tag:blogger.com,1999:blog-1970105762930260296.post7542816213210691700..comments2023-10-14T20:06:10.696+05:30Comments on നാസ്തികനായ ദൈവം: 8. കഥ പറഞ്ഞോടിക്കുമ്പോള്രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger58125tag:blogger.com,1999:blog-1970105762930260296.post-12849407884075398852017-04-04T11:32:39.852+05:302017-04-04T11:32:39.852+05:30ഞാന്‍ ബഷീര്‍ അബ്ദുറഹ്മാന് വാഴപ്പാറോല്‍.
ജന്മസ്ഥല...ഞാന്‍ ബഷീര്‍ അബ്ദുറഹ്മാന് വാഴപ്പാറോല്‍.
ജന്മസ്ഥലം കോഴിക്കോട്; റിയാദില്‍ (സൗദി) ജോലി ചെയ്യുന്നു.

താങ്കളെ കുറിച്ചറിഞ്ഞത് ഈയിടെയാണ്. 'The killer cow' എന്ന പേരിലൊരു യൂട്യൂബ് വീഡിയോ കണ്ടു. അതില്‍ പശുരാഷ്ട്രീയത്തിന്റെ നാള്‍വഴികളെ കുറിച്ചുള്ള താങ്കളുടെ പ്രഭാഷണമായിരുന്നു. തികഞ്ഞ ലാളിത്യത്തോടെയും ആത്മവിശ്വാസത്തോടെയും കാര്യങ്ങള്‍ പറയുന്ന ശൈലിയും, പ്രസംഗത്തില്‍ കേട്ട (എന്നെ സംബന്ധിച്ചേടത്തോളം) പുതിയ അറിവുകളും വല്ലാതെ ആകര്‍ഷകമായി അനുഭവപ്പെട്ടു.

തികച്ചും ആത്മീയ ചുറ്റുപാടില്‍ വളര്‍ന്നെങ്കിലും ഏതു കാര്യത്തിന്റെയും സൂക്ഷ്മയുക്തി ചികയുന്നത് എന്റെ ഒരു ശീലമാണ്. യുക്തിഹീനമായ ഒരാശയവും ഒരിക്കലും എന്റെ മനസ്സാക്ഷിക്ക് അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു നാസ്തികനാകാന്‍/ നിരീശ്വരവാദിയാവാന്‍ എന്നെ തടയുന്ന ഉത്തരമില്ലാത്ത ഒരു ചോദ്യമുണ്ട്. ആ ചോദ്യത്തിന് നൂറു ശതമാനം തൃപ്തികരമായ ഒരുത്തരം എനിക്ക് കിട്ടിയാല്‍ തീര്‍ച്ചയായും ഭൂമിയിലെ സകല മതങ്ങളെയും വിശ്വാസങ്ങളെയും ദൈവങ്ങളെയും ഞാന്‍ തുറന്നു നിഷേധിക്കും.

(സാധാരണ നാസ്ഥികരെ പോലെ, നാസ്ഥികതയെ പ്രതിരോധിക്കാന്‍ വേണ്ടി ഒരു ദൈവവിശ്വാസി ചമയ്ക്കുന്ന ഒരു കുരുട്ടു ചോദ്യമായി ഇതിനെ ദയവായി സമീപിക്കരുത്. നിഷ്കളങ്കമായ ഒരു സംശയമാണിത്)

ചോദ്യമിതാണ്:

മറ്റുള്ളവരുടെ മേല്‍ അതിക്രൂരമായ അക്രമങ്ങള്‍ ചെയ്തു കൂട്ടിയ ശേഷം അര്‍ഹമായ ശിക്ഷ ലഭിക്കാതെ മരിച്ചു മണ്ണടിഞ്ഞവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമോ? അവരുടെ അക്രമങ്ങള്‍ നിസ്സഹായരായ് ഏറ്റുവാങ്ങിയവര്ക്ക് നീതി ലഭിക്കുമോ? ലഭിക്കുമെങ്കില്‍ എങ്ങിനെ? ലഭിക്കില്ലെങ്കില്‍ എന്തുകൊണ്ട്?

മഹാരാജാക്കന്മാര്, മന്ത്രിമാര്‍, പുരോഹിതന്മാര്, എന്ന് തുടങ്ങി സാധാരണക്കാര്‍ വരെ സമാനതകളില്ലാത്ത കൊടും ക്രൂരതകള്‍ മറ്റുള്ളവര്‍ക്കു മേല്‍ ചെയ്തു കൂട്ടിയ ശേഷം മരിച്ചു പോയവര്‍ ചരിത്രത്തിലുടനീളമുണ്ട്. അവരെല്ലാം മരണത്തോടെ അവരുടെ ചെയ്തികളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു കഴിഞ്ഞുവെന്ന് സങ്കല്പ്പിക്കാന് വയ്യ. കേവല മനുഷ്യ മനസ്സാക്ഷിക്ക് അത് സാധിക്കുമോ?

എവിടെ വെച്ച് എപ്പോള്‍ എന്നെനിക്കറിയില്ല. പക്ഷെ ഓരോ മനുഷ്യനും അവന് ചെയ്ത എത്ര നിസ്സാരമായ അക്രമത്തിനും അര്‍ഹമായ വിധം ശിക്ഷിക്കപ്പെടുമെന്നും; ഓരോ പീഡിതനും അവനര്‍ഹിക്കുന്ന നീതി കിറുകൃത്യമായ് ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. കേവലമായ മനസ്സാക്ഷിയുടെ തേട്ടമാണല്ലോ അത്.

എന്നാല്‍ താങ്കളുടെ യുക്തി പ്രകാരം മരണം എല്ലാത്തിന്റെയും അവസാനമാണ്. മരണത്തോടെ ഏതക്രമിയും രക്ഷപ്പെടുന്നു. എത്ര കൊടിയ അനീതി അനുഭവിച്ചവനും മരണപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ നീതി ലഭിക്കാന്‍ വഴിയില്ല. ക്രമവും അക്രമവും സമമാണ്. നീതിയും അനീതിയും തുല്യമാണ്. അക്രമികളും സദ്വൃത്തരും തുല്യരാണ്.

ഈ ഒരു പ്രശ്നത്തിന് മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്ന കണിശമായൊരുത്തരം താങ്കള്‍ക്ക് തരാന്‍ കഴിയുമോ?

