ശാസ്ത്രം വെളിച്ചമാകുന്നു

Sunday 18 December 2011

24. റാവുത്തര്‍ !

'വിയറ്റ്‌നാം കോളനി' എന്ന മലയാള ചലച്ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കൃഷ്ണസ്വാമി എന്ന കഥാപാത്രം ഒരു ഓട്ടോ ഡ്രൈവറുമായി യാത്രക്കൂലിയുടെ പേരില്‍ തര്‍ക്കിക്കുന്ന ഒരു രംഗമുണ്ട്. തര്‍ക്കം മൂത്ത് ഇരുവരും പരസ്പരം ആക്രോശിച്ച് നില്‍ക്കുമ്പോള്‍ പെട്ടെന്ന് അപ്രതീക്ഷിതമായി ഓട്ടോക്കാരന്‍ ഭയചകിതനായി പിന്നോട്ടടിക്കുന്നു. ഉത്തരം മുട്ടിയതാണെന്ന് ധരിച്ച് കൃഷ്ണസ്വാമി വിജയഭാവത്തില്‍ മുന്നേറുന്നു. എന്നാല്‍ അവിടെ സംഭവിച്ചത് മറ്റൊന്നാണ്. ഓട്ടോക്കാരന്‍ കൂലിക്ക് തര്‍ക്കുന്നത് ആ കോളനിയിലെ അറിയപ്പെടുന്ന സാമൂഹ്യവിരുദ്ധനും ഗുണ്ടയുമായ റാവുത്തര്‍ കാണുന്നുണ്ടായിരുന്നു. കൃഷ്ണസ്വാമിയുടെ പിറകിലാണ് റാവുത്തര്‍. അതുകൊണ്ടുതന്നെ അയാള്‍ക്ക് കാണാനാവില്ല. പക്ഷെ ഓട്ടോ ഡ്രൈവര്‍ക്ക് കാണാം. അതിനാലാണ് അയാള്‍ യാത്രാക്കൂലി തര്‍ക്കമുപക്ഷിച്ച് സ്ഥലം കാലിയാക്കാന്‍ വെമ്പിയത്. കാരണം റാവുത്തര്‍ എല്ലാവരുടേയും മനസ്സില്‍ ഭീതി ജനിപ്പിക്കുന്നു. എല്ലായിടത്തും കണക്കുപറയുകയും യുക്തി ഉപയോഗിക്കുകയും അനീതിക്കെതിരെ ശബ്ദിക്കുകയും ചെയ്യുന്ന പരാക്രമികള്‍ ഇത്തരം മാഫിയകളുടെ മുന്നില്‍ 'നല്ല പിള്ള' കളിക്കുന്നു. മതം ലോകം കണ്ട ഏറ്റവും വലിയ റാവുത്തരാണ്. വിയറ്റ്‌നാം കോളനി മതധാര്‍ഷ്ട്യത്തിന് ഇരയാകുന്ന ഏതൊരു മനുഷ്യസമൂഹവും.
Kapil Sibal
കേന്ദ്ര നിയമകാര്യമന്ത്രി കബില്‍ സിബല്‍ ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെതിരെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ചില പരാമര്‍ശങ്ങളും പോസ്റ്റുകളും രാജ്യത്തെ രാഷ്ട്രീയനേതൃത്വത്തെ അകാരണമായി പരിഹസിക്കുന്നു. രണ്ട്, മതവികാരങ്ങള്‍ വ്രണപ്പെടുത്തപ്പെടുന്നു. രാഷ്ട്രീയനേതൃത്വം വിമര്‍ശിക്കപ്പെടാന്‍ പാടില്ലെന്നാണോ വാദമെന്ന ചോദ്യം വന്നപ്പോള്‍ സിബലിന്റെ പൂച്ച് പുറത്തായി. രാഷ്ട്രീയനേതൃത്വത്തെ വിമര്‍ശിക്കാം, പക്ഷെ 'ജനവികാരം' മുറിവേല്‍ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതികരണം. ജനവികാരം എന്നാല്‍ അര്‍ത്ഥം 'മതവികാരം'എന്നുതന്നെ. അതായത് ഒരുപിടി അമ്മൂമ്മക്കഥകള്‍ ചൂണ്ടിക്കാട്ടി സമൂഹത്തെ നിര്‍ദ്ദയം ചൂഷണം ചെയ്യുകയും മനുഷ്യപുരോഗതി പിന്നോട്ടടിക്കുകയും ചെയ്യുന്ന മതമെന്ന ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ ആരുമൊന്ന് പറയരുത്. ഭരണക്കാര്‍ക്കെതിരെ വരുന്ന ആരോപണങ്ങളുടെ മുനയൊടിക്കാനും സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് മൂക്ക് കയറിടാനുമായി മതത്തെ ഉപയോഗിക്കുകയാണ് സിബലിന്റെയും ഉദ്ദേശ്യം. ഇത് തന്നെയല്ലേ എം.കെ ഗാന്ധി ഉള്‍പ്പെടെയുളള രാഷ്ട്രീയക്കാര്‍ ചെയ്തിട്ടുള്ളത്?!

മതതാല്‍പര്യം ഉള്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞാല്‍ സര്‍വ പ്രതികരണ തൊഴിലാളികളും പടം മടക്കും. അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെ കരുണയില്ലാതെ അലറി വിളിക്കുന്നവര്‍ മുതല്‍ വീട്ടുമുറ്റത്തെ രണ്ട് വാഴത്തൈ വെട്ടിയാല്‍ പ്രതിഷേധിക്കുന്ന പരിസ്ഥിതിതീവ്രവാദികള്‍ വരെ മതം എന്ന എന്ന 'റാവുത്തരെ'കാണുമ്പോള്‍ നിഷ്പ്രഭമാകുന്നു! എളുപ്പമുള്ള കാര്യങ്ങളൊക്കെ ചെയ്യാന്‍ വലിയ മത്സരമാണ്. പക്ഷെ മതത്തെ വിമര്‍ശിക്കുക?! ഹോ ഹോ! വേണമെങ്കില്‍ ദൈവത്തെ വിമര്‍ശിക്കാം, പുള്ളിക്കാരന്‍ നിസ്സഹായനാണ്.'പടച്ചോനെ പേടിക്കേണ്ട, പക്ഷെ പടപ്പുകളുകൊണ്ട് രക്ഷയില്ല' എന്ന ലൈന്‍!

മതത്തെ വിമര്‍ശിക്കാനായി ഒന്നുമില്ലാത്തതുകൊണ്ടാണോ ഈ ബുദ്ധിരാക്ഷസര്‍ മതവിമര്‍ശനം പ്രതികരണമെനുവില്‍ നിന്ന് നീക്കംചെയ്യുന്നത്? ഒരിക്കലുമല്ല. തികഞ്ഞ ബൗദ്ധികഭീരുത്വവും ഇരട്ടത്താപ്പുമാണതിന് പിന്നില്‍. ഇക്കൂട്ടരുടെ സ്വകാര്യസംഭാഷണത്തിലെ വില്ലന്‍ മിക്കപ്പോഴും മതമായിരിക്കും. പൗരോഹിത്യത്തെ അവര്‍ നിറുത്തപ്പൊരിക്കും. അന്ധവിശ്വാസത്തിന്റെ ദൂഷ്യഫലങ്ങള്‍ ആവേശത്തോടെ ചൂണ്ടിക്കാട്ടും. പണ്ട് ബ്രിട്ടീഷുകാരോട് ഭൂരിഭാഗം ഇന്ത്യാക്കാരും അനുവര്‍ത്തിച്ച നയവും ഇതുതന്നെയായിരുന്നു. 'കവാത്ത് മറക്കുക' എന്നാണ് നാമതിനെ വിളിച്ചിരുന്നത്. മാഫിയകള്‍ അഴിഞ്ഞാടുന്ന ഒരു തെരുവില്‍ ജനം അവര്‍ക്കെതിരെ വീടുകളിലിരുന്ന് ഘോരഘോരം സംസാരിച്ച് സ്വന്തം കുടുംബത്തിന് മുന്നില്‍ ശൂരത്വം വിളമ്പും. പുറത്തിറങ്ങുമ്പോള്‍ മാഫിയയുടെ നല്ല വശങ്ങള്‍ ചൂണ്ടിക്കാട്ടി പ്രബന്ധമെഴുതി അവരെ സുഖിപ്പിക്കും. മാഫിയാപ്രവര്‍ത്തനം പലര്‍ക്കും 'ആശ്വാസം'നല്‍കുന്നെങ്കില്‍ നാമായിട്ട് എതിര്‍ക്കണമോ എന്നൊക്കെയുള്ള ചപലവാദമുന്നയിച്ച് സ്വയം പരിഹാസ്യരാകും. കോഴിക്കോട് ഒരു മുസ്‌ളീം വിഭാഗം മുടിപ്പള്ളി സ്ഥാപിക്കുന്നതിനെതിരെ ആ സമുദായത്തില്‍ പെട്ടവര്‍ തന്നെ വിമര്‍ശനമുന്നയിക്കുന്നു. ഇന്നുവരെ ഒരു രാഷ്ട്രീയപാര്‍ട്ടി അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, പറയാനും സാധ്യതയില്ല.

പക്ഷെ ഇവരോടൊക്കെ സ്വകാര്യമായി സംസാരിച്ചു നോക്കൂ, പള്ളിനിര്‍മ്മാണത്തിന്റെ കണക്കുകള്‍ നിരത്തി അവര്‍ നമ്മെ സ്തബ്ധരാക്കി കളയും. 'രോമപൂജ'യിലെ വിലക്ഷണതയെപ്പറ്റി നമ്മെ ബോധവത്ക്കരിച്ച് കൊലവിളിക്കും. മുടിപ്പള്ളിക്കെതിരെ ആ മതവിഭാഗത്തില്‍ പെട്ടവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് അഭിപ്രായസ്വാതന്ത്ര്യമാണ്. ഏതെങ്കിലും മതേതരപ്രസ്ഥാനം അതിനെ വിമര്‍ശിച്ചാല്‍ ''മുടിപ്പള്ളിക്ക് വേണ്ടി ജീവന്‍ കളയുന്ന പ്രസ്ഥാനമാണ് ഞങ്ങളുടേത്'' എന്ന മുഷിഞ്ഞ പ്രസ്താവനയുമായി പാര്‍ട്ടിനേതൃത്വങ്ങള്‍ ചാടിവീഴുന്നു. രാജ്യം യുദ്ധം ചെയ്യുമ്പോള്‍ പോലും ഈ അര്‍പ്പണബോധം അവരില്‍ പ്രതീക്ഷിക്കരുത്. യുദ്ധം ചെയ്യുന്നതിലെ തെറ്റുകുറ്റങ്ങളും ന്യൂനതകളും സൂക്ഷ്മമായി വിലയിരുത്തി 'വിമര്‍ശനശര'മുയര്‍ത്തുന്ന ഘോരസിംഹങ്ങളും മതം എന്ന 'അലമ്പ് കേസില്‍' ഇടപെട്ട് സ്വന്തം സാധ്യത നശിപ്പിക്കാന്‍ തയ്യാറാവില്ല. മതഭയത്തിന് 'താത്വികന്യായീകരണം'നടത്തുന്നതാണ് അതിലും അസഹനീയം. കുറ്റം പറയരുതല്ലോ മറ്റൊരു തിന്മയും ന്യായീകരിക്കാന്‍ അവരുടെ 'നീതിബോധം'അനുവദിക്കില്ല.

സാമ്രാജ്യത്വ-മൂലധനശക്തികളുമായി പോരടിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ സ്വാതന്ത്ര്യബോധമുള്ളവര്‍ക്ക് സാധിക്കില്ല. അമേരിക്കന്‍ സാമ്രാജ്യത്വവും മുതലാളിത്തവും എതിര്‍ക്കപ്പെടേണ്ടതുണ്ട്. രണ്ടുമണിക്കൂര്‍ ഒരു മൈക്കും കയ്യില്‍പ്പിടിച്ച് അമേരിക്കയെ തെറിവിളിച്ച് പട്ടണം വിറപ്പിക്കാന്‍ ആര്‍ക്കും സാധിക്കും. പറയുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ അമേരിക്കയ്‌ക്കോ നീരസമുണ്ടാകില്ല. അമേരിക്കയ്ക്കിവിടെ വോട്ടില്ലാത്തതുകൊണ്ട് ദീര്‍ഘകാല പ്രശ്‌നങ്ങളുമില്ല. നമുക്ക് അഴിമതിക്കെതിരെ സംസാരിക്കാം, അമേരിക്കയ്‌ക്കെതിരെ സംസാരിക്കാം, ആഗോളതാപനത്തിനെതിരെ സംസാരിക്കാം. എല്ലാവരും കൈയ്യടിക്കുകയും ചെയ്യും, കാരണം ആര്‍ക്കും പരാതിയില്ല.
 ഇതൊക്കെ അവശ്യം ചെയ്യേണ്ട കാര്യങ്ങളാണെന്നതിലും ആര്‍ക്കും സംശയമില്ല. 

എല്ലാവരും അനുകൂലിക്കുന്ന, ആര്‍ക്കും എതിരഭിപ്രായമില്ലാത്ത കാര്യമാണ് അഴിമതിവിരുദ്ധനിലപാട്. എന്നാല്‍ സര്‍വമാന ജനവും അനുകൂലിച്ചിട്ടും അതിന് യാഥാര്‍ത്ഥ്യതലത്തില്‍ യാതൊരു പിന്തുണയുമില്ലെന്ന് ശ്രദ്ധിക്കണം. അന്യന്‍ അഴിമതി നടത്തുമ്പോഴാണ് നമ്മുടെ അസൂയഗ്രന്ഥികള്‍ പൊട്ടിയൊലിക്കുകയും ധാര്‍മ്മികരോഷം തിളച്ചുമറിയുകയും ചെയ്യുന്നത്. സ്വയമത് ചെയ്യാന്‍ അവസരമില്ല, അതുകൊണ്ട് തന്നെ അതിന്റെ ഗുണഫലം ലഭിക്കുന്നില്ല. എന്നാല്‍പ്പിന്നെ മറ്റൊരാള്‍ക്കത് ലഭിക്കരുത്-മിക്കവരുടേയും അഴിമതിവിരുദ്ധ പേച്ചുകളുടെ വ്യാകരണവ്യവസ്ഥ ഇപ്രകാരം ചുരുക്കിയെഴുതാം. ജനം മുഴുവന്‍ അഴിമതിക്കെതിരെണെങ്കില്‍ എങ്ങനെയാണത് നിര്‍ബാധം തഴച്ചുവളരുന്നത്? ലോകം മുഴുവന്‍ സാമ്രാജ്യത്തിന് എതിരാണെങ്കില്‍(ഗലപ്പ് പോള്‍ പ്രകാരം അമേരിക്കക്കാരില്‍ 42 ശതമാനം സാമ്രാജ്യത്വ വിരുദ്ധരാണ്! എന്തുകൊണ്ടത് കാട്ടുതീ പോലെ ആളിപ്പടരുന്നു?! എല്ലാവരും എതിര്‍ക്കുന്ന ഒന്ന് ഒരുകാലത്തും മുന്നേറില്ലതന്നെ.

കപടനിലപാടുകളെ സുതാര്യമാകുന്ന ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടാക്കാട്ടാനാവും. അടിത്തട്ട് യാഥാര്‍ത്ഥ്യം തണുത്തതും നിരാശാജനകവുമാണ്. ഭൂരിപക്ഷം ജനങ്ങളും അഴിമതിക്കാരാണ്, അവര്‍ക്കതിനോട് പ്രചരിപ്പിക്കപ്പെടുന്ന വെറുപ്പുമില്ല. നീതിബോധമല്ല മറിച്ച് അന്യന് ഗുണഫലം ലഭിക്കുന്നതിലെ വിമ്മിഷ്ടമാണ് അവരെ അഴിമതിരുദ്ധരാക്കുന്നത്. സാമ്രാജ്യത്വത്തിന്റെ കാര്യവും ഭിന്നമല്ല. പരസ്യമായി കുരച്ചു ചാടുമ്പോഴും അമേരിക്ക എന്നൊക്കെ കേള്‍ക്കുമ്പോഴേ പലരില്‍ നിന്നും ബഹുമാനവും ആരാധനയും ഒലിച്ചിറങ്ങുന്നു. ഗൂഗിളിനെ തെറിവിളിച്ചുകൊണ്ട് ഗൂഗിളിന്റെ മടിയില്‍ തല ചായ്ക്കുന്നു. പെപ്‌സി കുടിച്ചുകൊണ്ട് പ്‌ളാച്ചിമടയില്‍ കസര്‍ത്തു കാട്ടുന്നു.

