ശാസ്ത്രം വെളിച്ചമാകുന്നു

Thursday 15 September 2011

14.ചിന്തിക്കുന്നതിനെപ്പറ്റിയുള്ള ചിന്തകള്‍

സ്വന്തം അസ്തിത്വത്തെ കുറിച്ച് ചിന്തിക്കുന്ന ഏക അവയവമാണല്ലോ നമ്മുടെ 
Prof.Vilayanur S Ramachandran
മസ്തിഷ്‌ക്കം(Brain). മനുഷ്യസ്വഭാവത്തെ ആകമാനം നിയന്ത്രിക്കുന്ന മസ്തിഷ്‌ക്കത്തിലെ നാഡീസങ്കേതങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം പഠിക്കുന്ന ശാസ്ത്രജ്ഞനാണ് ഇന്ത്യന്‍  വംശജനായ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി പ്രൊഫസര്‍ ഡോ. വിളയനൂര്‍ എസ് രാമചന്ദ്രന്‍(Prof. Vilayanur S Ramachandran). ഒരുപക്ഷെ നാം ഏറ്റവും കുറച്ച് മാത്രം മനസ്സിലാക്കിയിട്ടുള്ള ഒരു അവയവമാണ് മസ്തിഷ്‌ക്കം. എല്ലാം അറിയാനുപയോഗിക്കുന്ന അതേ മസ്തിഷ്‌ക്കത്തെ തന്നെയാണ് മസ്തിഷ്‌ക്കത്തെ കുറിച്ച് അറിയാനായും നമുക്ക് ആശ്രയിക്കേണ്ടി വരുന്നത്! രാമചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകമായ 'The Tell-Tale Brain':A Neuroscientist's Quest for What Makes Us Human(2010) ഇതിനകംതന്നെ ന്യൂറോസയന്‍സിലെ മോഡേണ്‍ ക്‌ളാസ്സിക്കായാണ് അറിയപ്പെടുന്നത്. നാം കാണുന്നതും സംസാരിക്കുന്നതും സൗന്ദര്യമാസ്വദിക്കുന്നതും എങ്ങനെയെന്നും അപ്പോള്‍ മസ്തിഷ്‌ക്കത്തില്‍ സംഭവിക്കുന്നതെന്തെന്നും മാനസികചികിത്സാ സംബന്ധിയായ ചില കേസുകള്‍ വിശദീകരിച്ച് നിര്‍വചിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം ഈ കൃതിയിലും ചെയ്യുന്നത്. മനുഷ്യമസ്തിഷ്‌ക്കത്തിന്റെ ഉള്ളറകളിലേക്ക് പ്രൊഫ.രാമചന്ദ്രനെപ്പോലെ സഞ്ചരിച്ച ശാസ്ത്രജ്ഞര്‍ ഏറെയുണ്ടാവില്ല. 


The Tell Tale Brain
(2010)
മസ്തിഷ്‌ക്കം സ്വയംഭരണാധികാരമുള്ള വ്യത്യസ്ത കംമ്പാര്‍ട്ടുമെന്റുകളായാണ് (independant autonomous modules) പ്രവര്‍ത്തിക്കുന്ന വാദം പണ്ടേ ന്യൂറേ സയന്‍സില്‍ നിലവിലുള്ളതാണ്. ഭാഷയ്ക്കും കാഴ്ചയ്ക്കുമൊക്കെ നിദാനമായി നിലകൊള്ളുന്ന നിലയില്‍ കൃത്യമായി വേര്‍തിരിക്കാവുന്ന ഭാഗങ്ങള്‍ മസ്തിഷ്‌ക്കത്തിലുള്ളത് ഇതിനുദാഹരണമാണ്. എന്നാല്‍ ഭിന്നഘടകങ്ങള്‍ പര്‌സപരം ബന്ധപ്പെട്ട് (interact)നടത്തുന്ന സംഘനൃത്തമാണ് മസ്തിഷ്‌ക്കപ്രവര്‍ത്തനമെന്ന വാദവും നിലവിലുണ്ട്. മസ്തിഷ്‌ക്കത്തിലെ രൂപഘടന നിരന്തരം നവീകരിക്കപ്പെടുകയും കാലാനുസാരിയായി സക്രിയമായ ഒരു സമതുലാവസ്ഥയാലേക്ക്(dynamic equilibrium)അത് നീങ്ങുകയും ചെയ്യുന്നുണ്ടെന്ന നിലപാടാണ് രാമചന്ദ്രനുള്ളത്. 'മസ്തിഷ്‌ക്കത്തിന്റെ പ്‌ളാസ്റ്റികത'('plasticity of brain')എന്ന പദമാണ് മസ്തിക്കപരിഷ്‌ക്കരണ പ്രതിഭാസത്തെ വിശേഷിപ്പിക്കാനായി അദ്ദേഹം ഉപയോഗിക്കുന്നത്.
പ്രൊഫസര്‍. രാമചന്ദ്രനെകുറിച്ച് കേള്‍ക്കുമ്പോള്‍ നാം ആദ്യം ഓര്‍ക്കുന്നത് 'മായിക കരചരണങ്ങള്‍' അഥവാ 'ഫാന്റം ലിമ്പു'കളെ പറ്റി (phantom limbs) അദ്ദേഹം നടത്തിയ ഗവേഷണവും തത്ഫലമായി രൂപപ്പെടുത്തിയ നവീന ചികിത്സാരീതിയുമാണ്. അവിചാരിതമായ കാരണങ്ങളാല്‍ കൈകാലുകള്‍ നീക്കം ചെയ്യേണ്ടിവരുന്ന (amputated) രോഗികളില്‍ കാണപ്പെടുന്ന കടുത്ത മാനസിക-ശാരീരിക വിഷമതകളാണ് മായിക കരചരണ വിഭ്രാന്തിയായി അറിയപ്പെടുന്നത്. മുറിച്ചുകളഞ്ഞ അവയവം തനിക്കിപ്പോഴും ഉണ്ടെന്ന് രോഗി കരുതുമെന്ന് മാത്രമല്ല അതില്‍ കലശലായ വേദനയും അയാള്‍ക്ക് അനുഭവപ്പെടുന്നു. ഇത് കേവലം സുഖകരമായ ഒരു ഭാവനാവ്യായാമമല്ല, മറിച്ച് അസ്സല്‍ അനുഭവം തന്നെയാണ്. ഇതിനടിപ്പെടുന്ന രോഗി വിരാമമില്ലാത്ത വേദനയിലും അസ്വസ്ഥതയിലും പുളയുന്നതു കാണാം. കൈകാലുകളില്‍ വേദന വരുന്നതുതന്നെ നമ്മില്‍ പലര്‍ക്കും താങ്ങാനാവില്ല. അത്തരം വേദന എങ്ങനെയെങ്കിലും പരിഹരിക്കാനാവും. പക്ഷെ ഇല്ലാത്ത കൈകാലുകളില്‍ വേദന വന്നാല്‍ എന്തുചെയ്യും?! അവിടെ യാതൊരു ചികിത്സാപരിഹാരവും സാധുവല്ല. കൈകാലുകള്‍ മുറിച്ചുമാറ്റിയ രോഗികളില്‍ മൂന്നില്‍ രണ്ടു വിഭാഗവും ഇത്തരത്തില്‍ മായികകരചരണ വിഭ്രാന്തി മൂലമുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ട്. വേദന സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് തുനിയുന്നവരുടെ എണ്ണവും ഇക്കൂട്ടരില്‍ കുറവല്ല. അത്ര ദുസ്സഹമാണവരുടെ അവസ്ഥ.

The Emerging Mind
(2003)
കൈകൈലുകള്‍ മുറിച്ചുമാറ്റിയ ശരീരഭാഗത്തിന് സമീപമുള്ള നാഡീകോശങ്ങളാണ് വേദനയ്ക്ക് കാരണമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ മായികകരചരണത്തിലെ വേദനയുടെ കാരണം മസ്തിഷ്‌ക്കത്തിലുണ്ടാകുന്ന മാറ്റങ്ങളാണെന്ന് പ്രൊഫ.രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ''ശരീരോപരിതലത്തിന്റെ പൂര്‍ണ്ണമായ ഒരു രൂപരേഖ (map) മസ്തിഷ്‌ക്കത്തിന്റെ ഉപരിതലത്തിലും രേഖപ്പെടുത്തിയിട്ടുണ്ടെന്ന ആശയത്തെ ആധാരമാക്കിയാണ് ഈ നിഗമനം രൂപംകൊള്ളുന്നത്. ഈ ആശയം ന്യൂറോ സയന്‍സില്‍ ഉരുത്തിരിഞ്ഞിട്ട് അര നൂറ്റാണ്ടിലേറെയായി. അതായത് ശരീരത്തിന്റെ ഉപരിഭാഗത്തുള്ള ഓരോ ബിന്ദുവിനും ആനുപാതികമായ ബിന്ദുക്കള്‍ മസ്തിഷ്‌ക്കത്തിലുമുണ്ട്. പക്ഷെ ഇവിടെ കൗതുകകരമായ കാര്യമെന്തെന്നാല്‍ ഈ രൂപരേഖയില്‍ വരുന്ന ബിന്ദുക്കള്‍ക്ക് പൊതുവില്‍ ക്രമമായ തുടര്‍ച്ചയാണുള്ളതെങ്കിലും മുഖവുമായി ബന്ധപ്പെട്ട മസ്തിഷ്‌ക്ക ഭാഗം നാം പ്രതീക്ഷിക്കുന്നപോലെ കഴുത്തിന്റെ ഭാഗത്തിന് അടുത്തല്ല മറിച്ച് കൈ നിയന്ത്രിക്കുന്ന മസ്തിഷ്‌ക്കഭാഗത്തിന് സമീപമായിട്ടാണ് സ്ഥിതിചെയ്യുന്നത്.''-പ്രൊഫ.രാമചന്ദ്രന്‍ പറയുന്നു. (See-http://www.wbur.org/npr/133026897/v-s-ramachandrans-tales-of-the-tell-tale-brain in interview with Fresh Air's Dave Davies)
Phantoms n the Brain
(1998)
ഒരു കൈ മുറിച്ച് മാറ്റുന്നതുകൊണ്ടു മാത്രം ആ കയ്യോട് അനുബന്ധിച്ചുള്ള മസ്തിഷ്‌ക്ക രൂപരേഖയിലെ (brain map) ബന്ധപ്പെട്ട ഭാഗങ്ങള്‍ നശിക്കുന്നല്ല. അവ സംവേദന ചോദനകള്‍ക്കായി (sensory inputs) സദാ വിശന്ന് വെമ്പിനില്‍ക്കും. കാമുകന്‍ വേറെ വിവാഹം ചെയ്താലും നിത്യകന്യകയായി അയാള്‍ക്കുവേണ്ടി കാത്തിരിക്കുന്ന കാമുകിയെപ്പോലെയാണ് മസ്തിഷ്‌ക്കം ഇവിടെ പെരുമാറുന്നത്. മസ്തിഷ്‌ക്കത്തെ സംബന്ധിച്ചിടത്തോളം അതിന് ക്രമപ്രകാരം ലഭിക്കേണ്ട സിഗ്നലുകളാണ് അതാവശ്യപ്പെടുന്നത്. പക്ഷെ അത് നല്‍കാന്‍ ബന്ധപ്പെട്ട കൈ നിലവിലില്ല. പക്ഷെ അതുകൊണ്ടുമാത്രം കൈ നിലനിന്ന ഭാഗത്തേക്ക് സിഗ്നലുകള്‍ അയയ്ക്കുന്നതില്‍ നിന്ന് മസ്തിഷ്‌ക്കത്തിന് മാറിനില്‍ക്കാനാവില്ല. മസ്തിഷ്‌ക്കം അയക്കുന്ന സിഗ്നലുകള്‍ക്ക് മറുപടിയുണ്ടാകാതെ വരുമ്പോള്‍ കൈ നേരെ പ്രവര്‍ത്തിക്കുന്നില്ലെന്ന ധാരണയാണ് മസ്തിഷ്‌ക്കത്തിന് കൈവരുന്നത്. അതായത് കൈ മടങ്ങിയിരിക്കുന്നു അല്ലെങ്കില്‍ തളര്‍ന്ന് ഒടിഞ്ഞുകൂടിയിരിക്കുന്നു, മരവിച്ചിരിക്കുന്നു...തുടങ്ങിയ നിഗമനങ്ങളില്‍ മസ്തിഷ്‌ക്കം എത്തിച്ചേരുന്നു. കൈ ഏറെനേരം മടങ്ങിയിരുന്നാല്‍ വേദന ഉണ്ടാക്കി അത് നിവര്‍ത്തിയെടുക്കാനായി ശരീരത്തെ പ്രേരിപ്പിക്കാനാണ് മസ്തിഷ്‌ക്കം ശ്രമിക്കേണ്ടത്. വേദന കൈ സംരക്ഷിച്ചെടുക്കാനുള്ള മസ്തിഷ്‌ക്ക മുന്നറിയിപ്പാണല്ലോ. പ്രതികൂല അവസ്ഥകളില്‍നിന്ന് ശരീരത്തെ രക്ഷിച്ചെടുക്കുന്ന മുന്നറിയിപ്പ് വ്യവസ്ഥയാണ് (warning system)വേദന. ചെയ്യുന്നതെന്തോ അതുടനെ നിറുത്തിവെക്കുക എന്നതാണ് വേദനയിലൂടെ മസ്തിഷ്‌ക്കം കൈമാറുന്ന ലളിതമായ സന്ദേശം. സ്വഭാവികമായും ഇവിടെയും മസ്തിഷ്‌ക്കം വേദനനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. രോഗി വേദനിയില്‍ കിടന്ന് പുളയുന്നു. ഇല്ലാത്ത കയ്യില്‍ അനുഭവപ്പെടുന്ന ഈ വേദന ചികിത്സിക്കാനാവാതെ രോഗി കഷ്ടപ്പെടും. നിലവിലുള്ള കയ്യാണെങ്കില്‍ ഒരു ലോക്കല്‍ അനസ്‌തേഷ്യ വഴി അതില്‍ നിന്നും സിഗ്നലുകള്‍ മസ്തിഷ്‌ക്കത്തിലേക്ക് പോകാതെ തടഞ്ഞ് വേദന ഇല്ലാതാക്കാം. ഇവിടെ സിഗ്നലുകള്‍ ഇല്ലാതെതന്നെ മസ്തിഷ്‌ക്കം കാണിക്കുന്ന 'തിരിച്ചറിവും'നിഗമനവുമാണ് രോഗിയെ കഷ്ടത്തിലാക്കുന്നത്. ശരിക്കും വണ്‍വേ ട്രാഫിക്ക് പ്രണയം!


