെ.

പക്ഷെ ഇവിടെ പ്രശ്‌നം യുക്തിവാദികളോ ബിച്ചുവോ അല്ല. പ്രശ്‌നം സാക്ഷാല്‍ മതദൈവങ്ങള്‍ തന്നെയാണ്! താന്‍ മാത്രമല്ല ദൈവമെന്നും മറ്റു പല ദൈവങ്ങളും ലഭ്യമാണെന്നും അവരെയെങ്ങാനും ആരാധിച്ചാല്‍ നാശമാണ് ഫലമെന്നും മിക്ക മതദൈവങ്ങളും ആവര്‍ത്തിക്കുന്നുണ്ട്. ഒന്നേ ഉള്ളൂ എന്നവര്‍ സമ്മതിക്കാത്തത് വലിയ വിഷയം തന്നെയാണ്. ബൈബിള്‍ദൈവം ദശകല്‍പ്പനകളില്‍ ആദ്യമേ ഭക്തനോട് പറയുന്നത് ഞാനാണ് നിന്റെ ദൈവം, മറ്റൊരു ദൈവം നിനക്കുണ്ടാകാന്‍ പാടില്ലെന്നുമാണ്. ഒന്നേയുള്ളുവെങ്കില്‍ 'മറ്റു ദൈവങ്ങളെ'ക്കുറിച്ച് പരാമര്‍ശിക്കേണ്ട കാര്യമില്ലല്ലോ. ദൈവം സര്‍വജ്ഞനാണെന്നതിനാല്‍ ഈ വിവരം തെറ്റാനും സാധ്യതയില്ലല്ലോ. യുക്തിവാദികള്‍ സമ്മതിച്ചിട്ടെന്തു പ്രയോജനം? സാക്ഷാല്‍ ദൈവങ്ങള്‍ തന്നെ സത്യവിരുദ്ധമായ നിലപാട് സ്വീകരിക്കുമ്പോള്‍ നമുക്കെന്തു ചെയ്യാനാകും?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍

(1) ഈ വിഷയം വിശദമായി പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞത് താങ്കള്‍ക്ക് സ്വീകാര്യമാകാത്തത് ഖേദകരമാണ്. ചോദിച്ചതുകൊണ്ട് അറിയാവുന്നത് വീണ്ടും പറയുന്നു. കൃത്രിമനിര്‍ധാരണത്തില്‍ നിര്‍ധാരണം സംഭവിക്കുന്നുണ്ട്-നാമുദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ തന്നെ. പക്ഷെ അതും നിയതാമായ അര്‍ത്ഥത്തില്‍ പൂര്‍ണ്ണനിര്‍ധാരണമല്ല. കാരണം അത് സാധ്യമല്ലെന്നതുതന്നെ. ശരിക്കും എന്താണ് തെരഞ്ഞെടുക്കുന്നതെന്ന്് ബ്രീഡര്‍മാര്‍ക്ക് അറിയാനാവില്ല. ജീവിയെ അല്ലെങ്കില്‍ ജീവിശരീരത്തെ തെരഞ്ഞെടുക്കുന്നുവെന്നാവും അവര്‍ ധരിക്കുന്നത്. വാസ്തവത്തില്‍ അവര്‍ ജീന്‍പൂളുകള്‍ തെരഞ്ഞെടുക്കുന്നതിന്റെ പരോക്ഷ ഏജന്റുകളായി വര്‍ത്തിക്കുകയാണ്. അപ്പോഴും ജീവിക്കുള്ളില്‍ ആന്തരികമായി നടക്കുന്ന അനിയതവ്യതിയാനങ്ങള്‍ ജീവിയുടേയോ ബ്രീഡറുടേയോ അറിവിലോ നിയന്ത്രണത്തിലോ പെട്ട കാര്യമല്ല. കൃത്രിമനിര്‍ധാരണത്തിലെ നിര്‍ധാരണം ഒറ്റയടിക്കുള്ള തെരഞ്ഞെടുപ്പുമല്ല(not one-off event). മറിച്ച് ക്രമമായ പടിപടിയായ ഒറ്റപ്പെടുത്തലിലൂടെ ഒരു ജീന്‍പൂള്‍(അതായത്് ഒരു പ്രത്യക ഇനം) വ്യതിരിക്തമാക്കി തീര്‍ക്കപ്പെടുകയാണ്. ജീനും ജീന്‍ പൂളുമൊക്കെ എന്തെന്ന് അറിയുന്നതിന് മുമ്പേ ബ്രീഡര്‍മാര്‍ 'ദ്വീപുവല്‍ക്കരണ'ത്തിലൂടെ (creating islands of gene pools) കുലീനജാതികളെ വികസിപ്പിച്ചെടുക്കുകയായിരുന്നുവല്ലോ.

(2) Non random selection of random variations-അപ്പോള്‍ രണ്ടുമില്ലേ? തുടക്കവും ഒടുക്കവും പ്രധാനമല്ലേ
(3) നാച്ചുറല്‍ സെലക്ഷന്‍ തീര്‍ച്ചയായും ഒരു നാച്ചുറല്‍ പ്രോസസ്സ് ആണ്. അക്കാര്യത്തില്‍ ഞാന്‍ താങ്കളോട് യോജിക്കുന്നു..
(4) ജീവനുണ്ടായത് നാച്ചുറല്‍ സെലക്ഷന്‍ വഴിയാണെന്ന് ഡാര്‍വിന് ചിന്തിച്ചിരുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അദ്ദേഹം ജൈവോത്പത്തിയെക്കുറിച്ച് 'ഒറിജിന്‍ ഓഫ് സ്പീഷിസില്‍' നടത്തിയ ലഘുപരാമര്‍ശം(ഊഷ്മളമായ ചെറു കുളത്തില്‍....എന്നു തുടങ്ങുന്ന ഭാഗമാണ് ഞാനുദ്ദേശിച്ചത്്) സത്യത്തില്‍ അതുതന്നെയാണ് ദ്യോതിപ്പിക്കുന്നത്.
(5) നാച്ചുറല്‍ സെലക്ഷനല്ലാതെ മറ്റെന്തെങ്കിലും ഈ പ്രപഞ്ചത്തില്‍ നടക്കുന്നുണ്ടോ? : എനിക്കറിയില്ല. ഇല്ലെന്നാണ് എന്റെ നിലവിലുള്ള ധാരണ.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ ഇവിടെ
നാച്ചുറല്‍ സെലക്ഷന്‍ അറിയാന്‍ വേണ്ടിയൊന്നുമല്ല Rc യോട് ചോദ്യങ്ങള്‍ ചോദിച്ചത്.അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് എന്തെല്ലാം വഴികള്‍ ഉണ്ട്.ഞാന്‍ തന്നെ കുറെ ലിങ്കുകള്‍ നല്‍കിയതാണ്
ഇസ്ലാമിനെ വിമര്‍ശിക്കുന്നതുകൊണ്ട് കാളിദാസനെ കൊച്ചാക്കണം,ശാസ്ത്രം അറിയില്ല എന്നു വരുത്തിതീര്‍ക്കണം,അത്രതന്നെ.
സുബൈറിന്റെ“ സംശയം “തീരുമെന്ന് ഞാന്‍ കരുതുന്നില്ല.
സുബൈറെ
ജാക്കും രവിമാഷും കാര്യങ്ങള്‍ പറഞ്ഞു,അവര്‍ താങ്ങള്‍ക്ക് അവസാനവാക്കല്ല,എന്നാലും അവരൊക്കെ അഭിപ്രായം പറയാന്‍ താങ്കള്‍ നെഞ്ചത്തടിച്ചു കരയാറുണ്ടായിരുന്നു.
എന്നാലും ഈ പോസ്റ്റില്‍
“സുബൈറാണ് താരം”
Rc sir,
വിഷയം വിട്ടു ഞാന്‍ പോയെങ്കില്‍ ക്ഷമിക്കുക.എന്റെ പേരും പരാമര്‍ശിക്കപ്പെട്ടതിനാല്‍ പറഞ്ഞെന്നേയുള്ളൂ.
പരിണാമത്തിന്റെ പോസ്റ്റിനായി കാത്തിരിക്കുന്നു.
തിരക്ക് അറിയാം ,എങ്കിലും ആകാംഷയാല്‍.....

മുഹമ്മദ് ഖാന്‍(യുക്തി) said...

സാബടക്കം എല്ലാ സുഹ്ര്ത്തുക്കളും ഇവിടെയുള്ളതിനാല്‍ പെരുത്ത് സന്തോഷം.

Subair said...

