ശാസ്ത്രം വെളിച്ചമാകുന്നു

Saturday 10 December 2011

23. സൂപ്പര്‍ ഹിറ്റ് തിരക്കഥകള്‍!

ഞാനൊരു പ്രപഞ്ചശക്തിയില്‍ വിശ്വസിക്കുന്നു. സര്‍വ പ്രപഞ്ചത്തിന്റെ നിയാമകശക്തിയാണത്. എന്റെ പ്രഭു എന്റെ അനുഭവമാണ്. അതെനിക്ക് കൃത്യമായി വിശദീകരിക്കാനാവില്ല, അനുഭവിച്ച് തന്നെ അറിയണം. ആപത്തില്‍ ഉഴറുമ്പോഴൊക്കെ പ്രഭു തുണയ്‌ക്കെത്തിയിട്ടുണ്ട്. ഹൃദയത്തില്‍ തട്ടി വിളിക്കണമെന്നുമാത്രം. ഇന്നുവരെയുള്ള സര്‍വ ഐശ്വര്യത്തിനും നേട്ടങ്ങള്‍ക്കും കാരണം അവനാണെന്ന് തുറന്നുപറയാന്‍ മടിയില്ല. ജീവിതത്തില്‍ മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ഇന്നും അവന്റെ കൃപയാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നു. അറിയുക, ഈ ദൃശ്യപ്രപഞ്ചം പ്രഭുവിന്റെ ഇച്ഛയാണ്; അതിന്റെ രൂപം അവന്റെ ശരീരവും. അവന്റെ ശ്വാസമാണ് പ്രപഞ്ചചേതന. പ്രാണന്‍ അവന്റെ ഭാവനയാകുന്നു. പ്രപഞ്ചം അവനിലേക്കും അവന്‍ പ്രപഞ്ചത്തിലേക്കും വളരുന്നു. അവനെ എങ്ങനെ വേണമെങ്കിലും നിരൂപിക്കാം. എല്ലാ രൂപവും അവന് സ്വന്തം. സര്‍വരൂപിയായ അവന്‍ അരൂപി കൂടിയാണെന്നറിയുക. ആരെണെന്റെ ദൈവമെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണും. അതെ, നിങ്ങള്‍ക്ക് തെറ്റിയിട്ടില്ല, സര്‍വപ്രപഞ്ചത്തിന്റെയും നാഥനായ തമ്പുരാന്‍ ഡിങ്കണ്‍ തന്നെ! പ്രഭുവിന്റെ ശക്തിയും സ്‌നേഹവും കരുണയും തിരിച്ചറിയാന്‍ വി.ബാലമംഗളം മനസ്സിരുത്തി വായിക്കുക.

സദാ സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്നവനും നീതിമാനും വിളിച്ചാല്‍ വിളിപ്പുറത്ത് എത്തുന്നവനുമായ ആ പരംപൊരുള്‍ എനിക്ക് നല്‍കുന്ന ആശ്വാസം അനിര്‍വചനീയമാണ്. ഇതിനൊക്കെ തെളിവ് നല്‍കാന്‍ ഞാനശക്തനാണ്, പക്ഷെ അങ്ങനെയൊന്നുണ്ട്. ഈ പ്രപഞ്ചത്തില്‍ സംഭവിക്കുന്നതൊക്കെ അവന്റെ കല്‍പ്പനയാണെന്ന് തിരിച്ചറിയുന്ന നിമിഷ ഭക്തനും മൂര്‍ത്തിയും ഒന്നായിത്തീരും. ഈ പറയുന്നത് തമാശയായി കണ്ട് എന്റെ 'മതവികാരം' വ്രണപ്പെടുത്തരുതെന്ന് അപേക്ഷയുണ്ട്. ചോദിക്കട്ടെ, എന്തു ന്യൂനതയാണ് നിങ്ങളെന്റെ പ്രഭുവില്‍ കാണുന്നത്? പ്രപഞ്ചനാഥന്‍ എലിയുടെ രൂപത്തില്‍ കാണപ്പെടുന്നുവെന്നതാണോ? കഷ്ടം! പ്രഭുപാദങ്ങളില്‍ സ്വയം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ സര്‍വരൂപവും വിശ്വരൂപവും അന്തരംഗത്തില്‍ തെളിയും. അവന് സമാനരില്ല. എതിരാളികള്‍ക്ക് അവനൊരു പോരാളിയായിരിക്കാം. പക്ഷെ അവന്‍ ആഗ്രഹിച്ചാലല്ലാതെ എതിരാളിയുടെ എതിര്‍പ്പ് മാറില്ല. അവനെ അറിയുന്നവര്‍ സ്വയം അറിയുന്നു. മൃഗരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന മൂര്‍ത്തികളെ ആരാധിക്കുന്നവരും ഒരുപക്ഷെ ഡിങ്കണെ കുറിച്ച് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കും. സ്വന്തം മൂര്‍ത്തിയും ഡിങ്കണുമായുള്ള വ്യത്യാസമെന്തെന്ന് പറയാന്‍ അവര്‍ക്കാവില്ല. എങ്കിലും അതവര്‍ തള്ളും. കാരണം അതെന്റെ വിശ്വാസത്തിന്റെ തിരക്കഥയാകുന്നു.

സിനിമയുടെ വിജയത്തിന്റെ നിര്‍ണ്ണായകഘടകമായി കരുതപ്പെടുന്നത് അതിന്റെ തിരക്കഥയാണ്. പടം സൂപ്പര്‍ഹിറ്റായാല്‍ തിരിക്കഥയും ഹിറ്റാകും. അങ്ങനെ നോക്കിയാല്‍ ലോകം കണ്ട ചില സൂപ്പര്‍ഹിറ്റ് തിരക്കഥകളാണ് മതനിര്‍മ്മാണരഹസ്യങ്ങളില്‍ പ്രധാനം. ഭാവനയെ ഉത്തേജിപ്പിക്കുന്ന കഥകള്‍ക്ക് മനുഷ്യരെ വൈകാരികമായി ഏറെ സ്വാധീനിക്കാനാവും. ബ്രിട്ടീഷ് കുറ്റാന്വേഷണ നോവലിസ്റ്റായ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ ഒരു നോവലിലിന്റെ അവസാനം ഷെര്‍ലക് ഹോംസ് എന്ന വിശുത കഥാപാത്രം കൊല്ലപ്പെടുന്നതായി ചിത്രീകരിച്ചത് അദ്ദേഹത്തിന്റെ വായനക്കാര്‍ക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. സഹൃദയരുടെ നിര്‍ബന്ധം മൂലം ഷെര്‍ലക് ഹോംസിന് പുന:ര്‍ജീവന്‍ കൊടുക്കാന്‍ സര്‍ ഡോയല്‍ നിര്‍ബന്ധിതനായി. ഇക്കാലത്ത് മായാവിക്കും ഡിങ്കനും ഹാരിപോട്ടര്‍ക്കും ആരാധാകരുള്ളത് കുട്ടികളുടെ ഇടയില്‍ മാത്രമല്ലെന്ന് നമുക്കറിയാം.

മതം മുന്നോട്ട് വെക്കുന്ന അമ്മൂമ്മക്കഥകളും അക്ഷരാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള ഡിങ്കണ്‍-മായിവിക്കഥകള്‍ തന്നെയാണ്. മതകഥകളും ഡിങ്കണ്‍ കഥകളുമായുള്ള ഏക വ്യത്യാസം ഡിങ്കണ്‍കഥകള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്ന് അതിന്റെ നിര്‍മ്മിതാക്കള്‍ അവകാശപ്പെടുന്നില്ലെന്നത് മാത്രമാണ്. കെട്ടുകഥകള്‍ യാഥാര്‍ത്ഥ്യമാണെന്ന് പ്രഖ്യാപിക്കുന്ന ഏര്‍പ്പാടിനെയാണ് പൊതുവെ മതവിശ്വാസം എന്നുവിളിക്കുന്നത്. മതവിശ്വാസി സ്വമതത്തിന്റെ  കഥകള്‍ ഒഴിച്ച് ബാക്കിയുള്ളവയൊക്കെ 'കെട്ടുകഥ'കളാണെന്ന് വിശ്വസിക്കുന്നു. നാസ്തികന്‍ എല്ലാ മതകഥകളും കെട്ടുകഥകളാണെന്ന് തിരിച്ചറിയുന്നു. കെട്ടുകഥകളെ കെട്ടുകഥകളായിത്തന്നെ കാണുന്നതില്‍ മതവിശ്വാസി 99 ശതമാനം വിജയിക്കുമ്പോള്‍ നാസ്തികന്‍ അതില്‍ സമ്പൂര്‍ണ്ണവിജയം നേടുന്നുവെന്ന് സാരം.

വാസ്തവത്തില്‍ മതങ്ങള്‍ പരിണമിച്ചിട്ടുണ്ടാകുന്നതിന് ദീര്‍ഘകാലമൊന്നും ആവശ്യമില്ല. യേശുവിന്റെ കഥകള്‍ ക്രിസ്ത്യന്‍മതരൂപീകരണത്തിന്റെ പ്രാരംഭഘട്ടത്തില്‍ വളരെ പെട്ടെന്നാണ് പ്രചരിച്ചത്. യേശുവിന്റെ കാലഘട്ടത്തിന് മുമ്പുതന്നെ സമാനമായ കുരിശുമരണ കഥകള്‍ പ്രചാരത്തിലുണ്ടായിരുന്നു. വളരെ പ്രാചീനമായതിനാല്‍ നമുക്കവ അവ്യക്തമാണ്. എന്നാല്‍ ആധുനിക കാലത്തും മതങ്ങള്‍ ദ്രുതഗതിയില്‍ പരിണമിച്ചുണ്ടാകുന്നുണ്ട്. പെസഫിക്‌മെലനേഷ്യയിലും ന്യൂഗിനിയിലും നമ്മുടെ കണ്‍മുമ്പില്‍വെച്ച് തന്നെ മതങ്ങള്‍ ജനിച്ച് വികസിക്കുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും. ഇവയെ പൊതുവെ 'കാര്‍ഗോ'കള്‍ട്ടുകള്‍ (Cargo Cults) എന്നാണ് വിളിക്കുന്നത്.

ഈ വിശ്വാസങ്ങളിലെല്ലാം വലിയ കാര്‍ഗോകളുടെ(സമ്മാനപ്പെട്ടി) വരവും പ്രതീക്ഷിച്ചിരിക്കുന്ന ഭക്തരാണുള്ളത്. വിശ്വാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായാണ് കള്‍ട്ട് ദൈവം ഈ കൂറ്റന്‍ സമ്മാനപേടകങ്ങള്‍ എത്തിക്കുന്നത്. ഒറ്റപ്പെട്ട ദ്വീപുകളില്‍ എത്തിച്ചേരുന്ന വെള്ളക്കാരുടെ പക്കല്‍ നിരവധി ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയുമുണ്ടാവും. അതൊക്കെകണ്ട് വിദ്യാഹീനരും അപരിഷ്‌കൃതരുമായ തദ്ദേശീയര്‍ അമ്പരക്കുന്നു. ഈ ഉപകരണങ്ങള്‍ കേടുവന്നാല്‍ വെള്ളക്കാര്‍ അവയൊക്കെ പുറത്ത് കൊണ്ടുപോയേ നന്നാക്കൂ.


ആസൂത്രിതമായി ദ്വീപിന്റെ നിയന്ത്രണം കൈക്കലാക്കുന്ന വെള്ളക്കാര്‍ തങ്ങളുടെ സ്വാധീനം നിലനിറുത്താനാണ് കാര്‍ഗോകള്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നത്. അന്ധവിശ്വാസത്തിനടിമപ്പെടുത്തിയാല്‍ ഒരു ജനതയെ മുഴുവന്‍ നിസ്സാരമായി മെരുക്കാമെന്ന തത്വമാണവര്‍ പ്രയോഗിക്കുന്നത്. അദ്ധ്വാനമുള്ള ജോലിയൊക്കെ തദ്ദേശീയരെകൊണ്ട് ചെയ്യിക്കും. ആധുനികമായതൊന്നും ദ്വീപില്‍വെച്ച് ഉത്പാദിപ്പിക്കില്ല. പുതിയ ഉപകരണങ്ങളും ചരക്കുകളും പുറത്തുനിന്ന് കാര്‍ഗോകളായി എത്തുമ്പോള്‍ അത് ദൈവസമക്ഷത്തുനിന്നുള്ള സമ്മാനമായി ദ്വീപുവാസികള്‍ ആഘോഷിക്കും. അജ്ഞാതമായ പുറംലോകം അവര്‍ക്ക് ദേവലോകമാണ്. 


കാര്‍ഗോ കള്‍ട്ട് മതങ്ങളുടെ പൊതുസ്വഭാവം എല്ലായിടത്തും ഏതാണ്ടിതുതന്നെ.
അഭീഷ്ടസിദ്ധിയും ആഗ്രഹനിവര്‍ത്തിയും വാഗ്ദാനം ചെയ്യുന്നതില്‍ പരമ്പരാഗത മതങ്ങളേക്കാള്‍ ഒരുപടി മുന്നിലാണ് കാര്‍ഗോ കള്‍ട്ടുകള്‍. പുറത്തുനിന്ന് എത്തിച്ചേരുന്ന കാര്‍ഗോകളാണ് അവര്‍ക്ക് മോഹസാക്ഷാത്കാരമാകുന്നത്. അത് ലഭ്യമാക്കാനായി പരമ്പരാഗത മതവിശ്വാസികളെപ്പോലെയുള്ള ഒട്ടനവധി ആചാരാനുഷ്ഠാനങ്ങള്‍ അവര്‍ക്കുമുണ്ട്. ഒരേതരം വേഷഭൂഷാദികള്‍ അണിഞ്ഞുള്ള മാര്‍ച്ചുകളും ആഘോഷങ്ങളും പതിവാണ്. അനുഷ്ഠാനമൂര്‍ച്ഛയില്‍ പലര്‍ക്കും ദൈവസാന്നിദ്ധ്യം അനുഭവപ്പെടും. അപ്പോഴവര്‍ റേഡിയോയിലൂടെ വരുന്ന അജ്ഞാതശബ്ദത്തിന് ചെവിയോര്‍ക്കുന്നു. റേഡിയോശബ്ദം കള്‍ട്ട് ദൈവത്തിന്റേതാണ്.



സാങ്കേതികജ്ഞാനം പരസ്യമായതിനാല്‍ പരിഷ്‌കൃതലോകത്ത് റേഡിയോയും ടെലിവിഷനും അടിസ്ഥാനമാക്കി മതമുണ്ടാക്കാനാവില്ല. എന്നാല്‍ നാഗരികത എത്തിനോക്കിയിട്ടില്ലാത്ത ഒറ്റപ്പെട്ടപ്രദേശങ്ങളില്‍ നിഗൂഢമതങ്ങള്‍ക്കും കള്‍ട്ടുകള്‍ക്കും അവയൊക്കെ വളരെ പ്രയോജനപ്രദമാണ്. സാങ്കേതികമായ അജ്ഞത മുതലെടുക്കുന്ന കള്‍ട്ടുകള്‍ക്ക് പരിഷ്‌കൃതലോകത്ത് വലിയപ്രഭാവം ഉണ്ടാക്കാനാവില്ലെങ്കിലും മറ്റുവിധത്തില്‍ നാഗരികലോകത്ത് കള്‍ട്ടുകള്‍ സാധ്യമാണ്; ധാരാളമുണ്ടുതാനും. കാര്‍ഗോകള്‍ട്ടുകള്‍ പരമ്പരാഗതമതങ്ങളെക്കാള്‍ മോശമാണെന്ന് പറയാനാവില്ല. ഇന്നത്തെ ആഗോളമതങ്ങളെല്ലാം തന്നെ ഒന്നോ അതിലധികമോ പ്രാചീന കള്‍ട്ടുകളുടെ വികസിതരൂപങ്ങളാണ്. പരമ്പരാഗതമതങ്ങളും കള്‍ട്ടുകളും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമൊന്നുമില്ലെന്നാണ് മനസ്സിലാക്കേണ്ടത്.


ന്യൂ കാലിഡോണിയ, സോളമന്‍ ദ്വീപുകള്‍, ഫിജി, ന്യൂഹെബ്രിഡാസ്, ന്യൂഗിനി തുടങ്ങിയ ദ്വീപസമൂഹങ്ങളിലെ നൂറുകണക്കിന് ഒറ്റപ്പെട്ട തുരുത്തുകളില്‍ സജീവമായ കാര്‍ഗോകള്‍ട്ടുകളുണ്ട്. ന്യൂഗിനിയില്‍മാത്രം അമ്പതിലേറെ ദ്വീപുകളില്‍ അവയുടെ പ്രഭാവമുണ്ട്. ഇവിടെയുള്ള പ്രധാനമതങ്ങള്‍ മുന്നോട്ടുവെക്കുന്ന വാഗ്ദാനം സമാനമാണ്: അന്ത്യവിധിയുടെ സമയത്ത് രക്ഷകനായി ഒരാള്‍ അല്ലെങ്കില്‍ മിശിഹാ ഒരു വലിയ സമ്മാനപേടകവുമായെത്തും! ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ കള്‍ട്ടുകള്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും താത്വികമായി അവ സമാനമാണെന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ മാനസികവ്യാപാരങ്ങള്‍ ഒന്നുതന്നെയെന്ന് സ്ഥിരീകരിക്കുന്നു. 


ന്യൂഹെബ്രിഡാസിലെ 'താന' ദ്വീപിന്റെ പേര് 1980 മുതല്‍ 'വനാറ്റുവ'എന്നുമാറ്റിയിട്ടുണ്ട്. അവിടെയിപ്പോഴും സജീവമായ ഒരു കള്‍ട്ടുണ്ട്. മിശിഹായായ ജോണ്‍ഫ്രം എന്ന ദിവ്യനാണ് അതിന്റെ ചാലകശക്തി. ഈ വിവരം 1940 മുതലുള്ള ദ്വീപ് സര്‍ക്കാരിന്റെ രേഖകളിലുണ്ട്. ഇദ്ദേഹം ജീവിച്ചിരുന്നയാളാണോ അതോ ഭാവനാസൃഷ്ടിയാണോ എന്നകാര്യം വ്യക്തമല്ല. ഫ്രമ്മിനെപ്പറ്റിയുള്ള കഥകളും മിത്തുകളും ദ്വീപില്‍ സുലഭം. ഒരുകഥയില്‍ അയാള്‍ ഒരു കുറിയമനുഷ്യനാണ്, വലിയശബ്ദവും പാറിപ്പറക്കുന്ന മുടിയുമുള്ള ഒരാള്‍. ഫ്രം തിളങ്ങുന്ന ബട്ടണുകളുള്ള കോട്ട് ധരിക്കുമായിരുന്നുവത്രെ.