ഇത്തരം രോഗികളില്‍ പ്രൊഫ.രാമചന്ദ്രന്റെ കണ്ടുപിടുത്തം സഹാകരമാകുന്നത് എങ്ങനെയെന്ന് നോക്കുക-മുഖവുമായി ബന്ധപ്പെട്ടിരിക്കുന്ന മസ്തിഷ്‌ക്ക ഭാഗം(face area of the brain) കൈ നിയന്ത്രിക്കുന്ന ഭാഗവുമായി(hand area of the brain) അടുത്തും ഇടകലര്‍ന്നുമാണിരിക്കുന്നതെങ്കില്‍ കൈ നിയന്ത്രിക്കാന്‍ മുഖത്തിന്റെ ആ ഭാഗത്ത് സ്പര്‍ശിച്ചാല്‍ മതിയാകും. അതായത് മുഖത്തിന്റെ ബന്ധപ്പെട്ട ഭാഗത്ത് (ഇടതു കൈ എങ്കില്‍ ഇടതുഭാഗമെന്ന് പ്രൊഫ. രാമചന്ദ്രന്‍) തൊടുമ്പോള്‍ മസ്തിഷ്‌ക്ക രൂപഘടനയിലെ കൈയുടെ ഭാഗം സക്രിയമാക്കപ്പെടുകയും ശരിക്കും നഷ്ടപ്പെട്ട കയ്യില്‍ തൊടുന്നതായി രോഗിക്ക് അനുഭവപ്പെടുകയും ചെയ്യും. ഇടത് കവിളില്‍ തൊടുമ്പോള്‍ ''അയ്യോ, ഡോക്ടര്‍ താങ്കളെന്റെ മായാകരത്തിന്റെ കൈപ്പത്തിയാലാണ് തൊട്ടത്'' എന്നും ഇടതുവശത്തെ മൂക്കിന് കീഴില്‍ തൊടുമ്പോള്‍ ''ഡോക്ടര്‍ താങ്കള്‍ എന്റെ മായാകരത്തിന്റെ കുഞ്ഞുവിരലിലാണ് തൊട്ടത്'' എന്നുമൊക്കെ രോഗി വിളിച്ചുപറഞ്ഞ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അതായത് ഇടതുകൈയുടെ സമ്പൂര്‍ണ്ണമായ രൂപരേഖ മുഖത്തിന്റെരെ ഇടതുഭാഗത്ത് അടയാളപ്പെടുത്തിയിരിക്കുന്നു.

നമ്മുടെ തലച്ചോര്‍ നിരന്തരം പരിണമിക്കുകയും നവീനഭാവങ്ങള്‍ ആര്‍ജ്ജിക്കുകയും ചെയ്യുന്നുണ്ടെന്ന സവിശേഷമായ കണ്ടെത്തലാണ് പ്രൊഫ.രാമചന്ദ്രന്‍ നടത്തിയത്. ഒരിക്കല്‍ മസ്തിഷ്‌ക്കത്തിന്റെ അടിസ്ഥാനഘടന രൂപീകൃതമായി കഴിഞ്ഞാല്‍ അതില്‍ പരിഷ്‌ക്കാരമോ അഴിച്ചുപണിയോ ഉണ്ടാവില്ലെന്ന പരമ്പരാഗത ധാരണയാണവിടെ അട്ടിമറിക്കപ്പെട്ടത്. രാമചന്ദ്രന്‍ പറയുന്നു: ''ഭ്രൂണമസ്തിഷ്‌ക്കത്തിലെ ബന്ധങ്ങളും ധര്‍മ്മങ്ങളും ഭ്രൂണാവസ്ഥയുടെ പ്രാരംഭഘട്ടത്തില്‍ നിശ്ചയിക്കപ്പെടുകയും അത് പിന്നീട് സ്ഥായിയായ രൂപത്തില്‍ ദൃഡീകരിക്കപ്പെടുകയുമാണ് സംഭവിക്കുന്നതെന്നാണ് ഒന്നുരണ്ട് ദശാബ്ദത്തിനുമുമ്പ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെന്ന നിലയില്‍ നമ്മെയെല്ലാം പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് സത്യമല്ലെന്ന് കണ്ടെത്തപ്പെട്ടു''('What we were all taught as medical students a decade or two ago is that connections in the fetal brain are fixed during infancy or fetal life by genes, and then as you grow into adulthood, the maps crystallize and are there permanently.But we are finding that this is not true'')

മസ്തിഷ്‌ക്കത്തിന്റെ അടിസ്ഥാനപരമായ സംവേദനരൂപഘടനപോലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുന:ക്രമീകരിക്കപ്പെടുന്നുണ്ട്. മസ്തിഷ്‌ക്കത്തില്‍ പുതിയ ഘടനകളോ രൂപക്രമങ്ങളോ പില്‍ക്കാലത്ത് ഉരുത്തിരിയില്ലെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകൊണ്ടിരുന്ന രീതിയെ ഇത് വെല്ലുവിളിക്കുകയാണ്. പത്തുപതിനഞ്ച് വര്‍ഷത്തിന് മുമ്പ് ഇതൊക്കെ വലിയ വാര്‍ത്തയായിരുന്നു. പക്ഷെ ഇന്നിത് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു''-രാമചന്ദ്രന്‍ പറയുന്നു.('Even the basic sensory map in the brain gets completely reorganized in a matter of weeks. This challenges the dogma that all medical students are raised with that no new connections or pathways can emerge in the adult brain. That was news 10 or 15 years ago. Now it's widely accepted.') മായിക കരചരണങ്ങളുടെ മസ്തിഷ്‌ക്കബന്ധം മനസ്സിലാക്കിയതോടെ മസ്തിഷ്‌ക്കത്തെ കബളിപ്പിച്ച് മായാകരത്തെക്കുറിച്ചുള്ള അറിവ് എങ്ങനെ ഇല്ലാതാക്കാമെന്ന് ('unlearn') രാമചന്ദ്രന്‍ ചിന്തിച്ചു.


തലച്ചോറിനെ സംബന്ധിച്ചിടത്തോളം അതിന്റെ അറിവാണ് പരമപ്രധാനം. കൈ ഉണ്ടോ ഇല്ലയോ എന്നത് അവിടെ വിഷയമേയല്ല. ഉണ്ടായാലും ഇല്ലെങ്കിലും കൈ തട്ടുന്നതായും മടങ്ങിയിരിക്കുന്നതായും മസ്തിഷ്‌ക്കം അറിഞ്ഞതാല്‍ അതിനാനുപാതികമായി 'അനുഭവ'ങ്ങളുണ്ടാവും. തലച്ചോര്‍ അറിഞ്ഞില്ലെങ്കില്‍ എത്ര കൈ ഉണ്ടായിട്ടും കഥയില്ലതാനും. വാസ്തവത്തില്‍ മായികകരചരണങ്ങള്‍ ഉണ്ടായിരിക്കുന്നത് മസ്തിഷ്‌ക്കത്തിലാണ്. ഇതൊഴിവാക്കാനായി മസ്തിഷ്‌ക്കത്തിന്റെ രൂപഘടന പരിഷ്‌ക്കരിച്ചുകൂടേ? രാമചന്ദ്രന്റെ കണ്ടുപിടുത്തമനുസരിച്ച് അത് സാധ്യമാണ്. തലച്ചോറിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ളത് അറിഞ്ഞുവെച്ചത് മൂലമുളള വേദനയാണ്. അതിന് ബാഹ്യാനുഭവവുമായി ബന്ധമില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ അത് വണ്‍വേ-ട്രാഫിക്കാണ്. അറിഞ്ഞുവെച്ച ഈ വേദന മറക്കാന്‍ മസ്തിഷ്‌ക്കത്തെ പ്രേരിപ്പിച്ചാല്‍ മായികകരചരണം സാബന്ധിച്ച പ്രശ്‌നം മാറിക്കിട്ടും. എന്നാല്‍ എങ്ങനെയാണ് ഇല്ലാത്ത കരത്തിലേക്ക് മസ്തിഷ്‌ക്ക സിഗ്നലുകള്‍ അയച്ച് അതിന്റെ വേദനയോ മരവിപ്പോ നീക്കം ചെയ്യുന്നത്?

പ്രശ്‌നം വ്യക്തമല്ലേ?-രോഗിക്ക് കൈ ഇല്ല. ഇല്ലാത്ത കൈയുടെ വേദനയോ മരവിപ്പോ ആണ് മാറ്റേണ്ടത്. കേവലം 5 ഡോളര്‍ ചെലവുള്ള ഒരു ദര്‍പ്പണമായിരുന്നു ('mirror box') രാമചന്ദ്രന് ഇതിനുള്ള മറുപടി. രോഗിയുടെ മൂക്കിന് സമാന്തരമായി ഒരു വലിയ മേശ വെച്ചിട്ട് അതിന് മുകളില്‍ ഒരു ദര്‍പ്പണം സ്ഥാപിക്കുന്നു. ദര്‍പ്പണമെന്നാല്‍ നാം ശരിക്കും മുഖം നോക്കുന്ന കണ്ണാടി തന്നെ. ദര്‍പ്പണത്തിന്റെ ഒരുവശത്ത് മാത്രമേ പ്രകാശം പ്രതിഫലിച്ച് രൂപങ്ങള്‍ ഉണ്ടാക്കുകയുള്ളു. മറുവശത്ത് വരുന്ന വസ്തുക്കള്‍ക്ക് രൂപമില്ല-അതായത് നമ്മുടെ നിലകണ്ണാടിപോലെ. രോഗിയോട് തന്റെ കൈകള്‍ ദര്‍പ്പണത്തിന്റെ ഇരുവശത്തുമായി നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മായിക കരം ദര്‍പ്പണത്തിന്റെ പ്രതിഫലനമില്ലാത്ത പിറകുവശത്താണ് (nonreflecting side of the mirror )വെക്കേണ്ടത്. നിലവിലുള്ള അസ്സല്‍ കൈ ദൃശ്യപ്രതിഫലനമുള്ള മുന്‍വശത്തും. സ്വഭാവികമായും മായികകരത്തിന്റെ രൂപം ദര്‍പ്പണത്തില്‍ വീഴില്ല, മുന്നിലിരിക്കുന്ന അസ്സല്‍ കരത്തിന്റെ രൂപം വീഴുകയും ചെയ്യും. 

The 'mirror box'treatment
രോഗിയോട് ദര്‍പ്പണത്തിലേക്ക് നോക്കാന്‍ ആവശ്യപ്പെട്ടാല്‍ മായികകരം തിരിച്ചുവന്നതായി ദര്‍പ്പണത്തില്‍ അയാള്‍ക്ക് കാണാനാവും. ഇവിടെ യഥാര്‍ത്ഥത്തില്‍ നിലവിലുള്ള കയ്യുടെ ഇമേജ് തന്നെയാണ് രോഗി മായികകരമായി തിരിച്ചറിയുന്നത്. രോഗി കൈ ചലിപ്പിക്കുമ്പോള്‍ അല്ലെങ്കില്‍ ഗുഡ് ബൈ പറയുന്നതുപോലെ ആട്ടുമ്പോള്‍, മടക്കുമ്പോള്‍, കയ്യടിക്കുമ്പോള്‍ ദര്‍പ്പണത്തില്‍ അസ്സല്‍കരത്തിന് മുകളില്‍ മായികകരം സന്നിവേശിപ്പിക്കപ്പെട്ട് (superposed) കടന്നുവരുന്നതായി അയാള്‍ക്ക് അനുഭവപ്പെടും. തന്റെ മായികകരത്തിന് മസ്തിഷ്‌ക്ക നിര്‍ദ്ദേശമനുസരിച്ചുള്ള ചലനമുണ്ടാകുന്നുവെന്ന ദൃശ്യപ്രതീതി രോഗിക്കുണ്ടാകുന്നു. ബൗദ്ധികമായി (intellectually) നോക്കുമ്പോള്‍ തന്റെ മായികകരങ്ങള്‍ തിരിച്ചുവന്നിട്ടില്ലെന്ന് രോഗിക്കറിയാം. പക്ഷെ സ്വന്തം മസ്തിഷ്‌ക്കത്തെ കബളിപ്പിക്കുന്ന കാര്യത്തില്‍ അയാള്‍ വിജയിക്കുന്നു. അതായത് മസ്തിഷ്‌ക്കം മസ്തിഷ്‌ക്കത്തിനെതിരെ തിരിയുന്ന കാഴ്ചയാണ് നാമിവിടെ കാണുന്നത്.