ക്ഷമിക്കണം രവിചന്ദ്രന്‍. പരിണമ വിഷയത്തില്‍ വളരെ അടിസ്ഥാനപരമായ അബദ്ധങ്ങള്‍ ആണ് താങ്കള്‍ പറഞ്ഞു വെച്ചിരിക്കുന്നത്. അതുകൊണ്ട് വിഷയം ഇപ്പൊ തന്നെ ചട്ര്ച്ച ചെയ്തു അവസാനിപ്പിച്ചേക്കാം. ഇവിടെത്തെ പല യുക്തിവാദികളും താങ്കളില്‍ മലയാള ഡോകിന്‍സിനെ കാണുമ്പോള്‍ പ്രത്യേകിച്ചും.

1)ചോദിച്ചതുകൊണ്ട് അറിയാവുന്നത് വീണ്ടും പറയുന്നു. കൃത്രിമനിര്‍ധാരണത്തില്‍ നിര്‍ധാരണം സംഭവിക്കുന്നുണ്ട്-
============



വളരെ നല്ലത്. കൃത്രിമ നിര്‍ദ്ധാരണത്തില്‍ നിര്‍ധാരണം നടക്കുന്നു എന്ന് സമ്മദിച്ചതിന് നന്ദി. ഇനി മനസിലാക്കുക പ്രകൃതി നിര്‍ദ്ധാരണത്തിലും അതെ പോലെയുള്ള സെലക്ഷന്‍ നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഡാര്‍വിന്‍ പ്രകൃതി നിര്‍ദ്ധാരണം വിശദീകരിക്കാന്‍ വേണ്ടി ആദ്യം പരിചയപ്പെടുത്തുന്നത് കൃത്രിമ നിര്‍ദ്ധാരണം ആണ്. ഡാര്‍വിന്‍ വിശദമായി തെന്നെ അത് ചെയ്യുന്നുണ്ട്. എന്നിട്ട് പ്രകൃതി നിര്‍ദ്ധാരണം വിശദീകരിക്കാന്‍ കൃത്രിമ നിര്‍ധാണവും ആയി താരത്യം ചെയ്യുകയാണ് അദ്ദേഹം. ആ പുസ്തകം വായിച്ചയാള്‍ പ്രകൃതി നിര്‍ദ്ധാരണത്തില്‍ നിര്‍ദ്ധാരണം ഇല്ല എന്നൊക്കെ പറയാന്‍ സാധ്യത കുറവാണ്.

ഡാര്‍വിന്‍ പറഞ്ഞത് തെന്നെ അല്പം ദീര്‍ഘമായി ഉദ്ധരിക്കാം. ഇത് ശ്രദ്ധാപൂര്‍വം വായിച്ചതിനു ശേഷം തീരുമാനിക്കുക നാച്ചുറല്‍ സെലെക്ഷനില്‍ സെലക്ഷന്‍ ഉണ്ടോ എന്ന്.

As man can produce and certainly has produced a great result by his methodical and unconscious means of selection, what may not nature effect? Man can act only on external and visible characters: nature cares nothing for appearances, except in so far as they may be useful to any being. She can act on every internal organ, on every shade of constitutional difference, on the whole machinery of life. Man selects only for his own good; Nature only for that of the being which she tends. Every selected character is fully exercised by her; and the being is placed under well-suited conditions of life. ..

It may be said that natural selection is daily and hourly scrutinising, throughout the world, every variation, even the slightest; rejecting that which is bad, preserving and adding up all that is good; silently and insensibly working, whenever and wherever opportunity offers, at the improvement of each organic being in relation to its organic and inorganic conditions of life. We see nothing of these slow changes in progress, until the hand of time has marked the long lapse of ages, and then so imperfect is our view into long past geological ages, that we only see that the forms of life are now different from what they formerly were. (On the origin of species by means of natural selection, Page 48).

Subair said...

domesticdtion ന്‍ ഒരു തരാം നാച്ചുറല്‍ സെലെക്ഷന്‍ ആയി ഒരുവിഭാഗം പരിണാമ ശാസ്ത്രഞ്ജര്‍ കരുതുന്ന വിവരം രവിചന്ദ്രന്‍ സാറിനരിയാമോ?

(2) Non random selection of random variations-അപ്പോള്‍ രണ്ടുമില്ലേ? തുടക്കവും ഒടുക്കവും പ്രധാനമല്ലേ
============


എന്റെ ചോദ്യം നാച്ചുറല്‍ സെലെക്ഷന്‍ random process ആണോ അതോ non random പ്രൊസെസ്സ് ആണോ എന്നതായിരുന്നു. അതിന് നേര്‍ക്ക്‌ നേരെ ഉത്തരനം പറയാന്‍ കഴിയില്ലേ സാറിന്???

ആണ് എന്നോ അല്ല എന്നോ ഉത്തരം പറയാന്‍ പെറ്റുന്ന, പരിണാമത്തെ ക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍തികള്‍ക്ക് വരെ ചാടി എണീറ്റ്‌ ഉത്തരം പറയാവുന്ന പറ്റുന്ന വിധം ലളിതവും നേര്‍ക്ക്‌ നേരെയുള്ളതും ആണ് ചോദ്യം, എന്നിട്ടും എന്തെ സാറ് തിരിഞ്ഞു കളിക്കുന്നു?

(3) നാച്ചുറല്‍ സെലക്ഷന്‍ തീര്‍ച്ചയായും ഒരു നാച്ചുറല്‍ പ്രോസസ്സ് ആണ്. അക്കാര്യത്തില്‍ ഞാന്‍ താങ്കളോട് യോജിക്കുന്നു..
===========


സോറി. എന്റെ ചോദ്യം അതായിരുന്നില്ല. നാച്ചുറല്‍ സെലക്ഷനും നാച്ചുറല്‍ പ്രോസസും ഒന്നാണോ അവതമ്മില്‍ എന്തെങ്കിലും വിത്യാസമുണ്ടോ എന്നതായിരുന്നു ചോദ്യം. ആ ചോദ്യത്തിന് താങ്കള്‍ തന്ന ഉത്തരം എന്നെ അത്ഭുതപ്പെടുത്തുന്നു, നാച്ചുറല്‍ സെലക്ഷന്‍ നാച്ചുറല്‍ പ്രോസ്സസ് ആണ് ഓക്കേ, പക്ഷെ എല്ലാ നാച്ചുറല്‍ പ്രോസിസ്സും നാച്ചുറല്‍ സെലെക്ഷന്‍ ആണോ ഇതായിരുന്നു ചോദ്യം. ഇപ്പൊ മനസ്സിലായി ക്കാനും എന്ന് വിചാരിക്കുന്നു.

Subair said...

(4) ജീവനുണ്ടായത് നാച്ചുറല്‍ സെലക്ഷന്‍ വഴിയാണെന്ന് ഡാര്‍വിന് ചിന്തിച്ചിരുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അദ്ദേഹം ജൈവോത്പത്തിയെക്കുറിച്ച് 'ഒറിജിന്‍ ഓഫ് സ്പീഷിസില്‍' നടത്തിയ ലഘുപരാമര്‍ശം(ഊഷ്മളമായ ചെറു കുളത്തില്‍....എന്നു തുടങ്ങുന്ന ഭാഗമാണ് ഞാനുദ്ദേശിച്ചത്്) സത്യത്തില്‍ അതുതന്നെയാണ് ദ്യോതിപ്പിക്കുന്നത്.
============


ഒന്നാമതായി ഒറിജിന്‍ ഓഫ് സ്പീഷീസ് താങ്കള്‍ വായിച്ചിട്ടില്ല എന്ന് ഞാന്‍ കരുതുന്നു. കാരണം ഡാര്‍വിന്‍ 'ഒറിജിന്‍ ഓഫ് സ്പീഷിസില്‍' അങ്ങിനെ ലഘുവായതോ ദീര്‍ഘമായതോ ആയ ഒരു പരാമര്‍ശവും ഡാര്‍വിന്‍ നടത്തിയിട്ടില്ല. ഒറിജിന്‍ ഓഫ് സ്പീഷിസില്‍ ജീവന്റെ ഉത്പത്തി കടന്നു വരുന്നില്ല.

രണ്ടാമതായി ഡാര്‍വിന്‍ മറ്റൊരിടത്ത് പറഞ്ഞ "ആ ചെറിയ കുളത്തില്‍" നാച്ചുറല്‍ സെലക്ഷന്‍ എന്നത് ഡാര്‍വിന്‍ ഉദ്ദേശിച്ചിട്ടേയില്ല.

താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി ക്കൊണ്ട് പറയെട്ടെ, ഡാര്‍വിന്‍ ജീവോല്പത്തിയില്‍ നാച്ചുറല്‍ സെലെക്ഷന്‍ പ്രവര്‍ത്തിച്ചു എന്ന് സൂചിപ്പിചിടുണ്ട് എന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ മഹാ അബദ്ധം ആണ് അത്. ബയോളജികല്‍ സെലെക്ഷനെ ക്കുറിച്ച് മാത്രമേ ഡാര്‍വിന്‍ പറഞ്ഞിട്ടുള്ളൂ, എഴുതിയിട്ടുള്ളൂ ഡാര്‍വിന്‍ പറഞ്ഞ നാച്ചുറല്‍ സെലെക്ഷന്‍ എന്താണ് എന്ന് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വളരെ വിശദമായി തെന്നെ പറഞ്ഞിട്ടുള്ളതാണ്, താങ്കള്‍ ഊഹിക്കേണ്ട യാതൊരു ആവശ്യവും ഇല്ല.