ജോണ്‍ ഫ്രം ഒട്ടനവധി പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളതായി കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. അയാള്‍ ക്രിസ്ത്യന്‍ മിഷനറികള്‍ക്കെതിരെ തിരിയാന്‍ ദ്വീപുനിവാസികളെ പ്രചോദിപ്പിച്ചുവത്രെ. ജീവിതാവസാനം ഫ്രം തന്റെ മുന്‍ഗാമികളുടെ'തറവാട്ടി'ലേക്ക് മടങ്ങിപ്പോയി. പക്ഷേ, തിരികെവരുമെന്ന് പ്രവചിച്ചിട്ടാണ് പുള്ളി മടങ്ങിയത്. രണ്ടാംവരവില്‍ എല്ലാവരുടേയും ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ഒരു വലിയ സമ്മാനപേടകവുമായിട്ടാവും താനെത്തുകയെന്ന് ഫ്രം വ്യക്തമാക്കിയിട്ടുണ്ട്. അവസാനനാളുകളെകുറിച്ചും ഫ്രം പ്രവചിച്ചിട്ടുണ്ട്. അന്ന് പര്‍വ്വതങ്ങള്‍ ഇടിഞ്ഞിറങ്ങി സമതലമാകും! ജനം അവരുടെ നഷ്ടപ്പെട്ട യൗവനം വീണ്ടെടുക്കും! രോഗങ്ങള്‍ അപ്രത്യക്ഷമാകും! വെള്ളക്കാര്‍ എന്നെന്നേക്കുമായി ദ്വീപില്‍നിന്ന് ആട്ടിയോടിക്കപ്പെടും! എത്തിച്ചേരുന്ന സമ്മാനപേടകത്തില്‍ എല്ലാവരുടേയും ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള സമ്മാനങ്ങള്‍ ഉണ്ടായിരിക്കും!...ഇങ്ങനെപോകുന്നു പ്രവചനഘോഷയാത്ര. 


രണ്ടാംവരവില്‍ ഒരു പുതിയകറന്‍സിയും നാളികേരത്തിന്റെ ചിത്രമുള്ള സ്റ്റാമ്പും താന്‍ കൊണ്ടുവരുമെന്നുമായിരുന്നു അയാളുടെ മറ്റൊരു വാഗ്ദാനം. എന്നാല്‍ ഈ പ്രവചനം തദ്ദേശീയ സര്‍ക്കാരിനെ അലോസരപ്പെടുത്തി. 1940 ആയപ്പോഴേക്കും ജനം തങ്ങളുടെ പക്കലുള്ള കറന്‍സി ധൂര്‍ത്തടിച്ച് തീര്‍ക്കാന്‍ തുടങ്ങി. പണിയെടുക്കാന്‍ താല്പര്യം കുറഞ്ഞു, സമ്പദ്‌വ്യവസ്ഥ തകിടംമറിഞ്ഞു. കള്‍ട്ട് നേതാക്കളെ അറസ്റ്റ്‌ചെയ്തും എതിര്‍പ്രചരണം നടത്തിയും അവരുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് വിഫലമായി. ക്രിസ്ത്യന്‍പള്ളികളും സ്‌കൂളുകളും വിജനമായി.
ഇതിനിടെ ജോണ്‍ഫ്രം അമേരിക്കക്കാരനാണെന്ന പുതിയ സിദ്ധാന്തവും പ്രചരിച്ചു. ആയിടയ്ക്കാണ് രാഷ്ട്രീയ കാരണങ്ങളാല്‍ അമേരിക്കന്‍പട്ടാളം ന്യൂഹെബ്രിഡാസില്‍ എത്തിച്ചേര്‍ന്നത്. 



അമേരിക്കന്‍ സൈനികരില്‍ ധാരാളം കറുത്തവര്‍ഗ്ഗക്കാരുമുണ്ടായിരുന്നു. പക്ഷേ, അവര്‍ ദ്വീപുകാരെപോലെ അപരിഷ്‌കൃതരും ദരിദ്രരുമായിരുന്നില്ല. നല്ല വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിച്ച നാഗരികരായ കറുത്തസൈനികരെ കണ്ട് ദ്വീപ്‌വാസികള്‍ അത്ഭുതം കൂറി. ഈ കറുത്ത സൈനികരെ കണ്ടതോടെ ഫ്രമ്മിന്റെ കഥകളില്‍ പറയുന്നതുപോലെ അന്ത്യനാളുകള്‍ സമാഗതമായതായി ദ്വീപ്‌വാസികള്‍ ഉറപ്പിച്ചു. ജോണ്‍ ഫ്രം ഉടനെ അമേരിക്കയില്‍നിന്നും ഒരു വിമാനത്തില്‍ ദ്വീപിലെത്തുമെന്നും പ്രചരിപ്പിക്കപ്പെട്ടു. ഫ്രമ്മിന്റെ വിമാനത്തിനിറങ്ങാനായി കാട്ടിലെ നിരപ്പായ സ്ഥലത്ത് നിരവധി ഏക്കര്‍ ഭാഗത്തെ കുറ്റിച്ചെടികളും വൃക്ഷങ്ങളും വെട്ടിമാറ്റി അവര്‍ വിമാനത്താവളമുണ്ടാക്കി. ഈ വിമാനത്താവളത്തെ നിയന്ത്രിക്കാനായി മുളകള്‍ കൊണ്ടുണ്ടാക്കിയ ഒരു 'കണ്‍ട്രോള്‍റൂമും'തുറന്നു. തുടര്‍ന്ന് തടികൊണ്ടുണ്ടാക്കിയ വയര്‍ലെസ്‌സെറ്റുകള്‍ ഉപയോഗിച്ച് അനുയായികള്‍ പരസ്പരം ബന്ധപ്പെടുകയായി. വിമാനത്താവളമാണെന്ന് കാണിക്കാനും മിശിഹയായ ഫ്രമ്മിന് വഴിതെറ്റാതിരിക്കാനുമായി റണ്‍വേയില്‍ നിരവധി 'ഡമ്മിവിമാനങ്ങളും' അവര്‍ കൊണ്ടുചെന്നിട്ടു.

1950-ല്‍ ഡേവിഡ് അറ്റന്‍ബറോ (David Attenborough) ജോഫ്രി മുള്ളിഗാന്‍ എന്നപേരുള്ള ഒരു ക്യാമറാമാനേയും കൂട്ടി ജോണ്‍ഫ്രമ്മിന്റെ മതത്തിന്റെ അവസ്ഥ പഠിക്കാനായി താനയിലെത്തി. അതിന്റെ പല അവശിഷ്ടങ്ങളും സൂചനകളും അവര്‍ക്ക് ലഭിച്ചു. കള്‍ട്ടിന്റെ മുഖ്യപുരോഹിതനായിരുന്ന നാമ്പാസ് എന്നയാളെ കണ്ടുമുട്ടി. തന്റെ മിശിഹയായ ജോണ്‍ ഒരു റേഡിയോയിലൂടെ ദിനവും തന്നോട് ധാരാളം സംസാരിക്കാറുണ്ടെന്ന് നാമ്പസ് ആവേശത്തോടെ അവരോട് പറഞ്ഞു.

ഈ റേഡിയോ ഒരു സ്ത്രീയുടെ അരയില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് വയറാണ്. ഈ സ്ത്രീ ധ്യാനത്തില്‍ മുഴുകുകയും ധ്യാനമൂര്‍ച്ചയില്‍ അവ്യക്തമായി പലതും പിറുപിറുക്കുകയും ചെയ്യും. ചിലപ്പോള്‍ ദുരൂഹമായ സീല്‍ക്കാരശബ്ദങ്ങളായിരിക്കും പുറത്തുവരിക. നാമ്പാസാകട്ടെ ഈ ശബ്ദങ്ങളൊക്കെ ജോണ്‍ ഫ്രമ്മിന്റെ നാമത്തില്‍ വ്യാഖ്യാനിക്കും. ജോണ്‍ റേഡിയോയിലൂടെ മുന്നറിയിപ്പ് തന്നിരുന്നതിനാല്‍ അറ്റന്‍ബറോ വരുന്നകാര്യം തനിക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും നാമ്പാസ് പറഞ്ഞു. ആ റേഡിയോ ഒന്നുകാണണമെന്ന് അറ്റന്‍ബറോ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല.

അറ്റന്‍ബറോ വിഷയം മാറ്റി. എപ്പോഴെങ്കിലും ജോണ്‍ഫ്രമ്മിനെ നേരിട്ട് കണ്ടിട്ടുണ്ടോ എന്നായി ചോദ്യം. പലതവണ കണ്ടിട്ടുണ്ടെന്നായിരുന്നു നമ്പാസിന്റെ ആവേശത്തില്‍ കുതിര്‍ന്ന മറുപടി. ഫ്രമ്മിന് വെളുത്തനിറവും നല്ല ഉയരവുമുണ്ടെന്നും കണ്ടാല്‍ അറ്റന്‍ബറോയെപ്പോലിരിക്കുമെന്നും സംശയലേശമെന്യേ അയാള്‍ പ്രസ്താവിച്ചു. ഫ്രം കുറിയ മനുഷ്യനാണെന്ന മറ്റൊരുകഥ നിലവിലുണ്ടെന്നതോര്‍ക്കുമ്പോള്‍ മതകഥകളിലും മിത്തുകളിലും കാലാന്തരത്തിലുണ്ടാകുന്ന പരിണാമം മനസ്സിലാകും. ജോണ്‍ ഫ്രം തിരിച്ചെത്തുന്നത് ഏത് വര്‍ഷമാണെന്ന് ഉറപ്പില്ലെങ്കിലും അതൊരു ഫ്രെബ്രുവരി 15-നായിരിക്കുമെന്ന കാര്യത്തില്‍ ദ്വീപ്‌വാസികള്‍ക്ക് സംശയമില്ല. അതിനാല്‍ ഏല്ലാ വര്‍ഷവും ഫെബ്രുവരി 15-ന് ആരാധകര്‍ ഒരുസ്ഥലത്ത് ഒത്തുകൂടി വിവിധ അനുഷ്ഠാനങ്ങള്‍ നടത്താറുണ്ട്.

ഇതുവരെ ഫ്രം വന്നിട്ടില്ല; പക്ഷേ, അനുയായികള്‍ ഒട്ടും നിരാശരല്ല. അറ്റന്‍ബറോ ഫ്രമ്മിന്റെ മറ്റൊരനുയായിയായ സാം എന്ന ചെറുപ്പക്കാരനോട് ചോദിച്ചു: ''പക്ഷേ, സാം! സമ്മാനപേടകം വരുമെന്ന് ജോണ്‍ പറഞ്ഞിട്ട് ഇന്നേക്ക് പത്തൊമ്പത് വര്‍ഷമാകുന്നു. ഇന്നും വാഗ്ദാനം വാഗ്ദാനമായി മാത്രം നിലനില്‍ക്കുന്നു. പത്തൊമ്പത് വര്‍ഷമെന്നത് ഒരു ദീര്‍ഘമായ കാലയളവല്ലേ?''. സാം ഉടനടി തലയുയര്‍ത്തി അറ്റന്‍ബറോയെ തറപ്പിച്ചൊന്നുനോക്കി. എന്നിട്ട് പറഞ്ഞുവത്രെ: ''യേശുക്രിസ്തുവിനുവേണ്ടി നിങ്ങള്‍ 2000 വര്‍ഷമായി കാത്തിരിക്കുന്നു; പക്ഷേ, വരുന്നില്ല. അപ്പോള്‍പ്പിന്നെ ജോണിന് വേണ്ടി പത്തൊമ്പത് വര്‍ഷത്തിലധികം കാത്തിരിക്കാന്‍ എനിക്കും കഴിയും''. വടികൊടുത്ത് അടി വാങ്ങുന്നെങ്കില്‍ ഇങ്ങനെതന്നെ വേണം!

റോബര്‍ട്ട് ബക്ക്മാനിന്റെ (Robert Buckman) `Can We Be without God' എന്ന കൃതിയിലും സാം നടത്തുന്ന ഇതേ പരാമര്‍ശം വള്ളി പുള്ളി തെറ്റാതെ വരുന്നുണ്ട്. പക്ഷേ, അവിടെ സാം ഈ പ്രസ്താവന നടത്തുന്നത് അറ്റന്‍ബറോയുടെ സന്ദര്‍ശനത്തിന് 40 വര്‍ഷങ്ങള്‍ക്ക് ശേഷം ദ്വീപിലെത്തുന്ന ഒരു കനേഡിയന്‍ പത്രലേഖകനോടാണെന്ന് മാത്രം. 1974-ല്‍ ബ്രിട്ടീഷ് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു. കിന്നരിവെച്ച ഹെല്‍മറ്റും നേവല്‍ യൂണിഫോമുമായി രാജകീയപ്രൗഢിയില്‍ വെട്ടിത്തിളങ്ങിയ സുമുഖനായ ഫിലിപ്പ് രാജകുമാരനെ ദൈവത്തെപ്പോലെയാണ് ദ്വീപുവാസികള്‍ സ്വീകരിച്ചത്. ജോണ്‍ ഫ്രമ്മിനെപ്പോലെ ഒരു ദിവ്യനായി ഫിലിപ്പ് അവരുടെ കണ്ണില്‍ രൂപം മാറി. പക്ഷേ, കൂടെയുണ്ടായിരുന്ന രാജ്ഞി സര്‍വ രാജകീയചിഹ്നങ്ങളും അണിഞ്ഞിരുന്നുവെങ്കിലും അവരുടെ ശ്രദ്ധയാകര്‍ഷിച്ചില്ല.

വിശ്വാസമനുസരിച്ച് ഒരു സ്ത്രീയെ ദേവതയാക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. തെക്കന്‍ പെസഫിക്കുകളിലുള്ള കള്‍ട്ട് വിശ്വാസങ്ങള്‍ ആധുനികമതങ്ങളുടെ വികാസപരിണാമത്തെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ കൊണ്ടുവരുന്നുണ്ട്. അതിലൊന്ന് അത്ഭുതവും വിശ്വാസവും സംബന്ധിച്ച കഥകള്‍ കാട്ടുതീ പോലെ പടരുന്നുവെന്നുള്ളതാണ്. അതിന്റെ പരിണാമവും ദ്രുതഗതിയില്‍ നടക്കുന്നു. ജോണ്‍ഫ്രം ജീവിച്ചിരുന്നോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. പക്ഷേ, സ്വന്തം ജീവിതകാലത്തിനുള്ളിലാണ് അയാള്‍ വന്‍തോതില്‍ അനുയായികളെ സൃഷ്ടിച്ചത്. ആധുനികകാലത്തെ പല ആള്‍ദൈവങ്ങള്‍ക്കും ഇത്രയും സമയംപോലും വേണ്ടിവരുന്നില്ല. മെച്ചപ്പെട്ട മാനേജ്‌മെന്റ് തന്ത്രങ്ങളും ആധുനികസാങ്കേതികവിദ്യയും അവരുടെ ജോലി കുറേക്കൂടി എളുപ്പമാക്കുന്നുണ്ട്.

ഒരു വിശ്വാസം ഏതെങ്കിലും നാട്ടില്‍ വേരുറപ്പിച്ചുകഴിഞ്ഞാല്‍ അതുതന്നെയോ അല്ലെങ്കില്‍ അതിന് സമാനമായതോ ആയ വിശ്വാസം മറ്റ് പലയിടത്തും പ്രചരിപ്പിക്കപ്പെടുന്നു എന്നതാണ് മറ്റൊരു സൂചന. താനദ്വീപില്‍നിന്ന് രക്ഷപ്പെട്ട് മറ്റൊരു ദ്വീപിലെത്തുന്ന ഒരാള്‍ അവിടെയും ജോണ്‍ഫ്രമ്മിന്റെ മതം വിജയകരമായി പ്രചരിപ്പിക്കാനിടയുണ്ട്. അന്ധവിശ്വാസത്തിന് മുന്നില്‍ അടിപതറുന്ന മനസ്സാണ് മനുഷ്യന് പൊതുവെയുള്ളതെന്നാണിത് വ്യക്തമാക്കുന്നത്. കാര്‍ഗോ കള്‍ട്ടുകള്‍ തമ്മില്‍ സാമ്യമുണ്ടെന്ന് മാത്രമല്ല അവയ്ക്ക് പരമ്പരാഗതമതങ്ങളുമായി വിസ്മയാവഹമായ സമാനതയുമുണ്ട്. ക്രിസ്തുമതം ഉള്‍പ്പെടെയുള്ള ആഗോളമതങ്ങള്‍ ആരംഭത്തില്‍ 'ഫ്രം മത'ത്തെപോലെ പ്രാദേശികകള്‍ട്ടുകളായി രൂപംകൊണ്ടതാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അടിസ്ഥാനപരമായി എല്ലാ മതവും പ്രാദേശികമാണ്. ആയുധവും സമ്പത്തും ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന മതങ്ങള്‍ മാത്രം വളരുന്നു. അല്ലാത്തവ കാലക്രമേണ ദുര്‍ബലപ്പെട്ട് അപ്രത്യക്ഷാമകുന്നു.

ഇതൊക്കെ പറയുമ്പോഴും മതകഥകളൊക്കെ വിജയിക്കുന്നുവെന്നര്‍ത്ഥമില്ല. മിക്കവയും അവഗണിക്കപ്പെടുകയോ വിസ്മൃതമാവുകയോ ചെയ്യുന്നു. പല കഥകളുള്ളതില്‍ ഒരെണ്ണം കൂടുതല്‍ സ്വീകരിക്കപ്പെടുന്നതായും കാണപ്പെടാറുണ്ട്. ഉദാഹരണമായി ഹിന്ദുദൈവമായ ഗണപതിയുടെ ഉത്പത്തി സംബന്ധിച്ച് ശിവപുരാണമുള്‍പ്പെടെയുള്ള മതസാഹിത്യം പരതിയാല്‍ കുറഞ്ഞത് അമ്പതില്‍പ്പരം കഥകള്‍ ലഭിക്കും. ഇതില്‍ ചിലവ ഘോരഭക്തര്‍ പോലും കേട്ടിട്ടില്ലാത്തവയാണ്. മിക്കതിലും ഗണപതിക്ക് ആനത്തലയും മുറിഞ്ഞ കൊമ്പും വെച്ചുകൊടുക്കാനായി ഭിന്നവഴികളിലൂടെയാണ് കഥാകൃത്തുക്കള്‍ സഞ്ചരിക്കുന്നത്. ഇന്നത്തെ പ്രബലമതങ്ങള്‍ മുന്നോട്ടുവെക്കുന്ന കഥകള്‍ അതിജീവിക്കാന്‍ കാരണം അതാത് മതങ്ങളുടെ സ്വാധീനശക്തിയാണ്. തിരിച്ച് മതത്തിന്റെ സ്വാധീനശക്തി നിര്‍ണ്ണയിക്കുന്നതില്‍ കഥകള്‍ ഒരു പങ്ക് വഹിക്കുകയും ചെയ്യുന്നു.



