ശാസ്ത്രം വെളിച്ചമാകുന്നു

Saturday 26 November 2011

21. അന്ധവിശ്വാസം; അതല്ലേ എല്ലാം!?

രാവിലെ കോളേജിലേക്കുള്ള യാത്ര. മലബാര്‍ എക്‌സ്പ്രസ്സില്‍ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക്. തീവണ്ടിയിലാകട്ടെ, കയറാനാവാത്ത തിരക്ക്. കാരണം തൊട്ടടുത്ത ദിവസത്തെ ആറ്റുകാല്‍ പൊങ്കാല. ബദ്ധപ്പെട്ട് ഒരുവിധം അകത്തുകയറി ഒരു അപ്പര്‍ ബര്‍ത്തില്‍ കയറിയിരുന്നു. താഴെ തേനീച്ചകളെപ്പോലെ ഇരമ്പുന്ന ഭക്തജനം. മിക്കവരുടേയും കയ്യില്‍ ചൂട്ട്‌സ്-മടല്‍സ് ആന്‍ കൊതുമ്പ്‌സ്. തമ്മില്‍ ഘോരഘോരമായ ചര്‍ച്ചകള്‍. ആര്‍ക്കും നിന്നുതിരിയാന്‍ ഇടമില്ലാതെ പൂരപ്പറമ്പുപോലെ വണ്ടിക്കകം.


 ഒന്നര മണിക്കൂര്‍ കഴിഞ്ഞ് തിരുവനന്തപുരത്ത് ചെന്നതും ഇറങ്ങാനുള്ള തിരക്കായി. കുറെ അമ്മച്ചിമാര്‍ എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു. തമ്പാന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഗേറ്റിന് പുറത്ത് ഹോട്ടല്‍ ചൈത്രത്തിന് എതിര്‍വശത്തായി ഒരു ബസ് സ്റ്റാന്‍ഡുണ്ട്. ഈ അമ്മച്ചിമാര്‍ ഞങ്ങളെ മറികടന്ന് ഓടിക്കയറിയത് ഈ ബസ്റ്റാന്‍ഡിലേക്കായിരുന്നു. തങ്ങളുടെ സഞ്ചികള്‍ അവരവിടെ കൊണ്ടുവെച്ചു.

അടുത്ത് തന്നെ പൊങ്കാലയ്ക്ക് അടുപ്പ് കൂട്ടാനുള്ള ഇഷ്ടിക ഇറക്കി വെച്ചിരിപ്പുണ്ട്. സമയം പാഴാക്കിയില്ല, അമ്മച്ചിമാര്‍ ഓടിച്ചെന്ന് കുറെ കട്ടകള്‍ എടുത്തുകൊണ്ട് വന്ന് ബസ് സ്റ്റാന്‍ഡിനുള്ളില്‍ രാജകീയമായിതന്നെ അടുപ്പ് കൂട്ടി. വെയില്‍ കായാതെ ബസ്സ് സറ്റാന്‍ഡിനുള്ളില്‍ നിന്നിരുന്ന യാത്രക്കാരെല്ലാം പുറത്ത്! പൊങ്കാലയെ വാഴ്ത്തി(?) അവര്‍ ബസ്സു കാത്തുനിന്നു വെയില്‍ കാഞ്ഞു. 



ഇതിനിടയില്‍ മറ്റൊന്നുകൂടി സംഭവിച്ചു. റോഡരുകില്‍ കൂട്ടിയിട്ടിരുന്ന ഇഷ്ടികള്‍ തന്നിഷ്ടപ്രകാരം എടുക്കാന്‍ അവസാനമെത്തിയ അമ്മച്ചിയെ ഓടിവന്ന ഒരു തമിഴന്‍ വിലക്കി.

''ഏയ് അമ്മാ! കട്ടയവിടെ വെക്ക്, നാനത് വില്‍ക്കാന്‍ ഇറക്കി വെച്ചിരിക്ക്യാ''
അമ്മച്ചി അതു കേട്ടെങ്കിലും യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു:
'ഓ! പിന്നെ നിന്റെ ഒരു കട്ട! ഇതൊക്കെ അമ്മേടെ കട്ടയാ. അമ്മയുടെ കരുണ. ഇന്നത്തെ ദിവസം അമ്മേടേയാ, അത് പ്രത്യേകതയാ. ഒ! ഒരു കട്ടയിങ്ങോട്ട് എടുക്കുന്നതിനാ...?? ഞങ്ങളതിങ്ങും ചൊമന്നോണ്ട് പോകില്ല. ഇവിടെ തന്നെ വെച്ചേക്കാമേ...' -ഭക്ത നിലപാട് വ്യക്തമാക്കി.

''മര്യാദയ്ക്ക് കട്ട അവിടെ വെക്കാന്‍!! നിങ്ങക്ക് ഓശാരമടിക്കാനല്ല ഞാനിവിടെ കട്ടയെറക്കിയെ. വേണേ ചൊള വെക്കണം.
അമ്മച്ചി പഠിച്ച പണി പതിനെട്ടും പയറ്റി കട്ട എടുക്കാന്‍ ശ്രമിച്ചു. അവര്‍ തമ്മില്‍ തര്‍ക്കമായി. നെറ്റിയില്‍ ഒരു ഇലയപ്പത്തിന്റെ വിസ്തൃതിയില്‍ കുറിയിട്ട തമിഴന്‍ അമ്മച്ചിയുടെ കയ്യിലും കട്ടയിലും പിടിമുറുക്കി. അവസാനം, ''കട്ട മോട്ടിക്കുന്നോടി ഡാഷേ'' എന്ന കമന്റില്‍ അമ്മച്ചി വല്ലാതെ ചൂളിപ്പോയി. എന്തിനേറെ പറയുന്നു, മുഴുവന്‍ പണവും കൊടുത്തിട്ടേ അവര്‍ക്കത് സ്വന്തമാക്കാനായുള്ളു.
''ഇത്തരത്തില്‍ എത്രയെണ്ണത്തെ കണ്ടിരിക്കുന്നു, എന്നോടാ കളി?!''-തമിഴന്റെ ആത്മഗതം. പിന്നീട് അയാള്‍ ബസ് സ്റ്റാന്‍ഡിലെത്തി നേരത്തെ അടുപ്പ് കൂട്ടിവെച്ച അമ്മച്ചിമാരില്‍ നിന്ന് അതേ നിരക്കില്‍ പണം ഈടാക്കി.

ശ്രദ്ധിക്കുക, ഈ അമ്മച്ചിമാരെല്ലാം തീവണ്ടിയില്‍ യാത്ര ചെയ്തത് ടിക്കറ്റെടുക്കാതെയാണ്. അന്നത്തെ ദിവസം ടിക്കറ്റ് എടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിന്റെ തണല്‍ ബലപ്രയോഗത്തിലൂടെ സ്വന്തമാക്കിയത് പൊങ്കാലയിടുമ്പോള്‍ വെയിലേറ്റ് വാടാതിരിക്കാനാണ്. ഇത് കൊച്ചമ്മമ്മാരും സിനിമാതാരങ്ങളും മാത്രം കാണിക്കുന്ന ബുദ്ധിയാണെന്ന് കരുതരുത്. യാത്രക്കാര്‍ പെരുവഴിയിലായതൊന്നും ഭക്തകള്‍ക്ക് വിഷയമല്ല. പിന്നെ ശ്രമിച്ചത് പൊങ്കാലവ്യവസായം മുതലാക്കാനായി തമിഴന്‍ ഇറക്കിവെച്ചിരിക്കുന്ന ഇഷ്ടിക മോഷ്ടിക്കാനാണ്. ഓര്‍ക്കുക, പൊങ്കാല തുടങ്ങാന്‍ പിന്നെയും 24 മണിക്കൂര്‍ സമയം ബാക്കിയുണ്ട്. തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെ-യാത്രക്കാരെ ആട്ടിയിറക്കി-ഇഷ്ടിക മോഷ്ടിച്ച് ഭക്തജനം പായസം തിളപ്പിക്കുകയാണ്. 'ആത്മസമര്‍പ്പണം' എന്നാണ് ഇതിനെ പത്രങ്ങളെല്ലാം വിശേഷിപ്പിക്കുന്നത്!

പായസം പതഞ്ഞുപൊങ്ങുമ്പോള്‍ ആഗ്രഹനിവൃത്തിയും മോഹസാഫല്യവും വരുമെന്നാണ് സങ്കല്‍പ്പം. 'സങ്കല്‍പ്പം'എന്ന വാക്കിന് മതസാഹിത്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. കാരണം അതില്‍ മൊത്തം അതേയുള്ളു. ഭക്തി എന്നാല്‍ ഭൗതികാസക്തി ആണെന്ന് ഞാനെഴുതിയതിനെപ്പറ്റി ചില വായനക്കാര്‍ മെയിലിലൂടെ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇവിടെ നോക്കുക, ഏതെല്ലാം അധമപ്രവര്‍ത്തിയിലൂടെ ആയാലും വേണ്ടില്ല പായസം തിളപ്പിച്ച് 'ആനമുട്ട' സ്വന്തമാക്കണമെന്ന ആസക്തി തന്നെയാണ് ഈ ഭക്തമാനസങ്ങള്‍ക്കുള്ളത്. ആര്‍ക്കെന്തു സംഭവിച്ചാലും തനിക്ക് കിട്ടണം, തനിക്ക് നേട്ടമുണ്ടാകണം. ഇങ്ങനെയൊക്കെ ചെയ്താല്‍ നേട്ടമുണ്ടാകുമെന്ന് പലരും പറയുന്നു. എന്നാല്‍ വിടണ്ട. 



എത്ര മലീമസമാണ് ഭക്തമാനസമെന്ന് നോക്കൂ. ഒറ്റപ്പെട്ട സംഭവമാണോ ഇത്? ഒരിക്കലുമല്ല. ഇതിലും മോശമായ എത്രയോ അനുഭങ്ങള്‍ തെളിവായി നമുക്ക് ചുറ്റുമുണ്ട്. ഒരു ശരാശരി ഭക്തന്റെ മനസ്സ് ആഗ്രഹങ്ങളുടെ മുതലക്കിടങ്ങാണ്. മുഖക്കുരു മുതല്‍ കാന്‍സര്‍ വരെ, കോഴിക്കാല് മുതല്‍ കുഞ്ഞിക്കാലു വരെ, തോട്ടിപ്പണി മുതല്‍ മന്ത്രിപ്പണി വരെ..അവിടെ മുതലകളായവിടെ പുളച്ചുമദിക്കുന്നു. എല്ലാം ഭക്തന്‍ പ്രാര്‍ത്ഥനയിലൂടെ വിളിച്ചുപറയുന്നു. പ്രാര്‍ത്ഥനയിലൂടെ തെളിയുന്നത് അത് കേള്‍ക്കാന്‍ ഒരാളുണ്ടെന്നല്ല മറിച്ച് ഭക്തന് ആഗ്രഹങ്ങളും ആവശ്യങ്ങളുമുണ്ടെന്ന് മാത്രമാണ്.

ഒരു വര്‍ഷം പൊങ്കാലയിടുന്നവര്‍ തീര്‍ച്ചയായും അടുത്ത തവണ തിരിച്ചുവരും. കാരണം ഒരു പൊങ്കാലയും പരാജയപ്പെടില്ല!! പൊങ്കാലയുടെ വിജയം സങ്കല്‍പ്പമാണ്. വിജയിച്ചതായി സങ്കല്‍പ്പിച്ചാല്‍ വിജയിച്ചു! പൊങ്കാലയ്ക്ക് ശേഷം തുടര്‍ന്ന് വരുന്ന വര്‍ഷം സംഭവിക്കുന്ന നല്ല അനുഭവങ്ങളെല്ലാം പൊങ്കാലയുടെ മഹത്വമായി 'സങ്കല്‍പ്പിച്ചാല്‍' മതി. പൊങ്കാല ഹിറ്റാവും. പക്ഷെ ഒരു നിബന്ധന, സങ്കല്‍പ്പിക്കണം. അല്ലെങ്കില്‍ സംഗതി പാളും. മോശം അനുഭവങ്ങളുണ്ടായാല്‍ അത് ഭക്തന്റെ ന്യൂനതകളായി കാണണം. ദേവിക്കതില്‍ പങ്കില്ല. 



ഏതൊരാളുടേയും ജീവിതം സുഖദു:ഖസമ്മിശ്രമായിരിക്കുമല്ലോ. നഷ്ടങ്ങളും നേട്ടങ്ങളുമുണ്ടാകും. അതുകൊണ്ട് തന്നെ പൊങ്കാല ഒരിക്കലും പരാജയപ്പെടില്ല! തിരുവന്തപുരത്ത് വര്‍ഷാവര്‍ഷം ഫിലിം ഫെസ്റ്റിവല്‍ കാണാനെത്തുന്നവര്‍ ഈ രീതിയില്‍ 'സങ്കല്‍പ്പിക്കാന്‍' തയ്യാറായാല്‍ ഉറപ്പായും ഫിലിം ഫെസ്റ്റിവലും ഫലം തരും. അതോടെ പല സഞ്ചിമൃഗങ്ങളുടേയും ജീവിതത്തില്‍ ഐശ്വര്യം ആളിക്കത്തും.

പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ സ്വയം സംസാരിക്കുന്നു. നിങ്ങള്‍ പറയുന്നു, നിങ്ങള്‍ കേള്‍ക്കുന്നു. ഒരുതരം ആത്മരതി. പ്രാര്‍ത്ഥനയുടെ അജണ്ട പലപ്പോഴും പുറത്തുപറയാന്‍ നാണക്കേട് തോന്നുന്നതിനാലാണ് പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോകുന്നത്. കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന നായികയുടെ മുന്നിലെ വിഗ്രഹം മാറിയിട്ട് സ്വയം കയറിനിന്ന നായകന്‍മാര്‍ മലയാള സിനിമയിലുണ്ട്. നാലുപേരോട് പറയാന്‍ അറപ്പു തോന്നുന്ന കാര്യങ്ങള്‍ പ്രാര്‍ത്ഥനയില്‍ അതിവിശാലമായി അവതരിപ്പിക്കാം. ആരെങ്കിലും കേള്‍ക്കുമെന്ന നാണക്കേട് വേണ്ട. ആഗ്രഹങ്ങളുടെ കെട്ടഴിക്കാം, മോഹങ്ങള്‍ക്ക് ചിറക് പിടിപ്പിക്കാം. സ്വയം സംസാരിക്കുക! ആഗ്രഹങ്ങളെ കെട്ടഴിച്ചുവിട്ട് മനോരാജ്യത്തില്‍ മുഴുകാനുള്ള അവസരമാണ് പ്രാര്‍ത്ഥന ഓരോ വിശ്വാസിക്കും നല്‍കുന്നത്. എങ്ങനെ വിട്ടുകളയും?! മദ്യവും മയക്കുമരുന്നുംപോലെ യാഥാര്‍ത്ഥ്യത്തിന്റെ തീഷ്ണതയില്‍ നിന്ന് പിന്‍വാങ്ങാനുള്ള ഒരവസരമാണതൊരുക്കുന്നത്.

സഫലമാകാതെ വരുമ്പോള്‍ വീണ്ടും അതേ ഇനങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തി പ്രാര്‍ത്ഥന പരിഷ്‌ക്കരിക്കണം. സ്വന്തം ആവശ്യങ്ങള്‍ ആര്‍ക്കും മറക്കാനാവില്ലല്ലോ. ഫലിക്കുന്നതു വരെ പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചാല്‍ ഏതു പ്രാര്‍ത്ഥനയും ഫലിക്കും! എപ്പോള്‍ ഫലിക്കും എന്നു മാത്രം ചോദിക്കരുത്. നിങ്ങള്‍ ചോദിക്കുന്ന ഉടനെ ഫലം തരാന്‍ ദൈവം നിങ്ങളുടെ വാല്യക്കാരനൊന്നുമല്ല. അതുകൊണ്ടാണ് ജീവിതത്തില്‍ ഫലംകിട്ടാത്ത ആവശ്യങ്ങളുടെ മേല്‍ 'മുകളില്‍'ചെല്ലുമ്പോള്‍ ഒരു തീരുമാനമുണ്ടാകുമെന്ന വ്യവസ്ഥ മതഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതാകുമ്പോള്‍ പിന്നെ ആരും തെളിവ് ചോദിക്കുകയുമില്ല, കിട്ടിയില്ലെന്ന് തിരിച്ചുവന്ന് ആരും പരാതിപ്പെടുകയുമില്ല. എങ്ങനെ വീണാലും മതദൈവം നാലുകാലില്‍!!!

പ്രാര്‍ത്ഥനയിലെ സംഭാഷണവും ശ്രവണവും നാം തന്നെ നിര്‍വഹിക്കുന്നതിനാലാണ് ആവശ്യങ്ങള്‍ക്കൊന്നും പരിഹാരമുണ്ടാകാത്തത്. നമുക്കറിയാവുന്ന, നമുക്ക് സാധിക്കാത്ത കാര്യങ്ങള്‍ നമ്മോട് തന്നെ പറഞ്ഞാല്‍ എങ്ങനെ പരിഹാരമുണ്ടാകാനാണ്?! അതേസമയം എല്ലാ പ്രാര്‍ത്ഥനകളും ഫലിക്കാതിരിക്കുക അസാധ്യമാണ്. യാഥാര്‍ത്ഥ്യവും സാധ്യതയുമായി പൊരുത്തപ്പെടുന്ന ആവശ്യങ്ങളും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പടാറുണ്ട്. ഉദാ-പെണ്ണുകാണലിന് ശേഷമുള്ള കല്യാണം നടക്കണേ എന്ന് പ്രാര്‍ത്ഥന അല്ലെങ്കില്‍ കല്യാണം കഴിഞ്ഞിട്ട് കുഞ്ഞുണ്ടാവണേ എന്ന പ്രാര്‍ത്ഥന. അവയൊക്കെ ഫലിക്കാനുള്ള നല്ല സാധ്യതയുണ്ട്. ചിലര്‍ വിശപ്പ് മാറണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ആഹാരം കഴിക്കും. അത്ഭുതം!! അതോടെ വിശപ്പ് മാറും. വെള്ളത്തില്‍ വീണാല്‍ നനയുന്നതും തീയില്‍ വീണാല്‍ കരിയുന്നതും ദൈവാധീനമായി പ്രഖ്യാപിച്ചാല്‍ മതി പ്രാര്‍ത്ഥന ജീവിതതാളമായി മാറും.

വെറുതെ പ്രാര്‍ത്ഥിച്ചതുകൊണ്ട് ഫലമില്ലെന്ന് തിരിച്ചറിയുന്നതോടെ പ്രാര്‍ത്ഥന ഫലിക്കാനായി സര്‍വ ഭക്തന്‍മാരും അവസാനം യുക്തിവാദികളാകും. ഒരു കാര്യം നടക്കാന്‍ വേണ്ടതെല്ലാം അവര്‍ ചെയ്യും. പരീക്ഷ ജയിക്കണമെങ്കില്‍ പഠിച്ച് ഹാജരായി നന്നായെഴുതും. ബാക്കിയൊക്കെ മതദൈവത്തിന്റെ കയ്യില്‍! നൂറ് പ്രാര്‍ത്ഥനകളില്‍ പത്തെണ്ണം ഫലിച്ചാല്‍ പിന്നെ അതുമതി ആയിരം പുതിയ ആവശ്യങ്ങളുന്നയിക്കാനുള്ള ഊര്‍ജ്ജം ലഭിക്കാന്‍. ഒരാള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് കടകവിരുദ്ധമായിരിക്കും തൊട്ടടുത്ത് നില്‍ക്കുന്നവന്റെ പ്രാര്‍ത്ഥന. ദൈവം കുഴങ്ങിപ്പോകില്ലേ? മഴപെയ്യാനും പെയ്യാതിരിക്കാനും രണ്ടുപേര്‍ ഒരേസമയം തേങ്ങയടിച്ചാല്‍ മഴയുടെ കാര്യം പോക്കാണ്. അങ്ങനെ സംഭവിക്കാത്തതിനാലാണ് നമുക്ക് മണ്‍സൂണില്‍ നല്ല മഴ ലഭിക്കുന്നതെന്ന് വേണം കാണാന്‍. 



പലപ്പോഴും നിങ്ങളുടെ പ്രാര്‍ത്ഥന ഫലിക്കാത്തതിന്റെ കാരണം നിങ്ങളുടെ അയല്‍ക്കാരനും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നതാണ്. അയല്‍ക്കാരനെ സ്‌നേഹിക്കണമെന്ന് വേദപുസ്തകം; ഒപ്പം ശത്രുവിനെ സ്‌നേഹിക്കണമെന്നും. രണ്ടും ഒന്നുതന്നെയെന്ന് എഴുതിപ്പിടിപ്പിച്ചവനറിയാമായിരുന്നുവെന്ന് സാരം.

സാഫല്യം കിട്ടാക്കനിയായതിനാല്‍ പൊതുവെ പ്രാര്‍ത്ഥന ഫലിച്ചില്ലെങ്കിലും ഭക്തന് വലിയ നിരാശയൊന്നുമുണ്ടാകില്ല. ''എല്ലാം ഒരു വഴിപാടുപോലെ'' എന്നവന്‍ സമാധാനിക്കും. മലകയറാനും കല്ലെറിയാനും പോകുമ്പോള്‍ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മതസാഹിത്യത്തില്‍ ശിപാര്‍ശയുണ്ട്. ഗുളിക ശരണം ഗച്ഛാമി എന്നൊരു പുതിയ ശരണമന്ത്രം ജനിച്ചത് അങ്ങനെയാണ്. ഹാജിമാര്‍ എന്തുമറന്നാലും മെഡിക്കല്‍ കിറ്റ് മറക്കില്ല. പ്രാര്‍ത്ഥന ഫലിക്കാത്തതില്‍ ആദ്യമൊക്കെ വലിയ വിഷമവും നിരാശയുമൊക്കെ തോന്നുമെങ്കിലും ക്രമേണ ആഘാതം കുറഞ്ഞുവരുകയും അതൊരു 'ശീല'മാകുകയും ചെയ്യും. ഫലമില്ലാതെ പ്രാര്‍ത്ഥിക്കാന്‍ തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക് ഭക്തന്‍ മാറും. 'നിഷ്‌ക്കാമകര്‍മ്മം' എന്ന് മതസാഹിത്യത്തില്‍ വിശേഷിപ്പിക്കുന്നത് സത്യത്തില്‍ ഇതായിരിക്കണം!! അതല്ലാതെ, ഫലം പ്രതീക്ഷിക്കാതെ മനുഷ്യന്‍ യാതൊന്നും ചെയ്യാനാവില്ല, ചെയ്യുന്നുമില്ല.



പ്രാര്‍ത്ഥന ഫലിക്കുന്നതിന് തെളിവ് ചോദിച്ചാല്‍ മതം കണ്ണുരുട്ടും. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ റോമന്‍ കത്തോലിക്കര്‍ സഫലമായ പ്രാര്‍ത്ഥനകള്‍ തെളിവ് സഹിതം സാധൂകരിക്കപ്പെട്ടാലേ പദവികള്‍ സമ്മാനിക്കൂ. ഒരാളെ പുണ്യവാളനോ വിശുദ്ധനോ ആയി പ്രഖ്യാപിക്കണമെങ്കില്‍ അയാള്‍ അത്ഭുതം പ്രവര്‍ത്തിച്ചുവെന്നതിന്റെ കൃത്യമായ 'തെളിവും' സാക്ഷ്യപ്പെടുത്തലും അത്യാവശ്യമാണ്. ഒരാളുടെ കാര്യം മറ്റൊരാള്‍ ദൈവത്തോട് ശിപാര്‍ശ ചെയ്യുന്ന മതവിനോദമാണ് 'മധ്യസ്ഥ പ്രാര്‍ത്ഥന'. യേശുവിന്റെ മാതാവായ മറിയം പോലും ചെയ്യുന്നത് ഇത്തരം ശിപാര്‍ശകളാണ്. 'കര്‍ത്താവിന്റെ അമ്മേ, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ' എന്നാണ് വിശ്വാസികള്‍ പറയുക. ഇവിടെ പ്രാര്‍ത്ഥിക്കുന്ന ആളും പ്രാര്‍ത്ഥന കേള്‍ക്കുന്ന ആളും പ്രാര്‍ത്ഥിക്കുകയാണ്. അതായത് പല കൈ മറിഞ്ഞാണ് പ്രാര്‍ത്ഥനകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.


മദര്‍തെരേസയുടെ മഹത്വം അംഗീകരിക്കാനും ഇത്തരം മാധ്യസ്ഥപ്രാര്‍ത്ഥനകള്‍ തെളിവായി സ്വീകരിച്ചിരുന്നു. എന്നാല്‍ അത്ഭുതം പ്രവര്‍ത്തിച്ചുവെന്നതിന് സാക്ഷിപത്രം നല്കിയ സ്ത്രീ(Monica Besra) 'കടമ' നിര്‍വഹിച്ചതിന് വാഗ്ദാനം ചെയ്ത പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയുമായി പിന്നീട് രംഗത്ത് വന്നത് വിവാദമായി. (See http://www.hindu.com/fline/fl1922/stories/20021108007613400.htm,http://www.telegraph.co.uk/news/worldnews/asia/india/1443320/Medicine-cured-miracle-woman-not-Mother-Teresa-say-doctors.htmlhttp://www.rationalistinternational.net/article/se_en_14102002.htm)


Monica Besra
മദര്‍തെരേസ മധ്യസ്ഥപ്രാര്‍ത്ഥന നടത്തി തന്റെ ഉദരരോഗം ഭേദമാക്കിയെന്നായിരുന്നു പണ്ട് ഈ സ്ത്രീ സാക്ഷിപറഞ്ഞത്. ബല്‍ജിയത്തിലെ കാലം ചെയ്ത രാജാവും ഗര്‍ഭഛിദ്രത്തിനെതിരെയുള്ള നിലപാട് കാരണം വിശുദ്ധനാക്കപ്പെടാന്‍ അര്‍ഹതയുള്ളവനാണ്. മരണശേഷം അദ്ദേഹത്തോട് പ്രാര്‍ത്ഥന നടത്തി ദൈവകൃപയാല്‍ രോഗശാന്തി കിട്ടിയെന്നറിയിച്ച് ആരെങ്കിലും മുന്നോട്ടുവരണമെന്ന് മാത്രം. ഈ ദിശയിലുള്ള പര്യവേക്ഷണങ്ങള്‍ ഇപ്പോള്‍ തകൃതിയായി നടക്കുന്നുണ്ടത്രെ. മരിച്ചുപോയ ബല്‍ജിയന്‍ രാജാവ് മധ്യസ്ഥത വഹിച്ച് രോഗശാന്തി വാങ്ങിത്തന്നെന്ന കഥയുമായി ഏതെങ്കിലും 'സാക്ഷി' ഉടന്‍ രംഗത്ത് വന്നേക്കാം. പോപ്പ് കഥ സാക്ഷ്യപ്പെടുത്തി ബല്‍ജിയന്‍ രാജാവിനെ പുണ്യവാളനാക്കണം; അത്രയേ വേണ്ടൂ. സമയാനുബന്ധിയായി ഘട്ടം ഘട്ടമായാണ് പുണ്യവാളനാക്കാനുള്ള തെളിവുകള്‍ അംഗീകരിക്കുന്നത്. 

മദര്‍തെരേസ 'Beatification' ഘട്ടം കടന്നതേയുള്ളു. മലയാളിയായ സിസ്റ്റര്‍ അല്‍ഫോണ്‍സയെ പോലെ വിശുദ്ധയാകണമെങ്കില്‍ ഇനിയും ഒരു ഘട്ടം (Deification) ബാക്കിയുണ്ട്. അവസാനഘട്ടത്തിലെത്തിയ ശേഷവും 'തെളിവുകള്‍' വ്യാജമാണെന്നു കണ്ടെത്തി വിശുദ്ധ-പുണ്യാവാള പദവികള്‍ തിരിച്ചെടുത്ത ചരിത്രവും റോമന്‍കത്തോലിക്കാ സഭയ്ക്കുണ്ട്. ഇതൊന്നും തമാശയല്ല. ഈ തെളിവെടുപ്പ് പ്രഹസനം പലപ്പോഴും സഭാംഗങ്ങളെപ്പോലും ചിരിപ്പിക്കാറുണ്ട്. ശാസ്ത്രവും തെളിവും അസ്വീകാര്യമായി തള്ളുന്നവര്‍ വിശുദ്ധരെ നിര്‍മ്മിക്കാനായി 'തെളിവിനായി' സാക്ഷികളുടെ പിറകെപായുന്നത് ചിരിക്ക് വക നല്കുന്നുണ്ട്.

മതവിശ്വാസം മനോരോഗമാണെന്ന് ആദ്യമായി തുറന്നടിച്ചത് ഒരുപക്ഷെ സിഗ്മണ്ട് ഫ്രോയിറ്റ് ആയിരിക്കണം('Faith is a mental disorder'). മനോവിഭ്രാന്തി കാട്ടുന്ന വ്യക്തിയെ ഭ്രാന്തനെന്ന് വിളിക്കാന്‍ സമൂഹം മടിക്കുന്നില്ല. പക്ഷേ, ഒരു സമൂഹത്തിന് മുഴുവന്‍ മനോവിഭ്രാന്തിയുണ്ടാകുമ്പോള്‍ അതിനെ 'മതവിശ്വാസം' എന്ന ഓമനപ്പേരിട്ട് വിളിക്കുമെന്ന് അമേരിക്കന്‍ എഴുത്തുകാരനായ റോബര്‍ട്ട് എം പിര്‍സിഗ് പറയുന്നു('When one person suffers from a delusion, it is called insanity. When many people suffer from a delusion it is called Religion' - Robert M Pirsig; The author of - Zen and Art of Motor cycle Maintenance).


 മതവിശ്വാസമെന്നത് പരസ്പരധാരണയോടും സമ്മതത്തോടും കൂടി ഒരു ജനത മുഴുവന്‍ വിഭ്രാന്തിക്കടിമപ്പെടുന്നതാണ്.ഭ്രാന്താശുപത്രിയില്‍ ചെന്നാല്‍ നിര്‍ഭാഗ്യശാലികളായ അവിടുത്തെ അന്തേവാസികളുടെ പെരുമാറ്റവും വിക്രിയകളും കണ്ടിട്ട് നാമവരെ ഭ്രാന്തരെന്ന് വിധിയെഴുതുന്നു. എന്നാല്‍ ഇതിലും അപഹാസ്യമായ കോപ്രായങ്ങള്‍ ഒരു സമൂഹം മുഴുവന്‍ കാട്ടിക്കൂട്ടുമ്പോള്‍ അതിനെ 'മതവിശ്വാസ'മെന്ന് വിളിക്കുമെന്നാണ് പിര്‍സിഗ് പറഞ്ഞത്.


Yeh, If I am mad, tell me who are below






പ്രാര്‍ത്ഥന സഫലമാകുമെന്ന് വാദിക്കാനായി എത്ര അപഹാസ്യമായ ചപലയുക്തി അവതരിപ്പിക്കാനും മതം മടിക്കില്ല. അന്തരിച്ച് പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് യേശുവിന്റെ അമ്മയായ വിശുദ്ധമറിയത്തില്‍ ഗാഢമായ വിശ്വാസമുണ്ടായിരുന്നു; അതില്‍ത്തന്നെ പോര്‍ട്ടുഗലിലെ ഫാത്തിമാ എന്ന സ്ഥലത്തെ പ്രദേശികപ്രതിഷ്ഠയോട് പ്രത്യേക മമതയും. 1981-ലെ വധശ്രമത്തിന് ശേഷം അദ്ദേഹത്തിന്റെ ബഹുദൈവബോധത്തിന്റെ മൂര്‍ച്ച കൂടി. തലനാരിഴയ്ക്കാണ് ജോണ്‍ പോള്‍ രക്ഷപെട്ടത്. വെടിയേറ്റ് സുഖം പ്രാപിച്ചെത്തിയ പോപ്പ് പറഞ്ഞത് ഫാത്തിമ മാതാവ് (Our lady of Fatima) ഇടപെട്ട് വെടിയുണ്ടയുടെ ഗതിതിരിച്ചതിനാലാണ് താന്‍ രക്ഷപ്രാപിച്ചതെന്നാണ്('A maternal hand guided the bullet'). വെടിയുണ്ടയുടെ ഗതിമാറ്റിയത് കൃത്യമായും ഫാത്തിമാ മാതാവാണെന്ന് നിശ്ചയമുണ്ടായിരുന്ന ജോണ്‍പോള്‍ വെടിയുണ്ട നീക്കംചെയ്യാന്‍ 6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ചെയ്ത സര്‍ജന്‍മാരുടെ ടീമിന് അല്‍പം പോലും ക്രെഡിറ്റ് കൊടുക്കാന്‍ തയ്യാറായില്ല!
ഒരുപക്ഷേ, അവരുടെ കൈകളേയും ഫാത്തിമാ മാതാവ് നിയന്ത്രിച്ചുകാണും.



John Paul II
 വെടിയുണ്ടയുടെ ഗതിമാറ്റിയ മാതാവ് എന്തുകൊണ്ട് ലക്ഷ്യംതന്നെ മാറ്റിയില്ല എന്നാരും സംശയിച്ചു പോകും. ജോണ്‍ പോളിന് പകരം വെടിയുണ്ട് അടുത്തുള്ള ഭിത്തിയിലേക്കോ കാറിലേക്കോ മറ്റോ ഗതിമാറ്റി വിട്ടിരുന്നെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് ഇത്രയധികം കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു!! അങ്ങനെയായിരുന്നെങ്കില്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ.കഷ്ടപ്പെട്ട് ഒരുപകാരം ചെയ്യുമ്പോള്‍ അത് കൃത്യമായി ചെയ്യേണ്ടേ?! മറിയത്തിന്റെ തന്നെ പ്രദേശികഭേദങ്ങളായ അകിതയിലെ മാതാവും (Our Lady of Akita), ഗ്വാഡ്‌ലോപ്പിലെ മാതാവും (Our lady of Gaudalupe) ഗാരബാന്‍ഡലിലെ മാതാവുമൊക്കെ (Our lady of Garabandal) മറ്റ് കാര്യങ്ങളില്‍ മുഴുകിയിരുന്നതിനാലാവണം ജോണ്‍പോളിന്റെ നേരെ വന്ന വെടിയുണ്ടയുടെ ഗതിമാറ്റാന്‍ ഫാത്തിമാ മാതാവ് തന്നെ ഇടപെടേണ്ടി വന്നതെന്നും കരുതാം.

ക്രിസ്മസ് കരോള്‍' എന്ന വിഖ്യാത കൃതിയിലെ ആലീസ് സ്വന്തം സഹോദരിയോട് പറയുന്നതുപോലെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാത്ത, പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാത്ത ദൈവത്തെ കൊണ്ടെന്ത് പ്രയോജനം?! അതുകൊണ്ടുതന്നെ,''ഈ ലോകത്തെ സംബന്ധിച്ച ഏറ്റവും വലിയ അത്ഭുതം അത്ഭുതങ്ങളില്ല'' എന്നതാണെന്ന് ('The only miracle in this world is that there are no miracles')പറഞ്ഞ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഏതൊരു മതവിശ്വാസിയേയും പ്രകോപിപ്പിക്കും. 

Ambrose Bearce
 അമേരിക്കന്‍ ചെറുകഥാകൃത്തായ ആബ്രോസ് ബീഴ്‌സി (24.6.1842-1914?) പ്രാര്‍ത്ഥനയെ നിര്‍വ്വചിക്കുന്നത് രസകരമാണ്: ''അര്‍ഹതയോ യോഗ്യതയോ ഇല്ലാത്ത ഒരു പരാതിക്കാരനുവേണ്ടി പ്രപപഞ്ചനിയമങ്ങള്‍ റദ്ദാക്കാനുള്ള ആവശ്യമാണ് ഓരോ പ്രാര്‍ത്ഥനയിലും ഉന്നയിക്കപ്പെടുന്നത്''. പ്രപഞ്ചനിയമവും അതിന്റെ സ്വാഭാവികപരിണതിയും വിശ്വാസിക്ക് തൃപ്തിനല്കില്ല. അവയൊക്കെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഓരോ പ്രാര്‍ത്ഥനയിലും നടക്കുന്നത്. കാര്യങ്ങള്‍ സ്വാഭാവികമായ രീതിയില്‍ നടന്നാല്‍പോരാ, തനിക്കനുകൂലമായി തന്നെ നടക്കണം എന്നാണ് ഭക്തന്റെ മനോഗതി. പ്രകൃതിനിയമവും ദൈവവിധിയും സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ലല്ലോ.

കാര്യങ്ങള്‍ തനിക്കനുകൂലമാക്കാനായി മറ്റൊരാള്‍ക്ക് അത് നിഷേധിക്കപ്പെടുന്നതില്‍ വിശ്വാസിക്ക് യാതൊരു ഖേദവുമില്ല. അങ്ങനെ നടത്തിക്കിട്ടാനാണ് ദിനവും ആരാധിക്കുന്നത്. അത്തരം ആനുകൂല്യങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയില്ലാത്ത ദൈവങ്ങളില്‍ വിശ്വാസിക്ക് താല്പര്യവുമില്ല. ഒന്നാംസ്ഥാനത്തിനായി പ്രാര്‍ത്ഥിക്കുന്നവന് മറ്റുള്ളവര്‍ക്കത് നഷ്ടപ്പെടുന്നതില്‍ തെല്ലും പരിഭവമില്ല. മറ്റുള്ളവരെ പിന്തള്ളി ദൈവം തങ്ങളെ ഒന്നാമതെത്തിക്കുന്നുവെന്ന് വിശ്വസിക്കുന്ന മത്സാരാര്‍ഥികളുണ്ട്. പക്ഷേ, കൂടെ മത്സരിക്കുന്നവര്‍ക്കും ഇതേ ആനുകൂല്യത്തിന് അര്‍ഹതയില്ലേ? എത്രപേര്‍ പ്രാര്‍ത്ഥിച്ചാലും ഒരാള്‍ക്കേ ഒന്നാമനാകാന്‍ സാധിക്കൂ. ആരും പ്രാര്‍ത്ഥിച്ചില്ലെങ്കിലും ഒരാള്‍ ഒന്നാമനായേ തീരൂ. പ്രപഞ്ചസ്രഷ്ടാവിനെ വ്യക്തിതാല്പര്യത്തിനടിമയായ ഒരു പക്ഷപാതിയായി കാണുന്നതാണ് മതവിശ്വാസിക്കിഷ്ടം.

എല്ലാ പ്രാര്‍ത്ഥനയും ദൈവനിന്ദയാകുന്നു. ദൈവേച്ഛ അംഗീകരിക്കാനുള്ള വൈമനസ്യം. തനിക്ക് വേണ്ടതെന്തെന്ന് ദൈവത്തിനല്ല തനിക്കാണ് അറിയാവുന്നതെന്ന ദുശാഠ്യമാണ് പ്രാര്‍ത്ഥനയില്‍ നിഴലിക്കുന്നത്. ദൈവം അറിഞ്ഞ് തന്നിരിക്കുന്നത് വേണ്ട മറ്റുചിലത് മതി എന്ന് വാശിപിടിക്കുന്നവന്‍ ദൈവേച്ഛ അംഗീകരിക്കുന്നതെങ്ങനെ? ദുരാഗ്രഹങ്ങളും ചപലമോഹങ്ങളും പ്രാര്‍ത്ഥനാരൂപത്തില്‍ ബഹിര്‍ഗമിക്കുന്ന ഭക്തന്‍ കൂടുതല്‍ ചോദിച്ചാല്‍ ഫിലോസഫി വിളമ്പാന്‍ തുടങ്ങും. ദൈവത്തോട് നന്ദി പറയുകയാണെന്ന് അവന്‍ വാദിച്ചു കളയും. എന്തിനാണ് നന്ദിപ്രകടനം? നല്‍കിയ നേട്ടങ്ങള്‍ക്കാണത്രെ ഈ നന്ദിപ്രകടനം. അതായത് ഭക്തിയും ആത്മീയതയും ഒരുതരം വാലാട്ടലാകുന്നു. കിട്ടിയതിന്റെ സന്തോഷം അറിയിക്കുന്നു, തുടര്‍ന്ന് കിട്ടാന്‍ ആഗ്രഹിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് വാലാട്ടുക, ഉറക്കമെഴുന്നേറ്റിട്ട് വാലാട്ടുക. അവസാനം രണ്ടു കഷണം പഞ്ഞി മൂക്കില്‍ തിരുകപ്പെടുന്നതുവരെ വാലാട്ടുക. എങ്കിലേ മരണശേഷം പഞ്ഞി നീക്കം ചെയ്യുമ്പോള്‍ ശ്വസിക്കാനാവൂ!! നേട്ടത്തിന് നന്ദി പറയുന്നവര്‍ കോട്ടം വരുമ്പോള്‍ എന്തുചെയ്യും? അപ്പോഴും നന്ദി പറയും!? പരാതി പറയും?! കാരണം പ്രാര്‍ത്ഥിക്കുന്നത് മോഹപ്രകടനമാണെന്ന് പറയുന്നത് നാണക്കേടല്ലേ. ഈ നന്ദി മതദൈവം ആഗ്രിക്കുന്നുണ്ടോ?

തിരുവനന്തപുരത്ത് പഴവങ്ങാടിയില്‍ തേങ്ങയടിച്ചാല്‍ സര്‍വതടസ്സങ്ങളും മാറുമെന്നാണ് കോര്‍പ്പറേഷന്‍ നിയമം. കാറിലും ജീപ്പിലുമൊക്കെ ഗണപതിയുടെ ചെറിയ ശില്‍പ്പം പ്രതിഷ്ഠിച്ചാണ് തദ്ദേശിയരായ വിശ്വാസികള്‍ ട്രാഫിക്തടസ്സങ്ങളും പ്രതിബന്ധങ്ങളും നീക്കംചെയ്യുന്നത്. ശില്‍പ്പങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് ദിനംപ്രതി ട്രാഫിക്ക് തടസ്സം കുറഞ്ഞുവരുന്നുണ്ട്. അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക, അവയിലൊക്കെ കുറഞ്ഞത് മൂന്നിനം മതദൈവങ്ങളുടെ ചിത്രങ്ങളുണ്ടാകും. ഭിന്നദൈവങ്ങള്‍ക്കിടയിലുണ്ടാകുന്ന ആശയക്കുഴപ്പമാണ് ദുരന്തങ്ങളുണ്ടാക്കുന്നതെന്ന് വ്യക്തം. ഏതെങ്കിലും ഒരു ദൈവത്തിന്റെ മാത്രം ഫോട്ടോ വെക്കുന്ന വാഹനങ്ങള്‍ക്ക് ദുരന്തം സംഭവിക്കുന്നില്ലെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

അതിരാവിലെ ദിനകൃത്യങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടുന്നുവോ? വിഷമിക്കേണ്ട, തിരുവനന്തപുരത്ത് അതിനും പരിഹാരമുണ്ട്. ഉടനെ ഒരു ചെറുതേങ്ങയുമെടുത്ത് പഴവങ്ങാടിയിലേക്ക് പോവുക. നടന്നും വണ്ടിപിടിച്ചും കോവിലില്‍ എത്തി തേങ്ങയടിച്ച് തിരിച്ച് വീട്ടിലെത്തുന്നതോടെ ശരീരത്തിന് മൊത്തത്തില്‍ നല്ല ഇളക്കവും വ്യായാമവും ലഭിക്കുന്നതോടെ തടസ്സങ്ങളൊക്കെ മാറി നല്ല ശോധന ഉറപ്പാക്കപ്പെടുന്നു. നിങ്ങള്‍ കരുതും ഇതൊക്കെ അര്‍ത്ഥശൂന്യമായ കോപ്രായങ്ങളാണെന്ന്. പക്ഷെ അറിയുക ഇതൊന്നും വെറും അന്ധവിശ്വാസമല്ല, മറിച്ച് ശാസ്ത്രമാണ്! 'അന്ധവിശ്വാസം' എന്നാല്‍ 'അന്യന്റെ വിശ്വാസം' എന്ന് കണ്ടാല്‍ മതി. ''ഞാനൊരു വിശ്വാസിയാണ്, അന്ധവിശ്വാസിയല്ല'' എന്ന് ചില മഹാത്മാക്കള്‍ മൊഴിയുന്നതിന്റെ ഗുട്ടന്‍സ് ഇതാണ്.

കുട്ടികള്‍ക്ക് സാന്റോ ക്‌ളോസ് പ്രിയങ്കരനാണ്. ദൈവമാണ് മുതിര്‍ന്നവരുടെ സാന്റോ ക്‌ളോസ്. പ്രാര്‍ത്ഥന 'വിശുദ്ധമായ' ഭിക്ഷാടനമാകുന്നു. വഴിയരികില്‍ തോര്‍ത്ത് വിരിച്ചിട്ട് ഭിക്ഷയെടുക്കുന്നവരെ പുച്ഛിക്കുന്നവരുണ്ട്. എന്നാല്‍ മതഭക്തി ജീവിതകാലം മുഴുവന്‍ നീട്ടിവിരിച്ചിട്ടിരിക്കുന്ന ഒരു തോര്‍ത്താണ്. വീഴുന്നതൊക്കെ വീഴട്ടെ എന്ന മനോഭാവത്തോടെ ഭക്തന്‍ പ്രാര്‍ത്ഥനാതൊഴിലാളിയായി കാലം കഴിക്കുന്നു. Bribing ഉം Begging ഉം തമ്മില്‍ നിഘണ്ടുവില്‍ വ്യത്യാസമുണ്ടാവാം. പക്ഷെ മതപ്രാര്‍ത്ഥനയില്‍ രണ്ടും തിരിച്ചറിയാനാവാത്തവിധം ചാലിച്ചുചേര്‍ക്കപ്പെട്ടിരിക്കുന്നു. മതവിശ്വാസിയുടെ ദൈവം കൈക്കൂലിയും മുഖസ്തുതിയിലും പ്രസാദിക്കുന്നവനാണ്. ഇങ്ങനെയൊരു സ്വഭാവമുള്ള മനുഷ്യനെ എത്ര തരംതാണവനായാണ് നാം കാണുകയെന്ന് ഓര്‍ത്തുനോക്കൂ.