ജീവികള്‍ ഉണ്ടായതിനെ ശേഷം നടക്കുന്ന സെലെക്ഷനെ ക്കുറിച്ചും അത്മൂലം എങ്ങനെ പുതിയ ജീവികള്‍ ഉണ്ടാകുന്നു വെന്നും ആണ് ഡാര്‍വിന്‍ ചര്‍ച്ച ചെവ്യ്തിട്ടുള്ളത്. അല്ലാതെ മുകലേക്ക് എറിയുന്ന കല്ല്‌ താഴേക്കു വീഴുന്നതോന്നും സെലെക്ഷന്‍ അല്ല.

(5) നാച്ചുറല്‍ സെലക്ഷനല്ലാതെ മറ്റെന്തെങ്കിലും ഈ പ്രപഞ്ചത്തില്‍ നടക്കുന്നുണ്ടോ? : എനിക്കറിയില്ല. ഇല്ലെന്നാണ് എന്റെ നിലവിലുള്ള ധാരണ.
===========


എങ്കില്‍ ആ ധാരണ തിരുത്തുക. കടപ്പുറത്ത് വിത്യസ്ത ആകൃതിയിലുള്ള മണല്‍കൂനയുണ്ടാകുന്നതും ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതും, ഗുഹകള്‍ ഉണ്ടാകുന്നതും, ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നഗ്തും ഉടലെടുക്കുന്നതും ഒക്കെ നാച്ചുറല്‍ പ്രൊസെസ്സ് വഴിയാണ് എന്ന് പറയാം.എന്നാല്‍ നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് എന്ന് പറയാവതല്ല. അവിടെയൊന്നും ഒരു സെലെക്ഷനും നടക്കുന്നില്ല. ക്രമരഹിതമായ മാറ്റങ്ങള്‍ വഴിയാണ് അവ ഉണ്ടാകുന്നത്. ഇവയില്‍ ഒന്നും ഡാര്‍വിന്റെ നാച്ചുറല്‍ സെലെക്ഷന്‍ ഞാന്‍ അറിഞ്ഞിടത്തോളം ലോകത് ഒരാളും അപ്ലൈ ചെയ്തിട്ടും ഇല്ല., ഉണ്ട് എങ്കില്‍ രവിചന്ദ്രന്‍ സാര്‍ ഉദ്ധരിക്കുക.

കാളിദാസന് പോലും പര്‍വതങ്ങള്‍ ഉടെലെടുക്കുന്നത് നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് എന്ന് പറയാന്‍ നാച്ചേറിനെയും സെലെക്ഷനെയും പിരിച്ചെഴുതെണ്ടി വന്നു, പക്ഷെ താങ്കള്‍ക്ക് അത് പോലും വേണ്ടി വന്നില്ല !

വാക്കുകള്‍ അല്പം രൂക്ഷമായെങ്കില്‍ ക്ഷമിക്കുക. ശാസ്ത്രത്തിന്റെ മൊത്തക കുത്തക ഏറ്റെടുത്ത് വിശ്വാസികളെ പരിഹസിക്കുന്നവര്‍ക്ക്, ശാസ്ത്ര വിഷയങ്ങളില്‍ പ്രാഥമിക ധാരണപോലും ഇല്ലാത്തത് കാണുമ്പോള്‍, അവരുടെ ശൈലിയില്‍ അല്ലെങ്കില്‍പോലും രൂക്ഷമായി പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുബൈര്‍,

തിരുത്ത്-'ചെറുകുളത്തില്‍' പരാമര്‍ശം അദ്ദേഹത്തിന്റെ മകന്‍ പ്രസിദ്ധപ്പെടുത്തിയ ഡാര്‍വിന്റെ കത്തിലാണുള്ളത്. അത് ഹുക്കര്‍ക്ക് എഴുതിയതാണെന്നാണ് ഓര്‍മ്മ. പണ്ട് കണ്ടതാണെങ്കിലും കഴിഞ്ഞമാസം The Gretest Show on Earth ല്‍ ആ കത്ത് തര്‍ജമ ചെയ്തതാണ്. ഉടനടി മറുപടി എഴുതിയപ്പോള്‍ തെറ്റിയതാണ്. തിരുത്ത് കൊടുക്കാന്‍ വകുപ്പുണ്ടോ എന്തോ?

പരിണാമം ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്ന് പലതവണ പറഞ്ഞിരിക്കുന്നു. ഞാന്‍ ഡാര്‍വിനേയും ഡോക്കിന്‍സിനേയും ഒന്നും വായിച്ചിട്ടില്ലെന്ന് തന്നെ ധരിക്കുക. നാച്ചുറല്‍ പ്രോസ്സസും നാച്ചുറല്‍ സെക്ഷനും വ്യതിരിക്തമായി തിരിച്ചറിയാനുള്ള വോള്‍ട്ടേജില്ലെന്നും അറിയുക. അങ്ങനെയൊന്നും ഞാന്‍ അവകാശപ്പെട്ടില്ലല്ലോ സുഹൃത്തേ, ചോദിച്ചതുകൊണ്ട് അറിയാവുന്നത് പറയുന്നു എന്നല്ലേ പറഞ്ഞുള്ളു. താങ്കള്‍ പറഞ്ഞ സ്ഥിതിക്ക് ഇനി അതൊക്കെ എടുത്ത് വായിക്കാന്‍ ശ്രമിക്കാം. രണ്ടായാലും ലിങ്കിയും ക്വോട്ടിയും ആരേയും പീഡിപ്പിച്ചിക്കാന്‍ ഉദ്ദേശമില്ല. താങ്കള്‍ ഇത്രത്തോളം വിവരിച്ചതില്‍നിന്നും താങ്കള്‍ക്ക് ഇക്കാര്യത്തിലുള്ള ധാരണ ബോധ്യപ്പെട്ടു. ഡാര്‍വിനും ഡോക്കിന്‍സുമൊക്കെ കൃത്രിമനിര്‍ധാരണം വഴിയാണ് നാച്ചുറല്‍ സെലക്ഷനിലേക്ക് പ്രവേശിക്കുന്നതെന്ന് അറിയാത്തവര്‍ ഈ ബ്‌ളോഗ്ഗിലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല, എന്റെ കാര്യം തല്‍ക്കാലം വിട്ടേക്കുക. പിന്നെ രൂക്ഷതയുടേയും തീവ്രതയുടേയും കാര്യം -ഇതൊക്കെ ആര്‍ക്കും സാധിക്കുന്ന കാര്യമല്ലേ. താങ്കള്‍ക്കതിനുള്ള സ്വാതന്ത്രമുണ്ട്, ഞാനിതിനെ മാനിക്കുന്നു. മറ്റു താല്‍പര്യങ്ങളില്ല.

രവിചന്ദ്രന്‍ സി said...