വിനയപൂര്‍വ്വം.
ബഷീര്‍ വാഴപ്പാറോല്‍
Indi Matehttps://www.blogger.com/profile/07668693286075587583noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-2439870283576399102013-12-01T22:13:08.307+05:302013-12-01T22:13:08.307+05:30Ravichandran sir you are amazing !! Please continu...Ravichandran sir you are amazing !! Please continue the work of opening dark minds to pure rationality. I give a standing up ovation for Jabbar mash also together with you.
Rationality is the bell tone of liberation.Anonymousnoreply@blogger.comtag:blogger.com,1999:blog-1970105762930260296.post-42310674664399009142013-12-01T22:09:17.352+05:302013-12-01T22:09:17.352+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-1970105762930260296.post-39595455805042845852011-08-10T07:05:28.278+05:302011-08-10T07:05:28.278+05:30സുധീരയായ പെണ്‍കുട്ടി
സുധീരയായ പെണ്കുട്ടിരവിചന്ദ്രന് സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-80370480101390655052011-08-08T16:34:20.898+05:302011-08-08T16:34:20.898+05:30വെന്ററുടെ സുവിശേഷംവെന്ററുടെ സുവിശേഷംരവിചന്ദ്രന് സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-86616589316269343922011-08-05T20:17:54.737+05:302011-08-05T20:17:54.737+05:30എല്ലാ കാര്യങ്ങളും യുക്തി കൊണ്ട് അളക്കാന്‍ കഴിയില്ല...എല്ലാ കാര്യങ്ങളും യുക്തി കൊണ്ട് അളക്കാന്‍ കഴിയില്ല.ഇബ്നു കല്ദൂന് പറയുന്നു..
"യുക്തിസഹമായ തീരുമാനങ്ങളില്‍ എത്തിച്ചേരാത്ത പ്രതി ഭാസങ്ങള്‍ പ്രുകൃതിയ്ല് കാണപെടാം .മനുഷ്യ ചിന്തയുടെ പ്രവര്‍ത്തന രീതി മാത്രമാണ് യുക്തി" അത് ശരിയായ് തുലാസ് ആണെന്നതില്‍ സംശയം ഇല്ല. പക്ഷെ അതിനു പരിമിതികള്‍ ഉണ്ട്. എല്ലാ സത്യങ്ങളെയും ഒരു ചെറു തുലാസില്‍ തൂക്കാന്‍ നോക്കുന്നത് സ്വര്‍ണ്ണം തൂകുന്ന തുലാസില്‍ മല തൂകുന്നത് പോലെയാണ് . തുലാസ് ഒടിയുകയോ തൂക്കം തെറ്റുകയോ ആണ് ഫലം. "

പിന്നെ ആനയും കൂനയും കൊണ്ട് ചുരുക്കാവുന്ന ഒരു കാര്യമല്ല മനുഷ്യനും ദൈവവും തമിലുള്ളത്. ആന എന്താണെന്നു അറിയുന്നവന് ഒരിക്കലും ഒരു കൂനയെ വരകില്ലല്ലോ . കൂനയെ കൂടി വര ക്കുന്നവ്നു ആനയെ അറിയില്ല.
മതം , അധ്യ്ത്മികത , ആത്മീയത എന്നിവയെല്ലാം പരസ്പര ബന്ധിതം ആണ്.
മതം ഒരു സംഘ ബോധമായി സമൂഹത്തില്‍ നില നില്ക്കുന്നുട്, അതൊരു സംസ്കാരമാണ് , സമൂഹി രാഷ്ട്രീയ ശക്തി കൂടി ആണ്. അത് കൊണ്ട് തെന്നെ അത് ആദര്‍ശ വുമായു , പ്രത്യ ശാസ്ട്രവുംയും എല്ലാ ബന്ധിതമാണ്. ഇതെല്ലം ആണ് മനുഷ്യനെ സമൂഹങ്ങളെ ചലിപ്പിക്കുന്നത്. ജീനും ക്രോമോസോമും , പരിണാമ വാദങ്ങളും എല്ലാം മനുഷ്യനു അവന്റെ സത്തയുടെ , ലക്ഷ്യങ്ങള്‍ നിര്ന്നയിക്കുന്നില്ല. അത് കൊണ്ടാണ് വെറും ഭൌതികത യിലേക്ക് മനുഷ്യനെ മറ്റു ന്പോഴും മൂല്യങ്ങള്‍ എന്ന് വിലപിക്കേണ്ടി വരുന്നത്. എന്നാല്‍ ഇതെല്ലം പദാര്‍ത് ത്തിനു ബാഹ്യമായ കാര്യങ്ങള്‍ ആണ്.
ഇബ്നു കല്ദൂന് ഈ വിഷയ സംബന്ധിയായി തരുന്ന വാക്കുകള്‍ ഇവിടെ പ്രസക്തി അര്‍ഹിക്കുന്നു.
"വസ്തുക്കളുടെ ക്രമീകരണത്തെ സംബന്ധിച്ചുള്ള ചിന്തയിലൂടെ മാത്രമേ ബഹി ലോകത്ത് മനുഷ്യ പ്രവൃത്തി പ്രവര്തികമാക്കുന്നതിനു സാധ്യമാവൂ. കാരണം വസ്തുക്കള്‍ ഒന്ന് ഒന്നിനെ ആശ്രയിച്ചാണ് ഇരികുന്നത് .അങ്ങിനെ ചിന്ത അവസാനിച്ചു അവിടെ നിന്ന് അയാള്‍ പ്രവര്‍ത്തി തുടങ്ങുന്നു. അയാളുടെ ചിന്ത കാര്യ കാരണ കണ്ണിയില്‍ അവസാനം വരുന്ന വസ്ടുവിനാല് ആരംഭിക്കുകയും അവസാനം അത് പ്രവര്തികം ആകുകയും ചെയുന്നു. അയാളുടെ പ്രവര്‍ത്തി കാര്യ കരണ കണ്ണിയില്‍ ആദ്യത്തെ വസ്തുവില്‍ നിന്നും തുടങ്ങുന്നു. ആ വസ്തുവില്‍ അവസാനം ആണ് അയാള്‍ എത്തുക . ഒരിക്കല്‍ ഈ കണ്ണിയുടെ ക്രമീകരണം പരിഗനിക്കപെട്ടാല് മനുഷ്യ പ്രവര്‍ത്തികള്‍ നല്ല ക്രമീകൃത സംവിധാനത്തില്‍ നീങ്ങും. മനുഷ്യനല്ലാത്ത മട് ജീവികളുടെ പ്രവര്‍ത്തനം ഈ ക്രമീകരണം ഉള്‍കൊണ്ടിട്ടില്ല. ഇതര ജീവികളില്‍ നിന്നും മനുഷ്യനെ വേര്‍തിരിച്ചു ഉയര്‍ത്തി നിര്‍ത്തുന്ന ഗുണം മനുസ്യന്റെ ചിന്തികുവനുള്ള ഈ കഴിവ് മാത്രം ആകുന്നു. കാര്യ കരണ ബന്ധത്തില്‍ ക്രമീക്രുതമായ് കണ്ണികള്‍ സട്പിക്കാനുള്ള കഴിവിന്റെ അവഗാഹം അനുസരിച്ചാണ് ഒരാളുടെ മനുഷ്യ ത്വത്തിന്റെ മേന്മ നിരന്നയിക്കപെടുക . ചില വ്യക്തികള്‍ക്ക് ഈ കാര്യ കാരണ കണ്ണികള്‍ രണ്ടോ മൂന്നോ തലങ്ങളില്‍ ബന്ധിപ്പിക്കാന്‍ കഴിയും . ചിലര്‍ക്ക് ഇതിനപ്പുറം പോവാന്‍ സാധ്യമല്ല . മറ്റു ചിലര്‍ക്ക് അന്ജ്ജോ ആറോ തലം എത്തും. അവരുടെ പ്രവര്‍ത്തികള്‍ തദനുസരണം ഉയരും. "
മനുഷ്യന്റെ ആത്മീയത ദൈവവുമായി ബന്ധപെടുന്നതിന്റെ ചിത്രമാണിത്. ആ കാര്യ കരണ കണ്ണിയുടെ അവസാനത്തില്‍ എത്തുന്നതില്‍ ഓരോ വ്യക്തിക്കും ഉയരാന്‍ കഴിയുന്ന തല ങ്ങളുടെ വ്യത്യാസം ആണ് അന്ധ വിശ്വാസങ്ങളും സൃഷ്ടിക്കുന്നത് .Abdul Majeedhttps://www.blogger.com/profile/13639546837732314643noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-15825835002790634492011-08-05T17:09:49.951+05:302011-08-05T17:09:49.951+05:30<>
പ്രിയ രവിചന്ദ്രന്‍ സാര്‍ ,
അതില്‍ എനിക്ക്...<>
പ്രിയ രവിചന്ദ്രന്‍ സാര്‍ ,
അതില്‍ എനിക്ക് ഒരു എതിരഭിപ്രായവുമില്ല.യുക്തി മനുഷ്യസഹജമായ ഒന്ന് തന്നെ.തന്റെ ആവാസ വ്യെവസ്ഥയില്‍ മനുഷ്യനു അതുകൂടാതെ ജീവിക്കാന്‍ കഴിയില്ല.അതിന്റെ മൂര്‍ച്ച കൂടിയും കുറഞ്ഞും ഇരിക്കും അത്രമാത്രം.വസ്തുനിഷ്ടമായ പഠനം നടത്തുവാനുള്ള ത്വര സൃഷ്ടിക്കപ്പെടുന്നതിലും നടത്തുന്നതിലും അതിന്റെ അളവുകോല്‍ നിര്‍ണായകം എന്നുമാത്രം.പ്രത്യക്ഷം,അനുമാനം എന്ന നിലയില്‍ കാര്യങ്ങളെ വിലയിരുത്തുവാനുള്ള കഴിവ് യുക്തിയുടെ പ്രബലമായ ഒരു വികാസമാണ്.യുക്തിയില്‍ കറുപ്പ് പുരട്ടുന്നതിലാണ് മതത്തിന്റെയും പൌരോഹിത്യത്തിന്റെയും വിജയം!