ഈ പ്രപഞ്ചം മുഴുവന്‍ 'സൃഷ്ടിച്ച' ശേഷം അവിടെ അവസാനമെത്തിയ മനുഷ്യന്‍ മാത്രം തന്നെ അനുനിമിഷം പുകഴ്ത്തണമെന്ന് ശാഠ്യംപിടിക്കുന്ന ഈ ശക്തി പ്രപഞ്ചത്തിന് അതീതമായത് എന്തുകൊണ്ടും നന്നായി. കാരണം ഈ പ്രപഞ്ചത്തില്‍ ഇത്തരമൊന്ന് അങ്ങേയറ്റം പരിതാപകരമായി ഗണിക്കപ്പെടും. ദിവസവും അഞ്ചു മുതല്‍ അമ്പതുനേരം വരെ തന്നെ വിളിച്ച് കേഴണമെന്ന് ആവശ്യപ്പെടുന്ന ദൈവം! മരിക്കുന്നതുവരെ പരാതികളും ആവശ്യങ്ങളുമായി യുക്തിക്കും പ്രപഞ്ചത്തിനും അതീതനായ അവനെ വിമ്മിഷ്ടപ്പെടുത്തുന്ന വിശ്വാസികള്‍! അവനോട് 'സംവദിക്കുമ്പോള്‍' വിശ്വാസി അറിയാതെ കണ്ണടയ്ക്കുന്നു;അവരെ കാണുമ്പോള്‍ അവനും!      ***

222 comments:

  1. ഭുവനമാകെയും നിറയുന്ന നീ നിന്റെ
    വചനകാരണം പറയാതമൂർത്തമായ്,
    വികലകല്പനാ വിഗ്രഹം മാത്രമായ്,
    മനുജ സന്ദിഗ്ദ്ധ നിമിഷാശ്രയത്തിന്റെ
    മറവിൽ വാഴാതെ,മൂർത്തമാം തെളിവൊന്നു
    നരനു നല്കാൻ മടിക്കുന്നതെന്തിനായ്.....

    ReplyDelete
  2. വിവിധ മതങ്ങളിലുള്ള ആത്മാര്‍ഥതയുള്ള അസ്സല്‍ വിശ്വാസികളെ എല്ലാം പിന്നിലാക്കി ഒരു അവിശ്വാസി ആയ എന്നെ എന്തിനാണ് ദൈവം തുടര്‍ച്ചയായി മത്സര പരീക്ഷകളില്‍ ആദ്യ റാങ്കുകളില്‍ ജയിപ്പിച്ചു കൊണ്ടിരുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല ..!! ഇത് അനീതിയല്ലേ..? അങ്ങനെ എങ്കില്‍ ദൈവം നീതിമാനാണ് എന്ന് കരുതുന്നത് എങ്ങനെ..?

    ReplyDelete
  3. ഇനിയിപ്പോ, തന്നെ ധിക്കരിക്കുന്നവരെ ആണ് ദൈവതിനിഷ്ടം എന്ന് വരുമോ..?! (സബാഷ് !നീയാണെടാ ആണ്‍കുട്ടി എന്നൊക്കെ പറയുന്ന പോലെ! ..) ആകെ കണ്ഫ്യുഷന്‍ ആയല്ലോ എന്റെ ദൈവമേ..!!

    ReplyDelete
  4. പ്രിയപ്പെട്ട ടി. യു അശോകന്‍,

    ഷെല്ലി മണക്കുന്നു!

    ReplyDelete
  5. പ്രിയപ്പെട്ട വാസു,

    നിങ്ങളുടെ നാട്ടിലൊക്കെ റാങ്ക് കണക്കാക്കുന്നതെങ്ങനെ? I mean where to where

    ReplyDelete
  6. രവി സര്‍,
    അവസാനത് നിന്ന് മേലേക്ക് .!ഹ ഹ !
    It is called a bottom up approach ( mind it- not 'bottoms up' ) !An accepted and proven method in various fields including political science , business and technology !!

    ഒരു പഴയ നാടന്‍ പട്ടു ഓര്മ വരുന്നു -ഏതാണ്ട് ഇങ്ങനെ !

    "നിങ്ങളുടെ നാട്ടിലൊക്കെ എന്ത് പണിയാനെടോ..
    ഞങ്ങളുടെ നാട്ടിലൊക്കെ ........................................."

    ReplyDelete
  7. 1988-ൽ പെരുമൺ തീവണ്ടി ദുരന്തം ഓർക്കുന്നുണ്ടാകും.അതിലെ യാത്രക്കാരനായിരുന്നു ഞാൻ.രക്ഷപെട്ടു.ഞാനോ,എന്റെ കുടുമ്പത്തിലുള്ളവരൊ ദൈവവിശ്വാസികളല്ല.എന്നാൽ തീരെചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ 106 പേർ മരിച്ചിരുന്നു(കണക്ക്).അവരിൽ അവിശ്വാസികളുടെ കണക്ക് ലഭ്യമല്ല.ഒരുപക്ഷേ ആരും തന്നെ കാണില്ല.ഇതുമായി ബന്ധപ്പെട്ട് ഞങ്ങടെ നാട്ടിലൊരു കാരണവർ പറഞ്ഞ കമന്റിങ്ങനെ”ഇവനോ,ഇവന്റെ തന്തേം തള്ളേമോ ,ദൈവത്തെ വിളിക്കുകോ,ഓർക്കുകോ,ആ നാമത്തിൽ പത്തുചക്രം മുടക്കുകയൊ ചെയ്തിട്ടില്ല.എന്നാലും ദൈവത്തിന്റെ തീരുമാനം ഇങ്ങനാ”.ഞാനെന്തുപറയാൻ.ശാസ്താം കോട്ട നിർത്തിയപ്പോൾ ഏറ്റവും പുറകിൽ ചെന്നുകയറി,കാരണം യാർഡാഫീസ് വടക്കേ അറ്റത്താണ്.ഡ്യ്യുട്ടിക്കാരനെ റിലീവ് ചെയ്യണം.ഇതിനെയാണ് ദൈവനിശ്ചയം എന്ന് കാർന്നോർ പറഞ്ഞത്.ഇത്തരം എത്ര അനുഭവങ്ങളാണ് ജീവിതത്തിലുണ്ടായത്.

    ReplyDelete
  8. പ്രിയ സീടിയന്‍ , അനുഭവം പങ്കു വച്ചതില്‍ സന്തോഷം .ഒപ്പം താങ്കളെ പോലെ വ്യക്തമായ ചിന്തയും എന്നാല്‍ തികഞ്ഞ ലാളിത്യവും സമചിതതയുമുള്ള ഒരു സുഹൃത്തിനെ മലയാള്ളികള്‍ക്ക് നഷ്ടമായില്ലല്ലോ എന്ന് അതിലേറെ സന്തോഷം ..ആ സംഭവത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അരിശം കൊല്ലാതെ വയ്യ .പ്രത്യേകിച്ചും ആ അന്വേഷണ റിപ്പോര്‍ട്ട് ഓര്‍ക്കുമ്പോള്‍..

    താങ്കളുടെ അനുഭവം കേട്ട് , വിശ്വാസികള്‍ താങ്കളോട് ഇങ്ങനെ പറയും .. ദൈവം താങ്കള്‍ക്ക് ഒരു ചാന്‍സ് കൂടി തന്നതാണ് ..!

    വിശ്വാസികളെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ ..!!

    ReplyDelete
  9. താങ്കളുടെ അനുഭവം കേട്ട് , വിശ്വാസികള്‍ താങ്കളോട് ഇങ്ങനെ പറയും .. ദൈവം താങ്കള്‍ക്ക് ഒരു ചാന്‍സ് കൂടി തന്നതാണ് ..!

    വിശ്വാസികളെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ ..!!

    27 November 2011 08:32>>>

    ....കാരണം വിശ്വാസികള്‍ക്ക് ട്യൂഷനുണ്ട്, കുട്ടിക്കാലം മുതലേ

    (Religious indoctrination in the childhood)

    ReplyDelete
  10. പ്രിയപ്പെട്ട സീഡിയന്‍,

    താങ്കള്‍ പെരുമണ്‍ ദുരന്തം അതിജീവിച്ച യാത്രക്കാരനാണോ?!
    താങ്കള്‍ അതെന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല?!

    ReplyDelete
  11. അതിജീവിച്ചയാത്രക്കാരനല്ല.ഞാൻ യാത്രചെയ്ത ജനറൽ കമ്പാർട്മെന്റ് പകുതി വെള്ളത്തിലും-പകുതി കരയ്ക്കുമായിരുന്നു.കരയിലുള്ളഭാഗത്തായിരുന്നു ഞാൻ.ഓഫീസിലെത്താനുള്ള എളുപ്പവഴി നോക്കിയതായിരുന്നു.അങ്ങനെ സംഭവിച്ചുപോയി.ഇരുപത്തിയേഴുവർഷമായി റെയിൽ പണിതുടങ്ങിയിട്ട് ജനറൽ ബോഗിയിൽ യാത്രചെയ്തത് അന്നുമാത്രമായിരുന്നു.

    ReplyDelete
  12. ഒരിക്കൽ എന്റെ ഭാര്യയും അമ്മയും കൂടി പൊങ്കാലയിടാൻ പോയിട്ടുണ്ട്. ഒരിക്കലെങ്കിലും ഒന്ന് കാണട്ടെ എന്നു പറഞ്ഞാണ് പോയത്, ഇനിയൊരിക്കലും പൊങ്കാലയിടില്ല എന്ന് തീരുമാനിച്ചാണ് ശ്രീമതി തിരിച്ച് വീട്ടിലെത്തിയത്. പുകയും ബഹളവും ഭക്തകളുടെ രീതികളും അത്രയ്ക്ക് അസഹനീയമാണെന്നായിരുന്നു അനുഭവം.

    രസം തിരിച്ച് വരുമ്പോഴായിരുന്നു. പുണ്യം കിട്ടിക്കഴിഞ്ഞപ്പോൾ തിരിച്ച് വീട്ടിലെത്താനായി എല്ലാവർക്കും തിരക്ക്. ബസിൽ കയറാൻ മറ്റുള്ളവരെ തള്ളിമാറ്റാനും പലർക്കും വലിയ മടിയൊന്നുമുണ്ടായിരുന്നില്ലത്രെ. ബസിൽ കയറിക്കഴിഞ്ഞപ്പോൾ പിന്നെ സീറ്റുപിടിയ്ക്കാനുള്ള ലഹള, റോഡിലെ തിരക്കിനെക്കുറിച്ചുള്ള പരാതി, ബസ് പതുക്കെ നീങ്ങുന്നതിലുള്ള അക്ഷമ…. ഇല്ലാത്ത പരാതിയൊന്നുമില്ല. കഴിഞ്ഞ എട്ടുമണിക്കൂർ സമയം ഇതേ വിഷമം അവരുടെ വിശ്വാസം പങ്കുവെയ്ക്കത്തവരെ ബുദ്ധിമുട്ടിച്ചതൊന്നും ആ സമയത്ത് അവർ ഓർക്കുന്നില്ല. വലിയ പാത്രങ്ങളുമായി കയറുന്നവരെ ഇതെന്തൊരുശല്യം എന്നമട്ടിൽ നോക്കുമ്പോൾ അവരുടേതിനേക്കാൾ ഒരൽപം മാത്രം ചെറിയതേ തങ്ങളുടെ ഭാണ്ഡമെന്ന് അവരൊന്നും ചിന്തിക്കില്ലെന്ന് തോന്നിപ്പോകും.
    ചുരുക്കിപ്പറഞ്ഞാൽ, വിശ്വാസത്തിന്റെ കാര്യം വന്നാൽ എല്ലാം ഓക്കെ, അതുകഴിഞ്ഞാൽ മറ്റെല്ലാം ശല്യം.

    രസകരമായ അനേകം സംഭവങ്ങൾ വിശ്വാസവുമായി ബന്ധപ്പെട്ട് എഴുതാൻ കഴിയും, തൽക്കാലം ഇവിടെ നിർത്തട്ടെ.

    ReplyDelete
  13. "'അന്ധവിശ്വാസം' എന്നാല്‍ 'അന്യന്റെ വിശ്വാസം' എന്ന് കണ്ടാല്‍ മതി. ''ഞാനൊരു വിശ്വാസിയാണ്, അന്ധവിശ്വാസിയല്ല'' എന്ന് ചില മഹാത്മാക്കള്‍ മൊഴിയുന്നതിന്റെ ഗുട്ടന്‍സ് ഇതാണ്."


    നടന്‍ ജയറാമുമായുള്ള ഒരു അഭിമുഖം ഈയടുത്ത് ടിവിയില് കണ്ടിരുന്നു. ദൈവവിശ്വാസിയാണോ എന്ന ചോദ്യത്തിന് വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല എന്നാണ് അദ്ദേഹം ഉത്തരം നല്കിയത്. രണ്ടും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ചോദ്യകര്‌ത്താവ് ഉത്സുകനായതുമില്ല അദ്ദേഹമൊട്ട് വ്യക്തമാക്കിയുമില്ല.

    ReplyDelete
  14. തരത്തില്‍ മുന്തിയ ദൈവങ്ങളോടുള്ള വിശ്വാസം മെച്ചപ്പെട്ടതും തരത്തില്‍ താണ ദൈവങ്ങളില്‍ ഉള്ള വിശ്വാസം അന്ധവും ആണ് എന്നാണ് പൊതുവായ നാട്ടു നടപ്പ് !

    ReplyDelete
  15. പ്രിയ മനു ,ആ അഭിമുഖം കാണാന്‍ കഴിഞ്ഞില്ല .. എന്തായാലും ശ്രി കമലഹാസന് ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരമുണ്ട് . മറ്റു പല കാര്യങ്ങളില്‍ എന്നാ പോലെ .!

    ReplyDelete
  16. Dear Manu,

    സിനിമാരംഗം അന്ധവിശ്വാസികളുടെ സഹാറാ മരുഭൂമിയാണ്. ജയറാമൊക്കെ കേരളത്തിലെ ഏതൊരു അന്ധവിശ്വാസിയേയും കവച്ച് വെക്കാന്‍ ശേഷിയുള്ളവ്യക്തിയാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. അദ്ദേഹം അന്ധവിശ്വാസിയല്ലെങ്കില്‍ ഈ ലോകത്ത് അന്ധവിശ്വാസികളേയില്ല!! മകരജ്യോതിയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിച്ചുവരികയാണ് ഈ സിനിമാ ബുദ്ധിജീവി.

    ജയറാം പരസ്യമായി അങ്ങനെ പറഞ്ഞെങ്കില്‍ അത് ശുദ്ധ കാപട്യമാണ്. ദൈവം ലോകത്തെ ഏറ്റവും ജനകീയമായ അന്ധവിശ്വാസമാണ്(It is the most popular superstition). മതവിശ്വാസമാണ് മിക്കാവാറും എല്ലാ അന്ധവിശ്വാസങ്ങളുടേയും മാതാവും(Religion is the mother of allmost all the superstitiosn). ദൈവം ശരിയാണെങ്കില്‍ പ്രേതവും ചെകുത്താനും ഒടിയനുമൊക്കെ തെറ്റാകുന്നതെങ്ങനെ? മകരജ്യോതി ശരിയാണെങ്കില്‍ 'സ്വര്‍ണ്ണച്ചേന'തെറ്റാകുന്നതെങ്ങനെ?

    മതവിശ്വാസിയായി തുടരുകയും വേണം മതം പരസ്യമായി ന്യായീകരിക്കാന്‍ തയ്യാറുമല്ല. മതത്തിലെ പല കോപ്രായങ്ങളും കാണുമ്പോള്‍ വിശ്വാസികള്‍ക്കുപോലും അറപ്പ് തോന്നും. എന്നാല്‍ അതൊന്നും മതമല്ല എന്ന നാണംകെട്ട പ്രസ്താവനയിറക്കി ആളാകാനായിരിക്കും അവരുടെ ശ്രമം. അതൊന്നും മതമല്ലെങ്കില്‍ പിന്നെ ഏതാണ് മതം?!

    ഈ കപട പരിഷ്‌ക്കാരികള്‍ പറയുന്നതാണ് മതമെങ്കില്‍ അതിന്റെ കൂടെ ആളുണ്ടാവില്ല. തങ്ങളുടെ ദുര്‍മോഹങ്ങളും അത്യാഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന ഒരു ചിട്ടിക്കമ്പനിയാണ് അവര്‍ക്കാവശ്യം. അങ്ങനെയൊന്നേ നിലനില്‍ക്കൂ.

    ReplyDelete
  17. പ്രിയ വാസു,

    തീറ്ച്ചയായും. കലാകാരന്മാറ്ക്കിടയില് എന്തുകൊണ്ടും വ്യത്യസ്തനാണ് ശ്രീ കമലഹാസന്. അറിവ്, കഴിവ്, യുക്തിചിന്ത, നികുതിയൊടുക്കല് എന്നിവയില് മുന്‌പന്. താരഭക്തി പ്രോത്സാഹിപ്പിക്കല് തുടങ്ങി പലതിലും പുറകില്.

    മനു.

    ReplyDelete
  18. മുസ്ലിം പ്രാര്‍ത്ഥന ക്കുള്ള ഓഫറുകള്‍:
    ► നമസ്കരിക്കാന്‍ പള്ളിയില്‍ ഒന്നാമത്തെ നിരയില്‍ നിന്നാല്‍ കൂടുതല്‍ പ്രതിഫലം.
    ► വെള്ളിയാഴ്ചകളില്‍ അതിരാവിലെ നേരെത്തെ എത്തുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലം, വൈകുന്നവര്‍ക്ക് പ്രതിഫലം കുറഞ്ഞു കുറഞ്ഞു വരും.
    ►റംസാന്‍ നോമ്പിന് ആദ്യ പത്തിന്, ഒടുവിലെ പത്തിനെക്കാള്‍ പ്രതിഫലം കുറവ്.
    ► റംസാനിലെ 27ആം രാവിനു ആരാധിക്കുന്നവര്‍ക്ക് 75000 ഇരട്ടി പ്രതിഫലം. ഈ രാവില്‍ പ്രാര്‍ത്ഥനക്ക് ആപ്പോള്‍ തന്നെ ഉത്തരം കിട്ടുന്ന സമയവും ഉണ്ട്.
    ► രാത്രിയില്‍ 3 മണിക്ക് എണീറ്റ്‌ നമ്സ്കാരിച്ചാല്‍ പ്രത്യേഗ പ്രതിഫലം.
    ► മക്കത്ത് കാഅബയുടെ വാതിലില്‍ തൊട്ട് പ്രാര്‍ത്തിച്ചാല്‍ അപ്പപ്പോള്‍ ഉത്തരം കിട്ടും
    ► മക്കത്ത് കാഅബയുടെ ചുറ്റും കൂടുതല്‍ പ്രതിഫലങ്ങളും, ഉത്തരങ്ങളും കിട്ടുന്ന വിവിധ് സ്പേസുകള്‍.
    ► മദീനയിലും നബിയുടെ പള്ളിയില്‍ പ്രതിഫലം അപ്പോള്‍ കിട്ടുന്ന പ്രത്യേഗ സ്ഥലങ്ങള്‍, കൂടുതല്‍ പ്രതിഫലങ്ങളും, കുറച്ചു പ്രതിഫലവും കിട്ടുന്ന സ്പേസുകള്‍.

    ഇതൊക്കെ ആരാധിക്കാനും പ്രാത്തിക്കാനും ആളുകളെ പ്രേരിപ്പിക്കാനുള്ള ഓഫറുകള്‍ ആണ്.

    ReplyDelete
  19. പ്രിയപ്പെട്ട നിലമ്പൂരാന്‍,

    ഓഫറില്ലാത്ത മതമോ? ആളുകള്‍ക്ക് വേറെ പണിയില്ലേ?
    ഓഫറില്ലാത്ത മതം....

    പള്ളിയുടെ മുന്‍നിരയില്‍ നിന്നാല്‍ കൂടുതല്‍ പ്രതിഫലം എന്നു പറഞ്ഞത് റെഡി ക്യാഷാണോ അതോ സ്ഥിരം മതം അടിച്ചിറക്കുന്ന പ്രോമിസറി നോട്ടാണോ?('സ്വര്‍ഗ്ഗത്ത്' മാറാവുന്നത്)

    ReplyDelete
  20. വിശ്വാസികള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ ദിനേന പലവട്ടം തങ്ങള്‍ വിശ്വസിക്കുന്നുവെന്നവകാശപ്പടുന്ന ദൈവത്തെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്‌. അഖണ്ഡനാമ ജപത്തിന്റെ കൊയ്ത്തുകാലമാണിത്. നാമം ഒരു വട്ടം ജപിച്ചിട്ടൊന്നും ദൈവത്തിന്‌ പിടിക്കില്ല, അത് ആവര്‍ത്തിച്ച് നിര്‍ത്താതെ ജപിച്ചുകൊണ്ടിരുന്നാലേ മൂപ്പര്‍ക്ക് തൃപ്തിയാകൂ എന്നാണ് ഇവര്‍ പറയുന്നത്. 'സര്‍വ്വജ്ഞാനി'യായ ദൈവത്തിന്‌ ഒരുവട്ടം പറഞ്ഞാല്‍ കാര്യം മനസ്സിലാകില്ല! മൈക്കുകെട്ടി അയ്യപ്പനെവിളിച്ച് ഉന്മാദത്തോടെ അലറിവിളിക്കുന്നവര്‍ അയ്യപ്പന്‌ ചെവികേള്‍ക്കില്ലെന്ന് കരുതിയോ എന്തോ! ചുരുങ്ങിയവട്ടം ദൈവമെന്നത് ഒരു മാന്യനാണെന്നെങ്കിലും ഇവരൊന്നും ധരിക്കാത്തതെന്താണ്‌? തങ്ങളെപ്പോലെയുള്ള അല്‍പ്പനായ ഒരു ദൈവത്തെയേ വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയൂവെന്നുണ്ടോ?

    ReplyDelete
  21. അഖണ്ഡനാമയജ്ഞത്തിനുബന്ധിച്ച് എഴുതിയെടുക്കാന്‍ പാടില്ലാത്ത ചില സ്തുതികളുണ്ട്. വേണമെങ്കില്‍ കാണാതെ പഠിച്ചുകൊള്ളണം!!!
    പക്ഷെ അതിന് ശ്രമിക്കാതിരിക്കുകയാണ് നല്ലത്. അത്രയ്ക്ക് വേഗത്തിലും വിലക്ഷണവുമായാണത് ചൊല്ലുന്നത്. തെറ്റോ ശരിയൊ-അതൊക്കെ ആര് നോക്കുന്നു? ആരെങ്കിലും എഴുതിയെടുത്താല്‍ സ്ഥിരം ടീമിന്റെ കഞ്ഞികുടി മുട്ടുമെന്ന് മാത്രം ആക്ഷേപിക്കരുത്.

    ReplyDelete
  22. മുല്ലപ്പെടിയാര്‍ ഇത്ര വലിയ പ്രശ്നമായിട്ടും, ഇത്ര അധികം വിശ്വാസികളെയും ബാധിക്കുന്ന വിഷയമായിട്ടും ദൈവം ഇടപെടുന്നു തോന്നുന്നില്ല.

    ദൈവത്തിനൊന്നും ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണോ എന്നറിയില്ല കൂട്ട പ്രാര്‍ഥനകളോ , ബലിയോ , നേര്‍ച്ചകളോ , വഴിപാടുകളോ ഒന്നും കാണുന്നില്ല. ഡാം തകരുമോ ഇല്ലയോയാ എന്നു ആരും പ്രവചിച്ചുമ് കണ്ടില്ല ?

    അല്ലെങ്കിലും ദൈവത്തിനെ കൊണ്ട് സാധിക്കുന്നതും അല്ലാത്തതുമായ കാര്യങ്ങള്‍ വിശ്വാസിക്ക് നന്നായി അറിയാം. പരീക്ഷ, ഉദ്യോഗ കയറ്റം, വിവാഹം, എനീവയിലൊക്കെ പ്രാര്‍ത്ഥന ഇപ്പോഴും ഉണ്ട്. മറിച്ചു, മഴ പെയ്യിക്കാനുള്ള നിസ്കാരമൊക്കെ ഇപ്പോ ഉപേക്ഷിച്ച മട്ടാണ്. അത് പോലെ ആയിരിക്കണം ഡാം വിഷയവും , നടക്കില്ലെന്നറിയാവുന്നത് കൊണ്ടാവും.

    ReplyDelete
  23. >>>മറിച്ചു, മഴ പെയ്യിക്കാനുള്ള നിസ്കാരമൊക്കെ ഇപ്പോ ഉപേക്ഷിച്ച മട്ടാണ്.<<<

    Dear Nishad,

    ഇത് സൌദിയില്‍ ഇപ്പോഴും നടക്കാറുണ്ട്. കൊട്ട് തിരിചിട്ടിട്ടാണ് കൂട്ട പ്രാര്ത്ഥ.ന. മഴ പെയ്യാന്‍ സാധ്യത ഉള്ള ദിവസങ്ങിളില്‍ കൂടുതല്‍ ഉണ്ടാകാറുണ്ട്. ഇനി എവിടെയെങ്കിലും നല്ല മഴ ലഭിച്ചാല്‍ അവിടെ പ്രാര്ത്ഥങന നടന്നത് കൊണ്ടാണ് എന്ന് പ്രചരിപ്പിക്കാരുമുണ്ട്. നാട്ടില്‍ ഇതൊന്നും പറഞ്ഞു കേള്ക്കാ ത്തത് ചമ്മലുകൊണ്ടാവാം.

    ReplyDelete
  24. Dear Nishad,

    ഡാം വിഷയത്തില്‍ ദൈവം എങ്ങനെ ഇടപെടും നിഷാദേ? അപ്പുറത്തുള്ളവരെ പിന്തുണയ്ക്കുന്നതും ഇതേ ദൈവങ്ങളല്ലേ? പുതിയ ഡാം വേണമെന്ന് കേരളവും വേണ്ടാന്ന് തമിഴ്‌നാടും വാദിച്ചാല്‍ ഇരുഭാഗത്തും നില്‍ക്കുന്ന യേശു, അള്ളാഹു, മുരുകന്‍,ഗണപതി,ദുര്‍ഗ്ഗ തുടങ്ങിയ സൂപ്പര്‍ദൈവങ്ങള്‍ നിസ്സഹായരായിപ്പോകും.

    രണ്ടുകൂട്ടരും കൂടി രമ്യതയിലെത്തി ഒരൊറ്റ ആവശ്യം ഉന്നയിച്ചാല്‍ ദൈവമത് പുഷ്പം പോലെ നടത്തിതരും. ഉദാഹരണമായി കേരളവും തമിഴ്‌നാടും കൂടി പുതിയ ഡാം കെട്ടണമെന്ന് തീരുമാനിക്കുന്നുവെന്നിരിക്കട്ടെ, ദൈവം എപ്പോള്‍ കെട്ടിത്തന്നെന്ന് ചോദിച്ചാല്‍ മതി.

    ReplyDelete
  25. കാടടച്ച്‌ വെടി വെച്ചാല്‍ എവിടെയെങ്കിലും ഒക്കെ കൊള്ളും എന്ന് കരുതിയാകണം !

    ReplyDelete
  26. അവനവന്റെത് മാത്രം വിശ്വാസവും അന്യന്റെത് അവിശ്വാസവുമായ ഈ ഭൂമിയില്‍ എന്തൊക്കെ കാഴ്ചകള്‍...!

    ഒരിക്കല്‍ മദര്‍ തെരേസയെ കാണാന്‍ ചെന്നപ്പോള്‍, അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിച്ചപ്പോള്‍ മദര്‍ പറഞ്ഞത്, മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കാതെ ജീവിക്കുക ശീലമാക്കിയാല്‍ വേറെ പ്രാര്‍ത്ഥന വേണ്ട എന്നാണ്...

    ReplyDelete
  27. "മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കാതെ ജീവിക്കുക ശീലമാക്കിയാല്‍ വേറെ പ്രാര്‍ത്ഥന വേണ്ട എന്നാണ്..."

    This is interesting..
    For, that means:

    'മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ ആണ് പ്രാര്‍ഥിക്കുന്നവര്‍" ' എന്ന് തന്നെ ആണല്ലോ !

    ReplyDelete
  28. {{{{{{ സീഡിയൻ. said...
    1988-ൽ പെരുമൺ തീവണ്ടി ദുരന്തം ഓർക്കുന്നുണ്ടാകും.അതിലെ യാത്രക്കാരനായിരുന്നു ഞാൻ.രക്ഷപെട്ടു.ഞാനോ,എന്റെ കുടുമ്പത്തിലുള്ളവരൊ ദൈവവിശ്വാസികളല്ല.}}}}}}





    ഒരു വ്യതാസം പറഞ്ഞു കൊണ്ട് തുടങ്ങുന്നു...എന്റെ കുടുംബത്തില്‍ എല്ലാവരും ദൈവ വിശ്വാസികള്‍ അല്ല .. പക്ഷെ തങ്ങള്‍ക്കു ഉണ്ടായ അനുഭവം ഏറെ ക്കുറെ എനിക്കും ഉണ്ടായിട്ടുണ്ട് ..അത് ഞാന്‍ അതിജീവിച്ചപ്പോള്‍ എനിക്കും ഒന്നും തോന്നിയില്ല ..പിന്നീട് ഞാന്‍ ആലോചിച്ചപ്പോള്‍ ഭികര വിശ്വാസികളായ രണ്ടു പേര്‍ ആ അപകടത്തില്‍ മരിച്ചു !!!! വിശ്വാസി അപ്പോഴും തന്റെ തന്ത്രങ്ങള്‍ ഇറക്കും ..( ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നവര്‍ ചെറുപ്പത്തിലെ മരിക്കും --ലോര്‍ഡ്‌ ബിരന്‍ ) അതാണ് നടന്നത് !~! പിന്നീടു ഇതിനെ പറ്റി ആലോചിക്കുന്നത് ഒരു വിനോദം ആയി മാറി ..മുന്നില്‍ നടന്ന കാര്യങ്ങളെ പറ്റി ഒന്ന് ചുമ്മാതെ ചിന്തിച്ചു നോക്കി ..അപ്പോള്‍ സവം തല കീഴായി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു !!!! പിന്നെ ഇപ്പോള്‍ വരെ എല്ലാം അദ്ദേഹം ( ഗോഡ് ) ചെയ്യുന്നതല്ല മറിച്ചു വ്യക്തമായ ആലോചനകള്‍ക്ക് ശേഷം അത് മനുഷിയ നിര്‍മിതി ആണെന്ന് തോന്നല്‍ ഉണ്ടായി തുടങ്ങി . അത് ഇനി തോന്നിയതകുമോ ? അറിയില്ല .എന്തയുലും തൃശൂര്‍ പൂരം നടത്താന്‍ ഇദ്ദേഹത്തിന്റെ (ഗോഡ് ) കയ്യില്‍ എടുക്കാന്‍ പണമില്ല .അതിനു സ്വന്തം മക്കളോട് ഇരക്കേണ്ട ഗതികേട് !!!!







    ___ ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും ..വിശ്വാസി പറയും പുലി പുല്ലു തിന്നുന്നതെ ഗതി കെട്ടിട്ടല്ല അത് ദഹനക്കേട് മാറ്റാന്‍ വേണ്ടി ആണ് .... മഹാ രാജാവിന്‌ അതെങ്ങിലും വന്നല്ലോ !!!!__________

    """" ആരുണ്ട് എന്നോട് കളിയ്ക്കാന്‍ ? ഞാന്‍ ഉണ്ട് ! .....അപ്പോള്‍ ഞങ്ങള്‍ രണ്ടാളോടും കളിയ്ക്കാന്‍ ആരുണ്ട് ?????"""""""

    ReplyDelete
  29. @Ravichandran C

    Dear Sir,

    "സിനിമാരംഗം അന്ധവിശ്വാസികളുടെ സഹാറാ മരുഭൂമിയാണ്."

    വാസ്തവം! ഇതു മനസ്സിലാക്കാന് സിനിമാരംഗത്തു നിന്നും വരുന്ന വാറ്ത്തകള് ശ്രദ്ധിച്ചാല് മാത്രം മതിയാകും.

    മനു.

    ReplyDelete
  30. യുദ്ധക്കിടങ്ങിലെ നിരീശ്വരവാദിയില്‍ രവിസാറൊരു അനുഭവം ഉദാഹരിച്ചപ്പോള്‍ അത് പലര്‍ക്കും കെട്ടുകഥ.....!!!
    പൊങ്കാല അനുഭവം വിവരിച്ചതും കെട്ടുകഥയാണോ..!!!

    ReplyDelete
  31. Dear Ms. Kunjuss,

    സ്വാഗതം.

    'Who is a genius?'എന്ന ചോദ്യം ബുദ്ധനോട് ആനന്ദന്‍ ചോദിക്കുന്നുണ്ട്.'Genius is a person who hurts nobody' എന്നായിരുന്നു മറുപടി വന്നത്.

    ReplyDelete
  32. പ്രിയപ്പെട്ട മനു,

    കമലഹാസനോട് പോലും പടത്തിന് പൂജ നടത്തണമെന്ന് ആവശ്യമുന്നയിക്കുന്ന നിര്‍മ്മിതാക്കളുണ്ട്. മലയാളത്തില്‍ ഇറങ്ങുന്ന 99 ശതമാനം ചിത്രങ്ങളും പൂജ കഴിഞ്ഞാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. മൂന്നിനം ദൈവങ്ങളേയും പരിഗണിച്ചാണ് പലപ്പോഴും പൂജ നടത്തുന്നത്. മലയാളത്തില്‍ ശരാശരി 90 ശതമാനം പടങ്ങളും പരമദയനീയമായി പൊട്ടി വരികയാണ്. ഇനി പൂജ നടത്തുന്നതുകൊണ്ടാണോ ഇത്രയധികം ചിത്രങ്ങള്‍ പൊട്ടുന്നത്? അങ്ങനെയെങ്കില്‍ പൂജയ്ക്ക് എന്തോ ദിവ്യശക്തിയുണ്ടെന്ന് കട്ടായം.

    പണ്ട് ഇന്ത്യയില്‍ 80 ശതമാനത്തിലധികം നിരക്ഷരതയുണ്ടാകാന്‍ കാരണം വിദ്യാദേവതയായ സരസ്വതിയെ ഭാരതീയര്‍ കഠിനമായി ആരാധിക്കുന്നതിനാല്‍ ആകാമെന്ന് പെരിയാര്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ദാരിദ്ര്യത്തിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചതാകട്ടെ ലക്ഷ്മിദേവിയുടെ നിലയ്ക്കാത്ത കടാക്ഷവും..

    പഠനം തുടങ്ങുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും വിദ്യാഭ്യാസരംഗത്ത് എങ്ങുമെത്താതെ പോകാന്‍ കാരണം മഹാനവമിയില്‍ തന്നെ വിദ്യാരംഭം കുറിക്കുന്നതുകൊണ്ടായിരിക്കുമോ? എന്തെന്നാല്‍ അത്തരം ദിവ്യതുടക്കം ലഭിക്കാത്ത വികസ്വര രാജ്യങ്ങളിലെ കുട്ടികളുടെ കാര്യം താരതമ്യേന മെച്ചമാണെന്ന് കാണാം.

    ReplyDelete
  33. Dear Sir,

    >>>മലയാളത്തില്‍ ഇറങ്ങുന്ന 99 ശതമാനം ചിത്രങ്ങളും പൂജ കഴിഞ്ഞാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. മൂന്നിനം ദൈവങ്ങളേയും പരിഗണിച്ചാണ് പലപ്പോഴും പൂജ നടത്തുന്നത്<<<

    Same happens in ISRO. G. Madhavan nair very rich in doing such exercise.!

    ReplyDelete
  34. suseel said>>വിശ്വാസികള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ ദിനേന പലവട്ടം തങ്ങള്‍ വിശ്വസിക്കുന്നുവെന്നവകാശപ്പടുന്ന ദൈവത്തെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്‌. അഖണ്ഡനാമ ജപത്തിന്റെ കൊയ്ത്തുകാലമാണിത്. നാമം ഒരു വട്ടം ജപിച്ചിട്ടൊന്നും ദൈവത്തിന്‌ പിടിക്കില്ല, അത് ആവര്‍ത്തിച്ച് നിര്‍ത്താതെ ജപിച്ചുകൊണ്ടിരുന്നാലേ മൂപ്പര്‍ക്ക് തൃപ്തിയാകൂ എന്നാണ് ഇവര്‍ പറയുന്നത്. 'സര്‍വ്വജ്ഞാനി'യായ ദൈവത്തിന്‌ ഒരുവട്ടം പറഞ്ഞാല്‍ കാര്യം മനസ്സിലാകില്ല! മൈക്കുകെട്ടി അയ്യപ്പനെവിളിച്ച് ഉന്മാദത്തോടെ അലറിവിളിക്കുന്നവര്‍ അയ്യപ്പന്‌ ചെവികേള്‍ക്കില്ലെന്ന് കരുതിയോ എന്തോ! ചുരുങ്ങിയവട്ടം ദൈവമെന്നത് ഒരു മാന്യനാണെന്നെങ്കിലും ഇവരൊന്നും ധരിക്കാത്തതെന്താണ്‌? തങ്ങളെപ്പോലെയുള്ള അല്‍പ്പനായ ഒരു ദൈവത്തെയേ വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയൂവെന്നുണ്ടോ?<<
    പ്രിയ സുശീല്‍,
    താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ് .ഈ വിശ്വാസികള്‍ എന്ന് സ്വയം കൊട്ടിഘോഷിക്കുന്ന ആളുകള്‍ ദിവസവും അവരുടെ തന്നെ "ദൈവത്തെ "നാണം കെടുത്തുകയാണ്. ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെ മുഖസ്തുതിയും കൈക്കൂലിയും ഇഷ്ടപ്പെടുന്ന ഒരാളാണ് ദൈവം എന്ന് അവര്‍ പരഞ്ഞുകൊന്ടെയിരിക്കുന്നു. ഉധിഷ്ട കാര്യത്തിനു ഉപകരസ്മരനയും വഴിപാടുകളും നേര്‍ച്ചകളും എല്ലാം അതല്ലേ കാണിക്കുന്നത്?നന്മകളെല്ലാം ദൈവത്തിന്റെ അനുഗ്രഹങ്ങളും ദുരന്തങ്ങള്‍ നമ്മുടെ വിധിയായും വിലയിരുതപ്പെടുമ്പോള്‍ വിശ്വാസിയുടെ ഇരട്ടത്താപ്പ് പുറത്താകുന്നു.എന്തായാലും ഈ "ദൈവത്തെപ്പോലെ"ഭാഗ്യം ചെയ്തവര്‍ വേറെ കാണില്ല അല്ലെ.!!!!

    ReplyDelete
  35. "പത്തു കിട്ടുകില്‍ നൂറു മതിയെന്നും
    ശതമാകില്‍ സഹസ്രം മതിയെന്നും..
    അയുതമാകില്‍ അതാസ്ച്ചര്യമാന്നിങ്ങനെ.."

    ഇത് മനുഷ്യരെ പറ്റിയാണ് കവി പാടിയിര്‍ക്കുന്നത് എങ്കിലും .. പ്രാര്തനയുടെയും പൂജയുടെയും കണക്കു വച്ച് നോക്കുമ്പോള്‍ ദൈവത്തിനും ഇതേ താത്പര്യങ്ങള്‍ ഉണ്ടെന്നു സാരം .

    "എത്ര കിട്ടിയാലും മതി വരാത്തൊരാ
    നിത്യ ജടരാഗ്നിയില്‍ അഴലുന്നുവോ ഭവാന്‍ ..?"

    ReplyDelete
  36. യുക്തി,ഞാൻ ഇവിടെ കമന്റിപ്പോൾ പെരുമൺ ദുരന്തം സൂചിപ്പിച്ചത്,ഒരു വിഷയം തന്നെ,വ്യത്യസ്തമായി കാണാൻ കഴിയുന്നു എന്നനിലക്കാണ്.റ്റോർണാഡോ എന്ന പ്രതിഭാസം ഇതിൽ ഇടപെട്ടിലെന്ന് എല്ലാമനുഷ്യർക്കും അറിയാവുന്ന കാര്യമാണ്.ഞാൻ ഇപ്പോഴും സർവ്വിസിലുള്ളതിനാൽ പറയാൻ നിവൃത്തിയില്ല.

    ReplyDelete
  37. വിവിധ മതങ്ങളിലുള്ള ആത്മാര്‍ഥതയുള്ള അസ്സല്‍ വിശ്വാസികളെ എല്ലാം പിന്നിലാക്കി ഒരു അവിശ്വാസി ആയ എന്നെ എന്തിനാണ് ദൈവം തുടര്‍ച്ചയായി മത്സര പരീക്ഷകളില്‍ ആദ്യ റാങ്കുകളില്‍ ജയിപ്പിച്ചു കൊണ്ടിരുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല ..!! >>>

    "ചെത്തിന്ദ്രന്‍" സ്വയം പൊക്കുന്ന ഒരു "ഭീമന്‍" തന്നെ..!!!
    എന്നാല്‍ ഇവിടെ രവിചന്ദ്രന് മുകളിലെത്തുന്നുമില്ല.!!!!
    പടത്തില്‍ മോഹന്‍ലാല്‍ ഉണ്ടങ്കില്‍ തിലകന്‍ പിന്നില്‍ തന്നെ!?
    ചെത്ത് വാസുവിനെ "പാരമ്പര്യമാണോ" ഭവാന്‍ ചന്ദ്രന് പിന്നിലാക്കുന്നതിന്റെ ഫാക്ടര്‍... !!??

    ReplyDelete
  38. സാറേ, മുടിപ്പള്ളിയെല്ലാം വൃത്തിയാക്കി കഴിഞ്ഞ തൊള്ളായിരത്തി പതിനാറാം നമ്പര്‍ കണ്ടി ഇതാ വീണ്ടും ഇവിടെ വന്നിരിക്കുന്നു.
    പെട്ടെന്ന് തന്നെ സ്വയം വൃത്തിയാക്കുകയോ അല്ലെങ്കില്‍ ആളെവച്ചു വൃത്തിയാക്കുകയോ ചെയ്യുക.
    പ്രകാശന്‍ മാസ്റ്റര്‍ ഇപ്പോള്‍ ഇരുപത്തിനാലു മണിക്കുറും ചിരിച്ചോണ്ടിരിക്കുകയാണ്.
    സാറിനു ഈ ഗതി വരണോ...? ജാഗൃതൈ...!!!!!!

    ReplyDelete
  39. സാറിനു ഈ ഗതി വരണോ...? ജാഗൃതൈ...!!!!!! >>>

    "തോന്നലുകളില്‍ അഭിരമിക്കുന്ന" സ്വന്തമായി മനുഷ്യര്‍ക്ക്‌ ഒന്നും നല്‍കാനാവാത്ത സ്വന്തമായി പ്ലാറ്റ് ഫോം ഇല്ലാത്ത "വിദ്വേഷം" മാത്രം കൈമുതലായ "ഒരുതരം വിശ്വാസി" കള്ട്ടിനെ പ്രതിനിധാനം ചെയ്യുന്ന "നാസ്തിക ഗാംഗിനെയെല്ലെ"
    ഇവിടെ വായനക്കാര്‍ കണ്ടുകൊണ്ടിരിക്കുന്നത്...

    മോഹന്‍ലാലും തിലകനും പരസ്പരം പറഞ്ഞതത്രയും നാട്ടില്‍ പാട്ടാണ്.

    ReplyDelete
  40. സ്വന്തം പ്ലാറ്റ്‌ഫോമില്‍ കണ്ടി മാത്രമേ ഉള്ളൂ എന്നത് കൊണ്ടാനെല്ലോ വായനക്കാരുള്ള പ്ലാറ്റ്ഫോം തേടിപ്പിടിച്ചു കണ്ടിയിരക്കുന്നത്.
    മറ്റുള്ളവന്റെ കഴത്തുനോക്കി വെട്ടാന്‍ ആഹ്വാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമിലെ ഈ തൊള്ളായിരത്തി പതിനാറാം നമ്പര്‍ കണ്ടിയെ എത്രയും പെട്ടെന്ന് സംസം വെള്ളം ഉപയോഗിച്ച് തന്നെ കഴുകുക...

    ReplyDelete
  41. സംസം വെള്ളം ഉപയോഗിച്ച് തന്നെ കഴുകുക... >>>

    ചാണകം തെളിച്ചു ശുദ്ധീകരിച്ചു പരിചയമുള്ളവര്‍ക്ക് സംസം കിട്ടാന്‍ ബുദ്ധിമുട്ടാണ്.

    ReplyDelete
  42. "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
    ചോര തന്നെ കൊതുകിന്നു കൌതുകം "
    വ്യക്തി ഹത്യ നടത്താതെ, വിമര്‍ശനങ്ങളെ ആശയപരമായി നേരിടൂ മൈ ഡിയര്‍ വിവേക് . അതിനു കഴിയാതെ വരുമ്പോള്‍ കൊഞ്ഞനം കുത്തി കാണിക്കുന്നതെന്തിനു ? നിരാശനാവാതെ.... ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ടെന്നല്ലേ ബുക്കിലുള്ളത് ..?. നന്നായി ചിന്തിക്കൂ........
    (പക്ഷെ....... ചിന്തിക്കണം....! )

    ReplyDelete
  43. "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
    ചോര തന്നെ കൊതുകിന്നു കൌതുകം "

    എത്രയെത്ര "പഴംചൊല്ലുകളാണ്" നമ്മുടെ ചന്ദ്രന്മാര്‍ പഠിച്ചിരിക്കുന്നത്!?...അതെങ്കിലും കയ്യിലുണ്ടായത് നന്നായി.
    ഭവാന്‍ ചന്ദ്രന്റെ "വിദ്വേഷ രഥയാത്ര" കാണണമെങ്കില്‍ "വിനയത്തോടെ" ടിയാന്റെ പോസ്റ്റുകളിലൂടെ ഓടിയോടി നടന്നാല്‍ മതി.
    അതിനു "കൂലുങ്കുഷമായി" ചിന്തിക്കേണ്ട ചന്ദ്രൂ..