മിക്ക മതകഥകളും അടിസ്ഥാനപരമായി ഒരു മൂലകഥയുടെ വികസിതരൂപങ്ങളാകുന്നു. കഥയുണ്ടാക്കുന്ന ആളുടെ മനോഗതവും ഭാവനയും വ്യത്യസ്തത പ്രദാനം ചെയ്യുമെങ്കിലും കഥകളെല്ലാം ഫലത്തില്‍ ഒരു തുടര്‍ച്ചയാണ്. മേരിയെക്കുറിച്ചുള്ള ക്രിസ്തുമത കഥകളൊക്കെ മതസ്ഥാപനത്തിനുശേഷം രൂപംകൊണ്ടവയാണ്. ഗ്രീക്ക്-റോമന്‍ സാഹിത്യത്തില്‍ 'കന്യകാമാതാവ്' എന്ന സങ്കല്‍പ്പം നിലവിലുണ്ടായിരുന്നു. സൗന്ദര്യദേവതയായ വീനസും മറ്റും 'സന്താനവതികളായ കന്യക'മാരായിരുന്നു. യേശുമാതാവായ മറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണം യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്. ഇന്തോ-ആര്യന്‍ സമൂഹത്തിലെ മൂലഗോത്രം സഞ്ചരിച്ച വഴികളിലൊക്കെ ഇത്തരം സ്വര്‍ഗ്ഗാരോഹണ കഥകളുണ്ട്. ഉദാഹരണമായി-ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണം. ബുദ്ധന്റെ സ്വര്‍ഗ്ഗാരോഹണത്തെപ്പറ്റിയും കഥകളുണ്ട്.

അവസാനം നായകനെ കൊല്ലാന്‍ വിസമ്മതിക്കുന്ന ആര്‍തര്‍ കോനന്‍ഡോയലിനെ നമുക്കിവിടെ കാണാം. നായകന്‍ സാധാരണക്കാരെ പോലെ മരിക്കുന്നത് അഭിമാനകരമല്ലല്ലോ! ഇലിയഡും ഒഡിസ്സിയും രാമായണവും മഹാഭാരതവുമായി അസംഖ്യം സമാനതകള്‍ വെച്ചുപുലര്‍ത്തുന്നുണ്ടെന്ന് നമുക്കറിയാം.'അന്യന്റെ ഭാര്യയെ മോഷ്ടിക്കുക, യുദ്ധത്തിലൂടെ വീണ്ടെടുക്കുക'എന്ന കഥതന്തുവാണ് ഇലിയഡിലും രാമായണത്തിലും ഇതിവൃത്തം വികസിതമാകുന്നത്. കഥകളൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഏതാണ്ട് സമാനമായ കഥാതന്തുവിനെ ആധാരമാക്കിയുള്ള പ്രാദേശികവകഭേദങ്ങളാണെന്ന് തിരിച്ചറിയാനാവും.

മിക്ക മതസാഹിത്യത്തിലും ദൈവം ആകാശത്ത് സ്ഥിതിചെയ്യുന്നു. അവന്‍ മുകളിലിരുന്ന് താഴേക്ക് നോക്കി മനുഷ്യരെ വിളിക്കുന്നു-വിരട്ടുന്നു; പ്രീണിപ്പിക്കുന്നു-പീഡിപ്പിക്കുന്നു. തിരിച്ച് ഭക്തന്‍ താഴെനിന്നും മുകളിലോട്ട് നോക്കുന്നു. തിരിച്ച് ദൈവത്തെ വിളിക്കുന്നു, പുകഴ്ത്തി മെരുക്കിയെടുക്കാന്‍ ശ്രമിക്കുന്നു. കള്ളും ചോരയും പ്രശംസയും കൊടുത്ത് ദൈവത്തെ മെരുക്കാമെന്ന വിശ്വാസം മതതിരക്കഥകളുടെ ജീവനാഡിയാണ്. ഇന്തോ-ആര്യന്‍ മൂലഗോത്രത്തിന്റെ മതസങ്കല്‍പ്പങ്ങള്‍ അടിസ്ഥാനപരമായി ഒന്നുതന്നെ. പറഞ്ഞുവരുമ്പോള്‍ പ്രവാചകന്‍മാരും അവതാരങ്ങളുമൊക്കെ ഫലത്തില്‍ സമാനമാണെന്ന് കാണാം. ആള്‍ദൈവങ്ങളേയും മതനേതാക്കളേയും മൂര്‍ത്തിപദവിയോടെ കുടിയിരുത്താനാണ് ഈ തന്ത്രം ഉപയോഗിക്കുന്നത്.

എല്ലാ സംസ്‌ക്കാരവും ഒരു സംസ്‌ക്കാരമാണെന്നും എല്ലാ യുദ്ധവും ഒരു യുദ്ധമാണെന്നും പറഞ്ഞത് നോബല്‍ ജേതാവായ ഇംഗ്‌ളീഷ് കവി റ്റി.എസ് എലിയറ്റാണ്. മതകഥകളെ സംബന്ധിച്ചും സ്ഥിതിയതുതന്നെ. എല്ലാ മതകഥകളും ഫലത്തില്‍ ഒന്നാകുന്നു. ജന്യഭാവങ്ങളും (derivations) പ്രാദേശികഭിന്നതകളുമാണ് വ്യതിരിക്തതയുണ്ടാക്കുന്നത്. ജൂതമതജന്യമായ ഇസ്‌ളാമില്‍ പുതിയ കഥകള്‍ക്ക് ക്ഷാമമുണ്ടെങ്കിലും ചില റീമേക്കുകള്‍ അവരും അവതരിപ്പിക്കുന്നുണ്ട്. കഥാപത്രത്തിന്റെ പേര് മാറ്റുക, കഥയില്‍ ചെറിയ വഴിത്തിരിവുകളുണ്ടാക്കുക എന്നീ കലാപരിപാടികള്‍ നമുക്കവിടെ കാണാം. മതനേതാവായ മുഹമ്മദിന്റെ ഓര്‍മ്മക്കുറവും തെറ്റിദ്ധാരണകളുമായിരുന്നു പല കഥകളിലും ഭേദഗതി വരുത്തിയത്. പുറമെ, പ്രാദേശികമായ സാംസ്‌ക്കാരികപരിസരവും നാടോടി കഥകളും സംസം പോലുള്ള ജന്യകഥകളും ഇസ്‌ളാമിക മതസാഹിത്യത്തില്‍ ഇടം നേടിയിട്ടുണ്ട്. മരൂഭൂമിയില്‍ ജലധാര പൊട്ടിവിടരുന്നത് ദൈവം നേരിട്ട് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് അടുത്തു വരുന്ന ഒരത്ഭുതപ്രവര്‍ത്തിയായതിനാല്‍ എല്ലാം ഏറെക്കുറെ പൊരുത്തപ്പെട്ട് പോവുകയും ചെയ്യുന്നു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജൂതശാസ്ത്ര പ്രൊഫസറായി ജെസാ വെമസിനെ- (Geza Vermes) പോലുള്ളവരുടെ അഭിപ്രായത്തില്‍ യേശു അക്കാലത്ത് പലസ്തീനില്‍ നിലവിലുണ്ടായിരുന്ന നിരവധി കരിഷ്മാറ്റിക് ദിവ്യന്‍മാരില്‍ ഒരാള്‍ മാത്രമായിരുന്നു. യേശു 'ഒറ്റയ്ക്കായിരുന്നില്ല' എന്ന് സാരം. മറ്റുള്ളവരെപ്പറ്റിയുള്ള മിത്തുകള്‍ കാലാന്തരത്തില്‍ അപ്രത്യക്ഷമാകുകയായിരുന്നു. അതിജീവിച്ച ഒന്ന് യേശുകഥയായി ഇന്ന് നമ്മുടെ മുന്നിലുണ്ട്. യേശുകഥയ്ക്ക് തന്നെ പില്‍ക്കാലത്ത് ധാരാളം മീംവ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആധുനികയുഗത്തില്‍ പ്രിന്‍സസ്സ് ഡയാന, ഹെയ്ല്‍ സെലാസ്സി, എല്‍വിസ് പ്രെസ്ലി, രജനീഷ് തുടങ്ങിയവരുടെ കള്‍ട്ടുകള്‍ നമുക്കേറെ പരിചിതമാണ്. നിലവിലുള്ള പ്രബലമതങ്ങളുടെ മിത്തുകളും കഥകളും അവതരിപ്പിക്കപ്പെട്ടത് ഇന്നായിരുന്നുവെങ്കില്‍ സ്വീകരിക്കപ്പെടാനിടയില്ല. ഈ ശാസ്ത്രയുഗത്തിലും കള്‍ട്ടുകള്‍ ദിനംപ്രതി ജനിക്കുന്നുണ്ട്. മനുഷ്യന്റെ സഹജമായ അന്ധവിശ്വാസത്വരയാണിതിന്റെ പ്രചോദനം. എങ്കിലും മനുഷ്യന്‍ അന്ധവിശ്വാസിയാണ് എന്ന ഒറ്റക്കാരണത്താല്‍ അന്ധവിശ്വാസം മഹത്തായ ഒരു ഗുണമാണെന്ന നിഗമനത്തിലെത്താനാവില്ലല്ലോ.

വ്യക്തിഗത കള്‍ട്ടുകളുടെ അഭാവത്തില്‍ മതവളര്‍ച്ച മന്ദീഭവിക്കാനിടയുണ്ട്. ഹിന്ദുമതത്തിലെ പരബ്രഹ്മ സങ്കല്‍പ്പമൊന്നും വിറ്റുപോകുന്ന ഒന്നല്ല. മറിച്ച് ശ്രീകൃഷ്ണന്‍ പോലുള്ള വ്യക്തിഗത കള്‍ട്ട് സങ്കല്‍പ്പങ്ങള്‍ ഭക്തരെ പെട്ടെന്ന് വശീകരിക്കും. മൂര്‍ത്തികളെ ബിനാമികളാക്കിയാണ് വ്യക്തിഗത കള്‍ട്ടുകള്‍ എക്കാലത്തും വളര്‍ച്ച നേടിയത്. ഇസ്‌ളാമിലെ അസ്സല്‍ദൈവമായി മുഹമ്മദ് മാറിയതും യേശു യഹോവയെക്കാള്‍ വലിയ സൂപ്പര്‍ദൈവമായതും അങ്ങനെയാണ്. മതകഥകള്‍ക്ക് കൊടുക്കുന്ന പരിഗണന ഡിങ്കണും മായാവിക്കും കൊടുത്താല്‍ തീര്‍ച്ചയായും പ്രപഞ്ചസാരഥികളാവാന്‍ അവര്‍ക്കും സാധിക്കും. സിനിമാതാരങ്ങള്‍ക്ക് കോവിലുയര്‍ത്തുന്നവരെ കുറിച്ച് കേള്‍ക്കുമ്പോള്‍ ചിറി കോട്ടുന്നവരുണ്ട്. ആള്‍ദൈവങ്ങളെ പൂജിക്കുന്നവരെ അപഹസിക്കുന്നവരുമുണ്ട്. സ്വന്തം മുതുകിലിരിക്കുന്ന കുരങ്ങിന്റെ മുഖം 
തങ്ങള്‍ക്ക് കാണാനാവാത്തതിനാല്‍ തങ്ങളുടെ ഇരട്ടത്താപ്പ് മറ്റാരും തിരിച്ചറിയില്ലെന്ന് ഇക്കൂട്ടര്‍ ആശ്വസിക്കുന്നു. മതകഥകള്‍ കഥകളല്ലെന്നും മതമൂര്‍ത്തികള്‍ ഡിങ്കണ്‍മാരല്ലെന്നും അവര്‍ വ്യാമോഹിക്കുന്നു. വ്യാമോഹങ്ങളുടെ പട്ടികയില്‍ എണ്ണം കൂടുന്നതനുസരിച്ച് അന്ധവിശ്വാസത്തിന്റെ ഇരുട്ട് കനക്കുന്നു. ***

85 comments:

Nastikan said...

:)

സുശീല്‍ കുമാര്‍ said...

ഡിങ്കനെക്കുരിച്ച് ഇനിയൊരക്ഷരം മിണ്ടിപ്പോകരുത്.

രവിചന്ദ്രന്‍ സി said...

താങ്ക് യു മി. സുശീല്‍. താങ്ക് യൂ വെരി മച്ച്.
താങ്കള്‍ക്കെന്റെ വികാരം മനസ്സിലായി!

Unknown said...

ആദ്യം തന്നെ രവിചന്ദ്രനെ അഭിനന്ദിക്കുന്നു. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥകളെയും ഐതിഹ്യങ്ങളെയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് എപ്പോഴും സ്വാഗതാര്‍ഹമാണ്.

എന്നാല്‍ ഇത്തരം ദൈവങ്ങളുടെ കൂട്ടത്തില്‍ ഡിങ്കനെ (ആ നാമം വാഴ്ത്തപ്പെടട്ടെ ) ഉള്‍പ്പെടുത്തിയത് എന്നെ നിരാശനാക്കുന്നു. ഇന്നലെകളുടെ ഭാഗമായ പഴയ കെട്ടുകഥകള്‍ക്ക് പകരം വിശുദ്ധബാലമംഗളം പിന്തുടര്‍ന്ന് ജീവിക്കുന്ന പുതിയ ജനതയുടെ ആശ്രയമാണ് ഡിങ്കന്‍. അതിനാല്‍ തന്നെ ബൂലോകത്തില്‍ പഴകിയ മതങ്ങള്‍ മൃതിയടയുമ്പോള്‍ ഡിങ്കമതം അതിവേഗം വളരുന്നതായി താങ്കള്‍ക്ക് നിരീക്ഷിക്കാവുന്നതാണ്.

ഡിങ്കന്‍ താങ്കളെ അനുഗ്രഹിക്കട്ടെ

ഹ്രീം ഡിങ്കേശ്വരസ്യ
ബാലമംഗളരൂപഃ
ബനിയന്‍,ജെട്ടിഃ ധാരിയാം
സര്‍വേശ്വരനമാമ്യഹം

adarsh said...

dinkan avatharikkatte !!

അപ്പൂട്ടൻ said...

മിസ്റ്റർ... നിങ്ങൾ മായാവികോപം വിളിച്ചുവരുത്തരുത്. (വന്നാൽ പിന്നെ പോകുന്ന പ്രശ്നമേയില്ല, ഒരുതരം പാരസൈറ്റ് പോലെയാണ്)

ഡിങ്കനല്ല, മായാവിയാണ് ഒർജിനൽ. ഡിങ്കൻ മായാവിയുടെ സേവകൻ മാത്രം. ആർക്കാണ് കൊമ്പ് എന്ന് നോക്കിയാൽ നിങ്ങൾക്ക് മനസിലാവും ആരാണ് ഒർജിനൽ ചോയ്സ് എന്ന്.

അഹങ്കാരമേയില്ലാത്ത ഒരു മായാ വിഭക്തൻ

രവിചന്ദ്രന്‍ സി said...

ലോകമെമ്പാടും മായാവി ഭക്തന്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി വരുന്ന വിവരം മനസ്സിലാകാത്തവരും ഉണ്ടെന്ന് മനസ്സിലായി. പണവും പത്രാസും വലിയൊരു മാധ്യമരാക്ഷസന്റെ സ്‌പോണ്‍സര്‍ഷിപ്പുമുണ്ടായിട്ടും ജനം മായാവിയില്‍ നിന്ന് അകലുന്നതെന്തെന്ന് മനസ്സിലാക്കാന്‍ സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം...

എന്നാല്‍ സ്വാമിയുടെ മഹത്വം മനസ്സിലായവരൊക്കെ ആ നിറവില്‍ ലയിച്ച് ചേര്‍ന്നു കഴിഞ്ഞു. ഡിങ്കനിസത്തില്‍ പിശാചും പ്രതിനായകനുമില്ല. സദാ കുട്ടുസനും ഡാകിനിയും കുപ്പിയിലാക്കുമെന്ന് പേടിച്ച് ഒരു അഭയാര്‍ത്ഥിപ്പോലെ കഴിയേണ്ടി വരുന്ന നിസ്സഹായ ജീവിതം എന്തായാലും സ്വാമിക്കില്ല. 'കുപ്പിയും ഗ്ളാസ്സു'മൊന്നും ഡിങ്കന് ബാധകമല്ല. പ്രപഞ്ചത്തിന്റെ പ്രഭുവാണവന്‍, എതിരാളികള്‍ക്ക് ഒത്ത പോരാളിയും. താപഗതികനിയമം പഠിച്ച നിഷ്പക്ഷര്‍ക്കുപോലും അവന്റെ അസ്തിത്വം ബോധ്യപ്പെട്ടിട്ടുണ്ട്.

മറിച്ചുള്ള പുലമ്പലുകള്‍ക്ക് മറുപടിയില്ല.

Unknown said...

അപ്പൂട്ടന്‍, സത്യത്തില്‍ നിന്നും താങ്കള്‍ വഴിതെറ്റിപ്പോയതെന്നാണ്. നമ്മിലെല്ലാരെക്കാള്‍ മുന്‍പേ, 2010 മാര്‍ച്ചില്‍ തന്നെ അപ്പൂട്ടന്‍ ഡിങ്കാരാധകനായിരുന്നു. തെളിവ് ഇവിടെ

http://chithrabhanup.blogspot.com/2010/03/blog-post_11.html?showComment=1268370348601#c15153929197521875

അന്ന് മായാ (വി) മതത്തില്‍ വിശ്വസിച്ചിരുന്ന ഞങ്ങളെ സത്യത്തിന്റെ വെളിച്ചത്തിലേയ്ക്ക് കൈപ്പിടിച്ചുയര്‍ത്തിയ അങ്ങുതന്നെ ഇപ്പോള്‍ അവയോട് പുറംതിരിഞ്ഞുനില്‍ക്കുന്നോ ?

ലജ്ജാവഹം :(

രവിചന്ദ്രന്‍ സി said...

Mr.അരുണ്‍,

സത്യം പുറത്തുകൊണ്ടുവന്നത് ഉചിതമായി. അപ്പൂട്ടന്‍ ''നമ്മളിലെല്ലെവരേക്കാളും മുമ്പേ'' 2010 ല്‍ ഡിങ്കന്റെ ആരാധകനായിരുന്നു എന്ന പ്രസ്താവം 100% വാസ്തവവിരുദ്ധമാണ്. കാരണം 2005 ല്‍ തന്നെ പ്രഭുചരണങ്ങളില്‍ അഭയം പ്രാപിച്ചവനാണ് ഞാന്‍. 2008 ല്‍ 'നാസ്തികനായ ദൈവം' എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഒു ഖണ്ഡിക ഡിങ്കണെ കുറിച്ചുണ്ടായിരുന്നു. ചില മായാവികളുടെ ഇടപെടല്‍ കാരണം അത് പിന്നീട് എഡിറ്റ് ചെയ്യപ്പെട്ടു.