നാച്ചുറല്‍ പ്രോസസ്സ്- Natural selection is a Natural procsse: സുബൈര്‍ പുരുഷനാണ് എന്നു പറഞ്ഞാല്‍ 'പുരുഷന്‍മാരെല്ലാം സുബൈറാണോ?' എന്നു ചോദിക്കുന്നതില്‍ കാര്യമില്ല.മലയും ഗുഹയും തെരഞ്ഞെടുപ്പില്ലാതെ ഉണ്ടായതാണെന്ന് താങ്കള്‍ പറയുന്നു. മലയും പുഴയും ഇല്ലാത്ത അവസ്ഥയില്‍ നിന്നും മലയും ഗുഹയും ഉണ്ടാകുന്നുണ്ടല്ലോ. അപ്പോള്‍ സംഭവിക്കുന്നതെന്തോ അതു തന്നെയാണ് നാച്ചുറല്‍ സെലക്ഷന്‍. ജീവിപരിണാമത്തിലും അത് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മലയും പുഴയും സ്വയം ഉണ്ടാകുന്നതുപോലെയാണ് പ്രകൃതിനിര്‍ധാരണത്തിലും സംഭവിക്കുന്നത്. Both are agentless. ഗുഹ ഉണ്ടാവണമെന്നോ അതിന് എന്തൊക്കെ ചെയ്യണമെന്നോ ഗുഹയ്ക്ക് അറിവില്ല, അറിഞ്ഞാലും ഒന്നും ചെയ്യാനാവില്ല. അതുതന്നെയാണ് നാച്ചുറല്‍ സെലക്ഷനില്‍ ജീവികളുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇതൊന്നും നാം തുണിക്കടയില്‍പോയി വസ്ത്രം തെരഞ്ഞടുക്കുന്നതുപോലെയുള്ള ഒരു സെലക്ഷനല്ലെന്നാണ് സൂചിപ്പിച്ചത്. ശ്രദ്ധിക്കുക, തെരഞ്ഞെടുപ്പ് നടത്താന്‍ ആരുമില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് തന്നെ നാച്ചുറല്‍ സെലക്ഷനിലെ തെരഞ്ഞെടുപ്പ് നാമുദ്ദേശിക്കുന്ന തെരഞ്ഞെടുപ്പല്ല. അതിന് ഗതിയോ ദിശയോ ലക്ഷ്യമോ ആരോപിക്കാനാവില്ല. It is not a selection in the real sense. നാച്ചുറല്‍ സെലക്ഷന്റെ ഭിന്നരൂപങ്ങളാണ് പ്രപഞ്ചത്തിലാകമാനം സംഭവിക്കുന്നത്. കൃത്രിമനിര്‍ധാരണത്തില്‍ നാം തെരഞ്ഞെടുപ്പ് നടത്തുന്നുവെങ്കിലും നിയതമായ അര്‍ത്ഥത്തില്‍ അതും സാധാരണഗതിയിലുള്ള തെരഞ്ഞെടുപ്പല്ല. കാരണം ജീവിശരീരം തെരഞ്ഞെടുക്കുന്നുവെന്ന് ബ്രീഡര്‍മാര്‍ കരുതുന്നുവെങ്കിലും അവര്‍ ശരിക്കും തെരഞ്ഞെടുക്കുന്നത് ജീന്‍പൂളുകളെയാണ്. അതിന് ആധാരമാകുന്നതാകട്ടെ ജീന്‍പൂളില്‍ നടക്കുന്ന അനിയതമായ വ്യതിയാനങ്ങളും. രണ്ടാമത്തേത് സംഭവിച്ചെങ്കിലേ ആദ്യത്തേതിന് സാധ്യത തെളിയുന്നുള്ളു. ഞാന്‍ ഈ ടൈപ്പ് ചെയ്യുന്നത് സാധാരണ അര്‍ത്ഥത്തിലുള്ള ഒരു തെരഞ്ഞെടുപ്പാണ്. പക്ഷെ നാച്ചുറല്‍ സെലക്ഷ്ന്‍ അത്ര ലളിതമായി കാണാനാവില്ല. നിയതവും അനിയതവുമായ ഘട്ടങ്ങളുള്ള ഒന്ന് നിയതമാണോ അനിയതമാണോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. സുബൈര്‍ X ന്റേയും Yയുടേയും മകനാണ് എന്നുപറഞ്ഞാല്‍ ആരെങ്കിലും സുബൈര്‍ Xന്റെ മകനാണോ അതോ Y യുടെ മകനാണോ, അതുപറ എന്നു ചോദിച്ചാല്‍ എങ്ങനെയിരിക്കും?

അപരിചിതന്‍ said...

പ്രിയപ്പെട്ട രവിചന്ദ്രൻ സർ,

താങ്കളെ പോലെയുള്ള ഒരു വ്യക്തി ബ്ലോഗിലേക്ക് വന്നതിൽ വളരെ സന്തോഷം..

ഇത്ര ഉൾക്കാഴ്ചയുള്ള ഒരു വിഷയം ചർച്ച ചെയ്യുന്നത് ശ്രീ രവിചന്ദ്രനെയും ഹുസൈനെയും പോലുള്ളവർ ആകുമ്പോൾ സംവാദം അർത്ഥ പൂർണ്ണമാകുമെന്ന് തന്നെ കരുതാം..

ദൈവത്തെ കുറിച്ചുള്ള ചർച്ച മതത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുങ്ങുന്നത് നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ തന്നെയാണു പ്രകടിപ്പിക്കുന്നത്..

ദൈവത്തെ സ്വന്തമാക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ചിലർ പിന്നെ ദൈവം ഉണ്ടോ എന്ന് ചിന്തിക്കുന്നതിന്നപ്പുറം ആ ചോദ്യം അവരുടെ സംഘടിത മതത്തിന്റെ ചട്ടക്കൂട് തകർക്കുന്നതിനെ കുറിച്ചായിരിക്കന്മ് ചിന്തിക്കുക...ചർച്ച വഴി തെറ്റുന്നത് സ്വാഭാവികം..

മതവും ഫുട്ബോൾ കളിയും ഒരു പോലെ ആണൂ എന്ന് കേട്ടിട്ടുണ്ട്..നമ്മുടെ ടീം എത്ര മോശമായി കളിച്ചാലും നമ്മൾ അതിനു വേണ്ടി വാദിച്ച് കൊണ്ടേ ഇരിക്കും...വേണമെങ്കിൽ പല്ലും മതവും ഉപയോഗിച്ച് അതിനെ എതിർക്കുകയും ചെയ്യും..

ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തെക്കാളും അത്തരമൊരു ശക്തിയിൽ വിശ്വസിക്കണോ വേണ്ടയോ എന്നാണു എനിക്ക് സ്വയം ചോദിക്കാൻ തോന്നിയത്...

ശ്രീ സുഭാഷ് ചന്ദ്രന്റെ ഒരു കഥയിലെ വാക്കുകൾ കടമെടുത്താൽ..

"ദൈവം ഉണ്ടെന്ന് തന്നെ വിശ്വസിക്കാം പക്ഷെ ഈ ദൈവം വിശ്വസിക്കാൻ കൊള്ളാത്ത ഒരുത്തൻ ആണു."

അദ്ദേഹത്തിനു കാര്യമായ പണിയൊന്നും ഇല്ല..ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവിടെ സുനാമിയും ഭൂകമ്പവുമൊക്കെ ഉണ്ടാകും..പുള്ളിയുടെ(ദൈവം) പേരു പറഞ്ഞ് നമ്മൾ ഇവിടെ തോക്കും,ബോംബുമായിട്ട് തമ്മിൽ തല്ലുകയും ചെയ്യും..

രവിചന്ദ്രൻ സർ പറഞ്ഞതു പോലെ മതം നിലനിൽക്കുന്നു എന്നത് തന്നെയാണു അത്തരമൊരു ദൈവം ഇല്ല എന്ന് വാദിക്കാനുള്ള തെളിവ്.

എന്തു തന്നെയായാലും സംഘടിത മതങ്ങൾ പറയുന്നത് പോലെ ഒരു ദൈവം ഇല്ല തന്നെ...

പിന്നെ ഒരു മതരഹിതമായ ലോകം ഇന്നത്തെ അവസ്ഥയിൽ ഒരു "ഉട്ടോപിയൻ" ചിന്ത മാത്രമാകും..

ചെയ്യാൻ കഴിയുന്ന ഒരു കാര്യം ജന്മം കൊണ്ട് തളച്ചിടപ്പെടുന്ന മതത്തിന്റെ ഇന്നത്തെ ചട്ടക്കൂട് പൊളിച്ച് കളയുക എന്നതാണു.

മതവും വിശ്വാസവും,അവിശ്വാസവും ഒരു മനുഷ്യൻ ചിന്തിച്ച് സ്വീകരിക്കുകയും അത് വരെ അവനെ മതരഹിതനായി വളർത്താനും കഴിഞ്ഞാൽ തന്നെ മനുഷ്യൻ മാനവികതയും മനുഷ്യത്വവും എന്താണെന്ന് പഠിക്കും..

പക്ഷെ നമ്മുക്ക് ഇന്ന് ഒരു "മതമില്ലാത്ത ജീവനെ" കുറിച്ച് ചിന്തിക്കാൻ പോലും ഭയമാണൂ.

എന്ത് ചർച്ചയും “ജീവനില്ലാത്ത മതത്തിലേക്ക്“ ഒതുങ്ങി പോകുന്നത് അതിന്റെ തെളിവ് തന്നെയാണു..

Subair said...

രവിചന്ദ്രന്‍ സാറ്, സാറ് നമ്പര്‍ ഇട്ടു എഴുതിയിട്ട് ഇപ്പോള്‍ നമ്പര്‍ പോയല്ലോ?

കൃത്രിമ നിര്‍ദ്ധാരണത്തില്‍ നിര്‍ദ്ധാരണം ഉണ്ട്.

നിര്‍ദ്ധാരണം ഉണ്ട് എന്ന് പറഞ്ഞിട്ട് പിന്നെ ഇല്ല എന്ന് വ്യഖാനിക്കുന്നതാണ് verbal acrobatics.