    ReplyDelete
  44. മി. രവിചന്ദ്രന്‍,

    പ്രത്യക്ഷത്തില്‍ ആചാരങ്ങളെ പുറത്തു നിന്നു വീക്ഷിക്കുമ്പോള്‍ അതില്‍ ഒരു കഴമ്പും കാണാന്‍ കഴിയില്ല. അതില്‍ യുക്തികപ്പുരം പ്രാദേശികമായ/മാനുഷികമായ ഐക്യമോ/ സന്തോഷമോ, ആഘോഷങ്ങളില്‍ അനുഭവിക്കുന്ന സംതൃപ്തിയോ ഒക്കെ അവര്‍ അനുഭവിക്കുന്നുണ്ടാകും ! നമ്മുടെ സാമൂഹിക ജീവിതത്തിനു ഈ ഒറ്റപെട്ട അവസരങ്ങള്‍/ആഘോഷങ്ങള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നത് ഒരു സങ്കുചിതത്വ ചിന്താഗതിയില്‍ നിന്നും വരുന്നതാണ്. മുട്ടിനു മുട്ടിനു, പണിമുടക്കും, ഹര്‍ത്താലും, ബന്ദും മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന അവസ്തെയെക്കാള്‍ സാമൂഹിക വിരുധമാകില്ല ഇതൊന്നും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തങ്ങളുടെ യുക്തി മീറ്റര് കൊണ്ടു മറ്റുള്ളവരുടെ മനസ്സിനെയും, യുക്തിയേയും അളക്കുമ്പോള്‍ മറ്റുള്ളവര്‍ ചെയ്യുന്നതിനെയൊക്കെ വിമര്‍ശിക്കാനും, പരിഹസിക്കാനും മാത്രമേ സമയം കാണൂ. യുക്തി എന്നത് ഓരോന്നിന്റെ പ്രാധാന്യമനുസരിച്ച് , ഓരോ മേഖലയിലും ഓരോ മനുഷ്യരും അവരുടെ സാമൂഹിക/മാനസിക അവസ്ഥയില്‍ നിന്നു കൊണ്ടു ജീവിതത്തില്‍ അപ്ലേ ചെയ്യുന്നുണ്ട്. ഈ വിതിരിക്തതയാണ് മനുഷ്യ ജീവിതത്തിന്റെ ആകര്‍ഷകമായ ചലനത്തിന് പ്രേരകമാകുന്നത്. (കൂടുതല്‍ വിവരിക്കുനില്ല ! യു ആര്‍ വൈസ് ഇനഫ്‌ ടു ഒബ്സേര്‍വ് !)
    ____________________
    പിന്നെ, ഹജ്ജിനെ തോണ്ടിയത് കണ്ടു ! ഹജ്ജ് എന്നത് വെറും ഒരു ആരാധന രീതിയല്ല. അതില്‍ അടങ്ങിയിരിക്കുന്ന ലോക മാനവികതയെ ധര്ഷിക്കുക. കുറഞ്ഞത്‌ അവിടെ മനുഷ്യനെ ഒന്നാക്കുന്ന ആ സംഭവത്തെ പുറത്തു നിന്നു വീക്ഷിക്കുക. അതിന്റെ യോഗ്യതക്ക് പ്രേരകമാക്കുന്ന വ്യക്തിയുടെ സാമൂഹിക ജീവിതത്തെ ധര്ഷിക്കുക ! സാമൂഹിക, സാമ്പത്തിക, മാനുഷിക ബന്ധങ്ങളെ മനസ്സിലാക്കുക ! (ആധാമിന്റെ മകന്‍ അബു കണ്ടാലും ചെറിയൊരു സന്ദേശം ലഭിക്കും !). അതൊന്നും കാണാതെ ഇതിനെ വിമര്‍ശിക്കുന്നത് മൌദ്യമാണ് ! സ്വന്തം "അജ്ഞത" മറ്റുള്ളവര്‍ക്ക് പരിച്ചയപെടുതുന്നു എന്നത് മാത്രമായിരിക്കും അതിന്റെ ഫലം !!

    നാജ്‌

    ReplyDelete
  45. സംസം വെള്ളം ടാങ്കിലടിച്ച് നിറയ്ക്കുന്നവരെ നായ കടിച്ച് ആശുപത്രിയില്‍-സൗദി വാര്‍ത്ത. സംസം കിണറില്‍ നിറയ്ക്കാനായി സമീപത്തെ വാട്ടര്‍ ടാങ്കില്‍ നിന്നും ഭൂഗര്‍ഭ പൈപ്പിലൂടെ വെള്ളം നിറയക്കുന്ന ജോലിക്ക് മേല്‍നോട്ടം വഹിച്ചിരുന്ന മൂന്ന് യമന്‍കാരെയാണ് നായ കടിച്ചത്. കെണറ്റിലെ വെള്ളമെന്ന് പറഞ്ഞ് ടാങ്കിലെ വെള്ളം കൊടുത്ത് ലോകരെ പറ്റിക്കുന്നതിലും ഭേദമാണ് നായയുടെ കടിയെന്ന് ഈ യമന്‍കാര്‍ ലോക്കല്‍ ന്യൂസ് പേപ്പറിനോട് പറഞ്ഞു. സംസം അവിവികേകിളുടെ തല തെളിക്കാന്‍ പറ്റിയ ക്‌ളോറിന്‍ ജലം. അവിവേകിയ്ക്ക് ഇനിയത് കിട്ടുമോ? ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു.

    ReplyDelete
  46. സംസം വെള്ളം ടാങ്കിലടിച്ച് നിറയ്ക്കുന്നവരെ നായ കടിച്ച് ആശുപത്രിയില്‍-സൗദി വാര്‍ത്ത. >>>

    ഇതുപോലുള്ള "ആധികാരിക റിപ്പോര്‍ട്ട്" ആണല്ലോ നാസ്തികന്റെ ദൈവത്തെ നിലനിര്‍ത്തുന്നത്!!!!

    "ചന്ദ്രകഥകള്‍" പൂമ്പാറ്റക്കും ബാലരമക്കും അയക്കാന്‍ പറ്റിയെതെന്നു ചെത്തുവാസു പറഞ്ഞത് മറന്നോ????.

    ReplyDelete
  47. "പഴഞ്ചൊല്ലില്‍ പതിരില്ല" എന്ന് പറയുന്നത് തന്നെ ഒരു "പഴഞ്ചൊല്ല് " ആണ് . അങ്ങനെയല്ലേ .....,ഡിയര്‍ വിവേക് ...?

    ReplyDelete
  48. "പഴഞ്ചൊല്ലില്‍ പതിരില്ല" എന്ന് പറയുന്നത് തന്നെ ഒരു "പഴഞ്ചൊല്ല് " ആണ് . അങ്ങനെയല്ലേ .....,ഡിയര്‍ വിവേക് ...? >>>

    "പഴഞ്ചൊല്ലില്‍ പതിരില്ല" എന്ന് പറയുന്നത് തന്നെ ഒരു "പഴഞ്ചൊല്ല് " ആണ്.
    നാസ്ഥികരുടെ ഇത് സംബന്ധമായ ഏതെങ്കിലും ഒരു പഠനത്തിന്റെ ലിങ്ക് ഇവിടെ നല്‍കിയാല്‍ വായിക്കാമായിരുന്നു.

    ReplyDelete
  49. >>എത്രയെത്ര "പഴംചൊല്ലുകളാണ്" നമ്മുടെ ചന്ദ്രന്മാര്‍ പഠിച്ചിരിക്കുന്നത്!?...അതെങ്കിലും കയ്യിലുണ്ടായത് നന്നായി.
    ഭവാന്‍ ചന്ദ്രന്റെ "വിദ്വേഷ രഥയാത്ര" കാണണമെങ്കില്‍ "വിനയത്തോടെ" ടിയാന്റെ പോസ്റ്റുകളിലൂടെ ഓടിയോടി നടന്നാല്‍ മതി.
    അതിനു "കൂലുങ്കുഷമായി" ചിന്തിക്കേണ്ട ചന്ദ്രൂ..<<

    മിസ്റ്റര്‍ വിവേക്‌! (വിവേകമുള്ളവന്‍)

    യഥാതഥമായ രീതിയില്‍ മുന്‍പോട്ടു പോകുന്ന ഒരു ചര്‍ച്ചയെ അനാരോഗ്യകരമായ രീതിയിലേക്ക് തിരുച്ചുവിട്ടത് താങ്കളാണ്. മതത്തിന്റെ പൊതുവെയുള്ള അസഹിഷ്ണുതക്ക് മാതൃകയാണ് താങ്കള്‍. ഇത്തരത്തിലുള്ള അസഹിഷ്ണുതയുടെ ചീഞ്ഞുനാറുന്ന ഊര്‍ജം വലിച്ചുകുടിച്ചു വീര്‍ക്കുന്ന മതങ്ങളുടെ അനുയായികളില്‍ നിന്നും ഇതേ പ്രതീക്ഷിക്കാന്‍ കഴിയൂ. രവിസാര്‍ പറഞ്ഞതുപോലെ മാലിന്യത്തിലല്ലേ കൊതുക് പെറ്റുപേരുകൂ. !!

    ReplyDelete
  50. >>പിന്നെ, ഹജ്ജിനെ തോണ്ടിയത് കണ്ടു ! ഹജ്ജ് എന്നത് വെറും ഒരു ആരാധന രീതിയല്ല. അതില്‍ അടങ്ങിയിരിക്കുന്ന ലോക മാനവികതയെ ധര്ഷിക്കുക. കുറഞ്ഞത്‌ അവിടെ മനുഷ്യനെ ഒന്നാക്കുന്ന ആ സംഭവത്തെ പുറത്തു നിന്നു വീക്ഷിക്കുക. അതിന്റെ യോഗ്യതക്ക് പ്രേരകമാക്കുന്ന വ്യക്തിയുടെ സാമൂഹിക ജീവിതത്തെ ധര്ഷിക്കുക ! <<

    @ നാജ്

    ഹജ്ജിലെവിടെയാ മാനവികത? മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ഗോഷ്ടികള്‍ക്ക് മാനവികത, സാമുഉഹ്യജീവിതദര്‍ശനം, എന്നൊക്കെ പറഞ്ഞു ഊറ്റം കൊള്ളമേന്നല്ലാതെ, മലം തീണ്ടിയാല്‍ ചന്ദനം മണക്കുമോ സുഹ്രുത്തേ? ഇല്ലായ്മ അനുഭവപ്പെടുമ്പോള്‍ അതിന്റെ വല്ലായ്മ മറയ്ക്കുവാന്‍ ഇല്ലാത്തതു ഉണ്ട് എന്ന് സ്വയം സങ്കല്പിച്ചു ഗമ കാണിക്കലല്ലേ ഇത്. വിശ്വാസിയ്ക്ക് അതിനല്ലേ കഴിയു. പിന്നെ സങ്കല്പം വിശ്വാസികള്‍ക്ക് ജീവശ്വാസവുമാണല്ലോ?

    ReplyDelete
  51. യഥാതഥമായ രീതിയില്‍ മുന്‍പോട്ടു പോകുന്ന ഒരു ചര്‍ച്ചയെ അനാരോഗ്യകരമായ രീതിയിലേക്ക് തിരുച്ചുവിട്ടത് താങ്കളാണ്. >>>

    "അനാരോഗ്യ-" ചന്ദ്രന്റെ രോഗങ്ങള്‍ ജനങ്ങളറിയുന്നതില്‍ കുണ്ടിതപ്പെട്ടിട്ടു കാര്യമില്ല.
    തിരിച്ചറിവുള്ളവര്‍ ഭാഗ്യവാന്മാര്‍ .

    "പഴഞ്ചൊല്ല് " വിശ്വാസി ഒരു അന്ധവിശ്വാസിയല്ലെങ്കില്‍ വിശ്വാസി തന്നെയോ????

    ReplyDelete
  52. പിന്നെ സങ്കല്പം വിശ്വാസികള്‍ക്ക് ജീവശ്വാസവുമാണല്ലോ? >>>

    "സങ്കല്പം" എന്നത് നാസ്ഥികര്‍ക്ക് "ഇല്ല" എന്ന് ഇനി ഡാര്‍വിന്‍- ദ്വാകിന്‍സ് കണ്ണട ഉപയോഗിച്ച് സ്ഥാപിക്കാം ,
    പടച്ചവനെ ഇവന്മാര്‍ക്ക് സങ്കല്‍പ്പവും ജീവശ്വാസവും നഷ്ടപെട്ടുവോ???...

    ReplyDelete
  53. പതിരില്ലെന്നു വൃഥാ അവകാശപ്പെടുന്ന പഴഞ്ചൊല്ലുകള്‍ തന്നെയാണ് ഈ ബ്ലോഗിലെ പ്രതിപാദ്യം. ഇന്ദ്രിയങ്ങളെല്ലാം തുറന്നു വെയ്ക്കൂ പ്രിയപ്പെട്ട വിവേക് , ഒരിക്കല്‍ നിങ്ങള്‍ക്കതു ബോധ്യപ്പെട്ടു കൂടായ്കയില്ല.

    ReplyDelete
  54. "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
    ചോര തന്നെ കൊതുകിന്നു കൌതുകം "
    വ്യക്തി ഹത്യ നടത്താതെ, വിമര്‍ശനങ്ങളെ ആശയപരമായി നേരിടൂ മൈ ഡിയര്‍ വിവേക് . >>>

    പതിരില്ലെന്നു വൃഥാ അവകാശപ്പെടുന്ന പഴഞ്ചൊല്ലുകള്‍ തന്നെയാണ് ഈ ബ്ലോഗിലെ പ്രതിപാദ്യം.
    ഇന്ദ്രിയങ്ങളെല്ലാം തുറന്നു വെയ്ക്കൂ പ്രിയപ്പെട്ട വിവേക് , ഒരിക്കല്‍ നിങ്ങള്‍ക്കതു ബോധ്യപ്പെട്ടു കൂടായ്കയില്ല. >>>

    ഈ രണ്ടു കമന്റും ഒരാളില്‍ നിന്നും വന്നുവെന്ന് "ബോധ്യപ്പെട്ടു".

    ReplyDelete
  55. <<<>>

    ഈ യുക്തി സ്വന്തം മത ദൈവത്തിന്റെ കാര്യത്തില്‍ കൂടി പ്രയോഗിച്ചു നോക്കൂ വിവേക് . (അല്ലെങ്കില്‍ , ഇല്ലാത്ത ഒന്നിനെ ആരാധിച്ചതിന്റെ പേരില്‍ നിങ്ങളെ ദൈവം ശിക്ഷിക്കാനിടയുണ്ട് ;););) ...)

    ReplyDelete
  56. ""----(ആധാമിന്റെ മകന്‍ അബു കണ്ടാലും ചെറിയൊരു സന്ദേശം ലഭിക്കും !). അതൊന്നും കാണാതെ ഇതിനെ വിമര്‍ശിക്കുന്നത് മൌദ്യമാണ് ! സ്വന്തം "അജ്ഞത" മറ്റുള്ളവര്‍ക്ക് പരിച്ചയപെടുതുന്നു എന്നത് മാത്രമായിരിക്കും അതിന്റെ ഫലം !! """



    ശ്രീ നാജ്,


    ശ്രീ നിസ്സഹായന്റെ ബ്ലോഗ്‌ പോസ്റ്റില്‍ (http://nissahayan.blogspot.com/2011/06/blog-post.html) ശ്രീ ശ്രീജിത് കൊണ്ടോട്ടി യുടെ കമന്റു സന്ദര്‍ഭോചിതമായി തോന്നി (ആ ബ്ലോഗ്‌ പോസ്റ്റും) :

    "അന്യമതസ്ഥനില്‍ നിന്ന് സ്വീകരിക്കുന്ന സഹായം മൂലം ഹജ്ജ്‌ നിര്‍വഹിച്ചാല്‍ അതിന്റെ പുണ്യം ലഭിക്കില്ല എന്നും, അന്യമതസ്ഥനെ സഹോദരനായി കാണാന്‍ കഴിയില്ല എന്നും" സിനിമയില്‍ പറയുന്നുണ്ട് എന്ന് പറഞ്ഞു. ഈ സിനിമയിലൂടെ ദേശീയ അംഗീകാരം നേടിയ സലീംകുമാര്‍ സ്വന്തം ചെലവില്‍ ഒരാളെ ഹജ്ജ്‌ ചെയ്യാന്‍ അയക്കുന്നു എന്ന് കേട്ടിരുന്നു. അപ്പോള്‍ ഈ സഹായവും കര്‍മ്മത്തിന് ഗുണം ചെയ്യില്ല എന്നല്ലേ? അലവിക്കുട്ടി എന്ന ആള്‍ സലിംകുമാറിന്റെ സഹായം സ്വീകരിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

    ReplyDelete
  57. @ ജയചന്ദ്രന്

    വിവേകിന്റെ വിശ്വാസത്തെക്കുറിച്ച് ജയചന്ദ്രന്‍ വ്യാകുലപ്പെടേണ്ട.
    എന്താണാ വിശ്വാസം?
    നിങ്ങളെയും എന്നെയും സൃഷ്ടിച്ചു പരിപാലിക്കുന്ന സര്‍വലോക രക്ഷിതാവായ അല്ലാഹുവിലുള്ള വിശ്വാസം.
    അല്ലാഹു ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നവനാണ്.
    അല്ലാഹു അല്ലാതെ വേറൊരു ആരാധ്യനില്ലന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ ദൂതനാണന്നും സ്വയം സാക്ഷ്യപ്പെടുത്തല്‍.
    അതുവഴി ജീവിതത്തെ ക്രമപ്പെടുത്തല്‍.

    എങ്ങിനെ ജീവിതത്തെ ക്രമപ്പെടുത്താം
    ഖുര്‍ആനും നബിചര്യയും പിന്‍പറ്റുക എന്നതാണ് ജീവിതത്തെ ക്രമപ്പെടുത്താനുള്ള വഴി.
    മുഹമ്മദ്‌ നബി (സ) വിജയകരമായി മാനവലോകത്തിനു വ്യക്തമായി തെളിയിച്ചുതന്നു.
    അദ്ദേഹത്തെ കുറിച്ചുള്ള ചരിത്ര തെളിവുകള്‍ സത്യാന്വേഷികള്‍ക്ക് മായാതെ കിടക്കുന്നു.
    ഇസ്ലാം പഠിക്കാനും അത് സ്വീകരിക്കാനും താങ്കളെയും ക്ഷണിക്കുന്നു.

    ReplyDelete
  58. ശ്രീ വിവേക്, താങ്കളുടെ നല്ല മനസിനും സ്നേഹപൂര്‍വ്വമുള്ള ക്ഷണത്തിനും നന്ദി. വിമര്‍ശനങ്ങളോടുള്ള താങ്കളുടെ പുതിയ സമീപനം നേരത്തെതിനേക്കാള്‍ ശക്തമാണ് . ഇതാണ് ബ്ലോഗുലകം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത്.

    ReplyDelete
  59. മിസ്റ്റര്‍ വിവേക്‌

    ഡോക്ടറിനെ രോഗിയാക്കുന്ന ഈ അനാരോഗ്യ (അനാരോഗ്യതാളവട്ടം) പ്രവണത നിര്തുന്നതല്ലേ നല്ലത്.

    സമ്യഗായ കല്പനകള്‍ (സങ്കല്പം)അന്യമാകുമ്പോള്‍ കല്പനകള്‍ അസമ്യഗായി പരിണമിക്കും. യാഥാര്‍ഥ്യത്തെ അടിസ്ഥാനമാക്കിയ സങ്കല്‍പ്പങ്ങള്‍ സമ്യഗായി പര്യവസാനിക്കും. ഷര്‍ടിന്റെ ആദ്യ ബട്ടന്‍ തെറ്റിച്ചിട്ടാല്‍ പിന്നീടുള്ളവയെല്ലാം തെറ്റിയല്ലേ പോകൂ.

    പിന്നെ പഴഞ്ചൊല്ലുകള്‍ എന്ന് കേള്കുമ്പോള്‍ എന്താണിത്ര മനപ്രയാസം. ജീവിതത്തിന്റെ സമസ്ടമെഖലകളെയും സ്പര്‍ശിച്ചുകൊണ്ടു ഉണ്ടായ ഭാഷാസാമ്പത്ത് തന്നെയാണ് വിവേകേ പഴഞ്ചൊല്ലുകള്‍. കിത്താബു മാത്രം മനപ്പാഠം ആക്കാതെ പഴഞ്ചൊല്ലുകള്‍ കൂടി ഒന്ന് പ്രയോഗിച്ച് പഠിക്ക്

    ReplyDelete
  60. ശ്രീ വിവേക്, താങ്കളുടെ നല്ല മനസിനും സ്നേഹപൂര്‍വ്വമുള്ള ക്ഷണത്തിനും നന്ദി. >>

    സംവാദത്തിനു പലരും ഇവിടെ ഇടപെട്ടിട്ടുണ്ട്,
    അവരോടു ശ്രീ രവിചന്ദ്രനും കൂട്ടരും സമീപിച്ച രീതി പോസ്റ്റു കമന്റുകളിലൂടെ കാണാം.
    രവിചന്ദ്രന്‍ പല കമന്റുകളും മായ്ചിട്ടുണ്ട്. പലരെയും മനസ്സിലാക്കാന്‍ അദ്ദേഹത്തിനു പറ്റിയിട്ടില്ല.
    അതദ്ദേഹത്തിന്റെ ദൌര്‍ബല്യമായി കാണാം.
    പലരെയും ഹ ഹ ഹ എന്നും പറഞ്ഞു പരിഹസിച്ചതും കാണാം.
    തിരിച്ചു കൊള്ളുമ്പോള്‍ മാത്രമേ ബോധ്യപ്പെടൂ???
    അതും ഇവിടെ നടന്നു കഴിഞ്ഞു.

    എന്‍.എം ഹുസൈന്‍ സാഹിബുമായി കൈരളി ചാനനലില്‍ നടന്ന സംവാദം ഇവിടെ അപ്‌ലോഡ്‌ ചെയ്യാന്‍ പറയുക.
    എങ്കില്‍ വായനക്കാര്‍ക്ക് അദ്ദേഹത്തിന്റെ "സത്യസന്ധത" എഴുത്തിലൂടെ മാത്രമല്ല, കണ്ടും മനസ്സിലാക്കാം.

    ReplyDelete
  61. ഡോക്ടറിനെ രോഗിയാക്കുന്ന ഈ അനാരോഗ്യ (അനാരോഗ്യതാളവട്ടം) പ്രവണത നിര്തുന്നതല്ലേ നല്ലത്. >>>

    ഡോക്ടറും രോഗത്തില്‍ നിന്നും മുക്തമല്ല. ഏത് സാധാരണക്കാരനും ബോധ്യമുള്ളതു.
    ജീവിത പരീക്ഷണത്തില്‍ വിജയിയായി, സംതൃപ്തനായി തീരുക എന്നുള്ളത് വല്യഭാഗ്യമാണ്. ആ ഭാഗ്യത്തിലെക്ക് ഇസ്ലാം വെളിച്ചമാകുന്നു.

    ReplyDelete
  62. ""ചെത്തിന്ദ്രന്‍" സ്വയം പൊക്കുന്ന ഒരു "ഭീമന്‍" തന്നെ..!!!"

    എന്തെടെയ് സംശയം ..!!

    നിങ്ങളൊക്കെ കൂടി പറഞ്ഞു നടക്കുന്നത് ഞാനായിട്ട് പോക്കുന്നതല്ല ദൈവമായിട്ടു ചെയ്യുന്നനെന്നനല്ലോ ..പരാതിയുടെന്ല്‍ അവടെ പോയ്‌ പറയൂ !!

    ReplyDelete
  63. ----"""അതദ്ദേഹത്തിന്റെ ദൌര്‍ബല്യമായി കാണാം.
    പലരെയും ഹ ഹ ഹ എന്നും പറഞ്ഞു പരിഹസിച്ചതും കാണാം.
    തിരിച്ചു കൊള്ളുമ്പോള്‍ മാത്രമേ ബോധ്യപ്പെടൂ???---"""


    രവിചന്ദ്രന്‍ സാറിന്റെ ബ്ലോഗ്‌ പോസ്റ്റും കമന്റുകളും തുടക്കം മുതല്‍ വായിക്കുന്നുണ്ട്. വിവേകിന്റെ അഭിപ്രായത്തോട് ഒട്ടും തന്നെ യോജിക്കാന്‍ വയ്യ. ഒരുപക്ഷെ പരിഹാസമായി തോന്നാത്തത് മനുഷ്യനെ വംശീയമായി കാണാതെ ഹോമോ സാപിയന്‍സ് ആയി കരുതുന്നത് കൊണ്ടാവും . അങ്ങനെയായാല്‍ വ്രണപ്പെടലുകള്‍ ഒഴിവാക്കുകയും ചെയ്യാം എന്ന് കരുതുന്നു. താങ്കളോടും എനിക്ക് യാതൊരു വിരോധവുമില്ല.

    ReplyDelete
  64. ""ചെത്തിന്ദ്രന്‍" സ്വയം പൊക്കുന്ന ഒരു "ഭീമന്‍" തന്നെ..!!!"

    എന്തെടെയ് സംശയം ..!!
    നിങ്ങളൊക്കെ കൂടി പറഞ്ഞു നടക്കുന്നത് ഞാനായിട്ട് പോക്കുന്നതല്ല ദൈവമായിട്ടു ചെയ്യുന്നനെന്നനല്ലോ ..പരാതിയുടെന്ല്‍ അവടെ പോയ്‌ പറയൂ !! >>>>

    വിചാരം മാത്രമല്ല, വികാരം കൂടിയുള്ളതിനാലല്ലേ ഇത്ര "ചെത്തില്" എഴുതാന്‍ പറ്റുന്നത്!?.
    സ്വന്തെത്തെ തിരിച്ചറിഞ്ഞു തുടങ്ങുന്നു..ഭാവുകങ്ങള്‍.

    ReplyDelete
  65. നാജ് പറഞ്ഞു വരുന്നത് , യുക്തി എന്നത് തരാതരം പോലെ അപ്പ്ലൈ ചെയ്യാനുള്ളത് ആണ് എന്നാണ് . അതായത് ചില കാര്യങ്ങളില്‍ ( വിശ്വാസം പോലുള്ള ) യുക്തി അപ്ലൈ ചെയ്യുന്നില്ല എന്ന് നജ് സൂചിപ്പിച്ചിരിക്കുകയാണ് . ഇത്രയും സരളവും വ്യക്തവുമായി അദ്ദേഹം കാര്യം പറഞ്ഞ നിലക്ക് , വിശ്വാസം എല്ലാം അന്ധമാണ്‌ എന്ന് ഈ പോസ്റ്റിന്റെ ഉള്ളടക്കത്തോട് അദ്ദേഹം ജോജിക്കുന്നു എന്ന് സാരം

    ശരി നാജിനെപ്പോലെ മറ്റു വിശ്വാസികളും തങ്ങളുടെ വിശ്വസം അന്ധവും , യുക്തി രഹിതമോ , ദുര്‍ബല യുക്തിയോ ആണ് എന്ന് തിരിച്ചറിഞ്ഞു എങ്കില്‍ എത്ര നന്നായിരുന്നു . ഇക്കാര്യം മറ്റുള്ളവരുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍ നജ് തന്നെ മുന്‍കൈ എടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ! അല്ലെ..?

    ReplyDelete
  66. vivek ,

    ദൈവത്തെ കാണുമ്പോള്‍ ഞാന്‍ പറഞ്ഞ കാര്യം അന്വേഷിക്കാന്‍ മറക്കരുത് മറക്കരുത് ..! എന്റെ അന്വേഷണം പറയുക ! യാത്രാ മംഗളങ്ങള്‍ !

    ReplyDelete
  67. ചെത്തുവാസുവിനു മാറ്റമില്ലന്നു ആര് പറഞ്ഞു,
    എന്റെ ഒരു കമന്റിനു പിന്തുണ നല്‍കി പേരെഴുതാന്‍ അസ്വസ്തപ്പെട്ട മാന്യദേഹം, വിവേക് എന്നഭിസംബോധനം ചെയ്യാന്‍ പഠിച്ചിരിക്കുന്നു.
    'സ്വത്വബോധവും" വന്നുപെട്ടാല്‍ പിന്നെ ആള് രവിചന്ദ്രന്റെ മുകളില്‍ തന്നെ!!!!

    ReplyDelete
  68. >>> എങ്ങിനെ ജീവിതത്തെ ക്രമപ്പെടുത്താം
    ഖുര്ആനും നബിചര്യയും പിന്പറ്റുക എന്നതാണ് ജീവിതത്തെ ക്രമപ്പെടുത്താനുള്ള വഴി.
    മുഹമ്മദ് നബി (സ) വിജയകരമായി മാനവലോകത്തിനു വ്യക്തമായി തെളിയിച്ചുതന്നു.
    അദ്ദേഹത്തെ കുറിച്ചുള്ള ചരിത്ര തെളിവുകള് സത്യാന്വേഷികള്ക്ക് മായാതെ കിടക്കുന്നു.
    ഇസ്ലാം പഠിക്കാനും അത് സ്വീകരിക്കാനും താങ്കളെയും ക്ഷണിക്കുന്നു.<<<

    ആദ്യമായി അറിഞ്ഞിരിക്കേണ്ടതും നിര്‍ബന്ധമായും അനുസരിക്കെണ്ടാതുമായ ചില കാര്യങ്ങള്‍

    സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്ക്കെിതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ…!!! 4-144

    നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്ക്കു ള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ…..!!! 9-73

    സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്ത്തി ക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്ക്ക് ‌ താക്കീത്‌ നല്കു്ന്നു….!!! 3-28.

    ReplyDelete
  69. പ്രിയപ്പെട്ട നാജ്,

    ഞാന്‍ ഹജ്ജിനെക്കുറിച്ച് നേരിട്ടൊന്നും പറഞ്ഞില്ല. 'കല്ലെറിയല്‍' എന്നു കേട്ടപ്പോള്‍ ചാടി വീണതായിരിക്കും!! മനുഷ്യരെ കല്ലെറിഞ്ഞ് കൊന്ന് പുണ്യം പിടിക്കുന്ന രമ്യമനോഹരമായ ആചാരങ്ങള്‍ വേറെയുള്ളത് പെട്ടെന്ന് സ്മൃതിപഥത്തില്‍ വരാത്തതുകൊണ്ടായിരിക്കും ഹജ്ജില്‍ തന്നെ കയറി പിടിച്ചത്. താങ്കളെപ്പോലൊരു 'സത്യവിശ്വാസി'ഹജ്ജിനെക്കുറിച്ച് വേവലാതിപ്പെടുന്നത് കൗതുകകരമാണ്.

    ഖുര്‍-ആന്‍ വിരുദ്ധവും അനിസഌമികവുമായ ഒരു ജാഹില്ലിയ വ്യാപരോത്സവമാണ് ഹജ്ജ്. എല്ലാത്തരം 'കല്ലാരാധാനകളും' നിഷിദ്ധമാക്കിയെന്ന് വ്യാജമായി വീമ്പിളക്കുന്ന കുര്‍-ആന്‍ അനുയായികള്‍ സ്വന്തം ഗ്രന്ഥത്തെ നോക്കി ഗോഷ്ടി കാണിക്കുകയല്ലേ ഹജ്ജിലൂടെ ചെയ്യുന്നത്. കുറെ ഹദീസുകള്‍ തട്ടിക്കൂട്ടിയിട്ട് കാര്യമുണ്ടോ?

    ReplyDelete
  70. Continued...
    മിണ്ടാപ്രാണിയുടെ കഴുത്തറുത്ത് വാരിക്കൂട്ടുന്ന പുണ്യത്തെ ഞങ്ങള്‍ പ്രകീര്‍ത്തിച്ച് പാടണമെന്നാണോ അങ്ങാഗ്രഹിക്കുന്നത്?
    അതോ ചെറിയ കല്ലുവെച്ച് എറിഞ്ഞ് ഇപ്പോഴും ബല്യ ചെകുത്താനെ ജീവനോടെ വെച്ചിരിക്കുന്ന കൊടിയ കുറ്റം പ്രവര്‍ത്തിക്കുന്നതിനെ പുകഴ്ത്തണമോ? അതോ വെളുത്ത കല്ല് മുത്തി കറുപ്പിക്കുന്ന ദിവ്യത്ഭുതത്തെ പ്രശംസിക്കണോ? പറയൂ, നാജ് ഹജ്ജില്‍ എത്ര ശതമാനം ജാഹിലിയ്യ? എത്ര ശതമാനം ഇസ്‌ളാം?

    പ്രധാനപ്പെട്ട 5 ഇസ്‌ളാം കാര്യങ്ങളില്‍ ഹജ്ജ് പെടുന്നില്ല. ഒന്നിലധികം പ്രാവശ്യം ധനം ധൂര്‍ത്തടിച്ചും നികുതിപ്പണം കൊളളയടിച്ച് സബ്‌സിഡി വാങ്ങി മെഡി കിറ്റുമായി വിമാനം കയറിച്ചെന്ന് കല്ലെറിയുന്നതാണോ താങ്കള്‍ പറയുന്ന 'യഥാര്‍ത്ഥം മതം'? അതാണോ മതത്തിന്റെ 'മാനവികമൂല്യധാര'?!!!!

    മുഹമ്മദ് പോലും ഒന്നിലധികം ഹജ്ജ് നടത്തിയതായി അറിവില്ല. ചവിട്ടുകൊണ്ട് ചാവാതെ, 700 ഇരട്ടി പ്രതിഫലം ഉറപ്പാക്കപ്പെട്ട സല്‍ക്കര്‍മ്മങ്ങള്‍ (അമലുസ്സ്വാലിഹാത്ത്)നാട്ടില്‍ തന്നെ ചെയ്യാനുള്ളപ്പോള്‍ കല്ലെടുത്തുകൊണ്ടുപോയി കല്ലിനെ എറിയണമോ നാജേ?

    ReplyDelete
  71. രാഷ്ട്രീയപാര്‍ട്ടികള്‍ ഗതാഗതം മുടക്കി ജനജീവിതം സ്തംഭിപ്പിക്കുന്നതുകൊണ്ട് മതക്കാരും അങ്ങനെ ചെയ്യണമെന്നാണോ താങ്കളുടെ ലോജിക്!? ഈ പോസ്റ്റില്‍ അപ്പൂട്ടന്‍ എഴുതിയ ഒരനുഭവമുണ്ട്. ദയാവായി വായിച്ചുനോക്കൂ.

    നിങ്ങള്‍ പങ്കെടുക്കുമ്പോള്‍ റോഡ് തടസ്സപ്പെട്ടാല്‍ അഭിമാനം. യാത്രക്കാരനാണെങ്കില്‍ വിമ്മിഷ്ടം. മതം പൊട്ടിയൊലിക്കുമ്പോള്‍ ബസ്സോടരുത്, റോഡ് വിട്ടുകൊടുക്കണം. പണി കഴിഞ്ഞാല്‍ ബസ്സില്‍ കയറണം, ബസ്സിന് തടസ്സമുണ്ടാകരുത്, റോഡ് ഉപരോധിക്കരുത്, വണ്ടി വേഗതയില്‍ പോകണം.... സ്വന്തം കാര്യം സിന്ദാബാദ്. മതാഘോഷത്തിന് മൈക്ക് വെച്ച് അന്യന്റെ കര്‍ണ്ണപുടം പൊട്ടിക്കുമ്പോള്‍ ഉന്മാദം. അല്ലാത്തപ്പോള്‍ ശബ്ദശല്യത്തിനെതിരെ അവിരാമമായ പോലീസ് സ്‌റ്റേഷനില്‍ പരാതി.

    നാജേ, മനുഷ്യന്റെ സഞ്ചാരസ്വാതന്ത്ര്യം സംഘടിതമായി അപഹരിക്കുന്ന എന്തിനേയും എതിര്‍ക്കണം. രാഷ്ട്രീയം മനുഷ്യന് വേണ്ടിയുള്ളതാണ്, അല്ലാതെ മനുഷ്യന്‍ രാഷ്ട്രീയത്തിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല. നിങ്ങള്‍ പറയുന്നു അവര്‍ പശുവിനെ കൊല്ലുന്നു, പിന്നെ ഞങ്ങള്‍ക്ക് കുട്ടിയെ കൊന്നാലെന്താ.....???!! മിടുക്കന്‍, താങ്കള്‍ തന്നെ മുന്തിയ മതമൂല്യവിശാരദന്‍!!

    ReplyDelete
  72. {{{{{{{{{{{{{{{{{{ vivek said...
    ചെത്തുവാസുവിനു മാറ്റമില്ലന്നു ആര് പറഞ്ഞു,
    എന്റെ ഒരു കമന്റിനു പിന്തുണ നല്‍കി പേരെഴുതാന്‍ അസ്വസ്തപ്പെട്ട മാന്യദേഹം, വിവേക് എന്നഭിസംബോധനം ചെയ്യാന്‍ പഠിച്ചിരിക്കുന്നു.
    'സ്വത്വബോധവും" വന്നുപെട്ടാല്‍ പിന്നെ ആള് രവിചന്ദ്രന്റെ മുകളില്‍ തന്നെ!!!!
    29 November 2011 18:൩൫}}}}}}}}

    കേരളത്തില്‍ ഏറ്റവും കുടുതല്‍ സ്ത്രീകളെ പീഡിപ്പിച്ചത് ഉള്ള അവാര്‍ഡ്‌ മലപ്പുറം ജില്ലക്ക് കിട്ടി !!!! കയ്യടിക്കു ....കയ്യടിക്കു ... ഇയിടെ വന്ന ഒരു വാര്‍ത്ത‍ ആണ് ...കയ്യടിക്കു !!!!!! കുടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ അവര്‍ക്ക് ധര്യം കൊടുക്ക്‌ ...കല്ലെറിയല്‍ ഒന്നും ഇവിടെ നടക്കില്ല ..അത്രയും കല്ലുണ്ട്ങ്ങില്‍ ഇവിടെ ആള്‍ക്കാര്‍ വീട് വയ്ക്കും !!!!!! ഇത്രയും വിലയുള്ള കല്ല്‌ പാവങ്ങളുടെ തല എറിഞ്ഞു പൊട്ടിക്കാനയീ മറ്റുള്ളവര്‍ ഉപയോഗിക്കുന്നു ....പൊങ്ങല പോസ്റ്റ്‌ അവിവേകിയില്‍ ഒരു ചിന്തക്കും ഇട നല്‍കില്ല ...അവിടെ എങ്ങെനെ ഒരു ബോംബ്‌ വയ്ക്കാന്‍ കഴിയും എന്നാണ് അയാള്‍ ആലോചിക്കുന്നത് .....കുറെ ചാകും ..ബാക്കിയുള്ളവര്‍ക്ക് മറ്റേ (സംസം ) വെള്ളം കൊടുക്കാം ..അടുത്ത വര്ഷം അവര് നമ്മളുടെ കൂടെ നില്‍ക്കും .....വിവേക് തന്‍ അവിവേകി ആയി ..വീണ്ടും ആരോ സ്പെല്ലിംഗ് മിസ്ടക് കൊണ്ട് തങ്ങളെ വിവേക് എന്ന് വിളിച്ചപ്പോള്‍ ആഹാ എന്ത് സന്തോഷം !!! എന്നാല്‍ തങ്ങളെ ഞാന്‍ വിവേകെന്നോ അവിവേകെന്നോ വിളിക്കില്ല .....കാരണം .....

    __ മത്തനും കുംബളവും ഒന്നിച്ചു നടുകയോ ? എന്താ പ്രശ്നം ? ......കുമ്പളം മുളക്കില്ല ....അതെന്താ ?...കേട്ടിട്ടില്ലേ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ല എന്ന് ...............കാരണം ? ....അത് പണ്ടേ പറയുന്നതാ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ല .............അതെന്താ അങ്ങെനെ ?.......................................................................
    " അത് കുംബലത്തിനു പണ്ടേയുള്ള ശീലമ """""

    ReplyDelete
  73. കൂലികള്‍

    എന്തിനും ഏതിനും കൂലിയുണ്ട് , പ്രാര്‍ത്ഥിച്ചാല്‍ , നോമ്പെടുത്താല്‍ ( കാരക്ക കൊണ്ട് നോമ്പു തുറന്നാല്‍ എക്സ്ട്രാ ഉണ്ട് ) , കല്ലെറിഞ്ഞാല്‍ ( കല്ലിനെ കല്ല് കൊണ്ട് തന്നെ ഏറിയണം !! ) , കയ്യും മുഖവും കഴുകിയാല്‍ ( 3 പ്രാവശ്യമേ പാടുള്ളൂ , മൂന്നില്‍ കൂടിയാല്‍ കൂലി ഇല്ല ) , ഭക്ഷണം കഴിക്കുന്നതിന്, കഴിക്കാത്തതിന് ! മൃഗങ്ങളെ കൊല്ലുന്നതിന് , തിന്നുന്നതിന്, ചിലതിനെ തിന്നാത്തത്തിന് , മുടി വെട്ടുന്നതിന്, ചിലപ്പോ വെട്ടാത്തതിന് , ദൈവത്തേയും മതത്തേയും വെല്ലുവിളിക്കുന്നവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് , എല്ലാം എല്ലാം ,

    എന്തിനേറെ പറയണം , ഇവിടെ ദൈവത്തെ /മതത്തെ ന്യായീകരിക്കാന്‍ കമെന്‍റ് ഇടുന്നതിന് പോലും ഉണ്ടാവും കൂലി , ഇല്ലെങ്കില്‍ ഇവിടെ രാപ്പകല്‍ വ്യാഖ്യാന തൊഴിലാളികള്‍ ചെയ്യുന്നതൊക്കെ വെറുതെ ആവും , മതവിഷയങ്ങളില്‍ സപോര്‍ട്ട് ചെയ്തു ലൈക് ചെയൂന്നവര്‍ക്ക് കൂലി , commentinu 10 ഇരട്ടി കൂലി, പോസ്റ്റിട്ടല്‍ പ്രത്യേകം കൂലിയുണ്ടാവും !

    ഒരു പക്ഷേ ഏറ്റവും അധികം കൂലി ഉല്‍പാദിപ്പിക്കുന്ന ഒരു സ്തലമായിരിക്കും ividam.

    ReplyDelete
  74. പണമില്ലങ്കില്‍ മതമില്ല നിഷാദ് . പൂര്‍ണമായും ഭൌതികമായും ഭൌതിക സാഹചര്യങ്ങള്‍ ഉപയോഗിച്ചും നില നിര്‍ത്തപ്പെടുന്ന ഒരു സ്ഥാപനം ആണത് . പൂര്‍ണമായും ഭൌതിക ക്രയ വിക്രയങ്ങള്‍ ആണ് മതങ്ങള്‍ ആളുകളുമായി ഇടപെടുന്നത് . ( പ്രതിഫലം , കൊടുക്കല്‍ വാങ്ങല്‍ , ആളെക്കൂട്ടല്‍ , സംഖടന , നിയന്ത്രണം , തടസ്സപ്പെടുതലുകള്‍ ,ശക്തി പ്രകടനം തുടങ്ങിയ ). മതം ആത്മീയത എന്നിവയ്ക്ക് ഒരു ബന്ധവുമില്ല .പൊതുവില്‍ ആത്മീയത എന്നത് വ്യക്തികളുടെ മിസ്ടിക് ബോധമാണ് ( അതും അടിസ്ഥാനപരമായി യുക്തി രഹിതം തന്നെ ) . അതിനു മതവുമായി ബന്ധം ഒന്നും ഇല്ല ,( പലരും തെറ്റിദ്ധരിക്കുന്ന /തെറ്റിദ്ധരിപ്പിക്കുന്ന പോലെ .). അതെ സമയം വ്യക്തിഗത മിസ്റ്ക് ബോധം പണമില്ലാതെ നിലനിര്‍ത്താം ..എന്നാല്‍ അത് വളര്‍ന്നു പന്തലിക്കണം എങ്കില്‍ അതിനു സാമ്പത്തിക ശാസ്ത്ര ഇടപെടലുകള്‍ നടത്തി സ്വയം വിപുലീകരിക്കുന്ന ഒരു കൊര്‍പോരട്ടു സ്ഥാപനം ആയെ പറ്റു..

    ReplyDelete
  75. >>ആ ഭാഗ്യത്തിലെക്ക് ഇസ്ലാം വെളിച്ചമാകുന്നു.<<
    @വിവേക്‌

    ഈ നൂറ്റാണ്ടിലെന്നല്ല നൂറ്റാണ്ടുകളായി ലോകത്തില്‍ ഇരുട്ട് മാത്രം പരത്തിക്കൊന്ടിരിയ്ക്കുന്ന ഒരു കറുത്തസംസ്കാരജവിഭാഗത്തിന്റെ ഭാഗ്യത്തിനു വെളിച്ചമാണ് ഇസ്ലാം. വെറും വെളിച്ചമല്ല ഒരു കറുത്ത വെളിച്ചം. ആ ടാമോഗര്തത്തം വിട്ടു പുറത്തുവരിക. പുറത്തുള്ള വെളിച്ചത്തെ തിരിച്ചറിയുക. കൂപമാണ്ടൂകമാകാതിരിക്കുക. ഇസ്ലാമിനെ പിന്പറ്റിയവര്‍ ഇന്ന് കാട്ടിക്കൂട്ടുന്ന ലോകൊതരതെമ്മാടിത്തരങ്ങളാണ് ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ ദുഃഖം. ഇതരമതത്തില്‍ പെട്ടവന്റെ നശിപ്പ്പിക്കുന്നതില്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യുന്ന, ഇസ്ലാമിനെ പിന്‍പറ്റിയത്തിന് ശേഷം തിരിച്ചു നടക്കുന്നവന്‍ വീട്ടില്‍ കഴുത്തുമായി തിരിച്ചെത്തുന്നത് നാണക്കേടായി കരുതുന്ന ഒരു സംസ്കാരത്തിന്റെ വക്തവാകാന്‍ താങ്കള്‍ക്ക് ലജ്ജ തോന്നുന്നില്ലേ!!?
    ദിവ്യത്വമുള്ള ഒരു വരിയെങ്കിലും ഖുര്‍ ആനില്‍ നിന്നും എടുത്തുകാണിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ സുഹൃത്തേ?

    ReplyDelete
  76. ഒരു ലിങ്കില്‍ ഇങ്ങനെയും വായിക്കാം...

    "ഇരുളിന്റെ ഗുഹയില്‍ നിന്ന്"

    ഒരു ഗുഹയില്‍ നിന്നാണ്, ‘ഹിറ’ എന്ന തമസ്സില്‍ നിന്നാണ് പൊളിച്ചെഴുത്തിനായുള്ള "വെളിച്ചം" ഭൂമിയാകെ ചിതറി വീഴുന്നത്. തന്റെ ദര്‍ശനത്തിന്റെ വിളംബരം ഒരു കൊച്ചു മലമുകളിലാണ് പ്രവാചകന്‍ പ്രോദ്ഘാടനം ചെയ്യുന്നത്. ക്രിസ്താബ്ദം 610 ല്‍ ”അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന്’. എണ്ണമറ്റ ദൈവങ്ങളെ ആരാധിച്ചു പോന്ന ഒര ജനതയെ സംബന്ധിച്ചിടത്തോളം കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു ഉദ്‌ഘോഷമായിരുന്നില്ല അത്. പക്ഷേ, ആ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം മാനവ കുലത്തെ എന്തു കൊ്ണ്ട് പരിവര്‍ത്തിതമാക്കി എന്ന് കണ്ടെ ത്തെുമ്പോഴാണ് പ്രവാചക ദൗത്യത്തിന്റെ പൊരുള്‍ അനുഭവ വേദ്യമാകുന്നത്.

