ശാസ്ത്രം വെളിച്ചമാകുന്നു

Saturday, 19 November 2011

20. യുദ്ധക്കിടങ്ങിലെ നിരീശ്വരവാദി

Cor. Pat Tillman- 'The ultimate
Foxhole atheist'
''സര്‍, അങ്ങനെയല്ല അതുച്ചരിക്കേണ്ടത്. തെറ്റായി ഉച്ചരിക്കാന്‍ പാടില്ല. ഫലസിദ്ധിയുണ്ടാവില്ല.''
ബിരുദാന്തരബിരുദ ക്‌ളാസിലെ അനുഭവം. യഹോവ, കൃഷ്ണ്‍, അള്ളാഹു തുടങ്ങിയ ദൈവങ്ങള്‍....എന്നു തുടങ്ങുന്ന ഒരു വാചകം പാഠസംബന്ധിയായി പറഞ്ഞുവരികയായിരുന്നു. പെട്ടെന്ന് മുന്‍ബഞ്ചിലിരുന്ന ഒരു മുസ്‌ളീം പെണ്‍കുട്ടി വളരെ സൗഹാര്‍ദ്ദപരമായി പറഞ്ഞ കാര്യമാണ് മേലെഴുതിയത്. 'അള്ളാഹു' എന്ന് ഞാനുച്ചരിച്ചത് ശരിയായില്ലെന്നും നാക്ക് പ്രത്യേകരീതിയില്‍ മേല്‍പ്പോട്ട് വളച്ചാണത് പറയേണ്ടതെന്ന് അവള്‍ വിശദീകരിക്കുകയായിരുന്നു.

'ഒ.കെ എനിക്കതറിയില്ല, അറബിയൊന്നും അത്ര പിടിയില്ല. നിങ്ങള്‍ പറയുന്നതായിരിക്കാം ശരി'
''അല്ല ഞാന്‍ പറഞ്ഞെന്നേയുള്ളു. സാറിന് വേറൊന്നും തോന്നരുത്. ഞങ്ങള്‍ക്ക് അതൊക്കെ നിര്‍ബന്ധമാണ്. പലരും അത് തെറ്റായി ഉച്ചരിക്കുന്നത് കാണാം.''
'ഈ വാക്കിലൊക്കെ ഇങ്ങനെ കയറി പിടിക്കണോ? ഇത്ര നിര്‍ബന്ധബുദ്ധി വേണോ കുട്ടി?'
''പോര സര്‍, ഇതൊക്കെ ഞങ്ങളുടെ കരുതലില്‍ പെടും. ആചരിക്കുന്നവര്‍ക്കേ ഫലം കിട്ടൂ''

'ഒ.കെ ഡിയര്‍. ശരി ശരി. മതം ആചരിക്കുമ്പോള്‍ കൃത്യമായി ആചരിക്കണമെന്ന വാശി ചെയ്യുന്ന കാര്യത്തിലുള്ള അര്‍പ്പണബോധത്തിന്റെ അടയാളം തന്നെ. ആട്ടെ, എല്ലാ കാര്യത്തിലും ഈ നിര്‍ബന്ധബുദ്ധിയുണ്ടോ?'
''പഠിത്ത കാര്യമാണോ സാറുദ്ദേശിച്ചത്?''- ചെറു ചിരിയോടെ അവള്‍ പിന്നോട്ടടിച്ചു.
'അല്ല ഓരോ വാക്കുച്ചരിക്കുമ്പോഴും മതപരിശോധന നടത്താറുണ്ടോ?'
''അതൊക്കെ വേണം, തെറ്റ് നാഥന്‍ പൊറുക്കില്ല. മത കാര്യത്തില്‍ നമുക്ക് അശ്രദ്ധ പാടില്ല. ഇറ്റ് ഈസ് വെരി വെരി ഇംപോര്‍ട്ടന്റ്.''

വിഷയം വിട്ട് അടുത്ത പോയിന്റിലേക്ക് കടക്കാന്‍ തുനിയുകയായിരുന്നു ഞാന്‍. അപ്പോള്‍ അവള്‍ വീണ്ടും:
''സാറ് സ്വന്തം ദൈവത്തിന്റെ കാര്യത്തില്‍ തെറ്റ് വരുത്തുമോ?''
ഞാനവളെ നോക്കി മൃദുവായി മന്ദഹസിച്ചു.
''എന്നെ വിട്ടേക്കൂ, ഞാന്‍ ആ ചിട്ടിയില്‍ ചേര്‍ന്നിട്ടില്ല. എന്നാലും ചോദിച്ചോട്ടെ, ഒരു പാമ്പ് ഈ ക്‌ളാസ്സ് റൂമിലേക്ക് പെട്ടെന്ന് ഇഴഞ്ഞുവരുന്നതായി സങ്കല്‍പ്പിക്കു. നിങ്ങളപ്പോഴെന്തു പറയും?'
''എന്താ പറയാ, അയ്യോ പാമ്പ് എന്ന് വിളിച്ചിറങ്ങിയോടും,അത്രതന്നെ''

'ആപത്ഘട്ടമായിട്ടും പ്രാര്‍ത്ഥിക്കാതെ, അയ്യോ പാമ്പെന്ന് പറയുകയാണോ വേണ്ടത്?'
''അതൊക്കെ റിഫള്ക്‌സ് ആക്ഷനല്ലേ സാറേ? സാറായാലും അതേ പറയൂ.''
'തീര്‍ച്ചയായും ഞാനുമതേ പറയൂ, അങ്ങനെ പറയുന്നതില്‍ എനിക്ക് കുറ്റബോധമോ നാണക്കേടോ ഇല്ല'
''എന്നുവെച്ചാല്‍?''
'എന്നുവെച്ചാല്‍ സാങ്കേതികമായി ഞാനവിടെ ഒരു 'ദൈവ'ത്തെ വിളിക്കുകയാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഞാനങ്ങനെ ഉദ്ദേശിച്ചിട്ടില്ല. അത് ഭാഷാപരമായ ഒരു ശീലം മാത്രം.'
''സാറെന്താ പറയുന്നേ? മനസ്സിലായില്ല''
'ഞാന്‍ പറഞ്ഞതിതാണ്, 'അയ്യോ പാമ്പ്' എന്ന് പറയുമ്പോള്‍ ഞാന്‍
'അയ്യനെ'വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയാണ്.



'അയ്യന്‍'എന്നാല്‍ ബുദ്ധന്‍ എന്നര്‍ത്ഥം. ചിലരതിന് വിഷ്ണു എന്ന മറ്റൊരര്‍ത്ഥവും കല്‍പ്പിക്കും. രണ്ടായാലും ഒരു അമുസ്‌ളീം ദൈവം. വിളിയിലും ഉച്ചാരണത്തിലുമൊക്കെ വലിയ ശാഠ്യമുള്ള കുട്ടി ഒരു അമുസ്‌ളീം ദൈവത്തെയാണ് ആദ്യം വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചതെന്ന് സാരം.'
''ങേ, അതിന്റെയൊക്കെ അര്‍ത്ഥം അങ്ങനെയാണോ? അയ്യോ!! എനിക്കതറിയില്ലായിരുന്നു''
അവളത് പറഞ്ഞതും ക്‌ളാസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു.

ഒരാള്‍ നാസ്തികനാണെന്ന് മനസ്സിലായാല്‍ തൊണ്ണൂറ് ശതമാനം മതവിശ്വാസികളും വിജയഭാവത്തില്‍ 'ഫിലോസഫി'യായി പറയുന്ന രണ്ടു കാര്യങ്ങളുണ്ട്.


(1) എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അപ്പോഴേ ഏത് നിരീശ്വരവാദിയും അറിയാതെ ദൈവത്തെ വിളിക്കും!
(2) നിരീശ്വരവാദം പറഞ്ഞുനടക്കുന്നവരൊക്കെ അവസാനകാലത്ത് ഭജന പാടി നടക്കും.

പറഞ്ഞുകേള്‍ക്കുമ്പോള്‍ അയ്യേ! എന്നുതോന്നും. വലിയ തത്വചിന്തകരും കിടു കാറ്റഗറിയില്‍പ്പെട്ട സൃഷ്ടിവാദികളുമൊന്നും ഈ കഥയില്ലാത്ത വാദം ഉയര്‍ത്തില്ല. പക്ഷെ മഹാഭൂരിപക്ഷം മതവിശ്വാസികളും ബ്രഹ്മാസ്ത്രമായി കാണുന്ന ഒരു പേച്ചാണിത്. എന്നുപറഞ്ഞാല്‍ ഞങ്ങളൊക്കെ ചിന്തിച്ചും പഠിച്ചും മറുകര താണ്ടി സവിശേഷമായ ഒരു ചിട്ടിയില്‍ ചേര്‍ന്നിരിക്കുന്നു. ചിട്ടി സവിശേഷമാണെന്ന് പറയാന്‍ കാരണം മറ്റൊന്നുമല്ല അതില്‍ 'അടവ്' മാത്രമേയുള്ളു. ചിട്ടിപിടുത്തവും ലോണെടുപ്പുമൊന്നും നടപ്പില്ല. ചിട്ടിത്തുക മരിച്ചുകഴിഞ്ഞാല്‍ മരിച്ചയാള്‍ക്ക് കിട്ടുമെന്നാണ് നിയമം. കാരണം ചിട്ടിനടത്തിപ്പുകാരന്‍ പ്രപഞ്ചാതീതനാണ്!

ദൈവച്ചിട്ടി എന്തോ ആയിക്കൊള്ളട്ടെ, ചിട്ടിയില്‍ ചേരാത്തവന്‍മാരെല്ലാം അവസാനം അനുഭവിക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ചിട്ടിക്കമ്പനിയുടെ പേര് വിളിച്ച് കേഴും.
''ദൈവമേ''എന്നുവിളിക്കുന്നതാണ് ദൈവമുണ്ടതിന്റെ ഏറ്റവും വലിയ തെളിവ് എന്ന് തട്ടിവിടുന്നവര്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? അങ്ങനെ ചോദിക്കരുത്. ഒരാള്‍ ''എന്റെ ദൈവമേ!'' എന്നുപറഞ്ഞാല്‍ ദൈവമുണ്ടെന്നതിന്റെ തെളിവാകുമ്പോള്‍ 'അയ്യോ', 'അമ്മേ' എന്നൊക്കെ പറഞ്ഞാല്‍ അവയുടേയും തെളിവായി!!
ഡി.സി ബുക്‌സിന്റെ ബ്‌ളോഗില്‍'നാസ്തികനായ ദൈവദൂതന്‍ സംസാരിക്കുന്നു' എന്ന അഭിമുഖത്തില്‍ ഇതേ ചോദ്യമുണ്ടായിരുന്നു:
ഓ, ഈ നിരീശ്വരവാദികളെ സമ്മതിക്കണം. നമുക്കൊക്കെ എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ 'ദൈവമേ!' എന്നെങ്കിലും വിളിക്കാം. അവരെന്തോ വിളിക്കും?(http://www.dcbooks.com/blog/?s=ravichandran+c) 

ഈ പരിഹാസത്തിലെ അന്തര്‍ധാരയും മേല്‍പ്പറഞ്ഞതുതന്നെ.
എന്റെ മറുപടിയുടെ സാരം ഇതായിരുന്നു: ഞങ്ങളുടെ നാട്ടില്‍ ഒരു കൊച്ചേട്ടനുണ്ട്. പത്തറുപത് വയസ്സ് പ്രായം കാണും. തനി നാട്ടുമ്പുറത്തുകാരനാണ്. ഒന്നു പറഞ്ഞ് രണ്ടിന് 'കോപ്പ്' എന്ന് പറയാതിരിക്കാന്‍ അദ്ദേഹത്തിനാവില്ല. സാധാരണ സംസാരിക്കുമ്പോള്‍ പോലും ഈ വാക്ക് കയറിവരും. ഇതൊന്ന് ഒഴിവാക്കി കൂടേ ചേട്ടാ? എന്നൊരിക്കല്‍ ഞാന്‍ ഈ കൊച്ചേട്ടനോട് ചോദിച്ചു. ''ഓ, ശീലമായിപ്പോയി, കുഞ്ഞേ. വേണ്ടെന്ന് വെച്ചാലും വന്നുപോകും. ഇനിയിപ്പം ഇതൊഴിവാക്കിയിട്ട് ഞാനെന്നാ കോപ്പ് പറയാനാ?'' കൊച്ചേട്ടന്‍ സ്വന്തം വിഷമം പറഞ്ഞു. തത്വത്തില്‍ ആ ചേട്ടന്‍ പറഞ്ഞതിതാണ്:''ഓ,ഒരു പ്രശ്‌നം വരുമ്പോള്‍ ഈ വാക്കില്ലായിരുന്നെങ്കില്‍ ഞാനെന്തോ ചെയ്യുമായിരുന്നു?

വൈകാരിക പ്രതിസന്ധി, അപകടം, രോഗം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വന്നാല്‍ നാസ്തികര്‍ ദൈവത്തെ വിളിക്കാന്‍ തുടങ്ങുമെന്നാണ് മതപ്രചരണം. ''എന്റെ ദൈവമേ!'' എന്ന വാക്ക് മലയാളിയുടെ നാക്കില്‍ ആദ്യം വരുന്നതിന്റെ കാരണം മലയാളം മാതൃഭാഷയാണെന്നത് മാത്രമാണ്. ബാല്യത്തിലെ അത്തരത്തില്‍ കിട്ടിയ ഭാഷാപരമായ പരിശീലനമാണതിന് കാരണം. ഭിന്ന ഭാഷക്കാര്‍ വ്യത്യസ്തമായി ആ വാക്കുപയോഗിക്കും. മാതാവില്‍ നിന്ന് പഠിച്ചതും മാതൃഭാഷയും മറക്കാനാവില്ല. ''ദൈവമേ!'' എന്നോ ''അയ്യോ!'' എന്നോ എന്നേ വിളിക്കുന്നത് മതബോധനത്തിന്റെയും ഭാഷാപഠനത്തിന്റെയും ഫലമായാണ്. പില്‍ക്കാലത്ത് നാസ്തികനായി മാറിയാലും ചില നിമിഷങ്ങളില്‍ ഇതൊക്കെ അറിയാതെ നാക്കിന്‍തുമ്പത്ത് വന്നെന്നിരിക്കും. പഠിച്ച്  
ശീലമാക്കിയില്ലെങ്കില്‍

 ഇതൊന്നും ആരും പറയില്ല. പഠിച്ചത് പാടും. ചെന്നായ വളര്‍ത്തിയ കുട്ടി ഓരിയിടും, നായ വളര്‍ത്തിയ കുട്ടി ഓക്‌സാനെയെപ്പോലെ കുരയ്ക്കും(http://www.youtube.com/watch?v=ljVd6XS-J0s)

കടുംവിശ്വാസികളുടെ ചരിത്രം എഴുതുമ്പോള്‍ പൊലിപ്പും തൊങ്ങലുമെന്ന കൂട്ടാനായി ''താന്‍ പണ്ടൊരു നിരീശ്വരവാദിയായിരുന്നു''എന്ന വീമ്പിളക്കല്‍ സാധാരണമാണ്. അതായത് നിരീശ്വരവാദമൊക്കെ അരച്ചു കലക്കി കുടിച്ച എന്നോടാ കളി?! ഞാനൊരു മണ്ടനൊന്നുമല്ല, എല്ലാത്തിന്റെയും മറുകര കണ്ടിട്ടാ ഞാന്‍ പിന്നീട് വിശ്വാസിയായത് എന്നാണ് ഈ മഹാന്‍ നമ്മോട് പറയാന്‍ ശ്രമിക്കുന്നത്‌. മതപരമായി വലിയ അക്രമമൊന്നും കാണിക്കാതെ അടങ്ങിയൊതുങ്ങി കഴിഞ്ഞ ഒരു കാലം ഈ അന്ധവിശ്വാസിക്കുണ്ടായിരുന്നിരിക്കാം. അതായത് വലിയ മതപരാക്രമമൊന്നുമില്ലാത്ത ഒരു നിസംഗഘട്ടം. പിന്നീടെപ്പോഴോ എന്തോ ആനമുട്ട ലക്ഷ്യമാക്കി ചാടി വീണതായിരിക്കും ശരിക്കും സംഭവിച്ചിട്ടുണ്ടാവുക. സ്ഥിരം ഗുരുവായൂര്‍ സന്ദര്‍ശിക്കുകയും ആസ്തമ കാരണം ശബരിമല വിട്ടുകളയുകയും ചെയ്യുന്നവന്‍
ഒരു മകരജ്യോതി ദര്‍ശിക്കാന്‍ പോയാലും നിരീശ്വരവാദി മല ചവിട്ടിയതായി മതപ്രചരണം വരും! 
Gorbachev
അതേസമയം ലോകത്തെ 99 ശതമാനം നാസ്തികരും മുന്‍ മതവിശ്വാസികളാ(Ex-Religious people)ണെന്നതാണ് വസ്തുത. എന്നാല്‍ വിശ്വാസി അവിശ്വാസിയാകുന്നതിന് വലിയ വാര്‍ത്താപ്രധാന്യമില്ല. പക്ഷേ, പ്രശസ്തരായ അവിശ്വാസികളുടെ 'വിശ്വാസവ്യതിയാനം' മതം പ്രചരണായുധമാക്കും. 2008 മാര്‍ച്ച് 19-ന് ഇറ്റലിയിലെ സെന്റ് ഫ്രാന്‍സിസ് അസ്സീസിയുടെ ശവക്കല്ലറ സന്ദര്‍ശിച്ച മുന്‍ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ കാര്യമെടുക്കുക. സെന്റ് ഫ്രാന്‍സിസ് 'അപരക്രിസ്തു' (The Other Christ) ആണെന്നും തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന്റെ കല്ലറ സന്ദര്‍ശിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും ഗോര്‍ബി പ്രസ്താവിച്ചിരുന്നു. 


ഒരു പഴയ കമ്മ്യൂണിസ്റ്റുകാരന്റെ ദാര്‍ശനിക അപചയമായി ഈ പ്രസ്താവന മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടു. വര്‍ഗ്ഗശത്രുവായി ഗോര്‍ബിയെ പണ്ടേ എഴുതിത്തള്ളിയ കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും ഈ വാര്‍ത്ത കണ്ടതായി നടിച്ചില്ല. ആധുനികയുഗത്തില്‍ മതത്തിന് തിരിച്ചുവരാന്‍ കളമൊരുക്കിക്കൊടുത്ത പിന്തിരിപ്പനാണ് അവരെ സംബന്ധിച്ചിടത്തോളം ഗോര്‍ബചേവ്.


പക്ഷേ, ദിവസങ്ങള്‍ക്കകം ഗോര്‍ബചേവ് തന്നെ ശക്തമായ ഭാഷയില്‍ തന്നെക്കുറിച്ചുള്ള മാധ്യമകഥള്‍ നിഷേധിച്ചു: ''കഴിഞ്ഞ കുറേ ദിവസങ്ങളായി ചില മാധ്യമങ്ങള്‍ എന്റെ കത്തോലിക്കാവിശ്വാസം സംബന്ധിച്ച് കെട്ടുകഥകള്‍ƒപ്രചരിപ്പിക്കുകയാണ്. കെട്ടുകഥയെന്ന വാക്കേ എനിക്ക് കിട്ടുന്നുള്ളു. എല്ലാത്തരം തെറ്റിദ്ധാരണകളും ഒഴിവാക്കാനായി പറയട്ടെ: ഞാന്‍ എക്കാലത്തും ഒരു നിരീശ്വരവാദിയായിരുന്നു; ഇന്നും അതങ്ങനെതന്നെ തുടരുന്നു.'' ('Over the last few days some media have been disseminating fantasies-I can’t use any other word-about my secret Catholicism,[...] To sum up and avoid any misunderstandings, let me say that I have been and remain an atheist.'). ടാസ് റിപ്പോര്‍ട്ട് ചെയ്ത ഈ നിഷേധക്കുറിപ്പിന് ഇന്റര്‍നെറ്റിന് പുറത്ത് വലിയ പ്രചാരമുണ്ടായില്ല. ഗോര്‍ബചേവ് നാസ്തികനായി തുടര്‍ന്നാലും മതവിശ്വാസിയായി മാറിയാലും ഒരു പ്രചരണായുധം എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും അതിനില്ല.


Anthony Flew
അമേരിക്കയില്‍ ഡാന്‍ ബാര്‍ക്കര്‍ എന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ സജീവമായ മതപ്രചണത്തില്‍ നിന്ന് പുറത്തുവന്ന് അമേരിക്കന്‍ എത്തിയിസ്റ്റിന്റെ പ്രസിഡിന്റായി മാറി. ലോകത്ത് പതിനായിരക്കണക്കിന് പുരോഹിതന്‍മാര്‍ അവിശ്വാസിയായിരിക്കെ മതത്തിനൊപ്പം നിന്ന് ജീവിതം ഭദ്രമാക്കുന്നു. മദര്‍ തരേസ അവിശ്വാസിയായിട്ടും മതജീവിതം നയിച്ച് വാഴ്ത്തപ്പെട്ടവളായി തീര്‍ന്ന വ്യക്തിയാണ്. എന്നാല്‍ ആന്തണി ഫ്‌ളീ Anthony flew(1923-2010) എന്ന പ്രശസ്ത നിരീശ്വരവാദി എണ്‍പത്തിയഞ്ചു വയസ്സിനുശേഷം പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടാകാം (a sort of diluted Deism) എന്ന് സൂചിപ്പിച്ചുവെന്ന് വാദിച്ച് ചില ഇവാഞ്ചലിസ്റ്റുകള്‍ പുസ്തകപ്രചരണം നടത്തുകയുണ്ടായി. വാര്‍ദ്ധ്യക്യസഹജമായ പ്രശ്‌നങ്ങളും ഓര്‍മ്മക്കുറവുമുള്ള ഫ്‌ളീ ബൗദ്ധികമായി ശിഥിലമായികൊണ്ടിരിക്കുന്ന വിവരം മനസ്സിലാക്കിയവരാണ് അദ്ദേഹവുമായി അഭിമുഖം തട്ടിക്കൂട്ടിയതും പിന്നീട് പുസ്തകരചന നടത്തിയതും. പക്ഷെ അവിടെയും താനൊരിക്കലും മതവിശ്വാസിയല്ലെന്ന് ഫ്‌ളീ
തറപ്പിച്ച് പറയുന്നത് കാണാം. ബാക്കിയൊക്കെ ഇപ്പോഴും ദുരൂഹമായി നിലകൊള്ളുന്നു. 


ജവഹര്‍ലാല്‍ നെഹ്രു മരണസമയത്ത് ജ്യോത്സരെ വിളിച്ചെന്നും ഡാര്‍വിന്റെ മരണക്കിടക്കയ്ക്കടിയില്‍ ബൈബിള്‍ ഉണ്ടായിരുന്നുവെന്നുമൊക്ക തുടങ്ങി ഒട്ടുമിക്ക പ്രശ്‌സത നാസ്തകരെ ബന്ധപ്പെടുത്തി മനമാറ്റക്കഥകള്‍ സമൃദ്ധമാണ്.
ഏതെങ്കിലും ഒരു വ്യക്തിയുടെ വിശ്വാസപരമായ നിലപാട് വൈയക്തികമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. കേവലം വ്യക്തിനിഷ്ഠമായ തെളിവുകളെല്ലാം അസ്വീകാര്യമാണ്. തെളിവ് വസ്തുനിഷ്ഠവും നിഷ്പക്ഷവുമാവണം. വിശ്വാസം വിശ്വാസിക്കും അവിശ്വാസിക്കും അതീതമായി തെളിയിക്കപ്പെടേണ്ടതുണ്ട്. ദൈവമുണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ ഒരാള്‍ വേണമെന്ന് വാദിക്കുന്നത് അപഹാസ്യമാണ്. പ്രപഞ്ചസത്യങ്ങള്‍ ആരുടേയും പിന്തുണയില്ലാതെ നിലനില്‍ക്കും. ആരെതിര്‍ത്താലും അത് അസാധുവാക്കാനുമാവില്ല. ഗുരുത്വാകര്‍ഷണബലം സത്യമായി അംഗീകരിക്കുന്നത് ഐസക് ന്യൂട്ടണ് അങ്ങനെ 'തോന്നി'യതുകൊണ്ടല്ല. ന്യൂട്ടണ്‍ തള്ളിപ്പറഞ്ഞാലും ഗുരുത്വബലം പ്രപഞ്ച യാഥാര്‍ത്ഥ്യമാണ്.


നിരീശ്വരവാദി ജീവിതസമ്മര്‍ദ്ദത്തിന് മുന്നില്‍ പതറിപ്പോകുമെന്ന് മതം കളിയാക്കാറുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ മതവിശ്വാസി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്ന് ഇതിനര്‍ത്ഥമില്ല. മതവാദികള്‍ സ്ഥിരം ഉന്നയിക്കുന്ന ഒരു 'വിരട്ടുവാദ'മാണിത്. സത്യത്തില്‍ ''നരകിക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥിച്ച് നരകിക്കാം'' എന്നാണ് ജീവിതം നമ്മെ പഠിപ്പിക്കുന്നത്. ''യുദ്ധക്കിടങ്ങുകളില്‍ നിരീശ്വരവാദികളില്ല; സാമ്പത്തികപ്രതിസന്ധിയില്‍ ആദര്‍ശശാലികളും'' ('There is no atheist in foxholes and no ideologues in financial crises'). ഈ വാചകത്തിന് അമേരിക്കയില്‍ നല്ല പ്രചാരമുണ്ട്. ചിലയിടങ്ങളില്‍ പരസ്യമായി ഇങ്ങനെ എഴുതിവെച്ചിട്ടുകൂടിയുണ്ട്. യുദ്ധക്കിടങ്ങില്‍ നിരീശ്വരവാദിയില്ലെങ്കില്‍ അത് നിരീശ്വവാദിയുടെ കുഴപ്പമല്ല മറിച്ച് യുദ്ധക്കിടങ്ങിന്റെ ന്യൂനതയാണെന്ന മറുഫലിതവും പ്രചാരത്തിലുണ്ട്.

സത്യത്തില്‍ യുദ്ധക്കിടങ്ങില്‍ നാസ്തികരേ ഉള്ളുവെന്നാണ് പറയേണ്ടത്('There are only atheists in fox holes'). സര്‍വായുധവിഭൂഷിതരായി വയര്‍ലെസ് സെറ്റുമായി കിടങ്ങിലിറങ്ങി ശത്രുക്കളെ ഭയന്ന് മണിക്കൂറുകളോളം ഒളിച്ചിരിക്കുന്ന സൈനികര്‍ സര്‍വശക്തനും ഭക്തരക്ഷകനുമായ തങ്ങളുടെ ദൈവത്തിന്റെ സഹായശേഷിയില്‍ വിശ്വാസമുള്ളവരല്ലെന്ന് സ്വയം തെളിയിക്കുന്നുണ്ട്. അമേരിക്കന്‍ ഫുട്ബാളിലൂടെ ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചിരുന്ന താരമായിരുന്നു പാട്രിക് ടില്‍മാന്‍ (Patrick Daniel Tillman (November 6, 1976 – April 22, 2004) . കായികരംഗത്ത് കത്തിനില്‍ക്കവെയാണ് രാജ്യത്തിന് വേണ്ടി പോരടിക്കാന്‍ ടില്‍മാന്‍ അഫ്ഗാനിസ്ഥാനില്‍ പോയത്. അവസാനപോരാട്ടത്താലില്‍ രക്ഷയ്ക്കായി ദൈവത്തെ വിളിച്ച് കേണുകൊണ്ടിരുന്ന സഹപ്രവര്‍ത്തകനോട് എന്തെങ്കിലും സ്വന്തം നിലയ്ക്ക് ചെയ്യാനും അതല്ലാതെ ദൈവമൊന്നും ചെയ്യാന്‍ പോകുന്നില്ലെന്നും ടില്‍മാന്‍ തുറന്നടിച്ചുവെന്ന് ('Would you shut your (expletive) mouth?' yelled Tillman. 'God's not going to help you. You need to do something for yourself, you sniveling...''(http://www.celebatheists.com/wiki/Pat_Tillman)- യുദ്ധാനന്തരം സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.

''ഒരു പൂച്ച കടന്നുപോയെന്നുകരുതി പാലം സുരക്ഷിതമാണെന്ന് പറയാനാവില്ല. പക്ഷേ, ഒരുതീവണ്ടി കടന്നുപോയാല്‍ തീര്‍ച്ചയായും അതിന് ബലമുണ്ടെന്ന് ഉറപ്പിക്കാം. ഭാര്യയുമൊത്ത് ചായയും കേക്കും ആസ്വദിച്ചിരിക്കുന്ന സന്തോഷവാനായ ഒരാള്‍ താന്‍ നിരീശ്വരവാദിയാണെന്ന് അവകാശപ്പെട്ടാല്‍ അത് നിരീശ്വരവാദത്തിന്റെ കരുത്തായി കാണാനാവില്ല. സത്യവിശ്വാസത്തിനേ ശരിയായ സമ്മര്‍ദ്ദം താങ്ങാനാവൂ. നാസ്തികതയ്ക്ക് ആ ശേഷിയില്ല''.(If a cat crosses a bridge, it doesn’t mean the bridge is sound; but if a train crosses, then it surely is. So if a man calls himself an atheist as he sits with his wife over tea and cakes, that is no proof of atheism. A true conviction must survive enormous pressure, and atheism does not’’ ( In God’s Underground,Richard Wurmbrand, edited by Charles Foley, Hodder & Stoughton, 1968, 1969/ pp 75-6) മതവാദിയായ റിച്ചാഡ് റംബ്രാന്‍ഡിന്റെ‚ഈ വാക്കുകള്‍ അന്നുമിന്നും മതപ്രചാരകര്‍ക്ക് പ്രിയങ്കരമാണ്.

മാനസികമായി ശിഥിലീകരിക്കപ്പെട്ട ഹതാശനായ ഒരു വ്യക്തി ആദര്‍ശം മറക്കുന്നതോ അര്‍ത്ഥശൂന്യമായ കോപ്രായങ്ങള്‍ കാണിക്കുന്നതോ മതവിശ്വാസത്തിന്റെ മഹത്വമല്ലെന്ന മറുപടി റംബ്രാന്‍ഡിന് പണ്ടേ ലഭിച്ചിട്ടുള്ളതാണ്. ചില വിശ്വാസികളും അവിശ്വാസികളും ഈ ഘട്ടത്തില്‍ വൈകാരികമായി പ്രതികരിച്ചെന്നിരിക്കും. വാര്‍ദ്ധക്യത്തില്‍ ശേഷികള്‍ മങ്ങി ശരിക്കും കുട്ടികളെപോലെ പെരുമാറുന്നവര്‍ ധാരാളമുണ്ട്. രണ്ടാം ബാല്യമെന്നും വാര്‍ദ്ധക്യത്തെ വിശേഷിപ്പിക്കാറുണ്ടല്ലോ. മതപരമായി വിലപിക്കുന്നതുകൊണ്ട് മാത്രം പ്രതിസന്ധികള്‍ മാഞ്ഞുപോകുന്നതായോ ആപത്ത് ഓടിയൊളിക്കുന്നതായോ പറഞ്ഞുകേട്ടിട്ടില്ല. പ്രശ്‌നങ്ങള്‍ പ്രാര്‍ത്ഥിച്ച് പരിഹരിക്കുന്നതിനും തെളിവില്ല. തോന്നലുകള്‍ തെളിവല്ലല്ലോ.