''അത്(മായികകരം) അവിടെയുള്ളതായി കാണുക മാത്രമല്ല ഉള്ളതായി തോന്നുകയും ചെയ്യുന്നുവെന്ന് രോഗികള്‍ പറയാറുണ്ട്''-പ്രൊഫസര്‍ രാമചന്ദ്രന്‍ പറയുന്നു. തന്റെ രോഗികളില്‍ ചിലരുടെ അനുഭവത്തെപ്പറ്റി അദ്ദേഹം പറയുന്നത് ഇപ്രകാരം:''ഞാന്‍ എന്റെ അസ്സല്‍ കൈ ചലിപ്പിക്കുമ്പോള്‍ മായികകരവും ചലിക്കുന്നതായി കാണപ്പെടുന്നു. ഞാനെന്റെ അസ്സല്‍ കൈയിലെ മടക്ക് നിവര്‍ത്തുമ്പോള്‍, മാസങ്ങളായി നിവര്‍ത്താന്‍ കഷ്ടപ്പെട്ടിരുന്ന മായികകരത്തിന്റെ മുഷ്ടിയും ദൃശ്യചോദന അവലംബിച്ച് പെട്ടെന്ന് നിവര്‍ക്കപ്പെടുകയാണ്. അങ്ങനെ മാസങ്ങളായി മടങ്ങി മരവിച്ചിരുന്നതു മൂലമുണ്ടായ കടുത്ത വേദനയും അപ്രത്യക്ഷമാകുന്നു''('It not only looks like it's there, it feels like it's there,' says Ramachandran. 'Patients say, 'When I move my normal hand, the phantom arm looks like it's moving. When I open the normal fist, the phantom hand — whose fist I could not open for months — suddenly feels as if it is opening as a result of the visual feedback, and the painful cramp goes away.' This is a striking example of modulation of pain signals by vision. ദൃശ്യചോദനകള്‍ വഴി വേദന നിയന്ത്രിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

നമ്മുടെ മസ്തിഷ്‌ക്കത്തെ കുറിച്ച് വളരെ കുറച്ച് കാര്യങ്ങളേ നമുക്കറിയാവൂ എന്ന് പ്രൊഫസര്‍ രാമചന്ദ്രന്‍ പറയുന്നു. മനുഷ്യ മസ്തിഷ്‌ക്കം ആള്‍ക്കുരങ്ങിന്റെയും (Apes) മനുഷ്യന്റേയും സ്വഭാവസവിശേഷതകള്‍ പങ്കിടുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ശരിക്കും പറഞ്ഞാല്‍ മൃഗത്തിനും മാലാഖയ്ക്കും ഇടയ്ക്കാണ് നമ്മുടെ മസ്തിഷ്‌ക്കശേഷി. മൃഗമായിരിക്കെ തന്നെ എങ്ങനെയൊക്കെയോ സവിശേഷമാണെന്ന തോന്നലിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ വൈകാരിക പ്രതിസന്ധിയാണിത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായുള്ള പരിണാമത്തിന് വിധേയമായ ഒരു തലച്ചോറാണ് മനുഷ്യന്‍ സ്വന്തമാക്കിയിട്ടുള്ളത്. അതില്‍ മതവിശ്വാസത്തേയും നിരീശ്വവാദത്തേയും പോഷിപ്പിക്കുന്ന ഭാഗങ്ങളുണ്ട്. അതായത് ഒരു മതവിശ്വാസിയില്‍ നിരീശ്വരവാദം പ്രേരിപ്പിക്കുന്ന മസ്തിഷ്‌ക്ക ഭാഗവും(atheist part) നിരീശ്വരവാദിയില്‍ വിശ്വാസിക്കാന്‍ പ്രേരിപ്പിക്കുന്ന (theist part)മസ്തിഷ്‌ക്ക ഭാഗവുമുണ്ട്. ഇതിലൊന്നിന് സമൂഹികക്രമത്തില്‍ പ്രാമുഖ്യം ലഭിക്കുന്നതനുസരിച്ചാണ് വ്യക്തിനിലപാടുകള്‍ രൂപംകൊള്ളുന്നത്. മരിച്ച് പരലോകത്ത് ചെല്ലുമ്പോള്‍ മസ്തിഷ്‌ക്കത്തിന്റെ നാസ്തികഭാഗത്തിന് അവിടെ പ്രവേശനമുണ്ടാകുമോ എന്നും ഫലിതരൂപേണ അദ്ദേഹം ചോദിക്കുന്നുണ്ട്.

കേസ് സ്റ്റഡികളാലും അനുഭവസാക്ഷ്യങ്ങളാലും സമ്പുഷ്ടമാണ് 'The Tell-Tale Brain'. സാന്‍ ഫ്രാന്‍സിസ്‌ക്കോയിലെ ഒരു വിഷാദരോഗി രോഗാവസ്ഥയില്‍ മനോഹരമായ പെയിന്റിംഗുകള്‍ രചിക്കാന്‍ തുടങ്ങിയതിനെപ്പറ്റിയുള്ള ഒരു കേസ് സ്റ്റഡിയുണ്ട്. മസ്തിഷ്‌ക്കത്തിനുണ്ടായ ഒരു ന്യൂനത ഈ രോഗിയില്‍ ഉറങ്ങിക്കിടന്ന സവിശേഷ സര്‍ഗ്ഗശേഷി ഉണര്‍ത്തുകയാണോ ചെയ്തത്!? ഷേര്‍ലി എന്ന വനിതയ്ക്കാകട്ടെ, എപ്പോഴൊക്കെ സംഖ്യകള്‍ (numbers) കാണുന്നുവോ അപ്പോഴൊക്കെ നിറങ്ങളാണ് (colours)ഓര്‍മ്മവരുന്നത്! ഷെര്‍ളിക്ക് 5 ചുവപ്പും 2 പച്ചയുമാണ്. സൈനസ്‌തേഷ്യ (synesthesia)എന്നറിയപ്പെടുന്ന ഈ അവസ്ഥ കലാകാരന്‍മാര്‍, കവികള്‍, ചിത്രകാരന്‍മാര്‍ എന്നിവര്‍ക്കിടയില്‍ സാധാരണക്കാരെ അപേക്ഷിച്ച് എട്ടിരിട്ടി വരെ സാധാരണമാണെന്ന് രാമചന്ദ്രന്‍ നിരീക്ഷിക്കുന്നു. മനുഷ്യമസ്തിഷ്‌ക്കത്തിന്റെ ഉള്ളറകളിലേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്ന ലോകപ്രശ്‌സതനായ ഈ ശാസ്ത്രജ്ഞന്റെ സമുജ്ജ്വലമായ രചനാശൈലിയും പ്രത്യേകം അഭനന്ദിക്കപ്പെടേണ്ടതാണ്. ഒന്നാന്തരം വാഗ്മി കൂടിയായ അദ്ദേഹത്തിന്റെ സ്‌തോഭജനകമായ കണ്ടെത്തലുകള്‍ സാധാരണ വായനക്കാരെപ്പോലും ചിന്തയുടെ അപാരതീരങ്ങളിലേക്ക് വലിച്ചെറിയാന്‍ പ്രേരിപ്പിക്കുന്നവയാണ്.

1951 ല്‍ തമിഴ്‌നാട്ടിലെ വിളയനൂര്‍ ഗ്രാമത്തിലാണ് രാമചന്ദ്രന്‍ ജനിച്ചത്. പ്രമുഖ നിയമജ്ഞനും ഇന്ത്യയിലെ ഭരണഘടനാ നിര്‍മ്മാണ കമ്മറ്റി അംഗവുമായിരുന്ന അലാഡി കൃഷ്ണസ്വാമി അയ്യരുടെ പൗത്രനായ രാമചന്ദ്രന്റെ പിതാവ് ഒരു യു.എന്‍ നയതന്ത്രജ്ഞനായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിലായിട്ടാണ് സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മദ്രാസിലെ സ്റ്റാന്‍ലി കോളേജില്‍ നിന്നും എം.ബി.ബി.എസ്സ് 
പാസ്സായ ശേഷം കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ട്രിനിറ്റി കോളേജില്‍ നിന്നാണ് ഗവേഷണബിരുദം നേടിയത്. ഭാര്യ വഴി മുന്‍ മുഖ്യമന്ത്രി പി.കെ.വി യുടെ ബന്ധു കൂടിയായ ഇദ്ദേഹം കേരളത്തില്‍ പലകുറി വന്നിട്ടുണ്ട്. കാലിഫോര്‍ണിയയിലെ സെന്റര്‍ ഫോര്‍ ബ്രെയിന്‍ ആന്‍ഡ് കോഗ്‌നിഷന്റെ(Centre fror Brain and Cognition) ഡയറക്ടറായ ഇദ്ദേഹം കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി വകുപ്പിലും അവിടെ തന്നെയുള്ള ന്യൂറോ സയന്‍സ് ഗ്രോഡുവേറ്റ് പ്രോഗ്രാമിന്റെയും പ്രൊഫസറായി ജോലിനോക്കിവരുന്നു. ബിഹേവിയറല്‍ ന്യൂറോളജിയിലെ പരീക്ഷണങ്ങളുടെ പേരിലാണ് ഇന്നദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്

'ന്യൂറോ സയന്‍സിന്റെ മാര്‍ക്കോപോളോ'(“The Marco Polo of neuroscience”) ആയാണ് പ്രൊഫസര്‍. റിച്ചാഡ് ഡോക്കിന്‍സ് രാമചന്ദ്രനെ കാണുന്നത്.  നൊബേല്‍ പുരസ്‌ക്കാരജേതാവായ എറിക് കാന്‍ഡലാകട്ടെ (Eric Kandel)b വിഖ്യാത ഫ്രഞ്ച് ന്യൂറോളജിസ്റ്റായ പോള്‍ ബ്രാക്കയെ അനുസ്മരിച്ചുകൊണ്ട് 'ആധുനിക പോള്‍ബ്രൊക്ക'( 'the modern Paul Broca') എന്നാണദ്ദേഹത്തെ വിളിച്ചത്. അതേസമയം ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ അലന്‍ സ്‌നൈഡര്‍ (Alan Snyder FRS) 'ന്യൂറോകോഗ്നിഷന്റെ ഗലീലിയോ' ('The Galileo of neurocognition')എന്ന പട്ടമാണ് പ്രൊഫസര്‍ രാമചന്ദ്രന് ചാര്‍ത്തി കൊടുക്കുന്നത്. 1997 ല്‍ ന്യൂസ് വീക്ക് മാഗസിന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ശ്രദ്ധിക്കേണ്ട നൂറ് പ്രധാന വ്യക്തികളിലൊരാളായി ('hundred most prominent people to watch' in the 21st century') പ്രൊഫ.രാമചന്ദ്രനെ തെരഞ്ഞെടുത്തിരുന്നു. ഈ പ്രവചനം സാര്‍ത്ഥകമാക്കികൊണ്ട് 2011 ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറ് വ്യക്തികളുടെ പട്ടികയിലുള്‍പ്പെടുത്തി('the 100 most influential people in the world') അമേരിക്കയിലെ ടൈം മാഗസിന്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

'മായിക കരചരണങ്ങള്‍'(phantom limbs), ബോഡി ഇന്‍ന്റഗ്രിറ്റി ഐഡന്റ്റിറ്റി ഡിസോഡര്‍ (body integrity identity disorder) കാപഗ്ര ഡിസോഡര്‍ (Capgras delusion)തുടങ്ങിയ വിഷയങ്ങളിലെ തനതു സംഭാവകളാണ് അദ്ദേഹത്തെ അക്കാദമിക് രംഗത്തെ അതികായനാക്കിയത്. മുമ്പ് പരാമര്‍ശിച്ച സൈനസ്‌തേഷ്യയെപ്പറ്റി (synesthesia) കൂടുതല്‍ മനസ്സിലാക്കുന്നതിന് വളരെയധികം സംഭാവനകള്‍ ചെയ്യുന്നതായിരുന്നു 
രാമചന്ദ്രന്റെ ഗവേഷണപഠനം. മായിക കരചരണങ്ങളുടെ ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന നവീന ന്യൂറോളജിക്കല്‍ ചികിത്സാ സങ്കേതമായ 'mirror box' ന്റെ ഉപജ്ജാതാവും അദ്ദേഹം തന്നെ. ചാനല്‍ ഫോറിലും (Channel 4 ) പി.ബി.എസിലും ( PBS) ചില ഡോക്കുമെന്ററികളില്‍ പ്രൊഫ. രാമചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബി.ബി.സി, ദി സയന്‍സ് ചാനല്‍, ന്യൂസ് വീക്ക് മാഗസിന്‍, ദിസ് അമേരിക്കന്‍ ലൈഫ്('This American Life'), 'ടെഡ്'പ്രഭാഷണ പരമ്പര (TED Talks) എന്നിവിടങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.


A Brief Tour of
Human consciousness
(2005)
ദര്‍പ്പണ നാഡീകോശങ്ങള്‍ (mirror neurons), ഓട്ടിസം (autism) എന്നിവയെക്കുറിച്ചുള്ള പഠനത്തിലാണ് അടുത്തിടെയായി അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ ശാസ്ത്രജേര്‍ണലുകളിലായി 180 പേപ്പറുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഇരുപതെണ്ണം 'നേച്ചറി'ലാണ് (Nature) വന്നിട്ടുള്ളത്. Science, Nature Neuroscience, Perception and Vision Research എന്നീ വിശ്വോത്തര പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 'Medical Hypotheses' ('Elsevier') ന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ അംഗമായ അദ്ദേഹം അതിലും നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ 'Phantoms in the Brain(1998) എന്ന വിശ്രുതകൃതി രണ്ടു ഭാഗങ്ങളിലായി ഒരു ഡോക്കുമന്ററിയിലൂടെ ബി.ബി.സി യില്‍ (BBC Channel 4 TV) അവതരിപ്പിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് അമേരിക്കയിലെ പി.ബി.എസ് ചാനല്‍ ഒരു മണിക്കൂര്‍ നീണ്ട ഒരു പരിപാടിയും ചെയ്തിട്ടുണ്ട്. ബി.ബി.സി വേള്‍ഡിലെ ജനപ്രിയ പരിപാടിയായ സ്റ്റീഫന്‍ സുക്കറിറെ ഹാര്‍ഡ് ടോക്കില്‍ (Hard talk) അദ്ദേഹം ടെലികോണ്‍ഫറന്‍സിംഗിലൂടെ മുഖേന സംസാരിക്കുന്നത് ഈ ലിങ്കില്‍ കാണാം (http://www.youtube.com/watch?v=XAVRZ1ykVm8)

2002 ല്‍ 'എന്‍സൈക്‌ളോപീഡിയ ഓഫ് ഹ്യമൂന്‍ ബ്രെയിന്റെ 'എഡിറ്ററായിരുന്ന രാമചന്ദ്രന്‍ 'സയന്റിഫിക് അമേരിക്കന്‍ മൈന്‍ഡി'ല്‍ (Scientific American Mind)പ്രസിദ്ധപ്പെടുത്തുന്ന ഇല്യൂഷന്‍സ് ('Illusions') എന്ന കോളത്തിന്റെ സഹരചയിതാവ് കൂടിയാണ്. റോയല്‍ നെതര്‍ലന്‍ഡ്‌സ് അക്കാദമി ഓഫ് സയന്‍സിന്റെ (Royal Netherlands Academy of Sciences) 'ഏരിയന്‍സ് കാപ്പേഴ്‌സ് മെഡല്‍' (Ariens Kappers Medal), 2005 ലെ 'ഹെന്റി ഡെയില്‍' ( 'Henry Dale Prize' by Royal Institution of Great Britain) പുരസ്‌ക്കാരത്തിന്റെ സംയുക്തജേതാവ്, അന്തര്‍ദേശീയ ന്യൂറോ സൈക്ക്യാട്രി സൊസൈറ്റി നല്‍കുന്ന 'റമോണ്‍ വൈ കജല്‍' അവാര്‍ഡ്(Ramon y Cajal award (2004), ഇന്ത്യന്‍ രാഷട്രപതിയില്‍ നിന്നും പത്മവിഭൂഷന്‍ എന്നീ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം ഓക്‌സോഫോഡിലെ ഓള്‍ സോള്‍സ് കോളേജിലെ (All Souls College, Oxford) വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Encyclopedia of
the Human Brain
പാലിയന്റോളജിയില്‍ വലിയ കമ്പമുള്ള പ്രൊഫസര്‍ രാമചന്ദ്രന്‍ 2009 ല്‍ ചൈനയിലെ ഗോബി മരുഭൂമിയില്‍ നിന്നും കണ്ടെത്തിയ ഒരു ദിനോസര്‍ ഫോസില്‍ വിലയ്ക്കു വാങ്ങുകയുണ്ടായി. 'Minotaurasaurus ramachandrani'എന്നാണ് ഈ ഫോസില്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. രാമചന്ദ്രന്‍ ഒരു ജപ്പാന്‍കാരനില്‍ നിന്നാണ് അരിസോണയില്‍ വെച്ചിത് വാങ്ങിയത്. എന്നാല്‍ പിന്നീട് ഈ ഫോസില്‍ ചൈനീസ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ കടത്തികൊണ്ടു വന്ന ഒന്നാണെന്ന ആരോപണമുയര്‍ന്നിരുന്നു. അനധികൃതമായി കടത്തികൊണ്ടു വന്നതാണെന്ന് തെളിയിക്കപ്പെട്ടാല്‍ ഫോസില്‍ യാഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നാണ് ഇക്കാര്യത്തില്‍ പ്രൊഫസര്‍ രാമചന്ദ്രന്റെ നിലപാട്.
താഴെപ്പറയുന്നവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍

(1) Phantoms in the Brain : Probing the Mysteries of the Human Mind, coauthor Sandra Blakeslee, 1998.
(2) The Encyclopedia of the Human Brain (editor-in-chief)
(3) The Emerging Mind, 2003.
(4) A Brief Tour of Human Consciousness: From Impostor Poodles to Purple Numbers, 2005.
(5) The Tell-Tale Brain: A Neuroscientist's Quest for What Makes Us Human, 2010.