തമിഴ്‌നാട്ടിലെ മുല്ലപ്പെരിയാര്‍ പീഡനത്തില്‍ നിന്ന് രക്ഷനേടാനായി മലയാളികള്‍ അഭയാര്‍ത്ഥികള്‍ 'തീര്‍ത്ഥാടകരായി'വേഷംകെട്ടുന്നു. കേരളത്തിലെ തമിഴരും ഇതേ പാത പിന്തുടരുന്നു. ഏത് വാഹനം തടഞ്ഞാലും തീര്‍ത്ഥാടകവാഹനം തടയാതിരിക്കുക, എത്ര ഹര്‍ത്താലും നടത്തിയാലും ഉത്സവം ഒഴിവാക്കുക, രാജ്യത്ത് എത്ര വിഷയങ്ങളുണ്ടായാലും 
മതസുരക്ഷയ്ക്ക് നേരീയ പോറല്‍ പോലും ഏല്‍പ്പിക്കാതിരിക്കുക...!!! മുട്ടിലിഴയുന്ന രാഷ്ട്രീയനേതൃത്വം മതപ്രീണനത്തിന്റെ ബ്രോക്കര്‍മാര്‍ മാത്രമാണ് തങ്ങളെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള തിരക്കിലാണ്. മതം നേരിട്ട് രാഷ്ട്രീയത്തിലിറങ്ങിയാല്‍ തങ്ങളുടെ കഞ്ഞികുടി എന്നെന്നേക്കുമായി മുട്ടിപ്പോകില്ലേ എന്ന ആശങ്ക മിക്ക രാഷ്ട്രീനേതൃത്വങ്ങള്‍ക്കുമുണ്ട്. അവരത് തുറന്നു പറയുന്നില്ലെന്നേയുള്ളു. മനുഷ്യന്റെ ആര്‍ത്തിയും ആസക്തിയും ചൂഷണം ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന് തങ്ങളേക്കാള്‍ മെച്ചമായ രീതിയില്‍ സമൂഹത്തെ സ്വാധീനിക്കാനാവുമെന്നും (purchase)അവര്‍ ഭയപ്പെടുത്തുന്നു. ജനം കൂടെ വരണമെങ്കില്‍ അവരുടെ ഭൗതികാസക്തിയെ ഉദ്ദീപിപ്പിക്കുന്ന വാഗ്ദാനങ്ങളുണ്ടാകണം. അത് രാഷ്ട്രീയപാര്‍ട്ടിയായാലും മതമായാലും മാഞ്ചിയമായാലും അടിസ്ഥാനസമവാക്യത്തില്‍ മാറ്റമില്ല. ജനസമ്പര്‍ക്ക പരിപാടി നടത്തുന്നവന്‍ പണപ്പെട്ടി കൂടെ കരുതണമെന്ന് സാരം.

മതത്തെ അകത്തുള്ളവരും പുറത്തുള്ളവരും ഭയക്കുന്നു. അകത്തുള്ള പലരേയും സംബന്ധിച്ച് അതൊരു പുലിപ്പുറത്തെ യാത്രയാണ്. Religion is like riding a tiger. നില്‍ക്കാനും വയ്യ, ഇറാങ്ങാനും വയ്യ!! പുലിപ്പാല്‍ കാന്‍സര്‍ ഭേദമാക്കുമെന്ന് ഛന്ദസ്സൊപ്പിച്ച് കവിതയെഴുതുകയേ പിന്നെ രക്ഷയുള്ളു. ''വിശ്വസിക്കുന്നതാണ് ആദായകകരം''എന്ന മതയുക്തിവാദം രൂപപ്പെടുന്നത് അങ്ങനെയാണ്. ചില മിടുക്കന്‍മാര്‍ മതത്തിലെ 'ശാസ്ത്രീയത' വിറ്റഴിച്ച് കീശ വീര്‍പ്പിക്കും. മതം പരാജയപ്പെട്ട ശാസ്ത്രമാകുന്നു(Religion is failed science). പരാജിത ശാസ്ത്രം ശാസ്ത്രവിരുദ്ധമാണ്. അതുകൊണ്ടുതന്നെ മതം ശാസ്ത്രത്തിന്റെ വിപരീതമായി എണ്ണപ്പെടും. എന്തുകൊണ്ട് മതം എല്ലാവരേയും ഭയപ്പെടുത്തുന്നു? ഹീമാനും ടാര്‍സനും ജംയിസ് ബോണ്ടും എന്തുകൊണ്ട് മതമെന്ന് കേള്‍ക്കുമ്പോള്‍ മാത്രം ഞെട്ടിവിറയ്ക്കുന്നു? ഉത്തരമിതാണ്-മതം കലര്‍പ്പില്ലാത്ത നുണകളെ ആധാരമാക്കിയ സാമ്പത്തിക സ്ഥാപനമാണ്. ഒരുപക്ഷെ എല്ലാ തട്ടിപ്പുകളുടേയും മാതാവ്! കെട്ടുകഥകള്‍ കൊണ്ട് പണിതുണ്ടാക്കിയ മോഹക്കൂമ്പാരത്തിന് ചെറു കാറ്റിനെപ്പോലും അതിജീവിക്കാനാവില്ല. അങ്ങനെവരുമ്പോള്‍ കാറ്റ് തന്നെ നിരോധിക്കേണ്ടിവരുന്നു! 



'മതവികാരം' വ്രണപ്പെടുമെന്ന വാദം പരമ്പരാഗതതന്ത്രമാണ് മതത്തിന്റെ തുറുപ്പ് ചീട്ട്. അതിന്റെ പേരില്‍ എന്ത് അക്രമം അഴിച്ചുവിടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് മതവിശ്വാസികള്‍ ശഠിക്കുന്നു. തെരുവ് കത്തിക്കാനും കഴുത്തുവെട്ടാനും കത്തിക്കരിക്കാനും രാഷ്ട്രീയക്കാരെ അടിമകളാക്കാനും തങ്ങള്‍ക്ക് വിശിഷ്ട അധികാരമുണ്ടെന്നവര്‍ ഭാവിക്കുന്നു. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും വിഷയമില്ല പക്ഷെ മതവികാരത്തിന് ഒന്ന് സംഭവിക്കരുത്! വെണ്ണത്തലയന് സൂര്യനെന്ന പോലെയാണ് മതവിശ്വാസിക്ക് വിമര്‍ശനം. മതം സത്യത്തില്‍ ഒരു വ്രണം തന്നെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യമസ്തിഷ്‌ക്കത്തിലേക്ക് സംഭവിച്ച ആഴത്തിലുള്ള ഒരു മുറിവ്; പൊറുക്കാതെ അതിന്നും പൊട്ടിയൊലിച്ചുകൊണ്ടിരിക്കുന്നു. വ്രണപ്പെടുക എന്നത് മതത്തെ സംഭവിച്ച് സഹജമായി തീരുന്നത് അങ്ങനെയാവാം. 


മതവിശ്വാസികള്‍ക്ക് ആരെയും വിമര്‍ശിക്കാം, എന്തിനെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്താം, അവിശ്വാസികളെ പരിഹസിക്കാം...പക്ഷേ, മതത്തെക്കുറിച്ച് ഏവരും നല്ലത് മാത്രമേ പറയാന്‍ പാടുള്ളു - അത് നിര്‍ബന്ധമാണ്. മതത്തിന് സ്വാതന്ത്ര്യം ഓക്‌സിജനാണ്. പക്ഷെ മതം അനുവവദിക്കുന്ന സ്വാതന്ത്ര്യം ഒന്നേയുള്ളു-അതിനെ പുക്‌ഴ്ത്താനുള്ള സ്വാതന്ത്യം! സത്യത്തില്‍ മതസ്വാതന്ത്യം എന്നാല്‍ മതത്തിനുള്ള സ്വതന്ത്ര്യം മാത്രമല്ല മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം കൂടിയാണെന്നറിയണം(Religious freedom denotes freedom for religion, but it also means the freedom from Religion)


കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയോ സി.പി.ഐ യേയോ വിമര്‍ശിക്കാം; മിക്ക രാഷ്ട്രീയകക്ഷികളേയും
'തൊലിയുരിച്ച്' കാണിക്കാം; നികുതി വര്‍ദ്ധിപ്പിക്കുന്നതിനെ അപലപിക്കാം; രാജ്യത്തിന്റെ വിദേശനയത്തേയും യുദ്ധനിലപാടുകളേയും പറ്റി സ്വന്തം അഭിപ്രായം തുറന്നുപറയാം, കാശ്മീര്‍ ഇന്ത്യയ്ക്ക് വേണ്ടെന്ന് പോലും പറയാം!... ജീവിതത്തിന്റെ സമസ്തമേഖലകളിലും പൗരന് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് സംക്ഷിക്കാന്‍ മതവിശ്വാസി ഒരുപക്ഷെ മുന്നണിയിലുണ്ടാവും. പക്ഷേ, മതത്തെ തൊട്ടുകളിക്കരുത്. തങ്ങള്‍ക്ക് മാത്രം പ്രത്യേകസംരക്ഷണവും ബഹുമാനവും നല്‍കിക്കൊള്ളണം. അവിശ്വാസിയായാലും മതത്തെ മാനിക്കണം. വ്യാജ മാന്യതയുടെ ഒരു കൃത്രിമമതില്‍ മനഃപൂര്‍വ്വം കെട്ടിപ്പൊക്കി ആമയെപ്പോലെ മതം സ്വയം സംരക്ഷിക്കുന്നു. 
രാജ്യം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നിരിക്കട്ടെ. നിര്‍ബന്ധിത യുദ്ധസേവനത്തില്‍നിന്ന് നിങ്ങള്‍ക്ക് ഒഴിഞ്ഞുമാറണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ ഏറ്റവും ലളിതമായ മാര്‍ഗ്ഗം 'മതപരമായ കാരണങ്ങള്‍' (Religious reasons) ഉന്നയിക്കുകയാണ്. മറ്റൊരു കാരണവും വിലപ്പോകാത്ത ഇക്കാര്യത്തില്‍ മതത്തിന് പ്രത്യേകപരിഗണന ലഭിക്കും. 


ഇന്ന് മദ്യപര്‍ക്കും പുകവലിക്കാര്‍ക്കുമെതിരെ അപലപനക്രിയ നടത്തി പേരെടെക്കുന്നവരെ നിശബ്ദരാക്കാന്‍ മദ്യപാനത്തിനും പുകവലിക്കും മതപരമായ ഒരു കാരണം അവതരിപ്പിച്ചാല്‍ മതി. മദ്യവിരുദ്ധപ്രവര്‍ത്തനത്തിന്റെയും പുകവലിവിരുദ്ധപ്രചാരണത്തിന്റെയും വെടി അതോടെ തീര്‍ന്നു!! കേവലം അതിശയോക്തിയായി ഇതിനെ തള്ളരുത്. മതപിന്തുണയുണ്ടെങ്കില്‍ ഉണ്ണൂണ്ണിമാര്‍ അതിനെ 'വ്രണ'പ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കുകയേയില്ല. മദ്യപാനികള്‍ മതവിശ്വാസികളെപ്പോലെ വ്രണപ്പെടല്‍ കാര്‍ഡ് കളിച്ചാല്‍ അവരെ വിമര്‍ശിക്കാന്‍ സാക്ഷാല്‍ വനിതാകമ്മീഷന്‍ പോലും വിസമ്മതിക്കും. മതത്തോട് ശക്തമായ എതിര്‍പ്പുള്ളവര്‍പോലും നിഷ്പക്ഷതയുടെ മൂടുപടമണിഞ്ഞ് ഒളിച്ചിരിക്കുമ്പോള്‍ മലയാളിയുടെ നിസംഗതയുടെ മുകളിലൂടെ മതഭീകരതയുടെ കരിഞ്ചേര ഇഴഞ്ഞു കയറുന്നത് നാം കാണുന്നു. ഫലത്തില്‍ മതത്തിനെതിരെ ആരുമില്ല, മതമേവജയതേ!
മതത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് രാജ്യസേവനത്തില്‍നിന്ന് ഒളിച്ചോടാം; ദേശീയഗാനം പാടാതിരിക്കാം; പാര്‍ലമെന്റ് ആക്രമിക്കാം; നിഷ്ഠൂരമായ ഭീകരകൃത്യങ്ങള്‍ ചെയ്യാം; റെയിവേ സ്റ്റേഷനില്‍ ബോംബ് വെക്കാം, പൈപ്പ് വെള്ളത്തില്‍ വിഷം കലര്‍ത്താം, പൊതുനിയമങ്ങള്‍ അവഗണിക്കാം... എന്നിട്ട് 'ഇതൊന്നും മതമല്ലെന്നും'' സത്യത്തില്‍ മതം വളരെ സ്വര്‍ഗ്ഗീയമായ ഒരു സാധനമാണെന്നും പ്രസ്താവനയിറക്കി പത്രത്താളുകളിലേക്ക് ഒഴുകിയിറങ്ങാം.
 വേറെ ഏതു കാര്യത്തിലുണ്ട് ഇത്ര വിശാലമായ 'പാര്‍ക്കിംഗ് സൗകര്യം'?!

അനര്‍ഹമായ ബഹുമാനവും പരിഗണനയും മതത്തിന് നല്കണമെന്ന് ഭരണഘടനകളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. പട്ടിണി മാറ്റാന്‍ കഴിയാത്ത ഭരണകൂടം തീര്‍ത്ഥാടനങ്ങള്‍ക്ക് സബ്‌സിഡി കൊടുത്ത് മതത്തെ പ്രീണിപ്പിക്കും. ഭൂരഹിതരായ ആദിവാസികള്‍ക്ക് പോലും നിഷേധിക്കപ്പെടുന്ന വനഭൂമി മതത്തിന് സമ്മാനായി ലഭിക്കും.

കേരളത്തിലെവിടെ ജലവൈദ്യുത പദ്ധതി തുടങ്ങിയാലും പരിസ്ഥിതിപ്രതിരോധം ഉറപ്പാണ്. നൂറുക്കണക്കിന് ഏക്കര്‍ വനഭൂമി അയപ്പവ്യവസായത്തിന് തീറെഴുതിയപ്പോള്‍ പരിസ്ഥിതിവാദികള്‍ മൗനസരോവരത്തില്‍ മുങ്ങിയൊളിക്കുകയായിരുന്നു. അതേസമയം ശബരിമലയില്‍ ഒരു ദിവസം വൈദ്യുതിക്ഷാമം നേരിട്ടാല്‍ സര്‍വ മിടുക്കന്‍മാരും കെ.എസ്.ഇ.ബി ക്കെതിരെ കരളലിയിക്കുന്ന പ്രസാതാവനകളിറക്കും! വര്‍ണ്ണവിവേചനവാദികള്‍ അല്പം ബുദ്ധി ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ക്ക് എളുപ്പത്തില്‍ പറയാവുന്ന ഒരു കാര്യമുണ്ട്. അതായത് വര്‍ണ്ണവിവേചനം (Apartheid) മതം അനുവദിക്കുന്നുണ്ട്. ഇങ്ങനെ വാദിച്ചാല്‍ വര്‍ണ്ണവിവേചനത്തിനെതിരെയുള്ള എതിര്‍പ്പ് ഏറെക്കുറെ നിര്‍വീര്യമാക്കാം. 