    ചരിത്രകാരനായ ഖാലിഖ് അഹമ്മദ് നിസാമി ചൂിക്കാട്ടിയത് പോലെ ലോക ഗതിവിഗതികളെ ഇതുപോലെ സ്വാധീനിച്ച മറെറാരു വചനം മനുഷ്യര്‍ ഇതുവരെ ശ്രവിച്ചിട്ടില്ല. (Religion and politics in 13rd , 14th century). അന്നേവരെ ഭൂമുഖത്തു നിലനിന്ന രാഷ്ട്രീയ – സാമുദായിക ഘടനകളെ കീഴ്‌മേല്‍ മറിക്കാന്‍ മാത്രം ഊര്‍ജ്ജ ദായകമായിരുന്നു പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച "ഏക ദൈവത്തിലൂന്നിയ" തൗഹീദിന്റെ ആ വചനം. ഇവിടെ "ആരാധിക്കപ്പെടേത് അല്ലാഹു മാത്രമാണ്" എന്ന ദൃഢസ്വരം പ്രപഞ്ചത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്താന്‍ ശ്രമിക്കുന്ന സകല ശക്തികളോടുമുള്ള വെല്ലുവിളിയായിരുന്നു. ദൈവം മാത്രമാണ് ആരാധ്യന്‍ എന്ന ആശയത്തിന്റെ ആത്യന്തിക സന്ദേശം "മനുഷ്യര്‍ സമന്മാരാണെന്നും" ആര്‍ക്കും ആരെയും കീഴ്‌പ്പെടുത്താന്‍ ഇവിടെ പഴുതില്ല എന്നുമാണ്.

    തുടര്‍ന്ന് വായിക്കുക...


    http://www.ssfonline.net/2011/05/18/%E0%B4%B9%E0%B4%BF%E0%B4%B1%E0%B4%BE%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AA%E0%B5%8A/

    ReplyDelete
  77. രവിചന്ദ്രന്‍ സാറും, മി.എന്‍ എം ഹുസൈനും തമ്മില്‍ നടന്ന സംവാദത്തെ കുറിച്ച് മി.സുശീലിന്റെ യുക്തിദര്‍ശനത്തിലെ 'സംവാദത്തില്‍ സംഭവിച്ചത്' എന്ന പോസ്റ്റില്‍.

    http://yukthidarsanam.blogspot.com/2011/02/blog-post_19.html

    ReplyDelete
  78. << ക്രിസ്താബ്ദം 610 ല്‍ ”അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന്’. എണ്ണമറ്റ ദൈവങ്ങളെ ആരാധിച്ചു പോന്ന ഒര ജനതയെ സംബന്ധിച്ചിടത്തോളം കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു ഉദ്‌ഘോഷമായിരുന്നില്ല അത്. പക്ഷേ, ആ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം മാനവ കുലത്തെ എന്തു കൊ്ണ്ട് പരിവര്‍ത്തിതമാക്കി എന്ന് കണ്ടെ ത്തെുമ്പോഴാണ് പ്രവാചക ദൗത്യത്തിന്റെ പൊരുള്‍ അനുഭവ വേദ്യമാകുന്നത്. >>

    @ വിവേക്‌
    ഇതാണോ വിവേക്‌ ദിവ്യമായ വചനം? തന്റെ ഉല്പന്നം വിറ്റഴിയ്ക്കനായി ഏതു റിസ്കും എടുക്കാന്‍ തയ്യാറാകുന്ന ഒരു തെരുവുകച്ചവടക്കാരന്റെ അവകാശവാദതിനപ്പുരം ഈ വചനത്തില്‍ മഹത്വം എന്താണുള്ളത്? തന്‍ വിശ്വസിക്കുന്ന ദൈവം മാത്രമാണ് യഥാര്‍ത്ഥ ദൈവം എന്നും ആ ദൈവം ഏകനാണെന്നും ആ ദൈവം മാത്രമാണ് ആരാധ്യന്‍ എന്നുള്ള വിളിച്ചു പറച്ചില്‍ വൈകാരികമായ ഒരു അടിമത്തത്തിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ് വിവേക്‌. അതില്‍ ഉണ്ടെന്നു നാം വിശ്വസിയ്ക്കുന്ന മഹത്വം മനസിജങ്ങളാണ്. മഹത്വമില്ലാത്ത ഒന്നിന്റെ മഹത്വവല്‍കരനമാണ് യഥാര്‍ത്ഥത്തില്‍ മതത്തില്‍ ഉടനീളം കാണുന്നത്. മഹാത്വമുണ്ടാകണം എന്ന മുന്‍വിധിയോടെ നാമതിനെ സ്വീകരിക്കുന്പോള്‍ മഹത്വരഹിതമയതിനും മഹാത്വഭാവം കൈവരും.
    പിന്നെ താന്‍ മാത്രമാണ് ആരാധ്യന്‍ എന്ന് ഒരുവന്‍ വിളിച്ചു പറഞ്ഞാല്‍ അത് തന്നെ എത്ര അപഹാസ്യമാണ്. അതിനകത്ത് മഹത്വം കണ്ടു നിര്‍വൃതി കൊള്ളാനാണ് മതവിശ്വാസികള്‍ക്ക് ലഭിക്കുന്ന പരിശീലനം.
    വിശ്വാസങ്ങള്‍ക്ക് അടിമയാകുന്നതില്‍ തെറ്റില്ല. പക്ഷെ അത് വൈകാരികമായാല്‍ ആ വിശ്വാസം ഒരിക്കലും വിശകലനം ചെയ്യപ്പെടുകയില്ല. വിശകലനം ചെയ്യുന്നതില്‍ ആ വിശ്വാസി ഭയപ്പെടുകയും ചെയ്യും. അതിനാല്‍ വിശ്വാസത്തോടു വൈചാരികമായ ഒരു നിലപാട് സ്വികരിക്കു വിവേക്‌.

    ReplyDelete
  79. രവിചന്ദ്രന്‍: എല്ലാത്തരം 'കല്ലാരാധാനകളും' നിഷിദ്ധമാക്കിയെന്ന് വ്യാജമായി വീമ്പിളക്കുന്ന കുര്‍-ആന്‍ അനുയായികള്‍ സ്വന്തം ഗ്രന്ഥത്തെ നോക്കി ഗോഷ്ടി കാണിക്കുകയല്ലേ ഹജ്ജിലൂടെ ചെയ്യുന്നത്."

    താങ്കള്‍ സൂചിപ്പിക്കുന്നത്, കഅബയുടെ കോര്‍ണറില്‍ ഉള്ള കറുത്ത കല്ലിനെ കുറിച്ചാകും. ലോകത്ത് ഒരു മനുഷ്യനും അതിനെ ആരാധിക്കുന്നില്ല. പ്രവാചകന്‍ സ്പര്‍ശിച്ചു എന്നതിന്റെ പേരില്‍ അതിനെ അനുധാവനം ചെയ്യുന്നവരുണ്ട്. പക്ഷെ അതിന് ആരാധനയുമായി ഒരു ബന്ധവും ഇല്ല. താങ്കളുടെ തെറ്റിധാരണയാണ്. i don't have that concept !!

    """പ്രധാനപ്പെട്ട 5 ഇസ്‌ളാം കാര്യങ്ങളില്‍ ഹജ്ജ് പെടുന്നില്ല. ഒന്നിലധികം പ്രാവശ്യം ധനം ധൂര്‍ത്തടിച്ചും നികുതിപ്പണം കൊളളയടിച്ച് സബ്‌സിഡി വാങ്ങി മെഡി കിറ്റുമായി വിമാനം കയറിച്ചെന്ന് കല്ലെറിയുന്നതാണോ താങ്കള്‍ പറയുന്ന 'യഥാര്‍ത്ഥം മതം'? അതാണോ മതത്തിന്റെ 'മാനവികമൂല്യധാര'?!!!!


    താങ്കള്‍ അതിശയോക്തി കലര്‍ത്തി പറയുന്നു !
    ഇസ്ലാമില്‍ ഹജ്ജ് എന്നത് കഴിവ് ഉള്ളവര്‍ക്ക് മാത്രം പറഞ്ജീട്ടുല്ലതാണ്. അതിനും കണ്ടീഷന്‍സ് ഉണ്ട്. താന്‍ സംഭാടിക്കുന്ന ധനം എല്ലാം കൊണ്ടും ശുധിയായിരിക്കണം. അതൊരു അടിസ്ഥാനമാണ്. മറ്റുള്ളവര്‍ക്ക് യാതൊരു ബാദ്യതയും ഉണ്ടാകാന്‍ പാടില്ല. പലിശയുമായി ഒരു ബന്ധവും പാടില്ല. തുടങ്ങി പല കാര്യങ്ങളും അതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പിന്നെ, താങ്കള്‍ പറഞ്ഞ നികുതി പണം കൊള്ളയടിയും സബ്സിഡിയും ഉപയോഗിക്കുന്നതിനെ കുറിച്ച് ! ആ കാര്യത്തില്‍ ഞാന്‍ താങ്കളോടൊപ്പം ഉണ്ട്. തീര്‍ച്ചയായും അത്‌ വേണ്ടതില്ല. രാഷ്ട്രീയം അതിനെ ഉപയോഗിക്കുന്നത് വോട്ടിനു വേണ്ടിയുള്ള മത പ്രീണനം ! അതിന് ഇസ്ലാമുമായി ബന്ടമില്ല ! തനിക്കു ചുറ്റുമുള്ള മനുഷ്യന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ദൈവ പ്രീതി അന്വേഷിക്കുന്നവര്‍ വികലമായ വിശ്വാസം കൊണ്ടു നടക്കുന്നവരാണ്. അവര്‍ ഇസ്ലാമിനെ പൂര്‍ണമായും "മതവല്‍ക്കരിച്ചു". അവരെ നോക്കിയാണ് ഇസ്ലാമിനെ വിമര്‍ശിക്കുന്നത് എങ്കില്‍ കമ്യൂണിസ്റ്റ് വിരുദ്ധത ചെയ്യുന്ന കമ്യൂണിനിസ്ടുകാരെ നോക്കി കമ്യൂണിസത്തെ വിമര്‍ശിക്കുന്നത് പോലെയാണ്. അത്‌ യുക്തിയല്ല !

    """മുഹമ്മദ് പോലും ഒന്നിലധികം ഹജ്ജ് നടത്തിയതായി അറിവില്ല. ചവിട്ടുകൊണ്ട് ചാവാതെ, 700 ഇരട്ടി പ്രതിഫലം ഉറപ്പാക്കപ്പെട്ട സല്‍ക്കര്‍മ്മങ്ങള്‍ (അമലുസ്സ്വാലിഹാത്ത്)നാട്ടില്‍ തന്നെ ചെയ്യാനുള്ളപ്പോള്‍ കല്ലെടുത്തുകൊണ്ടുപോയി കല്ലിനെ എറിയണമോ നാജേ?""
    _________
    കല്ല്‌ എറിയുക എന്നത്, ഒരു തിന്മകള്‍ക്കെതിരെ വിട്ടു വീഴ്ച്ചയില്ലാതെ നിലകൊള്ളുവാന്‍ സ്വയം ഒരാള്‍ തയ്യാരുകുന്നു എന്ന പ്രതിഞ്ഞയാണ്. അതിനെ താങ്കള്‍ മറ്റൊരു ആങ്കിളില്‍ കണ്ടത് കൊണ്ടാണ് ഈ ആക്ഷേപം. അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തി അതില്‍ മാത്രമായി ചുരുങ്ങിയത് താങ്കള്‍ കണ്ട്ത് കൊണ്ടാകാം !!ഇതൊന്നും ജീവിതത്തില്‍ പകര്‍ത്താതെ വെറുതെ കല്ലെടുത്ത്‌ എറിഞ്ജീട്ടു ഒരു കാര്യവുമില്ല ! താങ്കള്‍ പറഞ്ഞ അമല് സാലിഹാത് കാണാതെ അത്തരം കല്ലേറുകള്‍ നടത്തുന്നതിനെ കുറിച്ച് ആ വ്യക്തികള്‍ സ്വയം ചിന്തിക്കണം ! ഇസ്ലാമിനെ കുറിച്ച അന്ജതതയാണ് താങ്കള്‍ പറഞ്ഞ കാര്യങ്ങളില്‍ നടക്കുന്നത് !!

    നാജ്‌

    ReplyDelete
  80. "കേരളത്തിലേക്ക്‌ ഇസ്‌ലാം കടന്നുവരികയായിരുന്നില്ല, മറിച്ച്‌ കേരളം ഇസ്‌ലാം അന്വേഷിച്ചു പ്രതീക്ഷയോടെ അറേബ്യയിലേക്ക്‌ പോവുകയായിരുന്നു.

    ഹിദായത്ത്‌ അല്ലാഹുവിന്റെ അനുഗ്രഹമാണ്‌. മക്കയിലെ അബൂജഹ്‌ലിനും മദീനയിലെ സുലൂലിന്റെ മകന്‍ അബ്‌ദുല്ലക്കും അത്‌ വിധിച്ചിട്ടില്ല. പക്ഷേ ആഫ്രിക്കയിലെ നജ്ജാശിക്കും ഇന്ത്യയിലെ പെരുമാളിനും അതിന്‌ വിധിയുണ്ട്‌. കാരണം, ജീവിത വിനയം കൊണ്ടതവര്‍ അര്‍ഹിക്കുന്നു. ഇതിനു ഭാഗ്യം കിട്ടിയ നിരവധി പേര്‍ വിദൂര ഭൂഖണ്ഡങ്ങളിലെ ഉള്‍നാടുകളില്‍ നിന്നു പോലും അതിസാഹസിക യാത്രകള്‍ ചെയ്‌ത്‌ പ്രവാചക നഗരിയില്‍ എത്തിയിരുന്നു. സത്യത്തിന്‌ അത്രക്ക്‌ തീവ്രമായ കാന്തിക വശീകരണ ശക്തിയുണ്ട്‌. അതുകൊണ്ടുതന്നെ "സത്യം തേടുന്നവര്‍" അതിനു ഏതറ്റവും യാത്ര ചെയ്യും. അതിന്റെ മുന്നില്‍ ഏതു സൗഭാഗ്യവും അവര്‍ക്ക്‌ തടസ്സമല്ല. മൂന്നാം ചേരവംശത്തിലെ അവസാന പെരുമാളാണിത്‌. പണ്ഡിതവര്യനും ചരിത്ര ഗവേഷകനുമായ കേസരി ബാലകൃഷ്‌ണപ്പിള്ള പെരുമാളിന്റെ വിശ്വാസ യാത്ര സത്യപ്പെടുത്തുന്നുണ്ട്‌. ``എ.ഡി 628-ല്‍ ആഫ്രിക്കയിലെ എല്ലാ രാജാക്കന്മാര്‍ക്കും നബി എഴുത്തയച്ചിട്ടുണ്ട്‌. അക്കൂട്ടത്തില്‍ കേരളത്തിലെ ചേരമാന്‍ പെരുമാളിനും കത്തുണ്ടായിരുന്നു. ശെങ്കല്‍ പെരുമാള്‍ അല്ലെങ്കില്‍ ശഖവര്‍മന്‍ എ.ഡി 621-640 അറേബ്യക്ക്‌ പോയി. പ്രവാചകന്റെ 57-ാമത്തെ വയസ്സില്‍ പെരുമാള്‍ നബിയുമായി കണ്ടിരുന്നു'' (ചരിത്ര കേരളം-മുഖവുര, എ. ബാലകൃഷ്‌ണപ്പിള്ള).
    പ്രവാചകന്റെ കാലത്തുതന്നെ കേരള രാജാവിന്റെ ഇസ്‌ലാമാശ്ലേഷം നടന്നുവെന്ന്‌ പ്രസിദ്ധ ചരിത്രകാരനായ ഫെരിശതയും പറയുന്നു (താരീഖ്‌ ഫെരിശത വാള്യം 2, ഭാഗം 37). ചക്രവര്‍ത്തി പെരുമാള്‍ എന്നര്‍ഥം വരുന്ന ശക്രൂത്തി ഫര്‍മാള്‍ എന്ന ഒരു രാജാവ്‌ ഇസ്‌ലാം സ്വീകരിച്ച്‌ അറേബ്യയിലേക്ക്‌ പോയതായി വ്യക്തമാക്കുന്ന മറ്റൊരു രേഖ ലണ്ടനിലെ ഇന്ത്യാ ഓഫീസ്‌ ലൈബ്രറിയില്‍ ഉണ്ട്‌. പ്രസ്‌തുത മതംമാറ്റത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തിയിട്ടുള്ള ഡോ. ബര്‍ണലിന്റെ നിഗമന പ്രകാരം അവസാന ചേരമാന്‍ പെരുമാള്‍ പ്രവാചകന്റെ സമകാലികനാണ്‌."

    താല്പര്യമുള്ളവര്‍ക്ക് തുടര്‍ന്ന് ഈ ലിങ്കില്‍ നോക്കാം...
    http://www.prabodhanam.net/Issues/5.2.2011/pt_kunjali.html
    http://www.prabodhanam.net/Issues/12.2.2011/kunjali.html

    മലയാളക്കരയില്‍ ഒരു രാജാവ് ഇസ്ലാം സ്വീകരിക്കുകയും സാമൂതിരിയെപ്പോലുള്ളവര്‍ ഇസ്ലാം സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും
    ചെയ്തത് എന്തുകൊണ്ടും ഇപ്പോഴുള്ള മുസ്ലിം സാന്നിദ്ധ്യത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്.

    ReplyDelete
  81. >>>ചരിത്രകാരനായ ഖാലിഖ് അഹമ്മദ് നിസാമി ചൂിക്കാട്ടിയത് പോലെ ലോക ഗതിവിഗതികളെ ഇതുപോലെ സ്വാധീനിച്ച മറെറാരു വചനം മനുഷ്യര്‍ ഇതുവരെ ശ്രവിച്ചിട്ടില്ല.<<<

    ഖാലിഖ് അഹമ്മദ് നിസാമി ഏതു കാലഘട്ടത്തില്‍ ജീവിച്ച വ്യക്തി?

    ReplyDelete
  82. >>>കേരളത്തിലേക്ക്‌ ഇസ്‌ലാം കടന്നുവരികയായിരുന്നില്ല, മറിച്ച്‌ കേരളം ഇസ്‌ലാം അന്വേഷിച്ചു പ്രതീക്ഷയോടെ അറേബ്യയിലേക്ക്‌ പോവുകയായിരുന്നു.<<<

    ഇപ്പോള്‍ പോക്ക് നിര്‍ത്തിയോ?
    തെളിവുള്ള പുതിയ കഥയൊന്നും ഇല്ലേ കയ്യില്‍?

    ReplyDelete
  83. Dear VASU,

    കാക്കാലന്‍ കുരങ്ങിനെ വെച്ച് പണമുണ്ടാക്കുന്നതുപോലെ, പാമ്പാട്ടി പാമ്പിനകൊണ്ട് ഉപജീവനം നടത്തുന്നതുപോലെ, ജ്യോതിഷി ഗ്രഹങ്ങളുടെ പേര് പറഞ്ഞ് അത്യഗ്രഹികളുടെ കീശ കാലിയാക്കുന്നതുപോലെ, മന്ത്രവാദി പ്രേതത്തെ വെച്ച് പണമുണ്ടാക്കുന്നതുപോലെ പുരോഹിതവര്‍ഗ്ഗവും വ്യാഖ്യാനവീരന്‍മാരും 'ദൈവം' എന്ന കഥാപാത്രത്തെ വിറ്റഴിച്ച് ദ്രവ്യം ഉണ്ടാക്കുന്നു. തങ്ങളെന്തു ചെയ്താലും തിരിഞ്ഞു കടിക്കാത്ത നിരുദ്രപകരമായ ഒരു നിസ്സഹായസങ്കല്‍പ്പമാണ് ദൈവമെന്ന് ഈ മിടുക്കന്‍മാര്‍ക്കറിയാം. അതിനാല്‍ കട്ടുമുടിക്കാനും വെട്ടിപ്പിടിക്കാനും കൊള്ളയടിക്കാനും ഇതിലും നല്ലൊരു ഉപാധി വേറെയില്ലെന്ന് അവര്‍ തിരിച്ചറിയുന്നു. മനുഷ്യന് അജ്ഞതയും അത്യാഗ്രഹവും ആസക്തിയും ഉള്ളിടത്തോളം കാലം ദൈവം, പ്രേതം, മാടന്‍... തുടങ്ങി സര്‍വ സങ്കല്‍പ്പങ്ങള്‍ക്കുമുള്ള മാര്‍ക്കറ്റ് ഏറ്റക്കുറച്ചിലോടെ നിലനില്‍ക്കും. മതം ദേഹമനങ്ങാതെ,വലിയ മുതല്‍ മുടക്കില്ലാതെ ഏതൊരു ശരാശരിക്കാരനും വിജയകരമായി ചെയ്യാവുന്ന പകല്‍കൊള്ളയാണ്.

    ReplyDelete
  84. പ്രിയപ്പെട്ട നാജ്,

    താങ്കളുടെ വീക്ഷണങ്ങളോട് വിയോജിക്കുന്നു, എങ്കിലും മാനിക്കുന്നു. മതത്തിലെ തീരെ അസഹനീയമായ പുഴുക്കുത്തുകളെ തള്ളിപ്പറയാനുള്ള താങ്കളുടെ ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നു. പക്ഷെ അതുകൊണ്ടായില്ല. മതം നിറയെ ഇത്തരം പുഴുക്കുത്തുകളാണ്. പുഴുവുള്ള ഭാഗം ചെത്തിക്കളയുകയാണെങ്കില്‍ മതമെന്ന വാട്ടപ്പഴത്തില്‍ ഭക്ഷ്യയോഗ്യമായതൊന്നും ബാക്കിയുണ്ടാവില്ല.

    'കല്ലെടുത്ത് കല്ലിനെ എറിയുന്നത്'ജാഹിലിയ്യയാണെന്ന് തുറന്ന് പറയാന്‍ താങ്കള്‍ തയ്യാറാകുന്നില്ല. താങ്കളതിന് പ്രതീകാത്മതയുടെ ഉടുപ്പിടുവിച്ച് രക്ഷപെടുത്താന്‍ ശ്രമിക്കുകയാണ്. എല്ലാ വ്യാഖ്യാനവീരന്‍മാരും ഗത്യന്തരമില്ലാതെ വരുമ്പോള്‍ പുറത്തെടുക്കുന്ന അടവാണിത്.

    ReplyDelete
  85. ഹജ്ജ് ജാഹില്ലിയ വ്യാപരോത്സവമാണെന്നും അതിന് കുര്‍-ആന്റെ പിന്തുണയില്ലെന്നും അബുഹുറെയ്യ പോലുള്ള ജൂത കണ്‍വേര്‍ട്ടുകളുടെ ഹദീസുകളാണതിന് തെളിവ് ചമയ്ക്കുന്നതെന്നും ഞാന്‍ പരാമര്‍ശിച്ചതിനോട് പ്രതികരിച്ചു കണ്ടില്ല. അത് പ്രധാനപ്പെട്ട 5 ഇസ്‌ളാം കാര്യങ്ങളില്‍ പെടില്ലെന്ന എന്റെ വാദം താങ്കള്‍ അംഗീകരിച്ചതായി മനസ്സിലാക്കുന്നു. കറുത്ത കല്ലില്‍ മുഹമ്മദ് തൊട്ടു എന്നൊക്കെ താങ്കള്‍ കളവ് പറയുകയല്ലേ? നിര്‍ബന്ധിച്ചിട്ടും മുഹമ്മദ് ആ കല്ലില്‍ തൊടാന്‍ വിസമ്മതിച്ചുവെന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്.

    കമ്മ്യൂണിസ്റ്റ് വിരുദ്ധരെ നോക്കി കമ്മ്യൂണിസത്തെ വിലയിരുത്തുന്നത് ശരിയല്ല. ഇസ്‌ളാം വിരുദ്ധരെ നോക്കി ഇസഌമിനെ വിലയിരുത്തുന്നതും ശരിയല്ല. താങ്കള്‍ ഇതിലാരാണ്. ഇസ്‌ളാം വിരുദ്ധനോ ഇസ്‌ളാമോ?. താങ്കള്‍ പറയുന്നത് മഹാഭൂരിപക്ഷം ഇസ്‌ളാം വിശ്വാസികള്‍ക്കും സ്വീകാര്യമല്ലെന്നാണ് മനസ്സിലാക്കേണ്ടത്. അവര്‍ കല്ലെറിയും കഴുത്തറക്കും സംസം എന്ന പേരില്‍ പെപ്പുവെള്ളം ശേഖരിച്ച് തിരികെയെത്തി വീമ്പിളക്കുകയും ചെയ്യുന്നു.താങ്കള്‍ക്ക് അവരെ ബോധവത്ക്കരിക്കാമോ? പറയാമോ അവരോട് അതൊന്നുമല്ല യഥാര്‍ത്ഥ ഇസഌമെന്ന്?

    ReplyDelete
  86. @naj,vivek

    പ്രിയ നാജ്, വിവേക്

    ഈ ബ്ലോഗിലെ താങ്കളുടെ ഒരുവിധം എല്ലാ കമന്റുകളും വായിച്ചു. താങ്കള് മതവിഷയങ്ങളില് പാണ്ടിത്യമുള്ള വ്യക്തിയാണെന്നു മനസ്സിലാക്കുന്നു.

    താങ്കളുടെ കാഴ്ചപാടില് എന്താണ് അന്ധവിശ്വാസത്തിന്റേയും വിശ്വാസത്തിന്റെയും നിര്‌വചനം, അല്ലെങ്കില് എന്താണവ തമ്മിലുള്ള അന്തരം എന്നു വിശദീകരിക്കണം എന്നഭ്യര്‌ത്ഥിക്കുന്നു.

    ആകാംക്ഷയോടെ,

    മനു.

    ReplyDelete
  87. >>>താങ്കള്‍ സൂചിപ്പിക്കുന്നത്, കഅബയുടെ കോര്‍ണറില്‍ ഉള്ള കറുത്ത കല്ലിനെ കുറിച്ചാകും. ലോകത്ത് ഒരു മനുഷ്യനും അതിനെ ആരാധിക്കുന്നില്ല. പ്രവാചകന്‍ സ്പര്‍ശിച്ചു എന്നതിന്റെ പേരില്‍ അതിനെ അനുധാവനം ചെയ്യുന്നവരുണ്ട്. പക്ഷെ അതിന് ആരാധനയുമായി ഒരു ബന്ധവും ഇല്ല. താങ്കളുടെ തെറ്റിധാരണയാണ്. i don't have that concept !!<<<

    നാജേ, മക്കിയിലെ റോഡുപണിക്ക് കൊണ്ടിട്ട് കല്ലിനെ കുറിച്ചല്ല പറയുന്നത് "ഹജറുല്‍ അസ്ഫ്ധിനെ" കുറിച്ചാണ്.
    ഈ കല്ല്‌ എവിടുന്നു വന്നതാണ് എന്നാണ് പറയുന്നത്? ഇതെങ്ങനെ കറുപ്പ് നിറമായി എന്നതിനു എന്തു കാരണം പറയുന്നു?
    ഇതവിടെ സ്ഥാപിക്കാന്‍ നേരം വല്ല പ്രശ്നങ്ങളും നടന്നതായി പറഞ്ഞു കേട്ടിട്ടുണ്ടോ?
    ഇത് ഒരാള്‍ തലയില്‍ കയറ്റി കൊണ്ടുവന്നാണോ അവിടെ സ്ഥാപിച്ചത്?.
    ഭാഷമാറ്റി പ്രയോഗിച്ചതുകൊണ്ടോന്നും ആരാധന അതല്ലാതാകില്ല എന്‍റെ പോന്നു ഭാസ്കരാ...!!!

    ReplyDelete
  88. വിവരം വെക്കണേല്‍ ഇതൊന്നു വായിക്കൂ

    http://astrology.mathrubhumi.com/astrology-article/articles.php?art_id=120&start=1

    ഈ ലേഖനത്തിന്റെ അവസാന ഭാഗത്ത് ലേഖികയുടെ കിടിലന്‍ വാദം കേള്‍ക്കൂ

    "ഒരു കാര്യം ദയവായി മനസ്സിലാക്കുക. ഉണ്ട് എന്ന് പറയുന്ന ഒരു കാര്യം തെളിയിക്കേണ്ടുന്നതായ ആവശ്യം ഇല്ല. എന്നാല്‍ ഇല്ല എന്നു പറയുന്ന കാര്യം തെളിയിക്കേണ്ടതായി വരുന്നു. പലപ്പോഴും, അതു പറഞ്ഞ ആളിനായിരിക്കും ആ ബാധ്യത."

    ഉശിരുണ്ടെങ്കില്‍ നാസ്തികക്കൂട്ടമേ മറിച്ചു തെളിയിക്കൂ

    ReplyDelete
  89. >>>പിന്നെ, താങ്കള്‍ പറഞ്ഞ നികുതി പണം കൊള്ളയടിയും സബ്സിഡിയും ഉപയോഗിക്കുന്നതിനെ കുറിച്ച് ! ആ കാര്യത്തില്‍ ഞാന്‍ താങ്കളോടൊപ്പം ഉണ്ട്. തീര്‍ച്ചയായും അത്‌ വേണ്ടതില്ല. രാഷ്ട്രീയം അതിനെ ഉപയോഗിക്കുന്നത് വോട്ടിനു വേണ്ടിയുള്ള മത പ്രീണനം ! അതിന് ഇസ്ലാമുമായി ബന്ടമില്ല !<<<

    ഇയ്യാള്‍ ആരെടാ ഉവ്വേ...!!!

    സബ്സിഡി തരാം, പിടിച്ചോ എന്നെല്ലാം പറഞ്ഞു രാഷ്ട്രീയക്കാര്‍ മുസ്ലിം വീടുകളില്‍ വരുന്നതാണോ അതോ ഒരു മുസ്ലിം ഇതൊരു അവകാശമായി സര്‍ക്കാരില്‍ നിന്ന് പിടിച്ചു വാങ്ങുന്നതാണോ എന്ന് ഒന്നന്വേഷിക്കുക. ഹജ്ജിജ്റെ സബ്സിഡി നിര്‍ത്തലാക്കിയാല്‍ അറിയാം ഇതുമായി ഇസ്ലാമിന്നു ബന്ധമുണ്ടോ എന്ന്. മതങ്ങള്‍ വോട്ടിന്‍റെ കാര്യം പറഞ്ഞു പല സുബ്സിടികളും പിടിച്ചു വാങ്ങുന്നു.

    ReplyDelete
  90. <>
    @ വിവേക്‌
    മതമെന്നത് കേട്ടുകഥ്കളെ ആലിംഗനം ചെയ്തു വളര്ച്ചപ്രപിച്ചതാണല്ലോ.കേട്ടുകതകളില്‍ ആവേശം കൊള്ളുന്ന മനസ്സാണ് മതവിശ്വാസിയുടെത്. ചരിത്രകാരന്മാര്‍ കേട്ടുകതയായി മാത്രം അവതരിപ്പിചിരിയ്ക്കുന്ന ഈ അവസാന പെരുമാളിന്റെ കഥ കാര്യസാധ്യത്തിനായി വിവേക്‌ ഭംഗിയായി ഉപയോഗിച്ചിരിയ്ക്കുന്നു.

    മഹോദയപുരം ( കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന രാജശേഖര വർമ്മൻ എന്നറിയപ്പെടുന്ന ചേരവംശജനായ രാജാവാണ്ചേരമാൻ പെരുമാൾ. (ക്രി. വ. 805-824) ഇദ്ദേഹം അവസാനത്തെ ചേര രാജാവ് എന്നും അറിയപ്പെടുന്നു.ചെക്കീഴാരുടെ പെരിയപുരാണം എന്ന പുസ്തകത്തിൽ നിന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള അറിവുകൾ പ്രധാനമായും ലഭിക്കുന്നത്.

    കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളത്ത് .ക്ഷേത്രപരിസരത്തു തന്നെയാണ് അദ്ദേഹം സിംഹാസനരൂഢനായതിനുശേഷവും ചിലവഴിച്ചിരുന്നത്. അത്രയ്ക്കും തികഞ്ഞ ശിവഭക്തനായിരുന്നു അദ്ദേഹം. മുഴുവൻ സമയവും ശിവപൂജയിൽ മുഴുകിയിരുന്ന അദ്ദേഹം ചിദംബരത്തെ നടരാജമൂർത്തി തന്നെയാണ് തിരുവഞ്ചിക്കുളത്തെ ശിവ പ്രതിഷ്ഠ എന്നു വിശ്വസിച്ചിരുന്നു. എല്ലാ ദിവസവും പൂജയുടെ അന്ത്യത്തിൽ ചിദംബരത്തിൽ നടനമാടുന്ന ശിവഭഗവാൻറെ ചിലമ്പൊലി അദ്ദേഹം കേൾ‍ക്കുമായിരുന്നു എന്നു ചേക്കിഴാർ വർണ്ണിക്കുന്നു. ഒരിക്കൽ ചാരം കൊണ്ട് ദേഹം മൂടിയ ഒരു അലക്കുകാരന്റെ കാൽക്കൽ - അയാളെ വിഭൂതിയണിഞ ശിവപെരുമാളായി തനിക്കു ദർശിക്കാൻ കഴിഞതുകൊണ്ട് - അദ്ദേഹം വീണു നമസ്കരിക്കുകയുണ്ടായി

    ഒരു സ്പെല്ലിംഗ് മിസ്ടെക് മണക്കുന്നില്ലേ ?

    ഒരിക്കൽ പൂജക്കുശേഷം താൻ സ്ഥിരം അനുഭവിച്ചിരുന്ന ചിലമ്പൊലി ശബ്ദം കേൾക്കാതെ വരികയും അത് ശിവഭഗവാന് തന്നോടു തോന്നിയ അനിഷ്ടം മൂലമെന്ന് കരുതി ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ അദ്ദേഹത്തിൻറെ മുന്നിൽ സക്ഷാൽ പരമശിവൻ പ്രത്യഷപ്പെട്ടെന്നും ചേക്കീഴാർ വിവരിക്കുന്നു. സുന്ദരമൂർത്തിയുടെ പാട്ടിൽ ലയിച്ചു പോയതിനാലാണ് താൻ നടനം മറന്നു പോയതെന്നു ശിവൻഅരുളിച്ചെയ്ത് ചേരമാൻ പെരുമാളിനെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു
    ചേരമാന്‍ പെരുമാളുടെ ഈ കഥകള്‍ക്ക് ചരിത്രത്തില്‍ യാതൊരുവിധ തെളിവുകളും ഇല്ല.
    രാമവര്‍മ കുലശേഖര രണ്ടാം ചെരവംശത്തിലെ രാജാവായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ഭാര്യയുമായി നിലാവത്ത് നില്‍കുമ്പോള്‍ ചന്ദ്രന്‍ രണ്ടായി പിളരുന്നതായി തോന്നി എന്നും ഇതിന്റെ അര്‍ഥം വ്യാഖ്യാനിക്കാന്‍ അറബികലായ്‌ കച്ചവടക്കാരോടു ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ട്നങ്ങലുറെ നാട്ടിലുള്ള പ്രവാചകന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞു എന്നും അതിലാകൃഷ്ടനായ അദ്ദേഹം തന്റെ രാജ്യം മക്കള്‍ക്കും ബന്ധുക്കല്‍ക്കുമായി വിഭജിച്ചു കൊടുത്തിട്ട് ആരെബ്യയിലെയ്ക്ക് പോയി എന്നും അവിടെ വെച്ച് ആദ്യ ഖലീഫാ ആയ അബു ബക്കറിന്റെ സാന്നിധ്യത്തില്‍ ഇസ്ലാമായി എന്നുമാണ് പരക്കെ അറിയപ്പെടുന്ന ഐതിഹ്യം.

    എന്നാല്‍ രാമവര്‍മ കുലശേഖരന്റെ കാലഘട്ടം 1090 AD മുതല്‍ 1102 വരെ ആണ്. മുഹമ്മദിന്റെ കാലഘട്ടം 570 AD മുതല്‍ 632 AD വരെയും ആണ്. മേല്‍പ്പറഞ്ഞ ക്‌ുടിക്കാഴ്ച അസംഭവ്യം മാണെന്ന് മറ്റു പല ചരിത്രകാരന്മാരും പറയുന്നത് വിവേക്‌ അംഗീകരിക്കില്ല എന്ന് വ്യക്തമായറിയാം.
    വിവേകിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇസ്ലാമാശ്ലെഷത്തിനു ശേഷം ഈ രാജാവ്‌ അറേബ്യയിലെ രാജാവിന്റെ സഹോദരിയെ വിവാഹം കഴിച്ചു എന്നും ഒരു അഞ്ചു കൊല്ലം അവിടെ സുഖിച്ചു കഴിഞ്ഞ്ഞ്ഞു എന്നും പിന്നീറ്റ്‌ ഇസ്ലാം മതപ്രച്ചരണത്തിനായി കേരളത്തിലേക്ക് വരികയും ലക്‌ഷ്യം പ്‌ുര്തീകരിക്കും മുന്‍പ് മരിച്ചു എന്നും ആണ് ഐതിഹ്യം.

    ഇത്ര പ്രസിദ്ധമായ ഒരു സംഭവം ആ കാലഘട്ടത്തിലെ ഒരു സഞ്ചാരിയും ( സുലൈമാന്‍ ,അല്‍ ബിറുണി, അല്‍ കസ്വിനി, മാര്‍കോ പോളോ,ഇബ്നു ബത്തുത്ത) ഒരക്ഷരം രേഖപ്പെടുതിയിട്ടുമില്ല.
    ഐതിഹ്യങ്ങളില്‍ ഊററം കൊള്ളാതെ വിവേകേ.
    ഐതിഹ്യങ്ങളെ ഐതിഹ്യങ്ങളായി മാത്രം കാണാന്‍ കഴിയണം.
    അല്ലാഹു ഒച്ചവച്ചതും ഇരുട്ട് നിറഞ്ഞ ഹീറാ ഗുഹയില്‍ ആണെന്നാല്ലോ മറ്റൊരു ഐതിഹ്യം.

    ReplyDelete
  91. >>>കല്ല്‌ എറിയുക എന്നത്, ഒരു തിന്മകള്‍ക്കെതിരെ വിട്ടു വീഴ്ച്ചയില്ലാതെ നിലകൊള്ളുവാന്‍ സ്വയം ഒരാള്‍ തയ്യാരുകുന്നു എന്ന പ്രതിഞ്ഞയാണ്.<<<

    മാങ്ങക്കു കല്ലെരിയുക എന്നതോ?

    >>>താങ്കള്‍ പറഞ്ഞ അമല് സാലിഹാത് കാണാതെ അത്തരം കല്ലേറുകള്‍ നടത്തുന്നതിനെ കുറിച്ച് ആ വ്യക്തികള്‍ സ്വയം ചിന്തിക്കണം !<<<

    "അമല് സാലിഹാത്" ഇതു സിനിമയാണോ?
    ഇതെല്ലം വിശ്വസിക്കാന്‍ മമ്മൂട്ടി വരും...!!!

    ReplyDelete
  92. @Manu

    ആഴ്ചതോറും സീരിയല്‍ ആയി പോസ്ടിട്ടു "ബ്ലോഗ്‌ പൊങ്കാല" നടത്തുന്ന ശ്രീ രവിചന്ദ്രന്‍ ഒരു അന്ധവിശ്വാസിയാണ്.

    വിശ്വാസത്തെ കുറിച്ച് താങ്കള്‍ക്കു താല്‍പ്പര്യമുണ്ടെന്ന് കരുതുന്നു..
    ഈ ലിങ്കില്‍ ഇങ്ങനെ വായിക്കാം...

    http://www.islampadanam.com/islam/Daiva_Viswhasam.pdf

    "നാസ്ഥികതയെ ബുദ്ധിപരമായ അടിത്തറയുള്ള വാദമായി ഇസ്ലാം കാണുന്നില്ല. ഖുര്‍ആന്റെ ദ്രിഷ്ടിയില്‍ നാസ്തികര്‍ ഊഹങ്ങളെ പിന്തുടരുന്നവരാണ്. ദൈവമില്ലന്നു വാദിക്കുന്നവന്‍ തന്നെത്തന്നെ ദൈവമാക്കുകയാണ്. ഇസ്ലാമിക വീക്ഷണത്തില്‍, ദൈവം പലതുണ്ടെന്നു പറയുന്നതുപോലെ ദൈവമെയില്ലെന്നു പറയുന്നതും ബഹുദൈവത്വമാണ്. അതെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: "സ്വേച്ചകളെ സ്വന്തം ദൈവമാക്കിയവനെക്കുറിച്ചു നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?.....അവര്‍ പറയുന്നു: നമ്മുടെ ഈ ജീവിതമല്ലാതെ ജീവിതമില്ലതന്നെ. നമ്മുടെ മരണവും ജീവിതവും ഇവിടെ മാത്രം. കാലചക്രമാല്ലാതെ മറ്റൊന്നും നമ്മെ നശിപ്പിക്കുന്നില്ല. ഇതേപറ്റി അവര്‍ക്ക് യാതൊരു ജ്ഞാനവുമില്ല എന്നത്രേ യാഥാര്‍ത്ഥ്യം. അവര്‍ ഊഹങ്ങള്‍ ജല്പ്പിക്കുകയാകുന്നു" (45 :23 -24 ). സാക്ഷാല്‍ ഈശ്വരനെ നിഷേധിക്കുന്നവരില്‍ ചെറിയൊരു വിഭാഗമേ എക്കാലത്തും നാസ്ഥികരായിട്ടുള്ളൂ. അധിക ദൈവ നിഷേധികളും സാക്ഷാല്‍ ദൈവത്തെ നിഷേധിച്ചു തലസ്ഥാനത്ത് മറ്റു പലതിനെയും ദൈവങ്ങളായി
    സങ്കല്പ്പിക്കുന്നവരാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ ദൈവാസ്ഥിത്വത്തിലേറെ ദൈവത്തിന്റെ ഏകത്വത്തിലൂന്നി സംസാരിക്കുന്നത്.
    ഇസ്ലാമിക ദൈവശാസ്ത്രം ദൈവ വിശ്വാസത്തെ, ചിലപ്പോള്‍ ഇസ്ലാമിനെ തന്നെ തൌഹീദ് (ഏകമാക്കല്‍) എന്ന് വ്യവഹരിക്കുന്നതും ഈയടിസ്ഥാനത്തില്‍ തന്നെ."

    ReplyDelete
  93. >>>"നാസ്ഥികതയെ ബുദ്ധിപരമായ അടിത്തറയുള്ള വാദമായി ഇസ്ലാം കാണുന്നില്ല<<<

    ഇസ്ലാമിനെ ബുദ്ധിയുള്ളവരാറും തന്നെ അടുപ്പിക്കാരുമില്ല...!!!

    ReplyDelete
  94. പ്രിയ വിവേക്,

    തങ്കളുടെ മറുപടിക്കും വിശദീകരണത്തിനും നന്ദി.

    എന്റെ അഭ്യര്‌ത്ഥന താങ്കള്‌ക്കു വ്യക്തമായില്ലെന്ന് മറുപടി കണ്ടപ്പോള് സന്ദേഹിച്ചതിനാല് അല്പം കൂടി വിശദീകരിക്കുന്നു.

    ആസ്തിക - നാസ്തിക വാദങ്ങള് തമ്മിലുള്ള അന്തരത്തെക്കുറിച്ചായിരുന്നില്ല എന്റെ സംശയം.

    ഒരു വിശ്വാസിയെന്ന നിലയില്, മറ്റൊരാളുടെ ഒരു പ്രത്യേക വിശ്വാസത്തെക്കുറിച്ച് താങ്കള് അറിയാനിട വന്നാല്, (ദൈവ വിശ്വാസം തന്നെ ആകണമെന്നില്ല. ഉദാഹരണത്തിന് 13 ഒരു അശുഭ സംഖ്യയാണ് എന്ന വിശ്വാസമാകാം)അത് വിശ്വാസമാണോ അതോ അന്ധവിശ്വാസമാണോ എന്ന് എന്തടിസ്ഥാനത്തിലാണ് താങ്കള് വേര്‌തിരിക്കുക എന്നതാണെന്റെ സംശയം.

    1. താങ്കളുടെ വ്യക്തിപരമായ വിശ്വാസങ്ങളുമായി യോജിക്കുന്നുണ്ടോ എന്നു നോക്കിയിട്ടാണോ?

    2. സാമാന്യബുദ്ധി (common sense)ആധാരമാക്കിയാണോ?

    3. ശാസ്ത്രീയ അവലോകനത്തിലൂടെയാണോ?

    4. അതോ മറ്റെന്തെങ്കിലും അടിസ്ഥാനത്തിലാണോ?

    ചോദ്യം വളരേ വ്യക്തമാണെന്നു കരുതുന്നു.

    മനു.

    ReplyDelete
  95. ദൈവത്തെ എന്തിനാരാധിക്കണം..?
    അല്ലെങ്കില്‍
    ദൈവം എന്ത് കൊണ്ട് ആരാധന ആഗ്രഹിക്കുന്നു ..?

    മത വിശ്വാസികളെ മറുപടി പറയുക , സ്വന്തമായി ഉത്തരമില്ലെങ്കില്‍ സാരമില്ല ..
    എടുക്കൂ നിങ്ങളുടെ പുസ്തകങ്ങള്‍ , പൊടി വീണ ഏടുകള്‍ തപ്പി നോക്കി ഉത്തരം കണ്ടു പിടിച്ചു പറഞ്ഞാലും ..

    ആവര്‍ത്തിക്കുന്നു : ദൈവം എന്ത് കൊണ്ട് ആരാധന ആഗ്രഹിക്കുന്നു ..?

    പറയുക :

    ReplyDelete
  96. @മനു

    ഉത്തരം ലളിതം.
    എന്റെ വിശ്വാസം മുകളില്‍ കൊടുത്തിട്ടുണ്ട്.
    ഒരു വിഷയം എന്റെ മുന്നില്‍ വന്നാല്‍ ആദ്യം ഖുര്‍ആനിലേക്ക് നോക്കും , പിന്നെ പ്രവാചകചര്യയിലേക്ക് നോക്കും ശേഷം ഉന്നത പണ്ഡിതരുടെ അഭിപ്രായങ്ങളിലെക്കും.. അങ്ങിനെ ഉചിത നിലപാടിലെത്താന്‍ ശ്രമിക്കും.

    താങ്കളോട് മറുചോദ്യം,
    താങ്കള്‍ നാസ്തികനോ ദൈവവിശ്വാസിയോ?
    ഡാര്‍വിന്‍ തിയറിയില്‍ വിശ്വാസമുണ്ടോ?