സാറിന്റെ മറുപടിക്ക് ഞാനത് സൂചിപ്പിചു എന്നേയുള്ളൂ.സാര്‍ ഇവിടെ ആനയെ വരയ്ക്കാന്‍ ആരും പരിശീലിപ്പിക്കുന്നില്ല.കൂനയെ വരയ്ക്കുവാന്‍ ആകട്ടെ പരിശീലന കളരികളുടെ നീണ്ട നിരതന്നെയുണ്ട്!രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-81698361534779105882011-08-05T16:44:38.590+05:302011-08-05T16:44:38.590+05:30ലിങ്കുവിരോധികളുടെ അത്താഴംലിങ്കുവിരോധികളുടെ അത്താഴംരവിചന്ദ്രന് സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-82306012232311386892011-08-05T08:50:51.995+05:302011-08-05T08:50:51.995+05:30മുന്‍ കമ്മന്റിനോട് കൂടി ചേര്‍ന്ന് വായിക്കാന്‍ ,
ഒ...മുന്‍ കമ്മന്റിനോട് കൂടി ചേര്‍ന്ന് വായിക്കാന്‍ ,

ഒരു മതവിശാസിയെ സംബധിച്ചിടത്തോളം , നേരത്തെ ഞാന്‍ കമന്റിയ പോലെ , അയാള്‍ കൂടുതല്‍ സമയം അവിശ്വാസി ആയിരിക്കുകയും , എന്നാല്‍ ചുരുക്കം ചില അവസരങ്ങളില്‍ തന്റെ യുക്തി സ്വാഭാവിക ബോധത്തെ മറികടക്കാന്‍ തന് ഒരു വിശാസിയാനെന്നു സ്വയം ബോധ്യപ്പെടുത്തുന്ന മത കര്‍മ്മങ്ങള്‍ ഓഷ്ടിക്കുകയും ചെയ്യുന്നു ..അത് കൊണ്ടാണ് ആവര്‍ത്ത സ്വഭാവമുള്ള മത കര്‍മ്മങ്ങള്‍ക്ക് ഇത്ര മേല്‍ പ്രാധാന്യം മതങ്ങള്‍ കല്‍പ്പിക്കുന്നത് , കാരണമ അവര്ത്തിക്കപ്പെട്ടില്ലെകില് അവ നല്കുന്ന വിശ്വാസം നില നിലക്കത്തക്കതല്ല .. വിസ്ശാസിയായ മനുഷ്യന് ത്യന്‍ തന്നെ അറിയാതെ യുക്തിക്ക് മേല്‍ കൊടുക്കുന്ന പ്രാധ്യാന്യം അത്രയ്ക്കാണ് ..
അക്കാരണത്താല്‍ തന്നെ ഒരു മത വിശാസിക്ക് തന്റെ മതം ഏറ്റവും യുക്തിപ്പോര്ര്വ്വായ ഒന്നായി വ്യാഖ്യാനിക്കേണ്ടത് അത്യാവശ്യമാണ് . കാരണം യുക്തിയാണ് അവനു ഏറ്റവും പ്രധാനം . യുക്തിയുടെ ഏകകം ഉപയോഗിച്ചാണ് അവന് തന്റെ മതം ഏറ്റവും മേച്ച്ചപ്പെട്ടതെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് .. അതന്നാണ് മനുഷ്യന്റെ ജനിതകത്തില്‍ എഴുതിചെര്‍ക്കപ്പെട്ട യുക്തി ബോധം ..അങ്ങനെ എളുപ്പത്തില്‍ ഒഴിവാക്കാന്‍ പറ്റില്ല ..