അയിത്തവും സതിയും ശൈശവവിവാഹവും ഇന്നും നിലനിന്നിരുന്നെങ്കില്‍ അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുക അസാധ്യമായി തീരുമായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നീക്കം ചെയ്യുന്നതിനെക്കുറിച്ച് നാമിനി തല പുണ്ണാക്കേണ്ടതില്ല. അങ്ങനെയൊന്നും ഇനി സാധ്യമല്ലെന്ന അവസ്ഥ വരികയാണ്. ചെയ്തതൊക്കെ ചെയ്തുവെന്ന് കണ്ടാല്‍ മതി. മതഭയം കാരണം ആരും അത്തരം വിഷയങ്ങളെ കുറിച്ച് ഇനി ശബ്ദിക്കില്ല.
രാഷ്ട്രീയക്കാര്‍ അത്തരം വിഷയങ്ങള്‍ തൊടാന്‍ മടിക്കും. നിലവിലുള്ള അന്ധവിശ്വാസങ്ങള്‍ മാറ്റാനാവില്ലെന്ന് മാത്രമല്ല അക്ഷരത്രിദീയയും മുടിപ്പള്ളിയും പോലുള്ള നവീനയിനങ്ങള്‍ ചുവടുറപ്പിക്കുന്നത് തടയാനുമാവില്ല. ഗുഹാസംസ്‌ക്കാരത്തിലേക്ക് പിന്തിരിഞ്ഞോടുന്ന ഒരു സമൂഹം നിങ്ങള്‍ കാണുന്നില്ലേ? ഇരുട്ടു കനക്കുന്ന ഒരു സമൂഹത്തില്‍ അന്ധത ആഘോഷമാക്കപ്പെടുകയാണ്.

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലുണ്ടാകുന്ന പോരാട്ടങ്ങള്‍ക്ക് മതത്തെ തീര്‍ത്തും കുറ്റവിമുക്തമാക്കുന്ന രീതിയിലുള്ള ഓമനപ്പേരുകളാണ് നല്കപ്പെടുന്നത്. 'മതഭീകരത'യുടെ മാതാവ് മതമാണെന്ന് അറിയാത്തവരില്ല; പക്ഷേ, അങ്ങനെ പരസ്യമായി പറയുന്നതിന് വിലക്കുണ്ട്. വടക്കന്‍ അയര്‍ലന്‍ഡില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും രക്തരൂഷിതമായ മതയുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ 'നാഷണലിസ്റ്റുകളും' (Nationalists) 'ലോയലിസ്റ്റുകളും' (Loyalists) തമ്മില്‍ ഏറ്റുമുട്ടുന്നുവെന്നാണ് വിശേഷണം വരിക. 2003-ലെ അമേരിക്കന്‍ അധിനിവേശത്തിനുശേഷം ഇറാഖില്‍ ഇസ്‌ളാമിലെ സുന്നി-ഷിയാ ഗ്രൂപ്പുകള്‍ തമ്മില്‍ നടക്കുന്ന വിരാമമില്ലാത്ത രക്തച്ചൊരിച്ചിലിന്റെ വിളിപ്പേര് വംശീയപോരാട്ടം (Ethnic Conflict) എന്നാകുന്നു. യൂഗോസ്‌ളാവ്യയില്‍ വംശീയശുദ്ധീകരണംനടന്നെന്നാണ് (Ethnic Cleansing) നാം വായിക്കുന്നത്. എന്നാല്‍ സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സുകള്‍, ക്രോയേഷ്യന്‍ കാത്തോലിക്കര്‍, ബോസ്‌നിയന്‍ മുസ്‌ളീങ്ങള്‍ എന്നിവര്‍ക്കിടയിലുള്ള രൂക്ഷമായ മതസംഘര്‍ഷം (Religious Conflict) തന്നെയായിരുന്നു അവിടെയും യഥാര്‍ത്ഥ വിഷയം. പക്ഷേ, ഇവിടെയെല്ലാം 'മതം' എന്ന പദം ആസൂത്രിതമായി ഒഴിവാക്കപ്പട്ടു. പകരം വംശം, സമുദായം, രാഷ്ട്രീയം തുടങ്ങിയ മറുപേരുകള്‍ എടുത്തിടപ്പെട്ടു. ട്ടു', 'രാഷ്ട്രീയവികാരം മുറിപ്പെട്ടു' എന്നൊന്നും പറഞ്ഞ് ആരും കൊലക്കത്തി എടുക്കില്ലല്ലോ. മതം ഭീകരത പ്രവര്‍ത്തിച്ചാല്‍ അത് ഭീകരരുടെ കുഴപ്പമാണ്. മതം വല്ല നല്ല കാര്യവും ചെയ്താല്‍ അത് മതത്തിന്റെ നേട്ടമാകുന്നു!

2006 ഫെബ്രുവരി 21-ാം തീയതി അമേരിക്കന്‍ സുപ്രീംകോടതി എല്ലാ പൗരന്‍മാരും പാലിക്കേണ്ട ഒരു പൊതുനിയമം ന്യൂമെക്‌സിക്കോ ചര്‍ച്ചിന് മാത്രം ബാധകമല്ലെന്ന് വിധിച്ചു. വിഭ്രമജന്യമായ ലഹരി ഔഷധങ്ങള്‍ (Illegal hallucinogenic drugs) ഉപയോഗിക്കുന്നത് സംബന്ധിച്ച് അമേരിക്കയിലെ കര്‍ശനമായ പൊതുനിയമമാണത്. ന്യൂമെക്‌സിക്കോചര്‍ച്ചിലെ (Centro Espirita Beneficiente Uniao do Vegetal) സത്യവിശ്വാസികള്‍ക്ക് ഈ നിയമം അത്ര സ്വീകാര്യമായി തോന്നിയില്ല. ദൈവത്തെ ശരിക്കും മനസ്സിലാക്കാന്‍ നിയമവിരുദ്ധ വിഭ്രമജന്യ ഔഷധമായ ഡീമീതൈല്‍ട്രെപ്റ്റാമൈന്‍ (Demethy-ltreptamine) അടങ്ങിയ ഹോസ്‌ക ടീ (hoasca tea) പോലുള്ള ചില ലഹരിമരുന്നുകള്‍ കഴിച്ചെങ്കിലേ സാധിക്കൂ എന്നവര്‍ കണ്ടെത്തി. അതാണവരുടെ അനുഭവമത്രെ. ദൈവത്തെ കാണുന്നതിലും വലുതല്ലല്ലോ മനുഷ്യനുണ്ടാക്കുന്ന നിയമങ്ങള്‍! അവകാശവാദം സാധൂകരിക്കാന്‍ അവര്‍ക്ക് വസ്തുനിഷ്ഠമായ യാതൊരു തെളിവും ഹാജരാക്കേണ്ടിവന്നില്ല. അമേരിക്കന്‍ സുപ്രീംകോടതിയാകട്ടെ കടുത്ത ലഹരിമരുന്നുകള്‍ ഉപയോഗിക്കാന്‍ വിശ്വാസികള്‍ക്ക് പൂര്‍ണ്ണഅവകാശമുണ്ടെന്ന് വിധി പുറപ്പെടുവിച്ച് കയ്യില്‍ക്കൊടുത്തു. 


അതേസമയം കന്നാബിസ് എന്ന ലഹരിവസ്തു അര്‍ബുദരോഗികളില്‍ കീമോതെറാപ്പിയോടനുബന്ധിച്ചുണ്ടാകുന്ന ഓക്കാനവും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും അര്‍ബുദചികിത്സയില്‍ നിയന്ത്രണവിധേയമായി കന്നാബിസ് ഉപയോഗിക്കാന്‍ അനുവാദം തേടിയുള്ള ഹര്‍ജി അമേരിക്കന്‍ സുപ്രീംകോടതി 2005-ല്‍ നിഷ്‌ക്കരുണം തള്ളുകയുണ്ടായി. അര്‍ബുദചികിത്സയില്‍ കന്നാബിസ് ഉപയോഗിക്കുന്നവരും അതിന് പ്രേരിപ്പിക്കുന്നവരും അഴിയെണ്ണേണ്ടിവരുമെന്നാണ് അന്ന് കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്. സര്‍റിയലിസ്റ്റ് പെയിന്റര്‍മാരും ഇംപ്രഷനിസ്റ്റിക് കലാകാരന്‍മാരും തങ്ങള്‍ക്ക് 'പ്രചോദനം' കിട്ടാന്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ച് കോടതിയെ സമീപിച്ചാല്‍ എന്തായിരിക്കും ഫലമെന്ന് ഊഹിക്കാവുന്നതേയുള്ളു. പക്ഷേ, നിയമവിരുദ്ധമായ ഏത് കാര്യവും മതത്തിന്റെ പേരിലാണെങ്കില്‍ അനുവദിക്കുമെന്ന അവസ്ഥയാണ് ഇന്ന് അമേരിക്കയിലുള്ളത്.

മതവിശ്വാസി യുക്തിസഹമായി കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിനാല്‍ മതത്തെ പുകഴ്ത്തുന്നവര്‍ക്കും മതത്തോട് കൃത്രിമസഹതാപവും അനുഭാവവും കാട്ടുന്നവര്‍ക്കും മാത്രമേ അയാളോട് ആശയവിനിമയം സാധ്യമാകൂ. മതവാദി മതത്തെപ്പറ്റി സംസാരിക്കില്ലെന്നല്ല. മിക്കപ്പോഴും അയാള്‍ സംസാരിക്കുന്നത് തന്റെ മതത്തെക്കുറിച്ച് മാത്രമായിരിക്കും. തനിക്ക് ലഭിച്ച മതബോധനം മാത്രമായിരിക്കും അയാള്‍ പുറത്തുവിടുന്നത്. ആദരവോടെ കേട്ടുകൊണ്ടിരുന്നാല്‍ മതവാദി തികഞ്ഞ ആവേശത്തിലായിരിക്കും. മറുചോദ്യങ്ങളുയര്‍ത്തുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ തനിനിറം കാണേണ്ടിവരും. മുഖം ചുവക്കും, ഞരമ്പുകള്‍ വലിഞ്ഞുമുറുകും, സംസാരം ഉച്ചത്തിലാകും... അസ്വസ്ഥതകള്‍ ഒളിക്കാന്‍ അയാള്‍ ദയനീയമായി പരാജയപ്പെടും. ഒരുവേള സമാധാനപരമായി പറഞ്ഞുപിരിയാന്‍ സാധിച്ചേക്കാം. പക്ഷേ, പിന്നീടയാള്‍ നിങ്ങളെ കൃത്യമായും ഒഴിവാക്കിയിരിക്കും. സംവാദത്തില്‍നിന്ന് ഏത് നിമിഷവും വികാരം കോരിയൊഴിച്ച് ഇറങ്ങിപ്പോകാന്‍ മതവിശ്വാസി ശ്രമിക്കും. പ്രകോപിതനാകാനും വൈകാരികമായി പരിക്കേറ്റു (Emotionally hurt or offended) എന്നവകാശപ്പെടാനും തനിക്ക് പ്രത്യേകമായ അവകാശമുണ്ടെന്ന് മതവാദി കരുതുന്നു.

മതവാദി സൂര്യന് കീഴിലുള്ള സര്‍വതിനേയും കുറിച്ച് യുക്തിസഹമായി സംസാരിക്കും, വിമര്‍ശിക്കും, പരിഹസിക്കും. എന്നാല്‍ സ്വമതത്തെക്കുറിച്ച് ആരും അത്തരം സമീപനം സ്വീകരിക്കുന്നത് അയാള്‍ സഹിക്കില്ല. സ്വമതമൊഴികയുള്ള ഏതെങ്കിലും വിഷയത്തില്‍ മതവിശ്വാസിയോട് യുക്തിഹീനമായി സംസാരിച്ചുനോക്കൂ. അയാളത് നിഷ്‌കരുണം തള്ളും. സ്വന്തം മതത്തിന്റെ കാര്യത്തില്‍ മാത്രമാണ് യുക്തിബോധവും സാമാന്യബുദ്ധിയും അസ്വീകാര്യമാകുന്നത്. മതകാര്യങ്ങളില്‍ മതവാദി യുക്തിബോധം കയ്യൊഴിയുന്നത് സത്യത്തില്‍ ബുദ്ധിപരമായ തന്ത്രം തന്നെയാണ്.

പൊള്ളത്തരം പുറത്താകുന്നതില്‍നിന്ന് മതത്തെ സംരക്ഷിക്കാനുള്ള ഏറ്റവും യുക്തിസഹമായ മാര്‍ഗ്ഗമാണ് വ്രണപ്പെടല്‍ സിദ്ധാന്തവും (The 'Hurt' Hypothesis) യുക്തി കയ്യൊഴിയലും (Abnegation of Reason). നൂറ്റാണ്ടുകളായി മതം ഫലപ്രദമായി ഉപയോഗിക്കുന്ന പ്രതിരോധതന്ത്രമാണത്. വാസ്തവത്തില്‍ മതവാദി യുക്തിബോധം ഒരിക്കലും ഉപേക്ഷിക്കുന്നില്ല. സ്വയം പ്രചരിപ്പിക്കുന്ന 99% കാര്യങ്ങളിലും അയാള്‍ വിശ്വസിക്കുന്നില്ലെന്നതിന് അയാളുടെ ജീവിതം തന്നെയാണ് തെളിവ്. അന്യമതദൈവസങ്കല്‍പ്പങ്ങളോട് അയാള്‍ കാട്ടുന്ന ഗൂഢമായ പുച്ഛവും സംശയവും മതവിഷയത്തില്‍പോലും യുക്തിബോധം വിട്ടുകളിക്കാന്‍ മതവിശ്വാസി തയ്യാറല്ലെന്ന് തെളിയിക്കുന്നു. വ്രണപ്പെടുന്നുവെന്ന പരാതി ശരിക്കും വ്യാജമാണെന്ന് മതവിശ്വാസിക്കറിയാം. 



ഇറാഖിത്തടവുകാരെകൊണ്ട് ഗ്വണ്ടാനാമോ ജയിലില്‍ വെച്ച് കുര്‍-ആന്റെ പേജുകള്‍ ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കിയെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു. കുര്‍-ആന്‍ ടോയ്‌ലറ്റില്‍ കിടക്കുന്ന ചിത്രമെടുത്ത് ഇന്റര്‍നെറ്റില്‍ കൊടുക്കാനും വ്രണപ്പെടല്‍ വാദികള്‍ക്ക് മന:സാക്ഷിക്കുത്തില്ല. ബൈബിളിനേയും കുര്‍-ആനേയും അപകീര്‍ത്തിപ്പെടുത്തുന്ന നൂറ് കണക്കിന് ചിത്രങ്ങള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിപ്പിച്ചാണ് ഇരു വിഭാഗങ്ങളും 'വ്രണപ്പെടാതെ' പരസ്പരം സ്‌നേഹിക്കുന്നത്.
  സ്വന്തം മതത്തെ വിമര്‍ശിക്കുമ്പോഴേ മുറിപ്പെടുമെന്ന വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ കുറഞ്ഞപക്ഷം അന്യര്‍ക്കെതിരെ അത്തരം പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കാന്‍ മതവിശ്വാസി തയ്യാറാവണം. സ്വന്തം മതഗ്രന്ഥം അപമാനിക്കുമ്പോള്‍ വേദന തോന്നുന്നവന്‍ അന്യന്റെ മതഗ്രന്ഥത്തെ അപമാനിക്കുമോ?! കാര്‍ട്ടൂണ്‍ വരയ്ക്കുമ്പോള്‍ ലോകം മുഴുവന്‍ കത്തിക്കുന്നവര്‍ അന്യരെക്കുറിച്ച് അപമാനകരമായ കാര്‍ട്ടൂണ്‍ വരയ്ക്കുമോ?!


അറബ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജൂതവിരുദ്ധ കാര്‍ട്ടൂണുകള്‍ പരിഹാസത്തിന്റെ കൊടുമുടികള്‍ താണ്ടുന്നവയാണ്. ഇത്തരം കാര്‍ട്ടൂണുകളില്‍ ജൂതരും അവരുടെ നേതാക്കളും നായ, കാള, കഴുത, പിശാച്, തുടങ്ങിയ വിശുദ്ധരൂപങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നതെന്നും മറക്കാതിരിക്കുക. എന്തിനേറെ, ജൂതവിരുദ്ധ കാര്‍ട്ടൂണുകള്‍ക്ക് വേണ്ടി ഒരു മത്സരംപോലും ചില അറബ് മാധ്യമങ്ങള്‍ സംഘടിപ്പിച്ചു കളഞ്ഞു. ഇതൊക്കെ വ്യക്തമാക്കുന്നത് വ്രണപ്പെടല്‍വാദം വെറും ഉമ്മാക്കിയാണെന്ന് മതവിശ്വാസിക്കറിയാമെന്ന് തന്നെയാണ്. പൊതുസമൂഹത്തെ ബ്‌ളാക്ക് മെയില്‍ ചെയ്യാനുള്ള ഒരടവായാണത് ഉപയോഗിക്കുന്നത്. കളവുമുതലുമായി പിടികൂടപ്പെടുമ്പോള്‍ ദേഹമാസകലം വിസര്‍ജ്ജ്യം പൂശി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരും ഇതേ തന്ത്രമാണ് നടപ്പിലാക്കുന്നത്.****

84 comments:

Sajnabur said...