അവിശ്വാസിയായ രാമചന്ദ്രന്‍ സ്വയം അജ്ഞേയവാദിയായാണ് വിശേഷിപ്പിക്കുന്നത്. സ്പിനോസയുടെ ദൈവത്തെപ്പറ്റിയോ ഒരു 'പ്രപഞ്ചശക്തി'യെക്കുറിച്ചോ (cosmic power) സംസാരിക്കുന്നവരോടോ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നു പറയുന്ന അദ്ദേഹം ആകാശത്തിരുന്ന് മനുഷ്യരുടേയും പ്രകൃതിയുടേയും കാര്യങ്ങള്‍ സദാ നിയന്ത്രിക്കുന്ന വ്യക്തിദൈവം തനിക്ക് തീര്‍ത്തും അസ്വീകാര്യമാണെന്നു പറയുന്നുണ്ട്. 'ദൈവകേന്ദ്രം' ('god centre')സംബന്ധിച്ച തന്റെ പ്രസ്താവനകള്‍ പില്‍ക്കാലത്ത് അതിശയോക്തി കലര്‍ത്തി വളച്ചൊടിക്കുകയായിരുന്നുവെന്നും ദൈവചിന്ത സഹജമായ മസ്തിഷ്‌ക്കശേഷിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും 
രാമചന്ദ്രന്‍  വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കകാരിയായ ഡയാന റോജേഴ്‌സാണ് ഭാര്യ രണ്ടു കുട്ടികള്‍: മണി, ജയ. പ്രൊഫസര്‍.രാമചന്ദ്രനെപ്പറ്റി പ്രിയ സുഹൃത്ത് ഡോ. മനോജ്(ബ്രൈറ്റ്) തന്റെ ബ്‌ളോഗില്‍ പലകുറി പരാമര്‍ശിച്ചിട്ടുണ്ടെന്നത് മലയാള ബൂലോകം ഇതിനുമുമ്പ് തന്നെ ഇദ്ദേഹത്തെ ശ്രദ്ധിച്ചുവെന്നതിന്റെ തെളിവാകുന്നു. ഭാവിയില്‍ തീര്‍ച്ചയായും നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്ന ഈ അപൂര്‍വ പ്രതിഭയുടെ ഏറ്റവും പുതിയ രചനയായ 'The Tell-Tale Brain'(2010) മലായാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ തീരുമാനിച്ച ഡി.സി ബുക്‌സും അഭിനന്ദനമര്‍ഹിക്കുന്നു. ചിന്തിക്കുന്നതിന് പേരുകേട്ട മലയാളിക്ക് അവസാനം ചിന്തിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ ഒരു കൈപ്പുസ്തകം വീണുകിട്ടുകയാണ്.****

Reference:
(1)'http://www.guardian.co.uk/books/2011/feb/20/tell-tale-brain-ramachandran-review
(2)http://www.amazon.com/Tell-Tale-Brain-Neuroscientists-Quest-Makes/dp/0393077829
(3)http://en.wikipedia.org/wiki/Vilayanur_S._Ramachandran
(4)http://www.telegraph.co.uk/culture/books/bookreviews/8243355/The-Tell-Tale-Brain-Unlocking-the-Mystery-ofHuman-Nature
(5)http://www.coinjoos.com/books/The-Tell-Tale-Brain-by-V-S-Ramachandran-book-8184001193
(6)http://blog.everythingdinosaur.co.uk/blog/_archives/2009/1/18/4061255.html
(7) http://www.youtube.com/watch?v=XAVRZ1ykVm8




71 comments:

Anonymous said...

നെല്ല് പത്തായത്തിലിരുന്നാല്‍ എലി അങ്ങ് വയനാട്ടില്‍ നിന്നും വരുമെന്നല്ലേ ചൊല്ല്.
വരുമോ എന്നു നോക്കാം കണ്ടിക്കാന്‍ :)

അപ്പൂട്ടൻ said...

തലച്ചോറിൽ വിവരങ്ങൾ ശേഖരിച്ചുവെയ്ക്കുന്നത് പ്രത്യേക കമ്പാർട്ട്മെന്റുകളിൽ ഒരിടത്തു മാത്രമായല്ലെന്നും അതിൽ ഒരു redundant data തലച്ചോറ് സൂക്ഷിക്കുന്നുണ്ടെന്നും കാൾ സാഗന്റെ ഒരു ബുക്കിൽ വായിച്ചതായി ഓർക്കുന്നു. (പുസ്തകം ഇപ്പോൾ തപ്പിയെടുക്കാവുന്ന അവസ്ഥയിലല്ല, അതിനാൽ പേരും ഓർമയില്ല). തലച്ചോറിന്റെ ഏതെങ്കിലുമൊരു ഭാഗം അപകടത്തിലോ മറ്റോ നശിച്ചുപോയാൽ ആ മെമ്മറി ഒറ്റയടിക്ക് നഷ്ടമാകാനുള്ള സാധ്യതയെക്കരുതിയായിരിക്കാം ഇത്. ശരിയായിരിക്കുമോ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട അപ്പൂട്ടന്‍,
ജീനുകളുടെ കാര്യത്തിലുള്ള അതേ പ്രശ്‌നം മസ്തിഷ്‌ക്ക പ്രവര്‍ത്തനത്തിലും ബാധകമാണെന്നാണ് എന്റെ നിഗമനം. ഏതെങ്കിലും ഒരു പ്രത്യേക ഗുണമോ സ്വഭാവമോ പ്രകാശിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കുന്ന ജീനുകളുണ്ടെങ്കിലും ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനം പരിഗണിക്കുമ്പോള്‍ ബന്ധിതപ്രഭാവം(Link effect) വളരെ നിര്‍ണ്ണായകമാണ്. ചിലപ്പോള്‍ ഒരു കൂട്ടം ജീനുകള്‍ ഒരേ ധര്‍മ്മം നിറവേറ്റുന്നുണ്ടാവും. ഒരു പ്രത്യേക ധര്‍മ്മം നിറവേറ്റപ്പെടുകയാണെങ്കില്‍ മാത്രം സക്രിയമായി തുടങ്ങുന്ന ജീനുകളുമുണ്ട്.

രോഗങ്ങള്‍ക്കെതിരെ ജീന്‍ തെറാപ്പിയെക്കുറിച്ച് (Gene therapy)പര്യാലോചിക്കുമ്പോള്‍ കൃത്യമായ One to one mapping കണ്ടെത്താനാവുന്നില്ലെന്നത് ഇന്നും പ്രശ്‌നമാണ്. ഇന്നതിന് ഇന്നത് എന്ന് കൃത്യമായും പറയാനാവാത്ത അവസ്ഥ സംജാതമാകുന്നുണ്ട്. ജീന്‍തെറാപ്പിയില്‍ ഒരു കുതിച്ചു ചാട്ടം തടയുന്ന ഒരു സവിശേഷതയാണിത്. മസ്തിഷ്‌ക്ക ന്യൂറോണുകളുടെ കാര്യത്തില്‍ സ്വയംഭരണ സ്വഭാവമുള്ള വ്യക്തിഗത യൂണിറ്റുകള്‍ (individual autonomous modules)പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മസ്തിഷ്‌ക്കത്തിന്റെ പൊതുവിലുള്ള പ്രവര്‍ത്തനം പ്രരസ്പരാശ്രയത്തില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു ടീം വര്‍ക്കാണെന്ന് തോന്നുന്നു. കാലാനുസാരിയായി നവീനമായ സക്രിയമായ സംതുലനാവസ്ഥകള്‍ (dynamaic equilibrium)കൈവരിക്കുമെന്ന വിളയനൂരിന്റെ നിരീക്ഷണം യുക്തിസഹമായി തോന്നുന്നു.

bright said...

അപ്പൂട്ടന്‍ ഉദ്ദേശിക്കുന്നത് കാള്‍ സാഗന്റെ The dragons of eden: Speculations on the evolution of human intelligence(1977) ആയിരിക്കാം. (A popularization of triune brain hypothesis of neuroscientist Paul MacLean) But most of his speculations in that book has been found to be wrong.(The book is still a good read.)

പിന്നെ മസ്തിഷ്കത്തിന്റെ one to one mapping ജീനുകളേക്കാള്‍ കൃത്യമായി മനസ്സിലാക്കാനാകും എന്നാണ് എനിക്ക് തോന്നുന്നത്.The more closely we look more modularity we find.It is this greater modularity that give the appearence of team work.At least that is what I feel.It's like a big company.Everybody is needed for the smooth working,but some of the positions are not very specialised and is replaceable by almost any body from the organisation,but some positions are absolutely irrepalceable.

രവിചന്ദ്രന്‍ സി said...

ഭാവിയിലേക്ക് ആര്‍ജ്ജിത ഡേറ്റകളുടെ(acquired data) അധികകോപ്പി സൂക്ഷിക്കുന്നുവെന്ന വാദത്തോട് എനിക്കും താല്‍പര്യം തോന്നുന്നില്ല. അങ്ങനെയെങ്കില്‍ അതൊരു മന:പൂര്‍വമുള്ള നിലപാടായി(intentional stance) ആയി വ്യഖാനിക്കപ്പെടാവുന്നതാണ്.

പക്ഷെ അധികം നാഡികോശങ്ങളുടെ ഡ്യൂപ്‌ളിക്കേഷനുകള്‍ അനിയതമായി സംഭവിക്കുകയും ആയവ നശിക്കാതെ നിലനില്‍ക്കുയും ചെയ്യുകയാണെങ്കില്‍ മസ്തിഷ്‌ക്കം ഒരു കോപ്പി സൂക്ഷിച്ചു എന്ന് നമുക്ക് തോന്നാം. പകരം വെക്കാവുന്നതും അല്ലാത്തതുമായ അവസ്ഥകള്‍ (Replaceable and irreplacteable positions ) ഉണ്ടെന്നത് മസ്തിഷ്‌ക്കത്തിന്റെ പരിണാമചരിത്രം പച്ചയായി വിശദീകരിക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ട മാതൃന്യൂറോണുകള്‍ എല്ലാത്തരം ധര്‍മ്മങ്ങളും നിറവേറ്റാന്‍ ശേഷിയുള്ളവയായിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. ജീവിതാവശ്യങ്ങള്‍ക്ക് ആനുപാതികമായി ക്രമേണ specialization സംഭവിക്കുകയും മസ്തിഷ്‌ക്ക ന്യൂറോണുകള്‍ സംഘം ചേര്‍ന്ന് autonomous module കളായി ഉരുത്തിരിയുകയും ചെയ്തിട്ടുണ്ടാവണം.

ഭ്രൂണഘട്ടത്തിലെ വിത്തുകോശങ്ങള്‍ (stem cells) ഡ്യൂപഌക്കേറ്റ് ചെയ്ത് അവയവകോശങ്ങളായി (somatic cells)മാറുമ്പോള്‍ സംഭവിക്കുന്നതുപോലെ ബഹുശേഷി(pluripotence/omnipotence )നഷ്ടപ്പെട്ട് സവിശേഷധര്‍മ്മങ്ങള്‍ (exclusive functions) മാത്രം നിര്‍വഹിക്കുന്ന അവസ്ഥയിലേക്ക് അവ പരിമിതപ്പെട്ടിട്ടുണ്ടാവും. അത്തരത്തില്‍ ശേഷീനഷ്ടം സംഭവിക്കാത്തവ പൊതുധര്‍മ്മങ്ങളുടെ(general purpose) കാര്യത്തില്‍ പകരം വെക്കാവുന്ന നിലയില്‍ നിലനില്‍ക്കുന്നുണ്ടാവുമെന്ന് കരുതാം. അതല്ലാതെ ഏതെങ്കിലും ഒരു module മറ്റൊന്നിന് പകരം വെക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടെന്ന് തോന്നുന്നില്ല.

ദൃശ്യ- INTIMATE STRANGER said...

ty 4 diz post

Sajnabur said...

Dear Sir,

well said. for me very informative.
shall you please give me more details of the book which DC is going to release.

thank you.

Anonymous said...

