സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ഉയര്‍ന്ന ജീവതനിലവാരവും സാമൂഹിക ഭദ്രതയും അനുഭവിക്കുന്നുവെന്ന് പറയുന്നത് ഏതെങ്കിലും വ്യക്തികള്‍ നടത്തിയ ഒറ്റപ്പെട്ട നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലല്ല. ലോകം മുഴുവന്‍ അംഗീകരിക്കുന്ന വസ്തുതയാണത്. സാമൂഹ്യപരമായ വിശദാംശങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ചില ഇനങ്ങളില്‍ പല രാജ്യങ്ങള്‍ക്കും ഒറ്റപ്പെട്ട മുന്‍തൂക്കങ്ങള്‍ ലഭിക്കുക സാധാരണമാണ്. പക്ഷെ പൊതു ജീവിതനിലവാരം എടുത്താല്‍ അത്തരം മുന്‍തൂക്കങ്ങള്‍ പ്രസക്തമാകണമെന്നില്ല. കേരളത്തിന്റെ സാക്ഷരതാ നിരക്ക് പല യൂറോപ്യന്‍ രാജ്യങ്ങളെക്കാളും മികച്ചതാണ്. നമ്മുടെ മറ്റു പല സോഷ്യല്‍ ഇന്‍ഡെക്‌സുകളുടെ കാര്യവും സമാനമായി വരാം. എന്നു കരുതി നമ്മുടെ ജീവിതനിലവാരവും ഭൗതികസൗകര്യങ്ങളും അവരെക്കാള്‍ മെച്ചമാണെന്ന് അര്‍ത്ഥമില്ല. ശ്രീ.ഹുസൈന്‍ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിലെ ശതമാനക്കണക്ക് വസ്തുതാപരമായി ശരിയാവാന്‍ യാതൊരു സാധ്യതയുമില്ല. അത് മിക്കവാറും ടൈപ്പിംഗ് പിഴവാകാനേ തരമുള്ളു. 2006 ലാണ് സുക്കര്‍മാന്‍ പഠനം നടത്തിയത്. അതിന് ശേഷം 2007-08, 09,2010 എന്നീവര്‍ഷങ്ങളിലെ ഹ്യൂമന്‍ ഡെവലെപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ (Human Development Index) ആദ്യത്തെ 20 സ്ഥാനങ്ങളില്‍ സ്ഥിരമായി നോര്‍വെ, ഐസ് ലാന്‍ഡ്, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ തുടരുകയാണ്. വളരെ കണിശമായ കണക്കുകളും സുതാര്യമായ മെത്തഡോളജിയുമാണ് യു.എന്‍ ഏജന്‍സികള്‍ ഇതിനായി പിന്തുടരുന്നത്. ഈ കണക്കിലെങ്ങും വികസിതരാജ്യങ്ങളുടെ പട്ടികയില്‍പോലും സൗദി അറേബ്യയില്ല. തുര്‍ക്കിയുടേയും ഇറാന്റെയും കാര്യം പറയുകയും വേണ്ട. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതാണ് വികസിതരാജ്യങ്ങളില്‍ ഉയര്‍ന്ന ക്രൈംനിരക്ക് കാണിക്കുന്നതിന്റെ ഒരു പ്രധാനകാരണം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടേയും ബീഹാറിലെ കേസുകളുടേയും എണ്ണം താരതമ്യപ്പെടുത്തിയാല്‍ അതു മനസ്സിലാകും.
"ഹാപ്പി പ് ളാനറ്റ് ഇന്‍ഡെക്‌സിലും"( Happy Planet Index -Life satisfaction, Life expectancy, Footprint , HPI Index) ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് സ്‌കാന്‍ഡിനേവിയയിലുള്ളത്. ജീവിതസമൃദ്ധി കണക്കിലെടുക്കുന്ന Global Prosperity Index ല്‍ 2006 മുതല്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ തുടരുന്നവയാണവ. In 2010, the Index, which is a measure of both economic wealth and citizens happiness, ranks Norway as top in the world, Denmark second, occupying the same position as last year. Finland and Sweden sit at third and sixth place respectively.