പ്രാര്‍ത്ഥന പലപ്പോഴും നിരാശയും ആസക്തിയും ആളിക്കത്തിക്കുകയാണ് ചെയ്യുക. പ്രാര്‍ത്ഥന ഫലിക്കാതെ വരുമ്പോള്‍ ആദ്യമൊക്കെ ഇച്ഛാഭംഗമുണ്ടാകുമെങ്കിലും പിന്നീടത് ഒരു ശീലമായിക്കൊള്ളും. മതവിശ്വാസം മൃത്യുവിനെ നേരിടാനുള്ള ആത്മബലം നല്കുമെന്ന മതപ്രചരണമുണ്ടാവാം. പക്ഷെ നേരെ വിപരീതമായ കാര്യങ്ങളാവും മിക്കപ്പോഴും അരങ്ങേറുക. മരിക്കാന്‍ ധൈര്യവും ആത്മബലവുമൊന്നും ആവശ്യമില്ല. അതൊന്നുമില്ലാത്തവരാണ് ദിനവും മൃതിയടയുന്നത്. ജീവിക്കാനാണിതൊക്കെ ആവശ്യമായി വരിക.

ഭയന്നുവിറച്ചും അലറിക്കരഞ്ഞും മരിക്കാം. 
പ്രതിസന്ധിയില്‍ 'വിളിക്കാന്‍' ഒരു ദൈവം വേണമെന്ന നിര്‍ബന്ധം സ്വയം ശീലിപ്പിക്കുന്നതാണ്. ചിലര്‍ മദ്യപിച്ചും ലഹരിക്കടിമയായും സമാനമായ പ്രതിസന്ധികള്‍ മറികടക്കുന്നതായി സങ്കല്‍പ്പിക്കും. ചിലര്‍ക്ക് ഒരു ബീഡിയോ സിഗററ്റോ പുകയ്ക്കാതെ രാവിലെ ദിനകര്‍മ്മം പോലും നിര്‍വഹിക്കാനാവില്ല! ഒക്കെ ഒരു ശീലമാണ്. മതവും അങ്ങനെതന്നെ. കടം കയറുമ്പോള്‍ മോഷ്ടിക്കുകയോ മാനംവില്‍ക്കുകയോ ചെയ്യുന്ന വ്യക്തിയെ ന്യായീകരിക്കാനാവില്ല, അയാളുടെ പ്രവര്‍ത്തി അംഗീകരിക്കാനുമാവില്ല. സഹിക്കാനാവാതെ വരുമ്പോള്‍ വര്‍ജ്യവസ്തുക്കള്‍ ഭക്ഷിക്കുന്നതും ദാരിദ്ര്യം രൂക്ഷമാകുമ്പോള്‍ പരിഹാരമായി നരബലി നടത്തുന്നതോ മഹാരോഗം വരുമ്പോള്‍ മതകര്‍മ്മങ്ങള്‍ തീവ്രമായി അനുഷ്ഠിക്കുന്നതും മഹനീയമാണെന്ന് എങ്ങനെ പറയാനാവും? 

ഇതൊക്കെ ചെയ്യുന്നവര്‍ക്കും ചെയ്യാത്തവര്‍ക്കും അവസാനം സമാനഫലം സിദ്ധിക്കുന്നു. ഇരുകൂട്ടരും ഒരിടത്ത് തന്നെ എത്തിച്ചേരുന്നു. അവസാനകാലത്ത് മതം ആചരിക്കുന്ന അവിശ്വാസികളുണ്ടാകില്ലേ? ഉണ്ടാവാം. അന്ത്യഘട്ടത്തില്‍ നാസ്തികരായി വിടപറയുന്ന വിശ്വാസികളും നിരവധിയാണ്. ഇനി അഥവാ ഏതെങ്കിലും നാസ്തികര്‍ മതത്തോടടുത്ത് ശിഥിലീകരിക്കപ്പെടുന്നുവെന്നിരിക്കട്ടെ. പക്ഷെ അതും മതജീവിതം നയിക്കാനുള്ള ന്യായീകരണമല്ല. വ്യക്തിത്വം ശിഥിലമാകുന്ന വാര്‍ദ്ധക്യത്തില്‍ വിളിച്ച് കേഴാന്‍ ഒരു ദൈവമോ ശക്തിയോ വേണമെന്ന് ശാഠ്യമുള്ളവര്‍ക്ക് അതാകാം. പക്ഷെ അതിനായി ജീവിതകാലം മുഴുവന്‍ കെട്ടുകഥകള്‍ വെട്ടിവിഴുങ്ങി ഒരു അടഞ്ഞ ഗുഹയായി പരിമിതപ്പെടേണ്ട കാര്യമെന്ത്? വാര്‍ദ്ധക്യത്തില്‍ അര്‍ബുദം വരുമെന്ന് പേടിച്ച് കുഞ്ഞുനാളിലേ കീമോത്തെറാപ്പി തുടങ്ങിവെക്കേണ്ട കാര്യമില്ലല്ലോ.

മതാനുഷ്ഠാനങ്ങള്‍ അര്‍ത്ഥശൂന്യമായിത്തീരുകയും അനിവാര്യമായ ഫലം ഉണ്ടാവുകയും ചെയ്യുന്നതാണ് എല്ലായ്‌പ്പോഴും സംഭവിക്കുന്നത്. എന്നുകരുതി അത്തരം പ്രവര്‍ത്തികള്‍ നിലയ്ക്കാനും പോകുന്നില്ല. മുങ്ങിച്ചാകാന്‍ പോകുമ്പോള്‍ കച്ചിത്തുരുമ്പായാലും കാളസര്‍പ്പമായാലും കയറിപ്പിടിച്ചെന്നിരിക്കും. ജീവിക്കാനായി വിഷം കുടിക്കാന്‍പോലും തയ്യാറാണെന്ന് പറയുന്നവരുണ്ട്! വിഷം മഹത്തരമായിട്ടല്ല ഈ നിലപാട്. നിരാശയില്‍നിന്നുയരുന്ന ഈ നടപടികള്‍ (Acts of Frustration) പ്രയോജനപ്പെട്ടാലേ അവയെ ഗൗരവപൂര്‍വം പരിഗണിക്കാനാവൂ. അല്ലാത്തപക്ഷം മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളുടെ പട്ടികയിലാണവയെ പെടുത്തേണ്ടത്. നാസ്തികതയില്‍ ഇത്തരം നടപടിക്രമങ്ങള്‍ക്ക് പ്രസക്തിയില്ല. കാര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ അംഗീകരിക്കുകയെന്നത് മാത്രമാണവിടെ ഏക പോംവഴി.

അന്തിമവിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതിക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ 
എന്ന്‌ കോടതി ചോദിക്കാറുണ്ട്. ദയ കാണിക്കണം, നിരപരാധിയാണ്, കുടുംബം അനാഥമാകും, പ്രായംചെന്ന മാതാപിതാക്കളുണ്ട്...തദവസരത്തില്‍ മിക്ക കുറ്റവാളികളും പറയുന്നത് ഇതൊക്കെയായിരിക്കും. ഇതുകേട്ട് ന്യായാധിപര്‍ വിധി മാറ്റിയെഴുതുന്നില്ല. ഇച്ഛാഭംഗവും കോപവും നിയന്ത്രണാതീതമാകുമ്പാള്‍ പൊട്ടിത്തെറിക്കുകയും പരിസരം മറന്ന് മലിനപദങ്ങളുച്ചരിക്കുകയും ചെയ്യുന്നവരുണ്ട്. മറ്റുചിലരാകട്ടെ ശാപവചനങ്ങളുരുവിടും. ഇവരൊക്കെ പിന്നീട് പശ്ചാത്തപിക്കുന്നത് കാണാം. അതിശയവും അങ്കലാപ്പും പ്രകടിപ്പിക്കുന്നവരുടെ വായില്‍നിന്നും 'എന്റമ്മോ!', 'അയ്യോ!' 'എന്റെ‚ ദൈവമേ!' തുടങ്ങിയ പദങ്ങളാവും പുറത്തുവരിക. ഓരോ വ്യക്തിയുടേയും പതിവുകളും ശീലങ്ങളുമാണവ. ബാല്യത്തിലെ മതബോധനമാണ് മതപരമായ വിലാപങ്ങളുടെ കാരണം. അതല്ലാതെ ദൈവത്തെ സാധൂകരിക്കുന്ന ഒന്നും അതിലില്ല. പഠിച്ചത് പാടുന്നു-അത്രതന്നെ. ആപത്ഘട്ടത്തില്‍ 'ദൈവത്തെ വിളിച്ച്' ആരെങ്കിലും രക്ഷപെട്ടതായി വസ്തുനിഷ്ഠമായി തെളിഞ്ഞാല്‍ പിന്നെ ഈ ലോകത്ത് അവിശ്വാസികളുണ്ടാകില്ല.


ഒരു നിരീശ്വരവാദി ഒരു പൊട്ടക്കിണറില്‍ വീണുപോയെന്ന് സങ്കല്‍പ്പിക്കുക. ദിവസങ്ങള്‍ കഴിയുന്തോറും ആരും രക്ഷയ്‌ക്കെത്തിയില്ലെങ്കില്‍ അയാള്‍ എന്തുചെയ്യും? ഒരു സാധ്യത നോക്കാം: അയാള്‍ƒ നിരന്തരം സഹായത്തിനായി വിളിച്ചുകേഴും. അലറിവിളിക്കുകയും പൊട്ടിക്കരയുകയും ചെയ്യും. യുക്തിസഹവും അല്ലാത്തതുമായ പലതും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ആശയറ്റ് തളരുന്നതോടെ തന്റെ സഹജീവികള്‍ ചെയ്യാറുള്ള പലതും അയാളും ആവര്‍ത്തിക്കാനിടയുണ്ട്. മതപരമായ പ്രാര്‍ത്ഥനയും അതിലുള്‍പ്പെട്ടെന്ന് വരാം. (അവിശ്വാസികളെല്ലാം അങ്ങനെ ചെയ്യുമെന്നല്ല ഇവിടെ പറഞ്ഞുവരുന്നത്). എന്തൊക്കെ ചെയ്താലും അന്തിമഫലം സമാനമായിരിക്കും. ഒന്നുകില്‍ അയാളവിടെക്കിടന്ന് മരിക്കും. അല്ലെങ്കില്‍ എങ്ങനെയെങ്കിലും രക്ഷപെടും. രക്ഷപെട്ടാല്‍ അപകടഘട്ടത്തില്‍ കാണിച്ചുകൂട്ടിയതൊക്കെ ഓര്‍ക്കാന്‍കൂടി അയാളിഷ്ടപ്പെടില്ല. യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ പ്രതിസന്ധിഘട്ടത്തിലെ ചെയ്തികളുടെ അര്‍ത്ഥശൂന്യത അയാള്‍ക്ക് മനസ്സിലാകും.


Bal Thackery
ഇത്തരമൊരവസ്ഥയില്‍ ഒരു മതവിശ്വാസി പ്രാര്‍ത്ഥനയും പൂജയുമൊക്കെ മറന്ന് ദൈവത്തെ പുലഭ്യം പറയാനുമിടയുണ്ട്. തന്റെ ഭാര്യ മരിച്ചപ്പോള്‍ ദി വീക്ക് മാഗസിന് അനുവദിച്ച ഒരു നീണ്ട അഭിമുഖത്തില്‍ ദൈവവും മതവും വര്‍ഗ്ഗീയതയേയും ആശ്രയിച്ച് ജീവിക്കുന്ന ശിവസേന ചീഫ് ബാല്‍താക്കറെ പറഞ്ഞത് ദൈവമില്ലെന്നാണ്! ഭാര്യ മരിച്ചതാണത്രെ ഈ നാസ്തികവെളിപാടിന്റെ കാരണം! സത്യത്തില്‍ ഇതൊക്കെ മാനസികമായി ശിഥിലീകരിക്കപ്പെടുമ്പോള്‍ മനുഷ്യര്‍ ഏര്‍പ്പെടുന്ന അതിവൈകാരിവും ചപലവുമായ നിരവധി പ്രവര്‍ത്തികളില്‍ ചിലവമാത്രമാണ്. എത്ര കടുത്ത മതവിശ്വാസികളായാലും നാസ്തികരെപ്പോലെ മരിക്കുന്നതാണ് നാം ചുറ്റും കാണുന്നത്. പ്രാര്‍ത്ഥനകളും മതകര്‍മ്മങ്ങളും വിട്ട് നിസ്സഹായരായി അവര്‍ കളമൊഴിയുമ്പോള്‍ മതം കേവലം വായ്ക്കരിയായി പരിമിതപ്പെടുന്നു.

പ്രശസ്ത പരിണാമശാസ്ത്രജ്ഞനായ റിച്ചാഡ് ഡോക്കിന്‍സ് ചെല്ലുന്നിടത്തെല്ലാം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മതനേതാക്കള്‍ അദ്ദേഹത്തെ ചെറുതാക്കാന്‍ ശ്രമിക്കാറുണ്ട്. ടെക്‌സസിലെ ഒരു ക്രിസ്ത്യന്‍ ഫോറം 'ഡോക്കിന്‍സ് മരണസമയത്ത് കുമ്പസരിക്കുന്നതെങ്ങനെ? എന്നവിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്കിടയില്‍ ഒരു ഉപന്യാസമത്സരംപോലും സംഘടിപ്പിച്ചുകളഞ്ഞു! മതവിശ്വാസികള്‍ക്ക് ജീവിതസമ്മര്‍ദ്ദം താങ്ങാനുള്ള കഴിവ് കൂടുതലാണെന്ന പ്രചരണം ഒരു കഴമ്പില്ലാത്ത ഫലിതമാകുന്നു. നേരേവിപരീതമാണ് യാഥാര്‍ത്ഥ്യം. വലിയസമ്മര്‍ദ്ദങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ലഘുസമ്മര്‍ദ്ദങ്ങളുടെ കാര്യത്തില്‍പോലും മതവിശ്വാസിയുടെ പ്രകടനം പരമദയനീയമാണ്. മതവിശ്വാസംതന്നെ അടിസ്ഥാനപരമായി ഒരു മാനസികശൈഥില്യമാണെന്ന്(Faith is a sign of innate fragility) ചൂണ്ടിക്കാട്ടുന്ന ഡോക്കിന്‍സ് തന്റെ മരണവേളയില്‍ ഒരു ടേപ്പ് റിക്കാര്‍ഡര്‍ ഓണ്‍ ചെയ്ത് വെക്കണമെന്നും തന്റെ കുമ്പസാരം റെക്കോര്‍ഡ് ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു.

ഡോക്കിന്‍സിന്റെ 'ടേപ്പ് വെല്ലുവിളി' കൗതുകരമാണ്. പക്ഷേ, അദ്ദേഹം ഓഡിയോ ടേപ്പ് ഓണ്‍ ചെയ്തുവെച്ചതുകൊണ്ടോ മതനിഷേധിയായി മരിച്ചതുകൊണ്ടുമാത്രം നിരീശ്വരവാദം സാധൂകരിക്കപ്പെടില്ല. നിരീശ്വരവാദം ശരിയാണെങ്കില്‍ അതിനുള്ള തെളിവ് റിച്ചാര്‍ഡ് ഡോക്കിന്‍സിനും കാള്‍ മാര്‍ക്‌സിനും ഉപരിയായി ഉണ്ടാകണം. അത്തരം തെളിവുകള്‍ക്കേ നാസ്തികചിന്തയില്‍ സ്വീകാര്യതയുള്ളു. നാസ്തികതയിലേക്ക് ആളുവരുന്നതും പോകുന്നതുമല്ല അതിന്റെ വാസ്തവികതയുടെ തെളിവെന്നറിയണം. സത്യത്തിന് അടിയൊപ്പ് അനാവശ്യമാകുന്നു.****

106 comments:

  1. ശ്രീ രവിചന്ദ്രന്‍ , താങ്കള്‍ ഉദ്ദേശിക്കാത്ത ഒരു ഉപഭോഗം ഈ പോസ്ടിനുണ്ട്. ഭാരതമെന്ന പേര് ഭാരതത്തെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കാന്‍ പാടില്ല അത് ഹൈന്ദവമാണെന്നു പറഞ്ഞിട്ടുണ്ട് കെയീ എന്നിനെപ്പോലുള്ള ഇസ്ലാമിക യുക്തിവാദികള്‍ . ഇനി പാവപ്പെട്ട അയ്യോയ്ക്കും, ന്യൂനപക്ഷങ്ങള്‍ക്കു മേലുള്ള അധീശത്വമായി കണ്ടു , ഫത്വ പുറപ്പെടുവിക്കുവാന്‍ സാധ്യതയുണ്ട്. ഒപ്പം ഒരു കൌതുകം ചോദിച്ചോട്ടെ. കേരളത്തിലെമ്പാടുമുള്ള കാവുകളിലെ അയ്യന്മാരെ പിഴുതെറിഞ്ഞ ഹൈന്ദവ വല്‍ക്കരണ ക്കാര്‍ക്ക് നാവിന്‍തുമ്പില്‍ നിന്ന് അയ്യനെ പറിച്ചു മാറ്റുവാന്‍ കഴിയാതെ പോയതെന്ത്?

    ReplyDelete
  2. ''സര്‍, അങ്ങനെയല്ല അതുച്ചരിക്കേണ്ടത്." എന്നു തുടങ്ങുന്ന ഖണ്ഡിക വായിച്ചപ്പോള്, ബിരുദത്തിനു സഹപാഠി ആയിരുന്ന സുഹൃത്തിനെയാണ് ഓറ്മ വന്നത്. അറബിയിലെ ചില അക്ഷരങ്ങള്‍ക്ക് ആയിരത്തിലധികം വിവിധ ഉച്ചാരണങ്ങള്‍ ഉണ്ടെന്നും അത് മറ്റൊരു ഭാഷക്കും അവകാശപ്പെടാന് സാധ്യമല്ലെന്നും അത് കൊണ്ടു തന്നെ അറബി മറ്റ് ഭാഷകളേക്കാള്‍ വളരെ ശ്രേഷ്ഠമായതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുമായിരുന്നു.

    ഒരു പ്രത്യേക ലിഖിത രൂപത്തിന് വളരെയധികം വിവിധ ഉച്ചാരണങ്ങള്‍ ഉണ്ടാകുന്നത് എങ്ങിനെയാണ് ഒരു മേന്മയായി കരുതാന്‍ കഴിയുക എന്നത് അന്നും ഇന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കാര്യമാണ്.

    മാതൃഭാഷയെന്ന നിലയില്‍ ലോകത്ത് അഞ്ചാം സ്ഥാനവും, സംസാര ഭാഷയെന്ന നിലയില്‍ രണ്ടാം സ്ഥാനവും ഉള്ള അറബിയോട് എനിക്ക് യാതൊരു വിധ അനിഷ്ടവും ഇല്ലെന്നു അനുബന്ധമായി പറഞ്ഞു കൊള്ളട്ടെ. എന്ന് മാത്രമല്ല, സ്വന്തം നിലയില്‍ അറബി പഠിക്കാന്‍ ആത്മാര്ത്ഥമായ ശ്രമം ഞാന്‍ നടത്തുന്നുമുണ്ട്.

    മനു.

    ReplyDelete
  3. തന്റെ ഭാര്യ മരിച്ചപ്പോള്‍ ദി വീക്ക് മാഗസിന് അനുവദിച്ച ഒരു നീണ്ട അഭിമുഖത്തില്‍ ദൈവവും മതവും വര്‍ഗ്ഗീയതയേയും ആശ്രയിച്ച് ജീവിക്കുന്ന ശിവസേന ചീഫ് ബാല്‍താക്കറെ പറഞ്ഞത് ദൈവമില്ലെന്നാണ്! >>>

    ആപത്ത് വരുമ്പോള്‍ ദൈവത്തെ തേടുന്നതും നാസ്തിക ഭവാന്‍!?
    ആപത്ത് വരുമ്പോള്‍നാസ്ഥികനാകുന്നതും ഭവാന്‍ !?
    താക്കറെക്കെതിരെ കടുത്ത പ്രയോഗം ഉപയോഗിക്കാഞ്ഞത് (കടുത്ത സ്നേഹം കൊണ്ടോ ) നന്നായി!?.
    ഇന്ത്യയിലെല്ലേ നാം ജീവിക്കുന്നത് !!??

    പോസ്റ്റിലെ ആദ്യത്തെ കുറച്ചു ഭാഗം പൂമ്പാറ്റക്കോ ബലരാമക്കോ അയക്കാവുന്നതാണ്.
    ആശയ "സമ്പന്ന" പോസ്റ്റിനു എന്തായാലും അവാര്‍ഡു ഉറപ്പു.

    ReplyDelete
  4. കിടിലൻ പോസ്റ്റ്.നാസ്തികരെ ഹൈന്ദവ വർഗ്ഗീയവാദികളും,മുസ്ലീം വിരുദ്ധ കുറ്റിയിൽ കെട്ടി സായൂജ്യമടയാൻ കാത്തിരിക്കുന്നവരുമായ അവിവേകികളൂടെ സാനിദ്ധ്യം അവഗണിക്കുക.

    ReplyDelete
  5. പൊസ്റ്റിന്റെ ആദ്യ ഭാഗം വിഷയത്തിലേക്കുള്ള കൃത്യമായ ചവിട്ടുപടി തന്നെ. പ്രതിസന്ധി ഘട്ടത്തില്‍ നിരീശ്വരവാദി ദൈവത്തെ വിളിക്കുമെന്നത് ഒരു നിരീശ്വരവാദിയെന്ന് സ്വയം പരിചയപ്പെടുത്താറുള്ള എനിക്ക് പലപ്പൊഴും നേരിടേണ്ടിവന്നിട്ടുള്ള വാദമാണ്‌. പക്ഷേ പ്രതിസന്ധി ഘട്ടങ്ങളില്‍ ദൈവത്തെ വിളിച്ചതുകൊണ്ട് പരിഹാരം ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിന്‌ ഒരിക്കല്പോലും തൃപ്തികരമായ മറുപടി കിട്ടിയിട്ടില്ല ഇന്നുവരെ.

    ReplyDelete
  6. അഞ്ചുമാസം മുമ്പ് മാത്രം ഗുരുതരമായ അര്‍ബുദം പിടിപെട്ട എന്റെ സഹപ്രവര്‍ത്തകനായ പ്രിയ സുഹൃത്ത് ഇന്ന് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്‌. ഒരു വിശ്വാസിയല്ലെങ്കിലും അദ്ദേഹം വിശ്വാസവുമായും വിശ്വാസാചരണവുമായും എന്നും പൊരുത്തപ്പെട്ടുപൊയിട്ടുള്ള വ്യക്തിയാണ്‌. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് സംസാരിച്ചിരിക്കാറുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം തനിക്ക് നേരിടേണ്ടി വന്ന ഒരു ചോദ്യത്തെക്കുറിച്ച് എന്നൊട് പറഞ്ഞു. ആര്‍ സി സി യിലെ ചികില്‍സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പാലിയേറ്റീവ് ക്ലിനിക്കില്‍ എത്തിയ അദ്ദേഹത്തോടെ സര്‍വ്വേ ആവശ്യാര്‍ത്ഥം ചില ചോദ്യങ്ങള്‍ ചോദിച്ചു. ദൈവവിശ്വാസിയാണൊ എന്ന ചോദ്യത്തിന്‌ അല്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഈ പ്രതിസന്ധിഘട്ടത്തില്‍ വിശ്വാസപരമായ വല്ല മാറ്റവും സംഭവിച്ചുവോ എന്ന ചോദ്യത്തിന്‌, ഇല്ല, ഇപ്പൊഴും തന്റെ അഭിപ്രായത്തിന്‌ യാതൊരു മാറ്റവും വന്നിട്ടില്ല എന്ന്‌ മറുപടി പറഞ്ഞതായി അദ്ദേഹം പറഞ്ഞു. എന്റെ പ്രിയ സുഹൃത്ത് ഇനി എത്ര ദിവസം ഉണ്ടാകുമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്‌ ഇന്നുള്ള മനസ്സുറപ്പ് ഇനി എത്രനാള്‍ നിലനിര്‍ത്താനാകുമെന്നും. പക്ഷേ, അദ്ദേഹത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. നമ്മുടെ ദൈന്യതയല്ല, ധൈര്യത്തെ ഈ ലോകത്തിനു കാണിക്കാന്‍ അദ്ദേഹം വികാരാധീനനായ ഒരു ഘട്ടത്തില്‍ ഞാന്‍ പറഞ്ഞു; അത് പറയാനുള്ള അര്‍ഹത എനിക്കുണ്ടോ എന്നറിയില്ലെങ്കിലും.

    ReplyDelete
  7. ശ്രീ ശ്രീ,

    ബുദ്ധഭിക്ഷുക്കളെ ചുട്ടുകരിച്ചതിന്റെ സ്മരണ പേറുന്ന വെറ്റിത്തിരുവിഴ പോലുള്ള മഹോത്സവങ്ങള്‍ ആഘോഷിച്ചിരുന്ന തമിഴ്‌നാട്ടിലാണ് 'അയ്യോ' കുറേക്കൂടി പ്രചാരത്തിലുള്ളത്. അതൊരു തമിഴ് വാക്കാണെന്നാണ് ഞാന്‍ കരുതുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ അഹിതമായത് സംഭവിക്കമ്പോള്‍ 'അയ്യോ' വിളിക്കുന്നത് സ്റ്റംമ്പ് മൈക്രോഫോണില്‍ നിന്നും ടെലിവഷന്‍ പ്രേക്ഷകര്‍ക്ക് വ്യക്തമായി കേള്‍ക്കാം. ചേര-ചോള ഘട്ടത്തിന് മുമ്പുള്ള ലെഗസി ഈ വാക്കിനുണ്ടെന്ന് പറയാം. ബുദ്ധിസത്തിന്റെ മായ്ക്കാനാവാത്ത കയ്യൊപ്പുള്ള പദങ്ങള്‍ ഒന്നും ഒമ്പതുമല്ലല്ലോ. പണ്ട് ബ്രാഹ്മണമത സന്യാസിമാര്‍ സന്യസിക്കാന്‍ പോയിരുന്നത് പത്‌നിമാരുമായാണ്. ബ്രഹ്മചര്യം, ആശ്രമം, ധ്യാനം തുടങ്ങിയ ഐറ്റങ്ങളൊക്കെ ബുദ്ധിസ്റ്റ് സോഫ്റ്റ്‌വെയറാണ്.

    ബലിയര്‍പ്പിച്ചിരുന്ന കാളയുടെ മാംസം നിര്‍ബാധം ഭക്ഷിക്കുമായിരുന്ന ബ്രാഹ്മണരെ സസ്യാഹാരികളാക്കിയതും ബുദ്ധനാണ്. പലതും അങ്ങനെ പെട്ടെന്ന് മാഞ്ഞുപോകില്ല. ഭാഷ സംസ്‌ക്കാരത്തിന്റെ ശീതികരിക്കപ്പെട്ട ഫോസിലാകുന്നു. 'അയ്യോ' ആകട്ടെ ജീവിച്ചിരിക്കുന്ന ഫോസിലായി (Living fossil) നമ്മുടെ കണ്‍മുമ്പിലുണ്ട്.

    ReplyDelete
  8. "സാറിന് വേറൊന്നും തോന്നരുത്. ഞങ്ങള്‍ക്ക് അതൊക്കെ നിര്‍ബന്ധമാണ്."

    ഇതിനു ഒരു തിരുത്ത് ..

    സാറിന് ഒന്നും തോന്നരുത് ..ഞങ്ങള്‍ക്ക് അതൊന്നും അത്ര വലിയ നിര്‍ബന്ധം ഇല്ല.സാറിന് അറിയുന്ന പോലെ അങ്ങ് പറഞ്ഞോളൂ..ആ കുട്ടി ചുമ്മാ കേറി ആളായതാ ....!

    തുടക്കത്തിലെ കെട്ടുകഥ ഒഴിവാക്കി നിര്‍ത്തിയാല്‍ നല്ല ലേഖനം ...

    ReplyDelete
  9. ആരോഗ്യ ജീവിതം നയിക്കുന്ന ,യുക്തിവാദം കൈവിട്ടു എന്ന് അവകാശപ്പെടുന്നവരോട് ,എന്തുകൊണ്ട് യുക്തിവാദിയായി എന്തുകൊണ്ട് ഇപ്പോഴത് ഉപേക്ഷിച്ചു എന്നു ചോദിച്ചാല്‍ മതി പൂച്ച് പുറത്താവും.
    എന്റെ ഒരു ബന്ധു,ആളല്പം മന്ദബുദ്ധിയാണ്.എന്നെകാണുംബോളെക്കെ വിശ്വാസത്തിലേക്ക് തിരിച്ചുവരാ‍ന്‍ ഉപദേശിക്കാറുണ്ട്.പുള്ളിയെ സ്നേഹിക്കുന്നതുകൊണ്ട് ഞാന്‍ മറുപടി പറയാറില്ല.
    അല്ലാഹുവിനെ ഞാന്‍ വിളിച്ചുകാണാനായി എനിക്ക് അപകടം സംഭവിക്കുന്നതും കാത്തിരിക്കുന്നവരുമുണ്ട്.
    എന്നാല്‍ എന്നോട് സംവദിക്കാനായി ഗഫാര്‍ മൌലവിയോട് മറ്റൊരു സുഹ്ര്ത്ത് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു-
    “യുക്തികൊണ്ട് വിശ്വാസത്തെ അളക്കാനാവില്ല,സംവദം സാധ്യമല്ല.“

    സെന്റ്രല്‍ ജുമാമസ്ജിദിലെ കബീര്‍ മൌലവിയോട് ഇതേ ആവശ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ അദ്ദെഹം സമര്‍ത്തമായി ഒഴിഞ്ഞുമാറി.