ട്രാക്കില്‍...വൈകിയില്ലെല്ലോ?

Sajnabur said...

Sir, well explained.

ജയശ്രീകുമാര്‍ said...

അണ്ണാ well done . ഭഗവത് ഗീതയുടെ 11 -ആം അധ്യായം പോലെ മാനവിക ഗീതയുടെ വിശ്വരൂപ പ്രകാശനമാണ് ഈ അധ്യായം. പക്ഷെ മതപ്പേടിയില്‍ മുട്ടിടിക്കുന്ന പുതിയ അര്‍ജുനന്മാര്‍ക്ക് ഇതുകൊണ്ടും അമ്പ്‌ പൊങ്ങുമെന്ന് തോന്നുന്നില്ല. സ്വയം ബ്രിഹന്ദള വേഷം പൂകി മതജീര്‍ണതയുടെ കിടപ്പറയില്‍ ദാസ്യപ്പണി ചെയ്യുന്ന വിനീത വിനീതന്മാരാണല്ലോ നമ്മുടെ സവ്യസാചികളായ സാമൂഹിക സാംസ്‌കാരിക രാഷ്രീയ രംഗങ്ങളിലെ ധനഞ്ഞ്ജയന്മാര്‍ .
"..മതം സത്യത്തില്‍ ഒരു വ്രണം തന്നെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യമസ്തിഷ്‌ക്കത്തിലേക്ക് സംഭവിച്ച ആഴത്തിലുള്ള ഒരു മുറിവ്; പൊറുക്കാതെ അതിന്നും പൊട്ടിയൊലിച്ചുകൊണ്ടിരിക്കുന്നു. വ്രണപ്പെടുക എന്നത് മതത്തെ സംഭവിച്ച് സഹജമായി തീരുന്നത് അങ്ങനെയാവാം..."
ഗംഭീരം. ആയിരം അഭിവാദ്യങ്ങള്‍ .

Unknown said...

'നാമതില്‍ ഉണ്ടായിരുന്നുവെങ്കില്‍!!'

aneez said...

Good post, sir

ChethuVasu said...

"ഭൂരിപക്ഷം ജനങ്ങളും അഴിമതിക്കാരാണ്, അവര്‍ക്കതിനോട് പ്രചരിപ്പിക്കപ്പെടുന്ന വെറുപ്പുമില്ല. നീതിബോധമല്ല മറിച്ച് അന്യന് ഗുണഫലം ലഭിക്കുന്നതിലെ വിമ്മിഷ്ടമാണ് അവരെ അഴിമതിരുദ്ധരാക്കുന്നത്. "

THE TRUTH!

JayanKR said...

രവി സര്‍
വളരെ സത്യം.
മതം പറ്റിക്കൊണ്ടിരിയ്ക്കുന്ന ഈ “വ്രണപ്പെടല്‍” എന്ന ബോണസ് തന്നെയാണ് ലോകത്തെ ചവിട്ടി മെതിക്കാന്‍ മതത്തിനു ലൈസന്സ്ല‌ നല്കി യത്‌. യുക്തിയില്ലാതെ പിടിച്ചുനില്ക്കാ ന്‍ (പിടിച്ചുനില്ക്കറലല്ല, കിടന്നു പുളച്ചു മറിയാന്‍) മതത്തിനു ലഭിച്ച സൂപ്പര്‍ പ്ലോട്ട് ആണ് വ്രണപ്പെടല്‍. ബാബു സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "മനുഷ്യമസ്തിശ്കത്ത്തില്‍ തേയ്ക്കുന്ന നാറുന്നു തീട്ടം" തന്നെയാണിത്. ആണിത്.
യുക്തിയില്ലെന്നറിഞ്ഞാലും തങ്ങളുടെ മതത്തിനു മാത്രമേ യുക്തിഭാദ്രതയുള്ളൂ എന്ന ഒരു വിഡ്ഢിയാന്റെ ഭാവം അവരുടെ മുഖത്ത് പ്രസരിച്ചു നില്ക്കു ന്നത് കാണാം. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ ഡിങ്കന്റെ കാര്യം പോലെ തന്നെ ആണിത്. മറ്റെല്ലാ മതങ്ങളുടെയും കഥകള്‍ ഡിങ്കന്റെ കഥ വായിയ്ക്കുന്ന ലാഘവത്തോടെ ഒരു മതവാദി വായിയ്ക്കുന്നു. എന്നാല്‍ തങ്ങളുടെ മതം പറഞ്ഞു തരുന്ന കഥകള്‍ പണ്ടെങ്ങോ സംഭവിച്ച യാഥാര്ത്ഥ്യ ങ്ങളായി അവര്‍ ഉറപ്പിയ്ക്കുന്നു. ഡിങ്കന്റെു കഥകള്‍ വായിയ്ക്കുന്ന പോലെ മതകഥകള്‍ വായിച്ചാല്‍ ഒരു കോമിക്കായി മാത്രമേ നമ്മുടെ മനസ്സില്‍ കടന്നു വരൂ. മറിച്ചു ഭയഭാക്തിബഹുമാനത്തോടെ ഡിങ്കന്റെു കഥകള്‍ വായിച്ചാല്‍ ഡിങ്കനും ഒരു ദൈവമായി തീരും. യഥാര്ത്ഥ ത്തില്‍ വിശ്വാസി, ഡിങ്കന്റെറ കഥകള്‍ ഒരു കോമിക് വായിക്കുന്ന മനോഭാവതോടെയും അതേ കോമിക്കുകലുടെ വിഭാഗത്തില്‍ പെടുത്താവുന്ന മതകഥകള്‍ ഭയഭക്തിയോടെയും വായിയ്ക്കുന്നു. അഥവാ അത്തരത്തില്‍ വായിയ്ക്കാന്‍ അവനു പരിശീലനം ചെറുപ്പം മുതലേ ലഭിയ്ക്കുന്നു. “ഡിങ്കനും ചാടുന്നു ഹനുമാനും ചാടുന്നു”. എന്നാല്‍ രണ്ടും വിശ്വാസിയുടെ മനസ്സില്‍ രണ്ടു വികാരമാണ് സൃഷ്ടിയ്ക്കുന്നത്.

Unknown said...

well explained dude.. i wish somebody wil translate this to english ..so that this article will get more publicity... Any volunteers..
Note: Ente english atrakkangadu poraaa

അപ്പൂട്ടൻ said...

റാവുത്തരേക്കാൾ ഇവിടെ യോജിക്കുക കിരീടത്തിലെ ഹൈദ്രോസാണെന്നു തോന്നുന്നു. കുറച്ച് കരുത്തനായ ഒരു ഗുണ്ട (സംഘടന എന്ന് വായനയിൽ) ഉണ്ടെന്ന ധൈര്യത്താൽ സ്വന്തം കുടവയറും പൊണ്ണത്തടിയും പ്രദർശിപ്പിച്ച് undue respect ഭയപ്പെടുത്തി വാങ്ങുന്ന സാമൂഹിക ഇത്തിൾക്കണ്ണി.

ഇവർക്ക് എവിടെയും അഭിപ്രായം പറയാം. മതാചാര്യന്മാർ പറഞ്ഞാൽ അതിനെ ന്യായീകരിക്കാൻ, വ്യക്തിപരായി വിയോജിച്ചാലും, വിശ്വാസികൾ എത്തും. വന്ദ്യപിതാവും മൗലവിയും ആചാര്യനും പറയുന്ന വിഡ്ഢിത്തങ്ങൾ മുഴുവൻ ഏതെങ്കിലുമൊക്കെ രീതിയിൽ വളവുനിവർത്തുന്ന കോലാഹലം മാത്രം മതി ഒരാഴ്ച ചിരിക്കാൻ.

ഏതെങ്കിലുമൊരു അറിയപ്പെടുന്ന വ്യക്തിയെയൊ സ്ഥാപനത്തേയോ വിമർശിച്ചാൽ (പരാമർശിച്ചാൽപ്പോലും) മതത്തിലേക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെടും. കോഴിക്കോട്ട് സദാചാരപ്പോലീസിന്റെ കൊലപാതകത്തെക്കുറിച്ച് പ്രതികരിക്കവെ ഇതെന്താ സൗദിയാണോ എന്ന് ചോദിച്ച അജിതയെ വികൃതമായി ചിത്രീകരിക്കുന്ന, അസഭ്യം പറയുന്ന, തൂക്കിക്കൊല്ലണമെന്നുവരെ ആക്രോശിക്കുന്ന കമന്റുകൾ ഫേസ്ബുക്കിൽ കാണാം. അമൃതാ ഹോസ്പിറ്റൽ വിഷയത്തിൽ പ്രതികരിച്ചാലോ തിരുവിതാംകൂർ രാജവംശത്തിലുള്ള വ്യക്തിയെ വിമർശിച്ചാലോ ഹിന്ദുമതവികാരം വ്രണപ്പെടും. കൊലക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത് പോലും വികാരം വ്രണപ്പെടുത്തും, കൊലപാതകി പാതിരിയൊ മഠാധിപതിയോ ആണെങ്കിൽ. പ്രസംഗമദ്ധ്യേ ന്യൂനപക്ഷമെന്നോ ഹിന്ദുവെന്നോ പറഞ്ഞാൽ ജനമിളകും.

എല്ലാവർക്കും പേടിയാണ്. നിയമപാലകർക്കും കോടതിയ്ക്കും വരെ. പൊതുയോഗങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തുനിഞ്ഞ കോടതി മതറാലികളെക്കുറിച്ച് മിണ്ടില്ല. ഒരു കൊച്ചുപോസ്റ്റ് ഞാനുമിട്ടിരുന്നു

മതവികാരം എന്നത് എത്ര മരുന്ന് കഴിച്ചാലും മാറാത്ത വ്രണമാണ്. തൊട്ടാൽ മതി അത് പൊട്ടിയൊലിച്ചുകളയും. എന്നാൽ ഒരിക്കൽ പൊട്ടിയാൽ മാറുന്ന ഒന്നുമല്ലിത്, സദാ വ്രണമാണ്, സദാ പൊട്ടിയൊലിക്കാൻ തയ്യാർ.
മതവികാരം അടക്കിവെയ്ക്കുക എന്നത് ഒരു അസാധാരണഗുണമാണ്, സർവസാധാരണമായ ഒരു “natural attribute” അല്ല. അതുകൊണ്ടുതന്നെയാണ് വർഗീയലഹളകൾ ഇല്ലാതിരിക്കുക എന്നത് ഒരു virtue ആയി കാണപ്പെടുന്നത്. നിങ്ങളുടെ അയൽക്കാരനുമായി നിങ്ങൾ തല്ലുകൂടിയില്ലെങ്കിൽ അത് നിങ്ങളുടെ മഹത്വം കാരണമാണെന്നർത്ഥം.

മനു - Manu said...

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ജോലി ചെയ്തപ്പോള് മനസ്സിലായ ഒരു കാര്യം അജ്ഞത കൊണ്ടാണ് അവിടങ്ങളില് പലരും ഇത്തരം ആഭാസങ്ങള് പൊറുപ്പിക്കുന്നത് എന്നാണ്. എന്നാല് കേരളത്തെ സംബന്ധിച്ചിടത്തോളം എന്നെ അത്ഭുതപ്പെടുത്തിയ ഒരു വൈരുദ്ധ്യം ജനങ്ങള്‌ക്ക് കാര്യമെല്ലാം അറിയാം എന്നിരുന്നാലും അജ്ഞത നടിച്ച് തന്‌കാര്യപ്രാബ്ധിക്കായി മതത്തെ ഉപയോഗിക്കുന്നു എന്നതാണ്.

മനു - Manu said...

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ജോലി ചെയ്തപ്പോള് മനസ്സിലായ ഒരു കാര്യം അജ്ഞത കൊണ്ടാണ് അവിടങ്ങളില് പലരും ഇത്തരം ആഭാസങ്ങള് പൊറുപ്പിക്കുന്നത് എന്നാണ്. എന്നാല് കേരളത്തെ സംബന്ധിച്ചിടത്തോളം എന്നെ അത്ഭുതപ്പെടുത്തിയ ഒരു വൈരുദ്ധ്യം ജനങ്ങള്‌ക്ക് കാര്യമെല്ലാം അറിയാം എന്നിരുന്നാലും അജ്ഞത നടിച്ച് തന്‌കാര്യപ്രാബ്ധിക്കായി മതത്തെ ഉപയോഗിക്കുന്നു എന്നതാണ്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സജ്‌നബര്‍, ജയശ്രീകുമാര്‍, അനീസ്, ജയന്‍

വായനയ്ക്കും അഭിപ്രായപ്രകടനത്തിനും നന്ദി.

രവിചന്ദ്രന്‍ സി said...

ChethuVasu said...
"ഭൂരിപക്ഷം ജനങ്ങളും അഴിമതിക്കാരാണ്, അവര്‍ക്കതിനോട് പ്രചരിപ്പിക്കപ്പെടുന്ന വെറുപ്പുമില്ല. നീതിബോധമല്ല മറിച്ച് അന്യന് ഗുണഫലം ലഭിക്കുന്നതിലെ വിമ്മിഷ്ടമാണ് അവരെ അഴിമതിരുദ്ധരാക്കുന്നത്. "

THE TRUTH!

പ്രിയപ്പെട്ട ചെത്തുവാസു,

ആ പേരിലൊരു സിനിമയുള്ള കാര്യം താങ്കള്‍ മറന്നതായി കാണുന്നു!!

രവിചന്ദ്രന്‍ സി said...

Dear Manu,

It is irrational to be rational when the rational is irrational.

രവിചന്ദ്രന്‍ സി said...

APPOTTAN SAID>>>

"I am what you think I AM, because YOU are what you think I am"

പ്രിയപ്പെട്ട അപ്പൂട്ടന്‍,

ഒരുപാട് സമയമെടുത്ത് ആലോചിച്ചെടുത്ത തീരുമാനമാണോ? ഇതിലെന്തെങ്കിലും മാറ്റം?

ChethuVasu said...

"THE TRUTH!

പ്രിയപ്പെട്ട ചെത്തുവാസു,

ആ പേരിലൊരു സിനിമയുള്ള കാര്യം താങ്കള്‍ മറന്നതായി കാണുന്നു!!"

That also is THE TRUTH.

സത്യം പലര്‍ക്കും പലതാണ് എന്ന് മനസ്സിലായല്ലോ ..? യുക്തിവാദികളുടെ സത്യവും ആത്മീയകരുദ് സത്യവും ഒന്നാവണം എന്നില്ല !

ChethuVasu said...

APPOTTAN SAID>>>

"I am what you think I AM, because YOU are what you think I am"

തത് ത്വം അസി !! that thou art !

ChethuVasu said...

"I am what you think I AM" - തത് ത്വം അസി !! that thou art !

"YOU are what you think I am" --അഹം ബ്രഹ്മ അസ്മി !! I am the Brahman

From rationalism to spirituality...?Mr Appoottan..whre it ends...?? ;-)

രവിചന്ദ്രന്‍ സി said...

Dear Umesh,

Thanks for your kind words. I endorse your suggestion regarding translation. Blogging proves to be very time-consuming and bit heavy for a person like me. For a while, I have been tracing for a valid reason to wind things up. Yet, feel good when people keep reading and cast their will. Probably, that eggs you on.

അപ്പൂട്ടൻ said...

രവിചന്ദ്രൻ,
ഇതിലിത്ര മാറാനോ മറിയാനോ ഒന്നുമില്ല. നിങ്ങൾ എന്നിൽ കാണുന്നത് നിങ്ങളെത്തന്നെയാണ്, ഇത്രയേ ഉള്ളൂ കാര്യം.
നാം കാണാനാഗ്രഹിക്കുന്നതാണ് നാം കാണുന്നത്. ഒരു വ്യക്തിയെ (അഭിപ്രായങ്ങളെ, നിലപാടുകളെ അല്ല ഉദ്ദേശിക്കുന്നത്) വിലയിരുത്തുമ്പോഴും ഇത് തന്നെയാണ് നാം പാലിക്കുന്നത്.