പ്രകൃതി നിര്‍ദ്ധാരണം കൃത്രിമ നിര്‍ദ്ധാരണത്തിന് സമാനമാണ് എന്നാണ് പരിണാമശാസ്ത്രഞ്ജര്‍ വിശേദീകരിക്കുന്നത്.അപ്പൊള്‍ THERE IS NO SELECTION IN NATURAL SELECTION എന്നൊക്കെ എഴുത്തിയിട്ട് മുകളിലേക്ക് കല്ലെരിഞ്ഞാല്‍ താഴേക്ക് വരുന്നത് ഉദാഹരമായി കൊടുക്കുന്നത് ആര് പറഞ്ഞാലും എനിക്കംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.

നാച്ചുറല്‍ സെലെക്ഷന്‍ സാറ് വിചാരിച്ച പോലെ ഭൂമിയില്‍ നടക്കുന്ന സര്‍വ പ്രോസ്സ്സുകളെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കല്ല. ആധുനിക ബയോളജിയില്‍ വളരെ കൃത്യമായ നിര്‍വചനമുള്ള ഒരു പദമാണ്. അത് ജീവിവര്‍ഗത്തിന് പുറത്തുള്ള ഒരു പ്രതിഭാസത്തെ ക്കുരിക്കാനും സാധാരണ ഗതിയില്‍ ഈ വാക്ക് ഉപയോഗിക്കാറില്ല. (ഡോകിനിന്‍സും Daniel Dennett ഉം ഒക്കെ ഇത്തിരി കൂടി വികസിപ്പിച്ചിട്ട് സാമൂമൂഹ്യ ശാസ്ത്രത്തിലും മനുഷ്യന്‍റെ സാസ്കാരിക വികാസത്തിലും ഒക്കെ നാച്ചുറല്‍ സെലെക്ഷന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും അതിന്റെ പേരില്‍ അവര്‍ വിമര്ഷ്ക്കപ്പെട്ടിട്ടുണ്ടും ഉണ്ട്. എന്നിരുന്നാല്‍ പോലും ലോകത്ത് ആരും പര്‍വതതങ്ങള്‍ ഉണ്ടാകുന്നതും, ഭൂകംഭങ്ങള്‍ ഉണ്ടാകുന്നഘും ഒക്കെ പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് എന്ന് പറഞ്ഞു കേട്ടതായി അറിവില്ല സാറും ഒര്ഴികെ കാളിദാസനും യുക്തിയും ഒഴികെ - ഉണ്ടെകില്‍ എനിക്ക് പറഞ്ഞു തരിക).

പിന്നെ രൂക്ഷതയുടേയും തീവ്രതയുടേയും കാര്യം -ഇതൊക്കെ ആര്‍ക്കും സാധിക്കുന്ന കാര്യമല്ലേ. താങ്കള്‍ക്കതിനുള്ള സ്വാതന്ത്രമുണ്ട്, ഞാനിതിനെ മാനിക്കുന്നു
=============


എന്‍റെ സ്വാതന്ത്ര്യതിന്റെ പ്രശ്നമല്ല. നിരീശ്വര വാദത്ത പ്രതിരോധിക്കാന്‍ ജീവിതത്തിന്റെ നല്ലൊരു സമയം ചിലവഴിക്കുന്ന, പരിണാമം സംബന്ധിയായ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഷഷപ്പെടുതുന്ന താങ്കള്‍, പരിണാമം അടിസ്ഥാന മേകാനിസത്തെ ക്കുറിച്ച് ബോധവാനായിരിക്കണം.

രണ്ടായാലും ലിങ്കിയും ക്വോട്ടിയും ആരേയും പീഡിപ്പിച്ചിക്കാന്‍ ഉദ്ദേശമില്ല.
=========


സാര്‍ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. ലിങ്ക് നല്‍കലും കോട്ട് ചെയ്യലും ഒന്നും പീഡിപ്പിക്കാനല്ല. വിഷയം മനസ്സിലാക്കാന്‍ ശ്രമിക്കാതെ, അന്ധമായി കോപി പേസ്റ്റ്‌ ഞാന്‍ ചെയ്യാറില്ല. ഉണ്ടെകില്‍ ചൂണ്ട്ക്കണിക്കുക,

ഗുഹ ഉണ്ടാവണമെന്നോ അതിന് എന്തൊക്കെ ചെയ്യണമെന്നോ ഗുഹയ്ക്ക് അറിവില്ല, അറിഞ്ഞാലും ഒന്നും ചെയ്യാനാവില്ല. അതുതന്നെയാണ് നാച്ചുറല്‍ സെലക്ഷനില്‍ ജീവികളുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇതൊന്നും നാം തുണിക്കടയില്‍പോയി വസ്ത്രം തെരഞ്ഞടുക്കുന്നതുപോലെയുള്ള ഒരു സെലക്ഷനല്ലെന്നാണ് സൂചിപ്പിച്ചത്. ശ്രദ്ധിക്കുക, തെരഞ്ഞെടുപ്പ് നടത്താന്‍ ആരുമില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് തന്നെ നാച്ചുറല്‍ സെലക്ഷനിലെ തെരഞ്ഞെടുപ്പ് നാമുദ്ദേശിക്കുന്ന തെരഞ്ഞെടുപ്പല്ല. അതിന് ഗതിയോ ദിശയോ ലക്ഷ്യമോ ആരോപിക്കാനാവില്ല.
=============


ഇതൊന്നും എനിക്ക് തര്‍ക്കമില്ലാത്ത കാര്യങ്ങളെല്ലേ രവിചന്ദ്രന്‍ സാര്‍. നാച്ചുറല്‍ സെലെക്ഷനൈല്‍ തിരഞ്ഞെടുപ്പ് നാം ഉദ്ദേശിക്കുന്ന തിരഞ്ഞെടുപ്പ് ആണോ എന്നത് വിട്ടേക്കുക, തിരഞ്ഞെടുപ്പ് ഉണ്ട് എന്ന് അഗീകരിക്കുക. മുമ്പ് ബോള്‍ഡ്‌ ആക്കി പറഞ്ഞ THERE IS NO SELECTION IN NATURAL SELECTION എന്ന വാചകവും വിശദീകരണവും കൃത്യതയില്ലാത്ത പരാമര്‍ശമങ്ങളാണ് എന്ന് അഗീകരിക്കുക.

നീയതവും അനിയതവുമായ ഘട്ടങ്ങളുള്ള ഒന്ന് നിയതമാണോ അനിയതമാണോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.
==========


നാച്ചുറല്‍ സെലക്ഷന്‍ non random process കൂടിയാണ് എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്? ഞാന്‍ നേരെത്തെ പറഞ്ഞതാണ് ഒറ്റവാക്കില്‍ ഉത്തരം പരയാവുനന്‍ ചോദ്യാമാണ് അത് എന്ന്. ഇനി അങ്ങിനെ അല്ല എങ്കില്‍ അത് പരയുക, അതിന് ഒറ്റ വാക്കില്‍ ഉത്തരം പറഞ്ഞ ശാസ്ത്രഞ്ഞരുടെ ഉദ്ധരണികള്‍ ഞാന്‍ ഹാജരാക്കാം.

താങ്കള്‍ ഇപ്പോഴും ഉത്തരം പറഞ്ഞില്ല, എല്ലാ നാച്ചുറല്‍ പ്രോസിസ്സും നാച്ചുറല്‍ സെല്സ്ക്ഷന്‍ ആണോ? അഥവാ ഈവാക്കുകള്‍ പരസ്പരം മാറി ഉപയോഗിക്കാമോ?

അതെ പോലെ തെന്നെ ലോകത് പര്‍വതങ്ങള്‍ ഉണ്ടായത് നാച്ചുറല്‍ സെലക്ഷന്‍ വഴിയാണ് എന്ന് പറഞ്ഞ ഒരു ശാത്രഞനെയെങ്കിലും രസിചന്ദ്രന്‍ സാര്‍ കാണിച്ചു താ.

നാച്ചുറല്‍ സെലെക്ഷന് ദിശയില്ല എന്ന് പറഞ്ഞതിന് ഏതായാലും നന്ദി,അത് അന്ഗീകരിക്കാത്ത പരിണാമവാദികളും ഉണ്ട് എങ്കിലും.

Subair said...

തിരുത്ത്.

"നാച്ചുറല്‍ സെലക്ഷന്‍ non random process കൂടിയാണ് എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്? ഞാന്‍ നേരെത്തെ പറഞ്ഞതാണ് ഒറ്റവാക്കില്‍ ഉത്തരം പരയാവുനന്‍ ചോദ്യാമാണ് അത് എന്ന്. ഇനി അങ്ങിനെ അല്ല എങ്കില്‍ അത് പരയുക, അതിന് ഒറ്റ വാക്കില്‍ ഉത്തരം പറഞ്ഞ ശാസ്ത്രഞ്ഞരുടെ ഉദ്ധരണികള്‍ ഞാന്‍ ഹാജരാക്കാം."