അപ്പൂട്ടന്‍ പയ്യനാണ്. ചഞ്ചലമാനസരായ ഇത്തരം ഇരട്ടത്താപ്പുകാരാണ് സത്യത്തില്‍ ആത്മീയതയ്ക്ക് അപമാനമായി തീരുന്നത്. സ്വയം പരാജയപ്പെടാന്‍ ശപഥമെടുത്ത ഇക്കൂട്ടരെ കുറിച്ച് എത്രയും കുറച്ച് പറയുന്നോ അത്രയും നന്ദി.

Unknown said...

മായാവി ആയിരുന്നല്ലേ? ഡിങ്ക ഡിങ്ക! ഞാൻ മായാ വി. (വിശുദ്ധ മായ) എന്നായിരുന്നു മനസ്സിലാക്കിയിരുന്നത്! ഇതിപ്പോ അമ്മദൈവത്തിൽ നിന്നും അപ്പൻ ദൈവത്തിലേക്കുള്ള ഒരു ക്വാണ്ടം കുതിപ്പായിപ്പോയല്ലോ!

ആണായ നിന്നെയിഹ പെണ്ണെന്ന് കണ്ടുടലി-ലുണ്ടായൊരിണ്ടലത് മിണ്ടാവതാണോ മമ മാറോടമർന്നിടുന്ന മൂക്കുത്തി മാതേ മൃതേ!! :)

ChethuVasu said...

I believe in Dinkan!

How dare you hurt my religious sentiments..?

??

???

മനു - Manu said...

Tracking.

വി ബി എന്‍ said...

കഷ്ടം..! നിരീശ്വരവാദികളുടെ ബ്ലോഗ്‌ ആണത്രേ.. എന്നിട്ട് ഇപ്പൊ ഡിങ്കനെ ആരാധിക്കാന്‍ തുടങ്ങിയിരിക്കുന്നു..! കഷ്ടം തന്നെ..! ഇത് തന്നെയാണ് ഞങ്ങള്‍ പറയുന്നത് അവസാനം എല്ലാവരും വിശ്വാസികളായി മാറും എന്ന്..

ഞാന്‍ നിങ്ങളോട് സത്യം വിളിച്ചു പറഞ്ഞു നിങ്ങളെ നേര്‍വഴിയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു..

ബാലമംഗളം എന്നത് മംഗളം പബ്ലികെഷന്സിന്റെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു പുസ്തകമാണ്. അല്ലാതെ അതൊരു വിശുദ്ധ പുസ്തകമല്ല. അതിലെ മനുഷ്യ സൃഷ്ടിയായ കേവലമൊരു കഥാപാത്രം മാത്രമാണ് ഡിങ്കന്‍...

നിങ്ങള്‍ ഞാന്‍ ആരാധിക്കുന്ന യഥാര്‍ത്ഥ ദൈവത്തില്‍ വിശ്വസിക്കൂ.... അവന്‍ അരൂപിയാണ് സര്‍വ്വ ശക്തനാണ് സര്‍വജ്ഞന്‍ ആണ്...

തെളിവോ?.. തെളിവ് എന്റെ മത ഗ്രന്ഥം തന്നെ...

എന്ത് അത് മനുഷ്യന്‍ എഴുതിയതാനെന്നോ, അല്ലാ അല്ലാ അത് ദൈവം നേരിട്ട് ഇറക്കിയതാണ്.. അല്ലാതെ മനുഷ്യന്‍ എഴുതിയതല്ല.. അങ്ങനെ ദൈവം നേരിട്ട് ഇറക്കിയതിനു തെളിവ് ചോദിക്കുന്നൂ? ദൈവ കോപം ഉണ്ടാകും നിങ്ങള്ക്ക്...

ജയചന്ദ്രന്‍ വി എസ് said...

@ വി ബി എന്‍ ,
നിങ്ങളുടെ ഗ്രന്ഥം അമ്പിളി അമ്മാവന്‍ അല്ലെ? അതോ പൂമ്പാറ്റയോ ? രണ്ടായാലും അതിലെ ദൈവം ഡിങ്കനോളം വരില്ല. ഇത് സത്യം സത്യം സത്യം. ഡിങ്ക ഭഗവാന്‌ ഒരേ സമയം അരൂപിയും വിരൂപിയും ആകാന്‍ കഴിയും. ഓര്‍മ്മയിരിക്കട്ടെ നിങ്ങള്‍ക്കാണ് കടുത്ത ഡിങ്ക കോപം വരാന്‍ പോകുന്നത്.

Asees babu said...

"ഡിങ്കനെ ഞാന്‍ വിശ്വസിക്കണമെങ്കില്‍ "

ആദ്യം സ്വന്തമായി ഒരു ഭാഷ വേണം .പറ്റിയ ഡ്രസ്സ്‌ കോഡ് വേണം . പര്‍ദയും തൊപ്പിയും പോലെ ആവരുത് .പുരുഷനും സ്ത്രീക്കും തുല്യ പ്രാധിനിത്യം വേണം.പെരുന്നാള്‍ പോലെ ഉള്ള ഒനൂ രണ്ട് നല്ല ആഘോഷങ്ങള്‍ വേണം.കല്യാണത്തിന് സ്ത്രീധനം അല്ലെങ്കില്‍ കിലോ കണക്കിന് സ്വര്‍ണം . എന്നിങ്ങനെ ആചാര്യ മര്യാദകള്‍ വേണം.പിന്നെ മുടി പാലമില്ലാത്ത സ്വര്‍ഗ്ഗവും പിന്നെ അനുബന്ദമായ അന്ധവിശ്വാസങ്ങളും എങ്കില്‍ കുശാലായി
ടിന്ഘന്‍ വിജയിപൂതാക!



ബോണ്ട്‌,

വാസവദത്ത said...

ഡിന്കാആആആആആആആആആആആ................
ഡിന്കാആആആആആആആആആആആ................ഡിന്കാആആആആആആആആആആആ................ എന്ന് വിളിക്കൂ
മുക്കുവ അമ്മായി "അമ്മാആഅ അമ്മ്മാആ അമ്മാ..." എന്ന് വിളിക്കുന്നത്‌ പോലെ..

ChethuVasu said...
This comment has been removed by the author.
ChethuVasu said...

ഡിങ്കന് ചെയ്യാന്‍ കഴിയാത്തതായി എന്തുണ്ട് ..?

ഡിങ്കന്‍! , അവന്‍ ആരെക്കാളും ശക്തനത്രേ ..!
ഡിങ്ക മതം ,ലോകത്തില്‍ ഏറ്റവും നല്ല മതം !
പറയൂ..::
ഡിങ്ക മതം ,ലോകത്തില്‍ ഏറ്റവും നല്ല മതം !
പറയൂ..::
ഡിങ്ക മതം ..എന്റെ മതം .. എന്റെ മതം .. എന്റെ മതം .. എന്റെ...
എന്റെ.....
എന്റെ...
എന്റെ...
എന്റെ...
എന്റെ...മതം.....
എന്നെക്കാളും എനിക്ക് പ്രിയപ്പെട്ട എന്റെ മതം ....
എന്റെ ജീവനേക്കാളും ..മറ്റാരുടെ ജീവനേക്കാളും എനിക്ക് പ്രിയപ്പെട്ട എന്റെ സ്വന്തം മതം .....

അതിനു വേണ്ടി ഞാന്‍ ജീവന്‍ കൊടുക്കാന്‍ മടിക്കില്ല .. എന്റെ യജമാനനായ സ്വന്തം മതം .....ഡിങ്ക മതം ..

അതിനു വേണ്ടി ഞാന്‍ ജീവന്‍ എടുക്കാന്‍ മടിക്കില്ല .... എന്നെ അടിമയാക്കിയ എന്റെ ..സ്വന്തം മതം .....ഡിങ്ക മതം ..
എന്റെ...
എന്റെ...
എന്റെ... ഡിങ്ക മതം .. എന്റെ... എന്റെ...മതവികാരം .

രജീഷ് പാലവിള said...

"ഞാനും പഠിച്ചു നയങ്ങള്‍ ,കപടങ്ങള്‍ !
ഞാനും പഠിച്ചു കൊലച്ചതികള്‍ !!"

രജീഷ് പാലവിള said...

ഡിങ്കന്‍ , കപീഷ് ,മായാവിമാര്‍ ഉണ്ടെന്ന
ഹുങ്ക് ഉണ്ട് നിങ്ങള്‍ക്ക് നാസ്തികരെ !!
ഒക്കെയും തച്ചു തകര്‍ക്കുവാന്‍ കെല്‍പ്പുള്ള
ശക്തിമാന്‍മാര്‍ അവരാണ് പോലും !
കേള്‍ക്കണ്ട !നിങ്ങള്‍ തന്‍ ജല്പനം ,ഈ കണ്ട
ലോകങ്ങള്‍ ഒകെ പടുത്ത നാഥന്‍ !!
അല്ലേലും ഈ രവിചന്ദ്രന്‍ തുടങ്ങിയോര്‍
വല്ലാത്ത ശല്യമാണിയുലകില്‍ !!
കാരുണ്യ മൂര്‍ത്തിയനീശ്വരന്‍ ,അല്ലെങ്കില്‍
കാണാം !, ഇവര്കൊക്കെ വൈതരണി !!

രജീഷ് പാലവിള said...
This comment has been removed by the author.
രജീഷ് പാലവിള said...

വാസുവിന്റെ വിഭ്രാന്തികള്‍ കൂടിയോ??

രവിചന്ദ്രന്‍ സി said...

രജീഷ് പാലവിള said...
"ഞാനും പഠിച്ചു നയങ്ങള്‍ ,കപടങ്ങള്‍ !
ഞാനും പഠിച്ചു കൊലച്ചതികള്‍ !!

പ്രിയപ്പെട്ട രജീഷ്,

വിവാഹശേഷം ഇത്രയും താത്വികലാവണ്യമുള്ള വരികളുമായി പ്രത്യക്ഷപ്പെടുമെന്ന് നിനച്ചതില്ലൈ

അപ്പൂട്ടൻ said...

ഞാൻ പണ്ട് ഡിങ്കഭക്തനായിരുന്നു എന്നത് ശരി തന്നെ. പക്ഷെ ഇന്ന് ഞാൻ ഒരു മാറിയ മനുഷ്യനാണ്, പുതിയ മനുഷ്യനാണ്. രക്ഷപ്പെട്ട മനുഷ്യനാണ്, born again and again. (ഗോൺ എഗൈൻ ആകുമ്പ പറയാട്ടൊ)

ഞാനെന്റെ ഗദനഗദ ഇവിടെ അവതരിപ്പിക്കട്ടെ.
ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിൾ…. ചായയിൽ പാലൊഴിക്കുന്നത് ആരാണ്? ഞാൻ പറഞ്ഞു, ഡിങ്കൻ…. പ്രാർത്ഥിക്കൂ… പ്രാർത്ഥിക്കാൻ എല്ലാവർക്കും കാരണങ്ങളുണ്ട്.
മിൽമയിൽ പാൽക്ഷാമം ഉണ്ടായിരുന്ന കാലം, ചായയിൽ പാലൊഴിക്കാനില്ലാതെ കട്ടൻ ചായ കുടിക്കേണ്ടിവന്നു എനിക്ക്. കട്ടൻ ചായ കുടിക്കുന്നതിന്റെ പീഢനം, ഹൊ, താങ്ങാനാവുന്നതിലധികമായിരുന്നു അത്. എന്റെ കുടുംബബന്ധങ്ങളെല്ലാം തകർന്ന് ആകെ ആത്മഹത്യയുടെ വക്കിലായിരുന്നു ഞാൻ.

അങ്ങിനെയിരിക്കവെ (ഇനി കിടക്കവേ എന്നാണെങ്കിലും തെറ്റാണെന്ന് പറയാനാവില്ലാട്ടൊ) ഒരുദിവസം പ്രതീക്ഷിക്കാതെ ഒരു അതിഥി വന്നു, ഒരു മായാവിശേഷൻ. അയാളെനിക്ക് പാൽപ്പൊടി വാങ്ങിത്തന്നു. അതുപയോഗിച്ച് ഞാൻ സ്വാദിഷ്ടമായ ചായയുണ്ടാക്കി. അതൊരു തുടക്കമായിരുന്നു. പിന്നീട് എനിക്ക് പാൽപ്പൊടി വാങ്ങാനുള്ള വകയുണ്ടായി, ചായ സ്വാദിഷ്ടമായി. എന്റെ കുടുംബം രക്ഷപ്പെട്ടു.

അപ്പൂട്ടൻ said...

അതും ഡിങ്കഭഗവാന്റെ കാരുണ്യമാണെന്നായിരുന്നു എന്റെ ധാരണ. മായാവിശേഷന് എന്നെ സഹായിക്കാനുള്ള മഹാമനസ്കത തോന്നിക്കാൻ ഡിങ്കനേ കഴിയൂ എന്ന് ഞാൻ കരുതി. അത് തെറ്റാണെന്ന് പിന്നീട് ബോധ്യമായി.

പാൽപ്പൊടി ഉപയോഗിച്ച് ചായകുടിച്ചിരിക്കവെ ഒരുദിവസം മായാവിശേഷൻ വീണ്ടും വന്നു. മായാവിശേഷൻ എനിക്ക് പ്രപഞ്ചസത്യങ്ങൾ ഒന്നൊന്നായി പറഞ്ഞുതന്നു (പഴയപോലെ ഉപദേശമൊന്നുമല്ല, മൾട്ടിമീഡിയാ ഷോ ആണ്, മായാവിയ്ക്ക് സൂത്രം). അന്നാണെനിക്ക് മനസിലായത് സത്യമെന്തെന്ന്.

പാൽപ്പൊടിയുണ്ടാക്കുന്ന സാങ്കേതികവിദ്യ പണ്ടേ മഹാഗ്രന്ഥത്തിൽ ഉണ്ടായിരുന്നുവത്രെ. ഇന്ത്യൻ കൊരിയർ വിശേഷം 33.12-ൽ ഇതേക്കുറിച്ചുള്ള സൂചനകൾ ഉണ്ടെന്ന് അദ്ദേഹമെനിക്ക് പറഞ്ഞുതന്നു. ഓം ഹ്രീം ഉണ്ടാവട്ടെ എന്ന് മായാവി മൊഴിഞ്ഞതിനുശേഷമാണ് ഈ പ്രപഞ്ചവും കുട്ടൂസനും കുപ്പിയുമൊക്കെ ഉണ്ടായത്. അതിനുമുൻപ് മായാവിയും നിന്തിരു”വടി”യും മാത്രം. ഹൊ, എന്തൊരു സൂത്രം.
ഹൂആർയൂ ഹ്യ എന്ന മായാവിഭക്തന്റെ (താനാരുവാ എന്ന പേരിൽ അദ്ദേഹം മലയാളത്തിലും പഠിക്കുന്നുണ്ടത്രെ, സിഡികളും ബീഡികളും സമൃദ്ധം) ചില പഠനങ്ങളും അദ്ദേഹമെനിക്ക് കാണിച്ചുതന്നു. അപ്പോഴാണ് മനസിലായത് ഡിങ്കൻ വെറുമൊരു (പ്ര)വാചകക്കസർത്തുകാരൻ മാത്രമാണെന്നും യഥാർത്ഥദൈവം മായാവിയാണെന്നും. ജന്തുപുരാണങ്ങളിൽ പ്രധാനപ്പെട്ട അബദ്ധാരണ്യകഅസത്തിൽ മൂന്നാം കണ്ടം നാലാം വരിയിൽ ഇതേക്കുറിച്ച് പ്രദിപാതിക്കുന്നുണ്ട്.
പണ്ട് ഡിങ്കഭക്തനായിരുന്നു എന്നതിൽ ഞാനിന്ന് ഖേദിക്കുന്നു, പക്ഷെ അതും മായാവിയുടെ (എന്നെ മാത്രം അനുഗ്രഹിക്കട്ടെ) പരീക്ഷണമായിരുന്നു എന്ന് ഇപ്പോൾ ഞാനറിയുന്നു. ആദ്യം വഴിതെറ്റിച്ചിട്ട് പിന്നീട് നേർവഴിക്ക് നയിക്കുക എന്നത് ആ സർവശക്തന്റെ മായാവിലാസങ്ങൾ മാത്രം, ഹൊ, എന്തൊരു സൂത്രം.

അപ്പൂട്ടൻ said...

ബാബുമാഷ് എന്ന നിർമായാവിവാദിയറിയാൻ…
ഏതെങ്കിലും ദൈവം പെണ്ണായിട്ട് താങ്കൾ അറിയുമോ? ഉള്ള ദൈവങ്ങളെല്ലാം ആണുങ്ങളല്ലേ. പെണ്ണുങ്ങളെല്ലാം ദൈവത്തിന്റെ നാഭിയിൽ നിന്നോ മൂക്കിൽപ്പൊടിയിൽ നിന്നോ ഒക്കെ വന്നവർ മാത്രം. അവർക്ക് ദിവ്യശക്തികളൊന്നുമില്ല. വെറുതെ പ്രസാദിക്യാ വരം കൊടുക്വാ…. ദന്നെ പണി.

അരുൺ…. കള്ളാ….:)

രജീഷ് പാലവിള said...

"ഞാനും പഠിച്ചു നയങ്ങള്‍ ,കപടങ്ങള്‍ !
ഞാനും പഠിച്ചു കൊലച്ചതികള്‍ !!"
ഈ വരികള്‍ ഒരു ചങ്ങന്പുഴക്കവിത

രവിചന്ദ്രന്‍ സി said...

സ്വദൈവത്തെ ന്യായീകരിക്കാന്‍ ഡിങ്കനിന്ദ നടത്തുന്നത് വിശ്വാസികള്‍ക്കിടയില്‍ ഭിന്നത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ്. ഡിങ്കനിന്ദയിലൂടെ മായാവിയെ ഉയര്‍ത്തിക്കാണിക്കാന്‍ പലരും ശ്രമിക്കും. ഇത് തുടങ്ങിയിട്ട് സവല്‍സരങ്ങള്‍ കുറെയായി. എന്നിട്ടെന്തായി?!

