ശാസ്ത്രം വെളിച്ചമാകുന്നു

Saturday 12 November 2011

19. അജ്ഞേയവാദികളെ ഇതിലേ ഇതിലേ

ലോകം കണ്ട പല പ്രമുഖ മതവിമര്‍ശകരും അജ്ഞേയവാദികളായിരുന്നു. നാസ്തികനായിരുന്ന ബുദ്ധനെപ്പോലും ആ ഗണത്തില്‍ കൂട്ടുന്നവരുണ്ട്. അജ്ഞേയവാദി (Agnostic or Agnostic atheist) ആയിരിക്കുന്നതാണ് എപ്പോഴും സുരക്ഷിതമെന്ന് പറയാറുണ്ട്. ദൈവമുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യതയുമില്ല, നിഷേധിയാകുമ്പോഴുണ്ടാകുന്ന അസ്വീകാര്യതയും ഒഴിവാക്കാം. കൗശലപൂര്‍ണ്ണമായ ഒരു സമീപനമായി അജ്ഞേയവാദം വിലയിരുത്തപ്പെടാറുണ്ട്. ദൈവം ഉണ്ടാകാം-ഇല്ലായിരിക്കാം;രണ്ടിനും വേണ്ടത്ര തെളിവില്ല എന്ന നിലപാട് 'സുരക്ഷിതപാത'(safe route)യായി കാണുന്ന കോടിക്കണക്കിന് ആള്‍ക്കാരുണ്ട്.

ദൈവമുണ്ടോ 
എന്ന്‌ ചോദിച്ചാല്‍ 'അറിയില്ല' എന്ന് പറയുന്നവന്‍ അജ്ഞേയവാദി. 'ഇല്ല' എന്നു പറയുന്നവന്‍ നാസ്തികന്‍ എന്നൊരു ലളിത നിര്‍വചനം നിലവിലുണ്ട്. പക്ഷെ ഇത്തരത്തില്‍ വാചികാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ പരിമിതപ്പെടുത്തുന്നത് പ്രായോഗികമായി ശരിയായി കൊള്ളണമെന്നില്ല. ദൈവമുണ്ടാകാന്‍ സാധ്യത തീരെക്കുറവാണ് എന്നാണ് പൊതുവെ നാസ്തികര്‍ പറയുക. 'ദൈവമില്ല'എന്നുപറയുന്നത് അശാസ്ത്രീയമായ സമീപനമാണ്. ദൈവമെന്നല്ല സമാനമായ മനുഷ്യന്റെ മനോജന്യ സങ്കല്‍പ്പങ്ങളെല്ലാം ഇല്ലെന്ന് പറയാനോ ഇല്ലെന്ന് തെളിയിക്കാനോ മുതിരുന്നത് അശാസ്ത്രീയമായിരിക്കും. ഇവിടെ ദൈവവും 'കാക്രിപൂക്രി'യും സമാനം. രണ്ടും ഇല്ലെന്ന് തെളിയിക്കാന്‍ ആര്‍ക്കുമാവില്ല. അതിനായി എത്ര കഷ്ടപ്പെട്ടാലും എന്തു തെളിവ് കൊണ്ടുവന്നാലും സാധുവാകുകയുമില്ല. ഉള്ളതിനേ തെളിവ് ഹാജരാക്കാനാവൂ. ദൈവം ഉണ്ടെന്നതിന് തെളിവില്ല എന്നാണ് നാസ്തികര്‍ പറയുക. ദൈവം ഇല്ലെന്ന് വിശ്വസിക്കുകയല്ല മറിച്ച് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതായത് നാസ്തികത ഒരു വിശ്വാസമല്ല, മറിച്ച് അവിശ്വാസമാണ്.

''ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല'' എന്ന അജ്ഞേയവാദിയുടെ അടിസ്ഥാനപ്രസ്താവന പരിഗണിക്കാം. ഈ പ്രസ്താവമനുസരിച്ച് ദൈവം 'ഉണ്ട്' എന്നയാള്‍ക്ക് അറിയില്ലെന്ന് വ്യക്തമാണ്. ഉണ്ട് എന്നറിയാന്‍ അതനനുസാരിയായ തെളിവ് ആവശ്യമുണ്ട്. അത് ഇല്ലാത്തതിനാലാണല്ലോ ഉണ്ട് എന്ന് അറിയാനാവാത്തതും പറയാനാവാത്തതും. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് അജ്ഞേയവാദിയും നാസ്തികനും തമ്മില്‍ ഭിന്നതയില്ല. തെളിവ് ഇല്ലാത്തതിനാല്‍ ദൈവം ഉണ്ട് എന്ന് പറയാനാവില്ലെന്ന് ഇരുകൂട്ടരും ഒരുപോലെ അംഗീകരിക്കുന്നു.

ഇനി പ്രസ്താവനയുടെ രണ്ടാംഭാഗം നോക്കാം.'ദൈവം ഇല്ല എന്നറിയില്ല': ശരിയാണ്. ദൈവം ഇല്ലെന്നറിയണമെങ്കില്‍ അതിനും ഉപോല്‍ബലകമായ തെളിവ് വേണം. അങ്ങനെയൊരു തെളിവില്ല. അതുകൊണ്ടുതന്നെ നല്‍കാനുമാവില്ല. ഇല്ലാത്തതിന് തെളിവില്ലെന്ന് നാസ്തികന്‍ പറയുന്നതും ഇതേ കാരണത്താലാണ്. അപ്പോള്‍ ദൈവം ഇല്ല എന്നുള്ളതിന് തെളിവില്ലെന്ന് അജ്ഞേയവാദിയും നാസ്തികനും ഒരുപോലെ സമ്മതിക്കുന്നു. അജ്ഞേയവാദപ്രസ്താവനയുടെ രണ്ടുഭാഗവും ഫലത്തില്‍ നാസ്തികപരമാണെന്നാണ് ഇതിലൂടെ തെളിയുന്നത്. അതായത് 
അജ്ഞേയവാദം നിരീശ്വരവാദപരവും നിരീശ്വരവാദം അജ്ഞേയവാദപരവുമാണ്(atheism is agnostic and agnosticism is atheist). 

ദൈവം മനോജന്യസങ്കല്‍പ്പ(mental delusion)മായതിനാല്‍ ഇല്ലെന്ന് തെളിയിക്കാനാവില്ലെന്ന് പറയുമ്പോള്‍ 'ദൈവം മനോജന്യസങ്കല്‍പ്പം അല്ലെങ്കില്‍ ഇല്ലെന്ന് തെളിയിക്കാനാവുമോ?' എന്നുചോദിച്ചാലും ഉത്തരം നിഷേധപരമായിരിക്കും. യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതിനാലാണ് അത് മനോജന്യമായ ഒരു അമൂര്‍ത്തമായ ഭവനയാണെന്ന് നാം പറയുന്നത്. അതിന് അമൂര്‍ത്തമോ മൂര്‍ത്തമോ ആയ തെളിവില്ല. തെളിവില്ലാതിരിക്കാന്‍ കാരണം അങ്ങനെയൊന്ന് ഇല്ലെന്നതാണ്. ഏതെങ്കിലും ഒന്ന് എങ്ങും ഇല്ലെന്ന് തെളിയിക്കുക അസാധ്യമായിരിക്കും. ദൈവം പ്രപഞ്ചത്തിന് അതീതമാണെന്ന മുട്ടാപ്പോക്ക് വാദം ചില അതിബുദ്ധികള്‍ പ്രയോഗിക്കുന്നതിന്റെ കാരണമിതു തന്നെ. ഉള്ളിടത്ത് തെളിവില്ലെങ്കില്‍ 'ഇല്ലാത്തിടത്തും' 'അറിയാത്തിടത്തും' ദൈവത്തിന് തെളിവ് ഉണ്ടെന്ന് അവകാശപ്പെട്ട് കാലം കഴിക്കാം. അതുമല്ലെങ്കില്‍ 'ഇല്ലാത്തിടത്തും' 'അറിയാത്തിടത്തും' ദൈവത്തിന് തെളിവില്ല എന്ന് ഇവിടെനിന്നുകൊണ്ട് നിങ്ങള്‍ക്കെങ്ങനെ പറയാനാവും? - എന്ന ചപലമായ ചോദ്യമുയര്‍ത്താം.

അജ്ഞേയവാദി ആ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതിന്റെ പ്രധാനകാരണം നാസ്തികതയക്ക് പരമ്പരാഗതസമൂഹങ്ങളില്‍ പൊതുവെയുള്ള സ്വീകാര്യതയില്ലായ്മയാണെന്ന് നമുക്കറിയാം. ''എന്താ പറഞ്ഞത്, ദൈവമില്ലെന്നോ!? നിനക്കെങ്ങനെയത് പറയാന്‍ സാധിക്കുന്നു?!!!''-അമ്പരന്നുകൊണ്ടുള്ള ഇത്തരമൊരു ചോദ്യം സ്വമാതാവില്‍ നിന്ന് ഒരിക്കലെങ്കിലും നേരിട്ടില്ലാത്ത നാസ്തികര്‍ കുറവായിരിക്കും. പരമ്പരാഗതസമൂഹങ്ങളില്‍ നാസ്തികത ജനകീയമാകാന്‍ സാധ്യതയില്ല. ജനത്തിന്റെ ആഗ്രഹചിന്തകളേയും ഭൗതികാസക്തിയേയും തൃപ്തിപ്പെടുത്തുന്ന യാതൊന്നും നാസ്തികതയിലില്ല എന്നതാണതിന്റെ കാരണം. ഭക്തി 'ഭൗതികാസക്തി' എന്ന വാക്കിന്റെ ചുരുക്കപ്പേരാണെങ്കില്‍ നാസ്തികത ആസക്തികളോട് നിസംഗമായി നിലകൊളളുന്നു. അതില്‍ കപടമായ വാഗ്ദാനങ്ങളില്ല. നിങ്ങള്‍ പറയുന്നതൊക്കെ ശരിയായിരിക്കാം പക്ഷെ എപ്പോഴും മനുഷ്യന് ''വീഴാതിരിക്കാന്‍ ഒരു താങ്ങ് വേണം-ചാരിനില്‍ക്കാന്‍ ഒരു തൂണുവേണം'' എന്നൊക്കെ ജനത്തെകൊണ്ട് ചിന്തിപ്പിക്കാനും പറയിപ്പിക്കാനും ബാല്യത്തിലെ മതബോധനം പ്രേരകമാകുന്നു. നാസ്തികത സൈദ്ധാന്തികമായി പലര്‍ക്കും അസ്വീകാര്യമാകാനുള്ള ഒരു കാരണമതാണ്. ''ദൈവം ഉണ്ടായിട്ട് ജീവിക്കാന്‍ വയ്യ, പിന്നെ ഇല്ലാതായാലുള്ള സ്ഥിതി ഒന്നാലോചിച്ച് നോക്കൂ''- എന്നായിരിക്കും ഇക്കൂട്ടര്‍ വിലപിക്കുക!


''ക്രിയ ചെയ്താല്‍ ഫലം ലഭിക്കും''എന്ന് പ്രചരിപ്പിച്ച ചാര്‍വകന്‍മാര്‍ക്കെതിരെ ''മോഹിച്ച് ഫലമുണ്ടാക്കാം-ആഗ്രഹിച്ച് അതിജീവിക്കാം'' എന്നീ കപട വാഗ്ദാനങ്ങള്‍ മതം മുന്നോട്ടുവെച്ചപ്പോള്‍ ഭൗതികാസക്തി കയ്യൊഴിയാന്‍ വിമുഖരായ ജനം അതിന്റെ പിന്നാലെയായി. പൊക്കംകൂട്ടാനും കഷണ്ടിക്കും മരുന്നുണ്ടെന്ന മോഹനവാഗ്ദാനം വിതറി നൂറ്റാണ്ടുകളായി ലോകമെമ്പാടും ജനം കബളിപ്പിക്കപ്പെടുന്നു. സഹസ്രകോടികളാണ് ഈ വ്യവസായത്തില്‍ കൈമറിഞ്ഞിട്ടുള്ളത്. നാളെയുമത് തുടരാനാണ് സാധ്യത. എന്നാല്‍ ഇന്നുവരെ ആരുടെയെങ്കിലും കഷണ്ടി ഭേദമാകുകയോ ഉയരം വര്‍ദ്ധിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ അതുകൊണ്ട് മാത്രം ഈ മോഹനവാഗ്ദാനങ്ങള്‍ അസ്വീകാര്യമാകുമെന്നോ വ്യവസായം നിലയ്ക്കുമെന്ന് കരുതരുത്. കഷണ്ടി മാറാന്‍ മരുന്ന് കഴിക്കുന്നവര്‍ക്ക് അത് മാറിയില്ലെങ്കിലും വലിയ പരാതിയില്ല! ഫലമല്ല മറിച്ച് 'ഫലപ്രതീക്ഷ'യാണ് അവരുടെ മുഖ്യഇന്ധനം. മോഹബന്ധിതരായി അവര്‍ മറ്റു വഴികള്‍ ശ്രമിച്ചുനോക്കുന്നു. കഷണ്ടി മാറാനുള്ള മരുന്ന് കഴിച്ചിട്ട് ഫലമുണ്ടായില്ലെന്ന് വാദിച്ച് ഇന്നുവരെ ആരും കേസുകൊടുത്തതായോ ഫലമുണ്ടാക്കാത്തതിനാല്‍ ആ വ്യവസായം തളര്‍ന്നതായോ കേട്ടിട്ടില്ല.


മതം അത്തരമൊരു കഷണ്ടിവ്യവസായമാണ്. മതം മുന്നോട്ടുവെക്കുന്ന മോഹനവാഗ്ദാനങ്ങളുടെ കാര്യവും സമാനമാണ്. മനുഷ്യന്റെ മോഹചിന്തയേയും ഭൗതികാസക്തിയേയും ആധാരമാക്കിയാണ് ഈ വ്യവസായവും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നത്. മനുഷ്യനിലെ ഭൗതികാസക്തി നിയന്ത്രിക്കാന്‍ അത്ര എളുപ്പമല്ലാത്തതിനാല്‍ മതമെന്ന കപടവാഗ്ദാനം അവനെ പെട്ടെന്ന് കീഴ്‌പ്പെടുത്തുന്നു. അതല്ലാതെ പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന അറിവോ അസ്തിത്വത്തെ കുറിച്ചുള്ള ദാര്‍ശനികബോധ്യമോ ഒന്നുമല്ല വിശ്വാസിയെ അലട്ടുന്നത്. പ്രപഞ്ചം എന്നാല്‍ എന്താണെന്ന് പോലുമറിയാത്തവരാണ് 90% വിശ്വാസികളും. അസ്തിത്വം എന്നാല്‍ ചക്കയോ മാങ്ങയോ എന്നുപോലും തിരിച്ചറിയാത്തവരാണ് കൂറ്റന്‍ വിശ്വാസികളില്‍ മഹാഭൂരിപക്ഷവും. ദൈവം നേരിട്ട് ഹാജരായി താനില്ലെന്ന് പറഞ്ഞാലും അവര്‍ മോഹചിന്ത ഒലിപ്പിച്ചു കളയാന്‍ മറ്റൊരു 'ഓവുചാല്‍'(ventilation) സംഘടിപ്പിക്കും. ഒരു ദൈവം മരിച്ചാല്‍ മറ്റൊന്നിനെ വരിക്കും. 


അവികിസിത സമൂഹങ്ങളിലെ പൊതുസ്ഥിതി ഇതാണെന്നിരിക്കെ നാസ്തികത പരസ്യമായി പ്രകടിപ്പിക്കാന്‍ അവിശ്വാസികള്‍ മടിക്കുന്നതില്‍ അതിശയിക്കാനില്ല.
സമൂഹത്തിന്റെ താഴേത്തട്ടില്‍ നാസ്തികരെ ഏറെയൊന്നും കാണാനാവില്ല. എന്നുകരുതി നാസ്തികരെല്ലാം സമ്പന്നരും ചിന്തകരുമാണെന്ന് കരുതരുത്. കര്‍ഷകര്‍, തൊഴിലാളികള്‍, നിരക്ഷര്‍, തുടങ്ങിയവര്‍ക്കിടയില്‍ നാസ്തികതയ്ക്ക് വേരോട്ടമുണ്ടാകാന്‍ വിഷമമാണ്. കാരണം അവരെ ഉത്തേജിപ്പിക്കുന്നതൊന്നും നാസ്തികതയിലില്ല. 



അതേസമയം, മദ്യവും മതവുമൊക്കെ ആ കൃത്യം വെടിപ്പായി നിര്‍വഹിക്കും. നാസ്തികതയിലെത്താന്‍ കേവലം ജ്ഞാനവും തിരിച്ചറിവും മാത്രമല്ല കുറച്ച് ആത്മവിശ്വാസവും അത്യാവശ്യമാണ്. നാസ്തികത സാമൂഹികമായി ഒരു ''നഷ്ടക്കച്ചവട''മാണെന്ന തോന്നലാണ് 'പരസ്യനാസ്തികര്‍'(daylight atheists) ആകുന്നതില്‍ നിന്ന് അവിശ്വാസികളെ തടയുന്നത്. ലോകമെമ്പാടുമുള്ള നാസ്തികരില്‍ തൊണ്ണൂറ് ശതമാനവും 'കുളിമുറി നാസ്തികരാ'യി(closet athesits) തുടരുന്നതിന്റെ കാരണവുമിതുതന്നെ. പാമ്പിനെയൊക്കെ ഭയക്കുന്നതുപോലെ കുട്ടിക്കാലം മുതല്‍ സ്വാംശീകരിച്ചെടുക്കുന്ന മതഭയവും മറ്റൊരു ശക്തമായ കാരണമാണ്.

അജ്ഞേയവാദിയുടെ കാര്യം നോക്കുക, നാസ്തികനാണെന്ന് തുറന്നു പറയാത്തതിലൂടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ വെറുപ്പിക്കാതിരിക്കാം എന്നവന്‍ ചിന്തിക്കുന്നു. മതവിശ്വാസം വികാരപരമാണ്. 'അജ്ഞേയവാദി' 'നാസ്തികന്‍' എന്നീ പദങ്ങള്‍ മതവിശ്വാസിയില്‍ ഭിന്ന വികാരമായിരിക്കും ഉണ്ടാക്കുക എന്നയാള്‍ പ്രതീക്ഷിക്കുന്നുണ്ട്. അജ്ഞേയവാദിയെന്ന പദം അധികമാരും പരിചയപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒരുപക്ഷെ മുന്‍വിധിയോടു കൂടിയ ശത്രുതാനിലപാടുകള്‍ ഒഴിവാക്കപ്പെട്ടേക്കാം. അജ്ഞേയവാദിയായാല്‍ മതവിമര്‍ശനമില്ലാതെ വിശ്വാസരഹിതജീവിതം നയിക്കാം എന്നു ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍ അജ്ഞേയവാദിക്ക് നാസ്തികനേക്കാള്‍ മതഭയം കൂടുതലാണെന്നതില്‍ രണ്ടുപക്ഷമില്ല.

പൊതുവില്‍ രണ്ടുരീതിയിലുള്ള അജ്ഞേയവാദമുണ്ട്. ഒന്ന് താല്‍ക്കാലികമായ സ്വഭാവമുള്ളതാണ് (TAP or Temporary Agnosticism in Practice). ദൈവം ഉണ്ടോ ഇല്ലയോ എന്നതിന് പൂര്‍ണ്ണമായ തെളിവുകള്‍ കണ്ടെത്താന്‍ മനുഷ്യനിതുവരെ കഴിഞ്ഞിട്ടില്ല. എന്നു കരുതി നാളെ കിട്ടിക്കൂടെന്നില്ല. ദൈവത്തിന്റെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കേണ്ടതാണ്. അതിന് കഴിയുന്നതുവരെ ദൈവത്തെ നിഷേധിക്കുകയോ സ്വീകരിക്കുയോ ചെയ്യുന്നത് ഉചിതമല്ല - ഇതാണ് താല്‍ക്കാലികസ്വഭാവമുള്ള അജ്ഞേയവാദത്തില്‍ (TAP) ഉദ്ദേശിക്കുന്നത്.

ഈ വാദം യുക്തിസഹവുമല്ലെന്ന് പറയാനാവില്ല. ശാസ്ത്രത്തില്‍ തന്നെ പല സംഗതികളും താല്‍ക്കാലിക അജ്ഞേയവാദമെന്ന നിലയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. മനുഷ്യപരിണാമത്തിന്റെ കാര്യത്തില്‍ ശാസ്ത്രം തെളിവുകള്‍ കണ്ടെത്താന്‍ വിഷമിക്കുന്ന മേഖലകള്‍, ദിനോസറിന്റെ കൂട്ടനാശം സംബന്ധിച്ച കാരണങ്ങള്‍ തുടങ്ങി നിരവധി ശാസ്ത്രനിഗമനങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായും സാധൂകരിക്കപ്പെട്ടിട്ടില്ല. ദിനോസറുകള്‍ കൂട്ടമായി നശിച്ചതിന് ഉല്‍ക്കാപതനം ഉള്‍പ്പെടെ പല കാരണങ്ങള്‍ പരിഗണിക്കാം. അത്തരം കാരണങ്ങളെല്ലാം തന്നെ ശരിയാകാനും സാധ്യതയുണ്ട്. പക്ഷേ, കൃത്യമായി എന്തു കാരണത്താലാണ് ദിനോസറുകള്‍ നിശ്ശേഷം അപ്രത്യക്ഷമായതെന്ന് ഇന്നും കണ്ടെത്താനായിട്ടില്ല.

ഇനി മറ്റൊരു അജ്ഞേയവാദമുള്ളത് സ്ഥിരമായ അജ്ഞേയവാദമാണ് (PAP-Permanent Agnosticism in Principle). ദൈവത്തിന് തെളിവില്ലെന്ന് മാത്രമല്ല, തെളിവ് കണ്ടെത്താനുമാവില്ല. പക്ഷേ, തെളിവില്ലെന്നുകരുതി ദൈവമില്ലെന്ന് വരുന്നില്ല. കാരണം സാമാന്യമായ അര്‍ത്ഥത്തിലുള്ള തെളിവുകളുടെ മേഖലയ്ക്കുപരിയാണ് ദൈവാസ്തിത്വം... ഇതാണ് ഇക്കൂട്ടരുടെ അഭിപ്രായം. ദൈവം ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും തുല്യ സാധ്യതയാണ് ഇത്തരം അജ്ഞേയവാദത്തില്‍ പൊതുവെ കല്‍പ്പിക്കപ്പെടുന്നത്. പക്ഷേ, ഇവിടെ ഉണ്ടാവുക (Existent) എന്നതും ഇല്ലാതിരിക്കുക (Non-Existent) എന്നതും തുല്യമായി കാണാനാണ് ശ്രമിക്കുന്നത്. അത് താത്വികമായും നൈതികമായും ശരിയല്ല.  



അജ്ഞേയവാദിയായി സ്വയം വിശേഷിപ്പിക്കുന്ന ബ്രര്‍ട്രാന്‍ഡ് റസ്സല്‍ PAP ന്റെ കഥയില്ലായ്മ വ്യക്തമാക്കുന്നത് പ്രസിദ്ധമായ 'സ്വര്‍ഗ്ഗീയ ചായകപ്പി'ന്റെ (Clestial teacup) ഉദാഹരണത്തിലൂടെയാണ്. ഭൂമിയുടേയും ചൊവ്വയുടേയും ഭ്രമണപഥത്തിനിടയിലൂടെ ഒരു ചെറിയ ചായകപ്പ് ചുറ്റിത്തിരിയുന്നുവെന്ന് ഒരാള്‍ അവകാശപ്പെടുന്നുവെന്നിരിക്കട്ടെ. ഭൂമിയില്‍നിന്നും കണ്ടുപിടിക്കാനാവാത്ത വിധം ചെറുതാണെതെന്നും കരുതുക. അങ്ങനെയെങ്കില്‍ അങ്ങനെയൊരു ചായക്കപ്പ് ഇല്ലെന്ന് ആര്‍ക്കും തെളിയിക്കാനാവില്ല. ഇല്ലാത്ത ഈ ചായക്കപ്പില്‍ 'വിശ്വസിക്കാന്‍' ചായക്കപ്പ് ഉണ്ടാകേണ്ടതില്ല. കാരണം അങ്ങനെയൊന്ന് ഇല്ലെന്ന് ആര്‍ക്കും തെളിയിക്കാനാവില്ലല്ലോ. അതായത് ചായക്കപ്പ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവില്ല. എന്നുകരുതി 'ഉണ്ടെന്നോ ഇല്ലെന്നോ' സങ്കല്‍പ്പിച്ച് ആരും ജീവിക്കുന്നില്ല. ദൈവവിശ്വാസം ഇത്തരത്തിലൊരു ചായക്കപ്പ് വിശ്വാസമാണെന്നാണ് റസ്സല്‍ പറഞ്ഞത്. 

ഈ നിലയില്‍ നോക്കിയാല്‍ 'ഇല്ല' എന്നു പറയാനാവുന്ന ഒന്നും ഈ പ്രപഞ്ചത്തിലുണ്ടാവില്ല. ഉദാഹരണമായി 'ക്ഷിബ്ബു' എന്നൊരു കണം പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളിലും അടങ്ങിയിട്ടുണ്ടെന്ന് ഒരാള്‍ അവകാശപ്പെട്ടാല്‍ ഇല്ലെന്ന് തെളിയിക്കാന്‍ ആര്‍ക്കുമാവില്ല. ആ വസ്തു ഉണ്ടെന്നതിന് തെളിവില്ലായിരിക്കാം. പക്ഷേ, അതുകൊണ്ടുമാത്രം ഇല്ലെന്നെങ്ങനെ പറയാനാവും? തീര്‍ച്ചയായും സാധ്യമല്ല. തെളിവുകള്‍ക്കതീതമാണ് അതിന്റെ അസ്തിത്വമെങ്കില്‍ പറയാനുമില്ല. ചുരുക്കത്തില്‍, ഏതൊരു വസ്തുവോ വസ്തുതയോ ആയിക്കൊള്ളട്ടെ, ഉണ്ടാകാനും ഇല്ലാതിരിക്കാനും എപ്പോഴും തുല്യസാധ്യതയാണുള്ളതെന്ന് പറഞ്ഞ് തര്‍ക്കം അവസാനിപ്പിക്കാം. ഈ വാദം കുറേക്കൂടി നീട്ടിയാല്‍ നിലവില്‍ തെളിവുള്ള ഒന്നിന്റെ അസ്തിത്വം തെളിവിന് 'അതീത'മാണെങ്കില്‍ ലഭ്യമായി തെളിവ് ആ വസ്തുവിന്റെ അസ്തിത്വം ഒരുതരത്തിലും സാധൂകരിക്കില്ലെന്ന വാദവും ഉയര്‍ത്താം! ചുരുക്കത്തില്‍ ഇത്തരം അജ്ഞേയവാദം ദുരൂഹവും യുക്തിഹീനവുമാണ്.

പ്രസിദ്ധ കത്തോലിക് ചരിത്രകാരനായ ഹ്യൂറോസ് വില്യംസണിന്റെ (Hugh Roses Williamson) അഭിപ്രായത്തില്‍ പ്രതിബദ്ധതയുള്ള ഒരു വിശ്വാസിയേയും പ്രതിബദ്ധതയുള്ള ഒരു നിരീശ്വരവാദിയേയും അംഗീകരിക്കാം; മാനിക്കാം. പക്ഷേ, അവിടെയും ഇവിടെയും തൊടാതെ നിന്ന് നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന കയ്യാലപ്പുറത്തെ തേങ്ങകളായ അജ്ഞേയവാദികളെ ഒരുതരത്തിലും സഹിക്കാനാവില്ല! നിഷ്പക്ഷം എന്നാല്‍ 'സ്വന്തംപക്ഷം' എന്ന സൂത്രവാക്യം സുവിദമാണല്ലോ. പക്ഷമില്ലാഞ്ഞിട്ടാല്ല മറിച്ച് പക്ഷം പിടിച്ചാല്‍ 'പരിക്കേല്‍ക്കുമെന്ന'ഭീദിയാണ് നിക്ഷ്പക്ഷരെ ജനിപ്പിക്കുന്നത്. ഭീരുത്വവും കാര്യങ്ങള്‍ തുറന്നുപറയാനുള്ള തന്റേടമില്ലായ്മയുമാണ് ഒരാളെ അജ്ഞേയവാദിയാക്കുന്നതെന്ന നിരീക്ഷണവുമുണ്ട്.

ആദ്യത്തെ അജ്ഞേയവാദമാണ്(TAP) ദൈവത്തെ സംബന്ധിച്ച അന്വേഷണത്തില്‍ കുറേക്കൂടി ഉചിതമായിട്ടുള്ളത്. ഏതൊരു നാസ്തികനും അജ്ഞേയവാദത്തില്‍ നിന്നും തുടങ്ങുന്നതായിരിക്കും ഉചിതം. അജ്ഞേയവാദം നാസ്തികതയും 'പ്യൂപ്പാഘട്ടമായും' 'ലാര്‍വാഘട്ട'മായും പരിഗണിക്കപ്പെടുന്നുണ്ട്. പക്ഷെ എന്നെന്നും ലാര്‍വാഘട്ടത്തില്‍ തുടര്‍ന്നാല്‍ 'വളര്‍ച്ച'യെക്കുറിച്ച് സന്ദേഹമുയരും. ദൈവത്തിന് തെളിവ് കണ്ടെത്താന്‍ ശാസ്ത്രത്തിന് ഒരിക്കലും കഴിയില്ലെന്ന വാദം തെറ്റാണ്. 1835-ല്‍ ഫ്രഞ്ച് തത്വചിന്തകനായ ഓഗസറ്റ് കോമ്‌റ്റെ (August Comte) എഴുതി: ''നക്ഷത്രങ്ങളുടെ രാസഘടനയും ധാതുവിശേഷവും ഏതു മാര്‍ഗ്ഗമുപയോഗിച്ചാലും നമുക്കൊരിക്കലും കണ്ടുപിടിക്കാനാവില്ല'' പക്ഷേ, ഇന്ന് സാധാരണ സ്‌പെക്‌ട്രോസ്‌കോപ്പ് ഉപയോഗിച്ച് മനുഷ്യന്‍ പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നക്ഷത്രങ്ങളുടെ ഘടനാവിശേഷങ്ങള്‍ അവയുടെ സ്‌പെക്ട്രം പരിശോധിച്ച് നിര്‍ണ്ണയിക്കുന്നു. കോമ്‌റ്റെയുടെ ജോതിശാസ്ത്രപരമായ അജ്ഞേയവാദത്തിന്(Astronomical Agnosticism)അധികം ആയുസ്സുണ്ടായില്ലെന്നര്‍ത്ഥം. ഏതൊന്നിനെയായാലും ഒരിക്കലും ഒരു മാര്‍ഗ്ഗത്തിലും കണ്ടെത്താനാവില്ലെന്ന് പറയുന്നത് അശാസ്ത്രീയവും യുക്തിഹീനവുമാകുന്നു.

പണ്ടുമുതല്‍ക്കേ അജ്ഞേയവാദികളെ പല മതവാദികളും പരിഹസിക്കുമായിരുന്നു. ഗ്ലാസ് പകുതിയേ നിറഞ്ഞിട്ടുള്ളുവെന്ന് വാദിച്ച് യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഒളിച്ചോടുന്ന ഇക്കൂട്ടരെ 'ഭീരുക്കളായ അവിശ്വാസികളാ'യാണ് പരമ്പരാഗതമതം കണ്ടിട്ടുള്ളത്. റവറണ്ട് ഡോക്ടര്‍ വാസ് (Reverend Dr Wace, The Principal of King's College) തോമസ് ഹക്‌സിലിയുടെ (T.H Huxley) അജ്ഞേയവാദത്തെ കുറിച്ചെഴുതി: ''താന്‍ ഒരു അജ്ഞേയവാദിയെന്നറിയപ്പെടണം എന്നായിരിക്കും അദ്ദേഹമാഗ്രഹിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് മറ്റൊന്നാണ്. അത് 'അവിശ്വാസി' എന്ന പഴയപേര് തന്നെയാണ്. അവിശ്വാസിയെന്ന പേര് അസുഖകരമാണ്; അതങ്ങനെ വേണംതാനും. യേശുവില്‍ വിശ്വസിക്കുന്നില്ലെന്ന് തുറന്നടിക്കുന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും അസുഖകരമായിതന്നെ തോന്നണം''

ഈ അഭിപ്രായപ്രകടനത്തിന് പിന്നീട് ഹക്‌സിലി സുന്ദരമായി മറുപടി പറയുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അജ്ഞേയവാദമെന്നത് ഒരു വിശ്വാസമോ തത്വസംഹിതയോ അല്ല. അത് ചിന്താപരമായ ഒരു രീതിശാസ്ത്രമാണ്. അതിന്റെ യഥാര്‍ത്ഥസത്ത കുടികൊള്ളുന്നത് യുക്തിയുടെ ചരടുകളില്ലാത്ത പ്രവര്‍ത്തനത്തിലാണ്. അതായത് ബൗദ്ധികവിഷയങ്ങളില്‍ ബാഹ്യപരിഗണനകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി സ്വന്തം യുക്തിബോധത്തില്‍ കഴിയാവുന്നിടത്തോളം വിശ്വസിക്കുക. എപ്പോഴും നിഗമനങ്ങള്‍ ഏളുപ്പമായിരിക്കും എന്ന് കരുതരുത്.

അജ്ഞേയവാദിയായാലും നാസ്തികനായാലും മതത്തെ എത്രമാത്രം വിമര്‍ശിക്കുന്നു, എതിര്‍ക്കുന്നു എന്നതു മാത്രമാണ് മതം പരിഗണിക്കുക. മറിച്ചുള്ള ലേബലുകളില്‍ കാര്യമില്ല. ഫ്രാന്‍സിലൊക്കെ സര്‍വേ നടത്തുമ്പോള്‍ അജ്ഞേയവാദികളും നാസ്തികരും വെവ്വേറെ തങ്ങളുടെ വ്യക്തിത്വം രേഖപ്പെടുത്താനാവശ്യപ്പെടാറുണ്ട്. 2009 ലെ കണക്കനുസരിച്ച് 67% അവിശ്വാസികളുള്ള ഫ്രാന്‍സില്‍ 33% അജ്ഞേയവാദികളും 34% നാസ്തികരുമാണുള്ളത്. വികസിത രാജ്യങ്ങളിലെ ഈ ചേരിതിരിവ് വികസ്വരരാജ്യങ്ങളില്‍ അപ്രത്യക്ഷമാകുന്നു. അവിടെ എല്ലാത്തരം ലേബലുകളും 'അവിശ്വാസി'എന്ന ഒരൊറ്റ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടുന്നു.