ഇങ്ങനെ വായിക്കുക,


നാച്ചുറല്‍ സെലക്ഷന്‍ random process കൂടിയാണ് എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്? ഞാന്‍ നേരെത്തെ പറഞ്ഞതാണ് ഒറ്റവാക്കില്‍ ഉത്തരം പരയാവുനന്‍ ചോദ്യാമാണ് അത് എന്ന്. ഇനി അങ്ങിനെ അല്ല എങ്കില്‍ അത് പരയുക, അതിന് ഒറ്റ വാക്കില്‍ ഉത്തരം പറഞ്ഞ ശാസ്ത്രഞ്ഞരുടെ ഉദ്ധരണികള്‍ ഞാന്‍ ഹാജരാക്കാം.

Anonymous said...

എന്റെ പ്രിയ സുഹൃത്ത് സത്യാന്വേഷി എന്ന ബ്ലോഗർ പറഞ്ഞത്,മുസ്ലീം സമൂഹത്തിലെ ഒർജിനൽ ചിന്തകനാണ് എൻ.എം.ഹുസൈൻ.എന്നാൽ ഈ സുബൈറിനെ പോലെ വരില്ല.ഇനി എത്രണത്തെ സഹിക്കണം പടച്ചോനേ..
ദൈവത്തെ എന്തെങ്കിലും പറഞ്ഞാൽ ഇവനൊക്കെ മാത്രം എന്തേ നോവാൻ.വേറെ ദൈവവിശ്വാസികളും മതവിശ്വാസികളും ബൂലോകത്തില്ലേ.? ആ സജിഅച്ചായൻ കടുത്തവിശ്വാസിയാ..മഹാഭൂരിപക്ഷം മനുഷ്യരും ദൈവവിശ്വാസികളായ സമൂഹത്തിൽ ദൈവം=അള്ളാ എന്നു സ്ഥാപിച്ചെടുക്കാനുള്ള വെപ്രാളമാണോ..?
ശ്രീ രവിചന്ദ്രൻ,ദൈവവിശ്വാസികളല്ലാത്ത മതവിശ്വാസികളും,മതവിശ്വാസികളല്ലാത്ത ദൈവവിശ്വാസികളും ഭൂമിയിലുണ്ട്.പ്രപഞ്ച രഹസ്യത്തെ പറ്റി ഒട്ടും ഉത്ഖണ്ഡയില്ലാത്തവർ.എന്നാൽ ശാസ്ത്ര കുതുകിക്ക് അതുപോരാ..സുബൈറിനെ പോലെ ഒരേഒരു ദൈവത്തിന്റെ,അതും ഖുറാൻ പറയുന്ന ദൈവത്തിന്റെ അസ്ഥിത്വം തെളിയിക്കേണ്ടതുണ്ട്.അതിന് ശാസ്ത്രമെങ്കിൽ ശാസ്ത്രം,അതിമല്ലങ്കിൽ വ്യ്ക്തിപരമായ പരിഹാസം.അവസാനമായി ആയുധവും.പടം നൂറു ദിവസം ഓടിക്കാനുള്ള വെപ്രാളത്തിൽ മനുഷ്യർ കൂകുന്നതും കളിയാക്കുന്നതും തിരിച്ചറിയുന്നതേയില്ല.ഇവിടെ സംവാദത്തിന്റെ മേഖല കൈവിട്ടുപോകുന്നു.കാരണം മിനിമം ആ സംസകാരം ഉൾകൊള്ളാൻ ത്രാണിയില്ലാത്ത സുബൈറിനെ പോലുള്ളവർക്ക് മറുപടിയെഴുതി കാണികളായ(വായനക്കാർ)ബ്ലോഗർന്മാരെ ബോറടിപ്പിക്കരുത്.പുതിയ പോസ്റ്റുകൾ അതാണാവശ്യം.

രവിചന്ദ്രന്‍ സി said...

ശീ.എന്‍.എം. ഹുസൈന്റെ പോസ്റ്റിനോടുള്ള പ്രതികരണം.
Dear sir,
താങ്കളുടെ സ്വാഗതത്തിന് വളരെ നന്ദി.
(1) ചെലവ് കുറവാണ് എന്നാല്‍ ചെലവാക്കുന്നില്ല എന്ന അര്‍ത്ഥമില്ല. 'ആ ഇനത്തില്‍ അഞ്ചുപൈസ ചെലവില്ല'എന്നാണ് പറഞ്ഞത്. 'മറ്റിനങ്ങളില്‍' ചെലവാക്കുന്നതില്‍ ബുദ്ധിമുട്ടില്ല എന്നു കാണുക. ആ ഇനത്തില്‍ (മതാരാധന) ചെലവാക്കാത്തത് അത് ദുര്‍മാര്‍ഗ്ഗമായതിനാലാണ്. മതവിശ്വാസം സ്വാര്‍ത്ഥമോഹങ്ങളുടെ സാക്ഷാത്ക്കാരം ലക്ഷ്യമാക്കിയുള്ള ഗോത്രമൂര്‍ത്തികളുടെ പ്രീണിപ്പിക്കലാണ്. തികഞ്ഞ ഭാഗ്യാന്വേഷണമാണത്-നിതാന്തമായ ഒരു ലോട്ടറിയെടുപ്പ്. പൂജിച്ചും ഹോമിച്ചും ഒരു വ്യക്തിയും നന്നായിട്ടില്ല, ഒരു രാഷ്ട്രവും പച്ചപിടിച്ചിട്ടുമില്ല. ഭക്തന്‍ ഭൗതികാസ്‌കതിയുടെ പരകോടിയില്‍ എത്തുന്നതനുസരിച്ച് മതഭക്തിക്ക് തീപിടിക്കും. അതാകട്ടെ ഭക്തനെ ആന്തരികമായും ബാഹ്യമായും ജീര്‍ണ്ണിപ്പിക്കും. മതാസക്തി കൂടുന്ന സമൂഹങ്ങള്‍ ഏറ്റവുമധികം ജീര്‍ണ്ണിക്കുന്നതിന്റെ കാരണവുമതുതന്നെ. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ താല്‍പര്യമിട്ടപ്പോള്‍ കുടിയേറ്റ ഇന്ത്യക്കാര്‍ ഇന്ന് ബ്രിട്ടണില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കാന്‍ മത്സരിക്കുകയാണ്. ചില പരമ ദരിദ്രര്‍ അദ്ധ്വാനിക്കുന്ന പണം മതകാര്യങ്ങളില്‍ ചെലവിട്ട് കൂടുതല്‍ കഷ്ടത്തിലാകുന്നു.കടബാധ മാറ്റാന്‍ കിണറു നികത്തി കടം വാങ്ങി വേറൊന്നു കുഴിപ്പിക്കുന്നു. കുട്ടികള്‍ക്ക് ഒരു തുള്ളി ഔഷധമോ പ്രേയസിക്ക് ഒരു കീറ് തുണിയോ ആയി മാറേണ്ട സമ്പത്തും സമയവും ഊര്‍ജ്ജവും മതാരാധനയ്ക്കും തീര്‍ത്ഥാടനത്തിനുമായി ചെലവു ചെയ്യുന്നവന് നോട്ടിരിട്ടിപ്പിന് ശ്രമിക്കുന്നവന്റെ മാനസികാവസ്ഥയാണ്. ചിലര്‍ പൂജയും കര്‍മ്മവും നടത്തി അന്യരെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നു. മതച്ചെലവ് അദ്ധ്വാനിച്ചുണ്ടാക്കുന്ന സമ്പത്തിന്റെ ദുര്‍മാര്‍ഗ്ഗത്തിലുള്ള വ്യയമാകുന്നു. ആ ചെലവ് ചെയ്യുന്നവന്‍ തനിക്കെതിരയെയും സമൂഹത്തിനെതിരെയും ചെലവ് ചെയ്യുകയാണ്. മദ്യാപാനം, വ്യഭിചാരം, ഭീകരാക്രമണം ഇതിനെല്ലാം ചെലവ് ചെയ്യുന്നവരുണ്ട്. വ്യക്തിക്ക് അനുഭൂതിയുണ്ടാകുന്നുണ്ടെങ്കിലും സമൂഹത്തിനും രാഷ്ട്രത്തിനും അത് ഹാനികരമാണ്. Two hands at works is more useful than thousand folded ones.
കൂപ്പിനില്‍ക്കുന്ന കരങ്ങളും തറയിലിഴയുന്ന മനുഷ്യരും സമൂഹത്തിനും രാഷ്ട്രത്തിനും ബാധ്യതയാണ്. മതമുണ്ടായിട്ടും ലോകം നിലനിന്നുപോകുന്നത് മതാതീതമായ മൂല്യവ്യവസ്ഥ നാം പോരക്ഷമായി സ്വാംശീകരിക്കുന്നതുകൊണ്ടും ശാസ്ത്രം നേട്ടങ്ങള്‍ കൊണ്ടുവരുന്നതുകൊണ്ടുമാണ്. മതസ്പര്‍ദ്ധ, മതലഹള, മതഭീകരത എന്നിവയാണ് മതത്തിന്റെ പ്രധാനപ്പെട്ട മൂന്ന് സംഭാവനകള്‍. ദുര്‍മാര്‍ഗ്ഗത്തില്‍ സമ്പത്ത് ദുര്‍വ്യയം ചെയ്ത് സ്വയം നശിക്കുകയും സമൂഹത്തെ ദ്രോഹിക്കുകയും ചെയ്യുന്നതാണോ ആ ദുര്‍വ്യയം ഒഴിവാക്കുന്നതാണോ കൂടുതല്‍ അഭിലഷണീയം എന്നു ചിന്തിക്കുക. അധമച്ചെലവ് മഹത്വമാണോ? ചെലവിന്റെ മാര്‍ഗ്ഗവും രീതിയും കൂടി പരിഗണിക്കേണ്ടേ? വ്യഭിചാരിയും മദ്യപാനിയും മയക്കുമരുന്നുപയോഗിക്കുന്നവനും മാഫിയാക്കാരനും ഭീകരനും നല്ലതോതില്‍ ചെലവു ചെയ്തല്ലേ ജീവിക്കുന്നത്? ഇവരൊക്കെ ആ ഇനങ്ങളില്‍ ചെലവ് ചെയ്യാത്തവരെക്കാള്‍ നല്ലവരാണെന്ന വാദം ശോചനീയമാണ്.