    ReplyDelete
  97. രവിചന്ദ്രന്‍: 'കല്ലെടുത്ത് കല്ലിനെ എറിയുന്നത്'ജാഹിലിയ്യയാണെന്ന് തുറന്ന് പറയാന്‍ താങ്കള്‍ തയ്യാറാകുന്നില്ല. താങ്കളതിന് പ്രതീകാത്മതയുടെ ഉടുപ്പിടുവിച്ച് രക്ഷപെടുത്താന്‍ ശ്രമിക്കുകയാണ്.
    _______________
    ഇതൊരു അനാവശ്യ തര്‍ക്കമായിട്ടെ എനിക്ക് തോന്നുന്നുള്ളൂ ! കല്ലെടുത് കല്ലിനെ (ആ കല്ല്‌ തിന്മയുടെ പ്രതീകം മാത്രമാണ്)എറിയുന്നത് -ജാഹിലിയ !! എന്താണ്, എങ്ങിനെയാണ് അത്‌ ജാഹിലിയ ആകുന്നതു ??


    ഹജ്ജ് ഇസ്ലാം കാര്യങ്ങളില്‍ പെട്ടതാണെന്ന് ഞാന്‍ എന്റെ കമന്റില്‍ സൂചന നല്‍കിയിരുന്നു. കഴിവുള്ളവരുടെ മേല്‍ ! അതിന് കഴിയാത്തവര്‍ വെള്ളിയാഴ്ചകളില്‍ ഒരുമിച്ചു (ജുമു അ) കൂടുന്നു.
    ഹജ്ജ് ജാഹിലിയ ആണെന്ന് താങ്കള്‍ പറയുന്നതിന്റെ അടിസ്ഥാന്‍ എന്താണ് ! ഒരു കാലത്ത് പല ആചാരങ്ങളും, ഉച്ച നീചത്വ ങ്ങളുമായി ജീവിച്ചവരുടെ ഇസ്ലാം അശ്ലീഷം പിന്നീട് ലോകത്തിനു മുമ്പില്‍ കരുതവനും, വെളുത്തവനും, ദരിദ്രനും, ധനികനും, രാജ്യങ്ങളുടെ, സംസ്കാരങ്ങളുടെ വേര്‍തിരിവുകളില്ലാതെ അവരെ ഒരുമിപ്പിക്കുന്നുവേന്നത് എങ്ങിനെയാണ് ജാഹിലിയ ആകുന്നതു !! പക്ഷപാതിത്വമില്ലാതെ താങ്കള്‍ക്കു പറയുവാന്‍ കഴിയോ ! ഇന്ത്യയില്‍ ഇന്നും ഇല്ലേ മനുഷ്യനെ മനുഷ്യന്‍ തന്നെ ഉന്നതനും, താനവനുമായി വേര്‍തിരിക്കുന്ന അവസ്ഥ. ഈ ടെക്നോളജി യുഗത്തിലും ! (ഇഫ്‌ ഐ ആം വണ്‍ അമങ്ങ്സ്റ്റ് തെം, ഐ കാന്‍ നെവെര്‍ ടോലരെട്റ്റ് ദിസ്‌ ഡിസ്ക്രിമിനേഷന്‍ ! ഐ തിങ്ക്‌ യു ഹാവ് എ സ്പേസ് ടു സ്ട്രൈവ് അഗൈന്‍സ്റ്റ്‌ ദിസ്‌....!
    രാതെര്‍ ഫോകസ്സിംഗ് ആന്‍റ് കണ്സൂമിംഗ് യുവര്‍ ടൈം ഓണ്‍ അദര്‍ ഇശൂസ്, ബി ഫോകസ് ഓണ്‍ ഇറ്റ്‌ ആസ് ദിസ്‌ ഈസ്‌ ത മെയിന്‍ കോസ് ഓഫ് ഔര്‍ ബാക്കവാര്‍ഡ്‌നെസ് !)
    ______
    ..... ജൂത കണ്‍വേര്‍ട്ടുകളുടെ ഹദീസുകളാണതിന് തെളിവ് ചമയ്ക്കുന്നതെന്നും ഞാന്‍ പരാമര്‍ശിച്ചതിനോട് പ്രതികരിച്ചു കണ്ടില്ല.
    ______________
    ആസ് ഐ സെഡ്, വാട്ട് യു ഫൈന്റ് ഓണ്‍ ഹജ്ജ് ടു മേക് ഇറ്റ്‌ ആസ് ജാഹിലിയ !! ദിസ്‌ ഈസ്‌ നതിംഗ് ബട്ട്‌ എ ബെസലെസ്സ് സ്റെട്മെന്റ്റ് !

    ""കറുത്ത കല്ലില്‍ മുഹമ്മദ് തൊട്ടു എന്നൊക്കെ താങ്കള്‍ കളവ് പറയുകയല്ലേ? നിര്‍ബന്ധിച്ചിട്ടും മുഹമ്മദ് ആ കല്ലില്‍ തൊടാന്‍ വിസമ്മതിച്ചുവെന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്""

    തൊട്ടാലും ഇല്ലെങ്കിലും, അതൊരു വിഷയമേ അല്ല. നോ ഇമ്പോര്ടന്‍സ് ! ഇറ്റ്‌ ഈസ് ജസ്റ്റ്‌ എ മാറ്റര്‍ ഓഫ് "നോ എക്സ്പെന്‍സ് !" Discussing this waste of time !


    കമ്മ്യൂണിസ്റ്റ് വിരുദ്ധരെ നോക്കി കമ്മ്യൂണിസത്തെ വിലയിരുത്തുന്നത് ശരിയല്ല. ഇസ്‌ളാം വിരുദ്ധരെ നോക്കി ഇസഌമിനെ വിലയിരുത്തുന്നതും ശരിയല്ല. താങ്കള്‍ ഇതിലാരാണ്. ഇസ്‌ളാം വിരുദ്ധനോ ഇസ്‌ളാമോ?.

    Excuse me ! കമ്യൂണിസ്റ്റ് വിരുദ്ധര്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത് ""കമ്യൂനിസ്ടായി അറിയപെടുകയും എന്നാല്‍ കമ്യൂണിസ്റ്റ് ആദര്‍ശം ജീവിതത്തില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍" എന്നര്തതിലാണ്. അതുപോലെ ഇസ്ലാമിലും ഉണ്ട് എന്നും, അവരെ നോക്കി ഇസ്ലാമിനെ ആക്ഷേപിക്കുന്നത് ശരിയല്ല എന്നാണ് !
    ഹോപ്‌ മേഡ് ഇറ്റ്‌ ക്ലിയര്‍ !
    ____
    അവര്‍ കല്ലെറിയും ! കഴുത്തറക്കും ! സംസം എന്ന പേരില്‍ പെപ്പുവെള്ളം ! ശേഖരിച്ച് തിരികെയെത്തി വീമ്പിളക്കുകയും ചെയ്യുന്നു !

    ഈ വീമ്പിളക്കള്‍ എന്താണ്, എനിക്ക് ഇതുവരെ പരിചയമില്ലാത്ത ഒരവസ്ഥ. ഒരു പക്ഷെ താങ്കല്‍ക്കുണ്ടായിരിക്കാം. ഇഗ്നര്‍ ഇറ്റ്‌ ! ഡോണ്ട് ജെനറലൈസ് !
    _____
    താങ്കള്‍ക്ക് അവരെ ബോധവത്ക്കരിക്കാമോ? പറയാമോ അവരോട് അതൊന്നുമല്ല യഥാര്‍ത്ഥ ഇസഌമെന്ന്?
    __________
    ഞാന്‍ താങ്കളോട് എങ്ങിനെയാണോ ഷയര്‍ ചെയ്യുന്നത്, അത്‌ തന്നെയാണ് എന്റെ ചിന്തയും, മറ്റുള്ളവരോടും ! എന്റെ പരിമിതിയില്‍ നിന്നു കൊണ്ടു !!

    നാജ്‌

    ReplyDelete
  98. Dear Naj,

    ഹജറുല്‍ അസ്‌വദ് മുഹമ്മദ് കൊകൊണ്ട് തൊടുക പോലും ചെയ്തിട്ടില്ലെന്ന ഹദീസുണ്ട്. ഹസ്രത്ത് ഇബ്‌നു അബ്ബാസിന്റെ മുത്തഫക്ക് അലൈഹിയായ നാജിന്റെ പക്കലുണ്ടാവും. ഇബ്‌നു അബ്ബാസ് മുഹമ്മദിന്റെ സന്തത സഹചാരിയായ മുന്തിയ സഹാബിയായിരുന്നില്ലേ നാജ്?

    'ഹജ്ജത്തുമുഹമ്മദ്/ന്നബി' എന്നുപറയാതെ 'ഹജ്ജത്തുല്‍വദാഅ്' (യാത്ര ചൊല്ലി പിരിഞ്ഞ ഹജജ്. അതായത് യാത്ര പറയാത്ത ഹജ്ജ് വേറെയുണ്ടായിരുന്നുവെന്ന് ധ്വനി)എന്നു നിങ്ങള്‍ പ്രചരിപ്പിക്കുന്നത് മുഹമ്മദ് ഒന്നിലധികം ഹജ്ജ് ചെയ്തിട്ടുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ഹജ്ജിന്റെ വ്യാപാര-വിനോദ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനല്ലേ? ആത്മാര്‍ത്ഥമായി മറുപടി പറഞ്ഞാലും. കച്ചവടക്കാരുടെ ഉത്സവമായി ഹജ്ജിനെ മാറ്റണമെന്ന് ബന്ധപ്പെട്ടവര്‍ പണ്ടേ തീരുമാനിച്ചിട്ടുണ്ട്.

    ReplyDelete
  99. ഹജറുല്‍ അസ്‌വദ് തൊട്ട വടി പോലും മുഹമ്മദ് ചുംബിംച്ചെന്ന് ബുഖാരി മുസ്‌ളീം പിന്നീട് ഹദീസുണ്ടാക്കിയത് കളവല്ലേ? ഇബ്‌നു അബ്ബാസിനെ അപമാനിക്കലല്ലേ? വടിയെ ചുംബിച്ചാല്‍ കല്ലിന് ചുംബനം ലഭിക്കുമോ?

    മുഹമ്മദ് നിര്‍വഹിച്ച ഹജ്ജ് ഏന്തായിരുന്നുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ? പിന്നെ എന്തടിസ്ഥാനത്തിലാണ് കല്ലെറിയലും കഴുത്തുവെട്ടും വെള്ളം കോരലും നടത്തുന്നത്?

    രണ്ടു കഷണം തുണി(വെള്ള) ധരിച്ചുകൊണ്ട് ഇഹ്‌റാം ചെയ്യണമെന്നാണോ അലങ്കാരമുള്ള വസ്ത്രം മിതമായ രൂപത്തില്‍ ധരിക്കണമെന്നാണോ കുര്‍-ആന്‍ പറയുന്നത്? ശരിക്കും അവിടെയിപ്പോള്‍ എന്താണ് നടക്കുന്നത്?

    ReplyDelete
  100. ഹജ്ജിന്റെ 25 ശതമാനം കുര്‍-ആിലും ബാക്കി 75 ശതമാനം ഹദിസിലുമാണെന്നല്ലേ ഇസഌമിസ്റ്റുകള്‍ പൊതുവെ പ്രചരിപ്പിക്കുന്നത്. ഒ.കെ വാദത്തിന് വേണ്ടി തല്‍ക്കാലം സമ്മതിക്കാം. എങ്കില്‍ ഈ 75% എന്താണ്? ജാഹിലിയ്യാ ഹജ്ജല്ലേ?
    കുര്‍-ആനിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധവും ജാഹിലിയ്യാ ആചാരങ്ങളാല്‍ സമൃദ്ധവുമല്ലേ ഇന്ന് ഇറാനിയന്‍ പ്രസിഡന്റ് വരെ ആചരിക്കുന്ന ഹജ്ജ്? പറഞ്ഞാലും നാജ്.

    ReplyDelete
  101. ഹജ്ജ് ജാഹിലിയ്യ ആചാരമാണെന്ന് ഞാന്‍ പറഞ്ഞത് baseless statement ആണെന്ന് താങ്കള്‍ തട്ടിവിടുന്നു. മിത്രമേ, തെളിവുകള്‍ നിങ്ങളുടെ മുഖ്യ കഥാപുസ്തകത്തിലുണ്ട്.
    ഇഹ്‌റാമിന്റെ സമയത്ത്, കോട്ടു സൂട്ടുമൊക്കെ അഴിച്ച് വെച്ച് രണ്ട് കീറ് വെളളത്തുണിയില്‍ നാണം മറയ്ക്കുന്ന ഏര്‍പ്പാട്(ഇഹ്‌റാം കെട്ടല്‍) കുര്‍-ആനിക വിരുദ്ധമാണ്.

    ജാഹിലിയ്യാ കാലത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ ആഘോഷപൂര്‍വം കൊണ്ടായിരുന്ന നഗ്നതാപ്രദര്‍ശനത്തിന്റെ ശേഷിപ്പാണ് ഈ രണ്ട് കീറ് തുണിയിലേക്കുള്ള 'പരകായപ്രവേശം.' കുര്‍-ആന്‍ ഈ ആചാരത്തെ അധിക്ഷേപിക്കുന്നതറിയാന്‍ പ്രസ്തുത പുസ്തകത്തിന്റെ 7:31-33 ല്‍ വായിച്ചാല്‍ മതി. ആരാധനയ്ക്കായി മക്കത്തെ പള്ളിയിലും മറ്റും ചെല്ലുമ്പോള്‍ അലങ്കാര വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുന്നത് ജാഹിലിയ്യാ രീതിയാണെന്നും അത്തരം നിയമങ്ങള്‍ ആചരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഹറാമാണെന്നുമാണ് കുര്‍-ആന്‍ എഴുതിയവരുടെ നിലപാട്. അല്ലെങ്കില്‍ പറയുക.

    ReplyDelete
  102. വിവേകമില്ലാത്ത ഷെമീര്‍ ബായി പറയുന്നു മുഹമ്മദ് പല രാജാക്കന്‍മാര്‍ക്കും കത്തുകളയച്ചെന്ന്. ഭൂരിപക്ഷം മുസ്‌ളീം പറയുന്ന മുഹമ്മദിന് എഴുത്തും വായനയുമറിയല്ലെന്ന്? വിവേകം എപ്പടി???
    വായനയറിയത്തവനോട് അള്ളാ പറഞ്ഞു- വായിക്കൂ
    മുഹമ്മദ് പറഞ്ഞു-എഴുത്തും വായനയും അറിയില്ല സാറേ
    വിവേകി പറഞ്ഞു- മുഹമ്മദ് തുരുതുരെ കത്തയച്ചു സാറേ

    മലപ്പുറം പ്രദര്‍ശനത്തില്‍ മുഹമ്മദ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ അതവിടെ ചെന്ന് കീറിക്കളയാന്‍ വിവേകി ശ്രമിച്ചില്ല. പുടികിട്ടിയോ അന്ന് വിവേകി മോഡം അഴിച്ചു പഠിക്കുന്ന കാലം. ആ വിഡ്ഡിരാമനറിയാം മുഹമ്മദിന് എഴുത്തും വായനയും അറിയാമെന്ന്. അറിയില്ലെന്ന് പറയുന്നവന്‍മാര്‍ നിരവധി കാന്തപുരം തമ്പുരാനടക്കം. ഒക്കെ മുശ്രിക്കുകള്‍. നരകത്തില്‍ കത്തിക്കുമ്പോ തൊലി പോയി തൊലി വരും.
    എല്ലാവരോടും എനിക്കൊരപേക്ഷയുണ്ട്
    ഈ എഴുതിയത് -വായിക്കൂ, നിങ്ങളെ രസിപ്പിക്കുന്ന ലുട്ടാപ്പിയുടെ നാമത്തില്‍!!!

    ReplyDelete
  103. ദൈവമില്ലെന്ന് പറയുന്നതും ബഹുദൈവത്വമാണ്. ഹ ഹ Aവിവേകി പൊട്ടിച്ചിരിക്കുന്നു.
    തിങ്കളാഴ്ച Aവിവേകിയുടെ കട്ടിലില്‍ many മൂട്ടകള്‍ ബഹുമൂട്ടത്വം!!
    ചൊവ്വാഴ്ച Aവിവേകിയുടെ കട്ടിലില്‍ മൂട്ടയില്ല-വീണ്ടും ബഹുമൂട്ടത്വം!!!
    ശനിയാഴ്ച Aവിവേകിയുടെ കട്ടിലില്‍ ഒരു സിംഗിള്‍ മൂട്ട-ശരിയായ മൂട്ടത്വം!!!
    ഹായ് ഹായ് ഞാന്‍ പ്രബോധിതനായി നിങ്ങളോ??
    ഇവന്‍ Aവിവേകിയാണെന്ന് ആരാ പറഞ്ഞെ?

    ReplyDelete
  104. Mr Majeed,

    നിങ്ങളുടെ പടമല്ലേ ഈ ബ്‌ളോഗില്‍ കാണുന്നത്? ഹാ ഹ കഷ്ടം!
    നിങ്ങളുടെ വെല്ലുവിളി രാജാധിരാജനായ സൂര്യന്‍ സ്വീകരിക്കുന്നു.
    ആ ലേഖിക പറഞ്ഞത് ശരിയാണ്. അതാണ് ശരിക്കും പിലോസഫി. ലേഖനം വായിക്കാതെ കമന്റുന്നതില്‍ ക്ഷമിക്കണം. ഇത്തരം ചവറുകള്‍ വായിക്കാന്‍ തീരെ സമയമില്ല

    കാരണം ഞാന്‍ പറയാം. ഈ ലേഖിക X ആണെന്ന് സങ്കല്‍പ്പിക്കുക


    ഒന്നാമതായി, അവര്‍ ഒരു കഴുതയാണ്. അവര്‍ക്ക് 20 വര്‍ഷമായി കലശലായ മനോരോഗം ഉണ്ട്. അവര്‍ക്ക് അവിഹിതമായി കേരളത്തില്‍ പല സ്ഥലത്തായി എട്ട് ജാരസന്ത്രതികള്‍ ഉണ്ട്. അവരുടെ മുത്തച്ഛന്‍ ഒരു ഒറാങ് ഒട്ടാങ് ആണ്. അവര്‍ പിശാചിന്റെ അവതാരവുമാണ്. ബാക്കി കാര്യങ്ങളൊക്കെ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ പിന്നാലെ പറയാം. ഇതെല്ലാം ആണെന്നും ഉണ്ടെന്നും പറഞ്ഞ സ്ഥിതിക്ക് തെളിവില്ലാതെ തന്നെ ഇതൊക്കെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇനി അങ്ങനെയല്ലെങ്കില്‍ മജീദ് തെളിവ് കൊണ്ടുവരൂ. വേഗം വേഗം. എനിക്ക് ഉള്ള ചില കാര്യങ്ങള്‍ കൂടി പറയാന്‍ തിടുക്കമായി.

    ReplyDelete
  105. ഒരു വിഷയം എന്റെ മുന്നില്‍ വന്നാല്‍ ആദ്യം ഖുര്‍ആനിലേക്ക് നോക്കും , പിന്നെ പ്രവാചകചര്യയിലേക്ക് നോക്കും ശേഷം ഉന്നത പണ്ഡിതരുടെ അഭിപ്രായങ്ങളിലെക്കും..

    മനസ്സിലായെല്ലോ മനു വാപൊളിച്ചു മേലോട്ട് നോക്കും...!!!

    ReplyDelete
  106. "ഒരു കാര്യം ദയവായി മനസ്സിലാക്കുക. ഉണ്ട് എന്ന് പറയുന്ന ഒരു കാര്യം തെളിയിക്കേണ്ടുന്നതായ ആവശ്യം ഇല്ല. എന്നാല്‍ ഇല്ല എന്നു പറയുന്ന കാര്യം തെളിയിക്കേണ്ടതായി വരുന്നു. പലപ്പോഴും, അതു പറഞ്ഞ ആളിനായിരിക്കും ആ ബാധ്യത."

    /////////എന്റെ സര്‍പ്പക്കാവിലമ്മച്ചീ, എന്തായീ കേക്കണേ.....

    ഞാന്‍ ഉണ്ടിട്ടില്ല എന്ന് തെളിയിക്കേണ്ടത് എന്റെ കടമതന്നെയല്ലേ. അല്ലെങ്കില്‍ പിന്നാര് ഊണ് തരും?

    ReplyDelete
  107. എന്റെ മജീദ് ഭായ്….. ഇതൊക്കെ വെവരമൊള്ളവര് പറേണത് തന്ന്യേ….
    ഉണ്ടെന്ന് പറയുന്ന (നോട്ട് ദ പായിന്റ്, ഉള്ളതാവണമെന്നില്ല, ഉണ്ട് എന്ന് പറഞ്ഞാ മതി) കാര്യം തെളിയിയ്ക്കേണ്ട ബാധ്യതയില്ല, ചുമ്മാ അങ്ങ് പറഞ്ഞാ മതി.
    ഇല്ല എന്ന് പറഞ്ഞാ പോരാ, ഇല്ല എന്ന് തെളിയിച്ചേ മതിയാവൂ, പറഞ്ഞാ പോരാ…..
    മജീദ് ഭായ് സിനിമേലഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞാ മതി, എല്ലാരും വിശ്വസിച്ചോളണം. അപ്പൂട്ടൻ സിനിമേലഭിനയിച്ചിട്ടില്ല എന്ന് തെളിയിയ്ക്കേണ്ടിയിരിക്കുന്നു. ഹാവൂ, ഭാക്കിയവാനേ…

    ReplyDelete
  108. >>പ്രധാനപ്പെട്ട 5 ഇസ്‌ളാം കാര്യങ്ങളില്‍ ഹജ്ജ് പെടുന്നില്ല. ഒന്നിലധികം പ്രാവശ്യം ധനം ധൂര്‍ത്തടിച്ചും നികുതിപ്പണം കൊളളയടിച്ച് സബ്‌സിഡി വാങ്ങി മെഡി കിറ്റുമായി വിമാനം കയറിച്ചെന്ന് കല്ലെറിയുന്നതാണോ താങ്കള്‍ പറയുന്ന 'യഥാര്‍ത്ഥം മതം'? അതാണോ മതത്തിന്റെ 'മാനവികമൂല്യധാര'?!!!!

    മുഹമ്മദ് പോലും ഒന്നിലധികം ഹജ്ജ് നടത്തിയതായി അറിവില്ല. ചവിട്ടുകൊണ്ട് ചാവാതെ, 700 ഇരട്ടി പ്രതിഫലം ഉറപ്പാക്കപ്പെട്ട സല്‍ക്കര്‍മ്മങ്ങള്‍ (അമലുസ്സ്വാലിഹാത്ത്)നാട്ടില്‍ തന്നെ ചെയ്യാനുള്ളപ്പോള്‍ കല്ലെടുത്തുകൊണ്ടുപോയി കല്ലിനെ എറിയണമോ നാജേ?

    ഹജ്ജ് ജാഹില്ലിയ വ്യാപരോത്സവമാണെന്നും അതിന് കുര്‍-ആന്റെ പിന്തുണയില്ലെന്നും അബുഹുറെയ്യ പോലുള്ള ജൂത കണ്‍വേര്‍ട്ടുകളുടെ ഹദീസുകളാണതിന് തെളിവ് ചമയ്ക്കുന്നതെന്നും ഞാന്‍ പരാമര്‍ശിച്ചതിനോട് പ്രതികരിച്ചു കണ്ടില്ല. അത് പ്രധാനപ്പെട്ട 5 ഇസ്‌ളാം കാര്യങ്ങളില്‍ പെടില്ലെന്ന എന്റെ വാദം താങ്കള്‍ അംഗീകരിച്ചതായി മനസ്സിലാക്കുന്നു. കറുത്ത കല്ലില്‍ മുഹമ്മദ് തൊട്ടു എന്നൊക്കെ താങ്കള്‍ കളവ് പറയുകയല്ലേ? നിര്‍ബന്ധിച്ചിട്ടും മുഹമ്മദ് ആ കല്ലില്‍ തൊടാന്‍ വിസമ്മതിച്ചുവെന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്.<<

    'അബുഹുറെയ്യ', ബുഹാരി, മുസ്ലിം, ഇസ്ലാം കാര്യം, ഈമാന്‍ കാര്യം... രവിചന്ദ്രന്‍ അരങ്ങു തകര്‍ക്കുകയാണല്ലോ...നാസിന്റെ സ്പെഷ്യല്‍ ട്യൂഷന്‍ വല്ലതും കിട്ടിയിരുന്നോ ?

    അറിയാത്ത കാര്യങ്ങളെ ക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് രവിചന്ദ്രന്‍ മാന്യത.

    ഖുറാനില്‍ പറഞ്ഞാലും ഹദീസില്‍ പറഞ്ഞാലും, താങ്കളെ സംബന്ധിടത്തോളം മതാനുഷ്ടാനങ്ങള്‍ എല്ലാം അന്ധവിശ്വാസങ്ങള്‍ അല്ലെ ? പിന്നെയെന്തിനാ സൂപര്‍ മത പണ്ഡിതന്‍ ചമഞ്ഞു അവിടെ നിന്നും ഇവിടെ നിന്നും കിട്ടിയ പൊട്ടും പൊടിയും ആധികാകതയോടെ അവതരിപ്പിക്കുന്നത് ?

    ഇനി അതല്ല ഈപ്പറഞ്ഞതൊക്കെ പഠിച്ചു മനസ്സിലാക്കി പറഞ്ഞത്‌ തെന്നയാണ് എങ്കില്‍ പ്രധാനപ്പെട്ട ആ അഞ്ച് ഇസ്ലാം കാര്യങ്ങള്‍ ഒന്ന് പറഞ്ഞെ, ഹജ്ജ്‌ അതില്‍ ഉണ്ടോ എന്ന് നോക്കാമല്ലോ.

    ReplyDelete
  109. {{{{{ ജയചന്ദ്രന്‍ said...
    ശ്രീ വിവേക്, താങ്കളുടെ നല്ല മനസിനും സ്നേഹപൂര്‍വ്വമുള്ള ക്ഷണത്തിനും നന്ദി. വിമര്‍ശനങ്ങളോടുള്ള താങ്കളുടെ പുതിയ സമീപനം നേരത്തെതിനേക്കാള്‍ ശക്തമാണ് . ഇതാണ് ബ്ലോഗുലകം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത്.



    ബ്ലോഗറും ആ സയിപ്പു ആയി ഉള്ള സംവാദം ഞാന്‍ കണ്ടിരുന്നു ..ഇദ്ദേഹം പറയുന്നത് പച്ചക്കള്ളം ആണ് ..കണ്ടു നോക്കുക ! ആ പ്രായമുള്ള ആള്‍ ശരിക്കും നിരയുധന്‍ ആയിരുന്നു അതില്‍ ....കരുതി വെച്ച ആയുധം ഒക്കെ അയാള്‍ നേരത്തെ തന്നെ പ്രയോഗിച്ചു ..ഉധേസിച്ച റിസള്‍ട്ട് കിട്ടിയതും ഇല്ല ..അതിനു ശേഷം അവതാരകന്‍ അടക്കം എല്ലാവരും ആ മനുഷിയനെ പച്ചക്ക് തിന്നുകായരുന്നു.....അത് കണ്ടവര്‍ക്കൊക്കെ ഈ മാഷ് പറയുന്ന കാര്യങ്ങളില്‍ ജീവനുള്ളതായി തോന്നുമെന് പറയുക പ്രയാസം ...എന്നാല്‍ പല മുസ്ലിം പണ്ഡിതന്മാരും സംവാദത്തിനു വിളിച്ചാല്‍ ഒളിച്ചോടുക ആണ് പതിവ് ..വിരുധമയീ അദ്ദേഹം വന്നു ..അതില്‍ അഭിനന്ദിക്കണം !!!!സരി ആകാം..പക്ഷെ ഒരോവറില്‍ ആറും സിക്സര്‍ പരത്തിയാലും ടാര്‍ഗറ്റ് വളരെ ദുരമാനെങ്ങില്‍ ഇദ്ദേഹം തോല്‍ക്കുക തന്നെ ചെയ്യും ..അടുത്ത ഓവറിലും അങ്ങനെ ചെയ്യാം എന്ന് കരുതുന്നവന്‍ മണ്ടന്‍





    ---എത്ര നാള്‍ **ഷൈന്‍** ചെയ്യാനാ പരിപാടി ? എത്ര നാള്‍ ചെയ്യണം ? ...എത്ര നാള്‍ ചെയ്യാം ?.....എത്ര നാള് വേണമെങ്കിലും ചെയ്യാം !!! ( ** ...** = പരിതാപകരം )

    ReplyDelete
  110. {{{{ മജീദ് said...

    വിവരം വെക്കണേല്‍ ഇതൊന്നു വായിക്കൂ

    http://astrology.mathrubhumi.com/astrology-article/articles.php?art_id=120&start=1

    ഈ ലേഖനത്തിന്റെ അവസാന ഭാഗത്ത് ലേഖികയുടെ കിടിലന്‍ വാദം കേള്‍ക്കൂ

    "ഒരു കാര്യം ദയവായി മനസ്സിലാക്കുക. ഉണ്ട് എന്ന് പറയുന്ന ഒരു കാര്യം തെളിയിക്കേണ്ടുന്നതായ ആവശ്യം ഇല്ല. എന്നാല്‍ ഇല്ല എന്നു പറയുന്ന കാര്യം തെളിയിക്കേണ്ടതായി വരുന്നു. പലപ്പോഴും, അതു പറഞ്ഞ ആളിനായിരിക്കും ആ ബാധ്യത.".......

    മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എനിക്കറിയില്ല അതെന്നെ വിഷമിപ്പിക്കാറുമില്ല. അതുകൊണ്ടു തന്നെ പറയാം നാഗ ദൈവങ്ങള്‍ സത്യങ്ങളാണ്. നിത്യമായ സത്യം. അതുകൊണ്ട് സര്‍പ്പം നമ്മോടു കാര്യങ്ങള്‍ പറയും. അതിനുള്ള തെളിവും തരും സത്യം. പക്ഷെ ആ അടുപ്പത്തിന് നമ്മുടെ ഭക്തിയുടെ ആഴം ഒരു ഘടകം ആണ്. നല്ല ഭക്തി അതായത്‌ ഭഗവനോട് എത്ര മാത്രം താദ്ദാമ്യം പ്രാപിക്കുന്നുവോ അതനുസരിച്ച് ഈ സത്യങ്ങള്‍ ബോധ്യപ്പെടും.



    ഡിയര്‍ മജീദ്‌ ,

    സത്യം എനിക്ക് ബോധ്യപ്പെട്ടു ..അത് കൊണ്ട് ഇവരുടെ ഫോണില്‍ വിളിച്ചു ഞാന്‍ കാര്യം പറഞ്ഞു ..അവര്‍ പറഞ്ഞു വരാന്‍ ...



    """"""നടുക്കടലില്‍ ഒരു സോഡാ പോലും കുടിക്കാതെ ഞാന്‍ കഷ്ട്ടപെടുകയായിരുന്നു""" എന്ന് ഞാന്‍ അവരോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു ""ഞാന്‍ അതിനു വേണ്ടി അവിടെ പെട്ടിക്കട തുടങ്ങണമോ " എന്ന്



    എന്തായാലും ലിങ്കിനു നന്ദി ...ഈ ബ്ലോഗില്‍ എഴുതാന്‍ പാടില്ലാത്തതാണ് അതിനു ബ്ലോഗറോട് ഒരു ക്ഷമയും !!!!!

    ReplyDelete
  111. മതത്തെപ്പറ്റി മത വിശ്വാസി അല്ലാത്ത ഒരാള്‍ ആധികാരികമായി സംസാരിക്കുന്നത് മത വിശ്വാസികളില്‍ അസഹിഷ്ണുതയും അസ്വസ്ഥയും ഉണ്ടാക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത് .. കാരണം മത സാഹിത്യം ഒരു സ്വകാര്യ സ്വത്താണ് .

    ReplyDelete
  112. ദൈവത്തെ എന്തിനാരാധിക്കണം..?
    അല്ലെങ്കില്‍
    ദൈവം എന്ത് കൊണ്ട് ആരാധന ആഗ്രഹിക്കുന്നു ..?

    മത വിശ്വാസികളെ മറുപടി പറയുക , സ്വന്തമായി ഉത്തരമില്ലെങ്കില്‍ സാരമില്ല ..
    എടുക്കൂ നിങ്ങളുടെ പുസ്തകങ്ങള്‍ , പൊടി വീണ ഏടുകള്‍ തപ്പി നോക്കി ഉത്തരം കണ്ടു പിടിച്ചു പറഞ്ഞാലും ..

    ആവര്‍ത്തിക്കുന്നു : ദൈവം എന്ത് കൊണ്ട് ആരാധന ആഗ്രഹിക്കുന്നു ..?

    പറയുക :

    ReplyDelete
  113. Dear Naj,

    കുര്‍-ആനിലെ 5 പ്രമുഖ കാര്യങ്ങളില്‍ ഹജ്ജ് പെടില്ല. കുര്‍-ആന്‍ പ്രകാരം ഇസ്ളാം പ്രവര്‍ത്തിയില്‍(കര്‍മ്മം) പ്രധാനം വിദ്യാഭ്യാസമാണെന്ന് വാദിക്കുന്നവരോട് ഞാന്‍ യോജിക്കുന്നു. കുര്‍-ആന്‍ല്‍ വായിക്കാന്‍ ആഹ്വാനമുണ്ട്. വായിക്കുക എന്നാല്‍ പഠിക്കുക എന്നര്‍ത്ഥം. അപ്രകാരം നോക്കുമ്പോള്‍ അഞ്ചമതായി ഇന്ന് മുസ്ളീങ്ങള്‍ പറയുന്ന(പരമ്പരാഗതമായി) ഹജ്ജ് അഞ്ചില്‍ നിന്ന് താഴോട്ട് പോകും. അതിനെ പത്തമതാക്കിയ പണ്ഡിതന്‍മാര്‍ കേരളത്തിലുണ്ടെന്ന കാര്യം കുഞ്ഞുങ്ങള്‍ക്ക് വരെ അറിവുള്ളതാണ്.

    ഇനി അതൊക്കെ വിട്ടേക്കൂ. മുന്‍ഗണനാക്രമത്തിലും ഘടനപരമായും കുര്‍-ആനോ മുഹമ്മദോ ഹജ്ജിന് പ്രധാന അഞ്ചിന്റെ പ്രാധാന്യം നല്‍കുന്നില്ലെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.

    ReplyDelete
  114. കാരണം
    അതൊരു സുന്നത്തായി കാണാനാവില്ല. കാരണം മുഹമ്മദ് എപ്രകാരമാണത് (modus operandi) ചെയ്തതെന്ന് രണ്ടാം ഭാര്യ ആയിഷ തന്നെ പരസ്പരവിരുദ്ധമായി പറഞ്ഞതായി ഹദീസുകളുണ്ട്. ഖിറാനെന്നും തമത്തുഅ് എന്നും ഇഫ്‌റാദ് രൂപത്തിലെന്നും ആയിഷ മാറ്റി മാറ്റി പറയുന്നു. പിന്നെ എന്തുറപ്പിന്‍ മേലാണ് മുഹമ്മദിനെ അനുകരിച്ച് സ്വര്‍ഗ്ഗം നേടാന്‍ ശ്രമിക്കുന്നവര്‍ ഹജ്ജ് അനുഷ്ഠിക്കുന്നത്? ബാഡ്മിന്റണ്‍ എന്ന് പറഞ്ഞാല്‍ മതിയോ. ഷട്ടിലാണോ ബോളാണോ എന്നൊക്കെ അറിയണ്ടേ. എങ്കിലല്ലേ ഗപ്പ് അടിച്ചെടുക്കാന്‍ പറ്റൂ??

    52 വയസ്സുവരെ മുഹമ്മദിന് ഹജജ് അനുഷ്ഠിക്കാനുള്ള വയര്‍ലെസ് സന്ദേശം ഗോത്രമൂര്‍ത്തി അയച്ചുകൊടുത്തില്ലെന്ന് ഇസഌമിക മതസാഹിത്യം സാക്ഷ്യപ്പെടുത്തുന്നു.
    വൈകിയിട്ടും മുഹമ്മദ് മുഹമ്മദ് ഹജ്ജ് ചെയ്യാഞ്ഞത് മുശ്‌രിക്കുകള്‍ (പാവം അവര്‍ നല്ല മനുഷ്യരായിരുന്നു, മുസഌങ്ങള്‍ അങ്ങനെ വിളിക്കുന്നതുകൊണ്ട് പരമാര്‍ശിച്ചു എന്നുമാത്രം) അനുവദിക്കാതിരുന്നതിനാലാണ് എന്ന വാദവും വിലപ്പോകില്ല. നുബുവത്ത് ലഭിച്ചശേഷം 13 കൊല്ലം മെക്കയില്‍ ജീവിച്ചിട്ടും മുഹമ്മദ് ഹജ്ജ് അനുഷ്ഠിക്കുന്നില്ല. മാത്രമല്ല ഹജ്ജെന്ന വ്യാപരോത്സവത്തെ മുശ്‌രിക്കുകള്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു, പ്രോത്സാഹിപ്പിച്ചിരുന്നു. അത് ചെയ്യാന്‍ മുഹമ്മദ് മുന്നോട്ടു വന്നിരുന്നെങ്കില്‍ അവരതിനെ തടയുമെന്ന് കരുതാന്‍ ന്യായമില്ല

    ReplyDelete
  115. ക-അബ യില്‍ വിഗ്രങ്ങള്‍ പൂത്തുലഞ്ഞു കിടന്നതിനാല്‍ ഹറാമായി കണ്ട് മുഹമ്മദ് മാറിനിന്നെന്നും പറയാനാവില്ല. മുശ്‌രിക്കുകള്‍ എന്തു ചെയ്യുന്നു എന്നു നോക്കിയല്ല മുസഌങ്ങള്‍ തീരുമാനമെടുത്തിരുന്നത്. അവര്‍ വാള് കൊണ്ട് കാര്യങ്ങള്‍ വെടിപ്പായി സെറ്റില്‍ ചെയ്തുകൊണ്ടിരുന്ന കാലത്ത് വിഗ്രഹം പേടിച്ച് ഹജ്ജ് ചെയ്തില്ലെന്ന് പറയുന്നത് യുക്തിഹീനമാണ്. അങ്ങനെയെങ്കില്‍ ഹുദൈബ്ബിയ സന്ധി കാലത്ത് മുഹമ്മദും അനുയായികളും ഉംറയ്ക്ക് പോയതും തെറ്റാണെന്ന് പറയേണ്ടി വരും. പക്ഷെ മുഹമ്മദ് ചെയ്ത ഒരു കാര്യം തെറ്റാകുന്നതെങ്ങനെ?!

    ReplyDelete
  116. ഒരു മതത്തില്‍ വിശ്സിക്കാത്ത ഒരാള്‍ക്ക്‌ ജീവിതത്തിലും അതിനു ശേഷവും ( വിശ്വാസികളുടെ കാഴ്ചപ്പാടില്‍ ) എന്ത് സംഭവിക്കുന്നു എന്ന് മത വിശ്വാസികളും മത സാഹിത്യത്തില്‍ ഞാനമുല്ലവരുമായവര്‍ ഒന്ന് വിവരിക്കാമോ ..? പറയൂ അവിശ്വാസിക്കു എന്ത് സംഭവിക്കും ? എന്താണ് മത പുസ്തകം ഇതിനെപറ്റി പറയുന്നത് ..? താങ്കള്‍ ആ പുസ്തകത്തില്‍ എഴുതിയത് അധാരംമാക്കുന്നുണ്ടോ ..? പറയൂ , അറിയാന്‍ താത്പര്യമുണ്ട്

    ReplyDelete
  117. അന്ധനും ബധിരനും ആയ ഒരാള്‍ ഏതു മതക്കാരന്‍ ആകുമെന്നാണ് മത ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നത് ..? അയാള്‍ക്ക്‌ മത പുസ്തകങ്ങള്‍ വായിക്കണോ , മത പ്രബോധനങ്ങള്‍ കേള്‍ക്കണോ സാധിക്കില്ലല്ലോ ..അങ്ങനെ വരുമ്പോള്‍ അയാള്‍ക്ക്‌ മതമെന്താണ് എന്ന് അറിയാന്‍ സാധിക്കാതെ വരുന്നു ..അങ്ങനെ ഒരാളെ തങ്ങളുടെ മതക്കാരന്‍ ആയി അംഗീകരിക്കാന്‍ ഒരു മത വിശ്വാസിക്ക് കഴിയിലല്ലോ .. മത വിശ്വാസിയല്ല എന്നാ കാരണത്താല്‍ അത്തരക്കാര്‍ മോശമാണ് എന്ന് വിശ്വാസികള്‍ കരുതുന്നുണ്ടോ..? അത്തരക്കാര്‍ക്കു അനുകമ്പ , സ്നേഹം , സഹജീവി സംവേടനപരത എന്നിവ കാനപ്പെപ്ടുന്നു എങ്കില്‍ അത് എവിടെ നിന്നും വന്നു ..? അവര്‍ മതവിശ്വാസങ്ങള്‍ പുലര്തുന്നില്ലല്ലോ ..?

    പറയൂ വിശ്വാസില്കളെ പറയൂ.. നിങ്ങളുടെ പുസ്തകങ്ങള്‍ എന്ത് പറയുന്നു ..? അറിയാന്‍ താത്പര്യമുണ്ട് , പറഞ്ഞാലും..

    ReplyDelete
  118. ഒരു ചെത്തുകാരന്റെ ഗതി ??? ഗതിയില്ല പ്രേതംപോലെ അലയുമ്പോള്‍ സൂര്യക്കെങ്കിലും ശ്രദ്ധിചികൂടെ?
    ജഗതിക്ക് ആദ്യ "ദാമ്പത്യത്തിലെ കയ്പ്പ്" ആണ് "സ്വത്വ" ബോധമുണ്ടാക്കിയത്...
    ഈ വാസു "സ്വന്തത്തെ" തിരിച്ചറിയണമെങ്കില്‍ സമയമെടുക്കും!!!???
    അപ്പോകല്പ്പിതോ ജബ്ബാറിന്റെ "വോല്ട്ടെജു" ചന്ദ്രന് ബോധ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കൈ വിറച്ചു മള്‍ട്ടിമീറ്റര്‍ താഴെ വീണു.
    എന്‍.എം.ഹുസൈന്‍ സാഹിബ് തീരെ ആമ്പിയറില്ലാത്ത, ബ്രൈറ്റിന്റെ "ബാറ്ററി" പൊട്ടയാണന്നും ബ്ലോഗു വായനക്കാരെ ബോധ്യപ്പെടുത്തി.
    ഈ വാസുവിന്റെ "ഫ്രീഖ്യുന്‍സി" രവിച്ചന്ദ്രനെ പൂമ്പാറ്റയിലും ബാലരമയിലെക്കും എത്തിച്ചു..
    ഈ നാസ്തിക അന്ധവിശ്വാസികളുടെ വിവരം അപാരം തന്നെ!!!!

    ReplyDelete
  119. ജഗതിക്ക് ആദ്യ "ദാമ്പത്യത്തിലെ കയ്പ്പ്" ആണ് "സ്വത്വ" ബോധമുണ്ടാക്കിയത്... >>>

    കൈരളിയില്‍ ജഗതി ശ്രീ കുമാറുമായുള്ള അഭിമുഖം യൂ ടുബില്‍ കാണാം.

    ReplyDelete
  120. "പിച്ച തെണ്ടുന്നു ജീവിതം പോക്കുവാന്‍
    മുക്കില്‍ മൂലയില്‍ ദൈവവും തെണ്ടിയും

    ReplyDelete
  121. എന്റെ കമന്റുകള്‍ ശ്രദ്ധിച്ച ബ്ലോഗ്‌ വായനക്കാര്‍ക്ക്,
    ഇനി അടുത്ത വര്ഷം കാണാം..ഇന്ഷാ അല്ലാഹ്..
    ഗള്‍ഫ്‌ ജീവിതത്തില്‍ കിട്ടുന്ന "പരോള്‍" ഉപയോഗപ്പെടുത്താന്‍ ഒരു മാസത്തെ ലീവില്‍ നാട്ടില്‍ വരികയാണ്,
    ഇന്ത്യയിലെ തന്നെ സുന്ദര സമാധാന നഗരമെന്നു പറയാവുന്ന, ആരെയും സ്വന്തമെന്നു കരുതുന്ന കോഴിക്കോട് നഗരത്തിലേക്ക്.
    എന്റെ വളര്‍ച്ച അവിടെയാണ്, സാമൂതിരിക്കു പതിനന്നാം നൂറ്റാണ്ടില്‍ ഒരു ദുബായ് ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നുവെന്നതില്‍ അഭിമാനിക്കുന്നു. ഹിന്ദു- മുസ്ലിം ഇടകലര്‍ന്നു ജീവിക്കുന്ന ഒരിടത്ത് ഗള്‍ഫിലെ അധ്വാനം കൊണ്ട് പടുത്തുയര്‍ത്തിയ
    എന്റെ ചെറിയ കൊട്ടാരത്തിലേക്ക് താമസിക്കാനായി ഞാനും ഭാര്യയും എന്റെ രണ്ടു കുഞ്ഞുങ്ങളും ഒരുങ്ങുകയാണ്.
    ശ്രീ രവിചന്ദ്രന്‍ ഉള്‍പ്പെടെ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  122. നാസ്തികരോടേറ്റ് മുട്ടി ഇളി തകര്‍ന്ന് കിടക്കുന്ന ഹുസൈനെ പഴയ കാര്യം പറഞ്ഞ് നിന്ദിക്കാന്‍ കഴിയുന്നവന്‍ Aവിവേകിയല്ലേ. ഇക്കാലത്ത് നാസ്തികരാരും ഹുസൈനെ പരിഹസിക്കുന്നില്ല. കാരണം അത്രം പരമദയനീയമാണ് ടിയാന്റെ ഗതി. ചെങ്കോലിലെ പരമേശ്വരനെപ്പോലെ(കുണ്ടറ ജോണി) പ്രേക്ഷകരുടെ സഹതാപം ഇരന്നു വാങ്ങുന്നവന്‍!!! എങ്കിലും ശവത്തില്‍ കുത്താന്‍ മറക്കാത്ത Aവിവേകി ചേര(മാള്‍)യെ കാണുമ്പോള്‍ മുടിപ്പള്ളിക്ക് വെറും 40 കോടിയേ പിരിച്ചുള്ളു എന്നുപറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? യെവന്‍ ചേരയാണെന്ന് ആരാ പറഞ്ഞേ? നല്ല രസികന്‍ ചേനത്തണ്ടന്‍. പക്ഷേങ്കിലും ഇനി ഹുസൈനെ കടിക്കല്ലേ. പാവം പരമേശ്വരന്‍ ചത്തു. blogally dead ഹ ഹ ഹ

    ReplyDelete
  123. >>>എന്റെ കമന്റുകള്‍ ശ്രദ്ധിച്ച ബ്ലോഗ്‌ വായനക്കാര്‍ക്ക്,
    ഇനി അടുത്ത വര്ഷം കാണാം..<<<

    ബുദ്ധിജീവി തിരിച്ചു വരുമ്പോള്‍ തെളിവുള്ള പുതിയ പുത്തകം വല്ലതും വായിച്ചു പഠിച്ചു വരണേ....