ലോകത്തെ NGO കളും യു.എന്‍.ഏജന്‍സികളും എടുക്കുന്ന ഏതു നിഷ്പക്ഷ കണക്ക് പരിശോധിച്ചാലും സമൃദ്ധിയും സമാധാനവും കളിയാടുന്ന രാജ്യങ്ങളായാണ് ഈ ശീതരാഷ്ട്രങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. ദിവസം 5 നേരം നിസ്‌ക്കരിക്കുകയും പത്തു പ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ചില ഇസ് ളാമികരാജ്യങ്ങളുമായി യാതൊരു താരതമ്യവും ഇവിടെയില്ല. മന:പൂര്‍വമുള്ള നരഹത്യ സംബന്ധിച്ച ജനീവ പ്രഖ്യാപനം (GDAV)ഏര്‍പ്പെടുത്തിയിരിക്കുന്ന കഴിഞ്ഞ 10 വര്‍ഷത്തെ ലിസ്റ്റ് പരിശോധിക്കു. ഈ ലിസ്റ്റില്‍ ഏറ്റവും താഴെയാണ് ഡെന്‍മാര്‍ക്കടക്കമുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍; ഏറ്റവും മുകളില്‍ ആഫ്രിക്കന്‍ മുസ്‌ളീം രാജ്യങ്ങളും. ഇത് ഏറെക്കുറെ സ്ഥിരമായി തുടരുകയുമാണ്.ഇക്കാര്യത്തില്‍ സൗദി പോലുള്ള മതാധിപത്യരാജ്യങ്ങളിലെ ഡേറ്റ വളരെ അവിശ്വസനീയമാണ്. 'State sponsored data'ആയിട്ടേ അവ പരിഗണിക്കാനാവൂ. സ്വന്തന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ അത്ര എളുപ്പവുമല്ല. ഇസ് ളാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ല! There is only 'adultery' in Islam and no such thing as 'rape'. പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത്?! കേസെടുത്തിട്ട് വേണ്ടേ അറിയാന്‍! ഈ സ്ഥിതിവിശേഷത്തിന്റെ സൂത്രവാക്യം കണ്ടെത്താന്‍ ഇതാ ചില സാമ്പിളുകള്‍:
Qur'an (2:282) - Establishes that a woman's testimony is worth only half that of a man's in court (there is no 'he said/she said' gridlock in Islam).
Qur'an (24:4) - 'And those who accuse free women then do not bring four witnesses (to adultery), flog them...'
Qur'an (24:13) - 'Why did they not bring four witnesses of it? But as they have not brought witnesses they are liars before Allah.'
Qur'an (2:223) - 'Your wives are as a tilth unto you; so approach your tilth when or how ye will...' There is no such thing as rape in marriage, as a man is permitted unrestricted sexual access to his wives.
മാനഭംഗത്തിനിരിയാകുന്ന പെണ്‍കുട്ടി ഇസ് ളാമിക നിയമമനുസരിച്ച് തനിക്കനുകൂലമായി 4 പുരുഷന്‍മാരെയോ 8 സ്ത്രീകളെയോ സാക്ഷി ഹാജരാക്കണം. ഒരു സ്ത്രീയെ മാനഭംഗം ചെയ്യുന്നത് 4 പുരുഷന്‍മാര്‍ കണ്ടുനില്‍ക്കുകയാണെങ്കില്‍ ആ മഹാന്‍മാരെ കുറിച്ച് നാമെന്താണ് ധരിക്കേണ്ടത്? 