അതെ കാരണം കൊണ്ട് തന്നെ ഒരു മത വിശാസിയെ സംബധിചെടുതോളം തന്റെ ദൈവം ലോകത്തിലെ ഏറ്റവും വലിയ യുക്തിവാദിയാണ് .. എന്നാല്‍ മാത്രമേ ആ ദൈവത്തിന്റെ മഹയ്വതെപ്പറ്റി അവനു ബോധ്യം വരികയുള്ളൂ എന്നത് കൊണ്ട് തന്നെ . അത് കൊണ്ട് ദൈവം പറഞ്ഞതായി കരുതപ്പെടുന്നതെന്തോ അതെല്ലാം യുക്തിപരം ആണെന്ന് സ്വയം ബോധ്യപ്പെടുതെണ്ടതും അവന് ദൈവത്തെ യുക്തിയുടെ ഏകകം കൊണ്ട് അളക്കുന്നത് കൊണ്ട് തന്നെ ..ഇത് വിരോധാഭാസമായി തോന്നാം .പക്ഷെ ഇതാണ് സംഭവിക്കുന്നത് സൂക്ഷമമായി എന്ന് നിരീക്ഷിച്ചാല്‍ കൃത്യമായി മനസ്സിലാകും .

എന്നാല്‍ എന്ത് കൊണ്ട് ഒരു വിശാസി യുക്തിവാദത്തെ എതിര്‍ക്കുന്നു എന്ന് ചോദിച്ചാല്‍, താന്‍ ഏറ്റവും വലിയ യുക്തിവാദി ആയി വിശ്വസിക്കുന്ന ദൈവത്തെ , അങ്ങനെ ദൈവത്തിന്റെ തായി താന്‍ കരുതുന്ന യുക്തിയെ , യുക്തി ഉപയോഗിച്ച് തന്നെ വിമര്‍ശിക്കുകയാണ് പൊതുവില്‍ യുക്തിവാദികള്‍ ചെയ്യുന്നത് .. അങ്ങനെ എങ്കില്‍ താന്‍ വിധേയനായിട്ടുള്ള ദൈവയുക്തിയെ എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ടതുണ്ട് എന്നത് കൊണ്ട് തന്നെ .

( അതോ കൊണ്ടാണോ , നാസ്തികനായ ദൈവം എന്ന് പുസ്തകത്തിന് പേരിട്ടത് എന്നറിയില്ല . എന്തയാലും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവം കുറഞ്ഞ പക്ഷം യുക്തിവാദിയാണ് ,നാസ്തികന് അല്ലെങ്കില്‍ കൂടി )ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-74969141250714548082011-08-05T08:00:51.497+05:302011-08-05T08:00:51.497+05:30"യുക്തിവാദി-യുക്തിവാദിയല്ലാത്തവന്‍ എന്നിങ്ങനെ..."യുക്തിവാദി-യുക്തിവാദിയല്ലാത്തവന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളില്ല. യുക്തിവാദിയല്ലാത്തവന്‍ ഒരു നിമിഷം വാഴില്ല.

കൂടിയ യുക്തിവാദവും കുറഞ്ഞയുക്തിവാദവും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളേയുള്ളു.

മതം ഒരു പ്രാഥമിക യുക്തിയാണ്. അതുകൊണ്ടുതന്നെ മതവിശ്വാസം പ്രാകൃതയുക്തിവാദമാണ്."

തീര്‍ച്ചയായും രവി സാര്‍ , ഞാന്‍ ഇത് വരെ ഒരൊറ്റ " യുക്തിവാദ" ഗ്രന്ഥവും വായിച്ചിട്ടില്ല ,ഒരു യുക്തിവാദിയുമായും ബന്ധപ്പെടുകയും ചെയ്തിട്ടില്ല . പക്ഷെ സ്വയം നിരീക്ഷനങ്ങളില് നിന്നും നിഗമനങ്ങളില്‍ എത്തിച്ചേരാറുണ്ട് ..(തീര്‍ച്ചയായും പ്രാഥമികമായ യുക്തിബോധം സമൂഹം /പ്രകൃതി തന്നെ തരുന്നുണ്ടല്ലോ , അത് വച്ച് മനനതിലൂടെ ബില്‍ഡ് ചെയ്യുകാണ് ചെയ്തത് ).. അത് കൊണ്ട് തന്നെ എന്റെ നിഗമാമാഗളില് പലതും നല്ല രീതിയില്‍ കണ്‍വിക്ഷന്‍ അടങ്ങിയതാണ് , പുറത്ത് നിന്ന് സ്വാശീകരിച്ചതിനെക്കാളും കൂടുതലായി സ്വയം വിശകലം ചെയ്തു നിര്‍മ്മിതമാണ് അവ എന്നത് കൊണ്ട് തന്നെ .. അത്തരത്തില്‍ ഞാന്‍ എത്തപ്പെട്ട ഒരു നിരീക്ഷണം ആണ് ഈ വാക്കുകളില്‍ താങ്കള്‍ പങ്കു വച്ചത് , നന്ദി ..താങ്കളുടെ മേല്പറഞ്ഞ വാക്കുകളോട് പൂര്‍ണമായി യോജിക്കുന്നു .. കാരണം യുക്തിപരമായ ചിന്ത ഉള്ള ഒരാള്‍ പ്രകടമായ ആ സത്യം കാണാതെ പോകില്ല്ല . ആശംസകള്‍ ..!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-36980315006877913082011-08-05T07:50:46.162+05:302011-08-05T07:50:46.162+05:30ചിലരെ സംബന്ധിച്ച് ദൈവവും മനുഷ്യനും തമ്മില്‍ അടിമയു...ചിലരെ സംബന്ധിച്ച് ദൈവവും മനുഷ്യനും തമ്മില്‍ അടിമയുടമ ബന്ധമാണ്. മനുഷ്യനെ അടിമയായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു പൊങ്ങച്ചക്കാരനും മുഖസ്തുതി ഇഷ്ടപ്പെടുന്നവനും തന്നെപ്പൊക്കിയുമാണ് ദൈവം എന്നാണ് ഇക്കൂട്ടരുടെ ധാരണ. അതിനെ ദൈവത്തിന്റെ വലിയ മഹത്വമായി ഇക്കൂട്ടര്‍ വ്യഖ്യാനിക്കുകയും ചെയ്യുന്നു. മറ്റേകൂട്ടരുടെ കാട്ടിക്കൂട്ടലെല്ലാം ഇവരെ സംബന്ധിച്ച് അരുതാത്തതും. സ്വന്തം കണ്ണിലെ കോലുമാറ്റാതെ മറ്റവന്റെ കണ്ണിലെ കരടെടുക്കുന്നതാണ് ഇവരുടെ ഇഷ്ടവിനോദം.