    ReplyDelete
  124. അവാസാനം വരെ തെറി പറഞ്ഞും മലം വാരിയെറിഞ്ഞും പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ച മറ്റൊരു ചേനത്തണ്ടന്‍ ഇസഌമിസ്റ്റും നമസ്‌ക്കാരം പറഞ്ഞ് പിന്‍വാങ്ങി. ഇന്ന് രാവിലെ പിന്‍മാറിക്കൊള്ളാന്‍ അള്ള കമ്പിയടിച്ചു!!!

    പോകുന്നതിന് മുമ്പ് ഷെഡ്ഡിലായ പാവം ഹുസൈനുക്കായ്ക്കിട്ടൊരു ശവത്തില്‍ കുത്തും. ഈ ബ്‌ളോഗ് ഇസ് ളാമിസ്റ്റുകളുടെ ശവപ്പറമ്പോ???
    ഒന്നൊന്നായി കൊഴിഞ്ഞു വീഴുമ്പോള്‍ ചത്തവന്‍ വീണ്ടും സുബൈര്‍പ്രേതമായി വരുന്നു!!! Mummy awakening!!!

    ReplyDelete
  125. [[[താങ്കളുടെ കാഴ്ചപാടില് എന്താണ് അന്ധവിശ്വാസത്തിന്റേയും വിശ്വാസത്തിന്റെയും നിര്‌വചനം, അല്ലെങ്കില് എന്താണവ തമ്മിലുള്ള അന്തരം എന്നു വിശദീകരിക്കണം എന്നഭ്യര്‌ത്ഥിക്കുന്നു.]]]

    പ്പ്രിയപ്പെട്ടമനു,

    വളരെ പ്രസക്തമായ ഒരു ചോദ്യമാണ് താങ്കള്‍ ഉന്നയിച്ചിരിക്കുന്നത്. ഭൂരിഭാഗം വിശ്വാസികളും തങ്ങള്‍ അന്ധ വിശ്വാസികള്‍ അല്ല എന്നാണ് അവകാശപ്പെടാറ്. അപ്പോള്‍ അന്ധ വിശ്വാസവും വിശ്വാസവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് തിരിച്ചറിഞ്ഞായിരിക്കുമല്ലോ അവര്‍ അങ്ങനെ പറയുന്നത്. അതെന്താണെന്ന് വ്യക്തമാക്കല്‍ ഒരു വിശ്വാസിയുടെ ബാധ്യതയാണ്. ഒരു ദൈവ വിശ്വാസി എന്ന നിലയില്‍ എനിക്ക് തൃപ്തികരമെന്നു തോന്നുന്ന എന്‍റെ നിരീക്ഷണം ഞാന്‍ പങ്കുവയ്ക്കാം. എല്ലാവര്‍ക്കും ഇത് സ്വീകാര്യമായിക്കൊള്ളളണം എന്നില്ല.

    ഒരാള്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത സംഗതികള്‍ അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നതിനെ. അന്ധവിശ്വാസം എന്നു പറയാന്‍ പറ്റില്ല. ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവും നിയാമകനും ഉണ്ടായിരിക്കണം എന്നാണ് മനുഷ്യബുദ്ധി പറയുന്നത് (താങ്കള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാം. ഞാന്‍ എന്‍റെ കാര്യമാണ് പറയുന്നത്) എന്‍റെ അറിവിന്‍റെ പരിമിതികള്‍ കാരണം ആ ശക്തിയെക്കുറിച്ച് എനിക്ക് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും പ്രപഞ്ചാതീതനായ ഒരു ശക്തി ഉണ്ട് എന്നു വിശ്വസിക്കുന്നത് അന്ധവിശ്വാസം അല്ല എന്നാണ് എന്‍റെ യുക്തി പറയുന്നത്. പക്ഷേ, മതവിശ്വാസങ്ങളില്‍ വൈരുദ്ധ്യങ്ങളും വിരോധാഭാസങ്ങളും കാണുമ്പോള്‍ അതിനെ അനുകൂലിക്കുന്ന സമീപനം അംഗീകരിക്കാന്‍ സാധ്യമല്ല. അമ്പരപ്പിക്കുന്ന നിഗൂഢതകളില്‍ ആളുകള്‍ വിശ്വസി ക്കുന്നുവല്ലോ എന്ന ന്യായത്തിന്മേല്‍ ഇത്തരം വിരോധാഭാസങ്ങളില്‍‌വിശ്വസിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധ്യമല്ല. ഇവിടെ പ്രശ്നം അല്പ്പം സങ്കീര്‍ണ്ണമാണ്‌. എനിക്ക്‌ പൂര്‍ണ്ണമായും ഗ്രഹിക്കാന്‍ സാധിക്കാത്ത സംഗതികള്‍ എനിക്ക്‌ വിശ്വസിക്കാന്‍ സാധിക്കും. പക്ഷേ, ഒരു കാര്യം സ്വയം തന്നെ വൈരുദ്ധ്യാത്മകമാണെങ്കില്‍ എനിക്കതില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. ഉദാഹരനത്തിന്, ഒരു വാച്ച്‌ എങ്ങനെയാണ്‌ നിര്‍മ്മിക്കപ്പെട്ടതെന്ന്‌ എനിക്കറിയില്ല. അത്‌ ശരി തന്നെ, സമ്മതിക്കാം. പക്ഷേ, ആ വാച്ച്‌ കുരക്കുകയും മാന്തുകയും ചെയ്യുന്ന ഒരുപട്ടിയാണെന്ന്‌ വിശ്വസിക്കണം എന്നു പറഞ്ഞാല്‍ അത് നിഗൂഢാത്മകമായ സിദ്ധാന്തമല്ല. കേവലം നഗ്നമായ വിരോധാഭാസമാണ്‌.

    ReplyDelete
  126. [[[ദൈവത്തെ എന്തിനാരാധിക്കണം..?
    അല്ലെങ്കില്‍
    ദൈവം എന്ത് കൊണ്ട് ആരാധന ആഗ്രഹിക്കുന്നു ..?]]]

    പ്രിയപ്പെട്ട വാസൂ,

    ദൈവത്തെ ആരാധിക്കുക എന്നുള്ളത് വ്യാപകമായി തെറ്റായ അര്‍ഥത്തില്‍ മനസ്സിലാക്കപ്പെട്ടിട്ടുള്ള ഒരു പ്രയോഗമാണെന്നാണ് ആദ്യമായി എനിക്ക് പറയാനുള്ളത്. മനുഷ്യരുടെ ആരാധനകൊണ്ട് ദൈവത്തിന് ഒന്നും ലഭിക്കുന്നില്ല; മറിച്ച് ലഭിക്കുന്നത് മനുഷ്യനു തന്നെയാണ്.

    ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു സ്രഷ്ടാവ് ഉണ്ട് എങ്കില്‍ ആ സ്രഷ്ടാവിനെ അറിയാന്‍ ശ്രമിക്കുന്നവരുടെ നിരയില്‍ ഒന്നാമനായി വാസുവും ഉണ്ടായിരിക്കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദൈവത്തെ ആരാധിക്കുക എന്നുള്ളത് ദൈവത്തെ മനസ്സിലാക്കാനുള്ള ഒരു ഉപാധി മാത്രമാണ്. മനുഷ്യന്‍റെ ഭൗതികമായ എല്ലാ കര്‍മ്മങ്ങള്‍ക്കും അത്മീയമായ ഒരു മാനം കൂടി ഉണ്ട്. അതുകൊണ്ടാണ് ഇന്നതൊക്കെ ചെയ്യുക, ഇന്നതൊക്കെ ചെയ്യായിരിക്കുക എന്ന് മതകല്‍പ്പനകള്‍ ഉള്ളത്. ഇസ്‌ലാമിക സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍റെ ജീവിതം മുഴുവന്‍ ആരാധനയാണ്. സ്നേഹത്തോടെ തന്‍റെ പ്രിയതമയുടെ വായില്‍ ഒരു പിടി ഭക്ഷണം വെച്ചുകൊടുക്കുന്നതു പോലും ദൈവപ്രീതിക്ക് പാത്രമാകുന്ന കര്‍മ്മമാണെന്ന് പ്രവാചകന്‍(സ) പറഞ്ഞിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

    ReplyDelete
  127. <>

    @ കല്‍ക്കി

    അനിഷേധ്യമായ തെളിവുകലുള്ളിടത്ത് വിശ്വാസത്തിനു പ്രസക്തിയില്ലല്ലോ കല്‍ക്കി. നിഷേധിക്കാനാകാത്ത തെളിവുള്ളിടത്ത് വിശ്വസിച്ചു കഷ്ടപ്പെടുന്നതെന്തിനു ?

    ReplyDelete
  128. <>

    @ കല്‍ക്കി

    മനുഷ്യബുദ്ധി പറയുന്നത് എന്നു സാധാരണീകരിച്ചു പറഞ്ഞതില്‍ ദോഷമുണ്ട്. മനുഷ്യബുദ്ധി പറയുന്നത് എന്ന് പറഞ്ഞിട്ട് ഇതെന്റെ അഭിപ്രായം മാത്രമാണ് താങ്കള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാം എന്ന് മനുവിനോട് പറയുമ്പോള്‍ മനുവിനു മനുഷ്യ ബുദ്ധി ഇല്ല എന്ന് താങ്കള്‍ ഉദ്ദേശിക്കുന്നതായി വരും. മനു ആയാലും കല്കി ആയാലും ചെത്തുവാസു ആയാലും മനുഷ്യബുധിക്കുടമകളാണ്. മാനുഷ്യബുദ്ധിക്ക് പൊതുവേ തോന്നുന്നതാന് ഇത് എന്ന് പറഞ്ഞു ആ ഉക്തിക്ക് അടിസ്ഥാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് കുറുക്കന്റെ ബുദ്ധിയാണ്.

    ReplyDelete
  129. [[[ഒരു മതത്തില്‍ വിശ്സിക്കാത്ത ഒരാള്‍ക്ക്‌ ജീവിതത്തിലും അതിനു ശേഷവും ( വിശ്വാസികളുടെ കാഴ്ചപ്പാടില്‍ ) എന്ത് സംഭവിക്കുന്നു എന്ന് മത വിശ്വാസികളും മത സാഹിത്യത്തില്‍ ഞാനമുല്ലവരുമായവര്‍ ഒന്ന് വിവരിക്കാമോ ..?]]]

    "അല്ലാഹു ഒരാളോടും അയാളുടെ കഴിവിന്‍റെ പരിധിയില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ല." (ഖുര്‍‌ആന്‍ 2: 286)

    പ്രിയപ്പെട്ട വസൂ,

    താങ്കളുടെ ചോദ്യത്തിനുത്തരം ഈ ഖുര്‍‌ആന്‍ വാക്യത്തിലുണ്ട്. ദൈവം മനുഷ്യന്‍റെ മനസ്സിലേക്കാണ് നോക്കുന്നത്. അത് അവനില്‍നിന്ന് മറച്ചു വെക്കാന്‍ ആര്‍ക്കും കഴിയില്ല. തന്‍റെ വിശ്വാസവും പ്രവൃത്തിയും ആത്മാര്‍ഥമായതാണെങ്കില്‍ ഒരാളെയും ദൈവം അകാരണമായി ശിക്ഷിക്കില്ല.

    ദൈവത്തിന്‍റെ ശിക്ഷയെക്കുറിച്ചും വളരെ തെറ്റായ വിശ്വാസങ്ങളാണ് പൊതുവില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് അക്കാര്യം ചെറുതായൊന്ന് വിശദീകരിക്കേണ്ടിയിരിക്കുന്നു.

    മനുഷ്യനെ ശിക്ഷിക്കാന്‍‌വേണ്ടി കൊതിപൂണ്ടിരിക്കുന്ന ഒരു ക്രൂരനായ ഭരണാധികാരിയെപ്പോലെയാണ് ദൈവത്തെ പലരും കാണുന്നത്. ദൈവത്തിന്‍റെ കാരുണ്യം എല്ലാത്തിനെയും ആവരണം ചെയ്യുന്നു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മുലകുടിക്കുന്ന കുട്ടിയോട് തള്ളയ്ക്കുള്ള സ്നേഹത്തേക്കാള്‍ കൂടുതലാണ് ദൈവത്തിന് തന്‍റെ സൃഷ്ടിയോടുള്ളത് എന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. പിന്നെ എന്തിനീ ശിക്ഷ? മനുഷ്യന്‍ മനുഷ്യനെ ശിക്ഷിക്കുന്ന രീതിയിലുള്ള ഒരു ശിക്ഷയല്ല അത്. ഒരു ചികിത്സ എന്ന രീതിയിലാണ് ദൈവം അത് മനുഷ്യനു നല്‍കുന്നത്. ഉന്നതമായ ഒരു ലക്ഷ്യപ്രാപ്തിക്കായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ആ ലക്ഷ്യം പ്രാപിക്കാന്‍ വേണ്ടുന്ന എല്ലാ സാധന സാമഗ്രികളും ദൈവം മനുഷ്യനു നല്‍കി; അത് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും. എന്നാല്‍ ഇവ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തി ഉന്നത സ്ഥാനം കരസ്ഥമാക്കുന്നതില്‍ വീഴ്ച വരുത്തുന്ന മനുഷ്യന്‍ ആത്മീയമായ രീതിയില്‍ രോഗിയായിത്തീരുന്നു. ആ രോഗത്തില്‍ നിന്ന് അവനെ ആരോഗ്യവാനാക്കുക എന്നതാണ് ആ ചികിത്സയിലൂടെ ദൈവം ചെയ്യുന്നത്. വാസ്തവത്തില്‍ അതൊരു ശിക്ഷയല്ല, ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ മറ്റൊരു രീതിയിലുള്ള പ്രകടനമാണ്.

    ReplyDelete
  130. എന്റെ വിവേകെ .. :)

    കുറെ നേരമായല്ലോ ഇഷ്ടന്‍ സ്വത്വം , സത്വം എന്നൊക്കെ പറഞ്ഞു നടക്കുന്നു ! ഹ ഹ ! ആ വെള്ളം ഇവിടെ വേവില്ല .കേട്ടോ ..? അത് അങ്ങ് ഇറക്കി വച്ചോളൂ ..

    വാസുവിന് വാസുവിന്റെ സ്വത്വം!..അത് മാത്രം .. അത് മാത്രമാണ് പ്രധാനം! .. അതിനു മേല്‍ കൈ വക്കാന്‍ വാസു ഒരാളേയം അനുവദിക്കില്ല , മതത്തെയോ ജാതിയേയോ എന്തിനു ഭരിക്കുന്ന രാഷ്ട്രത്തെപ്പോലും . !!

    മതത്തിന്റെയും ജാതിയുടെയും പേരില്‍ കൂട്ടം കൂട്ടം ആയി ബ്രാണ്ട് ചെയ്യപ്പെട്ടു, സ്വന്തം വ്യക്തിത്വം തിരിയാത്ത മനുഷ്യരെ , അവരെ കന്ന് കാലികലെപ്പോലെ ആട്ടിയും തെളിച്ചും ഉപയോഗിച്ച് മുതലെടുക്കുന്ന ജാതി , മത രാഷ്ട്രീയ അധികാര വര്‍ഗ്ഗങ്ങള്‍! .. അവരെ പറ്റി എന്ത് പറയാന്‍ ! അവര്‍ക്ക് വിധേയരാകുന്നവരെ പറ്റി എന്ത് പറയാന്‍! , ആള്‍ക്കൂട്ടത്തിന്റെ അട്ടഹാസത്തില്‍ നിന്നും വ്യതിരിക്തമായി തനിക്കു സ്വന്തമായി വ്യക്ത്വിത്വം ഉണ്ട് എന്ന് തിരിച്ചറിയാതവരെ പറ്റി എന്ത് പറയാന്‍ ..!!

    സ്വന്തം വ്യക്തിത്വവും ബുദ്ധിയും മേല്‍വിലാസവും ജാതിക്കോ മതത്തിനോ തീറെഴുതി ക്കൊടുത്തു, തന്നെ അടിച്ചു നടത്താന്‍ ചാട്ടവാര്‍ സ്വയം ഈ വര്‍ഗീയ ക്കോമരങ്ങളെ ഏല്‍പ്പിച്ചു അങ്ങനെ കൊള്ളുന്ന ചാട്ടവാറടിയും സന്തോഷമായ് കാണുന്ന ., എന്നെന്നേക്കുമായി നിയന്ത്രിക്കപ്പെട്ട പുന്നാര കുട്ടന്മാര്‍ ! അവര്‍ക്ക് പൊതു സത്വം എന്നതിന് പിന്നില്‍ അണിചേര്‍ന്നു നില്‍ക്കാനേ കഴിയൂ. കാരണം അവനവന്റെ വ്യക്ടിസത്വത്തെ തിരിച്ചറിയാതെ വരുന്നവന്‍ .ആള്‍ക്കൂട്ടങ്ങളില്‍ അഭയം തേടാന്‍ ശ്രമിക്കുന്നു ..സ്വന്തം മുഖം മറച്ചു പൊതു മുഖം മൂടികള്‍ അണിയാന്‍ ശ്രമിക്കുന്നു . വിവിധ മതങ്ങള്‍ , വര്‍ഗ്ഗങ്ങള്‍ ആ മുഖം മൂടികള്‍ യെധേഷ്ടം സപ്ലൈ ചെയ്യുന്നു . മുഖംമൂടിക്കുള്ളിലെ സ്വന്തം വ്യക്ത്വുത്വം തിരിച്ചറിയുക ..കാരണം അത് നിങ്ങള്ക്ക് നഷ്ടപ്പെട്ട നിങ്ങളുടെ വ്യക്ത്വിത്വമാണ് ..

    നിങ്ങളില്‍ നിന്നും നിങ്ങളുട വര്‍ഗ്ഗം (മതമോ , ജാതിയോ ,ഭാഷയോ എന്തും ) കവര്‍ന്നെടുത്ത നിങ്ങളുടെ വ്യത്വിത്വമാണതു . സധൈര്യം അത് തിരിച്ചു വാങ്ങുക !

    ReplyDelete
  131. [[[[അന്ധനും ബധിരനും ആയ ഒരാള്‍ ഏതു മതക്കാരന്‍ ആകുമെന്നാണ് മത ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നത് ..? അയാള്‍ക്ക്‌ മത പുസ്തകങ്ങള്‍ വായിക്കണോ , മത പ്രബോധനങ്ങള്‍ കേള്‍ക്കണോ സാധിക്കില്ലല്ലോ ..അങ്ങനെ വരുമ്പോള്‍ അയാള്‍ക്ക്‌ മതമെന്താണ് എന്ന് അറിയാന്‍ സാധിക്കാതെ വരുന്നു]]]

    പ്രിയപ്പെട്ട വാസൂ,

    എല്ലാ മനുഷ്യനും പരിശുദ്ധരായാണ് ജനിക്കുന്നത് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പിന്നെ ഈ ചോദ്യത്തിനു പ്രസക്തിയില്ല.

    ReplyDelete
  132. ഡിയര്‍ കല്‍ക്കി,

    എങ്കില്‍ പിന്നെ അന്ധവിശ്വാസം എന്നാല്‍ എന്താണെന്ന് കൂടി ഉദാഹരിച്ചു വിവരിക്കാമോ.

    >>>>>>ഒരാള്ക്ക് പൂര്ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത സംഗതികള്‍ അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നതിനെ. അന്ധവിശ്വാസം എന്നു പറയാന്‍ പറ്റില്ല.<<<

    ഇതിനെ എന്തു പേരിട്ടാണ് വിളിക്കുക?.

    ReplyDelete
  133. >>>"അല്ലാഹു ഒരാളോടും അയാളുടെ കഴിവിന്റെി പരിധിയില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്ബനന്ധിക്കുന്നില്ല." (ഖുര്‍‌ആന്‍ 2: 286)<<<

    ഇക്കാനുന്നതെല്ലാം സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ദൈവത്തിന്നു നിര്‍ബ്ബന്ധിക്കള്‍ പോയിട്ട് ഇങ്ങനെ ഒരു കാര്യം ചിന്ടിക്കേണ്ട ആവശ്യം തന്നെയുണ്ടോ?. അവനരിയില്ലേ ആര്‍ക്കൊക്കെ എന്ടിനോക്കെ കഴിയും കഴിയില്ല എന്നൊക്കെ?.

    ReplyDelete
  134. >>>>>>ഒരാള്ക്ക് പൂര്ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത സംഗതികള്‍ അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നതിനെ. അന്ധവിശ്വാസം എന്നു പറയാന്‍ പറ്റില്ല.<<<

    ഇതിനെ എന്തു പേരിട്ടാണ് വിളിക്കുക?.

    പ്രിയപ്പെട്ട ഷാജീ,

    പേരെന്തുവേണമെങ്കിലും ഇട്ടോളൂ, ഇതൊരു യാഥാര്‍ഥ്യമാണ്. ഉദാഹരണത്തിന് സര്‍‌വ്വ സാധാരണയായി നാം ഉപയോഗിക്കുന്ന റിമോട്ട് കണ്ട്രോള്‍ എന്ന ഉപകരണത്തിന്‍റെ പിന്നിലെ തത്വം മനസ്സിലാക്കിയവര്‍ എത്രപേര്‍ ഉണ്ടാകും? അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രം മനസ്സിലായില്ല എന്ന കാരണത്താല്‍ ദൂരെയിരുന്നുകൊണ്ട് ഒരു ചെറിയ ഉപകരണമുപയോഗിച്ച് ടി.വി. പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്ന് ഒരാള്‍ പറഞ്ഞാല്‍ അത് ഞാന്‍ വിശ്വസിക്കില്ല എന്നു പറയാന്‍ പറ്റുമോ?

    ReplyDelete
  135. >>>"അല്ലാഹു ഒരാളോടും അയാളുടെ കഴിവിന്റെി പരിധിയില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്ബനന്ധിക്കുന്നില്ല." (ഖുര്‍‌ആന്‍ 2: 286)<<<

    ഇക്കാനുന്നതെല്ലാം സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ദൈവത്തിന്നു നിര്‍ബ്ബന്ധിക്കള്‍ പോയിട്ട് ഇങ്ങനെ ഒരു കാര്യം ചിന്ടിക്കേണ്ട ആവശ്യം തന്നെയുണ്ടോ?. അവനരിയില്ലേ ആര്‍ക്കൊക്കെ എന്ടിനോക്കെ കഴിയും കഴിയില്ല എന്നൊക്കെ?.

    അവനറിയും. അതു മനുഷ്യര്‍ക്കു കൂടി അറിയാന്‍ വേണ്ടി അവന്‍ പറഞ്ഞു തന്നു എന്നേയുള്ളൂ ;)

    ReplyDelete
  136. [[[മനുഷ്യബുദ്ധി പറയുന്നത് എന്നു സാധാരണീകരിച്ചു പറഞ്ഞതില്‍ ദോഷമുണ്ട്. മനുഷ്യബുദ്ധി പറയുന്നത് എന്ന് പറഞ്ഞിട്ട് ഇതെന്റെ അഭിപ്രായം മാത്രമാണ് താങ്കള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാം എന്ന് മനുവിനോട് പറയുമ്പോള്‍ മനുവിനു മനുഷ്യ ബുദ്ധി ഇല്ല എന്ന് താങ്കള്‍ ഉദ്ദേശിക്കുന്നതായി വരും.]]]

    അങ്ങനെ ഒരു ദുരുദ്ദേശ്യവും എന്‍റെ വരികള്‍ക്കിടയില്‍ ഇല്ല. മനുഷ്യബുദ്ധി പറയുന്നു എന്നു സാമാന്യവല്‍ക്കരിച്ചു പറഞ്ഞത് അതങ്ങനെ തന്നെ ആയതുകൊണ്ടാണ്. യുക്തിവാദികളായ ഭൂരിഭാഗം പേരും ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരു ശക്തിയുണ്ട് എന്നു കരുതുന്നവരാണ്. എന്നാല്‍, അവരുടെ യുക്തി ഉപയോഗിച്ച് അതെന്താണെന്ന് കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് അവര്‍ അങ്ങനെ വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല എന്നു മാത്രം. The Age of Reason എന്ന പുസ്തകമെഴുതിയ സുപ്രസിദ്ധ യുക്തിവാദി തോമസ് പെയിന്‍ (Thomas Paine) ആ പുസ്തകത്തിന്‍റെ തുടക്കത്തില്‍ തന്നെ പറയുന്നത് "I believe on one god and no more and I hope happiness beyond this life" എന്നാണ്. സ്രഷ്ടാവിനെക്കുറിച്ചുള്ള അവബോധം ഓരോ മനുഷ്യനിലും അന്തര്‍ലീനമായിരിക്കുന്നു. അതിനെ നിഷേധിക്കുന്നത് കാപട്യമാണ്.

    ReplyDelete
  137. പ്രിയപ്പെട്ട കല്‍ക്കി,

    ജ്ഞേയമായ(known) കാര്യങ്ങളെ ചൂണ്ടിക്കാട്ടി അജ്ഞേയമായവയെ(unknown) സാധൂകരിക്കാനാവില്ല. റിമോട്ട് കണ്‍ട്രോളറിന് കുറിച്ച് ഒരാള്‍ക്ക് അവശ്യം ഉണ്ടാകേണ്ട ജ്ഞാനം എന്താണ്? അതിന് ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കാനാകുമോ എന്നല്ലേ. ആകുമെന്ന് ഒരാള്‍ അറിയുന്നതോടെ ടി. ജ്ഞാനസമ്പാദനം പൂര്‍ണ്ണമായി. അതിന്റെ തെളിവിനായി(evidence) പ്രസ്തുത ഉപകരണമുപയോഗിച്ച് ഒരു ടി. വി യുടെ പ്രവര്‍ത്തനം നിയന്ത്രിച്ചുനോക്കുകയേ വേണ്ടൂ. അതെ, അത് സാധിക്കുന്നു.

    ടി.വി യുണ്ട്, റിമോട്ട് ഉണ്ട്, തൊടാം പിടിക്കാം, അനുഭവിച്ചറിയാം, പ്രത്യക്ഷ-പരോക്ഷ തെളിവുകളുണ്ട്, നിയന്ത്രണം യഥാതഥമായി സാധ്യമാകുന്നു, കണ്ടു ബോധ്യപ്പെടുന്നു. ഇവിടെ റിമോട്ട് നിഗൂഡമോ ദുരൂഹമോ അല്ലെ. ഇനി എങ്ങനെയാണ് റിമോട്ട് പ്രവര്‍ത്തിക്കുന്നതെന്ന് അറിയണമെങ്കില്‍ അതിനും മാര്‍ഗ്ഗമുണ്ട്. അതും ജ്ഞേയമാണ്. ആര്‍ക്കും അറിയാത്തതോ അറിയാനാവത്തതോ(unknowable) ആയ കാര്യമല്ലത്. താല്‍പര്യം പ്രകടിപ്പിച്ചാല്‍ ആര്‍ക്കും അതറിയാനാവും. ഇനി റിമോട്ടിനായി പ് ളാസ്റ്റിക് പ്രോസസ് ചെയ്യുന്നതെങ്ങനെ?, സൂക്ഷ്മ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതെങ്ങനെ? എന്നുള്ള ഹാര്‍ഡ്‌വെയര്‍ രഹസ്യങ്ങളും ലേസര്‍-പ്രകാശ ശാസ്ത്രം അടക്കമുള്ള ഭൗതികശാസത്ര സമസ്യകളും മനുഷ്യന്റെ ജ്ഞേയപരിധിക്കുള്ളില്‍ തന്നെ.

    ReplyDelete
  138. വ്യത്യസ്തരായ മനുഷ്യര്‍ക്ക് റിമോട്ടിനെ സംബന്ധിച്ച് വ്യത്യസ്തമായ ധാരണകളും അറിവുകളുമാണ് ആവശ്യം. അതവര്‍ നേടിയെടുക്കുന്നു. റിമോട്ട് കണ്‍ട്രോളര്‍ പ്രവര്‍ത്തിക്കുമെന്ന് നേരില്‍ ബോധ്യപ്പെടുന്നതോടെ മറ്റ് ജ്ഞാനരൂപങ്ങള്‍ ആവശ്യമായി വരുന്നില്ല, ആവശ്യമുള്ളവര്‍ക്ക് ലഭ്യവുമാണ്.

    ദൈവം പോലുള്ള മിത്തിക്കല്‍ സങ്കല്‍പ്പം റിമോട്ടിന് നേര്‍ വിപരീതമാണ്. അത് ഇല്ലാത്തതാണ്(അല്ലെങ്കില്‍ ഉള്ളതല്ല). സങ്കല്‍പ്പിച്ചാണ് അത് നിലവില്‍ വരുത്തുന്നത്(സങ്കല്‍പ്പമില്ലെങ്കില്‍ അതില്ല. കാരണം എനിക്കില്ല, താങ്കള്‍ക്കുണ്ട്), അതിനെ തള്ളാം കൊള്ളാം. അതിന് മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവില്ല. അത് അസത്യവല്‍ക്കരണക്ഷമമല്ല(not falsifiable). അതിന്റെ പ്രവര്‍ത്തനത്തിനും റിമോട്ടിന്റേതുപോലുള്ള തെളിവില്ല. തെളിവെന്ന് നിലയില്‍ പല മനസിജങ്ങളായ വ്യാഖാനങ്ങളും പടച്ചുണ്ടാക്കുന്ന പതക്കൊഴുപ്പിലാണ് ദൈവമെന്ന ആകാശപൗരന്‍ തുടിച്ച് നീന്തുന്നത്.

    സംഗതി വ്യക്തമാണ്. താങ്കള്‍ വലിയ അന്യായം പ്രവര്‍ത്തിച്ചിരിക്കുന്നു. പെറ്റത്തള്ള പൊറുക്കാത്ത കാര്യം!! ഡോ. ജോണ്‍സണ്‍ മെറ്റഫിസിക്കലുകളെക്കുറിച്ചു പറഞ്ഞതുപോലെ You were yoking together the most heterogeneous ideas by violence together! യാതൊരു സാമ്യവുമില്ലാത്ത രണ്ട് ഭിന്നരൂപങ്ങളെ ബലപ്രയോഗത്തിലൂടെ താരതമ്യത്തിന് വിധേയമാക്കിയ താങ്കള്‍ IPC 2345/67 പ്രകാരം കഠിനശിക്ഷ തന്നെ അര്‍ഹിക്കുന്നു.

    ReplyDelete
  139. >>ഉന്നതമായ ഒരു ലക്ഷ്യപ്രാപ്തിക്കായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ആ ലക്ഷ്യം പ്രാപിക്കാന്‍ വേണ്ടുന്ന എല്ലാ സാധന സാമഗ്രികളും ദൈവം മനുഷ്യനു നല്‍കി; അത് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും. എന്നാല്‍ ഇവ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തി ഉന്നത സ്ഥാനം കരസ്ഥമാക്കുന്നതില്‍ വീഴ്ച വരുത്തുന്ന മനുഷ്യന്‍ ആത്മീയമായ രീതിയില്‍ രോഗിയായിത്തീരുന്നു. ആ രോഗത്തില്‍ നിന്ന് അവനെ ആരോഗ്യവാനാക്കുക എന്നതാണ് ആ ചികിത്സയിലൂടെ ദൈവം ചെയ്യുന്നത്. വാസ്തവത്തില്‍ അതൊരു ശിക്ഷയല്ല, ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ മറ്റൊരു രീതിയിലുള്ള പ്രകടനമാണ്. <<

    @ കല്‍ക്കി
    ഏതാണ് ആ മഹത്തായ ലക്‌ഷ്യം ? ഒന്ന് വിശദീകരിക്കാമോ ?

    ശിക്ഷ എന്ന് താങ്കള്‍ ഉദ്ദേശിച്ചത് ഭൂമിയില്‍ ജീവിയ്ക്കുംപോള്‍ ഉണ്ടാകുന്ന കഷ്ടപാടുകളെ യാണോ അതോ മരണാനന്തരം ദൈവം കൊടുക്കും എന്ന് പറയുന്ന ശിക്ഷയോ ?
    ഭൂമിയില്‍ ജീവിയ്ക്കുംപ്ല്‍ ഉണ്ടാകുന്ന ദുരിതങ്ങളെയാണ് ദൈവത്തിന്റെ ശിക്ഷയായി താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ അതില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടല്ലോ. അവയെല്ലാം രവി സാര്‍ ഉള്‍പ്പെടെ പലരും പറഞ്ഞ് കഴിഞ്ഞതാണ്. താന്കള്‍ പറഞ്ഞ മാതിരി മനുഷ്യബുദ്ധി ഉള്ളവര്‍ക്ക് അത് നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയെന്ടതുമാണ്. വീണ്ടും താങ്കളെപ്പോലുള്ളവര്‍ മഹാതതായ ലക്ഷ്യത്തെക്കുരിച്ചും ദൈവം തരും എന്ന് പറഞ്ഞു പിള്ളാരെ പേടിപ്പിക്കുന്ന ശിക്ഷ്യയെക്കുരിച്ചും എല്ലാം വീണ്ടും വീണ്ടും വാതോരാതെ പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. മരണത്തെക്കുറിച്ചും മരണാനന്തരതെക്കുരിച്ചും പറഞ്ഞു ഭക്തരെ ഭയപ്പെടുത്തിയാണ് മതം എന്നും ഇന്നും ജീവിച്ചു പോകുന്നത്.
    “മതങ്ങള്‍ക്കതീതനാം മനുഷ്യന്‍” എന്ന വാചകം കേട്ട് “മരണം മരണം എന്ന് എപ്പോഴുമോര്മിപ്പിക്കുന മതം” ഞാടുങ്ങിപോയി എന്ന് വയലാര്‍ പാടിയത് വളരെ പ്രസക്തവുമാണ്.

    പ്രപഞ്ചത്തില്‍ ഒരില പോലും വീഴുന്നത് ആ ദൈവത്തിന്റെ ആഗ്രഹാപ്പ്രകാരമാണ് എന്ന് വിശ്വാസി പറയുന്നു. ഗര്‍ഭത്തിലിറിയ്ക്കുമ്പോള്‍ തന്നെ മലക്ക് വന്നു നമ്മളില്‍ ഊതി നമ്മള്‍ എന്തായിതീരണം എന്ന് വിധിയ്ക്കുന്നു എന്നാണു താങ്കളുടെ കിത്താബ് പറയുന്നത്.
    പ്രപഞ്ചത്തില്‍ ഒരില പോലും വീഴുന്നത് ആ ദൈവത്തിന്റെ ആഗ്രഹാപ്പ്രകാരമാണ് എന്ന് പറഞ്ഞാല്‍ പിറന്നു വീണതിനു ശേഷം നാം ചെയ്യുന്ന സകലപ്രവൃത്തികളും ആ ദൈവത്തിന്റെ തന്നെ ആഗ്രഹാപ്രകാരമാവില്ലേ.? അങ്ങിനെ വന്നാല്‍ ഈശ്വരന്റെ ആഗ്രഹപ്രകാരം അയാളുടെ കളിപ്പാട്ടമായി നമ്മള്‍ ഓരോന്നു ചെയ്യുന്നു. ചെയ്തുകഴിഞ്ഞിട്ടു ആ ചെയ്തതിന്റെ പേരില്‍ ദൈവം നമ്മളെ ശിക്ഷിക്കുന്നു.
    ഒരാളെ കൊല്ലുവാന്‍ ഒരു ന്യായാധിപന്‍ താങ്കളോട് ഉത്തരവിടുന്നു. ന്യായാധിപന് വിധേയനായ താങ്കള്‍ ആ കൃത്യം ഭംഗിയായി നിര്‍വഹിക്കുന്നു. കൊന്നിട്ട് വന്ന താങ്കളെ അതെ ന്യായാധിപന്‍ കുററാരോപിതനാക്കി ശിക്ഷിക്കുന്നു. ഈ ശിക്ഷ ശരിയോ തെറ്റോ ?
    തെറ്റെങ്കില്‍ താങ്കളുടെ ദൈവം റദ്ദാക്കപെടുകയാണ് ചെയ്യുക. കാരണം തെറ്റുകാരനായ ഒരു ദൈവത്തിനു നിലനില്പില്ലല്ലോ. ആ ശിക്ഷ ശരിയാണെങ്കില്‍ ദൈവം ചതിയാനെന്നും വരും. അതല്ലെങ്കില്‍ അവിടെ വ്യാഖ്യാനം തരേണ്ടതുണ്ട്.

    ReplyDelete
  140. തോമസ് പെയിന്‍ ഡീയിസ്റ്റാണ്(Deism). അതായത് മതാതീത ആസ്തിക്യവാദം. He is not an atheist. He believed in a 'power'(that he couldn't know) instrumental in the genisis of the universe. But that force is absolutely neutral and doesn't control or involve in things realtated to conduct of this universe-he argued

    ReplyDelete
  141. >> യുക്തിവാദികളായ ഭൂരിഭാഗം പേരും ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരു ശക്തിയുണ്ട് എന്നു കരുതുന്നവരാണ്.<<

    " @ കല്‍ക്കി
    മെമ്പര്‍ഷിപ്പെടുക്കാത്തവരെ വിളിച്ചു താങ്കള്‍ വെറുതെ യൂണിയനുന്ടാക്കുകയാണ്. താങ്കള്‍ താങ്കളുടെ അഭിപ്രായത്തെക്കുറിച്ച് പറയൂ. ഒറ്റക്ക്‌ നില്ക്കാന്‍ ഭയക്കുന്നതെന്തിനാണ്.'സര്‍വ്വശക്ത'നല്ലേ താങ്കളുടെ കൂടെയുള്ളത് ?

    ReplyDelete
  142. >> യുക്തിവാദികളായ ഭൂരിഭാഗം പേരും ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരു ശക്തിയുണ്ട് എന്നു കരുതുന്നവരാണ്. എന്നാല്‍, അവരുടെ യുക്തി ഉപയോഗിച്ച് അതെന്താണെന്ന് കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് അവര്‍ അങ്ങനെ വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല എന്നു മാത്രം.<<
    @ കല്‍ക്കി
    ഇല്ലാത്ത ഒന്നിന്റെ പുറകെ ഓടിയോടി ശീലിച്ചവര്‍ക്ക് മറ്റുള്ളവരും അങ്ങിനെതന്നെയായിരിയ്ക്കും എന്ന് ചിന്തിക്കുന്നത് സ്വാഭാവികം. ഇരുട്ട് നിറഞ്ഞ മുറിയിലെ ഇല്ലാത്ത കറുത്ത പൂച്ചയെ തേടി തളരുമ്പോള്‍ ഒന്നോര്‍ക്കുന്നത് നനായിരിയ്ക്കും "യുക്തിയില്‍ നിന്നുള്ള മുക്തിയല്ല മോക്ഷം" എന്ന്.

    ReplyDelete
  143. >>മനുഷ്യന്‍ മനുഷ്യനെ ശിക്ഷിക്കുന്ന രീതിയിലുള്ള ഒരു ശിക്ഷയല്ല അത്. ഒരു ചികിത്സ എന്ന രീതിയിലാണ് ദൈവം അത് മനുഷ്യനു നല്‍കുന്നത്. <<
    @കല്‍ക്കി
    "ഒരുവന്‍ തലവെട്ടുംപോള്‍ മരിച്ചവന്നു ദൈവം കൊടുക്കുന്ന ചികിത്സയാണ് തലയില്ലാത്ത ജീവനില്ലാത്ത ശരീരം. ആ 'വലിയവായ ആളെക്കൊല്ലി വൈദ്യ' നാണോ താങ്കളുടെ കുടുംബവൈദ്യന്‍ ?

    ReplyDelete
  144. പ്രിയപ്പെട്ട രവിസാര്‍,

    ദൈവാസ്തിക്യത്തെ എന്തിനോടെങ്കിലും ഉദാഹരിച്ചു പറയുക എന്നത് ദുഷ്കരമാണ്. ഒന്നിനോടും സാദൃശ്യമില്ലാത്തവനാണ് ദൈവം. അതുകൊണ്ട് തന്നെ ദൈവത്തെ ഉദാഹരണങ്ങളിലൂടെയും യുക്തിപരമായ വാഗ്വാദങ്ങളിലൂടെയും തെളിയിച്ചു കാണിക്കുക എന്നത് ഒരുപരിധിവരെ അസാധ്യം തന്നെയാണ്. കൂടിവന്നാല്‍, ഒരു ശക്തി ഇതിനെല്ലാം പിന്നില്‍ ഉണ്ടായിരിക്കേണ്ടതാണ് എന്ന ഒരു ഊഹത്തില്‍ മാത്രമേ യുക്തിപരമായി മനുഷ്യബുദ്ധിക്ക് എത്തിച്ചേരാന്‍ കഴിയൂ. അതിനപ്പുറം സാധ്യമല്ല. ജ്ഞേയമായ(known) കാര്യങ്ങളെ ചൂണ്ടിക്കാട്ടി അജ്ഞേയമായവയെ(unknown) സാധൂകരിക്കാനാവില്ല എന്ന താങ്കള്‍ പറഞ്ഞതിനെ നിഷേധിക്കുന്നില്ല.

    പിന്നെ ദൈവം ഉണ്ട് എന്ന് എന്തുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നു എന്ന ചോദ്യം സ്വാഭാവികം. ഞാന്‍ വിശ്വസിക്കുന്നത് ദൈവം തങ്ങളോട് വെളിപാടുകള്‍ മുഖേന സംസാരിച്ചിട്ടുണ്ട് എന്ന് എനിക്ക് നൂറൂശതമാനം വിശ്വസ്തരായ ആളുകള്‍ സാക്ഷ്യപ്പെടുത്തിയതുകൊണ്ടാണ്. അവരെ അവിശ്വസിക്കേണ്ട ഒരു കാര്യവും എനിക്ക് തോന്നിയിട്ടില്ല. വെളിപാടുകളാണ് ദൈവാസ്തിക്യത്തിനുള്ള പ്രബലമായ തെളിവ്.

    റിമോട്ടിന്‍റെ ഉദാഹരണം ഞാന്‍ പറഞ്ഞത് സ്വയം മനസ്സിലാക്കാന്‍ കഴിയാത്ത സംഗതികളും തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കാം എന്നു വ്യക്തമാക്കാനാണ്. റിമോട്ട് കണ്ട്രോളര്‍ ഞെക്കുമ്പോള്‍ ടി വി പ്രവര്‍ത്തിക്കുന്നത് തെളിവാണ്. അതുപോലെ ദിവ്യവെളിപാട് ഉണ്ടാകുന്നു എന്നത് ദൈവാസ്തിക്യത്തിനുള്ള തെളിവാണ്.

    തോമസ് പെയിന്‍ atheist ആനെന്നു ഞാന്‍ പറഞ്ഞില്ലല്ലോ? അദ്ദേഹം ഒരു യുക്തിവാദി അല്ല എന്ന് താങ്കള്‍ക്കും പറയാന്‍ കഴിയില്ല.

    ReplyDelete
  145. [[[ഏതാണ് ആ മഹത്തായ ലക്‌ഷ്യം ? ഒന്ന് വിശദീകരിക്കാമോ ?]]]

    ദൈവത്തെ കണ്ടെത്തുക എന്നതാണ് ലക്ഷ്യം.

    ReplyDelete
  146. [[[ശിക്ഷ എന്ന് താങ്കള്‍ ഉദ്ദേശിച്ചത് ഭൂമിയില്‍ ജീവിയ്ക്കുംപോള്‍ ഉണ്ടാകുന്ന കഷ്ടപാടുകളെ യാണോ അതോ മരണാനന്തരം ദൈവം കൊടുക്കും എന്ന് പറയുന്ന ശിക്ഷയോ ?]]]

    മരണാനന്തര ശിക്ഷ

    ReplyDelete
  147. [[[ഗര്‍ഭത്തിലിറിയ്ക്കുമ്പോള്‍ തന്നെ മലക്ക് വന്നു നമ്മളില്‍ ഊതി നമ്മള്‍ എന്തായിതീരണം എന്ന് വിധിയ്ക്കുന്നു എന്നാണു താങ്കളുടെ കിത്താബ് പറയുന്നത്.]]]

    ഇതെവിടെയാണ് പറഞ്ഞത് എന്നു ദയവു ചെയ്ത് വ്യക്തമാക്കുക

    ReplyDelete
  148. മി. രവിചന്ദ്രന്‍,
    താങ്കളുടെ കമന്റുകള്‍ താങ്കള്‍ തന്നെ വായിക്കുക !

    """ഹജ്ജെന്ന വ്യാപരോത്സവത്തെ """മുശ്‌രിക്കുകള്""‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു, പ്രോത്സാഹിപ്പിച്ചിരുന്നു. അത് ചെയ്യാന്‍ മുഹമ്മദ് മുന്നോട്ടു വന്നിരുന്നെങ്കില്‍ അവരതിനെ തടയുമെന്ന് കരുതാന്‍ ന്യായമില്ല"



    ""ജാഹിലിയ്യാ കാലത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ ആഘോഷപൂര്‍വം കൊണ്ടായിരുന്ന നഗ്നതാപ്രദര്‍ശനത്തിന്റെ ശേഷിപ്പാണ് ഈ രണ്ട് കീറ് തുണിയിലേക്കുള്ള 'പരകായപ്രവേശം.'""



    """കുര്‍-ആനിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധവും ജാഹിലിയ്യാ ആചാരങ്ങളാല്‍ സമൃദ്ധവുമല്ലേ ഇന്ന് ഇറാനിയന്‍ പ്രസിഡന്റ് വരെ ആചരിക്കുന്ന ഹജ്ജ്?""



    """മുശ്‌രിക്കുകള്‍ (പാവം അവര്‍ നല്ല മനുഷ്യരായിരുന്നു, മുസഌങ്ങള്‍ അങ്ങനെ വിളിക്കുന്നതുകൊണ്ട് പരമാര്‍ശിച്ചു എന്നുമാത്രം) അനുവദിക്കാതിരുന്നതിനാലാണ് എന്ന വാദവും വിലപ്പോകില്ല"".