ഡിങ്കശാസ്ത്രമനുസരിച്ച് വിശ്വാസികള്‍ ആദരവോടെ ഓര്‍ക്കേണ്ട ചാത്തന്‍മാരാണ് മായാവിയും ലുട്ടാപ്പിയും. ഇരുവരേയും തള്ളിപ്പറയാനോ അപമാനിക്കാനോ ഒരു യഥാര്‍ത്ഥ ഡിങ്കനിസ്റ്റിനാവില്ല. ഇരുവരും വിശുദ്ധ ചാത്തപരമ്പരയില്‍ പെട്ടവരാകുന്നു. ഡിങ്കനയച്ചവരാണിവരെന്ന് വിശുദ്ധഗ്രന്ഥം ആണയിടുന്നുണ്ട്. പക്ഷെ ഇവരൊന്നും ദൈവമല്ലെന്ന് ഏവര്‍ക്കുമറിയാം.

ദൈവം ഒന്നേയുള്ളു, ആരാധന അവനുമാത്രം-അത് ഡിങ്കസ്വാമിയാകുന്നു. പ്രഭുവിന്റെ കടാക്ഷം ഒന്നുകൊണ്ട് മാത്രം ഇപ്പോഴും ജീവനോടെയിരിക്കുന്നവരാണ് ഇപ്പോള്‍ പാല്‍പ്പൊടി പുരാണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
അവരുടെ ബധിരകര്‍ണ്ണങ്ങളെ കീറിമുറിക്കുന്ന തമ്പുരാന്റെ വാക്കുകളിതാ: ''നമ്മുടെ വാല്യക്കാരായ ബഹുസഹസ്രം ചാത്തന്‍മാരെ ആരാധിക്കുന്നവര്‍ നാഥനെ വെറുപ്പിക്കുന്നു. ചാത്തനെ നമ്പിയാല്‍ ചത്തതിന് തുല്യമെന്ന നീതിവാക്യം അന്ത്യവിധിനാളില്‍ കേട്ട് ഞെട്ടാതിരിക്കുമോ അവിശ്വാസികള്‍? തീര്‍ച്ചയായും അവരോട് പറയുക, നരകത്തിലെ അമ്‌ളസാഗരത്തില്‍ വെച്ച് തൊലി കരിച്ച് തൊലി മുളപ്പിക്കുമ്പോള്‍ നാം വിശ്രമമെടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല''(വി. ബാലമംഗളം, 2003 ഒക്‌ടോബര്‍,

രവിചന്ദ്രന്‍ സി said...

ഉവ്വുവ്വ്, വരികള്‍ ചങ്ങമ്പുഴയുടേത് തന്നെ. പക്ഷെ അതിപ്പോള്‍ രംഗത്തവതരിപ്പിച്ചതിന്റെ ഗുട്ടന്‍സ് മാത്രം പിടികിട്ടിയില്ല. എനി ക്‌ളൂ?

nas said...

****എന്നാല്‍ സ്വാമിയുടെ മഹത്വം മനസ്സിലായവരൊക്കെ ആ നിറവില്‍ ലയിച്ച് ചേര്‍ന്നു കഴിഞ്ഞു. ഡിങ്കനിസത്തില്‍ പിശാചും പ്രതിനായകനുമില്ല. സദാ കുട്ടുസനും ഡാകിനിയും കുപ്പിയിലാക്കുമെന്ന് പേടിച്ച് ഒരു അഭയാര്‍ത്ഥിപ്പോലെ കഴിയേണ്ടി വരുന്ന നിസ്സഹായ ജീവിതം എന്തായാലും സ്വാമിക്കില്ല. 'കുപ്പിയും ഗ്ളാസ്സു'മൊന്നും ഡിങ്കന് ബാധകമല്ല. പ്രപഞ്ചത്തിന്റെ പ്രഭുവാണവന്‍, എതിരാളികള്‍ക്ക് ഒത്ത പോരാളിയും. താപഗതികനിയമം പഠിച്ച നിഷ്പക്ഷര്‍ക്കുപോലും അവന്റെ അസ്തിത്വം ബോധ്യപ്പെട്ടിട്ടുണ്ട്.

മറിച്ചുള്ള പുലമ്പലുകള്‍ക്ക് മറുപടിയില്ല.***


കടുത്ത വര്‍ഗീയത തുടിച്ചു നില്‍ക്കുന്ന വരികള്‍! ഇത് ചില ഡിങ്ക ഭക്തന്മാരുടെ പൊതു പ്രവണതയാണ്.ഈ പ്രപഞ്ചത്തിനു മുഴുവന്‍ കാരണഭൂതനായ സര്‍വ ശക്തനായ മായാവിയില്‍ പങ്കു ചേര്‍ക്കുന്നവര്‍ നിത്യ നരകത്തില്‍ ചെന്ന് ചേരും.
കുട്ടൂസന്‍ , ഡാകിനി, കുപ്പി ഒക്കെ ആലങ്കാരിക പ്രയോഗങ്ങളാനെന്നു മനസിലാക്കാനുള്ള കഴിവില്ലാതവരോട് സഹതപിക്കുകയല്ലാതെ നിവര്ത്തിയില്ല.

ദാകിനിയും കുട്ടൂസനും മനുഷ്യരിലെ തിന്മയുടെ പ്രതി രൂപങ്ങളാണ്.
കുപ്പി എന്നാല്‍ തിന്മയാകുന്ന തടവറ.തിന്മ നന്മയെ കീഴ്പെടുതുന്നതാണ് മായാവി ഭഗവാനെ കുപ്പിയിലാക്കല്‍.അല്ലാതെ സര്‍വ ശക്തനായ മായാവി ഭഗവാനെ കുപ്പിയിലാക്കാന്‍ ആര്‍ക്കും സാധ്യമല്ല.
എന്നാല്‍ ഓരോ തവണയും തിന്മയെ കീഴ്പെടുത്തി ഭഗവാന്‍ ,മായാവി തന്റെ കാരുണ്യം ഈ ലോകത്ത് ചൊരിയുന്നു.ഇതില്‍ ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തം ഉണ്ട്.എന്നാല്‍ ചിന്തിച്ചു മനസിലാക്കാത്തവര്‍ക്ക് ഭഗവാന്‍ അവരുടെ ഹൃദയത്തില്‍ മറയിടുന്നു.അവര്‍ പരാജിതര്‍ ആകുന്നു.
മായാവിയെ കുറിച്ചുള്ള സൌജന്ന്യ പഠനത്തിനു ഡിങ്ക മതാനുയായികള്‍ എഴുതുക.വളരെ ലളിതമായ ആരാധനാ ക്രമങ്ങളാണ് മായാവി മതതിനുള്ളത്.
ഇടതു വെച്ച് വലതു മാറി ഓതിരകടകം ദിവസം 12 തവണ മാത്രം.

സുശീല്‍ കുമാര്‍ said...

ലാസ്റ്റ് & ഫൈനല്‍ വാണിംഗ്:- ഡിങ്കനെക്കുറിച്ച് ഇനിയൊരക്ഷരം മിണ്ടിപ്പോകരുത്. എന്റെ രക്തം തിളയ്ക്കുന്നു......

രവിചന്ദ്രന്‍ സി said...

Mr.Nas,

ഒരിക്കല്‍ ഡിങ്കമഹത്വം മനസ്സിലാക്കി അദ്ദേഹത്തെ തള്ളിപ്പറയുന്നത് സ്വീകരിക്കാനാവില്ല. ശരി, നിങ്ങളെ ഇങ്ങോട്ട് ആരും ക്ഷണിക്കുന്നില്ല. മതം അടിച്ചേല്‍പ്പിക്കുന്നില്ല. പക്ഷെ ഒരിങ്കല്‍ ഡിങ്കമഹത്വം മനസ്സിലാക്കി സ്വയം അര്‍പ്പിച്ച ശേഷം വിട്ടുപോകുന്നത് വധശിക്ഷ അര്‍ഹമാക്കുന്ന കുറ്റമാണ്. ഇന്ത്യ പോലെ ഡിങ്കനിസത്തിന് മേധാവിത്വമില്ലാത്ത സമൂഹത്തില്‍ പുളച്ചുമദിക്കാമെന്നാണ് ചിലര്‍ കരുതുന്നതെങ്കില്‍ തെറ്റി. ലോകത്തിലെ പ്രബല ഡിങ്കോരാഷ്ട്രങ്ങള്‍ക്കൊക്കെ ഇന്ത്യയുമായി Extradition agreement ഉണ്ടെന്നറിയുക.ഇവിടെ അപ്പൂട്ടനെന്ന മതപരിത്യാഗി സ്വാമിയെ തള്ളിക്കളഞ്ഞെന്ന് മാത്രമല്ല തുടര്‍ന്നും അവിടുത്തെ അപഹസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ്. പിച്ചകൊടുത്തില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കാതിരിക്കാനുള്ള മര്യാദയെങ്കില്‍ കാണിക്കാന്‍ താങ്കള്‍ സ്വന്തം സുഹൃത്തിനെ ഉപദേശിക്കുന്നത് നന്നായിരിക്കും.

അപ്പൂട്ടൻ said...

ഞാൻ ഡിങ്കനെ അപഹസിച്ചെന്നോ…. വിമർശനവും പരിഹാസവും മനസിലാകാത്തവരോട് എന്തുപറഞ്ഞിട്ടെന്തുകാര്യം. പണ്ട് ചെറുതുരുത്തിപ്പാലം ദുർബലമാണെന്ന് എഴുതിയപ്പോൾ മതനിന്ദ എന്നൊക്കെ പറഞ്ഞ് എന്തൊരു പുകിലായിരുന്നു. ഇപ്പോൾ കണ്ടില്ലേ, അത് തകർന്നു.

പക്ഷെ ഒന്നുണ്ട്, നിങ്ങളൊക്കെ മായാവിയെ വിമർശിക്കുന്നതും പരിഹസിക്കുന്നതുപോലെയാണ്, അതുപോലെയാണൊ ഞാൻ ഡിങ്കനെ വിമർശിക്കുന്നത്? ഒരിക്കലുമല്ല. വെറും മായാവിരോധം കൊണ്ടാണ് നിങ്ങളൊക്കെ കഴിഞ്ഞുകൂടുന്നതുതന്നെ.

ഒന്ന് മനസിലാക്കുക. മായാവി (എന്നെ മാത്രം അനുഗ്രഹിക്കട്ടെ) സമൂർത്തിയാണ്, അമൂർത്തിയാണ്, കൃഷ്ണമൂർത്തിയാണ്. എല്ലാ രൂപങ്ങളും മായാവിയ്ക്ക്(എ) സ്വന്തം.

ഡിങ്കനെപ്പോലെ ധാരാളം എലികളെ നമുക്ക് ചുറ്റും കാണാം. അമേരിക്കയിൽ അതിന് സമാനമായി ഒരു കൾട്ട് ഉണ്ട്, MGM എന്ന ആഗോളകീചകൻ ആണ് അതുണ്ടാക്കിയത്, വെറും ചൂഷണോപാധിയായി. ഏതാണ്ടതേ കാലത്താണ് ഡിങ്കൻ കഥകളും ഇവിടെ പ്രചരിച്ചത്. മായാവിസത്തെ തകർക്കാനായി സാമ്രാജ്യത്വകുത്തകകളും ഓറിയന്റലിസ്റ്റുകളും തമ്മിലുള്ള അന്തർധാര സജീവമായതിന്റെ ഫലമായി ചില തല്പരകക്ഷികൾ ഉണ്ടാക്കിയെടുത്തതാണ് ഡിങ്കോയിസം. അതുവെറും ഡിങ്കോൾഫി ആണെന്നു മനസിലാക്കാൻ ഞാൻ കുറച്ചു വൈകി. ഇനിയും സമയമുണ്ട് നിങ്ങൾക്കെല്ലാവർക്കും. നരകത്തിലിട്ടു തന്തൂരിയാക്കുന്നത് ഒഴിവാക്കാൻ മായാവിസത്തിലേക്ക് വരിക. വൈകിയാണെങ്കിലും സത്യത്തെ തിരിച്ചറിയുക. സത്യം ദേ ഐഡന്റിറ്റി കാർഡുമായി വന്നു നിൽക്കുന്നു.

ChethuVasu said...

ഡിങ്കനെ പറ്റി നിങ്ങള്‍ക്കെന്തറിയാം ..?

രവിചന്ദ്രന്‍ സി said...

മി.അപ്പൂട്ടന്‍,

അന്തര്‍ധാര സജീവമായതിനെ കുറിച്ച് താങ്കള്‍ അധികം വാചകമടിക്കേണ്ട. അന്തര്‍ധാര സജീവമാക്കിയത് ആരാണെന്നും അതില്‍ താങ്കളുടെ പങ്കെന്താണെന്നും നാട്ടുകാര്‍ക്കെല്ലാം അറിയാം. ഇനി അന്തര്‍ധാര സജീവമല്ലെങ്കില്‍ ഏതുവിധേനയും അത് സജീവമാക്കാന്‍ മടിക്കാത്ത വ്യക്തിയാണ് താങ്കളെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്?! താങ്കളുടെ പൂര്‍വകാല പ്രസ്താവങ്ങള്‍ ഒന്നൊന്നായി പുറത്തുവരാന്‍ പോകുന്നു. അതോടെ താങ്കളുടെ കാപട്യത്തിന് ഐഡന്റിറ്റി കാര്‍ഡു മാത്രമല്ല ബാഡ്ജു കൂടി ലഭിക്കുമെന്നുറപ്പാണ്.

Unknown said...

അപ്പൂട്ടൻ പരമകാരുണികനായ ഡിങ്കനെ ദ്വേഷ്യം പിടിപ്പിക്കരുത്. ഒരിക്കൽ ദ്വേഷ്യം കയറിയപ്പോൾ കൈലാസത്തിന്റെ മുകളിൽ കയറി പരമശിവനെയും ഗണപതിയെയും രണ്ട് കൈകളിലും പാർവ്വതിയെ വാലിലുമിട്ട് കശക്കി ഇൻഡ്യൻ മഹാസമുദ്രത്തിലേക്കെറിഞ്ഞ സർവ്വശക്തനാണ് ഡിങ്കൻ.

ഒരുവട്ടത്തെ പരിഹാസമൊക്കെ ഡിങ്കനും ക്ഷമിക്കും. പക്ഷേ പലവട്ടം പരിഹസിച്ചാൽ! ഡിങ്ക, ഡിങ്ക! ഡിങ്കനെ പലവട്ടം പരിഹസിച്ച ഒരുത്തൻ കാപ്പിയിലിട്ട പാൽപ്പൊടി നിമിഷം കൊണ്ട് പൽപ്പൊടിയായി രൂപാന്തരപ്പെട്ടു. അതും ഉമിക്കരി പോലെ കറുത്ത പൽപ്പൊടി! അവൻ മേലിൽ ചിരിച്ചാൽ ആ ചിരി എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചാൽ മതി. കൊള്ളാവുന്ന ഏതെങ്കിലും ഒരു തറവാട്ടിൽ നിന്നും അവനൊരു കല്യാണാലോചന വരുമോ? ഇനി കെട്ടിയവനാണെങ്കിൽ ഭാര്യ അവന്റെ നേരെ ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ നാടുവിടില്ലേ?

അങ്ങനെ ഭൂത-ഭാവി-വർത്തമാനമഹാഡിങ്കന്റെ എത്രയെത്ര പുണ്യപുരാതന വീരപരാക്രമ സങ്കീർത്തനങ്ങൾ!

അതുകൊണ്ട്, ഫെയ്സ് ബുക്കിലും പ്ലസിലും ഇട്ടതാണെങ്കിലും ഒരു ക്ലാരിഫിക്കേഷനും അതിലുപരി അവിശ്വാസികൾക്ക് ഒരു താക്കീതും എന്ന നിലയിൽ ഇവിടെയും ഇടുന്നു. സ്വന്തം ഡിങ്കഭഗവാനെ എപ്പോഴും സംരക്ഷിക്കാൻ ഡിങ്കഭക്തർ ബാദ്ധ്യസ്ഥരാണ്.

"ഡിങ്കൻ ഒരു യഥാർത്ഥ ദൈവമല്ല എന്നൊരു ധാരണ ചിലർ വച്ചുപുലർത്തുന്നുണ്ട്. അതൊരു ശരിയായ ധാരണയല്ല."

സൂക്ഷിക്കണമോ ദുഃഖിക്കണമോ എന്നകാര്യം അവിശ്വാസികൾ സ്വയം തീരുമാനിച്ചാൽ മതി. ദുഖിച്ചാൽ സൂക്ഷിക്കണ്ട എന്ന് ഡിങ്കസൂക്തം.

രജീഷ് പാലവിള said...

<<<>>>>

പ്രിയപ്പെട്ട രവിചന്ദ്രന്‍ സാര്‍ ,

മതവിശ്വാസികളുടെ ബിംബങ്ങളെ തകര്‍ത്തു കൊണ്ട് പെട്ടന്ന് ഒരു ഡിങ്കന്‍ !! യുക്തി വാദിയുടെ ഈ സൂത്രം ഗംഭീരം ...അതിനൊരു കാവ്യ ഭാഷ നല്‍കി എന്ന് മാത്രം.

nas said...

വര്‍ഗീയ ഭ്രാന്തു പിടിച്ചാല്‍ ഇങ്ങനെയിരിക്കും.എന്നാല്‍ ഡിങ്കോ യിസ്റ്റ് കളുടെ വര്‍ഗീയ ആരോപണങ്ങളില്‍ യാതൊരു കഴമ്പും ഇല്ല എന്നതാണ് സത്യം.മായാവിസം പുരാതന മതമാണ്‌.വി .ബാലരമ യുടെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും അത് മനസിലാക്കാം.ഇടക്കാലത്ത് ബാലമംഗളം വഴി വന്ന ഡിങ്കോയിസം പുരോഹിതന്മാരുടെ കൈകടത്തല്‍ വഴി അശുദ്ധമായ വിശ്വാസമാണ്.
മായാവിസം ആണ് സത്യ മതം. അതിലേക്കു ശാസ്ത്രജ്ഞന്മാര്‍ ,കലാകാരന്മാര്‍ ,മറ്റു ബുദ്ധിജീവികള്‍ ഉള്‍പെടെ ജീവിതത്തിലെ നാനാ തുറയിലുള്ളവര്‍ ഒഴുകുകയാണ്.സത്യ നിഷേധികള്‍ എത്ര കണ്ണടച്ചിരുട്ടാക്കാന്‍ നോക്കിയാലും സത്യ മതം തളരില്ല..വി.ബാലരമയിലെ ശാസ്ത്ര സൂചനകള്‍ മാത്രം മതി അത് ദൈവീകം ആണെന്ന് മനസിലാക്കാന്‍.മായാവി ഭഗവാന്റെ കയ്യിലുള്ള ദണ്ട് ന്റെ അറ്റം പരിശോധിച്ച പ്രമുഖ ശാസ്ത്രജ്ഞന്‍ 'മാക്രോണി മിള്ളിഗായി' ഞെട്ടിപ്പോയി.ആറ്റം ത്തിന്റെ തനി പകര്‍പ്പായിരുന്നു അദ്ദേഹം കണ്ടത്.അദ്ദേഹം ഉടന്‍ തന്നെ ഡിങ്കോ യിസം വിട്ടു മായാവിസതിലേക്ക് വന്നു.
മായാവി ഭഗവാന്റെ തൃപ്പാദങ്ങളില്‍ അഭയം തേടാന്‍ മടിച്ചാല്‍ നാളെ പരലോകത്ത് നിങ്ങള്ക്ക് കാരുന്ണ്യം ചൊരിയുവാന്‍ അദ്ദേഹവും മടിക്കും.സത്യത്തിലേക്ക് ക്ഷണിക്കേണ്ടത് എന്റെ ബാധ്യത ആയതുകൊണ്ട് ഞാന്‍ ക്ഷണിക്കുന്നു.വി,ബാലരമ എത്താത്ത സ്ഥലങ്ങളില്‍ അത് എത്തിക്കേണ്ടത്‌ ഓരോ വിശ്വാസിയുടെയും കടമയാണ്.
ഒരു വി.ബാലരമ എങ്കിലും എത്താത്ത സ്ഥലങ്ങളിലെ ആളുകളെ ഭഗവാന്‍ ശിക്ഷിക്കുകയില്ല.
എന്നാല്‍ ഏതെങ്കിലും ഒരു കുട്ടി ഒരു വി.ബാലരമ എങ്കിലും കൊണ്ട് ചെന്ന സ്ഥലമാണെങ്കില്‍ അവരോടു ചോദിക്കപ്പെടുന്നതാണ്.സത്യം അന്വേഷിച്ചു കണ്ടെത്തല്‍ ഓരോ വിശ്വാസിയുടെയും കടമയാണ്.