8 സ്ത്രീകള്‍ അത് കണ്ടുനില്‍ക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. സ്വഭാവികമായും ആരോപണമുന്നയിച്ച സ്ത്രീയുടെ പേരില്‍ പരപുരുഷബന്ധം ആരോപിക്കപ്പെടും. ഭാഗ്യമുണ്ടെങ്കില്‍ ചാട്ടവാറടി അല്ലെങ്കില്‍ കല്ലെറിഞ്ഞ് കൊല്ലല്‍ സമ്മാനം. ഈ ഇര പിന്നീട് ഒന്നുകില്‍ ആത്മഹത്യ ചെയ്യും-അല്ലെങ്കില്‍ സ്വന്തം വീട്ടുകാര്‍ മാനം രക്ഷിക്കാന്‍ അവളെ വധിക്കും(honour killing). ഇതിന്റെ കണക്കൊന്നും ആത്മഹത്യയായോ കൊലപാതകമായോ സൗദി സര്‍ക്കാര്‍ പുറത്തുവിടാറില്ലെന്ന് ഊഹിക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും വേണ്ട. കുടുംബത്തിനുള്ളിലെ പീഡനം, വിവാഹബന്ധത്തിനുള്ളിലെ പീഡനം എന്നിവയില്‍ സൗദി അറേബ്യയ്ക്ക് ലോക റെക്കോഡാണ്. എണ്ണപ്പണവും സമ്പത്തും ഉള്ളതാണെങ്കിലും സൗദി വികസിത സമൂഹമാണെന്ന് സൗദിക്കാര്‍ പോലും പറയില്ല. സ്ത്രീകളെ വാഹനമോടിക്കാന്‍ പോലും അനുവദിക്കാത്ത ഈ രാജ്യത്തെക്കുറിച്ച് എത്ര കുറച്ചുപറയുന്നോ അത്രയും നന്ന്. ഇറാനില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന ജനാധിപത്യപ്രക്ഷോഭങ്ങളേയും മനുഷ്യാവകാശ ധ്വംസനങ്ങളേയും കുറിച്ചൊന്നും ഇവിടെ എഴുതി നിറയ്ക്കുന്നില്ല. മനുഷ്യന്റെ അടിസഥാനപരമായ സ്വാതന്ത്ര്യവും പൗരാവാകാശങ്ങളും നിഷേധിച്ചിട്ട് എണ്ണപണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ സ്വന്തം ജനത്തെ അടിമകളാക്കി വാഴുന്ന ഭരണകൂടങ്ങളെ ആധുനികലോകത്തെ ജനായത്ത സര്‍ക്കാരുകളുമായി താരതമ്യമപ്പെടുത്താന്‍ പോലും സാധിക്കില്ല.
![]() |
| Poverty is a side of Saudi Arabia the government never used to discuss |
ഡെന്മാര്‍ക്കിലും സ്വീഡനിലുമൊക്കെ കുറ്റകൃത്യങ്ങളുണ്ട്, കേസുകളുമുണ്ട്. പക്ഷെ അത് ലോകത്തെതന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളാണ്. ഒക്കെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും. മതനിരാസമുണ്ടായിട്ടും ആ രാജ്യങ്ങള്‍ സസന്തോഷം സുഭിക്ഷമായി മുന്നോട്ടു കുതിക്കുന്നുവെന്നത് വസ്തുതയാണ്. അതിന് ലോകോത്തര ഏജന്‍സികളുടെ നിരന്തരമായ പഠനത്തിന്റെയും അവലോകനത്തിന്റെയും പിന്‍ബലമുണ്ട്. അവരെല്ലാം മണ്ടന്‍മാരും ഒരു വ്യക്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്, അതും വിശ്വസനീയമായ ഡേറ്റകള്‍പോലും ലഭ്യമല്ലാത്ത അപരിഷ്‌കൃത സമ്പന്ന രാജ്യങ്ങളുടെ ഏതെങ്കിലും ഒരു വര്‍ഷത്തെ ഒന്നുരണ്ട് പ്രത്യേക ഇനങ്ങളിലെ മാത്രം കണക്കുകളുമായി താരതമ്യം ചെയ്യുന്നത് തന്നെ ശരിയല്ല. ഹ്യൂമന്‍ റെറ്റ്‌സ് വാച്ചിന്റെ ലോകറിപ്പോര്‍ട്ടനുസരിച്ച് (World report 2011 by Human rights watch)അനുസരിച്ച് സൗദിയിലെ മനുഷ്യാവകാശ സാഹചര്യങ്ങള്‍ ശോചനീയമാണ്, വിശേഷിച്ചും അവിടുത്തെ സ്ത്രീകള്‍, കുട്ടികള്‍, വിദേശതൊഴിലാളികള്‍, ഷിയാക്കള്‍ എന്നിവരുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ അബ്ദുള്ള രാജാവിന്റെ പ്രകടനം ദയനീയമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. സൗദിയില്‍ രാഷ്ട്രീയപാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ജനാധിപത്യവുമില്ല-തെരഞ്ഞെടുപ്പുമില്ല. രാജാവിനെ ഉപദേശിക്കലാണ് രാഷ്ട്രീയനേതാക്കളുടെ പ്രധാന ദൗത്യം. ഉപദേശിക്കലെന്നു പറയുമ്പോള്‍ രാജാവിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പണി പോകും;ചിലപ്പോള്‍ ജീവനും. 'സൗദിയിലെ പൗരാവകാശങ്ങള്‍' എന്ന് ഇന്റര്‍ നെറ്റില്‍ ടൈപ്പ് ചെയ്തുകൊടുത്താല്‍ സൗദിമനുഷ്യര്‍ അനുഭവിക്കുന്ന 'അവകാശങ്ങളേയും മന:സ്സമാധാനത്തേയും സന്തോഷത്തേയും' കുറിച്ചുള്ള സ്‌തോഭജനകമായ റിപ്പോര്‍ട്ടുകളുടെ നിലയ്ക്കാത്ത പ്രവാഹമുണ്ടാകും. ഈ ലോകത്ത് തന്നെയാണോ ഈ രാജ്യം എന്നുപോലും നാം അതിശയിച്ചുപോകും. എണ്ണപ്പണം സൃഷ്ടിച്ച വിലക്ഷണസമൃദ്ധിയുണ്ടെങ്കിലും സാമൂഹികമായി ഇന്നും ഒരു പ്രാകൃതരാജ്യമാണ് സൗദി അറേബ്യ. എണ്ണയുണ്ടെങ്കില്‍ എത്ര മോശം മതമായാലും പിടിച്ചു നില്‍ക്കാമെന്നതിന്റെ തെളിവുകൂടിയാണിത്. എണ്ണയില്ലാത്ത മുസ്‌ളീം രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വസ്തുത കുറേക്കൂടി വ്യക്തമാകും. ഒരു വശത്ത് സമ്പത്ത് കുമിഞ്ഞുകൂടുമ്പോഴും സമ്പത്തിന്റെ വിതരണം നീതിപൂര്‍വമല്ല.സര്‍ക്കാരിന് ശ്രദ്ധിക്കാന്‍പോലും താല്‍പര്യമില്ലാത്ത ഒരു വലിയ ദ്രരിദ്രസമൂഹം സൗദിയിലുണ്ട്. ആഫ്രിക്കന്‍ അറബുകളും യെമനികളും ഈ വിവേചനപരമായ സാമ്പത്തികവിതരണത്തിന്റെ മോശം ഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇതിനൊക്കെ പുറമെ ലോകമെങ്ങും ചാവേര്‍ ഫാക്ടറികള്‍ക്കും ബോംബുസ്‌ഫോടനങ്ങള്‍ക്കും അവശ്യംവേണ്ട സോഫ് റ്റ് വെയറും ഹാര്‍ഡുവെയറും ഒരുക്കി നല്‍കുന്ന തീവ്ര ഇസ്‌ളാമിക ധാരയായ വഹാബിസത്തിന്റെ പിള്ളത്തൊട്ടിലും പ്രഭവസ്രോതസ്സും ഈ രാജ്യമാകുന്നു.
90 വയസ്സുള്ള സ്ത്രീയും ഇന്നവിടെ നിയമപരമായി മൈനറാണ്(legal minor). സ്വതന്ത്രമായി സഞ്ചരിക്കാനോ ഡ്രൈവിംഗ് ലൈസന്‍സിനുള്ള അവകാശമോ ഇല്ലാത്ത രണ്ടാം കിട പൗരകളാണവര്‍. തൊഴില്‍, വിവാഹം, പഠനം, യാത്ര, ചില വൈദ്യസഹായങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ അവര്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ പോലും അവകാശമില്ല. Guardianship system.അവസാനിപ്പിക്കുന്നത് സംബന്ധിച്ച് 2009 ല്‍ UNHR കൗണ്‍സിലിനോട് നടത്തിയ പ്രതിജ്ജ പാലിക്കാന്‍ ഇതുവരെ സൗദി തയ്യാറായിട്ടില്ല. പുരുഷമേല്‍നോട്ടക്കാരന്‍ അംഗീകരിക്കാത്തതിനാല്‍ വിധവയായ ഒരു കാര്‍ഡിയോളജിസ്റ്റിന് 2009 മുതല്‍ പാസ്‌പോര്‍ട്ട് നിഷേധിച്ചു വരുന്ന ലോകം ശ്രദ്ധിച്ച സംഭവം ഒറ്റപ്പെട്ടതല്ല.