    ____________________

    ഇതെല്ലാം വിദ്യാസമ്പന്നനായ യുക്തി ഉപയോഗിക്കുന്ന ഒരു മാന്യ വ്യക്തിയില്‍ നിന്നു തന്നെയാണോ എന്ന് ഒരു മൂന്നാമാനോട് ചോദിച്ചാല്‍ അദ്ധേഹത്തിന്റെ മറുപടി എന്തായിരിക്കും !!

    എല്ലാം ഒരാള്‍ തന്നെ പറയുന്നു. മുശ്രിക്കുകള്‍ നല്ല മനുഷ്യര്‍ ആണ്. എന്നാല്‍ അവര്‍ നടത്തിയ ഹജ്ജില്‍ അവര്‍ നടത്തിയിരുന്ന നഗ്ന പ്രദര്‍ശനവും നല്ലതായിരുന്നു. അങ്ങിനെ അവര്‍ നടത്തിയിരുന്ന വ്യാപാരോല്സവമാണ് ഹജ്ജ് നല്ലതായിരുന്നു. ചുരുക്കി പറഞ്ഞാല്‍ അന്നുണ്ടായിരുന്ന എല്ലാ നല്ലതായിരുന്നു.പക്ഷെ മുഹമ്മദ്‌ മദ്യം, ചൂതാട്ടം, പലിശ, നഗ്നത പ്രദര്‍ശനം, ബ്രൂണ ഹത്യ/ പെണ്‍കുട്ടികളെ കുഷിച്ചുമൂടല്‍, അടിമ കച്ചവടം, ചൂഷണം തുടങ്ങിയവ എല്ലാം നിരോധിച്ചു ആ സമൂഹത്തില്‍ ഉള്ളവരെ തന്നെ മാട്ടിയെടുതതാണ് യുക്തിയുടെ കണ്ണില്‍ കരടാകുന്നത് !! എപ്പടി !!

    ____________________

    അമേരിക്കയും, യൂറോപ്പും എല്ലാം സാമ്പത്തിക പ്രതിസന്ധിയിലും, മറ്റു ആരാച്ചകത്വതിലും മത്സരിക്കുകയാണ്. പരിഹാരം ഇസ്ലാമിലോ എന്നന്വേഷിച്ചു കണ്ണ് തുറക്കുന്നതിനിടയില്‍ ഇന്ത്യയിലും ഇസ്ലാമിക് സാമ്പത്തികം പരീക്ഷണ വിഷയമത്രേ !! അവസാനം എല്ലാം അവിടേക്ക് ഏത്തും. അതുവരെ നമുക്ക് ഇതുപോലെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇരിക്കാം.

    _________________________

    രവിചന്ദ്രന് എല്ലാം അറിയാം. താങ്കളുടെ വ്യക്തിത്വത്തെ ഞാന്‍ മാനിക്കുന്നു. പക്ഷെ, താങ്കള്‍ ഇങ്ങിനെ കാട് കയറി പറയരുത്. പറയുന്നത് ക്രിയാത്മകമായി, ഇന്‍ ആന്‍ ഇന്റെലെക്ച്ച്വല്‍ വേ, പറഞ്ഞ് കൂടെ !!

    ReplyDelete
  149. പ്രിയപ്പെട്ട നാജ്,

    ഹജ്ജ് ജാഹിലിയ്യ ആചാരമാണെന്നും അതില്‍ കുര്‍-ആനിത്തം കതീരെ കുറവാണെന്നും ഞാന്‍ പറഞ്ഞതാണ് താങ്കള്‍ തിരിച്ചു തെളിയിക്കേണ്ടത്. അല്ലാതെ കാടും പടലും തല്ലുകയല്ല. ജാഹിലിയ്യ കാലത്തെ ബീഭത്സമായി ചിത്രീകരിക്കുകയും ഇസ്ളാമിനെ എല്ലാ നന്മകളുടേയും ഉറവിടമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഇസ് ളാമിക മതപ്രചരണത്തില്‍ ഡിമാന്‍ഡുള്ള കാര്യമായിരിക്കാം. ജാഹില്ലിയ തമോഗര്‍ത്തമാണെന്നോ ഇസ്ളാം ശുഭ്രനക്ഷത്രമാണെന്നോ എനിക്കഭിപ്രായമില്ല.

    ജാഹില്ലിയയെ ഇടിച്ചുതാഴ്ത്തി നിങ്ങളെപ്പോലുള്ളവര്‍ മതപ്രചരണം നടത്തുന്നു. പക്ഷെ ഇസ് ളാം ജാഹില്ലിയയുടെ തുടര്‍ച്ചയാണെന്ന സത്യം മറച്ചുവെക്കുന്നു. കാലാനുസൃതമായ പുരോഗതി ഇസ് ളാമില്‍ സംഭവിച്ചിട്ടുണ്ട്. കുറച്ച് നേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടായി. പക്ഷെ അത് സ്വഭാവികമായ പരിണതി മാത്രം. Windows-98 നിന്ന് Windows 2000 ലേക്കുള്ള അപ്ഗ്രഡേഷന്‍. അതാകട്ടെ ചുറ്റുമുള്ള ലോകം പരിഷ്‌ക്കരിക്കുമ്പോള്‍ പ്രതീക്ഷിക്കാവുന്നതും.

    ReplyDelete
  150. ജാഹില്ലിയയില്‍ നഗ്നതാപ്രദര്‍ശനം നടന്നിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് നല്ലതായിരുന്നു എന്നര്‍ത്ഥമല്ല. അക്കാലത്തൊക്കെ ലോകമെമ്പാടും സമാനമായ ആചാരങ്ങള്‍ നിലവിലുണ്ടായിരുന്നു.

    എന്തിനേറെ, സാംസ്‌ക്കാരിക തലസ്ഥാനമായിരുന്ന റോമില്‍ മാര്‍ക്ക് ആന്റണി നഗ്നനായി ഓടുമ്പോള്‍ അദ്ദേഹത്തെ സ്പര്‍ശിച്ച് പുണ്യം നേടാന്‍ സ്ത്രീകളുള്‍പ്പെടെ പാതയോരത്ത് കാത്തുനില്‍ക്കുമായിരുന്നു. പിന്നീട് അവിടെയത് നിര്‍ത്തലാക്കി. അങ്ങനെയൊക്കെ ലോകമെമ്പാടും സംഭവിച്ചിട്ടുണ്ട്, നിര്‍ത്തലാക്കിയിട്ടുമുണ്ട്.

    അതല്ലാതെ ഇസ്ളാം മാത്രം വലിയ വിപ്‌ളവം കൊണ്ടുവന്നുവെന്നൊന്നും കരുതുന്നില്ല. കഥാപുസ്തകവും കഥകളും ആചാരങ്ങളും നിയമസംഹിതയും സാമൂഹികനിയമങ്ങളുമൊക്കെ അടക്കം ഇസ് ളാമില്‍ ഇന്നുള്ളതില്‍ ഭൂരിഭാഗവും കോപ്പിയടിയോ സ്വാഭാവിക പരിണതിയോ ആണ്.

    മുശ്‌രിക്കുകള്‍ എന്ന് നിങ്ങള്‍ ആക്ഷേപിക്കുന്നതുകൊണ്ട അവര്‍ മോശമായിരുന്നു എന്ന കരുതുന്നില്ലെന്നാണ് സൂചിപ്പിച്ചത്. മുസ് ളീങ്ങളുടെ ഗുണവും ദോഷവും അവര്‍ക്കുമുണ്ടായിരുന്നു. അതല്ലാതെ അവരെ നൂലില്‍ കെട്ടിയിറക്കിയതൊന്നുമല്ല.

    ReplyDelete
  151. ഇസ്ളാമിലെ ഒട്ടുമിക്ക ആചാരങ്ങളും ജാഹില്ലിയയുടെ തുടര്‍ച്ചയാണെന്നാണ് പറയാന്‍ ശ്രമിച്ചത്. ജാഹില്ലിയയും ഹജ്ജിനേയും കുറിച്ച് പറയുമ്പോള്‍ താങ്കള്‍ ഇസ് ളാമിക ബാങ്കിംഗിലേക്ക് ഓടുന്നതെന്തിനാണ്? ഇനി ഞാന്‍ ഇസ് ളാമിക ബാങ്കിംഗിലെത്തിയാല്‍ താങ്കള്‍ ബദറിലേക്ക് പലായനം ചെയ്യുമോ?

    ജാഹില്ലിയ ആചാരമായ ഹജ്ജില്‍ മുഹമ്മദ് പങ്കെടുത്തുവെങ്കില്‍ അത് ജാഹില്ലിയ രീതിയില്‍ തന്നെയായിരിക്കണം. എങ്ങനെയാണ് മുഹമ്മദ് ഹജ്ജ് അനുഷ്ഠിച്ചത്? നഗ്നതാപ്രദര്‍ശനം നടത്തിയിട്ടുണ്ടോ? ചരിത്രപരമായി പ്രതികരിക്കുക? (താങ്കളുടെ മതപരമായ ഉത്തരം എനിക്കൂഹിക്കാം). ഇതിനെക്കുറിച്ചുള്ള ചില കമന്ററികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. താങ്കള്‍ ഈ പ്രശ്‌നം ഉന്നയിച്ചതുകൊണ്ട് ചോദിക്കുകയാണ്.

    ReplyDelete
  152. ````` ഏതാണ് ആ മഹത്തായ ലക്‌ഷ്യം ? ഒന്ന് വിശദീകരിക്കാമോ `````````````````````


    പ്രപഞ്ചം ചിട്ടയായ രീതിയില്‍ ആണ് മുന്നോട് ചരിക്കുന്നത്. ലോകം അങ്ങെനെ അല്ല. ശൂന്യമായ കൈകളോടെ നിലവിളിച്ചു കൊണ്ട് നാം ഈ ഭൂമിയിലേക്ക് വരുന്നു. എന്നാല്‍ ഒരു ജനിതക സംഭാരം നമ്മോടൊപ്പം കൊണ്ട് വരുന്നു. ആര് കൊണ്ട് വരുന്നു ? അത് വരുന്നതാണ്. അതാണ് ഒരു മനുഷ്യന്റെ സത്ത.


    സത്ത യുമായി നാം ബന്ധം സ്ഥാപിക്കുന്നത് എങ്ങിനെ ?

    നമ്മുടെ ചിന്തകളെ , തോന്നലുകളെ , വാക്കുകളെ , പ്രവര്‍ത്തികളെ ഈശ്വര ഹിതത്തെ കുറിച്ചുള്ള നമ്മുടെ ധാരണയുമായി പൊരുത പെടുത്തുക.

    വിശുദ്ദ ഖുര്‍ആന്‍ പറയുന്നു. "ഞങ്ങള്‍ സ്വര്‍ഗങ്ങള്‍ , ഭൂമി, പര്‍വതങ്ങള്‍ എന്നിവയോട് വിശ്വാസം പുലര്തമെന്നു നിര്‍ദ്ദേശിച്ചു. പക്ഷെ അവരത് ഏറ്റു എടുക്കാന്‍ വിസമ്മതിച്ചു. അതിനെ ഭയന്നു ,പക്ഷെ മനുഷ്യന്‍ അത് ഏറ്റു എടുത്തു.

    എന്റെ സത്ത ആണ് എന്റെ ഉണ്മ ആയ അസ്ടിയെന്നു ഞാന്‍ കരുതുന്നു. എന്റെ സ്വം ഞാന്‍ ധരിക്കുന്ന ഒരു label ആണ്. ചിലപ്പോള്‍ അത് ഒരു മുഖം മൂടി ആയി ചുരുഗകയും ചെയുന്നു. എന്നെ സംബടിചിടത്തോളം ആത്മാവ് എന്നാ വാക്ക് ആണ് ഒരു മനുഷ്യ ജീവി എന്താണ് എന്നതിന്റെ ഏറ്റവും നല്ല വിവിരണം.

    ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള a.p.j abdul kalam അദ്ധേഹത്തിന്റെ കാഴ്ച പാടുകള്‍ ആണ് മേല്‍ എഴുതിയത്.(Guiding souls - വഴി വെളിച്ചങ്ങള്‍)

    ലക്ഷ്യം ഇവിടെ വ്യക്തമാണ്. സ്വം നിന്ന് പുറത്തു കടന്നു യഥാര്‍ത്ഥ സത്ത യുമായി സട്പിക്കുന്ന ബന്ധം ഒരു മനുഷ്യന്റെ ലക്ഷ്യം നിര്‍ണ്ണയിക്കുന്നു.എന്നാല്‍ അത്മവിന്റെയോ ഈ സതയുടെയോ നിഷേധം അവിടെ replace ചെയുന്ന matter മനുഷ്യന്റെ ജീവിത ലക്ഷ്യത്തെ നിരാകരിക്കുന്നു.

    തുടക്കമോ ഒടുക്കമോ ഇല്ലാത്ത ഈ പ്രപഞ്ചത്തില്‍ മനുഷ്യനു മാത്രം എന്ത് ലക്ഷ്യം ?

    ReplyDelete
  153. കല്‍ക്കി : ..............{{{{വാസ്തവത്തില്‍ അതൊരു ശിക്ഷയല്ല, ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ മറ്റൊരു രീതിയിലുള്ള പ്രകടനമാണ്. }}}}

    ANANYAN : ......[[[ശിക്ഷ എന്ന് താങ്കള്‍ ഉദ്ദേശിച്ചത് ഭൂമിയില്‍ ജീവിയ്ക്കുംപോള്‍ ഉണ്ടാകുന്ന കഷ്ടപാടുകളെ യാണോ അതോ മരണാനന്തരം ദൈവം കൊടുക്കും എന്ന് പറയുന്ന ശിക്ഷയോ ?]]]

    കല്‍ക്കി : {{{{മരണാനന്തര ശിക്ഷ}}}}..................


    ശ്രീമാന്‍ കല്‍ക്കി ,
    അപ്പോള്‍ ഈ നിത്യ നരകമെന്നത് ദൈവത്തിന്‍റെ കാരുണ്യ പ്രകടനമെന്നോ ? ...എത്ര തങ്കപ്പെട്ട ദൈവം !

    ReplyDelete
  154. ??ദൈവത്തെ കണ്ടെത്തുക എന്നതാണ് ലക്ഷ്യം.<<

    @ കല്‍ക്കി

    നമ്മളെ സൃഷ്ടിച്ചതാരാ ?
    ദൈവം!!

    നമ്മ്മുടെ ലക്ഷ്യമെന്താ ?
    ആ ദൈവത്തെ കണ്ടെത്തല്‍ ?

    ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സൃഷ്ടിച്ച ദൈവത്തെ തന്നെ കണ്ടുപിടിക്കാനോ? തന്നെ കണ്ടു പിടിക്കാന്‍ വേണ്ടി മനുഷ്യനെ ദൈവം എന്തിനു സൃഷ്ടിച്ചു ? ഇതെന്താ കള്ളനും പോലീസും കളിയാണോ ?

    ReplyDelete
  155. >>വീഴ്ച വരുത്തുന്ന മനുഷ്യന്‍ ആത്മീയമായ രീതിയില്‍ രോഗിയായിത്തീരുന്നു. ആ രോഗത്തില്‍ നിന്ന് അവനെ ആരോഗ്യവാനാക്കുക എന്നതാണ് ആ ചികിത്സയിലൂടെ ദൈവം ചെയ്യുന്നത്. വാസ്തവത്തില്‍ അതൊരു ശിക്ഷയല്ല, ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ മറ്റൊരു രീതിയിലുള്ള പ്രകടനമാണ്. <<

    [[[ശിക്ഷ എന്ന് താങ്കള്‍ ഉദ്ദേശിച്ചത് ഭൂമിയില്‍ ജീവിയ്ക്കുംപോള്‍ ഉണ്ടാകുന്ന കഷ്ടപാടുകളെ യാണോ അതോ മരണാനന്തരം ദൈവം കൊടുക്കും എന്ന് പറയുന്ന ശിക്ഷയോ ?]]]

    >>മരണാനന്തര ശിക്ഷ<<

    @ കല്‍ക്കി

    ജീവിചിരിയ്ക്കുന്പോള്‍ ഉണ്ടാകുന്ന രോഗത്തിന് മരണാനന്തരം ചികിത്സ !!! വളരെ നന്നായിടുണ്ട്.!!!

    ReplyDelete
  156. >> കല്‍ക്കി said...
    [[[ഗര്‍ഭത്തിലിറിയ്ക്കുമ്പോള്‍ തന്നെ മലക്ക് വന്നു നമ്മളില്‍ ഊതി നമ്മള്‍ എന്തായിതീരണം എന്ന് വിധിയ്ക്കുന്നു എന്നാണു താങ്കളുടെ കിത്താബ് പറയുന്നത്.]]]

    ഇതെവിടെയാണ് പറഞ്ഞത് എന്നു ദയവു ചെയ്ത് വ്യക്തമാക്കുക<<

    @ കല്‍ക്കി

    وَلَقَدْ خَلَقْنَا ٱلإِنْسَانَ مِن سُلاَلَةٍ مِّن طِينٍ
    ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ
    ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَاماً فَكَسَوْنَا ٱلْعِظَامَ لَحْماً ثُمَّ أَنشَأْنَاهُ خَلْقاً آخَرَ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَالِقِينَ "

    ഒരു ഖുര്‍ ആന്‍ വാക്യത്തിന്റെ യഥാര്‍ത്ഥ ആശയവും വിശദാംശങ്ങളും നമുക്കു ലഭിക്കുന്നത് പ്രവാചകന്‍ അതിനു നല്‍കുന്ന വിശദീകരണത്തില്‍നിന്നാണ്. ഈ ഖുര്‍ ആന്‍ വാക്യത്തിനും വ്യക്തവും വിശദവുമായ വ്യാഖ്യാനം ഹദീസുകളില്‍ കാണാം. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതും ഇമാം നവവി തന്റെ ഏറ്റവും സഹീഹായ 40 ഹദീസുകളില്‍ ഉള്‍പ്പെടുത്തിയതുമായ ഒരു ഹദീസ് ഇതാ കാണുക:-

    “നിങ്ങളുടെ മാതാവിന്റെ വയറ്റില്‍ നിങ്ങളുടെ സൃഷ്ടി പല ഘട്ടങ്ങളിലായാണു നടക്കുന്നത്. 40 ദിവസം ഇന്ദ്രിയത്തുള്ളിയായി, അത്രയും കാലം ഒരു രക്തക്കട്ടയായി പിന്നീട് അത്രയും കാലം ഒരു മാംസപിണ്ഡമായി. പിന്നീട് അവങ്കലേക്ക് ഒരു മലക്കിനെ നിയോഗിക്കും. മലക്ക് അവനു ജീവന്‍ ഊതും. തുടര്‍ന്ന് അവനെപ്പറ്റി നാലു കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പ്പിക്കും. അപ്പോള്‍ മലക്ക് അവന്റെ ആരോഗ്യം, ആയുസ്സ്, പ്രവര്‍ത്തനങ്ങള്‍ ‍, ശേഷം അവന്‍ പരലോകത്ത് വിജയിയോ പരാജിതനോ എന്ന കാര്യവും രേഖപ്പെടുത്തും.”

    ആധികാരികതയുടെ കാര്യത്തില്‍ ഒരു നേരിയ സംശയം പോലും ആരും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഏറ്റവും പ്രബലമായ ഹദീസുകളിലൊന്നാണിത്.

    കുര്‍ ആനും ഹദീസും ഒന്ന് കൂടി പടിയ്ക്കേണ്ടി വരുമോ?

    ReplyDelete
  157. >>
    argus said...
    ലക്ഷ്യം ഇവിടെ വ്യക്തമാണ്. സ്വം നിന്ന് പുറത്തു കടന്നു യഥാര്‍ത്ഥ സത്ത യുമായി സട്പിക്കുന്ന ബന്ധം ഒരു മനുഷ്യന്റെ ലക്ഷ്യം നിര്‍ണ്ണയിക്കുന്നു.<<

    എന്റെ പോന്നുടയതെ,
    ഇത്ര കഷ്ടപ്പെട്ട് സ്വം മ്മില്‍ ബന്ധിച്ചു ദൈവം നമ്മളെ സൃഷ്ടിയ്ക്കുന്നതെന്തിനാ !! സര്‍വജ്ഞന്‍,സര്‍വവിഭു,സര്‍വശക്തന്‍ ഇതൊക്കെത്തന്നെയല്ലേ ഇപ്പോഴും താങ്കളുടെ ദൈവത്തിന്റെ permanent address? ഭൂമിയെക്കാണണമെങ്കില്‍ ഭൂമി വിട്ടുയരണം കുഞ്ഞേ! അതുപോലെ 'ആ കൂപ'ത്തിലെ ഇരുട്ട് കാണണമെങ്കില്‍ അതില്‍ നിന്നും വിട്ടുയരണം. അതിനു ശ്രമിച്ചു നോക്ക്‌. അപ്പോള്‍ എന്നെ പോലെ താങ്കളും ലജ്ജകൊന്ടു മുഖം താഴ്ത്തും. എന്തിനാണെന്നോ ? ഞാന്‍ എന്തൊക്കെയാ ഇതിനു വേണ്ടി പറഞ്ഞു കൂട്ടിയതെന്നോര്‍ത്ത്‌.

    ReplyDelete
  158. പ്രിയപ്പെട്ട വാസൂ,

    [[[[[(ദൈവത്തെ ആരാധിക്കുക എന്നുള്ളത് വ്യാപകമായി തെറ്റായ അര്‍ഥത്തില്‍ മനസ്സിലാക്കപ്പെട്ടിട്ടുള്ള ഒരു പ്രയോഗമാണെന്നാണ് ആദ്യമായി എനിക്ക് പറയാനുള്ളത്. മനുഷ്യരുടെ ആരാധനകൊണ്ട് ദൈവത്തിന് ഒന്നും ലഭിക്കുന്നില്ല; മറിച്ച് ലഭിക്കുന്നത് മനുഷ്യനു തന്നെയാണ്.)

    ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു സ്രഷ്ടാവ് ഉണ്ട് എങ്കില്‍ ആ സ്രഷ്ടാവിനെ അറിയാന്‍ ശ്രമിക്കുന്നവരുടെ നിരയില്‍ ഒന്നാമനായി വാസുവും ഉണ്ടായിരിക്കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. (ദൈവത്തെ ആരാധിക്കുക എന്നുള്ളത് ദൈവത്തെ മനസ്സിലാക്കാനുള്ള ഒരു ഉപാധി മാത്രമാണ്) . മനുഷ്യന്‍റെ ഭൗതികമായ എല്ലാ കര്‍മ്മങ്ങള്‍ക്കും അത്മീയമായ ഒരു മാനം കൂടി ഉണ്ട്. അതുകൊണ്ടാണ് ഇന്നതൊക്കെ ചെയ്യുക, ഇന്നതൊക്കെ ചെയ്യായിരിക്കുക എന്ന് മതകല്‍പ്പനകള്‍ ഉള്ളത്. ഇസ്‌ലാമിക സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍റെ ജീവിതം മുഴുവന്‍ ആരാധനയാണ്. (സ്നേഹത്തോടെ തന്‍റെ പ്രിയതമയുടെ വായില്‍ ഒരു പിടി ഭക്ഷണം വെച്ചുകൊടുക്കുന്നതു പോലും ദൈവപ്രീതിക്ക് പാത്രമാകുന്ന കര്‍മ്മമാണെന്ന് പ്രവാചകന്‍(സ) പറഞ്ഞിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്. ) ]]]]]

    ---ഇയാള്‍ ഈ ബ്രകെട്ടില്‍ പറഞ്ഞ കാര്യം എന്താണെന്നു മനസിലാകുന്നില്ല !!!!അല്ല , അത് മനസിലാകുന്നെയില്ല . അത് മനസിലാക്കാന്‍ ഇനി വേറെ മാര്‍ഗം എന്ത് ? """"വ്യാപകമായി തെറ്റായ അര്‍ഥത്തില്‍ മനസ്സില
    പ്പെട്ടിട്ടുള്ള ഒരു പ്രയോഗമാണെന്നാണ് "" ...മനസിലാകുന്നില്ല !! ദൈവത്തെ മനസിലാക്കാന്‍ ഉള്ള ഉപാധി ആണ് ആരാധന ? ഭാതികമായ എല്ലാത്തിനും ഒരു അത്മിയ മാനം ഉണ്ട് ..മനസിലാകുന്നില്ല ~!!!! ഇസ്‌ലാമിക സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍റെ ജീവിതം മുഴുവന്‍ ആരാധനയാണ് !!.......ഇതും മനസിലായില്ല ......


    പ്രതികിരിയവാദവും, വിഖടന വാദവും ഒക്കെ പറയാം ...

    ___ നമ്മള്‍ എന്തുകൊണ്ട് തോറ്റു ?.....''''''' മനുഷിയ മനസിന്റെ ആഘാതത്തില്‍ നിന്നും ഉരു തിരിരിയുന്ന കണങ്ങള്‍ അതി വേഗത്തില്‍ പ്രയാണം ചെയ്തു ഉണ്ടാകുന്ന മറ്റൊരു കണത്തില്‍ നിന്നും അതിന്റെ തലച്ചോറിലെ മറ്റൊരു കണം അതിന്റെ വേഗത്തില്‍ നീങ്ങുമ്പോള്‍ , മനസിന്റെ കണം അതിന്റെ പിതാ മഹാന്മാരുടെ കണങ്ങളില്‍ നിന്ന് വേര്‍തിരിക്കുപെടുകയും അവ അത് പിതാമഹന്‍ എന്നാ മഹാ കണത്തില്‍ എതിചെരുമെങ്ങിലും ,വിവരിക്കുമ്പോള്‍ അത് ജന്മത്തിന്റെ ഒരു നേരിയ പാതയില്‍ കൂടിയുള്ള യാത്ര തീര്‍ച്ചയായും വികാരം എന്നാ കണത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ അതിന്റെ സത്യം " ഖുറാന്‍ പറയുന്നു "

    ___ ആമ ആണ് നല്ല ജീവി ---------

    '''''''

    ReplyDelete
  159. >> കല്‍ക്കി said
    >> എല്ലാ മനുഷ്യനും പരിശുദ്ധരായാണ് ജനിക്കുന്നത് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പിന്നെ ഈ ചോദ്യത്തിനു പ്രസക്തിയില്ല.<<

    പരിശുദ്ധരായി ജനിക്കുന്ന മനുഷ്യന്‍ മലിനപ്പെടുന്നതെങ്ങിനെ കല്‍ക്കി ? പരിശുദ്ധരായി ജനിയ്ക്കുന്നവന്‍ മരണം വരെ പരിശുദ്ധരായിത്തന്നെ ഇരിക്കണമല്ലോ. അതാണല്ലോ സൃഷ്ടിയുടെ മഹത്വം. മലിനപ്പെടുന്നു എങ്കില്‍ ആ സൃഷ്ടിക്ക് എന്തോ പരിമിമിതിയുന്റെന്നല്ലേ അര്‍ഥം. ഈശ്വരസൃഷ്ടി മലിനപ്പെടുന്നു എങ്കില്‍ ഈശ്വരസൃഷ്ടി കുറ്റമറ്റതല്ല എന്ന് തെളിയുന്നു. ഈശ്വരസൃഷ്ടി കുറ്റമറ്റതല്ല എങ്കില്‍ ഈശ്വരന്റെ സര്‍വശക്തന്‍ എന്നാ ലേബല്‍ പൊളിഞ്ഞു വീഴും. വീഴും എന്നല്ല, വീണു.

    ReplyDelete
  160. പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു പാഴാക്കീടാതൊറ്റ മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം വേദനമുറ്റിത്തഴച്ചൊരീ വിസ്മയം സ്നേഹിച്ചു സ്നേഹിച്ചു സാര്‍ത്ഥകമാക്കണം -കുരീപ്പുഴ

    ReplyDelete
  161. >> ശ്രീപദ്മനാഭസ്വാമിക്ഷേത്ര സുരക്ഷ: പോലീസില്‍ 233 തസ്തികകള്‍ കൂടി<<
    ഒരു മലയാളം പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് മുകളില്‍ കൊടുത്തത്.
    എന്തൊരു കഥ!!!!!!!!!!??????????
    സ്വന്തം മൂക്കിനു താഴെയുള്ള കാര്യങ്ങളെ സംരക്ഷിപ്പാന്‍ പദ്മനാഭന് കഴിയില്ലെന്നോ?
    അതിനു സഹായമായി ഈ നിസ്സാരനായ മനുഷ്യപ്പോളിസ് വേണമെന്നോ? മോശം! ഈ വിശ്വാസികളുടെ ഒരു കാര്യം!!!അവര്‍ അവരുടെ ദൈവത്തെ തന്നെ insult ച്യ്യ്കയനെന്നു അറിയുന്നില്ലേ??????/

    ReplyDelete
  162. venukdkkt said...
    >> ശ്രീപദ്മനാഭസ്വാമിക്ഷേത്ര സുരക്ഷ: പോലീസില്‍ 233 തസ്തികകള്‍ കൂടി<<
    ഒരു മലയാളം പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് മുകളില്‍ കൊടുത്തത്.
    എന്തൊരു കഥ!!!!!!!!!!??????????
    സ്വന്തം മൂക്കിനു താഴെയുള്ള കാര്യങ്ങളെ സംരക്ഷിപ്പാന്‍ പദ്മനാഭന് കഴിയില്ലെന്നോ?
    അതിനു സഹായമായി ഈ നിസ്സാരനായ മനുഷ്യപ്പോളിസ് വേണമെന്നോ? മോശം! ഈ വിശ്വാസികളുടെ ഒരു കാര്യം!!!അവര്‍ അവരുടെ ദൈവത്തെ തന്നെ insult ച്യ്യ്കയനെന്നു അറിയുന്നില്ലേ??????/<<<

    ഇതൊക്കെ ഒരു "പരസ്പരസഹായാസഹകരണസംഘം" അല്ലെ !! കുറച്ചു നാളുകള്‍ക്ക് മുമ്പ്‌ തന്റെ സ്വത്ത് വെളിപ്പെടുത്താനും ശ്രീ പദ്മനാഭന് വിമ്മിഷ്ടമാണെന്ന വിവരം പത്രങ്ങളില്‍ വന്നത് മറക്കാറായിട്ടില്ലല്ലോ. 'സാക്ഷാല്‍'പദ്മനാഭനു പോലും തന്റെ സ്വത്ത് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ , പാവം കെ.ജി. ബാലകൃഷ്ണന്മാര്‍ സ്വത്ത് വെളിപ്പെടുത്താത്തതില്‍ എന്താണത്ഭുതം !!?

    ReplyDelete
  163. നാളെ (ഞായറാഴ്ച) വൈകിട്ട് 4.30 ന് കൈരളി പ്യൂപ്പിള്‍ ചാനലില്‍ വീക്ഷിക്കുക.

    *****MAGIC STREET ****

    ദിവ്യാല്‍ഭുത അനാവരണ പരിപാടി.
    മുഹമ്മദ്ഖാന്‍ & പാര്‍ടി.

    ReplyDelete
  164. {{{{
    സുബൈദ
    About Me
    നിര്‍ബന്ധിതാവസ്ഥയില്‍ ബ്ലോഗറാകേണ്ടി വന്ന ഒരു സാധു }}



    ഇവരെ രക്ഷപെടുതെണ്ട ചുമതല എല്ലാവര്ക്കും ഉണ്ട് ......ഇവരെ സഹായിക്കണം ..പ്ലീസ്.. പറ്റില്ല എന്ന് പറയരുത് ..പ്ലീസ്



    __ നാല് നാളച്ചു സര്‍ ഒന്നുമേ സപ്പിടതതില്ല .......സര്‍ ഏതാവത് കൊടുന്ഗോ .......എന്നെട രണ്ടു നാള്‍ ഉങ്ങല്‍ മതിരിയെ താന്‍..എനക്ക് പേസ മുടിയില്ലെ... നീ എന്നെട എന്നെ എമാതിട്ടിരിക്കായ ? നീ അരസിയാല്‍ വടി മട്ടും പിച്ച തെണ്ടിയിട്ടുരുക്കും .. ......സര്‍ ഞാന്‍ സാപ്പിട്ട് മുടിഞാച്ചു ... ...പിന്നെ എത്തുകിരത ഡാ പിച്ച കേക്കരത് ? സാറെ മഞ്ഞിപ്പ് ഇതു വന്ത് എന്നുടെ വേല !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  165. ജയചന്ദ്രന്‍ said...

    ശ്രീമാന്‍ കല്‍ക്കി ,
    അപ്പോള്‍ ഈ നിത്യ നരകമെന്നത് ദൈവത്തിന്‍റെ കാരുണ്യ പ്രകടനമെന്നോ ? ...എത്ര തങ്കപ്പെട്ട ദൈവം !

    പ്രിയപ്പെട്ട ജയചന്ദ്രന്‍,

    നിത്യ നരകം എന്ന സങ്കല്പ്പം ഇസ്‌ലാമികമല്ല. ഇസ്‌ലാമിക അധ്യാപനമനുസരിച്ച് സര്‍വ്വരും അവസാനം ലക്ഷ്യം പ്രാപിക്കും (സ്വര്‍ഗ്ഗസ്ഥരാകും)

    ReplyDelete
  166. പ്രിയപ്പെട്ട ANANYAN,

    താങ്കള്‍ ഉദ്ധരിച്ച ഖുര്‍‌ആന്‍ ആറബിക് റ്റെക്സ്റ്റിന്‍റെ പരിഭാഷയാണ് താഴെ:


    "തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു.

    പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു.

    പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു." (23: 12-14)

    ഇതിലെവിടെയും തന്നെ താങ്കള്‍ പറഞ്ഞതുപോലെ ഭാവിയെക്കുറിച്ച് എഴുതിവെക്കുന്ന കാര്യം പറയുന്നില്ല. എത്ര ആധികാരികമായാലും ഖു‌ര്‍‌ആനു വിരുദ്ധമായാല്‍ ഹദീസുകള്‍ സ്വീകരിക്കാന്‍ നിര്‍‌വാഹമില്ല.

    ReplyDelete
  167. പ്രിയപ്പെട്ട കല്‍ക്കി,

    ആധുനിക ഭ്രൂണശാസ്ത്രത്തിന് ആനുപാതികമായി കുര്‍-ആന്‍ വചനങ്ങള്‍ വളച്ചൊടിച്ചിരിക്കുകയല്ലേ താങ്കളിവിടെ? ഇത്തരം തര്‍ജമകള്‍ സയന്‍സ് മനസ്സിലാക്കിയിട്ടുളള വക്രീകരണമാണ്.. എന്നിട്ടും തമാശകള്‍. മാസപിണ്ഡമാക്കി. പിന്നെ അസ്ഥിയാക്കി. പിന്നെ മാംസംകൊണ്ട് പൊതിഞ്ഞു. ചാപിള്ള പ്രസവത്തിലെ വിവിധ ഘട്ടത്തിലുള്ള ഭ്രൂണങ്ങളെ കണ്ട് മനസ്സിലാക്കിയ അറബികള്‍ പൊതുവായി രൂപീകരിച്ച നാട്ടറിവും വിശ്വാസവുമല്ലേ നബിയും തട്ടിവിടുന്നത്.??

    കുര്‍-ആന് വിരുദ്ധമായ ഹദീസുകള്‍ സ്വീകാര്യമല്ലെന്ന് താങ്കള്‍ പറയുന്നു. അങ്ങനെയെങ്കില്‍ .....
    1. സര്‍ ഇവിടെ പരാമര്‍ശിച്ച കാര്യങ്ങളെ സംബന്ധിച്ച താങ്കളുടെ നിലപാടെന്ത്?
    2. ഹജ്ജ് ജാഹിലിയ്യയോ?
    3. അഞ്ച് മുഖ്യ Islam കാര്യങ്ങളില്‍ ഹജ്ജ് പെടുമോ(കുര്‍-ആന്‍ പ്രകാരം).
    4. ആദ്യ ഇസ്‌ളാം കാര്യം വിദ്യാഭ്യാസമാണോ?
    5.നബി ആചരിച്ച ഹജ്ജ് ഏത്? നബി നഗ്നതാപ്രദര്‍ശനം നടത്തിയിട്ടുണ്ടോ?
    6. സംസം വെള്ളം തട്ടിപ്പാണോ?
    7. സാറ് പുതിയ പോസ്റ്റില്‍ പരാമര്‍സിക്കുന്നതുപോലെ അറബികള്‍ ഹജ്ജ് വില്‍ക്കാറുണ്ടോ?
    സത്യസന്ധമായ മറുപടിക്കായി വായനക്കാര്‍ കാത്തിരിക്കുന്നു
    അക്ഷമയോടെ,
    സജ്‌നബര്‍

    ReplyDelete
  168. [[[ആധുനിക ഭ്രൂണശാസ്ത്രത്തിന് ആനുപാതികമായി കുര്‍-ആന്‍ വചനങ്ങള്‍ വളച്ചൊടിച്ചിരിക്കുകയല്ലേ താങ്കളിവിടെ?]]]

    പ്രിയപ്പെട്ട സജ്‌നബര്‍, ഇവിടെ വിഷയം ഇതല്ല. അദ്ദേഹം ഉദ്ധരിച്ച ഖുര്‍‌ആന്‍ വാക്യത്തിന്‍റെ മുഴുവന്‍ തജ്ജമ ഞാന്‍ എഴുതിയെന്നേയുള്ളൂ. ഈ ഖുര്‍‌ആന്‍ വാക്യത്തില്‍ എവിടെയും അദ്ദേഹം പറഞ്ഞതുപോലെ ഭാവി എഴുതിവെച്ചതായി പറഞ്ഞു കാണുന്നില്ല.

    ReplyDelete
  169. [[[ഹജ്ജ് ജാഹിലിയ്യയോ?]]]

    ജാഹിലിയ്യാ കാലാത്തും വികൃതമായ രൂപത്തില്‍ ഹജ്ജ് നിലവിലുണ്ടായിരുന്നു. ഇസ്‌ലാം എന്നത് ഒരു പുതിയ മതമോ സമ്പ്രദായമോ അല്ല. മനുഷ്യനുണ്ടായതുമുതല്‍ ദൈവം പ്രവാചകന്മാരെ നിയോഗിച്ചുകൊണ്ടിരുന്നിട്ടുണ്ട്. എല്ലാ പ്രവാചകനും മുന്‍പു വന്ന പ്രവാചകന്മാരെ സത്യപ്പെടുത്തിക്കൊണ്ടാണ് വന്നിട്ടുള്ളത്. മനുഷ്യ പുരോഗതിക്കനുസരിച്ചുള്ള പരിഷ്ക്കരണമാണ് ഓരോ പ്രവാചകനും പ്രബോധിച്ചത്. അല്ലാതെ മുമ്പുള്ളതിനെയെല്ലാം മാറ്റി മറിച്ച് പുതിയൊരു മതം സ്ഥാപിക്കലല്ല പ്രവാകന്മാരുടെ ദൗത്യം. കാലപ്പഴക്കം കാരണം പല അനാചാരങ്ങളും കടന്നു കൂടിയിട്ടുണ്ടായിരുന്നുവെങ്കിലും ഇബ്രാഹിം നബിയാല്‍ പുതിക്കിപ്പണിത ക‌അബ കേന്ദീകരിച്ചുകൊണ്ടുള്ള ഹജ്ജ് മുഹമ്മദുനബി(സ)ക്ക് മുമ്പും നിലവിലുണ്ടായിരുന്നു. അത് പരിഷ്കരിച്ച് തനതായ രൂപത്തിലാക്കുകയാണ് മുഹമ്മദു നബി (സ) ചെയ്തത്.

    ReplyDelete
  170. [[[[അഞ്ച് മുഖ്യ Islam കാര്യങ്ങളില്‍ ഹജ്ജ് പെടുമോ(കുര്‍-ആന്‍ പ്രകാരം).]]]]


    ഖുര്‍‌ആനില്‍ ഇ‌സ്‌ലാം കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടില്ല. ഖുര്‍‌ആന്‍റെ എല്ലാ കല്‍‌ല്പ്പനകലും അനുസരിക്കല്‍ ഒരു മുസ്‌ലിമിന് നിര്‍ബന്ധമാണ്. അതിലെ ഏറ്റവും അടിസ്ഥാന പരമായ കാര്യങ്ങളാണ് ഇസ്‌ലാം കാര്യങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് നബി (സ) തന്നെ പറഞ്ഞുതന്നതാണ്. അതിപ്രകാരമാണ്:

    ഒന്ന്‍, ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും, മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്‍റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കല്‍ .

    രണ്ട്, നമസ്കാരം നിലനിര്‍ത്തുക.

    മൂന്ന്‍, സാകാത്‌ കൊടുക്കുക.

    നാല്, റമളാന്‍ മാസം നോമ്പ്‌ അനുഷ്ഠിക്കുക.

    അഞ്ച്, ഹജ്ജ്‌ ചെയ്യാന്‍ കഴിവുള്ളവര്‍ ഹജ്ജ്‌ ചെയ്യുക.

    ReplyDelete
  171. [[[നബി ആചരിച്ച ഹജ്ജ് ഏത്? നബി നഗ്നതാപ്രദര്‍ശനം നടത്തിയിട്ടുണ്ടോ?]]]


    നബി ആചരിച്ച ഹജ്ജ്തന്നെയാണ് ഇന്ന് മുസ്‌ലിംകള്‍ ആചരിക്കുന്നത്. നബി ഒരിക്കാല്‍ മാത്രമേ ഹജ്ജ് നിര്‍‌വ്വഹിച്ചിട്ടുള്ളൂ. നഗ്നതാ പ്രദര്‍ശനം ഒരിക്കലും നബി നടത്തിയിട്ടില്ല.

    ReplyDelete
  172. [[[സംസം വെള്ളം തട്ടിപ്പാണോ?]]]

    ഇത്രയധികം വെള്ളം സംസം ഉറവില്‍ നിന്ന് പുറപ്പെടുന്നുണ്ട് എന്നത് വിശ്വസനീയമായി തോന്നുന്നില്ല. ബാക്കിയുള്ള കാര്യങ്ങളക്കുറിച്ച് എനിക്കറിയില്ല.

    ReplyDelete
  173. [[[സാറ് പുതിയ പോസ്റ്റില്‍ പരാമര്‍സിക്കുന്നതുപോലെ അറബികള്‍ ഹജ്ജ് വില്‍ക്കാറുണ്ടോ?]]]

    അറബികള്‍ ഹജ്ജിനെ വില്‍ക്കാറുണ്ടെങ്കിലും ഇല്ലെങ്കിലും അത് ഇസ്‌ലാമിന്‍റെ അടിസ്ഥാന സിദ്ധാന്തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. ഹജ്ജ് ചെയ്യാന്‍ കഴിവുള്ളവര്‍ മാത്രം ഹജ്ജ് ചെയ്താല്‍ മതി. ഹജ്ജ് മാത്രമല്ല ഇസ്‌ലാമിലെ എല്ലാ കാര്യങ്ങളും അത് ചെയ്യാന്‍ കഴിവുള്ളവര്‍ ചെയ്താല്‍ മതി. സക്കാത്ത് കൊടുക്കാന്‍ ഇല്ലാത്തവന്‍ സക്കാത്ത് കൊടുക്കേണ്ടതില്ല. നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവന് അതിനും ഇളവുണ്ട്. ആരുടെയും കഴിവില്‍ കഴിഞ്ഞ ഒന്നും ചെയ്യാന്‍ ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല. സഊദി അറേബ്യയില്‍ നടക്കുന്നതെല്ലാം ഇ‌സ്‌ലാമികമാണെന്ന് മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഐക്യം ഇല്ലാത്ത കാര്യമാണ്

    ReplyDelete
  174. പ്രിയ കല്‍ക്കീ,

    ഹജ്ജ് കാര്യത്തില്‍ ചെറിയൊരു വിയോജിപ്പുണ്ട്. ഇസ്‌ളാം കാര്യം-ഇമാന്‍ എന്നിവയുടെ പട്ടികയൊക്കെ മതനേതൃത്വവും വ്യാഖ്യാനഫാക്ടറിയും കൂടി ചമച്ചതാണ്. അതല്ലാതെ കുര്‍-ആനില്‍ ഇത്തരം പട്ടികയൊന്നുമില്ല. ഹജ്ജിന്റെ സാധൂകരണം 25 ശതമാനം കുര്‍-ആനും 75 ശതമാനം ഹദീസുമാണെന്നിരിക്കെ അതെങ്ങനെ പ്രാധാന 5 ല്‍ വരും? ഉത്തരം വളരെ ലളിതമാണ്. ഹജ്ജ് വലിയതോതില്‍ കച്ചവട താല്‍പര്യങ്ങളെ പിന്തുണയ്ക്കുന്ന ഒന്നാണ്.

    കഴിവുള്ളവര്‍ ചെയ്താല്‍ മതിയെന്ന ഉപാധിയോടെ വ്രതവും ഹജ്ജും ഉള്‍പ്പെടുത്തിയിരിക്കുന്നത് ഔദാര്യമായി ചിത്രീകരിക്കുന്നത് ശരിയല്ല. കാരണം എത്ര ശാഠ്യം പിടിച്ചാലും അത് എല്ലാവര്‍ക്കും നിര്‍വഹിക്കാന്‍ സാധിക്കില്ല. അപ്പോള്‍ കഴിയുന്നവര്‍ ചെയ്യുക എന്ന ഒരൊറ്റ നിയമമേ നിലനില്‍ക്കൂ. അതാണ് സാമാന്യേനയുള്ള യുക്തിവാദം. മറിച്ചൊരു നിയമം നടപ്പിലാക്കപ്പെടുകയാണെങ്കില്‍ നല്ലൊരു ഭാഗം മതത്തിന് പുറത്ത് പോകേണ്ടിവരും. ഏറെപ്പേരെ കൊല്ലേണ്ടിയും വരും.

    മുഹമ്മദും യേശുവുമൊക്കെ നിലവിലുള്ള ആചാരക്രമങ്ങള്‍ നല്ലൊരളവ് സ്വാംശീകരിക്കാന്‍ തയ്യാറായതും അതുകൊണ്ടാണ്. ഇത്തരം ഇളവുകള്‍ ഔദാര്യമല്ല മറിച്ച് ഗതികേടാണെന്നാണ് മനസ്സിലാക്കേണ്ടത്. മതത്തിനെന്നെല്ല മനുഷ്യരുള്‍പ്പെട്ട എല്ലാ സാമൂഹികസ്ഥാപനങ്ങള്‍ക്കും ഇതേ പരിമിതിയുണ്ടാവും. വ്യക്തിക്കും ഇത് ബാധകമാണ്. ഇത്തരം പരിമിതിയില്‍ നിന്നും ഉരുത്തിരിയുന്ന സാമാന്യയുക്തി മാത്രമാണ് ഇത്തരം ഇളവുകള്‍. അതില്‍ പാടി പുകഴ്ത്താനൊന്നുമില്ല.