രവിചന്ദ്രന്‍ സി said...

'ഒന്നും മൂന്നും തമ്മിലുള്ള വ്യത്യാസം'

ചിത്രഭാനു Chithrabhanu said...

ഹും... ഡിങ്കാ... നിന്നെ പിന്നെ കണ്ടോളാം..
മായാവി ശത്രുവിനെ വാനോളം ഉയര്‍ത്തും എന്നു കേട്ടിട്ടില്ലേ മൂഷിക കൂശ്മാണ്ഡമേ...
സ്രുഷ്ടാവായ മായാവിയില്‍ മാത്രം വിശ്വസിക്കുക.
അവനെവിടെയോ തുപ്പിത്തെറിച്ചുണ്ടായ നീര്‍ക്കുമിള മാത്രമാണ് ഡിങ്കന്‍.
ബൈ ദ വേ, യുട്ടോപ്യയിലുള്ള മായാവി ഭക്തര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.
മായാവി സൈന്റിഫിക് ഹെറിറ്റേജ് സെന്റര്‍ യുട്ടോപ്യന്‍ തലസ്ഥാന നഗരിയില്‍ പ്രവര്‍ത്ത്നമാരംഭിച്ചിരിക്കുന്നു.
ഏവര്‍ക്കും സ്വാഗതം

രവിചന്ദ്രന്‍ സി said...

Mr. Appoottan,

ബന്ധുബലം കൊണ്ട് സത്യത്തെ തമസ്‌ക്കരിക്കാനാവുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. അന്തര്‍ധാര ഇപ്പോഴും സജീവമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. മാത്രമല്ല സജീവമാക്കി നിറുത്തുന്നതിന്റെ ഉദ്ദേശ്യവും ഏവര്‍ക്കും പിടികിട്ടി. പക്ഷെ അതുകൊണ്ട് ഇവിടെ പ്രയോജനമൊന്നുമില്ല. രാജ്യം ഇന്ത്യയായതുകൊണ്ടുമത്രം ചില വിധ്വംസകശക്തികള്‍ക്ക് ഡിങ്കനിന്ദ തുടരാനാകുന്നു എന്നു മാത്രം കണ്ടാല്‍മതി.

അപ്പൂട്ടൻ said...

വാദങ്ങൾ ഒന്നൊന്നായി ഖണ്ഡിക്കപ്പെട്ടപ്പോൾ താങ്കൾ കുടുംബക്കാരെ കുറ്റം പറയുന്നോ?
ചിത്രഭാനു പണ്ടേ മായാവിഭക്തനാണ്. സ്വന്തം കുടുംബം കുട്ടിച്ചോറാക്കി എന്നെ അനുഗമിക്കുന്നവർക്ക് സ്വർഗം എന്ന മായാവിശേഷം അതേപടി പാലിച്ച ഒരു മഹാത്മാവാണ് അദ്ദേഹം. സ്വന്തം മുൻതലമുറയോട് “നിങ്ങൾ പിന്ന് പറ്റുന്ന കടയിൽ നിന്നും ഞാൻ പിന്ന് പറ്റില്ല” എന്ന് ഉറക്കെ പ്രഖ്യാപിച്ച ധീരയോദ്ധാവാണദ്ദേഹം. അദ്ദേഹത്തെ അപഹസിക്കുന്നോ?

മായാവിസം സ്വീകരിച്ച രാജ്യങ്ങളിലെല്ലാം കുറ്റകൃത്യങ്ങൾ വളരെ കുറവാണെന്ന് അന്താരാഷ്ട്രസംഘടനകൾ കണ്ടെത്തിയിരിക്കുന്നു. ഉടോപ്യയിൽ കുറ്റകൃത്യങ്ങൾ ഒന്നുമില്ലാത്തതിനാൽ പൊടിപോലും കിട്ടാതെ അന്വേഷണസംഘം പാൽപ്പൊടിയുമായി മടങ്ങിയത്രെ.

ദരിദ്രർക്കും ആശ്രയിയ്ക്കാവുന്ന മതമാണ് മായാവിസം. അണ്ടർവെയർ മാത്രം ധരിച്ചുവരുന്ന മായാവി തന്നെ അതിന് തെളിവ്. (പണ്ട് എത്യോപ്പിയയിലേയ്ക്ക് ഓടിപ്പോയ ഡിങ്കഭക്തൻ ചിത്രകാരൻ മായാവിയെ ഉടുപ്പിടീച്ചു വികൃതമായി ചിത്രീകരിച്ച് അവഹേളിച്ചപ്പോൾ എവിടെപ്പോയീ നിങ്ങളുടെ ചാത്തൻസ്നേഹം? ഡിങ്കനെ തൊപ്പിയിടീച്ചാൽ നിങ്ങൾ സഹിക്കുമോ?).

ഡിങ്കോയിസം വരേണ്യവർഗത്തിന്റെ പ്രാതിനിധ്യം ഊട്ടിയുറപ്പിക്കുന്ന മതമാണ്. ഡിങ്കനെ നോക്കൂ, തോളിൽ പുറകോട്ട് തൂങ്ങുന്ന തുണിക്കഷ്ണം. അത് പഴയ സവർണമാടമ്പിമാരുടെ മേൽമുണ്ടിന്റെ പരസ്യമായ ന്യായീകരണമാണ്.

നിങ്ങളൂടേയൊക്കെ വിശ്വാസപ്രകാരം കട്ടപ്പൊഹ കുട്ടിച്ചാത്തന്റെ വാഹനം എവറസ്റ്റ് പർവതത്തിന്റെ മുകളിലാണെന്നാണല്ലൊ. അത് തെറ്റാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. മായാവി കട്ടപ്പൊഹയോട് പറഞ്ഞിരുന്നു ഒരു ജീപ്പെടുത്ത് തിമിംഗലമടക്കമുള്ള എല്ലാ ജീവികളേയും കുത്തിനിറച്ച് പാലക്കാടിനടുത്തുള്ള സെക്സിമൗണ്ടനു മുകളിലേക്ക് ഓടിച്ചുകൊള്ളാൻ. ഈയടുത്ത് നടത്തിയ തിരച്ചിലിൽ ആ സെക്സി മൗണ്ടനുമുകളിൽ ഒരു ജീപ്പിന്റെ ടയറും ടൂൾ ബോക്സിലെ പതിമൂന്ന്-പതിനാറ് സ്പാനറും നാലുതുള്ളി പെട്രോളും കണ്ടെത്തി. (ആവിയാകാതെ ഈ നാലുതുള്ളി പെട്രോൾ ഇത്രയും നൂറ്റാണ്ടുകൾ സൂക്ഷിക്കാൻ മായാവിയ്ക്കല്ലാതെ ആർക്ക് കഴിയും?) എവറസ്റ്റിന്റെ മുകളിൽ നിന്നും ഒരു സ്ക്രൂ പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല.

നിങ്ങൾ ചിന്തിക്കൂ. ചിന്തിക്കുന്നവർക്ക് മൃഷ്ടാന്നമുണ്ട്.

Sajnabur said...
This comment has been removed by the author.
Sajnabur said...

Tracking

ചിത്രഭാനു Chithrabhanu said...

Mr. Ravichandramn അപ്പൂട്ടന്‍ മായാവിദീക്ഷയെടുത്തത് വളരെ വൈകിയാണെന്ന കാര്യം നിങ്ങള്‍ മറന്നു.
എന്നാല്‍ യഥാര്‍ഥ വിശ്വാസം തിരിച്ചറിഞ്ഞ് വരുന്നവരെ മായാവിക്ക് ഏറെ ഇഷ്ടമാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.
അതാണ് അപ്പൂട്ടനും സംഭവിച്ചത്. മായാവിക്ക് ലോകമേ "തറ" വാടാണ്. പിന്നെന്ത് പ്രത്യേക കുടുംഫം...? പിന്നെ ഇന്ത്യയുടെ കാര്യം. സെക്കുലറിസം എന്നത് നമ്മള്‍ ദുര്‍വ്യാഖ്യാനിച്ച് എല്ലാ മതങ്ങളെയും പൊക്കുക എന്നാക്കിയിട്ടുണ്ടല്ലോ...അതുകൊണ്ട് നിലനില്‍ക്കുന്ന ഒന്നു മാത്രമാണ് ഡിങ്കോയിസം.
എന്നാം മായാവിയുടെ സ്വന്തം ലോകം വരുന്നവരെ ഞങ്ങള്‍ പൊരുതും. അതിനിനി അധികകാലം കാത്തിരിക്കണ്ട.
ഡിങ്കനേയും കൂടെയുള്ള ശിങ്കിടികളേയും അന്തിമ വിധിക്കിരുത്തും മായാവി.

രവിചന്ദ്രന്‍ സി said...

മി.ഭാനു,

താങ്കള്‍ക്ക് അപ്പൂട്ടന്‍ ലുട്ടാപ്പിക്ക് കുട്ടൂസനെന്ന പോലെയാണന്ന വാദം അംഗീകരിക്കുന്നു. ശരി, എന്നാല്‍ അങ്ങനെതന്നെ ആയിക്കൊള്ളട്ടെ. പക്ഷെ ഈ അന്തര്‍ധാരയെക്കുറിച്ച് പണ്ടേ ജനത്തിന് അറിയാമായിരുന്നുവെന്ന കാര്യം മറക്കാതിരിക്കുക.

ജീവിതത്തിന്റെ സായന്തനകാലത്തെത്തിയ സത്യസന്ധയും സഗുണസമ്പന്നയുമായ ഒരു സ്ത്രീയെ കുട്ടുസനുമായി ബന്ധമുണ്ട് എന്ന ഒരൊറ്റ ആരോപണം മുന്‍നിര്‍ത്തി നീചവും നിന്ദ്യവും നികൃഷ്ഠവും നിഷ്ഠൂരവുമായ രീതിയില്‍ പീഡിപ്പിക്കുന്ന ഒരു ചാത്തനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. കാരണം ഞങ്ങള്‍ക്ക് അവനില്‍ നിന്നും കാലാകാലങ്ങളില്‍ അയക്കപ്പെടുന്ന ചാത്തപരമ്പരയെ അംഗീകരിക്കേണ്ടതുണ്ട്.

പക്ഷെ അത്തരം ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ ഒരു മതത്തില്‍ സ്ത്രീകളുടെ ശോചനീയമായ അവസ്ഥ കരിങ്കല്‍ഭിത്തികളുടെ പോലും ഹൃദയം ദ്രവീകരിക്കാന്‍ പര്യപ്തമാണ്. ഏതൊരു മതത്തിന്റേയും പുരോഗമനാഭിമുഖ്യത്തിന്റെ അളവുകോല്‍ ആ മതത്തില്‍ സ്ത്രീ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതാണല്ലോ. മായാവിസ്റ്റുകളുടെ ഡാകിനിയോടുള്ള നാണംകെട്ട സമീപനത്തില്‍ ആ മതത്തിന്റെ സഹജമായ സ്ത്രീവിരുദ്ധതയും വയോജനവിരുദ്ധതയും മറ നീക്കി പുറത്തുവരുന്നുണ്ട്.

മായാവിസത്തില്‍ സ്ത്രീ വെറുമൊരു പീഡിപ്പിക്കാനുള്ള വസ്തുവോ യന്ത്രമോ ആണ്. സ്ത്രീക്ക് നേരെ ചുഴറ്റിയെറിയപ്പെട്ട ഇരുതല മൂര്‍ച്ചയുള്ള മഴുവാണ് മായാവിസം. വെറുതെ ഉട്ടോപ്പിയ, സാന്റോമോണോ എന്നൊക്ക വെളിവില്ലാതെ പുലമ്പാതെ കാതലായ വിഷയങ്ങളില്‍ സംവദിക്കാനുള്ള ശ്രമമാണ് കോളോണിയല്‍ കസിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.

രവിചന്ദ്രന്‍ സി said...

Sajnabur said...

Tracking

15 December 2011 11:1

പ്രിയപ്പെട്ട സജ്‌നബര്‍,

വൈകിയാണെങ്കിലും ട്രാക്കിലായത് നന്നായി. എല്ലാവരും താങ്കളെക്കുറിച്ച് വല്ലാതെ ആശങ്കാകുലരായിരുന്നു. ഇനിയെങ്കിലും ശ്രദ്ധിക്കുക.

nas said...

***പുരോഗമനാഭിമുഖ്യത്തിന്റെ അളവുകോല്‍ ആ മതത്തില്‍ സ്ത്രീ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതാണല്ലോ. മായാവിസ്റ്റുകളുടെ ഡാകിനിയോടുള്ള നാണംകെട്ട സമീപനത്തില്‍ ആ മതത്തിന്റെ സഹജമായ സ്ത്രീവിരുദ്ധതയും വയോജനവിരുദ്ധതയും മറ നീക്കി പുറത്തുവരുന്നുണ്ട്.***

സര്‍

ഡിങ്കോ വര്‍ഗീയത താങ്കളെ അന്ധനാക്കിയിരിക്കുന്നു.അതുകൊണ്ട് സത്യാ മതത്തെ താങ്കള്‍ തിരിച്ചറിയുന്നില്ല എന്നത് വേദനാജനകമാണ്.മായാവിസത്തില്‍ സ്ത്രീ വിരുദ്ധതയോ???

താങ്കള്‍ മുന്നോട്ട് വെച്ച വാദത്തെ പലവട്ടം മായാ വിശ്വാസികള്‍ പൊളിച്ചു തന്നിട്ടുള്ളതാണ്.നാദാപുരത്ത് വെച്ച് വി.ബാലരമ 1982 മാര്‍ച്ച് ലക്കം പേജ് 36 ഉദ്ധരിച്ചു തന്നെ ഞങ്ങള്‍ അത് തെളിയിച്ചപ്പോള്‍ ഉത്തരം മുട്ടുകയും പിന്നീട് അക്രമം അഴിച്ചു വിടുകയുമാണ് ഡിങ്കോയിസ്ടുകള്‍ ചെയ്തത്.
ആലങ്കാരിക പ്രയോഗം എന്നാ നിലക്ക് തിന്മയുടെ പ്രതീകങ്ങളായി രണ്ടു വയോജനങ്ങള്‍ വരുന്നു എന്നത് സത്യമാണ്.അതില്‍ ഒന്ന് സ്ത്രീയും ആണ്.അതിനെ താങ്കള്‍ ദുര്‍വ്യാഖ്യാനം ചെയ്തു സ്ത്രീ വിരുദ്ധതയായി അവതരിപ്പിക്കുന്നു എന്നതാണ് സത്യം.

മാത്രമല്ല തിന്മയുടെ കൂട്ടാളികളായി വേറെ രണ്ടു പേര്‍ ഉള്ളതാകട്ടെ വിക്രമന്‍ ,മുത്തു എന്നീ അരോഗദൃഡ ഗാത്രര്‍ ആയ രണ്ടു യുവാക്കള്‍ ആണ് എന്നത് നിഷേധിക്കാമോ???

മറ്റൊന്ന് ഒരു തോളില്‍ രാധ എന്നാ കന്യകയും മറ്റൊരു തോളില്‍
രാജു എന്നാ കന്ന്യകനെയും ഇരുത്തി തുല്ല്യ നീതിയില്‍ തന്നെയാണ് മായാ ഭഗവാന്‍ സഞ്ചരിക്കാര്.ഇതും മറ്റൊരു മതത്തില്‍ കാണിക്കാമോ?

പിന്നോരാരോപണം സ്ത്രീകള്‍ക്ക് ദാകിനിയുടെ കറുത്ത വസ്ത്രവും ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് രാധയുടെ പാവാടയും ഹാഫ് ബ്ലൌസ് ഉം നിശ്ചയിച്ചതാണ്.അതാകട്ടെ മായാ ഭഗവാന്‍ നിശ്ചയിച്ചതാണ്.അതുകൊണ്ട് തന്നെ അത് മനുഷ്യനാല്‍ മാറ്റി മറിക്കാന്‍ സാധ്യമല്ല.
മാത്രമല്ല അത് സ്ത്രീകളുടെ സുരക്ഷിതത്വം മുന്‍ നിര്‍ത്തി ഇറക്കിയതാണ്.

ഇത്രയും സ്ത്രീകള്‍ക്ക് തുല്യതയും അഭിമാനവും നല്‍ക്കുന്ന മറ്റൊരു മതമുണ്ടോ???

nas said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

മി.നാസ്,

മരുത്വാഭാഷയില്‍ 'ഡിങ്ക്' എന്നാല്‍ 'ശാന്തി' എന്നാണര്‍ത്ഥം. ഡിങ്കന്‍ എന്നാല്‍ ശാന്തിദേവന്‍ എന്നര്‍ത്ഥം. ഡിങ്കോയിസ്റ്റുകള്‍ എക്കാലത്തും അക്രമത്തിന്റെ മാര്‍ഗ്ഗത്തെ തള്ളിപ്പറയുന്നവരാണ്. 'ബലപ്രയോഗം ഇഷ്ടപ്പെടുന്നവര്‍ എനിക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു' എന്നാണ് പ്രഭുവാക്യം.