രവിചന്ദ്രന്‍ സി said...

(3) ധനത്ത്വശാസ്ത്രസിദ്ധാന്തം: സ്വാര്‍ത്ഥലാഭങ്ങള്‍ക്കും ഭൗതികനേട്ടങ്ങള്‍ക്കുമായി സമ്പത്ത് ദുര്‍വ്യയം ചെയ്യുന്നവന്‍ 'ചെലവാക്കുന്നു'എന്ന ഒരൊറ്റ കാരണം കൊണ്ട് മഹാനാകില്ല. സമ്പാദിക്കുന്നതിനും മിച്ചംപിടിക്കുന്നതിനും ചെലവഴിക്കുന്നതിനുമൊക്കെ ധനതത്വശാസ്ത്രത്തില്‍ അതിന്റേതായ പ്രാധാന്യമുണ്ട്. ചെലവഴിക്കണമെങ്കില്‍ സമ്പാദിക്കണം, സമ്പാദിക്കണമെങ്കില്‍ ചെലവഴിക്കണം. ചെലവഴിക്കുമ്പോള്‍ ശരിയായ മാര്‍ഗ്ഗത്തില്‍, ശരിയായ രീതിയില്‍ ചെലവഴിക്കണം. ഒന്ന് മറ്റൊന്നിനേക്കാള്‍ കേമമല്ല, രണ്ടും പരസ്പരപൂരകമാണ്. ചിലപ്പോള്‍ സമ്പാദ്യം കൂട്ടാനായി മോണിറ്ററി പോളിസിയും ഫിസ്‌ക്കല്‍ പോളിസിയും രൂപപ്പെടുത്തുന്നത് അതിനാണ്. ബാങ്ക്‌റേറ്റും കാഷ്-റിസേര്‍വ് റേഷ്യോ വര്‍ദ്ധിപ്പിച്ചും റിസര്‍വ് ബാങ്ക് ഇടപെടും. നികുതി, ബഡ്ജറ്റ് നിയന്ത്രണം എന്നിവയിലൂടെ സര്‍ക്കാരും സമ്പാദ്യ-നിക്ഷേപ-ചെലവുകളെ സ്വാധീനിക്കുന്നു. അപ്പോള്‍ രണ്ടിനും തന്ത്രപരമായ പ്രാധാന്യമുണ്ടെന്ന് സാരം. എങ്ങനെ ചെലവഴിക്കുന്നു, എങ്ങനെ സമ്പാദിക്കുന്നു, എങ്ങനെ വിതരണം ചെയ്യുന്നു എന്നൊക്കെയുള്ള കാര്യത്തിലാണ് മൗലികമായ തര്‍ക്കമുള്ളത്. അതല്ലാതെ സമ്പാദിക്കുന്നവന്‍ മോശക്കാരനും ചെലവഴിക്കുന്നവന്‍ മാഹാനുമാണെന്ന് പ്രമാണമൊന്നുമില്ല. രണ്ടിനും അതിന്റേതായ പ്രസക്തിയുണ്ട്. എന്നാല്‍ ദുര്‍മാര്‍ഗ്ഗത്തില്‍ സമ്പത്ത് ദുര്‍വ്യയം ചെയ്യുന്നവന്‍ നിരാശപ്പെടുത്തും. മദ്യപാനവും മയക്കുമരുന്നും മതാരാധനയുമൊക്കെ ആ വകുപ്പില്‍പ്പെടും. വെള്ളം ചെടിയുടെ ചുവട്ടില്‍ ഒഴിക്കുന്നവാനാണ് മഹാന്‍, അല്ലാതെ ഓടയില്‍ ഒഴുക്കിക്കളയുന്നവനല്ല.
(4) നവനാസ്തികത 'നാസ്തികനായ ദൈവ'ത്തിന്റെ ഖണ്ഡനമാണെന്ന് പറഞ്ഞിരിക്കുന്നുവെങ്കിലും അത് പൂര്‍ണ്ണമല്ല എന്നെഴുതിയത്. അതില്‍ ചില ഭാഗങ്ങള്‍ മാത്രം തോന്നിയപോലെ തെരഞ്ഞെടുത്തിരിക്കുന്നു. ഭൂരിഭാഗവും സ്പര്‍ശിച്ചിട്ടില്ല. ആ നിലയ്ക്ക് പുസ്തകം മുക്കാലും ഖണ്ഡിക്കപ്പെട്ടിട്ടില്ല. മറിച്ച് ഞാന്‍ താങ്കളുടെ പുസ്തകത്തിന്റെ ഖണ്ഡനം എഴുതിയിട്ടില്ല. സാമ്പിള്‍ മാതൃകയില്‍ പ്രസക്തമായ ഭാഗങ്ങള്‍ മാത്രം പരിഗണിക്കുന്നു. രണ്ടു സംരംഭങ്ങളും തമ്മില്‍ ഗുണപരമായ വ്യത്യാസമുണ്ട്; അവകാശവാദങ്ങള്‍ തമ്മിലും.
(6) കടുത്ത പ്രയോഗങ്ങളും പരിഹാസങ്ങളും: അതൊന്നും വാരിവലിച്ച് ഇവിടെ ഉദ്ധരിക്കാനൊന്നും താല്‍പര്യമില്ല. അതിനൊക്കെ ഒരുപാട് സമയം ചെലവാകും. വായിച്ചു-അതവിടെ കളഞ്ഞു-അത്രതന്നെ. ഞാന്‍ പറഞ്ഞല്ലോ-അതൊക്കെ താങ്കളുടെ അധികാരത്തിലും സ്വാതന്ത്ര്യത്തിലും പെട്ടത്.അതേരീതിയില്‍ പ്രതികരിക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നേ പറഞ്ഞുള്ളു. താങ്കള്‍ സ്വന്തം ശൈലി തുടരുന്നതില്‍ എനിക്ക് യാതൊരു പ്രശ്‌നമല്ല. താങ്കള്‍ പ്രതികരണത്തിനും സ്‌നേഹാന്വേഷണത്തിനും ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ.

ea jabbar said...

.... ഈ പ്രപഞ്ചം സൃഷ്ടിച്ച ദൈവം തന്നെയാണ് സകല മനുഷ്യരെയും സൃഷ്ടിച്ചതെന്നും അവരുടെയെല്ലാം ദൈവം ഒന്നാണേന്നും എല്ലാ മതക്കാരും അങ്ങിനെയാണ് വിശ്വസിക്കുന്നതെന്നും എത്രയോപ്രാവശ്യം വിശദീകരിച്ചിട്ടുള്ളതാണ് .....


-“നിശ്ചയമായും നിങ്ങളും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ വിറകാണ്....അവ ഇലാഹുകള്‍ ആയിരുന്നെങ്കില്‍ നരകത്തില്‍ വന്നു ചേരുകയില്ലായിരുന്നു. എല്ലാവരും അതില്‍ നിത്യവാസികളാണ്.”[21:98,99]

മറ്റു ദൈവങ്ങളെ , അവരുടെ ആരാധകര്‍ക്കൊപ്പം നരകത്തിലിട്ടു കരിക്കാന്‍ കാത്തിരിക്കുകയാണ് “അല്ലാഹു” എന്ന ഏക ദൈവം.!! മറ്റു ദൈവങ്ങള്‍ ഉണ്ട് എന്നു മൂപ്പര്‍ക്കു തന്നെ തോന്നുന്നുണ്ട് ... ?