    ReplyDelete
  175. കഴിവുള്ളവര്‍ എന്ന ഉപാധി കച്ചവടലക്ഷ്യം മുന്‍നിറുത്തിയാണ്. കാരണം നീതിബോധമുള്ള ഒരു നിയമജ്ഞന് അത്തരം ഒരു അനുശാസനം കൊണ്ടുവരാനാവില്ല. എന്താണ് കഴിവ്? മെക്കയിലുള്ള അന്ധനും വികലാംഗനും അത് ചെയ്യാന്‍ എളുപ്പമാണ്. അതവരുടെ കഴിവല്ല. മറിച്ച് അത് മെക്കയില്‍ നടക്കുന്നുവെന്നത് മാത്രമാണ്.

    ചിലര്‍ക്ക് അത് കുട്ടിക്കളിയാണ്. മറ്റുചിലര്‍ക്ക് ചാന്ദ്രയാത്രപോല കഠിനവും. കഴിവ് കുറഞ്ഞിട്ടല്ല മറിച്ച് സാഹചര്യം അങ്ങനെയാണ്. 'കഴിയുമെങ്കില്‍ ഇംഗഌഷ് സംസാരിക്കണം, അതാണ് ഉത്തമപൗരനാകാനുള്ള അഞ്ചു ഉപാധികളില്‍ പ്രാധാനം' എന്നൊരു നിബന്ധന വന്നാല്‍ താങ്കള്‍ സ്വീകരിക്കുമോ? ഇല്ല, കാരണം അത് നീതിനിഷേധമാണ്. ഇംഗ്ളീഷ് സംസാരഭാഷയായി സ്വീകരിച്ചവര്‍ക്ക് അനുകൂലവും അതല്ലാത്തവര്‍ക്ക് പ്രതികൂലവുമാണ്.

    ഇവിടെ കഴിവ് കാട്ടേണ്ടത് ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയാകുകയാണ്. ദൈവത്തെ ഏറ്റവും വലിയ യുക്തിവാദിയും നീതിമാനുമായി കണക്കിലെടുക്കുന്ന ഒരാള്‍ ഇത്തരം നിബന്ധന ഉന്നയിച്ചാല്‍ അത് വിരോധാഭാസമായിരിക്കും. അറബി-മെക്കാ പക്ഷപാതിയായ ദൈവത്തെ താങ്കളെങ്ങനെയാണ് നീതിമാനായി കാണുന്നത്?!

    അതുകൊണ്ട് തന്നെ 5 ഇസ്‌ളാം കാര്യങ്ങളില്‍ ഹജ്ജ് കുത്തിത്തിരുകിയത് വേണ്ടത്ര കുര്‍-ആനിക പിന്തുണയില്ലാതെയും കുര്‍-ആനിക വിരുദ്ധമായും പ്രാധാന്യമുള്ള മറ്റ് പല അനുശാസനങ്ങള്‍ വിട്ടുകളഞ്ഞും കച്ചവട താല്‍പര്യം മുന്‍നിറുത്തിയുമാണെന്ന് തെളിയുന്നു. ഹജ്ജ് നന്നായി വിറ്റുപോകുന്ന സംഗതിയാണ്, വിദ്യാഭ്യാസത്തിന്റെ കാര്യം അങ്ങനെയല്ല. യാത്രയും പിക്‌നിക്കുപോലെയല്ല പഠിക്കുന്നത്. അതില്‍നിന്നും അക്ഷരവിരോധികളായ മതനേതൃത്വത്തിന് കാര്യമായൊന്നും തടയില്ല.

    ReplyDelete
  176. സംസം വെളളത്തിന്റെ കാര്യത്തില്‍ താങ്കളുടെ രാഷ്ട്രീയക്കാരുടേതു പോലുള്ള മറുപടി എനിക്കിഷ്ടപ്പെട്ടു. ബഹുമിടുക്കന്‍! എന്തായാലും താങ്കള്‍ക്ക് അതൊന്നും അറിയാത്തതാണെന്ന് ഞാന്‍ കരുതുന്നില്ല. അവിടെ നടക്കുന്ന തട്ടിപ്പ് കൃത്യമായും അറിയാവുന്നതുകൊണ്ട് തന്നെയാണ് താങ്കള്‍ ഇത്തരം തന്ത്രപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത്. മകരജ്യോതി തട്ടിപ്പ് വിവാദമുണ്ടായപ്പോള്‍ കേരളത്തിലെ മുസ് ളീം നേതൃത്വം നിശബ്ദമായതെന്തെന്ന് എവര്‍ക്കുമറിയാം.
    'അവര്‍ തട്ടിപ്പിലൂടെ നാലു കാശുണ്ടാക്കിക്കോട്ടെ, നമ്മളും അതു തന്നെയല്ലേ ചെയ്യുന്നത്' എന്ന ലൈനില്‍ നിന്നാണ് ആ സഹിഷ്ണുത ജനിച്ചത്. അതല്ലെങ്കില്‍ കല്‍ക്കീ പറഞ്ഞാലും, മകരജ്യോതിയും സംസം വെള്ളവും താങ്കളെങ്ങനെ വേര്‍തിരിച്ചു കാണുന്നു?

    ReplyDelete
  177. മുഹമ്മദ് നഗ്നതാപ്രദര്‍ശനം നടത്തിയിട്ടില്ലെന്ന താങ്കളുടെ വാദം "വൈകാരികമായി"സാധുവാണ്. അതുകൊണ്ട് അതങ്ങനെ വിടാം.

    പക്ഷെ ചോദ്യമിതാണ്,മുഹമ്മദ് നടത്തിയ ഹജ്ജാണ് പിന്തുടരപ്പെടുന്നതെന്ന് താങ്കള്‍ പറയുന്നു. മുഹമ്മദ് നടത്തിയ ഹജ്ജ് ഏത് രീതിയാലാണെന്നത് സംബന്ധിച്ച് ആയിഷയ്ക്ക് പോലും മൂന്ന് അഭിപ്രായമുള്ളതായി ഹദീസുകള്‍ പറയുന്നു. ഇതിലേതാണ് ശരി? എന്താണതിന്റെ സാംഗത്യം?

    ReplyDelete
  178. ***സുബൈര്‍***'അബുഹുറെയ്യ', ബുഹാരി, മുസ്ലിം, ഇസ്ലാം കാര്യം, ഈമാന്‍ കാര്യം... രവിചന്ദ്രന്‍ അരങ്ങു തകര്‍ക്കുകയാണല്ലോ...നാസിന്റെ സ്പെഷ്യല്‍ ട്യൂഷന്‍ വല്ലതും കിട്ടിയിരുന്നോ ?

    അറിയാത്ത കാര്യങ്ങളെ ക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് രവിചന്ദ്രന്‍ മാന്യത.

    ഖുറാനില്‍ പറഞ്ഞാലും ഹദീസില്‍ പറഞ്ഞാലും, താങ്കളെ സംബന്ധിടത്തോളം മതാനുഷ്ടാനങ്ങള്‍ എല്ലാം അന്ധവിശ്വാസങ്ങള്‍ അല്ലെ ? പിന്നെയെന്തിനാ സൂപര്‍ മത പണ്ഡിതന്‍ ചമഞ്ഞു അവിടെ നിന്നും ഇവിടെ നിന്നും കിട്ടിയ പൊട്ടും പൊടിയും ആധികാകതയോടെ അവതരിപ്പിക്കുന്നത് ?

    ഇനി അതല്ല ഈപ്പറഞ്ഞതൊക്കെ പഠിച്ചു മനസ്സിലാക്കി പറഞ്ഞത്‌ തെന്നയാണ് എങ്കില്‍ പ്രധാനപ്പെട്ട ആ അഞ്ച് ഇസ്ലാം കാര്യങ്ങള്‍ ഒന്ന് പറഞ്ഞെ, ഹജ്ജ്‌ അതില്‍ ഉണ്ടോ എന്ന് നോക്കാമല്ലോ.***


    സുബൈര്‍-

    കുറെ നാളായി ബ്ലോഗില്‍ കേറിയിട്ടു.കേറിയപ്പോള്‍ സുബൈറിന്റെ കമന്റ് കണ്ടു.ഞാന്‍ പ്രത്യേകിച്ച് ട്യൂഷന്‍ ഒന്നും കൊടുത്തിട്ടില്ല.ആര്‍ക്കും ശ്രമിച്ചാല്‍ വായിച്ചു മനസിലാക്കാവുന്ന കാര്യങ്ങളെ ഇതിലൊക്കെ ഉള്ളൂ.പിന്നെ രവിചന്ദ്രന്‍ സര്‍ യുക്തിവാദിയോ ആരോ ആകട്ടെ,പക്ഷെ അദ്ദേഹം ചോദിക്കുന്ന കാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി കൊടുക്കാന്‍ പറ്റുമ്പോള്‍ മാത്രമേ മതത്തിനു എന്തെങ്കിലും യുക്തി (അതില്ല എങ്കിലും) ഉണ്ടെന്നു അവകാശപ്പെടാന്‍ എങ്കിലും പറ്റൂ.

    ഞാന്‍ മുമ്പ് ചോദിച്ച പോലെ അദ്ദേഹം ചോദിക്കുന്നു എന്നെ ഉള്ളൂ.ഒന്നാം പ്രമാണം എന്ന് പറഞ്ഞു-ഭയങ്കര ശാസ്ത്രം ഒക്കെ ഉണ്ടെന്നു പറഞ്ഞു-നഖം വെട്ടുന്നത് മുതല്‍ മരണ ശേഷം വരെ ഉള്ള സകല കാര്യങ്ങളും ഉണ്ടെന്നു പറഞ്ഞു-ഇതിനു തുല്യമായ ഒരു വരി ഉണ്ടാക്കൂ എന്ന് വെല്ലുവിളിച്ചു-വളരെ എളുപ്പമുള്ളതാണ് എന്ന് പറഞ്ഞു-മതപരമായ എല്ലാ കാര്യങ്ങളും വിവരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു-

    -മേല്പറഞ്ഞതില്‍ കുറച്ചു വിശ്വാസികള്‍ അവകാശപ്പെടുന്നതും കുറച്ചു ഖുറാന്‍ സ്വയം അവകാശപ്പെടുന്നതും ആണ്-.

    എന്നിട്ടും എന്തെ ഇന്ന് നിലവിലുള്ള ഇസ്ലാം കാര്യങ്ങള്‍ ഒന്നും ഖുറാനില്‍ നിന്നും കിട്ടാത്തത്? കുറാന്‍ അവതരിച്ചു എന്ന് പറയുന്ന കാലഘട്ടത്തില്‍ നിന്നും രണ്ടു നൂറ്റാണ്ടു കഴിഞ്ഞു പരസ്പര വിരുദ്ധമായി ആരോടൊക്കെയോ ചോദിച്ചു ആരൊക്കെയോ എഴുതി ഉണ്ടാക്കിയ കിത്താബു വഴിയാണ് സകല ഇസ്ലാമിക ആരാധനയും കിട്ടുക.അതില്‍ തന്നെയാകട്ടെ 3 നിസ്കാരം ഉണ്ട്.2 നിസ്കരിചാലും മതി എന്നും ഉണ്ട്.നിസ്കരിചില്ലെങ്കിലും സ്വര്‍ഗം വാഗ്ദാനം ചെയ്തിട്ടുണ്ട്.

    താഴെ പറയുന്നതാണ് ഹദീസ് വക അഞ്ചു ഇസ്ലാം കാര്യങ്ങള്‍-
    (1) the shahada (creed), (2) daily prayers (salat), (3) fasting during Ramadan (sawm), (4) almsgiving (zakāt), and (5) the pilgrimage to Mecca (hajj) at least once in a lifetime.

    ഇതിന്റെയൊക്കെ ഉള്ളിലേക്ക് കുരാനിക് ശൈലിയില്‍ പോയാല്‍ പിന്നെ ഇതില്‍ പലതും പൊട്ടും.അതവിടെ നിക്കട്ടെ.ഇങ്ങനെ നമ്പര്‍ ഇട്ടു ഒന്നും ഖുറാനില്‍ ആരാധന ക്രമം ഒന്നും എഴുതിയിട്ടും ഇല്ല.അഥവാ നമ്പര്‍ ഇടാം എന്ന് തീരുമാനിക്കുകയാണെങ്കില്‍ നിങ്ങള് തന്നെ ‍അവകാശപ്പെടുന്നത് അനുസരിച്ച് ആദ്യം ഇറങ്ങിയ സൂറ ആണ് 'ഇഖ്‌റ' (വായിക്കുക....96 :1 -4 )
    അതുകൊണ്ടാണ് ചേകനൂര്‍ പറഞ്ഞത് അങ്ങനെ നമ്പര്‍ ഇടുകയാണെങ്കില്‍ ഒന്നാമത്തെ ഇസ്ലാം കാര്യം 'വായിക്കുക' ആണെന്ന്.നിഷേധിക്കാമോ?അപ്പോള്‍ അഞ്ചാമത്തെ ഇസ്ലാം കാര്യം എവിടെ പോയി?
    പിന്നെ ചോദിക്കാനുള്ളത് ചെകനൂരിനു ഇത് പറയാന്‍ എന്താ അവകാശം എന്നാണു.
    അതിനുള്ള തിരിച്ചു ചോദ്യം ഇതാണ്- നിങ്ങള്‍ അവകാശപ്പെടുന്നത് അനുസരിച്ച് സൂറ 'അലഗ്' ജിബ്രീല്‍ വഴി അല്ലാഹു നബിക്ക് ഇറക്കിയ ആദ്യ ഉത്തരവാണെങ്കില്‍,അതിനെ തിരുത്താന്‍ പിന്നെ ആര്‍ക്കാണ് അവകാശം? (നബി തിരുത്താന്‍ ശ്രമിച്ചാല്‍ നാഡി തന്നെ മുറിക്കും എന്ന് അല്ലാഹു)

    പിന്നെ ആര് ഈ ക്രമം ഉണ്ടാക്കി? ആര് തിരുത്തി? ബുകാരിയോ ?മുസ്ലിമോ? ഹനഫിയോ? അതോ ഹംബലിയോ?

    പിന്നെ ഹജ്ജിലെ കല്ലേറ്,കല്ല്‌ മുത്തല്‍, സം സം തട്ടിപ്പ് ഒക്കെ തല്‍ക്കാലം നിക്കട്ടെ.
    കുറാന്‍ തുറന്നു 7 :31 വായിക്കുക-

    "ആദം സന്തതികളെ ,എല്ലാ ആരാധനാലയത്തിങ്കലും(അഥവാ എല്ലാ ആരാധന വേളകളിലും) നിങ്ങള്ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചു കൊള്ളുക."

    ഇത്രയും വ്യക്തമായി ഒന്നാം പ്രമാണം അഥവാ ഭയങ്കര സംഭവം എന്ന് നിങ്ങള്‍ തന്നെ കൊട്ടിഘോഷിക്കുന്ന കുറാന്‍ പറഞ്ഞത് പോലും ധിക്കരിച്ചു ജട്ടിയും ഊരിക്കളഞ്ഞു അര്‍ദ്ധ നഗ്ന വേഷവും കെട്ടി മക്കയില്‍ ചെന്ന് ഗോഷ്ടി കാണിക്കുന്നത് ആര് പറഞ്ഞിട്ട് എന്നാണു ചോദ്യം.(അതല്ല ഇസ്ലാമിലെ അലങ്കാരമായ വസ്ത്രം അതാണ്‌ എങ്കില്‍ അക്കാര്യം പറയുക)നബിയാണ് പറഞ്ഞത് എങ്കില്‍ കുറാന്‍ നബി അട്ടിമറിച്ചു എന്ന് സാരം.
    സുബൈറിന്റെ ലളിതമായ മറുപടി പ്രതീക്ഷിക്കുന്നു.ചോദിക്കുന്നവന്‍ യുക്തിവാദി ആയാലും യഹൂതന്‍ ആയാലും ഉത്തരം കൊടുക്കാന്‍ പറ്റണ്ടേ?

    ReplyDelete
  179. @രവിചന്ദ്രന്‍ സര്‍

    ***മകരജ്യോതി തട്ടിപ്പ് വിവാദമുണ്ടായപ്പോള്‍ കേരളത്തിലെ മുസ് ളീം നേതൃത്വം നിശബ്ദമായതെന്തെന്ന് എവര്‍ക്കുമറിയാം.
    'അവര്‍ തട്ടിപ്പിലൂടെ നാലു കാശുണ്ടാക്കിക്കോട്ടെ, നമ്മളും അതു തന്നെയല്ലേ ചെയ്യുന്നത്' എന്ന ലൈനില്‍ നിന്നാണ് ആ സഹിഷ്ണുത ജനിച്ചത്.***


    ഇതില്‍ ചെറിയ പിശകുണ്ട്.മകര ജ്യോതി ചവിട്ടു മരണം ഉണ്ടായപ്പോള്‍ 'യുക്തിവാദി' ആയി മാറിയ ഒരാളുടെ വാക്കുകള്‍ ഇതാ-

    *അന്ധവിശ്വാസത്തിന് ആടാന്‍ ഒരു തലമുടി -ഒ. അബ്‌ദുല്ല*


    102 പേര്‍ ചവിട്ടിയരയ്ക്കപ്പെടുകയും ഹൈക്കോടതി ഗത്യന്തരമില്ലാതെ ഇടപെടുകയും
    ചെയ്തപ്പോഴാണ് ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ മകരവിളക്കുദിവസം തെളിയുന്ന
    തട്ടിപ്പിന്റെ ഗുട്ടന്‍സ് മറനീക്കി പുറത്തുകൊണ്ടുവരാന്‍ പൊതുസമൂഹം
    മുന്നിട്ടിറങ്ങിയത്.....

    കാന്തപുരത്തിന്റെ 'തിരുമുടിക്കെതിരെ' ഇറക്കിയ ലേഖനത്തില്‍ ആണ് ഈ 'യുക്തിവാദം'.

    ഇനി എന്നാണാവോ അബ്ദുള്ള സംസം വെള്ളത്തിന്റെ ഗുട്ടന്‍സ് മറനീക്കി പുറത്തു കൊണ്ട് വരാന്‍ മുന്നിട്ടിറങ്ങുന്നത്?
    ചവിട്ടു മരണം ഉണ്ടായ കല്ലേറ് ഐതിഹ്യത്തിന്റെ ഗുട്ടന്‍സ് മറനീക്കി പുറത്തു കൊണ്ട് വരുന്നത്?

    ReplyDelete
  180. നാസ്, ഓ. അബ്ദുറഹിമാന്റെ സഹോദരന്‍ ഓ. അബ്ദുള്ള മറ്റു ജമായത്ത് ഇസ്ലാമികളെ പോലെ മുഖംമൂടിയണിഞ്ഞ നല്ല ഒന്നാംതരം തീവ്രവാദി തന്നെയാണ്.
    എവിടെയെല്ലാം ഇസ്ലാമിക തീവ്രവാദികളെ സമൂഹം ചോദ്യം ചെയ്തിട്ടുണ്ടോ അവിടെയെല്ലാം എന്തുകൊണ്ട് ഒരു മുസ്ലിം തീവ്രവാദി ആകുന്നു എനതിനുള്ള ന്യായം കണ്ടെത്തുകയാണ് അബ്ദല്ലുയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം.
    ഇവന്‍ എല്ലാം മറന്നു തീവ്രവാദം തുപ്പിയ സന്ദര്‍ഭത്തില്‍ ജമായത്തെ ഇസ്ലാമി അവരുടെ മുഖംമൂടി സമൂഹത്തിനു മുന്നില്‍ പൊഴിയും എന്ന് മനസ്സിലാക്കി സ്വയരക്ഷിക്കായി ടിയാനെ സ്ഥാനഭ്രഷ്ട്നാക്കി എന്ന് മാത്രം.

    ReplyDelete
  181. നാസേ,

    പ്രതിപക്ഷബഹുമാനമില്ലാതെ മര്യാദകെട്ട ഭാഷയില്‍ കയറി വന്നതോണ്ടായിരിക്കും സാറ് സുബൈറിന് നേരിട്ട മറുപടി കൊടുക്കാത്തതെന്ന് തോന്നുന്നു. എങ്കിലും അയാളുന്നയിച്ചതിനൊക്കെ സാറ് എണ്ണിയെണ്ണി മറുപടിയിട്ടിരുന്നു. പക്ഷെ മറുപടി കേട്ട നാജോ വെല്ലുവിളിയുമായ വന്ന സുബൈറോ നാളിതുവരെയായിട്ടും രംഗത്തെത്തിയിട്ടില്ല. Escape!!!

    സുബൈര്‍ വെറുമൊരു ഊച്ചാളിയാ. ഇടയ്ക്കിടെ കൊമ്പും കുലുക്കി വരും കിട്ടുന്നതും വാങ്ങിച്ചോണ്ട് മാളത്തിലൊളിക്കും. പിന്നെ കുറെക്കാലം കാണാനുണ്ടാവില്ല. ചൊറി മൂക്കുമ്പോ പിന്നേം എറങ്ങും. ശരിക്ക് കിട്ടയില്ലെങ്കില്‍ വളാവളാന്ന് എഴുതി നെറയ്ക്കും. ഈ വിഷയത്തില്‍ സാറിനോ നാസിനോ മറുപടി പറയാന്‍ ആമ്പിയറുള്ള ഒരൊറ്റ ഇസഌമിസ്റ്റും ബൂലോകത്തില്ലെന്നാണ് ഊയുള്ളവന്റെ വിനീത അഭിപ്രായം. ഒരുത്തനേം പ്രതീക്ഷിക്കണ്ട. ഒക്കെ പേടിത്തൂറികളാണ്.

    ReplyDelete
  182. [[[അപ്പോള്‍ കഴിയുന്നവര്‍ ചെയ്യുക എന്ന ഒരൊറ്റ നിയമമേ നിലനില്‍ക്കൂ. അതാണ് സാമാന്യേനയുള്ള യുക്തിവാദം.]]]


    പ്രിയപ്പെട്ട രവിസാര്‍,

    സാമാന്യേനയുള്ള യുക്തിവാദങ്ങളെപ്പോലും അത് മതം അനുശാസിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ വിമര്‍ശനവിധേയമാക്കുന്നത് അന്ധമായ വിരോധം ഒന്നുകൊണ്ട് മാത്രമല്ലേ സാര്‍?

    ReplyDelete
  183. [[[[ഹജ്ജ് കുത്തിത്തിരുകിയത് വേണ്ടത്ര കുര്‍-ആനിക പിന്തുണയില്ലാതെയും കുര്‍-ആനിക വിരുദ്ധമായും പ്രാധാന്യമുള്ള മറ്റ് പല അനുശാസനങ്ങള്‍ വിട്ടുകളഞ്ഞും കച്ചവട താല്‍പര്യം മുന്‍നിറുത്തിയുമാണെന്ന് തെളിയുന്നു.]]]

    താങ്കള്‍ പറയുന്നതു കേട്ടാല്‍ ഹജ്ജ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇസ്‌ലാം കാര്യത്തില്‍ ചേര്‍ത്തതാണെന്നു തോന്നുമല്ലോ? ഇസ്‌ലാമിന്‍റെ തുടക്കം മുതല്‍ ഇസ്‌ലാം കാര്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതും മുസ്‌ലിംകള്‍ അനുഷ്ഠിച്ചു വരുന്നതുമായ ഒരു ആരാധനയാണ് ഹജ്ജ്. ഹജ്ജിന്‍റെ വ്യാപാര സാധ്യത അറബികള്‍ ചൂഷണം ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ ആക്ഷേപാര്‍ഹമായി ഒന്നുമില്ല. അവിടെ ഹജ്ജനുഷ്ഠിക്കാന്‍ പോകുന്നവരുടെ ഉദ്ദേശ ശുദ്ധിക്കു മാത്രമേ പ്രാധാന്യമുള്ളൂ.

    ReplyDelete
  184. [[[മുഹമ്മദും യേശുവുമൊക്കെ നിലവിലുള്ള ആചാരക്രമങ്ങള്‍ നല്ലൊരളവ് സ്വാംശീകരിക്കാന്‍ തയ്യാറായതും അതുകൊണ്ടാണ്.]]]

    ഇക്കാര്യം ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഇവരാരും തന്നെ പുതിയ സത്ത്വസംഹിതകളുമായി രംഗപ്രവേശം ചെയ്തവരല്ല. വേദപുസ്തകത്തെ (പഴയ നിയമം) നീക്കാനല്ല നിവര്‍പ്പാനത്രേ ഞാന്‍ വന്നത് എന്ന് യേശു പറഞ്ഞതും ഓര്‍ക്കുക.

    ReplyDelete
  185. [[[ചിലര്‍ക്ക് അത് കുട്ടിക്കളിയാണ്. മറ്റുചിലര്‍ക്ക് ചാന്ദ്രയാത്രപോല കഠിനവും. കഴിവ് കുറഞ്ഞിട്ടല്ല മറിച്ച് സാഹചര്യം അങ്ങനെയാണ്......അറബി-മെക്കാ പക്ഷപാതിയായ ദൈവത്തെ താങ്കളെങ്ങനെയാണ് നീതിമാനായി കാണുന്നത്?! ]]

    ഭൂമിയില്‍ എവിടെയെങ്കിലും ഇതൊന്ന് വെക്കണ്ടേ സാറേ? അല്ലെങ്കില്‍ പിന്നെ വല്ല ചന്ദ്രനിലൊ മറ്റോ കൊണ്ടു വെക്കേണ്ടി വരും. അപ്പോള്‍ പിന്നെ എല്ലാവരോടും നീതിയായി.

    ReplyDelete
  186. സംസം വെള്ളത്തിന്‍റെ കാര്യം ഞാന്‍ പറഞ്ഞത് ശരിയാണ്. സംസം കിണറ്റിലേക്ക് വെള്ളം പമ്പുചെയ്തു നിറക്കുകയാണെന്ന കേട്ടറിവു മാത്രമേ എനിക്കുള്ളൂ. ഇതില്‍ കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ സഊദി പോലുള്ള ഒരു രാജ്യത്തുനിന്ന് പുറത്തു വരും എന്നും ഞാന്‍ കരുതുന്നില്ല.

    സംസവും മകരജ്യോതിയും തമ്മില്‍ വ്യത്യാസം ഉണ്ട്. സംസം എന്ന ഉറവയും അതുള്‍ക്കൊള്ളുന്ന ഒരു കിണറും അവിടെ ഉണ്ട് എന്നത് യഥാഥ്യമാണ്. പില്‍ക്കാലത്ത് ആ ഉറവ വറ്റുകയോ ആവശ്യത്തിനു വെള്ളം ലഭിക്കാതെ വരികയോ ചെയ്തിരിക്കാം. എന്നാല്‍ മകരജ്യോതിയുടെ കാര്യം അങ്ങനെയല്ല. മകരജ്യോതിക്ക് യാതൊരു അടിസ്ഥാനവും ഇല്ല.

    ReplyDelete
  187. [[[മുഹമ്മദ് നടത്തിയ ഹജ്ജ് ഏത് രീതിയാലാണെന്നത് സംബന്ധിച്ച് ആയിഷയ്ക്ക് പോലും മൂന്ന് അഭിപ്രായമുള്ളതായി ഹദീസുകള്‍ പറയുന്നു. ഇതിലേതാണ് ശരി? എന്താണതിന്റെ സാംഗത്യം.]]]

    ഈ അഭിപ്രായ വ്യത്യാസം ഹജ്ജിന്‍റെ കാര്യത്തില്‍ മാത്രമല്ല, ഇസ്‌ലാമിലെ മിക്കവാറും എല്ലാ ആരാധനാ കര്‍മ്മങ്ങളുടെ കാര്യത്തിലും ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ തന്നെയാണ് മുസ്‌ലിംകള്‍ വ്യത്യസ്ത വിഭാഗങ്ങളായിത്തീരാന്‍ കാരണം. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ ഉത്തമ വിശ്വാസത്തോടെ ചെയ്യുന്നത് അവന് മതിയാകുന്നതാണ്. ഇക്കാര്യത്തില്‍ കടും‌പിടിത്തം നടത്തേണ്ട എന്തെങ്കിലും അവശ്യം ഇല്ല.

    ReplyDelete
  188. പ്രിയപ്പെട്ട കല്‍ക്കീ,

    1."കഴിവുള്ളവര്‍ ചെയ്യുക"എന്ന വ്യവസ്ഥയേ നടക്കൂ എന്ന് പറഞ്ഞത് മതം യുക്തിപരമായി നീങ്ങുന്നതിനെ അവമതിക്കാനല്ല മറിച്ച് അത്തരം ഇളവുകള്‍ മതത്തിന്റെ ഏതോ വലിയ ഔദാര്യം പോലെ ചിത്രീകരിക്കാനുള്ള ശ്രമത്തെ തുറന്നുകാണിക്കാനാണ്. യുക്തിവാദം പറഞ്ഞില്ലെങ്കില്‍ മതവും നിലനില്‍ക്കില്ല.

    2. ഹജ്ജ് കഴിഞ്ഞ വര്‍ഷം ചേര്‍ത്തതാണെന്ന വാദം ഞാന്‍ ഉന്നയിക്കാത്തത്. പണ്ടേ ഉണ്ട് എന്ന കാരണത്താല്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ റദ്ദാക്കപ്പെടുന്നില്ല. പണ്ടേ ഉണ്ട് എന്ന ഒരൊറ്റ കാരണത്താല്‍ വിമര്‍ശനാതീതമായി തീരുമായിരുന്നുവെങ്കില്‍ അയിത്തവും സതിയും നരബലിയും എതിര്‍ക്കാന്‍ കല്‍ക്കി ഏതുപായമാണ് കണ്ടെത്തുക?

    3. ഉദ്ദേശശുദ്ധി വ്യാപരതാല്‍പര്യത്തില്‍ കുതിര്‍ന്നാലും ഒന്നുമില്ലെങ്കില്‍ സന്തോഷം. അതൊക്കെ തന്നെ ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

    ReplyDelete
  189. 4. ചന്ദ്രനിലെ ഹജ്ജ്: അതെ, അതുതന്നെയാണതിന്റെ ശരി. ചന്ദ്രനിലോ പ്രോക്‌സിമോ സെന്റോറിയിലോ ഉള്ള ഒരു സ്ഥലത്തേക്ക് കഴിവുള്ളവര്‍ പോകണമെന്ന് ഉത്തരവിറക്കിയാല്‍ മനുഷ്യര്‍ക്കെല്ലാം തുല്യ നീതിയാകും. പക്ഷെ ഭൂമിയില്‍ ഏതെങ്കിലും സ്ഥലത്ത് നാനാ ദിക്കിലുളളവരും കഴിവുണ്ടെങ്കില്‍ എത്തിച്ചേരണമെന്ന നിര്‍ദ്ദേശം അന്യായവും വികലവുമാണ്. വൃദ്ധനോടും വികലാംഗനോടും ഉസൈന്‍ബോള്‍ട്ടിനോടും കഴിയുമെങ്കില്‍ 11 സെക്കന്‍ഡിനുള്ളില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്യണമെന്ന് പറയുന്നത് അനീതിയല്ലേ? നോര്‍വെക്കാരോടും സുഡാന്‍കാരോടും കഴിയുമെങ്കില്‍ രാത്രി സൂര്യനെ ദര്‍ശിക്കണമെന്ന ഉപാധി വെച്ചാല്‍ അത് വിവേചനപരമല്ലേ?

    മുഹമ്മദിന് ഭൂമിയുടെ യഥാര്‍ത്ഥ വലുപ്പം സംബന്ധിച്ച് യാതൊരു ധാരണയുമില്ലെന്ന വസ്തുതയാണ് താങ്കളെപ്പോളുള്ളവര്‍ അംഗീകരിക്കേണ്ടത്. അതല്ലാതെ ഈ നിര്‍ദ്ദേശത്തെ കുളിപ്പിച്ച് നേരെയാക്കുകയല്ല. മുഹമ്മദിന്റെ ലോകം ചെറിയൊരു പ്രദേശം മാത്രമായിരുന്നു. അതുകൊണ്ടാവണം കഴിയുന്നവരൊക്കെ എത്തിച്ചേരണമെന്ന ഒഴുക്കന്‍ പ്രായോഗിക നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

    ReplyDelete
  190. 5. സംസം-മകരജ്യോതി: സംസം യാഥാര്‍ത്ഥ്യമാണ്, മകരജ്യോതിയും യാഥാര്‍ത്ഥ്യമാണ്. സംസം വെള്ളം വെള്ളം തന്നെയാണ്(ആര്‍സനിക്കിന്റെ അംശം കൂടുതലുണ്ടെന്ന ബി.ബി.സി റിപ്പോര്‍ട്ടവിടെ നില്‍ക്കട്ടെ), മകരജ്യോതി ജ്യോതി തന്നെയാണ്. സംസം അത്ഭുത ഉറവയില്‍ നിന്ന് വരുന്നുവെന്ന് വാദിക്കുന്നു-അത് തെറ്റാണ്, അങ്ങനെ അത്ഭുതകരമായ ഉറവ കേവലം മതപ്രചരണം മാത്രമാണ്. മകരജ്യോതി അത്ഭുതിജ്യോതിയാണെന്ന് വാദിക്കപ്പെടുന്നു-അത് തെറ്റാണ്. അത് കേവലം മതപ്രചരണം മാത്രമാണ്. അങ്ങനെ സ്വയംഭൂവായ ജ്യോതികളൊന്നുമില്ല. രണ്ടും സ്വയംഭൂവായ, മനുഷ്യ ഇടപെടലുകളില്ലാത്ത പ്രവര്‍ത്തനമാണെന്ന് മതം വാദിക്കുന്നു. അതും തെറ്റാണ്. രണ്ടിന്റെ പിന്നിലും കളിക്കുന്നത് മനുഷ്യന്‍ തന്നെയാണ്. രണ്ടും അനുഭവിച്ചറിയാം-ജ്യോതി കാണാം, ജലം തൊട്ടറിയാം, പക്ഷെ രണ്ടും തട്ടിപ്പാണ്. മകരജ്യോതിയും സംസം വെള്ളവും തമ്മിലുള്ള സാമ്യം അങ്ങനെ നീളുന്നു. ഏക വ്യത്യാസം ഒന്ന് കുറേക്കൂടി പ്രാചീനമായ ഒരു തട്ടിപ്പാണെന്നത് മാത്രമാണ്.

    6. മുഹമ്മദ് ചെയ്ത് ഹജ്ജ് ഏതാണെന്നറിയാതെ തോന്നുന്നപോലെ ചെയ്താ മതിയെന്ന് താങ്കളുടെ വാദത്തെ നമിക്കുന്നു. ഒരാള്‍ തന്നെ ഒരു കാര്യം മൂന്ന്വസരങ്ങളില്‍ മുന്ന് രീതിയില്‍ പറയുമ്പോള്‍ ആ വ്യക്തിയെക്കുറിച്ച് കല്‍ക്കി എന്താണ് മനസ്സിലാക്കുക? 'ഉത്തമവിശ്വാസം ഉണ്ടായാല്‍ മതി, ബാക്കിയൊക്കെ തോന്നിയപോലെ, ഏതായാലും സമംഗുണം'-മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നത് സംബന്ധിച്ച താങ്കളുടെ ഇത്തരം ഉദാരമായ വ്യാകരണനിയമങ്ങള്‍ കടുംപിടുത്തക്കാര്‍ക്ക് സ്വീകാര്യമാകട്ടെ എന്നാശംസിക്കുന്നു. രണ്ടായാലും ഞങ്ങള്‍ക്ക് കടുംപിടുത്തമൊന്നുമില്ല. രസകരമായ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടിയെന്നേയുള്ളു. പിന്നെ മുഹമ്മദ് നഗ്നതാപ്രദര്‍ശനം നടത്തിയെന്ന വാദത്തിന്റെ കാര്യത്തിലും കടുംപിടുത്തമില്ല. ഇങ്ങനെ വാദമുണ്ടെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്.

    ReplyDelete
  191. [[[വൃദ്ധനോടും വികലാംഗനോടും ഉസൈന്‍ബോള്‍ട്ടിനോടും കഴിയുമെങ്കില്‍ 11 സെക്കന്‍ഡിനുള്ളില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്യണമെന്ന് പറയുന്നത് അനീതിയല്ലേ?]]]

    അനീതി തന്നെയാണ്. പക്ഷേ, കഴിവുള്ളവര്‍ മാത്രം ഓടിയാല്‍ മതി എന്നു പറഞ്ഞാല്‍ അതില്‍ അനീതിയൊന്നും ഇല്ല.

    ReplyDelete
  192. [[[മുഹമ്മദിന് ഭൂമിയുടെ യഥാര്‍ത്ഥ വലുപ്പം സംബന്ധിച്ച് യാതൊരു ധാരണയുമില്ലെന്ന വസ്തുതയാണ് താങ്കളെപ്പോളുള്ളവര്‍ അംഗീകരിക്കേണ്ടത്.]]]

    മുഹമ്മദിന്(സ), അല്ലെങ്കില്‍ ഇങ്ങനെ ഒരു നിര്‍ദ്ദേശം (കഴിവുള്ളവര്‍ അനുഷ്ഠിച്ചാല്‍ മതി എന്ന നിര്‍ദ്ദേശം) വെക്കാന്‍ പറഞ്ഞ ദൈവത്തിന് ഭൂമിയുടെ വലുപ്പത്തെ സംബന്ധിച്ച് ധാരണയുണ്ടായിരുന്നു എന്നു തന്നെയാണ് മനസ്സിലാകുന്നത്. അല്ലെങ്കില്‍ എല്ലാവരും നിര്‍ബന്ധമായും അനുഷ്ഠിക്കണം എന്നായിരുന്നു പറയേണ്ടിയിരുന്നത്.

    ReplyDelete
  193. [[[സംസം-മകരജ്യോതി: സംസം യാഥാര്‍ത്ഥ്യമാണ്, മകരജ്യോതിയും യാഥാര്‍ത്ഥ്യമാണ്. സംസം വെള്ളം വെള്ളം തന്നെയാണ്]]]

    സംസം 'വെള്ള'മല്ല എന്ന് ആര്‍ക്കെങ്കിലും വാദമുണ്ട് എന്ന് തോന്നുന്നില്ല. ഏതായാലും എനിക്കില്ല. സംസം പ്രകൃതിദത്തമായ സാധാരണ വെള്ളം തന്നെയാണ്. അതുണ്ടാകാനുണ്ടായ സാഹചര്യത്തെയാണ് ഒരു വിശ്വാസി സ്മരിക്കുന്നത്. ആ സ്മരണ പുതുക്കുക മാത്രമാണ് ഒരു വിശ്വാസി ചെയ്യുന്നത്. അതൊരു സ്നേഹപ്രകടനമാണ്. അല്ലാതെ സംസത്തിന് എന്തെങ്കിലും ദിവ്യത്വം കല്പ്പിക്കുക, അല്ലെങ്കില്‍ ആരാധിക്കുക എന്നത് ഒരു മുസ്‌ലിമിന് അനുവദനീയമല്ല. സ്നേഹപ്രകടനങ്ങള്‍ പലപ്പോഴും യുക്തിയുടെ പരിധിവിട്ട് പോകാറുണ്ട് എന്നതും അസാധാരണമല്ല.

    ReplyDelete
  194. [[[മുഹമ്മദ് ചെയ്ത് ഹജ്ജ് ഏതാണെന്നറിയാതെ തോന്നുന്നപോലെ ചെയ്താ മതിയെന്ന് താങ്കളുടെ വാദത്തെ നമിക്കുന്നു.]]]

    അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. മുഹമ്മദ് നബി ചെയ്ത ഹജ്ജ് തന്നെയാണ് ചെയ്യേണ്ടത്. പക്ഷേ, ഇക്കാര്യത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടാകുമ്പോള്‍ അതില്‍ ഏറ്റവും ശരി എന്നു തോന്നുന്ന ഒന്ന് സ്വീകരിക്കുക എന്നതാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിട്ടുള്ളത്. അങ്ങനെ തന്നെയാണ് മുഹമ്മദ് നബി ഹജ്ജ് ചെയ്തിട്ടുള്ളത് എന്ന ഉത്തമ വിശ്വാസത്തിലാണ് അയാള്‍ അത് സ്വീകരിക്കുന്നത്. അല്ലാതെ, തോന്നുന്നതുപോലെ ചെയ്യുക എന്നതല്ല.

    ReplyDelete
  195. [[[മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നത് സംബന്ധിച്ച താങ്കളുടെ ഇത്തരം ഉദാരമായ വ്യാകരണനിയമങ്ങള്‍ കടുംപിടുത്തക്കാര്‍ക്ക് സ്വീകാര്യമാകട്ടെ എന്നാശംസിക്കുന്നു.]]]


    ഇസ്‌ലാമിലെ എല്ലാ നിയമങ്ങളും വളരെ ഉദാരം തന്നെയാണ്. അത് കടുപ്പമേറിയതും ഒട്ടും അയവില്ലാത്തതും ആണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അതിന്‍റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം ഇക്കാലത്തെ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് തന്നെയാണ്. അവരെക്കുറിച്ച് നബി(സ) പറഞ്ഞിരിക്കുന്നത് 'അവസാനകാലത്തെ പണ്ഡിതന്മാര്‍ ആകാശത്തിന്‍ കീഴിലെ ഏറ്റവും നികൃഷ്ട ജീവികള്‍' ആയിരിക്കും എന്നാണ്. ഇതില്‍ കൂടുതല്‍ ഇക്കൂട്ടരെ ഉപമിക്കാന്‍ പറ്റിയ വേറൊരു ഉപമ ഉണ്ട് എന്ന് തോന്നുന്നില്ല.

    ReplyDelete
  196. പ്രിയപ്പെട്ട കല്‍ക്കി,

    തനിക്ക് ശരിയാണെന്ന് തോന്നുന്നത് എന്നു പറഞ്ഞാല്‍ അത് തോന്നലാണ്. അതിന് ആധികാരികതയില്ല. ഉത്തമ വിശ്വസം എന്നൊക്കെ പറഞ്ഞ് ധാരണയില്ലായ്മയ്ക്ക് ഉടുപ്പിടുവിച്ചിട്ട് കാര്യമില്ല. അറിയാതെ വരുമ്പോള്‍ എല്ലാവരും അവര്‍ക്ക് തോന്നുന്നപോലെ ചെയ്യുന്നു. അതുതന്നെയാണ് അവനവന് തോന്നുന്നപോലെ ചെയ്യുക എന്നു പറഞ്ഞത്. അതുകൊണ്ട് തന്നെ അതില്‍ തരക്കേടില്ല. തോന്നലുകള്‍ തെളിവല്ല.

    കഴിവുള്ളവര്‍ ചെയ്താല്‍ മതിയെന്ന് പറഞ്ഞാല്‍ അന്ധവിശ്വാസിക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല. മതനേതാവ് പറഞ്ഞതല്ലേ എങ്ങിനെയെങ്കില്‍ അത് ചെയ്യണമെന്ന് അവര്‍ ആശിക്കും. അതവരുടെ മേല്‍ സമ്മര്‍ദ്ദമുണ്ടാക്കും. ദൂരം കൊണ്ട് പ്രതികൂല അവസ്ഥയിലുള്ളവര്‍ അതികഠിനമായി ശിക്ഷിക്കപ്പെടും. അടുത്തുകിടക്കുന്നവര്‍ കുട്ടിക്കളി പോലെ അത് നിര്‍വഹിക്കും. ബാക്കി വരുന്നത് വില്‍ക്കും! ഇതില്‍ വിവേചനവും അനീതിയുമുണ്ട് കല്‍ക്കി. ഇങ്ങനെ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് വളരെ മോശമായ നീതിബോധമാണുള്ളതെന്ന് വ്യക്തമാണ്.പക്ഷെ താങ്കളെപ്പോലെ ഞാനങ്ങനെ ആക്ഷേപിക്കാന്‍ തുനിയുന്നില്ല.മറിച്ച് അജ്ഞതയാണ് കാരണം എന്നു പറയുന്നു.

    ReplyDelete
  197. കഴിവുള്ളവര്‍ ചെയ്താല്‍ മതിയെന്നത് പ്രായോഗിക സമീപനമാണ്, അതായത് യുക്തിവാദം. വ്രതത്തിന്റെ കാര്യത്തില്‍ സ്ഥലവ്യത്യാസം പ്രശ്‌നമല്ല. പക്ഷെ വ്യക്തിയുടെ ആരോഗ്യവും ന്യൂനതകളും പ്രശ്‌നമാകും. അതുകൊണ്ട് കഴിവുള്ളവര്‍ ചെയ്താല്‍ മതിയെന്ന നിബന്ധന വെച്ചു. കാരണം അതേ നടക്കൂ. എല്ലാവരും ചെയ്യണമെന്ന നിര്‍ബന്ധം പിടിച്ചാല്‍ ഒരു പ്രയോജനവുമില്ല. അത് നടപ്പാക്കാനാവില്ല. അതുകൊണ്ട് ഗത്യന്തരമില്ലാതെ കഴിവുള്ളവര്‍ മതിയെന്ന നിബന്ധന വെച്ച് ഉള്‍പ്പെടുത്തി.

    അതേ അവസ്ഥ തന്നെയാണ് ഹജ്ജിന്റെ കാര്യത്തിലും മുഹമ്മദി ചിന്തിച്ചത്. അതായത് ചെയ്യാന്‍ കഴിയാത്തവരുണ്ടാകും. വികലാംഗര്‍, അന്ധര്‍, രോഗികള്‍.. അവര്‍ക്കൊക്കെ ബുദ്ധിമുട്ട്. വ്രതത്തിന്റെ അതേ ലോജിക്ക്. ഭൂമിയുടെ വലുപ്പം മുഹമ്മദിന് അറിയാമായിരുന്നെങ്കില്‍ വ്രതത്തിന്റെ കാറ്റഗറിയില്‍ ഹജ്ജ് ഉള്‍പ്പെടുത്തുമായിരുന്നില്ലെന്ന് മാത്രമല്ല ഹജ്ജ് ചെയ്യണമെന്ന നിബന്ധനയേ ഉണ്ടാകുമായിരുന്നില്ല. അത്രയും സാമാന്യബുദ്ധി മുഹമ്മദിന് ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. താങ്കള്‍ അത്രയും ഔദാര്യം മുഹമ്മദിനോട് കാണിക്കുന്നില്ലെങ്കില്‍ അത് തന്നിഷ്ടം.

    ReplyDelete