ശാസ്ത്രം വെളിച്ചമാകുന്നു

Wednesday, 3 August 2011

8. കഥ പറഞ്ഞോടിക്കുമ്പോള്‍


Seeing the impossible!
'Two things are infinite: the universe and human stupidity; and I’m not sure about the the universe.” -Albert Einstein


ഗോത്രജനതയ്ക്ക് ദീനം. ചികിത്സയും മന്ത്രവാദവും മുറുകിയെയെങ്കിലും മരണനിരക്ക് കുറഞ്ഞില്ല. കുലദൈവാരാധന ദുര്‍ബലപ്പെട്ടതാണ് സൗഖ്യമുണ്ടാകാത്തിന്റെ കാരണമെന്ന് മൂപ്പന് അരുളിപ്പാടുണ്ടായി. കൂട്ടഉപവാസം നടത്തി മൂര്‍ത്തിയോട് കേണപേക്ഷിച്ച് രോഗം നിര്‍മൂലനം ചെയ്യണമെന്നായി തീരുമാനം. പിറ്റേന്നുതന്നെ ഊരിലെ ജനം ഒരിടത്ത് ഒത്തുകൂടി ദിവസം മുഴുവന്‍ നീണ്ട പ്രാര്‍ത്ഥനയും വ്രതവും ആചരിച്ചു. ഫലം ഏറെ നിരാശാജനകമായിരുന്നു. രോഗമില്ലാത്തവര്‍ക്ക് കൂടി രോഗം പകര്‍ന്നുകിട്ടി. പരസ്പരം തുണയ്ക്കാനാവാതെ ആഴ്ചകള്‍ക്കുള്ളില്‍ ആ ഗോത്രംതന്നെ ഭൂമുഖത്തുനിന്ന് നീക്കംചെയ്യപ്പെട്ടു... ഇതൊരു കഥയാണ്. എങ്കിലും മനുഷ്യന്റെ സാമൂഹികജീവിതത്തിന്റെ വികാസപരിണാമങ്ങളിലേക്ക് വെളിച്ചംവീശുന്ന ചില നിര്‍ണ്ണായക സൂചനകള്‍ ഇവിടെയുണ്ട്. ദീനം പിടിപെട്ടവരെ മാറ്റിത്താമസിപ്പിക്കുക, അന്യരെ പൂര്‍ണ്ണമായും ഒഴിവാക്കുക തുടങ്ങിയ 'പുരോഗമനങ്ങള്‍' പില്‍ക്കാലത്ത് കടന്നുവന്നവയാണ്. പ്രാചീന മനുഷ്യഗോത്രങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ രോഗങ്ങളും പകര്‍ച്ചവ്യാധിയായിരുന്നു. ഒരുപക്ഷെ ഹിംസ്രജന്തുക്കളെക്കാള്‍ മനുഷ്യന്‍ ഭയന്നത് പകര്‍ച്ചവ്യാധികളെയാണെന്നാണ് നമ്മുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. 

പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മുന്‍വിധി അന്യജനവുമായുള്ള 'കൂടിക്കലരല്‍'(assimilation) ഒഴിവാക്കാനുള്ള പ്രവണതയ്ക്ക് ആക്കംകൂടി. വംശശുദ്ധി നിലനിര്‍ത്താനായി ജൂതര്‍ തങ്ങള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ കണിശമായ വിലക്കുകളെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശമുണ്ട്. 'കൊല്ലരുത്'('Do not Kill'), 'അയല്‍ക്കാരനെ സ്‌നേഹിക്കുക'('Love thy neighbour') തുടങ്ങിയ ബൈബിള്‍ ശാസനങ്ങള്‍ ഒരു ജൂതന്‍ മറ്റൊരു ജൂതനോട് അനുവര്‍ത്തിക്കേണ്ട മര്യാദക്രമങ്ങളെക്കുറിച്ചുള്ളതാണ്. രോഗസൗഖ്യം തേടിയെത്തുന്നഅന്യജാതിക്കാരിയായ സ്ത്രീയെ യേശു അവഗണിക്കുന്നതിലും ജൂതനായകനായ ജോഷ്വാ ജെറീക്കപട്ടണം മുച്ചൂടും നശിപ്പിക്കുന്നതിലും 'കൂടിക്കലരല്‍' ഒഴിവാക്കാനുള്ള ജൂതശാഠ്യം നിഴലിക്കുന്നുണ്ട്. അന്യനെ മാലിന്യമായി കാണണമെന്ന വാശി ജൂതരുടെ മാത്രം കുത്തകയാണെന്ന് ധരിക്കരുത്. ലോകത്തെമ്പാടുമുള്ള ആദിമഗോത്രങ്ങളെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഒറ്റപ്പെടുത്തല്‍ തത്വങ്ങള്‍ (Exclusion principles) പ്രയോഗവല്‍ക്കരിച്ചിട്ടുണ്ട്. ഭാരതത്തിലെ അയിത്തവ്യവസ്ഥയുടെ സിലബസില്‍ അധികാരസമവാക്യങ്ങളും സാമൂഹികചൂഷണവും മുഖ്യയിനങ്ങളായിരുന്നുവെന്നുവെങ്കിലും വംശശുദ്ധി, വൃത്തിബോധം, പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ജാഗ്രത തുടങ്ങിയ അതിജീവനതന്ത്രങ്ങള്‍ക്കും അയിത്തത്തിന്റെ ജനിതകം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുണ്ടായിരുന്നു.

വിവിധ ജാതിമതസ്ഥര്‍ ഇടകലര്‍ന്ന് രമ്യതിയില്‍ വസിക്കുന്ന ഒരു ജനതയാണ് കേരളത്തിലുള്ളതെന്ന് പറഞ്ഞുനടക്കാന്‍ നമുക്ക് സന്തോഷമേയുള്ളു. എന്നാല്‍ പകുതിവെന്ത ഒരു സത്യം മാത്രമാണിത്; അതല്ലെങ്കില്‍ നേരാകണമെന്ന് നാം ഏറെ കൊതിക്കുന്ന ഒരു നാഗരികമിത്ത്. സ്ഥലപരിമിതിമൂലം ജനം ഇടതിങ്ങിപാര്‍ക്കേണ്ടി വരുന്നതിനാലും ഭിന്ന ജാതി-മതവിഭാഗങ്ങളുടെ സാന്നിധ്യമുള്ളതിനാലും വര്‍ഗ്ഗസങ്കലനം കേരളത്തില്‍ ഏറെക്കുറെ അനിവാര്യമായിത്തീരുന്നുണ്ട്. എങ്കിലും ആരോഗ്യകരമായ മിശ്രണം ഇനിയുമുണ്ടായിട്ടില്ല. തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് അന്യരെ ഒഴിവാക്കണമെന്ന ഗോത്രബോധം നാഗരികമനുഷ്യന്‍ അത്രപെട്ടെന്ന് കയ്യൊഴിയുമെന്ന് കരുതാനാവില്ല. കാരണം അതവന്റെ അതിജീവനതന്ത്രങ്ങളുടെകൂടി ഭാഗമാണ്. ഭാവിയില്‍ ഇതിനൊരു മാറ്റമുണ്ടാകുന്നുവെന്നിരിക്കട്ടെ. അപ്പോഴും പൊതുബോധത്തിലുണ്ടായ ആരോഗ്യകരമായ ഒരു വ്യതിയാനമായി അത് വാഴ്ത്തപ്പെടില്ല. ജനപ്പെരുപ്പം, സ്ഥലപരിമിതി, നഗരവല്‍ക്കരണം, തുടങ്ങിയ ഭൗതിക-പാരിസ്ഥിതിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന വര്‍ദ്ധിച്ച സമ്മര്‍ദ്ദമായിരിക്കും അതിന് ഹേതുവായിത്തീരുക. കേരളത്തിലെന്നല്ല ലോകത്തൊരിടത്തും മനുഷ്യര്‍ ഒരു പരിധിയ്ക്കപ്പുറം മിശ്രണം ചെയ്യപ്പെടുന്നില്ല. വന്‍നഗരങ്ങളില്‍പോലും കോളനികളും ചേരികളും രൂപപ്പെടുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. വംശീയമായ ഏകതാനത നിലനിര്‍ത്താനുള്ള ആധുനികമനുഷ്യന്റെ ആഗ്രഹം ഗ്രാമങ്ങളില്‍ കരകള്‍ക്കും പട്ടണങ്ങളില്‍ കോളനികള്‍ക്കും ജന്മമേകുന്നു. വികസിത രാജ്യങ്ങളില്‍ സാമൂഹ്യപരമായ ചലനാത്മകതയും (social mobility) മിശ്രണതോതും വര്‍ദ്ധിക്കുമെങ്കിലും അവികസിത സമൂഹങ്ങളില്‍ ഛിന്നവല്‍ക്കരണവും (fragmentation) ഖണ്ഡവല്‍ക്കരണവും (segmentation) സജീവമായി നിലകൊള്ളും.

സ്വഗോത്രത്തോടുള്ള കൂറും എതിര്‍ഗോത്രവിരോധവും (in group loyalty and out group hostility) ഗോത്രഭരണത്തിലെ അടിത്തട്ട് സങ്കല്‍പ്പങ്ങളാണ്. കൂട്ടമായി ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിലെ നേട്ടം മനുഷ്യന്‍ പണ്ടേ മനസ്സിലാക്കിയിരുന്നു. സ്വന്തം മേഖലയില്‍നിന്ന് അന്യരെ ഒഴിവാക്കുന്നതിലൂടെ സംശയവും സാഹസികതയും ആവശ്യപ്പെടുന്ന സാഹചര്യങ്ങളും പരമാവധി കുറയ്ക്കാനാവും. അതിക്രമിച്ച് കടക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് ('Tresspeassers will be prosecuted') പരസ്യപ്പെടുത്താന്‍ തുടങ്ങിയിട്ട് ഏറെക്കാലമായില്ലെങ്കിലും അത്തരമൊരു നിലപാട് പ്രാചീനകാലം മുതല്‍ക്കെ മനുഷ്യന്റെ സാമൂഹികബോധത്തിന്റെ വ്യാകരണം നിര്‍ണ്ണയിച്ചുപോന്ന ഒന്നായിരുന്നു. 

മനുഷ്യര്‍ക്കിടയില്‍ കൂട്ടംകൂടാനുള്ള പ്രവണത ശക്തമാണ്; ഒപ്പം അന്യരെ ഒഴിവാക്കാനും. ആദിമഗോത്രങ്ങള്‍ പരസ്പരവിനിമയം ഏതാണ്ട് പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. കാണുമ്പോള്‍തന്നെ ശത്രുവായി കണ്ട് കൊന്നുകളയുകയെന്ന ഗോത്രനിയമാവലികളുണ്ടായിരുന്നു. വിവാഹം, പന്തിഭോജനം എന്നിവ ഘോരപാപങ്ങളായി എണ്ണപ്പെട്ടു. ഒരോ നവജാതശിശുവും എതിര്‍ഗോത്രത്തിനെതിരെയുള്ള നിതാന്തപോരാട്ടം നടത്തേണ്ട സൈനികനാണ്. ആണ്‍കുട്ടികളുടെ നിര്‍ബന്ധിത സൈനികസേവനത്തിന് മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുണ്ട്. ആണ്‍കുട്ടികള്‍ യുദ്ധംചെയ്യാനും പെണ്‍കുട്ടികള്‍ കൂടുതല്‍ സൈനികരെ പ്രസവിക്കാനുമെന്നായിരുന്നു അലിഖിതനിയമം. സ്വഗോത്രത്തിന് വേണ്ടി യുദ്ധംചെയ്യാത്ത പുരുഷന്‍ വര്‍ഗ്ഗശത്രുവാണ്; കുലത്തില്‍നിന്ന് ബഹിഷ്‌ക്കരിക്കപ്പെടുന്നത് മരണതുല്യവും. ഇന്നും ആദിവാസിഗോത്രങ്ങളില്‍ സമാനമായ വിധിവിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട്. പില്‍ക്കാലത്ത് നാം പരിചയപ്പെടുന്ന പടിയടച്ച് പിണ്ടംവെക്കല്‍ പോലെയുള്ള തമസ്‌ക്കരണതന്ത്രങ്ങള്‍ പ്രാകൃതവിലക്കുകളുടെ ആധുനിക വകഭേദങ്ങളാണ്. സ്വഗോത്രത്തില്‍പ്പെട്ട പെണ്‍കുട്ടിയെ അന്യഗോത്രക്കാരന്‍ ഭോഗിക്കുന്നത് ഗോത്രത്തെ മുഴുവന്‍ മാനഭംഗപ്പെടുത്തുന്നതിന് തുല്യമായിട്ടാണ് കരുതിപ്പോന്നത്. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ഭിന്നകുലങ്ങളിലെ അംഗങ്ങള്‍ തമ്മിലുള്ള പ്രണയം മനുഷ്യഗോത്രങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഇഷ്ടമില്ലാത്തവരെ തുരത്താനായി ഭീഷണിയും വിരട്ടലും തുടങ്ങിവെച്ചത് ഇന്നുമിന്നലെയുമൊന്നുമല്ലെന്ന് സാരം.

ബാഹ്യജനവുമായുള്ള സങ്കലനം ആത്മഹത്യാപരമായിട്ടാണ് പ്രാകൃതഗോത്രങ്ങള്‍ കരുതിയത്. അത് കുലത്തിന്റെ സംഘടിതഭാവത്തിന് ഹാനികരമായേക്കാം. വേട്ടയാടിയും വേട്ടയാടപ്പെട്ടും ജീവിച്ച ഒരു ഭൂതകാലമാണ് നമുക്കുള്ളത്. ഒരുമിച്ച് ആക്രമിക്കുകയും ഒരുപോലെ പിന്‍വാങ്ങുകയും ചെയ്യേണ്ട നായാട്ടുസംഘങ്ങളുടെ നിര്‍മ്മിതിക്ക് ഗോത്രസങ്കലനം സഹായകരമായിരുന്നില്ല. നായാട്ടുരീതി, ഭക്ഷണം പങ്കിടല്‍ തുടങ്ങിയവയുടെ കാര്യത്തിലും തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലും ബഹുസ്വരത തടസ്സമാകും. സൈനികന്‍ സംശയിക്കാനോ ചോദ്യം ഉന്നയിക്കാനോ പാടില്ല. ഓരോ ഉത്തരവിന്റെയും ന്യായാന്യായങ്ങള്‍ അന്വേഷിക്കാന്‍ സൈനികന്‍ തുനിഞ്ഞാല്‍ സൈന്യത്തിന്റെ പ്രഹരശേഷിയും മൂര്‍ച്ചയും നഷ്ടപ്പെടും. രോഗങ്ങളെ അകറ്റിനിറുത്തുക എന്ന ലക്ഷ്യവും വളരെ പ്രധാനമായിരുന്നു. ഒരു കുലത്തെ മുഴുവന്‍ ഒന്നാകെ തുടച്ചെറിയാന്‍ പകര്‍ച്ചവ്യാധികള്‍ക്ക് കഴിഞ്ഞിരുന്നു. അങ്ങനെ 'വൃത്തി' അഥവാ 'ശുദ്ധി' പരമപ്രധാനമായിത്തീരുന്നു. ആധുനികകാലത്ത് പരിചയിക്കുന്ന അയിത്തവ്യവസ്ഥയും വര്‍ണ്ണനിയമങ്ങളും ഈ ഗോത്രഘട്ടത്തിന്റെ സ്വഭാവികപരിണതിയായി ഉരുത്തിരിഞ്ഞവയാണ്. 



വിശ്വാസത്തിന്റെ ജനിതകം

വിശ്വാസം പലപ്പോഴും ഒരവയവം പോലെയാകുന്നു. വിശ്വാസജന്യമായ മസ്തിഷ്‌കനിലപാടുകള്‍ 'പോരാടുക അല്ലെങ്കില്‍ പിന്തിരിയുക' എന്ന ദ്വന്ദത്തെ പോഷിപ്പിക്കുന്നവയാണ്. വിശ്വാസം അന്ധമാകുമ്പോള്‍ ക്രിയാശേഷി പൊടുന്നനെ വര്‍ദ്ധിക്കുന്നു, തീരുമാനങ്ങള്‍ എളുപ്പമാകുന്നു. സന്ദേഹിക്കാതെയുള്ള ക്ഷിപ്രപ്രതികരണത്തിന് ജീവികളെ സഹായിക്കുന്നത് ഇത്തരം ചോദനകളാണ്. സന്ദേഹം സാഹസികമാണ്. ജീന്‍സ്മരണയാണ് (gene memory) ചോദനകളായി (instinct) പരിവര്‍ത്തനം ചെയ്യപ്പെട്ട് ജീവിയുടെ സഹജസംവിധാനമായി (inbuilt mechanism) തീരുന്നത്. ഏത് ജീവിക്കും കേവലമായി അതിജീവിക്കാന്‍ ചോദനകളുടെ സഹായംമാത്രം മതിയാകും. ചോദനകള്‍ ഒരു ജീവയെ നയിക്കാന്‍ പര്യപ്തമല്ലെങ്കില്‍ അതിന്  ഭാവിയില്ല. നമ്മുടെ വിശ്വാസങ്ങള്‍ ചോദനകളും അര്‍ദ്ധചോദനകളും കൂട്ടിമുട്ടുന്ന തലത്തത്തിലാണ് വര്‍ത്തിക്കുന്നത്. വെല്ലുവിളിക്കപ്പെടുമ്പോള്‍ (challenged) ചോദനകളുടേയും അര്‍ദ്ധചോദനകളുടേയും ബലത്തിലായിരിക്കും നിലപാടുകള്‍ രൂപംകൊള്ളുക. മുന്നറിവ്, മുന്‍അനുഭവം, തെളിവ്, പ്രയോഗക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കപ്പെടുന്നയാണ് മനുഷ്യന്‍ പൊതുവില്‍ ആശ്രയിക്കുന്ന ഉത്തമവിശ്വാസങ്ങള്‍. എന്നാല്‍ അന്ധമായ വിശ്വാസങ്ങള്‍ ബലപ്പെടുന്നത് അവയുടെയൊക്കെ അഭാവത്തിലാണ്. മതം ഏറ്റവും ജനകീയമായ അന്ധവിശ്വസമാണ്. 'എല്ലാ അന്ധവിശ്വാസങ്ങളുടേയും മാതാവ്(religion is the mother of all superstitions) എന്നതിനെ വിളിക്കാം. അന്ധവിശ്വാസങ്ങളെല്ലാം അജ്ഞാതവും അജ്ഞേയവുമായവയെ ചുറ്റിപ്പറ്റി രൂപംകൊള്ളുന്നവയാണ്. അജ്ഞത ഭയത്തിന്റെ പെറ്റമ്മയാകുന്നു. ഭയത്തിനെതിരെ ക്ഷിപ്രനിലപാട് സ്വീകരിക്കാന്‍ ജീവി ബാധ്യസ്ഥമാകുമ്പോഴാണ് തെളിവിനോ യുക്തിസഹമായ സാധൂകരണത്തിനോ കാത്തുനില്‍ക്കാതെ ചോദനപരമായി പ്രതികരിക്കാന്‍ പ്രേരണയുണ്ടാകുന്നത്. പിന്നീടത് ശിലവല്‍ക്കരിക്കപ്പെടുമ്പോള്‍ അന്ധവിശ്വാസങ്ങള്‍ ജനിക്കുന്നു. 


അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ ജാതി-മത വ്യത്യാസം കേവലം തൊലിപ്പുറത്ത് മാത്രം. അന്യമത സങ്കല്‍പ്പങ്ങളോട് നിരീശ്വരവാദപരമായ സമീപനം പുലര്‍ത്തുമ്പോഴും സ്വമതം സ്വീകരിക്കാനായി ഉത്തേജിപ്പിക്കപ്പെട്ട അന്ധവിശ്വാസത്വര അന്യമതസങ്കല്‍പ്പങ്ങളെ പൂര്‍ണ്ണമായും തള്ളുന്നതില്‍നിന്നും വിശ്വാസിയെ തടയും. മുസ്‌ളീം അന്ധവിശ്വാസം പൂര്‍ണ്ണമായി നിരാകരിക്കാന്‍ ഹിന്ദുവിനോ ക്രൈസ്തവനോ(നേരെ തിരിച്ചോ) സാധിക്കില്ല. ഒരു മതവിശ്വാസിക്ക് അന്ധവിശ്വാസങ്ങള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിന് തടസ്സങ്ങളുണ്ട്. ഹിന്ദുമതത്തോട് നിരീശ്വരവാദപരമായ സമീപനം പുലര്‍ത്തുമ്പോഴും ഹിന്ദുക്കളുടെ അന്ധവിശ്വാസങ്ങളും യക്ഷിക്കഥകളും അന്യമതസ്ഥരിലും പരോക്ഷമായെങ്കിലും സ്വാധീനം ചെലുത്തും. തിരിച്ചും ഇങ്ങനെതന്നെ സംഭവിക്കുന്നു. ആചരിച്ചില്ലെങ്കിലും വെല്ലുവിളിക്കാതെ ഒഴിഞ്ഞുനില്‍ക്കാനുള്ള പ്രവണത ശക്തിപ്പെടുന്നു.



കേരളത്തില്‍ കൊല്ലം ജില്ലയിലെ ചവറ തെക്കുഭാഗം ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട "ചൈതന്യസിദ്ധാന്തം" തന്നെയെടുക്കുക. ആ ക്ഷേത്രത്തിന്റെ ഒരു നിശ്ചിത ചുറ്റളവില്‍ മുസ്ളീങ്ങള്‍ വസിക്കുന്നില്ല. എന്നാല്‍ ആ ചുറ്റുവട്ടം (അതിന്റെ വിസ്തൃതി എത്ര ചതുരശ്ര മീറ്ററാണാവോ?!) വിട്ടാല്‍ മുസ്ളീം കുടുംബങ്ങളുണ്ട്. ദേവീക്ഷേത്രത്തിന്റെ നിശ്ചിത ചുറ്റളവില്‍ മുസഌങ്ങള്‍ വസിച്ചാല്‍ അവര്‍ക്ക് നാശം ഉറപ്പാണ്! അങ്ങനെ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടത്രെ. അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി വാടകയ്ക്കുപോലും മുസ്ളീങ്ങള്‍ അവിടെ താമസിക്കുന്നില്ല. പകല്‍ കച്ചവടത്തിനും മറ്റും വരുന്നവര്‍ നേരം ഇരുളുന്നതിന് മുമ്പ് പ്രാണനുംകൊണ്ട് സ്ഥലം കാലിയാക്കുന്നു. ആ വാര്‍ഡില്‍ വോട്ടുള്ള മുസ്ളീങ്ങളുണ്ട്, പക്ഷെ അവര്‍ക്കാര്‍ക്കും അവിടെ വീടില്ല!! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അത്ഭുതമാണോ ഇത്? ഒരിക്കലുമല്ല, ഈ സ്ഥിതിവിശേഷം ഭിന്നരൂപത്തില്‍ കേരളത്തില്‍ പലയിടത്തും നിലനില്‍ക്കുന്നു.