തലച്ചോറിൽ വിവരങ്ങൾ ശേഖരിച്ചുവെയ്ക്കുന്നത് പ്രത്യേക കമ്പാർട്ട്മെന്റുകളിൽ ഒരിടത്തു മാത്രമായല്ലെന്നും അതിൽ ഒരു redundant data തലച്ചോറ് സൂക്ഷിക്കുന്നുണ്ടെന്നും കാൾ സാഗന്റെ ഒരു ബുക്കിൽ വായിച്ചതായി ഓർക്കുന്നു.>>>>>

ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനം പരിഗണിക്കുമ്പോള്‍ ബന്ധിതപ്രഭാവം(Link effect) വളരെ നിര്‍ണ്ണായകമാണ്. >>>

കാലാനുസാരിയായി നവീനമായ സക്രിയമായ സംതുലനാവസ്ഥകള്‍ (dynamaic equilibrium)കൈവരിക്കുമെന്ന വിളയനൂരിന്റെ നിരീക്ഷണം യുക്തിസഹമായി തോന്നുന്നു.>>>>

പിന്നെ മസ്തിഷ്കത്തിന്റെ one to one mapping ജീനുകളേക്കാള്‍ കൃത്യമായി മനസ്സിലാക്കാനാകും എന്നാണ് എനിക്ക് തോന്നുന്നത്.The more closely we look more modularity we find.>>>

Everybody is needed for the smooth working,but some of the positions are not very specialised and is replaceable by almost any body from the organisation>>>

അത്തരത്തില്‍ ശേഷീനഷ്ടം സംഭവിക്കാത്തവ പൊതുധര്‍മ്മങ്ങളുടെ(general purpose) കാര്യത്തില്‍ പകരം വെക്കാവുന്ന നിലയില്‍ നിലനില്‍ക്കുന്നുണ്ടാവുമെന്ന് കരുതാം>>>

അമ്മയാണെ ഞാന്‍ വിട്ടു!!!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷാജി,

പുസ്തകം കഴിഞ്ഞയാഴ്ച കയ്യിലെത്തിയതേയുള്ളു. ഒരാവര്‍ത്തി വായിച്ചു. പിന്നെ, ബ്രൈറ്റുമായി കുറെ സംസാരിച്ചു. അത്രയേയുള്ളു. വിവര്‍ത്തനം തുടങ്ങിയിട്ടില്ല. മലയാളത്തില്‍ ഈ പുസ്തകം വലിയ മുതല്‍കൂട്ടായിരിക്കുന്നമെന്നതില്‍ സംശയമില്ല. 19 ന് കോളേജ് തുറക്കും. ഇതിനായി ഒരു പുതിയ ടൈംടേബിള്‍ ഉണ്ടാക്കണം.

കച്ചവട സാധ്യത കുറവാണെങ്കിലും ഇത്തരം പുസ്തകങ്ങള്‍ മലയാള ഭാഷയില്‍ അവതരിപ്പിക്കാനുള്ള DCB യുടെ ശ്രമം ശ്രദ്ധേയമാണ്. ഭാവിയിലെ ഒരു നൊബേല്‍ ജേതാവിന്റെ പുസ്തകം പ്രസിദ്ധീകരിക്കണമെന്ന ലക്ഷ്യം കൂടി അവര്‍ മുന്നില്‍ കാണുന്നുണ്ടെന്ന് തോന്നുന്നു. Tell-Tale brain 390 പേജോളമുണ്ട്. വിവര്‍ത്തനം കഴിഞ്ഞേ പ്രസിദ്ധീകരണത്തെ കുറിച്ച് പറയാനാവൂ, ഏതായാലും ഇക്കൊല്ലമില്ല.

Bone Collector said...

നല്ല പോസ്റ്റ്‌ .I am dying, as you are, as everybody else is. You ask me why this comes to me, I may safely argue why not me?--ക്രിസ്ടഫര്‍ ഹിച്ചന്‍സ് .......വിഷയം വേറെയാണ് എങ്കിലും അല്‍പ്പം മെഡിക്കല്‍ സയന്‍സ് കണക്ഷന്‍ ഉണ്ടെന്നു തോന്നി ...

രജീഷ് പാലവിള said...

Dear Sir,
Very Interesting post..I copied it and pasted in face book.
thanking you

ChethuVasu said...

വളരെ നന്ദി രവി സാര്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനു . ഫാന്റം ലിമ്പിനെ പറ്റി കുറച്ചു നാളായി ഒരു ചെറിയ പേര്‍സണല്‍ റിസര്‍ച് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു . ( ചില വ്യക്തിഗത ജിജ്ഞാസ,നിരീക്ഷണങ്ങള്‍ ഇതിനു പ്രേരകം ആണ് ) .പുതിയ അറിവുകള്‍ ഈ ലേഖനത്തിലൂടെ ലഭിച്ചു .നന്ദി !

തലച്ചോറിന്റെ കോ ഒര്ടിനെഷന്‍ /മള്‍ടി ടാസ്കിംഗ് കഴിവുകള്‍ അനന്യ സാധാരണവും വിസ്മയകരവും ആണെങ്കിലും ലളിതമായ ചില കാര്യങ്ങളില്‍ അതിശയകരമം വിധം തലച്ചോര്‍ പരാജയപ്പെടുന്നതായി കാണാം
( 1 ) നിങ്ങള്‍ ഒരേ സമയം മേശയുടെ മേല്‍ വലതു ചൂണ്ടു വിരല്‍ കൊണ്ട് വട്ടവും ഇടതു ചൂണ്ടു വിരല്‍ കൊണ്ട് എട്ടു ആകൃതിയും വരയ്ക്കാന്‍ ശ്രമിക്കുക ..!
( 2 ) ഒരേ സമയം വലതു കാല്‍ കൊണ്ട് നിലത്തു ക്ലോക്ക് വയിസ് ആയി വട്ടവും , വലതു കൈ കൊണ്ട് ആന്റി ക്ലോക്ക് വയിസ് ആയി വട്ടവും വരയ്ക്കാന്‍ ശ്രമിക്കുക

കൂടുതല്‍ പേരിലും തലച്ചോര്‍ ഈ രണ്ടു പണികളും ഒരേ സമയം ചെയ്യാന്‍ കൂട്ടാക്കാറില്ല .!! അതെ സമയം ഒരേ സമയം കണ്ണാടിയില്‍ നോക്കി പാട്ട് പാടാനും മുടി ചീകാനും ഒരു ബുദ്ധിമുട്ടുമില്ല ! :)
ഞാന്‍ മനസ്സിലാക്കുന്നത്‌ ഒരേ സമയം രണ്ടു കൈ കൊണ്ടും കാലുകള്‍ കൊണ്ടും രണ്ടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവര്‍ നല്ല സംഗീത ഉപകരണ വിദഗ്ദ്ധന്മാരും ,ഡ്രൈവര്‍മാരും , ഗുസ്തിക്കാരും , പട്ടാളക്കാരും ആകും എന്നാണ് ..അങ്ങനെ വരുമ്പോള്‍ നന്നായി മൃദംഗം അല്ലെങ്കില്‍ ജാസ് വായിക്കാന്‍ കഴിവുള്ളവന്‍ നല്ല ഗുസ്തിക്കാരന്‍ ആകാന്‍ സാധ്യത ഉണ്ടാകും .. അതാണ്‌ ശാസ്ത്രം പറയുന്നത് !! ഹ ഹ !

മുഹമ്മദ് ഖാന്‍(യുക്തി) said...

thank u for the good post .

ChethuVasu said...

പുസ്തകങ്ങളില്‍ പറയുന്ന 'ജിന്ന് ' തന്നെ അല്ലെ ഈ ശാസ്ത്രഞ്ജന്മാര്‍ പറഞ്ഞു നടക്കുന്ന ജീന് ..? ഉദാഹരണത്തിന് ജിന്നുകള്‍ ഓരോ മനുഷ്യരുടെയും ശരീരത്തില്‍ കയറിപ്പറ്റി അവരെക്കൊണ്ടു ഓരോന്ന് ചെയ്യിപ്പിക്കുന്നതല്ലേ അവരുടെ സ്വഭാവമായി മാറുന്നത് ..? ജീനുകളും അത് തന്നെയല്ലേ ചെയ്യുന്നത് ..? അതായതു സ്വഭാവങ്ങളെ നിയന്ത്രിക്കുന്നത്‌ ..? അപ്പൊ ജിന്നും ജീനും തമ്മില്‍ വ്യത്യാസം ഉണ്ടോ..?

രവിചന്ദ്രന്‍ സി said...

'ചിത്രവധവും നിഴല്‍യുദ്ധവും'

Salim PM said...

വിഷയവുമായി ബന്ധമില്ലെങ്കിലും ജിന്നിനെക്കുറിച്ചു വാസു പറഞ്ഞതുകൊണ്ട് ചെറിയൊരു വിശദീകരണം.

ജിന്ന് എന്ന അറബി പദത്തിന് മറഞ്ഞിരിക്കുന്നത്, അദൃശ്യം, അകന്നിരിക്കുന്നത്, ഒറ്റതിരിഞ്ഞിര്‍ക്കുന്നത് എന്നെല്ലാമാണ് അര്‍ഥം. പാമ്പിനും ജിന്ന് എന്ന് പറയാറുണ്ട്. മാളങ്ങളിലും മറ്റും മറഞ്ഞിരിക്കുന്ന പാമ്പിന്‍റെ സ്വഭാവമാണ് ഇതിനു കാരണം.

ചാണകത്തിന്‍റെ കട്ട കൊണ്ടോ ചത്ത മൃഗത്തിന്‍റെ എല്ലുകൊണ്ടോ മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷം ശൗച്യം ചെയ്യരുത് എന്ന് പ്രവാചകന്‍ വിലക്കുകയുണ്ടായി. (ഇക്കാലത്ത് ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നത് പോലെ പഴയകാലത്ത് മണ്‍കട്ട, കല്ല് തുടങ്ങിയവ ഉപയോഗിക്കാറുണ്ടായിരുന്നു) അതിനു കാരണം അവ ജിന്നിന്‍റെ ഭക്ഷണമാണെന്നാണ് പറഞ്ഞത്. ഇവിടെ പ്രവാചകന്‍ 'ജിന്ന്' എന്നതുകൊണ്ട് അര്‍ഥമാക്കിയത് എല്ലിലും ചാണകത്തിലും ഉണ്ടാകുന്ന അദൃശ്യ രോഗാണുക്കളല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഓര്‍ക്കുക, ബാക്ടീരിയയെയും വൈറസിനെയും കുറിച്ചുള്ള സങ്കല്പം പോലും അന്നുണ്ടായിരുന്നില്ല.

Sajnabur said...

പാമ്പിനും ജിന്ന് എന്ന് പറയാറുണ്ട്. മാളങ്ങളിലും മറ്റും മറഞ്ഞിരിക്കുന്ന പാമ്പിന്‍റെ സ്വഭാവമാണ് ഇതിനു കാരണം.
.........................

ഇവിടെ പ്രവാചകന്‍ 'ജിന്ന്' എന്നതുകൊണ്ട് അര്‍ഥമാക്കിയത് എല്ലിലും ചാണകത്തിലും ഉണ്ടാകുന്ന അദൃശ്യ രോഗാണുക്കളല്ലാതെ മറ്റൊന്നുമായിരുന്നില്ല.
.........................

VERY VALUABLE INFORMATION FROM PROPHET'S PREACHINGS....THANKS. ANYTHING MORE LIKE THIS... DONT FEEL HESITATE TO POST.

മുഹമ്മദ് ഖാന്‍(യുക്തി) said...

കല്‍ക്കി പറയുന്നു....

ഇവിടെ പ്രവാചകന്‍ 'ജിന്ന്' എന്നതുകൊണ്ട് അര്‍ഥമാക്കിയത് എല്ലിലും ചാണകത്തിലും ഉണ്ടാകുന്ന അദൃശ്യ രോഗാണുക്കളല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഓര്‍ക്കുക, ബാക്ടീരിയയെയും വൈറസിനെയും കുറിച്ചുള്ള സങ്കല്പം പോലും അന്നുണ്ടായിരുന്നില്ല>>>>>>>>>>
----------------------------------
കല്‍ക്കി,
വിഷയത്തെ ചെറുതാക്കല്ലേ,
ജൈവായുധമായി വരെ ഉപയോഗിക്കപ്പെട്ടിരുന്നില്ലേ--
“സുലൈമാന്ന്‌ വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു.“ 27;17

“അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു.34:12

ആയുധം, പറഞ്ഞതനുസരിച്ചില്ലങ്കില്‍ അതിനെ പാഠം പഠിപ്പിക്കാ‍ന്‍ വരെ വഴിയുണ്ടായിരുന്നു-

“അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക്‌ എതിരുപ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന്‌ ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്34:12

ഈ ആയുധം നിര്‍മിക്കപ്പെട്ടിരിക്കുന്നത് -

“തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന്‌ ജിന്നിനെയും അവന്‍ സൃഷ്ടിച്ചു. “55:15

ഈ വിദ്യയൊക്കെ ആധുനികശാസ്ത്രത്തിനു ഇതുവരെ പുടികിട്ടിയിട്ടില്ല,ഒരു പക്ഷെ ഇറാനു അറിയാമായിരിക്കും.

Anonymous said...

ഇവിടെ പ്രവാചകന്‍ 'ജിന്ന്' എന്നതുകൊണ്ട് അര്‍ഥമാക്കിയത് എല്ലിലും ചാണകത്തിലും ഉണ്ടാകുന്ന അദൃശ്യ രോഗാണുക്കളല്ലാതെ മറ്റൊന്നുമായിരുന്നില്ല


ബു ഹ ഹ...
അയ്യോ കല്‍ക്കി, പരമകഷ്്ടം!!! താങ്കള്‍ ഇത്ര hopeless case ആണോ? എനിക്ക് ചിരിയടക്കാനാവുന്നില്ല.

Salim PM said...

പ്രിയ മുഹമ്മദ് ഖാന്‍,

വിഷയത്തെ ചെറുതാക്കിയതല്ല. ഈ വിഷയം കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്നു എന്നത് ശരിയാണ്. പരിഹാസ രൂപത്തിലാണെങ്കിലും വാസു ജിന്നിനെക്കുറിച്ച് സൂചിപ്പിച്ചത് കണ്ടപ്പോള്‍ ഖുര്‍‌ആനില്‍ പറഞ്ഞിരിക്കുന്ന ജിന്നിനെക്കുറിച്ച് ഹൃസ്വമായൊന്നു പരിചയപ്പെടുത്തി എന്നേയുള്ളൂ. ബാക്ടീരിയ മാത്രമാണ് ജിന്ന് എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികള്‍ ജിന്നിന്‍റെ ഗണത്തില്‍ പെടും എന്നാണ് ഞാന്‍ പറഞ്ഞത്.

ജിന്നിനെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകളും സാങ്കല്പിക്ക കഥകളും പ്രചരിച്ചിട്ടുള്ളത്കൊണ്ട് ഖുര്‍‌ആന്‍ പറയുന്ന ജിന്ന് എന്താണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണ്. കാരണം ജിന്ന് എന്നു കേല്‍ക്കുന്ന മാത്രയില്‍ സാങ്കല്പിക കഥകളലൂടെ മനസ്സില്‍ രൂഢമൂലമായ സങ്കല്പ്പിക ജിന്നാണ് മനസ്സില്‍ ഓടിയെത്തുക. എന്നാല്‍ ഖുര്‍‌ആനില്‍ ജിന്നിനെക്കുറിച്ച് അത്തരം കഥകള്‍ ഒന്നും കാണില്ല.