ഇതിൽ തത്വമസിയോ ബ്രഹ്മനോ കോമക്കുറുപ്പോ ഒന്നുമില്ല.

ravi said...

രവിചന്ദ്രന്‍ സര്‍,

വളരെ നല്ല നിരീക്ഷണങ്ങളാണ് താങ്കളുടേത്. മതത്തിന്റെ മേല്‍വിലാസമുണ്ടെങ്കില്‍ എന്ത് തോന്ന്യവാസത്തിനും സാമൂഹികാംഗീകാരവും, നിയമ
പീഠത്തിന്റെ പോലും അംഗീകാരവും നമ്മുടെ നാട്ടില്‍ ലഭിക്കുന്നു. ഏതു നിയമവും കാറ്റില്‍ പറത്താന്‍ അത് മത-വിശ്വാസ
പരമാക്കിയാല്‍ മതി. ശബ്ദ മലിനീകരണത്തിന്റെ കാര്യം ഒരു നല്ല ഉദാഹരണമാണ്‌. സുപ്രീം കോടതി വളരെ വ്യക്തമായ ഒരു വിധിയാണ് ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിച്ചു കൊണ്ടു പ്രഖ്യാപിച്ചിട്ടുള്ളത്. രാത്രി പത്തു മണിക്ക് ശേഷം ഹാളുകള്‍ തുടങ്ങിയവയിലല്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല എന്ന്‌ തന്നെയാണ് വിധി. മറ്റുള്ള സമയങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനു പരിധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ ഉച്ച ഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. എന്നാല്‍ ആരാധനാലയങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉച്ചഭാഷിണി ശല്യം ഉണ്ടാവുന്നതും. ശബരിമല സീസന്‍ ആയാല്‍ പരിസര
വാസികളെ ശല്യപ്പെടുത്തിക്കൊണ്ട് നേരം വെളുക്കുവോളം ഭാജനയാണ്. റംസാന്‍ കാലത്തെ മത പ്രഭാഷണങ്ങളും തഥൈവ. ഇതില്‍ ആര്‍ക്കും ഒരു എതിര്‍പ്പും ഇല്ല! മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ഏല്‍ക്കാന്‍ കഴിയാത്തതു കൊണ്ടാവാം പലരും മൌനം ദീക്ഷിക്കുന്നത്.

അക്ഷയ തൃതീയ (അക്ഷര തൃദീയ അല്ലല്ലോ?) കൂടാതെ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം ലഭിക്കാന്‍ ഇപ്പോള്‍ ഒരു പുതിയ ഇനം കൂടി ഇറങ്ങിയിരിക്കുന്നു - . അതാണ്‌ ധന്‍തേരസ്. ദീപാവലി നാളില്‍ ധന്‍തേരസ് മുഹൂര്‍ത്തത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം ഉറപ്പ്‌. ഇനി എന്തൊക്കെ 'ദിന'ങ്ങളാണാവോ വരാന്‍ പോകുന്നത്!

സുശീല്‍ കുമാര്‍ said...

ഈ പോസ്റ്റ് വായിച്ചപ്പോൾ എനിക്കാദ്യം ഓർമ്മ വന്നത് ഇത്തവണത്തെ വയലാർ അവാർഡ് ജേതാവ് ശ്രീ. കെ പി രാമനുണ്ണിയെയാണ്‌.

"മതവിശ്വാസിയെ മനസ്സിലാക്കണമെന്നും അവരുടെ വികാരങ്ങള്‍ മാനിക്കണമെന്നും മതനിന്ദ കുറ്റകരമാണെന്നതിനാല്‍ മതത്തെയോ മതദൈവങ്ങളെയോ പ്രവാചന്മാരെയോ വിമര്‍ശിച്ചുകൂടെന്നും അങ്ങനെ ചെയ്താല്‍ അവരെ തേടി പോലീസിനെ വിടണമെന്നുമുള്ള" മാഹാ സാരോപദേശമാണ്‌ രാമനുണ്ണി മാതൃഭൂമി ആഴ്ചപ്പതിപ്പ് 25-ആം ലക്കത്തിൽ മാലോകർക്ക് നല്കുന്നത്.

എന്നാല്‍ അതേ നല്ലവരിന്‍ നല്ലവനായ രാമനുണ്ണി, മലയാളം ആദരിക്കുന്ന എഴുത്തുകാരന്‍ ശ്രീ ആനന്ദിനെ വിമര്‍ശിക്കുന്നത് ഇത്രയും മാന്യമായ ഭാഷയില്‍ :-"അച്ഛന്‍, ബാപ്പ തുടങ്ങിയ സങ്കല്പങ്ങള്‍ പരിചയപ്പെട്ടിട്ടില്ലാത്ത മുസ്സൊളിനിയുടെ ബ്രോയ്‌ലര്‍ തലമുറയ്ക്ക്, മറ്റുള്ളവരുടെ മാതാപിതാക്കളെ ആരെങ്കിലും അപമാനിച്ചുവെന്ന് കേള്‍ക്കുമ്പൊഴുള്ള ഒന്നും തോന്നായ്ക".

മതവിശ്വാസിയല്ലാതിരുന്നെങ്കില്‍ താന്‍ ഒരു നെറികെട്ടവനായി പോകുമായിരുന്നു എന്നാണ് ഈ മഹാന്റെ മറ്റൊരിടത്തെ മഹദ്വചനം. കിട്ടുന്ന അവസരത്തിലെല്ലാം ഈ മാന്യദേഹം മതവിശ്വാസമില്ലാത്തവരെ കൃമി, കീടം എന്നെല്ലാമാണ് നിര്‍ലോഭം വിശേഷിപ്പിക്കുന്നത്. "വികാരങ്ങള്‍" മതങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്ത് കൊടുത്തിരിക്കുകയാണിദ്ദേഹം എന്ന് തോന്നുന്നു. വിശ്വാസമില്ലാത്തവന് മതവികാരമില്ലാത്തതിനാല്‍ അതൊട്ട് പൊട്ടിയോലിക്കുകയുമില്ല എന്നാശ്വസിക്കാം. സംഘപരിവാറിനെ വിമര്‍ശിക്കുന്നതുപോലെ താന്‍ ഇന്ത്യയിലെ ഇസ്ലാമിക സംഘടനകളെ വിമര്‍ശിക്കാത്തത് അവരൊന്നും മതത്തില്‍ വിഷം കലര്‍ത്താത്തതുകൊണ്ടാണെന്ന് ഇദ്ദേഹം പറയുന്നു. (മതം തന്നെ വിഷമാകുമ്പോള്‍ അതില്‍ അത് പ്രത്യേകം കലര്‍ത്തേണ്ടതില്ലെന്ന് അദ്ദേഹത്തിനറിയില്ല!) എന്നാല്‍ ഇത്രയേറെ നികൃഷ്ഠമായി നാസ്തികരെ അപമാനിക്കുന്ന ഇദ്ദേഹം അവര്‍ സമൂഹത്തില്‍ കലക്കുന്ന വിഷമെന്തെന്ന് ഇതുവരെ മൊഴിഞ്ഞിട്ടുമില്ല!

ChethuVasu said...

മിസ്ടര്‍ സുശീല്‍ കുമാര്‍ , സത്യം പറയുന്നതും ശാസ്ത്ര ബോധം പ്രചരിപ്പിക്കുന്നതും കുറ്റമാണ് താങ്കള്‍ കരുതുന്നില്ലേ..?

രവിചന്ദ്രന്‍ സി said...

Dear Apoottan,

വെറുതെ ഒന്ന് ഇളക്കിയതല്ലേ. അതൊക്കെ പോട്ടെ, ആരാണ് ഈ കോമക്കുറുപ്പ്?

അപ്പൂട്ടൻ said...

ഹെന്ധ്…. സർദാർ കോമക്കുറുപ്പിനെക്കുറിച്ച് കേട്ടിട്ടില്ലെന്നോ…. എന്റെ സിനിമാവികാരം വ്രണപ്പെട്ടു.

ഇൻ ദ ഹൗസ് ഒഫ് മൈ ഒയിഫ് ആൻഡ് ഡാട്ടർ, യൂ വിൽ നാട്ട് സീ എനി മിനിട്ട് ഒഫ് ദ ടുഡെ…. എന്ന മഹദ്വചനം ഈ ആൽമീയാചാര്യന്റെ ജൂനിയർ ആചാര്യന്റേതാണ്.

സുശീല്‍ കുമാര്‍ said...

രാമക്കുറുപ്പിന്റെ അമ്മാവന്റെ മകനാണ് കോമക്കുറുപ്പ്.

ChethuVasu said...

മച്ചുനന്‍ എന്നാ വാക്കാണ് ഉചിതം .

Kaippally said...

രവിചന്ദ്രന്റെ മിക്ക പ്രസംഗങ്ങളും കേട്ടിട്ടുണ്ടു്. അതി ഗംഭീരമാണു എന്നു എടുത്തു് പറയേണ്ടതിലല്ലോ. പലരും Dawkinsന്റെ മലയാളം വിവർത്തനം തപ്പുമ്പോൾ താങ്കൾ എഴുതിയ പഠനമാണു ചൂണ്ടിക്കാണിച്ചുകൊടുക്കാറുള്ളതു്.

എല്ലാ videoയും ഒരിടത്തു ചേർത്തു വെക്കാൻ കഴിയുമെങ്കിൽ നന്നായിരുന്നു.

തുടരുക, തളരരുതു്. ഡിങ്കൻ താങ്കളെ അനുഗ്രഹിക്കട്ടെ.

ജയശ്രീകുമാര്‍ said...

രാമനുണ്ണിയെക്കുറിച്ച് സുശീല്‍കുമാര്‍ പറഞ്ഞ വാക്കുകള്‍ ഏറെ പ്രസക്തം. ഒരു വശത്ത് ജമാ അത് ഇസ്ലാമിയും മറു വശത്ത് മനുഷ്യ ദൈവങ്ങളെയും ധൈര്യത്തിനു നിര്‍ത്തി മാനവിക വാദികള്‍ക്കുനെരെ പുലയാട്ടു നടത്തുന്ന ഈ വിദ്വാന്‍ തന്റെ പ്രശസ്തമായ സൂഫി പറഞ്ഞ കഥയില്‍ ഭാരതീയമായ ബഹുസ്വരതയുടെ ശത്രുവായി ഇസ്ലാമികതയെ അബോധപൂര്‍വമെങ്കിലും അവതരിപ്പിച്ചു എന്നത് ഒരേസമയം രസകരവും ദയനീയവുമാണ്. നിരൂപണങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം മുട്ടിയപ്പോള്‍ രാമനുണ്ണി മറിഞ്ഞ മലക്കം മറിയലുകള്‍ മൈതാനത്തായിരുന്നുവെങ്കില്‍ തോര്‍ത്തുമുണ്ടില്‍ ചക്രം കുറെ വീഴുമായിരുന്നു. മലയാള സാഹിത്യത്തില്‍ മൌലികമായ ചിന്തകള്‍ കൊണ്ട് തന്നെ അടയാളപ്പെടുത്താന്‍ കഴിയാത്തതുകൊണ്ടാണ് ആളെക്കൂട്ടാന്‍ അദ്ദേഹം കൊഞ്ഞനന്റെ ഭാഷയില്‍ ആത്മീയത പറയുന്നത്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ജയശ്രീകുമാര്‍,

നല്ല പ്രയോഗങ്ങള്‍. പ്രഹരശേഷിയാണ് താങ്കളുടെ ഭാഷയുടെ ലാവണ്യമെന്ന ഞാന്‍ കരുതുന്നു. സുശീല്‍കുമാര്‍ സത്യസന്ധനായ ഇടതുപക്ഷക്കാരനാണ്. സംഘപരിവാറും ഇസ് ളാമികഭീകരതയും ഒരുപോലെ നാടിനാപത്ത് എന്ന് പ്രാസമൊത്ത പ്രസ്താവനകള്‍ കേട്ടാണ് അദ്ദേഹത്തിന് കൂടുതല്‍ പരിചയം. സമദൂരം എന്നൊരു അരുചികരമായ പദവും നമുക്കിടയില്‍ നിലവിലുണ്ട്. എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുക-അനുകൂലിക്കേണ്ടതിനെ അനുകൂലിക്കുക എന്ന പരസ്യനിലപാടില്‍ ആത്മാര്‍ത്ഥതയുടെ പൊന്‍വെളിച്ചം കാണാനാവും. പക്ഷെ കാര്യങ്ങള്‍ 'ബാലന്‍സ് ഷീറ്റില്‍' ഒതുക്കി ശീലിക്കുന്നവരുടെ ചിന്ത എപ്പോഴും ലജ്ജാകരമായിരിക്കും: അങ്ങനെ പറഞ്ഞതുകൊണ്ട് എനിക്കെന്താണ് നേട്ടം? ഗോവിന്ദച്ചാമിയെക്കുറിച്ച് പറഞ്ഞാലാണോ സൗമ്യയെക്കുറിച്ച് പറഞ്ഞാലാണോ താന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുക? അമ്മയെ തല്ലിയിട്ടായാലും ആളറിയാക്കാനാവുമോ?.......നടപ്പുവശമുണ്ടെങ്കില്‍ വേഷംകെട്ടി ഇറങ്ങുക തന്നെ!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട നിഷാദ് കൈപ്പള്ളി,

നല്ല വാക്കിന് നന്ദി. ബ്‌ളോഗ് സന്ദര്‍ശിച്ചതില്‍ സന്തോഷം.

ChethuVasu said...

Being Equivocal is being impotent - Vasu

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട രവിയേട്ടാ,

താങ്കളുടെ കമന്റുകള്‍ Brights ല്‍ വായിക്കാറുണ്ട്. You are very quick to respond to what is around, most often than not, amazingly correct too.

ChethuVasu said...

If one do not possess his discriminatory intelligence , he is dead along with his views.

ChethuVasu said...

However , while two issues should be treated based on its respective merits, there is no justification to side step one quoting the relative seriousness of the other .

There should not be any pre condition to criticizing an anti social behavior (that of an individual or a mob) irrespective of its order of importance.

Sreejith kondottY said...
This comment has been removed by the author.
ശ്രീജിത് കൊണ്ടോട്ടി. said...

"മതവാദി സൂര്യന് കീഴിലുള്ള സര്‍വതിനേയും കുറിച്ച് യുക്തിസഹമായി സംസാരിക്കും, വിമര്‍ശിക്കും, പരിഹസിക്കും. എന്നാല്‍ സ്വമതത്തെക്കുറിച്ച് ആരും അത്തരം സമീപനം സ്വീകരിക്കുന്നത് അയാള്‍ സഹിക്കില്ല. സ്വമതമൊഴികയുള്ള ഏതെങ്കിലും വിഷയത്തില്‍ മതവിശ്വാസിയോട് യുക്തിഹീനമായി സംസാരിച്ചുനോക്കൂ. അയാളത് നിഷ്‌കരുണം തള്ളും. സ്വന്തം മതത്തിന്റെ കാര്യത്തില്‍ മാത്രമാണ് യുക്തിബോധവും സാമാന്യബുദ്ധിയും അസ്വീകാര്യമാകുന്നത്. മതകാര്യങ്ങളില്‍ മതവാദി യുക്തിബോധം കയ്യൊഴിയുന്നത് സത്യത്തില്‍ ബുദ്ധിപരമായ തന്ത്രം തന്നെയാണ്. "

സാറിന്റെ ഈ നിരീക്ഷങ്ങളോട് പൂര്‍ണമായി യോജിക്കുന്നു.. ചര്‍ച്ച പിന്തുടന്നു..

ശ്രീക്കുട്ടന്‍ said...

അത്യുജ്ജ്വലമായ ലേഖനം..അഭിനന്ദനങ്ങള്‍ സര്‍....

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ശ്രീജിത്ത് കൊണ്ടോട്ടി, ശ്രീക്കുട്ടന്‍,

സ്വഗതം. നല്ല വാക്കിന് നന്ദി.

ChethuVasu said...

Off Topic
===========

What are the features of a back hole..?