ഹിന്ദുക്കള്‍ പ്രചരിപ്പിക്കുന്ന കഥകള്‍ മുസ്‌ളീങ്ങള്‍ ഏറ്റുപിടിക്കുമ്പോള്‍ മാത്രമേ ആ പ്രദേശത്ത് അങ്ങനെയൊരു സവിശേഷ സാഹചര്യമുണ്ടാകുകയുള്ളു. അതുകൊണ്ടുതന്നെ അതിനെ 'ഹിന്ദു അന്ധവിശ്വാസം' എന്നുവിളിക്കുന്ന അതേ അര്‍ത്ഥത്തില്‍ 'മുസ്‌ളീം അന്ധവിശ്വാസ'മെന്നും വിളിക്കേണ്ടിവരും. ഇരു കൈകളും കൂട്ടിയടിക്കുമ്പോഴേ ശബ്ദം കേള്‍ക്കുവെന്ന് സാരം. മുസ്‌ളീങ്ങള്‍ പൊതുവെ കൂട്ടമായി താമസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒറ്റതിരിഞ്ഞുള്ള ജീവിതം അത്ര പതിവില്ല. ദിനവും നിസ്‌ക്കരിക്കാനും ഒത്തുചേരാനുമായി പൊതുആരാധാനാലയങ്ങള്‍ അവര്‍ക്കാവശ്യവുമുണ്ട്. ഒരു മോസ്‌ക്ക് നിര്‍മ്മിച്ചാല്‍ തീരുന്ന പ്രശ്‌നമാണോയിത്? തോന്നുന്നില്ല, മോസ്‌ക് പണിതതുകൊണ്ട് മാത്രം ബോധമണ്ഡത്തില്‍ പീളകെട്ടിയ ഭയത്തെ ഉച്ചാടനം ചെയ്യാനാവില്ലല്ലോ. 

ചെകുത്താനും പ്രേതവും ദൈവവും കടന്നുവരാനായി തുറക്കപ്പെടുന്ന അയുക്തിയുടെ വാതായനങ്ങല്‍ തന്നെയാണ് എല്ലാത്തരം അന്ധവിശ്വാസങ്ങളേയും അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. സ്വമതത്തിലെ അന്ധവിശ്വാസസങ്കല്‍പ്പങ്ങള്‍ ചോദ്യം ചെയ്യാതെ സ്വീകരിക്കാന്‍ ബാധ്യസ്ഥനായ ഒരാള്‍ക്ക് അന്യമത സങ്കല്‍പ്പങ്ങളില്‍നിന്ന് അകലം പാലിക്കാനായെന്നുവരാം. അതൊക്കെ തനിക്ക് ബാധകമല്ല എന്നെങ്കിലും അയാള്‍ ചിന്തിച്ചേക്കാം. പക്ഷെ ഒരു എതിര്‍നിലപാട് സ്വീകരിക്കാന്‍ അയാള്‍ അശക്തനായിരിക്കും. അന്യരുടെ അന്ധവിശ്വാസങ്ങള്‍ പരസ്യമായ നിഷേധിക്കുമ്പോഴും അവ പൂര്‍ണ്ണമായും തള്ളാന്‍ അവന്റെ അബോധമനസ്സ് അനുവദിക്കില്ല. പരീക്ഷിക്കാനും വെല്ലുവിളിക്കാനും പോകരുതെന്ന ഭയം ബലപ്പെടും. ഒരു പ്രദേശത്ത് മുസ്‌ളീങ്ങള്‍ വസിക്കാന്‍ പാടില്ലെന്ന് മറ്റ് മതക്കാര്‍ അനുഭവകഥകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചാല്‍ നല്ലൊരു വിഭാഗം മുസ്‌ളീങ്ങളും അതപ്പടി വിശ്വസിക്കുകതന്നെ ചെയ്യും. അന്ധവിശ്വാസങ്ങളെ ഒരുപോലെ വിചിന്തനം ചെയ്യാനുള്ള പരിശീലനം സിദ്ധിച്ചവരാണ് എല്ലാത്തരം മതവിശ്വാസികളും. വിലക്കപ്പെട്ട ക്ഷേത്രക്കുളത്തില്‍ ചൂണ്ടയിടാന്‍ മടിക്കുന്ന അന്യമതവിശ്വാസി പരോക്ഷമായി താനും ആ വിശ്വാസത്തിന്റെ അടിമയാണെന്ന് പ്രഖ്യാപിക്കുകയാണ്. 



അന്ധവിശ്വാസങ്ങള്‍ തീരെ ദുര്‍ബലമാണന്നും യുക്തിയുടേയും ശാസ്ത്രജ്ഞാനത്തിന്റേയും ഇളംവെയിലേറ്റാല്‍ പോലും അവ വാടിക്കരിയുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്. വിശ്വാസത്തിന്റെ മന:ശാസ്ത്രം വേണ്ടത്ര പരിഗണിക്കാതെ നടത്തുന്ന നിഗമനമാണത്. 'അനുഭവകഥകള്‍' ഉന്മാദത്തോടെ കമ്പോളത്തിലെത്തിക്കുന്ന വിശ്വാസി ദുരാചാരങ്ങള്‍ പടരുമ്പോള്‍ കൂട്ടത്തില്‍ പാടുന്നു. തനിക്ക് 'അനുഭവ'മുണ്ട് എന്ന് ഒരാള്‍ പറയുമ്പോള്‍ കേട്ടുനില്‍ക്കുന്ന ചിലരിലെങ്കിലും അനുകൂലമായ അനുരണനങ്ങളുണ്ടാകും; കുറേപ്പേരില്‍ സന്ദേഹങ്ങളും. അന്ധവിശ്വാസത്തിന്റെ വൈറസ് പടര്‍ത്താന്‍ ഇതൊക്കെ ധാരാളമാണ്.

എല്ലാ അന്ധവിശ്വാസങ്ങളും കഥാജന്യമാകുന്നു. വിശ്വാസിയുടെ ബോധമണ്ഡലത്തില്‍നിന്നും ഒലിച്ചിറങ്ങുന്ന 'അനുഭവങ്ങളുടെ' പശ്ചാത്തലത്തിലാണിവയുടെ പിറവി. കഥകള്‍ കാലന്തരേണ ഒന്നിനുമുകളില്‍ ഒന്നായി കുമിഞ്ഞുകൂടും. നമ്മുടെ കഥകള്‍-അവരുടെ കഥകള്‍ എന്നിങ്ങനെ രണ്ടിനം മതവിശ്വാസിക്ക് അഭിമുഖീകരിക്കേണ്ടിവരും. വിശ്വസിക്കേണ്ട കഥകള്‍പോലും പെട്ടെന്ന് ദഹിക്കാത്തതിന്റെ പ്രശ്‌നം വിശ്വാസിക്കനുഭവപ്പെടാം. താന്‍ മാത്രം വിശ്വസിക്കുമ്പോഴുണ്ടാകുന്ന അപകര്‍ഷത ഒഴിവാക്കാനായി വിശ്വാസി വാശിയോടെ കഥകള്‍ പരമാവധി മിനുസപ്പെടുത്തി സമൂഹമാകെ വാരിവിതറും. കഴിയുന്നയത്ര യുക്തിഭദ്രതയും തെളിവും കഥകള്‍ക്കള്‍ക്ക് നല്‍കാനുള്ള പരിശ്രമവുമുണ്ടാകും. 



അന്ധവിശ്വസങ്ങള്‍ രൂപം കൊള്ളുന്നത് അജ്ഞത സൃഷ്ടിക്കുന്ന ഭയത്തില്‍ മാത്രമല്ല. കാല്‍പ്പനികത കൊതിക്കുന്ന ഒരു ബോധമണ്ഡലം കൂടി അതിനെ പിന്തുണയ്ക്കുന്നുണ്ട്. യാഥാര്‍ത്ഥ്യത്തോടുള്ള വിരതിയും (allergic to reality) അന്വേഷണത്തിനുള്ള താല്പര്യമില്ലായ്മയുമാണ് (unwillingness to enquire) അന്ധവിശ്വാസത്വരയുടെ മൂര്‍ച്ച കൂട്ടുന്നത്. 'നല്ല അന്ധവിശ്വാസങ്ങളും' 'മോശം അന്ധവിശ്വാസങ്ങളും' എന്നിങ്ങനെ രണ്ട് വകുപ്പുകള്‍ സൗകര്യപൂര്‍വം സൃഷ്ടിച്ച് സ്വയം കുറ്റവിമുക്തരാവാന്‍ കൗശലക്കാരനായ മതവിശ്വാസി ശ്രമിക്കാറുണ്ട്. 'സ്വന്തം അന്ധവിശ്വാസങ്ങള്‍'-'അന്യരുടെ അന്ധവിശ്വാസങ്ങള്‍' എന്നിങ്ങനെയാണ് അവന്റെ തരംതിരിവ്. മതവിശ്വാസം നിലനില്‍ക്കുന്നിടത്തോളം മറ്റ് അന്ധവിശ്വാസങ്ങള്‍ നീങ്ങണമെന്ന വാദത്തില്‍ കഥയില്ല. 

മതേതരപുണ്യം

ബഹുസ്വര സമൂഹങ്ങളില്‍ മതേതരത്വം ആരുടേയും ഔദാര്യമല്ല, മറിച്ച് അതൊരനിവാര്യതയാണ്. മതേതരത്വത്തിന്റെ അഭാവത്തില്‍ സമാധാനം മരീചികയാവും, രാഷ്ട്രത്തിന് ഉറക്കം നിഷേധിക്കപ്പെടും. വിരാമമില്ലാത്ത സംഘര്‍ഷവും മാത്സര്യബോധവും ആര്‍ക്കും രുചികരമാവില്ല. സുരക്ഷിതത്വവും പുരോഗതിയും അട്ടിമറിക്കപ്പെടുമ്പോള്‍,തങ്ങളുടെ സ്ത്രീകളുടേയും കുട്ടികളുടേയും അരക്ഷിതാവസ്ഥ ഓര്‍ക്കുമ്പോള്‍ കടുത്ത മതഭീകരവാദിപോലും സെക്കുലറിസത്തെ പിടിച്ച് ആണയിട്ടുപോകും. പാകിസ്ഥാനി മുസ്‌ളീമിന് ആവശ്യമില്ലാത്ത മതേതരത്വം ഇന്ത്യന്‍ മുസ്‌ളീമിന് ഓക്‌സിജനായിത്തീരുന്നതില്‍ മേല്‍പ്പറഞ്ഞ അനിവാര്യതയുടെ നേരടയാളമുണ്ട്. മൗലവിയും പൂജാരിയും പാതിരിയും തമ്മില്‍ കെട്ടിപ്പിടിപ്പിക്കുന്ന വിനോദപരിപാടിയായിട്ടാണ് നാമിന്ന് മതേതരത്വം ആഘോഷിക്കുന്നത്. മതാതീതവും മതരഹിതവുമായ രാഷ്ട്രം എന്ന പ്രഖ്യാപിത നിര്‍വചനത്തെ പരിഹസിച്ച് എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണനയും പ്രോത്സാഹനവും കൊടുക്കുന്നതാണ് മതേതരത്വം എന്ന ഇന്ത്യന്‍ നിര്‍വചനം വിപണിയിലെത്തിയിട്ടുണ്ട്.



 'മതമേവജയതേ' എന്നതാണത്രെ ഇന്ത്യന്‍ സെക്കുലറസത്തിന്റെ ആപ്തമന്ത്രം. അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പ്രചാരണം പൗരധര്‍മ്മമെന്ന് ഭരണഘടന. എതൊക്കെ അന്ധം എതൊക്കെ അല്ല എന്ന പ്രശ്‌നം ബാക്കിയാകുന്നു. കൂടുതല്‍പേര്‍ പിന്തുണയ്ക്കുന്നവ, അത് പൊങ്കാലയാവട്ടെ പിശാചിനെ കല്ലെറിയലാകട്ടെ, വിശുദ്ധവും അല്ലാത്തവയൊക്കെ അശുദ്ധവുമാകുന്നു. എണ്ണം കൂടുമ്പോള്‍ ഗുണവും വര്‍ദ്ധിക്കുകയാണ്. മതാന്ധത കൂടുമ്പോള്‍ പൊതുസമൂഹത്തിന്റെ ബധിരത വര്‍ദ്ധിക്കണമെന്നാണ് മതശാഠ്യം. എല്ലാ കെട്ടുകഥകളും അതില്‍ വിശ്വസിക്കുന്നവരെ 'മുറിപ്പെടുത്താതെ' സംരക്ഷിക്കേണ്ട ബാധ്യതയാണത്രെ സര്‍ക്കാരിനുള്ളത്. 


ചവറ തെക്കുംഭാഗം പഞ്ചായത്തിലെ വോട്ടര്‍പട്ടികയില്‍ നിരവധി മുസ്‌ളീങ്ങളുണ്ട്. പക്ഷെ അവരൊക്കെ തെക്കുംഭാഗം ദേവിയുടെ 'ചൈതന്യം' അതിരിടുന്ന നിരോധിതമേഖലയുടെ (forbidden zone) അപ്പുറത്ത് വസിക്കുന്നവരാണ്. എങ്ങനെ? വളരെ ലളിതം-ദേവീകോപത്തിന് ഇരുട്ടിലാണ് പ്രഹരശേഷി. അതിനാല്‍ മുസ്‌ളീങ്ങള്‍ തെക്കുംഭാഗത്തേക്ക് പകല്‍സമയത്ത് വരുന്നു, രാത്രി മടങ്ങുന്നു! അതിര്‍ത്തി കഴിയുമ്പോള്‍ ചൈതന്യത്തിന്റെയും ദേവീകോപത്തിന്റെയും റേഞ്ചു കുറയുന്നതിനാല്‍ സുരക്ഷഭീഷണിയില്ല. ഇതൊരു അന്ധവിശ്വാസമാണോ ഡോക്ടര്‍?! ആണെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുന്നെങ്കില്‍ അതിനര്‍ത്ഥം തെക്കുംഭാഗത്തിന് പുറത്ത് അതിന് വേണ്ടത്ര 'ജനപിന്തുണ' ഇല്ലെന്നാണ്. അന്ധവിശ്വാസങ്ങളില്‍ 'നല്ലതും' 'ചീത്ത'യുമുണ്ടാകുന്നത് നമ്മുടെ സൗകര്യമനുസരിച്ചാകുന്നു. അന്യന്റേതെല്ലാം മോശമാണെന്ന് ഉറപ്പിക്കാം. 

മുഹമ്മദിയര്‍ പണ്ട് ദേവിയുടെ ആഭരണം മോഷ്ടിച്ചുവെന്നാണ് കേസ്. ശിക്ഷ ഇനിയും പൂര്‍ത്തിയായിട്ടില്ല. മുസ്‌ളീങ്ങളുടെ അസാന്നിധ്യം തെക്കുംഭാഗത്തിന് വലിയ ക്ഷീണമാണെന്ന് തദ്ദേശവാസികള്‍ക്ക് അഭിപ്രായമില്ല. അവിടെ രാപാര്‍ക്കാനാവാത്തത് തങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന പരാതി മുസ്‌ളീങ്ങള്‍ക്കുമില്ല. ഉര്‍വശീ ശാപം ഉപകാരമായെന്ന് കരുതുന്നവര്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ധാരാളമുണ്ടുതാനും. ആരാധനാലയങ്ങള്‍ക്ക് ചുറ്റും അന്യര്‍ പാടില്ലെന്ന നിര്‍ബന്ധം കേരളത്തിലെ മറ്റു സ്ഥലങ്ങളിലേക്ക് പടരുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. കഥ പറഞ്ഞ് വിരട്ടി വിടാന്‍ കഴിയാതെവരുമ്പോള്‍ 'കൈക്രിയ' തുടങ്ങിയെന്നുവരാം. ദേവിയെ വെല്ലുവിളിച്ച് അവിടെ താമസിച്ച് 'കാണിച്ചുകൊടുക്കേണ്ട' ബാധ്യത മുസ്‌ളീങ്ങള്‍ക്കില്ല. ഈ വിശ്വാസം വിജയിപ്പിക്കാന്‍ ഇരുഭാഗത്തുനിന്നും ഉദാരമായ സഹായമുണ്ടെന്നതില്‍ സംശയമില്ല. ഇരുകൂട്ടരും ഒരുപോലെ ഏറ്റുപിടിച്ചില്ലെങ്കില്‍ പദ്ധതി പൊളിയും. 



ആദ്യഘട്ടത്തില്‍ നിര്‍വഹണചുമതല ഹിന്ദുക്കള്‍ക്കായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇരുകൂട്ടര്‍ക്കും ഏതാണ്ട് തുല്യവേഷമാണുള്ളത്. അന്ധവിശ്വാസം എവിടെക്കണ്ടാലും നമിക്കണമെന്നാണ് വിശ്വാസിക്ക് ബാല്യത്തിലേ ലഭിക്കുന്ന മതപരിശീലനം. ഇല്ലാത്ത സ്ഥലങ്ങളിലേക്ക് കുടിയേറില്ലെന്ന നിര്‍ബന്ധം മുസ്‌ളീങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ ഇസ്‌ളാം ആഗോളമതമാകുമായിരുന്നില്ലല്ലോ. സ്ഥലത്തെ മറ്റൊരു പ്രബല വിഭാഗം ക്രൈസ്തവരാണ്. കെട്ടുകഥകളും ആഘോഷങ്ങളും പരസ്പരം പങ്കിട്ട് വളരെ സുദൃഡമായ ബന്ധമാണ് ഹിന്ദു-ക്രൈസ്തവ വിഭാഗങ്ങള്‍ ഇവിടെ നിലനിര്‍ത്തുന്നത്. മറ്റൊരു ന്യൂനപക്ഷവിഭാഗം അവിടേക്ക് കടന്നുചെല്ലുന്നതില്‍ വലിയ ആവേശം ക്രൈസ്തവരില്‍നിന്നും പ്രതീക്ഷിക്കേണ്ടതില്ല. അങ്ങനെവരുമ്പോള്‍, പോലീസ് ഭാഷയില്‍ പറഞ്ഞാല്‍ ആര്‍ക്കും പരാതിയില്ലാത്ത ഒരു കേസായിത് മാറുന്നു. അപ്പോള്‍പ്പിന്നെ എഴുതി മറിക്കാന്‍ എന്തിരിക്കുന്നു?!

അപ്പോഴും ആരുടെ താല്പര്യപ്രകാരമാണിത് തുടങ്ങിവെച്ചതെന്ന ചോദ്യം അപ്രത്യക്ഷമാകുന്നില്ല. മുസ്‌ളീങ്ങളുടെ സ്വയംപിന്‍മാറ്റവും അവരെയവിടെ ആവശ്യമില്ലെന്ന ചിലരുടെ താല്പര്യവും കൈകോര്‍ത്തത് പിന്നീടാണ്. പ്രചരിപ്പിക്കപ്പെടുന്ന കഥകളില്‍ പ്രതിസ്ഥാനമാണ് മുസ്‌ളീങ്ങള്‍ക്കുള്ളത്. അധമപ്രവര്‍ത്തികളാണ് (ചതി, മോഷണം) ആരോപിക്കപ്പെടുന്നത്. ആദ്യം ഈ കഥ പറഞ്ഞയാള്‍ കാര്യങ്ങള്‍ ഇത്രത്തോളമെത്തുമെന്ന് നിനച്ചിട്ടുണ്ടാവില്ല. മുസ്‌ളീം സാന്നിധ്യം ദേശത്തുണ്ടാകരുതെന്ന് ശക്തമായി ആഗ്രഹിച്ചിരുന്നവരാണ് ദേവപ്രശ്‌നം മാതൃകയില്‍ ദേവിയുടെ മനസ്സറിഞ്ഞ് നീട്ടിയെറിഞ്ഞത്. ആദ്യമായി കഥ കേട്ടയാളും തീരെ മോശമായിരുന്നില്ലെന്ന് വ്യക്തമാണ്. തങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവരും ദേവിയുടെ നിലപാടാണെന്നറിയുമ്പോള്‍ ഭയന്നോടുമെന്ന് കഥാകൃത്തുക്കള്‍ സങ്കല്‍പ്പിച്ചിട്ടുണ്ടാവണം. ഒരുപക്ഷെ പ്രദേശത്ത് ഒരു അറിയപ്പെടുന്ന മുസ്‌ളിമിനുണ്ടായ അപകടം, രോഗം, നിര്‍ഭാഗ്യം എന്നിവ സംഭവശേഷം ദേവിയുമായി കൂട്ടിയിണക്കി പണിപറ്റിച്ചതാവാനാണ് കൂടുതല്‍ സാധ്യത. ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്വമെല്ലാം ഉദാരപൂര്‍വം തങ്ങളുടെ മതദൈവത്തിന്റെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുന്ന സ്ഥിരം മതപ്രചരണം തന്നെയാണിവിടെയും സംഭവിച്ചത്. അന്ധവിശ്വാസത്തിന്റെയും ദുരാചാരത്തിന്റെയും വൈറസുകള്‍ സ്വയം പെറ്റുപെരുകാന്‍ ശേഷിയുള്ളവയാണ്. പൂര്‍വികര്‍ മെനഞ്ഞെടുത്ത കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നിലനിറുത്താന്‍ പുതുതലമുറ അക്ഷീണം യത്‌നിക്കും. 'മുസ്‌ളീങ്ങള്‍ക്ക് വലിയ പേടിയാണ് ഞങ്ങളെന്തുചെയ്യാന്‍?'എന്നാണ് സ്ഥലത്തെ പലരും ഈയിടെ ചാനല്‍ അഭിമുഖത്തില്‍ ചോദിച്ചത്. യക്ഷിക്കഥ പറഞ്ഞ് വിരട്ടുമ്പോള്‍ ജനം ഭയന്നുപോയാല്‍ എന്തുചെയ്യും!? പറഞ്ഞ് പേടിപ്പിക്കാന്‍ നിമിഷങ്ങള്‍ മതിയാകും; ദിവസങ്ങള്‍ ബോധവത്കരിച്ചാലും നീക്കംചെയ്യാനാവില്ല-ടൂത്ത്‌പേസ്റ്റ് ട്യൂബിന് പുറത്തേക്ക് ഞെക്കിയിറക്കുന്നതുപോലെ എളുപ്പമായിരിക്കില്ല അകത്തേക്ക് തിരിച്ച് കയറ്റാന്‍.