പലപ്പോഴും "മതഭയം" തന്നെയാണ് ഒരു നിരീശ്വരവാദിയാകുന്നതില്‍ നിന്ന് പലരേയും തടയുന്നത്. മതാധിഷ്ഠിത സമൂഹത്തില്‍ മറ്റുള്ളവര്‍ എന്തുപറയുമെന്ന് ചിന്തിക്കുന്നവന് മൃദു ലേബലികളില്‍ താല്‍പര്യമുദിക്കുക സ്വാഭാവികമാണ്. മാനവികതാവാദി, ഹ്യൂമനിസ്റ്റ്, സ്‌ക്കെപ്റ്റിക്, ശാസ്ത്രവാദി, അനാര്‍ക്കിസ്റ്റ്, കമ്മ്യൂണിസ്റ്റ്....തുടങ്ങി 'നിരീശ്വരവാദി' അല്ലാത്ത ലഭ്യമായ പല പദങ്ങളും സ്വയം വിശേഷിപ്പിക്കാന്‍ പലരും ഉപയോഗിക്കാറുണ്ട്. ഫലത്തില്‍ ഇവരെല്ലാം നാസ്തികരും മതനിഷേധികളുമായിരിക്കും. ഉപനിഷത്തുകളില്‍ വരുന്ന ''നേതി-നേതി'' ടീമില്‍ പെട്ടയാളാണ് താനെന്ന് സൂചിപ്പിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റൊന്നല്ല. 'തണല്‍തേടി'കളെന്ന് വിളിച്ച് അവരെ തള്ളാന്‍ വരട്ടെ. പലപ്പോഴും പ്രഖ്യാപിത നാസ്തികരേക്കാള്‍ വീറോടെ മതത്തെ എതിര്‍ക്കുന്നത് അവരായിരിക്കും.

അജ്ഞേയവാദികള്‍ക്കെതിരെ പല ആക്ഷേപങ്ങളും ഉന്നയിക്കാം. പക്ഷെ അയാള്‍ മതപരമായി തീര്‍ത്തും ഉദാസീനമാണെന്ന വസ്തുത കാണാതിരിക്കരുത്. മൃദു അജ്ഞേയവാദമെന്നും തീവ്ര അജ്ഞേയവാദമെന്നുമൊക്കെ തരംതിരിവുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. അജ്ഞേയവാദികള്‍ക്കെതിരെ റിച്ചാഡ് ഡോക്കിന്‍സും മറ്റും സ്വീകരിക്കുന്ന കര്‍ക്കശമായ നിലപാടില്‍ തീര്‍ച്ചയായും സത്യസന്ധതയുടെ കനല്‍വെളിച്ചമുണ്ട്. പക്ഷെ അവരുടെ പരിമിതികള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു സമീപനമാണ് കൂടുതല്‍ യുക്തിഭദ്രമെന്ന് തോന്നുന്നു. ജനം രണ്ടു വിഭാഗം:പുഴയില്‍ കുളിക്കുന്നവരും-കുളിക്കാത്തവരും-വിശ്വാസികളും അവിശ്വാസികളുമാണവര്‍. പുഴയില്‍ മുതലയുള്ളതിനാല്‍ കുളിക്കുന്നില്ലെന്ന് ഒരു കൂട്ടര്‍ പറയുന്നു. മുതല ഉണ്ടാകാനിടയുള്ളതുകൊണ്ട് കുളിക്കുന്നില്ലെന്നാണ് 
വേറൊരു
കൂട്ടരുടെ സമീപനം. മുതല ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുള്ളതിനാല്‍ തങ്ങള്‍ പുഴയിലേക്കിറങ്ങുന്നില്ലെന്നാണ് മൂന്നാമത്തെ വിഭാഗത്തിന്റെ നിലപാട്. ശ്രദ്ധിക്കുക, ഇവരാരും പുഴയിലിറങ്ങുന്നില്ല. പരിഗണിക്കേണ്ട പ്രധാനകാര്യം അതാകുന്നു****

107 comments:

  1. Agnosticism is “Yes or no, I'm still right”

    ReplyDelete
  2. സാർ,ശ്രി ബുദ്ധൻ,ആജ്ഞേയ വാദിയുടെ ഗണത്തിൽ പെടുമെന്നു തോന്നുന്നില്ല.ചർച്ച പോലും വേണ്ടാത്ത വിഷയമായാണ് ‘ദൈവം’ബുദ്ധനു തോന്നിയിട്ടുള്ളത്.നീ,നിനക്ക് വെളിച്ചമാകുക എന്നു പറയുമ്പോൾ ഒരു ഗുരുവിന്റെ സാന്നിദ്ധ്യം ഗുണം ചെയ്യുമെന്ന് കരുതുന്നുമുണ്ട്.നിലവിലെ ഹൈന്ദവ തത്വശാസ്ത്രം, വ്യാഖ്യാനങ്ങളുടെ ആയിരം അമ്പുകൾ പായിച്ചിട്ടും,ബുദ്ധിസം ചിന്താ ലോകത്ത് നിലനിൽക്കും.കരുണ,സ്നേഹം,സാഹോദര്യം എന്നിത്യാദി മനുഷ്യഗുണം ഉള്ള കുറെ പേരിലെങ്കിലും.പൌരാണിക ഭൌതിക വാദം മുതൽ ആധുനിക ഭൌതികവാദംവരെ വികസിച്ച ഒരു ധാരയിൽ,മനുഷ്യന്റെ ചോദനകളെയും സാമൂഹ്യ ബലതന്ത്രത്തേയും സമഗ്രമായി പരിഗണിച്ചിട്ടില്ല എന്ന വസ്തുതയും കാണേണ്ടതുണ്ട്.പോസ്റ്റ് ഗംഭീരമായി.ബ്ലോഗുലകം കറങ്ങുന്നത് സി.രവിചന്ദ്രനു ചുറ്റും തന്നെയാണ്.തുടരുക.

    ReplyDelete
  3. എന്റെ സഹപ്രവര്‍ത്തകനായ അലി ഒരു കടുത്ത കമ്മ്യൂണിസ്റ്റ് ആണ്‌. തനിക്ക് മതത്തിലും ദൈവത്തിലും ഒന്നും യാതൊരു വിശ്വാസവുമില്ലെന്ന് പരസ്യമായി പറയാനും കക്ഷിക്ക് മടിയില്ല. പക്ഷേ, എല്ലാ വെള്ളിയാഴ്ചയും കൃത്യമായി പള്ളിയില്‍ പോകും. ഒറ്റ നോമ്പും വിടാതെ നോറ്റ് പട്ടിണി കിടക്കും. മതചടങ്ങുകള്‍ എല്ലാം കൃത്യമായി അനുഷ്ഠിക്കും. കാരണം ചോദിച്ചാല്‍ തനിക്ക് സമൂഹത്തില്‍ ജീവിക്കാന്‍ അങ്ങനെ ചെയ്തേ പറ്റൂ എന്നാണ്‌ മറുപടി. ജബ്ബാര്‍ മാഷെപോലെ തുറന്നുപറഞ്ഞ് പുറത്തുവരാന്‍ എല്ലാവര്‍ക്കും കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

    ഇദ്ദേഹത്തെ ഏത് കൂട്ടത്തിലാണ്‌ പെടുത്താനാവുക എന്നൊരു സന്ദേഹം. ആര്‍ക്കെങ്കിലും സഹായിക്കാമോ? ഏതായലും ഞാന്‍ ഇപ്പോള്‍ ഇദ്ദേഹത്തെ കപടവിശ്വാസി എന്നാണ്‌ വിളിച്ചുകൊണ്ടിരിക്കുന്നത്.

    ReplyDelete
  4. തത്വശാസ്ത്രത്തെ,സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും വേറിട്ടുകാണണം എന്ന് ഏതെങ്കിലും മഹാൻ പറഞ്ഞിട്ടുണ്ടോ?ഉണ്ടങ്കിലും ഇല്ലങ്കിലും’ഞാൻ’പറയുന്നു,മനുഷ്യന്റെ അടിസ്ഥാന പ്രശ്നം വിഷയമാക്കാത്ത എല്ലാ തത്വശാസ്ത്രവും ദൈവശാസ്ത്രവും,സെപ്റ്റിക് ടാങ്കിന്റെ സ്ലാബു പൊക്കി അതിലിടുക.

    ReplyDelete
  5. Madhu-
    Dear sir,
    Let me comment one small but very important point which you have made, "പാമ്പിനെയൊക്കെ ഭയക്കുന്നതുപോലെ കുട്ടിക്കാലം മുതല്‍ സ്വാംശീകരിച്ചെടുക്കുന്ന മതഭയവും മറ്റൊരു ശക്തമായ കാരണമാണ്."
    I was also grown up in same way, and kids believe their parents. One time when I reached temple,the so called religious speech was going on. The great man was giving an example that he met a person who was amputated below knees ,but still he feels sensations on the amputated leg.Proof of Soul..!!!!
    Needless to say I was fascinated and believed it. Its a strong temptation to believe that you belong to the side which is right,and will try to find proof that it is right,but not to prove that its correct.
    I spent 15 years trying to beleive it,read all the books ' I believed right , luckily was able to come out of it. Only because I kept on reading.
    The effort from all us should be prevent this God fear getting to our future generations.
    Good luck

    ReplyDelete
  6. പ്രിയപ്പെട്ട സീഡിയന്‍,

    ബുദ്ധനെക്കുറിച്ച് ഉന്നയിക്കാനാവുന്ന മതപരമായ ഏറ്റവും വലിയ ആക്ഷേപം അദ്ദേഹം ഒരു അജ്ഞേയവാദി ആയിരുന്നുവെന്നാണ്. ഞാന്‍ പരിചയപ്പെട്ടിടത്തോളം അദ്ദേഹം സംശയലേശമന്യേ ലോകത്തെ എറ്റവും പ്രശസ്തനായ നാസ്തികരില്‍ ഒരാളാണ്. He has been my hero since my late childhood. Still remains to be so. He was a wonderful human being.

    ReplyDelete
  7. Dear Madhu,

    Thanks for commenting. The sensation you refer to is explained in this blog itself.
    Please read 'ചിന്തിക്കുന്നതിനെപ്പറ്റിയുള്ള ചിന്തകള്‍'

    ReplyDelete
  8. ബന്ധുക്കള്‍ ബന്ധനമാകുന്നു സത്യം തുറന്നു പറയാന്‍.. ഇങ്ങനെ പരസ്യമായി അവിശ്വാസം തുറന്നുപറയാന്‍ സാധിക്കാത്തവരെ എന്ത് വിളിക്കും???

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. പ്രിയപ്പെട്ട സുശീല്‍,

    നാസ്തികനാണെന്ന് 'പരസ്യമായി പ്രഖ്യാപിച്ചിട്ട്' ഈ കോപ്രായങ്ങളൊക്കെ കാണിക്കുന്നുവെങ്കില്‍ അയാളെ എങ്ങനെ 'കപടവിശ്വാസി' എന്നു വിളിക്കും? ഇരുകൂട്ടര്‍ക്കും അങ്ങനെയൊരാള്‍ അണിയിലുണ്ടാവാന്‍ താല്‍പര്യമുണ്ടാകില്ല. അതുംവേണം ഇതുംവേണം എന്ന നാണംകെട്ട നിലപാടുമായി മുന്നോട്ടുപോകുന്ന സത്യസന്ധനല്ലാത്ത മതാന്ധന്‍ എന്ന പേരല്ലേ ടിയാന് കൂടുതല്‍ ഇണങ്ങുക?

    ReplyDelete
  11. വി ബി എന്‍ said...
    ബന്ധുക്കള്‍ ബന്ധനമാകുന്നു സത്യം തുറന്നു പറയാന്‍.. ഇങ്ങനെ പരസ്യമായി അവിശ്വാസം തുറന്നുപറയാന്‍ സാധിക്കാത്തവരെ എന്ത് വിളിക്കും??>>

    പ്രിയപ്പെട്ട വി ബി ന്‍,

    അങ്ങനെയുള്ളവര്‍ക്കായി തീറെഴുതിയിരിക്കുന്ന പദമാണ് മറപ്പുര നാസ്തികന്‍ അഥവാ closet atheist. അറബിക്കഥ എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ കഥാപാത്രം ബാത്ത് റൂമില്‍ കയറിയിരുന്നു കണ്ണാടിനോക്കി മുദ്രാവാക്യം വിളിച്ച് തൃപ്തിയടയുന്നത് കണ്ടില്ലേ? പുറത്തിറങ്ങുമ്പോള്‍ അയാള്‍ ഒരു ഒന്നാന്തരം അടിമയെപ്പോലെ പരാതികളില്ലാതെ പണിയെടുക്കുന്നു.

    ReplyDelete
  12. {{{{{{{
    ഇദ്ദേഹത്തെ ഏത് കൂട്ടത്തിലാണ്‌ പെടുത്താനാവുക എന്നൊരു സന്ദേഹം. ആര്‍ക്കെങ്കിലും സഹായിക്കാമോ? ഏതായലും ഞാന്‍ ഇപ്പോള്‍ ഇദ്ദേഹത്തെ കപടവിശ്വാസി എന്നാണ്‌ വിളിച്ചുകൊണ്ടിരിക്കുന്നത്. }}}}}}

    ബഹുമാനപ്പെട്ട സുഹൃത്തേ ,

    എന്റെ വാപ്പ ,അച്ഛന്‍ ,ഡാഡി ആരോ ആയിയ്ക്കോട്ടേ .അദ്ദേഹം ഒരു അവിശ്വാസി ആണെന്ന് അദ്ദേഹം തന്നെ പറയുന്നു (തെളിവില്ല ).ഒരു കമുനിസ്റ്റ് ആണെന്നും പറയുന്നു (തെളിവില്ല ). ഒരു മത സ്ഥാപനത്തിന്റെ ഒരു പദവി അയാള്‍ ഏറ്റെടുത്തു ---കാരണം പാര്‍ട്ടി അങ്ങേനെയൊരു രാഷ്ട്രിയ ചിന്ത മുന്നോട്ടു വച്ചു എന്നും പറയുന്നു .(രാഷ്ട്രിയം കാരണമാകുന്നു എന്നതിനാല്‍ അത് ഒരു വിഷയം ആകുന്നില്ല ) തങ്ങള്‍ പറയുന്നു കമ്മ്യൂണിസ്റ്റ്‌ ആയ സുഹുര്‍ത്ത് പള്ളിയില്‍ പോകുന്നു എന്ന് .ആ വഴിയില്‍ സഞ്ചരിക്കാത്ത ഒരു പാട് കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴും ജീവിക്കുന്നു എന്നതാണ് വാസ്തവം .വിഷയത്തിലേക്ക് വരാം."കപട വിശ്വാസി " !!!! എന്റെ (എന്റെ വാപ്പ ,അച്ഛന്‍ ,ഡാഡി ) സ്വന്തം അവിശ്വാസം മറന്നു ആ മത സ്ഥാപനത്തില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നു !!!!(അവിശ്വാസി ആണ് എന്നതിന് അപ്പോഴും തെളിവില്ല ) അപ്പോള്‍ അദ്ദേഹവും ഒരു കപട വിശ്വാസി ആണ് തീര്‍ച്ചയായും .
    അപ്പോള്‍ അധെഹതിനെ അതിലേക്കു നയിക്കുന്നത് എന്താണ് ? രാഷ്ട്രിയം ഒരു സംശയവും ഇല്ല .ഇത് പോലെ രാഷ്ട്രിയം കളിച്ചു മുതല്‍ കുട്ടിയവരില്‍ മറ്റു പലരുമുണ്ട് .അവിശ്വാസി അവിടെ ഇല്ല എന്ന് തങ്ങള്‍ക്കു എങ്ങെനെ പറയാനാകും ? അപ്പോള്‍ "കപട വിശ്വാസം " അത് രണ്ടു രീതിയിലും ബാധകമാണ് . അപ്പോള്‍ അവിസ്വസിയും വിശ്വാസിയും ഒരേ തൊഴുത്തില്‍ തലയ്ക്കപ്പെടുന്നു.ഇതിനിടയില്‍ ഉള്ളവര്‍ അപമാനിതര്‍ ആകുന്നു , ഇതല്ലേ സത്യം ? റിച്ചാര്‍ഡ്‌ ദകിന്‍സ് പോലും അയാളുടെ പ്രസ്തമായ ' scale of religiosity " എന്നാ പ്രധാന സെഗ്മെന്റില്‍ ഞാന്‍ നൂര് സതമാനം അവിശ്വാസി അല്ല മറിച്ച് അതിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു .അപ്പോള്‍ നമ്മളെല്ലാം പൊയ്ക്കൊണ്ടിരിക്കുന്നു ,ചിലപ്പോള്‍ അത് നിലയ്ക്കാപ്പെടം!!കാലം തെളിയിക്കട്ടെ !!!

    ReplyDelete
  13. Dear sir,
    Pls refer my earlier comment.
    I meant exactly same book,by Dr Ramachndran,But it took such a long time for me to come out of some idiotic belief,wasting such a long time.
    Comparisons are made and referred to each and every possible opportunity between science and religion,
    Some I heard in childhood includes Kirlian photography,relativity ,etc...
    Then you start searching for it.
    Even some of the books BY Capra,Gary zukav(Dancing Wu li Masters.),makes comparisons between religion and modern science in a deceptive way,which fanatics very well use,some out of compulsion,some to make business.
    There was no internet that time when I listened all these crap. 'Selfish Gene 'came to my life very late.
    But from another point of view my curiosity led me that way. But I know that lot of my friends from all religions just believe all these crap,finding their own reasons and justifications for all idiotic things the religion does.
    They pass on to generations all the poison.
    I really hope you might well do a transalation of Selfish Gene .

    ReplyDelete
  14. Dear Madhu,

    Last January, Mr. Sanal Edamaruku told me that he had already got 'The selfish gene' translated into malayalam by someone else. Hope he will publish soon.

    ReplyDelete
  15. ആജ്നയെതാ വാദം (അല്ലെങ്കില്‍ കാഴ്ചപ്പാട് ) യഥാര്‍ത്ഥത്തില്‍ അതിന്റെ അക്ഷാര്‍ത്ഥത്തില്‍ യുക്തിപരം ആയ നിലപാട് ആണ്. പക്ഷെ അവിടെ ക്വാന്റിറെടിവ് അനാലസിസ് നടത്താതെ വരുമ്പോള്‍ ആണ് ( അതായതു അഞ്ഞെയതാ വടം , വെറും ഇക്യുവോക്കല്‍ ആജ്നെയതാ വാദം ആകുമ്പോള്‍) ആണ് അത് സത്യസന്ധമാല്ലാതെ വരുന്നത് .. യഥാര്‍ത്ഥത്തില്‍ ഒരു വസ്തുതക്ക് എത്ര കണ്ടു സാധ്യത ഉണ്ട് vs അതിനെതിരായി എത്ര കണ്ടു സാധ്യത ഉണ്ട് എന്നതാണല്ലോ യുക്തിപരമായ നിലപാടിലേക്ക് ഒരാളെ എത്തിക്കുന്നത് .. അത് 50 : 50 എന്നാ തുല്യ നിലയില്‍ ഒരു കാരണവശാലും വരില്ല .. അത് കൊണ്ട് തന്നെ ഉണ്ട് എന്നതിനും ഇല്ല എന്നതിന്റെയും മധ്യമല്ല അറിയില്ല എന്നത് . 'എത്ര കണ്ടു അറിയാം 'അല്ലെങ്കില്‍ 'എത്ര കണ്ടു അറിയില്ല' എന്നതാണ് മര്‍മ്മ പ്രധാനമായ ചോദ്യം . ആ ചോദ്യത്തിനുത്തരം പറയാത്തിടത്തോളം അഞ്ഞെയവാദം പ്രസക്തമല്ല

    ReplyDelete
  16. എല്ലാവരും സ്വന്തം നിലപാടൂകള്‍ തുറന്നു പറയണമെന്ന് വാദിക്കുന്നത് അത്ര പ്രായോഗികമല്ല.ജീവിതസാഹചര്യങ്ങളും ധൈര്യമില്ലായ്മയും ഇത്തരം നിലല്പാടുകളിലേക്ക് അയാളെ തള്ളിവിടും.എന്തായാലും സമൂഹത്തോടുള്ള ഉത്തരവാദിത്ത്വത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണത്.

    മുസ്ലിം സമൂഹത്തില്‍ അജ്ഞേയവാദികളുടെ എണ്ണം തീരെ കുറവായിരിക്കും.വിശ്വാസത്തിലെ തീവ്രതയുടെ ബാക്കിപത്രം അവിശ്വാസത്തിലും തുടരും.വന്നവഴി അത്രയ്ക്കു കടുപ്പമാണല്ലോ.

    എന്റെ അമ്മാവന്‍ അജ്ഞേയവാദിയാണ്.അവിശ്വസത്തിലേക്കുള്ള എന്റെ പ്രയാണത്തില്‍ കാര്യമായി എന്നെ സഹായിച്ചിട്ടുമുണ്ട്.ആശാന്‍ ഇവിടുത്തെ സെന്റ്രല്‍ ജുമാമസ്ജിതിന്റെ സിക്രട്ടറിയാണിപ്പോള്‍.കഴിഞ്ഞമൂന്നു തവണയായിട്ട് പദവി ഒഴിയാന്‍ ശ്രമിച്ചിട്ടും പള്ളിവാസികള്‍ സമ്മതിക്കുന്നില്ല.

    അവിടുത്തെ പല ചെയ്തികളോടുള്ള നീരസം എന്നോട് പങ്കുവെയ്ക്കാറുമ്മുണ്ട്.

    എന്നാലും പല പുരോഗമന നിലപാടുകളും അവരെകൊണ്ട് ചിലപ്പോളെക്കെ ആശാന്‍ എടുപ്പിച്ചുകളയും.പള്ളിയുടെ മുന്‍ വശത്തെത്തിയ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പള്ളിക്കീണറീല്‍ നിന്നും വെള്ളമെത്തിക്കാന്‍ തീവ്രരുടെ തിട്ടുരം മറികടന്ന് വിശ്വാസികളെ പ്രേരിപ്പിക്കാന്‍ അദ്ദേഹത്തിന് ഇത്തവണ സാധിച്ചു.

    പല വിശ്വാസികളായ എന്റെ സുഹ്ര്ത്തുക്കളോടും അദ്ദേഹത്തിന്റെ വിശ്വാസനിലപട് ഞാന്‍ പറഞ്ഞിട്ടും അവരത് മുഖവിലക്കെടുത്തതായി എനിക്കു തോന്നുന്നില്ല.

    അജ്ഞേയവാദിയുടെ മിടൂക്കോ വിശ്വാസികളുടെ അജ്ഞതയോ?

    ReplyDelete
  17. താങ്കളുടെ അഭിപ്രായമനുസരിച്ച് ആജ്ഞേയവാദം ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണു്. ആജ്ഞേയവാദിയായിരിക്കുന്ന ഒരുവന്‍ തന്റെ സത്യസന്ധമായ നിലപാടല്ല, മറിച്ച് നിരീശ്വരവാദികളെയും ദൈവവിശ്വാസികളെയും കോമ്പ്രമൈസ് ചെയ്യാനുള്ള ഭീരുത്വപരവും ബോധപൂര്‍വമായ സുരക്ഷാ മാര്‍ഗമായാണു് ആജ്ഞേയവാദത്തെ സ്വീകരിക്കുന്നതെന്നാണു് താങ്കള്‍ മുന്നോട്ടു വെയ്ക്കുന്ന കാഴ്ചപ്പാട്.

    പല തരത്തിലുള്ള ആജ്ഞേയവാദത്തെയും നിരീശ്വരവാദത്തെയും വിശദീകരിക്കാന്‍ ശ്രമിക്കുന്ന താങ്കള്‍ സ്വന്തം നിലപാട് ധൈര്യ പൂര്‍വം വെളിപ്പെടുത്തുക.

    1) ദൈവം ഉണ്ടോ ഇല്ലയോ ? or
    2) ഉണ്ടായാലും ഇല്ലെങ്കിലും അറിയാന്‍ കഴിയില്ല. ( ഇവിടെ, 'ഉണ്ടെന്നോ' 'ഇല്ലെന്നോ' ഉള്ള നിലപാടിനെ അല്ല സ്വീകരിക്കുന്നത്. മറിച്ച് 'അറിയാന്‍ കഴിയില്ല' എന്ന സത്യത്തെയാണു് അംഗീകരിക്കുന്നത്. ഇവിടെ ഉണ്ടെന്നുള്ളതിനു് ആ വിഭാഗക്കാര്‍ ഉന്നയിക്കുന്ന ന്യായങ്ങളും ഇല്ലെന്നുള്ളതിന്റെ വാക്താക്കള്‍ ഉന്നയിക്കുന്ന ന്യായങ്ങളും ഊഹാപോഹപരവും ജീവിതമെന്ന സംവൃത വൃത്തത്തിനുള്ളില്‍ നിന്നും ആവിര്‍ഭവിക്കുന്നതുമാണു്. കാര്യത്തിന്റെ കാരണത്തെ കാര്യം കൊണ്ടു തന്നെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്, ജീവിതത്തിലെ ഭൌതികവും അനുഭവികവുമായ കാര്യങ്ങള്‍ക്ക് പ്രപഞ്ചത്തിനുള്ളില്‍ നിന്നു തന്നെ വിശദീകരണം കണ്ടെത്താനാവുന്നു എന്ന ചിന്താപരവും ഭാഷാപരവുമായ വസ്തുത, വലിയൊരു മുന്‍വിധിയായി ആത്യന്തിക കാരണത്തെ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോഴും നമ്മെ പിടികൂടുന്നതുകൊണ്ടാണെന്നാണു് ഈയുള്ളവന്റെ പക്ഷം.)

    ഇന്നേവരെയുള്ള ഈ ലോകജീവിതത്തില്‍ ഭൂരിപക്ഷം വിശ്വാസികള്‍ക്ക് ആയിരുന്നു, ആണു്, ആയിരിക്കുകയും ചെയ്യും. സാമാന്യ വസ്തുത ഇതായിരിക്കെ ആജ്ഞേയവാദി എന്തിനു് തികച്ചും അവഗണ്യരായ നിരീശ്വരവാദികളെന്ന ദുര്‍ബല വിഭാഗത്തെയും ശക്തരായ വിശ്വാസികളുടെ വിഭാഗത്തെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കണം ? ശക്തരായ വിശ്വാസികളുടെ പക്ഷം ചേര്‍ന്നാല്‍ പോരെ ?! അപ്പോള്‍ അജ്ഞേയവാദത്തിന്റെ ബുദ്ധിപരമായ സത്യസന്ധതയെ നിരീശ്വരവാദികളാകുന്ന വിഡ്ഢികള്‍ക്കും അഹങ്കാരികള്‍ക്കും അംഗീകരിക്കാനാവില്ല. നിരീശ്വരവാദികളും യുക്തിവാദികളും തങ്ങളുടെ ജീവിതഭൂമികയിലെ പ്രശ്നങ്ങളെ നിര്‍ധാരണം ചെയ്യുന്നതില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് വിശകലനം ചെയ്യുമ്പോഴും വിനയമില്ലാത്ത ഇവരുടെ വിഡ്ഢിത്തം തുടര്‍ച്ചയായി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണു്.

    [ഔദ്യോഗികമായി പതിനാലു ദിവസത്തേയ്ക്ക് സ്ഥലത്തുണ്ടാകില്ല. 27-ാം തീയതിയ്ക്കു ശേഷം ബാക്കി പ്രതികരിക്കാം]

    ReplyDelete
  18. ഖാന്‍ ചേട്ടന്‍്,

    അജ്ഞേയവാദി ഒളിച്ചിരിക്കുന്ന നിരീശ്വരവാദിയല്ല. ലോകത്ത് മതത്തിനെതിരെ നിശിതമായ വിമര്‍ശനം അഴിച്ചുവിട്ടിട്ടുള്ള ബര്‍ട്രാന്‍ഡ് റസ്സലും ഇംഗര്‍സോളും എച്ച്.എല്‍ മനേഖനുമൊക്കെ അജ്ഞേയവാദി എന്ന് സ്വയം വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. കാര്‍ഡുള്ള പല നിരീശ്വരവാദികളേക്കാളും മെച്ചമായി സൈദ്ധാന്തിക-പ്രായോഗികതലങ്ങളില്‍ മതത്തെ കടന്നാക്രമിക്കുന്ന അജ്ഞേയവാദികളുണ്ട്. ഇന്നും എന്നും. മതത്തെ തിന്മയായി കാണുന്ന ഇവരില്‍ പലരേയും പരിചയപ്പെടാന്‍ world famous agnostics എന്ന് ഗൂഗിള്‍ ചെയ്താല്‍ മതിയാകും.

    അജ്ഞേയവാദി 'ഒളിച്ചിരിക്കുന്ന നിരീശ്വരവാദിയല്ല'. Agnostic is not hiding atheist. 'ഒളിച്ചിരിക്കുന്ന നിരീശ്വരവാദി'ഒളിച്ചിരിക്കുന്ന നിരീശ്വരവാദിയാണ്. വസ്തുതയെന്തെന്നാല്‍ ഒളിച്ചിരിക്കുന്ന നിരീശ്വരവാദികളില്‍ പലരും തങ്ങള്‍ അജ്ഞേയവാദികളാണെന്ന് അവകാശപ്പെട്ടുകളയും. അടിസ്ഥാനപരമായി ഒരു PR work ആണത്. കാരണം അജ്ഞേയവാദം തങ്ങളുടെ മതഭയം ന്യായീകരിക്കാന്‍ ഒരു മറയായി ഉപയോഗിക്കാമെന്ന് ഇക്കൂട്ടര്‍ കണക്കുകൂട്ടുന്നു. ഇക്കൂട്ടര്‍ ഇതല്ല മറ്റേത് ലേബല്‍ കിട്ടിയാലും സ്വന്തം ചപലത ന്യായീകരിക്കാനായി ഉപയോഗിക്കും.

    ReplyDelete
  19. അതല്ലാതെ, സൈദ്ധാന്തികമായി, അജ്ഞേയവാദി എന്നാല്‍ 'മതത്തിന് തോട്ടിപ്പണി ചെയ്യുന്നവന്‍' എന്ന അര്‍ത്ഥമുണ്ടെന്ന് ധരിക്കരുത്. പറഞ്ഞല്ലോ,നിരീശ്വരവാദം അജ്ഞേയവാദപരവും അജ്ഞേയവാദം നിരീശ്വരവാദപരവുമാകുന്നു.

    'Agnostic theism' എന്നൊരു സവിശേഷ വകുപ്പുണ്ട്.'അറിയാനാവില്ല'- അതുകൊണ്ട് വിശ്വസിക്കുന്നു എന്ന ചപലവാദം ഉന്നയിക്കുന്ന ഈ വിഭാഗത്തെ agnostic എന്ന ലേബലില്‍ ഇവിടെ പരിചയപ്പെടുത്തിയിട്ടില്ല. ഇക്കണക്കിന് 'അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍' അവരെന്തു ചെയ്യുമായിരുന്നു എന്ന ചോദ്യം പരിഗണിക്കേണ്ടതാണ്.

    അറിയാനാവില്ലെന്ന് വാദിച്ച് 'ആചരിക്കുകയാണെങ്കില്‍' നമുക്ക് പ്രേതമോ ദൈവമോ ചാത്തനോ കാക്രിപൂക്രിയോ ക്ഷിബ്ബുവോ ഒന്നും വിട്ടുകളയാനാവില്ല. ഇനി ആരെങ്കിലും വായില്‍ തോന്നുന്ന എന്തെങ്കിലും ഉണ്ടെന്ന് അവകാശപ്പെട്ടാലും അതിനെക്കുറിച്ചും അജ്ഞേയവാദം പുലര്‍ത്താന്‍ നാം നിര്‍ബന്ധിതരാണ്.

    ReplyDelete
  20. പക്ഷെ ഒരു കുഴപ്പം മാത്രം-ശുദ്ധ അജ്ഞേയവാദിയുടെ അഭിപ്രായത്തില്‍ അയാള്‍ തന്നെ ശരിയോ തെറ്റോ ആകാനിടയുണ്ട്. ശരിയാണോ തെറ്റാണോ എന്ന് ടിയാനോ മറ്റാര്‍ക്കെങ്കിലുമോ അറിയാനുമാവില്ല. എങ്കിലും ശ്രീ. മനു പറഞ്ഞതുപോലെ ശരിയാണെങ്കിലും തെറ്റാണെങ്കിലും അജ്ഞേയവാദം ശരിയായിരിക്കും!

    ഉദാഹരണമായി താങ്കള്‍ക്ക് ഒരു മാരുതി കപ്പല്‍ ഉണ്ടാകാനോ ഉണ്ടാകാതിരിക്കാനോ സാധ്യതയുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ ഞാന്‍ പറഞ്ഞത് 100% ശരിയായി. താങ്കള്‍ക്ക് #@#$% ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന് പറഞ്ഞാലും തിരക്കഥ മാറുന്നില്ല. പക്ഷെ ഇത്ര 'ഉദാരമായാണോ' നാം ജീവിക്കുന്നത്?

    ReplyDelete
  21. പ്രകോപനം പലപ്പോഴും ചിന്തകളെ അതിനന്റെ ആലസ്യത്തില്‍ നിന്നും ഉത്‌പാദനപരതയിലേക്ക് നയിക്കും.. അത് കൊണ്ട് തന്നെ 'ബുദ്ധിപരമായ പ്രകോപനം' അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ കൊണ്ട് ഗുണമേ ചെയ്യൂ.അത് തന്നെയായിരിക്കും /ആയിരിക്കണം /ആണ് പ്രകോപനത്തിന്റെ ഉദ്ദേശ്യവും ..ഹ ഹ !! :))

    ReplyDelete
  22. (1 )മനുഷ്യന്റെ ബുദ്ധിയും സ്വാര്തതയും സ്വയം സംരക്ഷണവും ( self preservation ) നിലനില്പും അതിജീവനവും തമ്മില്‍ എങ്ങനെ എല്ലാം ബദ്ധപ്പെട്ടു കിടക്കുന്നു എന്നത് രസാവഹമായ ഒരു ചിന്താ വിഷയമാണ് .
    (2 ) അത് പോലെ രസാവഹമായ ഒന്നാണ് , ബുദ്ധിയും സത്യസന്ധതയും എന്നിവ വെവ്വേറെ പരിഗണിക്കുമ്പോള്‍ "ബുദ്ധിപരമായ സത്യസന്ധത " എന്നാ മൂന്നാമത്തെ നിര്‍വ്വചനം ഇത് രണ്ടിന്റെയും ആകെ തുകയാണോ വിപരീതാര്തമാണോ എന്നതും .
    (3 ) അന്ജ്നെയതാ വാദം തികച്ചും ശാസ്ത്രീയമായ ഒന്ന് തന്നെയാണ് - അതാണ്‌ യഥാര്‍ത്ഥ ശാസ്ത്രീയ വിശകലനം എന്ന് തെന്നെ ഒരാള്‍ക്ക് പറയേണ്ടി വരും..പക്ഷെ ശാസ്ത്രീയ സമീപനത്തിലൂടെ അന്ജ്നെയത യുടെ സാധ്യതയില്‍ എത്തുന്നതും അതൊന്നും ഇല്ലാതെ മുന്‍ വിധികലൊഎ അഞ്ഞെയതയില്‍ എത്തുന്നതും വെള്ളവും എണ്ണയും പോലെ രണ്ടു താരമാണ് ..ഒരു പേര് കൊണ്ടായില്ല.. അതിന്റെ വിശകലനം ആണ് പ്രധാനം

    സംവൃതമായ ലോകത്തില്‍ , തന്റെ ബുദ്ധിപരമായ പരിമിതികള്‍ക്ക്‌ കീഴില്‍ , തന്റെ ചിന്താ മണ്ഡലങ്ങള്‍ എല്ലാം ഇപ്പോഴും അറിഞ്ഞിട്ടില്ല എന്നത് തികച്ചും ശാസ്ത്രീയ വശം ( അത് കൊണ്ടാണല്ലോ , എല്ലാം അറിയുന്നവര്‍ എന്നവര്‍ അല്ലെങ്കില്‍/ അറിഞ്ഞവര്‍/ "enlightenment " / എന്നത് വെറും കൊട്ടി ഘോഷം ആണ് എന്ന് യുക്തിയുള്ളവന്‍ ചിന്തിച്ചു പോകുന്നത് )

    എന്നാല്‍ അതെ സമയം ലോകം സംവൃതമാണ് എന്നതിനും തെളിവൊന്നുമില്ല എന്നതാണ് വസ്തുത . നാം അറിയുന്ന ലോകം സംവൃതമെന്നും ആ അതിരിനപ്പുരം മറ്റൊരു ലോകം ഉണ്ടായേക്കാം എന്നും ഒരു സാധ്യത എന്നതിനപ്പുറം അതിലേക്കു നമ്മളെ കൊണ്ടെത്തിക്കുന്ന യാതെരു ഖടകവും നമ്മുടെ മുന്നില്‍ ഇല്ല . സങ്കല്‍പം മാത്രമാണ് ഇവിടെ ആശ്രയം . എന്നാല്‍ ബുദ്ധിപരമായി ആ സാധ്യത നിലനില്ല്കുന്നു താനും .. പക്ഷെ ആ സാധ്യത എത്ര കണ്ടു ..എന്നതാണ് വിഷയം .