മുന്‍‌വിധികള്‍ മാറ്റിവെച്ച് ജിന്നിന്‍റെ യഥാര്‍ഥ അര്‍ഥം മനസ്സില്‍ വെച്ച് (മറഞ്ഞിരിക്കുന്നത്) താങ്കള്‍ ഉദ്ധരിച്ച ഖുര്‍‌ആന്‍ വചനങ്ങള്‍ ഒന്നു കൂടി പരിശോധിച്ചു നോക്കുക. അതില്‍ അസ്വാഭാവികമായി ഒന്നും ഇല്ല എന്നു മനസ്സിലാകും.

“സുലൈമാന്ന്‌ വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു.“ 27;17


“അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു." 34:12

ഇവിടെ പറഞ്ഞിരിക്കുന്ന ജിന്ന് മനുഷ്യര്‍ തന്നെയാണ്. മനുഷ്യരുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി മനുഷ്യരെ വിശുദ്ധ ഖുര്‍‌ആന്‍ 'ജിന്ന്' 'ഇന്‍സ്' എന്നീ രണ്ടു വിഭാഗമായാണ് സംബോധന ചെയ്യാറുള്ളത്. മനുഷ്യരെ രണ്ടു വിഭാഗമാക്കിയുള്ള ഉപമ സര്‍‌വ്വ സാധാരണമാണ് (തൊഴിലാളി-മുതലാളി, പണ്ഡിതന്‍-പാമരന്‍, സാധാരണക്കാര്‍-ബുദ്ധിജീവികള്‍ etc.)

“തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന്‌ ജിന്നിനെയും അവന്‍ സൃഷ്ടിച്ചു.“ 55:15

ഇതിനോട് കൂട്ടി വായിക്കാവുന്ന മറ്റൊരു വചനവും ഖുര്‍‌ആനില്‍ കാണാം. അതിങ്ങനെയാണ്:

"ഇതിനു മുന്‍പ് (മനുഷ്യ സൃഷ്ടിപ്പിനു മുന്‍പ്) ചുടുകാറ്റിന്‍റെ അഗ്നിയില്‍ ഇനു നാം ജിന്നിനെ സൃഷ്ടിച്ചു" (15:28)


ജൈവ പൂര്‍‌വ്വ ജീവി രൂപങ്ങളുടെ (Pre-biotic Organism)സൃഷ്ടിപ്പിനെക്കുറിച്ചാണ് ഇവിടെ ഖുര്‍‌ആന്‍ സൂചന തരുന്നത്. അഗ്നിയില്‍ നിന്നുള്ള നേരിട്ടുള്ള താപം ജൈവ പൂര്‍‌വ്വ ജീവി രൂപങ്ങളുടെ സൃഷ്ടിപ്പില്‍ ശക്തമായ പങ്ക് നിര്‍‌വ്വഹിച്ചിട്ടുണ്ട് എന്നാണ് ശാസ്ത്ര പഠനങ്ങള്‍ പറയുന്നത്.

കമന്‍റുകളുടെ കാര്യത്തില്‍ രവിചന്ദ്രന്‍ സാര്‍ ഇവിടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടുണ്ടെങ്കിലും വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങള്‍ കൂടുതല്‍ ഇവിടെ വിശദീകരിക്കുന്നത് അത്ര ശരിയാണെന്നു തോന്നുന്നില്ല. അതുകൊണ്ട് ചില സൂചനകള്‍ മാത്രം ഇവിടെ നല്‍കിയെന്നു മാത്രം അധിക വായനയ്ക്ക് ഇവിടെ ക്ലിക്കുക: The Jinn

Salim PM said...

പ്രിയ Sajnabur,

പ്രവാചകന്‍റെ വചനങ്ങളിലും ഖുര്‍‌ആനിലും വിലമതിക്കാനാവാത്ത നിരവധി വിജ്ഞാനങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. കണ്ണുള്ളവര്‍ അതു കാണുന്നു. അന്ധന്മാര്‍ കൂരരുട്ടില്‍ തപ്പിത്തടയുന്നു.

Salim PM said...

പ്രിയ രവിസാര്‍,

എന്‍റെ ഒരു കമന്‍റ് സ്പാമില്‍ കുടുങ്ങി എന്നു തോന്നുന്നു. ദയവുചെയ്ത് നോക്കുമല്ലോ.

Anonymous said...

Quranum athile sciensum ,muslimkalum eganeyulavarenu manasilakkan ithilum nalla oru example ini vere kittila.thanks kalkkee kalakkeetund.we are eagerly waiting for more revalations from you. lavarenu manasilakkan ithilum nalla oru example ini vere kittila.thanks kalkkee kalakkeetund.we are eagerly waiting for more revalations from you.

Sajnabur said...

Dear Kalkki,

പ്രവാചകന്‍റെ വചനങ്ങളിലും ഖുര്‍‌ആനിലും വിലമതിക്കാനാവാത്ത നിരവധി വിജ്ഞാനങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. കണ്ണുള്ളവര്‍ അതു കാണുന്നു. അന്ധന്മാര്‍ കൂരരുട്ടില്‍ തപ്പിത്തടയുന്നു.

............................

വളരെ ശരിയാണ്. കണ്ണുള്ളവര്‍ കാണും പക്ഷെ, ബുദ്ധിയുള്ളവര്‍ ചിന്തിക്കും....എന്തും അന്തമായി വിശ്വസിക്കില്ല...നിങ്ങള്ക്ക് വേണമെങ്കില്‍ ജിന്നിനെ പല രൂപത്തിലും ഭാവത്തിലും വിവരിക്കാം തെളിവിന്റെ ഒരാവിശ്യവും നിങ്ങള്ക്ക് വേണ്ടെല്ലോ.

Sajnabur said...

ആദ്യം ചാനകത്തിലെ ബാക്ടീരിയയായി, മനുഷ്യനായി, അഗ്നിയിലെ ശ്രിഷ്ടിയായി ഇനിയത് പദാര്തമായും ദ്ര്യമായും എല്ലാം പോകുന്നത് കാണാം.
അവസാനം ദൈവം, ജിന്ന്, കുട്ടിച്ചാത്തന്‍, കടലമ്മ, ഒടിയന്‍ ഇതെല്ലം ഒരു ജെനെസ്‌ ആയി മാറുമോ ആവോ?.

Bone Collector said...

ജിന്ന് എന്ന അറബി പദത്തിന് മറഞ്ഞിരിക്കുന്നത്, അദൃശ്യം, അകന്നിരിക്കുന്നത്, ഒറ്റതിരിഞ്ഞിര്‍ക്കുന്നത് എന്നെല്ലാമാണ് അര്‍ഥം. പാമ്പിനും ജിന്ന് എന്ന് പറയാറുണ്ട്. മാളങ്ങളിലും മറ്റും മറഞ്ഞിരിക്കുന്ന പാമ്പിന്‍റെ സ്വഭാവമാണ് ഇതിനു കാരണം.



!!!!!!ഇവിടെ അറ്റാക്ക്‌ ചെയ്യുന്നത് മുസ്ലിം ബ്ലോഗേര്‍സ് മാത്രമാണ് ..ഞാന്‍ ഇവിടെ ഒരു ക്രിസ്ടനിയെയോ ഒരു ഹിന്ടുവിനെയോ കണ്ടില്ല ....ജൂതര്‍ ,പാര്‍സികള്‍ ,ബുദ്ധ ,ജൈന മതക്കാര്‍ ഇവരെ ആരെയും കാണുന്നില്ല ....ഇതിന്റെ കാരണം ? എന്താണ് മുസ്ലിമിനുള്ള വിശേഷത ? ലോകത്ത് ഏറ്റവും കുടുതല്‍ ഉള്ളത് ക്രിസ്താനികള്‍ ആണ് ..അവര്‍ ഒന്നും പറയുന്നില്ല .......അറ്റാക്ക്‌ ചെയുന്നു എന്ന് പറഞ്ഞത് ,അവര്‍ കുടതലായി വരുന്നു എന്ന അര്‍ഥം ആണ് ഉദേസിക്കുന്നത്....അതിനുള്ള കാരണം ??????????? ഇന്ത്യയെ പോലുള്ള രാജ്യത്തു അവര്‍ മിണോരിടി ആണെന്ന് അവര്‍ തന്നെ പറയുന്നു ....അധ്യാപകന്റെ കൈ വെട്ടു കേസിലെ എല്ലാ പ്രതികളും വിദേശ വാസികള്‍ ആണെന്ന് NIA പറയുന്നു ........ഇനി അവരെ ഇവിടെ കൊണ്ട് വന്നു ചെയ്യണം ...എല്ലാവരും അറബിയുടെ കീഴില്‍ അഭയം പ്രബിച്ചു....ഇവരെ എന്ത് ചെയ്യും ????എന്തെങ്ങിലും പറഞ്ഞാല്‍ ഞങ്ങള്‍ പ്രവാസി മലയാളി ആണെന്ന് പറയും ...പക്ഷെ പണിയോ ?? അഞ്ചു വര്ഷം മുന്‍പ് പോയ പലരും ഇതുവരെ സ്വന്തം വീട്ടില്‍ വന്നിട്ടില്ല .....എന്താ സര്‍ ഇതിന്റെ അര്‍ഥം ?????????????????????????????????? !!!!!

Bone Collector said...

കല്‍ക്കി said...
പ്രിയ രവിസാര്‍,

എന്‍റെ ഒരു കമന്‍റ് സ്പാമില്‍ കുടുങ്ങി എന്നു തോന്നുന്നു. ദയവുചെയ്ത് നോക്കുമല്ലോ.

20 September 2011 12:16



ഇയാള്‍ പറയുന്ന ഇ കമന്റ്‌ ഒന്ന് പുറത്തു വിട് ..പ്ലീസ്...ഒന്നും ഉണ്ടായിട്ടല്ല ...മറിച്ച് ഇയാള്‍ എന്താണ് പറയുന്നത് എന്നതിനെകുറിച്ചുള്ള ഒരു കൌതുകം .....എന്തായാലും വലിയ ആനകാര്യം ഒന്നും അല്ല എന്നും അറിയാം ..ഒന്നുകില്‍ ഖുറാന്‍ അല്ലെങ്ങില്‍ ഗള്‍ഫിലെ മറ്റു കാര്യങ്ങള്‍ .......ഗള്‍ഫില്‍ എണ്ണ തീര്‍ന്നാല്‍ അപ്പോള്‍ തീരും ഇവന്റെ പണി ......അതുവരെ സഹിക്കുക മാത്രമേ മാര്‍ഗം ഉള്ളു .....

Anonymous said...

വെല്‍ ഡണ്‍ കല്‍ക്കി സര്‍.
യെച്ചൂസ് മീ സര്‍,
ഇവിടെ രവിചന്ദ്രന്‍സ്ഥിരം പറയുന്ന ബേരിയോണിക് മാറ്ററിനേയും ലെപ്‌റ്റോണ്‍-മെസോണ്‍ Etc ഒക്കെ പ്രതിപാദിക്കുന്ന ആയത്തുകള്‍ കൂടി ഒന്നു പറയാമോ? പിന്നെ ഹാഡ്രോണ്‍ കൊളൈഡറിനെക്കുരിച്ചുള്‌ല ആയത്തിന്റെ നമ്പരും വേണം. കൊറയെണ്ണത്തെ ഒതുക്കാനുള്ളതാ. അല്ല പിന്നെ.കുറാനോടാ അവന്റെയൊക്കെ കളി!

മുഹമ്മദ് ഖാന്‍(യുക്തി) said...

കല്‍ക്കി സെഡ്......

പ്രവാചകന്‍റെ വചനങ്ങളിലും ഖുര്‍‌ആനിലും വിലമതിക്കാനാവാത്ത നിരവധി വിജ്ഞാനങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. കണ്ണുള്ളവര്‍ അതു കാണുന്നു. അന്ധന്മാര്‍ കൂരരുട്ടില്‍ തപ്പിത്തടയുന്നു.>>>>>>>>>>
-----------------------------------
ജിന്ന് ബാക്ടീരിയയുടെ സന്താനോല്‍പ്പത്തി വിശുദ്ധപുത്തകത്തില്‍ ഇങ്ങനെ-

എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട്‌ ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി.51:49

ഇനി കൂരിരുട്ടില്‍ തപ്പുന്ന അന്ധന്മാര്‍ പറയുന്നത്-

Growth and reproduction
of bacteria -

Unlike multicellular organisms, increases in the size of bacteria (cell growth) and their reproduction by cell division are tightly linked in unicellular organisms.

എന്നാണാവോ ഈ കുരുടന്മാര്‍ കണ്ണുതുറക്കുക.
തുറക്കേണ്ടിവരും തീര്‍ച്ച

kaalidaasan said...

>>>>ബാക്ടീരിയ മാത്രമാണ് ജിന്ന് എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികള്‍ ജിന്നിന്‍റെ ഗണത്തില്‍ പെടും എന്നാണ് ഞാന്‍ പറഞ്ഞത്.<<<

അത് കലക്കി കല്‍ക്കി.

പാലിനെ മോരും തൈരും ആക്കുനതും ഇതേ പോലെ ഒരു ബാക്റ്റീരിയ ആണ്. അപ്പോള്‍ മോരും തൈരും കഴിക്കുന്ന മുസ്ലിങ്ങള്‍ ഈ ജിന്നുകളേക്കൂടി അകത്താക്കുന്നു.


ജിന്നിനെ തിന്നാമെന്ന് ഇസ്ലാമിക നിദാനശാസ്ത്രം പറയുന്നുണ്ടോ കല്‍ക്കി?

Anonymous said...

കാളിദാസ,

അബ്ദുള്‍ ഖാദര്‍ EK എന്ന പേരില്‍ ഒരു ഒന്നാന്തരം ബഫൂണ്‍ തൊട്ടടുത്ത പോസ്റ്റില്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. അവിടെത്തന്നെ ആനക്കാരന്‍ കുഞ്ഞപ്പന്‍ എന്നൊരു ഒടിയനും വരാറുണ്ട്. ഈ ചോദ്യം അവരോട് ചോദിച്ചാല്‍ നിദാനശാസ്ത്രപരമായ ശാസ്ത്രീയ മറുപടി പ്രതീക്ഷിക്കാം. കല്‍ക്കിക്ക് അത്രയും നട്ട് ഫോഴ്‌സ് ഉണ്ടെന്ന് തോന്നുന്നില്ല.

kaalidaasan said...