    ReplyDelete
  10. പ്രിയപ്പെട്ട മനു,

    സംസാരഭാഷയും പഠിക്കുന്ന ഭാഷയും ഉള്‍പ്പെടെ ഉപയോഗിക്കുന്ന ഒരുമാതിരി ഭാഷകളൊക്കെ എല്ലാവിധ ഉച്ചാരണവൈകല്യങ്ങളോടു കൂടി ഉപയോഗിക്കാന്‍ മടിക്കാത്തവരാണ് പലപ്പോഴും നാക്കുളിക്കിയും തൊണ്ട ഞെക്കിയും ചില പ്രത്യേക പദങ്ങളുടെ പരിശുദ്ധി കണ്ടെത്താനായി വെപ്രാളപ്പെടുന്നത്. ഈ അര്‍മാദത്തെ വിശേഷിപ്പിക്കുന്നതിന് മതതിമിരം എന്ന വാക്ക് തന്നെ അയത്‌നലളിതമായി ഉച്ചരിക്കേണ്ടിവരും.

    ReplyDelete
  11. പ്രിയപ്പെട്ട ഫൈസു,

    തീര്‍ച്ചയായും കഥയില്‍ കെട്ടൊന്നുമില്ല. ആശയം ലളിതമാക്കി അവതരിപ്പിക്കുന്നതിന് കഥ പറയുന്നത് അദ്ധ്യാപകരുടെ ഒരു പൊതു ദൗര്‍ബല്യമാണ്. ഈ സംഭവത്തില്‍ പരാമര്‍ശിച്ച കുട്ടി ഇന്നൊരു അദ്ധ്യാപികയാണ്. Was always very cheerful in the class. പഠിച്ച വര്‍ഷവും പേരും ഇവിടെ പരസ്യമായി പറയുന്നത് ശരിയല്ല. മാത്രമല്ല, ഇനി ഇത് ഞാന്‍ ഭാവനയില്‍ നിര്‍മ്മിച്ച കഥയാണെന്ന് പറഞ്ഞാലും യാതൊരു വിരോധവുമില്ല. അങ്ങനെ പറയുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. കാരണം ആശയപ്രകാശനം മാത്രമാണിവിടെ ലക്ഷ്യമിടുന്നത്. സംഭവിച്ചതായാലും യാഥാര്‍ത്ഥ്യമായാലും അതുകൊണ്ട് വലിയ വ്യത്യാസം വരുന്നില്ല.
    മറ്റൊന്ന്, താങ്കള്‍ പറഞ്ഞത് ശരിയാണ്. ഭൂരിപക്ഷം മതവിശ്വാസികള്‍ക്കും ഇത്തരം ശാഠ്യങ്ങളില്ല.
    നല്ല വാക്കിന് നന്ദി.

    ReplyDelete
  12. പ്രിയപ്പെട്ട സീഡിയന്‍,

    Thanks for the kind words. താങ്കള്‍ സൂചിപ്പിച്ചത് തന്നെയാണ് വളരെ നിര്‍മലമായി ചെയ്തുപോരുന്നത്. എന്നാലും ഇതൊക്കെ സമായാസമയം വാരിക്കളയുന്നത് വല്ലാത്ത ജോലി തന്നെ.

    ReplyDelete
  13. പ്രിയപ്പെട്ട സുശീല്‍,

    ഞാന്‍ കണ്ട ഏറ്റവും നല്ല മതവിശ്വാസികളില്‍ ഒരാള്‍ എന്റെ മാതാവാണ്. അമ്മയുടെ അവസാന നാളുകളെ പറ്റി ഞാന്‍ 'മൃത്യുവിന്റെ വ്യാകരണ'ത്തില്‍ എഴുതിയിട്ടുണ്ട്. മരണാസന്നരായ രോഗികള്‍ പ്രാര്‍ത്ഥനയും മതകര്‍മ്മങ്ങളും മെല്ലെ കയ്യൊഴിഞ്ഞ് നിസംഗതയുടേയും നിര്‍വികാരതയുടേയും മേഖലയിലേക്ക് സഞ്ചരിക്കുന്നത് പതിവ് കാഴ്ചയാണ്. മതവും ദൈവവുമൊക്കെ നിരര്‍ത്ഥകമാണെന്ന് മനസ്സിലാകുന്നതോടെ ഒരു തരം sense of resignation അത്തരക്കാരില്‍ പ്രകടമാകുന്നു.

    സ്വര്‍ഗ്ഗവും പരലോകവുമൊന്നും അപ്പോഴവരുടെ ചിന്താപദ്ധതിയിലില്ല. ഒരുപക്ഷെ ഈ സമാധിബോധമാണ് ജീവിതത്തെ സംബന്ധിച്ച് ആ വ്യക്തി കൈവരിക്കുന്ന പരമമായ തിരിച്ചറിവ്. താങ്കളുടെ സുഹൃത്തിനെക്കുറിച്ച് നാം സംസാരിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നില്ലെന്നറിയുമ്പോള്‍ വിഷമം. കഴിയുമെങ്കില്‍ അദ്ദേഹത്തിന് 'മൃത്യുവിന്റെ വ്യാകരണം' വായിക്കാന്‍ കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തെപ്പോലുള്ളവരാണ് അത് വായിക്കേണ്ടത്. ജീവിതത്തിന്റെ സാധ്യതകള്‍ പരാമാവധി ചൂഷണം ചെയ്യാന്‍ അതദ്ദേഹത്തെ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.

    ReplyDelete
  14. http://www.youtube.com/watch?v=fbyTwmaJArU&feature=related

    ReplyDelete
  15. http://www.youtube.com/watch?v=uU5djjeySzk&feature=related

    ReplyDelete
  16. എന്നാല്‍ ആന്തണി ഫ്‌ളിന്‍ Anthony flynn(1923-2010) എന്ന പ്രശസ്ത നിരീശ്വരവാദി എണ്‍പത്തിയഞ്ചു വയസ്സിനുശേഷം പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടാകാം (a sort of diluted Deism) എന്ന് സൂചിപ്പിച്ചുവെന്ന് വാദിച്ച് ചില ഇവാഞ്ചലിസ്റ്റുകള്‍ പുസ്തകപ്രചരണം നടത്തുകയുണ്ടായി.

    ??????

    http://www.youtube.com/watch?v=fbyTwmaJArU&feature=related

    ReplyDelete
  17. നിരീശ്വരവാദം ശരിയാണെങ്കില്‍ അതിനുള്ള തെളിവ് റിച്ചാര്‍ഡ് ഡോക്കിന്‍സിനും കാള്‍ മാര്‍ക്‌സിനും ഉപരിയായി ഉണ്ടാകണം. അത്തരം തെളിവുകള്‍ക്കേ നാസ്തികചിന്തയില്‍ സ്വീകാര്യതയുള്ളു. നാസ്തികതയിലേക്ക് ആളുവരുന്നതും പോകുന്നതുമല്ല അതിന്റെ വാസ്തവികതയുടെ തെളിവെന്നറിയണം. സത്യത്തിന് അടിയൊപ്പ് അനാവശ്യമാകുന്നു.****

    http://www.telegraph.co.uk/news/religion/7979211/Has-Stephen-Hawking-ended-the-God-debate.html

    ReplyDelete
  18. പ്രിയപ്പെട്ട രാഷ്ട്രീയക്കാരന്‍,

    Anthony Flewയുടെ പേരിലെ തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. തിരുത്തിയിട്ടുണ്ട്.

    ReplyDelete
  19. നാസ്തികരെ ഹൈന്ദവ വർഗ്ഗീയവാദികളും,മുസ്ലീം വിരുദ്ധ കുറ്റിയിൽ കെട്ടി ---------------------വിവേകികളൂടെ സാനിദ്ധ്യം അവഗണിക്കുക. >>>

    സീടിയന്‍ "ശരിക്ക്" വായിക്കുന്നു.!?

    മാതൃഭാഷയെന്ന നിലയില്‍ ലോകത്ത് അഞ്ചാം സ്ഥാനവും, സംസാര ഭാഷയെന്ന നിലയില്‍ രണ്ടാം സ്ഥാനവും ഉള്ള അറബിയോട് എനിക്ക് യാതൊരു വിധ അനിഷ്ടവും ഇല്ലെന്നു അനുബന്ധമായി പറഞ്ഞു കൊള്ളട്ടെ. എന്ന് മാത്രമല്ല, സ്വന്തം നിലയില്‍ അറബി പഠിക്കാന്‍ ആത്മാര്ത്ഥമായ ശ്രമം ഞാന്‍ നടത്തുന്നുമുണ്ട്. >>>

    അറബി ഭാഷ പഠനത്തിനു മനുവിനെയും പഠിക്കാന്‍ താല്പര്യമുള്ളവരെയും അഭിനന്ദിക്കുന്നു.
    ഗള്‍ഫ്‌ അനവധി നാട്ടുകാരെ തിരിച്ചറിയാനും ഭാഷ-സംസ്ക്കാരങ്ങള്‍ അറിയാനും ഇടയാക്കുന്നു.
    ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സെക്ഷന്‍ സൂപര്‍വൈസര്‍ ആയി വന്ന ബ്രിടീഷുകാരന്‍ ബാങ്ക് വിളി കേട്ട് എന്നോട് ചോദിച്ചു,
    'അല്ലാഹ് അക്ബര്‍' എന്നാല്‍ 'അക്ബര്‍ വാ' എന്നാണോഎന്ന് ചോദിച്ചു? അര്‍ഥം പറഞ്ഞു കൊടുത്തു,എഞ്ചിനീയര്‍ ആയ അദ്ദേഹം അത് ശരിവെച്ച്,തുടര്‍ന്ന് ഹമുദ അബ്ദല്ലതിയുടെ കയ്യിലുണ്ടായിരുന്ന 'ഇസ്ലാം' പുസ്തകം അദ്ദേഹത്തിനു വായിക്കുവാന്‍ കൊടുത്തു.
    നമുക്കറിയത്തത് മനസ്സിലാക്കലും എളിമയുമാണ് മനുഷ്യരുടെ മികച്ച സമ്പാദ്യങ്ങളില്‍ ഒന്ന്.

    ReplyDelete
  20. Dear Sir,

    “An idle heart is devil’s workshop”
    വാര്ദ്ധക്യത്തിലെ ദൈവഭക്തിക്ക് കാരണമായി ഇങ്ങനെ പറയാമോ?
    Politicians are found busy always so വാര്ദ്ധക്യത്തിലെ ദൈവഭക്തി is comparatively less.

    What you say?

    ReplyDelete
  21. പ്രിയ രവി സാര്‍ ,
    മനോഹരമായ പോസ്റ്റ്‌ ! ലളിതമായ ഭാഷയില്‍ വളരെ യുക്തിസഹമായി വിഷയത്തെ അവതരിപ്പിച്ചിരിക്കുന്നു . നല്ല വായനാ സുഖം തരുന്നുണ്ട് . ഒരു ഒഴുക്കിന് വായിച്ചു പോകാം ..

    ഇവിടെ പറയുകയുണ്ടായി , നാസ്തികനായി അറിയപ്പെടുന്നതോ അല്ലെങ്കില്‍ നാസ്തികനായി കരുതപ്പെടുന്നതോ ആയ ഒരാള്‍ അല്പമെങ്കിലും തന്റെ നിലപാടിനെ പുനര്‍ അവലോകനം ചെയ്യുമ്പോള്‍ ( ഇത് പൊതുവില്‍ ചിന്തിക്കുന്ന ഏതൊരാളും ചെയ്യുന്നതാണ് - തുടര്‍ച്ചയായ പുനരവലോകനം എന്നത് - ചിന്ത എന്നത് തന്നെ തന്റെ ധാരണകളെ വീണ്ടും വിലയിരുത്തുക എന്നതാനനല്ലോ ) അത് ഒരു മഹാ കാര്യമായി കാണുകയും അതെ സമയം വിശ്വാസികള്‍ നാസ്തികര്‍ ആകുമ്പോള്‍ അത് കൊട്ടിഘോഷിക്കപ്പെടാതെ പോകുന്നു എന്ന് .

    ഇതിന്റെ കാരണം എന്താണ് എന്ന് വളരെ എളുപ്പം മനസ്സിലാക്കാവുന്നതാണ് :

    1 . ഒരു പൂര്‍ണ വിശാസിയെ സംബന്ധിച്ചെടുത്തോളം , തന്റെ മനസ്സിന്റെ പുനര്‍ അവലോകനം എന്ന ഒരു പരിപാടി തന്നെ അസാധ്യമാണ് .. അങ്ങനെ ചെയ്യാന്‍ അവര്‍ ധൈര്യപ്പെടുക പോലും ഇല്ല എന്ന് മാത്രമല്ല , അത് സ്വന്തം മതോതോടും ദൈവ കല്പനകളോടും കാണിക്കുന്ന വലിയ തെറ്റായി അവര്‍ അതിനെ ഭയക്കുന്നു . അതെ സമയം യുല്തി , ശാസ്ത്ര ബോധം എന്നിവ നേര്‍ വിപരീതവും , ആ വക ഗുനഗല്‍ ഉള്ള ഉള്ള ഒരാള്‍ സ്വന്തം നിഗമനങ്ങളെ കൂടുതല്‍ വിശകലവിധേയമാക്കി മനസ്സിനെ കൂടുതല്‍ പ്രകാശമാനമാക്കാനും തദ്വാരാ ഊര്ധ മുഖമായ ഒരു അറിവിന്റെ യാത്ടയില്‍,ഏറെപ്പെടുകയും ചെയ്യുന്നു . അങ്ങനെയുള്ള ഒരാള്‍ക്ക്‌ അയാളുടെ മനസ്സിനെ /ചിന്തകളെ ഒരു മൂന്നാം കക്ഷി കാഴ്ചപ്പാടില്‍ അവലോകനം ചെയ്തു കൊണ്ട് താനേ മുന്‍പേ എടുത്ത നിലപാടില്‍ നിന്നും കൂടുതല്‍ മൂല്യവല്‍ക്കരണം നടത്തി ഒരു പടി കൂടി മുന്നേറാന്‍ സാധിക്കുമ്പോള്‍ , അയാളില്‍ നിന്നും വ്യത്യസ്തമായി ഒരു പൂര്‍ണ വിശ്വാസി ,'കൂടുതലായി തനിക്കറിയാന്‍ ഒന്നുമില്ല' ,'എല്ലാം തന്റെ മുന്നിലെ പുസ്തകത്തില്‍ ഉണ്ട്', 'അതില്‍ കൂടുതല്‍ ആയി അറിയാന്‍ ഒന്നുമില്ല' ,അത് കൊണ്ട് തന്നെ അതിനായി ശ്രമിക്കേണ്ട ആവശ്യമില്ല, അങ്ങനെ ശ്രമിക്കുന്നത് ആ പുസ്തകതോടുള്ള അവിശ്വാസമാണ് , തെറ്റാണ് , പാപമാണ് , അനാദരവാണ് എന്നിങ്ങനെയുള്ള ബോധത്താല്‍ സ്വയം വിമര്‍ശനാത്മക വിശകലനം നടത്തുന്നതില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കുന്നു . അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് ഒരു നാതിക പാതയില്‍ സഞ്ചരിക്കുന്ന ഒരാള്‍ തന്റെ നിലപാടുകളിന്മേല്‍ നടത്തുന്ന ക്രിയാത്മക ഇടപെടലുകളെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ , അത് അയാളുടെ നിലപാടില്‍ നിന്നും തരിച്ചു പോക്കാണ് എന്ന് തെറ്റായി വ്യാഖ്യാനിക്കുന്നു . സക്രിയമായ ആത്മ വിമര്‍ശനം യുക്തി ചിന്തയുടെ അടിസ്ഥാന ശിലയാണ് എന്ന് പോലും ഒരു പക്ഷെ ഇത്തരക്കാര്‍ക്ക് മനസ്സിലാക്കാന്‍ സാധ്യമല്ല .

    2 . തീര്‍ച്ചയായും നാസ്തികര്‍ വിസ്വാസത പാതയിലേക്ക് വന്നാല്‍ അത് ഒരു വലിയ കാര്യമായി വിശ്വാസികള്‍ ആയ ആളുകള്‍ കാണും എന്നത് സത്യമാണ് ..അതിന്റെ കാരണം വിശ്വാസികള്‍ കരുതുന്നത് നാസ്തികര്‍ അവരെക്കാളും ഉയര്‍ന്ന ചിന്തയുള്ളവരും മേന്മയുള്ളവരും പുരോഗമിച്ചവരും ആണെന്നാണ് . അങ്ങനെയുള്ള ആളുകള്‍ തങ്ങളുടെ കൂടെ വരുന്നത് ആരകായാലും സന്തോഷമാവുമല്ലോ . സച്ചിന്‍ ടെന്‍ദുല്‍ക്കാര്‍ കൊടുങ്ങല്ലൂര്‍ വന്നാല്‍ അത് വാര്‍ത്തയാണ് ..പക്ഷെ കൊടുങ്ങള്ളൂര്‍ക്കാരന്‍ ബോബെയില്‍ പോകുന്നത് ഒരു വാര്‍ത്തയെ അല്ല ..!

    ഇത് കാണിക്കുന്നത് വിശ്വാസികള്‍ പരസ്പരം ബഹുമാനിക്കുന്നതിനെക്കാള്‍ അവര്‍ നാസ്ഥികരെ ആണ് ബഹുമാനിക്കുന്നതും അംഗീകരിക്കുന്നതും എന്നത് തന്നെയല്ലേ..? ഇത് ,അടിതാനപരമായി സൂചിപ്പ്പിക്കുന്നത് , നാസ്തികരുടെ മനസ്സുകള്‍ക്ക് - ആ മനസ്സുകളുടെ അഭിപ്രായങ്ങളോട് , വിശ്വാസികള്‍ തന്നെ മറ്റുള്ളവരുടെ മനസ്സുകളേക്കാള്‍ കൂടുതല്‍ വിശ്വാസ്യത കല്‍പ്പിക്കുന്നു എന്ന് തന്നെയല്ലേ അര്‍ത്ഥമാക്കുന്നത് ..? :)

    ReplyDelete
  22. ഇവിടെ ആരോ താങ്കള്‍ ഇവിടെ വിവരിച്ച ഉദാഹരണം പൂമ്പാറ്റക്കോ , ബാലരമാക്കോ അയച്ചു കൊടുക്കാന്‍ എഴുതിയതായി കണ്ടു . അത് ഒരു നല്ല നിര്‍ദ്ദേശമാണ് . വാസു പിന്തുണയ്ക്കുന്നു . കാരണം conditioned ആയിക്കഴിഞ്ഞ , ക്രയശേഷി നഷ്ടപ്പെട്ട മനസ്സുകള്‍ക്ക് ഇത്തരം ചിന്തകള്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ് .അതെ സമയം വിഷം കലരാത്ത , un corrupted ആയ മനസ്സുള്ള , ഇളം തലമുറയ്ക്ക് എളുപ്പം ഗ്രാഹ്യമാകുകയും ചെയ്യും . തീര്‍ച്ചയായും പരിഗണിക്കാവുന്ന നിര്‍ദ്ദേശമായി അതിനെ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .!!

    ReplyDelete
  23. ഇവിടെ ആരോ താങ്കള്‍ ഇവിടെ വിവരിച്ച ഉദാഹരണം പൂമ്പാറ്റക്കോ , ബാലരമാക്കോ അയച്ചു കൊടുക്കാന്‍ എഴുതിയതായി കണ്ടു . അത് ഒരു നല്ല നിര്‍ദ്ദേശമാണ് . വാസു പിന്തുണയ്ക്കുന്നു . കാരണം conditioned ആയിക്കഴിഞ്ഞ , ക്രയശേഷി നഷ്ടപ്പെട്ട മനസ്സുകള്‍ക്ക് ഇത്തരം ചിന്തകള്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ് >>>

    വാസു പിന്തുണയ്ക്കുന്നു......
    സീടിയനും ചന്ദ്രനും ഇങ്ങനെയുള്ള "വിവേകം" ഉപദേശിക്കണം.

    "ഇവിടെ ആരോ" ??? എഴുതിയത് ആരാന്നു പോലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ്
    നാസ്ഥികരന്നു ചെത്ത്‌ വാസുവിനാല്‍ സ്ഥിരീകരിക്കപ്പെട്ടത് നന്നായി.!!!

    ReplyDelete
  24. പ്രിയ സുശീല്‍,
    വളരെ വിഷമം തോന്നുന്നു തനകളുടെ സുഹൃത്തിന്റെ രോഗവസ്ഥയോര്‍ത്തു. പക്ഷെ അദ്ദേഹത്തിനോട് പറയുക ഇന്നു നാം അറിയുന്നവരില്‍ ഏറ്റവും നിസ്വാര്‍ഥന്‍ ആയ ,കാപട്യമില്ലാത്ത ,ധൈര്യ ശാലിയായ ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് . ഈ അവസരത്തിലും അദ്ദേഹം ഒന്നും ആഗ്രഹിക്കുന്നില്ലല്ലോ .. സ്വര്‍ഗ്ഗം എന്ന മോഹ സ്വപ്നം പോലും...!!..ആ വലിയ മനസ്സുകളുടെ മുന്‍പില്‍ നമ്മളില്‍ പലരും ചെറുതാവുന്നു..വല്ലാതെ...

    ReplyDelete
  25. 'അല്ലാഹ് അക്ബര്‍' എന്നാല്‍ 'അക്ബര്‍ വാ'......ഹരേ വ്വാ...!

    ഒരര്‍ത്ഥമുണ്ടായിരുന്നു....തെറ്റ് തിരുത്തി ആകാശേത്തെക്ക് വെടിവച്ചു.

    താമസിയാതെ “എഞ്ചിനീയര്‍”(മാര്‍) ഇസ്ലാമിലേക്ക് വരുന്നത് കാണാം.....!!!

    ReplyDelete
  26. “മറ്റൊന്ന്, താങ്കള്‍ പറഞ്ഞത് ശരിയാണ്. ഭൂരിപക്ഷം മതവിശ്വാസികള്‍ക്കും ഇത്തരം ശാഠ്യങ്ങളില്ല”

    സുന്നികളുമായി സംവാദത്തില്‍ ഏര്‍പെട്ടാല്‍ ഈ സംശയം മാറിക്കിട്ടും

    ആ കൂട്ടര്‍ക്കു മുഖംമൂടിയില്ല നേരെ വാ നേരെ പോ......!!!

    ചോദിക്കുമ്പോള്‍ കുറച്ചു ദൂരേ നിന്ന് ചോദിക്കേണം എന്ന് മാത്രം....നല്ലതാ.

    ReplyDelete
  27. പ്രിയപ്പെട്ട ഷാജി,

    വൃദ്ധഭക്തിയുടെ അടിസ്ഥാന കാരണം കേവലം മാനസികമായ ശൈഥില്യം മാത്രമല്ല. താന്‍ ഏറ ദുര്‍ബലനാണെന്നും പരസഹായം ഏറെ വേണ്ടിവരുമെന്നും മനസ്സിലാക്കുന്ന വ്യക്തിയില്‍ പൊതുവെയുണ്ടാകുന്ന വിട്ടുവീഴ്ചകളുടെ ആകെത്തുകയാണ് നാം ഏറെ പുകഴ്ത്തുന്ന പക്വത. അടങ്ങാത്ത ആസക്തിയും വാഗ്ദത്തമായ അടുത്ത ഇന്നിംഗ്‌സിലും സുഖിക്കണമെന്നുള്ള അത്യാഗ്രഹവും 'കഴിയുന്നത്ര ആഞ്ഞുപിടിക്കാന്‍' പലര്‍ക്കും പ്രേരകമാകുന്നു.

    ചില വൃദ്ധരുടെ മുന്നില്‍ ദേഹമനങ്ങാതെ നേട്ടമുണ്ടാകുമെന്ന വ്യവസ്ഥയില്‍ ഏത് മോഹപദ്ധതി അവതരിപ്പിച്ചാലും അവരതില്‍ പെട്ടെന്ന് ആകൃഷ്ടരാകും. അമൃത് കുടിച്ച് മരണം ഒഴിവാക്കാമെന്ന് പറഞ്ഞാല്‍ എപ്പോള്‍ ചാടിവീണെന്ന് ചോദിച്ചാല്‍ മതി. കുറഞ്ഞ ആത്മവിശ്വാസവും വര്‍ദ്ധിതമായ പരാശ്രയബോധവും അതീത ശക്തികളിലുള്ള വിശ്വാസം രൂക്ഷമാക്കുന്ന സംഗതികളാണ്.

    ഓര്‍ക്കുക, ഭ-ക്തി എന്നാല്‍ ഭ(ൗതികമായ ആസ)ക്തി

    ReplyDelete
  28. പ്രിയപ്പെട്ട വാസു,

    തങ്ങള്‍ ചുമന്നു നടക്കുന്ന കെട്ടുകഥകള്‍ പമ്പരവിഡ്ഢിത്തങ്ങളാണെന്നും മറ്റുള്ളവര്‍ക്ക്, വിശേഷിച്ച് നാസ്തികര്‍ക്ക്, തങ്ങളോട് മതിപ്പ് തീരെക്കുറവാണെന്നും ചിന്തിക്കാനുള്ള പ്രവണത ശരാശരി വിശ്വാസിയില്‍ രൂഡമൂലമായിരിക്കും.കാരണം ജീവിതത്തിന്റ സമസ്തമേഖലകളിലും താനും സ്വീകരിക്കുന്നത് ഇതേ നിലപാട് തന്നെയാണെന്ന് അവനറിയുന്നു.

    ReplyDelete
  29. താമസിയാതെ “എഞ്ചിനീയര്‍”(മാര്‍) ഇസ്ലാമിലേക്ക് വരുന്നത് കാണാം.....!!! >>>

    കേരളത്തില്‍ നാസ്ഥികരെ അത്ഭുതപ്പെടുത്തും വിധം ഇസ്ലാമിലേക്ക് ആളുകള്‍ വരുന്നുണ്ടങ്കില്‍
    അതിശയിക്കേണ്ട. മുസ്ലിം സമുദായത്തിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുക.

    ReplyDelete
  30. തങ്ങള്‍ ചുമന്നു നടക്കുന്ന കെട്ടുകഥകള്‍ പമ്പരവിഡ്ഢിത്തങ്ങളാണെന്നും മറ്റുള്ളവര്‍ക്ക്, വിശേഷിച്ച് നാസ്തികര്‍ക്ക്, തങ്ങളോട് മതിപ്പ് തീരെക്കുറവാണെന്നും ചിന്തിക്കാനുള്ള പ്രവണത ശരാശരി വിശ്വാസിയില്‍ രൂഡമൂലമായിരിക്കും >>>>

    പൂമ്പാറ്റയിലും ബാലരമയിലും വരുന്ന "കഥകള്‍" വാസു വായിച്ചിരിക്കും!!!
    ചന്ദ്രന്റെ കെട്ടുകഥകള്‍ക്ക് പറ്റിയ സ്ഥലവും അത് തന്നെ. കപീഷിന്റെയും മായാവിയുടെയും കൂടെ!!!!

    ReplyDelete
  31. കേരളത്തില്‍ നാസ്ഥികരെ അത്ഭുതപ്പെടുത്തും വിധം ഇസ്ലാമിലേക്ക് ആളുകള്‍ വരുന്നുണ്ടങ്കില്‍
    അതിശയിക്കേണ്ട.

    ഏതാണീ പൊട്ടന്‍?. എന്താ ഈ വിളിച്ചു പറയുന്നേ?

    ReplyDelete
  32. എന്താ ഈ വിളിച്ചു പറയുന്നേ? >>>

    മുസ്ലിം സമുദായത്തിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുക.

    ReplyDelete
  33. വളര്ന്നിടതെല്ലാം പിളര്ന്നു തൃശൂര്പൂരം “കൊണ്ട്” ആടുകയാണ്.

    വെറുതേ കുട്ടികളെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കല്ലേ...പ്ലീസ്.

    ReplyDelete
  34. വളര്ന്നിടതെല്ലാം പിളര്ന്നു തൃശൂര്പൂരം “കൊണ്ട്” ആടുകയാണ്.>>>

    സംഘടനകള്‍ വളര്‍ന്നും പിളര്‍ന്നും ചിലത് ഇല്ലാതായെന്നും വരും, ഒരു സമുദായത്തിന്റെ നിലനില്‍പ്പിനുവേണ്ട ചേരുവകള്‍
    പ്രത്യേകിച്ച് ഗ്രന്ഥവും ശക്തരായ നേതൃത്വവും നിലനില്ക്കുവോളം മുസ്ലിം സമുദായം വളരും . കേരളത്തിലെ മുസ്ലിംകള്‍ അത് തെളിയിച്ചതാണ്. പോര്ചിഗീസു വിരുദ്ധ, ബ്രിടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ വായിച്ചു നോക്കുക.
    ഈര്ഷ്യയില്ലാതെ, അസൂയയില്ലാതെ കാണാന്‍ പഠിക്കുക.

    ReplyDelete
  35. ഞാനൊരു നിരീശ്വരവാദിയല്ല. കാരണം ഇന്നല്ലെങ്കില്‍ നാളെ ഈ വാദത്തെ അപ്രസക്തമാക്കി ഒരു ഈശ്വരന്‍ വന്നിരുന്നെങ്കില്‍ , അദ്ദേഹം തന്റെ അനുഗ്രഹഹസ്തം ഉയര്‍ത്തി ഭൂമിയിലെ മുഴുവന്‍ വേദനകളും മായ്ച്ചുകളഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. തിന്മകള്‍ തിറയെടുത്താടുന്ന ലോകത്ത് ദുഃഖം തിന്നു ജീവിക്കുന്ന മനുഷ്യനെക്കണ്ട് ഹൃദയാലുവായ ഓരോ യുക്തിവാദിയും ഇങ്ങനെ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അവരോടുള്ള ആദരവ് നമുക്ക് കൂടുകയേ ഉള്ളൂ. അതേസമയം എന്നെങ്കിലും ഒരിക്കല്‍ ഈശ്വരന്‍ വരുമെന്നും ആ ഈശ്വരന്‍ തന്റെ സഹജീവികളുടെ ദുരിതം ഇല്ലാതാക്കുമെന്നും പ്രതീക്ഷിച്ച് ഒടുവില്‍ നിരാശാബാധിതരായിതീര്‍ന്ന നിഷ്കളങ്കരായ വിശ്വാസികളും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഓരോ ജീവിതാനുഭവങ്ങളും എന്നെ ഹതാശനാക്കിക്കൊണ്ടിരിക്കുന്നു. വരുമെന്ന ഒരു സൂചന പോലുമില്ല. പക്ഷേ വന്നെങ്കില്‍ എന്ന എന്റെ മോഹം ഞാന്‍ ഇനിയും വെടിയുന്നില്ല. എന്നെപ്പോലുള്ള വിശ്വാസികള്‍ക്ക് ആശ്രയിക്കുവാന്‍ ഇന്നത്തെ ലോകത്ത് ഏറ്റവും വിശ്വസനീയരായവര്‍ യുക്തിവാദികള്‍ തന്നെ. കാരണം എനിക്ക് വേണ്ടത് മറയില്ലാത്ത ഈശ്വരനെയാണ്. ഓരോ ഈശ്വരനുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ബലഹീനനായ മനുഷ്യന്റെ യുക്തികളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നവനായിരിക്കും. യുക്തിവാദികള്‍ ദൈവത്തിന്റെ പേരിലുള്ള ഓരോ അവകാശവാദങ്ങളെയും ഇഴവേര്‍പിരിച്ചു കാപട്യം പുറത്തു കൊണ്ടുവരുമ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു." ദൈവമേ, ഒരിക്കല്‍ കൂടി നിന്റെ നാമം പവിത്രമാക്കപ്പെട്ടു. " . യഥാര്‍ത്ഥ വിശ്വാസിയും യഥാര്‍ത്ഥ അവിശ്വാസിയും എന്നും കാത്തിരിക്കുന്നത് ഈ ഒരു ദൈവത്തിനു വേണ്ടിയാണ്. മനുഷ്യകുലത്തിനു വേണ്ടി തോല്‍ക്കാന്‍ അവിശ്വാസിയും ദൈവസാനിധ്യത്തില്‍ വിജയിക്കുവാന്‍ വിശ്വാസിയും കാത്തിരിക്കുന്നു. അതുവരെ വിശ്വാസിയും അവിശ്വാസിയും ഒന്നാണ്. ഇന്നു നമുക്ക് പോരാടാനുള്ളത് കള്ളന്മാരോടും നുണയന്മാരോടും കൊലപാതകികളോടും കൊള്ളക്കാരോടുമാണ്. അവരെ തോല്‍പ്പിക്കുവാന്‍ യഥാര്‍ത്ഥ വിശ്വാസിക്ക് അവിശ്വാസിയുടെ മുന്നണി കൂടിയേ തീരൂ.