മതം ആടിനെ പട്ടിയാക്കുന്ന സുകമാരകലയാണ്. ചോദ്യങ്ങള്‍ റദ്ദാക്കപ്പെടുന്നിടത്ത് കഥകളും ശ്രുതികളും തഴച്ചുവളരും. വെല്ലുവിളി സ്വീകരിച്ച് ആരെങ്കിലും നിര്‍ബന്ധപൂര്‍വം അവിടെ വന്ന് താമസിച്ചാല്‍ ഏറെതാമസിയാതെ അവര്‍ക്ക് 'പണി'കൊടുക്കാനും പ്രയാസമില്ല. ഇരുട്ടടിയായാലും അപകട-രോഗ പീഡകളായാലുംശരി എല്ലാം ദേവീപ്രഭാവമായി വാഴ്ത്തിയാല്‍ മതിയാകും. തെക്കുംഭാഗത്ത് ഇരുളിന്റെ മറവില്‍ മുസ്‌ളീങ്ങള്‍ക്കെതിരെ നടക്കാനിടയുള്ള ഏതൊരു ആക്രമണവും 'നിഗൂഡശക്തി'യുടെ വിളയാട്ടമായി വിലയിരുത്തുന്ന പോലീസുകാരും അവിടെയുണ്ടാകുന്ന കാലം വിദൂരമല്ല. സ്വാഗതമില്ലാത്തിടത്തേക്ക് തന്നിഷ്ടപ്രകാരം ചേക്കേറുന്നവര്‍ക്ക് സ്വന്തം കൂട്ടരുടെ പിന്തുണ പ്രതീക്ഷിക്കാനാവില്ല. എന്നുകരുതി ആരും തയ്യാറല്ലെന്ന് ധരിക്കേണ്ടതില്ല. ഈ അന്യമതവിശ്വാസം പൊളിച്ചടുക്കണമെന്ന് വാശിയുള്ള ചില തീവ്രവിശ്വാസികളായ മുസ്‌ളീം ചെറുപ്പക്കാര്‍ തെക്കുംഭാഗത്ത് സ്ഥലംവാങ്ങി വീടുവെച്ച് താമസിക്കാന്‍ തയ്യാറാണ്. അന്ധവിശ്വാസനിര്‍മാര്‍ജ്ജനമല്ല മറിച്ച് തങ്ങളുടെ മതദൈവത്തിന്റെ അപ്രമാദിത്വം തെളിയിക്കുകയാണവരുടെ ലക്ഷ്യം. കേരളത്തില്‍ എല്ലായിടത്തും ഇത്തരം സാഹചര്യങ്ങളില്ലെന്ന് പറഞ്ഞൊഴിയാന്‍ എളുപ്പമാണ്. എന്നാല്‍ ശ്രമിച്ചാല്‍ എവിടെയും നിസ്സാരമായി സൃഷ്ടിക്കാവുന്ന ഒരവസ്ഥയാണിതെന്നതാണ് സത്യം.



 യക്ഷി-പ്രേത-ദുര്‍മരണകഥകളില്‍ മിക്കതും സാമ്പത്തികചൂഷണം, കുറ്റകൃത്യം, വ്യഭിചാരം ഇത്യാദി കലാപരിപാടികള്‍ക്ക് മറ തീര്‍ക്കുന്നതിന്റെ ഭാഗമായാണ് രൂപപ്പെടാറുള്ളത്. തേങ്ങാമോഷണം മുതല്‍ ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കല്‍വരെ നീളുന്ന കൃത്യമായ അജണ്ടകള്‍ പിന്നിലുണ്ടാവും. 'കള്ളിയങ്കാട്ട് നീലി' ഒരിക്കല്‍ കവര്‍ച്ചക്കാരുടേയും മോഷ്ടാക്കളുടേയും ഇഷ്ടതോഴിയായിരുന്നുവെന്നോര്‍ക്കുക. 2003 ല്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ ഈ ലേഖകന്‍ ഒരു വീട് വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ഇത്തരമൊരു കലാരൂപം നേരില്‍ക്കാണാന്‍ ഭാഗ്യമുണ്ടായത്.വീടിന്റെ മേല്‍ സമീപത്തെ അമ്പലപ്രതിഷ്ഠയുടെ 'ദൃഷ്ടി' യുണ്ടെന്നതിനാല്‍ വാങ്ങരുതെന്ന് മുന്നറിയിപ്പ് തരാന്‍ അന്നേവരെ കണ്ടിട്ടിട്ടില്ലാത്തവര്‍ രംഗത്തുവന്നു. വീട് വാങ്ങിക്കഴിഞ്ഞ ശേഷവും വീടിനും ചുറ്റും വൃക്ഷത്തിലും മറ്റും തെച്ചിപൂവും മഞ്ഞളും കോഴിമുട്ടയുമൊക്കെ കണ്ടിരുന്നു. എന്തായാലും ഒന്നുരണ്ട് മാസത്തിനുള്ളില്‍ 'ദൃഷ്ടി' കെട്ടടങ്ങി. കഥകേട്ട് എല്ലാവരും ഓടിപ്പോയാല്‍ ഗതികെട്ട ഉടമ പാട്ടവിലയ്ക്ക് വീട് വില്‍ക്കാന്‍ തയ്യാറാകുമെന്ന ദീര്‍ഘദൃഷ്ടിയുള്ളവനായിരുന്നു കഥാകാരന്‍. 'ഉച്ചാടനം' ചെയ്യാനാവാത്തവനാണ് പുതിയ ഉടമയെന്ന് ക്രമേണ മനസ്സിലാക്കിയ തെച്ചിപ്പൂക്കാരന്‍ മെല്ലെ പത്തി  മടക്കുകയായിരുന്നു.

ഭീകരാക്രമണത്തിന് ശേഷം മുംബൈയില്‍ മുസ്‌ളീങ്ങള്‍ക്കെതിരെ വിവേചനം പ്രബലമായെന്ന വാര്‍ത്തയുണ്ടായിരുന്നു. മുന്തിയ ജനവാസമേഖലകളില്‍ വീടോ സ്ഥലമോ കിട്ടാത്ത അവസ്ഥയുണ്ടെന്ന് ശബാന ആസ്മിയും ജാവേദ് അക്തറുമടക്കമുള്ളവര്‍ പറഞ്ഞെന്നായിരുന്നു റിപ്പാര്‍ട്ട്. 'ഇസ്‌ളാമോഫോബിയ'യ്ക്ക് ഇരയാകുന്നുവെന്നായിരുന്നുവെന്നായിരുന്നു നാസ്തികനായി അറിയപ്പെടുന്ന അക്തറിന്റെ പരാതി. 'ഇസ്‌ളാമിനെതിരെയുള്ള നീക്കം'എന്നമട്ടില്‍ എഴുതിനിറയ്ക്കാന്‍ എളുപ്പമാണെങ്കിലും വാസ്തവത്തില്‍ അയല്‍വാസി കുഴപ്പക്കാരനാകുമോ എന്ന മുന്‍വിധിയും ആശങ്കയുമാണിവിടെ പ്രതിഫലിക്കുന്നത്. തമിഴ് തൊഴിലാളികളില്‍ ക്രിമിനല്‍ സ്വഭാവമുണ്ടെന്ന മുന്‍വിധി മലയാളികള്‍ക്ക് പൊതുവെയുണ്ട്. ഇന്ന് ബംഗാളി ജോലിക്കാരെപ്പറ്റിയുള്ള മുന്‍വിധിയും ഭിന്നമല്ല. കേരളത്തില്‍ അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് വീട് വാടകയ്ക്ക് കിട്ടാന്‍ പ്രയാസമാണ്. ചോദ്യം ചെയ്യലുകളും സാക്ഷിപറച്ചിലും പോലീസ് റെയ്ഡുമൊക്കെ ഒഴിവാക്കാന്‍ ഏവരും ആഗ്രഹിക്കുന്നുവെന്ന ലളിതമായ വിശദീകരണമേ ഇവിടെ സാധുവാകൂ. അത്തരം സാധ്യതകള്‍ റദ്ദാക്കുന്ന കാര്യം വരുമ്പോള്‍ ജാതിയും മതവുമൊന്നും അത്ര പ്രധാനമല്ല. അതല്ലാതെ ഇത്തരം വിരട്ടലുകളും ഒഴിവാക്കലുകളും ആസൂത്രണം ചെയ്യുന്നതില്‍ ജാതിമത വ്യത്യാസമൊന്നും കാണാനില്ല.

തെക്കുംഭാഗത്തെ ഹിന്ദുക്കള്‍ക്കും മുസ്‌ളീങ്ങള്‍ക്കും പ്രശ്‌നമില്ലെങ്കില്‍ പുറത്തുള്ളവര്‍ക്കെന്ത് വിഷയം? അന്ധവിശ്വാസമെന്നത് വിശ്വാസികളുടെ മാത്രം പ്രശ്‌നമാണ്,ഗുണവും ദേഷവും അവരനുഭവിച്ചുകൊള്ളുമെന്ന മതധാര്‍ഷ്ട്യത്തെ നനച്ചുകളയുന്നതാണ് 103 പേരെ കൊലപ്പെടുത്തിയ ഈയാണ്ടത്തെ മകരജ്യോതി ദുരന്തം. മരിച്ചതില്‍ 97 ശതമാനവും അന്യസംസ്ഥാനക്കാര്‍. മലയാളികള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന ഒരു ചടങ്ങിനോടനുബന്ധിച്ച ദുരന്തത്തില്‍ എന്തുകൊണ്ട് ഇത്ര കുറഞ്ഞ അളവില്‍ മലയാളികള്‍ കൊല്ലപ്പെടുന്നു? ഉത്തരം ലളിതം-മകരജ്യോതി തട്ടിപ്പാണെന്ന് പൊതുവെ മലയാളിക്കറിയാം. അതുകൊണ്ട് തന്നെ തട്ടിപ്പിനിരയായി ചവിട്ടുകൊള്ളാന്‍ അവന് താല്‍പര്യമില്ല. ഈ തിരിച്ചറിവ് നേടാന്‍ അവരെ പ്രാപ്തരാക്കിയതാകട്ടെ 1978-81 കാലഘട്ടത്തില്‍ കേരളത്തിലെ യുക്തിവാദികള്‍ പോലീസില്‍ നിന്നേറ്റുവാങ്ങിയ കൊടിയ മര്‍ദ്ദനവും. ചുരുക്കിപറഞ്ഞാല്‍ അന്ന് യുക്തിവാദികള്‍ അടിവാങ്ങിയതുകൊണ്ട് പിന്നീട് നൂറുകണക്കിന് മലയാളി ഭക്തന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ല. ഇതൊന്നുമറിയാത്ത അന്യസംസ്ഥാനഭക്തര്‍ ഭക്തിഭ്രാന്ത് മുഴുത്ത് ദാരുണമായി മൃതിയടയുകയും ചെയ്യുന്നു. യുക്തിവാദികള്‍ ഭക്തരുടെ ജീവന്‍ രക്ഷിച്ചുവെന്ന പ്രസ്താവന വിശ്വാസികള്‍ക്ക് രുചിച്ചേക്കില്ല. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നല്ല. അന്നവര്‍ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നില്ലായിരുന്നെങ്കില്‍ പുല്‍മേട്ടില്‍ ലക്ഷക്കണക്കിന് മലയാളികള്‍ നിറയുമായിരുന്നു. കൂട്ടക്കൊല നടന്നിട്ടും ഈ തട്ടിപ്പിനെതിരെ ശബ്ദിക്കാന്‍ മുഖ്യധാരാ മാധ്യമപ്പുലികളും പ്രതികരണസിംഹങ്ങളും തയ്യാറായില്ല. വനം അതിക്രമിച്ചു കടക്കുകയെന്ന നിയമലംഘനത്തിനെതിരെ ആരും ശബ്ദിച്ചില്ല. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ തെക്കുംഭാഗത്തെ തമസ്‌ക്കരണതന്ത്രങ്ങള്‍ നിരുദ്രവകരമാണ്. പൊതുസമൂഹത്തില്‍ തുരുത്തുകള്‍ രൂപംകൊള്ളുമ്പോള്‍ സാര്‍ത്ര് നിരീക്ഷിതുപോലെ അപരന്‍ 'നരക'മാണെന്ന് (“Hell is other people’-Jean Paul Sartre)വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ഭൂരിപക്ഷമാവും. 'മുസ്‌ളീം വൃക്ക ആവശ്യമുണ്ട്' എന്നൊക്കെയുള്ള പരസ്യങ്ങളാല്‍ പത്രങ്ങള്‍ നിറഞ്ഞുകവിയും.

ആധുനികകേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് പ്രാണവായുവും പോഷകങ്ങളുമെത്തിക്കുന്നത് നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണ്; ദിനപത്രങ്ങള്‍ വിശേഷിച്ചും. പണമുണ്ടാക്കാനായി സമൂഹത്തിലേക്ക് സര്‍വ മാലിന്യങ്ങളും നിര്‍ദ്ദയം വാരിവലിച്ചെറിയുകയാണവര്‍. ജനം ചെയ്യുന്നത് റിപ്പോര്‍ട്ട് ചെയ്യുകയെന്ന യതാതഥ പത്രപ്രവര്‍ത്തനമായതിനെ കാണാനാവില്ല. അന്ധവിശ്വാസപ്രചരണംതന്നെ മുഖ്യ അജണ്ടയായി സ്വീകരിച്ചിരിക്കുകയാണോ എന്ന തോന്നലുണ്ടാക്കുന്ന രീതിയിലാണ് മുഖ്യധാര മാധ്യമങ്ങള്‍ പതഞ്ഞൊഴുകുന്നത്. എല്ലാ അന്ധവിശ്വാസങ്ങളും കണ്ണഞ്ചിപ്പിക്കുന്ന കച്ചവടസാധ്യത തുറന്നിടുന്നു. നേരം പുലരുമ്പോള്‍ തുടങ്ങുന്ന പ്രേത-മാന്ത്രിക-ശാസ്ത്രാഭാസ പരിപാടികള്‍ രാത്രി കനത്താലും പെയ്തുതീരില്ല. മലയാളത്തിലെ ഒരു പ്രമുഖചാനല്‍ 'കാണാന്‍ ആളുണ്ട്' എന്ന ന്യായംപറഞ്ഞ് സമൂഹത്തെ ദശകങ്ങളോളം പിന്നോട്ടടിക്കാന്‍ ശേഷിയുള്ള ഒരു പരിപാടി ദിനവും സംപ്രേഷണം ചെയ്യുന്നുണ്ട്. തമോവിശ്വസങ്ങളെ ഒളിഞ്ഞുംതെളിഞ്ഞും ശ്‌ളാഘിച്ചും ന്യായീകരിച്ചുമാണ് അക്ഷരാര്‍ത്ഥത്തില്‍ ഓട നിലവാരമുള്ള ഈ പരിപാടിയില്‍ മുന്നേറുന്നത്. തെക്കുംഭാഗത്തെ ദുരാചാരവും അടുത്തിടെ കുത്തിപൊക്കിയത് അവരാണ്. 



പ്രാദേശിക അന്ധവിശ്വാസങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രദേശവാസികള്‍ മേക്കപ്പിട്ട് കാമറയ്ക്ക് മുന്നിലെത്തി തങ്ങളുടെ അനുഭവകഥകള്‍ വിളിച്ചുപറഞ്ഞതായിരുന്നു മുഖ്യയിനം. 'ഉണ്ടെന്നോ ഇല്ലെന്നോ'പറയുന്നില്ല, വിറ്റുപോകുന്നതിനാല്‍ പ്രക്ഷേപണം ചെയ്യുന്നു എന്ന സരളമായ കച്ചവട നിലപാടാണ് ഇതിന് പിന്നിലുള്ളത്. സമാനമായ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നിങ്ങളുടെ നാട്ടിലുണ്ടെങ്കില്‍ എഴുതിയറിയിച്ചാല്‍ ലോകമെമ്പാടുമെത്തിക്കാമെന്ന നിര്‍മലമായ വാഗ്ദനവും ചാനല്‍ മുന്നോട്ടുവെക്കുന്നു. മറുവശത്ത് 'കോടികള്‍ 'കൊണ്ടുവരുന്നതിനാലും വിശ്വാസപ്രശ്‌നമായതിനാലും മകരജ്യോതി പോലുള്ള തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കില്ലെന്ന് സര്‍ക്കാരും. താലിബാന്‍ കറുപ്പും കഞ്ചാവും വിറ്റ് പണമുണ്ടാക്കുന്നത് ഇതിലും ഭേദമല്ലേ? മലയാളിയുടെ ശാസ്ത്രബോധത്തിന്റെ പര്യായമായിരുന്ന ശാസ്ത്ര സാഹിത്യപരിഷത്ത് ഇന്നൊരു ചത്ത കുതിരയാണ്. യുക്തിവാദി പ്രസ്ഥാനങ്ങളെയാകട്ടെ മുഖ്യധാരാമാധ്യമങ്ങള്‍ ബോധപൂര്‍വം അവഗണിക്കുകയും ചെയ്യുന്നു. ഒരു കൊതുകുനിവാരണ കാമ്പയിനോ പുഷ്പപ്രദര്‍ശനത്തിനോ കൊടുക്കുന്ന പ്രധാന്യംപോലും അവര്‍ അന്ധവിശ്വാസവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കോ ശാസ്ത്രബോധവല്‍ക്കരണത്തിനോ നല്‍കാറില്ല. 


അന്ധവിശ്വാസങ്ങളെ എതിര്‍ക്കുക എന്നാല്‍ മതപരമായ അന്ധവിശ്വാസങ്ങളെ ഒഴിവാക്കി ബാക്കിയുള്ളവയെ എതിര്‍ക്കുക എന്ന സരളമായ നിലപാടാണ് മിക്കവരും സ്വീകരിക്കുന്നത്. വാസ്തവത്തില്‍ മതബന്ധിയല്ലാത്ത അന്ധവിശ്വാസങ്ങള്‍ ഇനിയും കണ്ടുപിടിക്കേണ്ടതുണ്ട്. വിശ്വാസപരമായതിനാല്‍ അനാചാരങ്ങളില്‍ തൊടാനാവില്ല എന്ന നിലപാട് നമ്മുടെ മുന്‍ഗാമികളും മുറുകെപ്പിടിച്ചിരുന്നുവെങ്കില്‍ നവോത്ഥാനമൂല്യങ്ങള്‍ എന്നറിയപ്പെടുന്ന തെളിച്ചം കേരളസമൂഹത്തിലുണ്ടാവുമായിരുന്നില്ല. വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ളിടത്തോളം അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും വോട്ടിനിട്ട് തള്ളാനാവില്ല. ഭൂരിപക്ഷത്തിന്റെ അനുഗ്രഹമോ പിന്തുണയോ അതിനുണ്ടാവില്ല. വോട്ടുപ്രസ്താവനകള്‍ മാത്രമിറക്കാന്‍ വിധിക്കപ്പെട്ട രാഷ്ട്രീയശക്തികളുടെ പിന്തുണയുമുണ്ടാകില്ല. പണ്ട് സതിയും അയിത്തവും ശൈശവവിവാഹവും കൈമുക്കും മൃഗബലിയും നിറുത്തിയത് മതത്തിന്റെ ഔദാര്യം കൊണ്ടായിരുന്നില്ല. സമ്മര്‍ദ്ദത്തിനടിപ്പെട്ട മതം അവയൊക്കെ കയ്യൊഴിയാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ത്യഗബോധത്തോടെ സമൂഹത്തില്‍ വെളിച്ചം കൊണ്ടുവരാന്‍ ശാസ്ത്രപ്രചാരകരും യുക്തിവാദികളും മാനവികവാദികളും നിരന്തരം പോരാടേണ്ടതുണ്ട്. അതല്ലാതെ മറ്റെന്തു പ്രതിവിധി? 


പുരോഗമനപ്രസ്ഥാനങ്ങള്‍ക്കുണ്ടായ തളര്‍ച്ച കേരളത്തെ ദശകങ്ങളോളം പിന്നോട്ടടിക്കുകയായിരുന്നു. മതബോധത്തെയും അന്ധവിശ്വാസത്വരയേയും ഊട്ടിയുറപ്പിക്കുന്നതാണ് നിലവിലുള്ള നമ്മുടെ പൊതുവിദ്യാഭ്യാസം. വിഷമിറക്കും മഷിയിട്ടുനോട്ടവുമായി നടക്കുന്ന അധ്യാപകര്‍ കുറിയും ചരടുമായെത്തുന്ന കുട്ടികളെ കൂടുതല്‍ ഇരുട്ടിലാഴ്ത്തുന്നു. സ്വര്‍ണ്ണം വില്‍ക്കാനായി അക്ഷരത്രിദീയ വികസിപ്പിച്ചെടുത്തതുപോലെ എന്ത് ചവറും വിറ്റുപോകുമെന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ അന്ധവിശ്വാസിയാകുന്നതില്‍ അഭിമാനിക്കുക (‘proud to be superstitious’) എന്ന പൊതുബോധം രൂപപ്പെടുന്നു. യുക്തിവാദി, പരിസ്ഥിതിവാദി, ഗാന്ധിയന്‍ തുടങ്ങിയ പദങ്ങള്‍പോലും നമുക്കിന്ന് അസ്വീകാര്യമാണ്. യുക്തിവാദം വന്‍നഷ്ടക്കച്ചവടമാണ്, പരിസ്ഥിതിപ്രേമമല്ല കാട് തകര്‍ക്കുന്ന പദ്ധതികള്‍ക്ക് ചൂട്ടുപിടിക്കുമ്പോഴാണ് കീശനിറയുക, ഗാന്ധിയന്‍ചിന്തയിലൂടെ ആരും സമ്പന്നരായിട്ടുമില്ല. അന്ധവിശ്വാസവിരുദ്ധപ്രചരണവും ബോധവത്കരണവും തീര്‍ത്തും അനാകര്‍ഷകമായ ഒരു പണിയാണ്. അതിന് തുനിഞ്ഞിറങ്ങുന്നവര്‍ക്ക് സമൂഹത്തില്‍ വെളിച്ചമെത്തിക്കാനാവും. പക്ഷെ അവര്‍ക്കൊരിക്കലും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. വിശ്വാസികള്‍ മാത്രമല്ല വിശ്വാസികളുടെ നല്ലവാക്ക് കൊതിക്കുന്ന ബൗദ്ധികസിംഹങ്ങളും അവരെ കടന്നാക്രമിക്കും.