1. Inward pull of increasing gravitational field

2. Objects not able to escape from its event horizon ( area of influence)

3. Objects once subjected to its sphere of influence can never escape its boundary

4. Ever expanding event horizon ( sphere of influence)trapping more objects.

5. Grows stronger consuming the mass of the newly fallen object adding to total gravitational strength.

6. Escape velocity required for an object to escape is infinite.

7. Binding around itself, coiling with ever increasing ferocity.

8. Infinitely suppressing bound energy

9.Inevitably leads to an implosion with increasing speed.

10. Followed my a massive explosion, with the bound energy density reaching its threshold,changes state and rips apart the suppressive gravitational fields.

10.Inevitable!

Salim PM said...

Wow! Vaasu, I think you are too much familiar with the back hole……

ChethuVasu said...

ON Topic
========

How come the organized from of religion ,whichever it is, derives almost completely its properties from the said astronomical entity..?

ChethuVasu said...

Salim kka , Thanks :)

A bit familiar with the heavenly bodies from such a young age , but more families with the ones on the earth.

And when it comes to black holes,in fact even more familiar with he ones that exist in our society sucking up the human subjects into its darkest singular point at its center.

Question is who can provide the escape thrust ..? Science have to act fast..It needs an engine that push through the inwards gravitational fields that binds the society.!

Salim PM said...

Black hole and Back hole: Lot of resemblances…. ;)

രവിചന്ദ്രന്‍ സി said...

hethuVasu said...
Salim kka , Thanks :)

A bit familiar with the heavenly bodies from such a young age >>>

സര്‍, യുറാനസാണോ ഉദ്ദേശിച്ചത്?!

രവിചന്ദ്രന്‍ സി said...

Salim PM said...
Black hole and Back hole: Lot of resemblances…. ;)

21 December 2011 14:53

???

അപ്പൂട്ടൻ said...

ഹെവനിലെ ബോഡീസ്!!!! ഹെവൻലി ബാഡീസ് (heavenly baddies)
ഇതിലേതാ ശരി?

വാസൂട്ടൻ കുട്ടിക്കാലം മുതൽക്കേ സ്വർഗവുമായും അവിടുത്തെ ബാഡികളുമായും നല്ല പരിചയത്തിലാ... (എന്ന് തർജമ)

രവിചന്ദ്രന്‍ സി said...

Heavenly buddies?!

ChethuVasu said...

@ Ravi Sir
"സര്‍, യുറാനസാണോ ഉദ്ദേശിച്ചത്?!"

ഏയ്‌ അല്ല ! പ്ലൂട്ടോയെ പറ്റിയാണ് .. എന്തെ,,? ..;-)

ChethuVasu said...

"ഹെവനിലെ ബോഡീസ്!!!! ഹെവൻലി ബാഡീസ് (heavenly baddies)
ഇതിലേതാ ശരി?"

സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ആകാതെ അപ്പൂട്ടോ .. ;-)

താങ്കള്‍ വിചാരിക്കും പോലെ അല്ല .. ഹെവനില്‍ ഉള്ളവര്‍ക്കൊക്കെ കിടിലന്‍ ബാഡിയാന്നെ ..!!

ChethuVasu said...

Heaven remains , at least as a haven for myth .

രവിചന്ദ്രന്‍ സി said...

ChethuVasu said...
@ Ravi Sir
"സര്‍, യുറാനസാണോ ഉദ്ദേശിച്ചത്?!"

ഏയ്‌ അല്ല ! പ്ലൂട്ടോയെ പറ്റിയാണ് .. എന്തെ,,? ..;-)

21 December 2011 18:50

അപ്പോള്‍ ഉദ്ദേശിച്ചത് ശരിയായി. അതുപറ, ചുമ്മാതല്ല!

argus said...

<<< അയിത്തവും സതിയും ശൈശവവിവാഹവും ഇന്നും നിലനിന്നിരുന്നെങ്കില്‍ അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുക അസാധ്യമായി തീരുമായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നീക്കം ചെയ്യുന്നതിനെക്കുറിച്ച് നാമിനി തല പുണ്ണാക്കേണ്ടതില്ല. അങ്ങനെയൊന്നും ഇനി സാധ്യമല്ലെന്ന അവസ്ഥ വരികയാണ്. ചെയ്തതൊക്കെ ചെയ്തുവെന്ന് കണ്ടാല്‍ മതി. മതഭയം കാരണം ആരും അത്തരം വിഷയങ്ങളെ കുറിച്ച് ഇനി ശബ്ദിക്കില്ല. >>>>>




അയിത്തവും സതിയും ശൈശവവിവാഹവും നില നിന്നിരുന്ന കാലം ഇന്നത്തേക്കാള്‍ കഠിനമായ ഒരു സാമൂഹിക ക്രമം ആയിരുന്നു. എന്നാല്‍ നില നില്‍ക്കുന്ന സാമൂഹിക അവസ്തയില്‍ തങ്ങളുടെ സ്ഥാനം നിര്‍ണ്ണയിച്ച മനുഷ്യര്‍ നടത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ അന്നും ഇന്നും ഒരു പോലെ തന്നെ ആണ്.വേദം കേട്ടാല്‍ ഈയം കാതില്‍ ഉരുക്കി ഒഴിച്ച കാലത്തും, കേരളം ഒരു ഭ്രാന്താലയം ആണെന്ന് വിവേകാനദന്‍ പറഞ്ഞ കാലത്തില് നിന്നും
പൊരുതി നേടിയ സാമൂഹിക ക്രമം ആണ് ഇന്ന് നില്‍വില്‍ ഉള്ളത്.

എല്ലാ കാല ഘട്ട ങ്ങളിലും മതവും അന്ധ വിശ്വാസങ്ങളും എന്ത് കൊണ്ട് വേര് നേടി എന്നതാണ് പ്രസക്തമായ ചോദ്യം.ഇതൊന്നും ഇനി നിര്‍മാര്‍ജനം ചെയ്യാന്‍ ഇനി സാധ്യമല്ല എന്ന് നിരാശജനകമായ ഒരു പ്രസ്താവന അല്ല , ഇന്നല്ല എന്നും അങ്ങിനെ ഒന്ന് സാധ്യമല്ല എന്നാണ് ഞാന്‍ പറയുന്നത്.

കാരണം അള്ളാഹു മനുഷ്യനില്‍ നിലീനമാകിയ ആദ്ധ്യാത്മികത , ആത്മീയ ബോധം അത് തേടിയുള്ള മനുഷ്യന്റെ പ്രയാണം അവന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ യഥാര്തമായ് ഒന്ന് അവനു തേടി പിടിക്കാന്‍ കഴിയാത്തിടത്തോളം കാലം അവന്‍ ചൂഷണം ചെയ്യപെട്ടു കൊണ്ടിരിക്കും. അന്ധ വിശ്വാസം ജനിക്കുന്നത് അതില്‍ നിന്നാണ്.

"ഇവിടേ ഇല്ലാത്ത ഒരു ലോകം ഒറ്റവ്ക്കില്‍ അദൃശ്യം ആണ്. മനുഷ്യ്ന്‍റെ ആദി പ്രകൃതിയുടെ ആവിഷ്കാരം ആണ് ആദ്ധ്യാത്മികത. അദൃശ്യ്ത്തോടുള്ള അഭിനിവേശം മനുഷ്യനെ തരം താഴ്ത്തുന്നു എന്ന ഭൌതിക വാദികളുടെ പ്രസ്താവനയെ യഥാര്‍ത്തത്തില്‍ നില നില്ക്കുന്ന ഒന്നിനോടുള്ള അഭിനിവേശം മനുഷ്യനെ തരം താഴ്ത്തുന്നു. പ്രകൃതിയ്ല് ഇല്ലാത്ത മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണം മനുഷ്യനെ പ്രകൃതിക്ക് ഉപരിയായി ഉയര്‍ത്തുന്നു. ഭൌതിക മനുഷ്യനെ പ്രകൃതിയുടെ പരിമിത മേഖലകല്‍ക്കപ്പുറത്തേക്ക് കൊണ്ട് പോയി അഭൌതിക അസ്തിത്വം ആകി പരിവര്‍ത്തിപ്പികുന്ന ഉല്‍പ്രേരകം ആണ് അധ്യ്ത്മികത. " - അലി ശരീഅത്തി .

argus said...

വാലും രോമങ്ങളും കൊഴിഞ്ഞു ഇരുകാലില്‍ നില്ക്കാന്‍ തുടങ്ങിയ നരനില്‍ എന്താണ് പിന്നീട് നടന്ന പരിണാമം , തീര്‍ച്ചയായും അത് അത്മീയമാണ്. അല്ലാഹുവിന്റെ സൃഷ്ടി ആയതു കൊണ്ട് തന്നെ ആ സത്തയും തേടിയുള്ള ഒരു അന്വേഷണാത്മകത അവനില്‍ അന്തര്‍ലീനമാണ്.മുന്നില്‍ ഉള്ളത് മാത്രം ദൃശ്യങ്ങളില്‍ മാത്രമോ സംതൃപ്തന്‍ അല്ല മനുഷ്യന്‍. അവന്റെ എല്ലാ ആവശ്യങ്ങളും തീര്‍ക്കാന്‍ പ്രാപ്തമല്ല ഈ പ്രകൃതി.എന്നാല്‍ ഇതര ജീവികള്‍ക്ക് ഇത് ധാരാളമാണ്. ഒരു മൃഗതെക്കള്‍ ഉയര്‍ന്ന അവസ്ട. അതാണ് മനുഷ്യന്‍ .

അത് കൊണ്ട് തന്നെ തന്റെ bilogical needs - ഭക്ഷണം , വസ്ത്രം , ലൈംഗിഗത എന്നിവക്കപുരം മനുഷ്യന്‍, ആത്മാവ്, ദൈവം എന്നീ ചിന്തകള്‍ അവനില്‍ ഉണ്ട്.

തന്റെ ശാരീരിക ആവശ്യങ്ങള്‍ തേടി നടക്കുന്ന ഒരാള്‍ എന്തെല്ല ചതി കുഴികളില്‍ പെടുന്നുവോ അത് പോലെ തന്റെ മാനസിക സംതൃപ്തി തെടുന്നവ്നും പെടും.

തിന്നു കൊഴുത് തടിച്ച ഒരുവന് വയര്‍ കുറക്കണോ തടി കുറക്കണോ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന എല്ലാ ഉപയോഗിക്കാനുള്ള ഒരു ത്വര പ്രകടം ആണ്. അത് ഒരു ഭക്ഷണ പ്രിയന്‍ " ജീവിക്കാന്‍ മാത്രം ആണോ തിനുന്നത് അതോ തിന്നാന്‍ വേണ്ടി ആണ് ജീവികുന്നത് " എന്ന് തെളിയിക്കാന്‍ ശ്രമിക്കും. കൂണ് പോലെ മുളച്ചു പൊന്തുന്ന ഭക്ഷണ ശാലകളും , ആരോഗ്യ ശാലകളും, എല്ലാം മനുഷ്യന്റെ ആവശ്യങ്ങളെ അത്യവശ്യ്നങ്ങളും അനവശ്യ്ങ്ങലും ആകി തീര്‍കുന്ന പുതിയ ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായാണ്.

ആത്മീയത തേടി അലയുന്ന മനുഷ്യനു അതിലും മായം നിറഞ്ഞ പലതും ഉള്‍കോളെണ്ടി വരുന്നു.

ശാരീരികമായ മനുഷ്യന്റെ കാര്യങ്ങള്‍ അതിന്റെ ഒരു ഭൌതികമായ അവസ്ഥ നിലനില്‍കുന്നത്‌ കൊണ്ടാണ് അത് സാധികുന്പോള്‍ സംതൃപ്തി കൈവരുന്നത്. വിശപ്പ്‌ ഇല്ലാത്ത ഒരാള്‍ക്ക് എന്തിനു ഭക്ഷണം ? അത് പോലെ തന്നെ ആത്മീയമായ ഒരു അനിവാര്യത എല്ലാ മനുഷ്യര്‍ക്കും നിലകൊള്ളുന്നുണ്ട്.

അത് ഉള്ളത് കൊണ്ടാണ് മതങ്ങളും എല്ലാ ഉണ്ടാവുന്നത് . എന്നാല്‍ ആ അവ്സ്ട വിശേഷം ഒരു ഇല്ലായ്മ ആണെങ്കില്‍ ശൂന്യത ആണെങ്കില്‍ വിശ്പ്പ് ഇല്ലാത്തവന് ഭക്ഷണം ആവശ്യ്മില്ലാത്ത പോലെ അതുമായി ബന്ധപ്പെട്ട എല്ലാം ശൂന്യമായി തീരും. അത് കൊണ്ട് നെല്ലും പതിരും വേര്‍തിരികലാണ് അഭികാമ്യം.
ശരീര പ്രധാന്‍മല്ലാത്ത ഉദാത്തമായ അവശ്യ്ങ്ങല്‍ മനുഷ്യ്ന്‍റെ ആത്മീയ വികാസത്തിന്റെ മുന്നോടിയാണ് .

സമൂഹത്തില്‍ ഇരുട്ട് പര്‍ക്കുകയാണെന്നും മനുഷ്യര്‍ ഗുഹ കാലത്തേക്ക് തിരിച്ചു നടക്കുകയാണെന്നും ഉള്ളത് ഒരു അര്‍ദ്ധ സത്യം ആണ് .
സൂറത്തു നൂറില്‍ പറയുന്നു. " ഭൂമി ലോകങ്ങളുടെ പ്രകാശം ആണ് അള്ളാഹു" , എന്താണ് ഈ പ്രകാശ്ത്തിന്റെ സവിശേഷത ? സ്വയം പ്രകാശിക്കുകയും മറ്റുള്ളതിനെ പ്രകാശിപ്പിക്കുകയും ചെയുന്ന പ്രകശം.

ആ പ്രകാശം ആണ് മനുഷ്യ്ന്‍റെ വഴികാട്ടി , ഒരു ഏറുമാടത്തിലെ വിളക്ക് പോലെ ,ആ പ്രകാശത്തിലൂടെ അവന്‍ തന്റെ യഥാര്‍ഥമായ സത്തയിലേക്ക് തിരിയണം. അതിന്റെ അഭാവത്തില്‍ അവന്റെ വഴിയില്‍ ഉണ്ടാവുന്ന വ്യതി ചലനങ്ങള്‍ ‍ മനുഷ്യരെ തെറ്റായ പാതയിലേക്ക് നയിക്കുന്നു.
മനുഷ്യ ദൈവങ്ങള്‍കേതിരെ ഉള്ള തന്റെ വിമര്‍ശനത്തില്‍ കെ ഈ എന്‍ , മനുഷ്യന്‍ നിരുപാധിക സ്നേഹം ആഗ്രഹിക്കുന്നവന്‍ ആണ്, ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ ഉള്ള അതിന്റെ അഭാവം ആണ് മനുഷ്യ ദൈവങ്ങള്‍ തഴച്ചു വളരുന്നതിന്റെ കാരണം ആയി നിരീക്ഷിക്കുന്നുട്.
ഇവിടേ ഒരു തിരുതലോടെ പറയാം ഈ സ്നേഹം നല്കാന്‍ ആര്‍ക്ക് കഴിയും ? നിസ്വാര്‍ഥമായ ആ സ്നേഹത്തിന്റെ ഉറവിടം ഒന്നേയുള്ളൂ. അല്ലാഹു , അതാണ് ഇസ്ലാമിന്റെ കാഴ്ച പ്പാട്.

ChethuVasu said...

argus പറയുന്നു :

"ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ ഉള്ള അതിന്റെ അഭാവം ആണ് മനുഷ്യ ദൈവങ്ങള്‍ തഴച്ചു വളരുന്നതിന്റെ കാരണം ആയി നിരീക്ഷിക്കുന്നുട്."

മറുപടി :

വളരെ ശരിയായ നിരീക്ഷണം ആണിത് .
മനുഷ്യ ദൈവങ്ങള്‍ തഴച്ചു വളരുന്നതിന്റെ കാരണം അത് തന്നെ . പക്ഷെ ഒന്ന് കൂടി , "ദൈവ വിശ്വാസം തഴച്ചു വളരുന്നതിന്റെ കാരണം അത് തന്നെ ..!" താങ്കള്‍ വളരെ അടുത്തെത്തിക്കഴിഞ്ഞു ! :)

argus പറയുന്നു :

"ഈ സ്നേഹം നല്കാന്‍ ആര്‍ക്ക് കഴിയും ? നിസ്വാര്‍ഥമായ ആ സ്നേഹത്തിന്റെ ഉറവിടം ഒന്നേയുള്ളൂ. "

മറുപടി :

ഭീതി പരതാതെ സ്നേഹം കൊടുക്കാന്‍ മനുഷ്യന് മാത്രമേ കഴിയൂ , തനിക്കുള്ള പങ്കാവശ്യപ്പെട്ടു ഭീഷണി മുഴക്കുന്ന ദൈവങ്ങള്‍ക്ക് അതിനു കഴിയില്ലല്ലോ .. താങ്കള്‍ വളരെ അടുതെതിക്കഴിഞ്ഞു ..സത്യത്തിലേക്ക് ഒരു പടി കൂടി മാത്രം ബാക്കി . :)

ChethuVasu said...