    ReplyDelete
  36. അസൂയപ്പെടാന്‍ പറ്റിയ ഒരു കേസുകെട്ടെ??????

    പ്രത്യേകിച്ച് ഗ്രന്ഥവും....കഴുത്ത് വെട്ടാന്‍ ആഹ്വാനം ചെയ്യുന്ന !!!!
    നേതൃത്വവും നിലനില്ക്കുവോളം....ലാദനെപ്പോലുള്ള!!!!
    മുസ്ലിം സമുദായം വളരും....രാത്രി പോത്തിറച്ചി തിന്നുവോളം!!!!

    ReplyDelete
  37. """വാര്‍ദ്ധ്യക്യസഹജമായ പ്രശ്‌നങ്ങളും ഓര്‍മ്മക്കുറവുമുള്ള ഫ്‌ളീ ബൗദ്ധികമായി ശിഥിലമായികൊണ്ടിരിക്കുന്ന വിവരം മനസ്സിലാക്കിയവരാണ് അദ്ദേഹവുമായി അഭിമുഖം തട്ടിക്കൂട്ടിയതും പിന്നീട് പുസ്തകരചന നടത്തിയതും. പക്ഷെ അവിടെയും താനൊരിക്കലും മതവിശ്വാസിയല്ലെന്ന് ഫ്‌ളീ
    തറപ്പിച്ച് പറയുന്നത് കാണാം. ബാക്കിയൊക്കെ ഇപ്പോഴും ദുരൂഹമായി നിലകൊള്ളുന്നു.""""

    എന്താണ്, വലിയ തെറ്റ് മതവിശ്വാസമോ ഈശ്വരവിശ്വാസമോ? ഈശ്വരവിശ്വാസം മതവിശ്വാസത്തേക്കാള്‍ ചെറിയ തെറ്റാണോ?

    പ്രപഞ്ചത്തിനൊരാംഭമുണ്ടെന്ന് വയസുകാലത്ത് പറഞ്ഞതുകൊണ്ട് അത് വാര്‍ദ്ധ്യക്യസഹജമായ പ്രശ്‌നങ്ങളിലും ഓര്‍മ്മക്കുറവിലും തളച്ചിടാം. അദ്ദേഹം സ്വബോധത്തോടെ പറഞ്ഞതായിരിക്കാം എന്ന് ഒരിക്കലും സമ്മതിക്കൂല. സമ്മതിച്ചാല്‍ ചേരിക്ക് ക്ഷീണമാകും.

    വാര്‍ദ്ധ്യക്യസഹജമായ പ്രശ്‌നങ്ങളും ഓര്‍മ്മക്കുറവുമില്ലാത്ത ഡോക്കിന്‍സ് പറഞ്ഞത് കേള്‍ക്കൂ. ഭൂമിയിലെ ജീവന്‍  പ്രപഞ്ചത്തിലെ മനുഷ്യനേക്കാള്‍ ഉയര്‍ന്ന മറ്റേതോ ഒരു ജീവിയുടെ ഇന്റെലിജെന്റ് ഡിസൈന്‍ ആയിരിക്കാമെന്ന്.

    http://www.youtube.com/watch?v=gTGg4Gw3-kM&feature=related

    ReplyDelete
  38. നാസ്തികനായ ദൈവം, പേജ് നമ്പര്‍ 442 കാണുക:

    'അജ്ഞേയവാദികളോടുള്ള ഡോക്കിന്‍സിന്റെ നിലപാടില്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വേണ്ടത്ര പ്രതിഫലിക്കുന്നില്ല. ദൈവത്തെ നിഷേധിക്കാന്‍ നിരീശ്വരവാദിയാകേണ്ട കാര്യമില്ലെന്ന നിലപാടിന് ബുദ്ധിജീവികള്‍ക്കിടയില്‍ പണ്ടേ പ്രചാരമുണ്ട്. ന്യൂനപക്ഷത്തിനൊപ്പമെന്ന രീതിയില്‍ മുദ്രയടിക്കപ്പെടുന്നത് (Branded) പ്രയോജനകരമല്ല. മതത്തോട് പോരടിച്ച് വെറുതെ ഊര്‍ജ്ജവും സമയവും ദുര്‍വ്യയം ചെയ്യുന്നത് നഷ്ടക്കച്ചവടമായേക്കും. എന്നാല്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ച് മൂല്യബോധത്തോടെ ചിന്തിക്കുന്നവര്‍ക്ക് അജ്ഞേയവാദം അഭികാമ്യമല്ലെന്ന് ഡോക്കിന്‍സ് കരുതുന്നു.

    ഫ്രീമാന്‍ ഡൈസണടക്കമുള്ളവരെപ്പറ്റിയുള്ള പല പരാമര്‍ശങ്ങളും നിരീശ്വരവാദത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണഭാവം അടിവരയിട്ട് കാണിക്കുന്നു. 2004-ല്‍ പ്രസിദ്ധീകരിച്ച `The Ancestor's Tale' എന്ന കൃതിയില്‍ അജ്ഞേയവാദിയായ ഡോക്കിന്‍സിനെയാണ് നമുക്ക് കാണാനാവുക. പരിണാമവാദത്തിന്റെ തെളിവ് സംബന്ധിച്ച് നേരിയ സന്ദേഹം ദ്യോതിപ്പിക്കുന്ന ഒരു പ്രസ്താവന 2005-ല്‍ അദ്ദേഹം നടത്തിയിട്ടുമുണ്ട്.(*'I believe, but I cannot prove, that all life, all intelligence, all creativity and all “design” anywhere in the universe is the direct or indirect product of Darwinian natural selection''- Dawkins wrote in 'Daily Telegraph' dt Jan 5,2005.)’

    എന്നാല്‍ 'Proud to be an Atheist' എന്ന വാചകം'ദൈവവിഭ്രാന്തി'(2006)യുടെ ആന്തരികസത്തയായി(Invariant core)മാറുകയാണ്. 'രണ്ട് ഭാഗത്തും ശരിയുണ്ടാവാം' എന്ന പ്രീണന നയത്തില്‍നിന്നും 'One side can be wrong' എന്ന സുചിന്തിതമായ നിലപാടിലേക്ക് അദ്ദേഹം സഞ്ചരിക്കുന്നു.'

    ReplyDelete
  39. http://en.wikipedia.org/wiki/Charles_Darwin's_religious_views

    Darwin expressed his doubts about the teleological argument which claimed nature as evidence of god, though he was still inclined to vaguely believe in an impersonal God as first cause[60]:


    With respect to the theological view of the question; this is always painful to me.— I am bewildered.– I had no intention to write atheistically. But I own that I cannot see, as plainly as others do, & as I [should] wish to do, evidence of design & beneficence on all sides of us. There seems to me too much misery in the world. I cannot persuade myself that a beneficent & omnipotent God would have designedly created the Ichneumonidæ with the express intention of their feeding within the living bodies of caterpillars, or that a cat should play with mice. Not believing this, I see no necessity in the belief that the eye was expressly designed. On the other hand I cannot anyhow be contented to view this wonderful universe & especially the nature of man, & to conclude that everything is the result of brute force. I am inclined to look at everything as resulting from designed laws, with the details, whether good or bad, left to the working out of what we may call chance. Not that this notion at all satisfies me. I feel most deeply that the whole subject is too profound for the human intellect. A dog might as well speculate on the mind of Newton.— Let each man hope & believe what he can.[61]


    In his autobiography written in 1876 he recalled that at the time of writing the On the Origin of Species the conclusion was strong in his mind of the existence of God due to "the extreme difficulty or rather impossibility of conceiving this immense and wonderful universe, including man with his capacity of looking far backwards and far into futurity, as the result of blind chance or necessity. When thus reflecting I feel compelled to look to a First Cause having an intelligent mind in some degree analogous to that of man; and I deserve to be called a Theist."


    In a letter to a correspondent at the University of Utrecht in 1873, Darwin expressed agnosticism:

    I may say that the impossibility of conceiving that this grand and wondrous universe, with our conscious selves, arose through chance, seems to me the chief argument for the existence of God; but whether this is an argument of real value, I have never been able to decide. I am aware that if we admit a first cause, the mind still craves to know whence it came from and how it arose. Nor can I overlook the difficulty from the immense amount of suffering through the world. I am, also, induced to defer to a certain extent to the judgment of many able men who have fully believed in God; but here again I see how poor an argument this is. The safest conclusion seems to me to be that the whole subject is beyond the scope of man's intellect; but man can do his duty.

    ReplyDelete
  40. http://www.update.uu.se/~fbendz/library/cd_relig.htm

    I cannot pretend to throw the least light on such abstruse problems. The mystery of the beginning of all things is insoluble to us; and I for one must be content to remain an Agnostic.

    ReplyDelete
  41. മുസ്ളിം-വിരുദ്ധപ്രചരണം നടത്തുന്ന ഒരു വീഡിയോ എന്നതിനാലാണോ രാവിലെ ലിങ്ക് നല്‍കിയത്? കൃസ്ത്യന്‍ മതത്തിന്റെ പ്രചരണത്തിന് സഹായകമായ വീഡിയോ ലിങ്കാണ് കേരളാകോണ്‍ഗ്രസ്സുകാരന്‍ നല്‍കിയത്. കൂടുതല്‍ പരാമര്‍ശിക്കാതെ വിട്ടത് അതിനാലാണ്.

    കുശാഗ്രബുദ്ധിയായ അഭിമുഖക്കാരന്‍ വികലമായ ഉച്ചാരണവുമായി തനിക്ക് വേണ്ടതൊക്ക തന്ത്രപൂര്‍വം ഫ് ളീയുടെ വായിലേക്ക് ഇട്ടുകൊടുക്കുന്നു, സമ്മതിപ്പിക്കുന്നു. വാക്കുകള്‍ സപ്‌ളൈ ചെയ്യുന്നു, പൂരിപ്പിക്കുന്നു. ഫ് ളീ പരസ്പരബന്ധമില്ലാതെയും ബന്ധിപ്പിച്ചു മുറിച്ചും സംസാരിക്കുന്നു. ലക്ഷ്യം എഡിറ്റിംങില്‍ വ്യക്തം. ചിലപ്പോള്‍ Deistic...ആണെന്ന് കാച്ചുന്നു. personal ആണെന്നും അല്ലൈന്നും പറയുന്നു. വേറെ എന്തെക്കയോ പറയുന്നു:

    ReplyDelete
  42. (1) integrated complexity of the world, there must be an intelligence....,
    (2) am suggesting an activity,(bing bang???)
    (3) it (agent) odesn't have to do anything,
    (4) does not have to be omnipotent as the Islam god...to conquer the world
    (5) omnipotent doesn't have to do anything,
    (6) he got to be conscious ,if he is an agent(if not an agent?)
    (7) I have no respect for Islam...

    പിന്നെ യേശു കരിഷ്മാറ്റിക് ഫിഗറാണ്, ക്രിസ്തുമതം ഫിലസോഫിക്കല്‍ സിസ്റ്റമാണ്... എന്നൊക്കെ പറയുന്നതിന് പിന്നിലെ കൊതിക്കമ്പം കത്തണമെങ്കില്‍ മമ്മൂട്ടി പറയുന്നതുപോലെ സെന്‍സുണ്ടായിരിക്കണം,....ഇനി യഹോവ അള്ളാഹുവിനേക്കാള്‍ ഭേദമാണെന്നെങ്ങാനുമാണോ??!! കുറഞ്ഞപക്ഷം ഇരുവര്‍ക്കും തുല്യ മാര്‍ക്കെങ്കിലും നല്‍കാമായിരുന്നു!!!

    ReplyDelete
  43. മി. രവിചന്ദ്രന്‍,
    താങ്കള്‍ ഇസ്ലാമിനെ പഠിച്ചത് ജബ്ബാര്‍ മാഷ്ടെ "കുര്‍ആന്‍ വിജ്ഞാനത്തില്‍" നിന്നാണെങ്കില്‍ കൂടുതല്‍ ഒന്നും പറയാനില്ല !
    മുന്‍ധാരണ വെച്ചുള്ള വിമര്‍ശനങ്ങള്‍ ആ ദിശയില്‍ മാത്രമേ സഞ്ചരിക്കൂ/സഞ്ചരിപ്പിക്കൂ, അതാണ്‌ താങ്കളും..
    ഞാന്‍ താങ്കളെ സ്നേഹപൂര്‍വ്വം വെല്ലു വെല്ലു വിളിക്കുന്നു. ഒരു യുക്തിവാദിയായ താങ്കള്‍ ഒരു ട്രയല്‍ എന്ന രീതിയില്‍
    ഇസ്ലാമിനെ ഒരു മാസം സ്വയം ജീവിതത്തില്‍ അനുഭവിക്കുക -അല്ലെങ്കില്‍ കഴിയുന്നിടത്തോളം മുന്‍ധാരണകള്‍ മാറ്റി വെച്ചു, പഠിക്കുക. ഈ വിഷയത്തില്‍ ഒരു ഗവേഷകനായ താങ്കള്‍ അത്രയെങ്കിലും ചെയ്തീട്ടു, പിന്നീട് അടിസ്ഥാന വിമര്‍ശനത്തിലേക്ക് വരിക. ഒരു വിശ്വാസിയേക്കാള്‍ ഇസ്ലാമിനെ കൂടുതല്‍ ഫീല്‍ ചെയ്യുവാനും അറിയുവാനും ഇസ്ലാമിന് പുറത്തു ജീവിക്കുന്ന ഒരു യുക്തിവാധിക്ക് മാത്രമേ കഴിയൂ, പ്രത്യേകിച്ചും വിമര്‍ശകനായ റോള്‍ ഏറ്റെടുക്കുന്ന വ്യക്തിക്ക് !
    ____________________________
    ഒരു ഉച്ചാരണത്തിന്റെ കമന്റു പിടിച്ചു അതിനെ ജെനെരലൈസ് ചെയ്യുമ്പോള്‍ താങ്കള്‍ ചെറുതാകുന്നു !
    ചിയര്‍ ഗേള്‍സിന്റെ ചിന്ത പോയ വഴി കണ്ടോ !!
    ഇത്രയേ ഉള്ളൂ, താങ്കളുടെ ചുറ്റുമുള്ളവര്‍ ! see comment 1,2.....

    skipped, subject is old !!
    __________________
    താങ്കളുടെ വിഷയ ദാരിദ്ര്യത്തെ തുറന്നു കാട്ടുന്നു താങ്കളുടെ ബ്ലോഗ്‌ പോസ്റ്റുകള്‍...!! യുക്തിയുടെ മേഖല വിശാലമാണ്. അത്‌ ഇങ്ങിനെ ചുരുങ്ങി പോകുന്നതില്‍ വിഷമം തോന്നുന്നു.
    നിങ്ങള്‍ ചിന്തിക്കുന്ന വിഷയങ്ങളൊക്കെ എല്ലാ വിശ്വാസികളും(മനുഷ്യരും) ചിന്തിക്കുന്നതാണ്, പക്ഷെ അവരുടെ ജീവിതം അവയ്ക്ക് നല്‍കിയ വിശദീകരണങ്ങള്‍ വിവരനങ്ങല്‍ക്കതീതമാണ്. അതല്ലാതെ യുക്തി ഇല്ലാത്തത് കൊണ്ടല്ല. ഇതൊക്കെ നിങ്ങള്‍ മാത്രം ചിന്തിക്കുന്നു എന്ന സ്വയം തോന്നലാണ് "ഒരു യുക്തിവാദ" മേഖലയെ സൃഷ്ടിച്ചു അതിനു പുറത്തു നിന്നും മറ്റുള്ളവര്‍ അന്ധ വിശ്വാസികള്‍ എന്ന നിലയില്‍ കാര്യങ്ങളെ സമീപിക്കുന്നത്. വിശദീകരിച്ചു ബോധ്യപെടുത്താന്‍ കഴിയാത്ത, എനാല്‍ സ്വയം ബോദ്യപെടുന്ന ഒന്നാണ് ഈ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും, സൃഷ്ടാവും. അതിനെ വിശദീകരിക്കാന്‍ കഴിയാത്തത്, വിശ്വാസികളുടെ പരാജയമല്ല, അത്‌ മനസ്സിലാക്കാന്‍ പാകപെടാത്ത, ചിന്തയെ തുറന്നു വിടാതവരെ എത്തിച്ച (യുക്തിവാദത്തിലെ ) ചിന്താ ദാരിദ്ര്യമാണ്. അത്‌ കൊണ്ടു മാത്രമാണ് എന്തെങ്കിലും കേട്ടാല്‍ വൈകാരികമായി പ്രതികരിക്കുന്ന വിശ്വാസികളെ പോലെ, യുക്തിവാദവും, വൈകാരികമായി, തീവ്രമായി വിമര്‍ശനങ്ങള്‍ നടത്തുന്നത്. ആ സമീപനം മാറേണ്ടിയിരിക്കുന്നു.

    നാജ്

    ReplyDelete
  44. ചാള്‍സ് ഡാര്‍വിന്‍ ഒരുകാലത്ത് 916 വിശ്വാസിയായിരുന്നു. അദ്ദേഹത്തിന് ബിരുദം തിയോളജിയിലായിരുന്നു. ബൈബിളില്‍ പരാമര്‍ശിക്കുന്ന നോഹയുടെ പെട്ടകത്തിന്റെ അവശിഷ്ടം കണ്ടെത്താമെന്ന പ്രത്യാശ കൂടി ഗലപ്പഗോസ് പര്യടനത്തിന് പിന്നിലുണ്ടായിരുന്നുവത്രെ. ഡാര്‍വിന്റെ ഭാര്യ മതശാഠ്യമുണ്ടായിരുന്ന ഒരു വഴക്കാളി സ്ത്രീയായിരുന്നു. അവരുടെ നിര്‍ബന്ധങ്ങള്‍ ഡാര്‍വിന്റെ രചനകളെ (മതപരമായി) സ്വാധീനിച്ചിരുന്നു. പല ഭേദഗതികളും അത്തരത്തില്‍ പിറക്കുകയുണ്ടായി. മകളുടെ അകാലവേര്‍പാടിന് ശേഷമാണ് അദ്ദേഹത്തിന്റെ വിശ്വാസം പൂര്‍ണണമായും ചോര്‍ന്നു പോയത്. സ്വതവെ സൗമ്യനായ ഡാര്‍വിന് മതത്തിനെതിരെ ശുദ്ധ നാസ്തികമായ നിലപാട് സ്വീകരിക്കാന്‍ പ്രയാസമുണ്ടായിരുന്നു. പക്ഷെ അവിശ്വാസിയും മതരഹിതനുമായാണ് ഡാര്‍വിന്‍ പിന്നീട് ജീവിച്ചതും മരിച്ചതും.

    ReplyDelete
  45. ചാള്‍സ് ഡാര്‍വിന്‍ ഒരുകാലത്ത് 916 വിശ്വാസിയായിരുന്നു >>>

    "916 ജിഹാദി" എന്ന് താങ്കളുടെ മുന്‍പോസ്റ്റില്‍ എന്നെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നു...
    വായനക്കാര്‍ക്ക് വേണ്ടി വിശദീകരിച്ചാലും....

    അദ്ദേഹത്തിന്റെ(ജബ്ബാര്‍) കുര്‍-ജ്ഞാനം ഇന്ന് കേരളത്തിലുള്ള മുന്തിയ മുസ്‌ളീം പണ്ഡിതരേക്കാള്‍ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. >>>

    'ജബ്ബാര്‍ യഹൂദിയും കേരളത്തിലെ മുസ്ലിംപണ്ഡിതരും' എന്ന ടൈറ്റിലില്‍ ഒരു കിടിലന്‍ പോസ്റ്റു ഭവാന്‍ ഡോകിന്സു ചന്ദ്രനില്‍ നിന്നും പ്രതീക്ഷിക്കുന്നു.
    'ബുദ്ധമതനിഷ്കാസനം കേരളത്തില്‍' എന്ന പോസ്റ്റു ഇടാം എന്ന് പറഞ്ഞു തടി ഊരിയതുപോലെ ആകരുത് ട്ടോ....

    ReplyDelete
  46. ഒരു മുന്‍പോസ്റ്റില്‍ രജീഷ് പാലുവിളയുടെ കമന്റിനു ഞാന്‍ മറുപടിയിട്ടപ്പോള്‍ അദ്ദേഹത്തെ ശാസിച്ചു "സൌമ്യനായി" കമന്റിട്ട ചന്ദ്രന്‍,
    അതുപോലുള്ള സ്വാതന്ത്ര്യം ചെത്ത്‌ വാസുവിനോട് കാണിക്കുന്നില്ല.
    ഇതാണ് ചിയര്‍ ബോയ്‌മാരോട് കാണിക്കുന്ന ബ്ലോഗുമയുടെ മറ്റൊരു കാപട്യം.

    ReplyDelete
  47. പ്രിയപ്പെട്ട നാജ്,

    താങ്കളുടെ സംവാദശൈലി വിചിത്രമാണ്. ഞാന്‍ ഇസ് ളാമികസാഹിത്യം പഠിച്ചത് ജബ്ബാര്‍ മാഷുടെ കുര്‍-ആന്‍ വിജ്ഞാനത്തില്‍ നിന്നാണെന്ന് താങ്കള്‍ക്ക് ബോധ്യപ്പെട്ടത് അത്ഭുതകരമായി. താങ്കളൊരു ത്രികാലജ്ഞാനി തന്നെ! ഞാന്‍ ജബ്ബാര്‍ മാഷിനെ പരിചയപ്പെട്ടിട്ട് ഏറിയാല്‍ രണ്ടു വര്‍ഷമേ ആയിട്ടുള്ളു. പക്ഷെ അദ്ദേഹത്തെ ആശയപരമായി നേരിടാന്‍ കെല്‍പ്പുള്ളവരെ മറുവശത്ത് കണ്ടിട്ടില്ലെന്ന് പറഞ്ഞത് ഒരു തണുത്ത സത്യം മാത്രമാണ്. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിച്ചും നിസ്സാരവല്‍ക്കരിക്കാനുമാണ് താങ്കള്‍ പോലും ശ്രമിക്കുന്നത്. ആത്മവിശ്വാസമുള്ളവര്‍ ഒരിക്കലും അത്തരം നിലപാട് സ്വീകരിക്കില്ല.

    ReplyDelete
  48. ഒരു മാസത്തെ കോഴ്‌സ്-ഒരു ദിവസത്തെ പരിശീലനം പോലുമില്ലാതെ ഇസ്ളാമില്‍ വിശ്വസിക്കുന്നവരാണ് വിശ്വാസികളില്‍ മഹാഭൂരിപക്ഷവും. അറിഞ്ഞവരല്ല വിശ്വസിക്കുന്നത് മറിച്ച് അറിയാത്തവരാണ്. അറിഞ്ഞവര്‍ വിട്ടുപോയതാണ് അവിശ്വാസികളുടെ ചരിത്രമെഴുതിയത്.

    അറിയിക്കാതിരിക്കലാണ് മതരഹസ്യം. മതം ഉത്തരങ്ങളല്ല, മറിച്ച് ചോദ്യം ചോദിക്കുന്നതിനുള്ള വിലക്കാണത്. ഒരു നൂറ്റാണ്ടിന് മുമ്പ് മലയാളികളായ മുസ് ളീങ്ങള്‍ക്ക് കുര്‍-ആന്‍ തര്‍ജമ പോലും വായിക്കാന്‍ അവസരമുണ്ടായിട്ടില്ല. അന്ധമായി വിശ്വസിക്കാന്‍ അവര്‍ക്കൊന്നും ഒരു കോഴ്‌സിന്റെയും ആവശ്യം വന്നിട്ടില്ല. ബംഗ്ളാദേശിലും സോമാലയയിലും ആര്‍ക്കും കോഴ്‌സ് വേണ്ടിവന്നിട്ടില്ല.

    നിരക്ഷരായ ജനകോടികളാണ് വായിക്കാതെയും ചിന്തിക്കാതെയും ഇസ് ളാം ഉള്‍പ്പെടെയുള്ള മതങ്ങളില്‍ ആഴത്തില്‍ വിശ്വസിക്കുന്നത്. കൂര്‍-ആന്‍ വായിച്ചിട്ടുണ്ട്, കുറേ ഹദീസുകളും കമന്ററികളും വായിച്ചിട്ടുണ്ട്. ഇസ് ളാം എന്ന ലളിതമായ വസ്തുത മനസ്സിലാക്കാന്‍ അതൊക്കെ തന്നെ അധികമാണ്. കേരളത്തിലെ ഒരു ശരാശരി മുസ് ളീമിനെക്കാള്‍ മെച്ചപ്പെട്ട ധാരണ ഈ വിഷയത്തിലുണ്ട്. താങ്കള്‍ പറയുന്നതുപോലെ ഇനിയും ഒരു മാസം അതിനായി ചെലവഴിക്കാന്‍ ജീവിതം അത്ര വിലകുറഞ്ഞ ഒന്നായി കാണുന്നില്ല. പഠിക്കാനും അറിയാനുമൊക്കെ എത്രയോ കാര്യങ്ങള്‍ ഇനിയും ബാക്കി കിടക്കുന്ന!? ഏത് വിഷയം പഠിച്ചാലാണ് മതിയാവുക!

    ReplyDelete
  49. ഏതു മതത്തേയും എന്നപോലെ ഇസ് ളാമിനെ സംബന്ധിച്ച ആദ്യത്തെ പത്തു വസ്തുതകളും കഥയില്ലാത്തതും അന്ധവിശ്വാസപരവും പ്രാകൃതവും ഗോത്രഭാവനാഫലവുമാണ്. അത് താങ്കള്‍ക്ക് മാത്രം മനസ്സിലാകുന്ന ന്യൂകഌയര്‍ ഫിസിക്‌സാണെന്ന് പ്രചരിപ്പിക്കാനുള്ള അവകാശം മാനിക്കുന്നു. പക്ഷെ കാര്യമായെടുക്കുന്നില്ല.


    പാറ്റ് കോണ്ടല്‍ പറയുന്നത് ശ്രദ്ധിക്കുക:
    Q: You don’t understand Christianity/Islam. A: ''I don’t understand smallpox or typhoid either, and I’m equally disinclined to get acquainted with them.''(http://www.patcondell.net/page9/page9.html)

    ReplyDelete
  50. ഇത് 'നാസ്തികനായ ദൈവം' എന്ന ബ്ളോഗാണ്. ഇതില്‍ വരുന്ന പോസ്റ്റുകള്‍ ബന്ധിതവും ആവര്‍ത്തനസ്വഭാവമുള്ളതും ഏകവിഷയകേന്ദ്രീകൃതവുമാവുക സ്വഭാവികമാണ്. ജയില്‍ഭക്ഷണം പോലെ variety ഇവിടെ പ്രതീക്ഷിക്കരുത്. മറ്റു വിഷയങ്ങള്‍ മറ്റു ബ് ളോഗുകളില്‍ ചര്‍ച്ച ചെയ്യാം. എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല, വിഷയം താങ്കള്‍ തീരുമാനിച്ചാല്‍ മതിയാകും. താങ്കള്‍ ഇവിടെ ഇതുവരെയിട്ട കമന്റുകളെല്ലാം കൂടി കൂട്ടി യോജിപ്പിച്ചാല്‍ തികച്ചും വിഷയസമ്പന്നനായ ഒരു പ്രതിഭയുടെ ചിത്രമായിരിക്കുമെന്ന് ഇതിനാല്‍ അംഗീകരിച്ചുകൊള്ളുന്നു.

    ഉച്ചാരണം-താങ്കളെപ്പോലൊരു ബുദ്ധിജീവിക്ക് ഇതൊരു വിഷയമായി തോന്നുകയില്ല. പക്ഷെ സാധാരണക്കാരില്‍ മഹാഭൂരിപക്ഷവും ഇതൊക്കെതന്നെയാണ് പറയുന്നത്. ഉച്ചാരണത്തില്‍ പിടിച്ചത് ഞാനല്ല. പിടിച്ചപ്പോള്‍ അതിലെ ബാലിശത ചൂണ്ടിക്കാട്ടിയെന്നേയുള്ളു. എനിക്ക് ചുറ്റുമുള്ളവരെല്ലാം മോശക്കാരായതില്‍ കുണ്ഠിതപ്പെടരുത്. താങ്കള്‍ക്കു ചുറ്റുമുള്ളവരെ കുറിച്ചോര്‍ത്ത് അഭിമാനിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേ അതിലുള്ളു?!

    താങ്കള്‍ പറയുന്നത് യുക്തിയുള്ളവര്‍ക്ക് സ്വീകാര്യമാകുന്നില്ലെങ്കില്‍ താങ്കള്‍ക്ക് യുക്തിക്കെതിരെയോ ബാക്കിയുള്ളവര്‍ക്കെതിരെയോ കേസെടുക്കാം. താങ്കള്‍ പറയുന്നതൊക്കെ വെട്ടിവിഴുങ്ങുന്നതാണ് 'യുക്തി' എന്ന അഭിപ്രായമുണ്ടെങ്കില്‍ ആ വാദം സ്വയം ആസ്വദിക്കാനായി വിടുന്നു. മതവിശ്വാസികള്‍ക്ക് ചിന്താദാരിദ്ര്യമില്ലാത്തതിനാല്‍ താങ്കള്‍ക്കത് പ്രായേണ എളുപ്പമായിരിക്കും. വെറുതെ ജബ്ബാര്‍മാഷിനെതിരെ നിഴല്‍യുദ്ധം നടത്തി സമയം പാഴാക്കരുതെന്ന് മാത്രം.