സൗദിയിലെ മനുഷ്യാവകാശ കമ്മീഷന്‍ സമാനമായ കേസുകളില്‍ ലോക മനുഷ്യാവകാശകമ്മീഷന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാന്‍ പോലും കൂട്ടാക്കാറില്ല. പിന്നല്ലേ നിര്‍ദ്ദേശം നടപ്പിലാക്കുന്നത്! രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയില്‍ (work force) 5 ശതമാനം മാത്രമാണ് സ്ത്രീകള്‍. അതും അപ്രധാനമായ ഗാര്‍ഹിക സ്വഭാവമുള്ള തൊഴിലുകള്‍. ലോകത്തെ ഏറ്റവും കുറഞ്ഞ സ്ത്രീതൊഴില്‍ നിരക്കാണിത്. സ്ത്രികള്‍ക്ക് ജഡ്ജിയോ പ്രോസിക്യൂട്ടറോ ആകാന്‍ അനുവാദമില്ല. 10-12 വയസ്സിലുള്ള പെണ്‍കുട്ടികളുടെ വിവാഹം ഒരു വിഷയേമയല്ല. കുട്ടികളടക്കമുള്ള ജാമ്യതടവുകാര്‍ക്ക് നീതിപൂര്‍വമായ വിസ്താരം ലഭിക്കാറില്ലെന്നും അവരുടെ അറസ്റ്റുകള്‍ ഒട്ടു മിക്കപ്പോഴും സ്വേച്ഛാതിപത്യപരവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്കപ്പോഴും കുറ്റവാളികള്‍ക്ക് ആയിരക്കണക്കിന് ചാട്ടവാറടികളാണ് ശിക്ഷയായി നല്‍കുന്നത്. ആണ്‍കുട്ടികളുടെ വയസ്സൊന്നും പ്രശ്‌നമല്ല, ശാരീരികമായി (ലൈംഗികമായി) പ്രായപൂര്‍ത്തിയായതായി കണ്ടാല്‍ മുതിര്‍ന്ന പൗരന്റെ ശിക്ഷ തന്നെ അവര്‍ക്കും ലഭിക്കും. ടെലിവിഷനും മാധ്യമങ്ങളും കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗനിയന്ത്രണം ചൈനയേക്കാള്‍ കടുത്തതാണ്. സൗദിയാലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ബ്‌ളോഗ് ഞാനെഴുതാനോ നിങ്ങള്‍ വായിക്കാനോ സാധ്യതയില്ല. വിദേശതൊഴിലാളികളുടെ ശോച്യാവസ്ഥയും കരാര്‍പാലനത്തിലുള്ള വന്‍വീഴ്ചകളും നാസ് എന്ന ബ്‌ളോഗര്‍ ഇവിടെ വിശദമാക്കിയത് നാം വായിച്ചതാണ്. മതസ്വാതന്ത്ര്യം തീരെ അനുവദിക്കാത്ത രാജ്യമാണ് സൗദി. ഇസ്‌ളാമൊഴികെ മറ്റൊരു മതത്തിനും അവിടെ പ്രചരണം നടത്താന്‍ അവകാശമില്ല. അമുസ്‌ളീംങ്ങളെ സൗദി മണ്ണില്‍ സംസ്‌ക്കരിക്കാനും അവര്‍ സമ്മതിക്കില്ല.