    സാധ്യത എത്ര കണ്ട് എന്ന് പറയുമ്പോള്‍ , സമാനമായ സാഹചര്യങ്ങളില്‍ മനുഷ്യ യുക്തി അത്തരം സാധ്യതകളെ അങ്ങനെ അളക്കുന്നു എന്നത് ആണ് അടിസ്ഥാന യുണിറ്റ് ആയി സ്വീകരിക്കപ്പെടെണ്ടത് .. ഒരാളുടെ മുന്നിലും പിന്നിലും എപ്പോഴും നൂറു ഭൂതങ്ങള്‍ സ്ഥിരമായി ഉണ്ട് എന്നത് ഒരു സാധ്യത ആണ് , നമ്മുടെ ബോധാമാണ്ടാലതിനപ്പുരം( അത് ചൂണ്ടിക്കാണിക്കുന്ന പ്രപഞ്ചതിനപ്പുറം ) ഒരു ലോകമുണ്ടെന്നു പറയുന്ന സാധ്യതക്ക് സമാനമായ ഒരു സാധ്യതയാണ് ഇത് . എന്നാല്‍ കേവല ബുദ്ധിയില്‍ ഏതൊരു മനുഷ്യനും രണ്ടാമത് പറഞ്ഞ കാര്യം ( നൂറു ഭൂതങ്ങള്‍ ചുറ്റിലും ഉണ്ട് എന്നത് ) അവിസ്വ്സനീയവും യുക്തിപരമായി അസാധ്യം ( സാധ്യാതെ നന്നേ നന്നേ കുറവ് -ലിമിറ്റ് -> പൂജ്യം ) ആയ ഒരു വസ്തുതയായി അംഗീകരിക്കാന്‍ മടിയുണ്ടാകില്ല . ആ മാനദണ്ഡം വച്ച് തന്നെ പ്രപഞ്ച ബാഹ്യ പ്രപഞ്ചത്തെ സങ്കല്‍പ്പിക്കുമ്പോള്‍ , അതിനു കൊടുക്കേണ്ട സാധ്യത ഇതേ രീതിയില്‍ ദുര്‍ബലവും പൂജ്യത്തോട് അടുക്കുന്നതുമായ സാധ്യത തന്നെയാണ് .. എന്നാല്‍ പൂജ്യത്തോട് എത്ര കണ്ടു അടുക്കുമ്പോഴും സാധ്യത പൂജ്യമായി തീരുന്നില്ല എന്നതിനാല്‍ സാങ്കേതികമായി ആ ഒരു സാധ്യത നില നില്‍ക്കുന്നു എന്നത് ഒരു വാദമായി സത്യാ സന്ധനായ ഒരു യുക്തിവാദി ആ അര്‍ത്ഥത്തില്‍ താന്‍ ഒരു അജെയവാടിയും കൂടി ആണ് എന്ന് അംഗീകരിക്കും . പക്ഷെ , ആ സാധ്യത 50 :50 ആണ് , അതായത് അങ്ങനെ ആകാനും ആകതിരിക്കാനും ഒരു പോലെ സാധ്യത ഉണ്ട് എന്ന് പറയുമ്പോള്‍ ആണ് ആഞ്ഞെയ വാദം അയുക്തിയും ദുര്‍ബല യുക്തിയും ആകുന്നതു .

    നൂറു ഭൂതങ്ങള്‍ തനിക്കു ചുറ്റും ഉണ്ടാകാന്‍ അമ്പതു ശതമാനം(50 %) സാധ്യത ഉണ്ട് എന്ന് പറയുന്നവനെ കുതിരവട്ടത്തേക്ക് പറഞ്ഞയക്കാന്‍ ആഞ്ഞെയവാദത്തിന്റെ ( ഇക്യുവോക്കല്‍ അന്ജേയത ) ഭൌതികമായ ആത്മീയ സാധ്യതകള്‍ സ്വപ്നം കാണുന്നവര്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാവില്ല . എന്നാല്‍ പിന്നെ അതെ കാര്യം കുറെക്കൂടി വിശാലമായ പ്രപന്ച്ചതലത്തില്‍ സംഭവിക്കുന്നു എന്ന് പറയുന്നവനെയും കൂട്ടിനു വിടണ്ടേ..?

    ReplyDelete
  23. ഖാന്‍ ചേട്ടനോട് യോജിക്കുന്നു .
    ഏതൊരു മനുഷ്യനും തങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് പലപ്പോഴും തങ്ങളുടെ അഭിപ്രായം മയപ്പെടുതെണ്ടാതായി അവരും .അങ്ങനെ ചെയ്യാത്തവര്‍ ആരും ഇല്ല . എന്നാല്‍ ചിലര്‍ കൂടുതല്‍ ആര്‍ജ്ജവം കാണിക്കുന്നു , മറ്റു ചിലര്‍ അത്ര പോകുന്നില്ല എന്നെ ഉള്ളൂ..

    തന്റെ നേരെ വരാന്‍ സാധ്യതയുള്ള പ്രതികൂല സാഹചര്യം മുന്നില്‍ കാണുകയും അത് ഒഴിവാക്കാന്‍ പലപ്പോഴും ബുദ്ധിപരം ആയ പല മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുകയും ( പ്രത്യേകിച്ച് ആര്‍ക്കും നേരിട്ട് ദോഷം ചെയ്യതവ ) ചെയ്യുന്നത് ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല .പകരം ആ സാഹചര്യത്തിലും അയാള്‍ അത്രയെങ്കിലും ച്യ്യുന്നുണ്ടല്ലോ എന്ന് അഭിനന്ദിക്കുകയാണ് വേണ്ടത് ..


    ആപേക്ഷികമായി മാത്രമേ ഇക്കാര്യങ്ങളെ വിലയിരുത്താന്‍ പറ്റൂ.. വ്യ്സ്ത്യ്സ്ഥ സമൂഹങ്ങള്‍ വ്യത്യസ്തമായ അളവുകളില്‍ ആണ് വ്യക്തികളില്‍ നിയന്ത്രം ഏര്‍പ്പെടുത്തുന്നതും സമ്മര്‍ദ്ദം ചോലുതുന്നതും . വാസു ഇടപെടുന്ന സാഹചര്യം വാസുവിന്റെ മേല്‍ അഭിപ്രായ സ്വാതത്ര്യത്തിനു വിലക്കുകള്‍ ഏറെപ്പെടുതുകയോ സംഘം ചേര്‍ന്ന് ഭീഷനിപെടുതുകയോ ചെയ്യാത്തത് കൊണ്ട് ചിലപ്പോള്‍ തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചു എന്ന് വരും..എന്നാല്‍ അതെ സാഹചര്യം ഇല്ലാത്ത അവസ്ഥയില്‍ പ്രായോഗികമായി ഒരാള്‍ക്ക്‌ അയാളുടെ അഭിപ്രായം മിതപ്പെടുതെണ്ടിയും വരും ..

    വ്യക്തികളെ പരിഗണിക്കാതെ , ആള്‍ക്കൂട്ടങ്ങളെ മാത്രം പരിഗണിക്കുന്ന രാഷ്ട്ര തന്ത്ര ആശയങ്ങളുടെ പരാജയം കൂടിയാണ് ഇത് .

    ReplyDelete
  24. രവിചന്ദ്രന്‍ സര്‍,

    എന്റെ ആദ്യ കമന്റില്‍ സൂചിപ്പിച്ച വ്യക്തി പറഞ്ഞ കാര്യത്തില്‍ ചില സത്യസന്ധതയുണ്ട്. അതായത് ഒരു വ്യക്തിക്ക്‌ വ്യക്തിപരമായ മതവിശ്വാസം/ദൈവവിശ്വാസം ഉണ്ടോ എന്ന് മതം പരിശോധിക്കുന്നില്ല; അല്ലെങ്കില്‍ അത് അവര്‍ക്ക് പ്രശ്നവുമല്ല. മറിച്ച്‌ അവന്‍ മതം ആചരിക്കുന്നുണ്ടോ എന്നാണവര്‍ പരിശോധിക്കുന്നത്. അതായത് നിരീശ്വരവാദിയാണെന്ന് മറ്റുള്ളവര്‍ക്ക് അറിയാമെങ്കിലും മതപരമായ ആചാരങ്ങളില്‍ പങ്കെടുക്കുകയാണെങ്കില്‍ മതത്തെ സംബന്ധിച്ച് അയാളുടെ വശം ക്ലിയര്‍ ആണ്‌. മതത്തിന്‌ സമയാസമയം കിട്ടാനുള്ളത് കിട്ടിക്കൊണ്ടിരുന്നല്‍ അത് അയാളെ സംബന്ധിച്ച് കൂടുതലൊന്നും മിണ്ടില്ല. ഉദാഹരണം, മദ്യപാനം ഇസ്ലാമിനെ സംബന്ധിച്ച് മതപരമായ തിന്മയാണ്‌. പക്ഷേ മദ്യപിച്ചതിന്റെ പേരില്‍ ആരെയെങ്കിലും ഊരു വിലക്കിയതായി കേട്ടിട്ടില്ല, പക്ഷേ, പള്ളിയിലെ മുക്രിക്ക് കൊടുക്കാനുള്ളത് കൊടുക്കാതെ ഒരു മഹല്ല് വാസിക്കും മതജീവിതം നയിക്കാനാകില്ല. നിങ്ങള്‍ കള്ളനാകട്ടെ, കൊള്ളക്കാരനാകട്ടെ, ഗോവിന്ദച്ചാമിയാകട്ടെ, പെണ്ണ് കെട്ട് വീരനാകട്ടെ, നിങ്ങള്‍ കൃത്യമായി വെള്ളിയാഴ്ച പള്ളിയില്‍ പോയി നിസ്കാരത്തില്‍ പങ്കെടുക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അവരിനിന്ന് യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. മരിച്ചുകഴിഞ്ഞാല്‍ അടക്കാന്‍ ആറടി മണ്ണ് പള്ളിക്കണ്ടത്തില്‍ ഉറപ്പാകാന്‍ വേണ്ടി മാത്രം മതചടങ്ങുകളില്‍ പങ്കെടുക്കുന്ന 'നാസ്തികര്‍' ഏറെയുണ്ട്.

    ReplyDelete
  25. Dear Suseel,

    2010 മാര്‍ച്ചില്‍ മലപ്പുറത്ത് നടന്ന 'ന്യൂ ഏജ് ഓഫ് റീസണ്‍' എന്ന പരിപാടിയുടെ അന്ത്യത്തിലെ ചോദ്യത്തരവേളയില്‍ നാസ്തികര്‍ക്ക് തങ്ങളുടെ ശവശരീരം അടക്കാനായി ഒരു ശ്മശാനഭൂമി മലപ്പുറത്ത് വേണമെന്നും അതിനായി ഒരു ലക്ഷം രൂപയുടെ ചെക്ക് സംഭാവനയുമായി തുടക്കമിടാന്‍ താന്‍ തയ്യാറാണെന്നും പരസ്യമായി പ്രഖ്യാപിച്ച് ചെക്കുയര്‍ത്തി കാട്ടിയ ഒരു സുഹൃത്തിനെ ഓര്‍ത്തുപോകുന്നു.

    സുശീല്‍ പറഞ്ഞതിലും കാര്യമുണ്ട്. നിങ്ങളുടെ വഴിത്താരയില്‍ കുപ്പിച്ചില്ലുകള്‍ വിതറിയിട്ട് 'ദേ, അവന്‍ പാദരക്ഷകള്‍ ഉപയോഗിക്കുന്നു' എന്ന് കുറ്റപ്പെടുത്തുന്നതുപോലെയാണത്. നാസ്തികനെ കുടുംബപരമായും സാമൂഹികപരമായും സാമ്പത്തികപരമായും ഒറ്റപ്പെടുത്തി ശിക്ഷിക്കാനും അതുവഴി അവന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ശ്രമിക്കുമ്പോള്‍ അയാള്‍ ഗത്യന്തരമില്ലാതെ വിട്ടുവീഴ്ചകഴള്‍ ചെയ്യാന്‍ തയ്യാറാകേണ്ടി വരുന്ന അവസരങ്ങളുണ്ട്. വിശേഷിച്ച് വിവാഹം, മരണം തുടങ്ങിയ അവസരങ്ങളിലൊക്കെ മതം കൊലവിളി ഉയര്‍ത്തുമ്പോള്‍ അവിശ്വാസികളായ പലരും മതം 'ആചരിക്കാന്‍' നിര്‍ബന്ധിതരായി തീരുന്നുണ്ട്. തീര്‍ച്ചയായും അതവരുടെ വീഴ്ചയായി പരിമിതപ്പെടുത്താനാവില്ല.

    സഞ്ചാരവീഥിയില്‍ കുപ്പിച്ചില്ല് വിതറുന്നവരെയാണ് നാം കുറ്റപ്പെടുത്തേണ്ടത്. അല്ലാതെ പാദരക്ഷ ഉപയോഗിക്കുന്നവരെയല്ല. നാസിസ്റ്റ് ജര്‍മ്മനിയില്‍ എല്ലാവരും നാസികളാകാന്‍ ശ്രമിച്ചത് അങ്ങനെയാണ്.

    കുപ്പിച്ചില്ലുകള്‍ നീക്കം ചെയ്തുനോക്കൂ. അവന്‍ ഉല്ലാസത്തോടെ നടന്നുനീങ്ങും. ഒരിക്കല്‍ അങ്ങനെ നീക്കംചെയ്ത ഒരു കുപ്പിച്ചില്ലുകളാണ് അസ്പൃശ്യതയും അയിത്തവും. മതം പോലൊരു രാക്ഷസീയസ്ഥാപനം ചെലുത്തുന്ന പ്രത്യക്ഷവും പരോക്ഷവുമായ സമ്മര്‍ദ്ദം അതിജീവിക്കാന്‍ ദുര്‍ബലനായ പൗരന് കഴിയാതെപോകുന്നത് മനസ്സിലാക്കാം. പക്ഷെ അതൊരു ബൗദ്ധിക നിലപാടായി വ്യാഖ്യാനിക്കരുത്.

    ReplyDelete
  26. @Ravichandran C

    ശ്രീ രവിചന്ദ്രന്‍ സര്‍,

    Agnosticism is “Yes or no, I'm still right”

    Atheism Vs Agnosticism സംവാദങ്ങളില്‍ ഞാന്‍ ഫലിത രൂപേണ ഉപയോഗിക്കാറുള്ള ഒരു "ice breaker" ആണ് ഈ വാചകം.

    അങ്ങയോട് ഒരു സംശയം ചോദിച്ചുകൊള്ളട്ടെ. ലേഖനത്തില്‍ ഇങ്ങനെ ഒരു വാചകമുണ്ട്. 

    "അജ്ഞേയവാദി ആ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതിന്റെ പ്രധാനകാരണം നാസ്തികതയക്ക് പരമ്പരാഗതസമൂഹങ്ങളില്‍ പൊതുവെയുള്ള സ്വീകാര്യതയില്ലായ്മയാണെന്ന് നമുക്കറിയാം." 

    ഇതു മാത്രമാണോ ഒരാൾ അജ്ഞേയവാദിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാനകാരണം?

    അങ്ങിനെയാണെങ്കിൽ ദൈവവിശ്വാസത്തിന് സാമൂഹിക ജീവിതത്തിൽ ഒരു പ്രസക്തിയുമില്ലാത്ത സ്കാൻഡിനേവിയൻ സമൂഹങ്ങളിലെങ്കിലും അജ്ഞേയവാദികൾ തുലോം വിരളമായിരിക്കേണ്ടതല്ലേ? 

    തൊഴില്‍പരമായി ഈ സമൂഹങ്ങളില്‍ നിന്നുള്ളവരുമായി ദിവസേന ഇടപഴകുന്ന ഒരാളാണ് ഞാന്‍. അറിഞ്ഞിടത്തോളം ദൈവവിശ്വാസവും മറ്റും വളരെ വ്യക്തിപരമായ കാര്യങ്ങളായി കാണുന്നവരും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിമുഖരും ആണീ വിഭാഗക്കാര്‍.  "I don't care whether or not there is a god" എന്ന മട്ടിലുള്ള ഒരു സമീപനമാണ് പലര്‍ക്കും.

    എങ്കിലും എന്റെ ജിജ്ഞാസ മനസ്സിലാക്കി അവരില്‍ പലരും ഈ വിഷയത്തെക്കുറിച്ച് വിശദമായി എന്നോട് ചർച്ച ചെയ്തിട്ടുണ്ട്. അതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് മഹാഭുരിപക്ഷവും അവിശ്വാസികളാണെങ്കിലും അതിൽ ചെറുതല്ലാത്ത ഒരു വിഭാഗം അജ്ഞേയവാദികളാണെന്നതാണ്.

    എന്തായിരിക്കാം അതിനുള്ള കാരണം? അറിഞ്ഞിടത്തോളം നിഷേധിയാകുമ്പോഴുണ്ടാകുന്ന അസ്വീകാര്യത ഒഴിവാക്കാം എന്നാ ചിന്തയോ, ദൈവം ഉണ്ടാകാം-ഇല്ലായിരിക്കാം;രണ്ടിനും വേണ്ടത്ര തെളിവില്ല എന്ന നിലപാട് 'സുരക്ഷിതപാത'(safe route)യായി കാണുന്നതോ അല്ല മറിച്ച് ശാസ്ത്രീയ ചിന്തയാണ് ഈ നിലപാടിനാധാരം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

    അത്തരമൊരു ചർച്ചയിൽ എന്റെ കമ്പനിയുടെ നോർവീജിയൻ ഓഫീസിൽ ജോലിചെയ്യുന്നവനും മെക്കാനിക്കൽ എഞ്ജിനീയറിങ്ങിൽ Ph.D ഹോൾഡറുമായ സുഹൃത്തുമായി നടത്തിയ സംഭാഷണം ചുവടെ ചേർക്കുന്നു. 

    സുഹൃത്തിന്റെ വാചകങ്ങളാണ് താഴെ. എളുപ്പത്തിനായി ഇഗ്ലീഷ് ഉപയോഗിക്കുന്നു.

    “If I am asked to express my views about god, first of all I will ask them to define “god”. If they want to know my choice among the words theist, atheist and agnostic to describe myself, then also I will ask them to define god first and give my choice depending on the definition they give.

    For example I shall give some possible definitions for god.

    1. The god which religions teach us about – The omnipotent and omniscient being who created the universe for man.
    a. In this case, I am an atheist.
    b. Just consider what Epicurus said. “Is God willing to prevent evil, but not able? Then he is not omnipotent. Is he able, but not willing? Then he is malevolent. Is he both able and willing? Then whence cometh evil? Is he neither able nor willing? Then why call him God?” No further explanation required.
    2. God is the laws of the universe which make the existence of the universe feasible in the first place.
    a. In this case, I am a theist. In fact I am a polytheist because string theory which explains many anomalies in quantum dynamics suggests that there can be infinite number of parallel universes in which the laws can be different.
    3. The universe is a computer simulation and god is its architect.
    a. In this case, I am agnostic. We don’t know. Perhaps we will know in future. (I think this is the “Temporary Agnosticism in Practice” you mentioned)
    4. God is an infinitely more advanced intelligent being residing in one of the possible parallel universe who caused the singularity before big bang in our universe.
    a. In this case also I am an agnostic. Do I need to explain why?”

    ഇത്തരം കാഴ്ചപ്പാടിനെക്കുറിച്ച് അങ്ങേക്കുള്ള അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.

    സസ്നേഹം,

    മനു.

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. പ്രിയ മനു,

    പരമ്പരാഗത സമൂഹം എന്നതുകൊണ്ട് മതത്തിന്റെ അതിപ്രസരമുള്ള സമൂഹം എന്ന് ചിന്തിക്കുക. അജ്ഞേയവാദം ഒരു philosophical stance ആയി പ്രസക്തമാണ്. ദൈവ-പ്രോതികളുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ വിഷയത്തിലും. Because it is an open stance. But we can't let things remain open for ever.

    Indefinite parametres വാസു സൂചിപ്പിച്ച സംവൃതവ്യൂഹങ്ങളില്‍ definite ആയി പരിഗണിക്കേണ്ടി വരും. അല്ലെങ്കില്‍ നമുക്ക് ഒരിഞ്ച് മുന്നോട്ടുപോകാനാവില്ല. മറ്റെവിടെയെങ്കിലും മറ്റു രീതിയില്‍ അവ നിലകൊള്ളാനുള്ള സാധ്യത സംവൃതവ്യൂഹത്തില്‍ പ്രസക്തമല്ല. അതായത് അപരപ്രപഞ്ചത്തില്‍ അനുമാനിക്കപ്പെടുന്ന സാധ്യതകള്‍ ഈ പ്രപഞ്ചത്തെ നിര്‍ധാരണം ചെയ്യാനായി പരിഗണിക്കാം. പക്ഷെ ആ സാധ്യതകളുമായി ഈ പ്രപഞ്ചത്തെ നിര്‍വചിക്കാനാവില്ല. ഉദാഹരണമായി താപമരണം പ്രവചിക്കപ്പെടുന്ന പ്രപഞ്ചത്തില്‍ നിരവധി പോക്കറ്റുകള്‍ അതിനെ അതിജീവിക്കാം.

    താങ്കളുടെ നീണ്ട കമന്റുകളുടെ അവസാനഭാഗം എന്റെ ലാപ്പില്‍ തെളിയുന്നില്ല. എന്താണന്നറിയില്ല.

    ഇംഗ് ളീഷിലെ ചര്‍ച്ചയിലെ atheist-theist-agnostic-polytheist നിലപാടുകളെ കുറിച്ചുള്ള വിവരണം പരിചിതമാണ്. എപിക്യൂറസിന്റെ ഉദ്ധരണിയും സമാനം. ഞാന്‍ താങ്കളോട് അപേക്ഷിക്കുന്നത് മറ്റൊന്നാണ്:ആ ഭാഗത്ത് 'ദൈവം' വരുന്നിടത്തൊക്കെ 'പ്രേതം' എന്നാക്കി ഈ സ്‌റ്റേറ്റ്‌മെന്റുകള്‍ ഒന്നു പുനര്‍നിര്‍വചിച്ചു നോക്കാമോ?

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. @Ravichandran C,

    സർ,

    പരമ്പരാഗത സമൂഹം എന്നതുകൊണ്ട് മതത്തിന്റെ അതിപ്രസരമുള്ള സമൂഹം എന്ന് തന്നെയാണ് ഞാൻ ചിന്തിച്ചത്. അതുകൊണ്ടാണ് അങ്ങിനെയല്ലാത്ത സമൂഹങ്ങളിലും ധാരാളം അജ്ഞേയവാദികൾ ഉണ്ടാകുന്നതിന്റെ കാരണത്തെ പറ്റി ആലോചിക്കാൻ കാരണം.

    "Indefinite parametres വാസു സൂചിപ്പിച്ച സംവൃതവ്യൂഹങ്ങളില്‍ definite ആയി പരിഗണിക്കേണ്ടി വരും. അല്ലെങ്കില്‍ നമുക്ക് ഒരിഞ്ച് മുന്നോട്ടുപോകാനാവില്ല. മറ്റെവിടെയെങ്കിലും മറ്റു രീതിയില്‍ അവ നിലകൊള്ളാനുള്ള സാധ്യത സംവൃതവ്യൂഹത്തില്‍ പ്രസക്തമല്ല."

    മുകളിൽ പറഞ്ഞതിനോട് പരിപൂർണ്ണമായും യോചിക്കുന്നു.

    "താങ്കളുടെ നീണ്ട കമന്റുകളുടെ അവസാനഭാഗം എന്റെ ലാപ്പില്‍ തെളിയുന്നില്ല. എന്താണന്നറിയില്ല."

    അവസാന വരികൾ ഇങ്ങനെയായിരുന്നു.

    [4. God is an infinitely more advanced intelligent being residing in one of the possible parallel universe who caused the singularity before big bang in our universe.
    a. In this case also I am an agnostic. Do I need to explain why?”

    ഇത്തരം കാഴ്ചപ്പാടിനെക്കുറിച്ച് അങ്ങേക്കുള്ള അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.]

    "ഞാന്‍ താങ്കളോട് അപേക്ഷിക്കുന്നത് മറ്റൊന്നാണ്:ആ ഭാഗത്ത് 'ദൈവം' വരുന്നിടത്തൊക്കെ 'പ്രേതം' എന്നാക്കി ഈ സ്‌റ്റേറ്റ്‌മെന്റുകള്‍ ഒന്നു പുനര്‍നിര്‍വചിച്ചു നോക്കാമോ?"


    ഒന്നാമത്തെ നിര്‍വചനത്തില്‍ മാത്രമാണ് ദൈവത്തിനെന്തെകിലും വിശേഷണങ്ങള്‍ ആരോപിക്കപ്പെടുന്നത്. അവിടെയാണെങ്കില്‍ എന്റെ സുഹൃത്ത് നാസ്തികനാണ് താനും. ബാക്കി മൂന്നു നിര്‍വചനങ്ങളും വിശേഷണങ്ങള്‍ക്ക് അതീതമാണ്. അതിനാൽ "ദൈവം" എന്നത് "പ്രേതം" എന്നാക്കിയതുകൊണ്ട് ലോജിക്കിനെന്തെങ്കിലും മാറ്റം വരുന്നുണ്ടോ?

    മനു.

    ReplyDelete
  31. 'വിശേഷണങ്ങള്‍ക്കതീതമായ' ഒന്നിനെ കുറിച്ച് ചര്‍ച്ച സാധ്യമല്ല. ഏതൊന്നിനെക്കുറിച്ചുമുള്ള ചര്‍ച്ച തുടങ്ങണമെങ്കില്‍ ആയത് വിശേഷിപ്പിക്കപ്പെടണം, നിര്‍വചിക്കപ്പെടണം. 'വിശേഷണങ്ങള്‍ക്കതീതമായ ഒന്ന്' എന്നത് ഒരു സംവാദസംഹാരി(debate stopper)യാണ്.

    ഇംഗ്ളീഷ് ഭാഗമല്ല. മലയാളത്തിലെ വാചകങ്ങളാണ് കാണാനാവാതെ പോയത്. ഇതേ കമന്റ് സ്പാമില്‍ കുരുങ്ങിയിരുന്നു. അതില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ സുഹൃത്തുക്കളുടെ കാര്യം വായിച്ചു. വികസിത സമൂഹങ്ങളില്‍ അജ്ഞേയവാദികള്‍ ആ നിലയില്‍ തന്നെയാണ് സര്‍വെയിലും മറ്റും പ്രതികരിക്കുന്നത്. മതഭയം സമൃദ്ധമല്ലെങ്കിലും ഒരുപാട് പേര്‍ കൊണ്ടു നടക്കുന്ന ഒരു വിശ്വാസത്തോട് പ്രതികരിക്കുമ്പോള്‍ സ്വീകരിക്കേണ്ട കരുതല്‍ എവിടെയുമുണ്ടാകും. അതേസമയം അജ്ഞേയവാദം എന്നത് ഒരു താത്വികനിലപാടായി കാണുന്ന കോടിക്കണക്കിന് ജനങ്ങളുണ്ട്. അവരില്‍ മഹാരഥന്‍മാരും നിരവധിയാണ്. agnostic atheism ത്തെ നേര്‍പ്പിച്ച നിരീശ്വരവാദമായിട്ടല്ല ഞാന്‍ വിലയിരുത്തുന്നത്. അത് ഭിന്നമായ അടിത്തറയുള്ള athesim തന്നെയാകുന്നു. എനിക്ക് അജ്ഞേയവാദത്തോട് ഏറെക്കാലം പ്രതിപത്തിയുണ്ടായിരുന്നു. പിന്നീട് ആ ഘട്ടം പിന്നിട്ടു.

    ReplyDelete
  32. Dear Mr. Manu,

    Better if you split longer comments into two. താങ്കള്‍ സൂചിപ്പിച്ച് non-theistic എന്ന അര്‍ത്ഥത്തിലാണ് നാമിവിടെ atheism ഉപയോഗിക്കുന്നത്. ബാക്കി ദൈവങ്ങളൊക്കെ നിരുദ്രപകാരികളായ ബൗദ്ധികവ്യായാമങ്ങളാണ്. പക്ഷെ നാം പൊതുവെ കാണുന്നതെന്തെന്നാല്‍ മതവിശ്വാസം യുക്തിഹീനമാണെന്ന് കണ്ടെത്തുന്ന വിശ്വാസികള്‍ അതിനെ കയ്യൊഴിയാനുള്ള വൈകാരികവൈഷമ്യം മൂലം ഇത്തരം സംഗതികള്‍ വന്‍തോതില്‍ എഴുന്നെള്ളിക്കുന്നതും സാധാരണമാണ്. ചിലരതിനെ മതാതീത ആത്മീയതെന്നും നിഗൂഡതാവാദം തുടങ്ങിയ ലേബലുകളിലാണ് വില്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ പറഞ്ഞുവരുമ്പോള്‍ കൃത്യമായും മതവിശ്വാസം തന്നെയാണ് അവരുടെ അടിസ്ഥാനനിക്ഷേപം. പക്ഷെ മതത്തെ ന്യായീകരിക്കാനുള്ള ബാധ്യത ഏല്‍ക്കാന്‍ തയ്യാറുമാവില്ല. അതായത് മതം ബാധ്യതയായി കാണുന്ന മതവിശ്വാസികളാണവര്‍. അങ്ങേയറ്റം വൈകാരിക നിലപാടുള്ള ഇക്കൂട്ടര്‍ ശാസ്ത്രമെന്ന പേരില്‍ പലതും വിളമ്പി നമ്മെ ബോറടിപ്പിക്കുകയും ചെയ്യും. Every irreligious spiritualist is a defeated believer, every frustrated spiritualist becomes a mystic

    ReplyDelete
  33. 'ശരി' 'തെറ്റു' കളുടെ കേവലമായ സാധുതയാണ് , അല്ലെങ്കില്‍ അങ്ങനെ ഒരു സാധുത ഉണ്ടായിരിക്കെണ്ടാതിന്റെ ആവശ്യം , അല്ലെങ്കില്‍ അങ്ങനെ ഒന്നില്ലെകില്‍ ഉള്ള അര്‍ത്ഥരാഹിത്യമാണ് ഈ വക ബൌദ്ധിക വ്യായാമാങ്ങള്‍ക്ക് പ്രേരകമാകുന്നത് ..ആത്മീയ തത്വ ചിന്തകരെ അലട്ടുന്ന അടിസ്ഥാന പ്രശനം അസ്തിത്വ പ്രശ്നം മാത്രമല്ല എന്ന് തോന്നുന്നു ,ജീവിത വ്യവഹാരങ്ങളുടെ ഭാഗമായ ശരി തെറ്റുകള്‍ .ഗുണ ദോഷങ്ങള്‍ , നീതി എന്നിവ എങ്ങനെ പരോഗനിക്കപ്പെടും , നിരവ്വചിക്കപ്പെടും ..ആര് അതിനെ നിര്‍വ്വചിക്കും , അതിന്റെ മൂല്യ നിരണയം , ബെഞ്ച്‌ മാര്‍കിംഗ് അങ്ങനെ നടത്തും എന്നിങ്ങനെ ഉള്ള സന്ദേഹങ്ങള്‍ അഭിസംബോധന ചെയ്യുക എന്നതാണ് ആഞ്ഞ്ജെയ വാദമായാലും ,പ്രത്യേകിച്ച് ആത്മീയ വാദമായാലും ലക്ഷ്യമിടുന്നത് എന്ന് തോന്നുന്നു . മനുഷ്യനെയും , ജീവിതത്തെയും ,അതിന്റെ നൈതികത , ഗുണ ദോഷങ്ങള്‍ , കര്‍മ്മം , (സദ്) പ്രവ്രുത്തി , പ്രതിഭലം എന്നിവയയൂം സംബദ്ധിച്ച് ഒരു യുക്തി ചിന്തകന് അവസാനം എത്തിചെരേണ്ടി വരുന്ന അപ്രിയ സത്യങ്ങള്‍ , അല്ലെങ്കില്‍, സുഖദായകമല്ലാത്ത നിരീക്ഷണങ്ങള്‍ , ഈ ലോകത്തില്‍ അല്ലെങ്കില്‍ എന്നാല്‍ എവിടെയെങ്കിലും ന്യായീകരിക്കപ്പെടാനുള്ള / ന്യായീകരിക്കപ്പെടണം (എങ്കില്‍ നന്നായിരുന്നു ) എന്നുള്ള ഒരു ആഗ്രഹം മാത്രമാണ് ഇതിന്റെ പിന്നില്‍ എന്ന് കരുതെണ്ടിവരുന്നു . ദൈവത്തിന്റെ നില നില്‍പ്പിനെക്കളും മനുഷ്യ പ്രവൃത്തികളുടെ ഗുണ ദോഷങ്ങള്‍ , അതിന്റെ മൂല്യം എന്നിവയുടെ വേര്‍തിരിക്കല്‍ എന്നിവക്ക് ഒരു ന്യായീകരണം കണ്ടു പ്ടിടിക്കുക എന്നതാണ് ഇത്തരം ബൌധിക വ്യായാമാങ്ങളുടെ ആത്യന്തികമായ ലക്‌ഷ്യം എന്ന് കാണാം .അതില്‍ സദുദ്ദേശം ഇല്ല എന്ന് പറയാന്‍ വയ്യ . ഒരു റെഫെറന്‍സ് പോയന്റില്‍ നിന്നും നിയതമായതും നിര്‍വചിക്കപ്പെടാവുന്നതുമായ അര്‍ഥങ്ങള്‍ ജീവിത വ്യവഹാരങ്ങള്‍ക്കും വ്യക്തികളുടെ പരസ്പര ഇടപെടലുകള്‍ക്കും ചമയ്ക്കുക എന്നതാണ് ഇവടെ ചെയ്യുന്നത് ... എന്നാല്‍ അത് ആഗ്രഹം , കല്പന അല്ലെങ്കില്‍ സങ്കല്‍പം മാത്രമായി അവശേഷിക്കുന്നു എന്നതാണ് വസ്തുത .കാരണം അത്തരം ഒരു റെഫെറന്‍സ് പോയന്റു നില നിക്കുന്നതല്ല എന്നാണു അതീസ്ടുകള്‍ ആയ യുക്തിവാദികള്‍ പറയുന്നത് . മനുഷ്യ വ്യവഹാരങ്ങള്‍ ഒരു സ്വയം രേഗുലെയ്റ്റ് ചെയ്യപ്പെടുന്ന ഒരു സിസ്റ്റം ബെഹവിയര്‍ ആണെന്ന് കേവല യുക്തിവാദികള്‍ പറയുമ്പോള്‍ , പ്രത്യക്ഷമായി അങ്ങനെ ആണെങ്കില്‍ കൂടി അതിനെ മൂല്യനിര്‍ണയം നടത്താന്‍ ആരങ്കിലും അപ്പുറത്ത് ഒരു ഒബ്സര്‍വര്‍ റെഫെറന്‍സ് ഫ്രെയിമില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണു ആത്മീയ യുക്തിവാദികള്‍ 'ആഗ്രഹിച്ചു' പോകുന്നത് .