    ReplyDelete
  51. "" ഒരിക്കല്‍ ഒരു പട്ടാള കമ്പില്‍ കമാന്ടെര്‍ ഉത്തരവിട്ടു നാളെ രാവിലെ നാല് മണിക്ക് പതിനച്ചു കിലോമീറ്റര്‍ ട്രെക്കിംഗ് ആണ് ..i want everyone except those who are on duty ..പലരും പരക്കം പാഞ്ഞു ..എന്ത് ചെയ്യും ? പതിനഞ്ചു കിലോമീറ്റര്‍ നടത്തമല്ല , ഓട്ടവും അല്ല ..മറിച്ചു മല കയറണം ...ഓക്കേ സിക്ക് റിപ്പോര്‍ട്ട്‌ ചെയ്യാം ..പക്ഷെ കാമാണ്ടാരുടെ അടുത്ത വാചകം അവരുടെ അടുപ്പത്ത് വെച്ച അരിയുടെ ഗ്യാസ് ഊരിക്കളഞ്ഞു ...സിക്ക് റിപ്പോര്‍ട്ട്‌ രാത്രി മുന്നു മണിക്ക് .ഡോക്ടര്‍ക്ക് കര്‍ശന നിര്‍ദേശം ....ഒരു പ്രസ്നവുമില്ലാത്ത ഇല്ലാത്ത എല്ലാവനെയും പിടിക്കണം ..അത് കഴിഞ്ഞു നിങ്ങളും ജോയിന്‍ ചെയ്യണം ..ഡോക്ടര്‍ വിയര്‍ത്തു .....എല്ലാവരും നാല് മണിക്ക് വന്നു .സിക്ക് റിപ്പോര്‍ട്ട്‌ ആരും ഇല്ല !!!!!!!

    സമയം നാല് മണി ..എല്ലാവരും എത്തി ..കമാന്ടെര്‍ ഓര്‍ഡര്‍ ചെയ്തു . ട്രെക്കിംഗ് നടത്താന്‍ തയാര്‍ ഉള്ളവര്‍ മുന്നു സ്റെപ് മുന്നോട്ടു നില്‍ക്കുക ..എല്ലാവരും നിന്നു..ഒരാള്‍ മാത്രം അവിടെ തന്നെ നിന്നു ..കമാന്ടെര്‍ ചോദിച്ചു നീ തയാര്‍ അല്ലെ ? തയാര്‍ ആണ് സര്‍ ..പിന്നെ എന്തുകൊണ്ട് മുന്നോട്ടു വന്നില്ല ...സര്‍ മാപ്പ് എനിക്ക് """ഇ മുന്ന് സ്റെപ് പോലും നടക്കാന്‍ പറ്റുന്നില്ല """



    -------ഇ പട്ടാളക്കാരന്റെ സ്ഥാനത് അവിവേകിയെ സങ്ങല്പ്പിച്ചു നോക്ക് ------------------------------------------

    ReplyDelete
  52. അത്‌ കൊണ്ടു മാത്രമാണ് എന്തെങ്കിലും കേട്ടാല്‍ വൈകാരികമായി പ്രതികരിക്കുന്ന വിശ്വാസികളെ പോലെ, യുക്തിവാദവും, വൈകാരികമായി, തീവ്രമായി വിമര്‍ശനങ്ങള്‍ നടത്തുന്നത്. ആ സമീപനം മാറേണ്ടിയിരിക്കുന്നു.>>>

    നാജ്

    20 November 2011 17:41

    ഇതു ശ്രദ്ധിച്ചിരുന്നില്ല. ഇങ്ങനെയൊരു പ്രസ്താവം അറിഞ്ഞോ അറിയാതെയോ താങ്കള്‍ നടത്തിയിരിക്കുന്നു. വിശ്വാസികളുടെ വൈകാരികതയെക്കുറിച്ച് പറഞ്ഞത് മാത്രം ശരിയാണ്. മതവിശ്വാസം വൈകാരികമാകുന്നു. ചിന്തിക്കാനുള്ള വൈമന്യമാണത്. വൈകാരികമായി ഉറച്ചതിനെ വിചാരപരമായി നീക്കം ചെയ്യാനാവില്ല. മതവിശ്വാസികള്‍ക്ക് യുക്തിയില്ലെന്നല്ല അതിയുക്തിയുണ്ടെന്നാണ് ഞാന്‍ പറയുക.

    അതായത് ദൈവം എന്ന സങ്കല്‍പ്പം യുക്തിഹീനവും തെളിവില്ലാത്തതുമായിതിനാല്‍ അത് യുക്തിക്കതീതമാണ്, അതിന് തെളിവ് വേണ്ട (beyond reason, require no evidence)തുടങ്ങിയ കപടവാദങ്ങള്‍ ഉന്നയിച്ച് തടിതപ്പാനുള്ള യുക്തികൂടി താങ്കളെപ്പോലുള്ളവര്‍ പ്രദര്‍ശിപ്പിക്കും.

    ബാക്കി 99% കാര്യങ്ങളിലും ഞാനും താങ്കളും ഒരുപോലെ യുക്തിയും ബുദ്ധിയും പ്രയോഗിക്കുന്നു. അതായത് നമുക്കിടയില്‍ യുക്തിയുടെ കാര്യത്തില്‍ 99% സമാനതയാണുള്ളത്. എന്നാല്‍ ബാക്കിയുള്ള 1% പാലില്‍ വിഷം എന്നപോലെ പ്രവര്‍ത്തിക്കുന്നു. അത് മുമ്പ് സൂചിപ്പിച്ച 99% ന് കടകവിരുദ്ധമാണ്. ഞാനതിനെ ആരാധിക്കുന്നില്ല.

    'താന്‍ പാതി ദൈവം പാതി' എന്നു പറയുന്ന താങ്കളുടെ മതയുക്തി ചിന്തിക്കുന്നവര്‍ക്ക് അസഹ്യമായിരിക്കും. 'നിങ്ങള്‍ ഒരു രൂപയിടുക, ദൈവം ഒരു രൂപയിടും, ആകെ മൊത്തം ഒരു രൂപ'-ഇതല്ലേ താങ്കളുടെ വിഖ്യാതമായ മതയുക്തി?! അതിനെ യുക്തിയെന്ന വിളിച്ചാല്‍ യുക്തിയല്ലാത്തത് എന്താണെന്ന കണ്ടുപിടിക്കാന്‍ ഇന്റര്‍പോളിനെ ചുമതലപ്പെടുത്തേണ്ടിവരും.

    ReplyDelete
  53. വെലക്കിയിട്ടും വലിഞ്ഞു കേറി വന്ന് വീട്ടിന് ചുറ്റും കണ്ടയിറക്കി വെച്ച് പൊട്ടിച്ചിരിക്കുന്ന അവിവേകി ചാത്തന്‍ ആരോഗ്യമന്ത്രിയാണോ?!!!! കണ്ടി വാരന്‍ ആളെ വെക്കാന്‍ പണമില്ലെങ്കില്‍ ബ്‌ളോഗ് അടച്ചു പൂട്ടുക. വലിഞ്ഞുകേറുന്നവന് ഉറുമ്പും നീറും പ്രശ്‌നമല്ല. അവന്‍ മുടിപ്പള്ളിയിലും തൊരന്നു കേറും. അവനെ നേര്‍പ്പിക്കാന്‍ രാജദ്രാവകമായ സള്‍ഫ്യൂറിക്കാസിഡും മതിയാവില്ല. അവന്റെ തൊലി ബുള്ളറ്റ് പ്രൂഫ്. ബൂലോകമേ ജാഗ്രത

    ReplyDelete
  54. നാജ് ജബ്ബാര്‍ മാഷിനെക്കുറിച്ച് പുലഭ്യം പറഞ്ഞ് കുഴയുകയാണല്ലോ. മാഷിന്റെ കയ്യില്‍ നിന്ന് പണ്ട് കണക്കിന് വാങ്ങിക്കാണും. കൊടുത്തവന്‍ മറന്നാലും കൊണ്ടവന്‍ മറക്കില്ലല്ലോ?

    ReplyDelete
  55. നാജ്/വിവേക്‌,

    കാര്യങ്ങള്‍ മുന്നോട്ട് തന്നെയാനെല്ലോ പോകുന്നത്....!
    പുറത്തുള്ളവര്‍ക്ക് അകത്തു വന്നു മതം പഠിക്കാന്‍ മെമ്പര്‍ഷിപ്പ് ഇപ്പോഴും കൊടുക്കുന്നുണ്ടോ?

    Saudi women with attractive eyes may be forced to cover them

    London, Nov 19 (IANS) Saudi women with attractive eyes may be forced to cover them up under a new law in the country.

    The ultra-conservative Islamic state has said it has the right to stop women revealing 'tempting' eyes in public.

    A proposal to enshrine the measure in law has been tabled, Daily Mail reported Saturday quoting Sheikh Motlab al Nabet, spokesperson for Saudi Arabia's Committee for the Promotion of Virtue and the Prevention of Vice.

    Women in Saudi Arabia already have to wear a long black cloak, called an abaya, cover their hair and, in some regions, conceal their faces while in public.

    If they do not, they face punishments including fines and public floggings.

    The proposal was made after a member of the committee was attracted by a woman's eyes as he walked along a street, provoking a fight, one report on the Bikya Masr news website suggested.

    The woman was walking with her husband who ended up being stabbed twice in the hand after the altercation.

    The virtue and vice committee has repeatedly been accused of human rights violations. Founded in 1940, its function is to ensure that Islamic laws are not broken in public in Saudi Arabia.

    In 2002, the committee refused to allow female students out of a burning school in the holy city of Mecca because they were not wearing correct head cover. The decision is thought to have contributed to the high death toll of 15.

    They are also banned from driving by religious edict and cannot travel without authorisation from their male guardians.

    ReplyDelete
  56. Naj said:
    പ്രീവിയസ് കമന്റ്‌,
    രവിചന്ദ്രന്‍: "അദ്ദേഹത്തിന്റെ കുര്‍-ജ്ഞാനം ഇന്ന് കേരളത്തിലുള്ള മുന്തിയ മുസ്‌ളീം പണ്ഡിതരേക്കാള്‍ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു."
    ________________________
    ഒരു വ്യക്തിയുടെ പാണ്ടിത്യം അളക്കുന്നത്, അദ്ധേഹത്തിന്റെ രചനകള്‍ പഠിക്കുകയും, വിലയിരുത്തുകയും ചെയ്തതിനു ശേഷമാണ്. താങ്കളുടെ "സെര്ടിഫികേശന്‍" അതിനെ ബലപെടുതുകയും ചെയ്യുന്നു. താങ്കളുടെ ഈ കമന്റു അങ്ങിനെയെന്നു തെറ്റിദ്ധരിച്ചതില്‍ നിന്നാണ് എന്റെ കമന്റു. പൈസയില്ലാത്ത അക്കൌണ്ടിലെ ഒരു ബ്ലാങ്ക് ചെക്കാണ് അതെന്നു താങ്കള്‍ തിരുത്തിയപ്പോള്‍ മനസ്സിലായി. >>>>

    ജബ്ബാര്‍ മാഷിന പരിചയപ്പെടുന്നതിന് മുമ്പ് ഇസഌമിക സാഹിത്യത്തി ഭേദപ്പെട്ട ഒരു ധാരണ ഉണ്ടായിരുന്നതുകൊണ്ടാണ് മിക്ക മലയാളി മുസ്‌ളീം പണ്ഡിതരേക്കാളും ഉയത്തിലാണ് അദ്ദേഹമെന്ന് താരതമ്യം ചെയ്യാന്‍ എനിക്ക് സാധിച്ചത്. Comparison warrants prior knowledge എന്ന ലളിത സത്യം മനസ്സിലാക്കിയിരുന്നെങ്കില്‍ താങ്കള്‍ ഇത്തരം വികലവാദം ഉന്നയിക്കില്ലായിരുന്നു.

    ജബ്ബാര്‍ മാഷിന്റെ ഗ്രന്ഥങ്ങള്‍ വായിക്കുന്നവരെല്ലാം ഇസ്‌ളാം പഠിച്ചത് ആ ഗ്രന്ഥങ്ങളില്‍ നിന്ന് തന്നെയായിരിക്കും എന്ന താങ്കളുടെ കുലീനവും ഖണ്ഡിതവുമായ അനുമാനശാസ്ത്രം പരമശോചനീയമായി ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരോട് ക്ഷമിക്കാന്‍ ശ്രമിക്കുക.

    താങ്കള്‍ അടുത്തയാഴ്ച ഏതെങ്കിലും ക്രിസ്തുമതഗ്രന്ഥം വായിക്കുന്നുണ്ടോ? ദയവായി അറിയിക്കുക, താങ്കള്‍ ക്രിസ്തുമതം പഠിച്ചത് ആ ഗ്രന്ഥം വായിച്ചാണെന്ന മതയുക്തിയെ ഞാനും പിന്‍പറ്റാം. I want you to remain happy.

    ReplyDelete
  57. ഒരു സഹാബി കുതിരയെ കെട്ടാതെ മസ്ജിധിലേക്ക് പോകുന്നത് പ്രവാചകന്‍ കാണുന്നു. അദ്ദേഹം ചോദിച്ചു, എന്ത് കൊണ്ടു കെട്ടാതെ പോകുന്നു. അനുചരന്‍ പറഞ്ഞ് ഞാന്‍ സൃഷ്ടാവില്‍ ഭരമെല്പ്പിക്കുന്നു. പ്രവാചകന്‍ തിരുത്തി. താങ്കള്‍ കുതിരയെ അഴിഞ്ഞു പോകാത്ത വിധം കെട്ടുക. എന്നീട്ടു സൃഷ്ടാവില്‍ ഭരമേല്‍പ്പിക്കുക ! >>>


    സമാനമായത് സെമറ്റിക് നായകന്‍മാരെല്ലാം പറയുകയോ ചെയ്തിട്ടുണ്ട്. ക്രിസ്തുവിനെ സാത്താന്‍ പരീക്ഷിക്കുന്നതും സമാനം. കര്‍ത്താവിന്റെ അപ്രമാദിത്വം ശരിയാണെങ്കില്‍ നീ മലയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടുക-കര്‍ത്താവ് നിന്നെ കാത്തുകൊള്ളും എന്ന് സാത്താന്‍ പറയുമ്പോള്‍ യുക്തിവാദിയായ യേശു പറയുന്നത് നിന്റെ കര്‍ത്താവിനെ നീ പരീക്ഷിക്കരുതെന്ന് കല്‍പ്പനയുണ്ടെന്നാണ്!

    എന്തൊക്കെ തരികിടകള്‍ പറഞ്ഞ് നടന്നാലും, സാങ്കല്‍പ്പികമായ ഒരു ആകാശപൗരന്റെ പേരില്‍ അഴിഞ്ഞാടിയാലും യുക്തിവാദിയാകാതെ ഒരുത്തനും ഈ ഭൂമിയില്‍ ഒരു നിമിഷംപോലും ജീവിക്കില്ല. കുതിരയെ കെട്ടിയിട്ടാല്‍ അഴിഞ്ഞുപോകില്ല, കൊന്നുകളഞ്ഞാല്‍ അതനങ്ങുകയുമില്ല. വെള്ളം കുടിച്ചിട്ട് വേണം ദാഹം മാറാന്‍ പ്രാര്‍ത്ഥിക്കാന്‍. പട്ടിണി കിടന്ന് വിശപ്പിനെ പ്രാര്‍ത്ഥിച്ചകറ്റാന്‍ ശ്രമിക്കരുത്. അതിനൊന്നും ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. അതൊക്കെ കൃത്യമായി ചെയ്താലേ നാജായാലും മുഹമ്മദായാലും വാഴാനാവൂ. അല്ലെങ്കില്‍ സോപ്പുകുമിളപോലെ സ്വയം റദ്ദാവും. ഇതു തന്നെയാണ് താന്‍ പാതി ദൈവം പാതി സിദ്ധാന്തം.

    കൃത്യമായി അതു തന്നെയാണ് അങ്ങിവിടെ എഴുതിവെച്ച മുഹമ്മദിന്റെ കഥയും. ഞാന്‍ പറഞ്ഞത് താങ്കള്‍ തെളിയിച്ചുതുടങ്ങിയാല്‍ എന്റെ ജോലി കുറയുമെന്ന ആശ്വാസമുണ്ട്. അത് ഞാനനുഭവിക്കുന്നു.

    ReplyDelete
  58. Naj said:

    സമൂഹത്തില്‍ ഉള്ള ഒരു നാടന്‍ പ്രയോഗത്തിനെ എടുത്തു ഇസ്ലാമിന് മേല്‍ വെച്ചു കെട്ടിയ താങ്കളുടെ "വിജ്ഞാന നിലവാരത്തെ" അംഗീകരിക്കാനുള്ള ന്യായം എനിക്കന്യമാക്കുന്നത് താങ്കളുടെ കമന്റുകള്‍ തന്നെയാണ്. അമ്ഗിനെയൊരു യുക്തിയും ഇസ്ലാമില്‍ ഇല്ല. ഒരുധാഹരണത്തില്‍ വ്യക്തമാക്കാം.>>>

    നാടന്‍പ്രയോഗത്തെ ഇസ് ളാമിന്റെ പിടിലിക്ക് വെച്ചെന്നൊക്കെയുള്ളത് താങ്കളുടെ വിഹ്വലതമൂലമുള്ള തോന്നലാണ്. ഇസഌമും ക്രിസതുമതവുമമൊന്നും ഞാന്‍ പരാമര്‍ശിച്ചില്ല. മതവിശ്വാസത്തിന്റെ ആധാരമായി പൊതുവെ ഉന്നയിക്കുന്ന നിറംകെട്ട യുക്തിയെക്കുറിച്ച് പരാമര്‍ശിച്ചു. അത് കിറുകൃത്യമായി ഇസഌമിനും ബാധകമാണെന്ന് താങ്കള്‍ മുഹമ്മദിന്റെ കഥയിലൂടെ തെളിയിച്ചത് താങ്കളാണെന്നുമാത്രം. അവിടെ ഇസ് ളാം-ജൂത-ഹിന്ദു വേര്‍തിരിവ് കാണുന്നത് ആ പ്രോഡക്റ്റ് മാത്രം വിറ്റഴിക്കാന്‍ ശപഥമെടുത്തിരിക്കുന്നവര്‍ക്ക് മാത്രം. അല്ലാത്തവര്‍ അത് മതയുക്തിയെക്കുറിച്ചുള്ള പൊതു പരാമര്‍ശമായി കണ്ട് മുന്നോട്ടുപോകും.

    ഒരില പഴുത്തില പൊഴിഞ്ഞാലും അത് തന്റെ അമ്മൂമ്മക്കഥകളെ പരിഹസിക്കാനല്ലേ എന്ന് സംശയിച്ച് തളരാതിരിക്കാന്‍ വികാരതരളിതനായ ഒരു മതാന്ധന് കഴിയില്ലെന്ന് ഞാനും സമ്മതിക്കുന്നു. ആ ഗണത്തില്‍ താങ്കള്‍ സ്വയം ഉള്‍പ്പെടുത്തുമ്പോള്‍ ഞാന്‍ നിസ്സഹായനായി ഭവിക്കുകയും ചെയ്യുന്നു.

    ReplyDelete
  59. രവിചന്ദ്രന്‍: എന്തൊക്കെ തരികിടകള്‍ പറഞ്ഞ് നടന്നാലും, സാങ്കല്‍പ്പികമായ ഒരു ആകാശപൗരന്റെ പേരില്‍ അഴിഞ്ഞാടിയാലും യുക്തിവാദിയാകാതെ ഒരുത്തനും ഈ ഭൂമിയില്‍ ഒരു നിമിഷംപോലും ജീവിക്കില്ല. "
    ___________________
    താങ്കള്‍ യുക്തിവാദി എന്ന ലേബല്‍ ഒട്ടിച്ചു യുക്തികളെ എല്ലാം സ്വയം എക്കൌണ്ടില്‍ വരവ് വെച്ചു, മതം എന്നത് ഇനി നിങ്ങളുടെ മതത്തെ ഞങ്ങള്‍ നിര്‍വചിക്കും, യുക്തിയെ ഞങ്ങള്‍ക്ക് മാത്രമായി പരിമിതപെടുതും, മതത്തില്‍ ഉള്ളവര്‍ യുക്തി പറഞ്ഞാല്‍ അതിന് ടാക്സ് ഇമ്പോസ് ചെയ്യും എന്നത് എന്നൊക്കെ പറയാതെ പറയുന്ന തമാശ ബഹു കേമം തന്നെ, രവി ചന്ദ്രന്‍ !

    പരിണമിച്ചു പരിനമിചു ഈ യുക്തികളൊക്കെ യുക്തിയായി തങ്ങളുടെ ഇന്നത്തെ ഹോള്‍സെയില്‍ യുക്തിവാദ സെന്ററില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നത് താങ്കള്‍ക്കു മനുഷ്യനെ കുറിച്ച്, മനുഷ്യ സൃഷ്ടിയെ അടിസ്ഥാനപരമായി മനസ്സിലാക്കുന്നതില്‍ വന്ന പിഴവാണ്.

    മതം മതം എന്ന് നൂറുവട്ടം അതിനെതിരെ
    ആര്‍ത്തു വിളിച്ചു, ഇസ്ലാമിന് മേല്‍ കുതിര കയറുമ്പോഴും, ഞാന്‍ സംസാരിക്കുന്ന എന്റെ യുക്തി അതിനെ "മണ്ട തരം" എന്ന വിഭാഗത്തില്‍ പെടുത്തും. കാരണം നിങ്ങള്‍ പറഞ്ഞ് വ്യാക്യാനിക്കുന്ന കാഴ്ചാപടല്ല ഇസ്ലാം എന്നത് തന്നെ. സൃഷ്ടികളുടെ ഘടനയെ കുറിച്ച്, പ്രപഞ്ചത്തിന്റെ സംവിധാനത്തെ കുറിച്ച് ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു മനസ്സിലാക്കുന്നതിലൂടെ സൃഷ്ട്ടവിനെ കുറിച്ച് അറിയും എന്നാണ് കുര്‍ ആന്‍ പറയുന്നത്. നിങ്ങള്‍ അപ്പോള്‍ ബുദ്ധി ഉപയോഗിക്കാത്തത് എന്ത്, നിങ്ങളുടെ ചിന്തകള്‍ക്ക് ലോക് വീണോ ! എന്ന് കുര്‍ ആനില്‍ ചോദിക്കുന്നത് താങ്കള്‍ക്കു കാണാം ! അതായത് ബുദ്ധിയും, യുക്തിയും, ദൈവദതമാണ്, സൃഷ്ടി ഘടനയില്‍ ഉള്ള അതിന്റെ യഥാര്‍ത്ഥ ലക്ഷ്യവും യുക്തി ഉപയോഗിക്കുക എന്നതാണ് !

    താങ്കളുടെ ഓരോ വാക്കുകളും, വാചകങ്ങളും സൂചിപ്പിക്കുന്നത്, താങ്കളുടെ ചിന്തകളില്‍ സംഭവിച്ച വികലമായ ധാരണാ പിശകാണ്. അതിനെ താങ്കള്‍ക്കു മാത്രമേ തിരുത്താന്‍ കഴിയൂ എന്നാണ് ഇത്രയും കമന്ടിയതിനോടുള്ള പ്രതികരണമായ താങ്കളുടെ കമന്റുകള്‍ സൂചിപ്പിക്കുന്നത്. അത്‌ കൊണ്ടു ഈ സംവാദം വൃഥാ ഉള്ള വ്യായാമം ആയിരിക്കുമെന്ന് മനസ്സിലാക്കി കൊണ്ടു ഇവിടെ അവസാനിപ്പിക്കുന്നു. എന്റെ ബോധ മണ്ടലതിലുള്ള കാര്യങ്ങളെ താങ്കള്‍ക്കു മനസിലാകുന്ന വിധത്തില്‍ പറയാനുള്ള എന്റെ പരിമിതിയെ എന്റെ മാത്രം പരാജയമായി സമ്മതിച്ചു ഞാന്‍ പിന്‍വാങ്ങുന്നു.
    എല്ലാ നന്മകളും നേരുന്നു !

    ReplyDelete
  60. Soorya copied,

    "Saudi women with attractive eyes may be forced to cover them

    London, Nov 19 (IANS) Saudi women with attractive eyes may be forced to cover them up under a new law in the country. ..."
    ___________________________

    സൌദിയില്‍ നടക്കുന്ന കാര്യങ്ങളെ എല്ലാം ന്യായീകരിക്കുന്നില്ല. അവിടത്തെ സ്ത്രീകളുടെ സുരക്ഷിതത്തിനു വേണ്ടി (ആത്യന്തികമായി സ്ത്രീകളുടെ ) അവര്‍ എടുക്കുന്ന തീരുമാനങ്ങളെ അവിടത്തെ സാമൂഹിക പാശ്ചാ തലത്തില്‍ വേണം മനസ്സിലാക്കാന്‍. എന്തായാലും ""മുലക്കരം ഏര്‍പ്പെടുത്തിയ പോലെ സ്ത്രീകളെ ഉപദ്രവിക്കുന്ന, പരിഹാസ്യരക്കുന്ന ഒരു നിയമം ഉണ്ടായ നാടിന്റെ വ്യവസ്ഥിതിയെക്കാള്‍" അപ്പോഴും ഉയര്‍ന്നു നില്‍ക്കും ഈ നിയമം. പുരുഷന്മാര്‍ക്ക് ഉപദ്രവം ആയിരിക്കും ഇത്, അത്‌ തന്നെയാണ് അവരുടെ സുരക്ഷിതത്വത്തിന്റെ പ്രേരണയും.
    ""Saudi women with attractive eyes.." athil തന്നെ ഇറ്റ്‌ രേഫെര്സ് ടു തേം ഒണ്‍ലി. ഇനി ഇതൊക്കെ കണ്ടീട്ടു ""തോന്നാത്ത"" നിങ്ങളെ പോലുള്ളവരാണ് അവിടെ എങ്കില്‍ ഈ നിയമം അവിടെ ഉണ്ടാകില്ല. പക്ഷെ എല്ലാവരും അത്‌ പോലെ ആകില്ലല്ലോ. (സത്യം പറയാലോ, ഒരു പച്ച മനുഷ്യന്‍ എന്ന നിലയില്‍ എനിക്ക് ......!)

    അത്‌ കൊണ്ടു, നമ്മുടെ നാട്ടില്‍ തന്നെ ഒരു പാട് വിശേഷങ്ങള്‍ ഉണ്ട്.. നിയമത്തിലൂടെ അല്ലെങ്കിലും നാട്ടു നടപ്പായി.. ഒന്ന് ചുറ്റുമോ, ഔറെര്‍ സ്റ്റിലോ പോയാല്‍ മതി. അത്തരം നാട്ടു ആചാരങ്ങളുടെ നാല് അയല്‍വക്കത് വരില്ല, സൌദിയിലെ മൊത്തം ആചാരങ്ങളും, നിയമങ്ങളും എടുത്തു നോക്കിയാല്‍ !

    naj
    Bye to all

    ReplyDelete
  61. Dear Naaj,

    >>>അവിടത്തെ സ്ത്രീകളുടെ സുരക്ഷിതത്തിനു വേണ്ടി (ആത്യന്തികമായി സ്ത്രീകളുടെ ) അവര്‍ എടുക്കുന്ന തീരുമാനങ്ങളെ അവിടത്തെ സാമൂഹിക പാശ്ചാ തലത്തില്‍ വേണം മനസ്സിലാക്കാന്‍.<<<<<<<

    What makes the difference in men and women of saudi compared to other contries (including GCC).
    i had worked in GCC, now me in saudi.
    kindly advise.

    >>>>സൌദിയില്‍ നടക്കുന്ന കാര്യങ്ങളെ എല്ലാം ന്യായീകരിക്കുന്നില്ല.<<<

    could you please give me few examples or an?.

    ReplyDelete
  62. നല്ല പോസ്റ്റ്‌ ,അടുത്തതിനായി കാത്തിരിക്കുന്നു

    ReplyDelete
  63. {{{{{ 1. അത്‌ കൊണ്ടു ഈ സംവാദം വൃഥാ ഉള്ള വ്യായാമം ആയിരിക്കുമെന്ന് മനസ്സിലാക്കി കൊണ്ടു ഇവിടെ അവസാനിപ്പിക്കുന്നു. എന്റെ ബോധ മണ്ടലതിലുള്ള കാര്യങ്ങളെ താങ്കള്‍ക്കു മനസിലാകുന്ന വിധത്തില്‍ പറയാനുള്ള എന്റെ പരിമിതിയെ എന്റെ മാത്രം പരാജയമായി സമ്മതിച്ചു ഞാന്‍ പിന്‍വാങ്ങുന്നു.
    എല്ലാ നന്മകളും നേരുന്നു !

    """""""21 November 2011 17:09 """



    {{{{{{{{{{{{ 2. അത്‌ കൊണ്ടു, നമ്മുടെ നാട്ടില്‍ തന്നെ ഒരു പാട് വിശേഷങ്ങള്‍ ഉണ്ട്.. നിയമത്തിലൂടെ അല്ലെങ്കിലും നാട്ടു നടപ്പായി.. ഒന്ന് ചുറ്റുമോ, ഔറെര്‍ സ്റ്റിലോ പോയാല്‍ മതി. അത്തരം നാട്ടു ആചാരങ്ങളുടെ നാല് അയല്‍വക്കത് വരില്ല, സൌദിയിലെ മൊത്തം ആചാരങ്ങളും, നിയമങ്ങളും എടുത്തു നോക്കിയാല്‍ !


    naj
    Bye to all

    '''''''21 November 2011 17:27'''''''

    ജീര്‍ണത അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ട് പോലും ഇദ്ദേഹത്തിനു അതിനു കഴിയുന്നില്ല !!!! സമയം ആണ് വില്ലന്‍ ..സ്വാമി നിത്യനന്ടക്ക് കോടതിയില്‍ തെളിയിക്കാന്‍ ബുദ്ധിമുട്ടും ഇത് തന്നെ ആണ് ..ലെനിന്‍ കറുപ്പന്‍ അത് പ്ലാന്‍ ചെയ്തതാണ് ..അത് കൊണ്ട് അത് ഗുടാലോചന ആണ് ..ഞാന്‍ നിരപരാധി ആണ് ...പക്ഷെ ഇങ്ങെനെ ഒരു വാദം വന്നപ്പോള്‍ റിലീസ് ചെയ്യാത്ത കുറെ കാര്യങ്ങള്‍ സണ്‍ നെറ്റ്‌വര്‍ക്ക് കോടതിയില്‍ ഹാജരാക്കി ..സ്വാമിയുടെ അടപ്പ് തെറിച്ചു ..... അവിടെയും സമയം ആണ് വിഷയം .................. ''സമയം ചതിച്ചു ''' എന്ന് എന്ന് പക്ഷെ സ്വാമി പറഞ്ഞേക്കാം ..വിധി അയാള്‍ക്ക് അനുകുലം ആകാനുള്ള ചാന്‍സ് തുലോം കുറവ് ..) അപ്പോള്‍ .പതിനെട്ടു മിനിറ്റ് കഴിഞ്ഞു തൃപ്തി ഇല്ലാതെ വീണ്ടും വരുന്നു ....( അടി വരയിട്ട സമയം ) തങ്ങള്‍ക്കു ഞാന്‍ ഒരു പേര് ഇടുന്നു ...""""".ജെസ്സി """""""""







    [[[[ ജെസ്സി നിനക്കെന്തു തോന്നി ? ഉത്തുങ്ങതകളില്‍ പാര്‍വതി സാങ്കര .............കുംഭ സാരക്കുട്ടില്‍ നഗ്നയായ്‌ നില്‍ക്കവേ ജെസ്സി നിനക്കെന്തു തോന്നി ???????????????????????????????}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}

    ReplyDelete
  64. പ്രിയപ്പെട്ട ശ്രീ, ശ്രീ,

    വലിയ കമന്റായിട്ടും ശ്രദ്ധയില്‍ പെട്ടില്ല. മെയില്‍ ഇപ്പോഴാണ് കണ്ടത്. ക്ഷമിക്കണേ ചങ്ങാതി. എവിടെയാണ് സംസ്ഥാന സമ്മേളനം കൂടിയതെന്ന് എനിക്കറിയാം. പാരി'പള്ളി'യിലല്ലേ??!!