Subair said...

ഇവിടെ സംവാദത്തിന്റെ മേഖല കൈവിട്ടുപോകുന്നു.കാരണം മിനിമം ആ സംസകാരം ഉൾകൊള്ളാൻ ത്രാണിയില്ലാത്ത സുബൈറിനെ പോലുള്ളവർക്ക് മറുപടിയെഴുതി കാണികളായ(വായനക്കാർ)ബ്ലോഗർന്മാരെ ബോറടിപ്പിക്കരുത്.പുതിയ പോസ്റ്റുകൾ അതാണാവശ്യം.
==============


ഇതാണ് സീഡിയന്‍ ഞാന്‍ ആദ്യമേ മലയാളത്തില്‍ പറഞ്ഞത്. പിന്നെ സംവാദവും സംസ്കാരവും ഒക്കെ ചിലര്‍ക്ക് ബോധ്യം വരണമെങ്കില്‍ അവരുടെ ശൈലി നമ്മള്‍ കടമെടുക്കേണ്ടി വരും. എന്നാല്‍ പോലുംഞാന്‍ അത്രത്തോളം ഒന്ന് പോയിട്ടില്ല സീഡിയന്‍.

ഇവിടെ രവിചന്ദ്രന്‍, അവതരിപ്പിച്ച വിഷയത്തെ രീതിയില്‍ക്കുറിച്ച് എനിക്ക് പറയാനുള്ളത് നല്ല രീതിയില്‍ പറഞ്ഞു ഇവിടം വിട്ട് പോയതായിരുന്നു ഞാന്‍.

യുക്തി വിഷയവും ആയി ബന്ധമില്ലാത്ത ഖുറാന്‍ ആയതും കൊണ്ട് വന്നു എനിക്ക് മറുപടി എഴുതിയിട്ടും, ഞാന്‍ അതിനെ കുറിച്ച് പ്രതികരിക്കാതിരിന്നുന്നത് ചര്‍ച്ച ചര്ച്ചയായി തെന്നെ പോകെട്ടെ എന്ന് കരുതിയാണ്.

എന്നാല്‍ ചര്‍ച്ച വിഷയത്തില്‍ നിന്ന് മാറി ഇസ്ലാം വിമര്‍ശനവും തര്‍ക്കവും ആയി പരിണമിക്കുന്നത് കണ്ടപ്പോള്‍, ചര്‍ച്ച വിഷയ ബന്ധിതമാക്കണം എന്നും, വിഷയബാഹ്യമായ പരാമര്‍ശങ്ങളും, അനാരോഗ്യകരമായ സംവാദരീതികളും നിയന്ത്രിക്കണം എന്നും അപേക്ഷിച്ചപ്പോള്‍ രവിചന്ദ്രന്‍ സാറിന്‍റെ മറുപടി ഇതായിരുന്നു.

ന്നെന്താണ്് ഇപ്പോള്‍ കുഴപ്പം? കാളിദാസന്‍ ഇസഌംവിമര്‍ശനം നടത്തുന്നുവെങ്കില്‍ താങ്കളതിനെ ആശയപരമായി പ്രതിരോധിക്കുക-വീക്ഷണങ്ങള്‍ അവതരിപ്പിച്ച് വായനക്കാരുടെ അംഗീകാരം നേടുക. അയിത്തവും വിലക്കുമൊന്നും നടപ്പില്ല. പതിനെട്ടാം നൂറ്റാണ്ടിലെ കേരളമല്ല ബൂലോകം. I am a freethinker. For me, freedom of expression is very important. Let yourself explain why Islam should not be criticised or things like that. You have full freedom to do so. I don't want to play headmaster. We are grown ups and all know the boundaries. ഞാന്‍ താങ്കള്‍ക്ക് സ്വാതന്ത്ര്യം 'തരുന്നു' എന്നു വായിക്കരുത്. ഞാന്‍ താങ്കളുടെ സ്വതന്ത്ര്യം 'നിഷേധിക്കില്ല' എന്നുവേണം വായിക്കാന്‍. ഇവിടെ ബഹുതലചര്‍ച്ച നടക്കുകയല്ലേ? താങ്കള്‍ കാളിദാസനുമായി തന്നെ ഏറ്റുമുട്ടണമെന്ന്് നിര്‍ബന്ധമൊന്നുമില്ലല്ലോ.

പിന്നെ, രവിചന്ദ്രന്‍ സാറിനില്ലാത്തെ ബെജാര്‍ സീഡിയന് എന്തിനാ. അതോ സീഡിയന്‍ ആ ടൈപ്പ് ഫ്രീ തിങ്കര്‍ അല്ലയോ ?

ഏതായിരുന്നാലും സീഡിയന്‍ ഒന്ന് മനസിലാക്കുക. എന്റെ അവസാനത്തെ പോസ്റ്റുകള്‍ "അള്ളാ" വിനെ ക്കുറിച്ചല്ല. പരിണാമവാദത്തെ ക്കുറിച്ചാണ്. ശരിക്കും പരിണാമവാദികള്‍ പറയേണ്ട കാര്യമാണ് ഞാന്‍ പറഞ്ഞത്. അവ പരിണാമത്തെ വിമര്‍ശിക്കുന്നവ പോലുമല്ല. വായിച്ചിട്ട് മനസ്സിലായില്ല എങ്കില്‍ എന്റെ കുറ്റം എന്റേതല്ല.

ബിച്ചു said...

Dear sajnabur

**അറിയാന്‍ ഒരു ആകാംഷ
എന്തു കാരണം കൊണ്ടാണ് നിങ്ങള്‍ ഉമ്മയെയും ഭാര്യയെയും പര്ദ്ദ ഇടുന്നത് എതുര്ക്കുന്നത്?.
ഇതിന്റെ കാരണം ഒന്നു അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. കൂടെ അവര്‍ എന്തിന്റെ പേരിലാണ് പര്ദ്ദ ഇടാന്‍ വാശി പിടിക്കുന്നതു എന്നും.**

നല്ല തൂവെള്ള കാചിയും കുപ്പായവും തട്ടവുമിട്ട് സുന്ദരിയായ എന്റെ അമ്മായിയമ്മ ദുബൈ ഇന്റെർനാഷനൽ എയർപോട്ടിൽ ഇറങ്ങുന്നു. ചുറ്റും കോട്ടും സൂട്ടും ഇട്ട ജെന്റിൽമാന്മാരും പർദ്ദയിട്ട ലേഡിമാരും . അമ്മായിക്ക് എന്തോ ഒരു വല്ലായ്മ.ഞാൻ മാത്രമാണ് മലയാളിമുണ്ടുടുത്തിരിക്കുന്ന മങ്ക . മാസങ്ങൾ കഴിഞ്ഞ് തിരിച്ച് വന്ന അമ്മായിയെ എയർപോട്ടിൽ വെച്ച് തിരിച്ചറിയാൻ സ്വല്പം പ്രയാസപ്പെട്ടു. നല്ല കറുത്ത ഒരു പർദ്ദക്കുള്ളിലായിരുന്നു പുള്ളിക്കാരി.

എന്റെ ഭാര്യക്കും അതായിരിക്കണം(പർദ്ദ) അന്തസ്സായി തോന്നുന്നത് . എനിക്ക് ഇഷ്ടമില്ലാതിരിക്കാൻ കാരണം ഒരു പക്ഷെ , ഇസ്ലാമികമായ യാതൊരു ധർമവും പാലിക്കതെ വെറും പർദ്ദയിൽ മാത്രം ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവരോടുള്ള രോഷത്തിൽ നിന്നായിരിക്കണം അല്ലെങ്കിൽ പർദ്ദയിലല്ല ഇസ്ലാം നിലകൊള്ളുന്നത് എന്ന എന്റെ വാശിയിലായിരിക്കണം. അമ്മായിയുടെ ആദ്യ വേഷമാണെനിക്കിഷ്ടം .അതെന്റെ സൗന്ദര്യ ബോധമാവണം . കൊച്ചമ്മമാർ (കൃസ്ത്യൻ അമ്മമാർ) ചട്ടയും മുണ്ടും ഉടുത്ത് കണാനാണെനിക്കിഷ്ടം. സാരിയേക്കാളും. എങ്കിലും ചില പെങ്കൊച്ചുങ്ങളെ പർദ്ദയിൽ കാണുന്നതാണ് മനോഹരം. ഒരു സായിപ്പെടുത്ത ഫൊടോഗ്രാഫ് ഇപ്പഴും കണ്ണിലുണ്ട്.

«Oldest ‹Older   1 – 200 of 2743   Newer› Newest»