    ഏറെക്കുറെ പല അന്ജെയ വാദികളുടേയും ആഗ്രഹവും അങ്ങനെ തന്നെ ആയിരിക്കാം. . മനുഷ്യ ബുദ്ധിയുടെ പരിമിതി , അവന്റെ തലോചോരിലെ നാഡി കോശങ്ങളുടെ പരിമിതമായ എണ്ണം എന്നിവ അറിവ് സമ്പാദിക്കാനുള്ള തന്റെ കഴിവിനെ പരിമിതപ്പെടുത്തുന്നു എന്നാ വസ്തുത ഉപയോഗിച്ച് താന്‍ തിരിച്ചറിയുന്ന സത്യത്തെ അഭിമുഖീകരിക്കുന്നതില്‍ നിന്നും അയാള്‍ക്ക്‌ രക്ഷ നേടാം . പക്ഷെ കുഴപ്പം എന്താണ് എന്ന് വച്ചാല്‍ മനുഷ്യന്റെ ബുദ്ധി പരിമിതമെങ്കിലും , സമൂഹത്തിന്റെ പൊതു ബുദ്ധി , അറിവ് , ബോധം എന്നിവ ഇന്ക്രിമെന്ടല്‍ ആയി തലമുറകള്‍ ആയി ബില്ഡ് ചെയ്തു കൊണ്ടിരിക്കുന്നു . അത് കൊണ്ട് ഒരു പുതിയ തലമുറയുടെ തലച്ചോറും സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് മുന്‍ തലമുരയെക്കാലും ഉയര്‍ന്ന (അറിവിന്റെ ) നിരപ്പില്‍ നിന്നാണ് ..അത് കൊണ്ട് സമൂഹം അകുമുലറ്റ് ചെയ്യപ്പെടുന്ന പൊതു ബോധം ,ബുദ്ധി ,അറിവ് ,ശാസ്ത്രം എന്നിവ അനന്തമായി വളര്‍ന്നു കൊണ്ടേ ഇരിക്കും ..തനിക്കറിയില്ല എന്ന് പറഞ്ഞാലും തന്റെ അറിവ് കൂടിക്കൊണ്ടിരിക്കുന്നു എന്ന് പറയാതിരിക്കാന്‍ അന്ജെയ വാദിക്കും സാധ്യമല്ല .

    ReplyDelete
  34. പ്രിയ രവിചന്ദ്രന്‍ സര്‍,

    എന്റെ അഭിപ്രായങ്ങള്‍ക്ക് അങ്ങെഴുതിയ മറുപടികള്‍ക്ക് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

    അജ്ഞേയവാദത്തെക്കുറിച്ചുള്ള ഈ പോസ്റ്റിലെ എന്റെ അഭിപ്രായ പ്രകടനം താഴെ കൊടുക്കുന്ന കാരണങ്ങളാല്‍ നിറുത്തുന്നു.

    1. ആയിരങ്ങള്‍ക്ക് അറിവ് പകരാവുന്ന മറ്റൊരു പോസ്റ്റിനു തയ്യാറെടുക്കാനുള്ള അങ്ങയുടെ വിലപ്പെട്ട സമയം എന്റെ കുറിപ്പുകള്‍ അപഹരിക്കുന്നുവോ എന്ന സന്ദേഹം.

    2. നാസ്തിക വാദവും അജ്ഞേയവാദവും സമാന ലക്ഷ്യങ്ങളിലേക്കുള്ള അല്പമാത്രം വ്യത്യസ്തങ്ങളായ, പല ഘട്ടങ്ങളിലും വേര്‍തിരിക്കാന്‍ അസാധ്യമായ വിധം ഒന്നിച്ചുപോകുന്ന ചിന്താ സരണികള്‍ ആണെന്ന ഉത്തമ ബോദ്ധ്യം.

    3. മാര്‍ഗങ്ങളിലെ നാമമാത്രമായ വ്യത്യസ്തതകള്‍ ചര്‍ച്ച ചെയ്യുന്ന സമയം ലക്ഷ്യ പ്രാപ്തിക്കായുള്ള പരിശ്രമത്തിനു ഉപയോഗിക്കുന്നതായിരിക്കും കുഉടുതല്‍ അഭികാമ്യം എന്ന ചിന്ത.

    4. ബൗദ്ധിക ചിന്താ പരീക്ഷണങ്ങളിലൂടെ നാസ്തിക വാദത്തില്‍ നിന്നും നാസ്തികവാദത്തിനും അജ്ഞേയവാദത്തിനും ഇടക്കുള്ള നേര്‍ത്ത അതിര്‍വരമ്പ് മറികടക്കുന്നവരെയും, മതഭീതിയാൽ  നാസ്തിക വാദം മറച്ചുവച്ച്  അജ്ഞേയവാദിയായി അഭിനയിക്കുന്ന നാസ്തികനേയും, നാസ്തികർ ഒരു പോലെയാണ് കാണുന്നതെന്ന തിരിച്ചറിവ്.    
     

    അവസാനമായി അജ്ഞേയവാദത്തെക്കുറിച്ചുള്ള എന്റെ ചില നിരീക്ഷണങ്ങള്‍ കുറിക്കട്ടെ.

    1. അജ്ഞേയവാദമെന്ന തത്വചിന്താസമീപനം പുലർത്തുന്നവർ ഭീരുക്കളല്ല, മറിച്ച് അവർ നാസ്തികരുടെ അത്ര തന്നെയോ അതിലധികമോ ധീരന്മാരാണെന്നാണെന്റെ പക്ഷം. ഒരേ സമയം വിശ്വാസികളോടും നാസ്തികരോടും ആശയ സമരം നടത്തുന്നവർ എങ്ങിനെ ഭീരുക്കളാകും?

    2. ഭീരുക്കളായി അറിയപ്പെടുന്ന  അജ്ഞേയവാദികൾ, യാഥാർഥ്യത്തിൽ മതഭീതി, സാമൂഹ്യ ഭീതി എന്നിവ മൂലം തങ്ങളുടെ ചിന്താഗതി മറച്ചുവക്കുന്ന നാസ്തികരാണ്.

    3. ഒരു വ്യക്തിയെ അജ്ഞേയവാദത്തിലേക്ക് നയിക്കുന്നത് നിർബ്ബന്ധമായും ആത്മീയവാദം, ധാർമികബോധം,  നിഗൂഢാത്മകവാദം (mysticism) എന്നിവയായിരിക്കണമെന്നില്ല. പല നാസ്തികരുടേയും അഭിപ്രായങ്ങൾ അങ്ങിനെ ധ്വനിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി ഓരോ ദശകങ്ങളിലും ശാസ്ത്ര രംഗത്തുണ്ടായ കുതിച്ചുചാട്ടം ഇനിയുള്ള ദശകങ്ങളിലും ആവർത്തിക്കുമെന്നും, അതുകോണ്ടുതന്നെ, പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അറിവ് ഭാവിയിൽ ഇന്നുള്ളതിനേക്ക്ക്കാൾ പതിന്മടങ്ങോ, നൂറു മടങ്ങോ അതിലധികമോ അകാമെന്ന് തികച്ചും യുക്തിഭദ്രമായി അനുമാനിച്ചകൂടേ? അങ്ങിനെയെങ്കിൽ ചില കാര്യങ്ങളിൽ ഇന്നത്തെ നമ്മുടെ അറിവ് (Please note that I am not talking about god's existence. It could be any thing like the origin of universe, information about the singularity before big bang, singularity in a black hole, possibility of space time tunneling, time travel, extra dimensions etc) നിഗമനങ്ങൾക്ക് പര്യാപ്തമല്ലെന്നു കരുതുകയും ഭാവിയിൽ ആ അറിവ് നമ്മൾ ആർജ്ജിക്കുമെന്നും പ്രതീക്ഷിച്ചുകൂടേ? അതിലെന്താണ് യുക്തിഹീനമായുള്ളത്?

    സസ്നേഹം,

    മനു.

    ReplyDelete
  35. പ്രിയപ്പെട്ട മനു,

    താങ്കളുടെ അഭിപ്രായങ്ങളില്‍ പലതിനോടും യോജിക്കുന്നു.

    1. അജ്ഞേയവാദം കേവലം ഭീരുത്വമായി കാണാനാവില്ല. ശരിയാണ് താത്വികമായി അത്തരമൊരു ദര്‍ശനം പുലര്‍ത്തുന്നവര്‍ നിരവധിയുണ്ട്. അവരെല്ലാം ഭീരുക്കളാണന്നോ നാസ്തികരെല്ലാം ധീരരാണെന്നോ നിബന്ധന വെക്കാനാവില്ല. അതേസമയം മതഭയം മൂലം അജ്ഞേയതാവാദം വെച്ചുപുലര്‍ത്തുന്നവര്‍ക്കും പഞ്ഞമില്ല.

    2. അജ്ഞേയവാദത്തിനും നാസ്തികതയ്ക്കും ഇടയിലുള്ള വരമ്പ് വളരെ നേര്‍ത്തതാണ്. ശരിയാണ്. പലപ്പോഴും ഇവ overlapping ആണ്. Agnosticism ia atheistic and atheism is aganostic എന്ന വാചകത്തിലൂടെ ഞാന്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് ഈ വസ്തുതയാണ്.

    3. മതാതീത ആത്മീയതക്കാരേയും നിഗൂഡതവാദികളേയും ഇവിടെ പരാമര്‍ശിച്ചുവെന്നു കരുതി അവരെ അജ്ഞേയവാദികളുടെ പട്ടികയില്‍ പെടുത്താന്‍ താല്‍പര്യമില്ല. അതേസമയം ഈ വിഭാഗക്കാരില്‍ അജ്ഞേയവാദം അവകാശം അവകാശപ്പെട്ടുകൊണ്ട് മതജീവിതം നയിക്കുകയും അതൊരു ഉപജീവനമാര്‍ഗ്ഗമായി കൊണ്ടുനടക്കുകയും ചെയ്യുന്നവര്‍ നാട്ടില്‍ ധാരാളമുണ്ട്.

    ReplyDelete
  36. 4.അജ്ഞേയവാദവും നാസ്തികതയും ഒരേ ലക്ഷ്യത്തിലേക്കുള്ള ഭിന്ന മാര്‍ഗ്ഗങ്ങളാണ്. ശരി. പോസ്റ്റില്‍ ഞാനത് വിശദമാക്കിയിട്ടുണ്ട്. പുഴയില്‍ കുളിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശം ശ്രദ്ധിച്ചാലും.

    5. പ്രപഞ്ചോത്പത്തിയുള്‍പ്പെടെയുള്ള നിരവധി ശാസത്രവിഷയങ്ങളില്‍ ഇന്നും അജ്ഞേയവാദപരമായ നിലപാട് (agnostic atheism)തന്നെയാണ് എനിക്കുമുള്ളത്. കാര്യങ്ങള്‍ ബോധ്യപ്പെടുന്നതുവരെ അതങ്ങനെ തന്നെ വേണം. എന്നാല്‍ ദൈവം, പ്രേതം, ചെകുത്താന്‍ തുടങ്ങിയ മനോജന്യസങ്കല്‍പ്പങ്ങളെ കുറിച്ച് അജ്ഞേയവാദം പുലര്‍ത്തുന്നില്ല. അത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചാല്‍ നമുക്ക് ഈ ലോകത്ത് യാതൊന്നും തള്ളാനാവില്ല-ഉള്ളതും ഇല്ലാത്തതും സാധ്യവും അസാധ്യവുമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അധികാരം നഷ്ടപ്പെടും. തീര്‍ച്ചയായും ജീവിതത്തില്‍ അനുനിമിഷം പലതും തള്ളുകയും കൊള്ളുകയും വേണം. അങ്ങനെതന്നെയാണ് ഏവരും ജീവിക്കുന്നത്. അങ്ങനെയേ ജീവിതം സാധ്യമാകൂ. ശുദ്ധമതവിശ്വാസി നാസ്തികത തള്ളുന്നതുപോലെയാണ് ഞാന്‍ മതവിശ്വാസം തള്ളുന്നത്. അരവിശ്വാസികളും അല്‍പ്പവിശ്വാസികളുമായി ജനകോടികള്‍ ഈ ലോകത്ത് ജീവിക്കുന്നു. വിശ്വാസം സംബന്ധിച്ച് എങ്ങനെയും ജീവിക്കാമെന്നത് അതിന്റെ കഥയില്ലായ്മയാണ് വ്യക്തമാക്കുന്നത്. മനുഷ്യരെകൊണ്ടേ നമുക്ക് ബുദ്ധിമുട്ടുള്ളു. മതം പറയുന്ന ബാക്കിയെല്ലാം ഉമ്മാക്കിയാണെന്ന് ഉണ്ടായ നാള്‍ മുതല്‍ അത് കൃത്യമായി തെളിയിച്ചുവരികയാണ്. മായാവിക്കും ഡിങ്കനും ഉപരിയായി കൃഷ്ണനും യേശുവിനും അള്ളാഹുവിനും പോകാനായിട്ടില്ല.

    എന്റെ നിലപാട് ഏറെക്കുറം അസിമോവിന്റെ വാചകങ്ങളുമായി ഒത്തുപോകുന്നു. അത് ഞാന്‍ ബ് ളോഗില്‍ പ്രദര്‍ശിപ്പിച്ചുണ്ട്:

    ReplyDelete
  37. “I am an atheist, out and out. It took me a long time to say it. I've been an atheist for years and years, but somehow I felt it was intellectually unrespectable to say one was an atheist, because it assumed knowledge that one didn't have. Somehow, it was better to say one was a humanist or an agnostic. I finally decided that I'm a creature of emotion as well as of reason. Emotionally, I am an atheist. I don't have the evidence to prove that God doesn't exist, but I so strongly suspect he doesn't that I don't want to waste my time.” - Isaac Asimov (Russian born American science-fiction Writer and Biochemist. 1920-1992)

    Love,
    RC

    ReplyDelete
  38. all the exercises are your excuses for not to rely/believe on a creator behind the creation. one coming into being from non-existance is logically deceiving one's mind !!

    Hence, the question who created the god arises from own made-up mind which is also the one helps to go for proof looking at this miraculous pre-set world !

    The word "God" itself denies the question " who created God" as the created God is not called " GOD " !!

    Hope you get it !!

    ReplyDelete
  39. പ്രിയപ്പെട്ട നാജ്,

    പിടികിട്ടി. അപ്പോള്‍ കുറേക്കൂടി സൗകര്യമായി. ഇനിയും എന്തുവേണമെങ്കിലും കൂട്ടിച്ചേര്‍ക്കാം. No ban. നാം മീന്‍കറി കഴിച്ചു കഴിഞ്ഞു. അതിലുണ്ടായിരിക്കേണ്ട മീന്‍ പിടിക്കുന്ന ജോലിയെ ഇനി ബാക്കിയുള്ളു.

    ReplyDelete
  40. Who did create the creator? എന്ന ചോദ്യമൊന്നും ചോദിക്കുന്നില്ല. ഉദാരപൂര്‍വം വിട്ടുകളയുന്നു. സത്യത്തില്‍ അത്രത്തോളം പോലും പോകേണ്ട കാര്യമില്ല. സ്രഷ്ടാവിനെ ഉണ്ടാക്കിയതാര്?-എന്ന ചോദ്യം മതവാദികള്‍ പരസ്പരം ചോദിച്ച് മനസ്സിലാക്കേണ്ട കാര്യമാണ്.

    തങ്കപ്പനെ കുളിപ്പിച്ചതാര്? എന്നു ചോദിക്കണമെങ്കില്‍ തങ്കപ്പനുണ്ടാകേണ്ടേ? അപ്പോള്‍ സ്രഷ്ടാവ് ഉണ്ടെന്ന് പറയുന്നവര്‍ തന്നെയാണ് ആരാണ് സ്രഷ്ടാവിനെ സൃഷ്ടിച്ചതെന്ന് പറയേണ്ടത്. അത് പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അങ്ങനെ, ഒഴിഞ്ഞുമാറുന്നെങ്കില്‍ അങ്ങനെ. 'ഒന്നുമില്ലായ്മ'യില്‍ നിന്ന് 'എല്ലാം' വന്നുവെന്ന് പറയുന്നതാണ് സൃഷ്ടിവാദം.അവിടെ സ്രഷ്ടാവേ അവതരിപ്പിക്കപ്പെടുന്നുള്ളു.എന്തിലാണ് സൃഷ്ടിച്ചതെന്നോ സ്രഷ്ടിക്കാന്‍ വേണ്ടതൊക്കെ എവിടെ നിന്നായിരുന്നെന്നോ പറയുന്നില്ല.

    അതായത് സൃഷ്ടിവാദത്തിലെ സ്രഷ്ടാവ് ഫലത്തില്‍ ആസൂത്രകനാണ്(designer). ആസൂത്രകന്‍ സ്രഷ്ടാവല്ല. Designer is not creator. ആസൂത്രണം രണ്ടാം ഘട്ട ദൗത്യമാണ്. സൃഷ്ടിച്ചത് എന്തിലാണ്? അതെവിടെയായിരുന്നു? അതെങ്ങനെ ഉണ്ടായി? അത് തന്നെ ഉണ്ടായതാണോ? അതോ ഇല്ലായ്മയില്‍ ഉണ്ടായതാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിട്ട് മതി സ്രഷ്ടാവിനെ ആരു സൃഷ്ടിച്ചു എന്നുതുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉഡായിപ്പ് ഉത്തരങ്ങള്‍ നല്‍കാന്‍. ആദ്യം സ്രഷ്ടാവിനെ സാധ്യമാക്കുക, എന്നിട്ട് ജാതകമെഴുതുക.

    'ഒന്നുമില്ലായ്മ'യില്‍ നിന്ന് എല്ലാം ഉണ്ടായി എന്നുപറയുന്ന ഏക വീക്ഷണം ഒരുപക്ഷെ സൃഷ്ടിവാദം മാത്രമാണ്. സ്വയം ഉണ്ടായി(self-evolved) എന്നാല്‍ ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടായി എന്ന അര്‍ത്ഥമല്ല ഉള്ളത്. ഉള്ളത് സ്വയം പരിണമിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്.

    അനാദിയായ ദ്രവ്യത്തിന്റെ അനന്തമായ രൂപഭാവഭേദങ്ങളാണ് ഉണ്മയെന്ന് വിവക്ഷിക്കുന്ന നാസ്തികതയില്‍ ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം ഉണ്ടാകുന്ന മാജിക്കല്‍ റിയലിസം ഉള്‍പ്പെടുത്തിയിട്ടില്ല. അതൊക്കെ പള്ളിപ്പറമ്പിലും ക്ഷേത്രമൈതാനത്തും മാത്രം വിറ്റഴിയുന്ന ചരക്കാണ്.

    ReplyDelete
  41. @സുശീല്‍ കുമാര്‍
    ...................................................ജബ്ബാര്‍ മാഷെപോലെ തുറന്നുപറഞ്ഞ് പുറത്തുവരാന്‍ എല്ലാവര്‍ക്കും കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

    ഇദ്ദേഹത്തെ ഏത് കൂട്ടത്തിലാണ്‌ പെടുത്താനാവുക എന്നൊരു സന്ദേഹം. ആര്‍ക്കെങ്കിലും സഹായിക്കാമോ? ഏതായലും ഞാന്‍ ഇപ്പോള്‍ ഇദ്ദേഹത്തെ കപടവിശ്വാസി എന്നാണ്‌ വിളിച്ചുകൊണ്ടിരിക്കുന്നത്.

    12 November 2011 18:19
    തീര്‍ച്ചയായും അദ്ദേഹത്തെ നാസ്തികന്‍ എന്ന് വിളിക്കാം
    വിശ്വാസി സമൂഹത്തില്‍ നിന്നുള്ള എല്ലാ ആനുകൂല്യവും പറ്റി വിശ്വാസികളെ പറ്റിച്ചു ജീവിക്കുന്നതില്‍ നസ്ത്കര്‍ക്ക് എന്താണ് തെറ്റ്
    നസ്തികത എന്നത് ഇത് തന്നെ സ്വന്തം കാര്യം സിന്ദാബാദ്

    ReplyDelete
  42. അത്തരമൊരു ചർച്ചയിൽ എന്റെ കമ്പനിയുടെ നോർവീജിയൻ ഓഫീസിൽ ജോലിചെയ്യുന്നവനും മെക്കാനിക്കൽ എഞ്ജിനീയറിങ്ങിൽ Ph.D ഹോൾഡറുമായ സുഹൃത്തുമായി നടത്തിയ സംഭാഷണം ചുവടെ ചേർക്കുന്നു.

    സുഹൃത്തിന്റെ വാചകങ്ങളാണ് താഴെ. എളുപ്പത്തിനായി ഇഗ്ലീഷ് ഉപയോഗിക്കുന്നു.

    “If I am asked to express my views about god, first of all I will ask them to define “god”. If they want to know my choice among the words theist, atheist and agnostic to describe myself, then also I will ask them to define god first and give my choice depending on the definition they give.

    For example I shall give some possible definitions for god.

    1. The god which religions teach us about – The omnipotent and omniscient being who created the universe for man.
    a. In this case, I am an atheist.
    b. Just consider what Epicurus said. “Is God willing to prevent evil, but not able? Then he is not omnipotent. Is he able, but not willing? Then he is malevolent. Is he both able and willing? Then whence cometh evil? Is he neither able nor willing? Then why call him God?” No further explanation required.
    2. God is the laws of the universe which make the existence of the universe feasible in the first place.
    a. In this case, I am a theist. In fact I am a polytheist because string theory which explains many anomalies in quantum dynamics suggests that there can be infinite number of parallel universes in which the laws can be different.
    3. The universe is a computer simulation and god is its architect.
    a. In this case, I am agnostic. We don’t know. Perhaps we will know in future. (I think this is the “Temporary Agnosticism in Practice” you mentioned)
    4. God is an infinitely more advanced intelligent being residing in one of the possible parallel universe who caused the singularity before big bang in our universe.
    a. In this case also I am an agnostic. Do I need to explain why?”





    ഇവനെ പോലെ ഒരു വിഡ്ഢി ഇ ഭുമി മലയാളത്തില്‍ ഇല്ല !!!!!!!!!!!!

    ReplyDelete
  43. അത്തരമൊരു ചർച്ചയിൽ എന്റെ കമ്പനിയുടെ നോർവീജിയൻ ഓഫീസിൽ ജോലിചെയ്യുന്നവനും മെക്കാനിക്കൽ എഞ്ജിനീയറിങ്ങിൽ Ph.D ഹോൾഡറുമായ സുഹൃത്തുമായി നടത്തിയ സംഭാഷണം ചുവടെ ചേർക്കുന്നു.

    സുഹൃത്തിന്റെ വാചകങ്ങളാണ് താഴെ. എളുപ്പത്തിനായി ഇഗ്ലീഷ് ഉപയോഗിക്കുന്നു.

    “If I am asked to express my views about god, first of all I will ask them to define “god”. If they want to know my choice among the words theist, atheist and agnostic to describe myself, then also I will ask them to define god first and give my choice depending on the definition they give.

    For example I shall give some possible definitions for god.

    1. The god which religions teach us about – The omnipotent and omniscient being who created the universe for man.
    a. In this case, I am an atheist.
    b. Just consider what Epicurus said. “Is God willing to prevent evil, but not able? Then he is not omnipotent. Is he able, but not willing? Then he is malevolent. Is he both able and willing? Then whence cometh evil? Is he neither able nor willing? Then why call him God?” No further explanation required.
    2. God is the laws of the universe which make the existence of the universe feasible in the first place.
    a. In this case, I am a theist. In fact I am a polytheist because string theory which explains many anomalies in quantum dynamics suggests that there can be infinite number of parallel universes in which the laws can be different.
    3. The universe is a computer simulation and god is its architect.
    a. In this case, I am agnostic. We don’t know. Perhaps we will know in future. (I think this is the “Temporary Agnosticism in Practice” you mentioned)
    4. God is an infinitely more advanced intelligent being residing in one of the possible parallel universe who caused the singularity before big bang in our universe.
    a. In this case also I am an agnostic. Do I need to explain why?”





    ഇവനെ പോലെ ഒരു വിഡ്ഢി ഇ ഭുമി മലയാളത്തില്‍ ഇല്ല !!!!!!!!!!!!

    ReplyDelete
  44. [[[[[[അത്തരമൊരു ചർച്ചയിൽ എന്റെ കമ്പനിയുടെ നോർവീജിയൻ ഓഫീസിൽ ജോലിചെയ്യുന്നവനും മെക്കാനിക്കൽ എഞ്ജിനീയറിങ്ങിൽ Ph.D ഹോൾഡറുമായ സുഹൃത്തുമായി നടത്തിയ സംഭാഷണം ചുവടെ ചേർക്കുന്നു.

    സുഹൃത്തിന്റെ വാചകങ്ങളാണ് താഴെ. എളുപ്പത്തിനായി ഇഗ്ലീഷ് ഉപയോഗിക്കുന്നു.]]]]]] ??????????????????????????????????????????????????????????????????????????????????????????????????????????????????

    “If I am asked to express my views about god, first of all I will ask them to define “god”. If they want to know my choice among the words theist, atheist and agnostic to describe myself, then also I will ask them to define god first and give my choice depending on the definition they give.

    For example I shall give some possible definitions for god.

    1. The god which religions teach us about – The omnipotent and omniscient being who created the universe for man.
    a. In this case, I am an atheist.
    b. Just consider what Epicurus said. “Is God willing to prevent evil, but not able? Then he is not omnipotent. Is he able, but not willing? Then he is malevolent. Is he both able and willing? Then whence cometh evil? Is he neither able nor willing? Then why call him God?” No further explanation required.
    2. God is the laws of the universe which make the existence of the universe feasible in the first place.
    a. In this case, I am a theist. In fact I am a polytheist because string theory which explains many anomalies in quantum dynamics suggests that there can be infinite number of parallel universes in which the laws can be different.
    3. The universe is a computer simulation and god is its architect.
    a. In this case, I am agnostic. We don’t know. Perhaps we will know in future. (I think this is the “Temporary Agnosticism in Practice” you mentioned)
    4. God is an infinitely more advanced intelligent being residing in one of the possible parallel universe who caused the singularity before big bang in our universe.
    a. In this case also I am an agnostic. Do I need to explain why?”

    ഇത്തരം കാഴ്ചപ്പാടിനെക്കുറിച്ച് അങ്ങേക്കുള്ള അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.

    സസ്നേഹം,

    മനു.

    13 November 2011 15:൪൦-

    \

    ഇയാളെ പോലെ ഒരു വിഡ്ഢി ഇ ഭുമിയില്‍ ഇല്ല ..കാരണം .....കണ്ടുപിടിക്ക് !!!!!

    ReplyDelete
  45. {{{{{{{The word "God" itself denies the question " who created God" as the created God is not called " GOD " !!

    Hope you get it !! }}}}}}}


    മനുഷിന്റെ വില കളയാന്‍ ഇങ്ങനെയും കുറെ എണ്ണം ....ഇറങ്ങി പോടെ ..ചന്തയില്‍ ആര്‍ക്കും വേണ്ടാത്ത "ചത്ത മത്തി" പോലെ കമന്റും .സുര്യന്‍ അസ്തമിക്കാന്‍ പോകുന്നു .ഞാന്‍ ഒന്ന് തുങ്ങി മരിക്കാന്‍ ശ്രമിച്ചാലോ ????????????????????

    ReplyDelete
  46. Ravichandran: അതായത് സൃഷ്ടിവാദത്തിലെ സ്രഷ്ടാവ് ഫലത്തില് ആസൂത്രകനാണ്(designer).
    Yes !
    - ആസൂത്രകന് സ്രഷ്ടാവല്ല. Designer is not creator.
    Wrong !
    - ആസൂത്രണം രണ്ടാം ഘട്ട ദൗത്യമാണ്.
    Applies your (human) limitation on God ! Human thoughts designed to be with a beginning and an ending point. We always stuck with this and circles around. An ex: which is come in to being first ? Chicken or egg ?? coconout or coconut tree ??


    - സൃഷ്ടിച്ചത് എന്തിലാണ്? I don’t know what is in your mind on “സൃഷ്ടിച്ചത് എന്തിലാണ്?” Need to put my leg into your shoe !
    We could say, all things in its state that we witness, are the creations and has been created, hence the questions on സൃഷ്ടിച്ചത് എന്തിലാണ്? is worthless ! Chair asking itself is who made me and made me in what !! (Carpenter not in scene !)

    - അതെവിടെയായിരുന്നു? Come into being. As I said applies limitation to thought, that is the failure of human capacity !! Surrender whoever he be !!
    - അതെങ്ങനെ ഉണ്ടായി? The process we see in all things as its given mechanism process the way we witness….and we explains in human way…..(we applies time in all factor..)
    - അത് തന്നെ ഉണ്ടായതാണോ? You says so. You explanation is whatever, finally it reaches on came into being or self-evolved from nothing or say self-evolved from non-evolved things in a point of time !!
    - അതോ ഇല്ലായ്മയില് ഉണ്ടായതാണോ? Yes, for human, we should take so, come into being from nothing and we witness only this since everyone’s life.
    Whether agnotist or believer, whatever conclusion on this, ends with same effect. Scientific explanation is a language of interpretation, interpreted by the help of research done by human for human at different times and even so, the explanation keep changing……

    - ആദ്യം സ്രഷ്ടാവിനെ സാധ്യമാക്കുക ! What for !! If you made your thoughts with a boundary line you cemented, no one can break it so long as you are ruled by your thoughts which are derived from many concepts and your logics……

    -എന്നിട്ട് ജാതകമെഴുതുക. Not necessary !!!

    Here concludes, you are ruled by your kingdom of self concepts and views and exercises with your available vocabulary !!! Apply not your limitation on others !!

    Br. Ravichandran !! excuse me if not conveyed "me" completely. Time matters !!

    ReplyDelete
  47. പ്രിയ നാജ്,

    ഓ, പരിമിതിവാദമായിരുന്നോ? സ്ഥിരം നമ്പരാണല്ലോ ചങ്ങാതി? മനുഷ്യശേഷിയുടെ 'പരിമിതി'യെക്കുറിച്ച് വാചാലമാകുകയാണെങ്കില്‍ നമുക്കിരുവര്‍ക്കും ഒരിഞ്ച് മുന്നോട്ട് പോവാനാവുകയില്ല. കാരണം അതെനിക്കും താങ്കള്‍ക്കും ഒരുപോലെ ബാധകമാണ്. എനിക്ക് പരിമിതിയുണ്ട്, നിങ്ങള്‍ക്ക് യാതൊരു പരിമിതിയുമില്ലെന്നും മനസ്സിലാക്കാം. പക്ഷെ എന്തു പ്രയോജനം? പരിമിതികളുള്ള എന്നോട് സംവദിക്കുമ്പോള്‍ പരിമിതികളില്ലാത്ത താങ്കള്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. പരിമിതികളുള്ള വായനക്കാരും കഷ്ടത്തിലാകും.

    നിര്‍ദ്ദിഷ്ട പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് നാം കളിക്കുന്നത്. കളി കളിക്കളത്തിനകത്തായിരിക്കണം, കളിനിയമങ്ങളും പാലിക്കണം. ഭൂമിയില്‍ കളിക്കുമ്പോള്‍ ചന്ദ്രനിലെ നിയമം പറയരുത്. ഫുട്‌ബോളില്‍ കൈ തൊട്ടാല്‍ ഫൗളാണ്. നിങ്ങള്‍ പോയി ഹാന്‍ഡ് ബോള്‍ കളിച്ചുനോക്കൂ എന്ന് പരിഹസിക്കരുത്. അല്ലെങ്കില്‍ നമുക്കിരുവര്‍ക്കും ഹാന്‍ഡ്‌ബോള്‍ കളിക്കാം, അല്ലെങ്കില്‍ ഫുട്‌ബോള്‍. ഞാന്‍ പരിമിതിക്കുള്ളില്‍ നിന്ന് സംസാരിക്കുകയും നിങ്ങള്‍ നിക്കള്‍ക്ക് തന്നെ അസാധ്യമായ(മനുഷ്യനെന്ന നിലയില്‍) പരിമിതിക്കതീതമായി സംസാരിക്കുകയും ചെയ്താല്‍ കാര്യം നടക്കില്ല. ഒന്നുകില്‍ താങ്കള്‍ മനുഷ്യന്റെ പരിമിതിക്കുള്ളിലേക്ക് വരിക. അല്ലെങ്കില്‍ ഞാനും പരിമിതിക്ക് 'അതീതമായി' സംസാരിക്കാം. സമ്മതമാണോ?

    പരിമിതിക്കപ്പുറമുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് എന്താണുറപ്പ്? ഒക്കെ തെറ്റായിക്കൂടെ? കാരണം പരിമിതിക്കപ്പുറമല്ലേ കാര്യങ്ങള്‍! അറിയാത്ത, കഴിയാത്ത, സാധിക്കാത്ത കാര്യങ്ങളെക്കുറിച്ച് താങ്കളെങ്ങനെ ആണയിടുന്നു? ഞാനും അത്തരത്തില്‍ കുറെ സംസാരിക്കട്ടെ?

    മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായതെന്ന ചോദ്യം ഉത്തരം കിട്ടാതെ കൊണ്ടു നടക്കുകയാണോ? മദ്രസാ ചോദ്യത്തിന് ഉത്തരം അബ്ദുള്‍ ഖാദര്‍ എന്ന സുഹൃത്തിന് മുമ്പ് തന്നെ നല്‍കിയിട്ടുള്ളതാണ്. അത് ഈ ബ്‌ളോഗിലുണ്ട്. പോസ്റ്റ് ഓര്‍മ്മവരുന്നില്ല. വേണമെങ്കില്‍ പേസ്റ്റ് ചെയ്യാം.

    ReplyDelete
  48. ആശാരിയും കസേരയുമാണോ സമവാക്യം? വിചിത്രം തന്നെ. ആശാരി കസേര ഉണ്ടാക്കുന്ന ആളാണോ? അതോ സംഘടിപ്പിക്കുന്നവനോ? What is it? assemblage or creation? ഏതാശാരിക്കും തടി വേണം. നട്ടും ബോള്‍ട്ടും വേണം പണി ഉപകരണങ്ങളും വേണം. ഇതൊക്കെ ഉണ്ടെങ്കിലേ ആശാരി കസേര പണിയുന്നതിനേക്കുറിച്ച് ആലോചിക്കൂ. പരിമിതിയുള്ളവര്‍ അങ്ങനെയേ ചിന്തിക്കൂ. പരിമിതിക്കപ്പുറം പോകുന്നവര്‍ക്ക് ഇതൊന്നും വേണ്ട. കസേര മാത്രം മതി. ബാക്കിയൊക്കെ പരിമിതിക്കപ്പുറത്ത്!!