മുന്നിലേക്ക്‌ നടക്കുന്ന ഒരാളുടെ മുന്നിലുള്ള പ്രകാശം കെടുത്തുകയും പകരം അയാളുടെ ഏറെ പിറകിലായി അരണ്ട വെളിച്ചം നല്‍കുന്ന ഒരു വിളക്ക് വക്കുകയാണെങ്കില്‍ അയാള്‍ പിറകോട്ടു നടക്കുകയായിരിക്കും ഫലം ! മുന്നില്‍ ശാസ്ത്രം കത്തിക്കുന്ന വെളിച്ചം കെടാതിരിക്കട്ടെ . . കാരണം, അരണ്ട വെളിച്ചത്തിന്റെ ഭൂതകാലത്ത് നിന്നും നിന്നും ശാസ്ത്രം സൂര്യ തേജസ്സാര്‍ന്ന പ്രകാശ ദീപ്തിയാല്‍ തെളിച്ച വഴിത്താരകളില്‍ കൂടി ആണ് ചരിത്രത്തിന്റെ മേച്ചില്‍ പുറങ്ങളിലൂടെ അവന്‍ ഇവിടം വരെ എത്തിയത് ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

Good One Sir,

രവിചന്ദ്രന്‍ സി said...

അരേ വാ!!!
വാസു തുമാര ജാദു

Ajith Pantheeradi said...

Very valid observations, Ravichandran Sir

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ശ്രീക്കുട്ടന്‍,
@അജിത്ത് പന്തീരടി,
@രാമചന്ദ്രന്‍ വെട്ടിക്കാട്

സന്ദര്‍ശനത്തിനും അഭിപ്രായപ്രകടനത്തിനും നന്ദി

അപ്പൂട്ടൻ said...

മേഘം എന്ന പ്രിയദർശൻ “ക്ലാസിക്” സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഷൺമുഖം എന്ന കഥാപാത്രമുണ്ട്. എപ്പോഴും ഒരു ഗുണ്ടയെ കൂടെക്കൊണ്ടുനടക്കും. ഈ ഗുണ്ടയാണ് ഇയാളുടെ ധൈര്യം. സ്വന്തം പണത്തിന്റെ ഹുങ്ക് ആദ്യം കാണിക്കും, ചിലർ വീഴും. വീഴാത്തവർക്കായി പൊട്ടനെ വിട്ട് അടിപ്പിക്കും എന്നതാണ് സ്ഥിരം വിരട്ട്. ബാക്കിവരുന്ന ഒരുവിധം ആൾക്കാരെല്ലാം ഈ വിരട്ടിൽ വീണ് ഇയാളുടെ പൊട്ടത്തരങ്ങളെല്ലാം സഹിക്കും.
പൊട്ടനുണ്ടെന്ന ധൈര്യത്തിൽ ഞാനാളല്പം പിശകാണ് എന്ന മട്ടിൽ നായകനേയും വിരട്ടുന്നുണ്ട് ഷൺമുഖം. പക്ഷെ ഒരു അടിയുണ്ടാകുമ്പോൾ നായകൻ പൊട്ടനെ പുല്ലുപോലെ ഇടിച്ചിടുന്നുണ്ട്, രണ്ടിടി കിട്ടിയ ഉടനെ പൊട്ടൻ സ്ഥലം കാലിയാക്കി. പൊട്ടാ പൊട്ടാ എന്ന് ഉറക്കെ വിളിച്ചുനോക്കിയിട്ടും ഷൺമുഖം രക്ഷപ്പെട്ടില്ല, അയാൾക്കും കിട്ടി നല്ല ഡീസന്റ് ചളുക്ക്.

ഉഡായിപ്പ് ആചാര്യരും ഇതുപോലെ പൊട്ടന്റെ ധൈര്യത്തിലാണ് കളിക്കുന്നത്. ആദ്യമൊന്ന് വിരട്ടിനോക്കും, വലിയ വലിയ തിയറിയൊക്കെ പറയും. ആദ്യപാദം “ഞാനൊരു സംഭവാ” എന്നുള്ള കാച്ചാണ്. പിന്നെ വരും ഇക്കാര്യങ്ങളൊക്കെ xxx (വിശ്വാസമനുസരിച്ച് 1400, 2000, 5000 എന്നിങ്ങിനെ പല ഗ്രേഡും വരും) വർഷങ്ങൾക്ക് മുൻപേ അറിയാമായിരുന്നു എന്ന്. അതേക്കുറിച്ച് ചോദിച്ചാൽ പിന്നെയുള്ള നടപടി മതം എന്ന പൊട്ടനെ കാണിച്ചുള്ള വിരട്ടാണ്. ഈ ഷൺമുഖന്മാർക്ക് അറിയാമോ അടി വന്നാൽ ആദ്യം ഓടുന്നത് ഈ പൊട്ടൻ തന്നെയായിരിക്കുമെന്ന്.

ദേ കിടക്കുന്നു ഒരു ഷൺമുഖം.
http://youtu.be/H4LZwNczztw (YUKTIVADI, RATIONALIST, ATHEIST. Lecture by Dr.N.Gopalakrishnan, Scientist and director,Indian Institute Of Scientific Heritage)

വിരട്ട് ഇപ്രകാരം - Atheist has no right to fight against Hindus
വീഡിയോ ഞാൻ കണ്ടില്ല, ഫേസ്ബുക്കിൽ ഒരാൾ ലിങ്കിട്ടതാണ്. ഗോക്രിയുടെ അവസാനഅടവായെന്നു തോന്നുന്നു. സ്വന്തം വിവരക്കേടുകൾക്കും ഉഡായിപ്പുകൾക്കും USP-യ്ക്കും തിരിച്ചടികിട്ടിത്തുടങ്ങിയപ്പോൾ പിന്നെ പൊട്ടൻ തന്നെ ശരണം. ഹിന്ദുക്കളെ ആക്രമിക്കുന്നേ എന്ന് നെഞ്ഞത്തടിച്ച് നിലവിളിച്ചാൽ പൊട്ടൻ വന്ന് രക്ഷിക്കുമെന്ന് കരുതുന്നുണ്ടായിരിക്കും.

അപ്പൂട്ടൻ said...

My comment was stuck in spam.

മേഘം എന്ന പ്രിയദർശൻ “ക്ലാസിക്” സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഷൺമുഖം എന്ന കഥാപാത്രമുണ്ട്. എപ്പോഴും ഒരു ഗുണ്ടയെ കൂടെക്കൊണ്ടുനടക്കും. ഈ ഗുണ്ടയാണ് ഇയാളുടെ ധൈര്യം. സ്വന്തം പണത്തിന്റെ ഹുങ്ക് ആദ്യം കാണിക്കും, ചിലർ വീഴും. വീഴാത്തവർക്കായി പൊട്ടനെ വിട്ട് അടിപ്പിക്കും എന്നതാണ് സ്ഥിരം വിരട്ട്. ബാക്കിവരുന്ന ഒരുവിധം ആൾക്കാരെല്ലാം ഈ വിരട്ടിൽ വീണ് ഇയാളുടെ പൊട്ടത്തരങ്ങളെല്ലാം സഹിക്കും.

പൊട്ടനുണ്ടെന്ന ധൈര്യത്തിൽ ഞാനാളല്പം പിശകാണ് എന്ന മട്ടിൽ നായകനേയും വിരട്ടുന്നുണ്ട് ഷൺമുഖം. പക്ഷെ ഒരു അടിയുണ്ടാകുമ്പോൾ നായകൻ പൊട്ടനെ പുല്ലുപോലെ ഇടിച്ചിടുന്നുണ്ട്, രണ്ടിടി കിട്ടിയ ഉടനെ പൊട്ടൻ സ്ഥലം കാലിയാക്കി. പൊട്ടാ പൊട്ടാ എന്ന് ഉറക്കെ വിളിച്ചുനോക്കിയിട്ടും ഷൺമുഖം രക്ഷപ്പെട്ടില്ല, അയാൾക്കും കിട്ടി നല്ല ഡീസന്റ് ചളുക്ക്.

ഉഡായിപ്പ് ആചാര്യരും ഇതുപോലെ പൊട്ടന്റെ ധൈര്യത്തിലാണ് കളിക്കുന്നത്. ആദ്യമൊന്ന് വിരട്ടിനോക്കും, വലിയ വലിയ തിയറിയൊക്കെ പറയും. ആദ്യപാദം “ഞാനൊരു സംഭവാ” എന്നുള്ള കാച്ചാണ്. പിന്നെ വരും ഇക്കാര്യങ്ങളൊക്കെ xxx (വിശ്വാസമനുസരിച്ച് 1400, 2000, 5000 എന്നിങ്ങിനെ പല ഗ്രേഡും വരും) വർഷങ്ങൾക്ക് മുൻപേ അറിയാമായിരുന്നു എന്ന്. അതേക്കുറിച്ച് ചോദിച്ചാൽ പിന്നെയുള്ള നടപടി മതം എന്ന പൊട്ടനെ കാണിച്ചുള്ള വിരട്ടാണ്. ഈ ഷൺമുഖന്മാർക്ക് അറിയാമോ അടി വന്നാൽ ആദ്യം ഓടുന്നത് ഈ പൊട്ടൻ തന്നെയായിരിക്കുമെന്ന്.

അപ്പൂട്ടൻ said...

ദേ കിടക്കുന്നു ഒരു
ഷൺമുഖം
YUKTIVADI, RATIONALIST, ATHEIST. Lecture by Dr.N.Gopalakrishnan, Scientist and director,Indian Institute Of Scientific Heritage

വിരട്ട് ഇപ്രകാരം - Atheist has no right to fight against Hindus

വീഡിയോ ഞാൻ കണ്ടില്ല, ഫേസ്ബുക്കിൽ ഒരാൾ ലിങ്കിട്ടതാണ്. ഗോക്രിയുടെ അവസാനഅടവായെന്നു തോന്നുന്നു. സ്വന്തം വിവരക്കേടുകൾക്കും ഉഡായിപ്പുകൾക്കും USP-യ്ക്കും തിരിച്ചടികിട്ടിത്തുടങ്ങിയപ്പോൾ പിന്നെ പൊട്ടൻ തന്നെ ശരണം. ഹിന്ദുക്കളെ ആക്രമിക്കുന്നേ എന്ന് നെഞ്ഞത്തടിച്ച് നിലവിളിച്ചാൽ പൊട്ടൻ വന്ന് രക്ഷിക്കുമെന്ന് കരുതുന്നുണ്ടായിരിക്കും.

ചിരാഗ് said...

പ്രിയ രവിചന്ദ്രന്‍ സാ‍റ്
താങ്കളുടെ ബ്ലോഗ് വായിച്ചൊന്നും അന്ധകാരത്തിന്റെ പടുകുഴിയില്‍ നിന്ന് സമൂഹം കരകയറുമെന്ന് ഞാന്‍ കരുതുന്നില്ല , എന്നാല്‍ കടുത്ത അന്ധ വിശ്വാസങ്ങള് കണ്ടും കേട്ടും സഹി കെട്ട , അസംഘടിതരായിരുന്ന ഒരു വിഭാഗത്തെ നയിക്കാനും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും താങ്കളുടെ ഈ പ്രവറ്ത്തനം ഏറെ ഗുണകരമാണ് , നാസ്തികനായ ദൈവത്തിനും താങ്കള്ക്കും അഭിവാദ്യങ്ങള്

argus said...

<< മുന്നിലേക്ക്‌ നടക്കുന്ന ഒരാളുടെ മുന്നിലുള്ള പ്രകാശം കെടുത്തുകയും പകരം അയാളുടെ ഏറെ പിറകിലായി അരണ്ട വെളിച്ചം നല്‍കുന്ന ഒരു വിളക്ക് വക്കുകയാണെങ്കില്‍ അയാള്‍ പിറകോട്ടു നടക്കുകയായിരിക്കും ഫലം ! മുന്നില്‍ ശാസ്ത്രം കത്തിക്കുന്ന വെളിച്ചം കെടാതിരിക്കട്ടെ . . കാരണം, അരണ്ട വെളിച്ചത്തിന്റെ ഭൂതകാലത്ത് നിന്നും നിന്നും ശാസ്ത്രം സൂര്യ തേജസ്സാര്‍ന്ന പ്രകാശ ദീപ്തിയാല്‍ തെളിച്ച വഴിത്താരകളില്‍ കൂടി ആണ് ചരിത്രത്തിന്റെ മേച്ചില്‍ പുറങ്ങളിലൂടെ അവന്‍ ഇവിടം വരെ എത്തിയത് >>>

ചരിത്രത്തിന്റെ മേച്ചില്‍ പുറങ്ങളിലൂടെ അവന്‍ ഇവിടം വരെ എത്തി, നിന്നത് പോലെയാണ് രവിചന്ദ്രന്‍ അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും ഇനി നിര്‍മാര്‍ജനം ചെയ്യുന്നത് സദ്യ്മല്ല ഇനിയുള്ള കാലം എന്നതിലൂടെ പറയുന്നത്. ശാസ്ത്രം നല്‍കിയ വെളിച്ചം ആണ് മനുഷ്യന്റെ യഥാര്‍ത്ഥ വഴികാട്ടി ആണെകില്‍ അനുദിനം വികസിച്ചു വരുന്ന ശാസ്ത്രത്തിന്റെ കൈകളില്‍ ഇന്ന് അല്ലെങ്കില്‍ നാളെ മത രഹിതമായ കുറഞ്ഞ പക്ഷം ഒരു അന്ധ വിശ്വാസ രഹിതമായ തലമുറ ഉടലെടുകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പിന്നെ എന്ത് കൊണ്ട് അങ്ങിനെ സംഭവിച്ചില്ല, ഇനി അങ്ങിനെ സംബഹ്വിക്കില്ല എന്ന് രവിചന്ദ്രന്‍ പോലും പറയാന്‍ കാരണം ?
ജീവിതത്തെ കുറിച്ച് ഉള്ള ഒരു അവബോധം പ്രധാനം ചെയ്യാന്‍ ശാസ്ത്രത്തിനു കഴിയില്ല. മതങ്ങള്‍ , ചിന്ത സരണികള്‍ , സാമൂഹ്യ തത്വ ശാസ്ത്രങ്ങള്‍ തുടങ്ങിയ എല്ലാ ജീവിത തത്വ ശാസ്ത്രങ്ങളും മനുഷ്യനു ഒരു പ്രപഞ്ച വീക്ഷണം നല്കുന്നുട്. അത് പ്രപഞ്ചത്തെ കുറിച്ചുള്ള അറിവ് ആണ്. അത് പ്രപഞ്ചത്തെ ഭൂമി ഉരുണ്ടതാണോ, പരന്നതാണോ എന്ന് ഉള്ള അറിവല്ല. ദിനേന ശാസ്ത്രം കണ്ടു പിടിച്ചു കൊണ്ട് വരുന്ന അറിവുകള്‍ ക്ക് അനുസരിച്ച് മനുഷ്യന്റെ ജീവിതാവബോധം രൂപപെടുത്താന്‍ കഴിയില്ല. ആയിരുന്നെങ്കില്‍ നുടോന്‍ ന്റെ തലയില്‍ അപ്പിള്‍ വീഴുന്നത് വരെ , അതിനു ശേഷവും അത് മാറികൊണ്ടിരിക്കും. കണിക പരീക്ഷണവും പ്രകശ്തെക്കള്‍ വേഗമുള്ള മറ്റൊനിനെയും കുറിച്ചുള്ള അറിവ് തേടുന്ന ഈ കാലത്ത് മനുഷ്യന്‍ അന്ധവിസ്വസങ്ങളുടെ കാര്യത്തില്‍ പിറകോട്ടു നടക്കുന്നത് ദൈവിക പ്രകാശം മുന്നില്‍ ഇല്ലഞ്ഞിട്ടല്ല. ഞാന്‍ എന്നാ ഭാവം നിറഞ്ഞ അകം ആ വെളിച്ചത്തിന്‍ നിന്നവനെ മറക്കുന്നത് കൊണ്ടാണ്. ശാസ്ത്രം നല്‍കുന്ന അറിവുകള്‍ ബാകികം ആണ്.പ്രയോഗിഗ മൂല്യം ആണ് ശാസ്ട്രതിനുള്ളത് അത് സൈദ്ദന്ധികമായ അറിവുകള്‍ അല്ല.