തെക്കുംഭാഗങ്ങള്‍ ഉണ്ടാകുമ്പോള്‍, അതൊരു സിനിമാക്കഥയായി ആസ്വദിക്കപ്പെടുമ്പോള്‍ രാജാവിന്റെ നഗ്നത വാഴ്ത്തിയ നാണംകെട്ട ജനത്തിന്റെ വികലപതിപ്പുകളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതിനെതിരെ പൊരുതുന്നവരെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കുന്നത് തന്നെ വലിയ സേവനമാണ്. പിച്ചകൊടുത്തില്ലെങ്കിലും പട്ടിയെവിട്ട് കടിപ്പിക്കാതിരിക്കാനുള്ള സാമാന്യമര്യാദ കൂടിയാണത്.****(Published in Pachakkuthira Magazine, Feb, 2011) 

58 comments:

  1. പറഞ്ഞ് പേടിപ്പിക്കാന്‍ നിമിഷങ്ങള്‍ മതിയാകും; ദിവസങ്ങള്‍ ബോധവത്കരിച്ചാലും നീക്കംചെയ്യാനാവില്ല-ടൂത്ത്‌പേസ്റ്റ് ട്യൂബിന് പുറത്തേക്ക് ഞെക്കിയിറക്കുന്നതുപോലെ എളുപ്പമായിരിക്കില്ല അകത്തേക്ക് തിരിച്ച് കയറ്റാന്‍.

    ReplyDelete
  2. വളരെ കൃത്യമായ നിരീക്ഷണങ്ങൾ.കേരളം വളർന്ന് ഒറ്റഗ്രാമ മായെന്നു പറയുമ്പോഴും,പ്രകടമായ ചില സവിശേഷതകൾ ഉണ്ട്.കൂടുതൽ കരുത്താർജിക്കുന്ന മതബോധമാണ്‌ ഒരുകാരണം.ചില പ്രദേശങ്ങളിൽ ചില ജാതിസമൂങ്ങൾ തീരെയില്ല.ചില പ്രദേശങ്ങളിൽ ചിലമത സമൂഹങ്ങളും ഇല്ല.നൂറുകണക്കിന്‌ പ്രദേശങ്ങൾ ഉദാഹരിക്കാവുന്നവയാണ്‌.പലതും സ്വാഭാവികമായിരിക്കുമ്പോൾ ചിലതിൽ 'കഥ്'യുടെ പിൻബലമുണ്ടായിരിക്കും.അത്രമാത്രം.ഒരുപാടൊരുപാട് 'കപട'തകൾ മനസ്സിൽ സൂക്ഷിക്കുന്ന മധ്യവർഗ്ഗ മലയാളിയെ നിരീക്ഷിച്ചതിന്‌ അഭിനന്ദനങ്ങൾ.

    ReplyDelete
  3. ഒറ്റ മുസ്ലീം കുടുമ്പങ്ങളും ഇല്ലാത്ത ഗ്രാമത്തിലാണ്‌ ഞാൻ ജീവിച്ചത്.പത്തനംതിട്ട-കോട്ടയം ജില്ല അതിർത്തി പങ്കിടുന്ന-ആഞ്ഞിലിത്താനം.കുന്നന്താനം എൻ.എസ്.എസ്.ഹൈസ്കൂളിലാണ്‌ ഞാൻ പടിച്ചത് .അവിടെ ഒരേഒരു മുസ്ളീം പെൺകുട്ടി പഠിച്ചതോർക്കുന്നു.തലയിൽ തട്ടമിട്ട്.എന്നാൽ രണ്ടൂ കിലോമീറ്റർ മാറി.പായിപ്പാട് ഗവ്:ഹൈസ്കൂളിൽ ഭൂരിപക്ഷവും മുസ്ലീമ്മുകളാണ്‌.ഇതിന്‌ വേറേ കാരണമൊന്നുമില്ല.പായിപ്പാട് കേന്ദ്രീകരിച്ച് മാത്രമാണ്‌ മുസ്ളീമുകൾ താമസിക്കുന്നത്.അതായത് ,കച്ചവടത്തിന്‌ മറ്റ് പ്രദേശങ്ങളിലേക്കുപോകുമ്പോഴും സുരക്ഷിതമായൊരു വാസസ്ഥലം.

    ReplyDelete
  4. പ്രിയപ്പെട്ട സീഡിയന്‍,

    നല്ല വാക്കിന് നന്ദി. എന്റെ ഒരു സുഹൃത്ത് ആ സ്ഥലം സന്ദര്‍ശിച്ച് രണ്ടു ദിവസങ്ങളിലായി ഏതാണ്ട് മുപ്പത്തിയഞ്ചിലധികം പേരെ ഇന്‍ര്‍വ്യൂ ചെയ്തിരുന്നു. പ്രസ്തുത ഇന്‍ര്‍വ്യു റിപ്പോര്‍ട്ടും ഇതിനോടൊപ്പം ആ ലക്കം പച്ചക്കുതിരയില്‍ വന്നിരുന്നു.' ഇതൊക്കെയാണോ കേരളം?! വിശ്വസിക്കാനാകുന്നില്ല' എന്നായിരുന്നു മാസിക വായിച്ച ഒരു സഹപ്രവര്‍ത്തക എന്നോട് ചോദിച്ചത്. 'മാഡം, ഇതൊന്നുമല്ല കേരളം, കേരളം ഇവിടെ നിന്നൊക്കെ എത്രയോ പിന്നോട്ടുപോയിരിക്കുന്നു.!!' -ഞാന്‍ മറുപടി അതിലൊതുക്കി.

    ReplyDelete
  5. പ്രിയപ്പെട്ട സീഡിയന്‍,

    സമാനമാണ് പവിത്രേശ്വരത്തെ കാര്യവും. കൊല്ലം ജില്ലയില്‍ മുസ്‌ളിം സാന്നിധ്യം കൂടുതലുള്ള ചില പോക്കറ്റുകളുണ്ടെങ്കിലും ഞങ്ങളുടെ പഞ്ചായത്തില്‍ മുസ്‌ളീം കുടുംബങ്ങളുണ്ടെന്ന് തോന്നുന്നില്ല. എന്തായാലും 1995 വരെ ഇല്ലെന്ന് തന്നെ പറയാം. ഇപ്പോഴും എന്റെ വീടിന്റെ ചുറ്റുവട്ടത്തുള്ള നാലഞ്ച് വാര്‍ഡുകളില്‍ ആരേയും കാണാനില്ല. ഇതിനെക്കുറിച്ച് ഈയിടെ ഒരു ഭക്തകേസരിയോട് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയാണ് മഹത്തരം: 'അതുകൊണ്ടല്ലേ ഈ നാടിനെ 'പവിത്രമായ ദേശ'മെന്ന് വിളിക്കുന്നത്!!'എങ്ങനെയുണ്ട്??!!

    ReplyDelete
  6. രവിചന്ദ്രന്‍,

    ഇടകലര്‍ന്നു വസിക്കുന്നു എന്നത് ഒരു പരിധി വരെ ശരിയാണ്.ചില ഇടങ്ങളില്‍ രമ്യതയിലും വസിക്കുന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ചിത്രമൊക്കെ കുറെയധികം മാറി.

    അമ്പലങ്ങളില്‍ നിന്നും പള്ളികളില്‍  നിന്നും  മോസ്ക്കുകളില്‍ നിന്നുമുള്ള കര്‍ണ്ണകഠോര ശബ്ദങ്ങള്‍ മൈക്കിലൂടെ എന്നും കേള്‍ക്കാം. മറ്റ് മത വിശ്വാസികള്‍ ഇതൊന്നും സന്തോഷത്തോടെ കേള്‍ക്കാറില്ല.മനസില്‍ ശപിച്ചു കൊണ്ടായിരിക്കും മിക്കപ്പോഴും.

    രണ്ടു പതിറ്റാണ്ടു മുന്നേ മത ചിഹ്നങ്ങള്‍ വളരെ വിരളമായേ തെക്കന്‍ കേരളത്തില്‍ കണ്ടിരുന്നുള്ളു. അവിടെ അന്നൊക്കെ പര്‍ദ്ദ കണ്ടതായി പോലുമോര്‍ക്കുന്നില്ല. പക്ഷെ ഇന്നത് സാധാരണമാണ്.

    ഇടകലര്‍ന്നു ജീവിക്കുമ്പോഴും മനസില്‍ സംശയത്തോടെയും  ചിലപ്പോഴൊക്കെ വെറുപ്പോടെയും പകയോടെയുമൊക്കെയാണു വസിക്കുന്നത്.
    മലപ്പുറം ജില്ലയില്‍ റംസാന്‍ കാലത്ത് പകല്‍ മറ്റ് മതവിശ്വാസികളുടെ ഭക്ഷണശാലകള്‍ തുറാക്കന്‍  അനുവദിക്കുന്നില്ല എന്നതു തന്നെ രമ്യതയുടെ തനി നിറം കാണിച്ചു തരുന്നു. ആഘോഷിക്കാന്‍ പച്ച ലഡ്ഢുവും പച്ചപ്പായസവും ഉണ്ടാക്കി രമ്യതയുടെ അര്‍ത്ഥം മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.

    ReplyDelete
  7. സാർ, അനുബന്ദ്ധമായി മറ്റൊരു കാര്യം കൂടി,റിയൽ എസ്റ്റേറ്റ്‌ രംഗത്തും കാര്യങ്ങൾ ഏതാൻഡ്‌ ഇതു പോലെ തന്നെ.ആ മേഖലയിൽ പ്രവർത്തിച്ചിരുന്ന എന്റെ അനുഭവം പറയട്ടെ.പൊതുവെ മുസ്ലിങ്ങൾക്ക്‌ മറ്റു മതസ്തരുടെ വാടക വീടുകൾ കിട്ടാൻ ബുദ്ധിമുട്ടാണു.നമ്മൾ വീട്‌ എടുക്കാൻ ആളുണ്ട്‌ എന്നുപറഞ്ഞ്‌ ചെല്ലുമ്പോൾ വീട്ടുടമസ്തർ ആദ്യം ചോദിക്കുന്നത്‌ കസ്റ്റ്മർ മുസ്ലിമാണോ എന്നാണു. ആണങ്കിൽ " നോ രക്ഷ ". വസ്ത്തു വിൽപനയിലും ഇത്‌ പ്രകടമാണു.അല്ലെങ്കിൽ വില കേറ്റി വെക്കും. ഹൈന്ദവ,ക്രൈസ്തവ ഭൂരിപക്ഷ മേഖലയിൽ ഇതാണു സ്തിതിയെങ്കിൽ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ മറ്റു മതസ്തർ പരമാവധി താമസിക്കാതിരിക്കാനും , വസ്തു വാങ്ങാതിരിക്കാനും ശ്രമിക്കും.അല്ലെങ്കിൽ ചുളു വിലയ്ക്കാകും നോട്ടമിടുക.

    ReplyDelete
  8. പ്രിയപ്പെട്ട സീഡിയൻ , ശരിയാണു പറഞ്ഞത്‌ പായിപ്പാടാണു മുസ്ലിങ്ങളുടെ ആവാസകേന്ദ്രം.അവിടെയുള്ള കച്ചവട സ്ഥാപനങ്ങളിൽ പകുതിയും ഈ കൂട്ടരുടേതാണു.അവിടം വിട്ടാൽപിന്നെ ആരമലകുന്നിലാണു മുസ്ലിങ്ങൾ കൂട്ടതോടെ താമസിക്കുന്നത്‌ പിന്നെ ചങ്ങനാശ്ശേരി പട്ടണത്തിലും. കൂട്ടത്തിൽ ഒരു കാര്യം ശ്രദ്ധിച്ചട്ടുണ്ടോ ? മുസ്ലിം ജനസമൂഹം സ്വ സമുദായത്തിന്റെ കച്ചവട സ്ഥാപനങ്ങളിൽ മാത്രമെ കൂടുതലും പർച്ചീസ്‌ ചെയാറുള്ളു.മറ്റു മതസ്തരാകട്ടെ അങ്ങനെയൊന്നും നോക്കറെയില്ല.അങ്ങനെ പല കാര്യങ്ങൾക്കും ഇവർക്കു ഒത്തൊരുമയുണ്ട്‌ മറ്റുള്ളവർക്കാകട്ടെ തമ്മിൽ തമ്മിൽ പാരവെപ്പും.

    ReplyDelete
  9. ഇട കലര്‍ന്നു ജീവിക്കുന്നേടങ്ങളിലും സ്വന്തം ഗല്ലികളുണ്ടാക്കി ഒറ്റപ്പെട്ടു കഴിയുന്നേടങ്ങളിലും മനുഷ്യരുടെ പെരുമാറ്റത്തിലും സംസ്കാരത്തിലും പ്രകടമായ മാറ്റം കാണപ്പെടുന്നു. ജീവിതവ്യവഹാരങ്ങളില്‍ നിഷ്കളങ്കമായ കൊടുക്കല്‍ വാങ്ങലുകള്‍ നിരന്തരം ഉണ്ടാകുമ്പോള്‍ മനുഷ്യര്‍ക്കിടയില്‍ അറിയാതെ പുതിയ സ്വത്വങ്ങള്‍ രൂപപ്പെടുന്നതു കാണാം. ഗോത്ര സംസ്കൃതിയുടെ ശേഷിപ്പായ മതങ്ങള്‍ ഇല്ലാതാകണമെങ്കില്‍ ഗര്‍ഭപാത്രങ്ങള്‍ മതേതരമാകണം. ചോര കലരേണ്ടത് തെരുവിലല്ല മനുഷ്യഹൃദയങ്ങളിലാണ്.

    ReplyDelete
  10. പ്രിയപ്പെട്ട ജബ്ബാര്‍മാഷ്,

    Exactly!

    സ്വജീവതത്തില്‍ തന്നെ നടപ്പിലാക്കി മാതൃക കാട്ടിയതിലൂടെ അതുപറയാന്‍ അവകാശമുള്ള വ്യക്തിയായി തീര്‍ന്നിരിക്കുന്നു താങ്കള്‍.

    ReplyDelete
  11. പ്രിയപ്പെട്ട സാര്‍,

    Very fine observation….with simple examples and informative………appreciate.

    ഇത് എല്ലാവരുടെ ജീവിതത്തിലും കേള്ക്കാനോ അനുഭവിക്കാനോ സാധ്യതയുണ്ട് എന്ന് കരുതുന്നു.
    വര്ഷം 2010 ല്‍ ഒരു മുസ്ലിം സുഹുര്‍തിനു വീട് വെക്കാനായി കണ്ണൂര്‍ ജില്ലയിലെ (x) കുറച്ചു സ്ഥലം വേണമെന്ന് തദ്ദേശവാസിയായ ഒരു സഖാവിനോട് ഞാന്‍ ആവിശ്യപ്പെട്ടപ്പോള്‍ അദ്ധേഹത്തിന്റെ മറുപടി ഇതായിരുന്നു “ഇവിടെ ഞങ്ങള്‍ ഹിന്ദുക്കള്‍ മാത്രമാണ് മറ്റുള്ളവര്ക്ക് സ്ഥലം വില്ക്കാ്റില്ല”.
    ഈ ഗ്രാമം ഒരു പാര്ട്ടി ഗ്രമാമാനെന്നത് ശ്രദ്ധേയം. ഇവിടെ പ്രശ്നകാരണം ക്ഷേത്രമെല്ല. മറ്റെന്ധോക്കെയോ ആണ്.

    ReplyDelete
  12. സാര്‍, സാറിന്‍റെ എല്ലാ ബ്ലോഗുകളും വായിക്കാറുണ്ട്. വളരെ വളരെ നല്ല ലേഖനങ്ങള്‍.

    ഞാന്‍ ഇതു സൌദിയില്‍ നിന്നാണ്‍ എഴുതുന്നത്
    കൂടി താമസിക്കുന്നതിനെക്കുറച്ച് പറയട്ടെ. ഇവിടെ അമുസ്ലിമുകളും മുസ്ലിമുകളും ഒരു ഫ്ലാറ്റില്‍ ഒരുമിച്ച് താമസിക്കില്ല (95%). 8 ഉം 10ഉം ആളുകള്‍ ഒരുമിച്ഹയിരിക്കും ഒരു ഫ്ലാറ്റ് എടുക്കുന്നത്. എന്നാല്‍ മുസ്ലിമുകള്‍ അമുസ്ലിമുകലക്ക്‌ റും കൊടുക്കില്ല. എന്നാല്‍ നാട്ടിലാണെങ്കിലോ എല്ലാവരും ഒരുമിച്ച് താമസിക്കുകയും ചെയ്യും.

    ReplyDelete
  13. വിശ്വാസം എന്നതല്ലേ ഉള്ളൂ ..അന്ധ വിശ്വാസം എന്നൊന്നില്ലല്ലോ ..!

    എനിക്ക് വിശാസികളുടെ കാര്യം അത്രക്കങ്ങു മനസ്സിലാകുന്നേയില്ല കേട്ടോ .. കാരണം എന്താണെന്ന് വച്ചാല്‍ ..

    മത വിശ്വാസികള്‍ പറയുന്നത് അവരാവരുടെ മതമാണ്‌ മേന്മയുറ്റതെന്നും ..അത് മാത്രമാണ് ശരിയെന്നുമാണ്.. ബാക്കിയുള്ളതൊക്കെ പൊട്ട തെറ്റ് .. ആയതിനാല്‍ തങ്ങളുടെ മതത്തിനു മാത്രമേ ബുദ്ധിയും സത് ബുദ്ധിയും നന്മയും മറ്റു മാനുഷിക ഗുണങ്ങള് ഒക്കെ മനുഷ്യര്‍ക്ക്‌ നല്‍കാന്‍ കഴിയൂ എന്നും അവര്‍ കരുതുന്നു .. ബാക്കിയുള്ളവരൊക്കെ അവിശാസികള്‍ ആകയാല്‍ അതിക്രൂരരും അമാനവരുമാത്രേ ..
    അങ്ങനെ ആയിരിക്കില്‍ വിശ്വാസിയായ ഒരാളെക്കൊണ്ട് ഇതാ നമ്മുടെ വടക്കേ വീട്ടിലെ വടക്കെപ്പരംബില്‍ പപ്പന്‍ ഒരു മതവിശാസിയല്ലെങ്കിലും പരോപകാരിയായി , നാട്ടുകാര്‍ക്കൊക്കെ ഉപകാരം ചെയ്തു നല്ല മനുഷ്യനായി ജീവിച്ചു പോരുന്നുണ്ടല്ലോ എന്ന് ചിന്തിച്ചാല്‍ , അത് പപ്പനായിട്ടു ചെയ്യുന്നതല്ലെന്നും പപ്പനെക്കൊണ്ട് തങ്ങളുടെ (തങ്ങളുടെ മാത്രം ) ദൈവം ചെയ്യിക്കുന്നതല്ലേ എന്നുത്തരം .. എന്നാപ്പിന്നെ പപ്പനെന്ന ഈ നിരീശ്വര വാദിയെക്കൊണ്ട് നല്ലതൊക്കെ ചെയ്യിപ്പിച്ചു , മതത്തില്‍ വിശ്വസിക്കാത്തവര്‍ക്കും നല്ലത് മറ്റാരെക്കാളും നന്നായി ചെയ്യാന്‍ പറ്റും എന്ന് ലോകത്തെക്കൊണ്ട് തെളിയിപ്പിക്കുന്നതിനു പകരം , ദൈവത്തിനു ഇഷ്ടപ്പെട്ട മതത്തില്‍ കൂടിയവരെ ക്കൊണ്ടും ,ആയതില്‍ ചേര്‍ന്ന് ദൈവ വാക്യങ്ങള്‍ പഠിക്കുന്നവരെക്കൊണ്ടും പഠിക്കാന്‍ ആയി പെടാപ്പാട് പെടുന്നവരെക്കൊണ്ടും ഇങ്ങനെ ഒക്കെ നല്ല കാര്യങ്ങള്‍ ചെയ്യിപ്പിച്ചു കൂടെ ദൈവത്തിനു എന്നാകുകില്‍ അതൊക്കെ ദൈവത്തിന്റെ മാത്രം ഇംഗിതമത്രേ എന്നും ഉത്തരം ഉണ്ട് ... അങ്ങനെ ആണ് എന്നിരിക്കില്‍ ദൈവതിനിഷ്ടം മറ്റാരെക്കാളും പപ്പനെ ആകുകില്‍ ,മറ്റാരെക്കാളും പപ്പനെപ്പോലെ ജീവിച്ചാല്‍ മതിയല്ലോ ദൈവതിനിഷ്ടപ്പെടാന്‍ എന്നു ചിന്തിച്ച്ചിടില്‍ , അത് മാത്രം ശരിയാകില്ല , ഞാന്‍ പറയുന്നത് നീയങ്ങു കേട്ടാല്‍ മതി എന്നത്രേ അതിന്നുത്തരം .

    ReplyDelete
  14. കൃത്യം കൃത്യമായ നിരീക്ഷണങ്ങൾ. ഓരോ മതവിശ്വാസിയും തന്റെ വിശ്വാസം മഹത്തരമെന്ന് ഘോഷിക്കുമ്പോഴും അപരന്റെ വിശ്വാസത്തെ അന്ധവിശ്വാസത്തെ അപരിഷ്കൃതമെന്ന്‌ കുറ്റപ്പെടുത്തുമ്പോഴും അതിനെതിരെ ശബ്ദിക്കാൻ അധികം മെനക്കെടാരില്ല. 'അവന്‌ അവന്റെ വിശ്വാസം, എനിക്ക് എന്റെ വിശ്വാസം' എന്ന അഴകൊഴമ്പൻ, സത്യസന്ധതയില്ലാത്ത നിലപാടുകൾ പ്രഖ്യാപിച്ച് നിഷ്പക്ഷത നിലനിർത്താൻ ശ്രമിക്കുന്നവരാണധികവും. അവന്റെ വിശ്വാസത്തെക്കാൾ തന്റെ വിശ്വാസത്തിന്‌ അധികം മേന്മയൊന്നുമില്ലെന്ന് അവനുമറിയാമായിരിക്കും. അല്ലെങ്കിൽ എന്തിന്‌ വടികൊടുത്ത് അടി വാങ്ങണം? ഇനി ആരെങ്കിലും അന്യ മതസ്ഥന്റെ അന്ധവിശ്വാസങ്ങൾക്കെതിരെ ശബ്ദിക്കാൻ ഒരുമ്പെടുന്നുവെങ്കിൽ അവന്റെ ലക്ഷ്യം അന്ധവിശ്വാസത്തെ എതിർക്കുക എന്നതിലുപരി അതിനേക്കാൽ മേന്മ തന്റെ വിശ്വാസത്തിനുതന്നെ എന്ന് വരുത്തിത്തീർക്കുകയും.