1990 വരെ എയിഡ്‌സ് രോഗികളെ സംബന്ധിച്ച വിവരം സൗദി സര്‍ക്കാര്‍ പുറത്തുവിടുമായിരുന്നില്ല. പുറംലോകം അറിഞ്ഞാല്‍ ഇസ് ളാമിക സംസ്‌ക്കാരത്തിന് നാണക്കേടാകുമെന്ന് നിനച്ചാണിത്. എന്നാലിപ്പോള്‍ തീരെ ഒളിക്കാന്‍ വയ്യാത്ത അവസ്ഥയായിട്ടുണ്ട്. മനുഷ്യാവകാശസമിതികള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്രമോ ലൈസന്‍സോ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണതെന്നും അറിയുക. ശരി-അത്ത് നിയമം നിലവിലിരിക്കുന്ന സൗദിയില്‍ കൈകാല്‍ വെട്ടല്‍, മൂക്ക് ചെത്തല്‍, ചെവിയരിയല്‍, കഴുത്തറുക്കല്‍ എന്നിവയാണ് പ്രധാന ശിക്ഷാവിധികള്‍. പണം വാങ്ങി ശിക്ഷ ഉപേക്ഷിക്കുന്ന "ചോരപ്പണം" (Blood money) എന്ന പ്രാകൃത ഏര്‍പ്പാടും ഇവിടെയുണ്ട്. ഈ നിയമം പണം തട്ടാനുള്ള ഒരുപാധിയായി അധ:പതിച്ചതോടെ ചോരപ്പണത്തിന് പരിധി ഏര്‍പ്പെടുത്തിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളു. കല്ലെറിഞ്ഞുകൊല്ലലാണ് (Stoning) മറ്റൊരു ജനകീയ വിനോദം. വന്‍ ജനക്കൂട്ടമാണ് "അല്ലാഹു അക്ബര്‍" വിളികളുമായി ഇതിന് സാക്ഷ്യം വഹിക്കുന്നതും ഉന്മാദം കൊള്ളുന്നതും. ഇരയെ എറിയുന്ന കല്ലിന്റെ എണ്ണമനുസരിച്ച് സ്വര്‍ഗ്ഗത്ത് സമ്മാനം കൂടുമെന്ന പ്രതീക്ഷയിലാണ് ഈ ആള്‍ക്കൂട്ടവും എറിയാനുള്ള ആവേശവും. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചു കാട്ടാന്‍ സൗദി സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നതായി അന്താരാഷ്ട്ര ഏജന്‍സികള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. സൗദിയില്‍ മിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. പകരം "മതപരമായി" അവ കൈകാര്യം ചെയ്യപ്പെടും. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയില്‍ പലതും ഡോക്കുമെന്റ് ചെയ്യപ്പെടാറില്ലെന്ന ന്യൂനതയുമുണ്ട്. Committee for the Promotion of Virtue and the Prevention of Vice കൈകാര്യം ചെയ്യുന്ന സദാചാരനിയമങ്ങളെ സംബന്ധിച്ച കേസുകളാണ് കുറ്റകൃത്യങ്ങളില്‍ നല്ലൊരുപങ്കും. പാശ്ചാത്യ സുഖഭോഗ വസ്തുക്കളും വാഹനങ്ങളും യഥേഷ്ടം ആസ്വദിച്ച് ജീവിക്കുന്ന സൗദി പൗരന്‍മാര്‍ പോര്‍ണോഗ്രാഫിയുടെ (Pornography) ലോകത്തെ തന്നെ ഏറ്റവും മുന്തിയ ഉപഭോക്താക്കളുമാണ്. സൗദി എന്ന മതതടവറയെക്കുറിച്ച് ഏറെ നീട്ടുന്നില്ല. ശത്രുക്കളേയും അമ്മായി അമ്മമാരെയും പറഞ്ഞുവിടാന്‍ പറ്റിയ സ്ഥലമാണ് പാകിസ്ഥാനെന്ന് പറഞ്ഞതിനാണ് പണ്ട് ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്‍ അലന്‍ലാംബിനും ഇയാന്‍ ബോതത്തിനുമെതിരെ കേസ് കൊടുത്തത്. ഒരുപക്ഷെ സൗദിയെക്കുറിച്ച് അവരങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഇമ്രാന്‍ ഇത്ര കാര്‍ക്കശ്യം കാണിക്കില്ലായിരുന്നു.