    ഈ ലോകത്ത് ദൈവം ഇല്ലെങ്കില്‍ ഉണ്ടാകേണ്ടതുണ്ട് എന്ന് വോള്‍ട്ടയര്‍ പറഞ്ഞപ്പോള്‍ ബകുനിന്‍ പറഞ്ഞത് ദൈവം ഉണ്ടെങ്കില്‍ നശിപ്പിക്കണമെന്നാണ്. തെരിയുമാ?

    ReplyDelete
  65. Dear Naj,
    ഇത്തരം സംവാദം വൃഥാവ്യായാമമായിരിക്കുമെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ട്. എന്നിട്ടും നാമത് തുടരുന്നു. മരിക്കുമെന്നറിയാമായിരുന്നിട്ടും മനുഷ്യര്‍ ജീവിക്കുന്നതുപോലെ. സത്യത്തില്‍ അടുത്തതായി താങ്കള്‍ എന്തു പറയുന്നുവെന്ന് പോലും പ്രവചിക്കാന്‍ ഒരു ശരാശരി വായനക്കാരനാവും. എന്തുകൊണ്ടെന്നാല്‍ സ്വയം പറഞ്ഞതുപോലെ താങ്കള്‍ ഒരു വ്യക്തിയല്ല മറിച്ച് ഒരു സാമൂഹിക അവസ്ഥയാകുന്നു.
    താങ്കള്‍ ആശംസകള്‍ ഏറെ ചൊരിയുന്നുണ്ടല്ലോ?! നല്ല മനസ്സിന് നന്ദി.

    ReplyDelete
  66. നാജ് എവിടെയും നില്ക്കുന്നില്ലെല്ലോ.!!! ഓടുകയാനെല്ലോ..??
    ഇറ്റ്‌ രേഫെര്സ് ടു തേം ഒണ്ലി. എല്ലാ ഇസ്ലാമിക നിയമങ്ങളും ഇങ്ങനെതന്നെയാ.
    ഇത് മനസ്സിലാക്കാന്‍ താങ്കള്‍ ചെയ്ത പോലെ എല്ലാ മതത്തിലും ഓരോ വര്ഷം മെമ്പര്ഷിപ്പ്‌ എടുത്തു ആചാരങ്ങള്‍ അനുഷ്ഠിച്ചു വിലയിരുത്തി നല്ലത് തിരഞ്ഞെടുതപോലെ ചെയ്യേണ്ട ആവശ്യം മറ്റുള്ളവര്ക്കില്ല.
    അത്യാവിശ്യം വിദ്യാഭ്യാസമുണ്ട് കേട്ടാലും കണ്ടാലും വായിചാലും മനസ്സിലാകും.
    പൂച്ചയെ പട്ടിയാക്കുന്ന വ്യാക്യാന വിരുതും മനസ്സിലാകും...മനസ്സിലായോ...????

    മുലക്കരം ഏര്പ്പെ ടുത്തിയ പോലെ സ്ത്രീകളെ ഉപദ്രവിക്കുന്ന, പരിഹാസ്യരക്കുന്ന ഒരു നിയമം ഉണ്ടായ നാടിന്റെ വ്യവസ്ഥിതിയെക്കാള്‍
    സാറേ ഇത് രണ്ടായിരത്തി പതിനൊന്നാണ്.

    ReplyDelete
  67. ഒരു മാസത്തെ കോഴ്സ് ഒരു ദിവസത്തെ പരിശീലനം പോലും ഇല്ലാതെ .............................

    ഒരു ദിവസം പോയിട്ട് ഒരു മാസം കൊണ്ട് പഠിച്ചാല്‍ പോലും നാക്ക് ഉളുക്കുകയും കഴുത്ത് തിരിക്കാന്‍ പ്രയാസപെടുകയും ചെയ്യും. നമ്മള്‍ മായളികള്‍ ആണെന്ന് . മൂന്ന്‍ വയസ്സ് മുതല്‍ ബുക്കും പുസ്തകവും എടുത്ത് തൊപ്പിയും തട്ടവും ഇട്ട് നീണ്ട വര്‍ഷങ്ങളുടെ ഒരു മദ്രസ്സ പഠനം, അത് ഒരു അനുഭവമാണ് . ആദ്യത്തെ ബാലപാഠം. നമ്മളൊക്കെ മുസ്ലിങ്ങളും അവരൊക്കെ കാഫിരുകളും എന്ന തലകെട്ടാണ് . ദോഷം പറയരുതെല്ലോ ഉച്ചാരണ ശുദ്ധിയോടെ ഖുറാന്‍ ഓതാന്‍ പഠിപ്പിക്കുക എന്നത് ഉസ്താതിന്റെ കര്‍ത്തവ്യമാണ് . അര്‍ഥം ഒന്നും ചോദിക്കരുത് ഉസ്താതിനു തന്നെ അറിഞ്ഞിട്ട് വേണ്ടേ? ..പിന്നെ ഖുറാന്‍ പഠിക്കണമെങ്കില്‍ സ്വന്തം നിലയില്‍ വേറെ മാര്‍ഗം അന്വേഷിക്കണം . അങ്ങനെ പഠിച്ചിട്ട് ഉള്ളവരാണ് ഏറെ കുറേ പണ്ടിതര്‍ അതില്‍ ജബ്ബാര്‍ മാഷിനെ പോലെ ഉള്ളവര്‍ ശാസ്ത്രീയമായി നേരെ ചൊവ്വേ അര്‍ഥം മനസ്സിലാക്കിയവരാണ്. എന്ത് പൊട്ടത്തരവും വിളിച്ചു പറഞ്ഞു ഇതെല്ലം ഖുറാനില്‍ ഉള്ളതാണെന്ന് പറയുന്നവരും കുറവല്ല. എഴുപത് ശതമാനം മദ്രസ്സ പഠിതാക്കളും ഖുറാന്‍ ഓതുക
    എന്നതിന് അപ്പുറത്തേക്ക് തിരിഞ്ഞു നോക്കിയവരല്ല. ഇവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍ എന്ന് അവകാശപ്പെടുന്നു . ‍ ഇങ്ങനെ നോക്കുമ്പോള്‍ ഇരുപത് ശതമാനമെങ്കിലും ഉള്ള മറ്റു മതസ്ഥര്‍ ഖുര്‍ആന്‍ പരിഭാഷ പഠിച്ചവരാണ്.
    സത്യസന്തമായി പഠിക്കാന്‍ തയ്യാറാവുക ആണെങ്കില്‍ ഒരു സമൂഹത്തിന്റെ അന്തമായ വിശ്വാസം ഇല്ലാതാകും എന്നുള്ളത് തീര്‍ച്ച .. .......

    പക്ഷെ നേരം വെളുക്കുക ഇല്ലല്ലോ എന്ത് ചെയ്യാം?....

    ReplyDelete
  68. സത്യസന്തമായി പഠിക്കാന്‍ തയ്യാറാവുക ആണെങ്കില്‍ ഒരു സമൂഹത്തിന്റെ അന്തമായ വിശ്വാസം ഇല്ലാതാകും എന്നുള്ളത് തീര്‍ച്ച .. .......

    മഴ ബര്‍ക്കത്താണ്... പക്ഷെ അത് നായിക്കാട്ടത്തില്‍ പെയ്താല്‍ പോയിലേ കാര്യം....!!!!!

    ReplyDelete
  69. കുറെക്കാലമായി ബ്ലോഗ് പിതുറ്റരുന്നയോരാളാണ് ഞാന്‍. ഒരിക്കല്‍ പോലും നാജ് ജബ്ബാര്‍മഷിന് തക്ക മറുപടി നല്‍കിയിട്ടില്ല.പണ്ടും എങ്ങും തൊടാതെ കുറെ കുറ്റങ്ങള്‍ പറയും അത്ര തന്നെ.

    ReplyDelete
  70. Dear Mr.Khan,

    നാജ് പറയുന്നതില്‍ കാര്യമുണ്ട്. മറ്റുള്ളവര്‍ക്ക് അദ്ദേഹം പറയുന്ന മതാനുഭവങ്ങളൊന്നും മനസ്സിലാകില്ലെന്നും സ്വീകാര്യമല്ലെന്നും അദ്ദേഹം തിരിച്ചറിയുന്നു. എല്ലാം ഒരു കാലത്ത് നാസ് പറയുന്നതൊക്കെ നന്നായി മനസ്സിലാകുകയും പിന്നീട് മനസ്സിലാക്കിയത് പരമ അബദ്ധമാണെന്ന് തിരിച്ചറിയുകയും ചെയ്തവരാണ് മഹാഭൂരിപക്ഷം നാസ്തികരും. അതായത് മിക്ക നാസ്തികരും ഒരുകാലത്ത് നാജായിരുന്നു. അവര്‍ മോചനം നേടിയിത് മതതടവറയില്‍ നിന്നുമാണ്. അന്ന് അദ്ദേഹം പറയുന്നതുപോലെ അത്തരം ചപലമായ അനുഭവങ്ങളുടെ ആധികാരികതയും യാഥാര്‍ത്ഥ്യപരതയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജായപ്പെട്ടിരുന്നു. കാരണം അത് വ്യാജമായിരുന്നു,വിഭ്രാന്തിഫലമായിരുന്നു.

    ReplyDelete
  71. {{{{{ മാതൃഭാഷയെന്ന നിലയില്‍ ലോകത്ത് അഞ്ചാം സ്ഥാനവും, സംസാര ഭാഷയെന്ന നിലയില്‍ രണ്ടാം സ്ഥാനവും ഉള്ള അറബിയോട് എനിക്ക് യാതൊരു വിധ അനിഷ്ടവും ഇല്ലെന്നു അനുബന്ധമായി പറഞ്ഞു കൊള്ളട്ടെ. എന്ന് മാത്രമല്ല, സ്വന്തം നിലയില്‍ അറബി പഠിക്കാന്‍ ആത്മാര്ത്ഥമായ ശ്രമം ഞാന്‍ നടത്തുന്നുമുണ്ട്. }}}}}

    മനു.





    ______ അറബിയെന്നല്ല ഒരു ഭാഷയോടും അനിഷ്ട്ടം പാടില്ല ..നിങ്ങള്‍ ഇംഗ്ലീഷില്‍ ചോദിക്കുമ്പോള്‍ ഒരാള്‍ ആന്ഗ്യ ഭാഷയില്‍ ഉത്തരം തരുന്നു .നിങ്ങള്ക്ക് അത് മനസിലാകുന്നു എങ്കില്‍ ഭാഷയുടെ ധര്‍മം അവിടെ തീരുന്നു ....ഏറ്റവും നല്ല ഉദാഹരണം നമ്മളുടെ അടുത്ത സ്റ്റേറ്റ് ആയ തമിഴ്‌നാട് ആണ് .ഇവിടെ തമിഴ് പറഞ്ഞാല്‍ കിട്ടുന്ന അന്ഗികാരം നിങ്ങള്‍ വേറെ എന്ത് പറഞ്ഞാലും കിട്ടില്ല ...അവര്‍ക്ക് ഇംഗ്ലീഷ് അറിയില്ല എന്നല്ല നമ്മളെക്കാള്‍ നന്നായി അവര്‍ അത് കൈകാര്യം ചെയ്യും ...ഹൈ സ്കൂള്‍ നിലവരമാനെഗിലും അതല്ല പോസ്റ്റ്‌ ഗ്രജുഅറ്റ് നിലവരമാനെഗിലും സരി...അവരുടെ മാതൃ ഭാഷ സ്നേഹം നോക്കുമ്പോള്‍ മലയാളി ചന്തി കടിക്കണം !!!!!!!!!!!! തങ്ങളുടെ കമെന്റ് ശരിയല്ല എന്നല്ല പറയുന്നത് ...ഒരു ഫാക്റ്റ് പറഞ്ഞു എന്നേയുള്ളു ....

    ReplyDelete
  72. ""....നിരക്ഷരായ ജനകോടികളാണ് വായിക്കാതെയും ചിന്തിക്കാതെയും ഇസ് ളാം ഉള്‍പ്പെടെയുള്ള മതങ്ങളില്‍ ആഴത്തില്‍ വിശ്വസിക്കുന്നത്...""

    മി. രവിചന്ദ്രന്‍,
    താങ്കളുടെ മേല്പറഞ്ഞ കമന്റിനെ കുറിച്ചും, നിങ്ങള്‍ വിമര്‍ശിക്കുന്ന കാര്യങ്ങളില്‍ അതിന്റെ contribution-ne കുറിച്ചും ഞാന്‍ മുമ്പ് കമന്റിയിരുന്നു, താങ്കള്‍ വായിചിരിക്കാമെന്കിലുമ് ഇവിടെ പബ്ലിഷ് ചെയ്തു കണ്ടില്ല. ഹോപ്‌, യു വില്‍ ബി ജസ്റ്റ്‌ ടു....!

    ReplyDelete
  73. രവിചന്ദ്രന്‍ : ""ഞാന്‍ ഇസ് ളാമികസാഹിത്യം പഠിച്ചത് ജബ്ബാര്‍ മാഷുടെ കുര്‍-ആന്‍ വിജ്ഞാനത്തില്‍ നിന്നാണെന്ന് താങ്കള്‍ക്ക് ബോധ്യപ്പെട്ടത് അത്ഭുതകരമായി."

    ""താങ്കളൊരു ത്രികാലജ്ഞാനി തന്നെ!"!!!
    _____________

    യുക്തിയിലും അങ്ങിനെ ഒന്നുണ്ടോ ?? യുക്തിയില്‍ ഇടയ്ക്കു ഇതൊക്കെ അറിയാതെ കയറി വരുന്നതാണോ !

    ReplyDelete
  74. മി. രവിചന്ദ്രന്‍,
    താങ്കളുടെ മേല്പറഞ്ഞ കമന്റിനെ കുറിച്ചും, നിങ്ങള്‍ വിമര്‍ശിക്കുന്ന കാര്യങ്ങളില്‍ അതിന്റെ contribution-ne കുറിച്ചും ഞാന്‍ മുമ്പ് കമന്റിയിരുന്നു, താങ്കള്‍ വായിചിരിക്കാമെന്കിലുമ് ഇവിടെ പബ്ലിഷ് ചെയ്തു കണ്ടില്ല. ഹോപ്‌, യു വില്‍ ബി ജസ്റ്റ്‌ ടു....!

    23 November 2011 12:3

    പ്രിയപ്പെട്ട നാജ്,

    തെറ്റ് പറ്റിയത് താങ്കള്‍ക്കാണ്. ഞാനത് ചൂണ്ടിക്കാട്ടുകയും ചെയ്തു. താങ്കള്‍ ആ കമന്റ് ഇട്ടത് 'അജ്ഞേയവാദികളെ ഇതിലെ ഇതിലെ' എന്ന പോസ്റ്റിലാണ്. സത്യത്തില്‍ ഇവിടെയാണത് വരേണ്ടിയിരുന്നത്. മാറ്റിയിടാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഒരുപക്ഷെ താങ്കള്‍ കണ്ടിട്ടുണ്ടാവില്ല. ഞാനതില്‍ നിന്നും ചില ഭാഗങ്ങള്‍ എടുത്താണ് ഇവിടെ മറുകുറിയിട്ടത്. ആ കമന്റ് അവിടെ നിന്ന് ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. Hope you understand.

    ReplyDelete
  75. "താങ്കളൊരു ത്രികാലജ്ഞാനി തന്നെ!"!!!
    _____________

    യുക്തിയിലും അങ്ങിനെ ഒന്നുണ്ടോ ?? യുക്തിയില്‍ ഇടയ്ക്കു ഇതൊക്കെ അറിയാതെ കയറി വരുന്നതാണോ !

    23 November 2011 12:39>>>

    'ത്രികാലജ്ഞാനി' എന്ന പദം മതത്തിന്റെ കുത്തകയാണോ? ആണെന്ന് വെറുതെ സങ്കില്‍പ്പിക്കാം. മതപരമായ ഓര്‍മ്മകളുടേയും ഭാഷാശീലങ്ങളുടേയും പുളിച്ചുതേട്ടലുകള്‍ പില്‍ക്കാലത്ത് നാസ്തികനായാലും ഉണ്ടാകാം എന്നുതന്നെയല്ലേ ഈ പോസ്റ്റില്‍ വെടിപ്പായി എഴുതി വെച്ചിരിക്കുന്നത്. പിന്നെയെന്തിന് ഞാനങ്ങനെ എഴുതിയതില്‍ താങ്കള്‍ ക്‌ളേശിക്കണം?!

    ഇനി യാഥാര്‍ത്ഥ്യം പരിഗണിക്കാം-'ത്രികാലജ്ഞാനി'എന്ന പദത്തിന് മതപരമായ അര്‍ത്ഥമേയുള്ളു എന്ന് ശഠിക്കേണ്ടതില്ല. ഭൂതം-വര്‍ത്തമാനം-ഭാവി എന്നിവെയക്കുറിച്ചുള്ള ജ്ഞാനം എന്ന ലലിതമായ അര്‍ത്ഥമേയുള്ളു അതിന്. അത്തരത്തിലുള്ള ജ്ഞാനം പൊതുവെ എല്ലാവര്‍ക്കുമുണ്ട്.

    നാജ് ത്രികാലജ്ഞാനി തന്നെയാണ്. ഇന്നലെകളിലെ കാര്യം നാജിനറിയാം. ഇന്നു നടക്കുന്ന പല കാര്യങ്ങളും അറിയാം. നാളെ നടക്കാനിടയുള്ള കാര്യങ്ങളെക്കുറിച്ചും ധാരണയുണ്ട്. ഉദാ-നാളെ വ്യാഴാഴ്ചയാണെന്നും ഓഫീസ് കെട്ടിടത്തില്‍ നിന്ന് താഴോട്ട് ചാടിയാല്‍ പ്രശ്‌നമാകുമെന്നും നാജിനറിയും. പരിഹസിക്കാന്‍ വരട്ടെ, അതൊക്കെ ഭാവിയെക്കുറിച്ചുള്ള ജ്ഞാനമാണ്. അപ്പോള്‍ ഒരുമാതിരി എല്ലാവരും ത്രികാലജ്ഞാനിയാണെന്ന് വ്യക്തമായല്ലോ. അതിന്റെ തോതില്‍ മാത്രമാണ് ഭിന്നതയുള്ളു. ചിലര്‍ കൂടതലറിയുന്നു, ചിലര്‍ കുറച്ചറിയുന്നു. ത്രികാലജ്ഞാനിയല്ലാത്തവന് ജീവിതം വലിയ പ്രയാസകരമായിരിക്കുമെന്ന് സാരം.

    ഞാനിവിടെ ഈ പദം ഉപയോഗിച്ചത് മതപരമായോ സാങ്കേതിക അര്‍ത്ഥത്തിലോ അല്ല. മറിച്ച് ആക്ഷേപഹാസ്യരൂപത്തിലാണ്. താങ്കള്‍ക്കറിയാത്ത ഒരു കാര്യത്തെപ്പറ്റി ചപലമായ നിരീക്ഷണങ്ങള്‍ നടത്താനുള്ള താങ്കളുടെ അമിതോത്സാഹത്തെയാണ് ഞാന്‍ ഇകഴ്ത്തിയത്. മാത്രമല്ല ആ നിഗമനം ലോജിക്കലായും തെറ്റാണ്. അതാണ് ആ വാക്ക് അവിടെ പ്രയോഗിച്ചതിന്റെ സാംഗത്യം.

    ReplyDelete
  76. Mr. Ravichandran,

    Sorry !I Overlooked ! pasting it here.
    ______________
    രവിചന്ദ്രന്‍: ""ഞാന്‍ ഇസ് ളാമികസാഹിത്യം പഠിച്ചത് ജബ്ബാര്‍ മാഷുടെ കുര്‍-ആന്‍ വിജ്ഞാനത്തില്‍ നിന്നാണെന്ന് താങ്കള്‍ക്ക് ബോധ്യപ്പെട്ടത് അത്ഭുതകരമായി""

    പ്രീവിയസ് കമന്റ്‌,
    രവിചന്ദ്രന്‍: "അദ്ദേഹത്തിന്റെ കുര്‍-ജ്ഞാനം ഇന്ന് കേരളത്തിലുള്ള മുന്തിയ മുസ്‌ളീം പണ്ഡിതരേക്കാള്‍ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു."
    ________________________
    ഒരു വ്യക്തിയുടെ പാണ്ടിത്യം അളക്കുന്നത്, അദ്ധേഹത്തിന്റെ രചനകള്‍ പഠിക്കുകയും, വിലയിരുത്തുകയും ചെയ്തതിനു ശേഷമാണ്. താങ്കളുടെ "സെര്ടിഫികേശന്‍" അതിനെ ബലപെടുതുകയും ചെയ്യുന്നു. താങ്കളുടെ ഈ കമന്റു അങ്ങിനെയെന്നു തെറ്റിദ്ധരിച്ചതില്‍ നിന്നാണ് എന്റെ കമന്റു. പൈസയില്ലാത്ത അക്കൌണ്ടിലെ ഒരു ബ്ലാങ്ക് ചെക്കാണ് അതെന്നു താങ്കള്‍ തിരുത്തിയപ്പോള്‍ മനസ്സിലായി.

    രവിചന്ദ്രന്‍: 'താന്‍ പാതി ദൈവം പാതി' എന്നു പറയുന്ന താങ്കളുടെ മതയുക്തി ചിന്തിക്കുന്നവര്‍ക്ക് അസഹ്യമായിരിക്കും....ഇതല്ലേ താങ്കളുടെ വിഖ്യാതമായ മതയുക്തി?!

    എന്റെ മതയുക്തിയെ താങ്കള്‍ ഇങ്ങിനെ കാണുന്നതിലെ സ്വാതന്ത്ര്യത്തിനെ എനിക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ല. ഒരാള്‍ക്ക് ഒരാളെ കുറിച്ച് എന്തും കരുതാം, ഒരു വിശ്വാസത്തെ കുറിച്ച് മറ്റൊരാള്‍ക്ക് എന്തും കരുതാം എന്ന പോലെ !!!

    സമൂഹത്തില്‍ ഉള്ള ഒരു നാടന്‍ പ്രയോഗത്തിനെ എടുത്തു ഇസ്ലാമിന് മേല്‍ വെച്ചു കെട്ടിയ താങ്കളുടെ "വിജ്ഞാന നിലവാരത്തെ" അംഗീകരിക്കാനുള്ള ന്യായം എനിക്കന്യമാക്കുന്നത് താങ്കളുടെ കമന്റുകള്‍ തന്നെയാണ്. അമ്ഗിനെയൊരു യുക്തിയും ഇസ്ലാമില്‍ ഇല്ല. ഒരുധാഹരണത്തില്‍ വ്യക്തമാക്കാം. ഒരു സഹാബി കുതിരയെ കെട്ടാതെ മസ്ജിധിലേക്ക് പോകുന്നത് പ്രവാചകന്‍ കാണുന്നു. അദ്ദേഹം ചോദിച്ചു, എന്ത് കൊണ്ടു കെട്ടാതെ പോകുന്നു. അനുചരന്‍ പറഞ്ഞ് ഞാന്‍ സൃഷ്ടാവില്‍ ഭരമെല്പ്പിക്കുന്നു. പ്രവാചകന്‍ തിരുത്തി. താങ്കള്‍ കുതിരയെ അഴിഞ്ഞു പോകാത്ത വിധം കെട്ടുക. എന്നീട്ടു സൃഷ്ടാവില്‍ ഭരമേല്‍പ്പിക്കുക !

    മനുഷ്യന് നല്‍കപെട്ട ബോധം ശരിയായ രീതിയില്‍ ഉപയോഗിക്കുക എന്നത് സൃഷ്ടാവിനോടുള്ള ബാധ്യതയാണ് . ഈ ബൌധിക മേഖലയെ ഓരോരുത്തരുടെയും "സ്വന്തം സാമ്രാജ്യമായി" ചുരുക്കിയതിന്റെ, സ്വന്തം കഴിവായി കണ്ടതിന്റെ, അല്ലെങ്കില്‍ അത്തരത്തിലുള്ള മത വിശ്വാസ സങ്കല്‍പ്പത്തിന്റെ -കഴ്ചപാടിന്റെ ഫലമാണ് ഈ "പാതി സിദ്ധാന്തം"!
    രവിചന്ദ്രന്‍: ""ഇതു ശ്രദ്ധിച്ചിരുന്നില്ല. ഇങ്ങനെയൊരു പ്രസ്താവം അറിഞ്ഞോ അറിയാതെയോ താങ്കള്‍ നടത്തിയിരിക്കുന്നു. വിശ്വാസികളുടെ വൈകാരികതയെക്കുറിച്ച് പറഞ്ഞത് മാത്രം ശരിയാണ്. മതവിശ്വാസം വൈകാരികമാകുന്നു. ചിന്തിക്കാനുള്ള വൈമന്യമാണത്"

    അറിഞ്ജീട്ടു തന്നെയാണ് ! ഈ വൈകാരികത മനുഷ്യ ജന്യമാണ്. എവിടെ വിജ്ഞാനത്തിന്റെയും, യുക്തിയുടെയും അഭാവം ഉണ്ടോ, അവിടെ വൈകാരികതയെ വ്യക്തി ഒരു ദിഫന്‍സീവ് ടൂള്‍ ആയി ഉപയോഗിക്കും. ഈ വീക്നെസ് വ്യക്തികളില്‍ അതിനനുസരിച്ച് ഏറിയും കുറഞ്ഞും ഉണ്ടാകും. എതിരാളിയെ പ്രോവോകെറ്റ് ചെയ്തു നേടുന്ന ഒരു താല്‍ക്കാലിക വിജയം! യുക്തിവാദികളും അതില്‍ നിന്നു ഭിന്നമല്ല എന്ന് താങ്കളുടെ/അവരുടെ എല്ലാം കമന്റുകള്‍ തെളിയിക്കുന്നു ! (ഫൊര്‍ റെഫ്. അവരുടെ കമന്റുകള്‍ വായിക്കുക !)

    രവിചന്ദ്രന്‍: ""നിരക്ഷരായ ജനകോടികളാണ് വായിക്കാതെയും ചിന്തിക്കാതെയും ഇസ് ളാം ഉള്‍പ്പെടെയുള്ള മതങ്ങളില്‍ ആഴത്തില്‍ വിശ്വസിക്കുന്നത്.""

    അതെ, താങ്കള്‍ പറഞ്ഞതിനെ അംഗീകരിക്കുന്നു. (സ്ടാടിടിക്സ് വേണ്ടതില്ല !). അത്‌ തന്നെയാണ് താങ്കള്‍ ഉള്‍പെടെ ഉള്ളവര്‍ ഈ കാലഘട്ടത്തില്‍ അവരെ നോക്കി ഇസ്ലാം അതാണെന്ന് കരുതി ഇസ്ലാമിനെ തെട്ടിധരിക്കാനും, ആ ആങ്കിളില്‍ വിലയിരുത്താനും കാരണം, നിങ്ങള്‍ ആരോപിക്കുന്ന കാരണങ്ങളുടെ ബേസും !
    ഈ നിരക്ഷരത, മത മേഖലയില്‍ മാത്രമല്ല, ഭൌതിക/സാമൂഹിക മേഖലയിലെ അറിവിലും, സമൂഹത്തെ ബാധിചീട്ടുണ്ട് ! ഇവിടെ മതത്തിന്റെ ഭാഷ അറിയാത്ത "സമൂഹത്തിലെ ദാരിദ്ര്യം" ചിന്തയെ വരെ എങ്ങിനെ ബാധിചീട്ടുണ്ട് എന്ന് താങ്കള്‍ക്കു തന്നെ നിരീക്ഷിച്ചാല്‍ മനസ്സിലാകും !!

    എന്റെ വിശ്വാസത്തെ വിത്യസ്തമായി താങ്കള്‍ക്ക് അനുഭവടുന്നുന്ടെങ്കില്‍ താങ്കള്‍ പറഞ്ഞ ""മേല്പറഞ്ഞ കാരണം"" എന്നില്‍ ഇല്ല എന്നതാണ് !!

    നാജ്‌

    ReplyDelete
  77. My Dear brother, friend and collegue,

    All my best wishes for my dearest blogan..My inability to write in Malayalam may keep me away from ur world atleast for some time..But every journey with you is a treasure..