    Expalanations keep changing- എന്നും ഒരേ കാര്യം പറയുകയും ചെയ്യുകയും ചെയ്യുന്നതാണോ വളര്‍ച്ചയുടെ ലക്ഷണം?

    My concepts, my vocabulary I operate with. What do you do? You operate with someone else' concepts and vocabulary brother?

    ReplyDelete
  49. [[[സുര്യന്‍ അസ്തമിക്കാന്‍ പോകുന്നു .ഞാന്‍ ഒന്ന് തുങ്ങി മരിക്കാന്‍ ശ്രമിച്ചാലോ]]]

    കൊതിപ്പിക്കല്ലേ ചങ്ങായീ...

    ReplyDelete
  50. എന്നെ ഒരുപാടു സ്നേഹിക്കുന്ന ബന്ധുക്കളും ചില സുഹൃത്തുക്കളും എന്നോടു പലപ്പോഴും ഉപദേശമായി പറഞ്ഞിട്ടുള്ളത് വിശ്വാസമില്ലെങ്കിലും വിശ്വാസത്തെ എതിര്‍ക്കാതെ , വിശ്വാസികളെ പ്രകോപിപ്പിക്കാതെ , ഒരു വിശ്വാസിയെപ്പോലെ അഭിനയിക്കാനാണ്. ! ഞാന്‍ ജീവിച്ചിരിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമല്ലാതെ മറ്റൊന്നുമല്ല അവരെ അതിനു പ്രേരിപ്പിക്കുന്നത്. സമൂഹത്തില്‍ വലിയ ഒരു വിഭാഗം ഇത്തരം “അലി”മാര്‍ തന്നെയാണെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.

    ReplyDelete
  51. This comment has been removed by the author.

    ReplyDelete
  52. ആന്ജ്ജെയവാദം ലോജിക്കല്‍ ആയി നില നില്‍ക്കുന്നത് ആണ് തോന്നുന്നില്ല ..

    കാരണം, ' എനിക്കറിയില്ല' എന്ന് പറയുമ്പോള്‍ " എനിക്കറിയില്ലെന്നു എനിക്കറിയാം " എന്നാണല്ലോ അര്‍ഥം . (ഹ ഹ ! സിനിമ ദയലോഗ് വേറെ )
    പക്ഷെ 'എനിക്കറിയാത്ത കാര്യത്തിന്റെ' സാന്നിധ്യത്തെ കുറിച്ച് , 'എനിക്ക് അറിയില്ല' എന്ന് പറയാന്‍ സാധ്യമല്ലല്ലോ ..!!!! ;-)

    അടച്ചിട്ട മുറിയില്‍ ടെലിവിഷന്‍ ഉണ്ടോ എന്ന് പുറത്തു നില്‍ക്കുന്ന ഒരാളോട് ചോദിച്ചാല്‍ അയാള്‍ക്ക്‌ പറയാം "എനിക്കറിയില്ല " , കാരണം അയാള്‍ക്ക്‌ ടെലിവിഷന്‍ എന്താണ് എന്ന് അറിയാം .
    അതെ സമയം അയാളോട് ആ മുറിയില്‍ "ഡിംഗ് ദുഗ് ടാംഗ്" ഉണ്ടോ എന്ന് ചോദിച്ചാല്‍ അയാള്‍ അന്തിച്ചു നില്‍ക്കുകയെ ഉള്ളൂ. കൂടി വന്നാല്‍ അയാള്‍ ചോദിക്കും അതെന്താ സംഭവം..?!! ഹ ഹ !

    ചുരുക്കി പറഞ്ഞാല്‍ , ഒരു കാര്യം അറിയില്ല എന്ന് പറയാന്‍ അനുബന്ധമായി അറിവ് ആവശ്യമാണ്‌ . ടെലിവിഷന്‍ ഉണ്ടോ എന്ന് അയാളോട് ചോദിക്കുമ്പോള്‍ ടെലിവിഷന്‍ എന്താണ് എന്നുള്ള ബോധം , അത് കണ്ടും അനുഭവിച്ചു ഉള്ള അറിവ് , അതിന്റെ വ്യക്തമായ ചിത്രം എന്നിവ അയാളുടെ മനസ്സില്‍ തെളിയുന്നുണ്ട് . അങ്ങനെ തെളിയുന്ന ആ വസ്തുവാണ് എവിടെ ഉണ്ടോ ഇല്ലയോ എന്ന് തന്നോട് ചോദിക്കപ്പെടുന്നത് എന്ന് അയാള്‍ മനസിലാക്കുകയും .."'തനിക്കു വ്യക്തമായ "ആ വസ്തു " അവിടെ ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല എന്നും ആണ് അയാള്‍ പറയുന്നത് .. ടെലിവിഷന്‍ എന്നാ വസ്തുവിനെ കുറിച്ചുള്ള മുന്നറിവു ആണ് ആ തീരുമാനത്തിലേക്ക് അയാളെ എത്തിക്കുന്നത് എന്നര്‍ത്ഥം.."

    എന്നാല്‍ ഇതേ ആളോട് മുറിയില്‍ "ഡിംഗ് ദുഗ് ടാംഗ്" ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ സമാനമായ ചിന്താ പാതകളിലേക്കു അയാള്‍ക്ക്‌ പോകാന്‍ സാധ്യമല്ല ..കാരണം ഡിംഗ് ദുഗ് ടാംഗ്" എന്താണ് എന്ന് അയാള്‍ക്ക്‌ മുന്നരിവില്ല . ആ ചിത്രം അയാള്‍ക്ക്‌ വ്യക്തമല്ല . അത് കൊണ്ട് തന്നെ ആ അറിവ് ആവശ്യമായ ഒരു പുതിയ ചിന്തയിലേക്കും അതിനെ ഫലതിലെക്കും അയാള്‍ക്ക്‌ കടക്കാന്‍ ആകില്ല .. അത് കൊണ്ടാണ് അറിയില്ല എന്നതിന് പകരം അയാള്‍ അന്തിച്ചു നിന്ന് "ഡിംഗ് ദുഗ് ടാംഗ്" അതെന്താ സംഭവം എന്ന് തിരിച്ചു ചോദിച്ചു പോകുന്നത് .

    ആ നിലയില്‍ , തനിക്കു തനിക്കു രൂപമോ വ്യക്തതയോ ഇല്ലാത്ത ഒരു എന്റിയിട്ടി , ഒരു സ്പേസില്‍ ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല എന്ന് പറയുന്നത് , യുക്തിപരമായി നില നില്‍ക്കുന്ന ഒരു പ്രസ്താവന ആണെന്ന് കരുതാന്‍ വയ്യ . ദൈവമുണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്ന് 'അന്ജ്ജനെയര്‍ ' പറയുമ്പോള്‍ ആദ്യം എന്താണ് ദൈവം എന്ന് യുക്തിപരമായ രീതിയിലും വസ്തുകളുടെ ബലത്തിലും നിര്‍വചിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ് ..അല്ലെ ..? :))

    ReplyDelete
  53. @ChethuVasu,

    സര്‍,
    "ഒരു കാര്യം അറിയില്ല എന്ന് പറയാന്‍ അനുബന്ധമായി അറിവ് ആവശ്യമാണ്‌ "
    മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന അങ്ങയുടെ വാക്കുകള്‍ ശരി വക്കുകയാണെങ്കില്‍, ഒരു കാര്യം ഉണ്ട്ട് അല്ലെങ്കില്‍ ഇല്ല എന്ന് പറയാനും അനുബന്ധമായി അറിവ് ആവശ്യമാണ്‌ എന്ന് പറഞ്ഞു കൂടെ?
    അങ്ങിനെയാണെങ്കില്‍ അങ്ങയുടെ വാക്കുകള്‍ ഉപയോഗിച്ച് തന്നെ അജ്ഞേയവാദം മാത്രമല്ല, ആസ്തിക്യ വാദവും നാസ്തിക വാദവും ലോജിക്കല്‍ ആയി നില നില്‍ക്കുന്നത് അല്ല എന്ന് പറഞ്ഞു കൂടെ?

    അങ്ങയുടെ വാക്കുകള്‍ വീണ്ടും താഴെ ഉദ്ധരിക്കുന്നു.

    "ചുരുക്കി പറഞ്ഞാല്‍ , ഒരു കാര്യം അറിയില്ല എന്ന് പറയാന്‍ അനുബന്ധമായി അറിവ് ആവശ്യമാണ്‌ . ടെലിവിഷന്‍ ഉണ്ടോ എന്ന് അയാളോട് ചോദിക്കുമ്പോള്‍ ടെലിവിഷന്‍ എന്താണ് എന്നുള്ള ബോധം , അത് കണ്ടും അനുഭവിച്ചു ഉള്ള അറിവ് , അതിന്റെ വ്യക്തമായ ചിത്രം എന്നിവ അയാളുടെ മനസ്സില്‍ തെളിയുന്നുണ്ട് . അങ്ങനെ തെളിയുന്ന ആ വസ്തുവാണ് എവിടെ ഉണ്ടോ ഇല്ലയോ എന്ന് തന്നോട് ചോദിക്കപ്പെടുന്നത് എന്ന് അയാള്‍ മനസിലാക്കുകയും .."'തനിക്കു വ്യക്തമായ "ആ വസ്തു " അവിടെ ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല എന്നും ആണ് അയാള്‍ പറയുന്നത് .. ടെലിവിഷന്‍ എന്നാ വസ്തുവിനെ കുറിച്ചുള്ള മുന്നറിവു ആണ് ആ തീരുമാനത്തിലേക്ക് അയാളെ എത്തിക്കുന്നത് എന്നര്‍ത്ഥം..""

    ഒരു വിശ്വാസി വിശ്വസിക്കുന്നത് ദൈവം എന്താണ് എന്നുള്ള ബോധം , അത് കണ്ടും അനുഭവിച്ചു ഉള്ള അറിവ് , അതിന്റെ വ്യക്തമായ ചിത്രം എന്നിവ ഉണ്ടായിട്ടാണോ? അങ്ങിനെയാണെങ്കില്‍ വിശ്വസിക്കേണ്ട കാര്യമില്ലല്ലോ?
    അതുപോലെത്തന്നെ ഒരു നാസ്തികന്‍ ദൈവം ഇല്ല എന്ന് പറയുന്നത്, എന്താണ് ദൈവം എന്നുള്ള ബോധം , അത് കണ്ടും അനുഭവിച്ചു ഉള്ള അറിവ് , അതിന്റെ വ്യക്തമായ ചിത്രം എന്നിവ ഉണ്ടായിട്ടാണോ?

    മനു.

    ReplyDelete
  54. പ്രിയപ്പെട്ട മനു,

    Objection my Lord!!!

    ദൈവം ഇല്ല എന്നല്ല നാസ്തികന്‍ പറയുന്നത്. മറിച്ച് ദൈവം എന്നൊന്ന്, അതെന്തായാലും ഉണ്ടെന്നതിന് തെളിവില്ല എന്നാണ്. തെളിവില്ലാത്തതിനാല്‍ ഇല്ല.
    ഇല്ലാത്തത് ഇല്ല എന്നു കരുതുന്നതാണ് യുക്തിസഹം.

    നാസ്തികന്‍ നിഷേധിക്കുന്ന ദൈവമേത്? ഈ ചോദ്യത്തിന്റെ ഉത്തരം മുമ്പ് വിശദീകരിച്ചതാണ്.('ഒരാള്‍ കൂടി' എന്ന പോസ്റ്റിലെ പ്രാരംഭ കമന്റുകള്‍ കണ്ടാലും) മതവിശ്വാസികള്‍ മസ്തിഷ്‌ക്കത്തില്‍ പേറുന്ന ഒരു സങ്കല്‍പ്പത്തെ കുറിച്ച് അവര്‍ വാചാലമായി സംസാരിക്കുന്നു. അവരതിനെ പലവിധത്തില്‍ നിര്‍വചിക്കുന്നു.

    അവരുടെ നിര്‍വചനം ആശയസംവാദത്തിനായി നാസ്തികന്‍ പരിഗണിക്കുന്നു. ആശയവിനിമയം സാധ്യമാക്കാനായി വിശ്വാസി നല്‍കുന്ന അതേ നാമം, അതായത് ദൈവം, നാസ്തികനും പരിഗണിക്കുന്നു. തുടര്‍ന്ന് അത്, അതായത് ദൈവം, ഉണ്ടെന്നതിന് തെളിവില്ലെന്ന് പറയുന്നു. തെളിവില്ലാത്തതിനാല്‍ അംഗീകരിക്കേണ്ടതില്ലെന്ന് വാദിക്കുന്നു. Absence of evidence is the evidence of absence സിദ്ധാന്തം അവിടെ പ്രയോഗിക്കുന്നു.

    ReplyDelete
  55. ഇല്ലാത്തത് ഇല്ല എന്ന് പറയാന്‍ അതെ(?)ന്താണെന്ന് അറിയേണ്ടതില്ല. കാരണം അങ്ങനെയൊന്നില്ല. ഉണ്ടെങ്കിലേ എന്ത്? എന്ന ചോദ്യത്തിന് പ്രസക്തിയുള്ളു. What എന്ന വാക്ക് ഉണ്മയേക്കുറിച്ച് മാത്രമേ സാധുവാകൂ

    ഇല്ലെങ്കില്‍ എങ്ങനെ അറിയാനാവും? 'അറിയാനാവാത്തത്'(unknowable) അറിയില്ല(don't know) എന്നു പറയുന്നത് ശരിയല്ല. ഉഗാണ്ടയുടെ തലസ്ഥാനം അറിയില്ല എന്നു പറയാം. പക്ഷെ ഉഗാണ്ടയുടെ തലസ്ഥാനം അറിയാനാവില്ല എന്നു നാം പറയുന്നില്ല.

    ദൈവത്തെ സംബന്ധിച്ചിടത്തോളം അറിയില്ല എന്നല്ല അറിയാനാവില്ല എന്നതാണ് കുറേക്കൂടി യുക്തിസഹമായ വാദം. അങ്ങനെയൊന്ന് ഇല്ലാത്തതിനാലാണ് അറിയാനാവാത്തത്. അല്ലെന്നാകില്‍ അറിയാന്‍ കഴിയില്ല(can't know) എന്ന് പറഞ്ഞുനില്‍ക്കാമായിരുന്നു.

    ഒരു കാര്യം അറിയാനാവില്ലെങ്കില്‍പ്പിന്നെ അറിയില്ല എന്ന ഉത്തരം മുന്‍വിധിയോടെയുളളതാണ്. അറിയാം എന്ന ഉത്തരവും മുന്‍വിധിയോടുകൂടിയുള്ളതാകുന്നു. കാരണം അറിയാനാവുന്ന കാര്യത്തെ സംബന്ധിച്ച് മാത്രമാണ് അറിയാം-അറിയില്ല എന്നീ ഉത്തരങ്ങള്‍ നല്‍കാനാവുന്നത്.അറിയാനാവാത്ത കാര്യങ്ങളെ കുറിച്ച് അത്തരം ഉത്തരങ്ങള്‍ അസാധുവാണ്.

    ReplyDelete
  56. (((( [[[സുര്യന്‍ അസ്തമിക്കാന്‍ പോകുന്നു .ഞാന്‍ ഒന്ന് തുങ്ങി മരിക്കാന്‍ ശ്രമിച്ചാലോ]]]

    കൊതിപ്പിക്കല്ലേ ചങ്ങായീ...)))))

    -----തുങ്ങി മരിക്കാന്‍ "ഒരു ശ്രമം" എന്നാണ് ഞാന്‍ പറഞ്ഞത് . തുങ്ങി മരണം ,മണ്ണെണ്ണ ( പെട്രോള്‍ അല്ല )ഒഴിച്ച് തീ കൊളുതിയുള്ള മരണം ..ഇതൊക്കെ അനുഭവിച്ചുള്ള മരണം തന്നെയാണ് .. തങ്ങള്‍ അതിനെ അഭിനന്ദിക്കുന്നു ..മരണം ഒരു ആഖോഷമാക്കി മാറ്റാനും അതിലുടെ ലാഭം കൊയ്യാനും ഉള്ള വെകിളി ആധുനിക ലോകത്തില്‍ ഒരു പക്ഷെ സരിയവനുള്ള ഒരു കാരണം ഇല്ലാതില്ല ...പക്ഷെ മരണം തങ്ങളും പേടിക്കുന്ന ഒന്നാണ് എന്ന് വയ്കതമയീ സുചിപ്പിക്കുന്ന ഒന്നാണ് തങ്ങളുടെ കമന്റ്‌ ..ഞാന്‍ മരിച്ചാല്‍ എന്റെ സ്ഥാനം വേറെ ആരെങ്കിലും ഏറ്റെടുക്കില്ലേ മാഷെ ? ആരും മരിച്ചത് കൊണ്ട് എല്ലാം സ്വന്തം ആകുമെന്ന് ആരാണ് തങ്ങളോടു പറഞ്ഞത് ?
    ഇന്ത്യയില്‍ അങ്ങേനെയോന്നുടോ ? ( മരുമക്കത്തായം നില നിന്നപ്പോള്‍ ഉള്ള മനുഷിയന്റെ മനസല്ല ഞാന്‍ ഉധേസിക്കുന്നത് ) . ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് ...... എന്റെ മാതാവ്‌ ഒരിക്കല്‍ എന്റെ സഹോദരന്‍ ചകുന്നില്ലല്ലോ എന്ന് പറഞ്ഞു ..ഇവന്‍ എന്നെ ഇത്ര മാത്രം എന്തിനു പീഡിപ്പിക്കുന്നു (ഇവന്‍ എന്റെ വയറ്റില്‍ ആണോ പിറന്നത്‌ ? )പക്ഷെ അവര്‍ അത് ആഗ്രഹിക്കുന്നുണ്ടോ ? തീച്ചയായും ഇല്ല ..അപ്പോള്‍ വികാര വെലിയെട്ടത്തില്‍ സംഭവിച്ച ചില വാക്കുകള്‍ ..അല്ലാതെ ഒന്നും അല്ല . ഇവിടെ (ഇ ബ്ലോഗില്‍ ) ഒരാളുടെ മരണം നിങ്ങള്‍ ആഗ്രഹിക്കുന്നു എനിഗില്‍ നിങ്ങള്‍ തീര്‍ച്ചയായും ...അറിയില്ല ...ഞാന്‍ മരിക്കാന്‍ പോയതായിരുന്നു ..പക്ഷെ എന്റെ ക്ലാസ്സ്‌ ടീച്ചര്‍ ആയ ഒരു വികാരി (വികാരം ഉള്ളവനാണ് വികാരി എന്നാ അര്‍ഥമില്ല ) എന്നോട് പറഞ്ഞു മാര്‍ക്കുകുകയനെഗില്‍ ജിസസിന്റെ മരണ സമയം ഓര്‍മ്മിക്കുന്നത് നന്നായിരിക്കും ..

    """ അപ്പോള്‍ വന്നവരും നിന്നവരും കൈ കോര്‍ത്തപ്പോള്‍ ഒരു കാര്യം വ്യക്തം ഞാന്‍ തന്നെ വില്ലന്‍ !!!!!!!!!!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  57. പ്രിയ രവിചന്ദ്രന്‍ സര്‍,
    എന്റെ കുറിപ്പ് ChethuVasu വിന്റേതായി ഇമെയില്‍ ഫോളോ അപ്പില്‍ ഞാന്‍ കണ്ട ഒരു കമന്റിലെ യുക്തിയെ കുറിച്ച് മാത്രമായിരുന്നു. കുറിപ്പ് പോസ്റ്റ്‌ ചെയ്തതിനു ശേഷം നോക്കിയപ്പോള്‍ പ്രസ്തുത കമന്റ്‌ നീക്കം ചെയ്തതായി കണ്ടു.
    "ദൈവം ഇല്ല എന്നല്ല നാസ്തികന്‍ പറയുന്നത്. മറിച്ച് ദൈവം എന്നൊന്ന്, അതെന്തായാലും ഉണ്ടെന്നതിന് തെളിവില്ല എന്നാണ്."
    പരിപൂര്‌ണ്ണമായും യോജിക്കുന്നു. നാസ്തികവാദത്തെക്കുറിച്ച് ചെറു പ്രായത്തിലേ മനസ്സിലാക്കിയതാണിത്.

    മനു.

    ReplyDelete
  58. പ്രിയപ്പെട്ട മനുലാല്‍,

    പ്രസ്തു കമന്റ് സ്പാമില്‍ കുരുങ്ങിയതാണ്. റിലീസ് ചെയ്തിട്ടുണ്ട്.

    ReplyDelete
  59. "" ആശാരിയും കസേരയുമാണോ സമവാക്യം?
    ആശാരി കസേര ഉണ്ടാക്കുന്ന ആളാണോ?
    അതോ സംഘടിപ്പിക്കുന്നവനോ?
    What is it? assemblage or creation?
    ഏതാശാരിക്കും തടി വേണം. നട്ടും ബോള്‍ട്ടും വേണം പണി ഉപകരണങ്ങളും വേണം............
    ____________________
    Mr.രവിചന്ദ്രന്‍,
    ഞാന്‍ കസേര എങ്ങിനെ, എന്തൊക്കെ ഉപയോഗിച്ച് ആര് ഉണ്ടാക്കിയെന്നു ചിന്തിപ്പിക്കുന്നതിനല്ല ആ ഉദാഹരണം പറഞ്ഞത്. അത്‌ ഇവിടെ പ്രസക്തമല്ല.
    കസേര എന്ന ഒരൊറ്റ വാക്കില്‍ വിശേഷിപ്പിക്കുന്ന വസ്തു, ഉണ്ടായതിനു ശേഷം, താന്‍ എവിടെ ഉണ്ടായി, എന്തിലാണ് സൃഷ്ടിക്കപെട്ടത്‌ ആ വസ്തു തന്നെ ചോദിക്കുന്നത് പോലെയാണ് താങ്കളുടെ ചോദ്യം. ഞാന്‍ ഉദ്ദേശിച്ചത് താങ്കള്‍ക്കു പിടികിട്ടിയില്ല! കംപോനന്റ്സ് തന്നെ സ്വയം കാര്യങ്ങള്‍ പറയുക. അല്ലെങ്കില്‍ പരിണമിച്ചു എന്ന് പറയുന്ന വസ്തു/ജീവി തന്നെ തന്റെ പരിണാമത്തെ പറ്റി സ്വയം അവര്‍ക്കിടയില്‍ വിശദീകരിക്കുക. താന്‍ എത്തി നില്‍ക്കുന്ന പരിനാമാവസ്തയുടെ അടുത്ത പരിണാമത്തെ കുറിച്ച് "മൌനം" പാലിക്കുക. അത്‌ "പരിമിതി" അല്ല എന്ന് പറയുക. ജീവി വിഭാഗങ്ങള്‍ ഉണ്ടായത് "നാച്ചുറല്‍ സെലെക്ഷന്‍" എന്ന ഒരു വാക്കില്‍ വിശേഷിപ്പിച്ചു, തങ്ങളുടെ കാഴ്ച്ചപാടുകള്‍ക്കുള്ള തെളിവുകള്‍ക്കായി വ്യാഖ്യാനിക്കുക. നാച്ചുറല്‍ സെലെക്ഷന്‍ എന്ന രണ്ടു വാക്കുകളെ ചേര്‍ത്ത് തങ്ങളുടെ " പരിമിതിയെ" ഒളിപ്പിച്ചു മറ്റുള്ളവര്‍ "പരിമിതിയെന്നു" പറയുമ്പോള്‍ അതിനെ ക്രിടിസൈസ് ചെയ്യുക.
    _____________
    ഒന്ന് ചുരുക്കി വ്യക്തമാക്കട്ടെ: ദൈവ വിശ്വാസം എന്നത്, ഈ പ്രപഞ്ച സൃഷ്ടിക്കു പിറകില്‍ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുകയല്ല. ആ വിശ്വാസം മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ കെട്ടുറപ്പിനും, ധാര്മികതക്കും, മൂല്യതിനും, നീതിക്കും പ്രേരകമാകുക എന്നതാന് ദൈവികത.
    മനുഷ്യന്‍ മനുഷ്യന് നിഷേടിക്കുന്ന നീതിക്ക് വേണ്ടി, അനീതിക്കെതിരെ നിലകൊള്ളുക എന്നതാണ്.
    ഭൌതിക ആശയങ്ങളുടെ നില നില്‍പ്പ് "വാര്‍ സയന്‍സില്‍" അധിഷ്ടിതമാണ്. ഇവിടെ പ്രശ്നങ്ങള്‍ അത്‌ മാത്രമെന്ന് ആണവ യുദ്ധങ്ങളുടെ പിന്നാമ്പുറ തന്ത്രങ്ങള്‍ നോക്കിയാല്‍ അറിയാം. അവിടെ മനുഷ്യന്‍ മനുഷ്യന്റെ ഇരകള്‍ ആണ്. കാരണങ്ങള്‍ അവന്‍ തന്നെ സൃഷ്ടിക്കും. വിശ്വാസങ്ങളെ ഹൈജാക്ക് ചെയ്തു തങ്ങളുടെ തന്ത്രങ്ങള്‍ വിദഗ്ദ്ധമായി പയറ്റുന്ന കാലഘട്ടമാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ബുഷിന്റെ യുദ്ധ തന്ത്രവും, നമ്മുടെ നാട്ടിലെ "മാലഗോവ്", ഗുജറാത്ത് തന്ത്രങ്ങലുമൊക്കെ അതിന്റെ ഉധാഹരണങ്ങള്‍ ആണ്. ആയുധ മാര്കട്ടുകള്‍ക്ക് വേണ്ടത് വിശ്വാസങ്ങളുടെ പിന്‍ബലത്തില്‍ നിലകൊള്ളുന്ന മാനുഷികതയല്ല. തങ്ങള്‍ക്കു അതിജയിക്കാനുള്ള ഇടങ്ങള്‍ അതില്‍ കണ്ടെത്തുക എന്നതാണ് അതിന്റെ തന്ത്രം ! അതിനു സഹായകമായ ആദ്യ ജാതനാണ് (കാരണമാണ്) ഇവലൂഷനും അതിന്റെ അനുബന്ധങ്ങളും !

    ReplyDelete
  60. ബുദ്ധനെക്കുറിച്ച് ഈ പോസ്റ്റില്‍ വന്ന പരാമര്‍ശങ്ങള്‍ക്ക് താമസിച്ചാണെങ്കിലും എന്‍റെ വിയോജിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു:

    ബുദ്ധന്‍ നാസ്തികനായിരുന്നു എന്ന വാദം അംഗീകരിക്കാന്‍ കഴിയാത്തതാണ്. മറ്റേതൊരു വെളിപാടുമതങ്ങളേയുമെന്നപോലെ ദൈവത്തിന്‍റെ ഏകത്വത്തില്‍ ഊന്നിക്കൊണ്ട് ആരംഭിച്ച മതമാണ് ബുദ്ധമതവും. ബുദ്ധമതത്തിന്‍റെ പ്രാഥമിക സ്രോതസ്സുകളില്‍ നിന്ന് ഇതിനു മതിയായ തെളിവുകള്‍ ലഭിക്കുന്നതാണ്.

    ബുദ്ധമതത്തിന്‍റെ പ്രചുരപ്രചാരം സിദ്ധിച്ച ഈ തെറ്റായ ദൈവരഹിത ഉത്ഭവം പ്രചരിപ്പിച്ചത് പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളിലെ പാശ്ചാത്യ പണ്ഡിതന്മാരാണ്. പാശ്ചാത്യ പണ്ഡിതന്മാരുടെ പൊതുവെയുള്ള ഈ പ്രവണതയ്ക്ക് വിരുദ്ധമായി അഹ്‌മദിയാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ് (1835-1908) ഒറ്റപ്പെട്ട ശബ്ദം ഉയര്‍ത്തുകയുണ്ടായി. പാശ്ചാത്യ പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ നിന്നു വിരുദ്ധമായ അഭിപ്രായമാണ് അദ്ദേഹം അവതരിപ്പിച്ചത്. തന്നെ ഒരു പ്രത്യേക ദൗത്യത്തിനു വേണ്ടി പ്രവാചകനായി നിയോഗിച്ച ദൈവത്തിന്‍റെ അസ്തിത്വത്തില്‍ ബുദ്ധന് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു മതത്തിലുള്ളതുപോലെയുള്ള മനുഷ്യ ദൈവങ്ങളെയാണ് അദ്ദേഹം നിഷേധിച്ചത്. അദ്ദേഹം ബ്രാഹ്മണരെ കഠിനമായി എതിര്‍ത്തു. ദൈവികാധ്യാപനങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി ബ്രാഹ്മണര്‍ മലീമസമാക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആക്ഷേപം. അധികവായനയ്ക്ക്: ബുദ്ധന്‍ നാസ്തികനോ?

    ReplyDelete
  61. പ്രിയപ്പെട്ട നാജ്,

    അങ്ങനെയോ!? മനുഷ്യന്‍ മനുഷ്യനെക്കുറിച്ച് ചോദിക്കാന്‍ പാടില്ല. പിന്നെന്തു ചെയ്യും? ഒട്ടര്‍ സ്‌പേസില്‍ നിന്ന് വലിച്ചെറിഞ്ഞ ഒറ്റ എഡിഷനുള്ള പുസ്തകങ്ങള്‍ വായിച്ചാലോ?! അതും മനുഷ്യരുടെ ഭാഷയിലല്ലേ? പുസ്തപ്രസിദ്ധീകരണത്തിലെ 'പരിമിതികള്‍'? അപ്പോള്‍ കാര്യങ്ങള്‍ക്ക് പെട്ടെന്ന് തീര്‍പ്പായി.

    സ്രഷ്ടാവും സൃഷ്ടിയുമൊക്കെ വിട്ടോ? ഒന്നും ചോദിക്കാന്‍ പാടില്ല-അതാണ് കാര്യം. Very good. 'ചോദിക്കാന്‍ പാടില്ല' എന്ന വാചകം സ്ഥാപനവല്‍ക്കരിക്കുമ്പോഴാണ് മതം പിറക്കുന്നത്. താങ്കള്‍ക്ക് ചോദിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ചോദിക്കണ്ട. എനിക്ക് യാതൊരു പരാതിയുമില്ല. വെട്ടിവിഴുങ്ങേണ്ടതൊക്കെ വിഴുങ്ങാം. എന്നാല്‍ മറ്റുള്ളവരും ചോദിക്കാന്‍ പാടില്ല എന്ന ഫത്‌വ ഇറക്കാതിരുന്നാല്‍ ഉപകാരം.

    ReplyDelete
  62. ഒന്ന് ചുരുക്കി വ്യക്തമാക്കട്ടെ: ദൈവ വിശ്വാസം എന്നത്, ഈ പ്രപഞ്ച സൃഷ്ടിക്കു പിറകില്‍ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുകയല്ല. ആ വിശ്വാസം മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ കെട്ടുറപ്പിനും, ധാര്മികതക്കും, മൂല്യതിനും, നീതിക്കും പ്രേരകമാകുക എന്നതാന് ദൈവികത.....>>>

    പ്രേരകശക്തി ഉണ്ടെന്ന വിശ്വാസിമില്ല. പക്ഷെ അത്തരമൊരു വ്യാജവിശ്വാസം പുലര്‍ത്തിയാല്‍ മനുഷ്യന് ഗുണമുണ്ടെന്നാണ് അങ്ങയുടെ അഭിപ്രായം. നല്ലത്. മിടുക്കന്‍മാരായാല്‍ അങ്ങനെവേണം! അശ്വത്ഥാമാവ് മരിച്ചില്ല. പക്ഷെ അങ്ങനെയൊരു വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നമുക്ക് പല ഗുണങ്ങളുമുണ്ട്. എന്നാലത് പ്രചരിപ്പിക്കുക തന്നെ. നല്ല കമനീയമായ മൂല്യബോധം. നുണ പ്രചരിപ്പിച്ചാല്‍ പ്രയോജനമുണ്ടെങ്കില്‍ അത് ചെയ്യുക.

    പക്ഷെ ഈ നുണ പ്രചരിപ്പിച്ചിട്ട് താങ്കള്‍ പറയുന്ന ഗുണമൊന്നും ലോകത്തെങ്ങും ഉണ്ടാകുന്നില്ലല്ലോ നാജേ? കൈപ്പുണ്ണിന് കണ്ണാടി വേണോ? മതം മൂന്ന് ഷോ കളിക്കുന്ന തിയേറ്ററിലൊക്കെ ഇരുട്ട് മൂത്ത് മനുഷ്യന്റെ കണ്ണുമൂടുകയാണല്ലോ ചങ്ങാതി? മതം മനുഷ്യനെ ശുദ്ധീകരിക്കുമായിരുന്നു എങ്കില്‍ ലോകത്ത് ഇന്ന് പ്രശ്‌നങ്ങളേ ഉണ്ടാകാന്‍ പാടില്ല. മതം മനുഷ്യനെയല്ല മറിച്ച് മനുഷ്യന്‍ മതത്തെയാണ് ശുദ്ധീകരിക്കുന്നത്. പഴയ കാടന്‍ ജീവിതശൈലി ഉപേക്ഷിച്ച് ആധുനികജീവിതം നയിക്കുന്ന മതാന്ധനായി ജീവിക്കാന്‍ താങ്കള്‍ക്ക് സാധിക്കുന്നത് മനുഷ്യന്‍ മതത്തെ മയക്കിയിട്ട് മതേതരമായി പുരോഗമിക്കുകയും അതിന്റെ ഗുണഫലം താങ്കള്‍ അനുഭവിക്കാന്‍ സാധിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.

    മൂന്നാം ഭാഗം- ആട് ഇല ചവയ്ക്കുന്നതുപോലെ എല്ലാത്തിലും ഇട്ട് കടിക്കുകയാണല്ലോ. വാര്‍ സയന്‍സ്- അമ്മോ! ഹുസൈന്റെ ച്യൂയിംഗം വീണ്ടുമോ? ഗുജറാത്ത്, മോഡി, മദനി, ബുഷ്, ലാദന്‍.... നാം ചര്‍ച്ച ചെയ്ത് വന്നതെന്ത്? താങ്കള്‍ അടിച്ചുവിടുന്നത് എങ്ങോട്ട്? നാച്ചുറല്‍ സെലക്ഷനാണോ അലോഹ്യമുണ്ടാക്കിയത്? പ്രകൃതിനിര്‍ധാരണമായാലോ?!