അനോണി,

കാദറെഴുതുന്നതിന്‌ ഒരു നേഴ്സറി നിലവാരം പോലുമില്ല. കുഞ്ഞാപ്പ എഴുതുന്നത് വായിച്ച് മനസിലാക്കിയെടുക്കാന്‍ കുറച്ചു ദിവസം വേണം. അതുകൊണ്ട് മിക്കപ്പോഴും അവ ഓടിച്ചങ്ങ് വിടാറാണു പതിവ്. മാത്രമല്ല ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഞാന്‍ കുറച്ചു നാളായി ചതുര്‍ത്ഥിയുമാണ്.

Salim PM said...

@മുഹമ്മദ് ഖാന്‍(യുക്തി)

കുറച്ചുകൂടി മുന്നോട്ട് പോകുന്നതുകൊണ്ട് വിരോധമുണ്ടോ? കോശത്തിന്‍റെ അടിസ്ഥാന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് മുഹമ്മദിന് അറിയില്ല എന്നുണ്ടോ?

Salim PM said...

"ജിന്നിനെ തിന്നാമെന്ന് ഇസ്ലാമിക നിദാനശാസ്ത്രം പറയുന്നുണ്ടോ കല്‍ക്കി?"

തിന്നുകൂടത്തത് എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും അതില്‍ ജിന്ന് പെടില്ല.

Anonymous said...

"എന്റെ ചുറ്റുവട്ടത്ത് എനിക്ക് പരിചയമുള്ള ചില യുക്തിവാദി പ്രവര്‍ത്തകരുമായുള്ള" ചര്‍ച്ചയില്‍ വ്യക്തമാവുന്നത് ശ്രീ സി രവിചന്ദ്രന്‍ 'നാസ്തികനായദൈവം' എന്ന പ്രസന്‍റെഷന്‍ പരിപാടി കേരളത്തിലെ മുക്കിലും മൂലകളില്‍ വരെ നടത്തി എന്നാണ്., കേരളത്തില്‍ അമ്പതില്‍ (ഒരാള്‍ പറഞ്ഞത് അറുപത്തി അഞ്ചില്‍) കൂടുതല്‍ സ്ഥലങ്ങളില്‍ പരിപാടി നടത്തി എന്നാണ്.

This is from Zubaida's blog.
So, Zubaida has some contact with the atheists. (S)he knows a lot of them, has regular discussions with them.... and what not.
So, a "sathyaviswasini", without purdah, discussing with atheists?? Very progressive (wo)man, indeed!!

Abhi's Travel said...

Thanks for a good report

kaalidaasan said...

>>>>>>തിന്നുകൂടത്തത് എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും അതില്‍ ജിന്ന് പെടില്ല.<<<<

എന്നു വച്ചാല്‍ മരക രോഗം പരത്തുന്ന ബാക്റ്റീരിയകളെയും വൈറസുകളെയുമൊക്കെ തിന്നാം എന്ന് ഇസ്ലാമിക നിദാനശാസ്ത്രം പഠിപ്പിക്കുന്നു.

ആധുനിക ശാസ്ത്രം പറയുന്നത് ഇവയെ നശിപ്പിക്കണമെന്നാണ്. ഇസ്ലാമിക ശാസ്ത്രം പറയുന്നത് ഇവയെ തിന്നുന്നതുകൊണ്ട് കുഴപ്പമില്ല എന്ന്. അതാണല്ലേ കുര്‍ആന്‍ ചാത്രീയം എന്നു പറയുന്നതിന്റെ അര്‍ത്ഥം.

Anonymous said...

മനുഷ്യനെയും തിന്നാന്‍ അനുവാദം ഉണ്ടോ കല്‍ക്കി?

kaalidaasan said...

>>>മനുഷ്യനെയും തിന്നാന്‍ അനുവാദം ഉണ്ടോ കല്‍ക്കി?<<<

ഉണ്ട്. തീര്‍ച്ചയായുമുണ്ട്. തിന്നുകൂടാത്തത് എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും അതില്‍ മനുഷ്യന്‍ പെടില്ല.

ഈ വിധിയനുസരിച്ചായിരിക്കും കല്‍ക്കിയുടെ മറ്റൊരു രൂപമായ ഇദി അമീന്‍ മനുഷ്യനെ പൊരിച്ചു തിന്നതും. കല്‍ക്കി വായിച്ചു മനസിലാക്കിയതുപോലെ കുര്‍ആന്‍ അദ്ദേഹവും വായിച്ചു മനസിലാക്കി. തിന്നു കൂടാത്തതിന്റെ കൂട്ടത്തില്‍ മനുഷ്യനെ കണ്ടില്ല. അപ്പോള്‍ അങ്ങു തിന്നു. കല്‍ക്കിയും തിന്നാറുണ്ടോ എന്തോ?

നന്ദന said...

tracking

നന്ദന said...

സാർ, ഇവിടെ ബ്ലോഗ് ലോകത്തേക്ക് വന്നതിൽ അതിയായ സന്തൊഷമുണ്ട്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട നന്ദന,

നല്ല വാക്കിന് നന്ദി. ഇവിടേക്ക് സ്വാഗതം

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈദമാരുടെ കരച്ചില്‍

Salim PM said...

വിഷയവുമായി ബന്ധമില്ലാത്തതാണെങ്കിലും വാസു ജിന്നിനെക്കുറിച്ചു സൂചിപ്പിച്ച സ്ഥിതിക്ക് ഖുര്‍‌ആനില്‍ പറഞ്ഞിരിക്കുന്ന ജിന്ന് എന്താണെന്ന് ചെറുതായൊന്നു പരിചയപ്പെടുത്തുക മാത്രമെ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. ഇപ്പോള്‍ വിഷയം അവിടെ നിന്ന് ഇദിഅമീനില്‍ എത്തിയത് നോക്കുക. ഇത്തരം ചര്‍ച്ച ആര്‍ക്കും ഒരു പ്രയ്ജനവും ചെയ്യില്ല. ഇസ്‌ലാമിനെ കരിതേച്ച് കാണിക്കുക എന്നത് മാത്രം വൃതമാക്കിയവര്‍ക്ക് ഇതൊക്കെ ഭൂഷണമായേക്കും. Dogs bark, but the caravan goes on.

Sajnabur said...

Dear Kalkki,

താങ്കള്‍ ചെറുതായി പരിചയപെടുത്തിയ ജിന്നിനെ കുറിച്ച് ചിലര്‍ ചെറുതായി ചില സംശയങ്ങള്‍ ഉന്നയിച്ചു. ഇത് തെറ്റാണോ ഡിയര്‍?...നിങ്ങള്‍ പറയുന്നത് കേട്ടു മിണ്ടാണ്ടേ ഇരുന്നോണം എന്നാണോ ഉദ്ദേശിച്ചത്. Dogs bark, but the caravan goes on....you said it. ജിന്നിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ക്കായി ആകാംഷയോടെ.........

Anonymous said...

സമാധാനമായി "ശ്യാമ ശീതളസൌദിയിലെ മണലാര്യത്തില്‍" നിന്നും ചോദിക്കുന്നു ഷാജി ജിന്നിനെക്കുറിച്ച്?
പ്രിയ കല്‍ക്കിക്ക് കാളിദാസന്‍ മുസ്ല്യാരുടെ നമ്പര് കൊടുത്തുകൂടെ?

Salim PM said...

@Sajnabur
ജിന്നിനെക്കുറിച്ച് മനുഷ്യര്‍ക്ക് വായിച്ചാല്‍ മനസ്സിലാകുന്ന രീതിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വായിക്കേണ്ടവര്‍ക്ക് ലിങ്കും കൊടുത്തിട്ടുണ്ട്. താങ്കള്‍ക്ക് ഇനി എന്താണ് ജിന്നിനെക്കുറിച്ച് അറിയേണ്ടത് Sajnabur?

Sajnabur said...

Dear Kalkki,

ജിന്നിനെ കുറിച്ച് താങ്കള്‍ നിര്‍ദേശിച്ച ലിങ്ക് ചെക്ക്‌ ചെയ്തിരുന്നു, ഇസ്ലാമിസ്റ്റുകളുടെ വ്യ്ക്യാനങ്ങള്‍ നേരെത്തെ തന്നെ മനസ്സിലാകിയതാണ്. ഇതില്‍ സംശയങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം സ്വാഭാവികം.....താങ്കള്‍ ഇവിടെ ജിന്‍ വിഷയം conclude ചെയ്യാന്‍ ഉപയോഗിച്ച languageനോട് ഒന്ന് പ്രതികരിച്ചു എന്ന് മാത്രം. കൂടുതല്‍ ഒന്നും തന്നെ വേണ്ടായെ..........

Anonymous said...

താങ്കള്‍ ഇവിടെ ജിന്‍ വിഷയം conclude ചെയ്യാന്‍ ഉപയോഗിച്ച languageനോട് ഒന്ന് പ്രതികരിച്ചു എന്ന് മാത്രം. >>>>

ഷാജി എന്തൊരു മാന്യന്‍???. കാളിദാസനെ പൂജിക്കുന്നവര്‍ ഇങ്ങനെയേ എഴുതു..പഠിച്ചശീലം.

Salim PM said...

Sajnabur said:

"ഇസ്ലാമിസ്റ്റുകളുടെ വ്യ്ക്യാനങ്ങള്‍ നേരെത്തെ തന്നെ മനസ്സിലാകിയതാണ്."

ജന്നിനെക്കുറിച്ച് ഇസ്‌ലാമിസ്റ്റുകളുടെ ഏതു വ്യാഖ്യാനമാണ് താങ്കള്‍ വായിച്ചിട്ടുള്ളത്? അതറിയാന്‍ എനിക്കു താല്പര്യമുണ്ട്. ദയവുചെയ്ത് റഫറന്‍സ് തരിക.

Sajnabur said...

Dear Kalkki,

താങ്കള്‍ തന്നെ നല്ല റഫറന്‍സ് അല്ലെ?

Salim PM said...

എല്ലാം ഞങ്ങള്‍ വായിച്ചതാണ്, എല്ലാം ഞങ്ങള്‍ക്കറിയാം എന്നൊക്കെയുള്ളത് പൊതുവെ ബുദ്ധിജീവികള്‍ എന്നു സ്വയം അഹങ്കരിക്കുന്നവരുടെ സ്ഥിരം രീതിയാണ്. ഇതും അതില്‍ നിന്നു വ്യത്യസ്തമല്ല.

Anonymous said...

സൌദിക്കാരന്റെ തൊട്ടിലില്‍ കിടക്കുകയും താരാട്ട്പാടുകയും തരംകിട്ടുമ്പോള്‍ പുറം തിരിഞ്ഞു കൊഞ്ഞനം കാട്ടുകയും ചെയ്യുന്ന ബുടടിജീവി എന്ന് വിളിക്കൂ കല്‍ക്കി

Anonymous said...

QUOTES OF THE MONTH

"All thinking men are atheists." --Ernest Hemingway


പണ്ട് നുമ്മടെ ചാണ്ടിയാശാന്‍ ഇമ്മാതിരി എന്തോ പറിഞ്ഞാര്‍ന്നല്ലോ ഇല്ലേ......

Sajnabur said...

സൌദിക്കാരന്റെ തൊട്ടിലില്‍ കിടക്കുകയും താരാട്ട്പാടുകയും..........തൊട്ടിലില്‍ കിടക്കുന്നവരാണോ താരാട്ട് പാടാറു?

Anonymous said...

സൌദിക്കാരന്റെ തൊട്ടിലില്‍ കിടക്കുകയും താരാട്ട്പാടുകയും..........തൊട്ടിലില്‍ കിടക്കുന്നവരാണോ താരാട്ട് പാടാറു? >>>>

തിരിച്ചറിവിന്റെ ചെത്തുകള്‍....ജിന്ന്, മാറ്റര്‍, മാസ്, ഊര്‍ജ്ജം എല്ലാം 'തോട്ടില്‍' നിന്നും വരികയല്ലേ,

***ശരിക്കും പറഞ്ഞാല്‍ മൃഗത്തിനും "മാലാഖയ്ക്കും" ഇടയ്ക്കാണ് നമ്മുടെ മസ്തിഷ്‌ക്കശേഷി.***
ശക്തമാണ് നമ്മുടെ കയ്യിലുള്ള തെളിവുകള്‍..

Sajnabur said...

എന്തൊരു വിവേകം......

രവിചന്ദ്രന്‍ സി said...

'സംഘഗാനാലാപനം'

kaalidaasan said...

>>>ഖുര്‍‌ആനില്‍ പറഞ്ഞിരിക്കുന്ന ജിന്ന് എന്താണെന്ന് ചെറുതായൊന്നു പരിചയപ്പെടുത്തുക മാത്രമെ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. ഇപ്പോള്‍ വിഷയം അവിടെ നിന്ന് ഇദിഅമീനില്‍ എത്തിയത് നോക്കുക. <<<

കുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ജിന്ന് എന്താണെന്നല്ല താങ്കളുടെ വ്യാഖ്യാന ഫക്റ്ററിയില്‍ ഉരുട്ടിയെടുത്ത ജിന്ന്. കുര്‍ആനില്‍ പറയാത്ത ജിന്നാണ്. താങ്കള്‍ ഏതു തരത്തില്‍ ദുര്‍വ്യാഖ്യാനിച്ചാലും അതിനു ബാക്റ്റീരിയ എന്ന അര്‍ത്ഥം വരില്ല. മനുഷ്യരുടെ കണ്ണു കൊണ്ട് കാണാനാകത്ത അനേകം ജീവികളും വസ്തുക്കളും ഉണ്ട്. അവയെ ഒക്കെ ജിന്നെന്നു വിളിക്കാന്‍ അപാര തൊലിക്കട്ടി വേണം. വ്യാഖ്യാന ഫാക്റ്ററികള്‍ക്ക് പിന്നെ തൊലിക്കട്ടിക്കുണ്ടോ പഞ്ഞം.

ഇദി അമീനില്‍ എത്തിയതാണു കുഴപ്പം.അവിടെ എത്തിച്ചതില്‍ യാതൊരു കുഴപ്പവുമില്ല. തിന്നാന്‍ പാടില്ലാത്തതെന്താണെന്നൊക്കെ കുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് എന്നിവിടെ എഴുതിയത് താങ്കളാണ്. മറ്റാരുമല്ല. . അതൊഴികെ എല്ലാം തിന്നാം എന്നു പറഞ്ഞത് താങ്കളാണ്. കുര്‍ആനില്‍ പറയാത്ത എന്തും തിന്നാം എന്ന അസംബന്ധം എഴുതുമ്പോള്‍ ഇതൊക്കെ ഓര്‍ക്കണമായിരുന്നു.