ഇജ്ജാതി ദൈവങ്ങള്‍ ഇന്നത്തെ കാലത്ത് ഒരു കുറച്ചിലായി തോന്നുന്നവര്‍ അമൂര്‍ത്ത ദൈവത്തെ അവതരിപ്പിക്കുന്നു (ചര്‍ച്ചക്കായി മാത്രം; ഉപയോഗത്തിന് അവര്‍ ഇപ്പോഴും പഴയ ചരക്കുതന്നെ ഉപയോഗിക്കുന്നു).സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-1997389374447605792011-08-05T07:42:21.296+05:302011-08-05T07:42:21.296+05:30This comment has been removed by the author.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-64429838796038663292011-08-05T07:42:21.066+05:302011-08-05T07:42:21.066+05:30മത ദൈവത്തിന് എപ്പോഴും മനുഷ്യന്റെ സ്വഭാവം തന്നെയാണ...മത ദൈവത്തിന് എപ്പോഴും മനുഷ്യന്റെ സ്വഭാവം തന്നെയാണ്. തന്റെ സ്വഭാവം തന്നെയാണ് ദൈവത്തിനും എന്ന് ഓരോ ഭക്തനും ധരിച്ചുവശായിരിക്കുന്നു. എല്ലാം അറിയുന്നവനാണ് ദൈവമെന്ന മനുഷ്യൻ തന്നെ ദൈവത്തിനു നല്കിയ നിർവ്വചനത്തെ അവർ സൗകര്യപൂർവ്വം മറക്കുന്നു. എന്നിട്ട് അവർ എല്ലായ്പോഴും ദൈവത്തെവിളിച്ച് ആവലാതികൾ ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു. കാര്യസാധ്യത്തിനുവേണ്ടി കൈക്കൂലി കൊടുത്താൽ പ്രസാധിക്കുന്ന സർക്കാർ ഓഫീസിലെ ഗുമസ്തനപ്പോലെയാൺ` പല ഭക്തരും ദൈവത്തെ കാണുന്നത്. അവർ കാണിക്കയിട്ടും പായസം കഴിപ്പിച്ചും, തുലാഭാരം കഴിച്ചും ദൈവത്തെ പ്രസാധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

എന്റെ ഒരു സപ്രവർത്തക എല്ലായ്പ്പൊഴും താൻ കഴിക്കുന്ന പൂജകളെക്കുറിച്ചും വഴിപടുകളെക്കുറിച്ചും തുലാഭാരത്തെക്കുറിച്ചും പായസം ദൈവത്തിന് അർപ്പിക്കുന്നതിനെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടിരിക്കുന്ന സ്വഭാവക്കാരിയാണ്. ഞാൻ എല്ലായ്പ്പോഴും അതിന് തർക്കുഥരം പറഞ്ഞുകൊണ്ടുമിരുന്നു. ഒരു ദിവസം അവർ പറഞ്ഞു ഞാൻ ഒരു ദിവസം പലവട്ടം ദൈവത്തെ നന്നാക്കി പറയുന്നു, സുശീൽ അപ്പൊഴൊക്കെ ദൈവത്തെ ചീത്ത പറയുന്നു. ഞാൻ അവരെ തിരുത്തി. ദൈവത്തെ അവഹേളിക്കുന്നത് ഞാനല്ല നിങ്ങൾ തന്നെയാണ്. കാരണം കൈക്കൂലി കൊടുത്താൽ പ്രസാദിക്കുന്ന ഒരു സർക്കാർ ഗുമസ്തനാണ് ദൈവമെന്ന് നിങ്ങൾ ദൈവത്തെക്കുറിച്ചു കരുതുന്നതിലും വലിയ ദൈവനിന്ദ് എന്താണ്? എപോഴും ദൈവത്തെ സ്തുതിക്കുന്ന നിങ്ങൾ ദൈവം ഒരു വലിയ പൊങ്ങച്ചക്കാരനും, മുഖസ്തുതി ഇഷ്ടപ്പെടുന്ന അല്പ്പനുമായി ദൈവത്തെ ധരിച്ചിരിക്കുന്നു. ഇതിനേക്കൾ വലിയ ദൈവനിന്ദ എന്താണ്?

ഇതൊക്കെ കേട്ടിട്ടും അവർ ഇപ്പോഴും തന്റെ ദൈവത്തെ നിരന്തരം നിന്ദിച്ചുകൊണ്ടേയിരിക്കുന്നു, അത് നേരെയാവില്ല സർ..സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-42964574621887539832011-08-05T06:09:45.614+05:302011-08-05T06:09:45.614+05:30പ്രിയപ്പെട്ട അപരിചിതന്,
ഭക്തന്റെ മനസ്സും നോട്ടിര...പ്രിയപ്പെട്ട അപരിചിതന്,

ഭക്തന്റെ മനസ്സും നോട്ടിരിട്ടിപ്പുകാരന്റെ മനസ്സും ഒരുപോലെ. അവന് സംസാരിക്കുന്നത് 'പ്രതീക്ഷ'യെക്കുറിച്ചാണെങ്കിലും സംഗതി 916 അത്യാഗ്രഹം തന്നെ. നാലുപേര്‍ കണ്ട് നാണക്കേടുണ്ടാകാതെ പിച്ച ചോദിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മതഭക്തി ജനത്തിന് സമ്മാനിക്കുന്നത്.

ആഗോളമതങ്ങള്‍ അത്തരത്തില്‍ നീളത്തില്‍ വിരിച്ചിട്ടിരിക്കുന്ന ഒരു തോര്‍ത്താണ്. തോര്ത്തിന് പിറകില്‍ ആസക്തി മൂത്ത ഭക്തന്മാരെല്ലാം തിങ്ങിഞെരുങ്ങി നില്‍പ്പുണ്ട്. ചിലപ്പോള്‍ വല്ലതും വീണാലോ!!!രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-38609890258971494182011-08-05T06:00:54.453+05:302011-08-05T06:00:54.453+05:30പ്രിയപ്പെട്ട നിലമ്പുരാന്‍,
ഒരിക്കലാണെങ്കില്‍ വലിയ...പ്രിയപ്പെട്ട നിലമ്പുരാന്‍,

ഒരിക്കലാണെങ്കില്‍ വലിയ ചെലവില്ല. പക്ഷെ സദാസമയവും അങ്ങനെ പോയിനോക്കുമ്പോള്‍ അത് വന്ചെലവായി മാറുന്നു. സമ്പത്തും സമയവും ഊര്‍ജ്ജവും പാഴാകുന്നു. പോയിനോക്കിയിട്ട് കിട്ടാതെ വരുന്നതിനനുസരിച്ച് നിരാശ കനക്കുന്നു, അസഹിഷ്ണുത മൂക്കുന്നു. പിന്നെ ഒന്നും കിട്ടാത്തപ്പോഴും കിട്ടിയെന്ന് വീമ്പിളക്കുന്നു. മറ്റു രീതികളില്‍ സ്വാഭാവികമായി തന്നെ കിട്ടുന്നതൊക്കെ പോയി നോക്കിയതുകൊണ്ടാണെന്ന് വ്യാഖ്യാനിക്കുന്നു.