    ReplyDelete
  63. {{{{{{ പാശ്ചാത്യ പണ്ഡിതന്മാരുടെ പൊതുവെയുള്ള ഈ പ്രവണതയ്ക്ക് വിരുദ്ധമായി അഹ്‌മദിയാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ് (1835-1908) ഒറ്റപ്പെട്ട ശബ്ദം ഉയര്‍ത്തുകയുണ്ടായി. }}}}}


    സുഹൃത്തേ ,

    നിങ്ങള്‍ പറയുന്ന ഇ കഷ്ഹി വേറെ പലതും പറഞ്ഞിട്ടുണ്ട് ..അത് വിവരിച്ചാല്‍ തങ്ങളുടെ അടിവസ്ത്രം കീറും ..അതുകൊണ്ട് പറയുന്നില്ല ..തങ്ങള്‍ കുത്തിയിരുന്ന് എഴുന്നതല്ലേ ഇത്രയും നീണ്ട കഥ .പറഞ്ഞാല്‍ തങ്ങള്‍ക്കു വിഷമമാകും . മാത്രവുമല്ല അടിവസ്ട്രതിനു ഒക്കെ ഇപ്പോള്‍ എന്താ വില !!!!! ഗ്ലോബല്‍ വാര്‍മിംഗ് ഓര്‍ക്കുമ്പോള്‍ അത്രയും പെട്ടെന്ന് അത് കീറുന്നത് ഉചിച്ചവുമല്ല ..ഗൂഗിളിന്റെ കാലിന്റെ കീഴില്‍ ഇരുന്നു തകര്‍ത്തു എഴുതു !!! പിന്നെ എഴുതി എഴുതി തങ്ങള്‍ ഒരു പരുവമാകും ...അപ്പോള്‍ ആ ചെളിയില്‍ കുറച്ചു കുറച്ചു വെളുത്തുള്ളി കൂടി ഇടുക .(.ഇത് എന്റെ വിനീതമായ ഉപദേശം ,തള്ളാം കൊള്ളാം.തങ്ങളുടെ ഇഷ്ട്ടം ..) പാമ്പും പ്രാണികളും ഒന്നും വരില്ല

    """" എനിക്ക് ഒരു നൂര് രൂപ കടം തരണം ...തരാം പക്ഷെ ഉറപ്പ് പറയുന്നില്ല .....വേണ്ട, പക്ഷെ ഉറപ്പായിട്ടും ഒപ്പിച്ചു തരണം !!!!!!!!!!!!!!!!!!!!!!!!!!!!""""""

    ReplyDelete
  64. >ബുഷിന്റെ യുദ്ധ തന്ത്രവും, നമ്മുടെ നാട്ടിലെ "മാലഗോവ്", ഗുജറാത്ത് തന്ത്രങ്ങലുമൊക്കെ അതിന്റെ ഉധാഹരണങ്ങള്‍ ആണ്.<

    ഇത് കേവലം ഞമ്മന്റെ ദൈവം നല്ല ദൈവം ലൈനാണ്.

    ReplyDelete
  65. Mr.രവിചന്ദ്രന്‍,


    I specifically said, "വിശ്വാസങ്ങളെ ഹൈജാക്ക് ചെയ്തു തങ്ങളുടെ തന്ത്രങ്ങള്‍ വിദഗ്ദ്ധമായി പയറ്റുന്ന കാലഘട്ടമാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്"

    You replied;താങ്കള്‍ പറയുന്ന ഗുണമൊന്നും ലോകത്തെങ്ങും ഉണ്ടാകുന്നില്ലല്ലോ നാജേ?
    മതം മൂന്ന് ഷോ കളിക്കുന്ന തിയേറ്ററിലൊക്കെ ഇരുട്ട് മൂത്ത് മനുഷ്യന്റെ "കണ്ണുമൂടുകയാണല്ലോ" ചങ്ങാതി?
    _________
    ഹപ്പോ, അതാണ്‌ പ്രശ്നം ! അങ്ങോട്ടാണ് പരിണാമം പറഞ്ഞ് പറഞ്ഞ് കേറുന്നത് !!
    യാഹൂ ഈയടുത് വെണ്ടയ്ക്ക നിരത്തി: മില്ല്യന്‍ ഡോളര്‍ ഓഫറില്‍ "ലിണ്ട്സേ ലോഹന്‍" പ്ലെയ്ബോയ്ക്ക് വേണ്ടി തുണിയൂരാന്‍ പോനൂനു ! സ്ത്രീ ലോകത്തിനു ആജീവനാന്ത പരിരക്ഷ !!!
    ഹോ, അത്‌ പരിണാമത്തിന്റെ ഭാഷയില്‍ "വെളുപ്പാണല്ലോ" ! അല്ലെങ്കിലും തുനിയൂരുന്നത് കൊണ്ടു എതിര്‍പ്പില്ല. സ്ത്രീകള്‍ അവര്കിഷ്ടമുള്ള വസ്ത്രം, അവരുടെ ചിലവില്‍, അവരുടെ ദേഹത് അവര്കിഷ്ടമുള്ള പോലെ (വിശ്വാസത്തിന്റെ പേരില്‍ ആയാലും, അല്ലെങ്കിലും) ധരിക്കുന്നതില്‍ "അഞ്ഞെയ വാദികള്‍" ഇത്ര വിറളി പിടിക്കുന്നത്‌ എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

    ഈ കണ്ണ് മൂടുന്ന സ്ഥലത്താണ് "കണ്ണ് മൂടാത്ത സ്ഥലതിനേക്കാള്‍" സ്ത്രീകള്‍ നിര്‍ഭയമായി (ഇന്ധ്യാക്കാര്‍ അടക്കം) പുരുഷ സമൂഹത്തില്‍ ജീവിക്കുന്നത്. ഒന്ന് സര്‍വ്വേ ചെയ്യുന്നത് നല്ലതാണ് !
    രാത്രി ഏഴു മണി കഴിഞ്ഞാല്‍ എത്ര സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ ധൈര്യപെടും എന്ന് എന്ന് ടെസ്റ്റ്‌ ചെയ്യിക്കുന്നത് നല്ലതാണ്. (അനുഭവം ഇല്ലെങ്കില്‍ !) അതോ ഈ പുരോ-ഗമനതിന്റെ ഭാഗമാണോ !)

    എന്തായാലും തുറന്നിട്ട്‌ പ്രോവോകെട്റ്റ് ചെയ്യപ്പെടുന്ന സാഹചര്യവും, അബ്യൂസും ഉണ്ടാവുന്നതിനേക്കാള്‍ നല്ലതല്ലേ, വിശ്വാസത്തിന്റെ പേരിലെങ്കിലും സ്ത്രീകള്‍ വസ്ത്രം കൊണ്ടു സ്വയം അവരെ സംരക്ഷിക്കുന്നതും, പ്രോവോകെട്ടു ചെയ്യപ്പെടാനുള്ള സാഹചര്യം സമൂഹത്തിനു അന്യമാക്കുന്നതും !!

    കണ്ണ് മൂടുന്നത് കാണാന്‍ ഇഷ്ടപെടാത്ത പുരുഷന്മാര്‍ പലതും തുറന്നിട്ട്‌ നടക്കുന്നവരുടെ മേല്‍ ചാടിവീഴുന്നതും, നോക്കി പേടിപ്പിക്കുന്നതും, അതൊക്കെ കണ്ടും കേട്ടും , മുന്നില്‍ വന്നു പെടുന്ന കണ്ണ് മൂടിയവരെ ഇരകലാക്കുന്നതുമൊക്കെ സമൂഹത്തില്‍ വാര്തയാകുന്നതും ഇപ്പൊ സാധാരണയാണ്. കാരണം അറിയാതെ, വസ്ത്രം മൂടിയത് കൊണ്ടു കാര്യമില്ലെന്ന് ഇതൊക്കെ പറഞ്ഞ് ചൂണ്ടികാനിക്കുന്നവര്‍ മേല്‍ പറഞ്ഞ സിംപ്ടംസിനെ കാണാതെ പോകുകയാണ് !!
    ______________


    "മതം മനുഷ്യനെ ശുദ്ധീകരിക്കുമായിരുന്നു എങ്കില്‍ ലോകത്ത് ഇന്ന് പ്രശ്‌നങ്ങളേ ഉണ്ടാകാന്‍ പാടില്ല."

    I specifically said, if you understand well, "വിശ്വാസങ്ങളെ ഹൈജാക്ക് ചെയ്തു തങ്ങളുടെ തന്ത്രങ്ങള്‍ വിദഗ്ദ്ധമായി പയറ്റുന്ന കാലഘട്ടമാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്"

    പഴയ കാടന്‍ ജീവിതശൈലി ഉപേക്ഷിച്ച്
    ആധുനികജീവിതം നയിക്കുന്ന
    ""മതാന്ധനായി ജീവിക്കാന്‍""!
    താങ്കള്‍ക്ക് സാധിക്കുന്നത്
    മനുഷ്യന്‍ മതത്തെ മയക്കിയിട്ട് മതേതരമായി പുരോഗമിക്കുകയും അതിന്റെ ഗുണഫലം താങ്കള്‍ അനുഭവിക്കാന്‍ സാധിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.

    ""പേറ്റന്റ്‌ ഫ്രീ ആക്കി തന്നതിന് ഉപകാര സ്മരണ !

    ""മനുഷ്യന്‍ മനുഷ്യനെക്കുറിച്ച് ചോദിക്കാന്‍ പാടില്ല."

    ചോദിച്ചോളൂ, ആരും തടയില്ല ! പക്ഷെ അതൊക്കെ തൊണ്ട തൊടാതെ വിശ്വസിക്കുന്ന പരിണാമ വിശ്വാസികള്‍ അമ്ഗീകരിക്കുന്നുന്ടെങ്കില്‍ അവരുടെ വിശ്വാസത്തിനെ ചോദ്യം ചെയ്യാന്‍ ആരും വരില്ല. അത്‌ കൊണ്ടാണല്ലോ ഈ ബ്ലോഗില്‍ താങ്കളുടെ സ്വാതന്ത്ര്യവും, എന്റെ സ്വാത്ര്യവും ഷയര്‍ ചെയ്യപെടുന്നത്. അടിചെല്‍പ്പിക്കാതിരുന്നാല്‍ മതി.

    ReplyDelete
  66. Mr. Ravichandran,

    Sorry if my comments diverts blog post topic.

    Here my comments end!

    ReplyDelete
  67. ഗ്ലോബല്‍ വാമിങ് കാരണം ഞാന്‍ ഇപ്പോള്‍ അടിവസ്ത്രം ഇടാറില്ല കലക്ടറേ, ധൈര്യമായിട്ടു പറഞ്ഞോ..

    ReplyDelete
  68. {{{{കസേര എന്ന ഒരൊറ്റ വാക്കില്‍ വിശേഷിപ്പിക്കുന്ന വസ്തു, ഉണ്ടായതിനു ശേഷം, താന്‍ എവിടെ ഉണ്ടായി, എന്തിലാണ് സൃഷ്ടിക്കപെട്ടത്‌ ആ വസ്തു തന്നെ ചോദിക്കുന്നത് പോലെയാണ് താങ്കളുടെ ചോദ്യം. ഞാന്‍ ഉദ്ദേശിച്ചത് താങ്കള്‍ക്കു പിടികിട്ടിയില്ല! }}}}}}

    മാഷെ ,

    എനിക്കും കിട്ടുന്നില്ല തങ്ങള്‍ പറയുന്ന ആ "പിടി ". വല്ല മാനോ മുയാലോ ഒക്കെ ആണെങ്ങില്‍ " പിടി " ക്കാം ..ഒരു " പിടി " ചോറ് കിട്ടിയാലും വിശപ്പ്‌ ഉള്ളത് കൊണ്ട് ഒരു "പിടി " പിടിക്കാം . പക്ഷെ ചരക്ക് ഇതല്ലല്ലോ ..തങ്ങള്‍ക്കു പറ്റിയ ഒരു കച്ചവടം ഞാന്‍ പറയാം .ഇതില്‍ നഷ്ട്ടമില്ല ,മുതല്‍ മുടക്കും വേണ്ട ..ലാഭം അനെങ്ങിലോ തങ്ങളുടെ കണ്ണ് തള്ളി പോകും . മനുഷിയ മലം പാക്കറ്റില്‍ ആക്കി അതിന്റെ പുറത്തു ഒരു മത ദൈവത്തിന്റെ ലബലും പതിച്ചു മാര്‍ക്കെറ്റില്‍ വയ്ക്ക് ..അപ്പോള്‍ കാണാം കളി ..അതിന്റെ താഴെ store in a cool place ,avoid from sunlight എന്ന് കൂടി എഴുതിയാല്‍ കാര്യം കഴിഞ്ഞു .കുറച്ചു കൂടി മുന്നോട്ടു പോയി സര്‍വ മതസ്ഥര്‍ക്കും ഉപയോഗിക്കാം എന്ന് കൂടി എഴുതിയാല്‍ ബലേ ഭേഷ് !!!!പിന്നെ കാണാം കാശു വരുന്ന വഴി ..പിന്നെ ജനങ്ങള്‍ അവരുടെ നെറ്റിയില്‍ ആന ചവിട്ടിയത് പോലെ കുറിയിടാന്‍ തങ്ങളുടെ പ്രോഡക്റ്റ് ഉപയോഗിക്കും ...നല്ല കച്ചവടം അല്ലെ ..ഒന്ന് ട്രൈ ചെയ്തു നോക്ക് ..മുതലില്ല ഗുനമാനെഗിലോ തകര്‍പ്പന്‍ ..


    """""" ഇദ്ദേഹത്തിന്റെ കമെന്റിന്റെ മണം സുചിപ്പിക്കുന്നത് ഇയാള്‍ ദിനോസരുകള്‍ക്കും മുന്‍പേ ജീവിച്ചിരുന്നു എന്നാണ് """""""

    ReplyDelete
  69. നാജ്,
    ഒരു കൊച്ചുചോദ്യം ചോദിച്ചോട്ടെ.
    സൃഷ്ടിയാണോ ആസൂത്രണമാണോ ആദ്യം നടന്നിരിക്കുക?

    ReplyDelete
  70. Dear Naj,

    നിങ്ങള്‍ ആള് പുലി തന്നെ. എവിടെനിന്ന് എവിടോട്ടാണ് പായുന്നത്? വിഷയസംബന്ധിയായി ഒതുങ്ങാനാവാത്ത ആഴത്തില്‍ താങ്കള്‍ ചിന്തിക്കുന്നുണ്ടാവാം. ഒപ്പമെത്താകാനാവാത്തത് എന്റെ പിഴവ്. Mea culpa! ലോകത്തേറ്റവും മതപരതയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ഏഴുമണി കഴിഞ്ഞ് സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാവില്ലെന്ന് പറഞ്ഞ് മതങ്ങളെ അടച്ചാക്ഷേപിച്ചത് ശരിയായില്ല. വീട്ടിലിരുന്നാലും കെട്ടിയിട്ടാലും അടിമയായി സൂക്ഷിച്ചാലും ആരും കട്ടുകൊണ്ടു പോകില്ല. ആപത്തും കുറഞ്ഞിരിക്കും. അതൊക്കെ നല്ല മുന്‍കരുതലാണ്. പക്ഷെ അത് സാംസ്‌ക്കാരികോന്നതിയായി കാണരുത്.

    പൂട്ടും താക്കോലുമുണ്ടെങ്കില്‍ കള്ളന് ബുദ്ധിമുട്ടുണ്ടാകാം.എന്നുകരുതി കള്ളന്‍ ബാഷ്പീകരിക്കപ്പെടുന്നില്ല. മനുഷ്യന്റെ മനോനിലയാണ് പരിഷ്‌ക്കരിക്കേണ്ടത്.അവന് തിരിച്ചറിവുണ്ടോകണം.അന്യന്റെ സ്വാതന്ത്രത്തേയും അധികാരങ്ങളേയും മാനിക്കാനുള്ള ബോധം ഉണ്ടാകണം. അപ്പോഴേ ഈ അവസ്ഥ മാറൂ. മതം അക്കാര്യത്തില്‍ ഒരു വമ്പന്‍ പാരജയമാണെന്നു മാത്രമല്ല മനുഷ്യനെ കൂടുതല്‍ കാടനാക്കാനേ അതിന് സാധിക്കൂ.

    ReplyDelete
  71. മാംസവും ശവവും കെട്ടിപൊതിഞ്ഞുകൊണ്ട് പോകുന്നതുപോലെ മനുഷ്യനെ ആട്ടിത്തെളിച്ചിട്ട് കാര്യമില്ല. മതസമൂഹങ്ങള്‍ അങ്ങേയറ്റം ജീര്‍ണ്ണിച്ചായതുകൊണ്ടാണ് പൗരാവകാശം പോലും റദ്ദാക്കുന്ന രീതിയില്‍ അടിമത്വസമാനമായ മുന്‍കരുതലുകളും വിലക്കുകളും അവിടെ സ്ത്രീകള്‍ക്ക് സഹിക്കേണ്ടി വരുന്നത്.

    വിലക്കുകള്‍ വെച്ച് വീമ്പിളക്കരുത്. കെട്ടിയിട്ടിട്ട് സുരക്ഷയെക്കുറിച്ച് വാചാലമാകരുത്.മോഷ്ടാക്കള്‍ കൂടുതലുള്ളിടത്ത് കൂടുതല്‍ പോലീസ് വേണ്ടിവരും,വലിയ പൂട്ട് വേണ്ടിവരും. സ്ത്രീ ഏറ്റവുമധികം വെല്ലുവിളിക്കപ്പെടുന്നിടത്ത്, പുരുഷമനം ഏറ്റവുമധികം ജീര്‍ണ്ണിക്കുന്നിടത്ത് പ്രായോഗികമതികള്‍ ഏറ്റവും കൂടുതല്‍ വിലക്കേര്‍പ്പെടുത്തുന്നു. അതാണ് മതയുക്തിവാദം! അതാണ് മതസമൂഹങ്ങളില്‍ നാം കാണുന്നത്. അതൊക്കെ അത്തരം സമൂഹങ്ങളുടെ ജീര്‍ണ്ണത.

    അത്തരത്തില്‍ ആതുരവും ജീര്‍ണ്ണിച്ചതുമാണ് പൊതുവില്‍ മതസമൂഹങ്ങളെന്ന് താങ്കള്‍ പറയാതെ പറഞ്ഞുവെച്ചു. മതസമൂഹത്തിലെ പുരുഷന്‍മാരുടെ അപചയം താങ്കള്‍ ചൂണ്ടിക്കാട്ടി. സത്യസന്ധന്‍, അഭിനന്ദനങ്ങള്‍!

    താങ്കള്‍ കാടുകയറിയതുകൊണ്ട് ചൂണ്ടിക്കാണിച്ചെന്ന് കണ്ടാല്‍ മതി. താങ്കള്‍ നിറുത്തുന്നതിനാല്‍ ഞാനും നിറുത്തുന്നു. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.

    ReplyDelete
  72. പ്രിയപ്പെട്ട മനു ,

    ഞാന്‍ മനസ്സിലാക്കുന്നതു , ഒരു നാസ്തികനെ സംബന്ധിച്ച് ദൈവം എന്നത് അര്‍ത്ഥരഹിതമായ ഒരു പദപ്രയോഗം ആണ് . ദൈവം എന്താണ് എന്നത് ഒരു മതവിശാസിയുടെ കാഴ്ചപ്പാടാണ് . ആ കാഴ്ചപ്പാടിന് വിശ്വാസി കൊടുക്കുന്ന നമധേയമാണ് ദൈവം എന്നത് . മറ്റു വിശ്വാസികളുമായി ദൈവം എന്ന സംകല്പത്തെ (ആശയത്തെ ) സംവേദനം ചെയ്യാന്‍ ഭാഷാപരമായ ഒരു നിര്‍മിതി വേണമല്ലോ ( മറ്റേതൊരു പദത്തെയും പോലെ ). അതായത് ദൈവ വിശ്വാസമുള്ള ഒരു സമൂഹം ഉപയോഗിക്കുന്ന ഭാഷ പ്രയോഗം ആണ് ദൈവം . എന്നാല്‍ അങ്ങനെ അല്ലാതെ ഒരു സമൂഹത്തില്‍ ഉള്ള ഒരാള്‍ ( ഒരു യുക്തിവാദ സമൂഹം ) ഒരു ദൈവ വിശ്വാസിയോട് സംവദിക്കുമ്പോള്‍ അല്ലെങ്കില്‍ ഈ രണ്ടു വ്യക്തികള്‍ പൊതു സമൂഹത്തില്‍ ബന്ധപ്പെടുകയും ആശയ വിനിമയം നടത്തുകയും ചെയ്യുമ്പോള്‍ , ഭാഷാപരമായ സംവേദനത്തിന് വേണ്ടി അതില്‍ ഒരാള്‍ മറ്റേയാളുടെ ഭാഷ ഉപയോഗിച്ചേ പറ്റൂ.. അതയായത് ഒന്നുകില്‍ മലയാളി ഇംഗ്ലീഷ് പഠിച്ചു അമേരിക്കന്‍ സായിപ്പിനോട്‌ ഇംഗ്ലീഷ് സംസാരിക്കണം അല്ലെങ്കില്‍ സായിപ്പ് മലയാളം പഠിച്ചു മലയാളിയോട് മലയാളത്തില്‍ സംസാരിക്കണം .

    നാസ്തികന്‍ നിശാസിയോടു പറയുന്നത് ഇതാണ് . "താങ്കളുടെ ഭാഷ ഞാന്‍ പഠിക്കുകയും ശ്രദ്ധിച്ചു കേള്‍ക്കുയും ചെയ്തു , ആ ഭാഷയില്‍ ഇതു അര്‍ത്ഥത്തില്‍ ആണോ താങ്കള്‍ ദൈവം എന്നാ വാക്ക് കൊണ്ട് ഒരു ആശയത്തെ ദ്യോതിപ്പിക്കുന്നത് , ആ ആശയം , യുക്തിപരമായി നിലനില്‍ക്കുന്നതല്ല" . ഇതാണ് നാസ്തികന്‍ പറയുന്നത് . ഇവിടെ നാസ്തികന്‍ സൂചിപ്പിക്കുന്ന ദൈവം വിശ്വാസിയുടെ ഭാഷയിലെ ആശയമാണ് , ആ ആശയം നാസ്ഥികന്റെത് അല്ല .

    സാന്ദര്‍ഭികമായി ഇവിടെ സൂചിപ്പിക്കാന്‍ ഉള്ള മറ്റൊരു കാര്യം ആദ്യം പറഞ്ഞ ഖണ്ണികയില്‍ പറഞ്ഞതിന്റെ തുടര്‍ച്ചയാണ് .
    അതായത് ഒരു വിശ്വാസി , തന്റെ ദൈവ സങ്കല്പത്തെ ഭാഷാപരമായി മറ്റൊരാളോട് സംവേദനം ചെയ്യുന്നത് "ദൈവം " എന്നാ വാക്ക് കൊണ്ടോ സമാന പദപ്രയോഗങ്ങള്‍ കൊണ്ടോ ആണല്ലോ . പക്ഷെ മറ്റു ഭാഷ [അട നിര്‍മ്മിതികളില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ നിര്‍വച്ചനമുള്ള ഒരു പദം ആകുന്നില്ല ഇത് .

    "ആന " എന്നാ പദം ഒരാള്‍ ഭാഷയില്‍ ഉപയോഗിക്കുമ്പോള്‍ ഉദ്ദേശിച്ച വസ്തു എന്താണ് എന്ന് എ എ ഭാഷ അറിയ്ന്ന മറ്റൊരാള്‍ക്ക്‌ വ്യക്തമാകും . ഇതിന്റെ കാരണം , ഈ രണ്ടു പേര്‍ക്കും ആന എന്നതിനെ പട്ടി വ്യക്തമായ ധാരണയുണ്ട് .ആനയേയോ , ആനയുടെ ചിത്രങ്ങലെയോ പല തവണ കണ്ടു , ആനയെക്കണ്ടാല്‍ എങ്ങനെ ഇരിക്കും എന്ന് രണ്ടു പേര്‍ക്കും ഒരു പോലെ നിശ്ചയമാണ് . ആനക്ക് നാല് കാലും , ഒരു തുബിക്കയ്യും , രണ്ടു കൊമ്പും ഉണ്ടെന്നും ഇവര്‍ തമ്മില്‍ പരസ്പര വിര്ധമല്ലാത്ത മുന്‍ധാരണ ഉണ്ട് . അതായത് ആന എന്നാ പദം രണ്ടു പേരുടെയും ചിന്താ മണ്ഡലത്തില്‍ ഒരു സംഗതി തന്നെയാണ് പ്രതിബിബവത്കരിക്കപ്പെടുന്നത് .
    അതിന്നര്‍ത്ഥം "ആന" എന്ന ഭാഷപരാമായ അര്‍ഥം ഉദ്ദേശിച്ച വ്യക്തതയോടെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു , ആശയ വിനിമയം സാധ്യമാകുന്നു .

    എന്നാല്‍ ദൈവത്തിന്റെ കാര്യം അങ്ങനെയല്ല . രണ്ടു വിശാസികള്‍ക്ക് ദൈവം ഒരേ പോലെ അനുഭവപ്പ്പെടാന്‍ യാതൊരു സാധ്യതയും ഇല്ല .. കാരണം ദൈവത്തെ ഇവര്‍ രണ്ടു പേരും കാണുകയോ , സമൂഹത്തില്‍ പൊതുവായി അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ല . അങ്ങനെ വരുമ്പോള്‍ ഒരു വിശ്വാസി 'ദൈവം ' എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മറ്റൊരു വിശ്വാസിക്ക് മനസ്സിലാക്കാന്‍ സാധ്യമല്ല . മറിച്ചു പറഞ്ഞാല്‍ ദൈവം എന്നത് ഓരോ വിശ്വാസിയുടെയും സ്വകാര്യമായ ആശയവും അനുഭൂതിയും ആണ് . വിശ്വാസികള്‍ക്ക് പൊതുവായി ഒരു ദൈവം എന്ന് പറയുമ്പോള്‍ ഓരോ വിശ്വാസിയും കരുതുന്നത് താന്‍ എങ്ങനെയാണോ ദൈവത്തെ സംകല്പ്പിക്കുന്നത് അത് പോലെ തന്നെയായിരിക്കും തന്റെ സുഹൃത്തായ വിശാസിയും എന്നാണ് .പക്ഷെ സംഗതി അങ്ങനെ ആകില്ല തന്നെ ! യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് എത്ര ദൈവ വിശാസികള്‍ ഉണ്ടോ അത്രയും ദൈവങ്ങള്‍ ഉണ്ട് എന്ന് പറയാം .

    അങ്ങനെ വരുമ്പോള്‍ , തികച്ചും സ്വകാര്യമായ , മനുഷ്യര്‍ തമ്മില്‍ ചിന്താപരമായോ , ഭാഷപരമായോ പൊതു ധാരണ ഇല്ലാത്ത ഒരു ആശയമോ , സങ്കല്പമോ ആയി നില കൊള്ളുന്ന ഒന്ന് , അതിന്റെ അയധാര്തത കൊണ്ടും വിവിധ മനുഷ്യമനസിനനുസരിച്ചു മനസ്സുകളുടെ രൂപതിനനുസൃതമായി പരിണമിക്കപ്പെടുന്നു എന്നത് കൊണ്ടും , നിരീക്ഷണ വിധേയമായ / ഇന്ദ്രിയ ഗ്രാഹ്യമായ മറ്റുള്ളവയെപ്പോലെ , "ഉണ്ട് " , "ഉണ്ടായിരിക്കാം " , "ഉണ്ടാവാന്‍ സാധ്യത ഉണ്ട് " എന്ന വിശേഷങ്ങള്‍ക്ക് അനുയോജ്യമല്ല .

    ReplyDelete
  73. ദൈവ സൃഷ്ടമാണ് പ്രപഞ്ചം എന്ന കാഴ്ചപ്പാട് പരമപ്രധാനമാണ് എന്നത് പഴയത് പോലെ തങ്ങള്‍ ഉയര്തിപ്പിടിക്കുന്നില്ല എന്ന് പറയേണ്ടി വരുന്നത് പഴയ വിശ്വാസങ്ങളെ പുതിയ വീക്ഷണകോണില്‍ നോക്കിക്കാണാതിരിക്കാന്‍ വിശ്വാസികള്‍ക്ക് സാധ്യമല്ല അന്നതിനെയാണ് സൂചിപ്പിക്കുന്നത് . എത്രയൊക്കെ മുറുക്കിപ്പിടിചാലും വിശ്വാസികള്‍ അവരുടെ പ്രമാണങ്ങളെ ദുര്‍ബലപ്പെടുത്തുകയോ , പുതിയ വ്യാഖ്യാനം ചമയ്ക്കുകയോ ചെയ്യും എന്നതാണ് ആശ്വാസകരമായ ഒരു സത്യമായി ഇവിടെ കാണുന്നത് .

    സമൂഹത്തിലെ വ്യക്തികളുടെ മാനുഷിക ഭാവങ്ങള്‍ ചോര്‍ന്നു പോകാതെ പിടിച്ചു നിര്‍ത്താന്‍ മതങ്ങള്‍ കൂടിയേ തീരു എന്നുള്ളവര്‍ സ്വാഭാവികമായും കരുതുന്നത് മത വിശ്വാസികള്‍ അല്ലാത്തവര്‍ നരാധമന്മാര്‍ ആകണം എന്ന് താനെ ആയിരിക്കുമല്ലോ .. മതത്തിന്റെ സ്വാധീനം ഇല്ലാത്തവരോ , മതത്തെ വിമര്‍ശിക്കുന്നവരോ ആയവര്‍, മതം മനുഷ്യത്വത്തിന്റെ പാലൂട്ടി വളര്‍ത്തി മനവീയതയുടെ തൊട്ടിലില്‍ മനുഷ്യ സ്നേഹത്തിന്റെ താരാട്ടു പാടി ഉഅരക്കിയവരോ അല്ല . അങ്ങനെ യാതൊരു തരത്തിലും മാനവീയതയുടെ അംശം തൊട്ടു തീണ്ടാത്ത്തവര്‍ , മഹാ ക്രൂരരും വെറുപ്പുളവാക്കും വിധം അധമാരുമായിരിക്കണം .. അങ്ങനെ വരുമ്പോള്‍ തങ്ങളുടെ സമൂഹത്തിലെ തന്നെ സ്ഥിതി അതില്‍ നിന്നും വ്യത്യ്സ്തമായിക്കൂടാ . എന്നാല്‍ സ്വന്തം ചുറ്റുപാടിലെ , താന്‍ നേരിട്ട് തന്നെ അറിയുന്നവരില്‍ ,തന്റെ സുഹൃത്തുക്കളില്‍ എത്ര മത വിമര്‍ശകര്‍ ഇത്തരത്തില്‍ നരാധമന്മാര്‍ ആയിട്ടുണ്ട്‌ എന്നത് ആര്‍ക്കും എളുപ്പത്തില്‍ നോക്കി മനസ്സിലാക്കാവുന്നതെ ഉള്ളൂ ..

    പക്ഷെ അങ്ങനെ ഒരു കണക്കു കൂട്ടലിനോ സത്യാസന്ധമായ വിശകലനതിനോ ആരും തയ്യാറാവുന്നതായി കാണുന്നില്ല . കാരണം വളരെ വ്യക്തമാണ് . ഈ അന്വേഷണത്തിന്റെ ഫലം എന്താണ് എന്ന് സാമൂഹ്യ ജീവിയായ ഒരു വിശ്വാസിക്ക് നന്നായി അറിയാം . അവനറിയാം , മത സ്പര്‍ശമില്ലാതെ തന്നെ നല്ല മനസ്സുകള്‍ രൂപപ്പെടുന്നുണ്ട് എന്ന് . പക്ഷെ ആ സത്യത്തെ അവന്‍ അംഗീകരിക്കില്ല . കാരണം , തന്റെ മതത്തിന്റെ മേന്മയായി അവന്‍ കാണുന്നത് അതിനെറെ മനുഷ്യത്വത്തിന്റെ കുത്തകയാണ് . മതമില്ലാതെ തന്നെ സ്വാഭാവികമായി മാനവീയത സാധ്യമാണ് എന്ന് അയാള്‍ അംഗീകരിച്ചാല്‍ പിന്നെ അയാള്‍ മത വിശ്വാസി ആകുന്നതെന്തിനു ...?.അല്ലെ. ? കുഴങ്ങിപ്പോകില്ലേ..അല്ലെ..?

    ReplyDelete
  74. @ChethuVasu,

    സർ,

    അങ്ങയുടെ സുദീർഘവും സുവ്യക്തവും ആയ മറുപടിക്കും വിശദീകരണത്തിനും അവ്യാജമായ നന്ദി രേഖപ്പെടുത്തുന്നു.

    മനു.

    ReplyDelete
  75. {{{{ കല്‍ക്കി said...
    ഗ്ലോബല്‍ വാമിങ് കാരണം ഞാന്‍ ഇപ്പോള്‍ അടിവസ്ത്രം ഇടാറില്ല കലക്ടറേ, ധൈര്യമായിട്ടു പറഞ്ഞോ..}}}}}



    സത്യാ സന്ധത .... അത് പറയന്‍ കഴിഞ്ഞല്ലോ ..വളരെ നന്ദി .. പക്ഷെ ഇടാത്തത് എന്തുകൊണ്ട് എന്നതിനുള്ള വിസടികര്നം പോര . എന്റെ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചു തങ്ങള്‍ വായിചില്ല ..""" ഗ്ലോബല്‍ വാര്‍മിംഗ് ഓര്‍ക്കുമ്പോള്‍ അത്രയും പെട്ടെന്ന് അത് കീറുന്നത് ഉചിച്ചവുമല്ല ''''' ഞാന്‍ അത് പറയാന്‍ കാരണം ചുടു ഉണ്ടാകുമ്പോള്‍ നമ്മളുടെ ഷര്‍ട്ട്‌ ഊരുക എന്നത് സാധാരണം ആണ് ..ചിലര്‍ ബനിയനും ഊരിക്കളയും ..അതല്ല ചുടു നമ്മളെ ചുട്ടു പഴുപ്പിക്കുക ആണെങ്ങില്‍ ഒരു നമ്മള്‍ മുണ്ടും ഊരിയെരിഞ്ഞെക്കം ...(പാന്റോ,ബെര്മുടയോ എന്തുമാകാം ) അപ്പോള്‍ ഇങ്ങെനെ ഒരാള്‍ ചെയ്താല്‍ അയാള്‍ക്ക് അടിവസ്ത്രം കൊണ്ടെഗിലും സ്വന്തം അഭിമാനം സുക്ഷിക്കാം ..അത് ആ സമയത്ത് ഉള്ളത് ഗുണം ചെയ്യും ..അടിവസ്ത്രം ഇട്ടുകൊണ്ട്‌ ഓടുക ,ഡാന്‍സ് ചെയ്യുക എന്നതൊക്കെ പല രാജ്യങളിലും ചില വര്‍ഗക്കാര്‍ നടത്തുന്ന ഒരു ഒരു ആചാരം ആണ് . പക്ഷെ തങ്ങള്‍ അതും ഇ കൊച്ചു കേരളത്തില്‍ പറയുന്നു ഞാന്‍ അത് ഇടില്ല എന്ന് ..കുഴപ്പമില്ല .. തങ്ങളുടെ സന്തോഷം ആണ് അത് .. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ തങ്ങള്‍ അത് ഉപയോഗിക്കാത്തത് ഗ്ലോബല്‍ വാര്‍മിംഗ് മുലം ഒന്നും അല്ല.ഉത്തരം മുട്ടുമ്പോള്‍ മുണ്ട് പൊക്കി കാണിക്കാനല്ലേ (ഇനി തങ്ങള്‍ മുണ്ട് ഉടുക്കരില്ലെങ്ങിലും പാന്റും ഊരി കാണിക്കാമല്ലോ ,ഞാന്‍ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തതാണ് ,ഞാന്‍ ഇപ്പോള്‍ മുണ്ട് ഉടുക്കാറില്ല എന്ന് പറഞ്ഞാലോ ?) എനിക്കും survive ചെയെണ്ടേ സഹോദര ....