    എന്റെ ഒരു സുഹൃത്ത് വീടുവെയ്ക്കാൻ സ്ഥലം വാങ്ങാനായി 'മുമ്പ് നമ്പൂതിരിമാർ താമസിച്ചിരുന്ന മഠത്തിന്റെ' സ്ഥലം വാങ്ങാൻ ഉടമയെ സമീപിച്ചു. ചില നടപ്പു അന്ധവിശ്വാസങ്ങൾ അറിഞ്ഞ അദ്ദേഹം മൂന്ന് ജ്യോൽസ്യരെ കൊണ്ടാണ്‌ പരിശോധന നടത്തിച്ചത്. ഒടുവിൽ ദോഷമുള്ള ആ സ്ഥലം വാങ്ങാതെ പതിന്മടങ്ങ് വിലകൊടുത്ത് മറ്റൊരു സ്ഥലം വാങ്ങി. പിന്നീട് അതിൽ 'പ്രശ്നബാധിത പ്രദേശമുൾക്കൊള്ളുന്ന' സ്ഥലം ഈയുള്ളവൻ വാങ്ങി. നമ്പൂരി പ്രശ്നം ഉന്നയിച്ചവരോട് നമ്പൂരിമാർ ബുദ്ധിമാന്മാരാണെന്നും അവർ നല്ല സ്ഥലത്തുനോക്കിയേ താമസിക്കൂവെന്നും അതിനാൽ ഇതിനേക്കാൾ നല്ല സ്ഥലം കിട്ടില്ലെന്നും ഞാൻ പറഞ്ഞപ്പോൾ ചിലർ മേലോട്ട് നോക്കുന്നതും കണ്ടു.

    ReplyDelete
  15. പ്രിയപ്പെട്ട നിലമ്പൂരാന്‍,

    നല്ല വാക്കിന് നന്ദി. താങ്കള്‍ സൂചിപ്പിച്ച കാര്യം ലേഖനത്തി്‌ലെ മുഖ്യ നിരീക്ഷണവുമായി പൊരുത്തപ്പെട്ടു പോകുന്നതാണെന്ന് തോന്നുന്നു. നാമിതൊക്കെ പറയുമ്പോഴും ഇക്കാര്യത്തില്‍ കേരളം 'താരതമ്യേന' മെച്ചമാണെന്നാണ് ഞാന്‍ കരുതുന്നത്.

    ReplyDelete
  16. തീര്‍ച്ചയായും സാര്‍ ,ഇന്ത്യയിലെയും മറ്റു രാഷ്ട്രങ്ങളിലെയും സമൂഹവുമായി തുലനം ചെയ്യുമ്പോള്‍ നമ്മുടെ കേരളം (പല കാര്യത്തിലും) വളരെ ഭേദം എന്നുതന്നെ പറയാം.പക്ഷെ അതുകൊണ്ട് തൃപ്തിപെടാന്‍ നമ്മള്‍ തയ്യാറായിക്കൂട!

    ReplyDelete
  17. പ്രിയ ചെത്തുകാരന്‍ വാസു,
    എവിടെ പല മതങ്ങള്‍ ഉള്ളത് പോലെ പല ദൈവങ്ങള്‍ ഉണ്ടെന്നും അറിയില്ലേ.!പൊതുവായ ഒരു ദൈവം ഇല്ല!!!ഈ 'മത'ദൈവങ്ങളും നിയമങ്ങല്മാന് പ്രശ്നം !!

    ReplyDelete
  18. Religion is just like a valve which allows the passage in only one direction .Religious people are not bold enough to face criticism.

    ReplyDelete
  19. പ്രിയ രജീഷ്, തീര്‍ച്ചയായും മത ദൈവങ്ങള്‍ ഒരു കാരണമാണ് , ആള്‍ ദൈവങ്ങള്‍ മറ്റൊരു പ്രശ്നവും .. ആള്‍ ദൈവങ്ങളെ കൊണ്ട് പൊറുതി മുട്ടിയപ്പോഴാനെന്നു തോന്നുന്നു പല മത ദൈവങ്ങളും സൃഷിക്കപ്പെടുന്നതും കാണാപ്പുറങ്ങളില്‍ , എത്താത്തിടങ്ങളില്‍ മാത്രമായി ഒതുക്കപ്പെട്ടതും - ഓരോരോ കാലഘട്ടത്തിലെ യുക്തിയുടെ വികാസം തന്നെ -പ്രകടമായ ഒരു അയുക്തി അങ്ങനെ കുറഞ്ഞ അളവിലെങ്കിലും താത്കാലികമായി പരിഹരിക്കപ്പെട്ടു . പ്രകടമല്ലാത്ത ഒരു വിദൂര അയുക്തിയിലേക്ക് അതിനെ ട്രാന്സ്ഫോരം ചെയ്തുവെന്ന് സാരം . പക്ഷെ പൊതുവായ, മതാതീതമായ ഒരു ദൈവത്തിനു പോലും ഒരു സ്കോപ്പ് ഞാന്‍ കാണുന്നില്ല :-) .എങ്കിലും ഒരു പൊതുമാനവികതയും , മൂല്യബോധവും സര്‍വ്വോപരി സ്നേഹവും സമാധാനവും ലോകത്ത് നില നില്‍ക്കാന്‍ അത് (മതാതീത - പൊതു ദൈവ സങ്കല്‍പം - രൂപമില്ല - കാലമില്ല - ഒന്നുമില്ലാത്ത സാങ്കല്പികമായ ഏതോ ഒന്ന് ) പ്രായോഗികമായി ഉപകരിക്കുമെങ്കില്‍ എനിക്ക് അത് സ്വീകാര്യമാണ് . കാരണം ദൈവം ഉണ്ടാകാന്‍ സാധ്യത ഇല്ല എന്നും , അഥവാ ഉണ്ടെങ്കില്‍ മനുഷ്യനുമായി ഇടപെടാന്‍ സാധ്യത ഇല്ലെന്നും കരുതുമ്പോഴും , ദൈവം ഉണ്ടായിക്കാണാന്‍ , ദൈവവുമായി ഇടപെടാന്‍ മനുഷ്യന്‍ ഇച്ച്ചിക്കുന്നു എന്ന സത്യം എനിക്ക് കാണാം ...സ്വപ്നം എന്നത് അയഥാര്‍ത്ഥം ആണെങ്കിലും അത് കാണാന്‍ മനുഷ്യന് ആഗ്രഹമുള്ളത്‌ പോലെ , ദൈവമുണ്ടെന്നു സങ്കല്‍പ്പിക്കാനും ആഗ്രഹിക്കാനും മനുഷ്യന് ഇടയാക്കുമാര് അവന്റെ മസ്തിഷ സങ്കേതങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതത്രേ അതിന്റെ കാരണം എന്ന് ഞാന്‍ പറയുന്നു . സ്വപ്നം സ്വപ്നമാണെന്ന തിരിച്ചറിവോടെ സ്വപ്നം കാണാന്‍ ആഗ്രക്കാതവരും അത് ചെയ്യാത്തവരും ആരുണ്ട്‌ ..? പക്ഷെ തന്റെ സ്വപ്നത്തെ യാഥാര്‍ത്യമായി തെറ്റിദ്ധരിക്കുകയും ആ തെറ്റിധാരണയില്‍ സ്വപ്ന ബാഹ്യമായ ബോധ-ലോകത്തോട്‌ ഇടപെടുകയും ചെയ്യുന്നത് മാത്രമേ കുഴപ്പമായി ഞാന്‍ കാണുന്നുള്ളൂ -- എന്തെന്നാല്‍ അങ്ങനെ വരുമ്പോള്‍ അവര്‍ വെറും സ്വപ്നാടകരത്രേ ..

    ReplyDelete
  20. വിഷയവുമായി ബന്ധമുള്ള ഒന്ന് രണ്ടു കാര്യ്നഗല്‍ സൂചിപ്പിച്ചാല്‍ ...

    1 . ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ പ്രസിദ്ധമായ ഒരു എങ്ങിന്നെരിംഗ് കോളേജില്‍ അഡ്മിഷന്‍ കഴിഞു , ഹോസ്റല്‍ പ്രവേശനം കഴിഞ്ഞു .. ഹോസ്റല്‍ റൂം മേറ്റുകള്‍ റാങ്ക് ഒര്ടരില്‍ എന്നാണ് എന്നറിഞ്ഞപ്പോള്‍ പല മാതാപിതാക്കളുടെ മുഖത്തും നിരാശ .. താന്താങ്ങളുടെ കുട്ടികള്‍ക്ക് 'പറ്റിയ ' കൂട്ടുകാരെ കണ്ടു പിടിക്കാനും അവരുടെ മാതാക്കളെ പരിചയപ്പെടാനും ഓടി നടക്കുന്ന ചിലര്‍ , പേര് ചോദിച്ചതിനു ശേഷം തങ്ങള്‍ ഉദ്ദേശിചവര്‍ ഇവരല്ലല്ലോ എന്ന് പറയാതെ പറയുന്നവര്‍, ഏത് പള്ളിയാണെന്നു കുശലം ചോദിക്കുന്നവര്‍ . ഞാന്‍ അത് വരെ അറിഞ്ഞ കേരളം അങ്ങനെ ആയിരുന്നില്ല - പാഠം

    2 . കോളേജു കഴിഞ്ഞു കേരളത്തില്‍ ജോലി കിട്ടിയ ശേഷം ജുനിയരായി വന്ന ചിലരോട് തതപര്യവും കുഷലനെഷണവും നടത്തുന്നതിന്റെ ഇടയ്ക്കു ചോദിച്ചു "താമസിക്കാന്‍ വീടൊക്കെ ശരിയായോ ?" ,"പിന്നെ "ഞങ്ങള്‍ നമ്പൂതിരിമാര്‍ ചേര്‍ന്ന്" ഒരു വീടെടുത്തു " എന്ന് മറുപടി .ഇതും ഒരു പുതിയ അറിവായിരുന്നു (അന്നു )

    3 . ജോലി മാറി ബാങ്ങലൂരില്‍ എത്തിയപ്പോള്‍ , വാടകക് വീടന്വേഷണം - ഒരു പാട് പരസ്യങ്ങള്‍ , ചിലതെല്ലാം ഒറ്റയടിക്ക് തള്ളി - 'ബ്രാഹ്മിന്സിനു preferred അത്രേ

    4 . പിന്നെ കൂടെ ഉള്ള ക്രിസ്ത്യന്‍ സീനിയറിന്റെ കൂടെ അദ്ദേഹത്തിന് വേണ്ടി വീടന്വേഷണം .അവസാനം ഇഷ്ടപ്പെട്ട മനോഹരമായ വീട് . .. വാക്ക് പറഞ്ഞ ശേഷം എന്തോ ഓര്‍ത്ത പോലെ വീട്ടുടമ എന്നെ വിളിച്ചു മാറ്റി ഒറ്റ ചോദ്യം - അയാള്‍ "തോമസ്‌" ക്ര്യസ്ത്യന്‍ ആണല്ലേ ..?എന്നാലും ചെറിയൊരു വിമ്മിട്ടത്തോടെ അയാള്‍ സമ്മതിച്ചു വാക്ക് കൊടുത്തു പോയില്ലേ..
    5 . പിന്നെയും വീട് മാറിയപ്പോള്‍ എനിക്കിഷ്ടപ്പെട്ടത് ഒരു മുസ്ലിമിന്റെ വീട് , സത്യം പറയാമല്ലോ അദ്ദേഹം സന്തോഷം സമ്മതിച്ചു , പക്ഷെ വാടക കൂടുതല്‍ വേണം എന്ന് പറഞ്ഞു ," ഇതിനു മുമ്പ് താമസിച്ച "ഞങ്ങളുടെ ആളുകള്‍ക്ക് " - हमारा आदमी - പോലും അല്പം കുറവ് മാത്രമേ വാടക വാങ്ങാറുള്ളൂ അത്രേ " - മുംബവിടെ താമസിച്ചിരുന്നത് ഒരു കാശ്മീരി മുസ്ലിം ആയിരുന്നു

    6 .പിന്നെയും വീട് മാറി . അതിനു ശേഷം ഒരു മുസ്ലിം സുഹൃത്തിനു വേണ്ടി വീടന്വേഷണം .ഹിന്ദു വീടുകള്‍ ആണ് കൂടുതലും .. കയറി ഇറങ്ങി മടുത്തു . പലരും ഒഴിവു കഴിവ് പറഞ്ഞു . കാരണം മറ്റൊന്നുമല്ല . അവസാനം ഞാന്‍ തന്നെ നല്ലൊരു മുസ്ലിം ഭവനം വാടകയ്ക്ക് ശരിയാക്കി ക്കൊടുത്തു .

    ഒരു കണക്കിന് , പ്രശനം മേല്‍ പറഞ്ഞവര്‍ക്കൊന്നുമല്ല എനിക്കാണ് എന്ന് പിന്നീട് മനസ്സിലായി .. തങ്ങള്‍ വേറെ എന്ന് പ്രഖ്യാപിച്ചു ഗോത്ര സമൂഹമായി വേലി കെട്ടാന്‍ തന്നെ ആണ് അല്ലവര്‍ക്കും താത്പര്യം .. എനികതില്ലായിരുന്നു / എന്റെ മതാപിതക്കല്‍ക്കതില്ലയിരുന്നു എന്നതായിരുന്നു അതില്‍ എനിക്ക് അസ്വാഭാവികത തോന്നാന്‍ കാരണം .. വലിയ പിഴ തന്നെ !

    ReplyDelete
  21. Dear ravi sir,
    kalidadi & prakasdadi.
    who is this ?? culture less propels..
    pls remove these.. it is a big shame.

    ReplyDelete
  22. മാന്യവായനക്കാര്‍ക്ക്,

    ഇന്നലെ രാത്രി വൈകി ചില വ്യാജ ഐ.ഡി.കളില്‍ യില്‍ കനത്ത 'ചാത്തനേറ്' വന്നിരുന്നു. ഒന്നുരണ്ടെണ്ണം രാത്രിയില്‍ തന്നെ കണ്ടത് അപ്പോള്‍തന്നെ നീക്കം ചെയ്തിരുന്നു. ബാക്കി ഇന്നു രാവിലെയും. ഇനി ഈ ഐ.ഡി കളില്‍ വരുന്ന കമന്റുകളും സമാനസ്വഭാവമുള്ള വ്യക്തിഹത്യയിലധിഷ്ഠിതമായ കമന്റുകളും അപ്പപ്പോള്‍ നീക്കം ചെയ്യുന്നതാണ്. മാന്യവായനക്കാരാരും അതിനെപ്പറ്റി എതിര്‍ത്തോ അനുകൂലിച്ചോ പരാമര്‍ശം നടത്തരുതെന്ന് അപേക്ഷിക്കുന്നു. ഈ മിടുമിടുക്കന്‍മാരെ അവരുടെ വഴിക്ക് വിട്ടേക്കുക. അത് നമുക്ക് പറ്റില്ല. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  23. ഭാഗവത വായനക്കാരന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി മരിച്ചപ്പോള്‍ ഇതാ ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഒരു അനുസ്മരണം എഴുതിയിരിക്കുന്നു. "ഈശ്വരന് മുന്നില്‍ ജീവിതം നയിച്ച മഹാനായിരുന്നു മള്ളിയൂര്‍. ഉത്തമമനുഷ്യനായി ജീവിച്ചു. ഈശ്വര ഭക്തനായി വിളങ്ങി. ലോകത്തിന് നേതൃത്വവും അര്‍ഥവും പൊരുളും നല്‍കുന്ന മഹദ്ഗുരുവായിരുന്നു."
    എന്നാല്‍ പ്പിന്നെ ക്രിസോസ്റ്റ ത്തിനു മള്ളിയൂരിന്റെ മതത്തിലോട്ടു അങ്ങ് ചേര്‍ന്നൂടായിരുന്നോ ? ചിരിപ്പിക്കാനായിട്ടു ഓരോ ആധ്യാത്മിക" നേതാക്കള്‍ " രവിചന്ദ്രന്‍ സാര്‍ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതൊക്കെയും ശരി വെക്കുന്ന ലേഖനം .
    http://www.madhyamam.com/news/105529/110802

    ReplyDelete
  24. ഇവിടെ മനുഷ്യൻ-മനുഷ്യൻ തമ്മിലും, മതങ്ങൾ-മതങ്ങൾ തമ്മിലും അതിർ വരമ്പുകൾ കൂടുതൽ പാകപെടുത്തിയതു 92 ലെ ബാബറി മസ്ജിദ്‌ ഇഷ്യുവിനു ശേഷമാണന്നു തോന്നുന്നു.പിന്നീടുള്ള സൗഹൃദ കൂട്ടായ്മയ്ക്കു വെറും കവലപ്രസംഗത്തിന്റെ നിലവാരം മാത്രമെ ഉണ്ടായിരുന്നുള്ളു. ഈ കാലയളവിലാണല്ലോ ഐ.എസ്‌.എസും,എൻ.ഡി.എഫും,വിശാല ഹിന്ദു ഐക്യവേദിയുമൊക്കെ വിഷച്ചെടികളായി മുളച്ചുപൊങ്ങിയത്‌.അതില്ലൂടെ മദനിയും,നസറുദീനും,കുമ്മനവും,ശശിക ല യുമടക്കമുള്ള വിഷകായ്കൾ രൂപാന്തരം കൊണ്ടു . ഫലമോ പണ്ടുണ്ടായിരുന്ന ഒരു സഹൃദ " നോസ്റ്റാൾജിയ " നമ്മുക്കു കൈമോശം വന്നു.ഇതിലൊക്കെ സമുദായ നേതാക്കന്മാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.വിശ്വാസികളിൽ പലരുടേയും മനസിൽ "കാവി"പുതപ്പിച്ചും,ശരീരത്തിൽ "പച്ച"രക്തമാണു എന്നു സ്വയം വിശ്വാസിച്ചും നടക്കുന്ന ഒരു സമൂഹം തങ്ങളുടെ മിത്യാധാരണ പൊളിച്ചെടുത്ത്‌ മതം വെറും വിശ്വാസം മാത്രമാണന്നും,മനുഷ്യ കൂട്ടായ്മ അതിനേക്കൾ വലുതാണെന്നും ചിന്തിച്ചാൽ ഒരു പരധിവരെ മാറ്റം കന്ദേക്കാം.

    ReplyDelete
  25. പ്രിയപ്പെട്ട ഡുഡു,

    ഈ പറയുന്ന മാന്യദേഹം മരണത്തിന്റെ അടുത്തദിവസം മാധ്യമങ്ങളിലൂടെ പരന്നൊഴുകുകയായിരുന്നു. മുഖ്യധാരാപത്രങ്ങള്‍ എഡിറ്റോറിയലുകള്‍ വരെ വെച്ചു കീച്ചി. രാഷ്ട്രത്തിനും സമൂഹത്തിനും ചെയ്ത എന്തു സേവനത്തിന്റെ പേരിലാണ് ഈ 'മഹാന്‍' ഇത്രയധികം ആദരിക്കപ്പെട്ടതെന്നറിയാന്‍ മുഴുവന്‍ വാര്‍ത്തകളും അരിച്ചുപെറുക്കിയപ്പോള്‍ ആകെ കിട്ടിയതിതാണ്:പുള്ളി ഹൈന്ദവ കാഥാപുസ്തകമായ ഭാഗവതം സ്ഥിരം വായിക്കുമായിരുന്നുവത്രെ. പിന്നീടത് പാരായണം ചെയ്യലായി, പലയിടത്തുമിരുന്ന് അതേ പുസ്തകം വായിച്ചു. പിന്നെ മരണം വരെ ആ പണി തുടര്‍ന്നു.....അങ്ങനെ ആള് ഹിറ്റായി...വിശ്വോത്തരനായി, പുണ്യകുബേരനായി, ധന്യജന്മമായി, നൂറ്റാണ്ടിന്റെ സൗഭാഗ്യമായി.... നാട്ടുകാരെ കഥാപുസ്തകം വായിച്ചുകേള്‍പ്പിച്ചതും മൈക്കിലൂടെ അവരുടെ കര്‍ണ്ണപുടങ്ങളെ വേട്ടയാടിയതുമാണ് ഇദ്ദേഹത്തിന്റെ പ്രശസ്തിയുടെ മുഖ്യഹേതു. പിന്നെ എന്തൊക്കൊയോ കാട്ടി കൂട്ടിയത്രെ. കൂടുതല്‍ നാള്‍ ജീവിച്ചു....ഫലിതം പറഞ്ഞെന്നും പറഞ്ഞില്ലെന്നും....ഗുരുവായൂരീന്ന് മാറീല്ലെന്നും ചക്കുളത്ത് പോയെന്നുമൊക്കെ.... എന്തൊക്കെയാ ഈ മഹാന്റെ വീരാപദാനങ്ങള്‍! ഒരു പ്രത്യേക ജാതിയില്‍ പിറന്ന ആളായതുകൊണ്ടാവണം ആ വകുപ്പിലുള്ള 'മാധ്യമ ഒലീപ്പീര്' ഇത്തിരി കൂടുതലായിരുന്നു. സാമൂഹത്തിന് വേണ്ടി പ്രത്യക്ഷത്തിലും പരോക്ഷമായും നിസ്തുല സേവനമര്‍പ്പിച്ച എത്രയോ മനുഷ്യസ്‌നേഹികള്‍ കടന്നുപോയിരിക്കുന്നു. ആയിനത്തില്‍ ഇവിടെ എത്ര എഡിറ്റോറിയലുകള്‍ പിറന്നു?

    മതം അല്‍പ്പബുദ്ധികളെ ഇതിഹാസപുരുഷന്‍മാരാക്കി മാറ്റും. താങ്കള്‍ ഫലിതസാമ്രട്ടായി അവതരിപ്പിച്ച ആ 'തിരുമേനി'യുടെ കാര്യവും തഥൈവ. ഫലിതം പൊതുവെ ഇഷ്ടമായതുകൊണ്ട് ഒരിക്കല്‍ ടിയാന്റെ ഒരു 'ഫലിതപുസ്തകം' വാങ്ങി വായിക്കാനിടയായി. ടിയാന്റെ ഫലിതം വല്ലാത്തൊരു സംഭവമാണേ. ഏറ്റവും വലിയ ഫലിതം പുള്ളി തന്നെയാണെന്ന് തോന്നുന്നു. വിഡ്ഢിത്തരത്തിന് ഫലിതമെന്ന് പേരിടുന്ന നാളില്‍ ഇദ്ദേഹത്തിന് വിശ്വോത്തര ബഹുമതികള്‍ വരെ കിട്ടാനിടയുണ്ട്. ഇവരൊക്കെ യുഗപുരുഷന്‍മാരാകുന്നത് സമൂഹജീര്‍ണ്ണതയുടെ ആഴം എത്ര ഭീകരമാണെന്ന് പ്രത്യക്ഷത്തില്‍ കാണിച്ചുതരുന്നു.

    ReplyDelete
  26. "കരളില്‍ വിവേകം കൂടാതെ കണ്ടര നിമിഷം ബത കളയരുതാരും "...