പരസ്പരം പറ്റിക്കാന്‍ പോയിനോക്കിയതിന്റെ 'അവാച്യമായ അനുഭൂതി'യെക്കുറിച്ച് വീരവാദമടിക്കുന്നു. അതേസമയം പോയി നോക്കിയാല്‍ ഒരു പ്രയോജനവുമില്ലെന്ന വ്യക്തമായ തിരിച്ചറിവോടെ എന്തൊക്കെ ചെയ്യണമോ അതെല്ലാം കിറു കൃത്യമായി നിര്‍വഹിച്ച് തനി യുക്തിവാദിയായി ജീവിക്കുന്നു. വാല് വിടവില്‍ വീണുകിടക്കുന്നത് മറ്റാരും കാണാതിരിക്കാനായി തടിപ്പുറത്തുനിന്നും പിന്നെ എഴുന്നേല്ക്കുകയുമില്ല.

താങ്കള്‍ പരാമര്‍ശിച്ചത് പ്രസിദ്ധമായ 'പാസ്ക്കല്‍ ചൂതാട്ട'മാണ്( Pascal's Wager).ഇതിനെപ്പറ്റി 'നാസ്തികനായ ദൈവ'ത്തില്‍ ഒരുദ്ധ്യായമുണ്ട്.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-3003854344709142792011-08-05T04:36:20.723+05:302011-08-05T04:36:20.723+05:30>>വിശ്വാസം മാത്രമാണ് കോണി കയറുന്നതിന്റെ പിന്...>>വിശ്വാസം മാത്രമാണ് കോണി കയറുന്നതിന്റെ പിന്നില്‍ എങ്കില്‍ ഇതു കോണിയും ഒരാള്‍ ഒരു പോലെ മടിച്ചു നില്‍ക്കാതെ കയറും ..<<

വാസു,

പൌരന് പൌരന്റെ നിലപടാണറിയിച്ചത്. പൌരനേ സംബന്ധിച്ച് കോണി കയറുമ്പോള്‍ അള്ളാ ഏഴാം നൂറ്റാണ്ടില്‍ കോണിയേപ്പറ്റി എന്തു പറഞ്ഞു എന്നേ നോക്കൂ. ഏഴാം നൂറ്റാണ്ടിലെ കോണിയാണെങ്കില്‍ പോലും മുന്‍ പിന് നോക്കാതെ ചാടിക്കയറും. അത് പഴയതാണെന്നോ ഒടിഞ്ഞു വീഴാന്‍ സാധ്യതയുണ്ടെന്നോ ചിന്തിക്കേണ്ട ആവശ്യം പൌരന്മാര്ക്കില്ല. അതിനൊക്കെ ആകാശപൌരനുണ്ടല്ലോ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-63763867683476304052011-08-05T04:07:59.880+05:302011-08-05T04:07:59.880+05:30രവി സര്, നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ,
ച...രവി സര്, നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ,
ചിലപ്പോള്‍ കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ എന്ന ചിന്തയിലും 'ആന'യുടെ അടുത്ത് 'കൂന'യെ വരച്ചുവെക്കും. ചന്തം കുറഞ്ഞവനെ കൂടെ കൊണ്ടുപോയാല്‍ സുന്ദരനാണെന്ന് നിനച്ച് തന്നെ സ്വീകരിച്ച്ചാലോ.
ഇത് ഒരുറപ്പില്ലാത്തതിനാല്‍ വരുന്ന ചിന്തയായിരുക്കും. 90% വിശ്വാസികളും ഇങ്ങിനെയാണെന്ന് തൊന്നുന്നു. സ്വര്‍ഗം കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ.
ഇനി അഥവാ ബിരിയാണി കൊടുക്കുന്ടെങ്കിലോ എന്ന് ഒരു സുനിമയില്‍ സലീം കുമാര്‍ പറഞ്ഞത് പോലെ.
ബിരിയാണി കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ,
പോയി നോക്കുന്നത് കൊണ്ട് മുടക്കൊന്നും ഇല്ലല്ലോ എന്ന രീതിയില്‍..nilamburanhttps://www.blogger.com/profile/01425569321459177201noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-17972598638828363212011-08-05T00:14:27.664+05:302011-08-05T00:14:27.664+05:30'താന്‍ പാതി ദൈവം പാതി ' എന്നു കേട്ടിട്ടില്...'താന്‍ പാതി ദൈവം പാതി ' എന്നു കേട്ടിട്ടില്ലേ? നാം ഒരു രൂപ ഇടണം, അപ്പോള്‍ ദൈവവും ഒരു രൂപ ഇടും. അങ്ങനെ ആകെമൊത്തം ഒരുരൂപ നമുക്ക് കിട്ടും!

ഹ ഹ..

ആകെ മൊത്തം ഒന്നും ഒന്നും കൂട്ടിയാൽ വീണ്ടും ഒരു “ഒന്ന്” തന്നെ കിട്ടും..പക്ഷെ ആ ഒന്നിന്റെ കൈക്കൂലിയായി നമ്മൾ കുറെ “ഒന്നുകൾ“ വഴിപാട് നേരുകയും ചെയ്യും...
അത് തന്നെയാണ് വിശ്വാസവും ഭക്തിയും...!!!!അപരിചിതന്https://www.blogger.com/profile/01254399694726294162noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-7110984442583452032011-08-05T00:05:56.884+05:302011-08-05T00:05:56.884+05:30'കൂന'യെ അടുത്ത് വരച്ചുവെച്ചാല്‍ 'ആന...'കൂന'യെ അടുത്ത് വരച്ചുവെച്ചാല്‍ 'ആന'യുടെ കോട്ടം കാണാന്‍ സാധിക്കാത്തവനാണ് തന്റെ ഗുരുവെന്ന് വിശ്വസിക്കുന്നവന്, ചന്തം കുറഞ്ഞവനെ കൂടെ കൊണ്ടുപോയാല്‍ സുന്ദരനാണെന്ന് നിനച്ച് തന്നെ സ്വീകരിക്കാന്‍ മാത്രം തിരിച്ചറിവുള്ളവളായിരിക്കണം തന്റെ ഭാര്യയെന്ന് തീര്ച്ചപ്പെടുത്തുന്നവന്, തന്റെ കോപ്രായങ്ങള്‍ കണ്ട് വഴിപ്പെടാനുള്ള വകതിരിവ് മാത്രമേ തന്റെ മതദൈവത്തിനുള്ളുവെന്ന് തീരുമാനിക്കുന്നവന്, അവനിലാണ് മതം വിശ്വസിക്കുന്നത്!രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-39707962437305901042011-08-04T23:44:09.384+05:302011-08-04T23:44:09.384+05:30ചിലര്‍ കൂനയെ വരക്കുന്നത്, വരച്ച ആനക്ക് എന്തെങ്കില...ചിലര്‍ കൂനയെ വരക്കുന്നത്, വരച്ച ആനക്ക് എന്തെങ്കിലും കോട്ടം ഉണ്ടെങ്കില്‍ അത് ശ്രദ്ധയില്‍ പ്പെടാതിരിക്കാനും ആവും. ആന ഒന്നും കൂടി ഹൈ ലൈറ്റ് ആവാന്‍ സാധ്യത.
പെണ്ണ് കാണാന്‍ പോവുമ്പോള്‍ തന്നെക്കാള്‍ ഭംഗിയുള്ളവരെ കൂടെ ക്കൂട്ടാന് ഭയപ്പെടുംപോലെ...nilamburanhttps://www.blogger.com/profile/01425569321459177201noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-5224089151628556362011-08-04T23:23:31.783+05:302011-08-04T23:23:31.783+05:30പ്രിയപ്പെട്ട രജീഷ്,
യുക്തിവാദി-യുക്തിവാദിയല്ലാത്ത...പ്രിയപ്പെട്ട രജീഷ്,