    >>>>>>>> മുണ്ട് പൊക്കി കാണിച്ചു എന്നൊക്കെ എങ്ങേന്യ ഒരു FIR ഇല്‍ എഴുതുക ??? അപ്പോള്‍ കേസും ഇല്ല ..അപ്പോള്‍ പേടിക്കാന്‍ ഇനി ഒന്നുമില്ല ...തള്ളെ നല്ല ഒരു ലോ പോയിന്റ്‌ അല്ലെ ? എന്ന് പറഞ്ഞു ഇതൊരു വ്യവസായം ആക്കല്ലേ എന്ന് അപേക്ഷ ....

    ReplyDelete
  76. >"മതം മനുഷ്യനെ ശുദ്ധീകരിക്കുമായിരുന്നു എങ്കില്‍ ലോകത്ത് ഇന്ന് പ്രശ്‌നങ്ങളേ ഉണ്ടാകാന്‍ പാടില്ല."
    I specifically said, if you understand well, "വിശ്വാസങ്ങളെ ഹൈജാക്ക് ചെയ്തു തങ്ങളുടെ തന്ത്രങ്ങള്‍ വിദഗ്ദ്ധമായി പയറ്റുന്ന കാലഘട്ടമാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്"<


    ഞമ്മന്‍ ഇടയ്ക്കിടയ്ക്ക് ജാമ്യം എടുക്കുന്നു......!!!!!!!!!

    ReplyDelete
  77. >യാഹൂ ഈയടുത് വെണ്ടയ്ക്ക നിരത്തി: മില്ല്യന്‍ ഡോളര്‍ ഓഫറില്‍ "ലിണ്ട്സേ ലോഹന്‍" പ്ലെയ്ബോയ്ക്ക് വേണ്ടി തുണിയൂരാന്‍ പോനൂനു ! സ്ത്രീ ലോകത്തിനു ആജീവനാന്ത പരിരക്ഷ !!!<

    ഒരു ശ്രീനിവാസന്‍ ഡയലോഗ് ഓര്മിവരുന്നു “കുപ്പായത്തിന്നു കുപ്പായം കോയി ബിരിയാണിക്കി കോയി ബിരിയാണി ഇനി എന്തിന്റെ കുറവാണ് നിനക്ക് (ഒരു ഭാര്യയോട്‌) ഇവിടെയുള്ളത്”

    ReplyDelete
  78. കല്ക്കീം,

    താങ്കളുടെ ഒടുക്കത്തെ പ്രവാചകന്‍ അത്രയുമല്ലേ പറഞ്ഞുള്ളു. ഹിന്ദുക്കള്‍ ബുദ്ധനെ അവസാനം അവരുടെ മെയിന്‍ ദൈവമായ വിഷ്ണുവിന്റെ ഒരു അവതാരമാക്കി മാറ്റി കളഞ്ഞു. ലോകത്ത് വന്നിട്ടുള്ള നാലുപേരറിയുന്നവരെയൊക്കെ അവതാരമാക്കി വെടക്കാക്കി തനിക്കാക്കുന്ന തന്ത്രമാണ് ബ്രാഹ്മണമതം പയറ്റുന്നതെങ്കില്‍ അല്പ്പംന സ്വല്പ്പം റേറ്റിങുള്ളവരെയെല്ലാം പ്രവാശകന്മാറരാക്കുന്ന പണിയാണ് ഇസഌമില്‍. താങ്കളും ഈ വിനോദം പിന്പ റ്റി രസിക്കുന്നു. ബുദ്ധനെക്കുറിച്ച് നിരീശ്വരവാദിയാണെന്ന ചിന്തയ്ക്ക് പ്രാമുഖ്യമുണ്ടെന്ന് എന്തായാലും നിങ്ങള്‍ സമ്മതിച്ചു. ഗുലാം മുഹമ്മദിന്റെ ശബ്ദം ഒറ്റപ്പെട്ടതാണെന്നും അംഗീകരിച്ചു. അമ്മയെ തല്ലിയായും രണ്ടുപക്ഷമില്ലേ കല്ക്കിറ. ഗുലാം മുഹമ്മദ് പറയുന്നതിലും കാര്യമുണ്ടെന്ന് പറയാന്‍ ആളുണ്ടാവും. ബുദ്ധസാഹിത്യമോ ബുദ്ധദര്ശ.നമോ ഗൗരവമായി പഠിച്ച ആരും ഇന്നുവരെ ഈശ്വരനെ വാഴ്ത്തുന്നതോ ഈശ്വരസാക്ഷാത്ക്കാരമോ ആണ് ജീവതലക്ഷ്യമെന്ന് ബുദ്ധന്‍ നിര്ദ്ദേ ശിച്ചതായി ഇന്നുവരെ പറഞ്ഞിട്ടില്ല. ദൈവം എന്ന ചോദ്യത്തിന് മുന്നില്‍ നിരന്തരമായി മൗനം അവലംബിച്ച ബുദ്ധന്‍ എന്തെങ്കിലും പറഞ്ഞപ്പോഴൊക്കെ നിഷേധാര്ത്ഥതത്തിലാണ് പ്രതികരിച്ചിട്ടുള്ളത്. ബുദ്ധനെ ആജ്ഞേയവാദിയാക്കുന്നിടം വരെ ചില മതപണ്ഡിതന്മാനര്‍ സഞ്ചരിക്കാറുണ്ട്. പക്ഷെ ഈശ്വരവിശ്വാസിയാക്കാന്‍ കല്ക്കിംയും കല്ക്കിേയുടെ ഒടുക്കത്തെ പ്രവാശകനും വേണ്ടി വന്നു. Fools rush in where angels fear to tread എന്ന് പറഞ്ഞത് കല്ക്കി യുടെ പ്രവാശകനെക്കുറിച്ചാണോ?

    കളക്റ്റര്‍ പറഞ്ഞതുപോലെ നിരീശ്വരവാദിയായ ബുദ്ധന്‍ എന്ന് വിവിരിക്കുന്ന കുറെ ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യുകായാണ് തിരിച്ച് ചെയ്യേണ്ടത്. പക്ഷെ ഞാനത് ചെയ്യുന്നില്ല. കാരണം ഗുലാം അഹമ്മദ് സ്വന്തം മതത്തെക്കുറിച്ച് പറഞ്ഞതിന് സ്വീകാര്യതിയില്ല, പിന്നെയല്ലേ മറ്റു മതങ്ങളെ കുറിച്ച്. അദ്ദേഹത്തിന്റെ പേരു കേള്ക്കു ന്നതേ മുസഌങ്ങള്‍ ചിരിക്കാന്‍ തുടങ്ങും. താങ്കളിങ്ങനെ വിഡ്ഢിത്തരങ്ങളുമായി സ്വപ്‌നജീവിയെപ്പോലെ ജീവിക്കുക. കളക്റ്റര്‍ പറഞ്ഞതുപോലെ വെളുത്തുള്ളി അരച്ച് തേക്കാന്‍ മടിക്കരുത് അല്ലെങ്കില്‍ പാമ്പ് കയറിവരും.

    ReplyDelete
  79. "ബുദ്ധസാഹിത്യമോ ബുദ്ധദര്ശ.നമോ ഗൗരവമായി പഠിച്ച ആരും ഇന്നുവരെ ഈശ്വരനെ വാഴ്ത്തുന്നതോ ഈശ്വരസാക്ഷാത്ക്കാരമോ ആണ് ജീവതലക്ഷ്യമെന്ന് ബുദ്ധന്‍ നിര്ദ്ദേ ശിച്ചതായി ഇന്നുവരെ പറഞ്ഞിട്ടില്ല."

    Dear Surya,

    പറഞ്ഞ കാര്യം പ്രസ്തുത പോസ്റ്റില്‍ ഞാന്‍ ഉദ്ധരിച്ചിട്ടുണ്ട്. അത് ശരിയല്ലെങ്കില്‍ ആക്കാര്യം വ്യക്തമാക്കേണ്ടത് താങ്കളാണ്. താങ്കള്‍ക്ക് ബുദ്ധനെക്കുറിച്ച് എന്തു വേണമെങ്കിലും കരുതാം. അത് വസ്തുതകള്‍ക്ക് നിരക്കുന്നതായിരിക്കണം എന്ന് നിര്‍ബന്ധമൊന്നുമില്ല.

    "...ഗുലാം അഹമ്മദ് സ്വന്തം മതത്തെക്കുറിച്ച് പറഞ്ഞതിന് സ്വീകാര്യതിയില്ല, പിന്നെയല്ലേ മറ്റു മതങ്ങളെ കുറിച്ച്. അദ്ദേഹത്തിന്റെ പേരു കേള്ക്കു ന്നതേ മുസഌങ്ങള്‍ ചിരിക്കാന്‍ തുടങ്ങും."

    എത്രപേര്‍ സ്വീകരിച്ചു എന്നതാണ് ഒരു കാര്യം അംഗീകരിക്കാനുള്ള മാനദണ്ഡം എന്നാണെങ്കില്‍ താങ്കള്‍ക്ക് നല്ല നമസ്ക്കാരം. പിന്നെ താങ്കള്‍ ഇപ്പോള്‍ മഹാനായി കരുതുന്ന ബുദ്ധനെ അദ്ദേഹത്തിന്‍റെ കാലത്ത് എത്രപേര്‍ അംഗീകരിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നത് കേട്ട് എത്രപേര്‍ ചിരിച്ചിരുന്നുവെന്നുമുള്ള ചരിത്രം ഒരാവര്‍ത്തി വയിക്കുന്നത് നന്ന്.

    ReplyDelete
  80. Mr. Ravichandran,

    i said : ഈ കണ്ണ് മൂടുന്ന സ്ഥലത്താണ് "കണ്ണ് മൂടാത്ത സ്ഥലതിനേക്കാള്" സ്ത്രീകള് നിര്ഭയമായി (ഇന്ധ്യാക്കാര് അടക്കം) പുരുഷ സമൂഹത്തില് ജീവിക്കുന്നത്. ഒന്ന് സര്വ്വേ ചെയ്യുന്നത് നല്ലതാണ് !രാത്രി ഏഴു മണി കഴിഞ്ഞാല് എത്ര സ്ത്രീകള് നമ്മുടെ നാട്ടില് സ്വതന്ത്രമായി യാത്ര ചെയ്യാന് ധൈര്യപെടും എന്ന് എന്ന് ടെസ്റ്റ് ചെയ്യിക്കുന്നത് നല്ലതാണ്. (അനുഭവം ഇല്ലെങ്കില് !) അതോ ഈ പുരോ-ഗമനതിന്റെ ഭാഗമാണോ !)

    യു റിപ്ലൈഡ്: ""ലോകത്തേറ്റവും മതപരതയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയില് ഏഴുമണി കഴിഞ്ഞ് സ്ത്രീകള്ക്ക് പുറത്തിറങ്ങി നടക്കാനാവില്ലെന്ന് പറഞ്ഞ് മതങ്ങളെ അടച്ചാക്ഷേപിച്ചത് ശരിയായില്ല.""
    _______________

    ""മതങ്ങളെ"" അടച്ചാക്ഷേപിച്ചത് ശരിയായില്ല."" ! ഗുഡ് ഇങ്ങിനെ തന്നെ വേണം യുക്തിയില് നിന്നും മറുപടി വരാന്.

    മി. രവിചന്ദ്രന് ! താങ്കള് ഒപ്പര്ചൂനിസതിലും കാലു വെക്കും എന്ന് പറഞ്ഞാല് താങ്കളുടെ മറുപടി അത് "നിഷേധിക്കില്ല". താങ്കളുടെ ഐടന്റിടി പെട്ടെന്ന് മായ്ക്കാന് താങ്കളുടെ "instinct" സമ്മതിക്കുന്നില്ലല്ലോ !
    ഞാന് ഒരു നഗ്ന സത്യം പറഞ്ഞപ്പോള്, എന്നെ ഇസ്ലാമിന്റെ പക്ഷത്തും, അഞ്ഞെയവാദിയെന്ന് പറയുന്ന താങ്കള് (ബോധപൂര്വം അല്ലെങ്കിലും, but instinct ! ) ഇവിടെ മറുപക്ഷത്തും നിര്ത്തി എന്റെ കമന്റിനെ കൌണ്ടര് ചെയ്തു. അല്ലെങ്കിലും, ചില സമയത്ത് പിടിവള്ളി വേണ്ടത് തന്നെ!

    ചോദ്യത്തില് നിന്നും രക്ഷപെടാന് പല്ലിയുടെ വാല് മുറിച്ചിട്ടാല് മതി. പിന്നെ മതം-തീവ്രവാദം അങ്ങിനെ പോയ്കോളും ! ഈ ബ്ലോഗ് പോസ്റ്റിലെ " മതങ്ങളെ അടചാക്ഷേപിക്കാത്ത വരികല് ഉണ്ടോ എന്ന് ഒന്ന് സ്വയം എഡിറ്റു ചെയ്യുക, മറ്റു പോസ്റ്റുകളും !!

    മി. രവിചന്ദ്രന്, ഞാന് ഒരു സാമൂഹിക അവസ്ഥ എന്ന് മാത്രമേ ഞാന് ഉധേഷിച്ചുള്ളൂ. മറിച്ച് തോന്നിയത് എന്ത് കൊണ്ട് എന്ന് ഒന്നുകൂടി സ്കാന് ചെയ്യുക.
    _______________
    ""വീട്ടിലിരുന്നാലും കെട്ടിയിട്ടാലും അടിമയായി സൂക്ഷിച്ചാലും ആരും കട്ടുകൊണ്ടു പോകില്ല ആപത്തും കുറഞ്ഞിരിക്കും. അതൊക്കെ നല്ല മുന്കരുതലാണ്. പക്ഷെ അത് സാംസ്ക്കാരികോന്നതിയായി കാണരുത് !""
    __________
    കുറച്ചു വൈകാരികത കൂടിപോയോ വാചകത്തിന് !

    സാമ്സ്കാരികൊന്നതിയായി ആരെങ്കിലും കരുതിയാല് അതൊരു ക്രിമിനല് കുറ്റമാകുമോ, അതോ താങ്കള് പറഞ്ഞ പോലെ ""ആപത്തും കുറഞ്ഞിരിക്കും"" എന്നാ രീതിയിലെങ്കിലും അതിനെ അമ്ഗീകരിക്കുന്നതിലൂടെ ക്രിമിനലിസത്തെ മിനിമൈസ് ചെയ്യുന്ന ആ സംവിധാനം അങ്ങിനെ വകവെച്ചു കൊടുക്കുന്നതല്ലേ ആപത്തു കൂട്ടുന്നതിനു അതിനെ എതിര്ക്കുന്നതിനേക്കാള് നല്ലത്.

    അല്ലെങ്കിലും എന്തിനാണ് അടുത്ത വീട്ടിലേക്കു നോക്കി ഇങ്ങിനെ സ്വയം വിളിച്ചു പറയുന്നത് ! അവിടേക്ക് ശ്രദ്ധിക്കാതെ സ്ത്രീകള്ക്ക് അതിനേക്കാള് "സാംസ്കാരിക സുരക്ഷിതം" നല്കുന്ന വഴികള് പ്രായോഗികമായി കാണിച്ചു അവരെ ആകര്ഷിച്ചാല് പോരെ ! ആരും ആരെയും കെട്ടിയിടുന്നില്ല. പിന്നെ, കുടുമ്പമായി ജീവിക്കുന്നവര് അവരുടെ കെട്ടുറപ്പിന് വേണ്ടി മതത്തിന്റെയോ, അല്ലാത്തവര് നിങ്ങളുടെയോ മാര്ഗം സീകരിക്കുന്നതിനെ ആക്ഷേപിക്കണം എന്ന് തോന്നുന്നില്ല ! അതൊക്കെ കുടുമ്പത്തെ സംരക്ഷിക്കുന്നവര്ക്ക് വിട്ടു കൊടുത്തു കൂടെ ! എനിക്ക്. മി. രവിച്ചന്ദ്രന്റെയോ, അത് പോലെയുള്ള മറ്റു സുഹൃത്തുക്കളുടെയോ "അഭ്യന്തര കാര്യങ്ങളില്" ഇടപെടാന് എന്തവകാശം !

    __________________________

    ""പൂട്ടും താക്കോലുമുണ്ടെങ്കില് കള്ളന് ബുദ്ധിമുട്ടുണ്ടാകാം.എന്നുകരുതി കള്ളന് ബാഷ്പീകരിക്കപ്പെടുന്നില്ല""

    മനുഷ്യന്റെ മനോനിലയാണ് പരിഷ്ക്കരിക്കേണ്ടത്.

    _______

    ""കള്ളനു ബുധിമുട്ടുണ്ടാകാം" !

    താങ്കളെ കൊണ്ട് അങ്ങിനെയെങ്കിലും പറയിപ്പിക്കാന് കഴിഞ്ഞല്ലോ. "സുരക്ഷിതത്വം" നല്ലതാണെന്ന് സാരം. ബാശ്പീകരിക്കാനുള്ള മറ്റു വഴികളുടെ ആദ്യപടിയാനത്, അത് മനസ്സിലാകണമെങ്കില് സങ്കുചിതത്വം മാറ്റി കൂടുതല് അറിയാന് ശ്രമിക്കുക.

    contd...

    ReplyDelete
  81. contd...

    കുറ്റ കൃത്യങ്ങളുടെ ആധിക്യം മീഡിയ പറയുന്നുണ്ടല്ലോ. കള്ളന്മാരുടെ/അത്തരക്കാരുടെ മനോനില ബാശ്പീകരിക്കാനുള്ള "സൂത്ര വിദ്യ, അല്ലെങ്കില് മറ്റെന്തെങ്കിലും ആഞ്ഞെയ തത്വങ്ങള്" പഠിപ്പിക്കാനുള്ള വഴികള് സമൂഹത്തില് പരിച്ചയപെടുത്തുക ! ജയിലുകളിലും, ആകാം.
    _______________
    "അന്യന്റെ സ്വാതന്ത്രത്തേയും അധികാരങ്ങളേയും മാനിക്കാനുള്ള ബോധം ഉണ്ടാകണം. അപ്പോഴേ ഈ അവസ്ഥ മാറൂ.""

    എന്താണ് താങ്കള് പറയാന് ഉദ്ദേശിച്ചത്. ഒരു കുടുംപതിലും ആരും അവരുടെ അംഗങ്ങളെ തടവില് ഇടുന്നില്ല, അവരുടെ സുരക്ഷിതത്വം എങ്ങിനെ വേണമെന്ന് അവര് തീരുമാനിക്കുന്നതിലൂടെ അല്ലാതെ ! (അഭ്യന്തരം !).

    അടുത്ത വീട്ടിലെ പെണ്ണ് എന്തിനാ മൂടി നടക്കണേ ! എന്ന് ചോദിച്ചു സമയം കളയണോ. മി. രവിചന്ദ്രന് !

    അതിനു മറുപടി തുറന്നിട്ടോ, അല്ലെങ്കില് യുക്തമെന്നു തോന്നുന്ന മറ്റു രീതിയില് വസ്ത്രം ധരിപ്പിച്ചോ നല്കുകയല്ലേ നല്ലത്. ആ സ്ത്രീകളോ, അവരെ സംരക്ഷിക്കുന്ന അവരുടെ കുടുമ്പത്തിലെ പുരുഷന്മാരോ അതിനെ ചോദ്യം ചെയ്യില്ല !

    ഒരുപാട് പ്രശ്നങ്ങള് ചുറ്റുമുണ്ട് ! തെരുവില്ബാല്യങ്ങള്, ദാരിദ്ര്യം, മറ്റു ജീവിത-സാമൂഹിക പ്രശ്നങ്ങള് ഉള്ളപ്പോള് ! അപ്പൊ പിന്നെ ഈ വസ്ത്രം ധരിക്കുന്നവര്ക്ക് വിട്ടു കൊടുത്തു കൂടെ !
    ________________________

    ""മതം അക്കാര്യത്തില് ഒരു വമ്പന് പാരജയമാണെന്നു മാത്രമല്ല മനുഷ്യനെ കൂടുതല് കാടനാക്കാനേ അതിന് സാധിക്കൂ.!"

    വിജയത്തിന്റെ ""ഒരു ഉദാഹരണം"" വ്യക്തമാക്കിയിട്ടു പോരെ ഈ കതിനാ വെടി !!!!

    ______________

    താങ്കളുടെ പോസ്റ്റു വായിച്ചു മറുപടി എഴുതുകയാണെങ്കില് ജോലിയൊക്കെ രാജിവെച്ചു അതിനു മാത്രാമായി ഇരിക്കേണ്ടി വരും ! അത് മണ്ടത്തരം ആണെന്ന് തിരിച്ചറിയുന്നത് ആ പണിക്കു നില്ക്കുനില്ല. എന്തായാലും മറുപടി എല്ലാത്തിനും നല്കാത്തത് കഴിയാത്തത് കൊണ്ടല്ല, സമയം അതിനു വേണ്ടി കളയാന് ഇല്ലാത്തത് കൊണ്ടാണെന്ന് സൂചിപിച്ചു കൊള്ളട്ടെ !

    ReplyDelete
  82. മതങ്ങളെ അടച്ച് അക്ഷേപിച്ചത് ശരിയായില്ല. അതെ അതുതന്നെയാണ് പറഞ്ഞത്. ആരാ ആക്ഷേപിച്ചത്? താങ്കള്‍. ആരോടാണ് ആക്ഷേപിക്കരുതെന്ന് പറഞ്ഞത്? താങ്കളോട്. ആരാ പറഞ്ഞതാര്? ഞാന്‍. എന്റെ നിലപാടെന്താ? മതം മനുഷ്യരാശി നേരിടുന്ന വന്‍ വിപത്താണെന്ന്. ഞാന്‍ മതത്തെ മൊത്തമായും ചില്ലറയായും വിമര്‍ശിക്കും. ബ്‌ളോഗിലുടനീളം അതു ചെയ്‌തെന്നു വരാം. അതെന്റെ ലൈന്‍. താങ്കള്‍ ഭൗതികമവാദത്തെ വിമര്‍ശിക്കുന്നതുപോലെ. പക്ഷെ മതത്തെ അടച്ചാപേക്ഷിക്കുന്നത് താങ്കളെപ്പോലൊരു മതാന്ധന് ചേര്‍ന്ന പണിയല്ല. മത്സ്യകച്ചവടക്കാരന്‍ മീന്‍നാറ്റത്തെ കുറിച്ച് വിലപിക്കുന്നത് പരിതാപകരമാണ്. ആ അഭംഗിയാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. അപ്പോള്‍ ചങ്ങാതിക്ക് തിരഞ്ഞല്ലോ. ബാക്കി പോരട്ടെ.

    ReplyDelete
  83. Contd..
    രവിചന്ദ്രന്‍: "മാംസവും ശവവും കെട്ടിപൊതിഞ്ഞുകൊണ്ട് പോകുന്നതുപോലെ മനുഷ്യനെ ആട്ടിത്തെളിച്ചിട്ട് കാര്യമില്ല""മതസമൂഹങ്ങള്‍ അങ്ങേയറ്റം ജീര്‍ണ്ണിച്ചായതുകൊണ്ടാണ് പൗരാവകാശം പോലും റദ്ദാക്കുന്ന രീതിയില്‍ അടിമത്വസമാനമായ മുന്‍കരുതലുകളും വിലക്കുകളും അവിടെ സ്ത്രീകള്‍ക്ക് സഹിക്കേണ്ടി വരുന്നത്.


    ഇവിടത്തെ കാര്യം വിട്ടു ""അവിടേക്ക്"" വണ്ടി കയറുന്നത് ?? അതിനേക്കാള്‍ പുരോഗമാനമാണോ ഇവിടെ എന്ന് ഇന്ത്യയൊട്ടുക്കും ഒന്ന് കറങ്ങിയടിച്ചു വാ !
    __________
    വിലക്കുകള്‍ വെച്ച് വീമ്പിളക്കരുത്. കെട്ടിയിട്ടിട്ട് സുരക്ഷയെക്കുറിച്ച് വാചാലമാകരുത്.
    ""മോഷ്ടാക്കള്‍ കൂടുതലുള്ളിടത്ത് കൂടുതല്‍ പോലീസ് വേണ്ടിവരും "",വലിയ പൂട്ട് വേണ്ടിവരും !"


    അപ്പൊ പൂട്ട്‌ വേണ്ടി വരും, പോലീസും വേണ്ടി വരും !! മൂടിവേക്കെണ്ടാതില്ല, മോഷ്ടാക്കള്‍ കൂടുമ്പോള്‍ പൂട്ടാന്‍ കുറെ പൂട്ടും, പോലീസും വേണം ! യുക്തിയെ സഹായിക്കാന്‍ ഇവരുടെയൊക്കെ സഹായം "മൂടിവേക്കുന്നതിനു" പകരം വേണ്ടിവരും, അല്ലെ !
    _________________
    സ്ത്രീ ഏറ്റവുമധികം വെല്ലുവിളിക്കപ്പെടുന്നിടത്ത്, "പുരുഷമനം" ഏറ്റവുമധികം ജീര്‍ണ്ണിക്കുന്നിടത്ത് ""പ്രായോഗികമതികള്‍"" ഏറ്റവും കൂടുതല്‍ വിലക്കേര്‍പ്പെടുത്തുന്നു.
    അതാണ് മതയുക്തിവാദം!

    അപ്പൊ പുരുഷന്‍ ആണ് പ്രശ്നം ! അവര്‍ ജീര്നിക്കും !
    സ്ത്രീകളെ വെല്ലുവിളിക്കുന്നിടത്, മതവിശ്വാസത്തിലെ ചില പ്രായോഗിക പരിഹാരങ്ങള്‍ നിര്ധേഷിക്കപെടും. അതിനെ വിലക്ക് എന്നല്ല, പരിഹാരം എന്നാണു പറയേണ്ടത് ! അതാവശ്യമില്ലാത്തവര്‍ അതിനനുസരിച്ച് ജീവിക്കുന്നുണ്ടല്ലോ.
    ______________
    "അതാണ് മതസമൂഹങ്ങളില്‍ നാം കാണുന്നത്. അതൊക്കെ അത്തരം സമൂഹങ്ങളുടെ ജീര്‍ണ്ണത"..മതസമൂഹത്തിലെ പുരുഷന്‍മാരുടെ അപചയം താങ്കള്‍ ചൂണ്ടിക്കാട്ടി.""

    മത സമൂഹങ്ങളിലെ ജീര്‍ണത അല്ല ! സമൂഹത്തിലെ ജീര്‍ണത. സ്വഭാവത്തെ നന്മയിലേക്ക് നയിക്കുക എന്നതാന്നു ഇസ്ലാം. വൈകൃതം, ജീര്‍ണത ഇതൊക്കെ സംഭവിക്കുന്നത്‌ നന്മകള്‍ അന്യമാകുംപോഴാനു. അപ്പോള്‍ അതൊന്നുമില്ലാത്ത "വെറും" മനുഷ്യന്‍ ആകും അത്തരം വ്യക്തികള്‍. വിശ്വാസി ആയി കൊണ്ട് ഒരാളും തിന്മ ചെയ്യില്ല(നബി വചനം)
    അങ്ങിനെ ഉണ്ടെന്നു നിങ്ങള്‍ പറയുന്നവര്‍ "വിശ്വാസികള്‍ അല്ല", നാമ ധാരികള്‍ മാത്രമാണ്. ആ നാമം പേറുന്ന മനുഷ്യരെ മദ്യ ഷാപ്പിലും, അത് പോലുള്ള സ്ഥലങ്ങളിലും പ്രവര്തികലിലുമൊക്കെ കാണുന്നത് നിങ്ങള്ക്ക് തന്നെ അറിയാം. വിശ്വാസം എന്നത് ഒരു ബ്രാന്‍ഡ് നെയിം അല്ല, വിശ്വാസം മുന്നോട്ടു വെക്കുന്ന പ്രവര്തികളിലൂടെയാണ് അത് വ്യക്തികളില്‍ തിരിച്ചറിയേണ്ടത് !
    _____________________
    """താങ്കള്‍ കാടുകയറിയതുകൊണ്ട് ചൂണ്ടിക്കാണിച്ചെന്ന് കണ്ടാല്‍ മതി. ""
    ഞാന്‍ പറഞ്ഞ പോയന്റുകളെ ഖണ്ഡിക്കാന്‍, താങ്കളെ ഇങ്ങിനെ ജബ്ബാര്‍മശ്ടെ നിലവാരത്തിലേക്ക് പോകേണ്ടിയിരുന്നില്ല. മി. രവി ചന്ദ്രന്‍ ! ബട്ട് സ്റ്റില്‍ റെസ്പെക്റ്റ് യു !

    ReplyDelete
  84. Ravichandran:"എന്റെ നിലപാടെന്താ? മതം മനുഷ്യരാശി നേരിടുന്ന വന് വിപത്താണെന്ന്. ഞാന് മതത്തെ മൊത്തമായും ചില്ലറയായും വിമര്ശിക്കും." ബ്ളോഗിലുടനീളം അതു ചെയ്തെന്നു വരാം. അതെന്റെ ലൈന്. താങ്കള് ഭൗതികമവാദത്തെ വിമര്ശിക്കുന്നതുപോലെ. പക്ഷെ മതത്തെ അടച്ചാപേക്ഷിക്കുന്നത്
    താങ്കളെപ്പോലൊരു മതാന്ധന് ചേര്ന്ന പണിയല്ല."
    _________________
    മി. രവിചന്ദ്രന്.

    എന്റെ മറുപടി വായിച്ചാല് താങ്കളേക്കാള് കൂടുതല് സഹിഷ്ണുത അതില് കാണാം. താങ്കളുടെ കമന്റിലൂടെ താങ്കള് തെളിയിക്കുന്നത് എന്താണ് !
    "ഞാന് മതത്തെ മൊത്തമായും ചില്ലറയായും വിമര്ശിക്കും"" എന്ന് പറഞ്ഞു വൈകാരികമാകുന്ന താങ്കല്ക്കണോ യുക്തി(മത!)അന്ധത എന്ന് പറഞ്ഞാല് താങ്കളുടെ കമന്റുകള്/ചിന്തകള് എതിര്ക്കില്ല !!

    എങ്കിലും ഞാന് അങ്ങിനെ പറയുന്നതിനെ ഇഷ്ടപെടുന്നില്ല !

    താങ്കള് ഒരു പഴുത് കണ്ടത് "അടചാക്ഷേപത്തില്" മാത്രമാണ് ! അതും എന്റെ കമന്റു മനസ്സിലാക്കാതെ താങ്കള് കമന്റിയതിന്റെ കുഴപ്പമാണ്. വിധ്യാഭ്യാസതിലും, ചിന്തയിലും ഉന്നതിയിലെന്നു കരുതുന്ന താങ്കളില് നിന്നും വരാന് പാടില്ലാത്തതായിരുന്നു അത് !

    എന്റെ മറുപടിയും, തിരിച്ചുള്ള താങ്കളുടെ കമന്റും ഇവിടെ വരുന്ന എല്ലാവരും വായിക്കുന്നുണ്ട്. (ചിയര് ഗേള്സിന്റെ വലയില് വീഴരുതേ ! )
    ഇങ്ങിനെയൊക്കെ കമന്റി സ്വയം ചെറുതാകണോ ! ഞാന് എഴുതിയത് ശരിക്കും വായിച്ചിട്ട്/പൂര്നമായീട്ടു മനസ്സിലാക്കിയിട്ടു പോരെ (ഒരു ജെനെരലൈസേശന് ഒഴിവാക്കാം) മറുപടി എഴുതുന്നത്. കുറച്ചു മാത്രം കട്ട് ചെയ്തു അതിനു തനിക്കനുകൂലമായി കമന്റിയാല് മരുപടിയാകില്ല. മി. രവിചന്ദ്രന്. അതിലൂടെ സംഭവിക്കുന്നത് താങ്കള് താങ്കളെ സ്വയം debase ചെയ്യുകയാണ് !
    ____________
    Hope you release my other comments too!

    thank you
    Naj

    ReplyDelete
  85. ഒന്നാമതായി, ഇതാരാണ് വിവേകം ബ് ളോഗ് സ്‌പോട്ട്? നാജ് എന്നൊരു ബ്‌ളോഗര്‍ ചില അഭിപ്രായങ്ങള്‍ എഴുതി നിര്‍ത്തുകയാണെന്ന് പറഞ്ഞിരുന്നു. ഞാന്‍ ആദ്യം കമന്റിട്ടപ്പോള്‍ പുതിയ ഐ.ഡി ക്കാരന്റെ ബുക്കും പേപ്പറുമൊന്നും കാണാന്‍ സാധിച്ചിരുന്നില്ല. നാജ് തന്നെയാണെന്ന് നിരൂപിച്ചാണ് മറുപടി നല്‍കത്.

    വിവേക് എന്ന പേരില്‍ ഒരു സാംസ്‌ക്കാരിക സിംഹം ഇവിടൊക്കെ ഉഴറി നടക്കുമായിരുന്നു. ഇനി ആ പൂമാനാണോ ആവോ?

    കണ്ണുമൂടിയെന്ന ആലങ്കാരികാര്‍ത്ഥത്തിലുള്ള വാചകം ബുര്‍ഖയായി തെറ്റിദ്ധരിച്ച് സ്ത്രീവിഷയം എടുത്തിട്ടാല്‍ എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാനൊക്കുമോ?

    ആപത്ത് മിനിമൈസ് ചെയ്യാനായി കെട്ടിയിടാന്‍ കൊതിയാണോ? നിലവറയിലിട്ട് കിളിവാതിലിലൂടെ ഭക്ഷണംകൊടുക്കൂ. സുരക്ഷ പതിന്മടങ്ങ് വര്‍ദ്ധിക്കും. പക്ഷെ ഒരു കാര്യം, ഇത്രയും മുടിഞ്ഞ സുരക്ഷ ആവശ്യപ്പെടുന്ന രീതിയില്‍ മതസമൂഹത്തിലെ പുരുഷനെ നിലനിറുത്തുന്നത് മതമാണെന്നറിയുമ്പോള്‍ താങ്കള്‍ക്ക് ലജ്ജ തോന്നണം, ഒരിക്കലെങ്കിലും.

    മതം ബീഭത്സമായി നിലനില്‍ക്കുന്നിടത്തോളം സ്ത്രീക്ക് നിഷ്‌ക്കാസിതയായി നിലനില്‍ക്കേണ്ടിവരും, ഇരുട്ടിനെ ഭയക്കേണ്ടി വരും. മുഖം മൂടേണ്ടിവരും, നിലവറയിലുറങ്ങേണ്ടി വരും. കാരണം അത് സത്രീയെ തുല്യ അവകാശാധികാരങ്ങളുള്ള മനുഷ്യനായി കാണാന്‍ വിസമ്മതിക്കുന്നു.

    മതത്തിന് മുന്നില്‍ സ്ത്രീ കേവലമൊരു പ്രസവയന്ത്രമോ ലൈംഗികസംവിധാനമോ മാത്രം. അതാരും തട്ടിക്കൊണ്ടു പോകാതിരിക്കാന്‍ മതമേധാവിയായ പുരുഷന്റെ താല്‍പര്യം മുന്‍നിറുത്തി അവനാ യന്ത്രത്തെ ഇരുട്ടില്‍ തളയ്ക്കുന്നു, പൗരാവകാശങ്ങള്‍ നിഷേധിക്കുന്നു.