    ReplyDelete
  27. പ്രിയ ചെത്തുകാരന്‍ വാസു,
    മൂല്യങ്ങള്‍ക്ക്‌ മതവുമായും യുക്തിവാദവുമായും ബന്ധം ഒന്നുമില്ലല്ലോ.ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് അക്ഷന്തവ്യമായ അപരാധവുമല്ല.എന്നാല്‍ ആ വെക്തി എന്ടാനെന്നുള്ളതാണ് വിഷയം.അവന്‍ തന്റെ സമൂഹത്തോടും ജീവിതത്തോടും എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് പ്രാധാന്യം.ദൈവത്തോടും മതത്തോടും ജീവിതകാലം മുഴുവന്‍ പ്രണയിച്ചോ കലഹിച്ചോ കഴിയട്ടെ.എന്നാല്‍ ഒരുപിടി മൂല്യങ്ങള്‍ സൂക്ഷിക്കുന്ന ആളാണെങ്കില്‍ അദ്ധേഹത്തെ ഞാന്‍ ആദരപൂര്‍വം പ്രണമിക്കും.ഇതാണ് എന്റെ നിലപാട്.താങ്കളുടെ സ്വപനം മഹത്തരമാണ് പ്രിയ വാസു,അത് യാഥാര്‍ത്യ മാകുമോ എന്നാ ശങ്ക ബാക്കി!

    ReplyDelete
  28. <<< ഈ അന്യമതവിശ്വാസം പൊളിച്ചടുക്കണമെന്ന് വാശിയുള്ള ചില തീവ്രവിശ്വാസികളായ മുസ്‌ളീം ചെറുപ്പക്കാര്‍ തെക്കുംഭാഗത്ത് സ്ഥലംവാങ്ങി വീടുവെച്ച് താമസിക്കാന്‍ തയ്യാറാണ്. അന്ധവിശ്വാസനിര്‍മാര്‍ജ്ജനമല്ല മറിച്ച് തങ്ങളുടെ മതദൈവത്തിന്റെ അപ്രമാദിത്വം തെളിയിക്കുകയാണവരുടെ ലക്ഷ്യം. >>>>
    << വിശ്വാസം അന്ധമാകുമ്പോള്‍ ക്രിയാശേഷി പൊടുന്നനെ വര്‍ദ്ധിക്കുന്നു, തീരുമാനങ്ങള്‍ എളുപ്പമാകുന്നു. സന്ദേഹിക്കാതെയുള്ള ക്ഷിപ്രപ്രതികരണത്തിന് ജീവികളെ സഹായിക്കുന്നത് ഇത്തരം ചോദനകളാണ്. >>>>
    << സന്ദേഹം സാഹസികമാണ്. >>>
    മേലുദ്ദരിച്ച വരികളിലെ മുസ്ലിം ചെറുപ്പക്കാരുടെ പ്രവര്‍ത്തിയുടെ Motivation
    അത് "മതദൈവത്തിന്റെ അപ്രമാദിത്വം തെളിയിക്കുകയാണവരുടെ ലക്ഷ്യം." എന്ന തന്റെ വിശ്വാസത്തിലേക്ക് ഒതുക്കുക തന്നെയല്ലേ നിങ്ങളും ചെയുന്നത് ?
    ഇവിടെ സന്ദേഹം എന്ന സാഹസികതയ്ക്കു ഇടം കൊടുക്കാത്ത വിധം ഒരു മുന്‍ വിധി തന്നെയാണ് നിങ്ങളുടെ നിരീക്ഷണങ്ങള്‍ പങ്കു വെക്കുന്നത്.

    ReplyDelete
  29. <<< മുന്നറിവ്, മുന്‍അനുഭവം, തെളിവ്, പ്രയോഗക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കപ്പെടുന്നയാണ് മനുഷ്യന്‍ പൊതുവില്‍ ആശ്രയിക്കുന്ന ഉത്തമവിശ്വാസങ്ങള്‍. എന്നാല്‍ അന്ധമായ വിശ്വാസങ്ങള്‍ ബലപ്പെടുന്നത് അവയുടെയൊക്കെ അഭാവത്തിലാണ്. മതം ഏറ്റവും ജനകീയമായ അന്ധവിശ്വസമാണ്. 'എല്ലാ അന്ധവിശ്വാസങ്ങളുടേയും മാതാവ്(religion is the mother of all superstitions) എന്നതിനെ വിളിക്കാം. >>>
    വിശ്വാസം മനുഷ്യ സഹജം ആണ്. മുന്നറിവ്, മുന്‍അനുഭവം, തെളിവ്, പ്രയോഗക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ തന്നെ മനുഷ്യര്‍ കരയിലും കടലിലും ആകാശത്തും എല്ലാം സഞ്ചരിക്കുന്നു. എന്നാല്‍ എവിടെയെങ്കിലും ഒരു വിമാനം തകര്‍ന്നത് കൊണ്ടോ , കപ്പല്‍ മുങ്ങിയത് കൊണ്ടോ ആരും അത് നിര്‍ത്തുകയോ അതിനെ ഒരു അന്ധ വിശ്വാസം ആയി കാണുകയോ ചെയുന്നില്ല.
    വിശ്വാസവും അന്ധ വിശ്വാസവും രണ്ടും രണ്ടാണ് .
    ഒരാള്‍ കോണി പടികള്‍ കയറുന്പോള്‍ ആ പടികള്‍ പൊളിഞ്ഞു വീഴില്ലെന്ന് തല്കലതെക്കെങ്കിലും സംഗല്‍പ്പിക്കുന്നു. . ഈ സങ്ങല്‍പ്പം തെറ്റ് ആണെങ്കില്‍ അയാള്‍ നിലം പതിക്കും . ഇത്തരത്തിലുള്ള അര്‍ദ്ധ സ്ടിരതയിലും നിഗമാങ്ങളിലും ഉള്ള വിശ്വാസം തെറ്റ് ആയിരുന്നെനില്‍ മനുഷ്യന്റെ ജീവിതം ദാരുണം ആവുമായിരുന്നു. . വിശ്വാസം മതപരമായ ഒരു വിഷയം മാത്രമല്ല. അത് മതേതരം കൂടി ആണ്. മതം ഇല്ലാത്തവനും തന്റെതായ വിശ്വാസം ഉണ്ട്. വിശ്വാസം ഒരു മനശാസ്ത്ര പരമായ വിഷയം കൂടി ആണ്. അത് കൊണ്ടാണല്ലോ ആദര്‍ശവും , പ്രത്യ ശാസ്ത്രവും അതിനു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നവരും ജനിക്കുന്നത്. വിശ്വാസത്തെ യഥാ സ്ഥിതി കത്വം ആവാതെ നോക്കാന്‍ സന്ദേഹത്തിനു കഴിയും. മനുഷ്യന്‍ സത്യത്തെ മാത്രം അല്ല മനശാസ്ത്ര പരമായ തീര്ച്ചകളെ കൂടി ആണ് തേടുന്നത്. അത് കൊണ്ടാണ് ഇന്നത്തെ വിപ്ലവ കാരി നാളത്തെ യഥാ സ്ടിതികന്‍ ആവുന്നത്. കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍ marxism എന്ന ദര്‍ശനം കെട്ടി പൂട്ടി വെറും സൈടന്ധിക വാദം ആയതു.എന്നാല്‍ marx ഇത്തരം പ്രവണത കളെ കുറിച്ച് ബോധവാന്‍ ആയിരുന്നു. തന്‍ സ്വയം തന്നെ ഒരു മാര്‍ക്സിസ്റ്റ്‌ അല്ലെന്നും അനിവാര്യമായ മനുഷ്യ പുരോഗതിയുടെ ചരിത്ര പരവും ദാര്‍ശനികവുമായ തത്വ വിചാരം മാത്രമാണ് തന്റെ ധര്‍മം എന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപകനും പിന്നീട് നവ ഹുമാനിസതിന്റെ വക്താവും ആയ M .N .റോയ് തന്‍ ഒരികളും പൂര്‍ണാര്‍ഥത്തില്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആയിട്ടില്ലെന്ന് പറഞ്ഞിരുന്നു.
    അന്ധ വിശ്വസ്ങ്ങള്‍ എന്ന രീതിയില്‍ മതത്തെ നിഷേധിക്കുന്പോള്‍ മനുഷ്യന്റെ മൌലിക പ്രകൃതിയില്‍ നിന്നുല്ഭാവിക്കുന്ന അധ്യത്മികതയുടെ നിഷേധം കൂടി ആണ് സംഭവിക്കുന്നത്‌. ഇവിടെ ഒരു നാസ്തികനും ദര്‍ശിക്കാന്‍ കഴിയാത്ത ഒന്നാണ് ഇവര്‍ ഇവിടെ ഈ വിവരിക്കുന്ന അന്ധ വിശ്വസ ങ്ങള്‍ക്ക് എതിരെ പടയണി ചേര്‍ന്ന മതങ്ങളും പ്രവാചകന്മാരും. യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ മൌലിക പ്രകൃതിയില്‍ ഉള്ചെര്‍ന്ന തു കൊണ്ടാണ് ആത്മീയതയെ ചൂഷണം ചെയ്യാനും മനുഷ്യനെ വഴി തെറ്റിക്കാനും വഴികള്‍ ഉണ്ടായതു. മനുഷ്യനു ഇല്ലാത്ത ഒരു സ്വഭാവ വിശേഷണം എങ്ങിനെ അവനില്‍ അടിചെല്പ്പികാന്‍ കഴിയും. ഈ ഇന്ദ്രിയവ ബോധം എടുത്തു മാറ്റപെട്ടാല്‍ വാലും രോമവും നഷ്ടപെട്ട ഒരു മൃഗം എന്ന അവസ്ട്യിലേക്ക് മാറും.വഴി തെറ്റിക്കുന്ന ആത്മീയത ആണ് തിരുത്തേണ്ടത്. അല്ലാതെ മതങ്ങളുടെ നിഷേധം മനുഷ്യനെ ഉയര്തുകയല്ല താഴ്തുകയാണ് ചെയുക്ക.

    ReplyDelete
  30. <<< അജ്ഞത ഭയത്തിന്റെ പെറ്റമ്മയാകുന്നു. ഭയത്തിനെതിരെ ക്ഷിപ്രനിലപാട് സ്വീകരിക്കാന്‍ ജീവി ബാധ്യസ്ഥമാകുമ്പോഴാണ് തെളിവിനോ യുക്തിസഹമായ സാധൂകരണത്തിനോ കാത്തുനില്‍ക്കാതെ ചോദനപരമായി പ്രതികരിക്കാന്‍ പ്രേരണയുണ്ടാകുന്നത്. പിന്നീടത് ശിലവല്‍ക്കരിക്കപ്പെടുമ്പോള്‍ അന്ധവിശ്വാസങ്ങള്‍ ജനിക്കുന്നു.
    മുന്നറിവ്, മുന്‍അനുഭവം, തെളിവ്, പ്രയോഗക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കപ്പെടുന്നയാണ് മനുഷ്യന്‍ പൊതുവില്‍ ആശ്രയിക്കുന്ന ഉത്തമവിശ്വാസങ്ങള്‍. എന്നാല്‍ അന്ധമായ വിശ്വാസങ്ങള്‍ ബലപ്പെടുന്നത് അവയുടെയൊക്കെ അഭാവത്തിലാണ്. >>>

    അത് തന്നെയല്ലേ ഇവിടെയും സംഭവിക്കുന്നത്‌. എന്ത് മുന്നറിവ്, മുന്‍അനുഭവം, തെളിവ്, പ്രയോഗക്ഷമത അടിസ്ഥാനത്തില്‍ ആണ് നിരീശ്വര വാദം നില നില്കുന്നത്.

    നോര്‍വേ യില്‍ സംഭവിച്ചതും യൂറോപ്പില്‍ വ്യാപകം ആവുന്നതുമായ വലതു പക്ഷ തീവ്ര ചിന്ത ധാരയും ഇസ്ലാമോഫോബിയ യും ഇത് തന്നെയാണ്. അങ്ങിനെ ശിലവ്ല്കരിച്ച അന്ധ വിശ്വാസികളുടെ കൂടെ തന്നെയാണ് ഇന്നത്തെ നാസ്തികരും .

    ReplyDelete
  31. ശരിക്കും ഇക്കാലത്ത് ജീവിക്കുവാന്‍ ലജ്ജ തോന്നുന്നുണ്ട്. അത്തരം പ്രചരണങ്ങളാണ് ഒരു വശത്ത് നടക്കുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന ടി.വി പരിപാടിയില്‍ ഒരു ദിവസം മഞ്ച് മുരുകന്‍ എന്നൊരെണ്ണം ഉണ്ടായിരുന്നു. മഞ്ച് ചോക്ലേറ്റ് വച്ച് പ്രാര്‍ത്ഥിച്ചാല്‍ എന്തും നടക്കുമത്രെ. അത് കേട്ടയുടന്‍ ആളുകളൊക്കെ മഞ്ച് മാല, മഞ്ച് വിളക്ക്, മഞ്ച് തുലാഭാരമൊക്കെ നടത്തിതുടങ്ങി. മുരുകന്‍ മഞ്ച് മുരുകനായി. മഞ്ചിന്റെ കച്ചവടം കൂടിയത് മിച്ചം. കൊക്കകോള കാളിയും പെപ്സി പരമശിവനുമൊക്കെ വരില്ലെന്നാരുകണ്ടു.

    ReplyDelete
  32. Dear Muslim Pauran,


    "അത് തന്നെയല്ലേ ഇവിടെയും സംഭവിക്കുന്നത്‌." >>>

    ഇവിടെ എന്താണ് സംഭവിച്ചത് പൗരന്‍? അതാദ്യം പറയൂ.

    മുന്‍ അനുഭവം-മതവിശ്വാസം, അതിന്റെ പൊള്ളത്തരം മുമ്പ് പരിചയപ്പെട്ടത്
    മുന്നറിവ്-അത്തരം മുന്‍ അനുഭവങ്ങളില്‍ നിന്നും സ്ഫുടം ചെയ്യപ്പെട്ട ജ്ഞാനതലം
    തെളിവ്- ദൈവപ്രേതാദികളുടെ 'തെളിവില്ലായ്മ'തെളിവായി സ്വീകരിക്കപ്പെടുന്നത്. 'Absence of evidence is is the evidence of Absence' എന്ന തത്വം.

    പ്രയോഗക്ഷമത- പൂജ്യം. പൗരനേപ്പോലുള്ളവര്‍ സങ്കല്‍പ്പിച്ചു നടക്കുന്നതിനാല്‍ 'അത്' ഉണ്ടെന്ന് തോന്നുന്നു. സങ്കല്‍പ്പിക്കാത്തവര്‍ക്ക് ആ ശല്യമില്ല. പൗരന്റെ ദൈവത്തെ കൊണ്ട് എനിക്കൊരു ശല്യവുമില്ല. അതുപോലെ ആയിരക്കണക്കിന് ദൈവങ്ങളെ കെട്ടിയെഴുന്നെള്ളിച്ചാലും അവ മിക്കിമൗസുപോലെ. പൗരന് ഉണ്ടെന്ന് പറയപ്പെടുന്ന പ്രയോജനക്ഷമതയും യഥാതലത്തില്‍ പൂജ്യം തന്നെ.

    പരീക്ഷയ്ക്ക് ആനയെ വരയ്ക്കാന്‍ പറയുന്നു.
    പൗരന്‍ ആനയെ നന്നായി വരയ്ക്കുന്നു. വരച്ചിട്ട് അതിന്റെ കൂടെ ഒരു 'കൂന'യെ കൂടി വരയ്ക്കുന്നു. 'ആന' നന്നായതുകൊണ്ട് പൗരന് മാര്‍ക്കു കിട്ടുന്നു, പൗരന്‍ ജയിക്കുന്നു. പൗരന്‍ കരുതുന്നു മാര്‍ക്കെല്ലാം കൊണ്ടുവന്നത് 'കൂന'യാണെന്ന്. അത് പൗരന്റെ അന്ധവിശ്വാസം. 'ആന'യെ വരച്ചതാകട്ടെ പൗരന്റെ ഉത്തമവിശ്വാസം. മാര്‍ക്ക് കിട്ടിയത് 'ആന'യ്ക്ക്. 'ആന'യെ വരച്ചില്ലെങ്കില്‍ പൗരന് മാര്‍ക്കില്ല, പൗരന്‍ ജയിക്കില്ല. ഞാന്‍ 'ആന'യെ വരച്ചു, പക്ഷെ 'കൂന'യെ വരച്ചില്ല. ഞാനും പൗരനൊപ്പം ജയിച്ചു. അപ്പോള്‍ 'കൂന'യുടെ പ്രയോജനക്ഷമത പൂജ്യം. പൗരന് അമിതഊര്‍ജ്ജം, അമിതസമ്പത്ത്, അമിതസമയം എന്നിവ മാത്രം നഷ്ടം. 'കൂന'യാണ് പൗരന്റെ മതവിശ്വാസം. 'ആന' പൗരന്റെ ഭൗതികാടിസ്ഥാനത്തിലുള്ള പരിശ്രമം. അപ്പോള്‍ 'കൂന'യുടെ യഥാര്‍ത്ഥത്തിലുള്ള പ്രയോജനക്ഷമത 'ഗോപി! ഇപ്പോള്‍ മനസ്സിലായല്ലോ.

    ReplyDelete
  33. വലതുപക്ഷം-രാഷ്ട്രീയനിര്‍ധാരണതത്വമനുസരിച്ച് എല്ലാ മതവും അടിസ്ഥാനപരമായി വലതുപക്ഷമാണ്. രാഷ്ട്രീയത്തില്‍ വലതുപക്ഷമെന്ത്, ഇടതുപക്ഷമെന്ത് എന്നു ദയവായി വായിച്ചുനോക്കിയാലും. മതതീവ്രവാദം, അതിന്റെ നിറം ഏതായാലും, അത് വലതുപക്ഷതീവ്രവാദമാണ്. വാക്കുകളുടെ പ്രാഥമിക അര്‍ത്ഥം പോലും പരിഗണിക്കാതെ പലരും അത് എതിരാളികള്‍ക്ക് നേരെ വാരിവലിച്ചെറിയാറുണ്ട്. അക്കൂട്ടത്തില്‍ പൗരനും. വംശീയവിദ്വേഷം, സാമ്രാജ്യത്വം ...എന്നിങ്ങനെ പോകുന്നു അര്‍ത്ഥശൂന്യമായ പദപ്രയോഗങ്ങള്‍. ഇവ മൂന്നും കൃത്യമായും താങ്കളുടെ മതശാസനവുമായി ചേര്‍ന്നുപോകുന്നുണ്ട്. അതായത് 1. അത് വംശീയവിദ്വേഷത്തില്‍ അധിഷ്ഠിതമാണ്, 2. അത് വലതുപക്ഷമാണ്, 3. അതൊരു സാമ്ര്യജ്യത്വമാണ്.

    നോര്‍വെയില്‍ സംഭവിച്ചത്-താങ്കളുടെ മതകുലത്തില്‍പ്പെട്ട ഒരു മതദ്വേഷിയുടെ വെറുപ്പിന്റെ മഹാകാവ്യമാണത്; മാര്‍ക്‌സിസ്റ്റ് വിരുദ്ധവും. മതതീവ്രവാദം ആരുടെ ഭാഗത്തുനിന്നുണ്ടായാലും മാനവികവാദികള്‍ക്ക് അത് ഒരുപോലെയേ ഉള്ളു. അതുകൊണ്ട് പറയട്ടെ 'മതത്തൊഴുത്ത്' അങ്ങ് ആദ്യം വൃത്തിയാക്കിയാലും, പിന്നെ ഒഴിവുണ്ടെങ്കില്‍ മാത്രം അധികജോലി.

    എം.എന്‍ റോയിയും മാര്‍ക്‌സും ശരിയായ മാര്‍ക്‌സിസ്റ്റുകളല്ല.... പൗരന്‍ ശരിയായ മതവിശ്വാസി അല്ലാത്തതുപോലെ. മതം പറയുന്നതുപോലെ ചിന്തിക്കാനോ ജീവിക്കാനോ പൗരന്‍ തയ്യാറല്ല. തയ്യാറായാല്‍ പൗരന്‍ അധികം ജീവിക്കില്ല. ശുദ്ധമതശാസനങ്ങളില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഒത്തുതീര്‍പ്പുകളും വിട്ടുവീഴ്ചകളുമായാണ് പൗരന്‍ മതവേഷം കെട്ടി ആടിക്കൊണ്ടിരിക്കുന്നത്. കുറച്ചൊക്കെ 'വ്യാഖ്യാനഫാക്ടറി'യില്‍ കയറ്റിയും തനിക്കനുകൂലമാക്കും. വന്‍തോതിലുള്ള യുക്തിവാദവും പ്രായോഗികതാവാദവുമാണ് പൗരന്‍ ജീവിതത്തില്‍ പുലര്‍ത്തുന്നത്.

    ReplyDelete
  34. രവി ചന്ദ്രന്‍ സാറേ,
    ഞാന്‍ ആനയും വരച്ചില്ല,കൂനയെയും വരച്ചില്ല.ഞാന്‍ തോറ്റത് തന്നെ !അല്ലെ?

    ReplyDelete
  35. @ മുസ്ലിം പൌരന്‍
    "
    വിശ്വാസവും അന്ധ വിശ്വാസവും രണ്ടും രണ്ടാണ്
    ഒരാള്‍ കോണി പടികള്‍ കയറുന്പോള്‍ ആ പടികള്‍ പൊളിഞ്ഞു വീഴില്ലെന്ന് തല്കലതെക്കെങ്കിലും സംഗല്‍പ്പിക്കുന്നു. . ഈ സങ്ങല്‍പ്പം തെറ്റ് ആണെങ്കില്‍ അയാള്‍ നിലം പതിക്കും . "

    ശരിയാകുന്നില്ലല്ലോ പൌരന്‍ ,

    ഒരാള്‍ (താങ്കള്‍ തന്നെ ) കോണിപ്പടിയില്‍ കയറുന്നത്തത് വെറും വിശ്വാസത്തിന്റെ പുരതല്ലല്ലോ . അത് അയാളുടെ കണക്കുകൂട്ടലില്‍ നിന്നുള്ള അറിവിന്റെ പുറത്തല്ലേ ..? അതായതു ഒരു കോണി കാണുമ്പോള്‍ അയാളുടെ കണ്ണുകള്‍ ആ കോണിയുടെ വിവിധ ഭാഗങ്ങള്‍ എങ്ങനെ ബാധിപ്പിച്ച്ചിരുക്കുന്നു എന്നും അതിനു എത്ര പഴക്കമുണ്ടാകും എന്നും , അവ ദുര്‍ബലമാണോ എന്നും ഉള്ള വിവരം ( data ) അയാളുടെ തലയിലേക്ക് കൊടുക്കുകയും അയാളുടെ തലമണ്ട അതില്‍ മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ കണക്കുകൂട്ടല്‍ നടത്തി കോണിയില്‍ കയറുന്നത് അപകട രഹിതമോ അല്ലയോ എന്ന് തീരുമാനം എടുക്കുകയും ആണ് ചെയ്യുന്നത് .. അതായതു ഒരു വിശ്വാസത്തിന്റെ പുര്തതല്ല ഒരാള്‍ കോണിയില്‍ കയറുന്നത് എന്ന് സാരം , മുന്‍ അറിവുകള്‍ ഇപ്പോള്‍ കിട്ടുന്ന വിവരം ( data ) തമ്മില്‍ താരതമ്യം ചെയ്തു കണക്കു കൂട്ടി (പ്രോസിസ്സിംഗ് ) ചെയ്യുന്ന ഒരു പ്രവൃതിയാനത് . വിശ്വാസം മാത്രമാണ് കോണി കയറുന്നതിന്റെ പിന്നില്‍ എങ്കില്‍ ഇതു കോണിയും ഒരാള്‍ ഒരു പോലെ മടിച്ചു നില്‍ക്കാതെ കയറും .. പക്ഷെ പൌരന്‍ അടക്കമുള്ളവര്‍ ദുര്‍ബലമാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന കോണിയില്‍ കയരാതിരിക്കുമ്പോള്‍ ഉറപ്പുള്ള ഒരു കോണിയില്‍ കയറുകയും ചെയ്യുന്നു .. എന്നാല്‍ അയാളുടെ കണക്കു കൂട്ടല്‍ തെറ്റാം , പക്ഷെ അതിന്റെ സാധ്യത കുറയ്ക്കുന്നതാണ് ബുദ്ധി എന്നത് ഉപയോഗിച്ച് മനുഷ്യന്‍ നടത്തുന്ന ആ കണക്കു കൂട്ടല്‍. അത് വിശ്വാസത്തിനെ മാത്രം ആധാരമാക്കി ചെയ്യുന്ന ഒരു പ്രവൃത്തിയില്‍ നിന്നും നേര്‍ വിപരീതമാണ്

    ReplyDelete
  36. പ്രിയപ്പെട്ട രജീഷ്,

    'കൂന'യെ വരയ്ക്കാത്തതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ല. പക്ഷെ 'ആന'യെ വരച്ചേ പറ്റൂ. അല്ലെങ്കില്‍ വിവരമറിയും. സര്‍വ മതവിശ്വാസികള്‍ക്കും അതു നന്നായറിയാം.