യുക്തിവാദി-യുക്തിവാദിയല്ലാത്തവന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളില്ല. യുക്തിവാദിയല്ലാത്തവന്‍ ഒരു നിമിഷം വാഴില്ല.

കൂടിയ യുക്തിവാദവും കുറഞ്ഞയുക്തിവാദവും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളേയുള്ളു.

മതം ഒരു പ്രാഥമിക യുക്തിയാണ്. അതുകൊണ്ടുതന്നെ മതവിശ്വാസം പ്രാകൃതയുക്തിവാദമാണ്. ചുറ്റും നോക്കിയിട്ട് ഭൂമി് പരന്നിരിക്കുന്നുവെന്നും സൂര്യന് 'ഉദിച്ചുയരുന്നു'വെന്നും പറയാറില്ലേ? ദൃശ്യപ്രപഞ്ചം ഒരുക്കുന്ന ഡേറ്റ പ്രാഥമികയുക്തിയില്‍ വിരിയിക്കുന്ന ബോധമാണവ. അത് തന്നെയാണ് agenticity, patenticity എന്നിങ്ങനെയുള്ള സങ്കല്‍പ്പങ്ങള്‍ക്കും അടിസ്ഥാനം. മനുഷ്യന് സാധനസാമഗ്രികള്‍ ഉണ്ടാക്കുന്നത് കാണുന്ന മനുഷ്യന് എല്ലാ ഉണ്ടാക്കാന്‍ ഒരാള്‍ വേണമെന്ന് സംശയിക്കുന്ന പ്രാഥമികമായ ഭൗതികയുക്തിയാണ് മതത്തിന്റെ മാതാവ്. ഇതില്‍നിന്നും മോചനം സിദ്ധിക്കുന്നത് ഒരാളുടെ പ്രാഥമികയുക്തി അഥവാ ബാലബുദ്ധി വികസിക്കുകയും കൂടുതല്‍ വിവരശേഖരത്തിലൂടെ പരിഷ്ക്കരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. അതോടെ ഒറ്റനോട്ടത്തില്‍ പരന്നതാണെന്ന് തോന്നുന്ന ഭൂമി ഉരുണ്ടതാണെന്ന് നിര്‍ണ്ണയിക്കപ്പെടുന്നു. ഉപരിപഌവപരമായി നോക്കുമ്പോള്‍ 'ആരോ ഉണ്ടാക്കി' എന്നു തോന്നുന്ന പ്രപഞ്ചം ഉണ്ടായത് അങ്ങനെയല്ലെന്നും തിരിച്ചറിയപ്പെടും.

അതായത്, എല്ലാവരും യുക്തിവാദികള്‍ തന്നെയാകുന്നു; ഏറ്റക്കുറച്ചിലുണ്ടെന്നു മാത്രം.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-73794333024509573952011-08-04T23:13:35.394+05:302011-08-04T23:13:35.394+05:30പ്രിയ രവിചന്ദ്രന്‍ സര്
ഹിന്ദുവിനെ പോലെ ...പ്രിയ രവിചന്ദ്രന്‍ സര്

ഹിന്ദുവിനെ പോലെ മുസ്ലിമും ക്രിസ്ത്യാനിയും ഒക്കെ പങ്കു വെക്കുന്ന ഒരു പ്രധാന അന്ധ വിശ്വാസമാണ് വീട് പണിയുംബോഴുള്ള സ്ഥാനം നോട്ടം.സ്ഥാന നോട്ടത്തില്‍ പേരെടുത്തിട്ടുള്ള 'വിദഗ്ദ്ധനെ' ഇവര്‍ പോയി വേണ്ട കൈമടക്കൊക്കെ കൊടുത്തു കൊണ്ട് വരുന്നു.വാസ്തു പുരുഷന് എന്ന് വിളിക്കപ്പെടുന്ന 'അസുരന്'ഈശാന കോണില്‍ തലയും നിര്യതി കോണില്‍ കാലും വെച്ച് ഓരോ പ്ലോട്ട് ലും കിടക്കുകയാണ്.അയാളെ പിടിച്ചു വെച്ചുകൊണ്ട് ദേവന്മാരും.അവര്ക് 'പ്രശ്നം'ഉണ്ടാകാതെ വേണം വീട് പണിയാന്‍.അഗ്നി കോണിലെങ്ങാന് bed room വന്നാല്‍ അത് മരണ മുറിയാകും.അതുപോലെ ഒരുപാട് നിയമങ്ങളുണ്ട്.