ChethuVasu said...
This comment has been removed by the author.
Umesh::ഉമേഷ് said...

ഇന്നാണു് ഈ ബ്ലോഗ് കാണുന്നതു്. ഈ ഉദ്യമത്തിനു നന്ദി.

nilamburan said...

Dear Ravi Sir,
സത്യങ്ങളുടെ മുകളിലുള്ള ആ സത്യങ്ങളെ വേണ്ട രീതിയില്‍ ഇവിടെ പറഞ്ഞിരിക്കുന്നു.
കുഞ്ഞാലിക്കുട്ടിമാരെപ്പോലുള്ളവര്‍ ഇവിടെ വാഴുന്നതും വഴ്തപ്പെടുന്നതും ഒക്കെ ഈ റാവുത്തരുടെ ബലത്തില്‍ തന്നെ. നന്ദി സാര്‍.

nilamburan said...

Dear Ravi Sir,
സത്യങ്ങളുടെ മുകളിലുള്ള ആ സത്യങ്ങളെ വേണ്ട രീതിയില്‍ ഇവിടെ പറഞ്ഞിരിക്കുന്നു.
കുഞ്ഞാലിക്കുട്ടിമാരെപ്പോലുള്ളവര്‍ ഇവിടെ വാഴുന്നതും വഴ്തപ്പെടുന്നതും ഒക്കെ ഈ റാവുത്തരുടെ ബലത്തില്‍ തന്നെ. നന്ദി സാര്‍.

ChethuVasu said...
This comment has been removed by the author.
ChethuVasu said...

ജനാധിപത്യം ഒരു നല്ല ആശയമാണ് . പക്ഷെ അവികസിത മനസ്സുകള്‍ അതിനെ ഉള്‍ക്കൊണ്ടു എന്ന് വരില്ല .

എന്ന് മാത്രമല്ല , ജനാധിപത്യത്തില്‍ എണ്ണത്തിനാണ് സ്ഥാനം എന്നത് കൊണ്ട് , വിഡ്ഢികളുടെ എണ്ണം കൂടുതല്‍ ഉള്ള സമൂഹങ്ങളില്‍ അത് സമൂഹ നേതൃത്വം വിഡ്ഢികളുടെ കൈകളിലേക്ക് നയിക്കും !!

Democracy ensures the rule of the majority.
It doesn't ensure the rule of the wise. - Vasu
----------------------------------------------
Q. What is a fool's paradise ..? // വിഡ്ഢികളുടെ സ്വര്‍ഗ്ഗം എന്നാല്‍ എന്ത് ..?

അപ്പൂട്ടൻ said...

വിഡ്ഢികളുടേതല്ലാത്ത സ്വർഗം വല്ലതുമുണ്ടോ?

If you think realistically, there are millions of things that could make a difference in your life, small events whose cumulative effort would have a substantial impact as an incident, causing a change in our lives.
With that, there is nothing like a static period of pure happiness, any moment anything can happen. So the concept of heaven, where there is only happiness, is an improbable being, except if you define the time-frame of this "heaven" small enough to accommodate opposing views.
So, if there is anyone who believes in heaven, he has to be foolish enough.
Hence no other paradise than fool's paradise.

That's all your owner (no sorry for the spelling mistake).
Order order..

ChethuVasu said...

Well Well ! Means..Paradise itself is a foolish concept..!! Neither it exits non it can exist, as something that exists, does so because there is something else existing simultaneously, which in this case by its very existence negates the 'absolute completeness' or notion of 'unity' of the first!

!Well done Appoottan Mash ..! :)

താങ്കള്‍ "ദ്വൈതി"യാണല്ലേ .. a supporter of existence of a "complementary duality..?" ;-))

That would mean that the time differential and spacial differential of happiness is not absolute and is relative and the integral wrt to time or space of which is normally not converging and hence is undefined but yet and may average out to near zero levels .. ;-)

That's all my Lord :)

അപ്പൂട്ടൻ said...

ഇവരൊക്കെക്കൂടെ എന്നെ എന്തെങ്കിലുമൊക്കെ ആക്കിയേ അടങ്ങൂ. കുറച്ചുകാലം മുൻപ് deist ആയിരുന്നു, പിന്നെ അദ്വൈതിയായി. ഇപ്പോൾ ദേ ദ്വൈതിയും.
ഇനി സ്വർഗം എന്ന പദം ഉപയോഗിച്ചു എന്നുപറഞ്ഞ് എന്നെ സ്വർഗവിശ്വാസി കൂടി ആക്കിയാൽ സമാധാനമായി.
ഏതെങ്കിലുമൊരു കള്ളിയിൽ ഒതുക്കിയേ അടങ്ങൂ.

vipin said...

ഹിഗ്സ് ബോസോണ്‍ കണ്ടു പിടിച്ചിട്ടില്ല , പക്ഷെ അത് കണ്ടുപിടിക്കുന്നതിനു മുന്‍പ് ഞമ്മന്‍റെ പൊത്തകത്തില്‍ ആക്കണം എന്ന ആഗ്രഹവുമായി വ്യാഖ്യാനതൊഴിലാളികള്‍ പണി തുടങ്ങിക്കഴിഞ്ഞു !! ഹഹഹ ....december 21ന്‌ സേണ്‍ പറയുന്നത് ഹിഗ്സ് ബോസോണ്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയാനുള്ള സ്ഥിതിയിലേക്ക് എത്തിയിട്ടില്ല എന്നാണ്‌! ..പക്ഷേ പല വ്യാഖ്യാനതൊഴിലാളികളും ഹിഗ്സ് ബോസോണ്‍ കണ്ടുപിടിച്ചു കളഞ്ഞു !! ഹിഹിഹി

രവിചന്ദ്രന്‍ സി said...

അപ്പൂട്ടൻ said...
ഇവരൊക്കെക്കൂടെ എന്നെ എന്തെങ്കിലുമൊക്കെ ആക്കിയേ അടങ്ങൂ. കുറച്ചുകാലം മുൻപ് deist ആയിരുന്നു, പിന്നെ അദ്വൈതിയായി. ഇപ്പോൾ ദേ ദ്വൈതിയും.
ഇനി സ്വർഗം എന്ന പദം ഉപയോഗിച്ചു എന്നുപറഞ്ഞ് എന്നെ സ്വർഗവിശ്വാസി കൂടി ആക്കിയാൽ സമാധാനമായി.
ഏതെങ്കിലുമൊരു കള്ളിയിൽ ഒതുക്കിയേ അടങ്ങൂ.

24 December 2011 12:53

പ്രിയപ്പെട്ട അപ്പൂസ്,

ഹ ഹ അപ്പൂട്ടന്‍ ദൈ്വതിയുമായോ? വെറുതെ അപ്പൂസിനെ ശുണ്ഠിപിടിപ്പിക്കാനായി വാസുവിന്റെ ഒരു സ്‌നേഹതോണ്ടലാണത്. താങ്കള്‍ ലേശം കുറുമ്പുകാരനാണെന്ന രഹസ്യറിപ്പോര്‍ട്ട് സി.ബി.ഐ യില്‍ നിന്ന് ചോര്‍ന്നതിന് ശേഷം ആളുകള്‍ ഓരോരോ രസക്കേട് കാട്ടുകയാ. കൂടെ അപ്പൂട്ടനെ ഡിങ്കനിന്ദ നടത്തിയതിന്റെ കലിപ്പ് വാസുവിന് അടങ്ങിയിട്ടുമില്ലെന്ന് കൂട്ടിക്കൊള്ളൂ(അതൊന്നും അങ്ങനെ എളുപ്പം മറക്കാന്‍ പറ്റില്ലല്ലോ!) മന:പൂര്‍വമല്ലേ അപ്പൂട്ടനങ്ങ് ക്ഷമി.

മജീദ് said...

ഉമേഷ്‌ വന്നല്ലോ. സന്തോഷം. ഇപ്പോള്‍ എവിടെയും കാണാറില്ലല്ലോ. എന്തു പറ്റി. ജോലിത്തിരക്കാണോ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഉമേഷ്,

സുസ്വാഗതം!!

താങ്കളെപ്പോലുള്ളവര്‍ ബൂലോകത്ത് ചെയ്ത മഹത്തായ സേവനത്തെപ്പറ്റി പ്രിയ സുഹൃത്ത് അബ്ദുള്‍ മജീദില്‍ നിന്നുമാണ് അറിയാനായത്. ശാസ്ത്രപക്ഷത്തു നിന്നുകൊണ്ട് മാനവികതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരുടെ കൂട്ടായ്മ എത്ര പെട്ടെന്നാണ് ബൂലോകത്ത് രൂപംകൊളളുന്നത്! ഇത്തരത്തിലുള്ള പുതിയ ചില ബ്‌ളോഗുകള്‍ വരുന്നുവെന്നതും സന്തോഷകരമാണ്. ഈ ബ്‌ളോഗ് തുടങ്ങിയിട്ട് 6 മാസം പൂര്‍ത്തിയാകാറായി. താങ്കളെപ്പോലുള്ള ഒരാള്‍ ബ്‌ളോഗ് കാണാന്‍ ഇത്രയും വൈകിയതില്‍ കുണ്ഠിതമുണ്ടെങ്കിലും ഇപ്പോഴെങ്കിലും കണ്ടല്ലോ എന്ന ചിന്തയില്‍ ആശ്വാസം കണ്ടെത്തുന്നു. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതും വളരെ നന്ദി. See you again dear.

Umesh::ഉമേഷ് said...

നന്ദി, മജീദ് & രവിചന്ദ്രൻ.

ബ്ലോഗ് കുറേക്കാലമായി വായിക്കാറും എഴുതാറും ഇല്ലായിരുന്നു. സോഷ്യൽ നെറ്റ്‌വർക്കുകളിൽ അമിതമായി ആക്ടീവായതും ജോലിത്തിരക്കും ഒക്കെയായിരുന്നു കാരണം. ബ്ലോഗിലേക്കു തിരിച്ചു വരാൻ ശ്രമിക്കുകയാണു്. അതിനിടയിൽ ഒരു പുതിയ ബ്ലോഗും തുടങ്ങി. എഴുത്തു മാത്രം അത്ര നന്നായി തുടങ്ങിയിട്ടില്ല.

ഈ ബ്ലോഗിലെ ചില പോസ്റ്റുകൾ നേരത്തേ വായിച്ചിട്ടുണ്ടു്. ലിങ്കുകൾ വഴി. അതല്ലാതെ ഒരു ബ്ലോഗായി വായിച്ചിട്ടില്ല. ഇപ്പോൾ വായിക്കുന്നു.

രവിചന്ദ്രന്‍ സി said...

'ദൈവ വാണിഭക്കാര്‍'

Bone Collector said...

[[[[ നന്നായിട്ടുണ്ട്. പക്ഷേ എത്ര കാലം കൂടി ഈ തരം പോസ്റ്റുകള്‍ തുടരാന്‍ കഴിയും ? ഇന്റര്‍നെറ്റിലെ മതവിരുദ്ധ, സമൂഹവിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു. പക്ഷേ മതവിശ്വാസികള്‍ക്ക് ഇതു ബാധകല്ലെന്ന് തോന്നുന്നു. അങ്ങനെ ബാധകമാക്കിയാല്‍ മിക്ക മത ഗ്രന്ധങ്ങളും ഡിലീറ്റ് ചെയ്യേണ്ടി വരും. }}}}}}

-------- ലോകത്തില്‍ ഗൂഗിളിനും യുടുബിനും എതിരായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ ഏറെയാണ്‌ !!!!!! അത് കൊണ്ട് അവ നിന്ന് പോയോ ? മന്ത്രിയുടെ പ്രസ്താവന ജനങ്ങളില്‍ നിന്നും അവരുടെ കഴിവുകേടുകള്‍ മറച്ചു വയ്ക്കാനും , ശ്രദ്ധ തിരിക്കാനും ആണെന്ന് അപ്പോള്‍ തന്നെ പ്രതിപക്ഷം പ്രസ്താവന നടത്തി .... പണ്ട് " രാമസേതു പ്രശ്നം " വന്നപ്പോള്‍ അധെഹതിനോട് പത്രക്കാര്‍ ചോദിച്ചു .."""സര്‍ എന്ത് പറയുന്നു ? """ രാഷ്ട്രിയ തിമിരം എന്നാ പോലെ അദ്ദേഹം പറഞ്ഞു """ ഞാന്‍ രാമനില്‍ വിശ്വസിക്കുന്നു """


----- എന്ത് ചെയ്യും ? അല്ല എന്ത് ചെയ്യും ? സാധാരണ ഇന്ത്യന്‍ എന്ത് ചെയ്യും ? ഒന്ന് പറഞ്ഞു തരു --------------------------------------------

ചിരാഗ് said...

കബില് സിബല് വിചാരിച്ചാല് ഒരു പക്ഷേ ഗൂഗിളും നെറ്റ് വറ്ക്കും നിറ്ത്തല് ചെയ്യാന് സാധിച്ചേക്കും പക്ഷേ സ്വതന്ത്ര ചിന്ത നിയന്ത്രിക്കാനാകില്ലല്ലോ

anu g prem said...

വളരെ നന്നായിട്ടുണ്ട് . താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു, മതത്തില്‍ വിശ്വസിക്കുന്നവര്‍ ദൈവവും ആയി ബന്ധപ്പെട്ട എന്ത് കാര്യം കേട്ടാലും രണ്ടാമത് ഒന്ന് ആലോചിക്കാതെ അത് വിശ്വസിക്കുക ആണ് ചെയ്യുന്നത്, കാരണം അവര്‍ ദൈവത്തിനു വിപരീതം ആയി ഇത് വരെ ചിന്തിച്ചിട്ടില്ല, ഇതിനെ ചൂഷണം ചെയ്യാന്‍ ആണ് ഇവിടത്തെ മത മേധാവികളും മറ്റും ശ്രമിക്കുന്നത്, അമ്പലത്തിലും മറ്റും ദിവസവും പുതിയ ആചാരങ്ങളും വഴിപാടും ഒക്കെ കൊണ്ട് വരാന്‍ അവര്‍ നോക്കും, എങ്കില്‍ അല്ലെ ആള്‍ക്കാര്‍ വരൂ, ആള്‍ക്കാര്‍ വന്നാലെ അവര്‍ക്ക് പണം കിട്ടു, അതിനു വേണ്ടി ദൈവത്തെ കൂട്ട് പിടിച്ചു ലോജിക് ഇല്ലാത്ത പല കാര്യങ്ങളും പറയും, അത് അത് പോലെ വിഴുങ്ങാന്‍ സാധാരണ ജനങ്ങളും, ഇപ്പോള്‍ പത്രത്തില്‍ വായിച്ചു തിരുകെശം മുക്കിയ ജലം കൊടുക്കുന്നു എന്ന്. ഇത് കേട്ട ഉടനെ രണ്ടാമത് ഒന്ന് ആലോചിക്കാതെ 100 , 200 രൂപ ഒക്കെ കൊടുത്തു അത് വാങ്ങാന്‍ ആളുകള്‍ ഓടുക ആണ്. ഇങ്ങനെ ഉള്ള ആള്‍ക്കാരെ പിന്നെ എങ്ങനെ ചൂഷണം ചെയ്യാതെ ഇരിക്കും,

രജീഷ് പാലവിള said...

പ്രിയപ്പെട്ട രവിചന്ദ്രന്‍ സാര്‍ ,

ചിന്തോദ്ദീപകമായ ലേഖനം ...കുറച്ചു തിരക്കുകളില്‍ ആയിരുന്നു.ബ്ലോഗ്‌ ലോകത്ത് നിന്നും അടര്‍ന്നു വീഴേണ്ടി വന്നു!!