    ReplyDelete
  86. താങ്കളുടെ പോസ്റ്റു വായിച്ചു മറുപടി എഴുതുകയാണെങ്കില് ജോലിയൊക്കെ രാജിവെച്ചു അതിനു മാത്രാമായി ഇരിക്കേണ്ടി വരും ! അത് മണ്ടത്തരം ആണെന്ന് തിരിച്ചറിയുന്നത് ആ പണിക്കു നില്ക്കുനില്ല. >>>

    ഈ ബ്‌ളോഗില്‍ വന്ന് പോസ്റ്റുകളൊക്കെ വായിച്ച് കമന്റുകളിട്ട് സഹായിക്കണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ട് 2006 ജൂലൈ 11 ന് അങ്ങയുടെ ഇറ്റാലിയന്‍ കോണ്‍സുലേറ്റിലേക്ക് അയച്ച കത്ത് ഇതിനാല്‍ പിന്‍വലിച്ചുകൊള്ളുന്നു.

    ReplyDelete
  87. മി. രവിചന്ദ്രന്, ഞാന് ഒരു സാമൂഹിക അവസ്ഥ എന്ന് മാത്രമേ ഞാന് ഉധേഷിച്ചുള്ളൂ. >>>

    അതെ,താങ്കളൊരു സാമൂഹിക അവസ്ഥയാണെന്ന വാദം അംഗീകരിക്കുന്നു. ഞാനത് പണ്ടേ പറഞ്ഞിട്ടുണ്ട്.

    ReplyDelete
  88. (1)വിധ്യാഭ്യാസതിലും, ചിന്തയിലും ഉന്നതിയിലെന്നു കരുതുന്ന താങ്കളില് നിന്നും വരാന് പാടില്ലാത്തതായിരുന്നു
    അത് !>>>>

    ഇത് പറയാന്‍ ഞാന്‍ താങ്കളോട് എന്ത് മഹാ അപരാധമാണാവോ ചെയ്തത്?


    (2)കുറച്ചു മാത്രം കട്ട് ചെയ്തു അതിനു തനിക്കനുകൂലമായി കമന്റിയാല് മരുപടിയാകില്ല. മി. രവിചന്ദ്രന്. അതിലൂടെ സംഭവിക്കുന്നത് താങ്കള് താങ്കളെ സ്വയം debase ചെയ്യുകയാണ് !>>>

    കുറച്ച് മാത്രം കണ്ടപ്പോള്‍ പ്രതികരിച്ചു. ബാക്കി പോരട്ടെ എന്നു പറഞ്ഞു. അപ്പോള്‍ ട്രെയിനിലായിരുന്നു. ഇപ്പോള്‍ സമയം കിട്ടിയപ്പോള്‍ ബാക്കിയുള്ളവയോട് പ്രതികരിക്കുന്നു. ഇതില്‍ debasing ആയി എന്താണുള്ളതെന്ന് മനസ്സിലാകുന്നില്ല.

    (3) താങ്കല്ക്കണോ യുക്തി(മത!)അന്ധത എന്ന് പറഞ്ഞാല് താങ്കളുടെ കമന്റുകള്/ചിന്തകള് എതിര്ക്കില്ല !!>>

    യുക്തിബോധം അന്ധതയല്ല വെളിച്ചമാണ് ചങ്ങാതി. യുക്തിരാഹിത്യമാണ് അന്ധത സമ്മാനിക്കുന്നത്. മതം അന്ധതയുണ്ടാക്കും. യുക്തി പ്രയോഗിച്ചാല്‍ ആ തമോഗര്‍ത്തത്തില്‍ നിന്ന് പുറത്തുവരാം.

    (4)മി. രവിചന്ദ്രന്.

    എന്റെ മറുപടി വായിച്ചാല് താങ്കളേക്കാള് കൂടുതല് സഹിഷ്ണുത അതില് കാണാം. >>>

    താങ്കള്‍ സ്വയം മാര്‍ക്കിട്ട് മിടുക്കനാവുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ആളായതിനാല്‍ പരാതി പറയുന്നില്ല.

    ReplyDelete
  89. """താങ്കള്‍ കാടുകയറിയതുകൊണ്ട് ചൂണ്ടിക്കാണിച്ചെന്ന് കണ്ടാല്‍ മതി. ""
    ഞാന്‍ പറഞ്ഞ പോയന്റുകളെ ഖണ്ഡിക്കാന്‍, താങ്കളെ ഇങ്ങിനെ ജബ്ബാര്‍മശ്ടെ നിലവാരത്തിലേക്ക് പോകേണ്ടിയിരുന്നില്ല. മി. രവി ചന്ദ്രന്‍ ! ബട്ട് സ്റ്റില്‍ റെസ്പെക്റ്റ് യു !

    17 November 2011 17:44




    ജബ്ബാര്‍മാഷിന്റെ നിലവാരത്തേക്കുറിച്ച് മതിപ്പാണെനിക്കുള്ളത്. അത് മോശമാണെന്ന് തോന്നുന്നത് താങ്കളുടെ വ്യക്തിപരമായ പ്രശ്‌നം. അതിന് ചികിത്സിക്കാന്‍ എനിക്കാവില്ല.

    Dear Naj,

    എനിക്ക് താങ്കളോട് ബഹുമാനക്കുറവൊന്നുമില്ല. സംവാദം നടത്തുമ്പോള്‍ മറുവശത്തു നിന്ന് വരുന്ന വാചകത്തിന്റെ ധ്വനിയനുസരിച്ച് വിഷയസംബന്ധിയായി കമന്റിടും. പക്ഷെ അതില്‍ വ്യക്തിപരമായി ഒന്നും കാണരുത്.

    സംവാദം സംവാദമാണ് വ്യക്തിപരമായ സ്‌നേഹവും ബഹുമാനവും മറ്റൊന്നാണ്. കമന്റിടുന്നത് നിറുത്തിയെന്നും, കമന്റിടാന്‍ സമയമില്ലെന്നുമൊക്കെ താങ്കള്‍ പറഞ്ഞു.Teasing ഞാനുമുപയോഗിച്ചു. അതൊക്കെ അങ്ങനെ കണ്ടാല്‍ മതി. അല്ലാതെ യാതൊരു വിഷയവുമില്ല. I too respect you.

    ReplyDelete
  90. മി. രവി ചന്ദ്രന്‍,
    naj എന്നാ id യില്‍ കമന്റ്‌ നല്‍കിയപ്പോള്‍, ഇറ്റ്‌ ഗോട്ട് ഫെയില്‍ഡ്‌. സൊ യൂസ്ഡ് അദര്‍ ഐഡി ഓഫ് മൈന്‍ !
    താങ്കളുടെ മറുപടി എനിക്ക് തന്നെയാണ്.
    ""കണ്ണുമൂടിയെന്ന ആലങ്കാരികാര്‍ത്ഥത്തിലുള്ള വാചകം ബുര്‍ഖയായി തെറ്റിദ്ധരിച്ച്..."
    തെറ്റിദ്ധരിച്ചതല്ല, ഇസ്ലാമിനെതിരെയുള്ള യുക്തിവാധതിന്റെ മെയിന്‍ അറ്റാക്ക്‌ അവിടെയാണ് എന്നത് കൊണ്ട്, (താങ്കളുടെ മനസ്സിലും അതെഴുതിയപ്പോള്‍ വന്നീട്ടുണ്ടായിരിക്കാം) അതൊരു പ്രയോഗമായി, അങ്ങിനെയുള്ള സ്ഥലത്തെ സൂചിപ്പിച്ചു താരതമ്യം ചെയ്തു എന്നുള്ളൂ.

    താങ്കള്‍ പറഞ്ഞ വാചകം ഇങ്ങിനെ !
    ""പൂട്ടും താക്കോലുമുണ്ടെങ്കില് കള്ളന് ബുദ്ധിമുട്ടുണ്ടാകാം.എന്നുകരുതി കള്ളന് ബാഷ്പീകരിക്കപ്പെടുന്നില്ല""
    മനുഷ്യന്റെ മനോനിലയാണ് പരിഷ്ക്കരിക്കേണ്ടത്.
    _______
    താങ്കളെ കൊണ്ട് അങ്ങിനെയെങ്കിലും (""കള്ളനു ബുധിമുട്ടുണ്ടാകാം" !)
    പറയിപ്പിക്കാന് കഴിഞ്ഞല്ലോ. "സുരക്ഷിതത്വം" നല്ലതാണെന്ന് സാരം.
    ഇപ്പോള്‍ താങ്കള്‍ പറയുന്നത് ഇങ്ങിനെ !
    ""ആപത്ത് മിനിമൈസ് ചെയ്യാനായി കെട്ടിയിടാന്‍ കൊതിയാണോ? നിലവറയിലിട്ട് കിളിവാതിലിലൂടെ ഭക്ഷണംകൊടുക്കൂ. സുരക്ഷ പതിന്മടങ്ങ് വര്‍ദ്ധിക്കും."
    ഇതിനെയാണോ യുക്തി വാദം എന്ന് പറയുന്നത്.
    കെട്ടിയിടല്‍, നിലവറ, കിളിവാതില്‍....
    താങ്കള്‍ എന്തൊക്കെയാണ് വിളിച്ചു പറയുന്നത് ! ഭാവനയുടെ ലോകത്ത് നിന്നും ഇറങ്ങി വരൂ...! താങ്കള്‍ ഈ പറയുന്ന ഒരു പ്രശ്നവും എവിടെയും ഇല്ല ! ഓരോരുത്തരും അവരവരുടെ സ്വാതത്ര്യത്തെ അനുഭവിക്കുന്നുണ്ട്. അത് തന്റെ പോലെ വേണം എന്ന് മറ്റൊരാള്‍ പറയുന്നിടത്ത് നിര്‍വചനം തെറ്റുന്നു.
    ______________
    താങ്കള്‍ വിമര്‍ശിച്ചോളൂ. പക്ഷെ കാടടച്ചു വെടി വെക്കരുത്. അത് ജബ്ബാര്‍ മാഷ്ടെ ശൈലിയാണ്. കാര്യങ്ങളെ ശരിയായ രീതിയില്‍ അപഗ്രഥിച്ചു ജെനറലൈസ് ചെയ്യാതെ വിമര്‍ശിക്കുക. അതാണ്‌ വിവേകമുള്ളവര്‍ ചെയ്യുക. അത് വ്യക്തിത്വത്തെ പ്രദര്‍ശിപ്പിക്കും. താങ്കളെങ്കിലും അങ്ങിനെയാകണമെന്നു ആഗ്രഹിക്കുന്നു.
    കുര്‍ആന്‍ വിമര്‍ശിക്കുന്നതിനു വിഷയമാകുമ്പോള്‍, സത്യ സന്ധമായി വിമര്‍ശിക്കുക. ജബ്ബാര്‍ മാഷ്ടെയും മറ്റുള്ളവരുടെയും ശൈലി സീകരിക്കാതിരിക്കുക (സന്ദര്‍ഭത്തില്‍ നിന്നും തങ്ങള്‍ക്കു വിമര്‍ശിക്കാന്‍ പാകമായത് എടുക്കുന്ന രീതി !). ലഭ്യമായ എല്ലാ authentic റെഫറന്‍സും ഉപയോഗിക്കുക, നാച്ചുറല്‍ സെലെക്ഷന്‍ എന്നാ വാക്കില്‍ അടങ്ങിയിരിക്കുന്ന വിശദീകരണം പോലെ കുര്‍ ആനിലെ വാക്കുകളെയും, സന്ദര്‍ഭങ്ങളെയും അതെ ആഴത്തില്‍ സമീപിക്കുക.
    സുശീലിന്റെ ബ്ലോഗില്‍ താങ്കളുടെ കമന്റിലെ ലിങ്കിലൂടെയാണ് ഇവിടെ എത്തിയത്. ആദ്യമാണ്. ഇടയ്ക്കു സന്ദര്‍ശിക്കാം. സമയത്തിന്റെ പരിമിതി യുള്ളത് കൊണ്ട് കമന്റു നല്‍കില്ല.

    താങ്കള്‍ക്കു എല്ലാ നന്മയും നേരുന്നു.
    Naj
    www.viwekam.blogspot.com

    ReplyDelete
  91. മിസ്ടര്‍ Naj ,
    താങ്കള്‍ പറയുന്നു :

    "താങ്കള്‍ ഈ പറയുന്ന ഒരു പ്രശ്നവും എവിടെയും ഇല്ല ! ഓരോരുത്തരും അവരവരുടെ സ്വാതത്ര്യത്തെ അനുഭവിക്കുന്നുണ്ട്. "

    വളരെ വ്യക്തമാണ് താങ്കളുടെ നിലപാട് .

    മതത്തില്‍ പല ആളുകള്‍ക്കും പല സ്വാതന്ത്ര്യം ആണ് എന്നതാണ് സത്യം . അത് താങ്കള്‍ തുറന്നു സമ്മതിക്കുന്നു .
    ചില ആളുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ചില ആളുകള്‍ക്ക് കുറവ് സ്വാതന്ത്ര്യവും ചില ആളുകള്‍ക്ക് നാമമാത്രമായ സ്വാതന്ത്ര്യവും മതം അനുശാസിക്കുന്നുന്നു എന്നര്‍ത്ഥം .
    എന്നാലെന്താ എല്ലാവര്ക്കും സ്വാതന്ത്ര്യം ഉണ്ടല്ലോ .

    മതങ്ങള്‍ക്ക് മനുഷ്യരെ തുല്യമായി കാണാന്‍ സാധിക്കുകയില്ല എന്നാണോ മത വിശാസികള്‍ തന്നെ പറയുന്നത് ?

    അവര്‍ക്ക് തുല്യ നീതി നടപ്പാക്കാന്‍ കഴിയില്ല എന്നാണോ ?

    സ്വാതന്ത്ര്യം മുറിച്ചു വില്‍ക്കുന്ന ഇടപാടാണോ ?
    കൊടുക്കപ്പെടുന്നതോ സ്വാതന്ത്ര്യം ?

    ReplyDelete
  92. പ്രിയപ്പെട്ട നാജ്,

    വീണ്ടും പറയട്ടെ, താങ്കള്‍ ജബ്ബാര്‍മാഷിനെ കുറിച്ച് പറയുന്നത് ഒട്ടും സ്വീകാര്യമല്ല. താങ്കളുടെ വ്യക്തിപരമായ വീക്ഷണമാണെന്നല്ലാതെ യാഥാര്‍ത്ഥ്യവുമായി അതിന് ബന്ധമില്ല. അദ്ദേഹത്തിന്റെ കുര്‍-ജ്ഞാനം ഇന്ന് കേരളത്തിലുള്ള മുന്തിയ മുസ്‌ളീം പണ്ഡിതരേക്കാള്‍ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തോട് ഇസ്ളാമിക വിഷയത്തില്‍ സംവദിക്കാന്‍ ആത്മവിശ്വാസമുള്ളവരെ മറുവശത്ത് കാണാനുമില്ല.

    അദ്ദേഹം പ്രകോപനപരമായി സംസാരിക്കുന്നു,കാടടച്ചു വെടിവെക്കുന്നു എന്നൊക്കെ ആരോപിക്കുന്നത് പ്രതിരോധിക്കാനാവാതെ വരുമ്പോഴുള്ള വൈഷ്യമ്യത്തില്‍ നിന്നുയരുന്ന നിരാശയുടെ പ്രകടിതരൂപം മാത്രമാണ്.
    അഭിപ്രായം രേഖപ്പെടുത്തിയതിനും ആശംസകള്‍ക്കും നന്ദി. സമയമുള്ളപ്പോള്‍ എത്തുക. സുസ്വാഗതം.
    സസ്‌നേഹം,
    RC

    ReplyDelete
  93. അല്ലാ ഇതാര്?

    പ്രകാശന്‍ മാസ്റ്റര്‍ ഇപ്പോഴും ചിരിക്കാരുണ്ടോ?
    അതോ ഒരു ഹിക്കുമത് തീവ്രവാടിയോടാനെല്ലോ ചിരിച്ചു പോയത് എന്നോര്ത്ത് ഇപ്പോള്‍ ഉങ്കളെ കാണുമ്പോള്‍ ടി. വി. രാജേഷ്‌ കരഞ്ഞത് പോലെ കരയുകയാണോ?

    ReplyDelete
  94. "ഉമ്പള" നേര്‍വഴിക്ക് നടത്താന്‍ കോഴിക്കോട്ട് മുഖം മൂടിയണിഞ്ഞ നല്ലൊരു കോമാളി ഇപ്പോള്‍ നിലവില്‍ ഉണ്ട്. ഹിറാഗുഹയില്‍ വസിക്കും തീവ്രവാദി അല്‍, ആരിഫലി ബിന്‍ അവിവേകി. മറ്റൊരാള്‍ക്ക് ചാന്‍സ് ഇല്ല.

    ReplyDelete
  95. മുഖം മൂടിയണിഞ്ഞ ഒരു ലാദനും ഇവിടെ ആരെയും 'നേര്പ്പിക്കാന' വേണ്ടി 'സാംസ്കാരിക ഗണെശേനാവാന്‍" ശ്രമിക്കേണ്ട.
    'മുന്‍ധാരണ' വീട്ടിന്നകത്തു മാത്രം പ്രയോഗിക്കുക..

    ReplyDelete
  96. രവി സാറും കഷണ്ടിക്ക് മരുന്ന് കുറെ കഴിച്ചോ?

    ReplyDelete
  97. നാജ്.... താങ്കള്‍ മൊബൈല്‍ കമ്പ്യൂട്ടര്‍ മൊട്ടോര്‍വഹനങ്ങള്‍എന്നീ സസ്ത്രസന്കെതികത ഒന്നും ഉപയോകിക്കരുത് നബി ഉപയോകിക്കാതതെല്ലാം നിഷിദ്ദമാണ് കുരാന്‍ പകര്‍ത്താന്‍ ഒരുകഷ്ണം പേപ്പര്‍ പോലും കണ്ടുപിടിച്ചു കൊദുതില്ലല്ലോ....ആ പാവതിന്നു ...എല്ലാം മുന്‍കൂറായി അറിയുന്നവന്‍

    ReplyDelete
  98. പ്രിയപ്പെട്ട രവിചന്ദ്രന്‍ സര്‍,

    താങ്കളുടെ പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു. അത് കൊണ്ട് തന്നെ ഇനിയും ഇത്തരം നല്ല നല്ല പോസ്റ്റുകള്‍ സാറിനെ പ്പോലുള്ള ആളുകളില്‍ നിന്നും
    പ്രതീക്ഷിക്കുന്നു. ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ക്ക് ഈ പോസ്റ്റുകള്‍ വലിയ പ്രചോദനം നല്‍കുന്നുണ്ട് എന്ന് പറയാതിരിക്കാന്‍ വയ്യ.
    അതിനാല്‍ സാറിന്‍റെ മൌന സമ്മതത്തോടെ ഈ പോസ്റ്റ്‌ ഫേസ് ബുക്കില്‍ ഞാന്‍ പോസ്റ്റു ചെയ്യട്ടെ..!!
    സ്നേഹ പൂര്‍വ്വം
    ഹരിജിത്ത്

    ReplyDelete
  99. വിക്ഞാന പ്രദമായ ഒരു നല്ല പോസ്റ്റു

    ReplyDelete
  100. ദൈവ സൃഷ്ടമാണ് പ്രപഞ്ചം എന്ന കാഴ്ചപ്പാട് പരമപ്രധാനമാണ് എന്നത് പഴയത് പോലെ തങ്ങള്‍ ഉയര്തിപ്പിടിക്കുന്നില്ല എന്ന് പറയേണ്ടി വരുന്നത് പഴയ വിശ്വാസങ്ങളെ പുതിയ വീക്ഷണകോണില്‍ നോക്കിക്കാണാതിരിക്കാന്‍ വിശ്വാസികള്‍ക്ക് സാധ്യമല്ല അന്നതിനെയാണ് സൂചിപ്പിക്കുന്നത് . എത്രയൊക്കെ മുറുക്കിപ്പിടിചാലും വിശ്വാസികള്‍ അവരുടെ പ്രമാണങ്ങളെ ദുര്‍ബലപ്പെടുത്തുകയോ , പുതിയ വ്യാഖ്യാനം ചമയ്ക്കുകയോ ചെയ്യും എന്നതാണ് ആശ്വാസകരമായ ഒരു സത്യമായി ഇവിടെ കാണുന്നത് .

    സമൂഹത്തിലെ വ്യക്തികളുടെ മാനുഷിക ഭാവങ്ങള്‍ ചോര്‍ന്നു പോകാതെ പിടിച്ചു നിര്‍ത്താന്‍ മതങ്ങള്‍ കൂടിയേ തീരു എന്നുള്ളവര്‍ സ്വാഭാവികമായും കരുതുന്നത് മത വിശ്വാസികള്‍ അല്ലാത്തവര്‍ നരാധമന്മാര്‍ ആകണം എന്ന് താനെ ആയിരിക്കുമല്ലോ .. മതത്തിന്റെ സ്വാധീനം ഇല്ലാത്തവരോ , മതത്തെ വിമര്‍ശിക്കുന്നവരോ ആയവര്‍, മതം മനുഷ്യത്വത്തിന്റെ പാലൂട്ടി വളര്‍ത്തി മനവീയതയുടെ തൊട്ടിലില്‍ മനുഷ്യ സ്നേഹത്തിന്റെ താരാട്ടു പാടി ഉഅരക്കിയവരോ അല്ല . അങ്ങനെ യാതൊരു തരത്തിലും മാനവീയതയുടെ അംശം തൊട്ടു തീണ്ടാത്ത്തവര്‍ , മഹാ ക്രൂരരും വെറുപ്പുളവാക്കും വിധം അധമാരുമായിരിക്കണം .. അങ്ങനെ വരുമ്പോള്‍ തങ്ങളുടെ സമൂഹത്തിലെ തന്നെ സ്ഥിതി അതില്‍ നിന്നും വ്യത്യ്സ്തമായിക്കൂടാ . എന്നാല്‍ സ്വന്തം ചുറ്റുപാടിലെ , താന്‍ നേരിട്ട് തന്നെ അറിയുന്നവരില്‍ ,തന്റെ സുഹൃത്തുക്കളില്‍ എത്ര മത വിമര്‍ശകര്‍ ഇത്തരത്തില്‍ നരാധമന്മാര്‍ ആയിട്ടുണ്ട്‌ എന്നത് ആര്‍ക്കും എളുപ്പത്തില്‍ നോക്കി മനസ്സിലാക്കാവുന്നതെ ഉള്ളൂ ..

    പക്ഷെ അങ്ങനെ ഒരു കണക്കു കൂട്ടലിനോ സത്യാസന്ധമായ വിശകലനതിനോ ആരും തയ്യാറാവുന്നതായി കാണുന്നില്ല . കാരണം വളരെ വ്യക്തമാണ് . ഈ അന്വേഷണത്തിന്റെ ഫലം എന്താണ് എന്ന് സാമൂഹ്യ ജീവിയായ ഒരു വിശ്വാസിക്ക് നന്നായി അറിയാം . അവനറിയാം , മത സ്പര്‍ശമില്ലാതെ തന്നെ നല്ല മനസ്സുകള്‍ രൂപപ്പെടുന്നുണ്ട് എന്ന് . പക്ഷെ ആ സത്യത്തെ അവന്‍ അംഗീകരിക്കില്ല . കാരണം , തന്റെ മതത്തിന്റെ മേന്മയായി അവന്‍ കാണുന്നത് അതിനെറെ മനുഷ്യത്വത്തിന്റെ കുത്തകയാണ് . മതമില്ലാതെ തന്നെ സ്വാഭാവികമായി മാനവീയത സാധ്യമാണ് എന്ന് അയാള്‍ അംഗീകരിച്ചാല്‍ പിന്നെ അയാള്‍ മത വിശ്വാസി ആകുന്നതെന്തിനു ...?.അല്ലെ. ? കുഴങ്ങിപ്പോകില്ലേ..അല്ലെ..?

    ReplyDelete
  101. {{{{{{ ജബ്ബാര്‍മാഷിന്റെ നിലവാരത്തേക്കുറിച്ച് മതിപ്പാണെനിക്കുള്ളത്. !!!!!!!താങ്കള്‍ വിമര്‍ശിച്ചോളൂ. പക്ഷെ കാടടച്ചു വെടി വെക്കരുത്. അത് ജബ്ബാര്‍ മാഷ്ടെ ശൈലിയാണ്. !!!!!!!!
    !!!! കാര്യങ്ങളെ ശരിയായ രീതിയില്‍ അപഗ്രഥിച്ചു ജെനറലൈസ് ചെയ്യാതെ വിമര്‍ശിക്കുക. അതാണ്‌ വിവേകമുള്ളവര്‍ ചെയ്യുക
    അതാണ്‌ വിവേകമുള്ളവര്‍ ചെയ്യുക.അതാണ്‌ വിവേകമുള്ളവര്‍ ചെയ്യുക.))))))))



    .......അതിനു വിവേകം വേണ്ടേ ?????????????? അതില്ലിങ്ങില്‍ ? എന്ത് ചെയ്യും ??????????

    ReplyDelete
  102. പ്രിയപ്പെട്ട ഹരിജിത്, ഷാ

    നല്ലവാക്കിന് നന്ദി.

    ReplyDelete
  103. Mr. Ravichandran,

    രവിചന്ദ്രന്‍: ""ഞാന്‍ ഇസ് ളാമികസാഹിത്യം പഠിച്ചത് ജബ്ബാര്‍ മാഷുടെ കുര്‍-ആന്‍ വിജ്ഞാനത്തില്‍ നിന്നാണെന്ന് താങ്കള്‍ക്ക് ബോധ്യപ്പെട്ടത് അത്ഭുതകരമായി""

    പ്രീവിയസ് കമന്റ്‌,
    രവിചന്ദ്രന്‍: "അദ്ദേഹത്തിന്റെ കുര്‍-ജ്ഞാനം ഇന്ന് കേരളത്തിലുള്ള മുന്തിയ മുസ്‌ളീം പണ്ഡിതരേക്കാള്‍ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു."
    ________________________
    ഒരു വ്യക്തിയുടെ പാണ്ടിത്യം അളക്കുന്നത്, അദ്ധേഹത്തിന്റെ രചനകള്‍ പഠിക്കുകയും, വിലയിരുത്തുകയും ചെയ്തതിനു ശേഷമാണ്. താങ്കളുടെ "സെര്ടിഫികേശന്‍" അതിനെ ബലപെടുതുകയും ചെയ്യുന്നു. താങ്കളുടെ ഈ കമന്റു അങ്ങിനെയെന്നു തെറ്റിദ്ധരിച്ചതില്‍ നിന്നാണ് എന്റെ കമന്റു. പൈസയില്ലാത്ത അക്കൌണ്ടിലെ ഒരു ബ്ലാങ്ക് ചെക്കാണ് അതെന്നു താങ്കള്‍ തിരുത്തിയപ്പോള്‍ മനസ്സിലായി.

    രവിചന്ദ്രന്‍: 'താന്‍ പാതി ദൈവം പാതി' എന്നു പറയുന്ന താങ്കളുടെ മതയുക്തി ചിന്തിക്കുന്നവര്‍ക്ക് അസഹ്യമായിരിക്കും....ഇതല്ലേ താങ്കളുടെ വിഖ്യാതമായ മതയുക്തി?!

    എന്റെ മതയുക്തിയെ താങ്കള്‍ ഇങ്ങിനെ കാണുന്നതിലെ സ്വാതന്ത്ര്യത്തിനെ എനിക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ല. ഒരാള്‍ക്ക് ഒരാളെ കുറിച്ച് എന്തും കരുതാം, ഒരു വിശ്വാസത്തെ കുറിച്ച് മറ്റൊരാള്‍ക്ക് എന്തും കരുതാം എന്ന പോലെ !!!

    സമൂഹത്തില്‍ ഉള്ള ഒരു നാടന്‍ പ്രയോഗത്തിനെ എടുത്തു ഇസ്ലാമിന് മേല്‍ വെച്ചു കെട്ടിയ താങ്കളുടെ "വിജ്ഞാന നിലവാരത്തെ" അംഗീകരിക്കാനുള്ള ന്യായം എനിക്കന്യമാക്കുന്നത് താങ്കളുടെ കമന്റുകള്‍ തന്നെയാണ്. അമ്ഗിനെയൊരു യുക്തിയും ഇസ്ലാമില്‍ ഇല്ല. ഒരുധാഹരണത്തില്‍ വ്യക്തമാക്കാം. ഒരു സഹാബി കുതിരയെ കെട്ടാതെ മസ്ജിധിലേക്ക് പോകുന്നത് പ്രവാചകന്‍ കാണുന്നു. അദ്ദേഹം ചോദിച്ചു, എന്ത് കൊണ്ടു കെട്ടാതെ പോകുന്നു. അനുചരന്‍ പറഞ്ഞ് ഞാന്‍ സൃഷ്ടാവില്‍ ഭരമെല്പ്പിക്കുന്നു. പ്രവാചകന്‍ തിരുത്തി. താങ്കള്‍ കുതിരയെ അഴിഞ്ഞു പോകാത്ത വിധം കെട്ടുക. എന്നീട്ടു സൃഷ്ടാവില്‍ ഭരമേല്‍പ്പിക്കുക !

    മനുഷ്യന് നല്‍കപെട്ട ബോധം ശരിയായ രീതിയില്‍ ഉപയോഗിക്കുക എന്നത് സൃഷ്ടാവിനോടുള്ള ബാധ്യതയാണ് . ഈ ബൌധിക മേഖലയെ ഓരോരുത്തരുടെയും "സ്വന്തം സാമ്രാജ്യമായി" ചുരുക്കിയതിന്റെ, സ്വന്തം കഴിവായി കണ്ടതിന്റെ, അല്ലെങ്കില്‍ അത്തരത്തിലുള്ള മത വിശ്വാസ സങ്കല്‍പ്പത്തിന്റെ -കഴ്ചപാടിന്റെ ഫലമാണ് ഈ "പാതി സിദ്ധാന്തം"!
    രവിചന്ദ്രന്‍: ""ഇതു ശ്രദ്ധിച്ചിരുന്നില്ല. ഇങ്ങനെയൊരു പ്രസ്താവം അറിഞ്ഞോ അറിയാതെയോ താങ്കള്‍ നടത്തിയിരിക്കുന്നു. വിശ്വാസികളുടെ വൈകാരികതയെക്കുറിച്ച് പറഞ്ഞത് മാത്രം ശരിയാണ്. മതവിശ്വാസം വൈകാരികമാകുന്നു. ചിന്തിക്കാനുള്ള വൈമന്യമാണത്"

    അറിഞ്ജീട്ടു തന്നെയാണ് ! ഈ വൈകാരികത മനുഷ്യ ജന്യമാണ്. എവിടെ വിജ്ഞാനത്തിന്റെയും, യുക്തിയുടെയും അഭാവം ഉണ്ടോ, അവിടെ വൈകാരികതയെ വ്യക്തി ഒരു ദിഫന്‍സീവ് ടൂള്‍ ആയി ഉപയോഗിക്കും. ഈ വീക്നെസ് വ്യക്തികളില്‍ അതിനനുസരിച്ച് ഏറിയും കുറഞ്ഞും ഉണ്ടാകും. എതിരാളിയെ പ്രോവോകെറ്റ് ചെയ്തു നേടുന്ന ഒരു താല്‍ക്കാലിക വിജയം! യുക്തിവാദികളും അതില്‍ നിന്നു ഭിന്നമല്ല എന്ന് താങ്കളുടെ/അവരുടെ എല്ലാം കമന്റുകള്‍ തെളിയിക്കുന്നു ! (ഫൊര്‍ റെഫ്. അവരുടെ കമന്റുകള്‍ വായിക്കുക !)

    രവിചന്ദ്രന്‍: ""നിരക്ഷരായ ജനകോടികളാണ് വായിക്കാതെയും ചിന്തിക്കാതെയും ഇസ് ളാം ഉള്‍പ്പെടെയുള്ള മതങ്ങളില്‍ ആഴത്തില്‍ വിശ്വസിക്കുന്നത്.""

    അതെ, താങ്കള്‍ പറഞ്ഞതിനെ അംഗീകരിക്കുന്നു. (സ്ടാടിടിക്സ് വേണ്ടതില്ല !). അത്‌ തന്നെയാണ് താങ്കള്‍ ഉള്‍പെടെ ഉള്ളവര്‍ ഈ കാലഘട്ടത്തില്‍ അവരെ നോക്കി ഇസ്ലാം അതാണെന്ന് കരുതി ഇസ്ലാമിനെ തെട്ടിധരിക്കാനും, ആ ആങ്കിളില്‍ വിലയിരുത്താനും കാരണം, നിങ്ങള്‍ ആരോപിക്കുന്ന കാരണങ്ങളുടെ ബേസും !
    ഈ നിരക്ഷരത, മത മേഖലയില്‍ മാത്രമല്ല, ഭൌതിക/സാമൂഹിക മേഖലയിലെ അറിവിലും, സമൂഹത്തെ ബാധിചീട്ടുണ്ട് ! ഇവിടെ മതത്തിന്റെ ഭാഷ അറിയാത്ത "സമൂഹത്തിലെ ദാരിദ്ര്യം" ചിന്തയെ വരെ എങ്ങിനെ ബാധിചീട്ടുണ്ട് എന്ന് താങ്കള്‍ക്കു തന്നെ നിരീക്ഷിച്ചാല്‍ മനസ്സിലാകും !!

    എന്റെ വിശ്വാസത്തെ വിത്യസ്തമായി താങ്കള്‍ക്ക് അനുഭവടുന്നുന്ടെങ്കില്‍ താങ്കള്‍ പറഞ്ഞ ""മേല്പറഞ്ഞ കാരണം"" എന്നില്‍ ഇല്ല എന്നതാണ് !!

    നാജ്‌

    ReplyDelete
  104. മിസ്റ്റര്‍ നാജ്,

    ഈ കമന്റുകള്‍ 'യുദ്ധക്കിടങ്ങിലെ നിരീശ്വവാദി' എന്ന പോസ്റ്റില്‍ പോകേണ്ടതാണെന്ന് കരുതുന്നു. ദയവായി മാറ്റിയിടുക. പ്രതികരണം അവിടെയാകാം. അല്ലെങ്കില്‍ continuity നഷ്ടപ്പെടും.

    ReplyDelete
  105. //പലപ്പോഴും "മതഭയം" തന്നെയാണ് ഒരു നിരീശ്വരവാദിയാകുന്നതില്‍ നിന്ന് പലരേയും തടയുന്നത്. // അല്ല ... 'മതങ്ങൾ' എന്നതിലെ ഒരു മതം തന്നെയാണ് അജ്ഞേയവാദം , അതിന്റെ തലങ്ങളെപറ്റിയുള്ള അറിവില്ലായ്മയാണ് അതിനെ ഭീരുത്വമായി കാണുന്ന ഈ പ്രസ്ഥാവന. ശാസ്ത്രം പുരോഗമിച്ചു കൊണ്ടിക്കുകയാണ് അറിവുകൾ കാലാകാലങ്ങളിൽ മാറിവരും , അതുകൊണ്ട് ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നത് ഉറപ്പിക്കാൻമാത്രം അറിവുറക്കാത്ത യുക്തി, എല്ലാ മതങ്ങളെയും പോലെ ഒന്നു മാത്രമാണ്,
    അതിലെ 'തീവ്രവാദവും' മത തീവ്രവാദമാണ്.


    ReplyDelete