അറിയപ്പെടുന്ന ഇസ്ലാമിസ്ടുകല്ക് പോലും ഇതില്‍ നിന്ന് മോചനമില്ല എന്നതാണ് സത്യം.ചിലര്‍ സൂത്രത്തില്‍ രഹസ്യമായി പണിയോപ്പിക്കും എന്ന് മാത്രം.എന്തിനു റിസ്ക് എടുക്കുന്നു എന്നതാണ് ഇവിടെയും ന്യായം.പത്തും പതിനഞ്ചും ലക്ഷമോക്കെ മുടക്കി ആയുഷ്കാലതെക്ക് ചെയ്യുന്നതല്ലേ എന്നൊക്കെയാണ് ന്യായം.പിന്നെ ഉള്ള വീടുതന്നെ പല പ്രശ്നങ്ങള്‍ പിന്നാലെ വന്നു പെടുമ്പോള്‍ ഇതേ 'വിദഗ്ദ്ധനെ' കൊണ്ട് വന്നു നോകിക്കുകയും ചെയ്യും.അയാള്‍ പറയുന്നതിനനുസരിച്ച് അടുക്കള പൊളിച്ചു വേറെ ഭാഗത്തേക്ക് തിരിക്കുക.ഈ വാതില്‍ എടുത്തു അങ്ങോട്ട് മാറ്റുക മുതലായ അഭ്യാസങ്ങള്‍ ഒക്കെ ചെയ്യും.ആളുകളോട് പറയാന്‍ എന്തെങ്കിലും സൂത്രം ഒക്കെ കണ്ടു വെച്ചിട്ടുണ്ടായിരിക്കും.ഇങ്ങനെയും കുറെ പണം അനാവശ്യമായി നശിക്കുന്നു.ഇത് വളരെ കോമണ്‍ ആണ് എന്നതാണ് സത്യം.nashttps://www.blogger.com/profile/09397666544807916699noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-27485620230603310952011-08-04T22:54:06.260+05:302011-08-04T22:54:06.260+05:30പ്രിയപ്പെട്ട രജീഷ്,
'കൂന'യെ വരയ്ക്കാത്തതു...പ്രിയപ്പെട്ട രജീഷ്,

'കൂന'യെ വരയ്ക്കാത്തതുകൊണ്ട് യാതൊരു പ്രശ്നവുമില്ല. പക്ഷെ 'ആന'യെ വരച്ചേ പറ്റൂ. അല്ലെങ്കില്‍ വിവരമറിയും. സര്‍വ മതവിശ്വാസികള്‍ക്കും അതു നന്നായറിയാം.

'താന്‍ പാതി ദൈവം പാതി ' എന്നു കേട്ടിട്ടില്ലേ? നാം ഒരു രൂപ ഇടണം, അപ്പോള്‍ ദൈവവും ഒരു രൂപ ഇടും. അങ്ങനെ ആകെമൊത്തം ഒരുരൂപ നമുക്ക് കിട്ടും!

രജീഷ് 'ആന'യെ വരയ്ക്കാത്തവനാണെന്ന് പറഞ്ഞത് ശുദ്ധ നുണയാണ്. 'ആന'യെ വരയ്ക്കാത്ത ഒരുവനും ഈ ഭൂമുഖത്ത് ഇന്നേവരെ അതിജീവിച്ചിട്ടില്ല.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-48497378075687826832011-08-04T22:46:55.647+05:302011-08-04T22:46:55.647+05:30@ മുസ്ലിം പൌരന്

വിശ്വാസവും അന്ധ വിശ്വാസവും...@ മുസ്ലിം പൌരന്

വിശ്വാസവും അന്ധ വിശ്വാസവും രണ്ടും രണ്ടാണ്
ഒരാള്‍ കോണി പടികള്‍ കയറുന്പോള്‍ ആ പടികള്‍ പൊളിഞ്ഞു വീഴില്ലെന്ന് തല്കലതെക്കെങ്കിലും സംഗല്‍പ്പിക്കുന്നു. . ഈ സങ്ങല്പ്പം തെറ്റ് ആണെങ്കില്‍ അയാള്‍ നിലം പതിക്കും . "

ശരിയാകുന്നില്ലല്ലോ പൌരന് ,

ഒരാള്‍ (താങ്കള്‍ തന്നെ ) കോണിപ്പടിയില്‍ കയറുന്നത്തത് വെറും വിശ്വാസത്തിന്റെ പുരതല്ലല്ലോ . അത് അയാളുടെ കണക്കുകൂട്ടലില്‍ നിന്നുള്ള അറിവിന്റെ പുറത്തല്ലേ ..? അതായതു ഒരു കോണി കാണുമ്പോള്‍ അയാളുടെ കണ്ണുകള്‍ ആ കോണിയുടെ വിവിധ ഭാഗങ്ങള്‍ എങ്ങനെ ബാധിപ്പിച്ച്ചിരുക്കുന്നു എന്നും അതിനു എത്ര പഴക്കമുണ്ടാകും എന്നും , അവ ദുര്‍ബലമാണോ എന്നും ഉള്ള വിവരം ( data ) അയാളുടെ തലയിലേക്ക് കൊടുക്കുകയും അയാളുടെ തലമണ്ട അതില്‍ മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ കണക്കുകൂട്ടല്‍ നടത്തി കോണിയില്‍ കയറുന്നത് അപകട രഹിതമോ അല്ലയോ എന്ന് തീരുമാനം എടുക്കുകയും ആണ് ചെയ്യുന്നത് .. അതായതു ഒരു വിശ്വാസത്തിന്റെ പുര്തതല്ല ഒരാള്‍ കോണിയില്‍ കയറുന്നത് എന്ന് സാരം , മുന്‍ അറിവുകള്‍ ഇപ്പോള്‍ കിട്ടുന്ന വിവരം ( data ) തമ്മില്‍ താരതമ്യം ചെയ്തു കണക്കു കൂട്ടി (പ്രോസിസ്സിംഗ് ) ചെയ്യുന്ന ഒരു പ്രവൃതിയാനത് . വിശ്വാസം മാത്രമാണ് കോണി കയറുന്നതിന്റെ പിന്നില്‍ എങ്കില്‍ ഇതു കോണിയും ഒരാള്‍ ഒരു പോലെ മടിച്ചു നില്‍ക്കാതെ കയറും .. പക്ഷെ പൌരന് അടക്കമുള്ളവര്‍ ദുര്‍ബലമാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന കോണിയില്‍ കയരാതിരിക്കുമ്പോള് ഉറപ്പുള്ള ഒരു കോണിയില്‍ കയറുകയും ചെയ്യുന്നു .. എന്നാല്‍ അയാളുടെ കണക്കു കൂട്ടല്‍ തെറ്റാം , പക്ഷെ അതിന്റെ സാധ്യത കുറയ്ക്കുന്നതാണ് ബുദ്ധി എന്നത് ഉപയോഗിച്ച് മനുഷ്യന് നടത്തുന്ന ആ കണക്കു കൂട്ടല്‍. അത് വിശ്വാസത്തിനെ മാത്രം ആധാരമാക്കി ചെയ്യുന്ന ഒരു പ്രവൃത്തിയില്‍ നിന്നും നേര് വിപരീതമാണ്ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-18942670367298684632011-08-04T22:36:56.455+05:302011-08-04T22:36:56.455+05:30രവി ചന്ദ്രന് സാറേ,
ഞാന്‍ ആനയും വരച്ചില്ല,കൂനയെയും...രവി ചന്ദ്രന് സാറേ,
ഞാന്‍ ആനയും വരച്ചില്ല,കൂനയെയും വരച്ചില്ല.ഞാന്‍ തോറ്റത് തന്നെ !അല്ലെ?രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.com