ഞാന്‍ സംശയം ചോദിച്ചതാണ്. മനുഷ്യ മാംസം തിന്നാന്‍ പടില്ല എന്ന് കുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ? നരഭോജികളായ മനുഷ്യരുണ്ടെന്ന ബിബരം കുര്‍ആന്‍ ഇറക്കി കൊടുക്കുമ്പോള്‍ അള്ളാക്കറിയില്ലായിരുന്നു അല്ലേ കല്‍ക്കി? അള്ളാക്കൊ അതൊ മൊഹമ്മദിനോ?

Mohammed Ridwan said...

കാളി ദാസാ (കാളി ഒരു ഹിന്ദു ദൈവം. കളി ദാസന്‍ = കാളിയുടെ അടിമ)
കുറെ നേരമായെല്ലോ മനുഷ്യമാംസം തിന്നാമോ , മനുഷ്യമാംസം തിന്നാമോ, എന്ന് ചോദിച്ചു നടക്കുന്നു. ആരെയോ കണ്ടു വെച്ചിട്ടുള്ള പോലെ.... ഖുറാനില്‍ വിശ്വാസമില്ലാത്ത താങ്കള്‍ക്ക് അത് തിന്നാന്‍ ഖുറാനില്‍ നിന്നും തെളിവ് കിട്ടിയിട്ട് വേണോ?

Mohammed Ridwan said...

tracking

മുഹമ്മദ് ഖാന്‍(യുക്തി) said...

കല്‍ക്കി said...

@മുഹമ്മദ് ഖാന്‍(യുക്തി)

കുറച്ചുകൂടി മുന്നോട്ട് പോകുന്നതുകൊണ്ട് വിരോധമുണ്ടോ? കോശത്തിന്‍റെ അടിസ്ഥാന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് മുഹമ്മദിന് അറിയില്ല എന്നുണ്ടോ?>>>>>>>>>>>>>>
==============================
മുഹമ്മദിനു അറിയാന്‍ പാടില്ലാത്തതായി ഒന്നു മില്ലേ.
കോഴിക്കോട്ട് ‘കേശ‘പ്പള്ളിയില്‍ ‘കോശ‘പ്പള്ളി കൂടെ തുടങ്ങി നാട്ടാരെ കോശം പഠിപ്പിക്കുന്നത് നന്നായിരിക്കും.

Anonymous said...

‘കോശ‘പ്പള്ളി കൂടെ തുടങ്ങി നാട്ടാരെ കോശം പഠിപ്പിക്കുന്നത് നന്നായിരിക്കും. >>>>

യുക്തിക്ക് ശാസ്ത്രപ്പള്ളി തുടങ്ങി പരിണാമം ആഴ്ച്ചക്ലാസ്സ് ആരംഭിച്ചാല്‍ നാസ്തികകഥ നാഴികക്ക് നാല്‍പ്പതുവട്ടം ഉരുവിടാന്‍ പറ്റും. പ്രത്യേകതരം ജപമാലയും അതിനായി തയ്യാറാക്കാം.

മുഹമ്മദ് ഖാന്‍(യുക്തി) said...

Anonymous said...



യുക്തിക്ക് ശാസ്ത്രപ്പള്ളി തുടങ്ങി പരിണാമം ആഴ്ച്ചക്ലാസ്സ് ആരംഭിച്ചാല്‍ നാസ്തികകഥ നാഴികക്ക് നാല്‍പ്പതുവട്ടം ഉരുവിടാന്‍ പറ്റും. പ്രത്യേകതരം ജപമാലയും അതിനായി തയ്യാറാക്കാം.>>>>>>>>>>>>>>>>>>>
============================
എല്ലാ പള്ളിക്കൂടവും ശാസ്ത്രപ്പള്ളി ആയതിനാല്‍ ഒരു സ്കോപ്പുമില്ല എന്റെ പൊന്നു അന്യോനി.
നാസ്തികഥ ഉരുവിട്ട്,മോക്ഷം നേടി, സ്വര്‍ഗത്തില്‍ വന്ന് അനോണിയുടെ മൊഞ്ഞൊത്ത ഹൂര്‍ലിയെ തട്ടിയെടുക്കാന്‍ ഞാന്‍ പുത്തന്‍ ജപമാല തേടികൊണ്ടിരിക്കുകയാണ്.

Anonymous said...

ഞാന്‍ പുത്തന്‍ ജപമാല തേടികൊണ്ടിരിക്കുകയാണ്. >>>>

കറക്റ്റ്.
സുശീലിന്റെ ബ്ലോഗില്‍ നിന്നും രവിചന്ദ്ര ബ്ലോഗിലേക്ക് കമന്റിട്ടു ഇറങ്ങുമ്പോള്‍ യുക്തിക്ക്, മുഹമ്മദ്‌ ഖാന്‍ ബ്രാക്കറ്റ് യുക്തിയാക്കേണ്ടി വന്നു.
പുരോഗതിയുണ്ട്.......
അവിടത്തെ "ഗുരുവിനെ" തഴഞ്ഞു പുതിയ ഗുരുവിനെ തേടുന്നതും കണ്ടു.....

Anonymous said...

"""സുശീലിന്റെ ബ്ലോഗില്‍ നിന്നും രവിചന്ദ്ര ബ്ലോഗിലേക്ക് കമന്റിട്ടു ഇറങ്ങുമ്പോള്‍ യുക്തിക്ക്, മുഹമ്മദ്‌ ഖാന്‍ ബ്രാക്കറ്റ് യുക്തിയാക്കേണ്ടി വന്നു"""

ഈ ജുക്തി ഇറങ്ങിയതും അള്ളാഹു പണ്ട് ഖുറാന്‍ ഇറക്കിയ ചേലുക്കാണോ?

രവിചന്ദ്രന്‍ സി said...

'ചത്ത കൊടി പറപ്പിക്കുന്നവര്‍'

മുഹമ്മദ് ഖാന്‍(യുക്തി) said...

അനോനി പറയുന്നു...

കറക്റ്റ്.
സുശീലിന്റെ ബ്ലോഗില്‍ നിന്നും രവിചന്ദ്ര ബ്ലോഗിലേക്ക് കമന്റിട്ടു ഇറങ്ങുമ്പോള്‍ യുക്തിക്ക്, മുഹമ്മദ്‌ ഖാന്‍ ബ്രാക്കറ്റ് യുക്തിയാക്കേണ്ടി വന്നു.
പുരോഗതിയുണ്ട്.......
>>>>>>>>>>>>>>>>>>>>>>>>>
===================================
ഈ പുരോഗതി രോഗം അനോനിക്കു കൂടി പകരാന്‍ കൊതിയാവുന്നു,
പേരുപറഞ്ഞ് മുഖം പതിപ്പിക്കു അനോനി.
യുക്തി അന്നും ഇന്നും ഒരേ ഇന്‍ഷ്യലില്‍ തന്നെ നില്‍പ്പാണേ.

സുശീല്‍ കുമാര്‍ said...

ജൈവ പരിണാമം കൂടുതല്‍ തെളിവുകള്‍- രാജു വാടാനപ്പള്ളിയുടെ ലേഖനം ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചു.

Adityan said...

സാറിന്‍റെ blogukal എല്ലാം ഞാന്‍ വായിക്കാറുണ്ട് .... വളരെ പരിമിതമായ അറിവുള്ള എനിക്ക് കുറെ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു ...നന്ദി

മനുഷ്യ മനസിനെ കാര്‍ന്നു തിന്നുന്ന cancer അജ്ഞത ...സാധാരണക്കാരുടെ ഈ കഴിവു കേടിനെ മുതലെടുത്ത്‌ ഭക്തി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന മാതാചാര്യന്മാര്‍.

ഈവക ചൂഷണങ്ങള്‍ക്ക് എന്‍റെ മാതാപിതാക്കളും ഇരയാകുന്നു എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി കൊണ്ട് തന്നെ പറയട്ടെ .... മനുഷ്യ ദൈവങ്ങള്‍ , പൂജാരികള്‍ , ജോല്‍സ്യന്മാര്‍...പിന്നെ കുറെ കരിങ്കല്‍ ദൈവങ്ങളും കൂടി ഉഴുതു മറിക്കുന്ന ഈ കേരള ഭൂമിയില്‍ യാഥാര്‍ത്യത്തിന്‍റെ വിത്തുകള്‍ കിളുക്കാതായിട്ടു നാളുകള്‍ ഏറെയായില്ലേ സര്‍ ...!


ഇരുട്ടറകളില്‍ വരപ്രസാദത്തിന്‍റെ നെയ്ത്തിരി നാളവുമായി വിശ്രമം കൊള്ളുന്ന കരിങ്കല്‍ വിഗ്രഹങ്ങള്‍ക്കു മുന്‍പില്‍ പുണ്യ പാപങ്ങളുടെ ഭാണ്ട കെട്ടഴിച്ചു വെച്ചു അല്പ്പാശ്വാസവും തേടി നടന്നകലുന്ന സാധാരണക്കാരനായ മനുഷ്യരുടെ അജ്ഞതയെ ചൂഷണം ചെയ്തു കീശവീര്‍പ്പിക്കുന്ന " ഭക്തി കച്ചവടക്കാര്‍" സമുഹത്തിലെ മാന്യന്മാര്‍ ...! അമ്പലങ്ങളും , പള്ളികളും വെറും കച്ചവടകേന്ദ്രങ്ങള്‍ മാത്രം എന്ന യാഥാര്‍ത്യം വിളിച്ചു പറയുന്ന യുക്തിവാദിയെ മുള്‍കിരീടം ചൂടിച്ചു ..കുരിശില്‍ കേറ്റി ... നാട് കടത്തുന്നു .....! അവനെ വെറുക്കപ്പെട്ടവനാക്കി കല്ലെറിയിക്കുന്നു...സ്വന്തം സഹോദരങ്ങളെ കൊണ്ട് പോലും ....!

പ്രകാശ വേഗതെയെ പോലും അതിശയിപ്പിക്കുന്ന തരത്തില്‍ കുതിച്ചു കയറുന്ന computer കളുടെ മിന്നുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മനുഷ്യ മസ്തിഷ്കങ്ങള്‍ക്ക് ഈശ്വരന്‍ , മതം എന്നതു ഒരു മാറാവ്യാധി ആണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല ...! ഇതിനു ഒരു പ്രതിവിധി എന്താണ് സര്‍..?


"നല്ല ചിന്തകളില്‍ നിന്ന് മാത്രമേ നല്ല വ്യക്തിത്വം ഉണ്ടാവൂ ... ആവ്യക്തിത്വം ആണ് ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കുന്നത് ... നല്ല മനുഷ്യര്‍ ആണ് ഒരു നല്ല സമൂഹത്തിന്‍റെ സൃഷ്ടാക്കള്‍ ..." ഇതു ബാല്യകാലത്തു മുത്തശി പറഞ്ഞു തന്നത് ....!

പക്ഷെ ഈ സമൂഹത്തെ നോക്കി ഉറക്കെ വിളിച്ചു പറയേണ്ടി വരും .."രാജാവ് നഗ്നനാണ് ...!"



About Present India:-

* "ആസുര ഭാവം പൂണ്ട ആത്മീയത ഉഴുതു മറിച്ച ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ അസ്ഥി പന്ജരങ്ങള്‍ ഉടെ ഭാരവും പേറി ഭാരതാംബ ഇതാ ....

മുണ്ടിത ശിരസ്കയായി .... ഭ്രഷ്ടയായി .... ലോകത്തിന്‍ പെരുവഴിയിലൂടെ ...!

കവച കുണ്ഡലങ്ങള്‍ അണിഞ്ഞ ആദര്‍ശവും .. ഗാണ്ടീവം എന്തിയ ധര്‍മ നിഷ്ഠയും ശര ശയ്യയില്‍ ..!

പൗരുഷത്തിന്റെ പത്മ വ്യൂഹത്തില്‍ നിണ ചാര്‍ത്ത് അണിഞ്ജിരിക്കുനുവോ ..?"


...സാറിന്‍റെ മറുപടി പ്രതീക്ഷിച്ചു കൊണ്ട് ...

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ആദിത്യന്‍,

ബ്‌ളോഗിലേക്ക് സ്വാഗതം. താങ്കളുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയം. മനോഹരമായ ഭാഷയില്‍ താങ്കളത് അവതരിപ്പിച്ചിരിക്കുന്നു. ഉയര്‍ന്ന ബോധതലം സംജാതമാകുമ്പോള്‍ മനുഷ്യന്‍ മതം പോലുള്ള മാറാവ്യാധികളില്‍ നിന്ന് ക്രമേണ രക്ഷനേടുന്നതായാണ് കണ്ടുവരുന്നത്. ശാസ്ത്രത്തിന് നോബേല്‍ പുസ്‌ക്കാരം ലഭിച്ചവരില്‍ 95 ശതമാനത്തിലധികം പേരും നാസ്തികരാണ്. വിജ്ഞാനശ്രേണിയുടെ ഉയരങ്ങളിലേക്ക് ചെല്ലുമ്പോള്‍ മതവിശ്വാസം കുറയുന്നതായാണ് കണ്ടുവരുന്നത്. ഉയര്‍ന്ന സാമൂഹികപരിസ്ഥിതിയും നാസ്തികയെ പ്രോത്സാഹിപ്പിക്കും. സ്‌ക്കാന്‍ഡിനേവിയയിലും മറ്റും കണ്ടുവരുന്നത് അതാണ്. സമൂഹത്തിന്റെ അടിത്തട്ടില്‍ നാസ്തികതയ്ക്ക് പ്രാതിനിധ്യമില്ലാതെ പോകുന്നതിന് പ്രകടമായ കാരണങ്ങളുണ്ട്. ക്രമമായ ബോധവത്ക്കരണവും ശാസ്ത്രപ്രചരണവും മതമോചനത്തിന് സഹായകരമായിരിക്കും. മറിച്ചുള്ള വിദ്യകളൊന്നും അത്രകണ്ട് ഫലപ്രദമാകണമെന്നില്ല. കാരണം മതവിശ്വാസം വൈകാരികമാണ്, വിചാരം കൊണ്ടതിനെ നീക്കം ചെയ്യാനാവില്ല. നുണ പറഞ്ഞ് വിജയിക്കുന്നതിനേക്കാള്‍ സത്യം പറഞ്ഞ് പരാജയപ്പെടുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവര്‍ക്ക് നഗ്നനായ രാജാവിന്റെ കഥ മറക്കാനാവില്ല.