    'താന്‍ പാതി ദൈവം പാതി ' എന്നു കേട്ടിട്ടില്ലേ? നാം ഒരു രൂപ ഇടണം, അപ്പോള്‍ ദൈവവും ഒരു രൂപ ഇടും. അങ്ങനെ ആകെമൊത്തം ഒരുരൂപ നമുക്ക് കിട്ടും!

    രജീഷ് 'ആന'യെ വരയ്ക്കാത്തവനാണെന്ന് പറഞ്ഞത് ശുദ്ധ നുണയാണ്. 'ആന'യെ വരയ്ക്കാത്ത ഒരുവനും ഈ ഭൂമുഖത്ത് ഇന്നേവരെ അതിജീവിച്ചിട്ടില്ല.

    ReplyDelete
  37. പ്രിയ രവിചന്ദ്രന്‍ സര്‍

    ഹിന്ദുവിനെ പോലെ മുസ്ലിമും ക്രിസ്ത്യാനിയും ഒക്കെ പങ്കു വെക്കുന്ന ഒരു പ്രധാന അന്ധ വിശ്വാസമാണ് വീട് പണിയുംബോഴുള്ള സ്ഥാനം നോട്ടം.സ്ഥാന നോട്ടത്തില്‍ പേരെടുത്തിട്ടുള്ള 'വിദഗ്ദ്ധനെ' ഇവര്‍ പോയി വേണ്ട കൈമടക്കൊക്കെ കൊടുത്തു കൊണ്ട് വരുന്നു.വാസ്തു പുരുഷന്‍ എന്ന് വിളിക്കപ്പെടുന്ന 'അസുരന്‍'ഈശാന കോണില്‍ തലയും നിര്യതി കോണില്‍ കാലും വെച്ച് ഓരോ പ്ലോട്ട് ലും കിടക്കുകയാണ്.അയാളെ പിടിച്ചു വെച്ചുകൊണ്ട് ദേവന്മാരും.അവര്ക് 'പ്രശ്നം'ഉണ്ടാകാതെ വേണം വീട് പണിയാന്‍.അഗ്നി കോണിലെങ്ങാന്‍ bed room വന്നാല്‍ അത് മരണ മുറിയാകും.അതുപോലെ ഒരുപാട് നിയമങ്ങളുണ്ട്.

    അറിയപ്പെടുന്ന ഇസ്ലാമിസ്ടുകല്ക് പോലും ഇതില്‍ നിന്ന് മോചനമില്ല എന്നതാണ് സത്യം.ചിലര്‍ സൂത്രത്തില്‍ രഹസ്യമായി പണിയോപ്പിക്കും എന്ന് മാത്രം.എന്തിനു റിസ്ക്‌ എടുക്കുന്നു എന്നതാണ് ഇവിടെയും ന്യായം.പത്തും പതിനഞ്ചും ലക്ഷമോക്കെ മുടക്കി ആയുഷ്കാലതെക്ക് ചെയ്യുന്നതല്ലേ എന്നൊക്കെയാണ് ന്യായം.പിന്നെ ഉള്ള വീടുതന്നെ പല പ്രശ്നങ്ങള്‍ പിന്നാലെ വന്നു പെടുമ്പോള്‍ ഇതേ 'വിദഗ്ദ്ധനെ' കൊണ്ട് വന്നു നോകിക്കുകയും ചെയ്യും.അയാള്‍ പറയുന്നതിനനുസരിച്ച് അടുക്കള പൊളിച്ചു വേറെ ഭാഗത്തേക്ക് തിരിക്കുക.ഈ വാതില്‍ എടുത്തു അങ്ങോട്ട്‌ മാറ്റുക മുതലായ അഭ്യാസങ്ങള്‍ ഒക്കെ ചെയ്യും.ആളുകളോട് പറയാന്‍ എന്തെങ്കിലും സൂത്രം ഒക്കെ കണ്ടു വെച്ചിട്ടുണ്ടായിരിക്കും.ഇങ്ങനെയും കുറെ പണം അനാവശ്യമായി നശിക്കുന്നു.ഇത് വളരെ കോമണ്‍ ആണ് എന്നതാണ് സത്യം.

    ReplyDelete
  38. പ്രിയപ്പെട്ട രജീഷ്,

    യുക്തിവാദി-യുക്തിവാദിയല്ലാത്തവന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളില്ല. യുക്തിവാദിയല്ലാത്തവന്‍ ഒരു നിമിഷം വാഴില്ല.

    കൂടിയ യുക്തിവാദവും കുറഞ്ഞയുക്തിവാദവും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളേയുള്ളു.

    മതം ഒരു പ്രാഥമിക യുക്തിയാണ്. അതുകൊണ്ടുതന്നെ മതവിശ്വാസം പ്രാകൃതയുക്തിവാദമാണ്. ചുറ്റും നോക്കിയിട്ട് ഭൂമി് പരന്നിരിക്കുന്നുവെന്നും സൂര്യന്‍ 'ഉദിച്ചുയരുന്നു'വെന്നും പറയാറില്ലേ? ദൃശ്യപ്രപഞ്ചം ഒരുക്കുന്ന ഡേറ്റ പ്രാഥമികയുക്തിയില്‍ വിരിയിക്കുന്ന ബോധമാണവ. അത് തന്നെയാണ് agenticity, patenticity എന്നിങ്ങനെയുള്ള സങ്കല്‍പ്പങ്ങള്‍ക്കും അടിസ്ഥാനം. മനുഷ്യന്‍ സാധനസാമഗ്രികള്‍ ഉണ്ടാക്കുന്നത് കാണുന്ന മനുഷ്യന്‍ എല്ലാ ഉണ്ടാക്കാന്‍ ഒരാള്‍ വേണമെന്ന് സംശയിക്കുന്ന പ്രാഥമികമായ ഭൗതികയുക്തിയാണ് മതത്തിന്റെ മാതാവ്. ഇതില്‍നിന്നും മോചനം സിദ്ധിക്കുന്നത് ഒരാളുടെ പ്രാഥമികയുക്തി അഥവാ ബാലബുദ്ധി വികസിക്കുകയും കൂടുതല്‍ വിവരശേഖരത്തിലൂടെ പരിഷ്‌ക്കരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. അതോടെ ഒറ്റനോട്ടത്തില്‍ പരന്നതാണെന്ന് തോന്നുന്ന ഭൂമി ഉരുണ്ടതാണെന്ന് നിര്‍ണ്ണയിക്കപ്പെടുന്നു. ഉപരിപഌവപരമായി നോക്കുമ്പോള്‍ 'ആരോ ഉണ്ടാക്കി' എന്നു തോന്നുന്ന പ്രപഞ്ചം ഉണ്ടായത് അങ്ങനെയല്ലെന്നും തിരിച്ചറിയപ്പെടും.

    അതായത്, എല്ലാവരും യുക്തിവാദികള്‍ തന്നെയാകുന്നു; ഏറ്റക്കുറച്ചിലുണ്ടെന്നു മാത്രം.

    ReplyDelete
  39. ചിലര്‍ കൂനയെ വരക്കുന്നത്, വരച്ച ആനക്ക് എന്തെങ്കിലും കോട്ടം ഉണ്ടെങ്കില്‍ അത് ശ്രദ്ധയില്‍ പ്പെടാതിരിക്കാനും ആവും. ആന ഒന്നും കൂടി ഹൈ ലൈറ്റ് ആവാന്‍ സാധ്യത.
    പെണ്ണ് കാണാന്‍ പോവുമ്പോള്‍ തന്നെക്കാള്‍ ഭംഗിയുള്ളവരെ കൂടെ ക്കൂട്ടാന്‍ ഭയപ്പെടുംപോലെ...

    ReplyDelete
  40. 'കൂന'യെ അടുത്ത് വരച്ചുവെച്ചാല്‍ 'ആന'യുടെ കോട്ടം കാണാന്‍ സാധിക്കാത്തവനാണ് തന്റെ ഗുരുവെന്ന് വിശ്വസിക്കുന്നവന്‍, ചന്തം കുറഞ്ഞവനെ കൂടെ കൊണ്ടുപോയാല്‍ സുന്ദരനാണെന്ന് നിനച്ച് തന്നെ സ്വീകരിക്കാന്‍ മാത്രം തിരിച്ചറിവുള്ളവളായിരിക്കണം തന്റെ ഭാര്യയെന്ന് തീര്‍ച്ചപ്പെടുത്തുന്നവന്‍, തന്റെ കോപ്രായങ്ങള്‍ കണ്ട് വഴിപ്പെടാനുള്ള വകതിരിവ് മാത്രമേ തന്റെ മതദൈവത്തിനുള്ളുവെന്ന് തീരുമാനിക്കുന്നവന്‍, അവനിലാണ് മതം വിശ്വസിക്കുന്നത്‌!

    ReplyDelete
  41. 'താന്‍ പാതി ദൈവം പാതി ' എന്നു കേട്ടിട്ടില്ലേ? നാം ഒരു രൂപ ഇടണം, അപ്പോള്‍ ദൈവവും ഒരു രൂപ ഇടും. അങ്ങനെ ആകെമൊത്തം ഒരുരൂപ നമുക്ക് കിട്ടും!

    ഹ ഹ..

    ആകെ മൊത്തം ഒന്നും ഒന്നും കൂട്ടിയാൽ വീണ്ടും ഒരു “ഒന്ന്” തന്നെ കിട്ടും..പക്ഷെ ആ ഒന്നിന്റെ കൈക്കൂലിയായി നമ്മൾ കുറെ “ഒന്നുകൾ“ വഴിപാട് നേരുകയും ചെയ്യും...
    അത് തന്നെയാണ് വിശ്വാസവും ഭക്തിയും...!!!!

    ReplyDelete
  42. രവി സര്‍, നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്‍. പക്ഷെ,
    ചിലപ്പോള്‍ കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ എന്ന ചിന്തയിലും 'ആന'യുടെ അടുത്ത് 'കൂന'യെ വരച്ചുവെക്കും. ചന്തം കുറഞ്ഞവനെ കൂടെ കൊണ്ടുപോയാല്‍ സുന്ദരനാണെന്ന് നിനച്ച് തന്നെ സ്വീകരിച്ച്ചാലോ.
    ഇത് ഒരുറപ്പില്ലാത്തതിനാല്‍ വരുന്ന ചിന്തയായിരുക്കും. 90% വിശ്വാസികളും ഇങ്ങിനെയാണെന്ന്‍ തൊന്നുന്നു. സ്വര്‍ഗം കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ.
    ഇനി അഥവാ ബിരിയാണി കൊടുക്കുന്ടെങ്കിലോ എന്ന്‍ ഒരു സുനിമയില്‍ സലീം കുമാര്‍ പറഞ്ഞത് പോലെ.
    ബിരിയാണി കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ,
    പോയി നോക്കുന്നത് കൊണ്ട് മുടക്കൊന്നും ഇല്ലല്ലോ എന്ന രീതിയില്‍..

    ReplyDelete
  43. >>വിശ്വാസം മാത്രമാണ് കോണി കയറുന്നതിന്റെ പിന്നില്‍ എങ്കില്‍ ഇതു കോണിയും ഒരാള്‍ ഒരു പോലെ മടിച്ചു നില്‍ക്കാതെ കയറും ..<<

    വാസു,

    പൌരന്‍ പൌരന്റെ നിലപടാണറിയിച്ചത്. പൌരനേ സംബന്ധിച്ച് കോണി കയറുമ്പോള്‍ അള്ളാ ഏഴാം നൂറ്റാണ്ടില്‍ കോണിയേപ്പറ്റി എന്തു പറഞ്ഞു എന്നേ നോക്കൂ. ഏഴാം നൂറ്റാണ്ടിലെ കോണിയാണെങ്കില്‍ പോലും മുന്‍ പിന്‍ നോക്കാതെ ചാടിക്കയറും. അത് പഴയതാണെന്നോ ഒടിഞ്ഞു വീഴാന്‍ സാധ്യതയുണ്ടെന്നോ ചിന്തിക്കേണ്ട ആവശ്യം പൌരന്‍മാര്‍ക്കില്ല. അതിനൊക്കെ ആകാശപൌരനുണ്ടല്ലോ.

    ReplyDelete
  44. പ്രിയപ്പെട്ട നിലമ്പുരാന്‍,

    ഒരിക്കലാണെങ്കില്‍ വലിയ ചെലവില്ല. പക്ഷെ സദാസമയവും അങ്ങനെ പോയിനോക്കുമ്പോള്‍ അത് വന്‍ചെലവായി മാറുന്നു. സമ്പത്തും സമയവും ഊര്‍ജ്ജവും പാഴാകുന്നു. പോയിനോക്കിയിട്ട് കിട്ടാതെ വരുന്നതിനനുസരിച്ച് നിരാശ കനക്കുന്നു, അസഹിഷ്ണുത മൂക്കുന്നു. പിന്നെ ഒന്നും കിട്ടാത്തപ്പോഴും കിട്ടിയെന്ന് വീമ്പിളക്കുന്നു. മറ്റു രീതികളില്‍ സ്വാഭാവികമായി തന്നെ കിട്ടുന്നതൊക്കെ പോയി നോക്കിയതുകൊണ്ടാണെന്ന് വ്യാഖ്യാനിക്കുന്നു.

    പരസ്പരം പറ്റിക്കാന്‍ പോയിനോക്കിയതിന്റെ 'അവാച്യമായ അനുഭൂതി'യെക്കുറിച്ച് വീരവാദമടിക്കുന്നു. അതേസമയം പോയി നോക്കിയാല്‍ ഒരു പ്രയോജനവുമില്ലെന്ന വ്യക്തമായ തിരിച്ചറിവോടെ എന്തൊക്കെ ചെയ്യണമോ അതെല്ലാം കിറു കൃത്യമായി നിര്‍വഹിച്ച് തനി യുക്തിവാദിയായി ജീവിക്കുന്നു. വാല്‍ വിടവില്‍ വീണുകിടക്കുന്നത് മറ്റാരും കാണാതിരിക്കാനായി തടിപ്പുറത്തുനിന്നും പിന്നെ എഴുന്നേല്‍ക്കുകയുമില്ല.

    താങ്കള്‍ പരാമര്‍ശിച്ചത് പ്രസിദ്ധമായ 'പാസ്‌ക്കല്‍ ചൂതാട്ട'മാണ്( Pascal's Wager).ഇതിനെപ്പറ്റി 'നാസ്തികനായ ദൈവ'ത്തില്‍ ഒരുദ്ധ്യായമുണ്ട്.

    ReplyDelete
  45. പ്രിയപ്പെട്ട അപരിചിതന്‍,

    ഭക്തന്റെ മനസ്സും നോട്ടിരിട്ടിപ്പുകാരന്റെ മനസ്സും ഒരുപോലെ. അവന്‍ സംസാരിക്കുന്നത് 'പ്രതീക്ഷ'യെക്കുറിച്ചാണെങ്കിലും സംഗതി 916 അത്യാഗ്രഹം തന്നെ. നാലുപേര് കണ്ട് നാണക്കേടുണ്ടാകാതെ പിച്ച ചോദിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മതഭക്തി ജനത്തിന് സമ്മാനിക്കുന്നത്.

    ആഗോളമതങ്ങള്‍ അത്തരത്തില്‍ നീളത്തില്‍ വിരിച്ചിട്ടിരിക്കുന്ന ഒരു തോര്‍ത്താണ്. തോര്‍ത്തിന് പിറകില്‍ ആസക്തി മൂത്ത ഭക്തന്‍മാരെല്ലാം തിങ്ങിഞെരുങ്ങി നില്‍പ്പുണ്ട്. ചിലപ്പോള്‍ വല്ലതും വീണാലോ!!!

    ReplyDelete
  46. മത ദൈവത്തിന്‌ എപ്പോഴും മനുഷ്യന്റെ സ്വഭാവം തന്നെയാണ്‌. തന്റെ സ്വഭാവം തന്നെയാണ്‌ ദൈവത്തിനും എന്ന് ഓരോ ഭക്തനും ധരിച്ചുവശായിരിക്കുന്നു. എല്ലാം അറിയുന്നവനാണ്‌ ദൈവമെന്ന മനുഷ്യൻ തന്നെ ദൈവത്തിനു നല്കിയ നിർവ്വചനത്തെ അവർ സൗകര്യപൂർവ്വം മറക്കുന്നു. എന്നിട്ട് അവർ എല്ലായ്പോഴും ദൈവത്തെവിളിച്ച് ആവലാതികൾ ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു. കാര്യസാധ്യത്തിനുവേണ്ടി കൈക്കൂലി കൊടുത്താൽ പ്രസാധിക്കുന്ന സർക്കാർ ഓഫീസിലെ ഗുമസ്തനപ്പോലെയാൺ` പല ഭക്തരും ദൈവത്തെ കാണുന്നത്. അവർ കാണിക്കയിട്ടും പായസം കഴിപ്പിച്ചും, തുലാഭാരം കഴിച്ചും ദൈവത്തെ പ്രസാധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

    എന്റെ ഒരു സപ്രവർത്തക എല്ലായ്പ്പൊഴും താൻ കഴിക്കുന്ന പൂജകളെക്കുറിച്ചും വഴിപടുകളെക്കുറിച്ചും തുലാഭാരത്തെക്കുറിച്ചും പായസം ദൈവത്തിന്‌ അർപ്പിക്കുന്നതിനെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടിരിക്കുന്ന സ്വഭാവക്കാരിയാണ്‌. ഞാൻ എല്ലായ്പ്പോഴും അതിന്‌ തർക്കുഥരം പറഞ്ഞുകൊണ്ടുമിരുന്നു. ഒരു ദിവസം അവർ പറഞ്ഞു ഞാൻ ഒരു ദിവസം പലവട്ടം ദൈവത്തെ നന്നാക്കി പറയുന്നു, സുശീൽ അപ്പൊഴൊക്കെ ദൈവത്തെ ചീത്ത പറയുന്നു. ഞാൻ അവരെ തിരുത്തി. ദൈവത്തെ അവഹേളിക്കുന്നത് ഞാനല്ല നിങ്ങൾ തന്നെയാണ്‌. കാരണം കൈക്കൂലി കൊടുത്താൽ പ്രസാദിക്കുന്ന ഒരു സർക്കാർ ഗുമസ്തനാണ്‌ ദൈവമെന്ന് നിങ്ങൾ ദൈവത്തെക്കുറിച്ചു കരുതുന്നതിലും വലിയ ദൈവനിന്ദ് എന്താണ്‌? എപോഴും ദൈവത്തെ സ്തുതിക്കുന്ന നിങ്ങൾ ദൈവം ഒരു വലിയ പൊങ്ങച്ചക്കാരനും, മുഖസ്തുതി ഇഷ്ടപ്പെടുന്ന അല്പ്പനുമായി ദൈവത്തെ ധരിച്ചിരിക്കുന്നു. ഇതിനേക്കൾ വലിയ ദൈവനിന്ദ എന്താണ്‌?

    ഇതൊക്കെ കേട്ടിട്ടും അവർ ഇപ്പോഴും തന്റെ ദൈവത്തെ നിരന്തരം നിന്ദിച്ചുകൊണ്ടേയിരിക്കുന്നു, അത് നേരെയാവില്ല സർ..

    ReplyDelete
  47. ചിലരെ സംബന്ധിച്ച് ദൈവവും മനുഷ്യനും തമ്മില്‍ അടിമയുടമ ബന്ധമാണ്‌. മനുഷ്യനെ അടിമയായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു പൊങ്ങച്ചക്കാരനും മുഖസ്തുതി ഇഷ്ടപ്പെടുന്നവനും തന്നെപ്പൊക്കിയുമാണ്‌ ദൈവം എന്നാണ്‌ ഇക്കൂട്ടരുടെ ധാരണ. അതിനെ ദൈവത്തിന്റെ വലിയ മഹത്വമായി ഇക്കൂട്ടര്‍ വ്യഖ്യാനിക്കുകയും ചെയ്യുന്നു. മറ്റേകൂട്ടരുടെ കാട്ടിക്കൂട്ടലെല്ലാം ഇവരെ സംബന്ധിച്ച് അരുതാത്തതും. സ്വന്തം കണ്ണിലെ കോലുമാറ്റാതെ മറ്റവന്റെ കണ്ണിലെ കരടെടുക്കുന്നതാണ് ഇവരുടെ ഇഷ്ടവിനോദം.

    ഇജ്ജാതി ദൈവങ്ങള്‍ ഇന്നത്തെ കാലത്ത് ഒരു കുറച്ചിലായി തോന്നുന്നവര്‍ അമൂര്‍ത്ത ദൈവത്തെ അവതരിപ്പിക്കുന്നു (ചര്‍ച്ചക്കായി മാത്രം; ഉപയോഗത്തിന്‌ അവര്‍ ഇപ്പോഴും പഴയ ചരക്കുതന്നെ ഉപയോഗിക്കുന്നു).