    ReplyDelete
  78. യഥാർത്ഥത്തിൽ നാസ്തികരായ മിക്ക ആളുകളും അത്തരത്തിലാകുന്നത് ഒരു slow process-ലൂടെ ആണ്. കുട്ടിക്കാലം മുതൽക്കേ ദൈവവിശ്വാസവുമായി ബന്ധപ്പെട്ടുള്ള സമൂഹത്തിലാണ് ജീവിയ്ക്കുന്നതെന്നതിനാൽ പെട്ടെന്നൊരുദിവസം എടുത്തുമാറ്റാനാകുന്ന ഒന്നല്ല. അത് തുറന്നുപറയാനുള്ള അവസ്ഥയിലേയ്ക്കെത്തുന്നത് പിന്നെയും കുറച്ചുകൂടി കഴിഞ്ഞായിരിക്കും. (ഞാനും ഇതിൽ നിന്നും വ്യത്യസ്തനല്ല, agnostic ആയിരുന്നില്ല, പക്ഷെ ഒരു ദൈവവിശ്വാസിയല്ലെന്നു മാതാപിതാക്കളും ഭാര്യയുമല്ലാതെ മറ്റൊരു വിശ്വാസിയോട് പറയാനുള്ള ധൈര്യം കുറേക്കാലം കഴിഞ്ഞാണ് ഉണ്ടായത്)

    എന്റെയൊരു നിഗമനത്തിൽ സ്വന്തം ചിന്തയിലൂടെ നാസ്തികനാകുന്ന ഒരു വ്യക്തിയ്ക്ക് തിരിച്ച് ദൈവവിശ്വാസിയാകണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ്. പല കാര്യങ്ങളും നിരീക്ഷിച്ചും പഠിച്ചുമാണ് ഒരാൾ തന്റെ വിശ്വാസത്തെ തള്ളിക്കളയുന്നത് (അഥവാ തള്ളിക്കളയേണ്ടത്). അതിൽ നിന്നും എത്തിപ്പെടുന്ന നിലപാട് നാസ്തികതയാണെങ്കിൽ പിന്നീടത് മാറാൻ (ഒരു പ്രാർത്ഥനാവിശ്വാസിയാവാൻ) അത്രയ്ക്കും കഠിനമായ അനുഭവങ്ങൾ വേണ്ടിവന്നേയ്ക്കും.

    ദൈവവിശ്വാസിയോ ആൾദൈവവിശ്വാസി തന്നെയോ ആയിട്ടുള്ള “ex-നാസ്തികർ” ഉണ്ടായിരിക്കാം, (മുൻപ് നാസ്തികരായിരുന്നു എന്ന ആ ഒരു അവസ്ഥയുണ്ടായിരുന്നോ എന്നതുതന്നെ സംശയകരമാണ്). മറ്റുപല സ്വാധീനത്തിലും ആയിരിക്കാം അവർ നാസ്തികരായിരുന്നത്, അല്ലെങ്കിൽ സ്വസംഘടന നാസ്തികസംഘടനയായിരുന്നതിനാൽ അവരും സ്വാഭാവികമായി അങ്ങിനെ അറിയപ്പെട്ടുരുന്നതാവാം.
    വികലാംഗത്വത്തിനോ ജീവഹാനിയ്ക്കോ തന്നെ സാധ്യതയുണ്ടായിരുന്ന രണ്ട് അപകടങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. വിധി എന്ന് ഒറ്റയിരുപ്പിൽ പറയാവുന്നവ (എന്റെ ചുറ്റും നിന്ന് അത് പറഞ്ഞവർ കുറച്ചല്ല). പക്ഷെ മറിച്ചുചിന്തിക്കാനാണ് എന്നെ ആ സംഭവങ്ങൾ പ്രേരിപ്പിച്ചത്. ഒരു ഉദാഹരണം ഞാൻ എന്റെ ബ്ലോഗിൽ എഴുതിയിരുന്നു.

    ReplyDelete
  79. നാജ്,

    താങ്കൾ ഇവിടെ പറയുന്ന ചില കാര്യങ്ങൾ ഒന്നെടുത്തെഴുതട്ടെ. (ജോലിത്തിരക്കുകൾ മൂലം മുഴുവൻ ഫോളോ ചെയ്തിട്ടില്ല, ക്ഷമിക്കൂ)

    വിശ്വാസികളിൽ ഭൂരിപക്ഷം പേർക്കും ആഴത്തിൽ അറിവില്ല. പക്ഷെ അവരെ കണ്ട് ഇതാണ് ഇസ്ലാം എന്ന് മനസിലാക്കരുത്.

    വൈകാരികത മനുഷ്യജന്യമാണ്, പക്ഷെ അതുവെച്ച് മതവിശ്വാസികളെ അളക്കരുത്.


    ഭൂരിപക്ഷത്തിനും മനസിലാകാത്ത മതം കൊണ്ട് മനുഷ്യനെന്താണ് ഗുണം? ഇനി ഇവരെ കണ്ടല്ലാതെ ആരെ കണ്ടാണ് പഠിക്കേണ്ടത്? മനുഷ്യനുവേണ്ടി ഉണ്ടാക്കിയതെന്നു പറയപ്പെടുന്ന ആശയസംഹിത മനുഷ്യർ തന്നെ (അവരിൽ ഭൂരിപക്ഷവും ഈ ആശയത്തെ പിന്തുടരുന്നവർ തന്നെ) വ്യാഖ്യാനിക്കുന്നു, അതിലെ അബദ്ധം ചൂണ്ടിക്കാണിച്ചാൽ അതല്ല ഇത് എന്നു പറയുന്നു, ശരിയായതെന്ത് എന്നുചോദിച്ചാൽ താങ്കൾക്കത് വിശദീകരിക്കാൻ സാധിക്കുന്നുമില്ല (അഥവാ അത്തരമൊരു വിശദീകരണം വന്നാൽ തന്നെ അത് തെറ്റാണെന്നു പറയുന്ന വിശ്വാസികളെത്തന്നെ കാണാം). ഇതെന്ത് ലോജിക് ആണ്?
    വൈകാരികത മനുഷ്യജന്യമാണെങ്കിൽ മതത്തിന് അതിൽ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നർത്ഥം. ഇത്രയെളുപ്പം provoke ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരു കൂട്ടത്തിനെയാണ് മതം സംഭാവനചെയ്യുന്നതെങ്കിൽ അതുകൊണ്ട് മനുഷ്യകുലത്തിന് എന്തുഗുണമുണ്ടാകാനാണ്?

    ReplyDelete
  80. വ്യക്തിപരം

    ഈ ബ്‌ളോഗിലെ സ്ഥിരം സന്ദര്‍ശകനും കവിയുമായ ശ്രീ. രജീഷ് പാലവിളയുടെ വിവാഹമായിരുന്നു ഇന്ന്. മുന്‍കൂട്ടി അറിയിച്ചിട്ടും ജോലിത്തിരക്കുമൂലം വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതാണ് എന്റെ ദു:ഖം. ഈ ബ്‌ളോഗില്‍ വരുന്നവരുടെ വിവാഹം പെട്ടെന്ന് നടക്കുന്നുവെന്നത് കൗതുകകരമല്ലേ?!

    വിവാഹം അദ്ദേഹത്തിന്റെ കാവ്യസപര്യയുടെ ശോഭ കൂട്ടുമെന്ന് കരുതാം. എന്റെ എല്ലാ ആശംസകളും.

    ReplyDelete
  81. Krishna said...

    My Dear brother, friend and collegue,

    All my best wishes for my dearest blogan..My inability to write in Malayalam may keep me away from ur world atleast for some time..But every journey with you is a treasure..

    ENTER THE DRAGON!!!!

    23 November 2011 17:5

    ReplyDelete
  82. (ഞാനും ഇതിൽ നിന്നും വ്യത്യസ്തനല്ല, agnostic ആയിരുന്നില്ല, പക്ഷെ ഒരു ദൈവവിശ്വാസിയല്ലെന്നു മാതാപിതാക്കളും ഭാര്യയുമല്ലാതെ മറ്റൊരു വിശ്വാസിയോട് പറയാനുള്ള ധൈര്യം കുറേക്കാലം കഴിഞ്ഞാണ് ഉണ്ടായത്)>>>


    പ്രിയപ്പെട്ട അപ്പൂട്ടാ,

    താങ്കള്‍ ഇവിടിട്ട ലിങ്കിലെ ചര്‍ച്ച വായിച്ചപ്പോള്‍ മറ്റൊരു ചിത്രം കിട്ടിയതുപോലെ. You were a deist couple of years back. Right?

    ReplyDelete
  83. താങ്കള്‍ ഇവിടിട്ട ലിങ്കിലെ ചര്‍ച്ച വായിച്ചപ്പോള്‍ മറ്റൊരു ചിത്രം കിട്ടിയതുപോലെ. You were a deist couple of years back. Right?
    Not really.... Looking back, I feel that I was sort of a deist around my high school days, would've become an atheist around early college days.
    പൊതുവെ ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ മറ്റൊരാളുടെ വീക്ഷണത്തിൽ തുടങ്ങുന്നത് ഒരു ശീലമാണ്. ആ approach ആണോ ഈ സംശയത്തിനു കാരണം എന്നറിയില്ല.
    പ്രസ്തുതപോസ്റ്റിൽ വിധിയെന്ന് നാം പറയുന്ന കാര്യത്തെക്കുറിച്ചായിരുന്നു ചർച്ച. വിധി എന്ന കൺസെപ്റ്റിലെ അബദ്ധം പറയണമെങ്കിൽ വിധിയെന്നത് വിശ്വാസികൾ എങ്ങിനെ കാണുന്നു എന്ന തരത്തിൽ വേണം പറഞ്ഞുതുടങ്ങാൻ എന്നു കരുതി, അത്രമാത്രം.
    വേറെയെന്തെങ്കിലും സൂചനകൾ ഉണ്ടോ എന്നെനിക്കറിയില്ല.

    ReplyDelete
  84. Didn't you write?

    നമ്മുടെ കഴിവിനുമപ്പുറം ഒരു ശക്തി (ഒന്നോ അതിലധികമോ ആകട്ടെ) ഉണ്ട്‌ എന്ന് അംഗീകരിക്കാൻ ഒരു മടിയുമില്ല. പക്ഷെ അത്‌ സ്വാഭാവികമായി മറ്റുള്ള കാര്യങ്ങളിലേക്കും വ്യാപിക്കും എന്ന് ധരിക്കാനാവുമോ?>>>


    അനിൽ,

    മനുഷ്യന്റെ പരിധിക്കപ്പുറമുള്ള ശക്തി ഇല്ലെന്നൊന്നും ഞാനും പറയുന്നില്ല. മനുഷ്യന്റെ ചിന്തയേയും പ്രവർത്തനത്തേയും ഭാവിയേയും ഒക്കെ നിയന്ത്രിക്കുന്നവിധത്തിൽ ആ ശക്തി പ്രവർത്തിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നേ എനിക്ക്‌ പറയാനാവൂ.>>>

    ReplyDelete
  85. Did those mean God?
    The comments there were more on whether these force(s) that are beyond the control of man influence our lives, or whether there is some force which controls these forces.
    When I said beyond our abilities, it need not be God. There are billions of things which are beyond us.

    ReplyDelete
  86. Dear Appoottan, (after long time 1)

    Apputtan: നാജ്,ഭൂരിപക്ഷത്തിനും മനസിലാകാത്ത മതം കൊണ്ട് മനുഷ്യനെന്താണ് ഗുണം?

    ഇനി ഇവരെ കണ്ടല്ലാതെ ആരെ കണ്ടാണ് പഠിക്കേണ്ടത്? ..ശരിയായതെന്ത് എന്നുചോദിച്ചാൽ താങ്കൾക്കത് വിശദീകരിക്കാൻ സാധിക്കുന്നുമില്ല !
    __________________
    നിങ്ങള്ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത വിധം നിങ്ങളുടെ മൈന്റിനെ നിങ്ങള്‍ സ്വയം സെറ്റ് ചെയ്തു എന്ന് പറയുന്നതാവും ശരി. അത്തരം ഒരു അവസ്ഥയിലെതാന്‍ നിങ്ങള്‍ പല ഘടകങ്ങളെയും സീകരിക്കുന്നുണ്ട്. യുക്തിയേയും, അതിജയിക്കുക എന്നതിന് താല്‍ക്കാലികമായി പലരും പല രീതിയില്‍ അവരരവരുടെ ഭാഷ പ്രയോഗിക്കാനുള്ള കഴിവിനെയും ഉപയോഗിച്ച് തങ്ങളുടെ അടിത്തറയെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. മതത്തിന്റെ ഐടന്റിടിയില്‍ നാമധാരികള്‍ ചെയ്യുന്ന തിന്മകള്‍ മതത്തില്‍ വരവ് വെച്ചു ഇസ്ലാമിനെ ആക്രമിക്കുന്നതിലും, അതെ സമയം തങ്ങളുടെ യുക്തി നന്മയുടെ എല്ലാ മേഖലകളെയും അവിടെ വിശ്വാസികള്‍ പ്രവര്‍ത്തിക്കുന്നു എന്ന ഒരൊറ്റ കാരണത്താല്‍ അഭിപ്രായ സന്കുചിതത്വതിലേക്ക് മാറുകയും അവഗണിക്കുകയും ചെയ്യുന്നതായി കാണാം.
    യുക്തിവാദം, തങ്ങള്‍ നിരവചിച്ചു പരിഹസിച് പറയുന്ന വിശ്വാസ കാര്യങ്ങളില്‍ നിന്നു കൊണ്ടു മത വിശ്വാസികളുടെ യുക്തിയെ മറ്റു രീതിയില്‍ വ്യാക്യാനിക്കുകയും ചെയ്യും.

    സമൂഹത്തില്‍ നടക്കുന്ന ഒട്ടപെട്ടതും, അല്ലാത്തുമായ കാര്യങ്ങളെ മുഴുവന്‍ ജെനെരലൈസ് ചെയ്തു കാണുന്നു എന്നതാണ് യുക്തിവാധ തര്‍ക്കങ്ങളുടെ ഏറ്റവും വലിയ കാതല്‍. അതിന്റെ നിലനില്‍പ്പ്‌ തന്നെ അതില്‍ കേന്ദ്രീകൃതമാണ്.

    മതം എന്നത് കൊണ്ടു നിങ്ങള്‍ വിവക്ഷിക്കുന്നത് എന്താണ് എന്ന് വ്യക്തമല്ല. യുക്തിയും, മതവും, വിജ്ഞാനവും എല്ലാം ഞാന്‍ മനസ്സിലാക്കിയ മതത്തെ സംഭാധിഞ്ചു ഒന്നാണ്. അതിനെ വിഭജിച്ച നിങ്ങളുടെ കാരണങ്ങളുടെ ചിന്തയും, സാഹചര്യവും, നിങ്ങളുടെ മാനസികാവസ്ഥയും എനിക്കന്യമായത് കൊണ്ടു നിങ്ങള്ക്ക് മനസ്സിലാക്കി തരിക എന്നത് ശ്രമകരവുമാണ്.

    ഭൂരിപക്ഷത്തിനും മനസ്സിലാകാത്തത് എന്ന് ആരാ പറഞ്ഞത് അപ്പൂട്ടാ. സ്കൂളില്‍ പോയത് കൊണ്ടു എല്ലാവരും റാങ്കു വാങ്ങിക്കുന്നുണ്ടോ ! ഉയര്‍ന്ന മാര്‍ക്ക് വാങ്ങിക്കുന്നവരെ പോലെ എല്ലാവരും ആകുന്നുണ്ടോ. ചിലര്‍ ബേസിക് ആയി കാര്യങ്ങള്‍ മനസ്സിലാക്കുന്നു ! അതൊക്കെ അപീക്ഷികം എന്ന് മനസ്സിലാക്കുന്നതില്‍ പോലും യുക്തിക്ക് തെറ്റ് പറ്റുന്നുണ്ടോ ? സയന്‍സ് പടിചാലല്ലേ തലയില്‍ കയറൂ. സയന്‍സ് സ്വയം എല്ലാവരുടെയും തലയില്‍ കയറി ഇരിക്കുമോ...!

    നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ തകരാര് നിങ്ങള്ക്ക് സ്വയം പോലും മനസ്സിലാകുന്നില്ല. ഓരോന്നെടുത്തു വിശദീകരിക്കുന്നതിനു എന്റെ സമയം അനുവദിക്കുന്നില്ല.

    appoottan: "ഇനി ഇവരെ കണ്ടല്ലാതെ ആരെ കണ്ടാണ് പഠിക്കേണ്ടത്?"
    _____
    വിവരം ഉള്ളവരെ കണ്ടു പഠിക്കൂ എന്നാണ് എല്ലാവരും പറയുക ! അത്‌ തിരിച്ചറിയാന്‍ സാമാന്യ ബുദ്ധി പോരെ ! അപ്പൂട്ടന്‍ !.

    """വൈകാരികത മനുഷ്യജന്യമാണെങ്കിൽ മതത്തിന് അതിൽ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നർത്ഥം.""


    മനുഷ്യന്റെ സ്വഭാവം രൂപീകരിക്കുന്നതില്‍ മത അധ്യാപനങ്ങള്‍ക്ക് പങ്കുണ്ട്, അവ എത്രത്തോളം ജീവിതത്തില്‍ സീകരിക്കുന്നു എന്നാതാണ് പ്രധാനം. നിങ്ങള്‍ ക്ഷമ കൈകൊള്ളുക, സഹ ജീവികളോടെ കരുണ കാണിക്കുക, ദരിദ്രരെ സഹായിക്കുക, തിന്മകളില്‍ നിന്നു വിട്ടു നില്‍ക്കുക അത്തരത്തിലുള്ള അനേകം കാര്യങ്ങള്‍ വിശ്വാസത്തിന്റെ പ്രായോഗിക പ്രതിഫലനങ്ങളില്‍ പെടുന്നു. ഇവിടെ അതൊക്കെ അന്യമാകുന്നുണ്ട് എങ്കില്‍, അതൊക്കെ അന്യമാക്കുന്നതില്‍ വിശ്വാസികല്‍ക്കിടയിലുള്ള ഏറിയും, കുരഞ്ഞുമുള്ള അവിശ്വാസത്തിന്റെ ഘടകങ്ങളുടെ സ്വദീനമാണ്. ഇവിടെയാണ്‌ ജീവിതത്തിലെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു മുന്‍‌തൂക്കം നല്കപെടുന്നത്.

    ReplyDelete
  87. Conts..

    അപ്പൂട്ടന്‍: "ഭൂരിപക്ഷത്തിനും മനസിലാകാത്ത മതം കൊണ്ട് മനുഷ്യനെന്താണ് ഗുണം? "
    _____________
    കുറച്ചു കൂടി എക്ഷ്പ്ലനെഷന്‍ ആവശ്യമെന്ന് തോന്നുന്നു.

    മനസ്സിലായാല്‍ ഗുണം ഉണ്ട് എന്ന് അപ്പൂട്ടന്‍ സമ്മതിക്കുന്നു. മനസ്സിലാകാത്തതാണ് വിഷയം, അല്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതതാണ് ഗുണം അന്യമാക്കുന്നത് എന്നര്‍ത്ഥം ! വെറുതെ മനസ്സിലാക്കുക എന്നതല്ല, മനസ്സിലായത്‌ മനുഷ്യന്, സമൂഹത്തിനു പ്രയോജനകമായ രീതിയില്‍ പ്രയോഗവല്‍ക്കരിക്കപെടുംപോഴാനു ഗുണം അനുഭാവേധ്യമാകുക. തീര്‍ച്ചയായും ഈ കാലഘട്ടത്തില്‍ മനുഷ്യ സമൂഹം നേരിടുന്ന വെല്ലുവിളിയും അത്‌ തന്നെയാണ്. എന്നതെക്കാലുമാധികം കുറ്റ വാസനകള്‍ സമൂഹത്തില്‍ കൂടി വരുന്നു. നമ്മള്‍ സൃഷ്ടിച്ച സാമൂഹിക സാഹചര്യത്തില്‍ കഴിഞ്ഞ തലമുരകലേക്കാള്‍ ഒരു പടി കൂടുതലാണ് കുറ്റ കൃത്യങ്ങളിലും, ധാര്‍മിക ച്യുതിയിലും ഇന്നത്തെ തലമുറ ! പല കാരണങ്ങള്‍ അതില്‍ ഉണ്ട്. ഇവിടെ, മനുഷ്യനെ മനുഷ്യനെയും, മനുഷ്യന്‍ പ്രകൃതിയെയും തങ്ങളുടെ മാത്രം സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കും, സുഖ-സംപ്ത്രുതിക്കും വേണ്ടി ചൂഷണം ചെയ്യുന്ന അവസ്ഥയിലാണ് ഇന്നത്തെ സാമൂഹിക അന്തരീക്ഷം. ഉഭാഭോഗ സംസ്കാരത്തില്‍ ലക്‌ഷ്യം വ്യക്തിവല്‍ക്കരിക്കപെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണ് ഇത്. എത്രത്തോളം ക്രിമിനല്‍ വല്ക്കരിക്കപെടുന്നുവോ, ചൂഷണത്തിന് മനുഷ്യനാല്‍ മനുഷ്യന്‍ ഇരയാക്കപെടുന്നുവോ അത്രത്തോളം മൂല്യങ്ങള്‍ സമൂഹത്തിനു അന്യമാകുന്നു എന്നര്‍ത്ഥം. ഇത് സംഭവിക്കുന്നതിന്റെ കാരണങ്ങളില്‍ പ്രധാനം, അവിശ്വാസം മുന്നോട്ടു വെക്കുന്ന, ഇതല്ലാതെ മറ്റൊരു ജീവിതം ഇല്ലെന്ന രീതിയില്‍, തങ്ങള്‍ ജീവിക്കുന്ന നിലവിലെ അവസ്ഥയെ പരമാവധി എന്ജോയ്‌ ചെയ്യുക എന്ന ലക്ഷ്യത്തില്‍ മാത്രം മനുഷ്യന്‍ ഒതുങ്ങി എന്നതാണ്. ഇവിടെയാണ്‌ വിശ്വാസം മുന്നോട്ടു വെക്കുന്ന ആത്യന്തിക ജീവിത ലക്ഷ്യത്തെ "കണ്‍ മുന്നില്‍" കാണുന്ന അവസ്ഥയില്‍ "തങ്ങളുടെ" യുക്തിയില്‍ നിന്നു അതിനെ താമസ്കരിക്കുന്നതും, നിഷേടിക്കുന്ന രൂപത്തില്‍ മേല്പറഞ്ഞ കുറ്റ കൃത്യങ്ങളും, തിന്മകളും വര്‍ധിക്കുന്നതും.
    ഇവിടെ ബുധിജീവികലായിട്ടുള്ള, നന്മകള്‍ നിറഞ്ഞ യുക്തിവാദി സുഹൃത്തുക്കളെ ഞാന്‍ മീന്‍ ചെയ്തീട്ടില്ല. പക്ഷെ യുക്തിവാദ-വീക്ഷണങ്ങള്‍ ക്രിമിനളിസം വളരാനുള്ള ഒരു സാമൂഹിക അന്തരീക്ഷത്തെ, അല്ലെങ്കില്‍ അതിലേക്കു എളുപ്പം വരാനുള്ള ഒരു ചോധനയെ യുവ തലമുറയ്ക്ക് നല്‍കുന്നു എന്ന കാര്യം വിസ്മരിക്കപെടരുത്. അത്‌ തിരിച്ചറിയാതെ "ഇത് പറയുന്നവരുടെ മൂല്യ ബോധത്തെ മാത്രം മുന്‍ നിറുത്തി ഒരു സമൂഹത്തില്‍ അവ പ്രചരിപ്പിക്കുമ്പോള്‍, സമൂഹത്തില്‍/പുതിയ തലമുറയില്‍ അവ എപ്രകാരാമുള്ള ഇമ്പാക്റ്റ് ഉണ്ടാക്കും എന്ന് ഉത്തരവാദിത ബോധമുള്ള നേതാക്കള്‍ ചിന്തിക്കുന്നത് നന്നായിരിക്കും.!

    (എഴുതി പ്രതിഫലിപ്പിക്കുന്നതിന്റെ പരിമിതി മനസ്സിലാക്കുമല്ലോ ! ബാക്കി നിങ്ങളുടെ സ്വയം ചിന്തക്ക് വിടുന്നു, പിന്നെ ഇതൊന്നും തര്‍ക്കിക്കാനോ, വാധിക്കാനോ, സമര്തിക്കാണോ എഴുതിയെന്ന രീതിയില്‍ കാണരുത് )

    ReplyDelete
  88. കൊന്നും തിന്നും അറപ്പ് തീരാത്ത ഭോഗാസക്തിജഡിലമായ മതസംസ്‌ക്കാരത്തിന്റെ പിണിയാളുകള്‍ പറയുന്നു നാസ്തികതയാണ് ക്രിമിനലിസം വളര്‍ത്തുന്നതെന്ന്!! അടിമക്കച്ചവടം പോലുള്ള സാമൂഹികതിന്മകളും ഹബുറാബി കോഡുപോലുള്ള ശിക്ഷാവിധികളും കൃത്യമായ കുടുംബവ്യവസ്ഥ പോലുമില്ലാതിരുന്ന, നരബലിയും മൃഗബലിയും ആഘോഷിച്ചിരുന്ന ഇന്നലെകളേക്കാള്‍ ഇന്നിനാണ് കുഴപ്പമെന്നാണ് ഈ സുവിശേഷപ്രമാണിമാരുടെ അനുമാനം. പ്രാകൃതമായ ഫ്യൂഡലിസമാണ് ജനാധിപത്യത്തേക്കാള്‍ നല്ലത്! സത്രീ രണ്ടാംകിട പൗരയാകുന്നതാണ് അവള്‍ക്ക് തുല്യപരിഗണന നല്‍കുന്നതിനേക്കാള്‍ മൂല്യബോധമുള്ള ഏര്‍പ്പാട്!!

    പണ്ടൊക്കെ മൊത്തം മൂല്യങ്ങളായിരുന്നു, മനുഷ്യര്‍ നല്ലവരായിരുന്നു...ഇന്നാകെ പോയി. പക്ഷെ യഥാര്‍ത്ഥത്തിലുള്ള മതപ്രചരണമെന്താ? പണ്ട് മഹാമോശമായിരുന്നു, മഹാമോശമെന്നാല്‍ പ്രാകൃത സംസാക്കാരം. മൊത്തം ഒരുതരം ജാഹിലിയ്യ!!! ഒരു വ്യക്തി ചെന്ന് അതിലാകെ കുറച്ച് ഡിറ്റര്‍ജന്റ് വിതറി മൊത്തം കഴുകി വൃത്തിയാക്കിയെടുത്തു. ഇപ്പോള്‍ പറയുന്നതെന്താ? തെറ്റിപ്പോയി, പണ്ട് മൂല്യോത്സവമായിരുന്നു-ഇപ്പോഴാണ് വീണ്ടും കുഴപ്പമായത്!!!! കല്‍ക്കി പറയുന്നതാണ് ശരി. വീണ്ടും കഴുകിയെടുക്കാന്‍ മറ്റൊരാള്‍ കൂടി വരേണ്ടിവരും!!! പക്ഷെ പറഞ്ഞിട്ടെന്താ? പിന്നെയും മാലിന്യമടിയില്ലേ?

    ReplyDelete
  89. ആ പഴയ കാലത്തില്‍ ജീവിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അഫ്ഗാനിസ്ഥാനിലോ സോമാലിയയിലോ പോകാവുന്നതാണ്. മൂല്യബോധം തിളച്ചുമറിയുന്ന, കുറ്റവാസന ലവലേശമില്ലാത്ത ആദര്‍ശ സമൂഹങ്ങള്‍.. ഇനി വേണമെങ്കില്‍ വേറെയുമുണ്ട്.

    ഔട്ടര്‍ സ്‌പേസില്‍ ചെല്ലുമ്പോള്‍ ആകാശപൗരന്‍ പിടിച്ച് ശിക്ഷിക്കുമെന്ന് വിരട്ടിയിട്ടും മതവിശ്വാസി ക്രിമിനാലാകുന്നത് അനുദിനം വര്‍ദ്ധിക്കുകയാണ്. മനസ്സിനെ ക്രിമിനലീകരിക്കുന്നതിനെ തടയുന്ന യാതൊന്നും മതത്തിലില്ലെന്ന് മാത്രമല്ല അത്തരം വാസനകളെ ആളിക്കത്തിക്കുന്ന ഒന്നാണ് മതവിശ്വാസം. അവിടെ മനുഷ്യന് വിലയില്ല, മൃഗത്തിന് വിലയില്ല, പിന്നെയല്ലേ പ്രകൃതി???

    ജയില്‍ നിറയെ മതവിശ്വാസി. ജയിലിന് പുറത്തെ ക്രിമിനലുകളുടെ എണ്ണത്തിലും മതവിശ്വാസിക്ക് സമ്പൂര്‍ണ്ണാധിപത്യം. കൊല്ലുന്നതും കൊല്ലപ്പെടുന്നതും മോഷ്ടിക്കുന്നതും മോഷ്ടിക്കപ്പെടുന്നതും ചതിക്കുന്നതും ചതിക്കപ്പെടുന്നവനും മാനഭംഗപ്പെടുത്തുന്നവനും അതിന് ഇരയാകുന്നവരും മതവിശ്വാസി. മതം മാത്രം പൊട്ടിയൊലിക്കുന്ന മാതാധിഷ്ഠിത സമൂഹത്തിലും സ്ഥിതിയിതു തന്നെ.

    ഇവരൊന്നും യാഥാര്‍ത്ഥ മതം ആചരിക്കുന്നവരല്ലത്രെ!!! ആണെന്ന് അവര്‍ ആണയിടുന്നു. ചിലര്‍ സമ്മതിക്കില്ല.മതത്തിന്റെ കടന്നാക്രമണത്തിനും നശിക്കാനാവാത്ത മൂല്യബോധവും ധാര്‍മ്മികതയുമുള്ള ഒരുപിടി മനുഷ്യര്‍ എവിടെയുമുണ്ടാകും. മതത്തിന് അവരെ പ്രാകൃതരാക്കാന്‍ സാധ്യമല്ല. മതം ഒരു മമ്മൂഞ്ഞായതിനാല്‍ ആ പാവങ്ങളെ മതത്തിന്റെ പരസ്യമായി ഉപയോഗിക്കുന്നു. കള്ളന്‍മാരേയും അഴിമതിക്കാരേയും പിടിച്ചുപറിക്കാരേയും വ്യഭിചാരികളേയും കയ്യൊഴിഞ്ഞ് നല്ലപിള്ള ചമയുന്നു.

    മതം ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നത്, സോപ്പില്‍ നിന്നും അഴുക്ക് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതുപോലെയാണ്. അഴുക്ക് തീരുന്നതോടെ സോപ്പും തീരുന്നു.

    ReplyDelete
  90. എന്തിനാ ഇത്ര വൈകാരികമായത് മി. രവിചന്ദ്രന്‍.