![]() |
| Imran Khan |
ഡെന്മാര്‍ക്കിലെ ജനങ്ങള്‍ എത്രമാത്രം സന്തോഷവാന്‍മാരണെന്നറിയാന്‍ ഇന്റര്‍നെറ്റ് പരതിയാല്‍ മതിയാകും. 'Haapy Dane' എന്ന പദം തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് (ahttp://news.bbc.co.uk/2/hi/6563639.stm?lsm). സര്‍വെ റിപ്പോര്‍ട്ടുകളും പഠനറിപ്പോര്‍ട്ടുകളും ഉദ്ധരിച്ച് വെറുതെ വായനക്കാരുടെ സമയം മെനക്കെടുത്തുന്നില്ല. ഡെന്‍മാര്‍ക്കിനെതിരെ ഉറഞ്ഞുതുള്ളുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. 2006 ലെ മുഹമ്മദ് കാര്‍ട്ടൂണ്‍ വിവാദത്തിന് ശേഷമാണ് ഇസ് ളാമിസ്റ്റുകള്‍ ഡെന്‍മാര്‍ക്കിനെതിരെ തിരിഞ്ഞത്. അവിടുത്തെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളുമൊന്നും സ്വപ്‌നംപോലും കാണാനാവാത്ത മതാധിഷ്ഠിത രാജ്യത്തെ പൗരന്‍മാരാണ് ഈ പ്രചരണം അഴിച്ചുവിടുന്നതെന്നോര്‍ക്കണം. 2010 ല്‍ സുക്കര്‍മാന്റെ പുസ്തകത്തെ കുറിച്ചുള്ള ഈ ലേഖനം "സമകാലിക മലയാളം" വാരികയില്‍ പ്രസിദ്ധീകരിച്ച വേളയിലും ശ്രീ.എന്‍.എം. ഹുസൈന്‍ ഇതേ മാതൃകയിലുള്ള ഒരു മെയില്‍ എനിക്കയച്ചതോര്‍ക്കുന്നു. ഒരു കാര്യം തുറന്നുപറയട്ടെ, എണ്ണപ്പണം പ്രദാനം ചെയ്യുന്ന സാമ്പത്തിക അഭിവൃദ്ധിയ്ക്കിടയിലും ഗോത്രനിയമങ്ങളും ജനാധിപത്യ ധ്വസംനങ്ങളും പൂത്തുലയുന്ന, അതീവ നിരാശാജനകമായ സ്ത്രീ-വിരുദ്ധ നിലപാടുകളുമായി ലോകത്തെ പൊതു ഏജന്‍സികള്‍ക്ക് കണക്കുപോലും കൊടുക്കാതെ നിലകൊള്ളുന്ന സൗദിപോലെയുള്ള രാജ്യങ്ങളെക്കാള്‍ എന്തുകൊണ്ടും ഭേദം തന്നെയാണ് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. സൗദിയിലേക്ക് ജോലിതേടി പോകുന്നവരുണ്ട്. പക്ഷെ അവിടേക്ക് വിനോദയാത്ര നടത്തണമെന്ന് എത്രപേര്‍ ആഗ്രഹിക്കുന്നുണ്ടാവും?! സ്‌ക്കാന്‍ഡിനേവിയയിലേക്ക് പോകണമെന്ന് ഏവരും പറയുന്നു. സന്തോഷമുള്ള ജനങ്ങളെ സ്വാതന്ത്ര്യത്തിന്റേയും സമാധാനത്തിന്റെയും അന്തരീക്ഷത്തില്‍ കാണാനും ആസ്വദിക്കാനും ലോകമെമ്പാടും ജനം ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം പുസ്തകങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ഉപരി അവിടം ആകര്‍ഷണീയമാണെന്ന് തന്നെയാണ്. വികസന-ആനന്ദ മാനദണ്ഡങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലും മതനിരാസം വര്‍ദ്ധിച്ചു വരുന്നുവെന്നതും മതരഹിതസമൂഹങ്ങളില്‍ മനുഷ്യരുടെ ധാര്‍മ്മികതയോ ഉല്ലാസബോധമോ കുറയില്ലെന്നതിന്റെ ഉദാഹരണമാണ്.
![]() |
| Many Saudi women escaped from stoning to death only because of international pressure. But there are many still left in jail waiting for this crude ordeal |