    ReplyDelete
  48. "യുക്തിവാദി-യുക്തിവാദിയല്ലാത്തവന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളില്ല. യുക്തിവാദിയല്ലാത്തവന്‍ ഒരു നിമിഷം വാഴില്ല.

    കൂടിയ യുക്തിവാദവും കുറഞ്ഞയുക്തിവാദവും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളേയുള്ളു.

    മതം ഒരു പ്രാഥമിക യുക്തിയാണ്. അതുകൊണ്ടുതന്നെ മതവിശ്വാസം പ്രാകൃതയുക്തിവാദമാണ്."

    തീര്‍ച്ചയായും രവി സാര്‍ , ഞാന്‍ ഇത് വരെ ഒരൊറ്റ " യുക്തിവാദ" ഗ്രന്ഥവും വായിച്ചിട്ടില്ല ,ഒരു യുക്തിവാദിയുമായും ബന്ധപ്പെടുകയും ചെയ്തിട്ടില്ല . പക്ഷെ സ്വയം നിരീക്ഷനങ്ങളില്‍ നിന്നും നിഗമനങ്ങളില്‍ എത്തിച്ചേരാറുണ്ട് ..(തീര്‍ച്ചയായും പ്രാഥമികമായ യുക്തിബോധം സമൂഹം /പ്രകൃതി തന്നെ തരുന്നുണ്ടല്ലോ , അത് വച്ച് മനനതിലൂടെ ബില്ഡ് ചെയ്യുകാണ് ചെയ്തത് ).. അത് കൊണ്ട് തന്നെ എന്റെ നിഗമാമാഗളില്‍ പലതും നല്ല രീതിയില്‍ കണ്‍വിക്ഷന്‍ അടങ്ങിയതാണ് , പുറത്ത് നിന്ന് സ്വാശീകരിച്ചതിനെക്കാളും കൂടുതലായി സ്വയം വിശകലം ചെയ്തു നിര്‍മ്മിതമാണ് അവ എന്നത് കൊണ്ട് തന്നെ .. അത്തരത്തില്‍ ഞാന്‍ എത്തപ്പെട്ട ഒരു നിരീക്ഷണം ആണ് ഈ വാക്കുകളില്‍ താങ്കള്‍ പങ്കു വച്ചത് , നന്ദി ..താങ്കളുടെ മേല്പറഞ്ഞ വാക്കുകളോട് പൂര്‍ണമായി യോജിക്കുന്നു .. കാരണം യുക്തിപരമായ ചിന്ത ഉള്ള ഒരാള്‍ പ്രകടമായ ആ സത്യം കാണാതെ പോകില്ല്ല . ആശംസകള്‍ ..!

    ReplyDelete
  49. മുന്‍ കമ്മന്റിനോട് കൂടി ചേര്‍ന്ന് വായിക്കാന്‍ ,

    ഒരു മതവിശാസിയെ സംബധിച്ചിടത്തോളം , നേരത്തെ ഞാന്‍ കമന്റിയ പോലെ , അയാള്‍ കൂടുതല്‍ സമയം അവിശ്വാസി ആയിരിക്കുകയും , എന്നാല്‍ ചുരുക്കം ചില അവസരങ്ങളില്‍ തന്റെ യുക്തി സ്വാഭാവിക ബോധത്തെ മറികടക്കാന്‍ തന്‍ ഒരു വിശാസിയാനെന്നു സ്വയം ബോധ്യപ്പെടുത്തുന്ന മത കര്‍മ്മങ്ങള്‍ ഓഷ്ടിക്കുകയും ചെയ്യുന്നു ..അത് കൊണ്ടാണ് ആവര്‍ത്ത സ്വഭാവമുള്ള മത കര്‍മ്മങ്ങള്‍ക്ക് ഇത്ര മേല്‍ പ്രാധാന്യം മതങ്ങള്‍ കല്‍പ്പിക്കുന്നത് , കാരണമ അവര്ത്തിക്കപ്പെട്ടില്ലെകില്‍ അവ നല്‍കുന്ന വിശ്വാസം നില നിലക്കത്തക്കതല്ല .. വിസ്ശാസിയായ മനുഷ്യന്‍ ത്യന്‍ തന്നെ അറിയാതെ യുക്തിക്ക് മേല്‍ കൊടുക്കുന്ന പ്രാധ്യാന്യം അത്രയ്ക്കാണ് ..
    അക്കാരണത്താല്‍ തന്നെ ഒരു മത വിശാസിക്ക് തന്റെ മതം ഏറ്റവും യുക്തിപ്പോര്ര്‍വ്വായ ഒന്നായി വ്യാഖ്യാനിക്കേണ്ടത് അത്യാവശ്യമാണ് . കാരണം യുക്തിയാണ് അവനു ഏറ്റവും പ്രധാനം . യുക്തിയുടെ ഏകകം ഉപയോഗിച്ചാണ് അവന്‍ തന്റെ മതം ഏറ്റവും മേച്ച്ചപ്പെട്ടതെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് .. അതന്നാണ് മനുഷ്യന്റെ ജനിതകത്തില്‍ എഴുതിചെര്‍ക്കപ്പെട്ട യുക്തി ബോധം ..അങ്ങനെ എളുപ്പത്തില്‍ ഒഴിവാക്കാന്‍ പറ്റില്ല ..

    അതെ കാരണം കൊണ്ട് തന്നെ ഒരു മത വിശാസിയെ സംബധിചെടുതോളം തന്റെ ദൈവം ലോകത്തിലെ ഏറ്റവും വലിയ യുക്തിവാദിയാണ് .. എന്നാല്‍ മാത്രമേ ആ ദൈവത്തിന്റെ മഹയ്വതെപ്പറ്റി അവനു ബോധ്യം വരികയുള്ളൂ എന്നത് കൊണ്ട് തന്നെ . അത് കൊണ്ട് ദൈവം പറഞ്ഞതായി കരുതപ്പെടുന്നതെന്തോ അതെല്ലാം യുക്തിപരം ആണെന്ന് സ്വയം ബോധ്യപ്പെടുതെണ്ടതും അവന്‍ ദൈവത്തെ യുക്തിയുടെ ഏകകം കൊണ്ട് അളക്കുന്നത് കൊണ്ട് തന്നെ ..ഇത് വിരോധാഭാസമായി തോന്നാം .പക്ഷെ ഇതാണ് സംഭവിക്കുന്നത്‌ സൂക്ഷമമായി എന്ന് നിരീക്ഷിച്ചാല്‍ കൃത്യമായി മനസ്സിലാകും .

    എന്നാല്‍ എന്ത് കൊണ്ട് ഒരു വിശാസി യുക്തിവാദത്തെ എതിര്‍ക്കുന്നു എന്ന് ചോദിച്ചാല്‍, താന്‍ ഏറ്റവും വലിയ യുക്തിവാദി ആയി വിശ്വസിക്കുന്ന ദൈവത്തെ , അങ്ങനെ ദൈവത്തിന്റെ തായി താന്‍ കരുതുന്ന യുക്തിയെ , യുക്തി ഉപയോഗിച്ച് തന്നെ വിമര്‍ശിക്കുകയാണ് പൊതുവില്‍ യുക്തിവാദികള്‍ ചെയ്യുന്നത് .. അങ്ങനെ എങ്കില്‍ താന്‍ വിധേയനായിട്ടുള്ള ദൈവയുക്തിയെ എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ടതുണ്ട് എന്നത് കൊണ്ട് തന്നെ .

    ( അതോ കൊണ്ടാണോ , നാസ്തികനായ ദൈവം എന്ന് പുസ്തകത്തിന്‌ പേരിട്ടത് എന്നറിയില്ല . എന്തയാലും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവം കുറഞ്ഞ പക്ഷം യുക്തിവാദിയാണ് ,നാസ്തികന്‍ അല്ലെങ്കില്‍ കൂടി )

    ReplyDelete
  50. <>
    പ്രിയ രവിചന്ദ്രന്‍ സാര്‍ ,
    അതില്‍ എനിക്ക് ഒരു എതിരഭിപ്രായവുമില്ല.യുക്തി മനുഷ്യസഹജമായ ഒന്ന് തന്നെ.തന്റെ ആവാസ വ്യെവസ്ഥയില്‍ മനുഷ്യനു അതുകൂടാതെ ജീവിക്കാന്‍ കഴിയില്ല.അതിന്റെ മൂര്‍ച്ച കൂടിയും കുറഞ്ഞും ഇരിക്കും അത്രമാത്രം.വസ്തുനിഷ്ടമായ പഠനം നടത്തുവാനുള്ള ത്വര സൃഷ്ടിക്കപ്പെടുന്നതിലും നടത്തുന്നതിലും അതിന്റെ അളവുകോല്‍ നിര്‍ണായകം എന്നുമാത്രം.പ്രത്യക്ഷം,അനുമാനം എന്ന നിലയില്‍ കാര്യങ്ങളെ വിലയിരുത്തുവാനുള്ള കഴിവ് യുക്തിയുടെ പ്രബലമായ ഒരു വികാസമാണ്.യുക്തിയില്‍ കറുപ്പ് പുരട്ടുന്നതിലാണ് മതത്തിന്റെയും പൌരോഹിത്യത്തിന്റെയും വിജയം!
    <>
    സാറിന്റെ മറുപടിക്ക് ഞാനത് സൂചിപ്പിചു എന്നേയുള്ളൂ.സാര്‍ ഇവിടെ ആനയെ വരയ്ക്കാന്‍ ആരും പരിശീലിപ്പിക്കുന്നില്ല.കൂനയെ വരയ്ക്കുവാന്‍ ആകട്ടെ പരിശീലന കളരികളുടെ നീണ്ട നിരതന്നെയുണ്ട്!

    ReplyDelete
  51. എല്ലാ കാര്യങ്ങളും യുക്തി കൊണ്ട് അളക്കാന്‍ കഴിയില്ല.ഇബ്നു കല്ദൂന്‍ പറയുന്നു..
    "യുക്തിസഹമായ തീരുമാനങ്ങളില്‍ എത്തിച്ചേരാത്ത പ്രതി ഭാസങ്ങള്‍ പ്രുകൃതിയ്ല്‍ കാണപെടാം .മനുഷ്യ ചിന്തയുടെ പ്രവര്‍ത്തന രീതി മാത്രമാണ് യുക്തി" അത് ശരിയായ് തുലാസ് ആണെന്നതില്‍ സംശയം ഇല്ല. പക്ഷെ അതിനു പരിമിതികള്‍ ഉണ്ട്. എല്ലാ സത്യങ്ങളെയും ഒരു ചെറു തുലാസില്‍ തൂക്കാന്‍ നോക്കുന്നത് സ്വര്‍ണ്ണം തൂകുന്ന തുലാസില്‍ മല തൂകുന്നത് പോലെയാണ് . തുലാസ് ഒടിയുകയോ തൂക്കം തെറ്റുകയോ ആണ് ഫലം. "

    പിന്നെ ആനയും കൂനയും കൊണ്ട് ചുരുക്കാവുന്ന ഒരു കാര്യമല്ല മനുഷ്യനും ദൈവവും തമിലുള്ളത്. ആന എന്താണെന്നു അറിയുന്നവന്‍ ഒരിക്കലും ഒരു കൂനയെ വരകില്ലല്ലോ . കൂനയെ കൂടി വര ക്കുന്നവ്നു ആനയെ അറിയില്ല.
    മതം , അധ്യ്ത്മികത , ആത്മീയത എന്നിവയെല്ലാം പരസ്പര ബന്ധിതം ആണ്.
    മതം ഒരു സംഘ ബോധമായി സമൂഹത്തില്‍ നില നില്‍ക്കുന്നുട്, അതൊരു സംസ്കാരമാണ് , സമൂഹി രാഷ്ട്രീയ ശക്തി കൂടി ആണ്. അത് കൊണ്ട് തെന്നെ അത് ആദര്ശ വുമായു , പ്രത്യ ശാസ്ട്രവുംയും എല്ലാ ബന്ധിതമാണ്. ഇതെല്ലം ആണ് മനുഷ്യനെ സമൂഹങ്ങളെ ചലിപ്പിക്കുന്നത്. ജീനും ക്രോമോസോമും , പരിണാമ വാദങ്ങളും എല്ലാം മനുഷ്യനു അവന്റെ സത്തയുടെ , ലക്ഷ്യങ്ങള്‍ നിര്ന്നയിക്കുന്നില്ല. അത് കൊണ്ടാണ് വെറും ഭൌതികത യിലേക്ക് മനുഷ്യനെ മറ്റു ന്പോഴും മൂല്യങ്ങള്‍ എന്ന് വിലപിക്കേണ്ടി വരുന്നത്. എന്നാല്‍ ഇതെല്ലം പദാര്‍ത് ത്തിനു ബാഹ്യമായ കാര്യങ്ങള്‍ ആണ്.
    ഇബ്നു കല്ദൂന്‍ ഈ വിഷയ സംബന്ധിയായി തരുന്ന വാക്കുകള്‍ ഇവിടെ പ്രസക്തി അര്‍ഹിക്കുന്നു.
    "വസ്തുക്കളുടെ ക്രമീകരണത്തെ സംബന്ധിച്ചുള്ള ചിന്തയിലൂടെ മാത്രമേ ബഹി ലോകത്ത് മനുഷ്യ പ്രവൃത്തി പ്രവര്തികമാക്കുന്നതിനു സാധ്യമാവൂ. കാരണം വസ്തുക്കള്‍ ഒന്ന് ഒന്നിനെ ആശ്രയിച്ചാണ്‌ ഇരികുന്നത് .അങ്ങിനെ ചിന്ത അവസാനിച്ചു അവിടെ നിന്ന് അയാള്‍ പ്രവര്‍ത്തി തുടങ്ങുന്നു. അയാളുടെ ചിന്ത കാര്യ കാരണ കണ്ണിയില്‍ അവസാനം വരുന്ന വസ്ടുവിനാല്‍ ആരംഭിക്കുകയും അവസാനം അത് പ്രവര്തികം ആകുകയും ചെയുന്നു. അയാളുടെ പ്രവര്‍ത്തി കാര്യ കരണ കണ്ണിയില്‍ ആദ്യത്തെ വസ്തുവില്‍ നിന്നും തുടങ്ങുന്നു. ആ വസ്തുവില്‍ അവസാനം ആണ് അയാള്‍ എത്തുക . ഒരിക്കല്‍ ഈ കണ്ണിയുടെ ക്രമീകരണം പരിഗനിക്കപെട്ടാല്‍ മനുഷ്യ പ്രവര്‍ത്തികള്‍ നല്ല ക്രമീകൃത സംവിധാനത്തില്‍ നീങ്ങും. മനുഷ്യനല്ലാത്ത മട് ജീവികളുടെ പ്രവര്‍ത്തനം ഈ ക്രമീകരണം ഉള്‍കൊണ്ടിട്ടില്ല. ഇതര ജീവികളില്‍ നിന്നും മനുഷ്യനെ വേര്‍തിരിച്ചു ഉയര്‍ത്തി നിര്‍ത്തുന്ന ഗുണം മനുസ്യന്റെ ചിന്തികുവനുള്ള ഈ കഴിവ് മാത്രം ആകുന്നു. കാര്യ കരണ ബന്ധത്തില്‍ ക്രമീക്രുതമായ് കണ്ണികള്‍ സട്പിക്കാനുള്ള കഴിവിന്റെ അവഗാഹം അനുസരിച്ചാണ് ഒരാളുടെ മനുഷ്യ ത്വത്തിന്റെ മേന്മ നിരന്നയിക്കപെടുക . ചില വ്യക്തികള്‍ക്ക് ഈ കാര്യ കാരണ കണ്ണികള്‍ രണ്ടോ മൂന്നോ തലങ്ങളില്‍ ബന്ധിപ്പിക്കാന്‍ കഴിയും . ചിലര്‍ക്ക് ഇതിനപ്പുറം പോവാന്‍ സാധ്യമല്ല . മറ്റു ചിലര്‍ക്ക് അന്ജ്ജോ ആറോ തലം എത്തും. അവരുടെ പ്രവര്‍ത്തികള്‍ തദനുസരണം ഉയരും. "
    മനുഷ്യന്റെ ആത്മീയത ദൈവവുമായി ബന്ധപെടുന്നതിന്റെ ചിത്രമാണിത്. ആ കാര്യ കരണ കണ്ണിയുടെ അവസാനത്തില്‍ എത്തുന്നതില്‍ ഓരോ വ്യക്തിക്കും ഉയരാന്‍ കഴിയുന്ന തല ങ്ങളുടെ വ്യത്യാസം ആണ് അന്ധ വിശ്വാസങ്ങളും സൃഷ്ടിക്കുന്നത് .

    ReplyDelete
  52. This comment has been removed by the author.

    ReplyDelete
  53. Ravichandran sir you are amazing !! Please continue the work of opening dark minds to pure rationality. I give a standing up ovation for Jabbar mash also together with you.
    Rationality is the bell tone of liberation.

    ReplyDelete
  54. ഞാന്‍ ബഷീര്‍ അബ്ദുറഹ്മാന്‍ വാഴപ്പാറോല്‍.
    ജന്മസ്ഥലം കോഴിക്കോട്; റിയാദില്‍ (സൗദി) ജോലി ചെയ്യുന്നു.

    താങ്കളെ കുറിച്ചറിഞ്ഞത് ഈയിടെയാണ്. 'The killer cow' എന്ന പേരിലൊരു യൂട്യൂബ് വീഡിയോ കണ്ടു. അതില്‍ പശുരാഷ്ട്രീയത്തിന്‍റെ നാള്‍വഴികളെ കുറിച്ചുള്ള താങ്കളുടെ പ്രഭാഷണമായിരുന്നു. തികഞ്ഞ ലാളിത്യത്തോടെയും ആത്മവിശ്വാസത്തോടെയും കാര്യങ്ങള്‍ പറയുന്ന ശൈലിയും, പ്രസംഗത്തില്‍ കേട്ട (എന്നെ സംബന്ധിച്ചേടത്തോളം) പുതിയ അറിവുകളും വല്ലാതെ ആകര്‍ഷകമായി അനുഭവപ്പെട്ടു.

    തികച്ചും ആത്മീയ ചുറ്റുപാടില്‍ വളര്‍ന്നെങ്കിലും ഏതു കാര്യത്തിന്‍റെയും സൂക്ഷ്മയുക്തി ചികയുന്നത് എന്‍റെ ഒരു ശീലമാണ്. യുക്തിഹീനമായ ഒരാശയവും ഒരിക്കലും എന്‍റെ മനസ്സാക്ഷിക്ക് അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു നാസ്തികനാകാന്‍/ നിരീശ്വരവാദിയാവാന്‍ എന്നെ തടയുന്ന ഉത്തരമില്ലാത്ത ഒരു ചോദ്യമുണ്ട്. ആ ചോദ്യത്തിന് നൂറു ശതമാനം തൃപ്തികരമായ ഒരുത്തരം എനിക്ക് കിട്ടിയാല്‍ തീര്‍ച്ചയായും ഭൂമിയിലെ സകല മതങ്ങളെയും വിശ്വാസങ്ങളെയും ദൈവങ്ങളെയും ഞാന്‍ തുറന്നു നിഷേധിക്കും.

    (സാധാരണ നാസ്ഥികരെ പോലെ, നാസ്ഥികതയെ പ്രതിരോധിക്കാന്‍ വേണ്ടി ഒരു ദൈവവിശ്വാസി ചമയ്ക്കുന്ന ഒരു കുരുട്ടു ചോദ്യമായി ഇതിനെ ദയവായി സമീപിക്കരുത്. നിഷ്കളങ്കമായ ഒരു സംശയമാണിത്)

    ചോദ്യമിതാണ്:

    മറ്റുള്ളവരുടെ മേല്‍ അതിക്രൂരമായ അക്രമങ്ങള്‍ ചെയ്തു കൂട്ടിയ ശേഷം അര്‍ഹമായ ശിക്ഷ ലഭിക്കാതെ മരിച്ചു മണ്ണടിഞ്ഞവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമോ? അവരുടെ അക്രമങ്ങള്‍ നിസ്സഹായരായ് ഏറ്റുവാങ്ങിയവര്‍ക്ക് നീതി ലഭിക്കുമോ? ലഭിക്കുമെങ്കില്‍ എങ്ങിനെ? ലഭിക്കില്ലെങ്കില്‍ എന്തുകൊണ്ട്?

    മഹാരാജാക്കന്മാര്‍, മന്ത്രിമാര്‍, പുരോഹിതന്മാര്‍, എന്ന് തുടങ്ങി സാധാരണക്കാര്‍ വരെ സമാനതകളില്ലാത്ത കൊടും ക്രൂരതകള്‍ മറ്റുള്ളവര്‍ക്കു മേല്‍ ചെയ്തു കൂട്ടിയ ശേഷം മരിച്ചു പോയവര്‍ ചരിത്രത്തിലുടനീളമുണ്ട്. അവരെല്ലാം മരണത്തോടെ അവരുടെ ചെയ്തികളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു കഴിഞ്ഞുവെന്ന് സങ്കല്‍പ്പിക്കാന്‍ വയ്യ. കേവല മനുഷ്യ മനസ്സാക്ഷിക്ക് അത് സാധിക്കുമോ?

    എവിടെ വെച്ച് എപ്പോള്‍ എന്നെനിക്കറിയില്ല. പക്ഷെ ഓരോ മനുഷ്യനും അവന്‍ ചെയ്ത എത്ര നിസ്സാരമായ അക്രമത്തിനും അര്‍ഹമായ വിധം ശിക്ഷിക്കപ്പെടുമെന്നും; ഓരോ പീഡിതനും അവനര്‍ഹിക്കുന്ന നീതി കിറുകൃത്യമായ് ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. കേവലമായ മനസ്സാക്ഷിയുടെ തേട്ടമാണല്ലോ അത്.

    എന്നാല്‍ താങ്കളുടെ യുക്തി പ്രകാരം മരണം എല്ലാത്തിന്‍റെയും അവസാനമാണ്. മരണത്തോടെ ഏതക്രമിയും രക്ഷപ്പെടുന്നു. എത്ര കൊടിയ അനീതി അനുഭവിച്ചവനും മരണപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ നീതി ലഭിക്കാന്‍ വഴിയില്ല. ക്രമവും അക്രമവും സമമാണ്. നീതിയും അനീതിയും തുല്യമാണ്. അക്രമികളും സദ്‌വൃത്തരും തുല്യരാണ്.

    ഈ ഒരു പ്രശ്നത്തിന് മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്ന കണിശമായൊരുത്തരം താങ്കള്‍ക്ക് തരാന്‍ കഴിയുമോ?


    വിനയപൂര്‍വ്വം.
    ബഷീര്‍ വാഴപ്പാറോല്‍

    ReplyDelete