    താങ്കള്‍ ഞാന്‍ പറഞ്ഞത് ശരിക്ക് വായിച്ചില്ലെന്നു കരുതുന്നു. ഒരു സമൂഹത്തില്‍ നടക്കുന്ന തിന്മകളുടെ മൂല കാരണം മതമല്ല. അങ്ങിനെ നിങ്ങളെ കൊണ്ടു വ്യക്ക്യാനിപ്പിക്കുന്നത്തിലെ പ്രധാന കാരണം ഒരു കുടുമ്പത്തിന്റെ പാരമ്പര്യ മത ഐടന്റിടിയില്‍ അറിയപെടുന്ന വ്യക്തി ചെയ്യുന്ന ക്രൈമുകളെ, തിന്മകളെ മതത്തിന്റെ മേല്‍ വെച്ചു വീക്ഷിക്കുന്നതിന്റെ കുഴപ്പമാണ്. അത്‌ തികച്ചും ബാലിശമാണ്. അഫ്ഗാനിസ്ഥാനിലും, റഷ്യയിലും , അല്ലെങ്കിലും ഉഗാണ്ടയിലും കണ്ടു വരുന്ന തിന്മകളെ അക്രമങ്ങളെ മതത്തിന്റെ മേല്‍ വെചു കെട്ടി സംസാരിക്കുന്നത് തങ്ങളുടെ വാദങ്ങളെ അരകിട്ടുരപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത ധാരണകളുടെ വെളിച്ചത്തിലാണ്. ഒരു സമൂഹത്തിന്റെ ഘട്ടം, ഘട്ടമായുള്ള വളര്‍ച്ചയില്‍ പലതും സ്വാധീനിക്കപെടുന്നുണ്ട്. യുക്തി എന്നതും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ്. നന്മകള്‍ എല്ലാം ദൈവികവും, തിന്മകള്‍ എല്ലാം ദൈവിക വിരുദ്ധവും ആകുന്നതിന്റെ കാര്യം എന്താണ് വിശ്വാസം എന്നത് വ്യക്തമാക്കുന്നുണ്ട്. താങ്കള്‍ വൈകാരികമാകുന്ന കാര്യങ്ങളെല്ലാം സത്യമാണ് ! പക്ഷെ അത്‌ ഉലഭാവിക്കുന്ന സാമൂഹികവും, രാഷ്ട്രീയവുമായ കാരണങ്ങളെ കൂടി പരിഗണിക്കുന്നതിലൂടെ മാത്രമേ അവരുടെ ജീവിത മേഖലയില്‍ താങ്കള്‍ പറഞ്ഞ അവസ്ഥകള്‍ ഉണ്ടാകുന്ന കാരണങ്ങളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. പല കാരണങ്ങലും തങ്ങള്‍ കാണുന്ന ചിത്രങ്ങളില്‍ ഉണ്ടാകണമെന്നില്ല. ഈ വൈകാരിക പ്രതികരണവും അത്തരം കാരണങ്ങളിലേക്ക് പോകാതെയുള്ള ഒന്നാണ്.

    ReplyDelete
  91. കാലം കുറെ കഴിഞ്ഞു. ചാലിയാറിലെ വെള്ളം കുറെയേറെ അറബിക്കടലിലേക്കൊലിച്ചുപോയി. എന്നിട്ടും..............................


    നാജിനുമാത്രം ഒരു മാറ്റവുമില്ല..............



    അതേ സ്വഭാവം............

    സുഖമല്ലേ നാജ്?

    ReplyDelete
  92. Mr.Naj,

    ഹ ഹ വൈകാരികം!!, വൈകാരികം!!... താങ്കളെന്താ വെറുതെയിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത്?! താങ്കള്‍ അര്‍ത്ഥശൂന്യവും വാസ്തവവിരുദ്ധവുമായ ചില ആഗ്രഹചിന്തകള്‍ അവതരിപ്പിച്ചു. അതൊന്നും ശരിയല്ലെന്ന് ഞാന്‍ സൂചിപ്പിച്ചു. അല്ലാതെ അതില്‍ വികാരവും വികാരശൂന്യതയുമൊന്നുമില്ല.

    വൈകാരികമായി സംസാരിക്കുന്നതുകൊണ്ട് ഒരു കാര്യം തെറ്റാവുകയോ വികാരരഹിതമായി സംസാരിക്കുന്നതുകൊണ്ട് ശരിയാവുകയോ ഇല്ല. മതതിന്മകളെ കയ്യൊഴിയാനും മതേതരമായ നന്മകളെ സ്വന്തം കീശയിലാക്കാനുമുള്ള താങ്കളുടെ പഴഞ്ചന്‍ കൊതിക്ക് ഇവിടെ സാഫല്യം ലഭിക്കില്ല. മതം നല്ല സാധനമാണ്, അത് തെറ്റായി നടപ്പിലാക്കുന്നവരാണ് പ്രശ്‌നമുണ്ടാക്കുന്നത് എന്ന രാഷ്ട്രീയ പ്രസ്താവനയ്ക്ക് ചുട്ട മറുപടി കൊടുക്കുന്നത് മതം തെറ്റായി നടപ്പിലാക്കുന്നു എന്ന് ആരോപിക്കപ്പെടുന്നവര്‍ തന്നെ.
    അവര്‍ പറയുന്നു, അവരാണ് മതം കൃത്യമായി നടപ്പിലാക്കുന്നതെന്ന്, അവര്‍ തെളിവുദ്ധരിക്കുന്നത് നിങ്ങളുടെ കഥാപുസ്തകത്തില്‍ നിന്ന് തന്നെ.

    ReplyDelete
  93. 2004 ലെ ലണ്ടന്‍ സ്‌ഫോടനത്തിനെ അപലപിച്ച മിതവാദി മുസ്‌ളീം നേതാക്കള്‍ക്ക് അല്‍ ഗുറുബ എന്ന ഭീകരസംഘടന കുര്‍-ഉദ്ധരിച്ച് ചുട്ട മറുപടി നല്‍കി. മതം വെള്ളം ചേര്‍ത്തുപയോഗിക്കുന്നത് മിതവാദികളെന്ന കൂട്ടരാണെന്ന് അവര്‍ കുര്‍-ആന്‍ ഉദ്ധരിച്ച് സമര്‍ത്ഥിച്ചു. അതിന് മറുപടി പറയാന്‍ മിതവാദി നേതക്കളെന്ന് പറയുന്നവരുടെ നാവ് പൊന്തിയില്ല.

    നിങ്ങളുടെ സമുദായത്തിന് പുറത്ത് നിന്ന് വിവാഹം ചെയ്യുന്നവരെയും അവരുടെ കുടുംബാംഗങ്ങളേയും നിങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും സാമൂഹികമായി ബഹിഷ്‌ക്കരിക്കുകയും ചെയ്യും. കാരണം അവര്‍ ചെയ്തത് മതവിരുദ്ധമായ കാര്യമാണ്. പക്ഷെ ഭീകരതയും ക്രിമിനാലിറ്റിയും മതവിരുദ്ധമാണെങ്കില്‍ അതുപോലെ അത്തരക്കാരെ നിങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടതാണ്, ശിക്ഷിക്കേണ്ടതാണ്.

    പക്ഷെ ഇന്നേവരെ ഒരൊറ്റ മതഭീകരനെയും നിങ്ങള്‍ തള്ളിപ്പറഞ്ഞിട്ടില്ല, ഒറ്റപ്പെടുത്തിയിട്ടില്ല, മതത്തില്‍ സ്ഥാനമില്ലെന്ന് പറഞ്ഞിട്ടില്ല. കാരണമെന്താ? നിങ്ങള്‍ മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യം അവര്‍ നിര്‍വഹിക്കുന്നു. നിങ്ങള്‍ അപലപിച്ച് കൈ കഴുകുന്നു, ഗൂഡമായി ആഹഌദിക്കുന്നു. അതാണ് മതബോധം നിങ്ങളില്‍ ജനിപ്പിക്കുന്ന ഹിംസാബോധം. രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളൊക്കെ അതിന് മേമ്പൊടിയായി തീരും. പക്ഷെ സംഗതി അടിസ്ഥാനപരമായി ഇതുതന്നെയാണ്.

    ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ പിന്നെയെന്താണ് പ്രശ്‌നം? വൈകാരികമായി പറയുന്നുവെന്നാണോ?! ഹ ഹ ഇനിമുതല്‍ ഞാനിനി വികാരരഹിതമായി സംസാരിക്കാന്‍ ശ്രമിക്കാം. മി. നാജ്, ദയവായി ഒരു കാര്യം മനസ്സിലാക്കുക. എനിക്ക് ഇക്കാര്യത്തില്‍ വൈകാരികത കുറവാണ്. ഇതെന്നല്ല ഏതു കാര്യത്തിലും അത്തരത്തിലേ ഞാനിടപെടാറുള്ളു. സാമൂഹികപരമായ ഒരു ചൂഷണ സംവിധാനമെന്ന നിലയിലും മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തുന്ന ഒരു സാമ്പത്തികസ്ഥാപനമെന്ന നിലയിലും മതം മനുഷ്യരാശിക്ക് ഭീഷണിയാണെന്ന് ഞാന്‍ ചിന്തിക്കുന്നു; സ്വഭാവികമായ വിമര്‍ശനങ്ങള്‍ നടത്തുന്നു. അത്ര തന്നെ.

    ReplyDelete
  94. സര്‍
    നാജ് ഒരു തമാഷ്ചരക്കാണ്.ജബ്ബാര്‍ മാഷ് ഇദ്ദേഹത്തെ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു.ഗുഡ് ബൈ പറഞ്ഞു പോയിട്ട് പിറ്റേന്ന് രവിലെ വലിഞ്ഞുകയറിവന്ന് കമന്റും.ഗുഡ്ബൈയുടെ മീനിങ് ഇഷ്ടന് ഇതുവരെ മനസ്സിലായിട്ടില്ല,കൂട്ടത്തില്‍ പലതിന്റെയും.പുളള്ളി ഒക്കെ പറഞ്ഞു പറഞ്ഞു വന്ന് അവസാനം ഞജ്ഞാ മിജ്ഞാ‍.......
    എന്തായാലും ഒരു തികഞ്ഞ വിശ്വാസിക്കു വേണ്ട യോഗ്യതകള്‍ നിറഞ്ഞ വിദ്വാന്‍.
    നാജിന്റെ ഡോങ്കിക്സോട്ടിയന്‍ അങ്കം തുടരട്ടെ.

    ReplyDelete
  95. This comment has been removed by the author.

    ReplyDelete
  96. നാജും രവിച്ചന്ദ്രനുമായുള്ള സംവാദം തീര്‍ച്ചയായും വിജ്ഞാനപ്രദം തന്നെ. പ്രയോജനമുണ്ടാകുന്നില്ല എന്നു കണ്ടു നാജ് സംവാദം നിര്ത്തുന്നു. പ്രയോജനമില്ല എന്നു കണ്ടാലും രവിചന്ദ്രന്‍ സംവാദം തുടരുന്നു. നാജിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ജനിച്ചുവീണ കാലം മുതല്‍ അദ്ദേഹം അറിഞ്ഞതും അനുശീലിച്ചതും പ്രയോജനവാദമാണ്. . അതിന്റെ പര്യായ പദമാണ്‌ മതവിശ്വാസം. ദൈവത്തെപോലും പ്രയോജനമില്ല എന്നു കണ്ടാല്‍ പുറം കാലു കൊണ്ടു തല്ലും. അതല്ലേ ചരിത്രത്തിലെമ്പാടും മതപരിവര്തനത്തില്‍ കാണുന്നത്. നമുക്ക് (ജീവിചിരിക്കുമ്പോഴോ ചത്ത്‌ ചെല്ലുംപോഴോ ) സ്വര്‍ഗം തരാത്ത ദൈവത്തെ കയ്യൊഴിഞ്ഞു പുതു മതം സ്വീകരിക്കുന്നു. തന്റെ ഉയര്‍ച്ചയ്ക്ക് ഉതകുമെന്ന് വിശ്വസിച്ചു മണിക്കൂര് ഇടവിട്ട്‌ ദൈവത്തെ വിളിക്കുന്നു. പ്രയോജനമില്ലെങ്കില്‍ ആരാണ് ദൈവത്തെ വിളിക്കുക. യുക്തിവാദി ഒരു പ്രയോജനമില്ലെന്ന് കണ്ടാലും തന്റെ ആശയം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. നാജ് കരുതിയത്‌ രവിച്ചന്ദ്രനെ ഒരു മാസത്തേക്കെങ്കിലും ഇസ്ലാം മുസ്ലീം ആക്കാം എന്നായിരുന്നു. ഒരിക്കല്‍ പൊന്നാനിയില്‍ നഷ്ട്ടപ്പെട്ടാല്‍ അത് വേളംകണ്ണിയില്‍ ച്ചെന്നുപോലും തിരികെയെടുക്കനാവില്ലെന്നു മനസിലാക്കി ബുദ്ധിമാന്‍ ഒഴിഞ്ഞു കളഞ്ഞു. അതോടെ നാജിനു നിരാശയായി. നാജെ. കേരളത്തില്‍ നിന്ന് എല്ലാം തികഞ്ഞ ഒരു മതവിശ്വാസിയുടെ പേര് പറഞ്ഞു തരൂ. സ്വന്തം മതത്തില്‍ ഇല്ലെങ്കില്‍ സഹോദര സ്ഥാപനങ്ങളായ മതങ്ങളില്‍ നിന്നായാലും മതി. സാമ്പിള്‍ കാണിച്ചു കച്ചവടം നടത്തുന്ന എത്തിക്സ് പുലര്‍ത്തുക. മതം കൊണ്ട് , 99 % പേരുടെ മതവിശ്വാസം കൊണ്ട് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കേരളത്തിനുണ്ടായ 10 നേട്ടങ്ങള്‍ പറഞ്ഞു തരൂ. പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു 10 ദിവസം യുക്തിവാദിയായി ജീവിച്ചു നോക്കൂ. ആയുസ്സില്‍ 10 ദിവസം സ്വതന്ത്രമായി മനുഷ്യജന്മം ആസ്വദിച്ചു എന്ന സാഫല്യം കിട്ടും . അതിന്റെ അനുഭവം ഒന്നു വേറെ തന്നെയാണ്. മനുഷ്യസൃഷ്ടിയായ സര്‍വമതങ്ങളില്‍ നിന്നും സ്വതന്ത്രനായി പ്രപഞ്ച ചൈതന്യത്തോട്‌ ആത്മാവ് കൊണ്ട് നഗ്നനായി, നിര്‍മലനായി, നൂറ്റാണ്ടുകാലം മറ്റു സുഖാനുഭൂതികളില്‍ നീന്തിതുടിച്ചാലും കിട്ടാത്ത യഥാര്‍ത്ഥ ആത്മീയ സുഖം അറിയൂ. വരൂ. 10 ദിവസം.

    ReplyDelete
  97. "നാജും രവിച്ചന്ദ്രനുമായുള്ള സംവാദം തീര്‍ച്ചയായും വിജ്ഞാനപ്രദം തന്നെ".

    ആര്‍ക്ക് ഞമ്മനുക്കോ..!!

    "പ്രയോജനമുണ്ടാകുന്നില്ല എന്നു കണ്ടു നാജ് സംവാദം നിര്ത്തുന്നു".

    ആര്‍ക്ക് ഞമ്മനുക്കോ..!!

    "പ്രയോജനമില്ല എന്നു കണ്ടാലും രവിചന്ദ്രന്‍ സംവാദം തുടരുന്നു".

    വാസ്തവം..!!

    "നാജിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല".

    നന്നാവാന്‍ കഴിയില്ല..!!

    "ജനിച്ചുവീണ കാലം മുതല്‍ അദ്ദേഹം അറിഞ്ഞതും അനുശീലിച്ചതും പ്രയോജനവാദമാണ്".

    you said it..!!

    ReplyDelete
  98. വായിക്കുന്നുണ്ട്.... അല്പം തിരക്കിലാണ് .. :)

    ReplyDelete
  99. This comment has been removed by the author.

    ReplyDelete
  100. മതചിന്തയുടെ അടിസ്ഥാന പ്രശ്നം , പ്രായോഗികം ആയി എന്താണ് എന്ന് വച്ചാല്‍ , അത് മത വിശ്വാസികള്‍ അല്ലാത്തവരെ മോശക്കാര്‍ ആയും തരം താണവര്‍ ആയും കാണാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് .
    പിന്നെ, വിശ്വാസികള്‍ കൂടുതലും മതത്തെ ബൈപാസ് ചെയ്യുന്നത് കൊണ്ട്, അവര്‍ മാനവികത മനുഷ്യത്വം ,വ്യക്തിത്വം തുടങ്ങി മത ബന്ധിയല്ലാത്ത , എന്നാല്‍ മാനുഷികമായ 'അളവുകോലുകള്‍' ഉപയോഗിച്ച് സഹജീവികളെ കാണുന്നത് കൊണ്ട് പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്നു .

    അവരെ സമ്മതിക്കണം , മതം ഇത്ര കണ്ടു പുറകോട്ടു വലിച്ചിട്ടും , അന്യരെ തുല്യരായി കാണരുത് എന്ന് മതം വിലക്കിയിട്ടും വിശ്വാസികള്‍ ഇതിനു പുല്ലു വില കല്പിച്ചു സ്വമനസ്സാലെ ലോകത്തെ നോക്കി കാണാന്‍ ശ്രമിക്കുന്നുണ്ടല്ലോ .അംഗീകരിക്കേണ്ടത് തന്നെ !

    ദൈവത്തിന്റെ മുന്നില്‍ 'നിങ്ങളും' 'അവരും' തുല്യരല്ല എന്നാ ശാസനക്ക് പുല്ലു വില കൊടുത്തിട്ടല്ലേ ഇവിടെ നല്ലവാനായ ഒരു മനുഷ്യന്‍ വിശ്വാസിയാനെങ്കില്‍ കൂടി മറ്റൊരു മതസ്തനെ കൂട്ടുകാരനായി കാണുന്നതും ഇഷ്ടപ്പെടുന്നതും. തുല്യനായി പരിഗണിക്കുന്നതും ? സ്വബോധം എന്നത് എത്ര കട്ടിയുള്ള കരിമ്പടം കൊണ്ട് മറച്ചാലും ഒരു മനുഷ്യനുണ്ടാകും . സ്വാനുഭവങ്ങളില്‍ നിന്നും, മതത്തിനു ഒരു ബന്ധവും ഇല്ലാത്ത ജനിതക പരമായ മാനുഷിക ചോദനകളില്‍ നിന്നും ഓരോ മനുഷ്യനും മറ്റൊരു മനുഷ്യനെ സ്വാഭാവികമായി തിരിച്ചറിയുകയും ആ സാമീപ്യം ആഗ്രഹിക്കുയും ചെയ്യും ..

    അരുത് ! അരുത് ! കൂട്ട് കൂടരുത് ! അവന്‍ വേറെയാണ് ! എന്ന് വിലക്കുന്നതാര് ..? ബോണ്‍സായ് മനസ്സുകളെ ശ്രുഷ്ടിക്കുന്നതാര് ..? മനസ്സിനെ കൂട്ടിലിട്ടു ചങ്ങലക്കിടുന്നതാര് ..?

    ചങ്ങലകള്‍ പൊട്ടിചെറിയുംബോഴും, കല്പനകള്‍ അവഗണിക്കുമ്പോഴും സ്ഥാപിത മതത്തിന്റെ സംഖടിത വ്യവസ്ഥക്കുള്ളില്‍ ഒരു വിശ്വാസി തീര്‍ത്തും നിസ്സഹായനാണ് .. അതാണ്‌ സത്യം .! അത് കൊണ്ട് തന്നെ വിശ്വാസികള്‍ സ്നേഹവും പിന്തുണയും അര്‍ഹിക്കുന്നുണ്ട് . അവരോടു വിരോധം അരുത് ! കാരണം അവര്‍ അങ്ങനെ ആകേണ്ടി വരുന്നത് അവരുടെ തെറ്റല്ല !. മതത്തിന്റെ (മനസ്സുകളുടെ മേല്‍ ഉള്ള ) സാമ്രാജ്യ വല്‍ക്കരണം നടക്കുമ്പോള്‍ അവിടെ ഒരു നിസ്സഹായനായ പ്രജയുടെ അവസ്ഥയാണ് മനുഷ്യന്റേതു ..!

    സ്വാതന്ത്ര്ര്യം ! അത് വേണ്ടത് ശരീരത്തിന് മാത്രമോ ..? മനസ്സിനതില്ലെങ്കില്‍ പിന്നെ കേവല ശരീര ചലന സ്വാതത്ര്യം കൊണ്ട് എന്ത് പ്രയോജനം ..?

    ReplyDelete
  101. Dear Vasu,

    മനുഷ്യമനസ്സിനെ ചുരുക്കുകയും ബോധമണ്ഡലത്തില്‍ തമസ്സ് വിരിക്കുകയും ചെയ്യുന്ന മതബോധനം ചില ഘട്ടങ്ങളിലെങ്കിലും മനുഷ്യനെ മൃഗമാക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. മതം എത്ര പരിശ്രമിച്ചാലും നശിപ്പിക്കാനാവാത്ത ഇത്തരം മനുഷ്യരാണ് ഈ ലോകത്തിന് പ്രത്യാശ സമ്മാനിക്കുന്നത്. അവരുടെ ധാര്‍മ്മികതയും സഹജീവി സ്‌നേഹവും മതം ഊതിക്കയറ്റുന്ന കറുത്ത ദര്‍ശനങ്ങളെ സൗമ്യമായി തിജീവിക്കുന്നു.

    മതമെന്ന വൈറസിനെ അതിജീവിച്ച് മനുഷ്യത്വം നിലനിര്‍ത്തി ജീവിക്കുന്ന മാനവികവാദികളായ മതവിശ്വാസി ഏതൊരു മാനവികതാവാദിയുടേയും സ്വാഭാവികമായ സഖാവാകുന്നു.

    ReplyDelete
  102. വായിക്കുന്നു.എന്താണന്നറിയില്ല മെയിൽ വരുന്നില്ല.

    ReplyDelete
  103. {{വാര്‍ദ്ധ്യക്യസഹജമായ പ്രശ്‌നങ്ങളും ഓര്‍മ്മക്കുറവുമില്ലാത്ത ഡോക്കിന്‍സ് പറഞ്ഞത് കേള്‍ക്കൂ. ഭൂമിയിലെ ജീവന്‍ പ്രപഞ്ചത്തിലെ മനുഷ്യനേക്കാള്‍ ഉയര്‍ന്ന മറ്റേതോ ഒരു ജീവിയുടെ ഇന്റെലിജെന്റ് ഡിസൈന്‍ ആയിരിക്കാമെന്ന്.

    വാര്‍ദ്ധ്യക്യസഹജമായ പ്രശ്‌നങ്ങളും ഓര്‍മ്മക്കുറവുമില്ലാത്ത ഡോക്കിന്‍സ് പറഞ്ഞത് കേള്‍ക്കൂ. ഭൂമിയിലെ ജീവന്‍ പ്രപഞ്ചത്തിലെ മനുഷ്യനേക്കാള്‍ ഉയര്‍ന്ന മറ്റേതോ ഒരു ജീവിയുടെ ഇന്റെലിജെന്റ് ഡിസൈന്‍ ആയിരിക്കാമെന്ന്.

    http://www.youtube.com/watch?v=gTGg4Gw3-kM&feature

    ------ എല്ലാ കൊടിച്ചി പട്ടികളും ഇപ്പോള്‍ പ്രസവിക്കുന്നത് യു ടുബില്‍ ആണ് ..എല്ലാവരും അത് ചെയ്യുന്നു ! യു ടുബില്‍ ഉള്ള വീഡിയോകള്‍ കണ്ടാല്‍ ഒരാള്‍ക്ക് അത് എന്താണെന്നു മനസിലാക്കാന്‍ കഴിയണം ..അവ്സ്വസിയോടു രണ്ടു ചോദ്യങ്ങള്‍ ....അവിസ്വസിയോടു അഞ്ചു ചോദ്യങ്ങള്‍ ....അവിശ്വാസി യോട് മുന്നൂര് ചോദ്യങ്ങള്‍ ....എങ്ങനെ യു ടുബില്‍ ആന എടുത്താല്‍ പോലും പൊങ്ങാത്ത വീഡിയോകള്‍ ഉണ്ട് ...എല്ലാം അഖിനാസിന്റെ പിതാവിന്റെ ചോദ്യങ്ങള്‍ !!!!! അയാള്‍ പോലും പിന്നീടു അത് അഞ്ചായി ചുരുക്കി ..അയാള്‍ക്കും ക്ഷമ കെട്ടു കാണും ....അവസാനം ചോദ്യം രണ്ട് പോരെ എന്നായി ...ദൈവം ഉണ്ട് ...അത് ഹോളി ബുക്കില്‍ പറയുന്ന ദൈവം ആണ് ...ദൈവം ഉണ്ട് ഇ ഭുമി തന്നെ അല്ലെ ദൈവം !!!!!! അവിവേകി മതത്തിന്റെ അതിസാരം പിടിപെട്ടു ഒരിക്കല്‍ പറഞ്ഞു ..എനിക്കെതിരെയുള്ള കമന്റുകള്‍ എല്ലാം ഞാന്‍ ബാലരമയ്ക്കു അയച്ചു കൊടുക്കും ..നല്ല കാര്യം കുട്ടികള്‍ക്കെങ്ങിലും ബോധം വരട്ടെ ......പക്ഷെ ഇയാളുടെയും നജിന്റെയും കമെന്റുകള്‍ ടോംസിന് അയച്ചു കൊടുക്കുക ..."ബോബനും മോളിയും "
    ---ആപ് ബെടെ ഹോനേ സെ മേം ചോട്ടാ നഹിം ഹോ സക്ത !!!! അഗ്നിസാക്ഷി എന്നാ സിനിമയില്‍ നാന പടേക്കര്‍ പറഞ്ഞ അതെ ഡയലോഗ് സന്തോഷ്‌ പണ്ഡിറ്റ്‌ തന്റെ സിനിമയില്‍ മലയാളത്തില്‍ ചര്ദിച്ചു..
    ദൈവം ഉണ്ടെഗിലും ഇല്ലെങ്കിലും ഞാന്‍ കുടിച്ച ചായക്ക് കൊടുക്കാന്‍ എന്റെ കയ്യില്‍ കാശില്ല..ഞാന്‍ കൊടുക്കാം ചേട്ടാ ...ദൈവ രൂപി പറഞ്ഞു ..വളരെ ഉപകാരം ..തട്ട് കടയില്‍ ചായ കുടിച്ചു തീര്‍ന്നപ്പോള്‍ ആ പാവം പറഞ്ഞു ..ദൈവ രൂപി പറഞ്ഞു നോ പ്രോബ്ലം ബൈ ....അയ്യോ സാറെ ഒരു ഉപകാരം കൂടി ചെയ്യണം ...എന്താ ? പത്തു രൂപക്ക് ചാളയും കുറച്ചു അരിയും എന്റെ വീട്ടില്‍ ഒന്ന് കൊടുക്കാമോ ? എനിക്ക് സമയമില്ല .....
    അതിനു പണം ഇല്ലെന്നാണോ സാറെ ? അതിനു നിനക്ക് മാറ്റരു രൂപത്തില്‍ ആരെങ്കിലും വരും ..ഞാന്‍ പോകട്ടെ ................


    ------ സാറെ മനസില്ലെന്നാണോ പണം ഇല്ലെന്നാണോ ? എനിക്ക് മനസില്ലാ !!! മനസ് വേണ്ട സാറെ പണം മതി !!!!!!!!!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  104. {{ മുഹമ്മദ് ഖാന്‍(യുക്തി) said...
    കുറെക്കാലമായി ബ്ലോഗ് പിതുറ്റരുന്നയോരാളാണ് ഞാന്‍. ഒരിക്കല്‍ പോലും നാജ് ജബ്ബാര്‍മഷിന് തക്ക മറുപടി നല്‍കിയിട്ടില്ല.പണ്ടും എങ്ങും തൊടാതെ കുറെ കുറ്റങ്ങള്‍ പറയും അത്ര തന്നെ.



    [[[[ തക്ക മറുപടി നല്കാന്‍ കഴിഞ്ഞില്ല , എന്ന് പറയുന്നത് നേരെത്തെ അത് തന്നിട്ടുള്ളവര്‍ക്ക് വേണ്ടിയാണു ...അല്ലെങ്ങില്‍ അതിനോട് സാമ്യം ഉള്ള എന്തെഗിലും കാര്യങ്ങള്‍ ...കുതിരക്ക് കൊമ്പുണ്ടോ ? അട്ടയ്ക്കു കണ്ണുണ്ടോ ? എന്ത് കൊണ്ടില്ല എന്ന് ചോദിച്ചാല്‍ ഡാര്‍വിന്‍ അതിനൊരു ഉത്തരം തന്നേക്കാം ....അയാള്‍ മറുപടിയെ തരുന്നില്ല .....""""" എനിക്ക് വയറു വേദന ആയിരുന്നു .കക്കുസില്‍ പോയതോടെ അതങ്ങ് തീര്‍ന്നു ..എന്നാല്‍ അയാള്‍ കക്കുസില്‍ "പോയി " എന്ന് പറയുന്നില്ല ..അതിനു പകരം കക്കുസ് കണ്ട ഉടനെ എന്റെ വയറു വേദന പോയി എന്നാണ പറയുന്നത് ....അപ്പോള്‍ മറുപടിയെ തരാത്ത ഒരാളെ "തക്ക മറുപടി " എന്ന് പറഞ്ഞു തങ്ങള്‍ പ്രോത്സാഹിപ്പിക്കരുത് !!!!!!!!!!!!!!!!!!!!!!!!!!!!!!! അപ്പോള്‍ ഇയാള്‍ പന്തല് കെട്ടുന്ന ആളാണ് ...





    ------- കെട്ടിയവന്‍ ഞാന്‍ ആണെങ്ങില്‍ കൊണ്ട് പോകുകയും ചെയ്യും .........ആരാ കെട്ടിയവന്‍ ? ഇയാള്‍ തന്നെ ...അപ്പോള്‍ കേട്ട്യോലോ ? ...ഇയാള്‍ തന്നെ....... കെട്ടിയോനും കേട്ടോയ്ളും ഒരാളോ ???................................................ഒരാള്‍ അല്ല ഇയാള്‍ ആണ് " പന്തല്‍ കെട്ടിയ ആള്‍ "

    ReplyDelete
  105. >> ശ്രീപദ്മനാഭസ്വാമിക്ഷേത്ര സുരക്ഷ: പോലീസില്‍ 233 തസ്തികകള്‍ കൂടി<<
    ഒരു മലയാളം പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് മുകളില്‍ കൊടുത്തത്.
    എന്തൊരു കഥ!!!!!!!!!!??????????
    സ്വന്തം മൂക്കിനു താഴെയുള്ള കാര്യങ്ങളെ സംരക്ഷിപ്പാന്‍ പദ്മനാഭന് കഴിയില്ലെന്നോ?
    അതിനു സഹായമായി ഈ നിസ്സാരനായ മനുഷ്യപ്പോളിസ് വേണമെന്നോ? മോശം! ഈ വിശ്വാസികളുടെ ഒരു കാര്യം!!!അവര്‍ അവരുടെ ദൈവത്തെ തന്നെ insult ച്യ്യ്കയനെന്നു അറിയുന്നില്ലേ??????/

    ReplyDelete