താങ്കള്‍ക്ക് നാദാപുരത്ത് വെച്ച് തട്ട് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞത് ശരിയാവാം. അതിലൂടെ താങ്കള്‍ ചില പാഠങ്ങള്‍ പഠിച്ചിട്ടുമുണ്ടാവാം. പക്ഷെ അതിന് ഞങ്ങളെ പഴിക്കരുത്. നിങ്ങളുടെ ഇടയിലെ കാക്കതൊള്ളായിരം ഗ്രൂപ്പുകളില്‍ ഏതെങ്കിലും ഒന്നായിരിക്കും പണി പറ്റിച്ചത്. അടിയുടേയും വെട്ടിന്റെയും പാട് കണ്ടാല്‍ അടിച്ച ഗ്രൂപ്പിന്റെ പേര് കൃത്യമായി പറയാനാവും. മി. നാസ്, തമ്മിലുള്ള പ്രശ്നങ്ങള്‍ സെറ്റില്‍ ചെയ്തിട്ടു പോരെ ശാന്തിമതക്കാരെ അധിക്ഷേപിക്കുന്നത്?

വൃദ്ധയായ ഡാകിനിയെ വേണമെങ്കില്‍ കുട്ടൂസനോ മായാവിക്കോ അടിക്കാം എന്നുവരെ കല്‍പ്പിക്കുന്ന മതത്തില്‍ നിന്നുകൊണ്ട് സ്ത്രീസമത്വം വിളമ്പാനുള്ള പൂതി ഈ വര്‍ഷം കണ്ടതില്‍ വെച്ചേറ്റവും കടുത്തതാണ്.

nilamburan said...

ഈ കാലഘട്ടങ്ങളിലും യേശു വിനെ പോലെയും , മുഹമ്മെദിനെപ്പോലെയും, കൃഷ്ണനെപ്പോലെയോമോക്കെയുള്ള ധാരാളം പേര്‍ അവതരിക്കുന്നെണ്ടികിലും ക്ലെച്ചു പിടിക്കുന്നില്ല. കാരണം ഇന്ന് ബഹു ഭൂരിപക്ഷവും ജനനത്തോടെ തന്നെ സ്വീകരിച മതവും വിശ്വാസവും മാത്രമേ ശരിയൊളളു ബാക്കിയൊക്കെ തെറ്റെന്നു അരക്കിട്ടുരപ്പിച്ചവര്‍ ആണ്. ഇനി അവരെ മാറ്റി മറിക്കാന്‍ സാധ്യമല്ല. യേശുവിന്റെയും , മുഹമ്മെദിന്റെയും, കൃഷ്ണന്റെ യൊക്കെ കാലത്ത് അങ്ങിനെ ഒരു കെട്ടുപ്പുള്ള ഒരു മതം ലോകമാകെ ഇല്ലായിരുന്നു. ഇനും ഏതെന്കിലും രാജ്യത്ത് ഇത്തരം മതങ്ങള്‍ എത്തിയിട്ടില്ലെങ്കില്‍ അവിടെ ചിലപ്പോള്‍ ഒരു പ്രവാചകനും ദൈവത്തിനും ഒക്കെ സാധ്യത ഉണ്ട്. അതും ഇപ്പോള്‍ പ്രാചാത്തിലുള്ള മതങ്ങലിലുള്ള ആരെങ്കിലും അതിലുള്ള കഥകള്‍ ഒക്കെ കൂട്ടി യോചിപ്പിച്ചു കൊണ്ട് പുതിയ ഒന്ന് ഉണ്ടാക്കാന്‍ എളുപ്പവും ആണ്.

രവിചന്ദ്രന്‍ സി said...

Good observation Mr. Nilamburan. ഇന്ന് എല്ലാ ആള്‍ദൈവങ്ങളും സമ്പത്ത് കുത്തിക്കോരുന്നത് നിലവിലുള്ള മതങ്ങളേയോ അതിന്റെ മൂര്‍ത്തികളെയോ തള്ളിപ്പറഞ്ഞുകൊണ്ടല്ല. മറിച്ച് അവയെയൊക്കെ മൊത്തമായും ചില്ലറായും വാഴ്ത്തിപ്പാടിയാണ്. ഇന്നത്തെ ആള്‍ദൈവങ്ങളൊന്നും കേവലം 'മതപരിഷ്‌കര്‍ത്താക്കള്‍' പോലുമല്ല. അവര്‍ മതത്തിന്റെ പ്രതിലോമവും പരമ്പരാഗതവുമായ ധനാഗമവശങ്ങളെ പിന്തുണച്ചുകൊണ്ടാണ് സമ്പത്ത് വെട്ടിപ്പിടിക്കുന്നത്. എല്ലാ മതത്തില്‍ നിന്നും പിന്തുണ കൊതിക്കുന്ന ശീലം ആള്‍ദൈവങ്ങളെ വിട്ടുപിരിയില്ല. കാരണം സമ്പത്തിന്റെ പ്രഭവം എവിടെയെന്ന് ആലോചിക്കേണ്ടത് കവര്‍ച്ചക്കാരന്റെ ജോലിയല്ല.

രവിചന്ദ്രന്‍ സി said...

Dera Sajnabur,

എല്ലാ മതങ്ങളും രാഷ്ട്രീയഅധികാരം ലക്ഷ്യമിട്ട് രൂപം കൊണ്ടതാണ്. മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിക്കാനാവാത്ത അവസ്ഥ ലോകമെമ്പാടും ഏറെക്കാലം നിലനിന്നു. ഇന്നും പലയിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ദൈവം എന്ന സങ്കല്‍പ്പത്തിന്റെ ചെലവില്‍ അധികാരവും സ്വാധീനവും വര്‍ദ്ധിപ്പിച്ച് സമൂഹത്തിന്റെ നിയന്ത്രണം കൈക്കലാക്കാനാണ് മിക്ക മതങ്ങളും ശ്രമിച്ചിട്ടുള്ളത്. ഇതിന് അപവാദങ്ങളില്ലെന്നില്ല. അധികാരം വിട്ടൊഴിഞ്ഞ്, ദൈവത്തെ നിരാകരിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുകയാണ് ബുദ്ധനെപ്പോലുള്ളവര്‍ ചെയ്തത്. പക്ഷെ മൗര്യ-ചോള രാജാക്കന്‍മാരുടെ (അധികാരകേന്ദ്രം)പിന്തുണയില്ലായിരുന്നെങ്കില്‍ ഇന്ന് ബുദ്ധമതത്തിന്റെ പൊടി പോലുമുണ്ടാകുമായിരുന്നില്ല.

മതം എക്കാലത്തും ഒരു സ്‌പോണ്‍സഡ് പ്രോഗ്രാമാണ്. അത് അധികാരം പിടിച്ചെടുക്കാന്‍ സഹായിക്കുന്നു. ജനങ്ങളെ നിലയ്ക്ക് നിറുത്താന്‍ മതം പോലെ ഉത്തമമായ മറ്റൊരു ഔഷധമില്ലെന്ന് നെപ്പോളിയന്‍ പറഞ്ഞതില്‍ എല്ലാമുണ്ട്.

അപ്പൂട്ടൻ said...

പ്രധാനമതങ്ങളും ദൈവസങ്കല്പങ്ങളുമെല്ലാം ഉരുത്തിരിഞ്ഞുവന്നത് ഏതാണ്ട് ഒരു 2500-3000 വർഷങ്ങൾക്കിടയിലാണ് എന്നത് (കൃസ്തു ഊതിയോ ചാടിയോ ഉണ്ടായി എന്ന് പറയപ്പെടുന്നതിന്റെ ഒരു 2000 കൊല്ലങ്ങൾക്ക് മുൻപ് തുടങ്ങി) ഈ തിരക്കഥയിലെ ഒരു പ്രധാനപ്ലോട്ട് ആണോ?
കൃഷിയൊക്കെ തുടങ്ങി അത്യാവശ്യം സാമൂഹികമായ സെറ്റപ്പൊക്കെ ആയപ്പോൾ "ധ്ങ്ങ്നെ പോയാ ശര്യാവില്ലല്ലോ" എന്ന് ദൈവം വള്ളുവനാടൻ ശൈലിയിൽ തീരുമാനിച്ചുകാണും.

ChethuVasu said...

"പക്ഷെ മൗര്യ-ചോള രാജാക്കന്‍മാരുടെ (അധികാരകേന്ദ്രം)പിന്തുണയില്ലായിരുന്നെങ്കില്‍ ഇന്ന് ബുദ്ധമതത്തിന്റെ പൊടി പോലുമുണ്ടാകുമായിരുന്നില്ല. "

എന്തിനു ബുദ്ധന്‍ പോലും ഓട്ടത്തില്‍ ആയിരുന്നല്ലോ അവസാന നാളുകളില്‍ !

vipin said...

അഞ്ചാം നൂറ്റാണ്ടില്‍ ജനിച്ച ആര്യഭടന്‍ പറഞ്ഞു ഭൂമി ഉരുണ്ടതാണെന്ന് , ഒരു നൂറ്റാണ്ടു കഴിഞ്ഞ് ജനിച്ച പ്രവാചകന്‍ പറഞ്ഞു ഭൂമി പരന്നതാണെന്ന് !! ഭൂമി പരന്നതാണെന്നു പറയുന്ന ഒരു പുസ്തകം വെച്ച് ബിഗ്‌ ബാങ്ങിനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് ഒന്നാം ക്ലാസ്സിലെ കണക്കു പോലും അറിയാത്തവര്‍ MSc Maths പരീക്ഷ എഴുതുന്ന പോലെ പരിഹാസ്യമാണ് !!!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വിപിന്‍,

ആര്യഭടനും ഏഴു നൂറ്റാണ്ട് മുമ്പ് എറാഥോതെനീസ് എന്ന അലക്‌സാണ്‍ട്രിയക്കാരന്‍(276-194 Before Common Era) ബി.സി 240 ല്‍ ഗോളമായ ഭൂമിയുടെ ഉപരിതലവിസ്ത്രീണ്ണം(circumference) നിര്‍ണ്ണയിക്കുകയുണ്ടായി. എറാഥോതെനനീസ് അളന്നപ്പോള്‍ കിട്ടിയ സംഖ്യ ഇന്നത്തെ ആധുനിക ശാസ്ത്രം നടത്തുന്ന നിര്‍ണ്ണയവുമായി കേവലം ഒരു ശതമാനം(?) മാത്രം വ്യത്യാസമേയുള്ളു. അലക്‌സാണ്ട്രിയ യൂണിവേഴിസിറ്റിയിലെ ലൈബ്രേറിയനായ അദ്ദേഹം ജന്മസ്ഥലമായ അലക്‌സാണ്ട്രിയയിലും സെനിയിലും ഒരു പ്രത്യേക ദിവസം
നട്ടുച്ചയ്ക്ക് വീഴുന്ന നിഴലുകളുടെ കോണളവിലെ വ്യത്യാസം കണ്ട് അമ്പരന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങള്‍ക്കിടയിലുള്ള ദൂരം മൂലമാണ് ഒരു സമയത്ത് രണ്ട് രീതിയിലുള്ള കോണളവ് നിഴലിന് ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞു. ഈ രണ്ടു നഗരങ്ങളേയും ഒരു ഗോളത്തിലെ രണ്ടു ബിന്ദുക്കളായി സങ്കല്‍പ്പിച്ചാണ് അദ്ദേഹം മൊത്തം ഭൂഗോളത്തിന്റെ ഉപരിതലവിസ്തീര്‍ണ്ണം അളന്നത്.

തുടര്‍ന്ന് അദ്ദേഹം അക്ഷാംശ-രേഖാംശ വ്യവസ്ഥയുമുണ്ടാക്കി. 365.25 ദിവസമാണ് വര്‍ഷത്തിന്റെ ദൈര്‍ഘ്യമെന്ന് കണ്ടെത്തി., അധിവര്‍ഷം കണ്ടുപിടിച്ചു...... പക്ഷെ ഭൂമി പിന്നെയും 16 നൂറ്റാണ്ടുകള്‍ പരന്നുകിടന്നു, courtesy, Religion!

ChethuVasu said...

വേണ്ടി വന്നല്‍ ഇനിയും അടിച്ചു പരത്തും!!

ChethuVasu said...

സങ്കല്പം മനുഷ്യനു ആവശ്യമല്ലേ ..ഒരു പക്ഷേ അത്യന്താപേക്ഷിതം ..?
അങ്ങനെ വരുമ്പോള്‍ സാങ്കല്പികമാണ് എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ദൈവ സങ്കല്പം വിമര്‍ശനത്തിനു ഹെതുവാകെണ്ടാതില്ല തന്നെ .സങ്കല്‍പ്പങ്ങള്‍ പ്രതിലോമാകരമാകുംബോഴേ വിമര്‍ശനം സാധുവാകൂ എന്ന് സാരം ..

രവിചന്ദ്രന്‍ സി said...

തിരുത്ത്

മുന്‍ കമന്റിലെ circumference മലയാളത്തില്‍ 'ചുറ്റളവ് 'എന്ന് വായിക്കാന്‍ അപേക്ഷ

nilamburan said...
This comment has been removed by the author.
nilamburan said...

പ്രിയ രവി സാര്‍, നല്ല ലേഖനങ്ങളും, അറിവും തരുന്നതില്‍ വളരെ നന്ദി. എന്റെ ഒരാഗ്രഹം പറയാം.
ഇരുപതു വര്‍ഷത്തോളമായി ഗള്‍ഫു രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന എനിക്ക് വെണെമെങ്കില്‍ നാട്ടില്‍ ചെന്ന് ഒരു ആള്‍ദൈവമയി രംഗപ്രവേശനം ചെയ്യാന്‍ സാധിക്കും. കുറച്ചു മാസം ആരോടുംമിണ്ടാതെ ഇരിക്കണം,താടിയും മുടിയും ഒന്നും വടിക്കാതെ ഇരിക്കണം. പിന്നെ javascript:void(0)എന്റെ കഴിവുകള്‍ പുറത്തു പ്രചരിപ്പിക്കാന്‍ മൂന്ന് നാല് വിസ്വസ്തരെ തരപ്പെടുത്തണം( നല്ല പ്രതിഫലം കൊടുത്തു)ഇവര്‍ നാട്ടില്‍ എന്തെങ്കിലും മാനസിക രോഗമോ, കഷപ്പടോ ഉള്ള എതെന്കിലും അന്ധവിശ്വാസികളുടെ രഹസ്യം ചോര്‍ത്തണം. എന്നിട്ട് അവരോട് എന്റെ അടുത്ത് സമീപിക്കാന്‍ പറയണം.ഞാന്‍ അവരുടെ ഈ രഹസ്യം അവരോടു പറയണം. എന്നില്‍ വിശ്വാസം വരാന്‍ ഇത ധാരാളം മതി, ഞാന്‍ എന്ന ഒരു ആള്‍ ദൈവം പിറക്കുകയായി. പിന്നെ എല്ലാ മതക്കാരും ഒരോ പ്രശനവുമായി എന്നെ സമിപിക്കാന്‍ തുടങ്ങും, പുറത്ത് നിന്നും എന്റെ അടുത്തേക് ആളുകള്‍ ഒഴുകാന്‍ തുടങ്ങും, കൂടെ പണവും. എസ്ടബ്ലിഷ് ആയാല്‍ പിന്നെ പഞ്ച നക്ഷത്ര ഹോസ്പിറ്റല്‍, കുറച്ചു പേര്‍ക്ക് സൌജന്യ ചികല്സ, പിന്നെ കുറച്ചു ജീവ കാരുണ്യ പ്രവര്‍ത്തനവും നടത്തണം. അപ്പോഴേക്കും ഞാന്‍ ലോകം അറിയുന്ന നിലവിലുള്ള ഒരു ദൈവത്തിന്റെ ആള്‍ ആയി മാറിയിട്ടുണ്ടാവും. എന്നാലും എനിക്ക് ഒരു പുതിയ മതമോ, ദൈവമോ ഉണ്ടാക്കാന്‍ കഴിയില്ലല്ലോ എന്നാണു എന്നെ അലട്ടുന്നത്. കാരണം എല്ലാ ദൈവ വിശ്വാസികളും എന്നെ സമീപിക്കുന്നവരാണ്. അവര്‍ക്കൊക്കെ അവരുടെതായ ദൈവവും മതവും ഉണ്ട്.

പുതിയ ഒരു മതത്തിനു വേണ്ടിയുള്ള തുടര്‍ തിരക്കഥയും, ഒരു ആകാശ ദൈവത്തിനെയും നജാന്‍ പരിചയപ്പെടുത്താം .എന്നാലും
ഈ മതങ്ങളും ദൈവങ്ങളും ഒന്നും ഇവിടെയില്ലെന്കിലെ ഇനി ഒരു ദൈവവത്തിനെയും ഏതെന്കിലും രീതിയിലുള്ള ആ ദൈവത്തിന്റെ ഒരു ഏക പ്രധിനിധിയും ആവാന്‍ കഴിയൂ അല്ലെ സാര്‍.. അതിനാല്‍ ഞാന്‍ ആ പദ്ധതി ഒഴിവാക്കുന്നു, രവി സാര്‍.

രവിചന്ദ്രന്‍ സി said...

പ്രിയ നിലമ്പൂരാന്‍,

നിലവിലുള്ള മതങ്ങള്‍ കച്ചവടസ്ഥാപനങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മതനേതാക്കളുടെ ഉപജീവനമാര്‍ഗ്ഗം മതമായതിനാല്‍ അതിനു നേരെ ഉണ്ടാകുന്ന ചെറുഭീഷണി പോലും അവര്‍ ജീവന്‍മരണ പോരാട്ടമായി വിലയിരുത്തും. എന്നാല്‍ ദൈവങ്ങള്‍ പിറന്ന കാലഘട്ടത്തില്‍ മതത്തിന് അത്തരമൊരു കച്ചവട സ്വഭാവമില്ലായിരുന്നു. ക്രമേണ അതിന്റെ ഗുണഫലങ്ങള്‍ കൈക്കാലക്കിയവര്‍ ജനത്തെ കൂടുതല്‍ അടിമകളാക്കുന്നതില്‍ വിജയിച്ചു.

വിത്തും വാളും ഉപയോഗിച്ച് മതങ്ങള്‍ വളര്‍ന്നു. കൂടുതല്‍ വളരാനായി കൂടുതല്‍ സമ്പത്ത് അവര്‍ വെട്ടിപ്പിടിച്ചു. മതം ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര കുത്തകയാണ്. പെപ്‌സിയും കൊക്കോകോളയും പോലെയുള്ള വന്‍മത്സ്യങ്ങളും പ്രാദേശിക ബ്രാന്‍ഡുകളും നിലവിലുണ്ട്. ഏവരും നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ പരസ്പരം ആക്രമിക്കുന്നു, അതിജീവിക്കാനായി പര്‌സപരം കെട്ടിപ്പിടിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

എതിര്‍പ്പില്ലെങ്കില്‍ നുണകള്‍കൊണ്ട് ലോകം ഭരിക്കാനാവും. മതവും ഫാസിസവും അത് കൃത്യമായി തെളിയിച്ചിട്ടുണ്ട്. കാരണം ഇവ രണ്ടും തമ്മിലുള്ള വ്യത്യസം പൂജ്യമാകുന്നു.

രവിചന്ദ്രന്‍ സി said...

മതം തുറന്നിട്ട വാതിലിലൂടെ തന്നെയാണ് ആള്‍ദൈവങ്ങളും അകത്തുകയറുന്നത്. ഒട്ടുമിക്ക ആള്‍ദൈവങ്ങളുടേയും ശക്തി മതം തന്നെയാണ്. എല്ലാ മതവും ഫലത്തില്‍ ആള്‍ദൈവത്തില്‍ അധിഷ്ഠിതമാണ്. ചില ദൈവങ്ങള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നു, ചിലവ ആകാശത്ത് പരതി നടക്കുന്നു. ഇരുകൂട്ടരും കഥയില്ലാതെ കൂറ്റന്‍ അവകാശവാദങ്ങള്‍ നടത്തി ജനത്തെ കബളിപ്പിക്കുന്നു.

മതവും ആള്‍ദൈവവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന നുണപ്രചരണം മതവാദികള്‍ നടത്തിക്കാണാറുണ്ട്. അതവരുടെ കേവല ആഗ്രഹപ്രകടനമായി കണ്ടാല്‍ മതി.

Unknown said...

ഡിങ്കമതവും മായാവിമതവും തമ്മിലുള്ള കുരിശുയുദ്ധംപോലെ അതിഘോരമായ ഒരു വിശ്വാസയുദ്ധത്തിലൂടെ മാത്രമേ ഈ രണ്ട് ദൈവങ്ങളും മതങ്ങളും തമ്മിലുള്ള ഭിന്നതകൾ അവസാനിക്കുകയുള്ളു എന്ന് നൊസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. ഒന്നും കാണാതെ എന്തെങ്കിലും പറയുന്നവനല്ല പ്രവാചകൻ നൊസ്ട്രഡാമസ്. എല്ലാം കാണുകയും ചിലത് പറയുകയും ചെയ്യുന്നവനാണ് അവൻ. എല്ലാം പറഞ്ഞാൽ അതത്ര ശരിയാവില്ലെന്ന് ആർക്കാണറിയാത്തത്?

4:51

"അത്യാർത്തിക്കാരനായ ഒരു തലവൻ അവന്റെ ശത്രുവിനെ പിൻതുടരും,
അകത്തുകടക്കുന്നതിൽ നിന്നും സേനാപംക്തി അവനെ തടയും,
ഗംഗയുടെ തീരത്ത് ഇഴപിരിക്കപ്പെടുന്ന ഏറ്റുമുട്ടലിന്റെ ദിനത്തിൽ അവൻ,
കാലുകളിൽ മുന്നോട്ട് കുതിച്ചുകൊണ്ട് പിൻതുടരപ്പെടുന്നവനോട് വളരെ അടുത്തുവരും".

വ്യാഖ്യാനം-1: ഗംഗ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് മിക്കവാറും ഇൻഡ്യയിലെ നദിയാകാൻ തരമില്ല. അത് തെക്കൻ ഫ്രാൻസിലെ ഒരു സ്ഥലമാണ്; അതുവഴി തെക്കൻ ഫ്രാൻസിൽ സംഭവിക്കാനിരിക്കുന്ന കലഹത്തെയാണ് ഈ സൂക്തം വിളംബരം ചെയ്യുന്നത്.

വ്യാഖ്യാനം-2: തലവൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മാവോയെയാണ്. ചൈന ടിബറ്റിലേക്കും അതുവഴി ഗംഗയുടെ ഉത്ഭവസ്ഥാനത്തേക്കും കടന്നുകയറുന്നതാണ് ഇവിടത്തെ സൂചന.

ഈ രണ്ട് വ്യാഖ്യാനങ്ങളും ഡിങ്കമതം അംഗീകരിക്കുന്നില്ല എന്നതിനാൽ വ്യാജമാണെന്ന് പറയേണ്ടതില്ലല്ലോ. സത്യമായ ഒരു വ്യാഖ്യാനമേയുള്ളു. അത് ഡിങ്കമതവ്യാഖ്യാനം മാത്രം. അതാണ് താഴെ:

വ്യാഖ്യാനം-3 : തലവൻ എന്നത് ഡിങ്കൻ തന്നെ. അത്യാർത്തി എന്നത് മായാവിയുമായി ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് ഗംഗാപരിസരങ്ങളിൽ കപ്പയും ചീസും കമ്മിയായിരിക്കും എന്ന ദർശനത്തിൽ നൊസ്ട്രഡാമസ് അല്പം അതിശയോക്തി കലർത്തിയതാണ്. വെറും രണ്ടുകാലുകളിൽ കുതിച്ചുകൊണ്ട് ഡിങ്കൻ മായാവിയുടെ സേനാപംക്തിയെ മുഴുവൻ തോല്പിക്കുന്നതാണ് നൊസ്ട്രഡാമസ് ഇവിടെ സംശയത്തിന് ഇടനൽകാത്തവിധം പ്രവചിച്ചിരിക്കുന്നത്.

ഇത് സംഭവിക്കുന്ന കാലം: 2030

രവിചന്ദ്രന്‍ സി said...

പ്രിയ ബാബു സര്‍,
നോസ്ട്രഡാമിസിന്റെ Centuries വായിച്ച് വട്ടുപിടിച്ചു നടന്ന കാലം ഏതൊരു ഡിങ്കനിസ്റ്റിനുമുണ്ടാവും. പക്ഷെ അതൊക്കെ അന്തക്കാലം. ഡിങ്കന്‍ സഹായിച്ച് അത്തരം ഉപജാപശ്രമങ്ങളെ പെട്ടെന്ന് തിരിച്ചറിയാനും അവന് സാധിക്കും. നോസ്‌ട്രോ ഡാമസ് പ്രധാനമായും ഡാമുകളുടെ സുരക്ഷ സംബന്ധിച്ച പ്രവചനങ്ങളില്‍ ഒതുങ്ങിക്കൂടാത്തത് കടുത്ത മതനിന്ദയാണെന്ന് വി.ബാലമംഗളം 2002 ആഗ്സ്റ്റ് ലക്കത്തില്‍ (Page-8)പറയുന്നുണ്ട്. വി.ബാലമംഗളം യൂറോപ്പില്‍ ലഭ്യമല്ലെന്ന ഒഴികഴിവ് ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്നതിന് സാധൂകരണമല്ല. അടുത്തപ്രാവശ്യം ശ്രദ്ധിക്കുമല്ലോ.

രവിചന്ദ്രന്‍ സി said...

The Hindu : News / International : Christopher Hitchens dies at 62

രവിചന്ദ്രന്‍ സി said...

Cilck 'INTERNATIONAL' in the Hindu site to read the article on Christopher Hitchens

ChethuVasu said...

നിര്‍ത്തൂ !മതി .
'Law of diminishing return' is applicable every where. Even for Dinkan theory!

ChethuVasu said...

The law of diminishing marginal utility s well applies.

Bone Collector said...

വാഷിങ്ടണ്‍: ചിന്തയിലും എഴുത്തിലും ജീവിതരീതിയിലും ധിക്കാരിയുടെ തന്‍േറടം നിറച്ച് യാഥാസ്ഥിതിക അമേരിക്കക്കാരനെ പ്രകോപിപ്പിച്ച എഴുത്തുകാരന്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് (66) അന്തരിച്ചു. അമേരിക്കയിലെ മുന്‍നിര ബുദ്ധിജീവികളില്‍ ഒരാളും മാധ്യമപ്രവര്‍ത്തകനുമായ ഹിച്ചന്‍സിന്റെ അന്ത്യം അര്‍ബുദബാധയെത്തുടര്‍ന്നായിരുന്നു.കടുത്ത നിരീശ്വര വാദിയായ ഹിച്ചന്‍സിന്റെ 'ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്: ഹൗ റിലിജ്യന്‍ പോയിസണ്‍ എവരിത്തിങ്' എന്ന കൃതിയാണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തത്.....

very sad news in the morning...... അദേഹം മരിച്ചു പോയീ ..വിഷമം ഉണ്ട് ..വളരെ വലിയ ദുഃഖം ... പക്ഷെ അദ്ധേഹത്തിന്റെ അവസാന വാക്കുകള്‍ ഒരു ഉര്‍ജമാണ് .." .I am dying, as you are, as everybody else is.This is a disease that killed millions in the past, still doing that, and likely to kill millions in future if the right drug doesn't come. You ask me why this comes to me, I may safely argue why not me?-Spirited reply to a CNN anchor by Christopher Hitchens, fighting esophageal cancer '''''''' very sad news


------------I GIVE A GREAT SALUTE TO HIM,,,,,,-------

Sajnabur said...

സര്‍, അവസാന നാളുകളില്‍ ഹിച്ചെന്‍സ്‌ വല്ല മതത്തിലും മെമ്പര്‍ഷിപ്പ്‌ എടുത്തതായി കേട്ടിരുന്നൊ?
ഒരു ഗോളിനുള്ള വല്ല ചാന്‍സും കിട്ടുമോ?

Sajnabur said...

>>എല്ലാ മതങ്ങളും രാഷ്ട്രീയഅധികാരം ലക്ഷ്യമിട്ട് രൂപം കൊണ്ടതാണ്.<<

സര്‍, രൂപം കൊള്ളാന്‍ പാകത്തിലുള്ള സാഹചര്ര്യം കൂടി വേണ്ടേ?
ഒരു മാറ്റം ആവശ്യമാണെന്ന തോന്നല്‍ ഉള്ളിടത്തെല്ല ഇത് വിലപ്പോകു?

രജീഷ് പാലവിള said...

ഇഹ സംസാരേ ബഹു ദുസ്താരെ ..ജനങ്ങള്‍ അസ്വസ്തതരും ദുഖിതരുമാണ്.അവരുടെ മുന്നില്‍ ഫിലോസെഫി ഏല്‍ക്കില്ല..അവിടെയാണ് മതവും അതിന്റെ ഉല്‍പ്പന്നങ്ങളും വല വിരിക്കുന്നത്.അവരെ എത്ര മാത്രം പരാശ്രയ ജീവികളക്കാമോ അവിടെയാണ് പൌരോഹിത്യത്തിന്റെ ക്രിയാത്മകമായ വിജയം.പണ്ഡിതോജിതമായി വളരെ സംസാരിച്ചാലും ജീവിത പ്രതിബന്ധങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്നു പോകുന്നവര്‍ക്ക്‌ മിഥ്യാ സങ്കല്‍പ്പങ്ങളും വിശ്വാസത്തിന്റെ മയക്കു മരുന്നുകളും നല്‍കുന്നവര്‍ ഇപ്പോഴും സിംഹാസനത്തില്‍ തുടരുന്നത് അത് കൊണ്ടാണ്.

Unknown said...

ജീവിത പ്രതിബന്ധങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്നു പോകുന്നവര്‍ മിഥ്യാ സങ്കല്‍പ്പങ്ങൾക്കും വിശ്വാസത്തിന്റെ മയക്കു മരുന്നുകൾക്കും പിന്നാലേ പോകാതിരിക്കണമെങ്കിൽ അതിന് വേണ്ടത് അതുപോലുള്ള പ്രവൃത്തികളുടെ അർത്ഥശൂന്യത അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ്. പണ്ഡിതവേഷം കെട്ടിയ കുറെ ശുംഭന്മാരുടെ 'ക്ലോസ്ഡ് ഗ്രൂപ്പുകൾ' മറ്റ് മനുഷ്യർക്കോ അവർക്കുപോലുമോ മനസ്സിലാവാത്ത കുറെ തത്വസംഹിതകളും വേദോപദേശങ്ങളും ചർച്ച ചെയ്ത് സുഖജീവിതം നയിച്ചുകൊണ്ട് മറ്റുള്ളവർ എന്ത് ചെയ്യണമെന്ന് കല്പനകൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നതിന്റെ ഫലമാണ് ഇന്ന് ഭാരതം അനുഭവിക്കുന്നത്.

ബിജു ചന്ദ്രന്‍ said...

ഡിങ്കനെ അറിയാന്‍ ആദ്യം അവനവനെ തന്നെ അറിയണം. ഡിങ്കനെ തേടുന്നവര്‍ ഡിങ്ക ക്ഷേത്രങ്ങളില്‍ പോയി ചുമ്മാ അലഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. നിങ്ങള്‍ ഓരോരുത്തരുടെ ഉള്ളിലും ഡിങ്കന്‍ വസിക്കുന്നു. പലര്‍ പല പേരുകളിലും വിളിക്കുന്നുവെങ്കിലും പരമ സത്യമായ ഡിങ്കന്‍ ഒന്നുമാത്രമേയുള്ളൂ എന്ന സത്യത്തെ അറിഞ്ഞ ഒരു വിശ്വാസി. ഡിങ്കമസി. (അത് ഡിങ്കനാകുന്നു )

രവിചന്ദ്രന്‍ സി said...

'റാവുത്തര്‍ !'

സുരേഷ് ബാബു വവ്വാക്കാവ് said...

വര്‍ഷങ്ങള്‍ക്കിപ്പുറം ഡിങ്കനെ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു.

Kunjumon said...

ഏഴ് ബിയില്‍ വച്ച് ഡിങ്കന്റെ പടം വരച്ച ബിജുവിനെ ടീച്ചറ് അടിച്ചതെന്തിനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.

രജീഷ് പാലവിള said...

‎'സീരിയല്‍ ':(കവിത 07/01/2004,By രജീഷ് പാലവിള)

"ഉമ്മറത്തിണ്ണയില്‍ അന്തി വിളക്കില്ല!
അമ്മതന്‍ നാമ ജപാദിയില്ല!

കൃഷ്ണതുളസിത്തറയിലെ കൈത്തിരി
എണ്ണ തീര്‍ന്നാലും കെടുത്തുകില്ല !!

അച്ഛന്റെ സംഗീത സന്ധ്യയി,ല്ലിന്നെന്‍റെ
ചേച്ചിതന്‍ താളപദങ്ങളില്ല!!

സല്‍ക്കഥാസാരം വിളംബുവാന്‍ വീട്ടിലെ -
മുത്തശ്ശിമാര്‍ക്കൊട്ടു നേരമില്ല !

വായിട്ടലറി വിളിക്കിലും പയ്യിന്
വയ്ക്കോലും കാടിയും കിട്ടുകില്ല !!

നേരത്തിനത്താഴമില്ലിന്നൊരാള്മെന്‍
ചാരത്തു വന്നിരിക്കാറില്ല മിണ്ടുവാന്‍ !!

"സീരിയല്‍ ! സീരിയല്‍ ! നാടുമുടിക്കുമി
സീരിയല്‍ ,നാളെ നശിചെങ്കില്‍ ദൈവമേ!! "

നേരത്ത് കഞ്ഞി കിട്ടാത്ത ദിനങ്ങളില്‍
പരാകുന്നു മുത്തച്ചനേവം വിവശനായി !

'ആറു'മണി കഴിഞാലെന്റെ വീടിനെ
കാര്‍ന്നു തിന്നീടുമി മൂകത കാരണം

മാമാകാനന്ദം തകര്‍ന്നു പോ,യാനല്ല
മൂവന്തി ഓര്‍മയില്‍ മാത്രമായി !!

Unknown said...

ഒരാഴ്ച സിനിമാധ്യാനത്തിലായിരുന്നു.ഇവിടെ വന്നപ്പോഴല്ലേ,യുക്തിവാദികളുടെ സിനിമാല.എന്തായാലും,അപ്പൂടന്റെ ഹാസ്യബോധം ആ തിരില്ലമലക്കാരന്റെ കാറ്റടിച്ചതിന്റെ ഗുണമാണന്ന് ഡിങ്കഭക്തൻ എന്നനിലക്ക് തോന്നുന്നു.

അപ്പൂട്ടൻ said...

സുധാകരേട്ടാ...
ആ തിരുവില്വാമലക്കാരനെ ഏറെ അത്ഭുതത്തോടെയും ആദരവോടെയും വായിച്ചിട്ടുള്ള ഒരു പാവം മാത്രമാണ് ഞാൻ.

രവിചന്ദ്രന്‍ സി said...

'ദൈവ വാണിഭക്കാര്‍'

ചിത്രഭാനു Chithrabhanu said...

മായാവി പണ്ടേ പറഞ്ഞിട്ടുണ്ട്

ഡിങ്കം കരോതി ഡിങ്കസ്യ
മായവിസ്യ ന അപ്രിയം.
യഥാ സമയസ്ത ഭക്തജന്‍
ദ്രുഷ്ട്യം മായാവി വൈഭവം

ഡിങ്കനെ വിശ്വസിക്കുന്നവരോട് മായാവിക്ക് അപ്രിയമില്ല. എന്തെന്നാല്‍ സമയം വരുമ്പോള്‍ അവര്‍ മായാവിയുടെ വൈഭവം മനസ്സിലാക്കും.
എതിരാളിക്കൊരു പോരാളി എന്നു പറഞ്ഞ് ജനവിദ്വേഷത്തെ മുതലെടുത്ത ഡിങ്കന്‍ എങ്ങിനെ സാര്വ്വലൗകികമായ മായാവി വലയത്തെ മറികടക്കാനാകും?
പണ്ട് രഹസ്യമായി കുട്ടൂസന്റെ കയ്യില്‍ നിന്നും കോഴവാങ്ങി രാജൂനേം രാധേനേം മയക്കുമരുന്നു നിറച്ച പഴം കഴിപ്പിച്ചതിനാല്‍
സ്വര്‍ഗരാജ്യത്തില്‍നിന്നു വിലക്കിയതാണ് മായാവി ഡിങ്കനെ. ശരി നിങ്ങള്‍ വിശ്വസിച്ചു കൊള്‍ക, സത്യത്തിന്റെ ദിവസം നിങ്ങള്‍ക്ക് തല കുനിക്കേണ്ടിവരും.

saji said...

ഞാൻ ഇവിടെ ആദ്യമായന്നു...ഒരു അവിശ്യസിയായി മരിക്കാൻ അത്യാവിഷശ്യം വേണ്ട പൊടികൈകൾ സാറിന്റെ ബ്ലോഗിൽ നിന്നും കിട്ടി...നന്ദി...പിന്നെ ഞാൻ എന്റെ വീടിന്റെ മുൻപിൽ പുതിയ ഒരു ബോർഡ് വയ്ക്കാൻ തീരുമാനിച്ചു. “ഡിങ്കൻ ഈ വീടിന്റെ ഐശ്വര്യം”